UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 

302.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് എക്സൈസ് ടവർ നിർമ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; എങ്കിൽ എപ്പോഴാണ് ഭരണാനുമതി ലഭിച്ചതെന്നും തുക എത്രയാണെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ടെണ്ടർ ആയിട്ടുണ്ടെങ്കിൽ എപ്പോഴാണ് ടെണ്ടർ ആയതെന്നും കരാറുകാരൻ ആരാണെന്നും വ്യക്തമാക്കാമോ;
( സി )
എക്സൈസ് ടവറിന്റെ നിർമ്മാണം യഥാസമയം തുടങ്ങുവാനുള്ള തടസ്സങ്ങൾ എന്തായിരുന്നു; പ്രസ്തുത തടസ്സങ്ങള്‍ എല്ലാം നീക്കിയിട്ടുണ്ടോ; പുതുതായി ഏതെങ്കിലും പ്രശ്നങ്ങൾ ഇക്കാര്യത്തിൽ ഉണ്ടായിട്ടുണ്ടോ; എന്നിവ വ്യക്തമാക്കാമോ;
( ഡി )
കാസർഗോഡ് എക്സൈസ് ടവർ എപ്പോൾ യാഥാർത്ഥ്യമാകുമെന്നും ഈ സർക്കാരിന്റെ കാലത്ത് തന്നെ നാടിന് സമർപ്പിക്കാൻ കഴിയുമോയെന്നും വ്യക്തമാക്കാമോ?
303.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മുതിര്‍ന്നവരിലും കുട്ടികളിലും ലഹരി ഉപയോഗം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ലഹരി ഉപയോഗ വര്‍ദ്ധനവ് തടയാന്‍ എന്തെല്ലാം പ്രതിരോധ മാര്‍ഗ്ഗങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്; വിശദമാക്കാമോ;
( ബി )
ലഹരി ഉപയോഗ വര്‍ദ്ധനവ് തടയാന്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകള്‍ നിലവിലുണ്ടോ; എങ്കില്‍ പ്രസ്തുത സ്ക്വാ‍‍ഡുകള്‍ കഴിഞ്ഞ വര്‍ഷം എത്ര കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?
304.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്ന സാഹചര്യം നിലവിലുണ്ടോ; എങ്കിൽ ഇത് തടയുന്നതിനായി വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കുമോ?
305.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി മണ്ഡലത്തില്‍ കോന്നി താലൂക്ക് ആസ്ഥാനമാക്കി എക്സൈസ് സര്‍ക്കിള്‍ ഓഫീസ് അനുവദിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ വിശദമാക്കാമോ?
306.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദി ട്രാവന്‍കൂര്‍ ഷുഗേര്‍സ് & കെമിക്കല്‍സ് ലിമിറ്റഡ് ക്യു.ആര്‍ കോഡ് അടിസ്ഥാനപ്പെടുത്തിയ ട്രാക്ക് ആന്‍ഡ്‌ ട്രേസ് സംവിധാനം നടപ്പിലാക്കാനുള്ള ഉപകരണങ്ങള്‍ക്ക് വേണ്ടി 2023-TSC-616589-1 നമ്പര്‍ ഇ-ടെണ്ടര്‍ ക്ഷണിച്ചിരുന്നോ; ഏതൊക്കെ സ്ഥാപനങ്ങളാണ് പ്രസ്തുത ടെണ്ടറില്‍ പങ്കെടുത്തത്; അവര്‍ ക്വോട്ട് ചെയ്ത തുകകള്‍ എത്രയെന്നു വിശദമാക്കുമോ;
( ബി )
ടെണ്ടറില്‍ പങ്കെടുത്ത മൂന്നു സ്ഥാപനങ്ങള്‍ ഏകദേശം രണ്ടു കോടി രൂപ ക്വോട്ട് ചെയ്തപ്പോൾ വര്‍ക്ക് അനുവദിച്ചു കിട്ടിയ സ്ഥാപനം ക്വോട്ട് ചെയ്ത തുക എത്രയാണെന്ന് വ്യക്തമാക്കുമോ; തുകയില്‍ കാര്യമായ വ്യത്യാസം വന്നത് സ്റ്റോര്‍ പര്‍ച്ചേസ് റൂള്‍സ് അനുസരിച്ചു പരിശോധിച്ചിട്ടുണ്ടോയെന്നു അറിയിക്കുമോ;
( സി )
ടെണ്ടര്‍ സാങ്കേതിക കമ്മിറ്റിയില്‍ സാങ്കേതിക വിദഗ്ദ്ധന്മാര്‍ ഉണ്ടായിരുന്നോയെന്നും അവര്‍ ആരൊക്കെ ആയിരുന്നുവെന്നും വ്യക്തമാക്കുമോ?
307.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിലെ കോലഴി എക്സൈസ് റേഞ്ച് ഓഫീസിന് അനുവദിച്ചിരുന്ന സർക്കാർ വാഹനത്തിന്റ കാലാവധി അവസാനിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പുതിയ വാഹനം അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; അതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ ?
308.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലഹരി വ്യാപനം തടയുന്നതിനുള്ള എക്സൈസ് വകുപ്പിന്റെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തടസ്സമാകുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ലഹരി ഉപയോഗം വ്യാപകമാവുകയും തന്മൂലം കൊലപാതകങ്ങളുൾപ്പെടെ ആവർത്തിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നൈറ്റ് പട്രോളിങ് കാര്യക്ഷമമാക്കുന്നതിനാവശ്യമായ വാഹനങ്ങളും ഡ്രൈവർമാരും നിലവിൽ എക്സൈസ് വകുപ്പിനുണ്ടോ; വിശദാംശം നൽകുമോ;
( സി )
നിലവിൽ എക്സൈസ് വകുപ്പിൽ വാഹനങ്ങൾക്കാനുപാതികമായി ഡ്രൈവർമാരുണ്ടോ; മുൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിൽ ഒരു വാഹനത്തിന് രണ്ട് ഡ്രൈവർമാർ എന്ന നിർദേശം നടപ്പാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കുമോ;
( ഡി )
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അനുവദിച്ച അൻപത്തിയാറ് എക്സൈസ് ഡ്രൈവർ തസ്തികകളും പ്രൊപ്പോസൽ നൽകിയിരുന്ന നാല്പത്തിയാറ്‌ ഡ്രൈവർ തസ്തികളും സൃഷ്ടിച്ചിട്ടുണ്ടോ;ഇല്ലെങ്കിൽ അതിന്റെ കാരണം വ്യക്തമാക്കുമോ; ഇതിനായി അനുവദിച്ച ഫണ്ട് വക മാറ്റി ചെലവഴിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ ;
( ഇ )
കൂടുതൽ ഡ്രൈവർ തസ്തികകളുൾപ്പെടെ അനുവദിച്ച് ജീവനക്കാരുടെ എണ്ണം ഉയർത്തിക്കൊണ്ട് എക്സൈസ് വകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
309.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ എക്സെെസ് ഓഫീസില്‍ ലോക്കപ്പ് നിലവിലില്ലാത്തത് മൂലം പ്രതികളെ സൂക്ഷിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
310.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര എക്സൈസ് കോംപ്ലക്സിന്റെ ഒന്നാംഘട്ട നിർമ്മാണം പൂര്‍ത്തീകരിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് രണ്ടാംഘട്ട നിര്‍മ്മാണം അനിവാര്യമായതിനാൽ അതിനാവശ്യമായ തുക അനുവദിക്കുമോ?
311.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടെ എക്സൈസ് വകുപ്പിന്റെ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന നാദാപുരം എക്സൈസ് റേഞ്ച് ഓഫീസിന്റെ വാഹനം കാലപ്പഴക്കത്താൽ പ്രവര്‍ത്തനരഹിതമായ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നിലവില്‍ വാഹനം ഇല്ലാത്തതിനാല്‍ സമയബന്ധിതമായി എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരിശോധന നടത്തുന്നതിന് തടസ്സം നേരിടുന്ന സാഹചര്യത്തില്‍ ആയത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; നിലവിലെ വാഹനത്തിന്റെ അവസ്ഥ സംബന്ധിച്ച് മെക്കാനിക്കല്‍ വിഭാഗം നല്‍കിയ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
മയക്കുമരുന്ന് കേസ്സുകള്‍ ഉള്‍പ്പെടെ, ലഹരി സംബന്ധമായ ഒട്ടനവധി പരാതികള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ നാദാപുരം എക്സേഞ്ച് റേഞ്ച് ഓഫീസിലേക്ക് പുതിയ വാഹനം അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
312.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ മദ്യനയം രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
മുൻ യു.ഡി.എഫ് സർക്കാർ രൂപീകരിച്ച മദ്യനയത്തിൽ നിന്നും എന്തെല്ലാം കാതലായ മാറ്റങ്ങളാണ് പുതിയ മദ്യനയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്; വ്യക്തമാക്കുമോ;
( സി )
പുതിയ മദ്യനയം സംസ്ഥാനത്ത് മദ്യത്തിന്റെ ഉപഭോഗം വർദ്ധിക്കാൻ കാരണമാകുന്ന തരത്തിലുള്ളതാണെന്ന ആക്ഷേപം വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ?
313.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം മൂലമുള്ള അതിക്രമങ്ങൾ വർദ്ധിച്ചുവരുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
ഈ സർക്കാരിന്റെ കാലയളവിൽ നാളിതുവരെ മയക്കുമരുന്ന് ഉപയോഗം മൂലമുള്ള എത്ര അതിക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും എത്രപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും എത്രപേർ കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്നുമുള്ള വിവരങ്ങൾ വർഷം തിരിച്ച് ലഭ്യമാക്കുമോ; വിശദമാക്കുമോ;
( സി )
ഈ സർക്കാരിന്റെ കാലയളവിൽ നാളിതുവരെ മയക്കുമരുന്ന് കൈവശം വച്ചതിനും വിതരണം ചെയ്തതിനും ഉപയോഗിച്ചതിനുമായി എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്; എത്ര കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്; എത്ര കേസുകളിൽ പ്രതികൾ കുറ്റവിമുക്തരായിട്ടുണ്ട്; വിശദവിവരം വർഷം തിരിച്ച് ലഭ്യമാക്കുമോ?
314.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്ത്നാട് മണ്ഡലത്തിലെ തമ്മാനിമറ്റം തുക്കുപാലം നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി എത്ര തുകയുടെയാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ സിവില്‍, മെക്കാനിക്കല്‍ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ഡി )
പഴയ പാലത്തിന്റെ അവശിഷ്ടങ്ങള്‍ മാറ്റുന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തിക്ക് എത്ര തുകയാണ് അനുവദിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ഇ )
തമ്മാനിമറ്റം തുക്കുപാല നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ?
തൃപ്പൂണിത്തുറ-കരിമുഗള്‍ റോഡ്
315.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃപ്പൂണിത്തുറ-കരിമുഗള്‍ റോഡിലെ ഡീറ്റൈല്‍ഡ് ടൗണ്‍ പ്ലാനിങ്ങ് സ്കീം വേരിയേഷന്‍ സംബന്ധിച്ച നടപടിക്രമങ്ങളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച് തദ്ദേശസ്വയംഭരണ വകുപ്പിലെ ആര്‍.ഡി2/86/24/എല്‍.എസ്.ജി.ഡി എന്ന ഫയലില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പൂര്‍ത്തീകരിച്ചിട്ടില്ലെങ്കില്‍ എന്തുകൊണ്ടാണ് ഫയല്‍ നടപടിക്രമങ്ങള്‍ വൈകുന്നതെന്ന് വ്യക്തമാക്കാമോ; ഇത് സംബന്ധിച്ച് മുഖ്യ നഗരാസൂത്രകന്‍ ലഭ്യമാക്കിയ കരട് വിജ്ഞാപനത്തില്‍ അന്തിമ തീരുമാനം ആയിട്ടുണ്ടോ; തല്‍സ്ഥിതി വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത റോഡിലെ ഡിറ്റിപി വേരിയേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ റോഡിന് സമീപം താമസിക്കുന്നവര്‍ക്ക് വീട് വയ്ക്കുന്നതിനോ മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കോ പെര്‍മിറ്റ് അടക്കം തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കാത്ത അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത വിഷയത്തില്‍ വേഗത്തില്‍ തീരുമാനമെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
316.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയിലെ പറവൂരില്‍ ലെെഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച പാര്‍പ്പിട സമുച്ചയത്തിന്റെ നിര്‍മ്മാണം നിലച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ; ടി ഫ്ലാറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
നാഷണല്‍ ഹെെവേ 66-ന്റെ അരികിലുള്ള ഭൂമിയില്‍ നാഷണല്‍ ഹെെവേ അതോറിറ്റി ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയിട്ടുള്ള ചില നിബന്ധനകള്‍ മൂലം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പെര്‍മിറ്റ് നല്‍കാതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ലക്ഷങ്ങള്‍ ഫീസ് നല്‍കി ആക്സസ് പെര്‍മിറ്റ് വാങ്ങേണ്ടി വരുന്നത് മൂലം സാധാരണക്കാര്‍ക്ക് വീട് നിര്‍മ്മാണത്തിന് തടസ്സം ഉണ്ടാകുന്ന പ്രശ്നം പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ?
317.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായ വലിച്ചെറിയല്‍ വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ലഭിച്ച പരാതികള്‍, ഈടാക്കിയ പിഴ എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
വലിച്ചെറിയല്‍ വിരുദ്ധ ക്യാമ്പയിനില്‍ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
318.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം മേഖലയെ മാലിന്യമുക്തമാക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ വിശദവിവരം ലഭ്യമാക്കാമോ?
കെട്ടിട നിർമ്മാണ സെസ്
319.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെട്ടിട നിർമ്മാണത്തിനുള്ള സെസ് കാലോചിതമായി പരിഷ്കരിച്ച് സാധാരണക്കാരെ നികുതിയിൽ നിന്ന് ഒഴിവാക്കാൻ നടപടി സ്വീകരിക്കുമോ?
320.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വരൾച്ചയുടെ ദുരിതം രൂക്ഷമായനുഭവിക്കുന്ന മൂന്നു ജില്ലകളിലെ തൊണ്ണൂറ്റിരണ്ട് ഗ്രാമങ്ങളിൽ കൃഷിയ്ക്കായി ജലമെത്തിക്കുന്ന കല്ലട ജലസേചന പദ്ധതിയുടെ കനാലുകളിൽ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്തുകൾ നടത്തിയിരുന്ന ശുചീകരണം നിലവിൽ നടത്തുവാൻ കഴിയാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കെ.ഐ.പി. കനാൽ ശുചീകരണം ആവർത്തനസ്വഭാവമുള്ള പ്രവർത്തനമാണെന്നുകാട്ടി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുള്ള അനുമതി നൽകാറില്ല എന്നതിനാല്‍ ഗ്രാമപ്പഞ്ചായത്ത് തലത്തിൽ മറ്റേതെങ്കിലും പ്രത്യേക പദ്ധതിയിലുൾപ്പെടുത്തി കൃഷിക്കും കുടിവെള്ളത്തിനും ഉപയോഗിക്കുന്ന ഈ ജലസേചന പദ്ധതിയുടെ ശുചീകരണ പ്രവർത്തി നടത്തുവാനാകുമോയെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവർത്തി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാവർഷവും നടത്തുന്നതിന് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ പരിഗണനയിൽ കൊണ്ടുവന്ന് പ്രത്യേക അനുവാദം നൽകാനാകുമോ; ആയതിനുള്ള തുടർനടപടികൾ കൈക്കൊള്ളുമോ; വിശദമാക്കുമോ?
321.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24, 2024-25 എന്നീ സാമ്പത്തിക വര്‍ഷങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ബജറ്റ് വിഹിതം കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് എന്നിവ പട്ടിക തിരിച്ച് വിശദമാക്കാമോ;
( ബി )
2023-24 സാമ്പത്തിക വര്‍ഷത്തിലും 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഡിസംബർ 31 വരെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതത്തിന്റെ എത്ര ശതമാനം തുക കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് എന്നിവയ്ക്ക് അനുവദിച്ചിട്ടുണ്ട്; പട്ടികതിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
322.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാലിന്യസംസ്കരണ രംഗത്ത് സംസ്ഥാനം രാജ്യത്തിന് മാതൃകയാകുമ്പോഴും, പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന പ്രവണത തുടരുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് ടീം വഴിയുള്ള നിയമ നടപടികൾ കൂടുതൽ ശക്തമാക്കാൻ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ക്യാമറാ നിരീക്ഷണത്തിന് പുറമേ, കൂടുതൽ മാലിന്യം നിക്ഷേപിക്കുന്ന പൊതുസ്ഥലങ്ങൾ കണ്ടെത്തി മാപ് ചെയ്യുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
മാലിന്യം ശേഖരിക്കാനുള്ള ബിന്നുകൾ പ്രധാന കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും സ്ഥാപിക്കുന്നുവെന്നും അവ കൃത്യമായി പരിപാലിക്കുന്നുവെന്നും ജനകീയ സഹകരണത്തോടെ ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
323.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമായിട്ടുള്ള കോട്ടക്കല്‍ മണ്ഡലത്തിലെ വളാഞ്ചേരി നഗരസഭ കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയ്ക്ക് സാങ്കേതികാനുമതി ലഭ്യമായിട്ടുണ്ടോ; പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
324.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ ഏകീകൃത സര്‍വ്വീസ് രൂപീകരിച്ചതിനു ശേഷം പഴയ മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസിലെ ജീവനക്കാരുടെ പെന്‍ഷന്‍ അംഗീകരിക്കുന്നതില്‍ നിന്നും സംസ്ഥാന ഓഡിറ്റ് വകുപ്പിനെ ഒഴിവാക്കിയിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ മേല്‍ ജീവനക്കാരുടെ പെന്‍ഷന്‍ അംഗീകരിക്കുന്നതിന് എന്ത് സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്ന് അറിയിക്കുമോ;
( സി )
നിലവില്‍ വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ അനുവദിക്കുന്നതില്‍ എന്തെങ്കിലും തടസ്സം നിലനില്‍ക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
325.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ആകെ റോഡുകള്‍ , അവയുടെ ദൈർഘ്യം എന്നിവ തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത റോഡുകളുടെ ആസ്തി രജിസ്റ്ററിലെ പേരുകള്‍ വ്യക്തമാക്കുമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പട്ടാമ്പി നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ നവീകരിച്ചതും നവീകരിക്കുന്നതിനായി തിരഞ്ഞെടുത്തതുമായ റോഡുകള്‍ ഏതെല്ലാമെന്നും ഏത് പദ്ധതിയുടെ കീഴിലാണ് ഇവ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും അനുവദിച്ച തുക എത്രയെന്നും വ്യക്തമാക്കുമോ; വിശദവിവരം നല്‍കുമോ?
326.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവൂര്‍ പൊന്‍പാറക്കുന്നില്‍ ലൈഫ് മിഷന്‍ ഭവന സമുച്ചയം നിര്‍മ്മിക്കുന്നതിന് തറക്കല്ലിടല്‍ ചടങ്ങ് നടത്തിയെങ്കിലും പദ്ധതി ഇതുവരെ ആരംഭിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്കായി കണ്ടെത്തിയ സ്ഥലത്ത് നിര്‍മ്മാണം തുടങ്ങുന്നതിന് തടസ്സങ്ങളുണ്ടെങ്കില്‍ പകരം സ്ഥലം ലഭ്യമാക്കിയിട്ടുണ്ടോ; പ്രസ്തുത പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
327.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ;
( ബി )
നഗര പ്രദേശങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് പ്രത്യേകം പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ;
( സി )
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്കരണത്തിന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ആവശ്യത്തിന് പ്ലാന്റുകള്‍ നിലവിലുണ്ടോ?
328.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരാധനാലയങ്ങൾക്ക് നിർമ്മാണാനുമതി , കെട്ടിട നമ്പർ എന്നിവ ലഭ്യമാക്കുന്നതിന് നിലവിലെ നിയമങ്ങൾ എന്തൊക്കെയാണ് ; ഇതിനായി ജില്ലാ കളക്ടറുടെ അനുമതി ആവശ്യമുണ്ടോ; വിശദ വിവരങ്ങൾ ലഭ്യമാക്കുമോ?
329.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ വകുപ്പ് നടത്തിയ അദാലത്ത് പ്രകാരം ആലപ്പുഴ മണ്ഡലത്തില്‍ നിന്നും എത്ര അപേക്ഷകളാണ് ലഭിച്ചതെന്നും എത്ര എണ്ണത്തിന് തീര്‍പ്പു കല്‍പിച്ചിട്ടുണ്ടെന്നുമുള്ള വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത അദാലത്ത് പ്രകാരം ആലപ്പുഴ മുനിസിപ്പാലിറ്റി തീര്‍പ്പുകല്‍പ്പിക്കേണ്ട അപേക്ഷകളില്‍ എത്ര എണ്ണം തീര്‍പ്പാക്കി എന്നും, ഇനി എത്ര അപേക്ഷകളാണ് തീര്‍പ്പാക്കാന്‍ ഉള്ളതെന്നും തീര്‍പ്പാക്കാന്‍ ഉള്ള അപേക്ഷകളില്‍ എന്ത് നടപടി ആണ് സ്വീകരിച്ചതെന്നുമുള്ള വിവരം ലഭ്യമാക്കാമോ?
330.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെ-സ്മാര്‍ട്ട് പദ്ധതിയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി ലഭിക്കുന്ന മുഴുവന്‍ സേവനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ടി സ്ഥാപനങ്ങള്‍ വഴി ലഭിക്കുന്ന എല്ലാ സേവനങ്ങളും കെ-സ്മാര്‍ട്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജനങ്ങള്‍ക്കു ലഭിക്കുന്ന സേവനം സുതാര്യമാക്കാന്‍ നടപടി സ്വീകരിക്കുമോ;വിശദമാക്കാമോ;
( ബി )
കെ-സ്മാര്‍ട്ട് പദ്ധതി പ്രകാരം കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകള്‍ ഉള്‍പ്പെടെയുള്ള വിവിധ സേവനങ്ങള്‍ മുന്‍ഗണനാക്രമത്തിലാണോ തീര്‍പ്പാക്കുന്നത്; ഇല്ലെങ്കില്‍ പ്രസ്തുത പദ്ധതി മുഖേന ലഭിക്കുന്ന അപേക്ഷകള്‍ മുന്‍ഗണനാക്രമപ്രകാരം തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ വിവിധതരം സേവനങ്ങള്‍ തീര്‍പ്പാക്കാന്‍ സമയ പരിധി നിശ്ചയിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ സമയ പരിധി നിശ്ചയിച്ച് അപേക്ഷകള്‍ തീര്‍പ്പാക്കി ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
331.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സംയോജനം കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിർവഹണത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുള്ളത് ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
ദാരിദ്ര്യ ലഘൂകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിന്റെ ചുമതല ഉണ്ടായിരുന്ന വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികയിൽ പുതിയ നിയമനം ഒഴിവാക്കിയതും ബ്ലോക്ക് തലത്തിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുടെ പ്രവർത്തനങ്ങളെ വിലയിരുത്തേണ്ട തസ്തികകളിൽ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിർവഹണത്തെക്കുറിച്ച് മുൻ പരിചയം ഇല്ലാത്ത മറ്റു വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ നിയമിച്ചതും മൂലം പദ്ധതി നിർവഹണത്തിൽ വലിയ പ്രതിസന്ധി നേരിടുന്നതായുളള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
( സി )
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിർവഹണത്തിലെ പ്രതിസന്ധി കേന്ദ്ര ഫണ്ടിന്റെ ലഭ്യതയെ ബാധിക്കുമെന്നതിനാൽ ഇക്കാര്യത്തിൽ അടിയന്തരമായി പരിഹാര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
332.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകിവരുന്ന പദ്ധതി വിഹിതം ഏതൊക്കെ മാസങ്ങളിലാണ് ലഭിക്കേണ്ടതെന്ന് വ്യക്തമാക്കാമോ;
( ബി )
2024-25 സാമ്പത്തിക വർഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രസ്തുത പദ്ധതി വിഹിതത്തിന്റെ എത്ര ഗഡുക്കളാണ് ലഭിച്ചതെന്നും ഏതൊക്കെ മാസങ്ങളിലാണ് ലഭിച്ചതെന്നും വ്യക്തമാക്കാമോ?
333.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ റോഡ് നവീകരണത്തിനായി മണലൂര്‍ മണ്ഡലത്തില്‍ നിന്നും 2024-25 വര്‍ഷം ഏതെല്ലാം പ്രവൃത്തികളാണ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോയെന്നും ഓരോ പ്രവൃത്തിക്കും എത്ര തുക വീതമാണ് അനുവദിച്ചിട്ടുള്ളതെന്നും അറിയിക്കുമോ;
( സി )
ഗ്രാമീണ റോഡുകളുടെ പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ?
334.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വകയിരുത്തിയ പ്ലാൻ ഫണ്ട് എത്ര; അനുവദിച്ച തുക എത്ര; വിനിയോഗിച്ച തുക എത്ര; വിശദാംശങ്ങൾ സാമ്പത്തിക വർഷം അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ?
335.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ആകെ റോഡുകള്‍, അവയുടെ ദൈർഘ്യം എന്നിവ തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത റോഡുകളുടെ ആസ്തി രജിസ്റ്ററിലെ പേരുകള്‍ വ്യക്തമാക്കുമോ;
( സി )
പ്രസ്തുത റോഡുകളില്‍ 2020-21, 2021-22, 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ നവീകരിച്ചതും നവീകരിക്കുന്നതിനായി തെരഞ്ഞെടുത്തതുമായ റോഡുകള്‍ ഏതെല്ലാമെന്നും ഏത് പദ്ധതിയുടെ കീഴിലാണ് ഇവ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും അനുവദിച്ച തുക എത്രയെന്നും വിശദമാക്കുമോ?
336.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ അദാലത്തുമായി ബന്ധപ്പെട്ട് ജനങ്ങളുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എന്താെക്കെ ഭേദഗതികളാണ് വകുപ്പ് ഇതുവരെ കാെണ്ടുവന്നിട്ടുള്ളതെന്ന് വിശദമാക്കാമാേ?
ജലസ്രോതസ്സുകൾ മാലിന്യമുക്തമായി സംരക്ഷിക്കുന്നതിനുള്ള നടപടി
337.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ശാസ്ത്രീയ ദ്രവമാലിന്യ പരിപാലനസംവിധാനങ്ങളൊരുക്കി മുഴുവൻ ജലാശയങ്ങളേയും മാലിന്യമുക്തമായി സംരക്ഷിക്കുന്നതിന്റെ പ്രവർത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
'തെളിനീരൊഴുകും നവകേരളം' ജനകീയ ക്യാമ്പയിന്റെ പ്രവർത്തനപുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽപ്പെട്ട ജലസ്രോതസ്സുകളിലെ മലിനീകരിക്കപ്പെട്ട ഇടങ്ങൾ കണ്ടെത്തുവാന്‍ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
വാതിൽപ്പടി പാഴ്‌വസ്തു ശേഖരണം കാര്യക്ഷമമാക്കിയും ശാസ്ത്രീയ മാലിന്യസംസ്കരണ സംവിധാനങ്ങളൊരുക്കിയും ജലസ്രോതസ്സുകളിലേക്ക് മാലിന്യമെത്തുന്നത് തടയുവാനുള്ള നടപടികൾ പരിഗണനയിലുണ്ടോ; വിശദമാക്കുമോ;
( ഇ )
ജലസ്രോതസ്സുകളിലേക്ക് മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ എന്തെല്ലാം നിയമനടപടികളാണ് സ്വീകരിക്കുന്നത്; ഇത്തരത്തില്‍ സംസ്ഥാനത്ത് എത്രയാളുകൾക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങൾ ലഭ്യമാക്കുമോ?
338.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. നജീബ് കാന്തപുരം
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മെഗാ ഭരതനാട്യ പരിപാടിയുടെ താത്കാലിക ഉദ്ഘാടനവേദിയിൽനിന്നും വീണ് ശ്രീമതി ഉമാ ​തോമസ് എം.എൽ.എ.ക്ക് പരിക്ക് പറ്റിയതിൽ സുരക്ഷാ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
വന്‍ജനാവലി എത്തുന്ന പൊതു-സ്വകാര്യ പരിപാടികളിൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ നിയതമായ സുരക്ഷാ ​​​​പ്രാേട്ടോക്കോൾ ആവശ്യമാണെന്ന് കരുതുന്നുണ്ടോ​​;
( സി )
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
339.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ 'തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി' പ്രകാരം ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ലഭിച്ചിട്ടുള്ള ശിപാര്‍ശകളിന്മേല്‍ ഇതുവരെ സ്വീകരിച്ച നടപടികളുടെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളുടെയും സര്‍ക്കുലറുകളുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കാമോ?
340.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ബജറ്റില്‍ തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഹെഡ്ഡില്‍ പ്രഖ്യാപിച്ച വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലങ്ങളിൽ നടത്തുന്നതിന് കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
2022-23 മുതല്‍ 2024-25 വരെ കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന നടത്തേണ്ട വേങ്ങേരി മിനി സ്റ്റേഡിയം, കണ്ണാടിക്കല്‍ പകല്‍ വീട് എന്നീ പദ്ധതികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ ;
( സി )
മേല്‍ വിവരിച്ച പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനു നടപടി സ്വീകരിക്കുമോ?
341.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സ്ഥിതി വിവര കണക്കുകൾ ശേഖരിക്കുന്നതിനും അവയെ ശാസ്ത്രീയാടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്നതിനും സഹായകമായ രീതിയിൽ സാമ്പത്തിക- സ്ഥിതി വിവരകണക്ക് വകുപ്പിൽ നിന്നും ഡാറ്റാ മാനേജർമാരെ നിയമിക്കുന്നതിന് ആലോചിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ ഇത് സംബന്ധിച്ച വിശദാംശങ്ങൾ നൽകുമോ?
342.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 വര്‍ഷത്തെ ബഡ്ജറ്റില്‍ 20% തുക വകയിരുത്തിയിട്ടുള്ളതുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ വകുപ്പിലെ (സെക്രട്ടേറിയറ്റ് Computer File No. 2889637/എല്‍.എസ്.ജി.ഡി.) നമ്പര്‍ ഫയലിലെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഫയല്‍ ധനകാര്യ വകുപ്പില്‍ നിന്നും തദ്ദേശസ്വയംഭരണ വകുപ്പിലേക്ക് തിരിച്ചുവന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത റോഡ് നവീകരണപ്രവൃത്തിയുടെ ഡി.പി.ആര്‍ സമര്‍പ്പിച്ചതില്‍ എന്തെങ്കിലും അപാകത ഉണ്ടായിരുന്നോയെന്ന് വ്യക്തമാക്കുമോ; എങ്കില്‍ പ്രസ്തുത അപാകതകള്‍ പരിഹരിച്ച് ധനകാര്യ വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ടോയെന്നും എന്നാണ് സമര്‍പ്പിച്ചതെന്നുമുള്ള വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ?
343.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 20% ബജറ്റ് പ്രാെവിഷന്‍ ലഭിച്ചതും തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കാനുള്ളതുമായ കാേങ്ങാട് മണ്ഡലത്തിലെ പ്രവൃത്തികളുടെ പേര്, തുക എന്നിവ തരം തിരിച്ച് വിശദമാക്കാമാേ; പ്രസ്തുത പ്രവൃത്തികളുടെ പ്രവര്‍ത്തന പുരാേഗതി വ്യക്തമാക്കാമാേ?
344.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെയിലും മഴയും കൊള്ളാതിരിക്കാൻ വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും മുമ്പിൽ താത്കാലികമായി പണിയുന്ന ഷീറ്റിട്ടിട്ടുള്ള നിർമ്മാണങ്ങൾ പ്രത്യേക നിർമ്മിതിയായി കണക്കാക്കുമോ; വ്യക്തമാക്കാമോ;
( ബി )
പ്രത്യേക നിർമ്മിതിയായി കണക്കാക്കുകയില്ലെങ്കിൽ ഇത് സംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ?
345.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ പരിഷ്കരണ കമ്മീഷന്റെ പ്രവര്‍ത്തനത്തിന് ടേംസ് ഓഫ് റഫറന്‍സ് തീരുമാനിച്ചിട്ടുണ്ടോ;
( ബി )
കമ്മീഷന്റെ ഘടന എപ്രകാരമായിരിക്കുമെന്ന് വിശദമാക്കാമോ?
346.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന്റെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെയും മേല്‍നോട്ടത്തില്‍ നിര്‍മ്മിക്കുന്ന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് നമ്പര്‍ അനുവദിച്ച് നികുതി നിശ്ചയിക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പിന്റെ എഞ്ചിനീയര്‍ കൂടി പരിശോധന നടത്തേണ്ടതുണ്ടോ; വിശദമാക്കാമോ;
( ബി )
പൊതുമരാമത്ത് വകുപ്പിലെ ക്ഷമതയുള്ള എഞ്ചിനീയര്‍മാരുടെ ഒപ്പുള്ള സാക്ഷ്യപത്രം, പ്ലാനുകള്‍ എന്നിവ സഹിതം സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ തദ്ദേശസ്വയംഭരണ വകുപ്പ് എഞ്ചിനീയറുടെ റിപ്പോര്‍ട്ട് കൂടി ആവശ്യപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടിന്റെ ആവശ്യമുണ്ടോയെന്ന് വിശദമാക്കാമോ?
347.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് നിലവിൽ വന്നത് എന്ന് മുതലാണെന്ന് അറിയിക്കുമോ; ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് നിലവിൽ വന്നിട്ട് വകുപ്പിന്റെ കാര്യശേഷി വർദ്ധിച്ചിട്ടുണ്ടോ ; വ്യക്തമാക്കുമോ ;
( ബി )
നിലവില്‍ വകുപ്പിന് ഫംഗ്ഷണൽ മാനുവൽ പ്രസിദ്ധീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ ; ഫംഗ്ഷണൽ മാനുവൽ പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിൽ ആയതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
23.08.2023-തീയതിയിലെ ജി.ഒ.(ആര്‍. റ്റി)നം.1722/2023/എല്‍.എസ്.ജി.ഡി. നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം തദ്ദേശ സ്വയംഭരണ വകുപ്പിലെ എഞ്ചിനീയറിങ് വിഭാഗത്തിന്റെ പ്രശ്നങ്ങൾ പഠിക്കുന്നതിന് കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; സമർപ്പിച്ചിട്ടുണ്ടെങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത റിപ്പോർട്ടിലെ ശിപാർശകൾ നടപ്പിലാക്കുവാൻ തീരുമാനം എടുത്തിട്ടുണ്ടോ; വെളിപ്പെടുത്തുമോ?
348.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ ജില്ലയിൽ തദ്ദേശ സ്വയംഭരണ വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീയർമാരുടെ എത്ര ഒഴിവുകൾ നിലവിലുണ്ടെന്ന് അറിയിക്കാമോ;
( ബി )
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ അസിസ്റ്റന്റ് എഞ്ചിനീയറെ നിയമിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
349.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ ഏതൊക്കെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് വെെദ്യുത ശ്മശാനങ്ങള്‍ നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ വെെദ്യുത ശ്മശാനം നിലവിലില്ലാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അവ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും അവ സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തിയിട്ടുണ്ടോയെന്നും അറിയിക്കാമോ?
350.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തെരുവുനായ ആക്രമണങ്ങളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; കഴിഞ്ഞവർഷം സംസ്ഥാനത്ത് തെരുവുനായ്ക്കളാൽ ആക്രമിക്കപ്പെട്ടിട്ടുള്ളവരുടെ എണ്ണം വ്യക്തമാക്കുമോ;
( ബി )
ഉടമസ്ഥരില്ലാത്ത ഉയര്‍ന്ന ഇനം ബ്രീഡുകളില്‍‌പ്പെട്ട നായകളും തെരുവുകളില്‍ കാണപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; സംസ്ഥാനത്ത് എത്ര തെരുവുനായകള്‍ ഉള്ളതായാണ് കണക്കാക്കിയിട്ടുള്ളത്; വ്യക്തമാക്കാമോ;
( സി )
ഉയർന്ന ഇനം ബ്രീഡുകളിൽപെട്ട നായകളെ വളർത്തി പരമാവധി ഉപയോഗപ്പെടുത്തിയ ശേഷം തെരുവിലേക്ക് വലിച്ചെറിയുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇത്തരത്തിൽ വളർത്തു നായകളെ അവയുടെ വാര്‍ദ്ധക്യത്തിലും അനാരോഗ്യത്തിലും തെരുവുകളിൽ ഉപേക്ഷിക്കുന്നത് തടയുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( ഡി )
സംസ്ഥാനത്ത് തെരുവുനായകളുടെ എണ്ണം വർദ്ധിച്ചുവരുന്നത് തടയുന്നതിനായി എന്തൊക്കെ പുതിയ മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദമാക്കാമോ?
351.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാതയാേരങ്ങളിലും നടപ്പാതകളിലും അനധികൃതമായി സ്ഥാപിച്ച ഫ്ലെക്സ് ബാേര്‍ഡുകളും ബാനറുകളും കാെടി താേരണങ്ങളും നീക്കിയില്ലങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് പിഴയടയ്ക്കേണ്ടി വരുമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കേരളത്തിലെ ഏതെല്ലാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പിഴയടയ്ക്കേണ്ടി വന്നിട്ടുണ്ടെന്ന് വിശദമാക്കാമാേ; എത്ര രൂപ പിഴയായി ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമാേ?
352.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഞ്ചായത്തുകളുടെ ആസ്തി രജിസ്റ്ററില്‍ തോട്ടം മേഖലകളിലെ റോഡുകള്‍, വഴികള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ മുതലായവ ഉള്‍പ്പെട്ടുവന്നിട്ടില്ലാത്തതിനാല്‍ തോട്ടം മേഖലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവൃത്തികൾ നടപ്പിലാക്കുന്നതിന് തടസ്സം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇവ പരിഹരിക്കുന്നതിന് എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
ഇല്ലെങ്കിൽ ഇത്തരം പ്രവൃത്തികൾ നടപ്പിലാക്കുന്നതിന് പ്രത്യേക ഉത്തരവ് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
353.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 2024-25 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതി നിര്‍വ്വഹണത്തിന്റെ നാളിതുവരെയുള്ള പുരോഗതി ജില്ല തിരിച്ച് ലഭ്യമാക്കാമോ?
354.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഏതൊക്കെ തസ്തികകളിലാണ് ഒഴിവുകളുള്ളതെന്ന് സ്ഥാപനം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
സാങ്കേതിക വിഭാഗം ജീവനക്കാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതിനാല്‍ വികസന പ്രവര്‍ത്തനങ്ങളും പൊതുജന സേവനങ്ങളും വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സാമ്പത്തിക വര്‍ഷം അവസാനിക്കാറായ സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ടതിനാല്‍ പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
355.
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാലിന്യനിര്‍മ്മാര്‍ജ്ജനത്തില്‍ ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടാേ;
( ബി )
സംസ്ഥാനത്താകെയുള്ള ഹരിതകര്‍മ്മസേനാംഗങ്ങളുടെ അംഗസംഖ്യയും അതിലെ അംഗങ്ങളുടെ വരുമാനം സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ;
( സി )
ഹരിതകര്‍മ്മസേനാംഗങ്ങളുടെ ആരാേഗ്യപരിരക്ഷ ഉറപ്പു വരുത്തുന്നതിനായി പ്രത്യേക പദ്ധതി രൂപീകരിക്കേണ്ടതിന്റെ ആവശ്യകത ബാേധ്യപ്പെട്ടിട്ടുണ്ടാേ; എങ്കില്‍ ഇതിനായി പ്രത്യേക പദ്ധതി രൂപീകരിച്ചിട്ടുണ്ടാേ; വിശദമാക്കുമോ?
356.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയിലൂടെ എത്ര വീടുകളാണ് അനുവദിച്ചിട്ടുള്ളതെന്നും അതിൽ എത്ര വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
തെരുവ് നായ്ക്കളുടെ ആക്രമണം തടയാൻ നടപടി
357.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. പി. ഉബൈദുള്ള
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ തകഴി സ്വദേശിനിയായ വയോധികയെ തെരുവ് നായ്ക്കൂട്ടം കടിച്ചു കൊന്നതായി റിപ്പോ‍ട്ട് ചെയ്തിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതു തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ കഴിയാത്തതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ;
( സി )
പൊതു ഇടങ്ങളിൽ മത്സ്യ-മാംസ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതു തടയുന്നതിനും, തെരുവുനായ്ക്കളുടെ എണ്ണം വർദ്ധിച്ചുവരുന്നത് തടയാനും അടിയന്തര നടപടി സ്വീകരിക്കു​മോ; വിശദമാക്കുമോ?
358.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2016 മുതൽ നാളിതുവരെ എത്ര തെരുവ് നായ ആക്രമണങ്ങൾ ഉണ്ടായിയെന്നും എത്രപേര്‍ തെരുവ് നായയുടെ കടിയേറ്റ് മരണപ്പെട്ടുവെന്നുമുള്ള വിവരം വർഷം തിരിച്ച് ലഭ്യമാക്കുമോ?
359.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ ലെെഫ് മിഷന്‍ ഭവന നിര്‍മ്മാണ പദ്ധതിയിലൂടെ എത്ര വീടുകള്‍ അനുവദിച്ചിട്ടുണ്ടെന്നും എത്ര വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
360.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഒഴിച്ചുള്ള മറ്റ് തദ്ദേശ സ്വയംഭരണ ഓഫീസുകളിൽ നിന്നും വിരമിക്കുന്ന മുന്‍സിപ്പല്‍ കോമണ്‍ സര്‍വീസ് ജീവനക്കാർക്ക് PEN അനുവദിച്ചാല്‍ പ്രിസം സംവിധാനം മുഖേന കാലതാമസമില്ലാതെ പെൻഷൻ ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ കഴിയുമോയെന്നത് പരിശോധിക്കുമോ; 2024 മെയ് മാസത്തില്‍ പെന്‍ഷന്‍ ആയ എത്ര ജീവനക്കാര്‍ക്ക് ഇനി പെന്‍ഷന്‍ ലഭിക്കാനുണ്ട്; പെന്‍ഷന്‍ ലഭിക്കാനുള്ളവരുടെ വിശദാശം ലഭ്യമാക്കുമോ; ഇവര്‍ക്ക് എപ്പോള്‍ പെന്‍ഷന്‍ നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ബി )
ഏകീകൃത ശമ്പള വിതരണം നിലവിലില്ലാത്തത് മൂലം വകുപ്പ്/ഓഫീസ് മാറി നിയമനം ലഭിക്കുന്ന ജീവനക്കാർക്ക് പഴയ ഓഫീസിൽ/കാലയളവിൽ ലഭിക്കാനുള്ള ശമ്പള കുടിശിക, ശമ്പള പരിഷ്കരണ കുടിശിക, പി.എഫ്. താൽക്കാലിക വായ്പ, എന്‍.ആർ.എ, ടെർമിനല്‍ സറണ്ടർ തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭ്യമാകാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയത് ഒഴിവാക്കുന്നതിന് എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( സി )
ഏകദേശം 800 കോടിയോളം രൂപ സെൻട്രൽ പെൻഷൻ ഫണ്ടിൽ നിന്ന് നഗരസഭകൾക്ക് നല്‍കാത്തതിനാൽ പെൻഷനും പെൻഷൻ പരിഷ്കരണമുൾപ്പെടെയുള്ള ആനുകൂല്യങ്ങളും സമയബന്ധിതമായി പഴയ മുൻസിപ്പൽ കോമൺ സർവ്വീസിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് ലഭ്യമാകാത്ത സാഹചര്യം ഒഴിവാക്കുന്നതിന് എന്ത് പരിഹാര നടപടിയാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
സ്ഥാനക്കയറ്റത്തിലൂടെ ഗസറ്റഡ് ജീവനക്കാരനായി നിയമനത്തിനർഹതയുള്ള മുൻസിപ്പൽ കോമൺ സർവ്വീസിലെ ജീവനക്കാർക്ക് PEN ഇല്ലാത്തത് മൂലം മറ്റ് വകുപ്പുകളിൽ നിലവിലുള്ളത് പോലെ സ്കോ‍ർ സംവിധാനം മുഖേന കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കാൻ സാധിക്കാത്തതിനാല്‍ അർഹമായ പ്രമോഷൻ അനിശ്ചിതമായി നീണ്ടു പോകുന്ന സാഹചര്യം ഒഴിവാക്കുന്നതിനും; ഇത്തരത്തിൽ സംഭവിക്കുന്നത് മൂലം താഴേക്കുള്ള എല്ലാ തസ്തികളിലെ പ്രമോഷനെ ബാധിക്കുന്നതിനാൽ ആയത് ഒഴിവാക്കുന്നതിനും എന്ത് പരിഹാരമാര്‍ഗ്ഗമാണ് നിര്‍ദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഇ )
മുനിസിപ്പൽ സർവീസിലെ ഡെപ്യൂട്ടി സെക്രട്ടറി തസ്തികയിൽ 19.12.2022 മുതൽ എത്ര ഒഴിവ് നിലവിൽ ഉണ്ട്; 19.12.2022-ലെ E6/DUA/5387/2022 നമ്പർ ഉത്തരവിന് ശേഷം നാളിതുവരെ ഡെപ്യൂട്ടി സെക്രട്ടറി തസ്തികയിലേക്ക് പ്രൊമോഷൻ നടക്കാത്തതെന്താണെന്ന് വ്യക്തമാക്കാമോ; തിരുവനന്തപുരം നഗരസഭയില്‍ ഡെപ്യൂട്ടി സെക്രട്ടറിക്ക് പകരമുള്ള ജോയിന്റ് കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ തസ്തിക എത്രയെണ്ണം ഒഴിഞ്ഞ് കിടക്കുന്നുവെന്നും ആയത് നികത്തുവാന്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കാമോ; പ്രസ്തുത തസ്തിക ഒഴിച്ചിട്ടിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കാമോ?
361.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് പദ്ധതി പ്രകാരം 2021 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് 31 വരെ എത്ര വീടുകള്‍ അനുവദിച്ചിട്ടുണ്ട്;
( ബി )
അതില്‍ എത്ര വീടുകളുടെ നിർമ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്;
( സി )
ലൈഫ് പദ്ധതിയിലേയ്ക്ക് പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോയെന്ന് അറിയിക്കാമോ?
362.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ വകുപ്പ് രൂപീകരിച്ചപ്പോൾ അതിന്റെ ഭാഗമായ നഗരകാര്യ ഡയറക്ടറേറ്റില്‍ ജോലിചെയ്യുന്നവരിൽ നിന്ന് മാത്രമുള്ള സീനിയർ ക്ലാർക്കുമാർ പ്രൊമോഷനായി ജുനിയർ സൂപ്രണ്ട് ആകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വകുപ്പിലെ മറ്റ് ജീവനക്കാര്‍ക്ക് ഇല്ലാത്ത ആനുകൂല്യം എങ്ങനെ സാധ്യമായിയെന്ന് അറിയിക്കാമോ; വിശദമാക്കാമോ;
( ബി )
മറ്റെല്ലാ തദ്ദേശസ്വയംഭരണ വകുപ്പുകളിലും ഹെഡ് ക്ലാർക്ക് /റവന്യൂ ഇൻസ്‌പെക്ടർ തസ്തികയിൽ നിന്ന് മാത്രമേ ജൂനിയർ സൂപ്രണ്ട് പ്രൊമോഷൻ ലഭിക്കുകയുള്ളൂ എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( സി )
മുന്‍സിപ്പൽ കോർപ്പറേഷനുകളിലും മൂനിസിപ്പാലിറ്റികളിലും എച്ച്.സി., ആർ.ഐ., ജൂനിയർ സൂപ്രണ്ട്, സീനിയർ സൂപ്രണ്ട്, അക്കൗണ്ട്സ് ഓഫീസർ, റവന്യൂ ഓഫീസർ, കൗൺസിൽ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി എന്നീ തസ്തികകളിൽ ഗ്രാമവികസനം, പഞ്ചായത്ത്, അർബൻ അഫയേർസ്, തദ്ദേശ സ്വയംഭരണ എൻജിനീയറിങ് എന്നീ വകുപ്പുകളിൽനിന്നും എത്ര ജീവനക്കാരെ പ്രൊമോഷൻ, സ്ഥലംമാറ്റം എന്നിവ മുഖേന നിയമിച്ചിട്ടുണ്ടെന്ന വിവരം ലഭ്യമാക്കാമോ;
( ഡി )
മുനിസിപ്പൽ കോമൺ സർവീസിൽ ജോലിയിൽ പ്രവേശിക്കുകയും എൽ.എസ്.ജി.ഡി. പൊതു സർവീസിന്റെ ഭാഗമായി എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ഓഫീസിലേക്ക് സ്ഥലംമാറ്റം ലഭിച്ച്, അവിടെ നിന്നും റിട്ടയർ ചെയ്ത ജീവനക്കാരുടെ പെൻഷൻ കമ്മ്യൂട്ടേഷൻ, ഡി.സി.ആർ.ജി, ഇ.എൽ. ടെർമിനൽ സറണ്ടർ എന്നിവ അനുവദിക്കേണ്ട ഓഫീസ്, അധികാരി എന്നിവ അറിയിക്കുമോ;
( ഇ )
ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പില്‍ സ്ഥലംമാറ്റം ലഭിക്കുന്ന ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ അംഗീകരിച്ച് വെരിഫിക്കേഷൻ റിപ്പോർട്ട് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച ഡി.ഇ.വി-4/267/2023--Part(1) -കമ്പ്യൂട്ടര്‍ നമ്പര്‍ 2828967 ഫയലില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; പെന്‍ഷന്‍ ആനുകൂല്യങ്ങളെ സംബന്ധിച്ച് നിലവിലുള്ള ഫയലുകളായ ഇ.യു./എൽ.എസ്.ജി.ഡി./2624752, ഫിനാന്‍സ് ഫയല്‍ നമ്പര്‍. 2870741/റൂള്‍സ് ഫിനാന്‍സ് എന്നിവയില്‍ ഉണ്ടായിരിക്കുന്ന നടപടികള്‍ വിശദീകരിക്കാമോ; ഇവയില്‍ ഉത്തരവ് ഉണ്ടായിട്ടുണ്ടെങ്കില്‍ ആയത് ലഭ്യമാക്കാമോ;
( എഫ് )
മുനിസിപ്പൽ കോമൺ സർവീസിൽ ജോലിയിൽ പ്രവേശിക്കുകയും എൽ.എസ്.ജി.ഡി. പൊതു സർവീസിന്റെ ഭാഗമാകുകയും ഇപ്പോള്‍ ഡെപ്യൂട്ടേഷനില്‍ ജോലിനോക്കുകയും ചെയ്യുന്ന ജീവനക്കാര്‍ വിരമിക്കുമ്പോള്‍ അവരുടെ പെൻഷൻ, കമ്മ്യൂട്ടേഷൻ, ഡി.സി.ആർ .ജി, ഇ.എൽ. ടെർമിനൽ സറണ്ടർ എന്നിവ അനുവദിക്കേണ്ട ഓഫീസ്, അധികാരി എന്നിവ അറിയിക്കുമോ?
363.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ കോറോത്തെ ലെെഫ് ഫ്ലാറ്റ് നിര്‍മ്മാണ പദ്ധതിയുടെ നിലവിലെ അവസ്ഥ എന്താണെന്ന് വിശദമാക്കാമോ;
( ബി )
നിര്‍മാണപ്രവൃത്തി നിർത്തിവച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എന്തുകൊണ്ടാണ് നിര്‍മ്മാണം നിര്‍ത്തിവെച്ചതെന്ന് വിശദമാക്കാമോ;
( സി )
സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ച് നിര്‍മ്മാണം പുനരാരംഭിക്കുവാന്‍ ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
കെട്ടിട നികുതി കുടിശ്ശിക
364.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി പിരിച്ചെടുക്കേണ്ട കെട്ടിടനികുതി കുടിശ്ശിക സംബന്ധിച്ച് വിവരശേഖരണം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇത്തരത്തിൽ കുടിശ്ശിക പിരിച്ചെടുക്കുന്നതിൽ കാലതാമസം നേരിടുന്നതിനാൽ പഞ്ചായത്തുകളുടെ പ്രവർത്തനങ്ങൾ മന്ദഗതിയിൽ ആണെന്ന വസ്തുത വിലയിരുത്തിയിട്ടുണ്ടോ;
( സി )
കെട്ടിടനികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിന് പുതിയ എന്തെങ്കിലും കർമ്മ പദ്ധതികൾ രൂപീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
365.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് പദ്ധതി പ്രകാരം സംസ്ഥാനത്ത് നാളിതുവരെ എത്ര പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്കാണ് ഭവനം അനുവദിച്ചിട്ടുള്ളതെന്നും ഇവയുടെ ധനസഹായ തുകകൾ എത്രയാണെന്നും ഇതിനായി എത്ര കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും ഉള്ള വിവരം ജില്ല തിരിച്ച് ലഭ്യമാക്കാമോ ?
366.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളില്‍ എത്ര അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍മാരുടെ ഒഴിവുകള്‍ ഉണ്ടെന്നും പ്രസ്തുത ഒഴിവുകള്‍ നികത്താന്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കാമോ;
( ബി )
പേരാമ്പ്ര, പന്തലായനി, മേലടി ബ്ലോക്ക് പ‍ഞ്ചായത്തുകളില്‍പ്പെടുന്ന ഗ്രാമ പഞ്ചായത്തുകളില്‍ ഏതൊക്കെ ഗ്രാമ പഞ്ചായത്തുകളില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സീയര്‍ ഗ്രേഡ് I, ഓവര്‍സീയര്‍ ഗ്രേഡ് II, ഓവര്‍സീയര്‍ ഗ്രേഡ് III തസ്തികകളില്‍ ഒഴിവുകള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
മേല്‍പ്പറഞ്ഞ ഒഴിവുകള്‍ നികത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അടിയന്തരമായി നടപടി സ്വീകരിക്കുമോ?
367.
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീമതി കെ. കെ. രമ
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ എണ്ണം പെരുകി വരുന്നതും അവ ആക്രമണകാരികൾ ആകുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിരവധി പേര്‍ മരണപ്പെടാനിടയായ സാഹചര്യം ഗൗരവമായി കാണുന്നുണ്ടോയെന്ന് അറിയിക്കുമോ;
( സി )
പൊതുസ്ഥലങ്ങളില്‍ തെരുവ് നായ്ക്കളുടെ ശല്യം ഒഴിവാക്കുന്നതിന് ശാശ്വതമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
368.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ പൊതു സർവീസ് രൂപീകരിച്ച ശേഷം സെക്രട്ടറി എൽ.എസ്.ജി.ഐ. തസ്തികയിൽ ആകെ എത്ര ഒഴിവുകൾ പി.എസ്.സി. ക്ക് റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്;
( ബി )
റിപ്പോർട്ട്‌ ചെയ്യപ്പെട്ട ഒഴിവുകളിൽ, ഏകീകരണം നിലവിൽ വരുന്നതിന് മുൻപുണ്ടായിരുന്ന പഞ്ചായത്ത്‌ വകുപ്പിലെ ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി, ഗ്രാമ വികസന വകുപ്പിലെ ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി, നഗരകാര്യ വകുപ്പിലെ മുനിസിപ്പൽ സെക്രട്ടറി ഗ്രേഡ് III തസ്തികകളിൽ നിന്ന് എത്ര വീതം ഒഴിവുകൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്?
369.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമപഞ്ചായത്ത് വകുപ്പില്‍ നിലവില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്; തസ്തിക അടിസ്ഥാനത്തില്‍ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
ഒഴിവുകള്‍ വരുന്ന മുറയ്ക്ക് തന്നെ അവ നികത്തുന്നതിന് സാധിക്കുന്നുണ്ടോ; അതിനാവശ്യമായ എന്തെല്ലാം ക്രമീകരണങ്ങള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
2025 ജനുവരി 1 മുതല്‍ 2026 മേയ് 31 വരെ പഞ്ചായത്ത് വകുപ്പില്‍ വിരമിക്കലിന്റെ ഭാഗമായി വരുന്ന ഒഴിവുകളുടെ എണ്ണം, തസ്തിക, ഒഴിവു വരുന്ന മാസം എന്നിവയുടെ അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ഡി )
പഞ്ചായത്തുകളിലെ ജോലിഭാരം ലഘൂകരിക്കുന്നതിനായി പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
370.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തിലെ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പ്രകാരമുള്ള റോഡ് നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി പഞ്ചായത്ത് അടിസ്ഥാനത്തിൽ തരംതിരിച്ച് വിശദമാക്കുമോ?
371.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലുള്‍പ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ കുടുംബങ്ങളുടെ എണ്ണം പഞ്ചായത്തടിസ്ഥാനത്തില്‍ നല്‍കാമോ;
( ബി )
പ്രസ്തുത പഞ്ചായത്തുകളില്‍ 2023-24 സാമ്പത്തിക വര്‍ഷം ലഭിച്ച കെട്ടിട നികുതിയുടെ വിശദാംശങ്ങള്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ ?
372.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ ഉദിയന്‍കുളങ്ങര മാര്‍ക്കറ്റ് നവീകരണത്തിന് കാലതാമസം വരുന്നതിന്റെ കാരണം വിശദമാക്കാമോ;
( ബി )
മാര്‍ക്കറ്റ് നവീകരണത്തിന് പൂര്‍ത്തീകരിക്കേണ്ട നടപടിക്രമങ്ങള്‍ ഏതൊക്കെയാണെന്നും ഇവ എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വിശദമാക്കാമോ?
373.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി ഗവൺമെന്റ് പോളിടെക്നിക്ക് കോളേജിന്റെ പഞ്ചായത്ത് വക സ്ഥലം സംബന്ധിച്ച് എല്‍.എസ്.ജി.ഡി./ആര്‍.ഇ1/13/2024 നമ്പർ ഫയലില്‍ അധിക വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് പ്രിൻസിപ്പൽ ഡയറക്ടര്‍ നല്‍കിയ കത്തിന് പഞ്ചായത്ത് സെക്രട്ടറി മറുപടി നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
നിർദ്ദിഷ്ടഭൂമിയുടെ ബി.റ്റി.ആർ. ന്റെ പകർപ്പ് ലഭ്യമായിട്ടുണ്ടോയെന്നും കടുത്തുരുത്തി പോളിടെക്നിക്കിന് വിട്ടു നൽകിയിരുന്ന വസ്തുവിന്റെ സർവ്വേ നമ്പരും നിലവിൽ ലഭ്യമാക്കിയിട്ടുള്ള സർ‍വ്വേ നമ്പരും വ്യത്യസ്തമായതിനാൽ ആയത് സംബന്ധിച്ച് കടുത്തുരുത്തി വില്ലേജ് ഓഫീസറിൽ നിന്നും റിപ്പോർട്ട് ലഭ്യമായിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ കാരണം വിശദീകരിക്കാമോ; ഇത് സംബന്ധിച്ച് വിവിധ വകുപ്പുകളിൽ നിന്നും ലഭ്യമാകേണ്ട വിവരങ്ങള്‍ക്ക് ഉണ്ടായിരിക്കുന്ന കാലതാമസം വിശദീകരിക്കാമോ;
( സി )
കടുത്തുരുത്തി ഗവൺമെന്റ് പോളിടെക്നിക്കിന്റെ പഞ്ചായത്ത് വക സ്ഥലം വിവിധ ആവശ്യങ്ങള്‍ക്ക് കൈമാറൽ സംബന്ധിച്ച ഫയലില്‍ നാളിതുവരെ ഉണ്ടായിട്ടുള്ള പുരോഗതി വ്യക്തമാക്കാമോ?
374.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയില്‍ നിന്നും ഫണ്ട് അനുവദിച്ച പനങ്ങാട് ഗ്രാമപഞ്ചായത്തിലെ വാതക ശ്മശാനത്തിന്റെ പ്രവൃത്തി ആരംഭിക്കുന്നതില്‍ കാലതാമസം നേരിട്ടത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത ശ്മശാനത്തിന്റെപ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
375.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എരുമേലി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ എരുമേലി തെക്ക് വില്ലേജിൽപ്പെട്ട ഓരുങ്കൽ കടവിലുള്ള 51.05 സെന്റ് വസ്തുവില്‍നിന്നും 6.72 ആർ സ്ഥലം ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിനായും 7.25 ആർ സ്ഥലം എക്സൈസ് ഓഫീസ് സ്ഥാപിക്കുന്നതിനായും സൗജന്യമായി വിട്ടുനല്‍കുന്നതിനുള്ള പഞ്ചായത്ത് കമ്മിറ്റിയുടെ 23.04.2022 തീയതിയിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ചുവരുന്ന നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
376.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉടുമ്പന്‍ചോല മണ്ഡലത്തില്‍ പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സിയര്‍മാര്‍ എന്നീ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്ന പഞ്ചായത്തുകള്‍ ഏതൊക്കെയെന്ന് തസ്തിക, പഞ്ചായത്ത് എന്നിവ തിരിച്ച് വിശദാംശം ലഭ്യമാക്കുമോ;
( ബി )
പദ്ധതി നിര്‍വഹണം ത്വരിതഗതിയിലാക്കേണ്ട ഘട്ടത്തില്‍ പ്രസ്തുത തസ്തികകളിലെ ഒഴിവുകള്‍ അടിയന്തരമായി നികത്തുന്നതിന് നടപടി സ്വീകരിക്കുമോ?
377.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണത്തിനും പുനരുദ്ധാരണത്തിനുമായി തിരുവമ്പാടി മണ്ഡലത്തില്‍ നിന്നും സമര്‍പ്പിക്കപ്പെട്ട പ്രവൃത്തികളും അവയുടെ വിശദാംശങ്ങളും ലഭ്യമാക്കുമോ;
( ബി )
പ്രവൃത്തികള്‍ക്ക് എപ്പോള്‍ ഭരണാനുമതി ലഭിക്കുമെന്ന് വ്യക്തമാക്കുമോ?
378.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ത്രിതല പഞ്ചായത്തുകളിലെ സ്റ്റാഫ് പാറ്റേണ്‍ സംബന്ധിച്ച് വര്‍ക്ക് സ്റ്റഡി നടത്തിയിട്ടുണ്ടോയെന്നും അവസാനമായി ഏതു വര്‍ഷമാണ് വര്‍ക്ക് സ്റ്റഡി നടത്തിയിട്ടുള്ളതെന്നും ആയതിന്റെ അടിസ്ഥാനത്തില്‍ സ്റ്റാഫുകളുടെ എണ്ണം ക്രമീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്നും അറിയിക്കുമോ;
( ബി )
വാര്‍ഡുകളുടെ എണ്ണം കുറഞ്ഞ പഞ്ചായത്തുകളിലും 23 വാര്‍ഡുകള്‍ വരെയുള്ള വലിയ ഗ്രാമപഞ്ചായത്തുകളിലും ഒരേ സ്റ്റാഫ് പാറ്റേണ്‍ നിലനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഷ്കരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
379.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ സേവനം മുനിസിപ്പാലിറ്റിയിലെയും കോര്‍പ്പറേഷനിലെയും പോലെ ഫലപ്രദമായി വിനിയോഗിക്കുന്നതിന് നടപടി സ്വീകരിയ്ക്കുമോ?
ഗ്രാമപഞ്ചായത്തുകളിലെ ജൂനിയര്‍ സൂപ്രണ്ട് തസ്തിക
380.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1985-ലെ ശമ്പള പരിഷ്കരണ ഉത്തരവില്‍ പ്രതിപാദിക്കും പ്രകാരം ആറില്‍ കൂടുതല്‍ ക്ലര്‍ക്കുമാര്‍ ഉണ്ടായിട്ടും സൂപ്പര്‍വൈസറി തസ്തികയായ ജൂനിയര്‍ സൂപ്രണ്ട് തസ്തികകള്‍ അനുവദിക്കാത്ത ഗ്രാമപഞ്ചായത്തുകളില്‍ നിലവിലുള്ള ഹെഡ്ക്ലര്‍ക്ക് തസ്തിക ജൂനിയര്‍ സൂപ്രണ്ടായി പരിവര്‍ത്തനം ചെയ്യുന്നതുമായി ബന്ധപ്പെട്ട തീരുമാനം വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
ഇതര വകുപ്പുകളിലെല്ലാം പ്രസ്തുത അനുപാതം കൃത്യമായി നടപ്പിലാക്കുമ്പോള്‍ വിവിധ വികസന/ക്ഷേമ പ്രവര്‍ത്തങ്ങള്‍ താഴെ തട്ടില്‍ നടപ്പിലാക്കുന്നതും ജനങ്ങളുമായി ഏറ്റവുമധികം ഇടപെടുന്നതുമായ പഞ്ചായത്ത് വകുപ്പ് ആവശ്യപ്പെട്ട കാര്യം പരിഗണിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
381.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ കുറ്റിപ്പുറം ബസ് ‍‍‍‍സ്റ്റാന്റ് നവീകരണം സംബന്ധിച്ച പ്രൊപ്പോസലിന്മേല്‍ തദ്ദേശ സ്വയംഭരണവകുപ്പ് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ; പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ?
382.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബിൽഡ് കേരള പദ്ധതി പ്രകാരം ഇടുക്കി ജില്ലയിലെ വട്ടവട-കാന്തല്ലൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ എസ്റ്റിമേറ്റ്, ഡി.പി.ആർ. എന്നിവ സമർപ്പിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത റോഡിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ?
383.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 ലെ സംസ്ഥാന ബ‍ഡ്ജറ്റില്‍ ഗ്രാമീണ റോഡുകള്‍ക്കായി മാറ്റിവച്ചിരുന്ന ആയിരം കോടി രൂപ പ്രയോജനപ്പെടുത്തി ഉടുമ്പന്‍ചോല മണ്ഡലത്തില്‍ എത്ര കോടി രൂപയ്ക്കുള്ള ഗ്രാമീണ റോഡുകളുടെ വികസനത്തിനാണ് നിര്‍ദ്ദേശം ലഭിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ഗ്രാമീണ റോഡുകളുടെ വികസനത്തിനായി ഫണ്ട് അനുവദിക്കുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനുമായി നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( ഡി )
ആയിരം കോടി രൂപ മുതല്‍ മുടക്കുന്ന ഗ്രാമീണ റോഡുകളുടെ വികസന പദ്ധതി എത്ര നാളുകള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്; വിശദമാക്കുമോ?
384.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി നിയോജക മണ്ഡലത്തില്‍ 2023-24 ബജറ്റില്‍ അങ്കമാലി നഗരസഭ പരിധിയില്‍ കല്ലുപാലം-കിഴക്കേപള്ളി-വാപ്പാലശ്ശേരി-പറക്കുളം റോഡ് നവീകരണ പ്രവൃത്തിക്ക് 02.03.2024 തീയതിയില്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയെങ്കിലും നാളിതുവരെയായി സാങ്കേതികാനുമതി നല്‍കി ടെണ്ടര്‍ നടപടി സ്വീകരിക്കാത്തതിന്റെ കാരണം വിശദമാക്കുമോ;
( ബി )
ഭരണാനുമതി ലഭിച്ച് 11 മാസം പിന്നിട്ടെങ്കിലും പ്രസ്തുത പ്രവൃത്തി ടെണ്ടര്‍ ചെയ്യുന്നതിന് എന്തെങ്കിലും തടസ്സം ഉണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി എന്ന് ടെണ്ടര്‍ ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ; മഴക്കാലം ആരംഭിക്കുന്നതിന് മുമ്പായി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുമോ; വിശദാംശം ലഭ്യമാക്കുമോ?
385.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം നഗരത്തിൽ നിന്നുള്ള മെഡിക്കൽ മാലിന്യമടക്കമുള്ളവ തിരുനെൽവേലിയിൽ തള്ളിയ സംഭവത്തിൽ പ്രതിസ്ഥാനത്തായ സൺ ഏജ് എക്കോസിസ്റ്റം എന്ന കമ്പനിക്ക് മാലിന്യം ശേഖരിക്കുന്നതിനോ സംസ്കരിക്കുന്നതിനോ കോർപ്പറേഷൻ അംഗീകാരം നൽകിയിരുന്നോയെന്ന് വ്യക്തമാക്കുമോ; എങ്കിൽ അംഗീകാരം നൽകിയതിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനം അംഗീകാരത്തിനായി കോർപറേഷന് നൽകിയ അപേക്ഷയുടെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത സ്ഥാപനത്തിന് അംഗീകാരം നൽകുന്നതിന് മുമ്പ് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ സംസ്കരിക്കാനുള്ള പ്ലാന്റ്, ജി.പി.എസ്. ഘടിപ്പിച്ച വാഹനങ്ങൾ എന്നിവ സ്ഥാപനത്തിന് ഉണ്ടെന്ന് കോർപറേഷൻ ഉറപ്പു വരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
മാലിന്യം ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനുമുള്ള അടിസ്ഥാന സംവിധാനങ്ങൾ പ്രസ്തുത സ്ഥാപനത്തിനുണ്ടോയെന്ന് അംഗീകാരം നൽകുന്നതിന് മുൻപ് കോര്‍പ്പറേഷൻ പരിശോധിച്ച് ഉറപ്പുവരുത്തിയതിന്റെ രേഖകളുടെ പകർപ്പ് ലഭ്യമാക്കാമോ;
( ഇ )
പ്ലാസ്റ്റിക് ഉൾപ്പെടയുള്ള അജൈവ മാലിന്യങ്ങൾ സംസ്കരിക്കാനുള്ള പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട് എന്ന് പ്രസ്തുത കമ്പനി കോര്‍പ്പറേഷന് നൽകിയ അപേക്ഷയിൽ പറഞ്ഞിട്ടുണ്ടോ; കോർപ്പറേഷൻ ഉദ്യോഗസ്ഥര്‍ പ്രസ്തുത പ്ലാന്റ് സന്ദർശിച്ചതിന്റെ വിവരങ്ങളും രേഖകളും ലഭ്യമാക്കാമോ?
386.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആശുപത്രിമാലിന്യം അടക്കമുള്ള മാലിന്യം തിരുനെൽവേലിയിൽ നിക്ഷേപിച്ച സംഭവം ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നു വിശദമാക്കുമോ?
387.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം നഗരസഭ കഴക്കൂട്ടം വാർഡിലെ പുല്ലാട്ടുകരയിൽ ഉദ്ഘാടനം ചെയ്ത ശാന്തിതീരം പൊതുശ്മശാനത്തിന്റെ പ്രവർത്തനം ആരംഭിക്കാത്തതിനുള്ള കാരണം വിശദമാക്കുമോ;
( ബി )
നിലവിൽ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള തടസ്സങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിക്കാത്ത സ്ഥിതി വിശേഷം സർക്കാരിന്റെ സൽപ്പേരിനെ ബാധിക്കും എന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
കഴക്കൂട്ടം ജംഗ്ഷനിലുള്ള, നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച ഷീ ലോഡ്ജ് ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിക്കുവാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( ഇ )
പ്രസ്തുത ഷീ ലോഡ്ജിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള തടസ്സങ്ങൾ എന്തൊക്കയാണെന്നും എപ്പോൾ പ്രവർത്തനം ആരംഭിക്കുമെന്നും അറിയിക്കുമോ?
388.
ശ്രീ. എം. വിൻസെന്റ്
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം നഗരത്തിൽ നിന്നും മെഡിക്കൽ മാലിന്യം അടക്കം തിരുനെൽവേലിയിൽ തള്ളിയ സംഭവത്തിൽ സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
പ്രസ്തുത സംഭവത്തിൽ ഉൾപ്പെട്ട സ്ഥാപനത്തിന് അംഗീകാരം നൽകിയിരുന്നോ എന്നു വ്യക്തമാക്കാമോ;
( സി )
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ സംസ്കരിക്കാനുള്ള പ്ലാന്റ്, ജി. പി.എസ്. ഘടിപ്പിച്ച വാഹനങ്ങൾ എന്നിവ പ്രസ്തുത സ്ഥാപനത്തിന് ഉണ്ടെന്ന് അംഗീകാരം നൽകുന്നതിന് മുൻപ് കോർപ്പറേഷന്‍ ഉറപ്പു വരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
389.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണ - എക്സൈസ്‌ - പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം നഗരസഭയുടെ പരിധിയിലുള്ള ഓടകളിലും, ജലസ്രോതസ്സുകളിലും കക്കൂസ് മാലിന്യം ഒഴുക്കി വിടുന്നതിനെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാതിരിക്കുവാൻ സ്വീകരിക്കുന്ന നടപടികൾ വിശദമാക്കാമോ;
( സി )
നഗരസഭ പരിധിയിലെ ജലസ്രോതസ്സുകൾ മാലിന്യമുക്തമാക്കുന്നതിനും സ്വാഭാവിക ജല ലഭ്യത ഉറപ്പാക്കുന്നതിനും സ്വീകരിക്കുന്ന നടപടികൾ വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.