STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*91.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീമതി ദെലീമ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെ അന്താരാഷ്ട്ര ടൂറിസം ഡെസ്റ്റിനേഷനുകളുമായി കിടപിടിക്കുന്ന തരത്തിലേയ്ക്കുയർത്താൻ നടപ്പാക്കുന്ന നൂതന പദ്ധതികൾ ഏതെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രാസമയം കുറയ്ക്കുന്നതിനും ഭൂപ്രകൃതി ആസ്വദിക്കുന്നതിന് സഞ്ചാരികളെ പ്രാപ്തരാക്കുന്നതിനുമായി ഹെലിടൂറിസം നടപ്പാക്കുന്നതിന് മുന്നോടിയായി ഹെലിടൂറിസം നയം പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഹെലിടൂറിസം പദ്ധതിയുടെ ഏകോപനം ഏതൊക്കെ വകുപ്പുകളുടെ സഹായത്തോടെ സാധ്യമാക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത് എന്നറിയിക്കുമോ;
( ഡി )
വിനോ‍ദസഞ്ചാരികൾക്ക് ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട് ഇൻഷുറൻസ് പരിരക്ഷ നടപ്പാക്കുമോയെന്ന് വ്യക്തമാക്കുമോ?
*92.
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഉള്‍പ്പെടെ തൊഴിൽ വകുപ്പിന്റെ കീഴിലുള്ള വിവിധ ക്ഷേമനിധി ബോർഡുകളിൽ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങളുടെ വിതരണം മാസങ്ങളായി മുടങ്ങിയിട്ടുണ്ടെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ക്ഷേമനിധി ബോർഡുകളില്‍ അംശദായം അടച്ച നിരവധി വ്യക്തികൾക്ക് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യം ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
ക്ഷേമനിധി ബോർഡുകളില്‍ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങളുടെ വിതരണം മുടങ്ങാനുണ്ടായ കാരണം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പ്രസ്തുത ക്ഷേമനിധി ബോർഡുകളിൽ മുടങ്ങിക്കിടക്കുന്ന ക്ഷേമനിധി പെൻഷൻ കുടിശിക അടിയന്തരമായി നൽകാനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
*93.
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീമതി കാനത്തില്‍ ജമീല
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2009-ലെ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോയെന്നും പ്രസ്തുത വിജ്ഞാപനം സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ എങ്ങനെയാണ് ബാധിക്കുകയെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത വിജ്ഞാപന പ്രകാരം നിശ്ചിത പഠനശേഷി ആര്‍ജ്ജിക്കാത്ത വിദ്യാര്‍ത്ഥികളെ തോല്‍പ്പിക്കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ടോ;
( സി )
മേൽപ്പറഞ്ഞ വിജ്ഞാപനം പൊതുവിദ്യാഭ്യാസ മേഖലയില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി മറികടക്കാനായി കുട്ടികളുടെ പഠനശേഷി വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
*94.
ശ്രീ. ആന്റണി ജോൺ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. യു. ആര്‍. പ്രദീപ്
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സുസ്ഥിര വന്യജീവി വിനോദസഞ്ചാര മേഖലയിലെ നൂതനമായ പദ്ധതികള്‍ക്കുള്ള അന്താരാഷ്ട്ര അംഗീകാരം നേടിയെടുക്കുവാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സുസ്ഥിര വിനോദസഞ്ചാര മേഖലയില്‍ സർക്കാർ നടപ്പാക്കി വരുന്ന പദ്ധതികള്‍ സംബന്ധിച്ച് വ്യക്തമാക്കുമോ;
( സി )
ഇക്കോ ടൂറിസം പദ്ധതികള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കി നടപ്പാക്കുന്നതിന് വിനോദസഞ്ചാര വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
*95.
ശ്രീ. എം. എം. മണി
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയോര ഹൈവേ കടന്നുപോകുന്ന എല്ലാ ജില്ലകളിലെയും മറ്റു റോഡുകളുമായുള്ള കണക്ടിവിറ്റി പൂര്‍ത്തീകരിക്കുന്ന വിധത്തില്‍ എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്; വിശദമാക്കുമോ;
( ബി )
അവയില്‍ പ്രവൃത്തി പൂര്‍ത്തിയായ റീച്ചുകളുടെ വിവരങ്ങള്‍ ജില്ലാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;
( സി )
നിലവില്‍ സാങ്കേതിക അനുമതി, ടെന്‍ഡര്‍ എന്നിവ നല്‍കിയ റീച്ചുകളുടെ വിശദാംശം വെളിപ്പെടുത്തുമോ;
( ഡി )
ഇതുവരെ ഭരണാനുമതി നല്‍കിയിട്ടില്ലാത്ത റീച്ചുകള്‍ ഏതൊക്കെയാണ്; വ്യക്തമാക്കാമോ?
*96.
ശ്രീ. റോജി എം. ജോൺ
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. അൻവർ സാദത്ത്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഐ.ടി. മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ബാധകമായ തൊഴിൽ നിയമങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രത്യേക നിയമം ഇല്ലാത്തതിനാല്‍ കൂടുതൽ സമയം ജോലി ചെയ്യിക്കുന്നതടക്കമുള്ള ചൂഷണങ്ങൾ ഈ മേഖലയിൽ നടക്കുന്നു എന്നത് വസ്തുതയാണോ; വ്യക്തമാക്കാമോ;
( സി )
ഐ.ടി. മേഖലയിൽ നടക്കുന്ന തൊഴില്‍ ചൂഷണം അവസാനിപ്പിക്കുന്നതിന് പ്രത്യേകമായ നിയമം കൊണ്ടുവരുമോ; വിശദമാക്കാമോ?
*97.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. കെ.വി.സുമേഷ്
ശ്രീ. പി. ടി. എ. റഹീം
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതു വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി സ്വീകരിച്ചു വരുന്ന നയപരിപാടികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദീകരിക്കാമോ;
( ബി )
ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ സ്കൂളുകളില്‍ അഞ്ച്, എട്ട് ക്ലാസ്സുകളിൽ എല്ലാ കുട്ടികളെയും ജയിപ്പിക്കുന്ന നയം ഉപേക്ഷിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പതിനാറോളം സംസ്ഥാനങ്ങളിൽ നടപ്പാക്കിയിട്ടുള്ള പ്രസ്തുത നയം സംസ്ഥാനത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ ഇതിന് ബദലായി കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്താനായി നടപ്പാക്കാനുദ്ദേശിക്കുന്ന പരിഷ്കരണങ്ങൾ എന്താല്ലാമാണെന്നറിയിക്കുമോ?
*98.
ശ്രീ വി ജോയി
ശ്രീ. കെ. എം. സച്ചിന്‍ദേവ്
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവാദങ്ങള്‍ക്കോ തര്‍ക്കങ്ങള്‍ക്കോ ഇട നല്‍കാതെ സംസ്ഥാന സ്കൂള്‍ കലോത്സവം സംഘാടക മികവിന്റെ മാതൃകയാക്കി തീര്‍ക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച മുന്‍കരുതലുകൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാന സ്കൂള്‍ കലോത്സവത്തെ ഏഷ്യയിലെ ഏറ്റവും വലിയ കലാമേള എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ വരുത്തുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ടോ;
( സി )
കലോത്സവത്തെ വരുംകാലങ്ങളില്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനും കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും വിദേശ വിനോദ സഞ്ചാരികളെയടക്കം ആകര്‍ഷിക്കുന്നതിനും എന്തെല്ലാം പരിഷ്കാര നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;
( ഡി )
കലോത്സവ മാന്വല്‍ പരിഷ്കരിക്കുന്നതിനും കലോത്സവത്തിന് പൊതു കലണ്ടര്‍ കൊണ്ടുവരുന്നതിനും ആലോചിക്കുന്നുണ്ടോ; വിശദമാക്കുമോ?
*99.
ശ്രീ. പി. നന്ദകുമാര്‍
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് മുണ്ടക്കെെ-ചൂരല്‍മല ഉരുള്‍പൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോയെന്നു വെളിപ്പെടുത്തുമോ;
( ബി )
മറ്റ് സംസ്ഥാനങ്ങളില്‍ ദുരന്തമുഖത്ത് അടിയന്തര സഹായവുമായി എത്തിയ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തു നടന്ന ദുരന്തത്തില്‍ വ്യത്യസ്ത സമീപനം സ്വീകരിച്ചിരുന്നോ; വ്യക്തമാക്കുമോ;
( സി )
വയനാട് ദുരന്തത്തെ അതിതീവ്ര ദുരന്തത്തിന്റെ ഗണത്തില്‍പ്പെടുന്നതായി വിജ്ഞാപനം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കാലതാമസം വരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
എസ്.ഡി.ആര്‍.എഫ്. തുക വയനാട് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ കഴിയുന്ന വിധത്തില്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നോയെന്നും ഈ വിഷയത്തിന്റെ നിലവിലെ സ്ഥിതിയെന്തെന്നും അറിയിക്കുമോ?
*100.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനപാതകളുടെ നിലവിലെ നിർമ്മാണ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പുതുതായി സംസ്ഥാനപാതകളായി പരിവര്‍ത്തനപ്പെടുത്തിയിട്ടുള്ളത് ഏതെല്ലാം പാതകളെയാണ്; പുതിയ പാതകളെ സംസ്ഥാനപാതകളാക്കി മാറ്റുന്നതിനുള്ള മാനദണ്ഡമെന്താണ്; വിശദമാക്കുമോ;
( സി )
പ്രധാന ടൂറിസ്റ്റ്കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകള്‍ സംസ്ഥാനപാതകളായി വികസിപ്പിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കന്നുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും സഞ്ചരിക്കുന്ന യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കുതകുംവിധം സംസ്ഥാനത്ത് റോഡ് കണക്ടിവിറ്റി വികസിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; വ്യക്തമാക്കുമോ?
*101.
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. എം.വിജിന്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉത്തര മലബാറിലെ ജലാശയങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടുളള ടൂറിസം പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട ബോട്ട് ടെര്‍മിനലുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെല്ലാം ബീച്ചുകളാണ് വികസിപ്പിക്കാന്‍ നിശ്ചയിച്ചിരുന്നതെന്നും അവയുടെ വികസനം പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്നും വിശദമാക്കുമോ?
*102.
ഡോ. കെ. ടി. ജലീൽ
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് മാതൃകയില്‍ സംസ്ഥാന സ്കൂള്‍ കായിക മേള സംഘടിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ; സ്കൂള്‍ കായികമേള സംബന്ധിച്ച വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ഒളിമ്പിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂള്‍ കായികമേള എല്ലാ വര്‍ഷവും സംഘടിപ്പിക്കുവാന്‍ തീരുമാനമെടുത്തിട്ടുണ്ടോ; എങ്കിൽ അതിനുള്ള കാരണം വിശദമാക്കുമോ;
( സി )
സംസ്ഥാനത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കായികാഭിരുചിയും കായികശേഷിയും വളര്‍ത്തുന്നതിനായി സ്വീകരിച്ചു വരുന്ന പ്രവര്‍ത്തനങ്ങള്‍ മേളയുടെ വിജയത്തിന് കാരണമായിട്ടുണ്ടോ; വ്യക്തമാക്കുമോ?
*103.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ വി ജോയി
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാര്‍ത്ഥികളുടെ ആശയങ്ങളും സാധ്യതകളും ഫലപ്രദമായി വിനിയോഗിക്കാന്‍ സാധ്യമാവുംവിധം ടൂറിസ്റ്റ് ക്ലബ്ബുകള്‍ ആരംഭിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ; അറിയിക്കുമോ;
( ബി )
നിലവില്‍ എത്ര കോളേജുകളില്‍ ടൂറിസം ക്ലബ്ബുകൾ ആരംഭിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
ടൂറിസം ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ടൂറിസം വകുപ്പ് ധനസഹായം നല്‍കുന്നുണ്ടോയെന്ന് അറിയിക്കുമോ;
( ഡി )
പഠനകാലത്ത് തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സമ്പാദ്യശീലം വളര്‍ത്താനും കഴിയുംവിധം ടൂറിസം ക്ലബ്ബുകളെ പരിവര്‍ത്തനപ്പെടുത്താന്‍ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടോ; വിശദമാക്കുമോ?
*104.
ശ്രീ. എം.വിജിന്‍
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ എം രാജഗോപാലൻ
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലബാർ മേഖലയിലെ ടൂറിസം കേന്ദ്രങ്ങളെ അന്തർദേശീയ ടൂറിസം മാപ്പിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിനായി എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്നും ഓരോ പദ്ധതികളുടെയും നിലവിലെ പുരോഗതിയും അറിയിക്കാമോ;
( സി )
മലബാർ മേഖലയിൽ വിനോദസഞ്ചാരികള്‍ക്കായി വൈവിധ്യമാർന്ന താമസസൗകര്യങ്ങൾ ഒരുക്കാൻ പദ്ധതിയുണ്ടോ; വിശദമാക്കുമോ;
( ഡി )
മലബാറിലെ വിവിധ ഫെസ്റ്റിവലുകളെ വിനോദസഞ്ചാരവുമായി കോർത്തിണക്കാൻ പദ്ധതികളുണ്ടോ; വിശദമാക്കുമോ?
*105.
ഡോ. സുജിത് വിജയൻപിള്ള
ശ്രീ ഡി കെ മുരളി
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം ഭൂമി തരംമാറ്റത്തിനായി ലഭിച്ച അപേക്ഷകളിന്മേല്‍ സമയബന്ധിതമായി നടപടികള്‍ സ്വീകരിക്കുന്നതിന് എന്തൊക്കെ കാര്യങ്ങളാണ് ചെയ്തുവരുന്നത്; ഇതിനായി പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
ഭൂമി തരംമാറ്റത്തിനുളള അപേക്ഷ സമര്‍പ്പിക്കുന്നതിന് പ്രത്യേക ഓണ്‍ലെെന്‍ മൊഡ്യൂള്‍ വികസിപ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഈ സർക്കാരിന്റെ കാലയളവിൽ ഭൂമി തരംമാറ്റത്തിനായി ലഭിച്ച അപേക്ഷകള്‍, തീര്‍പ്പാക്കിയവ എന്നിവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ഡി )
പത്ത് സെന്റ് വരെയുളള കെെവശ ഭൂമിയില്‍ സ്വന്തം ആവശ്യത്തിന് വീട് നിര്‍മ്മിക്കുന്നതിന് പെര്‍മിസ്സീവ് സാങ്‍ക്ഷന്‍ നല്‍കുന്നത് പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ?
*106.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. പി. ഉബൈദുള്ള
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമി തരംമാറ്റൽ നടപടികൾ വേഗത്തിലാക്കുന്നതിനായി താലൂക്ക് തലത്തിൽ വികേന്ദ്രീകരണ സംവിധാനം ഏർപ്പെടുത്തിയിട്ടും അപേക്ഷകൾ കെട്ടിക്കിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ജീവനക്കാരുടെ പുനർവിന്യാസവും സോഫ്റ്റ്‌വെയർ ക്രമീകരണവും ഏർപ്പെടുത്തിയിട്ടും ഉദ്യോഗസ്ഥർ ഉത്തരവാദിത്വം കാട്ടുന്നില്ലെന്ന ആക്ഷേപം പരിശോധിക്കുമോ;
( സി )
സർക്കാരിന് സാമ്പത്തിക ലാഭമുണ്ടാക്കുന്ന തരംമാറ്റൽ നടപടികൾ വേഗത്തിലാക്കാൻ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
*107.
ശ്രീമതി യു പ്രതിഭ
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ്-തിരുവനന്തപുരം ദേശീയപാതയുടെ നിർമ്മാണ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത ദേശീയപാതയുടെ ഓരോ റീച്ചിലും നിർമ്മാണ പ്രവർത്തനങ്ങൾ എത്ര ശതമാനം വീതം പൂർത്തിയായിട്ടുണ്ടെന്ന വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ദേശീയപാതയിൽ എത്ര വീതം അടിപ്പാതകളുടെയും മേൽപ്പാലങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങള്‍ പൂർത്തീകരിച്ചിട്ടുണ്ടെന്നും നിർമ്മാണം നടന്നുവരുന്നവയുടെ പുരോഗതിയും വിശദമാക്കുമോ;
( ഡി )
അടിപ്പാതകളോ മേൽപ്പാലങ്ങളോ കൂടുതൽ വേണമെന്ന പ്രാദേശികമായ അപേക്ഷകൾ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അത് പരിഗണിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ഇ )
നിർമ്മാണ സാമഗ്രികളുടെ ലഭ്യതക്കുറവ് ദേശീയപാതയുടെ നിർമ്മാണ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ടോ; എങ്കിൽ അത് പരിഹരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ?
*108.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ വി ശശി
ശ്രീ ജി എസ് ജയലാൽ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന വികസനത്തിന് ദേശീയപാത 66 ന്റെ നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കേണ്ടതിന്റെ സാഹചര്യം പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
ദേശീയപാത 66 തലപ്പാടി മുതൽ കഴക്കൂട്ടം വരെയുള്ള വിവിധങ്ങളായ റീച്ചുകളിൽ നാഷണൽ ഹൈവേ അതോറിറ്റി നിശ്ചയിച്ചിട്ടുള്ള സമയക്രമം പാലിച്ച് കരാർ കമ്പനികൾ നിര്‍മ്മാണപ്രവർത്തനങ്ങൾ നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ അതിനുള്ള കാരണം വിശദീകരിക്കുമോ;
( സി )
ദേശീയപാതയുടെ നിർമ്മാണത്തിന് ആവശ്യമായ മണ്ണ് ലഭ്യമാകാത്തത് മൂലമുണ്ടായിട്ടുള്ള കാലതാമസം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( ഡി )
ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് വാഹന ഗതാഗതം ക്രമീകരിച്ചിട്ടുള്ള റോഡുകളിൽ ആവശ്യമായ ഗതാഗത സൂചകങ്ങൾ സ്ഥാപിക്കാത്തതുമൂലം റോഡപകടങ്ങൾ ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അത് പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമെന്ന് അറിയിക്കുമോ; വിശദീകരിക്കുമോ?
*109.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. എം. വിൻസെന്റ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂൾ കുട്ടികൾക്കിടയിൽ സിന്തറ്റിക് ലഹരി അടക്കമുള്ള ലഹരി ഉപയോഗം വർദ്ധിച്ചുവരുന്നത് തടയാന്‍ വിദ്യാഭ്യാസ വകുപ്പു സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
വിദ്യാർത്ഥികളെ ലഹരി വിൽപ്പനയുടെ ക്യാരിയർമാരായി ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും സ്കൂൾ പരിസരത്തെ ലഹരി വിൽപ്പന തടയുന്നതിനും എക്‌സൈസ് വകുപ്പുമായി ചേർന്ന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( സി )
സ്കൂൾ കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം വർദ്ധിച്ചുവരുന്നത് തടയാൻ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടുകൂടി പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നുണ്ടോ; വിശദമാക്കുമോ?
*110.
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. പി. ടി. എ. റഹീം
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയിൽ പ്രതിസന്ധിയിലായ ടൂറിസം മേഖലയെ സംരക്ഷിക്കാനും പുരാേഗതിയിലേക്ക് നയിക്കാനും സ്വീകരിച്ച നടപടികൾ വിശദമാക്കാമാേ;
( ബി )
ഇപ്രകാരം സ്വീകരിച്ച നടപടികളിലൂടെ പ്രതിസന്ധിയിലായ ടൂറിസം മേഖലയെ സജീവമാക്കാന്‍ കഴിഞ്ഞിട്ടുണ്ടാേ;
( സി )
ടൂറിസം മേഖലകളില്‍ ശാസ്ത്രീയമായ ദുരന്ത മുന്നറിയിപ്പുകള്‍ ജനങ്ങളില്‍ എത്തിക്കാനും പ്രത്യേക സുരക്ഷ ഉറപ്പുവരുത്താനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടാേ; വ്യക്തമാക്കുമോ;
( ഡി )
മലയാേര ടൂറിസം മേഖലയെക്കുറിച്ച് പ്രത്യേക പഠനങ്ങള്‍ നടത്തുകയും അത്തരം മേഖലകള്‍ വികസിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ടാേ; വിശദമാക്കുമോ?
*111.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. ഇ കെ വിജയൻ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഭൂമി സംബന്ധമായ തർക്കങ്ങളില്ലാത്ത നാടായി മാറ്റുന്നതിന് നടപ്പിലാക്കിവരുന്ന പരിഷ്കാരങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ ഓരോ വ്യക്തിയുടെയും കൈവശത്തിലിരിക്കുന്ന ഭൂമിയുടെ യഥാർത്ഥ വിസ്തൃതി അളന്ന് തിട്ടപ്പെടുത്തി ഡിജിറ്റൽ രേഖയായി സൂക്ഷിക്കുന്ന നടപടികളുടെ പുരോഗതി വിശദീകരിക്കാമോ;
( സി )
സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനം നടപ്പിലാക്കുന്നതിന്റെ പുരോഗതി വിശദീകരിക്കുമോ;
( ഡി )
ഡിജിറ്റൽ സർവ്വേ പൂർത്തീകരിച്ച വില്ലേജുകളിൽ റവന്യൂ, സർവ്വേ, രജിസ്ട്രേഷൻ എന്നീ വകുപ്പുകളുടെ സംയോജിത പോർട്ടല്‍ നിലവിൽ വരുന്നതോടെ ജനങ്ങൾക്കുണ്ടാകുന്ന സൗകര്യങ്ങൾ എന്തെല്ലാമാണ്; വ്യക്തമാക്കുമോ?
*112.
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ വിഹിതത്തിൽ കേന്ദ്ര സർക്കാർ കുടിശിക വരുത്തിയിട്ടുണ്ടോ; പ്രസ്തുത പദ്ധതിയുടെ വിഹിതത്തിൽ സംസ്ഥാന സർക്കാർ കുടിശിക വരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ യഥാസമയം പണം അനുവദിക്കാത്തതിനാൽ സ്കൂളുകളിലെ പ്രധാന അധ്യാപകർ സാമ്പത്തിക ബാധ്യത നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
സാങ്കേതികമായ കാര്യങ്ങൾ പരിഹരിച്ച് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ തുക എല്ലാമാസവും നൽകി പദ്ധതിയുടെ നടത്തിപ്പ് സുഗമമാക്കാൻ നടപടികൾ സ്വീകരിക്കുമോ?
*113.
ശ്രീ. എ. രാജ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. കെ. ആൻസലൻ
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് ആരംഭിച്ച 'എന്റെ കേരളം എത്ര സുന്ദരം' ക്യാമ്പയിന്റെ പുരോഗതി വിശദമാക്കുമോ;
( ബി )
പ്രസ്തുത ക്യാമ്പയിന്റെ ഭാഗമായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
വിദേശ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയിലെത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
*114.
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡപകടങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ റോഡ് സുരക്ഷാ ഓഡിറ്റ് നടത്തുന്നതിൽ ഗുരുതരമായ വീഴ്ച ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
റോഡ് സുരക്ഷാ വിഷയത്തിൽ വൈദഗ്ധ്യമുളളവർ അപകട സാധ്യതയുളള സ്ഥലം സന്ദർശിച്ച് പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കാറുണ്ടോ;
( സി )
കൂടുതൽ ഉദ്യോഗസ്ഥർക്ക് റോഡ് സുരക്ഷയിൽ പരിശീലനം നൽകുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
റോഡപകടങ്ങൾ കുറയ്ക്കുന്നതിന് മരാമത്ത് വകുപ്പ് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
*115.
ശ്രീ ഡി കെ മുരളി
ശ്രീ. എം. എം. മണി
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്തുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത സംവിധാനം വഴി ലഭിച്ച പരാതികൾക്ക് പരിഹാരം കാണുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( സി )
സോഷ്യൽ മീഡിയ വഴി ലഭിക്കുന്ന പരാതികൾക്ക് പരിഹാരം കാണുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കുമോ?
*116.
ശ്രീ എം മുകേഷ്
ഡോ. കെ. ടി. ജലീൽ
ശ്രീ. പി.പി. സുമോദ്
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഹെലി ടൂറിസം നയം രൂപീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത നയം സംസ്ഥാനത്തിന്റെ ടൂറിസം മേഖലയില്‍ ഉണ്ടാക്കുന്ന പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
ഹെലി ടൂറിസം പദ്ധതിയില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
*117.
ശ്രീ. എം. വിൻസെന്റ്
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂൾ പാചകത്തൊഴിലാളികൾ രണ്ടുമാസമായി വേതനം കിട്ടാതെ പ്രതിസന്ധിയിലായ സാഹചര്യം ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
2024 സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ പൂർണ്ണ വേതനം സ്കൂൾ പാചകത്തൊഴിലാളികൾക്ക് നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ;
( സി )
അഞ്ഞൂറ് കുട്ടികൾക്ക് ഒരു തൊഴിലാളി എന്ന അനുപാതത്തിലാണോ നിലവിൽ പാചകത്തൊഴിലാളികളെ നിയമിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത അനുപാതം മാറ്റി പകരം നൂറ്റിയൻപത് കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളി എന്നാക്കാൻ നടപടി കൈക്കൊള്ളുമോ?
*118.
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. കെ. ജെ. മാക്‌സി
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുന്നതിനും ശാസ്ത്ര പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ലഘു പരീക്ഷണങ്ങളിലൂടെയും പഠനയാത്രകളിലൂടെയും പ്രകൃതി നിരീക്ഷണത്തിലൂടെയും ചുറ്റുപാടുകളിലെ ശാസ്ത്ര അറിവുകള്‍ സ്വായത്തമാക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിന് മഴവില്ല് ടീച്ച് സയന്‍സ് ഫോര്‍ കേരള എന്ന പദ്ധതി നടപ്പാക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കുമോ;
( സി )
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടിക്സും കുട്ടികള്‍ക്ക് പരിചയപ്പെടുത്താൻ ലക്ഷ്യമിടുന്നുണ്ടോ; വിശദമാക്കുമോ?
*119.
ശ്രീ വി കെ പ്രശാന്ത്
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. കെ.വി.സുമേഷ്
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തെ അന്താരാഷ്ട്രതലത്തില്‍ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളുടെ മാതൃകാ ഹബ്ബായി മാറ്റുവാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഉത്തരവാദിത്ത ടൂറിസം രംഗത്ത് ലോക ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ സംസ്ഥാനത്തു നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( സി )
ഉത്തരവാദിത്ത ടൂറിസത്തിന്റെ നേട്ടം ഈ രംഗത്തെ സ്ത്രീ പങ്കാളിത്തമാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
ഈ രംഗത്ത് സംസ്ഥാനത്തിന് ലഭിച്ചിട്ടുള്ള അംഗീകാരങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കുമോ?
*120.
ശ്രീ എം നൗഷാദ്
ശ്രീ. കെ. ആൻസലൻ
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ എംപ്ലോയ്‍മെന്റ് എക്സ്‍ചേഞ്ചുകളുടെ പ്രവര്‍ത്തനം നവീകരിക്കുന്നതിനായി എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
2016 മുതല്‍ നാളിതുവരെ എംപ്ലോയ്‍മെന്റ് എക്സ്‍ചേഞ്ച് മുഖേന എത്ര നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത നിയമനങ്ങള്‍ക്ക് നിലവിലെ മാനദണ്ഡപ്രകാരം എത്ര ശതമാനം വീതമാണ് സംവരണം നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ഡി )
രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ ദിവ്യാംഗർക്കും (പി. എച്ച്.) സീനിയോരിറ്റി നഷ്ടപ്പെടാത്തവിധം രജിസ്ട്രേഷന്‍ പുതുക്കി നല്‍കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
( ഇ )
നിലവിലുള്ള ഒഴിവുകള്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യിക്കുന്നതിനും പരമാവധിപേര്‍ക്ക് നിയമന ശിപാര്‍ശകള്‍ വേഗത്തില്‍ നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ?

 


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.