UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 8th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
4887.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ മണ്ഡലത്തിൽ നടന്നു കൊണ്ടിരിക്കുന്ന പൊതുമരാമത്ത് പ്രവൃത്തികൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ ഇനിയും ആരംഭിച്ചിട്ടില്ലാത്ത പ്രവൃത്തികൾ തുടങ്ങുന്നതിനായി എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
4888.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര ബെെപ്പാസിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ച് ബെെപ്പാസ് എപ്പോള്‍ തുറന്ന് കൊടുക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ;
( ബി )
ദേശീയ പാതയില്‍ നിന്നും ബെെപ്പാസ് ആരംഭിക്കുന്ന സ്ഥലത്തും അവസാനിക്കുന്ന ഭാഗത്തും പ്രവേശന കവാടങ്ങള്‍ക്ക് (വെല്‍മൗത്തുകള്‍) വേണ്ടത്ര വീതിയില്ലെന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഉണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിനായി കൂടുതല്‍ സ്ഥലം അക്വയര്‍ ചെയ്യുന്നതിനുള്ള പ്രൊപ്പോസല്‍ ആര്‍.ബി.ഡി.സി. മുഖേന കിഫ്ബിക്ക് ലഭിച്ചിട്ടുണ്ടോ;
( ഡി )
ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
4889.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഡിസൈൻ വിംഗ്-ല്‍ നിന്നും സാങ്കേതിക അനുമതി ലഭിക്കാൻ കാലതാമസം നേരിട്ടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത കാലതാമസം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
4890.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി കോടതി സമുച്ചയ നിര്‍മ്മാണത്തിനായി പ്ലാന്‍, ഡിസൈന്‍, എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കുന്നത് ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇനി എന്തെല്ലാം നടപടികളാണ് പൂര്‍ത്തിയാക്കാനുള്ളതെന്നും ആയത് പൂര്‍ത്തീകരിക്കാന്‍ എത്ര ദിവസം വേണ്ടി വരുമെന്നും വ്യക്തമാക്കാമോ?
4891.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ 2023-24 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ ബജറ്റില്‍ ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിൽ 20% തുക ടോക്കണ്‍ പ്രൊവിഷന്‍ ലഭിച്ച ഏതെല്ലാം മരാമത്ത് പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്; വിശദാംശം നല്‍കാമോ;
( ബി )
ഭരണാനുമതി ലഭിച്ചിട്ടില്ലാത്ത പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിക്കാന്‍ വൈകാനിടയാക്കുന്ന സാഹചര്യം വിശദമാക്കാമോ?
തിരുവല്ലം പരശുരാമ ക്ഷേത്രത്തിന് പുറകുവശം മുതൽ മഠത്തു നട വരെയുള്ള വെള്ളക്കെട്ട് മാറുവാന്‍ നടപടി
4892.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിൽ നേമം നിയോജക മണ്ഡലത്തിലെ തിരുവല്ലം പരശുരാമ ക്ഷേത്രത്തിന് പുറകുവശം മുതൽ മഠത്തു നട വരെയുള്ള വെള്ളക്കെട്ട് മാറുവാൻ ഓട നിർമ്മിക്കുന്നതിന് പദ്ധതി തയ്യാറായിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഈ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി റെസിഡന്റ്സ് അസ്സോസിയേഷനും നാട്ടുകാരും സർക്കാരിന് നിവേദനം നൽകിയിട്ടുണ്ടോ; പ്രസ്തുത നിവേദനത്തിന്റെ അടിസ്ഥാനത്തിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( സി )
ഈ പദ്ധതിയ്ക്ക് ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ എത്ര രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; ഈ പദ്ധതിക്ക് വകയിരുത്തിയിരിക്കുന്ന ഫണ്ടിന്റെ വിശദാംശം അറിയിക്കാമോ?
4893.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്നാനി മണ്ഡലത്തില്‍ അനുവദിക്കപ്പെട്ട ചെറവല്ലൂര്‍ ബണ്ട് റോഡിന്റെ നിർമ്മാണ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് പുതുക്കിയ ഭരണാനുമതി നല്‍കുന്നതിനുള്ള തടസ്സങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
4894.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പ് നിര്‍വഹിക്കുന്ന പ്രവൃത്തികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാതെ നീണ്ട് പോകുന്നതു മുലം സർക്കാരിന് ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
4895.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് എത്ര കോടി രൂപയുടെ പൊതുമരാമത്ത് പ്രവൃത്തികൾ നൽകിയിട്ടുണ്ട്;
( ബി )
ഇതിൽ എത്ര കോടി രൂപയുടെ പ്രവൃത്തികൾ ടെണ്ടർ മുഖേന അല്ലാതെ നൽകിയിട്ടുണ്ട്; ടെൻഡർ മുഖേന അല്ലാതെയുള്ള പ്രവൃത്തികൾക്ക് നൽകിയ പരമാവധി തുക എത്രയാണ്; വിശദാംശം ലഭ്യമാക്കുമോ?
4896.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016‌-17 മുതല്‍ 2022-23 വരെയുള്ള വര്‍ഷങ്ങളിലെ ബജറ്റില്‍ 20 ശതമാനം തുക വകയിരുത്തിയിട്ടുള്ളതും പൊതുമരാമത്ത് വകുപ്പ് മുഖേന നടപ്പിലാക്കുന്നതുമായ മാവേലിക്കര മണ്ഡലത്തിലെ പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വിശദമാക്കുമോ;
( ബി )
ആയതില്‍ ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതൊക്കെയെന്നും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കുമോ;
( സി )
ഭരണാനുമതി ലഭിക്കാത്ത പ്രവൃത്തികള്‍ ഏതൊക്കെയെന്നും ആയത് വെെകുന്നതിന്റെ കാരണം എന്താണെന്നും വിശദമാക്കുമോ;
( ഡി )
തടസ്സങ്ങള്‍ ഒഴിവാക്കി പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
4897.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല പി.ഡബ്ല്യൂ.ഡി. റസ്റ്റ് ഹൗസ് നിര്‍മ്മാണം വിഭാവനം ചെയ്ത പോലെ പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
4898.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ധനസഹായത്തോടെ കെ.ആര്‍.എഫ്.ബി. മുഖേന നടപ്പിലാക്കുന്ന ജംഗ്ഷന്‍ ഇംപ്രൂമെന്റ് പദ്ധതിയില്‍ ഏതെല്ലാം ജംഗ്ഷനുകളാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്ക് കിഫ്ബിയുടെ ധനാനുമതി ലഭിക്കുന്നതിനുള്ള നടപടികള്‍ ഏത് വരെ ആയെന്ന് അറിയിക്കാമോ?
4899.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2021 കാലയളവിലും ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം നാളിതുവരെയും എത്ര കിലോമീറ്റര്‍ റോഡുകള്‍ പുതുതായി നിര്‍മ്മിച്ചു എന്ന വിവരം ലഭ്യമാക്കാമോ?
4900.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലത്ത് (2016-21) ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയ്ക്ക് പൊതുമരാമത്ത് വകുപ്പ് ഏതെല്ലാം പ്രവൃത്തികളാണ് നല്‍കിയതെന്ന് വ്യക്തമാക്കുമോ; ദേശീയപാത, ബില്‍ഡിംഗ്സ്, റോഡുകളും പാലങ്ങളും എന്നീ ഓരോ വിഭാഗത്തിലും നല്‍കിയിട്ടുള്ള പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തുക ഉള്‍പ്പെടെയുള്ള വിവരങ്ങൾ വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ എത്ര പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തിയാക്കിയെന്നും പൂര്‍ത്തിയാക്കിയ പ്രവര്‍ത്തികള്‍ക്കായി പ്രസ്തുത സൊസൈറ്റിയ്ക്ക് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ എന്ത് തുക നല്‍കിയെന്നും വ്യക്തമാക്കുമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയ്ക്ക് പുതുതായി എന്തെങ്കിലും പ്രവൃത്തികള്‍ പൊതുമരാമത്ത് വകുപ്പ് നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ എതെല്ലാം പ്രവൃത്തികളാണെന്നും ഓരോ പ്രവൃത്തിയുടെയും എസ്റ്റിമേറ്റ് തുക എത്രയാണെന്നും വ്യക്തമാക്കുമോ?
4901.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് ഡിസൈന്‍ വിഭാഗത്തില്‍ നിന്ന് കെട്ടിടങ്ങള്‍, പാലങ്ങള്‍ എന്നിവയുടെ ഡിസൈന്‍ സമയബന്ധിതമായി ലഭിക്കാത്തതും ദീര്‍ഘ കാലതാമസം നേരിടുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമോ;
( ബി )
പ്രാരംഭ ഡിസൈന്‍ ലഭിച്ച് പദ്ധതികളുടെ പ്രവൃത്തി തുടങ്ങുകയും പൂര്‍ണ്ണമായ ഡിസൈന്‍ ലഭിക്കാത്തതിനാല്‍ പ്രവൃത്തി നിര്‍ത്തിവയ്ക്കേണ്ടി വരുന്നതുമായ സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദവിവരം അറിയിക്കുമോ;
( സി )
ഡിസൈനുകള്‍ കാലതാമസം നേരിടാതെ സമയബന്ധിതമായി ലഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
4902.
ശ്രീ എം വിൻസെൻറ്
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകള്‍ സംബന്ധിച്ച പരാതികള്‍ അറിയിക്കുന്നതിനായി നടപ്പാക്കിയ പ്രത്യേക മൊബെെല്‍ ആപ്ലിക്കേഷന്റെ പ്രവർത്തനം കാര്യക്ഷമമാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പി.ഡബ്ല്യു.ഡി. ഫോര്‍ യു ആപ്പ് വഴി ലഭിച്ച പരാതികളിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത ആപ്പ് മുഖേന ലഭിക്കുന്ന പരാതികള്‍ക്ക് പരിഹാരം കാണുന്നതിന് എന്തെല്ലാം ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ?
4903.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതുവരെ പൊതുമരാമത്ത് വകുപ്പിന് കീഴില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയതും നടപ്പിലാക്കി വരുന്നതുമായ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
നടപ്പിലാക്കി വരുന്ന പ്രവൃത്തികളുടെ നിലവിലെ പുരോഗതി വിശദമാക്കുമോ?
4904.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലാ ആസ്ഥാനത്ത് കോടതി സമുച്ചയം നിര്‍മ്മിക്കുന്നതിന് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സ് വക സര്‍ക്കാര്‍ ഭൂമി വിട്ട് നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സില്‍ താമസക്കാരായിരുന്നവരുടെ പുനരധിവാസത്തിന് ഫ്ലാറ്റ് നിര്‍മ്മിക്കാന്‍ അനുമതി ലഭിച്ച പദ്ധതിയുടെ നിര്‍വ്വഹണത്തിനായി സ്വീകരിച്ച് വരുന്ന നടപടികള്‍ എപ്രകാരമാണ് പുരോഗമിക്കുന്നത്;
( ബി )
പ്രസ്തുത പ്രവൃത്തി അടിയന്തരമായി ടെന്‍ഡര്‍ ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
4905.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തില്‍ നബാര്‍ഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 2016 മുതല്‍ അനുവദിച്ച പൊതുമരാമത്ത് പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ പദ്ധതിക്കും അനുവദിച്ച തുകയും പദ്ധതിയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ; വിശദാംശം നല്‍കാമോ?
4906.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 ലെ ബജറ്റില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലെ പ്രവൃത്തികള്‍ക്ക് തുക അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം പ്രവൃത്തികള്‍ക്കാണെന്നും എത്ര തുകയാണെന്നും വിശദമാക്കാമോ?
4907.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ നിയോജകമണ്ഡലത്തില്‍ 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ ഇതുവരെ നബാര്‍ഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ചിട്ടുളള പൊതുമരാമത്ത് പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും അവയുടെ നിലവിലെ പുരോഗതിയും വിശദമാക്കാമോ?
4908.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള റോഡ് നിര്‍മ്മാണം സംബന്ധിച്ച പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള റോഡ് നിര്‍മ്മാണം ഏതൊക്കെ ജില്ലകളിലാണ് നടത്തിയിട്ടുള്ളത്;
( സി )
ഇത്തരത്തില്‍ നിര്‍മ്മിച്ച റോഡുകള്‍ സംബന്ധിച്ച പഠനം നടത്തിയിട്ടുണ്ടോ; കൂടുതല്‍ റോഡുകള്‍ ഈ വിധത്തില്‍ നിര്‍മ്മാണം നടത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
4909.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി- പെരിങ്ങത്തൂർ- കൂത്തുപറമ്പ്- മട്ടന്നൂർ എയർപോർട്ട് റോഡ് നിര്‍മ്മാണത്തിന്റെ നിലവിലെ പുരോഗതി വിശദമാക്കുമോ;
( ബി )
പ്രസ്തുത റോഡിന്റെ കൂത്തുപറമ്പ് മണ്ഡലത്തിൽ വരുന്ന ഭാഗങ്ങളിലെ പ്രവൃത്തികൾ ഏതു ഘട്ടത്തിലാണെന്നും ഇനി ബാക്കിയുള്ള പ്രവൃത്തികൾ എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ;
( സി )
റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഭൂമിയുടെയും കെട്ടിടങ്ങളുടെയും നഷ്ടപരിഹാര തുക കണക്കാക്കുന്നതിനുളള മാനദണ്ഡങ്ങൾ എന്തൊക്കെയാണ്; നഷ്ടപരിഹാര തുക എപ്പോൾ വിതരണം ചെയ്യാൻ സാധിക്കും; വിശദമാക്കുമോ;
( ഡി )
പ്രസ്തുത റോഡ് നിര്‍മ്മാണം എപ്പോൾ പൂർത്തിയാക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കുമോ?
4910.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളാ സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട്(കെ.എസ്.ടി.പി.) ഏറ്റെടുത്ത് നിര്‍മ്മാണം പൂര്‍ത്തിയായ സ്ഥലങ്ങളില്‍ പഴയ റോഡുകളുടെ ഭാഗമായിരുന്നതും ഇപ്പോള്‍ ഉപയോഗിക്കാതെ കിടക്കുന്നതുമായ ഇടങ്ങളിലൂടെ ജലജീവന്‍ പദ്ധതിയുടെ ലൈന്‍ കടന്നുപോകുന്നുണ്ടെങ്കിൽ അവിടെ ബൂസ്റ്റര്‍ പമ്പ് സ്ഥാപിക്കുന്നതിനുള്ള അനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കാമോ?
4911.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെങ്കിടങ്ങ്-കണ്ണോത്ത്-പുല്ല റോഡിന്റെ ആകെ ദൈർഘ്യം എത്ര കിലോമീറ്ററാണ്; അതില്‍ എത്ര കിലോമീറ്റര്‍ റോഡിന്റെ നിർമ്മാണം പൂര്‍ത്തിയാക്കിയെന്നും എത്ര കിലോമീറ്റര്‍ റോഡ് നബാര്‍ഡ് ഗ്രാമീണ പശ്ചാത്തല വികസന ഫണ്ടിൽ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്നുവെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പാതയില്‍ ഇപ്പോള്‍ നടന്നു വരുന്ന പ്രവൃത്തികളുടെ വിശദാംശം എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത റോഡ് നിര്‍മ്മാണം എന്ന് പൂര്‍ത്തീകരിക്കാൻ കഴിയുമെന്ന് അറിയിക്കാമോ?
4912.
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. ആന്റണി ജോൺ
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റോഡുകളുടെ നിര്‍മ്മാണ കരാര്‍ കാലാവധി കഴിഞ്ഞും തകരാര്‍ പരിഹരിക്കുന്നതിനായി മുന്‍കൂര്‍ കരാര്‍ സംവിധാനമായ റണ്ണിംഗ് കോണ്‍ട്രാക്ട് രണ്ടാം ഘട്ടം ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ എത്ര കിലോമീറ്റര്‍ റോഡുകള്‍ക്ക് റണ്ണിംഗ് കോണ്‍ട്രാക്ട് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അറിയിക്കുമോ?
4913.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മുതല്‍ അങ്കമാലി വരെ ദേശീയപാത നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിർമ്മാണച്ചുമതല ആർക്കാണെന്നും ഇതുമായി ബന്ധപ്പെട്ട് എന്തൊക്കെ നടപടികളാണ് പൂർത്തീകരിച്ചിട്ടുള്ളതെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് ആരെയെങ്കിലും ചുമതലപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ ഏത് ഘട്ടം വരെയായെന്നും ഇനി എന്തൊക്കെ നടപടികളാണ് ഉള്ളതെന്നും അറിയിക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി പ്രകാരം റോഡിന് എത്ര മീറ്റർ വീതിയാണ് ഉദ്ദേശിക്കുന്നത്; റോഡിൽ എന്തൊക്കെ സൗകര്യങ്ങള്‍ ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും പ്രസ്തുത നിർമ്മാണം എന്നത്തേയ്ക്ക് ആരംഭിക്കാൻ കഴിയുമെന്നും അറിയിക്കാമോ;
( ഇ )
പത്തനംതിട്ട ജില്ലയിൽ പ്രസ്തുത പദ്ധതി പ്രകാരമുള്ള റോഡിന്റെ സ്കെച്ച് ലഭ്യമാക്കാമോ?
4914.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് നിയോജകമണ്ഡലത്തില്‍ കിഫ്ബി ധനസഹായത്തോടെ നവീകരിക്കുന്ന പുതുക്കാട്-മുപ്ലിയം റോഡിന്റെ ഒന്നാംഘട്ടം നിർമ്മാണം ആരംഭിക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രോജക്ടിൽ ഉഴിഞ്ഞാൽപ്പാടം പാലം നിർമ്മാണം കൂടി ഉൾപ്പെടുത്തി ആദ്യ റീച്ചിന്റെ അനുമതിക്കായി സമർപ്പിച്ചിട്ടുള്ള എസ്റ്റിമേറ്റിന് അനുമതി ലഭ്യമാക്കുന്നതിനും പ്രവൃത്തി ഉടൻ ആരംഭിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?
4915.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തിൻ കീഴിൽ എത്ര കിലോമീറ്റർ റോഡ് ഉണ്ടെന്ന് വ്യക്തമാക്കാമോ?
4916.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ ടൗണിലെ രൂക്ഷമായ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനായി ആലുവ - കാരോത്തുംകുഴി ആശുപത്രി കവല മുതല്‍ മാര്‍ക്കറ്റ് വരെയുള്ള റോഡ് വീതികൂട്ടുന്ന പ്രവൃത്തി സംബന്ധിച്ച് അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന പൊതുമാരാമത്ത് വകുപ്പ് സെക്രട്ടറിയുടെ 11/11/2022 ലെ ജി2/424/2022/പൊ.മ.വ. നമ്പര്‍ കത്തിന്മേല്‍ നിരത്ത് വിഭാഗം ചീഫ് എഞ്ചിനിയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ; പ്രസ്തുത പ്രവൃത്തിയ്ക്ക് ആവശ്യമായ ഫണ്ട് അനുവദിച്ച് എത്രയും വേഗം പണി പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
4917.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ മാസ് കുമാരി-കുരുഡപ്പദവ് പൊതുമരാമത്ത് റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി തീര്‍ന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത റോഡിന് ഫണ്ട് അനുവദിച്ച് ഭരണാനുമതി ലഭ്യമാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
4918.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ നിയോജകമണ്ഡലത്തിലെ മാങ്ങാട്ടിരി-പൂക്കൈത-പുല്ലൂനി റോഡില്‍ പൂങ്ങോട്ടുകുളം മുതല്‍ മാങ്ങാട്ടിരി വരെ വീതി കൂട്ടി നവീകരിക്കുന്നതുമായി ബന്ധപ്പെട്ട് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തി മൂലം റോഡ് പൂര്‍ണ്ണമായും തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായ സാഹചര്യത്തില്‍ പ്രസ്തുത റോഡ് ഗതാഗത യോഗ്യമാക്കുന്നതിനായി എന്ത് നടപടികളാണ് സ്വീകരിക്കുന്നത്; വ്യക്തമാക്കുമോ;
( ബി )
പൊതുമരാമത്ത് വകുപ്പിന്റെ ജി3/482/പൊ.മ.വ./22 നമ്പര്‍ ഫയലില്‍ പ്രസ്തുത റോഡ് ഗതാഗതയോഗ്യമാക്കുന്ന പ്രവൃത്തിക്ക് പുതുക്കിയ ഭരണാനുമതി നല്‍കുന്നതിന് സ്വീകരിച്ചുവരുന്ന നടപടി ഏത് ഘട്ടത്തിലാണെന്ന വിവരം ലഭ്യമാക്കുമോ;
( സി )
തിരൂര്‍ നഗരത്തിലെ പ്രധാന റോഡ് എന്ന പരിഗണന നല്‍കി പ്രസ്തുത റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ;വ്യക്തമാക്കുമോ?
4919.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജക മണ്ഡലത്തിലെ കാരേറ്റ് മുതല്‍ പാലോട് വരെയുളള (വാമനപുരം ചിറ്റാര്‍) റോഡില്‍ കിഫ്ബി മുഖാന്തിരം 2018 മുതല്‍ നിര്‍മ്മാണം ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിലവിലെ അവസ്ഥ അറിയിക്കാമോ;
( ബി )
പ്രവൃത്തിയുടെ അടങ്കല്‍ തുക, സാങ്കേതികാനുമതി തുക, റോഡ് നിര്‍മ്മാണത്തിന് ഇതുവരെ ചെലവായ തുക എന്നിവ സംബന്ധിച്ച വിശദാംശം നല്കുമോ;
( സി )
ബാക്കി എന്തെല്ലാം പ്രവൃത്തികളാണ് ഇനി നിർവഹിക്കാനുളളതെന്നും അവ എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വിശദമാക്കാമോ;
( ഡി )
ഇതുവരെ നടത്തിയ പ്രവൃത്തികള്‍ ചില സ്ഥലങ്ങളില്‍ ഇളകിതുടങ്ങിയത് ശ്രദ്ധയില്‍പ്പെട്ടിരുന്നോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
4920.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ മെയിന്റനൻസിനായി അനുവദിച്ച തുകയെത്രയെന്നും ഇതിൽ എത്ര തുക ചെലവഴിച്ചുവെന്നും സാമ്പത്തിക വർഷാടിസ്ഥാനത്തിൽ ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്ത് റോഡുകളിലെ കുഴികളിൽ വീണ് ജനങ്ങള്‍ മരണപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികളുടെ വിശദാംശം നല്‍കാമോ?
4921.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ദേശീയ പാതകളുടെ നവീകരണം യഥാസമയം നടത്തുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തിന് അനുവദിച്ച വിവിധ ഹൈവേകളില്‍ ഇനിയും നിര്‍മ്മാണം ആരംഭിക്കാത്തവയുടെ നിര്‍മ്മാണം തുടങ്ങുന്നതിന്‌ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?
4922.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കല്‍ മണ്ഡലത്തിലെ പുത്തൂര്‍-ചെനക്കല്‍ ബൈപ്പാസ് (മൂന്നാം ഘട്ടം) റോഡിന്റെ നിര്‍മ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരതുക ഉള്‍പ്പെടെയുളള പുതിയ ഡിസൈന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം ആവശ്യമായി വരുന്ന തുകയ്ക്കുള്ള പുതുക്കിയ ഭരണാനുമതിയ്ക്ക് വേണ്ടിയുള്ള പ്രൊപ്പോസല്‍ സര്‍ക്കാരില്‍ ലഭ്യമായിട്ടുണ്ടോ; ആയതിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട്, അലൈന്‍മെന്റ് പ്ലാന്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ബൈപ്പാസ് റോഡിന്റെ പുതിയ ഡിസൈന്‍ എറണാകുളം റീജിയണല്‍ ഡിസൈന്‍ യൂണിറ്റില്‍ നിന്നും ലഭ്യമായിട്ടുണ്ടോ; പ്രസ്തുത ഡിസൈന്‍ പ്രകാരമുള്ള പ്രവൃത്തിയുടെ എസ്റ്റിമേറ്റ് ലഭ്യമായിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത റോഡിന്റെ നിര്‍മ്മാണ പുരോഗതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ; പ്രവൃത്തിയ്ക്ക് പുതുക്കിയ ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
4923.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് നിയോജക മണ്ഡലത്തിലെ കല്ലട്ക്ക-ചെർക്കള റോഡ് ടെണ്ടർ ചെയ്ത് കരാർ ഒപ്പ് വെച്ചതും പ്രവൃത്തി തുടങ്ങിയതും എന്നാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ റോഡിന്റെ എത്ര ശതമാനം പ്രവൃത്തി പൂർത്തീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
എത്ര കോടി രൂപയുടെ പ്രവൃത്തിയാണിതെന്നും എത്ര കോടി രൂപയുടെ പ്രവൃത്തിയാണ് പൂർത്തീകരിച്ചതെന്നും വ്യക്തമാക്കാമോ;
( ഡി )
കരാറുകാരന് ഇതുവരെ എത്ര രൂപ നൽകിയെന്ന് വ്യക്തമാക്കാമോ;
( ഇ )
ഇനി പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള പ്രവൃത്തികളുടെ വിശദാംശം നൽകാമോ;
( എഫ് )
പ്രസ്തുത പ്രവൃത്തി നിലച്ചിട്ട് എത്ര കാലമായെന്നും അതിനുള്ള കാരണമെന്താണെന്നും വ്യക്തമാക്കാമോ?
4924.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ നിയോജക മണ്ഡലത്തില്‍ ചേര്‍ത്തല-അരൂക്കുറ്റി റോഡില്‍ പൂച്ചാക്കല്‍ മുതല്‍ വീരമംഗലം വളവ് വരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനം പകുതി വഴിയില്‍ ഉപേക്ഷിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നിര്‍മ്മാണ പ്രവര്‍ത്തനം പകുതി വഴിയില്‍ ഉപേക്ഷിച്ച കോണ്‍ട്രാക്ടറെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി തുടര്‍ന്ന് പ്രവൃത്തികള്‍ നൽകാതിരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
4925.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മലയോര ഹൈവേ വികസനം പൂര്‍ത്തിയായോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
മലയോര ഹൈവേ വികസനത്തിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ വെറ്റിലപ്പാറ പാലം മുതല്‍ ചെട്ടിനട വരെയുള്ള ഭാഗത്തെ നിര്‍മ്മാണം എന്നാണ് ആരംഭിക്കുന്നത്; ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( സി )
എറണാകുളം ജില്ലയില്‍ പ്രസ്തുത ഭാഗത്ത് വരുന്ന മലയോര ഹൈവേയുടെ നിര്‍മ്മാണം ആരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സം ഉണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിച്ച് നിര്‍മ്മാണം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
4926.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യാപകമായി റോഡുകളില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തി മൂലം റോഡുകള്‍ ഗതാഗത യോഗ്യമല്ലാതായ സാഹചര്യത്തില്‍ സമയബന്ധിതമായി പ്രസ്തുത റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നതിനായി സര്‍ക്കാര്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ സംബന്ധിച്ച വിവരം ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്ത് ആധുനിക രീതിയില്‍ റോഡ് നിര്‍മ്മാണം സാധ്യമാക്കുന്നതിന് ഡിസൈന്‍ പോളിസി നടപ്പിലാക്കുന്നത് സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ?
4927.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി നിയോജകമണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന് കീഴില്‍ ആകെ എത്ര കിലോമീറ്റര്‍ റോഡാണുള്ളതെന്നും ആയതില്‍ എത്ര കിലോമീറ്റര്‍ ദൂരമാണ് ബി.എം&ബി.സി. നിലവാരത്തിലേക്ക് ഉയര്‍ത്തിയിട്ടുള്ളതെന്നും വിശദമാക്കുമോ;
( ബി )
മണ്ഡലത്തില്‍ ബി.എം&ബി.സി. നിലവാരത്തിലേക്ക് ഉയര്‍ത്താത്തതും നിലവില്‍ അതിനായി തുക വകയിരുത്താത്തതുമായ റോഡുകളുടെ പേര് വ്യക്തമാക്കാമോ?
4928.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച മൂന്ന് നാലുവരിപ്പാതകളുടെ സ്ഥലം ഏറ്റെടുക്കല്‍ നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
കുറ്റ്യാടി-മട്ടന്നൂര്‍ എയര്‍പോര്‍ട്ട് നാലുവരിപ്പാതയുടെ അന്തിമ അലൈന്‍മെന്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കാമോ;
( സി )
പ്രസ്തുത പാതകളുടെ നിര്‍മ്മാണത്തിന് വേണ്ടി വാസസ്ഥലവും സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടോ;
( ഡി )
പാതകള്‍ക്കായി സ്ഥലം വിട്ടുനില്‍ക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തുക നിശ്ചയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കാമോ?
4929.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്ത് 2021 മുതൽ നാളിത് വരെ ഏതെങ്കിലും റോഡുകൾ ബി.എം. & ബി.സി. ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കിൽ ഏതെല്ലാം റോഡുകൾ ആണ് ഈ ഫണ്ട് ഉപയോഗിച്ച് ബി.എം.& ബി.സി. ചെയ്തതെന്ന തുക ഉള്‍പ്പെടെയുള്ള വിശദാംശങ്ങൾ നിയോജക മണ്ഡലം അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ ;
( സി )
2021 മുതൽ നാളിത് വരെ വകുപ്പിന്റെ അധീനതയിലല്ലാത്ത ഏതെങ്കിലും റോഡുകൾക്ക് പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ട് അനുവദിച്ചിട്ടുണ്ടോ; എങ്കിൽ ഇവയുടെ വിശദാംശങ്ങൾ നിയോജക മണ്ഡലം അടിസ്ഥാനത്തിൽ ലഭ്യമാക്കുമോ?
4930.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച തങ്കളം-കാക്കനാട് നാല് വരിപ്പാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായുളള ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെട്ട കുന്നത്തുനാട് മണ്ഡലത്തിലെ മനയ്ക്കടവ് മുതല്‍ കീഴില്ലം വരെയുള്ള പാത എത്ര മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ പുതുക്കിയ ഡി.പി.ആര്‍. തയ്യാറാക്കി കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
4931.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂർ നിയോജക മണ്ഡലത്തിൽ 2022-23 വര്‍ഷത്തില്‍ സെന്‍ട്രല്‍ റോഡ് ആന്റ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടില്‍ (സി.ആർ.ഐ.എഫ്.) ഉള്‍പ്പെടുത്തി ഭരണാനുമതി നല്കിയിട്ടുള്ള പദ്ധതികളുടെ വിശദാംശങ്ങള്‍ അറിയിക്കുമോ;
( ബി )
പ്രസ്തുത നിയോജക മണ്ഡലത്തില്‍ സി.ആർ.ഐ.എഫ്. ല്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം നടത്തുകയും എന്നാല്‍ ഫണ്ടിന്റെ അപര്യാപ്തതമൂലം പൂര്‍ണ്ണമായും നിര്‍മ്മാണം നടത്താന്‍ സാധിക്കാതെ വന്നതുമായ തമ്പുരാൻപടി - കണ്ടുബസാര്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് ഫണ്ട് അനുവദിയ്ക്കുമോയെന്ന് വിശദമാക്കാമോ?
4932.
ശ്രീ .പി. കെ. ബഷീർ
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് റോഡുകളുടെ നവീകരണ പ്രവൃത്തികൾക്കായി എടുക്കുന്ന കുഴികളിൽ വീണ് അപകടങ്ങള്‍ ഉണ്ടാകുന്ന കാര്യം വിശദ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടോ;
( ബി )
മേൽനോട്ട സംവിധാനങ്ങളുടെ നിരുത്തരവാദിത്തവും അനാസ്ഥയും കൊണ്ടാണ് ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ;
( സി )
കുടിവെളള പെപ്പിടുന്നതിനായി റോഡ് കുഴിക്കുന്നതിന് എന്തെങ്കിലും നിയന്ത്രണം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
4933.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ റണ്ണിംഗ് കോണ്‍ട്രാക്ടില്‍ ഉള്‍പ്പെട്ട റോഡുകളുടെ പട്ടിക ലഭ്യമാക്കാമോ;
( ബി )
ഇവയില്‍ ഏതൊക്കെ റോഡുകള്‍ക്കാണ് തുക അനുവദിച്ച് കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളതെന്നും കരാറുകാരുടെ വിശദാംശവും ലഭ്യമാക്കാമോ;
( സി )
മണ്ഡലത്തിലെ റണ്ണിംഗ് കോണ്‍ട്രാക്ട് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
4934.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാതാ അതോറിറ്റി എം.സി.റോഡിനു സമാന്തരമായി നിർമ്മിക്കുന്ന നാലുവരി ഗ്രീൻഫീൽഡ് പാത കൊല്ലം ജില്ലയിലെ ഏതെല്ലാം ഭാഗങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നതിന്റെ രൂപരേഖ തയ്യാറായിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പുനലൂർ നിയോജക മണ്ഡലത്തിലെ ഏതെല്ലാം വില്ലേജുകളിലെ ഏതൊക്കെ പ്രദേശങ്ങളിലൂടെ ആണ് പ്രസ്തുത ഹൈവേ കടന്നു പോകുന്നത് എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പാത കൊല്ലം ജില്ലയില്‍ നിലവിലുള്ള സംസ്ഥാന പാത, എം‌സി റോഡ് എന്നിവയെ എവിടെയൊക്കെ മറികടക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ?
4935.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോഡ് നിയോജകമണ്ഡലത്തിലെ ചെങ്കള - അക്കരക്കര - ബേവിഞ്ച റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന് ഭരണാനുമതി നൽകിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഉണ്ടെങ്കിൽ ഭരണാനുമതി തുകയും തീയതിയും വ്യക്തമാക്കാമോ; ഭരണാനുമതിയുടെ കാലാവധി എത്രയാണെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തിക്കായി എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ തുക എത്രയാണെന്നും സാങ്കേതികാനുമതി ലഭ്യമാക്കിയിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തി യാഥാർത്ഥ്യമാകാതെ അനന്തമായി നീണ്ടുപോകുന്നത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ; പ്രസ്തുത പ്രവൃത്തി എപ്പോൾ ടെൻഡർ ചെയ്യാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
4936.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന നിര്‍ദ്ദിഷ്ട തിരുവമ്പാടി-പുല്ലൂരാംപാറ-മറിപ്പുഴ റോഡ് പദ്ധതിയുടെ ഡി.പി.ആര്‍. സംബന്ധിച്ച വിശദാംശവും അടങ്കല്‍ തുകയും വ്യക്തമാക്കുമോ;
( ബി )
പദ്ധതിയുമായി ബന്ധപ്പെട്ട ഫയല്‍ നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( സി )
ഈ റോഡ് കെ.ആര്‍.എഫ്.ബി. -യ്ക്ക കൈമാറിയതിനു ശേഷം മെയിന്റനന്‍സ് നടക്കാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അടിയന്തരമായി മെയിന്റനന്‍സ് നടത്തുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
4937.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടക്കോലി ഉഴവൂര്‍ മെഡിക്കൽ കോളേജ് റോഡിന് കിഫ്ബി മാനദണ്ഡ പ്രകാരമുള്ള 10 മീറ്റര്‍ വീതി ലഭ്യമല്ലാത്തതിനാലും സ്ഥലമെടുപ്പ് പ്രായോഗികമല്ലാത്തതിനാലും പ്രസ്തുത റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി പുന:ക്രമീകരിച്ച് നിലവിലുള്ള വീതിയിൽ ബി.എം. ആന്റ് ബി.സി. ടാറിംഗ് നടപ്പിലാക്കുന്നതിനായി എം.എല്‍.എ. നല്‍കിയ ഇ.5744750 നമ്പര്‍ കത്തിന്മേല്‍ നിരത്ത് വിഭാഗം ചീഫ് എഞ്ചിനീയര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ ആയതിന്റെ കാരണം വ്യക്തമാക്കാമോ?
4938.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം-ചെങ്കോട്ട നാഷണൽ ഹൈവേ റോഡ് നാലുവരിപ്പാതയാക്കുന്ന പ്രവൃത്തിയുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി സംബന്ധിച്ച പഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പഠനറിപ്പോർട്ട് ലഭിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയ്ക് നിലവിൽ വകയിരുത്തിയിട്ടുള്ള തുക എത്രയെന്നും ഈ തുകയിൽ നിലവിൽ എന്തൊക്കെ പ്രവൃത്തികളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്നും വിശദമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തി എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വിശദമാക്കാമോ?
4939.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തില്‍ ഏതെല്ലാം റോഡുകളാണ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതിനുള്ള ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തി ആരംഭിച്ചിട്ടുള്ളത്;
( ബി )
നടുവണ്ണൂര്‍- വകയാട്-മഞ്ഞപ്പാലം-വട്ടോളി ബസാര്‍ റോഡ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഇത് സംബന്ധിച്ച ഫയല്‍ നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
4940.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് നിയോജക മണ്ഡലത്തിലെ കൊടകര- വെള്ളിക്കുളങ്ങര സ്കൂൾ റോഡ് കിഫ്ബി ധനസഹായത്തോടെ നവീകരിക്കുന്നതിനായി സമർപ്പിച്ചിട്ടുള്ള പ്രൊപ്പോസലിന് അനുമതിയും ഫണ്ടും ലഭ്യമാക്കുമോയെന്ന് അറിയിക്കുമോ;
( ബി )
ഭൂമി ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരം നൽകുന്നതിനായി കണക്കാക്കിയിട്ടുള്ള തുക പ്രോജക്ടിൽ ഉൾപ്പെടുത്തി അനുമതി ലഭ്യമാക്കുന്നതിനും പ്രസ്തുത റോഡിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമോ?
4941.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം-കാസര്‍കോഡ് തീരദേശ പാതയുടെ ഭാഗമായി മണലൂര്‍ നിയോജക മണ്ഡലത്തിലെ വാടാനപ്പള്ളി ഗ്രാമ പഞ്ചായത്തിലൂടെ കടന്നു പോകുന്ന റോഡിന്റെ വിശദാംശം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പാതയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ ഉടമസ്ഥര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാര പാക്കേജ് വിശദമാക്കാമോ;
( സി )
മണലൂര്‍ നിയോജക മണ്ഡലത്തില്‍ പ്രസ്തുത പാതയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ റോഡ് നിര്‍മ്മാണം പ്രവൃത്തികളുടെ ഇതുവരെയുള്ള പുരോഗതി സംബന്ധിച്ച വിശദാംശം നല്‍കാമോ?
4942.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറവിലങ്ങാട് ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തിയുടെ വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്കായുള്ള ഡി.പി.ആര്‍. റോഡ്സ് വിഭാഗം ചീഫ് എഞ്ചിനീയര്‍ സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ എസ്റ്റിമേറ്റ് തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതിയുടെ ഫയല്‍ ഇപ്പോള്‍ ഏത് ഓഫീസിലാണെന്നും ഇതിന്‍മേല്‍ എന്ത് നടപടി സ്വീകരിച്ച് വരുന്നുവെന്നും വ്യക്തമാക്കാമോ?
4943.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന നടപ്പിലാക്കുന്ന തീരദേശ ഹെെവേ പദ്ധതി പ്രകാരമുള്ള റോഡ് കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിലെ ഏതൊക്കെ പ്രദേശത്തു കൂടിയാണ് കടന്ന് പോകുന്നതെന്ന് വ്യക്തമാക്കാമോ; കല്ല്യാശ്ശേരി നിയോജക മണ്ഡലത്തിലൂടെ എത്ര ദുരത്തിലാണ് റോഡ് കടന്നുപോകുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
തീരദേശ ഹെെവേ പദ്ധതിയില്‍ കല്ല്യാശ്ശേരി നിയോജക മണ്ഡലത്തില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന പാലങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ?
4944.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല നിയോജക മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം നടപ്പിലാക്കി വരുന്ന പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?
4945.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ കോമങ്കേരിച്ചിറ - അംബേദ്കര്‍ കോളനി - എ.സി. റോഡ് പൂര്‍ണ്ണമായും തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായി തീര്‍ന്നിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റോഡ് നവീകരിക്കുന്നതിന് സമര്‍പ്പിച്ചിട്ടുള്ള എസ്റ്റിമേറ്റ് പരിശോധിച്ച് ഭരണാനുമതി നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത റോഡിന് സ.ഉ.(എം.എസ്) നം.20/2018/പി.ഡബ്ല്യൂ.ഡി. തീയതി 06.06.2018 പ്രകാരം അനുവദിച്ച തുക ഉപയോഗിച്ച് റോഡിന്റെ ch 2/500 മുതല്‍ 3/800 വരെ ഭാഗം അടിയന്തരമായി നവീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
4946.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്ദമംഗലം മണ്ഡലത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട കളന്‍തോട് കൂളിമാട് റോഡിന്റെ പ്രവൃത്തി ആരംഭിച്ചത് എന്നാണെന്ന് വ്യക്തമാക്കാമോ;
( ബി )
തുടക്കത്തില്‍ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരനെ ഒഴിവാക്കി പുതിയ കരാറുകാരനെ നിശ്ചയിച്ചിട്ടും പ്രവൃത്തി തുടങ്ങാതിരിക്കുന്നതിനുള്ള കാരണം വ്യക്തമാക്കാമോ;
( സി )
ഈ റോഡിന്റെ പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
4947.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് വിമാനത്താവളത്തിലേയ്ക്ക് എത്തിച്ചേരുന്ന പ്രധാന റോഡുകളുടെ വികസനത്തിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
കോഴിക്കോട്-പാലക്കാട് റോഡിൽ രാമനാട്ടുകര മുതൽ എയർപോർട്ട് വരെയുള്ള റോഡ് വികസിപ്പിക്കുന്നതിന്റെ നടപടിക്രമങ്ങളുടെ പുരോഗതി വിശദമാക്കുമോ;
( സി )
കൊളത്തൂർ ജങ്ഷന്‍ മുതൽ എയർപോർട്ട് വരെ അന്താരാഷ്‍ട്ര നിലവാരത്തിൽ നവീകരിക്കുന്നതിനും കമാനം സ്ഥാപിക്കുന്നതിനും പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ടോ;
( ഡി )
കോഴിക്കോട് വിമാനത്താവളം ഹജ്ജ് എംമ്പാർക്കേഷൻ പോയന്റ് ആയി തിരഞ്ഞെടുത്ത സാഹചര്യത്തിൽ വിമാനത്താവളത്തിലേക്ക് എത്തിച്ചേരുന്ന ഗ്രാമീണ റോഡുകളടക്കം വൺ ടൈം ഫണ്ട് നൽകി നവീകരിക്കുവാൻ വകുപ്പ് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
4948.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളിൽ മഴക്കാലത്തിന് മുന്‍പ് അറ്റകുറ്റപണികള്‍ ചെയ്യുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
ഏതൊക്കെ റോഡുകളാണ് ഇത്തരത്തില്‍ അറ്റകുറ്റപണികള്‍ ചെയ്യുവാന്‍ ഉദ്ദേശിക്കുന്നതെന്നും അതിന് വകയിരുത്താന്‍ ഉദ്ദേശിക്കുന്ന ഫണ്ട് എത്രയെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ മഴക്കാലത്തിന് മുന്‍പ് പൂര്‍ത്തിയാക്കാന്‍ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ?
4949.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവികുളം നിയോജകമണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളുടെ നീളം, അവയുടെ നിലവിലെ അവസ്ഥ എന്നീ വിവരങ്ങള്‍ സെക്ഷന്‍ ഓഫീസ് തിരിച്ച് ലഭ്യമാക്കാമോ?
4950.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കൂട്ടിലങ്ങാടി - കാടാമ്പുഴ റോഡിലെ പാങ്ങ് പള്ളിപ്പറമ്പ് വളവില്‍ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
റോഡിന്റെ വളവ് നിവര്‍ത്തി വീതി കൂട്ടി സുരക്ഷാഭിത്തിയും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചാല്‍ അപകടങ്ങള്‍ക്ക് പരിഹാരമാകുമെന്ന് കരുതുന്നുണ്ടോ; എങ്കില്‍ ഇത്തരത്തില്‍ അപകടസാധ്യത കുറയ്ക്കുന്നതിനുള്ള നടപടികളൊന്നും നാളിതുവരെ സ്വീകരിയ്ക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
( സി )
ഈ സ്ഥലത്തെ അപകടങ്ങള്‍ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ പരിശോധിയ്ക്കുന്നതിന് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ; സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?
4951.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍-കാഞ്ഞാണി-ചാവക്കാട് റോഡില്‍ കാഞ്ഞാണി മുതല്‍ മുല്ലശ്ശേരി വരെ ബി.എം.ബി.സി. ജോലികള്‍ നടക്കുന്ന സാഹചര്യത്തില്‍ വളരെ വീതി കുറഞ്ഞ ഏനാമാവ് പള്ളി ജംഗ്ഷന് സമീപമുള്ള സ്ഥലത്തിന്റെ വീതി കൂട്ടുന്നതിനായി ഇതുവരെ എടുത്ത നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ഏനാമാവ് ജംഗ്ഷന്‍ വികസനത്തിനായി പുതുക്കിയ ഭരണാനുമതി എന്നാണ് ലഭിച്ചത്; എത്ര രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഭൂമിയുടെ അതിരുകളില്‍ അതിര്‍ത്തിക്കല്ല് സ്ഥാപിക്കുന്ന ജോലിയുടെ പുരോഗതി എന്താണെന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ എന്ന് ആരംഭിക്കാനാകുമെന്ന് അറിയിക്കാമോ?
4952.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഫുള്‍ ഡെപ്ത് റിക്ലമേഷന്‍ സാങ്കേതിക വിദ്യ അനുയോജ്യമാണോയെന്ന് വിശദമാക്കാമോ;
( ബി )
പ്രീകാസ്റ്റ് ഡ്രെയിനേജ്, കള്‍വേര്‍ട്ട് എന്നിവ ഉപയോഗിച്ച് റോഡ് നിര്‍മ്മാണം നടത്തുന്നതിന് പദ്ധതിയുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
ഇത് സംബന്ധിച്ച് പ്രൈസ് സോഫ്റ്റ്‍വെയറില്‍ ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
4953.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുളള റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതിനായി അപേക്ഷ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അവ ഏതെല്ലാം റോഡുകളാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡുകള്‍ ഏറ്റെടുക്കുന്നതിനായി ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
4954.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡുകളെപ്പറ്റി പൊതുജനങ്ങള്‍ക്കുള്ള പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് നിലവിലുണ്ടോ;
( ബി )
പ്രസ്തുത മൊബൈല്‍ ആപ്പ് ഏതു കമ്പനിയാണ് വികസിപ്പിച്ചതെന്നും എത്ര തുകയ്ക്കാണ് അതിന് കരാർ നല്കിയതെന്നും അറിയിക്കാമോ;
( സി )
ടെന്‍ഡര്‍ നടപടികളിലൂടെയാണോ ഈ മൊബൈല്‍ ആപ്പ് നിര്‍മ്മിക്കുന്നതിന് പ്രസ്തുത കമ്പനിയെ തെരഞ്ഞെടുത്തതെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇതിനായുള്ള ടെൻഡറിൽ ആരൊക്കെ പങ്കെടുത്തുവെന്നും ഓരോ കമ്പനിയും എന്തു തുക ക്വാട്ട് ചെയ്തു എന്നുമുള്ള വിവരവും നൽകാമോ?
4955.
ശ്രീ ഐ ബി സതീഷ്
ശ്രീ ഡി കെ മുരളി
ശ്രീ എം മുകേഷ്
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളായ എം.സി.റോഡ്, കൊല്ലം-ചെങ്കോട്ട റോഡ് എന്നിവയുടെ വികസനം സംബന്ധിച്ച നടപടികളുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വിഴിഞ്ഞം തുറമുഖം പ്രവർത്തന സജ്ജമാകുമ്പോഴുള്ള ചരക്കുനീക്ക, ഗതാഗത ആവശ്യത്തിനായി നിർമ്മിക്കാൻ തീരുമാനിച്ച വിഴിഞ്ഞം-നാവായിക്കുളം റിംഗ് റോഡ് നിർമ്മാണ നടപടിയുടെ പുരോഗതി പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നല്കുമോ?
4956.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തില്‍ കിഫ്ബി മുഖാന്തിരം അനുവദിച്ച കായപ്പനച്ചി- കുന്നുംചിര- എടച്ചേരി (പുതിയങ്ങാടി) റോഡ് പ്രവൃത്തിക്കായി നാളിതുവരെ വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ഡി.പി.ആര്‍. സമര്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയത് വൈകുന്നതിന്റെ കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിക്ക് എന്നത്തേക്ക് ഭരണാനുമതി നല്‍കുമെന്ന് വ്യക്തമാക്കുമോ?
കോട്ടക്കുന്ന് റോഡിലെ മണ്ണിടിച്ചിൽ ഭീഷണി തടയാൻ നടപടി
4957.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കോട്ടക്കുന്നിലെ റോഡിലുണ്ടാകുന്ന മണ്ണിടിച്ചിൽ ഭീഷണി തടയുന്നതിന് നിർദേശിച്ചിട്ടുള്ള ഡ്രെയിനേജ് നിർമ്മാണത്തിനുള്ള സർവേ നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്ക് ഭരണാനുമതി നൽകിയിട്ടുണ്ടോ; പ്രസ്തുത പദ്ധതിയുടെ വിശദാംശം നൽകാമോ;
( സി )
പ്രസ്തുത പദ്ധതി എന്നത്തേയ്ക്ക് പൂർത്തീകരിക്കാനാകുമെന്ന് അറിയിക്കുമോ?
4958.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ദേശീയ പാത വികസനത്തിന്റെ ഭാഗമായി പള്ളി, മദ്രസ തുടങ്ങിയ ആരാധനാലയങ്ങളുടെ ഭൂമി ഏറ്റെടുത്തതിന്റെ നഷ്ടപരിഹാര തുക ബന്ധപ്പെട്ട ആരാധനാലയങ്ങള്‍ക്ക്/കമ്മറ്റികള്‍ക്ക് നല്‍കിയതിന്റെ വിശദാംശം ലഭ്യമാക്കുമോ; നഷ്ടപരിഹാരം പൂര്‍ണ്ണമായും കൊടുത്ത് തിര്‍ത്തിട്ടുണ്ടോ; നഷ്ടപരിഹാരം കൊടുത്ത് തീര്‍ക്കാനുണ്ടെങ്കില്‍ അയതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഏതെല്ലാം ആരാധനാലയങ്ങള്‍ക്ക്/ കമ്മറ്റികള്‍ക്ക് നഷ്ടപരിഹാരം കൊടുക്കുവാന്‍ ശേഷിക്കുന്നുണ്ടെന്നുള്ള വിശദാംശം ജില്ലാ അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ; നഷ്ടപരിഹാരം പൂര്‍ണ്ണമായും എന്നത്തേയ്ക്ക് കൊടുത്ത് തീര്‍ക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ?
4959.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലഘട്ടത്തിൽ റോഡുകളെപ്പറ്റി പൊതുജനങ്ങള്‍ക്കുള്ള പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് നിലവിലുണ്ടായിരുന്നോ;
( ബി )
'പി.ഡബ്ല്യൂ.ഡി. ഫിക്സ്-ഇറ്റ് ' എന്ന ആപ്പ് നിര്‍മ്മിക്കാനായി ഏതു കമ്പനിയെയാണ് ചുമതലപ്പെടുത്തിയതെന്നും എത്ര തുകയ്ക്കാണ് ആപ്പ് നിര്‍മ്മിച്ചതെന്നും വ്യക്തമാക്കാമോ;
( സി )
ഈ ആപ്പ് പ്രവർത്തനരഹിതമായതിന്റെ കാരണം വിശദമാക്കാമോ?
4960.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ അടാട്ട് - ചിറ്റിലപ്പിള്ളി റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നേയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ?
4961.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് ബി.എം. ആന്റ് ബി.സി. നിലവാരത്തിൽ പതിനയ്യായിരം കിലോമീറ്റര്‍ റോഡ് പൂര്‍ത്തീകരിക്കുന്നതിന് ലക്ഷ്യമിടുന്നുണ്ടോ; എങ്കില്‍ പ്രസ്തുത രീതിയില്‍ നാളിതുവരെ എത്ര കിലോമീറ്റര്‍ റോഡ് പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും എത്ര കിലോമീറ്റര്‍ റോഡിന്റെ പ്രവൃത്തികള്‍ നടന്ന് വരുന്നുവെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്ത് റോഡ് നിര്‍മ്മാണത്തിന് മാത്രമായി നാല്പതിനായിരം കോടി രൂപ ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഏതെല്ലാം പദ്ധതികള്‍ വഴിയാണ് ഈ തുക ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;
( സി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നാളിതുവരെ ഓരോ സാമ്പത്തിക വര്‍ഷവും എത്ര തുക റോഡ് നിര്‍മ്മാണത്തിനായി നീക്കി വച്ചിട്ടുണ്ടെന്നും എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും അറിയിക്കുമോ;
( ഡി )
2023-24 വര്‍ഷത്തില്‍ റോഡ് നിര്‍മ്മാണത്തിനായി എത്ര തുക നീക്കി വച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ഇ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എത്ര റെയില്‍വേ മേല്‍പ്പാലങ്ങള്‍ പണിയുന്നതിനാണ് ഉദ്ദേശിച്ചിട്ടുള്ളത്; അതില്‍ എത്രയെണ്ണം നിര്‍മ്മാണം പൂര്‍ത്തിയാക്കിയെന്നും എത്രയെണ്ണത്തിന്റെ നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുന്നുവെന്നും ഈ സര്‍ക്കാരിന്റെ കാലത്ത് എത്ര മേല്‍പ്പാലങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വിശദമാക്കുമോ?
4962.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം പോലീസ് സ്റ്റേഷൻ മുതൽ കിഴക്കേത്തല വരെ നിർമ്മിക്കാനുദ്ദേശിക്കുന്ന ഫ്ലൈഓവർ പദ്ധതി ഇപ്പോൾ ഏതു ഘട്ടത്തിലാണെന്നത് സംബന്ധിച്ച വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ നിരാക്ഷേപ പത്രം ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ലഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
പദ്ധതിയുടെ ഡീറ്റയിൽഡ് പ്രോജക്ട് റിപ്പോർട്ട് തയ്യറാക്കിയിട്ടുണ്ടോയെന്നും ഭരണാനുമതി ലഭിച്ചിട്ടുണ്ടോയെന്നും എന്നത്തേക്ക് പദ്ധതി ആരംഭിക്കുവാൻ സാധിക്കുമെന്നും വെളിപ്പെടുത്തുമോ; വിശദാംശം നൽകുമോ ;
( ഡി )
പുതുക്കിയ ഡീറ്റയിൽഡ് പ്രോജക്ട് റിപ്പോർട്ടിന് കിഫ്ബി അഗീകാരം നല്‍കിയിട്ടുണ്ടോ; പ്രവൃത്തിക്കായുള്ള സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
4963.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല മണ്ഡലത്തിലെ മലയോര ഹെെവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ; പ്രസ്തുത പ്രവൃത്തി എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍, പാലങ്ങളുടെ നിര്‍മ്മാണം എന്നിവ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത മലയോര ഹെെവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വാഴിച്ചല്‍-കളളിക്കാട് റീച്ചിലെ റോഡ് പുറമ്പോക്കില്‍ താമസിക്കുന്ന 42 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ഡി )
എങ്കില്‍ പ്രസ്തുത പുനരധിവാസം എപ്രകാരം നടത്തുന്നതിനാണ് നിശ്ചയിച്ചിട്ടുളളതെന്നും ഇതുമായി ബന്ധപ്പെട്ട നടപടികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്നും ഫയല്‍ നമ്പര്‍ ഉള്‍പ്പെടെയുളള വിശദാംശം നല്‍കാമോ ?
4964.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സര്‍ക്കാര്‍ കാലയളവിലെ ബജറ്റില്‍ പ്രഖ്യാപിച്ച ആലപ്പുഴ പള്ളാത്തുരുത്തി കിഴക്കന്‍ ബൈപാസ് നിര്‍മ്മാണത്തിനായി സ്വീകരിച്ച നടപടികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി വിശദമായ പ്രോജക്ട് തയ്യാറാക്കിയിട്ടുണ്ടോ;എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( സി )
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച പ്രസ്തുത പ്രവൃത്തി ഉടന്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ;വിശദമാക്കാമോ?
4965.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ തീരദേശ ഹൈവേയുടെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കാമോ;
( ബി )
കല്ല്യാശ്ശേരി മണ്ഡലത്തില്‍ എത്ര കിലോമീറ്റര്‍ ദൂരത്തിലാണ് തീരദേശ ഹൈവേ കടന്നുപോകുന്നത്; കടന്നുപോകുന്ന പ്രദേശങ്ങള്‍ ഏതൊക്കെയാണ്; തീരേദേശ ഹൈവേയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പാലങ്ങള്‍ ഏതൊക്കെയാണ്; വിശദമാക്കാമോ?
4966.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പി.ഡബ്ല്യൂ.ഡി. റോഡുകളുടെ അടിസ്ഥാന വിവരങ്ങളുടെ ഡിജിറ്റൈസേഷന്റെ ഭാഗമായി റോഡ് മെയിന്റനന്‍സ് ആന്റ് മാനേജ്മെന്റ് സിസ്റ്റം നടപ്പിലാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( ബി )
ഏത് ഏജന്‍സിയ്ക്കാണ് പ്രസ്തുത പ്രവൃത്തികളുടെ കരാര്‍ നല്‍കിയിട്ടുള്ളതെന്നും അതിനായി പ്രസ്തുത ഏജന്‍സിയ്ക്ക് എന്ത് തുക നല്‍കിയെന്നും അറിയിക്കുമോ;
( സി )
സംസ്ഥാന പാതകള്‍ അല്ലാതെയുള്ള പ്രധാനപ്പെട്ട പി.ഡബ്ല്യൂ.ഡി. റോഡുകളെ ഉള്‍പ്പെടുത്തി ഒരു കോര്‍ റോഡ് നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്നതാണെന്ന മുന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ; എത്ര കിലോമീറ്റര്‍ റോഡുകളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
4967.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയില്‍ മലയോര ഹെെവേ കടന്ന് പോകുന്ന ഏതൊക്കെ സ്ഥലങ്ങളിലാണ് അലെെന്‍മെന്റില്‍ മാറ്റം വരുത്തിയിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത ഹൈവേയില്‍ ആറാംമെെല്‍, എളബ്ലാശ്ശേരി, കുറത്തിക്കുടി, പെരുമ്പന്‍ കുത്ത് എന്നിവിടങ്ങളില്‍ അലെെന്‍മെന്റില്‍ മാറ്റം വരുത്താനുണ്ടായ സാഹചര്യം വിശദമാക്കാമോ;
( സി )
പ്രസ്തുത റോഡ് നിര്‍മ്മാണത്തിനായി മറ്റെതെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ?
4968.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പീച്ചി വാഴാനി ടൂറിസം കോറിഡോര്‍ റോഡ് എന്ന പ്രവൃത്തിയുടെ ഒന്നാം ഘട്ടമായ പോങ്ങനങ്ങാട് മുതല്‍ കരുമത്ര വരെയുള്ള റോഡിന്റെ നിര്‍മ്മാണത്തിന് സാങ്കേതിക അനുമതി നല്‍കി പൂര്‍ത്തീകരിക്കാനുള്ള കിഫ്ബിയുടെ നടപടിക്രമങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
16.07.2022-ല്‍ ടെന്‍ഡര്‍ ചെയ്തിട്ടും പ്രസ്തുത പ്രവൃത്തി നാളിതുവരെ ആരംഭിക്കാന്‍ കഴിയാതിരുന്ന സാഹചര്യം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ റവന്യൂ അളവുകള്‍ അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തിയ്ക്കായി വനം വകുപ്പിന്റെ അധീനതയിലുള്ള ഭൂമി അളന്ന് തിട്ടപ്പെടുത്തേണ്ടതുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ഇ )
പ്രസ്തുത പ്രവൃത്തിയില്‍ റോഡിന്റെ ഇരുവശങ്ങളിലുമുള്ള യൂട്ടിലിറ്റികള്‍ മാറ്റിസ്ഥാപിക്കുന്നതിന് സ്വീകരിച്ച നടപടിയുടെ പുരോഗതി വ്യക്തമാക്കാമോ;
( എഫ് )
പീച്ചി വാഴാനി ടൂറിസം കോറിഡോര്‍ റോഡിന്റെ പ്രവൃത്തി എന്നത്തേയ്ക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
4969.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജക മണ്ഡലത്തിലെ പൊന്‍മുടിയില്‍ പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ടൂറിസം ഗസ്റ്റ്ഹൗസിന്റെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണത്തിന്റെ അടങ്കല്‍ തുക; സാങ്കേതികാനുമതി തുക എന്നിവ എത്രയാണെന്ന് അറിയിക്കാമോ;
( സി )
സാങ്കേതികാനുമതി പ്രകാരമുളള നിലവിലെ പ്രവൃത്തികള്‍ക്കുപരിയായി എന്തെല്ലാം പ്രവൃത്തികളാണ് അനുബന്ധ പ്രവൃത്തിയായി ചെയ്യാനുളളതെന്നും അതിനുവേണ്ടിയുളള എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോയെന്നും വിശദമാക്കാമോ?
4970.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഹെെക്കോടതിയുടെയും ജില്ലാ കോടതികളുടെയും കെട്ടിട നിര്‍മ്മാണത്തിനായി അൻപത് ശതമാനം കേന്ദ്ര ധനസഹായം കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ ലഭ്യമാക്കിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
പ്രസ്തുത തുകയ്ക്ക് ആനുപാതികമായി പൊതുമരാമത്ത് വകുപ്പിന് കീഴില്‍ മാച്ചിംഗ് ഗ്രാന്റ് വകയിരുത്തിയിട്ടുണ്ടോ;എങ്കിൽ വിശദമാക്കാമോ;
( സി )
കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ പ്രസ്തുത കോടതി കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനായി എത്ര ശിപാര്‍ശകള്‍ ലഭിച്ചിട്ടുണ്ട്;അതില്‍ എത്ര എണ്ണം പൂര്‍ത്തീകരിച്ചിട്ടുണ്ട്;അറിയിക്കാമോ?
4971.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് കെട്ടിടങ്ങളുടെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംയുക്ത(കോമ്പോസിറ്റ്) ടെന്‍ഡര്‍ നടപടിയുടെ ഭാഗമായി സിവില്‍, ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ വേർതിരിച്ച് വെവ്വേറെയായി ടെന്‍ഡര്‍ നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
സംയുക്ത ടെന്‍ഡര്‍ നടപടിയില്‍ സിവില്‍ കരാറുകാര്‍ക്കൊപ്പം ഇലക്ട്രിക്കല്‍ കരാറുകാര്‍ക്കും പങ്കെടുക്കുന്നതിന് സാധിക്കുമോ; ഇലക്ട്രിക്കല്‍‍ വര്‍ക്കുകള്‍ക്ക് പ്രാധാന്യം ഉണ്ടെങ്കില്‍ പ്രസ്തുത പ്രവര്‍ത്തികളുടെ ടെന്‍ഡര്‍ നടപടി ക്രമം എങ്ങനെയായിരിക്കുമെന്ന് വിശദീകരിക്കാമോ;
( സി )
സംയുക്ത ടെന്‍ഡര്‍ നടപടി ക്രമത്തില്‍ ഇലക്ട്രിക്കല്‍ കരാറുകാര്‍ക്ക് തൊഴില്‍ നഷ്ടമാകുന്നു എന്ന പരാതി പരിഹരിക്കുന്നതിനായി വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
4972.
ഡോ.കെ.ടി.ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തവനൂര്‍ നിയോജക മണ്ഡലത്തിലെ തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്തിലെ സി.എച്ച്.സി. യ്ക്ക് കെട്ടിടം പണിയുന്നതിന് ബജറ്റില്‍ തുക അനുവദിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ പ്രസ്തുത പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ?
4973.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-21 കാലയളവിലും ഈ സര്‍ക്കാരിന്റെ കാലത്തും വര്‍ക്കല മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം നിര്‍വ്വഹണ ഏജന്‍സിയായിട്ടുള്ള എത്ര പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
ഓരോ പ്രവൃത്തിയുടെയും നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ?
4974.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല നിയോജക മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് സ്പെഷ്യല്‍ ബില്‍ഡിംഗ്സ് വിഭാഗം നിര്‍വഹണ ഏജന്‍സിയായ എത്ര പ്രവൃത്തികൾ നിലവിലുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ;
( സി )
ടെണ്ടർ നടപടികൾ പൂര്‍ത്തിയാക്കുവാനുള്ള പ്രവൃത്തികള്‍ ഏതെല്ലാമെന്ന് അറിയിക്കുമോ; ആയത് അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് നിര്‍ദ്ദേശം നല്‍കുമോയെന്ന് വ്യക്തമാക്കുമോ?
4975.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളുടെയും യാത്രി നിവാസുകളുടെയും കേരള ഹൗസുകളുടെയും നവീകരണ-പുനരുദ്ധാരണ പ്രവൃത്തികള്‍ അവസാനമായി നടത്തിയത് ഏത് വര്‍ഷമാണെന്ന് വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പ്രസ്തുത സ്ഥാപനങ്ങളുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനുമായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?