UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 7th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 7th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2578.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രഖ്യാപിത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്തത് മൂലം ഖജനാവിനുണ്ടാകുന്ന നഷ്ടം വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
പദ്ധതി നടപ്പിലാക്കുന്നതിന്റെ പ്രായോഗികതകള്‍ മനസ്സിലാക്കാതെ വിഭാവനം ചെയ്യുകയും കണ്‍സള്‍ട്ടന്‍സിയെ നിയമിച്ച് കോടിക്കണക്കിന് രൂപ ചെലവഴിച്ചതിന് ശേഷം അപ്രായോഗിക പദ്ധതിയെന്ന പേരില്‍ ഉപേക്ഷിക്കുകയും ചെയ്യുന്നതുമൂലം കോടിക്കണക്കിന് രൂപ ദുര്‍വ്യയം ചെയ്യുന്നത് ഒഴിവാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നത്; വിശദമാക്കാമോ?
2579.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ജീവനക്കാർക്കും പെന്‍ഷന്‍കാര്‍ക്കും അവസാനമായി ക്ഷാമബത്ത അനുവദിച്ചത് എന്നാണെന്നും നിലവില്‍ പെന്‍ഷന്‍കാര്‍ക്ക് എത്ര ഗഡു ഡി.ആർ. കുടിശ്ശിക ഉണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
ജീവനക്കാർക്കും പെന്‍ഷന്‍കാര്‍ക്കും നിലവിൽ ലഭിക്കുന്ന ക്ഷാമബത്ത എത്ര ശതമാനമാണെന്നും കേന്ദ്ര ജീവനക്കാര്‍ക്ക് ലഭിക്കുന്നത് എത്ര ശതമാനമാണെന്നും അറിയിക്കാമോ;
( സി )
വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ പെന്‍ഷന്‍കാരുടെ ഡി.ആർ. കുടിശ്ശിക മുഴുവനായി അനുവദിക്കുന്ന വിഷയം അടിയന്തരമായി പരിഗണിക്കുമോയെന്ന് വ്യക്തമാക്കാമോ;
( ഡി )
കുടിശ്ശിക ആയിരിക്കുന്ന ‍ഡി.എ. കൂടി ചേർത്താൽ 01.07.2022-ൽ ഒരു ജീവനക്കാരന് ആകെ എത്ര ശതമാനം ക്ഷാമബത്തയാണ് ലഭിക്കേണ്ടിയിരുന്നതെന്ന് വ്യക്തമാക്കാമോ?
2580.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശസാത്കൃത ബാങ്കുകളില്‍ നിന്ന് സാധാരണ ജനങ്ങള്‍ക്ക്‌ ലഭിക്കുന്ന സേവനങ്ങള്‍ ഏറ്റവും മികച്ചതും സഹായകരവുമാകുന്ന നിലയില്‍ പരിഷ്ക്കരിക്കുന്നതിന് ആര്‍.ബി.ഐ. യോടും കേന്ദ്ര സര്‍ക്കാരിനോടും ആവശ്യപ്പെടുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
എടുക്കുന്ന ലോണുകള്‍ ക്ലോസ് ചെയ്‌താല്‍ ക്ലോസിംഗ് സര്‍ട്ടിഫിക്കറ്റ് ഉടൻ നല്‍കുന്നതിനും ലളിത വ്യവസ്ഥയില്‍ കൂടുതല്‍ ലോണുകള്‍ നല്‍കുന്നതിനും കോവിഡ് പോലുള്ള പ്രത്യേക സാഹചര്യങ്ങളില്‍ റിക്കവറി ആകുന്ന ലോണുകള്‍ പഴയ പലിശ നിരക്കില്‍ പുതിക്കി നല്‍കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ; എങ്കിൽ അതിനാവശ്യമായ നിര്‍ദേശം സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് സമിതിയ്ക്ക് നല്‍കുമോ എന്ന് വ്യക്തമാക്കാമോ?
2581.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പീപ്പിള്‍സ് റിസര്‍ച്ച് ഓണ്‍ ഇന്ത്യാസ് കണ്‍സ്യൂമര്‍ ഇക്കാേണമി (പ്രെെസ്) നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ മധ്യവര്‍ഗ്ഗത്തിന്റെ വര്‍ദ്ധനവ് എത്ര ശതമാനമാനം കൂടിയിട്ടുണ്ട്; വിശദമാക്കാമാേ;
( ബി )
കേരളത്തില്‍ ഏതാെക്കെ നഗരങ്ങളിലാണ് കൂടിയിട്ടുള്ളത്; വിശദമാക്കാമാേ?
2582.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ഷികോല്പാദന-ഇതര മേഖലകളില്‍ നിന്നുള്ള സാമ്പത്തിക വളര്‍ച്ചയില്‍ കേരളം ആര്‍ജിച്ച മികവ് എത്രയാണെന്ന് വിശദമാക്കാമാേ?
2583.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വരവും ചെലവും തമ്മിലുളള അന്തരം കുറക്കാന്‍ നടപ്പിലാക്കി വരുന്ന പദ്ധതികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ചരക്ക് സേവന വകുപ്പിനെ പുന:സംഘടിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; പ്രസ്തുത നടപടിയിലൂടെ വരവും ചെലവും തമ്മിലുളള അന്തരം കുറക്കാന്‍ കഴിയുമെന്ന് കരുതുന്നുണ്ടോ; വിശദമാക്കാമോ;
( സി )
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നികുതി പിരിവിനെ ഫലപ്രദമായി പ്രോത്സാഹിപ്പിക്കുന്നുണ്ടോയെന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
2584.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവാസികളുടെ ഏകോപന പുനർ സംയോജന പദ്ധതിക്കായി നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ എത്ര കോടി രൂപ വകയിരുത്തിയിട്ടുണ്ട്; ഇതിൽ നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വ്യക്‌തമാക്കുമോ?
കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിലെ പദ്ധതികൾ
2585.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതൽ 2022 -23 വരെയുള്ള സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ 20 ശതമാനം ബഡ്ജറ്റ് പ്രൊവിഷൻ ലഭിച്ച കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിലെ പദ്ധതികൾ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
ഇവയിൽ ഭരണാനുമതി നൽകിയ പദ്ധതികൾ ഏതൊക്കെയെന്ന് അറിയിക്കാമോ;
( സി )
ഭരണാനുമതി ലഭിക്കാത്ത പദ്ധതികൾ ഏതെല്ലാമാണെന്നും അതിന്റെ കാരണങ്ങൾ എന്തെല്ലാമെന്നും വിശദമാക്കാമോ?
2586.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 -22 സാമ്പത്തിക വർഷത്തെ ബജറ്റിൽ തുക വകയിരുത്തി ഭരണാനുമതി ലഭ്യമാക്കിയ തിരൂരങ്ങാടി മണ്ഡലത്തിലെ എടരിക്കോട് തെന്നല പെരുമ്പുഴ തോട് വി.സി.ബി. (വെന്റഡ് ക്രോസ് ബാർ )നിർമ്മാണവും പാർശ്വഭിത്തി സംരക്ഷണവും പ്രവൃത്തി, സോഫ്റ്റ്‌വെയറിലെ സാങ്കേതികത്വം മൂലം വൈകുന്നത് ശ്രദ്ധയിൽ വന്നിട്ടുണ്ടോ; വിശദമാക്കാമാ;
( ബി )
ബജറ്റ് വർക്കുകൾ പൂർത്തീകരിക്കുന്നതിന് കാലാവധി നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ബജറ്റ് വർക്കുകൾ അനിയന്ത്രിതമായി നീണ്ടുപോകുന്നത് ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ ?
2587.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രാൻസ്ജെൻഡേഴ്സിനായുള്ള മഴവില്ല് പദ്ധതിക്കായി ബജറ്റിൽ വകയിരുത്തിയ 27.5 കോടി രൂപയിൽ നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
2588.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർഷിക വ്യവസായങ്ങൾ അഗ്രി സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയ്ക്ക് 5% പലിശ നിരക്കിൽ വായ്പ നൽകുന്നതിന് നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച കെ. എഫ്. സി. പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; എങ്കിൽ നാളിതുവരെ എത്ര രൂപയുടെ വായ്പ പ്രസ്തുത പദ്ധതിയിലൂടെ വിതരണം ചെയ്തിട്ടുണ്ട്; വിശദമാക്കുമോ;
( ബി )
പ്രസ്തുത വായ്പയുടെ സബ്സിഡി ഇനത്തിൽ സർക്കാർ നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?
2589.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വർക്ക് നിയര്‍ ഹോം പദ്ധതിക്കായി നടപ്പ് സാമ്പത്തിക വർഷം ബജറ്റിൽ എത്ര തുക മാറ്റിവെച്ചിട്ടുണ്ട്; നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?
2590.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ സംരംഭകത്വം വികസന പദ്ധതി പ്രകാരം നൽകിയ വായ്പയുടെ പലിശ ഇളവ് ഇനത്തിൽ സർക്കാർ ഈ സാമ്പത്തിക വർഷം ആകെ എത്ര തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ?
2591.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അണ്ടർവാലുവേഷൻ കേസുകൾ തീർപ്പാക്കുന്നതിനുള്ള കോമ്പൗണ്ടിംഗ് പദ്ധതി നടപ്പ് സാമ്പത്തിക വർഷത്തേക്ക് ദീർഘിപ്പിച്ചതിലൂടെ എത്ര കോടി രൂപയുടെ വരുമാനമാണ് ലക്ഷ്യമിട്ടത്; ഈ ഇനത്തിൽ നാളിതുവരെ എത്ര കോടി രൂപ ഈ സാമ്പത്തിക വർഷം പിരിച്ചെടുക്കുവാൻ സാധിച്ചു; വ്യക്തമാക്കുമോ?
2592.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വര്‍ഷത്തെ വിശദമായ ബ‍ഡ്ജറ്റ് എസ്റ്റിമേറ്റുകളുടെ അനുബന്ധം II, വാല്യം II-ല്‍ ക്രമ നമ്പര്‍ 882 പ്രകാരം എസ്റ്റിമേറ്റ് തുകയുടെ ഇരുപത് ശതമാനം തുകയായ രണ്ട് കോടി രൂപ വകയിരുത്തി ഉള്‍പ്പെടുത്തിയ വാടാനപ്പള്ളി ബീച്ച് സൗന്ദര്യവല്‍ക്കരണ പദ്ധതിയ്ക്ക് ധനാനുമതിയോ ഭരണാനുമതിയോ നല്‍കുന്നതിന് എന്തെങ്കിലും നടപടി സ്വീകിരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
എങ്കില്‍ അതിന്റെ വിശദാംശം നല്‍കാമോ; ഇല്ലെങ്കില്‍ പ്രസ്തുത പ്രവൃത്തി പ്രാവര്‍ത്തികമാക്കുന്നതിന് വേണ്ട തുടര്‍നടപടികള്‍ സ്വീകരിക്കുമോ എന്ന് അറിയിക്കുമോ?
2593.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുതായി വ്യവസായം ആരംഭിക്കുന്ന യുവ സംരംഭകര്‍ക്ക് പാെതുമേഖലാ ബാങ്കുകള്‍ വായ്പ നല്‍കുന്ന കാര്യത്തിൽ കാലതാമസം ഉണ്ടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
( ബി )
ഇത് പരിഹരിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ?
2594.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തിലെ കുതിരമുനമ്പ്-മണക്കാവ് പാലം നിർമ്മാണത്തിനായി കിഫ്ബിയിൽ നിന്നും തുക അനുവദിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ; പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
2595.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തില്‍ കിഫ്ബി മുഖേന ഭരണാനുമതി ലഭിച്ചതും പൂര്‍ത്തിയാകാത്തതുമായ പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ പ്രവ‍‍ൃത്തികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്ന വിവരം അറിയിക്കുമോ;
( സി )
ഓരോ പ്രവൃത്തിയും പൂര്‍ത്തിയാക്കുന്നതിന് കാലതാമസം നേരിടുന്നതിന്റെ കാരണം അറിയിക്കുമോ?
2596.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി മുഖേന നടപ്പാക്കുന്ന കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ എക്സ്പര്‍ട്ട് കമ്മിറ്റി റിപ്പോര്‍ട്ടിന് അംഗീകാരം ലഭിച്ചിട്ടുണ്ടോ; പ്രസ്തുത പ്രവൃത്തിയുടെ ലാന്‍ഡ് അക്വിസിഷന്‍ പ്രവര്‍ത്തനങ്ങള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( സി )
പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം പ്രസ്തുത പ്രവൃത്തി എന്നാണ് ടെണ്ടര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
2597.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാളിതുവരെ ഏതെല്ലാം പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളതെന്നും ഓരോന്നിനും അനുവദിച്ചിട്ടുള്ള തുകയും അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളില്‍ ഏതെല്ലാം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും പൂര്‍ത്തീകരിക്കാനുള്ള പ്രവൃത്തികളുടെ പുരോഗതിയും അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവർത്തികളില്‍ ഏതെങ്കിലും പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിക്കാനുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ?
2598.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ കിഫ്ബി മുഖേന നടപ്പിലാക്കിയതും നടപ്പിലാക്കുന്നതുമായ പ്രവൃത്തികള്‍ ഏതെല്ലാമെന്നും ഓരോന്നിനും എത്ര രൂപ വീതം അനുവദിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ?
2599.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനരുദ്ധാരണ പ്രവൃത്തി നടത്തുന്നതിന് ഇരുപത്തിമൂന്ന് ലക്ഷം രൂപ അനുവദിച്ച മഞ്ചേരി ഒലിപ്പുഴ റോഡ് ടെണ്ടർ ചെയ്ത് പ്രവൃത്തി ആരംഭിച്ചെങ്കിലും പാണ്ടിക്കാട് മുതൽ ഒലിപ്പുഴവരെ റോഡ് പൂർണമായും നിർമ്മാണ പ്രവൃത്തി നടത്തുന്നതിന് ഈ തുക അപര്യാപ്തമായതിനാൽ പൂർണമായും ഗതാഗത യോഗ്യമാക്കുന്നതിന് വേണ്ടിയിട്ടുള്ള ഫണ്ട് കിഫ്ബിയിൽ നിന്നും അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
2600.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരവിപുരം നിയോജകമണ്ഡലത്തില്‍ കിഫ്ബി പദ്ധതി പ്രകാരം നടപ്പാക്കുന്ന പദ്ധതികളുടെ വിശദവിവരം പുരോഗതി റിപ്പോര്‍ട്ട് സഹിതം ലഭ്യമാക്കാമോ;
( ബി )
മണ്ഡലത്തില്‍ നടപ്പാക്കുന്ന പ്രവൃത്തികളില്‍ ഏതെങ്കിലും ഭരണാനുമതി പുതുക്കുന്നതിനായി സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
കിഫ്ബി മുഖേന മണ്ഡലത്തില്‍ നടപ്പിലാക്കുന്നതിന് പുതിയ പ്രവൃത്തികൾക്ക് പ്രൊപ്പോസലുകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2601.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തില്‍ കിഫ്ബി വഴി പ്രഖ്യാപിച്ച കയപ്പനച്ചി കുന്നുംചിര എടച്ചേരി റോഡിന്റേയും മൂന്നാം കൈ കരിങ്ങാട് റോഡിന്റേയും ഭരണാനുമതി എന്ന് ലഭ്യമാക്കും എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവര്‍ത്തികളുടെ ഭരണാനുമതി ലഭിക്കുന്നതിന് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
2602.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം നിയാേജക മണ്ഡലത്തില്‍ കിഫ്ബി മുഖേന നടപ്പിലാക്കിവരുന്ന പ്രവൃത്തികളുടെ പ്രവര്‍ത്തന പുരാേഗതി വ്യക്തമാക്കാമാേ?
2603.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ കിഫ്ബി അംഗീകാരം നല്‍കിയ 51.30 കോടി രൂപയുടെ ട്രോമകെയര്‍ പദ്ധതി ഐ.എഫ്.സി. ഫണ്ടിംഗിനായി പരിഗണിച്ചതിന്റെ അടിസ്ഥാനത്തില്‍ പുതുക്കിയ രൂപരേഖയ്ക്കുള്ള സാങ്കേതിക അനുമതിയും പുതുക്കിയ ധനകാര്യ അനുമതിയും ലഭ്യമായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
2604.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തില്‍ കിഫ്ബി പദ്ധതി പ്രകാരം നടത്തിവരുന്ന പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?
2605.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പ്രാേജക്ടുകള്‍ നടപ്പിലാക്കുന്നതിന് പി.ഡബ്ല്യൂ.ഡി. പാേലെയുള്ള സര്‍ക്കാര്‍ വകുപ്പുകളെ എസ്.പി.വി. ആയി നിശ്ചയിക്കാത്തതിന്റെ കാരണം വിശദമാക്കുമാേ;
( ബി )
വിദ്യാഭ്യാസ മേഖലയില്‍ തിരഞ്ഞെടുത്തിട്ടുള്ള മിക്ക എസ്.പി.വി. കളും, സാങ്കേതിക സംവിധാനമില്ലാത്തതിനാല്‍ പദ്ധതി അംഗീകാരം വാങ്ങുന്നതിനും നടപ്പിലാക്കുന്നതിനും കാലതാമസം നേരിടുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
( സി )
എങ്കില്‍ ഇത് പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമാേ?
2606.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തില്‍ വിവിധ വകുപ്പുകളുടെ കീഴില്‍ നടന്നുവരുന്ന ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് കിഫ്ബി ഫണ്ട് അനുവദിച്ചിട്ടുള്ളത്; വകുപ്പുകള്‍ തിരിച്ച് വിശദാംശം ലഭ്യമാക്കാമോ; ഓരോ പ്രവൃത്തിയുടെയും പുരോഗതി അറിയിക്കാമോ;
( ബി )
കിഫ്ബിയില്‍ ഫണ്ട് അനുവദിച്ച പ്രവൃത്തി നടപ്പിലാക്കുന്നതില്‍ സാങ്കേതിക തടസ്സമുണ്ടെങ്കില്‍ സമാന സ്വഭാവമുള്ള മറ്റ് പ്രവൃത്തികള്‍ക്ക് പ്രസ്തുത തുക വിനിയോഗിക്കുന്നതിന് കിഫ്ബി അനുമതി നല്‍കിയിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ?
2607.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ന് ശേഷം സംസ്ഥാനത്ത് കിഫ്ബി മുഖേന അനുവദിച്ച പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളിൽ പ്രവൃത്തി ആരംഭിക്കാത്തതിന്റെ വിശദവിവരങ്ങൾ ലഭ്യമാക്കാമോ?
2608.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി ന്യൂക്കട്ട് പാലം നിർമ്മാണ ഫയലിന്മേല്‍ നടപടികൾ സ്വീകരിക്കാതിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഭരണാനുമതി ലഭ്യമാക്കിയിരുന്ന പ്രസ്തുത പ്രവൃത്തിക്ക് പുതുക്കിയ ഭരണാനുമതി ലഭ്യമാക്കുന്നതിന് വേണ്ടി വകുപ്പിലുള്ള ഫയലിൽ അനുകൂല നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2609.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം ആരംഭിക്കുന്ന പറക്കുന്നം പാലം പദ്ധതിക്ക് സാമ്പത്തിക അനുമതി ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതിന്റെ കാരണം വിശദമാക്കാമോ;
( ബി )
കാലതാമസം പരിഹരിച്ച് ഈ പദ്ധതി എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
2610.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തികള്‍ സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ നിലവില്‍ നിര്‍വ്വഹണത്തിന്റെ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( സി )
കിഫ്ബിയില്‍ നിന്ന് ഫണ്ട് അനുവദിച്ച പഴന്തോട്ടം, പൂതൃക്ക ഗവഃ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളുടെ കെട്ടിട നിര്‍മ്മാണത്തിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
2611.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി മണ്ഡലത്തിലെ ഏതെല്ലാം പ്രവൃത്തികളാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ പുരോഗതി വ്യക്തമാക്കുമോ?
2612.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ നിയോജക മണ്ഡലത്തില്‍ കിഫ്ബി വഴി 40 കോടി രൂപ അനുവദിച്ച് നടപ്പിലാക്കുന്ന വള്ളത്തോള്‍ നാരായണമേനോന്‍ സാംസ്‌കാരിക കേന്ദ്രനിർമാണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ?
2613.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂർ ജനറൽ ആശുപത്രിയിൽ കിഫ്ബി വഴി ഏതെല്ലാം പദ്ധതികൾ നിലവിൽ നടപ്പിലാക്കി വരുന്നുണ്ടെന്ന് ക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതിയും അനുവദിച്ച തുകയും അറിയിക്കാമോ?
2614.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. മാരുടെ മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഐ.എച്ച്.ആര്‍.ഡി. കോളേജുകള്‍ക്ക് കെട്ടിടം പണിയുന്നതിനും ബസ് വാങ്ങുന്നതിനും അനുമതി നല്കുന്നതിന് തടസ്സമുണ്ടോ; വിശദമാക്കാമോ;
( ബി )
ഇതുവരെയായി പ്രസ്തുത ഫണ്ടില്‍ ഉള്‍പ്പെടുത്തി ഏതൊക്കെ ഐ.എച്ച്.ആര്‍.ഡി. കോളേജുകള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് ഫണ്ട് ലഭ്യമാക്കിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ?
2615.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് പ്രവൃത്തികളുടെ ഷെഡ്യൂള്‍ ഓഫ് റേറ്റിലും ജി.എസ്.ടി.യിലും ഉണ്ടായ വര്‍ദ്ധനവിന് ആനുപാതികമായി എം.എല്‍.എ.മാരുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതി തുക വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടോ; വിശദമാക്കാമോ?
2616.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഭരണാനുമതി ലഭിച്ചിട്ടുള്ള പ്രവൃത്തികളുടെ സേവിംഗ്സ് തുക സംബന്ധിച്ച വിശദാംശങ്ങള്‍ നിര്‍വ്വഹണ വകുപ്പുകള്‍ സമയബന്ധിതമായി ധനകാര്യ വകുപ്പിന് ലഭ്യമാക്കാറുണ്ടോ; അറിയിക്കുമോ;
( ബി )
സേവിംഗ്സ് തുകയുടെ വിശദാംശം അറിയുന്നതിനായി നിലവില്‍ ധനകാര്യ വകുപ്പില്‍ സംവിധാനങ്ങളുണ്ടോ; വിശദമാക്കാമോ;
( സി )
സേവിംഗ്സ് തുകയുടെ വിശദാംശം സമയബന്ധിതമായി ലഭ്യമാക്കാത്തതിനാല്‍ പ്രസ്തുത തുകയ്ക്ക് പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തത് പരിഹരിക്കുന്നതിനായി നടപടി സ്വീകരിക്കുമോ; എങ്കില്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന/സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ഡി )
വൈപ്പിന്‍ മണ്ഡലത്തിലെ നാളിതുവരെയുള്ള സേവിംഗ്സ് തുക എത്രയെന്ന് വിശദമാക്കാമോ?
2617.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ 2016 മുതൽ നാളിതുവരെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തിയ പദ്ധതികളുടെ ടെൻഡർ സേവിംഗ്സ് സംബന്ധിച്ച വിശദവിവരം സാമ്പത്തിക വർഷം തിരിച്ച് ലഭ്യമാക്കാമോ?
2618.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ എം.എല്‍.എ.യുടെ 2020-21 ലെ ആസ്തി വികസന പദ്ധതിയിൽ ഉള്‍പ്പെടുത്തി വാടാനപ്പള്ളി പഞ്ചായത്തിലെ നടുവില്‍ക്കരയിൽ കളിക്കളം നിര്‍മ്മിക്കുന്നതിന് പ്രത്യേകാനുമതിയ്ക്കായി സമര്‍പ്പിച്ച ശിപാര്‍ശ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ധനകാര്യ വകുപ്പിന്റെ പരിഗണനയിലുള്ള 6622055/2022 നമ്പരായുള്ള പ്രസ്തുത വിഷയത്തിൻ മേല്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം നല്‍കാമോ;
( സി )
ഇല്ലെങ്കില്‍ പ്രസ്തുത പ്രവൃത്തിക്ക് അനുമതി നല്‍കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ?
2619.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. ആസ്തി വികസന പദ്ധതി പ്രകാരം നിര്‍ദ്ദേശിക്കപ്പെടുന്ന റോഡുകള്‍ മുന്‍പ് ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ നിര്‍മ്മാണാനുമതി ലഭിക്കാത്തതുമൂലം മണ്ഡലത്തിലെ റോഡുകളുടെ പുനര്‍നിര്‍മ്മാണം സാധ്യമാകാതെ വരുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എം.എല്‍.എ. ആസ്തി വികസന പദ്ധതിയില്‍ നിര്‍മ്മിച്ച റോഡുകള്‍ക്ക് വീണ്ടും നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നതിന് നിശ്ചിത വര്‍ഷം കാലാവധി ഉണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം വ്യക്തമാക്കാമോ?
2620.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിയോജകമണ്ഡലം ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തീകരിക്കപ്പെട്ടിട്ടുള്ള പ്രവൃത്തികളുടെ ബില്ലുകള്‍ പാസ്സാക്കി നല്‍കുന്നതില്‍ കാലതാമസം നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഏതു മാസം വരെയുള്ള ബില്ലുകള്‍ക്കാണ് നിലവില്‍ സര്‍ക്കാരില്‍ നിന്നും ഫണ്ട് അനുവദിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( സി )
നിലവില്‍ എത്ര കോടി രൂപയുടെ ബില്ലുകളാണ് കുടിശ്ശികയുള്ളതെന്നും ഇതിന്റെ ജില്ല/ നിയോജകമണ്ഡലം അടിസ്ഥാനത്തിലുള്ള വിശദാംശം ലഭ്യമാക്കാമോ;
( ഡി )
ബില്ലുകള്‍ പാസ്സാക്കി നല്‍കുന്നതില്‍ വരുന്ന കാലതാമസം കാരണം വിവിധ സര്‍ക്കാര്‍ അക്രെഡിറ്റഡ് ഏജന്‍സികളും നിര്‍വ്വഹണ സ്ഥാപനങ്ങളും കരാറുകാരും നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ പാശ്ചാതലത്തില്‍ ഇതിനാവശ്യമായ ഫണ്ട് അടിയന്തിരമായി അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2621.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇലക്ട്രോമെക്കാനിക്കല്‍, സിവില്‍ പ്രവ‍ൃത്തികള്‍ പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് ഏജന്‍സികള്‍ക്ക് നല്‍കുവാനുള്ള നടപടി സ്വീകരിക്കുമോ;
( ബി )
എം.എല്‍.എ. ഫണ്ട് വഴിയുള്ള ഇത്തരം പ്രവ‍ൃത്തികള്‍ എം.എല്‍.എ. മാര്‍ നിര്‍ദേശിക്കുന്ന അക്രഡിറ്റഡ് ഏജന്‍സികള്‍ക്ക് നല്‍കുവാനുള്ള തടസ്സം എന്താണന്ന് അറിയിക്കാമോ;
( സി )
ഒരു കോടി രൂപവരെയുള്ള പ്രവ‍ൃത്തികള്‍ നോണ്‍ പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റുമാര്‍ ഏറ്റെടുത്ത് ചെയ്യുമ്പോള്‍ ഈ വര്‍ക്കുകള്‍ പി.എം.സികള്‍ക്കും നല്‍കുവാന്‍ അവസരം നല്‍കുമോ;
( ഡി )
പി.എം.സികളുടെ പ്രവ‍ൃത്തികള്‍ പ്രൈസ് സോഫ്ട് വെയര്‍ മുഖാന്തരം നടപ്പാക്കുന്നതിന് ഉണ്ടാകുന്ന തടസ്സം എന്താണന്ന് വ്യക്തമാക്കാമോ?
2622.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഐ.എച്ച്.ആര്‍.ഡി., എല്‍.ബി.എസ്. എന്നിവയ്ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ എം.എല്‍.എ. ആസ്തി വികസന ഫണ്ട് ചെലവഴിക്കുന്നതിന് അനുമതിയ്ക്കായി നല്‍കിയ കത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ;
( ബി )
കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഐ.എച്ച്.ആര്‍.ഡി. കോളേജിനും നിര്‍ദ്ദിഷ്ട ഐ.എച്ച്.ആര്‍.ഡി. പോളിടെക്‌നിക്കിനും സൗജന്യമായി സ്ഥലം ലഭ്യമാണെന്നത് കണക്കിലെടുത്ത് പ്രസ്തുത പ്രോജക്ടുകള്‍ നടപ്പാക്കുന്നതിന് ആസ്തി വികസന ഫണ്ട് ചെലവഴിക്കുന്നതിന് പ്രത്യേക അനുമതി നല്‍കുന്ന കാര്യം പരിഗണിക്കുമോ;
( സി )
എല്‍.ബി.എസ്.-ന്റെ റീജിയണല്‍ കേന്ദ്രത്തിന് സ്ഥലവും കെട്ടിടസൗകര്യവും ലഭ്യമാക്കിയാല്‍ അനുമതി നല്‍കാമെന്ന് എല്‍.ബി.എസ്. അറിയിച്ചിരിക്കുന്ന സാഹചര്യത്തിലും ആവശ്യമായ സ്ഥലം സൗജന്യമായി ലഭ്യമാണെന്നതും കണക്കിലെടുത്ത് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ ആസ്തി വികസന ഫണ്ടില്‍ നിന്നും ചെലവഴിക്കാന്‍ പ്രത്യേക അനുമതി നല്‍കാമോ;
( ഡി )
സംസ്ഥാനത്ത് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ആസ്തി വികസന ഫണ്ട് ഉപയോഗിക്കാമെന്നിരിക്കെ സംസ്ഥാനത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ആട്ടോണമസ് സ്ഥാപനങ്ങളായ എല്‍.ബി.എസ്., ഐ.എച്ച്.ആര്‍.ഡി. പോലുള്ളവയ്ക്ക് ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിര്‍മ്മിക്കാന്‍ അനുമതി നിഷേധിക്കുന്നതെന്തുകൊണ്ടെന്ന് അറിയിക്കാമോ?
2623.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കിടപ്പിലായ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വിദ്യാലയാനുഭവം ഒരുക്കി കൊടുക്കുന്നതിനായി സമഗ്രശിക്ഷ കേരളയുടെ കീഴില്‍ നടപ്പിലാക്കുന്ന സ്പേസ് പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലേക്ക് കുട്ടികളെ എത്തിക്കുന്നതിനായി എം.എല്‍.എ. - എസ്.ഡി.എഫ്.-ല്‍ നിന്നോ എൽ.എ.സി. എ.ഡി.എസ്-ല്‍ നിന്നോ വാഹനം ലഭ്യമാക്കുവാന്‍ സാധിക്കുമോ;
( ബി )
എങ്കില്‍ ഈ പദ്ധതിയിലേക്ക് വാഹനവും അനുബന്ധ ചെലവുകളും ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്‌തമാക്കാമോ?
2624.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുലൈബ്രറികള്‍ക്ക് പുസ്തകം വാങ്ങുവാന്‍ നിലവില്‍ എം.എല്‍.എ. പ്രത്യേക വികസന നിധിയില്‍ നിന്ന് തുക അനുവദിക്കുന്നതിന് മാനദണ്ഡമുണ്ടോ;
( ബി )
ലൈബ്രറി കൗണ്‍സില്‍ നല്‍കിവരുന്ന നാമമാത്രമായ ഗ്രാന്റ് ഉപയോഗിച്ച് പുസ്തകം വാങ്ങിക്കുന്നതിന് നിലവിലുള്ള മാനദണ്ഡമനുസരിച്ച് നിരവധി കടമ്പകള്‍ ഉണ്ടെന്നത് കണക്കിലെടുത്ത്എം.എല്‍.എ.. പ്രത്യേക വികസനനിധി കൂടി ഉപയോഗിക്കുന്നതിന് അനുമതി നല്‍കുന്ന തരത്തില്‍ മാനദണ്ഡങ്ങള്‍ ഭേദഗതി വരുത്തുമോ;
( സി )
പൂസ്തകവായന സാര്‍വ്വത്രികമാക്കാന്‍ നിയമസഭയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ പൊതു ലൈബ്രറികള്‍ക്ക് കൂടി എം.എല്‍.എ. ഫണ്ട് ഉപയോഗിച്ച് സര്‍ക്കാര്‍ പ്രസിദ്ധീകരണ സ്ഥാപനങ്ങളിലെ പുസ്തകങ്ങളെങ്കിലും വാങ്ങുന്നതിന് അനുമതി നല്‍കുന്നത് പ്രത്യേകമായി പരിഗണിക്കാമോ?
2625.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വര്‍ഷത്തെ നബാര്‍ഡ് ഫണ്ടില്‍ നിന്നും ഏതൊക്കെ വകുപ്പുകള്‍ക്ക് എത്ര തുക വീതം നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
2626.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ്പ് പദ്ധതിയിലുള്‍പ്പെട്ട ചില ആശുപത്രികള്‍ മെഡിസെപ്പ് ഇന്‍ഷുറന്‍സിന് പുറമെ രോഗികളോട് ചികില്‍ത്സ ചെലവുകള്‍ ആവശ്യപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരം പരാതികള്‍ പരിഹരിക്കുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കാമോ?
2627.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
25.03.2006 -ന് നിലവില്‍ വന്ന 2004-ലെ ശമ്പള പരിഷ്ക്കരണ ഉത്തരവ് നം.ജി.ഒ.(പി)145/2006/ഫിൻ. ഉത്തരവിലെ അനക്ഷ്വര്‍ - 2 ലെ പാര 7(2) പ്രകാരം 25/03/2006 ന്മുൻപ് നിലവില്‍ വന്ന പ്രൊമോഷൻ തസ്തികയിലേക്ക് 25/03/2006 നും ഓപ്ഷൻ നല്‍കാനുളള അവസാന തീയതിക്കുമുളളില്‍ പ്രൊമോഷൻ ലഭിച്ച ക്ലാസ് 3, ക്ലാസ് 4 ജീവനക്കാര്‍ക്ക് പഴയ ശമ്പള സ്ക്കെയിലില്‍ ഓപ്ഷൻ നല്‍കാനുളള അവകാശം നിഷേധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കെ.എസ്.ആര്‍. ചട്ടം 23 (സി) പ്രകാരം മുൻകാല പ്രാബല്യത്തില്‍ പ്രൊമോഷൻ ലഭിച്ച ക്ലാസ് 3 , ക്ലാസ് 4 ജീവനക്കാര്‍ക്ക് ആഫീസ് നടപടിക്രമങ്ങളിലെ കാലതാമസം മൂലം പ്രൊമോഷൻ വൈകിയതിനാൽ അവര്‍ക്ക് ലഭിക്കേണ്ട സേവന-വേതന നീതി സര്‍വ്വീസില്‍ നിഷേധിക്കപ്പെടുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
മേല്‍ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ജീവനക്കാര്‍ക്ക് അനുകൂലമായ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2628.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ്പ് പദ്ധതി നിലവില്‍ വന്നതിന് ശേഷം പുതുതായി എത്ര സ്വകാര്യ ആശുപത്രികളെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്: അവയുടെ വിശദാംശം ജില്ലാ അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
മെഡിസെപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള അക്രഡിറ്റഡ് ആശുപത്രികളില്‍ നോട്ടിഫൈ ചെയ്തിട്ടുള്ള രോഗങ്ങള്‍ക്ക് പോലും ചികിത്സ ആനുകൂല്യം നിഷേധിക്കുന്നതിന്മേല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
2629.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മെഡിസെപ്പ് പദ്ധതി നടപ്പിലാക്കിയ ശേഷം സംസ്ഥാന സർക്കാർ ജീവനക്കാരിൽ നിന്നും എത്ര രൂപയാണ് ഈ പദ്ധതിയിലേക്ക് ഈടാക്കിയതെന്ന് വിശദമാക്കാമോ;
( ബി )
ആശുപത്രികള്‍ മെഡിസെപ്പ് പദ്ധതിയില്‍ ചേരുന്നില്ലായെങ്കില്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം കര്‍ശനമായി നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ;
( സി )
ഈ പദ്ധതിയിൽ സർക്കാർ ജീവനക്കാരിൽ മുൻസിപ്പൽ കോർപ്പറേഷൻ, പഞ്ചായത്ത്, വിവിധ യൂണിവേഴ്സിറ്റികള്‍ എന്നിവയില്‍ നിന്നും ഡെപ്യൂട്ടേഷനിൽ പോയ പെൻ നമ്പർ ലഭിക്കാത്ത ടെൻനമ്പർ ലഭിച്ച ജീവനക്കാര്‍ ഉൾപ്പെടെയുള്ളവര്‍ക്ക് മെഡിസെപ്പ് തുക പിടിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
ഇത്തരം ജീവനക്കാരുടെ മെഡിസെപ്പ് തുക പിടിക്കുന്നതിന് സ്പാര്‍ക്കില്‍ സൗകര്യമുണ്ടോ; വ്യക്തമാക്കാമോ; ഇല്ലെങ്കിൽ സ്പാര്‍ക്കിന്റെ സോഫ്റ്റ്‌വെയറിൽ ആവശ്യമായ മാറ്റം വരുത്തുന്നതിന് നടപടി ഉണ്ടാകുമോ;
( ഇ )
ഡെപ്യൂട്ടേഷനില്‍ പോയ ജീവനക്കാരുടെ മെഡിസെപ്പ് തുക പിടിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ;
( എഫ് )
ഇതു സംബന്ധിച്ച് ഫയൽ ധനകാര്യ വകുപ്പിൽ നിലവിലുണ്ടോ; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്പാര്‍ക്കിലേക്ക് ഇതുസംബന്ധിച്ച് നടപടിയ്ക്കായി ബന്ധപ്പെട്ടിട്ടും നടപടി സ്വീകരിക്കുവാന്‍ ഉണ്ടായ കാലതാമസം അറിയിക്കാമോ; വിശദമാക്കാമോ;
( ജി )
മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാരെ സ്പാര്‍ക്കില്‍ ഉള്‍പ്പെടുത്താത്തതിന്റെ കാരണം വ്യക്തമാക്കാമോ; ഇവരെ അടിയന്തിരമായി സ്പാര്‍ക്കില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
2630.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ജനുവരി മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുടിശ്ശികയായ നാല് ഗഡു ക്ഷാമബത്ത എന്നത്തേയ്ക്ക് നല്‍കാന്‍ സാധിക്കുമെന്ന് വിശദമാക്കാമോ;
( ബി )
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കി വരുന്ന ഭവന വായ്പ നിര്‍ത്തലാക്കി ബാങ്കുകള്‍ വഴി എടുക്കന്നതിന് നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തില്‍ ആയതിനുള്ള പലിശ സബ്സിഡി സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കുന്നുണ്ടോ; എങ്കില്‍ ഏതെല്ലാം ബാങ്കുകള്‍ക്കാണ് വായ്പാ സബ്സിഡി നല്‍കിയിട്ടുള്ളത്; എത്ര കോടി രൂപയാണ് ഇതിനായി ചെലവഴിച്ചിട്ടുള്ളത്; വിശദവിവരം ലഭ്യമാക്കാമോ;
( സി )
മെഡിസെപ് പദ്ധതിയില്‍ എംപാനല്‍ ചെയ്യപ്പെട്ട പല ആശുപത്രികളിലും ചികിത്സയ്ക്ക് എത്തുന്ന ജീവനക്കാരോട് മുന്‍കൂര്‍ പണം ആവശ്യപ്പെടുന്നതും പണം നല്‍കാത്തവര്‍ക്ക് ചികിത്സ നിഷേധിക്കുന്നതുമായ കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
സാമ്പത്തിക പ്രതിസന്ധി മൂലം വിവിധ വകുപ്പുകുളില്‍ തസ്തിക വെട്ടിക്കുറയ്ക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍‌പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഇ )
വിവിധ വകുപ്പുകളില്‍ നിയമന നിരോധനം നിലനില്‍ക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍‌പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
2631.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ഉദ്യോഗസ്ഥർ മൂന്നുമാസത്തിനു മുകളിൽ അവധി എടുക്കുമ്പോൾ പ്രമോഷൻ നൽകുന്നത് സർക്കാർ നിർത്തലാക്കിയിട്ടുണ്ടോ;
( ബി )
മേൽപ്പറഞ്ഞ പ്രകാരമുള്ള പ്രമോഷൻ നിയമനം നിർത്തലാക്കിയ ശേഷം ധനകാര്യ വകുപ്പിൽ അവധിയിൽ പ്രവേശിച്ച ഉദ്യോഗസ്ഥരുടെ ഒഴിവിലേക്ക് പ്രമോഷൻ നൽകി നിയമനം നടത്തിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( സി )
സെക്രട്ടറിയേറ്റിലെ ധനകാര്യ വകുപ്പിൽ സെക്ഷൻ ഓഫീസർ മുതൽ സ്പെഷ്യൽ സെക്രട്ടറി വരെ അനുവദനീയമായ കേഡർ സ്ട്രെങ്ത് എത്രയാണ്;
( ഡി )
മേൽപ്പറഞ്ഞ അനുവദനീയമായ തസ്തികൾക്ക് പുറമെ ഓരോ തസ്തികയിലും സെക്രട്ടറിയേറ്റിന് പുറത്തുള്ള സ്ഥാപനങ്ങളിലും വകുപ്പുകളിലും ക്ഷേമനിധിബോര്‍ഡുകൾ ഉൾപ്പെടെയുള്ള മറ്റ് സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന ഉദ്യോഗസ്ഥരുടെ എണ്ണം ഇനം തിരിച്ച് വ്യക്തമാക്കുമോ;
( ഇ )
അനുവദനീയമായ തസ്തികകള്‍ക്ക് പുറമെ മേൽപ്പറഞ്ഞ പ്രകാരം അന്യത്ര സേവനത്തിലും അല്ലാതെയും വകുപ്പിന് പുറത്ത് ജോലിചെയ്യുന്ന തസ്തികളുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
2632.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ 2022 നവംബര്‍ 20 വരെ മെഡിസെപ്പ് ആനുകൂല്യം ലഭിച്ചവരുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ ഇനത്തില്‍ ആകെ എത്ര തുകയാണ് ആനുകൂല്യമായി നല്‍കിയതെന്ന് വ്യക്തമാക്കാമോ;
( സി )
ഏറ്റവും കൂടുതല്‍ ആളുകള്‍ ഈ ആനുകൂല്യത്തിനായി ചികിത്സ നേടിയത് പാലക്കാട് ജില്ലയിലെ ഏത് ആശുപത്രിയിലാണ് എന്ന കാര്യം വ്യക്തമാക്കാമോ?
2633.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ നിലവിൽ സംസ്ഥാനത്ത് എത്ര ജീവനക്കാർ ഉണ്ട് എന്ന് വ്യക്തമാക്കുമോ;
( ബി )
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്‌റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുന്നതിന് എന്തെങ്കിലും നിയമ സാങ്കേതിക തടസ്സങ്ങൾ ഉണ്ടോ എന്ന് വിശദാമാക്കാമോ?
2634.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പങ്കാളിത്ത പെൻഷൻ പദ്ധതി പ്രാബല്യത്തിൽ വന്ന 01.04.2013-ന് മുന്‍പ് സർക്കാര്‍ സര്‍വ്വീസിന്റെ ഭാഗമായിരുന്ന ജീവനക്കാര്‍ക്ക് 01.04.2013 -നോ അതിന് ശേഷമോ മറ്റൊരു തസ്തികയില്‍ ജോലി ലഭിക്കുന്ന പക്ഷം അവർക്ക് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പദ്ധതിയുടെ ഭാഗമാകുന്നതിന് സാധിക്കുമോ; വിശദമാക്കാമോ;
( ബി )
ഇത്തരത്തിൽ തസ്തിക മാറുന്ന ജീവനക്കാർ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പദ്ധതിയിൽ തുടരുന്നതിന് മൂന്ന് മാസത്തിനകം ഓപ്ഷൻ ഫോം നൽകണം എന്ന നിബന്ധനയുണ്ടോ; വിശദമാക്കുമോ;
( സി )
മേൽപ്രകാരം തസ്തിക മാറുന്ന ജീവനക്കാർ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പദ്ധതിയിൽ തുടരുന്നതിന് മൂന്ന് മാസത്തിനകം ഓപ്ഷൻ ഫോം നൽകിയില്ല എന്ന കാരണത്താൽ അവർ നാളിതുവരെ തുടർന്നുവന്നിരുന്ന സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പദ്ധതിയിൽ തുടരുന്നതിനുള്ള അവകാശം നിഷേധിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പദ്ധതിയിൽ തുടരുന്നതിനുള്ള അവകാശം നിഷേധിക്കപ്പെടുന്ന ജീവനക്കാർക്ക് പങ്കാളിത്ത പെൻഷൻ പദ്ധതി ബാധകമാക്കുമ്പോൾ നാളിതുവരെയുള്ള അവരുടെ പെൻഷൻ കോൺട്രിബ്യൂഷൻ എപ്രകാരം ക്രമീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ഇ )
01.04.2013 -ന് മുന്‍പ് തന്നെ സർക്കാര്‍ സര്‍വ്വീസിന്റെ ഭാഗമായിരുന്ന ജീവനക്കാര്‍ 01.04.2013 -നോ അതിന് ശേഷമോ മറ്റൊരു തസ്തികയില്‍ ജോലി ലഭിക്കുന്ന പക്ഷം സേവനഭംഗം കൂടാതെ തസ്തിക മാറുന്ന ജീവനക്കാർക്ക് അവർ നാളിതുവരെ തുടർന്നുവന്നിരുന്ന സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പദ്ധതി തുടരുന്നതിന് മൂന്ന് മാസത്തിനകം ഓപ്ഷൻ ഫോം നൽകണം എന്ന നിബന്ധന ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാമോ; എങ്കില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ?
2635.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ക്കാര്‍ക്കും നടപ്പിലാക്കിയ ആരോഗ്യ ഇൻഷ്വറന്‍സ് പദ്ധതിയില്‍ പെന്‍ഷന്‍കാരുടെ വിഹിതം പകുതിയായി നിജപ്പെടുത്താന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുമോ;
( ബി )
കുടുബപെന്‍ഷന്‍കാരുടെ വിഹിതം പൂര്‍ണ്ണമായി ഒഴിവാക്കാന്‍ സാധിക്കുമോ;
( സി )
ലിസ്റ്റ് ചെയ്ത പല ആശുപത്രികളിലും ചില പ്രത്യേക വിഭാഗം ചികിത്സക്ക് മാത്രമേ ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് സ്വീകരിക്കുന്നുള്ളു എന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
2636.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാഭ്യാസ വായ്പ എടുത്ത, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച എജ്യൂക്കേഷൻ ലോൺ റീപേയ്‌മെന്റ് സപ്പോർട്ട് സ്കീം സംബന്ധിച്ച് ധനകാര്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്കീമില്‍ ധനസഹായം നല്‍കുന്നതിനായി എന്തെല്ലാം മാനദണ്ഡങ്ങളാണ് സ്വീകരിച്ചുവരുന്നത്; വിശദമാക്കാമോ;
( സി )
പ്രസ്തുത സ്കീം പ്രകാരമുള്ള തുക വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നില്ല എന്ന പരാതി സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പ്രസ്തുത സ്കീം പ്രകാരം 2017 മുതല്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം ബാങ്കുകള്‍ ജപ്തി നടപടി ആരംഭിച്ചത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് നിര്‍ത്തിവയ്ക്കാന്‍ നടപടി സ്വീകരിക്കുമോ;
( ഇ )
പ്രസ്തുത സ്കീം പ്രകാരം ധനസഹായത്തിനായി ഈ സര്‍ക്കാരിന്റെ കാലയളവില്‍ എത്ര അപേക്ഷകള്‍ ലഭിച്ചുവെന്നതിന്റെ കണക്ക് ലഭ്യമാക്കാമോ;
( എഫ് )
നിലവില്‍ എത്ര അപേക്ഷകള്‍ തീർപ്പാക്കാനുണ്ട് എന്നറിയിക്കാമോ;
( ജി )
അപേക്ഷ നല്‍കിയ അര്‍ഹരായ എല്ലാവർക്കും പ്രസ്തുത സ്കീം പ്രകാരമുള്ള ആനുകുല്യങ്ങള്‍ ലഭ്യമാക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2637.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അതിവേഗ പോക്സോ കോടതികൾ രൂപീകരിക്കുന്നതിനായി സംസ്ഥാന ബഡ്ജറ്റിൽ എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നും നാളിതുവരെ ഇതിൽ നിന്ന് എത്ര രൂപ അനുവദിച്ച് നൽകിയിട്ടുണ്ടെന്നും വിശദമാക്കുമോ?
2638.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയോമിത്രം പദ്ധതിക്കായി ബഡ്ജറ്റിൽ വകയിരുത്തിയ 27.5 കോടി രൂപയിൽ നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
2639.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇലക്ട്രോണിക് ഹാർഡ്‌വെയർ ടെക്നോളജി ഹബ്ബ് സ്ഥാപിക്കുന്നതിനായി നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ എത്ര തുക നീക്കിവെച്ചിട്ടുണ്ട്; ഇതിൽ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
2640.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാളികേര വികസനത്തിനായി നടപ്പ് സാമ്പത്തിക വർഷത്തെ ബഡജറ്റ് എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ?
2641.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഗോള ശാസ്ത്രോത്സവത്തിനായി നടപ്പ് സാമ്പത്തിക വർഷത്തെ ബഡജറ്റ് എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നും നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
2642.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരത്ത് മെഡിക്കൽ ടെക് ഇന്നോവേഷൻ പാർക്ക് സ്ഥാപിക്കുന്നതിനായി കിഫ്‌ബി മുഖേന നടപ്പ് സാമ്പത്തിക വർഷത്തെ ബഡ്ജറ്റില്‍ എത്ര കോടി രൂപ നീക്കി വെച്ചിട്ടുണ്ടെന്നും ഇതിൽ എത്ര കോടി രൂപ നാളിതുവരെ ഈ ആവശ്യത്തിനായി ചെലവഴിച്ചിട്ടുണ്ടെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ?
2643.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡാമുകളിലെ മണൽ വാരുന്നതിന് യന്ത്രങ്ങൾ വാങ്ങാൻ നടപ്പ് സാമ്പത്തിക വർഷത്തെ ബഡ്ജറ്റില്‍ എത്ര തുക അനുവദിച്ചിട്ടുണ്ട്; എത്ര തുക നാളിതുവരെ ചെലവഴിച്ചിട്ടുണ്ട്; വിശദമാക്കുമോ?
2644.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റഷ്യ- യുക്രൈൻ യുദ്ധത്തെ തുടർന്ന് തിരികെയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ തുടർപഠനവും മറ്റുള്ള കാര്യങ്ങളും ഏകോപിപ്പിക്കുന്നതിനായുള്ള നോർക്കയുടെ പ്രത്യേക സെല്ലിന് നടപ്പ് സാമ്പത്തിക വർഷത്തെ ബഡജറ്റിൽ എത്ര കോടി രൂപ വകയിരുത്തിയിട്ടുണ്ട്; ഇതിൽ നാളിതുവരെ എത്ര തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ?
2645.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ന്യൂട്രാസ്യൂട്ടിക്കൽസ് സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കുന്നതിനുള്ള പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുവാൻ നടപ്പ് സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ എത്ര തുക അനുവദിച്ചിട്ടുണ്ട്; നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദമാക്കുമോ ?
2646.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പ് സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ ജെൻഡർ പാർക്കുകൾക്കായി നീക്കിവെച്ച തുക എത്രയാണ്; ഇതിൽ നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
2647.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിലക്കയറ്റ ഭീഷണി അതിജീവിക്കുന്നതിനായി നടപ്പു സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടോ; എങ്കിൽ എത്രയാണ് വകയിരുത്തിയതെന്നും നാളിതുവരെ ഇതിൽ എത്ര തുക ഏതൊക്കെ ഇനത്തിൽ റിലീസ് ചെയ്തു നൽകിയെന്നും വ്യക്തമാക്കുമോ?
2648.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിന്നാക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള വിദേശ സ്ക്കോളർഷിപ്പ് പദ്ധതിക്കായി ബഡ്ജറ്റ് വകയിരുത്തിയ തുക എത്രയെന്നും നാളിതുവരെ എത്ര തുക ചെലവഴിച്ചു എന്നും വ്യക്തമാക്കുമോ;
( ബി )
ഗോത്രമേഖലയിലെ സ്ത്രീകൾക്കും കുട്ടികൾക്കും ഉള്ള ഭക്ഷ്യസുരക്ഷാ പദ്ധതിക്കായി നടപ്പ് വർഷം എത്ര തുക ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ടെന്നും നാളിതുവരെ എത്രതുക ചെലവഴിച്ചിട്ടുണ്ടന്നും വിശദമാക്കുമോ?
2649.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രണ്ട്‌ റെയിൽവേ മേൽപാലങ്ങളുടെ നിർമ്മാണത്തിനായി 18.5 കോടി രൂപ കെ റെയിൽ കോർപറേഷൻ/പൊതുമരാമത്ത് വകുപ്പ് ധനകാര്യ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നോ എന്ന് വ്യക്തമാക്കാമോ;
( ബി )
സാമ്പത്തിക പ്രതിസന്ധി കാരണം പ്രസ്തുത തുക നൽകാൻ സാധിക്കില്ല എന്ന് ധനവകുപ്പ് നിലപാടെടുത്തിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( സി )
തൃശൂർ പള്ളി ഗേറ്റ് മേൽപാലം (22 കോടി), നിലമ്പൂർ യാഡ് ഗേറ്റ് മേൽപാലം (15 കോടി) എന്നിവയുടെ ടെൻഡർ നടപടി മാർച്ചിൽ പൂർത്തിയായിട്ടും കരാർ തുക അനുവദിക്കാൻ സാധിക്കാത്ത സാഹചര്യം വിശദമാക്കാമോ;
( ഡി )
റെയിൽവേ മേല്‍പ്പാ‍ ലങ്ങൾക്ക് പോലും നൽകാൻ തുക ഇല്ലാത്ത സാഹചര്യത്തിൽ സിൽവർ ലൈൻ പദ്ധതിക്കായി തുക എങ്ങിനെ കണ്ടെത്താനാണ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന് വിശദമാക്കാമോ?
2650.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാധ്യമ അക്കാഡമിക്കായി നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ എത്ര തുക വകയിരുത്തിയിട്ടുണ്ട്; നാളിതുവരെ എത്ര ചെലവഴിച്ചിട്ടുണ്ട്; വിശദമാക്കുമോ?
2651.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-2021 മുതല്‍ 2022-23 സാമ്പത്തിക വര്‍ഷം വരെയുള്ള ബജറ്റുകളില്‍ പാറശ്ശാല നിയോജക മണ്ഡലത്തിലെ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ഇരുപത് ശതമാനം തുക അനുവദിച്ചിട്ടുള്ളത്; ഏതെല്ലാം വകുപ്പുകളുടെ ശീര്‍ഷകത്തിലാണ് പ്രസ്തുത തുക നീക്കിവച്ചിട്ടുള്ളത്; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് സാമ്പത്തികാനുമതി നല്‍കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
ഇനിയും ഭരണാനുമതി ലഭ്യമാകാനുള്ള പാറശ്ശാല ബസ്സ് ടെര്‍മിനല്‍ നിര്‍മ്മാണം, പെരുങ്കടവിള മള്‍ട്ടിപ്പര്‍പ്പസ് ബില്‍ഡിംഗ് നിര്‍മ്മാണം ഉള്‍പ്പെടെയുള്ള പ്രവൃത്തികളുടെ തല്‍സ്ഥിതി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയിക്കാമോ;
( ഡി )
ബജറ്റില്‍ അനുവദിക്കുന്ന വിവിധ പ്രവൃത്തികളുടെ ഭരണാനുമതിക്കും സാങ്കേതിക അനുമതിക്കുമുള്ള കാലതാമസം ഒഴിവാക്കി വിവിധ വകുപ്പുകളുടെ ഏകോപനം വഴി പ്രസ്തുത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2652.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു കുടുംബം ഒരു സംരംഭം എന്ന പദ്ധതിക്കായി നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ എത്ര തുക അനുവദിച്ചിട്ടുണ്ട്; അതിൽ നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദാംശം ഇനം തിരിച്ച് വ്യക്തമാക്കുമോ?
2653.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ജീനോം ഡാറ്റാ സെന്റർ സ്ഥാപിക്കുന്നതിനായി നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ കെ ഡിസ്കിന് എത്ര കോടി രൂപവകയിരുത്തിയിട്ടുണ്ടെന്നും ഇതിൽ എത്ര രൂപ നാളിതുവരെചെലവഴിച്ചിട്ടുണ്ടെന്നും വിശദാംശം ലഭ്യമാക്കാമോ?
2654.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നഗരപ്രദേശങ്ങളിൽ ജോലിചെയ്യുന്ന സ്ത്രീകൾക്ക് സ്റ്റുഡിയോ അപ്പാർട്ട്മെന്റ് പദ്ധതിക്കായി നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ എത്ര കോടി രൂപ വകയിരുത്തിയിട്ടുണ്ട്; നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ?
2655.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബി.പി.എൽ. കുടുംബത്തിൽപ്പെട്ട പ്രധാന വരുമാനക്കാർ കോവിഡ് മൂലം മരണപ്പെട്ടാൽ അത്തരം കുടുംബങ്ങൾക്ക് പ്രതിമാസം അയ്യായിരം രൂപ ധനസഹായം നൽകുമെന്ന ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ എത്ര കുടുംബങ്ങൾക്ക് എത്ര മാസത്തേക്ക് ധനസഹായം നൽകിയിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?
2656.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സമഗ്ര എൻഡോസൾഫാൻ പാക്കേജിനായി നടപ്പ് സാമ്പത്തിക വർഷം ബഡ്ജറ്റിൽ വകയിരുത്തിയ പതിനേഴ് കോടി രൂപയിൽ നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
2657.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വർഷം ലൈഫ് പദ്ധതിയ്ക്കായി ബജറ്റിൽ എത്ര തുക വകയിരുത്തിയിട്ടുണ്ട്; ഇതിൽ നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?
2658.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമ്പത്തിക പ്രതിസന്ധി കാരണം ഏതെല്ലാം പദ്ധതികൾ മാറ്റി വെയ്ക്കേണ്ടതായി വന്നിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ചെലവ് നിയന്ത്രിക്കുന്ന കാര്യത്തിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ;
( സി )
സാമൂഹിക സുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും ഉൾപ്പടെ പല ക്ഷേമ പദ്ധതികളും മുടങ്ങിയിട്ടുണ്ടെന്നത് ശരിയാണോയെന്ന് വ്യക്തമാക്കാമോ?
2659.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ഓപ്പറേഷൻ ബ്രേക്ക്ത്രൂ പദ്ധതിക്ക് നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും നാളിതുവരെ ഇതിൽ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ?
2660.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടമലക്കുടി സമഗ്ര വികസന പാക്കേജിന്റെ ഭാഗമായി നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും ഇതിൽ നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും അറിയിക്കുമോ?
2661.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനർഗേഹം പദ്ധതിക്കും മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാനസൗകര്യങ്ങൾക്കും മാനവ വികസനത്തിനുമായി നടപ്പ് സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ അനുവദിച്ചിട്ടുള്ള തുക എത്രയാണ്; പ്രസ്തുത തുകയിൽ നാളിതുവരെ എത്ര തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കുമോ?
2662.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരിവാൾ രോഗികളുടെ കുടുംബങ്ങൾക്ക് ജീവിത വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള പ്രവൃത്തികൾക്കായി നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ അനുവദിച്ച തുക എത്രയാണെന്നും നാളിതുവരെ ഇതിൽ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ?
2663.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലഹരി വിരുദ്ധ പ്രചാരണ പരിപാടിയായ വിമുക്തിക്ക് ബജറ്റിൽ എത്ര തുക വകയിരുത്തിയിട്ടുണ്ട് ;ഇതിൽ നാളിതുവരെ എത്ര തുക അനുവദിച്ചു നൽകിയിട്ടുണ്ട്; വിശദാംശം നല്‍കുമോ?
കോവിഡാനന്തര പഠനങ്ങൾ - ബജറ്റിൽ വകയിരുത്തിയ തുക
2664.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് അനന്തര പഠനങ്ങൾക്കും ഉചിതമായ ചികിത്സാരീതിയുടെ വികസനത്തിനുമായി നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ എത്ര തുക വകയിരുത്തിയിട്ടുണ്ട്; ഇതിൽ നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദമാക്കാമോ?
2665.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിനും അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കുമായി നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ എത്ര തുക വകയിരുത്തിയിട്ടുണ്ട്; ഇതിൽ നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദാംശം നൽകുമോ?
2666.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്ഷേമ പെന്‍ഷന്‍ മസ്റ്ററിംഗിന് അനുവദിച്ചിരുന്ന സമയത്ത് മസ്റ്ററിംഗ് നടത്തുവാന്‍ കഴിയാതിരുന്ന ഗുണഭോക്താക്കള്‍ക്ക് മസ്റ്ററിംഗ് നടത്തുന്നതിനുള്ള അനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
2667.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ എം വിൻസെൻറ്
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ സുരക്ഷാ പെന്‍ഷൻ വാങ്ങിക്കൊണ്ടിരുന്നവരില്‍ ഏറെ പേരും അനര്‍ഹരാണെന്ന് ധനവകുപ്പ് കണ്ടെത്തിയിട്ടുണ്ടോ;
( ബി )
അനര്‍ഹരെ കണ്ടെത്തുന്നതിന് നടത്തിയ മസ്റ്ററിംങ് പൂർത്തീകരിച്ചിട്ടും ലിസ്റ്റിൽ അനർഹർ ഉണ്ടെന്നു് ധനവകുപ്പ് അഭിപ്രായപ്പെടാനുണ്ടായ സാഹചര്യം വിശദമാക്കാമോ; വിശദാംശം നൽകാമോ;
( സി )
ലിസ്റ്റില്‍ അനർഹർ ഉണ്ടെന്ന ധനവകുപ്പിന്റെ കണ്ടെത്തൽ ഏതു അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് വ്യക്തമാക്കാമോ; വിശദാംശം നൽകാമോ?
2668.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭർത്താവ് ഉപേക്ഷിക്കപ്പെട്ട കുടുംബങ്ങൾക്ക് ലഭിച്ചുവന്നിരുന്ന ഇന്ദിരാഗാന്ധി വിധവാ പെൻഷൻ നിഷേധിക്കപ്പെടുന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഇത്തരം കുടുംബങ്ങൾക്ക് മറ്റേതെങ്കിലും പേരിൽ പെൻഷൻ അനുവദിക്കുവാൻ നടപടി സ്വീകരിക്കുമോ ?
2669.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . മഞ്ഞളാംകുഴി അലി
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ സുരക്ഷ പെൻഷൻ വിതരണത്തിനായി നിശ്ചയിച്ചിട്ടുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിളായ കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് -ന് സർക്കാർ യഥാ സമയം തുക നൽകാത്തതും വായ്പകൾക്ക് ഗ്യാരണ്ടി നൽകാത്തതുമാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം മുടങ്ങാനിടയാക്കുന്നത് എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കുമോ;
( ബി )
കെ.എസ്.എസ്.പി.എല്‍.-ന്റെ വായ്പകള്‍ക്ക് ഗ്യാരണ്ടി നിൽക്കാൻ കഴിയില്ലെന്ന് സർക്കാർ തീരുമാനമെടുത്തിട്ടുണ്ടോ; എങ്കിൽ കാരണം അറിയിക്കുമോ?
2670.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നവരുടെ ആകെ എണ്ണം 2022 ഒക്ടോബര്‍ 31 വരെയുള്ള കണക്കനുസരിച്ച് ലഭ്യമാക്കാമോ;
( ബി )
ഇതില്‍ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ ഏതെല്ലാം തരത്തിലുള്ള പെന്‍ഷനാണ് കൈപ്പറ്റുന്നത് എന്ന് തരം തിരിച്ച് ലഭ്യമാക്കാമോ?
2671.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് (2016-21 ന് മുമ്പ്) സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെന്‍ഷനും മറ്റ് ക്ഷേമനിധി പെന്‍ഷനും വാങ്ങിയിരുന്നവര്‍ എത്രയെന്ന് വ്യക്തമാക്കാമോ;
( ബി )
മുന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം (2016-21) സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെന്‍ഷനും മറ്റ് ക്ഷേമനിധി പെന്‍ഷനും വാങ്ങുന്നവര്‍ എത്രയെന്ന് വ്യക്തമാക്കാമോ?
2672.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കശുവണ്ടി മേഖലയിൽ തൊഴിൽ ക്ഷേമനിധി അംശദായം അടച്ച എത്ര തൊഴിലാളികൾ നിലവിലുണ്ട്; ഇതിൽ എത്ര പേർക്ക് ക്ഷേമ പെൻഷൻ ലഭിക്കുന്നുണ്ട്; വ്യക്തമാക്കാമോ;
( ബി )
സാമുഹ്യ സുരക്ഷ ക്ഷേമ പെൻഷൻ ലഭിക്കുന്നവരില്‍ കശുവണ്ടി മേഖലയിൽ തൊഴിൽ ക്ഷേമനിധി അംശദായം അടച്ച തൊഴിലാളികൾക്ക് ക്ഷേമനിധി പെൻഷൻ നൽകുന്നുണ്ടോ; വ്യക്തമാക്കാമോ; എങ്കിൽ എത്ര പേർക്കാണ് നൽകുന്നത് എന്ന വിവരം ലഭ്യമാക്കാമോ?
2673.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ എത്രപേർക്കാണ് കേരളത്തിൽ വിവിധ സാമൂഹ്യ ക്ഷേമ പെൻഷനുകൾ നൽകിയിരുന്നത്; കണക്കുകൾ വിശദമാക്കാമോ;
( ബി )
അർഹരായ കുറെ പേരെ വിവിധ പെൻഷൻ പദ്ധതികളില്‍ നിന്നും ഒഴിവാക്കിയ പരാതികൾ ശ്രദ്ധയിയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഓരോ പെൻഷൻ സ്കീമിന്റെ പേരും ഒഴിവാക്കപ്പെട്ടവരുടെ എണ്ണവും വെളിപ്പെടുത്തുമോ;
( സി )
ഇപ്പോൾ വിവിധ സാമൂഹ്യ പെൻഷനുകൾ ലഭിക്കുന്ന വ്യക്തികളുടെ കണക്കുകൾ അറിയിക്കാമോ?
2674.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മസ്റ്ററിംഗ് നടത്താത്തതിനാലും ബാങ്ക് അക്കൗണ്ട് മാറിപ്പോയതിനാലും സാമൂഹ്യ സുരക്ഷാ പെൻഷനുകളും ക്ഷേമനിധി ബോർഡ് പെൻഷനുകളും മുടങ്ങിയവർക്ക് നിലവിലെ സാഹചര്യത്തിൽ കുടിശ്ശിക നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കി വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ടോ;
( ബി )
എങ്കിൽ ഇപ്രകാരം ഉത്തരവിറക്കാൻ ഇടയായ സാഹചര്യം വ്യക്തമാക്കുമോ; ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
ക്ഷേമപെൻഷൻ സെക്ഷനുകളിലെ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ബാങ്ക് അക്കൗണ്ട് നമ്പർ, ആധാർ നമ്പർ തുടങ്ങിയവ എഴുതുമ്പോൾ ഉണ്ടാകുന്ന പിഴവുകൾ, മറ്റു ക്ലറിക്കൽ പിഴവുകൾ എന്നിവ മൂലം പെൻഷൻ ആനുകൂല്യം നഷ്ടപ്പെട്ടവർക്കും ഇതുമൂലം കുടിശ്ശിക ലഭിക്കാതാകുന്ന സാഹചര്യം സർക്കാർ പരിശോധിചിട്ടുണ്ടോ;
( ഡി )
ശാരീരികാവശതകൾ, മറ്റു കുടുംബപരമായ പ്രശ്നങ്ങൾ, ജീവിത സാഹചര്യങ്ങൾ എന്നിവ കാരണം മസ്റ്ററിംഗ് യഥാസമയം നടത്താനും മറ്റു സാങ്കേതിക നിര്‍ദേശങ്ങള്‍ കഴിയാതെ പോയവർക്ക് പെൻഷൻ നിഷേധിക്കപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
എങ്കിൽ തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ പെൻഷൻ നിഷേധിക്കപ്പെട്ടവർക്ക് പെൻഷൻ കുടിശ്ശിക അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ?
2675.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ചികിത്സയ്ക്കുള്ള മെഡിസെപ്പ് പദ്ധതിയില്‍ ചികിത്സാ സൗകര്യം ലഭ്യമാക്കിയിരുന്ന ഏതെങ്കിലും ആശുപത്രികൾ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പരാജയപ്പെടുത്തുവാന്‍ ഏതെങ്കിലും ഭാഗത്ത് നിന്ന് ഇടപെടലുകള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
2676.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ്പ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത ആശുപത്രികളില്‍ ചികില്‍സക്ക് എത്തുന്നവർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കാന്‍ വകുപ്പ് സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?
2677.
ശ്രീ . സണ്ണി ജോസഫ്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. അൻവർ സാദത്ത്
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ചരക്ക് സേവന നികുതി തട്ടിപ്പിന് വ്യാപാരികളെ പ്രേരിപ്പിക്കുകയും വ്യാജബില്ലുകൾ നിർമ്മിച്ചു നൽകി വൻതുക കമ്മിഷൻ വാങ്ങുകയും ചെയ്യുന്ന റാക്കറ്റ് പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
ഉപഭോക്താവിനുവേണ്ടി വിതരണക്കാരൻ മുൻകൂട്ടി അടയ്ക്കുന്ന ജി.എസ്.ടി. തുക വില്പന പൂർത്തിയാക്കിയ ശേഷം തിരിച്ചു വാങ്ങുന്ന (ഇൻപുട് ടാക്സ് ക്രെഡിറ്റ്) സംവിധാനത്തെ ദുരുപയോഗിച്ചാണ് കേരളത്തിലെ പ്രസ്തുത റാക്കറ്റ് വൻതോതിൽ തട്ടിപ്പ് നടത്തുന്നത് എന്ന കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
ചരക്കു സേവന നികുതി തട്ടിപ്പ് തടയാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ഡി )
കെ.എം.എസ്‌.സി.എൽ. അടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾ ജി.എസ്‌.ടി. ഈടാക്കാതെ സാമഗ്രികൾ വാങ്ങുന്ന സാഹചര്യം സർക്കാർ അന്വേഷണ വിധേയമാക്കിയിട്ടുണ്ടോ?
2678.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജി.എസ്.ടി.വരുമാനം പ്രതീക്ഷിച്ചത് പോലെ വര്‍ദ്ധിക്കാത്തതിന്റെ പ്രശ്നങ്ങള്‍ കണ്ടെത്താനും നികുതി ചോര്‍ച്ച തടഞ്ഞ് വരുമാനം വര്‍ദ്ധിപ്പിക്കാനും സ്വീകരിച്ച നടപടികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
നികുതി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് നടപ്പിലാക്കിയ ലക്കി ബില്‍ ആപ്പിന്റെ പ്രവര്‍ത്തനം ഗുണം ചെയ്തിട്ടുണ്ടോ; അറിയിക്കാമോ;
( സി )
ലക്കി ബില്‍ ആപ്പ് കൂടുതല്‍ ജനകീയമാക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്താെക്കെയാണ്; വ്യക്തമാക്കാമോ?
2679.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-മുതല്‍ സര്‍ക്കാര്‍ എടുത്ത കടങ്ങള്‍ എത്രയാണെന്നും പ്രസ്തുത കടങ്ങളുടെ തിരിച്ചടവ് സംബന്ധിച്ച വിവരങ്ങളും ലഭ്യമാക്കുമോ;
( ബി )
സര്‍ക്കാര്‍ എടുക്കുന്ന കടങ്ങള്‍ എന്തിനെല്ലാമാണ് വിനിയോഗിക്കുന്നത് എന്ന വിവരം ലഭ്യമാക്കുമോ?
ഇ-ടെണ്ടര്‍ മുഖേന താഴ്‌നനിരക്കില്‍ ടെണ്ടര്‍ ചെയ്യുന്ന പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണം
2680.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.പി., എം .എല്‍.എ. ഫണ്ടും പൊതുമരാമത്ത്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടും ഉള്‍പ്പെടെ ഉപയോഗിച്ചുള്ള എല്ലാ പ്രവൃത്തികൾക്കും ഇ-ടെണ്ടര്‍ നടപടി സ്വീകരിക്കുന്നതിനാല്‍ എസ്റ്റിമേറ്റ് നിരക്കില്‍ നിന്ന് വളരെ താഴ്ന്നനിരക്കില്‍ ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ സമയബന്ധിതമായി നടപ്പിലാക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇത്തരം പ്രവൃത്തികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനും സമയബന്ധിതമായി പ്രവൃത്തി നടപ്പിലാക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഇ-ടെണ്ടര്‍ മുഖേന എസ്റ്റിമേറ്റ് തുകയില്‍ നിന്ന് താഴ്ന്ന നിരക്കില്‍ ടെണ്ടര്‍ ചെയ്ത കരാറുകാരന്‍ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാതിരുന്നാല്‍ ഇത്തരം കരാറുകാര്‍ക്കെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ?
2681.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി വിഭാഗത്തിലെ യുവാക്കൾക്ക് തൊഴിൽ പരിശീലനം, മാനവശേഷി വികസനം എന്നിവയ്ക്കായി എത്ര തുകയാണ് നടപ്പ് വർഷത്തെ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്; ഈ ഇനത്തിൽ ആകെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; കെ-ഡിസ്ക് മുഖേന നടപ്പാക്കും എന്ന് പ്രഖ്യാപിച്ച മേല്പറഞ്ഞ പദ്ധതിക്കായി നാളിതുവരെ ആകെ എത്ര തുക കെ-ഡിസ്കിന് കൈമാറിയിട്ടുണ്ട്; വിശദാംശം നൽകുമോ?
2682.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ പമ്പാനദിക്ക് കുറുകെ പുനര്‍ നിര്‍മ്മിക്കുന്ന ഐക്കാട് പാലം നിര്‍മ്മാണ പ്രവൃത്തി നടപ്പാക്കുന്നതിന് കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണം നടക്കാത്തതിനാല്‍ ഭക്തര്‍ ഉൾപ്പെടെ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ഇതിന്റെ നിര്‍മ്മാണത്തിനായി ലഭിച്ച അധിക ടെണ്ടര്‍ നിരക്ക് അംഗീകരിച്ച് നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2683.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന രാമവര്‍മ്മപുരം ഡയറ്റിലെ പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്മാരക സെമിനാര്‍ ഹാള്‍ ആന്റ് ഡിജിറ്റല്‍ ലൈബ്രറി നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ?
2684.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് ബോർഡ് വഴി ലഭിക്കേണ്ട പെൻഷൻ മുടങ്ങിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എത്ര പേരാണ് പ്രസ്തുത പെൻഷൻ പദ്ധതിയിൽ നിന്ന് പെൻഷൻ സ്വീകരിക്കുന്നത്; പെൻഷൻ മുടങ്ങാനുള്ള സാഹചര്യം വിശദമാക്കാമോ;
( സി )
പെൻഷൻ അടിയന്തരമായി അനുവദിക്കുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കാമോ?
2685.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റബ്ബറിന്റെ വില ഇടിയുന്ന സാഹചര്യത്തില്‍ റബ്ബര്‍ കര്‍ഷകരെ സഹായിക്കാന്‍ റബ്ബറിന്റെ താങ്ങുവില പുതുക്കി നിശ്ചയിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
റബ്ബറിന്റെ താങ്ങുവില ഉല്പന്നങ്ങള്‍ക്ക് ആനുപാതികമായി നിശ്ചയിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
റബ്ബറിന്റെ വില ഇടിയാതെ പിടിച്ചുനിര്‍ത്താന്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
2686.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 ജൂണ്‍ മാസത്തെ ജി.എസ്.ടി. നഷ്ടപരിഹാരവും യു.ജി.സി. ശമ്പള പരിഷ്കരണ കുടിശിക നല്‍കിയ തുകയും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് 15-ാം ധനകമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം നല്‍കേണ്ട തുകയും ഉള്‍പ്പെടെ സംസ്ഥാനത്തിന് ലഭിക്കേണ്ട തുക കാലവിളംബം കൂടാതെ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ;
( ബി )
ഊര്‍ജ്ജ മേഖലയില്‍ കൈവരിച്ച നേട്ടത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് അര്‍ഹമായ അധിക വായ്പക്ക് അനുമതി ലഭിച്ചിട്ടുണ്ടോ;
( സി )
സാമ്പത്തിക പ്രതിസന്ധിക്കിടയിലും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഭംഗം വരാതെ നടത്താന്‍ കഴിഞ്ഞിട്ടുണ്ടോ; അറുപത് ലക്ഷത്തോളം വരുന്ന ക്ഷേമ പെന്‍ഷന്‍കാർക്ക് പെന്‍ഷന്‍ വിതരണം ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ?
2687.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ നെല്ലിക്കുഴി പഞ്ചായത്തില്‍ ചെറുവട്ടൂര്‍ -അടിവാട്ട് പാലം പുതുക്കി പണിയണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇരുന്നൂറ്റി അന്‍പത് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ധനകാര്യ വകുപ്പിന് ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുളളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
വളരെ വീതി കുറഞ്ഞതും അപകട അവസ്ഥയിലുമുളളതുമായ പ്രസ്തുത പാലം അടിയന്തരമായി പുതുക്കി പണിയുന്നതിന് ഭരണാനുമതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2688.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാരിന് കീഴിലെ വിവിധ സ്ഥാപനങ്ങളിലായി/ വിവിധ വകുപ്പുകളിലായി 25.05.2016 മുതൽ താല്‍കാലിക അടിസ്ഥാനത്തിലും കരാർ അടിസ്ഥാനത്തിലും എത്ര ജീവനക്കാർ ജോലി ചെയ്യുന്നുണ്ടെന്നും അവരുടെ സേവനത്തിനായി ആകെ എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ജീവനക്കാരിൽ നിലവിൽ തുടർച്ചയായോ അല്ലാതെയോ അഞ്ച് വർഷത്തിൽ കൂടുതലായി ജോലി ചെയ്യുന്ന എത്ര ജീവനക്കാർ ഉണ്ട്; ജില്ല തിരിച്ചും വകുപ്പ് തിരിച്ചും വിശദാംശം അറിയിക്കുമോ?
2689.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തില്‍ റീ ബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി അനുമതി ലഭിച്ച പ്രവൃത്തികളുടെ വിശദാംശം അറിയിക്കാമോ?
2690.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ കല്‍പ്പകഞ്ചേരി ഗവ: വി‌.എച്ച്‌.എസ്‌.എസ്. ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ടോയ്‍ലറ്റ് നിർമ്മാണത്തിന് മലപ്പുറം ജില്ലാ പഞ്ചായത്ത് അനുവദിച്ച ഇരുപത് ലക്ഷം രൂപ സര്‍ക്കാര്‍ തിരിച്ചു പിടിച്ചത് സ്കൂളിന് തിരികെ ലഭിക്കുന്നതിനായി സ്കൂള്‍ ഹെഡ്മാസ്റ്ററുടെ അപേക്ഷയിന്‍മേല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ധനകാര്യ വകുപ്പിന് അയച്ച കത്തിൽ സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ;
( ബി )
ടോയ്‍ലറ്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ ഏജന്‍സിക്ക് പണം നല്‍കാനാകാതെ സ്കൂള്‍ അധികൃതര്‍ ബുദ്ധിമുട്ടുന്ന കാര്യം പരിഗണിച്ച് സര്‍ക്കാര്‍ തിരിച്ചെടുത്ത തുക സ്കൂളിന് തിരികെ ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
2691.
ശ്രീ ഐ ബി സതീഷ്
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22-ല്‍ ഉണ്ടായ ദേശീയ വളര്‍ച്ചാ നിരക്കിനേക്കാള്‍ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് കെെവരിക്കാനും ആളോഹരി വരുമാനത്തിൽ മെച്ചപ്പെട്ട വളര്‍ച്ചാ നിരക്ക് കെെവരിക്കാനും സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടോ; പ്രസ്തുത വളര്‍ച്ചാ നിരക്ക് ഇതര സംസ്ഥാനങ്ങളേക്കാള്‍ ഉയര്‍ന്ന് നില്‍ക്കുന്നതാണോ എന്ന് വ്യക്തമാക്കാമോ;
( ബി )
ദേശീയ വളര്‍ച്ചാ നിരക്കിനേക്കാൾ ഉയര്‍ന്ന് നില്‍ക്കുമ്പോഴും കേന്ദ്ര സര്‍ക്കാരിന്റെ വിവേചന പൂര്‍ണമായ നടപടികള്‍ കാരണം സംസ്ഥാനം നേരിടുന്ന സാമ്പത്തി പ്രതിസന്ധി പരിഹരിക്കാന്‍ എന്ത് മാര്‍ഗ്ഗം സ്വീകരിക്കാനാണ് ആലോചിക്കുന്നത്; വിശദമാക്കാമോ?
2692.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ് പദ്ധതിയില്‍ സംസ്ഥാനത്തെ സഹകരണ മേഖലയിലെ ജീവനക്കാരെകൂടി ഉള്‍പ്പെടുത്തുന്നതിനുളള സാധ്യത പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ജീവനക്കാര്‍ക്ക് മെഡിസെപ് മാതൃകയില്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാമോ; വ്യക്തമാക്കാമോ?
2693.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജകമണ്ഡലത്തില്‍ ഏതൊക്കെ സംഘടനകള്‍ക്കാണ് ഈ സര്‍ക്കാരിന്റെ കാലത്ത് കായിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാന്റ് അനുവദിച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
2019-20, 2020-21, 2021-22, 2022-23 എന്നീ വര്‍ഷങ്ങളിലെ ബഡ്ജറ്റില്‍ ആലപ്പുഴ മണ്ഡലത്തില്‍ പ്രഖ്യാപിച്ച പ്രതിഭാതീരം പദ്ധതിയുടെ നിലവിലെ സ്ഥിതിയും ഫണ്ടനുവദിക്കലും സംബന്ധിച്ച് വിശദവിവരം ലഭ്യമാക്കാമോ?
2694.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സാമ്പത്തിക നയങ്ങളുടെ ഭാഗമായി ജി.എസ്.ടി. നടപ്പാക്കിയതും എല്ലാ ഉല്പന്നങ്ങളേയും ജി.എസ്.ടി പരിധിയിലാക്കിയതും കാരണം സംസ്ഥാന സമ്പദ്‍വ്യവസ്ഥയിലെ പ്രശ്നങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇത് സംസ്ഥാനത്തുണ്ടാക്കുന്ന സാമ്പത്തിക പ്രതിസന്ധിയും അതുമൂലമുണ്ടാകുന്ന വിലക്കയറ്റവും എത്രത്തോളമാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കേന്ദ്ര നയങ്ങളില്‍ മാറ്റം വരുത്തുന്നതിന് മ്മർദ്ദം ചെലുത്തുവാനും വിലക്കയറ്റം തടയുവാനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കുമോ?
2695.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെറുകിട ഇടത്തരം സംരംഭമേഖലയിലെ സംരംഭങ്ങളുടെ ബില്ലുകൾ ഡിസ്കൗണ്ട് ചെയ്ത് നൽകുന്നതിനായി കെ.എഫ്.സി.പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ നടപ്പ് സാമ്പത്തികവർഷം ഈ ഇനത്തിൽ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; എത്ര കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരുന്നത്; വിശദാംശം നൽകാമോ?
2696.
ശ്രീ. സജീവ് ജോസഫ്
ശ്രീമതി കെ.കെ.രമ
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളില്‍ കോവിഡ്ഏല്‍പ്പിച്ച ആഘാതം വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
കോവിഡ് വിവിധ മേഖലകളെ തളർത്തിയ സാഹചര്യത്തിൽ സമ്പദ് വ്യവസ്ഥയുടെ പുനരുജ്ജീവനത്തിന് മേഖല തിരിച്ച് രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ;
( സി )
കോവിഡ് പ്രതിസന്ധിയിൽ നിന്നും ഏതൊക്കെ മേഖലകൾ കരകയറി എന്നും ഏതൊക്കെ മേഖലകൾ നിലവിൽ പ്രതിസന്ധി നേരിടുന്നു എന്നും വ്യക്തമാക്കാമോ; പ്രതിസന്ധി നേരിടുന്ന മേഖലകൾക്ക് പ്രത്യേക കൈത്താങ്ങ് നൽകുമോ; വിശദമാക്കാമോ?
2697.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിലെ ഏതെല്ലാം പൊതുമരാമത്ത് പ്രവൃത്തികള്‍ പുതുക്കിയ ഭരണാനുമതിയ്ക്കായി പരിഗണനയിലുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പൊതുമരാമത്ത് പ്രവൃത്തികളില്‍ നോമന്‍ക്ലേച്ചര്‍ മാറുന്നതിന് എത്ര പദ്ധതികള്‍ പരിഗണനയിലുണ്ടെന്ന് വിശദമാക്കാമോ; ആയതിനുളള കാലതാമസം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2698.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. മാരുടെ പ്രത്യേക വികസനനിധി, ആസ്തിവികസന പദ്ധതി എന്നീ സ്കീമുകളില്‍ ഉള്‍പ്പെടുന്ന വിവിധതരം പ്രവൃത്തികള്‍ ചെയ്യുന്നതിനുളള അക്രഡിറ്റഡ് ഏജന്‍സികളെ തിരഞ്ഞെടുക്കുന്നതിന് സ്വീകരിക്കുന്ന മാനദണ്ഡം വ്യക്തമാക്കുമോ;
( ബി )
പാരമ്പര്യ കെട്ടിട നിര്‍മ്മാണരീതികള്‍ അല്ലാതെ സമയവും പണവും കുറവ് വരുന്ന പ്രീ സ്ട്രെസ്ഡ് പ്രീ കാസ്റ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് കെട്ടിടനിര്‍മ്മാണം നടത്തുന്ന ഏതാെക്കെ ഏജന്‍സികളെ അക്രഡിറ്റഡ് ആയി സര്‍ക്കാര്‍ എന്‍ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കൂടുതല്‍ കമ്പനികളെ എന്‍ലിസ്റ്റ് ചെയ്ത് നിര്‍മ്മാണത്തിലെ കാലതാമസം ഒഴിവാക്കുന്നതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്‌തമാക്കുമോ?
2699.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതികളുടെ നടത്തിപ്പിനായി നിശ്ചയിച്ച പല എസ്.പി.വി. കള്‍ക്കും നിര്‍മ്മാണമേഖലയിലെ പരിചയക്കുറവ് മൂലം പദ്ധതി നിര്‍വ്വഹണത്തില്‍ കാലതാമസം നേരിടുന്നതായ ആരോപണം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാനും നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുവാനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വിശദമാക്കുമോ;
( ബി )
അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ കിഫ്ബി ധനസഹായത്തോടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിട നിര്‍മ്മാണപദ്ധതിയുടെ എസ്.പി.വി.ആരാണ്; പ്രസ്തുത പദ്ധതിക്കായി എത്ര രൂപയാണ് കിഫ്ബിയില്‍ നിന്ന് അനുവദിച്ചിട്ടുളളത്; ഇതിന്റെ വിശദമായ ഡി.പി.ആര്‍. ആയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
ഇത് പരിഹരിക്കാന്‍ എസ്.പി.വി. യുടെ ഭാഗത്തുനിന്നും എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുളളത്; വിശദാംശം ലഭ്യമാക്കാമോ?
2700.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് നിയോജകമണ്ഡലത്തിലെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബി മുഖാന്തിരം നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ; ഇതിനായി എത്ര രൂപ വീതം വകയിരുത്തിയിട്ടുണ്ടെന്ന് അറിയിക്കാമോ; ഓരോ പ്രവൃത്തിയുടെയും നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
നിര്‍മ്മാണം ഇതുവരെയും ആരംഭിക്കാത്ത പ്രവൃത്തികള്‍ ഏതെല്ലാമാണ്; പ്രസ്തുത പ്രവൃത്തികള്‍ ആരംഭിക്കുവാന്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ?
2701.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാർത്ഥികളിൽ സമ്പാദ്യശീലം വളര്‍ത്തുന്നതിന് നാഷണല്‍ സേവിങ്‌സിന്റെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
നാഷണല്‍ സേവിങ്‌സിന്റെ പ്രവർത്തനത്തിൽ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് സമ്പാദ്യശീലം വളര്‍ത്താന്‍ ഉതകുന്ന പുതിയ പദ്ധതികള്‍ നടപ്പാക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
2702.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളില്‍ സമ്പാദ്യശീലം വളര്‍ത്തിയെടുക്കുന്നതിന് നാഷണല്‍ സേവിംഗ്സ് വകുപ്പ് മുഖേന എന്തെങ്കിലും പദ്ധതിക്ക് രൂപം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടാേ എന്ന് വ്യക്തമാക്കാമോ?
പിരിഞ്ഞുകിട്ടാനുള്ള നികുതി കുടിശ്ശിക
2703.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പിരിഞ്ഞുകിട്ടാനുള്ള നികുതി കുടിശ്ശിക എത്രയാണ്; ഇനം തിരിച്ച് വിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കുടിശ്ശിക പിരിച്ചെടുക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( സി )
നികുതി ഇനത്തില്‍ വലിയ കുടിശ്ശിക വരുത്തിയിട്ടുള്ള കമ്പനികളും സ്ഥാപനങ്ങളും ഏതൊക്കെയാണ്; സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഏതൊക്കെയാണ്; കുടിശ്ശിക സഹിതമുള്ള വിവരം ലഭ്യമാക്കുമോ?
2704.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മെഡിക്കൽ സര്‍വ്വീസസ് കോർപ്പറേഷൻ ലിമിറ്റഡ് അടക്കമുള്ള സ്ഥാപനങ്ങൾ ജി.എസ്‌.ടി. ഈടാക്കാതെ സാമഗ്രഹികൾ പർച്ചയ്സ് ചെയ്യുന്ന സാഹചര്യം സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
സ്റ്റെപ്സ് ഓയില്‍ ഫീല്‍ഡ് ആന്റ് എക്യുപ്മെന്റ് ട്രേഡിംഗ് എല്‍.എല്‍.സി. എന്ന സ്ഥാപനത്തിൽ നിന്നും കേരള മെഡിക്കൽ സര്‍വ്വീസസ് കോർപ്പറേഷൻ നടത്തിയ N 95 മാസ്ക് പർച്ചേസില്‍ ജി.എസ്‌.ടി. ഈടാക്കിട്ടിട്ടില്ല എന്ന സംഭവത്തില്‍ ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗം അന്വേഷണം നടത്താൻ തയ്യാറാകുമോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?
2705.
ശ്രീ എം വിൻസെൻറ്
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അതിഥിത്തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്തു കൊണ്ട് സംസ്ഥാനത്ത് ജി.എസ്‌.ടി. തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
പെരുമ്പാവൂരിൽ അടക്കം ആക്രി വ്യാപാരത്തിന്റെ മറവിൽ നൂറ്റിഇരുപത്തിയഞ്ച് കോടി രൂപയുടെ വ്യാജ ബില്ലുകൾ നിർമ്മിച്ച് പന്ത്രണ്ട് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
ജി.എസ്‌.ടി. ഇന്റലിജൻസ് വിഭാഗം നടത്തുന്ന പ്രവർത്തനങ്ങൾ വിശദമാക്കാമോ?
2706.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആംനെസ്റ്റി പദ്ധതി പ്രകാരം കുടിശ്ശിക തീർപ്പാക്കുന്നതിനുള്ള കാലാവധി ദീർഘിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ഇ -6594571/എം-ധന/2022, ഇ-6594394/എം-ധന/2022 ഫയലുകളിൽ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ?
2707.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലക്കി ബിൽ പദ്ധതിക്കായി സംസ്ഥാന സർക്കാർ എത്ര കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇതിൽ എത്ര കോടി രൂപ നാളിതുവരെ ചെലവഴിച്ചിട്ടുണ്ടെന്നും ഈ പദ്ധതി പ്രകാരം എത്രപേർക്ക് നാളിതുവരെ സമ്മാനം നൽകിയിട്ടുണ്ടെന്നും ഓരോരുത്തർക്കും സമ്മാനം ലഭിച്ച നറുക്കെടുപ്പ് തീയതിയും തുക കൈമാറിയ തീയതിയും സഹിതം വ്യക്തമാക്കുമോ;
( ബി )
ഭാഗ്യശാലികളായവർക്ക് സമ്മാന തുക കൈമാറുന്നതിന് കാലതാമസം ഉണ്ടായിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ?
2708.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നികുതി വെട്ടിപ്പ് തടയു ന്നതിനായി ഉപഭോക്താക്കൾ ബില്ലുകൾ ചോദിച്ചു വാങ്ങുന്ന രീതി പ്രോത്സാഹിപ്പിക്കാൻ ജി.എസ്. ടി. വകുപ്പ് ഏർപ്പെടുത്തിയ ലക്കി ബിൽ മൊബൈൽ ആപ്പ് സമ്മാന പദ്ധതിയിൽ എത്ര രൂപയുടെ സമ്മാനമാണ് പ്രഖ്യാപിച്ചിരുന്നത്; ഇതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഒന്നാം സമ്മാനവും ബംബർ സമ്മാനവും ഉൾപ്പെടെയുള്ള സമ്മാനങ്ങളുടെ നറുക്കെടുപ്പ് നടത്തിയിട്ടുണ്ടോ: പ്രസ്തുത നറുക്കെടുപ്പിൽ വിജയിച്ചവർക്ക് സമ്മാനം നൽകിയിട്ടുണ്ടോ; ഇതിന്റെ വിശദ വിവരം ലഭ്യമാക്കുമോ?
2709.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിൽ ചരക്ക് സേവന നികുതി വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണം തസ്തിക തിരിച്ച് ലഭ്യമാക്കാമോ; ഇതില്‍ താല്‍ക്കാലിക ജീവനക്കാര്‍ എത്ര പേര്‍ ഉണ്ടെന്നും എത്ര കാലമായി ഇവർ ഓരോ തസ്തികയിലും ജോലി ചെയ്ത് വരുന്നുവെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ജില്ലയില്‍ 2021 ഏപ്രില്‍ മുതല്‍ ചരക്ക് സേവന നികുതി വിഭാഗം നടത്തിയ പരിശോധനയില്‍ 2022 നവംബര്‍ 30 വരെ നികുതി അടക്കാതെ സാധനങ്ങള്‍ കൊണ്ടുപോയ എത്ര കേസുകളില്‍ നികുതി അടപ്പിക്കുവാൻ സാധിച്ചുവെന്ന് വ്യക്തമാക്കാമോ?
2710.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രളയ സെസ്സായി കൂടുതൽ തുക അടച്ചവർക്ക് ആയത് തിരികെ ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന ബഡജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ എന്തൊക്കെ നടപടി സ്വീകരിച്ചു; വ്യക്തമാക്കാമോ;
( ബി )
മേല്പറഞ്ഞ ഇനത്തിൽ എത്ര തുകയാണ് സർക്കാരിന് അധികമായി ലഭിച്ചിട്ടുള്ളതെന്നും ഇതിൽ എത്ര തുക തിരികെ നൽകിയെന്നും വ്യക്തമാക്കുമോ?
2711.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ട്രഷറികള്‍ നവീകരിക്കുന്നതിനും ട്രഷറികള്‍ മികച്ച സേവനം ലഭ്യമാക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത്; വ്യക്തമാക്കാമാേ;
( ബി )
ട്രഷറികളിലെ സ്ഥിരനിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ കൂടുതല്‍ ക്വാളിറ്റിയാേടെയും സുരക്ഷാകവറിലാക്കിയും നല്‍കുന്നതിന് നടപടി സ്വീകരിക്കുമാേ;
( സി )
നിക്ഷേപകരാേട് മാന്യമായി പെരുമാറുന്നതിനും അര്‍ഹമായ സേവനങ്ങള്‍ യഥാസമയം ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമാേ ; വ്യക്തമാക്കാമോ?
2712.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് മുഖേന യൂട്ടിലിറ്റി പേയ്മെന്റ് സാധ്യമാക്കുമെന്ന ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കിയിട്ടുണ്ടോ; വിശദാംശങ്ങൾ വ്യക്തമാക്കുമോ?
2713.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മസ്റ്ററിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മുതിര്‍ന്ന പൗരർ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ട്രഷറി വകുപ്പ് വാതില്‍പ്പടി സേവനം നടപ്പിലാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
2714.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്രിസ്തുമസ് പുതുവത്സര ബംബർ ലോട്ടറിയുടെ അച്ചടിയിൽ പിഴവ് സംഭവിച്ചത് ഗൗരവത്തോടെ കാണുന്നുണ്ടോ; ഇക്കാര്യത്തിൽ നാളിതുവരെ എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?
2715.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആകര്‍ഷകവും ഗുണകരവുമായ കേരള സംസ്ഥാന ലോട്ടറിയുടെ ഘടന പരിഷ്ക്കരിച്ചതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഒന്നാം സമ്മാനം വിഭജിച്ച് കൂടുതല്‍ പേര്‍ക്ക് നല്‍കുന്ന തരത്തില്‍ വര്‍ഷത്തില്‍ രണ്ടു ലോട്ടറികള്‍ എങ്കിലും ഇറക്കുന്നതിന് നടപടി ഉണ്ടാകുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
ആനുപാതികമായി ലോട്ടറി ഏജന്റുമാര്‍ക്കും ലോട്ടറി കച്ചവടക്കാര്‍ക്കും ഇന്‍സെന്റീവ് വര്‍ദ്ധിപ്പിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
2716.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ.-യില്‍ നിന്ന് വായ്പ എടുത്തവര്‍ക്ക് കോവിഡ് സാഹചര്യത്തില്‍ തിരിച്ചടവിന് ഇളവ് അനുവദിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തില്‍ നിന്നും എടുത്ത വായ്പകള്‍ക്ക് പലിശയും പിഴപ്പലിശയും ഒഴിവാക്കുന്ന പദ്ധതി നിലവിലുണ്ടോ; ഇല്ലെങ്കില്‍ അത്തരം പദ്ധതികള്‍ നടപ്പിലാക്കുമോയെന്ന് വ്യക്തമാക്കാമോ;
( സി )
വായ്പാതിരിച്ചടവ് കുടിശ്ശിക വരുത്തിയവര്‍ക്ക് റവന്യൂ റിക്കവറി ഒഴിവാക്കി തിരിച്ചടവിന് കൂടുതല്‍ സാവകാശം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2717.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ. നടത്തുന്ന ചിട്ടികള്‍ക്ക് ഇന്‍ഷ്വറന്‍സ് ഏര്‍പ്പടുത്തുവാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
ചിട്ടി കിട്ടിയാല്‍ കുറഞ്ഞ ദിവസത്തിനുള്ളില്‍ ചിട്ടി തുക നല്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2718.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2008-2009 കാലയളവിൽ കെ.എസ്.എഫ്.ഇ തിരുവല്ല ശാഖയിൽ അസിസ്റ്റന്റ്മാനേജറായിരുന്ന ജോൺസൺ മാത്യു (2722) ജോലിചെയ്തിരുന്ന അതേ കാലയളവിൽ പ്രസ്തുത ശാഖയിലെ ഏജന്റായിരുന്ന രഘുകുമാർ എത്ര രൂപ അപഹരിച്ചു എന്നാണ് ആഡിറ്റ് റിപ്പോർട്ട് പ്രകാരം നിജപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഉദ്യോഗസ്ഥന് കഴിഞ്ഞ പത്ത് വര്‍ഷമായി വാർഷിക ഇൻക്രിമെന്റ് നിഷേധിച്ചിരിക്കുന്നത് കേരള സ്റ്റേറ്റ് സർവ്വീസ് റൂൾസിലെ (കെ.എസ്.ആര്‍.) ഏതു വ്യവസ്ഥ അനുസരിച്ചാണെന്ന് വ്യക്തമാക്കാമോ?
2719.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട പഞ്ചായത്തിലും വിളപ്പില്‍ പഞ്ചായത്തിലും കെ.എസ്.എഫ്.ഇ. യുടെ ഈവനിംഗ് ശാഖകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ എന്നു മുതല്‍ പ്രവര്‍ത്തനമാരംഭിക്കാനാകുമെന്ന് വിശദമാക്കാമോ?
2720.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ. ചിട്ടികള്‍ക്ക് നിലവില്‍ ഇന്‍ഷുറന്‍സ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്നറിയിക്കാമോ;
( ബി )
കെ.എസ്.എഫ്.ഇ. ചിട്ടിയില്‍ ചേരുകയും ചിട്ടി പിടിക്കുകയും ചെയ്ത ചിറ്റാളര്‍ക്ക് മാരകമായ അസുഖം ബാധിക്കുകയോ മരണമടയുകയോ ചെയ്താല്‍ അത്തരത്തിലുള്ള ബാദ്ധ്യതകള്‍ക്ക് കെ.എസ്.എഫ്.ഇ. ഇളവ് നല്‍കാറുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം വ്യക്തമാക്കാമോ;
( സി )
ചിട്ടിപിടിക്കുകയും ചിറ്റാളന്‍ മരണമടയുകയോ മാരക രോഗം ബാധിച്ചു കിടപ്പിലാകുകയോ ആയ എത്ര കുടിശ്ശികക്കാര്‍ കെ.എസ്.എഫ്.ഇ. -ല്‍ ഉണ്ടെന്ന് വിശദമാക്കാമോ;
( ഡി )
ആയത് തീര്‍പ്പാക്കുന്നതിന് പ്രത്യേക അദാലത്തുകള്‍ സംഘടിപ്പിക്കുമോ?
2721.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്ട്മെന്റ് നടപ്പിലാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
സംസ്ഥാന ഇന്‍ഷുറന്‍സ് ഡിപ്പാര്‍ട്ട്മെന്റിനെ ആധുനികവല്കരിക്കുന്നതിനും വിപുലീകരിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
2722.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമിയുടെ ന്യായവിലയിൽ 10 ശതമാനം ഒറ്റത്തവണ വർദ്ധനവ് നടപ്പിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ഈ സാമ്പത്തിക വർഷം നാളിതുവരെ എത്ര രൂപയുടെ അധിക വരുമാനം സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
2723.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിലൂടെ നികുതി ഇനത്തില്‍ 2016 മെയ് മാസം മുതല്‍ ലഭിച്ച അധിക വരുമാനം എത്ര ; വിശദ വിവരം ലഭ്യമാക്കാമോ;
( ബി )
അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന പെട്രോള്‍, ഡീസല്‍ ഉല്പന്നങ്ങളുടെ വില വര്‍ദ്ധനവിലൂടെ ജനങ്ങള്‍ക്ക് പ്രയാസങ്ങള്‍ നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവ് മൂലമുണ്ടാക്കുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന അധിക നികുതി വരുമാനം ഒഴിവാക്കാന്‍ തയ്യാറാകുമോയെന്ന് അറിയിക്കാമോ?
2724.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് യഥാസമയം നികുതി റിട്ടേൺ സമർപ്പിക്കാത്ത ബാർ ഹോട്ടലുകൾക്ക് നികുതി അടയ്ക്കുന്നതിന് സമയം ദീർഘിപ്പിച്ച് നൽകിയതിന്റെ അടിസ്ഥാനത്തിൽ 2022 ഏപ്രിൽ 30 വരെ എത്ര ബാർ ഹോട്ടലുകൾ നികുതി അടച്ചുവെന്നും ഈ ഇനത്തിൽ കിട്ടുവാനുള്ള തുക എത്രയായിരുന്നുവെന്നും എത്ര തുക പിരിച്ചെടുക്കാൻ സാധിച്ചുവെന്നും വ്യക്തമാക്കുമോ?
2725.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രണ്ട് ലക്ഷം രൂപ വരെ വിലയുള്ള മോട്ടോർസൈക്കിളുകളുടെ ഒറ്റത്തവണ മോട്ടോർ വാഹന നികുതി ഒരു ശതമാനം വർദ്ധിപ്പിച്ച ഇനത്തിൽ ഈ സാമ്പത്തിക വർഷം നാളിതുവരെ എത്ര തുക അധിക വരുമാനമായി ലഭിച്ചിട്ടുണ്ടെന്നത് സംബന്ധിച്ച വിശദാംശം നൽകുമോ?
2726.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിനെ സാങ്കേതികമായി ശക്തിപ്പെടുത്തുന്നതിന് 100% ഡിജിറ്റൈസേഷൻ നടപ്പാക്കും എന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിൽ നാളിതുവരെ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നറിയിക്കാമോ;
( ബി )
ഡിജിറ്റൈസേഷൻ പൂർത്തിയാക്കാൻ സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ എത്ര ശതമാനം പൂർത്തീകരിക്കാൻ സാധിച്ചു എന്ന് വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.