UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 7th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 7th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2286.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറയിന്‍കീഴ് മണ്ഡലത്തിലെ ഏതെല്ലാം ആശുപത്രികളിലാണ് ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത് വ്യക്തമാക്കാമോ;
( ബി )
ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിന് തെരഞ്ഞെടുത്ത പുതിയ ആശുപത്രികള്‍ ഏതെല്ലാമാണെന്നും ഇതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കാമോ?
2287.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) യില്‍ പുതുതായി രജിസ്ട്രേഷൻ നടത്താൻ കഴിയുന്നില്ല എന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പതിനൊന്നു വർഷം മുമ്പുള്ള സെൻസസ് പ്രകാരം തയ്യാറാക്കിയ ഡേറ്റാബേസിൽ ഉൾപ്പെട്ട ബി.പി.എൽ. കുടുംബങ്ങളാണ് നിലവില്‍ പദ്ധതിയില്‍ ഉൾപ്പെട്ടിട്ടുള്ളത് എന്നതിനാൽ പുനലൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടെ കൊല്ലം ജില്ലയിൽ നൂറുകണക്കിന് പേർ പദ്ധതിയിൽ ഉൾപ്പെടാതെ ബുദ്ധിമുട്ടുന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പദ്ധതിയുടെ ഡേറ്റാബേസ് പുതുക്കി അർഹരായ മുഴുവൻ ബി.പി.എൽ. കുടുംബങ്ങളെയും പദ്ധതിയുടെ ഭാഗമാക്കാനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
2288.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി നടത്തിപ്പിനായി 2019 മുതൽ നാളിതുവരെ കേന്ദ്ര, സംസ്ഥാന സർക്കാർ വിഹിതമായി ലഭിച്ച തുകയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കെ.എ.എസ്.പി.) പ്രകാരം സർക്കാർ, സ്വകാര്യ ആശുപത്രികൾക്ക് നൽകാനുള്ള ആകെ കുടിശ്ശിക തുക എത്രയാണ്; കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കുകൾ ലഭ്യമാക്കാമോ;
( സി )
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ സർക്കാർ ആശുപത്രികൾക്കും കൊടുത്തു തീർക്കാനുള്ള കഴിഞ്ഞ മുന്ന് വർഷത്തെ ക്ലെയിംസ് തുകയുടെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
സ്റ്റേറ്റ് ഹെൽത്ത് ഏജൻസി കെ.ബി.എഫ്. (കാരുണ്യ ബെനവലന്റ് ഫണ്ട്) പദ്ധതി പ്രകാരം സർക്കാർ ആശുപത്രികൾക്ക് നൽകാനുള്ള കുടിശ്ശിക തുക എത്രയാണ് എന്ന് വ്യക്തമാക്കുമോ; കഴിഞ്ഞ മുന്ന് വർഷത്തെ കണക്കുകൾ ലഭ്യമാക്കാമോ;
( ഇ )
സ്റ്റേറ്റ് ഹെൽത്ത് ഏജൻസിക്ക് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി നടത്തിപ്പിനായി വിദേശ ഏജൻസികളുടെയോ വിദേശ ഗവേഷണ സ്ഥാപനങ്ങളുടെയോ സാങ്കേതിക സഹായം കിട്ടുന്നുണ്ടോ; വിശദാംശം നൽകുമോ;
( എഫ് )
കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഗുണഭോക്താക്കളുടെയോ ഇൻഷുറൻസ് ക്ലെയിമുകളുടെയോ വിവരങ്ങൾ (ഹെൽത്ത് ഇൻഫർമേഷൻ) മറ്റു സ്ഥാപനങ്ങൾക്ക് ലഭ്യമാക്കിയിട്ടുണ്ടോ; വിശദാംശങ്ങൾ നൽകുമോ?
2289.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരുണ്യ മാത്യകയില്‍ മറ്റ് ആരോഗ്യ സുരക്ഷാ പദ്ധതികളിൽ പുതിയ അംഗങ്ങളെ ചേർക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ;
( ബി )
നിലവിൽ അംഗങ്ങൾ അല്ലാത്ത മുൻഗണനാ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളെ പദ്ധതിയിൽ ഉൾപ്പെടുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമോ?
2290.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിനെട്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പദ്ധതി നിലവിലുണ്ടാേ; എങ്കില്‍ ഏതെല്ലാം രാേഗങ്ങള്‍ക്ക് ഏതാെക്കെ ആശുപത്രികളിലാണ് ഈ സൗകര്യം നിലവിലുള്ളത്; വിശദമാക്കാമാേ;
( ബി )
സ്വകാര്യ ആശുപത്രികളിലെ ചികിത്സക്ക് ഈ ആനുകൂല്യം ലഭ്യമാക്കാന്‍ വ്യവസ്ഥയുണ്ടാേ എന്ന് വ്യക്തമാക്കാമോ?
2291.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അവയവം ലഭിക്കാനായി സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന രോഗികളുടെ എണ്ണം എത്ര; വൃക്ക, കരള്‍ എന്നിങ്ങനെ തരം തിരിച്ച് ലഭ്യമാക്കുമോ;
( ബി )
മൃതസഞ്ജീവനി പദ്ധതി പത്താം വര്‍ഷത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ഇതുവഴി നല്‍കിയത് എത്ര അവയവങ്ങളാണ്; ഇതുമൂലം എത്ര പേരുടെ ജീവന്‍ നിലനിര്‍ത്തി; വ്യക്തമാക്കുമോ;
( സി )
മൃതസഞ്ജീവനി പദ്ധതി സജീവമാക്കാനും അവയവദാനങ്ങളിലൊന്നുപോലും സാങ്കേതിക പ്രശ്നങ്ങളില്‍പ്പെട്ടു വെെകാതിരിക്കുവാനും അവയവദാനം സുതാര്യമാക്കുവാനുമായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവരുന്നുവെന്ന് വ്യക്തമാക്കുമോ?
2292.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ മെഡിക്കല്‍ റീഇംപേഴ്സ്മെന്റിനായി നല്‍കിയ അപേക്ഷകളില്‍മേല്‍ തീരുമാനമെടുക്കുന്നതില്‍ അനിശ്ചിതമായി കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മെഡിക്കല്‍ റീംഇംപേഴ്സ്മെന്റിനായി നല്‍കിയ അപേക്ഷകളില്‍ ആരോഗ്യ വകുപ്പു ഡയറക്ട്രേറ്റില്‍ എന്ന് മുതല്‍ക്കുള്ള എത്ര അപേക്ഷകള്‍ പരിഗണനയിലുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത അപേക്ഷകള്‍ പരിശോധിക്കുന്നതിന് ആരോഗ്യ വകുപ്പു ഡയറക്ടറേറ്റില്‍ ആവശ്യത്തിന് ജീവനക്കാരെ ചുമതലപ്പെടുത്താത്തതാണ് കാലതാമസം നേരിടുന്നതിന് കാരണം എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റ് അനുവദിക്കുന്നതിന് കാലതാമസം നേരിടുന്നു എന്ന് പരാതികള്‍ ഉണ്ടാവുന്ന സാഹചര്യത്തില്‍ മതിയായ ജീവനക്കാരെ ചുമതലപ്പെടുത്തി നിശ്ചിത സമയത്തിനുള്ളില്‍ അപേക്ഷകളില്‍ മേല്‍ തീരുമാനമെടുക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2293.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തില്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി തസ്തികകള്‍ പുതിയതായി സൃഷ്ടിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്‍കാമോ?
2294.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ഏതെല്ലാം ആശുപത്രികളിലാണ് ആര്‍ദ്രം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും ആയതിന് അനുവദിക്കപ്പെട്ട തുക എത്രയാണെന്നും വിശദമാക്കാമോ?
2295.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചിരുന്ന ഒപ്‍റ്റോമെട്രിസ്റ്റ് തസ്തികയിൽ ഇതുവരെ എത്ര തസ്തിക സൃഷ്ടിച്ചുവെന്നും ഇനി എത്രയെണ്ണം സൃഷ്ടിക്കുവാൻ അവശേഷിക്കുന്നുണ്ടെന്നും വിശദമാക്കുമോ;
( ബി )
ഒഫ്‍താല്‍മോളജി ഉണ്ടായിട്ടും ഒപ്‍റ്റോമെട്രിസ്റ്റ് തസ്തിക ഇല്ലാത്ത എത്ര സ്ഥാപനങ്ങള്‍ ഉണ്ടെന്നും അവ ഏതൊക്കെയാണെന്നും വിശദമാക്കുമോ;
( സി )
പദവി ഉയര്‍ത്തപ്പെട്ട ആശുപത്രികളില്‍ ഒപ്‍റ്റോമെട്രിസ്റ്റ് തസ്തിക സൃഷ്ടിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ?
2296.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ എസ്.എ.ടി. ഹോസ്പിറ്റൽ ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി എന്ന പേരിൽ പ്രവർത്തിക്കുന്ന സൊസൈറ്റിയുടെ ചെയർമാൻ, സെക്രട്ടറി, ഭരണസമിതി അംഗങ്ങൾ ആരൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സൊസൈറ്റിയുടെ ബൈലോയുടെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
സൊസൈറ്റിയുടെ അധീനതയിൽ എത്ര ജീവനക്കാർ സേവനമനുഷ്ഠിക്കുന്നുണ്ട്; അവരുടെ പേര് വിവരം, തസ്തിക, നിയമന രീതി, നിയമനം നടത്തിയ ഉത്തരവിന്റെ പകർപ്പ് എന്നിവ ഇനം തിരിച്ച് ലഭ്യമാകുമോ;
( ഡി )
സർക്കാർ പണം മുടക്കി സൊസൈറ്റിക്ക് വാങ്ങി നൽകിയിട്ടുള്ള ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പരിശോധനകൾക്ക് പൊതുജനങ്ങളിൽ നിന്ന് പണം ഈടാക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ഇ )
2021-22 സാമ്പത്തിക വർഷത്തിൽ സൊസൈറ്റിയുടെ വരവ് ചെലവ് കണക്കുകളുടെ സ്റ്റേറ്റ്മെന്റ് ലഭ്യമാക്കുമോ?
2297.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പുതിയ കെട്ടിടം പണി പൂര്‍ത്തീകരിക്കുകയും രോഗികളെ പ്രവേശിപ്പിക്കുകയും ചെയ്‌തെങ്കിലും സ്റ്റാഫിന്റെ പുതിയ തസ്തിക സൃഷ്ടിച്ചിട്ടില്ല എന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പുതിയ തസ്തിക സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കുമോ?
2298.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി മണ്ഡലത്തിലെ ചിറ്റാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കൂടല്‍ , മലയാലപ്പുഴ, എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും നിര്‍മ്മാണ പ്രവൃത്തികള്‍ എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയും; നടപടികള്‍ വിശദമാക്കാമോ;
( ബി )
കോന്നി താലൂക്ക് ആശുപത്രിയുടെ നിര്‍മ്മാണ പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയും; നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ?
2299.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് കിഫ്ബിയില്‍ നിന്നും സാമ്പത്തിക അനുമതി ലഭിക്കുന്നതിനായുള്ള നടപടികളില്‍ വലിയ കാലതാമസം നേരിടുന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
നടപടികള്‍ അടിയന്തിരമായി പൂര്‍ത്തീകരിച്ച് പ്രവൃത്തി ടെന്‍ഡര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദവിവരം ലഭ്യമാക്കുമോ?
2300.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയായ തിരൂര്‍ ജില്ലാ ആശുപത്രിയിലെ ഓങ്കോളജി ബ്ലോക്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത് അനിശ്ചിതമായി നീളുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഓങ്കോളജി ബ്ലോക്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ബഹു. ആരോഗ്യ വകുപ്പുമന്ത്രിയുടെ സാന്നിധ്യത്തിൽ ചേര്‍ന്ന യോഗ തീരുമാനങ്ങള്‍ എന്തൊക്കെയാണെന്നും പ്രസ്തുത തീരുമാനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടോ എന്നും ഇല്ലെങ്കില്‍ അതിന്റെ കാരണങ്ങള്‍ എന്താണെന്നുമുള്ള വിശദവിവരം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ഓങ്കോളജി ബ്ലോക്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത് അനിശ്ചിതമായി നീണ്ടുപോകുന്ന സാഹചര്യത്തില്‍ എന്തെങ്കിലും നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
2301.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ചട്ടഞ്ചാല്‍ ടാറ്റാ ട്രസ്റ്റ് ഗവണ്‍മെന്റ് ആശുപത്രി സ്ഥിതിചെയ്യുന്ന സ്ഥലം നിലവില്‍ ഏത് വകുപ്പിന്റെ കൈവശമാണുള്ളത്;
( ബി )
പ്രസ്തുത സ്ഥലം ആരോഗ്യവകുപ്പിന്‌ വകുപ്പ്കൈമാറ്റ വ്യവസ്ഥ പ്രകാരം ലഭ്യമാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
പ്രസ്തുത സ്ഥലം വകുപ്പിന് കൈമാറി കിട്ടുന്നതിനുള്ള അപേക്ഷയുടെ നിജസ്ഥിതി വിശദമാക്കാമോ?
2302.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ പ്രത്യേകമായി രൂപപ്പെടുത്തി പ്രവര്‍ത്തനം ആരംഭിച്ച ചട്ടഞ്ചാല്‍ ടാറ്റാ ട്രസ്റ്റ് ഗവണ്‍മെന്റ് ആശുപത്രി നിലവില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണെന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ജില്ലയിലെ പാവപ്പെട്ട രോഗികള്‍ക്ക് ഗുരുതര രോഗങ്ങള്‍ക്കുള്ള ചികിത്സക്കായി അന്യസംസ്ഥാനത്തേയും ജില്ലകളെയും ആശ്രയിക്കേണ്ടി വരുന്നതിനാൽ അവർക്ക് സഹായകമാകും വിധം ഈ ആശുപത്രിയെ ഒരു സ്പെഷ്യലിറ്റി ആശുപത്രിയായി മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
മേല്‍ സ്ഥാപനം ജില്ലാ പ‍ഞ്ചായത്തിന്റെ കീഴില്‍ കൊണ്ടുവന്ന് സ്പെഷ്യലിറ്റി ആശുപത്രിക്കായുള്ള ഭൗതികസാഹചര്യം ഉണ്ടാക്കാന്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍, എം.എൽ.എ. മാര്‍, എം.പി, സ്വകാര്യ സംഭാവനകൾ എന്നിവ മുഖേന ഫണ്ട് സ്വരൂപിച്ച് തുടര്‍നടപടി സ്വീകരിക്കാൻ വകുപ്പ് നടപടി സ്വീകരിക്കുമോ ; വിശദാംശങ്ങള്‍ അറിയിക്കാമോ?
2303.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ ഏതെല്ലാം ആശുപത്രികളിലാണ് ഡയാലിസിസ് സംവിധാനം നിലവിലുള്ളത്; വിശദമാക്കാമോ;
( ബി )
കൂടുതല്‍ ആശുപത്രികളിലേക്ക് ‍ഡയാലിസിസ് സംവിധാനം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
വാമനപുരം മണ്ഡലത്തിലെ ഏതെങ്കിലും ആശുപത്രികളില്‍ പുതുതായി ഡയാലിസിസ് സംവിധാനം ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
2304.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തില്‍ കുട്ടനാട്ടിലെ പ്രാഥമിക - കുടുബാരോഗ്യ കേന്ദ്രങ്ങള്‍ തകര്‍ച്ച നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതു പരിഹരിക്കാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാം; വ്യക്തമാക്കുമോ ;
( ബി )
കുട്ടനാട്ടിലെ ആരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യത്തിനു മരുന്നും ജീവനക്കാരും ലഭ്യമാക്കുന്നതിനു നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
2305.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങള്‍ക്ക് കീഴില്‍ പുതുതായി സബ്സെന്റര്‍ ആരംഭിക്കുന്നതിനായി സ്ഥാപനമേധാവികള്‍ സമര്‍പ്പിച്ച അപേക്ഷകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടുകളിന്മേൽ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
വള്ളിക്കുന്ന് മണ്ഡലത്തിലെ പള്ളിക്കല്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിന് കീഴില്‍ പുളിയം പറമ്പ് സബ്സെന്റര്‍ അനുവദിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ?
2306.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് -പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
2307.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആലത്തൂര്‍ മണ്ഡലത്തില്‍ അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വ്വേദ എന്നീ വിഭാഗങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളുടെ/ഡിസ്പെന്‍സറികളുടെ വികസനത്തിന് എന്തെല്ലാം പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ പേരും, അവയ്ക്ക് ചെലവഴിച്ച തുകയും ആശുപത്രി/ഡിസ്പെന്‍സറി തിരിച്ച് അറിയിക്കാമോ;
( സി )
തുക അനുവദിച്ചിട്ടും ഇതുവരേയും നടപ്പിലാക്കാന്‍ കഴിയാത്ത പദ്ധതികളുണ്ടെങ്കില്‍ വിശദാംശം നല്‍കാമോ;
( ഡി )
പുതുതായി എന്തെങ്കിലും പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ?
2308.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം താലൂക്ക് ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം ഡോക്ടര്‍ കഴിഞ്ഞ 5 മാസത്തിലധികമായി അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കുന്നു എന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പകരം ആളെ നിയമിക്കാത്ത സാഹചര്യത്തില്‍ ഓര്‍ത്തോ വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എല്ലാ ദിവസവും ഓര്‍ത്തോ ഡോക്ടറുടെ സേവനം ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2309.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ വളാഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐസൊലേഷന്‍ വാര്‍ഡ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
ഐസൊലേഷന്‍ വാര്‍ഡിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതില്‍ കാലതാമസം നേരിടുന്നതിന്റെ കാരണം വിശദമാക്കുമോ;
( സി )
ഐസൊലേഷന്‍ വാര്‍ഡിന്റെ നിര്‍മ്മാണം അടിയന്തരമായി ആരംഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
2310.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ ഏതെല്ലാം ആരോഗ്യ സ്ഥാപനങ്ങളിലാണ് ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കുന്നതിനായി നാളിതുവരെ ചെലവഴിച്ച തുകയും നടത്തിയ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച വിവരം ആശുപത്രികള്‍ തിരിച്ച് വ്യക്തമാക്കാമോ?
2311.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ. ഫണ്ടില്‍ നിന്ന് നീക്കിവെച്ച തുക വിനിയോഗിച്ച് മലമ്പുഴ മണ്ഡലത്തില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഐസൊലേഷന്‍ വാര്‍ഡുകളുടെ നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ; ഈ പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ?
2312.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ മുല്ലശ്ശേരി സി.എച്ച്‌ .സി.-ക്ക് അനുവദിച്ച ഐസൊലേഷന്‍ വാര്‍ഡിന്റെ നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ എന്ന് ആരംഭിച്ചുവെന്നും എന്ന് പൂര്‍ത്തീകരിക്കാനാകുമെന്നും അറിയിക്കാമോ;
( സി )
ഐസൊലേഷന്‍ വാര്‍ഡിന്റെ പ്രവര്‍ത്തനം എന്ന് ആരംഭിക്കാനാകും എന്നും അവിടെ പുതിയതായി ലഭിക്കുന്ന സേവനങ്ങള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ?
2313.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൂഞ്ഞാർ മണ്ഡലത്തിൽ അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വ്വേദ എന്നീ വിഭാഗങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളുടെ വികസനത്തിന് എന്തെല്ലാം പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിയിട്ടുണ്ടെന്ന് വിശദമാക്കുമോ;
( ബി )
പദ്ധതികളുടെ പേരും അവയ്ക്ക് ചെലവഴിച്ച തുകയും ആശുപത്രി തിരിച്ച് അറിയിക്കുമോ;
( സി )
തുക അനുവദിച്ചിട്ടും ഇതുവരേയും നടപ്പിലാക്കാന്‍ കഴിയാത്ത പദ്ധതികളുണ്ടെങ്കില്‍ വിശദാംശം നല്‍കാമോ;
( ഡി )
മണ്ഡലത്തിൽ അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വ്വേദ എന്നീ വിഭാഗങ്ങളിലായി പുതുതായി നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
2314.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തിലെ ഏതെല്ലാം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റുവാന്‍ തീരുമാനിച്ചിട്ടുള്ളത്;
( ബി )
നിലവില്‍ അതിന്റെ പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണ്; വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ?
2315.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി താലൂക്ക് ആശുപത്രി നിര്‍മ്മാണത്തിന്റെ നിലവിലെ അവസ്ഥ അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ എസ്റ്റിമേറ്റിന് അംഗീകാരം ലഭിച്ചിട്ടുണ്ടോ; ടി പ്രവൃത്തി എന്ന് ടെണ്ടര്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്നറിയിക്കുമോ?
2316.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ മണ്ഡലത്തില്‍ എത്ര കുടുംബാരോഗ്യ കേന്ദ്രങ്ങളുണ്ടെന്നും അവയിൽ എത്ര കേന്ദ്രങ്ങളിൽ ലാബ് പ്രവര്‍ത്തിക്കുന്നുവെന്നും വ്യക്തമാക്കാമോ;
( ബി )
സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം എത്ര കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാണെന്ന് അറിയിക്കാമോ;
( സി )
കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരുടെ ജോലി സമയം വ്യക്തമാക്കാമോ?
2317.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവികുളം മണ്ഡലത്തിലെ അടിമാലിയില്‍ സ്ത്രീകളുടേയും കുട്ടികളുടെയും ആശുപത്രിയുടെ രണ്ടാംഘട്ട നിര്‍മ്മാണത്തിന് നബാര്‍ഡ് വഴി തുക ലഭിക്കുന്നതിന് ആരാേഗ്യ വകുപ്പ് ഡയറക്ടറേറ്റ് മുഖേന അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടാേയെന്ന് അറിയിക്കാമാേ;
( ബി )
പ്രസ്തുത അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കാമാേ?
2318.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവികുളം മണ്ഡലത്തിലെ അടിമാലിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ആശുപത്രിയുടെ ഭരണാനുമതി ഉത്തരവ് റീവാലിഡേറ്റ് ചെയ്യുന്നതിന് വകുപ്പ് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമാേ;
( ബി )
പ്രസ്തുത ആശുപത്രിയുടെ നിര്‍മ്മാണത്തിന് അനുവദിച്ചിരിക്കുന്ന തുക എത്രയാണെന്ന് അറിയിക്കാമാേ;
( സി )
പുതിയ എസ്റ്റിമേറ്റ് പ്രകാരം പ്രസ്തുത നിര്‍മ്മാണത്തിനായുള്ള തുക എത്രയാണെന്ന് അറിയിക്കാമാേ;
( ഡി )
നിര്‍മ്മാണം പൂര്‍ത്തീകരിക്കുവാനുള്ള തുക എപ്രകാരം കണ്ടെത്തുവാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് അറിയിക്കാമാേ?
2319.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തില്‍ പുതുതായി പ്രഖ്യാപിച്ച കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഏതെല്ലാമാണെന്നറിയിക്കാമോ;
( ബി )
പ്രസ്തുത പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദീകരിക്കാമോ;
( സി )
പ്രസ്തുത പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ തരംതിരിച്ച് വര്‍ക്കുകളുടെ പ്രോഗ്രസ് സംബന്ധിച്ചുള്ള വിവരം ലഭ്യാമാക്കുമോ?
2320.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ കുന്നുമ്മല്‍ ആരോഗ്യ കേന്ദ്രത്തിലെ ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മാണം എതു ഘട്ടത്തില്‍ ആണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ കരാര്‍ കാലാവധി സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാമോ; കെട്ടിടത്തിന്റെ വൈദ്യുതീകരണം ഈ കരാറില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തിയാക്കാന്‍ ആണ് ഉദ്ദേശിക്കുന്നത് എന്നറിയിക്കാമോ?
2321.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ കുടുംബശ്രീ വഴി എത്ര ജീവനക്കാരെ നിയമിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
( ബി )
ഏത് ഗവേണിംഗ് ബോഡിയുടെ തീരുമാനപ്രകാരം ആണ് നിയമനം നടത്തിയതെന്നും ഇതിനായി പ്രതിമാസം എത്ര തുകയാണ് ചെലവഴിക്കുന്നതെന്നും ഏതെല്ലാം തസ്തികകളിലാണ് നിയമനം നടത്തിയിട്ടുള്ളതെന്നും വിശദമാക്കുമോ?
2322.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍ദ്രം പദ്ധതിയിലൂടെ ബാലുശ്ശേരി മണ്ഡലത്തിലെ ഏതെല്ലാം പി.എച്ച്.സി. കളാണ് എഫ്.എച്ച്.സി. ആയി ഉയര്‍ത്തിയിട്ടുളളത്; കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയ പ്രസ്തുത ആശുപത്രികളില്‍ എത്ര പുതിയ നിയമനങ്ങളാണ് നടന്നിട്ടുളളത്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ബാലുശ്ശേരി താലൂക്കാശുപത്രിയില്‍ എത്ര പുതിയ തസ്തികകളാണ് സൃഷ്ടിച്ചിട്ടുളളത്; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
ബാലുശ്ശേരി താലൂക്കാശുപത്രിയില്‍ പ്രസവ ചികില്‍സ ആരംഭിക്കുന്നതിനുളള ബ്ലോക്ക് പഞ്ചായത്തിന്റെ നിവേദനത്തില്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ അറിയിക്കാമോ?
2323.
ശ്രീ . ഐ .സി .ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിതുര താലൂക്ക് ആശുപത്രിയിൽ അക്കൗണ്ടന്റ് ജനറൽ (എ.ജി.) നടത്തിയ അന്വേഷണത്തിൽ എന്തെല്ലാം വീഴ്ചകൾ കണ്ടെത്തി എന്ന് വ്യക്തമാക്കാമോ; റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ?
2324.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പാറശാല മണ്ഡലത്തില്‍ അലോപ്പതി, ഹോമിയോ, ആയുര്‍വ്വേദ എന്നീ വിഭാഗങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളുടെയും ഡിസ്പെന്‍സറികളുടെയും വികസനത്തിന് എന്തെല്ലാം പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുണ്ടെന്ന് വിശദമാക്കുമോ;
( ബി )
പദ്ധതികളുടെ പേരും അവയ്ക്ക് ചെലവഴിച്ച തുകയും ആശുപത്രി തിരിച്ച് അറിയിക്കുമോ;
( സി )
തുക അനുവദിച്ചിട്ടും ഇതുവരേയും നടപ്പിലാക്കാന്‍ കഴിയാത്ത പദ്ധതികളുണ്ടെങ്കില്‍ വിശദാംശം നല്‍കാമോ;
( ഡി )
പുതുതായി എന്തെങ്കിലും പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?
2325.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ബ്ലഡ് ബാങ്ക് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് എം.എൽ.എ. നൽകിയ നിവേദനത്തിന്മേല്‍ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
2326.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ നെല്ലിക്കുഴി, പിണ്ടിമന എന്നീ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കുന്നത്; പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ ;
( സി )
പ്രസ്തുത പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളായി ഉയര്‍ത്തുന്ന പ്രവൃത്തി യുടെ ഭാഗമായി എന്തെല്ലാം സൗകര്യങ്ങളാണ് പുതിയതായി ലഭ്യമാകുന്നത് ; വിവരം നൽകുമോ ;
( ഡി )
പ്രസ്തുത ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ?
2327.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ഗുരുതരമായ കുറ്റങ്ങൾ കണ്ടെത്തിയ ഹോട്ടലുകൾ എത്രയെന്ന് വ്യക്തമാക്കാമോ; ഇവർക്കെതിരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ ;
( ബി )
ഇത്തരം ഹോട്ടലുകളിൽ നിന്നും പിഴ ഈടാക്കിയിട്ടുണ്ടോ; എങ്കിൽ എത്ര തുകയാണ്‌ പിഴയിനത്തിൽ ലഭിച്ചത്;
( സി )
ഗുരുതരമായ കുറ്റകൃത്യങ്ങൾ കണ്ടെത്തിയ ഹോട്ടലുകൾ വീണ്ടും തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നൽകിയിട്ടുണ്ടോ; എങ്കിൽ എത്ര ഹോട്ടലുകൾക്കാണ് ഇത്തരത്തിൽ അനുമതി നൽകിയിട്ടുള്ളത്;
( ഡി )
ഭക്ഷ്യ വിതരണത്തിൽ ഗുരുതരമായ കുറ്റകൃത്യങ്ങൾ കണ്ടെത്തുന്ന ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമോ; ഇത്തരം ഹോട്ടലുകളുടെ ലൈസെൻസികളെ ബ്ളാക്ക് ലിസ്റ്റ് ചെയ്ത് ലൈസൻസ് നല്കാതിരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2328.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യ സുരക്ഷാ വകുപ്പിന് കീഴിലെ തസ്തികകള്‍ ഏതൊക്കെയെന്നും അവയുടെ എണ്ണവും വിന്യാസവും വ്യക്തമാക്കാമോ;
( ബി )
ഭക്ഷ്യ സുരക്ഷാ വകുപ്പിലെ വിവിധ തസ്തികകളിലുള്ള ജീവനക്കാര്‍ക്ക് നിശ്ചയിക്കപ്പെട്ട ചുമതലകള്‍ വ്യക്തമാക്കാമോ;
( സി )
ഭക്ഷ്യ സുരക്ഷാ വകുപ്പിന് കീഴില്‍ ഉദ്യോഗസ്ഥരുടെയും വാഹനങ്ങളുടെയും ലബോറട്ടറികളുടെയും എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് പദ്ധതിയുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നവീകരണത്തിനായി എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് വിശദമാക്കാമോ?
2329.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ മണ്ഡലത്തിലെ ആര്യങ്കാവിൽ ഭക്ഷ്യസുരക്ഷ ചെക്ക് പോസ്റ്റ്, കെട്ടിടം ഉള്‍പ്പെടെയുള്ളവ സജ്ജീകരിച്ചിട്ടും നാളിതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ചെക്ക് പോസ്റ്റിന് ആവശ്യമായ ജീവനക്കാരെ നിയമിക്കുകയും ലാബ് സംവിധാനം ഏർപ്പെടുത്തുകയും ചെയ്യുന്നത് അടിയന്തരമായി പരിഗണിക്കുമോ; എങ്കിൽ വിശദമാക്കാമോ;
( സി )
ശബരിമല മണ്ഡലകാലത്ത് പച്ചക്കറി ഉൾപ്പെടെയുള്ള ഭക്ഷ്യസാധനങ്ങളുടെ വരവ് കൂടുതലായ സാഹചര്യത്തിൽ താൽക്കാലിക ലാബ് സൗകര്യമെങ്കിലും ഏർപ്പെടുത്തി പ്രസ്തുത ചെക്ക് പോസ്റ്റിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2330.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയില്‍ നിലവില്‍ എത്ര രോഗികള്‍ക്കാണ് സേവനം ലഭ്യമാക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
കൊല്ലം ജില്ലയിലെ ഏതൊക്കെ ആശുപത്രികളിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കി വരുന്നത്; വ്യക്തമാക്കാമോ?
2331.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. മുരളി പെരുനെല്ലി
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അജ്ഞതകൊണ്ടും തെറ്റായ പ്രചാരണങ്ങളില്‍ വശംവദരായും വാക്സിന്‍ നല്‍കുന്നതില്‍ ചിലരുടെ വിമുഖതയാണ് അ‍ഞ്ചാംപനിക്ക് കാരണമെന്നതിനാല്‍ വാക്സിന്‍ വിമുഖതയകറ്റുന്നതിന് വിപുലമായ പ്രചാരണം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
പകര്‍ച്ച വ്യാധികള്‍ നിര്‍മ്മാര്‍ജനം ചെയ്യാന്‍ തീവ്ര കര്‍മ്മപരിപാടി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
രോഗ നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാനത്തെ ആരോഗ്യമേഖലയെ ശാക്തീകരിക്കാന്‍ ആര്‍ദ്രം-2 പദ്ധതി പ്രകാരം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ?
2332.
ശ്രീ വി ജോയി
ശ്രീമതി ദെലീമ
ശ്രീ എം നൗഷാദ്
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജീവിതശൈലീ രോഗങ്ങള്‍ ഉള്ളവരെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ജീവിതശൈലീ രോഗ സര്‍വെ പ്രവര്‍ത്തനം അവലോകനം ചെയ്തിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
ജീവിതശൈലീ രോഗങ്ങളുടെ നിയന്ത്രണത്തിനായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( സി )
ജീവിതശൈലീ രോഗങ്ങള്‍ ഉള്ളവരില്‍ സാധാരണയായി ഉണ്ടായേക്കാവുന്ന വൃക്ക രോഗ ചികിത്സക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദാംശം നല്‍കാമോ?
2333.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ അഞ്ചാം പനി റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ അഞ്ചാം പനി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
അഞ്ചാം പനി പ്രതിരോധ വാക്സിന്റെ ലഭ്യത എല്ലാ ജില്ലകളിലും ഉറപ്പാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
2334.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ ചികിത്സാപ്പിഴവ് ഉണ്ടാകുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഫുട്‌ബോള്‍ കളിക്കുമ്പോള്‍ കൈകുത്തി വീണ് പരിക്കേറ്റതിനെ തുടർന്ന് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിയ വിദ്യാര്‍ത്ഥിക്ക് ചികിത്സാപ്പിഴവിനെത്തുടര്‍ന്ന് കൈ മുറിച്ചുമാറ്റേണ്ടി വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത ആശുപത്രിയിൽ എക്സ്റേ പരിശോധനയ്ക്ക് സൗകര്യമുണ്ടായിരുന്നില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത സംഭവത്തിൽ സർക്കാർ അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദ വിവരം നൽകാമോ;
( ഇ )
സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും എക്സ്റേ പോലുള്ള സൗകര്യങ്ങൾ എല്ലാ സർക്കാർ ആശുപത്രികളിലും ഉറപ്പുവരുത്താനും നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2335.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ക്യാന്‍സര്‍ രാേഗികള്‍ക്കായി എന്തെല്ലാം സഹായ പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്; വിശദമാക്കുമാേ?
സംസ്ഥാനത്തെ വൃക്ക രോഗികളുടെ എണ്ണത്തിലെ വർദ്ധനവ്
2336.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വൃക്ക രോഗികളുടെ എണ്ണം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന സ്ഥിതി വിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വൃക്കാരോഗം വ്യാപകമായി വര്‍ദ്ധിക്കുന്നതിനുള്ള കാരണങ്ങള്‍ ശാസ്ത്രീയമായ പഠനം നടത്തി കണ്ടു പിടിച്ചിട്ടുണ്ടോ;
( ബി )
നിലവില്‍ വൃക്ക രോഗചികിത്സയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമായ സംവിധാനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ; പ്രാദേശിക ചികിത്സാ കേന്ദ്രങ്ങള്‍ മുതല്‍ വൃക്കരോഗ ചികിത്സാ സംവിധാനങ്ങളും , ഡയാലിസിസ് കേന്ദ്രങ്ങളും ആരംഭിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെട്ടിട്ടുണ്ടോ;
( സി )
ഈ വിഷയത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;
( ഡി )
വൃക്കരോഗം ബാധിക്കുന്നത് തടയാനും മുന്‍കൂട്ടി അറിയാനും പ്രതിരോധ പ്രവര്‍ത്തനങ്ങളും പരിശോധനാ സംവിധാനങ്ങളും കൂടുതല്‍ നടപ്പാക്കുന്നത് പരിഗണനയില്‍ ഉണ്ടോ എന്ന് വ്യക്തമാക്കാമോ?
2337.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 നവംബറിൽ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെ താഴത്തെ നിലയിൽ സൂക്ഷിച്ചിരുന്ന ഏതാനും അലമാരകളിൽ നിന്നും ഫയലുകളും മറ്റു അനുബന്ധ രേഖകളും നഷ്ടപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ നഷ്ടപെട്ട ഫയലുകളുടെ കണക്കുകൾ ലഭ്യമാണോ;
( സി )
നഷ്ടപ്പെട്ട ഫയലുകളുടെ പകർപ്പ് ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ;
( ഡി )
കോവിഡ് കാല പർച്ചെയ്‌സ്കളുമായി ബന്ധപ്പെട്ട ഫയലുകളാണോ നഷപെട്ടതു എന്ന് വ്യക്തമാക്കാമോ;
( ഇ )
നഷ്ടപ്പെട്ട ഫയലുകൾ സംബന്ധിച്ച വകുപ്പുതല അന്വേഷണ റിപ്പോർട്ട് സർക്കാരിൽ സമർപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ?
2338.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി മെഡിക്കല്‍ കോളേജില്‍ 2022 ജനുവരി 1 മുതല്‍ 2022 നവംബര്‍ 30 വരെ ആകെ എത്ര പോസ്റ്റ്മോര്‍ട്ടങ്ങള്‍ നടന്നു ;കണക്ക് വ്യക്തമാക്കാമോ;
( ബി )
ഇതില്‍ ആത്മഹത്യ ചെയ്ത എത്ര കേസുകള്‍ ഉണ്ടായിരുന്നു; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കാലയളവില്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി എത്ര മൃതദേഹങ്ങള്‍ റഫര്‍ ചെയ്തു എന്ന് വ്യക്തമാക്കാമോ?
2339.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഐ.സി.യു.വിന് പുറത്തും വാർഡിനുള്ളിലും രോഗികള്‍ക്ക് കൂട്ടിരിക്കുന്നവരുടെ എണ്ണം ഒന്നായി നിജപ്പെടുത്തുവാൻ തീരുമാനിക്കുകയുണ്ടായോ;
( ബി )
റഫറൽ ആശുപത്രി എന്ന നിലയിൽ മറ്റ് ആശുപത്രികളിൽ ചികിത്സ നേടിയ ശേഷം ഗുരുതരാവസ്ഥയില്‍ മെഡിക്കൽ കോളേജുകളിൽ എത്തുന്ന രോഗികൾക്കായി മരുന്നുകൾ വാങ്ങുന്നതിനും മാറാനുള്ള വസ്ത്രം, ഡയപ്പറുകൾ, ആഹാരം, മറ്റു ജീവൻ രക്ഷാ ഉപകരണങ്ങൾ തുടങ്ങിയവ വാങ്ങുന്നതിനുമായി ഒരു ദിവസം തന്നെ പലതവണ കൂട്ടിരിപ്പുകാർക്ക് ആശുപത്രിക്ക് പുറത്തു പോകേണ്ടിവരുന്ന സാഹചര്യം പരിശോധിക്കുകയുണ്ടായോ എന്ന് വ്യക്തമാക്കാമോ;
( സി )
വാർദ്ധക്യാവസ്ഥയിലുള്ളവരോ വികലാംഗരോ അവശതകൾ അനുഭവിക്കുന്നവരോ സ്ത്രീകൾ മാത്രം കൂട്ടിരിപ്പുകാരായി ഇരിക്കേണ്ടി വരുന്നവരോ ആയിട്ടുള്ളവർക്ക് ഇത്തരം സാഹചര്യങ്ങളിൽ പ്രത്യേകിച്ച് രാത്രികാലങ്ങളിൽ പലതവണ ആശുപത്രിക്ക് പുറത്തുപോയി വരേണ്ടി വരുന്നത് കടുത്ത ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു എന്നത് സർക്കാർ പരിഗണിക്കുകയുണ്ടായോ;
( ഡി )
എങ്കിൽ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ കാര്യത്തിലെങ്കിലും മരുന്നുകളും ആശുപത്രി വസ്ത്രങ്ങളും ഡയപ്പറുകളും മറ്റു മെഡിക്കൽ ഉപകരണങ്ങളും ഉൾപ്പെടെ അവശ്യവസ്തുക്കൾ ആശുപത്രികളിൽ തന്നെ ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമോ?
2340.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആരാേഗ്യ വകുപ്പില്‍ പുതുതായി എത്ര തസ്തിക സൃഷ്ടിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമാേ?
2341.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആരോഗ്യ വകുപ്പിലും വനിതാ ശിശു വികസന വകുപ്പിലും വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും എത്ര താൽക്കാലിക നിയമനങ്ങളും കരാർ നിയമനങ്ങളും നടത്തിയിട്ടുണ്ട്; ഏതൊക്കെ തസ്തികളിലാണ് ഇപ്രകാരം നിയമനം നടത്തിയിട്ടുള്ളത്;
( ബി )
ഇപ്രകാരം നിയമിതരായവർക്ക് വേതനവും മറ്റ് ആനുകൂല്യങ്ങളുമായി 2022 ഒക്ടോബർ മാസം അനുവദിച്ച ആകെ തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
( സി )
ഇതിൽ എംപ്ലോയ്മെന്റ് മുഖേന നടത്തിയ നിയമനങ്ങൾ എത്രയാണ്; മറ്റുള്ള നിയമനങ്ങളിൽ റിക്രൂട്ട്മെന്റിനായി അവലംബിച്ച മാർഗം ഏതാണ്; ഏത് ഏജൻസി മുഖേനയാണ് നിയമനം നടത്തിയത് വിശദാംശങ്ങൾ വ്യക്തമാക്കുമോ?
2342.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പില്‍ 2019-ല്‍ പ്രമോഷനായ ഹെല്‍ത്ത് ഇന്‍പക്ടര്‍ ഗ്രേഡ്-2 തസ്തികയില്‍ ജോലിചെയ്യുന്നവരുടെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുവാന്‍ സാധിച്ചിട്ടില്ല എന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാന്‍ സാധിക്കാത്തത് പ്രമോഷനെ ബാധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രെബോഷന്‍ ഡിക്ലയര്‍ ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ?
2343.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി എത്ര പി.എച്ച്.സി.കൾ എഫ്.എച്ച്.സി.കളായി ഉയർത്തിയിട്ടുണ്ടെന്ന് ജില്ല തിരിച്ചു വ്യക്തമാക്കാമോ;
( ബി )
പി.എച്ച്.സി.കൾ എഫ്.എച്ച്.സി.കളായി മാറിയപ്പോൾ എത്ര ഫാർമസിസ്റ്റ് തസ്തികൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് ജില്ലാ തിരിച്ചു വ്യക്തമാക്കാമോ;
( സി )
ആർദ്രം പദ്ധതി പ്രകാരം ഒരു എഫ്.എച്ച്.സി.യിൽ കുറഞ്ഞത് എത്ര ഫാർമസിസ്റ്റ് തസ്തികകള്‍ വേണമെന്നതാണ് വ്യവസ്ഥ ചെയ്തിരിക്കുന്നതെന്നും പ്രസ്തുത വ്യവസ്ഥ ഇപ്പോൾ പാലിക്കപ്പെടുന്നുണ്ടോയെന്നും വ്യക്തമാക്കാമോ;
( ഡി )
കാസർഗോഡ് ജനറൽ ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും പ്രതിദിനം എത്രപേർ ഒ.പി. വിഭാഗത്തിൽ ചികിത്സ തേടുന്നുണ്ട്; ഈ ആശുപത്രികളിൽ സ്ഥിരം ഫാർമസിസ്റ്റുകൾ എത്രയുണ്ട്; വ്യക്തമാക്കാമോ;
( ഇ )
ജില്ലയിലെ ബദിയടുക്ക സി.എച്ച്.സി., മധൂർ, ദേലംപാടി, കുമ്പടാജ, ചെങ്കള എഫ്.എച്ച്.സി. കളിൽ പി.എസ്.സി. വഴി നിയമനം നടത്തുന്ന എത്ര ഫാർമസിസ്റ്റ് തസ്തികകളാണ് ഉള്ളതെന്ന് വ്യക്തമാക്കാമോ; എത്ര തസ്തികകൾ വേണമെന്നതാണ് വ്യവസ്ഥ എന്ന് വിശദമാക്കാമോ;
( എഫ് )
ആർദ്രം പദ്ധതിയിൽ പുതിയ ഫാർമസിസ്റ്റ് തസ്തികകൾ സൃഷ്ടിക്കുന്നതിനും നിലവിൽ താൽക്കാലിക ഫാർമസിസ്റ്റ് ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2344.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തില്‍ പുതുതായി ആരംഭിക്കുന്ന മട്ടന്നൂർ സ്പെഷ്യാലിറ്റി ആശുപത്രി പ്രവര്‍ത്തന സജ്ജമാക്കുന്നതിന് എത്ര തസ്തികകള്‍ ആവശ്യമാണെന്ന് വിശദമാക്കാമാേ;
( ബി )
പ്രസ്തുത തസ്തികകള്‍ സൃഷ്ടിക്കുന്നതിന് വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടാേ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമാേ?
2345.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പിലെ സീനിയർ ഡെന്റൽ ഹൈജീനിസ്റ്റുകളുടെ പേര് ഡെന്റൽ ഹൈജീൻ ആഫീസർ എന്നാക്കി പുനർനാമകരണം നടത്തണമെന്ന ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ശിപാർശയിന്മേൽ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;
( ബി )
ആരോഗ്യ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റുകൾക്ക് ഗ്രേഡ് പ്രമോഷൻ അല്ലാതെ മറ്റ് പ്രമോഷനുകളൊന്നും ഇല്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതിന് പരിഹാരം കാണാൻ നടപടി സ്വീകരിക്കാമോ;
( സി )
ഡെന്റൽ ഹൈജീനിസ്റ്റുകളെ കൂടുതൽ ജനോപകാരപ്രദമാക്കുവാൻ നടപടി സ്വീകരിക്കുമോ?
2346.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ മരുന്ന് സംഭരണ/ വിതരണ വിഭാഗത്തിലെ ഡെപ്യൂട്ടി മാനേജർ തസ്തികയിലേക്ക് സ്ഥാനകയറ്റം ലഭിക്കുന്നതിന് വേണ്ട അടിസ്ഥാന യോഗ്യത എന്താണ്;
( ബി )
നിർദ്ദിഷ്ട അടിസ്ഥാന യോഗ്യതയുള്ള എത്ര ജീവനക്കാർ ഉണ്ടെന്ന് സീനിയോറിറ്റി അനുസരിച്ചുള്ള പട്ടിക ലഭ്യമാക്കാമോ;
( സി )
യോഗ്യതയുള്ള സീനിയേഴ്സ് ഉണ്ടായിരുന്നിട്ടും നിർദ്ദിഷ്ട യോഗ്യത ഇല്ലാത്ത അസിസ്റ്റന്റ് മാനേജർ ശ്രീമതി. കവിതയ്ക്ക് ഡപ്യൂട്ടി മാനേജറായി സ്ഥാനകയറ്റം നൽകിയ വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ സ്ഥാനകയറ്റം നൽകുവാനുണ്ടായ സാഹചര്യം വ്യക്തമാക്കാമോ;
( ഡി )
സീനിയോറിറ്റി മറികടന്ന് നിശ്ചിത യോഗ്യത ഇല്ലാത്ത വ്യക്തിക്ക് നൽകിയ സ്ഥാനകയറ്റം റദ്ദാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2347.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ സർക്കാർ മെഡിക്കൽ, ദന്തല്‍, നഴ്സിംഗ്, ഫാർമസി കോളേജുകളില്‍ 01.11.2022 തിയതിയിൽ സർവീസിലുള്ള ഓരോ കേഡറിലെയും സ്ഥിരം അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരുടെ അനുവദിച്ച തസ്തികകള്‍, നികത്തിയ തസ്തികകള്‍, നികത്താനുള്ള തസ്തികകള്‍ തുടങ്ങിയവയുടെ വിവരം നൽകാമോ;
( ബി )
നികത്തിയ തസ്തികയില്‍ ജനറൽ കാറ്റഗറിയിൽ നിന്ന് നികത്തിയതിന്റെയും ഓരോ സംവരണ വിഭാഗത്തിൽ നിന്ന് നികത്തിയതിന്റെയും ഇനി നികത്താന്‍ ബാക്ക് ലോഗായി നിൽക്കുന്നവയുടെയും എണ്ണം എത്രയാണ്; വിശദാംശം നല്‍കുമോ?
2348.
ശ്രീ. അൻവർ സാദത്ത്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീമതി കെ.കെ.രമ
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്കെതിരെ അതിക്രമങ്ങൾ കൂടിവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ന്യൂറോ സര്‍ജറി വിഭാഗത്തിലെ റസിഡന്റ് വനിത ഡോക്ടറെ രോഗിയുടെ ഭര്‍ത്താവ് മര്‍ദ്ദിച്ച സംഭവത്തിൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
സമാനമായ സംഭവങ്ങൾ തടയാൻ സർക്കാർ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
2349.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മജ്ജമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമുളള ഗുരുതര രോഗികളുടെ കണക്ക് ലഭ്യമാക്കുമോ; ശസ്ത്രക്രിയയ്ക്കും ചികില്‍സയ്ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവില്‍ ലഭ്യമായ സൗകര്യങ്ങള്‍ എന്തെല്ലാം എന്ന് വ്യക്തമാക്കാമോ;
( ബി )
ഭീമമായ തുക ചെലവഴിക്കേണ്ടിവരുന്ന ശസ്ത്രക്രിയ ആവശ്യമുളള നിര്‍ധനരായ ആളുകള്‍ക്ക് പൂര്‍ണ്ണമായും സൗജന്യമായി ചികില്‍സ ലഭ്യമാക്കാന്‍ പദ്ധതികള്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ ഈ വിഷയം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമോ;
( സി )
ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമുളള രോഗികളായ ആഞ്ജന, ആര്‍ദ്ര, (കരിയില്‍ കിഴക്കേതില്‍, കുട്ടമ്പേരൂര്‍, മാന്നാര്‍) എന്നിവരുടെ മാതാവ് സമര്‍പ്പിച്ച നിവേദനത്തിന്മേല്‍ (ഇ/6285438/22/എം (എച്ച്.ജി.ഡബ്ല്യു.സി.ഡി.) എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വിശദീകരിക്കാമോ; ഇവര്‍ക്ക് എന്നത്തേയ്ക്ക് സഹായം ലഭ്യമാക്കാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ?
2350.
ഡോ. എം.കെ . മുനീർ
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. യു.എ.ലത്തീഫ്
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017 നവംബർ 30-ന് നടത്തിയ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിയ കത്രികയുമായി യുവതി അഞ്ച് വര്‍ഷം ജീവി​ക്കേണ്ടി വന്നുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിന്മേല്‍ അന്വേഷണം നടത്തിയിരുന്നോ;
( ബി )
പ്രസ്തുത അന്വേഷണത്തില്‍ നിരുത്തരവാദപരമായി പ്രവർത്തിച്ച ജീവനക്കാർക്കെതിരെ എന്തെല്ലാം നടപടികൾ സ്വീകരിച്ചു; വിശദമാക്കുമോ;
( സി )
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ?
2351.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരുണ്യ ആരാേഗ്യ സുരക്ഷാ പദ്ധതിയില്‍ (കാസ്പ്) അംഗമാവാന്‍ സാധിക്കാതെ പാേയവര്‍ക്ക് ചികിത്സയ്ക്ക് ഇളവ് ലഭിക്കാന്‍ മറ്റേതെങ്കിലും പദ്ധതി നിലവിലുണ്ടാേ; എങ്കില്‍ ആയത് ലഭിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കേണ്ടത്;
( ബി )
കാരുണ്യ ബെനവലന്റ് ഫണ്ട് ഇപ്പാേള്‍ നിലവിലുണ്ടാേ; വിശദമാക്കാമാേ?
2352.
ശ്രീ സജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്യാന്‍സര്‍ രോഗ മുന്‍കൂർ നിര്‍ണ്ണയത്തിന് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏതെല്ലാം എന്ന് വിശദീമാക്കാമോ;
( ബി )
എല്ലാ നിയോജക മണ്ഡലങ്ങളിലും ഏർലി കാൻസർ ഡിറ്റക്ഷൻ സെന്ററുകള്‍ ആരംഭിക്കുന്നത് പരിഗണനയിലുണ്ടോ;
( സി )
ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ പ്രസ്തുത സെന്റര്‍ ആരംഭിക്കുന്നതിന് എന്തെങ്കിലും നടപടി ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
2353.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ പേവിഷബാധയ്ക്കെതിരെയുളള ആന്റി റാബീസ് കുത്തിവെയ്പിനുളള മരുന്നിന്റെ സ്റ്റോക്കില്ല എന്ന ആരോപണം ശ്രദ്ധയില്‍പ്പട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ നിജസ്ഥിതി വ്യക്തമാക്കാമോ;
( ബി )
ആന്റി റാബീസ് ക്ലിനിക്കുകള്‍ സംസ്ഥാനത്തെ ഏതൊക്കെ തലത്തിലുളള ആശുപത്രികളിലാണുള്ളത്; വിശദമാക്കുമോ?
2354.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ചില സ്വകാര്യ ആശുപത്രികള്‍ രോഗികളില്‍ നിന്നും അമിത നിരക്ക് ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സ്വകാര്യ ആശുപത്രികളിലെ ചികിത്സ ഉള്‍പ്പെടെയുള്ള വിവിധ സേവനങ്ങള്‍ക്ക് ഈടാക്കുന്ന നിരക്ക് നിയന്ത്രിക്കുന്നതിനും ഏകീകരിക്കുന്നതിനും 2018-ല്‍ സര്‍ക്കാര്‍ പാസ്സാക്കിയ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്‍റ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെയും മറ്റ് ക്ലിനിക്കല്‍ സ്ഥാ പനങ്ങളുടെയും രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ; വിശദമാക്കാമോ ;
( സി )
പ്രസ്തുത നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ ആശുപത്രികള്‍ ഓരോ ചികില്‍സയുടെയും നിരക്ക് പ്രദര്‍ശിപ്പിക്കണമെന്ന് വ്യവസ്ഥയുണ്ടോ; എങ്കില്‍ നിയമത്തിലെ എല്ലാ വ്യവസ്ഥകളും കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണ് വെളിപ്പെടുത്തുമോ;
( ഡി )
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്‍റ് നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ സംസ്ഥാനത്ത് ഏതെങ്കിലും ആശുപത്രികള്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടോ; ആയതിന്‍ പ്രകാരം അന്വേഷണം നടത്തി നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ഇ )
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്‍റ് നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിച്ചാല്‍ എവിടെയാണ് പരാതിപ്പെടേണ്ടത് എന്നും അറിയിക്കുമോ?
2355.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഗ്രത അവോൺ എക്‌സിം എന്ന സ്ഥാപനത്തിൽ നിന്നും കെ.എം.എസ്.സി.എൽ. ഗ്ലൗസ് വാങ്ങിയ നടപടി സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ അംഗീകാരത്തിനായി ഫയല്‍ അയച്ചിരുന്നോ; വ്യക്തമാക്കാമോ;
( ബി )
എങ്കിൽ പ്രസ്തുത ഫയലിലെ നോട്ട് ഫയലിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത സ്ഥാപനത്തിൽ നിന്നും കെ.എം.എസ്.സി.എൽ. ഗ്ലൗസ് വാങ്ങിയ നടപടിക്ക്‌ ആരോഗ്യ വകുപ്പ് അംഗീകാരം നൽകിയിട്ടുണ്ടോ: എങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
ഇല്ലെങ്കിൽ ആരോഗ്യ വകുപ്പിന്റെ അംഗീകാരം ലഭ്യമാക്കാതിരുന്നതിന്റെ കാരണം വിശദമാക്കാമോ;
( ഇ )
പ്രസ്തുത സ്ഥാപനത്തിൽ നിന്നും ഗ്ലൗസ് വാങ്ങാനുള്ള കരാർ റദ്ദാക്കിയ സാഹചര്യത്തിൽ അവർ ലഭ്യമാ‍‍ക്കിയ ഗ്ലൗസ്- ന്റെ വിലയേക്കാള്‍ കൂടിയ തുക കെ.എം.എസ്.സി.എൽ. ഈ സ്ഥാപനത്തിനു നൽകിയിട്ടുണ്ടോ;
( എഫ് )
കെ.എം.എസ്.സി.എൽ. അധികമായി നൽകിയ തുക തിരിച്ചുപിടിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?
2356.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൃതസഞ്ജീവനി പദ്ധതി സജീവമാക്കാനും നേരായ വഴിയിലുള്ള അവയവദാനങ്ങളിലൊന്നു പോലും സാങ്കേതിക കാരണങ്ങളാൽ വൈകാതിരിക്കുവാനും പ്രസ്തുത മേഖലയിലെ പരാതികള്‍ പരിഹരിച്ച് അവയവദാനം സുതാര്യമാക്കുവാനുമായി എന്തൊക്കെ അടിയന്തര നടപടികള്‍ സ്വീകരിച്ചു വരുന്നു എന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് അവയവം സ്വീകരിക്കാനായി രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്ന രോഗികളുടെ എണ്ണം എത്ര; വൃക്ക, കരള്‍ തുടങ്ങിയ അവയവങ്ങള്‍ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം തരം തിരിച്ച് വ്യക്തമാക്കുമോ;
( സി )
അവയവമാറ്റം നടത്തുന്ന പാവപ്പെട്ടവരായ രോഗികള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ടോ; എങ്കില്‍ എത്ര രൂപയാണ് നല്‍കുന്നത്; ഇതിനുവേണ്ടിയുള്ള നടപടി ക്രമങ്ങള്‍ വിശദീകരിക്കാമോ; അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ സമര്‍പ്പിക്കേണ്ട രേഖകള്‍ എന്തെല്ലാം; സ്വകാര്യ ആശുപത്രികളില്‍ ചികില്‍സിച്ചാല്‍ പ്രസ്തുത ധനസഹായം ലഭിക്കുമോ;
( ഡി )
അവയവമാറ്റം നടത്തുന്നതിന് അനുവാദം നല്‍കുന്ന കമ്മിറ്റികള്‍ ഏതെല്ലാമെന്ന് അറിയിക്കുമോ; ആയത് എത്രയും വേഗത്തില്‍ കൂടുന്നതിനും പാവപ്പെട്ട രോഗികളുടെ ജീവന്‍ രക്ഷപ്പെടുത്തുന്നതിനായി ഇത്തരം കമ്മിറ്റികള്‍ മാസത്തില്‍ ഒന്നില്‍കൂടുതല്‍ തവണ വിളിച്ച് ചേര്‍ക്കുന്നതിനും നടപടി സ്വീകരിക്കുമോ?
2357.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എം.എസ്.സി.എൽ. ടെന്നീസ് ക്ലബ്‌ മെമ്പർഷിപ്പ്‌ എടുക്കാനുണ്ടായ കാരണം വിശദമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച നോട്ട് ഫയലിന്റെ പകർപ്പ് ലഭ്യമാക്കാമോ:;
( സി )
കെ.എം.എസ്.സി.എൽ.നാളിതുവരെ ടെന്നീസ് ക്ലബ്ബിന് എത്ര രൂപ നൽകി എന്ന വിവരം നൽകാമോ;
( ഡി )
ഒരു സർക്കാർ കമ്പനി സ്വകാര്യ ക്ലബ്‌ മെമ്പർഷിപ്പ്‌ എടുത്തത് നിയമനുസൃതമാണോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ ഇത് സംബന്ധിച്ച നിയമ വ്യവസ്ഥ അറിയിക്കാമോ ;
( ഇ )
ടെന്നീസ് ക്ലബ്‌ മെമ്പർഷിപ്പ്‌ എടുക്കാൻ തീരുമാനിച്ച മീറ്റിംഗിന്റെ മിനിറ്റ്സ് ലഭ്യമാക്കാമോ?
2358.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശരാജ്യങ്ങളിൽ നിന്നും എം.ബി.ബി.എസ്. പഠനം കഴിഞ്ഞ് വരുന്നവരില്‍ എഫ്.എം.ജി. ഇ . പാസ്സായവർക്ക് എൻ.എം.സി.യുടെ നിയമപ്രകാരം ഇന്ത്യയിൽ ഒരു വർഷത്തെ ഹൗസ് സർജൻസി ചെയ്യേണ്ടതില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇവര്‍ക്ക് കേരളത്തിൽ ഒരു വർഷത്തെ ഹൗസ് സർജൻസി നിർബന്ധമാക്കിയിരിക്കുന്നത് എന്തുകൊണ്ടാണ് എന്ന് വിശദീകരിക്കാമോ;
( സി )
എഫ്.എം.ജി. ടെസ്റ്റ് പാസ്സായവർക്ക് ഒരു വർഷത്തെ ഹൗസ് സർജൻസി കഴിയാതെ ജോലിയില്‍ പ്രവേശിക്കാൻ ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും കഴിയുമെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
ഇത്തരത്തിൽ എഫ്.എം.ജി. ടെസ്റ്റ് പാസായവർക്ക് സർക്കാർ സർവീസിൽ നിയമനത്തിനുള്ള കേരള പി.എസ്‌.സി. പരീക്ഷ എഴുതുന്നതിന് അവസരം നല്‍കാന്‍ തയ്യാറാകുമോ എന്ന് വ്യക്തമാക്കാമോ?
2359.
ശ്രീമതി യു പ്രതിഭ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രമേഹരോഗത്തിന്റെ സങ്കീര്‍ണതകളായ ഡയബറ്റിക്ക് റെറ്റിനോപ്പതി, ഡയബറ്റിക്ക് നെഫ്രോപ്പതി, പെരിഫറല്‍ ന്യൂറോപ്പതി തുടങ്ങിയ രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ എന്തെല്ലാം സേവനങ്ങളും സൗകര്യങ്ങളുമാണ് ഇത്തരം കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാകുക; വിശദമാക്കാമോ;
( ബി )
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ്, ഐ.സി.എം.ആർ.- മായി ചേര്‍ന്ന് സംസ്ഥാനത്തെ പ്രമേഹ വ്യാപനത്തെക്കുറിച്ച് പ്രത്യേക പഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്‍കാമോ;
( സി )
അല്പം ശ്രദ്ധ ആരോഗ്യം ഉറപ്പ് എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ എന്തെല്ലാം വിവരങ്ങളാണ് കണ്ടെത്തിയത്; വിശദാംശം നല്‍കാമോ?
2360.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അനിത ടെക്സ്റ്റ്കോട്ട് എന്ന സ്ഥാപനത്തിൽ നിന്നും കെ.എം.എസ്.സി.എൽ., പി.പി.ഇ. കിറ്റുകൾ വാങ്ങിയിട്ടുണ്ടോ;
( ബി )
പ്രസ്തുത പർച്ചെയ്‌സ് സംബന്ധിച്ച കെ.എം.എസ്.സി.എൽ. നോട്ട് ഫയൽ ലഭ്യമാക്കാമോ: ;
( സി )
അനിത ടെക്സ്റ്റ്കോട്ട് എന്ന സ്ഥാപനം കെ.എം.എസ്സി.എല്ലി.ന് അയച്ച ഇ-മെയിലുകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പർച്ചെയ്‌സ് സംബന്ധിച്ച ബില്ലുകളുടെ പകർപ്പ് ലഭ്യമാക്കാമോ?
2361.
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആൻഡ്രിയ ട്രെഡേഴ്‌സ് എന്ന സ്ഥാപനത്തിൽ നിന്നും കെ.എം.എസ്.സി.എൽ. എന്തൊക്കെ സാമഗ്രികളാണ് വാങ്ങിയിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( ബി )
ഈ പർച്ചേസുകൾ സംബന്ധിച്ച കെ.എം.എസ്.സി.എൽ. നോട്ട് ഫയലുകളുടെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
ആൻഡ്രിയ ട്രെഡേഴ്‌സ് എന്ന സ്ഥാപനം കെ.എം.എസ്.സി.എൽ. ന് അയച്ച ഇ-മെയിലുകളുടെ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പർച്ചേസ് സംബന്ധിച്ച ബില്ലുകളുടെ പകർപ്പ് ലഭ്യമാക്കാമോ?
2362.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.ആർ.ഒ.ആർ. 1141 എന്ന പർച്ചേസ് ഓർഡർ പ്രകാരം എന്തൊക്കെ സാമഗ്രികളാണ് കെ.എം.എസ്.സി.എൽ. വാങ്ങിയത് എന്ന വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പർച്ചേസ് ഓർഡർ പ്രകാരം വാങ്ങിയ സാമഗ്രികളുടെ ബിൽ ലഭ്യമാക്കാമോ;
( സി )
ബിൽ തീയതി പർചെയ്സ് ഓർഡറിന് മുൻപേ ആകാനുണ്ടായ സാഹചര്യം വിശദമാക്കാമോ;
( ഡി )
പി.ആർ.ഒ.ആർ. 10537 പ്രകാരം ഓർഡർ ചെയ്ത 50000 പി.പി.ഇ. കിറ്റുകളിൽ 35000 ക്യാൻസൽ ചെയ്ത സാഹചര്യത്തിൽ ബാക്കി 15000 പി.പി.ഇ. കിറ്റുകൾ കെ.എം .എസ്.സി.എൽ. ലഭ്യമാക്കിയിട്ടുണ്ടോ: എങ്കിൽ ഇത് സംബന്ധിച്ച ബില്ലിന്റെ പകർപ്പ് ലഭ്യമാക്കാമോ:;
( ഇ )
പി.ആർ.ഒ.ആർ. 10537 പ്രകാരം 15000 കിറ്റുകൾ വാങ്ങാമെന്നിരിക്കെ പി.ആർ.ഒ.ആർ. 1141 പുതിയ പർച്ചയ്‌സ് ഓർഡർ നൽകിയതിന്റെ കാരണം വ്യക്തമാക്കാമോ?
2363.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിമല പൂനെ(VIMLA Pune) എന്ന സ്ഥാപനത്തിൽ നിന്നും കെ.എം.എസ്.സി. എൽ. N-95 മാസ്ക് വാങ്ങിയിട്ടുണ്ടോ;
( ബി )
പ്രസ്തുത പർച്ചേസ് സംബന്ധിച്ച കെ.എം.എസ്.സി.എൽ. നോട്ട് ഫയൽ ലഭ്യമാക്കാമോ;
( സി )
വിമല പൂനെ എന്ന സ്ഥാപനം കെ.എം.എസ്.സി.എൽ -ന് അയച്ച ഇ-മെയിലുകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പർച്ചേസ് സംബന്ധിച്ച ബില്ലുകളുടെ പകർപ്പ് ലഭ്യമാക്കാമോ?
2364.
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റെപ്സ് ഓയില്‍ ഫീല്‍ഡ് ആന്റ് എക്യുപ്മെന്റ് ട്രേഡിംഗ് എല്‍.എല്‍.സി. എന്ന സ്ഥാപനം കെ.എം.എസ്.സി.എൽ -ന് അയച്ച ഇ-മെയിലുകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ;
( ബി )
സ്റ്റെപ്സ് ഓയില്‍ ഫീല്‍ഡ് ആന്റ് എക്യുപ്മെന്റ് ട്രേഡിംഗ് എല്‍.എല്‍.സി.എന്ന സ്ഥാപനത്തിന് കെ. എം.എസ്.സി.എൽ അയച്ച ഇ-മെയിലുകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ഇ -മെയിലുകൾ പ്രകാരം നടത്തിയ പർച്ചെയ്‌സ് സംബന്ധിച്ച ബില്ലുകളുടെ പകർപ്പ് ലഭ്യമാക്കാമോ?
2365.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . സണ്ണി ജോസഫ്
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മെഡിക്കൽ സർവീസസ് കോര്‍പ്പറേഷനെ കോവിഡ് അനുബന്ധ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാനുള്ള ഏക സ്ഥാപനമാക്കി സർക്കാർ ഉത്തരവ് ഇറക്കിയിരുന്നോ; എങ്കില്‍ ഇതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
മരണനിരക്ക് കൂടുതലുള്ള നിപ പോലുള്ള രോഗത്തെ പ്രതിരോധിക്കാന്‍ പി.പി.ഇ. കിറ്റ് നിര്‍മ്മിച്ച് നല്‍കിയ കമ്പനിയായ കേറോൻ, ന്യൂ കെയർ ഹൈജീൻ പ്രോഡക്ട്, ബയോമെഡിക്‌സ് എന്നീ സ്ഥാപനങ്ങളിൽ നിന്നും അഞ്ഞൂറ് രൂപയിൽ താഴെ പി.പി.ഇ. കിറ്റ് വാങ്ങാൻ ഓർഡർ നൽകിയ ദിവസം തന്നെ 1550/- രൂപ നിരക്കില്‍ സാൻ ഫാർമ എന്ന സ്ഥാപനത്തിൽ നിന്നും പി.പി.ഇ. കിറ്റ് വാങ്ങാൻ തീരുമാനിച്ചതിന്റെ കാരണം വിശദമാക്കാമോ;
( സി )
പി.പി.ഇ. കിറ്റിന്റെ ലഭ്യതക്കുറവ് മൂലം ആയത് നൽകാൻ സാധിക്കില്ലെന്ന് കെറോൺ, ന്യൂ കെയർ ഹൈജീൻ പ്രോഡക്ട്, ബയോമെഡിക്‌സ് എന്നീ കമ്പനികൾ സർക്കാരിനെയോ കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷനെയോ അറിയിച്ചിരുന്നോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
സാൻ ഫാർമ എന്ന സ്ഥാപനത്തിന് നൽകിയ പർച്ചേസ് ഓർഡറിൽ എത്ര ദിവസത്തിനകം പി.പി.ഇ.കിറ്റ് നൽകണമെന്നാണ് രേഖപ്പെടുത്തിയത് എന്ന് വ്യക്തമാക്കാമോ?
2366.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എൻ .എച് .എം. നു കീഴിൽ വരുന്ന ജീവനക്കാർക്ക് എത്രനാൾ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുവാൻ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ബി )
അഞ്ച് വർഷത്തിൽ അധികം ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത ജീവനക്കാർക്ക് പ്രസ്തുത സ്ഥാപനത്തിൽ തുടർന്നും നിയമനം നൽകിയിരിക്കുന്നത്‌ എന്ത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാമോ;
( സി )
അഞ്ച് വർഷത്തിൽ അധികം ഒരു സ്ഥാപനത്തിൽ തന്നെ ജോലി ചെയ്തതും തുടർന്നും ജോലി ചെയ്തു വരുന്നതുമായ ജീവനക്കാർ ആരൊക്കെയാണ്, അവർ ജോലി നോക്കി വരുന്ന ആശുപത്രികൾ ഏതൊക്കെയാണ് ; വിശദാംശം ലഭ്യമാക്കുമോ ;
( ഡി )
എന്തടിസ്ഥാനത്തിലാണ് തുടർന്നും അവരെ അവിടെതന്നെ നിയമിച്ചിരിക്കുന്നതെന്ന് വ്യകതമാക്കാമോ; ഇവരെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കാമോ?
2367.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അവയവം മാറ്റിവെച്ചവര്‍ക്കും കാന്‍സര്‍ രോഗികള്‍ക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മരുന്നുകള്‍ വാങ്ങി നല്‍കുമ്പോള്‍ സര്‍ക്കാരിന്റെ നിലവിലെ മാര്‍ഗരേഖ പ്രകാരം ബ്രാന്‍ഡഡ് മരുന്നുകള്‍ ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനം പുന:പരിശോധിക്കുവാനും കോവിഡ് സാഹചര്യത്തില്‍ ചെയ്തിരുന്നതുപോലെ അവയവം മാറ്റിവെച്ച രോഗികള്‍ക്ക് ബ്രാന്‍ഡഡ് മരുന്നുകള്‍ ലഭ്യമാക്കുവാനും നടപടി സ്വീകരിക്കുമോ;
( സി )
മരുന്നുകള്‍ ലഭ്യമാക്കുന്നതിന് കെ.എംഎസ്.സി.എൽ. നല്‍കുന്ന നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റിലെയും സബ്സിഡി മാനദണ്ഡങ്ങളില്‍ പറയുന്ന ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നോൺ അവൈലബിലിറ്റി സർട്ടിഫിക്കറ്റിലെയും പൊരുത്തക്കേടുകള്‍ കാരണം മരുന്നുകള്‍ ലഭ്യമാക്കുവാനുള്ള സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുവാൻ ആയത് സംബന്ധിച്ച സ്പഷ്ടീകരണം നല്‍കുമോ; വ്യക്തമാക്കാമോ ?
2368.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ലാത്ത എത്ര അംഗൻ വാടികൾ ഉണ്ടെന്ന കണക്ക് പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ?
2369.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റല്‍ സൗകര്യം മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?
2370.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ അനസ്തേഷ്യ ഡിപ്പാര്‍ട്ട്മെന്റില്‍ അനുവദിക്കപ്പെട്ടിട്ടുളള ഡോക്ടര്‍മാരുടെ തസ്തികകളും ഇപ്പോള്‍ ഓരോ ആശുപത്രിയിലും ജോലി ചെയ്യുന്നവരുടെ എണ്ണവും ആശുപത്രി തിരിച്ച് ലഭ്യമാക്കാമോ;
( ബി )
മേജര്‍ ശസ്ത്രക്രിയകള്‍ക്കെല്ലാം തന്നെ അനസ്തേഷ്യ ഡോക്ടര്‍മാരുടെ സാന്നിദ്ധ്യം അത്യന്താപേക്ഷിതമാണെന്നിരിക്കേ വിവിധ മെഡിക്കല്‍ കോളേജാശുപത്രികളില്‍ ഈ വിഭാഗത്തിലെ ഡോക്ടര്‍മാരുടെ എണ്ണത്തില്‍ വ്യത്യാസം ഉണ്ടായതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
ഏതെങ്കിലും മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ അനസ്തേഷ്യാ വിഭാഗത്തിലെ തസ്തിക മറ്റേതെങ്കിലും മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
വിവിധ മെഡിക്കല്‍ കോളേജുകളിലെ അനസ്തേഷ്യാ ഡിപ്പാര്‍ട്ട്മെന്റിലെ ഡോക്ടര്‍മാരുടെ എണ്ണത്തിലുണ്ടായ ഈ വ്യത്യാസം കാലാനുസൃതമായി പരിഷ്കരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ഇ )
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അനസ്തേഷ്യാ വിഭാഗത്തില്‍ എത്ര ഡോക്ടര്‍മാരുടെ തസ്തികകളാണുളളത്;
( എഫ് )
ട്രോമാകെയര്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി, സര്‍ജറി എന്നീ വിഭാഗങ്ങളിലെ അടിയന്തര ശസ്ത്രക്രിയകള്‍ക്ക് പലപ്പോഴും അനസ്തേഷ്യ ഡോക്ടര്‍മാരുടെ അഭാവം മൂലം മറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രികളിലേക്ക് രോഗികളെ പറഞ്ഞയയ്ക്കേണ്ട സാഹചര്യമുണ്ടായിട്ടുളളത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ജി )
ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ അനസ്തേഷ്യാ വിഭാഗത്തില്‍ കൂടുതല്‍ തസ്തിക അനുവദിക്കാന്‍ എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ?
2371.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദേശ രാജ്യങ്ങളില്‍ നിന്ന് മെഡിക്കല്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് കേരളത്തില്‍ ചികിത്സ തുടങ്ങുന്നതിന് എത്ര വര്‍ഷത്തെ പരിശീലനമാണ് നിര്‍ബന്ധമാക്കിയിട്ടുള്ളത്;
( ബി )
വിദേശത്ത് പഠനം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് താല്‍കാലിക രജിസ്ട്രേഷന്‍ നല്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;
( സി )
ദേശീയ മെഡിക്കല്‍ കമ്മീഷന്റെ പുതിയ നിര്‍ദേശ പ്രകാരം വിദേശ മെഡിക്കല്‍ ബിരുദക്കാരുടെ ഇന്റേണ്‍ഷിപ്പ് മെഡിക്കല്‍ കേളേജുകളിലേക്ക് പരിമിതപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ ഇതുസംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
2372.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ വിവിധ ക്വാട്ടകളില്‍ എന്‍.ആര്‍.ഐ. ഉള്‍പ്പെടെ അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഇടയ്ക്കുവച്ച് പഠനം നിര്‍ത്തേണ്ടിവന്നാല്‍ അഞ്ചര വര്‍ഷത്തേയ്ക്കുള്ള മുഴുവന്‍ ഫീസും ഒരുമിച്ച് ഈടാക്കിയതിനുശേഷമേ കുട്ടിയെ വിടുതല്‍ ചെയ്യുകയുള്ളൂ എന്നുള്ള നിയമം നിലവിലുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളിൽ എം.ബി.ബി.എസ്. കോഴ്സ് ഇടയ്ക്കു വച്ച് നിര്‍ത്തിയാല്‍ ഒരു നിശ്ചിത സംഖ്യ എല്ലാ ക്വാട്ടയിലും സര്‍ക്കാർ മെഡിക്കൽ കോളേജ് പോലെ ലിക്വിഡേറ്റഡ് ഡാമേജസ് ആയി ഈടാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2373.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസ്. അഡ്മിഷന് ഇപ്പോള്‍ നിലനില്‍ക്കുന്ന ഫീസ് നിരക്കുകള്‍ പുതുക്കി നിശ്ചയിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ തീരുമാനപ്രകാരം അൻപത് ശതമാനം സീറ്റുകളില്‍ സര്‍ക്കാര്‍ ഫീസ് ഏര്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2374.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്പെഷ്യാലിറ്റി സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന് ആനുപാതികമായി സ്റ്റാഫുകളെ നിയമിച്ചിട്ടുണ്ടോ;
( സി )
നിലവിലുള്ള സ്പെഷ്യാലിറ്റിക്ക് പുറമെ മറ്റ് ഡിപ്പാര്‍ട്ട്മെന്റുകള്‍ കൂടി അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ;
( ഡി )
ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുന്നതോടൊപ്പം, ആവശ്യമായ തസ്തികകളില്‍ നിയമനം നടത്തുന്നതിന് വകുപ്പ് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
2375.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ എഡ്യുകെയര്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് ദന്തല്‍ സയന്‍സസിലെ ബി‌.ഡി‌.എസ്. വിദ്യാര്‍ത്ഥികള്‍ക്ക് മലപ്പുറം താലൂക്ക് ആശുപത്രിയില്‍ 2022 ഫെബ്രുവരി മുതല്‍ പ്രയോഗിക പരിശീലനം അനുവദിക്കുന്നതിനുള്ള ആരോഗ്യ വകുപ്പ് ഡയറക്ടറുടെ പ്രൊപ്പോസലും മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ റിപ്പോര്‍ട്ടും ലഭ്യമായിട്ടുണ്ടോ; എങ്കിൽ ആയതിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രയോഗിക പരിശീലനത്തിനായി മലപ്പുറം താലൂക്ക് ആശുപത്രിയുമായി 2022 ഫെബ്രുവരി മുതല്‍ 5 വര്‍ഷക്കാലത്തേക്ക് ടൈ-അപ് പുതുക്കി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
2376.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ലെക്ചറര്‍ തസ്തിക ഇപ്പോള്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത തസ്തിക ഏത് തസ്തികയിലേയ്ക്കാണ് മാറ്റിയത് എന്ന് അറിയിക്കാമോ;
( ബി )
ഇങ്ങനെ തസ്തിക പുനര്‍നിര്‍ണ്ണയം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ‍ഡോ.ശ്രീശാന്ത് കെ.എബിന്റെ അപേക്ഷ കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ വഴി ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത അപേക്ഷയില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
2377.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ഗവഃ നഴ്സിംഗ് കോളേജ് പി.ജി.ബ്ലോക്ക് നിര്‍മ്മാണത്തിന് (ഫേസ് I) പുതുക്കിയ ഭരണാനുമതി ലഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍, ഫയലിന്റെ ഇപ്പോഴത്തെ അവസ്ഥ എന്നിവ വ്യക്തമാക്കാമോ;
( ബി )
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹൗസ് സര്‍ജന്‍മാരുടെ ഹോസ്റ്റല്‍ നിര്‍മ്മാണത്തിലെ നിലവിലെ സ്ഥിതി വിശദമാക്കാമോ; പ്രവൃത്തിയുടെ സാങ്കേതികാനുമതി ലഭ്യമാക്കിയിട്ടുണ്ടോ;
( സി )
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഓങ്കോളജി&ടെറിട്ടറി കാന്‍സര്‍ സെന്ററിനു കെട്ടിട നിര്‍മ്മാണത്തിനായി എത്ര തുക വകയിരുത്തിയിട്ടുണ്ട്; പ്രസ്തുത പ്രവൃത്തിയുടെ ഇപ്പോഴത്തെ അവസ്ഥ വിശദീകരിക്കാമോ; പ്രവൃത്തിക്ക് ഡിസൈൻ തയ്യാറാക്കി അംഗീകാരം നല്‍കിയിട്ടുണ്ടോ?
2378.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത് ഗവണ്‍മെന്റ് ഹോമിയോ ഡിസ്പെന്‍സറിയോടനുബന്ധിച്ച് ഹോമിയോ ലാബ് ആരംഭിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
എറണാകുളം ജില്ലയില്‍ നിലവില്‍ ഏതെല്ലാം ആശുപത്രികളിലാണ് ഹോമിയോ ലാബ് പ്രവര്‍ത്തിക്കുന്നതെന്ന് അറിയിക്കാമോ?
2379.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം ഹോമിയോ ആശുപത്രി കെട്ടിടത്തിന്റെ ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ ആശുപത്രി സമുച്ചയം നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
2380.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാരുടെ അഭാവമുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എല്ലാ ഗവ. ആയുര്‍വേദ ഡിസ്‍പെന്‍സറികളിലും ഡോക്ടര്‍മാരുടെ സേവനം ഉണ്ടോ; വിശദമാക്കാമോ;
( സി )
ആയുര്‍വേദ ഡോക്ടര്‍മാരുടെ തസ്തിക സൃഷ്ടിക്കേണ്ട സാഹചര്യം നിലവിലുണ്ടോ; തസ്തിക സൃഷ്ടിക്കുന്ന കാര്യം വകുപ്പിന്റെ പരിഗണനയിലുണ്ടോ; വിശദ വിവരം അറിയിക്കാമോ?
2381.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ ടൂറിസം സാദ്ധ്യത പരിഗണിച്ച് സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളുടെ നവീകരണവും വൈവിദ്ധ്യവത്ക്കരണവും നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
എല്ലാ താലൂക്ക് ആയുര്‍വേദ ആശുപത്രികളിലും പഞ്ചകര്‍മ്മ ഉള്‍പ്പെടെ എല്ലാ ചികിത്സകളും നല്‍കുന്നതിന് നടപടി ഉണ്ടാകുമോ; വിശദാംശം ലഭ്യമാക്കുമോ?
2382.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ഔഷധി ഏറ്റെടുത്ത് കൊണ്ടു വെല്‍നെസ് സെന്റര്‍ തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത ആശ്രമം വാങ്ങിക്കാനുള്ള അനുമതിക്കായി ഔഷധി എം.ഡി. നൽകിയ കത്തിന് മറുപടി നൽകിയിട്ടുണ്ടോ; മറുപടിയുടെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
2.08.22, 19.07.2022 തീയതികളിലെ ഔഷധിയുടെ ബോർഡ് മീറ്റിംഗിൽ വെൽനെസ് സെന്റർ തുടങ്ങുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താൻ കമ്മിറ്റിയെ നിയോഗിച്ചിരുന്നോ എന്ന് വ്യക്തമാക്കാമോ; വിശദമാക്കാമോ;
( ഡി )
പ്രസ്തുത കമ്മിറ്റി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം എന്നാണ് സന്ദർശിച്ചത് എന്ന് വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത കമ്മിറ്റി തിരുവനന്തപുരത്ത് ഏതൊക്കെ സ്ഥാപനങ്ങൾ സന്ദർശിച്ചു എന്ന വിവരം നൽകാമോ;
( എഫ് )
സ്വാമി.സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ഔഷധി ഏറ്റെടുത്തുകൊണ്ട് വെല്‍നെസ് സെന്റര്‍ തുടങ്ങാനുള്ള തീരുമാനത്തിന് അംഗീകാരം നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ അംഗീകാരത്തിന്റെ പകർപ്പ് നൽകാമോ?
2383.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ഔഷധി ഏറ്റെടുത്ത് വെല്‍നെസ് സെന്റര്‍ തുടങ്ങുവാൻ തീരുമാനമെടുത്ത് എന്ന പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഔഷധിയുടെ ഏതു മീറ്റിങ്ങിലാണ് ഈ തീരുമാനം കൈകൊണ്ടത് എന്ന് വിശദമാക്കാമോ; ഈ മീറ്റിംഗിന്റെ മിനിട്സ് ലഭ്യമാക്കാമോ;
( സി )
21.10.2022-ലെ ഔഷധിയുടെ ബോർഡ് മീറ്റിംഗിന്റെ മിനിട്സ് ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത ആശ്രമം വാങ്ങാനുള്ള അനുമതിക്കായി ഔഷധി എം.ഡി. സർക്കാരിന് കത്ത് നൽകിയിട്ടുണ്ടോ; എങ്കിൽ കത്തിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ഇ )
ഔഷധി വെൽനസ് സെന്റർ തുടങ്ങുന്നതിനായി ഫീസിബിലിറ്റി സ്റ്റഡി നടത്താൻ കൺസൾട്ടൻസിയെ തെരഞ്ഞെടുക്കാൻ താല്പര്യ പത്രം ക്ഷണിച്ചുകൊണ്ട് പത്രത്തില്‍ പരസ്യം നല്കിയിരുന്നോ; എങ്കിൽ ഏത് പത്രത്തിലാണെന്നും പരസ്യം നൽകിയ തീയതിയും വ്യക്തമാക്കാമോ;
( എഫ് )
ആശ്രമം വാങ്ങാനുള്ള അനുമതിക്കായി ഔഷധി എം.ഡി. സർക്കാരിന് കത്ത് അയച്ച ശേഷമാണോ കൺസൾട്ടൻസിയെ തെരഞ്ഞെടുക്കാൻ താല്പര്യപത്രം ക്ഷണിച്ചുകൊണ്ട് പത്രത്തിൽ പരസ്യം നൽകിയത് എന്ന് വ്യക്തമാക്കാമോ; എങ്കിൽ ഇതിന്റെ കാരണം വിശദമാക്കാമോ;
( ജി )
12.08.2022, 19.07.2022 ഇതിൽ ഏതെങ്കിലും തീയതികളിൽ നടന്ന ഔഷധിയുടെ ബോർഡ് മീറ്റിംഗിൽ സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ഔഷധി ഏറ്റെടുക്കാനുള്ള തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; എങ്കിൽ ആ തീയതിയിലെ മീറ്റിംഗിന്റെ മിനിട്സ് നൽകാമോ?
2384.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ കീഴിലുള്ള ജില്ലാ മരുന്ന് സംഭരണശാലകള്‍ സ്വന്തം കെട്ടിടങ്ങളിലും വാടക കെട്ടിടങ്ങളിലുമായി പ്രവര്‍ത്തിക്കുന്നവയുടെ ജില്ല തിരിച്ചുള്ള വിവരം തരം തിരിച്ച് നല്‍കുമോ?
2385.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 നവംബർ 1 മുതൽ 2022 നവംബർ 30 വരെ വനിതാ വികസന കോർപ്പറേഷനിൽ നടന്നിട്ടുള്ള താൽക്കാലിക നിയമനങ്ങൾ, കരാർ നിയമനങ്ങൾ, ദിവസ വേതനക്കാർ, സർവീസിൽ നിന്നും വിരമിച്ച ജീവനക്കാർ, സ്ഥിരം ജീവനക്കാർ എന്നിവരെ സംബന്ധിച്ച വിശദവിവരങ്ങൾ നൽകാമോ;
( ബി )
പ്രസ്തുത കാലയളവിൽ നിയമനം ലഭിച്ച ഓരോ ജീവനക്കാരന്റെയും പേരും തസ്തികയുടെ പേരും വിദ്യാഭ്യാസ യോഗ്യതയും ശമ്പളവും നിയമന രീതിയും മറ്റ് മാനദണ്ഡങ്ങളും അടക്കമുള്ള വിശദവിവരങ്ങൾ ലഭ്യമാക്കുമോ; സർക്കാർ അംഗീകരിച്ച ഏത് തസ്തികയിലേക്കാണ് പ്രസ്തുത നിയമനങ്ങൾ നടത്തിയതെന്ന് വ്യക്തമാക്കുമോ;
( സി )
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖാന്തിരം നടത്തിയിട്ടുള്ള നിയമനങ്ങൾ ഏതൊക്കെയെന്ന് ലഭ്യമാക്കുമോ; എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖാന്തിരം നടത്താത്ത നിയമനങ്ങൾ ഏതൊക്കെയെന്ന്‌ വ്യക്തമാക്കുമോ;
( ഡി )
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് (സി.എൻ. വി.) ആക്ട്-നും 05.01.1988 തീയതിയിലെ 39483/ജി 2/87/എൽ.ബി.ആർ. സർക്കാർ ഉത്തരവടക്കമുള്ള മറ്റ് നിരവധി ഉത്തരവുകൾക്കും വിരുദ്ധമായി, എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേനയല്ലാതെ നിയമനം നടത്തിയിട്ടുണ്ടെങ്കിൽ, പ്രസ്തുത നിയമനങ്ങൾ നടത്തിയ മാനേജിങ് ഡയറക്ടർക്കെതിരെ ചട്ട പ്രകാരമുള്ള പ്രോസിക്യൂഷൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ സർക്കാർ ഉത്തരവുകളും ചട്ടങ്ങളും പ്രകാരമുള്ള നടപടികൾ സ്വീകരിക്കുമോ?
2386.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംഗൻവാടി ജീവനക്കാര്‍ക്ക് 2021-ലെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ഓണറേറിയം വര്‍ദ്ധനവ് നല്‍കിയിട്ടുണ്ടോ;
( ബി )
ഇല്ലെങ്കില്‍ ആയത് നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ?
2387.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാതൃകാ അംഗൻവാടികളുടെ നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
ഒറ്റപ്പാലം മണ്ഡലത്തില്‍ മാതൃകാ അംഗൻവാടി അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഒരു മാതൃകാ അംഗൻവാടി അനുവദിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ?
2388.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ശിശുക്ഷേമ സമിതിയിലെ ഭരണസമിതി തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ടോ;
( ബി )
ശിശുക്ഷേമ സമിതി ഭാരവാഹികൾ സ്ഥാനമൊഴിയണമെന്ന ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സമിതി ഭാരവാഹികൾ അത് പാലിക്കാതെ അനധികൃതമായി തത്സ്ഥാനങ്ങളില്‍ തുടരുന്നതും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്നതും ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
കോടതി ഉത്തരവ് നിലനിൽക്കെ ഭാരവാഹികളുടെ നേതൃത്വത്തിൽ പൊതുപരിപാടി സംഘടിപ്പിച്ചു എന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;
( ഡി )
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ഭരണസമിതി തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയിട്ടും തൽസ്ഥാനത്തു തുടർന്ന സമിതി ഭാരവാഹികളെ പുറത്താക്കാൻ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
2389.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംഗൻവാടി വര്‍ക്കേഴ്സ് ആന്റ് ഹെല്‍പേഴ്സ് ക്ഷേമനിധിയില്‍ നിലവിൽ എത്ര അംഗങ്ങള്‍ അംഗത്വമെടുത്തിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ക്ഷേമനിധിയില്‍ വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും പ്രതിമാസ വിഹിതം എത്രയാണെന്നും അവർക്ക് ലഭിക്കുന്ന പെന്‍ഷന്‍ എത്രയാണെന്നും അറിയിക്കാമോ;
( സി )
എന്തെല്ലാം ആനുകൂല്യങ്ങളാണ് അംഗങ്ങള്‍ക്ക് ഈ ക്ഷേമനിധിയില്‍ നിന്ന് ലഭിക്കുന്നതെന്നും വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള അര്‍ഹതാമാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും സഹായധനം എത്രയാണെന്നും വിശദമാക്കാമോ?
2390.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാേങ്ങാട് മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളുടെ വിവരം ലഭ്യമാക്കാമാേ;
( ബി )
മണ്ണൂരിലെ സ്മാര്‍ട്ട് അങ്കണവാടിയുടെ നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമാേ?
2391.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ എത്ര അംഗൻവാടികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അംഗൻവാടികളില്‍ സ്വന്തമായി കെട്ടിടമുള്ള അംഗൻവാടികൾ എത്രയെന്നും സ്വന്തമായി സ്ഥലമുണ്ടെങ്കിലും കെട്ടിടം ഇല്ലാത്തവ എത്രയെന്നും വിശദമാക്കാമോ;
( സി )
അരൂര്‍ മണ്ഡലത്തിൽ എത്ര അംഗൻവാടികൾ സ്‍മാര്‍ട്ട് അംഗൻവാടികളാണെന്ന് അറിയിക്കാമോ?
2392.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എത്ര അംഗന്‍വാടികള്‍ നിലവിലുണ്ട്;
( ബി )
പ്രസ്തുത അംഗന്‍വാടികളുടെ വാടക സര്‍ക്കാര്‍ യഥാസമയം നൽകാതെ മാസങ്ങള്‍ക്ക് ശേഷം നല്‍കുന്നതിനാൽ, അതാത് മാസം കെട്ടിട ഉടമകള്‍ക്ക് നൽകേണ്ട വാടക തുച്ഛവരുമാനക്കാരായ അങ്കണവാടി ജീവനക്കാര്‍ നല്‍കേണ്ടതായ സ്ഥിതി വിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ വിഷയം പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
2393.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തിലെ മോഡല്‍ ചൈല്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററിന്റെ (എം.സി.ആര്‍.സി.) കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കുമോ;
( ബി )
മട്ടന്നൂര്‍ എം.സി.ആർ.സി. പ്രവര്‍ത്തനം സജ്ജമാക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും ചുറ്റുമതില്‍ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള മറ്റ് സംവിധാനങ്ങളും ഒരുക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്‍കാമോ?
2394.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അംഗൻവാടി വര്‍ക്കര്‍ ക്ഷേമനിധി പെന്‍ഷന്‍ അപേക്ഷകള്‍ ദീര്‍ഘകാലമായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ കെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ആറ് മാസത്തിലധികമായി കെട്ടിക്കിടക്കുന്ന എത്ര അപേക്ഷകളുണ്ടെന്നും പ്രസ്തുത അപേക്ഷകളിന്മേൽ നടപടി സ്വീകരിക്കുന്നതിനുള്ള തടസ്സമെന്താണെന്നും വ്യക്തമാക്കാമോ?
2395.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അംഗന്‍വാടികളെ സ്മാര്‍ട്ട്, മോഡല്‍ അംഗന്‍വാടികളായി തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം വിശദമാക്കാമോ;
( ബി )
2016 മേയ് മാസത്തിന് ശേഷം എത്ര അംഗന്‍വാടികളെയാണ് സ്മാര്‍ട്ട്, മോഡല്‍ എന്നീ കാറ്റഗറിയിലേക്ക് ഉയര്‍ത്താന്‍ തെരഞ്ഞെടുത്തതെന്ന് മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ?
2396.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തില്‍ സ്വന്തമായി കെട്ടിടമില്ലാത്ത അംഗൻവാടികളുടെ പേരുവിവരം പഞ്ചായത്ത് തിരിച്ച് നല്‍കാമോ;
( ബി )
അരുവിക്കര മണ്ഡലത്തിലെ ഏതെല്ലാം അംഗൻ വാടികള്‍ക്ക് അടിസ്ഥാന സൗകര്യത്തില്‍ പരിമിതി ഉണ്ടെന്ന് വ്യക്തമാക്കാമോ?
2397.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സറോഗസി പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ വാടക ഗർഭധാരണ ക്ലിനിക്കുകൾക്ക് അംഗീകാരം നൽകുന്നതിനുള്ള വ്യവസ്ഥകൾ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ;
( ബി )
അപേക്ഷകൾ സമർപ്പിക്കേണ്ടത് ആർക്കാണ്; ഇത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( സി )
സംസ്ഥാനത്ത് സറോഗസി പദ്ധതി നടപ്പിലാക്കുമ്പോൾ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങളും ചൂഷണങ്ങളും ഒഴിവാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നത് വ്യക്തമാക്കുമോ?
2398.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ എത്ര അംഗന്‍വാടികൾക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് ജില്ല തിരിച്ചു വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അംഗന്‍വാടികൾ തുടങ്ങാൻ എത്ര ചെലവുണ്ടെന്ന് വ്യക്തമാക്കാമോ; ഇതിനായി കേന്ദ്ര വിഹിതം ലഭിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( സി )
പുതിയ അംഗന്‍വാടികൾക്കുള്ള അനുമതി സംസ്ഥാന സർക്കാർ റദ്ദാക്കി എന്ന വാർത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ കാരണം എന്താണെന്ന് വ്യക്തമാക്കാമോ?
2399.
ശ്രീമതി.ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കാക്കര മണ്ഡലത്തിൽ എത്ര അംഗന്‍വാടികള്‍ ഉണ്ടെന്നും ഏതെല്ലാമെന്നും ഉള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
അവയിൽ ഏതെല്ലാം അംഗന്‍വാടികൾക്കാണ് സ്വന്തമായി കെട്ടിടം ഉള്ളത് എന്ന വിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത അംഗന്‍വാടികളിൽ സ്വന്തമായി സ്ഥലം ഉള്ളതും എന്നാൽ കെട്ടിടമില്ലാത്തതും ആയവ ഏതെല്ലാമെന്ന് വിശദമാക്കാമോ; ഈ അങ്കണവാടികൾക്ക് സ്വന്തമായി കെട്ടിടം പണിയുന്നതിന് ഏതെങ്കിലും പദ്ധതി നിലവിലുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.