STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 7th Session>starred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 7th SESSION
 
STARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

*151.
ശ്രീ. ആന്റണി ജോൺ
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഡിജിറ്റല്‍ സാങ്കേതികവിദ്യാധിഷ്ഠിത വിജ്ഞാന വ്യവസായങ്ങള്‍ക്ക് പിന്തുണ ലഭ്യമാക്കി അത്തരം വ്യവസായങ്ങളുടെ വിപുലീകരണത്തിനായി ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് സ്ഥാപിക്കാനുദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം അറിയിക്കാമോ;
( ബി )
അനുബന്ധമേഖലകളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് വിവര സാങ്കേതികവിദ്യാ വ്യവസായം പ്രോത്സാഹിപ്പിക്കുന്ന നയം പ്രാവര്‍ത്തികമാക്കുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( സി )
തൊഴില്‍രഹിതരായ അഭ്യസ്തവിദ്യര്‍ക്ക് അത്യന്താധുനിക ഡിജിറ്റല്‍ നെെപുണ്യ വികസനത്തിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
*152.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടമായ ഇന്‍ഫോപാര്‍ക്കിലേക്കുള്ള പാതയ്ക്ക് അനുമതി നല്‍കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ കാലതാമസം വരുത്തിയതും അംഗീകൃത എസ്റ്റിമേറ്റ് തുക വെട്ടിക്കുറച്ചതും പദ്ധതിയെ എപ്രകാരം ബാധിക്കാനിടയുണ്ടെന്ന് വിശദമാക്കുമോ;
( ബി )
മറ്റ് സംസ്ഥാനങ്ങളിലെ മെട്രോ നിര്‍മ്മാണത്തിനായി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ന്ന തുക അനുവദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
കേന്ദ്ര സര്‍ക്കാരിന്റെ പ്രസ്തുത നിലപാട് കാരണം വളരെ കുറഞ്ഞ പലിശ നിരക്കിൽ ലഭിക്കുമായിരുന്ന വായ്പ നല്‍കുന്നതില്‍ നിന്ന് ഫ്രഞ്ച് വികസന ബാങ്ക് പിന്മാറിയത് പദ്ധതിയെ പ്രതികൂലമായി ബാധിക്കാനിടയുണ്ടോ;
( ഡി )
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി പുനഃക്രമീകരിക്കേണ്ട സാഹചര്യമുണ്ടോയെന്ന് അറിയിക്കുമോ?
*153.
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ. ഇ കെ വിജയൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കളില്‍ ആരോഗ്യത്തിന് ഹാനികരമായ രീതിയില്‍ മായം ചേര്‍ക്കുന്നതായുളള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് തടയുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഭക്ഷ്യ പരിശോധനാ ലാബുകള്‍ നിലവിലുണ്ടോ; എങ്കില്‍ ആയതിന്റെ പ്രവര്‍ത്തനം ജനങ്ങള്‍ക്ക് വേണ്ടത്ര പ്രയോജനകരമാകുന്നുണ്ടോ; വിശദമാക്കാമോ;
( സി )
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ നടപ്പിലാക്കിയ സമ്പൂര്‍ണ്ണ ഭക്ഷ്യ സുരക്ഷാ ഗ്രാമപഞ്ചായത്തുകള്‍ എന്ന പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; ഈ പദ്ധതി കൂടുതല്‍ പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
കേരളത്തെ ഒരു മാതൃകാ ഭക്ഷ്യ സുരക്ഷാ സംസ്ഥാനമാക്കി മാറ്റുക എന്ന സര്‍ക്കാരിന്റെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി നിലവില്‍ എന്തെല്ലാം ഇടപെടല്‍ നടത്തിയിട്ടുണ്ട്; വിശദമാക്കാമോ?
*154.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റെയില്‍വേ എന്ന വിഷയം ഭരണഘടനയുടെ ഏഴാം പട്ടികയിലെ യൂണിയന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നതിനാല്‍ റെയില്‍വേ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ആവശ്യമാണെന്നത് വസ്തുതയാണോ;
( ബി )
സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിക്കുന്നതിന് മുൻപ് പദ്ധതിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനുണ്ടായ സാഹചര്യം വിശദമാക്കാമോ;
( സി )
സിൽവർ ലൈൻ പദ്ധതിയുടെ ഡി.പി.ആർ. അപൂർണ്ണമാണ്‌ എന്ന് കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ടോ; എങ്കിൽ ഡി.പി.ആർ. അംഗീകരിക്കുന്നതിന് മുൻപ് ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോയത് കാരണം സംസ്ഥാന ഖജനാവിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
*155.
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീ വി ശശി
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും സൈബര്‍ ഇടങ്ങളിലും സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
സ്ത്രീ പീഡനം തടയുന്നതിനും സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളില്‍ വേഗത്തിൽ നീതി ലഭ്യമാക്കുന്നതിനായി പ്രത്യേക കോടതികൾ പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( ഡി )
ഗാർഹിക പീഡനം, സ്ത്രീധനം എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി സൈബർ ക്രൈം പ്രിവെൻഷൻ എഗെയിൻസ്റ്റ് വിമൻ ആൻഡ് ചിൽഡ്രൻ പ്രോജക്ട് നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
*156.
ശ്രീ സജി ചെറിയാൻ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ. കെ.വി.സുമേഷ്
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ചുകൊണ്ട് പാവപ്പെട്ടവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഗുണമേന്മയുള്ള ഇന്റര്‍നെറ്റ് ലഭ്യത സാര്‍വത്രികമാക്കുന്നതിനുദ്ദേശിച്ചുള്ള കെ-ഫോണ്‍ പദ്ധതിയുടെ നിലവിലെ പുരോഗതി അറിയിക്കാമോ;
( ബി )
സുശക്തമായ ഡിജിറ്റല്‍ പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് പ്രസ്തുത പദ്ധതിയിലൂടെ ചെയ്തിട്ടുള്ള കാര്യങ്ങള്‍ വിശദമാക്കാമോ;
( സി )
ഡിജിറ്റല്‍ വിടവില്ലാതെ ഡിജിറ്റല്‍ സമ്പദ്ഘടന രൂപപ്പെടുത്തുന്നതിന് കെ-ഫോണ്‍ പദ്ധതിയുടെ പ്രാധാന്യം അറിയിക്കാമോ?
*157.
ശ്രീ എം മുകേഷ്
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ എം രാജഗോപാലൻ
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരിയില്‍ ലഹരി വില്പനയെ എതിര്‍ത്തതിന്റെ പേരില്‍ ഉണ്ടായ ഇരട്ട കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ലഹരി വില്പനക്കാരുടെയും ലഹരി കടത്തുകാരുടെയും പ്രവർത്തനങ്ങള്‍ കർശനമായി തടയുന്നതിന് ആഭ്യന്തര വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മയക്കമരുന്നെത്തിക്കുന്ന കുറ്റവാളികള്‍ക്കെതിരെ സ്വത്ത് കണ്ടുകെട്ടുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടോ;
( സി )
മയക്കുമരുന്ന് കുറ്റകൃത്യത്തില്‍ ആവര്‍ത്തിച്ച് പിടിക്കപ്പെടുന്നവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ എന്ന് അറിയിക്കുമോ?
*158.
ശ്രീ. പി.വി.അൻവർ
ശ്രീ. പി. നന്ദകുമാര്‍
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഫയലുകൾ കെട്ടിക്കിടക്കുന്നില്ലെന്നുറപ്പ് വരുത്തുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
സിറ്റിസണ്‍സ് പോര്‍ട്ടലിലൂടെ അപേക്ഷ സ്വീകരിക്കുന്ന പദ്ധതിയുടെ സ്വീകാര്യത വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ ലഭിച്ച അപേക്ഷകളെത്രയെന്നും അതിലെത്രയെണ്ണം തീര്‍പ്പാക്കിയെന്നുമുള്ള കണക്ക് ലഭ്യമാണോ; എങ്കിൽ അറിയിക്കാമോ;
( സി )
നഗരസഭകളുടെ സേവനങ്ങള്‍ ഓണ്‍ലെെൻ സംവിധാനം മുഖേന നല്‍കുന്ന പ്രവൃത്തിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ?
*159.
ശ്രീ ഒ . ആർ. കേളു
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിശപ്പുരഹിത കേരളം സൃഷ്ടിക്കുന്നതിനും ഭക്ഷ്യ ഭദ്രത ഉറപ്പുവരുത്തുന്നതിനും നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയിക്കാമോ;
( ബി )
റേഷന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചതിലൂടെ മുന്‍ഗണനാ കാര്‍ഡ് ലഭിക്കാന്‍ അര്‍ഹതയുള്ളവരുടെ എണ്ണം എത്രയെന്ന് തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടോ; ഇതിന്റെയടിസ്ഥാനത്തില്‍ മുന്‍ഗണനാ കാര്‍ഡിന്റെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ;
( സി )
റേഷന്‍ കാര്‍ഡ് സംബന്ധിച്ചുള്ള പൊതുജനങ്ങളുടെ പരാതി പരിഹരിക്കാന്‍ എന്ത് സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്; ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം പുതുതായി എത്ര മുന്‍ഗണനാ കാര്‍ഡുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
*160.
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. അൻവർ സാദത്ത്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടിയില്‍ ശിശുമരണങ്ങൾ ആവർത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
അട്ടപ്പാടിയിലെ ശിശുമരണങ്ങൾ തടയാന്‍ നടപടികൾ എടുത്തിട്ടും 2022 സെപ്റ്റംബർ മാസത്തിൽ രണ്ട് കുഞ്ഞുങ്ങൾ മരണമടഞ്ഞ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ കാരണങ്ങളെക്കുറിച്ച്‌ ഏതെങ്കിലും തരത്തിലുള്ള പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ ആയത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
*161.
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. പി. ടി. എ. റഹീം
ശ്രീ. പി.പി. സുമോദ്
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യവിഷബാധ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തിയിരുന്നോ; നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന ക്യാമ്പയിന്‍ സംഘടിപ്പിച്ചിരുന്നോ;
( ബി )
ഹോട്ടലുകളും ബേക്കറികളും പഴച്ചാര്‍ വില്‍ക്കുന്ന കടകളും ഉള്‍പ്പെടെ ഭക്ഷ്യ സ്ഥാപനങ്ങളെല്ലാം രജിസ്ട്രേഷനോ ലൈസന്‍സോ നേടിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്താന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കാമോ;
( സി )
വഴിയോരത്തുള്ള തട്ടുകടകള്‍ വൃത്തിയുള്ള രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നുറപ്പ് വരുത്താന്‍ പ്രത്യേകം നടപടിയെടുത്തിരുന്നോ;
( ഡി )
പ്രവര്‍ത്തന മികവിന്റെ ഫലമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന് ദേശീയതലത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്നറിയിക്കുമോ?
*162.
ശ്രീമതി കെ.കെ.രമ
ശ്രീ സി ആര്‍ മഹേഷ്
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് രാഷ്ട്രീയ പാർട്ടികളെ മറയാക്കി ലഹരി മാഫിയ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
തലശ്ശേരിയിൽ രണ്ട് പേരെ കൊലപ്പെടുത്തിയ കേസിലെ ലഹരി മാഫിയ സംഘത്തിലെ പ്രധാന പ്രതി ലഹരി വിരുദ്ധ ക്യാമ്പയിനില്‍ അടക്കം പങ്കെടുത്തതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
ലഹരി മാഫിയ രാഷ്ട്രീയ പാർട്ടികളെ മറയാക്കി നടത്തുന്നതായി പറയപ്പെടുന്ന പ്രവർത്തനം തടയാൻ കൈകൊണ്ട നടപടികൾ വിശദമാക്കാമോ?
*163.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സിന്തറ്റിക്ക് ഡ്രഗ്സിന്റെ വ്യാപനം സമൂഹത്തിന് ഭീഷണിയാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ ഗൗരവമായി കാണുന്നുണ്ടോ;
( ബി )
സിന്തറ്റിക്ക് ഡ്രഗ്സിന്റെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗം നിയന്ത്രിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( സി )
മെഡിക്കല്‍ സ്റ്റോറുകളിൽ ലഭിക്കുന്ന റോഹിപ്‍നോള്‍ പോലുള്ള മരുന്നുകളെ മദ്യത്തില്‍ കലര്‍ത്തി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതായി ശ്രദ്ധില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് തടയാൻ എന്തൊക്കെ മുന്‍കരുതൽ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നറിയിക്കാമോ;
( ഡി )
ബാറുകള്‍ക്ക് വ്യാപകമായി ലൈസന്‍സ് നല്‍കിയത് സംസ്ഥാനത്ത് മദ്യത്തിന്റെ ലഭ്യത കൂടുന്നതിനും അതുവഴി മദ്യം ഉപയോഗപ്പെടുത്തി നിര്‍മ്മിക്കുന്ന സിന്തറ്റിക്ക് ഡ്രഗ്സിന്റെ വ്യാപനത്തിനും കാരണമായിട്ടുണ്ടെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
*164.
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരത്തും കോഴിക്കോട്ടും ലെെറ്റ് മെട്രോ പദ്ധതിക്ക് അംഗീകാരം നല്‍കിയിട്ടുണ്ടോ; ഇതിനാവശ്യമായ സമഗ്ര ഗതാഗത പദ്ധതി തയ്യാറാക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പദ്ധതി പ്രവര്‍ത്തനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ;
( സി )
പ്രസ്തുത മെട്രോ പദ്ധതികള്‍ പ്രാവര്‍ത്തികമാകുന്നതോടെ പൊതുഗതാഗത രംഗത്തും പൊതു വികസന മേഖലയിലും എന്തെല്ലാം മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് വ്യക്തമാക്കുമോ?
*165.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ കെ ആൻസലൻ
ശ്രീ. എച്ച്. സലാം
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അല്പം ശ്രദ്ധ ആരോഗ്യം ഉറപ്പ് ക്യാമ്പയിനിന്റെ ഭാഗമായി വീടുകളിലെത്തി രോഗ സാധ്യതാ നിര്‍ണ്ണയം നടത്തിയിരുന്നോ; സര്‍വേയില്‍ കണ്ടെത്തിയ പ്രധാന കാര്യങ്ങള്‍ അറിയിക്കാമോ;
( ബി )
ജീവിതശൈലീ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി പ്രമേഹത്തിന്റെ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കുന്നതിന് എല്ലാ ജില്ലകളിലും 360 ഡിഗ്രി മെറ്റബോളിക് സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ടോ;
( സി )
ഏറെ വ്യാപകമായിട്ടുള്ള രക്താതിമര്‍ദം മറ്റ് രോഗാവസ്ഥകളിലേക്ക് കടക്കാതെ നിയന്ത്രിക്കുന്നതിന് സൗജന്യമായി മരുന്ന് നല്‍കുന്നുണ്ടോ;
( ഡി )
ജീവിത ശൈലിയില്‍ വരുത്തേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച് വ്യാപകമായ പ്രചാരണത്തിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കാമോ?
*166.
ശ്രീ. എ. പ്രഭാകരൻ
ശ്രീ. എം. എം. മണി
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ലെ പ്രളയബാധിതർക്ക് സംസ്ഥാന സർക്കാർ മുഖേന സൗജന്യമായി നല്‍കിയ അരിയുടെ വില അടിയന്തരമായി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടോ;
( ബി )
ദുരന്തകാലത്ത് സഹായിക്കുന്നതിലും വികസന പദ്ധതികള്‍ അനുവദിക്കുന്നതിലും കേന്ദ്ര സര്‍ക്കാര്‍ വിവേചനം പുലര്‍ത്തുന്നതായുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമുള്ളതായി കരുതുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
വിവിധ വികസന പദ്ധതികള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് സർക്കാർ നടത്തുന്ന പ്രവര്‍ത്തനങ്ങൾ വിശദമാക്കാമോ?
*167.
ശ്രീ എൻ എ നെല്ലിക്കുന്ന്
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകൾ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് തുടർനടപടിയ്ക്കായി കൈമാറാതെ ആഭ്യന്തര വകുപ്പ് തടഞ്ഞുവെച്ചതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്‍ പരിശോധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഫയലുകൾ കൈമാറാത്തത് വിജിലൻസ് ബ്യൂറോയുടെ ദൗത്യനിർവ്വഹണത്തെ പ്രതികൂലമായി ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ടോ;
( സി )
കേന്ദ്ര വിജിലൻസ് കമ്മീഷന്റെ മാതൃകയിൽ സംസ്ഥാന വിജിലൻസ് കമ്മീഷൻ രൂപീകരിക്കണമെന്ന ഭരണപരിഷ്കാര കമ്മീഷന്റെ ശിപാർശയിന്മേൽ ഇതിനകം സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?
*168.
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മുപ്പത്തി അഞ്ച് ശതമാനത്തിലേറെ പേർക്ക് ജീവിതശൈലീ രോഗമായ പ്രമേഹം ഉളളതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
പ്രമേഹം തുടക്കത്തിലെ കണ്ടെത്തുന്നതിനും പ്രമേഹത്തെ തുടർന്നുണ്ടാകുന്ന സങ്കീർണ്ണ രോഗങ്ങൾ നിയന്ത്രിക്കുന്നതിനും ഏതെങ്കിലും പദ്ധതി സർക്കാർ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം അറിയിക്കുമോ;
( സി )
ഡയബറ്റിക് ചികിത്സാ സൗകര്യങ്ങൾ കൂടുതൽ വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കുമോ?
*169.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭരണ നിര്‍വഹണം കാര്യക്ഷമവും സുതാര്യവും അഴിമതിരഹിതവുമാക്കുന്നതില്‍ ഇ-ഗവേണന്‍സിന്റെ പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാനത്ത് ഇ-ഗവേണന്‍സ് സമ്പ്രദായം സാര്‍വത്രികമാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ പൗരകേന്ദ്രീകൃതമായ ഇ-ഗവേണന്‍സ് സംവിധാനത്തിന് രാജ്യത്തെ ഏറ്റവും മികച്ച ഇ-സേവന ദാതാവിനുളള പുരസ്കാരം ലഭിച്ചിരുന്നോ;
( സി )
കെ-ഫോണ്‍ സജ്ജമാക്കിയത് വഴി പൗരകേന്ദ്രീകൃത ഇ-സേവന രീതി കൂടുതല്‍ ശാക്തീകരിക്കാനാകുമെന്ന് കരുതുന്നുണ്ടോ; പദ്ധതിയുടെ ആദ്യഘട്ടത്തിലെ ഗുണഭോക്താക്കളെ നിര്‍ണ്ണയിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
*170.
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ ജി എസ് ജയലാൽ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണെണ്ണ ഉള്‍പ്പെടെയുള്ള സംസ്ഥാന റേഷന്‍ വിഹിതത്തില്‍ കേന്ദ്ര സർക്കാർ വലിയ തോതിലുള്ള കുറവ് വരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ റേഷന്‍ വിഹിതത്തില്‍ വരുത്തുന്ന കുറവ് മൂലം സംസ്ഥാനത്തിനുണ്ടാകുന്ന ആശങ്ക കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
മണ്ണെണ്ണ വിഹിതത്തിൽ കേന്ദ്ര സർക്കാർ വരുത്തുന്ന കുറവും മണ്ണെണ്ണയുടെ വിലവര്‍ദ്ധനവും മത്സ്യബന്ധന, കാര്‍ഷിക മേഖലകളെ പ്രതികൂലമായി ബാധിക്കാതിരിക്കുന്നതിന് എന്തെല്ലാം മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;
( ഡി )
സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്കനുസൃതമായ അളവിലുളള റേഷന്‍ മണ്ണെണ്ണ വിഹിതം സംസ്ഥാനത്തിന് ലഭ്യമാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
*171.
ശ്രീ. എ. രാജ
ശ്രീ എ. സി. മൊയ്‌തീൻ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 24 ശതമാനത്തിലേറെ പേര്‍ പ്രമേഹ രോഗികളാണെന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിന്റെയും ഐ.സി.എം.ആര്‍.-ന്റെയും പഠന റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രമേഹ രോഗമുള്‍പ്പെടെ ജീവിതശെെലീ രോഗം നിയന്ത്രിക്കുന്നതിന് എന്തൊക്കെ പദ്ധതികളും പ്രവര്‍ത്തനങ്ങളുമാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്;
( സി )
നിലവില്‍ ജീവിതശെെലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനായി നടപ്പിലാക്കി വരുന്ന പദ്ധതികളും പ്രവര്‍ത്തനങ്ങളും വിശദീകരിക്കാമോ;
( ഡി )
പ്രസ്തുത രോഗങ്ങള്‍ക്കുളള മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കി വരുന്നത് നിലവിലെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഊര്‍ജ്ജിതപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?
*172.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. യു.എ.ലത്തീഫ്
ശ്രീ. നജീബ് കാന്തപുരം
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ സർക്കാർ സേവനങ്ങൾക്ക് പണം അടയ്ക്കേണ്ടി വരുമ്പോൾ ഓൺലൈൻ സംവിധാനം വഴി പണമിടപാട് നടത്തണമെന്ന് വിജിലൻസ് വകുപ്പ് നിർദേശം നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കൂടുതല്‍ മേഖലകളില്‍ ഇത്തരത്തിലുള്ള ഓൺലൈൻ പണമിടപാട് നടത്തണമെന്ന നിര്‍ദേശം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
മോട്ടോർ വാഹന വകുപ്പിൽ ചില ഓൺലൈൻ സേവനങ്ങളില്‍ അഴിമതി തുടരുന്നതായുള്ള ആക്ഷേപം വിജിലൻസ് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിന്മേൽ എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
*173.
ശ്രീ വി ജോയി
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീമതി യു പ്രതിഭ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂവായിരത്തി അറുനൂറ് കാേടി രൂപയുടെ അമൃത് രണ്ടാം ഘട്ട പദ്ധതിയെക്കുറിച്ച് വിശദമാക്കാമാേ;
( ബി )
പ്രസ്തുത പദ്ധതിയില്‍ എന്തെല്ലാം പ്രവൃത്തികള്‍ക്കാണ് മുന്‍ഗണന നല്‍കാനുദ്ദേശിക്കുന്നത്; സാര്‍വത്രിക ശുദ്ധജല ലഭ്യതയും ദ്രവമാലിന്യ സംസ്കരണവും ലക്ഷ്യമിടുന്നുണ്ടാേ; ഇതുവരെ എത്ര പ്രാേജക്ടുകള്‍ തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( സി )
അമൃത് ഒന്നാംഘട്ടം പദ്ധതിയുടെ നിലവിലെ പുരാേഗതി അറിയിക്കാമാേ?
*174.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ . പി . ഉബൈദുള്ള
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുവിതരണ വകുപ്പിന്റെ കീഴിലുളള റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ ഔട്ട്‍ലെറ്റുകൾ, ഗോഡൗണുകൾ എന്നിവയുടെ പ്രവർത്തനം പരിശോധിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അറിയിക്കാമോ;
( ബി )
പരിശോധനയില്‍ കണ്ടെത്തുന്ന ക്രമക്കേടുകൾക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വെളിപ്പെടുത്താമോ;
( സി )
പാചക വാതകത്തിന്റെയും പെ​ട്രോൾ പമ്പുകളിലെയും അളവുകള്‍ പരിശോധിക്കാറുണ്ടോ; എങ്കില്‍ പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകൾക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
*175.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ത്രിതല പഞ്ചായത്തുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
ത്രിതല പഞ്ചായത്തുകളുടെ ഇതുവരെയുള്ള പ്രവര്‍ത്തനം വിലയിരുത്താനും കൂടുതല്‍ മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ആവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിക്കുന്ന കാര്യം പരിഗണിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
*176.
ശ്രീ ഡി കെ മുരളി
ശ്രീ. കെ.എം.സച്ചിന്‍ദേവ്
ശ്രീ. പി. ടി. എ. റഹീം
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ആശുപത്രികളില്‍ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചിട്ടുണ്ടാേ; എങ്കിൽ പ്രസ്തുത ശസ്ത്രക്രിയയ്ക്കുള്ള സൗകര്യങ്ങൾ ഇപ്പാേള്‍ ഏതാെക്കെ ആശുപത്രികളിലാണ് ഉള്ളത്; മറ്റ് ആശുപത്രികളില്‍ ഈ സൗകര്യങ്ങൾ ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടാേ; വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത ശസ്ത്രക്രിയയ്ക്കായി പ്രത്യേക ട്രാന്‍സ്‍പ്ലാന്റ് ടീമിനെ നിയാേഗിച്ചിട്ടുണ്ടാേയെന്നും അവര്‍ക്ക് പ്രത്യേക പരിശീലനം ലഭ്യമാക്കിയിട്ടുണ്ടാേയെന്നും മറ്റെന്തെല്ലാം സൗകര്യങ്ങളും സജ്ജീകരണങ്ങളുമാണ് ഇതിന്റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ളതെന്നും വിശദമാക്കാമാേ;
( സി )
സര്‍ക്കാര്‍ ആശുപത്രികളില്‍ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള സൗകര്യങ്ങൾ ഏര്‍പ്പെടുത്തുന്നതിലൂടെ സാധാരണക്കാരായ രാേഗികള്‍ക്കും ചികിത്സാ രംഗത്തും ആരാേഗ്യ മേഖലയിലും എന്തെല്ലാം നേട്ടങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് വിശദമാക്കാമാേ?
*177.
ശ്രീ .പി. കെ. ബഷീർ
ശ്രീ. അബ്ദുല്‍ ഹമീദ് പി
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2017-ൽ പൂർത്തിയാക്കാൻ ഉദ്ദേശിച്ചിരുന്ന കോവളം-ബേക്കൽ ജലപാതയുടെ നിർമ്മാണം നിലവിൽ ഏത് ഘട്ടത്തിലാണ്; വിശദമാക്കുമോ;
( ബി )
പ്രസ്തുത ജലപാത നിർമ്മാണത്തിലെ തടസ്സങ്ങൾ എന്തെല്ലാമാണ്; അവ തരണം ചെയ്യാൻ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
ഈ പദ്ധതി എന്നത്തേക്ക് പൂർത്തീകരിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കുമോ?
*178.
ശ്രീ. എം. എം. മണി
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. എ. പ്രഭാകരൻ
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇലട്രാേണിക്സ് സംവിധാനത്തിലൂടെ രാേഗീ സൗഹൃദ ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഇ-ഹെല്‍ത്ത് സംവിധാനം എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഏര്‍പ്പെടുത്തിയിട്ടുണ്ടാേ; ഇത് എപ്പാേള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും ഇപ്പാേള്‍ ഏത് ഘട്ടത്തിലാണെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത സംവിധാനത്തിലൂടെ ഓണ്‍ലെെന്‍ അപ്പാേയ്‍മെന്റ്, കണ്‍സള്‍ട്ടേഷന്‍, പ്രിസ്‍ക്രിപ്ഷന്‍, ലാബ്പരിശാേധന തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ടാേ; മറ്റെന്തെല്ലാം സേവനങ്ങള്‍ പ്രസ്തുത സംവിധാനം വഴി ലഭ്യമാകും; വിശദാംശം നൽകാമോ?
*179.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. ഇ കെ വിജയൻ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമ്പത്തിക കുറ്റകൃത്യങ്ങൾ അനിയന്ത്രിതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അവയെ നിയന്ത്രിക്കുന്നതിന് നിലവിലെ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പണമിടപാടുകളും കടമെടുപ്പുകളും ഇൻഷുറൻസുകളും ധന മാനേജ്‌മെന്റും ഡിജിറ്റലായിക്കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ സുരക്ഷ ഒരുക്കുന്നതിന് എന്തെല്ലാം മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( സി )
അനധികൃത നിക്ഷേപ പദ്ധതികളെക്കുറിച്ചുള്ള പ്രചരണങ്ങൾ കർശനമായി നിരീക്ഷിക്കുന്നതിനും തടയുന്നതിനും എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ഡി )
സാമ്പത്തിക കുറ്റകൃത്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി പോലീസിൽ പ്രത്യേക വിഭാഗം രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
അനധികൃത നിക്ഷേപ പദ്ധതികൾ നിരോധിക്കുന്നതിനും നിക്ഷേപങ്ങൾ സ്വീകരിച്ചശേഷം കടന്നുകളയുന്നവരുടെ സ്വത്തുവകകൾ കണ്ടുകെട്ടുന്നതിനും സംസ്ഥാനത്ത് ചട്ടങ്ങൾ നിലവിലുണ്ടോ; വിശദമാക്കാമോ?
*180.
ശ്രീ വി കെ പ്രശാന്ത്
ശ്രീ. പി.വി.അൻവർ
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആധുനിക ശാസ്ത്ര, സാങ്കേതികശാസ്ത്ര സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി നഗരങ്ങളിലെ മാലിന്യ സംസ്കരണ സംവിധാനം ശക്തിപ്പെടുത്തുന്നതിന് പ്രത്യേക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ മാലിന്യ സംസ്കരണ മേഖലയില്‍ എന്തെല്ലാം മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഖരമാലിന്യ സംസ്കരണ കേന്ദ്രങ്ങളുടെ വികസനം, പരമ്പരാഗത മാലിന്യ സംസ്കരണം , സംസ്കരിക്കാനാകാത്ത ഖരമാലിന്യങ്ങളുടെ` പരിപാലനം, മാലിന്യത്തില്‍ നിന്നും മൂല്യ വര്‍ദ്ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണം എന്നിവ പ്രസ്തുത പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നുണ്ടോ; വിശദാംശം നല്‍കാമോ?


                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.