UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 4th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഴീക്കാേട് മണ്ഡലത്തിലെ നാറാത്ത് പഞ്ചായത്തില്‍ നടപ്പാക്കി വരുന്ന സ്മാര്‍ട്ട് അംഗനവാടിയുടെ നിലവിലെ സ്ഥിതി അറിയിക്കാമാേ;
( ബി )
നിലവില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് തടസ്സങ്ങളുണ്ടാേ; വിശദാംശങ്ങള്‍ നല്‍കുമാേ?
2.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം സോഷ്യല്‍ മീഡിയ മുഖേന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെതിരെ അധിക്ഷേപം നടത്തിയതായ പരാതികള്‍ ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ ഉദ്യോഗസ്ഥരുടെ പേര്, തസ്തിക, വകുപ്പ് എന്നിവ വ്യക്തമാക്കാമോ;
( സി )
ഓരോ പരാതിയിലും സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച വിവരം വിശദമാക്കാമോ;
( ഡി )
സര്‍ക്കാരിനെ അധിക്ഷേപിച്ചതായി പരാതി ലഭിച്ചിട്ടും നടപടികള്‍ സ്വീകരിക്കാത്ത ബന്ധപ്പെട്ട മേലുദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഇ )
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
3.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങളിലെ സങ്കീര്‍ണ്ണതകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നടപടിക്രമങ്ങള്‍ ലഘൂകരിച്ച് പ്രസ്തുത സേവനങ്ങള്‍ ജനങ്ങള്‍ക്ക് വേഗത്തില്‍ ലഭ്യമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
4.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സഹകരണ ആശുപത്രികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സഹകരണ ആശുപത്രികളിലെ പ്രസിഡന്റുമാർ സമർപ്പിച്ച നിവേദനം മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത നിവേദനത്തിന്മേൽ കൈക്കൊണ്ട നടപടികൾ വ്യക്തമാക്കാമോ?
5.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം എത്രയാണ്; ഇനം തിരിച്ചുള്ള വിശദവിവരം ലഭ്യമാക്കുമോ;
( ബി )
പെന്‍ഷന്‍ പ്രായം ഏകീകരിക്കുന്നതിന് നടപടി സ്വീകരിക്കുമാേ എന്ന്‌ വ്യക്തമാക്കാമാേ?
6.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാലാകാലങ്ങളായുള്ള ഏകോപനമില്ലായ്മ മൂലം പഠനവെല്ലുവിളി നേരിടുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും നിയമാനുസൃതമായ പരീക്ഷാനുകൂല്യം ഉറപ്പാക്കാനായി ഓരോ വര്‍ഷവും ജനുവരി മാസം മുതല്‍ ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇതിനായുള്ള ക്ലിനിക്കല്‍/റീഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റുകളുടെ അപര്യാപ്തത, മെഡിക്കല്‍ ബോര്‍ഡുകള്‍ കൂടാന്‍ വൈകല്‍, സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ സഹകരണത്തോടെ പഠനവൈകല്യം കണക്കാക്കാനായുള്ള നടപടികളുടെ അപര്യാപ്തത എന്നിവ തുടരുന്നതാണിതിനു കാരണമെന്നത് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത വിഭാഗം കുട്ടികള്‍ക്ക് വെല്ലുവിളികളെ തരണം ചെയ്ത് മുഖ്യധാരയിലെത്താനായിട്ടും, കുട്ടികളുടെയും മാതാപിതാക്കളുടെയും നിരാശ ഇല്ലാതാക്കുന്നതിന് സംസ്ഥാന വിദ്യാഭ്യാസ-ആരോഗ്യ-സാമൂഹ്യനീതി വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കി ഒരു പുതിയ സംവിധാനം ഉറപ്പാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കും; വിശദമാക്കുമോ?
7.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മാതൃജില്ലയിൽ പി.എസ്.സി പരീക്ഷകൾക്കായി അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പലപ്പോഴും ജില്ലയില്‍ തന്നെ വളരെ ദൂരെയുളള പരീക്ഷ സെന്ററുകളാണ് അനുവദിച്ച് ലഭിക്കാറുളളത് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇവര്‍ക്ക് സൗകര്യപ്രദമായി എത്തിച്ചേരാന്‍ കഴിയുന്ന രീതിയില്‍ അടുത്തായി പരീക്ഷ സെന്ററുകള്‍ അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?
8.
ശ്രീ തോമസ് കെ തോമസ്
ശ്രീ കെ ബി ഗണേഷ് കുമാർ
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളം മറ്റു സംസ്ഥാനങ്ങളെയപേക്ഷിച്ചു ഏതെല്ലാം മേഖലകളിലാണ് മികച്ച നേട്ടങ്ങള്‍ കൈവരിച്ചതെന്ന് വ്യക്തമാക്കുമോ;
( ബി )
സ്കാന്ഡിനേവിയൻ രാജ്യങ്ങളെ പോലെ സാമൂഹിക ജീവിതത്തില്‍ ഉള്‍പ്പെടെ എല്ലാ മേഖലകളിലും മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിക്കുമോ;
( സി )
സ്കൂള്‍- കോളേജ് പാഠ്യപദ്ധതിയിൽ ഉള്‍പ്പെടെ ഇതിനനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരുമോയെന്നും സാമൂഹ്യ പ്രതിബദ്ധതയുള്ള പൗരന്മാരായി പുതു തലമുറയെ വാര്‍ത്തെടുക്കാന്‍ പുതുതായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്നും വിശദമാക്കുമോ?
9.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സമൂഹമാധ്യമങ്ങളിലൂടെ മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി ശിക്ഷാ നടപടികള്‍ എടുക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്തെ വിവിധ മത വിഭാഗങ്ങള്‍ തമ്മില്‍ സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കുമോ?
10.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അഴീക്കാേട് മണ്ഡലത്തിലെ കണ്ണാടിപറമ്പ്, വളപട്ടണം വില്ലേജ് ഓഫീസുകളുടെ പുനർനിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതിയെന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് തടസ്സങ്ങള്‍ ഉണ്ടാേയെന്ന് വ്യക്തമാക്കാമോ; വിശദാംശങ്ങള്‍ നല്‍കുമാേ?
11.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച നൂറ് ദിന പരിപാടികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
ഒന്നാം നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
നൂറ് ദിന പരിപാടിയില്‍ ഈ വര്‍ഷം പുതുതായിഏതൊക്കെ പദ്ധതികളാണ് ആലപ്പുഴയില്‍ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത് എന്ന് വ്യക്തമാക്കാമോ?
12.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി എത്ര തൊഴില്‍ ദിനങ്ങളാണ് നല്‍കുന്നതെന്ന് വിശദമാക്കുമോ;
( ബി )
ഏതെല്ലാം മേഖലകളിലായിട്ടാണ് പ്രസ്തുത തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് വിശദമാക്കുമോ?
13.
ശ്രീ വി ജോയി
ശ്രീ. മുരളി പെരുനെല്ലി
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊവിഡ് ഉലച്ച സാധാരണക്കാരുടെ ജീവിതം അനായാസകരമാക്കുന്ന തരത്തിലാണോ സര്‍ക്കാരിന്റെ രണ്ടാം നൂറുദിന പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പരിപാടിയുടെ അടിസ്ഥാന വികസന തന്ത്രം വിശദമാക്കാമോ; ഏതൊക്കെ രംഗങ്ങളിലാണ് പതിനേഴര ലക്ഷത്തിലധികം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കാന്‍ പരിപാടിയുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
നവകേരളം കര്‍മപദ്ധതി -2 ന് ഉത്തേജനം നല്‍കുന്ന രീതിയിലാണോ ഘടക പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
14.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 ജനുവരിയിൽ മുഖ്യമന്ത്രി നടത്തിയ ദുബായ് സന്ദർശനം സംബന്ധിച്ച് എപ്പോഴാണ് തീരുമാനം കൈക്കൊണ്ടിട്ടുള്ളത്; ഇതു സംബന്ധിച്ച സർക്കാർ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ; പ്രസ്തുത സന്ദർശനം ഔദ്യോഗിക സന്ദർശനമായിരുന്നോ അഥവാ വ്യക്തിപരമായ സന്ദർശനമായിരുന്നോ എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ എന്തൊക്കെയായിരുന്നു; സന്ദർശനത്തിന്റെ കാര്യപരിപാടികൾ, പങ്കെടുത്ത പൊതുപരിപാടികൾ, സ്വകാര്യ പരിപാടികൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( സി )
വേൾഡ് എക്സ്പോ ആരംഭിച്ച ശേഷം ദുബായിലെത്തിയ മുഖ്യമന്ത്രി വേൾഡ് എക്സ്പോയ്ക്ക് അകത്തും പുറത്തുമായി എതൊക്കെ പരിപാടികളുടെ ഉദ്ഘാടനം ആണ് നിർവഹിച്ചതെന്ന് വ്യക്തമാക്കാമോ;
( ഡി )
വേൾഡ് എക്സ്പോയിൽ കേരള പവിലിയൻ ആരംഭിച്ചത് എന്നായിരുന്നുവെന്നും ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചത് മുഖ്യമന്ത്രി ആണോ എന്നും വ്യക്തമാക്കാമോ?
15.
ശ്രീ. അബ്ദുല്‍ ഹമീദ് പി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
10 വർഷം സർവീസ് പൂർത്തിയാക്കിയ വിദ്യാഭ്യാസയോഗ്യതയുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ക്ലറിക്കൽ തസ്തികയിലേക്ക് പ്രമോഷൻ നൽകാൻ നിലവിലുള്ള തടസ്സം എന്താണെന്ന് വ്യക്തമാക്കാമോ​​;
( ബി )
ലാസ്റ്റ് ഗ്രേഡ് വിഭാഗത്തെ ക്ലറിക്കൽ തസ്തികകൾ ഉൾപ്പെടുന്ന സബോർഡിനേറ്റ് സർവീസിൽ ഉൾപ്പെടുത്തുന്നതിന് തടസ്സമുണ്ടോ;
( സി )
ക്ലറിക്കൽ തസ്തികയിൽ ഉള്ളവർക്ക് വകുപ്പുതല പരീക്ഷ നടത്തി പ്രമോഷൻ നൽകുന്ന അതേ മാതൃകയിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കും വകുപ്പുതലപരീക്ഷ നടത്തി ക്ലറിക്കൽ തസ്തികയിലേക്ക് സമയബന്ധിതമായി സ്ഥാനക്കയറ്റം നൽകുന്നതിലെ തടസ്സമെന്താണെന്ന് വ്യക്തമാക്കാമോ;
( ഡി )
ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് സമയബന്ധിതമായി റേഷ്യോ പ്രമോഷൻ നൽകുന്നത് സർക്കാറിന്റെ പരിഗണനയിലുണ്ടോ?
16.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സെക്രട്ടേറിയറ്റിലെ ഓഫീസ് സംവിധാനം കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനു വേണ്ടി സോഷ്യൽ ഓഡിറ്റ് നടപ്പാക്കുമോ; വിശദാംശം നൽകുമോ?
17.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവരാവകാശ നിയമം അനുസരിച്ച് വിവിധ സർക്കാർ വകുപ്പുകൾ സമർപ്പിക്കേണ്ട വാർഷിക റിപ്പോർട്ട് യഥാസമയം സമർപ്പിക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ; ഇപ്രകാരമുള്ള റിപ്പോർട്ട് സമർപ്പിക്കാൻ കാലതാമസം വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
2017-18 ലെ ഇത് സംബന്ധിച്ച വാർഷിക റിപ്പോർട്ട് തയ്യാറാക്കിയതിനു ശേഷം ഏതെല്ലാം വർഷങ്ങളിലെ റിപ്പോർട്ടുകൾ അച്ചടിച്ച് തയ്യാറാക്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ; ഇനി ഏതെല്ലാം വർഷങ്ങളിലെ ഇത്തരം വാർഷിക റിപ്പോർട്ടുകൾ സർക്കാർ പ്രസ്സിൽ അച്ചടിക്കാൻ ബാക്കിയുണ്ടെന്ന് വിശദമാക്കാമോ;
( സി )
വിവരാവകാശ കമീഷന്റെ വരവ് ചെലവ് കണക്കുകൾ സംബന്ധിച്ച ഓഡിറ്റ് നടത്താറുണ്ടോ; എങ്കിൽ പ്രസ്തുത ഓഡിറ്റ് നടത്തുന്ന സ്ഥാപനം, ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ എന്നിവ സംബന്ധിച്ച വിവരങ്ങൾ, ഏറ്റവും അവസാനം തയ്യാറാക്കിയ ഓഡിറ്റ് റിപ്പോർട്ട് എന്നിവ ലഭ്യമാക്കാമോ?
18.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ഉദ്യോഗസ്ഥരുടെ മാസാന്ത്യ കോൺഫറൻസുകൾ സ്ഥിരമായി ഓൺലൈനിൽ നടത്തുന്ന കാര്യം പരിഗണിക്കുന്നുണ്ടോ;
( ബി )
സർക്കാർ നടത്തുന്ന ഉത്ഘാടനങ്ങൾ, സെമിനാറുകൾ എന്നിവ ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായും, അധുനികവത്കരണത്തിന്റെ ഭാഗമായും സ്ഥിരമായി ഓൺ ലൈനിലേയ്ക്ക് മാറ്റുന്ന കാര്യം പരിഗണനയിൽ ഉണ്ടോ;
( സി )
എങ്കില്‍ ഇതിനായി വകുപ്പുതലത്തിലും സർക്കാർ തലത്തിലും എന്തൊക്കെ നടപടികളാണ് സ്വീകരിച്ച് വരുന്നത് എന്ന് വ്യക്തമാക്കാമോ?
19.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുസ്തകമെഴുതുന്നതിന് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് മുന്‍കൂട്ടി അനുമതി തേടിയിരുന്നോയെന്ന് വിശദമാക്കുമോ?
20.
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന കേഡറിലുള്ള ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ക്ക് നിലവിൽ കേന്ദ്ര സര്‍വീസിലേക്ക് ഡെപ്യൂട്ടേഷന്‍ അനുവദിക്കുന്നതിനുള്ള നടപടിക്രമം വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ അഖിലേന്ത്യ സര്‍വീസിലെ കേഡര്‍ തസ്തികകള്‍ ഡെപ്യൂട്ടേഷന്‍ റിസര്‍വായി നീക്കി വയ്‌ക്കേണ്ടതുണ്ടോ; വിശദാംശം അറിയിക്കുമോ;
( സി )
അഖിലേന്ത്യാ സര്‍വീസ് പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കുന്ന തരത്തില്‍ 1954 -ലെ അഡ്മിനിസ്‌ട്രേറ്റീവ് ചട്ടം ഭേദഗതി ചെയ്യുന്നതിനെതിരെ സംസ്ഥാനം സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ഡി )
പ്രസ്തുത ഭേദഗതി സംബന്ധിച്ച് സംസ്ഥാന സർക്കാരിനോട് അഭിപ്രായം ആരാഞ്ഞിരുന്നോ; എങ്കിൽ സർക്കാർ നൽകിയ മറുപടി അറിയിക്കാമോ?
21.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭ്യമാക്കിയിട്ടുള്ള പ്രവൃത്തികള്‍ എത്രയാണെന്നും ഭരണാനുമതി നല്‍കാനുളള പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും വിശദമാക്കാമോ;
( ബി )
ഭരണാനുമതി ലഭിച്ച പ്രവൃത്തികളുടെ നിലവിലെ സ്ഥിതി, പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിന്റെ കാരണം എന്നിവ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളെല്ലാം അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
22.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ഡെവലപ്മെന്റ് പാക്കേജില്‍ (കെ.ഡി.പി.) പുതിയ പദ്ധതികള്‍ ഉള്‍പ്പെടുത്തുന്നതിലേക്ക് സ്റ്റേറ്റ് ലെവല്‍ എംപവർഡ് കമ്മിറ്റി (എസ്.എൽ.ഇ.സി.) തീരുമാനം എടുത്തിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
പുതിയ പദ്ധതികള്‍ ഉള്‍പ്പെടുത്തുന്നതിന് എസ്.എൽ.ഇ.സി. തീരുമാനപ്രകാരം ഉത്തരവ് നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
23.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പുനര്‍നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തീരദേശ മണ്ഡലമായ അമ്പലപ്പുഴയ്ക്ക് അനുവദിച്ച പ്രവൃത്തികള്‍, അവയ്ക്ക് അനുവദിച്ച തുക, പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സി എന്നിവ വകുപ്പ് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ ഓരോന്നിന്റേയും ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കാമോ;
( സി )
ആവര്‍ത്തിച്ച് ടെന്‍ഡര്‍ ചെയ്തിട്ടും നിര്‍മ്മാണത്തിന് കരാര്‍ ആകാത്ത പ്രവൃത്തി നടപ്പാക്കുന്നതിന് എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
24.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-ലെ തീരദേശപരിപാലന നിയമത്തില്‍ ഭേദഗതി വരുത്തി 2019-ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച വി‍ജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ തീരദേശ പരിപാലന പ്ലാന്‍ തയ്യാറാക്കി കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന് അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
സംസ്ഥാന സര്‍ക്കാര്‍ നാഗരിക സ്വഭാവമുള്ളതും 2011‌-ലെ സെന്‍സസ് പ്രകാരമുള്ള നഗരങ്ങളുടെ നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുന്നവയുമായ ഗ്രാമപഞ്ചായത്തുകളെ തരംതിരിച്ച് നഗരപ്രദേശങ്ങളായി പുനര്‍നാമകരണം ചെയ്തിട്ടുണ്ടോ; എങ്കില്‍ കണ്ണൂര്‍ ജില്ലയില്‍ ഇത്തരത്തിലുള്ള ഏതൊക്കെ പഞ്ചായത്തുകളാണുള്ളതെന്ന് വ്യക്തമാക്കാമോ?
25.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വികസനവും പരിസ്ഥിതി സംരക്ഷണവും സന്തുലിതമാക്കുന്ന ഒരു വികസന വീക്ഷണം പിന്തുടരുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ സമയബന്ധിതമായി കാർബൺ ന്യൂട്രൽ ആക്കാനുള്ള കർമ്മപദ്ധതി പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ;
( സി )
പാരമ്പര്യേതര ഊർജ്ജ ഉത്പാദനത്തിന് പ്രാധാന്യം നൽകിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ഡി )
പരമ്പരാഗത ഇന്ധനങ്ങൾ ഉപയോഗിക്കുന്നതുവഴി ഉണ്ടാകുന്ന ഗ്രീൻഹൗസ് വാതക ബഹിർഗമനവും അന്തരീക്ഷ മലിനീകരണവും തടയാൻ ലക്ഷ്യമിട്ട് ഇ-വെഹിക്കിൾ നയം രൂപീകരിച്ചിട്ടുണ്ടോ; വിശദീകരിക്കാമോ?
26.
ശ്രീ. എ.എന്‍.ഷംസീര്‍
ശ്രീ വി ജോയി
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആഗോളതാപനം കുറച്ചുകൊണ്ടുവരുന്നതിന് ജി-20 രാജ്യങ്ങളുടെ രാഷ്ട്രത്തലവന്‍മാര്‍ പങ്കെടുത്ത ഗ്ലാസ്ഗോ ഉച്ചകോടിയില്‍ ഇന്ത്യ മുന്നോട്ടുവെച്ച പഞ്ചാമൃത് പരിപാടിയുടെ ലക്ഷ്യം കൈവരിക്കുന്നതിന് സംസ്ഥാനം നടത്തുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ എന്ന് വിശദമാക്കാമോ;
( ബി )
ആഗോള താപനം കുറയ്ക്കുന്നതിനായി 2030-ഓടെ രാജ്യത്തെ കാര്‍ബണ്‍ ബഹിര്‍ഗ്ഗമനം ഒരു ബില്യണ്‍ ടണ്ണായി കുറച്ചുകൊണ്ടുവരികയെന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാനത്ത് ഫോസില്‍ ഇന്ധന വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തി മാസ് ട്രാന്‍സിറ്റ് സിസ്റ്റം പ്രോത്സാഹിപ്പിക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( സി )
സുസ്ഥിര വികസനം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി പദ്ധതികള്‍ തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുമ്പോള്‍ നിക്ഷിപ്ത താല്‍പര്യക്കാരായ ചിലരുടെ പ്രവര്‍ത്തനങ്ങള്‍ പദ്ധതി നിര്‍വ്വഹണത്തെ തടസ്സപ്പെടുത്തുന്നത് സംസ്ഥാന താല്‍പര്യങ്ങള്‍ ഹനിക്കുന്നതിനാല്‍ അത്തരം ശ്രമങ്ങള്‍ അതിജീവിക്കുന്നതിന് ജനകീയ പിന്തുണ ആര്‍ജ്ജിക്കുന്ന പ്രവര്‍ത്തനം ശക്തിപ്പെടുത്തുമോ?
27.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-ലെ കേന്ദ്ര തീരദേശപരിപാലന നോട്ടിഫിക്കേഷന്‍ പ്രകാരം കേരളത്തില്‍ തീരദേശപരിപാലന അതോറിറ്റി മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത നോട്ടിഫിക്കേഷന്‍ പ്രകാരം കേരള തീരദേശപരിപാലന അതോറിറ്റി മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിക്കുന്നതിന് നിലവില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
28.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-ലെ തീരദേശ പരിപാലന നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ട് മൂന്ന് വര്‍ഷമായിട്ടും സംസ്ഥാനത്ത് പ്രസ്തുത ഭേദഗതി പ്രകാരമുള്ള ഇളവുകള്‍ നൽകാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
തീരദേശ മേഖലയിലെ ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഈ ആവശ്യം നടപ്പിലാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ഉത്തരവിന് മുന്‍കാല പ്രാബല്യം ലഭിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
29.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കീഴിലുള്ള എല്ലാ ജില്ല ലബോറട്ടറികളെയും എന്‍.എ.ബി.എല്‍. പദവിയിലേയ്ക്ക് ഉയര്‍ത്തി ശക്തിപ്പെടുത്തിയിട്ടുണ്ടോ;
( ബി )
എങ്കില്‍ ഏതൊക്കെ ജില്ലകളിലെ ലബോറട്ടറികളെന്ന് വിശദമാക്കാമോ; ഏതൊക്കെ ജില്ലകളെയാണ് ഒഴിവാക്കിയിരിക്കുന്നത്; എന്തുകൊണ്ടെന്ന് വിശദമാക്കാമോ;
( സി )
അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നതും വലിച്ചെറിയുന്നതും തടയുന്നതിനായി രാത്രികാല പട്രോളിംഗ് നടത്തുന്ന നിരീക്ഷണ സ്‌ക്വാഡ് ജില്ലകളില്‍ രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഇവയുടെ പ്രവര്‍ത്തനം വിശദമാക്കാമോ; രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കാമോ?
30.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ആറാം കേന്ദ്ര ശമ്പള കമ്മീഷൻ ശിപാർശ പ്രകാരമുള്ള ശമ്പള പരിഷ്കരണം എന്നാണ് നടപ്പിലാക്കിയതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ശമ്പള പരിഷ്കരണത്തിൽ എത്ര ജീവനക്കാർക്കാണ് ശമ്പളം പരിഷ്കരിച്ച് നൽകിയത്; ഇതിൽ എത്ര പേർക്കാണ് ക്രമവിരുദ്ധമായി ശമ്പളം പരിഷ്കരിച്ചു നല്കിയതെന്ന് കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ അപ്രകാരം ക്രമവിരുദ്ധമായി നൽകിയ തുക തിരിച്ചുപിടിക്കാൻ സ്വീകരിച്ച നടപടികൾ എന്നാണ് ആരംഭിച്ചതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കാലയളവിൽ സ്ഥാപനത്തിന് ഉണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കാൻ സ്വീകരിച്ച നടപടി എന്താണെന്ന് അറിയിക്കാമോ;
( ഡി )
തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിൽ ഏഴാം ശമ്പള കമ്മീഷൻ ശിപാർശകളുടെ അടിസ്ഥാനത്തിൽ എന്ന് മുതലാണ് ജീവനക്കാർക്ക് ആനുകൂല്യങ്ങൾ ലഭ്യമാകുന്നതെന്ന് വിശദമാക്കാമോ;
( ഇ )
ഏതെല്ലാം വിഭാഗം ജീവനക്കാരാണ് ശമ്പള കമ്മീഷൻ ശുപാർശകളുടെ അടിസ്ഥാനത്തിലുള്ള അപാകതകൾ പരിഹരിക്കണമെന്ന് നിവേദനം നൽകിയിട്ടുള്ളത്; ആയതിൽ ഏതെല്ലാം പരിഹരിച്ചു എന്ന് വ്യക്തമാക്കാമോ?
31.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ AIIMS (ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) ആരംഭിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത് എന്നറിയിക്കാമോ;
( ബി )
ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഏതെങ്കിലും തരത്തിലുള്ള അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ടോ?
32.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം റീജ്യണൽ കാൻസർ സെന്ററിൽ ജീവനക്കാർക്ക് പെൻഷൻ നടപ്പിലാക്കിയത് എന്നുമുതലാണ് എന്ന വിവരം നൽകാമോ;
( ബി )
റീജ്യണൽ കാൻസർ സെന്ററിലെ എത്ര ജീവനക്കാരാണ് പെൻഷൻ സ്കീമിൽ അംഗങ്ങളായി ചേർന്നിട്ടുള്ളതെന്നും മുഴുവൻ ജീവനക്കാരും അംഗങ്ങളായി ചേരണമെന്ന വ്യവസ്ഥ നിലവിലുണ്ടോയെന്നും പെൻഷൻ സ്കീമിൽ ചേരാത്ത ജീവനക്കാർ ഉണ്ടെങ്കിൽ അത് എത്രയാണെന്നും വ്യക്തമാക്കാമോ;
( സി )
ജീവനക്കാരിൽ നിന്ന് എത്ര തുക വച്ചാണ് പെൻഷൻ വിഹിതം പിടിക്കുന്നതെന്നും എത്ര തുകയാണ് ജീവനക്കാർക്ക് പെൻഷനായി നൽകുന്നതെന്നും ഇതിന്റെ മാനദണ്ഡം എന്താണെന്നും വിശദമാക്കാമോ?
33.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പബ്ലിക്‌ സര്‍വ്വീസ് കമ്മീഷന്‍ നിയമനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള സംവരണത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
ഭിന്നശേഷിക്കാര്‍ക്ക് സൗകര്യപ്രദമായ സ്ഥലങ്ങളില്‍ അഥവാ ഓഫീസുകളില്‍ നിയമനം ലഭിക്കുന്നതിന് എന്തെങ്കിലും പരിഗണന നല്‍കാറുണ്ടോ; എങ്കില്‍ അതിനായി അപേക്ഷിക്കേണ്ടത് എങ്ങനെയാണെന്ന് വിശദീകരിക്കാമോ?
34.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ പാര്‍ട്ട് ടെെം ജൂനിയര്‍ ലാംഗേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ്. (കാറ്റഗറി നം. 230/16) റാങ്ക് ലിസ്റ്റില്‍ നിന്ന് എത്രപേര്‍ക്ക് നിയമനശിപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തസ്തികയിലേക്ക് എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
റാങ്ക് ലിസ്റ്റിന്റെ കാലാവധി 2022 ഫെബ്രുവരി മാസത്തില്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ ഒഴിവുകള്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?
35.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ആഗസ്റ്റില്‍ കാലാവധി അവസാനിച്ച് റദ്ദായ പി.എസ്.സി. റാങ്ക് ലിസ്റ്റുകള്‍ ഏതെല്ലാമെന്നും തസ്തികകളുടെ പേരും കാറ്റഗറി നമ്പറും സഹിതമുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
2021 ആഗസ്റ്റില്‍ റദ്ദായ പി.എസ്.സി. റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട ഏതെല്ലാം തസ്തികകളിലേക്കാണ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ച് നിയമന നടപടികള്‍ ആരംഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ഈ കാലയളവില്‍ റദ്ദായ പി.എസ്.സി. റാങ്ക് ലിസ്റ്റുകളില്‍ ഏതെല്ലാം തസ്തികകളിലാണ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ച് നിയമന നടപടികള്‍ ആരംഭിക്കാനുള്ളതെന്ന വിവരം ലഭ്യമാക്കുമോ?
36.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ ജീവനക്കാരുടെ പൊതു സ്ഥലംമാറ്റം ഓൺലൈൻ സംവിധാനത്തിലൂടെ നടത്തണമെന്ന് കർശന നിർദ്ദേശം എല്ലാ വകുപ്പ് മേധാവികൾക്കും നൽകിയിട്ടുണ്ടോ; എങ്കിൽ ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ലഭ്യമാക്കാമോ;
( ബി )
ഇതു പ്രകാരം ഓൺലൈൻ സംവിധാനത്തിലൂടെ പൊതു സ്ഥലംമാറ്റം നടത്തുന്നതിന് ജീവനക്കാരുടെ ഇലക്ട്രോണിക് ഡാറ്റാബേസ് തയ്യാറാക്കിയിട്ടുള്ള വകുപ്പുകൾ ഏതൊക്കെയാണ്; നാളിതുവരെയും ഇത്തരത്തിൽ ഇലക്ട്രോണിക് ഡാറ്റാബേസ് തയ്യാറാക്കിയിട്ടില്ലാത്ത വകുപ്പുകൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
ജീവനക്കാരുടെ പൊതു സ്ഥലംമാറ്റം ഓൺലൈൻ സംവിധാനം മുഖേന നടപ്പിലാക്കാത്ത വകുപ്പുകളെ സംബന്ധിച്ച വിവരം ശേഖരിക്കുന്നതിന് എന്തെങ്കിലും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടോ;
( ഡി )
2022 ൽ ജീവനക്കാരുടെ പൊതു സ്ഥലം മാറ്റം ഓൺലൈൻ സംവിധാനത്തിലൂടെ അല്ലാതെ നടത്തുന്ന വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദാംശം നല്കുമോ;
( ഇ )
ഓൺലൈൻ സംവിധാനത്തിന്റെ സുതാര്യത അട്ടിമറിക്കുന്നതിനുവേണ്ടി പൊതു സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിക്കുന്നതിന് മുൻപ് തന്നെ ജീവനക്കാരെ സ്ഥലംമാറ്റുന്ന വിവരം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ; ഇത് തടയുന്നതിന് സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാം; വിശദ വിവരം ലഭ്യമാക്കാമോ?
37.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എസ്.സി. യ്ക്ക് നിയമനങ്ങള്‍ വിട്ടുനല്‍കിയിട്ടും സ്പെഷ്യല്‍ റൂള്‍ ദേദഗതി ചെയ്യുന്നതിലെ കാലതാമസം കാരണം ഏതെല്ലാം പൊതുമേഖല/അര്‍ദ്ധസര്‍ക്കാര്‍/ബോര്‍ഡ്/കമ്പനി സ്ഥാപനങ്ങളിലെ നിയമനങ്ങളാണ് പി.എസ്.സി മുഖേന ഇപ്പോഴും നികത്താന്‍ സാധിക്കാത്തതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ ഏതെല്ലാം തീയതികളിലാണ് പി.എസ്.സി. യ്ക്ക് വിട്ടതെന്ന് വ്യക്തമാക്കാമോ; ഇത് സംബന്ധിച്ച ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ;
( സി )
ഈ സ്ഥാപനങ്ങളിലെ നിയമന നടപടികള്‍ പി.എസ്.സി. മുഖേന ആരംഭിക്കുന്നതിന് സ്പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്യുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
38.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കര്‍ഷക ക്ഷേമ വകുപ്പില്‍ കൃഷി അസിസ്റ്റന്റുമാരുടെ റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ; എങ്കില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ യോഗ്യതകള്‍ എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തസ്തികയില്‍ നിയമന നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കുമോ; എത്ര ഒഴിവുകള്‍ പി.എസ്.സി. യില്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്; റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മുഴുവൻ ഒഴിവുകളിലേക്കും നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തുമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ?
39.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാരിലും പൊതുമേഖലാസ്ഥാപനങ്ങളിലും വിവിധ ആവശ്യങ്ങള്‍ക്കായി നല്കുന്ന അപേക്ഷകളോടൊപ്പം സമര്‍പ്പിക്കേണ്ടുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഗസറ്റഡ് ഓഫീസര്‍ എന്ന നിലയില്‍ സാക്ഷ്യപ്പെടുത്തുന്നതിന് പി.എസ്.സി. വഴി നിയമിതരായ ഏതൊക്കെ തസ്തികകളില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കാണ് അധികാരമുള്ളത്; തസ്തിക തിരിച്ച് വെളിപ്പെടുത്തുമോ;
( ബി )
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അല്ലാത്ത മറ്റാര്‍ക്കെങ്കിലും അറ്റസ്റ്റേഷന്‍ ചെയ്തുനല്‍കുന്നതിന് അധികാരമുണ്ടെങ്കില്‍ ഏത് വിഭാഗം ഉദ്യോഗസ്ഥര്‍ക്കാണ് ഇപ്രകാരം അധികാരം നല്‍കിയിട്ടുള്ളതെന്നും ഏത് നിയമപ്രകാരമാണ് അവരുടെ അധികാരവിനിയോഗമെന്നും അറിയിക്കുമോ;
( സി )
ഇല്ലെങ്കില്‍ അറ്റസ്റ്റ് ചെയ്ത് നല്‍കുന്ന സമയക്രമം വരെ പൊതുജനങ്ങളെ അറിയിച്ചുകൊണ്ടുള്ള പരസ്യബോര്‍ഡുകള്‍ സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി. ഡിപ്പോ ഓഫീസ് മുറികള്‍ക്ക് സമീപം പ്രദര്‍ശിപ്പിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പ്രവൃത്തി അടിയന്തരപ്രാബല്യത്തോടെ അവസാനിപ്പിക്കാന്‍ സംവിധാനമൊരുക്കുന്നതിനോടൊപ്പം പൊതുജന അറിവിലേയ്ക്ക് ഇക്കാര്യം പരസ്യപ്പെടുത്തുന്നതിനും തയ്യാറാകുമോ;
( ഡി )
എങ്കില്‍ ഇതിന്മേല്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദീകരിക്കുമോ:;
( ഇ )
അത്തരത്തില്‍ അധികാരമില്ലാത്ത ഉദ്യോഗസ്ഥന്റെ സാക്ഷ്യപ്പെടുത്തല്‍ സ്വീകരിച്ച് കേന്ദ്ര സര്‍വ്വീസില്‍ അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥിക്ക് അത് നിരസിക്കപ്പെട്ട റിപ്പോര്‍ട്ടുകളുടെ ഗൗരവം ഉള്‍ക്കൊണ്ട് ഇക്കാര്യത്തില്‍ നിയമവിരുദ്ധമായി അധികാരപ്രയോഗം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നിയമനടപടിക്ക് തയ്യാറാകുമോ?
40.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ കെ-ഫോണ്‍ സേവനം നിലവില്‍ ഏതെല്ലാം സ്ഥലങ്ങളിലും ഓഫീസുകളിലും നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പുതുതായി ഏതെല്ലാം പ്രദേശങ്ങളിലും ഓഫീസുകളിലുമാണ് കെ-ഫോണ്‍ സേവനം നൽകുവാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ പൊതു പ്രദേശങ്ങള്‍ക്കുപുറമേ കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി മേഖലകളിലേക്ക് കെ-ഫോണ്‍ സേവനം പ്രത്യേക പരിഗണന നൽകി ലഭ്യമാക്കുമോ; വിശദമാക്കാമോ?
41.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റാര്‍ട്ട് അപ്പുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
42.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ ഫോണ്‍ പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; ഇതിന്റെ ഗുണഭോക്താക്കള്‍ ആരൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പാലക്കാട്‌ ജില്ലയില്‍ കെ ഫോണ്‍ പദ്ധതി നിലവിൽ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നൽകാമോ; ഇല്ലെങ്കിൽ എന്ന് ആരംഭിക്കുവാന്‍ സാധിക്കുമെന്ന് അറിയിക്കാമോ?
43.
ശ്രീ എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാഫീന്‍ ഇന്നൊവേഷന്‍ സെന്റര്‍ ആരംഭിക്കുന്നതുകൊണ്ട് കേരളത്തിലെ വ്യവസായ-സാങ്കേതിക വിദ്യാഭ്യാസ രംഗങ്ങളില്‍ പ്രതീക്ഷിക്കുന്ന പുരോഗതി എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
44.
ശ്രീ. ആന്റണി ജോൺ
ശ്രീ. കെ.വി.സുമേഷ്
ഡോ സുജിത് വിജയൻപിള്ള
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-ഫോണ്‍ പദ്ധതി നിലവില്‍ ഏത് ഘട്ടത്തിലാണെന്നും എന്നത്തേക്ക് പൂര്‍ത്തിയാക്കുവാൻ കഴിയുമെന്നും വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തിന്റെ ഇ-കുതിപ്പിന് പ്രസ്തുത പദ്ധതി ഏതെല്ലാം തരത്തില്‍ സഹായകമാവുമെന്ന് വ്യക്തമാക്കുമോ;
( സി )
കെ-ഫോണ്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തിലൂടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്സ്, ഇ-കോമേഴ്സ്, സ്റ്റാര്‍ട്ടപ്പ് മേഖലകളില്‍ പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ വിശദമാക്കാമോ?
45.
ശ്രീ എം വിൻസെൻറ്
ശ്രീ സി ആര്‍ മഹേഷ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സൗജന്യ ഇന്റർനെറ്റ് നൽകുന്ന പദ്ധതിയായ കെ ഫോണിന്റെ പുരോഗതി വിശദമാക്കാമോ; പ്രസ്തുത പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്തൊക്കെയായിരുന്നു എന്നും ഈ ലക്ഷ്യങ്ങൾ എന്ന് പൂർത്തിയാക്കാൻ സാധിക്കുമെന്നും വിശദമാക്കാമോ;
( ബി )
കെ ഫോൺ പദ്ധതിയുമായി ബന്ധപ്പെട്ട കരാർ ഏതു കമ്പനിക്കാണ് നൽകിയത് എന്ന് വിശദമാക്കാമോ; ബെൽ അടങ്ങുന്ന കൺസോർഷ്യത്തിന് കരാർ നൽകാൻ മുൻ ഐ.ടി. സെക്രട്ടറി കെ ഫോൺ കമ്പനിക്ക് കത്ത് നൽകിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നൽകാമോ;
( സി )
സ്വർണക്കടത്ത് കേസില്‍ ഉൾപ്പെട്ട വനിതയുടെ ഭര്‍ത്താവിന് കെ ഫോൺ പദ്ധതിയുടെ ഭാഗമായി മാനേജരായി ജോലി നൽകിയിരുന്നോ; പ്രസ്തുത വ്യക്തിയെ പിന്നീട് പിരിച്ചുവിട്ടിരുന്നോ എന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത നിയമനത്തിന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഇടപെട്ടു എന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോ എന്ന് അറിയിക്കാമോ?
46.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ പുതുതായി സര്‍ക്കാര്‍ ഉത്തരവിലൂടെ അനുവദിച്ചതും എന്നാല്‍ ഇതുവരെയും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലാത്തതുമായ അക്ഷയ കേന്ദ്രങ്ങള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
അക്ഷയ കേന്ദ്രം നടത്തിപ്പിന് ചുമതലപ്പെട്ടവരെ പരീക്ഷ നടത്തി തെരഞ്ഞെടുക്കുന്നതിന് ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്;
( സി )
പരീക്ഷ നടത്തി നടത്തിപ്പുകാരെ കണ്ടെത്തി അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിലെ കാലതാമസം എന്താണെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത അക്ഷയ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം എന്ന് ആരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്; ഇതിലേക്കായി കെെക്കൊണ്ട നടപടികള്‍ വിശദമാക്കാമോ?
47.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുക്കം നഗരസഭയിലെ മണാശ്ശേരിയില്‍ അനുവദിച്ച അക്ഷയ കേന്ദ്രത്തിലേക്ക് സംരംഭകനെ തെരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷ നടത്താന്‍ വൈകുന്നതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
സംരംഭകനെ തെരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷ അടിയന്തരമായി നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?
48.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ അക്ഷയ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
അരൂര്‍ മണ്ഡലത്തിലെ അക്ഷയ കേന്ദ്രങ്ങളുടെ പേരുവിവരം പഞ്ചായത്തടിസ്ഥാനത്തില്‍ നല്‍കാമാേ?
49.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജകമണ്ഡലത്തിലെ മാറനല്ലൂര്‍ പഞ്ചായത്തില്‍ മിനി ഐ.ടി. പാര്‍ക്ക് ആരംഭിക്കുന്നതിന് 2021-22 വര്‍ഷത്തെ ബഡ്ജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടോ; എങ്കില്‍ ഇതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
50.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയില്‍ കെ-ഫോണ്‍ പദ്ധതിയുടെ ഭാഗമായി ഓപ്റ്റിക്കല്‍ ഗ്രൗണ്ട് വയര്‍ എത്ര കിലോമീറ്റര്‍ പൂർത്തീകരിച്ചുവെന്ന് അറിയിക്കാമോ;
( ബി )
ജില്ലയിലെ എത്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെ-ഫോണ്‍ പദ്ധതിയുടെ സേവനം ലഭ്യമാകുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ജില്ലയിലെ നെറ്റ്‌വർക്ക് ഓപ്പറേറ്റിംഗ് സെന്ററിന്റെ മുഴുവന്‍ പണിയും പൂർത്തീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ?
51.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചില സര്‍ക്കാര്‍ ഓഫീസുകളില്‍ തീപിടുത്തം ഉണ്ടായതിനെ തുടര്‍ന്ന് ഫയലുകള്‍ കത്തി നശിച്ച സാഹചര്യത്തില്‍ വിവിധ വകുപ്പുകളിലെ ഫയലുകള്‍ ഡിജിറ്റൈസ് ചെയ്യുന്ന പ്രവൃത്തി ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
നിലവിലെ രേഖകള്‍ വിവിധ വലുപ്പത്തില്‍ (A3, A4 മുതലായവ) ആയതിനാൽ ഇവ സ്കാന്‍ ചെയ്ത് ഡിജിറ്റൈസ് ചെയ്യുന്നതിന് ആവശ്യമായ സ്കാനറുകള്‍, സോഫ്റ്റ്‍വെയര്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ടോ;
( സി )
പൊതുജനങ്ങളില്‍ നിന്നും നേരിട്ട് സ്വീകരിക്കുന്ന അപേക്ഷകള്‍ കൗണ്ടറില്‍ തന്നെ സ്കാന്‍ ചെയ്ത് ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ഡി )
സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ്ണമായും കടലാസ് രഹിതമാക്കുന്നതിന് പദ്ധതിയുണ്ടോ; വിശദവിവരങ്ങള്‍ സഹിതം അറിയിക്കാമോ?
52.
ശ്രീ. റോജി എം. ജോൺ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ആള്‍ക്ക് സ്പേസ് പാർക്കില്‍ ജോലി നൽകിയതിന്റെ കാരണം വിശദീകരിക്കാമോ;
( ബി )
കെ.എസ്.ഐ.ടി.എൽ. ന് കീഴിൽ സ്പേസ് പാർക്കിൽ നിയമിക്കുന്നതിനായി എല്ലാ നടപടികളും സ്വീകരിച്ചതും തന്റെ പ്രൊഫൈലിൽ വ്യത്യാസം വരുത്തിയതും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയാണ് എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ;
( സി )
അടിസ്ഥാനയോഗ്യത ഇല്ലാത്ത ഒരാൾക്ക് സ്പേസ് പാർക്ക് പ്രോജക്ടിൽ ജോലി നൽകുന്നതിനായി ഇടപെട്ടു എന്ന മേൽവെളിപ്പെടുത്തലിൽ അന്വേഷണം നടത്താൻ തയ്യാറാകുമോ; ഇല്ലെങ്കിൽ കാരണം വിശദീകരിക്കാമോ?
53.
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വർണക്കടത്ത് കേസിൽ പ്രതിയായ വനിതയുടെ ഭര്‍ത്താവിന് കെ ഫോൺ പദ്ധതിയുടെ ഭാഗമായി മാനേജർ തസ്തികയിൽ ജോലി നൽകിയിരുന്നോ എന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ എന്ന് മുതൽ എന്ന് വരെയാണ് പ്രസ്തുത വ്യക്തി ജോലി ചെയ്തത് എന്ന് അറിയിക്കാമോ;
( സി )
എത്രയായിരുന്നു ടിയാന്റെ ശമ്പളമെന്നും ശമ്പള ഇനത്തിൽ എത്ര രൂപ നൽകി എന്നും വ്യക്തമാക്കാമോ?
54.
ശ്രീ ഐ ബി സതീഷ്
ശ്രീ. കെ.വി.സുമേഷ്
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യനീതിയിലധിഷ്ഠിതമായ വികസനത്തിന് ഡിജിറ്റല്‍ വിടവ് ഇല്ലാതാക്കേണ്ടത് അനിവാര്യമായതിനാല്‍ പ്രസ്തുത ലക്ഷ്യത്തോടെ കഴിഞ്ഞ സര്‍ക്കാര്‍ സംസ്ഥാനത്ത് ഡിജിറ്റല്‍ പശ്ചാത്തലസൗകര്യം സാര്‍വ്വത്രികവും സുശക്തവുമാക്കിത്തീര്‍ക്കുന്നതിന് ആവിഷ്കരിച്ച കെ-ഫോണ്‍‍ പദ്ധതിയുടെ പുരോഗതി അറിയിക്കാമോ;
( ബി )
സാമ്പത്തികമായി അടിത്തട്ടിലുള്ള ഇരുപത് ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള പദ്ധതി യാഥാര്‍ത്ഥ്യമാക്കാതിരിക്കാന്‍ അടിസ്ഥാനരഹിത ആരോപണങ്ങളിലൂടെയും അവാസ്തവ പ്രചാരണങ്ങളിലൂടെയും ചിലര്‍ നടത്തിയ അട്ടിമറി ശ്രമങ്ങള്‍ അതിജീവിച്ച് പദ്ധതി പ്രവൃത്തിപഥത്തിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ;
( സി )
ഡിജിറ്റല്‍ ഇക്കോണമിയിലൂടെ വിജ്ഞാന സമ്പദ്ഘടന സൃഷ്ടിച്ച് സംസ്ഥാന വികസനം വികസിത രാജ്യങ്ങളുടേതിനൊപ്പമാക്കി തീര്‍ക്കുകയെന്ന ലക്ഷ്യത്തിന് കെ‌-ഫോണ്‍ വഹിക്കുന്ന പ്രാധാന്യം വ്യക്തമാക്കാമോ?
55.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ കെ-ഫോണിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യക്തമാക്കാമോ;
( ബി )
ആലത്തൂര്‍ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന കെ-ഫോണിന്റെ പ്രവര്‍ത്തനം, കേന്ദ്രങ്ങള്‍ തിരിച്ച് വിശദീകരിക്കാമോ?
56.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെ ചികിത്സാ ധനസഹായമായി എത്ര രൂപ അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ; ലഭിച്ച അപേക്ഷകളുടെയും അനുവദിച്ച തുകയുടെയും താലൂക്ക് അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ലഭ്യമാക്കുമോ?
57.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര തുകയാണ് ലഭിച്ചതെന്ന് വിശദമാക്കുമോ;
( ബി )
ഇതില്‍ എത്ര തുകയാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചതെന്ന് വിശദീകരിക്കുമോ?
58.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാേവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ഏറ്റവും അടുത്ത ബന്ധുവിന് അൻപതിനായിരം രൂപ ധനസഹായം നല്‍കുന്ന പദ്ധതിക്ക് അഴീക്കാേട് മണ്ഡലത്തില്‍ നിന്ന് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമാേ;
( ബി )
റിലീഫ് പാേര്‍ട്ടല്‍ വഴി പ്രസ്തുത ധനസഹായം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടാേ; പ്രസ്തുത മണ്ഡലത്തില്‍ എത്ര പേര്‍ക്കാണ് ധനസഹായം ലഭിച്ചതെന്ന് അറിയിക്കാമാേ?
59.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ കുടുംബത്തിന് നൽകുന്ന അൻപതിനായിരം രൂപ സാമ്പത്തിക സഹായം വളരെ കുറച്ച് കുടുംബങ്ങള്‍ക്ക് ചില സാങ്കേതിക തകരാറുകള്‍ മൂലം ലഭിക്കാതെ വന്നിട്ടുളളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ അവര്‍ക്കുകൂടി പ്രസ്തുത സാമ്പത്തിക സഹായം ലഭ്യമാക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ;
( സി )
എത്ര സമയത്തിനുളളില്‍ തകരാറുകള്‍ പരിഹരിച്ച് സാമ്പത്തിക സഹായം കുടുംബങ്ങള്‍ക്ക് കൊടുക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?
60.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നൽകുന്ന ധനസഹായങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
നിലവിൽ എത്ര പേർക്ക് പ്രസ്തുത ധനസഹായം ലഭ്യമാക്കിയെന്നത് ജില്ല തിരിച്ച് വിശദമാക്കുമോ;
( സി )
സംസ്ഥാനത്തിന് പുറത്ത് ചികിത്സയിലിരിക്കേ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം ലഭ്യമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് അറിയിക്കുമോ;
( ഡി )
കാസർകോട് ജില്ലക്കാരായ എത്ര പേരാണ് തൊട്ടടുത്ത കർണാടക സംസ്ഥാനത്ത് ചികിത്സയിലിരിക്കേ കോവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ; ഇവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭ്യമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;
( ഇ )
കർണാടക സംസ്ഥാനത്ത് ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് മരണപ്പെട്ട കാസർകോട് ജില്ലക്കാരായ എത്ര പേർക്കാണ് സർക്കാർ ധനസഹായം അനുവദിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ; ഇത്തരത്തിൽ അർഹരായ എല്ലാവർക്കും ധനസഹായം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
61.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളിൽ കേരളീയരായ എത്രയാളുകൾ മരണപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളിൽ മരണപ്പെട്ട പ്രവാസികളുടെ ആശ്രിതർക്ക് എന്തെങ്കിലും ധനസഹായം നൽകിയിട്ടുണ്ടോ;
( സി )
ഇവർക്ക് ധനസഹായം അനുവദിക്കുന്നത് സർക്കാരിന്റെ പരിഗണനയിൽ ഉണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ?
62.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട നീക്കത്തിനെതിരെ സംസ്ഥാനത്തിന്റെ എതിര്‍പ്പ് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ; എങ്കില്‍ ഇതില്‍ നിന്നും പിന്മാറുന്നത് സംബന്ധിച്ച ഏതെങ്കിലും തരത്തിലുള്ള ഉറപ്പ് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടുണ്ടോ;
( ബി )
വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വ്വീസും ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റും നിലനിര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
63.
ഡോ.കെ.ടി.ജലീൽ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂന്നരക്കോടി ജനങ്ങളും ഒന്നരക്കോടി വാഹനങ്ങളുമുള്ള സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ വാഹനപ്പെരുപ്പവും അന്തരീക്ഷ മലിനീകരണവും ഗതാഗതക്കുരുക്കും മറികടക്കുന്നതിനായി ബദല്‍ യാത്രാ മാര്‍ഗ്ഗങ്ങള്‍ ആവിഷ്കരിക്കേണ്ടതിന്റെ ആവശ്യകത ഗൗരവകരമായി കാണുന്നുണ്ടോ;
( ബി )
വാഹനങ്ങളില്‍ നിന്നും ബഹിര്‍ഗമിക്കുന്ന കാര്‍ബണ്‍ ഡയോക്‌സെെഡ്, കാര്‍ബണ്‍ മോണോക്‌സെെഡ് തുടങ്ങിയവ മൂലമുളള വായു മലിനീകരണം സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് എന്തെങ്കിലും പഠനങ്ങള്‍ നടക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( സി )
പരിസ്ഥിതി സൗഹൃദവും അപകടരഹിതവും വേഗതയുമുളള പൊതുഗതാഗത സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ഈ സര്‍ക്കാര്‍ ആസൂത്രണം ചെയ്തുവരുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
64.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സിൽവർ ലൈൻ പദ്ധതിക്കായി ട്രാഫിക് സർവ്വേ നടത്തിയത് ഏത് ഏജൻസിയാണ്; ഏതൊക്കെ മാനദണ്ഡങ്ങൾ പ്രകാരമാണ് പ്രസ്തുത സർവ്വേ നടത്തിയിരിക്കുന്നത്; സർവ്വേ പ്രകാരം എത്ര യാത്രക്കാർ കെ-റെയിലിലൂടെ പ്രതിദിനം യാത്ര ചെയ്യും എന്നാണ് കണക്കാക്കിയിട്ടുള്ളത്;
( ബി )
കോവിഡ് നിയന്ത്രണങ്ങൾ നിലവിൽ വരുന്നതിന് മുൻപ് നിലവിലുണ്ടായിരുന്ന ട്രെയിനുകളുടെയും യാത്രക്കാരുടെയും കണക്കുകൾ പ്രകാരം ശരാശരി എത്ര യാത്രക്കാരാണ് പ്രതിദിനം ട്രെയിനുകൾ മുഖേന യാത്ര ചെയ്തിരുന്നത്;
( സി )
ഇതിനേക്കാൾ എത്ര അധികം യാത്രക്കാരാണ് സിൽവർ ലൈൻ ട്രെയിനുകളിൽ പ്രതിദിനം എത്തുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നത്; എന്തൊക്കെയാണ് യാത്രക്കാർ സിൽവർ ലൈനിലേക്ക് എത്തുന്നതിന് കാരണമായി കണക്കാക്കിയിട്ടുള്ളത്;
( ഡി )
ഡി.പി.ആർ. പ്രകാരം സിൽവർ ലൈൻ പദ്ധതിയുടെ ആകെ ദൈർഘ്യം എത്ര ദൂരം ആണ്; ഇതിൽ മേൽപ്പാതകൾ, അടിപ്പാതകൾ, കട്ടിങ്ങുകൾ, കട്ട് ആന്റ് കവറുകൾ തുടങ്ങി ഓരോ ഇനവും എത്ര ദൂരം വീതമാണുള്ളതെന്ന് അറിയിക്കുമോ;
( ഇ )
പദ്ധതിക്കായി എത്ര ഏക്കർ വീതം നിലവും തണ്ണീർത്തടങ്ങളും മറ്റ് ജലാശയങ്ങളും പരിവർത്തനപ്പെടുത്തേണ്ടി വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്; വിശദമാക്കുമോ;
( എഫ് )
പദ്ധതി നടപ്പാക്കുമ്പോൾ അത് സംസ്ഥാനത്തിന്റെ പരിസ്ഥിതിയെ ഏതൊക്കെ തരത്തിൽ ബാധിക്കും എന്നത് സംബന്ധിച്ച് ആധികാരിക പഠനങ്ങൾ എന്തെങ്കിലും നടത്തിയിട്ടുണ്ടോ; വിശദാംശങ്ങൾ നൽകുമോ;
( ജി )
പദ്ധതിക്കായി നാളിതുവരെ വേറെ എന്തൊക്കെ പഠനങ്ങളാണ് നടത്തിയിട്ടുള്ളത്; ഓരോ പഠനവും നടന്ന കാലയളവ്, ചെലവഴിച്ച തുക, ഏജൻസിയുടെ പേര്, പഠന റിപ്പോർട്ട് സമർപ്പിച്ച തീയതി തുടങ്ങിയ വിശദാംശങ്ങൾ ലഭ്യമാക്കുമോ?
65.
ശ്രീ . മഞ്ഞളാംകുഴി അലി
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-റെയില്‍ പദ്ധതിയുടെ വിശദ പദ്ധതി രേഖ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
പദ്ധതി നടത്തിപ്പിനായി കുടിയൊഴിപ്പിക്കേണ്ട കുടുംബങ്ങളുടെയും കച്ചവട സ്ഥാപനങ്ങളുടെയും കണക്ക് ശേഖരിച്ചിട്ടുണ്ടോ;
( സി )
എത്ര ഹെക്ടര്‍ നെല്‍വയല്‍ ഉള്‍പ്പെടെയുള്ള കൃഷി സ്ഥലങ്ങളാണ് ഏറ്റെടുക്കേണ്ടി വരുന്നതെന്ന് വ്യക്തമാക്കുമോ?
66.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വാട്ടര്‍ മെട്രാേയുടെ നിര്‍മ്മാണ പുരാേഗതി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമാേ;
( ബി )
വാട്ടര്‍ മെട്രാേ വൈറ്റിലയിൽ നിന്നും അരൂക്കുറ്റി, പാണാവള്ളി മുതലായ പ്രദേശങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമാേ?
67.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
32.5 ലക്ഷം രൂപ മുടക്കി അംഗീകൃതമല്ലാത്ത ഏജൻസിയെക്കൊണ്ട് സിൽവർ ലൈൻ പദ്ധതിയുടെ പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ട് പിന്നീട് 96 ലക്ഷം രൂപ മുടക്കി മറ്റൊരു പാരിസ്ഥിതിക പഠനം നടത്താൻ തീരുമാനിച്ചതിന്റെ കാരണം അറിയിക്കാമോ;
( ബി )
പരിസ്ഥിതി ആഘാത പഠന മാന്വൽ പ്രകാരം മിനിമം ഒരു വർഷമെടുത്ത് പാരിസ്ഥിതികാഘാതം കുറഞ്ഞ പാത തിരഞ്ഞെടുക്കണമെന്നിരിക്കേ ഇപ്പോൾ നിർണ്ണയിച്ചിട്ടുള്ള അലൈൻമെന്റിലൂടെ സാമൂഹ്യാഘാത പഠനവും കല്ലിടലും നടത്തി ഭൂമി ഏറ്റെടുക്കുന്നതിന്റെ കാരണം വ്യക്തമാക്കുമോ?
68.
ശ്രീ സി എച്ച് കുഞ്ഞമ്പു
ശ്രീ. എൻ.കെ. അക്ബര്‍
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ അതിവേഗ റെയില്‍ പാത ആരംഭിക്കുന്നതിന് 2011-2016 കാലയളവിലെ സർക്കാർ തീരുമാനിച്ച് പ്രഖ്യാപനം നടത്തിയിരുന്നോ എന്ന് വ്യക്തമാക്കാമോ;
( ബി )
അതിവേഗ റെയില്‍ പദ്ധതിയ്ക്ക് പ്രസ്തുത സർക്കാർ ബജറ്റില്‍ തുക അനുവദിച്ചിരുന്നുവോ; തുക ചെലവഴിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
പ്രസ്തുത പദ്ധതിയ്ക്കായി കണ്‍സള്‍ട്ടന്‍സിയെ നിയമിച്ചിരുന്നോ; എങ്കില്‍ കണ്‍സള്‍ട്ടന്‍സി എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ നടത്തി; ഈയിനത്തില്‍ എത്ര തുക ചെലവഴിച്ചു; വിശദാംശങ്ങള്‍ നല്‍കാമോ?
69.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പൗരപ്രമുഖൻമാരുമായി നടത്തിയ ചർച്ചയിൽ ബന്ധപ്പെട്ട പ്രദേശത്തെ ജല ഉപഭോക്തൃ തണ്ണീർത്തട സംരക്ഷണ സമിതിയുടെ പ്രതിനിധികളെ ക്ഷണിച്ചിരുന്നോ; വ്യക്തമാക്കാമോ;
( ബി )
എങ്കിൽ പ്രസ്തുത സമിതികളുടെ പ്രതിനിധികൾ ഏതൊക്കെ യോഗങ്ങളിൽ പങ്കെടുത്തു എന്നത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
70.
ശ്രീ. ടി. ജെ. വിനോദ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ടി.സിദ്ദിഖ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സില്‍വര്‍ ലൈൻ പദ്ധതിയുടെ ഡി.പി.ആർ. കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ടോ; പ്രസ്തുത ഡി.പി.ആർ. ന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ അതിന്റെ കാരണം വിശദമാക്കിയിട്ടുണ്ടോ;
( ബി )
കേരളം നല്‍കിയ ഡി.പി.ആര്‍. പൂര്‍ണ്ണമല്ലെന്നും പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ടോ; ഇതുസംബന്ധിച്ച് സംസ്ഥാനത്തിന് ഔദ്യോഗിക അറിയിപ്പുകൾ ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ നൽകാമോ;
( സി )
കെ-റെയില്‍ ന്റെ ഡി.പി.ആർ. ഉണ്ടാക്കാനുള്ള ചുമതല ഏത് കമ്പനിക്കാണ് നൽകിയിരിക്കുന്നതെന്നും പ്രസ്തുത കമ്പനിയുമായുള്ള കരാർ വ്യവസ്ഥ എന്തൊക്കെയാണെന്നും വിശദമാക്കാമോ?
71.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
530 കി മീ ദൈർഘ്യമുള്ള 63941 കോടി രൂപ കേരള റെയിൽ ഡെവലപ്മന്റ് കോർപറേഷൻ ലിമിറ്റഡ് (KRDCL) എസ്റ്റിമേറ്റ് കണക്കാക്കിയ 1,26000 കോടി രൂപയ്ക്ക് മുകളിൽ വേണ്ടിവരുമെന്ന് നീതി ആയോഗ് പറഞ്ഞിട്ടുള്ള സിൽവർ ലൈൻ എങ്ങനെയാണ് അഞ്ചുവർഷം കൊണ്ട് പൂർത്തിയാക്കുകയെന്ന് വ്യക്തമാക്കാമോ;
( ബി )
വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിന് ലഭിച്ച മറുപടിയില്‍ എംബാങ്ക്മെന്റിന് 8 മീ. വരെ ഉയരം ഉണ്ടെന്നും കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് പ്രസിദ്ധീകരിച്ച ഡി.പി.ആർ. ൽ ചിലയിടത്ത് ഉയരം 18.4 മീറ്റർ വരെ ആണെന്നും സൂചിപ്പിച്ചിട്ടുള്ളതില്‍ ഏതാണ് ശരി എന്ന് വ്യക്തമാക്കുമോ;
( സി )
അസംസ്കൃത വസ്തുക്കളുടെ ലഭ്യത കേരളത്തിൽ കുറവായതിനാൽ 7 മുതൽ 10 വർഷം വരെ പദ്ധതി പൂർത്തിയാക്കാൻ വേണ്ടി വരുമെന്ന് ഡി.പി.ആർ. ൽ പറയുന്നതിനാൽ 2025-ൽ പദ്ധതി പൂർത്തീകരിക്കാൻ കഴിയുമോ എന്ന് വ്യക്തമാക്കുമോ;
( ഡി )
സിൽവർ ലൈൻ-നു വേണ്ടി ട്രാഫിക് സർവേ നടത്തിയ ഏജൻസി ഏതാണ്; ഏത് മാനദണ്ഡപ്രകാരമാണ് 80,000 ത്തോളം യാത്രക്കാർ തുടക്കത്തിൽ ദിനംപ്രതി യാത്ര ചെയ്യുമെന്ന് കണക്കാക്കിയിരിക്കുന്നത്; ആയതിന്റെ വിശദമായ റിപ്പോർട്ട് നല്കാമോ?
72.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ വി കെ പ്രശാന്ത്
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ഡോ സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ ഭാവി വികസന കുതിപ്പിന് അര്‍ദ്ധ അതിവേഗ റെയില്‍ പാതയ്ക്കുള്ള പ്രാധാന്യം വിശദമാക്കാമോ;
( ബി )
സില്‍വര്‍ ലെെനിന്റെ വിശദ പദ്ധതി രേഖ പ്രകാരം എത്ര കുടുംബങ്ങള്‍ക്ക് തങ്ങളുടെ കിടപ്പാടം വിട്ടുനല്‍കേണ്ടതായി വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്; നാടിന്റെ പൊതുവികസന പദ്ധതിയുടെ ഭാഗമായി കിടപ്പാടവും കൃഷിഭൂമിയും മറ്റ് ജീവനോപാധികളും നഷ്ടപ്പെട്ടുന്നവരെ പുനരധിവസിപ്പിക്കുന്നതിനും ആകര്‍ഷകമായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനും പദ്ധതിയുണ്ടോ;
( സി )
സ്ഥലം ഏറ്റെടുക്കുന്നതുമൂലം പ്രശ്നം അഭിമുഖീകരിക്കാനിടയുള്ളവരുടെ ആശങ്ക ദുരീകരിക്കുന്നതിന് സര്‍ക്കാര്‍ പ്രസ്തുത പ്രദേശങ്ങളിലെ ജനപ്രതിനിധികളുമായി ആശയവിനിമയം നടത്തിയിരുന്നോ;
( ഡി )
അവാസ്തവ പ്രസ്താവനകളിലുടെയും ദുരുപദിഷ്ട ഇടപെടലുകളിലൂടെയും ജനങ്ങളെ ആശങ്കയിലാക്കി പദ്ധതി അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ ചിലര്‍ നടത്തുന്ന കുപ്രചാരണങ്ങളെ തുറന്നുകാട്ടുന്നതിനും ജനങ്ങളുടെ ആശങ്കയകറ്റുന്നതിനും സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ ?
73.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി മെട്രോ റെയില്‍ സര്‍വീസ് ആരംഭിച്ചതുമുതല്‍ നാളിതുവരെ ലഭിച്ച വരുമാനത്തിന്റെ വിശദ വിവരം വര്‍ഷാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;
( ബി )
കെ.എം.ആർ.എൽ. ന് വേണ്ടി ഏതെല്ലാം സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്തിട്ടുണ്ട്; വായ്പ തുകയുടെയും തിരിച്ചടവിന്റെയും വിശദവിവരം ലഭ്യമാക്കുമോ;
( സി )
നിലവിൽ കൊച്ചി മെട്രോയുടെ പ്രതിവര്‍ഷ നഷ്ടം എത്രയാണ്; നഷ്ടം സംഭവിച്ചതിന്റെ കാരണം യാത്രക്കാരുടെ കുറവാണെന്ന് കരുതുന്നുണ്ടോ;
( ഡി )
വിശദമായ ഡി.പി.ആർ., പഠനങ്ങൾ ഉൾപ്പെടെ നടത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കൊച്ചി മെട്രോ വന്‍ നഷ്ടത്തിലായെങ്കില്‍ അപൂര്‍ണ്ണമായ ഡി.പി.ആര്‍. ഉം യാതൊരു പാരിസ്ഥിതിക പഠനങ്ങളും ഇല്ലാതെ നടപ്പാക്കുവാന്‍ ശ്രമിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതി വലിയ പരാജയമാകുമോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം നല്‍കുമോ?
74.
ശ്രീ. എ . പി . അനിൽ കുമാർ
ശ്രീ. റോജി എം. ജോൺ
ശ്രീ. അൻവർ സാദത്ത്
ശ്രീ പി സി വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെയല്ല നിർദ്ദിഷ്ട സിൽവർ ലൈൻ കടന്നുപോകുന്നതെന്നത് വസ്തുതാപരമാണോ;
( ബി )
പദ്ധതിയുടെ അലൈന്മെന്റിൽ ഉൾപ്പെട്ട മാടായിപ്പാറ, കടലുണ്ടി, പൊന്നാനി, തിരുനാവായ എന്നീ വില്ലേജുകളിലൂടെ സിൽവർ ലൈൻ കടന്നുപോകുന്നുണ്ടോ;
( സി )
പരിസ്ഥിതിലോല പ്രദേശമായ മാടായിപ്പാറയിൽ കെ-റെയിൽ കല്ല് സ്ഥാപിച്ചത് എന്തിനായിരുന്നുവെന്ന് വിശദമാക്കാമോ;
( ഡി )
സിൽവർ ലൈൻ പാതയുടെ മുപ്പത് മീറ്റര്‍ പരിസരത്ത് ഒരു തരത്തിലുമുള്ള നിര്‍മ്മാണം അനുവദിക്കില്ല എന്ന് ഡി.പി.ആര്‍.‍‍ ൽ പറയുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ?
75.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീമതി കെ.കെ.രമ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിർദ്ദിഷ്ട സിൽവർ ലൈൻ പാതയുടെ 30 ശതമാനവും വളവുകളാൽ നിറഞ്ഞതാണെന്നും 200 പാതകളിൽ കയറ്റിറക്കങ്ങളുള്ളതുകാരണം മണിക്കൂറിൽ 120 കിലോമീറ്ററിൽ താഴെ മാത്രമേ ട്രെയിനുകൾക്ക് സഞ്ചരിക്കാൻ സാധിക്കുകയുള്ളൂ എന്നുമുള്ളത് വസ്തുതയാണോ; എങ്കിൽ പ്രസ്തുത വിഷയം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
നിർദ്ദിഷ്ട പദ്ധതിയുടെ 200 കിലോ മീറ്ററോളം ദൂരത്തില്‍ ഇരുവശവും മതില്‍ കെട്ടുമെന്ന് ഡി.പി.ആര്‍. ല്‍ പറഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
പദ്ധതിയുടെ ഇരുവശവും ഉണ്ടാക്കുന്ന മതിലിൽ പരസ്യം നല്‍കി പണം സ്വരൂപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കാമോ?
76.
ശ്രീ . എൻ . ഷംസുദ്ദീൻ
ഡോ. എം.കെ . മുനീർ
ശ്രീ എ കെ എം അഷ്റഫ്
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍ദ്ദിഷ്ട കെ-റെയില്‍ പദ്ധതി നടപ്പാക്കുന്നതുകൊണ്ട് ഉണ്ടാകാവുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് പഠനം നടത്തിയിരുന്നുവോ;
( ബി )
കെ-റെയില്‍ പദ്ധതി പരിസ്ഥിതിയെ ഏതുതരത്തിൽ ബാധിക്കുമെന്നാണ് പ്രസ്തുത പഠനത്തിൽ സൂചിപ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത വിഷയത്തിന്മേൽ വീണ്ടും പഠനം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നല്‍കുമോ?
77.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സിൽവർ ലൈൻ പദ്ധതിക്കായി നിലവിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഡി.പി.ആർ. പ്രകാരം ഓവർബ്രിഡ്ജുകളുടെയും എംബാങ്ക്മെന്റുകളുടെയും ആകെ നീളം എത്ര വീതം ആണെന്ന് വ്യക്തമാക്കുമോ;
( ബി )
പദ്ധതിക്കായി എത്രവീതം മേൽപ്പാലങ്ങളും അടിപ്പാതകളും പി-കട്ടിങ്ങുകളും കട്ട് ആന്റ് കവറുകളും ആണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;
( സി )
പദ്ധതിക്കായി നിർമ്മിക്കാനുദ്ദേശിക്കുന്ന എംബാങ്ക്മെന്റുകളുടെ പരമാവധി ഉയരം, ശരാശരി ഉയരം എന്നിവ എത്ര വീതം ആണെന്ന് വ്യക്തമാക്കുമോ;
( ഡി )
നിലവിലെ ഡി.പി.ആർ. പ്രകാരം പദ്ധതി എത്ര വർഷത്തിനുള്ളില്‍ പൂർത്തിയാക്കാൻ കഴിയുമെന്നാണ് കണക്കാക്കിയിട്ടുള്ളത്; പ്രസ്തുത പദ്ധതി എന്ന് പൂർത്തിയാക്കാനാകുമെന്ന് അറിയിക്കാമോ?
78.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരും ഈ സര്‍ക്കാരും നടത്തിവരുന്ന സംസ്ഥാന വികസനം എന്ന പ്രഖ്യാപിത ലക്ഷ്യം നേടിയെടുക്കാനുള്ള പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
രാജ്യത്തെ പ്രധാന പരിസ്ഥിതി സൗഹൃദ പദ്ധതിയായ കെ-റെയില്‍, കേരളത്തിലെ റെയില്‍വേ വികസനത്തിനും യാത്രാക്ലേശത്തിനും ഏതുതരത്തില്‍ പ്രയോജനകരമാകുമെന്നാണ് കരുതുന്നതെന്നും ഇതിനായുള്ള തുടര്‍പ്രവര്‍ത്തനങ്ങൾ എന്തൊക്കെയാണെന്നും വിശദമാക്കുമോ;
( സി )
പ്രസ്തുത പരിസ്ഥിതി സൗഹാര്‍ദ പദ്ധതിയ്ക്കായി എത്ര തുക വേണ്ടി വരുമെന്നും ആയത് എത്ര സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും പദ്ധതി നടപ്പാക്കുക വഴി സംസ്ഥാനത്തിനുണ്ടാകുന്ന നേട്ടങ്ങളും ആയതിന് സ്വീകരിച്ചു വരുന്ന തുടര്‍പ്രവര്‍ത്തനങ്ങളും എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ?
79.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെ-റെയില്‍ കോര്‍പ്പറേഷന്‍ വഴി നടപ്പിലാക്കാനുദ്ദേശിക്കുന്ന തിരുവനന്തപുരം-കാസര്‍ഗോഡ് അര്‍ദ്ധ അതിവേഗ റെയില്‍പാതയുടെ (സില്‍വര്‍ ലെെന്‍) വിശദമായ പദ്ധതി രേഖയും സാധ്യതാ പഠന റിപ്പോര്‍ട്ടും അലെെന്‍മെന്റും അംഗീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
സില്‍വര്‍ ലെെന്‍ പദ്ധതിക്കായി കണക്കാക്കിയ തുക എത്രയാണെന്നും യഥാര്‍ത്ഥ തുക എസ്റ്റിമേറ്റ് തുകയുടെ ഇരട്ടിയോളം ആകുമെന്ന നീതി ആയോഗ് നടത്തിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ബാക്കി തുക എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നതെന്നും വെളിപ്പെടുത്തുമോ;
( സി )
പ്രസ്തുത പാതയ്ക്കായി പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടോ; പഠന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ഡി )
ഇതിനായി ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും ഈ പദ്ധതി മൂലം അടിസ്ഥാന വികസന മേഖലയില്‍ ഉണ്ടാകാനിടയുളള നഷ്ടങ്ങളും ജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളും വിലയിരുത്തിയിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;
( ഇ )
കെ-റെയില്‍ പദ്ധതിയുടെ ആക്സില്‍ ലോഡ് പതിനേഴ് ടണ്‍ ആയതിനാല്‍ ചരക്ക് ട്രെയിനുകള്‍ ഓടിക്കാന്‍ സാധിക്കില്ലെന്നും ഹെെബ്രിഡ് മോഡല്‍ നടപ്പിലാക്കി സാമ്പത്തിക ലാഭം നേടാന്‍ സാധിക്കില്ലെന്നും കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;
( എഫ് )
കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ ഏതെങ്കിലും അനുമതി പ്രസ്തുത പദ്ധതിക്ക് ലഭിച്ചിട്ടുണ്ടോ; പകര്‍പ്പ് ലഭ്യമാക്കുമോ;
( ജി )
ഇല്ലെങ്കില്‍ കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ പ്രസ്തുത പദ്ധതിയ്ക്കായുളള സര്‍വ്വേ നടപികളും ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകുന്നത് എന്തടിസ്ഥാനത്തിലാണെന്ന് വിശദമാക്കാമോ?
80.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്ക് പകരമായി സബര്‍ബന്‍ റെയില്‍പ്പാത, വന്ദേഭാരത്‍ ട്രെയിന്‍ എന്നിവ നടപ്പാക്കുന്നതാണ് ഉചിതമെന്ന ചിലരുടെ പ്രചരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ യഥാര്‍ത്ഥ വസ്തുത വിശദമാക്കാമോ;
( ബി )
അറുപത്തിനാലായിരം കോടി രൂപയോളം മുടക്കി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുള്ള സില്‍വര്‍ ലൈന്‍ പദ്ധതി ലാഭകരമായി നടപ്പിലാക്കാന്‍ സാധിക്കുമോ എന്നും പ്രസ്തുത പദ്ധതിയില്‍ നിന്നും പ്രതീക്ഷിക്കുന്ന ഇന്റേണല്‍ റേറ്റ് ഓഫ് റിട്ടേണ്‍ എത്രയാണ് എന്നും വിശദമാക്കാമോ;
( സി )
ആവശ്യമായ അനുമതികള്‍ ലഭ്യമായിക്കഴിഞ്ഞാല്‍ പ്രസ്തുത പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത്; പ്രവര്‍ത്തനങ്ങളുടെ പ്രതീക്ഷിക്കുന്ന സമയക്രമം സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
81.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം-കാസർഗോഡ് അതിവേഗ റെയിൽ പാതയായ സിൽവർ ലൈൻ പാതയുടെ പ്രവർത്തനങ്ങൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇതിനുവേണ്ടി കേന്ദ്രത്തിന്റെയോ റെയിൽവേ ബോർഡിന്റെയോ ഏതെങ്കിലും അനുമതി ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ പകർപ്പ് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനുവേണ്ടി ഇതിനകം ഏതെല്ലാം പഠനങ്ങൾ ആരെല്ലാം നടത്തിയെന്നുള്ള റിപ്പോർട്ടും വിശദാംശങ്ങളും ലഭ്യമാക്കുമോ;
( ഡി )
ഇപ്പോൾ പ്രസിദ്ധീകരിച്ച ഡി.പി.ആർ. അന്തിമമാണോയെന്ന് അറിയിക്കുമോ;
( ഇ )
പദ്ധതിയുടെ നിർമ്മാണത്തിന് ആവശ്യമായ കരിങ്കല്ല്, മണ്ണ് തുടങ്ങിയ നിർമ്മാണസാമഗ്രികൾ എത്ര അളവിൽ വേണ്ടിവരുമെന്നും അവ എവിടെ നിന്നും കണ്ടെത്തുമെന്നും വിശദമാക്കുമോ;
( എഫ് )
പ്രസ്തുത പദ്ധതിക്ക് എത്ര ഭൂമി ആവശ്യമാണെന്നും ഇതിൽ സ്വകാര്യ ഭൂമി, സർക്കാർ ഭൂമി, റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഭൂമി എന്നിവ എത്രയാണെന്നും വ്യക്തമാക്കാമോ?
82.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ശരിയായ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ വീടുകൾ നഷ്ടപ്പെടുന്നവർ ജനാധിപത്യപരമായി സമരം ചെയ്യുമ്പോൾ അവരെ ഭീഷണിപ്പെടുത്തുകയും അനധികൃതമായി കല്ലുകൾ സ്ഥാപിക്കുകയും ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ എന്തുനടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ ;
( ബി )
കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ അതിന് വിരുദ്ധമായി കെ-റെയിൽ ഉദ്യോഗസ്ഥർ പോലീസ് സന്നാഹവുമായി കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച നടപടി ശരിയാണോയെന്ന് അറിയിക്കുമോ;
( സി )
യാതൊരു മുന്നറിയിപ്പുമില്ലാതെ പുരയിടങ്ങളിലും വീടുകളിലും അനധികൃതമായി കടന്നുചെന്ന് ജനങ്ങളെ ഭീഷണിപ്പെടുത്തിയതിന്റെ പേരിൽ പെട്രോൾ ഒഴിച്ച് കൂട്ട ആത്മഹത്യക്ക് ശ്രമിച്ചതിന്റെ വാർത്തകൾ ദൃശ്യമാധ്യമങ്ങളിൽ വന്നത് സർക്കാരിന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ടോ; അതിനിടയാക്കിയ ഉദ്യോഗസ്ഥർക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റത്തിന് നടപടിയെടുക്കുമോ;
( ഡി )
ശാസ്ത്രീയമായ പഠനങ്ങൾ നടത്താതെയും വൻ പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാതെയും ജനങ്ങളെ വേണ്ടവിധത്തിൽ ബോധ്യപ്പെടുത്താതെയും ഭീഷണിപ്പെടുത്തിയും മുന്നോട്ടു പോകുമ്പോൾ ഇതുപോലുള്ള ആത്മഹത്യകൾ നടന്നാൽ അതിന്റെ ഉത്തരവാദിത്തം ആർക്കാണെന്ന് വ്യക്തമാക്കുമോ?
83.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം-കാസര്‍ഗോഡ് അര്‍ദ്ധ അതിവേഗ റെയില്‍പാതയുടെ ഡീറ്റേൽഡ്‌ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനും റാപ്പിഡ് എൻവയോൺമെന്റ് ഇംപാക്ട് സ്റ്റഡി റിപ്പോർട്ടിനും തുടങ്ങി സില്‍വര്‍ ലൈന്‍ പദ്ധതിയ്ക്കായി നാളിതുവരെ ഏതെല്ലാം വിഭാഗത്തില്‍ എത്ര രൂപ വീതം ചെലവഴിച്ചിട്ടുണ്ടെന്ന് വിശദവിവരം ലഭ്യമാക്കുമോ;
( ബി )
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെല്ലാം സ്ഥാപനങ്ങള്‍ക്ക് എത്ര രൂപ വീതം ഇതിനകം അനുവദിച്ച് നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
84.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് നിലവില്‍ കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ടോയെന്നും ഇതുമായി ബന്ധപ്പെട്ട് എത്ര ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടതായിട്ടുണ്ട് എന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഡി.പി.ആര്‍. സമര്‍പ്പിക്കുന്നതില്‍ കാലതാമാസം നേരിട്ടതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ;
( സി )
പുതുക്കിയ കേന്ദ്ര ബജറ്റില്‍ സില്‍വര്‍ ലൈനിന് സമാനമായ പദ്ധതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രസ്തുത പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
85.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2011 മെയ് മുതൽ 2016 മെയ് വരെയുള്ള കാലയളവിൽ അതിവേഗ റെയില്‍ പദ്ധതിയ്ക്കായി തുക ചെലവഴിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ആയത് സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കാമോ?
86.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര മാഹി കനാലിന്റെ രണ്ടാം റീച്ചിലെ കോട്ടപ്പള്ളി പാലത്തിന്റെയും നാലാം റീച്ചിലെ കളിയാംവെള്ളി പാലത്തിന്റെയും ഡിസെെന്‍, എസ്റ്റിമേറ്റ്, ലാന്‍ഡ് അക്വിസിഷന്‍ എന്നിവ ഏതുഘട്ടത്തില്‍ ആണെന്ന് അറിയിക്കാമോ;
( ബി )
ഇറിഗേഷന്‍ ഡിസെെന്‍ ആന്‍ഡ് റിസര്‍ച്ച് ബോര്‍ഡ് വഴി തയ്യാറാക്കുന്ന ഡിസെെന്‍ യഥാസമയം ലഭിച്ചില്ലെങ്കില്‍ പ്രവൃത്തിക്ക് കാലതാമസം വരുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തൊക്കെ പരിഹാര നടപടികളാണ് സ്വീകരിക്കുന്നത് എന്നറിയിക്കാമോ;
( സി )
പ്രസ്തുത പാലങ്ങളുടെ നിര്‍മ്മാണം എന്ന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത് എന്നറിയിക്കാമോ;
( ഡി )
പ്രസ്തുത പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട ഇറിഗേഷന്‍ ഡിസെെന്‍ ആന്റ് റിസര്‍ച്ച് ബോര്‍ഡിന്റെ വിശദമായ വിവരങ്ങള്‍ ലഭ്യമാക്കാമോ?
87.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചേറ്റുവ മുതല്‍ പൊന്നാനി വരെയുള്ള ദേശീയ ജലപാതയുടെ പ്രവര്‍ത്തന പുരോഗതി അറിയിക്കുമോ;
( ബി )
പദ്ധതി പൂര്‍ത്തീകരണത്തിന് കാലാവധി നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?
88.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പ്രവാസികളുടെ ക്ഷേമത്തിനായി ചെയ്ത പ്രവൃത്തികൾ എന്തെല്ലാം എന്ന് വിശദമാക്കാമോ;
( ബി )
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിൽ നിന്നും വന്ന് തിരികെ പോകാൻ കഴിയാതെ ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ്;
( സി )
ഗൾഫ് നാടുകളിലേക്ക് തിരികെ പോകുന്ന പ്രവാസികളിൽ നിന്നും വിമാനക്കമ്പനികൾ ഉയർന്ന നിരക്ക് ഈടാക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
89.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ പ്രവാസികള്‍ക്ക് വേണ്ടി നടപ്പാക്കിവരുന്ന ക്ഷേമ പദ്ധതികള്‍ ഏതൊക്കെയാണെന്ന് അറിയിക്കുമോ;
( ബി )
2016-2021 കാലയളവില്‍ പ്രവാസി ക്ഷേമനിധിയില്‍ നിന്നും എത്ര പേര്‍ക്ക് ആനുകൂല്യം ലഭിക്കുകയുണ്ടായി; ജില്ല തിരിച്ച് കണക്ക് വ്യക്തമാക്കാമോ;
( സി )
പ്രതിമാസം ഓരോ പ്രവാസിക്കും നിലവില്‍ എത്ര രൂപയാണ് പെന്‍ഷനായി നല്‍കി വരുന്നത്; തുക വര്‍ദ്ധിപ്പിക്കുന്നത് പരിഗണനയിലുണ്ടോ;
( ഡി )
പ്രസ്തുത തുക നൽകുന്നതിൽ കുടിശ്ശികയുണ്ടോ; എങ്കിൽ എത്ര നാളത്തെ കുടിശ്ശികയുണ്ടെന്ന് വ്യക്തമാക്കാമോ?
90.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ എത്ര പേർക്കാണ് പ്രവാസി ക്ഷേമ പെൻഷൻ ലഭ്യമാക്കുന്നത് എന്ന് വ്യക്തമാക്കുമോ; പ്രതിമാസ പെൻഷൻ തുക എത്രയാണെന്ന് വിശദമാക്കുമോ;
( ബി )
പ്രവാസി പെൻഷൻ ലഭിക്കുന്നതിനുള്ള അർഹതാമാനദണ്ഡങ്ങൾ വിശദമാക്കുമോ;
( സി )
പ്രവാസി പെൻഷൻ തുക വർദ്ധിപ്പിക്കുന്നത് പരിഗണനയിൽ ഉണ്ടോ; എത്ര രൂപയാണ് വർദ്ധിപ്പിക്കുന്നത്; പുതുക്കിയ പെൻഷൻ തുക എപ്പോൾ നൽകാൻ കഴിയുമെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രവാസി പെൻഷൻ അനുവദിക്കുന്നതിന് നിലവിൽ കേന്ദ്ര സർക്കാർ സഹായം ലഭിക്കുന്നുണ്ടോ; വിശദവിവരങ്ങൾ ലഭ്യമാക്കുമോ?
91.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൗരത്വ ഭേദഗതി ബില്ലിന് എതിരായി കേരളത്തില്‍ നടന്ന സമരവുമായി ബന്ധപെട്ട് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; അതില്‍ എത്ര കേസുകള്‍ നാളിതുവരെ പിന്‍വലിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?
92.
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ . സണ്ണി ജോസഫ്
ശ്രീ എം വിൻസെൻറ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വർണ്ണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഘട്ടത്തിൽ തന്നോട് മുൻകൂർ ജാമ്യം എടുക്കുന്നതിനായി എറണാകുളത്തേക്ക് പോകണമെന്ന് നിർദേശിച്ചതും തുടർന്ന് ബാംഗ്ലൂരിലേക്ക് പോകാൻ മറ്റൊരു പ്രതി മുഖേന എല്ലാവിധ സഹായങ്ങളും ചെയ്തതും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ആണെന്ന് കേസ്സിലെ പ്രധാന പ്രതി വെളിപ്പെടുത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ ഇപ്രകാരം ഒരു പ്രതിയെ നിയമത്തിനു മുൻപിൽ കീഴടങ്ങുന്നതിൽ നിന്നും പിന്തിരിപ്പിക്കുകയും അവർക്ക് സംസ്ഥാനം കടക്കാൻ ഒത്താശ ചെയ്യുകയും ചെയ്തതായി പറയപ്പെടുന്ന വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വെളിപ്പെടുത്താമോ?
93.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി പോലീസ് സ്റ്റേഷന്‍ വിഭജിച്ച് സര്‍ക്കാര്‍ പുതുതായി അനുവദിച്ച മാ‍‍ഞ്ഞൂര്‍ പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പോലീസ് സ്റ്റേഷനു വേണ്ടി താത്കാലിക കെട്ടിടം കണ്ടെത്തിക്കൊടുക്കുവാനുള്ള സന്നദ്ധത പോലീസ് അധികൃതരെ അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്;
( സി )
പോലീസ് സ്റ്റേഷൻ കെട്ടിടം നിര്‍‌മ്മിക്കുന്നതിനുള്ള സ്ഥലം സംബന്ധിച്ചും സ്റ്റേഷനു വേണ്ടിയുള്ള താത്കാലിക കെട്ടിടത്തെ സംബന്ധിച്ചും എന്തെങ്കിലും അറിയിപ്പുകള്‍ മാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ടോ. ആയതിന്റെ വിശദാംശങ്ങള്‍ അറിയിക്കുമോ;
( ഡി )
2015 കാലഘട്ടത്തില്‍ വൈക്കം കേന്ദ്രമായി ഡി.വൈ.എസ്.പി ഓഫീസ് അനുവദിച്ചതോടൊപ്പം കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ മാഞ്ഞൂര്‍ കേന്ദ്രമായി അനുവദിച്ച പുതിയ പോലീസ് സ്റ്റേഷന്‍ ഇതുവരെയും പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയാത്ത സാഹചര്യം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ തലത്തിലുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ഇ )
മാഞ്ഞൂര്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കുറുപ്പന്തറ കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
94.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂരിലെ പോലീസ് മെെതാനം നവീകരിച്ച് സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക സ്മാരകമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
95.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുജനങ്ങളോട് മാന്യമായി പെരുമാറാത്ത എത്ര സേനാംഗങ്ങൾക്കെതിരെ നാളിതുവരെയായി നടപടി സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;
( ബി )
ന്യായമായ കാര്യങ്ങൾക്ക് വേണ്ടി പോലീസ് സ്റ്റേഷനിൽ എത്തുന്ന സാധാരണക്കാർക്കെതിരെ കേസ് വരെ രജിസ്റ്റർ ചെയ്യുന്ന പോലീസ് സേനാംഗങ്ങൾക്കെതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
( സി )
പോലീസിനും ആഭ്യന്തരവകുപ്പിനും എതിരെ വ്യാപകമായ വിമർശനം ഉണ്ടായിട്ടും പോലീസ് സേനയിലെ അച്ചടക്കം നിലനിർത്തുവാൻ നടപടികൾ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ?
96.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല മണ്ഡലത്തിലെ ധനുവച്ചപുരം, അമ്പൂരി ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ പോലീസ് എയിഡ് പോസ്റ്റ് സ്ഥാപിക്കുന്നതിനായി സമര്‍പ്പിച്ചിരുന്ന നിവേദനത്തിന്മേല്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
ഇല്ലെങ്കില്‍ പ്രസ്തുത സ്ഥലങ്ങളില്‍ പോലീസ് എയ്ഡ് പോസ്റ്റ് ആരംഭിക്കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാമോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന മാരായമുട്ടം പോലീസ് സ്റ്റേഷന് വേണ്ടി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരുന്ന നിവേദനത്തിന്മേല്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
97.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട പാേലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടമില്ലാത്തതിനാല്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിയ്ക്കേണ്ടി വരുന്നത് വളരെയധികം പ്രയാസം സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ; പ്രസ്തുത കെട്ടിടത്തിന്റെ വാടക ഇനത്തില്‍ കുടിശ്ശികയുണ്ടാേ; എങ്കില്‍ എത്ര തുകയാണ് കുടിശ്ശികയായിട്ടുള്ളത് ; കുടിശ്ശിക തുക ലഭിക്കുന്നതിന് കെട്ടിടത്തിന്റെ ഉടമസ്ഥരായ മങ്കട സര്‍വ്വീസ് സഹകരണ ബാങ്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടാേ; അതിന്മേല്‍ കുടിശ്ശിക നല്‍കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കുമാേ;
( ബി )
പാേലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമാേ;
( സി )
പ്രസ്തുത വിഷയത്തില്‍ ആഭ്യന്തര വകുപ്പില്‍ നിന്നാവശ്യപ്പെട്ട റിപ്പാേര്‍ട്ട് സമയബന്ധിതമായി സമര്‍പ്പിക്കുന്നതിന് സംസ്ഥാന പാേലീസ് മേധാവി നടപടി സ്വീകരിച്ചിട്ടുണ്ടാേ; എങ്കില്‍ ആഭ്യന്തര വകുപ്പില്‍നിന്നാവശ്യപ്പെട്ട റിപ്പാേര്‍ട്ട് ഏറ്റവുമാെടുവില്‍ എന്നാണ് സമര്‍പ്പിച്ചിട്ടുള്ളത്; റിപ്പാേര്‍ട്ട് നാളിതുവരെ സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ ആയതിന് അടിയന്തര നടപടി സ്വീകരിക്കുമാേ?
98.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നൈറ്റ് പട്രോളിംഗില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ എത്ര ഉദ്യോഗസ്ഥര്‍ പോലീസ് വാഹനങ്ങളില്‍ ഉണ്ടായിരിക്കണമെന്നാണ് നിഷ്കര്‍ഷിച്ചിട്ടുള്ളത്; പലപ്പോഴും ഇത് പാലിക്കപ്പെടാതിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരത്തിൽ മതിയായ എണ്ണം ഉദ്യോഗസ്ഥരില്ലാത്തത് സമയബന്ധിതമായി ഇടപെടുന്നതിന് ബുദ്ധിമുട്ടും ഉദ്യോഗസ്ഥരുടെ സുരക്ഷയെ ദോഷകരമായി ബാധിക്കുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
99.
ശ്രീ. കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിന്നിരുന്ന സമയത്ത് സ്വർണക്കടത്തു കേസിലെ പ്രധാന പ്രതി സംസ്ഥാനം വിട്ടതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തില്‍ പോലീസിനുണ്ടായതായി പറയപ്പെടുന്ന വീഴ്ച സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത വ്യക്തിയെ കേരളത്തിൽ നിന്നും രക്ഷപ്പെടാൻ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി അടക്കം സഹായിച്ചിരുന്നു എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താന്‍ തയ്യാറാകുമോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ;
( സി )
സ്വർണ്ണക്കടത്ത് കേസ് പ്രതിക്ക് സംസ്ഥാനം വിടാൻ ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥർ സഹായം ചെയ്തിരുന്നോ എന്ന് അന്വേഷിച്ചിട്ടുണ്ടോ?
100.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ. നജീബ് കാന്തപുരം
ശ്രീ . പി . ഉബൈദുള്ള
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പരോള്‍ സമയത്തും കോവിഡ് വ്യാപനത്തില്‍ സര്‍ക്കാര്‍ അനുവദിച്ച പ്രത്യേക അവധിയിലും ജയിലിനു പുറത്തായിരിക്കുന്ന ടി.പി. വധക്കേസ് പ്രതികള്‍ വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
എങ്കില്‍ ഇവരില്‍ ആരെല്ലാമാണ് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ്സിലും ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത കേസ്സിലും പ്രതികളായിട്ടുള്ളത് എന്ന് വെളിപ്പെടുത്തുമോ;
( സി )
ജയിലില്‍ നിന്നും പരോള്‍ / അവധിയില്‍ പോകുന്നവര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് തടയുന്നതിലേയ്ക്കായി എത്രയും വേഗം അവരെ ജയിലില്‍ പ്രവേശിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
101.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ മിസ്സ്‌ കേരള ഉൾപ്പെടെ മൂന്നു പേർ കൊച്ചിയിൽ വാഹനാപകടത്തിൽ മരിച്ച കേസിൽ അറസ്റ്റിലായ വ്യക്തിയുടെ മയക്കുമരുന്ന് മാഫിയയുമായി ഉള്ള ബന്ധം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിയിട്ടുണ്ടോ ;
( ബി )
ഈ കേസിൽ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ള എത്ര പേരെ നാളിതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട് ; വിശദാംശങ്ങൾ വ്യക്തമാക്കുമോ ?
102.
ഡോ. എം.കെ . മുനീർ
ശ്രീ. കെ. പി. എ. മജീദ്
ശ്രീ . മഞ്ഞളാംകുഴി അലി
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വര്‍ണ്ണക്കടത്ത് കേസ്സില്‍ കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ കേന്ദ്ര ഏജന്‍സി നിര്‍ബന്ധിക്കുന്നു എന്ന പ്രതിയുടെ ശബ്ദസന്ദേശം ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു എന്ന വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തുന്നുണ്ടോ;
( ബി )
ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച പോലീസുദ്യോഗസ്ഥര്‍ ആരെല്ലാമാണെന്നു കണ്ടെത്തിയിട്ടുണ്ടോ;
( സി )
ഇവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
103.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്പെഷ്യല്‍ അലവന്‍സ് നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;
( ബി )
സ്പെഷ്യല്‍ അലവന്‍സ് നൽകുന്നത് സംബന്ധിച്ച് അപേക്ഷ ലഭിച്ചിട്ടുണ്ടോ; അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
104.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി താലൂക്കില്‍ മുരിങ്ങൂര്‍ തെക്കുമുറി വില്ലേജില്‍ ചുനക്കര തോരപറമ്പില്‍ വീട്ടില്‍ ഷിജു ടി.വി യുടെ തിരോധാനം സംബന്ധിച്ച കേസന്വേഷണത്തിന്റെ നാളിതുവരെയുള്ള പുരോഗതി വ്യക്തമാക്കുമോ;
( ബി )
ചാലക്കുടി എസ്.എച്ച്.ഒ. യുടെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ വേണ്ടത്ര പുരോഗതിയില്ലാത്ത സാഹചര്യത്തില്‍ അന്വേഷണം മറ്റേതെങ്കിലും ഏജന്‍സിയെ ചുമതലപ്പെടുത്തുന്നതിനു നടപടി സ്വീകരിക്കുമോ; ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വിശദമാക്കുമോ?
105.
ശ്രീ സി എച്ച് കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇക്കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സി.പി.എം പ്രവര്‍ത്തകരും അനുഭാവികളും പോഷക സംഘടനാ ഭാരവാഹികളുമായ എത്ര പേർ കൊല്ലപ്പെട്ടിട്ടുണ്ട് ; വിശദാംശങ്ങള്‍ അറിയിക്കാമോ ;
( ബി )
പ്രസ്തുത കൊലപാതകങ്ങള്‍ ഓരോന്നിലേയും പ്രതികള്‍ ഏത് രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ടവരാണെന്ന വിശദാംശങ്ങള്‍ അറിയിക്കാമോ ;
( സി )
ഓരോ കേസ്സിലേയും ഗൂഢാലോചനക്കാരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കാമോ ?
106.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
1961-ലെ സ്ത്രീധന നിരോധന നിയമപ്രകാരം 2016 മുതല്‍ നാളിതുവരെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദാംശം വര്‍ഷം തിരിച്ച് നല്‍കാമോ; ഇതില്‍ എത്ര കേസുകളില്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചുവെന്നും എത്ര കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടുവെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത നിയമപ്രകാരം 2011 മുതല്‍ 2016 വരെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിശദാംശം വര്‍ഷം തിരിച്ച് നല്‍കാമോ; ഇതില്‍ എത്ര കേസുകളില്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചുവെന്നും എത്ര കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടുവെന്നും വിശദമാക്കാമോ?
107.
ശ്രീ . ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ജൂൺ മുതല്‍ നാളിതുവരെ കുട്ടികള്‍ക്കെതിരായ പീഡനത്തിന്റെ പേരിൽ എത്ര കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ജില്ല തിരിച്ചും വര്‍ഷം തിരിച്ചും ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കേസുകളില്‍ എത്ര എണ്ണത്തില്‍ ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിച്ചുവെന്നും എത്ര എണ്ണത്തില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടുവെന്നും വ്യക്തമാക്കാമോ;
( സി )
2011 മുതല്‍ 2016 മെയ് വരെ കുട്ടികള്‍ക്കെതിരായ പീഡനത്തിന്റെ പേരിൽ എത്ര കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ജില്ല തിരിച്ചും വര്‍ഷം തിരിച്ചും ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത കേസുകളില്‍ എത്ര എണ്ണത്തില്‍ ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിച്ചുവെന്നും എത്ര എണ്ണത്തില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടുവെന്നും വ്യക്തമാക്കാമോ?
108.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാവിധ നിയമങ്ങളും ലംഘിച്ച് ഇതര സംസ്ഥാന രജിസ്ട്രേഷനുള്ളതും അല്ലാത്തവയുമായ അനധികൃത സ്ഥാപനങ്ങള്‍ നടത്തുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകളും വട്ടിപ്പലിശാ സംഘങ്ങൾ, മറ്റിതര പണപ്പിരിവു സംഘങ്ങൾ എന്നിവ സംസ്ഥാനത്ത് നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ , വിശദാംശം ലഭ്യമാക്കുമോ ;
( ബി )
ഇത് തടയുവാനും ചതിയില്‍പ്പെടാതെയിരിക്കാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാനും എന്ത് നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ ;
( സി )
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി ഓരോ വര്‍ഷവും ഇത് സംബന്ധമായി എത്ര പരാതികള്‍ ലഭ്യമായെന്നും എന്ത് നടപടികള്‍ സ്വീകരിച്ചുവെന്നും എത്ര സ്ഥാപനങ്ങളുടെ പേരില്‍ നടപടികള്‍ സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ ;
( ഡി )
ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുവാന്‍ നിയമനിര്‍മ്മാണത്തിന്റെ ആവശ്യകത പരിഗണിക്കുമോ ?
109.
ശ്രീ. റോജി എം. ജോൺ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ . ഷാഫി പറമ്പിൽ
ശ്രീ എം വിൻസെൻറ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിയ അവസരത്തിൽ കേസിലെ പ്രധാന പ്രതി ഒരു ഓഡിയോ ക്ലിപ്പ് മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; അത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെയും മറ്റൊരു പ്രതിയുടെയും നിർദ്ദേശാനുസരണം തയ്യാറാക്കിയതാണ്‌ എന്ന് ടിയാള്‍ വെളിപ്പെടുത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്ന ഘട്ടത്തിൽ പ്രധാന പ്രതിയുടേതായി മറ്റൊരു ഓഡിയോ ക്ലിപ്പ് കൂടി പുറത്തുവന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; അത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ നടന്നതാണ് എന്ന് ടിയാള്‍ വെളിപ്പെടുത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
സ്വർണക്കടത്ത് കേസ് അട്ടിമറിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും പോലീസും ജയിൽ വകുപ്പും ചേർന്ന് ഗൂഢാലോചന നടന്നു എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ;
( ഇ )
സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം അട്ടിമറിക്കാൻ ഉന്നതതല ഗൂഢാലോചന നടന്നു എന്ന ആക്ഷേപത്തിന്മേൽ അന്വേഷണം നടത്തുമോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ?
110.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ -റെയിൽ ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ട് സമരം ചെയ്തവർക്കെതിരെ നിലവിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അവ ഏതെല്ലാം പോലീസ് സ്റ്റേഷനുകളിലാണെന്നും വെളിപ്പെടുത്താമോ;
( ബി )
അവരുടെമേൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ?
111.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്രമസമാധാന നില തകരാറിലാണെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നാളിതുവരെ എത്ര ഗുണ്ടാ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്; വിശദമാക്കാമോ;
( സി )
കാപ്പ നിയമപ്രകാരം ഈ സര്‍ക്കാരിന്റെ കാലയളവില്‍ എത്ര പേരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുണ്ട് ; വിശദമാക്കാമോ;
( ഡി )
ഇത്തരം അക്രമപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്?
112.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് എത്ര ഗുണ്ടാ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്; ഇതില്‍ എത്രപേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്; പരിക്കേറ്റവര്‍ എത്ര; കണക്കുകള്‍ ലഭ്യമാക്കുമോ;
( ബി )
വര്‍ദ്ധിച്ചുവരുന്ന ഗുണ്ടാ ആക്രമണം തടയാന്‍ പോലീസിന് കഴിയാത്ത സാഹചര്യമുണ്ടായിട്ടുണ്ടോ; എങ്കിൽ എന്തുകൊണ്ടാണെന്ന് പരിശോധിച്ചിട്ടുണ്ടോ;
( സി )
പോലീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന തരത്തിലുളള ഏതെങ്കിലും റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; വിശദമാക്കുമോ;
( ഡി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്രപേര്‍ക്കെതിരെ കാപ്പ ചുമത്തിയിട്ടുണ്ട്; അതില്‍ എത്രപേരെ അറസ്റ്റുചെയ്തു; കാപ്പ ചുമത്തപ്പെട്ട എത്രപേരാണ് നിലവില്‍ ജയിലിനു പുറത്ത് കഴിയുന്നത്; വിശദമാക്കുമോ?
113.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ഡിസംബര്‍ , 2022 ജനുവരി എന്നീ മാസങ്ങളില്‍ ഓപ്പറേഷന്‍ കാവലുമായി ബന്ധപ്പെട്ട് ഗുണ്ടകളും സാമൂഹിക വിരുദ്ധരുമായി എത്രപേരെ പോലീസ് പിടികൂടിയിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;
( ബി )
ഇവരില്‍ എത്ര പേരെ അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ചിട്ടുണ്ടെന്നും ബാക്കിയുള്ളവര്‍ക്കെതിരെ എന്ത് നടപടികളാണ് സ്വീകരിച്ചതെന്നും വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് മുൻപില്ലാത്തവിധം ഗുണ്ടകളുടെയും, സാമൂഹിക വിരുദ്ധരുടെയും അക്രമം പെരുകുമ്പോള്‍ ഇവര്‍ക്ക് എതിരെ കാപ്പാ നിയമം ചുമത്തുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെ ട്ടിട്ടുണ്ടോ; വിശദമാക്കാമോ?
114.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തു 2016 മുതൽ നാളിതുവരെ എത്ര ഗുണ്ടാ ആക്രമണങ്ങൾ ഉണ്ടായി എന്ന് വര്‍ഷം തിരിച്ചുള്ള കണക്കുകൾ നൽകാമോ;
( ബി )
2016 മുതൽ നാളിതുവരെ ഗുണ്ടാ ആക്രമണങ്ങളിൽ എത്ര പേര്‍ മരിച്ചു എന്ന് വർഷം തിരിച്ചുള്ള കണക്കുകൾ നൽകാമോ?
115.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി കേന്ദ്രീകരിച്ച് ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 310/GCW/2021 നമ്പറായി നല്‍കിയ കത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ; നിലവില്‍ പ്രസ്തുത ആവശ്യം സംബന്ധിച്ച ഫയല്‍നടപടികൾ ഏത് ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ശബരിമല തീര്‍ത്ഥാടനകാലത്തെ 90 ശതമാനത്തോളം വാഹനങ്ങളും കടന്നു പോകുന്ന സ്ഥലമെന്നത് പരിഗണിച്ച് കാഞ്ഞിരപ്പള്ളിയിൽ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് പ്രാവര്‍ത്തികമാക്കാന്‍ ത്വരിതഗതിയിൽ നടപടി സ്വീകരിക്കുമോ?
116.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് പിടിമുറുക്കിയ കാലത്തും സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾക്കും കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങള്‍ക്കും കുറവില്ല എന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ ;
( ബി )
ഓൺലൈൻ ഉപയോഗം കൂടിയ അടച്ചിടൽക്കാലത്ത് എത്ര സൈബർ കേസ്സുകളാണ് രജിസ്റ്റർ ചെയ്തതെന്ന് വ്യക്തമാക്കാമോ;
( സി )
കഴിഞ്ഞ ആറുവർഷത്തിനിടെ രജിസ്റ്റർ ചെയ്ത കേസ്സുകളിൽ ഏറ്റവും കൂടുതൽ കേസ്സുണ്ടായത് ഏതെല്ലാം വർഷങ്ങളിലാണെന്ന് വ്യക്തമാക്കാമോ;
( ഡി )
ഏതെല്ലാം തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങളാണ് കഴിഞ്ഞ ആറുവർഷത്തിനിടെ രജിസ്റ്റർ ചെയ്തതെന്ന് വർഷം തിരിച്ചു വ്യക്തമാക്കാമോ;
( ഇ )
പോക്സോ, കുഞ്ഞുങ്ങളെ കൊലചെയ്തത്, പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടികൊണ്ടുപോയത് എന്നീ വകുപ്പുകളിൽ കഴിഞ്ഞ ആറുവർഷത്തിനിടെ എത്ര കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വര്‍ഷം തിരിച്ചു വ്യക്തമാക്കാമോ?
117.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ വനിതാ പോലീസ് സ്റ്റേഷന്‍ ആരംഭിക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
ആലത്തൂര്‍ മണ്ഡലാതിര്‍ത്തിയില്‍ എവിടെയെങ്കിലും വനിതാ പോലീസ് സ്റ്റേഷന്‍ ആരംഭിക്കുന്നുണ്ടോ; വിശദമാക്കുമോ?
118.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷന്‍ വളരെ പരിമിതമായ സൗകര്യങ്ങളിൽ പഴയ കെട്ടിടത്തിലാണു പ്രവര്‍ത്തിക്കുന്നതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത പോലീസ് സ്റ്റേഷന് ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടം നിര്‍മ്മിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
119.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി പോലീസ് സ്റ്റേഷനോട് അനുബന്ധിച്ച് നിലവിലുള്ള പോലീസ് ക്വാര്‍ട്ടേഴ്സുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ;
( ബി )
കടുത്തുരുത്തിയിലുള്ള പോലീസ് ക്വാട്ടേഴ്സിന്റെ ശോച്യാവസ്ഥയും അസൗകര്യങ്ങളും വിവിധ കെട്ടിടങ്ങളുടെ അപകട സ്ഥിതിയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ ;
( സി )
കടുത്തുരുത്തി സര്‍ക്കിള്‍ ഓഫീസിനോട് ചേര്‍ന്നുള്ള വിസ്തൃതമായ സ്ഥലസൗകര്യം പ്രയോജനപ്പെടുത്തി പോലീസുകാര്‍ക്ക് താമസിക്കാന്‍ ഉപകരിക്കുന്ന വിധത്തില്‍ പുതിയ ഫ്ലാറ്റ് സമുച്ചയം നിര്‍മ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കുമോ ; ഇക്കാര്യം പരിശോധിച്ച് പ്രോജക്ട് തയ്യാറാക്കുന്നതിന് പോലീസ് ഹൗസിംഗ് സൊസൈറ്റിയേയോ മറ്റേതങ്കിലും സര്‍ക്കാര്‍ ഏജന്‍സിയെയോ ചുമതലപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ?
120.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ കണ്ടാണശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഗുരുവായൂര്‍ പോലീസ് സ്റ്റേഷന് സ്വന്തമായി ഭൂമിയും കെട്ടിടവും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്‍കാമോ ;
( ബി )
പ്രസ്തുത സ്റ്റേഷന്റെ പ്രവര്‍ത്തനത്തിന് താല്കാലികമായി സ്ഥലം വാടകയ്ക്ക് നല്‍കിയിട്ടുള്ള കണ്ടാണശ്ശേരി പഞ്ചായത്തിലെ മൂത്തേടത്ത് വീട്ടില്‍ ശ്രീ. എം. പി. സിദ്ധാര്‍ത്ഥന്‍, ടിയാന്റെ സ്ഥലം തിരികെ വിട്ടുകിട്ടുന്നതിന് സമര്‍പ്പിച്ച അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
( സി )
30.10.2021 തീയതിയിലെ ജി.211005128/സി.എം.ഒ. നമ്പരായി ആഭ്യന്തര വകുപ്പിന് നല്‍കിയിട്ടുള്ള ശ്രീ. എം. പി. സിദ്ധാര്‍ത്ഥന്റെ അപേക്ഷയിന്മേൽ സ്വീകരിച്ച തുടര്‍നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ ?
121.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തിലെ കരീലകുളങ്ങര പോലീസ്‌ സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി വിശദമാക്കാമോ?
122.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അതിയന്നൂര്‍ പഞ്ചായത്തിലെ നെല്ലിമൂട് കേന്ദ്രീകരിച്ച് പാേലീസ് ഔട്ട് പാേസ്റ്റ് സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് സ്ഥലം എം.എൽ.എ നല്‍കിയ നിവേദനത്തിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമാേ;
( ബി )
പ്രസ്തുത ഔട്ട് പാേസ്റ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് എന്തെല്ലാം നടപടിക്രമങ്ങളാണ് പൂര്‍ത്തീകരിക്കേണ്ടത് എന്ന് വിശദമാക്കാമാേ?
123.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തിലെ കൊളത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് കുറുപ്പത്താല്‍ പാങ്ങ് റോഡില്‍ ജനവാസ മേഖലയില്‍ തൊണ്ടി വാഹനങ്ങള്‍ കൂടി കിടക്കുന്നത് ജനജീവിതത്തിന് വളരെയധികം പ്രയാസം സൃഷ്ടിച്ചിട്ടുണ്ടെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വാഹനങ്ങള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണ്; ഇത് പൂര്‍ണ്ണമായും നീക്കം ചെയ്ത് പൊതുജനങ്ങള്‍ക്ക് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
124.
ശ്രീ .പി. കെ. ബഷീർ
ശ്രീ . ടി. വി. ഇബ്രാഹിം
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യാജ ബിരുദത്തിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണ്ണക്കടത്ത് കേസ്സില്‍ പ്രതിയായ വനിതയ്ക്ക് സ്പേസ് പാര്‍ക്കില്‍ ജോലി ലഭിച്ചതിനെ സംബന്ധിച്ച പോലീസ് അന്വേഷണം ഇപ്പോള്‍ ഏതു ഘട്ടത്തിലാണ് എന്ന് വെളിപ്പെടുത്തുമോ;
( ബി )
ജോലി ലഭിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥന്‍ സഹായിച്ചെന്ന പ്രസ്തുത വ്യക്തിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്താന്‍ തയ്യാറാകുമോ;
( സി )
വ്യാജ ബിരുദത്തിന്റെ അടിസ്ഥാനത്തില്‍ ജോലി നേടിയതില്‍ സര്‍ക്കാരിനുണ്ടായ നഷ്ടം എപ്രകാരം ഈടാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ?
125.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആയുധ ലൈസന്‍സ് ലഭിക്കുന്നതിനായി ആംസ്&അമ്യൂണിഷന്‍ സേഫ്റ്റി ട്രെയിനിംഗ് കോഴ്‌സ്‌ വിജയകരമായി പൂര്‍ത്തീകരിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ട്രെയിനിംഗ് കോഴ്‌സിന്റെ വിശദാംശം ലഭ്യമാക്കാമോ;
( സി )
കോഴിക്കോട് ജില്ലയില്‍ പ്രസ്തുത കോഴ്‌സ് നടത്തുന്നതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?
126.
ശ്രീ പ്രമോദ് നാരായൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫോറൻസിക് ലബോറട്ടറിയിലേക്ക് ബയോളജി, ഫിസിക്സ്, കെമിസ്ട്രി എന്നീ സ്ട്രീമുകളിൽ എത്ര സയന്റിഫിക് ഓഫീസർമാരുടെ തസ്തികകളാണ് പോലീസ് ആസ്ഥാനത്ത് നിന്നും ആവശ്യപ്പെട്ടിരിക്കുന്നത്;
( ബി )
പ്രപ്പോസൽ പ്രകാരം ആവശ്യപ്പെട്ടതിൽ എത്ര തസ്തികകളാണ് സർക്കാർ പുതിയതായി സൃഷ്ടിക്കുന്നത്; പ്രസ്തുത തസ്തികകൾ നിലവിലെ റാങ്ക് പട്ടികയിൽ നിന്ന് നികത്തുവാൻ നടപടി സ്വീകരിക്കുമോ?
127.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാന സിവില്‍ സര്‍വ്വീസിൽ കൈക്കൂലിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് കണ്ടെത്തിയ എത്ര അഴിമതി കേസുകളുണ്ടെന്ന് വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് അഴിമതിരഹിത സിവില്‍ സര്‍വ്വീസ് നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
128.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസ് കൊണ്ടുവരാനിടയായ സാഹചര്യം വിശദീകരിക്കാമോ; ഓർഡിനൻസ് ഇറങ്ങുന്നതിലൂടെ എന്തെല്ലാം മാറ്റങ്ങളാണ് ലോകായുക്തയിൽ വരാൻപോകുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
അഴിമതിക്കും സ്വജനപക്ഷപാതത്തിനും കാരണമായേക്കാവുന്ന പ്രസ്തുത നിയമ ഭേദഗതി കൊണ്ടുവരുന്നതിന്റെ ഉദ്ദേശം വ്യക്തമാക്കാമോ;
( സി )
ലോകായുക്തയുടെ പരിധിയിൽ ജനപ്രതിനിധികൾ ഉൾപ്പെട്ട എത്ര കേസുകൾ നിലവിലുണ്ടെന്നും അവ ഏതെല്ലാമെന്നും വെളിപ്പെടുത്താമോ;
( ഡി )
മുൻ സർക്കാരിന്റെ കാലത്ത് ലോകായുക്ത മുന്നോട്ടുവച്ച നിയമ ഭേദഗതികൾ എന്തെല്ലാം; അവ നിലവിൽ പരിഗണിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ അതിന്റെ കാരണം വ്യക്തമാക്കാമോ ?
129.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുതിയ കോടതി സമുച്ചയ നിര്‍മ്മാണങ്ങള്‍ക്കായി തുക അനുവദിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
( ബി )
പുതിയ കോടതി സമുച്ചയം നിര്‍മ്മിക്കുന്നതിനാവശ്യമായ പ്രൊപ്പോസല്‍ സമര്‍പ്പിക്കേണ്ടത് പൊതുമരാമത്ത് വകുപ്പ് മുഖാന്തിരമാണോ; വിശദമാക്കാമോ;
( സി )
നിലമ്പൂരില്‍ കോടതി സമുച്ചയനിര്‍മ്മാണത്തിനായി 2019-20, 2020-21 വര്‍ഷങ്ങളിലെ സംസ്ഥാന ബജറ്റിൽ തുക വകയിരുത്തിയിരുന്നോ; എങ്കില്‍ ബജറ്റ് വാല്യം, പേജ് നമ്പര്‍, ക്രമ നമ്പര്‍, അടങ്കല്‍ തുക, വകയിരുത്തിയ തുക തുടങ്ങിയവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ഡി )
സംസ്ഥാനത്ത് പുതിയ കോടതികള്‍ സ്ഥാപിക്കുന്നതിനായി 2016-ല്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ ഉത്തരവിന്റെ പകര്‍പ്പും മുന്‍ഗണനാ ലിസ്റ്റിന്റെ പകര്‍പ്പും ലഭ്യമാക്കാമോ?
130.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ സിവില്‍, ക്രിമിനല്‍ കോടതികളുള്ള താമരശ്ശേരിയിലാണ് കൊടുവള്ളി ഗ്രാമീണ കോടതി സ്ഥാപിച്ചതെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;
( ബി )
കോടതികൾ നിലവിലില്ലാത്ത ഗ്രാമപ്രദേശത്തേയ്ക്ക് പ്രസ്തുത കോടതി മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ?
131.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര ജില്ലാക്കോടതിക്കുവേണ്ടി കോര്‍ട്ട് കോംപ്ലക്സ് നിര്‍മ്മിക്കുന്നത് പരിഗണനയിലുണ്ടോ; എങ്കില്‍ പ്രസ്തുത നിര്‍മ്മാണത്തിന് ആവശ്യമായ തുക അനുവദിക്കുന്നത് പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കുമോ?
132.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി നിയോജക മണ്ഡലത്തില്‍ നിലവിലുളള വടക്കാഞ്ചേരി മുന്‍സിഫ്/ മജിസ്ട്രേറ്റ് കോടതികളുടെ സ്ഥലം ഉപയോഗപ്പെടുത്തി പുതിയ കോടതി സമുച്ചയം നിര്‍മ്മിക്കാനുളള നടപടികള്‍ സ്വീകരിക്കുമോ?
133.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയില്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക കോടതി ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലവും നാളിതുവരെയുള്ള പുരോഗതിയും വ്യക്തമാക്കാമോ;
( സി )
ജില്ലയില്‍ 16-ല്‍ അധികം ആദിവാസി കോളനികള്‍ ഉള്ളതും എറണാകുളം ജില്ലയിലെ ആദിവാസി ജനസംഖ്യയില്‍ 98% ഉം അധിവസിക്കുന്നതുമായ കോതമംഗലം മണ്ഡലത്തില്‍ എസ്.റ്റി. കോടതി സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
134.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഏക കോർട്ട് സെന്റർ ആയ ഈരാറ്റുപേട്ട കോർട്ട് സെന്ററിൽ പുതിയ കോടതികൾ അനുവദിക്കാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഈരാറ്റുപേട്ട കോർട്ട് സെന്ററിൽ പോക്‌സോ കോടതി അനുവദിക്കുന്ന കാര്യത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെയും സമീപ നിയോജകമണ്ഡലമായ പാലായിലെ മൂന്നിലവ്, മേലുകാവ് എന്നീ പഞ്ചായത്തുകളിലെയും ജനങ്ങള്‍ക്ക് പ്രയോജനപ്രദമായ പ്രസ്തുത കോർട്ട് സെന്ററിൽ കൂടുതൽ കോടതികൾ അനുവദിക്കുവാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
135.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ബഹു. കേരള ഹൈക്കോടതിയുടെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള, പുതുക്കാട് മുന്‍സിഫ് മജിസ്ട്രേറ്റ് കോടതി അനുവദിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
136.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വെള്ളരിക്കുണ്ട് താലൂക്കിലെ പരപ്പയിൽ കോടതി സ്ഥാപിക്കുന്നതിനായി സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
കോടതി സ്ഥാപിക്കുന്നതിന് മുൻഗണനാ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടോ;
( സി )
എങ്കില്‍ പ്രസ്തുത ലിസ്റ്റില്‍ പരപ്പ കോടതിക്ക് എത്രാമത്തെ സ്ഥാനമാണുള്ളതെന്ന് വ്യക്തമാക്കാമോ?
137.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ലാന്റ് അക്വിസിഷന്‍, റീഹാബിലിറ്റേഷന്‍ ആന്റ് റീ സെറ്റില്‍മെന്റ് (Land Acquisition, Rehabilitation and Resettlement) കേസുകൾക്ക് വേണ്ടി പതിനാല് ജില്ലകളിലും നോട്ടിഫൈ ചെയ്ത അഡീഷണൽ ജില്ലാ കോടതികളുടെ സുഗമമായ പ്രവർത്തനത്തിന് ഓരോന്നിലും ജൂനിയർ സൂപ്രണ്ട് -1, ക്ലർക്-2, പ്രോസസ്സ് സെർവർ -1 എന്നീ തസ്തികകൾ സൃഷ്ടിക്കാൻ ഹൈക്കോടതി 01-06-2017, 16-02-2018, 17-03-2021 എന്നീ തീയതികളിലെ D7(B)-15283/2016(1) നമ്പർ കത്ത് മുഖേന അഭ്യർത്ഥിച്ചിട്ടുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത കത്തുകളിൻമേൽ ഇതുവരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ്;
( സി )
പ്രസ്തുത തസ്തികകൾ സൃഷ്ടിക്കാനുള്ള നിലവിലെ തടസ്സങ്ങൾ എന്താണെന്ന് വിശദീകരിക്കാമോ?
138.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ വിശദാംശങ്ങൾ നൽകുമോ;
( ബി )
കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുകൾ നൽകി ഒരു വർഷം പിന്നിട്ടിട്ടും ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ച നൂറുകണക്കിനാളുകൾ ഇപ്പോഴും കോടതികൾ കയറിയിറങ്ങേണ്ട സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
കേസുകൾ പിൻവലിക്കുന്ന കാര്യത്തിൽ സർക്കാർ നയം വ്യക്തമാക്കാമോ; ഇക്കാര്യത്തിൽ അനുകൂല നടപടികൾ സ്വീകരിക്കുമോ?
139.
ശ്രീ. യു.എ.ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറ്റവും പഴയതും നിലവിൽ ശിരസ്തദാർ തസ്തിക ഇല്ലാത്തതും സംസ്ഥാനത്തെ ഏക മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബൂണലുമായ മഞ്ചേരി മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബൂണലിലേക്ക് നിലവിൽ പ്രവർത്തനം നിർത്തിയ കൊല്ലം വഖഫ് ട്രിബൂണലിലെ ശിരസ്തദാർ തസ്തിക മാറ്റുന്നതിന് ബഹു. ഹൈക്കോടതിയുടെ 09-03-2020 ലെ D3(B)-82316/2006/D8 അപേക്ഷയിന്മേൽ ഇതുവരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ് ;
( ബി )
ഒട്ടും സാമ്പത്തിക ബാധ്യത ഇല്ലാത്ത ഈ തസ്തിക മാറ്റം നടപ്പാക്കുന്നതിനു നിലവിലെ തടസ്സങ്ങൾ എന്താണ് ; വിശദമാക്കുമോ ?
140.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം നിയോജക മണ്ഡലത്തിലെ വെഞ്ഞാറമൂട് ഫയര്‍സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് തുക അനുവദിച്ചിട്ടുണ്ടോ;
( ബി )
വിശദ വിവരങ്ങളും കെട്ടിട നിര്‍മ്മാണത്തിന്റെ പുരോഗതി റിപ്പോര്‍ട്ടും നല്‍കാമോ?
141.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഫയർ സ്റ്റേഷനുകൾ ഇല്ലാത്ത താലൂക്കുകൾ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ ഫയർ ആന്റ് റസ്ക്യൂ വകുപ്പ് പരിശോധന നടത്തി റിപ്പോർട്ട് നൽകിയ പരപ്പ വില്ലേജിലെ ബിരിക്കുളത്ത് ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്ന നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
142.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം ഫയര്‍ സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണത്തിന് നാളിതുവരെ വരെ സ്വീകരിച്ച നടപടികൾ എന്തെല്ലാം;
( ബി )
പ്രസ്തുത നിർമ്മാണത്തിന് നിലവിലെ തടസ്സങ്ങള്‍ എന്തൊക്കെ; വെളിപ്പെടുത്താമോ;
( സി )
നാദാപുരം ഫയര്‍ സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണത്തിന് ഫണ്ട് അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?
143.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മാണപ്രവര്‍ത്തി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
144.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ കണ്ണമ്പ്രയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന വ്യവസായ പാര്‍ക്കില്‍ ഫയര്‍ & റസ്ക്യൂ സ്റ്റേഷന്‍ നിര്‍മ്മിക്കണമെന്ന ആവശ്യം പരിഗണിക്കുമോ; വിശദമാക്കുമോ?
145.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ പാനൂര്‍ അഗ്നിരക്ഷാനിലയത്തിന് സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാൽ , അഗ്നിരക്ഷാനിലയം ഇപ്പോള്‍ താല്‍ക്കാലികമായി പ്രവര്‍ത്തിച്ചുവരുന്ന പാനൂര്‍ ഐ.ബി. പൊളിച്ച് പുതിയ കെട്ടിടം പണിയുന്ന പ്രവൃത്തിക്ക് തടസ്സം വന്നിട്ടുള്ളത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ;
( ബി )
പാനൂര്‍ അഗ്നിരക്ഷാനിലയം താല്‍ക്കാലികമായി പ്രവര്‍ത്തിച്ചുവരുന്ന പാനൂര്‍ ഐ.ബി ഒഴിഞ്ഞുകൊടുക്കാന്‍ നോട്ടീസ് ലഭിച്ച സാഹചര്യത്തില്‍ തൊട്ടടുത്ത് ഉപയോഗിക്കാതെ കിടക്കുന്ന പോലീസ് ഉടമസ്ഥതയിലുള്ള പഴയ സി.ഐ ഓഫീസ് താല്‍ക്കാലികമായി അഗ്നിരക്ഷാനിലയത്തിന് അനുവദിക്കുമോ ;
( സി )
കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ പാനൂര്‍ അഗ്നിരക്ഷാനിലയത്തിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ പ്രവര്‍ത്തന പുരോഗതി വിശദമാക്കുമോ ;
( ഡി )
പാനൂര്‍ അഗ്നിരക്ഷാനിലയം പണിയുന്നതിനുവേണ്ടി സ്ഥലത്തിന്റെ മണ്ണ് പരിശോധന നടത്തി 2021 നവംബര്‍ മാസം റിപ്പോര്‍ട്ട് അയച്ചിട്ടും സാങ്കേതിക അനുമതി ലഭിക്കാത്തതിലുള്ള തടസ്സം എന്താണെന്ന് വിശദമാക്കുമോ; ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വെളിപ്പെടുത്താമോ ;സാങ്കേതിക അനുമതി ലഭിച്ചാല്‍ പ്രവൃത്തി എപ്പോള്‍ പൂര്‍ത്തീകരിക്കുമെന്ന് വിശദമാക്കുമോ ?
146.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കല്‍ നിയോജക മണ്ഡലത്തിലെ വളാഞ്ചേരി(വട്ടപ്പാറ) ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഫയര്‍ ആന്റ് റെസ്ക്യു സര്‍വ്വീസില്‍ നിന്നുള്ള പ്രൊപ്പോസലിന്‍മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
ഫയര്‍ സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണത്തിന് വേണ്ടി ബഡ്ജറ്റില്‍ 20% തുക നീക്കി വെച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രവൃത്തിയുടെ എസ്റ്റിമേറ്റും പ്രൊപ്പോസലും തയ്യാറാക്കിയിട്ടുണ്ടോ; ആയതിന്‍മേല്‍ ഭരണനുമതി ലഭ്യമായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
ഫയര്‍ സ്റ്റേഷന്‍ കെട്ടിടനിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തികരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ?
147.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര ഫയര്‍സ്റ്റേഷന് പുതിയ കെട്ടിടവും ക്വാര്‍ട്ടേഴ്സും നിര്‍മ്മിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത നിർമ്മാണത്തിന് അനുവദിച്ച തുകയുടെ വിശദവിവരം ലഭ്യമാക്കുമോ?
148.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫയര്‍ & റെസ്ക്യൂ സേനയില്‍ ജലാശയങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ബോട്ടുകളും അനുബന്ധ ഉപകരണങ്ങളും വേഗത്തില്‍ അപകടസ്ഥലത്തേക്ക് എത്തിക്കുന്നതിനാവശ്യമായ സ്കൂബാ വെഹിക്കിളുകള്‍ നിലവില്‍ തൃശ്ശൂര്‍ ജില്ലയില്‍ എത്ര എണ്ണം ലഭ്യമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രളയം പോലുള്ള സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ സ്കൂബാ വെഹിക്കിളുകള്‍ അനുവദിക്കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കാമോ;
( സി )
ഫയര്‍ & റെസ്ക്യൂ സേനയില്‍ പര്‍വ്വതാരോഹണത്തിന് വിദഗ്ധ പരിശീലനം നേടിയ പ്രത്യേക ടീം നിലവിലുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
സേനാംഗങ്ങള്‍ക്ക് അത്തരം വിദഗ്ധ പരിശീലനം നല്‍കുന്നത് പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
149.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സംസ്ഥാനത്ത് എത്ര ഫയര്‍ സ്റ്റേഷനുകള്‍ പുതിയതായി അനുവദിച്ചിട്ടുണ്ട്;
( ബി )
പുതിയ ഫയര്‍ & റെസ്ക്യൂ സ്റ്റേഷന്‍ ആരംഭിക്കുമ്പോള്‍ എന്തെല്ലാം മാനദണ്ഡങ്ങളാണ് പരിഗണിക്കുന്നത്;
( സി )
കക്കയം ഡാം, കിനാലൂര്‍ വ്യവസായ എസ്റ്റേറ്റ് തുടങ്ങിയ അപകട സാധ്യത ഏറെയുള്ള പ്രദേശങ്ങള്‍ ഉൾക്കൊള്ളുന്ന ബാലുശ്ശേരിയില്‍ ഫയര്‍ &റെസ്ക്യൂ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാമോ; ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
150.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നെടുങ്കുന്നം കേന്ദ്രീകരിച്ച് ഫയര്‍ സ്റ്റേഷന്‍ അനുവദിക്കുവാൻ ആവശ്യമായ നടപടി സ്വീകരിക്കുമോ;
( ബി )
ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ ജലവും പുറമ്പോക്ക് സ്ഥലവും നെടുങ്കുന്നത്ത് ലഭ്യമാണെന്നതിനാൽ ഫയര്‍ സ്റ്റേഷന്‍ അനുവദിക്കുന്നതിന് പ്രത്യേക പരിഗണന നല്‍കുമോ; വിശദമാക്കുമോ?
151.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോട് വ്യവസായ മേഖല കേന്ദ്രീകരിച്ച് ഒരു ഇന്‍ഡസ്ട്രിയല്‍ സാറ്റലെെറ്റ് ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ഫയര്‍ സ്റ്റേഷന്‍ എപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അറിയിക്കാമോ?
152.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ മുണ്ടക്കയം ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് എം.എൽ.എ. ആസ്തി വികസന ഫണ്ടുപയോഗിച്ച് പണികഴിപ്പിച്ചിട്ടുള്ള കെട്ടിടവും ഗ്യാരേജും പ്രയോജനപ്പെടുത്തി ഫയർ സ്റ്റേഷൻ ആരംഭിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ആവശ്യത്തിന്മേല്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ മുണ്ടക്കയത്ത് ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
153.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ജയിലുകളുടെ പരിസരത്ത് പുതിയ കെട്ടിടങ്ങള്‍ സ്ഥാപിക്കുന്നതിന് നിലവിലുളള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
നിലവിലുളള മാനദണ്ഡങ്ങളില്‍ വ്യത്യാസം വരുത്തുവാന്‍ പുതിയ പദ്ധതി ആവിഷ്ക്കരിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
154.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
"United Nations Standard Minimum Rules for the Treatment of Prisoners", ജസ്റ്റിസ് മുല്ല കമ്മിറ്റി ശിപാർശകൾ എന്നീ മാനദണ്ഡങ്ങൾക്കനുസൃതമായി സംസ്ഥാമത്തെ ജയിൽ നടപടിക്രമങ്ങൾ പരിഷ്കരിക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തെ ജയിലുകളിൽ പാർപ്പിച്ചിരിക്കുന്നവർക്ക് കുടുംബവുമായും സമൂഹവുമായും ബന്ധപ്പെടുന്നതിന് പരോൾ കാലയളവല്ലാതെയുള്ള സമയങ്ങളിൽ എന്തെല്ലാം ഇളവുകളാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ജയിലുകളിൽ പാർപ്പിച്ചിരിക്കുന്നവർക്ക് ഉറ്റ കുടുംബാംഗങ്ങളുമായി ജയിലിലെ ടെലിഫോൺ മുഖാന്തിരം ബന്ധപ്പെടുന്നതിന് ഇളവ് അനുവദിക്കുന്നുണ്ടോ; വിശദ വിവരങ്ങൾ നൽകാമോ;
( ഡി )
ശിക്ഷാനന്തര പുനരധിവാസം എന്ന കൺസെപ്റ്റിൽ സംസ്ഥാനത്തെ ജയിൽ നിയമങ്ങൾ പരിഷ്കരിക്കുന്ന കാര്യം പരിശോധിക്കാമോ;
( ഇ )
വിവിധ രാജ്യങ്ങളിലെ ജയിൽ ശിക്ഷാ നടപടിക്രമങ്ങളിലെ മികച്ച മാതൃകകൾ കണ്ടെത്തി നമ്മുടെ സംസ്ഥാനത്തിന് അനുയോജ്യമായ രീതിയിൽ നടപ്പിലാക്കുന്ന കാര്യം പരിശോധിച്ച് പരിഗണിക്കാമോ?
155.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാര്‍ക്കാട് സബ് ജയില്‍ നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തന പുരാേഗതി വിശദമാക്കാമാേ;
( ബി )
പ്രസ്തുത സബ് ജയില്‍ നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനു നടപടി സ്വീകരിക്കുമാേ?
156.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മീഡിയാവണ്‍ ചാനല്‍ സംപ്രേഷണ അനുമതി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കില്‍ ഈ വിഷയത്തില്‍ എന്തെങ്കിലും നടപടി പരിഗണനയിലുണ്ടോ; വിശദമാക്കാമോ?





                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.