UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA > 4th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 4th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1421.
ശ്രീ എ കെ എം അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്കിൽ വികസന പ്രവർത്തനങ്ങൾക്കും സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും അനുയോജ്യമായ 75 സെന്റിന് മുകളിൽ വിസ്തീർണമുള്ള റവന്യൂ ഭൂമികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
മഞ്ചേശ്വരം മണ്ഡലത്തിലെ 75 സെന്റിന് മുകളിൽ വിസ്‌തീർണമുള്ള സർക്കാർ ഭൂമിയുടെ വിവരം ലഭ്യമാക്കുമോ; ഭൂമിയുടെ തരം, വിസ്തീർണം, വില്ലേജ്, സർവ്വേ നമ്പർ, ഉടമസ്ഥാവകാശം എന്നിവ തരംതിരിച്ച് വിശദമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിലെ പഞ്ചായത്ത് ഭൂമി ഉൾപ്പെടെയുള്ള സർക്കാർ ഭൂമിയില്‍ കയ്യേറ്റം നടന്നിട്ടുണ്ടോ; എങ്കിൽ വിശദവിവരം ലഭ്യമാക്കാമോ; കയ്യേറ്റം ഒഴിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
1422.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വീട് നിര്‍മ്മാണത്തിനും വാണിജ്യാവശ്യങ്ങള്‍ക്കും കെട്ടിടം നിര്‍മ്മിക്കുന്നതിനും ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ എത്ര അപേക്ഷകള്‍ ഉണ്ടെന്ന് വില്ലേജ് തിരിച്ച് വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിൽ വരുന്ന കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ലൈഫ് പദ്ധതി ഉള്‍പ്പെടെയുള്ള ഭവന നിര്‍മ്മാണ ആവശ്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ പ്രത്യേക പരിഗണന നല്‍കി തീര്‍പ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം വരുന്നതിന് മുമ്പ് നികത്തപ്പെട്ടതും എന്നാല്‍ രേഖകളില്‍ നഞ്ച എന്ന് രേഖപ്പെടുത്തിയതുമായ 25 വര്‍ഷം മുന്‍പുള്ള കെട്ടിടങ്ങള്‍ക്ക് നിലവിൽ രൂപമാറ്റം വരുത്തുന്നതിന് ഭൂമി തരംമാറ്റം വരുത്തേണ്ടതുണ്ടോ; എങ്കില്‍ ഇത്തരം അപേക്ഷകള്‍ക്ക് പ്രത്യേക പരിഗണന നല്‍കി തീര്‍പ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
1423.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരവിപുരം നിയോജകമണ്ഡലത്തില്‍ പഞ്ചായത്ത്/നഗരസഭകളില്‍ വിവിധ ഇനങ്ങളിലായി സര്‍ക്കാര്‍ വകുപ്പിന് കീഴില്‍ എത്ര പുറമ്പോക്ക് ഭൂമിയുണ്ട്; സര്‍വ്വേ നമ്പര്‍, ഭൂമിയുടെ അളവ്, ഇനം എന്നിവ ഉള്‍പ്പെടെ വില്ലേജ് തിരിച്ച് വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഭൂമി ഓരോന്നും നിലവിൽ ഏതൊക്കെ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്ന വിവരം പട്ടിക തിരിച്ച് ലഭ്യമാക്കാമോ?
1424.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ആറ് വർഷത്തിലധികമായി ഡേറ്റ എൻട്രി ജോലി ചെയ്തുകൊണ്ടിരിക്കുന്ന താൽക്കാലിക ജീവനക്കാരെ ഇപ്പോൾ ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട ജോലികൾക്ക് നിയോഗിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ; റവന്യൂ രേഖകളുമായി ബന്ധപ്പെട്ട ജോലിചെയ്തിരുന്ന പ്രസ്തുത ആളുകളെ ഭൂമി തരംമാറ്റൽ ജോലികൾക്ക് നിയോഗിക്കുവാനുള്ള നടപടി സ്വീകരിക്കുമോ;
( ബി )
സംസ്ഥാനത്ത് എത്ര വില്ലേജ് ഓഫീസുകളിലാണ് കമ്പ്യൂട്ടർ, പ്രിന്റർ, സ്കാനർ എന്നിവ ലഭ്യമായിട്ടുള്ളതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ; എത്ര വില്ലേജ് ഓഫീസുകളിൽ ഇത് പ്രവർത്തനസജ്ജമാണെന്ന് അറിയിക്കുമോ; കമ്പ്യൂട്ടറും സ്കാനറും പ്രവർത്തിക്കാത്ത ജില്ലയിലെ വില്ലേജ് ഓഫീസുകളുടെ പട്ടിക പ്രസിദ്ധീകരിക്കുവാൻ നടപടി കൈക്കൊള്ളുമോ?
1425.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീ. ജോണ്‍ ജോസ്, തുണ്ടത്തില്‍ വീട്, തുണ്ടത്തില്‍, അയിരൂപ്പാറ വില്ലേജ്, തിരുവനന്തപുരം ജില്ല എന്ന വ്യക്തിയുടെ വസ്തുവിന്റെ കരം ഒടുക്കുന്നതിനുള്ള അവകാശം പുനസ്ഥാപിക്കണമെന്ന അപേക്ഷയില്‍ റവന്യൂ വകുപ്പ് എന്തൊക്കെ നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ; നടപടികള്‍ സ്വീകരിക്കുന്നതിലുണ്ടായ കാലതാമസം വിശദമാക്കുമോ;
( ബി )
ശ്രീ. ജോണ്‍ ജോസിന്റെ അപേക്ഷ അയിരൂപ്പാറ വില്ലേജ് ഓഫീസില്‍ വാങ്ങിവച്ച ശേഷം 9 മാസം ഒരു നടപടിയും സ്വീകരിക്കാതെ 2021 ഓഗസ്റ്റില്‍ ഫയല്‍ നമ്പരിട്ട് തിരുവന്തപുരം താലൂക്ക് ഓഫീസില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ താലൂക്ക് സര്‍വ്വേയര്‍ ഒരു നടപടിയും സ്വീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട ഫയല്‍ നമ്പര്‍ എച്ച്1/27673/21 പ്രകാരം താലൂക്ക് സര്‍വ്വേയര്‍ സ്ഥല പരിശോധന നടത്തിയിട്ടുണ്ടോ; ഈ ഫയലില്‍ ഏതെങ്കിലും തരത്തിലുള്ള നടപടി സ്വീകരിച്ചതായി പ്രസ്തുത വ്യക്തിയെ അറിയിച്ചിട്ടുണ്ടോ; ഈ അപേക്ഷകന്റെ കൈവശഭൂമിക്ക് കരം തീര്‍ത്ത് നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ;
( ഡി )
2020 നവംബറില്‍ അയിരൂപ്പാറ വില്ലേജില്‍ കൊടുത്ത അപേക്ഷ ഫയല്‍ നമ്പറിടാതെ മനപ്പൂര്‍വ്വം കാലതാമസം വരുത്തി 9 മാസം കഴിഞ്ഞ് ഫയല്‍ നമ്പറിട്ട് താലൂക്ക് ഓഫീസില്‍ നല്‍കി 15 മാസമായിട്ടും നടപടികള്‍ പൂര്‍ത്തിയാകാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രസ്തുത വ്യക്തിയുടെ അപേക്ഷയിന്മേല്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
1426.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ . പി . ഉബൈദുള്ള
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തിറങ്ങിയ ഉത്തരവുകളുടെയും സര്‍ക്കുലറുകളുടെയും വിധിന്യായങ്ങളുടെയും അടിസ്ഥാനത്തില്‍ സ്റ്റാന്‍ഡേര്‍‍ഡ് ഓഫ് പ്രൊസീജിയര്‍ തയ്യാറാക്കിയിട്ടുണ്ടെങ്കിലും ആര്‍.ഡി.ഒ. ഓഫീസുകളില്‍ ഭൂമി തരംമാറ്റ അപേക്ഷകളിന്മേലുള്ള നടപടികളില്‍ അകാരണമായ കാലതാമസം വരുത്തുന്നുവെന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സമയബന്ധിതമായി ഇത്തരം അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( സി )
ഭൂമി തരംമാറ്റുന്നതില്‍ അകാരണമായ കാലതാമസം വരുത്തിയതിനെത്തുടര്‍ന്ന് അപേക്ഷകര്‍ ആത്മഹത്യ ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?
1427.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിന്‍ മണ്ഡലത്തിലെ കൊച്ചി താലൂക്കിന്‍കീഴിലെ കുഴുപ്പിളളി, പളളിപ്പുറം വില്ലേജുകളില്‍ വര്‍ഷങ്ങളായി കെെവശം വെച്ച് കരം തീര്‍ത്ത് അനുഭവിച്ച് വരുന്ന വസ്തുവകകളുടെ കരം അടച്ചുനല്‍കരുതെന്ന് ആവശ്യപ്പെട്ട് വഖഫ് ബോര്‍ഡ് കത്ത് നല്‍കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത കത്തിന്റെ അടിസ്ഥാനത്തില്‍ റവന്യു വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ;
( സി )
വഖഫ് ബോര്‍ഡ് നല്‍കിയ കത്തില്‍ പറയുന്ന വസ്തുവകകളുടെ നിലവിലെ ഉടമസ്ഥാവകാശം സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
1428.
ശ്രീ . ഷാഫി പറമ്പിൽ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ . ഐ .സി .ബാലകൃഷ്ണൻ
ശ്രീ. എ . പി . അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്മുടിയിൽ 21 ഏക്കർ റവന്യൂ ഭൂമി, അമ്യൂസ്മെന്റ് പാർക്ക് നിർമ്മിക്കാൻ രാജാക്കാട് സർവീസ് സഹകരണ ബാങ്കിന് കെ.എസ്.ഇ.ബി. 15 വർഷത്തേക്ക് പാട്ടത്തിന് നൽകിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഭൂമി സർക്കാർ പുറമ്പോക്കാണെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയിട്ടുണ്ടോ; വിശദാംശം നൽകാമോ;
( സി )
സർക്കാർ പുറമ്പോക്ക് ഭൂമി പാട്ടത്തിന് നൽകാനുള്ള അധികാരം റവന്യൂ വകുപ്പിന് മാത്രമാണോ എന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ഭൂമി സംബന്ധിച്ച് ഉടുമ്പഞ്ചോല തഹസീൽദാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നോ; പ്രസ്തുത റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ എന്തൊക്കെയായിരുന്നു എന്ന് അറിയിക്കാമോ;
( ഇ )
അനധികൃതമായി പാട്ടത്തിന് നല്‍കിയതായി പറയപ്പെടുന്ന പ്രസ്തുത ഭൂമി തിരിച്ചുപിടിക്കാൻ റവന്യൂ വകുപ്പ് നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1429.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വില്ലേജിലെ എഫ്.എം.ബി.യില്‍ വന്നിട്ടുളള അപാകത പരിഹരിക്കുന്നതിനായി തഹസീല്‍ദാര്‍ക്ക് അപേക്ഷ നല്‍കിയാല്‍ റീസര്‍വ്വെ നടപടി സ്വീകരിച്ച് എഫ്.എം.ബി. യിലെ തെറ്റ് തിരുത്തുന്നതിന് എത്ര ദിവസത്തെ കാലതാമസം എടുക്കുമെന്ന് അറിയിക്കുമോ;
( ബി )
ഇത്തരത്തിലുളള കാര്യങ്ങളില്‍ സാധാരണ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും കാലതാമസവും ഒഴിവാക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ; വിശദാംശം ലഭ്യമാക്കാമോ?
1430.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ഓഫീസുകളില്‍ ജനങ്ങള്‍ നല്‍കുന്ന അപേക്ഷകള്‍ സ്വീകരിച്ച്, രജിസ്റ്റര്‍ ചെയ്ത്, രസീത് നല്‍കി തുടര്‍ നടപടികള്‍ സ്വീകരിക്കാനായി എന്തെല്ലാം സംവിധാനങ്ങളാണ് നിലവില്‍ റവന്യൂ വകുപ്പില്‍ ഉള്ളതെന്നും അവയുടെ പ്രവര്‍ത്തനം എപ്രകാരമാണെന്നും വ്യക്തമാക്കുമോ;
( ബി )
ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന റവന്യൂ വകുപ്പില്‍ സമയബന്ധിതമായി അപേക്ഷകള്‍ സ്വീകരിക്കുന്നതിനും നടപടികള്‍ കൈക്കൊള്ളുന്നതിനും സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( സി )
വകുപ്പില്‍ കഴിഞ്ഞ പത്തുവര്‍ഷക്കാലയളവില്‍ സ്വീകരിച്ചിട്ടുള്ള അപേക്ഷകളില്‍ തീര്‍പ്പാകാത്ത ഫയലുകളെ സംബന്ധിച്ച വിശദാംശങ്ങള്‍ ജില്ല തിരിച്ച് ലഭ്യമാക്കുമോ;
( ഡി )
മേല്‍പ്പറഞ്ഞ കാലയളവില്‍ കെെക്കൂലി സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത പരാതികളെപ്പറ്റിയും നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരെ സംബന്ധിച്ചുമുള്ള വിശദാംശം ജില്ല തിരിച്ച് നല്‍കുമോ?
1431.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ ഇതിനോടകം എത്ര കോവിഡ് മരണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( ബി )
കൊയിലാണ്ടി മണ്ഡലത്തിലെ തിക്കോടി, പയ്യോളി, ഇരിങ്ങല്‍, മൂടാടി, പന്തലായനി, വിയ്യൂര്‍, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി വില്ലേജ‍ുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് മരണങ്ങള്‍ എത്രയെന്ന് വില്ലേജ് അടിസ്ഥാനത്തില്‍ പട്ടികയായി ലഭ്യമാക്കാമോ;
( സി )
മേല്‍ സൂചിപ്പിച്ച 8 വില്ലേജ‍ുകളില്‍ നിന്നായി കോവിഡ് മരണാനന്തരമുള്ള ഒറ്റത്തവണ സഹായത്തിനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; ആയതില്‍ എത്രയെണ്ണം തീര്‍പ്പാക്കി പണം കൈമാറിയിട്ടുണ്ട് എന്ന് വിശദമാക്കാമോ;
( ഡി )
പ്രതിമാസ കോവിഡ് ധനസഹായം ലഭിക്കുന്നതിന് ബി.പി.എൽ. കുടുംബങ്ങളിലെ അംഗങ്ങളില്‍ നിന്നും മേല്‍പ്പറഞ്ഞ വില്ലേജ് ഓഫീസുകളില്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
1432.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
07.10.2021-ലെ ജി.ഒ.(പി) 1/2021/പി.ഐ.ഇ.&എം.ഡി. പ്രകാരം റവന്യൂ വകുപ്പിലെ വില്ലേജ് ഓഫീസര്‍, തഹസീല്‍ദാര്‍ എന്നിവര്‍ നല്‍കി വരുന്ന നേറ്റിവിറ്റി, ജാതി തുടങ്ങി 11 ഇന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പകരമായി എസ്.എസ്.എല്‍.സി. ബുക്ക്, റേഷന്‍കാര്‍ഡ് തുടങ്ങിയ രേഖകള്‍ നല്‍കിയാല്‍ മതിയെന്ന സര്‍ക്കാര്‍ ഉത്തരവിറങ്ങിയിട്ടും വിവിധ വകുപ്പുകളില്‍ നിന്നും പ്രത്യേകം ഉത്തരവില്ലാത്തിനാല്‍ പ്രസ്തുത സര്‍ക്കാര്‍ ഉത്തരവ് കൊണ്ട് പൊതു ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നില്ലായെന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ബഹു. റവന്യൂ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ എന്നിവരുടെ ആദ്യ മീറ്റിംഗിലും 05.11.2021-ന് നടന്ന രണ്ടാമത്തെ മീറ്റിംഗിലും ജീവനക്കാര്‍ ഉന്നയിച്ച ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക, പ്രിന്റര്‍, ടോണര്‍, ലാപ് ടോപ്പ്, സ്കാനര്‍, ഫോട്ടോ കോപ്പി പേപ്പര്‍ തുടങ്ങിയവ നല്‍കുക എന്നീ ആവശ്യങ്ങള്‍ ലഭ്യമാക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നോ; റവന്യൂ വകുപ്പിലെ അടിസ്ഥാന ആഫീസായ വില്ലേജോഫീസുകളില്‍ മേല്‍പ്പറഞ്ഞവയില്‍ ഏതെങ്കിലും നാളിതുവരെ നല്‍കുവാന്‍ സാധിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
റവന്യൂ വകുപ്പില്‍ ആനുകാലികമായി നടത്തപ്പെടുന്ന മീറ്റിംഗിലേക്ക് ജില്ലാ കളക്ട്രേറ്റില്‍ നിന്നും വില്ലേജ് ഓഫീസര്‍മാരെ പ്രതിനിധീകരിച്ച് രണ്ട് വില്ലേജ് ഓഫീസര്‍മാരെ തെരഞ്ഞെടുക്കുമ്പോള്‍ അത് എല്ലാ ജില്ലകളിലെയും ഭരണാനുകൂല സര്‍വ്വീസ് സംഘടനയുടെ നേതാക്കളോ പ്രതിനിധികളോ മാത്രമാകുന്നുവെന്ന ആരോപണം നിലനില്‍ക്കുന്നതായും അതുമൂലം യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മനസ്സിലാക്കുവാന്‍ സാധിക്കാതെ വരുന്നു എന്ന സാഹചര്യവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അതിന് മാറ്റം വരുത്തുന്നതിന് ശ്രമിക്കുമോ;
( ഡി )
എല്ലാ വകുപ്പുകളിലും ഓണ്‍ലെെന്‍ സ്ഥലം മാറ്റങ്ങള്‍ മാത്രമേ നടത്തുകയുളളുവെന്ന് സര്‍ക്കാര്‍ തീരുമാനമുണ്ടായിട്ടും അപേക്ഷകള്‍ ക്ഷണിക്കാതെ തന്നെ റവന്യൂ വകുപ്പില്‍ ജില്ലാ കളക്ട്രേറ്റുകളില്‍ സ്ഥലം മാറ്റങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് വിലക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1433.
ശ്രീ തോമസ് കെ തോമസ്
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വസ്തു തരംമാറ്റുന്നത് വേഗത്തിലാക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
റവന്യു വകുപ്പിലെ ജോലി ഭാരം പരിഗണിച്ച് കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ നടപടി ഉണ്ടാകുമോ; വിശദാംശം നല്‍കുമോ?
1434.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂരഹിതരായ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് തിരുവനന്തപുരം ജില്ലയില്‍ ഭൂമി നല്‍കുന്നതിനോ ഭവനം നിര്‍മ്മിച്ച് നല്‍കുന്നതിനോ പദ്ധതിയുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഈ ആവശ്യത്തിനായി തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറ വാര്‍ഡിലുള്ള സ്വകാര്യ വ്യക്തികളുടെ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദവിവരം നല്‍കാമോ?
1435.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്ദമംഗലം വില്ലേജില്‍ എന്‍.എച്ച്. 766ന് സമീപം കുന്ദമംഗലം ടൗണില്‍ നിലവിലുള്ള സ്ഥലം കയ്യേറ്റത്തിന് വിധേയമായതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കോടികള്‍ വില മതിക്കുന്ന പ്രസ്തുത ഭൂമി ഒഴിപ്പിച്ച് പൊതു ആവശ്യത്തിന് ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുമോ;
( സി )
പ്രസ്തുത സ്ഥലം ടേക്ക് എ ബ്രേക്ക് നിര്‍മ്മിക്കുന്നതിനായി കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?
1436.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടിയിലെ അന്യാധീനപ്പെട്ട ആദിവാസി ഭൂമി വീണ്ടെടുക്കുന്നതിന് റവന്യൂ (ആർ) വകുപ്പിന്റെ 23.09.2011-ലെ സ.ഉ. (കൈ) 346/2011/റവ. നമ്പർ ഉത്തരവിന്മേല്‍ പാലക്കാട് ജില്ലാ കളക്ടര്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?
1437.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിന്‍ മണ്ഡലത്തിലെ കുഴുപ്പിളളി വില്ലേജില്‍ കളത്തിപ്പറമ്പ് വീട്ടില്‍ ഗോപാലന്‍ മകന്‍ ഹരി ഉള്‍പ്പെടെ അഞ്ചുപേര്‍ വര്‍ഷങ്ങളായി താമസിക്കുന്ന ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷയില്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കാമോ;
( ബി )
ഇതുസംബന്ധിച്ച് റവന്യു വകുപ്പിലെ 167/എ3/2016 നമ്പര്‍ ഫയലിലും എറണാകുളം ജില്ലാ കളക്‌ട്രേറ്റിലെ എല്‍1-62885/11 നമ്പര്‍ ഫയലിലും സ്വീകരിച്ചിട്ടുളള നടപടി എന്തൊക്കെയെന്നും പട്ടയം എപ്പോള്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നും വ്യക്തമാക്കാമോ?
1438.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ ചൂണ്ടല്‍ വില്ലേജിലെ 413/1, 410/4 എന്നീ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട പുറമ്പോക്ക് ഭൂമിയിലെ സ്ഥിര താമസക്കാര്‍ അവരുടെ കൈവശഭൂമിയ്ക്ക് പട്ടയം കിട്ടുന്നതിനായി സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകള്‍ പരിഗണിച്ച് പട്ടയം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
ഇല്ലെങ്കില്‍ നടപടികള്‍ ത്വരിതപ്പെടുത്തി പ്രസ്തുത ഭൂമിയിലെ സ്ഥിരതാമസക്കാര്‍ക്ക് പട്ടയം നല്‍കാന്‍ വേണ്ട നിര്‍ദ്ദേശം നല്‍കാമോ?
1439.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ താലൂക്കിലെ കോഡൂര്‍ വില്ലേജില്‍ സര്‍വ്വെ നമ്പര്‍ 95/1-ല്‍ ഉള്‍പ്പെട്ട നെച്ചിക്കാട് പറമ്പ് നിവാസികളുടെ കൈവശ ഭൂമിക്ക് പട്ടയമില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഈ സര്‍വ്വേ നമ്പരിലുള്ള ഭൂമി ഉള്‍പ്പെട്ട മിച്ചഭൂമി കേസുകളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ;
( സി )
എസ്.എം.വി. 49/77 നമ്പര്‍ കേസിലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത സര്‍വ്വേ നമ്പരില്‍ നിന്നും 18.40 ഏക്കര്‍ മിച്ചഭൂമി ഏറ്റെടുക്കുന്നതിന് സ്വീകരിച്ച നടപടിയുടെ നിലവിലെ സ്ഥിതി അറിയിക്കുമോ;
( ഡി )
ദീര്‍ഘനാളായിട്ടും പട്ടയം നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കുമോ; പട്ടയത്തിനായി ആകെ എത്ര അപേക്ഷകള്‍ ഇതുവരെ ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ ; പട്ടയവിതരണം എന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും ആയതിന് അടിയന്തരമായി നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കുമോ?
1440.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലപ്പഴക്കം വന്ന പട്ടയം സംബന്ധിച്ച ആധികാരിക രേഖ ബന്ധപ്പെട്ട ഓഫീസുകളില്‍ നിന്ന് സാധാരണ ജനങ്ങള്‍ക്ക് ലഭിക്കാത്തത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ അനുവദിച്ച പട്ടയത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുന്നതിന് നിലവില്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഉള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പട്ടയം ഉള്‍പ്പെടെയുള്ള റവന്യൂ രേഖകള്‍ ഡിജിറ്റെെസ് ചെയ്ത് അതാത് താലൂക്കുകളില്‍ സൂക്ഷിച്ചിട്ടുണ്ടോ; ആയതിന്റെ പകര്‍പ്പ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് സംവിധാനമുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
ചേര്‍ത്തല താലൂക്കില്‍ കൊക്കോതമംഗലം വില്ലേജില്‍ 1975/3117(സി) മുതല്‍ വശം 1977-637 നമ്പര്‍ ക്രയ സര്‍ട്ടിഫിക്കറ്റ്/പട്ടയത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
1441.
ശ്രീമതി കെ.കെ.രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചെങ്ങറ പാക്കേജിൽ ഓരോ ജില്ലയിലും എത്ര കുടുംബങ്ങൾക്ക് ഭൂമി നൽകുന്നതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ ജില്ലയിലും ഏതെല്ലാം പുനരധിവാസ കേന്ദ്രങ്ങളിലായി എത്ര കുടംബങ്ങൾക്ക് വീതമാണ് പട്ടയം നൽകിയതെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത പുനരധിവാസ കേന്ദ്രങ്ങളില്‍ ഓരോന്നിലും നിലവില്‍ എത്ര കുടുംബങ്ങള്‍ വീതം താമസമുണ്ട് എന്ന് വ്യക്തമാക്കുമോ;
( ഡി )
ചെങ്ങറ പാക്കേജ് നടപ്പാക്കുന്നതിനായി സർക്കാർ സ്വീകരിച്ച‌ തുടർനടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
1442.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1964-ലെയും 1993-ലെയും ഭൂപതിവ് ചട്ടങ്ങളില്‍ കാലോചിതമായ ഭേദഗതി വേണമെന്നുള്ള കര്‍ഷകരുടെ ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പട്ടയ ഭൂമിയില്‍ കൃഷി ചെയ്യാനും വീട് വെയ്ക്കാനും മാത്രം അവകാശം നല്‍കുന്ന 1964-ലെ ഭൂപതിവ് ചട്ടങ്ങളിലെ ചട്ടം 4, 1993ലെ ഭൂപതിവ് ചട്ടങ്ങളിലെ ചട്ടം 3 എന്നിവയുടെ ഭേദഗതി അടിയന്തരമായി നടപ്പില്‍ വരുത്തുവാന്‍ നടപടി സ്വീകരിക്കുമോ?
1443.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് താലൂക്കിലെ താഴെക്കോട് വില്ലേജിലെ മംഗലശ്ശേരി തോട്ടം നിവാസികളില്‍ അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പട്ടയവിതരണത്തിന് കാലതാമസം നേരിടാനുള്ള കാരണം എന്താണെന്ന് അറിയിക്കാമോ; അര്‍ഹരായവര്‍ക്ക് എപ്പോള്‍ പട്ടയം നല്‍കാനാവുമെന്ന് വ്യക്തമാക്കുമോ?
1444.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശവാസികളില്‍ താമസ സ്ഥലത്തിന് പട്ടയത്തിനപേക്ഷ നല്കി വര്‍ഷങ്ങളായിട്ടും പട്ടയം ലഭിക്കാത്ത എത്ര കുടുംബങ്ങളുണ്ട് എന്ന് ജില്ല തിരിച്ച് വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇവര്‍ക്ക് സമയബന്ധിതമായി പട്ടയം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എന്തു നടപടികള്‍ സ്വീകരിച്ചുവരുന്നു എന്നും കഴിഞ്ഞ സര്‍ക്കാര്‍ എത്ര പേര്‍ക്ക് പട്ടയം നല്കി എന്നും ജില്ലതിരിച്ച് വിശദാംശം നല്‍കുമോ;
( സി )
കൊച്ചി നിയോജകമണ്ഡലത്തില്‍ എത്ര പേര്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ പട്ടയം നല്കി എന്ന് വിശദമാക്കുമോ; പ്രസ്തുത മണ്ഡലത്തില്‍ പട്ടയത്തിനായി നിലവിലുള്ള അപേക്ഷകള്‍ എത്രയെന്നും അവര്‍ക്ക് സയമബന്ധിതമായി പട്ടയം ലഭ്യമാക്കാന്‍ എന്ത് നടപടി സ്വീകരിച്ചുവരുന്നു എന്നും വ്യക്തമാക്കുമോ?
1445.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നൂറുകണക്കിന് പട്ടയ അപേക്ഷകൾ തീർപ്പ് കൽപ്പിക്കാതെ അവശേഷിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ അപ്രകാരമുള്ള പട്ടയ അപേക്ഷകൾ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് തീർപ്പ് കല്പിക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
കൈവശ ഭൂമിക്ക് ഉടമസ്ഥർക്ക് പട്ടയം നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1446.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന താലൂക്കുകളില്‍ പട്ടയം ലഭിക്കുന്നതിനായി സംയുക്ത പരിശോധന കഴിഞ്ഞ കേസുകളുടെ ജിയോ സര്‍വ്വേയുമായി ബന്ധപ്പെട്ടുള്ള നിലവിലെ അവസ്ഥ വില്ലേജ് തിരിച്ച് പട്ടിക രൂപത്തില്‍ ലഭ്യമാക്കാമോ?
1447.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ നിയോജകമണ്ഡലത്തിലെ എലവഞ്ചേരി വില്ലേജിലുള്ള കയത്തങ്കാട് കോളനിയില്‍ താമസിക്കുന്നവര്‍ക്ക് നാളിതുവരെയായി പട്ടയം ലഭിച്ചിട്ടില്ല എന്ന‌ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പട്ടയത്തിനായി കോളനിക്കാര്‍ സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത കോളനിയില്‍ താമസിക്കുന്ന എത്ര പേര്‍ക്കാണ് നിലവില്‍ പട്ടയം ഇല്ലാത്തതെന്നും ഇവര്‍ക്ക് എന്ന് പട്ടയം നല്‍കാന്‍ കഴിയുമെന്നും വിശദമാക്കുമോ?
1448.
ശ്രീ എൻ എ നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടൽ തീരത്ത് പട്ടയം ലഭിച്ചവർക്ക് ഭൂനികുതി ഒടുക്കാൻ പറ്റുന്നില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
സെറ്റിൽമെന്റ് അഥവാ അടങ്കൽ രജിസ്റ്റർ എന്താണെന്നും അതിന്റെ ഉദ്ദേശം എന്താണെന്നും വ്യക്തമാക്കാമോ;
( സി )
ഈ രജിസ്റ്ററിൽ പെടാത്ത കടസ്ട്രൽ സർവ്വേ ചെയ്യാത്ത കടൽത്തീരത്തുള്ള ഭൂമി പാവപ്പെട്ട കുടുംബങ്ങൾക്ക് അണ്‍ സര്‍വ്വേയ്ഡ് ലാന്‍ഡ് എന്ന് കാണിച്ച് അടങ്കൽ രജിസ്റ്ററിലെ അവസാന നമ്പറിന്റെ തുടർച്ചയായി പട്ടയം നൽകാറുണ്ടോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ ഇത്തരത്തിൽ പട്ടയം ലഭിച്ചവർ എത്രയുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
ഇത്തരത്തിൽ പട്ടയം അനുവദിച്ച സ്ഥലം റീസർവ്വേ ചെയ്ത് ബി.റ്റി.ആര്‍. ൽ ഉൾപ്പെടുത്താത്തത് മൂലം ഭൂനികുതി ഒടുക്കാൻ പറ്റാത്ത എത്ര കുടുംബങ്ങളുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ഇ )
പട്ടയം അനുവദിച്ചിട്ടും സെറ്റിൽമെന്റ് / അടങ്കൽ രജിസ്റ്ററിൽ പെടാത്ത ഭൂമി വില്ലേജിന്റെ പരിധിയിൽ വരുന്നില്ലെന്നും അത് ഉൾപ്പെടുന്നത് മൂലം ബന്ധപ്പെട്ട വില്ലേജ് അഥവാ റീസർവ്വേ ബ്ലോക്കിന്റെ വിസ്തീർണ്ണം വർദ്ധിക്കുമെന്നും അത് താലൂക്ക്, ജില്ല, സംസ്ഥാന വിസ്തീർണം കൂടാൻ ഇടവരുമെന്നും ഏതെങ്കിലും ജില്ലയിലെ റീസർവ്വേ അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ടോ; എങ്കിൽ ഏതെല്ലാം ജില്ലകളിലാണ് ഈ പ്രശ്നമുള്ളതെന്നും ഇവ എങ്ങനെ പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ?
1449.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവികുളം താലൂക്കില്‍ എത്ര ആളുകള്‍ക്കാണ് രവീന്ദ്രന്‍ പട്ടയം നല്‍കിയിരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
റദ്ദ് ചെയ്യപ്പെട്ട പ്രസ്തുത പട്ടയങ്ങളുടെ ഭൂവുടമകള്‍ക്ക് എത്ര കാലയളവിനുള്ളില്‍ പട്ടയങ്ങള്‍ നല്‍കുന്നതിന് സാധിക്കുമെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പട്ടയങ്ങള്‍ ഈട് നല്‍കി ബാങ്ക് ലോണുകളും മറ്റ് വായ്പകളും എടുത്തിട്ടുള്ളവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
1450.
ശ്രീ . എൻ . ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019ലെ പ്രകൃതിക്ഷോഭത്തിൽ വീടും ഭൂമിയും വാസയോഗ്യമല്ലാതായിത്തീർന്ന മണ്ണാർക്കാട് താലൂക്കിലെ അഗളി വില്ലേജിൽ ഉൾപ്പെട്ട ഒ.എൽ.എച്ച്. കോളനിയിലെ ഉമാ മഹേശ്വരി, അട്ടപ്പാടി ചിറ്റൂർ സീനാ മൻസിലിൽ താമസിക്കുന്ന സലാഹുദ്ദീൻ എന്നിവരെ പുനരധിവസിപ്പിക്കേണ്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്തി ധനസഹായത്തിനായി സർക്കാരിലേക്ക് ശുപാർശ നൽകിയ പാലക്കാട് ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ ഇതുവരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
ഇവർക്ക് പാലക്കാട് ജില്ലാ കളക്ടർ ശിപാർശ നൽകിയ ധനസഹായം നൽകാൻ കാലതാമസം ഉണ്ടാകുന്നതിന്റെ കാരണം എന്താണെന്ന് വിശദീകരിക്കാമോ;
( സി )
ഇവർക്ക് ധനസഹായം അടിയന്തരമായി ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
1451.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രകൃതിക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ട വിധവയ്ക്ക് നഷ്ടപരിഹാരം നൽകുന്നതിന് കൈക്കൂലി ചോദിച്ചു എന്ന പരാതിയിന്മേല്‍ കാട്ടാക്കട താലൂക്കിലെ ഡെപ്യൂട്ടി തഹസിൽദാർ പരാതിക്കാരിക്ക് നഷ്ടപരിഹാരം നൽകണമെന്ന് ലോകായുക്ത വിധി പുറപ്പെടുവിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയതുമായി ബന്ധപ്പെട്ട് പ്രസ്തുത ഉദ്യോഗസ്ഥനെതിരെ വകുപ്പ് നടപടി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
കോടതി വിധി പ്രകാരം ലഭിച്ച ഭൂമിയിൽ പോക്കുവരവ് ചെയ്ത് നൽകുന്നതുമായി ബന്ധപ്പെട്ട് കാട്ടാക്കട താലൂക്ക് ഓഫീസിൽ 2019 മുതൽ നില നിൽക്കുന്ന ജി1-8624/2019 എന്ന ഫയലിൽ നടപടി സ്വീകരിക്കാൻ എന്ത് തടസ്സമാണ് നേരിടുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
മൂന്ന് വർഷം പിന്നിട്ടിട്ടും പ്രസ്തുത ഫയലിൽ നടപടി ഉണ്ടാകാത്തതിന്റെ കാരണം വിശദമാക്കുമോ?
1452.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രകൃതിക്ഷോഭത്തില്‍ നാശം വന്ന റോഡുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിക്കഴിഞ്ഞാല്‍ റോഡുകളുടെ പണി പൂര്‍ത്തിയാകുന്നതുവരെ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഘട്ടം ഘട്ടമായി വിശദമാക്കാമോ;
( ബി )
സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയ പ്രസ്തുത പ്രവ‍ൃത്തികള്‍ ഭൂരിഭാഗവും പൂര്‍ത്തിയാക്കാന്‍ കഴിയാതെ അനിശ്ചിതാവസ്ഥയിലാണെന്നുള്ള ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഉണ്ടെങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തുനടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
1453.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കേരളത്തില്‍ ദുരന്തനിവാരണ സാക്ഷരത വ്യാപിപ്പിക്കുന്നതിന് എന്താെക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമാേ?
1454.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാര്‍ക്കാട് താലൂക്കിലെ പാലക്കയം വില്ലേജില്‍പ്പെട്ട ശ്രീ. ഷാജി ജോസഫ്, ശ്രീ. എം. മാത്യൂ, ശ്രീമതി എല്‍സി തോമസ് എന്നിവരെ അപകട ഭീഷണിയുള്ള സ്ഥലത്ത് നിന്നും മാറ്റി പാര്‍പ്പിക്കേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് പാലക്കാട് ജില്ലാ കളക്ടര്‍ സര്‍ക്കാരിന് ശിപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ശിപാര്‍ശയിന്മേല്‍ സ്വീകരിച്ച നടപടി സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കുടുംബങ്ങളെ അടിയന്തരമായി പുനരധിവസിപ്പിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1455.
ശ്രീ പി സി വിഷ്ണുനാഥ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രളയവും ഉരുൾപൊട്ടലും മണ്ണൊലിപ്പും അടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിൽ സിൽവർ ലൈൻ പോലുള്ള വൻകിട പദ്ധതികൾ സംസ്ഥാനത്തിന്റെ ദുരന്ത സാധ്യത വർദ്ധിപ്പിക്കും എന്നത് വസ്തുതയാണോ;
( ബി )
സംസ്ഥാനത്ത് പ്രകൃതി ദുരന്തങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ സിൽവർ ലൈൻ പോലുള്ള വൻകിട പദ്ധതികൾ സംസ്ഥാനത്തിന്റെ ദുരന്ത നിവാരണ സംവിധാനങ്ങളെ എതെല്ലാം തരത്തിൽ ബാധിക്കും എന്നതിനെക്കുറിച്ച് പഠനങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
സിൽവർ ലൈൻ പോലുള്ള പദ്ധതികളുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ ഇവ പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടില്ല എന്ന് ഉറപ്പു വരുത്താൻ ദുരന്ത നിവാരണ വകുപ്പ് എന്തൊക്കെ സജജീകരണങ്ങളും സംവിധാനങ്ങളുമാണ് ഒരുക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ; ഇതിനായി എന്തെങ്കിലും നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടോ എന്ന് അറിയിക്കാമോ ?
1456.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കൊണ്ടുള്ള പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നതിനാല്‍ ദുരന്തനിവാരണത്തിനും ആഘാത ലഘൂകരണത്തിനുമായി ആധുനിക സാങ്കേതികവിദ്യ അധിഷ്ഠിതമായി കാര്യക്ഷമവും കൂടുതല്‍ ഫലപ്രദവുമായ എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ആധുനിക സജ്ജീകരണങ്ങളോടുകൂടിയ മികവുറ്റ രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ പ്രാപ്തരായ വിദഗ്ദ്ധ സംഘത്തെ തയ്യാറാക്കുന്ന കാര്യം പരിശോധിക്കുമോ;
( ബി )
ഐ. എം. ഡി. യുടെ കാലാവസ്ഥാപ്രവചനം കൃത്യതയുള്ളതാക്കി തീര്‍ക്കാന്‍ ആവശ്യമായ ഉപകരണങ്ങളും ശാസ്ത്രീയ സംവിധാനവും ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ;
( സി )
പൊതുജനങ്ങളില്‍ ദുരന്ത പ്രതികരണാവബോധം സൃഷ്ടിക്കുന്നതിന് പദ്ധതിയുണ്ടോ;
( ഡി )
പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ വീട് നിര്‍മ്മിക്കുമ്പോഴും കൃഷിയിറക്കുമ്പോഴും സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും പരിസ്ഥിതി സംരക്ഷണാവബോധം സൃഷ്ടിക്കുന്നതിനും പ്രചരണ പരിപാടി നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ?
1457.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊക്കയാര്‍ ഗ്രാമപഞ്ചായത്തില്‍ 16.10.2021 ലുണ്ടായ ഉരുള്‍പൊട്ടലിലും മലവെളളപ്പാച്ചിലിലും എത്ര തുകയുടെ നഷ്ടമുണ്ടായെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ കൃഷി, ഭവനം, റോഡുകള്‍, പാലങ്ങള്‍ എന്നിവയ്ക്കുണ്ടായ നഷ്ടം ഇനം തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത പഞ്ചായത്തില്‍ എത്ര വീടുകളാണ് പൂര്‍ണ്ണമായും ഭാഗികമായും തകർന്നിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ; ഇത്തരത്തിൽ വീടുകൾ നഷ്ടപ്പെട്ടവര്‍ക്ക് എന്തൊക്കെ സഹായങ്ങള്‍ നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വിശദീകരിക്കാമോ;
( സി )
പ്രസ്തുത പ്രദേശം ഭാവിയില്‍ വീടുകള്‍ നിര്‍മ്മിക്കുന്നതിന് അനുയോജ്യമല്ലെന്ന് മെെനിംഗ് & ജിയോളജി വകുപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;
( ഡി )
എങ്കില്‍ പകരം ഭൂമി കണ്ടെത്തി വീടുകള്‍ നിര്‍മ്മിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ?
1458.
ശ്രീ. എ.എന്‍.ഷംസീര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തലശ്ശേരി നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഭരണാനുമതി ലഭിച്ച കാലവര്‍ഷ കെടുതിയില്‍ തകര്‍ന്ന റോഡുകളില്‍ ഇതുവരെയും പ്രവൃത്തി ആരംഭിക്കാത്ത എത്ര റോഡുകള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡുകളുടെ പ്രവൃത്തികള്‍ ഇനിയും ആരംഭിക്കാത്തതിന്റെ കാരണം അറിയിക്കാമോ;
( സി )
പ്രസ്തുത റോഡുകള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ ആണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
1459.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഡാറ്റാ ബാങ്ക് തയ്യാറാക്കിയപ്പോള്‍ അപാകതകള്‍ സംഭവിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
തിരുവമ്പാടി വില്ലേജിലെ ഇത്തരത്തില്‍ അപാകതയുണ്ടെന്ന് പറയപ്പെടുന്ന ഡാറ്റാ ബാങ്ക് പുന:പരിശോധിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
1460.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ 2021-22 വര്‍ഷത്തില്‍ ഇതുവരെ ഭൂമി തരംമാറ്റുന്നതിന് ലഭിച്ച അപേക്ഷകളും ആയതിന്മേൽ സ്വീകരിച്ച നടപടികളും അപേക്ഷ സമര്‍പ്പിച്ച തീയ്യതി സഹിതം വില്ലേജടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
ഭൂമി തരംമാറ്റുന്നതിന് ലഭിച്ച അപേക്ഷകള്‍ എപ്പോള്‍ തീര്‍പ്പാക്കാനാകുമെന്ന് വിശദമാക്കാമോ?
1461.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2013-ലെ ലാന്‍ഡ് അക്വിസിഷന്‍ ആക്ട് പ്രകാരം സ്വകാര്യ ഭൂമി ഏറ്റെടുക്കേണ്ടി വരുമ്പോള്‍, തുടക്കം മുതല്‍ അവാര്‍ഡ് തുക നല്‍കുന്നത് വരെ, ലാന്റ് അക്വിസിഷന്‍ വിഭാഗം മുഖേന നടത്തുന്ന നടപടിക്രമങ്ങള്‍, അവയുടെ ഓരോ ഘട്ടത്തിലെയും സമയപരിധി സഹിതം വിശദമാക്കാമോ;
( ബി )
ഇതുസംബന്ധിച്ച് ഫയല്‍ നീക്കങ്ങള്‍ സമയബന്ധിതമായി നടക്കുകയാണെങ്കില്‍ അവാര്‍ഡ് തുക വിതരണം ചെയ്യുന്നത് വരെയുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ എത്ര സമയമെടുക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
ഭൂമി ഏറ്റെടുക്കല്‍ നടപടികളില്‍ ഉണ്ടാവുന്ന കാലദൈര്‍ഘ്യം കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1462.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന രാജാരവിവര്‍മ്മ സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്സ് എന്ന സ്ഥാപനത്തിന് പമ്പ ഇറിഗേഷന്‍ പ്രോജക്ടിന്റെ സ്ഥലം കെെമാറുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത സ്ഥലം അടിയന്തരമായി കെെമാറുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
1463.
ശ്രീ. കെ.എം.സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനായി അധിക ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന വ്യവസായ വകുപ്പിന്റെ കീഴിലുള്ള സ്ഥലം ഏറ്റെടുക്കുന്ന നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത സ്ഥലം ഏറ്റെടുക്കുന്ന നടപടികള്‍ വേഗത്തിലാക്കാമോ?
1464.
ശ്രീ കെ ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെള്ളായണി കായല്‍ പ്രദേശത്ത് കര്‍ഷകര്‍ക്ക് കൃഷി ചെയ്യാന്‍ കഴിയാത്ത കായല്‍ ഭൂമി ഏറ്റെടുക്കാന്‍ റവന്യൂ വകുപ്പിന്റെ 2/12/2020-ലെ ബി3/568/2018 ഉത്തരവ് പ്രകാരം ഏന്തൊക്കെ നടപടികളാണ് പൂര്‍ത്തീകരിച്ചത് എന്ന് വിശദമാക്കുമോ;
( ബി )
കര്‍ഷകരുടെ കൈവശമുള്ള കായല്‍ഭൂമി ഏറ്റെടുക്കാന്‍ എത്ര കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത് എന്ന് അറിയിക്കുമോ;
( സി )
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ 16/5/2017-ല്‍ ചേര്‍ന്ന യോഗത്തിലെ തീരുമാന പ്രകാരം കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കുന്നതിന് 2022 ഫെബ്രുവരി വരെ പൂര്‍ത്തീകരിച്ച നടപടിക്രമങ്ങള്‍ ഏതൊക്കെയെന്ന് വിശദമാക്കുമോ;
( ഡി )
വെള്ളായണി കായല്‍ പ്രദേശത്തെ കൃഷി ഭൂമി ഏറ്റെടുക്കുന്നതിന് റീസര്‍വ്വെ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്ന് വിശദമാക്കുമോ?
1465.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ കിന്‍ഫ്രയുടെ സ്ഥലം ഏറ്റെടുക്കുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ ആയതിന് മതിയായ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ?
1466.
പ്രൊഫ . ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കല്‍ നിയോജക മണ്ഡലത്തിലെ മരവട്ടം-കാടാമ്പുഴ 110 കെ.വി. സബ് സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിന് റവന്യൂ വകുപ്പ് സ്വീകരിച്ച നടപടികളുടെ വിശദവിവരം ലഭ്യമാക്കുമോ;
( ബി )
സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രത്യാഘാത പഠനം പൂര്‍ത്തിയായിട്ടുണ്ടോ; സ്ഥലം ഏറ്റെടുക്കല്‍ നടപടി എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
1467.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തിലെ കുറുപ്പന്തറ, കടുത്തുരുത്തി റെയില്‍വേ മേല്‍പ്പാലങ്ങളുടെ സ്ഥലമെടുപ്പ് നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് റെയില്‍വേയില്‍ നിന്നുള്ള അലൈന്‍മെന്റ് ഫൈനലൈസ് ചെയ്ത് ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ഇതിനായി എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുടെ സ്ഥലമെടുപ്പുമൂലം നഷ്ടപ്പെടുന്ന നിര്‍മ്മിതികള്‍ എത്രയെന്ന് കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
റവന്യൂ നഷ്ടപരിഹാര പാക്കേജ് യഥാസമയം അംഗീകരിച്ചിട്ടുണ്ടോ; ഇതിനായി ഹിയറിംഗ് നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1468.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിൽ പാറക്കടവ് വില്ലേജിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന നമ്പര്‍ 132, 69 എന്നീ അംഗനവാടികൾക്ക് ഭൂമി ലഭ്യമാക്കുന്നതിന് കളക്ടറേറ്റിലും കൊച്ചി റവന്യൂ ഡിവിഷനിലും സമർപ്പിച്ച അപേക്ഷയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത അംഗനവാടികൾ സംബന്ധിച്ച ഫയലിൽ റവന്യൂ വകുപ്പ് നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
പ്രസ്തുത അംഗനവാടികളുടെ ആവശ്യങ്ങൾക്ക് എന്നത്തേക്ക് പരിഹാരമുണ്ടാകുമെന്ന് വ്യക്തമാക്കുമോ?
1469.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പള്ളിക്കത്തോട് ട്രഷറിക്കുള്ള സ്ഥലം കൈമാറുന്ന നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്‌;
( ബി )
പ്രസ്തുത നടപടികള്‍ ത്വരിതപ്പെടുത്തി സ്ഥലം കൈമാറി നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാമോ?
1470.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാട്ടക്കാലാവധി കഴിഞ്ഞതും പാട്ടക്കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടതുമായ സര്‍ക്കാര്‍ വസ്തുവകകള്‍ വീണ്ടെടുക്കുന്നത് സംബന്ധിച്ച് സ്വീകരിച്ചിരിക്കുന്ന നയപരിപാടികള്‍ വിശദീകരിക്കാമോ;
( ബി )
പാട്ടക്കുടിശ്ശിക പിരിച്ചെടുക്കുന്നതിനായി നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
കാലാവധി കഴിഞ്ഞതും കരാര്‍ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടതുമായ വസ്തുക്കള്‍ തിരിച്ചെടുത്ത് പൊതു ആവശ്യത്തിന് ഉപയോഗിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ അതിനുവേണ്ടി എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കാമോ?
1471.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കില്‍ എരവട്ടൂര്‍ വില്ലേജില്‍ ഉള്ള ഇറിഗേഷന്‍ വകുപ്പിന്റെ ഉടമസ്ഥതയില്‍പ്പെട്ട 60 സെന്റ് ഭൂമി കെ.എസ്.എഫ്.ഡി.സി. ക്ക് പാട്ടത്തിന് നല്‍കുന്നത് സംബന്ധിച്ച നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
1472.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെടുങ്കണ്ടത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ബി.എഡ്. കോളേജിന് കെട്ടിടം നിര്‍മ്മിക്കുന്നതിനായി നല്‍കിയിട്ടുളള ഭൂമിയുടെ പാട്ടത്തുക 17,700 രൂപയില്‍ നിന്നും 14,33,000 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;
( ബി )
50 കുട്ടികള്‍ക്ക് മാത്രം ഒരു വര്‍ഷം പ്രവേശനം നല്‍കാന്‍ കഴിയുന്ന ഈ സ്ഥാപനത്തിന് ചുമത്തിയിട്ടുളള തുക കുറച്ചുനല്‍കണം എന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത കോളേജിന് ചുമത്തിയിട്ടുളള പാട്ടത്തുക കുറച്ചുനല്‍കുന്നതിനുളള നടപടി സ്വീകരിക്കുമോ?
1473.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019 ആഗസ്റ്റില്‍ ഉണ്ടായ പ്രളയത്തില്‍ വീട് പൂര്‍ണ്ണമായി തകര്‍ന്ന മുകുന്ദപുരം താലൂക്ക് ചെങ്ങാലൂര്‍ വില്ലേജിലെ ശ്രീമതി ലക്ഷ്മിക്കുട്ടിയമ്മ, എളയത്ത്‌വീട് എന്ന അപേക്ഷകയ്ക്ക് അനുവദിച്ച എസ്.ഡി.ആര്‍.എഫ്. വിഹിതമായ 95100/- രൂപയ്ക്ക് പുറമേ സി.എം.ഡി.ആര്‍.എഫ്. വിഹിതമായ 304900/- രൂപ കൂടി അനുവദിച്ചു കിട്ടുന്നതിനായുളള അപേക്ഷ അടിയന്തരമായി പരിഗണിക്കുന്നതിനും തുക അനുവദിക്കുന്നതിനും നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1474.
ശ്രീ. പി.വി.അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019-ലെ പ്രളയത്തില്‍ നിലമ്പൂര്‍ താലൂക്കില്‍ വീടും പുരയിടവും നഷ്ടപ്പെട്ടതിന് സര്‍ക്കാര്‍ അനുവദിച്ച നഷ്ടപരിഹാര തുക സാങ്കേതിക തകരാര്‍ കൊണ്ടോ മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊണ്ടോ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കെെമാറാന്‍ സാധിക്കാത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരത്തില്‍ തുക കിട്ടാത്തവര്‍ എത്ര പേരുണ്ടെന്നും തകരാറുകള്‍ എന്തെല്ലാമാണെന്നും അനുവദിക്കപ്പെട്ട തുക, പേരുവിവരം, ഫോണ്‍ നമ്പര്‍ സഹിതമുളള പട്ടിക ലഭ്യമാക്കാമോ;
( ബി )
സാങ്കേതിക തകരാറുകള്‍ പരിഹരിച്ച് ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നഷ്ടപരിഹാര തുക എന്നേക്ക് നല്‍കാനാവുമെന്ന് അറിയിക്കാമോ;
( സി )
റവന്യു വകുപ്പിലാണാേ ട്രഷറി വകുപ്പിലാണോ സാങ്കേതിക തകരാറുകള്‍ സംഭവിക്കുന്നതെന്ന് അറിയിക്കാമോ; പ്രസ്തുത തകരാറുകള്‍ അടിയന്തരമായി പരിഹരിച്ച് നഷ്ടപരിഹാര തുക വിതരണം ചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കാമോ; ഇതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
1475.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടിയില്‍ റവന്യൂ ടവര്‍ നിര്‍മ്മാണത്തിനായി കണ്ടെത്തിയ ഭൂമി ഭവനനിര്‍മ്മാണ ബോര്‍ഡിന് കൈമാറിയിട്ടുണ്ടോ; എങ്കില്‍ അത് എന്നാണെന്ന് അറിയിക്കുമോ;
( ബി )
റവന്യൂ ടവറിന്റെ സ്ട്രക്ച്ചര്‍ ഡിസൈന്‍ ഡ്രോയിങ്ങ് ഭവനനിര്‍മ്മാണ ബോര്‍ഡ് തയ്യാറാക്കിയിട്ടുണ്ടോയെന്നും ആയത് അംഗീകരിച്ചിട്ടുണ്ടോയെന്നും അറിയിക്കുമോ;
( സി )
ഇല്ലെങ്കില്‍ ഇക്കാര്യത്തിലുണ്ടായ കാലതാമസത്തിന്റെ കാരണം വിശദീകരിക്കുമോ?
1476.
ശ്രീ . സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിട്ടി മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനായി തറക്കല്ലിട്ടിട്ട് ഒരു വർഷം കഴിഞ്ഞെങ്കിലും ഇതുവരെ നിര്‍മ്മാണം ആരംഭിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ കെട്ടിടനിര്‍മ്മാണം ആരംഭിക്കുന്നതിനാവശ്യമായ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ; ഇല്ലെങ്കില്‍ കെട്ടിടനിര്‍മ്മാണം അടിയന്തിരമായി ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാമോ?
1477.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരവിപുരം മണ്ഡലത്തില്‍ സ്വന്തമായി കെട്ടിടം ഇല്ലാത്തത് കാരണം എത്ര സര്‍ക്കാര്‍ ഓഫീസുകള്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് സ്വന്തമായി കെട്ടിടം അനുവദിയ്ക്കുവാന്‍ ആലോചിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
1478.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം നഗരസഭയും ആയതിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഏറനാട്, പെരിന്തൽമണ്ണ, തിരൂർ താലൂക്കുകളിലെ വില്ലേജുകളും ചേർത്ത് മലപ്പുറം ആസ്ഥാനമായി പുതിയ താലൂക്ക് രൂപീകരിക്കണമെന്ന ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തിൽ ഇതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
താലൂക്ക് പുനഃസംഘടന സംബന്ധിച്ച പഠന റിപ്പോർട്ട് റവന്യൂ കമ്മീഷണറേറ്റിലെ ജോയിന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ താലൂക്കുകളും വില്ലേജുകളും വിഭജിക്കുവാൻ തീരുമാനിച്ചിട്ടുണ്ടോ;
( ഡി )
മലപ്പുറം ആസ്ഥാനമായി പുതിയ താലൂക്ക് രൂപീകരിക്കുവാൻ സത്വര നടപടി സ്വീകരിക്കുമോ?
1479.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തിലെ പള്ളിച്ചല്‍ വില്ലേജ് ഓഫീസിനായുള്ള ഭൂമി വാങ്ങുന്നതിനുള്ള നടപടികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
ഇതിനായി എത്ര സെന്റ് ഭൂമിയാണ് വാങ്ങാനുദ്ദേശിക്കുന്നത്; ആയതിനുള്ള നടപടികള്‍ എന്ന് പൂര്‍ത്തിയാക്കാനാകും; വിശദാംശം ലഭ്യമാക്കാമോ?
1480.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് സിവില്‍ സ്റ്റേഷന്‍, മോഡല്‍ സിവില്‍ സ്റ്റേഷനാക്കുന്നതിന് തയ്യാറാക്കിയ പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
സിവില്‍ സ്റ്റേഷനിലെ പ്ലാനിംഗ് വകുപ്പിന് താഴെയുള്ള ക്യാന്റീനില്‍ നിന്നും മലിനജലം പുറത്തേയ്ക്ക് ഒഴുകുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പദ്ധതിയുടെ നിലവിലെ അവസ്ഥ അറിയിക്കാമോ?
1481.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വില്ലേജ് ഓഫീസുകള്‍ കൂടുതല്‍ ജനസൗഹൃദമാക്കുന്നതിനായി സ്വീകരിച്ച പുതിയ നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ആക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തുന്ന സൗകര്യങ്ങൾ എന്തെല്ലാമെന്ന് അറിയിക്കാമോ?
1482.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഭൂമി ഏറ്റെടുക്കൽ സ്പെഷ്യൽ തഹസിൽദാർ ഓഫീസുകളിൽ കമ്പ്യൂട്ടർ, പ്രിൻറർ, സ്കാനര്‍ ഉൾപ്പടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലെന്നുള്ള പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഭൂമി ഏറ്റെടുക്കൽ ഓഫീസുകളിൽ ഭൂമി ഏറ്റെടുക്കൽ ജോലികൾക്കായി വിവിധ സർക്കാർ വകുപ്പുകൾ/അർദ്ധ സർക്കാർ സ്ഥാപനങ്ങൾ നൽകുന്ന കണ്ടിജൻസി ഫണ്ട്, എസ്റ്റാബ്ലിഷ്‌മെന്റ് കോസ്ററ് എന്നിങ്ങനെ ലഭിയ്ക്കുന്ന തുക ഉപയോഗിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് സർക്കാരിന്റെയോ മറ്റ് ഹയർ അതോറിറ്റികളുടെയോ അനുമതി വാങ്ങേണ്ടതുണ്ടോ;
( സി )
പ്രസ്തുത ഓഫീസുകള്‍ക്ക് ടി തുകകൾ ഉപയോഗിച്ച് സ്വന്തം നിലയിൽ ഓഫീസിൽ മതിയായ അടിസ്ഥാനസൗകര്യം ഏർപ്പെടുത്തുന്നതിന് നിയമ തടസ്സമുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
ഭൂമി ഏറ്റെടുക്കൽ ഓഫീസുകളിൽ വാഹന സൗകര്യം ഇല്ല എന്നുള്ള പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; കണ്ടിജൻസി ഫണ്ട്, എസ്റ്റാബ്ലിഷ്‌മെന്റ് കോസ്ററ് എന്നിങ്ങനെ ലഭിയ്ക്കുന്ന തുക ഉപയോഗിച്ച് പ്രസ്തുത ഓഫീസുകള്‍ സ്വന്തം നിലയിൽ മാസവാടക അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് നിയമ തടസ്സമുണ്ടോ; ആയതിന് സർക്കാരിന്റെയോ ജില്ലാ കളക്ടറുടെയോ അനുമതി ആവശ്യം ഉണ്ടോ; വ്യക്തമാക്കാമോ?
1483.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ജീവനക്കാരുടെ കുറവുകള്‍ പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കുമോ;
( ബി )
വില്ലേജ് ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനോടൊപ്പം എല്ലാ വില്ലേജ‍ുകളിലും ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ തസ്തിക സൃഷ്ടിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ;
( സി )
എച്ച്.ആര്‍.എം.എസ്. ഓണ്‍ലൈന്‍ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് പ്രൊമോഷന്‍ ലഭിച്ച് മറ്റു ജില്ലകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് തിരിച്ച് സ്വന്തം ജില്ലകളിലേയ്ക്ക് നിയമനം ലഭിക്കാതെ ഒരു വര്‍ഷമായി ബുദ്ധിമുട്ടുന്നുവെന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന് പരിഹാരം കാണുമോ?
1484.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ മണ്ഡലത്തിലെ കിഴക്കുംഭാഗം-വടക്കുംഭാഗം വില്ലേജ് ഓഫീസ് കോമ്പൗണ്ടില്‍ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ; എങ്കില്‍ ഇതിന്റെ നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
കിഴക്കുംഭാഗം-വടക്കുംഭാഗം വില്ലേജ് ഓഫീസ് കോമ്പൗണ്ടില്‍ പുറമ്പോക്ക് ഭൂമിയുണ്ടോ; എങ്കില്‍ ഭൂമിയുടെ അളവ്, സ്കെച്ച് എന്നിവ ലഭ്യമാക്കുമോ?
1485.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡാറ്റാ ബാങ്ക് അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് റവന്യു വകുപ്പില്‍ പ്രത്യേകം നിയമനം നടത്തുന്നുണ്ടോ; എങ്കില്‍ എത്ര പേര്‍ക്കാണ് നിയമനം നല്‍കുന്നതെന്ന് വിശദമാക്കുമോ;
( ബി )
ഡാറ്റാ ബാങ്ക് പരിശോധനാ കമ്മിറ്റിയുടെ കണ്‍വീനര്‍മാരെ സഹായിക്കുന്നതിന് പ്രത്യേകം നിയമനം നടത്തിയിട്ടുണ്ടോ; എങ്കില്‍ എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കുമോ?
1486.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരിപ്പൂര്‍ വിമാനത്താവള സ്ഥലമെടുപ്പ് വകുപ്പിലെ ജീവനക്കാര്‍ക്ക് 1510-61ബി-030 ശീര്‍ഷകത്തില്‍ തുടര്‍ച്ചാനുമതി ലഭിക്കാത്തതിനാല്‍ ആറ് മാസത്തിലേറെയായി ശമ്പളം ലഭിക്കുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ ആവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമോ?
1487.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയില്‍ തിരുവനന്തപുരം ജില്ലയില്‍ അനുവദനീയമായ എത്ര തസ്തികകളാണുള്ളതെന്ന് വ്യക്തമാക്കാമോ; പ്രസ്തുത തസ്തികയില്‍ നിലവില്‍ എത്ര പേര്‍ ജോലി ചെയ്യുന്നുവെന്നും എത്ര ഒഴിവുകളുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
തിരുവനന്തപുരം റവന്യൂ ജില്ലാ എസ്റ്റാബ്ലിഷ്മെന്റില്‍ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരുടെ എത്ര ഒഴിവുകളാണ് നിലവില്‍ പി.എസ്.സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും എത്ര ഒഴിവുകള്‍ പി.എസ്.സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്യാനുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
2022 സെപ്തംബര്‍ മാസത്തിനകം പ്രസ്തുത തസ്തികയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രതീക്ഷിത ഒഴിവുകള്‍ കണക്കാക്കിയിട്ടുണ്ടോ; എങ്കില്‍ എത്ര ഒഴിവുകളെന്ന് വ്യക്തമാക്കാമോ; ഈ പ്രതീക്ഷിത ഒഴിവുകള്‍ പി.എസ്.സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1488.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പ് ജീവനക്കാര്‍ക്ക് എല്ലാ വര്‍ഷവും നടത്തിയിരുന്ന ക്രിമിനല്‍ ജുഡീഷ്യല്‍ പരീക്ഷ ഓരോ വര്‍ഷവും നടത്തേണ്ടതില്ലെന്ന് വകുപ്പുതലത്തില്‍ പി.എസ്.സി.യെ അറിയിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ കാരണങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പരീക്ഷയുടെ റിസല്‍ട്ട് പ്രസിദ്ധീകരിക്കുന്നതിന് ഏതാനും ദിവസം മുന്‍പ് ഡി.പി.സി. ചേര്‍ന്ന് പുതിയ പ്രമോഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ ഇടയായ സാഹചര്യം വിശദീകരിക്കാമോ;
( സി )
ടെസ്റ്റ് പാസ്സായി നില്‍ക്കുന്ന റവന്യൂ വകുപ്പിലെ ജൂനിയര്‍മാരെ സഹായിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ അകാരണമായ കാലതാമസം വരുത്തിയത് എന്ന തരത്തില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ടോ; അതിന്മേല്‍ അന്വേഷണം നടത്തിയിട്ടുണ്ടോ?
1489.
ശ്രീ . പി . ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പിൽ നടപ്പാക്കിയ ഓൺലൈൻ ട്രാൻസ്ഫർ സംവിധാനം മൂലം കേഡർ സീനിയോറിറ്റി അട്ടിമറിക്കപ്പെടുന്ന സാഹചര്യം ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സ്വന്തം ജില്ലയിൽ ഒഴിവില്ലാത്തതിനാല്‍ മറ്റ് ജില്ലകളിലേക്ക് പ്രൊമോഷനായി പോകുന്നവർക്ക് സ്ഥലമാറ്റത്തില്‍ മുന്‍ഗണന നല്‍കണമെന്ന 25.02.2017 ലെ സ.ഉ.(പി) നം.3/2017/ഉ.ഭ.പ.വ. നമ്പര്‍ ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള ഓൺലൈൻ സ്ഥലം മാറ്റം പുനഃപരിശോധിക്കുവാൻ തയ്യാറാകുമോ;
( സി )
30.07.2021-ലെ സ.ഉ. (സാധാ) 2485/2021/റവ. നമ്പര്‍ ഉത്തരവില്‍ എടുത്തു കളഞ്ഞ കേഡർ സീനിയോറിറ്റി സംവിധാനം നിലനിർത്തുവാനും ഒരേ ഉത്തരവിൽ പ്രൊമോഷനായവരിൽ സ്വന്തം ജില്ലയിൽ നിന്നും മറ്റ് ജില്ലകളിലേക്ക് സ്ഥലം മാറ്റം ലഭിച്ചവർക്ക് പൊതു സ്ഥലംമാറ്റത്തിൽ സ്വന്തം ജില്ലയിലേക്ക് മാറ്റം ലഭിക്കുന്നതിന് മുൻഗണന നൽകിക്കൊണ്ട് നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുമോ; അറിയിക്കുമോ?
1490.
ശ്രീ സി ആര്‍ മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പില്‍ പ്രൊമോഷന്‍ വഴി മറ്റ് ജില്ലകളിലേക്ക് നിയമിക്കപ്പെട്ട വില്ലേജ് ഓഫീസര്‍മാരുടെ റീ-അലോട്ട്മെന്റ് നടത്തുന്നതിന് എന്തെങ്കിലും നിയമതടസ്സം നിലവിലുണ്ടോ; കെ.എ.ടി. യിലെ 1258/2021-ാം നമ്പര്‍ കേസിലെ ഇടക്കാല ഉത്തരവില്‍ സ്ഥലംമാറ്റം, റീ അലോട്ട്മെന്റ് എന്നിവയ്ക്ക് സ്റ്റേ ബാധകമല്ലാത്ത സ്ഥിതിക്ക് ആയത് കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി തടസ്സപ്പെട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പൊതുസ്ഥലം മാറ്റം സംബന്ധിച്ച 25.07.2017-ലെ സ.ഉ. (പി) 3-2017 നമ്പര്‍ ഉത്തരവിലെ ഖണ്ഡിക 10 (VIII) പാലിക്കാതെയാണ് 17.08.2021, 08.10.2021, 13.01.2022 എന്നീ തീയതികളിലെ എല്‍.ആര്‍.ഇ7/1218/2021 നമ്പര്‍ കത്ത് പ്രകാരം വി.ഒ. സ്ഥാനക്കയറ്റവും നിയമനവും നടത്തിയിട്ടുള്ളത് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
മുന്‍ഗണന വിഭാഗങ്ങള്‍ക്ക് മേല്‍ ഉത്തരവ് പ്രകാരമുള്ള റീ അലോട്ടുമെന്റ് കഴിഞ്ഞ ഒന്നരവര്‍ഷമായി നല്‍കിയിട്ടില്ലാത്തതിന്റെ കാരണം വ്യക്തമാക്കുമോ; ഇത്തരം ജീവനക്കാര്‍ക്ക് റീ അലോട്ട്മെന്റ് എന്നാണ് നല്‍കാന്‍ കഴിയുന്നത് എന്ന് വിശദമാക്കുമോ;
( ഡി )
എല്ലാ തസ്തികകളിലെയും പൊതുസ്ഥലമാറ്റവും റീ അലോട്ട്മെന്റും തടഞ്ഞുവെച്ചിട്ടുള്ള സാഹചര്യത്തിലും മുന്‍ഗണനയോ പ്രത്യേക പരിഗണനയോ ബാധകമല്ലാത്ത ഏതാനും പേര്‍ക്ക് 05.02.2022-ലെ എല്‍.ആര്‍./471/2021/എല്‍.ആര്‍.(ഇ2) പ്രകാരം ജില്ലാന്തര സ്ഥലംമാറ്റം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഇവയില്‍ അന്വേഷണം നടത്തി പ്രസ്തുത സ്ഥലം മാറ്റം റദ്ദു ചെയ്യാന്‍ നടപടി സ്വീകരിക്കുമോ; അറിയിക്കുമോ;
( ഇ )
ജീവനക്കാര്‍ക്ക് മൂന്ന് വര്‍ഷത്തിലധികമായി മറ്റ് ജില്ലകളില്‍ നിന്നും മാതൃ ജില്ലകളിലേക്ക് റീ അലോട്ട്മെന്റ് ലഭിക്കാത്തതായ പ്രതിസന്ധി പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ; റീ അലോട്ട്മെന്റ് നടപടികള്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ പുനരാരംഭിക്കാന്‍ കഴിയുമോ;
( എഫ് )
26.08.2020-ലെ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച കരട് ലിസ്റ്റ് പ്രകാരം പൊതുസ്ഥലം മാറ്റം നടത്തുന്ന നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് എന്ന് വിശദമാക്കുമോ?
1491.
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിലെ സര്‍ക്കാര്‍ പുറമ്പാേക്ക് ഭൂമിയുടെ വിശദവിവരം ലഭ്യമാക്കാമാേ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ വിവിധ വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞുകിടക്കുന്ന ഭൂമിയുടെ വിശദവിവരം നല്‍കുമാേ?
1492.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ എളവള്ളി വില്ലേജ് ഓഫീസിലെ ജീവനക്കാരുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പ്രസ്തുത ഓഫീസില്‍ വില്ലേജ് ഓഫീസറുടെ ഒഴിവ് നിലവിലുണ്ടോ; എങ്കില്‍ പ്രസ്തുത ഒഴിവ് നികത്താന്‍ നടപടി എടുത്തിട്ടുണ്ടോ എന്ന് അറിയിക്കാമോ?
1493.
ശ്രീ ഐ ബി സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിളപ്പില്‍ശാല പോളിടെക്നിക്കിനായുള്ള ഭൂമി കൈമാറ്റ നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ; ഇക്കാര്യത്തിലെ തുടര്‍നടപടികള്‍ എന്തെല്ലാമെന്നും ഭൂമി കൈമാറ്റം എന്ന് സാധ്യമാകുമെന്നും വ്യക്തമാക്കാമോ;
( ബി )
തൂങ്ങാംപാറ എക്കോ ടൂറിസം പദ്ധതിയ്ക്കായി കുളത്തുമ്മല്‍ വില്ലേജ് പരിധിയില്‍പ്പെട്ട ഭൂമി ഉപയോഗ അനുമതിയ്ക്കായി നല്‍കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്നും തുടര്‍നടപടികള്‍ എന്താണെന്നും വിശദമാക്കാമോ?
1494.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബി.പി.സി.എല്‍. കമ്പനിയും അമ്പലമുകള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളും പരസ്പരം ഭൂമി കെെമാറുന്ന നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് (ഫയല്‍ നം. 30/എ3/2019/റവ.) കാലതാമസം നേരിടുന്നതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
സ്കൂളിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടതുണ്ടെന്നത് പരിഗണിച്ച് പ്രസ്തുത ഭൂമി കെെമാറ്റം അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
1495.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയില്‍ മുൻ സർക്കാർ ഏര്‍പ്പെടുത്തിയ നിർമ്മാണ നിരോധനം നിലവിലുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;
( ബി )
നിർമ്മാണ നിരോധനം മൂലം പ്രസ്തുത ജില്ലയിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ; നിർമ്മാണ നിരോധനം പൂര്‍ണ്ണമായി പിന്‍വലിക്കുവാൻ നടപടി സ്വീകരിക്കുമോ?
1496.
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് എന്തെല്ലാം നടപടിക്രമങ്ങളാണ് നിലവിലുള്ളത് എന്ന് വ്യക്തമാക്കുമോ;
( ബി )
മരണപ്പെട്ട വ്യക്തിയുടെ സ്വത്തുക്കൾ ഭാഗം ചെയ്യുന്നതിനും ക്രയവിക്രയങ്ങൾ നടത്തുന്നതിനും അവകാശികളെ തീരുമാനിക്കാൻ അനന്തരാവകാശ സർട്ടിഫിക്കറ്റുകൾ കൊണ്ട് സാധിക്കുമോ;
( സി )
2021 ഒക്ടോബർ 6-ലെ കേരള ഹൈക്കോടതി ഉത്തരവ് പ്രകാരം 10.08.1967-ലെ ജി.ഒ. (എം.എസ്.) നം.67/ആർ.ഡി., കേരള വില്ലേജ് മാനുവൽ ക്ലോസ്സ് 261 എന്നിവ അനുസരിച്ച് സിവിൽ കോടതിയിൽ നിന്നും സക്സഷന്‍ സർട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
കോടതിയിൽ നിന്നും സക്സഷന്‍ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള കാലതാമസം കണക്കിലെടുത്ത് വില്ലേജ് മാനുവൽ ഭേദഗതി വരുത്തി അന്തരാവകാശ സർട്ടിഫിക്കറ്റ് കൂടുതൽ ഉപയുക്തമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1497.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
അനന്തരാവകാശ സര്‍ഫിക്കറ്റ് സംബന്ധിച്ച് ഗസറ്റ് വിജ്ഞാപനം വന്നുകഴിഞ്ഞാൽ ബന്ധപ്പെട്ട അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ വഴി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് പദ്ധതി തയ്യാറാക്കുമോ?
1498.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീമതി ദെലീമ
ശ്രീ. എൻ.കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാെതുജനങ്ങളുടെ ആവശ്യങ്ങളും പരാതികളും യഥാസമയം പരിഹരിക്കുന്നതിനും ഭരണ നടപടികള്‍ ജനങ്ങളിലെത്തിക്കുന്നതിനും ലക്ഷ്യമിട്ട് രൂപീകരിച്ച ജില്ലാ-താലൂക്ക് വികസന സമിതികളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടാേ; വിശദാംശങ്ങള്‍ നല്‍കുമാേ;
( ബി )
ജില്ലാ-താലൂക്ക് വികസന സമിതി മാതൃകയില്‍ വില്ലേജ് തല ജനകീയ സമിതികള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടാേ; എങ്കില്‍ സമിതിയുടെ ഘടന, സമിതി രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്ന കാര്യങ്ങള്‍ എന്നിവ വിശദമാക്കാമാേ?
1499.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തിലെ കരവാരം, പുളിമാത്ത്, നഗരൂര്‍ കുടിവെള്ള പദ്ധതിക്ക് ആവശ്യമായ ഭൂമി കൈമാറുന്ന നടപടി ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
1500.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് ബാധിച്ച് മരിച്ചരുടെ ആശ്രിതരായ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് 5000 രൂപ വീതം 36 മാസം ധനസഹായം നല്‍കുന്ന പദ്ധതിയില്‍ ധനസഹായ വിതരണം തുടങ്ങിയോ;
( ബി )
ഈ പദ്ധതിയില്‍ അര്‍ഹരായവരെ കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ഇവര്‍ക്ക് എന്നത്തേക്ക് ധനസഹായം നല്‍കാനാകുമെന്ന് വെളിപ്പെടുത്തുമോ?
1501.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമി തരംതിരിക്കലുമായി ബന്ധപ്പെട്ട് അരൂര്‍ മണ്ഡലത്തില്‍ വിവിധ വില്ലേജുകളില്‍ എത്ര അപേക്ഷകള്‍ തീര്‍പ്പാക്കാനുണ്ട് എന്ന് വിശദമാക്കാമാേ;
( ബി )
ഭൂമി തരംതിരിക്കലുമായി ബന്ധപ്പെട്ട് 2021- ലെ സര്‍ക്കാര്‍ ഉത്തരവിന് മുമ്പ് അപേക്ഷ നല്‍കിയവരുടെ കാര്യത്തില്‍ ഇളവുകള്‍ ബാധകമാണാേ; എങ്കില്‍ ആയതിന്റെ വിശദാംശം വ്യക്തമാക്കാമാേ?
1502.
ശ്രീ .പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂമി തരംമാറ്റുന്നതിനായി ഓണ്‍ലൈനായി അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങിയ ശേഷം എത്ര അപേക്ഷകള്‍ ഓണ്‍ലൈനായി ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
തരംമാറ്റല്‍ നടപടികളിലെ കാലതാമസം ഒഴിവാക്കി വേഗത്തില്‍ അപേക്ഷകൾ തീർപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത സ്ഥലം തരംമാറ്റുന്നതിന് എത്ര സമയം എടുക്കുമെന്നും എന്തെല്ലാം രേഖകളാണ് ഹാജരാക്കേണ്ടതെന്നും ആയതിന് എന്തെല്ലാം നടപടിക്രമങ്ങള്‍ ഉണ്ടെന്നും വെളിപ്പെടുത്തുമോ;
( ഡി )
ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്തതും എന്നാല്‍ സെറ്റില്‍മെന്റ് രജിസ്റ്ററില്‍ നിലമെന്നും ബി‌.ടി‌.ആര്‍. ല്‍ പുരയിടമെന്നും കിടക്കുന്ന വസ്തു തരംമാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്നും പ്രസ്തുത നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്നും അറിയിക്കുമോ?
1503.
ശ്രീ . എൻ . ഷംസുദ്ദീൻ
ശ്രീ എ കെ എം അഷ്റഫ്
ശ്രീ. അബ്ദുല്‍ ഹമീദ് പി
ശ്രീ . ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമി തരംമാറ്റിക്കിട്ടാനായി വില്ലേജ് ഓഫീസ് മുതല്‍ ആര്‍.ഡി.ഒ. ഓഫീസ് വരെ സമീപിച്ചിട്ടും ഫലമില്ലാതെ വന്നപ്പോള്‍ അപേക്ഷകനായ മത്സ്യത്തൊഴിലാളി ജീവന്‍ ഒടുക്കിയതായി പറയപ്പെടുന്ന സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ ആരെല്ലാമാണെന്ന് കണ്ടെത്തിയിട്ടുണ്ടോ;
( ബി )
ഓരോ ഫയലിലേയും നടപടികള്‍ യഥാസമയം പൂർത്തീകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;
( സി )
വര്‍ഷങ്ങളായി പുരയിടമായി മാറിയ സ്ഥലങ്ങള്‍ പോലും ഡേറ്റാ ബാങ്കില്‍ നിലം എന്ന് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നുവെന്ന പരാതികള്‍ പരിഗണിക്കുന്നതിനായി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
1504.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ കെ.എസ്.ഇ.ബി. യുടെ പള്ളിവാസല്‍ ജനറേഷന്‍ ഡിവിഷന്റെ അധീനതയിലുള്ള സര്‍വ്വെ നമ്പര്‍ 272/6-ല്‍ ഉൾപ്പെട്ട 4.99 സെന്റ് സ്ഥലം ശ്രീ. അജികുമാര്‍ എ. എന്‍., ആനീക്കാക്കുന്നേല്‍ വീട്, മീന്‍കെട്ട് എന്നയാളുടെ പേരില്‍ 1964-ലെ ഭൂമി പതിവ് ചട്ടം പ്രകാരം പതിച്ച് നല്‍കുന്നതിന് കാലതാമസം നേരിടുന്നതിനുളള കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത വിഷയം പരിഹരിക്കുന്നതിന് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
ആയത് വേഗത്തില്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
1505.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി സര്‍ക്കാര്‍ പോളിടെക്നിക് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ റീസര്‍വ്വെ പ്രകാരമുള്ള വിസ്തീര്‍ണ്ണവും വിവിധ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കേണ്ട സ്ഥലത്തിന്റെ വിസ്തീര്‍ണ്ണവും തമ്മിലുള്ള പൊരുത്തക്കേട് പരിഹരിക്കുവാൻ വൈക്കം ഭൂരേഖാ തഹസീല്‍ദാര്‍ക്ക് കടുത്തുരുത്തി പഞ്ചായത്ത് സെക്രട്ടറി നൽകിയ കത്തിന്റെ അടിസ്ഥാനത്തില്‍ 12.10.2021 ല്‍ നടന്ന ഭൂമി അളവിന്റെ റിപ്പോര്‍ട്ട് റവന്യൂ വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;
( ബി )
റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത സര്‍വ്വെ റിപ്പോര്‍ട്ട് പഞ്ചായത്തിന് സമര്‍പ്പിച്ചിട്ടുണ്ടോ; പഞ്ചായത്ത് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ എന്നറിയിക്കാമോ;
( ഡി )
വൈക്കം ഭൂരേഖാ തഹസീല്‍ദാര്‍ ഇക്കാര്യത്തില്‍ കാലതാമസം വരുത്തിയിട്ടുണ്ടെങ്കില്‍ ആയതിന്റെ കാരണം വ്യക്തമാക്കാമോ; വിശദാംശം നല്‍കാമോ?
1506.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
13 വില്ലേജുകള്‍ ഉള്‍പ്പെടുന്ന കോതമംഗലം താലൂക്കില്‍ കുട്ടമ്പുഴ ഒഴികെ 12 താലൂക്കിലും റീസര്‍വ്വെ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദീകരിക്കാമോ;
( ബി )
നൂറ് വര്‍ഷത്തോളം പഴക്കമുളളതും തിരുവിതാംകൂര്‍ രാജാവിന്റെ കാലത്ത് തയ്യാറാക്കിയിട്ടുളളതുമായ റെക്കോഡുകളാണ് റീസര്‍വ്വെ പൂര്‍ത്തീകരിക്കാത്ത 12 വില്ലേജുകളിലും നിലവിലുളളത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
റീസര്‍വ്വെ പൂര്‍ത്തീകരിക്കാത്തതിനാല്‍ ഭൂമിയുമായി ബന്ധപ്പെട്ട് പലതരത്തിലുമുളള ബുദ്ധിമുട്ടുകള്‍ സ്ഥലമുടമകള്‍ നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
നിലവില്‍ റീസര്‍വ്വെ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനുവേണ്ടി നടപ്പിലാക്കിവരുന്ന ഡിജിറ്റല്‍ ഡ്രോണ്‍ സര്‍വ്വെയില്‍ ഉള്‍പ്പെടുത്തി കോതമംഗലം താലൂക്കിലെ റീസര്‍വ്വെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുമോ; വിശദീകരിക്കാമോ?
1507.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ റീസര്‍വ്വെ സംബന്ധിച്ച പരാതികള്‍ അടിയന്തരമായി പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ഇത്തരം പരാതികള്‍ തരം തിരിച്ച് സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ആരംഭിച്ച സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
1508.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശ്രീകാര്യം മേല്‍പ്പാലം നിര്‍മ്മിക്കുന്നതിനുള്ള സ്ഥലമെടുപ്പ് നടപടികളുടെ പുരോഗതിയും സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി മേല്‍പ്പാലം നിര്‍മ്മാണത്തിന് എപ്പോള്‍ ഭൂമി കൈമാറുമെന്നും വിശദമാക്കാമോ; പേട്ട-ആനയറ-ഒരുവാതില്‍കോട്ട റോഡ് വികസനത്തിനായി സ്ഥലമേറ്റെടുക്കല്‍ നടപടികളുടെ പുരോഗതിയും സ്ഥലമെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എപ്പോള്‍ ഭൂമി കൈമാറുമെന്നും വിശദമാക്കാമോ;
( ബി )
മണ്ണന്തല-പൗഡിക്കോണം, പൗഡിക്കോണം-ശ്രീകാര്യം റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളുടെ പുരോഗതിയും പ്രസ്തുത പ്രവൃത്തികള്‍ക്ക് ആവശ്യമായ ഭൂമി ഏറ്റെടുത്ത് എപ്പോള്‍ കൈമാറുമെന്നും അറിയിക്കാമോ; ആറ്റിപ്ര പാലം നിര്‍മ്മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ പുരോഗതിയും പ്രസ്തുത നടപടികള്‍ എപ്പോള്‍ പൂര്‍ത്തിയാക്കുമെന്നും വ്യക്തമാക്കാമോ;
( സി )
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതിന് ഉണ്ടാകുന്ന കാലതാമസവും അനാവശ്യ നടപടിക്രമങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ പ്രശ്നം പരിഹരിക്കുന്നതിന് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( ഡി )
സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് ഭൂവുടമകള്‍ ഭൂമി വിട്ടു നല്‍കിയാലും ഭൂമി ഏറ്റെടുക്കലിന് കാലതാമസം ഉണ്ടാകുന്നത് എന്തുകൊണ്ടാണ്; വിശദമാക്കാമോ; പ്രസ്തുത വിഷയം പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ; സുഗമമായ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് ഇപ്പോഴുള്ള നിയമം പര്യാപ്തമാണോ; വിശദാംശം ലഭ്യമാക്കാമോ;
( ഇ )
നിലവിലുള്ള നിയമപ്രകാരം ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടും കേസ് നടത്തിപ്പിന് ധാരാളം തുക സര്‍ക്കാര്‍ ചിലവാക്കുകയും ഭീമമായ തുക നഷ്ടപരിഹാരം നല്‍കേണ്ടതായും വരുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഭൂമി ഏറ്റെടുക്കലിന് നിലവിലുള്ള നിയമം പരിഷ്കരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ;
( എഫ് )
33 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇപ്പോള്‍ നിലവില്‍ ഇല്ലാത്ത പോസ്റ്റല്‍ ആന്റ് ടെലിഗ്രാഫ് ഡിപ്പാര്‍ട്ടുമെന്റിന് കൈമാറിയ യാതൊരുവിധ പ്രവര്‍ത്തനങ്ങളും നാളിതുവരെ നടത്താതെ കിടക്കുന്ന ഭൂമി ശ്രീകാര്യം പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി കൈമാറുന്ന നടപടികളുടെ പുരോഗതി വിശദമാക്കാമോ;
( ജി )
പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് ആഫീസ് സ്ഥിതി ചെയ്യുന്ന റവന്യൂ ഭൂമിയിന്മേല്‍ സ്വകാര്യ വ്യക്തി ഉടമസ്ഥാവകാശം സ്ഥാപിച്ച് സ്റ്റേ സമ്പാദിക്കുവാന്‍ ഇടയാക്കിയ സാഹചര്യം വിശദമാക്കാമോ; ഈ വിഷയത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1509.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഭൂമി തരംമാറ്റത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷ സ്വീകരിക്കുന്നുണ്ടെങ്കിലും കൃഷി ഓഫീസിൽ നിന്നും വില്ലേജ് ഓഫീസില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകൾ കൂടി അപ് ലോഡ് ചെയ്താൽ മാത്രമേ ഓണ്‍ലൈന്‍ അപേക്ഷ സമർപ്പിക്കാൻ കഴിയുള്ളു എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇക്കാരണത്താല്‍ അപേക്ഷകള്‍ നേരിട്ട് സമർപ്പിക്കേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത് എന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുമോ;
( സി )
വില്ലേജ് ഓഫീസുകളില്‍ റിപ്പോര്‍ട്ടിനായി ജനങ്ങൾ കയറിയിറങ്ങേണ്ടി വരുന്ന അവസ്ഥ നിലനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരം ഭൂമി തരംമാറ്റത്തിന് എത്ര തരം അപേക്ഷകളാണ് സ്വീകരിക്കുന്നത് എന്ന് വിശദമാക്കാമോ?
1510.
ശ്രീ . മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ താലൂക്കില്‍ ഭൂമി തരംമാറ്റുന്നതിനായി എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ട്; അതില്‍ എത്ര അപേക്ഷകളില്‍ തരംമാറ്റം അനുവദിച്ച് ഉത്തരവ് നല്‍കിയിട്ടുണ്ട്; നിരസിച്ചിട്ടുള്ളത് എത്ര; തീരുമാനം കൈക്കൊള്ളാൻ അവശേഷിക്കുന്നത് എത്ര; വിശദമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളിന്മേൽ സമയബന്ധിതമായി നടപടി സ്വീകരിക്കുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതുമൂലം പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
1511.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് 2015 ജനുവരി മുതല്‍ ഇതു വരെ എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ഇതില്‍ എത്ര അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
( സി )
ഇനി എത്ര അപേക്ഷകളാണ് തീര്‍പ്പാക്കാന്‍ ബാക്കിയുള്ളതെന്ന് വിശദീകരിക്കുമോ;
( ഡി )
പ്രസ്തുത അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ എത്ര സമയം വേണ്ടി വരുമെന്ന് വിശദമാക്കുമോ;
( ഇ )
ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട അപേക്ഷകളിന്‍മേല്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി മണ്ഡലത്തില്‍ റവന്യൂ അദാലത്ത് സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വിശദമാക്കുമോ?
1512.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടിയിൽ സെറ്റിൽമെന്റ് ആധാരം നടത്തി ആദിവാസി കുടുംബങ്ങൾക്ക് ഭൂരേഖകൾ നൽകാനുള്ള തടസ്സം എന്താണന്ന് വ്യക്തമാക്കാമോ;
( ബി )
കഴിഞ്ഞ അഞ്ച് വർഷം ആദിവാസി ഭൂമി അന്യാധീനപ്പെട്ടതുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ കളക്ടർക്കും തഹസീൽദാർക്കും എത്ര പരാതികൾ ലഭിച്ചു; അതിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്‌തമാക്കാമോ?
1513.
ഡോ. എം.കെ . മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂമി തരംമാറ്റുന്നതിന് അപേക്ഷ നല്‍കുവാന്‍ കാലപരിധി നിശ്ചയിച്ചിട്ടുണ്ടോ;
( ബി )
ഇതുസംബന്ധിച്ച അപേക്ഷ ആർ.ഡി.ഒ. ഓഫീസുകളില്‍ നേരിട്ട് സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയിക്കുമോ;
( സി )
അപേക്ഷകരുടെ ബാഹുല്യം കണക്കിലെടുത്ത് ആര്‍.ഡി.ഒ. ഓഫീസുകളില്‍ നേരിട്ടും ഓണ്‍ലൈന്‍ മുഖേനയും അപേക്ഷകള്‍ സ്വീകരിക്കുവാന്‍ നിര്‍ദ്ദേശം നല്‍കുമോ;
( ഡി )
അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി അയക്കുന്നതിന് ഓണ്‍ലൈന്‍ സെര്‍വര്‍ പലയിടത്തും സജ്ജമായിട്ടില്ലായെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിനും അപേക്ഷ സ്വീകരിക്കാനുള്ള കാലാവധി ആറുമാസത്തേക്ക് കൂടി നീട്ടുന്നതിനും നടപടി സ്വീകരിക്കുമോ?
1514.
ശ്രീ. റോജി എം. ജോൺ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാല് സെന്റ് ഭൂമി ഒന്നര വര്‍ഷമായി തരംമാറ്റി കിട്ടാത്തതില്‍ മനംനൊന്ത് പറവൂരിൽ മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സർക്കാർ സംവിധാനങ്ങളുടെ അപര്യാപ്തതയും ഉദ്യോഗസ്ഥ മനോഭാവവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ആത്മഹത്യാക്കുറിപ്പിൽ സൂചിപ്പിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
കോടതി വിധിയെ തുടർന്ന് 25 സെന്റ് വരെയുള്ള ഭൂമി തരംമാറ്റത്തിന് ഫീസ് സൗജന്യമാക്കി സർക്കാർ ഉത്തരവിറക്കിയിരുന്ന സാഹചര്യത്തിൽ 4 സെന്റ് ഭൂമി മാത്രം തരംമാറ്റുന്നതിന് അപേക്ഷ നൽകിയിരുന്ന പ്രസ്തുത വ്യക്തിക്ക് ഈ ആനുകൂല്യം നൽകുന്നതിൽ സർക്കാർ സംവിധാനങ്ങൾക്ക് ഉണ്ടായതായി പറയപ്പെടുന്ന വീഴ്ച അന്വേഷണ വിധേയമാക്കിയിട്ടുണ്ടോ;
( ഡി )
സർക്കാർ പ്രഖ്യാപിക്കുന്ന അനൂകൂല്യങ്ങൾ ജനങ്ങളിൽ എത്തിക്കാനും ലഭ്യമാക്കാനും നടപടികൾ സ്വീകരിക്കുന്നതില്‍ വകുപ്പിന് വീഴ്ച സംഭവിച്ചതായി കരുതുന്നുണ്ടോ; എങ്കില്‍ ഇക്കാര്യം പരിശോധിച്ചിട്ടുണ്ടോ;
( ഇ )
ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലഘൂകരിക്കാൻ എന്തൊക്കെ നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
1515.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹാരിസൺസ് അടക്കമുള്ള വിദേശ കമ്പനികൾ അനധികൃതമായി കൈവശം വച്ചിരിക്കുന്ന തോട്ടം ഭൂമിയിൽ സർക്കാർ ഉടമസ്ഥത സ്ഥാപിക്കാൻ സിവിൽ കോടതിയിൽ കേസ് നൽകാൻ റവന്യൂ വകുപ്പിനുള്ള തടസ്സം എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
കളക്ടർമാരോ എ.ജി. യുടെ ഓഫീസോ ഇക്കാര്യത്തിൽ തടസ്സമുണ്ടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
1516.
ശ്രീ. ടി.സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തോട്ടം തൊഴിലാളികൾക്ക് ഭവന നിർമ്മാണ പദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി മുഖേന എത്ര തോട്ടം തൊഴിലാളികളുടെ കുടുംബത്തിന് ഭവനം നിർമ്മിച്ച് നൽകാനാണ് ഉദ്ദേശിക്കുന്നത്; വിശദവിവരം ലഭ്യമാക്കാമോ;
( സി )
പദ്ധതിക്കായി എത്ര രൂപയുടെ ഫണ്ട് വകയിരിരുത്തിയിട്ടുണ്ടെന്നും പ്രസ്തുത പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്നും വ്യക്തമാക്കാമോ?
1517.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 കാലയളവില്‍ ഗൃഹശ്രീ ഭവന പദ്ധതി പ്രകാരം എത്ര കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭ്യമായിട്ടുണ്ടെന്ന് അറിയിക്കാമോ; ജില്ല തിരിച്ചുള്ള കണക്ക് വ്യക്തമാക്കാമോ;
( ബി )
2021-22 വര്‍ഷത്തില്‍ ഇ.ഡബ്ല്യു.എസ്./എല്‍.ഐ.ജി. ഭവന പദ്ധതി പ്രകാരം എത്ര വീടുകളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
മെഡിക്കല്‍ കോളേജുകള്‍ക്ക് സമീപമുള്ള ആശ്വാസ് വാടക ഭവന പദ്ധതിയുടെ പ്രവര്‍ത്തനം വിശദമാക്കാമോ; പ്രസ്തുത പദ്ധതി എവിടെയൊക്കെ നടപ്പിലാക്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
1518.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍ മാട്ടുമല ദേശത്ത് ഹൗസിംഗ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുളള 50 സെന്റ് സ്ഥലത്ത് 48 ഫ്ലാറ്റുകള്‍ നിര്‍മ്മിച്ചുനല്‍കുന്നതിനായി സാഫല്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫൗണ്ടേഷന്‍ നിര്‍മ്മിച്ചുവെങ്കിലും ഏറെ വര്‍ഷങ്ങളായി നിര്‍മ്മാണം പൂര്‍ണ്ണമായും നിലച്ചിരിക്കുന്ന സാഹചര്യത്തില്‍, മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളിലെ ഭവന-ഭൂരഹിതരായ ലെെഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ക്കായി പാര്‍പ്പിട സൗകര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
ഹൗസിംഗ് ബോര്‍ഡിന്റെയും ത്രിതല പഞ്ചായത്തുകളുടെയും സഹകരണത്തോടെ പ്രസ്തുത ഹൗസിംഗ് പ്രോജക്ട് യാഥാര്‍ത്ഥ്യമാക്കി 48 ഭവനരഹിത കുടുംബങ്ങള്‍ക്ക് ഫ്ലാറ്റുകള്‍ നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1519.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൻ. ലക്ഷം വീട് പുനരുദ്ധാരണ പദ്ധതി നിലവിലുണ്ടോ; എങ്കിൽ പ്രസ്തുത പദ്ധതി സംബന്ധിച്ച വിശദാംശം അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം ചാത്തന്നൂർ മണ്ഡലത്തിൽ നിലവിലുള്ള ലക്ഷം വീടുകൾ ഏതൊക്കെയാണെന്നും പ്രസ്തുത ലക്ഷം വീട് സങ്കേതങ്ങളിൽ ഓരോന്നിലും എത്ര വീടുകൾ വീതമുണ്ടെന്നും വ്യക്തമാക്കാമോ;
( സി )
മണ്ഡലത്തിൽ ഏതെങ്കിലും ലക്ഷം വീടുകൾ നവീകരിക്കുവാൻ അവശേഷിക്കുന്നുണ്ടോ; എങ്കിൽ അവ ഏതെല്ലാമെന്നും പ്രസ്തുത ലക്ഷം വീടുകൾ നവീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്നും വിശദമാക്കാമോ?





                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.