|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
STARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA > 3rd Session>starred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 3rd SESSION
STARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
5228.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വാഹന
ഉപഭോഗത്തില്‍
കുറവില്ലാത്തതിനാല്‍ വായു
മലിനീകരണതോത് വര്‍ദ്ധിക്കുന്ന
സാഹചര്യത്തില്‍ വിവിധ
മേഖലകളില്‍ എന്തെല്ലാം
ഇലക്ട്രിക് വാഹന ഉപഭോഗ
പദ്ധതികളാണ് നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ
?
5229.
ശ്രീ.
പി.വി.അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
സംസ്ഥാനത്ത് ടൂറിസം
എക്സ്ക്ലൂസീവ് സ്പെഷ്യല്‍
സര്‍വീസുകള്‍
ആരംഭിച്ചിട്ടുണ്ടോ; പ്രസ്തുത
സര്‍വ്വീസ് നടത്തുന്ന
ഡിപ്പോകളുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; ഈ
സര്‍വ്വീസുകളില്‍ നല്‍കുന്ന
സേവനങ്ങളും സൗകര്യങ്ങളും
അറിയിക്കാമോ;
(
ബി )
ടൂറിസം
ഡെസ്റ്റിനേഷനുകളായി സംസ്ഥാനത്ത്
കെ.എസ്.ആര്‍.ടി.സി. കണ്ടെത്തിയ
സ്ഥലങ്ങളും റൂട്ടുകളും
ഏതെല്ലാമാണെന്ന് അറിയിക്കാമോ;
കൂടുതല്‍ സ്ഥലങ്ങള്‍
ഉള്‍പ്പെടുത്താനാകുമോ; വിശദാംശം
ലഭ്യമാക്കുമോ;
(
സി )
ഇത്തരം
സര്‍വ്വീസുകളില്‍ യാത്രക്കാരുടെ
രാത്രി ഉറക്കത്തിന്
കെ.എസ്.ആര്‍.ടി.സി. ഒരുക്കുന്ന
സംവിധാനങ്ങള്‍ എന്താണ്;
സ്ലീപ്പര്‍ ബസ്സുകള്‍ക്ക് പകരം
എ.സി. ബര്‍ത്തുകളും സ്വകാര്യത
ഉറപ്പാക്കുന്ന കാരവാനുകളും
നിര്‍മ്മിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ഡി )
കെ.എസ്.ആര്‍.ടി.സി.യുടെ
ടൂറിസം എക്സ്ക്ലൂസീവ്
സ്പെഷ്യല്‍ സര്‍വ്വീസുകള്‍
ബുക്ക് ചെയ്യുന്നതിന്
ഡിപ്പോകള്‍ക്ക് പകരം പൊതു
സംവിധാനം ഏര്‍പ്പെടുത്തുമോ;
ഇതിനായി വെബ്പോര്‍ട്ടലുകള്‍
ആരംഭിക്കുമോ; വ്യക്തമാക്കാമോ?
5230.
ശ്രീ
വി ശശി
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
സി.സി. മുകുന്ദൻ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.
യിൽ പുനരുദ്ധാരണ പാക്കേജായി റീ
സ്ട്രക്ചർ 2.0 പദ്ധതി വിഭാവനം
ചെയ്തിട്ടുണ്ടോ;
(
ബി )
എങ്കിൽ
ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന
പ്രവൃത്തികള്‍ ഏതെല്ലാമെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
പദ്ധതികൾ സമയബന്ധിതമായി
പൂർത്തീകരിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തെല്ലാമെന്ന് അറിയിക്കാമോ;
(
ഡി )
സർവ്വീസ്
യോഗ്യമല്ലാത്ത പഴയ ബസ്സുകൾ
പുനരുപയോഗിക്കുന്നതിനായി
എന്തെല്ലാം പദ്ധതികൾ
ആവിഷ്ക്കരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
5231.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പുതിയ ജോയിന്റ് ആർ.ടി.ഒ.
ഓഫീസുകൾ ആരംഭിക്കുന്നത്
സംബന്ധിച്ച നിലപാട് എന്താണെന്ന്
അറിയിക്കാമോ;
(
ബി )
ചാത്തന്നൂരിൽ
ജോയിന്റ് ആർ.ടി.ഒ. ആഫീസ്
ആരംഭിക്കണമെന്ന ദീർഘ കാലമായുള്ള
ആവശ്യം (ഫയൽ നമ്പർ - സി. 11484
/ 2015, സി. 276 / 2017 )
സംബന്ധിച്ച് ജനപ്രതിനിധി
29.07.2017-ൽ നൽകിയ നിവേദനം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്നും
ഉണ്ടെങ്കിൽ പ്രസ്തുത
നിവേദനത്തിന്മേൽ എന്തെല്ലാം
നടപടികൾ സ്വീകരിച്ചുവെന്നും
വ്യക്തമാക്കാമോ?
5232.
ശ്രീ
.പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗതാഗത
വകുപ്പിന് എത്ര
വാഹനങ്ങളാണുള്ളതെന്ന്
അറിയിക്കാമോ;
(
ബി )
കെ.എസ്.ആര്‍.ടി.സി.
പൊതുഗതാഗത സംവിധാനത്തിനായി
ഉപയോഗിക്കുന്ന ബസ്സുകള്‍
എത്രയെന്നും സര്‍വ്വീസ്
നടത്താതെ ഗാരേജുകളില്‍
കിടക്കുന്നവ എത്രയെന്നും
മറ്റാവശ്യങ്ങള്‍ക്കായി
ഉപയോഗിക്കുന്നവ എത്രയെന്നും
വിശദമാക്കാമോ;
(
സി )
മറ്റാവശ്യങ്ങള്‍ക്കായി
ഉപയോഗിക്കുന്ന
കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍
നിന്ന് പ്രതിമാസം ലഭിക്കുന്ന
വരുമാനം എത്രയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
യാത്രാ
ഫ്യുവല്‍ പദ്ധതിയിലൂടെ
ലഭ്യമാകുന്ന വരുമാനവും
അതിനായുള്ള പ്രതിമാസ ചെലവും
വിശദമാക്കുമോ?
5233.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മുന്‍
സര്‍ക്കാരിന്റെ കാലത്ത് റോഡ്
സേഫ്റ്റി ഫണ്ട് ഉപയോഗിച്ച്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുളളത്; ജില്ല
തിരിച്ചുള്ള വിവരം
ലഭ്യമാക്കുമോ;
(
ബി )
റോഡ്
സേഫ്റ്റി ഫണ്ടില്‍
ഉള്‍പ്പെടുത്തി പദ്ധതികള്‍
അനുവദിക്കുന്നതിനുള്ള
നടപടിക്രമങ്ങളും മാനദണ്ഡങ്ങളും
വ്യക്തമാക്കുമോ; വിശദവിവരം
നല്‍കുമോ?
5234.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റോഡപകടങ്ങളിൽ
ഗുരുതരമായി പരിക്കേറ്റവരെ
ആശുപത്രിയിലെത്തിക്കുന്നവർക്ക്
പാരിതോഷികം നൽകുന്ന പദ്ധതി
നിലവിലുണ്ടോ; വ്യക്തമാക്കാമോ;
(
ബി )
എങ്കിൽ
ഇത് കേന്ദ്രപദ്ധതിയാണോ സംസ്ഥാന
പദ്ധതിയാണോയെന്ന്
വ്യക്തമാക്കാമോ;
(
സി )
പാരിതോഷികമായി
നൽകുന്ന തുക എത്രയെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഈ
പദ്ധതി
നടപ്പിലാക്കുന്നതെങ്ങനെയാണെന്നും
ജില്ലയിൽ ഇതിന്റെ മേൽനോട്ടം
ആർക്കാണെന്നും വ്യക്തമാക്കാമോ;
(
ഇ )
പാരിതോഷികം
നൽകാനുള്ള മാനദണ്ഡങ്ങൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
5235.
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇലക്ട്രിക്
ഓട്ടോകൾ വാങ്ങുന്നവർക്ക് പലിശ
സബ്സിഡി അനുവദിക്കുന്നുണ്ടോ;
പ്രസ്തുത പദ്ധതി പ്രകാരം
ആനുകൂല്യം ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
5236.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഭിന്നശേഷിക്കാർക്ക്
നിലവില്‍
കെ.എസ്.ആര്‍.ടി.സി.യില്‍ യാത്രാ
ആനുകൂല്യത്തിനുള്ള അര്‍ഹത
മാനദണ്ഡം 40% എന്നിരിക്കെ
പ്രൈവറ്റ് ബസ്സുകളില്‍ പ്രസ്തുത
മാനദണ്ഡം 50% ആയാണ്
നിശ്ചയിച്ചിരിക്കുന്നത് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത് പുനഃപരിശോധിച്ച്
അര്‍ഹത മാനദണ്ഡം
ഏകീകരിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
5237.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ബിവറേജസ്
കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകൾ
സ്ഥാപിക്കുന്നതിനായി
കെ.എസ്.ആര്‍.ടി.സി.യുടെ ഏതൊക്കെ
സ്ഥലങ്ങൾ ആണ്
കണ്ടെത്തിയിട്ടുള്ളത് എന്ന്
വ്യക്തമാക്കുമോ?
5238.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗ്രാമവണ്ടി
പദ്ധതി എന്ന് ആരംഭിക്കാന്‍
കഴിയുമെന്നും ഏതൊക്കെ
ജില്ലകളിലാണ് ഇത് ആദ്യം
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കുമോ?
5239.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യില്‍
മുന്‍കാല പ്രാബല്യത്തോടെ ശമ്പള
പരിഷ്കരണം നടപ്പിലാക്കാന്‍
അടിയന്തര നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ;
(
ബി )
പന്ത്രണ്ട്
മണിക്കൂര്‍ ഡ്യൂട്ടി പരിഷ്കരണം
പുനഃപരിശോധിക്കാന്‍ നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
(
സി )
ശമ്പളം
അവസാന പ്രവൃത്തിദിനം തന്നെ
വിതരണം ചെയ്യുന്നതിനും
മുടങ്ങിക്കിടക്കുന്ന യൂണിഫോം
അലവന്‍സ് ഉള്‍പ്പെടെയുള്ളവ
അടിയന്തരമായി വിതരണം
ചെയ്യുന്നതിനും നടപടി
സ്വീകരിക്കുമോ;
(
ഡി )
തടഞ്ഞുവച്ച
പ്രമോഷനുകളും ആശ്രിത നിയമനവും
പുനഃസ്ഥാപിക്കുമോ;
വിശദീകരിക്കുമോ;
(
ഇ )
ടിക്കറ്റ്
മെഷീന്‍ അടിയന്തരമായി വിതരണം
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
5240.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കണ്ടം
ചെയ്യാവുന്ന കെ.എസ്.ആര്‍.ടി.സി.
ബസ്സുകള്‍, കെ.എസ്.ആര്‍.ടി.സി.
വക ഡിപ്പോകളുടെ കൈവശമുള്ള
വസ്തുവകകള്‍ എന്നിവ ഉപയോഗിച്ച്
കെ.എസ്.ആര്‍.ടി.സി.യ്ക്ക്
കൂടുതല്‍ വരുമാനം ഉണ്ടാക്കാനും
നഷ്ടം നികത്തുവാനും
സ്വീകരിച്ചുവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കുമോ;
(
ബി )
മില്‍മ
ബസ് ഓണ്‍ വീല്‍സ്, പെട്രോള്‍
പമ്പുകള്‍, ഡിപ്പോയിലെ
ഉപയോഗശൂന്യമായ കെട്ടിട
ഭാഗങ്ങളിലും വസ്തുവകകളിലും
വ്യവസായങ്ങള്‍ എന്നിവ നടത്തി
വരുമാന വര്‍ദ്ധനവുണ്ടാക്കുവാന്‍
എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ?
5241.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
എൻ എ നെല്ലിക്കുന്ന്
പ്രൊഫ
. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ
. പി . ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
74.79
കോടി രൂപ ചെലവഴിച്ച് കോഴിക്കോട്
കെ.എസ്.ആര്‍.ടി.സി. നിർമ്മിച്ച
വാണിജ്യസമുച്ചയം ബലക്ഷയം
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഈ
കെട്ടിടത്തിന്റെ ബലക്ഷയം
പരിശോധിച്ചത് ആരാണെന്ന്
വിശദമാക്കുമോ;
(
സി )
ഇതിന്റെ
അറ്റകുറ്റപ്പണികള്‍ക്കായി എത്ര
തുക വേണ്ടിവരുമെന്ന്
അറിയിക്കുമോ;
(
ഡി )
പ്രസ്തുത
തുക നിലവിലുള്ള കെട്ടിടത്തിന്റെ
നിര്‍മ്മാതാക്കളില്‍നിന്നും
ഈടാക്കാന്‍ നടപടി
സ്വീകരിക്കുമോ?
5242.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ
. ടി. വി. ഇബ്രാഹിം
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.,
കെ.ടി.ഡി.എഫ്.സി. യുമായി
നടത്തിവന്ന ഇടപാടുകളുടെ
വിശദവിവരം വെളിപ്പെടുത്തുമോ;
(
ബി )
പ്രസ്തുത
ഇടപാടുകളുമായി ബന്ധപ്പെട്ട്
കെ.എസ്.ആര്‍.ടി.സി. ക്ക്
നഷ്ടമുണ്ടായിട്ടുണ്ടോ;
എങ്കില്‍ ഇത് സംബന്ധിച്ച
വിശദവിവരം വ്യക്തമാക്കുമോ;
(
സി )
ഇപ്പോള്‍
കെ.ടി.ഡി.എഫ്.സി. യുമായി
ഇടപാടുകള്‍ നടത്തുന്നുണ്ടോ;
ഇല്ലെങ്കില്‍ അതിനുളള കാരണം
വിശദമാക്കുമോ; പുതിയ ലോണ്‍
ഇടപാടുകള്‍
തുടരുന്നുണ്ടെങ്കില്‍ അതുമുഖേന
കെ.എസ്.ആര്‍.ടി.സി.
പ്രതീക്ഷിക്കുന്ന ഗുണം
വ്യക്തമാക്കുമോ?
5243.
ശ്രീ
സി ആര്‍ മഹേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ബസ്
ഓൺ ഡിമാൻഡ് പദ്ധതി പ്രകാരം
സ്കൂളുകൾക്കായി ബസുകൾ
അനുവദിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
കെ.എസ്.ആര്‍.ടി.സി.
സ്കൂൾ അധികൃതരുമായി നേരിട്ട്
കരാറുണ്ടാക്കിയാണോ ഈ പദ്ധതി
നടപ്പാക്കുന്നത്; വിശദമാക്കുമോ;
(
സി )
പ്രസ്തുത
ബസ് സർവ്വീസിന്റെ ചെലവ്
എപ്രകാരം കണ്ടെത്താനാണ്
ഉദ്ദേശിക്കുന്നത്; വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
5244.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇന്ധന
വിലവര്‍ദ്ധനവും കോവിഡ്
മൂലമുള്ള ലോക്ഡൗണും
തുടര്‍ന്നുള്ള
നിയന്ത്രിതരീതിയിലുള്ള
സര്‍വ്വീസും മുഖേന
കെ.എസ്.ആര്‍.ടി.സി. യ്ക്ക്
ഇക്കഴിഞ്ഞ ഒരു
വര്‍ഷത്തിനിടയില്‍ ഉണ്ടായ നഷ്ടം
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
ഇന്ധന
വിലക്കയറ്റം കെ.എസ്.ആര്‍.ടി.സി.
യുടെ അടിത്തറ ഇളക്കുന്ന
സാഹചര്യത്തില്‍ ഇലക്ട്രിക്
ബസുകളോ മറ്റോ
പരീക്ഷിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ; ഇതിനായി
പഠനം നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
5245.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
അഞ്ച് വർഷത്തിനുള്ളില്‍
റോഡപകടങ്ങളിൽ ജീവൻ
നഷ്ടപ്പെട്ടവരുടെ എണ്ണം വർഷം
തിരിച്ചു വ്യക്തമാക്കാമോ; ഇതിൽ
ദേശീയപാത, പ്രധാന ജില്ലാ
റോഡുകൾ, ഗ്രാമീണ റോഡുകൾ
എന്നിവയിൽ ഉണ്ടായിട്ടുള്ള അപകട
മരണങ്ങളുടെ പട്ടിക ഇനം തിരിച്ച്
ലഭ്യമാക്കാമോ; ഇവയുടെ കാരണം
വ്യക്തമാക്കാമോ;
(
ബി )
റോഡുകൾ
ബി.എം. & ബി.സി.
നിലവാരത്തിൽ
നിർമ്മിക്കപ്പെട്ടശേഷം
അപകടങ്ങളുടെ തോതില്‍ ഉയർച്ച
ഉള്ളതായി കണ്ടെത്തിയിട്ടുണ്ടോ;
(
സി )
റോഡ്
സേഫ്റ്റിയുമായി ബന്ധപ്പെട്ട്
കഴിഞ്ഞ അഞ്ച് വർഷം എത്ര രൂപ
ചെലവഴിച്ചെന്ന് വർഷം തിരിച്ച്
പ്രോജക്ടുകളുടെ പേര് സഹിതം
വ്യക്തമാക്കാമോ;
(
ഡി )
റോഡ്
സേഫ്റ്റി അതോറിറ്റി മുഖേന റോഡ്
സുരക്ഷിതത്വത്തിനായി
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തൊക്കെയെന്ന് വിശദമാക്കാമോ?
5246.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.യുടെ
ഷോപ്പ് ഓൺ വീൽസ് പദ്ധതി
എവിടെയൊക്കെ
നടപ്പാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയിൽ ഏതൊക്കെ സ്ഥാപനങ്ങൾ
ആണ് പങ്കാളിയായിട്ടുള്ളത്;
ഇതില്‍ പങ്കാളി ആകുന്നതിനുള്ള
മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
5247.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
ലോജിസ്റ്റിക്സ് എന്ന പദ്ധതി
ആരംഭിച്ചിട്ടുണ്ടോ; ഏതൊക്കെ
സേവനങ്ങളാണ് ഈ പദ്ധതിയിലൂടെ
നൽകുവാൻ ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
5248.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആര്‍.ടി.സി.
യുടെ ദിവസ വരുമാനം
വര്‍ദ്ധിപ്പിക്കാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളത്; ഇതിന്റെ
പ്രയോജനം ലഭിക്കാന്‍
തുടങ്ങിയിട്ടുണ്ടോ;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
5249.
ശ്രീ.
റോജി എം. ജോൺ
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ
. സണ്ണി ജോസഫ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
മാവൂർ റോഡിലെ
കെ.എസ്.ആര്‍.ടി.സി. വാണിജ്യ
സമുച്ചയത്തിന്റെ നിർമ്മാണം ഏത്
കമ്പനിയാണ് നടത്തിയതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കെട്ടിടത്തിന് കാര്യമായ ബലക്ഷയം
ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ
നിയമനടപടിയുമായി മുന്നോട്ടു
പോകാൻ തീരുമാനിച്ചിട്ടുണ്ടോ;
എങ്കിൽ ഇതിന്റെ വിശദാംശങ്ങൾ
നൽകാമോ;
(
സി )
പ്രസ്തുത
കെട്ടിടത്തിന്റെ ബലക്ഷയം
തീർക്കാൻ എന്തൊക്കെ
കാര്യങ്ങളാണ് ചെയ്യേണ്ടതെന്നും
എത്ര കോടി രൂപ ഇതിനായി
ചെലവഴിക്കേണ്ടിവരുമെന്നും
കണക്കാക്കിയിട്ടുണ്ടോ;
(
ഡി )
പ്രസ്തുത
തുക വാണിജ്യ സമുച്ചയം പണിത
കമ്പനിയിൽ നിന്നും ഈടാക്കാൻ ഈ
കമ്പനിയുമായുള്ള കരാറിൽ വ്യവസ്ഥ
ചെയ്തിരുന്നോ; എങ്കില്‍ ഈ തുക
പ്രസ്തുത കമ്പനിയിൽ നിന്നും
ഈടാക്കാൻ നടപടി
ആരംഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
5250.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
'ഗ്രാമവണ്ടി'
പദ്ധതിപോലെ സംസ്ഥാനത്തെ
കൂടുതല്‍ വിദ്യാര്‍ത്ഥികള്‍
പഠിക്കുന്ന സ്കൂളുകളിലും
കോളേജുകളിലും പി.ടി.എ.യുടെ
സഹകരണത്തോടെ
കെ.എസ്.ആര്‍.ടി.സി.യുടെ "പഠന
വണ്ടി" എന്ന പേരില്‍ ഒരു പദ്ധതി
നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
5251.
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
മാവൂർ റോഡിലെ
കെ.എസ്.ആര്‍.ടി.സി. വാണിജ്യ
സമുച്ചയതിന്റെ പാട്ടക്കരാറുമായി
ബന്ധപ്പെട്ട
ട്രാന്‍സ്-എ2/217/2020 ഫയലിന്റെ
പകർപ്പ് ലഭ്യമാക്കാമോ?
5252.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
ഗ്രാമവണ്ടി
സ്പോൺസർ ചെയ്യാൻ ആഗ്രഹിക്കുന്ന
വ്യക്തികളോ സ്ഥാപനങ്ങളോ
കെ.എസ്.ആര്‍.ടി.സി. യുമായി
കരാറിൽ ഏർപ്പെടേണ്ടതുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
ബന്ധപ്പെട്ട
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുമായി
കരാറിലേർപ്പെട്ടാണോ
ഗ്രാമവണ്ടികൾ സ്പോൺസർ
ചെയ്യേണ്ടതെന്ന്
വ്യക്തമാക്കുമോ; പ്രസ്തുത
കരാറിലെ വിശദാംശം നൽകാമോ?
5253.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കായംകുളം
ചിറക്കടവം മുറിയില്‍
കള്ളിക്കാട്ട് പടീറ്റതില്‍
ഗോപാലന്‍ കുട്ടിയുടെ ഭാര്യ
വത്സയ്ക്ക് 25/05/2010
തീയതിയില്‍ കായംകുളം
കൃഷ്ണപുരത്ത് വച്ച് കെ.എല്‍
15/3104 നമ്പര്‍
കെ.എസ്.ആര്‍.ടി.സി. ബസും
കെ.എല്‍ 29/ബി 7186 നമ്പര്‍
സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ
അപകടത്തില്‍ സംഭവിച്ച
നഷ്ടത്തിന് 1,79,269 രൂപ
നല്‍കുന്നതിന് 27/03/2016 ല്‍
മാവേലിക്കര മോട്ടോര്‍ ക്ലയിംസ്
ട്രിബ്യൂണലിന്റെ
ഉത്തരവുണ്ടായിട്ടും നാളിതുവരെ
പ്രസ്തുത തുക
ലഭ്യമാക്കാത്തതിന്റെ കാരണം
എന്തെന്ന് വിശദമാക്കാമോ?
5254.
ശ്രീ.
എ.എന്‍.ഷംസീര്‍
ശ്രീ
വി ജോയി
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2020-21
വര്‍ഷത്തേക്കുള്ള പ്ലാന്‍
ഫണ്ടില്‍ നിന്നും
കെ.എസ്.ആര്‍.ടി.സി.ക്ക് എത്ര
തുക അനുവദിച്ചിട്ടുണ്ട്;
(
ബി )
അനുവദിച്ച
തുകയില്‍ നിന്നും എ.സി.,
സ്ലീപ്പര്‍, നോണ്‍ എ.സി.
ഉള്‍പ്പെടെയുള്ള എത്ര ബസുകള്‍
വാങ്ങുവാനാണ് നടപടി
ആയിട്ടുള്ളത്;
(
സി )
ഈ
ബസുകളുടെ വിതരണം എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(
ഡി )
കെ.എസ്.ആര്‍.ടി.സി.
യാത്രക്കാര്‍ക്ക്
മെച്ചപ്പെട്ടതും സുഖകരവുമായ
പൊതു ഗതാഗത സൗകര്യം
നല്‍കുവാന്‍ പ്രീമിയം ക്ലാസ്
എ.സി., സ്ലീപ്പര്‍ ബസ്സുകള്‍
വാങ്ങിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
5255.
ശ്രീ
പി സി വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
എത്ര ലോഫ്ലോര്‍ ബസ്സുകൾ
നിലവില്‍ സർവ്വീസ്
നടത്തുന്നുണ്ട്; എത്ര
ബസ്സുകൾക്ക് പ്രവർത്തനരഹിതമായി
വിവിധ ഗ്യാരേജുകളിൽ
സൂക്ഷിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(
ബി )
ഇത്രയധികം
ബസ്സുകൾ പ്രവർത്തന
രഹിതമാകുന്നതിന്
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
കെ.എസ്.ആര്‍.ടി.സി. ലോഫ്ലോര്‍
ബസ് സർവ്വീസ് അവസാനിപ്പിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ; ലോഫ്ലോർ
ബസ് സർവ്വീസുകൾ ലാഭകരമല്ല എന്ന്
വിലയിരുത്തിട്ടുണ്ടോ;
വിശദാംശങ്ങൾ നൽകുമോ?
5256.
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ
. സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിവിധ
നിർമ്മാണ പ്രവർത്തനങ്ങളിൽ
കെ.എസ്.ആര്‍.ടി.സി. ചീഫ്
എഞ്ചിനീയർ ഗുരുതര ക്രമക്കേടുകൾ
നടത്തിയെന്നും പ്രസ്തുത
ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത്
വിജിലൻസ് അന്വേഷണം
നടത്തണമെന്നുമുള്ള ധനകാര്യ
പരിശോധന വിഭാഗത്തിന്റെ
റിപ്പോർട്ട് സർക്കാരിന്
ലഭിച്ചിട്ടുണ്ടെണ്ടെങ്കിൽ
അതിന്മേല്‍ സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ഉദ്യോഗസ്ഥന്‍
കെ.എസ്.ആര്‍.ടി.സി.യില്‍
നിന്നും മാനേജിങ് ഡയറക്ടറുടെ
നിർദ്ദേശപ്രകാരം അവധിയിൽ
പ്രവേശിച്ചെങ്കിലും കേരള ലാൻഡ്
ഡെവലപ്മെൻറ് കോർപ്പറേഷനിൽ
ഡെപ്യൂട്ടേഷനിൽ പ്രവേശിച്ച
സാഹചര്യം വ്യക്തമാക്കുമോ;
(
സി )
എറണാകുളം
ഡിപ്പോയിലെ അഡ്മിനിസ്ട്രേറ്റീവ്
ബ്ലോക്കിന്റെയും പന്ത്രണ്ട് ബേ
ഗ്യാരേജുകളുടെയും നിർമ്മാണത്തിൽ
ഗുരുതരമായ അപാകതകൾ ഉണ്ടെന്ന്
കണ്ടെത്തിയിട്ടും കരാറുകാരന് വൻ
തുക അനുവദിച്ച് സർക്കാരിന്
കോടികളുടെ നഷ്ടം ഉണ്ടാക്കിയത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിൽ
ഇത് തിരിച്ചുപിടിക്കാനുള്ള
നടപടി സ്വീകരിച്ച് വിജിലൻസ്
അന്വേഷണത്തിന് ശിപാർശ ചെയ്യാന്‍
നടപടി സ്വീകരിക്കുമോ?
5257.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കണ്ണൂർ
വിമാനത്താവളത്തിൽ നിന്നും
കാസർഗോഡ് ജില്ലയിലേക്കും
തിരിച്ചും കൂടുതൽ
കെ.എസ്.ആര്‍.ടി.സി. ബസ്
സര്‍വ്വീസുകള്‍ അനുവദിക്കുമോ;
(
ബി )
ഈ
മേഖലയിലെ യാത്രാക്ലേശം
പരിഹരിക്കാൻ അടിയന്തര നടപടികൾ
സ്വീകരിക്കുമോ?
5258.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോതമംഗലത്ത്
എം.എല്‍.എ. ആസ്തിവികസന ഫണ്ടില്‍
നിന്നും 1.87 കോടി രൂപ
അനുവദിച്ചിട്ടുള്ള
കെ.എസ്.ആര്‍.ടി.സി. ബസ്
ടെര്‍മിനല്‍ നിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
(
ബി )
പഴയ
കെട്ടിടം പൊളിച്ചു മാറ്റിയാല്‍
മാത്രമേ പുതിയ ബസ്
ടെര്‍മിനലിന്റെ നിര്‍മ്മാണം
സാധ്യമാകൂ എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
പഴയ
കെട്ടിടം പൊളിച്ചു
മാറ്റുന്നതിന് മൂന്ന് പ്രാവശ്യം
ടെണ്ടര്‍ ക്ഷണിച്ചെങ്കിലും
വാല്യുവേഷന്‍ കൂടുതലായതിനാല്‍
ആരും ടെണ്ടര്‍ എടുക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
എങ്കില്‍
ടെണ്ടര്‍ വ്യവസ്ഥകളില്‍ ഉചിതമായ
ഭേദഗതി വരുത്തി പഴയ കെട്ടിടം
അടിയന്തരമായി
പൊളിച്ചുമാറ്റുന്നതിന് വേണ്ട
നടപടി സ്വീകരിക്കുമോ;
(
ഇ )
സാങ്കേതിക
തടസ്സങ്ങള്‍ ഒഴിവാക്കി പുതിയ
കെ.എസ്.ആര്‍.ടി.സി. ബസ്
ടെര്‍മിനല്‍ നിര്‍മ്മാണം
അടിയന്തരമായി
ആരംഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
5259.
ശ്രീ.
പി. ടി. തോമസ്
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ
സി ആര്‍ മഹേഷ്
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2009-ൽ
54 കോടി രൂപ ചെലവ് കണക്കാക്കി
നിർമ്മാണം ആരംഭിച്ച കോഴിക്കോട്
കെ.എസ്.ആര്‍.ടി.സി. സമുച്ചയം
2015-ൽ പൂർത്തിയായപ്പോൾ ചെലവ്
74.63 കോടി രൂപയായി ഉയർന്ന
സാഹചര്യം വ്യക്തമാക്കുമോ?
5260.
ശ്രീ
എൻ എ നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വരുമ്പോൾ
കാസർകോഡ് കെ.എസ്.ആർ.ടി.സി.
ഡിപ്പോയിൽ നിന്ന് എത്ര ബസ്
സർവ്വീസുകൾ
നടത്തിവന്നിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ബസ്സുകളുടെ റൂട്ടും പ്രതിദിന
വരുമാനവും എത്രയാണെന്ന്
വ്യക്തമാക്കാമോ;
(
സി )
ഈ
സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം ഏതെങ്കിലും
റൂട്ടിലെ സർവ്വീസ് റദ്ദ്
ചെയ്തിട്ടുണ്ടോ; എങ്കിൽ
അതിനുള്ള കാരണമെന്താണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഈ
സർക്കാർ അധികാരത്തിൽ വരുമ്പോൾ
കാസർകോട് ഡിപ്പോയിൽ എത്ര
ഡ്രൈവർമാരും കണ്ടക്ടർമാരും
ഉണ്ടായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(
ഇ )
ഈ
സർക്കാർ അധികാരത്തിൽ വന്നതിനു
ശേഷം എത്ര ഡ്രൈവർമാരെയും
കണ്ടക്ടർമാരെയും സ്ഥലം
മാറ്റിയിട്ടുണ്ടെന്നും പകരം
നിയമനം നടത്തിയിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(
എഫ് )
ഡ്രൈവർമാരുടെയും
കണ്ടക്ടർമാരുടെയും കുറവ് കാരണം
കാസർകോഡ് ഡിപ്പോയിൽ നിന്ന്
നിലവിലുള്ള സർവ്വീസ് റദ്ദ്
ചെയ്യേണ്ടിവന്നിട്ടുണ്ടോ;
വ്യക്തമാക്കാമോ?
5261.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ)
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
ടി. ജെ. വിനോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
മാവൂർ റോഡിലെ
കെ.എസ്.ആര്‍.ടി.സി. വാണിജ്യ
സമുച്ചയം മുപ്പത് വർഷത്തെ
പാട്ടത്തിനു നൽകാനുള്ള
തീരുമാനത്തിന് ധനവകുപ്പിന്റെ
അംഗീകാരം ലഭ്യമായിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഇത് സംബന്ധിച്ച
രേഖകളുടെ പകർപ്പ് ലഭ്യമാക്കാമോ;
(
ബി )
കെ.എസ്.ആര്‍.ടി.സി.
വാണിജ്യ സമുച്ചയം പാട്ടത്തിനു
നൽകുന്നതിനുള്ള ടെൻഡറിലെ
വ്യവസ്ഥകൾ കെ.ടി.ഡി.എഫ്.സി.ക്കോ
കെ.എസ്.ആര്‍.ടി.സി.ക്കോ
ഗുണകരമല്ലെന്ന് ധനവകുപ്പ്
കണ്ടെത്തിയിരുന്നോ എന്ന്
വ്യക്തമാക്കാമോ;
(
സി )
എങ്കിൽ
ധനവകുപ്പിന്റെ എതിർപ്പ്
മറികടന്നുകൊണ്ട് പാട്ടക്കരാർ
സ്വകാര്യ കമ്പനിയെ ഏല്പിക്കാൻ
ഉണ്ടായ കാരണം വിശദീകരിക്കാമോ ?
5262.
ശ്രീ.
എ . പി . അനിൽ കുമാർ
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ
പി സി വിഷ്ണുനാഥ്
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി.
വാണിജ്യ സമുച്ചയതിന്റെ
നിർമ്മാണത്തിലെ അപാകത
സംബന്ധിച്ച മദ്രാസ് ഐ.ഐ.ടി.യുടെ
റിപ്പോർട്ട് വരുന്നതിന് മുൻപ്
കെട്ടിടത്തിന്റെ നടത്തിപ്പ്
ചുമതല ഒരു സ്വകാര്യ സ്ഥാപനത്തെ
ഏല്പിച്ചിരുന്നോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
മദ്രാസ്
ഐ.ഐ.ടി. റിപ്പോർട്ട്
സമർപ്പിക്കുന്നതിന് മുൻപ് തന്നെ
കെട്ടിടം ഒരു
സ്വകാര്യസ്ഥാപനത്തെ
ഏല്പിക്കാനുണ്ടായ സാഹചര്യം
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
സമുച്ചയം സ്വകാര്യസ്ഥാപനത്തെ
ഏൽപ്പിച്ചപ്പോള്‍ ഉണ്ടാക്കിയ
കരാറിലെ പ്രധാന വ്യവസ്ഥകൾ
വിശദമാക്കാമോ;
(
ഡി )
കോഴിക്കോട്
നഗരത്തിലെ സാധാരണ കെട്ടിടത്തിന്
ചതുരശ്ര അടിക്ക് 175 രൂപ വരെ
വാടക ഈടാക്കുമ്പോൾ പ്രസ്തുത
സമുച്ചയത്തില്‍ 13 രൂപയായി
തീരുമാനിച്ചത് എന്തുകൊണ്ടെന്ന്
വ്യക്തമാക്കാമോ?
5263.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
കെ.എസ്.ആര്‍.ടി.സി. കെട്ടിട
സമുച്ചയത്തിന്റെ നടത്തിപ്പ്
കരാറിനായി ആദ്യമായി ടെന്‍ഡര്‍
ക്ഷണിച്ചത് എന്നായിരുന്നു; ഈ
ടെന്‍ഡറില്‍ പങ്കെടുത്ത
സ്ഥാപനങ്ങളുടെയും ക്വാട്ട്
ചെയ്ത തുകകളുടെയും വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
സമുച്ചയത്തിന്റെ
നടത്തിപ്പിനായി ഏത്
സ്ഥാപനവുമായിട്ടായിരുന്നു
ആദ്യമായി കരാറില്‍
ഏര്‍പ്പെട്ടത്; ചതുരശ്ര അടിക്ക്
എത്ര രൂപ നിരക്കിലാണ് കരാര്‍
ഉറപ്പിച്ചത്; കരാര്‍ പ്രകാരം
പ്രതിമാസ വാടകയും ഡെപ്പോസിറ്റ്
തുകയും എത്ര വീതമായിരുന്നു;
കരാറിലെ മറ്റ് വ്യവസ്ഥകള്‍
എന്തൊക്കെയായിരുന്നുവെന്ന്
വ്യക്തമാക്കുമോ; കരാര്‍
ഏറ്റെടുത്ത സ്ഥാപനത്തിന്റെ
ഉടമകളുടെയും
പാര്‍ട്നര്‍മാരുടെയും
പേരുവിവരങ്ങള്‍ ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
കരാര്‍ പീന്നീട്
റദ്ദാക്കുകയുണ്ടായോ; എങ്കില്‍
കരാര്‍ റദ്ദാക്കുന്നതിനുണ്ടായ
സാഹചര്യങ്ങള്‍
എന്തൊക്കെയായിരുന്നെന്ന്
വ്യക്തമാക്കുമോ; കരാര്‍
സംബന്ധിച്ച് ധനകാര്യ വകുപ്പും
ഗതാഗത വകുപ്പും എതിര്‍പ്പ്
അറിയിച്ചിരുന്നോ; എങ്കില്‍
എന്തൊക്കെയായിരുന്നു
വകുപ്പുകള്‍
ചൂണ്ടിക്കാണിച്ചതെന്ന്
അറിയിക്കാമോ;
(
ഡി )
കരാര്‍
റദ്ദാക്കിയതിനുശേഷം പുതിയ
കരാര്‍ നിലവില്‍ വന്നത്
എന്നായിരുന്നു; പുതിയ
കരാറുണ്ടാക്കുന്നതില്‍
കാലതാമസമുണ്ടായതിന്
കാരണങ്ങളെന്തൊക്കെയാണ്;
വിശദാംശം നല്‍കുമോ;
(
ഇ )
ഏതു
സ്ഥാപനവുമായിട്ടായിരുന്നു
രണ്ടാമത്തെ കരാറില്‍
ഏര്‍പ്പെട്ടത്; ചതുരശ്ര അടിക്ക്
എത്ര രൂപ നിരക്കിലാണ് കരാര്‍
ഉറപ്പിച്ചത്; കരാര്‍ പ്രകാരം
പ്രതിമാസ വാടകയും ഡെപ്പോസിറ്റ്
തുകയും എത്ര വീതമായിരുന്നു;
കരാറിലെ മറ്റ് വ്യവസ്ഥകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ; കരാര്‍
ഏറ്റെടുത്ത സ്ഥാപനത്തിന്റെ
ഉടമകളുടെയും
പാര്‍ട്ടനര്‍മാരുടെയും
പേരുവിവരങ്ങള്‍ ലഭ്യമാക്കുമോ;
(
എഫ് )
പ്രസ്തുത
കെട്ടിട സമുച്ചയത്തിന്റെ
നടത്തിപ്പിനായി പുറംകരാര്‍
നല്‍കേണ്ടതില്ലെന്നും വകുപ്പ്
നേരിട്ട് നടത്തുന്നതാണ്
ലാഭകരമെന്നും ഗതാഗത വകുപ്പ്
അഭിപ്രായപ്പെടുകയുണ്ടായോ; ഇത്
സംബന്ധിച്ച് ധനകാര്യ വകുപ്പ്
എന്തൊക്കെ നിര്‍ദ്ദേശങ്ങളാണ്
നല്‍കിയത്; വിശദാംശം നല്‍കുമോ?
5264.
ശ്രീ.
എൻ.കെ. അക്ബര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗുരുവായൂര്‍
നിയോജകമണ്ഡലത്തില്‍ നിന്നും
തൃശൂര്‍ മെഡിക്കല്‍
കോളേജിലേയ്ക്ക് പുതിയ
കെ.എസ്.ആര്‍.ടി.സി. ബസ്
സര്‍വ്വീസ് ആരംഭിക്കുന്നതിന്
നടപടികള്‍ സ്വീകരിക്കുമോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
ബസ് സര്‍വ്വീസ് എന്ന് മുതല്‍
ആരംഭിക്കാന്‍ സാധിക്കുമെന്ന്
അറിയിക്കുമോ;
(
സി )
ഗുരുവായൂര്‍
കെ.എസ്.ആര്‍.ടി.സി. ഡിപ്പോ
നവീകരണ പ്രവര്‍ത്തനങ്ങളുടെ
വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;
(
ഡി )
പ്രസ്തുത
ഡിപ്പോയില്‍ ഇന്ധന പമ്പ്
എപ്പോള്‍ പ്രവര്‍ത്തനം
ആരംഭിക്കുമെന്ന് അറിയിക്കുമോ?
5265.
ശ്രീ.
ടി.സിദ്ദിഖ്
ശ്രീമതി
കെ.കെ.രമ
ശ്രീ
. ഷാഫി പറമ്പിൽ
ശ്രീ.
പി. ടി. തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
മാവൂർ റോഡിലെ കെ.എസ്.ആർ.ടി.സി.
വാണിജ്യ സമുച്ചയതിന്റെ
നിർമ്മാണത്തിനായി കരാർ നൽകിയതും
നിർമ്മാണം തുടങ്ങിയതും
എന്നൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കെട്ടിടത്തിന്റെ പ്രശ്നങ്ങൾ
പഠിക്കാൻ മദ്രാസ് ഐ.ഐ.ടി.യെ
ചുമതലപ്പെടുത്തിയിരുന്നോയെന്ന്
വ്യക്തമാക്കാമോ; എങ്കിൽ
ചുമതലപ്പെടുത്തിയ തീയതി
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
സമുച്ചയതിന്റെ പ്രശ്നങ്ങൾ
പഠിക്കാൻ മദ്രാസ് ഐ.ഐ.ടി.യെ
ചുമതലപ്പെടുത്താനുണ്ടായ
സാഹചര്യം വിശദമാക്കാമോ;
(
ഡി )
ഈ
കെട്ടിടത്തിന്റെ ഏറ്റവും
അടിയിലുള്ള 9 തൂണുകൾക്ക്
വിള്ളലുകളും ശേഷിക്കുന്ന നൂറോളം
തൂണുകൾക്കു ചെറിയ പ്രശ്നങ്ങളും
ഉണ്ടെന്ന് ചൂണ്ടിക്കാണിക്കുന്ന
മദ്രാസ് ഐ.ഐ.ടി.യുടെ പഠന
റിപ്പോർട്ട് സർക്കാരിന്
ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ
റിപ്പോർട്ടിലെ പ്രധാന
കണ്ടെത്തലുകൾ എന്തൊക്കെയെന്ന്
വിശദമാക്കാമോ?
5266.
ശ്രീമതി
കെ.കെ.രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കെ.എസ്.ആർ.ടി.സി.
ബസ് സ്റ്റാന്റ് സമുച്ചയത്തിന്
ചോർച്ചയും ബലക്ഷയവും ഉണ്ടെന്ന
മദ്രാസ് ഐ.ഐ.ടി.യുടെ
റിപ്പോർട്ട് സംസ്ഥാന വിജിലൻസ്
പരിശോധിച്ച്
ശരിവയ്ക്കുകയുണ്ടായോ; എങ്കിൽ
എന്തൊക്കെ ക്രമക്കേടുകളാണ്
പ്രസ്തുത റിപ്പോർട്ട് പ്രകാരം
കണ്ടെത്തിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
ഈ
പദ്ധതിക്കായി എത്ര സ്ക്വയർ
ഫീറ്റ് കെട്ടിടം
നിർമ്മിക്കാനാണ് പ്ലാൻ
തയ്യാറാക്കിയിരുന്നത്;
പദ്ധതിക്കായി
തയ്യാറാക്കിയിരുന്ന
എസ്റ്റിമേറ്റ് തുകയുടെയും
നിർമ്മാണം പൂർത്തിയായപ്പോൾ
ചെലവായ തുകയുടെയും വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(
സി )
പദ്ധതിക്കായി
ടെണ്ടര്‍ ക്ഷണിച്ചത്
എന്നായിരുന്നുവെന്നും
ആരൊക്കെയാണ് ടെൻഡറിൽ
പങ്കെടുത്തതെന്നും അറിയിക്കാമോ;
പങ്കെടുത്ത സ്ഥാപനങ്ങളുടെയും
ലേല തുകകളുടെയും വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(
ഡി )
കെട്ടിടത്തിന്റ
നിർമ്മാണ കരാറൊപ്പിട്ട തീയതിയും
നിർമ്മാണ ചുമതല നൽകിയത്
ആർക്കാണെന്നും അറിയിക്കുമോ;
(
ഇ )
പ്രസ്തുത
സമുച്ചയം
പ്രവർത്തനക്ഷമമാക്കുന്നതിന്
വേണ്ടിവരുന്ന തുക, കാലയളവ്
എന്നിവ വിശദമാക്കാമോ;
(
എഫ് )
ടി
കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന്
ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ
ആദ്യമായി അറിയിച്ചത് ആരാണെന്നും
എന്തിന്റെ അടിസ്ഥാനത്തിലാണ്
ബലക്ഷയം സംബന്ധിച്ച പഠനം
നടന്നതെന്നുമുള്ള വിശദാംശങ്ങല്‍
നല്‍കുമോ?
5267.
ശ്രീ
ഒ . ആർ. കേളു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാനന്തവാടി
കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ
സ്ഥലത്ത് പൊതുജനങ്ങള്‍ക്ക് കൂടി
ഉപകാരപ്രദമാകുന്ന രീതിയില്‍
ഡീസല്‍ - പെട്രോള്‍ പമ്പ്
സ്ഥാപിക്കുന്ന കാര്യം
പരിഗണിക്കുമോ;
(
ബി )
പഴയ
കെ.എസ്.ആര്‍.ടി.സി. ഡിപ്പോ
സ്ഥിതി ചെയ്യുന്ന സ്ഥലത്ത്
കൂടുതല്‍ വരുമാനദായകമായ
പദ്ധതികള്‍ ആവിഷ്കരിക്കുന്ന
കാര്യം പരിഗണിക്കുമോ?
5268.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോവിഡ്
ആരംഭിച്ചതിന് ശേഷം ആലത്തൂര്‍
മണ്ഡലത്തില്‍ സര്‍വ്വീസ്
നടത്തിയിരുന്ന എത്ര
കെ.എസ്.ആര്‍.ടി.സി. ബസ്സുകളാണ്
നിര്‍ത്തലാക്കിയിട്ടുള്ളത്;
(
ബി )
ഏതെല്ലാം
റൂട്ടുകളില്‍ സര്‍വ്വീസ്
നടത്തിയിരുന്ന ബസ്സുകളാണ്
നിര്‍ത്തലാക്കിയത്;
വിശദമാക്കാമോ;
(
സി )
ആയത്
പുനരാരംഭിക്കാനുള്ള നടപടി
സ്വീകരിക്കാമോ?
5269.
ശ്രീ
എം വിൻസെൻറ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഫിഷറീസ്
വകുപ്പ് സഹകരിച്ചുകൊണ്ട്
തിരുവനന്തപുരം നഗരത്തിൽ
നടപ്പിലാക്കിയ സമുദ്ര ബസ്
പദ്ധതി വിജയകരമാണോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നൽകുമോ?
5270.
ശ്രീ
തോമസ് കെ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുട്ടനാടിന്റെ
ഉള്‍പ്രദേശങ്ങളില്‍ പൊതുഗതാഗതം
ലഭ്യമാക്കാന്‍
സ്വകാര്യവാഹനങ്ങള്‍ക്കും അനുമതി
നല്‍കുമോ; എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
കുട്ടനാടിന്റെ
യാത്രാ പ്രശ്നങ്ങള്‍
പരിഹരിക്കാന്‍ കൂടുതല്‍
നടപടികള്‍ സ്വീകരിക്കുമോ?
5271.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലപ്പുഴ
ജില്ലയില്‍ നടന്നു വരുന്ന
മൊബിലിറ്റി ഹബ്ബ് പദ്ധതിയുടെ
വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിക്കായി എത്ര തുകയാണ്
വിനിയോഗിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
5272.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയിൽ മുൻ സർക്കാരിന്റെ
കാലത്ത് റോഡ്സുരക്ഷാ ഫണ്ട്
ഉപയോഗിച്ച് നടത്തിയ
പ്രവൃത്തികള്‍ എത്രയെന്ന്
അറിയിക്കാമോ;
(
ബി )
അവ
ഏതെല്ലാമെന്നും എത്ര തുക ഓരോ
പ്രവൃത്തിക്കും
ചെലവഴിച്ചുവെന്നും
വിശദമാക്കാമോ;
(
സി )
പ്രസ്തുത
ഫണ്ട് ഉപയോഗിച്ച് കാസര്‍ഗോഡ്
ജില്ലയിൽ പുതിയ പ്രവൃത്തികൾ
നിർദ്ദേശിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദംശങ്ങൾ നൽകാമോ?
5273.
ശ്രീ.
അനൂപ് ജേക്കബ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാഹനങ്ങൾക്കുള്ള
ഏകീകൃത രജിസ്ട്രേഷൻ സംവിധാനമായ
ഭാരത് സീരീസ് നടപ്പിലാക്കാൻ
വൈകുന്നതിന്റെ കാരണങ്ങൾ
എന്തെല്ലാമെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
രജിസ്ട്രേഷൻ സംവിധാനം നിലവിൽ
വന്നാൽ സംസ്ഥാനത്തിന്റെ
നികുതിയിൽ കുറവുണ്ടാകുമെന്ന
ആശങ്ക കേന്ദ്രത്തെ
അറിയിച്ചിട്ടുണ്ടോ?
5274.
ശ്രീ.
നജീബ് കാന്തപുരം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മോട്ടോർ
വെഹിക്കിൾ ആക്ടിലെ വ്യവസ്ഥകള്‍
പ്രകാരം ഉപഭോക്താക്കള്‍
ഓൺലൈനായി അപേക്ഷയും ഫീസും
നല്‍കിയ ശേഷം അപേക്ഷയിലെ
പിശകുമൂലം ആയത് ക്യാന്‍സല്‍
ചെയ്യേണ്ടിവരുന്ന
സാഹചര്യത്തില്‍ അപേക്ഷാഫീസ്
തിരികെ നല്‍കുന്നതിലെ
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കുമോ;
(
ബി )
അപേക്ഷ
ക്യാന്‍സല്‍ ചെയ്യാൻ ഓൺലൈനിലൂടെ
അപേക്ഷിച്ചാല്‍ നിശ്ചിത സമയം
കൊണ്ട് ക്യാന്‍സലേഷന്‍ അപ്രൂവ്
ചെയ്ത് അപേക്ഷകന് പുതുതായി
അപേക്ഷിക്കാനുള്ള
അവസരമൊരുക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
(
സി )
27-01-2021-ലെ
2020007392 നമ്പർ അപേക്ഷ
പ്രോസസ്സ് ചെയ്ത് അപേക്ഷകന്
ഇ-ട്രഷറി വഴി തുക
ലഭ്യമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കിൽ കാരണം അറിയിക്കുമോ ;
(
ഡി )
KL-01-P-8136
നമ്പർ ഇരുചക്രവാഹനത്തിന്റെ
ഉടമയ്ക്ക് 2021 ജനുവരി മാസം
നൽകാനുള്ള റീഫണ്ട് തുക നൽകാൻ
സത്വരനടപടി സ്വീകരിക്കുമോ ?
5275.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാലക്കാട്
ജില്ലയില്‍ വിവിധ ആര്‍.ടി.
ഓഫീസുകളില്‍ ഡ്രൈവിങ്ങ്
ടെസ്റ്റിനുള്ള എത്ര അപേക്ഷകള്‍
തീര്‍പ്പാക്കാനുണ്ട്; ഓഫീസ്
തിരിച്ചുള്ള വിവരം
ലഭ്യമാക്കുമോ;
(
ബി )
കെട്ടിക്കിടക്കുന്ന
അപേക്ഷകള്‍
തീര്‍പ്പാക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
5276.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഗതാഗത വകുപ്പും വിനോദ സഞ്ചാര
വകുപ്പും സമന്വയിപ്പിച്ചുകൊണ്ട്
ഉൾനാടൻ ജലഗതാഗതത്തിനായി ബോട്ട്
സർവ്വീസുകൾ ആരംഭിക്കുവാൻ നടപടി
സ്വീകരിക്കുമോ; എങ്കിൽ
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്ക്കരിക്കുകയെന്ന്
വിശദമാക്കുമോ;
(
ബി )
മയ്യഴി
പുഴയില്‍ പെരിങ്ങത്തൂർ മുതൽ
മയ്യഴി വരെ ബോട്ട് സർവ്വീസ്
ആരംഭിക്കുന്നത് യാത്രക്കാർക്കും
വിനോദ സഞ്ചാരികൾക്കും ഒരുപോലെ
പ്രയോജനപ്പെടുമെന്ന കാര്യം
പരിശോധിക്കുമോ;
(
സി )
ചരിത്ര
പ്രാധാന്യമുള്ളതും പ്രകൃതി
രമണീയവുമായ മയ്യഴിപ്പുഴയിൽ
പെരിങ്ങത്തൂർ, മോന്താൽ,
കക്കടവ്, പാത്തിക്കൽ എന്നീ
ബോട്ട് ജെട്ടികളെ യോജിപ്പിച്ച്
കൊണ്ട് പെരിങ്ങത്തൂരിൽ നിന്നും
മാഹിയിലേക്ക് ബോട്ട് സർവ്വീസ്
ആരംഭിക്കുന്നതിന് വകുപ്പ്
മുൻകൈയ്യെടുക്കുമോ; എങ്കിൽ
ആയതിന് എന്തൊക്കെ പദ്ധതികളാണ്
ആവിഷ്ക്കരിക്കുകയെന്ന്
വിശദമാക്കുമോ?
5277.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ഉൾനാടൻ ജലഗതാഗത സംവിധാനം
പുനരുദ്ധരിക്കുന്നതിന്റെ
ഭാഗമായി കൊറ്റി - കോട്ടപ്പുറം
ജലഗതാഗത പാതയുടെ പുനരുദ്ധാരണം
എന്ന് ആരംഭിക്കാൻ കഴിയുമെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഈ
റൂട്ടിൽ അതിവേഗ ബോട്ട് സർവ്വീസ്
ആരംഭിക്കാൻ നടപടികൾ ഉണ്ടാകുമോ;
വിശദമാക്കുമോ?
5278.
ശ്രീ.
കെ. ബാബു (തൃപ്പുണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഗതാഗത വകുപ്പ് മന്ത്രി സദയം
മറുപടി പറയാമോ?
(
എ )
പതിനെട്ട്
വര്‍ഷങ്ങള്‍ക്ക് ശേഷം ജലഗതാഗത
വകുപ്പില്‍ നടപ്പാക്കുന്ന
പൊതുസ്ഥലംമാറ്റത്തില്‍
മിനിസ്റ്റീരിയല്‍, ഡോക് ആന്റ്
റിപ്പയര്‍ എന്നീ വിഭാഗങ്ങളെ
ഒഴിവാക്കി ഓപ്പറേറ്റിംഗ്
വിഭാഗത്തെ മാത്രം
ഉള്‍ക്കൊള്ളിച്ചതിന്റെ മാനദണ്ഡം
എന്താണെന്ന് വ്യക്തമാക്കാമോ;
(
ബി )
സര്‍വ്വീസില്‍
നിന്ന് വിരമിക്കാന്‍ രണ്ട്
വര്‍ഷം മാത്രം അവശേഷിക്കുന്ന
ജീവനക്കാരെ സ്ഥലംമാറ്റാന്‍
കഴിയില്ലെന്ന സര്‍ക്കാര്‍
ഉത്തരവ് നം. 03/2017 തീയതി
25-02-2017-ന് വിരുദ്ധമായി
സ്ഥലംമാറ്റ ലിസ്റ്റ്
തയ്യാറാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
ആരോഗ്യപരമോ
,കുടുംബപരമോ ആയ കാരണങ്ങളാല്‍
അവശത അനുഭവിക്കുന്ന
ജീവനക്കാര്‍ക്ക് അര്‍ഹമായ
പരിഗണന സ്ഥലംമാറ്റ ലിസ്റ്റില്‍
നല്‍കിയിട്ടില്ലെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
നിശ്ചിത
ശതമാനം സീനിയറായ ജീവനക്കാരെ
ഉള്‍പ്പെടുത്തി പൊതു
സ്ഥലംമാറ്റം നടപ്പാക്കുന്നത്
പരിഗണിക്കുമോ;
(
ഇ )
സ്ഥലംമാറ്റ
ലിസ്റ്റ് തയ്യാറാക്കിയതില്‍
അപാകതകള്‍ ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്‍ നടപടി
സ്വീകരിക്കുമോ?
5279.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലഗതാഗത
വകുപ്പില്‍ വര്‍ഷങ്ങളായി
സ്പെഷ്യല്‍ റൂള്‍
രൂപീകരിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
പ്രസ്തുത റൂള്‍
രൂപീകരിക്കാത്തതിന്റെ കാരണം
വിശദമാക്കാമോ?
5280.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജലഗതാഗത
വകുപ്പില്‍ ബോട്ട് ലാസ്കറായി
ജോലി ചെയ്തിരുന്ന ജോസഫ്.കെ.യു.
വിന്റെ മരണശേഷം അദ്ദേഹത്തിന്റെ
കുടുംബത്തിന് ഫാമിലി പെന്‍ഷന്‍
ലഭിക്കുന്നതിനായി നല്‍കിയിരുന്ന
അപേക്ഷയില്‍ സ്വീകരിച്ച
നടപടികള്‍ വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
വ്യക്തിയുടെ സര്‍വ്വീസ് ബുക്ക്
ഡിപ്പാര്‍ട്ടുമെന്റില്‍
ഇപ്പോള്‍ നിലവിലുണ്ടോയെന്ന്
വ്യക്തമാക്കാമോ; എങ്കില്‍
എവിടെയാണ്
സൂക്ഷിച്ചിരിക്കുന്നതെന്ന്
അറിയിക്കുമോ;
(
സി )
പ്രസ്തുത
പെന്‍ഷന്‍ ലഭിക്കുന്നതിന്
പ്രധാനപ്പെട്ട തടസ്സം
എന്താണെന്ന് വിശദീകരിക്കാമോ; ഈ
തടസ്സങ്ങള്‍ മാറ്റി
അനന്തരവകാശിക്ക് പെന്‍ഷന്‍
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
ഡി )
കെ.യു.
ജോസഫിന്റെ പെന്‍ഷന്‍ ബുക്കിന്റെ
പകര്‍പ്പ് ലഭ്യമാക്കാമോ?
|
|
|
|
|
|
|
|