|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >11th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 12th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
1962.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നവകേരള
സദസ്സിന്റെ ഭാഗമായി പട്ടാമ്പി
മണ്ഡലത്തില്‍ നടപ്പാക്കുവാന്‍
ഉദ്ദേശിച്ചിട്ടുള്ള
പദ്ധതികളും അവയുടെ സ്ഥിതി
വിവരവും ലഭ്യമാക്കുമോ?
1963.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സര്‍ക്കാരിന്
ലഭിക്കുന്ന എല്ലാ പരാതികളും
ഒരു മാസത്തിനകം
തീര്‍പ്പുകല്പിക്കാനുള്ള
നടപടി സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള നടപടിക്രമം
ഇപ്പോള്‍ എതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
നിയമങ്ങള്‍
ലഘൂകരിച്ച് അഴിമതി
ഇല്ലാതാക്കാനും
നിരസിക്കപ്പെട്ട
പരാതികള്‍ക്ക് നിയമനിഷ്ഠമായ
പരിഹാരം ലഭ്യമാക്കുന്നതിനും
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
1964.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2021
മുതല്‍ ഇതുവരെ പാലക്കാട്
ജില്ലയില്‍ പി.എസ്.സി.
സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്
മുഖേന വിവിധ വകുപ്പുകളിലേക്ക്
എത്ര പട്ടികവര്‍ഗ്ഗ
ഉദ്യോഗാര്‍ത്ഥികള്‍ക്കാണ്
നിയമനം നല്‍കിയിട്ടുളളതെന്ന്
വിശദമാക്കാമോ?
1965.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചങ്ങനാശ്ശേരി
നിയോജക മണ്ഡലത്തില്‍നിന്ന്
നവകേരള സദസ്സില്‍ എത്ര
അപേക്ഷകളാണ്
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ; ഇവയില്‍
എത്രയെണ്ണം
തീര്‍പ്പാക്കിയെന്നും,
ബാക്കിയുള്ള അപേക്ഷകളുടെ
നിലവിലെ സ്ഥിതി എന്താണെന്നും
വ്യക്തമാക്കുമോ;
(
ബി )
നവകേരള
സദസ്സുമായി ബന്ധപ്പെട്ട്
ചങ്ങനാശ്ശേരി നിയോജക
മണ്ഡലത്തില്‍ പുതിയ പ്രവൃത്തി
അനുവദിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം നല്‍കുമോ?
1966.
ശ്രീ.
നജീബ് കാന്തപുരം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേന്ദ്ര
സ്റ്റാറ്റിസ്റ്റിക്കൽ
മന്ത്രാലയത്തിന്റെ വാർഷിക
പീരിയോഡിക് ലേബർ ഫോഴ്‍സ്
സർവേ പ്രകാരം കേരളത്തിലെ
തൊഴിലില്ലായ്മ നിരക്ക്
വർദ്ധിച്ചതായി കാണുന്നത്
സർക്കാർ ഗൗരവമായി
കണക്കിലെടുക്കുമോ;
വിശദമാക്കുമോ;
(
ബി )
പി.എസ്.സി.
മുഖേന കേരളത്തിൽ കഴിഞ്ഞ 5
വർഷം എത്ര യുവജനങ്ങൾ സർക്കാർ
സർവീസിൽ പ്രവേശിച്ചിട്ടുണ്ട്;
വിശദമാക്കുമോ?
1967.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുന്നത്തുനാട്
മണ്ഡലത്തില്‍ നിന്നും
റീബില്‍ഡ് കേരളയില്‍ ഏതെല്ലാം
പദ്ധതികളാണ്
ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇതില്‍
ഓരോ പദ്ധതിയും ഏത് വകുപ്പ്
മുഖാന്തരമാണ്
നടപ്പാക്കുന്നതെന്നും എത്ര
തുകയുടെ പദ്ധതികളാണെന്നും
പദ്ധതികളുടെ നിലവിലെ
സ്ഥിതിയും വിശദമാക്കാമോ;
(
സി )
പ്രസ്തുത
പ്രവൃത്തികളില്‍ ഏതെല്ലാം
പ്രവൃത്തികള്‍
പൂര്‍ത്തിയായെന്നും
പൂര്‍ത്തിയാകാത്തവ
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്നും വിശദമാക്കാമോ;
(
ഡി )
പ്രസ്തുത
പദ്ധതികള്‍ വേഗത്തില്‍
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
1968.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിന് ശേഷം പ്രധാനമന്ത്രി
ജന്‍ വികാസ് കാര്യക്രം
(പി.എം.ജെ.വി.കെ.) പ്രകാരം
സംസ്ഥാനം എത്ര പദ്ധതികള്‍
അംഗീകാരത്തിനായി
സമര്‍പ്പിച്ചിട്ടുണ്ടെന്നും
അവയില്‍ എത്ര പദ്ധതികള്‍ക്ക്
അംഗീകാരം
ലഭിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കാലയളവില്‍ തിരുവനന്തപുരം
ജില്ലയില്‍ നിന്ന് എത്ര
ശിപാര്‍ശകള്‍
സമര്‍പ്പിച്ചിരുന്നെന്നും
അവയില്‍ അംഗീകാരം ലഭിച്ച
പദ്ധതികള്‍ ഏതെല്ലാമാണെന്നും
വര്‍ഷം തിരിച്ച്
വിശദമാക്കാമോ?
1969.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുഖ്യമന്ത്രിയുടെ
മുൻ പ്രിൻസിപ്പൽ സെക്രട്ടറി
എം.ശിവശങ്കർ ഏതൊക്കെ
കേസുകളിലാണ് അറസ്റ്റ്
ചെയ്യപ്പെട്ടതെന്നും
അറസ്റ്റിന് ആധാരമായ കുറ്റങ്ങൾ
എന്തെന്നും എത്ര നാള്‍ ജയില്‍
വാസം അനുഭവിച്ചെന്നും
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
വ്യക്തി മുഖ്യമന്ത്രിയുടെ
ഓഫിസിൽ ജോലി ചെയ്തിരുന്ന
കാലയളവും ജോലി ചെയ്തിരുന്ന
തസ്തിക ഏതെന്നും
വിശദമാക്കാമോ?
സെക്രട്ടേറിയറ്റിന്റെ
മെയിന്റനൻസ് പ്രവൃത്തികൾ
1970.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016-2017
മുതൽ 2023-2024 വരെ
സെക്രട്ടേറിയറ്റിന്റെ
മെയിന്റനൻസ്
പ്രവൃത്തികൾക്കായി പ്രതിവർഷം
ചെലവഴിച്ച തുക എത്രയെന്ന്
വിശദമാക്കാമോ;
(
ബി )
ഇതിൽ
പ്രതിവർഷം ഏതെല്ലാം
കോൺട്രാക്ടർമാർക്ക് ഏതെല്ലാം
പ്രവൃത്തികൾക്ക് തുക
നൽകിയെന്നും ഓരോരുത്തർക്കും
നൽകിയ തുക എത്രയെന്നും
വിശദമാക്കാമോ?
1971.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സെക്രെട്ടേറിയേറ്റിൽ
നിന്നും വിവിധ വകുപ്പുകളിലും
സ്ഥാപനങ്ങളിലും
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ/
ഫിനാൻസ് ഓഫീസർ/ ലോ ഓഫീസർ ആയി
നിയമിതരാകുന്ന പൊതുഭരണ/
ധനകാര്യ/ നിയമവകുപ്പുകളിലെ
ഉദ്യോഗസ്ഥർക്ക് ഇത്തരത്തിൽ
നിയമനം നൽകുന്നതിനു മുമ്പായി
പരിശീലനം നൽകാറുണ്ടോ എന്ന്
അറിയിക്കാമോ;
(
ബി )
ഇപ്രകാരം
നിയമിതരാകുന്ന ഉദ്യോഗസ്ഥരുടെ
കാര്യക്ഷമത ഉയർത്തുന്നതിനായി
നിയമനത്തിന് മുൻപായോ
നിയമിക്കപ്പെട്ടതിനു ശേഷമോ
അവർ സേവനം അനുഷ്ഠിക്കുന്ന
തസ്തികയ്ക്ക് ആവശ്യമായ
തരത്തിൽ പരിശീലനം ഉറപ്പ്
വരുത്തുന്നതിനുള്ള നടപടി
സർക്കാർ അടിയന്തരമായി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ;
(
സി )
ഇപ്രകാരം
നിയമനം ലഭിക്കുന്നവർക്ക്
പരിശീലനം ഉറപ്പ്
വരുത്തുന്നതിന് സർക്കാർ
അടിയന്തിരമായി ഉത്തരവ്
പുറപ്പെടുവിക്കുമോയെന്നും
സെക്രട്ടേറിയറ്റ് ഓഫീസ്
മാനുവലിൽ ഇതു സംബന്ധിച്ച
ഭേദഗതികൾ വരുത്തുമോയെന്നും
അറിയിക്കാമോ;
(
ഡി )
സംസ്ഥാന
സര്‍ക്കാര്‍ സര്‍വീസിലെയും
സെക്രട്ടേറിയറ്റിലെയും
ഉദ്യോഗസ്ഥര്‍ക്ക് ഓരോ
തസ്തികയിലേക്കുമുള്ള
പ്രമോഷന്‍ നല്‍കുന്നതോടൊപ്പം
പ്രസ്തുത തസ്തികയ്ക്ക്
അനുയോജ്യമായ ട്രെയിനിംഗ്
നല്‍കാറുണ്ടോ; ഇല്ലെങ്കില്‍
തസ്തികയ്ക്ക് ആവശ്യമായ
ട്രെയിനിംഗ് നല്‍കുന്നതിന്
നടപടി സ്വീകരിക്കുമോ?
1972.
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പുതുതായി
സർക്കാർ സർവീസിൽ
പ്രവേശിക്കുന്ന ജീവനക്കാർക്ക്
അതത് വകുപ്പുകൾ ഇൻഡക്ഷൻ
ട്രെയിനിംഗ് ക്യത്യമായി
നൽകുന്നുണ്ടോ എന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ; ചില
വകുപ്പുകളിൽ പ്രസ്തുത
ട്രെയിനിംഗ് ക്യത്യമായി
നൽകുന്നില്ലെന്ന പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദാംശം നൽകുമോ;
(
ബി )
ഗവണ്‍മെന്റ്
സെക്രട്ടറിയേറ്റിലെ പൊതുഭരണം,
നിയമം, ധനകാര്യം എന്നീ
വകുപ്പുകളില്‍ പുതുതായി
ജോലിയിൽ പ്രവേശിക്കുന്ന
അസിസ്റ്റന്റുമാർക്ക് എത്ര
ദിവസത്തെ ഇൻഡക്ഷൻ
ട്രെയിനിംഗാണ് നൽകുന്നത്;
2022, 2023, 2024 വർഷങ്ങളിൽ
പ്രസ്തുത വകുപ്പുകളിലെ
അസിസ്റ്റന്റുമാർക്ക് എത്ര
ദിവസത്തെ ഇൻഡക്ഷൻ ട്രെയിനിംഗ്
നല്‍കിയിട്ടുണ്ട്; വിവിധ
വകുപ്പുകളിൽ അസിസ്റ്റന്റ്
തസ്തികയിൽ ജോലി ചെയ്യുന്ന
എത്ര ജീവനക്കാർക്ക് ഇൻഡക്ഷൻ
ട്രെയിനിംഗ് നൽകാനുണ്ട്
എന്നത് വകുപ്പ് തിരിച്ച്
അറിയിക്കാമോ;
(
സി )
സർക്കാർ
സർവീസിന്റെ കാര്യക്ഷമത ഉറപ്പ്
വരുത്തുന്നതിന് ജീവനക്കാർക്ക്
നിർബന്ധിത ഇൻഡക്ഷൻ
ട്രെയിനിംഗ് നൽകണം എന്ന
ശിപാർശ ഉദ്യോഗസ്ഥ ഭരണ
പരിഷ്കാര കമ്മീഷനും
പതിനൊന്നാം ശമ്പള കമ്മീഷനും
സർക്കാരിന് നൽകിയിട്ടും അത്
കൃത്യമായി നടപ്പിൽ
വരുത്താത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(
ഡി )
ഇതുവരെയും
ഇൻഡക്ഷൻ പരിശീലനം
ലഭിച്ചിട്ടില്ലാത്ത മുഴുവൻ
സെക്രട്ടേറിയറ്റ്
ജീവനക്കാർക്കും അടിയന്തരമായി
പരിശീലനം നൽകാനുള്ള നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
1973.
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗവൺമെന്റ്
സെക്രട്ടേറിയറ്റ് ഉൾപ്പെടെ
സർക്കാർ സർവീസ് /പൊതുമേഖല
/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ
നിന്നും വിരമിച്ച ജീവനക്കാരെ
2006 മുതൽ 2023 വരെയുള്ള
കാലയളവിൽ സർക്കാർ
വകുപ്പുകളിലോ പൊതുമേഖലാ
സ്ഥാപനങ്ങളിലോ അർദ്ധ സർക്കാർ
സ്ഥാപനങ്ങളിലോ കരാർ
അടിസ്ഥാനത്തിലോ
സ്ഥിരനിയമനമായോ ഏതെങ്കിലും
തസ്തികകളിൽ
നിയമിച്ചിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കിൽ
എത്ര ജീവനക്കാർക്കാണ്
2006-2023 കാലയളവിൽ
പുനർനിയമനം നൽകിയിട്ടുള്ളത്;
അവരുടെ പേര്, തസ്തിക,
സ്ഥാപനം, കാലയളവ് എന്നിവ
സംബന്ധിച്ച വിശദവിവരങ്ങൾ
സർക്കാരിന്റെ പക്കൽ ലഭ്യമാണോ;
ലഭ്യമല്ലെങ്കിൽ അതു
ക്രോഡീകരിച്ചു നൽകുമോ?
1974.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഡൽഹി
കേരള ഹൗസിന്റെ നിലവിലെ
പ്രവർത്തനങ്ങൾ സർക്കാർ
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഡൽഹി
കേരള ഹൗസിൽ ബുക്കിംഗ്
ലഭിക്കുന്നവർക്ക് യഥാസമയം
റൂമുകൾ നൽകുന്നതിനും
മെച്ചപ്പെട്ട രീതിയിലുള്ള
സൗകര്യങ്ങൾ നൽകുന്നതിനും
നടപടി സ്വീകരിച്ചിട്ടുണ്ടോ;
ഇത്തരം പ്രവർത്തനങ്ങൾ
മോണിറ്റർ ചെയ്യാൻ സർക്കാർ
എന്ത് ക്രമീകരണമാണ് കേരള
ഹൗസിൽ
ഏർപ്പെടുത്തിയിരിക്കുന്നത്;
വിശദമാക്കാമോ;
(
സി )
ഡൽഹി
കേരള ഹൗസിൽ ബുക്ക് ചെയ്ത ശേഷം
താമസ സൗകര്യവുമായി
ബന്ധപ്പെട്ട് എന്തെങ്കിലും
പരാതികൾ സർക്കാരിന്
ലഭിച്ചിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത പരാതിയിന്മേൽ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
ഡൽഹി
കേരള ഹൗസിലെ പ്രവർത്തനങ്ങൾ
കൂടുതൽ
വിപുലീകരിക്കുന്നതിനായി എന്തു
നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
1975.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുടങ്ങിക്കിടക്കുന്ന
ക്ഷേമ പെൻഷൻ കുടിശിക ഈ
സാമ്പത്തിക വർഷം കൊടുത്തു
തീർക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(
ബി )
സർക്കാർ
ജീവനക്കാരുടെ ക്ഷാമബത്ത
കുടിശിക ഈ സാമ്പത്തിക വർഷം
കൊടുത്തു തീർക്കുവാൻ
സ്വീകരിക്കുന്ന നടപടി
വിശദമാക്കാമോ?
1976.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2017
ൽ കണ്ണൂർ ജില്ലയിൽ നിലവിൽ
വന്ന കാറ്റഗറി നമ്പര്‍
296/2014 ലിഫ്റ്റ് ഓപ്പറേറ്റർ
തസ്തികയിലെ റാങ്ക് ലിസ്റ്റിൽ
നിന്നും ഇതുവരെ എത്ര നിയമനം
നടന്നിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
പി.എസ്.സി.ക്ക്
ഒഴിവുകൾ റിപ്പോർട്ട്
ചെയ്തിട്ടും പ്രസ്തുത റാങ്ക്
ലിസ്റ്റിൽ നിന്നും നിയമനം
നടത്താത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
തസ്തികയിൽ കണ്ണൂർ ജില്ലയിൽ
നിലവിൽ എത്ര ഒഴിവുകളുണ്ട്;
ഇതിൽ എത്ര ഒഴിവുകൾ
പി.എസ്.സി.ക്ക് റിപ്പോർട്ട്
ചെയ്തിട്ടുണ്ട്; ഈ ഒഴിവുകളിൽ
നിയമനം നടത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
1977.
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അട്ടപ്പാടിയിലെ
നാല്പതോളം ആദിവാസികൾ
മുഖ്യമന്ത്രിക്ക് നേരിട്ട്
നൽകിയ പരാതിയിൽ എന്തെല്ലാം
കാര്യങ്ങളിലാണ് നടപടി
ആവശ്യപ്പെട്ടത്;
(
ബി )
അട്ടപ്പാടിയിൽ
ഏതെല്ലാം ട്രസ്റ്റുകളുടെയും
ഫാമിംഗ് സൊസൈറ്റികളുടെയും
പേരില്‍ ഭൂമി കയ്യേറ്റം
നടക്കുന്നുവെന്നാണ് പ്രസ്തുത
പരാതിയിൽ ചൂണ്ടിക്കാണിച്ചത്;
(
സി )
ട്രസ്റ്റുകളുടെ
പേരിൽ വ്യാജരേഖ നിർമ്മിച്ച്
ആദിവാസി ഭൂമി കയ്യേറുന്നത്
സംബന്ധിച്ച് ഉന്നതതല അന്വേഷണം
നടത്തണമെന്ന് ആദിവാസികൾ
ആവശ്യപ്പെട്ടിരുന്നോ;
(
ഡി )
അട്ടപ്പാടിയിലെ
ആദിവാസി ഭൂമി കയ്യേറ്റവുമായി
ബന്ധപ്പെട്ട് വാർത്ത നൽകിയ
മാധ്യമ പ്രവർത്തകന്റെ പേരിൽ
2023 സെപ്തംബർ 23ന് എഫ്.ഐ.ആർ.
തയ്യാറാക്കുകയുണ്ടായോ;
(
ഇ )
അഗളി
ഡി.വൈ.എസ്.പി.ക്കും
എസ്.എച്ച്.ഒ.ക്കും
ഭൂമാഫിയയുമായി ബന്ധമുണ്ടെന്ന്
റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ;
ഈ റിപ്പോർട്ടിന്റെ പകർപ്പ്
ലഭ്യമാക്കുമോ;
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ പ്രസ്തുത
ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
(
എഫ് )
ഇക്കാര്യങ്ങളില്‍
ഒരു ഉന്നതല അന്വേഷണം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
1978.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാറ്റഗറി
നമ്പര്‍ 537/2022 പ്രകാരമുള്ള
സിവില്‍ പോലീസ് ഓഫീസര്‍
റാങ്ക് ലിസ്റ്റില്‍ നിന്നും
പരമാവധി
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
(
ബി )
സി.പി.ഒ.
മാരുടെ വരുംവര്‍ഷത്തെ
പ്രതീക്ഷിത ഒഴിവുകള്‍
മുന്‍കൂട്ടി കണക്കാക്കി
റിപ്പോര്‍ട്ട്
ചെയ്യുന്നതിനും, അതിന്റെ
അടിസ്ഥാനത്തില്‍
റിക്രൂട്ട്മെന്റ്
/ട്രെയിനിംഗ്
ക്രമീകരിക്കുന്നതും
സംബന്ധിച്ചുള്ള ഫയല്‍
പരിഗണനയിലുണ്ടോ;
(
സി )
എങ്കില്‍
പ്രസ്തുത ഫയല്‍ എത്രയുംവേഗം
തീരുമാനം കൈക്കൊണ്ട് പരമാവധി
സി.പി.ഒ. മാര്‍ക്ക് നിയമനം
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
1979.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുഖ്യമന്ത്രി
വിളിച്ച് ചേര്‍ത്ത എറണാകുളം
ജില്ലയിലെ നിയമസഭാ
സാമാജികരുടെ യോഗത്തില്‍
അങ്കമാലി എം.എല്‍.എ.
ആഭ്യന്തരം, റവന്യു,
പൊതുമരാമത്ത്, വ്യവസായം,
ഗതാഗതം, തദ്ദേശ സ്വയംഭരണം,
ഇറിഗേഷന്‍ എന്നീ വകുപ്പുകളുടെ
ശ്രദ്ധയില്‍
കൊണ്ടുവന്നിട്ടുള്ള
ആവശ്യങ്ങളിന്മേല്‍ ഇതുവരെ
സ്വീകരിച്ച നടപടി വകുപ്പ്
തിരിച്ച് വിശദമാക്കാമോ;
ഇതില്‍ ഏതൊക്കെ
പദ്ധതികള്‍ക്കാണ് അംഗീകാരം
നല്‍കിയതെന്ന് വിശദമാക്കാമോ;
(
ബി )
പ്രസ്തുത
വിഷയത്തില്‍ ഓരോ വകുപ്പും
സ്വീകരിക്കേണ്ട നടപടി
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത പരിശോധന
എന്ന് പൂര്‍ത്തിയാകുമെന്നും
അതില്‍ തീരുമാനം
അടിയന്തിരമായി
ഉണ്ടാകുമോയെന്നും വകുപ്പ്
തിരിച്ച് വിശദമാക്കാമോ?
1980.
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പി.എസ്.സി.
പരീക്ഷകളുടെ നടത്തിപ്പ്,
റാങ്ക് പട്ടികകൾ തയ്യാറാക്കൽ,
നിയമന ശിപാർശകൾ നൽകൽ എന്നീ
കാര്യങ്ങളിൽ കാലതാമസം
ഉണ്ടാകുന്നതായി സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പി.എസ്.സി.യിൽ
ജോലിഭാരത്തിന് ആനുപാതികമായി
ജീവനക്കാരുടെ
അപര്യാപ്തതയുണ്ടെന്ന വസ്തുത
പരിശോധനയ്ക്ക്
വിധേയമാക്കിയിട്ടുണ്ടോ;
(
സി )
2017
മുതൽ ഇതുവരെ പി.എസ്.സി.യിൽ
പുതിയ തസ്തികകൾ അനുവദിച്ചു
നല്കിയിട്ടുണ്ടോ;
(
ഡി )
പുതിയ
തസ്തികകൾ അനുവദിക്കുന്നതു
സംബന്ധമായ പ്രൊപ്പോസല്‍
പി.എസ്.സി.യിൽ നിന്നും
ലഭ്യമായിട്ടുണ്ടോ;
(
ഇ )
തസ്തികകൾ
അനുവദിച്ച് നിയമന നടപടികളുടെ
കാലവിളംബം ഒഴിവാക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടി
വിശദമാക്കാമോ?
1981.
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോളേജ്
അദ്ധ്യാപക നിയമനത്തിനായി 2019
മുതല്‍ 2024 മാര്‍ച്ച് വരെ
പി.എസ്.സി. എത്ര തവണ
വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഉന്നതവിദ്യാഭ്യാസ
വകുപ്പ് പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട് ചെയ്തപ്രകാരം
സംസ്ഥാനത്ത് നിലവില്‍ എത്ര
കോളേജ് അദ്ധ്യാപകരുടെ
ഒഴിവുകളാണുളളതെന്നും ഓരോ
ജില്ലയിലും എത്ര ഒഴിവുകളാണ്
നിലവില്‍ ഉളളതെന്നും
വിശദമാക്കാമോ;
(
സി )
പി.എസ്.സി.
മുഖേന കോളേജ് അദ്ധ്യാപകരുടെ
നിയമനം എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന് വിശദമാക്കാമോ?
1982.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
രാഷ്ട്രനിർമ്മാണത്തിനും
സ്വഭാവ വികസനത്തിനും
എൻ.എസ്.എസ്(നാഷണൽ സർവീസ്
സ്‌കീം), എൻ.സി.സി (നാഷണൽ
കേഡറ്റ് കോർപ്സ്) എന്നീ രണ്ട്
പ്രോഗ്രാമുകളും ഗണ്യമായ
സംഭാവന നൽകിയിട്ടും,
എൻ.എസ്.എസ് (നാഷണൽ സർവീസ്
സ്‌കീം) അംഗങ്ങൾക്ക്
മാത്രമായി പ്രൊഫഷണൽ
കോഴ്‌സുകളിൽ ഗ്രേസ് മാർക്ക്
നൽകുന്നതിനു പിന്നിലുള്ള
യുക്തി എന്താണെന്നു
വിശദീകരിക്കാമോ;
(
ബി )
പ്രസ്തുത
വിഷയത്തിൽ തുല്യനീതിയുടെ
ആവശ്യകത സർക്കാർ
തിരിച്ചറിയുന്നുണ്ടോ ; എങ്കിൽ
ഈ അസമത്വം പരിഹരിക്കുന്നതിനും
എൻ.സി.സി കേഡറ്റുകൾക്ക്
ഗ്രേസ് മാർക്ക്
നൽകുന്നതിനുമുള്ള നടപടികൾ
സ്വീകരിക്കുമോ ;
(
സി )
പ്രൊഫഷണൽ
കോഴ്‌സുകളിൽ എൻ.സി.സി
കേഡറ്റുകൾക്ക് ഗ്രേസ് മാർക്ക്
ഉൾപ്പെടുത്തണമെന്ന്
ആവശ്യപ്പെട്ട് വിദ്യാഭ്യാസ
സ്ഥാപനങ്ങളിൽ നിന്നോ എൻ.സി.സി
യൂണിറ്റുകളിൽ നിന്നോ
അല്ലെങ്കിൽ ബന്ധപ്പെട്ടവരിൽ
നിന്നോ എന്തെങ്കിലും
ശിപാർശകളോ നിർദ്ദേശങ്ങളോ
ലഭിച്ചിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത ശിപാർശകളിന്മേൽ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ;
(
ഡി )
എൻ.സി.സി
കേഡറ്റുകൾക്ക് ഗ്രേസ് മാർക്ക്
നിരസിക്കാനുള്ള സംസ്ഥാന
സർക്കാരിന്റെ തീരുമാനം,
യുവാക്കൾക്കിടയിൽ എൻ.സി.സി
പങ്കാളിത്തം
പ്രോത്സാഹിപ്പിക്കുന്നതിനുള്ള
ദേശീയ നയങ്ങളോടും
മാർഗ്ഗനിർദ്ദേശങ്ങളോടുമുള്ള
വ്യതിചലനമാണോ ; അല്ലെങ്കിൽ
പ്രസ്തുത ദേശീയ മുൻഗണനകളുടെ
അടിസ്ഥാനത്തിൽ ഈ തീരുമാനം
അവലോകനം ചെയ്യാൻ എന്തെങ്കിലും
പദ്ധതിയുണ്ടോ;
വിശദീകരിക്കാമോ;
(
ഇ )
എയ്ഡഡ്,
സർക്കാർ സ്ഥാപനങ്ങളിലെ
എൻ.സി.സി പ്രവർത്തനങ്ങൾക്ക്
നടപ്പ് സാമ്പത്തിക വർഷത്തെ
ബജറ്റ് വിഹിതം എത്രയാണെന്നും
ഈ തുകയുടെ വിതരണത്തിൽ
കാലതാമസം
ഉണ്ടായിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ; ഉണ്ടെങ്കിൽ
അനുവദിക്കാനുള്ള തുക
എത്രയാണെന്നും പ്രസ്തുത തുക
അനുവദിക്കാത്തത് കൊണ്ട്
എൻ.സി.സി പ്രോഗ്രാമുകൾക്ക്
ഉണ്ടാക്കിയ തടസ്സം സർക്കാർ
എങ്ങനെയാണ് കൈകാര്യം
ചെയ്യുന്നതെന്ന്
വ്യക്തമാക്കാമോ;
(
എഫ് )
ഭാവിയിൽ
എൻ.സി.സി യുടെ ഫണ്ട്
സമയബന്ധിതമായി വിതരണം
ചെയ്യുന്നത് ഉറപ്പാക്കാൻ
ഗവൺമെന്റിന്റെ പദ്ധതികൾ
എന്തൊക്കെയാണ് ; ഇത്തരം
കാലതാമസങ്ങൾ
ആവർത്തിക്കാതിരിക്കാനും
അതുവഴി എയ്ഡഡ്, സർക്കാർ
സ്ഥാപനങ്ങളിലെ എൻ.സി.സി
പരിശീലനം, ക്യാമ്പുകളുടെ
തുടർച്ച എന്നിവ
സംരക്ഷിക്കുന്നതിനും
എന്തെങ്കിലും നയപരമായ
മാറ്റങ്ങൾ പരിഗണനയിലുണ്ടോ?
1983.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പി.എസ്.സി.
മുഖേനയുള്ള നിയമനങ്ങളെ
ബാധിക്കാത്ത വിധത്തില്‍
സംസ്ഥാനത്ത് സമാശ്വാസ
തൊഴില്‍ദാന പദ്ധതി പ്രകാരം
വിവിധ സര്‍ക്കാര്‍
വകുപ്പുകളില്‍ നിയമനത്തിനായി
കാത്തിരിക്കുന്ന
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കുന്നതിനുള്ള
പ്രത്യേക നടപടി
സ്വീകരിക്കുമോ;
(
ബി )
സംസ്ഥാനത്തെ
സമാശ്വാസ തൊഴില്‍ദാന പദ്ധതി
പ്രകാരമുള്ള നിയമനത്തിനായി
സെക്രട്ടേറിയറ്റ് പൊതുഭരണ
സി.ഇ. സെല്ലിന്റെ
സീനിയോറിറ്റി ലിസ്റ്റില്‍
01.10.2024 വരെ രജിസ്റ്റര്‍
ചെയ്തിട്ടുള്ള/ഉള്‍പ്പെട്ടിട്ടുള്ള
ഉദ്യോഗാര്‍ത്ഥികളുടെ മുഴുവന്‍
വിശദാംശങ്ങളും, പ്രസ്തുത
സീനിയോറിറ്റി ലിസ്റ്റില്‍
നിന്നും അവസാനമായി നിയമനം
ലഭിച്ച ഉദ്യോഗാര്‍ത്ഥിയുടെ
സീനിയോറിറ്റി നമ്പര്‍
എത്രയാണെന്നും അറിയിക്കാമോ;
(
സി )
കൊട്ടാരക്കര
പോലീസ് സ്റ്റേഷനിലെ സിവില്‍
പോലീസ് ഓഫീസറായി
സേവനത്തിലിരിക്കെ അന്തരിച്ച
ശ്രീചന്ദ് വി.ആര്‍.ന്റെ
(സി.പി.ഒ. 6534) ഭാര്യ ശാലിനി
പ്രസ്തുത സീനിയോറിറ്റി
ലിസ്റ്റില്‍ എത്രാമതായാണ്
ഉള്‍പ്പെടുന്നത്; ഏതെല്ലാം
വകുപ്പിലേക്കാണ് അവർ ഓപ്ഷന്‍
നല്‍കിയിട്ടുള്ളത്; ഇനി എത്ര
ഒഴിവുകള്‍ കൂടി റിപ്പോര്‍ട്ട്
ചെയ്താല്‍ അവർക്ക് നിയമനം
ലഭിക്കും; വിശദമാക്കാമോ?
1984.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാറ്റഗറി
നമ്പർ: 537/2022 പ്രകാരം
സിവിൽ പോലീസ് ഓഫീസർ
തസ്തികയുടെ ഏഴുമാസം മാത്രം
കാലാവധി ശേഷിക്കുന്ന റാങ്ക്
ലിസ്റ്റിൽ നിന്നും കൂടുതൽ
നിയമനങ്ങൾ നടത്താൻ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
1985.
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിവിധ
വകുപ്പുകൾക്ക് കീഴിലുള്ള
റസിഡൻഷ്യൽ
വിദ്യാഭ്യാസ/പരിശീലന
സ്ഥാപനങ്ങളിലെ ഹോസ്റ്റൽ വാർഡൻ
ചുമതലയുള്ള അധ്യാപകർക്ക്
എന്തെല്ലാം ആനുകൂല്യങ്ങളാണ്
അനുവദിച്ചിട്ടുള്ളത്;
വിശദാംശങ്ങൾ നൽകുമോ; ഇതുമായി
ബന്ധപ്പെട്ട ഉത്തരവുകളുടെ
പകർപ്പ് നൽകാമോ;
(
ബി )
വിവിധ
വകുപ്പുകൾക്ക് കീഴിലുള്ള
റസിഡൻഷ്യൽ
വിദ്യാഭ്യാസ/പരിശീലന
സ്ഥാപനങ്ങളിലെ ഹോസ്റ്റൽ വാർഡൻ
ചുമതലയുള്ള അധ്യാപകർ പ്രസ്തുത
സ്ഥാപനങ്ങളിലെ
ക്വാർട്ടേഴ്‌സിൽ
താമസിക്കുമ്പോൾ ഇവരിൽ നിന്നും
വീട്ട് വാടക ബത്ത
ഈടാക്കാറുണ്ടോ;
വ്യക്തമാക്കുമോ; ഇതുമായി
ബന്ധപ്പെട്ട ഉത്തരവുകളുടെ
പകർപ്പ് നൽകുമോ?
റീബിൽഡ്
കേരള കൺസൾട്ടൻസി
1986.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റീബിൽഡ്
കേരള കൺസൾട്ടൻസിയായി
കെ.പി.എം.ജി. എന്ന് മുതലാണ്
പ്രവർത്തനം ആരംഭിച്ചതെന്നും
എന്തൊക്കെ സേവനങ്ങളാണ്
ലഭിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കൺസൽട്ടൻസിയിലെ എത്ര
ജീവനക്കാരാണ് റീബിൽഡ് കേരളയിൽ
പ്രവർത്തിക്കുന്നതെന്നും,
ഇവരുടെ പ്രതിമാസ ശമ്പളം
എത്രയാണെന്നും, നാളിതുവരെ
എത്ര തുക കൺസൾട്ടൻസിക്ക്
നൽകിയെന്നും വ്യക്തമാക്കാമോ?
1987.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പ്രളയ
സെസ് എന്തിനുവേണ്ടിയാണ്
ആവിഷ്കരിച്ചത്; പ്രളയ
സെസിലൂടെ ലഭിച്ച തുക റീബിൽഡ്
കേരളക്ക് കൈമാറിയിട്ടുണ്ടോ;
എങ്കിൽ എന്നെന്ന്
വ്യക്തമാക്കുമോ;
(
ബി )
റീബിൽഡ്
കേരളയുടെ ഹൈ പവർ കമ്മിറ്റി
യോഗം അവസാനമായി കൂടിയതെന്ന്;
യോഗത്തിന്റെ തീരുമാനങ്ങൾ
വ്യക്തമാക്കുക?
1988.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റീബിൽഡ്
കേരള ഓഫീസിന്റെ വാടക
എത്രയാണ്; വാടക ഇനത്തിൽ
ഇതുവരെ എത്ര തുക നൽകി;
(
ബി )
റീബിൽഡ്
കേരളയുടെ ഓഫീസ് ഫർണിഷിംഗിനും
മറ്റുമായി എത്ര തുക
ചെലവഴിച്ചു;
(
സി )
റീബിൽഡ്
കേരളയിൽ എത്ര സ്റ്റാഫുകൾ
ഉണ്ടെന്ന് വിശദമാക്കാമോ;
റീബിൽഡ് കേരളയുടെ ഓഫീസ്,
ഓഫീസിന്റെ ഭരണപരമായ ചെലവുകൾ,
മറ്റ് ചെലവുകൾ എന്നിവയ്ക്ക്
നാളിതുവരെ എത്ര തുക
ചെലവായെന്ന് വ്യക്തമാക്കുമോ?
1989.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസർകോട്
വികസന പാക്കേജ് നിലവിൽ
വന്നതെന്നപ്പോഴാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രഭാകരൻ
കമ്മീഷൻ റിപ്പോർട്ടിനെ
ആസ്പദമാക്കിയാണോ കാസർകോട്
വികസന പാക്കേജിന് രൂപം
നൽകിയതെന്ന് വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
റിപ്പോർട്ടിൽ ഉൾപ്പെടുത്തിയ
പ്രവൃത്തികൾക്ക് മാത്രമാണോ
കാസർകോട് വികസന പാക്കേജിൽ
പണം അനുവദിക്കാറുളളതെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
റിപ്പോർട്ടിൽ പറയാത്ത
പ്രവൃത്തികൾ കാസർകോട് വികസന
പാക്കേജിൽ
ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ; എങ്കിൽ
ഏതെല്ലാം പ്രവൃത്തികൾക്ക്
ഏതെല്ലാം വർഷത്തിലാണ്
ഭരണാനുമതി നൽകിയതെന്നും
ഭരണാനുമതി തുക എത്രയാണെന്നും
ആരുടെ ശിപാർശ പ്രകാരമാണ്
ഇത്തരം പ്രവൃത്തികൾ കെ.ഡി.പി.
യിൽ ഉൾപ്പെടുത്തിയതെന്നും
വ്യക്തമാക്കാമോ;
(
ഇ )
കെ.ഡി.പി.
യിൽ പ്രവൃത്തികൾ
ഉൾപ്പെടുത്താൻ എം.എൽ.എ. മാർ
നൽകുന്ന പ്രൊപ്പൊസലുകൾ
പരിഗണിക്കാറുണ്ടോയെന്നും
ജില്ലാ ഭരണാധികാരിയുടെ
പ്രൊപ്പോസൽ പ്രകാരം
ഉൾപ്പെടുത്താറുണ്ടോയെന്നും
വ്യക്തമാക്കാമോ;
(
എഫ് )
ഈ
പാക്കേജിന് ബജറ്റിൽ അനുവദിച്ച
തുക വെട്ടിച്ചുരുക്കി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോയെന്നും
എങ്കിൽ എത്ര തുകയാണ്
വെട്ടിച്ചുരുക്കിയതെന്നും
വ്യക്തമാക്കാമോ?
1990.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നവകേരള
സദസ്സുമായി ബന്ധപ്പെട്ട്
മലപ്പുറം ജില്ലയിൽ
നടപ്പാക്കാനുദ്ദേശിക്കുന്ന
പുതിയ പദ്ധതികൾ
ഏതൊക്കെയാണെന്നും ഓരോ
പദ്ധതിക്കും അനുവദിച്ച തുക
എത്രയാണെന്നും മണ്ഡലം
തിരിച്ച് വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികളിൽ എത്രയെണ്ണത്തിന്
ഭരണാനുമതി നൽകി; ഉത്തരവുകളുടെ
പകർപ്പുകൾ ലഭ്യമാക്കുമോ;
പ്രസ്തുത പ്രവൃത്തികൾ
ആരംഭിച്ചിട്ടുണ്ടോ; അവയുടെ
നിർമ്മാണ പുരോഗതി
വെളിപ്പെടുത്തുമോ;
(
സി )
പദ്ധതി
നിർദ്ദേശങ്ങളിൽ ഉൾപ്പെട്ട
മലപ്പുറം ഗവ. കോളേജിന്റെ
അടിസ്ഥാന സൗകര്യവികസനത്തിന്
കൂടുതൽ തുക
അനുവദിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1991.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗുരുവായൂർ
മണ്ഡലത്തിൽ നവകേരള സദസ്സിൽ
എത്ര അപേക്ഷകൾ ലഭിച്ചുവെന്നും
അതിൽ എത്ര അപേക്ഷകൾ
തീർപ്പാക്കിയിട്ടുണ്ടെന്നും
വിശദമാക്കുമോ?
1992.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പരിശോധനഫലങ്ങള്‍
താമസം കൂടാതെ ലഭിക്കുവാന്‍
സംസ്ഥാനത്തെ കെമിക്കല്‍
എക്സാമിനേഴ്സ് ലാബോറട്ടറികളും
ഫോറന്‍സിക് സയന്‍സ്
ലബോറട്ടറികളും ചേര്‍ന്ന്
ഫോറന്‍സിക് സയന്‍സ്
ഡയറക്ടറേറ്റ്
രൂപവത്കരിക്കണമെന്ന
ഭരണപരിഷ്കാരകമ്മീഷന്റെ ശിപാർശ
ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ
ആയതിന്മേൽ സ്വീകരിച്ച
നടപടികള്‍ വിശദമാക്കാമോ?
1993.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എ.ആര്‍.വി.ആര്‍
-Augmented Reality and
Virtual Reality , ഒ.ടി.ടി
-Over The Top എന്നീ നവമാധ്യമ
സങ്കേതങ്ങള്‍
വികസിപ്പിക്കുന്നതിനായി
മികവിന്റെ കേന്ദ്രങ്ങള്‍ ഈ
സര്‍ക്കാര്‍
ആരംഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവയുടെ
വിശദവിവരം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
കേന്ദ്രങ്ങള്‍ അസാപ്പുമായി
ചേര്‍ന്ന് കെ-ഡിസ്ക്ക്
നടപ്പിലാക്കി വരുന്നുണ്ടോ;
ഉണ്ടെങ്കില്‍ ആലപ്പുഴയിലെ
അസാപ്പിന്റെ സ്കില്‍
പാര്‍ക്കില്‍ എ. ആര്‍. വി.
ആര്‍, എം. ആര്‍. എന്നീ
സാങ്കേതിക വിദ്യകളുടെ
ഉപയോഗത്തിനും ഗവേഷണത്തിനും
വികസനത്തിനും വേണ്ടി
സ്റ്റുഡിയോ സജ്ജമാക്കുമോ;
(
സി )
ഒ.ടി.ടി.
പ്ലാറ്റ് ഫോം ഡെവലപ്പ്
ചെയ്യുന്നതിനായി ടെക്നിക്കല്‍
ഇവാലുവേഷനിലൂടെ
സ്റ്റാര്‍ട്ടപ്പിനെ
കണ്ടെത്തുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ; ഇതിന്റെ
തുടര്‍ നടപടികളുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ഡി )
കേരളത്തിലെ
സര്‍വ്വകലാശാലകളില്‍
കോഴ്സുകള്‍ നല്‍കുന്നതിനായി
ഐ.സി.ടി അക്കാഡമി ഓഫ് കേരള
പ്രമുഖ ടെക് കമ്പനികളുമായി
സഹകരണം ഉറപ്പാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ നിലവിലെ സ്ഥിതി
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കാമോ?
1994.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പെരിയാറിലെ
മത്സ്യക്കുരുതിയില്‍ നഷ്ടം
സംഭവിച്ച
മത്സ്യത്തൊഴിലാളികള്‍ക്കും
അനുബന്ധ തൊഴിലാളികള്‍ക്കും
മത്സ്യകര്‍ഷകര്‍ക്കും വിവിധ
വകുപ്പുകളുടെ
റിപ്പോര്‍ട്ടുകള്‍
സമര്‍പ്പിക്കപ്പെട്ടിട്ടും
നഷ്ടപരിഹാരം നാളിതുവരെ
ലഭ്യമാക്കാത്തതിന്റെ കാരണം
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
നഷ്ടപരിഹാരം എന്നത്തേക്ക്
ലഭ്യമാക്കാന്‍ സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
1995.
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തമിഴ്
യു.പി. സ്കൂൾ അദ്ധ്യാപകരുടെ
നിയമനവുമായി ബന്ധപ്പെട്ട്
വിദ്യാഭ്യാസ യോഗ്യതയിലുള്ള
അപാകതകൾ പരിഹരിക്കുന്നത്തിന്
11-12-2023 ലെ
ജി.ഒ.(എംഎസ്)നം.190/2023/ജി.ഇ.ഡി.എൻ.
സർക്കാർ ഉത്തരവ് പ്രകാരം
പുറപ്പെടുവിച്ച പി.എസ്.സി.
നോട്ടിഫിക്കേഷനിൽ യോഗ്യതയുടെ
അപാകതകൾ പരിഹരിക്കുവാൻ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
1996.
ശ്രീ.
ടി. ജെ. വിനോദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എറണാകുളം
ജില്ലയിൽ നടപ്പ് വർഷം
ഗവൺമെൻറ് യു.പി.എസ്.റ്റി.
(മലയാളം) തസ്തികയിൽ എത്ര
ഒഴിവുകൾ ഉണ്ടെന്നും അതിൽ
അന്തർ ജില്ലാ സ്ഥലം മാറ്റം
വഴി നികത്താൻ എത്ര ശതമാനം
ഒഴിവുകൾ മാറ്റി
വച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(
ബി )
അന്തർജില്ലാ
സ്ഥലം മാറ്റം വഴി എറണാകുളം
ജില്ലയിൽ ഗവൺമെൻറ്
യു.പി.എസ്.റ്റി. (മലയാളം)
തസ്തികയിൽ ജോലി ചെയ്യുന്ന
അധ്യാപകരുടെ എണ്ണം, അവർ
നിലവിൽ ജോലി ചെയ്യുന്ന
സ്കൂളുകൾ, അന്തർജില്ലാ സ്ഥലം
മാറ്റം വഴി പ്രസ്തുത ജില്ലയിൽ
ജോയിൻ ചെയ്ത തീയതി എന്നിവ
വേർതിരിച്ചു നൽകാമോ;
(
സി )
ബൈ
ട്രാൻസ്ഫർ നിയമനം വഴി
എറണാകുളം ജില്ലയിൽ ഗവൺമെൻറ്
യു.പി.എസ്.റ്റി. (മലയാളം)
തസ്തികയിൽ ജോലി ചെയ്യുന്ന
അധ്യാപകരുടെ എണ്ണം, അവർ
നിലവിൽ ജോലി ചെയ്യുന്ന
സ്കൂളുകൾ, ബൈ ട്രാൻസ്ഫർ
നിയമനം വഴി പ്രസ്തുത ജില്ലയിൽ
ജോയിൻ ചെയ്ത തീയതി എന്നിവ
വേർതിരിച്ചു നൽകാമോ;
(
ഡി )
ഡി.എ.(ഡിഫറന്റലി
ഏബിൾഡ്) കാറ്റഗറി നിയമനം വഴി
എറണാകുളം ജില്ലയിൽ ഗവൺമെൻറ്
യു.പി.എസ്.റ്റി. (മലയാളം)
തസ്തികയിൽ ജോലി ചെയ്യുന്ന
അധ്യാപകരുടെ എണ്ണം, അവർ
നിലവിൽ ജോലി ചെയ്യുന്ന
സ്കൂളുകൾ , ഡി.എ.(ഡിഫറന്റലി
ഏബിൾഡ്) കാറ്റഗറി നിയമനം വഴി
പ്രസ്തുത ജില്ലയിൽ ജോയിൻ
ചെയ്ത തീയതി എന്നിവ
വേർതിരിച്ചു നൽകാമോ;
(
ഇ )
ആശ്രിത
നിയമനം വഴി എറണാകുളം ജില്ലയിൽ
ഗവൺമെൻറ് യു.പി.എസ്.റ്റി.
(മലയാളം) തസ്തികയിൽ ജോലി
ചെയ്യുന്ന അധ്യാപകരുടെ
എണ്ണം,അവർ നിലവിൽ ജോലി
ചെയ്യുന്ന സ്കൂളുകൾ, അവർ
ജോയിൻ ചെയ്ത തീയതി എന്നിവ
വേർതിരിച്ചു നൽകാമോ?
1997.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഏതൊക്കെ
കായിക ഇനത്തില്‍
പങ്കെടുക്കുന്ന
കളിക്കാര്‍ക്കാണ് നിലവില്‍
പി.എസ്.സി. ഗ്രേസ് മാര്‍ക്ക്
അനുവദിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഹാന്റ്ബോള്‍
കായിക ഇനത്തില്‍ ജില്ലാ
ടീമിനയെും സംസ്ഥാന ടീമിനെയും
പ്രതിനിധീകരിച്ച് കളിക്കുന്ന
കളിക്കാര്‍ക്ക് നിലവില്‍
ഗ്രേസ് മാര്‍ക്ക്
അനുവദിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ ഏത് വര്‍ഷം
മുതല്‍ക്കാണ്
അനുവദിക്കാത്തതെന്ന് കാരണ
സഹിതം വിശദമാക്കാമോ?
1998.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016
ജൂണ്‍ 1 മുതല്‍ 2024
സെപ്തംബര്‍ 30 വരെ കേരള
പി.എസ്.സി വഴി
എത്രപേര്‍ക്കാണ് പുതുതായി
നിയമനം നല്‍കിയത് എന്ന്
അറിയിക്കാമോ;
(
ബി )
നിലവിലുള്ള
മാനദണ്ഡപ്രകാരം പി.എസ്.സി.
ഒരു ഒഴിവിന് ആനുപാതികമായി
എത്രപേരെയാണ് റാങ്ക്
പട്ടികയില്‍
ഉള്‍പ്പെടുത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
ഈ
മാനദണ്ഡം പരിഷ്‌കരിക്കാൻ
റാങ്ക് പട്ടികയുടെ കാലാവധി
അവസാനിക്കുന്നതിന് മുൻപുവരെ
ഉണ്ടാകുന്ന ആനുപാതികമായ
ഒഴിവുകള്‍ കണക്കാക്കി
ഇതിനനുസൃതമായ റാങ്ക് പട്ടിക
പ്രസിദ്ധീകരിക്കാന്‍ ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ;
വിശദാംശം നല്കാമോ ?
പി.എസ്.സി.
ഉദ്യോഗാര്‍ത്ഥികളുടെ ഡാറ്റ
ചോര്‍ച്ച
1999.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പി.എസ്.സി.യിലെ
കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്റെ
ഫലപ്രാപ്തിയുമായി
ബന്ധപ്പെട്ട് ഒരു ഐ.ടി.
ഓഡിറ്റ് നടന്നിട്ടുണ്ടോ ;
ഉണ്ടെങ്കില്‍ ഏത്
ഏജന്‍സിയാണ് ഐ.ടി. ഓഡിറ്റ്
നടത്തിയതെന്നും എന്നാണ്
നടത്തിയതെന്നും
വ്യക്തമാക്കുമോ;
(
ബി )
സര്‍ക്കാര്‍
പണം വിനിയോഗിച്ച്
കമ്പ്യൂട്ടര്‍വല്‍ക്കരണം
നടത്തുന്ന എല്ലാ
സ്ഥാപനങ്ങളിലും ഐ.ടി.
ഓഡിറ്റ് നടത്തണമെന്ന്
ചട്ടമുണ്ടോ എന്നറിയിക്കാമോ;
ഉണ്ടെങ്കില്‍ ഇത് സംബന്ധിച്ച
സര്‍ക്കാര്‍ ഉത്തരവ്, ചട്ടം
എന്നിവയുടെ വിശദാംശം നൽകാമോ;
(
സി )
അടുത്തിടെ
പത്രമാധ്യമങ്ങളിലൂടെ
പി.എസ്.സി.യുടെ
സെര്‍വറില്‍നിന്നും
ഉദ്യോഗാര്‍ത്ഥികളുടെ വ്യക്തി
വിവരങ്ങള്‍ അടങ്ങിയ ഡാറ്റ
ചോരുകയും ആയത് ഡാര്‍ക്ക്
വെബ്സൈറ്റുകളില്‍
ലഭ്യമാണെന്നുള്ള വാര്‍ത്ത
പുറത്തുവന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് സംബന്ധിച്ച വിശദാംശം
സർക്കാരിന് ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
ഉദ്യോഗാര്‍ത്ഥികളുടെ വ്യക്തി
വിവരങ്ങളാണ് ചോര്‍ന്നതെന്ന്
വ്യക്തമാക്കുമോ;
(
ഡി )
പ്രസ്തുത
ഡാറ്റ ചോര്‍ച്ച സംബന്ധിച്ച്
അന്വേഷണം
നടത്തിയിട്ടുണ്ടോയെന്നും
ഇത്തരം ഡാറ്റ ചോര്‍ച്ച
തടയുവാന്‍ എന്തൊക്കെ
നടപടികളാണ് പി.എസ്.സി.
സ്വീകരിച്ചിട്ടുള്ളതെന്നും
എന്നറിയിക്കാമോ;
(
ഇ )
പി.എസ്.സി.യുടെ
വെബ്സൈറ്റ്, സെര്‍വര്‍,
സോഫ്റ്റ്‌വെയറുകള്‍
എന്നിവയുമായി ബന്ധപ്പെട്ട
സൈബര്‍ സെക്യൂരിറ്റി ഓഡിറ്റ്
ഇതുവരെ
നടത്തിയിട്ടുണ്ടോയെന്നും
ഉണ്ടെങ്കില്‍ സൈബര്‍
സെക്യൂരിറ്റി ഓഡിറ്റ്
നടത്തിയ ഏജൻസി ഏതാണ് എന്നും
എന്നാണ് നടത്തിയത് എന്നും
വ്യക്തമാക്കുമോ ;
(
എഫ് )
ലക്ഷക്കണക്കിന്
യുവജനങ്ങളുടെ ആശാകേന്ദ്രമായ
പി.എസ്.സി.യുടെ സെര്‍വറിലെ
ഡാറ്റയുടെ സുരക്ഷ
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന നടപടികള്‍
വിശദീകരിക്കാമോ?
2000.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാറ്റഗറി
നമ്പര്‍ 026/22 പ്രകാരം വിവിധ
കമ്പനി,
കോര്‍പ്പറേഷനുകളിലേക്ക്
അസിസ്റ്റന്റ്, ക്യാഷ്യര്‍
തസ്തികയില്‍ പി.എസ്.സി.
റാങ്ക് ലിസ്റ്റില്‍ നിന്നും
നാളിതുവരെ എത്ര പേര്‍ക്ക്
നിയമനം നല്‍കി എന്ന്
വിശദമാക്കാമോ;
(
ബി )
ഈ
തസ്തികയില്‍ നിലവില്‍ എത്ര
വേക്കന്‍സി റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
കെ.എസ്.എഫ്.ഇ.,
കെ.എസ്.ഇ.ബി. മുതലായ
സ്ഥാപനങ്ങളില്‍ നിലവില്‍
ആവശ്യമായ വേക്കന്‍സി
ഉണ്ടായിട്ടും അത്
റിപ്പോര്‍ട്ട് ചെയ്യാത്ത
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയത്
പരിഹരിക്കുന്നതിന് സ്വീകരിച്ച
നടപടി വിശദമാക്കാമോ?
2001.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൊതുമരാമത്ത്,
ഇറിഗേഷന്‍, തദ്ദേശസ്വയംഭരണം,
കേരള വാട്ടര്‍ അതോറിറ്റി
തുടങ്ങിയ വകുപ്പുകളില്‍
ഓവര്‍സിയര്‍
തസ്തികകളിലേക്കുള്ള റാങ്ക്
ലിസ്റ്റില്‍ ഒരേ
ഉദ്യോഗാര്‍ത്ഥികള്‍
ഉള്‍പ്പെട്ടതിനാല്‍
എന്‍.ജെ.ഡി വേക്കന്‍സികള്‍
ധാരാളം ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇത്തരത്തില്‍
ഉണ്ടാകുന്ന ഒഴിവുകള്‍ യഥാസമയം
റിപ്പോര്‍ട്ട് ചെയ്ത്
കൂടുതല്‍ പേര്‍ക്ക് നിയമനം
ഉറപ്പുവരുത്താന്‍ നടപടി
സ്വീകരിക്കുമോ?
2002.
ശ്രീ.
ടി. ജെ. വിനോദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സൂപ്പർന്യൂമെററി
തസ്തികകളിൽ നിയമിതരായ
സംസ്ഥാനത്തെ ഭിന്നശേഷി
ജീവനക്കാർക്ക് മറ്റ് സ്ഥിര
ജീവനക്കാർക്ക് ലഭിക്കുന്ന
രീതിയിൽതന്നെ സർവീസ്
ആനുകൂല്യവും സ്ഥാനക്കയറ്റവും
ലഭ്യമാണോയെന്ന് അറിയിക്കുമോ;
ഇതിന്റെ മാനദണ്ഡങ്ങൾ
എന്താണെന്ന് വിശദമാക്കുമോ;
(
ബി )
പൊതു
സ്ഥലംമാറ്റവുമായി
ബന്ധപ്പെട്ട് ഇത്തരക്കാർക്ക്
വീടിനടുത്ത് ജോലി
ചെയ്യുവാനുള്ള സാഹചര്യം
ഉറപ്പാക്കുന്നതിന് എന്തെല്ലാം
നടപടികളാണ് നിലവിലുള്ളതെന്ന്
അറിയിക്കുമോ;
(
സി )
വളരെ
വൈകി ജോലിയിൽ പ്രവേശിക്കുന്ന
ഭിന്നശേഷി ജീവനക്കാർക്ക്
മിനിമം പെൻഷൻ ലഭിക്കുന്ന
രീതിയിൽ പെൻഷൻ പ്രായം
ഉയർത്തുന്നതിനുള്ള നടപടികൾ
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
2003.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
28.09.2022-ലെ
സ.ഉ. (കൈ) നമ്പര്‍
171/2022/ജി.ഇ.ഡി.എന്‍.
പ്രകാരം വര്‍ക്കല പകല്‍ക്കുറി
ശ്രീഭവനത്തില്‍ എസ്സ്. അലന്‍
എന്നയാള്‍ക്ക് ആശ്രിതനിയമന
വ്യവസ്ഥ പ്രകാരം പൊതു
വിദ്യാഭ്യാസ (ഹയര്‍
സെക്കണ്ടറി) വകുപ്പില്‍
എല്‍.ഡി. ക്ലാര്‍ക്ക്
തസ്തികയില്‍ നിയമന
ഉത്തരവായെങ്കിലും പ്രസ്തുത
വകുപ്പില്‍ പ്രതിവര്‍ഷം 20
ഒഴിവുകള്‍ നിലവില്‍
വരുന്നില്ലയെന്നതുകൊണ്ട്
നിയമനം ലഭിക്കാത്ത സാഹചര്യം
നിലനില്‍ക്കുന്നത്
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ?
2004.
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
എ.
ജി. ഓഫീസിലെ പരാമർശത്തിന്റെ
അടിസ്ഥാനത്തിൽ ടെക്നിക്കൽ
കേഡർ ഓപ്റ്റ് ചെയ്ത
ടൈപ്പിസ്റ്റ് വിഭാഗം
ജീവനക്കാരെ പ്രൊമോഷനിൽ
നിന്നും ഒഴിവാക്കിയ
നിയമവിരുദ്ധ നടപടി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
ബി )
7.7.2023
ലെ സ.ഉ. (സാധാ
)285/2023/പി.&ഇ.എ. നമ്പർ
ഉത്തരവ് നടപ്പിലാക്കി
ടൈപ്പിസ്റ്റ് വിഭാഗം
ജീവനക്കാർക്ക് ഗ്രേഡ് ഡിവിഷൻ
വ്യത്യാസമില്ലാതെ ടെക്നിക്കൽ
കേഡർ പ്രൊമോഷൻ നടത്തുവാൻ
ആവശ്യമായ നിർദ്ദേശങ്ങൾ
സാമ്പത്തിക സ്ഥിതിവിവര കണക്ക്
വകുപ്പ് ഡയറക്ടർക്ക് നൽകുമോ
എന്ന് വ്യക്തമാക്കുമോ?
2005.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക് വിവിധ
വകുപ്പുകളില്‍ നിലവിലുള്ളതും
പുതുതായി
പ്രഖ്യാപിക്കുന്നതുമായ
പദ്ധതികളെകുറിച്ച്
അറിവുനല്‍കുന്നതിനും അവ
നടപ്പിലാക്കാനാവശ്യമായ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെയും
കാലാകാലങ്ങളില്‍ വരുന്ന
ഭേദഗതിയെയും കുറിച്ച്
മനസ്സിലാക്കുന്നതിനും അവബോധന
പരിശീലന പരിപാടികള്‍
സംഘടിപ്പിക്കാറുണ്ടോ;
വിശദമാക്കാമോ;
(
ബി )
പല
പദ്ധതികളും സമയബന്ധിതമായി
നടപ്പിലാക്കുന്നതില്‍
നേരിടുന്ന സാങ്കേതിക
തടസ്സങ്ങള്‍ മറികടക്കാനും
പ്രായോഗിക മാര്‍ഗ്ഗങ്ങള്‍
നിര്‍ദ്ദേശിക്കാനും
ബന്ധപ്പെട്ട വകുപ്പ്
ഉദ്യോഗസ്ഥര്‍ക്ക്
സാധിക്കാത്തതിനാല്‍ പദ്ധതി
നടപ്പിലാക്കുന്നതില്‍
നേരിടുന്ന കാലതാമസവും
സാമ്പത്തിക നഷ്ടവും
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(
സി )
വിവിധ
വകുപ്പുകള്‍ നടപ്പിലാക്കി
വരുന്ന വികസന
പ്രവര്‍ത്തനങ്ങളുടെ
സ്റ്റാറ്റസ്
റിപ്പോര്‍ട്ടുകള്‍ മാസം തോറും
അതാത് മണ്ഡലം
എം.എല്‍.എ.മാര്‍ക്ക്
സമര്‍പ്പിക്കുവാന്‍
ഉത്തരവുകള്‍ നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ വിശദമാക്കാമോ;
ഇതു സംബന്ധിച്ച ഉത്തരവിന്റെ
പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
(
ഡി )
ഇല്ലങ്കില്‍
ഇതു സംബന്ധിച്ച ഉത്തരവ്
പുറപ്പെടുവിക്കാന്‍ നടപടി
സ്വീകരിക്കുമോ?
2006.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാമ്പത്തികമായി
പിന്നാക്കം നില്‍ക്കുന്ന
കുടുംബങ്ങള്‍ക്ക് കെ-ഫോണ്‍
കണക്ഷന്‍ സൗജന്യമായി
നല്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം നിയോജക
മണ്ഡല അടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(
ബി )
ബി.പി.എല്‍.
കുടുംബങ്ങള്‍ക്ക് നല്കിവരുന്ന
സൗജന്യ ഇന്റര്‍നെറ്റ്
കണക്ഷന്‍
ലഭ്യമാക്കുന്നതിനുള്ള
നടപടിക്രമങ്ങളുടെ വിശദവിവരം
അറിയിക്കാമോ;
(
സി )
ആലപ്പുഴ
നിയോജക മണ്ഡലത്തില്‍ നല്‍കിയ
കെ-ഫോൺ സൗജന്യ
കണക്ഷനുകളുടെയും ഇനി
നല്‍കാന്‍ ബാക്കിയുള്ള
കണക്ഷനുകളുടെയും എണ്ണം
എത്രയാണെന്ന വിശദവിവരം തദ്ദേശ
സ്വയംഭരണ
സ്ഥാപനാടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
2007.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ഓൺലൈൻ സേവനങ്ങൾ
അട്ടിമറിക്കപ്പെടുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉദ്യോഗസ്ഥര്‍ ഓൺലൈൻ സേവനങ്ങൾ
വൈകിപ്പിക്കുന്നതായുള്ള പരാതി
പരിശോധിക്കാൻ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(
ബി )
കൂടുതൽ
തട്ടിപ്പ് നടക്കുന്നത്
റവന്യൂ, തദ്ദേശ സ്വയംഭരണം
എന്നീ വകുപ്പുകളിലാണെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ സോഫ്റ്റ്‌വെയർ ഓൺലൈൻ
പോര്‍ട്ടല്‍
പരിശോധിക്കുന്നതിനും തകരാറുകൾ
പരിഹരിക്കുന്നതിനും അടിയന്തര
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(
സി )
പോര്‍ട്ടലുകൾ
മുഖേനയുള്ള സേവനങ്ങളിൽ
ആവശ്യമുള്ള ഡേറ്റ നൽകുക
എന്നതല്ലാതെ മറ്റു ഇടപെടലുകൾ
എളുപ്പമല്ലാത്തതിനാൽ
യഥാവിധിയുള്ള കാര്യങ്ങൾക്ക്
കൈക്കൂലി
ആവശ്യപ്പെടുന്നതായുള്ള
സാഹചര്യത്തിന് പരിഹാരനടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(
ഡി )
ഭക്ഷ്യസുരക്ഷാ
വകുപ്പിലെയും റവന്യൂ
വകുപ്പിലെ 1600 വില്ലേജ്
ഓഫീസുകളിലെയും എല്ലാ
സേവനങ്ങളും തദ്ദേശ
സ്വയംഭരണവകുപ്പിലെ
ഇന്‍റഗ്രേറ്റഡ് ലോക്കൽ
ഗവേണന്‍സ് മാനേജ്മെൻറ്
സംവിധാനവും പൂര്‍ണ്ണമായും
ഓണ്‍ലൈന്‍ ആകാത്ത
സാഹചര്യത്തില്‍ ഇവയെല്ലാം
പരിഹരിക്കുന്നതിന് സർക്കാർ
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്ന നടപടികളുടെ
വിശദാംശങ്ങൾ
വെളിപ്പെടുത്താമോ;
(
ഇ )
പണമിപാടുകൾ
ഉൾപ്പെടെ എല്ലാം ഓൺലൈൻ
ആക്കുന്നതിനും സോഫ്റ്റ്‌വെയർ
തകരാറുകൾ 24 മണിക്കൂറിനകം
പരിഹരിക്കുന്നതിനും സേവനം
യഥാസമയം ലഭിക്കുന്നുണ്ടെന്ന
ആഭ്യന്തര വിജിലൻസ് സംവിധാനം
ഉറപ്പാക്കുന്നതിനും പരാതികള്‍
ഓഫീസ് മേധാവിയെ
അറിയിക്കുന്നതിനുമുള്ള
കാലതാമസം ഒഴിവാക്കുന്നതിനും
അടിയന്തിര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
2008.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുന്നത്തുനാട്
നിയോജകമണ്ഡലത്തിലെ കെ-ഫോൺ
പദ്ധതിയുടെ പുരോഗതി
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ ഏതെല്ലാം
സര്‍ക്കാര്‍ ഓഫീസുകളിലും
പൊതുസ്ഥലങ്ങളിലുമാണ്
കെ-ഫോണ്‍ പദ്ധതി
നടപ്പാക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
സി )
കെ-ഫോൺ
പദ്ധതിയുടെ ഭാഗമായി പ്രസ്തുത
മണ്ഡലത്തില്‍ എത്ര
കുടുംബങ്ങള്‍ക്ക് സൗജന്യമായി
ഇന്റര്‍നെറ്റ് സൗകര്യം
ലഭ്യമാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ഡി )
മണ്ഡലത്തിലെ
കൂടുതല്‍ സ്ഥാപനങ്ങളിലേക്കും
കുടുംബങ്ങളിലേക്കും കെ-ഫോണ്‍
പദ്ധതി വ്യാപിപ്പിക്കുന്നതിന്
വേണ്ട നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
2009.
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
മണ്ഡലത്തില്‍ വ്യവസായ
വകുപ്പിന്റെ കൈവശമുളള ഭൂമി
നല്‍കിയാല്‍ പ്രസ്തുത
സ്ഥലത്ത് ഐ.ടി. പാര്‍ക്ക്
അനുവദിക്കുന്നത്
പരിഗണിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
തിരുവനന്തപുരം
ജില്ലയില്‍ പുതുതായി ഐ.ടി.
പാര്‍ക്ക് ആരംഭിക്കുന്നതിനു
നിലവില്‍ ഏതെങ്കിലും സ്ഥലം
പരിഗണനയിലുണ്ടോയെന്ന്
അറിയിക്കുമോ;
(
സി )
പുതിയ
ഐ.ടി. പാര്‍ക്ക്
ആരംഭിക്കുന്നതിന് ഏറ്റവും
കുറഞ്ഞത് എത്ര ഏക്കര്‍
ഭൂമിയാണ് വേണ്ടതെന്ന്
വിശദമാക്കാമോ?
2010.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലപ്പുഴ
നിയോജക മണ്ഡലത്തിൽ
സമ്പൂര്‍ണ്ണ ഡിജിറ്റല്‍
സാക്ഷരത കൈവരിക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചു വരുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
സ്വതന്ത്ര
സോഫ്റ്റ്‍വെയര്‍
സൊല്യൂഷനുകളിലെ പ്രായോഗിക
ഗവേഷണത്തിനും വികസന
പ്രവര്‍ത്തനങ്ങള്‍ക്കുമായി
ഐ.സി.ഫോസ് (ICFOSS)-ല്‍
ഓപ്പണ്‍ ഹാര്‍ഡ്‌വെയര്‍
ആന്‍ഡ് സോഫ്റ്റ്‍വെയര്‍ ലാബ്
നിര്‍മ്മിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവയുടെ
പ്രവര്‍ത്തനം കൂടുതല്‍
ജനകീയമാക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
സ്വതന്ത്ര
സോഫ്റ്റ്‍വെയര്‍ കൂടുതല്‍
ആളുകളില്‍ എത്തിക്കുന്നതിനും
അതിന്റെ ഗുണങ്ങള്‍ ജനങ്ങളില്‍
എത്തിക്കുന്നതിനുമായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ഡി )
സ്വതന്ത്ര
സോഫ്റ്റ്‍വെയര്‍ പരിവര്‍ത്തനം
നടത്തുന്നതിന് വേണ്ടി
സര്‍ക്കാര്‍ നടപ്പിലാക്കിയ
വിവിധ പദ്ധതികള്‍
സമ്പൂര്‍ണ്ണമായി ജനങ്ങളില്‍
എത്തിക്കുന്നതിന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചുവരുന്നത് എന്ന്
വിശദമാക്കാമോ?
2011.
ശ്രീ.
ടി. ജെ. വിനോദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2018,
2019 പ്രളയകാലത്ത് എത്ര
വീടുകൾ പൂർണ്ണമായും
ഭാഗികമായും തകർന്നു; ഇതിൽ
എത്ര വീടുകളാണ് സർക്കാർ
നിർമ്മിച്ചു നൽകിയത്; ഇനി
എത്ര വീടുകളുടെ നിർമ്മാണം ആണ്
പൂർത്തിയാക്കാന്‍
അവശേഷിക്കുന്നത്;
വിശദമാക്കുമോ;
(
ബി )
പ്രളയത്തിൽ
എത്ര കോടിയുടെ നാശനഷ്ടങ്ങൾ
ഉണ്ടായി; വിശദാംശം
ലഭ്യമാക്കുമോ;
(
സി )
റീ-ബിൽഡ്
കേരള വഴി എത്ര കോടി രൂപ
സമാഹരിച്ചു; ഇതിൽ ലോകബാങ്ക്
വഴിയും മറ്റ് മാർഗങ്ങൾ
മുഖേനയും എത്ര തുക വായ്പ
ലഭിച്ചു; ഇപ്രകാരം ലഭിച്ച
വായ്പകളുടെ പലിശ നിരക്ക്
വ്യക്തമാക്കുമോ?
2012.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വയനാട്
പുനരധിവാസവുമായി ബന്ധപ്പെട്ട
സാലറി ചലഞ്ച് വഴി ഇതുവരെ ഓരോ
ഇനത്തിലും
(സാലറി/ജി.പി.എഫ്./സറണ്ടര്‍)
ലഭിച്ച തുക എത്രയാണ്; തരം
തിരിച്ച് വ്യക്തമാക്കുമോ?
2013.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലവിലെ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയിൽ നിന്ന്
കുന്നത്തുനാട് താലൂക്കിലെ
വിവിധ വില്ലേജുകളിലായി എത്ര
പേര്‍ക്ക് എത്ര തുക ചികിത്സാ
ധനസഹായം അനുവദിച്ചുവെന്ന്
വില്ലേജ് തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ?
2014.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വയനാട്
ദുരന്തത്തിന്റെ
പശ്ചാത്തലത്തിൽ സാലറി ചലഞ്ചിൽ
പങ്കെടുക്കുന്ന സര്‍ക്കാര്‍
ജീവനക്കാരില്‍ എത്ര പേര്‍,
എത്ര ദിവസത്തെ ശമ്പളം
നല്‍കുന്നതിനാണ് സന്നദ്ധത
അറിയിച്ചിട്ടുള്ളതെന്ന്
വകുപ്പു തിരിച്ച്
വിശദമാക്കാമോ?
2015.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വയനാട്ടിലെ
മുണ്ടക്കൈ, ചൂരൽമല
എന്നിവിടങ്ങളിലുണ്ടായ
പ്രകൃതിദുരന്തത്തിന്റെ
അനുഭവത്തിൽ നിന്നും
സംസ്ഥാനത്തെ കാലാവസ്ഥാ
വ്യതിയാന പഠനസ്ഥാപനത്തെ
കൂടുതൽ
ശക്തിപ്പെടുത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദമാക്കാമോ;
(
ബി )
ഇതിന്
വേണ്ടി കേന്ദ്ര സർക്കാർ
ഏജൻസിയുടെ സഹായം
ലഭിക്കുന്നതിന് സംസ്ഥാനം
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കേണ്ടതെന്ന്
വിശദമാക്കാമോ?
2016.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൃശ്ശൂര്‍
ജില്ലയില്‍ കോടശ്ശേരി
ഗ്രാമപഞ്ചായത്തില്‍
മണ്ണിടിച്ചില്‍
സാധ്യതയുള്ളതായി സംസ്ഥാന
ദുരന്ത നിവാരണ അതോറിറ്റി
കണ്ടെത്തിയ പ്രദേശങ്ങളില്‍
സൂക്ഷ്മതല ഉരുള്‍പൊട്ടല്‍
സാധ്യതാപഠനം നടത്തുന്നതിന്
ജിയോളജിക്കല്‍ സര്‍വേ ഓഫ്
ഇന്ത്യയോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
കത്തിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(
ബി )
ജിയോളജിക്കല്‍
സര്‍വേ ഓഫ് ഇന്ത്യ
ഇക്കാര്യത്തില്‍ സന്നദ്ധത
അറിയിച്ചിട്ടുണ്ടോയെന്നും
പഠനം
ആരംഭിച്ചിട്ടുണ്ടോയെന്നും
വിശദമാക്കുമോ;
(
സി )
സംസ്ഥാന
ദുരന്ത നിവാരണ അതോറിറ്റിയുടെ
ഉരുള്‍പൊട്ടല്‍ ഉപദേശക സമിതി
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍ ചില
പ്രദേശങ്ങളില്‍ നിര്‍മ്മാണ
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്തിയിട്ടുള്ളതില്‍
പൊതുജനങ്ങള്‍ക്കുണ്ടായിട്ടുള്ള
പ്രയാസങ്ങള്‍ കണക്കിലെടുത്ത്
ഇക്കാര്യത്തില്‍ സത്വര
നടപടികള്‍ സ്വീകരിക്കുമോ?
2017.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വയനാട്ടിലെ
മുണ്ടക്കൈ, ചൂരല്‍മല
എന്നിവിടങ്ങളിലെ
ദുരന്തബാധിതര്‍ക്ക് വീടുവച്ചു
നല്‍കുന്നതിനുള്ള
ഗവണ്‍മെന്റിന്റെയും മറ്റ്
സന്നദ്ധ സംഘടനകളുടെയും
പ്രഖ്യാപനങ്ങളുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കുമോ; അതിന്റെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
2018.
ശ്രീ.
മഞ്ഞളാംകുഴി അലി
ശ്രീ.
എൻ. ഷംസുദ്ദീൻ
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വയനാട്
ഉരുൾപൊട്ടൽ
ദുരന്തബാധിതർക്ക്, പുനരധിവാസ
പദ്ധതിപ്രകാരം വീടുകൾ
നിർമ്മിച്ചു നൽകാൻ
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ജീവനോപാധികൾ
നഷ്ടപ്പെട്ടവർക്ക് പുനരധിവാസ
പദ്ധതിപ്രകാരം എന്തെല്ലാം
സഹായങ്ങൾ
നൽകാനാണുദ്ദേശിക്കുന്നത്;
വ്യക്തമാക്കുമോ;
(
സി )
കൃഷിഭൂമി
നഷ്ടപ്പെട്ടവർക്ക് കൃഷി
ചെയ്യാനുളള സൗകര്യം ഈ
പദ്ധതിയിൽ
ഉൾപ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നൽകുമോ?
2019.
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വയനാട്
ജില്ലയിലെ ഉരുൾപൊട്ടലുമായി
ബന്ധപ്പെട്ടുള്ള
സാമ്പിളുകളുടെ ഫോറൻസിക് ഡി.
എൻ. എ. പരിശോധന ഫലം
ലഭിച്ചിട്ടുണ്ടോ;
(
ബി )
ഏതൊക്കെ
ഫോറൻസിക് ലാബുകളിലാണ് പരിശോധന
നടത്തിയത്; എത്ര
സാമ്പിളുകളാണ് പരിശോധനയ്ക്ക്
ഫോറൻസിക് ലാബിൽ
അയച്ചിട്ടുള്ളത്;
(
സി )
മറ്റു
ലാബുകളിൽ കൂടുതൽ സൗകര്യവും
ഉദ്യോഗസ്ഥരും
ഉണ്ടായിരുന്നിട്ടും കണ്ണൂർ
ലാബിൽ മാത്രം കൊടുക്കേണ്ട
സാഹചര്യം എന്തായിരുന്നു;
(
ഡി )
ഫോറൻസിക്
ലാബ് ഡയറക്ടറുടെ
കാര്യക്ഷമതയില്ലായ്മയും
അനാസ്ഥയും ആണോ ലാബ്
റിപ്പോർട്ട് വൈകുന്നതിന്
കാരണമാകുന്നത്;
(
ഇ )
സംസ്‌ഥാനത്തെ
ഫോറൻസിക് ലാബുകളിൽ
സമയബന്ധിതമായി തീർപ്പാക്കാൻ
പറ്റുന്നില്ലെങ്കിൽ
കാര്യഗൗരവം പരിഗണിച്ച് മറ്റു
സഹായ സംവിധാനങ്ങൾ എന്തുകൊണ്ട്
ഉപയോഗിച്ചില്ലെന്ന്
വ്യക്തമാക്കുമോ ; ശ്രീചിത്ര,
ആർ.ജി.സി.ബി. തുടങ്ങിയ
റിസർച്ച് സെന്ററുകളിൽ
സാമ്പിളുകൾ നൽകിയിരുന്നെങ്കിൽ
ഇത്രയും കാലതാമസവും ചിലവും
ഉണ്ടാകുമായിരുന്നോ;
(
എഫ് )
ഗവൺമെന്റിന്റെയും
ഫോറൻസിക് ലാബിന്റെയും കണക്ക്
പ്രകാരം എത്ര പുരുഷൻമാരും
എത്ര സ്ത്രീകളും എത്ര
കുട്ടികളുമാണ്
മരണപ്പെട്ടിട്ടുള്ളത്;
(
ജി )
വയനാട്
ദുരന്ത മേഖലയിലെ സാമ്പിളുകൾ
പരിശോധിക്കുന്നതിന് വേണ്ടി
എത്ര രൂപ
വിനിയോഗിച്ചിട്ടുണ്ട്; ഇത്
ഫലപ്രദമായി ഉപയോഗിച്ചോ?
2020.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കണ്ണൂര്‍
അന്താരാഷ്ട്ര
വിമാനത്താവളത്തോടനുബന്ധിച്ച്
പ്രഖ്യാപിച്ച നാല് വരി
പാതകളുടെ നിർമ്മാണ പുരോഗതി
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
റോഡുകളുടെ സ്ഥലം
ഏറ്റെടുക്കല്‍ നടപടി
വേഗത്തിലാക്കാന്‍ നടപടികള്‍
സ്വീകരിക്കുമോ?
2021.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
എറണാകുളത്ത്
ഏതൊക്കെ പ്രദേശങ്ങളിലാണ്
വാട്ടര്‍മെട്രോ സര്‍വ്വീസ്
നടത്തുന്നത് എന്ന്
വിശദമാക്കാമോ;
(
ബി )
എൻ.എച്ച്.
66 ദേശീയപാതയില്‍
നിര്‍മ്മാണപ്രവൃത്തികൾ
നടക്കുന്നതിനാലുള്ള
യാത്രാദുരിതം
പരിഹരിക്കുന്നതിനായി വാട്ടര്‍
മെട്രോ സര്‍വ്വീസ് അരൂര്‍
മണ്ഡലത്തിലെ അരുക്കുറ്റി
പാണാവളളി പ്രദേശങ്ങളിലേക്ക്
വ്യാപിപ്പിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
2022.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
ജില്ലയില്‍
നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന
മെട്രോ റെയില്‍ സംബന്ധിച്ച
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
നിര്‍ദ്ദേശിക്കപ്പെട്ട
റൂട്ട്, പ്രതീക്ഷിക്കുന്ന
ചെലവ് (സംസ്ഥാന - കേന്ദ്ര
സര്‍ക്കാരുകള്‍ തമ്മിലുള്ള
ചെലവ് അനുപാതം സഹിതം),
പ്രതീക്ഷിക്കുന്ന
പൂര്‍ത്തീകരണ സമയം എന്നിവ
വ്യക്തമാക്കാമോ;
(
ബി )
ഇതു
സംബന്ധിച്ച ഡി.പി.ആര്‍.
തയ്യാറാക്കിയിട്ടുണ്ടോ;
ആവശ്യമുള്ള അനുമതികള്‍
ഏതൊക്കെയാണ്; ആരില്‍
നിന്നാണ് അവ ലഭ്യമാക്കേണ്ടത്;
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
2023.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കണ്ണൂര്‍
ജില്ലയിലെ കല്ല്യാശ്ശേരി
മണ്ഡലത്തിലെ സുല്‍ത്താന്‍
കനാലിന്റെ തകര്‍ന്ന
പാര്‍ശ്വഭിത്തി
പുനര്‍നിര്‍മ്മിക്കുന്നതിനായി
ഭരണാനുമതി ലഭിച്ച 5.8 കോടി
രൂപയുടെ പ്രവൃത്തി എപ്പോള്‍
ആരംഭിക്കാന്‍ കഴിയുമെന്ന്
വിശദമാക്കാമോ?
2024.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേന്ദ്ര
സർക്കാർ പുറപ്പെടുവിച്ച
2019-ലെ തീരദേശ പരിപാലന
വിജ്ഞാപന പ്രകാരമുള്ള
സംസ്ഥാനത്തിന്റെ തീരദേശ
പരിപാലന പ്ലാൻ
അംഗീകരിച്ചിട്ടുണ്ടോ;
പ്രസ്തുത പ്ലാനിൽ നിലവിലെ
നിയമങ്ങളിൽ നിന്ന് എന്തൊക്കെ
ഇളവുകളാണുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
സി.ആർ.ഇസഡ്.
മൂന്നിൽ നിന്ന് രണ്ടിലേയ്ക്ക്
മാറ്റുന്നതിന് സംസ്ഥാന
സർക്കാർ കേന്ദ്രത്തോട് ശിപാർശ
ചെയ്ത നഗരസ്വഭാവമുള്ള 175
ഗ്രാമപഞ്ചായത്തുകളിൽ തൃശൂർ
ജില്ലയിൽ നിന്നും ഏതൊക്കെ
പഞ്ചായത്തുകളാണ്
ഉൾപ്പെട്ടിരിക്കുന്നതെന്ന്
വ്യക്തമാക്കുമോ; ഇതിൽ ഏതൊക്കെ
പഞ്ചായത്തുകൾക്കാണ്
കേന്ദ്രത്തിന്റെ അംഗീകാരം
ലഭ്യമായിട്ടുള്ളതെന്ന്
അറിയിക്കുമോ?
2025.
ശ്രീ.
ടി. ജെ. വിനോദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എറണാകുളം
നിയോജകമണ്ഡലത്തിൽ പുഴകളിലെ
ചെളിയും എക്കലും നീക്കം
ചെയ്യുന്നതിനായി ഡ്രഡ്ജിങ്ങ്
അവസാനമായി നടത്തിയത്
എന്നാണെന്നും ഏതൊക്കെ
ഇടങ്ങളിലാണ് നടപ്പിലാക്കിയത്
എന്നും വ്യക്തമാക്കുമോ;
(
ബി )
തേവര-പേരണ്ടൂർ
കനാൽ, വടുതല പുഴ, മറൈൻ
ഡ്രൈവ്, കൊച്ചി കായൽ എന്നീ
ഇടങ്ങളിൽ ഡ്രഡ്ജിങ് നടത്തി
ചെളി നീക്കം
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ; 2018-ലെ
പ്രളയത്തിന് ശേഷം
കായലുകളിലേയും പുഴകളിലേയും
എക്കലും ചെളിയും നീക്കം
ചെയ്യാൻ എറണാകുളം
നിയോജകമണ്ഡലത്തിൽ എത്ര രൂപ
ചെലവഴിച്ചു എന്നതിന്റെ
വിശദാംശം നല്‍കുമോ;
(
സി )
വടുതല
പുഴയിൽ കണ്ടൈനർ ടെർമിനൽ റെയിൽ
നിർമ്മാണവുമായി ബന്ധപ്പെട്ട്
നിർമ്മിച്ച ബണ്ടിന്റെ
അവശിഷ്ടങ്ങൾ ഒഴുക്കിനു
തടസ്സമായി നിലകൊള്ളുന്നതിനാൽ
ബണ്ട് അവശിഷ്ടങ്ങൾ നീക്കം
ചെയാൻ സ്വീകരിച്ച നടപടികൾ
വിശദീകരിക്കുമോ; ഈ പ്രവൃത്തി
നിലവിൽ ഏത് വകുപ്പാണ്
ചെയ്യുന്നത് എന്ന്
വ്യക്തമാക്കുമോ?
2026.
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സി-ഡിറ്റിന്റെ
സ്റ്റാഫ് പാറ്റേണും
താൽക്കാലിക ജീവനക്കാർ
ഉൾപ്പെടെ സി-ഡിറ്റിനു കീഴിൽ
പ്രവർത്തിക്കുന്ന
ജീവനക്കാരുടെ എണ്ണവും
ശമ്പളസ്കെയിലിന്റെ ഘടനയും
വിശദമാക്കുമോ;
(
ബി )
സി-ഡിറ്റിൽ
നിന്നും എത്ര ഉദ്യോഗസ്ഥരെയാണ്
വിവര പൊതുജന സമ്പർക്ക
വകുപ്പിൽ ജോലി
ചെയ്യുന്നതിനായി
നിയോഗിച്ചിട്ടുള്ളതെന്നും അവർ
ഏതൊക്കെ പ്രൊജക്ടുകളിലാണ്
ജോലി ചെയ്യുന്നതെന്നും
അറിയിക്കുമോ;
(
സി )
പ്രസ്തുത
വകുപ്പിൽ ജോലി ചെയ്യുന്ന
സി-ഡിറ്റ് ജീവനക്കാരുടെ
ശമ്പളത്തിന്റെയും
മറ്റാനുകൂല്യങ്ങളുടെയും
വിശദാംശം നൽകാമോ; ഇവരുടെ
പ്രതിമാസ ശമ്പളത്തിനും ഓർവടൈം
അലവൻസിനുമായി എത്ര രൂപ
ചെലവാകുന്നുണ്ട്;
വ്യക്തമാക്കുമോ?
2027.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സർക്കാരിന്റെ
പ്രവർത്തനങ്ങൾ ജനങ്ങളിൽ
എത്തിക്കുന്നതിനായി
ഏതെങ്കിലും പി.ആർ.പത്രം
ഏജൻസിയുമായി കരാർ
ഉണ്ടാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
ഇത്തരം പി.ആർ. ഏജൻസികൾക്ക്
പ്രതിഫലം നൽകുന്ന രീതി
എന്താണെന്നു വ്യക്തമാക്കുമോ;
(
ബി )
മുഖ്യമന്ത്രിയുടെ
അഭിമുഖങ്ങൾ പി.ആർ. ഏജൻസികൾ
മുഖേന പത്ര,
ദൃശ്യമാധ്യമങ്ങൾക്ക് നൽകുന്ന
സമീപനം സർക്കാർ
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
'ദി
ഹിന്ദു' ദിനപത്രത്തിന്
മുഖ്യമന്ത്രി അഭിമുഖം നൽകിയത്
ഏതെങ്കിലും പി.ആർ. ഏജൻസിയുടെ
സാന്നിധ്യത്തിൽ ആയിരുന്നോ;
എങ്കിൽ ഏതു ഏജൻസിയുടെ
പ്രതിനിധികളാണ് പ്രസ്തുത
അഭിമുഖവേളയിൽ ഉണ്ടായിരുന്നത്;
വിശദമാക്കുമോ;
(
ഡി )
അഭിമുഖ
സമയത്ത് പി.ആർ. ഏജൻസി
പ്രതിനിധികളുടെ സാന്നിധ്യം
ഉണ്ടായിരുന്നുവെന്നും
പ്രസ്തുത ഏജൻസിയുടെ
നിർദ്ദേശപ്രകാരമാണ് മലപ്പുറം
ജില്ലയെ സംബന്ധിച്ച പരാമർശം
മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ
ഉൾപ്പെടുത്തി
പ്രസിദ്ധീകരിച്ചതെന്നും
ഹിന്ദു ദിന പത്രം
വെളിപ്പെടുത്തിയതിന്റെ
അടിസ്ഥാനത്തിൽ എന്തൊക്കെ
തുടർനടപടി സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
2028.
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
എം. വിൻസെന്റ്
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സ്വർണ്ണ
കള്ളക്കടത്തിനെതിരെ കർശന
നടപടി സ്വീകരിച്ചതിനാൽ
മുഖ്യമന്ത്രിക്കെതിരെ മാഫിയ
പ്രവർത്തിക്കുന്നുവെന്ന
രീതിയിലുള്ള ഒരു
പത്രക്കുറിപ്പ് ഡൽഹിയിലെ
മാധ്യമ സ്ഥാപനങ്ങളിൽ ഒരു
ഏജൻസി എത്തിച്ചു നൽകിയതായുള്ള
റിപ്പോർട്ടുകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ഇത്തരമൊരു
വാർത്തക്കുറിപ്പ്
നൽകുന്നതിനായി സർക്കാർ
ആരെയെങ്കിലും
ചുമതലപ്പെടുത്തിയിരുന്നോ;
ഇല്ലെങ്കിൽ ഏത് ഏജൻസിയാണ്
ഇത്തരമൊരു വാർത്താക്കുറിപ്പ്
വിതരണം ചെയ്തതെന്ന്
അന്വേഷിച്ചിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
സി )
ദേശീയ
മാധ്യമങ്ങളുമായി മുഖ്യമന്ത്രി
നടത്തുന്ന അഭിമുഖത്തില്‍
സ്വര്‍ണ്ണക്കടത്തുമായി
ബന്ധപ്പെട്ട ചോദ്യം
സ്വാഭാവികമായി
ഉയര്‍ന്നുവരുന്ന സാഹചര്യം
ഒരുക്കുകയും തുടര്‍ന്ന്
ബോധപൂര്‍വ്വം മലപ്പുറം
ജില്ലയുമായി ബന്ധപ്പെടുത്തിയ
പരാമര്‍ശം
കൂട്ടിച്ചേര്‍ക്കുകയും ചെയ്ത
പി. ആര്‍. ഏജൻസിയുടെ നടപടിയിൽ
എന്തെങ്കിലും
ഗൂഢാലോചനയുള്ളതായി
സംശയിക്കുന്നുണ്ടോ; എങ്കില്‍
ഇതു സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
2029.
ശ്രീ.
സണ്ണി ജോസഫ്
ശ്രീ.
സി. ആര്‍. മഹേഷ്
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2024
സെപ്റ്റംബർ 29ന് മുഖ്യമന്ത്രി
'ദി ഹിന്ദു' ദിനപത്രത്തിന്
അഭിമുഖം നൽകിയപ്പോൾ
അദ്ദേഹത്തോടൊപ്പം ഏതെങ്കിലും
പി.ആർ. ഏജൻസിയുടെ പ്രതിനിധികൾ
ഉണ്ടായിരുന്നോ; എങ്കിൽ ഏത്
പി.ആർ. ഏജൻസിയുടെ
പ്രതിനിധികളാണ്
ഉണ്ടായിരുന്നതെന്നും എന്തു
ചുമതലയാണ് പ്രസ്തുത പി.ആർ.
ഏജൻസിക്ക് ഏൽപ്പിച്ചു
നൽകിയിരുന്നതെന്നും
വ്യക്തമാക്കുമോ;
(
ബി )
പി.ആർ.ഡി.യെ
ഒഴിവാക്കി പി. ആർ. ഏജൻസികൾ
മുഖേന മുഖ്യമന്ത്രിയുടെ
അഭിമുഖങ്ങൾ നൽകാനുള്ള കാരണം
വ്യക്തമാക്കുമോ; ഇത്തരം
ഏജൻസികൾക്ക് ഏത് ഫണ്ടിൽ
നിന്നാണ് പ്രതിഫലം
നൽകുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
മുഖ്യമന്ത്രിയുടെ
അഭിമുഖത്തിൽ മലപ്പുറം ജില്ലയെ
സംബന്ധിച്ച പരാമർശങ്ങൾ
കൂട്ടിച്ചേർക്കുവാൻ പ്രസ്തുത
പി. ആർ. ഏജൻസി
നിർദ്ദേശിച്ചതിന്റെ
അടിസ്ഥാനത്തിലാണ് ആയതു
പ്രസിദ്ധീകരിച്ചതെന്ന് ഹിന്ദു
ദിനപത്രം വെളിപ്പെടുത്തിയത്
ഗൗരവത്തോടെ കാണുന്നുണ്ടോ;
എങ്കിൽ ഇതിന്മേൽ എന്തൊക്കെ
തുടർനടപടി സ്വീകരിച്ചുവെന്ന്
വിശദമാക്കുമോ?
മുഖ്യമന്ത്രിയുടെ
മാധ്യമ വിഭാഗം കൈകാര്യം ചെയ്യുന്ന
ജീവനക്കാർ
2030.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുഖ്യമന്ത്രിയുടെ
മാധ്യമ വിഭാഗം കൈകാര്യം
ചെയ്യുന്നതിനായി
നിയമിക്കപ്പെട്ട ജീവനക്കാരുടെ
വിശദവിവരങ്ങൾ തസ്തികയും
ശമ്പളവും ഉൾപ്പെടെ
വ്യക്തമാക്കാമോ;
(
ബി )
ഇതിനായി
ഏതെങ്കിലും പി.ആർ. ഏജൻസിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
'ദി ഹിന്ദു' ദിനപത്രത്തിൽ
വന്ന മുഖ്യമന്ത്രിയുടെ
അഭിമുഖം ഏതെങ്കിലും പി. ആർ.
ഏജൻസി മുഖേന നല്കിയതാണോ; വിശദ
വിവരം ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
അഭിമുഖത്തിൽ മലപ്പുറം ജില്ലയെ
കുറിച്ച് തെറ്റായ പരാമർശങ്ങൾ
പ്രസിദ്ധീകരിക്കാൻ ഉണ്ടായ
സാഹചര്യം വിശദീകരിക്കാമോ;
ഇക്കാര്യത്തിൽ പത്രത്തിനോടും
പി. ആർ. ഏജൻസിയോടും വിശദീകരണം
തേടിയിട്ടുണ്ടോ;
(
ഡി )
സമൂഹത്തിൽ
വർഗ്ഗീയതയും വിദ്വേഷവും
വളർത്തുന്ന തരത്തിൽ വാർത്തകൾ
നൽകുന്നവർക്കെതിരെ മുഖം
നോക്കാതെ നടപടി എടുക്കുവാൻ
തയ്യാറാകുമോ?
2031.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
'ദ
ഹിന്ദു' ഇംഗ്ലീഷ്
ദിനപത്രത്തിൽ
മുഖ്യമന്ത്രിയുടേതായി വന്ന
അഭിമുഖത്തിൽ മലപ്പുറം
ജില്ലയിലെ സ്വർണക്കടത്ത്,
ദേശവിരുദ്ധ പ്രവർത്തനങ്ങൾ
എന്നിവയുമായി
ബന്ധിപ്പിച്ചിട്ടുള്ള പരാമർശം
ഉണ്ടായത് ശ്രദ്ധയിൽപെട്ടി
ട്ടുണ്ടോ;
(
ബി )
എങ്കിൽ
അഭിമുഖത്തിലെ പ്രസ്തുത
പരാമർശം മുഖ്യമന്ത്രിയുടെ
അറിവോടെയാണോ
പ്രസിദ്ധപ്പെടുത്തിയതെന്നും,
പ്രസ്തുത അഭിമുഖ ഉള്ളടക്കം
ശരിയായ വസ്തുതയാണോ എന്നും
വ്യക്തമാക്കുമോ;
(
സി )
മലപ്പുറം
ജില്ലയിൽ സ്ഥിതിചെയ്യുന്ന
കോഴിക്കോട് അന്താരാഷ്ട്ര
വിമാനത്താവളത്തിൽ
പിടിച്ചെടുത്ത സ്വർണം വിവിധ
പ്രദേശക്കാരായ
യാത്രക്കാരിൽനിന്ന്
പിടിച്ചതാണോ അതോ
ജില്ലയിലേക്ക് മാത്രം
കൊണ്ടുവന്നതാണോ എന്ന കാര്യം
ഓരോ കേസും പരിശോധിച്ചു
വിശദാംശങ്ങൾ ലഭ്യമാക്കുമോ;
(
ഡി )
പ്രസ്തുത
അഭിമുഖം വാഗ്ദാനം ചെയ്തത്
കെയ്സൻ എന്ന പി.ആർ. ഏജൻസി
ആണെന്നും സ്വർണക്കടത്ത്, ഹവാല
വിവരങ്ങൾ കൂടി പ്രസ്തുത
അഭിമുഖത്തിൽ ചേർക്കാൻ
ആവശ്യപ്പെട്ട് പ്രസ്തുത ഏജൻസി
പ്രതിനിധി എഴുതി നൽകി
എന്നുമുള്ള 'ദ ഹിന്ദു'
ദിനപത്രത്തിന്റെ വിശദീകരണം
സർക്കാർ അംഗീകരിക്കുന്നുണ്ടോ;
(
ഇ )
എങ്കിൽ
മലപ്പുറം പരാമർശം അഭിമുഖത്തിൽ
ഉൾപ്പെടുത്താൻ പി. ആർ.
ഏജൻസിയോട് ആവശ്യപ്പെട്ടത്
ആരാണ് എന്നും ഏജൻസിയെ സർക്കാർ
ഔദ്യോഗികമായി നിയോഗിച്ചതാണോ
എന്നും വിശദമാക്കുമോ;
(
എഫ് )
മുഖ്യമന്ത്രി
പറയാത്ത കാര്യങ്ങളാണ്
അഭിമുഖത്തിൽ വന്നതെങ്കിൽ
അഭിമുഖം പ്രസിദ്ധീകരിച്ച
പത്രം, പി.ആർ. ഏജൻസി
എന്നിവയ്ക്കെതിരെ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
2032.
ശ്രീ.
എ. പി. അനിൽ കുമാർ
ശ്രീ.
ടി. സിദ്ദിഖ്
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
'ദി
ഹിന്ദു' ദിനപത്രം 30.09.24-ൽ
പ്രസിദ്ധീകരിച്ച
മുഖ്യമന്ത്രിയുമായുള്ള
അഭിമുഖത്തിൽ സ്വർണ്ണ
കള്ളക്കടത്തുമായി മലപ്പുറം
ജില്ലയെ ബന്ധപ്പെടുത്തിയുള്ള
പരാമർശം ഉൾപ്പെട്ടത്
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടത്
എന്നാണെന്നും ഇക്കാര്യത്തിൽ
മുഖ്യമന്ത്രിയുടെ ഓഫീസ്
നിഷേധക്കുറിപ്പ്
പ്രസിദ്ധീകരിച്ചത്
എന്നാണെന്നും അറിയിക്കുമോ;
ലേഖനം പ്രസിദ്ധീകരിച്ച ദിവസം
തന്നെ പ്രസ്തുത പരാമർശം
നിഷേധിക്കാതിരുന്നതിന്റെ
കാരണം വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പത്രവുമായി മുഖ്യമന്ത്രിയുടെ
അഭിമുഖ സംഭാഷണം
തയ്യാറാക്കുന്നതിന്
ഏതെങ്കിലും പി.ആർ. ഏജൻസിയെ
സർക്കാരോ മുഖ്യമന്ത്രിയുടെ
ഓഫീസോ നിയോഗിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
മുഖ്യമന്ത്രിയുടെ
അഭിമുഖത്തിനായി ഒരു പി.ആർ.
ഏജൻസി സമീപിച്ചുവെന്ന് 'ദി
ഹിന്ദു' ദിനപത്രം
പ്രസിദ്ധീകരിച്ച ക്ഷമാപണത്തിൽ
വെളിപ്പെടുത്തിയ
സാഹചര്യത്തിൽ, പ്രസ്തുത
ഏജൻസിയെക്കുറിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഡി )
മുഖ്യമന്ത്രിയുടെ
അഭിമുഖത്തിൽ ഇത്തരം പ്രസ്താവന
കൂട്ടിച്ചേർത്ത ഗുരുതരമായ
കുറ്റകൃത്യം ചെയ്ത പ്രസ്തുത
ഏജൻസിക്കെതിരെയും
ദിനപത്രത്തിനെതിരെയും നിയമ
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം വ്യക്തമാക്കുമോ?
2033.
ശ്രീ
എം നൗഷാദ്
ശ്രീ.
കെ. ബാബു (നെന്മാറ)
ശ്രീമതി
ദെലീമ
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരളത്തിലും,
ഇതര സംസ്ഥാനങ്ങളിലും,
വിദേശരാജ്യങ്ങളിലും
അധിവസിക്കുന്ന ഇന്ത്യൻ
പൗരന്മാരായ കേരളീയരുടെ
പൊതുവേദിയായി ഉയർന്നു വരാൻ
'ലോക കേരളസഭ'യ്ക്ക് ഇതിനകം
കഴിഞ്ഞിട്ടുണ്ടോ;
(
ബി )
ലോക
കേരളസഭ ലക്ഷ്യംവെയ്ക്കുന്ന
പരമപ്രധാനമായ കാര്യങ്ങൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തത
സഭയുടെ അംഗബലം നിലവിൽ
എത്രയാണെന്നും അംഗങ്ങൾ
ഏതെല്ലാം
വിഭാഗത്തിൽപ്പെട്ടവരാണെന്നും
അറിയിക്കുമോ;
(
ഡി )
സഭയുടെ
മേഖലാ സമ്മേളനങ്ങൾ സംബന്ധിച്ച
വിശദാംശം നൽകുമോ;
(
ഇ )
പ്രവാസികളുടെ
വിവിധ പ്രശ്നങ്ങളെ മുൻനിർത്തി
ലോക കേരള സഭ ഇതുവരെ നടത്തിയ
പ്രവർത്തനങ്ങൾ വിശദമാക്കുമോ?
2034.
ശ്രീ
പി എസ്‍ സുപാല്‍
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീമതി
സി. കെ. ആശ
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗാർഹിക
തൊഴിലാളികളെപ്പോലെയുള്ള
അവിദഗ്ദ്ധ തൊഴിലാളികൾക്ക്
വിദേശരാജ്യങ്ങളിലെ ജോലികൾക്ക്
സജ്ജമാക്കുന്നതിന് പ്രത്യേകം
ഓറിയന്റേഷനുകൾ നടത്തുന്നത്
അവർക്ക് മെച്ചപ്പെട്ട തൊഴിൽ
ലഭിക്കുന്നതിനും കൂടിയ
വരുമാനം ലഭിക്കുന്നതിനും
സഹായകരമാകുമെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഗാർഹികജോലിക്കായി
വിദേശത്ത് എത്തുന്നവര്‍ തൊഴിൽ
പീഡനത്തിന് ഇരയാകുന്ന
സാഹചര്യങ്ങളിൽ അവരെ നാട്ടിൽ
തിരിച്ചെത്തിക്കാൻ നോർക്ക
ഇടപെടല്‍ നടത്തുന്നുണ്ടോ
എന്നറിയിക്കുമോ;
(
സി )
ഗാർഹികജോലികൾക്കായി
വിദേശരാജ്യങ്ങളിലേക്ക്
കുടിയേറാൻ ലക്ഷ്യമിടുന്ന
സ്‌ത്രീകളെ അവരുടെ ജോലി
ഫലപ്രദമായും തൊഴിൽദായകർക്ക്
തൃപ്തികരമായ രീതിയിലും
ചെയ്യുന്നതിനായി
തയ്യാറാക്കുന്നതിനുള്ള
പ്രീ-ഡിപ്പാർച്ചർ ഓറിയന്റേഷൻ
പ്രോഗ്രാമുകൾ ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
വിദേശങ്ങളിൽ
തൊഴിൽ തേടുന്ന
സംസ്ഥാനത്തുനിന്നുള്ള
ഉദ്യോഗാർഥികൾക്ക് വിദേശ
ഭാഷാപ്രാവീണ്യവും, തൊഴിൽ
നൈപുണ്യവും
മെച്ചപ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കേണ്ടതിന്റെ ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇതിനായി നോർക്ക റൂട്ട്സിന്റെ
നേതൃത്വത്തില്‍ നോർക്ക
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ
ലാംഗ്വേജ് ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
2035.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൂത്താട്ടുകുളം
പോലീസ് സ്റ്റേഷൻ പരിധിയിൽ
മോഷണങ്ങളും മോഷണശ്രമങ്ങളും
വർദ്ധിച്ചു വരുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ കഴിഞ്ഞ രണ്ടു
വർഷക്കാലയളവിൽ ഉണ്ടായ
മോഷണങ്ങളും മോഷണ ശ്രമങ്ങളും
സംബന്ധിച്ച വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
കേസുകളിൽ എത്ര എണ്ണത്തിൽ
പ്രതികളെ അറസ്റ്റ്
ചെയ്തിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
പോലീസ് സ്റ്റേഷൻ പരിധിയിൽ കട
തീവച്ച് നശിപ്പിച്ചതുമായി
ബന്ധപ്പെട്ട് രജിസ്റ്റർ
ചെയ്തിട്ടുള്ള ക്രൈം നമ്പർ
1146/2021 എന്ന കേസിന്റെ
അന്വേഷണത്തിന്റെ പുരോഗതി
വിശദമാക്കാമോ;
(
ഡി )
സംഭവം
നടന്നതിനു ശേഷം നാളിതുവരെയും
പ്രതികളെ കണ്ടെത്താൻ
കഴിയാത്തതിന്റെ കാരണം
എന്താണ്; വിശദമാക്കാമോ;
(
ഇ )
പോലീസിന്റെ
ഭാഗത്തുനിന്നുള്ള അനാസ്ഥയാണ്
ഇത്തരം കേസുകളിൽ പ്രതികളെ
പിടികൂടാൻ കാലതാമസം
ഉണ്ടാക്കുന്നത് എന്നത്
സംബന്ധിച്ച് സർക്കാർ
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
എഫ് )
എങ്കിൽ
പ്രസ്തുത ക്രൈം നമ്പറുമായി
ബന്ധപ്പെട്ട കേസിലെ പ്രതികളെ
അടിയന്തരമായി അറസ്റ്റ്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
രജിസ്റ്റര്‍
ചെയ്ത പോലീസ് കേസുകളുടെ എണ്ണം
2036.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം സംസ്ഥാനത്ത്
രജിസ്റ്റര്‍ ചെയ്ത പോലീസ്
കേസുകളുടെ എണ്ണം എത്രയാണ്;
വര്‍ഷം തിരിച്ചും ജില്ല
തിരിച്ചുമുള്ള കണക്കുകൾ
ലഭ്യമാക്കുമോ;
(
ബി )
മുന്‍കാലങ്ങളെ
അപേക്ഷിച്ച് കേസുകളുടെ
എണ്ണത്തില്‍ വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ; എങ്കില്‍
കാരണങ്ങള്‍ എന്താണെന്നാണ്
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുള്ളത്;
വ്യക്തമാക്കുമോ?
2037.
ശ്രീ.
പി. സി. വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പോലീസിലെ
ടെക്നിക്കൽ വിഭാഗമായ
ടെലികമ്മ്യൂണിക്കേഷൻ
യൂണിറ്റിൽ നിന്നും അന്യായമായി
ഉദ്യോഗസ്ഥരെ ജനറൽ
ഡ്യൂട്ടികൾക്കായി തസ്തിക
മാറ്റി നിയമിച്ചതിനെതിരെ
പ്രസ്തുത ഉദ്യോഗസ്ഥർ കേരളാ
അഡ്മിനിസ്ട്രേറ്റീവ്
ട്രിബ്യൂണലിനെ സമീപിച്ച
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇത് സംബന്ധിച്ച
ട്രിബ്യൂണലിന്റെ വിധി
നടപ്പാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ജനറൽ
പോലീസ് വിഭാഗമായ കെ.എ.പി,
ഐ.ആർ. ബറ്റാലിയൻ
എന്നിവിടങ്ങളിലെ
സി.പി.ഒ./പി.സി. ഉദ്യോഗം
രാജിവെച്ച് തന്മൂലം
ശമ്പളത്തിൽ ഉണ്ടാകുന്ന
സാമ്പത്തിക നഷ്ടം
കണക്കിലെടുക്കാതെ, ടെക്നിക്കൽ
വിഭാഗമായ ടെലികമ്മ്യൂണിക്കേഷൻ
വിഭാഗത്തിൽ ജോലി നേടിയ
എൺപതില്‍പരം ഉദ്യോഗസ്ഥരെ
ഇപ്രകാരം വീണ്ടും ലോക്കൽ
പോലീസിലേക്ക് തസ്തിക മാറ്റി
നിയമിക്കുന്നത് സംബന്ധിച്ച്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
2038.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വാമനപുരം
മണ്ഡലത്തില്‍ പനവൂര്‍
കേന്ദ്രമാക്കി പുതിയ പോലീസ്
സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനു
അപേക്ഷ ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
സ്ഥലത്ത് സാധ്യതാ പരിശോധന
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സ്ഥലത്ത് പുതിയ പോലീസ്
സ്റ്റേഷന്‍ അനുവദിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദാംശം നല്കുമോ ?
2039.
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
താമരശ്ശേരി
പോലീസ് സ്റ്റേഷൻ പരിധിയിൽ
എരഞ്ഞോണ അബ്‍ദുൽ കരീം എന്നയാൾ
കൊല്ലപ്പെട്ടത് എന്നാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
കേസിലെ
പ്രതികൾ ആരെല്ലാമാണ്;
പ്രതികളിൽ ഓരോരുത്തരും
ജാമ്യത്തിലിറങ്ങിയത്
എന്നൊക്കെയാണ്
വ്യക്തമാക്കാമോ;
(
സി )
പ്രതികൾ
ജാമ്യ വ്യവസ്ഥകൾ ലംഘിക്കുകയും
മറ്റ് കുറ്റകൃത്യങ്ങളിൽ
ഏർപ്പെടുകയും ചെയ്തതായ
പരാതിയിന്മേൽ എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(
ഡി )
കൊലപാതകം
നടന്ന് പതിനൊന്ന് വർഷം
പൂർത്തിയായിട്ടും കോടതിയിൽ
കുറ്റപത്രം സമർപ്പിക്കുന്നത്
അനന്തമായി വൈകിക്കുന്നതിന്റെ
കാരണം വിശദമാക്കാമോ;
(
ഇ )
സമാനതകളില്ലാതെ
ക്രൂരകൃത്യം ചെയ്ത പ്രതികൾ
ജാമ്യം നേടി സ്വൈര്യവിഹാരം
നടത്തുകയും കുറ്റപത്രം
കോടതിയിൽ സമർപ്പിക്കുന്നത്
വൈകുന്നതിനാൽ വിചാരണ
ആരംഭിക്കാൻ സാധിക്കാതെ
വരികയും ചെയ്യുന്നത് മൂലമുള്ള
പ്രയാസം വിവരിച്ചുകൊണ്ട്
കൊല്ലപ്പെട്ട അബ്‍ദുൽ
കരീമിന്റെ മാതാവ് നൽകിയ
നിവേദനം ലഭിച്ചിട്ടുണ്ടോ;
(
എഫ് )
വൈകി
ലഭിക്കുന്ന നീതി നീതി
നിഷേധത്തിന് തുല്യമാണ്
എന്നിരിക്കെ ഇക്കാര്യത്തിൽ
അടിയന്തര നടപടി സ്വീകരിക്കാൻ
ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക്
നിർദേശം നൽകാമോ?
2040.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
പോലീസിൽ പി.എസ്.സി.യുടെ
പ്രത്യേക നോട്ടിഫിക്കേഷൻ വഴി
നിയമിതരായ പോലീസ്
ടെലികമ്മ്യൂണിക്കേഷൻ
ഉദ്യോഗസ്ഥരെ സൈബർ പോലീസ്
സ്റ്റേഷനിലേക്ക് മാറ്റി
നിയോഗിച്ചിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കിൽ
സംസ്ഥാനത്താകെ എത്ര
ഉദ്യോഗസ്ഥരെ ഇത്തരത്തിൽ
നിയമിച്ചിട്ടുണ്ട്;
ഇത്തരത്തിൽ നിയമിച്ചവരെ
എത്രകാലത്തേക്കാണ്
നിയമിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
സി )
പോലീസ്
ടെലികമ്മ്യൂണിക്കേഷൻ
വിഭാഗത്തിലേക്ക് മാത്രമായി
പി.എസ്.സി. വഴി നിയമിതരായവരെ
സിവിൽ വിഭാഗത്തിലുള്ള സൈബർ
ക്രൈം പോലീസ് സ്റ്റേഷനിലേക്ക്
മാറ്റിയിരിക്കുന്നത് സർവീസ്
ചട്ടങ്ങൾ അനുസരിച്ചാണോ എന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഇപ്രകാരം
നിയോഗിച്ചപ്പോൾ ഇവരുടെ
സമ്മതപത്രം വാങ്ങിയിരുന്നോ;
ഇല്ലെങ്കിൽ ഏതു മാനദണ്ഡം
വെച്ചാണ് എന്ന്
വ്യക്തമാക്കാമോ;
(
ഇ )
ഇപ്രകാരം
നിയമിതരായവർ കോടതിയെ
സമീപിച്ചിട്ടുണ്ടോ; എങ്കിൽ
എന്തു നിലപാടാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(
എഫ് )
പോലീസ്
ടെലികമ്മ്യൂണിക്കേഷൻ വിഭാഗം
മാത്രം ജോലി ചെയ്തിരുന്ന
വി.എച്ച്.എഫ്. കൺട്രോൾ,
സ്പെഷ്യൽ കൺട്രോൾ, സി.ഓ.ബി.,
സി.സി.ടി.വി., ഇ.ആർ.എസ്.എസ്.,
എ.എൻ.പി. ആർ. ക്യാമറ,
എന്നിവയുടെ നടത്തിപ്പും
പരിപാലനവും യാതൊരു മുൻ
പരിചയവുമില്ലാത്ത പൊതു
വിഭാഗത്തിലെ സേനാംഗങ്ങൾ ആണ്
ഇപ്പോൾ ചെയ്തുവരുന്നത് എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ജി )
വാർത്താവിനിമയ
ഉപകരണങ്ങൾ അടക്കമുള്ള
ഇലക്ട്രോണിക് /ഇലക്ട്രിക്കൽ
ഉപകരണങ്ങൾ സ്ഥാപിക്കൽ
കേടുപാടുകൾ തീർക്കൽ പരിപാലനം
എന്നിങ്ങനെയുള്ള ജോലികളാണ്
ടെലികമ്യൂണിക്കേഷൻ വിഭാഗം
നിർവഹിക്കുന്നത്. എന്നാൽ സൈബർ
ക്രൈം പോലീസ് സ്റ്റേഷൻ
അടക്കമുള്ള സൈബർ
വിഷയങ്ങളുമായി ബന്ധപ്പെട്ട
യൂണിറ്റുകൾ ക്രമസമാധാന
പരിപാലനത്തിന്റെ ഭാഗമായുള്ള
കുറ്റന്വേഷണവും പരാതി
പരിഹരിക്കലും അനുബന്ധ
ജോലികളുമാണ് ചെയ്തുവരുന്നത്.
ഇത്തരം ജോലികൾ
ടെലികമ്യൂണിക്കേഷൻ
വിഭാഗത്തിന്റെ പരിധിയിൽ
വരുന്നതല്ലെന്നിരിക്കെ ആയതിന്
വിപരീതമായ നടപടികൾ
സ്വീകരിച്ചിട്ടുള്ളതിന് കാരണം
വ്യക്തമാക്കാമോ ?
2041.
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിഴിഞ്ഞം
തുറമുഖ൦ യാഥാർഥ്യമാകുന്ന ഈ
ഘട്ടത്തിൽ വിഴിഞ്ഞം പോലീസ്
സ്റ്റേഷൻ അസിസ്റ്റന്റ്
കമ്മീഷണർ ഓഫീസ് ആക്കി
ഉയർത്തുവാൻ
ഉദേശിക്കുന്നുണ്ടോ;
ഇല്ലെങ്കിൽ പകരം എന്ത്
നിർദേശമാണ് സർക്കാരിന്റെ
ഭാഗത്തുനിന്നും
ഉദേശിയ്ക്കുന്നതെന്ന്
വ്യക്തമാക്കാമോ ?
ഡാൻസാഫ്
എടുത്തിട്ടുള്ള കേസുകള്‍
2042.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
എത്ര ജില്ലകളിൽ ഡാൻസാഫ്
(ഡിസ്ട്രിക്ട് ആന്റി
നാർകോട്ടിക്
സബ്സ്റ്റൻസ് ആക്ഷൻ
ഫോഴ്‍സ്)
പ്രവർത്തിക്കുന്നുണ്ട് എന്ന
വിവരം ലഭ്യമാക്കാമോ;
(
ബി )
ഡാൻസാഫ്
2016 മുതൽ നാളിതുവരെ
പ്രതിവർഷം പിടികൂടിയ
മയക്കമരുന്നിന്റെ അളവ് ഇനം
തിരിച്ചും ജില്ല തിരിച്ചും
ലഭ്യമാക്കാമോ;
(
സി )
ഡാൻസാഫ്
അല്ലാതെയുള്ള പൊലീസിലെ മറ്റു
വിഭാഗങ്ങൾ 2016 മുതൽ
നാളിതുവരെ പ്രതിവർഷം
പിടികൂടിയ മയക്കമരുന്നിന്റെ
അളവ് ഇനം തിരിച്ചും ജില്ല
തിരിച്ചും ലഭ്യമാക്കാമോ;
(
ഡി )
സംസ്ഥാനത്ത്
ഡാൻസാഫ് എടുത്തിട്ടുള്ള
കേസുകളിൽ കോടതി നടപടി
പൂർത്തിയാക്കി പ്രതികൾക്ക്
ശിക്ഷ വിധിച്ചിട്ടുള്ള
കേസുകളുടെയും പ്രതികളെ വെറുതെ
വിട്ടിട്ടുള്ള കേസുകളുടെയും
വിശദവിവരം ലഭ്യമാക്കാമോ;
(
ഇ )
ഡാൻസാഫിന്റെ
പ്രവർത്തനങ്ങളുമായി
ബന്ധപ്പെട്ട് കോടതി
മുമ്പാകെയും സർക്കാരിനും
ലഭിച്ചിട്ടുള്ള പരാതികളുടെ
വിശദവിവരങ്ങളും അതിൽ
സ്വീകരിച്ച നടപടികളുടെ
വിവരങ്ങളും ലഭ്യമാക്കാമോ;
(
എഫ് )
ഡാൻസാഫിന്റെ
പ്രവർത്തനങ്ങൾക്കിടയിൽ
അനഭിലഷണീയവും
ചട്ടവിരുദ്ധവുമായ
പ്രവർത്തനങ്ങൾ നടത്തിയതിന്റെ
പേരിൽ ഏതെങ്കിലും ഉദ്യോഗസ്ഥൻ
അച്ചടക്കനടപടി
നേരിട്ടിട്ടുണ്ടെങ്കിൽ അത്
സംബന്ധിച്ച് വിശദമാക്കാമോ?
2043.
ശ്രീ.
പി. സി. വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പോലീസ്
സേനയിലെ വനിതാ പ്രാതിനിധ്യം
15% ലേക്ക് ഉയര്‍ത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
അറിയിച്ച് 15-ാം കേരള
നിയമസഭയിലെ 11-ാം
സമ്മേളനത്തില്‍ കേരള
പോലീസിന്റെ പ്രവര്‍ത്തനം
സംബന്ധിച്ച് 8/7/2024 ലെ
ചോദ്യം നമ്പര്‍ 451 ന്
നല്‍കിയ മറുപടിയിന്മേല്‍
എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ;
(
ബി )
നിലവില്‍
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടുളള വനിത
പോലീസ് കോണ്‍സ്റ്റബിള്‍
തസ്തികയിലേക്ക് നിയമനം
നടത്തുന്നതിനായി എത്ര
ഒഴിവുകളാണ് റിപ്പോര്‍ട്ട്
ചെയ്തിട്ടുളളതെന്ന്
വിശദമാക്കാമോ;
(
സി )
2024-25
സാമ്പത്തിക വര്‍ഷത്തില്‍ വനിത
സിവില്‍ പോലീസ് ഓഫീസര്‍
തസ്തികയിലേക്കുളള പ്രതീക്ഷിത
ഒഴിവുകള്‍ റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
വിശദമാക്കാമോ?
2044.
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
എം. വിൻസെന്റ്
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ക്രമസമാധാന
ചുമതലയുള്ള എ.ഡി.ജി.പി. ആർ.
എസ്. എസ്. നേതാക്കളുമായി
കൂടിക്കാഴ്ച നടത്തിയതും
പോലീസ് ഇടപെടലിനെ തുടർന്ന്
തൃശ്ശൂർ പൂരം തടസ്സപ്പെട്ടതും
സംബന്ധിച്ച അന്വേഷണ
റിപ്പോർട്ട് എന്നാണ്
സമർപ്പിച്ചതെന്ന്
അറിയിക്കുമോ;
(
ബി )
പ്രസ്തുത
റിപ്പോർട്ടിൽ എ.ഡി.ജി.പി.
കുറ്റക്കാരൻ ആണെന്നു
കണ്ടെത്തിയിട്ടുണ്ടോ;
എന്തൊക്കെ കുറ്റകൃത്യങ്ങൾ
ചെയ്തതായാണ്
കണ്ടെത്തിയിട്ടുള്ളത് എന്നു
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
അന്വേഷണ റിപ്പോർട്ടിന്റെ
അടിസ്ഥാനത്തിൽ സ്വീകരിച്ച
തുടർനടപടികൾ
എന്തൊക്കെയാണെന്നു
വ്യക്തമാക്കുമോ?
2045.
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൊല്ലം
തുറമുഖത്തെ എമിഗ്രേഷൻ
പ്രവർത്തനങ്ങൾക്കായി
പോലീസിൽനിന്നും ഡെപ്യൂട്ടേഷൻ
വ്യവസ്ഥയിൽ ഉദ്യോഗസ്ഥരെ
തുറമുഖത്ത് നിയമിക്കുന്നതിനും
തുറമുഖത്തിന്റെ
സുരക്ഷയ്ക്കായി സ്റ്റേറ്റ്
ഇൻഡസ്ട്രിയൽ സെക്യൂരിറ്റി
ഫോഴ്‍സിൽ നിന്നും സുരക്ഷാ
ഉദ്യോഗസ്ഥരെ
നിയമിക്കുന്നതിനും സർക്കാർ
സ്വീകരിച്ചുവരുന്ന നടപടി
എപ്രകാരമാണ്
പുരോഗമിക്കുന്നത്;
ഇക്കാര്യത്തിൽ വലിയ കാലതാമസം
നേരിടുന്ന കാര്യം
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
2046.
ശ്രീ.
പി. സി. വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തിൽ
സൈബർ പൊലീസ് സ്റ്റേഷനുകൾ
ആരംഭിച്ചപ്പോൾ പുതുതായി
സി.പി.ഒ. തസ്തികകൾ
സൃഷ്ടിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ എന്താണ്
കാരണമെന്ന് വിശദമാക്കാമോ;
(
ബി )
പൊലീസ്
ടെലികമ്മ്യൂണിക്കേഷൻ
വിഭാഗത്തിലെ എസ്.ഐ.,
എച്ച്.സി. തുടങ്ങിയ
ഉദ്യോഗസ്ഥരെക്കൊണ്ട് സൈബർ
കേസുകൾ
അന്വേഷിപ്പിക്കുന്നുണ്ടോ;
എങ്കിൽ സൈബര്‍ വിഭാഗത്തില്‍
ആവശ്യമായ സാങ്കേതിക പരിജ്ഞാന
യോഗ്യതയുളളവരെയാണോ അതിനായി
നിയമിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ;
(
സി )
ഭാരതീയ
ന്യായ സംഹിതയിലും ഭാരതീയ
നാഗരിക സുരക്ഷാ സംഹിതയിലും
ഭാരതീയ സാക്ഷ്യ സംഹിതയിലും
പരിജ്ഞാനമില്ലാത്ത
ടെലികമ്മ്യൂണിക്കേഷൻ
വിഭാഗത്തിലെ ഉദ്യോഗസ്ഥൻ
അന്വേഷിച്ചു കോടതിയിൽ
സമർപ്പിക്കുന്ന കേസുകളുടെ
നിയമസാധുത കോടതികളിൽ ചോദ്യം
ചെയ്യപ്പെടും എന്ന വസ്തുത
സര്‍ക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഡി )
പൊലീസ്
ടെലികമ്മ്യൂണിക്കേഷൻ
വിഭാഗത്തിന്റെ പ്രവർത്തനത്തെ
ഗുരുതരമായി ബാധിക്കുന്ന
തരത്തിൽ ഈ വിഭാഗത്തിലെ
ഉദ്യോഗസ്ഥരുടെ എണ്ണം
വെട്ടിക്കുറച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ കാരണം
വ്യക്തമാക്കാമോ;
(
ഇ )
ഒരു
സ്പെഷ്യൽ റൂൾ പ്രകാരം
പി.എസ്.സി. മുഖേന പൊലീസിലെ
ടെലികമ്മ്യൂണിക്കേഷന്‍
വിഭാഗത്തിൽ ഉദ്യോഗത്തിൽ കയറിയ
261 ഉദ്യോഗസ്ഥരെ അവരുടെ
സമ്മതമില്ലാതെ ലോക്കൽ
പൊലീസിന്റെ തസ്തികയിലേക്ക്
മാറ്റിയത് നിലവിലെ നിയമന
മാനദണ്ഡങ്ങള്‍ പാലിച്ചു
കൊണ്ടാണോ; എങ്കില്‍ അത്
വിശദമാക്കാമോ?
2047.
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
എം. വിൻസെന്റ്
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
മുഖ്യമന്ത്രിയുടെ
ഗൺമാന് ക്രമസമാധാന ചുമതലയുള്ള
പോലീസിന്റെ കൃത്യനിർവഹണത്തിൽ
ഏർപ്പെടുന്നതിന് അധികാരം
നൽകിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
നവകേരള
സദസ്സിനെതിരെ പ്രതിഷേധിച്ച
യൂത്ത് കോൺഗ്രസ് കെഎസ്‌യു
പ്രവർത്തകരെ ക്രമസമാധാന
ചുമതലയുള്ള പോലീസ്
ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ
മുഖ്യമന്ത്രിയുടെ ഗൺമാൻ
മർദ്ദിച്ചതു സംബന്ധിച്ച കേസിൽ
ക്രൈംബ്രാഞ്ച് അന്വേഷണ
റിപ്പോർട്ട്
സമർപ്പിച്ചിട്ടുണ്ടോ;
കണ്ടെത്തലുകൾ വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
മർദ്ദനത്തിന്റെ ദൃശ്യങ്ങൾ
കണ്ടെത്തുവാൻ സാധിച്ചില്ല
എന്ന് ക്രൈംബ്രാഞ്ച്
റിപ്പോർട്ട് നൽകിയിട്ടുണ്ടോ;
എങ്കിൽ ഏതു സാഹചര്യത്തിലാണ്
ഇപ്രകാരം റിപ്പോർട്ട്
നൽകിയത്; ഇക്കാര്യത്തിൽ
പുനരന്വേഷണം നടത്തി
കുറ്റക്കാർക്കെതിരെ കർശന
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
2048.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ശിശുക്കള്‍ ഉള്‍പ്പെടെയുള്ള
പ്രായപൂര്‍ത്തിയാകാത്ത
കുട്ടികളെ തട്ടികൊണ്ടുപോകൽ
നടക്കുന്നുണ്ട് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(
ബി )
എങ്കില്‍
കഴിഞ്ഞ 3 വര്‍ഷകാലയളവില്‍
ഇത്തരത്തില്‍ എത്ര കേസ്സുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്; വിശദവിവരം
വ്യക്തമാക്കാമോ;
(
സി )
ഇതുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകളില്‍ പ്രതികളെ
പിടികൂടി നിയമത്തിനുമുന്നില്‍
എത്തിച്ചു; ഇനിയും എത്ര
കേസ്സുകളില്‍ പ്രതികളെ
കണ്ടെത്താനുണ്ട്,
വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
കേസ്സുകളില്‍ ഉള്‍പ്പെടുന്ന
കുറ്റവാളികള്‍ക്ക്
ജീവപര്യന്തം ഉള്‍പ്പെടെയുള്ള
കര്‍ശന ശിക്ഷ ഉറപ്പാക്കാന്‍
ആഭ്യന്തര വകുപ്പ് എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചു
വരുന്നു എന്ന്
വ്യക്തമാക്കുമോ?
മലപ്പുറത്ത്
രജിസ്റ്റർ ചെയ്ത സ്വർണ്ണക്കടത്ത്,
ഹവാല കേസുകൾ
2049.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ.
പി. ഉബൈദുള്ള
ശ്രീ.
ടി. വി. ഇബ്രാഹിം
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സ്വർണ്ണക്കടത്തിലൂടെയും
ഹവാലയിലൂടെയും മലപ്പുറം
ജില്ലയിൽ എത്തുന്ന പണം
രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക്
ഉപയോഗിക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ
രജിസ്റ്റർ ചെയ്ത കേസുകളുടെ
വിശദാംശം വ്യക്തമാക്കുമോ;
(
ബി )
കഴിഞ്ഞ
അഞ്ചുവർഷമായി ജില്ലയിൽ
രജിസ്റ്റർ ചെയ്ത
സ്വർണ്ണക്കടത്തു കേസുകളുടെയും
ഹവാല പണമിടപാടു കേസുകളുടെയും
വിശദാംശം നൽകുമോ;
(
സി )
കരിപ്പൂർ
വിമാനത്താവളം വഴി
കടത്തികൊണ്ടു വരുന്ന
സ്വർണ്ണക്കടത്തു കേസുകളിൽ
മലപ്പുറം ജില്ലയ്ക്കു
പുറത്തുളളവർ
ഉൾപ്പെട്ടിട്ടുണ്ടോ എന്നു
വ്യക്തമാക്കുമോ?
ചൊക്രമുടിയിലെ
അനധികൃത
ഭൂമികയ്യേറ്റത്തിന്മേലുള്ള പോലീസ്
അന്വേഷണം
2050.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഇടുക്കി
ബൈസന്‍ വാലിയിലെ ചൊക്രമുടിയിൽ
നടന്ന അനധികൃത
ഭൂമികയ്യേറ്റത്തെ സംബന്ധിച്ച്
ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തിലോ പ്രത്യേക
പരാതികളിന്മേലോ പോലീസ്
തലത്തില്‍ പ്രത്യേക അന്വേഷണം
നടക്കുന്നുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍ നല്‍കാമോ;
(
ബി )
പ്രസ്തുത
അന്വേഷണ സംഘത്തിന്റെ
കണ്ടെത്തലുകൾ എന്താണെന്നും
അന്വേഷണ റിപ്പോര്‍ട്ടിന്റെ
പകര്‍പ്പും ലഭ്യമാക്കാമോ;
ഏതെല്ലാം ഉദ്യോഗസ്ഥര്‍ക്കും
രാഷ്ട്രീയപാര്‍ട്ടി
നേതാക്കള്‍ക്കും ഈ
വിഷയത്തില്‍ പങ്കുണ്ടെന്നാണ്
അന്വേഷണത്തില്‍
ബോധ്യപ്പെട്ടിട്ടുള്ളതെന്ന്
അറിയിക്കാമോ ;
(
സി )
ചൊക്രമുടി
പോലെ അതീവ പരിസ്ഥിതിലോല
മേഖലയില്‍ നടന്നിട്ടുള്ള ഭൂമി
കയ്യേറ്റം സംബന്ധിച്ച വിഷയം
പരിസ്ഥിതി വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്തു നടപടിയാണ്
പ്രസ്തുത വിഷയവുമായി
ബന്ധപ്പെട്ട് പരിസ്ഥിതി
വകുപ്പ്
സ്വീകരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ?
2051.
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഡെൻസായി
മറൈൻ കാർഗോ ഷിപ്പിംഗ്
കമ്പനിയുടെ എസ്.എസ്.ഐ
റെസല്യൂട്ട് എന്ന ചരക്ക്
കപ്പലിൽ വൈപ്പിങ്ങ്
ജീവനക്കാരൻ ആയിരുന്ന പുന്നപ്ര
പറവൂർ വൃന്ദാവനത്തിൽ വിഷ്ണു
ബാബു എന്ന 25 വയസ്സുകാരന്‍
ഒഡീഷയിലെ പാരാദ്വീപ് വഴി
ചൈനയിലേക്ക് പോകവെ കപ്പലിൽ
നിന്ന് കാണാതായ സംഭവത്തില്‍
അന്വേഷണം എന്തെങ്കിലും
നടത്തിയിട്ടുണ്ടോ;
(
ബി )
മകനെ
കാണാതായതിനെത്തുടർന്ന്
ടിയാന്റെ പിതാവ്
മുഖ്യമന്ത്രി, കളക്ടർ
എന്നിവര്‍ക്ക് പരാതി
നൽകുകയുണ്ടായോ; ഈ പരാതികളിൽ
മേൽ സ്വീകരിച്ചിട്ടുള്ള
നടപടികൾ എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(
സി )
വിഷ്ണുവിന്റെ
തിരോധാനത്തെ കുറിച്ച്
അന്വേഷണം നടത്തുന്നതിന്
കേന്ദ്രസർക്കാരിനോട്
ആവശ്യപ്പെടുകയുണ്ടായോ; എങ്കിൽ
ഇത് സംബന്ധിച്ച്
കേന്ദ്രത്തിലേക്ക് അയച്ച
കത്തിന്റെ പകർപ്പ്
ലഭ്യമാകുമോ;
(
ഡി )
വിഷ്‌ണുവിന്റെ
തിരോധാനത്തിൽ
ദുരൂഹതയുണ്ടെന്ന് കുടുംബം
പരാതിയിൽ ആരോപിക്കുകയുണ്ടായോ;
ഇതു സംബന്ധിച്ച അന്വേഷണം
നടത്തുന്നതിനായി എന്തെല്ലാം
തുടർ നടപടികൾ
സ്വീകരിക്കുന്നതിനാണ്
ഉദ്ദേശിക്കുന്നത്;വിശദമാക്കാമോ?
മലപ്പുറത്തെ
കളളക്കടത്തു സ്വർണ്ണ-ഹവാല കേസുകൾ
2052.
ശ്രീ.
പി. അബ്ദുല്‍ ഹമീദ്
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
പി. കെ. ബഷീർ
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
അഞ്ചു വർഷത്തിനിടെ മലപ്പുറം
ജില്ലയിൽനിന്നും
പിടിച്ചെടുത്ത കളളക്കടത്തു
സ്വർണ്ണത്തിന്റെയും
ഹവാലപ്പണത്തിന്റെയും വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
ഇപ്രകാരം
ലഭിച്ച തുക ദേശവിരുദ്ധ
പ്രവർത്തനങ്ങൾക്കായി
ഉപയോഗിച്ചതായി
കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ
അവർക്കെതിരെ കേസ്
എടുത്തിട്ടുണ്ടോ; അതിന്റെ
വിശദാംശം നൽകുമോ?
2053.
ശ്രീ.
എ. രാജ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
2024-25 സാമ്പത്തിക
വര്‍ഷത്തില്‍ കൂടുതല്‍
സര്‍ക്കാര്‍, എയ്ഡഡ്
സ്കൂളുകളില്‍ സ്റ്റുഡന്റ്
പോലീസ് കേഡറ്റ് യൂണിറ്റ്
അനുവദിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഇടുക്കി
ജില്ലയില്‍ പ്രസ്തുത യൂണിറ്റ്
ആരംഭിക്കുന്നതിനായി എത്ര
സ്കൂളുകളില്‍ നിന്നും അപേക്ഷ
ലഭിച്ചിട്ടുണ്ടെന്നും
ഏതൊക്കെ സ്കൂളുകളില്‍
നിന്നാണെന്നും അറിയിക്കാമോ;
(
സി )
ഇവയില്‍
ഏതൊക്കെ സ്കൂളുകള്‍ക്ക്
അനുമതി നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കാമോ?
2054.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുന്നത്തുനാട്
മണ്ഡലത്തില്‍ ഏതെല്ലാം
സ്കൂളുകളില്‍ സ്റ്റുഡന്റ്
പോലീസ് കേഡറ്റ് (എസ്.പി.സി.)
പദ്ധതി
നടപ്പിലാക്കിയിട്ടുണ്ട് എന്ന്
വിശദമാക്കാമോ;
(
ബി )
ഈ
സര്‍ക്കാര്‍ വന്നശേഷം എത്ര
സ്കൂളുകളില്‍ പുതുതായി
എസ്.പി.സി. പദ്ധതി
നടപ്പാക്കിയിട്ടുണ്ട് എന്ന്
വിശദമാക്കാമോ;
(
സി )
എസ്.പി.സി.
പദ്ധതി നടപ്പാക്കുവാൻ വേണ്ടി
അപേക്ഷിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(
ഡി )
നിലവില്‍
എസ്.പി.സി. പദ്ധതിക്ക് വേണ്ടി
കുന്നത്തുനാട് മണ്ഡലത്തില്‍
നിന്നും എത്ര അപേക്ഷകള്‍
സര്‍ക്കാരില്‍
ലഭിച്ചിട്ടുണ്ടെന്നും
ഏതെല്ലാം സ്കൂളുകളിൽ
നിന്നാണെന്നും
വ്യക്തമാക്കാമോ;
(
ഇ )
പ്രസ്തുത
അപേക്ഷകളില്‍
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(
എഫ് )
അപേക്ഷകള്‍
പരിശോധിച്ച് എസ്.പി.സി.
പദ്ധതി നടപ്പാക്കുവാൻ
അര്‍ഹമായ സ്കൂളുകളില്‍
വേഗത്തില്‍ പദ്ധതി
നടപ്പിലാക്കുവാനുള്ള നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
2055.
ശ്രീ
ആന്റണി രാജു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
നിയോജകമണ്ഡലത്തിലെ ഏതെല്ലാം
സ്കൂളുകളിലാണ് നിലവില്‍
സ്റ്റുഡന്റ് പോലീസ് കേഡറ്റ്
യൂണിറ്റുകള്‍ ഉള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
എസ്.പി.സി.
യൂണിറ്റുകള്‍
ആരംഭിക്കുന്നതിനായി ഈ
മണ്ഡലത്തിലെ ഏതെല്ലാം
സ്കൂളുകളാണ് അപേക്ഷ
സമര്‍പ്പിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(
സി )
പ്രസ്തുത
സ്കൂളുകളില്‍
എസ്.പി.സി.യൂണിറ്റുകള്‍
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
2056.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016
സര്‍ക്കാരിന്റെ കാലം മുതല്‍
നാളിതുവരെ കോളേജ്
കാമ്പസുകളില്‍ എസ്.എഫ്.ഐ.
എന്ന വിദ്യാര്‍ത്ഥി സംഘടന
നടത്തിയ അതിക്രമങ്ങള്‍
സംബന്ധിച്ച് എത്ര കേസുകള്‍
രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്;
(
ബി )
പ്രസ്തുത
സര്‍ക്കാരിന്റെ കാലം മുതല്‍
നാളിതുവരെ കോളേജു
കാമ്പസുകളില്‍ എത്ര റാഗിംഗ്
കേസുകള്‍ റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്; റാഗിംഗിനെ
തുടര്‍ന്ന് മരണം
സംഭവിച്ചവരുടെ എണ്ണം
എത്രയാണ്; ഇതില്‍ എത്ര
കേസുകളില്‍ പ്രതികള്‍
ശിക്ഷിക്കപ്പെട്ടിട്ടുണ്ട് ;
വിശദമാക്കാമോ?
2057.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുന്‍
സര്‍ക്കാരിന്റെ കാലം മുതല്‍
നാളിതുവരെ ചികിത്സാ പിഴവ്,
പീഢനം, മറ്റ് അതിക്രമങ്ങള്‍
എന്നിവ മൂലം ആരോഗ്യ വകുപ്പ്
ജീവനക്കാര്‍ പ്രതികളായ എത്ര
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും എത്ര
പേര്‍
ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും
ജില്ല തിരിച്ചുള്ള വിവരം
ലഭ്യമാക്കാമോ?
സ്വർണ്ണം
പിടിച്ചെടുത്ത കേസുകളുടെ
വിശദാംശങ്ങൾ
2058.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
2019 മുതൽ നാളിതുവരെ എത്ര
സ്വർണ്ണം പിടിച്ചെടുത്ത
കേസുകൾ ഉണ്ടായിട്ടുണ്ട് എന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
കേസുകൾ ഏതെല്ലാം പോലീസ്
സ്റ്റേഷനിൽ രജിസ്റ്റർ
ചെയ്തുവെന്ന് അറിയിക്കുമോ;
ഇതിൽ നിന്നും പിടിച്ചെടുത്ത
സ്വർണത്തിന്റെ അളവ്, കേസുകളിൽ
പ്രതികളായവരുടെ പേര്, വിലാസം
തുടങ്ങിയ വിശദാംശങ്ങൾ പോലീസ്
സ്റ്റേഷൻ, വർഷം, കേസ് എന്നിവ
തിരിച്ച് ലഭ്യമാക്കുമോ;
(
സി )
ഇത്തരം
സ്വർണ ഇടപാടുകളിലെ പണം
ദേശവിരുദ്ധ, തീവ്രവാദ
പ്രവർത്തനങ്ങൾക്ക്
ഉപയോഗിക്കുന്നതായ വിവരം
ലഭിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ;
(
ഡി )
കള്ളക്കടത്ത്
സ്വർണം എയർപോർട്ടിലെ
കസ്റ്റംസ് പിടിക്കാതെ
എയർപോർട്ടിന് പുറത്ത് പോലീസ്
പിടിക്കുന്നത് സംബന്ധിച്ച്
പോലീസ് -കസ്റ്റംസ് ഉദ്യോഗസ്ഥർ
തമ്മിൽ ഏതെങ്കിലും
തരത്തിലുള്ള അവിഹിത
ബന്ധമുണ്ടോ എന്ന് അന്വേഷണ
വിധേയമാക്കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
വ്യാജ
ആര്‍.സി. നിര്‍മ്മാണവുമായി
ബന്ധപ്പെട്ട കേസുകള്‍
2059.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വാഹനങ്ങളുടെ വ്യാജ ആര്‍.സി.
നിര്‍മ്മാണവുമായി ബന്ധപ്പെട്ട
കേസുകള്‍ രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ; എങ്കില്‍
അതിന്മേലുള്ള അന്വേഷണം ഏതു
ഘട്ടത്തിലാണ്;
(
ബി )
തിരൂരങ്ങാടി
പൊലീസ് സ്റ്റേഷനില്‍
രജിസ്റ്റര്‍ ചെയ്യപ്പെട്ട
829/2024 എഫ്.ഐ.ആര്‍- ലെ
അന്വേഷണം ഏതു ഘട്ടത്തിലാണ്;
(
സി )
വ്യാജ
ആര്‍.സി. നിര്‍മ്മാണത്തിലെ
കുറ്റക്കാരായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
വകുപ്പുതല അന്വേഷണം
നടത്തിയിട്ടുണ്ടോ; എങ്കില്‍
അതിന്മേലുള്ള നടപടികള്‍ ഏതു
ഘട്ടത്തിലാണ്;
(
ഡി )
ഓണ്‍ലൈന്‍
വഴി ഫേസ് ലെസ്സായി ലഭിക്കുന്ന
അപേക്ഷകളില്‍ രേഖകള്‍
പരിശോധിക്കേണ്ടതില്ലെന്ന
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ എന്തുകൊണ്ടെന്ന്
വിശദമാക്കാമോ;
(
ഇ )
സംസ്ഥാനത്ത്
ഇതുവരെ എത്ര വ്യാജ ആർ.സി.
കള്‍ കണ്ടെത്തിയിട്ടുണ്ട്;
(
എഫ് )
തിരൂരങ്ങാടി
സബ് ആര്‍.ടി.ഓഫീസിന് കീഴില്‍
നിര്‍മ്മിക്കപ്പെട്ട
ആര്‍.സി.കള്‍ ഏതെങ്കിലും
റദ്ദാക്കിയിട്ടുണ്ടോ;
എങ്കില്‍ എത്ര; എന്തുകൊണ്ടാണ്
റദ്ദാക്കിയത്?
2060.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കുറ്റ്യാടി
കേന്ദ്രീകരിച്ച് നടന്ന
ഗോള്‍ഡ് പാലസ് ജ്വല്ലറി
നിക്ഷേപ തട്ടിപ്പ് കേസിന്റെ
അന്വേഷണം ഏത്
ഘട്ടത്തിലാണെന്നറിയിക്കാമോ; ഈ
തട്ടിപ്പിനിരയായവര്‍ക്ക് നീതി
ലഭിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ?
2061.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആറ്റിങ്ങലില്‍
ട്രാഫിക് പോലീസ് സ്റ്റേഷന്‍
ആരംഭിക്കുന്ന കാര്യം
പരിഗണനയിലുണ്ടോയെന്ന്
വിശദമാക്കുമോ?
2062.
ശ്രീമതി
സി. കെ. ആശ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വൈക്കം
നിയോജകമണ്ഡലത്തിൽ
പ്രഖ്യാപിക്കപ്പെട്ട മാഞ്ഞൂർ
പോലീസ് സ്റ്റേഷനിൽ പുതുതായി
എത്ര തസ്തികകൾ
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(
ബി )
പ്രസ്തുത
പോലീസ് സ്റ്റേഷൻ
കെട്ടിടത്തിന്റെ ഫർണിഷിങ്,
ഇലക്ട്രിഫിക്കേഷൻ
ജോലികൾക്കുള്ള തുക
അനുവദിക്കുന്നത് സംബന്ധിച്ച്
എന്തെങ്കിലും തീരുമാനം
എടുത്തിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ഇത്
സംബന്ധിച്ച് എന്തെങ്കിലും
തടസ്സങ്ങൾ നിലവിലുണ്ടോ എന്ന
വിവരം വ്യക്തമാക്കാമോ?
തിരൂരങ്ങാടി
പൊലീസ് സ്റ്റേഷന്‍ നവീകരണം
2063.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2021
ൽ തിരൂരങ്ങാടി പോലീസ്
സ്റ്റേഷന്‍ നവീകരണത്തിന് പണം
ചെലവായിട്ടുണ്ടോ; എങ്കില്‍
എത്ര രൂപയാണ് ചെലവാക്കിയത്;
(
ബി )
ആര്‍ക്കായിരുന്നു
നവീകരണ ചുമതല; എന്തെല്ലാം
പ്രവൃത്തികളാണ്
നവീകരണത്തിന്റെ ഭാഗമായി
നടന്നത്;
(
സി )
അയതിന്റെ
എസ്റ്റിമേറ്റ് കോപ്പിയും
നവീകരണത്തിന് ശേഷം പണം
അനുവദിക്കുന്നതിന് സബ്മിറ്റ്
ചെയ്ത ബില്ലുകളുടെ പകര്‍പ്പും
ലഭ്യമാക്കാമോ;
(
ഡി )
പ്രസ്തുത
നവീകരണവുമായി ബന്ധപ്പെട്ട്
എന്തെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോ; എങ്കില്‍
ആരുടെയെല്ലാം പരാതികളാണ്
ലഭിച്ചത്; പരാതികളില്‍ എടുത്ത
നടപടികളെന്താണ്;
(
ഇ )
2021
ലെ പോലീസ് സ്റ്റേഷന്‍
നവീകരണത്തിന് തൊണ്ടി മണല്‍
ഉപയോഗിക്കാന്‍ അനുമതി
ഉണ്ടായിരുന്നോ; എങ്കില്‍
അനുമതിയുടെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(
എഫ് )
നവീകരണത്തിനാവശ്യമായ
എന്തെങ്കിലും സാധനങ്ങൾ
കടകളില്‍ നിന്നോ
വ്യക്തികളില്‍ നിന്നോ
സ്‌പോണ്‍സര്‍ഷിപ്പ് വഴി
സ്വീകരിച്ചിരുന്നോ; എങ്കില്‍
ആരില്‍ നിന്നെല്ലാം;
എന്തെല്ലാമാണ് സ്വീകരിച്ചത്?
2064.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പുനലൂർ
മണ്ഡലത്തിൽ ഉൾപ്പെട്ട തമിഴ്
നാട് അതിർത്തി ഗ്രാമമായ
ആര്യങ്കാവ് പഞ്ചായത്തിൽ,
ആര്യങ്കാവ് പ്രദേശത്ത് പോലീസ്
സ്റ്റേഷൻ അനുവദിച്ചിട്ടില്ല
എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
തമിഴ്‌നാട്
അതിർത്തിയോട് ചേർന്ന്, മൂന്ന്
ഭാഗവും വനത്താല്‍
ചുറ്റപ്പെട്ടനിലയില്‍ ,
ഒറ്റപ്പെട്ട് കിടക്കുന്ന 11
വാർഡുകൾ ഉള്ള പ്രസ്തുത
സ്ഥലത്ത് ഗതാഗത, ക്രമസമാധാന
പ്രശ്നങ്ങൾ, അതിർത്തിയിലെ
സുരക്ഷ എന്നിവയും പരിഗണിച്ച്
പോലീസ് സ്റ്റേഷൻ
അനുവദിക്കുന്നതിന് നടപടി
എടുക്കുമോ വിശദമാക്കാമോ ;
(
സി )
സംസ്ഥാനത്തിന്
പുറത്ത് 30 കിലോമീറ്ററില്‍
അധികം തമിഴ്നാട്ടിലൂടെ യാത്ര
ചെയ്ത് മാത്രം എത്തിച്ചേരാന്‍
കഴിയുന്ന വനപ്രദേശമായ
അച്ചൻകോവിലും, കുളത്തൂപ്പുഴ
പഞ്ചായത്തിന്റെ ഭാഗമായതും,
എന്നാൽ ആര്യങ്കാവിലൂടെ മാത്രം
എത്തിച്ചേരാൻ കഴിയുന്ന
വനത്തിനുള്ളിലെ റോസ് മല
ഗ്രാമവും ഉൾപ്പെടുത്തി ,
ആര്യങ്കാവ് പഞ്ചായത്തിൽ
ആര്യങ്കാവില്‍ പോലീസ്
സ്റ്റേഷൻ
അനുവദിക്കുന്നതിനുള്ള നടപടികൾ
കൈക്കൊള്ളുമോ ;വിശദമാക്കാമോ ?
2065.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നാദാപുരം
സബ് ഡിവിഷൻ ഡെപ്യൂട്ടി പോലീസ്
സൂപ്രണ്ട് ഓഫീസിലെ വാഹനം
കാലപ്പഴക്കം കൊണ്ട് അടിക്കടി
തകരാറിലാകുന്നത്
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഇതു
സംബന്ധിച്ച് നാദാപുരം
നിയമസഭാംഗം 24-9-2024 ന്
നൽകിയ അപേക്ഷയില്‍ നാളിതുവരെ
എന്തു നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
2066.
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവല്ല
മണ്ഡലത്തിലെ പുളിക്കീഴ്
പോലീസ് സ്റ്റേഷന്റെ പണികൾ
പൂർത്തീകരിക്കുവാൻ
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
നിർമ്മാണത്തിന് ആവശ്യമായ തുക
വകയിരുത്തുവാൻ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
2067.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഞ്ചേശ്വരം
മണ്ഡലത്തിലെ പൈവളിഗെയിൽ പുതിയ
പോലീസ് സ്റ്റേഷൻ
ആരംഭിക്കുന്നത് സംബന്ധിച്ച
നടപടികളുടെ നിലവിലെ സ്ഥിതി
വിശദമാക്കുമോ;
(
ബി )
ഇത്
സംബന്ധിച്ച് പോലീസ് മേധാവി
സർക്കാരിന് സമർപ്പിച്ച
പ്രൊപ്പോസലിന്റെ പകർപ്പ്
ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
പോലീസ് സ്റ്റേഷൻ എപ്പോൾ
ആരംഭിക്കുമെന്ന്
വിശദമാക്കാമോ?
2068.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
ചാണ്ടി ഉമ്മന്‍
ശ്രീ.
ടി. ജെ. വിനോദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നവകേരള
സദസ്സിനെതിരെ പ്രതിഷേധിച്ച
കെ.എസ്.യു., യൂത്ത് കോൺഗ്രസ്
നേതാക്കളെ ആലപ്പുഴയിൽ വച്ച്
മുഖ്യമന്ത്രിയുടെ ഗൺമാൻ
മർദ്ദിച്ചത് സംബന്ധിച്ച കേസ്
തെളിവില്ലെന്ന്
ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച്
റിപ്പോർട്ട് നൽകിയത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ ;
(
ബി )
മുഖ്യമന്ത്രിയുടെ
ഗൺമാൻ കെ.എസ്.യു., യൂത്ത്
കോൺഗ്രസ് നേതാക്കളെ
മർദ്ദിക്കുന്ന ദൃശ്യങ്ങൾ
മാധ്യമങ്ങളിലൂടെ
പ്രചരിച്ചിട്ടും അത്
കണ്ടെത്തുവാൻ കഴിഞ്ഞില്ല
എന്ന് ക്രൈംബ്രാഞ്ച്
റിപ്പോർട്ട് നൽകിയതിന്റെ
അടിസ്ഥാനം എന്താണെന്ന്
വ്യക്തമാക്കുമോ;
(
സി )
മുഖ്യമന്ത്രിയുടെ
ഗൺമാനെ സംരക്ഷിക്കുന്നതിനായി
ഗുരുതരമായ കൃത്യവിലോപം
നടത്തിയ ക്രൈംബ്രാഞ്ച്
ഉദ്യോഗസ്ഥർക്കെതിരെ കർശന
നടപടി സ്വീകരിക്കുമോ;
(
ഡി )
പരാതിക്കാരും
യൂത്ത് കോൺഗ്രസ് പ്രസിഡന്റും
ഉൾപ്പെടെ ഹാജരാക്കിയിട്ടുള്ള
ദൃശ്യങ്ങൾ തെളിവായി
സ്വീകരിച്ചുകൊണ്ട്
ഇക്കാര്യത്തിൽ പുനരന്വേഷണം
നടത്തി കുറ്റക്കാർക്കെതിരെ
കർശന നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
2069.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൂൺകൃഷി
പരിശീലനവും കൃഷിക്കാവശ്യമായ
സൗകര്യങ്ങളും നൽകാമെന്ന്
വാഗ്ദാനം ചെയ്ത് ചെങ്ങന്നൂർ
സ്വദേശിയായ ബിനു എൻ. ദാസ് പണം
തട്ടിയെടുത്തത് സംബന്ധിച്ച്
സംസ്ഥാന പോലീസിൽ എത്ര പരാതികൾ
ലഭിച്ചിട്ടുണ്ട്; എത്ര
പരാതികളിൽ തുടർനടപടി
സ്വീകരിച്ചിട്ടുണ്ട്;
പരാതികളിൽ തുടർനടപടികൾ
സ്വീകരിച്ചിട്ടില്ലെങ്കിൽ
കാരണം വ്യക്തമാക്കുമോ;
(
ബി )
മേൽപ്പറഞ്ഞ
തട്ടിപ്പുമായി ബന്ധപ്പെട്ട്
കോഴിക്കോട് പെരുവണ്ണാമൂഴി
പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ
ചെയ്ത 33/2023 നമ്പർ
എഫ്.ഐ.ആര്‍., തിരുവനന്തപുരം
മെഡിക്കൽ കോളേജ് പോലീസ്
സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത
1127/24 നമ്പർ എഫ്.ഐ.ആര്‍.,
എന്നിവ പ്രകാരം എന്തൊക്കെ
തുടർനടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
സി )
അന്വേഷണം
ത്വരിതപ്പെടുത്തി
പരാതിക്കാർക്ക് അടിയന്തരമായി
നീതി ലഭ്യമാക്കുന്നതിനും
കൂടുതൽ പേർ തട്ടിപ്പിന്
ഇരയാകുന്നത് തടയുന്നതിനും
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
2070.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2024-25
സാമ്പത്തികവർഷത്തില്‍ തുക
അനുവദിച്ചിട്ടുള്ള
കറുകച്ചാല്‍ മിനി സിവില്‍
സ്റ്റേഷന്‍
നിര്‍മ്മിക്കുന്നതിനു റവന്യൂ
ഭൂമി ലഭ്യമല്ലാത്ത
സാഹചര്യത്തിൽ കറുകച്ചാൽ
ടൗണിന് മധ്യത്തില്‍ പോലീസ്
സ്റ്റേഷന്റെ ഭാഗമായുള്ളതും
നിലവില്‍ ഉപയോഗിക്കാതെ
കാടുകയറിക്കിടക്കുന്നതുമായ
ഭൂമിയില്‍ നിന്ന് 30 സെന്‍റ്
എങ്കിലും അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
2071.
ശ്രീ.
എ. പി. അനിൽ കുമാർ
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ
ശ്രീ.
ടി. സിദ്ദിഖ്
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പതിനെട്ടാം
ലോക് സഭാ തിരഞ്ഞെടുപ്പിന്റെ
തലേദിവസം വടകര മണ്ഡലത്തിൽ
വിവാദമായ കാഫിർ സ്ക്രീൻഷോട്ട്
പ്രചരിപ്പിച്ചത് സംബന്ധിച്ച
അന്വേഷണം സമയബന്ധിതമായി
പൂർത്തീകരിക്കണമെന്ന
ഹൈക്കോടതിയുടെ നിർദ്ദേശം
ഗൗരവത്തോടെ കാണുന്നുണ്ടോ;
എന്തൊക്കെ തുടർനടപടി
സ്വീകരിച്ചു വ്യക്തമാക്കുമോ;
(
ബി )
വ്യാജ
സ്ക്രീൻഷോട്ടിന്റെ ഉറവിടം
കണ്ടെത്തുവാൻ
സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ
കാരണം വ്യക്തമാക്കുമോ;
ഫോണുകളുടെ ഫോറൻസിക് പരിശോധന
പൂർത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ പരിശോധന
അടിയന്തരമായി
പൂർത്തീകരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(
സി )
വ്യാജ
സ്ക്രീൻഷോട്ടിന്റെ ഉറവിടം
കണ്ടെത്തണമെന്നും
കാര്യക്ഷമമായ അന്വേഷണം
നടത്തണമെന്നും ആവശ്യപ്പെട്ട്
എം.എസ്.എഫ്. നേതാവ് നൽകിയ
പരാതിയുടെ അടിസ്ഥാനത്തിൽ
ഏതൊക്കെ വകുപ്പുകൾ
ചുമത്തിയാണ് കേസ് രജിസ്റ്റർ
ചെയ്തിട്ടുള്ളത്; പ്രസ്തുത
പരാതിയുടെ അടിസ്ഥാനത്തിൽ
മതസ്പർദ്ധ ഉണ്ടാക്കൽ
സംബന്ധിച്ച വകുപ്പ് ചേർത്ത്
കേസ് രജിസ്റ്റർ
ചെയ്തിട്ടുണ്ടോ; ഇല്ലെങ്കിൽ
കാരണം വ്യക്തമാക്കുമോ?
2072.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
മൂവായിരത്തോളം വരുന്ന
ഹോംഗാർഡുകളുടെ വേതനം
സുപ്രീംകോടതി ഉത്തരവിന്റെ
അടിസ്ഥാനത്തിൽ സിവിൽ പോലീസ്
ഓഫീസറുടേതിന് തുല്യമാക്കാൻ
നടപടി സ്വീകരിക്കുമോ;
(
ബി )
പതിനൊന്നാം
ശബളകമ്മീഷൻ ശിപാർശ പ്രകാരം
സി.പി.ഒ. മാരുടെ അടിസ്ഥാന
ശമ്പളം 22,000 ത്തിൽ നിന്നു
31,000 ആക്കി നിശ്ചയിച്ചപ്പോൾ
ഹേംഗാർഡുകൾക്ക് അതിൽ നിന്നും
10,000 രൂപ കുറച്ച് ദിവസവേതന
അടിസ്ഥാനത്തിൽ 750 ൽ നിന്നും
780 ആയി പുതുക്കി
നിശ്ചയിച്ചത് പുന:പരിശോധിച്ച്
സി.പി.ഒ തസ്തികയ്ക്ക്
തുല്യമാക്കാൻ നടപടി
സ്വീകരിക്കുമോ?
2073.
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സിനിമാരംഗത്തെ
സ്ത്രീകള്‍ നേരിടുന്ന
പ്രശ്നങ്ങള്‍
പഠിക്കുന്നതിനായി ജസ്റ്റിസ്
ഹേമയുടെ നേതൃത്വത്തില്‍
കമ്മിറ്റിയെ
നിയോഗിക്കുന്നതിന് മന്ത്രിസഭ
തീരുമാനമെടുത്തിരുന്നോ;
എങ്കില്‍ എന്നു ചേര്‍ന്ന
മന്ത്രിസഭാ യോഗത്തിലാണ്
കമ്മിറ്റിയെ
നിയോഗിക്കുന്നതിന്
തീരുമാനമെടുത്തത്;
(
ബി )
ഒരു
എന്‍ക്വയറി കമ്മിഷന്റെ
അധികാരങ്ങളില്ലാത്ത,
റിപ്പോര്‍ട്ടിലെ
കണ്ടെത്തലുകളുടെ
അടിസ്ഥാനത്തില്‍ പോലീസിന്
നേരിട്ട് കേസെടുക്കാന്‍
കഴിയാത്ത തരത്തിലുള്ള ഒരു
കമ്മിറ്റിയെ നിയോഗിച്ചതിലൂടെ
സര്‍ക്കാര്‍ എന്തൊക്കെയാണ്
ലക്ഷ്യമിട്ടിരുന്നത്;
(
സി )
ഹേമ
കമ്മിറ്റി റിപ്പോര്‍ട്ട്
സമര്‍പ്പിച്ചതോടെ
ലക്ഷ്യമിട്ടിരുന്ന
ഉദ്യേശ്യലക്ഷ്യങ്ങള്‍
പൂര്‍ത്തീകരിക്കാനായി എന്ന്
സര്‍ക്കാര്‍ കരുതുന്നുണ്ടോ;
വ്യക്തമാക്കാമോ ;
(
ഡി )
ഹേമ
കമ്മിറ്റി
റിപ്പോർട്ടിന്മേലുള്ള
അന്വേഷണം പ്രത്യേക അന്വേഷണ
സംഘത്തെ ഏൽപ്പിച്ചതിനെ
തുടർന്ന് മൊഴി നൽകിയവരുടെ
വിവരങ്ങൾ പുറത്തുവരുന്നത്
തടയണമെന്ന് ആവശ്യപ്പെട്ട്
ഡബ്ല്യു.സി.സി. കത്ത്
നൽകുകയുണ്ടായോ;
വ്യക്തമാക്കാമോ ;
(
ഇ )
പീഡിപ്പിക്കപ്പെട്ടവരുടെ
മൊഴികളും തെളിവുകളും പേര്
വിവരങ്ങളും പുറത്തുവന്നേക്കും
എന്ന ഭയത്താൽ
പീഡിപ്പിക്കപ്പെട്ടവരും മൊഴി
നൽകിയവരുമെല്ലാം കടുത്ത
മാനസിക സമ്മർദ്ദത്തിൽ
ആണെന്നത് സർക്കാർ
പരിശോധിക്കുകയുണ്ടായോ;
വ്യക്തമാക്കുമോ;
(
എഫ് )
എങ്കിൽ
പീഡിപ്പിക്കപ്പെട്ടവരുടെ
വിശദാംശങ്ങൾ പുറത്തുവരാതെ
കുറ്റക്കാര്‍ക്കെതിരെ
നിയമനടപടികള്‍
ഉറപ്പാക്കുന്നതിനായി സർക്കാർ
എന്തൊക്കെ അടിയന്തര നടപടികൾ
സ്വീകരിക്കും; വിശദമാക്കുമോ?
2074.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
എല്ലാ ജില്ലകള്‍ക്കും
ഫോറന്‍സിക് സയന്‍സ് വാന്‍
അനുവദിക്കുന്നതിന്
പദ്ധതിയുണ്ടോ; വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതി നടപ്പാക്കുന്നതിന്
സയന്റിഫിക്ക് ഓഫീസര്‍,
ഫിംഗര്‍പ്രിന്റ് സെര്‍ചര്‍
തുടങ്ങിയ യോഗ്യത നേടിയ
ഉദ്യോഗാര്‍ത്ഥികളും തസ്തികയും
വകുപ്പില്‍ നിലവിലുണ്ടോ;
ഇല്ലെങ്കില്‍ തസ്തിക
സൃഷ്ടിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
പ്രസ്തുത
പദ്ധതി
യാഥാര്‍ത്ഥ്യമാവുന്നതോടെ
ലഭ്യമാകുന്ന സേവനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
2075.
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളാ
പോലീസ് അക്കാദമിയിൽ
എം.എസ്.സി. ഫോറൻസിക് സയൻസ്
കോഴ്‍സ് നടത്തുന്നതിന്
കാലിക്കറ്റ് സർവകലാശാലയുമായി
ധാരണാപത്രം ഒപ്പു
വച്ചിട്ടുണ്ടോ; എങ്കിൽ
അതിന്റെ കാലാവധി
എന്നുവരെയാണ്; കാലാവധി
അവസാനിച്ചിട്ടുണ്ടെങ്കിൽ അത്
പുതുക്കുന്നതിനായി നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കോഴ്‍സ് പ്രോഗ്രാമിൽ പോലീസ്
ഉദ്യോഗസ്ഥർക്ക് വേണ്ടി
നീക്കിവച്ചിട്ടുള്ള സീറ്റുകൾ
എത്രയാണ്; ധാരണാപത്രം
ഇല്ലാത്തതിനാൽ പോലീസ്
ഉദ്യോഗസ്ഥർക്ക് അഡ്‍മിഷൻ
നിഷേധിക്കപ്പെടുന്ന സാഹചര്യം
ഉണ്ടായിട്ടുണ്ടോ; ഇത്
പരിഹരിക്കുന്നതിന് എന്തു
നടപടിയാണ് സ്വീകരിക്കുന്നത്;
വിശദമാക്കുമോ;
(
സി )
പ്രസ്തുത
ധാരണാപത്രത്തിന്റെ കാലാവധി
അവസാനിച്ചതുകൊണ്ട് കേരളാ
പോലീസ് അക്കാദമിയെ
കാലിക്കറ്റ് സർവകലാശാലയുടെ
ഗവേഷണ കേന്ദ്രമായി
തുടരുവാനുള്ള നടപടി പോലീസ്
വകുപ്പ് സ്വീകരിച്ചിട്ടുണ്ടോ?
2076.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊല്ലം-തിരുമംഗലം
ദേശീയപാത 744 കടന്നു പോകുന്ന
പുനലൂർ നിയോജകമണ്ഡലത്തിലെ
ടിബി ജംഗ്ഷൻ,വാളക്കോട്,
കലയനാട്,പ്ലാച്ചേരി,താമരപ്പള്ളി,
ഇടമൺ, ഉറുകുന്ന്, തെന്മല,
എം.എസ്എൽ.,ആനകുത്തിവളവ്,
മുരുകൻപഞ്ചാൽ,
ആര്യങ്കാവ്,ആര്യങ്കാവ്-
ചെക്ക് പോസ്റ്റിന്
സമീപം,വാളക്കോട് റെയിൽ
മേൽപ്പാലം തുടങ്ങിയ വിവിധ
ഇടങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങൾ
ഒഴിവാക്കുന്നതിന് പ്രസ്തുത
പ്രദേശങ്ങളെ 'ബ്ലാക്ക്
സ്പോട്ട്' പട്ടികയിൽ
ഉൾപ്പെടുത്തുന്നതിന് വേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
നടപടി എപ്പോഴേക്കും
പൂർത്തിയാക്കും എന്ന്
വിശദമാക്കാമോ;
(
സി )
പുനലൂർ
മുതൽ കോട്ടവാസൽ വരെയുള്ള
ദേശീയപാതയിൽ പുനലൂർ, തെന്മല
പോലീസ് സ്റ്റേഷൻ പരിധിയിൽ
കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ
ഉണ്ടായിട്ടുള്ള
അപകടങ്ങളുടെയും മരണങ്ങളുടെയും
കണക്ക് ലഭ്യമാക്കാമോ;
(
ഡി )
തെന്മല
ഡാം രണ്ടാം വളവിൽ കഴിഞ്ഞ
അഞ്ചു വർഷക്കാലയളവിൽ എത്ര
അപകടങ്ങൾ നടന്നിട്ടുണ്ട്
എന്നും എത്ര വാഹനങ്ങൾ
മറിഞ്ഞിട്ടുണ്ട് എന്നും
വ്യക്തമാക്കാമോ; അപകടങ്ങളിൽ
മരണം ഉണ്ടായിട്ടുണ്ടോ; എങ്കിൽ
അതിന്റെ കണക്കുകൾ
ലഭ്യമാക്കാമോ;
(
ഇ )
ഇവിടെ
തുടർച്ചയായി ഉണ്ടാകുന്ന
അപകടങ്ങൾ ഒഴിവാക്കുന്നതിന്
തെന്മല ഡാം രണ്ടാം വളവ്
ഒഴിവാക്കി ഒന്നാം വളവിൽ
നിന്നും തെന്മലയിലേക്ക്
വനവകുപ്പിന്റെ നിരാക്ഷേപ
പത്രം ലഭ്യമാക്കി പുതിയ റോഡ്
നിർമ്മിക്കുന്നതിന് വേണ്ട
തുടർനടപടിക്ക് ശിപാർശ
ചെയ്യുമോയെന്ന് വിശദമാക്കാമോ;
(
എഫ് )
2019
വർഷത്തിൽ 'ബ്ലാക്ക് സ്പോട്ട്'
ആയി രേഖപ്പെടുത്തിയ പുനലൂർ
ടിബി ജംഗ്ഷൻ കേന്ദ്രീകരിച്ച്
സ്ഥിരം പോലീസ് എയ്ഡ് പോസ്റ്റ്
സ്ഥാപിക്കുന്നതിന്
നടപടിയെടുക്കുമോയെന്ന്
വിശദമാക്കാമോ; തമിഴ് നാട്ടിൽ
നിന്നും ഉൾപ്പെടെയെത്തുന്ന
വാഹനങ്ങൾ പുനലൂർ ടി.ബി.
ജംഗ്ഷനിൽ നിന്നാണ് കേരളത്തിലെ
വിവിധ ജില്ലകളിലേക്ക്
പോകുന്നത് എന്നതിനാലും ഉടൻ
കമ്മീഷൻ ചെയ്യുന്ന പുനലൂര്‍,
മൂവാറ്റുപുഴ സംസ്ഥാനപാതയുടെ
ആരംഭസ്ഥലം എന്നതിനാലും
കിഴക്കൻ മേഖലയിലെ വിനോദസഞ്ചാര
കേന്ദ്രങ്ങളുടെ കവാടം
എന്നതിനാലും പോലീസിന്റെ
സ്ഥിരം സാന്നിധ്യം
അനിവാര്യമാണ് എന്നത്
കണക്കിലെടുക്കുമോ;വിശദമാക്കാമോ
?
2077.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
പൊലീസിൽ സിവിൽ പൊലീസ് ഓഫീസർ
തസ്തിക ഉൾപ്പെടെ വിവിധ
തസ്തികകളിലേക്ക് പി.എസ്.സി.
കാറ്റഗറി നമ്പർ 537/22,
595/22, 669/22, 672/22
എന്നിവ പ്രകാരം
പ്രസിദ്ധീകരിച്ച റാങ്ക്
ലിസ്റ്റുകളിൽ നിന്നും വളരെ
കുറഞ്ഞ എണ്ണം നിയമനങ്ങൾ
മാത്രമാണ് നടന്നിട്ടുള്ളത്
എന്ന കാര്യം ഗൗരവത്തോടെ
കാണുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ഒരു
വർഷം മാത്രം കാലാവധിയുള്ള
റാങ്ക് ലിസ്റ്റ് നിലവിൽ വന്ന്
ആറ് മാസം തികയുന്ന
സാഹചര്യത്തിലും നിയമനങ്ങൾ
നടക്കാതിരിക്കുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കുമോ;
(
സി )
ജോലിസമ്മർദ്ദം
മൂലം നിരവധി പൊലീസ്
ഉദ്യോഗസ്ഥർ ആത്മഹത്യ
ചെയ്യുന്ന സാഹചര്യത്തിൽ
സ്റ്റാഫ് ഷോർട്ടേജ്
പരിഹരിക്കുന്നതിനായി കൂടുതൽ
തസ്തികകൾ സൃഷ്ടിച്ച്
മേൽപ്പറഞ്ഞ റാങ്ക്
ലിസ്റ്റുകളിൽ നിന്നും
അടിയന്തരമായി നിയമനം
നൽകുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
2078.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
വിജിലൻസ് മാനുവൽ അനുസരിച്ച്
പരാതിക്കാരന്റെ നിജസ്ഥിതി
ബോധ്യപ്പെടാതെ ലഭിക്കുന്ന
പരാതികളിൻമേൽ തുടർ നടപടികൾ
സ്വീകരിക്കുവാൻ വിജിലൻസിന്
അധികാരമുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
ബി )
പരാതിക്കാരന്റെ
നിജസ്ഥിതി ബോധ്യപ്പെടാതെ
ലഭിച്ച പരാതികളിൻമേൽ അന്വേഷണം
നടത്തുകയും പരാതിയിൽ
പ്രതിപാദിക്കുന്ന ആളുകളെ
നോട്ടീസ് നൽകാതെ വിളിച്ച്
വരുത്തുകയും അവരുടെയും
കുടുംബാംഗങ്ങളുടെയും
വ്യക്തിഗത ബാങ്ക് അക്കൗണ്ടുകൾ
ഉൾപ്പടെയുള്ള സ്വകാര്യ രേഖകൾ
പരിശോധിക്കുകയും ചെയ്യാൻ
വിജിലൻസിന് അധികാരമുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(
സി )
സംസ്ഥാനത്ത്
പരാതിക്കാരന്റെ നിജസ്ഥിതി
ബോധ്യപ്പെടാതെ ലഭിച്ച എത്ര
പരാതികളിൻമേൽ 2016 മുതൽ
വിജിലൻസ് നടപടികൾ
സ്വീകരിച്ചിട്ടുണ്ട് എന്ന്
ജില്ലതിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(
ഡി )
2016
മുതൽ സംസ്ഥാനത്ത്
പരാതിക്കാരന്റെ നിജസ്ഥിതി
ബോധ്യപ്പെടാതെ ലഭിച്ച എത്ര
പരാതികളിൽ മേൽ വിജിലൻസ്
സ്വീകരിച്ച നടപടികളുടെ
അടിസ്ഥാനത്തിൽ കോടതി നടപടികൾ
നടക്കുന്നുണ്ട് എന്ന്
ജില്ലതിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(
ഇ )
2016
മുതൽ സംസ്ഥാനത്ത്
പരാതിക്കാരന്റെ നിജസ്ഥിതി
ബോധ്യപ്പെടാതെ ലഭിച്ച എത്ര
പരാതികളിൽ മേൽ വിജിലൻസ്
സ്വീകരിച്ച നടപടികളുടെ
അടിസ്ഥാനത്തിൽ കോടതി ശിക്ഷ
വിധിച്ചിട്ടുണ്ട് എന്ന്
ജില്ലതിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ?
2079.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലം മുതൽ
നാളിതുവരെ പട്ടികജാതി
പട്ടികവർഗ ഓഫീസുകളിൽ വിജിലൻസ്
മിന്നൽ പരിശോധന നടത്തി എത്ര
റിപ്പോർട്ടുകൾ
സമർപ്പിച്ചിട്ടുണ്ട്;
എന്തെല്ലാം ക്രമക്കേടുകൾ
കണ്ടെത്തിയിട്ടുണ്ട്;
ക്രമക്കേടുകൾ കണ്ടെത്തിയ
റിപ്പോർട്ടുകളുടെ പകർപ്പ്
ലഭ്യമാക്കാമോ?
2080.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വടക്കാഞ്ചേരി
നിയോജകമണ്ഡലത്തില്‍
ജൂഡീഷ്യറി വകുപ്പിന് കീഴില്‍
വരുന്ന വടക്കാഞ്ചേരി
മജിസ്ട്രേറ്റ് മുനിസിഫ്
കോടതികളുടെ സ്ഥലം
ഉപയോഗപ്പെടുത്തി പുതിയ
കോടതി സമുച്ചയം
നിര്‍മ്മിക്കുന്നതിനും
വടക്കാഞ്ചേരിയില്‍ നിലവിലുള്ള
മുന്‍സിഫ് കോടതിയുടെ അധികാര
പരിധി ഉയര്‍ത്തി സബ്കോടതിയും
എം.എ.സി.ടി. കോടതിയും
അനുവദിക്കുന്നതിനുമുള്ള
നടപടികളുടെ പുരോഗതി
അറിയിക്കാമോ?
2081.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
കുടുംബ കോടതികള്‍
ഉള്‍പ്പെടെയുള്ള കോടതികളില്‍
പരാതിക്കാരായും പ്രതികളായും
എത്തുന്നവര്‍ ഉള്‍പ്പെടെയുള്ള
സ്ത്രീകള്‍ക്ക് ശൗചാലയങ്ങളും,
മുലയൂട്ടല്‍ മുറികളും പല
കോടതികളിലും ഇല്ലാത്ത
സാഹചര്യം
നിലവിലുണ്ടോ;എങ്കില്‍
സ്വീകരിച്ച പരിഹാര നടപടികള്‍
വിശദമാക്കുമോ?
2082.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വയനാട്
ദുരന്തത്തെ തുടര്‍ന്ന് ദുരന്ത
നിവാരണ അതോറിറ്റി
തയ്യാറാക്കിയ എസ്റ്റിമേറ്റ്
സംബന്ധിച്ച്
പത്രമാധ്യമങ്ങളില്‍ നടന്ന
വ്യാജ പ്രചരണങ്ങളില്‍
എന്തെങ്കിലും തരത്തിലുള്ള
നിയമ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ?
2083.
ശ്രീ
വി കെ പ്രശാന്ത് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഫയര്‍
& റെസ്ക്യൂ സര്‍വീസസിന്റെ
ആധുനികവത്കരണത്തിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ;
(
ബി )
ഫയര്‍
&റെസ്ക്യൂ സര്‍വ്വീസസില്‍
വനിതകള്‍ക്കായി ഏതെല്ലാം
തസ്തികകളാണ്
അനുവദിച്ചിട്ടുള്ളതെന്നും അതു
സംബന്ധിച്ച മാനദണ്ഡങ്ങളും
വിശദമാക്കാമോ?
2084.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നേര്യമംഗലത്ത്
പുതിയ ഫയര്‍ സ്റ്റേഷന്‍
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട് ഇതുവരെ
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(
ബി )
നടപടിക്രമങ്ങള്‍
വേഗത്തില്‍ പൂര്‍ത്തീകരിച്ച്
ഫയര്‍ സ്റ്റേഷന്റെ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
2085.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പയ്യന്നൂര്‍
ഫയര്‍ & റസ്ക്യൂ
സ്റ്റേഷന്‍ സ്റ്റാഫ്
ക്വാര്‍ട്ടേഴ്സ്
നിര്‍മ്മാണത്തിനും അനുബന്ധ
പ്രവൃത്തികള്‍ക്കുമുള്ള
എസ്റ്റിമേറ്റ് തയ്യാറാക്കി
ഭരണാനുമതിക്ക്
സമര്‍പ്പിച്ചിട്ടുണ്ടോ;
അറിയിക്കാമോ;
(
ബി )
എങ്കില്‍
പ്രസ്തുത എസ്റ്റിമേറ്റിന്
ഭരണാനുമതി നല്‍കാന്‍ ആവശ്യമായ
നടപടികള്‍ സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
ടി.പി.ചന്ദ്രശേഖരന്‍
വധക്കേസിലെ പ്രതികള്‍ക്കുള്ള
പരോള്‍
2086.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കഴിഞ്ഞ
സർക്കാരിന്റെ കാലംമുതല്‍
നാളിതുവരെ ടി.പി.
ചന്ദ്രശേഖരന്‍ വധക്കേസിലെ ഓരോ
പ്രതികള്‍ക്കും എത്ര തവണ
പരോള്‍ അനുവദിച്ചുവെന്നും ഓരോ
തവണയും അനുവദിച്ച പരോള്‍
കാലാവധി എത്രയെന്നും ഏതൊക്കെ
കാരണങ്ങളാലാണ് പരോള്‍
അനുവദിച്ചതെന്നും ഓരോരുത്തരും
എത്ര ദിവസംവീതം ജയിലില്‍
കഴിഞ്ഞുവെന്നും വിശദമാക്കാമോ?
2087.
ശ്രീ.
സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അച്ചടി
വകുപ്പില്‍ സ്പാർക്ക്
അധിഷ്ഠിത ഹാജർ സംവിധാനം
കാര്യക്ഷമമാക്കുന്നതിന്റെ
ഭാഗമായി അക്സസ് കൺട്രോൾ
സിസ്റ്റം
സ്ഥാപിക്കുന്നതിനുള്ള നടപടികൾ
ഏതുവരെയായി എന്ന്
വ്യക്തമാക്കുമോ;
(
ബി )
അച്ചടി
വകുപ്പിൽ അക്സസ് കൺട്രോൾ
സിസ്റ്റം സ്ഥാപിക്കണമെന്ന്
ആവശ്യപ്പെട്ട് ട്രേഡ്
യൂണിയനുകൾ നിവേദനം
നൽകിയിട്ടുണ്ടോ; എങ്കിൽ
അതിൻമേലുള്ള നടപടികൾ
എന്തായെന്ന് വ്യക്തമാക്കുമോ?
2088.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഷൊർണ്ണൂർ
സര്‍ക്കാര്‍ പ്രസ്സില്‍
പേപ്പര്‍ ഉള്‍പ്പെടെയുള്ള
അച്ചടി സാമഗ്രികൾ ഇല്ലാത്തത്
പ്രസ്സിന്റെ പ്രവർത്തനത്തെ
സാരമായി ബാധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
ഈ
പ്രസ്സില്‍ പ്രിന്റർമാരുടെ
കുറവ്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇതിന് ആവശ്യമായ പരിഹാര
നടപടികൾ സ്വീകരിക്കാമോ?
2089.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്-വയനാട്
ജില്ലകളെ തമ്മില്‍
ബന്ധിപ്പിക്കുന്ന
നിര്‍ദ്ദിഷ്ട
ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി
തുരങ്ക പാത പദ്ധതിയുടെ
നിലവിലെ സ്ഥിതി വിശദമാക്കാമോ;
നിര്‍മ്മാണം എപ്പോള്‍
ആരംഭിക്കാന്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ?
2090.
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ശബരി
റെയിൽപ്പാത
പൂർത്തിയാക്കുന്നതുമായി
ബന്ധപ്പെട്ട പ്രവൃത്തികളുടെ
നിലവിലെ സ്ഥിതി വിശദമാക്കുമോ;
(
ബി )
ഇതിനായി
വേണ്ടിവരുന്ന
സംസ്ഥാന-കേന്ദ്രവിഹിതം
എത്രയാണെന്നും സംസ്ഥാന വിഹിതം
വകയിരുത്തിയിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതി വിഴിഞ്ഞം തുറമുഖം വരെ
നീട്ടുന്നതിനായി പ്രൊപ്പോസൽ
തയ്യാറാക്കിയിട്ടുണ്ടോ;
ഇതിനായി വേണ്ടി വരുന്ന അധിക
ചെലവ് എത്രയാണ്; ഇത് എപ്രകാരം
കണ്ടെത്തുന്നതിനാണ്
തീരുമാനിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
2091.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തിൽ
ഇ.എസ്.എ.(Environmentally
Sensitive Area)
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട് സംസ്ഥാന
ഗവണ്‍മെന്റ്
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തെല്ലാമാണെന്നും അവയുടെ
നിലവിലെ സ്ഥിതി എന്താണെന്നും
വ്യക്തമാക്കുമോ;
മലയോരമേഖലയില്‍ ചില
തല്‍പരകക്ഷികള്‍ ആശങ്ക
പരത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
കഴിഞ്ഞ
യു.ഡി.എഫ്. സർക്കാരിന്റെ
കാലത്ത് സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നും അന്ന്
സമര്‍പ്പിച്ച ഇ.എസ്.എ.യിൽ
അപാകതകള്‍ എന്തെങ്കിലും
കണ്ടെത്തിയിട്ടുണ്ടെങ്കില്‍
അത് എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(
സി )
ജനവാസമേഖലകളെ
പൂര്‍ണ്ണമായും
ഒഴിവാക്കിക്കൊണ്ട് മാത്രമേ
ഇ. എസ്. എ. നടപ്പാക്കൂ എന്ന ഈ
സർക്കാരിന്റെ പ്രഖ്യാപിത നയം,
നടപ്പിൽ വരുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(
ഡി )
2024
മാര്‍ച്ച് മാസത്തിന് ശേഷം
പഞ്ചായത്തുകളുടെ ലിസ്റ്റിൽ
നടത്തിയ തിരുത്തലുകള്‍
ഉള്‍പ്പെടുത്തി ബയോ
ഡൈവേഴ്സിറ്റി ബോര്‍ഡ്
സൈറ്റില്‍
പ്രസിദ്ധികരിക്കുമോ?
2092.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
പരിസ്ഥിതി ലോലപ്രദേശങ്ങള്‍
നിര്‍ണ്ണയിക്കുന്നതിനായി ഈ
സര്‍ക്കാര്‍ നിയമിച്ച
പി.എച്ച്. കുുര്യന്‍
കമ്മിറ്റിയുടെ ശിപാര്‍ശകള്‍
എന്തെല്ലാമാണെന്നും
ഇതിന്മേല്‍ എന്ത് തുടര്‍
നടപടി സ്വീകരിച്ചെന്നും
അറിയിക്കാമോ;
(
ബി )
കസ്തൂരിരംഗന്‍
കമ്മിറ്റി റിപ്പോര്‍ട്ടില്‍
ഉള്‍പ്പെടാത്ത ഏതെല്ലാം
വില്ലേജുകളാണ് പി.എച്ച്.
കുുര്യന്‍ കമ്മിറ്റി
റിപ്പോര്‍ട്ടിന്റെ
ഭാഗമായിട്ടുള്ള പരിസ്ഥിതിലോല
പ്രദേശങ്ങളുടെ മാപ്പില്‍
ഉള്‍പ്പെട്ടിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
സി )
ഇതിന്റെ
ജിയോ കോർഡിനേറ്റുകള്‍
മാര്‍ക്ക് ചെയ്യുന്നതില്‍
വന്ന പോരായ്മകള്‍ കാരണമാണ്
കൂടുതല്‍ മനുഷ്യവാസമേഖലകള്‍
പരിസ്ഥിതിലോല മേഖയില്‍
ഉള്‍പ്പെടാനിടയായെതെന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
ഈ
അപാകത പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്/സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
2093.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പരിസ്ഥിതി
ലോല പ്രദേശങ്ങളുമായി
ബന്ധപ്പെട്ട് കേന്ദ്ര
സര്‍ക്കാര്‍ പുറത്തിറക്കിയ
കരട് വിജ്ഞാപനത്തില്‍
ഉൾപ്പെട്ട ജനവാസ മേഖലയിലെ
ജനങ്ങളുടെ ആശങ്ക
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത ആശങ്ക ഒഴിവാ
ക്കുന്നതിനായി സ്വീകരിച്ച
നടപടികള്‍ എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
വിജ്ഞാപനത്തില്‍ ബാലുശ്ശേരി
മണ്ഡലത്തിലെ ഏതൊക്കെ
വില്ലേജുകള്‍
ഉള്‍പ്പെട്ടിട്ടുണ്ടെന്നും
വിജ്ഞാപനത്തില്‍ നിന്നും
ജനവാസമേഖല ഒഴിവാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നും
വിശദമാക്കാമോ?
2094.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തിൽ
നിലവിൽ കാലാവസ്ഥ
വ്യതിയാനവുമായി നേരിട്ട്
ബന്ധപ്പെട്ട്
പ്രവർത്തിക്കുന്ന ഏതൊക്കെ
സർക്കാർ സ്ഥാപനങ്ങൾ ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
സംസ്ഥാന
കാലാവസ്ഥ വ്യതിയാന ആക്ഷൻ
പ്ലാൻ തയ്യാറാക്കിയ പരിസ്ഥിതി
കാലാവസ്ഥ വ്യതിയാന വകുപ്പും
ശാസ്ത്ര സാങ്കേതിക വകുപ്പിന്
കീഴിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ്
(ഐ.സി.സി.എസ്. ) എന്ന ശാസ്ത്ര
ഗവേഷണ സ്ഥാപനവും നിലനിൽക്കെ
പുതിയതായി സംസ്ഥാന കാലാവസ്ഥാ
വ്യതിയാന അനുരൂപീകരണ മിഷൻ
സ്ഥാപിക്കുന്നതിലേക്ക് നയിച്ച
കാരണം വ്യക്തമാക്കാമോ; ഒരേ
മേഖലയിൽ
പ്രവർത്തിക്കുന്നതിനായി വിവിധ
സ്ഥാപനങ്ങളും സംവിധാനങ്ങളും
ഉണ്ടാക്കുന്നത് സംസ്ഥാനത്തിന്
അധിക സാമ്പത്തിക ബാധ്യത
വരുത്തിവെക്കുമെന്നതും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇങ്ങനെ ഒരു മിഷൻ
നടപ്പിലാക്കുക ഒഴിച്ച്
കൂടാനാവാത്ത കാര്യമാണെന്ന്
കണക്കാക്കുന്നുണ്ടെങ്കിൽ അത്
ഐ. സി. സി. എസ്. ന് കീഴിൽ
നടപ്പിലാക്കുന്നത് ഉചിതമെന്ന്
കരുതുന്നുണ്ടോ;
(
സി )
സംസ്ഥാന
കാലാവസ്ഥാ വ്യതിയാന
അനുരൂപീകരണ മിഷന്റെ നിലവിലെ
ഘടന വ്യക്തമാക്കാമോ;
(
ഡി )
സംസ്ഥാന
ദുരന്ത നിവാരണ അതോറിറ്റിയുടെ
മെമ്പർ സെക്രട്ടറി, സംസ്ഥാന
എമെർജൻസി ഓപ്പറേഷൻസ് സെന്റർ
തലവൻ എന്നീ ചുമതലകൾ
വഹിക്കുന്ന ഉദ്യോഗസ്ഥനെ തന്നെ
മറ്റൊരു വകുപ്പിന് കീഴിൽ
പ്രവർത്തിക്കുന്ന കാലാവസ്ഥാ
വ്യതിയാന അനുരൂപീകരണ മിഷന്റെ
സ്റ്റേറ്റ് ചീഫ് റെസിലിയന്റ്
ഓഫീസറായി നിയമിച്ചതിന്
പിന്നിലുള്ള കാരണം
വിശദീകരിക്കാമോ; കേരളത്തിൽ
തുടർച്ചയായി പ്രകൃതി
ദുരന്തങ്ങൾ ആവർത്തിക്കുന്ന
പശ്ചാത്തലത്തിൽ ദുരന്ത നിവാരണ
അതോറിറ്റിയിൽ ആകെയുള്ള സ്ഥിരം
ജീവനക്കാരനെ ഇങ്ങനെയൊരു അധിക
ചുമതലയിൽ നിയമിക്കുന്നത്
അനുചിതമാണെന്ന്
വിലയിരുത്താത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ?
|
|
|
|
|
|
|
|