|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >11th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 12th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
1663.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എം.ജി
യൂണിവേഴ്സിറ്റിയുടെ സ്വാശ്രയ
സ്ഥാപനങ്ങളെ ഉൾപ്പെടുത്തി
സർക്കാർ ഉത്തരവിന്റെ
അടിസ്ഥാനത്തിൽ രൂപീകൃതമായ
സിപാസ്( സെന്റര്‍ ഫോര്‍
പ്രൊഫഷണൽ ആന്റ് അഡവാൻസ്ഡ്
സ്റ്റഡീസ്)മായി ബന്ധപ്പെട്ട്
ഹൈക്കോടതിയിലും,
സുപ്രീംകോടതിയിലുമുള്ള
വ്യവഹാരങ്ങൾക്ക് അഭിഭാഷക
ഫീസിനത്തിലും, യാത്രബത്ത
ഇനത്തിലും അഭിഭാഷകർക്കും ,
യൂണിവേഴ്സിറ്റി
അധികൃതർക്കുമായി എത്ര രൂപ
സർവ്വകലാശാല ഫണ്ടിൽ നിന്നും
ചെലവഴിച്ചുവെന്ന്
വെളിപ്പെടുത്താമോ?
1664.
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിദ്യാർത്ഥികൾക്ക്
അക്കാദമിക്, കരിയർ
അഭിരുചികൾക്കനുസൃതമായി
ഇഷ്ടവിഷയങ്ങളുടെ
കോമ്പിനേഷനുകൾ തെരഞ്ഞെടുത്ത്
പഠിക്കാൻ ഉതകുന്ന രീതിയിൽ
നടപ്പിലാക്കിയ നാലു വർഷ ബിരുദ
പ്രോഗ്രാമിൽ വിദ്യാർത്ഥികൾ
ആവശ്യപ്പെട്ട കോമ്പിനേഷനുകൾ
കോളേജുകൾ നൽകാത്തതായുള്ള
പരാതികൾ ഉണ്ടായിട്ടുണ്ടോ,
വ്യക്തമാക്കുമോ;
(
ബി )
ഇപ്രകാരം
ആവശ്യമായ കോമ്പിനേഷനുകൾ
നൽകാതെ നിലവിൽ കോളേജുകളിൽ
ഉള്ള വിഷയങ്ങൾ മാത്രം
തെരഞ്ഞെടുക്കണമെന്ന നിബന്ധന
വിദ്യാർത്ഥികൾക്കു മേൽ
അടിച്ചേൽപ്പിച്ചാൽ നാലു വർഷ
ബിരുദ കോഴ്സുകൾക്ക് എല്ലാ
കോളേജുളിലും ഒരേ നിലവാരം
ഉറപ്പാക്കുന്നതിന് സാധ്യമല്ല
എന്നു കണ്ട് ഈ പ്രശ്നത്തിന്
വേഗത്തിൽ പരിഹാരം
കണ്ടെത്തുമോ;
(
സി )
നാലു
വർഷ ബിരുദ കോഴ്സ്
നടപ്പിലാക്കുന്നതിനു മുമ്പ്
ഇതുമായി ബന്ധപ്പെട്ട്
ഉളവാകാവുന്ന
പ്രശ്നങ്ങളെക്കുറിച്ച്
പഠിക്കാനും പരിഹാരങ്ങൾ
നിർദ്ദേശിക്കുവാനും
ഏതെങ്കിലും സമിതിയെ
നിയോഗിച്ചിരുന്നോ; ഈ
വിഷയത്തിൽ ഫലപ്രദമായ
ഇടപെടലുകൾ ആവശ്യമാണെന്നു
കണ്ട് പ്രശ്നങ്ങൾ കണ്ടെത്തി
പരിഹരിക്കുന്നതിനായി ഒരു
സമിതി രൂപീകരിക്കുന്നതിനു
വേണ്ട നടപടികൾ സ്വീകരിക്കുമോ?
1665.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോളേജ്
വിദ്യാഭ്യാസ ഡയറക്ടറുടെ
പി4/29092/2019/കോളേ.ഇഡിഎൻ.
എന്ന ഉത്തരവിൻ പ്രകാരം കോളേജ്
വിദ്യാർത്ഥികൾക്കിടയിൽ
'കോവിഡ് - 19 കാലഘട്ടം
കേരളത്തിലെ കോളേജ്
വിദ്യാർത്ഥികളുടെ
അക്കാദമികവും മനോസാമൂഹികവുമായ
അവസ്ഥ' എന്ന പേരിൽ നടത്തിയ
ഗവേഷണ പഠനം എത്തിക്‌സ്
കമ്മിറ്റിയുടെ അനുമതി ഇല്ലാതെ
നടപ്പിലാക്കിയതിന്റെ കാരണം
അറിയിക്കാമോ;
(
ബി )
ഇത്തരത്തിൽ
പഠനം നടത്തുന്നതിന് എത്തിക്സ്
കമ്മിറ്റിയുടെ അനുവാദം
കർശനമായി വേണമെന്ന്
കേന്ദ്രസർക്കാർ
മാർഗ്ഗനിർദ്ദേശം
നിലവിലിരിക്കെ ചട്ട
വിരുദ്ധമായി ഗവേഷണ പഠനം
നടത്തിയതിന്
കാരണക്കാരായവര്‍ക്കെതിരെ
നടപടി
സ്വീകരിക്കാതിരിക്കുന്നതിന്റെ
കാരണം വ്യക്തമാക്കാമോ?
1666.
ശ്രീ.
എ. സി. മൊയ്‌തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉന്നതവിദ്യാഭ്യാസ
രംഗം മികവിന്റെ
കേന്ദ്രങ്ങളായി മാറ്റുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നത്?
1667.
ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഓരോ സർവ്വകലാശാലയ്ക്കും ഈ
വർഷം ബഡ്ജറ്റിൽ പ്ലാൻ
ഫണ്ടിനത്തിൽ എത്രരൂപയാണ്
വകയിരുത്തിയിട്ടുള്ളത്;
ഇതിനകം എത്ര രൂപ
സർവകലാശാലകൾക്ക് കൈമാറി;
(
ബി )
പ്ലാൻ
ഫണ്ട് 50% ആയി
വെട്ടിക്കുറയ്ക്കാനും
അതനുസരിച്ച് പുതുക്കിയ
പ്രൊപ്പോസലുകൾ നൽകാനും
സർവകലാശാലകൾക്ക് നിർദ്ദേശം
നൽകിയിട്ടുണ്ടോ?
1668.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2023
മാർച്ച് നാല്, 2024 ജനുവരി
പതിനാറ്, 2024 ഫെബ്രുവരി
പതിനാറ്, 2024 ജൂൺ പതിനെട്ട്
എന്നീ തീയതികളിൽ നടന്ന
ചടങ്ങിൽ, കാലിക്കറ്റ്
സർവകലാശാലയിൽ ഉദ്ഘാടനം
നിർവഹിക്കപ്പെട്ട വിവിധ
പദ്ധതികളുടെ വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(
ബി )
മേൽ
പദ്ധതികളിൽ പൂർത്തീകരിച്ചതും,
നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും,
ആരംഭിക്കാനിരിക്കുന്നതുമായ
മുഴുവൻ പദ്ധതികളുടെയും,
പ്രസ്തുത
പദ്ധതികൾക്കോരോന്നിനും
വകയിരുത്തിയ തുകയുടെയും
വിശദാംശങ്ങൾ പദ്ധതികൾ
തിരിച്ചു ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
പദ്ധതികൾക്കോരോന്നിനും
നാളിതുവരെ വിനിയോഗിച്ച
തുകയുടെയും, സംസ്ഥാന
സർക്കാറിൽ നിന്നും ലഭ്യമായ
ഗ്രാന്റിന്റെയും
വിശദാംശങ്ങളും, ഏത് ഫണ്ടിൽ
(പ്ലാൻ/നോൺ
പ്ലാൻ/തനത്/മറ്റുളളവ)
നിന്നാണ് തുക ചെലവഴിച്ചത്
എന്നതിന്റെ വിശദാംശങ്ങളും
ലഭ്യമാക്കാമോ;
(
ഡി )
മേൽ
പദ്ധതികളിലൂടെ വിഭാവനം ചെയ്ത
ലക്ഷ്യങ്ങൾ പൂർണമായും
കൈവരിച്ചിട്ടുണ്ടോയെന്നു
വിശദമാക്കാമോ; ഉദ്ഘാടനം
കഴിഞ്ഞ് നാളേറെ കഴിഞ്ഞിട്ടും,
ഇപ്പോഴും നിർദ്ദിഷ്ട
ഉപയോഗത്തിന് തുറന്നു
കൊടുക്കാതെ ശേഷിക്കുന്ന
കെട്ടിടങ്ങളുടെ വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(
ഇ )
മേൽ
പദ്ധതികളുടെ പൂർത്തീകരണത്തിന്
ഡി.പി.ആർ., എസ്റ്റിമേറ്റ്
എന്നിവയിൽ
വകയിരുത്തിയതിനേക്കാൾ കൂടുതൽ
തുക ചെലവഴിക്കേണ്ടി
വന്നിട്ടുണ്ടോയെന്നും
അല്ലെങ്കിൽ കൂടുതലായി ഇനിയും
തുക
ചെലവഴിക്കേണ്ടിവരുമോയെന്നും
വിശദമാക്കാമോ;
(
എഫ് )
പ്രസ്തുത
പദ്ധതികളിലെ വിവിധ നിർമ്മാണ
പ്രവർത്തനങ്ങൾ നടത്തിയതും
മെഷിനറികൾ, ഉപകരണങ്ങൾ
എന്നിവയുടെ നിർമ്മാണം, വിതരണം
എന്നിവ ഏറ്റെടുത്തു
നടത്തിയതുമായ സ്ഥാപനങ്ങൾ,
വ്യക്തികൾ തുടങ്ങിയവരുടെ
വിശദാംശങ്ങളും,
പ്രസ്തുതയിനത്തിൽ
സർവകലാശാലയിൽ നിന്നും
അവർക്കനുവദിച്ച തുകയുടെ
വിശദാംശങ്ങളും ലഭ്യമാക്കാമോ?
1669.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഏതെല്ലാം കോളേജുകളിലാണ് ഹരിത
ക്യാമ്പസ് പദ്ധതി
നടപ്പിലാക്കിയിട്ടുള്ളത്;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
എന്തെല്ലാം
പ്രവര്‍ത്തനങ്ങളാണ്
കോളേജുകളില്‍
നടപ്പിലാക്കുന്നത്;
വിശദമാക്കാമോ;
(
സി )
ഹരിത
ക്യാമ്പസ് പദ്ധതി സംസ്ഥാനത്ത്
എല്ലാ കോളേജുകളിലും
നടപ്പിലാക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
1670.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ)
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീമതി
കെ. കെ. രമ
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ദേശീയ
വിദ്യാഭ്യാസ നയത്തിന്റെ
ഭാഗമായി ഈ അക്കാദമിക വർഷം
മുതൽ നടപ്പാക്കിയ നാലുവർഷ
ബിരുദ പ്രോഗ്രാമിന്റെ
സിലബസ്സുകൾ മുഴുവനും എല്ലാ
സർവ്വകലാശാലകളും
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ അതിനുള്ള കാരണം
വ്യക്തമാക്കുമോ;
(
ബി )
ഒന്നാം
സെമസ്റ്റർ ബിരുദ പരീക്ഷകൾ
നവംബറിൽ ആരംഭിക്കാനിരിക്കെ
പാഠപുസ്തകങ്ങൾ പൂർണ്ണമായും
തയ്യാറായിട്ടില്ല എന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്‍ എന്ത്
നടപടികൾ സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(
സി )
ഒന്നാം
സെമസ്റ്റർ പരീക്ഷകൾ
ആരംഭിക്കുന്നതിനുമുമ്പ്
കെ-റീപ് സോഫ്റ്റ്‌വെയർ
പ്രവർത്തനക്ഷമമാക്കാനുള്ള
നടപടികൾ സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
1671.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ദേശീയപാത
വികസനവുമായി ബന്ധപ്പെട്ട
പ്രവൃത്തികൾ ഏറ്റെടുത്തു
നടത്തുന്ന
കെ.എൻ.ആർ.(കെ.നരസിംഹ റെഡ്‌ഡി
കൺസ്ട്രക്ഷൻ കമ്പനി)
കൺസ്ട്രക്ഷൻ കമ്പനിയ്ക്ക്
കാലിക്കറ്റ് സർവ്വകലാശാലയുടെ
ഭൂമി ഉപയോഗിക്കാൻ അനുമതി
നല്കിയതിനു പകരമായി പ്രസ്തുത
കമ്പനി സർവ്വകലാശാലയിൽ
ഏറ്റെടുത്തു നടത്തിയ വിവിധ
നിർമ്മാണ പ്രവർത്തനങ്ങളുടെ
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
പ്രസ്തുത നിർമ്മാണ
പ്രവർത്തനങ്ങൾ
പൂർത്തീകരിച്ചിട്ടുണ്ടോ;
(
ബി )
കാലിക്കറ്റ്
സർവകലാശാല കാമ്പസിലെ ജലക്ഷാമം
പരിഹരിക്കാൻ രണ്ട് ഏക്കർ
സ്ഥലത്ത് പുതിയ മഴവെള്ള
സംഭരണി നിർമ്മിക്കുന്നതിന്
തീരുമാനം
എടുത്തിട്ടുണ്ടോയെന്നു
വ്യക്തമാക്കാമോ; ആയതിന്
10.05.2024 ന് ചേർന്ന
സർവ്വകലാശാല സിൻഡിക്കേറ്റ്
യോഗം മുമ്പാകെ സർവ്വകലാശാല
എഞ്ചിനീയറിംഗ് വിഭാഗം
തയ്യാറാക്കി സമർപ്പിച്ച
എസ്റ്റിമേറ്റിന്റെ
വിശദാംശങ്ങൾ പകർപ്പുകൾ സഹിതം
ലഭ്യമാക്കാമോ; (സർവകലാശാല
ഡ്രോട്സ്മാൻ എഞ്ചിനീയർ
സമർപ്പിച്ച 20/04/2024
തീയതിയിലെ 214590/ഇഎൻജി.
ഡിഐവി-ഹെഡ് -ഡ്രോട്സ്മാൻ
/2021/എഡിഎംഎൻ. നമ്പർ
കുറിപ്പ് ഉൾപ്പെടെയുള്ളവയുടെ
പകര്‍പ്പ്);
(
സി )
നിർദ്ദിഷ്ട
മഴവെള്ള സംഭരണി നിർമ്മാണം
മണ്ണ് സൗജന്യമായി
വിട്ടുനൽകാമെന്ന വ്യവസ്ഥയിൽ ,
ദേശീയപാത വികസനവുമായി
ബന്ധപ്പെട്ട പ്രവൃത്തികൾ
ഏറ്റെടുത്തു നടത്തുന്ന
കെ.എൻ.ആർ കൺസ്ട്രക്ഷൻ
കമ്പനിയ്ക്ക് കൈമാറാൻ
തീരുമാനിച്ചിട്ടുണ്ടോ;
പ്രസ്തുത മഴവെള്ള സംഭരണി
നിർമ്മാണവുമായി ബന്ധപ്പെട്ട്
സർവ്വകലാശാല എഞ്ചിനീയറിംഗ്
വിഭാഗം, ആസൂത്രണ-വികസന വിഭാഗം
എന്നിവയിൽ കൈകാര്യം ചെയ്യുന്ന
മുഴുവൻ ഫയലുകളുടെയും
വിശദാംശങ്ങളുടെയും പകർപ്പുകൾ
ലഭ്യമാക്കാമോ;
(
ഡി )
നിർദ്ദിഷ്ട
മഴവെള്ള സംഭരണി
നിർമ്മാണവുമായി ബന്ധപ്പെട്ട്
, 05.07.2024ന് ചേർന്ന
കെ.എൻ.ആർ. കൺസ്ട്രക്ഷൻ കമ്പനി
അധികൃതരുടെയും സർവ്വകലാശാല
അധികാരികളുടെയും യോഗത്തിന്റെ
മിനിട്സ് പകർപ്പ്,
തീരുമാനങ്ങൾ എന്നിവ
ലഭ്യമാക്കാമോ;സർവ്വകലാശാല
കാമ്പസിൽ നിലവിലുള്ള
ഉപയോഗശൂന്യമായ കിണറുകളുടെയും,
മഴവെള്ള സംഭരണികളുടെയും
വിശദാംശങ്ങൾ അറിയിക്കാമോ ;
(
ഇ )
സർവ്വകലാശാലയുടെ
ഭൂമിയിൽ കെട്ടിടനിർമാണത്തിന്
ഉപയോഗിക്കുന്ന ചെങ്കല്ലിന്റെ
ലഭ്യത സുലഭമാണെന്നിരിക്കെ,
നിർമ്മാണ സ്ഥലത്തെ മണ്ണ്
സൗജന്യമായി വിട്ടു നൽകാമെന്ന
വ്യവസ്ഥയിൽ മാത്രമായി
കെ.എൻ.ആർ. കൺസ്ട്രക്ഷൻ
കമ്പനിയ്ക്ക് നിർദ്ദിഷ്ട
മഴവെള്ള സംഭരണി നിർമ്മാണം
അനുവദിച്ചതിന്റെ കാരണം
വ്യക്തമാക്കാമോ? പ്രസ്തുത
സ്ഥലത്ത് നിന്നും കമ്പനി
ചെങ്കല്ല് ഖനനം
ചെയ്തെടുക്കുകയാണെങ്കിൽ ആയതു
തടയുന്നതിനും,
സർവ്വകലാശാലയ്ക്ക്
ഉണ്ടായേക്കാവുന്ന ഭീമമായ
സാമ്പത്തിക നഷ്ടം
നികത്തിയെടുക്കുന്നതിനും
സ്വീകരിക്കുവാനുദ്ദേശിക്കുന്ന
മാർഗങ്ങൾ വിശദമാക്കാമോ;
(
എഫ് )
മഴവെള്ള
സംഭരണി
നിർമ്മിക്കാനുദ്ദേശിക്കുന്ന
സ്ഥലത്തെ ചെങ്കല്ല്
വെട്ടിയെടുക്കുന്നതിന് ടെണ്ടർ
മുഖേന മറ്റു ഏജൻസികളെ
ചുമതലപ്പെടുത്തുകയാണെങ്കിൽ ,
അതുമൂലം സർവ്വകലാശാലയ്ക്ക്
ഭീമമായ തുക സ്വരൂപിക്കാൻ
കഴിയുമെന്നതും, അതിനുശേഷം
പ്രസ്തുത സ്ഥലം മഴവെള്ള
സംഭരണിയായി മാറ്റുന്നതിന്
വളരെ കുറഞ്ഞ തുകയുടെ
ആവശ്യമേയുള്ളുവെന്നതും
പരിഗണിക്കാതിരുന്നതിന്റെ
കാരണം വ്യക്തമാക്കാമോ?
1672.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോടഞ്ചേരി
ഗവണ്‍മെന്റ് കോളേജില്‍ കിഫ്ബി
ധനസഹായത്തോടെ
നിര്‍മ്മിക്കാനുദ്ദേശിക്കുന്ന
കെട്ടിടത്തിന്റെ
പ്രവൃത്തികള്‍ ഇനിയും
ആരംഭിക്കാത്തതിന്റെ കാരണം
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ തുടങ്ങുമോ?
1673.
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ
ഇ ചന്ദ്രശേഖരന്‍
ശ്രീ.
പി. ബാലചന്ദ്രൻ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആധുനിക
തൊഴിൽ സാഹചര്യങ്ങളിൽ
ഉന്നതവിദ്യാഭ്യാസത്തോടൊപ്പം
നൈപുണ്യശേഷി വികസനത്തിനും
പ്രാധാന്യം നൽകേണ്ടതിന്റെ
ആവശ്യകത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഉന്നതവിദ്യാഭ്യാസ
മേഖലയിലെ നൈപുണ്യ വിടവ്
നികത്തുന്നതിന് വ്യവസായ
സംബന്ധിയായ ഹ്രസ്വകാല
കോഴ്സുകൾ
ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കുമോ;
(
സി )
സംസ്ഥാനത്ത്
ഈ അധ്യയന വർഷം മുതൽ ആരംഭിച്ച
നാലുവർഷ ബിരുദ പ്രോഗ്രാമിൽ
സ്കിൽ കോഴ്സുകൾ
നിർബന്ധമാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
എല്ലാ
ഉന്നതവിദ്യാഭ്യാസ
സ്ഥാപനങ്ങളിലും നൈപുണ്യവികസന
കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന്
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
പ്രസ്തുത കേന്ദ്രങ്ങളിൽ
പ്രൊഫഷണൽ നൈപുണ്യ
ഏജൻസികളുമായി സഹകരിച്ച് വിവിധ
കോഴ്സുകൾ നടത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;?
1674.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
'റൂസ'
പദ്ധതിയുടെ പുതിയ ഘട്ടമായ
'പി.എം. ഉഷ'
നടപ്പിലാക്കുന്നതിന് ഫോക്കസ്
ജില്ലകൾ
തിരഞ്ഞെടുക്കുന്നതിനുള്ള
മാനദണ്ഡങ്ങൾ
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി ഫോക്കസ്
ജില്ലകളായി
തിരഞ്ഞെടുക്കപ്പെട്ട
ജില്ലകള്‍ ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
സി )
ഉന്നത
വിദ്യാഭ്യാസ രംഗത്തും
മറ്റുമുള്ള പിന്നാക്കാവസ്ഥ,
ഭാഷ ന്യൂനപക്ഷ പ്രദേശം,
അതിർത്തി ജില്ല എന്നിവ
കണക്കിലെടുത്ത് കാസർകോട്
ജില്ലയെ ഫോക്കസ് ജില്ലയായി
പരിഗണിക്കുമോ; വിശദമാക്കാമോ?
1675.
ശ്രീ
വി കെ പ്രശാന്ത് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എ.ഐ.സി.ടി.ഇ.യുടെ
6-ാം ശമ്പള
പരിഷ്‌കരണത്തോടനുബന്ധിച്ചുള്ള
CAS( കരിയർ അഡ്വാൻസ്മെന്റ്
സ്കീം )ഉത്തരവനുസരിച്ച്
പോളിടെക്നിക്ക് കോളേജുകളില്‍
സര്‍ക്കാരിന് കീഴിലുള്ള
സെല്‍ഫ് ഫിനാന്‍സിംഗ്
കോളേജുകളായ CAPE, എൽ.ബി.എസ്,
ഐ.എച്ച്.ആർ.ഡി, എസ്.സി.റ്റി.
എഞ്ചിനീയറിംഗ് കോളേജുകളിലെ
മുൻ പ്രവൃത്തി പരിചയം
ലെക്ച്ചറർമാരുടെ AGP
(അക്കാഡമിക് ഗ്രേഡ് പേ)
വർധനയ്ക്ക് പരിഗണിക്കുന്നില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
എന്നാല്‍
എഞ്ചിനീയറിംഗ് കോളേജുകളില്‍
പ്രസ്തുത പ്രവൃത്തി പരിചയം
പരിഗണിച്ച് AGP വർദ്ധന
നൽകിയിട്ടുള്ളത് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
എ.ഐ.സി.റ്റി.ഇ.
റെഗുലേഷനുകള്‍ പ്രകാരം
പ്രൈവറ്റ് / ഗവണ്‍മെന്റ്
എഞ്ചിനീയറിംഗ് കോളേജുകളിലെ
മുന്‍കാല പ്രവൃത്തി പരിചയം
എഞ്ചിനീയറിംഗ്/ പോളി ടെക്നിക്
കോളേജുകളിൽ സി.എ.എസ്. AGP
വർധനയ്ക്ക് പരിഗണിക്കുന്നതാണ്
എന്നിരിക്കെ, മുന്‍കാല
പ്രവൃത്തി പരിചയം
കണക്കിലെടുത്ത്
പോളിടെക്നിക്ക് കോളേജുകളില്‍
മാത്രം AGP വർധന
നല്‍കാത്തതിനുള്ള
കാരണമെന്താണ്;
(
ഡി )
ഈ
അനോമലി പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
1676.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
ചാണ്ടി ഉമ്മന്‍
ശ്രീ.
ടി. ജെ. വിനോദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ഭൂരിപക്ഷം സർവകലാശാലകളിലും
നിലവിൽ വൈസ് ചാൻസലർമാർ ഇല്ല
എന്ന കാര്യം ഗൗരവത്തോടെ
കാണുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
സംസ്ഥാനത്തെ
വിവിധ സർവകലാശാലകളിലെ വൈസ്
ചാൻസലർ നിയമനങ്ങളുമായി
ബന്ധപ്പെട്ട നടപടികളുടെ
നിലവിലെ സ്ഥിതി എന്താണെന്ന്
വ്യക്തമാക്കുമോ;
(
സി )
സ്ഥിരം
വൈസ് ചാൻസലർമാരുടെ അഭാവം
ഉന്നത വിദ്യാഭ്യാസ മേഖലയെ
ദോഷകരമായി ബാധിച്ചിട്ടുള്ള
സാഹചര്യത്തിൽ ഇക്കാര്യത്തിൽ
അടിയന്തര നടപടികൾ
സ്വീകരിക്കുമോ; വിശദമാക്കുമോ?
1677.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ.
പ്രമോദ് നാരായൺ
ഡോ.
എൻ. ജയരാജ്
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
യു.ജി.സി.
യുടെ കഴിഞ്ഞ പേ റിവിഷനും
പുതിയ റെഗുലേഷനും 2016 മുതൽ
സംസ്ഥാനത്ത്
നടപ്പാക്കിയെങ്കിലും
സംസ്ഥാനത്തെ കോളേജ്
അധ്യാപകർക്ക് 2016 മുതൽ 2019
വരെയുള്ള ശമ്പള കുടിശിക തുക
നൽകിയിട്ടില്ല എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത കുടിശിക തുക
എന്നത്തേക്ക്
ലഭ്യമാക്കാനാകുമെന്ന്
അറിയിക്കുമോ;
(
ബി )
പ്രസ്തുത
ഇനത്തിൽ കേന്ദ്രസർക്കാരില്‍
നിന്ന് ലഭിക്കേണ്ട 50% തുക
ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ
അത് നഷ്ടപ്പെടാനുള്ള സാഹചര്യം
എന്തായിരുന്നു എന്ന്
അറിയിക്കാമോ; ഇക്കാര്യത്തില്‍
ഉദ്യോഗസ്ഥർക്ക് വീഴ്ച
സംഭവിച്ചിട്ടുണ്ടോ; എങ്കില്‍
അവർക്കെതിരെ നടപടി
സ്വീകരിക്കാമോ;
(
സി )
കോളേജ്
അധ്യാപകരുടെ പി.ജി.
വെയിറ്റേജ് എടുത്തു കളഞ്ഞ്
ഉത്തരവിറക്കിയപ്പോഴും
സർക്കാരിന്റെ ഗ്രാന്റ് കൊണ്ട്
പ്രവർത്തിക്കുന്ന
യൂണിവേഴ്സിറ്റികളിൽ യു.ജി.
കോഴ്സുകൾ ഉൾപ്പെടെയുള്ള എല്ലാ
കോഴ്സുകൾക്കും പി.ജി.
വെയിറ്റേജ്
നിലനിൽക്കുന്നത്ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഈ പൊരുത്തക്കേട് പരിഹരിച്ച്
കേരളത്തിൽ തുല്യജോലി
ചെയ്യുന്ന ഉന്നതവിദ്യാഭ്യാസ
വകുപ്പിലെ എല്ലാ
അധ്യാപകർക്കും തുല്യ വർക്ക്
ലോഡും തുല്യ ശമ്പളവും
നൽകാനുള്ള നടപടി
സ്വീകരിക്കാമോ;
(
ഡി )
കേരള
സർക്കാരിന്റെ 20.8.2024 -ലെ
ഇ.
106756/ടി.ആര്‍.വൈ./4347/2024
ഇ.1 നമ്പർ സർക്കുലർ പ്രകാരം
നിലവിൽ നൽകിക്കൊണ്ടിരുന്ന
2019 ന് ശേഷമുള്ള കുടിശിക
ബില്ലുകൾ വകുപ്പ് പാസാക്കി
നൽകിയെങ്കിലും തുക
ലഭ്യമായിട്ടില്ല എന്ന വിഷയം
പരിഹരിക്കാന്‍ അടിയന്തര നടപടി
സ്വീകരിക്കാമോ?
1678.
ശ്രീ.
പി. വി. അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലമ്പൂര്‍
സർക്കാർ ആർട്സ് ആൻഡ് സയന്‍സ്
കോളേജിന്റെ പ്രവർത്തനം
അമരമ്പലം പഞ്ചായത്തിലെ
പൂക്കോട്ടുംപാടത്ത് നിന്നും
നിലമ്പൂര്‍
മുനിസിപ്പാലിറ്റിയിലെ വാടക
കെട്ടിടത്തിലേക്ക് മാറ്റിയ
വര്‍ഷവും മാസവും തീയതിയും
അറിയിക്കുമോ; പ്രസ്തുത വാടക
കെട്ടിടസമുച്ചയത്തിന്
പൊതുമരാമത്ത് വകുപ്പ്
നിശ്ചയിച്ച വാടക
എത്രയാണെന്നും
കെട്ടിടത്തിന്റെ ഉടമയ്ക്ക്
വാടകയിനത്തില്‍ എത്ര തുകയാണ്
നല്‍കിയതെന്നും
വ്യക്തമാക്കുമോ;
(
ബി )
നിലമ്പൂര്‍
സർക്കാർ ആർട്സ് ആൻഡ് സയന്‍സ്
കോളേജ് സ്ഥിതി ചെയ്യുന്ന
കെട്ടിട ഉടമയ്ക്ക്
വാടകയിനത്തില്‍ നാളിതുവരെ
തുകയൊന്നും
ലഭിച്ചിട്ടില്ലെന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത വിഷയം സംബന്ധിച്ച
ഫയല്‍ നിലവിൽ ഏത്
കാര്യാലയത്തിലാണ് കൈകാര്യം
ചെയ്യുന്നതെന്ന് ഫയല്‍
നമ്പര്‍ സഹിതം
വ്യക്തമാക്കുമോ;
(
സി )
വാടകയിനത്തിലെ
തുക നല്‍കുന്നതിനായി
ശേഷിക്കുന്ന നടപടികൾ
എന്തെല്ലാമാണെന്നും പ്രസ്തുത
തുക എന്നത്തേക്ക് നല്‍കുവാൻ
കഴിയുമെന്നും വ്യക്തമാക്കാമോ?
1679.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
01.06.1991
മുതൽ 30.09.2024 വരെയുളള
കാലയളവിൽ സംസ്ഥാനത്ത് എയ്ഡഡ്
മേഖലയിൽ അനുവദിച്ച ആർട്സ്
ആൻഡ് സയൻസ് കോളേജുകൾ, എയ്ഡഡ്
ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ
പുതുതായി അനുവദിച്ച വിവിധ
ബിരുദ, ബിരുദാനന്തര
പ്രോഗ്രാമുകൾ, ഓരോ
പ്രോഗ്രാമിലും അനുവദിച്ച
സീറ്റുകളുടെ വിശദാംശങ്ങൾ
എന്നിവ ഓരോന്നും അനുവദിച്ച
വർഷം,മാസം എന്നിവയുൾപ്പെടെ
പ്രത്യേകമായി ജില്ല തിരിച്ച്
ലഭ്യമാക്കാമോ?
1680.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോങ്ങാട്
മണ്ഡലത്തിലെ പത്തിരിപ്പാല
ഗവൺമെന്റ്
ആര്‍ട്സ്&സയന്‍സ്
കോളേജിലെ അഡ്മിനിസ്ട്രേറ്റീവ്
ബ്ലോക്ക് നിര്‍മ്മാണ
പ്രവൃത്തിക്ക് ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭ്യമായിട്ടുണ്ടോ; വിശദാംശം
നല്‍കുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിക്ക്
വകയിരുത്തിയിട്ടുള്ള തുക
എത്രയാണെന്ന് വ്യക്തമാക്കാമോ;
(
സി )
അഡ്മിനിസ്ട്രേറ്റീവ്
ബ്ലോക്ക്
നിര്‍മ്മിക്കുന്നതിനുള്ള തുക
പൊതുമരാമത്ത് വകുപ്പിന്
ഡെപ്പോസിറ്റ് ചെയ്യാത്തത്
കാരണം പ്രസ്തുത പ്രവൃത്തി
ആരംഭിക്കാന്‍ കഴിയാത്ത
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ അടിയന്തരമായി തുക
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
1681.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മങ്കട
ഗവ. ആര്‍ട്സ്&സയന്‍സ്
കോളേജില്‍ പുരോഗമിച്ചു വരുന്ന
വിവിധ നിര്‍മ്മാണ
പ്രവൃത്തികളിൽ ഓരോന്നിന്റെയും
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ; കിഫ്ബി മുഖേന
നടപ്പാക്കുന്ന പ്രവൃത്തിയുടെ
നിലവിലെ സ്ഥിതി അറിയിക്കുമോ;
എന്തെല്ലാം പ്രവൃത്തികളാണ്
അവശേഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
നിര്‍മ്മാണ പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
വകുപ്പ് ആവശ്യമായ മേല്‍നോട്ടം
നല്‍കുന്നുണ്ടോ; എങ്കില്‍
ഏറ്റവും ഒടുവിലായി അവലോകന
യോഗം ചേർന്നത് എന്നാണെന്ന്
അറിയിക്കുമോ;
(
സി )
നിലവില്‍
യാതൊരു പദ്ധതിയിലും
ഉള്‍പ്പെടുത്തിയിട്ടില്ലാത്തതും
എന്നാല്‍ നടപ്പിലാക്കാന്‍
അവശേഷിക്കുന്നതുമായ
കോളേജിന്റെ അടിസ്ഥാന സൗകര്യ
വികസന പ്രവൃത്തികള്‍
എന്തെല്ലാമാണെന്നാണ് വകുപ്പ്
വിലയിരുത്തിയിട്ടുള്ളത്;
വിശദമാക്കുമോ?
1682.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സർക്കാരിന്റെ
ഉടമസ്ഥതയിൽ എത്ര ആർട്സ് &
സയൻസ് കോളേജുകൾ സംസ്ഥാനത്ത്
പ്രവർത്തിക്കുന്നുണ്ട്; എത്ര
കോളേജുകളിൽ നിലവിൽ സ്ഥിരം
പ്രിൻസിപ്പാൾമാർ ഉണ്ട്;
(
ബി )
പി.എസ്.സി.
അംഗീകരിച്ച പട്ടിക പ്രകാരം
നിയമിച്ചിട്ടുള്ള
പ്രിൻസിപ്പാൾമാരെ ഇപ്പോഴും
പ്രൊവിഷണലായി തുടരാൻ
അനുവദിച്ചിരിക്കുന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
(
സി )
പ്രിൻസിപ്പാൾ
നിയമനം സംബന്ധിച്ച്
ഹൈക്കോടതിയിൽ ഫയൽ
ചെയ്തിട്ടുള്ള ഹർജ്ജി
സമയബന്ധിതമായി തീർപ്പാക്കാതെ
നീട്ടിക്കൊണ്ടുപോകുന്നത്
ജൂനിയറായ അധ്യാപകർക്ക്
പ്രിൻസിപ്പാൾമാരുടെ ചുമതല
നൽകുന്നതിന് വേണ്ടിയാണെന്ന
ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഡി )
സർവകലാശാല
ചട്ടപ്രകാരം സീനിയർ
അധ്യാപകർക്ക്
പ്രിൻസിപ്പാൾമാരുടെ ചുമതല
നൽകണമെന്ന വ്യവസ്ഥ സർക്കാർ
പാലിക്കുന്നുണ്ടോ;
(
ഇ )
പി.എസ്.സി.
അംഗീകരിച്ച പ്രിൻസിപ്പാൾ
പട്ടികയിലുള്ളവരെ ഒഴിവാക്കി,
ഒരു ജൂനിയർ അധ്യാപകന് കോട്ടയം
നാട്ടിക ഗവൺമെന്റ് കോളേജ്
പ്രിൻസിപ്പാളിന്റെ ചുമതലയും
കോട്ടയം കോളേജ് വിദ്യാഭ്യാസ
ഡെപ്യൂട്ടി ഡയറക്ടറുടെ
ചുമതലയും
നൽകിയിരിക്കുന്നതിനുള്ള കാരണം
വ്യക്തമാക്കാമോ?
1683.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2022-23
ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ
കണ്ണൂർ വനിതാ കോളേജിലെ
സിന്തറ്റിക് ട്രാക്ക്
ഉൾപ്പെടെയുള്ള ഗ്രൗണ്ട്
നിർമ്മാണ പ്രവൃത്തിയുടെ
പുരോഗതി അറിയിക്കാമോ;
(
ബി )
പ്രസ്തുത
ഗ്രൗണ്ട് നിർമ്മാണ
പ്രവൃത്തിയുടെ ടെണ്ടർ നടപടി
പൂർത്തീകരിച്ച് പ്രവൃത്തി
ആരംഭിച്ചിട്ടുണ്ടോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി എന്തൊക്കെ
പ്രവർത്തനങ്ങളാണ്
ഉൾപ്പെടുത്തിയുള്ളതെന്ന്
വിശദമാക്കുമോ?
1684.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിഫ്ബി
പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ
പയ്യന്നൂര്‍ മണ്ഡലത്തിലെ
പെരിങ്ങോം ഗവൺമെന്റ് കോളേജിലെ
പുതിയ കെട്ടിടത്തിന്റെ
നിര്‍മ്മാണം നിലവിൽ
ഏതുഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(
ബി )
കെട്ടിട
നിര്‍മ്മാണത്തിന്റെ
തുടര്‍പ്രവര്‍ത്തനങ്ങള്‍
അവലോകനം ചെയ്യുന്നതിന്
ബഹുമാനപ്പെട്ട മന്ത്രിയുടെ
സാന്നിദ്ധ്യത്തില്‍ യോഗം
ചേര്‍ന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
തീരുമാനങ്ങള്‍ സമയബന്ധിതമായി
നടപ്പാക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
സാങ്കേതിക
നടപടികള്‍ പൂര്‍ത്തീകരിച്ച്
പദ്ധതി എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദമാക്കാമോ?
1685.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയിലെ കിനാലൂരിൽ
പ്രവർത്തിക്കുന്ന, ബാലുശ്ശേരി
ഗവണ്‍മെന്റ് കോളേജിലെ
കാന്റീനും, ഹോസ്റ്റലും
നിർമ്മാണപ്രവൃത്തികൾ
പൂര്‍ത്തികരിച്ചിട്ടും
വിദ്യാര്‍ത്ഥികള്‍ക്ക്
ഉപയോഗിക്കുന്നതിനായി
നിര്‍മ്മാണ ഏജന്‍സി
കൈമാറിയിട്ടില്ല എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
കോളേജിലെ
വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ
ഉപകാരപ്രദമാവുന്ന ഈ കാന്റീനും
ഹോസ്റ്റലും അടിയന്തരമായി
കോളേജിന് വിട്ടു
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(
സി )
കിഫ്ബി
ഫണ്ട് വിനിയോഗിച്ച് ഇനി
എന്തൊക്കെ പ്രവര്‍ത്തികളാണ്
പ്രസ്തുത കോളേജില്‍
പൂര്‍ത്തീകരിക്കാനുള്ളതെന്ന്
വിശദമാക്കാമോ?
1686.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
വനിതാ ആർട്സ് സയൻസ്
കോളേജിന്റെ കിഫ്ബി പദ്ധതിയിൽ
ഉൾപ്പെട്ട പ്രവൃത്തികൾക്ക്
കരാറുകാരന് നിർമ്മാണ അനുമതി
നൽകിയിട്ടുണ്ടോ;
(
ബി )
14.06.2024
ലെ സർക്കാർ ഉത്തരവ് പ്രകാരം
രൂപീകരിച്ച പുതിയ സാങ്കേതിക
കമ്മിറ്റിയുടെ യോഗം ചേർന്ന്
അനുമതി ലഭ്യമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കിൽ അതിനുള്ള കാലതാമസം
എന്താണെന്ന് വ്യക്തമാക്കാമോ;
പ്രസ്തുത ഉത്തരവിന്റെ പകർപ്പ്
നൽകുമോ;
(
സി )
സാങ്കേതിക
നടപടികൾ എത്രയും വേഗം
പൂർത്തീകരിച്ച് കെട്ടിട
നിർമ്മാണ പ്രവൃത്തികൾ
എന്നത്തേക്ക് ആരംഭിക്കുവാൻ
സാധിക്കുമെന്ന്
വെളിപ്പെടുത്തുമോ?
1687.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിനാനൂർ
കരിന്തളം ഗവൺമെന്റ് കോളേജിൽ
നിലവിലുള്ള കോഴ്സുകൾ
ഏതൊക്കെയാണെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
കോളേജിൽ പുതിയ കോഴ്സുകൾ
അനുവദിക്കുന്നതിന് പ്രൊപ്പോസൽ
സമർപ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ വിശദാംശങ്ങൾ
നൽകാമോ;
(
സി )
പുതിയ
കോഴ്സുകൾ
അനുവദിക്കുന്നതിനുള്ള നടപടികൾ
വിശദമാക്കാമോ?
1688.
ശ്രീ.
പി. വി. അൻവർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലമ്പൂര്‍
ഗവൺമെന്റ് ആര്‍ട്സ് &
സയന്‍സ് കോളേജ് നിലവിൽ വാടക
കെട്ടിടത്തിലാണ്
പ്രവര്‍ത്തിക്കുന്നതെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത കോളേജിനാവശ്യമായ
കെട്ടിടനിര്‍മ്മാണ പ്രവർത്തനം
ഇപ്പോൾ ഏതു ഘട്ടത്തിലാണെന്ന്
അറിയിക്കാമോ; ഇക്കാര്യത്തില്‍
നാളിതുവരെ സ്വീകരിച്ച
നടപടികളും നിലവിലെ അവസ്ഥയും
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കോളേജിന്
സ്ഥലമേറ്റെടുക്കുന്നതിനുളള
തുകയ്ക്ക് കിഫ്ബി വഴി
ഭരണാനുമതി ലഭിച്ചിട്ടുണ്ടോ;
സ്ഥലമേറ്റെടുക്കാന്‍ എത്ര
തുകയ്ക്കാണ് ഭരണാനുമതി
ലഭ്യമാക്കിയിട്ടുളളതെന്നും
ഭൂമി
ഏറ്റെടുക്കുന്നതിനാവശ്യമായ
തുക കിഫ്ബിയാണോ
അനുവദിക്കുകയെന്നും
അറിയിക്കാമോ;
(
സി )
സര്‍ക്കാര്‍
നിശ്ചയിക്കുന്ന നിരക്കില്‍
ഭൂമി വിട്ടുതരാൻ ഭൂവുടമ
തയ്യാറായിരിക്കെ ഭൂമി
ഏറ്റെടുക്കുവാനുള്ള
നടപടിക്രമങ്ങളുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കാമോ; ഇതുസംബന്ധിച്ച
ഫയൽ ഏത്
കാര്യാലയത്തിലാണുള്ളതെന്ന്
ഫയൽ നമ്പർ സഹിതം
വിശദമാക്കാമോ; ഇനിയെത്ര
നാളുകൾ കൊണ്ട് സ്ഥലം
ഏറ്റെടുക്കൽ പ്രവൃത്തികൾ
പൂർത്തീകരിക്കാൻ സാധിക്കും
എന്നറിയിക്കാമോ?
1689.
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എറണാകുളം
മഹാരാജാസ് കോളേജിന് ആട്ടോണമസ്
കോളേജ് പദവി യു.ജി.സി. ഏതു
വർഷം വരെയാണ് നൽകിയിരുന്നത്;
തുടർഅംഗീകാരം
ലഭിക്കാതിരുന്നതിന്
കാരണമെന്താണ്;
അംഗീകാരമില്ലാതെ ഓട്ടോണമസ്
പദവിയിൽ തുടരുന്നതിന് നിയമ
സാധുതയുണ്ടോ;
(
ബി )
സർക്കാർ
ഉടമയിലല്ലാത്ത എത്ര ഓട്ടോണമസ്
കോളേജുകൾ സംസ്ഥാനത്ത്
പ്രവർത്തിക്കുന്നുണ്ട്;
പ്രസ്തുത കോളേജുകളുടെ
അംഗീകാരകാലാവധി കഴിഞ്ഞശേഷം
തുടർ അംഗീകാരം
ലഭ്യമായിട്ടുണ്ടോ;
(
സി )
മഹാരാജാസ്
കോളേജിന് യഥാസമയം
തുടർഅംഗീകാരം
ലഭിക്കുന്നതിനുള്ള നടപടികൾ
കൈക്കൊള്ളുന്നതിൽ വീഴ്ച
വരുത്തിയവർക്കെതിരെ എന്ത്
നടപടിയാണ് സർക്കാർ
കൈക്കൊണ്ടത്?
1690.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സര്‍ക്കാര്‍
മേഖലയില്‍ പുതിയ നിയമ
കോളേജുകള്‍ അനുവദിക്കുന്നത്
പരിഗണനയിലുണ്ടോ; എങ്കില്‍
എവിടെയെല്ലാം എന്ന്
വ്യക്തമാക്കാമോ?
1691.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
എല്ലാ സര്‍ക്കാര്‍
കോളേജുകളിലും ജേര്‍ണലിസം
കോഴ്സ് നിലവിലുണ്ടോ; ഏതെല്ലാം
സര്‍ക്കാര്‍ കോളേജുകളില്‍
ജേര്‍ണലിസത്തിൽ ഡിഗ്രി,
പി.ജി. കോഴ്സുകള്‍
നിലവിലുണ്ടെന്ന് കോളേജുകളുടെ
പേര് വിവരങ്ങൾ സഹിതം
വിശദമാക്കാമോ;
(
ബി )
വര്‍ത്തമാനകാലത്തെ
ജേര്‍ണലിസം കോഴ്സിന്റെ
പ്രാധാന്യവും സാധ്യതയും
കണക്കിലെടുത്ത് സംസ്ഥാനത്തെ
മുഴുവന്‍ സര്‍ക്കാര്‍
കോളേജുകളിലും പ്രസ്തുത കോഴ്സ്
ആരംഭിക്കുന്നതിനു വേണ്ട നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
1692.
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
എം. വിൻസെന്റ്
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സ്വയംഭരണ
കോളേജുകളിൽ നിന്ന്
അഫിലിയേഷന്റെ പേരിൽ
സർവകലാശാലകൾ ഫീസീടാക്കുന്നതും
യു.ജി.സി. നിബന്ധനകൾക്ക്
വിരുദ്ധമായ കരാറുകളിൽ
ഒപ്പിടാൻ നിർബന്ധിക്കുന്നതും
വിലക്കി ബഹു. ഹൈക്കോടതി
ഉത്തരവിട്ടത് ഗൗരവത്തോടെ
കാണുന്നുണ്ടോ വ്യക്തമാക്കുമോ;
(
ബി )
സ്വയംഭരണ
കോളേജുകളുമായി ബന്ധപ്പെട്ട്
നിലവിൽ സർവ്വകലാശാലകൾ ഏതൊക്കെ
രീതിയിലുള്ള ഇടപെടലുകളാണ്
നടത്തുന്നതെന്ന്
വ്യക്തമാക്കുമോ; പ്രസ്തുത
ഇടപെടലുകൾ യുജിസി
മാനദണ്ഡങ്ങൾക്ക്
അനുസൃതമാണെന്ന്
ഉറപ്പുവരുത്തുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
സ്വയംഭരണ
കോളേജുകൾക്ക് സ്വന്തം
നിലയ്ക്ക് സിലബസും
കരിക്കുലവും തയ്യാറാക്കുവാൻ
അവകാശമുണ്ടോ; ഇക്കാര്യത്തിൽ
സർവകലാശാലകൾ ഏതെങ്കിലും
തരത്തിലുള്ള ഇടപെടലുകൾ
നടത്തുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ഡി )
സ്വയംഭരണ
പദവിക്ക് അനുസൃതമായി
പ്രവർത്തിക്കുവാൻ
കോളേജുകൾക്ക് അവസരം
സൃഷ്ടിക്കുന്ന രീതിയിലുള്ള
സാഹചര്യം ഉന്നത വിദ്യാഭ്യാസ
രംഗത്ത് സൃഷ്ടിക്കുമോ;
വ്യക്തമാക്കാമോ?
1693.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
എൻ. എ. നെല്ലിക്കുന്ന്
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഉന്നത
വിദ്യാഭ്യാസരംഗത്ത്
സംസ്ഥാനത്തിന് പുറത്തു
നിന്നും വിദേശത്തുനിന്നുമുളള
വിദ്യാർത്ഥികളെ
കേരളത്തിലേക്ക് ആകർഷിക്കാൻ
എന്തെങ്കിലും പദ്ധതി
ആവിഷ്കരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
ഇതിനായി
മികവിന്റെ കേന്ദ്രങ്ങൾ
ആരംഭിക്കാൻ
തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം നൽകുമോ;
(
സി )
വിദേശരാജ്യങ്ങളിലേക്ക്
വിദ്യാർഥികളെ റിക്രൂട്ട്
ചെയ്യുന്ന ഏജൻസികളുടെ
പ്രവർത്തനം
നിരീക്ഷിക്കുന്നതിനും
നിയന്ത്രണം
ഏർപ്പെടുത്തുന്നതിനും
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന
നടപടികൾ എന്തെല്ലാമാണെന്നു
വിശദമാക്കുമോ?
1694.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അഞ്ചുവർഷ
ഇന്റഗ്രേറ്റഡ് ബിരുദ കോഴ്സിന്
പ്രവേശനം നേടിയ ഭരണകക്ഷിയുടെ
യുവജനസംഘടന നേതാവിന് ആറാം
സെമസ്റ്ററിൽ എത്ര ശതമാനം
ഹാജരാണുള്ളത്; ആറാം സെമസ്റ്റർ
പരീക്ഷയ്ക്ക് രജിസ്റ്റർ
ചെയ്യുന്നതിന്
യോഗ്യതയില്ലാത്ത പ്രസ്തുത
വിദ്യാർത്ഥിക്ക് ഏഴാം
സെമസ്റ്റർ ക്ലാസിലേക്ക്
പ്രവേശനം നൽകിയോ; എങ്കിൽ ആയത്
ചട്ട പ്രകാരം ശരിയാണോ;
(
ബി )
ഇന്റഗ്രേറ്റഡ്
കോഴ്സുകളിൽ ആറാം സെമസ്റ്റർ
ക്ലാസ്സ്, ബിരുദ കോഴ്സിന്റെ
എക്സിറ്റ് പോയിൻറ്
ആയിരിക്കുമ്പോൾ ആറാം
സെമസ്റ്റർ ബിരുദ പരീക്ഷ
എഴുതുകയോ പാസാവുകയോ ചെയ്യാത്ത
വിദ്യാർത്ഥിക്ക് ഏഴാം
സെമെസ്റ്റർ പി ജി ക്ലാസിൽ
പ്രവേശനം നൽകാൻ
വ്യവസ്ഥയുണ്ടോ;
(
സി )
ടി
വിദ്യാർത്ഥി കോളേജിൽ പഠനം
തുടരുന്നുണ്ടോ; ഏത്
സെമസ്റ്ററിനാണ്
പഠിക്കുന്നത്;മതിയായ
ഹാജരില്ലാതെ ടി
വിദ്യാർത്ഥിക്ക് സെമസ്റ്റർ
കയറ്റം നൽകിയതിന് ഉത്തരവാദികൾ
ആരാണ്; അവർക്കെതിരെ എന്ത്
നടപടി സ്വീകരിച്ചു;
(
ഡി )
സമാനമായി
നിശ്ചിത ശതമാനം ഹാജർ
ലഭിക്കാത്തതിന്റെ പേരിൽ
രണ്ടാം സെമസ്റ്റർ പിജി
വിദ്യാർത്ഥിയും പ്രതിപക്ഷ
പാർട്ടിയുടെ യുവജനസംഘടനാ
പ്രവർത്തകനുമായ മറ്റൊരു
വിദ്യാർത്ഥിയെ കോളേജിൽ നിന്ന്
പ്രിൻസിപ്പൽ റോൾ ഔട്ട്
ആക്കിയിട്ടുണ്ടോ?
1695.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാവേലിക്കര
മണ്ഡലത്തില്‍
പ്രവര്‍ത്തിക്കുന്ന
രാജാരവിവര്‍മ്മ സെന്റര്‍ ഓഫ്
എക്സലന്‍സ് ഫോര്‍ വിഷ്വല്‍
ആർട്സിന് അറുപത്തിയാറ് സെന്റ്
സ്ഥലം ലഭ്യമായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
സ്ഥലത്ത് പുതിയ കെട്ടിട
സമുച്ചയം
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ തുക അനുവദിക്കുന്ന
വിഷയം പരിഗണനയിലുണ്ടോ;
അറിയിക്കാമോ?
1696.
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ശ്രീനാരായണഗുരു
ഓപ്പൺ യൂണിവേഴ്സിറ്റി
ആരംഭിച്ചതിനെ തുടര്‍ന്ന്
നിർത്തലാക്കിയ കേരള
സർവകലാശാലയുടെ വിദൂര
വിദ്യാഭ്യാസ പഠന വകുപ്പിൽ
നിയമിച്ചിരുന്ന അധ്യാപകരെയും
അനധ്യാപകരെയും സർവ്വകലാശാലയിൽ
തന്നെ തുടർന്ന്
പ്രവർത്തിക്കാൻ അനുവദിച്ചോ;
എത്ര അധ്യാപകരെയാണ് പഠന
വകുപ്പുകളിലേക്ക് മാറ്റി
നിയമിച്ചത്; വ്യക്തമാക്കാമോ;
(
ബി )
സർവ്വകലാശാലയുടെ
പഠന വകുപ്പുകളിൽ അധികമായി
നിയമിക്കുന്നതിന്
സൂപ്പർന്യൂമററി തസ്തികകൾ
സൃഷ്ടിച്ചിരുന്നോ; പ്രസ്തുത
തസ്തികകൾ സൃഷ്ടിക്കുന്നതിന്
സർക്കാർ അനുമതി
ലഭിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
സ്ഥിരം
അധ്യാപകരില്ലാത്ത ഓപ്പൺ
സർവകലാശാലയിലേക്ക് കേരള
സർവകലാശാലയിലെ ടി അധിക
അധ്യാപകരെ ഡെപ്യൂട്ടേഷൻ
വ്യവസ്ഥയിൽ നിയമിക്കുന്നത്
ഓപ്പൺ സർവകലാശാലയ്ക്ക് കൂടുതൽ
പ്രയോജനപ്രദമാകുമെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ?
1697.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016
മുതല്‍ ഉന്നതവിദ്യാഭ്യാസ
മേഖലയില്‍ കോളേജുകളുടെയും
സര്‍വകലാശാലകളുടെയും നിലവാരം
മെച്ചപ്പെടുത്താന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെ എന്ന്
വിശദമാക്കാമോ;
(
ബി )
ഈ
സര്‍ക്കാര്‍ അധികാരമേറ്റശേഷം
കോളേജുകളുടെയും
സര്‍വകലാശാലകളുടെയും
അഖിലേന്ത്യാ റാങ്കിംഗില്‍
മുന്നില്‍ വന്നിട്ടുള്ള
സ്ഥാപനങ്ങള്‍ ഏതൊക്കെ എന്ന്
വര്‍ഷം തിരിച്ച്
വ്യക്തമാക്കാമോ;
(
സി )
കോളേജ്/സര്‍വകലാശാല
തലത്തില്‍ പഠനം നടത്തുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
പഠനത്തോടൊപ്പം ജോലി
ചെയ്യാന്‍ കഴിയുന്ന രീതിയില്‍
പഠന സമ്പ്രദായം
പരിഷ്കരിക്കുവാന്‍ എന്തൊക്കെ
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
1698.
ശ്രീ.
എ. സി. മൊയ്‌തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പ്രൊഫഷണല്‍
കോഴ്സുകളില്‍ പഠിക്കുന്ന
വിദ്യാര്‍ത്ഥികള്‍ക്ക്
പഠനകാലത്ത് തന്നെ പ്രായോഗിക
പരിശീലനം ഉറപ്പാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വിശദമാക്കാമോ?
1699.
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഡോ:
എസ്. രാധാകൃഷ്ണൻ കാര്യവട്ടം
ക്യാമ്പസിന് തറക്കല്ലായിട്ട
ശിലാഫലകം സർവ്വകലാശാലയുടെ
സ്റ്റോർ റൂമിൽ
ഉപേക്ഷിക്കപ്പെട്ട നിലയിൽ
കണ്ടെത്തിയതായ വാർത്ത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത ഫലകം ക്യാമ്പസിന്റെ
പ്രവേശനകവാടത്തിൽ
പ്രദർശിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
1700.
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
സർവ്വകലാശാലകൾ 2024-25 അധ്യയന
വർഷത്തിൽ ഏതെല്ലാം വിദൂര
വിദ്യാഭ്യാസ യു.ജി, പി.ജി
കോഴ്സുകളിലേക്കാണ് പ്രവേശന
വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
2024-25
അധ്യയന വർഷത്തിൽ ഏതെങ്കിലും
സർവ്വകലാശാലകൾ യു.ജി, പി.ജി
കോഴ്സുകൾക്ക് പ്രൈവറ്റ്
രജിസ്ട്രേഷൻ രീതിയിൽ പ്രവേശന
വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടെങ്കിൽ
അതിന്റെ വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(
സി )
ശ്രീ
നാരായണ ഗുരു ഓപ്പൺ
സർവ്വകലാശാല ഒഴികെയുള്ള മറ്റു
സർവ്വകലാശാലകൾ യു.ജി, പി.ജി
കോഴ്സുകളിലേക്ക് വിദൂര
വിദ്യാഭ്യാസം/പ്രൈവറ്റ്
രെജിസ്ട്രേഷൻ രീതിയിൽ
പ്രവേശനം നൽകുന്നത് ഏത്
നിയമത്തിന്റെ /ഉത്തരവിന്റെ
അടിസ്ഥാനത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ശ്രീ
നാരായണ ഗുരു ഓപ്പൺ
സർവ്വകലാശാലയിൽ വിവിധ യു.ജി,
പി.ജി കോഴ്സുകളിൽ 2024-25
അധ്യയന വർഷത്തിൽ പ്രവേശനം
നേടിയ വിദ്യാർത്ഥികളുടെ എണ്ണം
കോഴ്സ് തിരിച്ചു
ലഭ്യമാക്കാമോ?
1701.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ബി. എസ്. സി. ബയോടെക്നോളജി
കോഴ്സുള്ള എത്ര കോളേജുകള്‍
ഉണ്ട്; ഗവണ്‍മെന്റ്, എയിഡഡ്,
അണ്‍എയിഡഡ് എന്നിങ്ങനെ ജില്ല
അടിസ്ഥാനത്തില്‍ തരം തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
ബി.
എസ്. സി. ബയോ ടെക്നോളജി
കോഴ്സുകള്‍ ഉള്ള ഗവണ്‍മെന്റ്
കോളേജുകള്‍ ഏതെല്ലാം
ജില്ലകളിലാണുള്ളതെന്ന്
അറിയിക്കാമോ;
(
സി )
സംസ്ഥാനത്ത്
പുതുതായി ബി. എസ്. സി.
ബയോടെക്നോളജി കോഴ്സുകള്‍
ആരംഭിക്കാന്‍ പദ്ധതിയുണ്ടോ;
എങ്കില്‍ നിലവില്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ഡി )
2023-24
വര്‍ഷ കാലയളവില്‍ പ്രസ്തുത
കോഴ്സിന് ഗവണ്‍മെന്റ്
കോളേജുകളില്‍ അപേക്ഷ
നല്‍കിയവരുടെ എണ്ണം
സൂചിപ്പിക്കാമോ;
(
ഇ )
കേന്ദ്ര
ഗവണ്‍മെന്റ് ഈ വിഷയത്തിന്
കൂടുതല്‍ ഊന്നല്‍
കൊടുക്കുന്ന സാഹചര്യത്തില്‍
( ബയോ ഇ3 നയം) ഇതുമായി
ബന്ധപ്പെട്ട് സംസ്ഥാനത്ത്
കൂടുതല്‍ കോളേജുകള്‍
ആരംഭിക്കുന്നതിനുള്ള സാഹചര്യം
ഉണ്ടാകുമോ; വിശദമാക്കാമോ?
1702.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2024-25
അക്കാദമിക വര്‍ഷത്തില്‍
സംസ്ഥാനത്തെ ഏതൊക്കെ
യൂണിവേഴ്സിറ്റികളിലാണ്
നാലുവര്‍ഷ ബിരുദ കോഴ്സുകള്‍
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
നാലുവര്‍ഷ
ബിരുദ കോഴ്സുകള്‍
നടപ്പിലാക്കുക വഴി
വിദ്യാര്‍ത്ഥികള്‍ക്ക്
എന്തൊക്കെ നേട്ടങ്ങളാണ്
ലഭ്യമാക്കാന്‍ കഴിയുക എന്ന്
വിശദമാക്കാമോ?
1703.
ശ്രീ.
കെ.വി.സുമേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ഗവണ്‍മെന്റ് കോളേജുകളില്‍
പുതിയ കോഴ്സുകള്‍
ആരംഭിക്കുന്നുണ്ടോ; എങ്കിൽ
ഏതെല്ലാം കോഴ്സുകള്‍ ഏതൊക്കെ
കോളേജുകളിലാണ്
ആരംഭിക്കുന്നതെന്ന് യു.ജി.,
പി.ജി. എന്നിവ തരംതിരിച്ച്
ജില്ലാടിസ്ഥാനത്തില്‍
വിശദമാക്കാമോ?
1704.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ഉന്നതവിദ്യാഭ്യാസ മേഖലയിലെ
വിദ്യാര്‍ത്ഥികളുടെ
നൂതനാശയങ്ങള്‍ വികസിപ്പിച്ച്
സംരംഭകത്വം
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
ഒരേ
സമയം തന്നെ ഉന്നതപഠനവും
തൊഴില്‍ വൈദഗ്‍ദ്ധ്യവും
നേടാന്‍ സാധിക്കുന്ന
തരത്തിലുള്ള നൂതന കോഴ്സുകള്‍
സംസ്ഥാനത്ത്
ആരംഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
1705.
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാലിക്കറ്റ്
സർവകലാശാല വിമൻസ് സ്റ്റഡീസ്
വകുപ്പിൽ നിന്നും 2010 ൽ എംഎ
ബിരുദം നേടിയ കെ.ഡയാനയ്ക്ക്
17 മാർക്ക് അധികമായി നൽകിയത്
ചാൻസലർ റദ്ദാക്കിയോ;എങ്കിൽ
എന്ത് കാരണം
ചൂണ്ടിക്കാട്ടിയാണ്
റദ്ദാക്കിയതെന്ന്
വിശദമാക്കാമോ;
(
ബി )
സർവ്വകലാശാല
അധികമാർക്ക് രേഖപ്പെടുത്തി
വിദ്യാർത്ഥിനിക്ക് നൽകിയ
മാർക്ക് ലിസ്റ്റ് മടക്കി
വാങ്ങി പുതുക്കിയ മാർക്ക്
ലിസ്റ്റ് യൂണിവേഴ്സിറ്റി
പരീക്ഷാഭവൻ
നൽകിയോ;ഇല്ലെങ്കില്‍ അതിന്റെ
കാരണം എന്താണ്;
(
സി )
അധികമാർക്ക്
നൽകുന്നതിന് വിസമ്മതിച്ച
വിമൻസ് സ്റ്റഡീസ് മുൻ വകുപ്പ്
മേധാവിയായിരുന്ന ഡോ: മോളി
കുരുവിളക്കെതിരെ സർവ്വകലാശാല
കൈകൊണ്ട ശിക്ഷാനടപടികൾ
തുടരുന്നുണ്ടോ; സർവീസിൽ
നിന്ന് വിരമിച്ച ഡോ: മോളി
കുരുവിളയുടെ പെൻഷൻ
ആനുകൂല്യങ്ങൾ തടഞ്ഞുവച്ചതിന്
കാരണം വ്യക്തമാക്കുമോ;
(
ഡി )
കെ.ഡയാനയ്ക്ക്
അധികമാർക്ക് നൽകാൻ ശുപാർശ
ചെയ്ത വകുപ്പ് മേധാവിക്ക്
ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ
പ്ലാനിങ് ബോർഡ് അംഗമായി
നിയമനം നൽകിയോ;
(
ഇ )
ഡയാനയ്ക്ക്
വിമൻസ് സ്റ്റഡീസ് വകുപ്പിൽ
തന്നെ കരാറടിസ്ഥാനത്തിൽ
അസിസ്റ്റൻറ് പ്രൊഫസറായി
നിയമനം നൽകിയോ; എന്നുമുതലാണ്
നിയമനം നൽകിയത് വിശദമാക്കാമോ;
(
എഫ് )
ഓരോ
വർഷവും കരാർ പുതുക്കുമ്പോൾ
നിയമനത്തിൽ സംവരണ തത്വം
പാലിക്കുന്നുണ്ടോ
വിശദമാക്കാമോ?
1706.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ.
അൻവർ സാദത്ത്
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പ്രൈവറ്റ് യൂണിവേഴ്സിറ്റികൾ
സ്ഥാപിക്കാൻ
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
പ്രൈവറ്റ്
യൂണിവേഴ്സിറ്റികൾ
സ്ഥാപിക്കുന്നത് സംസ്ഥാനത്തെ
ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഏത്
രീതിയിലുള്ള മാറ്റം
സാധ്യമാക്കുമെന്ന് പഠനം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
പ്രൈവറ്റ്
യൂണിവേഴ്സിറ്റികളിലെ ഫീസ്
നിർണയ അധികാരത്തിലും
അക്കാദമിക പ്രവർത്തനങ്ങളിലും
ഉൾപ്പെടെ എന്തിലെങ്കിലും
സർക്കാർ ഇടപെടലുകൾ സാധ്യമാണോ;
ഇത് സംബന്ധിച്ച വ്യവസ്ഥകൾ
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
1707.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പാലക്കാട്
ജില്ലയില്‍ സര്‍ക്കാര്‍,
എയ്ഡഡ് മേഖലകളിലായി നിലവില്‍
ആകെയുള്ള ബിരുദ, ബിരുദാനന്തര
സീറ്റുകളുടെ എണ്ണം
സ്ഥാപനങ്ങളുടെയും
കോഴ്സുകളുടെയും
അടിസ്ഥാനത്തില്‍ തരം തിരിച്ച്
ലഭ്യമാക്കുമോ?
1708.
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
ഗവണ്മെന്റ് ടെക്നിക്കൽ
എഡ്യൂക്കേഷൻ (കെ.ജി.റ്റി.ഇ.
)ടൈപ്പ് റൈറ്റിംഗ് &
കമ്പ്യൂട്ടര്‍ വേഡ്
പ്രോസസ്സിംഗ്
പരീക്ഷയ്ക്കായുള്ള അടുത്ത
വിജ്ഞാപനം എന്നത്തേയ്ക്ക്
പ്രസിദ്ധീകരിക്കുമെന്ന്
വ്യക്തമാക്കാമോ;
(
ബി )
2018
ന് മുമ്പ്
നടത്തിയിരുന്നതുപോലെ
വര്‍ഷത്തില്‍ രണ്ട് തവണ
പരീക്ഷ നടത്തുന്നതിന്
വാര്‍ഷിക പരീക്ഷാ കലണ്ടര്‍
പ്രസിദ്ധീകരിക്കുന്നതിന്നതിനുളള
നടപടി സ്വീകരിക്കുമോ; എങ്കിൽ
വ്യക്തമാക്കാമോ;
(
സി )
കെ.ജി.റ്റി.ഇ.(കൊമേഴ്സ്)
പുതിയ സിലബസ് പ്രകാരം പരീക്ഷ
നടത്തുന്നത് സംബന്ധിച്ച്
ഉന്നത വിദ്യാഭ്യാസ (ജെ)
വകുപ്പില്‍ നിന്നുള്ള
13/02/2024 ലെ
ജെ1/262/2022/ഉ.വി.വ. നമ്പര്‍
കത്തിലെ നിര്‍ദ്ദേശ പ്രകാരം
കെ.ജി.റ്റി.ഇ.
ടൈപ്പ്റൈറ്റിംഗ് (കൊമേഴ്സ്
ഗ്രൂപ്പ്) കോഴ്സ് നടത്തുന്ന
സ്ഥാപനങ്ങളുടെ അംഗീകൃത
സംഘടനകളുമായി സാങ്കേതിക
വിദ്യാഭ്യാസ വകുപ്പ്
ഡയറക്ടര്‍ 06/08/2024 ന്
നടത്തിയ ചര്‍ച്ചയുടെ
മിനുട്ട്സിന്റെ പകര്‍പ്പും
സര്‍ക്കാരിന് നല്‍കിയ
റിപ്പോര്‍ട്ടിന്റെ പകര്‍പ്പും
ലഭ്യമാക്കുമോ;
(
ഡി )
പുതിയ
സിലബസ് നടപ്പിലാക്കുന്നതിന്
മുൻപേ പുതിയ സിലബസ്
പ്രകാരമുള്ള പരീക്ഷ
സംബന്ധിച്ച് ടൈപ്പ് റൈറ്റിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക്
വ്യക്തമായ
മാര്‍ഗ്ഗനിര്‍ദ്ദേശം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ; ഇപ്രകാരം
മാര്‍ഗ്ഗനിര്‍ദ്ദേശം
പുറപ്പെടുവിച്ച് 6 മാസത്തെ
കോഴ്സ് കാലാവധി പുതിയ സിലബസ്
നടപ്പിലാക്കുന്നതിന്
അനുവദിക്കുമോയെന്ന്
വ്യക്തമാക്കാമോ; മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(
ഇ )
ടൈപ്പ്
റൈറ്റിംഗ് & വേഡ്
പ്രോസസ്സിംഗ് കോഴ്സിന്റെ
കാലാവധി ആറ് മാസത്തില്‍
കൂടുതല്‍
നീട്ടിക്കൊണ്ടുപോകുന്നതിന്
ടൈപ്പ് റൈറ്റിംഗ്
ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക്
സാധിക്കാത്തതിനാല്‍
വര്‍ഷത്തില്‍ രണ്ട് പരീക്ഷ
ക്യത്യമായി നടത്തുന്നുണ്ട്
എന്ന് ഉറപ്പുവരുത്തുന്നതിന്
സാങ്കേതിക വിദ്യാഭ്യാസ
വകുപ്പ് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(
എഫ് )
പുതിയ
സിലബസ് പ്രകാരമാണ്
കെ.ജി.റ്റി.ഇ. പരീക്ഷ
നടത്താന്‍
തീരുമാനിച്ചിട്ടുള്ളതെങ്കില്‍
ഇതിനായി മോഡല്‍
ചോദ്യപേപ്പറുകള്‍
പ്രസിദ്ധീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
1709.
ശ്രീ.
പി. സി. വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2024
ഏപ്രിലിൽ നാലുവർഷം കാലാവധി
അവസാനിച്ച സാങ്കേതിക
സർവ്വകലാശാല സിൻഡിക്കേറ്റും
ബോർഡ് ഓഫ് ഗവർണെഴ്സും
പുനഃസംഘടിപ്പിക്കാത്തതിനുള്ള
കാരണം വ്യക്തമാക്കാമോ;
(
ബി )
യൂണിവേഴ്സിറ്റി
നിയമപ്രകാരം നാലുവർഷം
കൂടുമ്പോൾ സമിതി നിർബന്ധമായും
പുനഃസംഘടിപ്പിക്കണമെന്ന
വ്യവസ്ഥയുള്ളത് സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
സംസ്ഥാനത്തെ
ഇതര സർവകലാശാലകളിൽ നിശ്ചിത
സമയത്തു തന്നെ ഭരണസമിതികൾ
പുനഃസംഘടിപ്പിക്കപ്പെട്ടപ്പോൾ,
സാങ്കേതിക സർവ്വകലാശാലയിൽ
മാത്രം
പുനഃസംഘടിപ്പിക്കാതിരിക്കുന്നതിനുള്ള
കാരണം വ്യക്തമാക്കാമോ?
1710.
ശ്രീ.
സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാങ്കേതിക
വിദ്യാഭ്യാസ വകുപ്പിൽ സീനിയർ
ജോയിന്റ് ഡയറക്ടറും, തുടർന്ന്
സാങ്കേതിക സർവകലാശാലാ വൈസ്
ചാൻസലറുടെ ചുമതലയും
വഹിച്ചിരുന്ന 2023 മാർച്ച്
31-ന് സർവീസിൽ നിന്നും
വിരമിച്ച ഡോ. സിസാ തോമസിന്
പെൻഷൻ ആനുകൂല്യങ്ങൾ നൽകിയോ;
നൽകിയിട്ടില്ലെങ്കിൽ അതിനുള്ള
കാരണം വ്യക്തമാക്കാമോ?
1711.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആറ്റിങ്ങല്‍
ഐ.എച്ച്.ആര്‍.ഡി.
എഞ്ചിനീയറിംഗ് കോളേജിലെ
കെട്ടിട നിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതി അറിയിക്കുമോ;
കെട്ടിടത്തിന്റെ
സ്റ്റെബിലിറ്റി
പരിശോധിക്കുന്നതിന് വകുപ്പ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
1712.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എ.ഐ.സി.ടി.ഇ.
നിർദ്ദേശിച്ചിട്ടുള്ള കരിയർ
അഡ്വാൻസ്മെന്റ് സ്കീം സംസ്ഥാന
സർക്കാറിന്റെ
നിയന്ത്രണത്തിലുള്ള
ഐ.എച്ച്.ആർ.ഡി. എൻജിനീയറിംഗ്
കോളേജുകളിൽ
നടപ്പിലാക്കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
കോളേജുകളിൽ ഈ സ്കീം
നടപ്പിലാക്കുന്നതിന് നിലവിൽ
എന്തെങ്കിലും
തടസ്സങ്ങളുണ്ടോയെന്ന്
അറിയിക്കുമോ;
(
സി )
ഈ
സ്കീം നടപ്പിലാക്കാത്തത്
കോളേജുകളുടെ പഠനനിലവാരത്തെ
സാരമായി ബാധിക്കുമെന്നതിനാൽ
ആയത് സംസ്ഥാനത്തെ
ഐ.എച്ച്.ആർ.ഡി. എൻജിനീയറിംഗ്
കോളേജുകളിൽ
നടപ്പിലാക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
1713.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
ഗവൺമെന്റ് എഞ്ചിനീയറിംഗ്
കോളേജിൽ പുതുതായി ആരംഭിച്ച
കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ
അധ്യാപകർ ഇല്ലാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത് പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(
ബി )
പ്രസ്തുത
വിഭാഗത്തിൽ, മറ്റ് കോളേജുകളിൽ
നിന്ന് താല്ക്കാലികമായി
അധ്യാപകരെ പുനർവിന്യസിക്കുന്ന
വിഷയം പരിഗണിക്കുമോയെന്ന്
അറിയിക്കാമോ?
1714.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
സർക്കാർ എഞ്ചിനീയറിംഗ്
കോളജുകളിൽ ബി.ടെക്
പ്രവേശനത്തിൽ ഫ്ലോട്ടിംഗ്
റിസർവേഷൻ നിർത്തലാക്കാൻ
നിർദേശിച്ച് ഉന്നത
വിദ്യാഭ്യാസ വകുപ്പ്
പ്രിൻസിപ്പൽ സെക്രട്ടറി
എച്ച്.ഇ.ഡി.എന്‍.-ജി3/59/2022-എച്ച്.ഇ.ഡി.എന്‍.
നമ്പർ പ്രകാരം 06.03.2024-ന്
നൽകിയ കത്തിൽ സ്വീകരിച്ച
തുടർനടപടികൾ എന്തെല്ലാമെന്ന്
വിശദമാക്കുമോ;
(
ബി )
ഫ്ലോട്ടിംഗ്
സംവരണം സംബന്ധിച്ച് സാങ്കേതിക
വിദ്യാഭ്യാസ ഡറയക്ടർ
എ.സി.ബി.1/46155/ഡി.റ്റി.ഇ.
നമ്പർ പ്രകാരം 05.01.2024-ന്
നൽകിയ കത്തിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(
സി )
ഫ്ലോട്ടിംഗ്
സംവരണം നടപ്പാക്കുന്നത്
സംബന്ധിച്ച് മുഖ്യമന്ത്രി
തലത്തിലോ മന്ത്രി തലത്തിലോ
യോഗം വിളിക്കുകയോ നിർദേശം
നൽകുകയോ ചെയ്തിട്ടുണ്ടോ;
എങ്കിൽ യോഗത്തിന്റെ മിനിട്സ്,
നിർദേശത്തിന്റെ പകർപ്പ്
എന്നിവ ലഭ്യമാക്കാമോ;
(
ഡി )
2024-ല്‍
എഞ്ചിനീയറിംഗ്
കോഴ്സുകളിലേക്കുള്ള
പ്രവേശനത്തിൽ ഫ്ലോട്ടിംഗ്
സംവരണം മുഖേന പ്രവേശനം നേടിയ
വിദ്യാർത്ഥികളുടെ എണ്ണം
കാറ്റഗറി തിരിച്ച്
വ്യക്തമാക്കാമോ?
1715.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൂഞ്ഞാർ
മണ്ഡലത്തിലെ ഐ.എച്ച്.ആര്‍.ഡി.
എഞ്ചിനീയറിങ് കോളേജിനെ
ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍
പാർക്ക് പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനായി
നിർദ്ദേശം
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഇരുപത്തിയഞ്ച്
ഏക്കർ ഭൂമിയുള്ള പ്രസ്തുത
കോളേജിനെ ക്യാമ്പസ്
ഇന്‍ഡസ്ട്രിയില്‍ പാർക്ക്
പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
1716.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
വർഷത്തെ എൻജിനീയറിങ്
പ്രവേശനത്തിന്റെ മൂന്നാം ഘട്ട
അലോട്ട്മെന്റിന്റെ പ്രൊവിഷണൽ
പട്ടിക തയ്യാറാക്കിയപ്പോൾ
മെറിറ്റിൽ അലോട്ട്മെന്‍റ്
നൽകേണ്ട വിദ്യാർത്ഥികളെ സംവരണ
സീറ്റിൽ നിലനിർത്തിയ പിഴവ്
ശ്രദ്ധയിൽപ്പെട്ടിരുന്നോ;
(
ബി )
ഈ
പിഴവ് തിരുത്താൻ ഉന്നത
വിദ്യാഭ്യാസ വകുപ്പ്
സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രോസ്പെക്ടസ്
വ്യവസ്ഥകൾക്ക് വിരുദ്ധമായി
എൻജിനീയറിങ് മൂന്നാം ഘട്ട
അലോട്ട്മെന്‍റ് സീറ്റ്
ഫില്ലിങ് റൗണ്ടാക്കി
മാറ്റിയത് സർക്കാർ
അനുമതിയോടെയാണോ; എങ്കിൽ
ഇതുസംബന്ധിച്ച് അനുമതി നൽകിയ
രേഖയുടെ പകർപ്പ് ഹാജരാക്കാമോ;
(
ഡി )
ഈ
വർഷത്തെ എൻജിനീയറിങ്,
മെഡിക്കൽ പ്രവേശനത്തിൽ
സർക്കാർ/ എയ്ഡഡ്
കോളജുകളിലേക്കായി
തയ്യാറാക്കിയ സീറ്റ്
മെട്രിക്സിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
എൻജിനീയറിങിന്റെ മൂന്ന്
അലോട്ട്മെന്റുകളിലും വിവിധ
സംവരണ കാറ്റഗറികൾക്ക്
വ്യത്യസ്ത സീറ്റ് വിഹിതം
അനുവദിച്ചത് എങ്ങനെയാണെന്ന്
വിശദീകരിക്കാമോ ?
1717.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാട്ടാക്കട
നിയോജകമണ്ഡലത്തില്‍
വിളപ്പില്‍ പോളിടെക്നിക്ക്
ആരംഭിക്കുന്നത് സംബന്ധിച്ച
നടപടികള്‍ എന്തായെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പോളിടെക്നിക്കിനായി
ചുമതലപ്പെടുത്തിയ സ്പെഷ്യല്‍
ഓഫീസര്‍ നിലവിലുണ്ടോ;
ഇല്ലെങ്കില്‍ സ്പെഷ്യല്‍
ഓഫീസറെ നിയമിക്കുന്നതിനുള്ള
അടിയന്തിര നടപടി
സ്വീകരിക്കാമോ;
(
സി )
പ്രസ്തുത
പോളിടെക്നിക്ക്
യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള
തുടര്‍നടപടികള്‍
വിശദമാക്കാമോ?
1718.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നശേഷം
സർക്കാർ/എയ്ഡഡ് മേഖലയിൽ
പോളിടെക്നിക് കോളേജുകൾ
അനുവദിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഏതൊക്കെ
മണ്ഡലങ്ങളിൽ ആണ്
അനുവദിച്ചതെന്ന് പറയാമോ;
(
ബി )
പരപ്പ
ഗവൺമെന്റ് പോളിടെക്നിക്
കോളേജ് അനുവദിക്കുന്നതിന്
നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1719.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തിലെ
ടെക്നിക്കല്‍ ഹൈസ്കൂളുകള്‍
മോഡല്‍ പോളിടെക്നിക് ആക്കി
ഉയര്‍ത്തുന്നത്
പരിഗണനയിലുണ്ടോ;
(
ബി )
എങ്കില്‍
കൊയിലാണ്ടി മണ്ഡലത്തിലെ
പയ്യോളി ടെക്നിക്കല്‍ സ്കൂള്‍
ഇതിലുള്‍പ്പെടുന്നുണ്ടോ;
വിശദമാക്കാമോ?
1720.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോതമംഗലം-ചേലാട്
പോളിടെക്നിക് കോളേജില്‍ വിവിധ
വികസന പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട് നിലവില്‍
നടന്നുവരുന്ന നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ പുരോഗതി
വിശദമാക്കാമോ;
(
ബി )
സാങ്കേതിക
തടസ്സങ്ങള്‍ നീക്കി പ്രസ്തുത
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
വേഗത്തില്‍
പൂര്‍ത്തീകരിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
1721.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സെൻറർ
ഫോർ അഡ്വാൻസ്ഡ് പ്രിൻറിംഗ്
ആന്‍ഡ് ടെക്നോളജി (സി
ആപ്റ്റ്) യുടെ അധീനതയില്‍
സ്വന്തമായി 50 സെൻറ്
ഭൂമിയുള്ള പുനലൂർ
നിയോജകമണ്ഡലത്തിലെ അഞ്ചലിൽ
,സി ആപ്റ്റ് ന്റെ
ആഭിമുഖ്യത്തിൽ ഒരു വർഷക്കാലം
ദൈർഘ്യമുള്ള കെ.ജി.ടി.ഇ ,
പ്രീ പ്രസ് ഓപ്പറേഷൻ വർക്ക് ,
പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ്
ഫിനിഷിംഗ് എന്നിങ്ങനെയുള്ള
കോഴ്സുകളും ആരംഭിക്കുന്നതിന്
നല്കിയിട്ടുള്ള
നിവേദനത്തിന്മേല്‍
സ്വീകരിച്ചിട്ടുള്ള
തുടര്‍നടപടികള്‍
അറിയിക്കുമോ;വിശദമാക്കാമോ;
(
ബി )
ആവശ്യമായ
അനുവാദം ലഭിക്കുന്നപക്ഷം
താൽക്കാലിക സൗകര്യം
ഏർപ്പെടുത്തേണ്ട
സാഹചര്യമുണ്ടായാൽ സ്ഥിരം
സംവിധാനം ഉണ്ടാകുന്നതു വരെ
പഞ്ചായത്ത് ആസ്ഥാനത്ത് തന്നെ
ആവശ്യത്തിന് വിസ്തൃതിയിലുള്ള
കെട്ടിടം കണ്ടെത്താവുന്നതും,
ആയതിന്റെ ചെലവ് വഹിക്കാൻ
പഞ്ചായത്ത് തലത്തിൽ ധാരണ
ഉണ്ടാക്കിയിട്ടുള്ളതുമായ
സാഹചര്യത്തിൽ ഈ മേഖലയിലെ
സാധാരണക്കാരായ
വിദ്യാർത്ഥികളുടെ തൊഴില്‍
അധിഷ്ഠിത വിദ്യാഭ്യാസം
ഉറപ്പുവരുത്തുന്നതിന് ഇവിടെ
പ്രസ്തുത കോഴ്സ്
താത്കാലികമായി
അനുവദിക്കുന്നതിനുള്ള സത്വര
നടപടികൾ കൈക്കൊളളുമോ;
വിശദമാക്കാമോ?
1722.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
സ്റ്റേറ്റ് സി-ആപ്റ്റ്
ജീവനക്കാരുടെ 06/06/2024-ലെ
സ.ഉ. (കൈ)
നം.351/2024/ഉ.വി.വ.,
പ്രകാരമുള്ള ട്രാൻസ്ഫർ ആൻഡ്
പ്രമോഷൻ പോളിസിയിൽ,
12.05.2022-ലെ
സ.ഉ.(കൈ)നം.231/2022/ഉ.വി.വ.
ഉത്തരവിൽ പത്താം ശമ്പള
കമ്മീഷൻ
നടപ്പാക്കുന്നതിലേക്കായി
നിർദേശിച്ചിരുന്ന 26
വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
സി-ആപ്റ്റിൽ
സ്റ്റാഫ് പാറ്റേൺ, പ്രമോഷൻ
പോളിസി എന്നിവ
രൂപീകരിക്കുന്നതിലേക്കായി
20.02.2018-ലെ സ.ഉ. (സാധാ)
നം.318/2018/ഉ.വി.വ. പ്രകാരം
നിയമിച്ച മൂന്നംഗ
കമ്മിറ്റിയുടെ റിപ്പോർട്ടിലെ
അനോമാലി പരിഹരിക്കാൻ
എക്സിക്യൂട്ടീവ് കമ്മിറ്റിയെ
ചുമതലപ്പെടുത്തിയതിനെത്തുടർന്ന്
സ്റ്റാഫ് പാറ്റേണും,
പ്രമോഷനും ഉടച്ചുവാര്‍ത്ത
കമ്മിറ്റി തീരുമാനത്തിന്
എന്തെങ്കിലും നിയമസാധുത
ഉണ്ടോ; വ്യക്തമാക്കുമോ;
(
സി )
കേരള
സ്റ്റേറ്റ് സി-ആപ്റ്റിനെ
ഇൻഡസ്ട്രിയൽ
എസ്റ്റാബ്ലിഷ്മെന്റ് ആക്ട്
1956-ന് കീഴിൽ കൊണ്ടുവരാനുള്ള
സാഹചര്യം വ്യക്തമാക്കാമോ;
ഉന്നത വിദ്യാഭ്യാസ
വകുപ്പിന്റെ കീഴിൽ വരുന്ന
ട്രെയിനിംഗിനു വേണ്ടി പ്ലാൻ
ഫണ്ട് വാങ്ങുന്നത് സി-ആപ്റ്റ്
മുഖേനയാണോ എന്നറിയിക്കാമോ;
(
ഡി )
കേരള
സ്റ്റേറ്റ് സി-ആപ്റ്റിൽ
നിലവിൽ എത്ര
തസ്തികകളുണ്ടെന്നും അവയുടെ
പേരും നിലവിലെ സീനിയോറിട്ടി
ലിസ്റ്റും ലഭ്യമാക്കാമോ?
1723.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ലോട്ടറി
അച്ചടിയുമായി ബന്ധപ്പെട്ട്
സി-ആപ്റ്റിന് ഇരുപത് കോടി
രൂപയുടെ വായ്പ
അനുവദിച്ചിട്ടുണ്ടോ; വിശദാംശം
നൽകുമോ;
(
ബി )
എങ്കിൽ
അച്ചടിയ്ക്കായി ഏത് തരം
മെഷീനുകളാണ് വാങ്ങാൻ
തീരുമാനിച്ചിട്ടുള്ളതെന്നും
അതിനുള്ള ടെണ്ടർ നടപടികൾ
പൂർത്തിയായിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(
സി )
സി-ആപ്റ്റിൽ
നിന്ന് പിരിഞ്ഞുപോകുന്ന
ജീവനക്കാർക്ക് അർഹതപ്പെട്ട
ഡി.എ. കുടിശിക, ശമ്പള
പരിഷ്കരണ കുടിശിക എന്നിവ
മരവിപ്പിച്ച നടപടി
പുന:സ്ഥാപിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം നൽകുമോ;
(
ഡി )
സി-ആപ്റ്റ്
മലപ്പുറം കേന്ദ്രത്തിന്റെ
സ്ഥലമെടുപ്പ് നടപടികളുടെ
പുരോഗതി വിശദമാക്കുമോ?
1724.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടക്കല്‍
മണ്ഡലത്തിലെ കുറ്റിപ്പുറം
ടെക്നിക്കല്‍ ഹൈസ്കൂളിന്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
ഡി.എസ്.ആര്‍. 2018 പ്രകാരം
പുനര്‍നിര്‍ണ്ണയിച്ച
പ്രവൃത്തിയുടെ അടങ്കലിന്
പുതുക്കിയ ഭരണാനുമതി
നൽകുന്നതിനായുള്ള
പ്രൊപ്പോസലിന്മേല്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
ഹൈസ്കൂള്‍ കെട്ടിട
നിര്‍മ്മാണത്തിന് 3 കോടി രൂപ
അനുവദിച്ചതിന്റെ
അടിസ്ഥാനത്തില്‍ നടത്തിയ
പ്രവൃത്തിയുടെ പുരോഗതി
വിശദമാക്കുമോ; പ്രവൃത്തി
സംബന്ധിച്ച് സാങ്കേതിക
വിദ്യാഭ്യാസ ഡയറക്ട്രേറ്റ്
സ്വീകരിച്ച നടപടികളുടെ
വിശദാംശം ലഭ്യമാക്കുമോ?
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചാലക്കുടി
മേഖല ശാസ്ത്ര കേന്ദ്രത്തിലെ
പ്ലാനറ്റേറിയം
കെട്ടിടത്തിന്റെ മകുടത്തിലെ
ചോര്‍ച്ച പരിഹരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
ചോര്‍ച്ച
പരിഹരിച്ച് പ്ലാനറ്റേറിയം
എന്നത്തേക്ക്
പൊതുജനങ്ങള്‍ക്ക്
തുറന്നുനല്‍കാന്‍ കഴിയുമെന്ന്
വ്യക്തമാക്കുമോ?
1726.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ശാസ്ത്ര
സാങ്കേതിക മ്യൂസിയം
ജീവനക്കാര്‍ക്ക് പതിനൊന്നാം
ശമ്പള പരിഷ്കരണം
അനുവദിക്കുന്നതുമായി
ബന്ധപ്പെട്ട് ശാസ്ത്ര
സാങ്കേതിക മ്യൂസിയം ഗവേണിംഗ്
ബോഡി എന്തെങ്കിലും തീരുമാനം
എടുത്തിട്ടുണ്ടോ; എങ്കിൽ
പകര്‍പ്പ് ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
തീരുമാനത്തിന്മേൽ തുടര്‍നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
ജീവനക്കാര്‍ക്ക് പതിനൊന്നാം
ശമ്പള പരിഷ്കരണം അടിയന്തരമായി
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
1727.
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജൂനിയർ
ടെക്നിക്കൽ സ്കൂളുകളിൽ രണ്ടാം
ഭാഷ (അറബിക്/ഹിന്ദി/ഉറുദു)
പഠിപ്പിക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ;
വിശദമാക്കാമോ;
(
ബി )
ജൂനിയർ
ടെക്നിക്കൽ സ്കൂളുകളിൽ
താൽക്കാലിക അദ്ധ്യാപകരെ
നിയമിക്കുന്നതിനുള്ള നടപടികൾ
എന്തൊക്കെയാണ്; വിശദമാക്കാമോ;
(
സി )
സ്കൂൾ
പി.ടി.എ.യ്ക്ക് അഭിമുഖം
നടത്തി താൽക്കാലിക
അദ്ധ്യാപകരെ നിയമിക്കാനുള്ള
അധികാരം ഉണ്ടോ;
വ്യക്തമാക്കാമോ;
(
ഡി )
എംപ്ലോയ്‍മെന്റ്
എക്സ്ചേഞ്ച് മുഖേന അല്ലാതെ
താൽക്കാലിക അദ്ധ്യാപകരെ
നിയമിക്കാൻ സാധിക്കുമോ;
എങ്കിൽ എങ്ങനെയെന്ന്
വിശദീകരിക്കുമോ?
1728.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വടക്കാഞ്ചേരി
മണ്ഡലത്തില്‍
ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ
കീഴില്‍ പ്രവര്‍ത്തിക്കുന്ന
വരടിയം ടെക്നിക്കല്‍ ഹയര്‍
സെക്കന്ററി സ്കൂളിന് (ജി.ഒ
(ആർ.ടി)
നം.1335/2022/എച്ച്.ഇ.ഡി.എൻ.
തീയതി 05.09.2022 (എ.എസ്. നം:
എ.എസ്/എച്ച്.ഇ.ഡി/22/21729
വാലിഡ് അപ് ടു 04.09.2025)
ഉത്തരവ്) കൺസ്ട്രഷൻ ഓഫ്
ഗ്രൗണ്ട് ഫ്ലോർ ബാലൻസ് വർക്ക്
ആൻഡ് ഫസ്റ്റ് ഫ്ലോർ ഫേസ്-1
വർക്കിനായി 1,50,00,000/- രൂപ
ഭരണാനുമതി ലഭിച്ച് അനുവദിച്ച
തുക പി.ഡബ്ല്യൂ.ഡി-യ്ക്ക്
കൈമാറി പ്രസ്തുത പ്രവൃത്തി
ആരംഭിക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
1729.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഐ.എച്ച്.ആർ.ഡി.ക്കു
കീഴിലുള്ള വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ പശ്ചാത്തല
വികസനത്തിന് പ്ലാൻ ഫണ്ട്
അനുവദിച്ചു നൽകാറുണ്ടോ;
(
ബി )
കോഴിക്കോട്
ഐ.എച്ച്.ആർ.ഡി. ടെക്നിക്കൽ
സ്കൂളിന്റെ വികസനത്തിന് ഫണ്ട്
അനുവദിക്കുന്നതിന് അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(
സി )
എങ്കിൽ
എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത് ?
1730.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊല്ലം,
പത്തനംതിട്ട ജില്ലകളിലെ
ഒരേയൊരു ഗവൺമെൻറ് കൊമേഴ്സ്യൽ
ഇൻസ്റ്റിറ്റ്യൂട്ടായ പുനലൂർ,
നെല്ലിപ്പള്ളിയിൽ ഏറെ
വര്‍ഷങ്ങളായി
പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ
ഈ വർഷത്തെ സിലബസ്സ് റിവിഷനിൽ
ടൈപ്പ്റൈറ്റർ മാറ്റുകയും
പകരമായി വേർഡ് പ്രോസസിംഗ്
കൂട്ടിചേർക്കുകയും
ചെയ്‌തിട്ടുള്ളതിനാല്‍
കമ്പ്യൂട്ടർ, അനുബന്ധ
ഉപകരണങ്ങളുടെ അഭാവം കാരണം
പഠനം ബുദ്ധിമുട്ടുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
വിദ്യാർത്ഥികൾക്ക്
ഫീസ് കൺസഷൻ ലഭിക്കുന്നതിനുള്ള
ആൾ ഇന്ത്യ സർവ്വേ ഓൺ ഹയർ
എഡ്യൂക്കേഷൻ -കോഡ്
ലഭിയ്ക്കുന്നതിന് സ്റ്റേറ്റ്
ടെക്‌നിക്കൽ കൗൺസിലിന്റെ
അഫിലിയേഷൻ ലറ്റര്‍ ആവശ്യമായി
വന്നിട്ടുള്ളതിനാലും മതിയായ
ഇൻഫ്രാസ്ട്രക്‌ചറില്ലാതെ
പ്രവർത്തിയ്ക്കുന്ന
കാരണത്താല്‍ അഫിലിയേഷൻ
ലഭിയ്ക്കാത്ത സാഹചര്യത്തിലും
സ്ഥാപനത്തിന്റെ
പുനരുദ്ധാരണത്തിനാവശ്യമായ
തുടർ നടപടികൾ കൈക്കൊളളുമോ
വിശദമാക്കാമോ?
1731.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കടപ്ലാമറ്റം
ടെക്നിക്കല്‍ ഹൈസ്കൂളിന്റെ
സ്ഥലമെടുപ്പ് നടപടികൾ
വിശദമാക്കാമോ;
(
ബി )
കടപ്ലാമറ്റം
ടെക്നിക്കൽ ഹൈസ്കൂളിന് സ്ഥലം
ഏറ്റെടുക്കുന്നതിന്
ഉന്നതവിദ്യാഭ്യാസ വകുപ്പ്
നൽകിയ 25.09.2024-ലെ
ജെ2/62/2023 നമ്പര്‍ കത്തിന്
സാങ്കേതിക വിദ്യാഭ്യാസ
ഡയറക്ടർ മറുപടി
നൽകിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(
സി )
ഈ
സാമ്പത്തിക വർഷം പ്രസ്തുത
സ്ഥലം ഏറ്റെടുക്കലിന് വേണ്ടി
വരുന്ന തുക കൂടി കണക്കാക്കി
ശിപാർശ സമർപ്പിച്ചിട്ടുണ്ടോ;
ആയതില്‍ ഉയർന്ന പലിശ
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
ഡി )
പ്രസ്തുത
സ്ഥലം ഏറ്റെടുക്കലിന്
ആവശ്യമായ ഫണ്ട് അർത്ഥനാധികാരി
(കളക്ടര്‍) റവന്യു വകുപ്പിന്
കൈമാറാനുള്ള കാലതാമസത്തിന്
കാരണം എന്താണെന്നും കാലതാമസം
ഒഴിവാക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ എന്നും
വ്യക്തമാക്കാമോ?
1732.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഞ്ചേശ്വരം
ഗോവിന്ദപൈ സ്മാരക ഗവ. കോളേജിൽ
പുതിയ കോഴ്സുകൾ
തുടങ്ങുന്നതിന് പ്രപ്പോസൽ
ലഭിച്ചിട്ടുണ്ടോ;
(
ബി )
ഇത്
സംബന്ധിച്ച വിശദ വിവരങ്ങൾ
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
കോഴ്സുകൾ എപ്പോൾ തുടങ്ങാൻ
കഴിയുമെന്ന് വ്യക്തമാക്കുമോ?
1733.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
സർവകലാശാല പഠനവകുപ്പുകളിലും,
സർവകലാശാലകൾ നേരിട്ടു
നടത്തുന്ന സെന്ററുകളിലും
വിവിധ പ്രോഗ്രാമുകളിൽ
2022-23,2023-24,2024-25
അധ്യയന വർഷങ്ങളിൽ പ്രവേശനം
നേടിയ വിദ്യാർത്ഥികളുടെ
എണ്ണം, പ്രോഗ്രാം,പഠനവകുപ്പ്,
കേന്ദ്രം എന്നിവ തിരിച്ചു
ലഭ്യമാക്കാമോ;
(
ബി )
സംസ്ഥാനത്തെ
സർവകലാശാല പഠനവകുപ്പുകളിലും,
സർവകലാശാലകൾ നേരിട്ടു
നടത്തുന്ന സെന്ററുകളിലും
വിവിധ പ്രോഗ്രാമുകളിൽ
2022-23,2023-24,2024-25
അധ്യയന വർഷങ്ങളിൽ ലഭ്യമായ
പെർമെനന്റ് സീറ്റുകളുടെ
എണ്ണം, വിദ്യാർത്ഥികൾ
പ്രവേശനം നേടിയ സീറ്റുകളുടെ
എണ്ണം,ഒഴിഞ്ഞ് കിടന്ന
സീറ്റുകളുടെ എണ്ണം എന്നിവ
പ്രോഗ്രാം,പഠനവകുപ്പ്,കേന്ദ്രം
എന്നിവ തിരിച്ചു
ലഭ്യമാക്കാമോ;
(
സി )
സംസ്ഥാനത്തെ
സർവകലാശാല പഠനവകുപ്പുകളിലും,
സർവകലാശാലകൾ നേരിട്ടു
നടത്തുന്ന സെന്ററുകളിലും
നിലവിലുളള സ്ഥിരം അധ്യാപകരുടെ
എണ്ണം
വിഷയം,പഠനവകുപ്പ്,തസ്തിക
എന്നിവ തിരിച്ചു
ലഭ്യമാക്കാമോ;
(
ഡി )
സംസ്ഥാനത്തെ
സർവകലാശാല പഠനവകുപ്പുകളിലും,
സർവകലാശാലകൾ നേരിട്ടു
നടത്തുന്ന സെന്ററുകളിലും
നിലവിലുളള താൽക്കാലിക
അധ്യാപകരുടെ എണ്ണം
വിഷയം,പഠനവകുപ്പ് എന്നിവ
തിരിച്ചു ലഭ്യമാക്കാമോ;
(
ഇ )
നാലു
വർഷ ബിരുദ റെഗുലേഷന്റെ
ഭാഗമായി സർവ്വകലാശാല
പഠനവകുപ്പുകളിൽ ഈ അധ്യയന വർഷം
ആരംഭിച്ച പുതിയ
പ്രോഗ്രാമുകളുടെ വിശദാംശങ്ങൾ
സർവ്വകലാശാല, പഠനവകുപ്പ്
എന്നിവ തിരിച്ചു
ലഭ്യമാക്കാമോ?
1734.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തെ
ഉന്നത വിദ്യാഭ്യാസത്തിന്റെ
കേന്ദ്രമാക്കാന്‍
സ്വീകരിക്കുന്ന നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
സ്വകാര്യ
മേഖലയില്‍ ഉന്നത
വിദ്യാഭ്യാസത്തിന്
പ്രോത്സാഹനം നല്‍കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ?
1735.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
സർവകലാശാലകളിലെ പ്രൊഫഷണൽ
കോഴ്സുകൾ ഉൾപ്പെടെയുള്ള
ഡിഗ്രി, പി.ജി പ്രവേശനത്തിന്
അഡ്മിഷൻ നടത്തുന്നതിനുള്ള
ഓൺലൈൻ അലോട്ട്മെന്റിലെ
അശാസ്ത്രീയത പരിഹരിക്കാൻ
നടപടി സ്വീകരിക്കുമോ;
(
ബി )
അലോട്ട്മെന്റ്
പൂർത്തിയായെങ്കിലും നിരവധി
സീറ്റുകൾ പല കോളേജുകളിലും
ഒഴിഞ്ഞ് കിടക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇവ പരിഹരിക്കുന്നതിന്
മൂന്നാമത് ഒരു അലോട്ട്മെന്റ്
കൂടി അനുവദിക്കുമോ;
(
സി )
ഒഴിവുള്ള
സീറ്റുകളിൽ പ്രാദേശികമായി
കുട്ടികളെ പ്രവേശിപ്പിക്കാൻ
മൂന്നാം അലോട്ട്മെന്റിന് ശേഷം
നടപടി സ്വീകരിക്കുമോ;
(
ഡി )
ഈ
അശാസ്ത്രീയമായ പ്രവേശന
സമ്പ്രദായം
അവസാനിപ്പിക്കുവാനും
അലോട്ട്മെന്റ് രീതി
പരിഷ്കരിക്കാനും
ശാസ്ത്രീയമായി ഇവയെക്കുറിച്ച്
പഠിക്കാനും നടപടി
സ്വീകരിക്കുമോ?
1736.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാമ്പത്തിക
പ്രതിസന്ധി മൂലം സർവ്വകലാശാല
ജീവനക്കാരുടെയും
അധ്യാപകരുടെയും പെൻഷൻ
ആനുകൂല്യങ്ങൾ തടഞ്ഞു
വച്ചിട്ടുള്ളത് സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
സർവ്വകലാശാലകളിൽ ഏത് വർഷം
മുതൽ വിരമിച്ച ജീവനക്കാർക്ക്
ടി അനുകൂല്യങ്ങൾ നൽകാനുണ്ട് ;
(
ബി )
ആനുകൂല്യങ്ങൾ
നൽകുന്നതിനുള്ള ഗ്രാന്റ്
അധികമായി നൽകാൻ സർക്കാർ നടപടി
സ്വീകരിക്കുമോ?
1737.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള,
കാലിക്കറ്റ്, എം.ജി, കണ്ണൂർ
സർവ്വകലാശാലകളിൽ അഫിലിയേറ്റ്
ചെയ്തിട്ടുള്ള സർക്കാർ,
എയ്ഡഡ്, അൺഎയ്ഡഡ് (സ്വാശ്രയ)
ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ
ബിരുദ ബിരുദാനന്തര
കോഴ്സുകൾക്ക് ആകെ എത്ര
സീറ്റുകളാണ്
അനുവദിച്ചിട്ടുള്ളത്;
(
ബി )
ഈ
വർഷം ഓരോ സർവകലാശാലയുടെയും
കീഴിലുള്ള കോളേജുകളിൽ എത്ര
പേർ പ്രവേശനം നേടിയെന്നും
എത്ര സീറ്റുകൾ
ഒഴിവുണ്ടെന്നുമുള്ള വിവരം
ലഭ്യമാക്കാമോ?
1738.
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
യു.ജി.സി.യുടെ
ഏഴാം ശമ്പളപരിഷ്കരണത്തിന്റ
ഭാഗമായി 2016 ജനുവരി 1 മുതൽ
2019 മാർച്ച് 31 വരെയുള്ള
കുടിശിക അദ്ധ്യാപകർക്ക്
നൽകിയിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കിൽ
എത്ര രൂപയാണ് ഈ ഇനത്തിൽ
നൽകിയത്; എന്നാണ് നൽകിയത്;
അതിൽ സംസ്ഥാന സർക്കാർ വിഹിതം
എത്രയാണ്; കേന്ദ്ര സർക്കാർ
വിഹിതം എത്രയാണ്;
വിശദമാക്കാമോ;
(
സി )
പ്രസ്തുത
കുടിശിക നൽകിയിട്ടില്ലെങ്കിൽ
അതിനുള്ള കാരണമെന്താണ്;
വിശദമാക്കാമോ;
(
ഡി )
കേന്ദ്ര
സർക്കാർ ഇക്കാര്യത്തിൽ
പറഞ്ഞിരുന്ന റീ
ഇമ്പേഴ്സ്മെന്റ് സ്കീം
പ്രകാരം വിതരണം
ചെയ്യേണ്ടിയിരുന്ന തീയതി
എന്നായിരുന്നു; പ്രസ്തുത
തീയതിക്കുള്ളിൽ കുടിശിക
വിതരണം ചെയ്തിരുന്നോ;
വിശദമാക്കാമോ;
(
ഇ )
ഇത്
സംബന്ധിച്ച തീയതി കേന്ദ്ര
സർക്കാർ നീട്ടി
നൽകിയിട്ടുണ്ടോ; അവസാന
തീയതിക്കുള്ളിൽ കുടിശിക
നൽകുന്നതിന് സംസ്ഥാന
സർക്കാരിന്
സാധിച്ചിരുന്നില്ലേ;
വിശദമാക്കാമോ;
(
എഫ് )
യു.ജി.സി.
ശമ്പളപരിഷ്കരണ കുടിശിക വിതരണം
ചെയ്ത ഇനത്തിൽ സംസ്ഥാനത്തിന്
കേന്ദ്രസർക്കാരിൽ നിന്നും തുക
എന്തെങ്കിലും ലഭിക്കാനുണ്ടോ;
വിശദമാക്കാമോ?
1739.
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
ഹൈക്കോടതി, സുപ്രീം കോടതി,
മറ്റു കോടതികൾ എന്നിവിടങ്ങളിൽ
നിന്നും സംസ്ഥാനത്തെ വിവിധ
സർവ്വകലാശാലകളുടെ
സ്റ്റാന്റിംഗ് കൗൺസൽ ചുമതല
വഹിക്കുന്ന അഭിഭാഷകരുടെ പേര്,
അവർ എന്നുമുതലാണ് പ്രസ്തുത
പദവി വഹിച്ചുവരുന്നത്, അവരെ
നിയമിച്ച സർവ്വകലാശാല
ഉത്തരവിന്റെ പകർപ്പ് എന്നീ
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(
ബി )
കേരള
ഹൈക്കോടതിയിലെയും, സുപ്രീം
കോടതിയിലെയും വിവിധ
സർവ്വകലാശാലകളുടെ
സ്റ്റാന്റിംഗ് കൗൺസൽമാരുടെ
സേവന-വേതന വ്യവസ്ഥകൾ
ലഭ്യമാക്കാമോ;
(
സി )
കേരള
ഹൈക്കോടതിയിലെ,
സർവ്വകലാശാലകളുടെ
സ്റ്റാന്റിംഗ് കൗൺസലിന്
റിട്ട് പെറ്റീഷൻ, റിട്ട്
അപ്പീൽ എന്നിവയിൽ
ഹാജരാകുന്നതിന് അനുവദിക്കുന്ന
ഫീസ്, മറ്റു ചാർജുകൾ
എന്നിവയുടെ നിരക്കുകൾ
ലഭ്യമാക്കാമോ;
(
ഡി )
കേരള
ഹൈക്കോടതിയിലെ,
സർവ്വകലാശാലകളുടെ നിലവിലെ
സ്റ്റാന്റിംഗ് കൗൺസൽമാർക്ക്,
അവർ ചുമതലയേറ്റതു മുതൽ
നാളിതുവരെ വിവിധ ഇനങ്ങളിലായി
അനുവദിച്ച ഫീസ്, മറ്റു
ചാർജുകൾ എന്നിവയുടെ
വിശദാംശങ്ങൾ സർവ്വകലാശാല
തിരിച്ചു ലഭ്യമാക്കാമോ;
(
ഇ )
പ്രസ്തുത
അഭിഭാഷകൻ, ഒരേസമയം മറ്റൊരു
സർവ്വകലാശാലയുടെ
സ്റ്റാന്റിംഗ് കൗൺസലായി
പ്രവൃത്തിക്കുന്നുണ്ടോ എന്ന്
വ്യക്തമാക്കാമോ; ഇങ്ങിനെ ഒരേ
വ്യക്തിതന്നെ ഒന്നിലധികം
സർവ്വകലാശാലകളുടെ
സ്റ്റാന്റിംഗ് കൗൺസൽ ആയി
പ്രവർത്തിക്കുന്നത്
സർവ്വകലാശാലകൾ തമ്മിലുള്ള
നിയമ വ്യവഹാരങ്ങളിൽ തർക്കം
ഉടലെടുക്കാൻ കരണമാകുമോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
എഫ് )
കാലിക്കറ്റ്
സർവകലാശാല മുൻ വൈസ് ചാൻസലർ
ഡോ.എം.കെ.ജയരാജ്, കണ്ണൂർ
സർവകലാശാലാ മുൻ വൈസ് ചാൻസലർ
ഡോ.ഗോപിനാഥ് രവീന്ദ്രൻ
എന്നിവരുടെ നിയമനവുമായി
ബന്ധപ്പെട്ട കോടതി
വ്യവഹാരങ്ങൾക്ക് പ്രസ്തുത
സർവകലാശാലകളുടെ ഫണ്ടിൽ
നിന്നും നാളിതുവരെ അനുവദിച്ച
തുകയുടെ വിശദാംശങ്ങൾ
ലഭ്യമാക്കാമോ; പ്രസ്തുത
കേസുകളുമായി ബന്ധപ്പെട്ട്
സർവ്വകലാശാല സ്റ്റാന്റിംഗ്
കൗൺസലിനും, മറ്റു
അഭിഭാഷകർക്കും അനുവദിച്ച
തുകയുടെ വിശദാംശങ്ങൾ ഓരോ
അഭിഭാഷകരുടെയും പ്രത്യേകം
പ്രത്യേകമായി ലഭ്യമാക്കാമോ;
(
ജി )
തങ്ങളുടെ
നിയമനവുമായി ബന്ധപ്പെട്ട്
പ്രസ്തുത വൈസ് ചാൻസലർമാർ
സർവ്വകലാശാല ചാൻസലർക്കെതിരെ
ഫയൽ ചെയ്ത കേസ് നടത്തിപ്പിന്
സർവ്വകലാശാല ഫണ്ടിൽ നിന്നും
തുക അനുവദിക്കരുതെന്നും,
അനുവദിച്ച തുക തിരികെ
ഈടാക്കണമെന്നും
ആവശ്യപ്പെട്ടുകൊണ്ട്
സർവ്വകലാശാലകൾക്ക് ചാൻസലർ
നിർദ്ദേശം നൽകിയിട്ടുണ്ടോ;
ചാൻസലറുടെ പ്രസ്തുത
നിർദ്ദേശങ്ങളുടെ വിശദാംശങ്ങൾ
പകർപ്പുകൾ സഹിതം
ലഭ്യമാക്കാമോ; ചാൻസലറുടെ മേൽ
നിർദ്ദേശം സർവ്വകലാശാലകൾ
നടപ്പാക്കിയതിന്റെ
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
ഏതെങ്കിലും സർവ്വകലാശാലകൾ
പ്രസ്തുത നിർദ്ദേശം
നടപ്പിലാക്കിയിട്ടില്ലെങ്കിൽ
ആയതിന്റെ കാരണം
വ്യക്തമാക്കാമോ?
1740.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സർക്കാർ
ആർട്സ് ആന്റ് സയൻസ്
കോളേജുകളിൽ വിവിധ നാലു വർഷ
ബിരുദ കോഴ്സുകളിലും, നാലു വർഷ
ബിരുദം ഒഴികെയുള്ള
കോഴ്സുകളിലും 2024-25 അധ്യയന
വർഷം ലഭ്യമായ പെർമെനന്റ്
സീറ്റുകളുടെ ആകെ എണ്ണം
സർവകലാശാല തിരിച്ചു
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
സീറ്റുകളിൽ പ്രവേശനം നേടിയ
വിദ്യാർത്ഥികളുടെ ആകെ എണ്ണം,
ഒഴിഞ്ഞ് കിടക്കുന്ന
സീറ്റുകളുടെ ആകെ എണ്ണം എന്നിവ
സർവകലാശാല തിരിച്ചു
ലഭ്യമാക്കാമോ;
(
സി )
സർക്കാർ
ആർട്സ് ആന്റ് സയൻസ്
കോളേജുകളിൽ വിവിധ ബിരുദാനന്തര
ബിരുദ പ്രോഗ്രാമുകളിലും,
ഇന്റഗ്രേറ്റഡ് പി.ജി
പ്രോഗ്രാമുകളിലും 2024-25
അധ്യയന വർഷം ലഭ്യമായ
പെർമെനന്റ് സീറ്റുകളുടെ ആകെ
എണ്ണം, പ്രസ്തുത സീറ്റുകളിൽ
പ്രവേശനം നേടിയ
വിദ്യാർത്ഥികളുടെ ആകെ എണ്ണം,
ഒഴിഞ്ഞ് കിടക്കുന്ന
സീറ്റുകളുടെ ആകെ എണ്ണം എന്നിവ
സർവ്വകലാശാല തിരിച്ചു
ലഭ്യമാക്കാമോ?
1741.
ശ്രീ
ആന്റണി രാജു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ബിരുദ
പഠനത്തിനായി യു.ജി.സി.
ആവിഷ്ക്കരിച്ച നാലു വർഷ ബിരുദ
പ്രോഗ്രാമില്‍ എന്തെല്ലാം
മാറ്റങ്ങള്‍ വരുത്തിയാണ്
സംസ്ഥാനത്ത്
നടപ്പിലാക്കുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പാഠ്യപദ്ധതി
വിദ്യാര്‍ത്ഥികളുടെ വിദേശ
പഠനം സുഗമമാക്കുമെന്ന്
കരുതുന്നുണ്ടോ; എങ്കില്‍
വിശദവിവരം വെളിപ്പെടുത്തുമോ;
(
സി )
സംസ്ഥാനത്ത്
ഗവേഷണ പ്രവര്‍ത്തനങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിന് ഈ
പാഠ്യപദ്ധതി എത്രമാത്രം
സഹായകരമാകുമെന്ന്
വ്യക്തമാക്കുമോ;
(
ഡി )
ബിരുദ
വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ
സാങ്കേതികവിദ്യകള്‍
പ്രയോജനപ്പെടുത്തുവാനുള്ള
എന്തെല്ലാം സംവിധാനങ്ങളാണ്
ഒരുക്കുന്നതെന്ന്
വെളിപ്പെടുത്താമോ?
1742.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഈ അധ്യയന വർഷം ആരംഭിച്ച
നാലുവർഷ ബിരുദ പ്രോഗ്രാമുകളിൽ
ക്ലാസ് ആരംഭിച്ച തീയതി,
വിദ്യാർത്ഥികൾക്ക് പ്രവേശനം
അനുവദിച്ച അവസാന തീയതി,
ഒന്നാം സെമസ്റ്റർ പരീക്ഷകൾ
ആരംഭിക്കുന്ന തീയതി എന്നിവ
സർവ്വകലാശാല തിരിച്ചു
ലഭ്യമാക്കാമോ;
(
ബി )
ബിരുദ
പ്രവേശനത്തിനുള്ള അവസാന
തീയതികളിൽ പ്രവേശനം നേടിയ
വിദ്യാർഥികൾക്ക്, നാലുവർഷ
ബിരുദ റെഗുലേഷനിൽ വ്യവസ്ഥ
ചെയ്യുന്ന മിനിമം അധ്യയന
ദിനങ്ങൾ, ഹാജർ എന്നിവ
ലഭിക്കുന്നത് ഉറപ്പ് വരുത്താൻ
സ്വീകരിച്ച മാർഗങ്ങൾ
വിശദമാക്കാമോ;
(
സി )
ബിരുദ
പ്രോഗ്രാമുകളിലെ വിദ്യാർത്ഥി
പ്രവേശനം അവസാനിച്ചതിനു ശേഷം
വിവിധ നാലുവർഷ ബിരുദ
പ്രോഗ്രാമുകളിൽ ഒഴിഞ്ഞു
കിടക്കുന്ന സീറ്റുകളുടെ എണ്ണം
സർവ്വകലാശാല, കോഴ്സ് എന്നിവ
തിരിച്ചു ലഭ്യമാക്കാമോ;
(
ഡി )
നാലുവർഷ
ബിരുദ പ്രോഗ്രാമുകളിൽ
ഏതെല്ലാം കോഴ്സുകളുടെ സിലബസ്
ഫൈനലൈസ് ചെയ്തുവെന്നും ആയത്
ഉൾപ്പെടുത്തി സർവ്വകലാശാല
ഉത്തരവ് പുറപ്പെടുവിക്കാൻ
ഇനിയും ബാക്കിയുണ്ടോയെന്നും
സർവ്വകലാശാല തിരിച്ചുളള
വിശദാംശം ലഭ്യമാക്കാമോ;
(
ഇ )
ഏതെല്ലാം
നാലുവർഷ ബിരുദ
പ്രോഗ്രാമുകളുടെ സിലബസ്
പരിഷ്കരിച്ച് വീണ്ടും
ഉത്തരവിറക്കേണ്ടി
വന്നിട്ടുണ്ടെന്ന്
വിശദമാക്കാമോ; ആയതിന്റെ കാരണം
ലഭ്യമാക്കാമോ;
(
എഫ് )
നാലുവർഷ
ബിരുദ പ്രോഗ്രാമുകളിലെ
ഇംഗ്ലീഷ്, അഡീഷണൽ ലാംഗ്വേജ്
എന്നിവ ഉൾപ്പെടുന്ന ഏതെല്ലാം
ജനറൽ ഫൗണ്ടേഷൻ കോഴ്സുകളുടെ
ടെക്സ്റ്റ് ബുക്കുകൾ ഇനിയും
പ്രസിദ്ധീകരിക്കാൻ
ബാക്കിയുണ്ട്; സർവ്വകലാശാല
തിരിച്ചുളള വിശദാംശം
ലഭ്യമാക്കാമോ;
(
ജി )
നാലുവർഷ
ബിരുദ പ്രോഗ്രാമുകളുടെ
സിലബസ്, ടെക്സ്റ്റ് ബുക്കുകൾ,
അധ്യയനം എന്നിവ പൂർണമായി
വിദ്യാർത്ഥികൾക്ക്
ലഭ്യമാക്കിയതിനു ശേഷം മാത്രം
ഒന്നാം സെമസ്റ്റർ പരീക്ഷകൾ
ആരംഭിക്കുന്നതിന്
സർവ്വകലാശാലകൾക്ക് നിർദ്ദേശം
നൽകുമോ?
1743.
ശ്രീ.
നജീബ് കാന്തപുരം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പ്രോജക്ട്
മോഡ് രീതിയിലുള്ള ഏതെല്ലാം
കോഴ്‌സുകളാണ് സംസ്ഥാനത്തെ
സര്‍വ്വകലാശാല
പഠനവകുപ്പുകളില്‍
നിലവിലുളളതെന്നും ഏത് അധ്യയന
വര്‍ഷം മുതലാണ് പ്രസ്തുത
കോഴ്‌സുകള്‍
ആരംഭിച്ചതെന്നുമുളള വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
കോഴ്‌സുകളിലേക്ക് കരാര്‍
വ്യവസ്ഥയില്‍ അധ്യാപക നിയമനം
നടത്തുന്നതിന്
സര്‍വ്വകലാശാലകള്‍
പുറപ്പെടുവിച്ച
വിജ്ഞാപനത്തിന്റെ നമ്പര്‍,
തീയതി, ഓരോ കോഴ്‌സിലേയും
ഒഴിവുകളുടെ എണ്ണം തുടങ്ങിയ
വിശദാംശം അവയുടെ
പകര്‍പ്പുകള്‍ സഹിതം
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
വിജ്ഞാപന പ്രകാരം ഓരോ
കോഴ്‌സിലെയും അധ്യാപക
നിയമനത്തിന് ആകെ എത്ര
അപേക്ഷകള്‍
ലഭിച്ചിരുന്നുവെന്നും,
അഭിമുഖത്തിന് പങ്കെടുത്തവരുടെ
എണ്ണവും, നിയമനത്തിന്
തെരഞ്ഞെടുക്കപ്പെട്ടവരുടെ
എണ്ണവും കോഴ്‌സ്
അടിസ്ഥാനത്തില്‍ പ്രത്യേകം
ലഭ്യമാക്കാമോ;
(
ഡി )
പ്രസ്തുത
തസ്തികകളിലേക്കുള്ള
നിയമനവുമായി ബന്ധപ്പെട്ട്
എഴുത്തു പരീക്ഷ/പ്രായോഗിക
പരീക്ഷ നടത്തിയിരുന്നോയെന്നും
അവയുടെ മാര്‍ക്കുകള്‍
പ്രസിദ്ധീകരിച്ചിരുന്നോയെന്നും
സെലക്ഷന് ഔദ്യോഗികമായി
അംഗീകരിച്ച കട്ട് ഓഫ്
മാര്‍ക്ക്
എത്രയായിരുന്നുവെന്നും
വിശദമാക്കാമോ;
(
ഇ )
സെലക്ഷന്‍
കമ്മിറ്റി അംഗങ്ങള്‍
ആരെല്ലാമായിരുന്നെന്നും
സെലക്ഷന്‍ കമ്മിറ്റി
യോഗങ്ങള്‍, അഭിമുഖം
എന്നിവയുമായി ബന്ധപ്പെട്ട്
വിവിധ സിറ്റിംഗുകളില്‍
പങ്കെടുത്ത വകയില്‍ ഓരോ
സെലക്ഷന്‍ കമ്മിറ്റി
അംഗത്തിനും യാത്ര ബത്ത,
സിറ്റിംഗ് ഫീ, മറ്റു
അലവന്‍സുകള്‍ എന്നീ
ഇനങ്ങളില്‍ അനുവദിച്ച തുകയുടെ
വിശദാംശവും പ്രത്യേകം
ലഭ്യമാക്കാമോ;
(
എഫ് )
പ്രോജക്ട്
മോഡ് കോഴ്‌സുകളുടെ
നടത്തിപ്പുമായി ബന്ധപ്പെട്ട്
വാങ്ങിയ ഉപകരണങ്ങള്‍,
കംപ്യൂട്ടറുകള്‍,
ഫര്‍ണിച്ചറുകള്‍
തുടങ്ങിയവയുടെ എണ്ണം, വില,
മോഡല്‍, സ്പെസിഫിക്കേഷന്‍
എന്നിവ ലഭ്യമാക്കാമോ;
പ്രസ്തുത ഉപകരണങ്ങള്‍,
കംപ്യൂട്ടറുകള്‍
തുടങ്ങിയവയുടെ
സ്പെസിഫിക്കേഷന്‍ നല്കിയ
ഉദ്യോഗസ്ഥരുടെ പേര്,
ഔദ്യോഗിക പദവി എന്നീ
വിവരങ്ങളും ലഭ്യമാക്കാമോ?
1744.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തിലെ
സർക്കാർ കോളേജുകളുടെ എണ്ണം
എത്രയാണെന്ന് ജില്ല തിരിച്ചു
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
കോളേജുകളിൽ പഠിക്കുന്ന
കുട്ടികളുടെ എണ്ണം,
സ്റ്റാഫിന്റെ എണ്ണം,
നിലവിലുള്ള കോഴ്സുകൾ എന്നിവ
കോളേജ് തിരിച്ചു
വ്യക്തമാക്കാമോ;
(
സി )
ഇത്തവണ
എൻ എ എ സി (നാക്
)അക്രിഡിറ്റേഷൻ അംഗീകാരം
കിട്ടിയ സംസ്ഥാനത്തെ കോളേജുകൾ
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
ഏറ്റവും
ഉയർന്ന എൻ എ എ സി (നാക്
)ഗ്രേഡ് ഏതാണെന്നും ഇത്തവണ
ഏതെല്ലാം കോളേജുകൾക്ക്
ഏതെല്ലാം ഗ്രേഡ് ആണ്
ലഭിച്ചതെന്നും
വ്യക്തമാക്കാമോ?
1745.
ശ്രീ.
പി. സി. വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
സർവകലാശാല ഈ വർഷം നടത്തിയ
യുവജനോത്സവ മത്സരങ്ങളിൽ
വിജയികളായ വിദ്യാർത്ഥികൾക്ക്
ഗ്രേസ് മാർക്ക് നൽകുന്നത്
തടഞ്ഞുവയ്ക്കാൻ എന്താണ്
കാരണം; എത്ര വിജയികൾക്ക്
സർട്ടിഫിക്കറ്റും ഗ്രേസ്
മാർക്കും നൽകിയെന്ന്
വിശദമാക്കാമോ;
(
ബി )
ഗ്രൂപ്പ്
മത്സരങ്ങളിൽ കൂടുതൽ
വിദ്യാർത്ഥികളെ വിജയികളായി
പ്രഖ്യാപിച്ച് അനർഹരായ
വിദ്യാർഥികൾക്ക്
സർവ്വകലാശാലപരീക്ഷകളിൽ ഗ്രേസ്
മാർക്ക് ലഭിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇത് നിയന്ത്രിക്കുന്നതിന്
നടപടികൾ സ്വീകരിക്കുമോ?
1746.
ശ്രീ.
ടി. ജെ. വിനോദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പ്രൊഫസർ
എല്‍.എം. പൈലിയെ
ആദരിക്കുന്നതിന്റെ ഭാഗമായി
കൊച്ചി ശാസ്ത്ര സാങ്കേതിക
സർവകലാശാലയിൽ 2010 ൽ 200
ലക്ഷം രൂപയുടെ ഭരണാനുമതി
നൽകിക്കൊണ്ട് എല്‍.എം. പൈലി
ചെയർ ഫോർ ഹോളിസ്റ്റിക്
ഡെവലപ്മെൻറ് ഓഫ് കൊച്ചി എന്ന
ചെയര്‍ സ്ഥാപിക്കുകയും
പിന്നീട് ഈ ചെയര്‍ ഇതിനായി
തുക ചെലവഴിക്കേണ്ടതില്ലാത്ത
രീതിയില്‍ 2023 ല്‍ എല്‍.എം.
പൈലി സെന്റര്‍ ഫോർ
ഹോളിസ്റ്റിക് ഡെവലപ്മെൻറ് ഓഫ്
കൊച്ചി എന്ന രീതിയില്‍
പുന:സംഘടിപ്പിക്കുകയും
ചെയ്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
കൊച്ചി
ശാസ്ത്ര സാങ്കേതിക
സർവകലാശാലയിൽ എല്‍.എം. പൈലി
ചെയറിനോടൊപ്പം തന്നെ 2010 ൽ
112.7 ലക്ഷം രൂപയുടെ
ഭരണാനുമതി നൽകിക്കൊണ്ട്
സ്ഥാപിച്ച ഡോ. സുകുമാര്‍
അഴീക്കോട് ചെയര്‍ ഓണ്‍
ലിറ്ററേച്ചര്‍ ചെയറിന്
പിന്നീട് ഭരണാനുമതി പുതുക്കി
നല്‍കിക്കൊണ്ട് പ്രത്യേക
ഹെഡ് അനുവദിച്ച് തുടര്‍
പ്രവര്‍ത്തനങ്ങള്‍ നടത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
വിപുലമായ
അധികാരങ്ങളും സ്വന്തമായിട്ട്
കോഴ്സ് നടത്തുന്നതിനുള്ള
സംവിധാനങ്ങളും ഉള്ള എല്‍.എം.
പൈലി ചെയർ ഫോർ ഹോളിസ്റ്റിക്
ഡെവലപ്മെൻറ് ഓഫ് കൊച്ചി ചെയർ
ഇതിനായി അനുവദിച്ച തുക
ചെലവഴിക്കുന്നതിന് പ്രത്യേക
ഹെഡ് സ്ഥാപിച്ചുകൊണ്ട്
ഇതിന്റെ പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിച്ച് തിരികെ ചെയര്‍
ആയി തന്നെ
പുന:സ്ഥാപിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
1747.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുസാറ്റിൽ
അധ്യാപക തസ്തികകളുടെ
സംവരണക്രമം
തിട്ടപ്പെടുത്തുന്നതിനുള്ള
റോസ്റ്റർ, സർവ്വകലാശാലയുടെ
കീഴിലുള്ള സ്വാശ്രയ
സ്ഥാപനങ്ങളിൽ സർക്കാർ അനുമതി
കൂടാതെ സൃഷ്ടിച്ചിട്ടുള്ള
അധ്യാപക തസ്തികകൾ കൂടി
കണക്കിലെടുത്താണോ
നിർണ്ണയിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
1748.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കണ്ണൂർ
സർവ്വകലാശാലയിലെ സർക്കാർ,
എയ്ഡഡ്, സ്വാശ്രയ കോളേജുകളിൽ
ഡിഗ്രി, പിജി കോഴ്സുകൾക്ക്
2024-25 വർഷം ലഭ്യമായ
സീറ്റുകൾ, ഓരോ കോഴ്സിലും
പ്രവേശനം നേടിയ
വിദ്യാർത്ഥികളുടെ എണ്ണം,
വേക്കൻസി സീറ്റുകൾ എന്നീ
വിവരങ്ങൾ കോളേജ് തിരിച്ച്
കണക്ക് ലഭ്യമാക്കുമോ?
1749.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിദൂര
വിദ്യാഭ്യാസത്തെ
ശാക്തീകരിക്കാൻ 2020 ഒക്ടോബർ
മാസം സ്ഥാപിതമായ
ശ്രീനാരായണഗുരു ഓപ്പൺ
സർവകലാശാലയുടെ സുഗമമായ
പ്രവർത്തനത്തിനായി സർക്കാർ
നടത്തിയ പ്രവർത്തനങ്ങൾ
എന്തെല്ലാമെന്ന്അറിയിക്കാമോ;
(
ബി )
അഡ്മിനിസ്ട്രേറ്റീവ്
വിങ്ങിൽ സ്ഥിരം തസ്തികകൾ
സൃഷ്ടിക്കാനുള്ള
ശ്രീനാരായണഗുരു ഓപ്പൺ
സർവകലാശാല സമർപ്പിച്ച
നിർദേശങ്ങളിൽ സർക്കാരിന്റെ
തീരുമാനം എന്താണെന്ന്
അറിയിക്കാമോ ;
(
സി )
ശ്രീനാരായണഗുരു
ഓപ്പൺ യൂണിവേഴ്സിറ്റിയിലെ
അഡ്മിനിസ്ട്രേറ്റീവ് വിങ്ങിൽ
എത്ര സ്ഥിരം തസ്തികകൾ
സൃഷ്ടിക്കാനാണ് സർക്കാർ
ഉദ്ദേശിക്കുന്നത്; 28
പ്രോഗ്രാമുകൾക്ക് (നാല് വർഷ
യു.ജി പ്രോഗ്രാം - 6, യു.ജി -
10, പി.ജി - 12) യു.ജി.സി
അംഗീകാരം ഉള്ളതും 22000
ത്തോളം വിദ്യാർത്ഥികൾ നിലവിൽ
പഠനം നടത്തി വരുന്നതുമായ
സർവകലാശാലയിൽ നാളിതുവരെയും
സ്ഥിരം തസ്തിക സൃഷ്ടിക്കാത്ത
കാരണം വ്യക്തമാക്കാമോ;
(
ഡി )
കേരള,
എം.ജി, കാലിക്കറ്റ്, കണ്ണൂർ
സർവകലാശാലയിലെ ഓപ്പൺ
പ്രോഗ്രാമുകൾ ശ്രീനാരായണഗുരു
ഓപ്പൺ യൂണിവേഴ്സിറ്റിയിലേക്ക്
മാറ്റിയതിനാൽ പ്രസ്തുത 4
യൂണിവേഴ്സിറ്റികൾക്ക്
പ്രതിവർഷം തനതു വരുമാനത്തിൽ
വരുന്ന നഷ്ടം എത്രയാണെന്ന്
വിശദീകരിക്കാമോ; ഇതുമൂലം
പ്രസ്തുത യൂണിവേഴ്സിറ്റികളിൽ
നഷ്ടപ്പെട്ട തസ്തികകൾ
ശ്രീനാരായണഗുരു ഓപ്പൺ
യൂണിവേഴ്സിറ്റിയിൽ
സൃഷ്ടിക്കാനുള്ള എന്തെങ്കിലും
നടപടിക്രമങ്ങൾ സർക്കാരിന്റെ
ഭാഗത്തു നിന്ന് നാളിതുവരെ ആയി
ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കിൽ
വിശദീകരിക്കാമോ?
1750.
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഒരു
അഭിഭാഷകൻ തന്നെ ഒരേസമയം
ഒന്നിലധികം സർവകലാശാലകളുടെ
സ്റ്റാന്റിംഗ് കൗൺസൽ ആയി
പ്രവർത്തിക്കുന്നത്
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത അഭിഭാഷകരുടെ
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
ഇങ്ങനെ ഒരേ വ്യക്തി
ഒന്നിലധികം സർവകലാശാലകളുടെ
സ്റ്റാന്റിംഗ് കൗൺസൽ ആയി
പ്രവർത്തിക്കുന്നത്
സർവകലാശാലകൾ തമ്മിലുള്ള നിയമ
വ്യവഹാരങ്ങളിൽ തർക്കം
ഉടലെടുക്കാൻ
കാരണമാകില്ലേയെന്നു സർക്കാർ
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
വിദൂര
വിദ്യാഭ്യാസ കോഴ്സ്
നടത്തിപ്പുമായി ബന്ധപ്പെട്ട
ഡബ്ല്യൂ.പി (സി) നമ്പറുകൾ
25807/2022, 24052/2022 എന്നീ
കേസുകളിലും, ഡബ്ല്യൂ.പി (സി)
നമ്പർ 28024/2022 ലും അനുബന്ധ
കേസുകളിലും ഓപ്പൺ
സർവകലാശാലയുടെ സ്റ്റാന്റിംഗ്
കൗൺസൽ ആയി പ്രവർത്തിച്ച
വ്യക്തി തന്നെ മറ്റു ചില
സർവകലാശാലകളുടെയും
സ്റ്റാന്റിംഗ് കൗൺസൽ ആയി
ഹാജരായതു മൂലം പ്രസ്തുത
സർവകലാശാലകളുടെ താത്പര്യം
സംരക്ഷിക്കുന്നതിൽ
പരാജയപ്പെട്ടതായി
വിലയിരുത്തിയിട്ടുണ്ടോ; മേൽ
കേസുകളിൽ പ്രസ്തുത
സർവകലാശാലകൾ സ്വീകരിച്ച
നിലപാട് വിശദമാക്കാമോ?
1751.
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2023
-ലെ കേരള ബഡ്ജറ്റിൽ ഉന്നത
വിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരം ഉയർത്തുന്നതിന്
അടിയന്തര നടപടിയെന്ന നിലയിൽ
സർവകലാശാല, കോളജ് തലങ്ങളിലെ
ഗസ്റ്റ് ലെക്ചറർമാർക്കുള്ള
ശമ്പളം 50000 ആയി
വർധിപ്പിക്കും എന്ന്
പ്രഖ്യാപിച്ചത് നടപ്പാക്കിയോ
; നിലവിലെ മാനദണ്ഡങ്ങൾ
പ്രകാരം ഈ പ്രഖ്യാപനം
നടപ്പിലാക്കാൻ സാങ്കേതിക
തടസ്സങ്ങൾ ഉണ്ടോ; ആയത്
പരിഹരിക്കാൻ സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ ;
(
ബി )
കോളേജുകളിൽ
ഒരു വർഷത്തേക്ക് മാത്രമായി
അതിഥി അദ്ധ്യാപകരെ
നിയമിക്കുന്നത്
വിദ്യാർത്ഥികളുടെ പഠന
നിലവാരത്തെ ബാധിക്കും
എന്നുള്ളതുകൊണ്ട് 5 വർഷത്തെ
കരാറടിസ്ഥാനത്തിൽ അതിഥി
അദ്ധ്യാപകരെ നിയമിക്കാനുള്ള
നടപടികൾ എന്തെകിലും
കൈകൊണ്ടിട്ടുണ്ടോ?
1752.
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വിവിധ
കോഴ്സുകളിലായി ശ്രീനാരായണഗുരു
ഓപ്പൺ സർവ്വകലാശാലക്കു
കീഴില്‍ ആകെ എത്ര
പഠിതാക്കളാണുള്ളതെന്നും ,
പ്രസ്തുത
വിദ്യാര്‍ത്ഥികള്‍ക്കായി
സ്ഥിരം തസ്തികയിൽ നിയമതരായ
എത്ര സർവകലാശാല ജീവനക്കാരാണ്
നിലവിലുള്ളതെന്നും തസ്തിക
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(
ബി )
സർവകലാശാലയിൽ
പുതിയ തസ്തികകൾ
സൃഷ്ടിക്കണമെന്ന്
സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിരുന്നോ;ആകെ എത്ര
തസ്തികകള്‍
സൃഷ്ടിക്കണമെന്നാണ്
ആവശ്യപ്പെട്ടിരുന്നത്;
(
സി )
സർവകലാശാല
ആരംഭിച്ച് നാലു വർഷമായിട്ടും
സ്ഥിരം തസ്തികകൾ സൃഷ്ടിച്ച്
ജീവനക്കാരെ നിയമിക്കാൻ
കഴിയാത്തതിന്റെ കാരണങ്ങൾ
എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(
ഡി )
സംസ്ഥാനത്തെ
മറ്റ് സർവകലാശാലകൾ വിദൂര
വിദ്യാഭ്യാസത്തിലൂടെ
നടത്തിയിരുന്ന അക്കാദമിക്
പ്രോഗ്രാമുകൾ പുതിയ
സർവ്വകലാശാലയുടെ
ഭാഗമാക്കിയപ്പോൾ മറ്റു
സർവ്വകലാശാലകളിൽ അധികമാകുന്ന
അസിസ്റ്റന്റുമാരെ
ശ്രീനാരായണഗുരു ഓപ്പൺ
സർവകലാശാലയ്ക്ക് മാറ്റുമെന്ന്
പ്രഖ്യാപിച്ചിരുന്നോ;എങ്കിൽ
അധിക തസ്തികകൾ മാറ്റാൻ
കഴിയാത്തതിനുള്ള കാരണങ്ങൾ
എന്തൊക്കെയാണ്;
(
ഇ )
സർവകലാശാലയിൽ
സ്ഥിരം അധ്യാപക
തസ്തികകളില്ലാത്തത്
അദ്ധ്യയനത്തെ ബാധിക്കുമെന്നും
,ഇത് പഠിതാക്കളുടെ കൊഴിഞ്ഞു
പോക്കിന് കാരണമാകുമെന്നും
കരുതുന്നുണ്ടോ;
(
എഫ് )
ഇത്
പരിഹരിക്കുന്നതിനായി
അധ്യാപകരുടെയും
ജീവനക്കാരുടെയും തസ്തികകൾ
അടിയന്തരമായി സൃഷ്ടിച്ച്
സർവകലാശാലയുടെ പ്രവർത്തനം
സുഗമമാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
1753.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ശ്രീനാരായണഗുരു
ഓപ്പൺ യൂണിവേഴ്സിറ്റിയിൽ
എന്ന് മുതലാണ് റെഗുലർ
കോഴ്‌സുകൾ ആരംഭിച്ചത്; എത്ര
ജീവനക്കാരേയും, അധ്യാപകരേയും
സ്ഥിരം/ഡെപ്യൂട്ടേഷൻ/കരാർ/ദിവസക്കൂലി
അടിസ്ഥാനത്തിൽ
നിയമിച്ചിട്ടുണ്ട്;
(
ബി )
സ്ഥിരനിയമനങ്ങൾ
നടത്തുന്നതിനുള്ള തടസ്സം
എന്താണ്; എത്ര സ്ഥിരം
തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്;
(
സി )
സ്ഥിരനിയമനങ്ങൾ
നടത്തുന്നതിന് പി.എസ്.സി. യെ
ചുമതലപ്പെടുത്താൻ സർവകലാശാല
നിയമത്തിൽ വ്യവസ്ഥയുണ്ടോ;
വിശദമാക്കാമോ?
1754.
ശ്രീ.
പി. കെ. കുഞ്ഞാലിക്കുട്ടി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
എല്ലാ നിയോജകമണ്ഡലങ്ങളിലും
സർക്കാർ/ എയ്ഡഡ് കോളേജുകൾ
പ്രവർത്തിച്ചു വരുന്നുണ്ടോ;
അവയിൽ പി.ജി. കോഴ്സുകൾ
ഇല്ലാത്ത കോളേജുകൾ
ഉണ്ടോ;അവയുടെവിശദാംശം
നൽകുമോ;
(
ബി )
ഉന്നത
വിദ്യാഭ്യാസത്തിനായി അന്യ
സംസ്ഥാനങ്ങളെയും വിദേശ
രാജ്യങ്ങളെയും
ആശ്രയിക്കുന്നത് ഒഴിവാക്കാൻ
പ്രസ്തുത കോളേജുകളിൽ പി.ജി.
കോഴ്സുകൾ അടിയന്തരമായി
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
പിന്നാക്ക
മേഖലയിൽ പ്രവർത്തിക്കുന്നതും
ഉന്നത പഠനനിലാരം പുലർത്തുന്ന
വേങ്ങരയിലെ മലബാർ കോളേജിന്
2022-ൽ നാക് 'എ' പ്ലസ്
അക്രിഡിറ്റേഷൻ ലഭിച്ചിട്ടുളള
സാഹചര്യത്തിൽ പി.ജി.
കോഴ്സുകൾ അനുവദിക്കാൻ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
1755.
ശ്രീ.
പി. കെ. ബഷീർ
ഡോ.
എം. കെ. മുനീർ
ശ്രീ.
ടി. വി. ഇബ്രാഹിം
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
സർവകലാശാലകളുടെ ക്യാമ്പസുകൾ
വിദേശരാജ്യങ്ങളിൽ
തുറക്കുന്നതിന് യു.ജി.സി.
അനുമതി നൽകിയിട്ടുണ്ടോ;
(
ബി )
വിദേശത്ത്
എവിടെയെല്ലാം ക്യാമ്പസുകൾ
തുറക്കാനാണ് ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ;
(
സി )
വിദേശ
വിദ്യാർത്ഥികളെ ആകർഷിക്കുവാൻ
എന്തെല്ലാം നടപടികൾ
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
1756.
ശ്രീ.
നജീബ് കാന്തപുരം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാലിക്കറ്റ്
സര്‍വകലാശാല മുന്‍ വൈസ്
ചാന്‍സലര്‍ ഡോ.എം.കെ.ജയരാജ്,
കണ്ണൂര്‍ സര്‍വകലാശാലാ മുന്‍
വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ്
രവീന്ദ്രന്‍ എന്നിവരുടെ
നിയമനവുമായി ബന്ധപ്പെട്ട
കോടതി വ്യവഹാരങ്ങള്‍ക്ക്
പ്രസ്തുത സര്‍വകലാശാലകളുടെ
ഫണ്ടില്‍ നിന്നും നാളിതുവരെ
അനുവദിച്ച തുകയുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
പ്രസ്തുത കേസുകളുമായി
ബന്ധപ്പെട്ട് സര്‍വ്വ കലാശാല
സ്റ്റാന്റിംഗ് കൗണ്‍സലിനും
മറ്റ് അഭിഭാഷകര്‍ക്കും
അനുവദിച്ച തുകയുടെ
വിശദാംശങ്ങള്‍ ഓരോ
അഭിഭാഷകരുടെയും പ്രത്യേകം
പ്രത്യേകമായി ലഭ്യമാക്കാമോ;
(
ബി )
തങ്ങളുടെ
നിയമനവുമായി ബന്ധപ്പെട്ട്
മേല്‍സൂചിപ്പിച്ച വൈസ്
ചാന്‍സലര്‍മാര്‍
സര്‍വ്വകലാശാല
ചാന്‍സലര്‍ക്കെതിരെ ഫയല്‍
ചെയ്ത കേസ് നടത്തിപ്പിന്
സര്‍വ്വകലാശാല ഫണ്ടില്‍
നിന്നും തുക
അനുവദിക്കരുതെന്നും അനുവദിച്ച
തുക തിരികെ ഈടാക്കണമെന്നും
ആവശ്യപ്പെട്ടുകൊണ്ട്
സര്‍വ്വകലാശാലകള്‍ക്ക്
ചാന്‍സലര്‍ നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ചാന്‍സലറുടെ പ്രസ്തുത
നിര്‍ദ്ദേശങ്ങളുടെ
വിശദാംശങ്ങള്‍ പകര്‍പ്പുകള്‍
സഹിതം ലഭ്യമാക്കാമോ;
(
സി )
സര്‍വ്വകലാശാല
ചാന്‍സലറുടെ മേല്‍നിര്‍ദ്ദേശം
സര്‍വ്വകലാശാലകള്‍
നടപ്പിലാക്കിയതിന്റെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
ഏതെങ്കിലും സര്‍വ്വകലാശാലകള്‍
പ്രസ്തുത നിര്‍ദ്ദേശം
നടപ്പിലാക്കിയിട്ടില്ലെങ്കില്‍
ആയതിന്റെ കാരണം
വ്യക്തമാക്കാമോ;
(
ഡി )
സര്‍വ്വകലാശാല
ചാന്‍സലറുടെ മേല്‍നിര്‍ദ്ദേശം
ലഭിച്ചതിന് ശേഷവും പ്രസ്തുത
കേസ് നടത്തിപ്പുമായി
ബന്ധപ്പെട്ട്
സര്‍വ്വകലാശാലകള്‍ ചെലവഴിച്ച
തുകയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
1757.
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
പോലീസ് അക്കാദമിയിൽ ആരംഭിച്ച
സംസ്ഥാന പോലീസ് ഗവേഷണ
കേന്ദ്രത്തെ കാലിക്കറ്റ്
സർവകലാശാലയുടെ കീഴിലുള്ള
ഗവേഷണ കേന്ദ്രമായി
അംഗീകരിച്ചിട്ടുണ്ടോ;
ഇതിനായുള്ള നടപടികൾ
പൂർത്തിയാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഇതിനായി
ധാരണാപത്രം
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കിൽ അതിലെ വ്യവസ്ഥകൾ
എന്തൊക്കെയാണ്; ധാരണാപത്ര
പ്രകാരം എന്ന് വരെയാണ് ഇതിന്
കാലാവധി
നിശ്ചയിച്ചിരിക്കുന്നത്;
വിശദമാക്കാമോ;
(
സി )
ഇപ്രകാരം
കേരള പോലീസ് അക്കാദമിയും
കാലിക്കറ്റ് സർവ്വകലാശാലയും
സംയുക്തമായി തുടങ്ങിയ
കോഴ്‍സുകൾ ഏതൊക്കെയാണ്;
പ്രസ്തുത കോഴ്‍സുകളെല്ലാം
നിലവിൽ തുടരുന്നുണ്ടോ; പുതിയ
ബാച്ചുകൾ നടത്തുന്നുണ്ടോ;
വിശദവിവരങ്ങൾ നൽകാമോ?
1758.
ശ്രീ.
പി. അബ്ദുല്‍ ഹമീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ദേശീയപാത
വികസനത്തിന്റെ ഭാഗമായി
കാലിക്കറ്റ് സർവകലാശാലയ്ക്ക്
ലഭിക്കേണ്ട നഷ്ടപരിഹാര
തുകയ്ക്ക് അനുസൃതമായി,
സർവകലാശാല സർക്കാരിലേക്ക്
എത്ര കോടി രൂപയുടെ പ്രൊജക്ട്
പ്രൊപ്പോസലുകൾ
സമർപ്പിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ; പ്രസ്തുത
പ്രൊജക്ടുകൾ സർക്കാരിലേക്ക്
സമർപ്പിച്ച തീയതി, അവയിൽ
സർക്കാർ അംഗീകരിച്ച
പ്രൊജക്ടുകളുടെ വിശദാംശങ്ങൾ,
സർക്കാരിൽ നിന്നും നാളിതുവരെ
ഓരോ പ്രൊജക്ടിനും ലഭ്യമായ
തുകയുടെ വിശദാംശങ്ങൾ എന്നിവ
ലഭ്യമാക്കാമോ;
(
ബി )
ദേശീയപാത
വികസനത്തിന്റെ ഭാഗമായുളള
നഷ്ടപരിഹാര തുകയ്ക്ക്
അനുസൃതമായി സർക്കാരിലേക്ക്
സമർപ്പിച്ച പ്രൊജക്ടുകളിലെ
നടപടികൾ
ത്വരിതപ്പെടുത്തുന്നതിന്
18.10.2023 ന് വൈസ് ചാൻസലറുടെ
നേതൃത്വത്തിൽ സിൻഡിക്കേറ്റ്
അംഗങ്ങൾ മുഖ്യമന്ത്രിയെയും
മറ്റും സന്ദർശിച്ച് ചർച്ച
നടത്തിയതിന്റെ ഫലങ്ങൾ
വിശദമാക്കുമോ; പ്രസ്തുത
യാത്രയുമായി ബന്ധപ്പെട്ട്
സർവകലാശാല ഫണ്ടിൽ നിന്നും
യാത്രാബത്ത ഇനത്തിലും മറ്റും
ചെലവഴിച്ച തുകയെത്രയെന്ന്
വിശദമാക്കാമോ?
1759.
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാലിക്കറ്റ്
സർവകലാശാല
സ്റ്റാറ്റിസ്റ്റിക്സ്
പഠനവകുപ്പിൽ നിലവിലുള്ള വിവിധ
അധ്യാപക തസ്തികകളിൽ ഓരോ
കേഡറിലേയും സാങ്ഷന്‍ഡ്
സ്ട്രെങ്ത് എത്രയാണ്; നിലവിൽ
ജോലി ചെയ്യുന്ന അധ്യാപകരുടെ
പേര്, നിലവിലെ തസ്തികയിൽ
നിയമിക്കപ്പെട്ട തീയതി,
സർവകലാശാല സർവ്വീസിൽ
പ്രവേശിച്ച തീയതി എന്നിവ
ലഭ്യമാക്കുമോ; ഓരോ
തസ്തികയിലും നിലവിലുള്ള
ഒഴിവുകളുടെ എണ്ണത്തിന്റെ
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
സ്റ്റാറ്റിസ്റ്റിക്സ്
പഠനവകുപ്പിൽ പുനർനാമകരണത്തിന്
മുമ്പുള്ള
തസ്തികകളുടേതുൾപ്പെടെ
നിലവിലുള്ള വിവിധ അധ്യാപക
തസ്തികകൾക്ക് ഓരോന്നിനും
സർക്കാരിന്റെയും
യു.ജി.സി.യുടെയും അംഗീകാരം
ലഭിച്ച ഉത്തരവുകളുടെ
വിശദാംശങ്ങൾ അടങ്ങിയ
പകർപ്പുകൾ ലഭ്യമാക്കാമോ;
(
സി )
സ്റ്റാറ്റിസ്റ്റിക്സ്
പഠനവകുപ്പിൽ നിലവിലുള്ള വിവിധ
അധ്യാപക തസ്തികകൾ
സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട്
തീരുമാനമെടുത്ത സെനറ്റ്,
സിന്‍ഡിക്കേറ്റ് യോഗങ്ങളുടെ
യോഗം ചേർന്ന തീയതി,
മിനിട്സിലെ അജണ്ട ഇനം, നമ്പർ
എന്നിവയുള്‍പ്പെടെയുള്ള
വിശദാംശങ്ങളുടെ പകർപ്പുകൾ
ലഭ്യമാക്കാമോ;
(
ഡി )
സ്റ്റാറ്റിസ്റ്റിക്സ്
പഠന വകുപ്പിലെ അംഗീകൃത
അധ്യാപക തസ്തികകളില്‍
ഓരോന്നിലും ആദ്യ തവണ നിയമനം
അനുവദിച്ചതിന്റെ വിജ്ഞാപന
നമ്പർ, തീയതി, റാങ്ക്
ലിസ്റ്റ് നിലവിൽ വന്ന തീയതി,
നിയമനം നല്‍കിയ തീയതി, നിയമനം
ലഭിച്ച അധ്യാപകരുടെ പേര്
എന്നിവയുള്‍പ്പെടെയുള്ള
വിശദാംശങ്ങൾ അടങ്ങിയ
പകർപ്പുകൾ ലഭ്യമാക്കാമോ;
(
ഇ )
പ്രസ്തുത
വിജ്ഞാപന പ്രകാരം വകുപ്പിലെ
അസോസിയേറ്റ് പ്രൊഫസർ
തസ്തികയിലേക്ക് ആകെ എത്ര
അപേക്ഷകൾ
ലഭിച്ചിരുന്നുവെന്നും ഇവയിൽ
ഇന്റർവ്യൂവിന് എത്ര പേർ
പങ്കെടുത്തിരുന്നുവെന്നും
റാങ്ക് ലിസ്റ്റിൽ എത്ര പേർ
ഉൾപ്പെട്ടിരുന്നുവെന്നും അവർ
ആരെല്ലാം ആയിരുന്നുവെന്നും
വിശദമാക്കാമോ;
(
എഫ് )
31.12.2019-ലെ
നം.
ജി.എ.ഐ.ഐ.-സി1/162156/2019/എ.ഡി.എം.എന്‍
വിജ്ഞാപന പ്രകാരമുളള
അസോസിയേറ്റ് പ്രൊഫസർ
തസ്തികയിലേക്ക് നടത്തിയ
നിയമനങ്ങളുടെ ഡേറ്റ് ഓഫ്
ഒക്കറൻസ് ഓഫ് വേക്കൻസി
ലഭ്യമാക്കാമോ?
1760.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാലിക്കറ്റ്
സർവകലാശാലയിൽ പരീക്ഷ
നടത്തിപ്പ്
വേഗത്തിലാക്കുന്നതിനായി
ചോദ്യപേപ്പർ പരീക്ഷ
കേന്ദ്രങ്ങളിലേക്ക് ഓൺലൈനായി
അയയ്ക്കുന്ന സംവിധാനം എന്നു
മുതലാണ് നടപ്പിലാക്കിയതെന്ന്
വിശദമാക്കാമോ;
(
ബി )
ഓൺലൈൻ
ആയി ലഭിക്കുന്ന ചോദ്യപേപ്പർ
പകർപ്പ് എടുത്ത ഇനത്തിൽ വിവിധ
പരീക്ഷാകേന്ദ്രങ്ങൾക്ക്
നാളിതുവരെ അനുവദിച്ച തുകയുടെ
വിശദാംശം സാമ്പത്തിക
വർഷാടിസ്ഥാനത്തിൽ
ലഭ്യമാക്കാമോ;
(
സി )
പരീക്ഷ
നടത്തിപ്പുമായി ബന്ധപ്പെട്ട
സ്വകാര്യത സംരക്ഷിച്ചുകൊണ്ട്
ചോദ്യപേപ്പർ
അച്ചടിക്കുന്നതിനായി
പുറമെയുള്ള സ്ഥാപനങ്ങളുമായി
കരാറിലേർപ്പെടാറുണ്ടോയെന്നും
ടൈപ്പ് സെറ്റിങ് മുതൽ
ഡെസ്പാച്ച് വരെയുള്ള
ചോദ്യപേപ്പർ പ്രിന്റിംഗുമായി
ബന്ധപ്പെട്ട വിവിധ
പ്രവൃത്തികൾക്കോരോന്നിനും
നിലവിൽ കരാർ ലഭിച്ച
സ്ഥാപനത്തിന് സർവകലാശാല
അനുവദിക്കുന്ന നിരക്കുകൾ
എത്രയാണെന്നും പ്രസ്തുത
നിരക്കുകളിൽ 2023-24 വർഷം
മുതൽ വർദ്ധനവ്
വരുത്തിയിട്ടുണ്ടെങ്കിൽ
ആയതിന്റെ വിശദാംശവും
ലഭ്യമാക്കാമോ;
(
ഡി )
2019
ഏപ്രിൽ മുതൽ ഓരോ സാമ്പത്തിക
വർഷവും എത്ര ചോദ്യപേപ്പറുകൾ
മേൽ സ്ഥാപനങ്ങൾ മുഖേന
അച്ചടിച്ചിട്ടുണ്ടെന്നും
പ്രസ്തുതയിനത്തിൽ എത്ര രൂപ
ചെലവഴിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ;
(
ഇ )
ചോദ്യപേപ്പർ
പരീക്ഷാകേന്ദ്രങ്ങളിലേക്ക്
ഓൺലൈനായി അയയ്ക്കുന്ന
സംവിധാനം ആരംഭിച്ചതിനുശേഷം
ഓരോ സാമ്പത്തിക വർഷവും എത്ര
ചോദ്യപേപ്പറുകൾ മേൽ
സ്ഥാപനങ്ങൾ മുഖേന
അച്ചടിച്ചിട്ടുണ്ടെന്നും
പ്രസ്തുതയിനത്തിൽ എത്ര രൂപ
ചെലവഴിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ;
(
എഫ് )
ഈ
സംവിധാനം ആരംഭിച്ചതിനു ശേഷം
പ്രസ്തുത സ്ഥാപനങ്ങൾ മുഖേന
ലഭ്യമാക്കുന്ന ചോദ്യ
പേപ്പറുകളുടെ അച്ചടിച്ച
കോപ്പികളുടെ എണ്ണം മൂല്യനിർണയ
ആവശ്യങ്ങൾക്ക് മാത്രമായി
പരിമിതപ്പെടുത്തിയിട്ടും,
ചോദ്യപേപ്പർ അച്ചടിച്ച
വകയിലുളള ചെലവിൽ കാര്യമായ
കുറവ് വരാത്തത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ആയതിന്റെ കാരണം
വിശദമാക്കാമോ;
(
ജി )
ചോദ്യപേപ്പർ
അച്ചടിച്ചയിനത്തിൽ
പ്രിന്റിംഗ് കരാർ ലഭിച്ച
സ്ഥാപനങ്ങൾ സമർപ്പിക്കുന്ന
ബില്ലുകൾ പരിശോധന നടത്തി തുക
അനുവദിക്കുന്നതിന്
ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ
തസ്തിക തിരിച്ചുളള വിശദാംശം
ലഭ്യമാക്കാമോ?
1761.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാലിക്കറ്റ്
സര്‍വകലാശാലയിലെ ടീച്ചര്‍
എഡ്യൂക്കേഷന്‍ സെന്ററിന്
കെട്ടിടം പണിയുന്നതിനായി
അനുവദിച്ച ചാലക്കുടി
താലൂക്കിലെ പേരാമ്പ്ര
വില്ലേജിലെ ഭൂമിയുടെ
പാട്ടക്കരാറില്‍ സര്‍വകലാശാല
ഒപ്പുവച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ അറിയിക്കുമോ;
(
ബി )
പ്രസ്തുത
സ്ഥലത്ത് എൻ.സി.ടി.ഇ. (നാഷണൽ
കൗൺസിൽ ഫോര്‍ ടീച്ചര്‍
എഡ്യൂക്കേഷൻ) നിഷ്കർഷിക്കുന്ന
പ്രകാരമുള്ള കെട്ടിടം
പണിയുന്നതിന് സര്‍വകലാശാല
തീരുമാനമെടുത്തിട്ടുണ്ടോ;
ഇക്കാര്യത്തില്‍ എന്തെങ്കിലും
തുടര്‍നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ?
1762.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
സർവകലാശാലയ്ക്ക് കീഴിൽ വിവിധ
ബി.എഡ്. കോളേജുകളിൽ ബി.എഡ്.
പ്രവേശനത്തിന് ലഭ്യമായ
സീറ്റുകളുടെ എണ്ണം
എത്രയെന്നും ഇക്കഴിഞ്ഞ
മൂന്നുവർഷം പ്രവേശനം
നേടുന്നതിന് അപേക്ഷ
സമർപ്പിച്ച വിദ്യാർത്ഥികളുടെ
എണ്ണം എത്രയെന്നും കണക്കുകൾ
ലഭ്യമാക്കുമോ;
(
ബി )
സർവകലാശാലയ്ക്ക്
കീഴിൽ പുതിയ ആർട്സ് ആൻഡ്
സയൻസ് കോളേജുകൾ
അനുവദിക്കുകയും പുതിയ ബിരുദ
ബാച്ചുകൾ അനുവദിക്കുകയും
ചെയ്തതിനു ശേഷം ബിരുദം
പൂർത്തിയാക്കുന്ന
വിദ്യാർത്ഥികളുടെ എണ്ണത്തിൽ
വർദ്ധനവുണ്ടായതിന്
ആനുപാതികമായി ബി.എഡ്.
പ്രവേശനത്തിന് സീറ്റുകൾ
ലഭ്യമല്ലായെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ:;
(
സി )
എങ്കില്‍
ഇതുകാരണം അന്യസംസ്ഥാനങ്ങളിൽ
പോയി ഉയര്‍ന്ന ഫീസ് ഒടുക്കി
ഓണ്‍ലൈന്‍ ഉള്‍പ്പടെയുള്ള
ബി.എഡ്. കോഴ്സുകൾക്ക്
പ്രവേശനം നേടേണ്ട അവസ്ഥ
വിദ്യാര്‍ത്ഥികള്‍ക്ക്
ഉണ്ടാകുന്നുണ്ടെന്നത്
ഗൗരവമായി കാണുന്നുണ്ടോ;
വിദ്യാർഥികൾക്ക്
ഉണ്ടായിട്ടുള്ള ബുദ്ധിമുട്ട്
പരിഹരിക്കുന്നതിന് എന്തെല്ലാം
നടപടിയാണ് സ്വീകരിക്കാൻ
ഉദ്ദേശിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(
ഡി )
കോഴിക്കോട്
സർവകലാശാലയ്ക്ക് കീഴിൽ പുതിയ
ബി.എഡ്. കോളേജുകൾ
അനുവദിക്കുന്നതിന് എൻ.ഒ.സി.
നൽകിയിട്ടുണ്ടോ; ബി.എഡ്.
സീറ്റ് ക്ഷാമം
പരിഹരിക്കുന്നതിന് പ്രസ്തുത
കോളേജുകൾ ആരംഭിക്കുന്നതിനായി
നാഷണൽ കൗൺസിൽ ഫോർ ടീച്ചർ
എഡ്യൂക്കേഷൻ
(എൻ.സി.റ്റി.ഇ.)-ന്റെ
അംഗീകാരം
നേടിയെടുക്കുന്നതിനാവശ്യമായ
ശിപാർശ നൽകുന്ന കാര്യം
പരിഗണിക്കുമോ?
1763.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എൻ.സി.സി.
കേഡറ്റുകൾക്ക് വർഷങ്ങളായി
നൽകി വരുന്ന റിഫ്രഷ്മെന്റ്
ഫണ്ട് കഴിഞ്ഞ അക്കാദമിക വർഷം
നൽകിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
ബി )
എൻ.സി.സി.
കേഡറ്റുകൾക്ക് വർഷങ്ങളായി
നൽകി വരുന്ന റിഫ്രഷ്മെന്റ്
ഫണ്ട് ഈ വർഷം നൽകുന്നതിനായി
ടെണ്ടർ വിളിക്കുകയോ ക്വട്ടേഷൻ
സ്വീകരിക്കുകയോ
ചെയ്തിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(
സി )
ഈ
വർഷം എൻ.സി.സി. പരേഡ്
നടത്തുന്നതിന് ആവശ്യമായ
റിഫ്രഷ്മെന്റ് അലവൻസ്
അനുവദിക്കുന്നുണ്ടോയെന്ന്
അറിയിക്കാമോ;
(
ഡി )
സ്കൂൾ
സമയത്തിന് ശേഷം നാല് മണി മുതൽ
ആറ് മണി വരെ നടക്കാറുള്ള
എൻ.സി.സി. പരേഡ് സമയത്ത്
റിഫ്രഷ്മെന്റ്
നല്കാതിരിക്കുന്നത്
കുട്ടികൾക്ക് ശാരീരിക
പ്രശ്നങ്ങൾക്ക് കാരണമാകും
എന്ന വിഷയം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ഇ )
ഓരോ
എൻ.സി.സി. കേഡറ്റുകൾക്കും ഒരു
പരേഡിന് എത്ര രൂപയാണ്
അനുവദിക്കുന്നതെന്ന്
അറിയിക്കാമോ;
(
എഫ് )
സംസ്ഥാനത്ത്
നിലവിൽ എത്ര എൻ.സി.സി.
യൂണിറ്റുകൾ പൊതുവിദ്യാഭ്യാസ
വകുപ്പിന് കീഴിലുള്ള
വിദ്യാലയങ്ങളിലുണ്ടെന്നും
പ്രസ്തുത യൂണിറ്റുകളിലായി ആകെ
എത്ര വിദ്യാർത്ഥികളുണ്ടെന്നും
അവർക്ക് റിഫ്രഷ്മെന്റ്
ഇനത്തിൽ ഒരു വർഷം ആകെ എത്ര
തുക ചെലവ് വരുമെന്നും
അറിയിക്കാമോ;
(
ജി )
സംസ്ഥാനത്ത്
നിലവിൽ എത്ര എൻ.സി.സി.
യൂണിറ്റുകൾ ഉന്നതവിദ്യാഭ്യാസ
വകുപ്പിന് കീഴിലുള്ള
കലാലയങ്ങളിലുണ്ടെന്നും
പ്രസ്തുത യൂണിറ്റുകളിലായി ആകെ
എത്ര വിദ്യാർത്ഥികളുണ്ടെന്നും
അവർക്ക് റിഫ്രഷ്മെന്റ്
ഇനത്തിൽ ഒരു വർഷം ആകെ എത്ര
തുക ചെലവ് വരുമെന്നും
അറിയിക്കാമോ?
1764.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ.
പി.പി. സുമോദ്
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ശാസ്ത്ര
സാങ്കേതികരംഗത്തെ വളര്‍ച്ചയും
പഠനഗവേഷണ പ്രവര്‍ത്തനങ്ങളും
സമന്വയിപ്പിക്കുന്നതു
ലക്ഷ്യമിട്ട് നൂതന പഠന
വകുപ്പുകള്‍ ആരംഭിക്കാൻ
തീരുമാനിച്ചിട്ടുണ്ടോ;
(
ബി )
ഉന്നതവിദ്യാഭ്യാസരംഗത്തും
വൈജ്ഞാനിക മേഖലയിലും ഇതിലൂടെ
പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ
എന്തെല്ലാമാണ്; വിശദാംശം
നല്‍കുമോ;
(
സി )
സര്‍വകലാശാലാ
വകുപ്പുകളെ വൈജ്ഞാനിക ഗവേഷണ
പ്രവര്‍ത്തനങ്ങള്‍ക്കായുളള
മികവിന്റെ കേന്ദ്രങ്ങളാക്കി
ഉയര്‍ത്തുന്നതിനായി
നടന്നുവരുന്ന പ്രവര്‍ത്തനങ്ങൾ
എന്തെല്ലാമാണെന്നറിയിക്കുമോ?
1765.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൊഴില്‍
മേഖലയില്‍ മികച്ച അവസരങ്ങള്‍
നേടിയെടുക്കുന്നതിന്
ആവശ്യമായതെന്തെന്ന്
പഠനത്തിനിടയില്‍ത്തന്നെ
വിദ്യാര്‍ത്ഥികളെ
ബോധ്യപ്പെടുത്താൻ
സ്വീകരിച്ചിട്ടുള്ള നടപടി
വിശദമാക്കുമോ;
(
ബി )
പൊഫഷണല്‍
കോഴ്സുകളില്‍ പ്രവേശനം
നേടുന്ന
വിദ്യാര്‍ത്ഥികള്‍ക്ക് പഠന
കാലത്തുതന്നെ പ്രായോഗിക
പരിശീലനം ഉറപ്പാക്കാനുള്ള
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
1766.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സാമൂഹ്യനീതി വകുപ്പ് മുഖേന
നടപ്പിലാക്കി വരുന്ന ക്ഷേമ
പദ്ധതികളും അവയുടെ
മാനദണ്ഡങ്ങളും
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(
ബി )
പെന്‍ഷന്‍
പ്രായം ആകാത്ത
നിത്യരോഗികള്‍ക്ക്
സാമൂഹ്യനീതി വകുപ്പ് മുഖേന
പെന്‍ഷന്‍ പദ്ധതികള്‍
നിലവിലുണ്ടോ; എങ്കില്‍ അവ
ഏതൊക്കെയാണെന്നും അവയുടെ
മാനദണ്ഡങ്ങളും വിശദമാക്കുമോ;
(
സി )
പെന്‍ഷന്‍
പ്രായം ആകാത്ത
നിത്യരോഗികള്‍ക്ക് പെന്‍ഷന്‍
പദ്ധതികള്‍
നിലവിലില്ലെങ്കില്‍ ആയത്
അനുവദിക്കുന്ന കാര്യം
പരിശോധിക്കുമോ; വിശദമാക്കുമോ?
1767.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
വയോജന പരിചരണത്തിനായി
നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന
പദ്ധതികളുടെ വിശദാംശം
നല്‍കാമോ; ഇതിനായി സ്വീകരിച്ച
നടപടികൾ വ്യക്തമാക്കുമോ?
1768.
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
18
വയസ് കഴിഞ്ഞവര്‍ക്കുള്ള
'പ്രചോദനം' തൊഴില്‍ പരിശീലന
പദ്ധതി നടപ്പാക്കുന്നതിനുള്ള
പ്രോപ്പോസൽ നിലവിൽ ഏത്
ഘട്ടത്തിലാണ്; വിശദമാക്കുമോ;
(
ബി )
ഈ
പദ്ധതി എന്നാണ്
പ്രഖ്യാപിച്ചതെന്നും
എന്നത്തേക്ക്
നടപ്പാക്കുന്നതിനാണ്
നിശ്ചയിച്ചിരുന്നതെന്നും
ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തൊക്കെയാണെന്നും
അറിയിക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയ്ക്കായി കഴിഞ്ഞ മൂന്നു
സാമ്പത്തിക വർഷങ്ങളിലും
നടപ്പ് സാമ്പത്തിക വർഷത്തിലും
ബഡ്ജറ്റിൽ വകയിരുത്തിയിരുന്ന
തുകയുടെ വിവരം ലഭ്യമാക്കാമോ;
ഇതിനായി എത്ര തുക
ചെലവായിട്ടുണ്ട്; വിശദവിവരം
ലഭ്യമാക്കാമോ?
1769.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മാതൃജ്യോതി
പദ്ധതിയിലൂടെ
ഭിന്നശേഷിക്കാരായ
അമ്മമാര്‍ക്ക് പ്രസവാനന്തരം
നല്‍കുന്ന ധനസഹായം എത്ര
രൂപയാണ്; എത്ര
വര്‍ഷത്തേക്കാണ് നല്‍കുന്നത്
;വ്യക്തമാക്കാമോ?
1770.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസർകോഡ്
എൻഡോസൾഫാൻ സെൽ ഇപ്പോൾ നിലവിൽ
ഉണ്ടോ എന്ന് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സെല്ലിന്റെ ചെയർമാൻ
ആരാണെന്നും മറ്റംഗങ്ങൾ
ആരൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(
സി )
സെല്ലിൻറെ
ഉദ്ദേശ്യലക്ഷ്യങ്ങൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
എത്ര
മാസം കൂടുമ്പോഴാണ് സെൽ യോഗം
ചേരേണ്ടതെന്നും അവസാനമായി
യോഗം ചേർന്നത് എപ്പോഴാണെന്നും
വ്യക്തമാക്കാമോ;
(
ഇ )
അവസാനമായി
ചേർന്ന യോഗത്തിൽ എടുത്ത
തീരുമാനങ്ങൾ
എന്തൊക്കെയാണെന്നും അവയിൽ
നടപ്പിലാക്കിയതും
നടപ്പിലാക്കാൻ
ബാക്കിയുള്ളതുമായ തീരുമാനങ്ങൾ
എന്തൊക്കെയാണെന്നും
വേർതിരിച്ച് വിശദമാക്കാമോ?
1771.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കിടപ്പ്
രോഗികളുടെയും ശാരീരിക മാനസിക
വെല്ലുവിളി നേരിടുന്നവരുടെയും
കൂട്ടിരിപ്പുകാർക്ക്
നൽകിവരുന്ന ആശ്വാസകിരണം പെൻഷൻ
പദ്ധതിയിലെ ആനുകൂല്യങ്ങൾ
മുടങ്ങാതെ നൽകുന്നതിന്
സർക്കാരിന് കഴിയുന്നുണ്ടോ;
വിശദമാക്കാമോ;
(
ബി )
നിലവിൽ
നൽകിവരുന്ന പെൻഷൻ തുക വളരെ
അപര്യാപ്തമായതിനാൽ
വർദ്ധിപ്പിച്ച് നൽകുവാൻ നടപടി
സ്വീകരിക്കുമോ?
1772.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാട്ടാക്കട
മണ്ഡലത്തിലെ ആമച്ചലില്‍
ഭിന്നശേഷിക്കാര്‍ക്കായുള്ള
സംയോജിത പുനരധിവാസ ഗ്രാമം
ആരംഭിക്കുന്നതിനുള്ള
പ്രോജക്ട് റിപ്പോര്‍ട്ട്
തയ്യാറായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏത് ഏജന്‍സി
മുഖാന്തരമാണ് പദ്ധതി
നടപ്പാക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇതുസംബന്ധിച്ച്
2022 നവംബര്‍ 10-ന് ബഹു.
മന്ത്രിയുടെ അധ്യക്ഷതയില്‍
ചേര്‍ന്ന യോഗത്തില്‍ എടുത്ത
തീരുമാനങ്ങളുടെ തുടര്‍നടപടി
വിശദമാക്കാമോ?
1773.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാമൂഹ്യനീതി
വകുപ്പിന്റെ കീഴിലുള്ള
അങ്കണവാടി ഹെൽപ്പർ, വർക്കർ
എന്നിവർക്ക് എത്ര രൂപ വീതം
പെൻഷൻ ലഭിക്കുമെന്ന്
വ്യക്തമാക്കുമോ;
(
ബി )
ഇത്തരത്തിൽ
ലഭിക്കുന്ന ഹെൽപ്പർ പെൻഷൻ
മുടങ്ങുന്ന സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
എത്ര
പേർക്കാണ് നിലവിൽ ഹെൽപ്പർ
പെൻഷൻ
മുടങ്ങിയിട്ടുള്ളതെന്നും
ആയതിന്റെ കാരണം എന്താണെന്നും
വിശദമാക്കാമോ?
1774.
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എയ്ഡഡ്
വിദ്യാലയങ്ങളില്‍ ഭിന്നശേഷി
വിഭാഗത്തില്‍പ്പെട്ട
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
നിയമനം നല്‍കുന്നതിന്
നിശ്ചയിച്ചു നല്‍കിയ
മുന്‍ഗണനാ മാനദണ്ഡങ്ങള്‍
ലഭ്യമാക്കാമോ; ഇതു സംബന്ധിച്ച
സര്‍ക്കാര്‍ ഉത്തരവ്
ലഭ്യമാക്കാമോ;
(
ബി )
അര്‍ഹരായ
കാഴ്ചപരിമിതര്‍ ഇല്ലാത്ത
സാഹചര്യങ്ങളില്‍ ഇതര
ഭിന്നശേഷിവിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
നിയമനം നല്‍കാന്‍
സ്വീകരിക്കുന്ന നടപടികള്‍
ത്വരിതഗതിയിലാക്കാന്‍
പ്രത്യേക നിര്‍ദേശം
പുറപ്പെടുവിച്ചിട്ടുണ്ടോ;
(
സി )
എയ്ഡഡ്
സ്കൂള്‍ മാനേജര്‍മാര്‍
ഭിന്നശേഷി നിയമനത്തിന്
ലിസ്റ്റ് ആവശ്യപ്പെടുമ്പോള്‍
കാഴ്ച പരിമിതരുടേത് മാത്രമായ
ലിസ്റ്റ് നല്‍കുന്ന സാഹചര്യം
നിലവിലുണ്ടോ; വിശദമാക്കാമോ?
1775.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ഭിന്നശേഷിക്കാരുടെ വിവരശേഖരണം
നടത്തിയിട്ടുണ്ടോ; അതിന്റെ
ജില്ല തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(
ബി )
സര്‍ക്കാര്‍
പ്രഖ്യാപിച്ച ഭിന്നശേഷി
സൗഹൃദനയത്തെ തുടര്‍ന്ന്
എന്തെല്ലാം മാറ്റങ്ങളാണ്
സര്‍ക്കാര്‍ നിയമനങ്ങളില്‍
ഉള്‍പ്പെടെ വന്നിട്ടുള്ളത്
എന്ന് വിശദാംശങ്ങള്‍ സഹിതം
വ്യക്തമാക്കാമോ;
(
സി )
സംസ്ഥാനത്ത്
ഭിന്നശേഷിക്കാരെ
പരിചരിക്കുന്നതിനുള്ള അംഗീകൃത
സ്ഥാപനങ്ങളുടെയും,
സര്‍ക്കാര്‍
സംവിധാനങ്ങളുടെയും ജില്ല
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കാമോ?
1776.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍
ഭിന്നശേഷിക്കാര്‍ക്കായി
എന്തൊക്കെ പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളത്;
അവരുടെ സംരക്ഷണത്തിനായി
സര്‍ക്കാര്‍ സര്‍വ്വീസിനു
പുറമേ മറ്റ്
എസ്റ്റാബ്ലിഷ്‍മെന്റുകളെയും
ഉള്‍പ്പെടുത്തി ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
1777.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എറണാകുളം
ജില്ലയില്‍ ഓട്ടിസം
ബാധിച്ചവര്‍ എത്ര പേര്‍
ഉണ്ടെന്ന വിവരം ലഭ്യമാണോ;
എങ്കില്‍ വിശദമാക്കാമോ;
(
ബി )
ഇവര്‍ക്കായി
സര്‍ക്കാര്‍ നല്‍കിവരുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമെന്നും പ്രസ്തുത
ആനുകൂല്യം ലഭിക്കുന്നതിനുളള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്നും
വിശദമാക്കാമോ;
(
സി )
വൈപ്പിന്‍
മണ്ഡലത്തില്‍ ഓട്ടിസം
ബാധിച്ചവര്‍ എത്ര പേര്‍
ഉണ്ടെന്നും ഇതില്‍
എത്രപേര്‍ക്ക് പ്രസ്തുത
ആനുകൂല്യങ്ങള്‍
ലഭ്യമാകുന്നുണ്ടെന്നും
വ്യക്തമാക്കാമോ;
(
ഡി )
ഓട്ടിസം
ബാധിച്ചവര്‍ക്ക് ആവശ്യമായ
ചികിത്സയും ശ്രദ്ധയും
പരിഗണനയും ലഭിക്കുന്നതിനായി
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
1778.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എറണാകുളം
ജില്ലയില്‍ എത്ര
ഭിന്നശേഷിക്കാര്‍ ഉണ്ടെന്ന
വിവരം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
ജില്ലയില്‍ അര്‍ഹരായ എല്ലാ
ഭിന്നശേഷിക്കാര്‍ക്കും
യു.ഡി.ഐ.ഡി. കാര്‍ഡ്
ലഭ്യമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനായി
സ്വീകരിച്ചിട്ടുളള നടപടി
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(
സി )
വൈപ്പിന്‍
മണ്ഡലത്തില്‍ നിലവില്‍ എത്ര
ഭിന്നശേഷിക്കാര്‍ ഉണ്ടെന്നും
അതില്‍ എത്രപേര്‍ പ്രസ്തുത
കാര്‍ഡിനായി
അപേക്ഷിച്ചിട്ടുണ്ടെന്നും
അതില്‍ എത്ര പേര്‍ക്ക്
ലഭിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ?
1779.
ശ്രീ
സി കെ ഹരീന്ദ്രന്‍
ശ്രീമതി
ദെലീമ
ശ്രീ.
എ. പ്രഭാകരൻ
ശ്രീമതി
കാനത്തില്‍ ജമീല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഭിന്നശേഷിക്കാരുടെ
ക്ഷേമത്തിനായി കേരള ഭിന്നശേഷി
ക്ഷേമ കോര്‍പ്പറേഷന്‍ മുഖേന
നടപ്പാക്കി വരുന്ന പദ്ധതികള്‍
ഏതെല്ലാമാണ്; വിശദമാക്കുമോ;
(
ബി )
ഈ
സര്‍ക്കാര്‍ വന്നതിനുശേഷം
ഭിന്നശേഷി ക്ഷേമ
കോര്‍പ്പറേഷന്‍ മുഖേന
ഏതെല്ലാം പദ്ധതികളിലൂടെ എത്ര
ഗുണഭോക്താക്കള്‍ക്ക് സഹായം
ലഭ്യമാക്കിയിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
1780.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ശാരീരികവും
മാനസികവുമായി വെല്ലുവിളി
നേരിടുന്ന വ്യക്തികളുടെ
പുനരധിവാസ ചികിത്സയുമായി
ബന്ധപ്പെട്ട് സാമൂഹ്യനീതി
വകുപ്പിന് കീഴിൽ ഏതെങ്കിലും
കോഴ്‍സുകൾ നിലവിലുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഉണ്ടെങ്കിൽ
ഇത്തരം കോഴ്സുകൾക്ക്
ദേശീയതലത്തിലുള്ള
എന്തെങ്കിലും അംഗീകാരം
ലഭ്യമായിട്ടുണ്ടോ;
വിശദമാക്കാമോ?
1781.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നെന്മാറ
മണ്ഡലത്തിലെ കൊടുവായൂര്‍
വൃദ്ധസദനത്തിന്റെ
പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
പ്രസ്തുത വൃദ്ധസദനത്തിൽ എത്ര
അന്തേവാസികളാണുള്ളതെന്നും
അവിടെ എന്തെല്ലാം
ഭൗതികസൗകര്യങ്ങളാണ്
നിലവിലുള്ളതെന്നും
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
വൃദ്ധസദനത്തിന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എന്തെല്ലാം നടപടിക്രമങ്ങളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും
കെട്ടിട നിര്‍മ്മാണം എപ്പോൾ
ആരംഭിക്കാൻ കഴിയുമെന്നും
വിശദമാക്കുമോ?
1782.
ശ്രീ.
അഹമ്മദ് ദേവര്‍കോവില്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളത്തിൽ
മിശ്രവിവാഹ ധനസഹായം ലഭ്യമാകാൻ
കാലതാമസം നേരിടുന്നു എന്ന
പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
ഉണ്ടെങ്കിൽ
ധനസഹായം സമയബന്ധിതമായി
നൽകുന്നതിനാവശ്യമായ ഇടപെടലുകൾ
നടത്തിയിട്ടുണ്ടോ;
അറിയിക്കാമോ?
1783.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസര്‍ഗോഡ്
ജില്ലയില്‍ മുളയാറില്‍
ആരംഭിച്ച 'സഹജീവനം
സ്നേഹഗ്രാമം' എന്‍ഡോസള്‍ഫാന്‍
പുനരധിവാസകേന്ദ്രത്തിന്റെ
പ്രവര്‍ത്തനം പൂര്‍ണമായ
രീതിയില്‍ ആരംഭിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സ്ഥാപനത്തില്‍ ആവശ്യമായ
സ്ഥിരം തസ്തികകള്‍ സൃഷ്ടിച്ച്
നിയമനം നടത്തിയിട്ടുണ്ടോ;
(
സി )
ഏതൊക്കെ
പഞ്ചായത്തുകളിലെ
എന്‍ഡോസള്‍ഫാന്‍ ദുരിത
ബാധിതരുടെ പുനരധിവാസത്തിനാണ്
ഈ കേന്ദ്രം ഉപയോഗിക്കുക എന്ന്
വ്യക്തമാക്കാമോ?
1784.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അശരണരായ
മുതിര്‍ന്ന പൗരന്‍മാരെ
അധിവസിപ്പിക്കുന്നതിന്
പാലക്കാട് ജില്ലയില്‍
വകുപ്പിന് കീഴില്‍ എത്ര
സ്ഥാപനങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
പ്രസ്തുത സ്ഥാപനങ്ങള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
1785.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വടക്കാഞ്ചേരി
ജില്ലാ ആശുപത്രിയോട്
ചേര്‍ന്നുള്ള കോമ്പൗണ്ടില്‍
പ്രവര്‍ത്തിച്ചുവരുന്ന ജില്ലാ
പ്രാരംഭ ഇടപെടല്‍
കേന്ദ്രത്തിലെ (ഡി.ഇ.ഐ.സി)
സെന്‍സറി ഗാര്‍ഡന്‍
നിര്‍മ്മാണ പദ്ധതിയുടെ
പ്രവര്‍ത്തനങ്ങള്‍
ഊര്‍ജ്ജിതപ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
1786.
ശ്രീ
രമേശ് ചെന്നിത്തല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഹരിപ്പാട്
മണ്ഡലത്തിലെ ആറാട്ടുപുഴ
പ്രവര്‍ത്തിക്കുന്ന സാന്ത്വന
തീരം വയോജന മന്ദിരത്തില്‍
നിലവില്‍ എത്ര അന്തേവാസികള്‍
ഉണ്ടെന്ന് അറിയിക്കാമോ;
(
ബി )
പ്രസ്തുത
വയോജന മന്ദിരത്തിന്റെ
അറ്റകുറ്റപ്പണിക്കായി എത്ര
രൂപയുടെ എസ്റ്റിമേറ്റാണ്
വയോജന കേന്ദ്രത്തിന്റെ
സൂപ്രണ്ട്
സമര്‍പ്പിച്ചിട്ടുള്ളതെന്നും
ഇതിന്മേല്‍ എന്ത് തുടര്‍
നടപടി
സ്വീകരിച്ചിട്ടുണ്ടെന്നും
അറിയിക്കാമോ;
(
സി )
ഇതുമായി
ബന്ധപ്പെട്ട് സാമൂഹ്യനീതി
ഡയറക്ട്രേറ്റിലുള്ള ഫയലിന്റെ
വിശദാംശങ്ങള്‍ അറിയിക്കാമോ?
1787.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗ്രാന്റായി
ലഭിച്ചിരുന്ന തുകയില്‍
ഗണ്യമായ കുറവ് വന്നതിനാല്‍
കൂത്തുപറമ്പ് നഗരസഭയില്‍
പ്രവര്‍ത്തിക്കുന്ന സ്നേഹദീപം
ബഡ്സ് സ്കൂളിന്റെ
പ്രവര്‍ത്തനം ഏറെ
പ്രയാസകരമായി മുന്നോട്ട്
പോവുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഗ്രാന്റ്
തുകയിലുള്ള ഗണ്യമായ കുറവ്
കാരണം നഗരസഭയ്ക്ക് അധിക
സാമ്പത്തിക ബാധ്യത
വരുന്നതിനാല്‍ സമീപ
പഞ്ചായത്തായ കോട്ടയം
ഗ്രാമപഞ്ചായത്തിലെ 11
കുട്ടികള്‍ക്ക് പ്രസ്തുത
സ്കൂളിലേക്ക് പ്രവേശനം
നിഷേധിക്കപ്പെട്ട കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിശോധിക്കുമോ;
(
സി )
സര്‍ക്കാര്‍
പ്രത്യേക പരിഗണന നല്‍കി
മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി
ഇത്തരം ബഡ്സ് സ്കൂളുകളുടെ
നിലനിൽപ്പിന് സഹായകരമാവുന്ന
നടപടികള്‍ സ്വീകരിക്കുമോ;
വിശദമാക്കുമോ;
(
ഡി )
മാനസിക
വളര്‍ച്ചയെത്താത്ത പാവപ്പെട്ട
മുഴുവന്‍ കുട്ടികള്‍ക്കും
ബഡ്സ് സ്കൂളില്‍ പ്രവേശനം
ലഭ്യമാക്കാന്‍ സര്‍ക്കാര്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുകയെന്ന്
വിശദമാക്കുമോ?
1788.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മട്ടന്നൂര്‍
നിയോജക മണ്ഡലത്തില്‍
സാമൂഹ്യനീതി വകുപ്പിന്
കീഴില്‍ ആരംഭിക്കുന്ന മോഡേൺ
ചൈല്‍ഡ് റിഹാബിലിറ്റേഷന്‍
സെന്ററിലെ സ്റ്റാഫുകളുടെ
നിയമനം നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ;
(
ബി )
പ്രസ്തുത
സെന്ററില്‍ ആവശ്യമായിട്ടുള്ള
സ്റ്റാഫ് നിയമനത്തിന്
അടിയന്തരമായ നടപടികള്‍
സ്വീകരിക്കുമോ?
1789.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി
വകുപ്പ് മന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വനിതാ
വികസന കോർപ്പറേഷൻ, വികലാംഗ
ക്ഷേമ കോർപ്പറേഷൻ, നിഷ്
എന്നിവയ്ക്ക് സമാനമായി
സാമൂഹ്യനീതി വകുപ്പിന് കീഴിൽ
മറ്റ് ഏതൊക്കെ സ്ഥാപനങ്ങൾ
പ്രവർത്തിക്കുന്നുണ്ട്;
വിശദമാക്കാമോ;
(
ബി )
അവയിൽ
ഏതൊക്കെ സ്ഥാപനങ്ങളിലെ
ജീവനക്കാർക്ക് പത്ത്,
പതിനൊന്ന് ശമ്പളകമ്മീഷൻ
ശിപാർശ പ്രകാരമുളള
ശമ്പളപരിഷ്കരണം അനുവദിച്ച്
നൽകിയിട്ടുണ്ട്; എന്നു
മുതലാണ് അനുവദിച്ചത്;
വിശദമാക്കാമോ;
(
സി )
ശമ്പളപരിഷ്കരണം
സംബന്ധിച്ച ഉത്തരവുകളുടെ
പകർപ്പ് ലഭ്യമാക്കുമോ;
(
ഡി )
ഈ
സ്ഥാപനങ്ങളിൽ ഏതിലെങ്കിലും
പത്താം ശമ്പളകമ്മീഷൻ ശിപാർശ
പ്രകാരമുളള ശമ്പള പരിഷ്കരണം
ഇതേവരെ അനുവദിക്കാതെയുണ്ടോ;
എങ്കിൽ ഏതൊക്കെ
സ്ഥാപനങ്ങളിലാണ്
അനുവദിച്ചിട്ടില്ലാത്തത്;
അനുവദിക്കാതിരിക്കാനുളള കാരണം
വിശദമാക്കുമോ?
|
|
|
|
|
|
|
|