|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >11th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 12th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
1456.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അങ്കമാലി
മണ്ഡലത്തിലെ കറുകുറ്റി
വില്ലേജ് വക ഭൂമിയില്‍
കറുകുറ്റി മിനി സിവില്‍
സ്റ്റേഷന്‍
നിര്‍മ്മിക്കുന്നതിനായി
2024-25 വര്‍ഷത്തെ
ബഡ്ജറ്റില്‍ 20% തുക
വകയിരുത്തിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
മിനി സിവില്‍ സ്റ്റേഷന്‍
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് കറുകുറ്റി
പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന
യോഗതീരുമാനപ്രകാരമുള്ള തുടര്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(
സി )
നിലവിലെ
പഴക്കം ചെന്ന കെട്ടിടം
പൊളിക്കുന്നതിന് മുന്നോടിയായി
വാല്യുവേഷനും സർവ്വേ
റിപ്പോർട്ടും
ലഭ്യമാക്കിയിട്ടുണ്ടോ; മിനി
സിവില്‍ സ്റ്റേഷന്‍ കെട്ടിട
നിര്‍മ്മാണം
പൂത്തീകരിക്കുന്നത് വരെ
കറുകുറ്റി വില്ലേജ് ഓഫീസ്
താല്‍ക്കാലികമായി
പ്രവർത്തിക്കുന്നതിന്
ആവശ്യമായ കെട്ടിടം
കണ്ടെത്തിയിട്ടുണ്ടോ; ഈ
വിഷയത്തില്‍ നാളിതുവരെയായി
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ; ഇക്കാര്യങ്ങൾ
സംബന്ധിച്ച കത്ത്
പൊതുമരാമത്ത് വകുപ്പില്‍
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുള്ള നടപടി
സ്വീകരിക്കുമോ;
(
ഡി )
നിലവിലെ
വില്ലേജ് ഓഫീസ് കെട്ടിടം
പൊളിക്കുന്നതിനും വില്ലേജ്
ഓഫീസ് മറ്റൊരു കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്നതിനും
ആവശ്യമായ തുടര്‍നടപടികള്‍
വേഗത്തിലാക്കുവാന്‍ നടപടി
സ്വീകരിക്കുമോ; ഇത്
സംബന്ധിച്ച നിര്‍ദ്ദേശം
ജില്ലാ കളക്ടര്‍ക്ക്
നല്‍കുമോ?
1457.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഫ്ലാറ്റ്
സിസ്റ്റത്തിലുള്ള വസ്തുവില്‍
ഫ്ലാറ്റ് ഓണ൪ ആയ
വ്യക്തികള്‍ക്ക് യൂണിക്
തണ്ടപ്പേര്‍
അനുവദിക്കുമ്പോള്‍
സ്വീകരിക്കേണ്ട
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ
സംബന്ധിച്ച് എന്തെല്ലാം നടപടി
ക്രമങ്ങളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
യൂണിക്
തണ്ടപ്പേര്‍
വില്ലേജാഫീസുകളില്‍
പ്രാവര്‍ത്തികമാക്കുന്നതിന്
പരിചയസമ്പന്നരായ വ്യക്തികളെ
വച്ച് പരിശീലനം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ പരിശീലനം
നല്‍കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ;വിശദാംശങ്ങള്‍
അറിയിക്കാമോ?
1458.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
സർക്കാരിന്റെ വിവിധ
വകുപ്പുകളിലെ വിവിധ
ആവശ്യങ്ങൾക്കായി വ്യക്തികൾ
ഭൂമി വിട്ടു നൽകുമ്പോൾ
പ്രസ്തുത ഭൂമി വിവിധ
വകുപ്പുകളുടെ ആസ്തിയിലേക്ക്
ഉൾപ്പെടുത്തിയും ഇപ്രകാരം
റീലിങ്ക്വിഷ് ചെയ്യുന്ന ഭൂമി
ഗവർണറുടെ പേരിലുള്ള
തണ്ടപ്പേരിലേക്ക് മാറ്റിയും
നടപടികൾ സ്വീകരിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
പൊതു
കിണറുകൾ, റോഡുകൾ,
ആതുരാലയങ്ങൾ, അംഗൻവാടികൾ
തുടങ്ങിയ വിവിധ
ആവശ്യങ്ങൾക്കായി വിട്ടു
നൽകപ്പെടുന്ന ഇപ്രകാരമുള്ള
ഭൂമി ഇപ്പോഴും സർക്കാരിന്റെ
ഉടമസ്ഥതയിൽ തന്നെയാണോ
ഉള്ളതെന്ന്
പരിശോധിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(
സി )
ഇപ്രകാരമുള്ള
ഭൂമി സ്വകാര്യ വ്യക്തികളോ
സ്ഥാപനങ്ങളോ കയ്യേറി അവരുടെ
കൈവശം വയ്ക്കുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ അതിനെതിരെ എന്ത്
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ഡി )
ഭൂമി
എന്ത് ആവശ്യത്തിനാണോ വിട്ട്
നൽകിയിട്ടുള്ളത് അപ്രകാരമുള്ള
ആവശ്യത്തിന് വിനിയോഗിക്കാതെ
വന്നാൽ പ്രസ്തുത ഭൂമി
വിട്ടുനൽകിയ വ്യക്തികൾക്ക്
തിരികെ നൽകുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ഇ )
സർക്കാരിലേക്ക്
ഇപ്രകാരം വിട്ടു
നൽകപ്പെട്ടിട്ടുള്ള ഭൂമിയുടെ
സർവ്വേ നമ്പർ, വിസ്തീർണം,
വിട്ടു നൽകിയ ആൾ, വിട്ടു
നൽകപ്പെട്ട ഉദ്ദേശം എന്നീ
വിവരങ്ങൾ ഉൾപ്പെടുത്തിയ
വിശദമായ ഒരു ലിസ്റ്റ്
വില്ലേജ് തലത്തിൽ അല്ലെങ്കിൽ
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ
തലത്തിൽ ലഭ്യമാക്കാൻ നടപടി
സ്വീകരിക്കുമോ?
1459.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാട്ടാക്കട
പഞ്ചായത്തിലെ കുളത്തുമ്മല്‍
ജി.എച്ച്.എസ്.എസ് സ്കൂളിന്
കളിസ്ഥലം വാങ്ങുന്നതിനായുളള
ഭൂമിയുടെ വില നിശ്ചയിച്ചു
നല്‍കുന്നതിനുളള നടപടികള്‍
എന്തായെന്ന് വ്യക്തമാക്കാമോ;
(
ബി )
ആയതിനുള്ള
നിര്‍ദ്ദേശം റവന്യൂ വകുപ്പിന്
എന്നാണ് ലഭ്യമായത്; ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;പ്രസ്തുത
നടപടികള്‍ എപ്പോൾ
പൂര്‍ത്തിയാക്കാനാകും;
വിശദാംശങ്ങള്‍ നൽകാമോ ?
1460.
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റവന്യൂ
റിക്കവറി നിയമത്തിൽ വരുത്തിയ
ഭേദഗതി പ്രകാരം സംസ്ഥാന
സർക്കാരിന് വായ്പ
തിരിച്ചടവുകളിൽ മൊറട്ടോറിയം
പ്രഖ്യാപിക്കുന്നതിന് അധികാരം
ലഭിച്ചിട്ടുള്ള സ്ഥാപനങ്ങളുടെ
ലിസ്റ്റ് ലഭ്യമാക്കുമോ;
(
ബി )
ജപ്തി
ചെയ്ത ഭൂമി ഉടമസ്ഥർക്ക്
തിരികെ ലഭിക്കുന്നതിനും വായ്പ
തിരിച്ചടവിൽ മൊറട്ടോറിയം
പ്രഖ്യാപിക്കുന്നതിനും ഉള്ള
നടപടിക്രമങ്ങൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
1461.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റവന്യൂ
ഭൂമി
ഗ്രാമപഞ്ചായത്തുകള്‍ക്കും
സ്വകാര്യ വ്യക്തികള്‍ക്കും
വാണിജ്യാവശ്യത്തിനായി
പാട്ടത്തിന് നല്‍കുന്നത്
പരിഗണനയിലുണ്ടോ;
(
ബി )
കൃത്യമായ
മാനദണ്ഡങ്ങള്‍ക്കനുസൃതമായി
ഇത്തരത്തില്‍ ഭൂമി
പാട്ടത്തിന് നല്‍കുന്നതിലൂടെ
വരുമാനം ഉയര്‍ത്താന്‍
സാധിക്കുമെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
1462.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ആധാരം രജിസ്റ്റര്‍
ചെയ്തതിനുശേഷം വില്ലേജ്
ഓഫീസുകളില്‍ പോക്കുവരവിനു്
സമര്‍പ്പിക്കുന്ന
അപേക്ഷകളില്‍ മാസങ്ങളുടെ
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍ ഇത്
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ ; വിശദമാക്കാമോ
;
(
ബി )
പോക്കുവരവിനു്
ലഭിക്കുന്ന അപേക്ഷകള്‍
സീനിയോരിറ്റി പ്രകാരമാണോ
തീര്‍പ്പാക്കുന്നത് ; ടി
അപേക്ഷകള്‍ തീര്‍പ്പാക്കാന്‍
സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ
; ഇല്ലെങ്കില്‍ ടി
അപേക്ഷകള്‍ക്ക് സമയ പരിധി
നിശ്ചയിച്ചു ജനങ്ങളുടെ
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ ; വിശദമാക്കാമോ
;
(
സി )
തിരുവനന്തപുരം
ജില്ലയിലെ മണക്കാട്,
കടകംപള്ളി, വഞ്ചിയുര്‍
വില്ലേജുകളില്‍
പോക്കുവരവിനുള്ള അപേക്ഷകള്‍
കെട്ടിക്കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
; ഉണ്ടെങ്കില്‍ ഈ കാലതാമസം
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ ; വിശദമാക്കാമോ
?
1463.
ശ്രീ.
എ. പ്രഭാകരൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലമ്പുഴ
മണ്ഡലത്തിലെ 'മലമ്പുഴ-II'
വില്ലേജ് ഓഫീസ് നിലവില്‍ വളരെ
കാലപ്പഴക്കം ചെന്ന
കെട്ടിടത്തിലാണ്
പ്രവര്‍ത്തിച്ചു വരുന്നത്
എന്ന വസ്തുത റവന്യൂ
വകുപ്പിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(
ബി )
സ്മാര്‍ട്ട്
വില്ലേജ് പദ്ധതിയില്‍
ഉള്‍പ്പെടുത്തി മലമ്പുഴ-II
വില്ലേജ് ഓഫീസിന് പുതിയ
കെട്ടിടം പണിയുന്നത്
വകുപ്പിന്റെ പരിഗണനയിലുണ്ടോ;
വിശദാംശം അറിയിക്കാമോ?
1464.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാവേലിക്കര
തെക്കേക്കര വില്ലേജില്‍,
പട്ടികജാതി വികസന വകുപ്പിന്റെ
കീഴില്‍ പ്രവര്‍ത്തിക്കുന്ന
ഐ.ടി.ഐയും അതിനോട് ചേര്‍ന്ന്
കിടക്കുന്ന സ്ഥലവും (സര്‍വ്വെ
നമ്പര്‍ 295/14-1, 14-2)
റവന്യൂ പുറമ്പോക്ക് ആണോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
അല്ലെങ്കിൽ
ഏത് വകുപ്പിന്റെ അധീനതയിലാണ്
വരുന്നത് എന്ന വിവരം
അറിയിക്കുമോ?
1465.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭൂമി തരം മാറ്റം
നടത്തുന്നതിനായി കഴിഞ്ഞ ഒരു
വർഷത്തിനുള്ളിൽ എത്ര അപേക്ഷകൾ
ലഭിച്ചിട്ടുണ്ടെന്നും അവയിൽ
എത്ര അപേക്ഷകൾ
തീർപ്പാക്കിയിട്ടുണ്ടെന്നും
എത്രയെണ്ണം നിലവിൽ
ബാക്കിയുണ്ടെന്നും ജില്ല
തിരിച്ച് അറിയിക്കാമോ;
(
ബി )
പ്രസ്തുത
ആവശ്യത്തിന് ലഭിക്കുന്ന
അപേക്ഷകളിലെ കാലതാമസം
ഒഴിവാക്കുന്നതിന് നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
അതിന്റെ വിവരങ്ങൾ
അറിയിക്കാമോ?
1466.
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുന്ദമംഗലം
നിയോജക മണ്ഡലത്തിലെ
മണാശ്ശേരി - കുളിമാട്
റോഡിന്റെ വയല്‍ ഭാഗത്തുള്ള
ഭൂമി ഏറ്റെടുക്കല്‍ നടപടി ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
റോഡ്
പ്രവൃത്തിക്ക് കരാര്‍
നല്‍കുകയും ഭൂമി മുന്‍കൂര്‍
വിട്ടുനല്‍കാന്‍ ഉടമകള്‍
സമ്മതമറിയിച്ച് കത്ത്
നല്‍കുകയും ചെയ്ത
സാഹചര്യത്തില്‍, പദ്ധതിയുടെ
അടിയന്തര സാഹചര്യം പരിഗണിച്ച്
നടപടികള്‍ വേഗത്തില്‍
പൂര്‍ത്തീകരിക്കാന്‍
നിര്‍ദ്ദേശം നല്‍കുമോ?
1467.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
വിമാനത്താവളത്തിന്റെ റൺവേ
വികസനത്തിന് വേണ്ടി എത്ര
ഏക്കർ ഭൂമിയാണ് ഏറ്റെടുത്ത്
നൽകിയിട്ടുള്ളത്; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
ഏറ്റെടുത്ത
ഭൂമിയുടെ അവകാശികൾക്ക്
നഷ്ടപരിഹാരം പൂർണ്ണമായി
നൽകിയിട്ടുണ്ടോ; ഇനി
എത്രപേർക്ക് നഷ്ടപരിഹാരം
നൽകാനുണ്ടെന്ന്
വ്യക്തമാക്കുമോ ;
(
സി )
നഷ്ടപരിഹാരം
ഇനിയും നൽകാനുള്ളവരുടെ പേരും
വിവരങ്ങളും,എത്ര രൂപ വീതം
നൽകാൻ ഉണ്ടെന്നും,
നഷ്ടപരിഹാരം വൈകുന്നതിന്
കാരണം എന്താണെന്നും
തരംതിരിച്ച് വിശദമാക്കുമോ;
(
ഡി )
റൺവെ
വികസനത്തിന് വേണ്ടി
അടയ്ക്കുന്ന എയർ പോർട്ട്
ക്രോസ് റോഡിന് പകരം പുതിയ
റോഡ് നിർമ്മിക്കുന്നതിനുള്ള
സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ
ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ?
1468.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാഞ്ഞിരപ്പള്ളി
മണ്ഡലത്തിലെ മണിമല വില്ലേജ്
പരിധിയില്‍ സാമൂഹ്യനീതി
വകുപ്പിന്റെ ആഭിമുഖ്യത്തില്‍
ഭിന്നശേഷി ഗ്രാമം
നിർമ്മിക്കുന്നതിനായി
കണ്ടെത്തിയിരിക്കുന്ന ഭൂമി
അളന്ന്
തിട്ടപ്പെടുത്തുന്നതിനും
ഉപയോഗാനുമതി
നല്കുന്നതിനുമുള്ള നടപടികള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(
ബി )
ഈ
സാമ്പത്തിക വർഷം തന്നെ
പ്രസ്തുത പദ്ധതി
യാഥാർത്ഥ്യമാക്കുന്നതിനുള്ള
സ്ഥലം ലഭ്യമാക്കാന്‍ അടിയന്തര
നടപടികള്‍ സ്വീകരിക്കുമോ?
1469.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലത്തൂര്‍
മണ്ഡലത്തില്‍ റവന്യൂ വകുപ്പ്
മുഖേന നടപ്പിലാക്കി വരുന്ന
പദ്ധതികളുടെ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ?
1470.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
റവന്യൂഭൂമിയിലെ ഖനനം
സംബന്ധിച്ച് വിശദമായ
മാർഗനിർദേശങ്ങൾ
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ അതിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(
ബി )
നിലവിൽ
റവന്യൂഭൂമിയിലെ ഖനനവുമായി
ബന്ധപ്പെട്ട് ചട്ടങ്ങൾ
രൂപീകരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ പുതിയ ചട്ടങ്ങൾ
എന്നുമുതലാണ് പ്രാബല്യത്തിൽ
വന്നത്; വിശദമാക്കാമോ;
(
സി )
ചട്ടങ്ങൾ
രൂപീകരിച്ചിട്ടില്ലെങ്കിൽ
നിലവിൽ റവന്യൂഭൂമിയിലെ ഖനനം
എന്ത് അടിസ്ഥാനത്തിലാണ്
നടത്തിവരുന്നത്;
വിശദമാക്കാമോ?
1471.
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭൂമി
തരം മാറ്റുന്നതിനുള്ള എത്ര
അപേക്ഷകളാണ്
പെൻഡിംഗുള്ളതെന്ന് വർഷം
തിരിച്ചും ജില്ല തിരിച്ചും
വിശദീകരിക്കുമോ;
(
ബി )
2017-ന്
ശേഷം ആധാരം രജിസ്റ്റർ ചെയ്ത
25 സെന്റിൽ താഴെ
വിസ്തീർണമുള്ള ഭൂമി തരം
മാറ്റുന്നതിന് ഫീസ് ഇളവ്
നൽകിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
ഇത്
സംബന്ധിച്ച കോടതി വിധി
വിശദമാക്കാമോ;
(
ഡി )
ഭൂമിയുടെ
ന്യായവില അടിസ്ഥാനമാക്കിയാണോ
അതോ മാർക്കറ്റ് വില
നിജപ്പെടുത്തിയാണോ തരം
മാറ്റുന്നതിന് ഫീസ്
ഈടാക്കുന്നത്;
വ്യക്തമാക്കാമോ;
(
ഇ )
ഡെപ്യൂട്ടി
കളക്ടർമാർക്ക് കൂടി ചുമതല
നൽകിയിട്ടും, ആയിരക്കണക്കിന്
അപേക്ഷകൾ പെൻഡിംഗിൽ ആയത്
പരിഹരിക്കുവാൻ എന്ത്
നടപടിയാണ് സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(
എഫ് )
25
സെന്റ് വരെയുള്ള ഭൂമി തരം
മാറ്റുന്നതിനുള്ള ചുമതല
തഹസീൽദാർമാർക്ക് നൽകുമോ;
വ്യക്തമാക്കാമോ?
1472.
ശ്രീ.
പി. ബാലചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൃശ്ശൂർ
താലൂക്ക് വിഭജനവുമായി
ബന്ധപെട്ട് നിലവിൽ
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
1473.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തോട്ടം
ഭൂമി നിയമവിരുദ്ധമായി തരം
മാറ്റി ഉപയോഗിക്കുന്നതായി
റവന്യൂ വകുപ്പിന് ലഭിച്ച
പരാതികളിന്മേൽ അന്വേഷണം
നടത്തിയിട്ടുണ്ടോ; സംസ്ഥാന
ഭൂവിനിയോഗ ബോർഡ് ഇത്
സംബന്ധിച്ച് തയ്യാറാക്കിയ
2016 മുതലുള്ള കണക്ക് ജില്ല
തിരിച്ച് ലഭ്യമാക്കുമോ;
ഇക്കാര്യത്തിൽ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
1474.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലവിൽ
താലൂക്ക് വികസന സമിതികൾ എല്ലാ
താലൂക്കുകളിലും കാര്യക്ഷമമായി
പ്രവർത്തിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ ; വിശദമാക്കാമോ;
(
ബി )
പൊതുജനങ്ങളുടെയും
ജനപ്രതിനിധികളുടെയും
ഉദ്യോഗസ്ഥരുടെയും സംയുക്തമായ
കൂട്ടായ്മയിലൂടെ
സംഘടിപ്പിക്കപ്പെട്ടിരുന്ന
താലൂക്ക് സഭകൾ അല്ലെങ്കിൽ
താലൂക്ക് വികസന സമിതികൾ
കൂടുതൽ കാര്യക്ഷമമാക്കാൻ ഈ
സർക്കാർ വന്നതിനുശേഷം
എന്തെങ്കിലും പുതിയ
നിർദ്ദേശങ്ങളോ ഉത്തരവുകളോ
ഇറക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ ;
(
സി )
ഉദ്യോഗസ്ഥർക്ക്
താലൂക്ക് വികസന സമിതികളോടുള്ള
താല്പര്യ കുറവ് കാരണം
പലയിടങ്ങളിലും ഇവ
പ്രവർത്തിക്കുന്നില്ലായെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഡി )
താലൂക്ക്
വികസന സമിതിയിൽ ലഭിക്കുന്ന
അപേക്ഷകളും പരാതികളും
ഉദ്യോഗസ്ഥരുടെ മറുപടി മാത്രം
കൊണ്ട് അവസാനിപ്പിക്കണമെന്നും
തീർപ്പാക്കണമെന്നും
എന്തെങ്കിലും നിർദ്ദേശം
താലൂക്ക് വികസന സമിതികളെ
സംബന്ധിച്ച് നൽകിയിട്ടുണ്ടോ;
(
ഇ )
താലൂക്ക്
വികസന സമിതിയിൽ ലഭിക്കുന്ന
പരാതിയിന്മേൽ ഉദ്യോഗസ്ഥലത്തിൽ
നടപടി എടുക്കാത്ത
സാഹചര്യത്തിൽ തുടർന്നും പരാതി
ലഭിക്കുകയും അങ്ങനെയുള്ള
പരാതികളിൽ ഉദ്യോഗസ്ഥരോടൊപ്പം
ജനപ്രതിനിധികളെയും
ഉൾപ്പെടുത്തിയ സബ്കമ്മിറ്റികൾ
വയ്ക്കുന്നത് പാടില്ലായെന്ന്
സർക്കാർ
തീരുമാനിച്ചിട്ടുണ്ടോ;
ആയതിന്റെ പകർപ്പ്
ലഭ്യമാക്കുമോ;
(
എഫ് )
താലൂക്ക്
വികസന സമിതിയിൽ ഓഫീസ്
മേധാവിക്കോ അല്ലെങ്കിൽ
ഉത്തരവാദിത്തപ്പെട്ട
തൊട്ടടുത്ത ഉദ്യോഗസ്ഥനോ പകരം
ഓഫീസിലെ ഏതെങ്കിലും ഒരാൾ
പങ്കെടുത്താൽ മതി എന്ന്
നിർദ്ദേശം
നൽകിയിട്ടുണ്ടോയെന്ന്
അറിയിക്കുമോ ?
1475.
ഡോ.
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചവറ
മണ്ഡലത്തിലെ പന്മന വില്ലേജിൽ
ശങ്കരമംഗലം ജംഗ്ഷനിലെ
സര്‍ക്കാര്‍ ഭൂമി കയ്യേറി
കടകള്‍ സ്ഥാപിച്ചത് നാളിതുവരെ
ഒഴിപ്പിച്ചിട്ടില്ല എന്ന
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
സ്ഥലം ഒഴിപ്പിക്കാത്തത് ചവറ
സിവില്‍ സ്റ്റേഷന്റെ
നിര്‍മ്മാണം വൈകാന്‍
കാരണമാകും എന്ന വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
പ്രസ്തുത
സ്ഥലം അടിയന്തരമായി
ഒഴിപ്പിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
1476.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ലാന്റ്
റവന്യൂ കമ്മീഷണറുടെ
26/02/2024 -ലെ
എല്‍.ആര്‍/846/ 2023
-എല്‍.ആര്‍(JII) നമ്പര്‍
സര്‍ക്കുലര്‍ പ്രകാരം
01/01/1977 - ന് മുന്‍പ്
വനഭൂമിയില്‍ കുടിയേറിയതും
ഇതുവരെ പട്ടയം
ലഭിക്കാത്തതുമായ കൈവശക്കാരുടെ
വിവരം നിശ്ചിത ഫോറത്തില്‍
കേരളത്തിലെ വില്ലേജ്
ഓഫീസര്‍മാര്‍ മുഖാന്തിരം
ശേഖരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
നിലവിലെ സ്ഥിതി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
വിവര ശേഖരണത്തിന്റെ
അടിസ്ഥാനത്തില്‍ അര്‍ഹരായ
വനഭൂമിയിലെ
കൈവശവകാശക്കാര്‍ക്ക് പട്ടയം
പതിച്ചു നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
സ്വീകരിക്കുമെങ്കില്‍ എന്ന്
നടപ്പിലാക്കും;വിവരങ്ങള്‍
ലഭ്യമാക്കാമോ?
1477.
ഡോ.
എൻ. ജയരാജ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാഞ്ഞിരപ്പള്ളി
താലൂക്കിൽ ചെറുവള്ളി
വില്ലേജിൽപ്പെട്ടതും
കരിമ്പുകയം ചെക്ക് ഡാമിന്
സമീപമുള്ള ഏകദേശം ഒന്നര
കിലോമീറ്റർ നീളത്തിലുള്ള
എട്ടര ഏക്കർ സർക്കാർ
പുറമ്പോക്ക് സ്ഥലം
30-03-2017-ൽ റവന്യു രേഖകളിൽ
മാറ്റം വരുത്തി പാലാക്കുന്നേൽ
എസ്റ്റേറ്റിന്റെ പേരിൽ
തണ്ടപ്പേർ പിടിച്ചതുമായി
ബന്ധപ്പെട്ട്
മേല്‍ക്കോടതിയില്‍ അപ്പീല്‍
സമർപ്പിച്ചിട്ടുണ്ടോ;
പ്രസ്തുത അപ്പീലിന്റെ പുരോഗതി
അറിയിക്കാമോ;
(
ബി )
സർക്കാർ
ഭൂമിയുടെ സംരക്ഷണത്തിനുള്ള
നിയമത്തിന് വിരുദ്ധമായ ഈ
നടപടികൾ സംബന്ധിച്ച് റവന്യൂ,
ഇന്റലിജൻസ് സഹിതമുള്ള
ഏജൻസികളുടെ സമഗ്രമായ അന്വേഷണം
നടത്താൻ നടപടി സ്വീകരിക്കുമോ;
(
സി )
കാഞ്ഞിരപ്പള്ളി
അഡീഷണൽ തഹസിൽദാറുടെ
30-03-2017-ലെ ഡി3/6115/10
നമ്പർ നടപടി ഉത്തരവ്
അടിയന്തരമായി റദ്ദ് ചെയ്ത്
സർക്കാർ ഭൂമി
തിരികെപ്പിടിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
1478.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഗുരുവായൂര്‍
നിയോജക മണ്ഡലത്തിലെ കടപ്പുറം
സുനാമി നഗറിലെ അനധികൃത
താമസക്കാരെ
ഒഴിപ്പിക്കുന്നതിനുള്ള
നടപടികള്‍
പൂര്‍ത്തീകരിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
(
ബി )
തൃശ്ശൂര്‍
ജില്ലാ വികസന സമിതിയില്‍
ഇക്കാര്യത്തില്‍
തീരുമാനമെടുത്ത് രണ്ട്
വര്‍ഷമായിട്ടും നടപടികള്‍
വെെകുന്നതിന്റെ കാരണം
വിശദമാക്കാമോ?
1479.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ടൂറിസം
വികസനവുമായി ബന്ധപ്പെട്ട്
ചാവക്കാട് ബീച്ചിലെ അനധികൃത
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
1480.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുതുക്കാട്
മണ്ഡലത്തില്‍പ്പെട്ട
മുകുന്ദപുരം താലൂക്കിലെ
തൊറവ് വില്ലേജിൽ ഒരു
നൂറ്റാണ്ടിലധികമായി
താമസിച്ചുവരുന്ന
കുടുംബങ്ങള്‍ക്ക് പട്ടയം
ലഭ്യമാക്കുന്നതിനും
ചാക്കോച്ചിറ എന്ന സ്ഥലപ്പേര്
ചിറ പുറമ്പോക്ക് എന്ന്
രേഖകളില്‍ തെറ്റായി
രേഖപ്പെടുത്തിയിട്ടുള്ളത്
തിരുത്തുന്നതിനും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത നടപടികൾ
ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
കുടുംബങ്ങൾക്ക് പട്ടയം
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടികള്‍ അടിയന്തരമായി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
1481.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാന്തലാട്
വില്ലേജിലെ ഒരങ്കോകുന്ന്,
മണ്ടോപ്പാറ നഗറുകളിൽ
താമസിക്കുന്നവര്‍ക്ക് പട്ടയം
കൊടുക്കുന്നതിനായി
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
നഗറുകളിലെ നിവാസികള്‍ക്ക്
പലര്‍ക്കും ലൈഫ് ഭവനനിർമ്മാണ
പദ്ധതിയിൽ വീട്
അനുവദിച്ചിട്ടും പട്ടയം ഇല്ല
എന്ന കാരണത്താല്‍ വീട്
നിര്‍മ്മിക്കാന്‍ കഴിയാത്ത
സാഹചര്യം പരിഹരിക്കുന്നതിനായി
അടിയന്തര നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
സുനാമി
പുനരധിവാസ പദ്ധതി പ്രകാരമുള്ള
പട്ടയം
1482.
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സുനാമി
പുനരധിവാസ പദ്ധതി പ്രകാരം
എറണാകുളം ജില്ലയിൽ
എത്രപേർക്ക് ഭൂമി അനുവദിച്ച്
പട്ടയം നൽകിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി പ്രകാരം ലാൻഡ്
അസൈൻമെൻറ് ഓർഡർ ലഭിക്കുകയും
എന്നാൽ സമയപരിധിക്കുള്ളിൽ തുക
അടയ്ക്കാൻ സാധിക്കാതെ വരികയും
ചെയ്ത എറണാകുളം ജില്ലയിലെ
എടവനക്കാട് ഓടാംപറമ്പിൽ ബേബി
കാലതാമസം മാപ്പാക്കി ഭൂമി
പതിച്ചു കിട്ടുന്നതിനായി
നൽകിയ അപേക്ഷയുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ?
പട്ടയ
സാധൂകരണം
1483.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുനലൂർ
താലൂക്കിൽ തിങ്കൾക്കരിക്കം
വില്ലേജിൽ ചെറുകര
മിച്ചഭൂമിയിൽ താമസക്കാർക്ക്
പട്ടയ സാധൂകരണം ചെയ്തു
നൽകുന്നതിന് നടപടികൾ
പൂർത്തീകരിച്ചിട്ടുണ്ടോ
;വിശദമാക്കാമോ;
(
ബി )
ഇവിടെ
ഇനിയും അപേക്ഷ
സമർപ്പിക്കാനുള്ളവരുടെ
വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
അപേക്ഷ
സമർപ്പിച്ചിട്ടില്ലാത്തവരിൽ
നിന്നും അപേക്ഷ സ്വീകരിച്ച് ,
ലാൻഡ് ബോർഡിലേക്ക് അയച്ച്
സാധൂകരണ
നടപടിപൂർത്തീകരിക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ;
പ്രസ്തുത പ്രവൃത്തി
എപ്പോഴേക്കും
പൂർത്തിയാക്കാനാകും
വിശദമാക്കാമോ;
(
സി )
പുനലൂർ
താലൂക്കിലെ ഏരൂർ വില്ലേജിൽ
ഉൾപ്പെട്ട നടുക്കുന്നിന്‍പുറം
മിച്ചഭൂമിയുടെ കൈമാറ്റം
സാധൂകരിക്കുന്നതിനായുള്ള
അപേക്ഷകളിൻമേൽ ഇനിയും
തീർപ്പാക്കാനുള്ള അപേക്ഷകളുടെ
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(
ഡി )
നിലവിൽ
എത്ര കേസുകൾ ലാൻഡ് ബോർഡിന്റെ
പരിഗണനയിൽ ഉണ്ടെന്നും ഇനിയും
തീർപ്പാക്കാനുള്ള അപേക്ഷകൾ
എപ്പോഴേക്കും
പൂർത്തിയാക്കാനാകുമെന്നും
വിശദമാക്കാമോ?
പട്ടയ
വിതരണം
1484.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പേരാമ്പ്ര
മണ്ഡലത്തില്‍
എല്‍.റ്റി(ലാന്റ്
ട്രിബ്യൂണല്‍)&എല്‍.എ(ലാന്റ്
അസെെന്‍മെന്റ്)
പട്ടയങ്ങള്‍ക്കായി എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; പ്രസ്തുത
പട്ടയങ്ങള്‍ സമയബന്ധിതമായി
നല്‍കുന്നതിന് എന്തൊക്കെ
നടപടികള്‍ സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(
ബി )
നൊച്ചാട്
വില്ലേജില്‍ പട്ടയം
ലഭിക്കുന്നതിനായി എത്ര
അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്;
എത്ര എണ്ണം വിതരണം
ചെയ്തിട്ടുണ്ട്; വിതരണം
ചെയ്യാന്‍ ബാക്കിയുള്ള
അപേക്ഷകളുടെ എണ്ണം എത്രയാണ്;
പ്രസ്തുത അപേക്ഷകളുടെ നിലവിലെ
സ്ഥിതി എന്താണ്; വിശദാംശം
ലഭ്യമാക്കാമോ;
(
സി )
റവന്യൂ
രേഖകളിലെ പിശക് കാരണം പട്ടയം
ലഭിക്കാത്ത പ്രസ്തുത
വില്ലേജിലെ അപേക്ഷകര്‍ക്ക്
പട്ടയം ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
1485.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അങ്കമാലി
നിയോജകമണ്ഡലത്തില്‍
മൂക്കന്നൂര്‍, തുറവൂര്‍,
കറുകുറ്റി വില്ലേജ്
പരിധിയില്‍ 03.05.2024-ന്
അങ്കമാലി പോലീസ് വെടിമരുന്ന്
നിര്‍വ്വീര്യമാക്കുന്ന
സമയത്ത് ഉണ്ടായ
പൊട്ടിത്തെറിയില്‍ കേടുപറ്റിയ
കെട്ടിടങ്ങളുടെയും
വസ്തുവകകളുടെയും നഷ്ടം
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ എത്ര വീടുകളുടെയും
രൂപയുടെയും നഷ്ടമാണ്
ഉണ്ടായതെന്ന വിവരം ഇനം
തിരിച്ച് ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
വിഷയത്തില്‍ നഷ്ടം
സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം
വിതരണം ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ എപ്പോള്‍
നല്‍കാമെന്നത്
വ്യക്തമാക്കാമോ?
1486.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വയനാട്-മേപ്പാടി
പഞ്ചായത്തിലെ ചൂരല്‍മല,
മുണ്ടക്കൈ, പുഞ്ചിരിമട്ടം
എന്നിവിടങ്ങളിലുണ്ടായ
ഉരുള്‍പൊട്ടലില്‍
ദുരന്തത്തിനിരയായ
കുടുംബങ്ങളുടെ പുനരധിവാസം ഏത്
ഘട്ടത്തിലാണെന്നു
വിശദമാക്കാമോ;
(
ബി )
ക്യാമ്പുകളില്‍
നിന്ന് വാടക വീടുകളിലേക്കോ
ബന്ധുവീടുകളിലേക്കോ മാറി
താമസിക്കുന്നവര്‍ക്ക്
ആവശ്യമായ സഹായങ്ങള്‍
ഏര്‍പ്പെടുത്താന്‍
കഴിഞ്ഞിട്ടുണ്ടോ; വിശദാംശം
നല്‍കുമോ;
(
സി )
ഔദ്യോഗിക
രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക്
അത് ലഭ്യമാക്കുന്നതിനും
ദുരന്തബാധിതര്‍ക്ക് അടിയന്തര
ധസഹായം ലഭ്യമാക്കാനും
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(
ഡി )
ദുരന്തബാധിതരുടെ
സുസ്ഥിര പുനരധിവാസം
സംബന്ധിച്ച് തീരുമാനങ്ങള്‍
കൈക്കൊണ്ടിട്ടുണ്ടോ;
ടൗണ്‍ഷിപ്പ് നിര്‍മ്മാണം എന്ന
ആശയം നടപ്പാക്കുന്നതിന്
നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
1487.
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവല്ല
താലൂക്കിൽ കാവുംഭാഗം
വില്ലേജിൽ പ്രവർത്തിച്ചു
വരുന്ന വിജയ ഇന്റർനാഷണൽ
കൺവെൻഷൻ സെന്റർ സ്ഥിതി
ചെയ്യുന്ന സ്ഥലം ഏതൊക്കെ
സർവ്വേ നമ്പരിൽ
ഉൾപ്പെട്ടിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സ്ഥലം റവന്യൂ രേഖകളിൽ നിലം
എന്ന്
രേഖപ്പെടുത്തിയിരുന്നതിന്
മാറ്റം വരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കാമോ?
1488.
ശ്രീ.
നജീബ് കാന്തപുരം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പെരിന്തൽമണ്ണ
താലൂക്ക് പരിധിയിൽ ഭൂമി തരം
മാറ്റൽ, ഡാറ്റാ ബാങ്കിൽ
നിന്നും ഒഴിവാക്കൽ
എന്നിവക്കായി എത്ര
അപേക്ഷകളാണ് നിലവിൽ
തീർപ്പാക്കാൻ
ബാക്കിയുള്ളതെന്ന്
വിശദമാക്കുമോ;
(
ബി )
കഴിഞ്ഞ
മൂന്ന് മാസം കൊണ്ട് എത്ര
അപേക്ഷകളിൻമേൽ നടപടികൾ
പൂർത്തീകരിച്ച്
തീർപ്പാക്കിയെന്ന്
വിശദമാക്കുമോ?
1489.
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവല്ല
– മല്ലപ്പള്ളി- ചേലക്കൊമ്പ്
റോഡിന്റെ സ്ഥലമെടുപ്പ്
നടപടികൾ ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(
ബി )
ഇതിനായി
11(1) വിജ്ഞാപനം
പ്രസിദ്ധീകരിക്കുന്നതിനുള്ള
സമയം നീട്ടി നൽകണമെന്നുള്ള
അപേക്ഷ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ തുടർനടപടികൾ
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കാമോ?
1490.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മണലൂര്‍
മണ്ഡലത്തിലെ
കാഞ്ഞാണി-ചാവക്കാട് റോഡിന്റെ
ഏനമാവ് ചര്‍ച്ചിന് സമീപമുള്ള
ഇടുങ്ങിയ ഭാഗം വീതി
കൂട്ടുന്നതിനായി ഭൂമി
ഏറ്റെടുക്കുന്ന നടപടികള്‍ ഏത്
ഘട്ടത്തിലാണ്; വിശദാംശങ്ങള്‍
നല്‍കാമോ;
(
ബി )
പ്രസ്തുത
റോഡ് വികസനത്തിനായി
ഏറ്റെടുക്കാനുള്ള ഭൂമിയുടെ
വിസ്തീര്‍ണ്ണം എത്രയാണെന്നും
എത്ര പേരുടെ ഭൂമിയാണ് ഇതിനായി
ഏറ്റെടുക്കുന്നതെന്നും
അറിയിക്കാമോ;
(
സി )
വളരെയേറെ
ഗതാഗതക്കുരുക്കുള്ള പ്രസ്തുത
റോഡ് വികസിപ്പിക്കുന്നതിനായി
ഭൂമി ഏറ്റെടുക്കുന്ന
പ്രവൃത്തികൾ
വേഗത്തിലാക്കുന്നതിന് നടപടി
എടുക്കുമോ; വിശദാംശങ്ങള്‍
നല്‍കാമോ?
1491.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കടുത്തുരുത്തി
മണ്ഡലത്തിലെ കടുത്തുരുത്തി,
കുറുപ്പന്തറ, കോതനല്ലൂര്‍
റെയില്‍വേ മേല്‍പ്പാലങ്ങളുടെ
സ്ഥലമെടുപ്പിന് കാലതാമസം
നേരിടുന്നതിനുള്ള കാരണം
വ്യക്തമാക്കാമോ;
(
ബി )
കുറുപ്പന്തറ
റെയിൽവേ ഓവര്‍
ബ്രിഡ്ജിനായുള്ള സ്ഥലമെടുപ്പ്
നടപടികൾക്ക് എതിരെ ഉണ്ടായ
കേസുകളില്‍ റവന്യൂ വകുപ്പ്
എന്ത് നടപടി സ്വീകരിച്ചു
വരുന്നുവെന്ന്
വ്യക്തമാക്കാമോ; കേസ്
തീര്‍പ്പാക്കാന്‍ ഇതുവരെ
എന്ത് നടപടി സ്വീകരിച്ചു;
(
സി )
കോതനല്ലൂര്‍
റെയിൽവേ ഓവര്‍ ബ്രിഡ്ജ് (റോഡ്
ഓവർ ബ്രിഡ്ജസ് ) (എല്‍.സി.
നം.-23) സര്‍വെ നടപടികള്‍
പൂര്‍ത്തീകരിച്ച് എല്‍.എ. സബ്
ഡിവിഷന്‍ സ്കെച്ച്
അംഗീകരിച്ച് ബി. വി. ആര്‍.
തയ്യാറാക്കുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദീകരിക്കാമോ;
(
ഡി )
കടുത്തുരുത്തി
റെയിൽവേ ഓവര്‍ ബ്രിഡ്ജിന്റെ
നിര്‍മ്മാണത്തിനു വേണ്ടിയുളള
സ്ഥലമെടുപ്പുമായി
ബന്ധപ്പെട്ട് 11(1)
നോട്ടിഫിക്കേഷന്‍ അംഗീകരിച്ച്
20.06.2024-ന് ഗസറ്റില്‍
പ്രസിദ്ധീകരിച്ചശേഷം ഉണ്ടായ
തുടര്‍ നടപടി വിശദീകരിക്കാമോ?
1492.
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭൂമി
ഏറ്റെടുക്കലിന്റെ
നടപടിക്രമങ്ങള്‍ അനന്തമായി
നീണ്ടുപോകുന്നത് വികസന
പ്രവര്‍ത്തനങ്ങളെ
പ്രതികൂലമായി ബാധിക്കുന്നു
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ നടപടികള്‍
ത്വരിതരപ്പെടുത്തുന്നതിന്
സ്വീകരിച്ചുവരുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(
ബി )
കിഫ്ബി
പദ്ധതിയില്‍ അംഗീകാരം ലഭിച്ച
മാവൂര്‍
എന്‍.ഐ.ടി.-കൊടുവള്ളി റോഡിന്
സ്ഥലം ഏറ്റെടുക്കുന്ന നടപടി
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ; ഇനി എന്തൊക്കെ
നടപടികളാണ് ബാക്കിയുള്ളത്; ഇവ
ഓരോന്നും പൂര്‍ത്തീകരിക്കാന്‍
കഴിയുന്ന സമയക്രമം
വിശദമാക്കാമോ?
1493.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
രണ്ട്
വർഷം മുൻപ് താൽക്കാലികമായി
ഗതാഗത യോഗ്യമാക്കിയ
കുട്ടോത്ത്-അട്ടക്കുണ്ട് കടവ്
റോഡിന്റെ ഭൂമി ഏറ്റെടുക്കൽ
നടപടികൾ ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവർത്തിയുടെ 19(1)
നോട്ടിഫിക്കേഷൻ
പുറപ്പെടുവിക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള
നടപടിക്രമങ്ങൾ
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(
സി )
പ്രസ്തുത
റോഡ് പ്രവൃത്തിയുടെ ഭൂമി
ഏറ്റെടുക്കൽ നടപടികൾ
പൂർത്തീകരിക്കുന്നതിന്
ആവശ്യമായ ഉദ്യോഗസ്ഥരെ
നിയോഗിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ, റോഡ് തകരാറിലായി
ഗതാഗത പ്രതിസന്ധി നേരിടുന്ന
സാഹചര്യത്തിൽ, അടിയന്തരമായി
ഉദ്യോഗസ്ഥരെ നിയോഗിച്ച്
പ്രവൃത്തി സമയബന്ധിതമായി
പൂർത്തീകരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
ഉറിയാക്കോട്
ജംഗ്ഷന്‍ വികസനം
1494.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2024-25
ബഡ്ജറ്റില്‍ പ്രഖ്യാപിച്ച
ഉറിയാക്കോട് ജംഗ്ഷന്‍
വികസനത്തിന് ഭൂമി
ഏറ്റടുക്കല്‍ പദ്ധതി പ്രകാരം
ഭൂമി ഏറ്റെടുക്കല്‍
നടപടികളുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ?
1495.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഏറ്റുമാനൂർ-എറണാകുളം
റോഡിലെ അപകടകരമായ വളവുകൾ
നിവർത്തുന്നതിനാവശ്യമായ
സ്ഥലമെടുപ്പ് പദ്ധതിയുടെ
പുരോഗതി വിശദമാക്കുമോ;
(
ബി )
10.07.2023-ന്
ഗസറ്റിൽ 11(1) നോട്ടിഫിക്കേഷൻ
പ്രസിദ്ധീകരിച്ചശേഷം
ഏറ്റെടുക്കേണ്ട എല്ലാ
സ്ഥലങ്ങളുടേയും സർവ്വെ നടത്തി
സബ് ഡിവിഷൻ റെക്കോർഡുകൾ
തയ്യാറാക്കി ജില്ലാ സർവെ
സൂപ്രണ്ടിന്
സമര്‍പ്പിച്ചുവെങ്കിലും
തുടര്‍ നടപടികള്‍
സ്വീകരിക്കാനുള്ള
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കാമോ;
(
സി )
കാണക്കാരി,
മുട്ടുചിറ, കടുത്തുരുത്തി
എന്നീ വില്ലേജുകളിൽ
ഉള്‍പ്പെട്ട ചില സബ്‌ഡിവിഷൻ
നമ്പരുകളും വടയാർ വില്ലേജിലെ
എല്ലാ സബ് ഡിവിഷൻ നമ്പരുകളും
റീസർവെ നമ്പരുകളും
റിക്വസിഷനിലും സര്‍ക്കാര്‍
ഉത്തരവിലും
ഉൾപ്പെടുത്തുന്നതിന് ആവശ്യമായ
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
അര്‍ത്ഥനാധികാരി
ലാന്റ് കോസ്റ്റ് അനുവദിച്ചു
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(
ഇ )
19(1)
പ്രഖ്യാപനം
പുറപ്പെടുവിക്കുന്നതിന്
കാലതാമസം നേരിടുന്നതിന് കാരണം
വ്യക്തമാക്കാമോ?
1496.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈപ്പിന്‍
മണ്ഡലത്തിലെ ചെറിയ
കടമക്കുടി-പിഴല പാലത്തിനായി
സ്ഥലം ഏറ്റെടുക്കുന്നതിന്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പാലത്തിന്റെ
നിര്‍മ്മാണത്തിനായി എത്ര
സെന്റ് സ്ഥലമാണ്
ഏറ്റെടുക്കുന്നതെന്ന്
അറിയിക്കാമോ;
(
സി )
സ്ഥലം
ഏറ്റെടുക്കുന്നതിനായി
എന്തെല്ലാം നടപടികളാണ്
പൂര്‍ത്തീകരിക്കേണ്ടതെന്നും
കാലതാമസത്തിന് കാരണം
എന്താണെന്നും എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്നും
വിശദമാക്കാമോ?
1497.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വക്കം-കായിക്കര
കടവ് പാലം നിര്‍മ്മാണം സ്ഥലം
ഏറ്റെടുക്കല്‍ ഏതു
ഘട്ടത്തിലാണ്; ഇതുമായി
ബന്ധപ്പെട്ട് സ്വീകരിച്ച
നടപടികള്‍ വിശദമാക്കുമോ?
1498.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുനലൂർ
താലൂക്കിൽ കുളത്തൂപ്പുഴ
വില്ലേജിൽ സർവ്വെ
959/1/1-ൽപ്പെട്ട സ്ഥലം,
പത്തനാപുരം താലൂക്ക് ലാന്റ്
ബോർഡിന്റെ 17/5/1974-ലെ
301/13/ പി. റ്റി. പി. എം.
നമ്പര്‍ ഉത്തരവ് പ്രകാരം
22/10/75-ന് പൂവ്വാർ ഫാത്തിമ
മൻസിലിൽ എൻ. നൂർജഹാനിൽനിന്നും
മിച്ചഭൂമിയായി
ഏറ്റെടുത്തിട്ടുള്ളതാണെന്ന
ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(
ബി )
കൊല്ലം
ജില്ലാ കളക്‌ടറുടെ
29/12/75-ലെ ഉ. നം.
എൽ.5-20366/74 പ്രകാരം
പ്രസ്തുത ഭൂമിയിൽ നിന്നും
ഒരേക്കർ വീതം 200
കുടുംബങ്ങൾക്കായി വിതരണം
ചെയ്യുവാൻ
ഉത്തരവായിരുന്നതിന്റെ
പകർപ്പും, അതിന്റെ
അടിസ്ഥാനത്തില്‍ അസൈൻമെന്റ്
ഓർഡർ നൽകിയിട്ടുള്ള
കക്ഷികളുടെ പേര് വിവരങ്ങളും
മേൽവിലാസവും ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
ഭൂമി വനം വകുപ്പ്
ഏറ്റെടുക്കാൻ ഇടയായ
സാഹചര്യവും, ബന്ധപ്പെട്ട
ഗവൺമെന്റ് ഉത്തരവുകൾ
ഉണ്ടെങ്കിൽ അതിന്റെ പകർപ്പും
ലഭ്യമാക്കാമോ;
(
ഡി )
പ്രസ്തുത
വിഷയത്തിൽ 6/2/2008 തീയതിയിൽ
കൊല്ലം ജില്ലാ കളക്‌ടറുടെ
അധ്യക്ഷതയിൽ ചേര്‍ന്ന
വനം-റവന്യൂ വകുപ്പ്
ഉദ്യോഗസ്ഥരുടെ സംയുക്ത
യോഗത്തിന്റെ മിനിട്ട്സിന്റെ
പകർപ്പ് ലഭ്യമാക്കാമോ?
1499.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
നെല്‍വയല്‍-തണ്ണീര്‍ത്തട
സംരക്ഷണ നിയമപ്രകാരമുള്ള ഭൂമി
തരംമാറ്റം ചെയ്യുന്നതിന്
സമര്‍പ്പിക്കപ്പെട്ട
അപേക്ഷകള്‍ വേഗത്തില്‍
തീര്‍പ്പാക്കുന്നതിനായി
എന്തെക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
1500.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പയ്യന്നൂര്‍
താലൂക്ക് ഓഫീസിന് പുതിയ
കെട്ടിടം നിര്‍മ്മിച്ച്
ഉദ്ഘാടനം കഴിഞ്ഞിട്ടും പുതിയ
കെട്ടിടത്തിലേക്ക് ഓഫീസ്
പ്രവര്‍ത്തനം മാറ്റാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
കെട്ടിടത്തില്‍
ക്യാബിനുകള്‍
ഒരുക്കുന്നതിനും,
ഫര്‍ണിച്ചറുകള്‍
വാങ്ങുന്നതിനും എസ്റ്റിമേറ്റ്
തയ്യാറാക്കി ഭരണാനുമതിക്ക്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
എസ്റ്റിമേറ്റിന് ഭരണാനുമതി
നല്‍കാന്‍ ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
1501.
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
യു. എ. ലത്തീഫ്
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അദാലത്തുകൾ
നടത്തി ഭൂമി തരം
മാറ്റുന്നതിനുള്ള അപേക്ഷകൾ
തീർപ്പാക്കാൻ നടപടി
സ്വീകരിക്കുമോ;
(
ബി )
ഭൂമി
തരം മാറ്റലിനായി ലഭിച്ച
അപേക്ഷകളിൽ ഇനിയും
തീർപ്പാക്കാനുള്ളവയുണ്ടോ;
എങ്കിൽ വിശദാംശം നൽകുമോ;
(
സി )
ഇത്തരം
അപേക്ഷകൾ സമയബന്ധിതമായി
തീർപ്പാക്കുന്നതിന്
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികൾ
എന്തെല്ലാമാണെന്നറിയിക്കുമോ?
1502.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൃശ്ശൂര്‍
ജില്ലയിലെ തലപ്പിള്ളി
താലൂക്കിലെ വടക്കേക്കളം
പ്ലാന്റേഷന്‍ മിച്ചഭൂമി
കേസുമായി ബന്ധപ്പെട്ട കോടതി
വ്യവഹാരങ്ങള്‍ ഒഴിവാക്കി
പ്ലാന്റേഷന്‍ ഭൂമി
ഏറ്റടുക്കുന്ന നടപടികളുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ?
1503.
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആറ്റിങ്ങല്‍
കച്ചേരി നടയില്‍ പോസ്റ്റ്
ഓഫീസ് അനധികൃതമായി കൈവശം
വച്ചിരിക്കുന്ന സ്ഥലം
വീണ്ടെടുക്കുന്നതിനും ഗതാഗത
തടസ്സം ഒഴിവാക്കുന്നതിനും ആയി
റവന്യൂ വകുപ്പ് മുഖേന
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
1504.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭൂമി
തരം മാറ്റാനും,ഡാറ്റാ ബാങ്കിൽ
നിന്ന് ഒഴിവാക്കാനും എത്ര
അപേക്ഷകൾ നാദാപുരം മണ്ഡലത്തിൽ
തീർപ്പാക്കാനുണ്ടെന്ന്
വില്ലേജ് അടിസ്ഥാനത്തിലുള്ള
വിവരം ലഭ്യമാക്കാമോ;
(
ബി )
വില്ലേജുകളിൽ
ലൈഫ് ഭവന നിർമ്മാണ
പദ്ധതിയിലേക്ക് ഉൾപ്പെടെയുള്ള
അപേക്ഷകൾ സംബന്ധിച്ച്
ആർ.ഡി.യ്ക്ക് യഥാസമയം
റിപ്പോർട്ട് നൽകാൻ
വൈകുന്നതിന്റെ കാരണം
വിശദമാക്കാമോ?
കരുതലും
കൈത്താങ്ങും അദാലത്ത് - ബാബു ഐസക്
ജോണ്‍
1505.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊച്ചി
താലൂക്കില്‍ 2023 മെയ് 23 ന്
നടന്ന കൃഷി, വ്യവസായം എന്നീ
വകുപ്പ് മന്ത്രിമാർ
പങ്കെടുത്ത 'കരുതലും
കൈത്താങ്ങും' അദാലത്തില്‍
ഡോക്കറ്റ് നമ്പര്‍. ഇ.കെ.എം.
/0206/എസ് /20151 തീരുമാനം
പ്രകാരം നാൽപ്പത്തിയഞ്ച്
വര്‍ഷമായി പുരയിടമായി കരം
അടച്ചുകൊണ്ടിരുന്ന ബാബു ഐസക്
ജോണിന്റെ തോപ്പുംപടി
വില്ലേജിലെ സര്‍വേ നമ്പര്‍
1043/2-11 പ്രകാരമുള്ള 02.63
ആര്‍ ഭൂമി പെട്ടെന്ന് നിലമായി
രേഖകളില്‍ മാറിയത് പുരയിടമായി
തരംമാറ്റി ഒരു മാസത്തിനകം
നല്‍കാന്‍
തീരുമാനമായിട്ടുണ്ടോ;
(
ബി )
ഉണ്ടെങ്കിൽ
പ്രസ്തുത തീരുമാനപ്രകാരം
05.06.2023ലെ കത്ത് നമ്പര്‍
എൽ4-3042/2023 കൊച്ചി
തഹസില്‍ദാര്‍ ഓഫീസില്‍
നിന്നും ഫോര്‍ട്ട് കൊച്ചി
ആര്‍.ഡി.ഒ.യ്ക്കു ബാബു ഐസക്
ജോണിന്റെ ഭൂമി ഒരു മാസത്തിനകം
തരം മാറ്റി നല്‍കുന്നതിനായി
കത്ത് അയച്ചിട്ടുണ്ടോ ;
(
സി )
കൊച്ചി
താലൂക്കിലെ തരം മാറ്റം അപേക്ഷ
നമ്പര്‍ 1/2024/119196 ബാബു
ഐസക് ജോണിന്റെ ഫോം -6
അപേക്ഷയില്‍ 'കരുതലും
കൈത്താങ്ങും' അദാലത്തില്‍
ഡോക്കറ്റ് നമ്പര്‍.
ഇ.കെ.എം./0206/20151 തീരുമാനം
പ്രകാരം സ്പെഷ്യല്‍ ഓര്‍ഡര്‍
ഉത്തരവായി നല്‍കിയിട്ടുണ്ടോ;
ആയതിന്റെ
ഉത്തരവായിട്ടില്ലെങ്കില്‍
അദാലത്ത് തീരുമാനം
നടപ്പാക്കാത്തതിന്റെ കാരണം
എന്തെന്ന് വ്യക്തമാക്കുമോ?
1506.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
താലൂക്കില്‍ ഉളിയാഴ്‍ത്തറ
വില്ലേജില്‍ തണ്ടപ്പേര്‍
നമ്പര്‍ 15/22412-ല്‍ സര്‍വേ
നമ്പര്‍ 377/2, 379/11 ല്‍
ഉള്ള വസ്തുവിന്റെ കരം
ഒടുക്കുവാന്‍ കഴിയാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
വസ്തുവിന്റെ വിവരങ്ങള്‍
കമ്പ്യൂട്ടര്‍ സംവിധാനം
നിലവില്‍ വന്നതിനുശേഷം
എന്‍ട്രി ചെയ്തിട്ടില്ല
എന്നത് പരിശോധിക്കുമോ; അത്
എൻട്രി വരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
ഇക്കാരണം
ചൂണ്ടിക്കാട്ടി ഉളിയാഴ്‍ത്തറ
വില്ലേജില്‍ നല്‍കിയ
പരാതിയില്‍ എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
വസ്തുക്കളുടെ കരം
കമ്പ്യൂട്ടര്‍
സംവിധാനത്തിലൂടെ
അടയ്ക്കുന്നതിന് അടിയന്തര
നടപടി സ്വീകരിക്കുമോ?
1507.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോട്ടക്കല്‍
മണ്ഡലത്തിലെ നടുവട്ടം
വില്ലേജ് ഓഫീസിന്റെ കെട്ടിടം
നിർമ്മാണത്തിനായി 2024-25
സാമ്പത്തിക വര്‍ഷത്തെ ബജറ്റിൽ
അനുവദിച്ച തുകയില്‍ മാറാക്കര
വില്ലേജ് ഓഫീസ് കെട്ടിടം
നിർമ്മാണം കൂടി
ഉൾപ്പെടുത്തുന്നതു
സംബന്ധിച്ച്
എഫ്2/71/2024/റവന്യൂ നമ്പർ
ഫയൽ പ്രകാരം മലപ്പുറം ജില്ലാ
കളക്ടറോട് ആവശ്യപ്പെട്ട
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
(
ബി )
പ്രസ്തുത
വിഷയത്തിന്‍മേല്‍ മലപ്പുറം
ജില്ലാ കലക്ടറേറ്റും ലാന്‍ഡ്
റവന്യൂ കമ്മീഷണറേറ്റും
സ്വീകരിച്ച നടപടികളുടെ
വിശദാംശം ലഭ്യമാക്കുമോ?
1508.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊച്ചി
താലൂക്കിലെ ഭൂമി
തരംമാറ്റാനുള്ള ഓണ്‍ലെെന്‍
അപേക്ഷകളിൽ (ഫോം 6), 25
സെന്റിന് താഴെ
ഭൂവിസ്തൃതിയുള്ളവയിൽ (ഫീസ്
അടയ്ക്കേണ്ടതില്ലാത്ത
അപേക്ഷകൾ) വില്ലേജ്
ഓഫീസറുടെയും കൃഷി ഓഫീസറുടെയും
പരിശോധനാ റിപ്പോർട്ട് ലഭിച്ച
ശേഷം ആര്‍.ഡി.ഒ.യുടെ
തുടർനടപടികൾക്കായി 2024
സെപ്റ്റംബര്‍ 30 വരെ എത്ര
അപേക്ഷകൾ അവശേഷിക്കുന്നുണ്ട്;
വിശദമാക്കാമോ?
1509.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാഞ്ഞങ്ങാട്
മണ്ഡലത്തിലെ ഏതെല്ലാം വികസന
പദ്ധതികൾക്കാണ് ഭൂമി
ഏറ്റെടുക്കാനുള്ള അപേക്ഷകൾ
ലഭ്യമായിട്ടുള്ളതെന്നും
ആയതിൻമേൽ സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണെന്നും
വിശദമാക്കാമോ;
(
ബി )
വികസന
പദ്ധതികൾക്കുവേണ്ടി ഭൂമി
ഏറ്റെടുക്കാനുള്ള ഓരോ
അപേക്ഷയുടെയും തൽസ്ഥിതിയും
ഇനിയുള്ള നടപടിക്രമങ്ങളും അവ
പൂർത്തീകരിക്കാൻ എടുക്കുന്ന
സമയവും പദ്ധതികൾ തിരിച്ച്
അറിയിക്കാമോ?
1510.
ഡോ.
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചവറ
മണ്ഡലത്തില്‍ കൊല്ലം
താലൂക്കില്‍ ശക്തികുളങ്ങര
വില്ലേജില്‍ മുക്കാട്-ഫാത്തിമ
ഐലന്റ്-അരുളപ്പന്‍ തുരുത്ത്
പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന
രണ്ട് പാലങ്ങളുടെ നിർമ്മാണ
പ്രവൃത്തിയിൽ അപ്രോച്ച്
റോഡിനുള്ള സ്ഥലം റീലിങ്ക്വിഷ്
ചെയ്യുന്നതിനുള്ള നടപടികള്‍
നാളിതുവരെ
പൂര്‍ത്തിയാക്കിയിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത വിഷയത്തില്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
1511.
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
കോര്‍പ്പറേഷന്‍ ഹെല്‍ത്ത്
വെല്‍നസ്സ് സെന്റര്‍
സ്ഥാപിക്കുന്നതിന് ഫിഷറീസ്
വകുപ്പിന്റെ ഭൂമി കൈമാറുന്ന
വിഷയം റവന്യൂ വകുപ്പിന്റെ
പരിഗണനയിലുണ്ടോ; എങ്കിൽ
പ്രസ്തുത വിഷയത്തില്‍ ലാന്റ്
റവന്യൂ കമ്മീഷണറേറ്റ്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
വിഷയം സംബന്ധിച്ച് ജില്ലാ
കളക്ടറുടെ റിപ്പോര്‍ട്ടിന്റെ
വിശദാംശം ലഭ്യമാക്കുമോ?
1512.
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തൃക്കാക്കര
മണ്ഡലത്തിലെ പൂണിത്തുറ,
ഇളംകുളം, ഇടപ്പള്ളി സൗത്ത്,
ഇടപ്പള്ളി നോർത്ത്
വില്ലേജുകളിൽ ഉൾപ്പെടെ
വർഷങ്ങളായി താമസിച്ച് കൈവശം
വച്ചിട്ടുള്ളവരുടെ ഇനാം ഭൂമി
പോക്കുവരവ്
ചെയ്തുകൊടുക്കുന്നതിനുള്ള
സമയപരിധി എന്നായിരുന്നു;
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
സമയപരിധിക്കുള്ളിൽ അപേക്ഷ
നൽകി പോക്കുവരവ്
ചെയ്യുന്നതിന്
സാധിക്കാത്തവർക്ക് ഭൂമി
പോക്കുവരവ്
ചെയ്തുകിട്ടുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
1513.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആരാധനാലയങ്ങൾ,
സന്നദ്ധ സംഘടനകൾ എന്നിവയുടെ
കൈവശ ഭൂമിക്ക് രേഖ
ലഭ്യമാക്കുന്നതിന് ഇറക്കിയ
പുതിയ ഉത്തരവ് പ്രകാരം
കാസര്‍ഗോഡ് ജില്ലയിൽ നിന്നും
എത്ര അപേക്ഷകൾ
ലഭിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(
ബി )
കാസർഗോഡ്
ജില്ലയിലെ ഏതൊക്കെ
സ്ഥാപനങ്ങളുടെ അഥവാ
ആരാധനാലയങ്ങളുടെ അപേക്ഷകളാണ്
പരിഗണനയിൽ ഉള്ളത്; ഇതിൽ എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ?
1514.
ശ്രീ.
പി. സി. വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുണ്ടറ
നിയോജകമണ്ഡലത്തിലെ കൊറ്റങ്കര
വില്ലേജ് ഓഫീസിനെ സ്മാർട്ട്
വില്ലേജ് ഓഫീസ് (കെട്ടിട
നിർമ്മാണം ഉൾപ്പടെ) ആക്കി
മാറ്റുന്നതിനായി എന്തൊക്കെ
നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ.?
ഭൂമി
തരംമാറ്റലുമായി ബന്ധപ്പെട്ട
അപേക്ഷകള്‍
1515.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഭൂമി തരംമാറ്റലുമായി
ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച
അപേക്ഷകള്‍ എത്രയാണെന്നും
അതില്‍ എത്ര അപേക്ഷകള്‍
തീര്‍പ്പാക്കിയിട്ടുണ്ടെന്നും
ഇതുവഴി സര്‍ക്കാരിന് എത്ര തുക
ലഭിച്ചിട്ടുണ്ടെന്നും
വിശദമാക്കാമോ;
(
ബി )
തരംമാറ്റല്‍
അപേക്ഷകള്‍ സമയബന്ധിതമായി
തീര്‍പ്പാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ച് വരുന്നതെന്ന്
വിശദമാക്കാമോ;
(
സി )
ഭൂമി
തരംമാറ്റലുമായി ബന്ധപ്പെട്ട്
വാമനപുരം മണ്ഡലത്തിലെ
വില്ലേജുകളില്‍ ലഭിച്ച
അപേക്ഷകള്‍ എത്രയാണെന്ന്
അറിയിക്കാമോ; അതിൽ
തീര്‍പ്പാക്കിയതും
തീര്‍പ്പാക്കാനുള്ളതുമായ
അപേക്ഷകളുടെ എണ്ണം
തരംതിരിച്ച് ലഭ്യമാക്കാമോ?
1516.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ദേശീയ കുടുംബക്ഷേമ പദ്ധതി
പ്രകാരം ആനുകൂല്യങ്ങള്‍
നല്‍കിവരുന്നുണ്ടോയെന്നും
ഉണ്ടെങ്കില്‍ ആയതിന്റെ
മാനദണ്ഡങ്ങളും
നടപടിക്രമങ്ങളും
എന്തൊക്കെയാണെന്നും
വിശദമാക്കുമോ;
(
ബി )
ഗൃഹനാഥന്‍
മരണപ്പെട്ട വിധവകള്‍ക്ക്
പ്രസ്തുത പദ്ധതി പ്രകാരം
എന്തൊക്കെ സഹായങ്ങളാണ്
നല്കിവരുന്നതെന്ന്
വിശദമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതി പ്രകാരമുള്ള
സഹായങ്ങളില്‍ നിലവില്‍
കുടിശ്ശികയുണ്ടോ;ഉണ്ടെങ്കില്‍
ആയത് സമയബന്ധിതമായി
ലഭ്യമാക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ;വിശദമാക്കുമോ?
ഭൂരഹിതരായ
അതിദരിദ്ര കുടുംബങ്ങൾക്ക് പട്ടയം
1517.
ശ്രീ.
ഇ കെ വിജയൻ
ശ്രീ.
വി. ആർ. സുനിൽകുമാർ
ശ്രീ
. മുഹമ്മദ് മുഹസിൻ
ശ്രീ.
വാഴൂര്‍ സോമൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അതിദരിദ്ര
കുടുംബങ്ങൾക്ക് സുരക്ഷിതമായി
ജീവിക്കുന്നതിന് ഭൂമി
ലഭ്യമാക്കുക എന്നത് ഈ
സർക്കാരിന്റെ പ്രഖ്യാപിത
ലക്ഷ്യമായി കരുതുന്നുണ്ടോ;
വിശദീകരിക്കുമോ;
(
ബി )
ഇതിന്റെ
ഭാഗമായി ഭൂമി കണ്ടെത്തി
ഭൂരഹിതരായ അതിദരിദ്ര
കുടുംബങ്ങൾക്ക് പട്ടയം
നൽകുന്ന പദ്ധതിയുടെ പുരോഗതി
വിശദീകരിക്കുമോ;
(
സി )
പുറമ്പോക്കുകളിൽ
താമസിക്കുന്നവർക്ക് അവർ കൈവശം
വച്ചിട്ടുളള ഭൂമി പതിച്ചു
നല്‍കുന്നതിന് തടസ്സമുളള
കേസുകളില്‍ അര്‍ഹരായ
കുടുംബങ്ങളെ കണ്ടെത്തി
അവര്‍ക്ക് മറ്റൊരു ഭൂമി
പതിച്ചു നല്‍കുന്ന പദ്ധതിയുടെ
പുരോഗതി വിശദീകരിക്കുമോ;
(
ഡി )
തോട്,
പുഴ, കുളം, റോഡ്
തുടങ്ങിയവയുടെ
പുറമ്പോക്കുകളിലെ
സ്ഥിരതാമസക്കാരായ അതിദരിദ്ര
കുടുംബങ്ങൾക്ക് കൈവശരേഖ
നല്കാന്‍ സ്വീകരിച്ച നടപടികൾ
എന്തെല്ലാമാണെന്നു
വിശദീകരിക്കുമോ?
അവകാശ
സർട്ടിഫിക്കറ്റിനുള്ള കാലതാമസം
1518.
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ഏതെല്ലാം താലൂക്കുകളിൽ അവകാശ
സർട്ടിഫിക്കറ്റുകൾ
ലഭ്യമാക്കുന്ന സേവനം ഓൺലൈൻ
വഴിയാക്കി
മാറ്റിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
അവകാശ
സർട്ടിഫിക്കറ്റുകൾ
സേവനാവകാശത്തിന്റെ പരിധിയിൽ
ഉൾപ്പെടുന്നതാണോ;
(
സി )
ഓഫ്‌ലൈനായി
നൽകിയിരുന്നതിനെക്കാൾ
കാലതാമസം ഓൺലൈൻ ആയതിനു ശേഷം
അവകാശ സർട്ടിഫിക്കറ്റുകൾ
നൽകുന്നതിൽ
ഉണ്ടാകുന്നുണ്ടെന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ഡി )
ഓൺലൈൻ
സംവിധാനത്തിലൂടെ പരമാവധി എത്ര
ദിവസമാണ് അവകാശ
സർട്ടിഫിക്കറ്റുകൾ
ലഭ്യമാക്കാൻ വേണ്ടതെന്ന്
അറിയിക്കാമോ;
(
ഇ )
നിലവിൽ
എത്ര അപേക്ഷകളാണ് അവകാശ
സർട്ടിഫിക്കറ്റിനായി
ലഭ്യമായിട്ടുള്ളതെന്ന വിവരം
താലൂക്ക് തിരിച്ച്
ലഭ്യമാക്കാമോ;
(
എഫ് )
അവകാശ
സർട്ടിഫിക്കറ്റിനായുള്ള
അപേക്ഷകളിൽ ഒരുമാസം
പൂർത്തിയായിട്ടും ഗസറ്റ്
വിജ്ഞാപനം പുറപ്പെടുവിക്കാത്ത
അപേക്ഷകളുടെ എണ്ണം താലൂക്ക്
തിരിച്ചു ലഭ്യമാക്കാമോ;
(
ജി )
തിരുവനന്തപുരം
താലൂക്കിൽ അവകാശ
സർട്ടിഫിക്കറ്റിന് തീർപ്പ്
കൽപ്പിക്കാൻ എന്നുമുതലുള്ള
അപേക്ഷ ഉണ്ട് എന്ന വിവരം
ലഭ്യമാക്കാമോ?
1519.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്ന
ശേഷം റവന്യൂ വകുപ്പിലെ പ്ലാൻ
ഫണ്ട് ഉപയോഗിച്ച് ആലപ്പുഴ
മണ്ഡലത്തിൽ ഏതൊക്കെ
പ്രവൃത്തികൾക്കാണ് അനുമതി
നല്‍കിയിട്ടുള്ളതെന്നും
പ്രസ്തുത പ്രവൃത്തികളുടെ
നിലവിലെ സ്ഥിതി
എന്താണെന്നുമുള്ള വിശദവിവരം
നൽകുമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികൾ സമയബന്ധിതമായി
നടപ്പിലാക്കാൻ സ്വീകരിച്ച
നടപടികൾ എന്തൊക്കെയെന്നും
നിർമ്മാണം ആരംഭിക്കാത്ത
പ്രവൃത്തികളുടെ നിർമ്മാണം
എന്ന് ആരംഭിക്കാൻ
കഴിയുമെന്നും വ്യക്തമാക്കാമോ?
1520.
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
അട്ടപ്പാടിയിലെ
ഗായിക നഞ്ചിയമ്മയുടെ
കുടുംബഭൂമി
അന്യാധീനപ്പെട്ടതുമായി
ബന്ധപ്പെട്ട കേസിൽ പാലക്കാട്
മുൻ കളക്ടർ ശ്രീമതി
മൃൺമയിജോഷിക്ക് ,ശ്രീ .
മാരിമുത്തു എന്നയാൾ നൽകിയ
മൊഴി എന്താണെന്ന്
വെളിപ്പെടുത്തുമോ;
(
ബി )
റവന്യൂ
വിജിലൻസ് സമർപ്പിച്ച
റിപ്പോർട്ട് പ്രകാരം അഗളി
വില്ലേജ് ഓഫീസർ ആയിരുന്ന
ശ്രീമതി ഉഷാകുമാരി നൽകിയ മൊഴി
എന്താണ് എന്നതിന്റെ വിവരം
ലഭ്യമാക്കുമോ;
(
സി )
റവന്യൂ
വിജിലൻസ് നടത്തിയ
അന്വേഷണത്തിൽ ശ്രീ , കെ.വി
മാത്യു വ്യാജരേഖയുണ്ടാക്കി
ഭൂമി തട്ടിയെടുത്തു എന്ന്
കണ്ടെത്തിയിട്ടുണ്ടോ എന്ന്
വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
അന്വേഷണ റിപ്പോർട്ടിൽ എന്ത്
ശിപാർശയാണ് നൽകിയത് എന്ന്
വ്യക്തമാക്കുമോ?
1521.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വിവിധ
സർക്കാർ വകുപ്പുകളുടെ റവന്യു
റിക്കവറി കേസുകളിൽപ്പെട്ട
എത്ര കേസുകൾ നിലവിൽ
സംസ്ഥാനത്ത് ഉണ്ട്; ഇതിൽ
അടങ്ങിയിരിക്കുന്ന തുക ജില്ല
തിരിച്ചും വിവിധ വകുപ്പ്
തിരിച്ചുമുള്ള കണക്ക്
ലഭ്യമാക്കാമോ;
(
ബി )
ഇതിൽ
എത്ര കേസുകളിൽ/ എത്ര രൂപ
വിവിധ കോടതികളുടെ സ്റ്റേ
ഉണ്ടെന്ന് ജില്ല തിരിച്ചും
വകുപ്പ് തിരിച്ചുമുള്ള കണക്ക്
ലഭ്യമാക്കാമോ; റവന്യു
റിക്കവറിയിൽ ഉൾപ്പെട്ട
കുടിശികക്കാരുടെ ബാങ്ക്
അക്കൗണ്ട് വിവരങ്ങൾ അവരുടെ
പാൻ കാർഡ് നമ്പർ ഉപയോഗിച്ച്
ലീഡ് ബാങ്കിൽ നിന്നും
ഇടപാടുകൾ നടക്കുന്ന ബാങ്ക്
അക്കൗണ്ടുകൾ കണ്ടെത്തി
മരവിപ്പിക്കൽ അടക്കമുള്ള
നടപടികൾ സ്വീകരിച്ച എത്ര
കേസുകൾ നിലവിലുണ്ട്; ജില്ല
തിരിച്ചും വകുപ്പ്
തിരിച്ചുമുള്ള കണക്കുകൾ
ലഭ്യമാക്കാമോ;
(
സി )
കുടിശികക്കാരുടെ
സ്വത്ത് വിവരങ്ങൾ സംസ്ഥാന
രജിസ്ട്രേഷൻ വകുപ്പിലെ
ഡേറ്റയുമായി ഒത്തു
നോക്കാറുണ്ടോ; കുടിശികക്കാരിൽ
നിന്നും പണം ഈടാക്കുവാൻ
വകുപ്പ് സ്വീകരിച്ച നടപടി
ക്രമങ്ങൾ വിശദമാക്കാമോ?
1522.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
സബ് കളക്ടർ ഓഫീസിൽ 2017 മുതൽ
ഭൂമി തരംമാറ്റവുമായി
ബന്ധപ്പെട്ട് ഓഫ് ലൈനായി
ലഭിച്ച അപേക്ഷകളിൽ
തീർപ്പാകാത്ത അപേക്ഷകൾ
എത്രയെണ്ണമെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഇത്തവണ
നടത്തുന്ന അദാലത്തിൽ പ്രസ്തുത
അപേക്ഷകൾ പരിഗണിക്കുമോ;
(
സി )
ഇത്തരത്തിൽ
തീർപ്പാക്കാത്ത അപേക്ഷകൾ
മറ്റ് ജില്ലകളിൽ നിലവിലുണ്ടോ;
(
ഡി )
ഇത്തരത്തിൽ
ഓഫ് ലൈനായി ലഭിച്ച അപേക്ഷകൾ
തീർപ്പാക്കുന്നതിന് സമയപരിധി
നിശ്ചയിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
1523.
ശ്രീ.
എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
: താഴെ കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തളിപ്പറമ്പ്
മണ്ഡലത്തിലെ
ചൊറുക്കള-ബാവുപ്പറമ്പ-
മയ്യില്‍-കൊളോളം
എയര്‍പോര്‍ട്ട് ലിങ്ക്
റോഡിന്റെ സര്‍വേ
പ്രവൃത്തികള്‍ സംബന്ധിച്ച
പ്രവര്‍ത്തന പുരോഗതി
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
സര്‍വേയില്‍ ഭൂമി സംബന്ധിച്ച്
ഏതെങ്കിലും വിധത്തിലുള്ള
അപാകതകള്‍
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
1524.
ശ്രീ.
പി. കെ. ബഷീർ
ശ്രീ.
കെ. പി. എ. മജീദ്
ഡോ.
എം. കെ. മുനീർ
ശ്രീ.
എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആധുനിക
സാങ്കേതിക ഉപകരണങ്ങളുടെ
സഹായത്തോടെ സംസ്ഥാനത്തെ
എല്ലാ വില്ലേജുകളിലും
ഡിജിറ്റൽ ഭൂസർവേ നടത്താൻ
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ഇതിനായി
സർവേ ഓഫ് ഇന്ത്യ ഡയറക്ടറും
സംസ്ഥാന സർവേ ഡയറക്ടറും
ധാരണാപത്രത്തിൽ ഒപ്പ്
വച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
സർവേ
നടപടികൾക്കായി ഭൂവുടമകൾ
സ്വീകരിക്കേണ്ട നടപടികൾ
എന്തെല്ലാമാണെന്നു
വിശദമാക്കുമോ;
(
ഡി )
സർവേയിൽ
ഭൂമി അധികമായി
കണ്ടെത്തുന്നപക്ഷം അതിനും
ഭൂനികുതി അടയ്ക്കാൻ
അനുവദിക്കാറുണ്ടോ; ഇത്
സംബന്ധിച്ച് ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കിൽ അതിന്റെ പകർപ്പ്
ലഭ്യമാക്കുമോ?
1525.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാവങ്ങാട്-ഉള്ളിയേരി-കുറ്റ്യാടി-ചൊവ്വ
(പിയുകെസി റോഡ്) റോഡിന്റെ
വീതി
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
സര്‍വെ നടപടി
പൂര്‍ത്തിയായിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
റോഡിന്റെ സര്‍വെ നടപടി
എപ്പോള്‍ പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന് വ്യക്തമാക്കുമോ?
1526.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
റീസര്‍വേ നടപടികള്‍ നിലവില്‍
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(
ബി )
റീസര്‍വേ
നടപടികള്‍ പൂര്‍ത്തിയാക്കാന്‍
സെന്‍ട്രല്‍ സര്‍വേ ഓഫ്
ഇന്ത്യയുടെ സഹായം
തേടിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
റീ
സര്‍വേ നടപടികള്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍ കഴിയും;
വിശദമാക്കാമോ?
റീസർവെയിലെ
തെറ്റുകൾ പരിഹരിക്കാൻ നടപടി
1527.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റീസർവേ
നടപടികൾ നിലവിൽ ഏതു
ഘട്ടത്തിലാണ്; റീസർവേയിൽ
വ്യാപകമായി തെറ്റുകൾ വന്നതായി
പരാതികൾ ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കിൽ സമയബന്ധിതമായി ഇവ
തീർപ്പാക്കാൻ എന്തെല്ലാം
നടപടികളാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
തിരുവമ്പാടി
മണ്ഡലത്തില്‍ നടക്കുന്ന
റീസര്‍വ്വേ പ്രവര്‍ത്തനങ്ങളുടെ
പുരോഗതി
1528.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവമ്പാടി
മണ്ഡലത്തില്‍ നടക്കുന്ന
റീസര്‍വ്വേ
പ്രവര്‍ത്തനങ്ങളുടെ പുരോഗതി
റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;
(
ബി )
റീസര്‍വ്വേ
പ്രവര്‍ത്തനങ്ങള്‍ എപ്പോള്‍
പൂര്‍ത്തിയാക്കാനാണുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
1529.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസർഗോഡ്
റവന്യൂ ഡിവിഷൻ ഓഫീസിൽ എത്ര
ഫയലുകൾ തീർപ്പാകാതെ
ഉണ്ടെന്നും, ഏതെല്ലാം
സ്വഭാവത്തിലുള്ള
ഫയലുകളാണിവയെന്നും
വ്യക്തമാക്കാമോ;
(
ബി )
ഈ
ഫയലുകൾ എത്രകാലമായി
കെട്ടിക്കിടക്കുന്നുണ്ടെന്നും,
ഫയലിന്മേൽ തീരുമാനമാകാനുള്ള
കാലതാമസത്തിന്
കാരണമെന്താണെന്നും
കാലതാമസത്തിനുള്ള കാരണം
അപേക്ഷകരെ
അറിയിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ?
1530.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാട്ടാക്കട
എക്സൈസ് ഓഫീസിന്റെ കെട്ടിട
നിര്‍മ്മാണത്തിനായുളള ഭൂമി
സര്‍ക്കാര്‍ പുറമ്പോക്ക് എന്ന
നിലയില്‍ നടപടികള്‍
സ്വീകരിച്ച് റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിനായി
ജില്ലാ കളക്ടര്‍ 2024
മാര്‍ച്ച് 27-ന് കത്ത്
മുഖാന്തിരം തഹസില്‍ദാരോട്
(കാട്ടാക്കട)
ആവശ്യപ്പെട്ടിരുന്നതിന്റെ
അടിസ്ഥാനത്തിൽ റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ; ഇല്ലെങ്കില്‍
അതിന്റെ കാരണം വിശദമാക്കാമോ?
1531.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
1964-ലെ
ഭൂപതിവ് ചട്ടപ്രകാരം ഭൂമി
പതിച്ചു നല്‍കുമ്പോള്‍
01.08.1971 ന് ശേഷം ഭുമി
ലഭിച്ചവര്‍ക്ക്
മുന്‍ഗണനാക്രമം അനുസരിച്ച്
വാര്‍ഷിക കുടുംബവരുമാനം
ഒരുലക്ഷം രൂപയില്‍
താഴെയായിരിക്കണം എന്നതിനാൽ
നല്ലൊരു ശതമാനം അപേക്ഷകളും
പരിഗണിക്കാന്‍ കഴിയാത്ത
അവസ്ഥയാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ ;
(
ബി )
1964-ലെ
ഭൂപതിവ് ചട്ടത്തിലെ
മുന്‍ഗണനാക്രമത്തില്‍ ഒരു
ലക്ഷം രൂപ എന്ന പരിധി
ഉയര്‍ത്തുകയോ അല്ലെങ്കില്‍
01.08.1971ന് മുമ്പുളള
കൈവശക്കാര്‍ക്ക് വരുമാനം
നോക്കാതെ ഭൂമി പതിച്ചു
നല്‍കുന്ന രീതിയോ എല്ലാ
അപേക്ഷകര്‍ക്കും
ബാധകമാക്കുമോ;
വ്യക്തമാക്കാമോ?
1532.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മലപ്പുറം
മണ്ഡലത്തിൽ ഭൂമി തരം മാറ്റൽ
പ്രക്രിയക്കുള്ള എത്ര
അപേക്ഷകൾ
തീർപ്പാക്കാനുണ്ടെന്ന്
വില്ലേജ് തിരിച്ച്
വ്യക്തമാക്കാമോ;
തീർപ്പാക്കലിന് കാലതാമസം
വന്നതിനുള്ള കാരണമെന്തെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഭൂമി
തരംമാറ്റല്‍ അപേക്ഷകള്‍
നിലവില്‍ കൈകാര്യം
ചെയ്യുന്നതിലെ
ബുദ്ധിമുട്ടുകള്‍
പരിഹരിക്കാനുതകുംവിധം പുതിയ
സോഫ്‍റ്റ്‍വെയര്‍ ക്രമീകരണം
പൂര്‍ത്തിയായിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
മലപ്പുറം
ജില്ലയിൽ ഭൂമി തരംമാറ്റല്‍
അപേക്ഷകള്‍ തീർപ്പാക്കാൻ
നടത്തിയിട്ടുള്ള ഉദ്യോഗസ്ഥ
ക്രമീകരണം വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
നടപടിക്കായി പുതിയ തസ്തികകള്‍
സൃഷ്ടിക്കുന്നതിനും ആവശ്യമായ
താല്‍ക്കാലിക നിയമനങ്ങള്‍
നടത്തുന്നതിനും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
1533.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
സബ് കളക്ടർ ഓഫീസിൽ ഭൂമി തരം
മാറ്റവുമായി ബന്ധപ്പെട്ട്
ഓൺലൈൻ മുഖേന ലഭ്യമായതും
അല്ലാത്തതുമായ എത്ര അപേക്ഷകൾ
2017 മുതൽ ഇതുവരെ
തീർപ്പാക്കാതെ
കിടക്കുന്നുണ്ട്; ഈ
അപേക്ഷകളിൻമേൽ എപ്പോൾ തീർപ്പു
കൽപ്പിക്കാനാണ്
ഉദ്ദേശിക്കുന്നത് ;
ഇത്തവണത്തെ അദാലത്തിൽ ഈ
അപേക്ഷകൾ പരിഗണിക്കുമോ;
വിശദമാക്കാമോ ;
(
ബി )
വടകര
താലൂക്കിൽ നിന്നും ഭൂമി തരം
മാറ്റത്തിന് ഉള്ള അപേക്ഷകളിൽ
എത്രയെണ്ണം തീർപ്പു
കൽപ്പിക്കാൻ ബാക്കിയുണ്ട്
എന്ന് അറിയിക്കാമോ; ഈ
അപേക്ഷകളിൻമേൽ സമയബന്ധിതമായി
തീർപ്പ് കൽപ്പിക്കുന്നതിന്
സ്വീകരിക്കുന്ന നടപടിക്രമങ്ങൾ
വിശദമാക്കാമോ;
(
സി )
മറ്റു
ഏതെല്ലാം ജില്ലകളിൽ ഭൂമി തരം
മാറ്റവുമായി ബന്ധപ്പെട്ട ഓഫ്
ലൈൻ അപേക്ഷകൾ തീർപ്പാക്കാതെ
കിടക്കുന്നുണ്ട്
എന്നറിയിക്കാമോ?
1534.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2023
ലെ കേരള ഗവണ്‍മെന്റ് ഭൂമി
പതിച്ചു കൊടുക്കല്‍ (ഭേദഗതി)
ആക്ട് നിലവില്‍
വന്നിട്ടുണ്ടോ; ഉണ്ടെങ്കില്‍
എന്നാണെന്ന് അറിയിക്കുമോ;
(
ബി )
പ്രസ്തുത
ആക്ടിനെ അടിസ്ഥാനപ്പെടുത്തി
ചട്ടങ്ങള്‍
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കുമോ;
(
സി )
ഇല്ലെങ്കില്‍
ഇതിനായുള്ള നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ?
1535.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചങ്ങനാശ്ശേരിയിൽ
ഹൗസിംഗ് ബോർഡിന്റെ
ഉടമസ്ഥതയിലുള്ള സ്ഥലത്ത്
സിവില്‍ സപ്ലൈസ് വകുപ്പിനായി
ഗോഡൗൺ നിര്‍മ്മിച്ച്
നല്‍കുന്നത് സംബന്ധിച്ച്
പ്രാഥമിക ചര്‍ച്ചകള്‍
നടന്നിട്ടുണ്ടോ; എങ്കില്‍
വിശദാംശം നല്‍കുമോ;
(
ബി )
പ്രസ്തുത
ഗോഡൗണ്‍ നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് എന്തെല്ലാം
തുടര്‍ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
1536.
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
റവന്യൂ
വകുപ്പിനു കീഴിലുള്ള
ഭവനനിർമ്മാണ ബോർഡിന് അതിന്റെ
ഉടമസ്ഥതയിലുള്ള
കെട്ടിടങ്ങളുടെ വാടകയിനത്തിൽ
പ്രതിമാസം ലഭിക്കുന്ന
തുകയെത്രയെന്ന്
വ്യക്തമാക്കാമോ;
ഈയിനത്തിലുള്ള വരുമാനം
വർദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു വരുന്നതെന്ന്
അറിയിക്കാമോ;
(
ബി )
വാടകക്ക്
നൽകുന്നതിനായി പുതിയ
കെട്ടിടസമുച്ചയങ്ങൾ
നിർമ്മിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ; ഇതിനായി
ചെലവു വന്ന തുകയെന്തെന്നും
നിലവിലുള്ള കെട്ടിടങ്ങളിൽ
ഇനിയും മുറികൾ വാടകക്ക്
നൽകുന്നതിന്
ശേഷിക്കുന്നുണ്ടോയെന്നും
വിശദമാക്കുമോ;
(
സി )
നഗരത്തിലെ
പ്രധാന സ്ഥലങ്ങളിൽ
കെട്ടിടങ്ങളുണ്ടായിട്ടും
ഇപ്രകാരം മുറികൾ ഒഴിഞ്ഞു
കിടക്കാനുണ്ടായ സാഹചര്യം
പരിശോധിക്കപ്പെട്ടിട്ടുണ്ടോയെന്ന്
അറിയിക്കാമോ; ഇത് വഴി എത്ര
തുകയാണ് ബോർഡിന്
നഷ്ടപ്പെടുന്നതെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
കാരണങ്ങൾ വിലയിരുത്തി
പരിഹരിച്ച് ഒഴിവുള്ള മുറികൾ
വാടകക്കു നൽകി വരുമാനം
വർദ്ധിപ്പിക്കുന്നതിന് വേണ്ട
നടപടികൾ സ്വീകരിക്കുമോ?
1537.
ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വയനാട്
ദുരന്തത്തിന്റെ
പശ്ചാത്തലത്തിൽ ജില്ലാ
ഭരണകൂടം നാളിതുവരെ നടത്തിയ
പ്രവർത്തനങ്ങൾ എന്തൊക്കെയാണ്;
ഇതിനായി ആകെ എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
വിശദാംശങ്ങൾ ഇനം തിരിച്ചു
വ്യക്തമാക്കുമോ ?
1538.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈപ്പിന്‍
നിയോജകമണ്ഡലത്തില്‍
30.10.2016 തീയതിയിലെ
സ.ഉ.(സാധാ)നം.
1496/2016/പൊ.മ.വ. പ്രകാരം 10
കോടി രൂപയ്ക്ക് ഭരണാനുമതി
ലഭിച്ചതും 17.06.2022ന് 6(1)
വിജ്ഞാപനവും
പ്രസിദ്ധീകരിച്ചതും
22.12.2022ന് സാമൂഹ്യ
പ്രത്യാഘാത വിലയിരുത്തല്‍
പഠനത്തിന്റെ ഹിയറിംഗ്
നടത്തുകയും ചെയ്ത നായരമ്പലം
ഹെര്‍ബര്‍ട്ട് പാലത്തിന്റെ
സ്ഥലം ഏറ്റെടുക്കൽ
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ;
(
ബി )
എന്തൊക്കെ
നടപടിക്രമങ്ങളാണ് ഇനിയും
പൂര്‍ത്തികരിക്കാനുള്ളതെന്ന്
വിശദമാക്കാമോ;
(
സി )
ഭരണാനുമതി
ലഭിച്ച് 8 വര്‍ഷം
ആയിട്ടുള്ളതിനാൽ സ്ഥലമെടുപ്പ്
നടപടികള്‍ അടിയന്തരമായി
പൂര്‍ത്തിയാക്കാന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ
?
1539.
ശ്രീ.
സണ്ണി ജോസഫ്
ശ്രീ.
ടി. സിദ്ദിഖ്
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വയനാട്
ദുരന്തത്തിൽപ്പെട്ടവരുടെ
പുനരധിവാസവുമായി ബന്ധപ്പെട്ട
നടപടികളുടെ പുരോഗതി
വ്യക്തമാക്കുമോ;
(
ബി )
ക്യാമ്പുകളിൽ
കഴിയുന്ന മുഴുവൻ ആളുകളെയും
മാറ്റി പാർപ്പിക്കാൻ
സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ
അതിനുള്ള നടപടികൾ
അടിയന്തരമായി
പൂർത്തീകരിക്കുമോ; ഇപ്രകാരം
മാറ്റി പാർപ്പിച്ചവർക്ക്
വീട്ടുപകരണങ്ങൾ ഉൾപ്പെടെയുള്ള
അടിസ്ഥാന സൗകര്യങ്ങളും
വാടകയും നൽകിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
ദുരന്തത്തിൽപ്പെട്ടവർക്ക്
ജീവനോപാധികൾ ഉൾപ്പെടെ
ലഭ്യമാക്കുന്ന രീതിയിൽ
സമഗ്രമായ പുനരധിവാസ പാക്കേജ്
നടപ്പാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
1540.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലവിലെ
സര്‍ക്കാരിന്റെ കാലത്ത്
വാമനപുരം മണ്ഡലത്തില്‍ അനുമതി
ലഭിച്ച ഫ്ലഡ് പ്രവൃത്തികള്‍
ഏതെല്ലാമാണെന്നും അതില്‍
ഏതെല്ലാം
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
അവശേഷിക്കുന്ന പ്രവൃത്തികള്‍
ഏത് ഘട്ടത്തിലാണെന്നും വര്‍ഷം
തിരിച്ച് വിശദമാക്കാമോ?
1541.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പ്രകൃതി
ദുരന്തത്തില്‍ വീട് തകര്‍ന്ന
പയ്യന്നൂര്‍ താലൂക്കില്‍
വയ്ക്കര വില്ലേജിലെ ജോയ്
വിളക്കുന്നേല്‍
സെബാസ്റ്റ്യന്‍ എന്നവര്‍ക്ക്
നഷ്ടപരിഹാരം
പ്രഖ്യാപിച്ചിരുന്നതിന്റെ
തുടര്‍നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
വിഷയവുമായി ബന്ധപ്പെട്ട ഫയല്‍
ഏത് വകുപ്പിന്റെ ഏത്
ഓഫീസിലാണ് ഉള്ളതെന്നും
അതിന്റെ ഫയല്‍ നമ്പറും
അറിയിക്കാമോ;
(
സി )
നഷ്ടപരിഹാരം
വേഗത്തില്‍ ലഭ്യമാക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
1542.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വയനാട്
ചൂരൽമല ഉരുൾപൊട്ടലിൽ
ഉള്‍പ്പെട്ട ജനങ്ങൾക്ക്
നാളിതുവരെ ദുരിതാശ്വാസ
ധനസഹായമായി എത്ര തുക
നൽകിയിട്ടുണ്ട്; വിശദാംശം
ലഭ്യമാക്കുമോ; ഓരോന്നിനും
ചെലവായ തുക എത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(
ബി )
വയനാട്
ദുരിതബാധിതരെ
സഹായിക്കുന്നതിനായി
സർക്കാരിലേക്ക് നാളിതുവരെ
വിവിധ വിഭാഗങ്ങളിൽ നിന്നായി
സാമ്പത്തികമായും മറ്റ്
മാർഗങ്ങളിലുമായി എത്ര
സഹായങ്ങൾ വന്നു
ചേർന്നിട്ടുണ്ട്;
വിശദമാക്കുമോ;
(
സി )
വയനാട്
ദുരിതബാധിതരെ
പുനരധിവസിപ്പിക്കുന്നതിനും
വീടും സ്ഥലവും
ലഭ്യമാക്കുന്നതിനും സർക്കാർ
ഇതുവരെ സ്വീകരിച്ചിട്ടുള്ള
നടപടികൾ എന്തെല്ലാമാണെന്ന്
അറിയിക്കുമോ; ഇതിനായി സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ
ആയതിന്റെ വിശദാംശം
ലഭ്യമാക്കുമോ;
(
ഡി )
നിലവിൽ
ദുരിതബാധിതർ ഈ പ്രദേശത്ത്
നിന്നും ഒരുപാട് ദൂരേക്ക്
മാറാൻ തയ്യാറല്ല എന്നതിനാൽ
അവരെ ഏത് രീതിയിലാണ്
പുനരധിവസിപ്പിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ഇ )
പുനരധിവാസത്തിനായി
ടൗണ്‍ഷിപ്
നിര്‍മ്മിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോയെന്നും
ആയത് സംബന്ധിച്ച്
ദുരിതബാധിതരുടെ അഭിപ്രായം
സ്വീകരിച്ചിരുന്നോ എന്നും
അറിയിക്കുമോ;
(
എഫ് )
കൃഷി
സ്ഥലങ്ങളും മറ്റ്
ജീവനോപാധികളും എല്ലാം
നഷ്ടപ്പെട്ട ദുരിത ബാധിതരായ
കുടുംബങ്ങള്‍ക്ക് അവരുടെ
ജീവനോപാധി കണ്ടെത്തുന്നതിനും
ജീവിതം
കരുപ്പിടിപ്പിക്കുന്നതിനും
എന്തെല്ലാം
സഹായങ്ങള്‍/സൗകര്യങ്ങള്‍ ആണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്തുമോ?
1543.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജിയോളജിക്കൽ
സർവ്വെ ഓഫ് ഇൻഡ്യ, സംസ്ഥാന
ദുരന്ത നിവാരണ അതോറിറ്റി
എന്നിവർ നടത്തിയ പഠനങ്ങളുടെ
അടിസ്ഥാനത്തില്‍ ദുരന്ത
നിവാരണ (എ) വകുപ്പിന്റെ
29.10.2021 ലെ സ.ഉ.(കൈ)
നം.5/2021/ഡി.എം.ഡി. പ്രകാരം
കാഞ്ഞിരപ്പള്ളി താലൂക്കിലെ
110 കുടുംബങ്ങളേയും മീനച്ചിൽ
താലൂക്കിലെ 138
കുടുംബങ്ങളേയും നിലവിലെ
സ്ഥലത്ത് നിന്നും
മാറ്റേണ്ടതും ഇവർക്ക് വസ്തു
വാങ്ങി വീട്
നിർമ്മിക്കുന്നതിന് ഒരു
കുടുംബത്തിന് പത്ത് ലക്ഷം രൂപ
വീതം നൽകേണ്ടതാണെന്നുമുള്ള
റിപ്പോർട്ടിന്മേല്‍
സ്വീകരിച്ചുവരുന്ന നടപടികളുടെ
വിശദാംശം ലഭ്യമാക്കുമോ?
1544.
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാലവർഷക്കെടുതിയിൽ
നാശനഷ്ടം സംഭവിച്ചതിന്
കുന്നുമ്മൽ അബ്ദുറഹ്മാൻ S/o
കുഞ്ഞുമുഹമ്മദ് മുസ്ലിയാർ,
കുന്നുമ്മൽ ഹൗസ്,
കോഴിക്കാട്ടുകുന്ന്
കരുവമ്പ്രം പി . ഒ., മലപ്പുറം
ജില്ല, ഏറനാട് താലൂക്,നറുകര
വില്ലേജ് എന്ന വ്യക്തി
നഷ്ടപരിഹാരം ലഭിക്കുന്നതിന്
റവന്യൂ വകുപ്പിൽ 17/05/2022ന്
നൽകിയ അപേക്ഷയിന്മേൽ
സ്വീകരിച്ച നടപടികൾ
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ബി )
നാളിതുവരെ
ടിയാന് നഷ്ടപരിഹാരത്തുക
കിട്ടിയിട്ടില്ല എന്നുള്ളത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ എന്തു നടപടി
സ്വീകരിച്ചു; വിശദമാക്കാമോ;
(
സി )
ടിയാന്
അടിയന്തരമായി നഷ്ടപരിഹാരം
ലഭിക്കുന്നതിനുള്ള നടപടികൾ
സ്വീകരിക്കുമോ?
1545.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വയനാട്
ദുരന്തത്തിന്റെ
പശ്ചാത്തലത്തിൽ ജില്ലാ
ഭരണകൂടത്തിന്റെ നേതൃത്വത്തിൽ
ദുരിതാശ്വാസ സാമഗ്രികൾ
സമാഹരിച്ചതിന്റെ വിശദമായ
കണക്കുകൾ ലഭ്യമാണോ; അവ ഇനം
തിരിച്ചു വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
സാമഗ്രികൾ ഏതുരീതിയിൽ
വിനിയോഗിച്ചു എന്നും
ഉപയോഗപ്പെടുത്താതെ
അവശേഷിക്കുന്നവ എത്രയാണെന്നും
വ്യക്തമാക്കുമോ?
1546.
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2023-24
വർഷത്തിൽ ഫ്ലഡ് റിലീഫ് ഫണ്ടിൽ
ഉൾപ്പെടുത്തി കൊടുവള്ളി
നിയോജകമണ്ഡലത്തിലേക്ക്
അനുവദിച്ച 60 ലക്ഷം രൂപയുടെ
റോഡ് പുനർനിർമ്മാണ ഫണ്ട്
ചെലവഴിക്കുന്നതിനുള്ള ഉത്തരവ്
ലഭ്യമായിട്ടുണ്ടോ;
(
ബി )
ഇല്ലെങ്കിൽ
എന്തുകൊണ്ടാണെന്ന്
വിശദീകരിക്കുമോ?
1547.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വയനാട്
ഉരുൾപൊട്ടൽ ദുരന്തബാധിതരെ
പുനരധിവസിപ്പിക്കുന്നതിനുളള
നടപടികൾ നിലവിൽ ഏത്
ഘട്ടത്തിലാണ്; വിശദമാക്കാമോ;
(
ബി )
അവരെ
പുനരധിവസിപ്പിക്കുന്നതിനുളള
സ്ഥലം കണ്ടെത്തിയിട്ടുണ്ടോ;
ഭൂമി ഏറ്റെടുക്കുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
പുനരധിവാസത്തിനായി
ടൗൺഷിപ്പ് വിഭാവനം
ചെയ്യുന്നുണ്ടോ; എങ്കിൽ
എന്തെല്ലാം ക്രമീകരണങ്ങൾ
ഏർപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
1548.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വയനാട്
ദുരന്തത്തിന്റെ
പശ്ചാത്തലത്തിൽ ദുരിതാശ്വാസ
പ്രവർത്തനങ്ങൾക്ക്
എത്തിച്ചേർന്ന
വോളണ്ടിയേഴ്സിന്റെ സേവനങ്ങൾ
പ്രയോജനപ്പെടുത്തുന്നതുമായി
ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
വോളണ്ടിയേഴ്സിന്റെ
സേവനം
പ്രയോജനപ്പെടുത്തുന്നതുമായി
ബന്ധപ്പെട്ട് എന്തെങ്കിലും
തുക ചെലവഴിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം ഇനം തിരിച്ചു
വ്യക്തമാക്കാമോ?
1549.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2024
ആഗസ്റ്റ് മാസത്തില്‍
പുതുക്കാട്
മണ്ഡലത്തില്‍പ്പെട്ട
നെന്‍മണിക്കര, തൃക്കൂര്‍,
അളഗപ്പനഗര്‍, പുതുക്കാട്
തുടങ്ങിയ പഞ്ചായത്തുകളിലെ
വിവിധ പ്രദേശങ്ങളില്‍
മണലിപ്പുഴ കരകവിഞ്ഞൊഴുകി
വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
വലിയതോതില്‍
കൃഷി നാശത്തിനും, വ്യാപാര
സ്ഥാപനങ്ങളുടെയും,
വീടുകളുടെയും നാശങ്ങള്‍ക്കും,
റോഡുകളുടെ തകര്‍ച്ചയ്ക്കും
വഴിവച്ച പ്രസ്തുത
വെള്ളപ്പൊക്കത്തില്‍
നാശനഷ്ടം സംഭവിച്ചവര്‍ക്ക്
അര്‍ഹമായ നഷ്ടപരിഹാരം
അനുവദിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ?
1550.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കണ്ണൂര്‍
ജില്ലയിലെ കണ്ണവം മേഖലയില്‍
ഉണ്ടായ ഉരുള്‍പ്പൊട്ടലിന്റെ
ഭാഗമായി പുഴ
കരകവിഞ്ഞൊഴുകിയതിനെ
തുടര്‍ന്ന് മട്ടന്നൂര്‍
നിയോജകമണ്ഡലത്തിലെ വിവിധ
പഞ്ചായത്തുകളില്‍ വലിയ
നാശനഷ്ടങ്ങള്‍
ഉണ്ടായിട്ടുണ്ട്. പ്രസ്തുത
നാശനഷ്ടങ്ങളുടെ കണക്ക് റവന്യൂ
വകുപ്പ് ശേഖരിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(
ബി )
ദുരന്തത്തില്‍
വീടുകളും മറ്റ്
ജീവിതോപാധികളും
നഷ്ടപ്പെട്ടവര്‍ക്ക് മതിയായ
നഷ്ടപരിഹാരം നല്‍കന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(
സി )
പ്രസ്തുത
ദുരന്തത്തില്‍ തകര്‍ന്ന
പ്രദേശങ്ങളുടെ
പുനരുദ്ധാരണത്തിന് പ്രത്യേക
പാക്കേജ് അനുവദിക്കുന്നത്
പരിഗണിക്കുമോ?
1551.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വയനാട്
ദുരന്തത്തിൽ മരണമടഞ്ഞവരുടെ
ആശ്രിതർക്ക് നഷ്ടപരിഹാരം
ഉൾപ്പെടെ ലഭിക്കുന്നതിന്
സർട്ടിഫിക്കറ്റുകളും മറ്റു
രേഖകളും ലഭ്യമാക്കുന്നതിന്
റവന്യൂ വകുപ്പ് എന്തൊക്കെ
നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ ?
1552.
ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വയനാട്
ദുരന്തത്തെ തുടർന്നുണ്ടായ
നാശനഷ്ടങ്ങൾ
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആകെ എത്ര രൂപയുടെ
നാശനഷ്ടം ഉണ്ടായിട്ടുണ്ട്;
വിശദാംശങ്ങൾ ഇനം തിരിച്ച്
ലഭ്യമാക്കാമോ?
1553.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വയനാട്
ദുരന്തത്തെ തുടർന്ന്
ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ
ഭാഗമായി എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഇതിനായി ആകെ ചെലവഴിച്ച തുക
എത്രയാണ്; ഇനം തിരിച്ച്
വിശദമാക്കാമോ?
1554.
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വയനാട്
ദുരന്തത്തെ തുടർന്ന് ജില്ലാ
ഭരണകൂടത്തിന്റെ നേതൃത്വത്തിൽ
നടത്തിയ ദുരിതാശ്വാസ
പ്രവർത്തനങ്ങൾ
എന്തൊക്കെയാണെന്നും ഇതിനായി
ആകെ ചെലവഴിച്ച തുക
എത്രയാണെന്നും തരംതിരിച്ചു
വ്യക്തമാക്കുമോ ?
1555.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വയനാട്
ദുരന്തത്തിൽ മരണപ്പെട്ടവരുടെ
സംസ്കാര ചടങ്ങുകൾ
നടത്തുന്നതിനായി സർക്കാരും
ജില്ലാ ഭരണകൂടവും എന്തൊക്കെ
നടപടികൾ സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
ഇതിനായി
ആകെ എത്ര രൂപ
ചെലവഴിച്ചിട്ടുണ്ട്; ഇനം
തിരിച്ചു വ്യക്തമാക്കുമോ?
1556.
ശ്രീ.
സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വയനാട്
ദുരന്തത്തിന്റെ പുനരധിവാസ
പ്രവർത്തനങ്ങൾക്കായി ഭൂമിയും
സേവനങ്ങളും വാഗ്ദാനം
ചെയ്തിട്ടുള്ളത്
ആരൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
സേവനങ്ങൾ ഏതു രീതിയിൽ
പ്രയോജനപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നത്; ഇത്
സംബന്ധിച്ച നടപടിക്രമങ്ങൾ
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ വ്യക്തമാക്കുമോ?
1557.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വയനാട്
ദുരന്തത്തിൽ ഭൂമിയുടെ രേഖകൾ
നഷ്ടപ്പെട്ടവർക്ക് ആയതു
ലഭ്യമാക്കുന്നതിന് എന്തൊക്കെ
നടപടികൾ സ്വീകരിച്ചിട്ടുണ്ട്;
മുഴുവൻ പേർക്കും ഭൂമിയുടെ
രേഖകൾ ലഭ്യമാക്കുവാൻ
സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ
ഇക്കാര്യത്തിൽ എന്ത്
തടസ്സമാണ് നേരിടുന്നത്;
(
ബി )
ദുരന്തബാധിതരായ
മുഴുവൻ പേർക്കും നഷ്ടപ്പെട്ട
ഭൂരേഖകൾ ലഭ്യമാക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
|
|
|
|
|
|
|
|