UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 12th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1177.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ മരാമത്ത് പണികളുടെ നിരക്ക് കണക്കാക്കുമ്പോള്‍ കോസ്റ്റ് ഇന്‍ഡക്സ് നല്‍കുന്നതിന്റെ മാനദണ്ഡം വിശദമാക്കാമോ;
( ബി )
എല്ലാ ജില്ലയ്ക്കും ഒരേ കോസ്റ്റ് ഇന്‍ഡക്സ് ആണോ നിശ്ചയിച്ചിട്ടുള്ളത്; അല്ലെങ്കില്‍ ഓരോ ജില്ലക്കുമുള്ള കോസ്റ്റ് ഇന്‍ഡക്സ് എത്രയെന്ന് വ്യക്തമാക്കാമോ;
( സി )
നിര്‍മ്മാണ സാമഗ്രികള്‍ ലഭ്യമല്ലാത്തതും പ്രതികൂലമായ ഭൂപ്രകൃതിയുള്ളതുമായ വൈപ്പിന്‍കര പോലുള്ള തീരപ്രദേശങ്ങളിലെ മരാമത്ത് പണിക്ക് വര്‍ദ്ധിച്ച ചിലവ് നേരിടുന്നതും പ്രവൃത്തികളുടെ കരാറുകള്‍ ആരും ഏറ്റെടുക്കുവാന്‍ തയ്യാറാകാത്തതും കണക്കിലെടുത്ത് കോസ്റ്റ് ഇന്‍ഡക്സ് നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം പരിഷ്കരിക്കാൻ നടപടി സ്വീകരിക്കുമോ;
( ഡി )
വൈപ്പിന്‍കര പോലുള്ള തീരദേശ മണ്ഡലങ്ങളിലെ കോസ്റ്റ് ഇന്‍ഡക്സ് താലൂക്കടിസ്ഥാനത്തില്‍ പരിഷ്കരിക്കാൻ നടപടി സ്വീകരിക്കുമോ?
1178.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പ് നേരിട്ട് ഏറ്റെടുത്ത് നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ക്കായി ഈ സര്‍ക്കാരിന്റെ കാലത്ത് എത്ര രൂപ അനുവദിച്ചു; എത്ര രൂപ ചെലവഴിച്ചു; വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് നേരിട്ട് ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ പാലങ്ങളുടെ എണ്ണം എത്രയാണ്; കെട്ടിടങ്ങളുടെ എണ്ണം എത്രയാണ്; നവീകരിച്ച റോഡുകളുടെ ദൈര്‍ഘ്യമെത്രയാണ്; വിശദമാക്കാമോ;
( സി )
കിഫ്ബി ആരംഭിച്ച ശേഷം പൊതുമരാമത്ത് വകുപ്പ് നേരിട്ട് ഏറ്റെടുത്ത് നടപ്പിലാക്കുന്ന പ്രവൃത്തികളില്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ടോ; എങ്കില്‍ കിഫ്ബി ആരംഭിച്ചതിനുശേഷം പൊതുമരാമത്ത് വകുപ്പ് ഓരോ വര്‍ഷവും എത്ര രൂപയുടെ പദ്ധതികള്‍ വീതം ഏറ്റെടുത്ത് നടപ്പിലാക്കിയിട്ടുണ്ട്; വര്‍ഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
1179.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂവാറ്റുപുഴയിലെ വാഴപ്പിളളിയില്‍ നിന്നും ആരംഭിച്ച്, നെല്ലാട്, പട്ടിമറ്റം, കിഴക്കമ്പലം, പള്ളിക്കര വഴി കാക്കനാട്ടേയ്ക്ക് എത്തുന്ന മൂവാറ്റുപുഴ-കാക്കനാട് നാലുവരിപ്പാത നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഡി.പി.ആര്‍. തയ്യാറായിട്ടുണ്ടോ; എത്ര തുകയുടെ ഡി.പി.ആര്‍. ആണ് തയ്യാറാക്കിയിട്ടുള്ളത്; ഡി.പി.ആര്‍.ന് അംഗീകാരം നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത ഡി.പി.ആര്‍.ന് ഭരണാനുമതി ലഭ്യമായിട്ടുണ്ടോ; ഇല്ലായെങ്കിൽ ആയത് വൈകുന്നതിന്റെ കാരണം വിശദമാക്കാമോ;
( ഡി )
പ്രസ്തുത ഡി.പി.ആര്‍.ന് ഭരണാനുമതി നല്‍കി റോഡ് നിര്‍മ്മാണം വേഗത്തിലാക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമോ ?
1180.
ശ്രീ വി ജോയി
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീമതി ദെലീമ
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നശേഷം പൊതുമരാമത്ത് വകുപ്പിന്റെ വിവിധ വിംഗുകളിലായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ബൈപാസുകളുടെയും ഫ്ലൈഓവറുകളുടെയും വിശദാംശം നല്‍കുമോ;
( ബി )
നിലവില്‍ എല്ലാ വിംഗുകളിലുമായി പ്രവൃത്തി പുരോഗമിക്കുന്ന പാലങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
ഭരണാനുമതി നല്‍കിയിട്ടുള്ള പാലങ്ങൾ എത്രയാണെന്നും അവയുടെ പ്രവൃത്തി ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ എന്നും വിശദമാക്കുമോ?
1181.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തില്‍ 2019-20 മുതല്‍ 2023-24 വരെയുള്ള കാലയളവിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ വിശദാംശങ്ങള്‍ വിഭാഗങ്ങള്‍ തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്ക് ഓരോന്നിനും അനുവദിച്ച തുക എത്രയെന്നും, ഏതെല്ലാം പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചുവെന്നും വ്യക്തമാക്കാമോ; ഓരോ പദ്ധതിയുടെയും പ്രവര്‍ത്തനപുരോഗതി വിശദമാക്കാമോ?
1182.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബജറ്റില്‍ തുക അനുവദിച്ച പ്രവൃത്തിക്ക് പകരമായി നിര്‍ദേശിച്ച മുക്കം ടൗണ്‍ -രണ്ടാംഘട്ട പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിന് കാലതാമസം നേരിടുന്നതെന്തുകൊണ്ടാണെന്ന് വിശദമാക്കുമോ;
( ബി )
ഈ പ്രവൃത്തിക്ക് അടിയന്തിരമായി ഭരണാനുമതി ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
1183.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി മുതല്‍ കുണ്ടന്നൂര്‍ വരെ നിര്‍മ്മിക്കുന്ന പുതിയ ആറുവരി പാതയുടെ ഭൂമിയേറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡിന്റെ ദൈര്‍ഘ്യം എത്രയാണെന്ന് വ്യക്തമാക്കാമോ;
( സി )
ഇതിനായി എത്ര ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരികയെന്ന് വ്യക്തമാക്കാമോ;
( ഡി )
സ്ഥലം ഏറ്റെടുക്കലിന് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് എന്‍.എച്ച് 66-ന്റെ മാനദണ്ഡം തന്നെയാണോയെന്ന് വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത റോഡില്‍ ഫ്ലൈ ഓവറുകള്‍, അണ്ടര്‍പാസ്സേജുകള്‍, എന്‍ട്രി, എക്സിറ്റ് പോയിന്റുകള്‍ എന്നിവ എവിടെയെല്ലാമാണ് വരുന്നതെന്ന് നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കാമോ; പ്രസ്തുത റോഡിന്റെ അലൈന്‍മെന്റ് എങ്ങനെയെന്ന് വ്യക്തമാക്കാമോ;
( എഫ് )
കുന്നത്തുനാട് മണ്ഡലത്തില്‍ ഉള്‍പ്പെട്ട എത്ര വില്ലേജുകളില്‍ കൂടി ഈ പാത കടന്നു പോകുന്നുണ്ടെന്നും പ്രസ്തുത സ്ഥലങ്ങള്‍ ഏതെല്ലാമാണെന്നും ഈ വില്ലേജുകളില്‍ നിന്നും എത്ര സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നും വിശദമാക്കാമോ?
1184.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തുന്ന കരാറുകാരെ നിയന്ത്രിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പൊതുമരാമത്ത് മാന്വല്‍ പരിഷ്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പൊതുമരാമത്ത് വകുപ്പ് മാന്വല്‍ പരിഷ്കരിക്കുന്നതോടെ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ ചുമതലയില്‍ നടത്തുന്ന നിര്‍മ്മാണ പ്രവൃത്തികളുടെ കരാറുകാരെ കൂടുതല്‍ കാര്യക്ഷമതയുള്ളവരാക്കാൻ സാധിക്കുമോ; വ്യക്തമാക്കുമോ;
( സി )
റിസ്ക് ആന്റ് കോസ്റ്റ് ടെര്‍മിനേഷന്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കുന്നതോടെ കരാറുകാരുടെ മെല്ലെപ്പോക്ക് നിയന്ത്രിക്കുന്നതിന് കഴിയുമോ; വ്യക്തമാക്കുമോ;
( ഡി )
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മെല്ലെപ്പോക്ക് നടത്തുന്ന കരാറുകാരെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം നൽകുമോ?
1185.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തിൽ കാലവര്‍ഷക്കെടുതിമൂലം തകര്‍ന്ന പി.ഡബ്ല്യു.ഡി. റോഡുകള്‍ അടിയന്തരമായി അറ്റകുറ്റപണി നടത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഏതെല്ലാം റോഡുകളാണ് ഇത്തരത്തില്‍ അറ്റകുറ്റപ്പണി നടത്തേണ്ടതെന്നും അതിനാവശ്യമായ തുക എത്രയാണെന്നും അറിയിക്കുമോ?
1186.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. പി. ടി. എ. റഹീം
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട്-മുത്തങ്ങ ദേശീയപാത വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
താമരശ്ശേരി ചുരത്തിലെ വളവുകളുടെ വീതികൂട്ടാൻ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( സി )
കല്‍പ്പറ്റ ബൈപാസ് നവീകരണം സംബന്ധിച്ച പുരോഗതി വ്യക്തമാക്കുമോ; അതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് പദ്ധതി സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
1187.
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍, തീർത്ഥാടന കേന്ദ്രങ്ങള്‍, എയർപോർട്ടുകള്‍ എന്നിവിടങ്ങളിലേക്ക് എത്തുന്ന പ്രധാന റോഡ് ശൃംഖലകള്‍ സംസ്ഥാനപാതകളാക്കി ഉയർത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ബി )
നിലവില്‍ മേജര്‍ ഡിസ്ട്രിക്ട് റോഡ് ആയി തുടരുന്നതും വളരെയധികം ട്രാഫിക് ഉള്ളതുമായ ഇത്തരം കണക്ടിവിറ്റികള്‍ കൂടുതല്‍ മെച്ചപ്പെട്ട നിലയിലേക്ക് ഉയർത്തി സംസ്ഥാന റോഡ് ശൃംഖലയുടെ ശരാശരി വേഗത ഉയർത്തുന്നതിന് പ്രത്യേകമായി നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
കേരളത്തിലെ സംസ്ഥാനപാതകളുടെ പരിപാലനത്തിനും പുതിയവയുടെ നിർമ്മാണത്തിനുമായി ഒരു സംസ്ഥാനപാതാ അതോറിറ്റി വിഭാഗം രൂപീകരിക്കുമോ; വിശദമാക്കുമോ?
1188.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.സി. റോഡിന് സമാന്തരമായി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഗ്രീന്‍ഫീല്‍ഡ് ഹൈവേ പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഹൈവേ നിര്‍മ്മാണത്തിനുള്ള തുടര്‍നടപടികള്‍ വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1189.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ നവീകരണ പ്രവൃത്തിയുടെ പുരോഗതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റോഡിന്റെ പുനരുദ്ധാരണം വഴി കുട്ടനാടന്‍ ജനതയ്ക്കും, ടൂറിസത്തിനും ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ?
1190.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച കൊയിലാണ്ടി-താമരശ്ശേരി-മുക്കം-എടവണ്ണ റോഡിലെ നവീകരണ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത നവീകരണത്തിന്റെ ഭാഗമായി ബാലുശ്ശേരി മണ്ഡലത്തില്‍ സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റുകൾക്ക് പൂര്‍ണ്ണമായും വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഏതൊക്കെ കെ.എസ്.ഇ.ബി. ഡിവിഷനുകള്‍ക്ക് കീഴിലാണ് വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാത്തത്; ഇനിയും വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ബാലുശ്ശേരി മണ്ഡലത്തില്‍ എത്ര സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്; ഇവയില്‍ എത്ര ലൈറ്റുകളാണ് പ്രകാശിക്കുന്നത്; വിശദമാക്കാമോ?
1191.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലൂടെയുള്ള പുല്ലുവായ്- തൊട്ടിൽപ്പാലം റോഡിന്റെ നിർമ്മാണപുരോഗതി അറിയിക്കാമോ?
1192.
ശ്രീ. കുറുക്കോളി മൊയ്തീൻ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. പി. ഉബൈദുള്ള
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിൽ വേണ്ടത്ര സുരക്ഷാ മുൻകരുതലുകളും മുന്നറിയിപ്പടയാളങ്ങളും ഇല്ലാതിരുന്നതു കൊണ്ടുണ്ടായ അപകടങ്ങളിൽ കഴിഞ്ഞവർഷം 450- ഓളം പേർ മരിക്കാനിടയായതായ ആക്ഷേപം പരിശോധിച്ചിട്ടുണ്ടോ;
( ബി )
റോഡ് നിർമ്മാണവും അറ്റകുറ്റപ്പണികളും നടക്കുന്നിടങ്ങളിൽ അപകടങ്ങൾ തടയാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത് എന്നു വ്യക്തമാക്കുമോ;
( സി )
റോഡ്, പാലം എന്നിവയുടെ നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ സുരക്ഷാ മുൻകരുതൽ നടപടികൾക്ക് പ്രോട്ടോകോൾ രൂപപ്പെടുത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
1193.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 ബജറ്റ് പ്രസംഗത്തിൽ പരാമർശിച്ച ഗ്രീന്‍ഫീല്‍ഡ് പാതയുടെ പുരോഗതിയും, അതിനായി വകയിരുത്തിയ തുകയും ചെലവഴിച്ച തുകയും സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കാമോ ?
1194.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ മണ്ഡലത്തിലെ റിവര്‍വ്യു റോഡ് പൂര്‍ത്തീകരിക്കുന്നതിനായി ആര്‍.വി. പാര്‍ക്കിന് സമീപം 1 ആര്‍ സ്ഥലം കൂടി ഏറ്റെടുക്കുന്നത് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ആവശ്യത്തിലേക്കായി ഫണ്ട് അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത സ്ഥലം ഏറ്റെടുക്കുന്നതിനുകൂടി ഫണ്ട് അനുവദിച്ച് റിവര്‍വ്യു റോഡ് പൂര്‍ത്തീകരിക്കുന്നതിനു് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1195.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂർ മണ്ഡലത്തിലെ കാരപ്പൊറ്റ-ചൂലിപ്പാടം റോഡ് പ്രവൃത്തി എന്ന് ആരംഭിച്ച് എന്ന് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1196.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ തേഞ്ഞിപ്പാലം വില്ലേജ് ഓഫീസിന് പൊതുമരാമത്ത് വകുപ്പിന്റെ (ദേശീയപാത വിഭാഗം) കീഴിലുള്ള സ്ഥലം അനുവദിക്കുന്നതിന്റെ (ഫയല്‍-13/ഡി3/2023/പി.ഡബ്ല്യൂ.ഡി. (കംപ്യൂട്ടര്‍ നം-2413922) നിലവിലെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ട് ചീഫ് എഞ്ചിനീയര്‍ സര്‍ക്കാരില്‍ സമര്‍ച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ കാലതാമസം കൂടാതെ തുടര്‍ നടപടികള്‍ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
1197.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തീരദേശ ഹൈവേക്കും മലയോര ഹൈവേക്കും ആകെ ചെലവഴിച്ച തുക എത്രയെന്ന് വ്യക്തമാക്കുമോ;
( ബി )
സെന്‍ട്രൽ റോഡ് ഫണ്ട് ഇനത്തില്‍ ലഭിച്ച തുക ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ചിലവഴിച്ചത് സംബന്ധിച്ചുളള കണക്ക് ലഭ്യമാക്കാമോ?
1198.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 വർഷത്തെ ബജറ്റ് പ്രവൃത്തികളിൽ ഉൾപ്പെടുത്തിയിരുന്ന കടപ്ര-വീയപുരം റോഡിന്റെ ടെന്‍ഡര്‍‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
( ബി )
ഈ റോഡിന്റെ പണികൾ എന്നത്തേക്ക് പൂർത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത റോഡിന്റെ രണ്ടാം ഘട്ടത്തിനായി 2024-25 സാമ്പത്തിക വർഷത്തിൽ തുക അനുവദിച്ചതിന് ഭരണാനുമതി നൽകുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
1199.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന് കീഴില്‍ ആകെ എത്ര കിലോമീറ്റര്‍ റോഡുകളാണുള്ളതെന്നും അതില്‍ എത്ര കിലോമീറ്റര്‍ റോഡ് ബി.എം.&ബി.സി. നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
ബി.എം.&ബി.സി. നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ അവശേഷിക്കുന്ന മണ്ഡലത്തിലെ റോഡുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ?
1200.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.സി റോഡിലെ വരട്ടാർ പാലത്തിൽ നിന്നും കല്ലിശ്ശേരി–ഇരവിപേരൂർ റോഡിലേക്കുള്ള നിർമ്മാണ പ്രവൃത്തികൾ സംബന്ധിച്ച കരാർ അവസാനിപ്പിച്ച് ഉത്തരവായിട്ടുണ്ടോ; അറിയിക്കാമോ;
( ബി )
ശേഷിക്കുന്ന പ്രവൃത്തികൾ ചെയ്യുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വിശദമാക്കാമോ?
1201.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 സാമ്പത്തിക വർഷം ബജറ്റിൽ ഉൾപ്പെടുത്തിയ കുറ്റ്യാടി മണ്ഡലത്തിലെ പൊതുമരാമത്ത് റോഡ് പ്രവൃത്തികളുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( ബി )
കുറ്റ്യാടി മണ്ഡലത്തിൽ റോഡുകളുടെ പുനരുദ്ധാരണത്തിനായി 2023-24 സാമ്പത്തിക വർഷം അനുമതി ലഭിച്ച പ്രവൃത്തികളുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികൾ എന്നാണ് പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്നത് എന്ന കാര്യം അറിയിക്കാമോ?
1202.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ കീഴ്മാടം - കുന്നോത്തുപറമ്പ് റോഡ്‌ പ്രവൃത്തിയില്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള കടവത്തൂര്‍ മുതല്‍ കല്ലിക്കണ്ടി വരെയുള്ള റോഡ്‌ പ്രവൃത്തിയുടെ നിലവിലെ പുരോഗതി വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് നിലവില്‍ തടസങ്ങള്‍ ഉണ്ടോയെന്ന് വിശദമാക്കുമോ?
1203.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളുടെ വശങ്ങളിൽ തുക ഈടാക്കി പാർക്കിങ് അനുവദിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇപ്രകാരം തുക ഈടാക്കി പാർക്കിങ് അനുവദിക്കുന്നതിന് പൊതുമരാമത്തു വകുപ്പ് തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകിയിട്ടുള്ള ഉത്തരവുകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ;
( സി )
ഇത്തരത്തിൽ പിരിക്കുന്ന തുകയുടെ വിഹിതം പൊതുനിരത്തുകളുടെ സംരക്ഷണത്തിനായി വകുപ്പിന് തദ്ദേശസ്ഥാപനങ്ങൾ നൽകുന്നുണ്ടോ; വിശദമാക്കാമോ;
( ഡി )
കാൽനടയാത്രക്കാർക്കും, റോഡ് ടാക്സ് ഉൾപ്പെടെ നൽകുന്ന വാഹനങ്ങൾക്കും സുഗമമായി യാത്രചെയ്യേണ്ട പൊതുനിരത്തുകളിൽ ആയതു തടസ്സപ്പെടുത്തുന്ന രീതിയിൽ തിരക്കേറിയ സ്ഥലങ്ങളിലുൾപ്പെടെ പാർക്കിങ് അനുവദിക്കുന്നത് നിയമവിധേയമായാണോ; വിശദമാക്കാമോ?
1204.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലരാമപുരം-വഴിമുക്ക് പാതയുടെ പ്രവ‍ൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ; ഇതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടിക്രമങ്ങളാണ് ഇനി പൂര്‍ത്തീകരിക്കേണ്ടതെന്ന് വിശദമാക്കാമോ ;
( ബി )
വഴിമുക്ക് മുതല്‍ കളിയിക്കാവിള വരെയുള്ള സംസ്ഥാനപാത വീതി കൂട്ടുന്നതിന് എന്തെല്ലാം നടപടിക്രമങ്ങളാണ് പൂര്‍ത്തീകരിക്കേണ്ടതെന്ന് വിശദമാക്കാമോ; സ്ഥലം ഏറ്റെടുക്കുന്നതിനുള്ള റീസര്‍വ്വേ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
1205.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2017-18ലെ ബഡ്ജറ്റില്‍ 50 കോടി രൂപ അനുവദിച്ചിട്ടുള്ള തൃശൂര്‍-കുറ്റിപ്പുറം പാതയിലെ മഴുവഞ്ചേരി മുതല്‍ ചൂണ്ടല്‍ വരെയുള്ള റോഡ് നാല് വരിയാക്കി വികസിപ്പിക്കുന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
കിഫ്ബിയില്‍ നിന്നും സാമ്പത്തികാനുമതി ലഭിക്കുന്നതിനായി ഡി.പി.ആർ. തയ്യാറാക്കി സമര്‍പ്പിച്ചത് എന്നാണെന്ന് വ്യക്തമാക്കുമോ;
( സി )
അഡീഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തികള്‍ക്കായി കരാറുകാരന് സൈറ്റ് കൈമാറിയത് എന്നാണെന്നും പ്രസ്തുത ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തീകരിച്ച് പുതുക്കിയ ഡി.പി.ആർ. പ്രൊജക്ട് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചത് എന്നാണെന്നുമുള്ള വിശദാംശങ്ങള്‍ നല്‍കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തി കിഫ്ബിയുടെ അന്തിമാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( ഇ )
പ്രസ്തുത പ്രവൃത്തി യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള സത്വര നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1206.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തങ്കളം-കാക്കനാട് നാലുവരിപ്പാതയുടെ നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
സാങ്കേതിക തടസ്സങ്ങള്‍ പരിഹരിച്ച് നിര്‍മ്മാണം വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1207.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സിറ്റി റോഡ് ഇപ്രുവ്മെന്റ് സ്കീമിൽപ്പെട്ട സരോവരം-കളിപൊയ്‍ക മേൽപാലം ഉൾപ്പെടെയുള്ള പ്രവ‍ൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
ഗാന്ധി റോഡ് മുതൽ സി.ഡബ്ല്യൂ.ആ‍ർ.ഡി.എം. വരെ ഗതാഗതത്തിന് ഉപയുക്തമാക്കുന്ന പദ്ധതി വേഗത്തിൽ നടപ്പിലാക്കാൻ നടപടി സ്വീകരിക്കുമോ;
( സി )
സി.ഡബ്ല്യു.ആർ.ഡി.എം.-പനാത്ത്താഴം വരെ നിർമ്മിച്ച ഒന്നാംഘട്ട റോഡും എൻ.എച്ച്-66 ന്റെ നിർമ്മാണം മൂലവും ഉണ്ടാകുന്ന തടസ്സം നീക്കുന്നതിന് നേതാജി ജംഗ്ഷനിൽ മേൽപാലം നിർമ്മിക്കുന്നത് പരിഗണനയിലുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ ലഭ്യമാക്കുമോ?
1208.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാവിൽ-തീക്കുനി-കുറ്റ്യാടി റോഡിൽ ബിറ്റുമിൻസ് കോൺക്രീറ്റ് ( ബി. സി.) ഓവർലേ പ്രവൃത്തി നടപ്പിലാക്കിയതിനുശേഷം തകരാറിലായ ഭാഗങ്ങൾ പുനരുദ്ധരിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
1209.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡിന്റെ ഇന്‍വെസ്റ്റിഗേഷനുവേണ്ടി ഒന്നര കോടി രൂപ അനുവദിച്ച് നടപടികള്‍ പൂര്‍ത്തിയായെങ്കിലും വനം വകുപ്പിന്റെ അനുമതി ലഭിക്കാത്തതുകാരണം പ്രസ്തുത പ്രവൃത്തി ആരംഭിക്കാന്‍ കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് സംബന്ധിച്ച് പേരാമ്പ്ര എം.എല്‍.എ. നല്‍കിയ കത്തിന്മേല്‍ വനം വകുപ്പ് നല്‍കിയ മറുപടി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഇക്കാര്യത്തില്‍ വകുപ്പ്തലത്തില്‍ എന്ത് നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1210.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എൻ.എച്ച് 66-ആറുവരി ദേശീയപാത നിർമ്മാണ പ്രവർത്തനം കാസർകോട് ജില്ലയിൽ എത്ര ശതമാനം പൂർത്തീകരിച്ചുവെന്നും അവശേഷിക്കുന്ന പ്രവൃത്തികൾ എപ്പോൾ പൂർത്തീകരിക്കാൻ കഴിയുമെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ആറുവരി പാതയിൽ തലപ്പാടി മുതൽ കാളികാവ് വരെ എത്ര ഫ്ലൈ ഓവറുകളും, അടിപ്പാതകളും, ഫുട്ട് ഓവര്‍ ബ്രിഡ്ജുകളും ഉണ്ടെന്നും അവ എവിടെയൊക്കെയാണെന്നും വ്യക്തമാക്കാമോ;
( സി )
താങ്ങുമതില്‍ (റീടെയ്നിംഗ് വാള്‍), അപ്രോച്ച് സര്‍വ്വീസ് റോഡ്, സൈഡ് പ്രൊട്ടക്ഷൻ എന്നിവ സംബന്ധിച്ച് വിശദാംശം നൽകാമോ;
( ഡി )
തലപ്പാടി മുതൽ കാളികാവ് വരെയുള്ള റീച്ചുമായി ബന്ധപ്പെട്ട അംഗീകരിച്ച പ്ലാനും പ്രൊഫൈലും, ടെക്നിക്കൽ ഷെഡ്യൂൾസ് എ, ബി, സി, ഡി-യും അനുബന്ധങ്ങളും, മേൽ പാലങ്ങളുടെ വിശദമായ ജനറൽ അറേഞ്ച്മെന്റ് ഡ്രോയിംഗും, ടി.സി.എസും (Typical Cross Section Applicable to the Project Area with Chainage) തുടങ്ങിയ ടെക്നിക്കൽ ഡോക്യുമെന്റ്സ് ലഭ്യമാക്കാമോ;
( ഇ )
പ്രധാന കാര്യേജ് വേയുടെ നിർമ്മാണം സർവ്വീസ് റോഡുകൾ പൂർത്തീകരിക്കുന്നതിന് മുമ്പ് തുടങ്ങാനുള്ള കാരണങ്ങൾ വിശദമാക്കാമോ; ഇതുമൂലം ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രയാസങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ?
1211.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സിന്റെ ഭാഗമായി മാവേലിക്കര മണ്ഡലത്തില്‍ പൊതുമരാമത്ത് നിരത്ത് വിഭാഗം മുഖേന നടപ്പിലാക്കുന്ന പ്രവൃത്തികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ വേഗത്തില്‍ ആരംഭിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1212.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീമതി യു പ്രതിഭ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നഗര പ്രദേശങ്ങളിലെ റോഡുകളുടെ വികസനത്തിന് പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ; ഈ സര്‍ക്കാര്‍ ഏതൊക്കെ നഗരങ്ങളില്‍ നഗര റോഡ് വികസന പദ്ധതിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്;
( ബി )
പ്രസ്തുത പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏതു ഘട്ടത്തിലാണെന്നും നിര്‍മ്മാണപ്രവൃത്തികള്‍ എപ്പോള്‍ ആരംഭിക്കാനാണുദ്ദേശിക്കുന്നതെന്നും വിശദമാക്കുമോ;
( സി )
കണ്ണൂര്‍ നഗരറോഡ് വികസന പദ്ധതിയുടെ നിര്‍മ്മാണം എപ്പോള്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശം അറിയിക്കുമോ?
1213.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിലെ കരമന-വെള്ളറട റോഡ് നിര്‍മ്മാണത്തിന്റെ ഡി.പി.ആര്‍. തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ എത്ര തുകയ്ക്കാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയതെന്നും എത്ര മീറ്റർ വീതിയിലാണ് നിര്‍മ്മാണം നടത്തുന്നതെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്കായി സ്ഥലം ഏറ്റെടുക്കേണ്ടതുണ്ടോ; എങ്കിൽ അതിന്റെ നിലവിലെ സ്ഥിതിയും അതിലേക്ക് ആവശ്യമുള്ള തുകയും അറിയിക്കാമോ;
( സി )
പൊതുമരാമത്തു വകുപ്പിന്റെ ഏതു വിഭാഗത്തിനാണ് പ്രസ്തുത റോഡ് നിർമ്മാണത്തിന്റെ ചുമതലയെന്നും പ്രവൃത്തി എപ്പോൾ ആരംഭിക്കാൻ കഴിയുമെന്നും അറിയിക്കാമോ;
( ഡി )
പ്രസ്തുത റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സാമുഹികാഘാത പഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിശദവിവരങ്ങൾ ലഭ്യമാക്കുമോ?
1214.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജകമണ്ഡലത്തിലെ തിരൂര്‍ക്കാട്-ആനക്കയം റോഡ്, കുളത്തൂര്‍-മലപ്പുറം റോഡ് എന്നിവ കാലപ്പഴക്കം കൊണ്ടും അതിതീവ്ര മഴകാരണവും ദീര്‍ഘകാലമായി ഗതാഗതയോഗ്യമല്ലാതായിത്തീര്‍ന്നിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
( ബി )
പ്രസ്തുത റോഡുകള്‍ ഏറ്റവും ഒടുവിലായി ബിഎം ആൻഡ് ബിസി ചെയ്ത് നവീകരിച്ചത് എന്നാണ്; ഇവ നവീകരിക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഗതാഗത യോഗ്യമല്ലാത്ത പ്രസ്തുത റോഡുകള്‍ നവീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;
( സി )
അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കേണ്ട പ്രസ്തുത പ്രവൃത്തികള്‍ നടപ്പിലാക്കുന്നതിന് ഭരണാനുമതിയും ഫണ്ടും അനുവദിക്കുമോ?
1215.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റോഡ് നിര്‍മ്മാണ രീതികളില്‍ എന്തൊക്കെ സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നതെന്നു വ്യക്തമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ വന്നശേഷം പ്ലാസ്റ്റിക്, റബ്ബറൈസ്ഡ് ബിറ്റുമിന്‍ എന്നിവ ഉപയോഗിച്ചുള്ള റോഡ് നിര്‍മ്മാണത്തില്‍ എത്രത്തോളം പുരോഗതി ഉണ്ടായിട്ടുണ്ടെന്നറിയിക്കുമോ;
( സി )
കയര്‍ ഭൂവസ്ത്രം ചേര്‍ത്തുള്ള റോഡ് നിര്‍മ്മാണ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
1216.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തിൽ നിലവിൽ നടന്നു വരുന്ന പൊതുമരാമത്ത് റോഡ്/പാലം നിർമ്മാണ പ്രവൃത്തികളുടെ പ്രവർത്തന പുരോഗതി വിശദമാക്കാമോ‍?
1217.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് അരയിടത്തു പാലം റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രവ‍ൃത്തിയുടെ കണ്ടിജന്റ് ചിലവുകൾക്ക് പണം അനുവദിച്ചിട്ടുണ്ടോ;
( സി )
ഭൂമി ഏറ്റെടുക്കൽ സമയബന്ധിതമായി പൂർത്തീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1218.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 വര്‍ഷത്തില്‍ പി.ഡബ്ല്യൂ.ഡി റോഡ് സെക്ഷന്‍ കോതമംഗലത്തിന്റെ കീഴില്‍ നല്‍കിയിട്ടുളള റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തികള്‍ക്ക് അടിയന്തരമായി ഭരണാനുമതി നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1219.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചങ്ങനാശ്ശേരി മണ്ഡലത്തിലെ ഏതെല്ലാം റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കാണ് സ്റ്റേറ്റ് ലെവൽ ടാസ്ക് ഫോഴ്‌സിൽ (എസ്.എൽ.ടി.എഫ്.) ഉള്‍പ്പെടുത്തി ഫണ്ട് അനുവദിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക എത്രയെന്നും; അവയുടെ നിലവിലെ പുരോഗതിയും വ്യക്തമാക്കുമോ; വിശദാംശം നല്‍കുമോ?
1220.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തികളായ ഇളമണ്ണൂര്‍-കലഞ്ഞൂര്‍-പാടം റോഡ്, ആനയടി-കൂടല്‍ റോഡ്, പ്ലാപ്പള്ളി-അച്ചന്‍കോവില്‍ റോഡ് എന്നീ പ്രവൃത്തികളുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
കോന്നി മണ്ഡലത്തിലെ ഐരവൺ പാലം, കരിമാന്‍തോട് പാലം, ചിറ്റൂര്‍ കടവ് പാലം എന്നിവയുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( സി )
കോന്നി മണ്ഡലത്തിലെ സീതത്തോട്-കൊച്ചുകോയിക്കല്‍ റോഡ്, മലയാലപ്പുഴ റോഡ് എന്നീ പ്രവൃത്തികളുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( ഡി )
കോന്നി മണ്ഡലത്തില്‍ പൊതുമരാമത്ത് കെട്ടിട വിഭാഗം നിര്‍വഹണം നടത്തുന്ന വിവിധ കെട്ടിട നിര്‍മ്മാണ പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?
1221.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഔട്ട്പുട്ട് ആന്‍ഡ് പെര്‍ഫോമന്‍സ് ബേസ്ഡ് റോഡ് കോണ്‍ട്രാക്ട്സ് (ഒ.പി.ബി.ആര്‍.സി.) സ്കീമില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച കണ്ണൂര്‍ ജില്ലയിലെ പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിന്റെ പ്രവൃത്തി ആരംഭിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
1222.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
8 മീറ്റർ വീതിയുള്ള പഞ്ചായത്ത് റോഡുകള്‍ പൊതുമരാമത്ത് ഏറ്റെടുക്കുന്നതിനോ ഒറ്റത്തവണ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിനോ എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രധാന ജില്ലാ റോഡുകളേയും ദേശീയ-സംസ്ഥാനപാതകളേയും ബന്ധിപ്പിക്കുന്ന തിരക്കേറിയ പഞ്ചായത്ത് റോഡുകളായ കങ്ങഴ പഞ്ചായത്തിലെ കാളച്ചന്ത പരുത്തിമൂട്, എംഎല്‍എ പടി പുളിക്കല്‍ കവല, വാഴൂർ പഞ്ചായത്തിലെ പാറാംതോട് കളപ്പുരയിടം, കറുകച്ചാല്‍ പഞ്ചായത്തിലെ കൂത്രപ്പള്ളി പാലമറ്റം എന്നിവ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് അതത് പഞ്ചായത്തുകള്‍ പ്രമേയം പാസാക്കി ലഭ്യമാക്കിയാല്‍ പ്രത്യേകമായി പരിഗണിക്കാമോ;
( സി )
അത്തരം പദ്ധതികള്‍ നിലവിലില്ലായെങ്കില്‍ ഈ ആവശ്യവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന അപേക്ഷകള്‍ക്ക് ആയത് വ്യക്തമാക്കി മറുപടി ലഭ്യമാക്കുന്നതിന് പൊതുമരാമത്ത് വാഴൂർ, കറുകച്ചാല്‍ സെക്ഷനുകള്‍ക്ക് നിർദ്ദേശം നല്കാമോ?
1223.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിലെ തീരദേശമേഖലകളിലെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ കേന്ദ്രങ്ങളിലേക്കുള്ള റോഡായ ഒളവ-ഉടുംമ്പുംന്തല-ആയിറ്റി പൊതുമരാമത്തു റോഡ് പരിഷ്കരിച്ച് ചെക്ക്ഡം ചെയ്ത് ഗതാഗത യോഗ്യമാക്കാൻ നടപടികൾ സ്വീകരിക്കുമോ; പ്രസ്തുത റോഡ് ഈ വർഷം തന്നെ പരിഷ്കരിക്കുമോ; വിശദാംശം നൽകാമോ?
1224.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം-തിരുമംഗലം നാഷണൽ ഹൈവേയില്‍ കഴുതുരുട്ടി ജംഗ്ഷനിൽ നിന്ന് അമ്പനാട് എസ്റ്റേറ്റ് വരെയുള്ളതും, പി.ഡബ്ല്യു.ഡിയുടെ ആസ്തിയിൽ വരുന്നതുമായ റോഡ് എട്ട് കിലോമീറ്റർ ദൂരം പൂർണമായും തകർന്ന് കാൽനടയാത്രയ്ക്ക് പോലും അസാധ്യമായി തീര്‍ന്നിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കൊല്ലം ഡിവിഷൻ, പുനലൂർ റോഡ് സെക്ഷന്റെ മേൽനോട്ടച്ചുമതലയിലുള്ള പ്രസ്തുത റോഡ് തമിഴ്‌നാടിനോട് ചേര്‍ന്നുള്ള ടൂറിസം കേന്ദ്രവും, മേഖലയിലെ അയ്യപ്പ ക്ഷേത്രങ്ങളെ ബന്ധിപ്പിക്കുന്ന തീര്‍ഥാടന ടൂറിസം മേഖലയും, അമ്പനാട് എസ്റ്റേറ്റ് വഴിയുള്ള സാഹസിക ടൂറിസം പ്രദേശവുമായതിനാല്‍ റോഡ് പുനരുദ്ധരിയ്ക്കുന്നതിനുള്ള നടപടി സ്വീകരിയ്ക്കുമോ; വിശദമാക്കാമോ;
( സി )
കഴിഞ്ഞ 12 വർഷക്കാലയളവിനുള്ളില്‍ പ്രസ്തുത റോഡിന് പൂർണ്ണമായ രീതിയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലെന്നതിനാല്‍ പ്രസ്തുത റോഡ് പുനരുദ്ധരിയ്ക്കുന്നതിനായി ഉചിത മാര്‍ഗ്ഗേണ സമര്‍പ്പിയ്ക്കപ്പെട്ട പ്രൊപ്പോസലിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുമോ; വിശദമാക്കാമോ?
1225.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തിലെ 2019-20 മുതല്‍ 2024-25 വരെയുള്ള കാലയളവുകളിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ വിശദാംശങ്ങള്‍ വിഭാഗങ്ങൾ തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്ക് ഓരോന്നിനും എത്ര തുക അനുവദിച്ചിട്ടുണ്ടെന്നും ഏതെല്ലാം പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചുവെന്നും വ്യക്തമാക്കാമോ; ഓരോ പദ്ധതിയുടെയും നിലവിലുള്ള പുരോഗതി സംബന്ധിച്ച് വിശദമാക്കാമോ;
( സി )
നിരവധി വർഷങ്ങളായിട്ടും മൊറയൂർ-അരിമ്പ്ര-പൂക്കോട്ടൂർ റോഡിന്റെ ബി.എം&ബി.സി പ്രവൃത്തികൾ ആരംഭിക്കാൻ സാധിക്കാത്തത്തിന്റെ കാരണം വ്യക്തമാക്കാമോ; സാങ്കേതിക തടസ്സങ്ങൾ നീക്കി എന്നത്തേക്ക് പ്രവൃത്തി ആരംഭിക്കുമെന്ന് വെളിപ്പെടുത്തുമോ?
1226.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നഗരത്തിലെ തീരദേശ റോഡുകളുടെ വികസന പ്രവ‍ൃത്തികളുടെ പുരോഗതി വിശദമാക്കാമോ?
1227.
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂർ-ഷൊർണ്ണൂർ പാതയുടെ വികസനം നടന്നുകൊണ്ടിരിക്കുന്ന നാട്ടിക നിയോജകമണ്ഡലം ഉൾപ്പെടുന്ന പാലക്കൽ മുതൽ കരുവന്നൂർ വരെയുള്ള പ്രദേശങ്ങളിൽ കെ.എസ്.ടി.പി. നിർമ്മാണ പ്രവർത്തനങ്ങൾ എന്ന് പൂർത്തീകരിക്കാനാകും; ഇതിനോടകം എത്ര ശതമാനം പൂർത്തീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
കൊടുങ്ങല്ലൂർ-ഷൊർണ്ണൂർ പാതയിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ 6 മാസത്തിനുള്ളിൽ നിർമ്മിക്കുമെന്ന് 2023-ൽ കെ.എസ്.ടി.പി. ഉദ്യോഗസ്ഥർ ജനപ്രതിനിധികൾക്ക് വാഗ്ദാനം നൽകി നാളിതുവരെ കഴിഞ്ഞിട്ടും അവ പൂർത്തിയാകാത്തത് എന്തുകൊണ്ട്;
( സി )
2022-23 സാമ്പത്തികവർഷത്തിൽ നാട്ടിക എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും പ്രസ്തുത പാതയിൽ പെരുമ്പിളിശ്ശേരി, പൂച്ചിന്നിപ്പാടം സെന്ററിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കാൻ തുക അനുവദിച്ചിട്ടും കെ.എസ്.ടി.പി. പ്രൊജക്റ്റ് ഡയറക്ടർ അനുമതി നൽകാത്തത് എന്തുകൊണ്ടെന്ന് വിശദമാക്കാമോ;
( ഡി )
കൊടുങ്ങല്ലൂർ-ഷൊർണ്ണൂർ പാത കടന്നു പോകുന്ന പ്രധാന സെന്ററായ പെരുമ്പിളിശ്ശേരിയിൽ ഇരു സൈഡിലും 2024 ഡിസംബറിനുള്ളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കാൻ സാധിക്കുമോ; ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമ്മാണം കെ.എസ്.ടി.പി. പൂർത്തീകരിച്ചില്ലെങ്കിൽ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും നിർമ്മാണം നടത്തുന്നതിന് കെ.എസ്.ടി.പി-ക്ക് നിരാക്ഷേപപത്രം നൽകാൻ സാധിക്കുമോ?
1228.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തിലെ സംസ്ഥാന പാതകളുടെ അറ്റകുറ്റ പണികള്‍ക്കായി ഈ സര്‍ക്കാരിന്റെ കാലയളവില്‍ എത്ര രൂപ ഏതൊക്കെ ഇനത്തില്‍ ചെലവഴിച്ചുവെന്ന വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവ്യത്തികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
1229.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തീരദേശ ഹൈവേയുടെ നിർമ്മാണ നടപടികൾ ഏത് ഘട്ടത്തിലാണെന്നും ഇതിൽ എത്ര കീലോമീറ്റർ റോഡ് പൂർത്തീകരിച്ചിട്ടുണ്ടെന്നും പ്രസ്തുത പ്രവൃത്തി എപ്പോൾ പൂർത്തീകരിക്കാൻ കഴിയുമെന്നും അറിയിക്കാമോ;
( ബി )
കാസർഗോഡ് ജില്ലയിൽ എത്ര കീലോമീറ്റർ റോഡിന്റെ സർവെ ഇനിയും പൂർത്തീകരിക്കാനുണ്ടെന്ന് അറിയിക്കാമോ?
1230.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ ആലത്തൂര്‍, പാലക്കാട് മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന കണ്ണാടി-പന്നിക്കോട് റോഡ് പദ്ധതിയുടെ സ്ഥലമേറ്റെടുപ്പ് പ്രവൃത്തിയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ സ്ഥലമേറ്റെടുപ്പ് പ്രവൃത്തികള്‍ കിഫ്ബി എന്നത്തേക്ക് പൂര്‍ത്തീകരിക്കുമെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത റോഡ് നിര്‍മ്മാണവും അറ്റകുറ്റപണികളും ബജറ്റ് ഫണ്ട് ഉപയോഗിച്ച് പൊതുമരാമത്ത് നിരത്ത് വിഭാഗം മുഖാന്തിരം പ്രായോഗികമാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ?
1231.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ പുനരുദ്ധാരണം ആവശ്യമായ പി.ഡബ്ല്യു.ഡി റോഡുകളുടെ വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത റോഡുകൾ പുനരുദ്ധാരണം നടത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തിലെ അരിക്കാടി-പുത്തിഗെ റോഡ് വികസനം നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദ വിവരങ്ങൾ ലഭ്യമാക്കുമോ?
1232.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തൽമണ്ണ മണ്ഡലത്തിലുള്ള സംസ്ഥാന പാതയിലെ പുലാമന്തോൾ മുതൽ മേലാറ്റൂർ വരെയുള്ള റോഡിന്റെ നവീകരണ പ്രവൃത്തി മൂന്ന് വർഷവും എട്ടു മാസവും കഴിഞ്ഞിട്ടും പൂർത്തിയാവാത്ത കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ പൂർത്തീകരണത്തിനായി എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;
( സി )
പ്രസ്തുത പ്രവൃത്തിയ്ക്കായി കരാറെടുത്ത കമ്പനിയെ ടെർമിനേറ്റ് ചെയ്തിട്ടുണ്ടോ എന്ന് വിശദമാക്കുമോ;
( ഡി )
പ്രസ്തുത റോഡിന്റെ നവീകരണ പ്രവൃത്തി എപ്പോൾ പൂർത്തിയാക്കാൻ സാധിക്കുമെന്നു വിശദമാക്കുമോ?
1233.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി മണ്ഡലത്തില്‍ റീ-ബില്‍ഡ് കേരള പദ്ധതിയില്‍ നിര്‍മ്മിക്കുന്ന മൂക്കന്നൂര്‍-ഏഴാറ്റുമുഖം-ബ്ലാച്ചിപ്പാറ-പാലിശ്ശേരി റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡ് നിര്‍മ്മാണം ഇപ്പോള്‍ എത്ര ശതമാനം പൂര്‍ത്തിയായെന്നും, പ്രവൃത്തി സംബന്ധിച്ച് ലഭിച്ച പരാതികളില്‍ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ കരാറുകാരന് നാളിതുവരെയായി എത്ര രൂപയാണ് നല്‍കിയതെന്നും, ഇനി എത്ര രൂപ നല്‍കാനുണ്ടെന്നും വ്യക്തമാക്കാമോ;
( ഡി )
കെ.എസ്.ടി.പി. നിര്‍മ്മാണം നടത്തുന്ന റോഡുകളുടെ പ്രശ്നങ്ങളും പ്രവൃത്തിയുടെ പുരോഗതിയും വിലയിരുത്തുന്നതിനും പരിശോധന നടത്തുന്നതിനും പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത് പ്രകാരം പ്രസ്തുത റോഡിന്റെ നിര്‍മ്മാണം സംബന്ധിച്ച പരിശോധന ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ നടത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ഇ )
കെ.എസ്.ടി.പി. നിര്‍മ്മാണം നടത്തുന്ന പ്രസ്തുത റോഡിന്റെ നിര്‍മ്മാണ പുരോഗതിയും മറ്റ് പരാതികളും പരിശോധിക്കുന്നതിന് ബഹുമാനപ്പെട്ട മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം വിളിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടാ; ഇല്ലെങ്കില്‍ യോഗം വിളിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
1234.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാവങ്ങാട്-ഉള്ളിയേരി-കുറ്റ്യാടി-ചൊവ്വ (പിയുകെസി) റോഡില്‍, ഉള്ളിയേരിവരെ വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തി ആരംഭിക്കുന്നതില്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പി.ഡബ്ല്യു.ഡി-റവന്യൂ ജോയിന്റ് സര്‍വ്വെ പൂര്‍ത്തികരിച്ച് അലൈന്‍മെന്റ് അംഗീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത റോഡിന്റെ സര്‍വ്വെ നടപടി പൂര്‍ത്തിയാക്കുന്നതിനായി റവന്യൂ വകുപ്പിനോട് എപ്പോഴാണ് ആവശ്യപ്പെട്ടിട്ടുള്ളത്; ഇത് സംബന്ധിച്ച് കെ.ആർ.എഫ്.ബി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ?
1235.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ ദേശീയപാതാ വികസനത്തിന് കാലതാമസം നേരിടുന്നവെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രവൃത്തി വേഗത്തിലാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത ജില്ലയിലെ ദേശീയപാത വികസനത്തിന്റെ പുരോഗതി വ്യക്തമാക്കാമോ?
1236.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയോര ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കാസറഗോഡ് ജില്ലയില്‍ വനഭൂമിക്ക് പകരം ഭൂമി വിട്ടുനൽകുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ആവശ്യത്തിന് സ്വകാര്യ വ്യക്തികളുടെ ഭൂമി വിലകൊടുത്ത് വാങ്ങി വനംവകുപ്പിന് കൈമാറുന്നതിന് നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
1237.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം-നെല്ല്യാടി-മേപ്പയ്യൂര്‍ റോഡിന്റെ പ്രവൃത്തി നടക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കി പ്രവൃത്തി ടെന്‍ഡര്‍ ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?
1238.
ശ്രീ. എം. വിൻസെന്റ്
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്മാർട്ട് റോഡ് നിർമ്മാണം വർഷങ്ങൾ കഴിഞ്ഞിട്ടും പൂർത്തിയാക്കാൻ സാധിക്കാത്തത് കാരണം ജനങ്ങൾ ദുരിതം അനുഭവിക്കുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
നിർദ്ദിഷ്ട സമയപരിധി കഴിഞ്ഞിട്ടും നിരവധി തവണ സമയം ദീർഘിപ്പിച്ചു നൽകിയിട്ടും സ്മാർട്ട് റോഡിന്റെ പ്രവൃത്തികൾ പൂർത്തിയാക്കാൻ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ; പ്രസ്തുത പ്രവൃത്തികള്‍ സമയബന്ധിതമായി പൂർത്തീകരിക്കാത്ത കരാറുകാർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
സ്മാർട്ട് റോഡ് നിർമ്മാണം പൂർത്തീകരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1239.
ശ്രീ. എം. വിൻസെന്റ്
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിങ് റോഡിനായി പൊളിച്ചു മാറ്റേണ്ട നിർമ്മിതികളുടെ മൂല്യനിർണയം പൂർത്തീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങളുടെ വില നിർണയത്തിനും നഷ്ടപരിഹാരം തീരുമാനിക്കുന്നതിനും എന്തൊക്കെ മാനദണ്ഡങ്ങളാണ് പിന്തുടരുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
നിർമ്മിതികളുടെ കാലപ്പഴക്കം നോക്കി വില നിർണയിക്കുമ്പോൾ നഷ്ടപരിഹാരം വളരെ കുറയുവാനുള്ള സാധ്യത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ നിർമ്മിതികളുടെ കാലപ്പഴക്കനിർണയം ഒഴിവാക്കി മതിയായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിന് സർക്കാർ മുൻകൈ എടുക്കുമോ; വിശദാംശം നൽകുമോ?
1240.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ പേരാമ്പ്ര മണ്ഡലത്തില്‍ എത്ര കിലോമീറ്റര്‍ റോഡുകള്‍ ബി.എം ആന്റ് ബി.സി നിലവാരത്തില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്കായി എത്ര കോടി രൂപയാണ് ചെലവഴിച്ചതെന്ന് വിശദമാക്കാമോ;
( സി )
ഇനി എത്ര കിലോമീറ്റര്‍ റോഡ് ബി.എം ആന്റ് ബി.സി നിലവാരത്തിലേയ്ക്ക് ചേര്‍ക്കുമെന്ന് വ്യക്തമാക്കാമോ?
1241.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡിലെ കുഴികളില്‍ വീണ് യാത്രക്കാര്‍ മരണമടഞ്ഞതിന്റെയോ അപകടത്തില്‍പ്പെട്ടതിന്റെയോ പേരിൽ ഈ സര്‍ക്കാരിന്റെ കാലത്ത് ഏതെങ്കിലും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയോ കരാറുകാരുടെയോ പേരില്‍ കേസെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടുണ്ടോ; എങ്കില്‍ ഇത്തരത്തില്‍ എത്ര സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
റോഡിലെ കുഴികളില്‍ വീണ് യാത്രക്കാര്‍ മരണമടയുകയോ അപകടത്തില്‍പ്പെടുകയോ ചെയ്താല്‍ വകുപ്പ് ഏതെങ്കിലും തരത്തിലുള്ള നഷ്ടപരിഹാരം നല്‍കി വരുന്നുണ്ടോ; വ്യക്തമാക്കുമോ;
( സി )
യഥാസമയം റോഡ് നവീകരിച്ച് പരിപാലിക്കാത്തതു മൂലം അപകടത്തില്‍ ഇരകളാകേണ്ടി വരുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
1242.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയില്‍ തലയോലപ്പറമ്പ് മുതൽ കൂത്താട്ടുകുളം വരെയുള്ള റോഡിൽ മുത്തോലിപുരം മൃഗാശുപത്രി ജംഗ്ഷനില്‍ നിന്നും 2.2 കിലോമീറ്റര്‍ ദൂരത്തില്‍ ആച്ചിക്കല്‍ ഭാഗത്ത് ഉദയഗിരി പളളിക്കു സമീപം എം.സി. റോഡിലേക്ക് ചേരുന്ന പി.ഡബ്ല്യു.ഡി. റോഡിന് 'മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ റോഡ്' എന്ന് നാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ നിവേദനത്തിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡിന്റെ നാമകരണം സംബന്ധിച്ച് ഉണ്ടായിരിക്കുന്ന പ്രധാന തടസ്സം എന്തെന്ന് വ്യക്തമാക്കാമോ;
( സി )
നിരത്ത് വിഭാഗം ചീഫ് എഞ്ചിനീയറില്‍ നിന്നും, ജില്ലാ കളക്ടറില്‍ നിന്നും ലഭ്യമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1243.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ നെന്മേനി-സീതാര്‍കുണ്ട് , പിട്ടുപ്പീടിക-കോളോട്-മാങ്ങോട് എന്നീ റോഡുകളുടെ പ്രവൃത്തികള്‍ എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത റോഡുകളുടെ പ്രവൃത്തികള്‍ തുടങ്ങുന്നതിന് നിലവില്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ; എങ്കില്‍ വിശദമാക്കാമോ?
1244.
ശ്രീ. എം. എം. മണി
ശ്രീ ഡി കെ മുരളി
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയോരപ്രദേശത്തിന്റെ വികസനവും ടൂറിസം മേഖലയുടെ അനന്ത സാധ്യതകളും ലക്ഷ്യം വച്ചു നടപ്പാക്കുന്ന മലയോരപാത എപ്പോള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നു വ്യക്തമാക്കുമോ;
( ബി )
മലയോരപാതകളുടെ പ്രവൃത്തിയുടെ പുരോഗതി ജില്ലാടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;
( സി )
മലയോര ഹൈവേയിലെ പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ പദ്ധതികളുണ്ടോ; വിശദമാക്കുമോ;
( ഡി )
മലയോര ഹൈവേ കടന്നുപോകുന്ന പ്രദേശങ്ങളിലെ വനഭൂമി ലഭ്യമാക്കുന്നതിനുളള നടപടികള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കുമോ?
1245.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 വര്‍ഷത്തെ ബഡ്ജറ്റില്‍ 2.5 കോടി രൂപ അനുവദിച്ച മലമ്പുഴ മണ്ഡലത്തിലെ ഏഴക്കാട്-വേലിക്കാട് റോഡ് നവീകരണ പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ വിശദമായ എസ്റ്റിമേറ്റ്, ഡി.പി.ആർ എന്നിവ തയ്യാറാക്കി ഭരണാനുമതി ലഭ്യമാക്കുന്നതിനായി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
1246.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കല്‍ മണ്ഡലത്തിലെ പുത്തൂര്‍-ചെനക്കല്‍ ബൈപ്പാസ് റോഡിന്റെ മൂന്നാംഘട്ട നിര്‍മ്മാണ പ്രവൃത്തികള്‍ക്കും അതുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാര തുക നല്‍കുന്നത് ഉള്‍പ്പെടെയുളള പ്രവൃത്തികള്‍ക്കുമായുള്ള പുതുക്കിയ എസ്റ്റിമേറ്റും പ്രൊപ്പോസലും ലഭ്യമായിട്ടുണ്ടോ; അതിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത റോഡിന്റെ നിര്‍മ്മാണ പുരോഗതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ; പ്രവൃത്തിയ്ക്ക് പുതുക്കിയ ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ?
1247.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ ബൈപാസ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് ഏറ്റെടുക്കേണ്ട സ്ഥലത്തിന് നല്‍കേണ്ട നഷ്ടപരിഹാരത്തുക അര്‍ഹമായ ആളുകള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ നഷ്ടപരിഹാരത്തുക അടിയന്തരമായി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനു് നിലവില്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ; ബൈപാസ് നിര്‍മ്മാണം അടിയന്തര പ്രാധാന്യത്തോടെ പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1248.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ സംസ്ഥാന, ദേശീയപാതകൾ പൂർണ്ണമായി ഉപരിതലം പുതുക്കിയിട്ട് എത്ര കാലമായെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പാതകളിൽ ഇപ്പോൾ രൂപപ്പെട്ട ഗർത്തങ്ങളിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്നും, ഉപരിതലം പുതുക്കുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;
( സി )
ചെര്‍ക്കളം-ജാല്‍സൂര്‍ റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന് ഫണ്ട് വകയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ?
1249.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല സീസൺ കാലത്തും മറ്റും ഏറെ ഗതാഗത തിരക്കുള്ള പൂഞ്ഞാർ മണ്ഡലത്തിലെ എരുമേലി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി കൊരട്ടി-ഓരുങ്കൽതടം-കരിമ്പിൻതോട് റോഡിനെ എരുമേലി ബൈപ്പാസ് റോഡായി പ്രഖ്യാപിച്ച് അപ്രകാരം പുനര്‍നാമകരണം ചെയ്ത് ദീർഘദൂര യാത്രക്കാരുടെ വാഹനങ്ങൾ പ്രസ്തുത റോഡ് വഴി തിരിച്ചു വിടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1250.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ 3.5 കോടി രൂപ അനുവദിച്ച മലമ്പുഴ മണ്ഡലത്തിലെ തേനാരി-കൊച്ചിന്‍ ഫ്രണ്ടിയര്‍ റോഡ് നവീകരണ പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ വിശദമായ എസ്റ്റിമേറ്റ്, ഡി.പി.ആര്‍ എന്നിവ തയ്യാറാക്കി ഭരണാനുമതി ലഭ്യമാക്കുന്നതിന് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1251.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍-കാഞ്ഞാണി-വാടാനപ്പള്ളി റോഡ് സംസ്ഥാന പാതയായി അംഗീകരിച്ചത് എന്നാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പാതയുടെ വികസനത്തിനായി നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
വളരെയേറെ ഗതാഗത തിരക്കുള്ള ഈ പാതയുടെ വികസന പ്രവൃത്തികള്‍ അടിയന്തരമായി നടപ്പിലാക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
1252.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എലിവേറ്റഡ് ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍‍ നടക്കുമ്പോള്‍ ഡൈവേര്‍ഷന്‍ റോഡുകളായി ദേശീയപാത അതോറിറ്റിക്ക് കൈമാറിയ പൊതുമരാമത്ത് റോഡുകള്‍ പൊട്ടിപൊളിഞ്ഞ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
1253.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ ഏതെല്ലാം റോഡുകളാണ് മഴക്കാലത്ത് പൊട്ടിപൊളിഞ്ഞ് യാത്രാക്ലേശം നേരിടുന്നതെന്ന് വിശദമാക്കുമോ;
( ബി )
ഇത്തരത്തിലുളള റോഡുകളുടെ അടിയന്തരമായ പുനര്‍നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ?
1254.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തിലെ മാലൂര്‍ ഗ്രാമപഞ്ചായത്തിലെ പൂവ്വംപൊയില്‍ എല്‍.പി.സ്കൂള്‍ കെട്ടിട നിര്‍മ്മാണം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിട്ടുണ്ടോ; പ്രസ്തുത നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
ഇലക്ട്രിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച് കെട്ടിടം തുറന്നുകൊടുക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
1255.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിലെ കിനാനൂർ-കരിന്തളം ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്, വെള്ളിക്കോത്ത് വിദ്വാൻ പി.കേളു നായർ ദേശീയ സാംസ്കാരിക കേന്ദ്രം, കോടോത്ത് ഗവ. ഐ.ടി.ഐ. എന്നിവയ്ക്ക് കെട്ടിടങ്ങൾ നിർമ്മിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശങ്ങൾ നൽകാമോ;
( ബി )
ഓരോ പ്രവൃത്തികളുടെയും നിലവിലെ സ്ഥിതി വിശദമാക്കാമോ?
1256.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബജറ്റില്‍ ആവശ്യമായ തുക വകയിരുത്തിയ തിരുവമ്പാടി പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസ് നിര്‍മ്മാണത്തിന് വിശദമായ ഡിപിആര്‍ തയ്യാറാക്കുന്നതിന് മുന്നോടിയായുള്ള ഇൻവെസ്റ്റിഗേഷന് ഭരണാനുമതി ലഭിച്ചിട്ടില്ലെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇൻവെസ്റ്റിഗേഷന് ഭരണാനുമതി നല്‍കുന്നതിനും അന്തിമ ഭരണാനുമതി നല്‍കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
1257.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തിൽ നിലവിൽ നടന്നു വരുന്ന പൊതുമരാമത്ത് കെട്ടിട നിർമ്മാണ പ്രവൃത്തികളുടെ പ്രവർത്തന പുരോഗതി വിശദമാക്കാമോ;
( ബി )
ഭരണാനുമതി ലഭ്യമായിട്ട് നാളിതുവരെ ടെണ്ടർ ആകാത്ത പ്രവൃത്തികൾ എതൊക്കെയാണെന്നും ടെണ്ടർ ആയിട്ടില്ലെങ്കിൽ ആയത് വൈകുന്നതിനുളള കാരണവും വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികളിൽ കരാർ എടുത്തിട്ട് ഇതുവരെയും ആരംഭിച്ചിട്ടില്ലാത്ത പ്രവൃത്തികൾ എതൊക്കയെന്നും കരാർ എഗ്രിമെന്റ് വച്ച തീയതി എന്നായിരുന്നുവെന്നും പ്രവൃത്തി ആരംഭിക്കുന്നതിന് അനുവദനീയമായ സമയപരിധി കഴിഞ്ഞിട്ടും തുടങ്ങാത്ത പ്രവൃത്തികൾ ഏതൊക്കെയെന്നും അത്തരത്തിൽ പ്രവൃത്തി ആരംഭിക്കാത്തതിനെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്നും വിശദമാക്കാമോ?
1258.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ 20 ശതമാനം തുക വകയിരുത്തിയ നെന്മാറ മണ്ഡലത്തിലെ നെന്മാറ സി.എച്ച്.സി. കെട്ടിടം, കൊടുവായൂര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ കെട്ടിടം, മുതലമട ഹൈസ്കൂള്‍ കെട്ടിടം, പല്ലാവൂര്‍ ജി.എല്‍.പി. സ്കൂള്‍ കെട്ടിടം എന്നിവയുടെ പ്രവൃത്തികള്‍ ഇതുവരെ തുടങ്ങാന്‍ കഴിയാത്തതിന്റെ കാരണം വിശദമാക്കുമോ;
( ബി )
പ്രസ്തുത കെട്ടിടങ്ങളുടെ പ്രവൃത്തികള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടിക്രമങ്ങളാണ് പൂര്‍ത്തീകരിച്ചിട്ടുളളതെന്നും ഈ പ്രവൃത്തികള്‍ എന്ന് തുടങ്ങാന്‍ കഴിയുമെന്നും വിശദമാക്കുമോ?
1259.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തില്‍ പാലങ്ങള്‍ നിര്‍മ്മിക്കുന്നതിനായി പുതിയ പ്രൊപ്പോസലുകള്‍ ഏതെങ്കിലും നിലവിലുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ ആയത് സംബന്ധിച്ച പ്രതീക്ഷിത ചെലവ് ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ അറിയിക്കുമോ?
1260.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ നിയോജക മണ്ഡലത്തിലെ വടക്കഞ്ചേരി പി.ഡബ്ലൂ.ഡി റെസ്റ്റ് ഹൗസ് രണ്ടാംഘട്ട പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണ്; വ്യക്തമാക്കാമോ ?
1261.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ പുതുക്കോട് സര്‍വജന എച്ച്.എസ്. സ്‌കൂൾ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം (10 കോടി) നിലവില്‍ ഏത് ഘട്ടത്തിലാണ്; വ്യക്തമാക്കാമോ?
1262.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസുകളിൽ മുറികൾ വാടകയ്ക്ക് നൽകുമ്പോൾ ജി.എസ്.ടി. ഈടാക്കാറുണ്ടോ; ഇത് സംബന്ധിച്ച് സി.&എ.ജി.-യുടെ ആഡിറ്റ് ഒബ്ജക്ഷന് മറുപടി നൽകിയോ;
( ബി )
പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസുകളിൽ കരാറിലൂടെ പ്രവർത്തിക്കുന്ന എത്ര ഭക്ഷണ ശാലകൾ നിലവിലുണ്ട്; ഇവയുടെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
1263.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ കാഞ്ഞാണി-ചാവക്കാട് പാതയിലെ പാവറട്ടി സെന്റര്‍ നവീകരണ പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പ്രസ്തുത സെന്ററിന്റെ നവീകരണത്തിന്റെ ഭാഗമായി സൗജന്യമായി സ്ഥലം നൽകുന്നതിന് സന്നദ്ധമായ പാവറട്ടി സെന്റ് ജോസഫ് മൊണാസ്ട്രിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മതില്‍ പൊതുമരാമത്ത് വകുപ്പ് പുനര്‍നിര്‍മ്മിക്കണമെന്ന ധാരണ നടപ്പിലാക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
പ്രസ്തുത സെന്റര്‍ നവീകരണ പ്രവൃത്തികളുടെ അടങ്കല്‍ തുക എത്രയാണ്;നല്‍കിയ;
( ഡി )
എന്നാണ് പ്രവൃത്തി ആരംഭിച്ചതെന്നും പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാകുമെന്നും അറിയിക്കാമോ?
1264.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ എടച്ചേരി ഗ്രാമ പഞ്ചായത്തിനേയും കൂത്ത്പറമ്പ് മണ്ഡലത്തിലെ കരിയാടിനേയും ബന്ധിപ്പിക്കുന്ന തുരുത്തിമുക്ക് കരിയാട് പാലം നിർമ്മാണത്തിന്റെ നിർമ്മാണ പുരോഗതി അറിയിക്കാമോ;
( ബി )
നിർമ്മാണത്തിന് ആവശ്യമായ അധിക ഫണ്ട് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോ?
1265.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം മണ്ഡലത്തിലെ വാത്തുരുത്തി റെയിൽവേ മേൽപ്പാലം പദ്ധതി പ്രഖ്യാപിച്ചത് ഏത് വർഷത്തിലാണെന്നും മേൽപ്പാലത്തിന്റെ നിർമ്മാണ ചുമതല ഏത് ഏജൻസിക്കാണ് നൽകിയിരിക്കുന്നതെന്നും എത്ര രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളതെന്നും വ്യക്തമാക്കുമോ;
( ബി )
പദ്ധതിയുടെ നിർമ്മാണ പുരോഗതി വിശദീകരിക്കാമോ; എത്ര സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടതെന്നും സ്ഥലമേറ്റെടുക്കാൻ ഏത് ഉദ്യോഗസ്‌ഥനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും അറിയിക്കുമോ;
( സി )
ഇന്ത്യൻ നാവിക സേനയുടെ ബേസ്, കൊച്ചി കപ്പല്‍ശാല തുടങ്ങിയ സ്ഥാപനങ്ങളുടെ സ്ഥലങ്ങൾ പദ്ധതി പ്രദേശത്ത് സ്ഥിതി ചെയ്യുന്നത് പദ്ധതിയുടെ നടത്തിപ്പിനെ ബാധിക്കാതിരിക്കാൻ എന്തെല്ലാം നടപടികളാണ് നാളിതുവരെ സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കുമോ?
1266.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഹിനൂര്‍-പുത്തൂര്‍ പളളിക്കല്‍-കുമ്മിണിപ്പറമ്പ്-എയര്‍പോര്‍ട്ട് റോഡിലെ അപകടകരമായ കയറ്റമിറക്കമുളള സ്ഥലങ്ങളിലെ വളവുകളും അലൈന്‍മെന്റ് പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് ചെമ്മേല്‍ചിറയില്‍ തോടിനു കുറുകെ റോഡിന്റെ അലൈന്‍മെന്റിലെ വളവ് തീര്‍ത്ത് പാലവും അനുബന്ധ റോഡിന്റെ നവീകരണവും നടത്തുന്നതിനുളള ഡിപിആര്‍ തയ്യാറാക്കുന്നതിനുള്ള ഇന്‍വെസ്റ്റിഗേഷന്‍ തുകയായ എട്ട് ലക്ഷം രൂപ (പി.ഡബ്ല്യു.ഡി./ബി.ആര്‍/ഇ.എസ്.റ്റി/8377/2024) യുടെ ഭരണാനുമതി നല്‍കുന്ന കാര്യം പരിശോധിക്കുമോ;
( ബി )
ഈ വിഷയം സംബന്ധിച്ചു നിരത്ത് ചീഫ് എഞ്ചിനിയറുടെ ഓഫീസില്‍ പരിശോധിക്കുന്ന പ്രപ്പോസലിന്റെ നിലവിലെ അവസ്ഥ വിശദമാക്കാമോ?
1267.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ മണ്ഡലത്തിലെ കളരിയാമക്കല്‍ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കല്‍ സംബന്ധിച്ച നടപടികളുടെ ഇപ്പോഴത്തെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പാലം ഗതാഗതയോഗ്യമാക്കുന്നതിന് അപ്രോച്ച് റോഡ് പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങളുടെ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അപ്രോച്ച് റോഡ് പൂര്‍ത്തീകരിച്ച് പാലം ഗതാഗതയോഗ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1268.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ അടാട്ടു പഞ്ചായത്തിലെ അമല റെയില്‍വേ മേല്‍ പാലത്തിന് സമാന്തരമായി പുതുതായി നിര്‍മ്മിക്കുന്ന അമല സമാന്തര റെയില്‍വേ മേല്‍പാലം നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
1269.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍-കടലുണ്ടി പാതയില്‍ തീരദേശ ഭാഗത്ത് നിന്നും കാലിക്കറ്റ് സര്‍വ്വകലാശാലയിലേക്കും നാഷണല്‍ ഹൈവേ 66-ലേക്കും കാലിക്കറ്റ് എയര്‍പോര്‍ട്ടിലേക്കും എത്താവുന്ന പരപ്പനങ്ങാടി നിരത്ത് സെക്ഷന് കീഴിലെ കടലുണ്ടി-ചെട്ടിയാര്‍മാട് റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ആനങ്ങാടി റെയിൽവേ ക്രോസിന് കുറുകെ റെയില്‍വെ മേല്‍പ്പാലം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് ചീഫ് എഞ്ചിനീയറുടെ ഓഫീസില്‍ സ്വീകരിച്ച നടപടികളുടെ ഫയല്‍ പകര്‍പ്പ് ലഭ്യമാക്കാമോ?
1270.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ മുദിയം പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആര്‍.എഫ്.ബി.) നിലവില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി അധിക സര്‍വ്വേ നമ്പരുകള്‍ ഉള്‍പ്പെടുത്തി പുതുക്കിയ റവന്യൂ ഭരണാനുമതി ലഭ്യമായിട്ടുണ്ടോ; ഇത് സംബന്ധിച്ച് നിലവില്‍ സര്‍ക്കാര്‍ തലത്തില്‍ ഫയലുണ്ടോ; ഉണ്ടെങ്കില്‍ ഫയല്‍ നമ്പര്‍ അടക്കമുള്ള വിശദാംശങ്ങള്‍ നല്‍കാമോ;
( സി )
പ്രസ്തുത പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സി.ആർ.ഇസഡ്. (CRZ) ക്ലിയറന്‍സ് ലഭ്യമായിട്ടുണ്ടോ; വിശദമാക്കാമോ?
1271.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തിലെ കുറവിലങ്ങാട് മാര്‍ത്ത് മറിയം ആര്‍ക്കി എപ്പിസ്‌കോപ്പൽ ദേവാലയത്തില്‍ നിന്നും സ്റ്റീല്‍ ഫുട്ട് ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിനുവേണ്ടി സമർപ്പിച്ചിരുന്ന നിവേദനത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;
( ബി )
സ്റ്റീല്‍ ഫുട്ട് ബ്രിഡ്ജ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് 03.06.2024 തീയതിയില്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നിരത്ത് വിഭാഗം ചീഫ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിച്ചിട്ടുള്ള ഡ്രോയിങ്ങ് ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് പരിശോധിച്ചതില്‍ നിന്നും അധികവിവരങ്ങള്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത സ്ഥലത്ത് റോഡ് മുറിച്ച് കടക്കുമ്പോളുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനും കാൽനടയാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും സ്റ്റീൽ ഫുട്ട് ബ്രിഡ്ജ് നിർമ്മാണത്തിലൂടെ സാധിക്കുമെന്നതിനാൽ ആയതിനുള്ള നടപടികൾ സ്വീകരിക്കുമോ ?
1272.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭരണാനുമതി ലഭിച്ച കായംകുളം മണ്ഡലത്തിലെ കരിപ്പുഴ കനാലിന് കുറുകെയുള്ള കനീസാകടവ്, കോയിക്കല്‍ പടിക്കല്‍, മാര്‍ക്കറി എന്നീ പാലങ്ങളുടെ നിര്‍മ്മാണത്തിന് ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റി കൊടുത്തിട്ടുള്ള നിരാക്ഷേപ പത്രത്തില്‍ വേലിയേറ്റ നിരപ്പില്‍ നിന്നും 5 മീറ്റര്‍ വെര്‍ട്ടിക്കല്‍ ക്ലിയറന്‍സ് നല്‍കി പാലങ്ങള്‍ നിര്‍മ്മാണം നടത്തുന്നത് ഈ മൂന്ന് പാലങ്ങളുടെയും കാര്യത്തില്‍ പ്രായോഗികമല്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; നിലവില്‍ ഈ കനാലിന് കുറുകെയുള്ള മറ്റ് പാലങ്ങള്‍ക്ക് 2 മീറ്ററില്‍ താഴെ മാത്രം ജലനിരപ്പില്‍ നിന്ന് ഉയരമുള്ളതുകൊണ്ട് നിലവില്‍ ജലഗതാഗത യോഗ്യമല്ലാത്ത സാഹചര്യം നിലനില്ക്കെ പുതിയതായി ഭരണാനുമതി ലഭിച്ച പാലങ്ങള്‍ വേലിയേറ്റ നിരപ്പില്‍ നിന്നും 3 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമോ?
1273.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളെ ബന്ധിപ്പിക്കുന്ന പാടിയില്‍കടവ് പാലം നിർമ്മാണ പ്രവൃത്തിയുടെ നിലവിലെ അവസ്ഥ എന്താണെന്ന് വിശദമാക്കാമോ;
( ബി )
ടെണ്ടറിലെ അധിക തുകയ്ക്ക് അംഗീകാരം നല്‍കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( സി )
പദ്ധതി എത്രയും വേഗത്തില്‍ തുടങ്ങാന്‍ ആവശ്യമായ നടപടികള്‍ ഉണ്ടാകുമോ; വിശദമാക്കാമോ?
1274.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തിലെ പത്തനാപുരം പാലം പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കുവാന്‍ കഴിയും; വ്യക്തമാക്കാമോ ?
1275.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടുതല റെയിൽവേ മേൽപാലം പദ്ധതി നിർദ്ദേശിച്ചത് ഏത് കാലഘട്ടത്തിലാണെന്നും അന്ന് പ്രോജക്ടിനായി വകയിരുത്തിയിരുന്ന തുക എത്രയാണെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി സ്ഥലമേറ്റെടുപ്പ് പൂർത്തിയായോയെന്ന് അറിയിക്കുമോ; പദ്ധതി നടപ്പിലാക്കാനായി ആർ.ബി.ഡി.സി.കെ.യ്ക്ക് (റോഡ്സ് & ബ്രിഡ്ജസ് ഡിവലപ്മെന്റ് കോര്‍പ്പറേഷൻ ഓഫ് കേരള) കൈമാറിയ സ്ഥലങ്ങളുടെ വിവരങ്ങൾ ലഭ്യമാക്കുമോ; നഷ്ടപരിഹാര തുക എത്ര വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നൽകിയിട്ടുണ്ട് എന്നതിന്റെ വിശദവിവരങ്ങൾ നൽകുമോ; ഇനി ഏറ്റെടുക്കാനുള്ളത് എത്ര കക്ഷികളുടെ സ്ഥലമാണ് എന്ന് അറിയിക്കുമോ; വിശദാംശങ്ങള്‍ നല്‍കുമോ;
( സി )
ഈ പദ്ധതിയുടെ നിലവിലെ സ്ഥിതി അറിയിക്കുമോ; നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങൾ വിശദമാക്കുമോ?
1276.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജകമണ്ഡലത്തിലെ തുരുത്തിമുക്ക് പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് വല്ല തടസങ്ങളും നിലവിലുണ്ടോ, ഇല്ലെങ്കില്‍ പാലം എപ്പോള്‍ യാഥാര്‍ത്ഥ്യമാവുമെന്ന് വ്യക്തമാക്കുമോ?
1277.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിൽ നിന്നും 969 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ച മഞ്ചേരി നിയോജകമണ്ഡലത്തിലെ എടപ്പറ്റ ഗ്രാമപഞ്ചായത്തിലെ ചെറയക്കോട് പാലത്തിന് സി.ആര്‍.ഐ.എഫ്-സേതുബന്ധൻ പദ്ധതിയിലും ഭരണാനുമതി ലഭിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പ്രവൃത്തിയുടെ ടെണ്ടർ നടപടികൾ ആയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
എങ്കില്‍ പ്രസ്തുത പാലത്തിന് വകുപ്പ് നേരത്തെ നല്കി‍യ ഭരണാനുമതിക്ക് പകരമായി എടപ്പറ്റ ഗ്രാമപഞ്ചായത്തിലെ തന്നെ പുളിയന്തോട് പാലം പുനർനിർമ്മിക്കുന്നതിന് ഭരണാനുമതി ലഭ്യമാക്കി പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നഭ്യർത്ഥിച്ച് എം.എൽ.എ. നൽകിയ കത്തിന്മേൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
പുളിയന്തോട് പാലം പുനർനിർമ്മിക്കുന്നതിന് ഭരണാനുമതി നൽകുന്നതിന് നടപടി സ്വീകരിക്കാൻ കഴിയുമോ എന്ന് വിശദമാക്കുമോ?
1278.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ നിയോജക മണ്ഡലത്തിലെ കുരുത്തിക്കോട് പാലം പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയും; വ്യക്തമാക്കാമോ ?
1279.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ നഗരസഭയെ കരവാരം ഗ്രാമപഞ്ചായത്തുമായി ബന്ധിപ്പിക്കുന്നതിന് വാമനപുരം നദിക്ക് കുറുകെ നിര്‍മ്മിക്കുന്ന പരവൂര്‍ പുഴക്കടവ് പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കുമോ?
1280.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട പുതുക്കാട്, നന്തിക്കര, നെല്ലായി, ആലത്തൂര്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജുകളുടെ നിര്‍മ്മാണ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
റെയില്‍വേ നിര്‍ദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങള്‍ക്കും അനുസരിച്ച് അലൈന്‍മെന്റിലടക്കം മാറ്റം വരുത്തുകയും, കിഫ്ബി ഫണ്ട് ഉപയോഗിച്ച് അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുക്കുകയും ചെയ്ത പുതുക്കാട് റെയില്‍വേ ഓവര്‍ബ്രി‍ഡ്‍ജിന്റെ നിര്‍മ്മാണത്തിനായി റെയില്‍വേയുടെ അനുമതി ലഭ്യമാക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ ഉണ്ടാകുമോ;
( സി )
നന്തിക്കര, നെല്ലായി, ആലത്തൂര്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജുകളുടെ നിര്‍മ്മാണത്തിനാവശ്യമായ അനുമതി ലഭ്യമാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമോ?
1281.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ നാളിതുവരെ ഇരവിപുരം മണ്ഡലത്തില്‍ എത്ര റെയിൽവേ മേല്പാലങ്ങള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്നും, ഓരോന്നിനും എത്ര തുക അനുവദിച്ചുവെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പാലങ്ങളുടെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ?
1282.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ഓടന്നൂര്‍, എഴുത്തോംപാറ എന്നീ പാലങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ ഡിസൈനിന് അംഗീകാരം ലഭിച്ചിട്ടുണ്ടോ; ഡിസൈനിന് അംഗീകാരം നല്‍കുന്നതുള്‍പ്പെടെയുളള കാര്യങ്ങള്‍ അടിയന്തരമായി നടപ്പിലാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളുടെ തീയതി സഹിതമുള്ള വിശദ വിവരങ്ങള്‍ ലഭ്യമാക്കുമോ?
1283.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. അൻവർ സാദത്ത്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കരാറുകാർക്ക് സമയബന്ധിതമായി ബിൽ തുക മാറി നൽകാത്തതുമൂലം നിർമ്മാണ പ്രവർത്തനങ്ങളിൽ കാലതാമസം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; നിലവിൽ കരാറുകാർക്ക് കൊടുത്തു തീർക്കുവാനുള്ള കുടിശിക എത്ര രൂപയാണെന്ന് വെളിപ്പെടുത്തുമോ;
( ബി )
ജി.എസ്.ടി. നിയമത്തിന് അനുസൃതമായി പി.ഡബ്ല്യൂ.ഡി. മാനുവൽ പരിഷ്കരിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; പ്രസ്തുത മാനുവൽ പ്രകാരം കരാറുകാർക്ക് ജി.എസ്.ടി. നികുതി നിരക്കിലെ അന്തരം മൂലം സംഭവിച്ച നഷ്ടം നികത്തുവാൻ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( സി )
നിലവിൽ സർക്കാർ കരാറുകാരന് എം.ബുക്കിൽ കരാർ പ്രവൃത്തികൾ രേഖപ്പെടുത്തുന്ന തീയതി മുതൽ ജി.എസ്.ടി. ഒടുക്കുവാനുള്ള ബാധ്യത വന്നുചേരുന്നതിനാൽ ജി.എസ്.ടി. നിയമത്തിലെ 18% പലിശ ബാധ്യതകൂടി കരാറുകാരന്‍ ഒടുക്കേണ്ടതായി വരുന്നു എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുവാൻ നടപടി സ്വീകരിക്കുമോ?
1284.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൊതുമരാമത്ത് മാന്വൽ പരിഷ്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ ആയതിന്റെ കാരണങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
കാതലായ എന്തെല്ലാം മാറ്റങ്ങളാണ് പുതുതായി കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പൊതുമരാമത്ത് മാന്വൽ പരിഷ്കരണത്തിന്റെ കരട് തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ കരട് രൂപീകരണ വേളയിൽ ഏതെല്ലാം സംഘടനകളുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
1285.
ശ്രീ വി ജോയി
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. ഐ. ബി. സതീഷ്
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്തം ഏതൊക്കെ മേഖലയിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡ് പദ്ധതി സംസ്ഥാന സര്‍ക്കാരിന് എത്രത്തോളം ബാധ്യത ഉണ്ടാക്കുമെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത ഔട്ടര്‍ റിംഗ് റോഡ് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഏത് ഘട്ടത്തിലാണെന്നറിയിക്കുമോ?
1286.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ മലയോര ഹൈവേ എന്ന് പൂർത്തീകരിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ; കാസർഗോഡ് ജില്ലയിൽ ഇനിയും എത്ര കിലോമീറ്റർ റോഡ് പ്രവൃത്തി പൂർത്തീകരിക്കാനുണ്ടെന്നും ഇതിനുള്ള തടസ്സം എന്താണെന്നും അറിയിക്കാമോ?
1287.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാ‍ർ അധികാരത്തിൽ വന്ന ശേഷം ആലപ്പുഴ മണ്ഡലത്തിൽ, ബജറ്റിൽ പ്രഖ്യാപിച്ചതും 20 ശതമാനം തുക വകയിരുത്തിയിട്ടുള്ളതും വിശദമായ ബഡ്‍ജറ്റ് എസ്റ്റിമേറ്റുകളുടെ അനുബന്ധം II-ല്‍ ഉൾപ്പെടുത്തിയിട്ടുള്ളതും പൊതുമരാമത്ത് വകുപ്പ് നിർവ്വഹണ ഏജൻസി ആയിട്ടുള്ളതുമായ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദ വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾ സമയബന്ധിതമായി നടപ്പിലാക്കാൻ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്നും പ്രവൃത്തികളുടെ നിർമ്മാണം എന്ന് ആരംഭിക്കാൻ കഴിയുമെന്നുമുള്ള വിവരം ലഭ്യമാക്കാമോ?
1288.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഈ സർക്കാർ അധികാരത്തിൽ വന്നശേഷം അംഗീകാരം ലഭിച്ച മരാമത്ത് പ്രവൃത്തികൾ ഏതെല്ലാമെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ പൂർത്തീകരിച്ചവ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി വിശദമാക്കാമോ?
1289.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ കിഫ്ബി മുഖാന്തിരം നടപ്പിലാക്കുന്ന പറക്കുന്നം പാലം നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങാന്‍ കാലതാമസം നേരിടുന്നതിനുള്ള സാങ്കേതിക തടസ്സം എന്തെന്ന് പറയാമോ; നിര്‍മ്മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാമോ?
1290.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി മണ്ഡലത്തില്‍ കിഫ്ബി മുഖേന പൊതുമരാമത്ത് വകുപ്പിന് അനുവദിച്ച പ്രവൃത്തികളും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കുമോ;
( ബി )
ഇതില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചവ ഏതൊക്കെയെന്ന് അറിയിക്കുമോ;
( സി )
പൂര്‍ത്തീകരിക്കുവാനുള്ളവയുടെ നിലവിലെ സ്ഥിതിയും എത്ര ശതമാനം നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവെന്നും വെളിപ്പെടുത്തുമോ?
1291.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. ഇ കെ വിജയൻ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ദേശീയപാതകളുടെ വികസനത്തിന് മതിയായ തുക കേന്ദ്രസർക്കാർ മാറ്റിവയ്ക്കാത്തതു മൂലമുണ്ടായിട്ടുള്ള പ്രതിസന്ധി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
തിരുവനന്തപുരം-അങ്കമാലി ഗ്രീൻഫീൽഡ് ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിന് എന്തെല്ലാം നിബന്ധനകളാണ് കേന്ദ്രസർക്കാർ കൊണ്ടുവന്നിട്ടുള്ളത്; വിശദീകരിക്കുമോ;
( സി )
കൊല്ലം-ചെങ്കോട്ട (ദേശീയപാത 744), അങ്കമാലി-കുണ്ടന്നൂർ (ദേശീയപാത 544) എന്നീ റോഡുകളുടെ നിർമ്മാണം കേന്ദ്രസർക്കാരിന്റെ നിബന്ധനകളാൽ തടസ്സപ്പെടുന്നതിനുള്ള സാധ്യതയുണ്ടോ;
( ഡി )
കേന്ദ്രസർക്കാരിന്റെ നിബന്ധനകൾ സംസ്ഥാനത്തെ റോഡുകളുടെ വികസനത്തിന് തടസ്സമായി നിൽക്കുന്ന സാഹചര്യത്തിലും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പോലുള്ള വികസന പദ്ധതികൾക്ക് ആവശ്യമായ അനുബന്ധ റോഡ് വികസന പദ്ധതികൾക്കായി പരിഗണനയിലുള്ള നടപടികൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ?
1292.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എൻ.എച്ച് 66-ന്റെ നിർമ്മാണം പുരോഗമിക്കുന്ന കോഴിക്കോട് ജില്ലയിലെ വെങ്ങളം-അഴിയൂർ റീച്ചിൽ എൻട്രി, എക്സിറ്റ് പോയിന്റുകൾ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടുണ്ടോ;
( ബി )
എങ്കിൽ വെങ്ങളം മുതൽ മൂരാട് പാലം വരെയുള്ള ഭാഗത്ത് ഇത്തരത്തിൽ എത്ര പോയിന്റുകളുണ്ടെന്ന് വ്യക്തമാക്കാമോ?
1293.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട്-പാലക്കാട് പുതിയ ഗ്രീൻഫീൽഡ് ഹൈവേയുടെ സ്ഥലമെടുപ്പും നിർമ്മാണ പ്രവൃത്തികളുടെ പുരോഗതിയും സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത റോഡിൽ മലപ്പുറം ജില്ലയിലെ ഭാഗങ്ങളിൽ എത്ര എക്സിറ്റ്/എന്‍ട്രി പോയിന്റുകൾ ഉണ്ട് എന്ന് വ്യക്തമാക്കുമോ;
( സി )
നിലവിലെ പ്രധാന ഗ്രാമീണ, ജില്ലാ റോഡുകളിൽ നിന്നും ഹൈവേയിലേക്ക് കണക്ഷൻ നൽകുന്നതിന് നടപടിയുണ്ടാകുമോ എന്ന് വ്യക്തമാക്കുമോ;
( ഡി )
റോഡ് നിർമ്മാണത്തിന്റെ ഡിസൈൻ അന്തിമമാക്കുമ്പോൾ എം.എൽ.എ., പഞ്ചായത്ത്- നഗരസഭാ ജനപ്രതിനിധികളുമായി ചർച്ച ചെയ്ത ശേഷമേ അലൈൻമെന്റ് പൂർത്തീകരിക്കാവൂ എന്ന നിർദ്ദേശം നൽകുമോ?
1294.
ശ്രീ. സണ്ണി ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ ദേശീയപാത പദ്ധതികൾക്കുള്ള തടസ്സങ്ങൾ നീക്കിയില്ലെങ്കിൽ ഫണ്ട് നഷ്ടമാകുമെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ദേശീയപാത അതോറിറ്റി, ഏതൊക്കെ പദ്ധതികൾ സംബന്ധിച്ച് എന്തെല്ലാം ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളതെന്നും അവയിന്മേൽ നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ;
( സി )
നിർമ്മാണ സാമഗ്രികളുടെ ക്ഷാമം, ഭൂമി ഏറ്റെടുക്കലിന്റെ പ്രശ്നങ്ങൾ തുടങ്ങിയവ പരിഹരിച്ച് ദേശീയപാത പദ്ധതികളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1295.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ദേശീയപാതാ നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ തുക ചെലവാക്കുന്നുണ്ടോ; എങ്കില്‍ ഏതെല്ലാം പാതകള്‍ക്കാണ് തുക ചെലവാക്കുന്നതെന്നും എത്ര തുകയാണ് ഓരോ പാതയ്ക്കും ചെലവാക്കുന്നതെന്നും വിശദമാക്കാമോ;
( ബി )
വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന്റെ നിര്‍മ്മാണത്തിനായി സ്ഥലമേറ്റെടുപ്പ്, റോഡ് നിര്‍മ്മാണം, സര്‍വീസ് റോഡ് നിര്‍മ്മാണം എന്നിവയ്ക്കായി എത്ര തുകയാണ് സംസ്ഥാനം ചെലവാക്കുന്നതെന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ;
( സി )
റോഡ് പ്രവൃത്തി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും വിശദമാക്കാമോ?
1296.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. അൻവർ സാദത്ത്
ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട രൂപരേഖ തയ്യാറാക്കിയ ഘട്ടത്തിൽ പൊതുമരാമത്ത് വകുപ്പുമായി കൂടിയാലോചന നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സർവീസ് റോഡുകളുടെ പണി യഥാസമയം പൂർത്തിയാത്തതും ഫ്ലൈ ഓവർ നിർമ്മാണത്തിൽ ഉൾപ്പെടെ അശാസ്ത്രീയ സമീപനങ്ങൾ സ്വീകരിക്കുന്നതും ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായ ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിന്മേല്‍ എന്തു നടപടി സ്വീകരിക്കുമെന്നു അറിയിക്കുമോ;
( സി )
നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പാതകള്‍ക്കു സമീപം വലിയ വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതും കുടിവെള്ള പൈപ്പുകൾ പൊട്ടുന്നതും ഉൾപ്പെടെ തദ്ദേശവാസികളായ ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് ദേശീയപാത അതോറിറ്റിയുമായി ചേർന്ന് ഒരു കർമ്മപദ്ധതി ആവിഷ്കരിക്കുമോ; വ്യക്തമാക്കുമോ?
1297.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ പൊതുമരാമത്ത് വകുപ്പിന്റെ കൈവശത്തിലുള്ള ഭൂമിയിൽ ഇന്ത്യൻ കോഫിഹൗസ് സ്ഥാപിക്കുന്നതിന് ഭൂമി പാട്ടത്തിന് (ലീസ്) നൽകുന്നതിനുള്ള നിരാക്ഷേപ പത്രം ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച് സർക്കാറിന്റെ ഇ3/249/2024 നമ്പർ ഫയൽ പ്രകാരം പൊതുമരാമത്ത് ചീഫ് എഞ്ചിനീയറിൽ നിന്നും റിപ്പോർട്ട് ലഭ്യമായിട്ടുണ്ടോ?
1298.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത 66-ല്‍ ചേറ്റുവ റോഡില്‍ കാനകളുടെ നിര്‍മ്മാണ പ്രവൃത്തി സെൻട്രൽ റോഡ്സ് ഫണ്ട് (CRF) ഉപയോഗിച്ച് നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1299.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുഴയോര ടൂറിസം, കായല്‍ ടൂറിസം എന്നീ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിശകലന വിധേയമാക്കിയിട്ടുണ്ടോ;
( ബി )
എങ്കില്‍ ഗ്രാമീണ ജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലും വരുമാനവും ലഭിക്കുന്നതിന് ഈ പദ്ധതികള്‍ എത്രത്തോളം സഹായകമായിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ;
( സി )
പുഴയോര ടൂറിസം, കായല്‍ ടൂറിസം എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുന്ന ജലവിതാനങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന ഇടത്തരം തോടുകളെ വികസിപ്പിച്ചുകൊണ്ടുള്ള ഗ്രാമീണ ജല ടൂറിസം പദ്ധതികളുടെ സാധ്യതകള്‍ പരിശോധിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
1300.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ ടൂറിസം മേഖലയില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ ഏതെല്ലാം; വിശദമാക്കാമോ?
1301.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് ഏതൊക്കെ ഏജൻസികൾക്കാണ് സർക്കാർ പണം കൈമാറിയിട്ടുള്ളത്; പ്രസ്തുത പദ്ധതികൾ പൂർത്തീകരിച്ചിട്ടുണ്ടോ;
( ബി )
കോവിഡ് മഹാമാരിയും പ്രളയവും കാരണം പ്രതിസന്ധി നേരിട്ട ടൂറിസം മേഖലയ്ക്ക് കൈത്താങ്ങാകാൻ പ്രഖ്യാപിച്ച ആയിരം കോടി രൂപയുടെ പദ്ധതിയെക്കുറിച്ച് വിശദമാക്കുമോ;
( സി )
അഗ്രി ടൂറിസം പദ്ധതി ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ഡി )
ലൈറ്റ് ഹൗസ് ടൂറിസം പദ്ധതിയെക്കുറിച്ച് വിശദമാക്കുമോ;
( ഇ )
വിനോദസഞ്ചാരം മുൻനിർത്തി ലോകോത്തര അടിസ്ഥാനസൗകര്യ വികസനം നടപ്പാക്കുന്നതിനുള്ള സ്വദേശ് ദര്‍ശന്‍ പദ്ധതിയുടെ പുരോഗതി വിശദമാക്കുമോ?
1302.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തളിപ്പറമ്പ് മണ്ഡലത്തിലെ മുല്ലക്കൊടി ടൂറിസം പദ്ധതിയുടെ പ്രവർത്തന പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിര്‍വ്വഹണത്തിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടുണ്ടോ; എങ്കില്‍ ആയതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
1303.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പിലാക്കുന്ന കേരള ട്രാവല്‍ മാര്‍ട്ട് പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
ആഭ്യന്തര സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് എന്തെല്ലാം പദ്ധതികളാണ് ടൂറിസം വകുപ്പ് നടപ്പിലാക്കുന്നത്; വിശദാംശങ്ങള്‍ നല്‍കാമോ?
1304.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ പയ്യാമ്പലത്ത് ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന ബീച്ച് വാക് വേ-രണ്ടാം ഘട്ടം എന്ന പ്രവൃത്തിയുടെ നിലവിലെ പുരോഗതി അറിയിക്കാമോ;
( ബി )
ഇതിന്റെ പ്രവൃത്തി ആരംഭിച്ചിട്ടില്ലങ്കിൽ അതിനു എന്തെങ്കിലും തടസങ്ങളുണ്ടോയെന്നുമുള്ള വിശദാംശം നല്‍കാമോ?
1305.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിക്കൂർ മണ്ഡലത്തിലെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ടൂറിസം സർക്ക്യൂട്ട് പദ്ധതി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത് യാഥാർത്ഥ്യമാക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
1306.
ഡോ. എം. കെ. മുനീർ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ​ത്തെ വെൽനെസ് ടൂറിസം ഹബ്ബാക്കി മാറ്റുന്നതിന് എന്തെങ്കിലും പദ്ധതി ആവിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
ഈ മേഖലയിൽ നിക്ഷേപങ്ങൾ ആകർഷിക്കുവാൻ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്നു വിശദമാക്കുമോ;
( സി )
വെൽനെസ്സ് കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന സേവനങ്ങൾ എന്തെല്ലാമാണെന്നു വ്യക്തമാക്കുമോ?
1307.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗൃഹസ്ഥലി പൈതൃക സംരക്ഷണ പദ്ധതി എന്താണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി പ്രകാരം പാലക്കാട് ജില്ലയില്‍ നടപ്പിലാക്കിയതും നടന്നുവരുന്നതുമായ പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ?
1308.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസം മേഖലയിലെ സ്വകാര്യ നിക്ഷേപകര്‍ക്ക് വ്യവസായ മേഖലയ്ക്ക് സമാനമായ എന്തെല്ലാം സഹായങ്ങളാണ് സര്‍ക്കാര്‍ നല്‍കിവരുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി പാരമ്പര്യ കെട്ടിടങ്ങള്‍ സംരക്ഷിച്ച് നിലനിര്‍ത്തുന്നതിന് ടൂറിസം വകുപ്പില്‍ നിന്നും എന്തൊക്കെ ആനുകൂല്യങ്ങളാണ് നല്‍കിവരുന്നതെന്ന് അറിയിക്കാമോ?
1309.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൂങ്ങാംപാറ ഇക്കോടൂറിസം പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം കഴിഞ്ഞിട്ടും നാളിതുവരെ പ്രവൃത്തി ആരംഭിക്കാനാകാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് ആരംഭിക്കാനാകും; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1310.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ടൂറിസം വകുപ്പിനു കീഴിൽ എത്ര ലൈഫ് ഗാർഡുമാരാണ് ജോലി ചെയ്യുന്നത്; സ്ഥിരം, താൽക്കാലികം എന്നിങ്ങനെ തരംതിരിച്ച് ജില്ലാ അടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
ലൈഫ് ഗാർഡുമാർക്ക് ഈ വർഷത്തെ ഓണം ഉത്സവബത്ത വിതരണം ചെയ്യാന്‍ കഴിയാതിരുന്ന സാഹചര്യമുണ്ടായിരുന്നോ ; ഉത്സവബത്തയായി എത്ര രൂപ വീതം ലഭിക്കുന്നതിനാണ് ടൂറിസം ലൈഫ് ഗാർഡുമാർക്ക് അര്‍ഹതയുണ്ടായിരുന്നത്;
( സി )
ഉയര്‍ന്ന ശമ്പളക്കാരുള്‍പ്പടെ സംസ്ഥാനത്തെ മറ്റെല്ലാ വിഭാഗം ജീവനക്കാർക്കും ഉത്സവബത്ത അനുവദിച്ചിട്ടും ലൈഫ് ഗാർഡുമാർക്ക് ഉത്സവബത്ത അനുവദിക്കാതിരുന്നതിനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ?
1311.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പല ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനസമയം വൈകിട്ട് അഞ്ച് മണി വരെയായതിനാൽ സന്ദര്‍ശകര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു എന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
എങ്കില്‍ പ്രസ്തുത സമയം രാവിലെ 7 മണി മുതൽ വൈകീട്ട് 8 മണി വരെ ദീര്‍ഘിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1312.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രസ്തുത സ്ഥലങ്ങള്‍ വൃത്തിയായി പരിപാലിക്കുന്നതിനും സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
വര്‍ക്കലയില്‍ ഈ അടുത്തകാലത്തുണ്ടായ ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടത്തിന്റെ കാരണമെന്താണെന്ന് കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത അപകടത്തില്‍പ്പെട്ടവര്‍ ആരെല്ലാമായിരുന്നുവെന്നും ഫ്ലോട്ടിങ് ബ്രിഡ്ജ് കമ്പനി അതില്‍ കയറുന്ന വിനോദസഞ്ചാരികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്നും കമ്പനിയോ അല്ലെങ്കില്‍ സര്‍ക്കാരോ അവര്‍ക്ക് എന്തെങ്കിലും ധനസഹായം നല്‍കിയിരുന്നോയെന്നും ഇല്ലെങ്കില്‍ അതിന് നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ;
( ഡി )
വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1313.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തിലെ പടിയൂര്‍ ഇക്കോ ടൂറിസം പദ്ധതിയുടെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
1314.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തില്‍ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് നടപ്പാക്കുന്ന ഹില്‍ സര്‍ക്യൂട്ടിന്റെ വിശദാംശവും ഈ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികളും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളില്‍ നിലവില്‍ നടക്കുന്ന പ്രവൃത്തികളുടെ പുരോഗതിയുടെ വിശദാംശം ലഭ്യമാക്കാമോ?
1315.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിളിമാനൂർ മണ്ഡലത്തിലെ കടലുകാണി ടൂറിസം പദ്ധതി ഏത് ഘട്ടത്തിലാണ് വിശദമാക്കുമോ?
1316.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അതിരപ്പിള്ളിയിലെ യാത്രിനിവാസ് നിര്‍മ്മാണത്തില്‍ വേണ്ടത്ര പുരോഗതി ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നിലവില്‍ എത്ര ശതമാനം നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവെന്ന് അറിയിക്കുമോ;
( സി )
യാത്രിനിവാസ് നിര്‍മ്മാണം എന്നത്തേക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വെളിപ്പെടുത്തുമോ?
1317.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വദേശി ദര്‍ശന്‍ സ്കീമില്‍ ഉള്‍പ്പെടുത്തി ഇന്‍ലാന്‍ഡ് നാവിഗേഷന്‍ മുഖേനയും കെല്‍ (കെ. ഇ.എൽ.) മുഖേനയും കല്ല്യാശ്ശേരി മണ്ഡലത്തില്‍ പൂര്‍ത്തിയാക്കിയ ഏതൊക്കെ പദ്ധതികളാണ് നടത്തിപ്പിനായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന് കൈമാറിയിട്ടുള്ളത്; വിശദമാക്കാമോ?
1318.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്ദമംഗലം മണ്ഡലത്തിലെ കൂളിമാട് പാലത്തിന് കീഴെയായി ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് എന്തെങ്കിലും പ്രോജക്ടുകൾ നടപ്പിലാക്കുന്നതിന് ടൂറിസം വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി എപ്പോള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
1319.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ച അരുവിക്കര ടൂറിസം കോറിഡോര്‍ പദ്ധതിയുടെ നാളിതുവരെയുള്ള പുരോഗതി അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതി കാലതാമസം കൂടാതെ ആരംഭിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ?
1320.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ വയ്യാങ്കരചിറ ടൂറിസം പദ്ധതിയ്ക്ക് ബഡ്ജറ്റില്‍ രണ്ട് കോടി രൂപ വകയിരുത്തിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഡി.പി.ആര്‍. തയ്യാറാക്കി ഭരണാനുമതി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
1321.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം മണ്ഡലത്തിലെ പഴയ വെണ്ടുരുത്തി പാലം ഫുഡ് സ്ട്രീറ്റ് ആക്കി മാറ്റാൻ ടൂറിസം വകുപ്പ് മന്ത്രി പ്രഖ്യാപിച്ച പദ്ധതിയുടെ നിലവിലെ അവസ്‌ഥ എന്താണ്; എത്ര രൂപയാണ് ഈ പദ്ധതിയുടെ നടത്തിപ്പിനായി വകയിരുത്തിയിട്ടുള്ളത്; ഏത് വകുപ്പിനാണ് പ്രസ്തുത പദ്ധതിയുടെ നിർമ്മാണ നിർവഹണ മേൽനോട്ട ചുമതലയുള്ളത്; പദ്ധതിയുടെ രൂപ രേഖ, എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഈ സർക്കാരിന്റെ ഭരണകാലത്ത് ടൂറിസം വകുപ്പ് എറണാകുളം മണ്ഡലത്തിൽ നടപ്പിലാക്കിയ പദ്ധതികൾ ഏതൊക്കെയാണെന്നും ഇനി നടപ്പിലാക്കാനുള്ള പദ്ധതികൾ ഏതൊക്കെയാണെന്നും വിശദമാക്കാമോ?
1322.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ വള്ളികുന്നംചിറ ടൂറിസം പദ്ധതിയ്ക്ക് ബജറ്റില്‍ തുക അനുവദിച്ച് നാളിതുവരെയായിട്ടും പദ്ധതി ആരംഭിക്കുവാന്‍ കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതി അടിയന്തരമായി ആരംഭിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാൻ നിര്‍ദ്ദേശം നല്‍കുമോ എന്നറിയിക്കാമോ?
1323.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തിലെ നാറാത്ത് പഞ്ചായത്തില്‍ പുല്ല്യായികടവ് ടൂറിസം പദ്ധതിയുടെ ഭാഗമായി റിവൈസ്ഡ് ഭരണാനുമതിക്ക് വേണ്ടി സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വിഷയത്തില്‍ ഭരണാനുമതി നല്‍കുന്നതിനുള്ള തടസ്സങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത ടൂറിസം സ്പോട്ട് താല്ക്കാലികമായി തുറന്ന് പ്രവര്‍ത്തിക്കുവാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
1324.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ പൂതൃക്ക ഗ്രാമപഞ്ചായത്തിലെ തമ്മാനിമറ്റത്തെ അഞ്ച് ഏക്കറോളം വരുന്ന സ്ഥലത്ത് നിര്‍ദ്ദിഷ്ഠ തമ്മാനിമറ്റം ടൂറിസം പദ്ധതിക്കായുള്ള പ്രൊപ്പോസല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രൊപ്പോസലിന്‍മേല്‍ കൈക്കൊണ്ട തീരുമാനം എന്താണെന്ന് വ്യക്തമാക്കാമോ;
( സി )
മണ്ഡലത്തിലെ ടൂറിസം വികസനത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കുന്ന പ്രസ്തുത ടൂറിസം പദ്ധതിയ്ക്ക് അടിയന്തരമായി അനുമതി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1325.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ അരുവിക്കച്ചാല്‍ ടൂറിസം കേന്ദ്രത്തിൽ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി അപകടരഹിതമാക്കുന്നതിന് തയ്യാറാക്കിയിട്ടുള്ള എസ്റ്റിമേറ്റ് പ്രകാരം 43 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി നല്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1326.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുജന കൂട്ടായ്മയിലൂടെ ഡിസംബർ മാസത്തിൽ നടത്തപ്പെടുന്ന അഴീക്കോട് മുനക്കൽ ഡോൾഫിൻ ബീച്ചില്‍ ബീച്ച്ഫെസ്റ്റിവലിന് എന്തെല്ലാം സഹായങ്ങളാണ് നൽകുന്നതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത ബീച്ചിൽ സ്പോർട്ട്സ് ടൂറിസം നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈകൊണ്ടിട്ടുള്ളത്; വിശദമാക്കുമോ;
( സി )
മുനക്കൽ ബീച്ചിന് ബ്ലൂടാക് ബീച്ച് പദവി ലഭിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( ഡി )
പ്രസ്തുത ബീച്ചിൽ ബഹുദൂർ സ്മാരക സിനിമാ തിയേറ്ററും ഗസ്റ്റ് ഹൗസും സ്ഥാപിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈകൊണ്ടിട്ടുള്ളത്?
1327.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള മഞ്ചേശ്വരം മണ്ഡലത്തിലെ മംഗൽപാടി ബേരികെ ടൂറിസം പദ്ധതി, മഞ്ചേശ്വരം ഹൊസബെട്ടു ടൂറിസം പദ്ധതി എന്നിവ നിർവ്വഹണത്തിന്റെ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ടൂറിസം വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതികൾ എപ്പോൾ ആരംഭിക്കാൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
1328.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള എരുമേലി പിൽഗ്രിം അമിനിറ്റി സെന്ററിന്റെ രണ്ടാംഘട്ട നവീകരണ പ്രവൃത്തികള്‍ക്കായി തയ്യാറാക്കിയിട്ടുള്ള എസ്റ്റിമേറ്റ് പ്രകാരമുള്ള 1 കോടി 50 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി നല്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1329.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാടന്‍ കായല്‍ ടൂറിസം മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
ഹൗസ് ബോട്ടുകളിലെ ശുചിമുറി മാലിന്യം സംസ്കരിക്കാന്‍ എന്തെല്ലാം പുതിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് വ്യക്തമാക്കുമോ?
1330.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാ‍ർ അധികാരത്തിൽ വന്നശേഷമുള്ള ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ചതും 20 ശതമാനം തുക വകയിരുത്തിയിട്ടുള്ളതും വിശദമായ ബഡ്‍ജറ്റ് എസ്റ്റിമേറ്റുകളുടെ അനുബന്ധം II-ല്‍ ഉൾപ്പെടുത്തിയിട്ടുളളതും ടൂറിസം വകുപ്പ് നിർവഹണ ഏജൻസി ആയിട്ടുള്ളതുമായ ആലപ്പുഴ മണ്ഡലത്തിലെ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾ സമയബന്ധിതമായി നടപ്പിലാക്കാൻ വകുപ്പ് സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്നും പ്രവൃത്തികളുടെ നിർമ്മാണം എന്ന് ആരംഭിക്കാൻ കഴിയുമെന്നും അറിയിക്കാമോ?
1331.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസ‍ഞ്ചാര സാധ്യതകളുള്ള ദ്വീപ് മണ്ഡലമായ വൈപ്പിന്‍ കരയില്‍ 2017-ല്‍ 4.50 കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ച ബീച്ച് കോറിഡോര്‍ പദ്ധതി ഏഴ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അപാകതകള്‍ പരിഹരിച്ച് നടപ്പാക്കുവാന്‍ സാധിക്കാത്തതിന് കാരണം വിശദമാക്കാമോ;
( ബി )
വിനോദസഞ്ചാര മേഖലയ്ക്ക് ഉപകാരപ്രദമായ പ്രസ്തുത പദ്ധതി നീട്ടികൊണ്ടുപോകുന്നതിനാല്‍ നേരിടുന്ന സാമ്പത്തിക നഷ്ടത്തിന് ഉത്തരവാദി ആരാണെന്ന് വ്യക്തമാക്കാമോ;
( സി )
നിരവധി നിവേദനങ്ങള്‍ സമര്‍പ്പിക്കപ്പെട്ടിട്ടും പ്രസ്തുത പദ്ധതി അടിയന്തരമായി നടപ്പിലാക്കാനും ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിനും കാരണം വിശദമാക്കാമോ;
( ഡി )
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് പ്രസ്തുത പദ്ധതി എന്നത്തേക്ക് ആരംഭിക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
1332.
ശ്രീ ജി എസ് ജയലാൽ
ശ്രീ വി ശശി
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാവ്യതിയാനവും വിനോദസഞ്ചാര മേഖലയെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്നു വിശദമാക്കുമോ;
( ബി )
വിനോദസഞ്ചാര കേന്ദ്രങ്ങൾ സുരക്ഷിതവും അപകടകരഹിതവും ആക്കാൻ നടപ്പാക്കുന്ന പദ്ധതികൾ എന്തെല്ലാമാണെന്നു വ്യക്തമാക്കുമോ;
( സി )
ടൂറിസം സാധ്യതയുള്ള പ്രദേശങ്ങളിൽ പ്രാദേശിക പങ്കാളിത്തത്തോടെ സുരക്ഷിത ടൂറിസം വികസനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളുടെ പുരോഗതി വിശദമാക്കുമോ?
1333.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ട്രാവല്‍ മാര്‍ട്ട് -2024 ന്റെ തുടര്‍ച്ചയായി കേരളത്തിലെ ടൂറിസം മേഖലയില്‍ വരുന്ന പുതിയ പദ്ധതികള്‍ സംബന്ധിച്ച് വിശദമാക്കാമോ;
( ബി )
കേരളത്തെ മൈസ് (മീറ്റിംഗുകൾ, പ്രോത്സാഹനങ്ങൾ, കോൺഫറൻസുകൾ, എക്സിബിഷൻസ് ) ടൂറിസം സെന്ററാക്കി മാറ്റുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
1334.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി, 2024 ജനുവരി 28ന് ടൂറിസം വകുപ്പില്‍ നിന്ന് ഭരണാനുമതി ലഭിച്ച പയ്യന്നൂര്‍ മണ്ഡലത്തിലെ ആസ്ട്രോ സയന്‍സ് പാര്‍ക്ക് ഫേസ് വൺ പ്രവൃത്തി ആരംഭിക്കാന്‍ കഴിയാത്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; അറിയിക്കാമോ;
( ബി )
ഭരണാനുമതി ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പദ്ധതി ആരംഭിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;
( സി )
പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1335.
ശ്രീ. അൻവർ സാദത്ത്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇടയ്ക്കിടെയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ മലയോര ടൂറിസം മേഖലയിലേക്കുള്ള സന്ദർശനം നിയന്ത്രണ വിധേയമാക്കുവാൻ ഹൈക്കോടതി നിർദ്ദേശമുണ്ടോ; ഇക്കാര്യത്തിൽ സർക്കാർ സ്വീകരിച്ച നിലപാടുകൾ എന്തെല്ലാമാണ്; വിശദമാക്കുമോ;
( ബി )
പ്രസ്തുത ടൂറിസം കേന്ദ്രങ്ങളിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ അധികരിക്കുന്നത് വന്യജീവികൾക്കും പരിസ്ഥിതിക്കും ദോഷം വരുത്തുമെന്നതിനാൽ സംസ്ഥാനത്തെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനുകളിൽ പ്ലാസ്റ്റിക്ക് ബോട്ടിലിലുള്ള 500 മില്ലി ലിറ്റര്‍, 1 ലിറ്റർ, 1.5 ലിറ്റർ കുപ്പി വെള്ളം/ശീതള പാനീയങ്ങളുടെ വില്പന നിയന്ത്രിച്ച് വാട്ടർ കിയോസ്കുകൾ സ്ഥാപിക്കുന്നതിനോ 5 ലിറ്റർ ബോട്ടിലുകളിലെ വിപണനം മാത്രമാക്കുന്നതിനോ ഉള്ള നടപടി സ്വീകരിക്കുമോ; കൂടാതെ പ്ലാസ്റ്റിക്ക് കവറുകളിലുള്ള സ്നാക്സ്/വറുത്ത പലഹാരങ്ങളുടെ വിപണനം എന്നിവ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
സംസ്ഥാനത്തെ വിവിധ ടൂറിസം കേന്ദ്രങ്ങളിൽ എൻട്രി ഫീസ് പിരിക്കുന്നതിന് യു.പി.ഐ. അടക്കമുള്ള പേയ്മെന്റ് സംവിധാനം ഏർപ്പെടുത്താൻ ആലോചിക്കുന്നുണ്ടോ?
1336.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഓരോ വര്‍ഷത്തെയും ബജറ്റിൽ ടൂറിസം വകുപ്പിന് എത്ര രൂപയാണ് വകയിരുത്തിയതെന്നും പ്രസ്തുത തുക മുഴുവൻ ധനകാര്യ വകുപ്പിൽ നിന്ന് അനുവദിച്ച് കിട്ടിയിരുന്നോ എന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തുക ഏതെല്ലാം മേഖലയിൽ ഏതെല്ലാം പ്രവൃത്തികൾക്ക്, എത്ര വീതമാണ് അനുവദിച്ചതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത തുകയില്‍ നിന്നും ഏറനാട് മണ്ഡലത്തില്‍ ഏതെല്ലാം ടൂറിസം പ്രവൃത്തികൾക്ക് എത്ര തുക വീതമാണ് അനുവദിച്ചതെന്ന് വ്യക്തമാക്കാമോ?
1337.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ മണ്ഡലത്തിലെ ഇല്ലിക്കൽകല്ല്, ഇഴവീഴാപൂഞ്ചിറ എന്നീ ടൂറിസം കേന്ദ്രങ്ങളില്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി എന്തെല്ലാം അടിസഥാന സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത് പ്രസ്തുത കേന്ദ്രങ്ങളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെങ്കിൽ ഇവ ലഭ്യമാക്കി ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനത്തിന് ആവശ്യമായ റവന്യൂ ഭൂമി വിട്ടുകിട്ടുന്നതിന് ടൂറിസം വകുപ്പ് മുഖേന അപേക്ഷ നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ റവന്യൂ ഭൂമി വിട്ടുകിട്ടുന്നതിനു് ടൂറിസം വകുപ്പ് മുഖേന അപേക്ഷ നല്‍കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1338.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തിലെ ശാസ്താംപാറയില്‍ അഡ്വഞ്ചര്‍ പാര്‍ക്ക് ആരംഭിക്കുന്നതിനുളള നടപടികള്‍ എന്തായെന്ന് വ്യക്തമാക്കാമോ; തുടര്‍നടപടികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1339.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-16, 2016-21, 2021-24 കാലയളവുകളില്‍ ടൂറിസം മേഖലയില്‍ നിന്നും ലഭിച്ച വരുമാനം എത്രയാണ്;
( ബി )
പ്രസ്തുത കാലയളവുകളില്‍ ടൂറിസം മേഖലയില്‍ ലഭിച്ച ദേശീയ, അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;
( സി )
ടൂറിസം കേന്ദ്രങ്ങളില്‍ മതിയായ ശുചിമുറി സൗകര്യം ഉറപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1340.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പ്രധാന ബീച്ചുകളിലും മറ്റ് വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലും വിദേശികൾക്ക് ഉള്‍പ്പടെ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള വൃത്തിയും നിലവാരവുമുള്ള ശുചിമുറികള്‍ ഇല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ വൃത്തിഹീനമായ പരിസരം സഞ്ചാരികളെ അകറ്റുന്നതിന് ഇടയാക്കുന്നുണ്ടെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളെ വൃത്തിയുള്ളതാക്കി നിലനിര്‍ത്തുന്നതിന് വകുപ്പ് നിരന്തരമായ പരിശോധനകള്‍ നടത്താറുണ്ടോ;
( സി )
ഓരോ വിനോദസഞ്ചാര കേന്ദ്രത്തിന്റെയും പരിസരം വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത് ഏത് ഉദ്യോഗസ്ഥനെയാണ്; വിശദമാക്കാമോ?
1341.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉത്തരവാദിത്ത ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ആഗോള സമ്മിറ്റിന്റെ നേട്ടങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഐക്യരാഷ്ട്ര സംഘടനയുമായി ചേര്‍ന്ന് സ്ത്രീ സൗഹൃദ ടൂറിസം പ്രോജക്ടിന് ഉത്തരവാദിത്ത ടൂറിസം മിഷന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
ടൂറിസം മേഖലയില്‍ ലിംഗസമത്വം ലക്ഷ്യമാക്കി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ?
1342.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് മഹാമാരിക്കുശേഷം അന്താരാഷ്ട്ര ടൂറിസം വിപണിയുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ എന്തൊക്കെ പദ്ധതികളാണ് നടത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടത്തിപ്പിലൂടെ വിദേശ ടൂറിസ്റ്റുകളുടെ വരവിന്റെ എണ്ണം എത്രത്തോളം വര്‍ദ്ധിച്ചുവെന്ന് വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.