|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >11th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 12th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
580.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ജൂനിയര്‍
അഭിഭാഷകര്‍ക്ക് പ്രതിമാസം 300
രൂപ വീതം സ്റ്റൈപന്റ്
നല്‍കുന്ന പദ്ധതിയുടെ
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
(
ബി )
ഗുരുവായൂര്‍
മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന
കോടതികളില്‍ ഈ സ്റ്റൈപന്റ്
ലഭ്യമാക്കുന്ന ജൂനിയര്‍
അഭിഭാഷകരുടെ എണ്ണം
ലഭ്യമാക്കാമോ?
581.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വാമനപുരം
മണ്ഡലത്തിന്റെ പരിധിയില്‍
രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും
നിലവില്‍
പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും
പ്രവര്‍ത്തിക്കാത്തതുമായ
വ്യവസായ സഹകരണ സംഘങ്ങള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രവര്‍ത്തനം
നിലച്ചുപോയവയുടെ
ആസ്തി-ബാധ്യതകള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ; അവയെ
പുനരുജ്ജീവിപ്പിക്കുന്നതിന്
നടപടി സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
582.
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വ്യവസായ
വകുപ്പിന്റെ കീഴിലെ കേരള
സ്റ്റേറ്റ് ഹാന്റി ക്രാഫ്റ്റ്
അപ്പക്സ് കോപ്പറേറ്റീവ്
സൊസൈറ്റി (സുരഭി)യുടെ കീഴിൽ
നിലവിൽ എത്ര ജീവനക്കാർ ജോലി
ചെയ്യുന്നുണ്ടെന്നും എത്ര
ഷോറൂമുകളുണ്ടെന്നും അവ
എവിടെയെല്ലാമാണ്
പ്രവർത്തിക്കുന്നതെന്നുമുള്ള
വിശദാംശം നൽകാമോ;
(
ബി )
സുരഭിയിൽ
2024 ജനുവരിക്ക് ശേഷം എത്ര
ജീവനക്കാർ
വിരമിച്ചിട്ടുണ്ടെന്നും അതിൽ
എത്രപേർക്ക് പെൻഷനും മറ്റ്
ആനുകൂല്യങ്ങളും വിതരണം
നൽകിയിട്ടുണ്ടെന്നും
വിശദമാക്കാ മോ;
(
സി )
തിരുവനന്തപുരം
സുരഭി ഷോറൂമിൽ നിന്നും
ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ
വിരമിച്ച എസ്. ഹരിഹരൻ എന്ന
ആളുടെ പെൻഷൻ ആനുകൂല്യങ്ങൾ
പൂർണ്ണമായും വിതരണം
ചെയ്തിട്ടുണ്ടോ; ഇല്ലെങ്കിൽ
ഏതൊക്കെ ആനുകൂല്യങ്ങളാണ്
ടിയാന് നൽകാനുള്ളത്;
(
ഡി )
ടിയാന്‍
പെൻഷൻ ആനുകൂല്യങ്ങൾ
ലഭിക്കാത്തതിനെ തുടർന്ന്
തിരുവനന്തപുരം നവ കേരള
സദസ്സിൽ നൽകിയ പരാതി
ഡോക്കറ്റ് നമ്പർ. ജി.
3230801912-ന്മേൽ എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്; ടിയാന്
ലഭിക്കേണ്ട ആനുകൂല്യങ്ങൾ
എത്രയും പെട്ടെന്ന്
ലഭ്യമാക്കുന്നതിനുള്ള സത്വര
നടപടി സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
583.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
തിരുവനന്തപുരം
ജില്ലയില്‍ എത്ര
ഇന്‍ഡസ്ട്രിയല്‍
കോ-ഓപ്പറേറ്റീവ്
സൊസൈറ്റികളാണുള്ളതെന്നും
അതില്‍ പ്രവര്‍ത്തന
രഹിതമായിട്ടുള്ളവ
ഏതെല്ലാമെന്നും
വ്യക്തമാക്കാമോ;
(
ബി )
അവയില്‍
സ്വന്തമായി ഭൂമിയുള്ളവ
ഏതെല്ലാമെന്നും
വ്യക്തമാക്കാമോ?
584.
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
ആറാലുംമൂട് സ്ഥിതി ചെയ്യുന്ന
കേരള ഓട്ടോമൊബൈൽസിന്റെ
പുനരുദ്ധാരണ
പ്രവര്‍ത്തികള്‍ക്ക് 2021
മുതല്‍ 2024 മാര്‍ച്ച് വരെ
എത്ര കോടി രൂപയാണ്
അനുവദിച്ചതെന്ന്
വ്യക്തമാക്കാമോ;
(
ബി )
കേരള
ഓട്ടോമൊബൈൽസിൽ പ്രതിമാസം എത്ര
ഇലക്ട്രിക്കല്‍ ഓട്ടോകളാണ്
നിര്‍മ്മിക്കുന്നതെന്ന്
വിശദമാക്കാമോ?
585.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസറഗോഡ്
ജില്ലയില്‍ വ്യവസായ വകുപ്പിന്
കീഴില്‍ പ്രവര്‍ത്തിക്കുന്ന
എത്ര പൊതുമേഖലാ
സ്ഥാപനങ്ങളുണ്ട്; അവ
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
അവയില്‍
ലാഭകരമായി പ്രവര്‍ത്തിക്കുന്ന
പൊതുമേഖാ സ്ഥാപനങ്ങള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ;
(
സി )
ലാഭകരമല്ലാതെ
പ്രവര്‍ത്തിക്കുന്ന
സ്ഥാപനങ്ങളെ
ലാഭകരമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നുവെന്ന്
വിശദമാക്കാമോ?
586.
ശ്രീ.
മോൻസ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
പൊതുമേഖലാ സ്ഥാപനങ്ങൾക്ക്
നൽകിവരുന്ന സി.എസ്.ആർ
ഫണ്ടിന്റെ വിനിയോഗം
സംബന്ധിച്ച് സർക്കാർ
വിലയിരുത്തൽ
നടത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
ബി )
പൊതുമേഖലാ
സ്ഥാപനങ്ങളുടെ സാമൂഹിക
ഉത്തരവാദിത്തങ്ങൾ
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട് നയരൂപീകരണം
നടത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കാമോ;
(
സി )
മികച്ച
ഭരണത്തിനും
സുതാര്യതയ്ക്കുമായി സി.എസ്.ആർ
കമ്മിറ്റിയിൽ സ്വതന്ത്ര
ഡയറക്ടർമാരെ നിയമിക്കുവാൻ
പൊതുമേഖല സ്ഥാപനങ്ങൾക്ക്
നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടോ;
വിശദമാക്കാമോ?
587.
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വ്യവസായ
വകുപ്പിന് കീഴിൽ നാളിതുവരെ
എത്ര പൊതുമേഖലാ സ്ഥാപനങ്ങളാണ്
രജിസ്റ്റര്‍
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
വകുപ്പിന്
കീഴിലുള്ള പൊതുമേഖലാ
സ്ഥാപനങ്ങളിൽ നിലവില്‍
ലാഭത്തിൽ
പ്രവർത്തിക്കുന്നവയുടെയും
നഷ്ടത്തിൽ
പ്രവർത്തിക്കുന്നവയുടെയും
പ്രവർത്തനം
നിർത്തിവച്ചിരിക്കുന്നവയുടെയും
പൂർണമായും പ്രവർത്തനം
അവസാനിപ്പിച്ചവയുടെയും എണ്ണം
എന്നിവ വ്യക്തമാക്കുമോ;
(
സി )
2016
ൽ മുന്‍ സർക്കാർ
അധികാരമേൽക്കുമ്പോൾ
സംസ്ഥാനത്ത്
നിലവിലുണ്ടായിരുന്ന പൊതുമേഖലാ
സ്ഥാപനങ്ങളുടെ എണ്ണം
അറിയിക്കുമോ; ലാഭത്തിൽ
പ്രവർത്തിച്ചിരുന്നതും
നഷ്ടത്തിൽ
പ്രവർത്തിച്ചിരുന്നതും
പ്രവർത്തനം
നിർത്തിവച്ചിരുന്നതും
പൂർണമായും പ്രവർത്തനം
അവസാനിപ്പിച്ചതുമായ
സ്ഥാപനങ്ങളുടെ എണ്ണം
അറിയിക്കുമോ;
(
ഡി )
2016
മുതൽ നാളിതുവരെയുള്ള കാലയളവിൽ
പുതുതായി
പ്രവർത്തനമാരംഭിച്ചതും
പൂട്ടിക്കിടക്കുകയോ
നിർത്തിവയ്ക്കുകയോ ചെയ്തിട്ട്
പുനരാരംഭിച്ചതുമായ സ്ഥാപനങ്ങൾ
ഏതൊക്കെയാണെന്നും ഇതില്‍ എത്ര
സ്ഥാപനങ്ങളാണ് നിലവില്‍
ലാഭത്തില്‍
പ്രവര്‍ത്തിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(
ഇ )
നഷ്ടത്തിലുള്ള
സ്ഥാപനങ്ങളിൽ ലാഭത്തിലാക്കാൻ
എന്തൊക്കെ നടപടികളാണ് സർക്കാർ
ഇതിനോടകം
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
588.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊയിലാണ്ടി
മൂടാടിയില്‍ കെല്‍ട്രോണ്‍
പ്രവര്‍ത്തിക്കുന്ന സ്ഥലത്ത്
ഏതെങ്കിലും തരത്തിലുള്ള വികസന
പ്രവര്‍ത്തനങ്ങള്‍
നടപ്പാക്കാന്‍ വ്യവസായ
വകുപ്പ് ഉദ്ദേശിക്കുന്നുണ്ടോ;
ഇതിനായി ഏതെങ്കിലും
നിര്‍ദ്ദേശം നിലവിലുണ്ടോ ;
വിശദമാക്കാമോ ?
589.
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
നിയമം, വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നാഷണല്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ഓഷ്യനോഗ്രാഫി,
എന്‍.ടി.ആര്‍.ഒ. ഇന്ത്യന്‍
നേവി എന്നീ സ്ഥാപനങ്ങലുമായി
സഹകരിച് ലാർജ് അക്കൗസ്റ്റിക്
അറേയ്സ് ന്റെ റിപ്പയർ
/റീഫർബിഷ്മെന്റ് ജോലികള്‍
തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ്
പഞ്ചായത്തിലെ പ്രവര്‍ത്തനം
അവസാനിപ്പിച്ച കെല്‍ട്രോണ്‍
യൂണിറ്റ് ഏറ്റെടുക്കുന്നത്
സംബന്ധിച്ച സാധ്യത
പഠനത്തിന്റെ ഡി.പി .ആർ -ന്റെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ഡി.പി.ആര്‍. കെല്‍ട്രോണ്‍
കോടതിയില്‍
സമര്‍പ്പിച്ചിട്ടുണ്ടോ ;
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ?
590.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കഴിഞ്ഞ
സാമ്പത്തിക വർഷം സംസ്ഥാനത്ത്
എത്ര പൊതുമേഖല സ്ഥാപനങ്ങളാണ്
നഷ്ടത്തിലായതെന്ന്
വിശദമാക്കാമോ;
(
ബി )
ഇത്തരത്തിൽ
പൊതുമേഖല സ്ഥാപനങ്ങളെ
നഷ്ടത്തിലേക്ക് നയിച്ച
കാരണങ്ങൾ സംബന്ധിച്ച്
വിലയിരുത്തൽ
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ ;
(
സി )
നഷ്ടത്തിലായ
പൊതുമേഖല സ്ഥാപനങ്ങളെ
പുനർജീവിപ്പിക്കുവാൻ
എന്തെല്ലാം നടപടികൾ
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത് ;
വിശദമാക്കാമോ?
591.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഡി.ഐ.സി.,
കെ.എസ്ഐ.ഡി.സി., കിൻഫ്രാ,
സിഡ്കോ എന്നീ പൊതുമേഖലാ
സ്ഥാപനങ്ങള്‍, മിനി
ഇന്‍ഡസ്ട്രീയല്‍
എസ്റ്റേറ്റുകള്‍ എന്നിവയുടെ
കീഴിലുള്ള ഭൂമിയുടെ ആകെ
വിസ്തീര്‍ണ്ണം എത്രയാണ് ;
(
ബി )
പ്രസ്തുത
സ്ഥാപനങ്ങള്‍ക്ക് കീഴില്‍
എത്ര ഭൂമിയാണ് നിലവില്‍
ഒഴിഞ്ഞു കിടക്കുന്നതെന്ന്
വ്യക്തമാക്കാമോ?
592.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
2016
മുതല്‍ 2024 വരെയുള്ള
കാലയളവില്‍ വ്യവസായ വകുപ്പ്
മുഖാന്തരം ഗുരുവായൂര്‍
മണ്ഡലത്തില്‍ നടപ്പിലാക്കിയ
വികസന പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ;
(
ബി )
പദ്ധതിയുടെ
വിശദാംശങ്ങളും അനുവദിച്ച
തുകയും അറിയിക്കാമോ?
593.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പയ്യന്നൂർ
മണ്ഡലത്തിലെ
എരമം-പുല്ലുപാറയിൽ ഐ.ടി.
പാർക്കിനായി കണ്ടെത്തിയ ഭൂമി
കിൻഫ്ര ഏറ്റെടുത്ത് വ്യവസായ
പാർക്കാക്കി മാറ്റുന്നതിനുള്ള
നടപടികൾ ഏത് ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
സ്ഥലത്തിന്റെ സെസ് പദവി
ഡിനോട്ടിഫൈ ചെയ്യുന്നതിനുള്ള
നടപടികളുടെ നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(
സി )
വ്യവസായ
പാർക്കാക്കി മാറ്റുന്നതുമായി
ബന്ധപ്പെട്ട് മന്ത്രിയുടെ
സാന്നിദ്ധ്യത്തിൽ യോഗങ്ങൾ
ചേർന്നിട്ടുണ്ടോ; എങ്കിൽ
യോഗങ്ങളുടെ മിനിട്‍സിന്റെ
പകർപ്പ് ലഭ്യമാക്കാമോ?
594.
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീമതി
കാനത്തില്‍ ജമീല
ശ്രീ
എം മുകേഷ്
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേരള
സംസ്ഥാന വ്യവസായ വികസന
കോര്‍പ്പറേഷന്റെ
ആഭിമുഖ്യത്തില്‍ നടത്തുന്ന
നൂതനപദ്ധതികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കുമോ;
(
ബി )
ഈ
സര്‍ക്കാരിന്റെ കാലയളവില്‍
കെ.എസ്.ഐ.ഡി.സി. കൈവരിച്ച
പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
സി )
കേരളത്തെ
രാജ്യത്തിന്റെ റോബോട്ടിക്ക്
ഹബ്ബ് ആക്കി മാറ്റുന്നതിന്
ലക്ഷ്യമിടുന്നുണ്ടോ;
വിശദമാക്കുമോ?
595.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മഞ്ചേരി
പയ്യനാടുള്ള ഫങ്ഷണല്‍
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റില്‍ 2013 ല്‍
ഹയര്‍ പര്‍ച്ചേസ് വ്യവസ്ഥ
പ്രകാരം മുഴുവന്‍ തുകയും
അടച്ച അഞ്ച് ചെറുകിട
സംരംഭകരില്‍ നിന്നും പുതിയ
വ്യവസായ നയപ്രകാരം അധിക തുക
ഈടാക്കുന്നത്
ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള
അപേക്ഷ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
പ്രസ്തുത അപേക്ഷയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
അപേക്ഷയിലെ ആവശ്യം
പ്രത്യേകമായി
പരിഗണിക്കുന്നതിനും അധിക തുക
ഈടാക്കുന്നത്
ഒഴിവാക്കുന്നതിനും നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
596.
ശ്രീ.
എ. സി. മൊയ്‌തീൻ
ശ്രീ
. കെ .ഡി .പ്രസേനൻ
ശ്രീ.
ഐ. ബി. സതീഷ്
ഡോ.
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
രാജ്യത്തെ
ഒന്നാമത്തെ വ്യവസായ സൗഹൃദ
സംസ്ഥാനമായി കേരളത്തെ
മാറ്റിയെടുക്കുന്നതിന്
നടത്തിയിട്ടുള്ള
പ്രവർത്തനങ്ങളുടെ ഫലമായി
സംസ്ഥാനത്തേക്ക് ആകർഷിക്കാൻ
കഴിഞ്ഞിട്ടുള്ള നിക്ഷേപം
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഇതിലൂടെ എത്ര തൊഴിലവസരങ്ങൾ
സൃഷ്ടിക്കാൻ
കഴിഞ്ഞിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(
ബി )
സംസ്ഥാനത്തേക്ക്
കൂടുതൽ നിക്ഷേപം
ആകർഷിക്കുന്നതിനായി ആഗോള
നിക്ഷേപക സംഗമം
സംഘടിപ്പിക്കുവാൻ
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
ആഗോള
നിക്ഷേപക സംഗമവുമായി
ബന്ധപ്പെട്ട് ഏതൊക്കെ മേഖലകൾ
കേന്ദ്രീകരിച്ചാണ് പ്രാഥമിക
ചർച്ചകൾ
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
597.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇ-കൊമേഴ്സ്
പോര്‍ട്ടലിലൂടെ ഏതെല്ലാം
പൊതുമേഖലാ സ്ഥാപനങ്ങളിലെ
ഉല്പന്നങ്ങളാണ് ഓണ്‍ലൈനായി
വാങ്ങാന്‍ കഴിയുന്നത് എന്ന
വിവരം അറിയിക്കാമോ;
(
ബി )
പ്രസ്തുത
പോര്‍ട്ടലിന്റെ സുഗമമായ
പ്രവര്‍ത്തനം
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം സംവിധാനങ്ങളാണ്
ഒരുക്കിയിട്ടുള്ളത്;
വ്യക്തമാക്കാമോ?
598.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്രസര്‍ക്കാര്‍
പുറത്തിറക്കിയ ഭരണമികവ്
സൂചികയില്‍ സംസ്ഥാനം
മുന്നില്‍ എത്തിയതിന് വ്യവസായ
മേഖലയുടെ മികവ് ഒരു
കാരണമായിട്ടുണ്ടോ; എങ്കിൽ
വ്യക്തമാക്കുമോ;
(
ബി )
വ്യവസായ
വാണിജ്യ മേഖലയിലെ ഈസ് ഓഫ്
ഡൂയിങ് ബിസിനസ് സൂചികയില്‍
ഉയര്‍ന്ന സ്കോര്‍ നേടാന്‍
സംസ്ഥാനത്തിന്
സാധിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ?
599.
ശ്രീ.
എം.വിജിന്‍
ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ.
എൻ. കെ. അക്ബര്‍
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
രാജ്യത്തെ
വിവിധ സംസ്ഥാനങ്ങളെ
അപേക്ഷിച്ച് വളരെ കുറഞ്ഞ
സമയത്തിനുള്ളില്‍ സംരംഭങ്ങള്‍
തുടങ്ങുന്നതിനുള്ള നടപടി
പൂര്‍ത്തിയാക്കാവുന്ന
തരത്തിലേക്ക് സംസ്ഥാനത്തെ
വ്യവസായ സൗഹൃദമാക്കുന്നതിനായി
നടത്തിയ
പ്രവര്‍ത്തനങ്ങള്‍ക്ക്
അംഗീകാരം ലഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പ്രവര്‍ത്തനങ്ങളുടെ ഫലമായി
ഉണ്ടായിട്ടുള്ള പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(
സി )
നിക്ഷേപ
സമാഹരണ തുടര്‍
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
600.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
വ്യവസായത്തിന് അനുകൂലമായ
അന്തരീക്ഷം സൃഷ്ടിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(
ബി )
വ്യാവസായിക
അന്തരീക്ഷം
സൃഷ്ടിക്കുന്നതില്‍, 2018 ല്‍
28ാം സ്ഥാനത്തായിരുന്ന
സംസ്ഥാനത്തെ 2024 ല്‍ ഒന്നാം
സ്ഥാനത്ത്
എത്തിക്കുന്നതിനുവേണ്ടി
എന്തെല്ലാം മാറ്റങ്ങള്‍
സ്വീകരിച്ചിരുന്നുവെന്ന്
വിശദമാക്കാമോ;
(
സി )
നിലവില്‍
വിദേശ നിക്ഷേപകരെ
സ്വീകരിക്കുന്നതില്‍
പുതിയതായി എന്തെല്ലാം
മാറ്റങ്ങള്‍ വ്യാവസായിക
അന്തരീക്ഷത്തില്‍
നടപ്പാക്കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ?
601.
ഡോ.
സുജിത് വിജയൻപിള്ള
ശ്രീ.
കെ.വി.സുമേഷ്
ശ്രീ
ഡി കെ മുരളി
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്രസര്‍ക്കാരിന്റെ
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്
പട്ടികയില്‍ സംസ്ഥാനത്തിന്
മികച്ച നേട്ടം
സ്വന്തമാക്കുവാന്‍
സാധിച്ചിട്ടുണ്ടോ; ഏതൊക്കെ
മേഖലയിലെ
പ്രവര്‍ത്തനങ്ങള്‍ക്കാണ്
അംഗീകാരം ലഭ്യമായിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
(
ബി )
ഇത്തരത്തില്‍
മികച്ച നേട്ടം
സ്വന്തമാക്കുന്നതിനായി ഈ
മേഖലയില്‍ നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
സഹായകമായിട്ടുണ്ടോ;
വിശദീകരിക്കുമോ;
(
സി )
ഈസ്
ഓഫ് ഡൂയിംഗ് ബിസിനസ്
റാങ്കിംഗില്‍ ഉണ്ടായിട്ടുള്ള
നേട്ടങ്ങള്‍ മൂലം നിക്ഷേപ
സമാഹരണ പ്രവര്‍ത്തനങ്ങള്‍ക്ക്
ഗതിവേഗം കൂടുന്ന സാഹചര്യം
ഉണ്ടാകുമോ; വിശദമാക്കുമോ?
602.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ക്യാമ്പസ്
ഇന്‍ഡസ്ട്രിയൽ പാര്‍ക്കുകളുടെ
നിലവിലെ സ്ഥിതി എന്താണ്;
വിശദമാക്കാമോ;
(
ബി )
മലപ്പുറം
ജില്ലയില്‍ എത്ര സ്വകാര്യ
ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകളാണ്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(
സി )
ഏകജാലക
സംവിധാനം വഴി സംസ്ഥാനത്ത്
എത്ര സ്ഥാപനങ്ങള്‍ക്കാണ് ഈ
സര്‍ക്കാര്‍ ലൈസന്‍സ്
നൽകിയിട്ടുള്ളതെന്ന്
വിശദമാക്കാമോ?
603.
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മിനി
ഇന്‍ഡസ്ട്രിയല്‍
എസ്റ്റേറ്റുകളില്‍ സ്ഥലം
അനുവദിച്ചുകിട്ടിയ സംരംഭകര്‍
ഒരു പദ്ധതിയും
ആരംഭിക്കാതിരിക്കുന്ന പക്ഷം
അത് തിരിച്ചെടുത്ത്
അര്‍ഹതയുള്ള മറ്റ്
അപേക്ഷകര്‍ക്ക് നല്‍കാന്‍
വ്യവസ്ഥയുണ്ടോ; എങ്കില്‍
ഇക്കാര്യത്തിലുള്ള നടപടി
ക്രമം വിശദമാക്കാമോ;
(
ബി )
അനുവദിച്ച
സ്ഥലത്ത് പദ്ധതി
ആരംഭിക്കുകയും പിന്നീട്
ഉപേക്ഷിക്കുകയും
ചെയ്യുന്നവരില്‍ നിന്ന് ഭൂമി
തിരിച്ചെടുക്കുന്നതിനുള്ള
നടപടി എന്താണ്; ഈ
രണ്ടിനത്തിലും നിലവില്‍
വെറുതെ കിടക്കുന്ന സ്ഥലം
സംബന്ധിച്ച് ജില്ലാതലത്തില്‍
ഡാറ്റ ലഭ്യമാണോ;
വിശദമാക്കാമോ?
604.
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍ 2021
മുതല്‍ 2024 ഓഗസ്റ്റ് വരെ
എത്ര പുതിയ വ്യവസായ
സംരംഭങ്ങള്‍ ആരംഭിച്ചു വെന്ന്
വിശദമാക്കാമോ; നഗരസഭ-
പഞ്ചായത്ത് പ്രകാരം അനുവദിച്ച
വ്യവസായ സംരംഭങ്ങളുടെ
പേരുവിവരം വ്യക്തമാക്കാമോ?
605.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
നിയോജക മണ്ഡലത്തില്‍ ഒരു
കുടുംബം ഒരു സംരംഭം പദ്ധതി
പ്രകാരം എത്ര
കുടുംബങ്ങള്‍ക്കാണ് സഹായം
ലഭ്യമാക്കിയതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
മണ്ഡലത്തില്‍ സൂക്ഷ്മ ഭക്ഷ്യ
സംസ്കരണ മേഖലയ്ക്കായുള്ള
പി.എം.എഫ്എം.ഇ. പദ്ധതി
പ്രകാരം എന്തൊക്കെ
നടപടികളാണ് സ്വീകരിച്ചു
വരുന്നതെന്ന് വിശദമാക്കാമോ;
(
സി )
പ്രസ്തുത
നിയോജക മണ്ഡലത്തില്‍ കരകൗശല
മേഖലയ്ക്കായുള്ള ആശാ പദ്ധതി
പ്രകാരം എത്ര സൂക്ഷ്മ
സംരംഭങ്ങളാണ് ഈ സർക്കാർ
ആരംഭിച്ചിട്ടുള്ളതെന്നും
അതിന് എന്തൊക്കെ സഹായങ്ങളാണ്
നല്‍കി വരുന്നതെന്നും
വിശദമാക്കാമോ?
606.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തില്‍
വന്നശേഷം വ്യവസായ വാണിജ്യ
വകുപ്പിന് കീഴില്‍ വനിതകള്‍
ആരംഭിച്ച സംരംഭങ്ങള്‍
എത്രയെന്ന് വ്യക്തമാക്കാമോ?
607.
ശ്രീ.
പി. ടി. എ. റഹീം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാവൂര്‍
ഗ്വാളിയാര്‍ റയണ്‍സ്
ഭൂമിയില്‍ പരിസ്ഥിതി സൗഹൃദ
വ്യവസായം ആരംഭിക്കുന്നത്
സംബന്ധിച്ച് ബിര്‍ല
മാനേജ്മെന്റ്
പ്രതിനിധികളുമായി ചര്‍ച്ച
നടത്തിയിട്ടുണ്ടോ; എങ്കില്‍
അതിന്റെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(
ബി )
ഹൈക്കോടതിയില്‍
പ്രസ്തുത സ്ഥലത്ത്
സര്‍ക്കാര്‍
നിയന്ത്രണത്തിലുള്ള വ്യവസായം
കൊണ്ടുവരുന്നതിന് സ്റ്റേ
നിലവിലുണ്ടോ; എങ്കില്‍
പ്രസ്തുത സ്റ്റേ നീക്കാന്‍
സ്വീകരിച്ചുവരുന്ന നടപടി
വിശദമാക്കാമോ;
(
സി )
ഹൈക്കോടതിയിലെ
കേസ് തീര്‍പ്പാകാത്തതിന്റെ
കാരണം സംബന്ധിച്ച്
പരിശോധിച്ചിട്ടുണ്ടോ;
(
ഡി )
കേസ്
വേഗത്തില്‍ തീര്‍പ്പാക്കാന്‍
എന്തു നടപടിയാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കാമോ?
608.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പുനലൂരിലെ
പ്ലാച്ചേരിയിൽ, നഗരസഭ
കുടുംബശ്രീ അംഗങ്ങളുടെ
പിന്തുണയോടെ
പ്രവർത്തിപ്പിക്കുന്ന
പ്ലാസ്റ്റിക് റീസൈക്ലിംഗ്
യൂണിറ്റ് അധികമായി
ഉല്പാദിപ്പിക്കുന്ന
പ്ലാസ്റ്റിക് തരികൾ തമിഴ്
നാട്ടിലെ ഉല്പന്ന നിർമ്മാണ
യൂണിറ്റുകൾക്ക് വളരെ കുറഞ്ഞ
ചെലവിൽ വിപണനം
ചെയ്യേണ്ടിവരുന്നതിനാല്‍
പ്രസ്തുത തരികൾ ഉപയോഗിച്ച്
മൂല്യവർദ്ധിത ഉല്പന്നങ്ങൾ
നിർമ്മിക്കുന്നതിനുള്ള
യൂണിറ്റ് ആരംഭിക്കുന്നതിനായി
സർക്കാരിനു
സമര്‍പ്പിച്ചിട്ടുള്ള
പ്രൊജക്ടിന്‍മേല്‍ സ്വീകരിച്ച
നടപടി വിശദമാക്കാമോ;
(
ബി )
മൂന്ന്
ഏക്കർ വിസ്തീർണ്ണമുള്ളതുമായ
പ്രസ്തുത യൂണിറ്റ്
വിപുലീകരിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ;
(
സി )
നഗരസഭ
ഉൾപ്പെടെ ജില്ലയിലെ
മാലിന്യപ്രശ്നം
പരിഹരിക്കുന്നതിനുള്ള നൂതന
രീതി എന്ന നിലയില്‍
സമര്‍പ്പിച്ചിട്ടുള്ള
പ്രൊജക്ടിന്‍മേല്‍ തുടര്‍
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
609.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംരംഭക
വര്‍ഷം 2.0 പദ്ധതി എന്നാണ്
ആരംഭിച്ചത്; ഇതിന്റെ ഭാഗമായി
ആരംഭിച്ച വ്യവസായ
സംരംഭങ്ങളുടെ കണക്ക്
ജില്ലതിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
പദ്ധതിയുടെ
ഭാഗമായി അമ്പലപ്പുഴ
മണ്ഡലത്തില്‍ ഏതെങ്കിലും
വ്യവസായ സംരംഭം
ആരംഭിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതി പ്രകാരം എത്ര കോടി
രൂപയുടെ മുതല്‍മുടക്ക്
സംസ്ഥാനത്ത്
ഉണ്ടായിട്ടുണ്ടെന്നും ഇതുവഴി
എത്ര പേര്‍ക്ക് തൊഴില്‍
ലഭിച്ചുവെന്നും വിശദമാക്കാമോ;
(
ഡി )
സംരംഭക
വര്‍ഷം 1.0 പദ്ധതി പ്രകാരം
എത്ര വ്യവസായ സംരംഭങ്ങള്‍
ആരംഭിച്ചുവെന്നും എത്ര രൂപ
മുതല്‍മുടക്കിയിട്ടുണ്ടെന്നും
എത്ര പേര്‍ക്ക് തൊഴില്‍
ലഭിച്ചുവെന്നും
വ്യക്തമാക്കാമോ?
610.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംരംഭകവര്‍ഷം
പദ്ധതിയുടെ ഭാഗമായി പാലക്കാട്
ജില്ലയില്‍ പുതുതായി എത്ര
സംരംഭങ്ങള്‍
ആരംഭിച്ചിട്ടുണ്ടെന്നും അവ
ഏതെല്ലാമെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
സംരംഭങ്ങളിലൂടെ എത്ര
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍
സാധിച്ചുവെന്ന്
വ്യക്തമാക്കുമോ?
611.
ശ്രീ.
ടി. വി. ഇബ്രാഹിം
ശ്രീ.
പി. ഉബൈദുള്ള
ശ്രീ.
എൻ. ഷംസുദ്ദീൻ
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പ്രകൃതി
സൗഹൃദ ഇന്ധനമായി
കണക്കാക്കുന്ന ഗ്രീൻ ഹൈഡ്രജൻ
ഉല്പാദിപ്പിക്കുന്നതിനുള്ള
എന്തെങ്കിലും പദ്ധതി സർക്കാർ
ആവിഷ്കരിച്ചിട്ടുണ്ടോ;
(
ബി )
ഹൈഡ്രജൻ
ഉല്പാദനം സംസ്ഥാനത്തിന്റെ
വ്യവസായ വികസനത്തെ എപ്രകാരം
സഹായിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ ;
(
സി )
ഗ്രീൻ
ഹൈഡ്രജൻ ഉല്പാദനത്തിന്റെ
ചുമതല ഏതെല്ലാം ഏജൻസികളെ
ഏല്പിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
612.
ശ്രീ
കടകംപള്ളി സുരേന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
നിയമം, വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
2016 മുതല്‍ അടിസ്ഥാന
മേഖലയിലുണ്ടാക്കിയ വികസന
പ്രവര്‍ത്തനങ്ങളുടെ ഫലമായി
വ്യാവസായിക മേഖലയിലുണ്ടായ
പുരോഗതി വിശദമാക്കാമോ;
(
ബി )
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം
വ്യവസായിക മേഖലയിലുണ്ടായ
നിക്ഷേപവര്‍ദ്ധവ്
വിശദമാക്കാമോ;
(
സി )
വിഴിഞ്ഞം
തുറമുഖത്തിന്റെ
വികസനത്തിനനുബന്ധമായി
വ്യാവസായിക മേഖലയിലുണ്ടായ
മാറ്റം വിശദമാക്കാമോ;
(
ഡി )
വിഴിഞ്ഞം
തുറമുഖ
വികസനത്തിനോടനുബന്ധിച്ച്
വ്യാവസായിക മേഖലയിലെ നിക്ഷേപം
ആകര്‍ഷിക്കുന്നതിന്
സര്‍ക്കാര്‍ സ്വീകരിക്കുന്ന
നടപടികള്‍ വിശദമാക്കാമോ?
613.
ശ്രീ
ജി സ്റ്റീഫന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വ്യവസായ
രംഗത്ത് നിക്ഷേപകരെ
ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി
നടപ്പാക്കുന്ന റൗണ്ട്
ടേബിളുകളിലൂടെ എത്ര കോടി
രൂപയുടെ നിക്ഷേപമാണ്
പ്രതീക്ഷിക്കുന്നതെന്നും
ഏതെല്ലാം റൗണ്ട് ടേബിളുകളാണ്
നടത്താന്‍
ഉദ്ദേശിക്കുന്നതെന്നും
അറിയിക്കാമോ?
614.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
തദ്ദേശ സ്വയംഭരണ സ്ഥാപനം ഒരു
ഉല്പന്നം പദ്ധതിയുടെ പുരോഗതി
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതി തിരുവനന്തപുരത്തെ എത്ര
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളില്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
615.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മാവേലിക്കര
ഉമ്പര്‍നാട് ഐ.ടി.ഐ. യോട്
ചേര്‍ന്ന് കിടക്കുന്നതും,
മുമ്പ് ചെറുകിട വ്യവസായങ്ങള്‍
പ്രവര്‍ത്തിച്ചുവന്നതുമായ
സ്ഥലത്തിന്റെ ഉടമസ്ഥാവകാശം
വ്യവസായ
വകുപ്പിന്റേതാണോയെന്ന്
വ്യക്തമാക്കാമോ; വിശദാംശം
ലഭ്യമാക്കുമോ?
616.
ശ്രീ.
കെ.പി.മോഹനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൂത്തുപറമ്പ്
മണ്ഡലത്തിലെ നവോദയ കുന്നിൽ
കിൻഫ്ര നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്ന പദ്ധതികൾ
ഏതൊക്കെയാണെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതികളുടെ നിലവിലെ പുരോഗതി
വ്യക്തമാക്കാമോ?
617.
ശ്രീ.
എ. സി. മൊയ്‌തീൻ
ശ്രീ
എം രാജഗോപാലൻ
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീമതി
ഒ എസ് അംബിക : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
സൂക്ഷ്മ, ചെറുകിട, ഇടത്തരം
സംരംഭങ്ങളുടെ സമഗ്ര
മുന്നേറ്റത്തിനായി
നടപ്പാക്കുന്ന
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ;
(
ബി )
ഇതിന്റെ
ഭാഗമായി നടപ്പാക്കുന്ന റാംപ്
(റെയ്സിംഗ് ആൻഡ്
ആക്സിലറേറ്റിംഗ് എംഎസ്എംഇ
പെർഫോമൻസ്) പദ്ധതിക്ക്
കേന്ദ്രത്തിന്റെ അംഗീകാരം
നേടിയെടുക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
ഈ
പദ്ധതിയുടെ ഭാഗമായി ഏതൊക്കെ
മേഖലയിലെ പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
മെച്ചപ്പെടുത്തുന്നതിന്
തീരുമാനം എടുത്തിട്ടുണ്ടെന്ന്
വിശദമാക്കാമോ?
618.
ശ്രീ
ആന്റണി രാജു : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സൂക്ഷ്മ,
ചെറുകിട, ഇടത്തരം സംരംഭ
മേഖലകളില്‍ സംസ്ഥാനം കൈവരിച്ച
നേട്ടങ്ങള്‍ വിശദമാക്കാമോ;
(
ബി )
പുതിയ
സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക്
അനുയോജ്യമായ അന്തരീക്ഷം
സൃഷ്ടിക്കുന്നതിനായി സംരംഭക
വര്‍ഷം 2.0 പദ്ധതിയുടെ
ഭാഗമായി എന്തെല്ലാം കാര്യങ്ങൾ
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(
സി )
പ്രധാനമന്ത്രി
ഫോര്‍മലൈസേഷന്‍ ഓഫ് മൈക്രോ
ഫുഡ് പ്രോസസ്സിംഗ്
എന്റര്‍പ്രൈസസ്സ്
(പി.എം.എഫ്.എം.ഇ.) പദ്ധതിയുടെ
കീഴില്‍ സൂക്ഷ്മ സംരംഭക
മേഖലയില്‍ കൈവരിച്ച
നേട്ടങ്ങള്‍ വിശദമാക്കുമോ;
(
ഡി )
റെയ്സിംഗ്
ആന്റ് ആക്സിലറേറ്റിംഗ്
എം.എസ്.എം.ഇ. പെര്‍ഫോമന്‍സ്
(റാംപ്) പദ്ധതിയുടെ ഭാഗമായി
സൂക്ഷ്മ, ചെറുകിട, ഇടത്തരം
സംരംഭ മന്ത്രാലയം മേഖലയില്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികൾ എന്തെല്ലാമാണെന്നു
വിശദമാക്കാമോ?
619.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ
ശ്രീ.
പി.വി. ശ്രീനിജിൻ
ശ്രീ.
പി. മമ്മിക്കുട്ടി
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊച്ചി–ബെംഗളൂരു
വ്യവസായ ഇടനാഴിയുടെ ഭാഗമായി
പാലക്കാട് സ്ഥാപിക്കുന്ന
സ്മാര്‍ട്ട് സിറ്റി
പദ്ധതിക്ക് കേന്ദ്രാനുമതി
ലഭ്യമായിട്ടുണ്ടോ; പദ്ധതി
നടത്തിപ്പിനായി സ്പെഷ്യല്‍
പര്‍പ്പസ് വെഹിക്കിളിന് രൂപം
നല്‍കിയിട്ടുണ്ടോ; വിശദാംശം
നല്‍കുമോ;
(
ബി )
പ്രസ്തുത
പദ്ധതി സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിന്
നടത്തിവരുന്ന ക്രമീകരണങ്ങള്‍
എന്തെല്ലാമാണെന്നു
വിശദമാക്കുമോ;
(
സി )
പദ്ധതിക്കാവശ്യമായ
ഭൂമി ഏറ്റെടുക്കല്‍ നടപടി
പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്നും
പദ്ധതി നടപ്പാക്കുന്നതിനായി
ആഗോള ടെണ്ടര്‍ നടപടി
ആരംഭിച്ചിട്ടുണ്ടോയെന്നും
വിശദീകരിക്കുമോ?
620.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒരു
പഞ്ചായത്തില്‍ ഒരു
വ്യവസായപാര്‍ക്ക് (മിനി
വ്യവസായപാര്‍ക്ക്) പദ്ധതി
നടപ്പിലാക്കാന്‍ ആലോചനയുണ്ടോ;
എങ്കില്‍ പഞ്ചായത്തിന്റ തനത്
ഫണ്ടില്‍ നിന്നും തുക
ചെലവഴിക്കുന്നതിനുള്ള അനുമതി
നല്കുമോ;
(
ബി )
സംസ്ഥാനത്തെ
ഗ്രാമങ്ങളെ അവിടുത്തെ തനത്
ഉല്പന്നങ്ങളുടെ
അടിസ്ഥാനത്തില്‍ തരംതിരിച്ച്
വ്യവസായ മാപ്പ് തയ്യാറാക്കി
അവിടേക്ക് നിക്ഷേപകരെ
ആകര്‍ഷിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
621.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാസർഗോഡ്
ജില്ലയിലെ ചീമേനിയിൽ
സ്ഥാപിക്കുമെന്ന്
പ്രഖ്യാപിച്ച വ്യവസായ പാർക്ക്
എന്നാരംഭിക്കാൻ കഴിയുമെന്ന്
വ്യക്തമാക്കാമോ;
(
ബി )
മുൻ
സർക്കാർ രണ്ട് കോടി രൂപയും ഈ
സർക്കാർ പത്ത് കോടി രൂപയും
ഇതിനായി ബഡ്ജറ്റിൽ
പ്രഖ്യാപിച്ചിട്ടും ഈ പദ്ധതി
ആരംഭിക്കുന്നതില്‍ കാലതാമസം
ഉണ്ടാകുന്നതിന്റെ കാരണം
വിശദമാക്കാമോ?
622.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഇതുവരെ എത്ര സ്വകാര്യ വ്യവസായ
പാര്‍ക്കുകള്‍ക്കാണ് അനുമതി
നല്‍കിയിട്ടുള്ളത്;
പാര്‍ക്കുകളുടെ പേര്, ജില്ല
തിരിച്ച് വ്യക്തമാക്കാമോ;
(
ബി )
എത്ര
സ്വകാര്യ വ്യവസായ
പാര്‍ക്കുകള്‍ക്ക് അനുമതി
നല്‍കാനാണ്
ഉദ്ദേശിച്ചിട്ടുള്ളത്; ഇവയുടെ
അടിസ്ഥാന സൗകര്യവികസനത്തിനും
മറ്റുമായി സര്‍ക്കാര്‍
ധനസഹായം നല്‍കാന്‍
നിശ്ചയിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
അനുവദിക്കപ്പെട്ട
സ്വകാര്യ വ്യവസായ
പാര്‍ക്കുകളില്‍ അടിസ്ഥാന
സൗകര്യം ഒരുക്കുന്നതിന്റെ
ഭാഗമായി മണ്ണ്, പാറ എന്നിവ
നീക്കം ചെയ്യുന്നതിന്
നിലവിലുള്ള ജിയോളജി വകുപ്പിലെ
നിയമങ്ങള്‍ മൂലം
കാലതാമസമെടുക്കുമെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ഡി )
എങ്കില്‍
ഇത് പരിഹരിക്കുന്നതിനായി
സ്വകാര്യ വ്യവസായ
പാര്‍ക്കുകളിലെ മണ്ണ് ഖനനവും
അത് നീക്കം ചെയ്യുന്നതും
പ്രത്യേകമായി പരിഗണിച്ച്
നിയമങ്ങളിലും ചട്ടങ്ങളിലും
ഇളവ് അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
623.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുറ്റ്യാടിയിലെ
മണിമല നാളികേര പാര്‍ക്ക് ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ; മുമ്പ്
നിശ്ചയിച്ച പ്രകാരം നാളികേര
പാര്‍ക്കില്‍ വ്യവസായങ്ങള്‍
ആരംഭിക്കുന്നതിന്
സാധിക്കുമോ;
സാധിക്കുമെങ്കില്‍
വ്യവസായങ്ങള്‍
ആരംഭിക്കുന്നതിനായി
സ്വീകരിച്ചു വരുന്ന
നടപടിക്രമവും സമയക്രമവും
വിശദമാക്കാമോ;
(
ബി )
ചുറ്റുമതില്‍,
വാച്ച്മാന്‍ ക്യാബിന്‍,
ഗേറ്റ് എന്നീ നിര്‍മ്മാണ
പ്രവര്‍ത്തികള്‍ എന്നാണ്
പൂര്‍ത്തിയാക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
624.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കാഞ്ഞങ്ങാട്
വ്യവസായ പാർക്ക്
സ്ഥാപിക്കുന്നതിനുള്ള നടപടി
ഏതു ഘട്ടത്തിലാണെന്ന്
വിശദമാക്കുമോ?
625.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പാലക്കാട്
ജില്ലയില്‍ തുടങ്ങുന്ന റൈസ്
പാര്‍ക്കിന്റെ പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
എന്തെല്ലാം പ്രവ്യത്തികളാണ്
ഇതുമായി ബന്ധപ്പെട്ട്
നിലവില്‍
പൂര്‍ത്തീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(
ബി )
റൈസ്
പാര്‍ക്കിന്റെ പ്രവര്‍ത്തനം
എന്ന് തുടങ്ങാന്‍ കഴിയുമെന്ന്
വിശദമാക്കുമോ?
626.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഉന്നത
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ
ഒഴിഞ്ഞുകിടക്കുന്ന ഭൂമിയില്‍
വ്യവസായ പാര്‍ക്കുകള്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
ഉന്നത
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ
ഗവേഷണഫലവുമായി ബന്ധപ്പെട്ട
ഉല്പാദന വ്യവസായങ്ങള്‍ക്ക്
പ്രസ്തുത വ്യവസായ
പാര്‍ക്കുകളില്‍ പ്രാധാന്യം
നല്‍കുമോ; വിശദമാക്കുമോ?
627.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സർക്കാർ
അനുമതി നൽകിയ തിരുവമ്പാടി
മണ്ഡലത്തിലെ സ്വകാര്യ വ്യവസായ
പാർക്കിൽ വിഭാവനം ചെയ്യുന്ന
പദ്ധതികൾ എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(
ബി )
പദ്ധതികളുടെ
നിലവിലെ അവസ്ഥയും അവ എപ്പോൾ
പ്രവർത്തനമാരംഭിക്കാൻ
കഴിയുമെന്നും വ്യക്തമാക്കാമോ?
628.
ഡോ.
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
നിലവിലെ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം, ചവറ
ഗ്രാമപഞ്ചായത്തില്‍
പ്രവര്‍ത്തിക്കുന്ന നാച്വറല്‍
ഫൈബര്‍ പാര്‍ക്ക് എന്ന
സ്ഥാപനത്തില്‍ നടത്തിയ വികസന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്നും നിലവില്‍
എത്ര തൊഴിലാളികളാണ് പ്രസ്തുത
സ്ഥാപനത്തില്‍ ജോലി
ചെയ്യുന്നതെന്നും
വ്യക്തമാക്കുമോ;
(
ബി )
കൂടുതല്‍
തൊഴിലവസരങ്ങള്‍ ഉണ്ടാകുന്ന
തരത്തില്‍ സ്ഥാപനത്തിന്റെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
629.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാര്‍ വ്യവസായ സൗഹൃദ
സൂചിക നിശ്ചയിക്കുന്നതിന്
ആധാരമാക്കിയിരിക്കുന്നത്
അശാസ്ത്രീയമായ
മാനദണ്ഡങ്ങളെയാണ് എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
അശാസ്ത്രീയമായ മാനദണ്ഡങ്ങള്‍
പ്രകാരം കേരളത്തിന് അര്‍ഹമായ
സ്ഥാനം ലഭിക്കാതെ
പോയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
വ്യവസായ
സൗഹൃദ പദവി
നിശ്ചയിക്കുന്നതുമായി
ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍
പുതുക്കണമെന്ന് സംസ്ഥാനം
കേന്ദ്രത്തോട്
ആവശ്യപ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
630.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ബിസിനസ്
അഡമിനിസ്ട്രേഷന്‍
വിദ്യാര്‍ത്ഥികളുടെ ഒരു
ദ്വിദിന കോൺക്ലേവ്
സംഘടിപ്പിച്ച് നാളത്തെ
വ്യവസായ കേരളത്തെ സംബന്ധിച്ച
ഒരു രൂപരേഖ തയ്യാറാക്കാമോ;
(
ബി )
വ്യവസായം
തുടങ്ങി പരാജയപ്പെടുന്നവരെ
സഹായിക്കാനും അവര്‍ക്ക്
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
നല്‍കാനും പ്രമുഖ
വ്യവസായികളുടെ ഒരു
കൺസോര്‍ഷ്യം
രൂപീകരിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
631.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വ്യവസായ
സംരംഭകര്‍ക്ക്
സൗഹാര്‍ദ്ദപരവും അനുകൂലവുമായ
അന്തരീക്ഷം ഒരുക്കുന്നതില്‍
സംസ്ഥാനത്തിന് ഒന്നാം സ്ഥാനം
ലഭ്യമായത് ഏതൊക്കെ
മാനദണ്ഡങ്ങള്‍
കണക്കിലെടുത്താണെന്ന്
വിശദമാക്കാമോ?
632.
ശ്രീ.
എ. സി. മൊയ്‌തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഇന്ത്യയിൽ
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ്
(ഇ.ഓ.ഡി.ബി) റാങ്കിംഗിൽ എത്ര
ഘടകങ്ങൾ പരിശോധിച്ചപ്പോഴാണ്
കേരളം പട്ടികയിലെ ഒന്നാം
സ്ഥാനത്ത് എത്തിയതെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
റാങ്കിംഗിന്റെ മറ്റ്
മാനകങ്ങളിൽ എന്തെല്ലാം
നിയമപരമായ നടപടികളാണ് ഇനിയും
സ്വീകരിക്കുവാൻ
ഉദേശിക്കുന്നത്; വിശദമാക്കാമോ
?
633.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വൈപ്പിന്‍
മണ്ഡലത്തില്‍ വ്യവസായ വകുപ്പ്
നടപ്പാക്കുന്നതും
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നതുമായ
പദ്ധതികള്‍ എന്തൊക്കെയെന്നും
അവയുടെ നിലവിലെ സ്ഥിതി
എന്തെന്നും വിശദമാക്കാമോ?
634.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വ്യവസായ
സംരംഭകർക്കായുള്ള
കെ-സ്വിഫ്റ്റ് പദ്ധതിയിൽ
കോട്ടയം ജില്ലയില്‍ നിന്ന്
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്ന് മണ്ഡലം
തിരിച്ച് വിശദമാക്കുമോ;
(
ബി )
പ്രസ്തുത
അപേക്ഷകളിന്മേൽ എന്തെല്ലാം
തുടര്‍ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
635.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു
ശ്രീ.
എച്ച്. സലാം
ശ്രീമതി
ശാന്തകുമാരി കെ.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഭക്ഷ്യ
സംസ്കരണ വ്യവസായങ്ങള്‍ക്ക്
ഏറ്റവും അനുയോജ്യമായ ആവാസ
വ്യവസ്ഥ സംസ്ഥാനത്തുണ്ടെന്ന്
ഏതെങ്കിലും ഏജന്‍സികള്‍
നടത്തിയ പഠനങ്ങള്‍
തെളിയിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
ആഭ്യന്തരവും
ആഗോളവുമായ വ്യവസായ
പങ്കാളിത്തം ശക്തിപ്പെടുത്തി
ഈ മേഖലയിലെ നിക്ഷേപസാധ്യതകള്‍
പ്രയോജനപ്പെടുത്തുന്നതിനായി
പദ്ധതികള്‍ വിഭാവനം ചെയ്തു
നടപ്പാക്കി വരുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(
സി )
ഇതിന്റെ
ഭാഗമായി ഭക്ഷ്യ സംസ്കരണ വികസന
ബോര്‍ഡ് രൂപീകരിക്കണമെന്ന
ആവശ്യം പരിഗണനയിലുണ്ടോ;
വിശദീകരിക്കുമോ?
636.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഒറ്റപ്പാലം
മണ്ഡലത്തില്‍ "ഒരു കുടുംബം
ഒരു സംരംഭം" പദ്ധതി പ്രകാരം
എത്ര സംരംഭങ്ങള്‍
ആരംഭിച്ചിട്ടുണ്ടെന്നും എത്ര
തുക ഇതില്‍ ധനസഹായം
ലഭ്യമാക്കിയിട്ടുണ്ടെന്നും
വിശദമാക്കാമോ?
637.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
വ്യവസായ
വാണിജ്യ വകുപ്പ് ഇന്‍ഡസ്ട്രി
ഇന്റേണ്‍മാരെ നിയമിക്കാന്‍
തുടങ്ങിയത് എന്ന് മുതലാണ്;
ഇവരെ നിയമിച്ചതിന്റെ ഉദ്ദേശ
ലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്;
ഇവരുടെ പ്രതിമാസ വേതനം എത്ര
രൂപയാണ്; എത്ര പേരെയാണ് ആകെ
നിയമിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(
ബി )
ആലപ്പുഴ
ജില്ലയില്‍ എത്ര വ്യവസായ
ഇന്റേൺമാരെയാണ്
നിയമിച്ചിട്ടുള്ളത്; ആലപ്പുഴ
നിയോജക മണ്ഡലത്തില്‍
ഇത്തരത്തില്‍ എത്ര പേരെ
നിയമിച്ചിട്ടുണ്ട്;
(
സി )
ഇവരുടെ
പ്രവര്‍ത്തനം മൂലം ചെറുകിട
വ്യവസായ മേഖലയില്‍ ഉണ്ടായ
മുന്നേറ്റം വിശദമാക്കാമോ;
ആലപ്പുഴ ജില്ലയില്‍ ഈ
മേഖലയില്‍ എന്തൊക്കെ
പ്രവര്‍ത്തനങ്ങളാണ് ഇവര്‍
നടപ്പിലാക്കിയത്
വിശദമാക്കാമോ?
638.
ശ്രീ.
ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കയ്പമംഗലം
നിയോജകമണ്ഡലത്തിലെ എല്ലാ
വിദ്യാലയങ്ങളിലും
എൻറർപ്രണർഷിപ്പ് ഡെവലപ്മെന്റ്
ക്ലബ്
നടത്തുന്നതിനെക്കുറിച്ച്
പദ്ധതി നിലവിലുണ്ടോ;
(
ബി )
ഏതെല്ലാം
വിദ്യാലയങ്ങളിലാണ്
എന്റർപ്രണർഷിപ്പ് ക്ലബ്ബുകൾ
നിലവിലുള്ളത്; ഇത്തരം
ക്ലബ്ബുകൾ തുടങ്ങുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കേണ്ടത്;
(
സി )
ഇത്തരം
ക്ലബ്ബുകളിലൂടെ എന്തെല്ലാം
പ്രവർത്തനങ്ങളാണ്
വിദ്യാർഥികൾക്ക്
നടപ്പിലാക്കാൻ സാധിക്കുന്നത്?
639.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ബഹുരാഷ്ട്ര
കൺസൾട്ടിങ് സ്ഥാപനമായ പൂനയിലെ
ഏൺസ്റ്റ് ആന്റ് യങ്ങിൽ (ഇ.വൈ)
ചാർട്ടേഡ് അക്കൗണ്ടന്റ്
ജോലിയിൽ പ്രവേശിച്ച കൊച്ചി
സ്വദേശിനി അന്ന സെബാസ്റ്റ്യൻ
മരണപ്പെട്ടതിന്റെ
അടിസ്ഥാനത്തിൽ ബഹുരാഷ്ട്ര ഐ
.ടി. കമ്പനികളുടെ
തൊഴിലിടങ്ങളിലെ ജോലിഭാരവും
മാനസിക സംഘർഷവുമായി
ബന്ധപ്പെട്ട് ഉയർന്നുവരുന്ന
നിരവധി പ്രശ്നങ്ങളിൽ സംസ്ഥാന
സർക്കാരിന്റെ ഇടപെടൽ
ആവശ്യമാണെന്ന വിഷയം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ടെക്നോപാർക്കിലും
മറ്റും പ്രവർത്തിക്കുന്ന
ഇത്തരം ബഹുരാഷ്ട്ര ഐ .ടി,
കൺസൾട്ടിങ് സ്ഥാപനങ്ങളുടെ
തൊഴിലിടങ്ങളിലെ അമിത
ജോലിഭാരവും, തൊഴിലാളികളുടെ
മാനസിക സംഘർഷങ്ങളും
പരിഹരിക്കുന്നതിന് ആവശ്യമായ
ഇടപെടലുകൾ ഉണ്ടാകുന്നതിന്
സംസ്ഥാന സർക്കാരിന്റെ
ഭാഗത്തുനിന്ന് നടപടി
സ്വീകരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ?
640.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
എത്ര കൺസ്യൂമർ പെട്രോൾ
പമ്പുകൾ
പ്രവർത്തിക്കുന്നുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(
ബി )
കൺസ്യൂമർ
പെട്രോൾ പമ്പുകൾ
അനുവദിക്കുന്നതിനുള്ള
മാനദണ്ഡങ്ങൾ വ്യക്തമാക്കാമോ;
(
സി )
പുതുതായി
ഒരു കൺസ്യൂമർ പമ്പിന്
അപേക്ഷിച്ചാൽ അതുമായി
ബന്ധപ്പെട്ട നടപടിക്രമം
എന്തൊക്കെയാണെന്നും ഏതെല്ലാം
ഉദ്യോഗസ്ഥർ കണ്ടതിനുശേഷമാണ്
പ്രസ്തുത ഫയലുകളിൽ
തീരുമാനമാകുന്നതെന്നും
വ്യക്തമാക്കാമോ;
(
ഡി )
കൺസ്യൂമർ
പമ്പിന് അപേക്ഷിച്ചാൽ
നിയമപരമായ എല്ലാ നിബന്ധനകളും
പാലിച്ചിട്ടുണ്ടെങ്കിൽ എത്ര
ദിവസത്തിനകം അനുമതി
നൽകുമെന്ന് വ്യക്തമാക്കാമോ;
(
ഇ )
കൺസ്യൂമർ
പമ്പിന് പുതുതായി അപേക്ഷിച്ച
എത്ര ഫയലുകൾ തീർപ്പാകാതെ
ഉണ്ടെന്നും ഇവയില്‍
തീരുമാനമാകാത്തതിനുള്ള
കാരണമെന്താണെന്നും
വ്യക്തമാക്കാമോ?
641.
ശ്രീമതി
കെ. കെ. ശൈലജ ടീച്ചർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
മട്ടന്നൂര്‍
മണ്ഡലത്തിലെ കീഴല്ലൂര്‍
ഗ്രാമപഞ്ചായത്തില്‍
ഇലക്ട്രിക്ക് വെഹിക്കിള്‍
നിര്‍മ്മാണ യൂണിറ്റ്
തുടങ്ങന്നതിന് തീരുമാനം
ഉണ്ടായിരുന്നോ; പ്രസ്തുത
പദ്ധതിയുടെ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(
ബി )
പദ്ധതി
മുന്നോട്ടു
കൊണ്ടുപോകാനുള്ള സാധ്യതകള്‍
പരിശോധിക്കുമോ;
വിശദമാക്കാമോ?
642.
ശ്രീ.
പി.പി. സുമോദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാരിന്റെ കാലത്ത് വ്യവസായ
വാണിജ്യ വകുപ്പിന് കീഴില്‍
എത്ര പുതിയ സംരംഭങ്ങളാണ്
ഇതുവരെ ആരംഭിച്ചിട്ടുളളത്;
വ്യക്തമാക്കാമോ;
(
ബി )
പുതിയ
സംരംഭങ്ങളിലൂടെ എത്ര
തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
643.
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
ഈ വര്‍ഷം പുതുതായി എത്ര
ക്വാറികൾക്കാണ് അനുമതി
നൽകിയത്; ഇതോടുകൂടി നിലവിൽ
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന
ആകെ ക്വാറികൾ എത്രയെണ്ണമാകും;
ക്വാറികളുടെ ഇനവും ജില്ലയും
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(
ബി )
2016
-ൽ എൽ.ഡി.എഫ്. സർക്കാർ
അധികാരമേൽക്കുമ്പോൾ
സംസ്ഥാനത്ത്
നിലവിലുണ്ടായിരുന്ന ആകെ
ക്വാറികളുടെ എണ്ണം എത്രയാണ്;
ഇനവും ജില്ലയും തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ;
(
സി )
ഈ
ക്വാറികളിൽ നിന്നെല്ലാം കൂടി
സംസ്ഥാനത്ത് നിന്നും
പ്രതിവർഷം ആകെ ഖനനം
ചെയ്തെടുക്കുന്ന വസ്തുക്കളുടെ
അളവ് ഇനവും ജില്ലയും തിരിച്ച്
അറിയിക്കുമോ?
644.
ശ്രീ.
എൻ. കെ. അക്ബര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഹാൻടെക്സിന്റെയും
ഹാൻവീവിന്റെയും വിപണന ശൃംഖല
മെച്ചപ്പെടുത്തുന്നതിനായി
എന്തെല്ലാം നടപടികളാണ്
ആലോചിക്കുന്നതെന്ന്
വിശദമാക്കാമോ;
(
ബി )
തൃശൂർ
ജില്ലയിൽ പ്രവർത്തിക്കുന്ന
ഹാൻവീവ്, ഹാൻടെക്സ്
സ്ഥാപനങ്ങളുടെ വിശദാംശം
നൽകാമോ?
645.
ശ്രീ
പി എസ്‍ സുപാല്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കൊല്ലം
ജില്ലയിലെ പുനലൂർ താലൂക്കിൽ
ഇടമുളയ്ക്കൽ ഗ്രാമ
പഞ്ചായത്തിൽപ്പെട്ട മലയാംകുളം
ജംഗ്ഷനിൽ വ്യവസായ വകുപ്പിന്റെ
നിയന്ത്രണത്തിലുള്ള കൈത്തറി
വ്യവസായ സഹകരണ സംഘത്തിന്റെ
സ്ഥലം ഉപയോഗശൂന്യമായി
കിടക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
സ്ഥലത്ത് പ്രദേശവാസികൾക്ക്
തൊഴിൽ ലഭിക്കുന്ന തരത്തിൽ
വ്യവസായ വകുപ്പിന്റെ
എന്തെങ്കിലും സംരംഭം
ആരംഭിക്കുന്നതിന് സഹായകരമായ
നടപടികൾ സ്വീകരിക്കുമോ;
വിശദമാക്കാമോ?
646.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം ഖാദിമേഖലയുടെ
വികസനത്തിനായി എന്തെല്ലാം
പദ്ധതികള്‍ ആവിഷ്കരിച്ച്
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
ഖാദിത്തൊഴിലാളി
ക്ഷേമനിധി ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും ബോര്‍ഡില്‍
അംഗമായിട്ടുള്ളവര്‍ക്ക്
എന്തെല്ലാം ആനുകൂല്യങ്ങളാണ്
ഇവിടെ നിന്നും
ലഭിക്കുന്നതെന്നും
വിശദമാക്കാമോ?
647.
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ഖാദി തൊഴിലാളികൾക്ക് വേതനം
നൽകുന്നതിൽ സർക്കാർ വിഹിതമായി
നിശ്ചയിച്ചിട്ടുള്ള
തുകയെത്രയാണെന്നും അതിൽ എന്തു
തുക നിലവിൽ
കുടിശികയായിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(
ബി )
ഖാദി
മേഖലയിൽ റിബേറ്റിനത്തിൽ എന്തു
തുക നിലവിൽ കേന്ദ്ര-സംസ്ഥാന
സർക്കാരുകൾ നൽകാൻ
കുടിശികയായുണ്ടെന്നും കുടിശിക
എപ്പോൾ വിതരണം
ചെയ്യാനാകുമെന്നും
അറിയിക്കുമോ;
(
സി )
സാമ്പത്തിക
പ്രശ്നങ്ങൾ കാരണം പ്രസ്തുത
മേഖലയിൽ തൊഴിലാളികൾ കുറഞ്ഞു
വരുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എത്ര തൊഴിലാളികളാണ് നിലവിൽ ഈ
മേഖലയിൽ
പണിയെടുക്കുന്നതെന്നും പത്തു
വർഷങ്ങൾക്കുമുമ്പ് എത്ര
തൊഴിലാളികൾ
ഉണ്ടായിരുന്നുവെന്നും
അറിയിക്കുമോ;
(
ഡി )
ഖാദിമേഖലയിൽ
തൊഴിലാളികൾ നേരിടുന്ന
പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു
ഈ സർക്കാർ സ്വീകരിച്ചിട്ടുള്ള
നടപടികൾ എന്തെല്ലാമാണെന്ന്
അറിയിക്കുമോ; ഈ മേഖലയിൽ
തൊഴിൽ അവസരങ്ങൾ നിലനിർത്താൻ
നടപടി സ്വീകരിക്കുമോ?
648.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
വിരമിച്ച
കയര്‍ത്തൊഴിലാളികള്‍ക്കുള്ള
പെന്‍ഷനും ആനുകൂല്യങ്ങളും
വിതരണം ചെയ്യുന്നതിനുള്ള
നടപടിയുടെ വിശദാംശം
അറിയിക്കാമോ?
649.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ചാത്തന്നൂർ
മണ്ഡലത്തിൽ നിലവിൽ എത്ര കയർ
വ്യവസായ സഹകരണ സംഘങ്ങൾ
പ്രവർത്തനക്ഷമമാണെന്നും അവ
ഏതെല്ലാമെന്നും, പ്രവർത്തനം
പൂർണമായും നിലച്ച കയർ സംഘങ്ങൾ
എത്രയെന്നും അവ
ഏതെല്ലാമെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രവർത്തനം
നിലച്ച കയർ വ്യവസായ സഹകരണ
സംഘങ്ങളുടെ സ്ഥാവര ജംഗമ
വസ്തുക്കൾ
അന്യാധീനപ്പെട്ടുപോകാതെ
സംരക്ഷിക്കുന്നതിനുള്ള
നിയമപരമായ നടപടികൾ
എന്തെല്ലാമാണ്; ചാത്തന്നൂർ
മണ്ഡലത്തിലെ പ്രവർത്തനം
നിലച്ച കയർ വ്യവസായ സഹകരണ
സംഘങ്ങളുടെ കാര്യത്തിൽ
പ്രസ്തുത നിയമനടപടികൾ
സ്വീകരിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(
സി )
പ്രവർത്തനം
നിലച്ച കയർ വ്യവസായ സഹകരണ
സംഘങ്ങളുടെ വസ്തുവകകളും
കെട്ടിടങ്ങളും
പ്രയോജനപ്പെടുത്തുന്നതിന്
എന്തെങ്കിലും പദ്ധതികളോ
മാർഗ്ഗനിർദ്ദേശങ്ങളോ
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ ആയതിന്റെ
വിശദാംശങ്ങൾ നൽകാമോ?
650.
ശ്രീ.
എ. സി. മൊയ്‌തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
പരമ്പരാഗത
വ്യവസായ മേഖലയില്‍
ഉള്‍പ്പെടുന്ന കയര്‍
വ്യവസായത്തിന്റെ
ആധുനീകകരണത്തിന് എന്തെല്ലാം
നടപടികളാണ് വിഭാവനം
ചെയ്യുന്നത്; വിശദമാക്കുമോ;
(
ബി )
കയര്‍
മേഖലയിലെ പ്രശ്നങ്ങള്‍
പഠിച്ച് റിപ്പോര്‍ട്ട്
സമര്‍പ്പിച്ച വിദഗ്ദസമിതിയുടെ
ശിപാര്‍ശയിന്മേല്‍
സ്വീകരിച്ചിട്ടുള്ള നടപടികൾ
എന്തെല്ലാമാണെന്നു
വിശദമാക്കുമോ?
651.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയില്‍ നിലവില്‍ എത്ര
കയര്‍ സഹകരണ സംഘങ്ങളാണ്
പ്രവൃത്തിച്ചുവരുന്നത്; ഓരോ
സംഘത്തിന്റെയും വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
ജില്ലയില്‍
ഏതെങ്കിലും കയര്‍ സഹകരണ
സംഘങ്ങള്‍ പ്രവര്‍ത്തിക്കാതെ
പൂട്ടിപോയിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
സര്‍ക്കാരില്‍
നിന്നും വിവിധ ധനസഹായങ്ങള്‍
ലഭിച്ച കയര്‍ സംഘങ്ങള്‍
പ്രവര്‍ത്തിക്കാതെ അടച്ചു
പൂട്ടിയാല്‍ അത്തരം
സംഘങ്ങളുടെ യന്ത്രങ്ങള്‍
മറ്റ് പ്രവര്‍ത്തിക്കുന്ന
സംഘങ്ങള്‍ക്ക് കൈമാറാന്‍
വ്യവസ്ഥയുണ്ടോ; വിശദമാക്കാമോ?
652.
ശ്രീ
തോമസ് കെ തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കയര്‍
മേഖലയില്‍ തൊഴിലാളികള്‍ക്ക്
കൂടുതല്‍ ആനുകൂല്യങ്ങള്‍
നല്‍കുന്നതിന്
സ്വീകരിച്ചുവരുന്ന നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി )
കയര്‍
മേഖലയില്‍ കൂടുതല്‍
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വിശദമാക്കുമോ?
653.
ശ്രീ.
പി. സി. വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
കുണ്ടറ
മണ്ഡലത്തിന്റെ പരിധിയില്‍
പൊതുമേഖലയിലും
സ്വകാര്യമേഖലയിലുമായി
നിലവില്‍ എത്ര കശുവണ്ടി
ഫാക്ടറികള്‍
പ്രവര്‍ത്തിക്കുന്നുണ്ട്; അവ
ഏതെല്ലാമെന്ന് തരംതിരിച്ച്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
കശുവണ്ടി ഫാക്ടറികളില്‍
2021-22, 2022-23, 2023-24
എന്നീ കാലയളവില്‍ എത്ര
തൊഴില്‍ ദിനങ്ങള്‍
ഉണ്ടായിട്ടുണ്ട്;
വിശദമാക്കാമോ.?
654.
ശ്രീ.
പി. സി. വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു നിയമം,
വ്യവസായം, കയർ വകുപ്പ്
മന്ത്രി സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനു ശേഷം കശുവണ്ടി
മേഖലയിലെ പ്രതിസന്ധി
പരിഹരിക്കാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ?
|
|
|
|
|
|
|
|