|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
UNSTARRED |
|
QUESTIONS
|
|
AND |
|
ANSWERS |
|
|
|
|
|
|
|
|
|
|
|
|
|
|
|
|
|
You are here: Business >15th
KLA >12th Session>unstarred
Questions and Answers |
|
Answer Provided |
|
Answer Not
Yet Provided |
|
FIFTEENTH KLA
- 12th SESSION
UNSTARRED QUESTIONS
AND ANSWERS
(To
read Questions please
enable Unicode-Malayalam in
your system)
(To
read answers Please CLICK
on the Title of the
Questions)
|
Questions and Answers
|
1.
ശ്രീ
എം എസ് അരുൺ കുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നവകേരളസദസ്സിന്റെ
ഭാഗമായി മാവേലിക്കര
മണ്ഡലത്തില്‍ നടപ്പാക്കുവാന്‍
ഉദ്ദേശിച്ചിട്ടുള്ള
പദ്ധതികളും അവയുടെ സ്ഥിതി
വിവരവും ലഭ്യമാക്കുമോ?
2.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
കിനാലൂരിൽ എ.ഐ.ഐ.എം.എസ്
സ്ഥാപിക്കുന്നതിനായി എത്ര
ഭൂമിയാണ് സ്വകാര്യ
വ്യക്തികളിൽ നിന്ന് സർക്കാർ
ഏറ്റെടുക്കാൻ
തീരുമാനിച്ചിട്ടുള്ളത്;
അതുമൂലം പ്രസ്തുത ഭൂമിയിലെ
എത്ര വീടുകളാണ്
നഷ്ടപ്പെടുന്നത്; വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(
ബി )
കോഴിക്കോട്
കിനാലൂരിൽ എ.ഐ.ഐ.എം.എസ്
സ്ഥാപിക്കുന്നതിനായി
ഏറ്റെടുക്കുന്ന ഭൂമി
ഉപയോഗിച്ച് നിലവിൽ ബാങ്ക്
ലോണിനോ മറ്റ് ക്രയവിക്രയം
നടത്താനോ കഴിയില്ല എന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
എ.ഐ.ഐ.എം.എസ്
സ്ഥാപിക്കുന്നതിനായി
കിനാലൂരിൽ ഭൂമി
ഏറ്റെടുക്കുന്ന നടപടികളിൽ
കാലതാമസം വരുന്നു എന്ന കാര്യം
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
പ്രസ്തുത ഭൂമി ഏറ്റെടുക്കുന്ന
നടപടി വേഗത്തിലാക്കുമോ;
വിശദമാക്കാമോ?
3.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2024-ല്‍
നടന്ന ഏതെല്ലാം പി.എസ്.സി.
പരീക്ഷകള്‍ക്ക് അന്തിമ ഉത്തര
സൂചികകളിലെ ന്യൂനതകാരണം
ചോദ്യങ്ങള്‍ ഒഴിവാക്കേണ്ടി
വന്നിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ; പരീക്ഷകളും
ഒഴിവാക്കിയ ചോദ്യങ്ങളുടെ
എണ്ണവും സംബന്ധിച്ച വിവരം
ലഭ്യമാക്കുമോ;
(
ബി )
പി.എസ്.സി.
നടത്തുന്ന തൊണ്ണൂറ് ശതമാനം
പരീക്ഷകളിലും അഞ്ച്
ശതമാനത്തോളം ചോദ്യങ്ങള്‍
ഉദ്യോഗാര്‍ത്ഥികളുടെ
ആത്മവിശ്വാസം
തകര്‍ക്കുന്നവിധം അന്തിമ
ഉത്തര സൂചികയില്‍നിന്നും
ഒഴിവാക്കേണ്ടി വരുന്ന
സാഹചര്യം എങ്ങനെ
സംജാതമാകുന്നു എന്നത്
പരിശോധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
പരിശോധിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
പി.എസ്.സി.
പരീക്ഷകള്‍ക്ക്
ന്യൂനതയില്ലാത്ത
ചോദ്യപേപ്പറുകള്‍
തയ്യാറാക്കുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
4.
ഡോ.
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ചവറ
നിയോജക മണ്ഡലത്തിലെ കന്നേറ്റി
മുതല്‍ കാവനാട് വരെയുള്ള
ദേശീയ പാത 66-ന്റെ
നിര്‍മ്മാണം മന്ദഗതിയില്‍
ആയതിനാല്‍ നിലവില്‍
ഏര്‍പ്പെടുത്തിയിട്ടുള്ള
ഗതാഗത നിയന്ത്രണങ്ങള്‍ മൂലം
അപകടങ്ങള്‍ കൂടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
കേരള
വാട്ടര്‍ അതോറിറ്റിയുടെ
പൈപ്പ് ലൈനുകളും
കെ.എസ്.ഇ.ബി.യുടെ ഇലക്ട്രിക്
ലൈനും, പോസ്റ്റുകളും മാറ്റി
സ്ഥാപിക്കുന്നത്
വേഗത്തിലാക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ;
വിശദമാക്കുമോ;
(
സി )
സര്‍വ്വീസ്
റോഡുകളുടെ നിര്‍മ്മാണം
എത്രയും വേഗം
പൂര്‍ത്തീകരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
5.
ശ്രീ.
ജോബ് മൈക്കിള്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്ന ശേഷം പി.എം.ജെ.വി.കെ (
പ്രധാൻ മന്ത്രി ജൻ വികാസ്
കാര്യക്രം ) പദ്ധതി പ്രകാരം
ചങ്ങനാശ്ശേരി നിയോജക
മണ്ഡലത്തില്‍ ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ് അംഗീകാരം
നല്‍കിയിട്ടുള്ളതെന്നും
അനുവദിച്ച തുക എത്രയെന്നും
വ്യക്തമാക്കുമോ;
(
ബി )
ഓരോ
പ്രവൃത്തിയുടെയും നിലവിലെ
സ്ഥിതി എന്താണെന്ന്
വ്യക്തമാക്കുമോ?
6.
ശ്രീ.
കെ. എം. സച്ചിന്‍ദേവ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാറ്റഗറി
നമ്പർ 390/2018 പ്രകാരം
പി.എസ്.സി. ലിസ്റ്റിൽ നിന്നും
എത്ര പേർക്ക് നിയമനം
നൽകിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട
ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്
(LMV) ഉദ്യോഗാർത്ഥികൾക്ക്
നിലവിൽ ഒഴിവുള്ള
പോസ്റ്റിലേക്ക് നിയമനം
നടത്തുന്നതിനുള്ള തടസ്സം
എന്താണെന്ന് അറിയിക്കാമോ;
(
സി )
2025
ജനുവരിയിൽ അവസാനിക്കുന്ന
പ്രസ്തുത ലിസ്റ്റിൽ
ഉൾപ്പെട്ടവരെ നിലവിലെ
ഒഴിവുകളിൽ
നിയമിക്കുന്നതിനുള്ള നടപടി
സ്വീകരിക്കാമോ;
(
ഡി )
കേരള
വാട്ടർ അതോറിറ്റിയിൽ
ഒഴിവുണ്ടായിരുന്നിട്ടും
പ്രസ്തുത പോസ്റ്റിലേക്ക്
നിയമനം നടത്തുന്നില്ലായെന്ന
പരാതി സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
7.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക് ഒരു
സാമ്പത്തിക വര്‍ഷം 2 ഗഡു
ക്ഷാമബത്ത നല്‍കുമെന്നും
നിലവിലുള്ള ക്ഷാമബത്ത
കുടിശികകളും ശമ്പള പരിഷ്കരണ
കുടിശികയും അനുവദിക്കുന്നതു
സംബന്ധിച്ച് പ്രത്യേക
ഉത്തരവിറക്കുമെന്നും ചട്ടം
300 പ്രകാരമുള്ള
മുഖ്യമന്ത്രിയുടെ
പ്രസ്താവനയില്‍ എന്തു
നടപടിയാണ് നാളിതുവരെ
കൈക്കൊണ്ടിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
8.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വൈപ്പിൻ
മണ്ഡലത്തിലെ ചെറായി, മുനമ്പം
പ്രദേശങ്ങളിലെ 600 ഓളം
കുടുംബങ്ങൾ വർഷങ്ങളായി
താമസിക്കുന്ന വസ്തുവകകളിൽ
വഖഫ് ബോർഡ് അവകാശവാദം
ഉന്നയിച്ചതിനെ തുടർന്ന് ഈ
വസ്തുവകകൾ ആധാരപ്രകാരം കൈവശം
വച്ചനുഭവിക്കുന്നവർ നേരിടുന്ന
ഭയാശങ്കകൾ ദൂരികരിക്കാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
സ്വീകരിച്ചിട്ടുള്ള നടപടി
വിശദമാക്കാമോ;
(
ബി )
വിവാഹം,
വിദ്യാഭ്യാസം, ചികിത്സ എന്നിവ
ഉൾപ്പെടെയുള്ള നിരവധി
ആവശ്യങ്ങൾക്കായി വായ്പ
എടുക്കാനും കൈമാറ്റം
ചെയ്യുവാനും മറ്റും
സാധിക്കാത്തതിനാൽ ഇതു
സംബന്ധിച്ച് കോടതിയിലുള്ള
കേസുകൾ അടിയന്തരമായി
തീർപ്പാക്കാൻ നടപടി
സ്വീകരിക്കുമോ;
(
സി )
ഇതു
സംബന്ധിച്ച് നിലവിലുള്ള
കേസുകൾ ഏതൊക്കെയെന്നും
കേസുകളുടെ ഉള്ളടക്കവും
നിജസ്ഥിതിയും എന്തെന്നും
വിശദമാക്കാമോ;
(
ഡി )
2115-ാം
നമ്പറായി 1950-ൽ വഖഫ് ആധാരം
ചെയ്‍തെന്ന് അവകാശപ്പെടുന്ന
404.76 വസ്തുവകകൾ
25.09.2019-ൽ മാത്രം ബോർഡിൽ
സ്വമേധയാ രജിസ്റ്റർ
ചെയ്യാനുള്ള കാരണവും
രജിസ്റ്റർ ചെയ്യാനുള്ള
കാലതാമസത്തിനുള്ള കാരണവും
വിശദമാക്കാമോ;
(
ഇ )
ചെറായി,
മുനമ്പം മേഖലയിലെ വഖഫ്
പ്രശ്നം രണ്ട് വിഭാഗക്കാർ
തമ്മിലുള്ള തർക്കങ്ങളിലേക്കും
സംഘർഷങ്ങളിലേക്കും
വളരാതിരിക്കുവാൻ ആവശ്യമായ
നടപടി സ്വീകരിക്കുമോ?
9.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പി.
എസ്. സി. പരീക്ഷയെഴുതുന്ന
ഉദ്യോഗാർത്ഥികൾക്ക്
പരീക്ഷാസമയത്ത് ഏതെങ്കിലും
തരത്തിലുളള വാച്ച്
അനുവദനീയമാണോ; സ്മാർട്ട്
വാച്ച് ഒഴികെയുളള വാച്ചുകൾ
അനുവദിക്കുന്നതിന്
തടസ്സമുണ്ടോ; എങ്കിൽ
വ്യക്തമാക്കുമോ;
(
ബി )
പി.എസ്.സി.
പരീക്ഷാസെന്ററുകളിലെ എല്ലാ
ഹാളുകളിലും ക്ലോക്ക്,
സമയമറിയുന്നതിനുളള മറ്റു്
സംവിധാനങ്ങൾ എന്നിവ ഒരുക്കി
നൽകാറുണ്ടോ; ഇല്ലെങ്കിൽ ഇവ
സജ്ജമാക്കി നൽകാത്തതിനാൽ
ഉദ്യോഗാർത്ഥികൾക്ക്
സമയനിഷ്ഠയോടെ
പരീക്ഷയെഴുതുന്നതിന് കഴിയാത്ത
സാഹചര്യം നിലവിലുളളത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
സി )
പി.എസ്.സി.
പരീക്ഷയെഴുതുന്ന
ഉദ്യോഗാർത്ഥികൾക്ക്
സ്മാർട്ട് വാച്ച് ഒഴികെയുളള
വാച്ച് അനുവദിക്കുന്നതിനും
സെന്ററുകളിലെ ഓരോ ഹാളിലും
ക്ലോക്ക്
സ്ഥാപിക്കുന്നതിനുമുള്ള നടപടി
സ്വീകരിക്കുമോ?
10.
ഡോ.
മാത്യു കുഴല്‍നാടൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുഖ്യമന്ത്രിയുടെ
ഓഫിസിന്റെയോ ഐ. ടി.
വകുപ്പിന്റെയോ അനുമതിയോടെയാണോ
സി-ഡിറ്റ് എന്ന സ്ഥാപനം
സി.എം.ഒ. പോര്‍ട്ടലില്‍
ഓസ്പിന്‍ എന്ന കമ്പനിയുടെ
സോഫ്റ്റ്‌വെയര്‍
ഉപയോഗിക്കാന്‍ തീരുമാനിച്ചത്
എന്ന് വ്യക്തമാക്കുമോ;
(
ബി )
സി-ഡിറ്റ്
സ്വന്തമായി നിര്‍മ്മിച്ച
സോഫ്റ്റ്‌വെയര്‍ മാറ്റി സി.
എം. ഒ. യില്‍ ഓസ്പിന്റെ
സോഫ്റ്റ്‌വെയര്‍
ഉപയോഗിക്കാനുണ്ടായ കാരണം
വ്യക്തമാക്കുമോ; പ്രസ്തുത
മാറ്റം തീരുമാനിച്ച
മിനിറ്റ്സ്/ഉത്തരവിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ;
(
സി )
മുഖ്യമന്ത്രിയുടെ
സി.എം.ഒ. പോര്‍ട്ടലുമായി
ബന്ധപ്പെട്ട് ഓസ്പിന്‍ എത്ര
തുകയുടെ ഇന്‍വോയിസ് ഇതുവരെ
നല്‍കിയിട്ടുണ്ടെന്നും എത്ര
തുക സി-ഡിറ്റ്
നല്‍കിയിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(
ഡി )
ഓസ്പിന്‍
എന്ന കമ്പനിയുടെ
പ്രൊപ്പ്രൈറ്ററി
സോഫ്റ്റ്‌വെയറിലേക്ക്
സി.എം.ഒ. ആപ്ലിക്കേഷന്‍
ബന്ധിപ്പിച്ചതിന്റെ
സാമ്പത്തിക ബാധ്യത, ഡേറ്റാ
ചോര്‍ച്ച, സ്വകാര്യ
സോഫ്റ്റ്‌വെയര്‍
സൃഷ്ടിക്കുന്ന മറ്റ്
പ്രശ്നങ്ങൾ ഉള്‍പ്പടെയുള്ള
പ്രത്യാഘാതങ്ങള്‍ ഇതുവരെ
പരിശോധിച്ചിട്ടില്ലെങ്കില്‍
പരിശോധിക്കാന്‍ സര്‍ക്കാര്‍
നിര്‍ദ്ദേശം നല്‍കുമോ?
11.
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍
വഴി പ്രതിവര്‍ഷം എത്ര
പരീക്ഷകള്‍
നടക്കുന്നുണ്ടെന്ന്
വിശദമാക്കാമോ;
(
ബി )
ഇതില്‍
എത്ര റാങ്ക് ലിസ്റ്റുകള്‍
2023-ല്‍
പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(
സി )
2023-ല്‍
നടത്തിയ പരീക്ഷകളില്‍ ഇനിയും
പ്രസിദ്ധീകരിക്കാനുള്ള റാങ്ക്
ലിസ്റ്റുകള്‍ ഏതൊക്കെയാണെന്ന്
വിശദമാക്കാമോ;
(
ഡി )
പ്രസിദ്ധീകരിക്കുന്ന
റാങ്ക് ലിസ്റ്റുകളുടെ എല്ലാം
കാലാവധി ഒന്നുതന്നെയാണോ;
വിശദമാക്കാമോ;
(
ഇ )
നിശ്ചിത
സമയം കഴിഞ്ഞിട്ടും നിലവിലെ
റാങ്ക് ലിസ്റ്റുകളുടെ കാലാവധി
നീട്ടി നൽകിയിട്ടുണ്ടോ;
എങ്കില്‍ അത്
ഏതിനൊക്കെയാണെന്ന്
വിശദമാക്കാമോ; കാലാവധി
നീട്ടിക്കൊടുക്കുന്നതിന്
എന്ത് മാനദണ്ഡമാണ് പരിഗണിച്ചു
വരുന്നതെന്ന് വിശദമാക്കാമോ?
12.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
സർക്കാർ ജീവനക്കാർക്കും
അദ്ധ്യാപകർക്കും കൊടുത്തു
തീർക്കാനുള്ള 2019 ലെ ശമ്പള
പരിഷ്കരണ കുടിശ്ശിക എന്ന്
നൽകും; സംസ്ഥാന സർക്കാർ
ജീവനക്കാർക്കും അധ്യാപകർക്കും
നൽകുവാനുള്ള ക്ഷാമബത്ത
കുടിശ്ശിക എന്ന് കൊടുത്ത്
തീർക്കും; വിശദമാക്കാമോ ;
(
ബി )
ചട്ടം
300 പ്രകാരം 2024 ജൂലൈ 10 ലെ
മുഖ്യമന്ത്രിയുടെ പ്രസ്‌താവന
അനുസരിച്ചുള്ള ശമ്പള
പരിഷ്കരണ, ക്ഷാമബത്ത
കുടിശ്ശിക സംബന്ധിച്ച
പ്രത്യേക ഉത്തരവ്
എന്നത്തേക്ക്
പുറപ്പെടുവിക്കും; 2024 ജൂലൈ
1 മുതൽ നൽകേണ്ടിയിരുന്ന ശമ്പള
പരിഷ്കരണത്തിനായി കമ്മീഷനെ
നിയമിക്കാൻ സർക്കാർ
ആലോചിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ?
13.
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സാമ്പത്തിക
പ്രതിസന്ധിയുടെ
പശ്ചാത്തലത്തിൽ മുഖ്യമന്ത്രി
നിയമസഭയുടെ നടപടിക്രമം
സംബന്ധിച്ച ചട്ടം 300
അനുസരിച്ച് നിയമസഭയില്‍
നടത്തിയ പ്രസ്താവനകള്‍
ഏതൊക്കെ; ഇതിൽ ഏതൊക്കെ
നടപ്പിലാക്കി;
നടപ്പാക്കിയവയ്ക്ക് എത്ര തുക
അനുവദിച്ചു;
(
ബി )
നടപ്പിലാക്കാത്ത
പ്രഖ്യാപനങ്ങൾ ഏതൊക്കെ; ഇവ
എന്ന് നടപ്പിലാക്കാൻ
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
14.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അരൂര്‍
പഞ്ചായത്തില്‍ കോയിപറമ്പ്
വീട്ടില്‍ ശ്രീമതി അനിത
സാംസണ്‍ തന്റെ ദത്തെടുത്ത
മകള്‍ക്ക് ആശ്രിതനിയമനം
ലഭിക്കുന്നതിനായി നവകേരള
സദസ്സില്‍ നല്‍കിയ
അപേക്ഷയിന്മേൽ സ്വീകരിച്ച
നടപടി വിശദമാക്കാമോ;
(
ബി )
പ്രസ്തുത
അപേക്ഷ നിലവിൽ ആരുടെ
പക്കലാണെന്നും ആയതിന്റെ ഫയല്‍
നമ്പര്‍ എത്രയാണെന്നും
അറിയിക്കാമോ?
15.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നവകേരള
സദസ്സുമായി ബന്ധപ്പെട്ട്
സംസ്ഥാനത്ത്
നടപ്പാക്കാനുദ്ദേശിക്കുന്ന
പുതിയ പദ്ധതികൾ
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ; ഇതിനാവശ്യമായ
തുക എത്രയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
നവ
കേരള സദസ്സിനുശേഷം
മണ്ഡലങ്ങളിൽ പുതിയ
പ്രവർത്തികൾ
അനുവദിച്ചിട്ടുണ്ടോ; എങ്കിൽ
ഏതെല്ലാം പ്രവർത്തികളാണെന്നും
തുക എത്രയാണെന്നും മണ്ഡലം
തിരിച്ചു വ്യക്തമാക്കാമോ;
(
സി )
നവകേരള
സദസ്സിനുശേഷം അനുവദിക്കുവാൻ
ഉദ്ദേശിക്കുന്ന പ്രവർത്തികൾ
ഏതൊക്കെയാണെന്നും ഓരോ
പ്രവർത്തിക്കുമുള്ള തുക
എത്രയാണെന്നും മണ്ഡലം
തിരിച്ചു വ്യക്തമാക്കാമോ;
(
ഡി )
നവകേരള
സദസ്സിൽ നിന്ന് ആർജ്ജിച്ച
അനുഭവത്തിന്റെയും
അറിവിന്റെയും അടിസ്ഥാനത്തിൽ
ജനജീവിതം സുഗമമാക്കുന്നതിനും
സാങ്കേതികത്വം
മറികടക്കുന്നതിനും ഉത്തരവുകൾ
ഇറക്കിയിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത ഉത്തരവുകളുടെ
പകർപ്പുകൾ ലഭ്യമാക്കാമോ?
16.
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മന്ത്രിമാരുടെ
പേഴ്‍സണൽ സ്റ്റാഫിൽ നേരിട്ട്
നിയമനം ലഭിച്ചവര്‍
പെൻഷനാകുമ്പോൾ പെൻഷനേഴ്സ്
ഐ.ഡി. കാർഡ് നൽകുന്നതിന്
വ്യവസ്ഥയുണ്ടോ;
(
ബി )
എങ്കിൽ
ഏതു സെക്ഷനിൽ നിന്നാണ്
പ്രസ്തുത കാർഡ് നൽകുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
തിരിച്ചറിയൽ
കാർഡ് ലഭിക്കുന്നതിനുളള
നടപടിക്രമങ്ങളും അതിനായി
സമര്‍പ്പിക്കേണ്ട രേഖകൾ
എന്തെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
തിരിച്ചറിയൽ കാർഡ് നിലവിൽ
നൽകുന്നില്ലെങ്കിൽ അത് നൽകാൻ
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
17.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വയനാട്
ദുരിതാശ്വാസത്തിന്റെ ഭാഗമായി
സർക്കാർ ജീവനക്കാരിൽ നിന്നും
അദ്ധ്യാപകരിൽ നിന്നും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
നിധിയിലേക്കുള്ള സാലറി
ചലഞ്ചിൽ പങ്കെടുത്ത
ജീവനക്കാരുടെ എണ്ണം
ലഭ്യമാക്കാമോ ; ഇതിൽ
ശമ്പളത്തിൽ നിന്നും /
പ്രൊവിഡൻ്റ് ഫണ്ടിൽ നിന്നും /
ലീവ് സറണ്ടറിൽ നിന്നും സംഭാവന
നൽകിയവരുടെ എണ്ണം ഇനം
തിരിച്ചു നൽകാമോ;
(
ബി )
ഈ
ചലഞ്ചിലൂടെ ഓഗസ്റ്റ് മാസത്തെ
ശമ്പളം / പി.എഫ്. /
ആർജ്ജിതാവധി സറണ്ടർ
എന്നിവയിലൂടെ ആദ്യ ഗഡുവായി
എത്ര രൂപ ഒരോ ഇനത്തിലും
സംഭാവനയായി ലഭിച്ചുവെന്നു
വ്യക്തമാക്കാമോ ; ഇതിന്
ആനുപാതികമായി അടുത്ത രണ്ട്
ഗഡുക്കളിൽ ഓരോ
വിഭാഗത്തിലൂടെയും എത്ര രൂപ
ലഭിക്കും ; വ്യക്തമാക്കാമോ ?
18.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗവ.
ഹോമിയോപ്പതിക് മെഡിക്കൽ
കോളേജുകളിലെ വിവിധ
വകുപ്പുകളില്‍ അസോസിയേറ്റ്
പ്രൊഫസർ നിയമനം
നടത്തുന്നതിനായി 16.11.2023
തീയതിയില്‍ കേരള പി.എസ്.സി
പുറപ്പെടുവിച്ച തിരുത്തൽ
വിജ്ഞാപനം (കാറ്റഗറി
നമ്പർ.168/2023 മുതൽ 178/2023
വരെ) 2019-ലെ കേരള സ്റ്റേറ്റ്
ഹോമിയോപ്പതിക് മെഡിക്കൽ
എജ്യൂക്കേഷൻ
(ടീച്ചിങ്) സർവീസസ്
സ്പെഷ്യൽ റൂൾസും, യു. ജി.സി
മാനദണ്ഡവും ലംഘിച്ചുകൊണ്ടാണെന്ന
പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
തിരുത്തൽ വിജ്ഞാപനത്തിൽ
സര്‍ക്കാര്‍ നിർദ്ദേശമോ കോടതി
ഉത്തരവോ ഇല്ലാതെ
നിയമനത്തിനായുള്ള യോഗ്യതയിലും
പ്രവൃത്തി പരിചയത്തിലും
സ്വന്തം നിലയിൽ ഇളവ്
നൽകുന്നതിന് പി.എസ്.സി.ക്ക്
അധികാരമുണ്ടോ;
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
വിഞാപന പ്രകാരം അസോസിയേറ്റ്
പ്രൊഫസർ തസ്തികയിലേക്ക്
അപേക്ഷ സമർപ്പിച്ച
ഉദ്യോഗാർഥികളിൽ സംസ്ഥാനത്തിന്
പുറത്തുള്ള സ്വകാര്യ
ഹോമിയോപ്പതിക് മെഡിക്കൽ
കോളേജുകളിൽ അസിസ്റ്റന്റ്
പ്രൊഫസര്‍/ഗസ്റ്റ് ലക്ചറർ
തസ്തികയിൽ സേവനം
അനുഷ്ഠിച്ചു വരുന്നുവെന്ന്
പ്രവർത്തന പരിചയ
സർട്ടിഫിക്കറ്റ് നൽകിയ
അപേക്ഷകരുടെയും, സംസ്ഥാനത്തെ
ഗവ.മെഡിക്കൽ കോളേജുകളിൽ
നിന്നും താല്‍കാലിക
അടിസ്ഥാനത്തിലും കരാർ
അടിസ്ഥാനത്തിലും അസിസ്റ്റന്റ്
പ്രൊഫസർ /ഗസ്റ്റ് ലക്ചറർ
തസ്തികയിൽ ജോലി ചെയ്തതിന്റെ
അടിസ്ഥാനത്തിൽ അസ്സോസിയേറ്റ്
പ്രൊഫസർ തസ്തികയിലേക്ക്
അപേക്ഷ നൽകിയവരുടെയും
എണ്ണം എത്രയെന്ന്
വ്യക്തമാക്കാമോ; പ്രസ്തുത
അപേക്ഷകര്‍ സമർപ്പിച്ച
സർട്ടിഫിക്കറ്റുകളുടെ പകർപ്പ്
ലഭ്യമാക്കാമോ;
(
ഡി )
പ്രസ്തുത
തസ്തികയിലേക്ക് അപേക്ഷ
സമർപ്പിക്കുന്നതിന്
അനുവദിക്കണമെന്നാവശ്യപ്പെട്ട്
നൽകിയ ഹർജിയിന്മേല്‍ കേരള
ഹൈക്കോടതി ഉത്തരവ്
പ്രകാരം (OP (KAT) 428 of
2023) എക്സിക്യൂട്ടീവ്
ഉത്തരവുകൾക്ക് സ്പെഷ്യൽ റൂൾസ്
മറികടക്കാൻ സാദ്ധ്യമല്ല എന്ന
തീര്‍പ്പിന്റെ അടിസ്ഥാനത്തിൽ
അസോസിയേറ്റ് പ്രൊഫസർ നിയമന
നടപടിയുടെ ഭാഗമായി യോഗ്യത,
പ്രവൃത്തി പരിചയം എന്നിവ
സംബന്ധിച്ച് പി.എസ്.സി.
സ്വന്തം നിലയിൽ വരുത്തിയ
തിരുത്തൽ വിജ്ഞാപനം ചട്ട
വിരുദ്ധവും
നിയമവിരുദ്ധവുമാണെന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത നിയമന
നടപടികൾ
നിർത്തിവയ്ക്കുന്നതിന്
പി.എസ്.സി. ക്ക് നിർദേശം
നൽകുമോ; വിശദമാക്കാമോ?
19.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
എല്ലാ സര്‍ക്കാര്‍ സേവനങ്ങളും
ഓണ്‍ലൈന്‍ ആയി ലഭ്യമാക്കാന്‍
എപ്പോള്‍ കഴിയുമെന്ന്
വ്യക്തമാക്കാമോ; ജനങ്ങള്‍
സര്‍ക്കാര്‍ ഓഫീസുകളില്‍ കയറി
ഇറങ്ങേണ്ട അവസ്ഥ
പരിഹരിക്കാന്‍ അടിയന്തര
നടപടികള്‍ ഉണ്ടാകുമോ;
വിശദമാക്കാമോ?
20.
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2017
ലെ സർക്കാർ ഉത്തരവ്
പ്രകാരമുള്ള സ്പാർക്കധിഷ്ടിത
ഓൺലൈൻ പൊതുസ്ഥലമാറ്റം നടപ്പിൽ
വരുത്താത്ത എത്ര വകുപ്പുകൾ
നിലവിലുണ്ട് ; ഓൺലൈൻ
സ്ഥലമാറ്റം നടപ്പിലാക്കണമെന്ന
കേരള അഡ്മിനിസ്ട്രേറ്റീവ്
ട്രൈബ്യൂണലിന്റെ ഉത്തരവ്
നടപ്പിൽ വരുത്താത്ത എത്ര
വകുപ്പുകൾ നിലവിലുണ്ട് ;
(
ബി )
വകുപ്പുകളിൽ
ഓൺലൈൻ സ്ഥലമാറ്റം
സമയബന്ധിതമായി
നടപ്പിലാക്കുവാൻ സർക്കാർ
നടപടി സ്വീകരിക്കുമോ?
21.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നശേഷം
എൽ.ഡി.സി., ലാസ്റ്റ് ഗ്രേഡ്
എന്നീ തസ്തികകളിൽ നാളിതുവരെ
എത്ര നിയമനങ്ങൾ
നടത്തിയിട്ടുണ്ടെന്ന് ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
തസ്തികകളിൽ നിലവിൽ റാങ്ക്
ലിസ്റ്റുകൾ നിലവിലുണ്ടോ;
എങ്കിൽ അവയിൽ നിന്നും നിയമനം
നടത്താൻ നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ;
(
സി )
മുൻവർഷങ്ങളിൽ
നിന്നും വ്യത്യസ്തമായി
പ്രസ്തുത തസ്തികകളിൽ നിയമനം
നൽകുന്നതിന് കാലതാമസം
നേരിടുന്നതിന്റെ കാരണം
വിശദമാക്കുമോ;
(
ഡി )
ഈ
സാമ്പത്തിക വർഷം
അവസാനിക്കുന്നതിനു മുമ്പായി
പരമാവധി ഉദ്യോഗാർഥികൾക്ക്
നിയമനം നൽകുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കുമോ?
22.
ശ്രീ
എം രാജഗോപാലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസിന്റെ അടുത്ത
ബാച്ചിന്റെ നിയമനവുമായി
ബന്ധപ്പെട്ട നോട്ടിഫിക്കേഷന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ; ആദ്യ
ബാച്ചില്‍ എത്ര പേര്‍ക്കാണ്
നിയമനം നല്‍കിയിട്ടുള്ളത്?
23.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം പാലക്കാട്
ജില്ലയില്‍ വിവിധ
വകുപ്പുകളിലായി പി.എസ്.സി.
നല്‍കിയ നിയമന ശിപാര്‍ശകളുടെ
റാങ്ക് ലിസ്റ്റുകള്‍ തിരിച്ച്
കണക്ക് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
ജില്ലയില്‍ വിവിധ
വകുപ്പുകളില്‍ വിവിധ
തസ്തികകളിലായി എത്ര
ഒഴിവുകളിലാണ് ഇനിയും നിയമന
ശിപാര്‍ശകള്‍ നല്കാന്‍
ബാക്കിയുള്ളതെന്ന് തസ്തിക
തിരിച്ച് കണക്കുകള്‍
വ്യക്തമാക്കാമോ ?
24.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
പി.എസ്.സി. യുടെ നിയമനശിപാർശ
പ്രകാരം വിവിധ ബോർഡുകൾ,
കമ്പനികൾ എന്നിവയിലേക്ക്
നിയമനം ലഭിക്കുന്ന
ഉദ്യോഗാർത്ഥികൾ പ്രസ്തുത
തസ്തികയിൽ പ്രവേശിക്കാത്ത
സാഹചര്യത്തിൽ ചട്ടപ്രകാരം
എന്‍ .ജെ. ഡി ഒഴിവുകൾ എത്ര
ദിവസത്തിനുള്ളിൽ റിപ്പോർട്ട്
ചെയ്യണം; വിശദമാക്കുമോ;
(
ബി )
പ്രസ്തുത
ചട്ടം
പാലിക്കപ്പെടുന്നുണ്ടെന്ന്
ഉറപ്പുവരുത്തുന്നതിന്
പിഎസ്‌സി എന്തു നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
സി )
സമയബന്ധിതമായി
എന്‍. ജെ. ഡി. ഒഴിവുകൾ
റിപ്പോർട്ട് ചെയ്യാത്ത
ഉദ്യോഗസ്ഥർക്കെതിരെ എന്തു
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത് എന്ന്
വിശദമാക്കുമോ;
(
ഡി )
എൻ.
ജെ. ഡി. ഒഴിവുകൾ
സമയബന്ധിതമായി റിപ്പോർട്ട്
ചെയ്യുന്നതിന് എന്തു
നടപടിയാണ് സർക്കാർ
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
സെക്രട്ടേറിയറ്റിലെ
താൽക്കാലികാടിസ്ഥാനത്തിലുള്ള
നിയമനം
25.
ശ്രീ.
സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
എംപ്ലോയ്‌മെന്റ്
എക്സ്‌ചേഞ്ച് വഴിയല്ലാതെ
താൽക്കാലികാടിസ്ഥാനത്തിൽ
നിയമിച്ച എത്രപേർ ഗവണ്മെന്റ്
സെക്രട്ടേറിയറ്റിലെ വിവിധ
വകുപ്പുകളിലായി ജോലി
ചെയ്യുന്നുണ്ടെന്ന്
അറിയിക്കാമോ; 2016 മെയ് മാസം
മുതൽ നടന്നിട്ടുള്ള
നിയമനങ്ങളെ സംബന്ധിച്ച
വിശദവിവരങ്ങൾ നൽകാമോ;
(
ബി )
ഇപ്രകാരം
നിയമിക്കപ്പെട്ട ജീവനക്കാരുടെ
പേര്, വിലാസം, നിയമനം നൽകിയ
വകുപ്പ്, നിയമനം നൽകിയ
തസ്തിക, നിയമന രീതി,
ഏതെങ്കിലും സംവരണ വിഭാഗത്തിൽ
ഉൾപ്പെട്ടതാണെങ്കിൽ ആ വിവരം
എന്നിവ ലഭ്യമാക്കാമോ;
(
സി )
ഇത്തരം
നിയമനങ്ങളിൽ സി.എൻ.വി.
ആക്ടിനു വിധേയമായി സർക്കാർ
പുറത്തിറക്കിയ 05.02.2014 ലെ
25941/ജി 2/2013/ എൽബിആർ
സർക്കുലറിലെ വ്യവസ്ഥകൾക്ക്
വിരുദ്ധമാണോയെന്ന്
അറിയിക്കാമോ ;
(
ഡി )
പ്രസ്തുത
സർക്കുലറിലെ പി.എസ്.സി-യ്ക്ക്
വിടാത്ത തസ്തികകളിൽ
എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച്
വഴി നിയമനം നടത്തണമെന്ന
നിർദ്ദേശം സെക്രട്ടേറിയറ്റിൽ
പാലിക്കപ്പെടുന്നില്ലെന്ന
കാര്യം സർക്കാരിന്റെ
ശ്രദ്ധയിൽ വന്നിട്ടുണ്ടോ;
(
ഇ )
ഇതുമൂലം
ഇത്തരം നിയമനങ്ങളില്‍ സംവരണം
അട്ടിമറിക്കപ്പെടുന്നുണ്ടോയെന്ന
കാര്യം സർക്കാർ പ്രത്യേകം
പരിശോധിക്കുമോ;
വ്യക്തമാക്കാമോ?
26.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആലപ്പുഴ
ജില്ലയില്‍ വിവിധ
വകുപ്പുകളിലായി ആകെ എത്ര
തസ്തികകളാണ് നിലവിലുള്ളത്
എന്ന് വ്യക്തമാക്കാമോ; ഇതില്‍
എത്ര ഒഴിവുകള്‍ നിലവിലുണ്ട്
എന്ന് വിശദമാക്കാമോ?
27.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഡൽഹിയിൽ
സംസ്ഥന സർക്കാരിന്റെ നിലവിലെ
പ്രത്യേക പ്രതിനിധിക്ക്
ഓണറേറിയവും മറ്റ്
ഇനങ്ങളിലുമായി എത്ര തുക
നാളിതുവരെ നൽകി;
അദ്ദേഹത്തിന്റെ ഓഫിസ്
ചെലവുകൾക്കായി എത്ര തുക നൽകി;
വിശദമാക്കാമോ;
(
ബി )
ഏതൊക്കെ
കാര്യങ്ങൾക്കാണ്
അദ്ദേഹത്തിന്റെ ഇടപെടൽ
ഉണ്ടായത്; വിശദമാക്കാമോ?
28.
ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഗവൺമെന്റ്
സെക്രട്ടേറിയറ്റിലെ പൊതുഭരണ
വകുപ്പിൽ അസിസ്റ്റന്റ്
തസ്തികകൾ നികത്താത്തതിനാൽ
വിവിധ സെക്ഷനുകളിൽ ഫയൽ
തീർപ്പാക്കുന്നതിൽ കാലതാമസം
നേരിടുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
അസിസ്റ്റന്റിന്റെ എത്ര
തസ്തികകളാണ് ഒഴിഞ്ഞു
കിടക്കുന്നത്;
വകുപ്പ്തിരിച്ചുള്ള വിശദവിവരം
നൽകാമോ;
(
ബി )
പൊതുഭരണ
വകുപ്പിൽ അധികമായി വേണ്ട 44
തസ്തികകളിലേക്ക് 17/8/24 -ലെ
എസ്എ 1/36/2022/പൊ.ഭ.വ നമ്പർ
മെമ്മോ പ്രകാരം നിശ്ചിത
യോഗ്യതയുള്ള കമ്പ്യൂട്ടർ
അസിസ്റ്റന്റുമാരിൽ നിന്നും
എത്ര അപേക്ഷകൾ ലഭിച്ചു; ഇതിൽ
എത്ര പേർക്ക് നിയമനം നൽകി;
വിശദ വിവരം നൽകാമോ;
(
സി )
നിലവിൽ
അധികമായി ആവശ്യമുണ്ടെന്ന്
കണ്ടെത്തിയ അസിസ്റ്റന്റ്
തസ്തികകൾ
സൃഷ്ടിക്കുന്നതിനുള്ള നടപടി
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
വിശദ വിവരം നൽകാമോ?
29.
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊല്ലം
ജില്ലയിൽ എത്ര കേന്ദ്രീയ
വിദ്യാലയങ്ങൾ ഉണ്ടെന്നു
വ്യക്തമാക്കാമോ;
(
ബി )
കേന്ദ്ര
സർക്കാർ കൊല്ലം ജില്ലയിൽ
പുതുതായി കേന്ദ്രീയ വിദ്യാലയം
അനുവദിച്ചിട്ടുണ്ടോ ; എങ്കിൽ
ഇവ തുടങ്ങുന്നതിന് വേണ്ടി
സ്ഥലം കണ്ടെത്തി നൽകുന്നതിനും
ക്ലാസുകൾ ആരംഭിക്കുന്നതിന്
താത്കാലിക കെട്ടിടം കണ്ടെത്തി
നൽകുന്നതിനും ജില്ലാ ഭരണകൂടം
എടുത്തിട്ടുള്ള നടപടി
വ്യക്തമാക്കാമോ; തദ്ദേശ
സ്വയംഭരണ വകുപ്പിന്റെ
കീഴിലുള്ള സ്ഥലവും കെട്ടിടവും
ലഭ്യമാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(
സി )
കൊല്ലം
ജില്ലയിൽ അനുവദിച്ചിട്ടുള്ള
പുതിയ കേന്ദ്രീയ വിദ്യാലയം
ആരംഭിക്കുന്നതിന് സംസ്ഥാന
സർക്കാർ സ്വീകരിച്ചിട്ടുള്ള
നടപടി വിശദമാക്കാമോ; പ്രസ്തുത
കേന്ദ്രീയ വിദ്യാലയം
തുടങ്ങുന്നതിനു കാലതാമസം
വന്നിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ?
30.
ശ്രീ.
അനൂപ് ജേക്കബ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സേവനാവകാശ നിയമം എന്നുമുതലാണ്
നടപ്പിലാക്കിയത്; ആയതിന്റെ
പുരോഗതി സർക്കാർ
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
നിയമം നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട് നാളിതുവരെ
ഉണ്ടായിട്ടുള്ള പ്രായോഗിക
ബുദ്ധിമുട്ടുകൾ
എന്തൊക്കെയാണെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(
സി )
എങ്കിൽ
കൂടുതൽ പ്രായോഗികമായ രീതിയിൽ
സേവനാവകാശ നിയമം പുതുക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(
ഡി )
എങ്കിൽ
സേവനാവകാശ നിയമത്തിൽ
എന്തെല്ലാം കാതലായ
മാറ്റങ്ങളാണ് വരുത്താൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ?
31.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുഖ്യമന്ത്രിയുടെ
യാത്രക്കും മറ്റ്
കാര്യങ്ങൾക്കുമായി എടുത്ത
ഹെലികോപ്റ്ററിന് വാടക ഇനത്തിൽ
നാളിതുവരെ എത്ര തുക ചെലവായി
എന്ന് വ്യക്തമാക്കുമോ;
(
ബി )
വയനാട്
ദുരന്ത സമയത്ത് ഈ
ഹെലികോപ്റ്റർ എന്തൊക്കെ
ആവശ്യങ്ങൾക്കാണ്
ഉപയോഗിച്ചതെന്ന്
വിശദമാക്കുമോ;
(
സി )
മുഖ്യമന്ത്രി
എത്ര തവണ ഈ ഹെലികോപ്റ്ററിൽ
യാത്ര ചെയ്തുവെന്നും
യാത്രയുടെ വിശദാംശങ്ങൾ
എന്തൊക്കെയെന്നും
അറിയിക്കുമോ?
32.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016
-ലെ സർക്കാർ അധികാരത്തിൽ
വന്നതിനുശേഷം 2024 സെപ്തംബർ
30 വരെ എത്ര
ഉദ്യോഗാർത്ഥികൾക്ക് കേരള
പി.എസ്.സി. മുഖേന നിയമന
ശിപാർശ നൽകിയിട്ടുണ്ട്;
(
ബി )
ഒഴിവുകൾ
യഥാസമയം പി.എസ്.സി. യെ
അറിയിക്കുന്നതിന് സർക്കാർ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
33.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സൂപ്പര്‍ന്യൂമററി
തസ്തികയില്‍ നിയമിതരായ
ഭിന്നശേഷിക്കാരുടെ ആശ്രിത
നിയമനം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ; എങ്കിൽ
വിശദമാക്കാമോ;
(
ബി )
Adv/C2/334/17-P&ARD
നമ്പര്‍ ഫയല്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(
സി )
ബേബി
സജിത വി., പുന്നോളി,
കീഴരിയൂര്‍ എന്ന വ്യക്തി
സമർപ്പിച്ച അപേക്ഷയിൽ എന്ത്
നടപടിയാണ് സ്വീകരിച്ചതെന്ന്
വിശദമാക്കാമോ?
34.
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരളീയം
2023-ന് സ്പോൺസർഷിപ്പിലൂടെ
എത്ര തുക ലഭിച്ചു; ഇനി എത്ര
തുക ലഭിക്കാനുണ്ട്;
വിശദമാക്കുമോ;
(
ബി )
സ്പോൺസർമാരുടെ
പേരും നൽകിയ തുകയുടെ
വിവരങ്ങളും വിശദമാക്കുമോ;
(
സി )
കേരളീയത്തിനായി
എത്ര തുക ഇതുവരെ ചെലവായി;
ചെലവ് വിവരങ്ങൾ ഇനം തിരിച്ച്
ലഭ്യമാക്കുമോ?
35.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊയിലാണ്ടി
മണ്ഡലത്തിലെ
കൊല്ലം-മേപ്പയ്യൂര്‍ റോഡ്
നവീകരണം ലാന്റ് അക്വിസിഷന്‍
നടപടികള്‍ പുരോഗമിക്കുന്ന
സാഹചര്യത്തില്‍ കിഫ്ബി ഡെഫര്‍
ചെയ്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
റോഡിന് നിലവിലുള്ള തടസ്സം
നീക്കി അടിയന്തരമായി പദ്ധതി
നടപ്പിലാക്കുന്നതിന്
നടപടികള്‍ കൈക്കൊള്ളാമോ?
36.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വര്‍ക്കല
നിയോജകമണ്ഡലത്തില്‍ നവകേരള
സദസ്സിൽ എത്ര അപേക്ഷകള്‍
ലഭിച്ചുവെന്ന് വിശദമാക്കാമോ;
(
ബി )
ആയതില്‍
എത്ര അപേക്ഷകളില്‍
തീര്‍പ്പാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
37.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ആശ്രിതനിയമനത്തിന്
അപേക്ഷ നല്‍കി വര്‍ഷങ്ങളായി
നിയമനം
കാത്തിരിക്കുന്നവര്‍ക്ക്
നിയമനം ലഭിക്കാത്ത കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
നിയമനവുമായി ബന്ധപ്പെട്ട
പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി ചീഫ്
സെക്രട്ടറിയുടെ
അദ്ധ്യക്ഷതയില്‍ നിയമിച്ച
കമ്മിറ്റി സ്വീകരിച്ച നടപടി
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(
സി )
അഞ്ചു
വര്‍ഷത്തിലധികമായി ആശ്രിത
നിയമനത്തിന് അപേക്ഷ നല്‍കി
കാത്തിരിക്കുന്നവരുടെ
കാര്യത്തില്‍ യോഗ്യതയുടെ
അടിസ്ഥാനത്തില്‍ വിവിധ
വകുപ്പുകളിലുള്ള
ഒഴിവുകള്‍ക്കനുസരിച്ച് നിയമനം
നല്‍കുന്നതിന് ആവശ്യമായ നടപടി
സ്വീകരിക്കുമോ?
38.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കാസർഗോഡ്
ജില്ലയില്‍ നവകേരള
സദസ്സിലുള്‍പ്പെടുത്തിയ
ഏതൊക്കെ പദ്ധതികളാണ്
പൂര്‍ത്തീകരിക്കാന്‍
ലക്ഷ്യമിടുന്നത്; ഇവ
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
സാധിക്കും?
ചട്ടവിരുദ്ധമായി
ആക്രിസാധനങ്ങൾ കടത്തി
വിൽക്കുന്നതായ മാധ്യമവാർത്ത
39.
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗവൺമെന്റ്
സെക്രട്ടേറിയറ്റിൽ നിന്നും
ചട്ടവിരുദ്ധമായി ആക്രി
സാധനങ്ങൾ കടത്തി
വിൽക്കുന്നതായ മാധ്യമവാർത്ത
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
വാർത്തയുടെ അടിസ്ഥാനത്തിൽ
ആക്രിക്കടത്ത് തടയുന്നതിനായി
സ്വീകരിച്ച നടപടി
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
സി )
ആക്രിക്കടത്തിൽ
ആരോപണവിധേയനായ താൽക്കാലിക
ജീവനക്കാരൻ സെക്രട്ടേറിയറ്റിൽ
അനധികൃത നിയമനം നേടിയത്
സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ;
(
ഡി )
ആക്രിക്കടത്ത്
വിഷയത്തിൽ ഹൗസ് കീപ്പിങ്
വകുപ്പിന്റെ ചുമതലയുള്ള
ഉദ്യോഗസ്ഥനെതിരെ വിജിലൻസ്
അന്വേഷണം ആവശ്യപ്പെട്ട് പരാതി
ലഭിച്ചിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത പരാതിയിൽ നടത്തിയ
അന്വേഷണം ഏത് ഘട്ടത്തിൽ
ആണെന്ന് വ്യക്തമാക്കാമോ;
(
ഇ )
ആക്രിക്കടത്ത്
വിഷയത്തിലെ പ്രസ്തുത പരാതി
തീർപ്പാക്കിയതാണെങ്കിൽ
ഫയലിന്റെ പകർപ്പ്
ലഭ്യമാക്കാമോ?
40.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സർക്കാർ
ജിവനക്കാരുടെ പ്രൊമോഷന്
വേണ്ടിയുള്ള ഡി.പി.സി.
സെലക്ട് ലിസ്റ്റിൽ ഒഴിവിന്
ആനുപാതികമായി ജീവനക്കാരെ
ഉൾപ്പെടുത്തുന്നില്ലായെന്ന
ആക്ഷേപം
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(
ബി )
2024
ല്‍ ഡി.പി.സി. ലിസ്റ്റിൽ
ആവശ്യത്തിന് ജിവനക്കാർ
ഇല്ലാത്തത് കാരണം അഡ്ഹോക്
ഡി.പി.സി. കൂടേണ്ടിവന്ന
വകുപ്പുകൾ ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
സി )
ഡി.പി.സി.
ലിസ്റ്റിൽ ആവശ്യാനുസരണം
ജീവനക്കാരെ
ഉൾപ്പെടുത്താത്തതിനാല്‍
ജീവനക്കാരുടെ പ്രൊമോഷൻ
വൈകുകയും തന്മൂലം പി.എസ്.സി.
റാങ്ക് ലിസ്റ്റിൽ നിന്നുള്ള
പുതിയ നിയമനത്തെയും
ബാധിക്കുന്നുവെന്ന വിഷയം
പരിശോധിക്കാമോ;
(
ഡി )
പ്രസ്തുത
പരാതി ഒഴിവാക്കുന്നതിനായി ഒരു
വർഷം ഉണ്ടാകുന്ന പ്രതീക്ഷിത
ഒഴിവിന്റെ ഇരട്ടിയിൽ കൂടുതൽ
എണ്ണം ജീവനക്കാരെ ഡി.പി.സി.
ലിസ്റ്റിൽ
ഉൾപ്പെടുത്തുവാനുള്ള നടപടി
സ്വീകരിക്കുമോ?
41.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സമാശ്വാസ
തൊഴില്‍ദാന പദ്ധതി പ്രകാരം
ആശ്രിതനിയമനം
നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍
പരിഷ്കരിക്കുന്ന വിഷയം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ; എങ്കില്‍ അത്
നടപ്പാക്കുന്നതിന് സ്വീകരിച്ച
നടപടി വിശദമാക്കാമോ;
(
ബി )
ആരോഗ്യവകുപ്പില്‍
കൊല്ലം ജില്ലയില്‍ ആശ്രിത
നിയമനത്തിനായി
അപേക്ഷിച്ചവരില്‍ നാളിതുവരെ
എത്ര പേര്‍ക്ക് നിയമനം
നല്‍കിയെന്ന് പേര്, തസ്തിക
എന്നിവ സഹിതമുള്ള വിശദാംശം
ലഭ്യമാക്കാമോ?
42.
ശ്രീ
. മുഹമ്മദ് മുഹസിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
റീബില്‍ഡ്
കേരള പദ്ധതിയില്‍
ഉള്‍പ്പെടുത്തി പട്ടാമ്പി
മണ്ഡലത്തില്‍ ഭരണാനുമതി
ലഭിച്ച പ്രവൃത്തികള്‍
ഏതൊക്കെ; വിശദാംശം നല്‍കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തികളുടെ നിര്‍മ്മാണ
പുരോഗതി വിശദമാക്കാമോ?
43.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാന
സര്‍ക്കാരിന്റെ ബജറ്റില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
വാനനിരീക്ഷണ കേന്ദ്രം
സജ്ജീകരിക്കുന്നതിന്റെ
ഭാഗമായി ടെലിസ്കോപ്പ്, മറ്റ്
ഉപകരണങ്ങള്‍ എന്നിവ
ഉള്‍പ്പെടുത്തിയിട്ടുള്ള
പദ്ധതിയുടെ ഭരണാനുമതി
ലഭ്യമാക്കുന്നതിന്റെ
ഭാഗമായുള്ള ഡി.പി.ആര്‍. എത്
ഏജന്‍സി വഴിയാണ്
തയ്യാറാക്കേണ്ടതെന്ന്
അറിയിക്കാമോ;
(
ബി )
ഇത്തരത്തില്‍
ഡി.പി.ആര്‍.
തയ്യാറാക്കുന്നതിനായി
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(
സി )
ശാസ്ത്രസാങ്കേതിക
വകുപ്പിന്റെ എതൊക്കെ
ഓഫീസുകളെയാണ് ഡി.പി.ആര്‍.
തയ്യാറാക്കുന്നതുമായി
ബന്ധപ്പെടേണ്ടതെന്ന്
അറിയിക്കാമോ?
44.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
സംസ്ഥാന മലിനീകരണ നിയന്ത്രണ
ബോർഡിൽ സീനിയർ സയന്റിഫിക്
അസിസ്റ്റന്റ് തസ്തികയിൽ
നിന്ന് തരംതാഴ്ത്തിയത്
ഉൾപ്പെടെ ജൂനിയർ സയന്റിഫിക്
അസിസ്റ്റന്റ് തസ്തികയിൽ
നിലവിൽ എത്ര ഒഴിവുകളുണ്ട്;
ഓരോ ഒഴിവും നിലവിൽ വന്ന തീയതി
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ഒഴിവുകൾ പി.എസ്.സി.
മുഖേനയുള്ള നിയമനത്തിനായി
റിപ്പോർട്ട് ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കിൽ കാരണം
വ്യക്തമാക്കുമോ;
(
സി )
ഒഴിവുകൾ
നിലവിൽ വന്ന് മാസങ്ങൾ
പിന്നിട്ടിട്ടും റിപ്പോർട്ട്
ചെയ്യാത്ത മലിനീകരണ നിയന്ത്രണ
ബോർഡിന്റെ നടപടി സംബന്ധിച്ച്
പി.&എ.ആർ.ഡി. വിജിലൻസ്
അന്വേഷണം നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഇക്കാര്യത്തിൽ
എന്തൊക്കെ തുടർനടപടികൾ
സ്വീകരിച്ചിട്ടുണ്ട്;
വിശദമാക്കുമോ;
(
ഡി )
ഒഴിവുകൾ
റിപ്പോർട്ട് ചെയ്യുന്നതിൽ
കാലതാമസം വരുത്തിയതായി
ആരോപിക്കപ്പെടുന്ന
ഉദ്യോഗസ്ഥർക്കെതിരെ കർശന
നടപടി സ്വീകരിക്കാൻ സർക്കാർ
തയ്യാറാകുമോ; വിശദാംശം
നൽകുമോ;
(
ഇ )
ജൂനിയർ
സയന്റിഫിക് അസിസ്റ്റന്റ്
തസ്തികയിലെ 45
ഒഴിവുകളിലേക്കുള്ള
നിയമനത്തിനായി ഒഴിവുകൾ
പി.എസ്.സി.-ക്ക് റിപ്പോർട്ട്
ചെയ്ത സമയത്ത് പ്രസ്തുത
തസ്തികയിലേക്ക് ബൈ ട്രാൻസ്ഫർ
നിയമനത്തിന് അപേക്ഷ
സമർപ്പിക്കുവാൻ യോഗ്യതയുള്ള
ഏതെങ്കിലും ഉദ്യോഗസ്ഥർ
മലിനീകരണ നിയന്ത്രണ ബോർഡിന്റെ
സർവീസിൽ ഉണ്ടായിരുന്നോയെന്ന്
വ്യക്തമാക്കുമോ?
45.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നിക്ഷേപ
സന്നദ്ധരായി വരുന്നവര്‍ക്ക്
പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ്
നൽകുന്നതിന് ,പ്രത്യേകിച്ച്
ഗ്രീന്‍ കാറ്റഗറി
വ്യവസായങ്ങള്‍ക്ക് ഐ.സി.ഇ.,
ഐ.സി.ഒ.
സര്‍ട്ടിഫിക്കറ്റുകള്‍
നല്‍കുന്നതിന് നേരിടുന്ന
കാലതാമസം
പരിഹരിക്കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ; വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
46.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തിരുവനന്തപുരം,
കൊച്ചി, കോഴിക്കോട് ഫോറൻസിക്
ലാബുകളില്‍ ഓരോന്നിലും
രാസപരിശോധനാ ഫലം
ലഭിക്കുന്നതിനായി എത്ര
കേസ്സുകൾ നിലവിലുണ്ടെന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
ലാബുകളിൽ ഓരോന്നിലും
പ്രതിദിനം എത്ര സാമ്പിളുകൾ
പരിശോധിക്കുവാനുള്ള സൗകര്യം
നിലവിലുണ്ടെന്ന് അറിയിക്കാമോ;
(
സി )
കാലതാമസം
കൂടാതെ രാസപരിശോധനാഫലം
നൽകുന്നതിനായി പ്രസ്തുത
ലാബുകളിൽ ആവശ്യമായ
സൗകര്യങ്ങള്‍
ഏർപ്പെടുത്തുന്നതിനും
ജീവനക്കാരെ നിയമിക്കുന്നതിനും
നടപടികൾ സ്വീകരിക്കുമോ;
വിശദവിവരം അറിയിക്കാമോ?
47.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വ്വീസ് തസ്തികയില്‍
സംസ്ഥാനത്ത് ആകെ എത്ര പേരെ
നിയമിച്ചിട്ടുണ്ടെന്നും
ഏതെല്ലാം വകുപ്പുകളിലാണെന്നും
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
തസ്തികയില്‍ പുതിയ എത്ര
ഒഴിവുകള്‍ നില
നില്‍ക്കുന്നുണ്ടെന്നും
പ്രസ്തുത ഒഴിവുകളില്‍ നിയമനം
നടത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നും
വിശദമാക്കാമോ?
48.
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
പബ്ലിക് സർവീസ് കമ്മീഷനിലെ
കമ്പ്യൂട്ടർവൽക്കരണം നിലവിൽ
ഏത് ഘട്ടത്തിലാണെന്നും ഓരോ
ഘട്ടത്തിലും നടപ്പിലാക്കിയ
പരിഷ്കരണങ്ങൾ
എന്തൊക്കെയാണെന്നും ഓരോ
ഘട്ടത്തിലും ചെലവാക്കിയ തുക
എത്രയാണെന്നും
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവര്‍ത്തിയുമായി
ബന്ധപ്പെട്ട് ഏതൊക്കെ
സർക്കാർ/പൊതുമേഖല/സ്വകാര്യ
ഏജൻസികളുടെ സഹായസഹകരണങ്ങൾ
തേടിയിട്ടുണ്ടെന്നും അതിൽ
പൊതുമേഖല/സ്വകാര്യ ഏജൻസികൾ
ഉണ്ടെങ്കിൽ അവർക്ക്
പ്രതിഫലമായി എത്ര തുക വീതം
ഇതുവരെ നൽകിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(
സി )
പി.
എസ്. സി. യിൽ നിലവിൽ
ഉപയോഗിക്കുന്നതോ, ഉപയോഗിക്കാൻ
ഉദ്ദേശിക്കുന്നതോ ആയ
ഏതെങ്കിലും സോഫ്റ്റ് വെയർ
ഡെവലപ്പ് ചെയ്യുന്നതിനായി
ഏതെങ്കിലും സ്വകാര്യ/പൊതുമേഖല
ഏജൻസികളുടെ സഹായം
തേടിയിട്ടുണ്ടോ; ഉണ്ടെങ്കിൽ
അവർ നൽകിയ സേവനം എന്തെന്നും
ഈടാക്കിയ തുക എത്രയെന്നും
വ്യക്തമാക്കാമോ?
49.
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
യൂണിവേഴ്സിറ്റി
ഓഫ് ഹെൽത്ത് സയൻസ്
നടത്തിവരുന്ന എം.എസ്.സി.
മെഡിക്കൽ ഫിസിയോളജി കോഴ്സ്
പാസ്സായവരെ ഹൈക്കോടതി ഉത്തരവ്
ഉണ്ടായിട്ടും ആരോഗ്യ
വിദ്യാഭ്യാസ മേഖലയിലും ഉന്നത
വിദ്യാഭ്യാസ മേഖലയിലും
ബന്ധപ്പെട്ട അദ്ധ്യാപക
തസ്തികകളിലോ ഗവേഷണ
തസ്‌തികകളിലോ കേരള പബ്ലിക്
സർവ്വീസ് കമ്മീഷൻ മുഖേന
നിയമിക്കുന്നില്ലെന്നുള്ളത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
ഉണ്ടെങ്കിൽ പി.എസ്.സി മുഖേന
നിയമനം നടത്തുവാന്‍ നടപടി
സ്വീകരിക്കുമോ;
(
ബി )
ഇതര
സംസ്ഥാനങ്ങളിലെ പി.എസ്.സി.കൾ
പ്രസ്തുത കോഴ്‌സ്
അംഗീകരിച്ചിട്ടും കേരളത്തിൽ
ഇതേ യോഗ്യത ഉള്ളവർക്ക്
2023-ലെ പി.എസ്.സി.
നോട്ടിഫിക്കേഷൻ നമ്പർ
409/2023 പ്രകാരം സീനിയർ
സയന്റിഫിക്ക് അസിസ്റ്റന്റ്
തസ്തികകളിൽ അപേക്ഷിക്കാൻ
സാധിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരത്തിലുള്ള തസ്തികകളില്‍
എം.എസ്.സി. മെഡിക്കൽ
ഫിസിയോളജി കോഴ്സ് പാസായവരെ
കൂടി ഉള്‍പ്പെടുത്തുവാന്‍
നടപടി സ്വീകരിക്കുമോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കാമോ?
50.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പി.എസ്.സി.
അംഗങ്ങളുടെ ശമ്പളം
വർദ്ധിപ്പിക്കാനുള്ള
പ്രൊപ്പോസൽ സർക്കാരിന്
സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത പ്രൊപ്പോസലിന്റെ
പകർപ്പ് ലഭ്യമാക്കുമോ?
51.
ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2021
ജനുവരി 1 മുതൽ ഇതുവരെ
സെക്രട്ടേറിയറ്റ് പൊതുഭരണ
വകുപ്പിൽ സെക്ഷൻ ഓഫീസർ മുതൽ
സ്പെഷ്യൽ സെക്രട്ടറിവരെയുള്ള
തസ്തികകളിൽ ഓരോന്നിലും ഉണ്ടായ
ഒഴിവുകൾ, പ്രൊമോഷനുകൾ എന്നിവ
എത്രയെന്ന് വര്‍ഷം തിരിച്ച്
ലഭ്യമാക്കുമോ;
(
ബി )
മേൽ
തസ്തികകളിൽ ഓരോന്നിലും ഉണ്ടായ
ഒഴിവുകൾ പ്രൊമോഷൻ വഴി
നികത്തിയിട്ടുണ്ടോ,
ഇല്ലെങ്കിൽ കാരണം
വ്യക്തമാക്കാമോ;
(
സി )
മേൽ
തസ്തികകളിൽ ഉൾപ്പെട്ട എത്ര
ജീവനക്കാർക്ക് സസ്പെൻഷൻ
ലഭിച്ചിട്ടുണ്ടെന്നും എത്രപേർ
ദീർഘാവധി എടുത്തിട്ടുണ്ട്
എന്നും കൂടാതെ ഇപ്രകാരം ഒഴിവ്
വന്ന തസ്തികകളിൽ പകരം
നിയമനം/പ്രൊമോഷൻ
നടത്തിയിട്ടുണ്ടോ എന്നീ
വിവരങ്ങൾ ലഭ്യമാക്കാമോ;
(
ഡി )
മേൽ
തസ്തികകളിലേയ്ക്കുള്ള
ഡിപ്പാർട്ട്മെൻ്റ് പ്രൊമോഷൻ
കമ്മിറ്റി അംഗീകരിച്ച
സെലക്റ്റ് ലിസ്റ്റ്
നിലവിലുണ്ടോ; അതിന്റെ പകർപ്പ്
ലഭ്യമാക്കാമോ?
52.
ശ്രീ
തോമസ് കെ തോമസ്
ശ്രീ
മാത്യു ടി. തോമസ്
ശ്രീ
കോവൂർ കുഞ്ഞുമോൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കെ.എസ്.
ആന്‍ഡ് എസ്.എസ്.ആര്‍. റുള്‍ 8
പ്രകാരം കോടതി ഉത്തരവിന്റെ
അടിസ്ഥാനത്തില്‍ മാതൃ
വകുപ്പായ പി.എസ്.സി. യിലേക്ക്
തിരികെ വന്ന ശ്രീ.ജോണ്‍സന്‍
ജി. യുടെ സീനിയോരിറ്റി മുഴുവൻ
പുനസ്ഥാപിച്ചു നല്‍കാന്‍
സര്‍ക്കാര്‍ നല്‍കിയ രണ്ടു
ഉത്തരവുകളുടെ അടിസ്ഥാനത്തില്‍
പി.എസ്.സി. സെക്രട്ടറി
ഉത്തരവിട്ട് ഇരുപത്തിയൊന്ന്
മാസം കഴിഞ്ഞിട്ടും
എന്തുകൊണ്ട് പ്രൊസീഡിഗ്സ്
ഇറക്കി ആയതു
നടപ്പാക്കുന്നില്ല എന്നതിന്റെ
കാരണങ്ങള്‍ വ്യക്തമാക്കുമോ;
പതിനേഴ് മാസം ഈ ഉത്തരവ്
പാലിക്കാതിരുന്ന
എസ്ടാബ്ലിഷ്മെന്റ് അഡീഷണല്‍
സെക്രട്ടറിയുടെ നടപടി എന്ത്
കാരണത്താലായിരുന്നു എന്ന്
വ്യക്തമാക്കുമോ;
(
ബി )
ഒരു
ജീവനക്കാരന് കഴിഞ്ഞ ഇരുപതു
കൊല്ലമായി നീതി നല്‍കാതെ
പി.എസ്.സി. പോലൊരു ഭരണഘടനാ
സ്ഥാപനത്തില്‍ തുടരേണ്ടി
വരുന്ന സാഹചര്യം പി.എസ്.സി.
മെമ്പര്‍മാരുടെ ഒരു ഉപസമിതി
പരിശോധിച്ച് ഇത്തരം നീതി
നിഷേധങ്ങള്‍
ആവര്‍ത്തിക്കാതിരിക്കാന്‍
നടപടികള്‍ സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(
സി )
ശ്രീ.ജോണ്‍സന്
മുന്‍പും പിന്‍പും പി.എസ്.സി.
യില്‍ കെ.എസ്.ആന്‍ഡ്
എസ്.എസ്.ആര്‍. റുള്‍ 8
പ്രകാരം തിരികെ വന്ന മുഴുവന്‍
ജീവനക്കാര്‍ക്കും സര്‍വീസ്
സീനിയോരിറ്റി മുഴുവന്‍
നല്‍കിയിട്ടും ഇദ്ദേഹത്തിനു
മാത്രം അത്
നിഷേധിക്കുന്നതിന്റെ
കാരണങ്ങള്‍ വ്യക്തമാക്കുമോ;
ഏതു ചട്ടപ്രകാരമാണ്
ഇത്തരത്തിൽ ഒരു ജീവനക്കാരന്റെ
അവകാശങ്ങള്‍ നിഷേധിക്കുവാൻ
ഇതിനു പിന്നില്‍
പ്രവര്‍ത്തിച്ച ഏതാനും
ജീവനക്കാര്‍ക്ക് സാധിച്ചത്
എന്ന് വ്യക്തമാക്കുമോ;
(
ഡി )
കോടതി
ഉത്തരവുകളും സര്‍ക്കാര്‍
ഉത്തരവുകളും ചട്ടങ്ങളും
പി.എസ്.സി. സെക്രട്ടറിയുടെ
ഉത്തരവും ഉണ്ടായിട്ടും
മനപൂര്‍വം നീതി നിഷേധിച്ച ഈ
സംഭവത്തില്‍ വിജിലന്‍സ്
അന്വേഷണം നടത്തുന്നതിനും
കുറ്റവാളികളായ മുന്‍
ജീവനക്കാരുൾപ്പെടെ ഉള്ളവരില്‍
നിന്നും നഷ്ടപരിഹാരം ശ്രീ.
ജോണ്‍സന് നല്‍കുന്നതിനും
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(
ഇ )
കോടതി
ഉത്തരവുകളും സര്‍ക്കാര്‍
ഉത്തരവുകളും ചട്ടങ്ങളും
അനുസരിച്ച് പി.എസ്.സി
സെക്രട്ടറി ശ്രീ.ജോണ്‍സന്
എല്ലാ സീനിയോരിറ്റിയും
നല്‍കികൊണ്ട് പുറപ്പെടുവിച്ച
ഉത്തരവ് നടപ്പാക്കുന്നതിന്
പകരം പി.എസ്.സി. യുടെ
വക്കീലിന്റെ ഉപദേശം
ഇക്കാര്യത്തില്‍ തേടേണ്ടി
വന്ന സാഹചര്യം എന്ത് കൊണ്ട്
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(
എഫ് )
ശ്രീ.ജോണ്‍സന്റെ
സീനിയോരിറ്റി
പുനസ്ഥാപിക്കുന്നത്
സംബന്ധിച്ച ചോദ്യങ്ങള്‍ക്ക്
വസ്തുതാ വിരുദ്ധമായ
ഉത്തരങ്ങള്‍ നല്‍കിയ
ഉദ്യോഗസ്ഥര്‍ക്ക് എതിരെ എന്ത്
നടപടികള്‍ സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(
ജി )
ഇക്കാര്യത്തിൽ
ഇനിയും കാലതാമസം കൂടാതെ നീതി
നടപ്പാക്കുന്നതിന് എന്തൊക്കെ
നടപടികള്‍ സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
53.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നശേഷം എത്ര പേര്‍ക്ക്
സംസ്ഥാനത്ത് ആശ്രിത നിയമനം
വഴി ജോലി നല്‍കിയിട്ടുണ്ട്
എന്ന് ജില്ല തിരിച്ച്
വിശദമാക്കാമോ;
(
ബി )
നിലവില്‍
ആശ്രിത നിയമനത്തിനായി എത്ര
അപേക്ഷകളാണ്
സമര്‍പ്പിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ?
54.
ശ്രീ.
വി. ആർ. സുനിൽകുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വയനാട്
ദുരന്തത്തിന്റെ
പശ്ചാത്തലത്തിൽ സംസ്ഥാനത്തെ
സർക്കാർ ജീവനക്കാർക്കും
അധ്യാപകർക്കും ഏർപ്പെടുത്തിയ
സാലറി ചലഞ്ച് വഴി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
നിധിയില്‍ എത്ര തുക
ലഭിക്കുമെന്നാണ്
പ്രതീക്ഷിച്ചതെന്നും
നാളിതുവരെ എത്ര തുക
ലഭിച്ചുവെന്നും
വ്യക്തമാക്കാമോ;
(
ബി )
സാലറി
ചലഞ്ചിൽ പങ്കെടുത്ത ഗസറ്റഡ്
,നോൺഗസറ്റഡ് സർക്കാർ
ജീവനക്കാരുടെ എണ്ണം, വകുപ്പ്
എന്നിവ ഇനം തിരിച്ചു
ലഭ്യമാക്കുമോ;
(
സി )
സാലറി
ചലഞ്ചിൽ പങ്കെടുത്ത
സംസ്ഥാനത്തെ ഐ.എ.എസ്,
ഐ.പി.എസ്. ഐ.എഫ്.എസ്,
ജഡ്ജിമാർ, മറ്റു ജുഡീഷ്യൽ
സർവീസ് ഉദ്യോഗസ്ഥർ, സ്കൂൾ
അധ്യാപകർ, കോളേജ് അധ്യാപകർ,
ഇതര സിവിൽ സർവീസ്
ഉദ്യോഗസ്ഥര്‍ എന്നിവരുടെ
എണ്ണം ഇനം തിരിച്ച്
ലഭ്യമാക്കുമോ?
55.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ഓൾ ഇന്ത്യ സിവിൽ സർവീസ്
ഉദ്യോഗസ്ഥരുടെ എണ്ണം എത്ര;
ഇതിൽ സാലറി ചലഞ്ചിൽ
പങ്കെടുത്ത ഉദ്യോഗസ്ഥരുടെ
എണ്ണം എത്ര;
(
ബി )
സാലറി
ചലഞ്ചിൽ പങ്കെടുത്ത ഓൾ ഇന്ത്യ
സിവിൽ സർവീസ് ഉദ്യോഗസ്ഥർ
ആരൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
56.
ശ്രീ.
എ. സി. മൊയ്‌തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഈ
സര്‍ക്കാരിന്റെ കാലത്ത് ഐ.ടി.
മേഖലയില്‍ എത്ര പാര്‍ക്കുകളും
എത്ര തൊഴിലവസരങ്ങളും പുതുതായി
സൃഷ്ടിക്കുവാന്‍ സാധിച്ചു
എന്ന് വിശദമാക്കാമോ;
(
ബി )
ഐ.ടി.
മേഖലയില്‍ കൂടുതല്‍
പാര്‍ക്കുകളും തൊഴിലവസരങ്ങളും
സൃഷ്ടിക്കുന്നതിന് എന്തൊക്കെ
നടപടികളാണ് സ്വീകരിച്ച്
വരുന്നതെന്ന് വിശദമാക്കാമോ?
57.
ശ്രീ.
ടി. പി .രാമകൃഷ്ണൻ
ശ്രീ.
പി.പി. സുമോദ്
ശ്രീ
കെ യു ജനീഷ് കുമാർ
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ വന്നശേഷം ഐ.ടി.
വ്യവസായത്തിന്റെ സാധ്യതകള്‍
പ്രയോജനപ്പെടുത്തുന്നതിനും
പ്രസ്തുത മേഖല കാലാനുസൃതമായി
നവീകരിക്കുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ച് വരുന്നതെന്ന്
വിശദമാക്കുമോ;
(
ബി )
മികച്ച
പശ്ചാത്തലസൗകര്യം,
മാര്‍ക്കറ്റിംഗ് സംവിധാനം
എന്നിവയിലൂടെ ദേശീയ
അന്തര്‍ദേശീയ- തലങ്ങളിലെ
ഐ.ടി. കമ്പനികളെ
ആകര്‍ഷിക്കുന്നതിനും ഐ.ടി.
സംരംഭങ്ങളില്‍ നിക്ഷേപം
നടത്തുന്നതിനും ആവശ്യമായ
എന്തെല്ലാം ഇടപെടലുകളാണ്
നടത്തിവരുന്നത്;
വിശദമാക്കുമോ;
(
സി )
ഡിജിറ്റല്‍
യൂണിവേഴ്സിറ്റിയുടെ
നേതൃത്വത്തില്‍
സ്ഥാപിച്ചിട്ടുള്ള ഡിജിറ്റല്‍
സയന്‍സ് പാര്‍ക്ക്
സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍
വ്യവസായ രംഗത്ത്
വളര്‍ന്നുവരുന്നതിന് വലിയ
സാധ്യതയൊരുക്കുമെന്ന്
പ്രതീക്ഷിക്കുന്നുണ്ടോയെന്നും
പ്രസ്തുത പാര്‍ക്കിന്റെ
പൂര്‍ണ്ണതോതിലുള്ള
പ്രവര്‍ത്തനം എന്നത്തേക്ക്
സാധ്യമാക്കാനാണ്
ഉദ്ദേശിക്കുന്നതെന്നും
ഇതിന്റെ നിലവിലെ പുരോഗതിയും
സംബന്ധിച്ച് വ്യക്തമാക്കാമോ?
58.
ശ്രീ.
അൻവർ സാദത്ത് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സി-ഡിറ്റിലെ
ക്രമക്കേടുകളുമായി
ബന്ധപ്പെട്ട് മാതൃവകുപ്പായ
ഐ.ടി. വകുപ്പിന് 2024
ആഗസ്റ്റ് മാസം വിജിലൻസ്
കത്തുകള്‍ നല്‍കിയിട്ടുണ്ടോ;
എങ്കിൽ പകര്‍പ്പ്
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
കത്തുകളിന്മേല്‍ വകുപ്പ്
നാളിതുവരെ സ്വീകരിച്ച നടപടി
വ്യക്തമാക്കുമോ; പ്രാഥമിക
അന്വേഷണത്തിന് അനുമതി
നല്‍കുന്നതിനുള്ള
കാലതാമസത്തിന്റെ കാരണം
വ്യക്തമാക്കുമോ?വിജിലൻസ് ?
59.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാട്ടാക്കട
നിയോജകമണ്ഡലത്തില്‍ കാട്ടാല്‍
ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ്
കൗണ്‍സിലിന്റെ നേതൃത്വത്തില്‍
സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന
ടെക്നാല്‍ ഐ.ടി. ബിസിനസ്
ഇന്‍ക്യൂബേറ്റര്‍ പദ്ധതിയുടെ
പ്രൊപ്പോസല്‍ കെ-ഡിസ്കിന്റെ
വര്‍ക്ക് നിയര്‍ ഹോം
പദ്ധതിയില്‍ ഉള്‍പ്പെടുത്തി
പ്രസ്തുത പദ്ധതി അതിവേഗം
പൂര്‍ത്തീകരിക്കാനുള്ള നടപടി
സ്വീകരിക്കാമോ; വിശദമാക്കുമോ?
60.
ശ്രീ.
സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സി-ഡിറ്റിനു
അനുവദിച്ച പദ്ധതി വിഹിതം
ഉപയോഗിച്ച് മുപ്പത്തിയഞ്ചു
ലക്ഷം രൂപയുടെ നെസ്സസ്-
ടെനബിൾ നെറ്റ്‌വര്‍ക്ക്
അസ്സസ്സ്മെന്റ്
സോഫ്റ്റ്‌വെയര്‍ മാര്‍ച്ച്
2018-ല്‍
വാങ്ങിയിരുന്നോയെന്ന്
അറിയിക്കുമോ;
(
ബി )
പ്രസ്തുത
സോഫ്റ്റ്‌വെയര്‍ ഇടപാടുമായി
ബന്ധപ്പെട്ടു ക്രമക്കേട്
നടന്നിട്ടുണ്ടെന്നും പ്രസ്തുത
സോഫ്റ്റ്‌വെയര്‍ വാങ്ങിയതിനു
ഉത്തരവാദികളായ ശ്രീ.ജി.
ജയരാജ്, ശ്രീ.പി. വി
.ഉണ്ണികൃഷ്ണന്‍ എന്നിവര്‍
നിലവില്‍ സി-ഡിറ്റ്
സര്‍വീസില്‍ ഇല്ലാത്തതിനാല്‍
ഒരു ബാഹ്യ ഏജന്‍സിയെക്കൊണ്ട്
അന്വേഷിപ്പിക്കണമെന്നും
2020ല്‍ സി-ഡിറ്റിലെ ഒരു
ഉദ്യോഗസ്ഥന്‍ പരാതി
നല്കിയിരുന്നോ;
(
സി )
പ്രസ്തുത
പരാതി വിശദമായി
പരിശോധിച്ചശേഷം ഐ.ടി. വകുപ്പു
സെക്രട്ടറി ഫയലില്‍
നല്കിയിരുന്ന ശിപാർശ
എന്തായിരുന്നുവെന്ന്
അറിയിക്കുമോ; സെക്രട്ടറിയുടെ
പ്രസ്തുത നിര്‍ദ്ദേശം
മുഖ്യമന്ത്രി
നിരാകരിച്ചതിനുള്ള കാരണം
വ്യക്തമാക്കുമോ;
(
ഡി )
ക്രിമിനല്‍
കേസെടുത്തു അന്വേഷിക്കണം എന്ന
വകുപ്പു സെക്രട്ടറിയുടെ
നിര്‍ദ്ദേശം നിരാകരിച്ചതിനു
ശേഷം ശ്രീ. ജി. ജയരാജിനെ
സി-ഡിറ്റ് ഡയറക്ടറായും ശ്രീ .
പി. വി. ഉണ്ണികൃഷ്ണനെ കെ
ഡിസ്ക് മെമ്പര്‍
സെക്രട്ടറിയായും സര്‍ക്കാര്‍
നിയമിക്കുകയുണ്ടായോ;
വിശദമാക്കുമോ?
61.
ശ്രീ.
സണ്ണി ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പത്ത്
വർഷത്തിലധികമായി സി-ഡിറ്റില്‍
വിവിധ പ്രോജക്ടുകളിലായി എത്ര
ജീവനക്കാര്‍ താല്ക്കാലിക
അടിസ്ഥാനത്തിൽ ജോലിചെയ്ത്
വരുന്നുവെന്ന് അറിയിക്കുമോ;
ഇവരെ സ്ഥിരപ്പെടുത്തുമോ;
വിശദമാക്കാമോ;
(
ബി )
2010
ജനുവരി 1-ന് ശേഷം വിവിധ
പ്രോജക്ടുകളിൽ നിന്നും എത്ര
ജീവനക്കാരെ ജോലിയിൽ
സ്ഥിരപ്പെടുത്തിയിട്ടുണ്ടെന്നും
ഏത് മാനദണ്ഡത്തിലാണ് ഇവരെ
സ്ഥിരപ്പെടുത്തിയതെന്നും
വിശദമാക്കാമോ;
(
സി )
2015,
2021 വര്‍ഷങ്ങളില്‍ നടന്ന
സ്ഥിരപ്പെടുത്തലുകളിൽ
ജീവനക്കാരുടെ ശമ്പള സ്കെയിൽ
നിശ്ചയിച്ചതിന്റെ മാനദണ്ഡം
വ്യക്തമാക്കുമോ; ശമ്പള
സ്കെയിൽ നിശ്ചയിക്കാൻ
കമ്മിറ്റി രൂപീകരിച്ചിരുന്നോ;
വിശദമാക്കാമോ;
(
ഡി )
ട്രെയിനിയായി
ജോലിയിൽ പ്രവേശിച്ചവരെയും
സി-ഡിറ്റിൽ നിന്നും ജോലി
രാജിവെച്ച് പോയവരെയും 2021-ൽ
സ്ഥിരപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഇ )
സി-ഡിറ്റിൽ
ജോലിയിൽ പ്രവേശിച്ച സമയത്തെ
തസ്തികയിൽ നിന്നും
വിഭിന്നമായി തസ്തിക മാറ്റം
ലഭിച്ച് 2021-ല്‍
സ്ഥിരപ്പെടുത്തിയവരുടെ
വിശദാംശം ലഭ്യമാക്കുമോ?
62.
ശ്രീ.
പി.വി. ശ്രീനിജിൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊച്ചി
ഇൻഫോപാർക്കിൽ നടന്നുവരുന്ന
അടിസ്ഥാന സൗകര്യവികസന
പ്രവർത്തനങ്ങളെ സംബന്ധിച്ച
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
ഇൻഫോപാർക്കിലേക്കുള്ള
റോഡുകളുടെ വികസനത്തിനായി
വകുപ്പ് സ്വീകരിച്ചിട്ടുള്ള
നടപടികൾ എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(
സി )
നിലവിലെ
സർക്കാരിന്റെ കാലയളവിൽ കൊച്ചി
ഇൻഫോപാർക്കിൽ പുതുതായി എത്ര
കമ്പനികൾ രജിസ്റ്റർ ചെയ്ത്
പ്രവർത്തനം
ആരംഭിച്ചിട്ടുണ്ടെന്നും അവയിൽ
പുതുതായി എത്രപേർക്ക് നിയമനം
ലഭിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(
ഡി )
ഇൻഫോപാർക്കിലേക്ക്
കമ്പനികളെ ആകർഷിക്കുന്നതിനും
കൂടുതൽ തൊഴിലവസരങ്ങൾ
സൃഷ്ടിക്കുന്നതിനും പദ്ധതികൾ
ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കാമോ?
63.
ശ്രീ.
ടി. ജെ. വിനോദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഏണസ്റ്റ്
& യങ്ങ് എന്ന സ്ഥാപനത്തിൽ
ജോലി ചെയ്തിരുന്ന അന്ന
സെബാസ്റ്റ്യൻ എന്ന
ഉദ്യോഗാർത്ഥി ജോലി സംബന്ധമായ
സമ്മർദ്ദം മൂലം
മരണപ്പെട്ടതുമായി
ബന്ധപ്പെട്ട് എന്തെങ്കിലും
തരത്തിലുള്ള ഔദ്യോഗിക
അന്വേഷണം പോലീസ്
ഉൾപ്പെടെയുള്ള ഏജൻസികൾ
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
സ്ഥാപനം പോലെ എറണാകുളം
കാക്കനാട് ഇൻഫോ പാർക്ക്,
തിരുവനന്തപുരം ടെക്‌നോ
പാർക്ക് ഉൾപ്പെടെയുള്ള വിവിധ
ഐ.ടി. ഹബ്ബുകളിലെ
സ്വദേശ/ബഹുരാഷ്ട്ര കമ്പനികളിൽ
പ്രവർത്തിക്കുന്ന
തൊഴിലാളികളുടെ തൊഴിൽ സമയം
സംബന്ധിച്ച് എന്തൊക്കെ
നിയമങ്ങളാണ് നിലവിലുള്ളതെന്ന്
അറിയിക്കുമോ;
(
സി )
ഇത്
സംബന്ധിച്ച പരാതികൾ
തീർപ്പാക്കാനും
തീരുമാനമെടുക്കാനും ജില്ലാ
ലേബർ ഓഫീസർക്ക്
അധികാരമുണ്ടോയെന്നും കഴിഞ്ഞ
രണ്ട് വർഷങ്ങളായി ബന്ധപ്പെട്ട
ജില്ലാ ലേബർ ഓഫീസർമാർ
മേല്പറഞ്ഞ ഓഫീസുകളിൽ പരിശോധന
നടത്തിയിട്ടുണ്ടോയെന്നും
ഇതുമായി ബന്ധപ്പെട്ട രേഖകൾ
സൂക്ഷിച്ചിട്ടുണ്ടോയെന്നും
അറിയിക്കുമോ;
(
ഡി )
ഐ.ടി.
കമ്പനികളുടെ വർക്ക്
ഷിഫ്റ്റുകൾക്ക് 'എട്ട്
മണിക്കൂർ ജോലി' എന്ന നിയമം
ബാധകമാണോയെന്നും വർക്ക് ഫ്രം
ഹോം എന്ന രീതിയിൽ ജോലി
ചെയ്യുന്നവർക്ക് തൊഴിൽ സമയം
ബാധകമാണോ എന്നും
ഇത്തരത്തിലുള്ള ഐ.ടി.
കമ്പനികളിൽ നിന്നും
സർക്കാരിന് നികുതി വരുമാനം
ലഭിക്കുന്നുണ്ടോയെന്നും
വ്യക്തമാക്കുമോ?
64.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2023-24
വര്‍ഷത്തില്‍ എത്ര കോടി
രൂപയുടെ ഐ.ടി. ഹാര്‍ഡ്‍വെയര്‍
ഉല്പാദനമാണ് സംസ്ഥാനത്ത്
നടന്നത്; ആയത് മുന്‍വര്‍ഷത്തെ
അപേക്ഷിച്ച് എത്ര കൂടുതലാണ്;
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
ഉല്പാദനം 2025-26 വര്‍ഷം
ആകുമ്പോഴേക്കും എത്ര കോടി
രൂപയായി ഉയര്‍ത്താനാണ്
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
സംസ്ഥാനത്തെ
സ്വകാര്യ ഐ.ടി. പാര്‍ക്കുകളെ
പ്രോത്സാഹിപ്പിക്കുവാന്‍
നൂതനമായ എന്തൊക്കെ നടപടികളാണ്
സ്വീകരിച്ച് വരുന്നതെന്ന്
വ്യക്തമാക്കുമോ;
(
ഡി )
സംസ്ഥാനത്തെ
ഐ.ടി. സ്ഥാപനങ്ങളില്‍ ജോലി
ചെയ്യുന്ന ജീവനക്കാരുടെ ജോലി
ഭാരം നിയന്ത്രിക്കുവാന്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
65.
ശ്രീ.
മുരളി പെരുനെല്ലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൃശ്ശൂര്‍
ജില്ലയില്‍ 2021 ഒക്ടോബര്‍
മാസത്തിലുണ്ടായ
പ്രകൃതിക്ഷോഭത്തില്‍ എത്ര
വീടുകള്‍ക്ക് നാശനഷ്ടം
ഉണ്ടായിട്ടുണ്ടെന്നും
അവര്‍ക്ക് ധനസഹായം
നല്‍കുന്നതിനായി
എസ്.ഡി.ആര്‍.എഫ്,
സി.എം.ഡി.ആര്‍.എഫ്.
എന്നിവയില്‍ നിന്നും എത്ര രൂപ
അനുവദിച്ചിട്ടുണ്ടെന്നും
അറിയിക്കാമോ;
(
ബി )
പ്രസ്തുത
കാലയളവില്‍ വീടുകള്‍ക്ക്
നാശനഷ്ടം സംഭവിച്ചവര്‍ക്ക്
ഇനിയും ധനസഹായം ലഭ്യമാക്കാന്‍
ബാക്കിയുണ്ടെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എത്ര രൂപ വിതരണം
ചെയ്യാന്‍ ബാക്കിയുണ്ടെന്ന്
വ്യക്തമാക്കാമോ;
(
സി )
എസ്.ഡി.ആര്‍.എഫ്.ൽ
നിന്നോ സി.എം.ഡി.ആര്‍.എഫ്.ല്‍
നിന്നോ പ്രസ്തുത തുക
അുനുവദിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍ നല്‍കാമോ;
(
ഡി )
ഇല്ലെങ്കില്‍
അതിനുള്ള നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
66.
ശ്രീ.
കെ. ബാബു (നെന്മാറ) : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
നിലവിലെ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍ നിന്നും
നാളിതുവരെ എത്ര തുക
അനുവദിച്ചിട്ടുണ്ടെന്ന് ജില്ല
തിരിച്ച് വിശദമാക്കുമോ?
67.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ) :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വയനാട്
പുനരധിവാസവുമായി ബന്ധപ്പെട്ട
സാലറി ചലഞ്ച് വഴി ഇതുവരെ
ലഭിച്ച തുക എത്രയാണ്; ഈ തുക
സി.എം.ഡി.ആര്‍.എഫ്.ലേക്ക്
കൈമാറിയിട്ടുണ്ടോ; എങ്കിൽ
കൈമാറിയ തീയതി
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
സാലറി ചലഞ്ചിൽ എത്ര ശതമാനം
ഉദ്യോഗസ്ഥരാണ്
പങ്കെടുത്തതെന്ന്
അറിയിക്കുമോ?
68.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വയനാട്
ദുരന്തവുമായി ബന്ധപ്പെട്ട്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
നിധിയിലേയ്ക്ക് നാളിതുവരെ
ലഭിച്ച തുകയുടെ വിശദാംശം
ലഭ്യമാക്കാമോ;
(
ബി )
വയനാട്
ദുരന്തവുമായി ബന്ധപ്പെട്ട്
നടന്ന
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും
മറ്റ് അനുബന്ധ
ചെലവുകള്‍ക്കുമായി നാളിതുവരെ
ചെലവഴിച്ച തുകയുടെ വിശദാംശം
ഇനം തിരിച്ച്‍ ലഭ്യമാക്കാമോ?
69.
ശ്രീ.
മാണി. സി. കാപ്പൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വയനാട്ടില്‍
ഉണ്ടായ പ്രകൃതി ദുരന്തവുമായി
ബന്ധപ്പെട്ട് വയനാട്
പുനരധിവാസ പാക്കേജ്
കേന്ദ്രഗവണ്‍മെന്റിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
ഇല്ലെങ്കില്‍
പ്രസ്തുത പാക്കേജ് അടിയന്തര
പ്രാധാന്യത്തോടെ
സമര്‍പ്പിച്ച് കേന്ദ്ര
ഗവണ്‍മെന്റില്‍ നിന്നും ഫണ്ട്
ലഭ്യമാക്കി ദുരന്തബാധിതരെ
പുനരധിവസിപ്പിക്കാന്‍ നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
70.
ശ്രീ.
സി. എച്ച്. കുഞ്ഞമ്പു
ശ്രീ.
ലിന്റോ ജോസഫ്
ശ്രീ.
കെ. എം. സച്ചിന്‍ദേവ്
ശ്രീ.
പി. മമ്മിക്കുട്ടി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സമീപകാലത്ത് സംഭവിച്ചതിൽ
വച്ച് ഏറ്റവും വലുതും
ഭയാനകവുമായ വയനാട്
ഉരുള്‍പ്പൊട്ടൽ
ദുരന്തത്തിന്റെ ആഴവും
വ്യാപ്തിയും നാശനഷ്ടത്തിന്റെ
തോതും കണക്കിലെടുത്ത് ഇതൊരു
ദേശീയ ദുരന്തമായി
പ്രഖ്യാപിക്കണമെന്ന് കേന്ദ്ര
സര്‍ക്കാരിനോട്
അഭ്യര്‍ത്ഥിച്ചിരുന്നോ;
എങ്കിൽ ഇതിനോട് കേന്ദ്ര
സര്‍ക്കാരിന്റെ നിലപാട്
എന്തായിരുന്നുവെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ദുരന്ത നിവാരണത്തിനും
പുനരധിവാസത്തിനുമായി കേന്ദ്ര
സര്‍ക്കാരില്‍ നിന്നും
നാളിതുവരെ എത്ര ധനസഹായം
ലഭിക്കുകയുണ്ടായി;
ഇക്കാര്യത്തിനായി സംസ്ഥാനം
ആവശ്യപ്പെട്ട തുക
എത്രയായിരുന്നുവെന്ന്
അറിയിക്കാമോ?
71.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വയനാട്
ദുരന്തവുമായി ബന്ധപ്പെട്ട്
കേന്ദ്ര സര്‍ക്കാരില്‍
നിന്നും നാളിതുവരെ എന്തെല്ലാം
സഹായങ്ങള്‍
ലഭിച്ചിട്ടുണ്ടെന്നും,
ഏതെല്ലാം തരത്തിലുള്ള
സഹായങ്ങള്‍ സംസ്ഥാന
സര്‍ക്കാര്‍
അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും
വിശദമാക്കുമോ;
(
ബി )
വയനാട്
ദുരന്തവുമായി ബന്ധപ്പെട്ട്
കേന്ദ്ര സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുള്ള
മെമ്മോറാണ്ടത്തിലെ പ്രധാന
ആവശ്യങ്ങള്‍
എന്തെല്ലാമാണെന്നും,
എസ്.ഡി.ആര്‍.എഫ്.
ചട്ടപ്രകാരമുള്ള
മെമ്മോറാണ്ടമാണോ
സമര്‍പ്പിച്ചിട്ടുള്ളതെന്നും,
ഇതില്‍ ഏതെങ്കിലും
തരത്തിലുള്ള അപാകതകള്‍
ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ടോ
എന്നും വിശദമാക്കുമോ;
പ്രസ്തുത മെമ്മോറാണ്ടത്തിന്റെ
പകര്‍പ്പ് ലഭ്യമാക്കുമോ;
(
സി )
വയനാട്
ദുരന്തവുമായി ബന്ധപ്പെട്ട്
സംസ്ഥാന സര്‍ക്കാരിന് വിവിധ
ഇനത്തില്‍ ഉണ്ടായിട്ടുള്ള
യഥാര്‍ത്ഥ ചെലവുകളും
മെമ്മോറാണ്ടത്തില്‍
സമര്‍പ്പിച്ച എസ്റ്റിമേറ്റും
തമ്മില്‍ അന്തരമുള്ളതായി
ഉയര്‍ന്നു വന്നിട്ടുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വയനാട് ദുരന്തവുമായി
ബന്ധപ്പെട്ട് സംസ്ഥാന
സര്‍ക്കാരിന് വിവിധ ഇനത്തില്‍
ഉണ്ടായിട്ടുള്ള യഥാര്‍ത്ഥ
ചെലവുകള്‍ ഇനം തിരിച്ച്
വിശദമാക്കുമോ;
(
ഡി )
വയനാട്
ദുരന്തത്തില്‍പ്പെട്ടവര്‍ക്ക്
എല്ലാവിധ നഷ്ടപരിഹാരവും
ലഭ്യമാക്കുന്നതിനും,
പുനര്‍നിര്‍മ്മാണത്തിന്
ആവശ്യമായ നടപടി
സ്വീകരിക്കുന്നതിനും
കേന്ദ്രസര്‍ക്കാരില്‍ നിന്നും
പരമാവധി സഹായം ഉറപ്പു
വരുത്തുമോ; വിശദമാക്കുമോ?
72.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വയനാട്
ഉരുൾപൊട്ടലിൽ ഇരയായവരെ
പുനരധിവസിപ്പിക്കുന്നതിനായി
സർക്കാർ ജീവനക്കാർക്കായി
സാലറി ചലഞ്ച്
ഏർപ്പെടുത്തിയിരുന്നോ;
(
ബി )
സാലറി
ചലഞ്ചിലൂടെ എത്ര കോടി രൂപ
പിരിച്ചെടുക്കാം എന്നാണ്
പ്രതീക്ഷിച്ചിരുന്നതെന്ന്
വ്യക്തമാക്കുമോ;
(
സി )
എത്ര
കോടി രൂപ ഇതിനകം പിരിഞ്ഞു
കിട്ടിയെന്നും ഇനി എത്ര കോടി
രൂപ കൂടി ലഭിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്നും
വ്യക്തമാക്കുമോ;
(
ഡി )
പ്രളയത്തിലും
ഉരുൾപൊട്ടലിലും സംഭാവന നൽകിയ
സർക്കാർ ജീവനക്കാർക്ക്
രസീതുകൾ നൽകിയിട്ടുണ്ടോ;
ഇല്ലെങ്കിൽ അടിയന്തരമായി
രസീതുകൾ വിതരണം ചെയ്യാൻ നടപടി
സ്വീകരിക്കുമോ; വിശദാംശം
നൽകുമോ?
73.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വാണിമേൽ
ഗ്രാമപഞ്ചായത്തിലെ വിലങ്ങാട്
മഞ്ഞച്ചീളി ഭാഗത്ത്
ഉരുൾപൊട്ടലിൽ ഒരാളുടെ
മരണത്തോടൊപ്പം വീട്, കൃഷി,
ഭൂമി, റോഡുകൾ, പാലങ്ങൾ,
കച്ചവട സ്ഥാപനങ്ങൾ, അംഗനവാടി
ഉൾപ്പെടെയുള്ള ജീവനോപാധികളുടെ
നഷ്ടം എത്ര ഉണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
(
ബി )
ഉരുൾപ്പൊട്ടൽ
മൂലം തകർന്ന പാലങ്ങളും
റോഡുകളും ആദിവാസി ഉന്നതികളുടെ
പുനർനിർമ്മാണത്തിനും അടിയന്തര
നടപടി സ്വീകരിക്കാമോയെന്ന്
വ്യക്തമാക്കുമോ;
(
സി )
വിലങ്ങാട്
ഉരുള്‍പൊട്ടൽ മേഖലയിൽ സംസ്ഥാന
ഡിസാസ്റ്റർ മാനേജ്മെന്റിന്റെ
പഠന റിപ്പോർട്ടിലെ നിർദേശങ്ങൾ
എന്തെല്ലാമെന്ന് പറയാമോ?
74.
ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വയനാട്
ദുരന്തവുമായി ബന്ധപ്പെട്ട്
പുനരധിവാസ സഹായത്തിനായി
കേന്ദ്ര സർക്കാരിന്
പ്രൊപ്പോസൽ സമർപ്പിച്ചത്
എന്നാണെന്ന് വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
പ്രൊപ്പോസലിൽ എത്ര തുകയാണ്
ആവശ്യപ്പെട്ടതെന്ന്
വ്യക്തമാക്കാമോ;
(
സി )
കേന്ദ്രത്തിന്
സമർപ്പിച്ച പ്രസ്തുത
പ്രൊപ്പോസലിന്റെ പകർപ്പ്
ലഭ്യമാക്കുമോ?
75.
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വയനാട്
ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ
ദുരന്തത്തിൽ വീട്
നഷ്ടപ്പെട്ടവരില്‍ എത്ര
പേരെയാണ് നാളിതുവരെ
സര്‍ക്കാര്‍
പുനരധിവസിപ്പിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(
ബി )
ദുരന്തത്തിൽ
ആകെ എത്ര പേരെയാണ്
കാണാതായതെന്നും ഇതിൽ എത്ര
പേരെയാണ് നാളിതുവരെ
കണ്ടെത്തിയിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(
സി )
ഇനിയും
കണ്ടെത്താൻ ബാക്കിയുള്ളവർ
എത്രയാണ്; ഇവരുടെ പേര്
വിവരങ്ങൾ ലഭ്യമാക്കാമോ;
കണ്ടെത്താൻ
കഴിഞ്ഞിട്ടില്ലാത്തവരെ
കണ്ടെത്തുന്നതിനായി നിലവില്‍
സ്വീകരിച്ചുവരുന്ന നടപടികൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
ഡി )
വയനാട്ടിൽ
കാണാതായവർക്കായി കൂടുതല്‍
ഊര്‍ജ്ജിതമായ തെരച്ചിൽ
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
76.
ശ്രീ.
പി. കെ. ബഷീർ
ശ്രീ.
എൻ. എ. നെല്ലിക്കുന്ന്
ശ്രീ.
എൻ. ഷംസുദ്ദീൻ
ശ്രീ.
നജീബ് കാന്തപുരം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
പതിമൂന്നു ശതമാനത്തോളം
വരുന്ന പ്രദേശങ്ങൾ
ഉരുൾപൊട്ടൽ ഭീഷണി
നേരിടുന്നവയാണെന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ബി )
സംസ്ഥാനത്തെ
ഉരുൾപൊട്ടൽ സാധ്യതാ ഭൂപടം
തയ്യാറാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
വനനശീകരണം,
തെറ്റായ ഭൂവിനിയോഗം എന്നിവ
ഉരുൾപൊട്ടലിനു
കാരണമാകുന്നുണ്ടോ എന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(
ഡി )
ഭാവിയിൽ
ഉണ്ടായേക്കാവുന്ന അപകടങ്ങൾ
ലഘൂകരിക്കാൻ
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികൾ എന്തെല്ലാമാണെന്നു
വിശദമാക്കുമോ?
77.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വയനാട്
ഉരുൾപൊട്ടൽ
ദുരന്തബാധിതരായവരെ സഹായിക്കാൻ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ
നിധിയിലേക്ക് ലഭിച്ച തുകയുടെ
വിശദാംശങ്ങൾ ലഭ്യമാക്കാമോ;
(
ബി )
വിവിധ
ഏജൻസികൾ/സ്ഥാപനങ്ങൾ, സംഘടനകൾ,
ഇതര സംസ്ഥാനങ്ങൾ, സർക്കാർ
ഉദ്യോഗസ്ഥരുടെ സാലറി ചലഞ്ച്
എന്നിവ മുഖാന്തരം ലഭിച്ച
തുകയുടെ തരം തിരിച്ച വിശദാംശം
ലഭ്യമാക്കുമോ;
(
സി )
ദുരിതബാധിതർക്ക്
കേന്ദ്ര സഹായം
ലഭിച്ചിട്ടുണ്ടോ; എങ്കിൽ എത്ര
തുക ലഭിച്ചു; ഇതിനായി
സംസ്‌ഥാനം എന്തെങ്കിലും
പ്രൊപ്പോസൽ
സമർപ്പിച്ചിട്ടുണ്ടോ; ഇതു
സംബന്ധിച്ച വിശദാംശങ്ങൾ
ലഭ്യമാക്കാമോ;
(
ഡി )
ദുരിതബാധിതർക്കായി
നിധിയിൽ നിന്നും നാളിതുവരെ
ചെലവഴിച്ച തുകയുടെ വിശദാശം
ഇനം തിരിച്ച് നൽകുമോ?
78.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വയനാട്
ദുരന്തവുമായി ബന്ധപ്പെട്ട്
പൂര്‍ണ്ണമായും ഭാഗികമായും
തകര്‍ന്ന വീടുകളുടെ എണ്ണം
ലഭ്യമാക്കാമോ;
(
ബി )
വയനാട്
ദുരന്തവുമായി ബന്ധപ്പെട്ട
പുനരധിവാസ പാക്കേജ്
എപ്രകാരമാണന്ന്
വ്യക്തമാക്കാമോ;
(
സി )
നിലവില്‍
എത്ര പേരെ
പുനരധിവസിപ്പിക്കാന്‍
കഴിഞ്ഞു; എത്ര പേര്‍ ഇപ്പോഴും
ദുരിതാശ്വാസ ക്യാമ്പുകളിലും
മറ്റും കഴിയുന്നുണ്ട്;
വിശദാംശം ലഭ്യമാക്കാമോ?
79.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിലവില്‍ എത്ര തുക
നീക്കിയിരിപ്പുണ്ട്;
(
ബി )
വയനാട്
ദുരന്തവുമായി ബന്ധപ്പെട്ട്
ദുരിതാശ്വാസ നിധിയില്‍ ലഭിച്ച
തുക എത്രയാണ്; ഇതില്‍ നിന്ന്
നാളിതുവരെ എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
ദുരന്തത്തില്‍ ഇരയായവരുടെ
പുനരധിവാസത്തിനും
നഷ്ടപരിഹാരത്തിനും
ദുരന്തവുമായി ബന്ധപ്പെട്ട
മറ്റ് ആവശ്യങ്ങള്‍ക്കും അതിൽ
എത്ര തുക ചെലവഴിച്ചിട്ടുണ്ട്;
ഇനം തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(
സി )
സാലറി
ചലഞ്ച് വഴി ജീവനക്കാരില്‍
നിന്നും എത്ര തുകയാണ്
ദുരിതാശ്വാസ നിധിയിലേക്ക്
സമാഹരിക്കാന്‍
ലക്ഷ്യമിട്ടിരുന്നത്; അതില്‍
എത്ര തുക സമാഹരിക്കാന്‍
കഴിഞ്ഞിട്ടുണ്ട്?
80.
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
യു. എ. ലത്തീഫ്
ശ്രീ.
പി. ഉബൈദുള്ള
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വയനാട്
ദുരന്തബാധിതരുടെ
പുനരധിവാസത്തിന് ടൗൺഷിപ്പ്
മാതൃക സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
വിശദമാക്കുമോ;
(
ബി )
കാർഷിക
മേഖലയെ ആശ്രയിച്ച്
ജീവിച്ചവർക്ക് കൃഷിക്കും
ഉപജീവനത്തിനും എന്തെല്ലാം
സൗകര്യങ്ങളാണ് ഏർപ്പെടുത്താൻ
ആലോചിക്കുന്നത്;
വിശദമാക്കുമോ;
(
സി )
ദുരന്തബാധിതരുടെ
എല്ലാ കടബാധ്യതകളും
എഴുതിത്തളളാൻ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
81.
ശ്രീ
തോമസ് കെ തോമസ്
ശ്രീ.
കെ.പി.മോഹനന്‍
ശ്രീ
കോവൂർ കുഞ്ഞുമോൻ
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വയനാട്
ദുരന്തം നേരിടാൻ സർക്കാർ
സ്വീകരിച്ച നടപടികളുടെ
വിശദാംശം ലഭ്യമാക്കുമോ;
(
ബി )
ദുരന്തബാധിതര്‍ക്ക്
സഹായങ്ങള്‍ എത്തിക്കാന്‍
സ്വീകരിച്ചു വരുന്ന നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
82.
ശ്രീ.
എ. സി. മൊയ്‌തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പകര്‍ച്ചവ്യാധിമൂലം
വീടുകളിലിരുന്ന് തൊഴിൽ
ചെയ്യുന്നവരുടെ എണ്ണം
കണക്കാക്കിയിട്ടുണ്ടോ;
(
ബി )
ആഗോളതലത്തില്‍
ഈ ഘടനാപരമായ
മാറ്റത്തെക്കുറിച്ച്
എന്തെങ്കിലും പഠനം
നടത്തിയിട്ടുണ്ടോ;
(
സി )
എങ്കില്‍
ഈ മാറ്റത്തെ
ഉപയോഗപ്പെടുത്തിക്കൊണ്ട്
സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍
സൃഷ്ടിക്കാന്‍ ഏതെങ്കിലും
പദ്ധതി രൂപീകരിച്ചിട്ടുണ്ടോ;
(
ഡി )
ഇതിനോടകം
ഡിജിറ്റല്‍
യൂണിവേഴ്സിറ്റിയുടെ
ആഭിമുഖ്യത്തില്‍ എത്ര
തൊഴിലവസരങ്ങളാണ്
സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്?
കണ്ണൂര്‍
അന്താരാഷ്ട്ര വിമാനത്താവളം
83.
ശ്രീ.
സജീവ് ജോസഫ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കണ്ണൂര്‍
അന്താരാഷ്ട്ര
വിമാനത്താവളം(കിയാൽ)
എം.ഡി.യുടെ ശമ്പളം
വര്‍ദ്ധിപ്പിച്ച്
ഉത്തരവിറക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വര്‍ദ്ധനവ്
നടത്തിയത് മാനദണ്ഡങ്ങള്‍
പാലിച്ചാണോ; ഇത് സംബന്ധിച്ച
വിശദാംശം നല്‍കാമോ;
(
ബി )
പ്രസ്തുത
എയർപോർട്ടിലെ ഗവണ്മെന്റ് ഷെയർ
35 ശതമാനത്തിൽ
കൂടാതിരിക്കാനായി
ഏറ്റെടുക്കുന്ന സ്ഥലങ്ങൾ
ലീസിനു കൊടുക്കണമെന്ന ഉത്തരവ്
ഇറക്കാനുള്ള സാഹചര്യം
എന്താണ്; സ്വകാര്യ
മേഖലയിൽത്തന്നെ എയർപോർട്ട്
നിലനിർത്തുന്നത് സര്‍ക്കാരിന്
നഷ്ടമുണ്ടാക്കില്ലേ എന്ന്
വ്യക്തമാക്കുമോ;
(
സി )
എയർപോർട്ടിലെ
ഉദ്യോഗസ്ഥ അഴിമതിക്കെതിരായ
പരാതികൾ മുഖ്യമന്ത്രിക്ക്
ലഭിച്ചിട്ടും തുടര്‍നടപടി
സ്വീകരിക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
കണ്ണൂർ
എയർപോർട്ടിനെ വിവരാവകാശ
നിയമത്തിന്റെ പരിധിയിൽ കൊണ്ട്
വരുന്നതിനും ഇവിടെ
സി.&എ.ജി. ഓഡിറ്റ്
നടത്തുന്നതിനും സര്‍ക്കാര്‍
മുൻകൈ എടുക്കുമോയെന്ന്
വ്യക്തമാക്കാമോ?
84.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
അന്താരാഷ്ട
വിമാനത്താവളത്തിന്റെ റൺവെ
വികസനത്തിന് വേണ്ടി
ഏറ്റെടുത്ത 5.0763 ഹെക്ടർ
ഭൂമിയിൽ നടക്കുന്ന റൺവെ
വികസനം ഇപ്പോൾ ഏത്
ഘട്ടത്തിലാണെന്നും അത്
എന്നത്തേക്ക്
പൂർത്തീകരിക്കുവാൻ
കഴിയുമെന്നും വ്യക്തമാക്കുമോ;
(
ബി )
ഇതിന്
ഏകദേശം എത്ര ടൺ മണ്ണ് വേണ്ടി
വരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ; എങ്കിൽ
മണ്ണ് മലപ്പുറം ജില്ലയിലോ
സമീപ ജില്ലയിലോ
ലഭ്യമാണോയെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
സി )
വിമാനത്താവള
വികസന മാസ്റ്റർ പ്ലാനിന്റെ
അടിസ്ഥാനത്തിൽ 2047 വർഷത്തോടെ
റൺവെ 2700 മീറ്ററിൽ നിന്ന്
3770 മീറ്ററായി
ഉയർത്തുന്നതിന് ഭൂമി
ഏറ്റെടുക്കാനുള്ള അപേക്ഷ
സർക്കാരിന് എയർപോർട്ട്
അതോറിറ്റി ഓഫ് ഇന്ത്യ
സമർപ്പിച്ചിട്ടുണ്ടോ;
(
ഡി )
എങ്കിൽ
ഇപ്പോൾ നടക്കുന്ന റൺവെ
വികസനത്തിന് ആവശ്യമായ മണ്ണ്
പോലും ലഭിക്കാത്ത
സാഹചര്യത്തിൽ വലിയ തോതിലുള്ള
റൺവെ വികസനം 2047 ൽ
സാധ്യമാകുമോയെന്ന് പരിശോധന
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(
ഇ )
2047-ൽ
നടത്താൻ ഉദ്ദേശിക്കുന്ന
വികസനത്തിന് ഭൂമി
ഏറ്റെടുക്കുന്നതിന്
സർക്കാരിലേക്ക് അപേക്ഷ നൽകി
എന്ന കാരണത്താൽ വിമാനത്താവള
പരിസരത്ത് ലൈഫ് പദ്ധതിയിലുള്ള
വീടുകൾ അടക്കം
നിർമ്മിക്കുന്നതിനായി
അനുമതിക്കുള്ള നിരാക്ഷേപ
പത്രം വിമാനത്താവള അധികൃതർ
നിരസിക്കുന്നു എന്ന വാർത്ത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന്
അറിയിക്കുമോ;
(
എഫ് )
എങ്കിൽ
2047 ലെ വികസനത്തിന് ഭൂമി
ഏറ്റെടുക്കുന്നതിനുള്ള 11 (1)
നോട്ടിഫിക്കേഷൻ വരുന്നതുവരെ
വീട് നിർമ്മിക്കുന്നതിന്
അനുമതിക്കുള്ള നിരാക്ഷേപ
പത്രം നിരസിക്കരുതെന്ന്
എയർപോർട്ട് അതോറിറ്റിക്ക്
നിർദ്ദേശം നൽകുമോ;
വിശദമാക്കുമോ?
85.
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൊച്ചി
മെട്രോയുടെ ഒന്നാംഘട്ട,
രണ്ടാംഘട്ട
പ്രവർത്തനങ്ങളുമായി
ബന്ധപ്പെട്ട് എത്ര രൂപയുടെ
പ്രിപ്പറേറ്ററി വർക്കുകൾ
നടത്തിയിട്ടുണ്ടെന്നുള്ള
വിശദാംശം ലഭ്യമാക്കാമോ;
(
ബി )
പാലാരിവട്ടം
മുതൽ കാക്കനാട് വരെയുള്ള
മെട്രോയുടെ രണ്ടാംഘട്ട
പ്രവൃത്തിയുമായി ബന്ധപ്പെട്ട്
ഉണ്ടായിട്ടുള്ള രൂക്ഷമായ
ഗതാഗതക്കുരുക്ക്
പരിഹരിക്കുന്നതിനും പ്രസ്തുത
പ്രദേശങ്ങളുമായി
ബന്ധപ്പെട്ടുള്ള സമാന്തര
റോഡുകൾ
ഗതാഗതയോഗ്യമാക്കുന്നതിനും
അടിക്കടി ഉണ്ടാകുന്ന വൈദ്യുതി
തടസ്സം പരിഹരിക്കുന്നതിനും
സ്വീകരിക്കാനുദ്ദേശിക്കുന്ന
അടിയന്തര നടപടികളുടെ വിശദാംശം
ലഭ്യമാക്കുമോ?
86.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കൊച്ചി
മെട്രോ എം.ഡി ആയി ശ്രീ.
ലോക്നാഥ് ബെഹ്റ നിയമിതനായത്
എന്നാണെന്നും നിയമന കാലാവധി
എത്ര വർഷമായിരുന്നെന്നും
വ്യക്തമാക്കാമോ; പ്രസ്തുത
നിയമന ഉത്തരവിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(
ബി )
പ്രസ്തുത
വ്യക്തിയുടെ കാലാവധി
നീട്ടിയിട്ടുണ്ടെങ്കിൽ
നീട്ടിയതിന്റെ കാരണം
വ്യക്തമാക്കാമോ; ആയതിന്റെ
ഉത്തരവ് ലഭ്യമാക്കുമോ;
(
സി )
ശമ്പളവും
മറ്റ് ഇനങ്ങളിലുമായി
നാളിതുവരെ പ്രസ്തുത
വ്യക്തിക്ക് എത്ര തുക നൽകി;
വിശദമാക്കാമോ?
87.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വടകര-മാഹി
കനാൽ അഞ്ചാം റീച്ചിലെ
സ്ഥലമേറ്റെടുക്കുന്നതുമായി
ബന്ധപ്പെട്ട് നഷ്ടപരിഹാര
വിതരണം വൈകുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിതരണത്തിനുള്ള തടസ്സം
എന്താണെന്ന് വിശദമാക്കുമോ;
(
ബി )
എത്ര
ഏക്കർ സ്ഥലമാണ് ഇതിനായി
ഏറ്റെടുക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(
സി )
ആകെ
എത്ര പേർക്ക് നഷ്ടപരിഹാരം
നൽകുന്നുണ്ടെന്നും നാളിതുവരെ
എത്രപേര്‍ക്ക്
നല്‍കിയിട്ടുണ്ടെന്നും
അറിയിക്കാമോ;
(
ഡി )
ഇനിയും
നഷ്ടപരിഹാരം ലഭിക്കാത്തവരുടെ
പേര് വിവരങ്ങളും നൽകേണ്ട
തുകയും എത്രയെന്നു
വ്യക്തമാക്കാമോ?
88.
ശ്രീ.
ടി. ജെ. വിനോദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എറണാകുളം
മണ്ഡലത്തിലൂടെ കടന്നു പോകുന്ന
ഏതൊക്കെ കനാലുകളാണ് കനാൽ
നവീകരണ പദ്ധതിയിൽ
ഉൾപ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കുമോ; പ്രസ്തുത
കനാലുകളുടെ ആകെ നീളം, ഇവയുടെ
ആരംഭം, അവസാനം എന്നിവ
സംബന്ധിച്ചു തരം തിരിച്ച്
വ്യക്തമാക്കുമോ; ഈ
പദ്ധതിക്കായി എത്ര രൂപയാണ്
വകയിരുത്തിയിട്ടുള്ളതെന്നും
ഏത് ഏജൻസിക്കാണ് നിർമ്മാണ
നിർവ്വഹണ ചുമതല
നൽകിയിട്ടുള്ളതെന്നുമുള്ള
വിശദാംശം നല്‍കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ നിലവിലെ സ്ഥിതിയും
പദ്ധതിയുടെ ഭാഗമായി ഓരോ
കനാലിലും എന്തൊക്കെ
പ്രവൃത്തികളാണ് ചെയ്യാൻ
ഉദ്ദേശിക്കുന്നതെന്നും ഈ
പദ്ധതിക്കായി കനാലുകളുടെ വീതി
വർദ്ധിപ്പിക്കേണ്ടി
വരുമെങ്കില്‍ എന്തിനെ
അടിസ്ഥാനപ്പെടുത്തിയാണ് വീതി
നിർണ്ണയിക്കുന്നതെന്നും
ഇതിനായി ഓരോ കനാലിന്റെയും
വശങ്ങളിൽ എത്ര സ്ഥലമാണ്
ഏറ്റെടുക്കേണ്ടി
വരുന്നതെന്നും അറിയിക്കുമോ;
(
സി )
ഇതിനുള്ള
സർവ്വേ നടപടികൾ
പൂർത്തിയാക്കിയോയെന്നും സ്ഥലം
ഏറ്റെടുക്കുന്നവർക്ക്
നഷ്ടപരിഹാരം നൽകുന്നതിന് തുക
വകയിരുത്തിയിട്ടുണ്ടോയെന്നും
അറിയിക്കുമോ; പദ്ധതിയുടെ
പൂർത്തീകരണ കാലാവധി
എത്രയാണെന്ന് വ്യക്തമാക്കുമോ;
(
ഡി )
പ്രസ്തുത
പദ്ധതിയും കൊച്ചി മെട്രോ
റെയിൽ ലിമിറ്റഡ് നടത്തുന്ന
കനാൽ റിജുവനേഷൻ പദ്ധതിയും
ഒന്നു തന്നെയാണോ എന്ന്
വ്യക്തമാക്കുമോ; പദ്ധതിയുടെ
പൂർത്തീകരണത്തിനു ശേഷം ബോട്ട്
സർവീസുകൾ ആരംഭിക്കാൻ
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
അറിയിക്കുമോ?
89.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പരിസ്ഥിതി
ലോലപ്രദേശങ്ങളുമായി
ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ
പുറത്തിറക്കിയ അഞ്ചാം കരട്
വിജ്ഞാപന ഭൂപടത്തിൽ കോതമംഗലം
നിയോജകമണ്ഡലത്തിലെ കുട്ടമ്പുഴ
പഞ്ചായത്തിലെ ഇഞ്ചത്തൊട്ടി
പ്രദേശത്തെ ജനവാസ മേഖലകൾ
ഉൾപ്പെട്ടതുമായി ബന്ധപ്പെട്ട്
ജനങ്ങൾക്കിടയിലുള്ള ആശങ്ക
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ജനവാസ
മേഖലകൾ പരിസ്ഥിതി ലോല
പ്രദേശങ്ങളിൽ
ഉൾപ്പെടുത്തുകയില്ല എന്ന
സർക്കാരിന്റെ പ്രഖ്യാപിതനയം
നിലനിൽക്കെ കുട്ടമ്പുഴ
പഞ്ചായത്തിലെ ഇഞ്ചത്തൊട്ടി
വാർഡിനെ പ്രസ്തുത 5-ാം കരട്
വിജ്‍ഞാപന ഭൂപടത്തിൽനിന്നും
പൂർണ്ണമായി
ഒഴിവാക്കുന്നതിനാവശ്യമായ
നടപടികൾ സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
90.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍
ശ്രീ.
കെ. ജെ. മാക്‌സി
ശ്രീ.
എൻ. കെ. അക്ബര്‍
ശ്രീ
എം മുകേഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
തീരദേശനിയന്ത്രണ മേഖലാ
വിജ്ഞാപനം (2019) ന്റെ
അടിസ്ഥാനത്തിൽ സംസ്ഥാന
സർക്കാർ തയ്യാറാക്കി
സമർപ്പിച്ച ഏതെല്ലാം
പദ്ധതികൾക്കാണ് ദേശീയ
തീരദേശമേഖലാ മാനേജ്‍മെന്റ്
അതോററ്റിയോഗം അംഗീകാരം
നൽകിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
ബി )
രാജ്യത്ത്
ആദ്യമായാണ്
തീരനിയന്ത്രണമേഖലയിൽ ഇളവു
ലഭിക്കുന്നതെന്ന്
തീരദേശപരിപാലന അതോറിറ്റിയുടെ
അധികൃതർ
വ്യക്തമാക്കിയിട്ടുണ്ടോ;
(
സി )
തീരദേശ
റെഗുലേഷൻ സോൺ മൂന്നിൽ നിന്നും
രണ്ടിലേയ്ക്ക് മാറുന്നതിന്
എത്ര പഞ്ചായത്തുകൾക്കാണ്
അനുവാദം
നല്കിയിട്ടുള്ളതെന്നും
ഇതുമൂലം എന്തെല്ലാം
നിയന്ത്രണങ്ങളിലാണ് ഇളവ്
നൽകിയതെന്നും വ്യക്തമാക്കുമോ?
91.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വടകര-മാഹി
കനാല്‍ ദേശീയ ജലപാത
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്നതിന്റെ ഭാഗമായി
ഓരോ റീച്ചിലും നടന്നുവരുന്ന
പ്രവൃത്തികള്‍
എന്തൊക്കെയാണെന്ന് ആയതിന്റെ
നിലവിലെ അവസ്ഥ സഹിതം
വിശദമാക്കാമോ;
(
ബി )
വടകര-മാഹി
കനാല്‍ ദേശീയ ജലപാത
നിലവാരത്തിലേക്ക്
ഉയര്‍ത്താന്‍ എന്നാണ്
സാധിക്കുന്നതെന്ന്
അറിയിക്കാമോ; കനാല്‍
നിര്‍മ്മാണത്തിന്റെ ഭാഗമായി
മുന്‍ നിശ്ചയിച്ച പ്രകാരമുള്ള
പ്രവൃത്തികള്‍ക്ക്
തടസ്സങ്ങള്‍
നേരിടുന്നുണ്ടെങ്കില്‍ ആയത്
പരിഹരിക്കുന്നതിനുള്ള
നടപടികള്‍ സ്വീകരിക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ ഭാഗമായി അനുമതി
ലഭിച്ചിട്ടുള്ള കോട്ടപ്പള്ളി
പാലത്തിന്റെ നിർമ്മാണ
പ്രവൃത്തിയുടെ നിലവിലെ സ്ഥിതി
എന്താണെന്നും പ്രസ്തുത
പ്രവൃത്തി എന്നാണ്
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നതെന്നും
വ്യക്തമാക്കാമോ?
സർക്കാരിന്റെ
ഭരണനേട്ടങ്ങളുടെ പ്രചാരണം
92.
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനസർക്കാരിന്റെ
ഭരണനേട്ടങ്ങളുടെ പ്രചരണാർത്ഥം
ഇതരസംസ്ഥാനങ്ങളിലെ
തീയേറ്ററുകളിൽ ഇതു സംബന്ധിച്ച
വീഡിയോ പരസ്യം നൽകുന്നതിനായി
തീരുമാനമെടുത്തിരുന്നോ;
എങ്കിൽ ഇത്തരത്തിൽ ഒരു
നിർദ്ദേശം ഉരുത്തിരിഞ്ഞത്
എന്തിന്റെ
അടിസ്ഥാനത്തിലാണെന്നും
ഇതിനായി വരുന്ന പ്രതീക്ഷിത
ചെലവെത്രയെന്നും
വ്യക്തമാക്കുമോ;
(
ബി )
ഇപ്രകാരമുള്ള
വീഡിയോ പരസ്യനിർമ്മാണത്തിന്
ഏജൻസിയെ
തെരഞ്ഞെടുത്തിട്ടുണ്ടോ;
എങ്കിൽ ഏതൊക്കെ
സ്ഥാപനങ്ങളാണ് ഇതിനായി
മുന്നോട്ടു
വന്നിട്ടുള്ളതെന്നും ഏത്
ഏജൻസിക്കാണ് കരാർ
നൽകിയതെന്നും അറിയിക്കുമോ;
(
സി )
സംസ്ഥാന
സർക്കാരിന്റെ ഭരണനേട്ടങ്ങളുടെ
പ്രചാരങ്ങൾക്കായി നാളിതു വരെ
എത്ര തുക ചെലവഴിച്ചുവെന്ന
വിശദാംശങ്ങൾ ഇനം തിരിച്ച്
നൽകാമോ?
93.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഓവര്‍സീസ്
കേരളൈറ്റ്സ്
ഇന്‍വസ്റ്റ്മെന്‍റ് ആന്‍റ്
ഹോള്‍ഡിങ്ങ് കമ്പനിയെ
നിര്‍മ്മാണ പരിപാലന ചുമതല
ഏൽപിച്ച് മഞ്ചേശ്വരം
ഹൊസങ്കടിയിൽ സ്ഥാപിക്കുന്ന
റെസ്റ്റ് സ്റ്റോപ്പ്
പദ്ധതിയുടെ നിർവഹണം നിലവിൽ
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പദ്ധതിയിൽ എന്തൊക്കെ
കാര്യങ്ങളാണ് വിഭാവനം
ചെയ്തിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
പദ്ധതിയുടെ ഭൗതിക സാമ്പത്തിക
നേട്ടങ്ങൾ വിശദമാക്കുമോ;
(
ഡി )
പ്രസ്തുത
പദ്ധതിയുടെ നിർവ്വഹണ രീതി,
ടെണ്ടർ സംബന്ധിച്ച വിവരങ്ങൾ
എന്നിവ ലഭ്യമാക്കുമോ;
(
ഇ )
പ്രസ്തുത
പദ്ധതിക്കായി എത്ര ഏക്കർ
സർക്കാർ ഭൂമിയാണ്
ഉപയോഗപ്പെടുത്തുന്നത് എന്നും
ഭൂമി കൈമാറ്റം സംബന്ധിച്ച
മുഴുവൻ വിവരങ്ങളും
ലഭ്യമാക്കുമോ?
94.
ശ്രീ.
എ. സി. മൊയ്‌തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പ്രവാസി
സംഗമങ്ങള്‍ ഓണ്‍ലൈനായി
നടത്തുന്നതിന് ഏതെങ്കിലും
പദ്ധതിക്ക് രൂപം
നല്‍കിയിട്ടുണ്ടോ; എങ്കില്‍
വിശദമാക്കാമോ?
95.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സര്‍ക്കാര്‍ അധികാരത്തില്‍
വന്നതിനുശേഷം നോര്‍ക്ക
മുഖാന്തരം അഭ്യസ്തവിദ്യരായ
എത്ര തൊഴില്‍രഹിതര്‍ക്കാണ്
വിദേശത്ത് ജോലി
ലഭിച്ചിട്ടുള്ളതെന്നും അവ
ഏതെല്ലാം തസ്തികകളിലാണെന്നും
ഏതെല്ലാം രാജ്യങ്ങളിലാണെന്നും
വിശദമാക്കാമോ;
(
ബി )
നോര്‍ക്ക
മുഖാന്തരം നടത്തുന്ന മറ്റ്
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
എ.ഡി.ജി.പി.ക്കെതിരായ
ആരോപണങ്ങൾ
96.
ശ്രീ.
എ. പി. അനിൽ കുമാർ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ക്രമസമാധാന
ചുമതലയുള്ള
എ.ഡി.ജി.പി.ക്കെതിരെ
ആരോപണങ്ങൾ ഉന്നയിച്ച്
ഭരണകക്ഷി എം.എൽ.എ.
മുഖ്യമന്ത്രിക്ക് നൽകിയ
പരാതിയുടെ പകർപ്പ്
ലഭ്യമാക്കുമോ;
(
ബി )
ഭരണാധികാരികളുടേയും
പോലീസ് ഉദ്യോഗസ്ഥരുടേയും ഫോൺ
ചോർത്തിയെന്ന ഭരണകക്ഷി
എം.എൽ.എയുടെ
വെളിപ്പെടുത്തലിനെ തുടർന്ന്
ഗവർണ്ണർ സർക്കാരിനോട്
റിപ്പോർട്ട് തേടിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ ഏതൊക്കെ
കാര്യങ്ങളിലാണ് വിശദീകരണം
ആവശ്യപ്പെട്ടത്;
(
സി )
പ്രസ്തുത
വിഷയത്തിൽ സർക്കാർ
റിപ്പോർട്ട് നൽകിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
റിപ്പോർട്ടിന്റെ പകർപ്പ്
ലഭ്യമാക്കുമോ?
മലപ്പുറം
ജില്ലയില്‍ രജിസ്റ്റര്‍
ചെയ്യപ്പെട്ട പോലീസ് കേസുകള്‍
97.
ശ്രീ.
മഞ്ഞളാംകുഴി അലി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
ജില്ലയില്‍ 2017 മുതൽ
നാളിതുവരെ ഓരോ വര്‍ഷവും
രജിസ്റ്റര്‍ ചെയ്യപ്പെട്ട
പോലീസ് കേസുകളുടെ എണ്ണവും ഓരോ
പോലീസ് സ്റ്റേഷനിലും
രജിസ്റ്റര്‍ ചെയ്ത കേസുകളുടെ
എണ്ണവും എത്രയെന്ന് വര്‍ഷം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
ജില്ലയില്‍ കേസുകള്‍
രജിസ്റ്റര്‍ ചെയ്യുന്നതിന്
ടാര്‍ഗറ്റ് നിശ്ചയിച്ച്
നല്‍കിയിട്ടുണ്ടെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇല്ലെങ്കില്‍ കേസുകളിലെ
വര്‍ദ്ധനവിന്റെ
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(
സി )
അനാവശ്യമായി
കേസുകള്‍ രജിസ്റ്റര്‍ ചെയ്ത്
മലപ്പുറം ജില്ലയില്‍
രജിസ്റ്റര്‍ ചെയ്യുന്ന
കേസുകളുടെ എണ്ണം പെരുപ്പിച്ച്
കാണിക്കുന്നതിന് ശ്രമം
നടക്കുന്നുണ്ടെന്ന ആക്ഷേപം
ഗൗരവമായി കാണുന്നുണ്ടോ;
എങ്കില്‍ പോലീസിന്റെ
വീഴ്ചക്കെതിരെ
സ്വീകരിച്ചിട്ടുള്ള നടപടി
വ്യക്തമാക്കുമോ?
പോലീസിലെ
ഡാന്‍സാഫ് വിഭാഗത്തിന്റെ
പ്രവർത്തനം
98.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ജില്ലാ
പോലീസ് സൂപ്രണ്ടിന്റെ കീഴില്‍
'ഡാന്‍സാഫ്' എന്ന പേരില്‍
പ്രത്യേക പോലീസ് വിഭാഗം
പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
വിഭാഗത്തെ നിയോഗിക്കുന്നതിന്
സർക്കാര്‍ ഉത്തരവ് ആവശ്യമാണോ;
എങ്കില്‍ ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
പ്രസ്തുത
വിഭാഗത്തിന്റെ ജോലി
എന്താണെന്ന് വ്യക്തമാക്കുമോ;
(
ഡി )
ഡാൻസാഫിന്റെ
പ്രവര്‍ത്തനത്തെപ്പറ്റി
പ്രത്യേക പരാതി
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്മേല്‍
എന്ത് നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ?
99.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
ഐ. എസ്. ഐ. എസ്. പോലുള്ള
തീവ്രവാദ സംഘടനയിലേക്ക്
റിക്രൂട്ട് നടത്തുന്നു എന്ന
ആരോപണത്തിന് എന്തെങ്കിലും
തെളിവോ സ്ഥിരീകരണമോ
ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
വിഷയം സംബന്ധിച്ച് ഏതെങ്കിലും
തരത്തിലുള്ള അന്വേഷണം
ആഭ്യന്തര വകുപ്പ്
നടത്തിയിട്ടുണ്ടോ;
വിശദാംശങ്ങൾ ലഭ്യമാക്കുമോ?
പൗരത്വ
ഭേദഗതി നിയമവുമായി ബന്ധപ്പെട്ട
കേസുകൾ
100.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പൗരത്വ
ഭേദഗതി നിയമവുമായി
ബന്ധപ്പെട്ട് കേരളത്തിൽ
നടന്നിട്ടുള്ള
പ്രക്ഷോഭങ്ങളിലും
പ്രതിഷേധങ്ങളിലും
എടുത്തിട്ടുള്ള കേസുകളുടെ
എണ്ണം എത്രയാണ് എന്ന്
അറിയിക്കാമോ;
(
ബി )
പ്രസ്തുത
കേസുകളിൽ പിൻവലിക്കാത്തവ
എത്രയാണെന്നും അതിന് കാരണവും
വിശദമാക്കാമോ;
(
സി )
പ്രസ്തുത
കേസുകളിൽ എത്രയെണ്ണത്തിൽ
കോടതി നടപടിആരംഭിച്ചുവെന്നും
ശിക്ഷിക്കപ്പെട്ടവർ
എത്രയാണ്എന്നും അറിയിക്കാമോ?
മലപ്പുറം
ജില്ലയിൽ രജിസ്റ്റർ ചെയ്യപ്പെട്ട
ക്രിമിനൽ കേസുകൾ
101.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016
മുതൽ 2024 വരെ മലപ്പുറം
ജില്ലയിൽ നിന്ന് രജിസ്റ്റർ
ചെയ്യപ്പെട്ട ക്രിമിനൽ
കേസുകളിൽ നൽകിയിട്ടുളള
എഫ്.ഐ.ആർ. എത്രയെന്ന് വർഷം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(
ബി )
2016
മുതൽ 2024 വരെ മലപ്പുറം
ജില്ലയിൽ നിന്ന് റിപ്പോർട്ട്
ചെയ്യപ്പെട്ടിട്ടുള്ള
കേസുകളിൽ ഒരേ കേസിൽ തന്നെ
വ്യത്യസ്ത എഫ്.ഐ.ആർ.
രജിസ്റ്റർ ചെയ്തിട്ടുള്ള
കേസുകളുടെ എണ്ണം എത്രയെന്ന്
വർഷം തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(
സി )
2016
മുതൽ 2024 വരെ മലപ്പുറം
ജില്ലയിൽ നിന്ന് രജിസ്റ്റർ
ചെയ്യപ്പെട്ട ക്രിമിനൽ
കേസുകളിൽ കോടതി പ്രതികളെ
വെറുതെ വിടുകയും
റദ്ദാക്കുകയും ചെയ്തിട്ടുള്ള
കേസുകളുടെ എണ്ണം എത്രയെന്ന്
വർഷം തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ?
102.
ശ്രീമതി
കാനത്തില്‍ ജമീല : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാന
സർക്കാരിന് കഴിഞ്ഞ എട്ട്
വര്‍ഷത്തിനുള്ളില്‍
ക്രമസമാധാന പാലനവുമായി
ബന്ധപ്പെട്ട് കേന്ദ്ര
സർക്കാരിൽ നിന്ന് ഏതെങ്കിലും
പുരസ്കാരങ്ങള്‍
ലഭിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കുമോ?
103.
ശ്രീ.
കെ. പി. എ. മജീദ്
ശ്രീ.
മഞ്ഞളാംകുഴി അലി
ശ്രീ.
നജീബ് കാന്തപുരം
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പോലീസ്
സേനയുടെ തലപ്പത്ത്
ക്രിമിനലുകളും കൊലപാതകികളും
ഉണ്ടെന്ന് ഭരണകക്ഷിയിൽപ്പെട്ട
നിയമസഭാംഗം പരാതി
നൽകിയിട്ടുണ്ടോ; എങ്കിൽ
പ്രസ്തുത പരാതിയിൽ അന്വേഷണം
നടത്തുമോ;
(
ബി )
ഇത്തരം
വ്യക്തികൾ
സ്വർണ്ണക്കടത്തുമായി
ബന്ധപ്പെട്ട ആളുകളെ കൊല
ചെയ്തിട്ടുണ്ടെന്ന ആക്ഷേപം
പരിശോധിച്ചിട്ടുണ്ടോ;
(
സി )
കളളക്കടത്ത്
സ്വർണ്ണം പോലീസ് ഉദ്യോഗസ്ഥർ
തട്ടിയെടുക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(
ഡി )
പോലീസ്
സേനയിലുള്ളതായി പറയപ്പെടുന്ന
ക്രിമിനൽ സംഘങ്ങളെക്കുറിച്ച്
സമഗ്ര അന്വേഷണം നടത്താൻ നടപടി
സ്വീകരിക്കുമോ?
സ്വർണ്ണക്കടത്തു
കേസുകൾ
104.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
അനധികൃത
സ്വർണ്ണക്കടത്തുമായി
ബന്ധപ്പെട്ട് 2016 മെയ് മുതൽ
2024 സെപ്റ്റംബർ വരെ
സംസ്ഥാനത്ത് രജിസ്റ്റർ
ചെയ്യപ്പെട്ടിട്ടുള്ള കേസുകൾ
പ്രതിവർഷം എത്രയാണ് എന്ന്
ജില്ല തിരിച്ച് ലഭ്യമാക്കാമോ;
(
ബി )
2016
മെയ് മുതൽ 2024 സെപ്റ്റംബർ
വരെ സംസ്ഥാനത്ത് പോലീസ്
പിടികൂടിയിട്ടുള്ള അനധികൃത
സ്വർണ്ണത്തിന്റെ അളവ്
എത്രയാണെന്ന് ജില്ല തിരിച്ച്
അറിയിക്കാമോ;
(
സി )
പ്രസ്തുത
കാലയളവിൽ പിടികൂടിയിട്ടുള്ള
സ്വർണ്ണത്തിൽ നിന്ന്
ഉടമസ്ഥർക്ക് വിട്ടു നൽകിയ
സ്വർണ്ണത്തിന്റെ അളവ്
എത്രയാണെന്ന് ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(
ഡി )
പ്രസ്തുത
കാലയളവിൽ സംസ്ഥാനത്ത് പോലീസ്
പിടികൂടിയിട്ടുള്ള സ്വർണത്തിൽ
നിന്ന് സർക്കാർ കണ്ടുകെട്ടിയ
സ്വർണ്ണത്തിന്റെ അളവ്
എത്രയാണെന്ന് ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(
ഇ )
പ്രസ്തുത
കാലയളവിൽ സംസ്ഥാനത്ത് പോലീസ്
പിടികൂടിയിട്ടുള്ള സ്വർണത്തിൽ
നിന്ന് കോടതി ഇടപെടലിലൂടെ
ഉടമസ്ഥർക്ക് സ്വർണ്ണം വിട്ടു
നൽകിയിട്ടുണ്ടെങ്കിൽ അതിന്റെ
അളവും വിട്ടു നൽകാൻ കോടതി
നിർദ്ദേശിച്ചതിനുള്ള കാരണവും
വ്യക്തമാക്കാമോ;
(
എഫ് )
പ്രസ്തുത
കാലയളവിൽ സംസ്ഥാനത്ത്
സ്വർണ്ണക്കടത്തുമായി
ബന്ധപ്പെട്ട് പോലീസ്
രജിസ്റ്റർ ചെയ്തിട്ടുള്ള
കേസുകളിൽ തെളിവില്ലാത്തതിനാൽ
ഉപേക്ഷിച്ചവയുടെ വിശദവിവരം
ജില്ല തിരിച്ച് ലഭ്യമാക്കാമോ;
(
ജി )
2016
മെയ് മുതൽ 2024 സെപ്റ്റംബർ
വരെ സംസ്ഥാനത്ത് രജിസ്റ്റർ
ചെയ്യപ്പെട്ടിട്ടുള്ള
സ്വർണ്ണക്കടത്ത് കേസുകളിൽ
പോലീസ് സേനയിൽ ഉള്ള
ഏതെങ്കിലും ഉദ്യോഗസ്ഥർ
പ്രതിചേർക്കപ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
പോലീസ്
ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ
105.
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2023-24
കാലയളവിൽ പോലീസിൽ നിന്നും
സസ്പെൻഡ് ചെയ്യപ്പെട്ടവരുടെ
എണ്ണം, പേര് വിവരം എന്നിവ
ഉള്‍പ്പെടുന്ന വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
അട്ടപ്പാടി
അഗളിയിൽ സേവനമനുഷ്ഠിച്ചിരുന്ന
ഒരു ഡി.വൈ.എസ്.പി.യെയും എസ്.
ഐ.യെയും സസ്പെൻഡ് ചെയ്തതിന്റെ
കാരണം വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
ഉദ്യോഗസ്ഥർക്കെതിരെ
എന്തെങ്കിലും റിപ്പോർട്ട്
ലഭിച്ചിട്ടുണ്ടോ; എങ്കില്‍
റിപ്പോർട്ടിന്റെ പകർപ്പ്
ലഭ്യമാക്കുമോ?
106.
ശ്രീ.
എം. വിൻസെന്റ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോവളം
നിയോജകമണ്ഡലത്തിലെ വാടക
കെട്ടിടത്തിൽ
പ്രവർത്തിക്കുന്ന ബാലരാമപുരം
പോലീസ്‌സ്റ്റേഷന് സ്ഥലം
ഏറ്റെടുത്തു കെട്ടിടം
നിർമ്മിക്കുന്നതിന്
സ്വീകരിച്ച നടപടി
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
വകുപ്പിന്റ
കൈവശമുള്ള സ്ഥലത്തു
പ്രവർത്തിക്കുന്ന ബാലരാമപുരം
സ്റ്റേഷനിലെ പോലീസ് ഔട്ട്
പോസ്റ്റിനോട് ചേർന്നുള്ള
സർക്കാർ സ്കൂളിന്റെ കുറച്ചു
സ്ഥലം കൂടി ഏറ്റെടുത്തു
ബാലരാമപുരം ജംഗ്ഷനിൽ തന്നെ
പോലീസ്‌സ്റ്റേഷനുള്ള കെട്ടിടം
നിർമ്മിക്കുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കുമോ?
107.
ശ്രീ.
പി. സി. വിഷ്ണുനാഥ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
സിവില്‍ പോലീസ് ഓഫീസര്‍
തസ്തികയിലുള്ള ഒഴിവുകളുടെ
എണ്ണം ബറ്റാലിയന്‍ തിരിച്ച്
നല്‍കാമോ; നിലവിലുളള
ഒഴിവുകള്‍ പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ; എങ്കില്‍
വിശദാംശങ്ങള്‍ ബറ്റാലിയൻ
തിരിച്ച് നല്‍കാമോ;
(
ബി )
പ്രസ്തുത
തസ്തികയിലെ പ്രതീക്ഷിത
ഒഴിവുകള്‍ റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ; എങ്കില്‍
അതില്‍ ഓരോ മാസത്തേതും
ബറ്റാലിയൻ അടിസ്ഥാനത്തില്‍
തരംതിരിച്ചു നല്‍കാമോ;
(
സി )
2024
ഏപ്രില്‍ 15 ന് നിലവില്‍
വന്നതും ഒരു വര്‍ഷം മാത്രം
കാലാവധിയുള്ളതുമായ
ലിസ്റ്റില്‍ നിന്നും നിലവില്‍
എത്ര നിയമനങ്ങള്‍
നടത്തിയിട്ടുണ്ട്; നിയമനം
നടത്തിയിട്ടില്ലെങ്കില്‍
അതിന്റെ കാരണം
വ്യക്തമാക്കാമോ;
(
ഡി )
പോലീസ്
സേനയിലെ അംഗബലം
വര്‍ദ്ധിപ്പിക്കുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ; എങ്കില്‍
വിശദമാക്കാമോ;
(
ഇ )
റിട്ടയര്‍മെന്റ്,
പ്രൊമോഷന്‍, ഡെപ്യൂട്ടേഷന്‍,
ക്യാമ്പ് ഡ്രോപ്പ് ഒഴിവുകള്‍
കൃത്യമായി റിപ്പോര്‍ട്ട്
ചെയ്യുന്നതിനും, ടെമ്പററി
ട്രെയിനിംഗ് പർപ്പസിന് അധിക
തസ്തിക സൃഷ്ടിക്കുന്നതിനുമുളള
നടപടി സര്‍ക്കാര്‍
സ്വീകരിക്കുമോ; വിശദമാക്കാമോ?
മലപ്പുറം
ജില്ലയിലെ പോലീസ് കേസുകളുടെ എണ്ണം
108.
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016
ൽ മുന്‍ സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു ശേഷം
നാളിതുവരെ മലപ്പുറം ജില്ലയിൽ
പോലീസ് രജിസ്റ്റർ ചെയ്ത
കേസുകളുടെ എണ്ണം വർഷം
തിരിച്ച് നൽകുമോ;
(
ബി )
ഓരോ
വർഷവും ജില്ലയിലെ കേസുകളുടെ
എണ്ണവും സംസ്ഥാന ശരാശരിയും
എത്രയാണെന്നും ജില്ലയിലെ
കേസുകളുടെ എണ്ണം സംസ്ഥാന
ശരാശരിയേക്കാൾ
കൂടുതലാണോയെന്നും
വ്യക്തമാക്കുമോ;
(
സി )
ഇത്
സംബന്ധിച്ച് വകുപ്പ്തലത്തിൽ
എന്തെങ്കിലും പരിശോധനകൾ
നടത്തിയിട്ടുണ്ടോ; വിശദാംശം
നൽകുമോ?
109.
ഡോ.
എം. കെ. മുനീർ
ശ്രീ.
എൻ. എ. നെല്ലിക്കുന്ന്
ശ്രീ.
പി. അബ്ദുല്‍ ഹമീദ്
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മുഖ്യമന്ത്രിയുടെയും
മന്ത്രിമാരുടെയും ഫോൺ
സംഭാഷണങ്ങൾ പോലീസ്
ഉദ്യോഗസ്ഥർ ചോർത്തുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(
ബി )
ഇക്കാര്യത്തിൽ
ഗവർണർ വിശദീകരണം
ആവശ്യപ്പെട്ടിട്ടുണ്ടോ;
(
സി )
പോലീസ്
അല്ലാതെ ഏതെങ്കിലും വ്യക്തികൾ
ഫോൺ ചോർത്തൽ നടത്തിയതായി
കണ്ടെത്തിയിട്ടുണ്ടോ;
(
ഡി )
ഫോൺ
ചോർത്തലിൽ
കുറ്റക്കാരായവർക്കെതിരെ എന്തു
നടപടി സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
110.
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മലപ്പുറം
ജില്ലയിൽ പോലീസ്
സുപ്രണ്ടായിരുന്ന ശ്രീ.
സുജിത് ദാസിനെതിരെ ഉയർന്ന്
വന്ന ആരോപണങ്ങളും പരാതികളും
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത് സംബന്ധിച്ച
വിശദാംശങ്ങളും ഇതിന്മേൽ
സ്വീകരിച്ച നടപടികളും
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
ഉദ്യോഗസ്ഥൻ ചുമതല വഹിച്ച
കാലഘട്ടത്തിൽ അന്വേഷിച്ച
വിവിധ കേസുകളിൽ ഒരു പരിശോധന
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
(
സി )
കരിപ്പൂർ
വിമാനത്താവളത്തിന് പുറത്ത്
സ്വർണ്ണ ഉരുപ്പടികൾ പോലീസ്
പിടിച്ചെടുത്ത കേസുകളിൽ
പിടിച്ചെടുത്ത
സ്വർണ്ണത്തിന്റെ അളവുകൾ
ശരിയാണ് എന്ന് ഉറപ്പ്
വരുത്തുന്നതിന് എല്ലാ
കേസുകളും പുന:പരിശോധനക്ക്
വിധേയമാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
111.
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ക്രമസമാധാന ചുമതലയുള്ള
എ.ഡി.ജി.പി, ആർ.എസ്.എസ്.
പ്രതിനിധികളുമായി കൂടിക്കാഴ്ച
നടത്തിയത് ഔദ്യോഗിക
ആവശ്യങ്ങൾക്ക്
വേണ്ടിയാണോയെന്നും ഏതെങ്കിലും
ഔദ്യോഗിക നിർദ്ദേശങ്ങളുടെ
അടിസ്ഥാനത്തിലാണോ എന്നുമുള്ള
വിശദാംശങ്ങള്‍ അറിയിക്കുമോ;
(
ബി )
ഈ
കൂടിക്കാഴ്ചയ്ക്ക് ഡി.ജി.പി.
യുടെ അനുമതി ലഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ കൂടിക്കാഴ്ച
നടത്തിയ സംഭവത്തിൽ വകുപ്പുതല
നടപടികൾ സ്വീകരിക്കുകയോ
വകുപ്പുതല അന്വേഷണങ്ങൾ
നടത്തുകയോ ചെയ്തിട്ടുണ്ടോ;
(
സി )
ഈ
കൂടിക്കാഴ്ച നടത്തിയതില്‍
ഏതെങ്കിലും സർവീസ്
ചട്ടങ്ങളുടെ ലംഘനം
ഉണ്ടായിട്ടുണ്ടോ; വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(
ഡി )
ഇത്
സംബന്ധിച്ച് എ.ഡി.ജി.പി. യോട്
വിശദീകരണം
ആവശ്യപ്പെടുകയുണ്ടായോ;
കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ
സംബന്ധിച്ച് എ.ഡി.ജി.പി.
സർക്കാരിന് വിശദീകരണം
നൽകിയിരുന്നോ; എങ്കില്‍
ആയതിന്റെ വിശദാംശങ്ങൾ
ലഭ്യമാക്കുമോ;
(
ഇ )
കൂടിക്കാഴ്ച
നടത്തിയത് സംബന്ധിച്ച്
ഏതൊക്കെ ചട്ടങ്ങൾ പ്രകാരമാണ്
അന്വേഷണം
പ്രഖ്യാപിച്ചിട്ടുള്ളതെന്നും
ഏതൊക്കെ വിഷയങ്ങളാണ് അന്വേഷണ
പരിധിയില്‍ വരുന്നതെന്നുമുള്ള
വിശദാംശങ്ങള്‍ അറിയിക്കുമോ?
പയ്യന്നൂര്‍
പോലീസ് മൈതാനം നവീകരണം
112.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2023-24
വര്‍ഷത്തെ സംസ്ഥാന
ബഡ്ജറ്റില്‍ പയ്യന്നൂര്‍
മണ്ഡലത്തിലെ പയ്യന്നൂര്‍
പോലീസ് മൈതാനം നവീകരണം
പദ്ധതിക്ക് 1 കോടി അടങ്കല്‍
തുകയുടെ 20% നീക്കി
വച്ചിട്ടുണ്ട്. (വിശദമായ
ബഡ്ജറ്റ് എസ്റ്റിമേറ്റുകളുടെ
അനുബന്ധം 11 സീരിയല്‍ നമ്പര്‍
332) പ്രസ്തുത പദ്ധതിക്ക്
ഭരണാനുമതി നല്‍കുന്നതിനുള്ള
നടപടികള്‍ ഏത്‍വരെ ആയെന്ന്
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ
ആര്‍ക്കിടെക്ച്ചറല്‍
ഡ്രോയിംങ് കേരള
പൊതുമരാമത്ത് വിഭാഗം
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
113.
ശ്രീ.
കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ.
എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ.
ടി. ജെ. വിനോദ്
ശ്രീ.
ചാണ്ടി ഉമ്മന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
എ.ഡി.ജി.പി.യും
ആർ. എസ്സ്. എസ്സ്. നേതാക്കളും
കൂടിക്കാഴ്ച നടത്തിയതായുള്ള
ആരോപണത്തിന്റെ പശ്ചാത്തലത്തിൽ
പ്രസ്തുത സംഘടന
ആഭ്യന്തരവകുപ്പിന്റെ
പ്രവർത്തനങ്ങളെ
നിയന്ത്രിക്കുന്ന രീതിയിൽ
ഇടപെടുന്നതായി ആരോപണം
ഉയർന്നിരിക്കുന്നത്
ഗൗരവത്തോടെ കാണുന്നുണ്ടോ;
നിജസ്ഥിതി വ്യക്തമാക്കുമോ;
(
ബി )
സംസ്ഥാന
പോലീസിന്റെ പ്രവർത്തനങ്ങളിൽ
ഏതെങ്കിലും വർഗീയശക്തികളുടെ
ഇടപെടൽ ഉള്ളതായി
റിപ്പോർട്ടുകൾ
ലഭിച്ചിട്ടുണ്ടോ; എങ്കിൽ
വിശദമാക്കുമോ;
(
സി )
ഇത്തരം
ആപൽക്കരമായ പ്രവണതകളെ
തടയുന്നതിന് എന്തൊക്കെ
പ്രതിരോധ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
114.
ശ്രീ.
ടി. വി. ഇബ്രാഹിം
ശ്രീ.
യു. എ. ലത്തീഫ്
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൃശ്ശൂർപൂരം
അലങ്കോലമായ
സംഭവത്തിന്മേലുള്ള അന്വേഷണ
റിപ്പോർട്ട്
ലഭിച്ചിട്ടുണ്ടോ;
(
ബി )
ഇക്കാര്യത്തിൽ
ഗൂഢാലോചനയോ ബാഹ്യഇടപെടലോ
ഉണ്ടായിട്ടില്ല എന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(
സി )
പൂരം
നടത്തിപ്പിൽ പോലീസിന് വീഴ്ച
ഉണ്ടായിട്ടുണ്ടോ;
(
ഡി )
പ്രസ്തുത
സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന
ആരോപണത്തിൽ നിഷ്പക്ഷമായ
അന്വേഷണം നടത്താൻ
ഉദ്ദേശിക്കുന്നുണ്ടോയെന്നു
വ്യക്തമാക്കാമോ;?
115.
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
ജനറല്‍ ആശുപത്രിയില്‍
സ്ഥാപിച്ചിട്ടുളള പോലീസ്
എയ്ഡ് പോസ്റ്റില്‍
ഇരുപത്തിനാല് മണിക്കൂറും
ഡ്യൂട്ടിയ്ക്ക് പോലീസിനെ
നിയമിക്കാത്തതിന്റെ കാരണം
വിശദമാക്കാമോ;
(
ബി )
ദിനംപ്രതി
നാലായിരത്തിലധികം പേര്‍ വന്നു
പോകുന്ന ആശുപത്രിയില്‍
സുരക്ഷാക്രമീകരണം
വര്‍ദ്ധിപ്പിക്കുന്നതിന്
വേണ്ടി അധിക പോലീസിനെ
ഇരുപത്തിനാല് മണിക്കൂറും
നിയമിക്കാന്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
116.
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ
ഡോ.
എം. കെ. മുനീർ
ശ്രീ.
പി. അബ്ദുല്‍ ഹമീദ്
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
തൃശ്ശൂർ
പൂരം അലങ്കോലമാക്കിയെന്ന
ആരോപണത്തെക്കുറിച്ചും
വെടിക്കെട്ട്
വൈകിയതിനെക്കുറിച്ചും
അന്വേഷണം നടത്തിയിരുന്നോ;
വിശദമാക്കുമോ;
(
ബി )
അന്വേഷണ
റിപ്പോർട്ട്
പുറത്തുവിട്ടിട്ടുണ്ടോ
എന്നും ഇല്ലെങ്കിൽ അത്
എന്നത്തേക്ക് പുറത്തു
വിടുമെന്ന് അറിയിക്കുമോ;
(
സി )
കുറ്റക്കാരായവർക്കെതിരെ
എന്തു നടപടിയാണ് സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
117.
ശ്രീ.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഡോ.
മാത്യു കുഴല്‍നാടൻ
ശ്രീ.
സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ.
സി. ആര്‍. മഹേഷ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തിന്റെ
ക്രമസമാധാന ചുമതലയുള്ള
എ.ഡി.ജി.പി., ആർ. എസ്സ്.
എസ്സ്. നേതാക്കളുമായി
തുടർച്ചയായി കൂടിക്കാഴ്ച
നടത്തിയതായ ആക്ഷേപം
ഗൗരവത്തോടെ കാണുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
2023
മെയ് മാസത്തിൽ പ്രസ്തുത
സംഘടനയുടെ ജനറൽ
സെക്രട്ടറിയുമായി കൂടിക്കാഴ്ച
നടന്നതായി സ്പെഷ്യൽ ബ്രാഞ്ച്
റിപ്പോർട്ട് മുഖ്യമന്ത്രിക്ക്
ലഭിച്ചിരുന്നോ; എങ്കിൽ
അതിന്മേൽ സ്വീകരിച്ച
തുടർനടപടികൾ സംബന്ധിച്ച്
വ്യക്തമാക്കുമോ;
(
സി )
പ്രസ്തുത
കൂടിക്കാഴ്ച സംബന്ധിച്ച്
എ.ഡി.ജി.പി.യോട് വിശദീകരണം
തേടിയിട്ടുണ്ടോ; എങ്കിൽ അതു
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കുമോ?
118.
ശ്രീ.
എൻ. ഷംസുദ്ദീൻ
ശ്രീ.
ടി. വി. ഇബ്രാഹിം
പ്രൊഫ.
ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സുജിത്
ദാസ് മലപ്പുറം എസ്. പി.
ആയിരിക്കെ പിടികൂടിയ സ്വർണ്ണ
കളളക്കടത്ത് കേസുകൾ
പുനരന്വേഷിക്കാൻ
ആലോചിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
കാലയളവിൽ പിടികൂടിയ സ്വർണ്ണ
കളളക്കടത്ത് കേസുകളുടെ
വിശദാംശം ലഭ്യമാക്കുമോ;
(
സി )
കസ്റ്റംസുകാർ
സ്വർണ്ണ കളളക്കടത്ത്
കണ്ടെത്തിയാലും
പിടിച്ചെടുക്കാതെ രഹസ്യമായി
പോലീസിന് വിവരം
കൈമാറിയിരുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(
ഡി )
ഇപ്രകാരം
പിടിച്ചെടുക്കുന്ന സ്വർണ്ണം
ഉന്നത ഉദ്യോഗസ്ഥർ
വീതിച്ചെടുക്കുന്നതായി പരാതി
ലഭിച്ചിട്ടുണ്ടോ; എങ്കിൽ
അതിന്മേൽ സ്വീകരിക്കാൻ
ഉദ്ദേശിക്കുന്ന നടപടി
അറിയിക്കുമോ?
119.
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
റോജി എം. ജോൺ
ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പോലീസിന്റെ
അനാവശ്യ ഇടപെടലുകൾ മൂലം
തൃശൂർപൂരം തടസ്സപ്പെട്ടു എന്ന
ആക്ഷേപം സംബന്ധിച്ച് അന്വേഷണം
നടത്തുവാൻ ഉത്തരവിട്ടിരുന്നോ;
എങ്കില്‍ എത്ര
ദിവസത്തിനുള്ളിൽ റിപ്പോർട്ട്
സമർപ്പിക്കണമെന്നാണ്
നിർദ്ദേശിച്ചിരുന്നത്;
ആരെയാണ് അന്വേഷണത്തിന്
ചുമതലപ്പെടുത്തിയത്;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
അന്വേഷണ റിപ്പോർട്ട്
സർക്കാരിന്
സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ
റിപ്പോർട്ടിലെ പ്രധാന
കണ്ടെത്തലുകൾ
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(
സി )
തൃശൂർ
ലോക്‌സഭാ മണ്ഡലത്തിലെ
തെരഞ്ഞെടുപ്പ് ഫലത്തെ
സ്വാധീനിക്കുന്ന രീതിയിൽ പൂരം
അലങ്കോലമാക്കി, മതവികാരം
വ്രണപ്പെടുത്തുവാൻ ക്രമസമാധാന
ചുമതലയുള്ള എ.ഡി.ജി.പി.യുടെ
നിർദ്ദേശപ്രകാരം പോലീസ്
ഇടപെടൽ നടത്തിയതായുള്ള
ആരോപണങ്ങളെ ഗൗരവത്തോടെ
കാണുന്നുണ്ടോ; എങ്കിൽ ഇത്
സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
എ.ഡി.ജി.പി.ക്കെതിരായുള്ള
ആരോപണങ്ങളിന്മേലുള്ള അന്വേഷണം
120.
ശ്രീ.
എ. പി. അനിൽ കുമാർ
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ
ശ്രീ.
സജീവ് ജോസഫ്
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ക്രമസമാധാന ചുമതലയുള്ള
എ.ഡി.ജി.പി.ക്കെതിരായി
ഭരണകക്ഷി എം.എൽ.എ. ഗുരുതര
ആരോപണങ്ങൾ ഉന്നയിച്ച് കൊണ്ട്
മുഖ്യമന്ത്രിക്ക് പരാതി
നൽകിയത് ഗൗരവത്തോടെ
കാണുന്നുണ്ടോ;
വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
പരാതിയുടെ വിശദാംശവും
അതിന്മേല്‍ നാളിതുവരെ
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ വിശദാംശവും
ലഭ്യമാക്കുമോ;
(
സി )
ക്രമസമാധാന
ചുമതലയുള്ള എ.ഡി.ജി.പി.യെ
തല്‍സ്ഥാനത്തുനിന്നും മാറ്റി
നിർത്തി പ്രസ്തുത
ആരോപണങ്ങളില്‍ നിഷ്പക്ഷമായ
അന്വേഷണം ഉറപ്പാക്കുവാൻ നടപടി
സ്വീകരിക്കാത്തതിന്റെ കാരണം
വ്യക്തമാക്കുമോ?
121.
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
എം. വിൻസെന്റ്
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഭരണകക്ഷി
എംഎൽഎ മുഖ്യമന്ത്രിയുടെ
പൊളിറ്റിക്കൽ
സെക്രട്ടറിക്കെതിരെ ഗുരുതര
ആരോപണങ്ങൾ ഉന്നയിച്ചത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ ;
(
ബി )
പ്രസ്തുത
ആരോപണങ്ങളിന്മേൽ അന്വേഷണം
നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ
വിശദാംശം ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
ആരോപണങ്ങളിന്മേൽ അന്വേഷണം
നടത്തിയിട്ടില്ലെങ്കിൽ
അതിന്റെ കാരണം
വ്യക്തമാക്കുമോ;
(
ഡി )
മേൽപ്പറഞ്ഞ
ആരോപണങ്ങൾ
വസ്തുതാപരമല്ലെങ്കിൽ
ആരോപണമുന്നയിച്ച
വ്യക്തിക്കെതിരെ സ്വീകരിച്ച
നടപടികൾ എന്തെല്ലാമാണെന്ന്
വിശദമാക്കുമോ?
122.
ശ്രീ.
സണ്ണി ജോസഫ്
ശ്രീ.
അൻവർ സാദത്ത്
ശ്രീ.
എം. വിൻസെന്റ്
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പോലീസ്
ഇടപെടലിനെത്തുടർന്ന് തൃശ്ശൂർ
പൂരം തടസ്സപ്പെട്ടതായുള്ള
ആരോപണം സംബന്ധിച്ച് അന്വേഷണം
നടത്തിയിട്ടുണ്ടെങ്കിൽ ആയതു
സംബന്ധിച്ച റിപ്പോർട്ടിലെ
പ്രധാന കണ്ടെത്തലുകൾ
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
കണ്ടെത്തലുകളെക്കുറിച്ച്
സർക്കാർ ആഭ്യന്തര വകുപ്പ്
സെക്രട്ടറിയിൽനിന്നും
റിപ്പോർട്ട്
ആവശ്യപ്പെട്ടിട്ടുണ്ടോയെന്നും
എങ്കിൽ ആഭ്യന്തര വകുപ്പ്
സെക്രട്ടറി നൽകിയ
നിർദ്ദേശങ്ങൾ
എന്തൊക്കെയാണെന്നും
വ്യക്തമാക്കുമോ;
(
സി )
തൃശ്ശൂർ
പൂരം തടസ്സപ്പെടുത്തുന്നതിന്
ക്രമസമാധാന ചുമതലയുള്ള
എ.ഡി.ജി.പി.യും ആർ. എസ്സ്.
എസ്സും ഗൂഢാലോചന നടത്തിയതായി
കണ്ടെത്തിയിട്ടുണ്ടോ എന്നും
എങ്കിൽ ആയതിന്മേൽ എന്തു
തുടർനടപടി സ്വീകരിച്ചുവെന്നും
വിശദമാക്കുമോ;
(
ഡി )
ക്രമസമാധാന
ചുമതലയുള്ള എ.ഡി.ജി.പി. നൽകിയ
നിർദ്ദേശങ്ങളുടെ
അടിസ്ഥാനത്തിലാണോ തൃശ്ശൂർ
പൂരത്തിന്റെ സുരക്ഷാ നടപടികൾ
സ്വീകരിച്ചിട്ടുള്ളതെന്നും
ഇത് സംബന്ധിച്ച് സർക്കാരിന്
റിപ്പോർട്ട്
ലഭിച്ചിട്ടുണ്ടോയെന്നും
വിശദാംശം ലഭ്യമാക്കുമോ?
123.
ശ്രീ.
എൻ. എ. നെല്ലിക്കുന്ന് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഏതൊക്കെ
ട്രാഫിക് നിയമങ്ങൾ
ലംഘിക്കുമ്പോഴാണ് വാഹനങ്ങൾ
പിടിച്ചെടുക്കുകയോ
കണ്ടുകെട്ടുകയോ ചെയ്യുന്നത് ;
വിശദമാക്കാമോ;
(
ബി )
ട്രാഫിക്
നിയമലംഘനങ്ങൾക്കല്ലാതെ
മറ്റേതെല്ലാം കുറ്റങ്ങൾക്ക്
വാഹനങ്ങൾ
പിടിച്ചെടുക്കപ്പെടുകയും
കണ്ടുകെട്ടുകയും
ചെയ്യുന്നുണ്ടെന്ന്
വിശദമാക്കാമോ;
(
സി )
പിടിച്ചെടുക്കപ്പെടുകയും
കണ്ടുകെട്ടുകയും ചെയ്യുന്ന
വാഹനങ്ങൾ സുരക്ഷിതവും
കേടുപാടുകൾ സംഭവിക്കാൻ
സാധ്യതയില്ലാത്തതുമാണെന്ന്
ഉറപ്പുവരുത്താൻ
സ്വീകരിച്ചുവരുന്ന നടപടികൾ
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(
ഡി )
പിടിച്ചെടുക്കപ്പെടുന്ന
വാഹനങ്ങളുടെ പരിപാലനത്തിനും
സംരക്ഷണത്തിനും
ഉത്തരവാദപ്പെട്ടവർ ആരാണെന്ന്
വ്യക്തമാക്കാമോ;
(
ഇ )
കാസർഗോഡ്
ജില്ലയിൽ പോലീസ്
പിടിച്ചെടുത്ത എത്ര വാഹനങ്ങൾ
ഒഴിവാക്കപ്പെടാതെ
കെട്ടിക്കിടക്കുന്നുണ്ടെന്ന്
പോലീസ് സ്റ്റേഷൻ തിരിച്ചു
വ്യക്തമാക്കാമോ; എത്രകാലം
മുമ്പാണ് ഈ വാഹനങ്ങൾ
പിടിച്ചെടുത്തിട്ടുള്ളതെന്നും
നിയമലംഘനങ്ങൾ ഏത്
തരത്തിലുള്ളതാണെന്നും പോലീസ്
സ്റ്റേഷൻ തിരിച്ചു
വ്യക്തമാക്കാമോ;
(
എഫ് )
ഈ
വാഹനങ്ങളുടെ സാമ്പത്തിക
മൂല്യം എത്രയാണെന്ന്
കണക്കാക്കിയിട്ടുണ്ടോ;
നീണ്ടകാലം
കെട്ടിക്കിടക്കുന്നത് ഈ
വാഹനങ്ങളുടെ നിലവാരത്തെയും
പുനർവിൽപ്പനയെയും
ബാധിക്കില്ലേയെന്ന്
വ്യക്തമാക്കാമോ; ഇത്തരം
വാഹനങ്ങൾ പെട്ടെന്ന്
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ ?
124.
ശ്രീ.
കെ. ആൻസലൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ
പ്ലാമൂട്ട്ക്കടയില്‍ പുതിയ
പോലീസ് സ്റ്റേഷന്‍
സ്ഥാപിക്കുന്നതിന് എന്ത്
നടപടി സ്വീകരിച്ചു എന്ന്
വിശദമാക്കാമോ; ഇതുമായി
ബന്ധപ്പെട്ട് നിവേദനം
ലഭിച്ചിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
125.
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കേരള
പോലീസ് സേനയിൽ ആത്മഹത്യകൾ
വർദ്ധിച്ചുവരുന്നതിനെ
കുറിച്ച് പഠനം നടത്താൻ
ആരെയെങ്കിലും
ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(
ബി )
എങ്കില്‍
ഈ പഠനം നടത്തുന്ന
ഉദ്യോഗസ്ഥരുടെ പേര് വിവരം,
യോഗ്യത, ഗവേഷണ പരിചയം എന്നിവ
ലഭ്യമാക്കുമോ;
(
സി )
ഈ
പഠനത്തിന്റെ പഠനപുരോഗതിയും
ശാസ്ത്രീയ വശവും
വിശദമാക്കുമോ?
126.
ശ്രീ.
യു. എ. ലത്തീഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പോലീസ്
വകുപ്പിൽ സസ്പെൻഷൻ
ഉൾപ്പെടെയുളള
ശിക്ഷാനടപടികൾക്ക് ശേഷം
സർവ്വീസിൽ തിരികെ പ്രവേശിച്ച
എത്ര പേർ പോലീസ് അക്കാദമിയിൽ
പ്രവൃത്തിയെടുക്കുന്നുണ്ട്;
എങ്കിൽ ഈ ഉദ്യോഗസ്ഥരുടെ പേര്
വിവരങ്ങൾ അറിയിക്കാമോ;
(
ബി )
കേരള
പോലീസ് അക്കാദമിയുടെ മോട്ടോർ
ട്രാൻസ്പോർട്ട് വിഭാഗത്തിൽ
എത്ര പേർ ജോലി
നോക്കുന്നുവെന്നും ഇവരുടെ
നിയന്ത്രണം ഏതൊക്കെ
റാങ്കിലുള്ള
ഉദ്യോഗസ്ഥർക്കാണെന്നുമുള്ള
വിവരങ്ങൾ പേര് സഹിതം
വിശദമാക്കുമോ;
(
സി )
കേരള
പോലീസ് മോട്ടോർ
ട്രാൻസ്പോർട്ട് വിംഗിൽ
സാമ്പത്തിക ക്രമക്കേട്
റിപ്പോർട്ട് ചെയ്യുന്നതിനാൽ
മൂന്ന് വർഷത്തിലൊരിക്കൽ
മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസ്
സ്റ്റാഫുകളെ മാറ്റി
നിയമിക്കാറുണ്ടോ; മൂന്ന്
വർഷത്തിലധികം പ്രസ്തുത ഓഫീസിൽ
ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ
ആരെല്ലാം എന്ന് വിശദമാക്കുമോ;
(
ഡി )
കേരള
പോലീസിൽ, സാമ്പത്തിക
ക്രമക്കേടിന്റെ പേരിൽ, ശിക്ഷാ
നടപടികൾ നേരിട്ട്, തിരികെ
സർവീസിൽ വന്ന ലോക്കൽ പോലീസ്
ഐ.ഒ.പി. റാങ്കിലെ
ഉദ്യോഗസ്ഥനെ, മോട്ടോർ
ട്രാൻസ്പോർട്ട് വിംഗിൽ
നിയമിച്ചിരിക്കുന്നതിന്റെ
കാരണം വിശദമാക്കുമോ?
127.
ശ്രീ.
കുറുക്കോളി മൊയ്തീൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016
മുതൽ നാളിതുവരെ കേരള പോലീസിൽ
സർവ്വീസില്‍ ഇരിക്കെ സ്വയം
ജീവനൊടുക്കിയ പോലീസ്
ഉദ്യോഗസ്ഥരുടെ എണ്ണം എത്രയാണ്
എന്ന് വ്യക്തമാക്കാമോ;
(
ബി )
2016
മുതൽ നാളിതുവരെ കേരള പോലീസിൽ
സർവ്വീസിൽ ഇരിക്കെ സ്വയം
ജീവനൊടുക്കിയ പോലീസ്
ഉദ്യോഗസ്ഥരുടെ പേര് വിവരവും
അവർ ആത്മഹത്യ ചെയ്തതിനുള്ള
കാരണങ്ങളും വ്യക്തമാക്കാമോ;
(
സി )
2016
മുതൽ നാളിതുവരെ കേരള പോലീസിൽ
സർവ്വീസിൽ ഇരിക്കെ സ്വയം
ജീവനൊടുക്കിയ പോലീസ്
ഉദ്യോഗസ്ഥരുടെ ആശ്രിതർക്ക്
നൽകിയിട്ടുള്ള സർക്കാർ
സഹായവും മറ്റു പിന്തുണയും
എന്തെല്ലാമാണ് എന്ന്
വ്യക്തമാക്കാമോ?
128.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മൊബൈല്‍
ഫോണ്‍/ഇന്റര്‍നെറ്റ്
എന്നിവയുടെ ഉപയോഗവുമായി
ബന്ധപ്പെട്ട പ്രശ്നങ്ങളാല്‍
കഴിഞ്ഞ മൂന്ന് വര്‍ഷമായി
സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത
കുട്ടികളുടെ എണ്ണം
എത്രയാണെന്ന് വ്യക്തമാക്കുമോ;
(
ബി )
ഇവയുടെ
ഉപയോഗം മൂലം ലൈംഗിക ചൂഷണം,
ലഹരി കച്ചവടം തുടങ്ങി മറ്റ്
നിയമ വിരുദ്ധ
പ്രവര്‍ത്തനങ്ങള്‍
എന്നിവയിലേര്‍പ്പെട്ട എത്ര
കുട്ടികളെ കുറ്റക്കാരായി
കണ്ടെത്തി പോലീസ് വകുപ്പ്
നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(
സി )
ഗുരുതരമായ
ഡിജിറ്റല്‍ അടിമത്തത്തിന്
വിധേയരായ കുട്ടികളെ
രക്ഷിക്കാന്‍ ഇക്കാലയളവില്‍
എത്ര ഡിജിറ്റല്‍ ലഹരി വിമോചന
കേന്ദ്രങ്ങള്‍ സംസ്ഥാനത്ത്
തുടങ്ങേണ്ടി വന്നുവെന്നും അത്
എവിടെയെല്ലാമാണെന്നും
അറിയിക്കാമോ; നാളിതുവരെ എത്ര
കുട്ടികളെ ചികിത്സിച്ച്
രക്ഷപ്പെടുത്തിയെന്നും
നിലവില്‍ എത്ര കുട്ടികള്‍ക്ക്
ചികിത്സ നല്‍കി
വരുന്നുവെന്നും വിശദമാക്കുമോ?
129.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2016
മെയ് മുതല്‍ 2024 ആഗസ്റ്റ്
വരെ കേരള പോലീസില്‍ എത്ര
തസ്തികകൾ സൃഷ്ടിച്ചു;
എത്രപേര്‍ക്ക് നിയമനം നല്‍കി;
വ്യക്തമാക്കാമോ;
(
ബി )
2016
മെയ് മുതല്‍ കേരളത്തില്‍
പുതുതായി എത്ര പോലീസ്
സ്റ്റേഷന്‍ ആരംഭിച്ചു;
വ്യക്തമാക്കാമോ;
(
സി )
കഴിഞ്ഞ
8 വര്‍ഷത്തിനുള്ളില്‍
ക്രമസമാധാന പാലനത്തിന് ദേശീയ
അടിസ്ഥാനത്തില്‍ നമ്മുടെ
സംസ്ഥാനം എന്തെല്ലാം
നേട്ടങ്ങളാണ്
കൈവരിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
പോലീസ്
സേനയിലെ അച്ചടക്കനടപടി
130.
ശ്രീ.
എച്ച്. സലാം : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2011
മുതല്‍ 2016 വരെയുള്ള
യു.ഡി.എഫ്. ഭരണകാലത്ത്
സംസ്ഥാന പോലീസ് സേനയിലെ
ആര്‍ക്കെല്ലാം എതിരെ
ക്രിമിനല്‍ കേസുകള്‍
രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുണ്ട് എന്ന്
ഓരോന്നിന്റെയും വിശദാംശങ്ങള്‍
സഹിതം വ്യക്തമാക്കാമോ;
(
ബി )
2016
മുതല്‍ ഇതേ വരെ പോലീസ്
സേനയില്‍ ഏതൊക്കെ
ഓഫീസര്‍മാര്‍ക്കെതിരെ
അച്ചടക്കനടപടി
സ്വീകരിച്ചിട്ടുണ്ടെന്നുള്ള
വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
131.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോട്ടക്കല്‍
പോലീസ് സ്റ്റേഷന് പുതിയ
കെട്ടിടം
നിർമ്മിച്ചിട്ടുണ്ടോ; അതിനു
സര്‍ക്കാർ അനുമതി
നൽകിയിരുന്നോ;
(
ബി )
പ്രസ്തുത
കെട്ടിട
നിർമ്മാണത്തിനാവശ്യമായ തുക
കണ്ടെത്തുന്നതിന് ജില്ലാ
പോലീസ് സൂപ്രണ്ടായിരുന്ന
സുജിത് ദാസിന്റെ
നേതൃത്വത്തില്‍ പിരിവ്
നടത്തിയതായി പരാതി
ലഭിച്ചിട്ടുണ്ടോ; എങ്കില്‍
അതിന്മേൽ എന്ത് നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ?
132.
ശ്രീ.
പി. സി. വിഷ്ണുനാഥ്
ശ്രീ.
റോജി എം. ജോൺ
ശ്രീ.
ടി. സിദ്ദിഖ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്തെ
ക്രമസമാധാന ചുമതലയുള്ള
എ.ഡി.ജി.പി.യുടെ നേതൃത്വത്തിൽ
ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥർ
കള്ളക്കടത്ത് സ്വർണ്ണം
തട്ടിയെടുക്കുന്ന
പ്രവർത്തനങ്ങളിൽ
ഏർപ്പെട്ടിരിക്കുന്നുവെന്ന
ഗുരുതരമായ ആരോപണം ഭരണകക്ഷി
എം. എൽ. എ. ഉന്നയിച്ചത്
ഗൗരവത്തോടെ
കാണുന്നുണ്ടോയെന്നും എങ്കിൽ
ഇക്കാര്യത്തില്‍ അന്വേഷണം
നടത്തിയിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(
ബി )
പോലീസിലെ
ആന്റി നാർക്കോട്ടിക് സംഘമായ
ഡാൻസാഫ് ക്രിമിനൽ
സംഘങ്ങളെപോലെ
പ്രവർത്തിക്കുന്നതായി
ആരോപണമുന്നയിച്ചതിന്റെ
അടിസ്ഥാനത്തിൽ അന്വേഷണം
നടത്തിയിട്ടുണ്ടെങ്കിൽ
വിശദാംശങ്ങൾ ലഭ്യമാക്കുമോ;
(
സി )
പ്രസ്തുത
ആരോപണങ്ങള്‍
അടിസ്ഥാനരഹിതമാണെന്ന്
കണ്ടെത്തിയിട്ടുണ്ടെങ്കിൽ
ആരോപണം ഉന്നയിച്ചവർക്കെതിരെ
എന്തു നടപടി
സ്വീകരിച്ചിട്ടുണ്ടെന്നു
വ്യക്തമാക്കുമോ?
133.
ഡോ.
എം. കെ. മുനീർ
ശ്രീ.
മഞ്ഞളാംകുഴി അലി
ശ്രീ.
പി. അബ്ദുല്‍ ഹമീദ്
ശ്രീ.
ടി. വി. ഇബ്രാഹിം : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോ
ടുള്ള റിയൽ എസ്റ്റേറ്റ്
ഇടനിലക്കാരനും വ്യവസായിയുമായ
മാമി എന്ന മുഹമ്മദ് ആട്ടൂരിനെ
2023 ഓഗസ്റ്റ് 21 മുതൽ
കാണാതായ സംഭവത്തിന് സ്വർണ്ണ
കളളക്കടത്തു സംഘങ്ങളുമായി
ബന്ധമുളളതായി
കണ്ടെത്തിയിട്ടുണ്ടോ;
(
ബി )
പ്രസ്തുത
കേസിന്റെ അന്വേഷണം
തൃപ്തികരമല്ലെന്ന് പരാതി
ഉണ്ടായിട്ടുണ്ടോയെന്നും ഈ
കേസിന്റെ നിലവിലെ സ്ഥിതി
എന്താണെന്നും
വ്യക്തമാക്കുമോ?
മലപ്പുറം
ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത
ക്രൈം കേസുകള്‍
134.
ശ്രീ.
പി. കെ. ബഷീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
2016
ജനുവരി മുതൽ നാളിതുവരെയായി
മലപ്പുറം ജില്ലയിൽ എത്ര ക്രൈം
കേസുകൾ രജിസ്റ്റർ
ചെയ്തിട്ടുണ്ടെന്ന് ഇനം, വർഷം
എന്നിവ തിരിച്ച്
വെളിപ്പെടുത്താമോ;
(
ബി )
സുജിത്ത്
ദാസ് ഐ.പി.എസ്. മലപ്പുറം
ജില്ലാ പോലീസ്
മേധാവിയായിരിക്കെ എത്ര ക്രൈം
കേസുകൾ രജിസ്റ്റർ
ചെയ്തിട്ടുണ്ട്; ഇനം, വർഷം
എന്നിവ തിരിച്ച്
വെളിപ്പെടുത്താമോ;
(
സി )
അദ്ദേഹത്തിന്റെ
സേവനകാലത്തിന് മുമ്പും ശേഷവും
മലപ്പുറം ജില്ലയിൽ ഓരോ
വര്‍ഷവും രജിസ്റ്റര്‍ ചെയ്ത
കേസുകള്‍ എത്രയാണെന്ന്
അറിയിക്കുമോ;
(
ഡി )
പ്രസ്തുത
വ്യക്തി ജില്ലാ പോലീസ് മേധാവി
ആയിരിക്കെ രജിസ്റ്റർ ചെയ്ത
കേസുകളുടെ എണ്ണം
വര്‍ധിച്ചിട്ടുണ്ടോ; എങ്കിൽ
അതിനുള്ള കാരണം
വ്യക്തമാക്കുമോ?
135.
ശ്രീ.
കെ.കെ. രാമചന്ദ്രൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കൂടുതല്‍ സര്‍ക്കാര്‍ എയ്ഡഡ്
ഹൈസ്കൂളുകളില്‍ എസ്.പി.സി.
അനുവദിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; എങ്കില്‍
നടപടികളുടെ പുരോഗതി
അറിയിക്കാമോ;
(
ബി )
പുതുക്കാട്
മണ്ഡലത്തില്‍പ്പെട്ട ഭൂരിഭാഗം
വിദ്യാര്‍ത്ഥികളും പഠിക്കുന്ന
വിദ്യാലയമായ
സി.ജെ.എം.എ.എച്ച്.എസ്.എസ്-
ല്‍ എസ്.പി.സി
അനുവദിക്കുന്നതിന്
സമര്‍പ്പിച്ചിട്ടുള്ള അപേക്ഷ
പരിഗണിക്കുന്നതിനും ഈ
അദ്ധ്യയന വര്‍ഷം തന്നെ
പ്രസ്തുത സ്കൂളില്‍
എസ്.പി.സി. ആരംഭിക്കുന്നതിനും
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
(
സി )
സംസ്ഥാനത്തെ
ഹയര്‍ സെക്കന്ററി
സ്കൂളുകളില്‍ കൂടി എസ്.പി.സി.
അനുവദിക്കുന്നതിന് പ്രത്യേക
അനുമതി നൽകുന്ന കാര്യം
ആലോചിക്കുന്നുണ്ടോ ?
136.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
അന്യസംസ്ഥാനക്കാരായ
മോഷ്ടാക്കളുടെ എണ്ണം കൂടി
വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
കഴിഞ്ഞ
മൂന്ന് വര്‍ഷക്കാലത്ത് ഓരോ
വര്‍ഷവും എത്ര മോഷണക്കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടെന്നും എത്ര
കേസ്സുകളില്‍ മോഷ്ടാക്കളെ
പിടികൂടിയെന്നും എത്ര
കേസ്സുകളില്‍ മോഷണമുതല്‍
കണ്ടെത്താന്‍ സാധിച്ചുവെന്നും
വ്യക്തമാക്കുമോ?
137.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം,
കള്ളാട് സാറാമ്മ ഏലിയാസിന്റെ
കൊലപാതകവുമായി ബന്ധപ്പെട്ട്
ക്രൈംബ്രാഞ്ച് അന്വേഷണ
പുരോഗതി വിശദമാക്കുമോ;
(
ബി )
അന്വേഷണ
തുടർനടപടികൾ വേഗത്തിൽ ആക്കാൻ
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
138.
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കൊടിഞ്ഞി
ഫൈസല്‍ വധക്കേസില്‍
സ്പെഷ്യല്‍ പബ്ലിക്ക്
പ്രോസിക്യൂട്ടറെ
വയ്ക്കുന്നതിന് കുടുംബം
അപേക്ഷ നല്‍കിയിരുന്നോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
അപേക്ഷയില്‍
ആവശ്യപ്പെട്ട വക്കീലിനെ
സ്പെഷ്യല്‍ പബ്ലിക്ക്
പ്രോസിക്യൂട്ടറായി
നിയമിക്കാത്തത് മൂലം നിരവധി
തവണ കേസ് മാറ്റി വച്ചതായുള്ള
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
സി )
ഫൈസലിന്റെ
കുടുംബം ആവശ്യപ്പെട്ട
സ്പെഷ്യല്‍ പബ്ലിക്ക്
പ്രോസിക്യൂട്ടര്‍ക്ക് പകരം
നിയമിക്കപ്പെട്ട
വക്കീലന്മാര്‍ ആരും ചുമതല
ഏറ്റെടുത്തിട്ടില്ലെന്നത്
ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ;
(
ഡി )
കുടുംബം
ആവശ്യപ്പെട്ട സ്പെഷ്യല്‍
പബ്ലിക്ക് പ്രോസിക്യൂട്ടറെ
ഉടൻ നിയമിക്കാൻ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
139.
ശ്രീ.
കെ.പി.കുഞ്ഞമ്മദ് കുട്ടി
മാസ്റ്റര്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വടകര
താലൂക്കിലെ നാല് യുവാക്കള്‍
കേരളത്തിന് പുറത്ത്
സാമ്പത്തിക തട്ടിപ്പിനിരയായി
മദ്ധ്യപ്രദേശ് പോലീസ്
അറസ്റ്റ് ചെയ്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
ഇത്തരത്തില്‍
സാമ്പത്തിക
തട്ടിപ്പിനിരയായവര്‍ക്ക്
നീതിലഭിക്കുന്നതിന് നടപടികള്‍
സ്വീകരിക്കുമോ;
(
സി )
ഇത്തരം
തട്ടിപ്പുകളില്‍ അകപ്പെടാതെ
ശ്രദ്ധിക്കുന്നതിനുള്ള അവബോധം
പൊതുജനങ്ങളില്‍
സൃഷ്ടിക്കുമോ;വിശദമാക്കാമോ?
140.
ശ്രീ.
പി.പി. ചിത്തരഞ്ജന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലപ്പുഴ
മണ്ഡലത്തിലെ ആര്യാട്
ഗ്രാമപഞ്ചായത്തിൽ കുടിവെള്ള
പ്രശ്നവുമായി ബന്ധപ്പെട്ട് ജല
അതോറിറ്റി ഓഫീസില്‍ എത്തിയ
ജനപ്രതിനിധികള്‍ക്കെതിരെ
ഉണ്ടായ പോലീസ് നടപടിയില്‍
കുറ്റക്കാരായ
പോലീസുകാര്‍ക്കെതിരെ
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ?
141.
ശ്രീ.
എൻ. ഷംസുദ്ദീൻ
ശ്രീ.
പി. കെ. ബഷീർ
ശ്രീ.
കെ. പി. എ. മജീദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
കുറ്റാന്വേഷണത്തിന്റെ
രൂപത്തിൽ വെർച്വൽ അറസ്റ്റ്
ചെയ്തെന്ന് വിശ്വസിപ്പിച്ച്
ഹൈടെക് സൈബർ കുറ്റവാളി
സംഘങ്ങൾ പണം തട്ടുന്നതായ
സംഭവങ്ങൾ വർദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
വരുമാനം
ഇരട്ടിപ്പിക്കൽ, സമ്മാനം
ലഭിച്ചതായി
തെറ്റിദ്ധരിപ്പിക്കൽ, തൊഴിൽ
തട്ടിപ്പ് എന്നിങ്ങനെയുളള
തട്ടിപ്പുകൾ നടക്കുന്നതായി
പരാതികൾ ഉണ്ടായിട്ടുണ്ടോ;
എങ്കിൽ അതിന്മേൽ എന്ത് നടപടി
സ്വീകരിച്ചു; വിശദമാക്കുമോ;
(
സി )
സംസ്ഥാനത്ത്
വൻ തുക സൈബർ തട്ടിപ്പിലൂടെ
നഷ്ടപ്പെടുന്നതായ
റിപ്പോർട്ടുകളുടെ
അടിസ്ഥാനത്തിൽ സൈബർ
സെല്ലിന്റെ പ്രവർത്തനം
മെച്ചപ്പെടുത്താൻ
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികൾ എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ?
സൈബര്‍
കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള
നടപടികള്‍
142.
ശ്രീ.
പി. നന്ദകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പോലീസ്
സേനയെ
ആധുനികവത്കരിക്കുന്നതിന്റെ
ഭാഗമായി സൈബര്‍
കുറ്റകൃത്യങ്ങള്‍
തടയുന്നതിനായി എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(
ബി )
പോലീസ്
സേനയില്‍ നിന്നും
കുറ്റകൃത്യങ്ങളുടെ പേരില്‍
എത്ര പേരെയാണ് ഇതുവരെ
പിരിച്ചുവിട്ടിട്ടുള്ളത്;
2016 മുതല്‍ വര്‍ഷം
തിരിച്ചുള്ള കണക്ക്
വ്യക്തമാക്കാമോ?
143.
ശ്രീ.
കുറുക്കോളി മൊയ്തീൻ
ശ്രീ.
എ. കെ. എം. അഷ്റഫ്
ശ്രീ.
മഞ്ഞളാംകുഴി അലി
ശ്രീ.
പി. ഉബൈദുള്ള : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
പതിനെട്ടാം
ലോക് സഭാ തെരഞ്ഞെടുപ്പിന്റെ
തലേ ദിവസം വടകര പാർലമെന്റ്
മണ്ഡലത്തിൽ വ്യാപകമായി
പ്രചരിച്ച കാഫിർ സ്ക്രീൻ
ഷോട്ടിന്റെ ഉറവിടം
കണ്ടെത്തുന്നതിന് സ്വീകരിച്ച
നടപടി വിശദമാക്കുമോ;
(
ബി )
പ്രസ്തുത
സ്ക്രീൻ ഷോട്ട്
പ്രചരിപ്പിച്ചവർക്കെതിരെ
എന്തു നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ;
(
സി )
സ്ക്രീൻ
ഷോട്ട് പ്രചരിപ്പിച്ച കേസ്
അന്വേഷണത്തിന്റെ പരിധിയിൽ
വ്യാജരേഖ ചമയ്ക്കൽ,
മതസ്പർദ്ധയുണ്ടാക്കാൻ
ശ്രമിക്കൽ എന്നിവ കൂടി
ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി
നിർദ്ദേശിച്ചിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത
നിർദ്ദേശത്തിന്മേൽ സ്വീകരിച്ച
നടപടി വിശദമാക്കുമോ?
144.
ശ്രീ.
ടി. പി .രാമകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പെരുവണ്ണാമൂഴി
പോലീസ് സ്റ്റേഷന്‍
നിര്‍മ്മാണം പൂര്‍ത്തിയായ
കെട്ടിടത്തിലേയ്ക്ക്
എപ്പോഴാണ് മാറ്റാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(
ബി )
അതീവസുരക്ഷ
ആവശ്യമുള്ള പ്രസ്തുത പോലീസ്
സ്റ്റേഷന്‍ കെട്ടിടത്തിന്റെ
ചുറ്റുമതില്‍ നിര്‍മ്മാണം
നടന്നിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിടുണ്ടോ;
എങ്കില്‍ ചുറ്റുമതില്‍
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ അടിയന്തര നടപടി
സ്വീകരിക്കുമോ?
145.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പയ്യന്നൂര്‍
മണ്ഡലത്തിലെ ചെറുപുഴ പോലീസ്
സ്റ്റേഷന് പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനുള്ള
ഭരണാനുമതി നല്‍കുന്ന
നടപടികള്‍ ഏത് ഘട്ടത്തിലാണ്
എന്ന് അറിയിക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയുടെ എസ്റ്റിമേറ്റ്
തയ്യാറാക്കി ഭരണാനുമതിക്ക്
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കിൽ വ്യക്തമാക്കാമോ?
146.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയിലെ കോഴഞ്ചേരി പോലീസ്
സ്റ്റേഷന് പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ഭരണാനുമതി
ലഭ്യമാക്കിയെങ്കിലും തുടര്‍
നടപടി സ്വീകരിക്കുന്നതില്‍
കാലതാമസം
നേരിടുന്നതെന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
(
ബി )
സാങ്കേതികാനുമതി
ലഭ്യമാക്കുന്നതിനും പ്രവൃത്തി
ടെന്‍ഡര്‍ ചെയ്യുന്നതിനും
അടിയന്തിര നടപടി
സ്വീകരിക്കുമോ?
147.
ശ്രീമതി
യു പ്രതിഭ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കായംകുളത്തെ
കരീലക്കുളങ്ങര പോലീസ്
സ്റ്റേഷന്‍ ജീര്‍ണ്ണിച്ച ഒരു
വാടക കെട്ടിടത്തിലാണ്
പ്രവര്‍ത്തിക്കുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പുതിയ പോലീസ് സ്റ്റേഷന്‍
കെട്ടിടത്തിന് ഭരണാനുമതി
ലഭിച്ചിട്ടും നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാന്‍ കഴിയാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(
ബി )
നടപടിക്രമങ്ങള്‍
പൂര്‍ത്തീകരിച്ച് പുതിയ
കെട്ടിടത്തിന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ എന്നേക്ക്
ആരംഭിക്കാന്‍ കഴിയുമെന്ന്
വിശദമാക്കാമോ?
148.
ശ്രീമതി
ഉമ തോമസ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
സംസ്ഥാനത്ത്
പുതുതായി പോലീസ് സ്റ്റേഷൻ
ആരംഭിക്കുന്നതിന്
പിന്തുടരുന്ന മാനദണ്ഡങ്ങൾ
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(
ബി )
തൃക്കാക്കര
നിയോജകമണ്ഡലത്തിലെ വെണ്ണല,
ചളിക്കവട്ടം, പേട്ട,
പൂണിത്തുറ, വൈറ്റില എന്നീ
പ്രദേശങ്ങൾ ഉൾപ്പെടുത്തി
വൈറ്റില ഹബ്ബ് ആസ്ഥാനമായി ഒരു
പുതിയ പോലീസ് സ്റ്റേഷൻ
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
149.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഇരവിപുരം
മണ്ഡലത്തിലെ പോലീസ്
സ്റ്റേഷന്‍
വാടകകെട്ടിടത്തിലാണ്
പ്രവര്‍ത്തിച്ചുവരുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
പ്രസ്തുത
പോലീസ് സ്റ്റേഷന് കെട്ടിട
നിര്‍മ്മാണത്തിനുള്ള സ്ഥലം
ലഭ്യമാക്കുന്നതിന് വേണ്ട
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ;
(
സി )
കൊല്ലം
ജില്ലയില്‍ ആഭ്യന്തരവകുപ്പിന്
കീഴിലുള്ള ഏതെങ്കിലും
സ്ഥാപനങ്ങള്‍ക്ക് കെട്ടിട
നിര്‍മ്മാണത്തിനായി തുക
അനുവദിച്ചിട്ടുണ്ടോ; എങ്കിൽ
വിശദാംശം ലഭ്യമാക്കാമോ?
150.
ശ്രീ.
ലിന്റോ ജോസഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോഴിക്കോട്
ജില്ലയിലെ മുക്കം പോലീസ്
സ്റ്റേഷനിൽ നിര്‍മ്മിച്ച
കെട്ടിടം
പൂര്‍ത്തീകരിക്കുന്നതിന്
പ്ലാന്‍ ഫണ്ട്
അനുവദിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(
ബി )
എങ്കില്‍
പ്രസ്തുത ആവശ്യത്തിന്മേലുള്ള
ഫയലിന്റെ നിലവിലുള്ള അവസ്ഥ
വ്യക്തമാക്കാമോ;
(
സി )
സാങ്കേതിക
പ്രശ്നങ്ങള്‍
നിലവിലില്ലായെങ്കില്‍ കെട്ടിട
നിര്‍മ്മാണം
പൂര്‍ത്തിയാക്കുന്നതിന് ഫണ്ട്
അനുവദിക്കുന്നതിനായി അടിയന്തര
നടപടി സ്വീകരിക്കുമോ?
151.
ശ്രീമതി
കെ. കെ. രമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ജസ്റ്റിസ്
ഹേമ കമ്മിറ്റി റിപ്പോർട്ട്
സർക്കാരിലേക്ക്
സമർപ്പിക്കപ്പെട്ടത് എന്നാണ്;
റിപ്പോർട്ട്
സമർപ്പിക്കപ്പെട്ട് നാല്
വർഷത്തിലേറെയായിട്ടും
റിപ്പോർട്ടിന്മേൽ നടപടി
സ്വീകരിക്കാതിരുന്നതിന്
കാരണങ്ങൾ എന്തെല്ലാമാണെന്ന്
അറിയിക്കുമോ;
(
ബി )
സര്‍ക്കാരിന്
സമര്‍പ്പിക്കപ്പെട്ട
റിപ്പോര്‍ട്ടില്‍ ആകെ എത്ര
പേജുകളാണ് ഉണ്ടായിരുന്നത്;
ഇതില്‍ എത്ര പേജുകളാണ്
സര്‍ക്കാര്‍ പുറത്തു വിട്ടത്;
മറ്റ് പേജുകള്‍
പുറത്തുവിടാതിരുന്നതിനുള്ള
കാരണങ്ങള്‍ എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(
സി )
റിപ്പോര്‍ട്ട്
പ്രകാരം ബലാത്സംഗം, പോക്സോ
വിഭാഗങ്ങളില്‍പ്പെട്ട
കേസുകള്‍ ആകെ എത്രയെണ്ണമാണ്
ഉണ്ടായിരുന്നത്; ഇനം
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കുമോ;
(
ഡി )
ഹൈക്കോടതി
നിർദേശപ്രകാരം
റിപ്പോർട്ടിന്റെ പൂർണ്ണരൂപം
സർക്കാർ കോടതിക്ക് മുൻപാകെ
സമർപ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കിൽ ഏതൊക്കെ
ഭാഗങ്ങളാണ് സർക്കാർ കോടതിയിൽ
സമർപ്പിക്കാതെ മാറ്റിവച്ചത്;
(
ഇ )
റിപ്പോർട്ടിനോടൊപ്പം
ജസ്റ്റിസ് ഹേമ കമ്മിറ്റി
സർക്കാരിന് സമർപ്പിച്ച
ഓഡിയോകളും വീഡിയോകളും
പെൻഡ്രൈവുകളും ഉൾപ്പെടെയുള്ള
തെളിവുകൾ സർക്കാർ സ്പെഷ്യൽ
ഇൻവെസ്റ്റിഗേഷൻ ടീമിന്
കൈമാറിയിട്ടുണ്ടോ?
152.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സെൻട്രൽ
പോലീസ് ക്യാന്റീൻ സംവിധാനം
അർദ്ധ സൈനിക വിഭാഗങ്ങൾക്ക്
പുറമെ കേരള പോലീസ്, ജയിൽ,
ഫയർഫോഴ്‍സ് വകുപ്പുകൾക്ക്
ഒരു വർഷം മുൻപ് വരെ
ലഭിച്ചിരുന്നോയെന്ന്
വ്യക്തമാക്കുമോ;
(
ബി )
നിലവിൽ
പ്രസ്തുത സംവിധാനം പോലീസ്
വകുപ്പിലെ ഉദ്യോഗസ്ഥർക്ക്
ലഭിക്കുന്നുണ്ടോ;
(
സി )
നിലവിൽ
പ്രസ്തുത സംവിധാനം ജയിൽ,
ഫയർഫോഴ്‍സ് ഉദ്യോഗസ്ഥർക്ക്
ലഭിക്കുന്നുണ്ടോ; ഇല്ലെങ്കിൽ
എന്തുകൊണ്ടാണെന്ന്
വിശദമാക്കാമോ;
(
ഡി )
ഏത്
ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്
പ്രകാരമാണ് ജയിൽ, ഫയർഫോഴ്‍സ്
ഉദ്യോഗസ്ഥർക്ക് പ്രസ്തുത
ക്യാന്റീൻ സംവിധാനം
നിഷേധിക്കപ്പെട്ടത്; വിശദ
വിവരങ്ങൾ ലഭ്യമാക്കാമോ?
153.
ശ്രീ
എം നൗഷാദ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
വിദേശതൊഴില്‍
തട്ടിപ്പ് തടയാനായി ആരംഭിച്ച
'ഓപ്പറേഷന്‍ ശുഭയാത്ര'
പദ്ധതിയിലേക്ക് വരുന്ന
പരാതികളിന്മേലുള്ള അന്വേഷണ
പുരോഗതി വിലയിരുത്താന്‍
സ്വീകരിച്ച നടപടികൾ
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പദ്ധതിയിൽ നാളിതുവരെ എത്ര
പരാതികള്‍ ലഭിച്ചു; ആയതില്‍
എത്ര പരാതികളിന്മേല്‍
അന്വേഷണം നടത്തി നടപടി
പൂര്‍ത്തീകരിച്ചു;
വിശദമാക്കാമോ?
154.
ശ്രീ.
കെ. പ്രേംകുമാര്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സെന്‍ട്രല്‍
പോലീസ് ക്യാന്റീന്‍ സംവിധാനം
ജയില്‍, ഫയർഫോഴ്സ്
വകുപ്പുകള്‍ക്ക് ലഭ്യമാണോ;
(
ബി )
പ്രസ്തുത
ക്യാന്റീൻ സംവിധാനത്തിൽ കേരള
പോലീസിനെ
ഉൾപ്പെടുത്തുന്നതിനായി
കേന്ദ്ര ഗവൺമെന്റിന്
റിപ്പോർട്ട് നൽകിയിട്ടുണ്ടോ;
ഉണ്ടെങ്കിൽ എന്നാണ്; ഏത്
ഉദ്യോഗസ്ഥനാണ് കേന്ദ്ര
സർക്കാരിലേക്ക് റിപ്പോർട്ട്
സമർപ്പിച്ചിട്ടുള്ളത്;
ആയതിന്റെ പകർപ്പ്
ലഭ്യമാക്കാമോ;
(
സി )
പ്രസ്തുത
റിപ്പോർട്ടിൽ ജയിൽ,
ഫയർഫോഴ്‍സ് വകുപ്പുകളെ
ഉൾപ്പെടുത്താതിരുന്നത്
എന്തുകൊണ്ടാണ്; വിശദവിവരങ്ങൾ
ലഭ്യമാക്കാമോ?
155.
ശ്രീ.
ഐ. ബി. സതീഷ് : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കാട്ടാക്കട
കോടതി സമുച്ചയത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
മൂന്നാംഘട്ട
നിര്‍മ്മാണത്തിനായുള്ള
എസ്റ്റിമേറ്റ് അനുമതിക്കായി
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
156.
ശ്രീ.
സെബാസ്റ്റ്യൻ കുളത്തുങ്കല്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ബഹു.
കേരള ഹൈക്കോടതിയുടെ
20.10.2023-ലെ 7എ
(1)29257/15/ഡി11 നമ്പർ
ഫയലിലെ തീരുമാനം പ്രകാരം
ഈരാറ്റുപേട്ടയിൽ ഒരു അഡീഷണൽ
ജില്ലാ കോടതിയുടെ പ്രവർത്തനം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(
ബി )
ഈരാറ്റുപേട്ട
കോർട്ട് സെന്ററിൽ പണി
പൂർത്തിയായി കിടക്കുന്ന
കോർട്ട് കോംപ്ലക്സിലെ
സ്ഥലസൗകര്യം ഉപയോഗിച്ചുകൊണ്ട്
പുതിയ അഡിഷണൽ ജില്ലാ കോടതി
ഈരാറ്റുപേട്ടയിൽ
ആരംഭിക്കുന്നതിനുള്ള ബഹു.
കേരള ഹൈക്കോടതി തീരുമാനം
നടപ്പിലാക്കുന്നതിന് ആവശ്യമായ
നടപടികൾ സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
157.
ശ്രീ.
എ. കെ. എം. അഷ്റഫ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
മഞ്ചേശ്വരം
താലൂക്കിൽ മുൻസിഫ് കോടതി
തുടങ്ങുന്നത് പരിഗണനയിൽ
ഉണ്ടോ; വിശദ വിവരങ്ങൾ
ലഭ്യമാക്കുമോ?
158.
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സിവിൽ,
ക്രിമിനൽ കോടതി ജീവനക്കാരുടെ
സംയോജനവുമായി ബന്ധപ്പെട്ട്
17/05/2024-ൽ വിജ്ഞാപനമായി
പുറത്ത് വന്ന ചട്ട ഭേദഗതി
(ഫയൽ നമ്പർ 49/24,50/24) ,
ചംക്രമണം ചെയ്ത
ചട്ടങ്ങളിൽനിന്നും
വ്യതിചലിച്ച് ഇറങ്ങിയതിനാൽ
ഹൈക്കോടതി പ്രസ്തുത ന്യൂനതകൾ
പരിഹരിച്ച് റിവൈസ് ചെയ്ത
പുതിയ ചട്ടം ഇറക്കാൻ കത്ത്
നൽകിയിരുന്നുവോ;എങ്കിൽ നിലവിൽ
അതിന്റെ നടപടി ക്രമങ്ങൾ
എന്തായെന്ന് വ്യക്തമാക്കുമോ;
(
ബി )
പ്രസ്തുത
ന്യൂനതകൾ പരിഹരിച്ച് പുതിയ
ചട്ടം ഇറക്കാൻ എത്ര സമയം
വേണ്ടി വരുമെന്ന്
വ്യക്തമാക്കുമോ?
159.
ശ്രീ.
ഐ. സി. ബാലകൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്തെ
ക്രിമിനൽ കോടതികളിലെ ജൂനിയർ
സൂപ്രണ്ടുമാരുടെ 2018 ലെ
സീനിയോറിറ്റി ലിസ്റ്റ്
സംബന്ധിച്ച്(ഫയൽ 145 /എൽ.ഐ.)
ഹൈക്കോടതി സ്പഷ്ടീകരണത്തിനായി
കത്ത് നൽകിയിരുന്നതിന്റെ
നടപടി ക്രമങ്ങളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ;
(
ബി )
ഏതൊക്കെ
വകുപ്പുകളിലേക്ക് പ്രസ്തുത
ഫയൽ അയച്ച് അഭിപ്രായം
തേടിയിട്ടുണ്ടെന്നും ഫയൽ
ഇപ്പോൾ ഏത് വകുപ്പിന്റെ
പരിഗണയിലാണെന്നും അന്തിമ
ഉത്തരവ് ഇറക്കുന്നതിന് എത്ര
കാലതാമസം വേണ്ടി വരുമെന്നും
വ്യക്തമാക്കുമോ?
160.
ശ്രീ.
ടി.ഐ.മധുസൂദനന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പയ്യന്നൂര്‍
കോടതി സമുച്ചയം രണ്ടാം ഘട്ട
നിര്‍മ്മാണത്തിന്റെ
എസ്റ്റിമേറ്റ് തയ്യാറാക്കി
ഭരണാനുമതിക്കായി
സമര്‍പ്പിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(
ബി )
പ്രസ്തുത
എസ്റ്റിമേറ്റിന് ഭരണാനുമതി
നല്‍കുന്നതിനുള്ള നടപടികള്‍
ഏത് ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(
സി )
ഈ
സാമ്പത്തിക വര്‍ഷം തന്നെ
പ്രസ്തുത എസ്റ്റിമേറ്റിന്
ഭരണാനുമതി നല്‍കുന്ന കാര്യം
പരിഗണനയില്‍ ഉണ്ടോ;
വ്യക്തമാക്കാമോ?
161.
ശ്രീ.
കെ. ജെ. മാക്‌സി : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
സംസ്ഥാനത്ത്
പുതിയ രീതിയിലുള്ള സൈബര്‍
തട്ടിപ്പുകൾ വര്‍ദ്ധിച്ച്
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ കഴിഞ്ഞ മൂന്ന്
വര്‍ഷക്കാലയളവില്‍ ഓരോ
വര്‍ഷവും എത്ര പരാതികള്‍
ലഭ്യമായി; എത്ര കേസ്സുകള്‍
രജിസ്റ്റര്‍ ചെയ്തു; എത്ര
കേസുകളില്‍ പ്രതികളെ
കണ്ടെത്തി; വിശദാംശം
ലഭ്യമാക്കുമോ;
(
ബി )
സൈബര്‍
ചതികളിൽ നിന്നം പൊതുജനങ്ങളെ
സംരക്ഷിക്കുന്നതിന്
സ്വീകരിച്ചുവരുന്ന നടപടികളുടെ
വിശദാംശം വ്യക്തമാക്കുമോ?
162.
ശ്രീ.
ആന്റണി ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കോതമംഗലം
മണ്ഡലത്തിലെ അയിരൂർപ്പാടം
ആമിന അബ്ദുൾഖാദർ കൊലപാതക
കേസിന്റെ അന്വേഷണ പുരോഗതി
വിശദമാക്കുമോ;
(
ബി )
പ്രസ്തുത
കൊലപാതക കേസിന്റെ
തുടർനടപടികൾ വേഗത്തിൽ
ആക്കുന്നതിനാവശ്യമായ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
163.
ശ്രീമതി
ദെലീമ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
അരുര്‍
ഫയര്‍സ്റ്റേഷന്‍
നിര്‍മ്മാണത്തിന്റെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(
ബി )
ഫയര്‍സ്റ്റേഷന്‍
നിര്‍മ്മാണത്തിന്
നിര്‍ദ്ദേശിച്ചിട്ടുള്ള
സ്ഥലത്ത് കോസ്റ്റല്‍
റഗുലേഷന്‍ സോണ്‍ ക്ലിയറന്‍സ്
ലഭിക്കുന്നതിനുവേണ്ടി
സ്വീകരിച്ച നടപടി
വിശദമാക്കാമോ?
164.
ശ്രീ
മാത്യു ടി. തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
പ്രകൃതിദുരന്തങ്ങൾ
ഉണ്ടാകുന്ന സ്ഥലങ്ങളിലെ
രക്ഷാപ്രവർത്തനങ്ങളിൽ ഫയർ
ആന്റ് റെസ്ക്യൂ വകുപ്പിനെ
കൂടുതൽ കാര്യക്ഷമമാക്കാനുള്ള
പരിശീലനം നല്‍കാനും മറ്റ്
സജ്ജീകരണങ്ങള്‍
ക്രമീകരിക്കുവാനും
ഉദ്ദേശിക്കുന്നുണ്ടോ;
(
ബി )
എങ്കിൽ
നടപ്പിലാക്കുവാൻ
ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ
എന്തൊക്കെയെന്ന്
വിശദമാക്കുമോ?
165.
ശ്രീ
ജി എസ് ജയലാൽ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
ഈ
സർക്കാർ അധികാരത്തിൽ വന്നശേഷം
പരവൂർ അഗ്നിരക്ഷാനിലയത്തിന്റെ
പ്രവർത്തനങ്ങൾ കൂടുതൽ
കാര്യക്ഷമമാക്കുന്നതിനായി
എന്തെല്ലാം നടപടികൾ
സ്വീകരിച്ചിട്ടുണ്ട് എന്ന്
വിശദമാക്കാമോ ;
(
ബി )
പരവൂർ
അഗ്നിരക്ഷാനിലയത്തിന് പുതിയ
കെട്ടിടം
നിർമ്മിക്കുന്നതിനായുള്ള
നടപടികളുടെ നിലവിലെ സ്ഥിതി
വിശദമാക്കാമോ?
166.
ശ്രീ.
ഇ കെ വിജയൻ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നാദാപുരം
ഫയർ സ്റ്റേഷൻ കെട്ടിട
നിർമ്മാണത്തിന് നിലവിൽ
നേരിടുന്ന തടസ്സങ്ങൾ
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ;
(
ബി )
നിലവിലെ
തടസ്സങ്ങൾ നീക്കുവാൻ
നാളിതുവരെ എന്തൊക്കെ നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്നും ഇനി
എന്തൊക്കെ നടപടികൾ
സ്വീകരിക്കുമെന്നും
വ്യക്തമാക്കുമോ?
167.
ശ്രീ
ഇ ചന്ദ്രശേഖരന്‍ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
വെള്ളരിക്കുണ്ട്
താലൂക്കിൽ ഫയർ & റെസ്ക്യൂ
സ്റ്റേഷൻ സ്ഥാപിക്കാൻ
നാളിതുവരെ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
168.
ശ്രീമതി
ശാന്തകുമാരി കെ. : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കോങ്ങാട്
അഗ്നിരക്ഷാ നിലയത്തിന്
കെട്ടിടം നിർമ്മിക്കുന്നതിന്
എത്ര തുകയുടെ ഭരണാനുമതി
ലഭിച്ചിട്ടുണ്ടെന്നും
പ്രസ്തുത പ്രവൃത്തി
എന്നത്തേക്ക് ആരംഭിക്കാന്‍
കഴിയുമെന്നും ഇതിനായി
സ്വീകരിച്ചിട്ടുള്ള നടപടികള്‍
എന്തൊക്കെയെന്നും
വിശദമാക്കാമോ?
169.
ഡോ.
എം. കെ. മുനീർ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
നരിക്കുനി
ഫയർ സ്റ്റേഷൻ കെട്ടിട
നിർമ്മാണത്തിനായി ബഡ്ജറ്റിൽ
തുക അനുവദിച്ചിട്ടുണ്ടോ;
വിശദവിവരം ലഭ്യമാക്കുമോ;
(
ബി )
ബഡ്ജറ്റിൽ
അനുവദിച്ച പ്രസ്തുത
പദ്ധതിയ്ക്ക് ഭരണാനുമതി
ലഭ്യമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കിൽ എന്തുകൊണ്ടാണെന്ന്
വിശദമാക്കുമോ;
(
സി )
നരിക്കുനി
ഫയർസ്റ്റേഷന്റെ ശോച്യാവസ്ഥ
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ?
170.
ശ്രീ
. കെ .ഡി .പ്രസേനൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ആലത്തൂര്‍
ഫയര്‍ സ്റ്റേഷന്‍ കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(
ബി )
പ്രസ്തുത
പ്രവൃത്തിയുടെ ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയത്
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(
സി )
പ്രസ്തുത
ഫയര്‍ സ്റ്റേഷന്‍
പ്രവര്‍ത്തനം
വാടകക്കെട്ടിടത്തിലേയ്ക്ക്
മാറ്റുന്നതിനായി കണ്ടെത്തിയ
കെട്ടിടത്തിന്റെ വാടക
നിശ്ചയിച്ച്
ലഭിക്കുന്നതിനുള്ള നടപടികളുടെ
പുരോഗതി അറിയിക്കുമോ?
171.
ശ്രീ
വി ജോയി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കല്ലമ്പലം
ഫയര്‍ സ്റ്റേഷന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വിശദമാക്കാമോ?
172.
ശ്രീ
ഡി കെ മുരളി : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
18.02.2021-ലെ
ജി.ഒ. (എം.എസ്) നം.
51/2021/ഹോം ഉത്തരവ് പ്രകാരം
അനുമതി ലഭിച്ച വാമനപുരം
മണ്ഡലത്തിലെ പാലോട് ഫയര്‍
സ്റ്റേഷന്‍
ആരംഭിക്കുന്നതിനുള്ള
നടപടികളുടെ നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(
ബി )
വാമനപും
ബ്ലോക്ക് പഞ്ചായത്ത് കൈമാറിയ
സ്ഥലത്ത് എം.എല്‍.എ.
ആസ്തിവികസന ഫണ്ട്
വിനിയോഗിച്ച്
നിര്‍മ്മിച്ചിട്ടുള്ള
കെട്ടിടം
പര്യാപ്തമല്ലെങ്കില്‍
താല്‍ക്കാലികമായി വാടക
കെട്ടിടത്തില്‍ പ്രസ്തുത
ഫയര്‍ സ്റ്റേഷന്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ;
(
സി )
പാലോട്
ഫയര്‍ സ്റ്റേഷന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനും തസ്തിക
അനുവദിക്കുന്നതിനുമുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
173.
ശ്രീ.
ടി. ജെ. വിനോദ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
ഗെയിൽ
പൈപ്പ് ലൈൻ പദ്ധതിയുടെ
ഭാഗമായി എറണാകുളം ജില്ലയിൽ
ഏതെല്ലാം നിയോജകമണ്ഡലങ്ങളിൽ
പൈപ്പ് ലൈൻ ഗ്യാസ് കണക്ഷൻ
നൽകിയിട്ടുണ്ടെന്നും ഓരോ
മണ്ഡലങ്ങിൽ എത്ര വീടുകളിൽ
കണക്ഷൻ ലഭ്യമായിട്ടുണ്ടെന്നും
വിശദമാക്കാമോ;
(
ബി )
എറണാകുളം
നിയോജകമണ്ഡലത്തിൽ പദ്ധതി എത്ര
ശതമാനം
പൂർത്തിയായിട്ടുണ്ടെന്നും
നിലവിൽ എത്ര വീടുകളിൽ കണക്ഷൻ
നൽകിയിട്ടുണ്ടെന്നും
അറിയിക്കാമോ : ഏത് വർഷമാണ് ഈ
പദ്ധതി ആരംഭിച്ചത്, പദ്ധതി
പൂർത്തിയാക്കാനുള്ള കാലാവധി
എത്ര വർഷമാണ് എന്നീ വിവരങ്ങൾ
ലഭ്യമാക്കാമോ;
(
സി )
ഉപഭോക്താക്കളെ
തിരഞ്ഞെടുക്കാനുള്ള മാനദണ്ഡം
എന്താണെന്നും കണക്ഷൻ
ലഭിക്കേണ്ട ഒരു ഉപഭോക്താവ്
എന്തൊക്കെ നടപടിക്രമങ്ങൾ
പാലിക്കണമെന്നും
വിശദമാക്കാമോ?
174.
ശ്രീ
തോമസ് കെ തോമസ് : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
കുട്ടനാട്ടില്‍
സ്ഥാപിക്കുന്ന നാഷണല്‍
എന്‍.സി. സി ട്രെയിനിംഗ്
സെന്ററിന്റെ നിര്‍മ്മാണം
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാന്‍
സ്വീകരിച്ചു വരുന്ന നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കുമോ ;
(
ബി )
ഈ
ട്രെയിനിംഗ് സെന്റർ
നിര്‍മ്മാണത്തില്‍ പരാതികള്‍
ഉള്ള വിഷയങ്ങള്‍
അടിയന്തിരമായി പരിഹരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ ?
175.
ശ്രീ.
റോജി എം. ജോൺ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേരള
സംസ്ഥാന മലിനീകരണ നിയന്ത്രണ
ബോർഡിൽ ഐ .എം. ജി. 2013 ൽ
നടത്തിയ വർക്ക് സ്റ്റഡി
റിപ്പോർട്ടിന്റെ പകർപ്പ്
ലഭ്യമാക്കുമോ;
(
ബി )
പ്രസ്തുത
റിപ്പോർട്ടിൽ മലിനീകരണ
നിയന്ത്രണ ബോർഡിൽ എത്ര
സയന്റിഫിക് അസിസ്റ്റന്റ്
തസ്തികകൾ പുതിയതായി
സൃഷ്ടിക്കണമെന്നാണ് ശിപാർശ
നൽകിയത്; ഇതിൽ നാളിതുവരെ എത്ര
തസ്തികകൾ സൃഷ്‌ടിച്ചു ; എത്ര
അസിസ്റ്റന്റ് എഞ്ചിനീയർ
തസ്തികൾ സൃഷ്ടിക്കണമെന്നാണ്
ശിപാർശ നൽകിയത്; ഇതിൽ
നാളിതുവരെ എത്ര തസ്തികകൾ
സൃഷ്ടിച്ചു വ്യക്തമാക്കുമോ ;
(
സി )
മലിനീകരണ
നിയന്ത്രണ ബോർഡിൽ
പ്രധാനപ്പെട്ട ലബോറട്ടറി
പരിശോധനകൾ നടത്തേണ്ട
സയന്റിഫിക് അസിസ്റ്റന്റ്
തസ്തികയിൽ ഐ.എം.ജി. ശിപാർശ
പ്രകാരമുള്ള നിയമനങ്ങൾ
നടത്താതിരുന്നതിന്റെ കാരണം
വ്യക്തമാക്കുമോ;
(
ഡി )
സയന്റിഫിക്
അസിസ്റ്റന്റ് തസ്തിക
നിയമനത്തിലെ അഭാവം ലബോറട്ടറി
പരിശോധനകൾ കാര്യക്ഷമമാക്കാതെ
അഴിമതിക്ക്
വഴിയൊരുക്കുന്നതായി
പറയപ്പെടുന്നതിനാൽ പ്രസ്തുത
തസ്തികയിലെ ഒഴിവുകൾ
അടിയന്തരമായി നികത്തുന്നതിന്
സർക്കാർ തയ്യാറാകുമോ ;
വിശദാംശം വ്യക്തമാക്കുമോ?
176.
ശ്രീ
എം നൗഷാദ്
ശ്രീ.
പി. നന്ദകുമാര്‍
ശ്രീ.
തോട്ടത്തില്‍ രവീന്ദ്രന്‍
ഡോ.
സുജിത് വിജയൻപിള്ള : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2019-ലെ
കേന്ദ്ര തീരദേശ നിയന്ത്രണ
മേഖലാ വിജ്ഞാപനത്തിന്റെ
അടിസ്ഥാനത്തില്‍ സംസ്ഥാനം
തയ്യാറാക്കി സമര്‍പ്പിച്ച
പദ്ധതികളില്‍ എന്തെല്ലാം
ഇളവുകള്‍ അനുവദിക്കാന്‍
ഉത്തരവായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(
ബി )
ഏതെല്ലാം
സംസ്ഥാനങ്ങള്‍ക്കാണ്
തീരമേഖലയില്‍ ഇത്തരം ഇളവുകള്‍
നല്‍കിയിട്ടുള്ളതെന്ന്
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവ ഏതെല്ലാമാണ്;
ഇതുമൂലം സംസ്ഥാനത്തെ എത്ര
പഞ്ചായത്തുകളില്‍ എന്തൊക്ക
ഇളവുകളാണ്
ലഭിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ;
(
സി )
പ്രസ്തുത
ഇളവ് പ്രാബല്യത്തില്‍
വന്നതിനു ശേഷം
സംസ്ഥാനത്തിന്റെ തീരമേഖലയില്‍
സിആര്‍ഇസഡ് - മൂന്നിന്റെ
വ്യവസ്ഥകള്‍ ബാധകമാകുന്ന
തദ്ദേശസ്ഥാപനങ്ങള്‍
ഏതെല്ലാമാണെന്നും ആയത്
ബാധകമല്ലാത്ത
തദ്ദേശസ്ഥാപനങ്ങള്‍ക്കു കൂടി
ആവശ്യമായ ഇളവുകള്‍
ലഭ്യമാക്കുന്നതിനുള്ള തുടര്‍
നടപടികള്‍ സാധ്യമാകുമോ എന്നും
അറിയിക്കാമോ?
177.
ശ്രീ.
എം.വിജിന്‍ : താഴെ കാണുന്ന
ചോദ്യങ്ങൾക്കു മുഖ്യമന്ത്രി
സദയം മറുപടി പറയാമോ?
(
എ )
കേന്ദ്ര
സര്‍ക്കാര്‍ പുറപ്പെടുവിച്ച
2019 -ലെ തീരദേശ പരിപാലന
വിജ്ഞാപന പ്രകാരമുള്ള തീരദേശ
പരിപാലന പ്ലാന്‍
അംഗീകാരത്തിനായി കേന്ദ്ര വനം,
പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന
വകുപ്പിന്
സമര്‍പ്പിച്ചിട്ടുണ്ടോ;
ആയതിന് അംഗീകാരം
ലഭ്യമായിട്ടുണ്ടോ;
(
ബി )
സി
.ആര്‍ .ഇസഡ് (കോസ്റ്റല്‍
റെഗുലേഷന്‍ സോണ്‍) മൂന്നില്‍
നിന്ന് സി . ആര്‍. ഇസഡ്
രണ്ടിലേക്ക് മാറ്റുന്നതിന്
സംസ്ഥാന സര്‍ക്കാര്‍
കേന്ദ്രത്തോട് ശിപാര്‍ശ ചെയ്ത
നഗരസ്വഭാവമുള്ള 175
ഗ്രാമപഞ്ചായത്തുകളിൽ കണ്ണൂര്‍
ജില്ലയില്‍ നിന്നും ഏതൊക്കെ
പഞ്ചായത്തുകളാണ്
ഉള്‍പ്പെട്ടിരിക്കുന്നത്;
ഇതില്‍ ഏതൊക്കെ
പഞ്ചായത്തുകള്‍ക്കാണ്
കേന്ദ്രത്തിന്റെ അംഗീകാരം
ലഭ്യമായിട്ടുള്ളത്;
(
സി )
നാഷണല്‍
കോസ്റ്റല്‍ സോണ്‍
മാനേജ്മെന്റ് അതോറിറ്റി
യോഗത്തില്‍ സംസ്ഥാന
സര്‍ക്കാര്‍ സമര്‍പ്പിച്ച
ഏതൊക്കെ പദ്ധതികള്‍ക്കാണ്
അംഗീകാരം
ലഭ്യമായിട്ടുള്ളതെന്ന്
വിശദമാക്കുമോ?
178.
ശ്രീ.
കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ
കാണുന്ന ചോദ്യങ്ങൾക്കു
മുഖ്യമന്ത്രി സദയം മറുപടി
പറയാമോ?
(
എ )
2011
-ലെ സി.ആര്‍.ഇസഡ്
വിജ്ഞാപനപ്രകാരം ദ്വീപുകളുടെ
വികസനരഹിതമേഖല എത്രയാണെന്ന്
വ്യക്തമാക്കാമോ;
(
ബി )
2019
-ലെ വിജ്ഞാപനപ്രകാരം
ദ്വീപുകളുടെ
വികസനരഹിതമേഖലയില്‍ ഇളവുകള്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ദ്വീപുകള്‍ക്ക്
ലഭ്യമാക്കുന്ന ഇളവുകള്‍
എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(
സി )
ഇന്റഗ്രേറ്റഡ്
ഐലന്റ് മാനേജ്മെന്റ് പ്ലാനിന്
അംഗീകാരം ലഭിക്കുന്നതോടെ 2011
-ലെയും 2019 -ലെയും
വിജ്ഞാപനങ്ങളില്‍
നിര്‍ദ്ദേശിച്ചിട്ടുള്ള
വികസനരഹിത മേഖലകൾക്ക്
കൂടുതലായി ലഭിക്കുന്ന
ഇളവുകള്‍ എന്തൊക്കെയെന്ന്
വിശദമാക്കാമോ;
(
ഡി )
2019
-ലെ വിജ്ഞാപനത്തില്‍ 66
പഞ്ചായത്തുകളിലെ വികസനരഹിത
മേഖലയ്ക്ക് ലഭിക്കുന്ന
ഇളവുകള്‍ തന്നെയാണോ
ദ്വീപുകളിലെ
പഞ്ചായത്തുകള്‍ക്കും
ലഭ്യമാകുന്നതെന്ന്
വ്യക്തമാക്കാമോ;
(
ഇ )
14.08.2024
-ലെ മന്ത്രിസഭായോഗത്തില്‍
ദ്വീപുകളെ സംബന്ധിച്ച്
ഇന്റഗ്രേറ്റഡ് ഐലന്റ്
മാനേജ്മെന്റ് പ്ലാന്‍
തയ്യാറാക്കി കേന്ദ്ര വനം
പരിസ്ഥിതി മന്ത്രാലയത്തിന്റെ
അനുമതി വാങ്ങിയശേഷം
ദ്വീപുകളുടെ വികസനരഹിതമേഖല 50
മീറ്ററില്‍ നിന്നും 20
മീറ്ററായി കുറയ്ക്കാം എന്ന
തീരുമാനത്തിലൂടെ ദ്വീപുകളുടെ
നിലവിലെ വികസനരഹിത മേഖല 50
മീറ്റര്‍ ആണ് എന്നല്ലേ
വ്യക്തമാകുന്നത്;
(
എഫ് )
അങ്ങനെയെങ്കില്‍
ഇളവുകള്‍ ലഭ്യമാകുന്ന 66
പഞ്ചായത്തുകളുടെ കൂടെ
ദ്വീപുകളിലെ പഞ്ചായത്തുകളെ
ഉള്‍പ്പെടുത്തേണ്ട ആവശ്യം
ഉണ്ടോ; വിശദമാക്കാമോ?
|
|
|
|
|
|
|
|