UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
സ്വാശ്രയ കോളേജ് വിദ്യാർത്ഥികൾക്ക് ബസ് പാസ് നൽകുന്നതിന് നടപടി
3691.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വാശ്രയ കോളേജ് വിദ്യാർത്ഥികൾക്ക് ബസ് പാസ് നൽകുന്നത് സംബന്ധിച്ച് കെ.എസ്.ആർ.ടി.സി. സ്വീകരിച്ചിരിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
സ്വാശ്രയ കോളേജിലെ വിദ്യാർത്ഥികൾക്ക് പ്രൈവറ്റ് ബസിൽ ബസ് പാസ് നൽകുന്നതിന് ബസ് ഓണേഴ്സ് അസോസിയേഷൻ ഓഫീസിലുള്ള കാലതാമസം ഒഴിവാക്കി ജൂണിൽ തന്നെ കൺസഷൻ നൽകുന്നതിനുള്ള നടപടി സ്വീകരിക്കാമോ;
( സി )
കൺസഷന്റെ പേരില്‍ വിദ്യാർത്ഥികൾക്ക് നേരെ ചില ബസ് കണ്ടക്ടർമാരും ബസ് ജീവനക്കാരും നടത്തുന്ന അതിക്രമം അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
കൺസഷൻ നൽകുന്നതിന് ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽമാർക്ക് അനുവദിച്ചിരിക്കുന്ന അധികാരം സ്വാശ്രയ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്കും നൽകുവാൻ നടപടി സ്വീകരിക്കുമോ;
( ഇ )
സംസ്ഥാനത്തെ കോളേജുകളില്‍ സെമസ്റ്റര്‍ സിസ്റ്റം ആയതിനാല്‍ ഏപ്രില്‍,മേയ് മാസങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് കൺസഷൻ അനുവദിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?
റോഡ് സേഫ്റ്റി ഫണ്ട്
3692.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻസർക്കാരിന്റെയും ഈ സർക്കാരിന്റെയും കാലയളവുകളിൽ റോഡ് സേഫ്റ്റി ഫണ്ട് വിനിയോഗിച്ച് എറണാകുളം ജില്ലയിൽ നടപ്പിലാക്കിയിട്ടുള്ള പ്രവൃത്തികൾ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക മണ്ഡലം തിരിച്ച് അറിയിക്കാമോ;
( സി )
അനുവദിച്ച പ്രവൃത്തികളിൽ പൂർത്തിയാക്കാനുള്ളവ ഏതൊക്കെയാണെന്ന് അറിയിക്കാമോ?
എ.ഐ. ക്യാമറകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി
3693.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എ.ഐ. ക്യാമറകള്‍ സ്ഥാപിതമായ ശേഷം വാഹന അപകടങ്ങളിലുണ്ടായ കുറവിന്റെ തോത് വിശദമാക്കാമോ;
( ബി )
എ.ഐ. ക്യാമറകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുന്നുണ്ടോ; എങ്കില്‍ അത് നടപ്പില്‍ വരുത്തുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?
വാഹനാപകടങ്ങളും അപകട മരണങ്ങളും കുറയ്ക്കുവാന്‍ നടപടി
3694.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി സ്ഥാപിച്ച എ.ഐ. ക്യാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ വാഹന അപകട മരണങ്ങൾ കുറയ്ക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
ടിപ്പർ ലോറി മൂലമുള്ള അപകടങ്ങൾ നിയന്ത്രിക്കാൻ നടപടി
3695.
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. ടി. വി. ഇബ്രാഹിം
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടിപ്പർ ലോറികളിൽ അനുവദനീയമായതിൽ അധികം ഭാരം കയറ്റി സർവ്വീസ് നടത്തുന്നതും അമിത വേഗവും മൂലം അപകടങ്ങൾ പതിവായിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
അമിതഭാരം കയറ്റുന്നുണ്ടോ എന്നു പരിശോധിക്കുന്നതിനും ടിപ്പർ ലോറികൾക്ക് സമയക്രമം നിശ്ചയിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
ടിപ്പർ ലോറി മൂലം ഉണ്ടാകുന്ന അപകടങ്ങൾ വർദ്ധിച്ചു വരുന്നത് തടയാൻ എന്തെല്ലാം സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നു വിശദമാക്കുമോ?
കെ.എസ്.ആർ.ടി.സി. വാങ്ങിയ ബസുകൾ
3696.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2021 സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും കെ.എസ്.ആർ.ടി.സി. എത്ര ഡീസൽ ബസുകൾ, ഇലക്ട്രിക് ബസുകൾ എന്നിവ വാങ്ങിയെന്നും ഏതൊക്കെ കമ്പനിയുടെ ഏതൊക്കെ മോഡൽ ബസ്സുകൾ എത്രയെണ്ണം വീതമാണ് വാങ്ങിയതെന്നും ഓരോ ബസിനും ചെലവഴിച്ച തുക ഉൾപ്പെടെയുള്ള കണക്കുകൾ ഇനം തിരിച്ചു വ്യക്തമാക്കുമോ;
( ബി )
ബസുകൾ വാങ്ങിയത് സംബന്ധിച്ച എല്ലാ സർക്കാർ ഉത്തരവുകളുടെയും പകർപ്പ് ലഭ്യമാകുമോ;
( സി )
പ്രസ്തുത ബസുകളിൽ എത്രയെണ്ണം നിലവിൽ സർവീസ് നടത്തുന്നുണ്ട് ; എത്രയെണ്ണം സർവീസ് നടത്തുന്നില്ല ;സർവീസ് നടത്താതിരിക്കുന്നതിന്റെ കാരണം എന്നിവ വ്യക്തമാക്കുമോ?
കെ.എസ്.ആർ.ടി.സി. യാത്രക്കാരെ ആകർഷിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങ‍ള്‍
3697.
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി.യുടെ ടിക്കറ്റ്, ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രതിദിന ഹ്രസ്വദൂര സ്ഥിരയാത്രക്കാരെ ആകർഷിക്കുന്നതിന് പുതുതായി ഏർപ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങ‍ള്‍ ഏതെല്ലാമെന്ന് അറിയിക്കാമോ;
( സി )
ട്രെയിന്‍ ടിക്കറ്റുകള്‍ക്കായി ഏർപ്പെടുത്തിയിട്ടുള്ള യു.ടി.എസ്. ആപ്പ് മാതൃകയില്‍ കെ.എസ്.ആർ.ടി.സി. ടിക്കറ്റുകളും എടുക്കുന്നതിന് യാത്രക്കാർക്ക് സൗകര്യം ഏർപ്പെടുത്താന്‍ നടപടി സ്വീകരിക്കാമോ;
( ഡി )
സ്ഥിരം യാത്രക്കാർക്കായി സീസണ്‍ ടിക്കറ്റോ പ്രീപെയ്ഡ് പ്രിവിലേജ് കാർഡോ ഏർപ്പെടുത്താന്‍ നടപടി സ്വീകരിക്കാമോ?
അപകടത്തിൽപ്പെട്ട കെ.എസ്.ആര്‍.ടി.സി. ബസ്സുകളുടെ വിവരങ്ങള്‍
3698.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സംസ്ഥാനത്ത് എത്ര കെ.എസ്.ആര്‍.ടി.സി. ബസുകൾ അപകടങ്ങളിൽപെട്ടിട്ടുണ്ട്; എത്രപേർക്ക് പരിക്കേറ്റിട്ടുണ്ട്; എത്രപേർ മരണപ്പെട്ടിട്ടുണ്ട്; ഡ്രൈവർമാരുടെ അശ്രദ്ധമൂലമുണ്ടായ അപകടങ്ങൾ എത്രയാണ്; വിശദാംശം വ്യക്തമാക്കുമോ;
( ബി )
മേൽപ്പറഞ്ഞ അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ ഇതിന്റെ നടപടിക്രമം എന്താണ്; നാളിതുവരെ എത്രപേർക്ക് ഈ ഇനത്തിൽ സഹായം നൽകിയിട്ടുണ്ട്; ഇനിയും എത്രപേർക്ക് സഹായം നൽകാനുണ്ട്; വിശദാംശം ഇനം തിരിച്ചു വ്യക്തമാക്കുമോ?
കെ.എസ്.ആര്‍.ടി.സി.യെ പൊതുമേഖലയില്‍ നിലനിര്‍ത്തുന്നതിനുളള നടപടികള്‍
3699.
ശ്രീ വി ശശി
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ നിന്ന് വ്യത്യസ്തമായി കെ.എസ്.ആര്‍.ടി.സി.-യെ പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ സർക്കാർ നല്‍കി വരുന്ന സഹായങ്ങള്‍ സംബന്ധിച്ച വിവരം അറിയിക്കാമോ;
( ബി )
കെ.എസ്.ആര്‍.ടി.സി.-യെ പ്രവര്‍ത്തന ലാഭത്തിലെത്തിക്കുന്നതിന് ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;
( സി )
ഇന്ധന വിലവര്‍ദ്ധനവ് കെ.എസ്.ആര്‍.ടി.സി.-യുടെ സാമ്പത്തിക സ്ഥിതിയെ ഏത് തരത്തിൽ ബാധിക്കുന്നുവെന്ന് അറിയിക്കാമോ;
( ഡി )
വാഹനങ്ങളുടെ ശരിയായ വിനിയോഗം വര്‍ദ്ധിപ്പിച്ചും റൂട്ടുകളെ ശരിയായി പുനഃക്രമീകരിച്ചും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി നിലവിലുളള മാനേജ്‌മെന്റ് സംവിധാനം പരിഷ്കരിക്കാന്‍‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് വാങ്ങിയ ബസ്സുകൾ
3700.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻസർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് എത്ര ഡീസൽ, ഇലക്ട്രിക് ബസ്സുകൾ വാങ്ങിയെന്നും ഏതൊക്കെ കമ്പനിയുടെ ഏതൊക്കെ മോഡൽ ബസ്സുകൾ എത്രയെണ്ണം വീതമാണ് വാങ്ങിയതെന്നും ഓരോ ബസ്സിനും ചെലവഴിച്ച തുക എത്രയാണെന്നുമുള്ള വിവരം ഇനം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ബസ്സുകൾ വാങ്ങിയത് സംബന്ധിച്ച മുഴുവൻ സർക്കാർ ഉത്തരവുകളുടെയും പകർപ്പ് ലഭ്യമാക്കുമോ; ഇവയിൽ എത്ര ബസ്സുകൾ നിലവിൽ സർവീസ് നടത്തുന്നുണ്ടെന്നും എത്രയെണ്ണം സർവീസ് നടത്തുന്നില്ലെന്നും സർവീസ് നടത്താത്തതിന്റെ കാരണം എന്താണെന്നും വ്യക്തമാക്കുമോ?
ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍
3701.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കെ.എസ്.ആര്‍.ടി.സി. എന്തൊക്കെ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ?
മലപ്പുറം കെ.എസ്. ആർ.ടി.സി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം
3702.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണ നടപടികൾ പാതിവഴിയിൽ നിലച്ചിട്ടുള്ള കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എം.എൽ.എ. ഫണ്ടിൽ നിന്നും അനുവദിച്ച രണ്ടു കോടി രൂപയുടെ സാങ്കേതിക നടപടിക്രമങ്ങൾ ഒരു വർഷമായിട്ടും പൂർത്തീകരിക്കാൻ സാധിക്കാത്തതിന്റെ കാരണങ്ങൾ വ്യക്തമാക്കാമോ; ഈ സാഹചര്യത്തിൽ എന്തെല്ലാം തുടർ നടപടികളാണ് വകുപ്പ് തലത്തിൽ സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദീകരിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയില്‍ ഇനിയും പൂർത്തീകരിക്കാനുള്ള ജോലികൾ എന്തെല്ലാമാണ്; കരാറുകാരന് നൽകാനുള്ള മുഴുവൻ കുടിശ്ശികയും വിതരണം ചെയ്തിട്ടുണ്ടോ;
( ഡി )
പ്രവൃത്തി ആരംഭിച്ച് ആറര വർഷം പിന്നിട്ട സാഹചര്യത്തിൽ സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് ഇനിയും കാലതാമസം കൂടാതെ എത്രയും വേഗം പണികൾ പൂർത്തീകരിക്കാൻ നിർദേശം നൽകുമോ?
പുതിയ റോഡ് ശൃംഖല പ്രയോജനപ്പെടുത്തി കെ.എസ്.ആർ.ടി.സി. സർവീസ്
3703.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി നവീകരിച്ച പുതിയ റോഡ് ശൃംഖലകള്‍ പ്രയോജനപ്പെടുത്തി പുതിയ കെ.എസ്.ആർ.ടി.സി. സർവീസുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
പുനലൂർ-മൂവാറ്റുപുഴ, കോട്ടയം-കോഴഞ്ചേരി, ആലപ്പുഴ-ചങ്ങനാശേരി-എരുമേലി എന്നിവ പോലെ സംസ്ഥാനത്തുടനീളമുളള പുതിയ റോഡ് ശൃംഖലകളിലൂടെ അന്തർ ജില്ലാ സർവീസുകള്‍ ആരംഭിക്കുന്നതിന് പ്രത്യേക കർമ്മപദ്ധതി രൂപീകരിക്കാമോ?
കെ.എസ്.ആർ.ടി.സി മൊബിലിറ്റി ഹബ്ബ് പദ്ധതി
3704.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാര്‍ ആവിഷ്കരിച്ചതും കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിക്കുന്നതുമായ ആലപ്പുഴ കെ.എസ്.ആർ.ടി.സി മൊബിലിറ്റി ഹബ്ബ് പദ്ധതിയുടെ നിര്‍മ്മാണം മന്ദഗതിയില്‍ മുന്നോട്ടു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
നിര്‍മ്മാണത്തില്‍ കാലതാമസം വരുന്നതിന്റെ കാരണം വ്യക്തമാക്കാമോ; നിലവിലെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കാമോ; നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;
( സി )
കോവിഡ്‍കാല പ്രതിസന്ധിയെത്തുടര്‍ന്ന് ആലപ്പുഴ ഡിപ്പോയില്‍ നിന്നും നിര്‍ത്തിവെച്ചിരുന്ന തീരദേശ സര്‍വ്വീസ് ആയ ആലപ്പുഴ - അമ്പലപ്പുഴ കാര്‍ഷിക മേഖലയിലൂടെയുളള ആലപ്പുഴ-പഴയനടക്കാവ് വഴി ആമയിട കെ.എസ്.ആർ.ടി.സി സര്‍വ്വീസ് കോവിഡനന്തരം ഇതേവരെ സര്‍വ്വീസ് ആരംഭിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പുനരാരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
ഗവി ടൂറിസ്റ്റ് പാക്കേജ്
3705.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി.യുടെ ഗവി ടൂറിസ്റ്റ് പാക്കേജിൽ ട്രക്കിങ്ങിനുള്ള ഫീസ് നിർബന്ധമായും ഉൾപ്പെടുത്തിയത് മൂലം പ്രാദേശിക വിനോദസഞ്ചാരികൾ കെ.എസ്.ആർ.ടി.സി.യുടെ പാക്കേജ് ഒഴിവാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തെ ഗണ്യമായി ബാധിക്കാൻ ഇടയുള്ള പ്രസ്തുത തീരുമാനം പുന:പരിശോധിക്കുമോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പാക്കേജിൽ ട്രക്കിംഗ് ആവശ്യമില്ലാത്ത സഞ്ചാരികൾക്ക് ആയതിന്റെ ഫീസ് ഒഴിവാക്കി പാക്കേജിന്റെ സേവനം നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
കെ.എസ്.ആര്‍.ടി.സി. മിനി ബസുകള്‍
3706.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസില്‍ പുതിയതായി ഉള്‍പ്പെടുത്താനുദ്ദേശിക്കുന്ന മിനിബസുകള്‍ ഏതെല്ലാം മേഖലകള്‍ക്ക് നല്‍കണമെന്നതിനുളള മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
യാത്രാസൗകര്യങ്ങള്‍ അപര്യാപ്തമായ മലയോരപ്രദേശമായ തിരുവമ്പാടി മണ്ഡലത്തില്‍ കെ.എസ്.ആര്‍.ടി.സി. മിനിബസുകള്‍ അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
കെ.എസ്.ആര്‍.ടി.സിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ കണ്‍സെഷന്‍
3707.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. യില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുതുതായി ഏര്‍പ്പെടുത്തിയ ഓണ്‍ലൈനിലൂടെ ബസ് കണ്‍സെഷന്‍ ലഭ്യമാക്കുന്ന പദ്ധതിയെക്കുറിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി എന്ന് മുതലാണ് ആരംഭിച്ചതെന്നും ഇതുവരെയായി എത്ര പേര്‍ക്ക് ഓണ്‍ലൈനിലുടെ ബസ് കണ്‍സെഷന്‍ ലഭിച്ചുവെന്നും വിശദമാക്കാമോ;
( സി )
എത്ര വയസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ കണ്‍സെഷന്‍ ലഭിക്കുക എന്ന് വിശദമാക്കാമോ?
വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കുന്നതിന് നടപടി
3708.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
മറ്റ് സ്വകാര്യ ബസ്സ് സര്‍വീസുകള്‍ ഇല്ലാത്തതും ഒരു കെ.എസ്.ആർ.ടി.സി. ബസ് മാത്രം സര്‍വീസ് നടത്തുന്നതുമായ റൂട്ടുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കാന്‍ വ്യവസ്ഥ ഉണ്ടോ; ഇല്ലെങ്കില്‍ അതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസുകളുടെ അമിതവേഗം തടയുന്നതിന് നടപടി
3709.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദീർഘദൂര കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസുകൾ അലക്ഷ്യമായും മറ്റ് വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും അപകടം ഉണ്ടാക്കുംവിധവും സർവീസ് നടത്തുന്നത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
എങ്കില്‍ അത്തരത്തിലുള്ള പരാതികൾ പരിഹരിക്കുന്നതിന് സ്വിഫ്റ്റ് ബസുകളിലെ താല്ക്കാലിക ഡ്രൈവർ/കണ്ടക്ടർ -ക്ക് ഏതെങ്കിലും തരത്തിലുള്ള പരിശീലനം നൽകിയിട്ടുണ്ടോ; വിശദമാക്കാമോ?
കെ.എസ്.ആർ.ടി.സി. സർവീസുകൾ
3710.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി.യുടെ ഏതൊക്കെ ബസുകളാണ് 2021 മുതൽ 2024 മാർച്ച് വരെ സ്ക്രാപ്പ് ചെയ്തിട്ടുള്ളതെന്ന് ബസുകളുടെ നമ്പർ, വാങ്ങിയ വർഷം, ഏത് ശ്രേണിയിലാണ് സർവീസ് നടത്തിയിരുന്നത്, ശരാശരി ഓരോ ബസിനും ലഭിച്ച കളക്ഷൻ എന്നിവ ഉൾപ്പടെ വ്യക്തമാക്കാമോ;
( ബി )
2024 മേയിൽ കെ.എസ്.ആർ.ടി.സി.ക്ക് എത്ര ബാങ്ക് അക്കൗണ്ടുകൾ ഉണ്ട്; അതിൽ എല്ലാ ബാങ്ക് അക്കൗണ്ടുകളുടേയും ഓഡിറ്റ് നടത്തിയിട്ടുണ്ടോ; എങ്കിൽ ഏത് മാസം വരെയുള്ള ഓഡിറ്റ് നടത്തിയിട്ടുണ്ട്; കെ.എസ്.ആർ.ടി.സി.ക്ക് 2020 മേയിൽ എത്ര ബാങ്ക് അക്കൗണ്ടുകൾ ഉണ്ടായിരുന്നു; കെ.എസ്.ആർ.ടി.സി.യുടെ ഏത് വർഷം വരെയുള്ള വരവ് ചെലവ് കണക്കുകൾ അക്കൗണ്ടന്റ് ജനറൽ ഓഡിറ്റ് ഒബ്ജക്ഷൻ ഇല്ലാതെ പൂർണമായും പാസാക്കിയിട്ടുണ്ട്;
( സി )
കോവിഡ് കാലത്ത് ഓടിക്കാതെ ഒതുക്കിയിട്ട 2700 ബസുകൾ തിരികെ സർവീസിന് ഇറക്കുന്നതിന് കെഎസ്ആർടിസിക്ക് എത്ര രൂപയാണ് മെയിന്റനൻസ് ഇനത്തിൽ ഉൾപ്പെടെ ചെലവായത് ; പ്രസ്തുത ബസുകളിൽ ഇതുവരെ എത്ര ബസുകൾ സർവ്വീസിന് ഇറക്കി, എത്ര ബസുകൾ സ്ക്രാപ്പ് ചെയ്തു എന്നീ വിവരങ്ങൾ ബസുകളുടെ നമ്പർ സഹിതം വ്യക്തമാക്കാമോ;
( ഡി )
കെ.എസ്.ആർ.ടി.സി. 2022 മാർച്ച് മുതൽ 2024 മാർച്ച് വരെ എത്ര പുതിയ ക്ലച്ചുകൾ വാങ്ങിയെന്നും എത്ര രൂപയാണ് ഓരോന്നിനും ചെലവായതെന്നും എത്രയെണ്ണം സ്ക്രാപ്പ് ചെയ്തുവെന്നും അറിയിക്കാമോ;
( ഇ )
2022 മാർച്ച് മുതൽ 2024 മാർച്ച് വരെ എത്ര രൂപയാണ് കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ കയ്യിൽ നിന്നും കോസ്റ്റ് ഓഫ് ഡാമേജ്, പെനാൽറ്റി ഇനത്തിൽ ഈടാക്കിയിട്ടുള്ളതെന്ന പ്രതിമാസ കണക്ക് ഓരോ വിഭാഗം ജീവനക്കാരുടേയും തരം തിരിച്ച് വ്യക്തമാക്കാമോ;
( എഫ് )
കെ.എസ്.ആർ.ടി.സി. എത്ര ജൻറം ലോ ഫ്ലോർ എ.സി ബസുകൾ സ്ക്രാപ്പ് ചെയ്തു; എത്ര ബസുകൾ ഡോക്കിലുണ്ട്; എത്ര ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്; എന്നീ വിവരങ്ങൾ ബസുകളുടെ നമ്പറും വാങ്ങിയ വർഷവും സഹിതം വ്യക്തമാക്കാമോ?
കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ്
3711.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് കമ്പനിയിലേയ്ക്ക് വാങ്ങിയ ‍ഡീസല്‍ ബസുകളുടെ പര്‍ച്ചേസിന് മുമ്പ് കെ.എസ്.ആർ.ടി.സി. ടെക്നിക്കല്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ ഉള്‍പ്പെട്ട വിദഗ്ദ്ധ സമിതി പരിശോധിച്ചിരുന്നോ; എങ്കില്‍ പരിശോധന സമിതിയിലെ അംഗങ്ങള്‍ ആരൊക്കെയായിരുന്നു; അവരുടെ പേരുവിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
കെ.എസ്.-016, കെ.എസ്-030 എന്നീ ശ്രേണിയിൽ സ്വിഫ്റ്റ് കമ്പനിയ്ക്ക് വാങ്ങിയ എല്ലാ ബസുകളുടേയും ഗുണനിലവാരം ചെയ്സിസ് പൊട്ടിയ സാഹചര്യത്തിനുശേഷം പരിശോധിച്ചിട്ടുണ്ടോ; 'REJECTION' Material Scrap, Only for KSRTC എന്ന റിജെക്ഷൻ സ്റ്റിക്കർ പ്രസ്തുത ബസുകളിൽ പതിച്ചിരുന്നത് സംബന്ധിച്ചും ക്വാളിറ്റി ടെസ്റ്റിൽ പരാജയപ്പെട്ട ബസുകളാണ് ഈ ശ്രേണിയിൽ വാങ്ങിയതെന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന്മേല്‍ അന്വേഷണം നടത്തിയിട്ടുണ്ടോ;
( സി )
കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റിലേയ്ക്ക് ബസ്സുകള്‍ വാങ്ങിയതിലെ പര്‍ച്ചേസില്‍ അഴിമതി നടന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ സംസ്ഥാന വിജിലന്‍സിനെകൊണ്ട് അന്വേഷണം നടത്താന്‍ തയ്യാറാകുമോ; പ്രസ്തുത വിഷയത്തില്‍ അന്നത്തെ സി.എം.ഡി. ഉള്‍പ്പെടെ പര്‍ച്ചേസ് നടപടികളില്‍ പങ്കാളികളായ മുഴുവന്‍ ഉന്നത ഉദ്യോഗസ്ഥരെയും വിജിലന്‍സ് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുമോ;
( ഡി )
കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റിൽ നടന്ന എല്ലാ സാമ്പത്തിക ഇടപാടുകളേയും കുറിച്ച് വിശദമായ അന്വേഷണം നടത്താൻ തയാറാകുമോ; വ്യക്തമാക്കുമോ;
( ഇ )
സ്വിഫ്റ്റ് ബസ്സുകളുടെ സ്പെയർപാർട്ട്സുകൾ പലതും ബസുകൾ വാങ്ങി ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ കേടാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇപ്രകാരം കേടായ ബസ്സുകളുടെയും സ്പെയര്‍പാര്‍ട്ട്സുകളുടെയും മെയിന്റനൻസ്, മാറ്റിസ്ഥാപിക്കല്‍ എന്നിവയ്ക്ക് ബസ്സ് കമ്പനികളാണോ കെ.എസ്.ആര്‍.ടി.സി.യാണോ ചെലവ് വഹിച്ചത്; പുതിയ കെ.എസ്.ആര്‍.ടി.സി.- സ്വിഫ്റ്റ് ബസുകളുടെ സ്പെയര്‍പാര്‍ട്ട്സുകള്‍ വ്യാപകമായി കേടായത് സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി.ക്ക് പുറത്തുള്ള ഏതെങ്കിലും വിദഗ്ദ്ധരെ കൊണ്ട് അന്വേഷണം നടത്തുമോ;
( എഫ് )
കെ.എസ്.ആര്‍.ടി.സി. ബസുകളിലെ ഗിയർ ബോക്സ്, വീൽ ബെയറിംഗ്, ക്ലച്ച് അസ്സംബ്ലി, ഷാക്കിൾ, ബ്രേക്ക് പാഡ് തുടങ്ങി പ്രധാന സ്പെയര്‍പാര്‍ട്ട്സുകള്‍ ബസ്സുകള്‍ എത്ര കിലോമീറ്റർ ഓടി കഴിയുമ്പോൾ ആണ് മാറ്റാറുള്ളത്; പ്രസ്തുത സ്പെയര്‍പാര്‍ട്ട്സുകള്‍ സ്വിഫ്റ്റ് കമ്പനിയിലെ ഡീസൽ ബസുകൾക്ക് എത്ര കിലോമീറ്ററിലാണ് മാറിയിട്ടുള്ളത്; എങ്കില്‍ എത്ര ബസുകൾക്കാണെന്നും ഏതൊക്കെ പാര്‍ട്ട്സുകളാണ് മാറിയിട്ടുള്ളതെന്നും വ്യക്തമാക്കാമോ; കെ.എസ്.ആര്‍.ടി.സി.യിൽ കഴിഞ്ഞ മൂന്ന് വർഷം നടന്ന സ്പെയർപാർട്ട്സ് പർച്ചേസ് ഇടപാടുകൾ സംബന്ധിച്ച് അന്വേഷണം നടത്തുമോ; അതിലെ ഉദ്യോഗസ്ഥ അഴിമതി അന്വേഷിക്കുമോ; വ്യക്തമാക്കുമോ;
( ജി )
കെ.എസ്.ആര്‍.ടി.സി.യിൽ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന അഴിമതി ആരോപണങ്ങളിന്മേല്‍ വിജിലൻസ് അന്വേഷണം നടത്തണമെന്ന അന്നത്തെ സി.എം.ഡി.യുടെ ശിപാര്‍ശ ഉണ്ടായിരിക്കെ എന്തുകൊണ്ടാണ് വിജിലന്‍സ് അന്വേഷണത്തിന് തയാറാകാത്തത്; പ്രസ്തുത വിഷയത്തില്‍ വിജിലൻസ് അന്വേഷണം നടത്തുമോയെന്ന് അറിയിക്കാമോ?
ബസ് സമയം യാത്രക്കാർക്ക് ഓൺലൈനായി അറിയുന്നതിനുള്ള ക്രമീകരണം
3712.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളുടെയും കെ.എസ്.ആർ.ടി.സി. ബസ്സുകളുടേയും ടൈം ഷെഡ്യൂള്‍ യാത്രക്കാർക്ക് ഓൺലൈനായി അറിയുന്നതിന് ക്രമീകരണം ഏർപ്പെടുത്താന്‍ ആലോചനയുണ്ടോ; സമയക്രമം യാത്രക്കാർക്ക് ലഭ്യമാക്കുന്നതിനായി നിലവില്‍ ഏർപ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ വ്യക്തമാക്കുമോ?
സർവീസ് അവസാനിപ്പിച്ച ബസ്സുകൾ ഒഴിവാക്കാന്‍ നടപടി
3713.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സർക്കാറിന്റെ കാലം മുതൽ നാളിതുവരെ കെ.എസ്.ആർ.ടി.സി. യുടെ എത്ര ബസ്സുകൾ കാലാവധി കഴിഞ്ഞതിനാൽ സർവീസ് നിർത്തിയിട്ടുണ്ട്; ബസ്സുകളുടെ മോഡൽ നമ്പർ, വാങ്ങിയ വർഷം ഉൾപ്പെടെ വിശദാംശം വ്യക്തമാക്കുമോ;
( ബി )
ഇപ്രകാരം സർവീസ് അവസാനിപ്പിക്കുന്ന ബസ്സുകൾ കെ.എസ്.ആർ.ടി.സി. പൊളിച്ച് വിൽക്കുന്ന രീതിയുണ്ടോ; ഇല്ലെങ്കിൽ ഇത്തരം ബസുകൾ ഏത് രീതിയിലാണ് ഒഴിവാക്കുന്നതെന്നും ഇതിന്റെ നടപടിക്രമം എന്താണെന്നും വ്യക്തമാക്കുമോ;
( സി )
സർവീസ് അവസാനിപ്പിച്ച ബസ്സുകൾ മേൽപ്പറഞ്ഞ രീതിയിൽ ഒഴിവാക്കിയ ഇനത്തിൽ മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ കെ.എസ്.ആർ.ടി.സി.ക്ക് എത്ര തുക ലഭിച്ചിട്ടുണ്ടെന്ന് സാമ്പത്തിക വർഷ അടിസ്ഥാനത്തിൽ വിശദാംശം ലഭ്യമാക്കുമോ?
കെ.എസ്.ആര്‍.ടി.സി. കൊറിയര്‍ സര്‍വ്വീസ്
3714.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടിക്കറ്റേതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി കെ.എസ്.ആര്‍.ടി.സി. ആരംഭിച്ച കൊറിയര്‍ സര്‍വ്വീസ് മുഖാന്തിരം ഇതുവരെ എത്ര തുക വരുമാനമായി ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ എല്ലാ ഡിപ്പോകള്‍ കേന്ദ്രീകരിച്ചും കൊറിയർ സര്‍വ്വീസ് നടത്തുന്നുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത കൊറിയര്‍ സര്‍വ്വീസിന്റെ പ്രത്യേകതകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ഡി )
കൊറിയര്‍ സര്‍വ്വീസിനെ സംബന്ധിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ എവിടെയാണ് നല്‍കേണ്ടത്; വിശദമാക്കാമോ?
കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് പെരുമാറ്റച്ചട്ടം
3715.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
ജീവനക്കാരുടെ മോശം പെരുമാറ്റമടക്കമുള്ള വിവിധ കുറ്റങ്ങൾക്ക് പിഴ ചുമത്താൻ തീരുമാനിച്ചിട്ടുണ്ടോ;
( സി )
പെരുമാറ്റച്ചട്ടം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആയതിന് ശേഷം കെ.എസ്.ആർ.ടി.സി. യുടെ വരുമാനത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടോയെന്നു പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
കെ.എസ്.ആര്‍.ടി.സിയുടെ മരാമത്ത് പണികൾ
3716.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സിയുടെ മരാമത്ത് പണികൾ പി.ഡബ്ല്യു.ഡി മുഖേന നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഏതു സാഹചര്യത്തിലാണ് ഇപ്രകാരം തീരുമാനമെടുത്തതെന്ന് വ്യക്തമാക്കുമോ;
( ബി )
വകുപ്പിന്റെ ഫണ്ട് ഉപയോഗിക്കുന്ന പ്രവർത്തനങ്ങൾക്ക് പുറമേ എം.എൽ.എ ഫണ്ട് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾക്കും പി.ഡബ്ല്യു.ഡിയെ ചുമതലപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
ഇപ്രകാരം മരാമത്ത് പണികൾ ചെയ്യുന്നത് സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സിയും പി.ഡബ്ല്യു.ഡിയും തമ്മിൽ കരാർ ഉണ്ടാക്കിയിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രധാനപ്പെട്ട വ്യവസ്ഥകൾ എന്തൊക്കെയാണ്; കരാറിന്റെ പകർപ്പ് ലഭ്യമാക്കുമോ?
കെ.എസ്.ആർ.ടി.സി.-യും വിനോദസഞ്ചാര വകുപ്പും സംയോജിച്ച് നടപ്പിലാക്കിയ പദ്ധതികൾ
3717.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി.യും വിനോദസഞ്ചാര വകുപ്പുമായി സംയോജിച്ച് സംസ്ഥാനത്ത് എന്തൊക്കെ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ടെന്നും ഓരോ പദ്ധതിയിലും കെ.എസ്.ആർ.ടി.സി. നൽകുന്ന സേവനങ്ങൾ എന്തൊക്കെയാണെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളിൽ നിന്നും മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഓരോ സാമ്പത്തിക വർഷവും എത്ര വരുമാനം ലഭിച്ചിട്ടുണ്ടെന്നും ഈ പദ്ധതികൾക്കായി എന്തു തുക ചെലവഴിച്ചിട്ടുണ്ടെന്നുമുള്ള വിശദാംശം ഇനം തിരിച്ച് ലഭ്യമാക്കുമോ?
കെ.എസ്.ആര്‍.ടി.സിയുടെ എ.സി പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് ബസ് സര്‍വ്വീസ്
3718.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി. പുതുതായി ആരംഭിച്ച എ.സി പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് ബസ് സര്‍വ്വീസിനായി എത്ര ബസ്സുകളാണ് സര്‍വീസ് നടത്തുന്നതെന്ന് വ്യക്തമാക്കാമോ?
കെ.എസ്.ആര്‍.ടി.സി. ഡ്യൂട്ടി പരിഷ്കരണം
3719.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. യില്‍ ഡ്യൂട്ടി പരിഷ്കരണത്തിന്റെ ഭാഗമായി എട്ട് മണിക്കൂര്‍ ഡ്യൂട്ടി നടപ്പാക്കിയ സാഹചര്യത്തില്‍ സ്വന്തം ജില്ലയില്‍ ഒഴിവുള്ള പക്ഷം ജീവനക്കാരെ പരമാവധി സ്വന്തം ജില്ലയില്‍ തന്നെ ഡ്യൂട്ടിക്ക് നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
സ്വന്തം ജില്ലകളിലേയ്ക്ക് മ്യൂച്ചല്‍ ട്രാന്‍സ്ഫഫര്‍ നല്‍കുന്ന കാര്യം പരിഗണിക്കുമോ?
കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയിലെ നിയമനം
3720.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തികയില്‍ നിയമനം നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോയെന്നും എങ്കില്‍ എത്ര തസ്തികളിലാണ് നിയമനം നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും നിയമന യോഗ്യത എന്താണെന്നും അറിയിക്കാമോ?
പുതുതായി ആരംഭിച്ച കെ.എസ്.ആർ.ടി.സി. സർവീസുകൾ
3721.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2021 മുതൽ കെ.എസ്.ആർ.ടി.സി. ഏതെല്ലാം റൂട്ടുകളിൽ താൽക്കാലികമായും സ്ഥിരമായും പുതിയ സർവീസുകൾ ആരംഭിച്ചുവെന്ന് ജില്ല, വർഷം, റൂട്ട് എന്നിവ തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇവയിൽ ഏതെല്ലാം സർവീസുകൾ നിർത്തലാക്കിയെന്നും അവയുടെ കാരണങ്ങളും അറിയിക്കാമോ?
ബസ് സര്‍വീസ് അനുവദിക്കാന്‍ നടപടി
3722.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടിയില്‍ നിന്ന് ആരംഭിച്ച് കുറ്റ്യാടി വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ബസ്സില്‍ ടിക്കറ്റ് കിട്ടാത്ത വിഷയം നിരവധി ആളുകള്‍ അറിയിക്കുന്ന സാഹചര്യത്തില്‍ ഈ റൂട്ടില്‍ പുതുതായി കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയ്ക്ക് പുതിയ ബസ്സുകൾ
3723.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയ്ക്ക് 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ 2023-24 വരെ എത്ര പുതിയ ബസ്സുകളാണ് നല്‍കിയതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഡിപ്പോയില്‍ നിന്ന് നിലവില്‍ എത്ര സര്‍വീസുകള്‍ നടത്തുന്നുണ്ടെന്ന് അറിയിക്കുമോ?
കൊല്ലം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ സമഗ്ര വികസനം
3724.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം കെ.എസ്.ആര്‍.ടി.സി. ഡിപ്പോ കെട്ടിടത്തിന്റെ ശോചനീയാവസ്ഥയും അപകടാവസ്ഥയും പരിഹരിക്കുന്നതിനും ഡിപ്പോയുടെ സമഗ്ര വികസനത്തിനുമായി കിഫ്ബി ധനസഹായത്തോടെ പ്രഖ്യാപിക്കപ്പെട്ട പദ്ധതിയുടെ രൂപീകരണ പുരോഗതി അറിയിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
വടക്കാഞ്ചേരി മണ്ഡലത്തില്‍ ഗ്രാമവണ്ടി പദ്ധതി
3725.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിലെ ഏതെങ്കിലും പഞ്ചായത്തുകളില്‍ ഗ്രാമവണ്ടി പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയത് നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ?
വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസുകള്‍
3726.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ ഏതെല്ലാം കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളില്‍ നിന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്;
( ബി )
പ്രസ്തുത സര്‍വ്വീസുകള്‍ ഏതെല്ലാം സ്ഥലങ്ങളിലേക്കാണ് നടത്തുന്നത്; ഈ സര്‍വ്വീസുകളുടെ വിവരം ജനങ്ങളിലേക്ക് എത്തുന്ന രീതിയില്‍ പരസ്യം നല്‍കുന്നുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ?
കാസർഗോഡ് - മംഗലാപുരം അന്തർ സംസ്ഥാന റൂട്ടിൽ കെ.എസ്.ആർ.ടി.സി. കരാർ
3727.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് - മംഗലാപുരം അന്തർ സംസ്ഥാന റൂട്ടിലെ ചെയിൻ സർവ്വീസ് സംബന്ധിച്ച് കേരള - കർണാടക കരാർ ഉടമ്പടിയുടെ വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
കാസർഗോഡ് - മംഗലാപുരം അന്തർ സംസ്ഥാന റൂട്ടിൽ കെ.എസ്.ആർ.ടി.സി. യുടെ എത്ര ബസ്സാണ് നിലവിൽ സർവ്വീസ് നടത്തുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത റൂട്ടില്‍ കെ.എസ്.ആർ.ടി.സി. ബസ്സുകള്‍ എത്ര മിനുട്ടുകൾ ഇടവിട്ടാണ് ഓടുന്നതെന്നും അതിൽ നിന്നും പ്രതിമാസം ലഭിക്കുന്ന ശരാശരി വരുമാനം എത്രയാണെന്നും അറിയിക്കുമോ;
( ഡി )
പ്രസ്തുത റൂട്ടിൽ കൂടുതൽ ബസ് സർവ്വീസ് നടത്തി യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കുമോ;
( ഇ )
കാസർഗോഡ് - തലപ്പാടി റൂട്ടിൽ ഓർഡിനറി ബസ് സർവ്വീസ് തുടങ്ങാനുള്ള നടപടി സ്വീകരിക്കുമോ;
( എഫ് )
കാസർഗോഡ് നിന്നും ദേശീയപാത വഴി കർണാടക ബി.സി. റോഡിലേക്ക് കെ.എസ്.ആർ.ടി.സി. ബസുകൾ ഓടിക്കാൻ കരാറുണ്ടോ;
( ജി )
എങ്കില്‍ കേരളത്തിന്റെ എത്ര ബസുകൾ ഈ റൂട്ടിൽ ഓടുന്നുണ്ടെന്ന് അറിയിക്കാമോ; ⁠ഇല്ലെങ്കിൽ ഏറെ ലാഭകരമായ പ്രസ്തുത റൂട്ടിൽ കെ.എസ്.ആർ.ടി.സി. ബസ് സർവീസ്‌ നടത്തുമോയെന്ന് വ്യക്തമാക്കാമോ?
മൂന്നാർ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിൽ നിന്നുള്ള സർവ്വീസുകള്‍
3728.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂന്നാർ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിൽ നിന്നും ദിവസേന നടത്തുന്ന സർവ്വീസുകളുടെ എണ്ണം എത്രയെന്ന് വിശദമാക്കാമോ;
( ബി )
ഡിപ്പോയിൽ നിലവിലുള്ള ബസുകളുടെ എണ്ണം എത്രയെന്ന് വിശദമാക്കാമോ;
( സി )
ദിവസ സർവ്വീസ് ആവശ്യങ്ങൾക്കുള്ള ബസുകൾക്ക് പുറമേ അധികം എത്ര ബസുകൾ ഉണ്ടെന്ന് അറിയിക്കാമോ;
( ഡി )
മൂന്നാർ-സെെലന്റ്‍വാലി റൂട്ടിൽ ബസ് സർവ്വീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ഇ )
ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ; ഈ റൂട്ടിൽ സർവ്വീസ് ആരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
മാവേലിക്കര കെ.എസ്.ആര്‍.ടി.സി. വര്‍ക് ഷോപ്പ് നവീകരണം
3729.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മാവേലിക്കര കെ.എസ്.ആര്‍.ടി.സി. വര്‍ക് ഷോപ്പിന്റെ നവീകരണത്തിനായി സ്വീകരിച്ച നടപടികളും അനുവദിച്ച തുകയും വിശദമാക്കുമോ;
( ബി )
മാവേലിക്കര മണ്ഡലത്തില്‍ ഗതാഗത വകുപ്പിന്റെയും കെ.എസ്.ആര്‍.ടി.സി.യുടെയും ഉടമസ്ഥതയിലുള്ള സ്ഥലങ്ങളുടെയും കെട്ടിടങ്ങളുടെയും വിശദവിവരം ലഭ്യമാക്കുമോ?
ഗ്രാമ വണ്ടികള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍
3730.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്രാമവണ്ടികള്‍ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണ്; ഗ്രാമവണ്ടികളില്‍ നിന്നും ഗ്രാമ പ‍ഞ്ചായത്തുകള്‍ക്ക് വരുമാനം ലഭിക്കുമോ; വിശദമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ നാളിതുവരെ എത്ര ഗ്രാമവണ്ടികളാണ് അനുവദിച്ചിട്ടുള്ളത് വിശദമാക്കാമോ?
പാലക്കാട് ജില്ലയിലെ കെ.എസ്.ആര്‍.ടി.സി. ഷെഡ്യൂളുകള്‍
3731.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ നിന്നും നിലവില്‍ ഓപ്പറേറ്റ് ചെയ്യുന്ന കെ.എസ്.ആര്‍.ടി.സി. ഷെഡ്യൂളുകളുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ജില്ലയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി.യുടെ ദെെനംദിന ശരാശരി വരുമാനം എത്രയാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി.യിലെ സ്ഥിരം ജീവനക്കാരുടേയും താൽക്കാലിക ജീവനക്കാരുടേയും നിലവിലെ എണ്ണം തസ്തിക തിരിച്ച് ലഭ്യമാക്കാമോ?
കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ ബസ് സര്‍വ്വീസുകള്‍
3732.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയില്‍ കോവിഡ് കാലഘട്ടത്തില്‍ നിര്‍ത്തലാക്കിയ ലാഭകരമായ കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വ്വീസുകളില്‍ പുനരാരംഭിക്കാത്തവയുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ അവ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( സി )
ഇത്തരം സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ; ഉണ്ടെങ്കില്‍ എന്ന് മുതല്‍ പുനരാരംഭിക്കുമെന്ന് വ്യക്തമാക്കുമോ?
കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് നിര്‍ത്തിയത് പുനസ്ഥാപിക്കുന്നതിന് നടപടി
3733.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മേപ്പയ്യൂര്‍-പളളിക്കര വഴി കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് സര്‍വീസ് നടത്തിയിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് നിര്‍ത്തിയിട്ട് എത്ര കാലമായി എന്ന് വ്യക്തമാക്കാമോ;
( ബി )
ജനങ്ങള്‍ക്ക് വളരെയധികം ഉപകാരപ്രദവും നല്ല കളക്ഷനുമുണ്ടായിരുന്ന പ്രസ്തുത സര്‍വീസ് നിര്‍ത്തലാക്കാനുളള കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത സര്‍വീസ് പുനരാരംഭിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ?
മൊബിലിറ്റി ഹബ്ബ്
3734.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് കെ.എസ്.ആര്‍.ടി.സി. മൊബിലിറ്റി ഹബ്ബ് സ്ഥാപിക്കുമെന്ന മുന്‍ ബജറ്റിലേയും നയപ്രഖ്യാപനങ്ങളിലേയും പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;
( ബി )
ദേശീയ പാത 544-നോട് ചേര്‍ന്ന് കിടക്കുന്നതും വാണിജ്യ പ്രാധാന്യമുള്ളതുമായ പുതുക്കാട് കെ.എസ്.ആര്‍.ടി.സി. യുടെ സ്ഥലത്ത് കോര്‍പ്പറേഷന് വരുമാനം ലഭിക്കുന്നതും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമായ മൊബിലിറ്റി ഹബ്ബ് പോലെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
കെ.എസ്.ആര്‍.റ്റി.സി. വാഹനങ്ങളുടെ സര്‍വീസ് വിവരം
3735.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി മണ്ഡലത്തില്‍ കൂടി കടന്നു പോകുന്ന കെ.എസ്.ആര്‍.ടി.സി. യുടെ ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ നല്‍കാമോ;
( ബി )
ഏതൊക്കെ ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി. വാഹനങ്ങള്‍ക്കാണ് പട്ടാമ്പി ബസ് സ്റ്റാന്റിൽ സ്റ്റോപ്പുള്ളത്; ഈ ബസ്സുകള്‍ സ്റ്റാന്റിൽ എത്തിചേരുന്നതും പുറപ്പെടുന്നതുമായ സമയം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കാമോ;
( സി )
ഏതെല്ലാം ഭാഗങ്ങളിലേക്കുള്ള ബസുകളാണ് പട്ടാമ്പി ബസ് സ്റ്റാന്റിൽ നിന്നും ആരംഭിക്കുന്നതും അവസാനിക്കുന്നതുമെന്ന വിവരം നല്‍കാമോ;
( ഡി )
ഇതിൽ കോവിഡിന് ശേഷം നിര്‍ത്തലാക്കിയതും ആരംഭിച്ചതുമായ ബസുകളുടെ വിവരം അറിയിക്കാമോ;
( ഇ )
ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി. വാഹനങ്ങള്‍ക്ക് പട്ടാമ്പി സ്റ്റാന്റിൽ സ്റ്റോപ്പ് അനുവദിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
"പുതുക്കാട് കെ.എസ്.ആര്‍.ടി.സി മൊബിലിറ്റി ഹബ്ബ്"
3736.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് കെ.എസ്.ആര്‍.ടി.സി വക സ്ഥലത്ത് മൊബിലിറ്റി ഹബ്ബ് ആരംഭിക്കുന്നതിനുളള നടപടികള്‍ എത് ഘട്ടത്തിലാണ് എന്നറിയിക്കാമോ;
( ബി )
2021-22 ലെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച പ്രസ്തുത പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിനാവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പയ്യന്നൂര്‍ സബ് ആര്‍.ടി.ഒ. ഓഫീസ്
3737.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പയ്യന്നൂര്‍ സബ് ആര്‍.ടി.ഒ. ഓഫീസ് കെ.എസ്.ആര്‍.ടി.സി യുടെ ഉടമസ്ഥതയില്‍ ഉള്ള കെട്ടിടത്തിലേക്ക് മാറ്റുന്നതിന്റെ സാധ്യതാ പഠനത്തിനായി കണ്ണൂര്‍ ആര്‍.ടി.ഒ.-യെ ചുമതലപ്പെടുത്തിയിരുന്നോ; ഉണ്ടെങ്കില്‍ ഏത് വര്‍ഷം, ഏത് മാസമാണ് ചുമതലപ്പെടുത്തിയത് എന്ന് അറിയിക്കാമോ;
( ബി )
കണ്ണൂര്‍ ആര്‍.ടി.ഒ.യുടെ സാധ്യത പഠന റിപ്പോര്‍ട്ട് സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എപ്പോഴാണ് സമര്‍പ്പിച്ചത് എന്ന് വിശദമാക്കാമോ; ഇല്ലെങ്കില്‍ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;
( സി )
പ്രസ്തുത വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കാന്‍ കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണ് എന്ന് വ്യക്തമാക്കാമോ?
ഖൻസ വനിതാ കോളേജിന് മുന്നിൽ ബസ് സ്റ്റോപ്പ്
3738.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് കുമ്പള-ബദിയടുക്ക കെ.എസ്.ടി.പി. റോഡിൽ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ അംഗീകൃത കലാലയമായ ഖൻസ വനിതാ കോളേജിന് മുന്നിൽ പി,ഡബ്ല്യൂ.ഡി. നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ബസ്സുകൾക്ക് സ്റ്റോപ്പ് അനുവദിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രത്യേക കേസായി പരിഗണിച്ച്‌ നിലവിലെ നിയമത്തിൽ ഇളവ് ചെയ്ത് പ്രസ്തുത വനിതാ കോളേജിന് മുന്നിൽ ബസ്സുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
കോഴിക്കോട് നഗരത്തിലെ ഗതാഗത തടസ്സം ഒഴിവാന്‍ നടപടി
3739.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നഗരത്തിലെ വര്‍ദ്ധിച്ച ഗതാഗത തടസ്സം ഒഴിവാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
ഗതാഗത പ്രശ്നം പരിഹരിക്കുന്നതിന് ലൈറ്റ് ട്രാം, മോണോ റെയില്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ വികസനം
3740.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ വികസനത്തിനായി സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ; ഡിപ്പോയിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം പ്രയോജനപ്പെടുത്തി ഡോർമെറ്ററി, റെസ്റ്റോറന്റ്, ടേക് എ ബ്രേക്ക് പദ്ധതി, ടോയ്‍ലെറ്റ് ബ്ലോക്ക് എന്നിവ ആരംഭിക്കണമെന്ന നിർദ്ദേശത്തിന്മേൽ എന്തെകിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
ഈരാറ്റുപേട്ട ഡിപ്പോയില്‍ നിന്ന് കൂടുതൽ ദീർഘദൂര സർവ്വീസുകൾ ആരംഭിക്കണമെന്ന ആവശ്യത്തിന്മേൽ സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ;
( സി )
സമീപ പ്രദേശങ്ങളിലെ ഡിപ്പോകളിൽനിന്നും ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ പ്രധാനപ്പെട്ട ദീർഘദൂര സർവീസുകൾ ഈരാറ്റുപേട്ട ഡിപ്പോയിലേക്ക് നീട്ടി റൂട്ട് പുന:ക്രമീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
ജലഗതാഗത മേഖലയിലെ ബോട്ടുകളുടെ വിവരങ്ങള്‍
3741.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നതിനുശേഷം ജലഗതാഗത മേഖലയില്‍ എത്ര പുതിയ ബോട്ടുകള്‍ വാങ്ങിയെന്നും 2016 മുതല്‍ ജലഗതാഗത വകുപ്പ് വാങ്ങിയ ബോട്ടുകള്‍ എത്രയെന്നും പ്രസ്തുത ബോട്ടുകള്‍ നിര്‍മ്മിച്ച കമ്പനികള്‍ ഏതെല്ലാമെന്നും വിശദമാക്കാമോ;
( ബി )
പുതിയ ബോട്ടുകള്‍ വാങ്ങുമ്പോള്‍ എത്ര വര്‍ഷമാണ് ബോട്ടുകള്‍ക്ക് കമ്പനി ഗ്യാരന്റി നല്‍കുന്നതെന്നും എത്ര വര്‍ഷത്തിനുശേഷമാണ് കമ്പനികള്‍ക്ക് എ.എം.സി. നല്‍കുന്നതെന്നും അറിയിക്കാമോ;
( സി )
ഇത്തരത്തില്‍ ജലഗതാഗത വകുപ്പില്‍ എത്ര ബോട്ടുകള്‍ക്ക് എ.എം.സി. നൽകിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ;
( ഡി )
എ.എം.സി. നല്‍കിയ ബോട്ടുകളിലെ സര്‍വീസ് നടത്തുന്നതും പാർട്സുകൾ മാറ്റുന്നതും കമ്പനി തന്നെയാണോയെന്ന് വ്യക്തമാക്കാമോ;
( ഇ )
2016-ന് ശേഷം ഡോക്ക് ആന്‍ഡ് റിപ്പയര്‍ സെക്ഷനില്‍ പുതുതായി എത്ര ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്നും നിലവിൽ മൊത്തം എത്ര ജീവനക്കാര്‍ പ്രസ്തുത സെക്ഷനില്‍ ഉണ്ടെന്നും വിശദമാക്കാമോ;
( എഫ് )
2016-ന് ശേഷം വാങ്ങിയതും എ.എം.സി. ഉളളതുമായ എത്ര ബോട്ടുകള്‍ ഡോക്ക് ആന്‍ഡ് റിപ്പയര്‍ വിഭാഗത്തില്‍ നന്നാക്കിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ;
( ജി )
വൈക്കം - എറണാകുളം റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന വേഗാ ബോട്ട് ഇപ്പോള്‍ ഏത് റൂട്ടിലാണ് സര്‍വീസ് നടത്തുന്നത് എന്ന് വിശദമാക്കാമോ?
പറശ്ശിനിക്കടവിലെ ബോട്ട് സര്‍വീസുകള്‍
3742.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവില്‍ നിന്നും ജലഗതാഗത വകുപ്പ് എത്ര ബോട്ട് സര്‍വീസുകള്‍ നടത്തുന്നുണ്ടെന്നും ഒരു ദിവസത്തെ ശരാശരി യാത്രക്കാര്‍ എത്രയെന്നും അറിയിക്കാമോ; നിലവിൽ പറശ്ശിനിക്കടവില്‍ സര്‍വീസ് നടത്തുന്ന ബോട്ടുകളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
നടപ്പ് സാമ്പത്തിക വര്‍ഷം പറശ്ശിനിക്കടവില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ജലഗതാഗത വകുപ്പിന്റെ പദ്ധതികള്‍ ഏതാെക്കെയാണ്;
( സി )
പറശ്ശിനിക്കടവില്‍ തൊണ്ണൂറ് പാസഞ്ചര്‍ കപ്പാസിറ്റിയിലുള്ള സോളാര്‍ ഇലക്ട്രിക് ബോട്ടുകള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാമോ?
സ്വകാര്യ ബസുകളുടെ മത്സരയോട്ടം
3743.
ശ്രീ. പി. ഉബൈദുള്ള
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തെത്തുടർന്നുളള അപകടങ്ങൾ വർദ്ധിച്ചു വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സ്വകാര്യ ബസുകളിൽ ജി.പി.എസ്. സംവിധാനം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
നിയമലംഘനം നടത്തുന്ന സ്വകാര്യ ബസുകളെ നിരീക്ഷിക്കാനും നിയമലംഘനങ്ങൾക്ക് എതിരെ നടപടിയെടുക്കാനും നിലവിലുളള സംവിധാനങ്ങൾ എന്തെല്ലാമാണെന്നറിയിക്കുമോ; വിശദമാക്കുമോ;
( ഡി )
നിയമലംഘനങ്ങൾ കണ്ടെത്തി സത്വര നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകുമോ?
സേഫ് കേരള പദ്ധതി യിലെ എ.എം.വി.ഐ, എം.വി.ഐ, ആര്‍.ടി.ഒ. തസ്‌തികകൾ
3744.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 ജനുവരി മുതൽ 2024 മെയ് 31 വരെ സംസ്ഥാനത്ത് ആകെ റോഡപകടങ്ങളും അതുമൂലമുള്ള മരണങ്ങളും എത്രയാണെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
സേഫ് കേരള സ്ക്വാഡ് വരുന്നതിന് മുൻപ് മോട്ടോർ വാഹന വകുപ്പിൽ എത്ര സ്ക്വാഡുകള്‍ ഉണ്ടായിരുന്നുവെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
മോട്ടോർ വാഹന വകുപ്പിലെ എ.എം.വി.ഐ. മാരുടെ കുറവ് സേഫ് കേരള പദ്ധതിയുടെ എൻഫോഴ്‌സ്മെന്റ് പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് സാധിക്കാത്ത സാഹചര്യം നിലവിലുണ്ടോ; എങ്കിൽ ആയത് പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ഡി )
സേഫ് കേരള പദ്ധതിയിൽ പുതുതായി വന്ന എ.എം.വി.ഐ, എം.വി.ഐ, ആര്‍.ടി.ഒ. തസ്‌തികകൾ എത്രയാണെന്ന് വ്യക്തമാക്കാമോ;
( ഇ )
സേഫ് കേരള വഴി നിയമിതമായ ഉദ്യോഗസ്ഥരെ ഓഫീസിലേക്ക് മാറ്റുന്നതിന് തീരുമാനം എടുത്തിട്ടുണ്ടോ; എങ്കിൽ കാരണം വ്യക്തമാക്കാമോ; ഇവരെ ഓഫീസിലേക്ക് മാറ്റുമ്പോൾ ഒഴിവു വരുന്ന തസ്‌തികയിലേക്ക് നിയമനം നടത്തുന്നതിന് സ്വീകരിച്ചിട്ടുള്ള മാനദണ്ഡം വ്യക്തമാക്കാമോ; സേഫ് കേരള പദ്ധതിയിൽ എ.എം.വി.ഐ, എം.വി.ഐ, ആര്‍.ടി.ഒ. എന്നീ തസ്‌തികകളില്‍ ആകെ എത്ര പേർ വീതം ജോലി ചെയ്യുന്നുണ്ട്; ജില്ല തിരിച്ച് വ്യക്തമാക്കാമോ?
റോഡ് സുരക്ഷ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുവാൻ നടപടി
3745.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റോഡപകടങ്ങൾ കുറയ്ക്കുന്നതിനും റോഡ് സുരക്ഷ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും വേണ്ടി സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ; ഇതിനായി വിവിധ ഓഫീസുകളിൽ ബോധവൽകരണ ക്ലാസ്സുകൾ നടത്തുന്നുണ്ടോ; എങ്കിൽ ഓഫീസുകൾ തിരിച്ച് വ്യക്തമാക്കുമോ;
( ബി )
റോഡപകടങ്ങൾ കുറയ്ക്കുന്നതിനുവേണ്ടി നടപ്പിലാക്കിയ സേഫ് കേരള പദ്ധതിയിൽ എത്ര ഡ്രൈവർമാർ ജോലി ചെയ്യുന്നുണ്ടെന്നു അറിയിക്കാമോ;
( സി )
24 മണിക്കൂറും എൻഫോഴ്‌സ്മെന്റ് നടപടികൾ ഉറപ്പുവരുത്താൻ മതിയായ ഉദ്യോഗസ്ഥർ വകുപ്പിലില്ല എന്ന വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ എന്ത് തുടർനടപടികൾ സ്വീകരിച്ചുവെന്നു വ്യക്തമാക്കാമോ;
( ഡി )
വാഹന ബാഹുല്യത്തിനനുസരിച്ച് മോട്ടോർ വാഹന വകുപ്പിൽ കൂടുതൽ ഓഫീസുകൾ തുടങ്ങുന്ന കാര്യം പരിഗണിക്കുമോ?
ആർ.സി.ബുക്ക്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ വിതരണം ചെയ്യുന്നതിലെ കാലതാമസം
3746.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആർ.ടി ഓഫീസുകളിൽ നിന്നും ആർ.സി.ബുക്ക്, ഡ്രൈവിംഗ് ലൈസൻസ്, പേരുമാറ്റൽ സർട്ടിഫിക്കറ്റ് തുടങ്ങിയവ അപേക്ഷകർക്ക് നൽകുന്നതിലെ കാലതാമസം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയതിനുള്ള കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത രേഖകൾ ലഭ്യമാക്കുന്നതിനായുളള കാലതാമസം ഒഴിവാക്കുന്നതിനുള്ള സത്വര നടപടി സ്വീകരിക്കുമോ;
( സി )
ആർ.സി.ബുക്ക്, ഡ്രൈവിംഗ് ലൈസൻസ്, ഉടമസ്ഥന്റെ പേരുമാറ്റല്‍ സർട്ടിഫിക്കറ്റുകള്‍ എന്നിവ വിതരണം ചെയ്യുന്നതിൽ നിലവിൽ എത്രമാസത്തെ കാലതാമസമാണ് നേരിടുന്നതെന്ന് വ്യക്തമാക്കാമോ?
ആര്‍.സി. ബുക്ക്, ഡ്രൈവിംഗ് ലൈസന്‍സ് കാര്‍ഡുകള്‍ എന്നിവ വിതരണം ചെയ്യുന്നതിലെ കാലതാമസം
3747.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആര്‍.ടി.ഒ.കളില്‍ നിന്ന് ആര്‍.സി. ബുക്ക്, ഡ്രൈവിംഗ് ലൈസന്‍സ് കാര്‍ഡുകള്‍ എന്നിവ വിതരണം ചെയ്യുന്നതിലെ കാലതാമസം എപ്പോള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
മോ ​ട്ടോർ വാഹന വകുപ്പിൽ കാസർഗോഡ് ജില്ലയിലെ തസ്തികകൾ
3748.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മോട്ടോർ വാഹന വകുപ്പിൽ കാസർഗോഡ് ജില്ലയിൽ എത്ര തസ്തികകളുണ്ടെന്ന് ഓഫീസ് തിരിച്ചു വ്യക്തമാക്കാമോ;
( ബി )
ഈ തസ്തികകളിൽ ഏതെങ്കിലും ഒഴിഞ്ഞു കിടക്കുന്നുണ്ടോയെന്നും എങ്കിൽ എത്ര കാലമായി ഒഴിഞ്ഞു കിടക്കുന്നുവെന്നും വിശദമാക്കാമോ;
( സി )
കാസർഗോഡ് ജില്ലയിൽ മോട്ടോർ വാഹന വകുപ്പിനു എത്ര ഓഫീസുകളുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇതിൽ സ്ഥലപരിമിതിയും മറ്റു അസൗകര്യങ്ങളും കാരണം ബുദ്ധിമുട്ടുന്ന ഓഫീസുകളുണ്ടോയെന്ന് വിശദമാക്കാമോ;
( ഇ )
എങ്കിൽ ഏതെല്ലാം തരത്തിലുളള അസൗകര്യങ്ങളാണെന്ന് വിശദമാക്കാമോ; പരിഹാര മാർഗ്ഗങ്ങൾ ആലോചനയിലുണ്ടോയെന്ന് വ്യക്തമാക്കാമോ?
മോട്ടോർ വാഹന വകുപ്പിലെ ജി.പി.എസ്. കൺട്രോൾ റൂമുകൾ
3749.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെ കീഴിൽ എത്ര ചെക്ക് പോസ്റ്റുകൾ ഉണ്ടെന്നറിയിക്കാമോ; ഓരോ ചെക്ക് പോസ്റ്റുകളിലെയും ജീവനക്കാരുടെ എണ്ണം ഓഫീസ് അടിസ്ഥാനത്തിൽ വ്യക്തമാക്കാമോ; വകുപ്പിൽ നിലനിൽക്കുന്ന സ്റ്റാഫ് പാറ്റേൺ ഏതു വർഷമാണ് നിലവിൽ വന്നത് എന്നറിയിക്കാമോ;
( ബി )
സ്ത്രീസുരക്ഷ മുൻ നിർത്തി നടപ്പിലാക്കിയ സുരക്ഷ മിത്ര, ജി. പി. എസ്. മോണിറ്ററിംഗ് സിസ്റ്റം എന്നിവ നിരീക്ഷിക്കാൻ വേണ്ടി എത്ര ജി.പി.എസ്. കൺട്രോൾ റൂമുകൾ ഉണ്ടെന്ന വിവരം ജില്ല തിരിച്ച് വ്യക്തമാക്കാമോ; അതിൽ ആകെ എത്ര ജീവനക്കാർ നിലവിൽ ജോലി ചെയ്യുന്നുണ്ടന്നറിയിക്കാമോ;
( സി )
കേരള മോട്ടോർ വാഹന വകുപ്പിൽ ആകെ എത്ര ജി.പി.എസ്. കൺട്രോൾ റൂമുകൾ ഉണ്ട്; അതിൽ ആകെ എത്ര ഉദ്യോഗസ്ഥർ നിലവിൽ ജോലി ചെയ്യുന്നുണ്ട്; വിശദമാക്കാമോ;
( ഡി )
അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർ പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ കൂടുതൽ ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പി. എസ്. സി.ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ?
മോട്ടോർ വാഹന വകുപ്പിലെ വിവിധ തസ്തികകള്‍
3750.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, ജോയിന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ തുടങ്ങിയ തസ്‌തികകളില്‍ എത്ര ഒഴിവുകളുണ്ട്; എക്‌സിക്യൂട്ടീവ് വിഭാഗം ഉദ്യോഗസ്ഥരുടെ ഒഴിവുകൾ നികത്തുന്നതിന് സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;
( ബി )
മോട്ടോർ വാഹനവകുപ്പിൽ എൻഫോഴ്‌സ്‍മെന്റ് ഓഫീസുകളിൽ മിനിസ്റ്റീരിയൽ ജീവനക്കാരുടെ കുറവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അത് പരിഹരിക്കാൻ സ്വീകരിച്ച നടപടി വ്യക്തമാക്കുമോ;
( സി )
വകുപ്പിന്റെ വിവിധ ഓഫീസുകളിൽ ജോലി ചെയ്യുന്ന മിനിസ്റ്റീരിയൽ എക്‌സിക്യൂട്ടീവ് വിഭാഗം ജീവനക്കാരുടെ അധിക ജോലിഭാരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിന്മേല്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;
( ഡി )
മോട്ടോര്‍ വാഹന വകുപ്പില്‍ ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ തസ്തിക നിലവിലുണ്ടോ; എങ്കിൽ പ്രസ്തുത തസ്തിക എത്രയെണ്ണമുണ്ടെന്നും അതില്‍ എത്ര ഉദ്യോഗസ്ഥരുണ്ടെന്നും കാറ്റഗറി തിരിച്ച് വ്യക്തമാക്കുമോ;
( ഇ )
ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറേറ്റിൽ എത്ര ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്; ഇവിടെ ജോലി ചെയ്യുന്ന അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, ജോയിന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എത്ര പേരുണ്ടെന്ന് അറിയിക്കാമോ;
( എഫ് )
ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറേറ്റിൽ ജോലി ചെയ്യുന്ന മിനിസ്റ്റീരിയൽ ജീവനക്കാർ എത്രയാണെന്ന് അറിയിക്കാമോ?
മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥര്‍
3751.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മോട്ടോർ വാഹനവകുപ്പിൽ വിവിധ ആര്‍.ടി.ഒ., സബ് ആര്‍.ടി.ഒ., ഡി.ടി.സി., ടി.സി. ഓഫീസുകളിലെ എ.എം.വി.ഐ., എം.വി.ഐ., ജോയിന്റ് ആര്‍.ടി.ഒ., ആര്‍.ടി.ഒ., ഡി.ടി.സി., ജെ.ടി.സി. എന്നിവർ എത്രയാണെന്ന് ഓഫീസ് അടിസ്ഥാനത്തിൽ വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് രജിസ്റ്റർ ചെയ്‌തിട്ടുള്ള ആകെ വാഹനങ്ങളുടെ എണ്ണം എത്രയാണ്; രജിസ്റ്റർ ചെയ്‌ത വാഹനത്തിന് ആനുപാതികമായി വാഹനങ്ങൾ പരിശോധിക്കുന്നതിനാവശ്യമായ ഉദ്യോഗസ്ഥർ നിലവിലുണ്ടോ; എങ്കിൽ ആകെ എത്ര ഉദ്യോഗസ്ഥർ എന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്ത് മോട്ടോർ വാഹനവകുപ്പിന്റെ എത്ര ഓഫീസുകൾ പ്രവർത്തിക്കുന്നെന്നും എത്ര കൺട്രോൾ റൂമുകൾ ഉണ്ടെന്നും ജില്ലാടിസ്ഥാനത്തിൽ വ്യക്തമാക്കാമോ;
( ഡി )
മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്മെന്റ് ആര്‍.ടി.ഒ., സബ് ആര്‍.ടി.ഒ. തുടങ്ങിയ വിവിധ ഓഫീസുകളിൽ പിഴയിനത്തിൽ സർക്കാരിന് ലഭിക്കാനുള്ള തുക എത്രയാണെന്ന് ജില്ലാടിസ്ഥാനത്തിൽ വ്യക്തമാക്കാമോ;
( ഇ )
സംസ്ഥാനത്ത് ഏതെല്ലാം താലൂക്കിൽ എം.വി.‍ഡി. ഓഫീസ് നിലവിലില്ലായെന്ന് വ്യക്തമാക്കാമോ?
സേഫ് കേരള എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ്
3752.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സേഫ് കേരള എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡുകൾ നിലവിൽ 24 മണിക്കൂർ പ്രവർത്തിക്കുന്നുണ്ടോ; എങ്കിൽ എത്ര വീതം സ്‌ക്വാഡുകൾ ഉണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
സേഫ് കേരള എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യുന്നതിന് നൽകിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
സേഫ് കേരള എൻഫോഴ്‌സ്മെന്റ് സ്ക്വാഡ് ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നതു മൂലം എൻഫോഴ്‌സ്മെന്റിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;
( ഡി )
2018 ല്‍ സേഫ് കേരള പദ്ധതി നടപ്പിലാക്കിയപ്പോൾ സ്ക്വാഡിൽ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എത്ര വീതമാണ് ഉണ്ടായിരുന്നതെന്ന് വ്യക്തമാക്കുമോ;
( ഇ )
സേഫ് കേരള പദ്ധതിയിലെ നിലവിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍, ആര്‍.റ്റി.ഒ. മാരുടെ എണ്ണം എത്രയെന്നും നിലവില്‍ എത്ര സ്ക്വാഡുകൾ പ്രവത്തിക്കുന്നുണ്ടെന്നും ജില്ല തിരിച്ച് വ്യക്തമാക്കാമോ?
കോട്ടയം ജില്ലയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍
3753.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴില്‍ എത്ര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകളും എത്ര സ്പീഡ് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ക്യാമറകള്‍ വഴി നാളിതുവരെ എത്ര നിയമലംഘനങ്ങള്‍ കണ്ടെത്തിയെന്നും എത്ര രൂപ പിഴയായി ഈടാക്കിയെന്നും വ്യക്തമാക്കുമോ?
പുകപരിശോധനാ കേന്ദ്രങ്ങള്‍
3754.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പുക പരിശോധനാകേന്ദ്രങ്ങള്‍ പുതുതായി അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍, അപേക്ഷാരീതി, ലഭ്യമാക്കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍, രേഖകള്‍ എന്നിവ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
പുതുതായി പുക പരിശോധനാകേന്ദ്രങ്ങള്‍ അനുവദിക്കുന്നതിന് പ്രസ്തുത കേന്ദ്രങ്ങള്‍ തമ്മിലുള്ള ദൂരപരിധി നിശ്ചയിച്ചിട്ടുണ്ടോ; ഏത് തീയതിയിലെ എത് ഉത്തരവ് പ്രകാരമാണ് അത്തരമൊരു നിബന്ധന ഏർപ്പെടുത്തിയതെന്ന് വ്യക്തമാക്കാമോ; പ്രസ്തുത ഉത്തരവിന്റെയും ഉത്തരവിന് അടിസ്ഥാനമായ ഫയലിലെ കറണ്ട് ഫയല്‍, കുറിപ്പ് ഫയല്‍ എന്നിവയുടെ എല്ലാ പേജിന്റെയും പകർപ്പ് ലഭ്യമാക്കാമോ;
( സി )
വാഹനങ്ങള്‍ വർദ്ധിച്ചുവരുന്ന കേരളത്തില്‍ സൗകര്യപ്രദമായി പുക പരിശോധന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് കൂടുതല്‍ പരിശോധനാകേന്ദ്രങ്ങള്‍ ദൂരപരിധി നോക്കാതെ അനുവദിക്കാന്‍ നടപടി സ്വീകരിക്കാമോ?
സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കുന്നതിന് നടപടി
3755.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പതിനഞ്ച് വര്‍ഷം പൂര്‍ത്തിയായ സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കുന്നതില്‍ തടസ്സങ്ങള്‍ നിലവിലുണ്ടോ; വ്യക്തമാക്കുമോ; ഇത്തരം വാഹനങ്ങളുടെ കാര്യത്തില്‍ എന്ത് നടപടിയാണ് കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ;
( ബി )
ഇത്തരം വാഹനങ്ങള്‍ ഏതെല്ലാം വകുപ്പുകളില്‍ എത്ര വീതമുണ്ടെന്നും ഇതില്‍ പുനരുപയോഗക്ഷമതയുള്ളവ എത്രയെണ്ണമുണ്ടെന്നും അറിയിക്കാമോ;
( സി )
നടപ്പ് ബജറ്റില്‍ പ്രഖ്യാപിച്ച സ്ക്രാപ്പ് നയത്തിന്റെ ഭാഗമായി ഇത്തരം വാഹനങ്ങള്‍ വില്‍ക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
പുനരുപയോഗക്ഷമതയുള്ളവ കാലാവധിയെത്തുന്നതിന് മുമ്പ് ലേലം ചെയ്യാറുണ്ടോ; വിശദമാക്കുമോ?
ഹെെ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലെയിറ്റ്
3756.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വാഹനങ്ങളിൽ ഹെെ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലെയിറ്റ് (എച്ച്.എസ്.ആര്‍.പി.) ഘടിപ്പിക്കുന്നതിന്റെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ ആയതിന്റെ വിശദാംശം നൽകാമോ;
( ബി )
ഇല്ലെങ്കിൽ അതിന്റെ കാരണങ്ങൾ എന്താണെന്ന് അറിയിക്കാമോ;
( സി )
സംസ്ഥാനത്ത് എച്ച്.എസ്.ആര്‍. പ്ലെയിറ്റുകൾ ഘടിപ്പിക്കേണ്ട വാഹനങ്ങളുടെ എണ്ണം എത്രയാണെന്നം ഇതിനുള്ള കേന്ദ്രങ്ങൾ എവിടെയെല്ലാമാണ് ഉള്ളതെന്നും ജില്ല തിരിച്ച് വിവരം ലഭ്യമാക്കാമോ;
( ഡി )
എച്ച്.എസ്.ആര്‍. പ്ലെയിറ്റുകൾ ഘടിപ്പിക്കാൻ കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കുവാൻ നടപടി സ്വീകരിക്കുമോ?
പരപ്പയിൽ ഓട്ടോമാറ്റിക് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷന്‍ ആരംഭിക്കാന്‍ നടപടി
3757.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെള്ളരിക്കുണ്ട് ആർ.ടി.ഒ.യുടെ പരിധിയില്‍ വരുന്ന പരപ്പ എന്ന സ്ഥലത്ത് ഓട്ടോമാറ്റിക് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷന്‍ ആരംഭിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( ബി )
എങ്കിൽ മേൽ വിഷയത്തിൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
പ്രസ്തുത സ്റ്റേഷൻ സ്ഥാപിക്കാൻ കാലതാമസമുണ്ടാകുന്നതിന്റെ കാരണം വിശദമാക്കാമോ?
ഡ്രൈവിംഗ് ലൈസന്‍സ് പരിഷ്കകരണം
3758.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിന് മോട്ടോര്‍ വാഹന വകുപ്പിന് കീഴില്‍ എത്ര കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കുകളുണ്ടെന്ന് ജില്ല തിരിച്ച് വിവരം ലഭ്യമാക്കാമോ;
( ബി )
സ്വകാര്യ മേഖലയില്‍ എത്ര കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റ് ട്രാക്കുകളുണ്ടെന്ന് വിശദമാക്കുമോ?
സാരഥി പോര്‍ട്ടല്‍ മുഖേന ലഭിക്കുന്ന സേവനങ്ങള്‍
3759.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മോട്ടോര്‍ വാഹന വകുപ്പിന്റെ സാരഥി പോര്‍ട്ടല്‍ മുഖേന ലഭിക്കുന്ന സേവനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
തേർഡ് പാർട്ടി ഇന്‍ഷ്വറന്‍സ് പരിധിയില്‍ യാത്രക്കാരെക്കൂടി ഉള്‍പ്പെടുത്തുന്നതിന് നടപടി
3760.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തേ‍ർഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് മാത്രമുള്ള വാഹനങ്ങള്‍ നിയന്ത്രണം വിട്ട് ഇടിച്ചുണ്ടാകുന്ന അപകടങ്ങളില്‍ വണ്ടിയിലുള്ള യാത്രക്കാര്‍ക്ക് പറ്റുന്ന പരിക്കിന് നഷ്ടപരിഹാരം നല്‍കാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്ന ഇന്‍ഷ്വറന്‍സ് കമ്പനികളുടെ വാദം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം കേസുകളില്‍ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ബാധ്യത ഏറ്റെടുക്കാത്തത് മൂലം ആര്‍.സി ഉടമകളും ഡ്രൈവര്‍മാരും പ്രതിസന്ധിയിലാവുന്നതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പുതിയ വാഹനങ്ങള്‍ എടുക്കുമ്പോള്‍ ആദ്യത്തെ വര്‍ഷം ഫുള്‍ കവര്‍ ഇന്‍ഷ്വറന്‍സും ശേഷമുള്ള നാല് വര്‍ഷക്കാലം തേർഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സും എന്ന വ്യവസ്ഥയില്‍ ഇന്‍ഷ്വറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് മൂലം ആദ്യ വര്‍ഷത്തിന് ശേഷം ഫുള്‍ കവര്‍ ഇന്‍ഷ്വറന്‍സ് തുടരുന്നതില്‍ ഉടമകള്‍ ശ്രദ്ധ ചെലുത്താത്തത് വലിയ നഷ്ടത്തിന് ഇടയാക്കുന്നതായി ശ്രദ്ധിച്ചിട്ടുണ്ടോ;
( ഡി )
തേർഡ് പാർട്ടി ഇന്‍ഷ്വറന്‍സ് പരിധിയില്‍ വണ്ടിയിലുള്ള യാത്രക്കാരെക്കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള വ്യവസ്ഥ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമോ?
എ. ഐ. ക്യാമറകൾ
3761.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എ. ഐ. ക്യാമറയുടെ പ്രവർത്തനഫലമായി കണ്ടെത്തുന്ന മുഴുവന്‍ ട്രാഫിക് കുറ്റകൃത്യങ്ങൾക്കും നടപടി സ്വീകരിച്ചു വരുന്നുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ;
( ബി )
എ.ഐ. ക്യാമറ വഴി കണ്ടെത്തിയ നിയമലംഘനങ്ങൾ പരിശോധിക്കുന്നതിന് സാങ്കേതിക വിഭാഗം ജീവനക്കാരെ നിയമിച്ചിട്ടുണ്ടോ; എങ്കിൽ എത്ര പേരെയെന്നു വെളിപ്പെടുത്താമോ;
( സി )
മോട്ടോർ വാഹന വകുപ്പിന്റെ 14 കൺട്രോൾ റൂമുകളിലും എ. ഐ. ക്യാമറയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കി കുറ്റകൃത്യങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനുള്ള സംവിധാനങ്ങൾ ലഭ്യമാണോ; എങ്കിൽ വ്യക്തമാക്കാമോ?
മിലിട്ടറി കാന്റീനുകൾ മുഖാന്തിരം വാങ്ങുന്ന വാഹനങ്ങൾക്കുള്ള റോഡ് നികുതി
3762.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സൈനികർ/വിമുക്തഭടന്മാർ മിലിട്ടറി കാന്റീനുകൾ മുഖാന്തിരം വാങ്ങുന്ന വാഹനങ്ങൾക്ക് മിലിട്ടറി കാന്റീൻ ഇൻവോയ്‌സ്‌ വിലയിൽ നിന്നും വ്യത്യസ്തമായി പൊതുമാർക്കറ്റിലെ വിലയ്ക്ക് ആനുപാതികമായി റോഡ് നികുതി ഈടാക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇപ്രകാരം വാഹനം വാങ്ങുന്ന വിലയ്ക്ക് ആനുപാതികമായി അല്ലാതെ ഉയർന്ന നിരക്കിൽ സൈനികർ/വിമുക്തഭടന്മാർ അടക്കേണ്ടിവരുന്ന റോഡ് നികുതി കുറയ്ക്കുന്നതിന് നടപടികൾ സ്വീകരിക്കാമോ?
ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിനുള്ള പുതിയ വ്യവസ്ഥകള്‍
3763.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് പുതുതായി ഏർപ്പെടുത്തിയ വ്യവസ്ഥകള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ?
എ.ഐ. ക്യാമറകള്‍ സ്ഥാപിക്കുന്നതിന് മുന്‍പും ശേഷവും നടന്ന അപകടങ്ങളും നിയമലംഘനങ്ങളും
3764.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി എ.ഐ. സാങ്കേതിക വിദ്യയിലൂന്നിയ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് എത്ര രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്; പദ്ധതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
ക്യാമറകള്‍ സ്ഥാപിക്കുന്നതിന് മുന്‍പും ശേഷവും നടന്ന അപകടങ്ങള്‍, നിയമലംഘനങ്ങള്‍ എന്നിവ സംബന്ധിച്ച താരതമ്യ ഡേറ്റ ലഭ്യമാണോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
ഇത്തരം ക്യാമറകള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ സ്ഥാപിക്കുവാൻ തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
സ്ക്രാപ്പേജ് പോളിസി
3765.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ക്രാപ്പേജ് പോളിസി അനുസരിച്ച് പഴയ വാഹനം സ്ക്രാപ് ചെയ്ത് പുതിയത് വാങ്ങുന്ന ഉടമകൾക്ക് ലഭിക്കേണ്ട അഞ്ച് ശതമാനം റോഡ് നികുതി ഇളവ് ഇവർക്ക് ലഭിക്കുന്നില്ലായെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരത്തിലുള്ള പരാതികൾക്ക് പരിഹാരം കാണുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.