UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

3130.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കുന്ന പ്രവൃത്തികളുടെ (റോഡ്, കെട്ടിടം) വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾ ഓരോന്നും ഏത് ഘട്ടങ്ങളിലാണെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പദ്ധതികൾ എപ്പോൾ പൂർത്തീകരിക്കുമെന്ന് വിശദമാക്കുമോ?
3131.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തില്‍ പി.ഡബ്ള്യൂ.ഡി. വകുപ്പിന് കീഴിൽ നിർമ്മാണം പുരോഗമിക്കുന്ന പ്രവൃത്തികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തികൾ പൂര്‍ത്തിയാക്കുന്നതിന് തടസ്സങ്ങളുണ്ടോ; ഉണ്ടെങ്കില്‍ ഓരോ പ്രവൃത്തിയും പൂർത്തീകരിക്കുന്നതിലെ തടസ്സം എന്താണെന്ന് വ്യക്തമാക്കാമോ?
പുനലൂർ നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് പദ്ധതികളുടെ വിശദാംശങ്ങൾ
3132.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് വിവിധ വിഭാഗങ്ങളുടെ കീഴിൽ കഴിഞ്ഞ സര്‍ക്കാരുകളുടെ കാലയളവില്‍ അനുവദിച്ചതും എന്നാല്‍ 2021 മാർച്ചിനു മുമ്പ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ വിവിധ പ്രവൃത്തികളുടെ/പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;അനുവദിച്ച പ്രവൃത്തികളില്‍/പദ്ധതികളില്‍ നടപ്പിലാക്കി വരുന്ന പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ വിവിധ വിഭാഗങ്ങളുടെ കീഴിൽ പുനലൂർ നിയോജക മണ്ഡലത്തിൽ ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം അനുവദിച്ച വിവിധ പ്രവൃത്തികളുടെ/പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
ഓരോ പ്രവൃത്തിയുടെയും പേര്, അനുവദിച്ച തുക, പൊതുമരാമത്ത് വിഭാഗം, പദ്ധതി നിര്‍വഹണ ഏജന്‍സി എന്നീ വിവരങ്ങളും ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തികളിൽ പൂർത്തിയാക്കിയിട്ടുള്ള പ്രവൃത്തികളുടെ വിശദാംശവും നടപ്പിലാക്കി വരുന്ന പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും ലഭ്യമാക്കാമോ;
( ഇ )
നിലവിൽ നടപ്പിലാക്കി വരുന്ന പ്രവൃത്തികൾ എന്നത്തേക്ക് പൂർത്തിയാക്കാൻ ആകുമെന്ന് വിശദമാക്കാമോ;
( എഫ് )
പൊതുമരാമത്ത് വകുപ്പ് മണ്ഡലത്തില്‍ പുതുതായി നടപ്പാക്കാനുദ്ദേശിയ്ക്കുന്ന പ്രവൃത്തികള്‍/പദ്ധതികള്‍ ഉണ്ടെങ്കില്‍ അവയുടെ വിശദാംശം ലഭ്യമാക്കാമോ?
മങ്കട മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കുന്ന പ്രവൃത്തികള്‍
3133.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തിലെ റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍, ദേശീയ പാതകള്‍ എന്നീ വിഭാഗങ്ങളിലായി പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കി വരുന്ന ഓരോ പ്രവൃത്തിയുടെയും നിലവിലത്തെ സ്ഥിതി അറിയിക്കുമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും ഭരണാനുമതി, സാങ്കേതിക അനുമതി, ടെണ്ടര്‍ ചെയ്ത തീയതി, കരാര്‍ നല്‍കിയ തീയതി, പ്രവൃത്തി പൂര്‍ത്തീകരിക്കേണ്ട തീയതി എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( സി )
മങ്കട മണ്ഡലത്തില്‍ നാളിതുവരെ ഭരണാനുമതി ലഭിക്കാത്തതും എന്നാല്‍ അടിയന്തരമായി നടപ്പിലാക്കേണ്ടതുമായ റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍, ദേശീയ പാതകള്‍ എന്നീ വിഭാഗങ്ങളിലുള്ള പ്രവൃത്തികള്‍ ഏതെല്ലാമാണ്; വിശദാംശം ലഭ്യമാക്കുമോ?
3134.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ കല്ലാച്ചി ടൗണില്‍ വര്‍ഷകാലത്ത് വെള്ളം കയറി വാഹന ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യത്തില്‍ ടൗൺ നവീകരണത്തിന് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നല്‍കിയ 3 കോടി രൂപയുടെ നിര്‍വഹണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് നാളിതുവരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് എത്ര ശതമാനം ഭൂമി ലഭ്യമാക്കി എന്ന് പറയാമോ;
( സി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കാന്‍ നിലവിലുളള തടസ്സങ്ങള്‍ എന്തെന്ന് വിശദമാക്കാമോ; പ്രവൃത്തി എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
3135.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ 2016-17 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതുവരെ നബാര്‍ഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ചിട്ടുളള പൊതുമരാമത്ത് പ്രവൃത്തികളുടെ വിശദ വിവരം ലഭ്യമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക, പ്രവൃത്തികളുടെ പുരോഗതി എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വിശദമാക്കാമോ;
( സി )
നബാര്‍ഡ് ഫണ്ടില്‍ ആലപ്പുഴ മണ്ഡലത്തിലെ ഏതെങ്കിലും പ്രവ‍ൃത്തി പുതുതായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
3136.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വകുപ്പിന്റെ ആലപ്പുഴ അതിഥി മന്ദിരത്തില്‍ നിലവിലെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മന്ദിരത്തില്‍ എത്ര മുറികൾ വീതം ഉണ്ടെന്നും ഓരോ മുറികളിലും ടെലിവിഷന്‍, ഇന്റര്‍നെറ്റ്, എ.സി. എന്നിവ ഉറപ്പു വരുത്തിയിട്ടുണ്ടോ എന്നും വിശദമാക്കാമോ?
3137.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജക മണ്ഡലത്തിൽപ്പെട്ട പരപ്പനങ്ങാടി നഗരസഭയിലെ ഒട്ടുമ്മൽ ഡ്രെയിനേജ്, തിരൂർ കടലുണ്ടി റോഡിൽ പൂരപ്പുഴ ചിറമംഗലം ഡ്രെയിനേജ്, ചെട്ടിപ്പടി കുപ്പിവളവ് ഡ്രെയിനേജ്, വെന്നിയൂർ താനൂർ റോഡിൽ കൊടക്കല്ല് ഡ്രെയിനേജ്, തൃക്കുളം തെയ്യാല റോഡിൽ കൊടിഞ്ഞി സെൻട്രൽ ബസാർ ഡ്രെയിനേജ് എന്നീ പ്രവൃത്തികൾക്ക് നിർമ്മാണ അനുമതി നൽകുന്നതിന്റെ നടപടികൾ എന്തെല്ലാമായി എന്ന് വിശദമാക്കാമോ;
( ബി )
ഒട്ടുമ്മൽ ഡ്രെയിനേജ് തകർന്നതിനാൽ റോഡ് വശത്തുള്ള പ്രദേശത്തെ പള്ളിയിൽ വിശ്വാസികൾക്ക് പ്രവേശിക്കുന്നതിന് പ്രയാസം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഒട്ടുമ്മൽ ഡ്രെയിനേജിനും പുരപ്പുഴ ഡ്രെയിനേജിനും നിർമ്മാണ അനുമതി ലഭ്യമാക്കാത്തതിനാലുള്ള നാട്ടുകാരുടെ പ്രതിഷേധം ശ്രദ്ധയിൽവന്നിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഒട്ടുമൽ ഡ്രെയിനേജിനും ചിറമംഗലം ഡ്രെയിനേജിനും നിർമ്മാണ അനുമതി ലഭ്യമാക്കുമോ; വിശദമാക്കാമോ?
3138.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിൽ നെല്ലനാട് ഗ്രാപഞ്ചായത്തിൽ ഉൾപ്പെടുന്ന വെഞ്ഞാറമൂട് ഇന്നർ റിംഗ് റോഡിന്റെ സ്ഥലമേറ്റെടുപ്പ് പ്രവൃത്തി പൂർത്തിയായിട്ടുണ്ടോ;
( ബി )
എങ്കിൽ ഏറ്റെടുത്ത സ്ഥലത്തിന്റെ വിവരങ്ങളും ഓരോ ഭൂവുടമകൾക്ക് നൽകിയ തുകയും അവരുടെ പേരും വിലാസവും സഹിതം വിശദമാക്കാമോ;
( സി )
പ്രസ്തുത റോഡ് നിർമ്മാണത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോയെന്നും ആയതിന്റെ നിലവിലെ സ്ഥിതിയും അറിയിക്കാമോ?
3139.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രളയത്തില്‍ തകര്‍ന്ന നെല്ലിയാമ്പതി റോഡ് പുനര്‍നിര്‍മ്മിക്കുന്നതിനായി സ്വീകരിച്ചിട്ടുളള നടപടി വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡിന്റെ ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്നത്തേക്ക് പൂര്‍ത്തീകരിക്കുമെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത റോഡിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി നിലവില്‍ പൂര്‍ത്തീകരിച്ചിട്ടുളള നപടികൾ വിശദമാക്കുമോ?
3140.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 ജൂൺ മാസം മുതല്‍ നാളിതുവരെ കുറ്റ്യാടി മണ്ഡലത്തിലെ എത്ര റോ‍ഡുകള്‍ ബി.എം & ബി.സി. നിലവാരത്തിലേക്ക് ഉയർത്തിയിട്ടുണ്ട്; റോഡിന്റെ നീളം, പേര്, അനുവദിച്ച തുക എന്നിവ സഹിതം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നിലവാരത്തിലേക്ക് ഉയർത്താന്‍ ഇനി എത്ര റോഡുകള്‍ ശേഷിക്കുന്നുണ്ടെന്ന് റോഡിന്റെ പേര്, നീളം എന്നിവ സഹിതം വ്യക്തമാക്കാമോ?
3141.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി മണ്ഡലത്തില്‍ റീ-ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന മൂക്കന്നൂര്‍-ഏഴാറ്റുമുഖം-ബ്ലാച്ചിപ്പാറ-പാലിശ്ശേരി റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതിന്റെ കാരണം വിശദമാക്കാമോ; പ്രസ്തുത റോഡ് നിര്‍മ്മാണം നിലവില്‍ എത്ര ശതമാനം പൂര്‍ത്തിയായെന്നും പ്രവൃത്തി സംബന്ധിച്ച് ലഭിച്ച പരാതികളില്‍ സ്വീകരിച്ച നടപടികളും വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി ഏറ്റെടുത്ത കരാറുകാരന് നാളിതുവരെയായി എത്ര രൂപയാണ് നല്‍കിയതെന്നും ഇനി എത്ര തുക നല്‍കാനുണ്ടെന്നും വ്യക്തമാക്കാമോ; കെ.എസ്.ടി.പി നിര്‍മ്മാണം നടത്തുന്ന പ്രവൃത്തിയുടെ പുരോഗതിയും റോഡുകളുടെ പ്രശ്നങ്ങളും വിലയിരുത്തുന്നതിനും പരിശോധന നടത്തുന്നതിനും ചുമതലപ്പെടുത്തിയതിന്‍ പ്രകാരം പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി പ്രസ്തുത റോഡ് നിര്‍മ്മാണം സംബന്ധിച്ച പരിശോധന നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത റോഡിന്റെ നിര്‍മ്മാണ പുരോഗതിയും മറ്റ് പരാതികളും പരിശോധിക്കുന്നതിന് വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം വിളിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
3142.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളുടെ ആകെ നീളം എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡുകളിൽ ബി.എം & ബി.സി. നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കിയ റോഡുകൾ ഏതൊക്കെയാണെന്നും അവയുടെ ദെെർഘ്യം എത്രയാണെന്നും ഓരോന്നിനും ചെലവാക്കിയ തുക എത്രയെന്നും വ്യക്തമാക്കാമോ;
( സി )
പ്രസ്തുത നിലവാരത്തിൽ നവീകരിക്കുന്നതിന് അനുമതി ലഭിച്ചതും നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നതുമായ റോഡുകൾ ഏതൊക്കെയാണെന്നും അവയ്ക്ക് അനുവദിച്ച തുക എത്രയാണെന്നും വിശദമാക്കാമോ?
നെന്മാറ മണ്ഡലത്തിലെ സേത്തുമട-പറമ്പിക്കുളം റോഡ് പ്രവൃത്തി
3143.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ നിയോജക മണ്ഡലത്തിലെ സേത്തുമട-പറമ്പിക്കുളം റോഡ് പ്രവൃത്തി പാതിവഴിയില്‍ മുടങ്ങികിടക്കുന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത റോഡ് പ്രവൃത്തി തടസ്സപ്പെടുവാനുള്ള കാരണം വിശദമാക്കാമോ;
( സി )
നിലവിലുളള തടസ്സങ്ങള്‍ നീക്കി പ്രസ്തുത റോഡ് പ്രവൃത്തി എന്നത്തേക്ക് തുടങ്ങുവാൻ കഴിയുമെന്ന് വിശദമാക്കാമോ?
3144.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആദ്യം ദേശീയപാത നിർമ്മാണത്തിനായും തുടർന്ന് തൃപ്പൂണിത്തറ ബൈപ്പാസിനായും മറ്റകുഴി മുതൽ തിരുവാങ്കുളം വരെയുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
തൃപ്പൂണിത്തറ ബൈപ്പാസ് നിർമ്മാണത്തിനായി ദേശീയപാത അതോറിറ്റിയോട് ഭൂമി ഏറ്റെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് നൽകിയ മറുപടി എന്താണെന്ന് വിശദമാക്കാമോ;
( സി )
ഭൂമി ഏറ്റെടുക്കാത്തത് മൂലം പതിറ്റാണ്ടുകളായി ഭൂവുടമകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പ്രസ്തുത ഭൂമി അടിയന്തരമായി ഏറ്റെടുക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമോ?
3145.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയില്‍ തലയോലപ്പറമ്പില്‍ നിന്നും കൂത്താട്ടുകുളത്തിനുപോകുന്ന റോഡിന്റെ മുത്തോലിപുരം മൃഗാശുപത്രി ജംഗ്ഷനില്‍ നിന്നും 2.2 കിലോമീറ്റര്‍ ദൂരത്തില്‍ ആച്ചിക്കല്‍ ഭാഗത്ത് ഉദയഗിരി പളളിക്കു സമീപം എം.സി. റോഡിലേക്ക് ചേരുന്ന പി.ഡബ്ല്യൂ.ഡി. റോഡിന് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ റോഡ് എന്ന് നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നിവേദനത്തില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
പ്രസ്തുത വിഷയത്തില്‍ കോട്ടയം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ (റോഡ്സ് വിഭാഗം) സ്വീകരിച്ച നടപടി വ്യക്തമാക്കാമോ; ഇതുമായി ബന്ധപ്പെട്ട് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ചീഫ് എഞ്ചിനീയര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ;
( സി )
പ്രസ്തുത റിപ്പോര്‍ട്ട് ചീഫ് എഞ്ചിനീയര്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ; പ്രസ്തുത റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ; ചീഫ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ?
തിരുവനന്തപുരം നഗരത്തിലെ സ്മാര്‍ട്ട് റോഡ് നിർമ്മാണത്തിലെ കാലതാമസം
3146.
ശ്രീ. എം. വിൻസെന്റ്
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം നഗരത്തിലെ സ്മാര്‍ട്ട് റോഡ് നിർമ്മാണം നീണ്ടുപോകുന്നത് കടുത്ത പ്രതിസന്ധി സൃഷ്‌ടിച്ചിട്ടുണ്ടെന്ന കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
2024 മാർച്ചിൽ പ്രസ്തുത നിർമ്മാണപ്രവൃത്തി പൂർത്തിയാക്കണം എന്ന നിബന്ധന കരാർ കമ്പനിക്ക് ഇളവ് ചെയ്തുനൽകിയിട്ടുണ്ടോ; എങ്കിൽ കാരണം വിശദമാക്കുമോ;
( സി )
പ്രസ്തുത നിർമ്മാണപ്രവൃത്തി 2024 മെയ് 15 നുള്ളിൽ പൂർത്തീകരിക്കും എന്ന ഉറപ്പ് പാലിക്കുവാൻ സാധിക്കാത്തതിന്റ കാരണം വിശദമാക്കുമോ?
3147.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിഫ്‌ എഞ്ചിനീയര്‍ നിരത്ത്‌ വിഭാഗം ഭരണാനുമതി നല്‍കിയിട്ടുള്ളതും ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതുമായ വടക്കുംകൂര്‍ ബൈപ്പാസിന്റെ പുതിയ അലൈന്‍മെന്റ് തയ്യാറാക്കുന്നതിനുള്ള പ്രവൃത്തിക്ക്‌ എഗ്രിമെന്റ് വച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ പുതുക്കിയ അലൈന്‍മെന്റ് തയ്യാറാക്കി അനുമതി നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ; അലൈന്‍മെന്റ് പുതുക്കി ഉത്തരവിറക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( സി )
കടുത്തുരുത്തി വടക്കുംകൂര്‍ ബൈപ്പാസിന്‌ 2009-ല്‍ ഭരണാനുമതി നല്‍കിയ ശേഷം നിരവധി തവണ ഷെഡ്യൂള്‍ നിരക്ക്‌ വ്യത്യാസം വരുകയും സ്ഥലത്തിന്റെ വിലയില്‍ ഗണ്യമായ മാറ്റം ഉണ്ടാവുകയും ചെയ്തിട്ടുള്ളതിനാല്‍ അത് കൂടി കണക്കിലെടുത്ത്‌ പൂതുക്കിയ എസ്റ്റിമേറ്റ്‌ തയ്യാറാക്കി പുതുക്കിയ ഭരണാനുമതി ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ;
( ഡി )
പുതിയ അലൈൻമെന്റ് പ്രകാരം കടുത്തുരുത്തി വടക്കുംകൂർ ബൈപ്പാസ് പദ്ധതി കടുത്തുരുത്തി ടൗൺ കണക്ടിംഗ് റോഡ് വികസന പദ്ധതി എന്ന് പേര് മാറ്റുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ഇ )
നിര്‍ദ്ദിഷ്ട കടുത്തുരുത്തി വടക്കംകൂര്‍ ബൈപ്പാസിന്റെ അലൈന്‍മെന്റ് പുതുക്കി ഉത്തരവിറക്കുന്നത് സംബന്ധിച്ച് 05.09.2023 ല്‍ ചീഫ് എഞ്ചിനീയര്‍ക്ക് നല്‍കിയിരുന്ന നിവേദനത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
3148.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ തോട്ടശ്ശേരിയറ - ഇല്ലത്തുമാട് - പാത്തിക്കുഴി റോഡ് നിര്‍മ്മാണത്തിന് കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
കിഫ്ബിയുടെ അംഗീകാരം ലഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞും പ്രസ്തുത റോഡിന്റെ നിര്‍മ്മാണം ആരംഭിക്കുവാന്‍ കഴിയാത്തതിന്റെ കാരണമായി ചൂണ്ടികാട്ടുന്ന സ്റ്റാന്‍ഡേര്‍ഡ് വിഡ്ത്തിന്റെ കുറവ് പരിഹരിക്കുവാന്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( സി )
കിഫ്ബിയുടെ തന്നെ എഫ്.ഡി.ആർ. പദ്ധതി പ്രകാരം പ്രസ്തുത റോഡ് നവീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് സമര്‍പ്പിച്ച നിവേദനത്തില്‍ മേല്‍ കെ.ആർ.എഫ്.ബി. സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത റോഡിന്റെ നിര്‍മ്മാണം ആരഭിക്കുവാന്‍ വേണ്ട തുടര്‍ നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3149.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൗഡിക്കോണം-മണ്ണന്തല റോഡ് വികസനപ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത റോഡ് നവീകരണത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
എങ്കില്‍ ഏറ്റെടുക്കുന്ന ഭൂമിയില്‍ കെട്ടിടങ്ങളുടെ വാല്യൂേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; വിശദവിവരം നല്‍കുമോ?
പൊതുമരാമത്ത് റോഡുകളിൽ ഭരണാനുമതി ലഭിച്ച മെയിന്റനൻസ് പ്രവൃത്തികൾ
3150.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ആലത്തൂർ മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളിൽ ഭരണാനുമതി ലഭിച്ച മെയിന്റനൻസ് പ്രവൃത്തികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഇതിൽ പൂർത്തിയാക്കാനുള്ള പ്രവൃത്തികൾ ഏതെല്ലാമാണെന്ന് അറിയിക്കാമോ?
3151.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിത്തോട്-മണത്തണ മലയോര ഹൈവേ പുനർ നിർമ്മാണ പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ; പ്രസ്തുത റോഡിലെ പാലങ്ങൾ പുനർ നിർമ്മിക്കുന്നതിന് സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്; പ്രസ്തുത റോഡ് നിർമ്മാണത്തിലെ കാലതാമസം മൂലം ജനങ്ങൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുമോ?
3152.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ മലയോര ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യം വ്യക്തമാക്കുമോ;
( ബി )
നിരന്തരമായി ഇടപെടലുകള്‍ നടത്തിയിട്ടും 12 മീറ്റർ വീതിയില്‍ ഫ്രീ സറണ്ടറായി സ്ഥലം ലഭ്യമാകുന്നില്ല എന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ലഭ്യമായ വീതിയില്‍ മലയോര ഹൈവേയുടെ നിർമ്മാണം നടത്തുന്നതിനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
3153.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊടുപുഴ റിവര്‍വ്യൂ റോഡ് (വെങ്ങല്ലൂര്‍-പാപ്പൂട്ടിഹാള്‍) വികസനത്തിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടി ഏതുഘട്ടം വരെയായി എന്ന് വെളിപ്പെടുത്തുമോ;
( ബി )
പ്രസ്തുത റോഡിന്റെ അവശേഷിക്കുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ?
3154.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മാതൃക പദ്ധതികളിലൊന്നായ ഹില്‍ ഹൈവേയുടെ നിർമ്മാണ പുരോഗതി സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഹില്‍ ഹൈവേയുടെ പ്രവൃത്തി പൂർത്തീകരണത്തിൽ നിലവില്‍ ആവശ്യത്തിന് വീതി ലഭിക്കാത്ത പ്രദേശങ്ങള്‍ ഏതൊക്കെയാണ്; വിശദമാക്കാമോ;
( സി )
ഹില്‍ ഹൈവേ യാഥാര്‍ത്ഥ്യമാകുന്നതോടെ സംസ്ഥാനത്തെ ഗതാഗത മേഖലയിലും വ്യവസായിക, ടൂറിസം മേഖലകളിലും ഏതൊക്കെ തരത്തിലുളള മാറ്റങ്ങള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കാമോ?
ആനക്കാംപൊയില്‍ - കളളാടി - മേപ്പാടി തുരങ്കപാത
3155.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആനക്കാംപൊയില്‍-കളളാടി-മേപ്പാടി തുരങ്കപാതയുടെ ടെന്‍ഡര്‍ നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
കീഴാറ്റൂര്‍ ബൈപ്പാസിന്റെ റിവൈസ്ഡ് എസ്റ്റിമേറ്റ്
3156.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തളിപ്പറമ്പ് കീഴാറ്റൂര്‍ ബൈപ്പാസിന്റെ റിവൈസ്ഡ് എസ്റ്റിമേറ്റ് സംബന്ധിച്ച ഫയലില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
വെെപ്പിന്‍ മണ്ഡലത്തിലെ തീരദേശ ഹെെവേ നിർമ്മാണം
3157.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിന്‍ മണ്ഡലത്തിലൂടെ കടന്നുപോകുന്ന തീരദേശ ഹെെവേയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
സാമൂഹ്യാഘാത പഠനം പൂര്‍ത്തിയായോ; എങ്കില്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
വെെപ്പിന്‍ മണ്ഡലത്തിലെ എത്ര ഭൂമിയാണ് തീരദേശ ഹെെവേയ്ക്കായി ഏറ്റെടുക്കുന്നതെന്ന് വില്ലേജ് അടിസ്ഥാനത്തില്‍ വ്യക്തമാക്കുമോ;
( ഡി )
ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്കുള്ള പുനരധിവാസ പാക്കേജ് നടപ്പിലാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ?
3158.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തില്‍ കിഫ്ബി മുഖേനെയുള്ള കുളങ്ങരത്ത്–നമ്പ്യാത്താന്‍ കുണ്ട് റോഡ്‌ നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താമോ;
( ബി )
പ്രസ്തുത റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി വൈകുന്നതിനാല്‍ ജനങ്ങള്‍ നേരിടുന്ന പ്രയാസം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
3159.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ ആദിക്കാട്ടുകുളങ്ങര-കുടശ്ശനാട് റോഡിന്റെയും ചങ്ങന്‍കുളങ്ങര-വാലുകുറ്റി റോഡിന്റെയും പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തികള്‍ അടിയന്തരമായി ആരംഭിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
3160.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കവിയൂർ-ചങ്ങനാശ്ശേരി റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടില്ലെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
3161.
ശ്രീ. അൻവർ സാദത്ത്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡുകളെപ്പറ്റി പൊതുജനങ്ങള്‍ക്കുള്ള പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് നിർമ്മിച്ചിരുന്നോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത ആപ്പിന്റെ പ്രവർത്തനം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത ആപ്പിന്റെ പ്രവർത്തനം നിലച്ചു എന്നത് പരിശോധിച്ചിട്ടുണ്ടോ;
( ഡി )
എങ്കിൽ അത് പ്രവർത്തനരഹിതമായതിന്റെ കാരണം വിശദമാക്കുമോ?
3162.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023‌-24 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ 3 കോടി രൂപ വകയിരുത്തി നടപ്പിലാക്കുന്ന മലമ്പുഴ മണ്ഡലത്തിലെ ആണ്ടിമഠം-കടുക്കാംകുന്ന് റോഡ് നവീകരണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് എന്ന് അറിയിക്കാമോ;
( ബി )
നിലവില്‍ പ്രസ്തുത പ്രവൃത്തിയുടെ എത്ര ശതമാനം പണികള്‍ പൂര്‍ത്തിയായിയെന്നും ഈ പ്രവൃത്തി എന്നത്തേക്ക് പൂര്‍ണ്ണമായും പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും അറിയിക്കാമോ?
റോഡ് നിർമ്മാണത്തിലെ ക്രമക്കേടുകൾ
3163.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. പി. കെ. ബഷീർ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റോഡ് നിർമ്മാണത്തിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനുളള സംവിധാനങ്ങൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
നിർമ്മാണം പൂർത്തിയാക്കി മാസങ്ങൾക്കകം റോഡുകളിൽ കുഴികൾ രൂപപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( സി )
റോഡ് നിർമ്മാണത്തിൽ ആവശ്യമായ അളവിൽ ടാർ ഉപയോഗിക്കാത്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ;
( ഡി )
റോഡ് നിർമ്മാണത്തിലെ ക്രമക്കേടുകളും അപാകതകളും നിയന്ത്രിക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കുമോ?
റോഡുകളിലെ മഴക്കാലപൂർവ്വ ശുചീകരണം
3164.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി പ്രധാന റോഡുകളിലെ ഓടകൾ വൃത്തിയാക്കുന്ന ചുമതല പൊതുമരാമത്ത് വകുപ്പിനാണോ ;
( ബി )
ഓടകൾ വൃത്തിയാക്കുന്ന കാര്യത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ ഇടപെടൽ ഫലപ്രദമായിരുന്നില്ലെന്നും മഴക്കാലത്തിനു മുൻപായി ഇവ പൂർത്തീകരിക്കാൻ വകുപ്പിന് കഴിഞ്ഞിട്ടില്ലെന്നുമുള്ള പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
മഴക്കാലപൂർവ്വ ശുചീകരണങ്ങളുടെ ഭാഗമായി എന്തെല്ലാം പ്രവർത്തനങ്ങളാണ് സാധാരണയായി പൊതുമരാമത്ത് വകുപ്പ് നിർവഹിക്കാറുള്ളത്;
( ഡി )
നാഷണൽ ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായുള്ള ഓടകളുടെ നിർമ്മാണം അശാസ്ത്രീയമാണെന്നും ഇതുമൂലം മഴക്കാലത്ത് പല മേഖലകളിലും വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതായും ഉള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;എങ്കിൽ ഇവ പരിഹരിക്കുന്നതിനായി എന്തെല്ലാം അടിയന്തര നടപടികൾ സ്വീകരിക്കുമെന്നറിയിക്കാമോ?
3165.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിട്ടി താലൂക്ക് ആസ്ഥാനവുമായി വിവിധ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മാടത്തിൽ-എടൂർ-കീഴ്പ്പള്ളി-ആറളം ഫാം -കാക്കയങ്ങാട്, ഇരിട്ടി-ഉളിക്കൽ-മാട്ടറ എന്നീ റോഡുകൾ നവീകരിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതിനായി സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്ന് വ്യക്തമാക്കുമോ?
3166.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തില്‍ 2023-24 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ നാല് കോടി രൂപ വകയിരുത്തി നടപ്പിലാക്കുന്ന മുട്ടിക്കുളങ്ങര-കമ്പ-കിണാവല്ലൂര്‍ റോഡ് നവീകരണം നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
നിലവില്‍ പ്രസ്തുത പ്രവൃത്തിയുടെ എത്ര ശതമാനം ജോലികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നും എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും അറിയിക്കാമോ?
3167.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂർ ജില്ലയിലെ അടാട്ടു പഞ്ചായത്തിലെ അമല റെയില്‍വെ മേല്‍ പാലത്തിന് സമാന്തരമായി പുതുതായി നിർമ്മിക്കുന്ന അമല സമാന്തര ROB-യ്ക്കു വേണ്ടി സ്ഥലം ഏറ്റെടുക്കല്‍ സംബന്ധിച്ച നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
3168.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍ (സി.ആര്‍..ഐ.എഫ്.) ഉള്‍പ്പെടുത്തിയ കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി, തളിപ്പറമ്പ് മണ്ഡലത്തിലൂടെ കടന്നു പോകുന്ന പൊന്നുരുക്കിപ്പാറ-കാരക്കുണ്ട്-മഠംതട്ട് റോഡിന്റെ നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ?
3169.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള റോഡുകൾ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുന്നതിന് എന്തെങ്കിലും പദ്ധതിയുണ്ടോ; ഈ സർക്കാരിന്റെ കാലത്ത് ഇത്തരത്തിൽ എത്ര റോഡുകൾ ഏറ്റെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ഗ്രാമപഞ്ചായത്തുകളുടെ ഉടമസ്ഥതയുള്ള റോഡുകളുടെ ഒറ്റത്തവണ നവീകരണത്തിന് പണം അനുവദിക്കുന്നതിനുള്ള എന്തെങ്കിലും പദ്ധതികൾ പൊതുമരാമത്ത് വകുപ്പിന്റെ പരിഗണനയിലുണ്ടോ?
3170.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിന്‍ മണ്ഡലത്തിലെ വെെപ്പിന്‍ പള്ളിപ്പുറം പാരലല്‍ റോഡിലെ ചെയിനേജ് 0 മുതല്‍ 11 വരെയുള്ള പ്രവൃത്തിക്ക് ഭരണാനുമതി നല്‍കിയത് എന്നാണെന്നും തുക എത്രയെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡിന്റെ നിര്‍മ്മാണം പുര്‍ത്തിയാക്കുന്നതില്‍ നേരിടുന്ന കാലതാമസത്തിന് കാരണം വിശദമാക്കാമോ; പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത റോഡിന്റെ എടവനക്കാട് ഗ്രാമപഞ്ചായത്തിലെ അണിയില്‍, പഴങ്ങനാട് പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന രണ്ടര കിലോ മീറ്റര്‍ ദൂരം റോഡ് നിര്‍മ്മാണം അസാധ്യമാണെന്ന റിപ്പോര്‍ട്ടിന്മേൽ സ്വീകരിച്ചിട്ടുള്ള നടപടി എന്തെന്ന് വിശദമാക്കുമോ?
3171.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ വിമാനത്താവളം-മാനന്തവാടി റോഡിന്റെ അലൈൻമെന്റ് പൂർണമായും നിശ്ചയിച്ചിട്ടുണ്ടോ; പ്രസ്തുത അലൈന്‍മെന്റ് സംബന്ധിച്ച് ലഭിച്ച പരാതികൾക്ക് പരിഹാര നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത റോഡിനുള്ള സ്ഥലമെടുപ്പ് നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ; ഇല്ലെങ്കില്‍ സ്ഥലമെടുപ്പ് നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ നടപടികൾ സ്വീകരിക്കുമോ?
3172.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
21.03.2023 ലെ സ.ഉ.(ആർ.ടി.) നം. 332/2023/പൊ.മ.വ. പ്രകാരം എണ്‍പത് ലക്ഷം രൂപ അനുവദിച്ച മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോട് ബസാര്‍ റോഡ് ബി.സി. ഓവര്‍ലേയും ഡ്രെെയിനേജ് സംവിധാനവും എന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
കുഴികളിൽ വീണ് അപകടങ്ങള്‍ ഉണ്ടാകുന്നത് പരിഹരിക്കുന്നതിന് നടപടി
3173.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് റോഡുകളുടെ നവീകരണ പ്രവൃത്തികൾക്കായി എടുക്കുന്ന കുഴികളിൽ വീണ് ആളുകള്‍ക്ക് അപകടങ്ങളുണ്ടാകുന്നത് വിശദപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ മേൽനോട്ട സംവിധാനങ്ങളുടെ നിരുത്തരവാദിത്തവും അനാസ്ഥയും കൊണ്ടാണ് ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നതെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ;
( സി )
തിരുവനന്തപുരത്തും എടത്വയിലുമടക്കം പല സ്ഥലങ്ങളിലും നിരവധിപേര്‍ റോഡുകളിലെ കുഴികളില്‍ വീണ് മരണമട‍ഞ്ഞ സംഭവം ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദമാക്കുമോ?
കുന്നംകാട് റോഡ്-കൊന്നക്കൽ കടവ് റോഡ്
3174.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂർ മണ്ഡലത്തിലെ കിഴക്കഞ്ചേരി പഞ്ചായത്തിലെ നബാർഡ്-ആർ.ഐ.ഡി.എഫ്. XXIX പദ്ധതിയിൽ നിർമ്മാണത്തിലുള്ള കുന്നംകാട് റോഡ്-കൊന്നക്കൽ കടവ് റോഡ് (0/000-6/000) പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂർത്തീകരിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
3175.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണാനുമതി ലഭിച്ചിട്ടുള്ള മാവൂര്‍ എന്‍.ഐ.ടി. കൊടുവള്ളി റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്ന നടപടി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
90% ഭൂമി മുന്‍കൂര്‍ ലഭ്യമായ സാഹചര്യത്തില്‍ പ്രവൃത്തി ടെണ്ടര്‍ ചെയ്യുന്നതിന് കെ.ആര്‍.എഫ്.ബി.ക്ക് തടസ്സമായി നില്‍ക്കുന്ന വിഷയം എന്താണെന്ന് വിശദമാക്കാമോ;
( സി )
കെ.ആര്‍.എഫ്.ബി.ക്ക് കൈമാറിയ പ്രസ്തുത റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുതെന്ന് വ്യക്തമാക്കാമോ?
3176.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊടുപുഴ മാരിയില്‍ കലുങ്ക് പാലം അപ്രോച്ച് റോഡിന്റെ നിര്‍മ്മാണത്തിന് പുതുക്കിയ ഭരണാനുമതി നല്‍കുന്ന നടപടി ഏതു ഘട്ടംവരെയായി;
( ബി )
പ്രസ്തുത അപ്രോച്ച് റോഡ് നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ?
3177.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ ആകെ ദൈര്‍ഘ്യമെത്രയെന്നറിയിക്കാമോ; ഓരോ റോഡിന്റെയും പേരു വിവരവും അവയുടെ ദൈര്‍ഘ്യവും പ്രത്യേകം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ആകെയുളള ബിഎം&ബിസി റോഡുകളുടെ ദൈര്‍ഘ്യം എത്രയാണ്; ഇനി ബി.എം.& ബി.സി ചെയ്യാനുള്ള റോഡുകള്‍ എത്രയാണ്; വിശദാംശം ലഭ്യമാക്കാമോ?
3178.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ നിയോജകമണ്ഡലത്തില്‍ പി.ഡബ്ല്യു.ഡി. റോഡുകളുടെ നവീകരണത്തിനായി ഫണ്ടുകള്‍ അനുവദിച്ച് ഉത്തരവായിട്ടും പണികള്‍ ആരംഭിക്കാന്‍ കഴിയാത്ത റോഡുകള്‍ ഏതൊക്കെ ആണെന്നും എത്ര തുകയാണ് നവീകരണത്തിന് അനുവദിച്ചിട്ടുള്ളതെന്നും പ്രസ്തുത പ്രവൃത്തികൾ ഇതുവരെയും ആരംഭിയ്ക്കാത്തതിന്റെ കാരണമെന്തെന്നും വ്യക്തമാക്കുമോ?
3179.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃപ്രയാര്‍-കാഞ്ഞാണി-ചാവക്കാട് റോഡില്‍ കാഞ്ഞാണി മുതല്‍ ചീരോത്ത് പടി വരെയുള്ള റോഡ് ബി.എം.ബി.സി.യാക്കുന്ന പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണ്;
( ബി )
പ്രസ്തുത റോ‍ഡില്‍ കുഴികള്‍ രൂപപ്പെടുകയും വെള്ളം കെട്ടി നിന്ന് അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രസ്തുത പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ വേണ്ട അടിയന്തര നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കാമോ?
വാണിയംകുളം- വല്ലപ്പുഴ പൊതുമരാമത്ത് റോഡിന്റെ പനയൂര്‍ ഭാഗത്ത് റോഡിന്റെ പാര്‍ശ്വഭിത്തി തകര്‍ന്നത്
3180.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ വാണിയംകുളം-വല്ലപ്പുഴ പൊതുമരാമത്ത് റോഡിന്റെ പനയൂര്‍ ഭാഗത്ത് റോഡിന്റെ പാര്‍ശ്വഭിത്തി തകര്‍ന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പുനര്‍നിര്‍മ്മിക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും; പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തിയാകമെന്നും വിശദമാക്കാമോ?
3181.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പൂഴിത്തോട് പടിഞ്ഞാറത്തറ റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട്‌ സ്വീകരിച്ച പ്രാരംഭ നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
3182.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി-കുണ്ടന്നൂര്‍ ബൈപ്പാസ് നിര്‍മ്മാണത്തിനുള്ള സ്ഥലം ഏറ്റെടുക്കല്‍ ഏത് ഘട്ടം വരെയായിയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിവിലയുടെ 25% സംസ്ഥാനം വഹിക്കണമെന്ന നിബന്ധന കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയിലെ നിര്‍മ്മാണ സാമഗ്രികളുടേയും മണ്ണിന്റെയും ജി.എസ്.റ്റി. വിഹിതവും റോയല്‍റ്റിയും കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി നല്‍കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ; പദ്ധതിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
3183.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയ്ക്കല്‍ മണ്ഡലത്തിലെ പുത്തൂര്‍-ചെനക്കല്‍ ബൈപ്പാസ് റോഡിന്റെ മൂന്നാം ഘട്ട നിര്‍മ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിനായി നഷ്ടപരിഹാര തുക നല്‍കുന്നത് ഉള്‍പ്പെടെയുളള പ്രവൃത്തികള്‍ക്കായി എസ്റ്റിമേറ്റ് പ്രകാരം ആവശ്യമായി വരുന്ന തുകയ്ക്കുള്ള പ്രൊപ്പോസല്‍ സര്‍ക്കാരില്‍ ലഭ്യമായിട്ടുണ്ടോ; ആയതിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത റോഡിന്റെ നിര്‍മ്മാണ പുരോഗതി സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ; പ്രവൃത്തിയ്ക്ക് പുതുക്കിയ ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
3184.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍ദ്ദിഷ്ട ആറ്റിങ്ങല്‍ ബെെപ്പാസ് ആരംഭിക്കുന്ന മാമം മുതല്‍ മണമ്പൂര്‍ ആഴാംകോണം വരെയുളള നിലവിലെ ദേശീയപാത നാല് വരിയാക്കി വികസിപ്പിക്കുന്ന വിഷയം പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ?
3185.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത 766-ല്‍ കൊടുവള്ളിയില്‍ നിര്‍മ്മിക്കാന്‍ ഭരണാനുമതി ലഭിച്ച ഫ്ലൈ ഓവര്‍ പ്രവൃത്തി നിര്‍ത്തിവെച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
എങ്കില്‍ ആയതിനുള്ള കാരണങ്ങള്‍ വിശദമാക്കാമോ?
3186.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറവിലങ്ങാട് ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ശേഷിക്കുന്ന പ്രവൃത്തികള്‍ക്കായി നിലവില്‍ 349 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളതിന്മേൽ സ്വീകരിച്ച നടപടി വിശദീകരിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്കായുള്ള വിശദമായ ഡി.പി.ആര്‍. റോഡ്സ് വിഭാഗം ചീഫ് എഞ്ചിനീയര്‍ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
പ്രസ്തുത ബൈപ്പാസ് നിര്‍മ്മാണത്തിനുള്ള കാലതാമസം എന്താണെന്ന് വിശദീകരിക്കാമോ; ഈ വിഷയവുമായി ബന്ധപ്പെട്ട ഫയല്‍ ഇപ്പോള്‍ ആരുടെ പക്കലാണെന്ന് അറിയിക്കാമോ?
3187.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അമ്പലപ്പുഴ മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിനായി എത്ര രൂപയുടെ എസ്റ്റിമേറ്റാണ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയത്; എത്ര രൂപയാണ് ഇതിന് ബജറ്റ് വിഹിതം ഉണ്ടായിരുന്നത്; എന്തൊക്കെ സൗകര്യങ്ങളാണ് ഇപ്പോള്‍ തയ്യാറാക്കിയിട്ടുളള എസ്റ്റിമേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്; ഇതില്‍ ഭരണാനുമതി ലഭ്യമാക്കാനുളള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്?
കിനാനൂർ കരിന്തളം ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് കെട്ടിട നിർമ്മാണം
3188.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിനാനൂർ -കരിന്തളം ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ കെട്ടിട നിർമ്മാണ പ്രവൃത്തികള്‍ക്കായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ ഭരണാനുമതി ലഭിച്ച ഏതെങ്കിലും പ്രവൃത്തിക്ക് സാങ്കേതികാനുമതി നൽകുന്നതിന്റെ ഭാഗമായി പ്രവൃത്തിയുടെ പേര് മാറ്റുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
എങ്കിൽ ആയതിന്റെ കാലതാമസം ഒഴിവാക്കുവാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3189.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ അനക്സിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ടെണ്ടര്‍ ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
മിനി സിവില്‍ സ്റ്റേഷന്‍ അനക്സിന്റെ ഡിസൈന്‍ തയ്യാറായിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
കടുത്തുരുത്തി ബസ്ബേ ടെര്‍മിനല്‍ നിര്‍മ്മാണം
3190.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി വലിയ പാലത്തോട് ചേർന്ന് ബസ്ബേ ടെർമിനൽ  നിർമ്മിക്കുന്നതിനായുള്ള സ്ഥലമെടുപ്പ് നടപടികൾക്കായി റിക്വിസിഷൻ റവന്യൂ വകുപ്പിന് നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ; പ്രസ്തുത റിക്വിസിഷൻ നല്‍കേണ്ടത് ആരാണെന്ന് വിശദീകരിക്കാമോ; ഇതിന് ഉണ്ടായിരിക്കുന്ന കാലതാമസം എന്തുകൊണ്ടാണെന്ന് വിശദീകരിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്ക് സ്ഥലമേറ്റെടുപ്പിനായി വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ; വിശദീകരിക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി സംബന്ധിച്ച് സി.ഇ./ആർ.ഡി./2073/2018 നമ്പര്‍ ഫയലില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; ഈ ഫയല്‍ ഇപ്പോള്‍ ആരുടെ പക്കലാണെന്ന് വ്യക്തമാക്കാമോ?
3191.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തളിപ്പറമ്പ് കില കാമ്പസിലെ ഹോസ്റ്റല്‍ ബ്ലോക്ക് നിര്‍മ്മാണ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത നിര്‍മ്മാണത്തിന് കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
3192.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജകമണ്ഡലത്തിലെ കുളത്തോട്ട് മലയില്‍ നിര്‍മ്മിക്കുന്ന പി.ഡബ്യൂ.ഡി. റസ്‍റ്റ് ഹൗസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ സ്ഥിതി വിശദമാക്കാമോ; പദ്ധതി അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കാമോ?
3193.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തവനൂര്‍ മണ്ഡലത്തിലെ തൃപ്രങ്ങോട് സി.എച്ച്.സി. കെട്ടിടം പണിയുന്നതിന് തുക അനുവദിച്ചിരുന്നോ; എങ്കില്‍ എത്ര രൂപയാണ് അനുവദിച്ചിരുന്നത്;
( ബി )
പ്രസ്തുത പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
3194.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 ലെ ബജറ്റില്‍ തുക വകയിരുത്തിയ കുമാരപുരം കുടുംബാരോഗ്യ കേന്ദ്രം, മുടിക്കല്‍ ഗവൺമെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നിവയുടെ കെട്ടിടനിര്‍മ്മാണ നടപടികള്‍ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾ സംബന്ധിച്ച് ഡിസൈന്‍, പ്ലാന്‍, എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കിയിട്ടുണ്ടോയെന്നും എസ്റ്റിമേറ്റ് തുക എത്രയാണെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തികൾക്ക് ഭരണാനുമതി നല്‍കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3195.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍, ഇരിക്കൂര്‍ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഇരിക്കൂര്‍ പാലത്തിന്റെ ബലക്ഷയംമൂലം പുതിയ പാലം നിര്‍മ്മിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;
( ബി )
പുതിയ പാലത്തിന്റെ നിലവിലെ പ്രവൃത്തിപുരോഗതി വ്യക്തമാക്കാമോ?
3196.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍, പൊന്നാനി താലുക്കുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പൊന്നാനി അഴിമുഖത്തിനുകുറുകെയുളള കേബിള്‍ സ്റ്റെയ്ഡ് സസ്പെന്‍ഷന്‍ ബ്രിഡ്ജിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഏതുവരെയായിയെന്നും എന്നത്തേക്ക് നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുമെന്നും വിശദമാക്കാമോ?
3197.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ ന്യൂ കട്ട് പാലം നിർമ്മാണത്തിന്റെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചോ എന്ന് വ്യക്തമാക്കുമോ; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുമായി ബന്ധപ്പെട്ട് അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിനുള്ള ഭൂമിയുടെ അനുമതി ഉന്നതവിദ്യാഭ്യാസ വകുപ്പിൽനിന്നും ലഭിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ പ്രസ്തുത വിഷയം സംബന്ധിച്ച ഫയൽ ഏത് ഓഫീസിലാണെന്ന് ഫയൽ നമ്പർ സഹിതം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത നിർമ്മാണപ്രവൃത്തി എന്നത്തേക്ക് ആരംഭിക്കുവാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
3198.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തിലെ മാമ്പ്രകുന്നേല്‍ റയില്‍വേ മേല്‍പ്പാലം, കായംകുളം-തിരുവല്ല റോഡിലെ കാക്കനാട് മേല്‍പ്പാലം എന്നിവയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി വിശദമാക്കാമോ?
3199.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ മണ്ഡലത്തിലെ കാടൻമൂല-കൊച്ചുതുരുത്ത് പാലം നിർമ്മാണത്തിന് സാങ്കേതിക അനുമതി ലഭിച്ച് മാസങ്ങളായിട്ടും ടെന്‍ഡര്‍ ചെയ്യാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പാലം നിർമ്മാണപ്രവൃത്തി ടെന്‍ഡര്‍ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3200.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ അഞ്ച് കോടി രൂപ അനുവദിച്ച മേലുകാവ് ഗ്രാമപഞ്ചായത്തിലെ കുരിശ്ശിങ്കല്‍ പാലം പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ; പ്രസ്തുത പാലം സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?
3201.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സ‍ർക്കാരിന്റെ കാലം മുതൽ നാളിതുവരെ വാമനപുരം മണ്ഡലത്തിൽ പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം നടപ്പിലാക്കിയിട്ടുള്ള പദ്ധതികൾ ഏതെല്ലാമാണെന്നും അതിനുവേണ്ടി ചെലവാക്കിയ തുക എത്രയാണെന്നും വ്യക്തമാക്കാമോ;
( ബി )
ബലക്ഷയമുള്ളതോ പുതുക്കിപണിയേണ്ടതോ ആയ പാലങ്ങൾ മണ്ഡലത്തിലുണ്ടോ; എങ്കിൽ ഏതെല്ലാമാണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിലെ പാങ്ങോട് പഞ്ചായത്തിലെ ജവഹർകോളനി പാലം, വെള്ളയംദേശം പാലം, പുല്ലമ്പാറ പഞ്ചായത്തിലെ നീറമൺകടവ് പാലം എന്നിവ നിർമ്മിക്കാൻ തയ്യാറാക്കിയ ഡി.പി.ആറിന്റെയും എസ്റ്റിമേറ്റിന്റേയും നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
3202.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയിൽ നിന്ന് ഫണ്ട് അനുവദിച്ചിട്ടുള്ള തിരുവല്ല നിയോജകമണ്ഡലത്തിലെ പാറക്കടവ് പാലത്തിന്റെ നിർമ്മാണം തുടങ്ങുന്നതിന് കാലതാമസം നേരിടുന്നതിന്റെ കാരണമെന്തെന്ന് വിശദമാക്കാമോ ?
3203.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ എം രാജഗോപാലൻ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ 2021 ന് ശേഷം പാലങ്ങളുടെ വികസനത്തില്‍ വന്ന മാറ്റങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ;
( ബി )
ഈ സര്‍ക്കാര്‍ വന്ന ശേഷം എത്ര പാലങ്ങളുടെ പ്രവൃത്തി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് വിശദമാക്കുമോ; പാലം നിർമ്മാണ രംഗത്ത് ചെലവഴിച്ച തുക എത്രയെന്ന് അറിയിക്കാമോ;
( സി )
നിലവില്‍ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന പാലങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ; പ്രസ്തുത പ്രവൃത്തികള്‍ എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ഡി )
പാലങ്ങളുടെ നിര്‍മ്മാണത്തിലും സൗന്ദര്യവത്കരണത്തിലും സര്‍ക്കാരിന്റെ ഡിസൈന്‍ പോളിസി ഗുണകരമായിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
3204.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം മണ്ഡലത്തിലെ വേലൂര്‍ പോസ്റ്റ് ഓഫീസ്-തയ്യൂര്‍-എരുമപ്പെട്ടി റോഡിലെ ആലുക്കല്‍ പാലം പുനര്‍നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പാലം നിർമ്മാണത്തിന്‌ പുറമ്പോക്ക് ഭൂമി നിര്‍ണ്ണയിക്കേണ്ടതായ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ അതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ;
( ഡി )
പുറമ്പോക്ക് ഭൂമി നിര്‍ണ്ണയിച്ച് പാലം നിർമ്മാണം എന്നത്തേക്ക് ആരംഭിക്കാനാകുമെന്ന് വ്യക്തമാക്കാമോ?
കായംകുളം മണ്ഡലത്തിലെ പാലങ്ങളുടെ നിര്‍മ്മാണം
3205.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തിലെ മാര്‍ക്കറ്റ് പാലം, കനീസാകടവ് പാലം, കോയിക്കല്‍ പടിയ്ക്കല്‍ പാലം എന്നിവയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടികളുടെ നിലവിലെ പുരോഗതി വിശദമാക്കാമോ?
3206.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍,ഇരിക്കൂര്‍ നിയോജക മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇരിക്കൂര്‍ പാലത്തിന് പകരം പുതിയ പാലം നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കാമോ;
( ബി )
മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന് കീഴില്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന പ്രവൃത്തികളുടെ വിശദാംശം നല്‍കാമോ?
3207.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി മണ്ഡലത്തിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ കരുവാറ്റക്കടവ് പാലം പ്രവൃത്തി ആരംഭിക്കുന്നതില്‍ കാലതാമസം വന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത പാലത്തിന്റെ പ്രവൃത്തി എപ്പോള്‍ ആരംഭിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് ; വിശദമാക്കാമോ;
( ബി )
പ്രസ്തുത പാലത്തിന് എത്ര മീറ്റര്‍ അപ്രോച്ച് റോഡാണ് നിര്‍മ്മിക്കാനുദ്ദേശിക്കുന്നതെന്നും പാലം പ്രവൃത്തിയുടെ വിശദാംശങ്ങളും ലഭ്യമാക്കാമോ?
3208.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ മണ്ഡലത്തിലെ പനയ്ക്കപാലം ജംഗ്ഷനില്‍ നിരന്തരമായി ഉണ്ടാകുന്ന അപകടവും അപകട സാധ്യതയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ റോഡ് ഉയര്‍ത്തി വളവ് നിവര്‍ത്തി പാലം വീതി കൂട്ടുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3209.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ മൂന്നാംതോട് പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിനുളള നടപടി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
3210.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തവനൂര്‍ മണ്ഡലത്തിലെ പുറത്തൂര്‍ പഞ്ചായത്തിലെ കാവിലക്കാട് ജംഗ്ഷനില്‍ നായര്‍ തോട് പാലം നിര്‍മ്മിക്കുന്നതിന് തൂക അനുവദിച്ചിരുന്നോ; എങ്കില്‍ എത്ര രൂപയാണ് അനുവദിച്ചിരുന്നതെന്നും ഇതിന്റെ പ്രവൃത്തി ഏതുവരെയായെന്നും വിശദമാക്കാമോ?
അങ്കമാലി മണ്ഡലത്തിലെ പാലങ്ങളും കല്‍വര്‍ട്ടുകളും
3211.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ നാളിതുവരെയായി അങ്കമാലി മണ്ഡലത്തിലെ ഏതെല്ലാം പാലങ്ങളുടെയും കലുങ്കുകളുടെയും നിര്‍മ്മാണത്തിനാണ് ഭരണാനുമതി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
2016-17 മുതല്‍ നാളിതുവരെയായി പ്രസ്തുത മണ്ഡലത്തിലെ പാലങ്ങളുടെയും കല്‍വര്‍ട്ട് നിര്‍മ്മാണങ്ങളുടെയും ഇന്‍വെസ്റ്റിഗേഷന് ഭരണാനുമതി ലഭിച്ചതിന്റെ വിശദാംശം ലഭ്യമാക്കാമോ; പ്രസ്തുത പ്രവൃത്തികളില്‍ നിര്‍മ്മാണത്തിന് ഭരണാനുമതി നല്‍കിയവ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ?
3212.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 1.25 കോടി രൂപ വിനിയോഗിച്ച് പൊതുമരാമത്ത് വകുപ്പ് (പാലങ്ങൾ വിഭാഗം)കൊല്ലം ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ നിർവ്വഹണ ചുമതലയിൽ ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിലെ ഇത്തിക്കര ആറിലെ ആനാഞ്ചാൽ കടവിൽ നടപ്പാലം നിർമ്മിക്കുന്നതിനായുള്ള നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
3213.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലെ ഒല്ലാൽ റെയിൽവേ ലെവൽ ക്രോസ്സിൽ മേൽപ്പാലം നിർമ്മിക്കുന്നതിനായി ആർ.ബി.ഡി.സി.കെ. യുടെ നിർവ്വഹണ ചുമതലയിൽ നടന്നു വരുന്ന നടപടികളുടെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട ജി.എ.ഡി. ക്ക് അന്തിമാനുമതി ലഭിച്ചിട്ടുണ്ടോ; പ്രസ്തുത അനുമതി ലഭിച്ചു കഴിഞ്ഞാൽ മേൽപ്പാലം നിർമ്മാണം ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് പൂർത്തീകരിക്കുവാനുള്ളത്; വിശദമാക്കാമോ?
3214.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ്, കോഴിക്കോട് ജില്ലയിലെ നാദാപുരം എന്നീ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തുരുത്തിമുക്ക് പാലം പ്രവൃത്തിയുടെ നിലവിലുള്ള സ്ഥിതി വ്യക്തമാക്കാമോ?
ബ്ലാവനക്കടവ്, മണികണ്ഠന്‍ ചാല്‍ പാലങ്ങളുടെ നിര്‍മ്മാണം
3215.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ പഞ്ചായത്തിലെ ബ്ലാവനക്കടവ്, മണികണ്ഠന്‍ ചാല്‍ പാലങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
ആദിവാസി സമൂഹം ഉള്‍പ്പെടെ നിരവധി പേരുടെ ഏക യാത്രാമാര്‍ഗ്ഗമായ പ്രസ്തുത പാലങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുമോ; വിശദമാക്കുമോ?
സാങ്കേതിക വിഭാഗം ജീവനക്കാരുടെ സ്ഥാനക്കയറ്റം
3216.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാർക്ക് യഥാസമയം സ്ഥാനക്കയറ്റം നൽകുന്നതിൽ വീഴ്ച സംഭവിക്കുന്നത് കാരണം പദ്ധതി നിർവ്വഹണത്തിൽ തടസ്സം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
01.06.2024 തീയതിയിൽ എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ), അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ), അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ), ഫസ്റ്റ് ഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്സ്‍മാൻ (സിവിൽ), സെക്കൻഡ് ഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്സ്‍മാൻ (സിവിൽ) എന്നീ തസ്തികകളിൽ എത്ര ഒഴിവുകളുണ്ടെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത ഒഴിവുകളിൽ സ്ഥാനക്കയറ്റം മുഖേന നികത്തേണ്ട ഒഴിവുകളുടെ എണ്ണവും ആയത് പ്രബല്യത്തിൽ വന്ന തീയതികളും അറിയിക്കാമോ; ഈ ഒഴിവുകൾ എന്നത്തേക്ക് നികത്തുമെന്ന് വ്യക്തമാക്കാമോ?
3217.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം കോഴിക്കോട് ഓഫീസിൽ ജോലി ചെയ്യുന്ന ഓഫീസ് അറ്റൻഡന്റ് ശ്രീ. ഉണ്ണി.കെ. കെ (പെന്‍ നം.759254) എന്നയാളുടെ സ്ഥലംമാറ്റ അപേക്ഷയിന്മേല്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട പ്രസ്തുത ജീവനക്കാരനെ സ്വന്തം ജില്ലയായ വയനാടിലേക്ക് സ്ഥലം മാറ്റുന്നതിന് എന്ത് തടസമാണ് നിലവിലുള്ളത്; പ്രസ്തുത ജീവനക്കാരന്റെ അപേക്ഷ ലഭ്യമായിട്ടുണ്ടോ;
( സി )
പ്രസ്തുത സ്ഥലംമാറ്റം നടപ്പിലാക്കാന്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്റെ സ്ഥാനപ്പേരും ഓഫീസും വ്യക്തമാക്കാമോ?
3218.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച കിഴക്കമ്പലം-പട്ടിമറ്റം-നെല്ലാട് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട ടെണ്ടര്‍ അപ്രൂവല്‍ നടപടികള്‍ക്ക് (ഫയല്‍ നം. ജി2/07/2024-പി.ഡബ്ള്യൂ.ഡി.) കാലതാമസം നേരിടുന്നതിന്റെ കാരണങ്ങള്‍ വിശദമാക്കുമോ;
( ബി )
ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി റോഡ് നിര്‍മ്മാണം ആരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
3219.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ മലയോര ഹെെവേ പദ്ധതിയ്ക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളുടെ പുരോഗതി വിശദമാക്കാമോ?
3220.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴയിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ ഡി.പി.ആര്‍. തോട്ടപ്പള്ളി ഫിഷിംഗ് ഹാര്‍ബറിലേക്കുളള വഴിയും തീരദേശ ഹൈവേ കടന്നുപോകേണ്ട വഴിയും അടഞ്ഞുപോകുന്ന രീതിയിലാണ് തയ്യാറാക്കിയിട്ടുളളതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് അമ്പലപ്പുഴ എം.എല്‍.എ. നല്‍കിയ കത്തിലെ നിര്‍ദ്ദേശങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും നടപ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
തീരദേശ ഹൈവേ തോട്ടപ്പള്ളി നാഷണല്‍ ഹൈവേയിലേക്ക് കയറുന്നതിനും പായല്‍ക്കുളങ്ങരയില്‍ നിന്ന് തിരിച്ച് തീരദേശ ഹൈവേയിലേക്ക് പോകുന്നതിനും അണ്ടര്‍പാസ്സ് ഇല്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ തോട്ടപ്പള്ളി ഫിഷിംഗ് ഹാര്‍ബര്‍, പായല്‍ക്കുളങ്ങര, അമ്പലപ്പുഴ കച്ചേരിമുക്ക് ജംഗ്ഷന്‍, മെഡിക്കല്‍ കോളേജ് ആശുപത്രി ജംഗ്ഷന്‍ എന്നീ സ്ഥലങ്ങളിലെ അണ്ടര്‍പാസ്, ഫ്ലൈ ഓവര്‍ എന്നിവയുമായി ബന്ധപ്പെട്ടുണ്ടായിട്ടുളള പരാതികള്‍ പരിഹരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ?
3221.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയോര ഹൈവേയുടെ നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് വെളിപ്പെടുത്തുമോ;
( ബി )
നിര്‍മ്മാണം പൂര്‍ത്തിയായ സ്ഥലങ്ങളില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി വിലയിരുത്തിയിട്ടുണ്ടോ;
( സി )
അപകട സാധ്യത കൂടിയ മേഖലകളിലൂടെ കടന്നുപോകുന്നുവെന്നത് പരിഗണിച്ച് പ്രസ്തുത ഹൈവേ നിര്‍മ്മാണത്തില്‍ എന്തെല്ലാം പ്രത്യേക നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ?
3222.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലൂടെ കടന്നുപോകുന്ന തീരദേശ ഹെെവേയുടെ അലെെന്‍മെന്റ് നടപടികള്‍ പൂര്‍ത്തിയായാേ; വിശദാംശം ലഭ്യമാക്കാമോ?
കാസർകോട് ജില്ലയിലെ ദേശീയപാതാ വികസന നിർമ്മാണം
3223.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ ദേശീയപാത വികസന നിർമ്മാണ പ്രവർത്തനം എത്ര ശതമാനം പൂർത്തീകരിച്ചു എന്ന് വ്യക്തമാക്കാമോ;
( ബി )
ജില്ലയിലെ ദേശീയപാത നിർമ്മാണം എന്നത്തേക്ക് പൂർത്തിയാകുമെന്ന് വ്യക്തമാക്കാമോ;
( സി )
ദേശീയ പാത വികസനത്തിനിടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കാസർഗോഡ് ജില്ലയിൽ കോടതിയിൽ എത്ര കേസുകളാണുളളതെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത കേസുകളിൽ തീർപ്പായതും തീർപ്പാകാത്തതുമായവ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഇ )
കേസുകള്‍ തീർപ്പാകാത്തത് കാരണം ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട ഏതെല്ലാം പ്രവർത്തനങ്ങൾ എവിടെയെല്ലാം മുടങ്ങിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( എഫ് )
ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കാസർഗോഡ് ജില്ലയിൽ നിർമ്മിച്ച അടിപ്പാതകളുടെയും സർവീസ് റോഡിന്റെയും അശാസ്ത്രീയമായ നിർമ്മാണം മൂലം ജനങ്ങൾ ദുരിതത്തിലാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന് എന്തു പരിഹാര നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത് ; ഇല്ലെങ്കിൽ ഇതേക്കുറിച്ചു പഠിച്ചു പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്താൻ സംവിധാനം ഏർപ്പെടുത്തുമോയെന്ന് വ്യക്തമാക്കാമോ?
3224.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലെ റസ്റ്റ് ഹൗസുകളിലെ ജീവനക്കാര്‍ക്ക് ഹോസ്പിറ്റാലിറ്റി പരിശീലനം നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ;
( ബി )
പൊതുജനങ്ങള്‍ക്ക് കൂടി സേവനം നല്‍കുന്ന എല്ലാ വിശ്രമകേന്ദ്രങ്ങളിലും മികവാര്‍ന്ന അമിനിറ്റി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?
മരാമത്ത് വർക്കിംഗ് കലണ്ടർ
3225.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മരാമത്ത് പണികൾക്കായി വർക്കിംഗ് കലണ്ടർ തയ്യാറാക്കുന്ന പ്രഖ്യാപനം നാളിതുവരെ നടപ്പാക്കാൻ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കുമോ ;
( ബി )
വർക്കിംഗ് കലണ്ടർ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത് എന്നാണെന്നും നാളിതുവരെ ഇക്കാര്യത്തിൽ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്നും അറിയിക്കാമോ; സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി വർക്കിംഗ് കലണ്ടർ നടപ്പാക്കുന്നതിനെ ദോഷകരമായി ബാധിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
പൊതുമരാമത്ത് വകുപ്പ് കരാറുകാർക്ക് നൽകാനുള്ള തുക
3226.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പ് 2024 മെയ് മാസം വരെ കരാറുകാർക്ക് നൽകാനുള്ള കുടിശ്ശികത്തുക എത്രയാണ് എന്നതിന്റെ വിശദാംശം നൽകുമോ;
( ബി )
കുടിശ്ശികത്തുക നൽകാത്തതുമൂലം കോൺട്രാക്ടർമാർ ടെൻഡർ നടപടികളില്‍ പങ്കെടുക്കാത്ത സാഹചര്യം പരിശോധിച്ചിട്ടുണ്ടോ; പൂർത്തിയായ പ്രവൃത്തികളുടെ തുക അടിയന്തരമായി നൽകുവാൻ നടപടി സ്വീകരിക്കുമോ?
3227.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് റോഡുകളുടെ വശങ്ങളിൽ നിൽക്കുന്ന അപകടകരമായ വൃക്ഷങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള ലേലനടപടികൾ എം.എസ്.ടി.സി.ലിമിറ്റഡ് (മെറ്റൽ സ്ക്രാപ്പ് ട്രേഡിങ്ങ് കോർപറേഷൻ ) വഴി നടത്തുന്നത് മൂലമുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
എം.എസ്.ടി.സി. വഴി ലേലം ചെയ്യുമ്പോൾ മരങ്ങൾ മുറിച്ചുമാറ്റുന്നതിന് കാലതാമസം വരുന്ന സാഹചര്യത്തിൽ അടിയന്തര ഘട്ടങ്ങളിലെങ്കിലും മുൻപുണ്ടായിരുന്നതുപോലെ സൈറ്റിൽ വെച്ച് തന്നെ പരസ്യമായി ലേലം ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
സ്ട്രീറ്റ് ലെെറ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ നടപടി
3228.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി. പി. റോഡിലെ പ്രവര്‍ത്തനരഹിതമായ സ്ട്രീറ്റ് ലെെറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
3229.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തില്‍ ആസ്ഥി വികസന ഫണ്ടും, പ്രത്യേക വികസന ഫണ്ടും ഉപയോഗിച്ച് അനുമതി ലഭിച്ച ഇ.എം.എസ്. ലെെബ്രറിയുടെ നിര്‍മ്മാണത്തിന്റെയും കുറ്റിക്കാട് കുളം പാര്‍ക്ക് നിര്‍മ്മാണത്തിന്റെയും നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
3230.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതുവരെ ഒറ്റപ്പാലം നിയോജകമണ്ഡത്തില്‍ നബാര്‍ഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ചിട്ടുള്ള പൊതുമരാമത്ത് പ്രവൃത്തികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ നബാര്‍ഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി പുതുതായി ഏതെങ്കിലും പ്രവൃത്തി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
3231.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളതും എന്നാല്‍ സംസ്ഥാനത്തിന് പുറത്ത് സ്ഥിതി ചെയ്യുന്നതുമായ സ്ഥാവര വസ്തുക്കളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത വസ്തുക്കളുടെ ഭരണവും പരിപാലനവും വകുപ്പ് നേരിട്ടാണോ നടത്തുന്നത്; എങ്കില്‍ ആയതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( സി )
പൊതുമരാമത്ത് വകുപ്പ് നേരിട്ടല്ലാതെ മറ്റേതെങ്കിലും എജന്‍സികള്‍ വഴിയോ വ്യക്തികള്‍ വഴിയോ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥാവര വസ്തുക്കളുടെ മേല്‍നോട്ടവും ഭരണവും ഇപ്പോള്‍ നടത്തി വരുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ഡി )
പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള ഇത്തരം സ്ഥാവര വസ്തുക്കളുടെ പരിപാലനത്തിനായി പ്രതിവര്‍ഷം ശരാശരി എത്ര തുക വകുപ്പിന് ചെലവഴിക്കേണ്ടി വരുന്നുവെന്നും ഇത്തരം സ്ഥാവര വസ്തുക്കളില്‍ നിന്നും വകുപ്പിന് എത്ര തുക പ്രതിവര്‍ഷം ലഭിക്കുന്നുവെന്നും വ്യക്തമാക്കുമോ?
3232.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ ന്യൂക്കട്ട് ടൂറിസം പദ്ധതി, കൊടിഞ്ഞി ഇരുകുളം ടൂറിസം പദ്ധതി, തെന്നല പഞ്ചായത്തിലെ പെരുമ്പുഴ ടൂറിസം പദ്ധതി, പരപ്പനങ്ങാടി തീരദേശ ചാപ്പപ്പടി ടൂറിസം പദ്ധതി, പരപ്പനങ്ങാടി കെട്ടുങ്ങൽ ടൂറിസം പദ്ധതി എന്നിവയുടെ പുരോഗതി സംബന്ധിച്ച വിശദവിവരം ഓരോന്നും ഇനം തിരിച്ച് ലഭ്യമാക്കാമോ?
തീര്‍ത്ഥാടക ടൂറിസം പദ്ധതികള്‍
3233.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തീര്‍ത്ഥാടന കേന്ദ്രങ്ങളെയും സാംസ്കാരിക കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് ടൂറിസം പദ്ധതികള്‍ നടപ്പിലാക്കിവരുന്നുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
കേന്ദ്ര സഹായത്തോടെ കൂടുതല്‍ തീര്‍ത്ഥാടക ടൂറിസം പദ്ധതികള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
വിനോദസഞ്ചാര രംഗത്ത് ഏറെ സാദ്ധ്യതയുള്ള സ്പൈസ് റൂട്ട്, പൈതൃക ടൂറിസം എന്നിവ ബൃഹദ് പദ്ധതികളായി വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കാമോ;
( ഡി )
സംസ്ഥാനത്തെ വിനോദസഞ്ചാര വ്യവസായം ചിലയിടങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നതിന് പകരം വികേന്ദ്രീകൃത രീതിയില്‍ വിപുലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?
3234.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീമതി സി. കെ. ആശ
ശ്രീ വി ശശി
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഉൾനാടൻ പ്രദേശങ്ങളുടെ സൗന്ദര്യം വിനോദസഞ്ചാരികൾക്ക് അനുഭവവേദ്യമാക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച കാരവൻ ടൂറിസത്തിന്റെ പ്രവർത്തന പുരോഗതി വിശദമാക്കുമോ;
( ബി )
പദ്ധതിയുടെ പ്രവർത്തന പുരോഗതി ശാസ്ത്രീയമായി വിലയിരുത്തി ന്യൂനതകളുണ്ടെങ്കിൽ ആയത് പരിഹരിച്ച് കൂടുതൽ കാര്യക്ഷമമാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
കാരവൻ പാർക്കുകളിൽ സംരംഭകത്വം ആരംഭിക്കുന്നതിന് എന്തെല്ലാം സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നുള്ള വിശദാംശം ലഭ്യമാക്കുമോ;?
3235.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലകളിലേക്ക് ഐ.ടി. മേഖലയില്‍ ജോലി ചെയ്യുന്നവരെ കൂടുതലായി ആകര്‍ഷിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഐ.ടി. മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് വിനോദസഞ്ചാരത്തോടൊപ്പം ഓണ്‍ലൈനായി അവരുടെ തൊഴില്‍ ചെയ്യുന്നതിനും സൗകര്യപ്പെടുന്ന തരത്തില്‍ പദ്ധതി വിഭാവനം ചെയ്തിട്ടുണ്ടോ; വ്യക്തമാക്കുമോ?
ബൈപ്പാസ് റൂട്ട് പദ്ധതി
3236.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൈത‍ൃക ടൂറിസം പദ്ധതിയെ ബന്ധിപ്പിക്കുന്ന സര്‍ക്യൂട്ട് വികസിപ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
വിദേശ രാജ്യങ്ങളുമായി ബന്ധമുണ്ടായിരുന്ന തുറമുഖങ്ങളെ ബന്ധിപ്പിച്ച് നടപ്പിലാക്കി വരുന്ന ബൈപ്പാസ് റൂട്ട് പദ്ധതി ഏത് ഘട്ടത്തിലാണ്; വ്യക്തമാക്കാമോ;
( സി )
വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി സ്റ്റു‍ഡന്റ് ഹെറിറ്റേജ് വാക്ക് എന്ന പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
3237.
ശ്രീ. പി. കെ. ബഷീർ
ശ്രീ. മഞ്ഞളാംകുഴി അലി
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീർത്ഥാടന ടൂറിസം വ്യാപകമാക്കുന്നതിന് പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾക്കായി കേന്ദ്രസർക്കാരിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ;
( സി )
മുസ്ലിം-ക്രിസ്ത്യൻ-ഹിന്ദു തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ടൂറിസം പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3238.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. എ. പ്രഭാകരൻ
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട വിപണന പ്രചാരണങ്ങളുടെ പ്രധാന്യം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ കോവിഡിന് ശേഷം വകുപ്പ് ആസൂത്രണം ചെയ്ത് നടപ്പാക്കിയ പ്രചാരണങ്ങള്‍ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തിന്റെ പ്രകൃതി സൗന്ദര്യവും സാംസ്കാരിക സമൃദ്ധിയും പ്രദര്‍ശിപ്പിക്കുന്നതിന് സോഷ്യല്‍ മീഡിയ, ടെലിവിഷന്‍, റേഡിയോ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ എന്തെല്ലാം പ്രചാരണ പരിപാടികളാണ് നടത്തി വരുന്നത്; വിശദമാക്കാമോ;
( സി )
ലോകമെമ്പാടുമുള്ള ബ്ലോഗര്‍മാര്‍ക്ക് സംസ്ഥാനത്തെ അടുത്തറിയുവാനുള്ള സൗകര്യമൊരുക്കിക്കൊണ്ടുള്ള കാമ്പയിന്‍ ടൂറിസം പ്രചാരണത്തെ ത്വരിതപ്പെടുത്തി എന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ആഭ്യന്തര വിനോദസഞ്ചാരികള്‍ക്ക് വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമാവുന്ന രീതിയില്‍ വെര്‍ച്വല്‍ ട്രാവല്‍ ഗെെഡുകള്‍ പുറത്തിറക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ?
3239.
ഡോ. കെ. ടി. ജലീൽ
ശ്രീ. എ. രാജ
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടൂറിസത്തെ വിജ്ഞാനവുമായി കൂട്ടിയിണക്കുന്ന ലിറ്റററി ടൂറിസം സര്‍ക്യൂട്ട് ഒരു പദ്ധതി എന്ന നിലയില്‍ രൂപപ്പെടുത്തിയിട്ടുണ്ടോ;
( ബി )
എങ്കില്‍ ഈ പദ്ധതിയില്‍ ഏതൊക്കെ പ്രദേശങ്ങളെയും സാഹിത്യ കൃതികളെയും സാഹിത്യകാരന്മാരെയുമാണ് ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
( സി )
സംസ്ഥാനത്തിന്റെ പാരമ്പര്യ കലാരൂപങ്ങളെക്കൂടി ലിറ്റററി ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുമായി ബന്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( ഡി )
ചരിത്രത്തിലെ പ്രധാന സംഭവങ്ങളെയും വ്യക്തികളെയും പ്രദേശങ്ങളെയും പ്രസ്തുത പദ്ധതിയുടെ ഭാഗമാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
വിനോദസഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പദ്ധതി
3240.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര മേഖലയില്‍ സര്‍ക്കാര്‍ നിക്ഷേപം വര്‍ദ്ധിപ്പിച്ചുകൊണ്ട് ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് പ്രത്യേക പദ്ധതികള്‍ തയ്യാറാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
വിനോദസഞ്ചാര മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉയര്‍ത്തുന്നതിനുവേണ്ടി പ്രത്യേക പദ്ധതികള്‍ ആവിഷ്ക്കരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
ടൂറിസം വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രവൃത്തികള്‍
3241.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നശേഷം ടൂറിസം വകുപ്പ് മുഖേന നടപ്പാക്കുന്ന ഇരുപത് ശതമാനം ബഡ്ജറ്റ് പ്രൊവിഷന്‍ ലഭിച്ച പ്രവൃത്തികള്‍ ഏതൊക്കെയെന്ന വിവരം വർഷം, മണ്ഡലം എന്നിവ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
3242.
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ എം മുകേഷ്
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ബീച്ച് ഇക്കോ ടൂറിസം പദ്ധതിയുടെ സാധ്യതകള്‍ സംബന്ധിച്ച് വകുപ്പ് പ‍ഠനങ്ങളും വിലയിരുത്തലുകളും നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
വനം-വന്യജീവി വകുപ്പിന്റെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗവുമായി സഹകരിച്ച് വനത്തിന് പുറത്ത് ഇത്തരം പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ എവിടെയൊക്കെയാണ് ഇത്തരം പദ്ധതികള്‍ ആരംഭിച്ചിരിക്കുന്നതെന്ന് വിശദമാക്കുമോ; ഏതൊക്കെ ബീച്ചുകളിലും പരിസരങ്ങളിലുമാണ് ഇക്കോ ടൂറിസം വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കാമോ;
( സി )
ടൂറിസം വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ചാണോ ഇത്തരം ബീച്ച് ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
പാലാ ടൗണ്‍ സൗന്ദര്യവല്ക്കരണ പദ്ധതി
3243.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ ടൗണ്‍ സൗന്ദര്യവല്ക്കരണ പദ്ധതിയുടെ ഭാഗമായ ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ടിന്റെയും ലണ്ടന്‍ ബ്രിഡ്ജ് പ്രോജക്ടിന്റെയും നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ പുതിയ പ്രോജക്ടുകള്‍ കൂടി ഉള്‍പ്പെടുത്തി വിപുലീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3244.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്ലിയാമ്പതിയിലെ ടൂറിസം വികസനത്തിനായി അനുവദിച്ച ടൂറിസം പദ്ധതിയുടെ ടെന്‍ഡര്‍ നടപടിയും പ്രവൃത്തി ഉദ്ഘാടനവും കഴിഞ്ഞ് മൂന്ന് വര്‍ഷം പിന്നിട്ടിട്ടും പ്രവൃത്തി തുടങ്ങാന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
ടൂറിസം വകുപ്പിന് കൈമാറി കിട്ടിയ സ്ഥലത്ത് പദ്ധതി തുടങ്ങുന്നതിനുളള തടസ്സങ്ങള്‍ എന്താണെന്ന് വിശദമാക്കുമോ;
( സി )
ഈ പദ്ധതി ആരംഭിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ?
3245.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദുമ മണ്ഡലത്തിലെ ബാവിക്കര തടയണ ടൂറിസം പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
തടയണ പ്രദേശത്ത് നിര്‍മ്മാണ പ്രവൃത്തികള്‍ എന്ന് മുതല്‍ ആരംഭിക്കാനാകുമെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
പുനലൂർ നിയോജകമണ്ഡലത്തിലെ ടൂറിസം പദ്ധതികൾ
3246.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ നിയോജകമണ്ഡലത്തിൽ സംസ്ഥാന ടൂറിസം വകുപ്പിൻെറ വിവിധ വിഭാഗങ്ങളുടെ കീഴിൽ മുൻ സര്‍ക്കാരിൻെറ കാലയളവില്‍ അനുവദിച്ചതും എന്നാല്‍ 2021 മാർച്ചിനു മുമ്പ് പൂര്‍ത്തിയാക്കാന്‍ കഴിയാഞ്ഞതുമായ വിവിധ പ്രവൃത്തികളുടെ/പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ; അനുവദിച്ച പ്രവൃത്തികളില്‍/ പദ്ധതികളില്‍ നടപ്പിലുള്ള പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം പ്രസ്തുത മണ്ഡലത്തിൽ സംസ്ഥാന ടൂറിസം വകുപ്പിൻെറ വിവിധ വിഭാഗങ്ങളുടെ കീഴിൽ അനുവദിച്ച വിവിധ പ്രവൃത്തികളുടെ/പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
ഓരോ പ്രവൃത്തിയുടെയും പേരും അനുവദിച്ച തുകയും ടൂറിസം വിഭാഗം, പദ്ധതി നിര്‍വഹണ ഏജന്‍സി എന്നിവ ഉൾപ്പെടെയുള്ള വിശദാംശം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തികളിൽ പൂർത്തിയാക്കിയിട്ടുള്ളവയുടെ വിശദാംശങ്ങളും നടപ്പിലുള്ളവയുടെ ഇപ്പോഴത്തെ സ്ഥിതിയും ലഭ്യമാക്കാമോ; നിലവിൽ നടപ്പിലുള്ള പ്രവൃത്തികൾ എപ്പോൾ പൂർത്തിയാക്കാൻ കഴിയുമെന്ന് വിശദമാക്കാമോ;
( ഇ )
മണ്ഡലത്തില്‍ സംസ്ഥാന ടൂറിസം വകുപ്പ് പുതുതായി നടപ്പാക്കാനുദ്ദേശിയ്ക്കുന്ന പ്രവർത്തികള്‍ /പദ്ധതികള്‍ ഉണ്ടെങ്കില്‍ അവയുടെ വിശദാംശം ലഭ്യമാക്കാമോ?
3247.
ഡോ. കെ. ടി. ജലീൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തവനൂര്‍ മണ്ഡലത്തിലെ പടിഞ്ഞാറെക്കര ടൂറിസം പ്രദേശത്ത് സണ്‍സെറ്റ് പാര്‍ക്ക് നിര്‍മ്മിക്കുന്നതിനുള്ള ഭരണാനുമതി ലഭിച്ച പ്രവൃത്തി ടെണ്ടര്‍ ചെയ്തിട്ടുണ്ടോ; എങ്കിൽ പ്രവൃത്തിയുടെ നിലവിലെ അവസ്ഥ എന്താണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ഉദ്ദേശിക്കുന്നത്?
3248.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയിലെ വിവിധ ടൂറിസം ‍‍ഡെസ്റ്റിനേഷനുകളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള ബയോ ഡൈവേഴ്സിറ്റി ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ ഭാഗമായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് സാങ്കേതികാനുമതി ലഭ്യമാക്കുന്നതിനും ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നതിനും സഹായകരമായ തുടര്‍നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
3249.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ പുരളിമല ഹെറിറ്റേജ് ടൂറിസം പദ്ധതിയുടെ വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിലവിലെ പ്രവൃത്തിപുരോഗതി വ്യക്തമാക്കാമോ?
കുറ്റ്യാടി നിയോജകമണ്ഡലത്തിലെ ടൂറിസം പദ്ധതികള്‍
3250.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി നിയോജകമണ്ഡലത്തിലെ ഏതൊക്കെ ടൂറിസം പദ്ധതികള്‍ക്കാണ് 2021 ജൂൺ മാസം മുതല്‍ നാളിതുവരെയായി അംഗീകാരം നല്‍കിയിട്ടുള്ളതെന്ന് പദ്ധതിയുടെ നിലവിലെ സ്ഥിതി സഹിതം വിശദമാക്കാമോ;
( ബി )
പ്രസ്തുത നിയോജകമണ്ഡലത്തിലെ കുറ്റ്യാടി പൈതൃക ടൂറിസം പദ്ധതിയുടെ പ്രോജക്ട് റിപ്പോ‍ർട്ടിന് അംഗീകാരം നല്‍കുമോ; വിശദമാക്കാമോ?
അരൂർ മണ്ഡലത്തിലെ തുറവൂർ വേ സൈഡ് പാർക്കിന്റെ പരിപാലനം
3251.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂർ മണ്ഡലത്തിലെ തുറവൂർ വേ സൈഡ് പാർക്കിന്റെ പരിപാലന ചുമതല ആർക്കാണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത വിനോദസഞ്ചാര പദ്ധതിക്കായി ടൂറിസം വകുപ്പിന് കൈമാറി ലഭിച്ച ഭൂമിയുടെ അളവ് വ്യക്തമാക്കുമോ; പാർക്ക് നിർമ്മാണം നടക്കുമ്പോള്‍ പാർക്കിനോട് ചേർന്ന് എത്ര ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ പ്രവർത്തിച്ചിരുന്നുവെന്ന്‌ വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പാർക്കില്‍ കായലിനോട് ചേർന്ന് ഡി.റ്റി.പി.സി. സ്ഥാപിച്ചിരുന്ന ഫെന്‍സിംഗ്‌ പല പ്രദേശങ്ങളിലും പൊളിച്ചുമാറ്റി പുതിയ കച്ചവട സ്ഥാപനങ്ങള്‍ ആരംഭിച്ചത് ഡി.റ്റി.പി.സി. യുടെ അനുവാദത്തോടെയാണോ എന്ന് വ്യക്തമാക്കുമോ;
( ഡി )
അല്ലെങ്കിൽ പാർക്കിലെ ഫെന്‍സിംഗ്‌ അനധികൃതമായി പൊളിച്ചുമാറ്റിയവർക്കെതിരെ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ; പാർക്കിനോട് ചേർന്ന് നിലവില്‍ പ്രവർത്തിക്കുന്ന ചെറുകിട കച്ചവട സ്ഥാപനങ്ങളുടെ എണ്ണം വ്യക്തമാക്കുമോ;
( ഇ )
നട്ടുവളർത്തിയിരിക്കുന്ന പുല്ലിലൂടെയും നടപ്പാതയിലൂടെയും വാഹനങ്ങള്‍ ഓടിക്കുന്നതുൾപ്പെടെ പാർക്കില്‍ നാശനഷ്ടങ്ങള്‍ വരുത്തുന്നവർക്കെതിരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( എഫ് )
അരൂർ മണ്ഡലത്തില്‍ ഡി.റ്റി.പി.സി. യുടെ നിയന്ത്രണത്തിലുള്ള മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏതെല്ലാമാണെന്നും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
3252.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയില്‍ ജല ടൂറിസം മെച്ചപ്പെടുത്തുന്നതിനായി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത ജില്ലയിൽ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന രീതിയിലുള്ള പുതിയ ജലടൂറിസം സ്പോട്ടുകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്‍കാമോ;
( സി )
ഈ ജില്ലയില്‍ വിവിധ ടൂറിസ്റ്റ് സ്പോട്ടുകളെ ബന്ധിപ്പിച്ച് ജല ടൂറിസ്റ്റ് പാതകള്‍ വിപുലപ്പെടുത്തുന്നതിനുള്ള സമഗ്രപദ്ധതികള്‍ ആലോചനയിലുണ്ടോ; വിശദമാക്കാമോ?
3253.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തളിപ്പറമ്പ് മണ്ഡലത്തിലെ മുല്ലക്കാെടി ടൂറിസം പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം നല്‍കുന്നതിനുള്ള നടപടികള്‍ക്ക് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ അത് പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാമോ?
3254.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂർ ജില്ലയിലെ കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ മുനക്കൽ ഡോൾഫിൻ ബീച്ച് ആഗോളതലത്തിൽ അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്നത്;
( ബി )
പ്രസ്തുത ബീച്ച് നവീകരണ പ്രവർത്തനങ്ങളുടെ തൽസ്ഥിതി വിവരങ്ങൾ ലഭ്യമാക്കാമോ?
3255.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ വീരമലക്കുന്ന് കേന്ദ്രീകരിച്ചുള്ള ടൂറിസം വികസനവുമായി ബന്ധപ്പെട്ട് എന്തൊക്കെ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളതെന്നും കവ്വായി കായലും അനുബന്ധ ഗ്രാമങ്ങളും ഉള്‍പ്പെടുത്തി ടൂറിസം പദ്ധതികള്‍ നടപ്പിലാക്കുമോയെന്നും വ്യക്തമാക്കാമോ?
3256.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ ഏതെങ്കിലും ടൂറിസം പദ്ധതികള്‍ പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ പദ്ധതികളുടെ പേരും പ്രതീക്ഷിക്കുന്ന ചെലവും ഇതുവരെ ചെയ്ത നടപടികളും നിലവിലെ അവസ്ഥയും വിശദമാക്കാമോ;
( ബി )
2016 ഏപ്രില്‍ 1 മുതല്‍ നാളിതുവരെ നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട് നടപ്പാക്കിയ പദ്ധതികളുടെയും പരിപാടികളുടെയും അവയ്ക്കായി ചെലവഴിച്ച തുകയുടെയും വിശദാംശം അറിയിക്കാമോ;
( സി )
നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ ഏതൊക്കെ സ്ഥലങ്ങളാണ് ടൂറിസം പദ്ധതികള്‍ക്ക് അനുയോജ്യമെന്ന് കണ്ടെത്തിയിട്ടുള്ളതെന്നും ഓരോ പ്രദേശത്തിനും യോജിക്കുന്ന പദ്ധതികളെന്തെല്ലാമെന്നും വ്യക്തമാക്കാമോ;
( ഡി )
മലപ്പുറം ജില്ലയില്‍ കാരവന്‍ ടൂറിസം പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; എങ്കിൽ ഒരു കാരവന് പ്രതീക്ഷിക്കുന്ന ചെലവ് എത്രയാണെന്നും അതിന്റെ വിശദാംശങ്ങളും അറിയിക്കാമോ;
( ഇ )
നിലമ്പൂരിനേയും പരിസരപ്രദേശങ്ങളിലെ ടൂറിസം കേന്ദ്രങ്ങളേയും ബന്ധിപ്പിച്ച് നിലമ്പൂര്‍ ടൂറിസം സര്‍ക്യൂട്ട് പ്രഖ്യാപിച്ച് നിലമ്പൂര്‍ ആസ്ഥാനമാക്കി ഏറെ സാധ്യതകളുള്ള കാരവന്‍ ടൂറിസം ആരംഭിക്കുമോ; വ്യക്തമാക്കാമോ?
കടലുകാണിപ്പാറ ടൂറിസം പദ്ധതി
3257.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തിലെ പുളിമാത്ത് ഗ്രാമ പഞ്ചായത്ത് പരിധിയിലെ കടലുകാണിപ്പാറ ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ പുരോഗതി വിശദമാക്കുമോ?
3258.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മഞ്ഞംപൊതിക്കുന്ന് ടൂറിസം പദ്ധതി ആരംഭിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ?
ആക്കുളം ഗ്ലാസ് ബ്രിഡ്ജ് പരിപാലനം
3259.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ഗ്ലാസ് ബ്രിഡ്ജ് സ്ഥാപിച്ചതിന് ചെലവഴിച്ച തുക എത്രയാണെന്ന് വ്യക്തമാക്കുമോ; ഏതെല്ലാം ഇനങ്ങളിലാണ് ചെലവഴിച്ചത്; വിശദാംശം ഇനം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ബ്രിഡ്ജിന്റെ പരിപാലന ചുമതല ആർക്കാണ് നൽകിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; ഏതെല്ലാം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പരിപാലന ചുമതല ഏൽപ്പിച്ച് നൽകിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; ഈ വിഷയം സംബന്ധിച്ച കരാറിന്റെ വിശദാംശം നൽകുമോ?
3260.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര വകുപ്പിന് കീഴില്‍ സംസ്ഥാനത്ത് ബോട്ടിംഗ് സ്പോട്ടുകള്‍ ഉണ്ടോ; എങ്കിൽ അവ എവിടെയൊക്കെയാണെന്ന് ജില്ല തിരിച്ച് അറിയിക്കാമോ;
( ബി )
ജലഗതാഗതവും ടൂറിസം വകുപ്പുമായി ചേര്‍ന്ന് ജലടൂറിസം പദ്ധതികള്‍ നിലവിലുണ്ടോ; ആയതിന്റെ വിശദാംശം അറിയിക്കാമോ;
( സി )
ഈ മേഖലയിൽ പുതിയ പദ്ധതികള്‍ ആലോചനയിലുണ്ടോ; വ്യക്തമാക്കാമോ?
പുതിയ മദ്യ നയ രൂപീകരണം
3261.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 മാർച്ച് മാസത്തിൽ ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ പുതിയ മദ്യനയ മാറ്റം അടക്കമുള്ള കാര്യങ്ങൾ ടൂറിസം വകുപ്പ് ചർച്ച ചെയ്തിരുന്നോ;
( ബി )
എല്ലാ മാസവും ഒന്നാം തീയതി ഡ്രൈഡേ ആചരിക്കുമ്പോള്‍ മദ്യ വില്‍പ്പന ഇല്ലാത്തതു ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുന്നു എന്ന ആശങ്ക പ്രസ്തുത യോഗത്തിൽ ടൂറിസം വകുപ്പ് പ്രകടിപ്പിച്ചിരുന്നോ;
( സി )
എങ്കില്‍ ഇത് പരിഹരിക്കുന്നതിന് മദ്യ നയത്തില്‍ ഉള്‍പെടുത്താനായി എന്തൊക്കെ ശുപാര്‍ശകളാണ് പ്രസ്തുത യോഗത്തിൽ ടൂറിസം വകുപ്പ് അവതരിപ്പിച്ചതെന്ന് വ്യക്തമാക്കുമോ?
ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ഗ്ലാസ് ബ്രിഡ്ജ്
3262.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. അൻവർ സാദത്ത്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ ഗ്ലാസ് ബ്രിഡ്ജിൽ രണ്ടാമതും പൊട്ടൽ കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത സംഭവം ഗൗരവമായി കാണുന്നുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഗ്ലാസ് ബ്രിഡ്ജ് നിർമ്മാണത്തിന് കരാർ നൽകിയ സ്ഥാപനത്തിന് മുൻ പരിചയമുണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദവിവരം നൽകുമോ;
( സി )
പ്രസ്തുത സ്ഥാപനത്തിന് മുൻ പരിചയമില്ലെങ്കിൽ ജനങ്ങളുടെ സുരക്ഷ സുപ്രധാന ഘടകമാകുന്ന ഇത്തരമൊരു പദ്ധതിയുടെ നിർമ്മാണക്കരാർ ആ സ്ഥാപനത്തിനെ ഏല്പിച്ചതിന്റെ അടിസ്ഥാനമെന്താണെന്ന് അറിയിക്കുമോ?
3263.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പില്‍ വരുത്തിയ ശേഷം ടൂറിസം മേഖലയില്‍ ഉണ്ടായ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കിയതിനുശേഷം കേരളത്തിലെത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ദ്ധനവ് അറിയിക്കാമോ?
വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അപകടങ്ങൾ ഒഴിവാക്കാൻ നടപടി
3264.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. എം. വിൻസെന്റ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അപകടങ്ങൾ ഒഴിവാക്കാൻ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
അപകട സാധ്യതയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മുന്നറിയിപ്പുകളും സുരക്ഷാ സംവിധാനങ്ങളും ഒരുക്കാൻ വകുപ്പ് സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കേന്ദ്രങ്ങളില്‍ മുങ്ങിമരണങ്ങൾ ഉള്‍പ്പടെയുള്ള അപകടങ്ങൾ വർധിച്ചുവരുന്നത് തടയാൻ പ്രത്യേക നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
3265.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2023-24 വർഷം എത്ര വിദേശ/ആഭ്യന്തര വിനോദസഞ്ചാരികള്‍ വിവിധ ജില്ലകളിലായി വന്നിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
കാസർഗോഡ് ജില്ലയില്‍ ബേക്കല്‍ ടൂറിസം മേഖലയിലും അനുബന്ധ മേഖലകളിലുമായി ഈ കാലഘട്ടത്തില്‍ എത്രപേർ സന്ദർശനം നടത്തിയിട്ടുണ്ടെന്ന് അറിയിക്കാമോ

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.