UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

2149.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 വര്‍ഷത്തെ എം.എല്‍.എ. ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ആരോഗ്യ കേന്ദ്രങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ദേവികുളം മണ്ഡലത്തിലെ ഏതൊക്കെ ആരോഗ്യ കേന്ദ്രങ്ങളെയാണ് തെരഞ്ഞെടുത്തിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ?
2150.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതുവരെ കുണ്ടറ മണ്ഡലത്തിന്റെ പരിധിയിലുളള ആരോഗ്യ കേന്ദ്രങ്ങളില്‍ നടത്തി വരുന്ന പദ്ധതികളുടെ വിശദ വിവരം നല്‍കാമോ;
( ബി )
വിവിധ പദ്ധതികള്‍ പ്രകാരം മണ്ഡലത്തിന്റെ പരിധിയിലുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ നടന്നു വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിശദമാക്കാമോ?
2151.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം വിക‍്ടോറിയ ആശുപത്രിയില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്നതിനായി വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; പ്രസ്തുത പദ്ധതിക്ക് കിഫ്ബിയില്‍ നിന്നും സാമ്പത്തികാനുമതി ലഭ്യമാക്കുന്നതിന് തടസ്സമുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
2152.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓട്ടിസം ബാധിച്ച മുഴുവന്‍ കുട്ടികള്‍ക്കും സാമൂഹിക പരിചരണം ഉറപ്പ് വരുത്താനും മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍ എന്നിവ കേന്ദ്രീകരിച്ച് ഓട്ടിസം സെന്റര്‍ ആരംഭിക്കുവാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ?
2153.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിന് ശേഷം കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്കായി (കാസ്‍പ്) എത്ര കോടി രൂപയാണ് നല്‍കിയിട്ടുള്ളത്; വ്യക്തമാക്കാമോ?
2154.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) പ്രകാരം ചികിത്സ നൽകുന്നതിന് സ്വകാര്യ ആശുപത്രികൾ വിമുഖത കാണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ സംസ്ഥാനത്തെ വിവിധ സ്വകാര്യ/സർക്കാർ ആശുപത്രികൾക്ക് നൽകാനുള്ള കുടിശ്ശിക തുക എത്രയെന്ന് ഇനം തിരിച്ച് വിശദമാക്കുമോ;
( സി )
ഈ വര്‍ഷം സംസ്ഥാന ബജറ്റിൽ എത്ര രൂപയാണ് പ്രസ്തുത പദ്ധതിക്കായി ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന് വ്യക്തമാക്കുമോ;
( ഡി )
ജനങ്ങൾക്ക് സുഗമമായ രീതിയിൽ ചികിത്സ ലഭ്യമാക്കാനായി പ്രസ്തുത പദ്ധതിയിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദവിവരം ലഭ്യമാക്കുമോ?
2155.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച മൃതസഞ്ജീവനി പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ;
( ബി )
അവയവദാനത്തിന്റെ മറവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അവയവ മാഫിയ സംഘങ്ങളെക്കുറിച്ച് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സ്വകാര്യ ആശുപത്രികളില്‍ അവയവമാറ്റത്തിന് പോലീസിന്റെ ക്ലിയറന്‍സും മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയും ആവശ്യപ്പെട്ട് നിയമനിര്‍മ്മാണം നടത്താന്‍ ആലോചിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
2156.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലായി 2016 മെയ് മുതല്‍ 2024 ഏപ്രില്‍ വരെ ആരോഗ്യവകുപ്പിന് കീഴില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങളും ലഭ്യമാക്കിയ സൗകര്യങ്ങളും പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്കായി അനുവദിച്ച തുക എത്രയെന്നും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
2157.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമ്പൂര്‍ണ്ണ സാര്‍വ്വത്രിക ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കിവരുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പരിപാടി എല്ലാ പ്രദേശങ്ങളിലേക്കും ഫലപ്രദമായി വ്യാപിപ്പിച്ച് നടപ്പിലാക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ വ്യക്തമാക്കാമോ?
2158.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍ദ്രം മിഷന്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മുപ്പത് വയസ്സിന് മുകളില്‍ പ്രായമുളള വ്യക്തികളുടെ അടിസ്ഥാന ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ നിലവിലെ പുരോഗതി അറിയിക്കുമോ;
( ബി )
പ്രസ്തുത വിവര ശേഖരണത്തിനായി ഏത് വിഭാഗം ജീവനക്കാരെയാണ് നിയോഗിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ ?
2159.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാര്‍ മണ്ഡലത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തിയ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ആരോഗ്യ സ്ഥാപനങ്ങളില്‍ എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്നും ആയതിലേക്കായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ;
( സി )
പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകളാക്കി മാറ്റിയ സബ് സെന്ററുകളിലെ പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?
2160.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ താലൂക്ക് ഹോസ്പിറ്റല്‍, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവ വഴി ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്;
( ബി )
ആര്‍ദ്രം മിഷന്‍ വഴി സർക്കാർ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
2161.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിൽ നിലവിൽ ആർദ്രം പദ്ധതി നടപ്പാക്കിയിട്ടുള്ളത് ഏതെല്ലാം ആരോഗ്യ കേന്ദ്രങ്ങളിലാണെന്നും പ്രസ്തുത പദ്ധതി പ്രകാരം ആരോഗ്യ കേന്ദ്രങ്ങളിലോരോന്നിലും എന്തെല്ലാം സൗകര്യങ്ങളാണ് സജ്ജമാക്കിയിട്ടുള്ളതെന്നും വിശദമാക്കാമോ;
( ബി )
ചാത്തന്നൂർ മണ്ഡലത്തിൽ ആരംഭിച്ച ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററുകളുടെ പ്രവർത്തന പുരോഗതി സംബന്ധിച്ചും പ്രസ്തുത സെന്ററുകളിൽ നിന്ന് എന്തെല്ലാം സേവനങ്ങളാണ് പൊതുജനങ്ങൾക്ക് ലഭിക്കുന്നതെന്നും അറിയിക്കാമോ?
2162.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ താലൂക്ക് ആശുപത്രിയിലെ കൺസൾട്ടന്റ് കാർഡിയോളജി തസ്തികയിലേയ്ക്ക് 10.02.2023-ലെ സ.ഉ (സാധാ) നം. 334/2023/ആ.കു.വ നമ്പർ ഉത്തരവ് പ്രകാരം നിയമനം നല്‍കിയിരുന്ന ഡോക്ടർ ജോലിയിൽ പ്രവേശിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ആശുപത്രിയിലേക്ക് പുതിയതായി കൺസൾട്ടന്റ് കാർഡിയോളജിസ്റ്റിനെ നിയമിയ്ക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
മന്ത്രിയുടെ 13.11.2023-ലെ പുനലൂര്‍ താലൂക്ക് ആശുപത്രി സന്ദര്‍ശനത്തോടനുബന്ധിച്ച് കൂടിയ യോഗത്തിൽ കാത്ത് ലാബിന്റെ അപര്യാപ്തത പരിഹരിയ്ക്കുന്നതിനും നിലവിൽ ഒഴിഞ്ഞുകിടക്കുന്ന കാർഡിയോളോജിസ്റ്റിന്റെ തസ്തിക ഡെപ്യുട്ടേഷൻ വഴി നികത്തുന്നതിനും വകുപ്പ് മന്ത്രി എ.ഡി.എച്ച്.എസ്-ന് നൽകിയിരുന്ന നിർദ്ദേശത്തിന്മേല്‍ നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികള്‍ അറിയിക്കുമോ;
( സി )
പ്രസ്തുത യോഗത്തില്‍ തീരുമാനിച്ചിരുന്ന വിവിധ വിഷയങ്ങളില്‍ നടപ്പാക്കിയിട്ടുള്ളവ ഏതൊക്കെയെന്നും നടപ്പാക്കാനുള്ളവ എന്നത്തേക്ക് പൂര്‍ത്തിയാക്കാനാകുമെന്നും വിശദമാക്കാമോ?
2163.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ നൽകുന്ന സൗജന്യ മരുന്നു വിതരണത്തിന് നിലവിൽ എന്തെങ്കിലും തടസ്സങ്ങൾ നേരിടുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
ഇപ്രകാരമുള്ള മരുന്നു വിതരണത്തിനായി മരുന്നുകൾ ലഭ്യമാക്കിയ കമ്പനികൾക്ക് ഇനി എത്ര തുക നൽകാനുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസങ്ങളിൽ തന്നെ മരുന്ന് വിതരണത്തിൽ തടസ്സങ്ങൾ നേരിട്ടതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; കുടിശിക തുക കൊടുത്തു തീർക്കാത്തതിനാൽ പ്രമുഖ മരുന്നു കമ്പനികൾ മരുന്നു വിതരണത്തിനുള്ള ടെണ്ടറിൽ പങ്കെടുക്കാതെ വിട്ടു നിൽക്കുന്ന സാഹചര്യം ഉടലെടുത്തിട്ടുണ്ടോ; വ്യക്തമാക്കുമോ?
2164.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജനറൽ ആശുപത്രിയിൽ കാർഡിയോ തൊറാസിക് സർജൻ, അനസ്തേഷ്യോളജിസ്റ്റ്, പെർഫ്യൂഷണിസ്റ്റ്, സ്റ്റാഫ് നേഴ്സ് ഗ്രേഡ് 2 എന്നീ തസ്തികകളിലേക്കുള്ള നിയമനം നടത്തുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് അറിയാക്കാമോ;
( ബി )
പ്രസ്തുത തസ്തികകളിൽ നിയമനം ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് മേലധികാരികൾക്ക് കത്ത് നൽകിയിട്ടുണ്ടോ; അതിന്മേൽ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ?
2165.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജനറല്‍ ആശുപത്രിയുടെ മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ നിലവിലെ നിര്‍വ്വഹണ പുരോഗതി റിപ്പോര്‍ട്ട് സഹിതം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ആശുപത്രിയിലെ മാസ്റ്റര്‍ പ്ലാന്‍ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി നടപ്പാക്കുന്ന റീ-ലൊക്കേഷന്‍ പ്ലാനിന്റെ വിശദാംശങ്ങള്‍ നിര്‍വ്വഹണ പുരോഗതി റിപ്പോര്‍ട്ട് സഹിതം ലഭ്യമാക്കാമോ?
2166.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
2022-ല്‍ ഭരണാനുമതി ലഭ്യമാക്കിയ പദ്ധതിക്ക് കിഫ്ബി മുഖാന്തരം സാമ്പത്തികാനുമതി ലഭ്യമാക്കുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
കാലതാമസം ഒഴിവാക്കി സാമ്പത്തികാനുമതി ലഭ്യമാക്കി നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ, വിശദവിവരം നല്‍കുമോ?
2167.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം നിർത്തലാക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; എങ്കില്‍ അത്തരം തീരുമാനങ്ങൾക്കെതിരെയുള്ള ജനവികാരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ശക്തിപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കുമോ?
2168.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതുമൂലം രോഗികള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
എറണാകുളം, ഇടുക്കി ജില്ലകളില്‍ നിന്നുളള ആളുകള്‍ ചികിത്സയ്ക്ക് ആശ്രയിക്കുന്ന ഈ പൊതുജനാരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കുന്നതിനുളള അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2169.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ മുച്ചീരി സബ്സെന്ററിൽ പുതിയ കെട്ടിടം നിർമ്മിക്കുന്ന പ്രവൃത്തി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
2170.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കുട്ടനാടിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ജീവനക്കാരെ ലഭ്യമാക്കുന്നതിനും മരുന്ന് ലഭ്യത ഉറപ്പു വരുത്തുന്നതിനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
2171.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈക്കം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി നിർമ്മാണത്തിനുള്ള കരാ‍റിന്റെ കാലാവധി പൂർത്തിയാകുന്നത് എന്നാണെന്ന് അറിയിക്കാമോ;
( ബി )
എത്ര ശതമാനം ജോലികൾ നിലവിൽ പൂർത്തീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
അഗ്നിശമന സംവിധാനം, ഇലക്ട്രിഫിക്കേഷൻ, പ്ലംബിംഗ് എന്നിവ സംബന്ധിച്ച കരാർ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ടോയെന്നും ആയതിന് തടസ്സങ്ങളെന്തെങ്കിലും ഉണ്ടോയെന്നും വ്യക്തമാക്കാമോ;
( ഡി )
ആശുപത്രിയുടെ നിർമ്മാണം പൂർത്തീകരിച്ച് എന്നത്തേക്ക് ജനങ്ങൾക്ക് തുറന്നു കൊടുക്കാൻ കഴിയുമെന്ന് അറിയിക്കാമോ?
2172.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട് താലുക്ക് ആശുപത്രി കെട്ടിട നിർമ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുന്നതിനും മരുന്ന് ലഭ്യത ഉറപ്പു വരുത്തുന്നതിനും നടപടികള്‍ സ്വീകരിക്കുമോ;
( സി )
പ്രസ്തുത ആശുപത്രിയില്‍ ലാബ്‌ ഉള്‍പ്പെടെ കൂടുതല്‍ ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ?
2173.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയില്‍ ഏതെല്ലാം താലൂക്ക് ആശുപത്രികളിലാണ് ഡയാലിസിസ് സെന്ററുകള്‍ ഉള്ളതെന്ന് വിശദമാക്കാമോ;
( ബി )
പയ്യന്നൂര്‍ മണ്ഡലത്തിലെ പെരിങ്ങോം താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ തുടങ്ങാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2174.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉടുമ്പന്‍ചോല മണ്ഡലത്തിലെ നെടുങ്കണ്ടത്ത് പണികഴിപ്പിക്കുന്ന ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണപുരോഗതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നിർമ്മാണപ്രവൃത്തിയുടെ പൂര്‍ത്തീകരണ കാലയളവ് വ്യക്തമാക്കുമോ; പൂര്‍ത്തീകരണ കാലയളവ് ദീര്‍ഘിപ്പിച്ച് നല്‍കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നല്‍കുമോ;
( സി )
നിർമ്മാണപ്രവൃത്തി മന്ദഗതിയിലാണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രവൃത്തി അടിയന്തരമായി പൂർത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2175.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് കുടുംബാരോഗ്യകേന്ദ്രത്തിൽ ഐസൊലേഷൻ വാർഡ് നിർമ്മിക്കുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോയെന്ന് വ്യക്തമാക്കുമോ; എങ്കിൽ അത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിൽ ഐസൊലേഷൻ വാർഡ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലപരിശോധന നടത്തിയിട്ടുണ്ടോ; എങ്കിൽ സ്ഥലപരിശോധനാ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ ?
2176.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മലമ്പുഴ മണ്ഡലത്തില്‍ ആരോഗ്യ വകുപ്പ് മുഖാന്തരം എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിവരുന്നതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്ക് അനുവദിച്ച തുക, പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്നീ വിശദാംശം അറിയിക്കാമോ?
2177.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം പേരൂർക്കട മോഡൽ ആശുപത്രിയിൽ ഇ.എൻ.ടി. വിഭാഗം നിലവിൽ പ്രവര്‍ത്തിക്കുന്നുണ്ടോ; എങ്കിൽ ദിവസേന എത്ര രോഗികൾ ചികിത്സക്കായി എത്തുന്നുണ്ട് ; നിലവിൽ ഈ ആശുപത്രിയിൽ എത്ര ഇ.എൻ.ടി. സ്പെഷ്യലിസ്റ്റുകൾ ആണ് ഉള്ളതെന്നറിയിക്കാമോ;
( ബി )
കേൾവിശക്തി പരിശോധനയുടെ ഭാഗമായി ഓഡിയോഗ്രാം റിപ്പോർട്ട് ആവശ്യമാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത റിപ്പോർട്ട് നൽകാനുളള ഓഡിയോളജിസ്റ്റ് തസ്തിക ആശുപത്രിയിൽ ഇല്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ആശുപത്രിയിൽ എല്ലാ ആഴ്ചയും നടത്തുന്ന ഡിസബിലിറ്റി മെഡിക്കൽ ബോര്‍ഡില്‍ എത്തുന്ന രോഗികളെ ഓഡിയോഗ്രാം റിപ്പോർട്ടിന് വേണ്ടി മറ്റ് സ്ഥാപനങ്ങളിലേക്ക് അയക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
ആശുപത്രിയിൽ നാഷണൽ ഹെൽത്ത് മിഷൻ വഴി ഓഡിയോളജിസ്റ്റിനെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ; പ്രസ്തുത ആവശ്യം ഉന്നയിച്ച് പേരൂർക്കട മോഡൽ ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കൽ ഓഫീസർക്കും നാഷണൽ ഹെൽത്ത് മിഷൻ പ്രോജക്ട് ഓഫീസർക്കും കത്ത് നൽകിയിട്ടുണ്ടോ; എങ്കിൽ അതിന്മേൽ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ ?
2178.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നബാര്‍ഡ് ആർ.ഐ.ഡി.എഫ്. അനുവദിച്ച എലപ്പുള്ളിയിലെ പാലക്കാട് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റിന് ആരോഗ്യ വകുപ്പ് അംഗീകാരം നല്കിയിട്ടുണ്ടോ;
( സി )
ഇല്ലെങ്കില്‍ പ്രസ്തുത നടപടിയുടെ നിലവിലെ സ്ഥിതി എന്താണെന്നും എന്നത്തേക്ക് അംഗീകാരം നല്‍കാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ?
2179.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് മണ്ഡലത്തിലെ പെരിങ്ങളം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ;
( ബി )
അനുവദിച്ച തുക അപര്യാപ്തമായതിനാല്‍ കെട്ടിടം പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ അധികതുക അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ?
2180.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരവിപുരം മണ്ഡലത്തിലെ ഏതെല്ലാം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ഇപ്രകാരം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയ ആശുപത്രികളിലെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയത് എന്ന് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വിശദമാക്കുമോ?
2181.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ മണ്ഡലത്തില്‍ 2016 മുതല്‍ നാളിതുവരെ ആരോഗ്യവകുപ്പ് നടപ്പാക്കിയ പദ്ധതികള്‍ എന്തെല്ലാമാണ്; പദ്ധതിക്ക് ചെലവായ തുക, നടപ്പാക്കിയ പഞ്ചായത്ത്, സ്ഥാപനം എന്നിവ തിരിച്ച് അറിയിക്കാമോ;
( ബി )
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കിഫ്ബി മുഖാന്തിരം നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഒ.പി. ബ്ലോക്കുകള്‍, കാഷ്വാലിറ്റി ബ്ലോക്കുകള്‍ എന്നിവയുടെ നിര്‍മ്മാണ പ്രവ‍ൃത്തിയുടെ നിലവിലെ അവസ്ഥ എന്താണെന്ന് വിശദമാക്കാമോ;
( സി )
നിലമ്പൂര്‍ ജില്ലാ ആശുപത്രിയുടെ സ്ഥലപരിമിതിയും ജീവനക്കാരുടെ ദൗര്‍ലഭ്യവും രോഗികളുടെ ബാഹുല്യവും കാരണം ഒരു കാര്‍ഡിയാക് യൂണിറ്റ് സ്ഥാപിക്കുകയും ഹൃദ്രോഗ വിദഗ്ധനെ നിയമിക്കുകയും വേണമെന്ന സ്ഥലം എം.എല്‍.എ. യുടെ ആവശ്യത്തിന്മേല്‍ എന്തെല്ലാം തുടര്‍ നടപടികളാണ് സ്വീകരിച്ചരിക്കുന്നതെന്ന് വിശദമാക്കാമോ?
2182.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തിലെ വിവിധ ആരോഗ്യകേന്ദ്രങ്ങളുടെ പരിധിയില്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളള പകര്‍ച്ച വ്യാധികള്‍ ഏതൊക്കെയെന്നും എത്ര പേര്‍ക്ക് രോഗം ബാധിച്ചുവെന്നുമുളള കണക്കുകള്‍ ആരോഗ്യകേന്ദ്രം തിരിച്ച് ലഭ്യമാക്കാമോ?
2183.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിട നിര്‍മ്മാണത്തിനായി പഴയ കെട്ടിടങ്ങള്‍ പൊളിച്ചത് മൂലം അഞ്ചാം വാർഡിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണെന്ന വിവരം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം എന്നത്തേയ്ക് പൂര്‍ത്തീകരിക്കുാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ബി )
ഇവിടെ നിന്ന് നീക്കം ചെയ്യുന്ന മണ്ണ് കോട്ടയം മണ്ഡലത്തിലെ മറ്റു പ്രവ‍ൃത്തികള്‍ക്കായി അനുവദിക്കുമോയെന്ന് വ്യക്തമാക്കാമോ?
2184.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തിലെ മലപ്പുറം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രി, പൂക്കോട്ടൂര്‍ ബ്ലോക്ക് പ്രാഥമികാരോഗ്യകേന്ദ്രം തുടങ്ങിയവ അപ്ഗ്രേഡ് ചെയ്തിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും സ്റ്റാഫ് പാറ്റേൺ പുതുക്കി നിശ്ചയിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആവശ്യമായ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് സ്റ്റാഫ് പാറ്റേൺ പുതുക്കി നിശ്ചയിച്ച് നിയമനങ്ങൾ നടത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
പൂക്കോട്ടൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം ബ്ലോക്ക്തല കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തിയ 01.08.2021-ലെ സ.ഉ.(സാധാ) നം. 1633/2020/ആ.കു.വ. ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
മലപ്പുറം താലൂക്ക് ആശുപത്രി, പൂക്കോട്ടൂര്‍ ബ്ലോക്ക് പ്രാഥമികാരോഗ്യകേന്ദ്രം, പഞ്ചായത്ത്‌ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, മറ്റ് ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ഒഴിവുകൾ സംബന്ധിച്ച് ഗ്യാപ് അനാലിസിസ് നടത്തി തസ്തികകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
2185.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം പഞ്ചായത്തിലെ കുഞ്ചത്തൂർ കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തി പി.എച്ച്.സി. നിലവാരത്തിലേക്ക് ഉയർത്തണമെന്നാവശ്യപ്പെട്ട് മഞ്ചേശ്വരം എം.എൽ.എ. നൽകിയ നിവേദനത്തിന്മേൽ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ആരോഗ്യ കേന്ദ്രം പി.എച്ച്.സി. ആയി ഉയർത്തുകയോ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കി എല്ലാ ദിവസവും ഉച്ചവരെയെങ്കിലും രോഗികൾക്ക് ചികിത്സ ലഭ്യമാക്കുകയോ ചെയ്യുമോ; വ്യക്തമാക്കാമോ?
2186.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി വികസനത്തിനായുളള പുതിയ പ്രൊപ്പോസലുകൾ നിലവില്‍ ഉണ്ടോ; എങ്കില്‍ വിശദമാക്കാമോ?
2187.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് വിപുലീകരണത്തിന് തുക അനുവദിച്ചുവെങ്കിലും നാളിതുവരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോ; വിശദവിവരം അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതി അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാമോ?
2188.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്കായി, കിഫ്ബി പദ്ധതിയില്‍ ഉൾപ്പെടുത്തി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിലേയ്ക്ക് ആവശ്യമായ ഫര്‍ണിച്ചര്‍ വിതരണം ചെയ്യുന്ന നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
2189.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ വടവുകോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ട് പദ്ധതി പ്രകാരം നിര്‍മ്മിക്കുന്ന ഐസൊലേഷന്‍ വാര്‍ഡ്, ആശുപത്രിയുടെ ഒന്നാം നില എന്നീ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് അറിയിക്കുമോ?
2190.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തിലെ ഊരത്തൂര്‍, മാലൂര്‍, മാങ്ങാട്ടിടം, തില്ലങ്കേരി എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണ പ്രവൃത്തികളുടെ വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ?
2191.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 വർഷത്തെ എം.എല്‍.എ. ആസ്തിവികസന ഫണ്ട് ഉപയോഗിച്ച് കോട്ടക്കല്‍ മണ്ഡലത്തില്‍ ഒരു ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഏത് ആരോഗ്യ കേന്ദ്രത്തിലാണ് ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നതെന്നും പ്രസ്തുത പ്രവൃത്തി നിര്‍വ്വഹിക്കുന്നതിന് ആരെയാണ്‌ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തി സംബന്ധിച്ച തുടർനടപടികളുടെ വിശദാംശവും നിര്‍മ്മാണ പുരോഗതിയും വിശദമാക്കാമോ?
ചെറൂപ്പ സി.എച്ച്.സി.യിലെ ഒഴിവുകള്‍
2192.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ചെറൂപ്പ സി.എച്ച്.സി.യില്‍ എത്ര അംഗീകൃത തസ്തികകളാണ് നിലവിലുളളതെന്നും ഇവ ഏതെല്ലാമാണെന്നും വിശദമാക്കാമോ;
( ബി )
ഇവയില്‍ ഏതൊക്കെ തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്; പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
താനൂര്‍ ബോട്ട് അപകടത്തില്‍പെട്ട കുട്ടികളുടെ ചികിത്സ
2193.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-ല്‍ താനൂര്‍ തൂവല്‍ തീരം ബോട്ട് അപകടത്തെ തുടര്‍ന്ന് രക്ഷപെട്ട അരിയല്ലൂര്‍ സ്വദേശി ശ്രീ. മന്‍സൂറിന്റെ മകള്‍ ആയിഷ മെഹ്റിൻ, പരപ്പനങ്ങാടി നേടുവ സ്വദേശി കുന്നുമ്മല്‍ വീട്ടില്‍ മുഹമ്മദ്‌ ജാബിറിന്റെ മകള്‍ ജെര്‍ഷ എന്നീ 2 കുട്ടികളുടെ തുടര്‍ ചികിത്സ സംബന്ധിച്ച് ദേശീയ മനുഷ്യവകാശ കമ്മീഷന്‍ ആരോഗ്യ വകുപ്പിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നോ; പ്രസ്തുത റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ; എങ്കില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കുട്ടികളുടെ ചികിത്സാ ചെലവിനത്തില്‍ എത്ര രൂപ നാളിതുവരെ അനുവദിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
കുട്ടികള്‍ക്ക് വിദഗ്ധ ചികിത്സ ആവശ്യമാണെങ്കില്‍ സ്വകാര്യ സൂപ്പര്‍/മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രികളുടെ സേവനം പ്രയോജനപ്പെടുത്തുമോ; വ്യക്തമാക്കാമോ?
2194.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഈ വേനൽക്കാലത്ത് എത്ര പേർ സൂര്യാഘാതം, താപാഘാതം, ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ എന്നിവ മൂലം മരിച്ചു എന്നതിന്റെ കണക്ക് ലഭ്യമാക്കാമോ; ഏതൊക്കെ ജില്ലയിൽ ആണ് മരണങ്ങൾ ഉണ്ടായത്; മരണപ്പെട്ടവരുടെ പേരുവിവരങ്ങൾ നൽകാമോ;
( ബി )
ഇത്തരം മരണങ്ങള്‍ തടയാൻ എന്തെല്ലാം നടപടികളും പ്രചാരണ പരിപാടികളുമാണ് സർക്കാർ സ്വീകരിച്ചത്; ആശുപത്രികളിൽ ഇതിനായി പ്രത്യേക സംവിധാനം ഒരുക്കിയിരുന്നോ;
( സി )
കേരളത്തിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ മുതലുള്ള സർക്കാർ ആശുപത്രികളിൽ ഹീറ്റ് ക്ലിനിക്കുകൾ ആരംഭിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ; ഇതു സംബന്ധിച്ച് കേരള ദുരന്തനിവാരണ അതോറിറ്റിയോ മറ്റ് എതെങ്കിലും ഏജൻസിയോ വകുപ്പോ ആരോഗ്യവകുപ്പിന് പഠന റിപ്പോര്‍ട്ടോ ശിപാർശകളോ നൽകിയിട്ടുണ്ടോ; അതിന്റെ വിശദാംശങ്ങൾ നൽകാമോ;
( ഡി )
വേനൽക്കാലത്ത് നേരിട്ടു വെയിൽ കൊള്ളുമ്പോള്‍ മാത്രമല്ല, വീടിനുള്ളിൽ ഇരിക്കുമ്പോഴും അത്യുഷ്ണം ബാധിക്കുമെന്ന പഠനങ്ങളും നിരീക്ഷണങ്ങളും വകുപ്പിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; ഇങ്ങനെ അത്യുഷ്ണത്തിന്റെ ഇരയായി കിടപ്പുരോഗികൾ ഉൾപ്പെടെ മരിച്ച സംഭവങ്ങൾ ഉണ്ടോ; ഇതു സംബന്ധിച്ച് ഏതെങ്കിലും കണക്കെടുപ്പ് നടത്താന്‍ ആരോഗ്യവകുപ്പോ വനിതാ–ശിശു വികസന വകുപ്പോ തീരുമാനിച്ചിട്ടുണ്ടോ;
( ഇ )
വേനല്‍ക്കാലത്തെ രോഗങ്ങൾക്കുളള ചികിത്സ സംബന്ധിച്ച് വകുപ്പിന്റെ നേതൃത്വത്തിൽ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ മുതല്‍ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്ക് പരിശീലന പരിപാടികൾ നടത്തിയിരുന്നോ; ഇതിനായി എന്തെങ്കിലും പദ്ധതി തയാറാക്കിയിട്ടുണ്ടോ?
2195.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ സർവീസിൽ സേവനം അനുഷ്ഠിക്കുന്ന ഡോക്ടർമാരിൽ ആർക്കൊക്കെ സ്വകാര്യ പ്രാക്ടീസ് അനുവദനീയമാണെന്ന വിവരം ലഭ്യമാക്കാമോ;
( ബി )
സ്വകാര്യ പ്രാക്ടീസ് അനുവദിക്കപ്പെട്ട ഡോക്ടർമാർ പാലിക്കേണ്ട നിബന്ധനകൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത നിബന്ധനകൾ അനുസരിക്കാതെ ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കിൽ പ്രസ്തുത ഡോക്ടർമാർക്കെതിരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഇ )
സ്വകാര്യ പ്രാക്ടീസ് അനുവദനീയമല്ലാത്ത ഡോക്ടർമാർക്ക് നൽകുന്ന നോൺ പ്രാക്ടീസ് അലവൻസ് നിലവിൽ കൈപ്പറ്റുന്ന ഡോക്ടർമാരുടെ എണ്ണം എത്രയാണെന്ന് അറിയിക്കാമോ;
( എഫ് )
നോൺ പ്രാക്ടീസ് അലവൻസ് സ്വീകരിക്കുന്ന ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അവർക്കെതിരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
ആരോഗ്യ മേഖലയിലെ പ്രധാന പദ്ധതികള്‍
2196.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആരോഗ്യമേഖലയില്‍ നടപ്പിലാക്കിയ പ്രധാന പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
നിപ, കോവിഡ് എന്നിവ പോലുള്ള മാരകമായ പകര്‍ച്ച വ്യാധികളുടെ വ്യാപനം ഭാവിയില്‍ ഉണ്ടാകാതിരിക്കുന്നതിന് ആവിഷ്കരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
തോന്നയ്ക്കല്‍ വെെറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം വിശദമാക്കാമോ;
( ഡി )
രോഗ നിര്‍ണ്ണയ പരിശോധനകള്‍ക്ക് വിദൂര സംസ്ഥാനങ്ങളിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകളെ സമീപിക്കാതെ നമ്മുടെ സംസ്ഥാനത്ത് തന്നെ ഇത്തരത്തിലുള്ള ആധുനിക ലാബുകളും പരിശോധനാ സംവിധാനങ്ങളും സ്ഥാപിക്കുന്ന വിഷയം പരിഗണനയിലുണ്ടോയെന്ന് അറിയിക്കാമോ; പ്രസ്തുത വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
2197.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എം.എസ്.സി.എൽ. കാരുണ്യ ഫാർമസി വഴി വിതരണം ചെയ്യുന്ന മരുന്നുകൾ ലഭിക്കുന്നതിനുള്ള കാലതാമസം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
കിഡ്നി മാറ്റിവെച്ച രോഗികൾ സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ ലഭിക്കുന്നതിന് കാലതാമസം വരുന്നതിനാൽ രോഗികള്‍ അനുഭവിക്കുന്ന പ്രയാസം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പണം മുൻകൂർ ലഭ്യമാക്കിയിട്ടും അടച്ച തുകക്കുള്ള മരുന്നുകൾ പൂർണ്ണമായും ലഭ്യമാക്കാത്ത വിഷയം അടിയന്തരമായി പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
2198.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ആരംഭിക്കുന്ന അവയവമാറ്റ ശസ്ത്രക്രിയാ ആശുപത്രിയുടെ പദ്ധതി രേഖയ്ക്ക് അനുമതി നല്‍കിയിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയുടെ പ്രവര്‍ത്തനം ഏത് ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കാമോ; നിര്‍മ്മാണ ചുമതല ഏതെങ്കിലും ഏജന്‍സിയെ ഏല്‍പ്പിച്ചിട്ടുണ്ടോ; പ്രതീക്ഷിക്കുന്ന ചെലവ് എത്രയാണെന്ന് വ്യക്തമാക്കാമോ?
2199.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയോജനങ്ങളുടെ ക്ഷേമവും ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രികളില്‍ വയോജന ക്ലിനിക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളിലും താലൂക്ക്, ജനറല്‍ ആശുപത്രികളിലുമായി ഐ.പി. വിഭാഗത്തില്‍ ശരാശരി എത്ര വയോജനങ്ങളെയാണ് പ്രതിമാസം ചികിത്സയ്ക്കായി അഡ്മിറ്റ് ചെയ്യുന്നതെന്ന് വ്യക്തമാക്കാമോ?
2200.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഴക്കാലത്ത് സാംക്രമിക രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് എന്തെല്ലാം മുന്‍കരുതലുകള്‍ എടുത്തിരുന്നു എന്ന് വിശദീകരിക്കാമോ?
2201.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഈ വര്‍ഷം സാധാരണയില്‍ കവിഞ്ഞ രീതിയില്‍ മഞ്ഞപ്പിത്ത രോഗബാധ ഉണ്ടായിട്ടുണ്ടോ; എങ്കില്‍ കാരണം വിശദമാക്കാമോ?
ആലപ്പുഴ മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ്
2202.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ ചികിത്സാ പിഴവുമൂലം മൂന്ന് മരണങ്ങൾ സംഭവിച്ചു എന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഷിബിന, ഉമെെബ, സൗമ്യയുടെ നവജാത ശിശു എന്നിവരുടെ മരണം ചികിത്സാ പിഴവ് മൂലമാണെന്നും ആയത് സംബന്ധിച്ച് അന്വേഷിക്കണമെന്നുമുള്ള ബന്ധുക്കളുടെ പരാതിയിന്മേൽ അന്വേഷണം നടത്തിയിരുന്നോ; എങ്കിൽ റിപ്പോർട്ട് ലഭ്യമായിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
സ്വകാര്യ ആശുപത്രികൾക്കുവേണ്ടി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ നടക്കുന്ന പ്രചാരണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത ആശുപത്രിയിലെത്തുന്ന രോഗികളെയും ബന്ധുക്കളെയും ഭയപ്പെടുത്തി സ്വകാര്യ ആശുപത്രികളിലേക്ക് ചികിത്സ മാറ്റുവാൻ പ്രേരിപ്പിക്കുന്ന ഗൂഢസംഘങ്ങൾ പ്രവർത്തിക്കുന്നതായ ആക്ഷേപം സംബന്ധിച്ച് അന്വേഷിക്കുവാൻ നടപടി സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
2203.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കര വില്ലേജിൽ ശ്രീ അയ്യപ്പ മെഡിക്കൽ കോളജ് ആന്റ് റിസർച്ച് ഫൗണ്ടേഷൻ എന്ന പേരിൽ ഒരു മെഡിക്കൽ കോളജ് പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സംസ്ഥാന സർക്കാരിന്റെയോ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെയോ അനുമതി പ്രസ്തുത സ്ഥാപനത്തിന് നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദ വിവരങ്ങൾ നൽകാമോ;
( സി )
മെഡിക്കൽ കോളജിന് അനുമതി നല്കുന്നതാരാണെന്ന് അറിയിക്കാമോ; കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ അനുമതി ഇല്ലാതെ മെഡിക്കൽ കോളേജ് എന്ന ബോർഡ് വെച്ച് ആശുപത്രി പ്രവർത്തിക്കുന്നത് നിയമാനുസൃതമാണോ എന്ന് വ്യക്തമാക്കാമോ;
( ഡി )
അനധികൃതമായി മെഡിക്കൽ കോളേജ് എന്ന് പേര് വെച്ച് പൊതുജനങ്ങളെ കബളിപ്പിക്കുന്ന സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുമോ;
( ഇ )
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സർക്കാർ, സ്വകാര്യ മെഡിക്കൽ കോളജുകളുടെ പേരു വിവരങ്ങൾ ലഭ്യമാക്കാമോ?
മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സ്ഥലംമാറ്റം
2204.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മെഡിക്കൽ കോളേജിൽനിന്നും അടുത്തിടെ പന്ത്രണ്ട് ഡോക്ടർമാരെ സ്ഥലം മാറ്റിയതുമൂലം ഭിന്നശേഷി മെഡിക്കൽ ക്യാമ്പ് അടക്കം തടസ്സപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ദിവസവും നാനൂറിലധികം ഒ.പി. രോഗികളെ പരിശോധിച്ചിരുന്ന പ്രസ്തുത ആശുപത്രിയില്‍ ഡോക്ടർമാരുടെ അപര്യാപ്തതമൂലം നിലവിൽ പകുതിയോളം രോഗികളെ മാത്രമാണ് പരിശോധിക്കുന്നത് എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
സ്ഥലംമാറ്റിയ ഡോക്ടർമാരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുനർനിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
2205.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടപ്പാക്കിയിട്ടുള്ള പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ എന്തെല്ലാമെന്നും അതിനുവേണ്ടി ചെലവാക്കിയ തുക എത്രയാണെന്നും വിശദമാക്കാമോ;
( ബി )
എന്തെല്ലാം നൂതന ചികിത്സാ സംവിധാനങ്ങളാണ് പ്രസ്തുത കാലയളവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
സാധാരണ ഒ.പി.യിലും സൂപ്പർ സ്പെഷ്യാലിറ്റി ഒ.പി.യിലും ദിവസവും എത്തുന്ന രോഗികളുടെ ശരാശരി എണ്ണം എത്രയാണെന്ന് വിശദമാക്കാമോ;
( ഡി )
ദരിദ്രവിഭാഗങ്ങള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ എന്തെല്ലാം സംവിധാനങ്ങളാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കാമോ?
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ നവീകരണം
2206.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
മെഡിക്കല്‍ കോളേജുകളിലെ കാലപ്പഴക്കമുള്ള കെട്ടിടങ്ങള്‍ക്ക് പകരം കൂടുതല്‍ സൗകര്യങ്ങളുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
2207.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അവയവമാറ്റ ശസ്ത്രക്രിയാ സംവിധാനങ്ങള്‍ നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ;
( ബി )
ഏതെല്ലാം അവയവമാറ്റ ശസ്ത്രക്രിയാ സംവിധാനങ്ങളാണ് നടപ്പിലാക്കുന്നതെന്നും അവ എന്നത്തേക്ക് പ്രാവര്‍ത്തികമാകുമെന്നും വ്യക്തമാക്കുമോ; വിശദാംശം നൽകുമോ;
( സി )
പ്രസ്തുത മെഡിക്കല്‍ കോളേജിലെ വാഹന പാര്‍ക്കിംഗ് പ്രശ്നം പരിഹരിക്കുന്നതിനായി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ വിശദമാക്കുമോ;
( ഡി )
തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയെ ആധുനിക നിലവാരത്തിലേക്ക്‌ ഉയർത്തുന്നതിനായി ഈ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ഇ )
പ്രസ്തുത ആശുപത്രിയില്‍ ഗര്‍ഭിണികൾക്കും നവജാത ശിശുക്കൾക്കും ലഭ്യമാകുന്ന ചികിത്സാ സൗകര്യങ്ങള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്കെത്തിക്കുന്നതിനായി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
2208.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ മരുന്നു് ക്ഷാമം മൂലവും ശസ്ത്രക്രിയ ഉപകരണങ്ങള്‍ പ്രവര്‍ത്തന രഹിതമായതുകൊണ്ടും ശസ്ത്രക്രിയകള്‍ മുടങ്ങുകയോ മാറ്റിവയ്ക്കുകയോ ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഡോക്ടര്‍മാരുടെ കുറവ്, ഉപകരണങ്ങളുടെ ലഭ്യതക്കുറവ് എന്നിവ മൂലം ശസ്ത്രക്രിയ നടത്തുന്നതിന് മാസങ്ങളുടെ കാലതാമസം നേരിടുന്നുവെന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയോഗിച്ചും കൂടുതല്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ നല്‍കിയും പ്രസ്തുത കാലതാമസം ഒഴിവാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2209.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ. ആസ്തി വികസന ഫണ്ടിൽനിന്നും തുക അനുവദിച്ച മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറി നവീകരണ പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കി, അവിടെ രാത്രികാല പോസ്റ്റ്മോർട്ടം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ എന്ന് അറിയിക്കാമോ;
( ബി )
മഞ്ചേരി ഗവൺമെന്റ് നഴ്സിംഗ് കോളേജിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ എന്ന് അറിയിക്കാമോ;
( സി )
മഞ്ചേരി നഴ്സിംഗ് സ്കൂൾ കെട്ടിടനിർമ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ; പ്രസ്തുത നിർമ്മാണ പ്രവൃത്തി അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?
2210.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിവിധ ആശുപത്രികളില്‍ ജോലി ചെയ്തുവരുന്ന ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ അനധികൃതമായി ജോലിക്ക് ഹാജരാകാതിരിക്കുന്നതുമൂലം ആശുപത്രികളില്‍ വരുന്ന ആളുകള്‍ വിവിധതരം സേവനങ്ങള്‍ക്കായി ബുദ്ധിമുട്ടുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത പ്രതിസന്ധി പരിഹരിച്ച് ജനങ്ങള്‍ക്കു് മികച്ച സേവനം ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
2211.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിലെ റെസലൂഷന്‍ ഉള്‍പ്പെടെ സമര്‍പ്പിച്ചിരുന്ന നിവേദനത്തിന്മേല്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കാമോ?
2212.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശാവർക്കർമാർക്ക് നിലവിൽ നൽകുന്ന ഓണറേറിയം എത്രയാണ് ; 2016 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ എത്ര തവണ ഓണറേറിയം വർധിപ്പിച്ചിട്ടുണ്ട്;
( ബി )
ആശാവര്‍ക്കര്‍മാര്‍ക്ക് ഡോക്ടർമാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള അവഗണന സംബന്ധിച്ച പരാതികൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത വിഷയങ്ങളിൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
2213.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2010 ജനുവരി ഒന്ന് മുതൽ 2024 മെയ് 31 വരെ ആരോഗ്യവകുപ്പിൽ ഡെപ്യൂട്ടി എഡ്യൂക്കേഷൻ & മീഡിയ ഓഫീസർ, ഹെൽത്ത്‌ എഡ്യൂക്കേഷൻ എക്സ്റ്റൻഷൻ ഓഫീസർ എന്നീ തസ്തികകളിൽ എത്ര ഒഴിവുകളാണ് റിപ്പോർട്ട്‌ ചെയ്തതെന്ന് വിശദമാക്കാമോ;
( ബി )
മേൽ കാലയളവിൽ റിപ്പോർട്ട് ചെയ്തിരുന്ന ഒഴിവുകളിൽ എത്രയെണ്ണത്തിലാണ് വകുപ്പുതല സ്ഥാനക്കയറ്റം നൽകിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
നിലവിൽ എത്ര ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത തസ്തികകളിൽ പി.എസ്‌.സി. നിയമനം നടത്തുന്നതും സ്ഥാനക്കയറ്റം നൽകുന്നതും സംബന്ധിച്ചുള്ള സർക്കാർ ഉത്തരവ് നാളിതുവരെയായി കൃത്യമായി പാലിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
2214.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യവകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർ എന്റമോളജി/ അസിസ്റ്റന്റ് ഡയറക്ടർ ഫൈലേറിയ തസ്തികകളിൽ എത്രകാലമായി ഒഴിവുകൾ നിലവിലുണ്ട് എന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത തസ്തികകളിലെ ഒഴിവുകൾ നികത്തുന്നതിന് ഡി.പി.സി. ഹയർ യോഗം കൂടി തെരഞ്ഞെടുക്കപ്പെട്ടവരുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ടോ ; എങ്കിൽ പ്രസ്തുത ലിസ്റ്റിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ഡി )
അസിസ്റ്റന്റ് ഡയറക്ടർ ഫൈലേറിയ/എന്റമോളജി, സീനിയർ ബയോളജിസ്റ്റ്, ബയോളജിസ്റ്റ്, ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ എന്നീ തസ്തികകളുടെ നിയമനവുമായി ബന്ധപ്പെട്ട് നിലവിലുള്ള സർക്കാർ ഉത്തരവുകൾ പരിഷ്കരിക്കുന്നതിന് ആരോഗ്യവകുപ്പ് ഡയറക്ടർ ഏതെങ്കിലും തരത്തിലുള്ള പ്രൊപ്പോസലുകൾ സർക്കാരിന് സമർപ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; എങ്കില്‍ അതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
2215.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ് തസ്തിക സർക്കാർ തലത്തിൽ ഏതെല്ലാം ആശുപത്രികളിൽ നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് സ്കൂൾ കുട്ടികള്‍ ഉള്‍പ്പടെ കേൾവി വൈകല്യം ഉള്ളവരുടെ എണ്ണം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ആവശ്യമായ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
ആരോഗ്യമേഖലയില്‍ സൃഷ്ടിച്ച നേഴ്സ് തസ്തികകൾ
2216.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആരോഗ്യമേഖലയിൽ ധന വകുപ്പിന്റെ അനുമതിയോടെ എത്ര നേഴ്സ് തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
പ്രസ്തുത തസ്തികകളില്‍ നിയമനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സ്പാർക്ക് മുഖേന ശമ്പളം വാങ്ങുന്ന നേഴ്‌സിങ് ജീവനക്കാരുടെ കണക്ക് ജില്ലാ തിരിച്ചും മെഡിക്കല്‍ കോളേജുകളുടെ അടിസ്ഥാനത്തിലും ലഭ്യമാക്കാമോ;
( ഡി )
സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ ഡി.എച്ച്.എസ്-ന്റെയും, ഡി.എം.ഇ-യുടെയും കീഴിലുള്ള നേഴ്‌സിങ് ജീവനക്കാരുടെ കണക്ക് ആശുപത്രികളുടെ അടിസ്ഥാനത്തിൽ ജില്ല തിരിച്ച് ലഭ്യമാക്കാമോ?
2217.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കായംകുളം മണ്ഡലത്തില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ?
2218.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചികിത്സാ ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് 2016-ല്‍ എ.ഇ. പൗലോസ്, അരിക്കല്‍ കൂരന്‍ വീട്, പൊയ്ക്കാ‌ട്ടുശ്ശേരി, ചെങ്ങമനാട് പി.ഒ. എന്ന വ്യക്തി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് സമർപ്പിച്ച അപേക്ഷയിന്മേൽ അനുവദിച്ച തുക എത്രയാണ്; ചികിത്സയിലിരിക്കെ ടിയാന്‍ മരണപ്പെട്ടതിനാല്‍ അവകാശിയായ ഭാര്യ ശ്രീമതി റാണി പൗലോസിന് പ്രസ്തുത തുക അനുവദിക്കണമെന്നുള്ള അപേക്ഷയിന്മേൽ നാളിതുവരെ സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കുമോ;
( ബി )
എ.ഇ.പൗലോസ് എന്നവര്‍ക്ക് അനുവദിച്ച തുക അവകാശികള്‍ക്ക് ലഭിക്കാത്തതുമായി ബന്ധപ്പെട്ട E/6475509/22/M(H,W&CD) നമ്പര്‍ അപേക്ഷയില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി (ആരോഗ്യം) നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുതവിഷയം സംബന്ധിച്ച് അനന്തരാവകാശിയായ മാതാവിന് തുക കൈമാറുന്നതിന് തടസ്സമില്ലെന്ന സ്വന്തം മക്കളുടെ സാക്ഷ്യപത്രം RL560117915IN-നമ്പര്‍ രജിസ്ട്രേഡ് പോസ്റ്റായി 11/03/2020-ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് അയച്ചു നല്‍കിയിട്ടും 2016-ൽ അനുവദിച്ച തുക നാളിതുവരെ കൈമാറാത്തതിനുള്ള കാരണം വ്യക്തമാക്കാമോ; ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഈ വിഷയത്തില്‍ നടത്തിയ കത്തിടപാടുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ; നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;
( ഡി )
അനന്തരാവകാശിയായ ശ്രീമതി റാണി പൗലോസിന് ലഭിക്കേണ്ട തുക അടിയന്തരമായി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഇ )
പ്രസ്തുത തുക അനുവദിക്കുന്നതിലെ കാലതാമസത്തിന് കാരണം ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയാണോയെന്ന് പരിശോധിച്ച് ആവശ്യമായ തുട‌ര്‍ നടപടികള്‍ സ്വീകരിക്കുമോ?
2219.
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പ് ജീവനക്കാരുടെ വിവിധ തലത്തിലുള്ള യോഗങ്ങളുടെ നടത്തിപ്പിൽ മാറ്റം വരുത്തി 29.01.2020-ൽ സർക്കാർ ഉത്തരവിറക്കിയിട്ടും പ്രസ്തുത ഉത്തരവിന് വിരുദ്ധമായി പഴയ രീതിയിൽ തന്നെ ചില ജില്ലകളിൽ കോൺഫറൻസ് തുടരുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഫീൽഡ്തല ജീവനക്കാരുടെ പ്രവർത്തനം അവലോകനം ചെയ്യാനായി അവരെ ഉൾപ്പെടുത്തി പി.എച്ച്.സി. തലത്തിൽ പ്രത്യേകം കോൺഫറൻസ് നടത്തുന്നുണ്ടെന്നതിനാൽ ബ്ലോക്ക് തല അവലോകന യോഗങ്ങളിൽ നിന്ന് അവരെ ഒഴിവാക്കി സർക്കാർ ഉത്തരവിറക്കിയിട്ടും അത്‌ പാലിക്കാതെ പ്രസ്തുത ജീവനക്കാരെ വീണ്ടും വിളിച്ചു കൂട്ടി പിന്നെയും അവലോകനം ചെയ്യുന്ന സാഹചര്യം ഒഴിവാക്കുമോയെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കോൺഫറസുകൾക്കായി സർക്കാർ നിശ്ചയിച്ചിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾക്കും അജണ്ടകൾക്കും വിരുദ്ധമായി ഇപ്പോഴും കോൺഫറൻസുകൾ നടത്തുന്ന ജില്ലകളുടെയും സ്ഥാപനങ്ങളുടെയും പട്ടിക തയ്യാറാക്കുകയും അവർക്ക് കർശന നിർദ്ദേശം നൽകുകയും ചെയ്യുമോ;
( ഡി )
സർക്കാർ ഉത്തരവിന് വിരുദ്ധമായി കോൺഫറൻസുകൾ നടത്താൻ പാടില്ലെന്ന് വകുപ്പ് മേധാവിയ്ക്കും ജില്ലാമേധാവികൾക്കും കർശന നിർദ്ദേശം നൽകുമോ എന്ന് വ്യക്തമാക്കാമോ;
( ഇ )
ബ്ലോക്ക്തല കോൺഫറൻസിൽ ഫീൽഡ്തല ജീവനക്കാരെ ഉൾപ്പെടുത്തുന്നത് സർക്കാർ ഉത്തരവിന് വിരുദ്ധമാണെന്നതിനാൽ പ്രസ്തുത ഉത്തരവിന്റെ അടിസ്ഥാനത്തിൽ വകുപ്പ് മേധാവിയുടെയോ ജില്ലാമേധാവികളുടെയോ രേഖാമൂലമുളള നിർദ്ദേശമില്ലാതെ കോൺഫറൻസിൽ പങ്കെടുക്കേണ്ടതില്ലെന്ന് ഫീൽഡ് ജീവനക്കാരോട് നിർദ്ദേശിക്കുമോ?
2220.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡാനന്തര ഹൃദയസ്തംഭനം പ്രത്യേകിച്ച് 18-45 പ്രായപരിധിയിലുള്ളവരിൽ കൂടുതലായി കണ്ടു വരുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; സംസ്ഥാനത്ത് ഇപ്രകാരം ഈ പ്രായപരിധിയിലുള്ള എത്ര പേർ കുഴഞ്ഞ് വീണ് മരണപ്പെട്ടുവെന്ന കണക്കുകൾ നൽകുമോ;
( ബി )
കോവിഡ് വാക്സിനും കുഴഞ്ഞുവീണുള്ള മരണവും തമ്മിൽ എന്തെങ്കിലും ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ടോ; ഇത് സംബന്ധിച്ച് വകുപ്പ് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; ഇല്ലെങ്കിൽ ആയത് പഠന വിധേയമാക്കാനുള്ള നടപടികൾ സ്വീകരിക്കുമോ;
( സി )
കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾക്ക് മതിയായ ചികിത്സയും ആവശ്യമായ ബോധവൽക്കരണവും നടത്താൻ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്ന് വെളിപ്പെടുത്താമോ?
2221.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019ൽ ആസ്തി ബാധ്യതകളോടെ ഏറ്റെടുത്ത പരിയാരം ഗവൺമെന്റ് നഴ്സിംഗ് കോളേജിന്റെ ഏറ്റെടുക്കല്‍ നടപടി പൂർത്തീകരിച്ചോ; നഴ്സിംഗ് കോളേജിൽ തസ്തിക സൃഷ്ടിക്കുന്നതിൽ കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നഴ്സിംഗ് കോളേജിലെ നിലവിലെ അധ്യാപക തസ്തികകൾ എത്രയെന്നും അവ ഏതെല്ലാമാണെന്നും അറിയിക്കുമോ; ഈ കോളേജിന് പ്രിൻസിപ്പല്‍ തസ്തിക അനുവദിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത നഴ്സിംഗ് കോളേജിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ എപ്രകാരമാണെന്ന് വ്യക്തമാക്കുമോ ; ഇവിടെ നിലവിലുളള ജീവനക്കാര്‍ക്ക് 2019ൽ അനുവദിച്ച ശമ്പള പരിഷ്കരണമാണോ നടപ്പിലാക്കിയിരിക്കുന്നത്; ഇല്ലെങ്കില്‍ മുൻകാല പ്രാബല്യത്തോടെ ശമ്പളം നല്‍കാന്‍ നടപടി സ്വീകരിക്കുമോ; പ്രസ്തുത നടപടി എന്നത്തേക്ക് പൂർത്തീകരിക്കുമെന്നാണ് ഉദ്ദേശിക്കുന്നത്?
2222.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ എയിംസ് മാതൃകയിലാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പിലാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് ദോഷകരമാകുന്ന തരത്തില്‍ എസ്റ്റേറ്റ് മാനേജര്‍ പ്രവര്‍ത്തിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കില്‍ എസ്റ്റേറ്റ് മാനേജര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ഡി )
മെഡിക്കല്‍ കോളേജ് മാസ്റ്റര്‍പ്ലാന്‍ പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ; ഈ സര്‍ക്കാറിന്റെ കാലാവധിക്കുള്ളില്‍ പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയുമോയെന്ന് വിശദമാക്കാമോ;
( ഇ )
മാസ്റ്റര്‍പ്ലാന്‍ പ്രകാരം പൂര്‍ത്തിയായതും പൂര്‍ത്തിയാക്കാനുള്ളതുമായ പ്രവൃത്തികള്‍ വിശദമാക്കാമോ;
( എഫ് )
മാസ്റ്റര്‍പ്ലാന്‍ പ്രകാരം പൂര്‍ത്തിയാക്കേണ്ട പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയാത്തതിനുള്ള കാരണം പരിശോധിച്ചിട്ടുണ്ടോ; പ്രസ്തുത മാസ്റ്റര്‍പ്ലാന്‍ പദ്ധതി അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
2223.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരുടെ സ്റ്റാഫ് പാറ്റേൺ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മെഡിക്കല്‍ കോളേജില്‍ ഡോക്ടർ ഉള്‍പ്പെടെയുളള തസ്തികകളില്‍ നിലവിലുള്ള ഒഴിവുകള്‍ സംബന്ധിച്ച വിശദാംശം നല്‍കാമോ;
( സി )
ഒഴിവുകള്‍ നികത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ഡി )
പ്രസ്തുത മെഡിക്കല്‍ കോളേജില്‍ വിവിധ ചികിത്സ ഉപകരണങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്നതിനും കേടുപാടുകള്‍ തീർക്കുന്നതിനും നടപടി എടുത്തിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
2224.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022 ഡിസംബറില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എം.എസ്.സി. നഴ്സിംഗിന് പ്രവേശനം ലഭിച്ച എറണാകുളം ജില്ലയിലെ തേവര, പെരുമാനൂര്‍, കളത്തിപ്പറമ്പില്‍ വീട്ടില്‍ ആതിര ഷാജിക്ക് അസുഖംമൂലം പഠനം തുടരാന്‍ സാധിക്കാത്ത സാഹചര്യമായതിനാല്‍ നിര്‍ദ്ധന കുടുംബാംഗമായ ടിയാള്‍ക്ക് രണ്ടര ലക്ഷം രൂപ വരുന്ന ലിക്വിഡേറ്റഡ് ഡാമേജസ് തുക മാനുഷിക പരിഗണന നല്‍കി ഒഴിവാക്കുന്നതിനും സര്‍ട്ടിഫിക്കറ്റ് തിരിച്ചുനല്‍കുന്നതിനും നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത സര്‍ട്ടിഫിക്കറ്റ് തിരിച്ചുകിട്ടുന്നതിനും ലിക്വിഡേറ്റഡ് ഡാമേജസ് ഒഴിവാക്കി കിട്ടുന്നതിനുമായി 27.02.2023-ന് എം.എല്‍.എ. മുഖാന്തിരം ആരോഗ്യവകുപ്പുമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ?
2225.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിലവിലുള്ള പി.ജി. കോഴ്സുകള്‍ ഏതൊക്കെയാണ്; എത്ര പി.ജി.സീറ്റുകള്‍ നിലവിലുണ്ട്; വിശദമാക്കാമോ;
( ബി )
പ്രസ്തുത മെഡിക്കല്‍ കോളേജില്‍ ഏറ്റവും കുറഞ്ഞ സാമ്പത്തിക ബാധ്യതയില്‍ ഏതൊക്കെ പി.ജി. കോഴ്സുകള്‍ തുടങ്ങാന്‍ കഴിയുമെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത മെഡിക്കല്‍ കോളേജില്‍ പുതിയ പി.ജി. കോഴ്സുകള്‍ ആരംഭിക്കുന്നതിന് പ്രൊപ്പോസൽ സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
വയനാട് മെഡിക്കല്‍ കോളേജിലെ ഒഴിവുകള്‍
2226.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് മെഡിക്കല്‍ കോളേജില്‍ നിലവില്‍ മെഡിക്കല്‍ എജ്യൂക്കഷന്‍ ഡയറക്ടറുടെ കീഴിലുള്ള മുഴുവന്‍ ജീവനക്കാരുടെയും വിവരങ്ങള്‍ തസ്തിക തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഓഫീസറുടെ കീഴില്‍ അനുവദിക്കപ്പെട്ടിട്ടുള്ള തസ്തികകളില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ; ഒഴിവുകള്‍ നികത്താന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
2227.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാതിവഴിയിൽ നിര്‍മ്മാണം നിലച്ച ആലപ്പുഴയിലെ ആയൂര്‍വേദ പഞ്ചകര്‍മ്മ ആശുപത്രിയുടെ കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2021-ൽ ചേര്‍ന്ന ആശുപത്രി സൊസൈറ്റിയുടെ യോഗതീരുമാനപ്രകാരം സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ; കെട്ടിടനിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനായി സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കാമോ?
2228.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്കിൽ താലൂക്ക് ആയുർവേദ ആശുപത്രി തുടങ്ങുന്നത് സർക്കാരിന്റെ പരിഗണനയിൽ ഉണ്ടോ; എങ്കിൽ ഇത് സംബന്ധിച്ച വിശദവിവരങ്ങൾ ലഭ്യമാക്കുമോ?
2229.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ഗവൺമെൻറ് ആയുർവേദ കോളേജിൻെറ രണ്ട് വനിതാ ഹോസ്റ്റലുകളിലും മെൻസ് ഹോസ്റ്റലിലും അനുവദിച്ചിട്ടുള്ള ജീവനക്കാരുടെ എണ്ണം വ്യക്തമാക്കാമോ; പ്രസ്തുത ഹോസ്റ്റലുകളിലെ സുരക്ഷാ ക്രമീകരണങ്ങൾ വിശദീകരിക്കാമോ;
( ബി )
പ്രസ്തുത കോളേജിലെ വനിതാ ഹോസ്റ്റലിൽ മെയ് 12 ന് അജ്ഞാതൻ കടന്നുകയറിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അത് ആവർത്തിക്കാതിരിക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ; ഈ സാഹചര്യത്തിൽ ഹോസ്റ്റലുകളിൽ സുരക്ഷക്കും മേൽനോട്ടത്തിനും ആവശ്യം വേണ്ട ജീവനക്കാരെ നിയമിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
2230.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ആയുര്‍വേദ ആശുപത്രികളുടെ നവീകരണത്തിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദാംശം നല്‍കാമോ;
( ബി )
പട്ടാമ്പി മണ്ഡലത്തില്‍ ഏതെല്ലാം ആയുര്‍വേദ ആശുപത്രികളെയാണ് നവീകരണത്തിന് തെരഞ്ഞെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ആശുപത്രികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും വിഹിതമായി എത്ര തുക വീതമാണ് അനുവദിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; വിശദാംശം നല്‍കാമോ?
2231.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന മാവേലിക്കര ഗവ. ആയുർവേദ ആശുപത്രിയിലെ പുതിയ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
പ്രസ്തുത നിർമ്മാണ പ്രവൃത്തികൾ അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ ;
( സി )
കെട്ടിട നിർമ്മാണത്തിനായി മുനിസിപ്പാലിറ്റി സ്ഥലം അനുവദിച്ചു നല്കിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്നും പ്രസ്തുത സ്ഥലത്ത് നിർമ്മാണം ആരംഭിക്കുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമോയെന്നും അറിയിക്കാമോ?
2232.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹീമോഫീലിയ രോഗികൾക്ക് സ്ഥിരമായി ഉപയോഗിക്കേണ്ട മരുന്നിന്റെ അപര്യാപ്തത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
മരുന്നിന്റെ അപര്യാപ്തത മൂലം ഹീമോഫീലിയ രോഗികള്‍ക്കുണ്ടാകുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ് വിശദമാക്കാമോ?
2233.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനറിക് മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കി നല്‍കുന്ന നീതിയുടെ ഉറപ്പ് പദ്ധതി എന്നാണ് ആവിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
2234.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനിതകൾക്ക് വനിതാ വികസന കോര്‍പ്പറേഷന്‍ വഴി എന്തെല്ലാം സഹായങ്ങളാണ് നൽകുന്നതെന്ന് വ്യക്തമാക്കുമോ ?
2235.
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. എച്ച്. സലാം
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുട്ടികളെ ദത്തെടുക്കുന്നതിന് ദാതാക്കളും സ്വീകര്‍ത്താക്കളും ഏതെല്ലാം നിയമങ്ങളും നിബന്ധനകളുമാണ് പാലിക്കേണ്ടതെന്നും അതു സംബന്ധിച്ച നിയമവ്യവസ്ഥകളും വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തൊട്ടാകെ കുട്ടികളെ ദത്തെടുക്കുന്നതിനുള്ള എത്ര അപേക്ഷകളാണ് നിലവിൽ ലഭിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( സി )
നിയമപ്രകാരം ഏതെല്ലാം വിഭാഗത്തിൽപ്പെട്ടവര്‍ക്ക് ഏതെല്ലാം പ്രായത്തിലുള്ള കുട്ടികളെയാണ് ദത്ത് നല്‍കി വരുന്നതെന്ന് വ്യക്തമാക്കാമോ;
( ഡി )
ദത്തെടുക്കല്‍ നടപടികള്‍ അതീവ ഗൗരവത്തിലും പരമാവധി വേഗത്തിലും നടപ്പാക്കുന്നതിനും തുടര്‍ നിരീക്ഷണ, നിയന്ത്രണങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ആവശ്യമെങ്കില്‍ നിയമഭേദഗതി വരുത്താൻ നടപടി സ്വീകരിക്കുമോ?
2236.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എയുടെ പ്രത്യേക വികസന നിധി പ്രകാരം തുക അനുവദിച്ച കോട്ടയം മണ്ഡലത്തിലെ ഗാന്ധി സേവാ കേന്ദ്രം (ബിൽഡിംഗ്) ഫയലിന്റെ(വ.ശി.വി.വ-ബി1/334/2023) നിലവിലെ അവസ്ഥ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഫയലിന്മേല്‍ വനിത ശിശു വികസന വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയത് എന്നാണ്; പ്രസ്തുത കത്തിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
വനിത ശിശു വികസന (ബി) വകുപ്പ് പ്രസ്‌തുത ഫയലിന്മേല്‍ എത്ര ഓര്‍മ്മക്കുറിപ്പുകള്‍ നല്‍കിയിട്ടുണ്ട്, അവസാനമായി ഓര്‍മ്മക്കുറിപ്പയച്ച തീയതി ലഭ്യമാക്കാമോ;
( ഡി )
നിലവില്‍ ഏത് ഓഫീസറുടെ പരിഗണനയിനാണ് ഫയലുള്ളത്; പ്രസ്‌തുത ഓഫീസറുടെ കൈവശം എത്രനാളായി ഫയല്‍ പെന്റിംഗിലാണ്;
( ഇ )
ധനകാര്യ വകുപ്പ് ആവശ്യപ്പെട്ട റിപ്പോര്‍ട്ട് ഇത്രയും നാളായി ലഭ്യമാക്കാത്തതിന്റെ കാരണം വിശദമാക്കാമോ ?
2237.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം നിയോജകമണ്ഡലത്തില്‍ ആകെ എത്ര അങ്കണവാടികള്‍ ഉണ്ടെന്നും അവ ഏതൊക്കെയെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാത്ത എത്ര അങ്കണവാടികള്‍ ഉണ്ട് എന്ന് അറിയിക്കാമോ?
2238.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ സ്ഥാപിക്കുന്ന അമ്മത്തൊട്ടില്‍ നിര്‍മ്മാണത്തിന്റെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണമെന്താണെന്ന് വ്യക്തമാക്കാമോ;
( സി )
അമ്മത്തൊട്ടില്‍ അടിയന്തരമായി പ്രവര്‍ത്തനസജ്ജമാക്കാന്‍ നടപടി സ്വീകരിക്കുമോ?
2239.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഹോട്ടലുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഭക്ഷ്യവിഷബാധ പോലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് വകുപ്പ് റെയ്ഡുകൾ അടക്കമുള്ള പരിശോധനകൾ നടത്തുന്നത് എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ കൃത്യമായ ഇടവേളകളില്‍ പരിശോധനകൾ ഉറപ്പുവരുത്താനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ;
( ഡി )
ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യാന്‍ ശ്രമിക്കുന്ന ഹോട്ടലുകളുടെ പേരുവിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്കായി പരസ്യപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
2240.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീമതി കെ. കെ. രമ
ശ്രീ. എം. വിൻസെന്റ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധ ഏൽക്കുന്ന സംഭവങ്ങൾ കൂടിവരുന്നത് ഗൗരവമായി കാണുന്നുണ്ടോ;
( ബി )
കോഴിക്കോട് ഒരു കുടുംബത്തിലെ നാല് പേർക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കാമോ?
2241.
ശ്രീ. എം. വിൻസെന്റ്
ശ്രീ. ടി. സിദ്ദിഖ്
ശ്രീമതി ഉമ തോമസ്
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കണവാടിയിൽ കുട്ടികൾക്ക് പോഷകാഹാരമായി വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തിയ സംഭവം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
പ്രസ്തുത സംഭവത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
അമൃതം പൊടിയുടെ ഗുണനിലവാരം ഉറപ്പു വരുത്താൻ സ്വീകരിച്ച നടപടി വിശദമാക്കുമോ?
2242.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മത്സ്യത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ?
2243.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ;
( ബി )
ജങ്ക് ഫുഡുകളുടെ ഉപയോഗം കുറയ്ക്കുന്നതിനും, വ്യായാമം പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യ കേന്ദ്രങ്ങള്‍ വഴി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
സ്കൂളുകളിലും സ്കൂളുകള്‍ക്ക് സമീപം ഭക്ഷണവിതരണം നടത്തുന്ന കടകളിലും ജങ്ക് ഫുഡുകളുടെ ഉപയോഗം മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ പ്രദര്‍ശിപ്പിക്കുമോ; ഇതിനായി ആരോഗ്യ വകുപ്പിന്റെ ടീം സ്കൂളുകളിലും ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും നിശ്ചിത സമയക്രമങ്ങളില്‍ പരിശോധനകളും ബോധവല്‍ക്കരണവും നടത്തുമോ; വിശദമാക്കാമോ?
2244.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂർ പെരിഞ്ഞനത്ത് ഭക്ഷ്യ വിഷബാധയേറ്റ് സ്ത്രീ മരിച്ച സംഭവം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
എങ്കിൽ സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനായി സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.