UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

1998.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തമിഴ് ഭാഷാ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകാൻ നിയമിക്കപ്പെട്ട ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ കമ്മിഷന്‍ റിപ്പോർട്ട് നടപ്പിലാക്കുവാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
1950-ന് മുമ്പ് കേരളത്തിലേക്ക് വന്നു താമസിച്ച തമിഴ് ഭാഷാ ന്യൂനപക്ഷങ്ങൾക്ക് മാത്രമേ ജാതി സർട്ടിഫിക്കറ്റ്‌ ലഭിക്കുവാൻ സാധിക്കുകയുള്ളുവെന്ന നിയമം ഭേദഗതി വരുത്തി 1975 ന് മുമ്പ് കേരളത്തിൽ സ്ഥിരം താമസമാക്കിയവർക്കും ജാതി സർട്ടിഫിക്കറ്റ്‌ നൽകുവാനുള്ള കമ്മിഷന്‍ ശിപാർശയിന്മേൽ നടപടി സ്വീകരിക്കാമോ; വ്യക്തക്കാമോ;
( സി )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം തമിഴ് ഭാഷാ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികൾ നടപ്പിലാക്കിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
തമിഴ് ഭാഷാ ന്യൂനപക്ഷവിദ്യാർത്ഥികളുടെ കലയും സംസ്കാരവും കാത്തുസൂക്ഷിക്കുവാനും വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുവാനും ഇടുക്കി ജില്ലയിൽ ഒരു തമിഴ് അക്കാദമി സ്ഥാപിക്കുവാൻ നടപടി സ്വീകരിക്കാമോ; വ്യക്തമാക്കാമോ;
( ഇ )
തമിഴ് ഭാഷാ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായുള്ള സംസ്ഥാനതല യോഗങ്ങൾ കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ എത്രതവണയാണ്‌ കൂടിയത്; വിശദമാക്കാമോ?
1999.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സ് സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് നാളിതുവരെ സംസ്ഥാന സര്‍ക്കാര്‍ എന്തു തുക ചെലവഴിച്ചിട്ടുണ്ട്; ഓരോ വകുപ്പില്‍ നിന്നും എന്തു തുക വീതം ചെലവഴിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
നവകേരള സദസ്സ് സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങള്‍ അനുവദിച്ച തുകയുടെ ജില്ല തിരിച്ചുള്ള വിശദാംശം അറിയിക്കാമോ;
( സി )
നവകേരള സദസ്സ് സംഘടിപ്പിയ്ക്കുന്നതിനും പരിപാടിയുടെ മറ്റ് ആവശ്യങ്ങള്‍ക്കുമായി സ്വകാര്യ വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും എന്തു തുക സ്വരൂപിച്ചിട്ടുണ്ട്;
( ഡി )
ഇക്കാര്യത്തിനായി സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ കമ്പനികള്‍, ബോര്‍ഡുകള്‍, സഹകരണസ്ഥാപനങ്ങള്‍ എന്നിവ എന്തു തുക വീതം നല്‍കിയിട്ടുണ്ട്; സ്ഥാപനങ്ങള്‍ തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
2000.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തില്‍ റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതെല്ലാം എന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ നിര്‍മ്മാണ പുരോഗതി വിലയിരുത്താമോ?
2001.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിൽ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ പ്രവർത്തന പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള തട്ടാരമ്പലം- കൊച്ചാലുമ്മൂട്-മാങ്കാംകുഴി- പന്തളം റോഡ് നവീകരിക്കുന്നതിന്റെ നിലവിലെ സ്ഥിതി വിവരം അറിയിക്കാമോ;
( സി )
പ്രസ്‌തുത പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( ഡി )
പ്രസ്തുത പദ്ധതിയിൻകീഴിൽ നടപ്പിലാക്കുന്ന മാവേലിക്കര താലൂക്ക് ഓഫീസ് നിർമ്മണത്തിന്റെ നിലവിലെ സ്ഥിതി വിവരം അറിയിക്കുമോ?
2002.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിൽ നിന്നും നവകേരള സദസ്സുമായി ബന്ധപ്പെട്ട് എത്ര പരാതികൾ ലഭിച്ചുവെന്ന് മണ്ഡലവും വകുപ്പും തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പരാതികളിൽ പരിഹരിച്ചവയും പരിഹരിക്കാത്തവയും എത്രയെണ്ണം വീതമെന്ന് മണ്ഡലവും വകുപ്പും തിരിച്ച് വ്യക്തമാക്കാമോ;
( സി )
ഇതുവരെ പരിഹരിക്കാത്ത പരാതികളിൻമേൽ ഇനി എന്തെങ്കിലും നടപടി ഉണ്ടാകുമോ; എങ്കിൽ വിശദാംശം നൽകാമോ?
2003.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ഡോക്ടറെ ചികിത്സയ്ക്കായി വീട്ടിലേക്കു വിളിച്ചു വരുത്താൻ അധികാരമുള്ളവർ ആരൊക്കെയാണ്; ഐ.എ.എസ്. ഉദ്യോഗസ്ഥർക്ക് ഇതിന് അധികാരമുണ്ടോ; ഇതു സംബന്ധിച്ച ഉത്തരവുകൾ ലഭ്യമാക്കുമോ;
( ബി )
തിരുവനന്തപുരം ജില്ലാ കലക്ടർ സർക്കാർ ഡോക്ടറെ ചികിത്സയ്ക്കായി വീട്ടിലേക്കു വിളിച്ചു വരുത്തിയ സംഭവത്തിൽ റവന്യു സെക്രട്ടറിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നോ; ഇവയുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
ഡോക്ടറെ ചികിത്സയ്ക്കായി വീട്ടിൽ വിളിച്ചു വരുത്തിയ കലക്ടര്‍ക്കെതിരെ എന്തെങ്കിലും നടപടികൾ ചീഫ് സെക്രട്ടറി സ്വീകരിച്ചിട്ടുണ്ടോ; നടപടിയുടെ വിശദാംശങ്ങൾ എന്തൊക്കെയാണെന്നറിയിക്കുമോ;
( ഡി )
ഐ.എ.എസ്. ഉദ്യോഗസ്ഥർക്ക് സർക്കാർ ഡോക്ടർമാരെ ചികിത്സയ്ക്കായി വിളിച്ചുവരുത്താം എന്ന തരത്തിൽ ചട്ടങ്ങൾ വ്യാഖ്യാനിച്ച് ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥൻ ഒരു മാധ്യമത്തിൽ ലേഖനം എഴുതിയത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ?
2004.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സില്‍ ആകെ എത്ര അപേക്ഷകള്‍, പരാതികള്‍ ലഭിച്ചിട്ടുണ്ട്; ഏതെല്ലാം വകുപ്പുകളുമായി ബന്ധപ്പെട്ട് എത്ര അപേക്ഷകള്‍, പരാതികള്‍ ലഭിച്ചിട്ടുണ്ട് എന്ന കണക്കുകള്‍ ലഭ്യമാക്കുമോ; പ്രസ്തുത അപേക്ഷകള്‍/പരാതികള്‍ എത്ര എണ്ണം പരിഹരിച്ചിട്ടുണ്ടെന്നും പരിഹരിയ്ക്കാന്‍ ബാക്കിയുള്ളത് എത്രയെന്നും വകുപ്പ് തിരിച്ച് അറിയിക്കാമോ;
( ബി )
മങ്കട നിയോജകമണ്ഡലത്തില്‍ നടന്ന നവകേരള സദസ്സില്‍ ആകെ എത്ര അപേക്ഷകള്‍, പരാതികള്‍ ലഭിച്ചിട്ടുണ്ട്; ഏതെല്ലാം വകുപ്പുകളുമായി ബന്ധപ്പെട്ട് എത്ര അപേക്ഷകള്‍, പരാതികള്‍ ലഭിച്ചിട്ടുണ്ട് എന്ന കണക്കുകള്‍ ലഭ്യമാക്കുമോ; പ്രസ്തുത അപേക്ഷകള്‍, പരാതികള്‍ എത്ര എണ്ണം പരിഹരിച്ചിട്ടുണ്ടെന്നും, പരിഹരിയ്ക്കാന്‍ ബാക്കിയുള്ളത് എത്രയെന്നും വകുപ്പ് തിരിച്ച് അറിയിക്കാമോ;
( സി )
നവകേരള സദസ്സില്‍ സമര്‍പ്പിയ്ക്കപ്പെടുന്ന പരാതികള്‍, അപേക്ഷകള്‍ എത്ര ദിവസത്തിനകം തീര്‍പ്പാക്കുമെന്നാണ് അറിയിച്ചിരുന്നത്; സമയപരിധി കഴിഞ്ഞിട്ടും പല പരാതികളിലും അപേക്ഷകളിലും തീരുമാനം കൈക്കൊള്ളാന്‍ കഴിയാത്തത് എന്തുകൊണ്ടാണ് എന്ന് വ്യക്തമാക്കുമോ?
2005.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സുമായി ബന്ധപ്പെട്ട് വാമനപുരം മണ്ഡലത്തില്‍ നിന്ന് ആകെ എത്ര പരാതികള്‍/അപേക്ഷകള്‍ ലഭിച്ചുവെന്നും അതില്‍ എത്ര എണ്ണം തീര്‍പ്പാക്കിയിട്ടുണ്ടെന്നും ഇനി എത്ര എണ്ണം തീർപ്പാക്കാനുണ്ടെന്നും വകുപ്പ് തിരിച്ച് വിശദാംശങ്ങൾ നല്‍കാമോ?
2006.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം മണ്ഡലത്തില്‍ നിന്നും എത്ര പരാതികള്‍ ലഭിച്ചെന്ന് പഞ്ചായത്ത്/മുനിസിപ്പാലിറ്റി തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പരാതികളില്‍ എത്രയെണ്ണം തീര്‍പ്പാക്കി എന്ന് പഞ്ചായത്ത്/മുനിസിപ്പാലിറ്റി തിരിച്ച് വിശദമാക്കാമോ;
( സി )
ബാക്കിയുള്ള പരാതികൾ തീര്‍പ്പാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ഡി )
ഏതെങ്കിലും പരാതികൾ നിരസിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
2007.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വർക്ക് നിയർ ഹോം സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; പ്രസ്തുത പദ്ധതിയുടെ വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിന് ഏതൊക്കെ സ്ഥാപനങ്ങളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്; ഏതൊക്കെ സ്ഥലങ്ങളിലൊക്കെയാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
കെ ഡിസ്കിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ഇന്നോവെറ്റേഴ്സ് പ്രോഗ്രാം ആലപ്പുഴ ജില്ലയില്‍ നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
2008.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ടോ; പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈകൊണ്ടിട്ടുണ്ടോ; ഇത് സംബന്ധിച്ച നയം വ്യക്തമാക്കുമോ;
( ബി )
സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി വിട്ടുനൽകുന്നതിന് ദക്ഷിണ റയിൽവേയുടെ അനുമതിപത്രം ലഭ്യമായിട്ടുണ്ടോ; വിശദമാക്കാമോ?
2009.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർക്കാർ വകുപ്പുകളിൽ 2017-ലെ സർക്കാർ ഉത്തരവ് പാലിച്ചുകൊണ്ട് ഓൺലൈനായി പൊതു സ്ഥലംമാറ്റം നടത്തുന്ന എത്ര വകുപ്പുകൾ നിലവിലുണ്ട്;
( ബി )
ഇനിയും ഓൺലൈനായി പൊതു സ്ഥലംമാറ്റം നടപ്പിലാക്കാത്ത വകുപ്പുകൾക്ക് ആയത് നടപ്പിലാക്കുവാൻ സർക്കാർ നിർദ്ദേശം നൽകുമോ?
2010.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര പൊതുമേഖല/ധനകാര്യ സ്ഥാപനങ്ങളുടെ മാതൃകയില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവൃത്തി ദിനങ്ങള്‍ അഞ്ച് ദിവസമാക്കി പരിഷ്കരിക്കുന്നതിന് ആലോചിക്കുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രവൃത്തി ദിനങ്ങളിലെ വര്‍ക്കിംഗ് ടൈം ആനുപാതികമായി വര്‍ദ്ധിപ്പിച്ച് പ്രവൃത്തി ദിനങ്ങള്‍ അഞ്ച് ദിവസമാക്കി മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നയം ഗുണകരമാണോ എന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
2011.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 2024 ജൂലൈ 1 മുതൽ നൽകേണ്ട ശമ്പളം പരിഷ്കരിക്കുന്നതിനായുള്ള കമ്മീഷനെ നിയമിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ശമ്പള പരിഷ്കരണ നടപടികൾ നിർത്തലാക്കുവാൻ ആലോചനയുണ്ടോ;
( സി )
2019-ലെ ശമ്പള പരിഷ്കരണത്തിന്റെ കുടിശ്ശിക എന്നത്തേക്ക് നൽകാനാകുമെന്ന് വ്യക്തമാക്കുമോ?
2012.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ നിയമസഭാ സമ്മേളന കാലയളവിന് ശേഷം മുഖ്യമന്ത്രി ഉൾപ്പെടെ എത്ര മന്ത്രിമാർ വിദേശയാത്ര നടത്തിയിട്ടുണ്ട്; ഇതിൽ ഏതൊക്കെ മന്ത്രിമാരാണ് കുടുംബാംഗങ്ങളോടൊപ്പം യാത്ര നടത്തിയതെന്നും ഏതൊക്കെ രാജ്യങ്ങളിലാണ് യാത്ര നടത്തിയതെന്നും അറിയിക്കാമോ;
( ബി )
ഇപ്രകാരം യാത്ര നടത്തുമ്പോൾ മറ്റ് ഉദ്യോഗസ്ഥരോ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫോ അനുമഗിച്ചിട്ടുണ്ടോ; എങ്കില്‍ അവരുടെ പേരുവിവരങ്ങൾ നൽകാമോ;
( സി )
പ്രസ്തുത യാത്രകളിൽ സ്വകാര്യ സന്ദർശനങ്ങളോ പരിപാടികളോ ഉണ്ടായിരുന്നോ; വിശദമാക്കാമോ;
( ഡി )
പ്രസ്തുത യാത്രകൾക്കായി എത്ര തുകയാണ് ചെലവിട്ടിട്ടുള്ളത്; സ്വകാര്യ യാത്രകള്‍ക്കായുള്ള ചെലവ് വഹിച്ചത് ആരാണ് എന്ന് വിശദമാക്കാമോ;
( ഇ )
അനുമതി നേടിയശേഷമാണോ പ്രസ്തുത യാത്രകൾ നടത്തിയത്; അനുമതി തേടിയെങ്കിലും അത് ലഭിക്കുന്നതിന് മുമ്പ് യാത്ര നടത്തിയിട്ടുണ്ടോ; എങ്കിൽ അനുമതി തേടാതെയും അനുമതി ലഭിക്കും മുമ്പും ഏതൊക്കെ മന്ത്രിമാരാണ് ഇപ്രകാരം യാത്ര നടത്തിയത്?
2013.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവികുളം മണ്ഡലത്തില്‍ നടത്തിയ നവകേരള സദസ്സില്‍ എത്ര അപേക്ഷകള്‍ ലഭിച്ചുവെന്നും ഇതില്‍ എത്ര അപേക്ഷകള്‍ തീര്‍പ്പാക്കിയെന്നുമുള്ള വിവരം അറിയിക്കാമോ;
( ബി )
മണ്ഡലത്തില്‍ പൗര പ്രമുഖരുമായി നടത്തിയ സംവാദത്തിൽ ഉന്നയിക്കപ്പെട്ട ആവശ്യങ്ങളില്‍ തീര്‍പ്പ് കല്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
2014.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സില്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്നും എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട്; അതിന്റെ പഞ്ചായത്ത് തിരിച്ചുള്ള വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പരാതികളില്‍ എത്രയെണ്ണം തീര്‍പ്പാക്കി എന്ന് പഞ്ചായത്ത്/മുൻസിപ്പാലിറ്റി തിരിച്ച് വിശദമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ നിന്ന് ലഭിച്ച പരാതികളില്‍ ഇനി എത്രയെണ്ണം തീര്‍പ്പാക്കാനുണ്ടെന്നും അവ എന്ന് തീര്‍പ്പാക്കുമെന്നും അറിയിക്കാമോ;
( ഡി )
ലഭിച്ച പരാതികളില്‍ ഏതെങ്കിലും പരാതികള്‍ നിരസിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
2015.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് പാക്കേജില്‍ അനുവദിക്കപ്പെട്ടിട്ടുള്ള പദ്ധതികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ പദ്ധതിക്കുമായി അനുവദിച്ച തുകയും പദ്ധതിയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ;
( സി )
വയനാട് ജില്ലയുടെ സമഗ്ര വികസനത്തിന് വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ പദ്ധതികള്‍ അനുവദിക്കുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കാമോ?
2016.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ റീബിൽഡ് കേരള ഇനിഷ്യേറ്റീവ്, സി.എം.എൽ.ആർ.ആർ. എന്നീ പദ്ധതികളിൽ ഉൾപ്പെടുത്തി അനുവദിച്ച പ്രവൃത്തികൾ ഏതെല്ലാമാണെന്നും അവയുടെ നിർമ്മാണ പുരോഗതിയും വിശദമാക്കാമോ?
2017.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറയിൽ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇതിന്റെ ഭാഗമായുള്ള സംഭരണ ടാങ്ക് നിർമ്മിക്കുന്നതിനായി കെ.എം.എം.എല്‍-ന്റെ സ്ഥലം പാട്ടത്തിന് എടുക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ പെെപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
പദ്ധതി എപ്പോൾ പൂർത്തിയാക്കാൻ സാധിക്കുമെന്ന് അറിയിക്കാമോ?
2018.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പൂഞ്ഞാര്‍ മണ്ഡലത്തിൽ എത്ര പ്രവൃത്തികൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഭരണാനുമതി നൽകിയിട്ടുള്ള ഓരോ പ്രവൃത്തിയുടെയും നിലവിലെ പുരോഗതി വിശദമാക്കാമോ;
( സി )
ഇനി ഏതെല്ലാം പ്രവൃത്തികൾക്കാണ് ഭരണാനുമതി നൽകാനുള്ളതെന്ന് അറിയിക്കാമോ?
2019.
ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പഞ്ചവത്സര പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
എങ്കിൽ പതിനാലാം പഞ്ചവത്സര പദ്ധതിയിൽ ഊന്നൽ നൽകുന്ന മേഖലകൾ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത മേഖലകളുടെ വികസനത്തിനായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ ഏതെല്ലാമെന്നും വകയിരുത്താൻ ഉദ്ദേശിക്കുന്ന തുക എത്രയാണെന്നും അറിയിക്കാമോ?
കാസറഗോഡ് വികസന പാ​ക്കേജ്
2020.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് വികസന പാ​ക്കേജിൽ ഉൾപ്പെട്ട പ്രവൃത്തികൾ ഏറ്റെടുത്ത കരാറുകാർക്ക് കുടിശിക നല്‍കാനുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
എങ്കിൽ കുടിശിക ഇനത്തിൽ എത്ര രൂപയാണ് നല്‍കാനുളളതെന്നും ആയത് എത്ര കാലത്തെ കുടിശികയാണെന്നും വ്യക്തമാക്കാമോ;
( സി )
പ്രവൃത്തികൾ പൂർത്തിയാക്കിയ കരാറുകാര്‍ക്ക് തുക നല്‍കാത്തതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കാമോ;
( ഡി )
2023 ഡിസംബർ മുതലുളള ബില്ലുകളിന്മേല്‍ തൂക അനുവദിക്കാത്തത് ഫണ്ട് തീർന്നത് കൊണ്ടാണോ എന്ന് വ്യക്തമാക്കാമോ;
( ഇ )
അതിന് ശേഷം കെ.ഡി.പി.ക്ക് സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ബില്ലുകൾ പ്രകാരമുളള തുക അനുവദിക്കാത്തതിന്റെ കാരണമെന്തെന്ന് വ്യക്തമാക്കാമോ;
( എഫ് )
പ്രസ്തുത പാക്കേജിൽ നിലവില്‍ എത്ര ഫണ്ടുണ്ടെന്നും കരാറുകാർക്ക് കൊടുത്തു തീർക്കാനുളള ബില്ലുകളുടെ തുക എത്രയാണെന്നും വ്യക്തമാക്കാമോ?
2021.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ സി കെ ഹരീന്ദ്രന്‍
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാളിതുവരെ പൂര്‍ത്തിയാക്കിയ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
ഇതിൽ ഈ സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച പ്രധാന പദ്ധതികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ഡി )
നിലവില്‍ ഏതെല്ലാം പ്രവൃത്തികളാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നതെന്ന് അറിയിക്കാമോ;
( ഇ )
ഇനിയും പ്രവൃത്തി ആരംഭിച്ചിട്ടില്ലാത്തവയുണ്ടോ; എങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കുമോ; റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് അടിയന്തര നടപടി സ്വീകരിക്കാമോ?
2022.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ക്കല മണ്ഡലത്തില്‍ റീബില്‍ഡ് കേരള പദ്ധതി പ്രകാരം ഏതെല്ലാം പ്രവൃത്തികളാണ് നടന്ന് വരുന്നതെന്നും ഓരോ പ്രവൃത്തികളുടെയും നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
2023.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊടുപുഴ മണ്ഡലത്തില്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
ഭരണാനുമതി നല്‍കിയിട്ടുള്ള പ്രവൃ‍ത്തികളുടെ നിലവിലെ പുരോഗതി വിശദമാക്കാമോ?
2024.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള പദ്ധതി പ്രകാരം ദേവികുളം മണ്ഡലത്തില്‍ അനുവദിച്ച പദ്ധതികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി പൂർത്തിയാക്കുന്നതിന് കാലതാമസം നേരിട്ടതിനുള്ള കാരണം വിശദമാക്കാമോ?
2025.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് മാത്തമാറ്റിക്സിന്റെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് ഏതൊക്കെ പ്രവൃത്തികളാണ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ഏതൊക്കെ പ്രവൃത്തികൾക്ക് എത്ര രൂപ വീതമുള്ള ഭരണാനുമതിയാണ് ലഭ്യമാക്കിയിട്ടുള്ളത്; പ്രവൃത്തികൾ ടെണ്ടർ ചെയ്ത് കരാറുകാരെ ഏൽപ്പിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2026.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിര്‍മ്മാണസാമഗ്രികളുടെ ദൗര്‍ലഭ്യം മൂലം വികസന പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
റോഡുകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ നിര്‍മ്മാണസാമഗ്രികള്‍ ലഭ്യമാക്കുന്നതിന് ഖനനാനുമതിയുടെ ഭാഗമായുള്ള പാരിസ്ഥിതികാനുമതി നല്‍കുന്നതില്‍ കാലതാമസം വന്നിട്ടുള്ള വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
2027.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തീരദേശ പരിപാലന നിയമത്തിന്റെ കുരുക്കിൽപ്പെട്ട് മഞ്ചേശ്വരം, മംഗൽപാടി, കുമ്പള പഞ്ചായത്തുകളിൽ നിരവധി വീടുകൾക്ക് കെട്ടിട നമ്പർ ലഭ്യമാകാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പഞ്ചായത്തുകൾ സി.ആര്‍.ഇസഡ്.ന്റെ ഏത് മേഖലകളിലാണ് ഉൾപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച് വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( സി )
തീരദേശ പ്ലാൻ സംസ്ഥാനം കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ടോ; വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( ഡി )
തീരദേശ നിയമത്തിലെ കൂടുതൽ ഇളവുകൾ ഉള്ള കാറ്റഗറിയിലേക്ക് മഞ്ചേശ്വരം, മംഗൽപാടി, കുമ്പള എന്നീ പഞ്ചായത്തുകളെ മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ?
2028.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. മഞ്ഞളാംകുഴി അലി
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിയാറിലെ ജലം മലിനമാകുന്നതിനുളള കാരണങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ?
എം.എസ്.സി. മെഡിക്കൽ ഫിസിയോളജി കോഴ്‌സിനു പി.എസ്. സി. അംഗീകാരം
2029.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് നടത്തിവരുന്ന മൂന്ന് വർഷത്തെ എം.എസ്.സി. മെഡിക്കൽ ഫിസിയോളജി കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവരെ ഹൈക്കോടതി ഉത്തരവ് ഉണ്ടായിരുന്നിട്ടും ആരോഗ്യ വിദ്യാഭ്യാസ മേഖലയിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും ബന്ധപ്പെട്ട അദ്ധ്യാപക തസ്തികകളിലോ ഗവേഷണ തസ്‌തികകളിലോ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന നിയമിക്കുന്നില്ലെന്നുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കില്‍ പി.എസ്.സി മുഖേന നിയമനങ്ങള്‍ നടത്തുവാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
ഇതര സംസ്ഥാനങ്ങളിലെ പി.എസ്.സി. കൾ പ്രസ്‌തുത കോഴ്‌സ് അംഗീകരിച്ചിട്ടും കേരളത്തിൽ ഇതേ യോഗ്യത ഉള്ളവർക്ക് 2023-ലെ പി.എസ്.സി. നോട്ടിഫിക്കേഷൻ നമ്പർ 409/2023 പ്രകാരം സീനിയർ സയന്റിഫിക്ക് അസിസ്റ്റന്റ് തസ്തികകളിൽ അപേക്ഷിക്കാൻ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത്തരത്തിലുള്ള തസ്തികളില്‍ എം.എസ്.സി. മെഡിക്കൽ ഫിസിയോളജി കോഴ്സ് പാസായവരെ കൂടി ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ?
2030.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സര്‍ക്കാര്‍ അധികാരമേറ്റശേഷം നാളിതുവരെ പി.എസ്.സി. മുഖേന പോലീസ് വകുപ്പില്‍ എത്ര നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
2016 മുതല്‍ നാളിതുവരെ സംസ്ഥാനത്ത് പി.എസ്.സി. മുഖേന വിവിധ വകുപ്പുകളില്‍ നടത്തിയ നിയമനങ്ങളുടെ എണ്ണം വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ;
( സി )
കേരളത്തിലെ പി.എസ്.സി. നിയമനങ്ങളുടെ എണ്ണം, മറ്റ് സംസ്ഥാനങ്ങളിലെ പി.എസ്.സി. നിയമനങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിയമനങ്ങളുമായി താരതമ്യം ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ തസ്തികയിലെ നിയമനം
2031.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2012-ല്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ തസ്തികയിലേയ്ക്കായി (കാറ്റഗറി നം.136/10 M) പരീക്ഷ നടത്തി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ നിന്നും എത്ര പേര്‍ക്കാണ് ആദ്യഘട്ടം നിയമന ശിപാര്‍ശ അയച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തസ്തികയില്‍ ആദ്യഘട്ട നിയമന ശിപാര്‍ശ ചെയ്യുമ്പോള്‍, ആദ്യഘട്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുളള മുഴുവന്‍ ഒഴിവുകളിലും നിയമന ശിപാര്‍ശ അയച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ; മുഴുവന്‍ ഒഴിവുകളിലും ശിപാര്‍ശ അയച്ചിട്ടില്ലായെങ്കില്‍ ശേഷിക്കുന്ന ഒഴിവുകള്‍ എത്രയെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത തസ്തികയില്‍ ഒന്നാം ഘട്ടത്തിന് ശേഷം ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത് വരെ എത്ര ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളതെന്ന് വിശദമാക്കാമോ; പ്രസ്തുത ഒഴിവുകളില്‍ എത്രയെണ്ണം നിയമന ശിപാര്‍ശ ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ഡി )
റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന ഒഴിവുകളിൽ പ്രസ്തുത ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞിട്ടും നിയമന ശിപാര്‍ശ ചെയ്യാതിരുന്നിട്ടുണ്ടോ; എങ്കിൽ ആയതിന്റെ കാരണം വിശദമാക്കാമോ?
യൂണിവേഴ്‌സിറ്റി എൽ.ജി.എസ്. ഒഴിവുകൾ പി‌.എസ്‌.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യാൻ നടപടി
2032.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
29/09/2015-ലെ കേരള ഹൈക്കോടതി ഉത്തരവ് പ്രകാരം പി.എസ്.സി.-ക്ക് വിട്ടുകൊണ്ട് ഉത്തരവായിട്ടുള്ളതും കേരളത്തിലെ സർവകലാശാലകളിലെ അനദ്ധ്യാപക ഒഴിവുകളില്‍ ഉള്‍പ്പെട്ടതുമായ എൽ.ജി.എസ്. തസ്തികകളിലേക്കുള്ള ഒഴിവുകള്‍ പി‌.എസ്‌.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
29.09.2015-ന് ശേഷം നിലവില്‍ വന്ന ഒഴിവുകളും ഈ തീയതിക്ക് ശേഷം സ്ഥിരപ്പെടുത്തിയ താൽക്കാലിക നിയമനങ്ങളും ഉൾപ്പെടെ ഏതൊക്കെ തസ്തികകളിലായി, യൂണിവേഴ്‌സിറ്റി എൽ.ജി.എസ്. പരിധിയിൽ വരുന്ന തസ്തികകളിലേക്കുള്ള എത്ര ഒഴിവുകള്‍ പി‌.എസ്‌.സി.യ്ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അറിയിക്കുമോ?
2033.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
13.04.2023 ന് പ്രസിദ്ധീകരിച്ച കാറ്റഗറി നമ്പര്‍ 530/2019 സി.പി.ഒ. റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടന്നിട്ടുണ്ടോ എന്ന് വിശദമാക്കുമോ;
( ബി )
ഉണ്ടെങ്കില്‍ എത്ര പേരുടെ നിയമനം നടന്നിട്ടുണ്ടെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാറായി എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
കാലാവധി തീരും മുമ്പ് പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?
2034.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ. പാർട്ട് ഒന്നിലെ ചട്ടം 97, 98 പ്രകാരം സംസ്ഥാന സർക്കാർ ജീവനക്കാർക്ക് സ്പെഷ്യൽ ഡിസെബിലിറ്റി ലീവ് അനുവദിക്കുന്നത് ഏതെല്ലാം സാഹചര്യങ്ങളിലാണെന്നും ലീവ് അനുവദിക്കാൻ എന്തെല്ലാം രേഖകൾ സമർപ്പിക്കണമെന്നും വിശദമാക്കാമോ;
( ബി )
ഡ്യൂട്ടിക്കായി ജോലി സ്ഥലത്തേക്ക് വരുമ്പോഴും ഡ്യൂട്ടിക്കിടയിലും ഡ്യൂട്ടി കഴിഞ്ഞ് വാസസ്ഥലത്തേക്ക് തിരികെ പോകുമ്പോഴും ജീവനക്കാർക്കുണ്ടാകുന്ന അപകടങ്ങൾ ഡ്യൂട്ടിക്കിടയിൽ സംഭവിച്ച അപകടമായി പരിഗണിച്ച് സ്പെഷ്യൽ ഡിസെബിലിറ്റി ലീവ് അനുവദിക്കുന്നതിന് പ്രസ്തുത ചട്ടങ്ങൾ പ്രകാരം തടസ്സമുണ്ടോയെന്നും പ്രസ്തുത അവധി സംസ്ഥാന സർക്കാരിന്റെ എല്ലാ വകുപ്പുകളിലേയും ജീവനക്കാർക്ക് ലഭിക്കുമോയെന്നും വ്യക്തമാക്കാമോ;
( സി )
സ്പെഷ്യൽ ഡിസെബിലിറ്റി ലീവ് സംബന്ധിച്ച് ധനകാര്യ (റൂൾസ്-ബി)വകുപ്പ് 30.07.2020-ല്‍ പുറപ്പെടുവിച്ച 42/2020 നമ്പർ സർക്കുലർ റദ്ദാക്കിക്കൊണ്ട് അതേ വകുപ്പ് 16.8.2022-ൽ 70/2022 നമ്പർ സർക്കുലർ പുറപ്പെടുവിച്ചിതിനു ശേഷം പുതിയ സർക്കുലറുകളോ ഉത്തരവുകളോ പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പകർപ്പ് ലഭ്യമാക്കാമോ?
2035.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സെക്രട്ടേറിയറ്റ് ഓഫീസ് അറ്റന്‍ഡ് ജീവനക്കാരുടെ നിലവിലെ ശമ്പളം, ജീവിത ചെലവുകള്‍ നടത്തി മുന്നോട്ടു പോകാന്‍ പര്യാപ്തമല്ലെന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സെക്രട്ടേറിയേറ്റ് ഓഫീസ് അറ്റന്‍ഡന്റുിനും എല്‍.ജി.എസ്. നും ഒരേ ശമ്പളസ്കെയിലാണെന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
സെക്രട്ടേറിയറ്റ് ഓഫീസ് അറ്റന്‍ഡന്റ് ജീവനക്കാരുടെ ശമ്പളസ്കെയില്‍ പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
ഗവ. സെക്രട്ടേറിയേറ്റില്‍ ഓഫീസ് അറ്റന്‍ഡര്‍ ജീവനക്കാരുടെ വിദ്യാഭ്യാസയോഗ്യത ഉയര്‍ത്തി സബോര്‍ഡിനേറ്റ് സര്‍വീസില്‍ ഉള്‍പ്പെടുത്തിയത് മൂലം അവർക്ക് എന്തെങ്കിലും പുതിയ ആനുകൂല്യങ്ങള്‍ ലഭ്യമായിട്ടുണ്ടോയെന്നും ഏതെങ്കിലും ആനുകൂല്യങ്ങള്‍ നഷ്ടമായിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ?
2036.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ഥിര ജീവനക്കാർക്കുള്ള സർവീസ് ആനുകൂല്യങ്ങളായ റഗുലറൈസേഷൻ, ഇൻക്രിമെന്റ്, ഗ്രേഡ് പ്രമോഷൻ, ആശ്രിത നിയമനം എന്നിവ സൂപ്പർ ന്യൂമററി തസ്തികയിൽ നിയമിതരായവർക്ക് നൽകാറുണ്ടോ; ഇക്കാര്യത്തിൽ കോടതി വിധികൾ പരിഗണിക്കാറുണ്ടോ; വിശദമാക്കാമോ;
( ബി )
ഏതെങ്കിലും വകുപ്പുകളിൽ പത്ത് വർഷത്തിലധികമായി താല്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്തുവരുന്നവരെ സ്ഥിരപ്പെടുത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഉത്തരവിന്റെ പകർപ്പും വിശദാംശവും ലഭ്യമാക്കാമോ;
( സി )
സൂപ്പർ ന്യൂമററി ആയി 2013-ൽ പുനർനിയമിച്ച അംഗപരിമിതരായവരെ ഇതുവരെയും റഗുലറൈസ് ചെയ്തിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പത്ത് വർഷത്തിലേറെയായി ജോലി ചെയ്തുവരുന്ന ഭിന്നശേഷിക്കാരായവരെ സ്ഥിരപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; ഇക്കാര്യമുന്നയിച്ച് നിവേദനങ്ങളോ ശിപാർശകളോ ലഭിച്ചിട്ടുണ്ടെങ്കിൽ അവയിൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ഡി )
ഏതെങ്കിലും സർക്കാർ വകുപ്പുകളിൽ സൂപ്പർ ന്യൂമററിയായി ജോലിയിൽ പ്രവേശിച്ചവരെ 2016 ന് ശേഷം റഗുലറൈസ് ചെയ്യുകയോ അവർക്ക് ഗ്രേഡ് പ്രമോഷൻ തുടങ്ങിയ സർവ്വീസ് ആനുകൂല്യങ്ങൾ അനുവദിക്കുകയോ ചെയ്തിട്ടുണ്ടോ; എങ്കിൽ അതിനുള്ള കാരണം വിശദമാക്കാമോ?
2037.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളാ പി.എസ്.സി. ജീവനക്കാരനായ ജോണ്‍സന്‍ ജി. യുടെ അസിസ്റ്റന്റ് തസ്തികയിലെ സീനിയോറിറ്റി കെ.എസ്. ആന്‍ഡ് എസ്.എസ്.ആര്‍. റൂള്‍ 8 പ്രകാരം പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുനഃസ്ഥാപിച്ചതിന്റെ പ്രോസീഡിംഗ്സ് നാളിതുവരെ പ്രസിദ്ധീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
കോടതികളുടെയും സര്‍ക്കാരിന്റെയും ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ പ്രസ്തുത ജീവനക്കാരന് സീനിയോറിറ്റി മുഴുവന്‍ പുനഃസ്ഥാപിച്ചുകൊണ്ട് കെ.പി.എസ്.സി. സെക്രട്ടറി ഉത്തരവിട്ട എസ്സ്റ്റ്. III(3)/34872/ജി.ഡബ്ല്യു. നമ്പര്‍ ഫയല്‍ കഴിഞ്ഞ പതിനാറ് മാസക്കാലം ഏതൊക്കെ ഉദ്യോഗസ്ഥര്‍ കൈവശം വച്ചിരുന്നുവെന്ന് തീയതി സഹിതം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ഫയലിന്മേല്‍ കെ.പി.എസ്.സി. സെക്രട്ടറി അവസാനം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമുള്ള പ്രോസീഡിംഗ്സ് എന്നത്തേക്ക് പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കുമോ?
2038.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആശ്രിത നിയമനത്തിലെ വ്യവസ്ഥകള്‍ പരിഷ്ക്കരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമാ?
2039.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ജീവനക്കാരുടെ വിരമിക്കൽ മുൻകൂട്ടി മനസ്സിലാക്കി ഒഴിവുകള്‍ പി.എസ്.സി. യെ അറിയിക്കുന്നതിനായി നിലവിൽ എന്തെങ്കിലും സംവിധാനങ്ങളുണ്ടോ; എങ്കിൽ ഈ സംവിധാനം ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടോയെന്ന് വിശദമാക്കുമോ;
( ബി )
31.05.2024 തീയതിയിൽ സംസ്ഥാനത്ത് ആകെ വിരമിച്ച സർക്കാർ ജീവനക്കാർ എത്ര പേരാണ്; ഇവരുടെ വിരമിക്കൽ വഴി എത്ര തസ്തികകൾ ഉണ്ടായിട്ടുണ്ടെന്നും അവയിലേയ്ക്ക് സ്ഥിരനിയമനത്തിനുള്ള നടപടികൾ സ്വീകരിച്ചോയെന്നും കണക്കുകൾ സഹിതം വിശദമാക്കുമോ;
( സി )
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം സ്ഥിരനിയമനങ്ങൾക്ക് പകരം താൽക്കാലിക നിയമനങ്ങൾ നടത്തുന്നതിന് അനുമതി നൽകിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
2040.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പത്ര പ്രവർത്തക ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കുന്നത് പരിഗണനയിലുണ്ടോ; എങ്കിൽ വർദ്ധനവ് എത്രയെന്നും എന്നു മുതൽ ആയത് നടപ്പിലാക്കുമെന്നും അറിയിക്കാമോ;
( ബി )
2020-21 ബജറ്റിൽ പ്രഖ്യാപിച്ച പെൻഷൻ വർദ്ധനവ് പൂർണ്ണ തോതിൽ നൽകുന്നുണ്ടോയെന്ന് അറിയിക്കാമോ;
( സി )
സംസ്ഥാനത്ത് എത്ര പത്ര പ്രവർത്തകർക്കാണ് പൂർണ്ണ തോതിൽ പെൻഷൻ നൽകുന്നതെന്നും എത്ര പേർക്കാണ് പകുതി പെൻഷൻ നൽകുന്നതെന്നും വ്യക്തമാക്കാമോ;
( ഡി )
പത്ര പ്രവർത്തകരിൽ നിന്ന് അംശാദായം വാങ്ങുന്നത് നിർത്താൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കാമോ; ഇപ്രകാരം പെൻഷൻ നൽകാൻ പ്രതിമാസം എത്ര രൂപ ചെലവിടുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ഇ )
പെൻഷൻ ഫണ്ടിലേക്ക് പത്ര ഉടമകൾ വിഹിതം നൽകുന്നുണ്ടോ; എങ്കിൽ ഏതെല്ലാം ഉടമകളെന്നും നാളിതുവരെ എത്ര തുക നൽകിയെന്നും അറിയിക്കാമോ?
2041.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ജീവനക്കാരുടെ കാര്യക്ഷമത ഉയർത്തുന്നതിനായി സംസ്ഥാന പരിശീലന നയം രൂപപ്പെടുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
13.07.2017-ലെ സ.ഉ.(അച്ചടി) നം. 9/2017/ഉ.ഭ.പ.വ. പ്രകാരമുള്ള സംസ്ഥാന പരിശീലന നയം ഇപ്പോഴും പ്രാബല്യത്തിൽ ഉണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
സംസ്ഥാന പരിശീലന നയം അടിസ്ഥാനമാക്കി ഐ.എം.ജി. 2023-24 സാമ്പത്തിക വർഷത്തിൽ എത്ര പരിശീലന പരിപാടികളാണ് ആസൂത്രണം ചെയ്തതെന്നും അതിൽ എത്ര പരിപാടികളാണ് നടപ്പിലാക്കിയതെന്നും വ്യക്തമാക്കാമോ;
( ഡി )
സംസ്ഥാന പരിശീലന നയം കൃത്യമായി നടപ്പിലാക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( ഇ )
ജീവനക്കാർക്ക് പരിശീലനം ഉറപ്പാക്കി സർക്കാർ സേവനത്തിന്റെ കാര്യക്ഷമത ഉയർത്താൻ പുതുതായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ?
2042.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 ഏപ്രിൽ മാസം നടന്ന പാർലമെന്റ് ഇലക്ഷനുമായി ബന്ധപ്പെട്ട് ഡ്യൂട്ടി ചെയ്ത എസ്.പി.ഒ. മാർക്ക് ഇതുവരെയും വേതനം ലഭിച്ചിട്ടില്ലായെന്ന വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വേതനം നൽകുന്നതിന് അടിയന്തര നടപടി സ്വീകരിയ്ക്കുമോ?
2043.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർ പട്ടിക പുതുക്കുമ്പോൾ എകീകൃത വോട്ടർ പട്ടിക ഉപയോഗിക്കുന്നതിന് എന്തെങ്കിലും സാങ്കേതിക തടസം നിലവിലുണ്ടോ; എങ്കിൽ വിശദമാകുമോ;
( ബി )
ഇക്കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ വോട്ടർ പട്ടികയിലെ പുതിയ വോട്ടർമാരെ ഉള്‍പ്പെടുത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, നിയമസഭ, ലോകസഭ വോട്ടര്‍ പട്ടികകള്‍ എകീകരിക്കുവാൻ നടപടി സ്വീകരിക്കുമോ?
2044.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഇതുവരെ എത്ര ഓഫീസുകൾക്കും വീടുകൾക്കും കെ-ഫോൺ കണക്ഷൻ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
മണ്ഡലത്തിൽ 100 വീടുകൾക്ക് സൗജന്യ കെ-ഫോൺ കണക്ഷൻ നൽകുന്ന പദ്ധതി പ്രകാരം നൽകിയ കണക്ഷനുകളുടെ വിശദാംശം നൽകാമോ?
2045.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സി-ഡിറ്റിന്റെ നവീകരണത്തിനായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
സി-ഡിറ്റിനായി പട്ടത്ത് നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ പുരോഗതി സംബന്ധിച്ച വിശദാശംങ്ങൾ ലഭ്യമാക്കാമോ?
2046.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സി-ഡിറ്റ് ഏറ്റെടുത്ത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കിൽ പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
2047.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 ലെ ബജറ്റില്‍ പ്രഖ്യാപിച്ച കഴക്കൂട്ടം-കൊല്ലം ഐ.ടി ഇടനാഴി പദ്ധതിയുടെ രൂപീകരണ പുരോഗതി അറിയിക്കുമോ;
( ബി )
ഇതിനായി ഭൂമി ഏറ്റെടുക്കുന്നതിന് അനുമതി നല്‍കി ഉത്തരവായിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
2048.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ നിലവില്‍ എത്ര അക്ഷയ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവ ഏതെല്ലാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍‍ഡുകളിലാണെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ പുതിയ അക്ഷയ സെന്ററുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ?
2049.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ല്‍ ജി. ജയരാജിനെ സി-ഡിറ്റ് രജിസ്ട്രാറായി നിയമിച്ചതില്‍ ക്രമക്കേടുണ്ടെന്ന് കാണിച്ച് പ്രസ്തുത സ്ഥാപനത്തിലെ ഒരു ഉദ്യോഗസ്ഥന്‍ 2024 മാർച്ച് -ൽ പരാതി സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പരാതിയുടെ പകര്‍പ്പ് നല്‍കുമോ;
( ബി )
പ്രസ്തുത പരാതിയില്‍ രജിസ്ട്രാര്‍ നിയമനത്തില്‍ എന്തൊക്കെ അപാകതകള്‍ സംഭവിച്ചുവെന്നാണ് ചൂണ്ടിക്കാട്ടിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത പരാതിയിന്മേൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;
( ഡി )
സി-ഡിറ്റ് രജിസ്ട്രാര്‍ തസ്തിക സൃഷ്ടിച്ച 11.05.1990-ലെ ജി.ഒ.(എം.എസ്.) നം 14/90/സി.എ.ഡി. പ്രകാരവും സി-ഡിറ്റ് സര്‍വീസ് റൂള്‍സ് പ്രകാരവും സി.എസ്.ഐ.ആര്‍/യു,ജി.സി. പേ സ്കേയിലുള്ള പ്രസ്തുത തസ്തികയിലെ നിയമനത്തിന് സി.എസ്.ഐ.ആര്‍./യു,ജി.സി. നിഷ്കര്‍ഷിക്കുന്ന യോഗ്യതകള്‍ വേണമെന്ന് നിഷ്കർഷിച്ചിട്ടുണ്ടോ; അതുപ്രകാരം സി-ഡിറ്റ് രജിസ്ട്രാര്‍ നിയമനത്തിന് വേണ്ട വിദ്യാഭ്യാസ യോഗ്യത കള്‍ എന്താണെന്നു വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത വിദ്യാഭ്യാസയോഗ്യതകള്‍ ശ്രീ. ജി. ജയരാജിന് ഉണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
2050.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ വി ശശി
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യാവസായിക ഉൽപ്പാദനക്ഷമതയും ഗവേഷണ പ്രവർത്തനവും മെച്ചപ്പെടുത്തുന്നതിന് വരുംതലമുറയെ വിവര സാങ്കേതികവിദ്യാ മേഖലയിൽ വൈദഗ്ദ്ധ്യമുള്ളവരാക്കി മാറ്റേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
വിവരസാങ്കേതികവിദ്യാ മേഖലയില്‍ കേരളം അതിഗംഭീരമായ വളർച്ച കൈവരിച്ചിട്ടുണ്ടോ; വിദ്യാർഥികൾ, സ്ത്രീകൾ, പ്രൊഫഷണലുകൾ, ഗവേഷകർ തുടങ്ങിയവർക്ക് ഐ.ടി. സംരംഭങ്ങൾ ആരംഭിക്കുന്നതിന് സജ്ജീകരണങ്ങളൊരുക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഐ.ടി. വ്യവസായാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും പശ്ചാത്തല സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഈ സര്‍ക്കാരിന്റെ കാലയളവില്‍ ഐ.ടി. മേഖലയിൽ ദേശീയ-അന്തർദേശീയ കമ്പനികളുടെ നിക്ഷേപ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2051.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സി-ഡിറ്റിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായ വിഷയങ്ങളിന്മേൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സി-ഡിറ്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ 01.12.2020 ലെ സി.ഇ.ഒ/2020/31 നമ്പർ പ്രകാരം നിവേദനം സമർപ്പിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത നിവേദനത്തില്‍ ഏതൊക്കെ വിഷയങ്ങളിന്മേലാണ് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത നിവേദനത്തിന്മേൽ സ്വീകരിച്ച തുടര്‍നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ?
സി-ഡിറ്റിൽ നിന്ന് വിരമിച്ചവർ
2052.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 മെയ് 31 ന് സി-ഡിറ്റിൽ നിന്ന് വിരമിച്ചവരുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
സർക്കാർ പെൻഷൻ പ്രായം ഉയർത്തിയാൽ തിരിച്ച് സർവ്വീസിൽ പ്രവേശിക്കാം എന്ന വ്യവസ്ഥയോടെ ഇപ്രകാരം വിരമിച്ചവരിൽ ആരെയെങ്കിലും റിലീവ് ചെയ്ത് ഉത്തരവ് ഇറക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ?
2053.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ സംസ്ഥാനത്ത് എത്ര സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവ ഏതെല്ലാമെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത മേഖലയിലേയ്ക്ക് യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ആകര്‍ഷിക്കുന്നതിനും അവര്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കുന്നതിനും എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ; വിശദവിവരം നല്‍കുമോ?
2054.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ സംസ്ഥാനത്ത് എത്ര സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞുവെന്നും അതിലൂടെ എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാൻ സാധിച്ചുവെന്നും വ്യക്തമാക്കാമോ;
( ബി )
ഈ കാലയളവിൽ സ്റ്റാര്‍ട്ട് അപ്പ് മേഖലയില്‍ എത്ര കോടി രൂപയുടെ നിക്ഷേപം ലഭ്യമാക്കാന്‍ കഴിഞ്ഞുവെന്ന് വിശദമാക്കാമോ?
2055.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2022-23, 2023-24 വർഷങ്ങളിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ അനുവദിച്ച തുക വ്യക്തമാക്കാമോ;
( ബി )
സി.എം.ഡി.ആര്‍.എഫ് -ല്‍ നിന്നും സഹായം ലഭിക്കുന്നതിനുള്ള കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
2056.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുതര രോഗം ബാധിച്ചവര്‍ക്ക് സി.എം.ഡി.ആര്‍.എഫ്.-ല്‍ നിന്നും അധികമായി തുക അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
2057.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
36 കോടി രൂപ നബാര്‍ഡ് ധനസഹായത്തോടെയുള്ളതും കൃഷിക്കും മത്സ്യബന്ധത്തിനും ഉപയുക്തവുമായിരുന്ന ജൈവ വൈപ്പിന്‍ പദ്ധതി വിവിധ വകുപ്പുകളുടെ പരസ്പര സഹകരണമില്ലാത്ത പ്രവര്‍ത്തനങ്ങളാലും കെ.സി.ഇസെഡ്.എം.എ. യുടെ അനുമതി സമയബന്ധിതമായി ലഭ്യമാകാത്തതിനാലും നഷ്ടപ്പെടുവാനുണ്ടായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സാഹചര്യം പരിഗണിച്ച് തീരദേശ മണ്ഡലമായ വൈപ്പിന്‍കരയിൽ വേലിയേറ്റ സമയത്ത് ജനവാസമേഖലകളിൽ വെള്ളം കയറുന്നതിനാലുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് വേമ്പനാട് കായലിന്റെ കൈവഴിയായ വീരന്‍പുഴയില്‍ പ്രളയത്തിൽ അടിഞ്ഞുകൂടിയ എക്കലും ചെളിയും നീക്കം ചെയ്യുന്നതിന് പദ്ധതി ആവിഷ്ക്കരിക്കുന്നതിനും തുക അനുവദിക്കുന്നതിനും നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2058.
ശ്രീ. എം.വിജിന്‍
ശ്രീമതി ദെലീമ
ഡോ. സുജിത് വിജയൻപിള്ള
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തുടർച്ചയായുണ്ടാകുന്ന കടലാക്രമണത്തിൽ നിന്നും തീരദേശ ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും തീര സംരക്ഷണവും തീരദേശ വികസനവും ഉറപ്പാക്കുന്നതിനും എന്തെല്ലാം പദ്ധതികളാണ് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടപ്പിലാക്കിവരുന്നതെന്ന് അറിയിക്കാമോ;
( ബി )
2016 മുതൽ നടപ്പിലാക്കി വരുന്ന പരമ്പരാഗതവും ആധുനിക രീതിയിലുമുള്ള കടൽ സംരക്ഷണ ഭിത്തികളുടെ നിർമ്മാണ പുരോഗതി വിശദമാക്കാമോ;
( സി )
ചെന്നെെ നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് തയ്യാറാക്കിയ രൂപരേഖ പ്രകാരം നിർമ്മിച്ച ചെല്ലാനത്തെ ടെട്രാപോഡ് ഭിത്തിയുടെ നി‍ർമ്മാണ രീതി, ചെലവഴിച്ച തുക എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ടെട്രാപോഡ് ഭിത്തി വിജയകരമാണെന്നതിനാൽ നിരന്തരം കടൽക്ഷോഭം ഉണ്ടാകുന്ന സ്ഥലങ്ങളിലേക്ക് അവ വ്യാപിപ്പിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
2059.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇക്കഴിഞ്ഞ വേനൽക്കാലത്ത് സംസ്ഥാനത്ത് അനുഭവപ്പെട്ട അത്യുഷ്ണം മൂലം മരണപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നൽകിയിട്ടുണ്ടോ;വ്യക്തമാക്കാമോ;
( ബി )
അത്യുഷ്ണം മൂലം സ്വത്തുവകകൾക്കുണ്ടായിട്ടുള്ള നാശനഷ്ടം സംബന്ധിച്ച് വകുപ്പുതല റിപ്പോർട്ട് തയാറാക്കിയിരുന്നോ; വിശദമാക്കാമോ?
പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിന് നടപടികള്‍
2060.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ലെ പ്രളയത്തിനുശേഷം മഴക്കെടുതികളെയും പ്രകൃതിദുരന്തങ്ങളെയും നേരിടുന്നതിനായി സംസ്ഥാനം ഏതെല്ലാം തരത്തില്‍ സജ്ജമായിട്ടുണ്ടെന്നു വിശദമാക്കുമോ; മഴക്കെടുതികളും വെള്ളപൊക്കവും മറ്റ് പ്രകൃതിദുരന്തങ്ങളും നിരന്തരം ആവര്‍ത്തിക്കുന്നതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
2018-ലെ പ്രളയത്തിനുശേഷം മഴക്കെടുതികളെയും പ്രകൃതിദുരന്തങ്ങളെയും നേരിടുന്നതിനായി എന്തെങ്കിലും തരത്തിലുള്ള പഠനങ്ങള്‍ നടത്തിയിട്ടുണ്ടോയെന്നും ഇതിനായി ഏതെങ്കിലും കമ്മിറ്റികളെ നിയോഗിച്ചിട്ടുണ്ടോയെന്നും പ്രസ്തുത കമ്മിറ്റികൾ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;
( സി )
പ്രകൃതിദുരന്തങ്ങളെ നേരിടുന്നതിനായി സംസ്ഥാനത്ത് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച വിദേശമാതൃകകളുടെ നിലവിലത്തെ സ്ഥിതി അറിയിക്കുമോ?
2061.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ല മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണത്തിനായി ദുരന്തനിവാരണ വകുപ്പിൽ നിന്നും 22.02.2021 ലെ 269/2021/ഡി.എം.ഡി. ഉത്തരവ് പ്രകാരം തുക അനുവദിച്ചിട്ടുള്ള പ്രവൃത്തികളുടെ നിർമ്മാണ കാലാവധി ദീർഘിപ്പിക്കുന്നതിനായി നൽകിയ അപേക്ഷയിന്മേൽ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ?
നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം
2062.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിട്ടി താലൂക്കില്‍ കണിച്ചാര്‍ പഞ്ചായത്തിലെ പൂളക്കുറ്റിയില്‍ 2022-ലെ ഉരുള്‍പൊട്ടലില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് മേഖല തിരിച്ച് നിജപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത നാശനഷ്ടങ്ങൾക്കായി ഇനം തിരിച്ചു നൽകിയിട്ടുള്ള നഷ്ടപരിഹാര സംഖ്യ എത്രയാണെന്ന് അറിയിക്കാമോ;
( ബി )
നാശനഷ്ടങ്ങൾക്ക് അനുസൃതമായിട്ടുള്ള നഷ്ടപരിഹാരം നൽകിയിട്ടില്ലായെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?
2063.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-ൽ കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് എത്ര പേർ മരണപ്പെട്ടുവെന്നും എത്ര വീടുകൾ പൂർണ്ണമായും ഭാഗികമായും തകർന്നുവെന്നും സ്വത്തുവകകൾ ഉൾപ്പെടെയുള്ള മറ്റ് നാശനഷ്ടങ്ങൾ എന്തൊക്കെയാണെന്നുമുള്ളതിന്റെ ജില്ല തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കാമോ;
( ബി )
കാലവർഷക്കെടുതിയിൽ എന്തൊക്കെ നാശനഷ്ടങ്ങൾക്കാണ് ധനസഹായം നൽകുന്നതെന്നും ഇതിലേക്കായി ഏതൊക്കെ ഫണ്ടാണ് ഉപയോഗിക്കുന്നതെന്നും പ്രസ്തുത ഫണ്ട് ജില്ലകൾക്ക് അനുവദിക്കുന്നത് ആരാണെന്നും ഫണ്ട് അനുവദിക്കുന്നതിനുള്ള മാനദണ്ഡം എന്താണെന്നും വ്യക്തമാക്കുമോ; ഇപ്രകാരം അനുവദിച്ച ഫണ്ടുകളുടെ ജില്ല തിരിച്ചുള്ള കണക്ക് നൽകാമോ;
( സി )
കാലവർഷക്കെടുതി മൂലം മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കുള്ള നഷ്ടപരിഹാരം, വീടുകൾ ഭാഗികമായും പൂർണ്ണമായും തകർന്നവർക്കുള്ള നഷ്ടപരിഹാരം, സ്വത്തുവകകൾ നഷ്ടപ്പെട്ടതിനുള്ള നഷ്ടപരിഹാരം എന്നീയിനങ്ങളിൽ 2021 മുതൽ നാളിതുവരെ എത്ര തുക വീതം എത്ര പേർക്ക് നൽകിയെന്നും ഇനി എത്രപേർക്ക് തുക നല്കാൻ ബാക്കിയുണ്ടെന്നുമുള്ളതിന്റെ ജില്ല തിരിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാമോ;
( ഡി )
കാലവർഷക്കെടുതിക്ക് പുറമേ 2023-ലെ തുലാവർഷക്കെടുതി മൂലം എത്ര പേർ മരണപ്പെട്ടുവെന്നും എത്രപേരുടെ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചുവെന്നും സ്വത്ത് വകകൾക്ക് എത്ര നാശനഷ്ടം സംഭവിച്ചുവെന്നുമുള്ള വിവരങ്ങളും നാശനഷ്ടത്തിന്റെ തുകയുടെ ജില്ല തിരിച്ചുള്ള കണക്കുകളും ലഭ്യമാക്കാമോ?
മഴയിലും കാറ്റിലുമുണ്ടായ നാശനഷ്ടങ്ങള്‍ക്കുള്ള ധനസഹായം
2064.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 മെയ് മാസം 10 മുതല്‍ ജൂണ്‍ 3 വരെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കാലയളവിലുണ്ടായ മഴയിലും കാറ്റിലും സംസ്ഥാനത്ത് എത്ര പേര്‍ മരണപ്പെട്ടുവെന്നും പൂര്‍ണ്ണമായും ഭാഗികമായും എത്ര വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചുവെന്നും എന്തൊക്കെ സഹായങ്ങളാണ് ഇവരുടെ കുടുംബങ്ങള്‍ക്ക് നല്കിയാതെന്നുമുള്ള വിശദാംശം ജില്ല തിരിച്ച് ലഭ്യമാക്കാമോ?
ഡിസാസ്‌റ്റർ മാനേജ്‌മെന്റ് വിഭാഗത്തെ ശക്തിപ്പെടുത്താൻ നടപടി
2065.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കവും മിന്നൽ പ്രളയം ഉൾപ്പെടെയുള്ള മറ്റു പ്രകൃതി ദുരന്തങ്ങളും പോലുള്ള സാഹചര്യങ്ങളെ ഫലപ്രദമായി നേരിടുന്നതിനും പ്രസ്തുത സാഹചര്യങ്ങളാൽ ജനങ്ങൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ സമയോചിതമായി പരിഹരിക്കുന്നതിനും ഡിസാസ്റ്റർ മാനേജ്മെന്റ് വിഭാഗത്തെ കൂടുതൽ ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ; ?
2066.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാർ നിലവിൽ വന്ന ശേഷം കോങ്ങാട് മണ്ഡലത്തിൽ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് അപകട ഭീഷണിയുള്ള പ്രദേശങ്ങളില്‍ നിന്നും എത്ര കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ;
( ബി )
ഇനി എത്ര കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാനുണ്ടെന്നും അതിനായി സ്വീകരിച്ചിട്ടുള്ള നടപടികളുടെ നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കാമോ?
2067.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തില്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക, നിലവിലെ സ്ഥിതി എന്നിവ വിശദമാക്കുമോ?
കോടശ്ശേരി ഗ്രാമപഞ്ചായത്തിലെ സൂക്ഷ്മതല ഉരുള്‍പൊട്ടല്‍ സാധ്യതാ പഠനം
2068.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയില്‍ കോടശ്ശേരി ഗ്രാമപഞ്ചായത്തില്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ളതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കണ്ടെത്തിയ പ്രദേശങ്ങളില്‍ സൂക്ഷ്മതല ഉരുള്‍പൊട്ടല്‍ സാധ്യതാ പഠനം നടത്തുന്നതിന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടോ; എങ്കിൽ കത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ബി )
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഇക്കാര്യത്തില്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടോയെന്നും പഠനം ആരംഭിച്ചിട്ടുണ്ടോയെന്നും വിശദമാക്കുമോ;
( സി )
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉരുള്‍പ്പൊട്ടല്‍ ഉപദേശക സമിതിയുടെ‍ റിപ്പോ‍ര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചില പ്രദേശങ്ങളില്‍ നിര്‍മ്മാണങ്ങൾക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതുമൂലം പൊതുജനങ്ങള്‍ക്കുണ്ടായിട്ടുള്ള പ്രയാസം കണക്കിലെടുത്ത് ഇക്കാര്യത്തില്‍ സത്വര നടപടികള്‍ സ്വീകരിക്കുമോ?
2069.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽപ്പെടുന്ന കർഷകർക്കും പൊതുജനങ്ങൾക്കും നഷ്ടപരിഹാരം നൽകി വരുന്നതിന്റെ മാനദണ്ഡങ്ങൾ വിശദമാക്കാമോ;
( ബി )
പ്രസ്തുത മാനദണ്ഡം ഏറ്റവും ഒടുവിൽ പരിഷ്കരിച്ചത് എന്നാണെന്നും ഇത് പ്രകാരമുള്ള പുതുക്കിയ നിരക്കുകൾ എത്രയാണെന്നും അറിയിക്കാമോ;
( സി )
നഷ്ടപരിഹാരം ലഭിക്കുന്നതിനായി നൽകിയ മുൻവർഷ അപേക്ഷകളിൽ ഇനി എത്ര പേർക്ക് നഷ്ടപരിഹാരം നൽകാനുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;എങ്കിൽ അത് സമയബന്ധിതമായി നൽകുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
പ്രകൃതിക്ഷോഭം നേരിട്ടവർക്കുള്ള നഷ്ടപരിഹാരം
2070.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ നിലവിൽ വന്നശേഷം നാളിതുവരെ സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന ശക്തമായ മഴയിലും കാറ്റിലും ഉരുൾപൊട്ടലിലും പ്രകൃതിക്ഷോഭങ്ങളിലുമുണ്ടായ നാശനഷ്ടങ്ങൾ, മരണങ്ങൾ, വീട് നഷ്ടപ്പെട്ടവർ, കൃഷിനാശം സംഭവിച്ചവർ എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇതുമൂലം സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക ബാധ്യത എത്രയെന്നും ഇതുമായി ബന്ധപ്പെട്ട് എത്ര കോടി രൂപയുടെ കേന്ദ്രസഹായം അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അറിയിക്കാമോ;
( സി )
ആവശ്യപ്പെട്ട പ്രകാരമുള്ള കേന്ദ്രസഹായം ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കിൽ അത് ലഭിക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ;
( ഡി )
ഈ സർക്കാർ വന്നശേഷം നാളിതുവരെ ദുരന്തനിവാരണ ഇനത്തിൽ നഷ്ടപരിഹാരമായി എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നു വിശദമാക്കാമോ;
( ഇ )
കേന്ദ്രസഹായത്തിൽ നിന്നും ഈയിനത്തിൽ ലഭ്യമായ തുകയില്‍ ഇനി എത്ര തുക വിതരണം ചെയ്യാനുണ്ടെന്ന് വെളിപ്പെടുത്താമോ?
2071.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല എയര്‍പോര്‍ട്ടിന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്ക് ആവശ്യമായ വിവിധ എജൻസികളുടെ അനുമതി ലഭിക്കാനുള്ള കാലതാമസം പരിഹരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
2072.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് മെട്രോ റെയില്‍ സ്ഥാപിക്കുന്നതിനുളള പദ്ധതി പരിഗണനയിലുണ്ടോ;എങ്കില്‍ ഇത് സംബന്ധിച്ച് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി വേഗത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
( സി )
പ്രസ്തുത പദ്ധതിയോടൊപ്പം മൊബിലിറ്റി ഹബ് കൂടി സ്ഥാപിക്കുമോയെന്ന് വ്യക്തമാക്കാമോ?
2073.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാതയുടെ നിർമ്മാണം പൂർത്തിയാകുമ്പോൾ ചരക്കുമായി വരുന്ന യാനങ്ങൾക്ക് അടുക്കുന്നതിനായി ചവറ ജംഗഷന് സമീപത്ത് വാർഫ് നിർമ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; എങ്കിൽ പ്രസ്തുത പ്രവൃത്തിയുടെ ആവശ്യത്തിനായി ഏറ്റെടുത്തിട്ടുള്ള സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമോയെന്ന് വ്യക്തമാക്കുമോ?
2074.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍
ശ്രീ എം നൗഷാദ്
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പശ്ചിമതീര കനാല്‍ (വെസ്റ്റ് കോസ്റ്റ് കനാല്‍) വികസനത്തിന്റെ ഭാഗമായ പുനരധിവാസ പാക്കേജിന്റെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ദേശീയ ജലപാതയുടെയും അനുബന്ധ ജലപാതയുടെയും വികസനത്തിനായി എവിടെയെല്ലാമാണ് ഭൂമിയേറ്റെടുക്കൽ നടപടികള്‍ പുരോഗമിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
ഓരോ റീച്ചിലും ഏറ്റെടുക്കേണ്ടിവരുന്ന ഭൂമിയുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
എവിടെയെല്ലാമാണ് നടപ്പാത നിര്‍മ്മാണം, സൗന്ദര്യവല്‍ക്കരണം, ലാന്‍ഡ് സ്‌കേപ്പിംഗ് അടക്കമുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ഇ )
ദേശീയ ജലപാത വികസനവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ ടൂറിസം വികസനത്തിന് ഉതകുന്ന തരത്തില്‍ രൂപപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ?
2075.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം നഗരത്തിന് അനുവദിച്ച കനാൽ റീജുവനേഷൻ പദ്ധതിയുടെ തൽസ്ഥിതി വെളിപ്പെടുത്തുമോ;
( ബി )
ഏതെല്ലാം കനാലുകളാണ് ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്; പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള ഓരോ കനാലുകളുടെയും നിലവിലെ വീതിയും പദ്ധതിക്ക് ശേഷം ഉണ്ടാകുന്ന വീതിയും എത്രയെന്ന് വെളിപ്പെടുത്തുമോ;
( സി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി പുനരധിവാസം ക്രമപ്പെടുത്തിയിട്ടുള്ളത് എങ്ങനെയാണെന്ന് വിശദമാക്കാമോ;
( ഡി )
പദ്ധതിയുടെ ഭാഗമായ പുഴകളിലൂടെ യാത്രാ ബോട്ട് ഉൾപ്പെടെയുള്ള സർവീസുകൾ ആരംഭിക്കുമോ; വിശദമാക്കാമോ;
( ഇ )
പദ്ധതി എന്നത്തേക്ക് പൂർത്തിയാകുമെന്ന് വെളിപ്പെടുത്തുമോ ?
2076.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി വാട്ടര്‍ മെട്രോ നിലവില്‍ ഏതൊക്കെ പ്രദേശങ്ങളില്‍ സര്‍വ്വീസ് നടത്തുന്നുണ്ടെന്ന് വിശദമാക്കാമോ;
( ബി )
എറണാകുളത്തിന്റെ ഉപഗ്രഹ നഗരമായ അരൂരിലെ അരൂകുറ്റി, പെരുമ്പളം ദ്വീപ് എന്നീ പ്രദേശങ്ങളിലേയ്ക്ക് വാട്ടര്‍ മെട്രോ സര്‍വ്വീസ് നീട്ടുന്നതിന് നടപടി സ്വീകരിക്കുമോ?
2077.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നാട്ടില്‍ തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി രൂപീകരിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള എത്ര സ്വാശ്രയ സംഘങ്ങള്‍ മണലൂർ മണ്ഡലത്തിലുണ്ടെന്ന് അറിയിക്കാമോ;
( ബി )
അവയ്ക്ക് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് നല്‍കിയ സഹായങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
കുടുംബശ്രീക്ക് നല്‍കുന്നതുപോലുള്ള ആനുകൂല്യങ്ങള്‍ ഇത്തരത്തിലുള്ള സ്വയം സഹായ സ്വാശ്രയ സംഘങ്ങള്‍ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
2078.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നോർക്കയുടെ കീഴില്‍ വിദേശ ഭാഷകളില്‍ പരിശീലനം നല്‍കുന്നതിന് വിദേശ ഭാഷാ ലാബ് സ്ഥാപിക്കുന്നതിന് ആലപ്പുഴ നിയോജകമണ്ഡലത്തില്‍ നിന്നും ലഭിച്ച അപേക്ഷയില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത്; വിശദമാക്കാമോ?
2079.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒ.കെ.എച്ച്.ഐ.എല്‍. എന്ന കമ്പനിയുടെ കീഴില്‍ ടൂറിസം, പശ്ചാത്തല സൗകര്യങ്ങള്‍, വ്യവസായങ്ങള്‍ എന്നിവ ആരംഭിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത്;
( ബി )
പ്രസ്തുത കമ്പനിയുടെ കീഴിലുള്ള റെസ്റ്റ് സ്റ്റോപ്പ് സെന്റർ നിർമ്മാണത്തിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ?
2080.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്ന ലോക കേരള സഭയുടെ ഉദ്ദേശലക്ഷ്യങ്ങൾ വ്യക്തമാക്കുമോ;
( ബി )
നാളിതുവരെ എത്ര ലോക കേരള സഭകള്‍ കൂടിയിട്ടുണ്ടെന്നും ആയത് സമ്മേളിച്ചത് എവിടെയെല്ലാമായിരുന്നുവെന്നും ഓരോ സഭയ്ക്കും ചെലവായ തുക സഹിതം അറിയിക്കുമോ;
( സി )
ലോക കേരള സഭയിലൂടെ പ്രവാസികള്‍ ഉന്നയിച്ച സുപ്രധാന ആവശ്യങ്ങളും അതിന്മേൽ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമായിരുന്നുവെന്നും വെളിപ്പെടുത്തുമോ;
( ഡി )
ഇത്തരത്തില്‍ ലോക കേരള സഭ നടത്തിയതുകൊണ്ട് പ്രവാസികള്‍ക്കുണ്ടായ നേട്ടങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് അറിയിക്കുമോ?
2081.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിൻെറ കാലയളവിൽ സംസ്ഥാനത്ത് അനധികൃതമായി ബോംബ് നിർമ്മാണം നടത്തിയിരുന്ന വ്യക്തികൾക്കും കൂട്ടായ്മകൾക്കും എതിരെ സ്വീകരിച്ച നടപടികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ ബോംബ് നിർമാണത്തിനിടയിൽ ആളുകൾ കൊല്ലപ്പെട്ട സംഭവങ്ങൾ അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുത്തതിന്റെ വിശദവിവരം ലഭ്യമാക്കാമോ;
( സി )
അനധികൃതമായി ബോംബ് നിർമ്മിക്കുന്നതും സ്ഫോടക വസ്തുക്കൾ ശേഖരിക്കുന്നതും കണ്ടെത്തി നടപടിയെടുത്തിട്ടുണ്ടെങ്കിൽ അതിന്റെ വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
( ഡി )
ബോംബാക്രമണവുമായി ബന്ധപ്പെട്ട് ഈ സർക്കാരിന്റെ കാലയളവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ എണ്ണം എത്രയാണ് എന്ന വിവരം ലഭ്യമാക്കാമോ;
( ഇ )
ബോംബ് നിർമ്മാണം, സ്ഫോടക വസ്തുക്കളുടെ ശേഖരണം, ബോംബ് ആക്രമണം എന്നിവയുമായി ബന്ധപ്പെട്ട് പ്രസ്തുത കാലയളവിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ എത്രപേർ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന വിവരം ലഭ്യമാക്കാമോ;
( എഫ് )
ബോംബ് നിർമ്മാണം, സ്ഫോടകവസ്തുക്കളുടെ ശേഖരണം എന്നിവ തടയുന്നതിന് സ്വീകരിക്കുന്ന മുൻകരുതലുകളും മറ്റ് നടപടികളും എന്തൊക്കെയാണെന്ന് വിശദമാക്കാമോ?
2082.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വിജിലൻസും പൊലീസും എന്തെങ്കിലും റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ എത്ര റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുണ്ട്; റിപ്പോർട്ടുകളുടെ പകർപ്പ് ലഭ്യമാക്കാമോ?
2083.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്രമസമാധാന പരിപാലനത്തില്‍ ഏറ്റവും മികച്ച സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
നാഷണല്‍ ക്രൈം ബ്യൂറോയുടെ കണക്കനുസരിച്ച് ഓരോ സംസ്ഥാനത്തെയും കുറ്റകൃത്യങ്ങളുടെ വിവരം നല്‍കാമോ;
( സി )
സംസ്ഥാനത്ത് ഗുണ്ടകളെ നിയന്ത്രിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുളളത്; വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം തടയുന്നതിന് പോലീസ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുട്ടള്ളതെന്ന് വ്യക്തമാക്കുമോ?
കുറ്റകൃത്യങ്ങളുടെയും ക്രൈം കേസുകളുടെയും വിവരങ്ങള്‍
2084.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ജനുവരി മുതല്‍ 2024 മാര്‍ച്ച് വരെയുള്ള ഐ.പി.സി. കേസുകള്‍, കൊലപാതകം, കൊലപാതകശ്രമം, കവര്‍ച്ച, ആക്രമിച്ച് കവര്‍ച്ച, ആക്രമിക്കല്‍, സ്ത്രീപീഡനം, സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമം, പോക്സോ കേസുകള്‍, ഗുണ്ടാ ആക്രമണങ്ങള്‍ എന്നീ കുറ്റകൃത്യങ്ങളുടെയും ക്രൈം കേസുകളുടെയും വിവരങ്ങള്‍ വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ;
( ബി )
ഇക്കാലയളവിൽ പോലീസുകാര്‍ പ്രതികളായ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നറിയിക്കാമോ; ഇതിൽ കുറ്റപത്രം സമര്‍പ്പിച്ചത് എത്ര; ശിക്ഷിക്കപ്പെട്ടവര്‍ എത്ര എന്നീ വിവരങ്ങള്‍ പട്ടികയായി ലഭ്യമാക്കുമോ?
2085.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവ കേരള യാത്രയോടനുബന്ധിച്ച് കരിങ്കൊടി പ്രതിഷേധത്തിനിടെ പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകന് പോലീസ് അകമ്പടി വാഹനം ഇടിച്ച് പരിക്കേറ്റ സംഭവത്തിൽ കേസെടുക്കുന്നതിന് കോടതി ഉത്തരവിടുകയുണ്ടായോ;
( ബി )
എങ്കിൽ ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിട്ടുണ്ടോയെന്നും ആർക്കെല്ലാം എതിരെ ഏതൊക്കെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളതെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത കേസ് എന്നാണ് രജിസ്റ്റർ ചെയ്തെതെന്നും കേസിന്റെ നിലവിലെ സ്ഥിതി എന്താണെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ;
( ഡി )
നവ കേരള യാത്രയോടനുബന്ധിച്ച് പ്രതിഷേധക്കാർക്ക് എതിരെ ആകെ എത്ര കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്;
( ഇ )
നവ കേരള യാത്രയിൽ പങ്കെടുത്ത വാഹന ഡ്രൈവർമാരും സുരക്ഷ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ ആകെ എത്ര പരാതികളാണ് ലഭിച്ചിട്ടുള്ളത്; ഇതിൽ എത്ര പരാതികളിൽ ആണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്; കേസ് എടുത്ത പരാതികളിൽ കോടതി നിർദേശപ്രകാരം എടുത്ത കേസുകൾ എത്ര; വിശദാംശങ്ങൾ ലഭ്യമാക്കുമോ?
2086.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സി.എ.എ-എന്‍.ആര്‍.സി. പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് കേരള പോലീസ് എടുത്ത എത്ര കേസുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനോടകം പിൻവലിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സമരവുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ നിലവിലുണ്ടെന്ന കണക്ക് ജില്ല തിരിച്ചു വിശദമാക്കുമോ?
2087.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂർ മണ്ഡലത്തിലെ വാടാനപ്പള്ളി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര രൂപ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പോലീസ് സ്റ്റേഷന്റെ കെട്ടിട നിർമ്മാണം നിലവില്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം നല്‍കാമോ;
( സി )
പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂർത്തീകരിക്കാനാകുമെന്ന് അറിയിക്കാമോ?
2088.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി സിറ്റി ഹില്‍ പാലസ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 464/2023-ന്റെ നിലവിലെ സ്ഥിതി എന്താണെന്ന് അറിയിക്കാമോ;
( ബി )
ഈ കേസില്‍ മര്‍ദ്ദനത്തിനിരയായവര്‍ നിലവില്‍ നേരിടുന്ന വലിയ രീതിയിലുള്ള ശാരീരിക ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത കേസില്‍ മര്‍ദ്ദനത്തിനിരയായവര്‍ക്ക് നീതി ലഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
2089.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലത്ത് സ്ഥിതി ചെയ്യുന്ന പോലീസ് ക്വാര്‍ട്ടേഴ്സുകളുടെ ശോചനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പോലീസ് ക്വാര്‍ട്ടേഴ്സുകളുടെ അറ്റകുറ്റപണികള്‍ നടത്തി ക്വാര്‍ട്ടേഴ്സുകള്‍ താമസയോഗ്യമാക്കുന്നതിനു വേണ്ടിയുളള അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2090.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം തുറമുഖത്തിലെ ഇമിഗ്രേഷൻ പ്രവർത്തനങ്ങള്‍ക്കായി പോലീസില്‍ നിന്നും ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും തുറമുഖത്തിന്റെ സുരക്ഷയ്ക്കായി സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും സ്വീകരിച്ച് വരുന്ന നടപടികള്‍ എപ്രകാരമാണ് പുരോഗമിക്കുന്നത്; ഇക്കാര്യത്തില്‍ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
2091.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2015 ജൂൺ ആറിന് കണ്ണൂർ ജില്ലയിലെ പാനൂർ ചെറ്റകണ്ടി കൊക്രാട്ട് കുന്നിൽ നടന്ന സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവർക്കെതിരെ പോലീസ് കേസ് ഫയൽ ചെയ്യുകയുണ്ടായോ;
( ബി )
ഏതു രാഷ്ട്രീയ കക്ഷിയിൽപ്പെട്ട ആളുകളാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളതെന്നും ഓരോരുത്തരുടെയും പേര് വിവരങ്ങളും ഇവർക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റകൃത്യങ്ങളും സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( സി )
കേസിന്റെ നിലവിലെ സ്ഥിതി എന്താണെന്നും കേസ് അന്വേഷണം പൂർത്തീകരിക്കുകയുണ്ടായോയെന്നും കേസ് അന്വേഷിച്ചതിൽ ആരെയൊക്കെയാണ് കുറ്റവാളികളായി കണ്ടെത്തിയിട്ടുള്ളതെന്നും വിശദമാക്കാമോ?
2092.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പോലീസ് സേനാംഗങ്ങള്‍ പുരാവസ്തു തട്ടിപ്പ്, സാമ്പത്തിക തട്ടിപ്പ്, മണല്‍, ക്വാറി, മണ്ണ്, എന്നീ മേഖലകളിലെ അനധികൃത പ്രവർത്തനങ്ങൾ ,ഗുണ്ട, ക്വട്ടേഷന്‍ പ്രവർത്തനങ്ങൾ തുടങ്ങി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന കൊടും ക്രിമിനലുകളുമായി ചങ്ങാത്തം കൂടുന്നത് പരിശോധിച്ചിട്ടുണ്ടോ; ഇത്തരം സന്ദർഭങ്ങളിൽ സിവിൽ പോലീസുകാരെ സര്‍വ്വീസില്‍ നിന്നും പിരിച്ച് വിടുകയും കൂടുതൽ ഉത്തരവാദിത്തവും ജാഗ്രതയും കാണിക്കേണ്ട ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്‌തുത കാര്യത്തിൽ മുന്‍ പോലീസ് മേധാവി നേരിട്ടോ അന്വേഷണ സംഘത്തെ കൊണ്ടോ എന്തെങ്കിലും അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ; റിപ്പോർട്ടിന്മേൽ എന്തൊക്കെ തുടർ നടപടി സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?
2093.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ. കെ. പ്രേംകുമാര്‍
ശ്രീമതി ഒ എസ് അംബിക
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വനിതാ പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ അംഗ ബലം വര്‍ദ്ധിപ്പിക്കുക എന്നത് ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായി അംഗീകരിച്ചിട്ടുണ്ടോ; എങ്കില്‍ ലക്ഷ്യപ്രാപ്തിക്കായി ഇതുവരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ വന്നതിന് ശേഷം സംസ്ഥാന പോലീസ് സേനയില്‍ നിന്നും നാളിതുവരെ വിരമിച്ചവരുടെ എണ്ണം എത്രയാണെന്ന് അറിയിക്കാമോ;
( സി )
ഇക്കാലയളവിൽ പരിശീലനം പൂര്‍ത്തിയാക്കി പോലീസ് സേനയില്‍ നിയമിതരായവര്‍ എത്രയാണെന്ന് അറിയിക്കുമോ;
( ഡി )
പോലീസ് സേനയിലെ ഒഴിവുകള്‍ നികത്തുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ഇ )
പരിശീലനകാലയളവില്‍ സേനാംഗങ്ങള്‍ക്ക് ഏതെല്ലാം തരത്തിലുള്ള പരിശീലനങ്ങളാണ് നല്‍കി വരുന്നത്; വിശദമാക്കാമോ?
2094.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പോലീസ് സേനയിലെ ജോലി സമ്മര്‍ദം കാരണം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പോലീസുക്കാരുടെ ആത്മഹത്യയും സ്വയം വിരമിക്കലും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഗവേഷണം നടത്തി പരിഹാരം കണ്ടെത്തുന്നതിനായി പോലിസ് അക്കാദമിയില്‍ തുടങ്ങിയ പോലീസ് റിസര്‍ച്ച് സെന്ററിന്റെ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ;
( സി )
ജോലി സമ്മര്‍ദം കാരണം ആത്മഹത്യ ചെയ്ത പോലീസുകാരുടെ കുടുംബത്തിന് സര്‍ക്കാര്‍ എന്തൊക്കെ നഷ്ട പരിഹാരങ്ങള്‍ നല്‍കിവരുന്നുണ്ടെന്ന് അറിയിക്കാമോ?
2095.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ മൂന്നാർ, അടിമാലി, തൊടുപുഴ, പീരുമേട്, കട്ടപ്പന, നെടുങ്കണ്ടം എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്കു കൂടി വേണ്ടി നിയമവിരുദ്ധമായി ഭക്ഷണശാലകൾ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇപ്രകാരം ഭക്ഷണശാലകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങൾക്ക് നടത്തിപ്പുകാർ പൊതുമരാമത്ത് വകുപ്പിനെക്കൊണ്ട് സ്ഥലം അളന്നു തിരിച്ച് തറവാടക നിർണ്ണയിച്ചതിന്റെ അടിസ്ഥാനത്തിൽ നിശ്ചയിച്ച തറവാടക അവർ ഖജനാവിലേക്ക് മാസംതോറും അടയ്ക്കുന്നുണ്ടോ എന്ന വിവരം ലഭ്യമാക്കുമോ;
( സി )
ഈ ക്രമക്കേടുകളെ കുറിച്ച് മുല്ലപ്പെരിയാർ ഡി.വൈ.എസ്.പി നടത്തിയ ഔദ്യോഗിക അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ഡി )
കുടുംബശ്രീ യൂണിറ്റുകൾ നിലവിലുള്ളപ്പോൾ അതിനെ ആശ്രയിക്കാതെ പോലീസുകാർ തങ്ങളുടെ ഔദ്യോഗിക ജോലികൾ ഉപേക്ഷിച്ചു ഇടുക്കി ജില്ലയിൽ നിയമവിരുദ്ധമായി നടത്തുന്ന ഇത്തരം പൊതുഭക്ഷണശാലകളിൽ നിന്നുള്ള ലാഭവിഹിതം സംസ്ഥാന ഖജനാവിൽ അടച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഇ )
നിയമ പരിപാലനം നടത്തേണ്ട പോലീസ് ഉദ്യോഗസ്ഥർ സർക്കാർ ശമ്പളം വാങ്ങുന്നതോടൊപ്പം അനധികൃതമായി ഇത്തരം ഭക്ഷണശാലകൾ നടത്തി അതിൽ നിന്നും അധികമായി വാങ്ങുന്ന പണം തിരികെ പിടിക്കുവാൻ ഉദ്ദേശമുണ്ടോ; അത്തരത്തിൽ പണം തിരികെ പിടിച്ചിട്ടുണ്ടെങ്കിൽ അതിൻെറ കണക്കുകൾ ലഭ്യമാക്കുമോ?
2096.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പോലീസ് വകുപ്പില്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള സേനാംഗങ്ങളുടെയും മിനിസ്റ്റീരിയല്‍ ജീവനക്കാരുടേയും എണ്ണം എത്രയാണെന്ന് പ്രത്യേകം വ്യക്തമാക്കുമോ;
( ബി )
05-10-1994-ലെ ജി.ഒ.(എം.എസ്) നം.159/94/ഹോം നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള 1:42 റേഷ്യോ അടിസ്ഥാനത്തില്‍ എക്സിക്യുട്ടീവ്‌, മിനിസ്റ്റീരിയല്‍ തസ്തികകള്‍ പോലീസ് വകുപ്പില്‍ നിലവിലുണ്ടോ, വിശദമാക്കുമോ;
( സി )
പോലീസ് വകുപ്പില്‍ പുതുതായി സൃഷ്ടിച്ചതും നിലവിലുള്ളതുമായ എക്സിക്യുട്ടീവ്‌ തസ്തികകള്‍ക്ക് ആനുപാതികമായി 1:42 റേഷ്യോ അടിസ്ഥാനത്തില്‍ മിനിസ്റ്റീരിയല്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
( ഡി )
ഇതുമായി ബന്ധപ്പെട്ട് 2012-ല്‍ പി.&എ.ആര്‍.ഡി നടത്തിയ വര്‍ക്ക് സ്റ്റഡി റിപ്പോര്‍ട്ടിൻ മേൽ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?
2097.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവല്ലം പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ 08/05/2024- ന് രജിസ്ടര്‍ ചെയ്ത 0479 നമ്പർ പ്രഥമ വിവര റിപ്പോര്‍ട്ടിന്മേൽ എടുത്ത തുടര്‍ നടപടികള്‍ എന്തെന്ന് വ്യക്തമാക്കുമോ;
( ബി )
തിരുവല്ലം പോലീസ് സ്റ്റേഷനിൽ പരാതിക്കാരിയുടെ മൊഴി കൃത്യമായി രേഖപെടുത്തിയിട്ടില്ല എന്നും പരാതിയിൽ പരാമർശിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുകൾ കൃത്യമായി ചാർജ് ചെയ്തിട്ടില്ല എന്നും കാണിച്ച് 06/05/2024 ലും 24/05/2024 ലും പ്രസ്തുത പരാതിക്കാരി തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പോലീസിന് നിവേദനം നല്കിയതിന്മേലുള്ള തുടര്‍ നടപടികള്‍ വിശദമാക്കുമോ;
( സി )
കോടതി ഉത്തരവു പ്രകാരം സംരക്ഷണം ലഭിച്ചിട്ടുള്ള പരാതിക്കാരിക്ക് പ്രസ്തുത സംരക്ഷണം നല്‍കാന്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടായ പെരുമാറ്റം ഗൗരവമായി കണ്ടു കേസന്വേഷണം ത്വരിതപ്പെടുത്താനുള്ള നടപടികളെടുക്കുമോ?
റെഡ് ബട്ടണ്‍ പദ്ധതിയ്ക്ക് ചെലവഴിച്ച തുക
2098.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പോലീസ് നടപ്പിലാക്കിയ പൊതുജനാരോഗ്യ സുരക്ഷയ്ക്കായുള്ള റെഡ് ബട്ടണ്‍ പദ്ധതിയ്ക്ക് 2024 മാര്‍ച്ച് വരെ ചെലവഴിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയ്ക്കായി എത്ര റെഡ് ബട്ടണുകള്‍ എവിടെയെല്ലാം സ്ഥാപിച്ചിട്ടുണ്ടെന്നും നിലവില്‍ എത്രയെണ്ണം പ്രവര്‍ത്തന സജ്ജമാണെന്നും അറിയിക്കാമോ; ഈ പദ്ധതി വഴി 2024 മാര്‍ച്ച് വരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം അറിയിക്കാമോ?
2099.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശ്ശാല മണ്ഡലത്തൽ കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ ധനുവച്ചപുരം, അമ്പൂരി ഗ്രാമപഞ്ചായത്തിലെ അമ്പൂരി ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതിനായി സമര്‍പ്പിച്ചിരുന്ന നിവേദനത്തിന്മേല്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
പ്രസ്തുത സ്ഥലങ്ങളില്‍ പോലീസ് എയ്ഡ് പോസ്റ്റ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( സി )
നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന മാരായമുട്ടം പോലീസ് സ്റ്റേഷന് വേണ്ടി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിരുന്ന നിവേദനത്തിന്മേല്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
2100.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വിതുര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത എഫ്.ഐ.ആർ. നമ്പർ 0482/2024 കേസിലെ പ്രതികളെ നാളിതുവരെ അറസ്റ്റ് ചെയ്യാത്തതിനുള്ള കാരണം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കേസ് രജിസ്റ്റർ ചെയ്തതിലും തുടർ അന്വേഷണത്തിലും പോലീസിന്റെ ഭാഗത്തുനിന്ന് കാലതാമസം ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
സുതാര്യവും സത്യസന്ധവുമായ അന്വേഷണം സമയബന്ധിതമായി നടത്തി യഥാർത്ഥ പ്രതികൾക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിക്കുമെന്ന് ഉറപ്പ് വരുത്തുമോ?
2101.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. റോജി എം. ജോൺ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാറുടമകള്‍ അവർക്കനുകൂലമായി മദ്യനയം നടപ്പാക്കുന്നതിന് പണം നൽകിയെന്ന സംഘടനാ നേതാവിന്റെ ശബ്‍ദസന്ദേശം പുറത്തുവന്നതായി പറയപ്പെടുന്ന സംഭവത്തില്‍ അന്വേഷണം നടത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത വിഷയത്തില്‍ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്തി എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ?
2102.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ഫാസി നിയമം ദുരുപയോഗപ്പെടുത്തി ബാങ്ക് ഉദ്യോഗസ്ഥനും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ ചിലരും ചേര്‍ന്ന് നടത്തിയ ബാങ്ക് വായ്പതട്ടിപ്പിനിരയായി ജപ്തി നടപടികള്‍ നേരിടുന്ന വൈപ്പിന്‍ മണ്ഡലത്തിലെ വല്ലാര്‍പാടം, പുതുവൈപ്പ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ 17 സാധാരണ കുടുംബങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്‌തുത തട്ടിപ്പ് സംബന്ധിച്ച് ആന്റി സര്‍ഫാസി മൂവ്മെന്റ് ജനറല്‍ കണ്‍വീനര്‍ വി.സി.ജെന്നി, എം.എല്‍.എ മുഖാന്തിരം 15.11.2023 ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ എസ്.എല്‍.ബി.സി. കണ്‍വീനറോട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത റിപ്പോര്‍ട്ടില്‍ സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കാമോ; റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
2103.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. എം. വിൻസെന്റ്
ശ്രീ. അൻവർ സാദത്ത്
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാര്‍ ഉടമകള്‍ക്ക് അനുകൂലമായി മദ്യനയം നടപ്പാക്കുന്നതിന് സംസ്ഥാനത്തെ ഓരോ ബാറുടമയും രണ്ടര ലക്ഷം വീതം കോഴ നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ളതായി പറയപ്പെടുന്ന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റിന്റെ ശബ്ദ സന്ദേശം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത സംഭവത്തിന്റെ അടിസ്ഥാനത്തില്‍ എന്തൊക്കെ അന്വേഷങ്ങളാണ് നടക്കുന്നത്; അന്വേഷണ പുരോഗതി വ്യക്തമാക്കാമോ?
2104.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീമതി കെ. കെ. രമ
ശ്രീ. സണ്ണി ജോസഫ്
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പത്തു പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത വധക്കേസിലെ പ്രതികൾക്ക് മുന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ രണ്ടായിരത്തിലേറെ ദിവസങ്ങൾ പരോൾ നൽകി എന്നത് വസ്തുതയാണോ;
( സി )
ഇത്തരത്തിലുള്ള കുറ്റവാളികൾക്ക് അനധികൃതമായി പരോൾ അനുവദിക്കുന്നത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകും എന്ന വസ്തുത ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദമാക്കാമോ?
2105.
ശ്രീ. റോജി എം. ജോൺ
ശ്രീ. സജീവ് ജോസഫ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര കരുവഞ്ചേരിയിൽ പ്രമുഖ രാഷ്ട്രീയ പാർട്ടിയിലെ നേതാക്കളുടെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സംഭവത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോ; വിശദാംശം നൽകാമോ?
ടി.പി. കേസ് പ്രതികൾക്ക് പരോൾ
2106.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാറിന്റെ കാലം മുതൽ നാളിതുവരെ ടി.പി.കേസ് പ്രതികൾക്ക് എത്ര തവണ പരോൾ അനുവദിച്ചു എന്നറിയിക്കാമോ; ഓരോ തവണയും അനുവദിച്ച കാലാവധി എത്രയാണ്; ഓരോ പ്രതിയ്ക്കും നാളിതുവരെ എത്ര ദിവസത്തെ പരോൾ അനുവദിച്ചു; ഏതൊക്കെ കാരണങ്ങളാൽ ആണ് ഓരോരുത്തർക്കും പരോൾ അനുവദിച്ചത്; ഓരോരുത്തരും നാളിതുവരെ എത്ര ദിവസം ജയിലിൽ വസിച്ചു; പ്രതികൾക്ക് ശിക്ഷ കാലയളവിൽ ഇത്രയും അധികം തവണ പരോൾ നൽകാൻ കാരണം എന്താണെന്നു വ്യക്തമാക്കുമോ ?
2107.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ഗവൺമെൻറ് ആയുർവേദ കോളേജ് വനിതാ ഹോസ്റ്റലിൽ അജ്ഞാതൻ കടന്നുകയറിയത് സംബന്ധിച്ച് മെയ് 14ന് കോളേജ് പ്രിൻസിപ്പൽ തമ്പാനൂർ പൊലീസിൽ നൽകിയ പരാതിയിൽ സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ;
( ബി )
ഇയാൾ ഇതേവർഷം മൂന്നുതവണ കടന്നുകയറിയതായുള്ള സി.സി. ടി.വി. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇയാളെ പിടികൂടുന്നതിൽ പൊലീസിൻെറ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോ; ആയുർവേദ കോളേജ് ഹോസ്റ്റലുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിന് സ്വീകരിക്കുന്ന നടപടികൾ വിശദമാക്കാമോ?
2108.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 ഫെബ്രുവരി മാസത്തിൽ മലപ്പുറം ജില്ലയിലെ വാഴക്കാട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട ചാലിയാർ പുഴയോട് ചേർന്ന് വട്ടക്കാട് സിദ്ദീഖ് മാസ്റ്ററുടെ 17 വയസ്സുള്ള മകൾ മരണപ്പെട്ടതായി കാണപ്പെട്ട സംഭവത്തിലെ അന്വേഷണം ഇപ്പോൾ ഏത് ഘട്ടത്തിൽ ആണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിട്ടുണ്ടോ; എങ്കിൽ അന്വേഷണം ത്വരിതപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ?
2109.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ അയിരൂര്‍പ്പാടം ആമിന അബ്ദുള്‍ഖാദര്‍ കൊലപാതകകേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണ പുരോഗതി വിശദമാക്കുമോ;
( ബി )
ക്രൈംബ്രാഞ്ച് അന്വേഷണം വേഗത്തിലാക്കി കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനുളള അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2110.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടിയും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് നടത്തിയ ഗോള്‍ഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച കേസിന്റെ നിലവിലെ അവസ്ഥ അറിയിക്കാമോ;
( ബി )
പ്രസ്തുത നിക്ഷേപ തട്ടിപ്പിലെ മുഴുവന്‍ തൊണ്ടിമുതലുകളും കണ്ടെടുക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടെന്ന് തട്ടിപ്പിനിരയായവര്‍ അറിയിച്ച സാഹചര്യത്തില്‍ കേസ് പുനരന്വേഷണത്തിനായി ക്രൈം ബ്രാഞ്ചിന് നല്‍കുന്നുണ്ടോ; വിശദമാക്കാമോ;
( സി )
ഗോള്‍ഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പിന് ഇരയായവര്‍ക്ക് നീതി ലഭിക്കുന്നതിന് സ്വീകരിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
ആത്മഹത്യ സംബന്ധിച്ച ക്രൈം ബ്രാഞ്ച്‌ അന്വേഷണം
2111.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം പരവൂര്‍ കോടതിയിലെ അസി.പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എസ് .അനീഷ്യയുടെ ആത്മഹത്യ സംബന്ധിച്ച് ക്രൈം ബ്രാഞ്ച് നടത്തിവരുന്ന അന്വേഷണത്തിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ;
( ബി )
അനീഷ്യയുടെ 19 പേജുള്ളതും നിലവില്‍ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയില്‍ ഉള്ളതുമായ ആത്മഹത്യാ കുറിപ്പില്‍ കുറ്റാരോപിതരായി പറഞ്ഞിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ക്രൈം ബ്രാഞ്ചിന് നിയമോപദേശം നല്‍കുന്നതിന് പ്രോസിക്യൂഷന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ പേരും തസ്തികയും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത കേസിലെ കുറ്റാരോപിതനായ അസി.പബ്ലിക് പ്രോസിക്യൂട്ടറുടെ വീട്ടില്‍ കോടതി ഉത്തരവുമായി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ സെര്‍ച്ചിന് എത്തിയപ്പോൾ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഇടപെട്ട് സെര്‍ച്ച് ഒഴിവാക്കിയ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തിൽ ആഭ്യന്തരവകുപ്പിന് പരാതി ലഭിച്ചിട്ടുണ്ടോ; എങ്കിൽ പരാതിയില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
2112.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം പരവൂര്‍ കോടതിയിലെ അസി.പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങളുടേയോ മറ്റ് വ്യക്തികളുടേയോ നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ; ഉണ്ടെങ്കില്‍ പ്രസ്തുത നിവേദനത്തിന്മേൽ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ആത്മഹത്യയുമായി ബന്ധപ്പെട്ട് നടന്ന വകുപ്പ് തല അന്വേഷണം സംബന്ധിച്ചും അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടും ആരില്‍ നിന്നെങ്കിലും പരാതി ലഭ്യമായിട്ടുണ്ടോ; എങ്കിൽ ആയതിന്മേൽ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ആത്മഹത്യയുമായി ബന്ധപ്പെട്ട് നടത്തിയ വകുപ്പ്തല അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ടോ എന്നത് വ്യക്തമാക്കാമോ; ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടോയെന്നു വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത ആത്മഹത്യയുമായി ബന്ധപ്പെട്ട് രാഷ്ട്രപതി ഭവനില്‍ നിന്നും അന്വേഷണ നടപടികള്‍ക്കായി സര്‍ക്കാരിന് പരാതികള്‍ അയച്ചു കിട്ടിയിട്ടുണ്ടോയെന്നു വ്യക്തമാക്കാമോ; എങ്കിൽ പ്രസ്തുത പരാതികളിന്മേൽ കൈക്കൊണ്ട നടപടി വിശദമാക്കാമോ?
2113.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ഏപ്രില്‍ മുതല്‍ 2024 മെയ് വരെ ചികിത്സാ പിഴവ്, പീഢനം, മറ്റ് അതിക്രമങ്ങള്‍ എന്നിവ മൂലം ആരോഗ്യ വകുപ്പ് ജീവനക്കാര്‍ പ്രതികളായ എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; ജില്ല തിരിച്ച് വിവരം ലഭ്യമാക്കാമോ?
2114.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം, കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണങ്ങൾ വർധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
കഴിഞ്ഞ മൂന്ന് വർഷത്തിൽ പ്രസ്തുത സ്റ്റേഷൻ പരിധികളിൽ എത്ര മോഷണ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അവയുടെ വിശദ വിവരങ്ങളും ലഭ്യമാക്കുമോ;
( സി )
പ്രസ്തുത കേസുകളിൽ പ്രതികളെ അറസ്റ്റ് ചെയ്തതും തൊണ്ടിമുതൽ കണ്ടെത്തിയതുമായ കേസുകൾ ഏതൊക്കെയാണെന്ന് വിശദമാക്കുമോ;
( ഡി )
കാലവർഷകാലത്ത് പ്രസ്തുത പ്രദേശങ്ങളിൽ മോഷണം തടയുന്നതിന് ഫലപ്രദമായ എന്ത് നടപടിയാണ് പോലീസ് സ്വീകരിച്ചിട്ടുള്ളതെന്നും പഞ്ചായത്ത് ജനപ്രതിനിധികൾ സന്നദ്ധ സംഘടനകൾ സാമൂഹ്യ പ്രവർത്തകർ എന്നിവരുടെ യോഗം വിളിച്ച് പ്രസ്തുത പ്രദേശത്ത് ജാഗ്രത സമിതി രൂപീകരിക്കുന്നതിനും രാത്രികാല പെട്രോളിംഗ് കാര്യക്ഷമമാക്കുന്നതിനും നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കുമോ?
2115.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപറേഷനിലെ വ്യാജ പർച്ചേസ് സംബന്ധിച്ച് എറണാകുളം സിറ്റി കടവന്ത്ര പോലീസ് സ്റ്റേഷൻ എഫ്.ഐ.ആര്‍. നം. 0262/2024 ആയി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ; കേസിന്റെ വിശദാംശങ്ങൾ നൽകാമോ;
( ബി )
മുൻ ഭക്ഷ്യമന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വ്യക്തി പ്രസ്തുത കേസിൽ പ്രതിയാണോ എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കേസിന്റെ അന്വേഷണ പുരോഗതി വിശദമാക്കാമോ?
2116.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2023 ജനുവരി 1 മുതല്‍ 2024 മെയ് 31 വരെയുള്ള കാലയളവില്‍ ലഹരി ഉപയോഗം, വിപണനം എന്നിവയുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്ക് വിശദമാക്കുമോ;
( ബി )
പ്രസ്തുത കാലയളവില്‍ ലഹരി മാഫിയ നടത്തിയ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
ലഹരി മാഫിയകളുടെ അക്രമങ്ങളെ തുടര്‍ന്ന് 2022 ജനുവരി 1 മുതല്‍ 2024 മെയ് 31 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് എത്ര കൊലപാതകങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
2117.
ഡോ. എം. കെ. മുനീർ
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഉന്നതരായ ചില പോലീസ് ഉദ്യോഗസ്ഥർ പലരും ബിനാമി ബിസിനസ് നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പോലീസ് ഗുണ്ടാ ബന്ധം നിലനിൽക്കുന്നതിനാൽ ഗുണ്ടകൾക്കെതിരെ നടപടിയെടുക്കുന്നതിലും കാപ്പ നിയമം നടപ്പാക്കുന്നതിലും വീഴ്ച ഉണ്ടായിട്ടുണ്ടോ;
( സി )
ഇത്തരം പോലീസുകാരെ കണ്ടെത്തി എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ ?
2118.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതൽ നാളിതുവരെ ജലാശയങ്ങളിൽ മുങ്ങി മരണപ്പെട്ടവരുടെ എണ്ണം വർഷവും ജില്ലയും തിരിച്ച് അറിയിക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ നടന്ന മുങ്ങി മരണങ്ങളിൽ 18 വയസ്സിന് താഴെ പ്രായമുള്ള എത്ര കുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന വിശദാംശം ലഭ്യമാക്കാമോ;
( സി )
സ്വകാര്യ പാറമടകൾ, കല്ലുവെട്ടുന്ന കുഴികൾ എന്നിവിടങ്ങളിലെ ജലാശയങ്ങളിൽ കുട്ടികൾ അപകടത്തിൽപ്പെടുന്നത് ഒഴിവാക്കുന്നതിനായി ഇത്തരം സ്ഥലങ്ങളിൽ സംരക്ഷണ വേലി കെട്ടുന്നതിനും ഉപേക്ഷിക്കപ്പെട്ട പാറമടകൾ അപകടമുക്തമാക്കുന്നതിനും നിർദ്ദേശം നൽകുവാൻ നടപടി സ്വീകരിക്കുമോ;
( ഡി )
കനാലുകൾ/പുഴകൾ എന്നിവിടങ്ങളില്‍ പതിവായി അപകടമുണ്ടാകുന്ന ഭാഗങ്ങളിൽ ആവശ്യമായ മുന്നറിയിപ്പ് ബോർഡുകള്‍ സ്ഥാപിക്കുന്നതിനും സുരക്ഷ നടപടികള്‍ സ്വീകരിക്കുന്നതിനും ആവശ്യമായ നിർദ്ദേശം നൽകുമോ?
2119.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാഷണല്‍ ഹൈവേയുടെ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പ്രധാനപ്പെട്ട ജംഗ്ഷനുകളില്‍ ഗതാഗത നിയന്ത്രണത്തിന് കൂടുതല്‍ പോലീസിനെ നിയമിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
സ്കൂള്‍ സമയങ്ങളില്‍ രൂക്ഷമായ ഗതാഗത കുരുക്ക് ആനുഭവപ്പെടുന്നതിനാല്‍ കൂടുതല്‍ ഹോം ഗാര്‍ഡിനെ വിന്യസിക്കുന്നതിനായി നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2120.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2020 മുതൽ 2024 വരെയുള്ള ഓരോ വർഷത്തിലും രജിസ്റ്റർ ചെയ്ത സൈബർ കേസുകൾ എത്രയെന്നതിനെ സംബന്ധിച്ചുള്ള കണക്കു ലഭ്യമാണോ; എങ്കിൽ അത് അറിയിക്കുമോ;
( ബി )
മാനസിക സമ്മർദ്ദം, കേസ് നടത്തിപ്പിലെ ബുദ്ധിമുട്ടുകൾ, കേസ് തീർപ്പാക്കാനെടുക്കുന്ന കാലതാമസം എന്നീ കാരണങ്ങളാൽ തട്ടിപ്പിനിരയാകുന്നവർ ഇത്തരം കുറ്റങ്ങൾക്കെതിരെ പരാതി നൽകുവാൻ തയ്യാറാവുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ടോ; ഇത്തരം കേസുകളിലെ നിയമപരിരക്ഷയെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( സി )
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയാകുന്നവർ സമയബന്ധിതമായി പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള അവബോധമില്ലാത്തതിനാൽ നഷ്ടപ്പെട്ട തുക തിരികെ ലഭിക്കുന്നതിന് തടസ്സങ്ങൾ നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കിൽ ഇക്കാര്യത്തിൽ ജനങ്ങളിൽ അവബോധമുണ്ടാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
2121.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ പരിസരങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന പിടിച്ചെടുക്കപ്പെട്ടതും കേസ്സുകളിൽ പെട്ടതുമായ വാഹനങ്ങൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുമോ;
( ബി )
ഇത്തരം വാഹനങ്ങൾ ലേലം ചെയ്തോ ഉടമസ്ഥർക്ക് തിരികെ നൽകിയോ ഒഴിവാക്കാൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
പിടിച്ചെടുത്ത വാഹനങ്ങളുടെ വീഡിയോയും ഫോട്ടോയും എടുത്തശേഷം ഉടമസ്ഥർക്ക് നൽകുവാൻ നടപടി സ്വീകരിക്കുമോ;
( ഡി )
ഇത്തരത്തില്‍ എത്ര വാഹനങ്ങൾ ഓരോ പോലീസ് സ്റ്റേഷൻ പരിസരത്തും കെട്ടിക്കിടക്കുന്നു എന്നറിയിക്കാമോ?
2122.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 വര്‍ഷത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തുകയും 20% തുക അനുവദിക്കുകയും ചെയ്ത കൊയിലാണ്ടി പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്ന പദ്ധതിയുടെ പ്ലാനും എസ്റ്റിമേറ്റും കെ.പി.എച്ച്‌ .സി.എസ്. മുഖേന സര്‍ക്കാരില്‍ സമര്‍പ്പിച്ചിരുന്നത് ഇ1/58/2023/ഹോം നമ്പർ കത്ത് പ്രകാരം തിരിച്ചയയ്ക്കുകയാണുണ്ടായതെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ബജറ്റില്‍ 20% പ്രൊവിഷനുളള പ്രവൃത്തിയായിട്ടും ഭരണാനുമതി നല്‍കാതെ തിരിച്ചയയ്ക്കാനുണ്ടായ സാഹചര്യം വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ തല്‍സ്ഥിതി വിശദമാക്കാമോ?
2123.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ദക്ഷിണേന്ത്യയിലെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരില്‍ ഒരു ട്രാഫിക് പോലീസ് സ്റ്റേഷന്‍ അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
2124.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 സാമ്പത്തിക വർഷത്തെ ബഡ്ജറ്റില്‍ 20 ശതമാനം തുക വകയിരുത്തിയ ചാവക്കാട് പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ?
2125.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ; ഇതിന്റെ ഉത്ഘാടനം എന്നത്തേയ്ക്ക് ഉണ്ടാകുമെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിടത്തിന് ചുറ്റ് മതില്‍ നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
2126.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കയ്പമംഗലം പോലീസ് സ്റ്റേഷന്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പുതിയ സ്ഥലം കണ്ടെത്തുന്നതിന്റെയും പുതിയ സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിന്റെയും പുരോഗതി അറിയിക്കാമോ;
( ബി )
കയ്പമംഗലം, മതിലകം പോലീസ് സ്റ്റേഷനുകളിൽ മതിയായ പോലീസുകാരുടെ അപര്യാപ്തത നിലവിലുള്ളതിനാല്‍ ആയതു പരിഹരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിച്ചു വരുന്നതെന്ന് അറിയിക്കാമോ?
2127.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ അങ്കമാലി കേന്ദ്രീകരിച്ച് ഡി.വൈ.എസ്.പി. ഓഫീസ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
2128.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന പോലീസ് വകുപ്പില്‍ നിന്നും സി.പി.ഒ.മാര്‍ മുതല്‍ സബ് ഇന്‍സ്പെക്ടര്‍ തസ്തിക വരെയുള്ള എത്ര ഉദ്യോഗസ്ഥര്‍ 2023-ൽ വി.ആര്‍.എസ്. വാങ്ങിയിട്ടുണ്ട്; ജില്ല തിരിച്ച് വിശദാംശം ലഭ്യമാക്കാമോ;
( ബി )
2024-ൽ സി.പി.ഒ.മാര്‍ മുതല്‍ സബ് ഇന്‍സ്പെക്ടര്‍ തസ്തിക വരെയുള്ള എത്ര പേര്‍ വി.ആര്‍.എസ്. നായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്; ലഭ്യമായ കണക്കില്‍ കഴിഞ്ഞ 15 വര്‍ഷത്തെ ശരാശരിയേക്കാള്‍ വര്‍ദ്ധനയുണ്ടോ; എങ്കില്‍ ആയതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2129.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂർ മണ്ഡലത്തിലെ പാവറട്ടി പോലീസ് സ്റ്റേഷനിലെ സ്റ്റാഫ് പാറ്റേൺ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പോലീസ് സ്റ്റേഷനില്‍ നിലവില്‍ എത്ര ഒഴിവുകളുണ്ടെന്നും നിലവിലുള്ള ഒഴിവുകള്‍ നികത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്നും ഇല്ലെങ്കില്‍ അതിനുളള നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കാമോ?
2130.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള പോലീസിൽ നിലവിൽ സേവനമനുഷ്ഠിക്കുന്ന വനിതകളുടെ എണ്ണം എത്രയാണെന്ന് തസ്തിക തിരിച്ച് ലഭ്യമാക്കുമോ;
( ബി )
പോലീസ് സ്റ്റേഷനുകളിൽ വനിതാ ജീവനക്കാർക്ക് പ്രത്യേകം ഒരുക്കിയിട്ടുള്ള സൗകര്യങ്ങൾ എന്തൊക്കെയാണ് എന്ന് വിശദമാക്കാമോ;
( സി )
ഈ സര്‍ക്കാരിന്റെ കാലത്ത് പോലീസ് സേനയിലെ വനിതകൾക്ക് മേലുദ്യോഗസ്ഥരിൽ നിന്നോ സഹപ്രവർത്തകരിൽ നിന്നോ, ജോലി സമയത്ത് പൊതുസമൂഹത്തിൽ നിന്നോ നേരിടേണ്ടി വന്ന മാനസികമോ ശാരീരികമോ ആയ അതിക്രമങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യുകയോ അപ്രകാരമുള്ള പരാതികൾ ലഭിക്കുകയോ ചെയ്തിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദവിവരം ലഭ്യമാക്കാമോ; അതിന്മേൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ് എന്ന് വ്യക്തമാക്കാമോ?
2131.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വനം അതിർത്തി നിർണയത്തിൽ കോടികളുടെ ക്രമക്കേട്, വിജിലൻസ് അന്വേഷണത്തിന് നീക്കം എന്ന 23.04.2022-ലെ ഒരു പ്രമുഖ ദിനപത്രത്തിലെ വാർത്ത ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ബി )
2019-20, 2020-21 കാലയളവിൽ തിരുവനന്തപുരം വന ഡിവിഷനിൽ വനാതിർത്തി വേർതിരിക്കൽ പദ്ധതിയുടെ ഭാഗമായ ജണ്ട നിർമ്മാണത്തിലെ അഴിമതി സംബന്ധിച്ച് എത്ര പരാതികൾ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് ലഭിച്ചുവെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അന്വേഷണം പൂർത്തീകരിച്ചിട്ടുണ്ടോ; അന്വേഷണ വേളയിൽ കുറ്റക്കാരായ ചില ഉദ്യോഗസ്ഥരുടെ അനൗദ്യോഗിക ഇടപെടൽ കാരണം അന്വേഷണത്തിന് വിഘാതം സംഭവിച്ചതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
( ഡി )
പ്രസ്തുത സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി പരാതിയിലെ ക്രമക്കേടുകളെക്കുറിച്ച് സ്വതന്ത്രവും നീതിപൂർവകവുമായ ഒരന്വേഷണം നടത്താൻ സർക്കാർ തയ്യാറാകുമോയെന്ന് വ്യക്തമാക്കാമോ?
2132.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട കോടതി സമുച്ചയത്തിന്റെ മൂന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള നടപടികൾ എന്തായെന്ന് വ്യക്തമാക്കാമോ; കാട്ടാക്കട കോടതി സമുച്ചയം അടിയന്തരമായി പൂർത്തീകരിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
2133.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോകായുക്തയിലെ ജീവനക്കാരുടെ നിയമനങ്ങൾ സ്പെഷ്യൽ റൂൾ പാലിച്ചാണോ നടത്തുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
ലോകായുക്തയിൽ സ്പെഷ്യൽ റൂൾ നിലവിലുണ്ടോ; ‍ഉണ്ടെങ്കിൽ അതിന്റെ പകർപ്പ് ലഭ്യമാക്കുമോ; സ്പെഷ്യൽ റൂൾ പ്രാബല്യത്തിൽ വന്നിട്ട് എത്ര കാലമായി എന്ന് വ്യക്തമാക്കുമോ;
( സി )
സ്പെഷ്യൽ റൂൾ പ്രകാരം നിലവിൽ ഡെപ്യൂട്ടേഷനിൽ ലോകായുക്തയിൽ വിവിധ വകുപ്പുകളിൽ നിന്നും എത്തി ജോലി ചെയ്യുന്നവരെ എത്ര വർഷം അവിടെ പൂർത്തിയാക്കിയാൽ അവിടെ സ്ഥിരപ്പെടുത്തുമെന്ന് വ്യക്തമാക്കുമോ;
( ഡി )
നിലവിൽ എത്ര ജീവനക്കാരാണ് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ലോകായുക്തയിൽ ജോലി ചെയ്യുന്നത്; ഏതെല്ലാം വകുപ്പുകളിൽ നിന്നാണ് അവർ ഡെപ്യൂട്ടേഷനിൽ എത്തിയത് എന്ന് വ്യക്തമാക്കുമോ?
ലോകായുക്തയിലെ ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ
2134.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ലോകായുക്തയിലെ രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ, പി.ആർ.ഒ എന്നീ തസ്തികകൾ എത്ര നാളായി ഒഴിഞ്ഞു കിടക്കുന്നുവെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത തസ്തികളിൽ നിലവിൽ ആരെയെങ്കിലും നിയമിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; ഉണ്ടങ്കിൽ നിയമനങ്ങൾ ചട്ടം പാലിച്ചാണോ നടത്തിയിട്ടുള്ളത്;
( സി )
ലോകായുക്തയിലെ തസ്തികകളിൽ സ്ഥാനക്കയറ്റം നൽകുമ്പോൾ ഡി.പി.സിയും, കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരിശോധനയും ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ പാലിച്ചാണോ സ്ഥാനക്കയറ്റം നൽകുന്നത്;
( ഡി )
മേൽപ്പറഞ്ഞ മൂന്ന് തസ്തികളിലേക്ക് കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരിഗണനയും ഡി.പി.സി.യും കഴിഞ്ഞതിനുശേഷമാണോ നിലവില്‍ നിയമനങ്ങൾ നടത്തിയിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ?
2135.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ബീച്ച് ഫയർസ്റ്റേഷന്‍ കെട്ടിടത്തിൻെറ ഫിറ്റ്നസ് റദ്ദായതിനാൽ പ്രസ്തുത ഫയർസ്റ്റഷനിലെ ഉദ്യോഗസ്ഥരെ മറ്റ് സ്റ്റേഷനുകളിലേക്ക് വിഭജിച്ചു നൽകിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി എന്ന് തുടങ്ങുമെന്നും ഇതിനായി എത്ര തുകയാണ് അനുവദിച്ചതെന്നും വിശദമാക്കാമോ?
2136.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി കേന്ദ്രമായി ഫയർ സ്റ്റേഷൻ അനുവദിക്കണമെന്ന ആവശ്യത്തിനുമേൽ ഇതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
ഫയർ സ്റ്റേഷൻ അനുവദിക്കുകയാണെങ്കിൽ സ്ഥലവും കെട്ടിട സൗകര്യവും ചെയ്തുകൊടുക്കാമെന്ന് കൊണ്ടോട്ടി നഗരസഭ അറിയിച്ചിട്ടും ഫയർ സ്റ്റേഷൻ അനുവദിക്കാൻ വൈകുന്നതിന്റെ കാരണം വ്യക്തമാക്കുമോ?
2137.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് നിയോജകമണ്ഡലത്തിലെ ബദിയഡുക്ക പഞ്ചായത്തില്‍ നീർച്ചാൽ അഗ്നിരക്ഷാസേനാ നിലയത്തിന് ഭരണാനുമതി വൈകുന്നതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അഗ്നിരക്ഷാ നിലയത്തിന് റവന്യൂ വകുപ്പ് സ്ഥലവും, പഞ്ചായത്ത് ഭരണസമിതി താൽക്കാലിക കെട്ടിടം ഉൾപ്പെടെയുളള സ്ഥലവും വിട്ടുനൽകാൻ സമ്മതിച്ചിട്ടുണ്ടോ;
( സി )
എങ്കിൽ എപ്പോഴാണ് ഇപ്രകാരം സമ്മതിച്ചതെന്നും ഇതു സംബന്ധിച്ച രേഖകളോ പ്രമാണങ്ങളോ ഉണ്ടോയെന്നും വ്യക്തമാക്കാമോ; എങ്കിൽ അവയുടെ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
2018-ൽ സംസ്ഥാനത്ത് നിർദ്ദേശിക്കപ്പെട്ട പട്ടികയിൽ എത്ര അഗ്നിരക്ഷാസേനാ നിലയങ്ങളുണ്ടായിരുന്നുവെന്ന് ക്രമ നമ്പർ, നിലയങ്ങളുടെ പേര് എന്നിവ സഹിതം അറിയിക്കാമോ;
( ഇ )
പ്രസ്തുത പട്ടികയിൽ എത്രാമത്തെ സ്ഥാനമായിരുന്നു ബദിയഡുക്ക ഫയര്‍ സ്റ്റേഷന് എന്ന് വ്യക്തമാക്കാമോ;
( എഫ് )
പ്രസ്തുത പട്ടികയിൽ ഉണ്ടായിരുന്ന ഏതെല്ലാം നിലയങ്ങൾക്ക് ഭരണാനുമതി ലഭിച്ചു എന്ന് ലിസ്റ്റിലുളള സ്ഥാനമനുസരിച്ച് അറിയിക്കാമോ;
( ജി )
ബദിയഡുക്ക അഗ്നിരക്ഷാ സേനാ നിലയം എപ്പോൾ യാഥാർത്ഥ്യമാകുമെന്ന് വ്യക്തമാക്കാമോ?
2138.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര അഗ്നിരക്ഷാനിലയത്തിന് പുതിയ കെട്ടിടം നിർമ്മിക്കുവാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ആവശ്യമായ തുക അനുവദിച്ച് കെട്ടിട നിർമ്മാണത്തിനുള്ള നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2139.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മുണ്ടുപറമ്പിലെ അഗ്നി രക്ഷാ നിലയത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ജില്ലാ ഫയര്‍ ഓഫീസ് നവീകരണത്തിനായി നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
2021-22 വര്‍ഷം മലപ്പുറം ജില്ലാ ഫയര്‍ ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി 1,16,00,000/- രൂപയുടെ റീകാല്‍ക്കുലേറ്റ് ചെയ്ത റഫ് കോസ്റ്റ് എസ്റ്റിമേറ്റിന് അംഗീകാരം നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ; ഇതിനായി മറ്റു ഫണ്ട് എന്തെങ്കിലും അനുവദിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
ജില്ലാ ഫയര്‍ ഓഫീസര്‍ക്കുള്ള ക്വാര്‍ട്ടേഴ്സ് നിര്‍മ്മാണം ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സത്വര നടപടി സ്വീകരിക്കാമോ?
2140.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി നിയോജകമണ്ഡലത്തില്‍ കാലടി കേന്ദ്രീകരിച്ച് ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്ന കാര്യത്തില്‍ വകുപ്പിന്റെ പരിശോധന പൂര്‍ത്തിയായിട്ടുണ്ടോ; എങ്കിൽ ഇവിടെ ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്ന കാര്യത്തില്‍ നടപടി സ്വീകരിക്കുമോ?
2141.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കയ്പമംഗലം മണ്ഡലത്തിലെ നിരന്തര കടൽക്ഷോഭങ്ങളും മറ്റ് പ്രകൃതി ദുരന്തങ്ങളും നേരിടുന്നതിനായി ക്ലബുകൾ, വിദ്യാലയങ്ങൾ, മറ്റ് സാംസ്കാരിക സംഘങ്ങൾ എന്നിവ കേന്ദ്രീകരിച്ച് ഫയർ & റെസ്ക്യൂ വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങളുടെ ലിസ്റ്റ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ നടത്തപ്പെടുന്ന തനത് വിദ്യഭ്യാസ പദ്ധതിയായ 'സ്വരക്ഷ'യുമായി ബന്ധപ്പെടുത്തി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് വകുപ്പ് നടത്താനുദ്ദേശിക്കുന്നത്?
2142.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ സ്റ്റേഷനില്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് നിര്‍മ്മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് സര്‍ക്കാരില്‍ സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത എസ്റ്റിമേറ്റിന് ഭരണാനുതി നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
2143.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് സബ് ജയില്‍ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത ജയിൽ മാറ്റിസ്ഥാപിക്കുന്നതിനുള്ള പുതിയ സ്ഥലം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പുരോഗതി വ്യക്തമാക്കുമോ?
2144.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ ചീമേനിയില്‍ പ്രവര്‍ത്തിക്കുന്ന തുറന്ന ജയിലില്‍ 2016 മുതല്‍ നാളിതുവരെ നടപ്പിലാക്കിയിട്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ജയിലിലെ ഭക്ഷണ വിതരണത്തിലൂടെയും പെട്രോള്‍ പമ്പ് വഴിയും 2021 മുതൽ പ്രതിവര്‍ഷം എത്ര രൂപയുടെ അധിക വരുമാനം ഉണ്ടായിട്ടുണ്ടെന്ന് അറിയിക്കാമോ?
2145.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ടി പി ചന്ദ്രശേഖരൻ വധ കേസിൽ ശിക്ഷിക്കപ്പെട്ട ജ്യോതി ബാബുവിനെ ചികിത്സാർത്ഥം ആശുപത്രിയിലേക്ക് മാറ്റുകയുണ്ടായോ; എങ്കിൽ എന്ന് മുതലാണ് ആശുപത്രിയിലേക്ക് മാറ്റിയത്; നിലവിൽ പ്രതിയെ എവിടെയാണ് പാർപ്പിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രതിക്ക് നിലവിൽ ഏതൊക്കെ രോഗങ്ങൾ ഉള്ളതായാണ് സ്ഥിരീകരിച്ചിട്ടുള്ളതെന്നും എന്തൊക്കെ ചികിത്സകളാണ് നൽകിവരുന്നതെന്നും അറിയിക്കാമോ;
( സി )
നിലവിലെ ചട്ടങ്ങൾ പ്രകാരം ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികളെ ചികിത്സാർത്ഥം ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും ആശുപത്രിയിൽ ആയിരിക്കുമ്പോഴും പാലിച്ചിരിക്കേണ്ട നടപടിക്രമങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ഡി )
ഡയാലിസിസ് പോലെ തുടർച്ചയായി ലഭ്യമാക്കേണ്ട ചികിത്സകൾ ജയിലിനുള്ളിൽ തന്നെ പ്രതികൾക്ക് ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങൾ നിലവിലുണ്ടോ; ഇല്ലെങ്കിൽ ചികിത്സയുടെ പേരിൽ പ്രതികൾ ജയിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുന്നത് തടയുന്നതിനായി ഇത്തരം ചികിത്സകൾ ജയിലിനുള്ളിൽ തന്നെ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2146.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ പ്രസ്സുകളുടെ നവീകരണത്തിനായി എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ;
( ബി )
ഇതിനായി 2023-24 വര്‍ഷത്തെ ബഡ്ജറ്റിൽ അനുവദിച്ച തുക പൂർണമായി ചെലവഴിച്ചിട്ടുണ്ടോ;
( സി )
സർക്കാരിന്റെ അച്ചടി ജോലികൾ പൂർണമായും ഏറ്റെടുക്കാൻ കഴിയുന്ന വിധം സർക്കാർ പ്രസ്സുകള്‍ സജ്ജമാണോ; വിശദീകരിക്കാമോ;
( ഡി )
സര്‍ക്കാര്‍ പ്രസ്സുകളെ ആധുനികവല്‍ക്കരിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;എങ്കിൽ എല്ലാ സര്‍ക്കാര്‍ പ്രെസ്സുകളി ലെയും കാലപ്പഴക്കം ചെന്ന മെഷിനറികള്‍ മാറ്റി സ്ഥാപിക്കുന്നതിനു നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2147.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീ എം രാജഗോപാലൻ
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാത 66- ന്റെ ഒന്നാമത്തെ റീച്ചില്‍ കാസര്‍ഗോഡ് ജില്ലാ ആസ്ഥാനത്ത് നിര്‍മ്മാണം നടന്നുവരുന്ന ഒറ്റത്തൂണ്‍ മേല്‍പ്പാലത്തിന്റെ പ്രത്യേകതകൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പാലത്തിന്റെ നിർമ്മാണ പ്രവൃത്തിയുടെ സമയബന്ധിതമായ പൂര്‍ത്തീകരണത്തിന് മേല്‍നോട്ട സമിതി രൂപീകരിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത സമിതിയില്‍ ആരെയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സമിതി എന്തെല്ലാം ഇടപെടലുകളാണ് നടത്തിവരുന്നതെന്നും അറിയിക്കാമോ?
2148.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീ ബിൽഡ് കേരള, സി.എം.എൽ.ആർ.ആർ.പി. പദ്ധതികൾ പ്രകാരം സംസ്ഥാനത്ത് ആകെ എത്ര രൂപയുടെ പ്രവൃത്തികൾ ആണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതെന്നും ഇതിൽ എത്ര രൂപയുടെ ഭരണാനുമതിയാണ് നാളിതുവരെ ലഭ്യമാക്കിയിട്ടുള്ളതെന്നുമുള്ള വിവരം ഇനം തിരിച്ചു ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾ പ്രകാരം നിലവിൽ പുതിയ പ്രവൃത്തികൾക്ക് അനുമതി നൽകുന്നുണ്ടോയെന്നും പദ്ധതികളിൽ ഉൾപ്പെടുത്തി പ്രവൃത്തികൾ അനുവദിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്നും അറിയിക്കുമോ;
( സി )
പ്രസ്തുത പദ്ധതികൾ പ്രകാരം വടകര നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്നതിനായി അനുവദിച്ച പ്രവൃത്തികൾ ഏതെല്ലാമാണെന്നു വിവരവും അവയുടെ ഭരണാനുമതി ഉത്തരവുകളുടെ പകർപ്പുകളും ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതികൾ പ്രകാരം വടകര നിയോജക മണ്ഡലത്തിൽ ഇനിയും പൂർത്തീകരിക്കാൻ കഴിയാത്ത പ്രവൃത്തികൾ ഏതെല്ലാമാണെന്നും ഇവ പൂർത്തീകരിക്കാൻ കഴിയാത്തതിനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്നും അറിയിക്കുമോ;
( ഇ )
ഇനിയും പൂർത്തിയായിട്ടില്ലാത്ത പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്നു വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.