UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1524.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ താലൂക്ക് ഓഫീസുകളില്‍ സര്‍വെയര്‍മാരുടെ കുറവ് മൂലം എൽ.ആർ.എം. ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് രണ്ട് വര്‍ഷത്തിലേറെ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കൂടുതല്‍ സര്‍വെയര്‍മാരെ നിയമിച്ച് പ്രസ്തുത ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1525.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഭൂമി തരംമാറ്റൽ നടപടികളിൽ സ്വകാര്യ ഏജന്‍സികളുടെ ഇടപെടലുകളും മറ്റു ക്രമക്കേടും നടന്നതായുള്ള വിജിലൻസ് കണ്ടെത്തൽ ഗൗരവമായി കാണുന്നുണ്ടോ;
( ബി )
ഭൂമി തരം മാറ്റുന്നതിനായി ഒരു ഏജന്‍സിയുടെ മൊബൈല്‍ നമ്പറില്‍ നിന്നുമാത്രം എഴുന്നൂറ് അപേക്ഷകള്‍ റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍ ലഭിച്ചതടക്കം നിരവധി ക്രമക്കേടുകൾ നടന്നതായി പറയപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( സി )
2017-ന് ശേഷം രജിസ്റ്റര്‍ ചെയ്ത ഭൂമിയും നിയമവിരുദ്ധമായ തരംമാറ്റത്തിന് പരിഗണിച്ചിരുന്നോയെന്ന് വ്യക്തമാക്കാമോ;
( ഡി )
ഭൂമി തരംമാറ്റം സുതാര്യമാക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1526.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂനികുതി അടക്കമുള്ളവ അടയ്ക്കുന്നതിന് പുതിയ സംവിധാനം ഏർപ്പെടുത്തിയതിന് ശേഷവും തഹസിൽദാർ പഴയ രസീതുകൾ നിയമവിരുദ്ധമായി കൈവശം വെച്ച് ഉപയോഗിച്ചുവെന്ന് അട്ടപ്പാടി താലൂക്ക് ഓഫീസിൽ അക്കൗണ്ടന്റ് ജനറൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ എത്ര രസീത് പുസ്തകങ്ങളും എത്ര ലീഫുകളും ആണ് തഹസിൽദാർ ഇത്തരത്തിൽ ഉപയോഗിച്ചത് എന്നറിയിക്കാമോ; ഇത് സംബന്ധിച്ച്‌ അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ അതിന്റെ റിപ്പോർട്ട് ലഭ്യമാക്കാമോ; തഹസിൽദാർക്കെതിരെ ഇക്കാര്യത്തിൽ എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( ബി )
അട്ടപ്പാടിയിലെ ആറ് വില്ലേജുകളിൽ എത്ര രസീതുകൾ റദ്ദാക്കിയതായാണ് എ.ജി അന്വേഷണത്തിൽ കണ്ടെത്തിയത്; ഇത് എത്ര ലക്ഷം രൂപയുടേതാണ്; ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് അന്വേഷണം നടത്തിയോ; എങ്കിൽ റിപ്പോർട്ട് ലഭ്യമാക്കാമോ;
( സി )
ലാൻഡ് റെക്കോർഡ് മെയിന്റനൻസ്, താലൂക്ക് സർവീസ് അദാലത്ത് എന്നിവയുടെ പ്രവർത്തനങ്ങളിൽ അട്ടപ്പാടിയിലെ താലൂക്ക് ഓഫീസിന് എന്തെല്ലാം വീഴ്ചകളാണ് സംഭവിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ടോ; ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ലഭ്യമാക്കാമോ; ഇക്കാര്യത്തിൽ റവന്യൂ വകുപ്പ് സ്വീകരിച്ച നടപടി വിശദമാക്കുമോ?
1527.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിൽ വ്യാപകമായി തോട്ടഭൂമി മുറിച്ചു വിൽക്കുന്ന വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിനെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
മുന്നാധാരപ്രകാരം തോട്ടഭൂമിയായിരുന്ന സ്ഥലം 2023-ൽ അന്നത്തെ വില്ലേജ് ഓഫീസറുടെ ക്രമവിരുദ്ധമായ നടപടി പ്രകാരമാണ് കുമളി പഞ്ചായത്ത് 6.39 കോടി രൂപ മുടക്കി വാങ്ങിയതെന്ന് പത്ര മാധ്യമങ്ങളിൽ വന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതിനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
ജില്ലാ കളക്ടറുടെയോ മറ്റ് ബന്ധപ്പെട്ട അധികാരികളുടെയോ അനുമതി കൂടാതെ നിയമവിരുദ്ധമായ റിപ്പോർട്ട് നൽകിയ വില്ലേജ് ഓഫീസർക്ക് എന്ത് അടിസ്ഥാനത്തിലാണ് മികച്ച വില്ലേജ് ഓഫീസർക്കുള്ള അവാർഡ് നൽകിയതെന്ന് വിശദമാക്കാമോ;
( ഡി )
നിയമവിരുദ്ധമായ റിപ്പോർട്ട് നൽകിയ വില്ലേജ് ഓഫീസർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ഇ )
പ്രസ്തുത ഭൂമി നിലവിൽ ആരുടെ കൈവശമാണ് ഉള്ളതെന്ന് വിശദമാക്കാമോ?
1528.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി നിയോജക മണ്ഡലത്തില്‍ മൂക്കന്നൂര്‍, തുറവൂര്‍, കറുകുറ്റി വില്ലേജ് പരിധിയില്‍ 03.05.2024-ന് അങ്കമാലി പോലീസ് വെടിമരുന്ന് നിര്‍വ്വീര്യമാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പൊട്ടിത്തെറിയില്‍ കേടുപറ്റിയ കെട്ടിടങ്ങളുടേയും വസ്തുവകകളുടെയും നഷ്ടം തിട്ടപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ എത്ര വീടുകൾക്കാണ് നഷ്ടം സംഭവിച്ചതെന്നും എത്ര രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നുമുള്ള വിവരം ഇനം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഇത്തരത്തിൽ നഷ്ടം നേരിട്ടവർക്ക് നഷ്ടപരിഹാരം വിതരണം ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ എപ്പോള്‍ നല്‍കുമെന്ന് വ്യക്തമാക്കാമോ?
1529.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതു ആവശ്യങ്ങൾക്കായി സ്വകാര്യ വ്യക്തികളിൽ നിന്നും സർക്കാർ ഭൂമി ഏറ്റെടുക്കുമ്പോൾ ഭൂവുടമയുടെ ഏഴ് അവകാശങ്ങൾ ഉറപ്പാക്കണം എന്ന സുപ്രീംകോടതി നിർദേശം ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
കെ-റെയിൽ ഭൂമി ഏറ്റെടുപ്പ് സംബന്ധിച്ച് മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂവുടമകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന രീതിയിൽ തുടർനടപടികൾ സ്വീകരിക്കാൻ തയ്യാറാകുമോ; വ്യക്തമാക്കുമോ?
1530.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂമി തരം മാറ്റത്തിന് കാലതാമസം ഉണ്ടാകുന്നതിന് പിന്നിൽ ഒരു മാഫിയ പ്രവർത്തിക്കുന്നുണ്ട് എന്ന വിജിലൻസ് കണ്ടെത്തൽ ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
പൊതുജനങ്ങൾക്ക് സമയബന്ധിതമായി സേവനം നൽകാതെ ഇടനിലക്കാർ മുഖേന ഭൂമി തരം മാറ്റത്തിന് അവസരം ഒരുക്കുന്നതിലൂടെ നടത്തുന്ന അഴിമതി തടയാൻ എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശം നൽകുമോ?
1531.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കളിസ്ഥലം ഒരുക്കുന്നതിനും പഞ്ചായത്ത് ഓഫീസുകള്‍ക്ക് കെട്ടിടം നിർമ്മിക്കുന്നതിനും റവന്യു ഭൂമി അനുവദിക്കുന്നതിന് വ്യവസ്ഥ നിലവിലുണ്ടോ; എങ്കിൽ അവ അനുവദിക്കുന്നത് എങ്ങനെയാണെന്നും അതിന്റെ നടപടിക്രമങ്ങൾ എന്തെല്ലാമാണെന്നും വിശദമാക്കാമോ?
1532.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് കോർപ്പറേഷന്‍ പരിധിയില്‍ ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് ഫോറം നമ്പർ 5-ല്‍ നല്‍കിയ അപേക്ഷകളിൽ എത്രയെണ്ണം തീർപ്പാക്കാന്‍ ബാക്കിയുണ്ട് എന്ന വിവരം ലഭ്യമാക്കുമോ; ഏതെല്ലാം ഓഫീസുകളിലാണ് കുടിശികയായി നില്‍ക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
വില്ലേജ് ഓഫീസ്, കൃഷി ഓഫീസ് എന്നിവിടങ്ങളില്‍ ഇത്തരം അപേക്ഷ തീർപ്പുകല്‍പ്പിക്കുന്നതിന് എന്തെങ്കിലും സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ; ആര്‍.ഡി.ഒ. ഓഫീസില്‍ സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഫോറം നമ്പർ 5-ലെ അപേക്ഷകള്‍ തീർപ്പാക്കുന്നതിന് പ്രത്യേക അദാലത്തുകള്‍ നടത്തുന്നതിനോ അധിക ജീവനക്കാരെ വിന്യസിക്കുന്നതിനോ നടപടി സ്വീകരിക്കുമോ?
1533.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ആസ്ഥാനമായി പുതിയ താലൂക്ക് രൂപീകരിക്കണമെന്ന ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇക്കാര്യത്തിൽ നാളിതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്ത് പുതിയ താലൂക്കുകളുടെ രൂപീകരണവുമായും അതിർത്തി പുനർനിർണ്ണയവുമായും ബന്ധപ്പെട്ട് ജില്ലാ കളക്ടർമാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലാൻഡ് റവന്യു കമ്മീഷണറേറ്റ് തലത്തിൽ നിയോഗിച്ച ടീം ഇതുസംബന്ധിച്ച് പഠിച്ച് റിപ്പോർട്ട്‌ സമർപ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ ആയതിനുള്ള കാലതാമസത്തിന്റെ കാരണം വിശദമാക്കാമോ; റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അതിന്മേൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കുമോ;
( സി )
സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയാണെന്നിരിക്കെ ഭരണപരമായ സൗകര്യങ്ങൾ കണക്കിലെടുത്ത് മലപ്പുറം ആസ്ഥാനമായി പുതിയ താലൂക്ക് രൂപീകരിക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കുമോ?
1534.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാർക്കാട് മണ്ഡലത്തിൽ റവന്യൂ വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന പദ്ധതികൾ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ അവസ്ഥ എന്താണെന്ന് വിശദമാക്കാമോ?
1535.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂന്നാറിലെ ഭൂമി കയ്യേറ്റ കേസുകളിൽ നടപടി സ്വീകരിക്കുന്നതിൽ അലംഭാവം പുലർത്തുന്നതായുള്ള ഹൈക്കോടതി നിരീക്ഷണം ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
ഏത് കേസുമായി ബന്ധപ്പെട്ടാണ് ഇപ്രകാരം നിരീക്ഷണം ഉണ്ടായത്; കോടതി നിർദ്ദേശപ്രകാരം ഭൂമി കയ്യേറ്റ കേസുകളിൽ പുനരന്വേഷണത്തിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( സി )
മേൽപ്പറഞ്ഞ വിഷയത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
1536.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വയനാട് ജില്ലയില്‍ ആകെ വിതരണം ചെയ്ത പട്ടയങ്ങളുടെ വിശദാംശങ്ങള്‍ വില്ലേജ് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
മാനന്തവാടി താലൂക്കിലെ അമ്പുകുത്തി, കരുമ്പില്‍ പ്രദേശത്തുള്ള കെെവശക്കാര്‍ക്ക് പട്ടയം നല്‍കുന്നതിനായി നാളിതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
1537.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
01.01.1977-ന് മുൻപായി വനഭൂമിയിൽ കുടിയേറിയതും നാളിതുവരെ പട്ടയം ലഭിക്കാത്തതുമായ കെെവശക്കാരുടെ വിവര ശേഖരണത്തിലൂടെ സംസ്ഥാനത്തെ വിവിധ വില്ലേജുകൾ വഴി ആകെ എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളിൽ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദാംശം ലഭ്യമാക്കുമോ?
1538.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കൈവശാവകാശ വസ്തുവിന്മേൽ പട്ടയം ലഭിക്കാനുള്ള എത്ര അപേക്ഷകൾ പൂഞ്ഞാര്‍ മണ്ഡലത്തിൽ ലഭിച്ചുവെന്നും അതിൽ എത്രപേർക്ക് പട്ടയം നൽകിയിട്ടുണ്ടെന്നും വില്ലേജ് അടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത അപേക്ഷകളിൽ ബാക്കിയുള്ളവ തീർപ്പാക്കി അടിയന്തരമായി പട്ടയം നൽകുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
1539.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
01.01.1977-നു മുമ്പ് കൈവശഭൂമിയുള്ളവര്‍ ആയിരുന്നിട്ട് കൂടി കോങ്ങാട് മണ്ഡലത്തിലെ കാഞ്ഞിരപ്പുഴ പാലക്കയം വില്ലേജില്‍ ഉള്‍പ്പെട്ട ഇരുമ്പകച്ചോല, പാലക്കയം, പൂഞ്ചോല കരിമ്പ പഞ്ചായത്തിലെ മൂന്നേക്കര്‍ എന്നിവിടങ്ങളില്‍ ജോയിന്റ് വെരിഫിക്കേഷനുള്ള അവസരം ലഭിക്കാത്തവരുടെ വിശദാംശം ലഭ്യമാക്കാമോ; അവരുടെ കൈവശഭൂമി കൂടി അടിയന്തരമായി ജോയിന്റ് വെരിഫിക്കേഷന്‍ നടത്തുന്നതിനും പട്ടയം നല്‍കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോ?
1540.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തില്‍ പട്ടയം അനുവദിച്ച്‌ കിട്ടുന്നതിനായി ലഭിച്ച അപേക്ഷകളില്‍ ഇനി തീര്‍പ്പാക്കാനുളള അപേക്ഷകള്‍ എത്രയാണെന്നും, ഇതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്നും പഞ്ചായത്ത് തിരിച്ചുളള വിവരം അറിയിക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അരുവിക്കര മണ്ഡലത്തില്‍ നാളിതുവരെ അനുവദിച്ച പട്ടയങ്ങള്‍ എത്രയാണെന്ന വിവരം പഞ്ചായത്ത് തിരിച്ച് നല്‍കാമോ?
1541.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തൽമണ്ണ താലൂക്കിലെ കോഡൂർ വില്ലേജിൽ സർവ്വെ നമ്പർ 95/1-ൽ ഉൾപ്പെട്ട നെച്ചിക്കാട് പറമ്പ് കമ്പിവളപ്പ് നിവാസികളുടെ കൈവശഭൂമിക്ക് പട്ടയം ലഭിക്കുന്നതിനുള്ള അപേക്ഷകളിന്മേൽ സ്വീകരിച്ച നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( ബി )
പട്ടയ വിതരണത്തിനായുള്ള സര്‍വ്വെ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാലതാമസത്തിനുള്ള കാരണമെന്താണെന്നും സര്‍വ്വെ നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുമോയെന്നും വ്യക്തമാക്കാമോ;
( സി )
കൈവശകക്ഷികളുടെ അര്‍ഹതാ പരിശോധന പൂര്‍ത്തിയായിട്ടുണ്ടോ; ഇല്ലെങ്കില്‍ നടപടികള്‍ ത്വരിതപ്പെടുത്തി അടിയന്തരമായി പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
1542.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്‌ഥാനത്തെ തീരദേശവാസികളില്‍ താമസസ്ഥലത്തിനു വേണ്ടിയുള്ള പട്ടയത്തിന് അപേക്ഷ നല്‍കി വര്‍ഷങ്ങളായിട്ടും പട്ടയം ലഭിക്കാത്ത എത്ര കുടുംബങ്ങളുണ്ടെന്ന് ജില്ല തിരിച്ച് വിശദമാക്കുമോ;
( ബി )
പ്രസ്തുത അപേക്ഷകര്‍ക്ക് സമയബന്ധിതമായി പട്ടയം ലഭിക്കുന്നത് ഉറപ്പാക്കുന്നതിനുളള എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത അപേക്ഷകരില്‍ എത്ര പേര്‍ക്ക് ഈ സര്‍ക്കാരിന്റെ കാലയളവില്‍ നാളിതുവരെ പട്ടയം നല്‍കിയെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ?
1543.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നാളിതുവരെ അനുവദിച്ച പട്ടയങ്ങളുടെ കണക്ക് ജില്ലയും വര്‍ഷവും തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പട്ടയം അനുവദിക്കുന്നതിനുളള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1544.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ 2021 വരെയുള്ള മുൻ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് എത്ര പട്ടയങ്ങളാണ് വിതരണം ചെയ്തതെന്ന് ജില്ലതിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വിതരണം ചെയ്ത പട്ടയങ്ങളുടെ എണ്ണം, വര്‍ഷം, എന്നിവ മണ്ഡലം തിരിച്ച്‌ ലഭ്യമാക്കാമോ;
( സി )
പട്ടയം ലഭിക്കുന്നതിനായി എത്ര അപേക്ഷകളാണ് ഇനി ബാക്കി നില്‍ക്കുന്നത്; ഈ പട്ടയങ്ങള്‍ നല്‍കുന്നതിന് കാലതാമസം വരുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
താലൂക്ക് തലത്തിലുള്ള ഡാഷ് ബോര്‍ഡുകളുടെ പ്രവര്‍ത്തനം മോണിറ്റര്‍ ചെയ്യുന്നതിന് എന്ത് സംവിധാനമാണ് നിലവിലുള്ളത്?
1545.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പേരാമ്പ്ര മണ്ഡലത്തില്‍ പട്ടയത്തിനായി എത്ര അപേക്ഷ ലഭിച്ചു; എത്ര പട്ടയങ്ങള്‍ വിതരണം ചെയ്തു;
( ബി )
മണ്ഡലത്തിലെ പട്ടയ അപേക്ഷകളുടെ നിലവിലെ സ്ഥിതി വില്ലേജ് തിരിച്ച് ലഭ്യമാക്കാമോ?
1546.
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിൽ പട്ടയ വിതരണം സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി വിധി നിലവിലുണ്ടോ; എങ്കിൽ അതിനെതിരെ അപ്പീൽ നൽകുവാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇടുക്കി ജില്ലയിൽ എത്ര പേർക്ക് പട്ടയം വിതരണം ചെയ്തിട്ടുണ്ടെന്നും പീരുമേട് മണ്ഡലത്തിൽ എത്ര പേർക്ക് പട്ടയം വിതരണം ചെയ്തിട്ടുണ്ടെന്നും അറിയിക്കാമോ;
( സി )
പീരുമേട് താലൂക്കിൽ ഏതു വർഷം വരെയുള്ള പട്ടയ അപേക്ഷകളിന്മേലാണ് നടപടി സ്വീകരിച്ചിട്ടുള്ളതെന്നും നിലവിൽ പെൻഡിംഗുള്ള അപേക്ഷകളുടെ എണ്ണമെത്രയെന്നും അറിയിക്കാമോ;
( ഡി )
പീരുമേട് മണ്ഡലത്തിലെ പട്ടയ മിഷന്റെ പ്രവർത്തനങ്ങൾ വിശദമാക്കാമോ; പട്ടയ മിഷന്റെ ഭാഗമായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ?
1547.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം, ഏറ്റുമാനൂര്‍ മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും റവന്യൂ വകുപ്പിന്റെ നിയന്ത്രണത്തിൽ നിര്‍മ്മിച്ചതുമായ മൈലപ്പള്ളി തൂക്കുപാലം അപകടാവസ്ഥയിലാണന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി എത്ര തുക ആവശ്യമാണെന്നും ഏത് വകുപ്പില്‍ നിന്നാണ് തുക അനുവദിക്കുന്നതെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത പാലം അടിയന്തരമായി നവീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1548.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ ഏതെല്ലാം റോഡുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കാണ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ നിലവിലെ പുരോഗതി എന്തെന്ന് വിശദമാക്കാമോ?
1549.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറ്റുമാനൂർ-എറണാകുളം റോഡിലെ അപകടകരമായ വളവുകള്‍ മാറ്റുന്നതിനാവശ്യമായ സ്ഥലമേറ്റെടുപ്പ് നടപടികളുടെ പുരോഗതി വിശദീകരിക്കാമോ;
( ബി )
പ്രസ്തുത റോഡിലെ അപകടകരമായ വളവുകള്‍ നിവർത്തുന്നതുമായി ബന്ധപ്പെട്ടുള്ള സർവ്വെ നടപടികള്‍ പൂർത്തിയായിട്ടുണ്ടോയെന്ന് വിശദീകരിക്കാമോ;
( സി )
അലൈൻമെന്റിൽ ഉൾപ്പെട്ടു വരുന്ന ഭൂമിയിലെ അതിർത്തി കല്ലുകളില്‍ പരിശോധനയിൽ കണ്ടെത്താൻ കഴിയാത്തവ പുനഃസ്ഥാപിക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ഡി )
സ്ഥലമേറ്റെടുപ്പ് ആക്ടിൽ നിഷ്കർഷിച്ചിട്ടുള്ള പ്രകാരം നിശ്ചിത സമയപരിധിക്കുള്ളിൽ പുനരധിവാസ പുനഃസ്ഥാപന പാക്കേജ് പ്രസിദ്ധപ്പെടുത്തി 19(1) പ്രഖ്യാപനം പുറപ്പെടുവിക്കുന്നതിലുണ്ടായിട്ടുള്ള കാലതാമസത്തിന്റെ കാരണം വിശദീകരിക്കാമോ?
1550.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാഷണല്‍ ഹൈവേ 66-ന്റെ വികസനത്തിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലത്തിലെ ചേമഞ്ചേരി പഞ്ചായത്തില്‍ ഭൂമി ഏറ്റെടുക്കാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഭൂമിയേറ്റെടുക്കാന്‍ നടപടി സ്വീകരിക്കാത്തത് മൂലം ഹൈവേയ്ക്ക് സര്‍വ്വീസ് റോഡ് പൂര്‍ത്തീകരിക്കാനാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഈ പ്രദേശത്ത് ഭൂമിയേറ്റെടുക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1551.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈക്കം - വെച്ചൂർ റോഡിന്റെ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച കരാർ തീയതി എന്നാണ് അവസാനിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത തീയതിയ്ക്കകം ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കാൻ കഴിയുമോ എന്ന് വ്യക്തമാക്കാമോ;
( സി )
ഇല്ലെങ്കില്‍ പ്രസ്തുത തീയതി നീട്ടിക്കൊടുക്കുന്നതിന് എന്തെങ്കിലും തീരുമാനം എടുത്തിട്ടുണ്ടോ; അറിയിക്കാമോ;
( ഡി )
നിലവിൽ നടക്കുന്ന നടപടിക്രമങ്ങൾ പ്രകാരം എന്നത്തേക്ക് ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിക്കാൻ കഴിയുമെന്നും പ്രസ്തുത നടപടിക്രമങ്ങളിൽ എന്തെങ്കിലും തടസ്സങ്ങൾ നിലവിലുണ്ടോയെന്നും വ്യക്തമാക്കാമോ?
1552.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ മണ്ഡലത്തിലെ ഏതെല്ലാം വികസന പദ്ധതികള്‍ക്കാണ് ഭൂമി ഏറ്റെടുക്കാനുള്ള അപേക്ഷകള്‍ ലഭ്യമായിട്ടുള്ളതെന്നും ആയതിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്നും പദ്ധതികളുടെ പേരും വിശദാംശങ്ങളും സഹിതം വ്യക്തമാക്കാമോ;
( ബി )
വികസന പദ്ധതികള്‍ക്കുവേണ്ടി ഭൂമി ഏറ്റെടുക്കാനുള്ള ഓരോ അപേക്ഷയുടെയും തല്‍സ്ഥിതിയും ഇനിയുള്ള നടപടിക്രമങ്ങളും അവ പൂര്‍ത്തീകരിക്കാനെടുക്കുന്ന സമയവും പദ്ധതികള്‍ തിരിച്ച് അറിയിക്കാമോ?
1553.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂന്നാർ ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാലിൽ സർക്കാർ ഏറ്റെടുത്ത 11.5 ഏക്കർ ഭൂമി അപ്പോതീയോസിസ് ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനിയുടെ കൈവശം ആയത് സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കിൽ അതിന്റെ കണ്ടെത്തലുകൾ എന്തൊക്കെയാണ് എന്നറിയിക്കാമോ;
( ബി )
ഇക്കാര്യത്തിൽ എന്തൊക്കെ തുടർനടപടി സ്വീകരിച്ചിട്ടുണ്ട്; ഭൂമി വീണ്ടെടുക്കാൻ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണ്; വിശദാംശം നൽകുമോ?
1554.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റിയാടി നിയോജകമണ്ഡലത്തിലെ കുട്ടോത്ത് - അട്ടക്കുണ്ട് കടവ് റോഡിനു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനം ഇപ്പോൾ ഏതു ഘട്ടത്തിൽ ആണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്‌തുത പ്രവൃത്തിയുടെ 19(1) നോട്ടിഫിക്കേഷന്‍ എന്നത്തേക്ക് പുറപ്പെടുവിക്കാന്‍ സാധിക്കുമെന്നറിയിക്കാമോ;
( സി )
പ്രസ്‌തുത പ്രവൃത്തിയുടെ ഭൂമി ഏറ്റെടുക്കല്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കാമോ?
1555.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ ഈരാറ്റുപേട്ട - വാഗമൺ റോഡ് പുനരുദ്ധാരണം, മാർമല ചെറുകിട ജലവൈദ്യുത പദ്ധതി, ഇടക്കുന്നം മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലേക്കുള്ള റോഡ് വികസനം, പിണ്ണാക്കനാട് 33 കെ.വി. സബ്‍‍‍സ്റ്റേഷൻ എന്നീ പദ്ധതികള്‍ക്കായുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികളുടെ പുരോഗതി സംബന്ധിച്ച വിശദാംശം പദ്ധതി തിരിച്ച് ലഭ്യമാക്കുമോ?
1556.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് ഫയര്‍ സ്റ്റേഷനിലേക്കുള്ള വഴിയുടെ വികസനത്തിനായി സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത നടപടിക്രമങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
1557.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട്, മലപ്പുറം, കോഴി​ക്കോട് ജില്ലകളിലൂടെ കടന്ന് പോകുന്ന നിർദ്ദിഷ്ട ​ഗ്രീൻഫീൽഡ് ഹൈവേയ്ക്ക് സ്ഥലം ഏറ്റെടുക്കുന്ന നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
സ്ഥലവും കെട്ടിടവും നഷ്ടപ്പെടുന്നവർക്ക് നൽകുന്ന നഷ്ട പരിഹാരത്തുക എത്രയാണെന്നും സ്ഥലം നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരമായി മാർക്കറ്റ് വിലയുടെ ഇരട്ടി നൽകുന്നതിന് നടപടി സ്വീകരിക്കുമോയെന്നും അറിയിക്കാമോ;
( സി )
പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാതെ പ്രസ്തുത പദ്ധതി നടപ്പിലാക്കാൻ ബന്ധപ്പെട്ടവർക്ക് ആവശ്യമായ നിർദ്ദേശം നൽകുമോയെന്ന് വ്യക്തമാക്കാമോ?
1558.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൗഡിക്കോണം-മണ്ണന്തല റോഡ‍് വികസനത്തിനായി ഏറ്റെടുത്ത ഭൂമിയുടെ ഉടമകള്‍ക്ക് നഷ്ടപരിഹാര തുക പൂര്‍ണ്ണമായും വിതരണം ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഉളിയാഴ്ത്തുറ വില്ലേജില്‍പ്പെട്ട എത്ര ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കിയിട്ടുണ്ടെന്നും ഇനി എത്ര പേര്‍ക്ക് നല്‍കാനുണ്ടെന്നും ആയത് ലഭ്യമാക്കുന്നതിന് കാലതാമസം നേരിടുന്നതിനുള്ള കാരണം എന്താണെന്നും വ്യക്തമാക്കുമോ;
( സി )
കാലതാമസം ഒഴിവാക്കി നഷ്ടപരിഹാര തുക അടിയന്തരമായി ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്; വിശദാംശം നല്‍കുമോ?
1559.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ മണിമല വില്ലേജ് പരിധിയില്‍ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി ഗ്രാമം നിർമ്മിക്കുന്നതിനായി കണ്ടെത്തിയിരിക്കുന്ന ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിനും ഉപയോഗാനുമതി നല്കുന്നതിനുമുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
ഈ സാമ്പത്തിക വർഷം തന്നെ പ്രസ്തുത പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനുള്ള സ്ഥലം ലഭ്യമാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
1560.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തിലെ ഏതൊക്കെ വികസന പദ്ധതികള്‍ക്കാണ് ഭൂമി ഏറ്റെടുക്കുന്നതിനായുള്ള പ്രൊപ്പോസൽ ലഭ്യമായിട്ടുള്ളതെന്നും ആയതില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രൊപ്പോസലിന്മേലുള്ള നടപടികള്‍ എപ്പോള്‍ പൂർത്തീകരിക്കുമെന്ന് അറിയിക്കാമോ; ഇനി എന്തെല്ലാം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്ന് വിശദീകരിക്കാമോ?
1561.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടി ട്രൈബൽ താലൂക്ക് ഓഫീസിലും വിവിധ വില്ലേജ് ഓഫീസുകളിലും ഒരേ ഭൂമിക്ക് ഒന്നിലധികം ആധാരം നിർമ്മിച്ചത് സംബന്ധിച്ച് എത്ര പരാതികൾ അട്ടപ്പാടി ട്രൈബൽ താലൂക്ക് ഓഫീസില്‍ ലഭിച്ചുവെന്ന് വ്യക്തമാക്കാമോ; ഏതെല്ലാം ചാരിറ്റബിൾ സൊസൈറ്റികൾ തമ്മിലാണ് ഇക്കാര്യത്തിൽ തർക്കം ഉണ്ടായിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഏതെല്ലാം ചാരിറ്റബിൾ സൊസൈറ്റികൾക്കും ഫാമുകൾക്കും എത്ര ഏക്കർ ഭൂമി വീതം നികുതി അടച്ച് നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ഇവർക്ക് നൽകിയ ഭൂമിയുടെ പൊസഷൻ സർട്ടിഫിക്കറ്റിന്റെയും നികുതി രസീതിന്റെയും പകർപ്പ് ലഭ്യമാക്കുമോ?
1562.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ ആർ. ഡി. ഒ. ഓഫീസുകളിൽ ഭൂമി തരംമാറ്റം സംബന്ധിച്ച് തീർപ്പാക്കാനുള്ള അപേക്ഷകളുടെ നിലവിലെ എണ്ണം ഓഫീസ് അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ;
( ബി )
സബ് കളക്ടർമാരുടെ പരിചയക്കുറവ് അപേക്ഷ തീർപ്പാക്കുന്നതിൽ കാലതാമസം ഉളവാക്കുന്നതായി വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തിൽ എന്തൊക്കെ പരിഹാര നടപടികൾ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?
1563.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമി തരം മാറ്റ അപേക്ഷകളിന്മേൽ വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടോ;
( ബി )
എങ്കിൽ ഇതിൽ റവന്യൂ-കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
മുൻഗണന തെറ്റിച്ചും ചട്ടം ലംഘിച്ചും അപേക്ഷകൾ തീർപ്പാക്കുന്നത് തടയാൻ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
1564.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടിട്ടുള്ള നിലം തരം മാറ്റുന്നതിനും ഉൾപ്പെടാത്ത നിലം തരം മാറ്റുന്നതിനും നൽകിയിട്ടുള്ള അപേക്ഷകളുടെ ജില്ലതിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
ഭൂമി തരം മാറ്റുന്നതിനുള്ള അപേക്ഷകൾ തീർപ്പാക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത അപേക്ഷകൾ സേവനാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുമോയെന്ന് വ്യക്തമാക്കാമോ;
( ഡി )
വില്ലേജ് ഓഫീസിലെ ബി.റ്റി.ആറിൽ നിലമായി രേഖപ്പെടുത്തിയിട്ടുള്ളതും നികന്ന പണയോ നിലമോ പുരയിടമോ ആയി സബ് രജിസ്ട്രാർ ഓഫീസിൽ രേഖപ്പെടുത്തിയിട്ടുള്ളതുമായ ഭൂമി തരം മാറ്റുന്നതിന് അപേക്ഷ നൽകേണ്ടതുണ്ടോയെന്ന് അറിയിക്കാമോ?
1565.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് ഫോറം നമ്പര്‍ 6-ല്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ വില്ലേജ് ഓഫീസുകളില്‍ നടപടികള്‍ സ്വീകരിക്കാതെ കെട്ടിക്കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ചവറ മണ്ഡലത്തിലെ ഓരോ വില്ലേജിലും ഫോറം നമ്പര്‍ 6- പ്രകാരമുള്ള അപേക്ഷകളിൽ തീര്‍പ്പാക്കപ്പെടാത്ത അപേക്ഷകളുടെ എണ്ണം എത്രയെന്ന് അറിയിക്കാമോ?
1566.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂപരിഷ്കരണ നിയമം മറികടന്ന് എത്ര ഏക്കർ തോട്ടം ഭൂമി പരിവർത്തനം നടത്തിയിട്ടുണ്ട്; ഇത് സംബന്ധിച്ച് സർക്കാരിന്റെ കൈവശം കണക്കുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
തോട്ടം ഭൂമി പരിവർത്തനപ്പെടുത്തിയതിനെതിരെ താലൂക്ക് ലാൻഡ് ബോർഡുകൾ എത്ര കേസുകള്‍ എടുത്തു; വിശദവിവരം ലഭ്യമാക്കാമോ?
1567.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയവുമായി ബന്ധപ്പെട്ട റവന്യൂ രേഖകളില്‍, പ്രസ്തുത പ്രദേശത്തിന്റെ ഭൂമി തരം മാറ്റുന്നതിനുളള നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതുമൂലം സ്റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവൃത്തിയുടെ ടെണ്ടര്‍, ടെണ്ടര്‍ ആക്‌സെപ്റ്റൻസ് കമ്മിറ്റി മുമ്പാകെ സമര്‍പ്പിക്കാന്‍ കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഭൂമിയുടെ തരം മാറ്റല്‍ പ്രക്രിയ അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1568.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂപരിഷ്കരണ നിയമപ്രകാരം തോട്ടമായി നിലനിർത്തണമെന്ന വ്യവസ്ഥയോടെ മിച്ചഭൂമി എന്നനിലയ്ക്ക് ഏറ്റെടുക്കാതെ നിലനിർത്തിയ തോട്ടഭൂമികള്‍ വ്യാപകമായി തരം മാറ്റുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരത്തില്‍ തരംമാറ്റിയാല്‍ ഇതിനെതിരെ എന്ത് നടപടികളാണ് സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കാമോ;
( ബി )
ഇളവ് ലഭിച്ചിട്ടുള്ള തോട്ടഭൂമിയില്‍ നിന്നും തുണ്ടുകളായി ഭൂമി വാങ്ങി വീട് വച്ചും കൃഷി ചെയ്തും ഭൂമി കൈവശം വച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരം കൈവശക്കാർക്ക് ഭൂമിയുടെ കരമടവ് ഉള്‍പ്പെടെയുള്ള റവന്യു അവകാശങ്ങള്‍ നിഷേധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരം കൈവശക്കാരെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമോ?
1569.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം മണ്ഡലത്തിലെ എറിയാട് ഗ്രാമപഞ്ചായത്തിലെ പുറമ്പോക്ക് ഭൂമി എത്രയുണ്ടെന്ന് കണക്കാക്കിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത കണക്ക് വാർഡ് തലത്തിൽ തരംതിരിച്ച് ലഭ്യമാക്കാമോ?
1570.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ ജി എസ് ജയലാൽ
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഭൂവുടമകളുടെ കൈവശം രേഖകളിൽ ഉള്ളതിനേക്കാൾ അധികമായുള്ള ഭൂമിക്ക് കൈവശാവകാശ രേഖയില്ലാത്തത് മൂലം സംജാതമായിട്ടുള്ള ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ഡിജിറ്റൽ റീസർവ്വേ പൂർത്തീകരിക്കുന്നതോടെ ഓരോ ഭൂവുടമയുടെയും കൈവശമുള്ള അധികഭൂമിക്ക് അവകാശരേഖ നൽകുന്നതിനായി നിയമനിർമ്മാണം നടത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
സ്വകാര്യ ഭൂമിക്ക് സമീപമുള്ള പൊതു ഉടമസ്ഥതയിലുള്ള ഭൂമിയുടെ വിസ്തീർണത്തിൽ കുറവില്ലെന്ന് ഉറപ്പാക്കിയതിനുശേഷം സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള അധികഭൂമിക്ക് അവകാശരേഖ നൽകുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
1571.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മിച്ചഭൂമി കേസുകൾ കൈകാര്യം ചെയ്യുന്നതിന് നിലവിലുള്ള സംവിധാനം അപര്യാപ്തമാണ് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( ബി )
അടിയന്തരമായി തീർപ്പാക്കേണ്ട കേസുകൾ പലതും നിലവിലെ സംവിധാനം മൂലം നീണ്ടുപോകുന്നതിനാൽ ഓരോ ജില്ലയിലും ഓരോ ലാൻഡ് ബോർഡുകൾ സ്ഥാപിച്ച് മിച്ചഭൂമി കേസുകൾ തീർപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം നൽകുമോ?
1572.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നികുതി ഒടുക്കാത്ത ഭൂമി സര്‍ക്കാരിന്റെ പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
ബാലുശ്ശേരി മണ്ഡലത്തിലെ കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കോട്ടൂർ വില്ലേജിലെ മൂലാട് പ്രദേശത്തെ നികുതി കെട്ടാത്ത ഭൂമി ഗ്രാമപഞ്ചായത്തിന് ലീസിന് നല്‍കുന്നതിനുള്ള അപേക്ഷ പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
1573.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. പ്രമോദ് നാരായൺ
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കേന്ദ്രസർക്കാർ സ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും പാട്ടത്തിന് നൽകിയ ഭൂമിയുടെ വിശദാംശങ്ങള്‍ അറിയിക്കാമോ;
( ബി )
അവയ്ക്ക് ലഭിക്കുന്ന പാട്ടത്തുകയുടെ തോത്, അതിലൂടെ ലഭിക്കുന്ന ശരാശരി വരുമാനം എന്നിവ അറിയിക്കുമോ;
( സി )
ഇങ്ങനെ പാട്ടത്തിനെടുത്ത ഭൂമി ഉപയോഗിക്കാതെ കിടക്കുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കിൽ ഇത്തരം പാട്ടഭൂമികള്‍ കരാര്‍ റദ്ദ് ചെയ്ത് തിരികെപ്പിടിക്കുന്നതിന് നടപടി സ്വീകരിക്കുമോ; അതിനായി പ്രത്യേക കർമ്മപദ്ധതി ആവിഷ്കരിക്കുമോ?
1574.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാട്ടക്കാലാവധി കഴിഞ്ഞും പാട്ട വ്യവസ്ഥകള്‍ ലംഘിച്ചും കൈവശം വച്ചിരിക്കുന്ന ഭൂമിയും കെട്ടിടവും തിരിച്ചു പിടിക്കുന്നതിന് സ്വീകരിച്ചു വരുന്ന നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട എത്ര ഹെക്ടര്‍ ഭൂമിയും എത്ര കെട്ടിടങ്ങളും ഈ സര്‍ക്കാര്‍ നാളിതുവരെ പിടിച്ചെടുത്തുവെന്നും ഇനി പിടിച്ചെടുക്കാനുള്ളവയുടെ വിശദാംശവും വ്യക്തമാക്കുമോ;
( സി )
ഇത്തരത്തില്‍ കൈവശം വച്ചിരിക്കുന്ന ഭൂമിയും കെട്ടിടങ്ങളും പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് കോടതി വ്യവഹാരങ്ങളില്‍പ്പെട്ട എത്ര കേസ്സുകള്‍ ഉണ്ടെന്നും അവ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കാന്‍ റവന്യൂ വകുപ്പ് സ്വീകരിച്ചു വരുന്ന തുടര്‍ നടപടികള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ?
1575.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-ലെ കേന്ദ്ര വനസംരക്ഷണ നിയമഭേദഗതി പ്രകാരം വനേതര ആവശ്യങ്ങൾക്കായി തരം മാറ്റിയ ഭൂമി കണ്ടെത്തുവാൻ വിദഗ്ധസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
ഭൂമി സംബന്ധിച്ച് എന്തൊക്കെ രേഖകളാണ് സമിതിക്കു സമർപ്പിക്കേണ്ടതെന്ന് വ്യക്തമാക്കുമോ; സമിതിയുടെ പ്രവർത്തന നടപടിക്രമങ്ങൾ അറിയിക്കുമോ; ഇത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കേണ്ട അവസാന തീയതി എന്നാണ്; ഇക്കാര്യത്തിൽ നാളിതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ?
1576.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2017-ലെ പുതുക്കിയ ബഡ്ജറ്റിൽ പ്രഖ്യാപിച്ച റവന്യൂ ടവറുകള്‍, മിനി സിവില്‍ സ്റ്റേഷനുകള്‍ ഏതൊക്കെയെന്നും അതിനായി എത്ര തുക വകയിരുത്തിയിരുന്നുവെന്നും വ്യക്തമാക്കാമോ;
( ബി )
ഇതില്‍ നിര്‍മ്മാണം ആരംഭിച്ചത്, പുരോഗമിക്കുന്നത്, പൂര്‍ത്തീകരിച്ചത് എന്നീ ഘട്ടങ്ങളിലുള്ള റവന്യൂ ടവര്‍, മിനി സിവില്‍ സ്റ്റേഷനുകള്‍ എന്നിവയുടെ വിശദാംശം നല്‍കുമോ;
( സി )
സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡ് വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കി അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുള്ളതും കിഫ്ബിയുടെ പരിഗണനയിലുള്ളതുമായ റവന്യൂ ടവര്‍, മിനി സിവില്‍ സ്റ്റേഷനുകള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ഡി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏതൊക്കെ റവന്യൂ ടവര്‍, മിനി സിവില്‍ സ്റ്റേഷനുകള്‍ക്ക് കിഫ്ബിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ഇ )
ചാലക്കുടിയില്‍ റവന്യൂ ടവര്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ നിലവില്‍ ഏതു ഘട്ടത്തിലാണെന്ന് വിശദീകരിക്കുമോ?
1577.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തിയില്‍ നിർമ്മാണം പൂർത്തീകരിച്ച മിനി സിവിൽ സ്റ്റേഷനിലേക്ക് കടുത്തുരുത്തി വില്ലേജ് ഓഫീസ് മാറ്റി സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയുടെ ഭാഗമായി സിവില്‍ സ്റ്റേഷന്‍ കെട്ടിടത്തില്‍ വില്ലേജ് ഓഫീസിന് ആവശ്യമായ അടിസ്ഥാന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത മിനി സിവില്‍ സ്റ്റേഷനിലേക്ക് വില്ലേജ് ഓഫീസ് മാറ്റിയാൽ ഉടൻ തന്നെ രണ്ടാംഘട്ട അനക്സ് കെട്ടിട നിർമ്മാണത്തിനുള്ള സ്ഥലം പൊതുമരാമത്ത് വകുപ്പിന് കൈമാറാൻ കഴിയുമോ; ഇതുസംബന്ധിച്ച പ്രെപ്പോസലില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1578.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ നാളിതുവരെ എത്ര വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളായി ഉയര്‍ത്തിയിട്ടുണ്ടെന്നും അവ ഏതൊക്കെയാണെന്നും വ്യക്തമാക്കാമോ;
( ബി )
ഏറനാട് മണ്ഡലത്തിലെ ഏതെല്ലാം വില്ലേജ് ഓഫീസുകളെയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റിയിട്ടുള്ളതെന്നും പുതുതായി ഏതെല്ലാം വില്ലേജ് ഓഫീസുകളെയാണ് സ്മാർട്ട് വില്ലേജാക്കുന്നതെന്നും അറിയിക്കുമോ;
( സി )
സ്മാർട്ട് വില്ലേജ് ഓഫീസുകളായി മാറുമ്പോള്‍ എന്തെല്ലാം അടിസ്ഥാന സൗകര്യങ്ങളാണ് ഉണ്ടാകുന്നതെന്ന് വിശദമാക്കുമോ?
1579.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ ഡി കെ മുരളി
ശ്രീ. പി.വി. ശ്രീനിജിൻ
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനത്തില്‍ ഉണ്ടായ പുരോഗതി വ്യക്തമാക്കാമോ;
( ബി )
ഭൂമിയുടെ വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുന്ന പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( സി )
2007 മുതല്‍ 2024 വരെ എത്ര പേര്‍ക്ക് പട്ടയം ലഭ്യമാക്കിയെന്ന കണക്ക് ലഭ്യമാണോ; എങ്കിൽ അത് വ്യക്തമാക്കാമോ;
( ഡി )
2011-2016 കാലഘട്ടത്തിലെ സര്‍ക്കാര്‍ ആകെ എത്ര പേര്‍ക്ക് പട്ടയം ലഭ്യമാക്കിയെന്ന് വിശദമാക്കാമോ?
1580.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പിന് കീഴില്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?
1581.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി മണ്ഡലത്തിലെ കറുകുറ്റി വില്ലേജ് വക ഭൂമിയില്‍ കറുകുറ്റി മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതിനായി 2024-25 വര്‍ഷത്തെ ബഡ്ജറ്റില്‍ 20 % തുക വകയിരുത്തിയത് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാകുമോ;
( ബി )
കറുകുറ്റി മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കറുകുറ്റി പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗതീരുമാന പ്രകാരം റവന്യു വകുപ്പ് സ്വീകരിക്കേണ്ട തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കാമോ;
( സി )
നിലവിലെ പഴക്കം ചെന്ന കെട്ടിടം പൊളിക്കുന്നതിന് മുന്നോടിയായി വാല്യുവേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ; മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിട നിര്‍മ്മാണം പൂത്തീകരിക്കുന്നത് വരെ കറുകുറ്റി വില്ലേജ് ഓഫീസ് താല്‍ക്കാലികമായി പ്രവർത്തിക്കുന്നതിന് ആവശ്യമായ കെട്ടിടം കണ്ടെത്തിയിട്ടുണ്ടോ; ഈ വിഷയത്തില്‍ നാളിതുവരെയായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ; ഇക്കാര്യങ്ങൾ സംബന്ധിച്ച കത്ത് പൊതുമരാമത്ത് വകുപ്പില്‍ നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിനുള്ള നടപടി സ്വീകരിക്കുമോ;
( ഡി )
നിലവിലെ വില്ലേജ് ഓഫീസ് കെട്ടിടം പൊളിക്കുന്നതിനും വില്ലേജ് ഓഫീസ് മറ്റൊരു കെട്ടിടത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും ആവശ്യമായ തുടര്‍നടപടികള്‍ വേഗത്തിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ; ഇത് സംബന്ധിച്ച നിര്‍ദ്ദേശം ജില്ലാകളക്ടര്‍ക്ക് നല്‍കുമോ?
1582.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ വിവിധ വില്ലേജ് ഓഫീസുകളിലെ സ്റ്റാഫ് പാറ്റേണ്‍ വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഓരോ വില്ലേജ് ഓഫീസിലേയും ജീവനക്കാരുടെ ഒഴിവുകള്‍ സംബന്ധിച്ച വിശദാംശം നല്‍കാമോ;
( സി )
ഭൂരിഭാഗവും ഗ്രൂപ്പു വില്ലേജുകളായി പ്രവര്‍ത്തിക്കുന്ന പ്രസ്തുത വില്ലേജ് ഓഫീസുകളിലെ ജീവനക്കാരുടെ ഒഴിവുകള്‍ അടിയന്തരമായി നികത്താന്‍ നടപടി സ്വീകരിക്കുമോ; വിശദാംശം അറിയിക്കാമോ?
1583.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി മണ്ഡലത്തിലെ വടകര - മാഹി കനാല്‍ പ്രവൃത്തി, കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ്, കുറ്റ്യാടി ബൈപ്പാസ്, വടകര വില്യാപ്പള്ളി ചേലക്കാട് റോഡ് നിര്‍മ്മാണം എന്നീ പ്രവൃത്തികളുടെ ഭാഗമായി അനധികൃത കയ്യേറ്റം കണ്ടെത്താന്‍ സര്‍വെയര്‍മാരുടെ കുറവ് തടസ്സം സൃഷ്ടിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ആവശ്യമുള്ള സര്‍വെയര്‍മാരെ അടിയന്തരമായി നിയമിച്ച് ഈ വികസന പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1584.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മിച്ചൽ ജംഗ്ഷൻ വികസനവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ സ്ഥലം ഏറ്റെടുപ്പ് നടപടികൾക്ക് കാലതാമസം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത പദ്ധതി അടിയന്തരമായി നടപ്പിലാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1585.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോലഴി പഞ്ചായത്തില്‍ കറ്റൂര്‍ വില്ലേജിലെ 12 പേര്‍ക്ക് പതിച്ച് നല്‍കുന്നതിനായി 28.05.2018-ലെ സ.ഉ. (എം.എസ്) നമ്പര്‍ 204/18/ആര്‍.ഇ.വി. ഉത്തരവ് പ്രകാരം റവന്യൂ വകുപ്പിലേയ്ക്ക് പുനര്‍ നിക്ഷിപ്തം ചെയ്ത ഭൂമി അര്‍ഹതപ്പെട്ടവര്‍ക്ക് പതിച്ച് കൊടുത്തിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പുനര്‍ നിക്ഷിപ്തം ചെയ്ത ഭൂമി അര്‍ഹതപ്പെട്ടവര്‍ക്ക് പതിച്ച് നല്‍കുന്നതിനുളള നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
1586.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ താലൂക്ക് രൂപീകരണം സംബന്ധിച്ച് റവന്യു വകുപ്പിന്റെ നിലപാട് വ്യക്തമാക്കാമോ; ഇക്കാര്യത്തിൽ വകുപ്പ് കൈക്കൊണ്ടിട്ടുളള നടപടികൾ എന്താണ് എന്നറിയിക്കാമോ;
( ബി )
പുതിയ താലൂക്കുകൾ രൂപീകരിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങൾ മുന്നിലുണ്ടോ; എങ്കിൽ ആയത് വിശദമാക്കാമോ?
1587.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം കേന്ദ്രമാക്കി പുതിയ താലൂക്ക് അനുവദിക്കുന്നത് പരിഗണനയിലുണ്ടോ; ഇല്ലെങ്കില്‍ ഇതിനുള്ള കാരണങ്ങള്‍ എന്തെന്ന് വിശദമാക്കാമോ?
1588.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തില്‍പ്പെട്ട നെന്‍മണിക്കര വില്ലേജില്‍ ഓണ്‍ലെെന്‍ പോക്കുവരവ്-രജിസ്ട്രേഷന്‍ ഡാറ്റ ലഭ്യമാക്കാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഓണ്‍ലെെന്‍ പോക്കുവരവ്-രജിസ്ട്രേഷന്‍ ഡാറ്റ ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
1589.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ 2023 വരെ റവന്യു വിഹിതമായി എറണാകുളം ജില്ല സംസ്ഥാനത്തിന് നൽകിയ തുക എത്രയെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത കാലയളവിൽ വിവിധ വകുപ്പുകളിൽ നിന്ന് എറണാകുളം ജില്ലക്ക് വികസന പദ്ധതികൾക്കായി അനുവദിക്കപ്പെട്ട തുക എത്രയാണെന്നും അനുവദിക്കപ്പെട്ട തുകയിൽ ചെലവഴിച്ച തുക എത്രയാണെന്നും അറിയിക്കുമോ?
1590.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ വെള്ളോറ വില്ലേജ് ഓഫീസിന്റെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ സാമ്പത്തിക വര്‍ഷം തന്നെ ഫണ്ട് അനുവദിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിയ്ക്കുമോ; വ്യക്തമാക്കാമോ?
1591.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ നിയോജകമണ്ഡലത്തിലെ ആര്യങ്കാവ് വില്ലേജിലെ 354/7-ൽ പെട്ട വസ്തുവിൽ മോട്ടോർ വാഹന വകുപ്പിന് അനുവദിച്ചിരുന്ന രണ്ടേക്കർ എൺപത്തിയേഴ് സെന്റ് ഭൂമി നിലവിൽ മോട്ടോർ വാഹന വകുപ്പ് ഉപയോഗിക്കുന്നുണ്ടോയെന്ന് വിശദമാക്കാമോ; ഇല്ലെങ്കിൽ വകുപ്പിന്റെ കൈവശം ഉപയോഗമില്ലാതെ കിടക്കുന്ന എത്ര ഭൂമിയുണ്ട് എന്നറിയിക്കാമോ; പ്രസ്തുത ഭൂമിയിൽ നിന്നും വിവിധ പദ്ധതികൾക്കായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഭൂമി അനുവദിച്ചു നൽകിയിട്ടുണ്ടോ; എങ്കിൽ അവ ഏതൊക്കെ വിഭാഗത്തിന് എത്ര സെന്റ് വീതമാണ് അനുവദിച്ചതെന്ന് അറിയിക്കുമോ;
( ബി )
മോട്ടോർ വാഹന വകുപ്പിന് നൽകിയ പ്രസ്തുത ഭൂമിയിൽ നിന്നും 16.18 ആര്‍ സ്ഥലം ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റ് നിർമ്മാണത്തിനായി റവന്യുവകുപ്പിൽ നിക്ഷിപ്തമാക്കി സർക്കാർ ഉത്തരവ് നല്‍കുന്നതിലേയ്ക്കായി കൊല്ലം ജില്ലാ കളക്ടർ റവന്യു വകുപ്പിന് നൽകിയ കത്തിന്മേല്‍ സ്വീകരിച്ച നടപടി അറിയിക്കുമോ; നടപടികൾ പൂർത്തിയാക്കി സ്ഥലം എക്സൈസ് വകുപ്പിന് കൈമാറാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
പ്രസ്തുത ഭൂമി നിലവില്‍ ആരുടെയൊക്കെ കൈവശം എത്ര വീതമുണ്ടെന്ന് അറിയിക്കുമോ; പ്രസ്തുത ഭൂമിയില്‍ അനധികൃത കയ്യേറ്റം ഉണ്ടെങ്കില്‍ ആയതിന്റെ വിവരം നല്‍കാമോ;
( ഡി )
മോട്ടോർ വാഹന വകുപ്പിന്റെ കൈവശം ഉപയോഗമില്ലാതെ കിടക്കുന്ന ഭൂമി റവന്യൂ വകുപ്പിലേക്ക് പുനർ നിക്ഷിപ്തമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
1592.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വില്ലേജ് ഓഫീസുകൾ പ്രവർത്തിക്കുന്ന റവന്യു ഭൂമികൾ സ്വകാര്യ വ്യക്തികൾക്ക് കൊമേഷ്യൽ ആവശ്യങ്ങൾക്കോ അവരുടെ കെട്ടിടങ്ങളിലേക്കുള്ള വഴി സൗകര്യത്തിനോ പാർക്കിംഗ് ലഭ്യമാക്കുന്നതിനോ പതിച്ച് നൽകുന്നതിനോ ലീസിന് നൽകുന്നതിനോ സർക്കാർ അനുമതിയുണ്ടോ; എങ്കിൽ എന്തെല്ലാം ആവശ്യങ്ങൾക്കെന്ന് വിശദമാക്കാമോ; ഇതിന്റെ ഉത്തരവ് ആയിട്ടുണ്ടെങ്കിൽ ഉത്തരവിന്റെ പകർപ്പും ഇത് സംബന്ധിച്ച് വിവിധ ഓഫീസുകളിൽ നിന്നുള്ള കത്തുകളുടെയും നിർദ്ദേശങ്ങളുടെയും കോടതി ഉത്തരവുകളുടെയും പരാമർശങ്ങളുടെയും സ്വകാര്യ വ്യക്തികൾ സമർപ്പിച്ച അപേക്ഷകളുടെയും പകർപ്പുകള്‍ ലഭ്യമാക്കാമോ;
( ബി )
തിരൂരങ്ങാടി വില്ലേജ് ഓഫീസ് കെട്ടിടം ഉൾപ്പെടുന്ന ഭൂമി സ്വകാര്യ വ്യക്തികൾക്ക് പതിച്ച് നൽകുന്നതിനോ ലീസിന് നൽകുന്നതിനോ ഉത്തരവാകുകയോ ഇതിനുള്ള നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
വില്ലേജ് ഓഫീസ് കെട്ടിടം ഉൾപ്പെടുന്ന ഭൂമി എന്ത് ആവശ്യത്തിന് വേണ്ടി കൈമാറണം എന്നാവശ്യപ്പെട്ടാണ് അപേക്ഷ നൽകിയിട്ടുള്ളതെന്ന് വിശദമാക്കാമോ; ഈ ഭൂമി സ്വകാര്യ വ്യക്തികൾക്ക് കൈമാറുന്നതിനെതിരെ നിലവിൽ പരാതികൾ ലഭിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ; എങ്കിൽ ഈ പരാതികളിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്ന് വിശദമാക്കാമോ;
( ഡി )
നിലവില്‍ തിരൂരങ്ങാടി വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്ന ഭൂമിയുടെ അളവ് എത്രയാണെന്ന് വിശദമാക്കാമോ; പ്രസ്തുത ഭൂമിയിൽ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നതിന് സൗകര്യക്കുറവ് ഉണ്ടെന്ന കാരണം പറഞ്ഞ് ഇവിടെനിന്നും പുതിയ സ്ഥലത്തേക്ക് മാറാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ പുതിയ സ്ഥലത്തെ ഭൂമിയുടെ അളവ് എത്രയാണെന്ന് വിശദമാക്കാമോ;
( ഇ )
വില്ലേജ് ഓഫീസ് മാറ്റി സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ അളവിനേക്കാൾ നിലവിൽ തിരൂരങ്ങാടി വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്ന ഭൂമി കൂടുതലായതിനാൽ നിലവിലെ ഭൂമി പൂർണ്ണമായും ഉപയോഗപ്പെടുത്തി പ്രസ്തുത ഭൂമിയിൽ തന്നെ തുടർന്നും പ്രവർത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;
( എഫ് )
തിരൂരങ്ങാടി വില്ലേജ് ഓഫീസ് നിലവിൽ പ്രവർത്തിക്കുന്ന ഭൂമിയുടെ പിറകിലുള്ള കെട്ടിടത്തിലേക്ക് റോഡിൽ നിന്നും വഴി സൗകര്യമുണ്ടോ; റോഡിൽ നിന്നും ഈ വഴി അടക്കം രേഖപ്പെടുത്തിയ ഭൂമിയുടെ സ്കെച്ച് ലഭ്യമാക്കാമോ;
( ജി )
പ്രസ്തുത ഭൂമി സ്വകാര്യ വ്യക്തികൾക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് ആദ്യം സമര്‍പ്പിച്ച അപേക്ഷ നിരസിച്ചിരുന്നോയെന്ന് വിശദമാക്കാമോ; രണ്ടാമത് സമർപ്പിച്ച അപേക്ഷയിന്മേൽ തുടർനടപടികൾ സ്വീകരിച്ചിരുന്നോ; എങ്കിൽ അതിന്റെ കാരണം എന്താണെന്ന് വിശദമാക്കാമോ?
1593.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കാേട്, മാവൂര്‍ വില്ലേജില്‍ റീ സര്‍വ്വെ 21/1, 21/5 എന്നിവയില്‍ യഥാക്രമം 1.32 ഏക്കര്‍, 56 സെന്റ് എന്നിങ്ങനെ വിസ്തീര്‍ണ്ണത്തില്‍ രണ്ട് സ്ഥലങ്ങള്‍ റവന്യൂ വകുപ്പിന്റെ കെെവശത്തില്‍ നിലവിലുണ്ടോ;
( ബി )
കോഴിക്കോട് ജില്ലാ കളക്ടറുടെ 28.02.1958 ലെ A4-14425/57 നടപടിക്രമപ്രകാരം ഈ ഭൂമി ഏത് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുയിട്ടുള്ളത്;
( സി )
പ്രസ്തുത ഭൂമി സംബന്ധിച്ച് എന്തെങ്കിലും കേസ് നിലവിലുണ്ടോ;
( ഡി )
സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ക്കായി പ്രസ്തുത ഭൂമി ഉപയോഗപ്പെടുത്തുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ?
1594.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിലെ ചെങ്കള ഗ്രൂപ്പ് വില്ലേജ് ഓഫീസിൽ മതിയായ സ്ഥല സൌകര്യം ഇല്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
എത്ര വർഷം മുൻപാണ് ഈ കെട്ടിടം പണിതതെന്നും ഇപ്പോഴതിന്റെ അവസ്ഥ എന്താണെന്നും വിശദമാക്കാമോ;
( സി )
ഏതെല്ലാം വില്ലേജ് ഓഫീസുകൾ ചേർന്നതാണ് ഈ ഗ്രൂപ്പ് വില്ലേജ് ഓഫീസെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത വില്ലേജുകളിലെ ജനസംഖ്യയും ഭൂമി ഉടമകളും എത്രയാണെന്ന് വിശദമാക്കാമോ;
( ഇ )
ഈ ഗ്രൂപ്പ് വില്ലേജ് ഓഫീസിലെ തസ്തികനില എങ്ങനെയാണെന്ന് വ്യക്തമാക്കാമോ; ഇവയിൽ ഏതെല്ലാം തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നതെന്നും എത്ര കാലമായി ഈ സ്ഥിതി തുടരുന്നുവെന്നും വ്യക്തമാക്കാമോ;
( എഫ് )
ദിവസവും എത്ര പേർ നികുതി അടയ്ക്കാനും മറ്റു ആവശ്യങ്ങൾക്കും ചെങ്കള ഗ്രൂപ്പ് വില്ലേജ് ഓഫീസിൽ എത്തുന്നുവെന്ന് വിശദമാക്കാമോ;
( ജി )
ജില്ലാ ആസ്ഥാന പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വലിയ വരുമാനം കിട്ടുന്ന ഈ ഗ്രൂപ്പ് വില്ലേജ് ഓഫീസിനെ എപ്പോൾ സ്മാർട്ട് ഓഫീസായി മാറ്റുമെന്ന് വ്യക്തമാക്കാമോ?
1595.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂന്നാര്‍ മേഖലയിലെ 7 വില്ലേജുകളില്‍ ഗാര്‍ഹിക, ഗാര്‍ഹികേതര കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് റവന്യൂ വകുപ്പിന്റെ നിരാക്ഷേപ സാക്ഷ്യപത്രം നിലവില്‍ ആവശ്യമുണ്ടോ; വിശദമാക്കാമോ;
( ബി )
മൂന്നാര്‍ മേഖലയില്‍ കെട്ടിട നിര്‍മ്മാണത്തിന് റവന്യൂ വകുപ്പിന്റെ എന്‍.ഒ.സി. ആവശ്യമില്ല എന്ന ബഹു.കേരള ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കെട്ടിട നിര്‍മ്മാണത്തിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1596.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിര്‍ദിഷ്ട കോഴിക്കോട്-പാലക്കാട് ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കോങ്ങാട് മണ്ഡലത്തിലെ കരിമ്പ വില്ലേജിലെ ഭൂമിയുടെ അടിസ്ഥാന വില നിര്‍ണ്ണയവുമായി ബന്ധപ്പെട്ട പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത പരാതി പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കരിമ്പ വില്ലേജിലെ സ്ഥലങ്ങളുടെ കമ്പോളവില-ന്യായവില പോരായ്മകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിച്ച് വില പരിഷ്കരിക്കുന്നതിനും അര്‍ഹമായ നഷ്ടപരിഹാരം നിര്‍ണ്ണയിച്ച് നല്‍കുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുമോ?
1597.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കാഞ്ഞങ്ങാട് മണ്ഡലത്തില്‍ റവന്യൂ വകുപ്പ് വഴി ഭൂമിക്കായി ഏതൊക്കെ സർക്കാർ, സർക്കാർ അനുബന്ധ സ്ഥാപനങ്ങളുടെ അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ഓരോ അപേക്ഷയിന്മേലും നിലവിൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്നും ഭൂമി കൈമാറ്റത്തിനായി ഇനി എന്തൊക്കെ നടപടികളാണ് ബാക്കിയുള്ളതെന്നും വിശദമാക്കാമോ?
1598.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട നിയോജകമണ്ഡലത്തിലെ കൂട്ടിലങ്ങാടി വില്ലേജിൽ കാരാട്ടുപറമ്പിലെ പ്രദേശവാസികള്‍ക്ക് മിച്ചഭൂമി പ്രശ്നം കാരണം 2006 മുതൽ നികുതി അടക്കാൻ കഴിയാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഏകദേശം എത്ര പേര്‍ ഈ പ്രയാസം നേരിടുന്നുണ്ടെന്നും എന്തുകൊണ്ടാണ് ഈ ബുദ്ധിമുട്ട് നിലനില്‍ക്കുന്നതെന്നും വ്യക്തമാക്കുമോ;
( ബി )
വകുപ്പ് മന്ത്രി വിളിച്ചു ചേര്‍ത്ത റവന്യു അസംബ്ലിയില്‍ നിയോജകമണ്ഡലം എം.എല്‍.എ. ഈ വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതിന് ശേഷം പ്രസ്തുത പ്രശ്നം പരിഹരിക്കുന്നതില്‍ ഉണ്ടായ പുരോഗതി അറിയിക്കുമോ?
1599.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ സർക്കാർ വകുപ്പുകളുടെ റവന്യു റിക്കവറിയുമായി ബന്ധപ്പെട്ട എത്ര കേസുകൾ നിലവിൽ ഉണ്ട്; പ്രസ്തുത കേസുകളുമായി ബന്ധപ്പെട്ട തുക ജില്ല തിരിച്ചും വിവിധ വകുപ്പുകള്‍ തിരിച്ചും ലഭ്യമാക്കാമോ;
( ബി )
ഇതിൽ എത്ര കേസുകളിലായി എത്ര രൂപ വിവിധ കോടതികളിൽ സ്റ്റേ ഉണ്ട്; ജില്ല തിരിച്ചും വകുപ്പ് തിരിച്ചുമുള്ള കണക്ക് വിശദമാക്കാമോ;
( സി )
കുടിശികക്കാരുടെ സ്വത്ത് വിവരങ്ങൾ സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിലെ ഡേറ്റയുമായി ഒത്തു നോക്കാറുണ്ടോ; കുടിശികക്കാരിൽ നിന്നും പണം ഈടാക്കുവാൻ സ്വീകരിച്ച നടപടിക്രമങ്ങൾ വിശദമാക്കാമോ?
1600.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോലഴി പഞ്ചായത്തില്‍ കറ്റൂര്‍ വില്ലേജിലെ പന്ത്രണ്ട് പേര്‍ക്ക് പതിച്ച് നല്‍കുന്നതിനായി 28.05.2018-ലെ സ.ഉ. (എം.എസ്) നമ്പര്‍ 204/18/ആര്‍.ഇ.വി. ഉത്തരവ് പ്രകാരം റവന്യൂ വകുപ്പിലേയ്ക്ക് പുനര്‍ നിക്ഷിപ്തം ചെയ്ത ഭൂമി അര്‍ഹതപ്പെട്ടവര്‍ക്ക് പതിച്ച് കൊടുത്തിട്ടില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഭൂമി അര്‍ഹതപ്പെട്ടവര്‍ക്ക് പതിച്ച് നല്‍കുന്നതിനുളള നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
1601.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് താലൂക്ക് പരിധിയില്‍ അംഗീകൃത സര്‍വേയര്‍മാരുടെ എത്ര തസ്തികകളാണ് നിലവിലുള്ളതെന്നതെന്നും ഇവയില്‍ എത്ര തസ്തികകൾ ഒഴിഞ്ഞുകിടക്കുവെന്നും വ്യക്തമാക്കാമോ ;
( ബി )
തര്‍ക്കമുള്ള അതിരുകള്‍ അടയാളപ്പെടുത്തി നല്‍കുന്നതിലുള്ള കാലതാമസം മൂലം ഭരണാനുമതിയുള്ള റോഡ് നിർമാണ പ്രവൃത്തികൾ ആരംഭിക്കുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുന്നതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ?
1602.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ഫണ്ടുപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഭൂമിയുടെ സര്‍വേ നടത്തി അതിരുകള്‍ തിട്ടപ്പെടുത്തുന്നതിനായി എൽ.ആര്‍. തഹസീല്‍ദാര്‍മാര്‍ക്ക് സമര്‍പ്പിക്കുന്ന അപേക്ഷകളിന്മേൽ നടപടി സ്വീകരിയ്ക്കുന്നതിന് കാലതാമസമുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത്തരം അപേക്ഷകള്‍ക്ക് മുന്‍ഗണന നല്‍കി തീർപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിയ്ക്കുമോ?
1603.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ പാണാവള്ളി വില്ലേജിൽ പൂച്ചാക്കല്‍ പോലീസ് സ്റ്റേഷന് സമീപത്തുള്ള പുറമ്പോക്ക് ഭൂമി എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഭൂമി എത്ര പേര്‍ക്ക് പതിച്ച് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; പതിച്ചുനല്‍കാത്തതും സ്വകാര്യ വ്യക്തികള്‍ അനധികൃതമായി കെെവശപ്പെടുത്തിയിരിക്കുന്നതുമായ ഭൂമിയുടെ അളവ് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത ഭൂമി അനധികൃതമായി കെെവശപ്പെടുത്തിയിരിക്കുന്ന വ്യക്തികള്‍ക്കും,സ്ഥാപനങ്ങള്‍ക്കുമെതിരെ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ?
1604.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന ഡിജിറ്റൽ സർവെ പുരോഗതി അറിയിക്കാമോ;
( ബി )
നാളിതുവരെ എത്ര വില്ലേജുകളിൽ ഡിജിറ്റൽ സർവെ പൂർത്തിയാക്കിയെന്നും മുഴുവൻ വില്ലേജുകളിലും ഫീൽഡ് വർക്ക് പൂർത്തിയാക്കുന്നതിന് എത്ര സമയമെടുക്കുമെന്നും അറിയിക്കാമോ;
( സി )
തൃശൂർ ജില്ലയിലെ ഏതൊക്കെ വില്ലേജുകളിലാണ് ഡിജിറ്റൽ സർവെ പൂർത്തിയായതെന്നും ഏതൊക്കെ വില്ലേജുകളിലാണ് ആരംഭിച്ചിട്ടുള്ളതെന്നും താലൂക്ക് തിരിച്ച് അറിയിക്കാമോ?
1605.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡിജിറ്റൽ സർവ്വെയിലൂടെ തയ്യാറാക്കുന്ന വിവരങ്ങൾ ഭൂവിനിയോഗവുമായി ബന്ധപ്പെട്ട ഏതെല്ലാം പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്താനാവുമെന്ന് അറിയിക്കാമോ;
( ബി )
ഡിജിറ്റൽ സർവ്വെയുടെ ഭാഗമായി ദുരന്ത സാധ്യതയുള്ള പ്രദേശങ്ങൾ സംബന്ധിച്ച് പ്രത്യേക രേഖപ്പെടുത്തലുകൾ നടത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
1606.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഭൂമിയുടെ സര്‍വേ നടത്തുന്നതിനായി റവന്യൂ, സര്‍വേ വകുപ്പുകൾക്ക് നല്‍കിയ അപേക്ഷകളുടെ നിലവിലെ സ്ഥിതി അറിയിക്കുമോ;
( ബി )
ഗുരുവായൂര്‍ മണ്ഡലത്തില്‍ ഏതൊക്കെ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും , തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സര്‍വേയര്‍മാരെ ഉപയോഗിച്ച് സ്വന്തമായി സര്‍വേ നടത്തുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
ഈ സര്‍ക്കാര്‍ വന്നതിനു ശേഷം തൃശൂര്‍ ജില്ലയില്‍ വകുപ്പുകള്‍ സ്വകാര്യ സര്‍വേയര്‍മാരെ ഉപയോഗിച്ച് നടത്തിയ സര്‍വേകള്‍ക്ക് റവന്യൂ, സര്‍വേ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അംഗീകാരം നല്‍കിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
1607.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആരംഭിച്ച ഡിജിറ്റല്‍ സർവെയുടെ പുരോഗതി അറിയിക്കാമോ;
( ബി )
എത്ര ജീവനക്കാരെയാണ് ഡിജിറ്റല്‍ സർവെയ്ക്കായി നിയോഗിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( സി )
ഡിജിറ്റല്‍ സർവെ പരാതികള്‍ എവിടെയാണ് സമർപ്പിക്കേണ്ടതെന്ന് വ്യക്തമാക്കാമോ;
( ഡി )
കൂടുതല്‍ വില്ലേജുകളില്‍ ഡിജിറ്റല്‍ സർവെ ആരംഭിക്കാന്‍ പദ്ധതിയുണ്ടോ; വിശദമാക്കാമോ?
1608.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റീസര്‍വ്വേ സംബന്ധിച്ച പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ അവ പരിഹരിക്കാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?
1609.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി വില്ലേജിൽ റീസർവ്വേയ്ക്ക് ശേഷമുള്ള അപാകതകൾ പരിഹരിക്കുന്നതിനായി സമർപ്പിച്ച അപേക്ഷേകളിന്മേൽ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
1610.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് റവന്യൂ ടവറിന്റെ ദൈനംദിന പരിപാലനം, ശുചീകരണം, മാലിന്യ നിര്‍മ്മാർജ്ജനം എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ 18.07.2022 ന് ചേര്‍ന്ന യോഗത്തിന്റെ തീരുമാനങ്ങളിലെ എതെല്ലാം കാര്യങ്ങളാണ് നടപ്പിലാക്കിയത് എന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത യോഗത്തിന്റെ തീരുമാനപ്രകാരം ഹരിപ്പാട് റവന്യൂ ടവറിന്റെ പ്രവര്‍ത്തനത്തിനായി കാര്‍ത്തികപള്ളി തഹല്‍സിദാറിനെ എസ്റ്റേറ്റ് ഓഫീസറാക്കി നിയമിച്ച് പി.ഡബ്ല്യൂ.ഡി. നിരത്ത്/ഇലക്ട്രിക്കല്‍ വിഭാഗം, പോലീസ്, അഗ്നിശമന സേന, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ച്‌ ജില്ലാകളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടിന്റെ ഒരു കോപ്പി ലഭ്യമാക്കുമോ; ഇല്ലെങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ട് അടിയന്തിരമായി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( സി )
മേൽപ്പറഞ്ഞ യോഗത്തിന്റെ അടിസ്ഥാനത്തില്‍ ഹരിപ്പാട് റവന്യൂ ടവറിന്റെ ഭൂമി റവന്യൂ വകുപ്പിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ അറിയിക്കാമോ;
( ഡി )
ഹരിപ്പാട് റവന്യൂ ടവറിന്റെ പ്രവര്‍ത്തന പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
1611.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗൃഹശ്രീ ഭവന പദ്ധതി വഴി 2022-2023 വര്‍ഷത്തില്‍ സംസ്ഥാനത്ത് എത്ര ഭവനങ്ങള്‍ നിർമ്മിച്ച് നല്‍കിയിട്ടുണ്ടെന്ന ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
മെഡിക്കല്‍ കോളേജുകളിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും താമസസൗകര്യമൊരുക്കുന്ന ആശ്വാസ് വാടക ഭവന പദ്ധതി പ്രകാരം ഈ സര്‍ക്കാര്‍ വന്ന ശേഷം നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി എവിടെയെല്ലാം നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വിശദമാക്കാമോ?
1612.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വേണ്ടി ഹൗസിംഗ് ബോര്‍ഡ് നിര്‍മ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
കോന്നി മണ്ഡലത്തില്‍ ഹൗസിംഗ് ബോര്‍ഡിന്റെ നേതൃത്വത്തില്‍ ലക്ഷം വീടു കോളനികളിലെ ഇരട്ടവീടുകള്‍ ഒറ്റ വീടാക്കുന്നതിനുളള പദ്ധതിയെകുറിച്ച് വിശദീകരിക്കാമോ?
1613.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭവന നിർമ്മാണ വകുപ്പിന് കീഴിൽ സംസ്ഥാനത്ത് നടപ്പാക്കുന്ന ഭവന നിർമ്മാണ പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;
( ബി )
2023-24 സാമ്പത്തിക വർഷത്തിൽ വകുപ്പിന് കീഴിൽ സംസ്ഥാനത്ത് നിർമ്മിച്ചു നൽകിയ വീടുകളുടെ ജില്ല തിരിച്ചുള്ള കണക്ക് വിശദമാക്കുമോ?
1614.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തില്‍ ഭവന നിര്‍മ്മാണ വകുപ്പിന് കീഴില്‍ നിര്‍മ്മിക്കുന്ന വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ പദ്ധതിയുടെ പ്രവൃത്തി പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.