UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരം അരുവിക്കര നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരം-പൊന്‍മുടി റോഡ് നിര്‍മ്മാണത്തിന്റെ പുരോഗതി അറിയിക്കാമോ;
( ബി )
ഈ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാമോ?
2.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് നടത്തിയ താലൂക്ക് അദാലത്തുകളില്‍ ലഭിച്ച പരാതികളുടെ താലൂക്ക് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കാലയളവില്‍ താലൂക്ക് അദാലത്തുകളില്‍ ലഭിച്ച പരാതികളില്‍ ഇതിനോടകം തീര്‍പ്പാക്കിയവയുടെ താലൂക്ക് തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
3.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലേക്ക് അയക്കുന്ന അപേക്ഷകളിൽ യഥാസമയം തീർപ്പുകൽപ്പിക്കുന്നില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പരാതികളിൽ തീർപ്പുകൽപ്പിക്കാൻ കാലതാമസം നേരിടുന്ന പക്ഷം എം എൽ എ മാർ മുഖേന നൽകുന്ന പരാതികളിൽ പോലും ഇടക്കാല മറുപടികൾ സമയബന്ധിതമായി നൽകുന്നില്ലായെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത മറുപടികൾ കൃത്യമായി നൽകുവാൻ നടപടികൾ സ്വീകരിക്കുമോ;
( സി )
സി.എം.ഒ. പോർട്ടൽ ജി 3240300972 നമ്പർ പ്രകാരം സമർപ്പിച്ച ഫയലിൽ നാളിതുവരെ സ്വീകരിച്ച നടപടികൾ സംബന്ധിച്ച മറുപടി ഇതുവരെ ലഭ്യമായിട്ടില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പുരോഗതി വിശദമാക്കാമോ; 23.03.2024 ലെ കെ2/37/2024 പൊ.വി.വ. നമ്പർ കത്തിലൂടെ ഒരാഴ്ചക്കുള്ളിൽ മറുപടി സർക്കാരിൽ ലഭ്യമാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയക്ടറോട് ആവശ്യപ്പെട്ടിട്ടും നാളിതുവരെ മറുപടി നൽകാൻ കാലതാമസം നേരിട്ടതിന് കാരണം വിശദമാക്കാമോ; പ്രസ്തുത പരാതിക്ക് അടിയന്തരമായി പരിഹാരം കണ്ടെത്തി മറുപടി ലഭ്യമാക്കുമോ?
4.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളീയം പരിപാടിയ്ക്ക് വാഗ്ദാനം ചെയ്യപ്പെട്ട സ്‌പോണ്‍സര്‍ഷിപ്പ് മുഴുവൻ ലഭിച്ചിട്ടുണ്ടോ; എങ്കിൽ ഇവ നൽകിയ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും വിശദാംശവും ഓരോ സ്ഥാപനവും വ്യക്തിയും നൽകിയ തുകയും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പരിപാടിക്ക് നാളിതുവരെ ലഭിച്ച സ്‌പോണ്‍സര്‍ഷിപ്പുകൾ നൽകിയ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും വിശദാംശവു‍ം, ഓരോ സ്ഥാപനവും വ്യക്തിയും നൽകിയ തുകയും വ്യക്തമാക്കാമോ?
5.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പി.എസ്.സി. മുഖേന എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
അതിന്റെ വകുപ്പുകള്‍ തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
6.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സേവനാവകാശ നിയമം സംസ്ഥാനത്ത് നിലവിലുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
എങ്കിൽ എപ്പോഴാണ് ഈ നിയമം പ്രാബല്യത്തിൽ വന്നതെന്ന് വ്യക്തമാക്കുമോ;
( സി )
ഈ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
ഉദ്ദേശ്യലക്ഷ്യങ്ങൾ എത്ര ശതമാനം നിറവേറ്റാൻ കഴിഞ്ഞിട്ടുണ്ടേന്ന് വ്യക്തമാക്കാമോ;
( ഇ )
നിയമം അനുശാസിക്കുന്ന വിധത്തിൽ പൊതുജനങ്ങൾക്ക് സേവനം ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( എഫ് )
സേവനാവകാശ നിയമപ്രകാരം സേവനം ലഭ്യമാക്കിയില്ലെങ്കിൽ ബന്ധപ്പെട്ട ഉ​ദ്യോഗസ്ഥർക്കെതിരെ എടുക്കാവുന്ന ശിക്ഷണ നടപടികൾ എന്താണെന്ന് വ്യക്തമാക്കാമോ;
( ജി )
നിയമം നിലവിൽ വന്നതിനുശേഷം ഇത്തരം ശിക്ഷണ നടപടികൾക്കു വിധേയരായ ഉദ്യോഗസ്ഥരുടെ പേരുവിവരം ഓഫീസും ജില്ലയും തിരിച്ചു വ്യക്തമാക്കാമോ; സേവനാവകാശ നിയമം നിലവിൽ വന്നതിനുശേഷം നിയമം പറയുന്നത് പോലെ സേവനം ലഭ്യമാക്കാത്തതിന്റെ പേരിൽ സംസ്ഥാനത്ത് എത്ര കേസ്സുകൾ ചാർജ് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; സേവനാവകാശ നിയമപ്രകാരമുള്ള പരിഹാരമാർഗങ്ങൾ യഥാസമയം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ; എങ്കിൽ വിശദാംശം നൽകാമോ?
കേരളീയം
7.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളീയം പരിപാടിക്കായി സർക്കാർ അനുവദിച്ച് നൽകിയ തുക എത്രയെന്നും സ്പോൺസർഷിപ്പ് ഇനത്തിൽ എത്ര തുക ലഭിച്ചിട്ടുണ്ടെന്നും പ്രസ്തുത പരിപാടിക്കായി വീണ്ടും തുക അനുവദിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പരിപാടിയുടെ നടത്തിപ്പ് ചുമതല ആർക്കായിരുന്നുവെന്നും നടത്തിപ്പിനായി ഏതൊക്കെ കമ്മിറ്റികളാണ് രൂപീകരിച്ചിട്ടുള്ളതെന്നും ഓരോ കമ്മിറ്റിയുടെയും ചെയർമാൻ ആരായിരുന്നുവെന്നും കമ്മിറ്റികളുടെ ചുമതലകൾ എന്തൊക്കെയായിരുന്നുവെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത പരിപാടിയുടെ നടത്തിപ്പിനായി ടെൻഡർ നടപടികൾ ഒഴിവാക്കി ഉത്തരവ് നൽകിയിട്ടുണ്ടോ; നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ ജോലികൾക്ക് കരാർ ലഭിച്ച സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവയുടെ വിശദാംശവും കരാർ തുകയും ഇനം തിരിച്ച് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പരിപാടിയുമായി ബന്ധപ്പെട്ട് തലസ്ഥാന നഗരിയിലെ ദീപാലങ്കാരത്തിനായി എത്ര രൂപ അനുവദിച്ചിട്ടുണ്ട്; അതിനായി കരാർ നൽകിയത് ഏത് സ്ഥാപനത്തിനാണ്; ടെൻഡർ വിളിച്ചാണോ പ്രസ്തുത കരാർ നൽകിയത്; അല്ലെങ്കിൽ കരാറുകാരനെ എങ്ങനെയാണ് തെരഞ്ഞെടുത്തത്; ദീപാലങ്കാരത്തിന്റെ ഭാഗമായി തലസ്ഥാന നഗരിയിൽ ചെയ്ത പ്ര൮ത്തികളുടെ വിശദാംശം വ്യക്തമാക്കുമോ; ഈ പ്ര൮ത്തിക്കായി സ്പോൺസർഷിപ്പ് ലഭിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ഇ )
പ്രസ്തുത പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച കമ്മിറ്റികൾ വിവിധ ഇനങ്ങളിലായി ചെലവഴിച്ച തുകയുടെ വിശദാംശം ഇനം തിരിച്ച് വ്യക്തമാക്കുമോ; ഓരോ പ്ര൮ത്തിക്കും സർക്കാരിൽ നിന്ന് ലഭിച്ച തുക, സ്പോൺസർഷിപ്പ് ഇനത്തിൽ ലഭിച്ച തുക എന്നിവ ഇനം തിരിച്ച് വ്യക്തമാക്കുമോ?
8.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സമാശ്വാസ തൊഴില്‍ ദാന പദ്ധതിയുടെ മാനദണ്ഡങ്ങള്‍ പരിഷ്കരിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ അറിയിക്കാമോ?
സി.എം.ഒ. പോര്‍ട്ടലില്‍ ഓസ്പിന്‍ കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ ഉപയോഗം
9.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുഖ്യമന്ത്രിയുടെ ഓഫീസിന്റെയോ വിവരസാങ്കേതികവിദ്യാ വകുപ്പിന്റെയോ അനുമതിയോടെയാണോ സി-ഡിറ്റ്, സി.എം.ഒ. പോര്‍ട്ടലില്‍ ഓസ്പിന്‍ എന്ന കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത് എന്ന് വ്യക്തമാക്കുമോ;
( ബി )
സി.എം.ഒ പോര്‍ട്ടലില്‍ സി-ഡിറ്റ് സ്വന്തമായി നിര്‍മ്മിച്ച സോഫ്റ്റ്‌വെയര്‍ മാറ്റി ഓസ്പിന്‍ എന്ന കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ സ്വീകരിക്കാനുണ്ടായ കാരണം വ്യക്തമാക്കുമോ; സോഫ്റ്റ്‌വെയര്‍ മാറ്റുന്നതിന് തീരുമാനിച്ച മിനിട്സിന്റെ/ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
മുഖ്യമന്ത്രിയുടെ സി.എം.ഒ. പോര്‍ട്ടലുമായി ബന്ധപ്പെട്ട് നാളിതുവരെ ഓസ്പിന്‍ കമ്പനി എത്ര തുകയുടെ ഇന്‍വോയിസ് നല്‍കിയിട്ടുണ്ടെന്നും എത്ര തുക സി-ഡിറ്റ് നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ;
( ഡി )
ഓസ്പിന്‍ എന്ന കമ്പനിയുടെ പ്രൊപ്പ്രൈറ്ററി സോഫ്റ്റ്‌വെയറിലേക്ക് സി.എം.ഒ. ആപ്ലിക്കേഷന്‍ ബന്ധിപ്പിച്ചതിന്റെ സാമ്പത്തിക ബാധ്യത, ഡാറ്റാ ചോര്‍ച്ച, സ്വകാര്യ സോഫ്റ്റ്‌വെയര്‍ കമ്പനി സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ തുടങ്ങിയ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കുമോ; വിശദമാക്കുമോ?
10.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം മണ്ഡലത്തില്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്, സി.എം.എൽ.ആർ.ആർ.പി എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും അവയുടെ നിർമ്മാണ പുരോഗതിയും വിശദമാക്കുമോ?
മുഖ്യമന്ത്രിയുടെ വിദേശ യാത്ര
11.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ മുഖ്യമന്ത്രി എത്ര തവണ വിദേശ യാത്ര നടത്തിയിട്ടുണ്ടെന്നും പ്രസ്തുത വിദേശ യാത്രകളുടെ തീയതിയും സന്ദർശിച്ച രാജ്യങ്ങളുടെ വിവരവും ഓരോ യാത്രയ്ക്കായും സർക്കാരിൽ നിന്നും ചെലവഴിച്ച തുകയും അറിയിക്കാമോ;
( ബി )
പ്രസ്തുത വിദേശ യാത്രകള്‍ക്ക് അനുമതി നൽകിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
ഓരോ യാത്രയിലും മുഖ്യമന്ത്രിയെ അനുഗമിച്ചവരുടെ വിശദാംശങ്ങൾ വ്യക്തമാക്കുമോ?
മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിന്റെ ചെലവുകൾ
12.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിന്റെ ചെലവുകൾക്കായി അനുവദിച്ചിട്ടുള്ള തുക ഇനം തിരിച്ച് വിശദമാക്കുമോ;
( ബി )
പ്രസ്തുത ടീമിൽ നിലവിൽ പ്രവർത്തിക്കുന്നവരുടെ പേരും തസ്തികയും ശമ്പളവും വിദ്യാഭ്യാസയോഗ്യതയും ഓരോരുത്തരെയും നിയമിച്ച തീയതിയും വ്യക്തമാക്കുമോ;
( സി )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ പ്രസ്തുത ടീമിന്റെ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ച തുക എത്രയെന്ന് ഇനം തിരിച്ച് വിശദമാക്കുമോ?
13.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 2024 മാര്‍ച്ച് 31-വരെ സര്‍ക്കാര്‍ സര്‍വീസില്‍ എത്ര തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ഏതൊക്കെ വകുപ്പിലാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും വ്യക്തമാക്കാമോ;
( ബി )
ഇതില്‍ സ്ഥിരം നിയമനങ്ങള്‍ എത്രയെന്നും താല്‍കാലിക നിയമനങ്ങള്‍ എത്രയെന്നും വിശദമാക്കാമോ?
14.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2021 മെയ് മാസം മുതൽ 2024 മെയ് മാസം വരെ എത്ര പേർക്ക് പി.എസ്.സി. വഴി നിയമനം നൽകിയെന്ന് വകുപ്പ് തിരിച്ച് അറിയിക്കാമോ;
( ബി )
സംസ്ഥാനത്ത് പ്രസ്തുത കാലയളവിൽ പുതുതായി എത്ര തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ടെന്നും അവ ഏതൊക്കെ ആണെന്നും അറിയിക്കാമോ?
15.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സര്‍ക്കാര്‍ സര്‍വ്വീസില്‍ ആശ്രിത നിയമനത്തിനായി അപേക്ഷിച്ചവരില്‍ ഇനി എത്ര ആളുകള്‍ക്ക് നിയമനം നല്‍കാനുണ്ട്; വകുപ്പ് തിരിച്ചുളള കണക്ക് ലഭ്യമാക്കാമോ?
16.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പാർക്ക് രേഖകൾ പ്രകാരം സംസ്ഥാനത്ത് സെക്ര​ട്ടേറിയറ്റ് ഉൾപ്പെടെയുളള ഓരോ വകുപ്പിലും സ്ഥിരം തസ്തികകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണവും വിവിധ വകുപ്പുകളിൽ താൽക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ എണ്ണവും എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
സ്പാർക്കിലെ രേഖകൾ പ്രകാരം സ്ഥിരം ജീവനക്കാര്‍ക്കും താൽക്കാലിക, കോൺട്രാക്ട്, ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കുമായി ഓരോ വിഭാഗത്തിലും ഒരു മാസം ശമ്പളത്തിനും മറ്റിനങ്ങളിലുമായി എത്ര തുകയാണ് ചെലവഴിക്കുന്നതെന്ന് വ്യക്തമാക്കുമോ?
17.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം സെക്രട്ടറിയേറ്റിൽ നാളിതുവരെ എത്ര ഫയലുകളാണ് ഇനിയും തീർപ്പാക്കുവാനുള്ളതെന്ന് അറിക്കാമോ;
( ബി )
ഓരോ വകുപ്പിലും കെട്ടിക്കിടക്കുന്ന ഫയലുകൾ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കെട്ടിക്കിടക്കുന്ന ഫയലുകൾ അടിയന്തരമായി തീർപ്പാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
18.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-16 കാലയളവിലെ സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് എത്ര പേര്‍ക്ക് ധനസഹായം ലഭിച്ചിട്ടുണ്ടെന്നും ആകെ എത്ര രൂപ ധനസഹായമായി വിതരണം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
19.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ സേവനത്തില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ക്ക് പ്രാരംഭത്തിൽ മതിയായ പരിശീലനം നല്‍കാന്‍ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
സേവനത്തിന്റെ ആരംഭത്തില്‍ പരിശീലനം ലഭിക്കാത്തതുമൂലം ജീവനക്കാരുടെ കര്‍മശേഷി ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കഴിയാതെ ഫയല്‍ തീര്‍പ്പാക്കലില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സേവനങ്ങള്‍ വൈകുന്നു എന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കാന്‍ എന്തെല്ലാം പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കുമോ;
( സി )
ഇ-ഓഫീസ് സംവിധാനങ്ങള്‍ നിലവില്‍ വന്നിട്ടും സേവനം വൈകുന്നതുമൂലം ഉണ്ടാകുന്നതായി പറയപ്പെടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ ജീവനക്കാര്‍ക്ക് തുടര്‍പരിശീലനം നല്‍കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
20.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി വന്നിട്ടുള്ള സാമ്പത്തിക പ്രതിസന്ധി കാരണം ചെറുപ്പക്കാര്‍ സര്‍ക്കാര്‍ തൊഴില്‍ മേഖല അവഗണിച്ച് സ്വകാര്യ മേഖലയിലും വിദേശ രാജ്യങ്ങളിലും തൊഴില്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതായ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സാമ്പത്തിക ഞെരുക്കം കാരണം മൂന്ന് വര്‍ഷക്കാലമായി ശമ്പള വര്‍ധനവോ മറ്റ് അനുബന്ധ ആനുകൂല്യങ്ങളോ ലഭിക്കാത്തതിനാല്‍ ജീവനക്കാര്‍ തന്നെ സര്‍ക്കാര്‍ മേഖലയിലെ തൊഴില്‍ സാധ്യതകളില്‍ നിന്നും തങ്ങളുടെ പിന്‍തലമുറക്കാരെയടക്കം പിന്തിരിപ്പിക്കുന്നു എന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
രാജ്യത്തെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും സാമ്പത്തിക നേട്ടം കൈവരിക്കുകയും അവിടങ്ങളിലെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാന്യമായ സേവന വേതന വ്യവസ്ഥകള്‍ നല്‍കുമ്പോഴും നമ്മുടെ സംസ്ഥാനം ഇക്കാര്യത്തിൽ പിന്‍പന്തിയില്‍ ആണെന്ന ആരോപണം ശരിയാണോ; എങ്കിൽ കാരണം വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത അവസ്ഥ നമ്മുടെ സമൂഹത്തിലാകെ പ്രചരിച്ചത് കാരണം സർക്കാർ മേഖലയില്‍ നിന്നും മിടുക്കന്മാരായ ചെറുപ്പക്കാര്‍ അകലുന്നുവെന്ന ആരോപണത്തോട് യോജിക്കുന്നുണ്ടോ; വ്യക്തമാക്കാമോ?
ഇന്ത്യ എന്ന ആശയാടിത്തറ വെല്ലുവിളി നേരിടുന്ന സാഹചര്യം
21.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ വി ശശി
ശ്രീമതി സി. കെ. ആശ
ശ്രീ. വാഴൂര്‍ സോമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ത്യ എന്ന രാഷ്ട്രം കെട്ടിപ്പടുക്കപ്പെട്ട ആശയാടിത്തറയെ കേന്ദ്രഭരണകൂടം തന്നെ വെല്ലുവിളിക്കുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ബി )
പ്രസ്തുത സാഹചര്യത്തിനെതിരെ സംസ്ഥാനവും നിലവിലെ സര്‍ക്കാരും ശക്തമായി പ്രതികരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഫെഡറലിസത്തിനപ്പുറത്തുള്ള കേന്ദ്രത്തിന്റെ ധനപരമായ ഇടപെടലുകളെ കോടതിക്കകത്തും പുറത്തും ശക്തമായി ഉയർത്തിക്കാട്ടാൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
അന്ധവിശ്വാസങ്ങളെയും ശാസ്ത്രത്തെയും കൂട്ടിക്കുഴയ്ക്കാനുള്ള ചിലരുടെ ശ്രമങ്ങളെ ഓരോ ഘട്ടത്തിലും കൃത്യമായി വിലയിരുത്താനും പ്രതികരിക്കാനും സര്‍ക്കാര്‍ തയ്യാറായിട്ടുണ്ടോ; വിശദമാക്കാമോ?
22.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തില്‍ നിന്നും നവകേരള സദസുമായി ബന്ധപ്പെട്ട് എത്ര പരാതികള്‍ ലഭിച്ചെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പരാതികളില്‍ എത്ര പരാതികള്‍ തീർപ്പാക്കിയെന്നും എത്ര പരാതികള്‍ തീർപ്പാക്കാനുണ്ടെന്നും തീർപ്പാക്കാനുള്ള പരാതികള്‍ എന്നത്തേക്ക് തീർപ്പാക്കാന്‍ സാധിക്കുമെന്നും വിശദമാക്കാമോ;
( സി )
നിവേദകർക്ക് പരാതി തീർപ്പാക്കിയത് സംബന്ധിച്ച മറുപടി ലഭ്യമാകാത്തത് പരിഹരിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കാമോ?
23.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികള്‍ എത്രയെന്നറിയിക്കാമോ; ലഭിച്ച പരാതികളില്‍ പൂര്‍ണ്ണമായും പരിഹരിച്ചവ, ഭാഗികമായി പരിഹരിച്ചവ, ഒരു നടപടിയും സ്വീകരിക്കാത്തവ ഇവ എത്രയെന്ന് ജില്ല തിരിച്ച് ലഭ്യമാക്കുമോ;
( ബി )
നവകേരള സദസ്സിനായി ഓരോ മണ്ഡലത്തിലും പരസ്യം, ഫ്ലക്സ്, പന്തല്‍, ലൈറ്റ് & സൗണ്ട്സ്, കസേര, ഭക്ഷണം, പൗര പ്രമുഖരുമായി നടത്തിയ പ്രഭാത ഭക്ഷണം, പ്രചരണം, മറ്റു ചെലവുകള്‍ എന്നിവയ്ക്കായി ആകെ ചെലവഴിച്ച തുക പട്ടിക രൂപത്തിൽ ലഭ്യമാക്കുമോ;
( സി )
നവകേരള സദസ്സിന്റെ ചെലവുകള്‍ക്കായി സര്‍ക്കാര്‍ നല്‍കിയ തുക, സ്പോണ്‍സര്‍ഷിപ്പ് വഴി ലഭിച്ച തുക, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ലഭിച്ച തുക, സദസ്സിന്റെ ചുമതല വഹിച്ച കണ്‍വീനര്‍മാര്‍ പിരിച്ചു നല്‍കിയ തുക, മറ്റു സംഭാവനകള്‍ എന്നിവയുടെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
നവകേരള സദസ്സുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കായി എത്ര മതിലുകള്‍ പൊളിച്ചു; അവ പുതുക്കി പണിതോ എന്നറിയിക്കാമോ; മതിലുകള്‍ പൊളിച്ചു കെട്ടുന്നതിനായി എത്ര രൂപ ചെലവായി; ആ തുക എവിടെ നിന്ന് കണ്ടെത്തി; ഇവയുടെ വിശദാംശം ലഭ്യമാക്കാമോ?
24.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നും നവകേരള സദസ്സുമായി ബന്ധപ്പെട്ട് എത്ര നിവേദനങ്ങള്‍ ലഭിച്ചുവെന്നും ആയതില്‍ എത്രയെണ്ണം ഇതിനകം തീര്‍പ്പാക്കിയെന്നും വകുപ്പ് തിരിച്ച് വിശദാംശം ലഭ്യമാക്കാമോ?
25.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സുമായി ബന്ധപ്പെട്ട് മാവേലിക്കര നിയോജക മണ്ഡലത്തില്‍ നിന്നും എത്ര അപേക്ഷകള്‍ ലഭിച്ചുവെന്നും എത്ര അപേക്ഷകള്‍ തീര്‍പ്പാക്കി എന്നുമുള്ള വിവരം അറിയിക്കുമോ;
( ബി )
മാവേലിക്കര നിയോജക മണ്ഡലത്തിൽ നടന്ന പ്രഭാത യോഗത്തില്‍ ഉന്നയിക്കപ്പെട്ട ആവശ്യങ്ങളില്‍ തീര്‍പ്പുകല്പിക്കുന്നതിനു സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?
26.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സിന്റെ ഭാഗമായി ലഭിച്ച പരാതികളുടെ എണ്ണവും, അതിൽ 45 ദിവസത്തിനുള്ളിൽ തീർപ്പാക്കിയ പരാതികളുടെ എണ്ണവും, നാളിതുവരെ തീർപ്പാക്കിയ പരാതികളുടെ എണ്ണവും, ഇനിയും തീർപ്പ് കൽപ്പിക്കാൻ അവശേഷിക്കുന്ന പരാതികളുടെ എണ്ണവും ഉൾപ്പെടെയുള്ള വിശദാംശം നിയോജക മണ്ഡലാടിസ്ഥാനത്തിൽ ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( ബി )
നവകേരള സദസ്സ് സംഘടിപ്പിച്ചതിന്റെ ഭാഗമായി സർക്കാര്‍ അനുവദിച്ചതും വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകിയതും സ്പോൺസർഷിപ്പിനത്തിൽ കണ്ടെത്തിയതും ഉൾപ്പെടെ ആകെ സമാഹരിച്ച തുകയും ചെലവഴിച്ച തുകയും നിയോജക മണ്ഡലാടിസ്ഥാനത്തിൽ ജില്ല തിരിച്ച് വ്യക്തമാക്കുമോ?
27.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തില്‍ നവകേരള സദസ്സിലേയ്ക്ക് എത്ര അപേക്ഷകളാണ് ലഭിച്ചത്; ഇതില്‍ എത്ര എണ്ണം തീര്‍പ്പാക്കിയിട്ടുണ്ട്; വിശദമാക്കുമോ?
28.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സുമായി ബന്ധപ്പെട്ട് കുന്നത്തുനാട് നിയോജകമണ്ഡലത്തില്‍ നിന്നും എത്ര പരാതികള്‍ ലഭിച്ചെന്ന് പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത പരാതികളില്‍ എത്രയെണ്ണം തീര്‍പ്പാക്കി എന്ന് പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ നിന്ന് ലഭിച്ച അപേക്ഷകളില്‍ ഇനി എത്രയെണ്ണം തീര്‍പ്പാക്കാനുണ്ടെന്നും അവ എന്നത്തേക്ക് തീര്‍പ്പാക്കാനാകുമെന്നും അറിയിക്കാമോ;
( ഡി )
ലഭിച്ച അപേക്ഷകളില്‍ ഏതെങ്കിലും അപേക്ഷകള്‍ നിരസിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ?
29.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സ് സംഘടിപ്പിച്ച ദിവസങ്ങളിലെ മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരുടെ ഔദ്യോഗിക വാഹനങ്ങളുടെയും അവരുടെ ഓഫീസുകളിലേക്ക് സർക്കാർ അനുവദിച്ച് നൽകിയിട്ടുള്ള മറ്റ് വാഹനങ്ങളുടെയും യാത്രാ വിവരങ്ങൾ ഉൾപ്പെടുന്ന ലോഗ് ബുക്കുകളുടെ പകർപ്പ് ലഭ്യമാക്കുമോ?
30.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ നാളിതുവരെ റിട്ടയർ ചെയ്ത എത്ര ഐ.എ.എസ്, ഐ.പി.എസ്‌ ഉദ്യോഗസ്ഥർക്ക് സർക്കാർ വിവിധ തസ്തികകളിൽ നിയമനം നൽകിയിട്ടുണ്ട്; ഇവർ ആരെല്ലാമാണെന്നും ഏതെല്ലാം തസ്തികയിലാണ് നിയമനം നൽകിയിട്ടുള്ളത് എന്നും വിശദമാക്കുമോ;
( ബി )
പ്രസ്തുത തസ്തികകളിൽ ഇവർക്ക് നൽകുന്ന ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ സംബന്ധിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ?
31.
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയുടെ വികസനത്തിനായുള്ള ഇടുക്കി പാക്കേജില്‍ എത്ര കോടി രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്;
( ബി )
ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി നാളിതുവരെ ഭരണാനുമതി നല്‍കിയ പദ്ധതികളുടെയും പൂര്‍ത്തീകരിച്ച പദ്ധതികളുടെയും വിശദാംശം ലഭ്യമാക്കാമോ;
( സി )
എത്ര വര്‍ഷത്തിനുള്ളില്‍ പ്രസ്തുത പാക്കേജ് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പാക്കേജില്‍ ഉള്‍പ്പെടുത്തി ഈ വര്‍ഷം ഏതൊക്കെ പദ്ധതികളാണ് ഏറ്റെുടുക്കുന്നത്; വിശദാംശം ലഭ്യമാക്കാമോ?
32.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതൊക്കെ; വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ?
33.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പിറവം നിയോജക മണ്ഡലത്തിൽ എത്ര പ്രവൃത്തികൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
ഭരണാനുമതി നൽകിയിട്ടുള്ള ഓരോ പ്രവൃത്തിയുടെയും നിലവിലെ പുരോഗതി വിശദമാക്കാമോ;
( സി )
ഇനി ഏതെല്ലാം പ്രവൃത്തികൾക്കാണ് ഭരണാനുമതി നൽകുവാനുള്ളതെന്ന് വിശദമാക്കാമോ?
കേരളത്തിന്റെ വികസന മാതൃക
34.
ഡോ. കെ. ടി. ജലീൽ
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന കേരളത്തിന്റെ വികസന മാതൃക തകര്‍ക്കാനും ഇകഴ്ത്തിക്കാണിക്കാനും നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള മറുപടിയാണ് ദേശീയ - അന്തര്‍ദേശീയ തലത്തില്‍ സംസ്ഥാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പുരസ്കാരങ്ങള്‍ എന്ന വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ;
( ബി )
സുസ്ഥിര വികസന സൂചികയില്‍ ഏറ്റവും മുന്നിലെത്തിയ സംസ്ഥാനത്തെ 2023-ലെ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി നീതി ആയോഗ് തിരഞ്ഞെടുത്തിട്ടുണ്ടോ;
( സി )
ഈ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി സംസ്ഥാനത്തിന്റെ വികസന സൂചികയിലും, ക്ഷേമ പ്രവര്‍ത്തനങ്ങളിലും എന്തെല്ലാം അംഗീകാരങ്ങള്‍ കഴിഞ്ഞ എട്ടുവര്‍ഷം കൊണ്ട് നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
35.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിൽ സെക്യൂരിറ്റി സർവീസ് നല്കിയത് ഏതു സ്ഥാപനമാണെന്നും എത്ര തുകയ്ക്കാണ് കരാർ നൽകിയതെന്നും കരാർ വ്യവസ്ഥകൾ എന്തായിരുന്നുവെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്ഥാപനത്തിന് നാളിതുവരെ എത്ര തുക നൽകിയിട്ടുണ്ട്; കരാർ പ്രകാരമുള്ള തുക നൽകാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സ്ഥാപനം കൃത്യമായ സർവീസ് നൽകിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത സ്ഥാപനത്തിന് തുക നൽകുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( ഡി )
ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിൽ മ്യൂസിയം ഓഫ് മൂൺ പ്രദർശിപ്പിച്ച ആർട്ടിസ്റ്റ് ശ്രീ. ലൂക്ക് ജെറോമിന് എത്ര തുകയാണ് പ്രതിഫലമായി നിശ്ചയിച്ചിരുന്നതെന്നും എത്ര തുക കൈമാറിയെന്നും ശേഷിക്കുന്ന തുക കൈമാറുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കുമോ;
( ഇ )
ഗ്ലോബൽ സയൻസ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് ഏതൊക്കെ ഇനത്തിലുള്ള ചെലവുകള്‍ക്കാണ് ഇനിയും തുക നല്കിയിട്ടില്ലാത്തതെന്ന് വ്യക്തമാക്കുമോ?
36.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പരിസ്ഥിതി സംവേദ പ്രദേശങ്ങള്‍ സംബന്ധിച്ച കരട് വിജ്ഞാപനം തൃശൂർ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല പരിശോധന സമിതി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ വിജ്ഞാപനത്തിലെ അപാകതകള്‍ പരിഹരിച്ച് ജില്ലയിലെ പരിസ്ഥിതി സംവേദ പ്രദേശങ്ങള്‍ പുനര്‍നിര്‍ണ്ണയിച്ചിട്ടുണ്ടോ; വിശദാംശ‍ം നല്‍കുമോ;
( ബി )
എങ്കിൽ പുനര്‍നിര്‍ണ്ണയം അനുസരിച്ച് തൃശൂർ ജില്ലയില്‍ പരിസ്ഥിതി സംവേദ പ്രദേശമായി കണക്കാക്കിയിട്ടുള്ള പ്രദേശങ്ങളുടെ വിശദാംശം വില്ലേജ് അടിസ്ഥാനത്തില്‍ നല്‍കുമോ;
( സി )
പുനര്‍നിര്‍ണ്ണയത്തില്‍ ഒഴിവാക്കപ്പെട്ട/കൂട്ടിച്ചേര്‍ക്കപ്പെട്ട പ്രദേശങ്ങളുണ്ടോ; ‍വിശദമാക്കുമോ?
37.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് തസ്തികയുടെ ശമ്പള സ്കെയിൽ, വിദ്യാഭ്യാസയോഗ്യത എന്നിവ വ്യക്തമാക്കുമോ;
( ബി )
വിദ്യാഭ്യാസയോഗ്യതയ്ക്കും ജോലിയുടെ സ്വഭാവത്തിനും അനുസൃതമായി ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് തസ്തികയുടെ ശമ്പള സ്കെയിൽ ഉയർത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കുമോ?
38.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിന്റെ മാലിന്യ സംസ്കരണ പദ്ധതികളില്‍ ഗുരുതരമായ പാളിച്ചകള്‍ ഉണ്ടെന്ന് കാണിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദേശീയ ഹരിത ട്രിബ്യൂണലിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
സംസ്ഥാനത്ത് മാലിന്യ ശേഖരണവും സംസ്കരണവും നടത്തുന്നത് ഇതിനായി നിഷ്കര്‍ഷിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിക്കപ്പെട്ട് കൊണ്ടാണെന്ന് ഉറപ്പ് വരുത്താന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദീകരിക്കാമോ?
39.
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലമലിനീകരണത്തെ തുടർന്ന് പെരിയാറിലെ മത്സ്യസമ്പത്ത് നശിക്കാനിടയായ പ്രശ്നത്തിന്മേല്‍ മലിനീകരണ നിയന്ത്രണ ബോർഡ് അന്വേഷണം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
പെരിയാറിലെ ജലമലിനീകരണം തടയാൻ നടപടി സ്വീകരിക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ നിർദ്ദേശിച്ചിരുന്നോയെന്നും എങ്കിൽ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ;
( സി )
രാസമാലിന്യങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പെരിയാറിലേക്ക് തുറന്നു വിടുന്ന വ്യവസായ സ്ഥാപനങ്ങൾക്കെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;
( ഡി )
പെരിയാർ മാലിന്യമുക്തമാക്കി ശുചീകരിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
40.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിയാർ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ നദികളിലെയും ജലാശയങ്ങളിലെയും ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിലവിൽ എന്തൊക്കെ പരിശോധനകൾ ആണ് നടത്തുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
പരിശോധന ഫലങ്ങളുടെ അടിസ്ഥാനത്തിൽ കാലാകാലങ്ങളിൽ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനും മലിനീകരണ നിയന്ത്രണ ബോർഡിൽ എന്ത് സംവിധാനമാണ് നിലവിലുള്ളത് വ്യക്തമാക്കുമോ;
( സി )
പെരിയാറിലെ ജലത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് കഴിഞ്ഞ ആറുമാസ കാലയളവിനിടയിൽ എത്ര പരിശോധനകൾ നടന്നിട്ടുണ്ട്; പ്രസ്തുത പരിശോധന ഫലങ്ങളുടെ പകർപ്പ് ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത പരിശോധന ഫലങ്ങളുടെ അടിസ്ഥാനത്തിൽ ഏതെങ്കിലും തരത്തിലുള്ള മുന്നറിയിപ്പുകൾ നൽകുകയോ തുടർനടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടുണ്ടോ; വിശദാംശം നൽകുമോ?
41.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പ്രവർത്തനം സംബന്ധിച്ച് ഐ.എം.ജി വർക്ക് സ്റ്റഡി നടത്തിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത വർക്ക് സ്റ്റഡി എന്ന് നടത്തിയെന്ന് അറിയിക്കുമോ; പ്രസ്തുത പഠന റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( ബി )
ഐ.എം.ജി നൽകിയ റിപ്പോർട്ട് പരിശോധിച്ച് തുടർനടപടി സ്വീകരിക്കുന്നതിനായി മലിനീകരണ നിയന്ത്രണ ബോർഡ് ഉപസമിതിയെ നിയോഗിച്ചിരുന്നോ; ഏത് സാഹചര്യത്തിലാണ് ഇപ്രകാരം ഉപസമിതിയെ നിർദ്ദേശിച്ചത്; പ്രസ്തുത ഉപസമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
മലിനീകരണ നിയന്ത്രണ ബോർഡിൽ നിലവിൽ എത്ര ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് തസ്തികകൾ ഉണ്ട്; ഐ.എം.ജി. നൽകിയ പഠന റിപ്പോർട്ടിൽ മലിനീകരണ നിയന്ത്രണ ബോർഡിലെ ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് തസ്തിക എത്ര എണ്ണമായി ഉയർത്തണം എന്നായിരുന്നു നിർദ്ദേശിച്ചിരുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രധാനപ്പെട്ട ലബോറട്ടറി പരിശോധനകൾ നടത്തേണ്ട എൻട്രി കേഡർ തസ്തികയായ ജൂനിയർ സയന്റിഫിക് അസിസ്റ്റന്റിന്റെ 72 തസ്തികകൾ കൂടി അടിയന്തരമായി സൃഷ്ടിക്കണം എന്ന പഠന റിപ്പോർട്ടിലെ നിർദേശം നിരാകരിച്ച് ഉപസമിതി റിപ്പോർട്ടിൽ ജൂനിയർ സയന്റിഫിക് അസിസ്റ്റന്റിന്റെ 8 തസ്തികകൾ മാത്രം സൃഷ്ടിച്ചാൽ മതി എന്ന് നിർദ്ദേശിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കുമോ?
42.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിയാറില്‍ മൽസ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയതിന്റെ കാരണം കണ്ടെത്തുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ഇതുമൂലം നഷ്ടം സംഭവിച്ച മത്സ്യ കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
വൈപ്പിന്‍ മണ്ഡലത്തിലെ കടമക്കുടി മുളവുകാട് ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളിലെ മത്സ്യകർഷകർക്ക് സംഭവിച്ച നഷ്ടം പരിഹരിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ?
43.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. അൻവർ സാദത്ത്
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അന്വേഷണം നടത്തിയിരുന്നോ; വിശദമാക്കാമോ;
( ബി )
പെരിയാറിൽ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതിന്റെ കാരണം തീരത്തുള്ള ഫാക്ടറികളില്‍ നിന്നും വന്‍തോതില്‍ രാസമാലിന്യം ഒഴുക്കിവിട്ടതല്ല എന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
വ്യവസായിക മലിനജലം ഒഴുക്കിവിടുമ്പോള്‍ അനുവര്‍ത്തിക്കേണ്ട നടപടിക്രമം പാലിക്കാതെ പെരിയാറിലേയ്ക്ക് മലിനജലം ഒഴുക്കിവിടുന്ന കമ്പനികള്‍ക്കെതിരെ എന്തൊക്കെ നടപടികളാണ് മലിനീകരണ നിയന്ത്രണ ബോർഡ് നാളിതുവരെ സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത വിഷയത്തിൽ വീഴ്ച വരുത്തിയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ തയ്യാറാകുമോയെന്ന് അറിയിക്കുമോ?
44.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നദികൾ ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ മലിനീകരണം നിയന്ത്രിക്കുന്നതിന് സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
പെരിയാറിൽ ധാരാളം മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങിയ സംഭവത്തിൽ ആവശ്യമായ പരിശോധനകൾ നടത്തിയിട്ടുണ്ടോ;
( സി )
മൽസ്യങ്ങൾ ചത്തൊടിങ്ങിയത് മൂലം മത്സ്യ കർഷകർക്ക് ഉണ്ടായ നഷ്ടം പരിഹരിക്കുന്നതിന് മതിയായ നഷ്ടപരിഹാര തുക അനുവദിക്കാൻ നടപടി സ്വീകരിക്കുമോ?
45.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിയാറിൽ വൻതോതിൽ വ്യവസായ മാലിന്യം കലർന്നതിനെ തുടർന്ന് മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവത്തിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
എങ്കിൽ പ്രസ്തുത റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ എന്തൊക്കെയായിരുന്നു; റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ?
46.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്ത് തന്നെ സര്‍ക്കാര്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന സംസ്ഥാനമായി കേരളം മാറിയിട്ടും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷനെ ഇകഴ്ത്തികാണിക്കാനും നിയമന നിരോധനമുണ്ടെന്ന് പ്രചരിപ്പിക്കാനും ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വമായി ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
2016 മെയ് മുതല്‍ 2024 മെയ് വരെ പി.എ.സി. വഴി എത്ര പേര്‍ക്കാണ് ഇതുവരെ നിയമനം നല്‍കിയിട്ടുള്ളത്; വകുപ്പുകള്‍ തിരിച്ച് വിശദാംശം ലഭ്യമാക്കാമോ?
47.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ 2024 മെയ് മാസം വരെ കേരള പി.എസ്.സി. വഴി എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമന ശിപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
48.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 ജൂണ്‍ മുതല്‍ നാളിതുവരെ പി.എസ്.സി. വഴി എത്ര പേര്‍ക്ക് നിയമനം ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
ആയതിന്റെ വകുപ്പ് തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ?
49.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2023 ജനുവരി മുതല്‍ ജൂണ്‍ വരെ സംസ്ഥാനത്ത് എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി.എസ്.സി. വഴി നിയമനം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ പ്രസ്തുത കാലയളവില്‍ എത്ര പേര്‍ക്ക് നിയമനം നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ പി.എസ്.സി. സ്വീകരിച്ച അപേക്ഷകള്‍, നടത്തിയ അഭിമുഖങ്ങള്‍, പരീക്ഷകള്‍, വകുപ്പുതല സ്ഥാനകയറ്റ സമിതികള്‍ (ഡി.പി.സി) എന്നിവ എത്രയാണെന്ന് വ്യക്തമാക്കാമോ?
50.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിലെ അസിസ്റ്റന്റ് ഡയറക്‌ടർ ഓഫ് നാഷണൽ സേവിങ്ങ്സ് തസ്‌തികയില്‍ 133/2020,134/2020,135/2020 എന്നീ കാറ്റഗറികളിലായി എത്ര ഒഴിവുകളാണ് പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്; പ്രസ്തുത വകുപ്പിലെ ഓഫീസ്/ജില്ല തിരിച്ചുള്ള ഒഴിവിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ട് മൂന്നു മാസം ആകുമ്പോഴും നിയമന ശിപാര്‍ശ അയയ്ക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നതിന്റെ കാരണം വ്യക്തമാക്കുമോ; നിയമന ശിപാര്‍ശ എന്നത്തേക്ക് അയയ്ക്കാൻ കഴിയുമെന്ന് വ്യക്തമാക്കുമോ;
( സി )
133/2020 കാറ്റഗറി നമ്പറുമായി ബന്ധപ്പെട്ട കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലെ നടപടികള്‍ മൂലം 134/2020, 135/2020 എന്നീ കാറ്റഗറികളിലെ നിയമന നടപടികള്‍ വൈകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ഡി )
വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ട് മൂന്നര വര്‍ഷം പിന്നിട്ടിട്ടും എ.ഡി.എൻ.എസ്. നിയമനം നടക്കാത്തതു മൂലം ദേശീയ സമ്പാദ്യ പദ്ധതി വകുപ്പിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സാരമായി തടസ്സപ്പെടുന്നതായുള്ള ആക്ഷേപം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
പത്തനംതിട്ട ജില്ലയിലെ പാര്‍ട്ട് ടെെം ലാംഗ്വേജ് ടീച്ചര്‍ നിയമനം
51.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പത്തനംതിട്ട ജില്ലയില്‍ പാർട്ട് ടെെം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്കൃതം) തസ്തികയില്‍ നിലവില്‍ എത്ര നിയമനം നടന്നുവെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത തസ്തികയില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡ്വെെസ് ലഭിച്ചുവെങ്കിലും നാളിതുവരെ നിയമന ഉത്തരവ് ലഭിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ?
52.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം ജോലി ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിന് സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ;
( ബി )
ഭരണപരിഷ്ക്കാര വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ആശ്രിത നിയമന വ്യവസ്ഥകള്‍ മാറ്റുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( സി )
പ്രസ്തുത വ്യവസ്ഥകള്‍ മാറ്റുന്നത് സംബന്ധിച്ച് സര്‍വ്വീസ് സംഘടനകളുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കരട് ശിപാർശകളിൽ മാറ്റം വരുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
53.
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ്
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സബോർഡിനേറ്റ് സർവീസ് നിയമനങ്ങള്‍ സംബന്ധിച്ച് വിവിധ വകുപ്പുകളിലെ സ്റ്റാഫ് പാറ്റേണുകളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പുതിയ കാലത്തിന്റെയും സാങ്കേതികവിദ്യയുടെയും സാധ്യതകള്‍ കണക്കിലെടുത്ത് സബോർഡിനേറ്റ് സർവീസ് നിയമനങ്ങള്‍ സംബന്ധിച്ച് വിവിധ വകുപ്പുകളിലെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
വിവിധ വകുപ്പുകളിലേക്കുള്ള ക്ലാർക്കുമാരുടെ നിയമനത്തിനായി പി.എസ്.സി. തയ്യാറാക്കുന്ന പൊതു പട്ടികയില്‍ നിന്ന് വിവിധ വകുപ്പുകളിലേക്ക് ക്ലാർക്കുമാരെ സ്ഥിരമായി നിയമിക്കുന്നതിന് പകരം സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിന്റെ മാതൃകയില്‍ കോമണ്‍ പൂള്‍ അടിസ്ഥാനത്തില്‍ സ്ഥലം മാറ്റം, വകുപ്പ് മാറ്റം എന്നിവ സാധ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ഡി )
വിവിധ വകുപ്പുകളിലേക്കുള്ള ക്ലാർക്കുമാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവർക്ക് നിയമനത്തിന് ശേഷം പരിശീലനം നല്‍കുന്നതിന് പകരം നിയമനത്തിന് മുന്‍പ് തന്നെ ഫയല്‍ കൈകാര്യം ചെയ്യുന്നതിന് വിദഗ്ദ്ധ പരിശീലനം നല്കുന്ന തരത്തില്‍ പരിഷ്കാരം ഏർപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?
54.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ ഇതുവരെ എത്ര ഓഫീസുകള്‍ക്കും വീടുകള്‍ക്കും കെ-ഫോണ്‍ കണക്ഷന്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ആവശ്യക്കാര്‍ക്കെല്ലാം കെ-ഫോണ്‍ കണക്ഷന്‍ നല്‍കാന്‍ സാധിക്കുമോയെന്ന് വിശദമാക്കാമോ;
( സി )
മണ്ഡലത്തിലെ നൂറ് കുടുംബങ്ങള്‍ക്ക് സൗജന്യ കെ-ഫോണ്‍ കണക്ഷന്‍ നല്‍കുന്ന പദ്ധതിയനുസരിച്ച് എത്ര വീടുകള്‍ക്ക് കണക്ഷന്‍ നല്കിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
നെസസ്സ്-ടെനേബിള്‍ നെറ്റ്‌വര്‍ക്ക് അസ്സസ്സ്മെന്റ് സോഫ്റ്റ്‌വെയര്‍
55.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സി-ഡിറ്റിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ച് മുപ്പത്തി അഞ്ച് ലക്ഷം രൂപയുടെ നെസസ്സ്-ടെനേബിള്‍ നെറ്റ്‌വര്‍ക്ക് അസ്സസ്സ്മെന്റ് സോഫ്റ്റ്‌വെയര്‍ 2018 മാര്‍ച്ചില്‍ വാങ്ങിയിരുന്നോയെന്ന് അറിയിക്കാമോ;
( ബി )
ഒരു വര്‍ഷ കാലാവധി ഉണ്ടായിരുന്ന പ്രസ്തുത സോഫ്റ്റ്‌വെയര്‍ ഒരു പ്രാവശ്യം പോലും ഉപയോഗിക്കാതെ കാലഹരണപ്പെട്ടു പോയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പ്രസ്തുത സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് പതിനഞ്ച് ലാപ്‍ടോപ്പുകള്‍ വാങ്ങിയെങ്കിലും അവ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ ചട്ട വിരുദ്ധമായി കെ.എസ്.എഫ്.ഇ. യ്ക്ക് നല്‍കി ആ സ്ഥാപനത്തില്‍ നിന്നും അതിന്റെ തുക സി-ഡിറ്റ് കൈപ്പറ്റിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
നെസസ്സ്-ടെനേബിള്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കപ്പെടാതെ കാലഹരണപ്പെട്ടത് മൂലമുണ്ടായ സാമ്പത്തികനഷ്ടം കണക്കാക്കിയിട്ടുണ്ടോ; ഇതിന് ഉത്തരവാദികള്‍ ആയവര്‍ക്കെതിരെ നടപടി എടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കാമോ;
( ഇ )
പ്രസ്തുത ക്രമക്കേടുമായി ബന്ധപ്പെട്ട് ഉത്തരവാദികള്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്നാണ് വകുപ്പ് സെക്രട്ടറി ഫയലില്‍ രേഖപ്പെടുത്തിയിട്ടുള്ളത്; പ്രസ്തുത ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ?
56.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ നിയോജകമണ്ഡലത്തില്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്നതിനായി നാളിതുവരെ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയതെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ നടപ്പിലാക്കിവരുന്ന കെ-ഫോണ്‍ പദ്ധതിയുടെ നിലവിലെ സ്ഥിതി സംബന്ധിച്ചും ഇനി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുമുള്ള വിശദാംശം ലഭ്യമാക്കാമോ?
57.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ ജില്ലയിലെ ഏതെല്ലാം സര്‍ക്കാര്‍ ഓഫീസുകളിലാണ് കെ-ഫോണ്‍ പദ്ധതി പ്രകാരം കണക്ഷനുകള്‍ ലഭിച്ചിട്ടുളളതെന്ന് വകുപ്പ്, ഓഫീസ് എന്നിവ തിരിച്ച് വിശദാംശം നല്‍കാമോ;
( ബി )
പൊതുജനങ്ങള്‍ക്ക് കെ-ഫോണ്‍ കണക്ഷന്‍ ലഭിക്കുന്നതിന് എന്തൊക്കെ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുളളതെന്നും അതിനായി നിശ്ചയിച്ചിട്ടുളള മാനദണ്ഡങ്ങളും മറ്റ് വിശദാംശങ്ങളും ലഭ്യമാക്കാമോ?
58.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഐ.ടി. വ്യവസായത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി എന്തൊക്കെ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്; വിശദാംശം നല്‍കാമോ;
( ബി )
പ്രമുഖ ഐ.ടി. കമ്പനികളെ ആകർഷിക്കുന്നതിനും സംസ്ഥാനത്തെ ഐ.ടി. ഹബ്ബാക്കി മാറ്റുന്നതിനും സ്വീകരിച്ച് വരുന്ന നടപടികള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ;
( സി )
പുതിയ ഐ.ടി. പാർക്ക് സ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ ഇതു സംബന്ധിച്ച പ്രവർത്തനങ്ങള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം നല്‍കാമോ?
59.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തില്‍ നിലവില്‍ എത്ര അക്ഷയ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുവെന്നും അവ ഏതെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലാണ് പ്രവര്‍ത്തിക്കുന്നതെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ പുതിയ അക്ഷയ സെന്ററുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന വിവരം അറിയിക്കുമോ?
60.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാര്‍ത്തികപ്പള്ളി, മാവേലിക്കര താലൂക്ക് പരിധിയില്‍ പ്രവ‍ത്തിച്ചുവരുന്ന അക്ഷയകേന്ദ്രങ്ങള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
കാര്‍ത്തികപ്പള്ളി , മാവേലിക്കര താലൂക്ക് പരിധിയില്‍ പുതുതായി അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ അതിനായി സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ?
സര്‍ക്കാര്‍ വകുപ്പുകളില്‍ ഇ-ഗവേണ്‍സ്
61.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ വകുപ്പുകളില്‍ ഇ-ഗവേണ്‍സ് സമ്പ്രദായം ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഫയലുകളുടെ സുതാര്യതയും കാര്യക്ഷമതയും വേഗതയും വര്‍ദ്ധിപ്പിക്കുന്നതിന് ഇതിലൂടെ സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സര്‍ക്കാര്‍ വകുപ്പുകളില്‍ അഴിമതി കുറയ്ക്കുന്നതിന് ഇ-ഗവേണ്‍സ് നടപ്പിലാക്കിയതിലൂടെ സാധിച്ചതായി കണക്കാക്കുന്നുണ്ടോ; വിശദമാക്കുമോ?
62.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2023- 2024 സാമ്പത്തികവർഷം എത്ര കോടി രൂപയുടെ ഐ.ടി. ഹാര്‍ഡ് വെയര്‍ ഉത്പാദനമാണ് സംസ്ഥാനത്ത് നടന്നത്; വ്യക്തമാക്കുമോ;
( ബി )
അത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എത്ര കൂടുതലാണെന്ന് വിശദമാക്കുമോ;
( സി )
2025-26 ആകുമ്പോൾ ഉത്പാദനം എത്ര കോടി രൂപയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
സ്വകാര്യ ഐ.ടി. പാര്‍ക്കുകളെ പ്രോത്സാഹിപ്പിക്കുവാന്‍ എന്തൊക്കെ നൂതന നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കുമോ?
63.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ ഐ.ടി. വകുപ്പ് ഏതൊക്കെ കരാറുകളാണ് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സിന് നൽകിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; ഓരോ കരാറിന്റെയും വിശദാംശവും അവയുടെ തുകയും ലഭ്യമാക്കാമോ?
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി
64.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും എത്ര കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ; ഇതില്‍ പ്രകൃതിക്ഷോഭത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കും അപകട മരണത്താല്‍ നിരാലംബരായ കുടുംബങ്ങള്‍ക്കുമായി എത്ര രൂപ ചെലവഴിച്ചിട്ടുണ്ടെന്നും ഇത് എത്ര പേര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും വിശദമാക്കാമോ?
കഴിഞ്ഞവർഷത്തെ കാലവര്‍ഷക്കെടുതിക്ക് ലഭിച്ച കേന്ദ്രസഹായം
65.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ വര്‍ഷം ഉണ്ടായ കാലവര്‍ഷക്കെടുതിക്ക് സംസ്ഥാനം ആവശ്യപ്പെട്ട സഹായം കേന്ദ്രത്തില്‍ നിന്നും ലഭിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
സംസ്ഥാനം ആവശ്യപ്പെട്ട സഹായം കേന്ദ്രത്തില്‍ നിന്നും ലഭിച്ചില്ലെങ്കിലും ഇത് പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;സംസ്ഥാനം ആവശ്യപ്പെട്ട സഹായം കേന്ദ്രത്തില്‍ നിന്നും ലഭിച്ചിട്ടില്ലെങ്കിൽ ആയത് പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
കഴിഞ്ഞ കാലവര്‍ഷ കെടുതിയില്‍ പൂര്‍ണ്ണമായും ഭവനരഹിതരായവര്‍ എത്രയെന്ന് വിശദമാക്കാമോ;
( ഡി )
ഇതില്‍ എത്ര പേര്‍ക്ക് ആദ്യ ഗഡു സമാശ്വാസം നല്‍കുന്നതിന് കഴിഞ്ഞിട്ടുണ്ടെന്നും ഇനി എത്ര പേര്‍ക്ക് സമാശ്വാസം നല്‍കാനുണ്ടെന്നും വിശദമാക്കാമോ?
66.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലവര്‍ഷക്കെടുതി നേരിടുന്നതിനുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ വിഭാഗം ജില്ലാ, താലൂക്ക് തലങ്ങളില്‍ ഇതിനോടകം നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ ചെലവഴിച്ച തുകയുടെ ജില്ല, താലൂക്ക്, വര്‍ഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
67.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇത്തവണ വേനൽക്കാലത്ത് ദുരന്തനിവാരണ നടപടികൾ സ്വീകരിക്കാൻ കേരള ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ചേർന്നിരുന്നോ; എന്നാണ് യോഗം ചേർന്നത്; യോഗത്തിന്റെ മിനിറ്റ്സ് ലഭ്യമാക്കാമോ;
( ബി )
യോഗതീരുമാനങ്ങൾ നടപ്പാക്കേണ്ട ചുമതല ആർക്കായിരുന്നു; ഇതിന് എത്ര ഫണ്ട് ആണ് അനുവദിച്ചത്; തണ്ണീർപ്പന്തലുകൾ ഒരുക്കാൻ യോഗം തീരുമാനിച്ചിരുന്നോ; എങ്കിൽ തണ്ണീർപ്പന്തലുകൾ ഒരുക്കിയോ എന്ന് അറിയിക്കാമോ;
( സി )
സംസ്ഥാനത്ത് ഈ വേനൽക്കാലത്ത് എത്ര പേർ സൂര്യാഘാതം, താപാഘാതം, ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ എന്നിവ മൂലം മരണപ്പെട്ടു എന്ന കണക്ക് ലഭ്യമാക്കാമോ; ഏതൊക്കെ ജില്ലയിൽ ആണ് മരണങ്ങൾ ഉണ്ടായത്; അവരുടെ പേരുവിവരങ്ങൾ നൽകാമോ;
( ഡി )
ലോക് സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 26ന് ഏത്ര വോട്ടർമാരാണ് സംസ്ഥാനത്ത് കുഴഞ്ഞുവീണു മരിച്ചത്; വോട്ട് ചെയ്യുന്നതിനു മുൻപോ അതു കഴിഞ്ഞോ ആണോ ഇവർ മരണപ്പെട്ടത്; ഏതൊക്കെ ജില്ലകളിലാണു മരണം ഉണ്ടായത് ; ഇവർക്ക് ഏതെങ്കിലും നഷ്ടപരിഹാരം വിതരണം ചെയ്യുകയോ അതിനു തീരുമാനിക്കുകയോ ചെയ്തിട്ടുണ്ടോ;
( ഇ )
അത്യുഷ്ണമോ കഠിനമായ ചൂട് മൂലമോ മരിക്കുന്നവരുടെ കുടുംബാംഗങ്ങൾക്കും ഗുരുതര അപകടങ്ങൾ നേരിടുന്നവർക്കും ദുരന്തപ്രതികരണനിധിയിൽ നിന്നു ധനസഹായം നൽകുന്നതിനു നിയമതടസ്സമുണ്ടോ; ഇക്കാര്യത്തിൽ കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും വ്യവസ്ഥകൾ വ്യത്യസ്തമാണോ; ഇതിനു നിയമപരിഷ്കരണമോ നടപടികളോ ആവശ്യമാണോ?
ദുരന്ത നിവാരണ നടപടികളും നഷ്ടപരിഹാരവും
68.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അതിശക്തമായ മഴ കാരണം ഉണ്ടായ ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ദുരന്ത നിവാരണത്തിന്റെ ഭാഗമായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എത്ര രൂപ ചെലവഴിച്ചു എന്നറിയിക്കാമോ; ജില്ല അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ലഭ്യമാക്കാമോ;
( സി )
കഴിഞ്ഞ വര്‍ഷത്തെ കാലവര്‍ഷ കെടുതിയില്‍ ഇരയായതും നഷ്ട പരിഹാരത്തിനായി അപേക്ഷ നല്‍കിയതുമായ എത്ര കുടുംബങ്ങള്‍ ഉണ്ട്; ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ലഭ്യമാക്കാമോ; ഈ കുടുംബങ്ങൾക്ക് നല്‍കിയ നഷ്ടപരിഹാര തുകയുടെ വിശദാംശം ലഭ്യമാക്കാമോ?
69.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ജിയോളജിക്കൽ സർവ്വെ ഓഫ് ഇൻഡ്യ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എന്നിവർ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ദുരന്ത നിവാരണ (എ) വകുപ്പിന്റെ 29.10.2021 ലെ സ.ഉ.(കൈ)നം. 5/2021/ഡി.എം.ഡി. പ്രകാരം കാഞ്ഞിരപ്പള്ളി താലൂക്കിലെ 110 കുടുംബങ്ങളേയും മീനച്ചിൽ താലൂക്കിലെ 138 കുടുംബങ്ങളേയും നിലവിലെ സ്ഥലത്ത് നിന്നും മാറ്റേണ്ടതും ഇവർക്ക് വസ്തു വാങ്ങി വീട് നിർമ്മിക്കുന്നതിന് ഒരു കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം നൽകേണ്ടതാണെന്നുമുള്ള റിപ്പോർട്ടിന്മേല്‍ സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
70.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മഴക്കെടുതി മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും സംഭവിക്കുന്ന ദുരന്തങ്ങൾക്ക് പരിഹാരം കാണുന്നതിന് എന്തൊക്കെ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് ഇനിയൊരു പ്രളയം ഉണ്ടായാൽ അത് നേരിടുന്നതിന് എന്തൊക്കെ മുൻകരുതലുകളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
പ്രളയം മൂലം ജനങ്ങൾക്ക് ദുരിതം ഉണ്ടാകാതിരിക്കാൻ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കാമോ?
71.
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. ജോബ് മൈക്കിള്‍
ഡോ. എൻ. ജയരാജ്
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്റെ നിർമ്മാണം സംബന്ധിച്ച പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ സ്ഥലമേറ്റെടുക്കല്‍ നടപടികളുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( സി )
പ്രസ്തുത പദ്ധതിയ്ക്ക് ആവശ്യമായ കേന്ദ്രസർക്കാരിന്റെയും മറ്റ് വിവിധ ഏജന്‍സികളുടെയും അനുമതികള്‍ എല്ലാം ലഭ്യമായിട്ടുണ്ടോ; എങ്കിൽ എന്നത്തേക്ക് നിർമ്മാണം ആരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കാമോ?
72.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് വിമാനത്താവള വികസനം ഇപ്പോൾ ഏത് ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കുമോ;
( ബി )
വിമാനത്താവളത്തിന്റെ ഏതെങ്കിലും തരത്തിലുള്ള വികസനത്തിന് ഇനിയും ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രൊപ്പോസൽ നിലവിലുണ്ടോ എന്ന് വ്യക്തമാക്കുമോ;
( സി )
വിമാനത്താവളത്തിന്റെ പരിസരപ്രദേശത്ത് ലൈഫ് പദ്ധതിയിലെ വീടുകളടക്കം നിർമ്മിക്കുന്നതിന് നിലവിൽ വിമാനത്താവള അധികൃതർ എൻ.ഒ.സി. നൽകാത്തത് മൂലം തദ്ദേശസ്ഥാപന അധികൃതർക്ക് അനുമതി നൽകാൻ കഴിയുന്നില്ല എന്ന പരാതി ശ്രദ്ധയിൽ വന്നിട്ടുണ്ടോ; എങ്കിൽ എൻ.ഒ.സി. നൽകാതിരിക്കുന്നതിന് എന്തെങ്കിലും തടസ്സം നിലവിൽ ഉണ്ടോ എന്ന് വ്യക്തമാക്കുമോ;
( ഡി )
വിമാനത്താവള റൺവേ വികസനത്തിന് പുതുതായി സ്ഥലം ഏറ്റെടുത്തപ്പോൾ അടഞ്ഞുപോയ എയർപോർട്ട് ബെൽറ്റ് റോഡിന് പകരം പുതിയ റോഡ് നിർമ്മിക്കുന്ന പ്രൊപ്പോസലിൽ ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ഇ )
വിമാനത്താവള റൺവെയിൽ നിന്നും മഴവെള്ളം കുത്തിയൊലിച്ച് സമീപത്തെ വീടുകളിൽ നാശനഷ്ടം ഉണ്ടാകുന്നത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകുമോ; വിശദമാക്കുമോ?
73.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സിൽവർ ലൈൻ പദ്ധതിക്ക്‌ ഇ.ക്യു.എം.എസ്. പ്രൈവറ്റ് ലിമിറ്റഡ് തയ്യാറാക്കിയ ഇ.ഐ.എ. പഠന റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പഠന റിപ്പോർട്ട് തയ്യാറാക്കുന്നതിന് ഇ.ക്യു.എം.എസ്. പ്രൈവറ്റ് ലിമിറ്റഡിന് ജി.എസ്.ടി. അടക്കം എത്ര രൂപയാണ് നൽകിയത് എന്ന് വിശദമാക്കാമോ;
( സി )
സിൽവർ ലൈൻ പദ്ധതിക്ക് ആവശ്യമായ 107.8 ഹെക്ടർ ഭൂമി കൈമാറാൻ സാധിക്കില്ല എന്ന് ഇന്ത്യൻ റെയിൽവേ വിശദമാക്കിയതിനാൽ റെയിൽവേ ഭൂമി ഏറ്റെടുക്കാതെ എങ്ങനെയാണ് സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( ഡി )
സിൽവർ ലൈൻ പദ്ധതിക്ക് പി.പി.പി. മോഡലിന് അംഗീകാരം നൽകിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
ഇന്ത്യൻ റെയിൽവേയിൽ നിന്നും വിരമിച്ചതിനുശേഷവും അജിത് കുമാർ കെ- റെയിൽ മാനേജിംഗ് ഡയറക്ടറായി തുടരുന്നുണ്ടോ; വിശദമാക്കാമോ;
( എഫ് )
ആര്‍.ഐ.എ. സ്റ്റഡി, ഡി.പി.ആര്‍. തയ്യാറാക്കൽ, ബൗണ്ടറി സ്റ്റോൺ സ്ഥാപിക്കൽ, റവന്യു വകുപ്പിൽ നിന്നും മറ്റ് വകുപ്പുകളിൽ നിന്നും ഡെപ്യൂട്ട് ചെയ്ത ഉദ്യോഗസ്ഥർക്കുള്ള വേതനം അടക്കം നാളിതുവരെ സിൽവർ ലൈൻ പദ്ധതിക്കായി ചെലവഴിച്ച തുക സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ?
74.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പറമ്പിക്കുളം-ആളിയാര്‍ നദീജല കരാര്‍ പ്രകാരം സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വെള്ളത്തിന്റെ അളവ് എത്രയെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത കരാര്‍ എന്നാണ് നിലവില്‍ വന്നതെന്നും കരാര്‍ പ്രകാരം ഈ വര്‍ഷം സംസ്ഥാനത്തിന് ലഭിച്ച ജലത്തിന്റെ അളവ് എത്രയെന്നും വിശദമാക്കുമോ;
( സി )
ഓരോ വര്‍ഷവും അര്‍ഹതപ്പെട്ട വെള്ളം ലഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കുമോ?
75.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര-മാഹി കനാല്‍ മൂന്നാം റീച്ചിന്റെ പ്രവൃത്തി ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ പ്രോജക്ട് റിപ്പോര്‍ട്ടിന് അംഗീകാരം ലഭിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം അറിയിക്കാമോ;
( സി )
വടകര-മാഹി കനാല്‍ ദേശീയ ജലപാത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി മൂന്നാം റീച്ചിന്റെ പ്രവൃത്തി സമയബന്ധിതമായി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
76.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ സുല്‍ത്താന്‍ കനാലിന്റെ തകര്‍ന്ന പാര്‍ശ്വഭിത്തി പുനര്‍നിര്‍മ്മിക്കുന്നതിന് കോസ്റ്റല്‍ ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വകുപ്പ് മുഖേന 5.8 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പ്രവൃത്തിയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
77.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര-മാഹി കനാലിന്റെ വിവിധ റീച്ചുകളിലെ പ്രവൃത്തികള്‍ ഏതൊക്കെ ഘട്ടങ്ങളിലാണെന്ന് വിശദമാക്കാമോ;
( ബി )
വടകര-മാഹി കനാല്‍ എന്നാണ് ദേശീയ ജലപാത നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് വിഭാവനം ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; അതിന്റെ ഭാഗമായി വിവിധ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയക്രമം അറിയിക്കാമോ;
( സി )
കോട്ടപ്പള്ളി പാലത്തിന്റെ സാങ്കേതിക അനുമതി ലഭ്യമായിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പ്രവൃത്തി എന്നാണ് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
78.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തില്‍ കളിയാംവള്ളി പാലം നിര്‍മ്മിക്കുന്നതിന് നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പാലം നിര്‍മ്മിക്കുന്നതിനുള്ള സാമ്പത്തികാനുമതി എപ്പോള്‍ ലഭ്യമാകുമെന്ന് അറിയിക്കാമോ?
79.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര-മാഹി കനാൽ അഞ്ചാം റീച്ചിലെ സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നഷ്ടപരിഹാര വിതരണം വൈകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇതിനായി എത്ര ഏക്കർ സ്ഥലമാണ് ഏറ്റെടുക്കുന്നതെന്ന് അറിയിക്കാമോ;
( സി )
ആകെ എത്ര പേർക്ക് നഷ്ടപരിഹാരം നൽകുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
ഇതിൽ എത്ര പേർക്ക് ഇതിനകം നഷ്ടപരിഹാരം നൽകിയിട്ടുണ്ടെന്നും നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ നേരിടുന്ന തടസ്സം എന്താണെന്നും വിശദമാക്കാമോ?
80.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച 2019-ലെ തീരദേശ പരിപാലന വിജ്ഞാപന പ്രകാരമുള്ള തീരദേശ പരിപാലന പ്ലാന്‍ (സി.ഇസഡ്.എം.പി.) തയ്യാറാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് എന്തെല്ലാം നടപടികളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ?
81.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ വാട്ടർ മെട്രോ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ടെർമിനലുകള്‍ ഏതെല്ലാമെന്നും പ്രസ്തുത ടെർമിനലുകളുടെ നിർമ്മാണപുരോഗതി എന്തെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത ടെർമിനലുകള്‍ എന്നത്തേക്ക് പ്രവർത്തന സജ്ജമാകുമെന്ന് വ്യക്തമാക്കാമോ?
82.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. ആന്റണി ജോൺ
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഗതാഗത സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ചെലവ് കുറഞ്ഞതും അപകടസാധ്യത കുറവുള്ളതുമായ മാര്‍ഗ്ഗമാണ് കാെച്ചി ജലമെട്രോ എന്ന വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
അത്യാധുനിക സൗകര്യങ്ങളോടുകൂടിയതും ആനന്ദപ്രദവുമായ യാത്ര വിഭാവനം ചെയ്യുന്ന സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായി കൊച്ചി ജലമെട്രോ ഇതിനകം മാറിയിട്ടുണ്ടോയെന്നത് പരിശോധിച്ചിട്ടുണ്ടോ;
( സി )
സംസ്ഥാനത്തെ ടൂറിസം വികസനത്തിന് ഏറെ പ്രയോജനകരമാകുംവിധം കാെച്ചി നഗരത്തോടനുബന്ധിച്ചുള്ള കൂടുതല്‍ ദ്വീപുകളുമായി ബന്ധിപ്പിച്ച് സര്‍വ്വീസ് നടത്തുന്നതിന് കൊച്ചി ജലമെട്രോ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ നിലവിലെ പുരോഗതി വിശദമാക്കുമോ;
( ഡി )
ജലമെട്രോ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ എതെല്ലാം ദ്വീപുകളെ കൂടി ഉള്‍പ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കുമോ?
83.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തില്‍ ഇന്‍ലാന്‍ഡ്‌ നാവിഗേഷന്‍ വകുപ്പ് നടത്തി വരുന്ന പ്രവൃത്തികളിൽ ഓരോ പ്രവൃത്തിയുടെയും നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( ബി )
ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച കച്ചേരി ബോട്ട് ജെട്ടിയുടെ പ്രവൃത്തി എന്ന് ആരംഭിക്കുമെന്ന് അറിയിക്കാമോ;
( സി )
എടച്ചേരി ഗ്രാമ പഞ്ചായത്തിലെ കരിങ്ങാലി മുക്ക് ലോക്ക് കം ബ്രിഡ്ജിന്റെ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ?
84.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള നോൺ ജേര്‍ണലിസ്റ്റുകളുടെ ആശ്രിത പെൻഷൻ എത്ര രൂപയാണെന്നും നിലവിൽ ഉള്ള പെൻഷൻ തുകയുടെ അമ്പതു ശതമാനമാണോ ആശ്രിത പെൻഷനായി നൽകുന്നതെന്നും വ്യക്തമാക്കുമോ;
( ബി )
പെൻഷൻ നിയമാവലിയിൽ ചട്ടം 18 ൽ ഇതിനെ എങ്ങനെയാണ് നിർവ്വചിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
പതിനൊന്ന് വര്‍ഷം മുൻപുള്ള പെൻഷൻ തുകയായ 2500 രൂപയുടെ അമ്പത് ശതമാനം മാത്രമാണ് നിലവില്‍ ആശ്രിത പെൻഷനായി നകുന്നതെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ വ്യക്തമാക്കുമോ?
85.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവാസികളുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി നടപ്പിലാക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണ് വിശദമാക്കുമോ;
( ബി )
പ്രവാസികൾക്കായി കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
തിരക്കേറിയ സീസണുകളില്‍ പ്രവാസികളിൽ നിന്ന് വിമാനകമ്പനികള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് വിശദമാക്കുമോ?
86.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രവാസികള്‍ക്ക് കുറഞ്ഞ ചെലവില്‍ ഗള്‍ഫ് നാടുകളിലേക്ക് യാത്ര ചെയ്യുന്നതിനായി കപ്പല്‍ സര്‍വ്വീസ് ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം നല്‍കാമോ ;
( ബി )
എങ്കില്‍ പ്രസ്തുത പദ്ധതി പ്രകാരം സംസ്ഥാനത്തെ ഏതെല്ലാം തുറമുഖങ്ങളില്‍ നിന്നും ഏതെല്ലാം രാജ്യങ്ങളിലേക്കാണ് യാത്ര ആരംഭിക്കുന്നതെന്ന് അറിയിക്കാമോ ;
( സി )
പ്രസ്തുത സര്‍വീസ് എന്നു മുതല്‍ നടപ്പിലാക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?
87.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് വിദ്യാനഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 153/2024, 155/2024 എന്നീ ക്രൈം കേസ്സുകളിൽ ആരൊക്കെയാണ് പ്രതികളെന്നും കേസിനാസ്പദമായ സംഭവങ്ങളെന്താണെന്നും വ്യക്തമാക്കാമോ;
( ബി )
ക്രൈം നമ്പര്‍ 153/2024 കേസിനാസ്പദമായ സംഭവം നടന്ന തീയതിയും സമയവും വ്യക്തമാക്കാമോ;
( സി )
ഈ കേസ്സിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത സമയം അറിയിക്കാമോ; പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഡി )
ക്രൈം നമ്പർ 153/2024 പ്രകാരം രജിസ്റ്റർ ചെയ്ത എഫ്.ഐ. ആര്‍. ലെ സംഭവ സമയം വൈകുന്നേരം 4.45 നും 4.46 നും ഇടയിലാണോ എന്ന് വ്യക്തമാക്കാമോ;
( ഇ )
ക്രൈം നമ്പര്‍ 153/2024 ലെയും ക്രൈം നമ്പര്‍ 155/2024 ലെയും എഫ്.ഐ.ആറിലെ സംഭവ സമയം ഒന്നു തന്നെയാണോ എന്ന് വ്യക്തമാക്കാമോ; രണ്ട് കേസ്സുകളിലെയും പ്രതികൾ ഒന്നു തന്നെയാണോ;
( എഫ് )
രണ്ട് എഫ്.ഐ.ആര്‍. കളുടെയും പകർപ്പ് ലഭ്യമാക്കാമോ;
( ജി )
ഈ രണ്ടു കേസ്സുകൾ കൈകാര്യം ചെയ്യുന്നതിൽ പോലീസിന്റെ ഭാഗത്ത് അവധാനതയില്ലായ്മയും നിയമ വിരുദ്ധമായ ഇടപെടലുകളും ഉണ്ടായിട്ടുണ്ടെങ്കിൽ അന്വേഷിച്ച് നടപടി സ്വീകരിക്കുമോ?
അതിഥി തൊഴിലാളികൾ പ്രതികളായ കേസ്സുകള്‍
88.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സംസ്ഥാനത്ത് അതിഥി തൊഴിലാളികൾ പ്രതികളായ എത്ര അക്രമങ്ങൾ, കൊലപാതകങ്ങൾ, മോഷണങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്; ഇതുമായി ബന്ധപ്പെട്ടു എത്ര കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്; എത്ര കേസ്സുകളിൽ പ്രതികളെ പിടികൂടിയിട്ടുണ്ട്; എത്ര കേസ്സുകളിൽ പ്രതികൾക്ക് ശിക്ഷ ലഭിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ ?
89.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീമതി ഒ എസ് അംബിക
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക് പ്രകാരം നടപ്പു വര്‍ഷം സംസ്ഥാനത്തുണ്ടായിട്ടുള്ള കുറ്റക‍‍ൃത്യങ്ങളുടെ അടിസ്ഥാനത്തിലുള്ള കേസുകളുടെ എണ്ണത്തിലുണ്ടായിട്ടുള്ള വ്യത്യാസം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ മുന്‍ വര്‍ഷങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉണ്ടായിട്ടുള്ള വ്യത്യാസം എത്രയാണെന്ന് അറിയിക്കാമോ;
( ബി )
2016 മുതലുള്ള പ്രസ്തുത കണക്കുകളുടെ വെളിച്ചത്തിൽ സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ നിരക്ക് ക്രമാനുഗതമായി കുറ‍ഞ്ഞുവരുന്നതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ വെളിപ്പെത്താമോ;
( സി )
ആക്ഷന്‍ എഗെയ്ന്‍സ്റ്റ് ഗുണ്ട ( ആഗ്) ഓപ്പറേഷന്‍ വഴി നടത്തി വരുന്ന പ്രവര്‍ത്തനങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ?
90.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. അൻവർ സാദത്ത്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗുണ്ടാ സംഘങ്ങളുമായി ചില പോലീസ് ഉദ്യോഗസ്ഥർക്കുള്ള അവിശുദ്ധ കൂട്ടുകെട്ട് അന്വേഷണ വിധേയമാക്കിയിട്ടുണ്ടോ;
( ബി )
അങ്കമാലിയിൽ ​ഗുണ്ടാ നേതാവിന്റെ വീട്ടിലെ വിരുന്നിൽ ഡി.വൈ.എസ്.പിയും മറ്റു പോലീസ് ഉദ്യോ​ഗസ്ഥരും പങ്കെടുത്ത സംഭവം ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
സമാനമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
91.
ശ്രീ. പി. കെ. ബഷീർ
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. യു. എ. ലത്തീഫ്
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നഗരപ്രദേശങ്ങളിലും ഗ്രാമീണ മേഖലകളിലും ഗുണ്ടാ - ലഹരി മാഫിയാസംഘങ്ങളുടെ അക്രമപ്രവർത്തനങ്ങൾ വർദ്ധിച്ചുവരുന്നത് തടയാൻ കഴിയാത്തതിന്റെ കാരണങ്ങൾ പരിശോധിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
ഗുണ്ടാ - ലഹരിമാഫിയാസംഘങ്ങളുടെ പ്രവർത്തനം നിരീക്ഷിച്ച് മനസ്സിലാക്കുന്നതിൽ പോലീസ് ഇന്റലി​ജൻസ് വിഭാഗത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ;
( സി )
ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
കുറ്റകൃത്യങ്ങളുടെ കണക്ക്
92.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവില്‍ ആകെ എത്ര ഗുണ്ടാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും 2016 ജൂൺ മുതല്‍ നാളിതുവരെ എത്ര ഗുണ്ട ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നുമുള്ള വിവരം ജില്ല തിരിച്ച് ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്ത് 2016 ജൂൺ മുതല്‍ നാളിതുവരെ എത്ര കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്; വര്‍ഷം തിരിച്ച് വിവരം ലഭ്യമാക്കുമോ;
( സി )
2016 ജൂൺ മുതല്‍ നാളിതുവരെയുള്ള സ്ത്രീ പീഡന കേസുകളുടെ എണ്ണം വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ;
( ഡി )
2016 ജൂൺ മുതല്‍ നാളിതുവരെ പോലീസ് പ്രതികളായ സ്ത്രീ പീഡന കേസുകള്‍ എത്രയെന്ന് വര്‍ഷം തിരിച്ച് വിവരം ലഭ്യമാക്കുമോ?
93.
ശ്രീ. പി. കെ. ബഷീർ
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യാന്തരതലത്തിൽ പ്രവർത്തിക്കുന്ന അവയവക്കച്ചവട റാക്കറ്റ്, സംസ്ഥാനത്തിന്റെ പല ഭാഗത്തു നിന്നും മനുഷ്യക്കടത്തു നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
മനുഷ്യക്കടത്തിന് നേതൃത്വം നൽകുന്നവർക്കെതിരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
ഇത്തരം റാക്കറ്റുകളുടെ പ്രവർത്തനം തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
94.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ് പരിപാടിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും മന്ത്രിസഭാംഗങ്ങൾക്കുമെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ സംസ്ഥാനത്തുടനീളം പ്രതിപക്ഷ യുവജന സംഘടനാ പ്രവർത്തകർ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടി പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ;
( ബി )
എങ്കില്‍ ഏതൊക്കെ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും, എത്ര പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, ഇതില്‍ എത്രപേർ ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ;
( സി )
നവകേരള സദസ് പരിപാടിയുമായി ബന്ധപ്പെട്ട് എത്ര പ്രതിപക്ഷ പാര്‍ട്ടി പ്രവർത്തകരെ കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ടെന്നുള്ള വിശദാംശം ജില്ല തിരിച്ച് വ്യക്തമാക്കുമോ; ഏത് സാഹചര്യത്തിലാണ് ഇപ്രകാരം കരുതൽ തടങ്കൽ നടപ്പാക്കിയതെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പരിപാടിയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച പ്രതിപക്ഷ യുവജന സംഘടനാ പ്രവര്‍ത്തകര്‍ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടി പ്രവർത്തകരെ കയ്യേറ്റം ചെയ്തതിന്റെ പേരില്‍ ഭരണപക്ഷ യുവജന സംഘടനാ പ്രവർത്തകർക്കെതിരെ എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, ഏതൊക്കെ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും എത്ര പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നുമുള്ള വിശദാംശം ലഭ്യമാക്കാമോ?
95.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന സമരങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെ എത്ര കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന വിവരം ചുമത്തപ്പെട്ട വകുപ്പുകള്‍ തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കേസ്സുകളില്‍ എത്രയെണ്ണം പിന്‍വലിച്ചിട്ടുണ്ട്; അവശേഷിക്കുന്ന കേസ്സുകള്‍ പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
സമാന സ്വഭാവമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെ എടുത്ത എത്ര കേസ്സുകള്‍ പിന്‍വലിച്ചിട്ടുണ്ട്; വിശദമാക്കാമോ?
96.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നടന്ന സമരങ്ങളിൽ പങ്കെടുത്തവർക്കെതിരെ എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
ഇതിൽ ക്രിമിനൽ സ്വഭാവമുള്ളതും അല്ലാത്തതുമായ കേസുകൾ എത്രയാണെന്ന വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( സി )
ആഭ്യന്തര വകുപ്പിന്റെ 26.02.2021-ലെ ഉത്തരവുപ്രകാരം പ്രസ്തുത കേസുകളിൽ എത്രയെണ്ണം പിൻവലിച്ചിട്ടുണ്ട്;
( ഡി )
പ്രസ്തുത കേസുകളില്‍ കോടതി മുഖേന തീർപ്പ് കൽപ്പിച്ച കേസുകൾ ഒഴികെ എത്ര കേസുകൾ നിലനിൽക്കുന്നുണ്ട് എന്ന് വ്യക്തമാക്കുമോ;
( ഇ )
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട സമരത്തിന്റെ പേരിൽ 2024-ൽ ഏതെങ്കിലും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടോ; വിശദാംശങ്ങൾ ലഭ്യമാക്കുമോ?
97.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പൗരത്വ ബിൽ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം എത്രയാണെന്ന് ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത കേസുകളിൽ നാളിതു വരെ എത്ര കേസുകൾ പിൻവലിച്ചിട്ടുണ്ടെന്ന് ജില്ല തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കുമോ;
( സി )
പിൻവലിക്കാത്ത കേസുകൾ പിൻവലിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ?
98.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ കൂട്ടമണ്ണ എം.എസ്.പി.യുടെ അധീനതയിലുള്ള ഗ്രൗണ്ടിന്റെ വടക്ക് - കിഴക്ക് ഭാഗങ്ങളിൽ സർക്കാർ അനുവദിച്ച 5 സെന്റ് ഭൂമിയിൽ വടക്കു ഭാഗത്തുള്ള 2.5 സെന്റ് ഭൂമി അലൈന്മെന്റ് മാറ്റം വരുത്തി നൽകണമെന്നാവശ്യപ്പെട്ട് സി.എം.ഒ പോർട്ടൽ വഴി എം.എൽ,എ. സമർപ്പിച്ച പ്രദേശവാസികളുടെ നിവേദനത്തിൽ നാളിതു വരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച സംസ്ഥാന പോലീസ് മേധാവിയുടെ കത്ത് പ്രകാരം വിശദമായ റിപ്പോർട്ട് എം.എസ്.പി കമാണ്ടന്റും മലപ്പുറം ജില്ലാ കളക്ടറും ലഭ്യമാക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ;
( സി )
കൂട്ടമണ്ണയിലെ അമ്പതിൽ പരം കുടൂംബങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനും ഗതാഗത യോഗ്യമായ റോഡ് നിർമ്മിക്കുന്നതിനുമായി സാങ്കേതിക തടസങ്ങൾ പരിഹരിച്ച് ആഭ്യന്തര വകുപ്പ് ഇക്കാര്യത്തിൽ എത്രയും വേഗം അനുമതി നൽകുമോ?
99.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്രിമിനലുകളുമായി ബന്ധമുള്ള എത്ര പോലീസുകാർ സംസ്ഥാന പോലീസ് സേനയിൽ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്; ഇവരുടെ പേരും നിലവിൽ വഹിക്കുന്ന തസ്തികയും വ്യക്തമാക്കുമോ;
( ബി )
ക്രിമിനൽ ബന്ധം കണ്ടെത്തിയതിനെ തുടർന്ന് എത്ര പോലീസുകാർക്കെതിരെ മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ നടപടി സ്വീകരിച്ചിട്ടുണ്ട്; ഇവരുടെ പേരും തസ്തികയും ഓരോരുത്തർക്കും എതിരെ സ്വീകരിച്ച നടപടികളും വ്യക്തമാക്കുമോ;
( സി )
ക്രിമിനൽ ബന്ധം കണ്ടെത്തിയ ഉദ്യോഗസ്ഥരെ നിലവിൽ സ്റ്റേഷൻ ഡ്യൂട്ടികൾക്കായി നിയോഗിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ഉദ്യോഗസ്ഥരുടെ പേരും തസ്തികയും നിലവിൽ ജോലി ചെയ്യുന്ന പോലീസ് സ്റ്റേഷനും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ?
കോളേജ് ക്യാമ്പസിൽ അതിക്രമങ്ങൾ
100.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ കോളേജ് ക്യാമ്പസിൽ അതിക്രമങ്ങൾ നടത്തിയതിന്റെ പേരിൽ എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്; എസ്.എഫ്.ഐ. എന്ന വിദ്യാർത്ഥി സംഘടനയോട് ആഭിമുഖ്യം പുലർത്തുന്നവർ പ്രതികളായ ഇത്തരം എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എത്ര കേസുകളിൽ പ്രതികളെ ശിക്ഷിച്ചിട്ടുണ്ടെന്നുമുള്ള വിശദാംശം നൽകുമോ;
( ബി )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ എത്ര റാഗിംഗ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്; ഇതിൽ എത്ര കേസുകളിൽ പ്രതികൾക്ക് ശിക്ഷ ലഭിച്ചിട്ടുണ്ട്;
( സി )
റാഗിങ്ങിനെ തുടർന്ന് മരണം സംഭവിച്ച എത്ര കേസുകൾ ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അതിൽ എത്ര പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ?
101.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അന്യസംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനത്തെത്തിയാല്‍ അതത് പോലീസ് സ്റ്റേഷനുകളില്‍ അവരുടെ പേരു വിവരം‍ രജിസ്റ്റര്‍ ചെയ്യാറുണ്ടോ; അങ്ങനെ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അവരുടെ സ്വദേശത്തെ പോലീസ് സ്റ്റേഷനില്‍ നിന്നും ലഭിക്കുന്ന സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നത് പോലുള്ള നടപടിക്രമങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദ വിവരം ലഭ്യമാക്കാമോ;
( ബി )
അന്യസംസ്ഥാന തൊഴിലാളികളില്‍ ക്രിമിനല്‍ സ്വഭാവം കൂടിവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അങ്ങനെ ക്രിമിനല്‍ സ്വഭാവമുള്ളവരെ കണ്ടെത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ; ഇത്തരത്തില്‍ ക്രിമിനല്‍ സ്വാഭാവമുള്ള അന്യസംസ്ഥാന തൊഴിലാളികള്‍ എത്രയെന്ന കണക്ക് കൈവശമുണ്ടോ; വിശദമാക്കാമോ;
( സി )
അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മയക്കുമരുന്നിന്റെ ഉപയോഗം ഉള്ളതായി കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ അത് തടയുന്നതിന് എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് സ്വീകരിച്ചിട്ടുള്ളതെന്നും, സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വിശദമാക്കാമോ?
സി.ബി.ഐ. അന്വേഷണത്തിനായുള്ള നടപടിക്രമങ്ങളിലെ വീഴ്ച
102.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട സി.ബി.ഐ. അന്വേഷണത്തിനായുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് വീഴ്ച വരുത്തിയതിന്റെ പേരിൽ ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം വ്യക്തമാക്കുമോ;
( ബി )
ഇക്കാര്യത്തിൽ വകുപ്പ് തല അന്വേഷണം നടത്തിയിരുന്നോ; മേൽപ്പറഞ്ഞ ഉദ്യോഗസ്ഥർക്കെതിരെ എന്ത് വീഴ്ചയാണ് കണ്ടെത്തിയത്; അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
ഇവരെ സർവീസിൽ തിരിച്ചെടുത്തിട്ടുണ്ടോ; എങ്കിൽ ഏത് സാഹചര്യത്തിലാണ് സർവീസിൽ തിരിച്ചെടുത്തതെന്ന് വ്യക്തമാക്കുമോ?
103.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗുണ്ടകളുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സ്വകാര്യ ആഘോഷങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; ഇത്തരം സംഭവങ്ങളുടെ പേരിൽ എത്ര പോലീസ് ഉദ്യോഗസ്ഥർക്കെതിരെ മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ നടപടി സ്വീകരിച്ചിട്ടുണ്ട്; എത്ര പേരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയോ പിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്; ഇവരിൽ എത്ര പേരെ സർവീസിൽ തിരിച്ചെടുത്തിട്ടുണ്ട്; അവര്‍ ആരൊക്കെ; അവർ നിലവിൽ ഏത് തസ്തികയിൽ സേവനം അനുഷ്ഠിക്കുന്നു; വ്യക്തമാക്കുമോ;
( ബി )
മണൽ മാഫിയയുമായും മയക്കുമരുന്ന് സംഘങ്ങളുമായും ബന്ധം പുലർത്തിയതിന്റെ പേരിൽ മുൻ സര്‍ക്കാരിന്റെ കാലം മുതൽ നാളിതുവരെ എത്ര പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്; എത്രപേരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയോ പിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്; ഇവർക്കെതിരായ വകുപ്പുതല അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
ഇവരിൽ എത്രപേരെ സർവീസിൽ തിരിച്ചെടുത്തിട്ടുണ്ടെന്നും അവര്‍ ആരൊക്കെയാണെന്നും അവര്‍ നിലവിൽ ഏത് തസ്തികയിൽ സേവനം അനുഷ്ഠിക്കുന്നുവെന്നും വ്യക്തമാക്കുമോ?
104.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന പോലീസ് സേനയിലെ കെെക്കൂലിക്കാരെയും ഗുണ്ടാ, മാഫിയാ സംഘങ്ങളുമായി ബന്ധമുള്ളവരെയും പോലീസിലെ ക്രിമിനലുകളെയും കണ്ടെത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇത്തരത്തില്‍ ബന്ധമുള്ള എത്ര പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കാമോ?
സി.എം.ആര്‍.എല്‍ -കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട കേസ്
105.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സി.എം.ആര്‍.എല്‍. കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട മാസപ്പടി കേസ് അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സി ഈ വിഷയത്തില്‍ ഏതെങ്കിലും കത്ത് സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയിരുന്നോ; എങ്കില്‍ എന്നാണ് കത്ത് ലഭിച്ചതെന്നും ലഭിച്ച കത്തിലെ ഉള്ളടക്കം എന്താണെന്നും വിശദമാക്കുമോ;
( ബി )
പ്രസ്‌തുത കത്തിന്‍ മേല്‍ ആഭ്യന്തരവകുപ്പ് എന്ത് നടപടിയാണ് നാളിതുവരെ സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ;
( സി )
കത്ത് ആഭ്യന്തര വകൂപ്പ് പരിശോധിച്ചു വരികയാണെങ്കില്‍ പരിശോധന എന്നത്തേക്ക് പൂർത്തിയാക്കും; പരിശോധന നടത്തുന്ന ഉദ്യോഗസ്ഥന്റെ പേര് വിവരം ലഭ്യമാക്കുമോ; പ്രസ്തുത കത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ഡി )
ഈ വിഷയത്തില്‍ അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയ കുറ്റക്യത്യങ്ങള്‍ നടന്നതായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നല്‍കിയ കത്തില്‍ പ്രതിപാദിച്ചിരുന്നോ; എങ്കിൽ വിശദാംശം ലഭ്യമാകുമോ?
106.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലെ ചിറക്കര ഏലായിൽ 2023 ഒക്ടോബറിൽ നടത്തിയ മരമടി മത്സരം സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ;
( ബി )
നിയമാനുസൃതമല്ലാതെ നടത്തിയ പ്രസ്തുത മരമടി മത്സരത്തിന്റെ സംഘാടകർക്കെതിരെ കേസ് എടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; എങ്കിൽ അതിന്റെ വിശദവിവരവും കേസിന്റെ നിലവിലെ സ്ഥിതിയും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത മരമടി മത്സരത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വേദിയിൽ സന്നിഹിതരായിരുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ വിശദാംശം നൽകുമോ?
107.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പോലീസ് സേനയുടെ ഡിജിറ്റലെെസേഷന്‍ സംബന്ധിച്ച് സ്വീകരിക്കാന്‍ കഴിഞ്ഞിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ; എല്ലാ പോലീസ് സ്റ്റേഷനും ഡിജിറ്റലാക്കി മാറ്റാന്‍ കഴിഞ്ഞിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?
108.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോക്സോ കേസുകളുടെ ശിക്ഷ നിരക്ക് എത്രയാണ്; പോക്സോ ഇരകൾക്ക് എന്തെല്ലാം സംരക്ഷണ സംവിധാനങ്ങൾ സംസ്ഥാനത്തു നിലവിലുണ്ട്; അവയുടെ നിർവഹണ ചുമതല ആർക്കാണ് നൽകിയിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
പോക്സോ ഇരകൾക്ക് ലീഗൽ സർവീസ് അതോറിറ്റി വഴി നൽകുന്ന ധന സഹായത്തിന് മാർഗ നിർദേശങ്ങൾ ഉണ്ടോ; ഉണ്ടെങ്കിൽ അത് ലഭ്യമാക്കാമോ;
( സി )
ലീഗൽ സർവീസ് അതോറിറ്റി വഴി നൽകുന്ന സഹായത്തിന് കാലതാമസം വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പോക്സോ ഇരകളെ സർക്കാർ സംവിധാനത്തിൽ നിന്ന് മാറ്റി സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ കാരണം അറിയിക്കാമോ?
109.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പോലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നൽകിയ ഇനത്തിൽ സംസ്ഥാനത്തെ പെട്രോൾ പമ്പ് ഉടമകൾക്ക് ഭീമമായ തുക കുടിശ്ശിക വരുത്തിയിട്ടുണ്ടെന്ന വിവരം പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ ഓരോ ജില്ലയിലും പമ്പ് ഉടമകൾക്ക് നൽകാനുള്ള തുകയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
കുടിശ്ശിക നൽകാനുള്ളതുകൊണ്ട് പമ്പ് ഉടമകൾ ഇന്ധനം നൽകാത്തതിനാൽ പോലീസ് വാഹനങ്ങൾ കട്ടപ്പുറത്താവുകയും പോലീസിന്റെ പട്രോളിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ പ്രതിസന്ധി നേരിടുകയും ചെയ്യുന്ന വിവരം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; എങ്കിൽ വിശദവിവരം അറിയിക്കുമോ?
110.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന പോലീസ് വകുപ്പിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് തസ്തികയിലേയ്ക്കുള്ള നിയമനത്തിന് പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവില്‍ വന്ന തീയതി എന്നാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നും ഇതുവരെ എത്ര പേര്‍ക്ക് നിയമനം നല്‍കി;
( സി )
പ്രസ്തുത തസ്തികയിലേക്ക് ആകെ സാംങ്ഷന്‍ഡ് സ്ട്രെങ്ത്ത് എത്രയാണെന്നും; പ്രസ്തുത തസ്തികയില്‍ നിലവില്‍ എത്ര സ്ഥിര ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത തസ്തികയില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ട്;
( ഇ )
നിലവിലുള്ള ഒഴിവുകള്‍ പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ;
( എഫ് )
പ്രസ്തുത തസ്തികയില്‍ നിലവില്‍ കരാര്‍/താല്‍കാലിക ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ?
111.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. കെ.വി.സുമേഷ്
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗുണ്ടാരാജാണെന്ന തെറ്റായ പ്രചരണം തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
ക്രമസമാധാന പരിപാലനത്തില്‍ സംസ്ഥാനത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതില്‍ സംസ്ഥാന പോലീസ് സേന നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;
( സി )
സംഘര്‍ഷങ്ങളും തടസ്സങ്ങളുമില്ലാതെ സംസ്ഥാനത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമാധാനപൂര്‍വ്വം നടത്തുന്നതിനായി എന്തെല്ലാം മുന്‍കരുതലുകളാണ് സംസ്ഥാന പോലീസ് സേന നടത്തിയതെന്ന് അറിയിക്കാമോ?
112.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ പോലീസ് സേനാംഗങ്ങള്‍ക്കെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളുടെ എണ്ണം എത്രയാണെന്നും ഏതൊക്കെ ഉദ്യോഗസ്ഥർക്കെതിരെ ഏതൊക്കെ വകുപ്പുകൾ പ്രകാരമാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും വ്യക്തമാക്കുമോ;
( ബി )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ക്രിമിനല്‍ കേസ്സുകളില്‍ ഉള്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ട പോലീസ് സേനാംഗങ്ങളുടെ എണ്ണം എത്രയാണെന്ന വിവരം ഇവരുടെ തസ്തിക, ജില്ല എന്നിവ തരംതിരിച്ച് വ്യക്തമാക്കാമോ?
113.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മത്സ്യത്തൊഴിലാളികളുടെയും മറ്റ് സാമൂഹ്യമായി പിന്നാക്കം നിൽക്കുന്നവരുമായ വിദ്യാർത്ഥികള്‍ പഠിക്കുന്ന കയ്പമംഗലം നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് ലഹരി വർജിത പ്രവർത്തനങ്ങൾക്ക് പ്രത്യേക പരിഗണന നൽകി ആസൂത്രണ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള സ്വരക്ഷ പോലുള്ള ക്ലബ്ബുകൾക്ക് പോലീസിന്റെയും എക്സൈസിന്റെയും പിന്തുണ ഉറപ്പാക്കുകുമോ; വിദ്യാലയങ്ങളിൽ ഈ ക്ലബ്ബുകളിൽ നിന്നും ചാർജ് ഓഫീസർമാരെ നിശ്ചയിച്ചുകൊണ്ട് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനായി എന്തെല്ലാം പദ്ധതികൾ നിലവിലുണ്ട്;
( ബി )
കൈപ്പമംഗലം നിയോജകമണ്ഡലത്തിൽ സാധ്യമായ എല്ലാ വിദ്യാലയങ്ങളിലും സ്റ്റുഡന്റ് കേഡറ്റ് പോലീസ് യൂണിറ്റുകൾ തുടങ്ങുന്നതിന് പോലീസ് വകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കാമോ;
( സി )
നിലവിൽ ലഹരി വർജിത പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മണ്ഡലത്തിൽ പോലീസ് വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയാണ്?
114.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ നിർദ്ദിഷ്ട എന്‍.സി.സി. ട്രെയിനിംഗ് സെന്റർ പൂര്‍ത്തീകരിക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
നിർദ്ദിഷ്ട പദ്ധതി പ്രദേശത്ത് തര്‍ക്കമുള്ള പ്രദേശം ഒഴിവാക്കി പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
115.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
രാഷ്ട്രീയ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട പൊതുപ്രവർത്തകരുടെ ലിസ്റ്റ് പ്രത്യേകം തയ്യാറാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; പ്രസ്തുത ലിസ്റ്റിൽ ഉൾപ്പെട്ടവരെ മറ്റു ക്രിമിനൽ കേസ് പ്രതികളോടൊപ്പം ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; എങ്കിൽ ആരാണ് ഇപ്രകാരം നിർദ്ദേശം നൽകിയതെന്ന് വ്യക്തമാക്കുമോ;
( ബി )
എത്ര കേസ് ഉള്ളവരെയാണ് ഇപ്രകാരം ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും രാഷ്ട്രീയപ്രവർത്തകരെ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള മാനദണ്ഡം എന്താണെന്നും വ്യക്തമാക്കുമോ;
( സി )
ഇപ്രകാരം ഉൾപ്പെടുത്താൻ നിർദ്ദേശിച്ചിട്ടുള്ള പൊതു പ്രവർത്തകരുടെ ലിസ്റ്റ് ജില്ലാ/പോലീസ് സ്റ്റേഷൻ അടിസ്ഥാനത്തിൽ ലഭ്യമാക്കുമോ?
116.
ശ്രീ. പി. ഉബൈദുള്ള
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴി ​ക്കോട് പന്തീരാങ്കാവിൽ വിവാഹം കഴിഞ്ഞ് ആറാം ദിവസം സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഗാർഹിക പീഡനത്തിന് മാത്രം കേസ്സെടുത്ത് പ്രതിയെ സംരക്ഷിക്കാന്‍ പോലീസ് നീക്കം നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് അന്വേഷിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
യുവതിയുടെ വീട്ടുകാർ പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായി പരാതി നൽകിയിരുന്നോയെന്നും യുവതിയിൽ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കേസിലെ പ്രതിയെ പിടികൂടുന്നതിനും കേസ്സെടുക്കുന്നതിനും പോലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത കേസിന്റെ നിലവി​ലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ?
117.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ; 2024-ല്‍ നാളിതുവരെ ഇതു പ്രകാരമുള്ള എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്; വ്യക്തമാക്കുമോ;
( ബി )
2018 മുതല്‍ 2023 വരെ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണവും തീര്‍പ്പാക്കിയവയുടെ എണ്ണവും വര്‍ഷാടിസ്ഥാനത്തില്‍ തിരിച്ച് അറിയിക്കാമോ;
( സി )
ഇത്തരം കേസുകളുടെ വിചാരണ നീളുന്നതുവഴി ഇരകളുടെ രക്ഷിതാക്കള്‍ കേസുമായി മുന്നോട്ടു പോകുന്നതിന് വിമുഖത കാണിക്കുകയും ഒത്തു തീര്‍പ്പിന് തയ്യാറാവുകയും ചെയ്യുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഈ അവസ്ഥ കുറ്റകൃത്യങ്ങളെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുമെന്നതിനാല്‍ കുട്ടികള്‍ക്കെതിരായുള്ള അതിക്രമങ്ങളിലെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കി കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ നടപ്പാക്കുന്നതിന് വേണ്ടി അടിയന്തര നടപടികള്‍ സ്വീകരിക്കാമോ?
സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ
118.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ എത്ര അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും എത്ര കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എത്ര കേസ്സുകളിൽ പ്രതികളെ പിടികൂടിയിട്ടുണ്ടെന്നും എത്ര കേസ്സുകളിൽ പ്രതികൾക്ക് ശിക്ഷ ലഭിച്ചിട്ടുണ്ടെന്നുമുള്ള വിശദാംശം വ്യക്തമാക്കുമോ?
സ്ത്രീപീഡനക്കേസുകൾ
119.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ എത്ര സ്ത്രീപീഡനക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എത്ര കേസുകളിൽ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എത്ര കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും വിശദമാക്കുമോ;
( ബി )
സ്ത്രീ പീഡനക്കേസിലെ പ്രതികൾക്ക് സഹായം നൽകിയതിന്റെ പേരിൽ ഈ കാലയളവിൽ എത്ര പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?
120.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം, കള്ളാട് സാറാമ്മ ഏലിയാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ പുരോഗതി വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കൊലപാതക കേസിലെ പ്രതികളെ വേഗത്തില്‍ കണ്ടെത്തുന്നതിനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമോ?
121.
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂക്കോട് വെറ്ററിനറി സർവ്വകലാശാല ക്യാമ്പസിൽ രണ്ടാം വർഷ ബി.വി.എസ്.സി. വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിയിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വിദ്യാർത്ഥിയുടെ കൊലപാതകത്തിന് ഉത്തരവാദികളായവർ ആരെല്ലാമാണെന്നും ഇവർ ഏതു വിദ്യാർത്ഥി സംഘടനയിലെ അംഗങ്ങളാണെന്നും വിശദമാക്കുമോ;
( സി )
കോളേജ് കാംമ്പസുകളിൽ ആൾക്കൂട്ട വിചാരണകൾ തടയുന്നതിനും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
122.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നത് പോലീസിന്റെ വീഴ്ചയാണോ എന്ന് വ്യക്തമാക്കാമോ;
( ബി )
വിദേശത്തേക്ക് രക്ഷപ്പെടാന്‍ പ്രസ്തുത വ്യക്തിയെ പോലീസ് സഹായിച്ചതായി കണ്ടെത്തിയിട്ടുണ്ടോ;
( സി )
പ്രസ്തുത വ്യക്തിയെ വിദേശത്ത് നിന്നും നാട്ടിലെത്തിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
അവയവദാനങ്ങൾ സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണം
123.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. പി. ഉബൈദുള്ള
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അവയവ കൈമാറ്റം സജീവമാണെന്ന കണ്ടെത്തലുകളെ തുടർന്ന് അവയവദാനം സംബന്ധിച്ച് അന്വേഷിക്കുവാൻ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നോ; എങ്കിൽ പ്രസ്തുത സംഘത്തിന്റെ കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
സാമ്പത്തികക്ലേശം അനുഭവിക്കുന്നവരെ കണ്ടെത്തി അവയവ കൈമാറ്റത്തിലേ‍ർപ്പെടുത്തുകയും തുച്ഛമായ തുക നൽകി വഞ്ചിക്കുന്നതുമായ പരാതികളിന്മേൽ അന്വേഷണം നടത്തിയിട്ടുണ്ടോ;
( സി )
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
ബോംബ് സ്ഫോടന കേസുകളുടെയും ഗുണ്ട ആക്രമണങ്ങളുടെയും വിശദാംശങ്ങള്‍
124.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മാസം മുതൽ സംസ്ഥാനത്ത് എത്ര ബോംബ് സ്ഫോടന കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് വ്യക്തമാക്കാമോ;
( ബി )
അതിൽ എത്ര കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടുവെന്ന് വിശദമാക്കാമോ;
( സി )
2016 മെയ് മാസം മുതൽ സംസ്ഥാനത്ത് എത്ര ഗുണ്ടാ ആക്രമണ കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് വ്യക്തമാക്കുമോ; അതിൽ എത്ര കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടു എന്ന് വിശദമാക്കാമോ?
125.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് മനുഷ്യ കടത്ത് നടത്തുന്നതായുള്ള വാർത്തകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇത് തടയുന്നതിനായി സംസ്ഥാനസർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണ് ; വിശദമാക്കാമോ;
( സി )
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് എത്ര കേസുകൾ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്; ഇക്കാര്യത്തിലുള്ള അന്വേഷണപുരോഗതി വിശദമാക്കാമോ;
( ഡി )
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് വിദേശത്ത് കുടുങ്ങി പോയവരെ തിരികെ എത്തിക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടിയുടെ വിശദാംശം ലഭ്യമാക്കുമോ?
126.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും ഗുണ്ടാ - ലഹരിമാഫിയാ സംഘങ്ങൾ കൊലപാതകങ്ങളും മറ്റ് അക്രമങ്ങളും നടത്തുന്ന സംഭവങ്ങൾ വർദ്ധിച്ചുവരുന്നതായി വിലയിരുത്തിയിട്ടുണ്ടോ;
( ബി )
ഇത്തരം അക്രമസംഭവങ്ങൾ നേരിടുന്നതിൽ പോലീസ് നിഷ്ക്രിയമാണെന്ന പരാതി ശ്രദ്ധയിൽപെട്ടിട്ടുണ്ടോ: എങ്കിൽ അക്കാര്യം പരിശോധിച്ചിട്ടുണ്ടോ;
( സി )
ഗുണ്ടാ - ലഹരിമാഫിയാ സംഘങ്ങളുടെ പ്രവർത്തനം കർശനമായി തടയുന്നതിനും സമാധാന അന്തരീക്ഷം ഉറപ്പ് വരുത്തുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?
127.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അവയവ കച്ചവടം നടത്തുകയും അതിന്റെ പേരില്‍ പാവപ്പെട്ടവരെ ചൂഷണം ചെയ്യുകയും ചെയ്യുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച അന്വേഷണം ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്റര്‍പോളിന്റെയും ഇതര സംസ്ഥാനങ്ങളിലെ പോലീസിന്റെയും സഹായം തേടുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
അവയവദാന വ്യവസ്ഥകള്‍ സംബന്ധിച്ച് പ്രചാരണവും ബോധവല്‍ക്കരണവും നടത്തുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
128.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2023 ഡിസംബർ മാസത്തിൽ ഡി.ജി.പി. ഓഫീസിലേക്ക് മുഖ്യ പ്രതിപക്ഷ പാർട്ടി നടത്തിയ മാർച്ചിന്റെ ഉദ്ഘാടന വേദിയിലേക്ക് കേരള പോലീസ് മാനുവലിലെ ചട്ടങ്ങൾക്ക് വിരുദ്ധമായി ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചതായുള്ള ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അത് ഏത് സാഹചര്യത്തിൽ ആണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സംഭവത്തിൽ നടപടിക്രമങ്ങൾ പാലിച്ച് മുന്നറിയിപ്പുകൾ നൽകിയാണോ പ്രസ്തുത ആയുധങ്ങൾ പ്രയോഗിച്ചിട്ടുള്ളത്; അല്ലെങ്കിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശം നൽകുമോ;
( സി )
പ്രസ്തുത ആക്ഷേപത്തെക്കുറിച്ച് ഡി.ജി.പി. അന്വേഷണം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ കണ്ടെത്തലുകൾ എന്തൊക്കെയാണ്; ഇതിന്റെ അടിസ്ഥാനത്തിൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?
129.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ അരിമ്പൂര്‍ പഞ്ചായത്തിലെ താമസക്കാരനായ വടക്കുംതല വീട്ടില്‍ ശ്രീ. സുനില്‍ കുമാറിനേയും മറ്റും അന്തിക്കാട് പോലീസ് മര്‍ദ്ദിച്ചെന്നുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പരാതിയിന്മേല്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കാമോ?
130.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ എളവള്ളി പഞ്ചായത്തിലെ വാക എന്ന പ്രദേശത്ത് സ്ഥിര താമസക്കാരനായ കുന്നത്തുള്ളി വീട്ടില്‍ ശ്രീ. മുരളി എന്ന വ്യക്തിയെ 2024 ജനുവരി 20-ന് വാകയില്‍ ക്ഷേത്രോത്സവം നടന്ന ദിവസം പാവറട്ടി പോലീസ് അകാരണമായി മര്‍ദ്ദിച്ചു എന്നുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത പരാതിയിന്മേല്‍ സ്വീകരിച്ച നടപടി സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ?
131.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുണ്ടാ ലിസ്റ്റ് തയ്യാറാക്കുന്നതിന്റെ നടപടിക്രമം എന്താണെന്ന് വ്യക്തമാക്കുമോ; ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരെ നിരീക്ഷിക്കുന്നതിന് പോലീസിൽ എന്തൊക്കെ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തി നാടുകടത്തിയവർ തിരികെയെത്തി അതിക്രമങ്ങളിൽ ഏർപ്പെട്ടത് സംബന്ധിച്ച് എത്ര കേസുകൾ മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടവരെ നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും വീഴ്ച വരുത്തിയതിന്റെ പേരിൽ മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
132.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2021-ലെ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സംസ്ഥാനത്ത് എത്ര ഗുണ്ട അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്; ഗുണ്ടാക്രമണങ്ങളിൽ എത്രപേർ കൊല്ലപ്പെട്ടിട്ടുണ്ട്; എത്രപേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നറിയിക്കുമോ;
( ബി )
ഗുണ്ട അക്രമങ്ങളുമായി ബന്ധപ്പെട്ട എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്; എത്ര കേസുകളിൽ പ്രതികളെ പിടികൂടിയിട്ടുണ്ട്; എത്ര പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?
പോലീസ്-ഗുണ്ട അവിശുദ്ധ ബന്ധം
133.
ശ്രീ. യു. എ. ലത്തീഫ്
ഡോ. എം. കെ. മുനീർ
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുണ്ടാ നേതാക്കളോടും ക്രിമിനലുകളോടും സൗഹൃദം പുലർത്തുന്ന പോലീസുകാർ സർവ്വീസിലുളളതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
സമീപകാലത്ത് ഒരു ഗുണ്ടാ നേതാവിന്റെ വീട്ടിലെ വിരുന്ന് സൽക്കാരത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥനും മറ്റ് പോലീസുകാരും പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ടോ;
( സി )
ഗുണ്ടകളും പോലീസുകാരും തമ്മിലുളള അവിശുദ്ധ ബന്ധം അവസാനിപ്പിക്കുന്നതിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
134.
ശ്രീ. എം. വിൻസെന്റ്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗുണ്ടകളുടെയും സാമൂഹ്യവിരുദ്ധരുടെയും അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
സംസ്ഥാനത്ത് ലഹരി ഉപയോഗം വർദ്ധിക്കുന്നതിന്റെ ഫലമായി ഉണ്ടാകുന്ന ഗുണ്ടാ ആക്രമണങ്ങള്‍ തടയുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
തിരുവനന്തപുരം ജില്ലയിലെ അമ്പൂരി കണ്ണന്നൂരിൽ ഗുണ്ടാ ആക്രമണത്തിൽ പാസ്റ്റർക്ക് വെട്ടേറ്റ സംഭവമടക്കം സംസ്ഥാനത്തുടനീളം നിരവധി ഗുണ്ടാ അക്രമങ്ങൾ നടന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ഡി )
ഗുണ്ടാ അക്രമങ്ങളും കൊലപാതകങ്ങളും പോലുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പ്രത്യേക പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കുമോ?
135.
ശ്രീ. പി. സി. വിഷ്ണുനാഥ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. സജീവ് ജോസഫ്
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങൾ വര്‍ദ്ധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ബോംബ് കേസുകളിലും ഗുണ്ടാ ആക്രമണ കേസുകളിലും നാമമാത്രമായ പ്രതികൾ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത് എന്ന കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ;
( സി )
കാപ്പ നിയമം അടക്കം ഉപയോഗപ്പെടുത്തി ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യാൻ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
136.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് എത്ര ഗുണ്ട ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്; വിവിധ ആക്രമണങ്ങളില്‍ എത്ര പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്; എത്ര ഗുണ്ടകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്; എത്രപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്; വ്യക്തമാക്കുമോ;
( ബി )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിവിധ ജില്ലകളിലായി കാപ്പ നിയമപ്രകാരം എത്രപേരെ അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലില്‍ ഇട്ടിട്ടുണ്ട്; എത്രപേരെ അറസ്റ്റ് ചെയ്യാന്‍ ബാക്കിയുണ്ട്; എത്രപേരെ അറസ്റ്റ് ചെയ്യുന്നതിനുള്ള ജില്ലാ പോലീസ് മേധാവികളുടെ ശിപാര്‍ശ മടക്കിയിട്ടുണ്ട്; വ്യക്തമാക്കുമോ;
( സി )
കാപ്പ ചുമത്തുമ്പോള്‍ പോലീസ് വരുത്തുന്ന വീഴ്ചകള്‍ പ്രതികളുടെ തടങ്കല്‍ റദ്ദാകുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നുണ്ടോ; നിയമത്തെക്കുറിച്ചുള്ള ഉദ്യോഗസ്ഥരുടെ അജ്ഞത ഗുണ്ടകള്‍ക്ക് സഹായകമാകുന്ന സ്ഥിതിവിശേഷം ഒഴിവാക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?
137.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ എത്ര ഗുണ്ട ആക്രമണ കേസ്സുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്; എത്ര കേസുകളിൽ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്; എത്ര കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്;
( ബി )
ഗുണ്ടകൾക്ക് സഹായം നൽകിയതിന്റെ പേരിൽ പ്രസ്തുത കാലയളവിൽ എത്ര പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?
138.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; ആയത് തടയുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ; കഴിഞ്ഞ ആറു മാസ കാലയളവിൽ എത്ര സൈബർ കേസ്സുകൾ തിരുവനന്തപുരം ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്; ഇവയിൽ എത്രയെണ്ണത്തിന് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു; ആയതിന്റെ വിശദാംശം വെളിപ്പെടുത്താമോ;
( ബി )
വ്യാജരേഖ നൽകിയതിന്റെ പേരിൽ കഴിഞ്ഞ ആറുമാസത്തിനുള്ളിൽ സംസ്ഥാനത്ത് എത്ര സിം കാർഡുകളാണ് ബ്ലോക്ക് ചെയ്തതെന്ന് വ്യക്തമാക്കാമോ; സൈബർ തട്ടിപ്പിൽ ഉൾപ്പെട്ട എത്ര മൊബൈൽ ഫോണുകളാണ് കഴിഞ്ഞ 6 മാസത്തിനുള്ളിൽ ബ്ലോക്ക് ചെയ്തതെന്ന് വ്യക്തമാക്കാമോ;
( സി )
സൈബർ സംഘങ്ങൾക്കായി അനധികൃതമായി സിം കാര്‍ഡുകള്‍ സംഘടിപ്പിച്ചു കൈമാറുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായി ആഭ്യന്തര വകുപ്പിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( ഡി )
രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് തട്ടിപ്പ് കോളുകൾ വരുന്നത് തടയുന്നതിനും ആയത് നിയന്ത്രിക്കുന്നതിനും സംസ്ഥാന സർക്കാർ എന്തെല്ലാം നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ; ഇത്തരത്തിലുള്ള എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും എത്രയെണ്ണത്തിൽ നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കാമോ;
( ഇ )
മൊബൈലിലെ സന്ദേശങ്ങളുടെയും ലിങ്കുകളുടെയും സമൂഹമാധ്യമ പ്രൊഫൈലുകളുടെയും ആധികാരികത പരിശോധിച്ചു ഉറപ്പുവരുന്ന സൈബർ സേഫ് മൊബൈൽ ആപ്പ് തയ്യാറാക്കുന്നതിന് സംസ്ഥാന പോലീസ് സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ; ഫോണുകളിലും വാട്സാപ്പിലും വരുന്ന തട്ടിപ്പ് കോളുകളും മെസ്സേജുകളും പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാനായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ചക്ഷു എന്ന പോർട്ടലില്‍ സംസ്ഥാനത്ത് നിന്നും എത്ര കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്നും എത്രയെണ്ണത്തില്‍ നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കാമോ;
( എഫ് )
തിരുവനന്തപുരം ജില്ലയിൽ ശ്രീകാര്യം പോലീസ് സ്റ്റേഷനിൽ എത്ര സൈബർ കേസ് രജിസ്റ്റർ ചെയ്തു; ഇവയിൽ എത്രയെണ്ണത്തിൽ എഫ്.ഐ.ആർ. ഇട്ടു; പെറ്റീഷൻ നൽകി രസീതു നൽകിയിട്ടും എഫ്.ഐ. ആർ. ഇടാത്തതിനു കാരണം വ്യക്തമാക്കാമോ;
( ജി )
സൈബർ കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള നമ്പരായ 1930-യിൽ രജിസ്റ്റർ ചെയ്ത പെറ്റിഷൻ അവിടെ നിന്നും തിരികെ ശ്രീകാര്യം സ്റേറഷനിൽ എത്തിയതിൽ എഫ്.ഐ.ആർ. ഇടാത്തതിന് കാരണം വ്യക്തമാക്കാമോ; ഇവ അടിയന്തരമായി എഫ്.ഐ. ആർ. ഇടുന്നതിന് നടപടി സ്വീകരിക്കുമോ?
139.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തിലെ പേരാമ്പ്ര കോടതി - ചീക്കിലോട് റോഡിന്റെ വീതി കൂട്ടുന്നതിനുവേണ്ടി പേരാമ്പ്ര പോലീസ് സ്റ്റേഷന്റെ മതില്‍ ഒരു മീറ്റര്‍ മാറ്റി സ്ഥാപിക്കുന്നതിന് അപേക്ഷ ലഭ്യമായിട്ടുണ്ടോ;
( ബി )
പേരാമ്പ്ര പോലീസ് സ്റ്റേഷന്റെ മുന്‍വശത്ത് റോഡ് വളരെ ഇടുങ്ങിയതായതിനാല്‍ ഗതാഗത തടസ്സം ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ?
140.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേസന്വേഷണത്തിനും ക്രമസമാധാനപാലനത്തിനും മതിയായ വാഹനസൗകര്യങ്ങള്‍ ലഭ്യമല്ലാത്തത് മൂലം പ്രയാസപ്പെടുന്ന പോലീസ് സ്റ്റേഷനുകളുടെ വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ടോ;
( ബി )
പോലീസ് സ്റ്റേഷനുകള്‍ക്ക് വാഹനങ്ങള്‍ അനുവദിക്കുന്നതിന് സ്വീകരിച്ചുവരുന്ന മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ മതിയായ വാഹനസൗകര്യം ലഭ്യമാകാത്തത് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായ പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന പരിഹാര നടപടിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
141.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ എത്ര പോലീസ് സ്റ്റേഷനുകളിലാണ് ശിശു സൗഹൃദ കേന്ദ്രം ഉള്‍പ്പെടുന്നതെന്നും ഇവയിലൂടെ കുട്ടികള്‍ക്ക് പോലീസിന്റെ മഹത്വം മനസ്സിലാക്കാനുള്ള എന്തൊക്കെ അവസരങ്ങളാണ് നടപ്പാക്കിവരുന്നതെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
അഗതികള്‍ക്ക് എല്ലാ ദിവസവും സൗജന്യ ഭക്ഷണം നല്‍കി വരുന്നതും മത്സര പരീക്ഷകളില്‍ വിജയിക്കാന്‍ പരിശീലനം നല്‍കി വരുന്നതും പൊതു വായനശാലകള്‍ നടത്തി വരുന്നതുമായ പോലീസ് സ്റ്റേഷനുകളെ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
142.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനമെെത്രി പോലീസ് സ്റ്റേഷനുകളില്‍ ജനകീയ കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചുവരുന്നുണ്ടോ എന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സമിതികളില്‍ അതാതുകാലത്തെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരെ ഉള്‍പ്പെടുത്തി പുനഃസംഘടിപ്പിക്കുകയും, യോഗങ്ങള്‍ ചേരുകയും ചെയ്യാറുണ്ടോ എന്ന് അറിയിക്കാമോ;
( സി )
ജനമെെത്രി പോലീസ് സ്റ്റേഷനുകളിലെ ജനകീയ കമ്മിറ്റികളുടെ ഘടനയും, പ്രവര്‍ത്തനപദ്ധതികളും വിശദീകരിക്കാമോ?
143.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊന്‍കുന്നം, കറുകച്ചാല്‍ എന്നീ പോലീസ് സ്റ്റേഷനുകളുടെ അധീനതയിലുള്ള ഭൂമിയുടെ അളവുകളും അവയില്‍ എത്ര ഭാഗം നിലവിൽ ഉപയോഗിക്കുന്നുണ്ടെന്നും വ്യക്തമാക്കുമോ;
( ബി )
ഇതിൽ ഉപയോഗശൂന്യമായി അവശേഷിക്കുന്ന ഭൂമി ഏതെങ്കിലും പദ്ധതിക്കായി ഉപയോഗിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; പ്രസ്തുത ഭൂമിയുടെ ചെറിയ ഒരു ഭാഗമെങ്കിലും മറ്റ് വകുപ്പുകളുടെ അത്യാവശ്യ പദ്ധതികള്‍ക്കായി വിട്ടുനൽകുവാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
പൊന്‍കുന്നം പോലീസ് സ്റ്റേഷന്റെ അധീനതയിലുള്ള ഭൂമിയിൽ നിന്നും 30 സെന്റ് ഭൂമി കാഞ്ഞിരപ്പള്ളി സബ് ആർ.ടി.ഒ.യ്ക്ക് ലൈസന്‍സ് ടെസ്റ്റ് ഗ്രൗണ്ട് സ്ഥാപിക്കുന്നതിനും കറുകച്ചാല്‍ പോലീസ് സ്റ്റേഷന്റെ അധീനതയിലുള്ള ഭൂമിയിൽനിന്നും 20 സെന്റ് ഭൂമി കറുകച്ചാല്‍ മിനി സിവില്‍ സ്റ്റേഷന്‍ നിർമ്മാണത്തിനുമായി വിട്ടുനൽകുമോ എന്ന് വ്യക്തമാക്കാമോ?
നിലമ്പൂർ പോലീസ് സ്റ്റേഷന്റെ ഭൂമി റോഡ് നവീകരണത്തിന് വിട്ടുകിട്ടുന്നതിന് നടപടി
144.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂരിലൂടെ കടന്നുപോകുന്ന കെ.എന്‍.ജി റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡ് വീതി കൂട്ടുന്ന ആവശ്യത്തിലേക്ക് നിലമ്പൂർ പോലീസ് സ്റ്റേഷന്റെ ഭൂമി രണ്ട് മീറ്റർ വീതിയില്‍ വിട്ടുകിട്ടുന്നതിന് പൊതുമരാമത്ത് വകുപ്പ് ആഭ്യന്തര വകുപ്പിനോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നോ; എങ്കില്‍ ആയതിന് നല്‍കിയ മറുപടി എന്താണെന്നും മറുപടിയുടെ പകർപ്പും ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ആവശ്യം ഉന്നയിച്ച് നിലമ്പൂർ എം.എല്‍.എ മുഖ്യമന്ത്രിയ്ക്ക് നല്‍കിയ കത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( സി )
വനം വകുപ്പും, റവന്യു വകുപ്പും, സ്വകാര്യ വ്യക്തികളും ഇതേ ആവശ്യത്തിന് ഇതിനകം സ്ഥലം വിട്ടുനല്‍കിയ സ്ഥിതിയ്ക്ക് റോഡ് നവീകരണം തടസ്സപ്പെടാതിരിക്കാന്‍ നിലമ്പൂർ പോലീസ് സ്റ്റേഷന്റെ മുന്‍ വശത്തെ സ്ഥലം വിട്ടുനല്‍കുന്നതിന് നിർദേശം നല്‍കാമോ; വിശദമാക്കാമോ;
( ഡി )
പ്രസ്തുത പോലീസ് സ്റ്റേഷന്റെ സുരക്ഷയെ ബാധിക്കാത്ത വിധത്തില്‍ സ്ഥലം ഏറ്റെടുത്ത് ചുറ്റുമതില്‍ പൊതുമരാമത്ത് ഫണ്ടില്‍ തന്നെ പുനർനിർമ്മിക്കാം എന്നിരിക്കെ ഇക്കാര്യത്തില്‍ ഇനി എന്തുതടസ്സങ്ങളാണുള്ളതെന്ന് അറിയിക്കാമോ;
( ഇ )
ആഭ്യന്തര വകുപ്പിന്റെ അധീനതയിലുള്ള സ്ഥലങ്ങള്‍ പൊതുആവശ്യങ്ങള്‍ക്ക് വിട്ടുനല്‍കുന്നതില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ആരാണെന്ന് അറിയിക്കാമോ; ആയതിനുള്ള നടപടിക്രമങ്ങള്‍ വ്യക്തമാക്കാമോ?
145.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോടഞ്ചേരി പോലീസ് സ്റ്റേഷന് കെട്ടിടം നിർമ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
146.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിടം അടിയന്തരമായി പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
147.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തിലെ മേപ്പയ്യൂർ പോലീസ് സ്റ്റേഷന്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചു വരുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കെട്ടിട നിര്‍മ്മാണത്തിന് സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
148.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് സിറ്റി പരിധിയിലുളള കുന്ദമംഗലം പോലീസ് സ്റ്റേഷന്റെ ചുറ്റുമതില്‍ തകര്‍ന്നുവീണ് സമീപവാസികളുടെ വീടുകള്‍ക്കും വസ്തുക്കള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ചുറ്റുമതില്‍ നിർമ്മിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?
അങ്കമാലി, കാലടി പോലീസ് സ്റ്റേഷനുകളില്‍ ട്രാഫിക് യൂണിറ്റ് ആരംഭിക്കാന്‍ നടപടി
149.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയില്‍ അങ്കമാലി, കാലടി എന്നീ പോലീസ് സ്റ്റേഷനുകളില്‍ ട്രാഫിക് യൂണിറ്റ് ഇല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
അപകടങ്ങളും ട്രാഫിക് കുറ്റക്യത്യവും ഗതാഗതകുരുക്കുമുള്ള പ്രദേശമെന്ന നിലയില്‍ അങ്കമാലി, കാലടി എന്നീ പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ട്രാഫിക് പോലീസ് യൂണിറ്റ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
150.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് ജില്ലയിലെ പൈവളിഗെയിലിൽ പുതിയ പോലീസ് സ്റ്റേഷൻ തുടങ്ങുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പോലീസ് സ്റ്റേഷൻ എപ്പോൾ പ്രവർത്തനമാരംഭിക്കുമെന്ന് വ്യക്തമാക്കുമോ?
151.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ മണ്ഡലത്തിലെ ചെറുപുഴ പോലീസ് സ്റ്റേഷന് കെട്ടിടം നിര്‍മ്മിക്കുന്നതിനായി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള സ്ഥലം വിട്ടുനല്‍കിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
( ബി )
വിട്ടുകിട്ടിയ സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുളള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഈ സാമ്പത്തിക വര്‍ഷം തന്നെ കെട്ടിട നിര്‍മ്മാണ പ്രവൃത്തിക്ക് ഭരണാനുമതി നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?
152.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിർമ്മാണം ആരംഭിച്ച മുക്കം പോലീസ് സ്റ്റേഷനായുള്ള കെട്ടിടനിർമ്മാണം പൂർത്തീകരിക്കുന്നതിന് വകുപ്പിന്റെ പ്ലാന്‍ ഫണ്ട് അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത വിഷയം സംബന്ധിച്ച ഫയലിന്റെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( സി )
പ്ലാന്‍ ഫണ്ട് അനുവദിക്കുന്നതിനും കെട്ടിടനിർമ്മാണം പൂർത്തീകരിക്കുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കുമോ എന്ന് അറിയിക്കാമോ?
153.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങലില്‍ പുതിയ ട്രാഫിക് പോലീസ് സ്റ്റേഷന്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; നിലവിലെ ട്രാഫിക് യൂണിറ്റിന്റെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കുമോ?
154.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ കല്ലടിക്കോട് പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്ന പ്രവ‍ൃത്തിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവ‍ൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
155.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള-കർണാടക അതിർത്തി പ്രദേശങ്ങളായ പുൽപ്പള്ളി, മുള്ളൻകൊല്ലി തുടങ്ങിയ ഗ്രാമപഞ്ചായത്തുകളുടെ പരിധിയിൽ ആവശ്യമായ ഫയർഫോഴ്സ് സേവനം ലഭ്യമാക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
ഈ മേഖലയിൽ ഒരു ഫയർഫോഴ്സ് യൂണിറ്റ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
156.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ ഈരാറ്റുപേട്ടയിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിനായി കണ്ടെത്തിയിട്ടുള്ള, ബി.റ്റി.ആര്‍. പ്രകാരം സര്‍ക്കാര്‍ പുറമ്പോക്കായിട്ടുള്ളതും ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനോട് ചേർന്നുള്ളതുമായ മീനച്ചില്‍ താലൂക്കിലെ ഈരാറ്റുപേട്ട വില്ലേജില്‍ ബ്ലോക്ക് 48-ല്‍ റീ.സ.49/13-ല്‍പ്പെട്ട 01.13.20 ഹെക്ടര്‍ സ്ഥലത്തില്‍ നിന്നും 40.47 ആര്‍ സ്ഥലം റവന്യൂ വകുപ്പിന് കൈമാറി നല്‍കുന്നതിനായി ആഭ്യന്തര വകുപ്പിന്റെ അഭിപ്രായം ആരാഞ്ഞിട്ടുള്ള ഫയൽ വിഷയത്തിന്മേൽ തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്ഥലത്ത് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിനാവശ്യമായ ഭൂമി റവന്യൂ വകുപ്പിന് ലഭ്യമാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
157.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മൊബെെല്‍ ഫോണ്‍ / ഇന്റര്‍നെറ്റ് ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ആത്മഹത്യ ചെയ്ത കുട്ടികളുടെ എണ്ണം എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഇവയുടെ ഉപയോഗം മൂലമുണ്ടാകുന്ന ലെെംഗിക ചൂഷണം, ലഹരി കച്ചവടം തുടങ്ങിയ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാരണം എത്ര കുട്ടികളെ കുറ്റക്കാരായി കണ്ടെത്തി പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ; വിശദമാക്കുമോ;
( സി )
ഗുരുതരമായ ഡിജിറ്റല്‍ അടിമത്തത്തിന് വിധേയരായ കുട്ടികളെ രക്ഷിക്കാന്‍ ഇക്കാലയളവില്‍ എത്ര ഡിജിറ്റല്‍ ലഹരി വിമോചന കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് തുടങ്ങേണ്ടി വന്നു; എവിടെയെല്ലാം തുടങ്ങി എന്നറിയിക്കാമോ; ഇതുവഴി നാളിതുവരെ എത്ര കുട്ടികളെ ചികിത്സിച്ചു രക്ഷപ്പെടുത്തി; നിലവില്‍ എത്ര കുട്ടികള്‍ക്ക് ചികിത്സ നല്‍കി വരുന്നു; വിശദാംശം ലഭ്യമാക്കുമോ?
പോലീസ് സേനയിലെ നിയമനം
158.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പോലീസ് സേനയില്‍ എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് നിയമനം നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത നിയമനങ്ങളുടെ കണക്ക് ജില്ല തിരിച്ച് ലഭ്യമാക്കുമോ?
159.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പോലീസ് സേനയിൽ നിലവിൽ എത്ര ഒഴിവുകൾ ഉണ്ടെന്നു തസ്തിക തിരിച്ച് അറിയിക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകളിൽ എത്രയെണ്ണം പി.എസ്.സി. യ്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അറിയിക്കാമോ; മുഴുവൻ ഒഴിവുകളും പി.എസ്.സി. യ്ക് റിപ്പോർട്ട് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
പോലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ; ഉണ്ടെങ്കിൽ അതിന്റെ കാലാവധി എന്നുവരെ ആണെന്നും പ്രസ്തുത ലിസ്റ്റിൽ നിന്നും എത്ര പേർക്ക് നിയമനം നൽകി എന്നും വ്യക്തമാക്കാമോ?
160.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ കോടതി സമുച്ചയം നിര്‍മ്മാണത്തിന്റെ നിലവിലെ അവസ്ഥ എന്താണ് എന്ന് വിശദമാക്കാമോ;
( ബി )
നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് എപ്പോള്‍ ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നറിയിക്കാമോ;
( സി )
മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെട്ട നാല്, അഞ്ച് നിലകളുടെ നിര്‍മ്മാണത്തിനുളള എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത എസ്റ്റിമേറ്റിന് ഈ സാമ്പത്തിക വര്‍ഷം തന്നെ ഭരണാനുമതി നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
161.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബിയില്‍ നിന്നും അനുമതി ലഭിച്ചിട്ടും കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ മുഖേന നിര്‍മ്മിക്കുന്ന കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി സമുച്ചയ നിര്‍മ്മാണം നാളിതുവരെയായും ആരംഭിക്കാൻ സാധിക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
എസ്റ്റിമേറ്റിൽ ഇലക്ട്രിക്കൽ വർക്കുകളിലെ അപാകതകളും മറ്റും പരിഹരിച്ച് തിരികെ സമർപ്പിക്കാൻ കിഫ്‌ബി ആവശ്യപ്പെട്ടിട്ടും കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ആയത് ഇതുവരെയും സമര്‍പ്പിക്കാത്തത് അടിയന്തരമായി ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
പ്രസ്തുത കാലതാമസം കാരണം അനന്തമായി നീണ്ടുപോകുന്ന മജിസ്ട്രേറ്റ് കോടതി സമുച്ചയ നിര്‍മ്മാണം ആരംഭിക്കുന്നതിന് സർക്കാർ തലത്തിൽ നിർദേശം നൽകുമോ; വിശദമാക്കുമോ?
162.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട കോടതി സമുച്ചയത്തിന്റെ ഒന്നും രണ്ടും ഘട്ട നിര്‍മ്മാണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ; മൂന്നാംഘട്ട നിര്‍മ്മാണ പ്രവൃത്തിയ്ക്കുളള നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ?
163.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ഫയര്‍ ആന്റ് റസ്ക്യൂ സര്‍വ്വീസിന് ആവശ്യത്തിന് വാഹനങ്ങളും ആധുനിക ഉപകരണങ്ങളും ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
ഈ വിഭാഗം ജീവനക്കാര്‍ക്ക് തുടര്‍ പരിശീലനം നല്‍കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
നദികളിലും വെള്ളക്കെട്ടുകളിലും പാറമടകുളങ്ങളിലും ധാരാളം അപകടങ്ങള്‍ സംഭവിക്കുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനത്തിന് ഫയര്‍ ആന്റ് റസ്ക്യൂ വിഭാഗത്തിന് പരിശീലനവും ആവശ്യമായ ആധുനിക ഉപകരണങ്ങളും ലഭ്യമാക്കുമോ?
164.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷന് വേണ്ടി കണ്ടെത്തിയ സ്ഥലം ഫയർസ്റ്റേഷന്റെ പേരിലാക്കുന്ന നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥലത്ത് കെട്ടിടം നിർമ്മിക്കുന്നതിന് തുക അനുവദിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( സി )
ഇതിനായി എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ടോയെന്നും എത്ര രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നതെന്നും വിശദമാക്കാമോ?
165.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഫയർ & റെസ്ക്യൂ സ്റ്റേഷനുകൾ ഇല്ലാത്ത താലൂക്കുകൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
ഫയർ&റെസ്ക്യൂ സ്റ്റേഷനുകൾ ഇല്ലാത്ത താലൂക്കുകളിൽ അവ സ്ഥാപിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( സി )
വെള്ളരിക്കുണ്ട് താലൂക്കിൽ ഫയർ & റെസ്ക്യൂ സ്റ്റേഷനുകൾ ആരംഭിക്കുവാൻ സ്ഥലപരിശോധന ഉൾപ്പെടെ നടന്നിട്ടുണ്ടോ;
( ഡി )
എങ്കിൽ ഏതൊക്കെ സ്ഥലങ്ങളിലാണ് പ്രസ്തുത സ്റ്റേഷനുകൾ സ്ഥാപിക്കാൻ സ്ഥല പരിശോധന നടത്തിയത്; ആയത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
166.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ ഫയര്‍ സ്റ്റേഷന്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനായി ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയത് വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഫയര്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം വാടകക്കെട്ടിടത്തിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് കണ്ടെത്തിയ കെട്ടിടത്തിന്റെ വാടക നിശ്ചയിച്ച് ലഭിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി അറിയിക്കാമോ?
167.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരി നിയോജകമണ്ഡലത്തില്‍ ഫയര്‍ ആന്റ് റെസ്ക്യൂ സ്റ്റേഷന്‍ അനുവദിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
2016 ന് ശേഷം കേരളത്തില്‍ പുതിയ ഫയര്‍ സ്റ്റേഷന്‍ അനുവദിച്ചിട്ടുണ്ടോയെന്നും എവിടെയൊക്കെയാണ് പ്രസ്തുത സ്റ്റേഷനുകൾ അനുവദിച്ചിട്ടുള്ളതെന്നും വിശദമാക്കാമോ;
( സി )
ബാലുശ്ശേരിയില്‍ താമസംവിനാ ഫയര്‍ ആന്റ് റെസ്ക്യൂ സ്റ്റേഷന്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കാമോ?
168.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തിലെ കോങ്ങാട് അഗ്നിരക്ഷാ നിലയത്തിന് കെട്ടിടം നിര്‍മ്മിക്കുന്ന പ്രവൃത്തിയുടെ പുരോഗതി വ്യക്തമാക്കാമോ?
169.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നേര്യമംഗലത്ത് പുതിയ ഫയര്‍ സ്റ്റേഷന്‍ ആരംഭിയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
ഇതിനായുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് ഫയര്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം ആരംഭിയ്ക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
170.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂന്നാര്‍ ഫയര്‍ ആൻഡ് റെസ്ക്യൂ ഓഫീസ് നിലവില്‍ പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഓഫീസിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
171.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മണത്തിന് എത്ര തുകയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഫയര്‍ സ്റ്റേഷന്റെ കെട്ടിട നിര്‍മ്മാണത്തിന് സി.ആർ.ഇസഡ്. ക്ലിയറന്‍സ് ലഭിച്ചിട്ടുണ്ടോ എന്ന് വിശദമാക്കാമോ;
( സി )
ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിന് സി.ആർ.ഇസഡ്. പരിധിയില്‍ പ്രത്യേക ഇളവുകള്‍ നിലവിലുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കാമോ;
( ഡി )
ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സി.ആർ.ഇസഡ്. ക്ലിയറന്‍സ് ലഭിക്കുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കാമോ?
172.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി നിയാേജകമണ്ഡലത്തിന് അനുവദിച്ച കോന്നി ഫയര്‍സ്റ്റേഷന്റെ നിര്‍മ്മാണ പ്രവൃത്തി എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയും; ഇതിനായി നിലവില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
173.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 വര്‍ഷത്തെ ബജറ്റിൽ 20% തുക വകയിരുത്തിയ കോട്ടക്കൽ മണ്ഡലത്തിലെ വളാഞ്ചേരി ഫയർ സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിന് ഭരണാനുമതി ലഭിക്കുന്നതിനായി സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കുന്നതില്‍ കാലവിളംബം നേരിടുന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( സി )
കോട്ടക്കല്‍, വളാഞ്ചേരി, വട്ടപ്പാറ പ്രദേശങ്ങളിലേക്ക് ഫയർ സ്റ്റേഷനുകളുടെ പ്രയോജനം ലഭിക്കുന്നതിന് വളരെ വിദൂരതയിലുള്ള മലപ്പുറം, തിരൂര്‍ ഫയര്‍ സ്റ്റേഷനുകളെ ആശ്രയിക്കേണ്ടിവരുന്നത് മൂലം കാലതാമസം നേരിടുന്നുവെന്ന സാഹചര്യം കണക്കിലെടുത്ത് കോട്ടക്കലില്‍ അടിയന്തരമായി ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
174.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ ആവശ്യാനുസരണം വാര്‍ഡര്‍മാരെ നിയമിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
175.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ ജയില്‍ വകുപ്പില്‍ യൂണിഫോം തസ്തികയില്‍ എത്ര സ്ഥിരം ജീവനക്കാര്‍ ജോലി ചെയ്ത് വരുന്നു; എണ്ണം തസ്തിക തിരിച്ച് വ്യക്തമാക്കാമോ?
176.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
ജയില്‍ വകുപ്പില്‍ വെല്‍ഫെയര്‍ ഓഫീസര്‍ ഗ്രേഡ് -II തസ്തികയിലേക്ക് ബൈ ട്രാന്‍സ്ഫര്‍ മുഖേന നിയമനം ലഭിക്കാന്‍ അസിസ്റ്റന്റ് ജയിലര്‍ ഗ്രേഡ് -I തസ്തികയില്‍ നിന്നല്ലാതെ പ്രസ്തുത തസ്തികയ്ക്ക് യോഗ്യരായിട്ടുള്ള ജയില്‍ വകുപ്പിലെ യൂണിഫോം ജീവനക്കാരായ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് - II , ഗേറ്റ് കീപ്പര്‍ പ്രിസണ്‍ ഓഫീസര്‍ തുടങ്ങിയ തസ്തികയില്‍ ജോലി ചെയ്യുന്നവരെ പരിഗണിക്കുന്നതിനുള്ള നടപടി സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ?
177.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
വാഴൂർ സർക്കാർ പ്രസ്സിന് കീഴിലുള്ള ജില്ലാ ഫോറം സ്റ്റോറിന്റെയും സ്റ്റാഫ് ക്വാർട്ടേഴ്സിന്റെയും നിർമ്മാണ നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; ഇതിനായുള്ള തുക അനുവദിച്ച് ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത നിർമ്മാണ പ്രവൃത്തി ആരംഭിക്കാനുള്ള തടസ്സങ്ങള്‍ എന്തൊക്കെയെന്നും എന്നത്തേക്ക് നിർമ്മാണം ആരംഭിക്കാനാകുമെന്നും അറിയിക്കാമോ?
178.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ഗവ. പ്രസ്സിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്;
( ബി )
പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( സി )
ഇവിടെയുളള തസ്തികകള്‍ പുന:ക്രമീകരിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കാമോ?
179.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു മുഖ്യമന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സുമായി ബന്ധപ്പെട്ട് അരുവിക്കര നിയോജക മണ്ഡലത്തില്‍ നിന്നും ലഭിച്ച അപേക്ഷകളുടെയും പരാതികളുടെയും തല്‍സ്ഥിതി വ്യക്തമാക്കാമോ;
( ബി )
ഇതിനോടകം തീര്‍പ്പാക്കിയ അപേക്ഷകളുടെയും ഇനി തീര്‍പ്പാക്കാൻ അപേക്ഷകള്‍ ഉണ്ടെങ്കില്‍ അവയുടെയും എണ്ണം അറിയിക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.