UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
ഭൂരഹിതരുടെ എണ്ണം
5149.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂരഹിതരുടെ നിലവിലുള്ള എണ്ണം വ്യക്തമാക്കുമോ;
( ബി )
ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കാമോ;
( സി )
ദീര്‍ഘകാലമായി പട്ടയമില്ലാത്ത ഭൂമിയില്‍ താമസിച്ചു വരുന്ന കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചുവരുന്നു എന്നറിയിക്കാമോ?
ഉടമസ്ഥരില്ലാത്ത ഭൂമി സംബന്ധിച്ച കണക്കുകള്‍
5150.
ശ്രീ. എം. എം. മണി
ശ്രീ ഡി കെ മുരളി
ശ്രീ. പി.പി. സുമോദ്
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വര്‍ഷങ്ങളായി നികുതി അടക്കാത്തതും ആരുടെയും കൈവശത്തിലല്ലാത്തതുമായ ഉടമസ്ഥരില്ലാത്ത ഭൂമി സംബന്ധിച്ച കണക്കുകള്‍ ലഭ്യമാണോ; എങ്കില്‍ അതിന്റെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇത്തരത്തിലുളള ഭൂമി ഏതൊക്കെ തരത്തില്‍ ഉപയോഗപ്പെടുത്താമെന്ന് റവന്യൂ വകുപ്പ് പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ?
സംസ്ഥാനത്തെ ഭൂരഹിത കുടുംബങ്ങള്‍
5151.
ശ്രീ എം നൗഷാദ്
ശ്രീ. എ. പ്രഭാകരൻ
ശ്രീ. മുരളി പെരുനെല്ലി
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ സംസ്ഥാനത്ത് എത്ര ഭൂരഹിത കുടുംബങ്ങളാണ് ഉളളത്; അറിയിക്കുമോ;
( ബി )
ഭൂരഹിതരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമി ലഭ്യമാക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
റവന്യു വകുപ്പിൽ സുതാര്യത ഉറപ്പാക്കുന്നതിന് നടപടി
5152.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തഹസിൽദാർ ഒഴിവുകളിലേക്ക് പരിഗണിക്കാൻ വകുപ്പുതല സ്ഥാനക്കയറ്റ സമിതിയുടെ പരിഗണനയ്ക്കായി ഒടുവിൽ സമർപ്പിച്ച ഡെപ്യൂട്ടി തഹസിൽദാർമാരുടെ സെലക്ട്‌ ലിസ്റ്റിൽ ഭൂരിഭാഗം പേരും അഴിമതിക്കാരും ക്രിമിനൽ കേസ് പ്രതികളും ആയിരുന്നു എന്ന ആക്ഷേപം ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
ഇതിന്റെ പശ്ചാത്തലത്തിൽ വകുപ്പിൽ സുതാര്യത ഉറപ്പാക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന് വിശദമാക്കുമോ?
കപ്പിത്താന്‍സ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം
5153.
ശ്രീ. എം. എം. മണി
ശ്രീ. ആന്റണി ജോൺ
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ചിന്നക്കനാലിലെ കപ്പിത്താന്‍സ് റിസോര്‍ട്ട് പരിസ്ഥിതി ദുര്‍ബ്ബല പ്രദേശത്താണോ സ്ഥിതി ചെയ്യുന്നതെന്ന് അറിയിക്കുമോ;
( ബി )
റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന വസ്തുവില്‍ കെട്ടിടമുള്ള കാര്യം മറച്ചുവച്ച് ഭൂമിയുടെ ഉടമസ്ഥരാരെങ്കിലും വീട് നിര്‍മ്മിക്കാന്‍ അനുമതി തേടി ദേവികുളം തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടോ; എങ്കില്‍ ആരാണ് അപേക്ഷ സമര്‍പ്പിച്ചത്; ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ;
( സി )
ഭൂമിയുടെ നിലവിലെ ഉടമസ്ഥര്‍ ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ സ്ഥിരതാമസക്കാരനാണെന്ന് അപേക്ഷയില്‍ രേഖപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
ഭൂനികുതി നിർണയിക്കുന്നതിന് സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ
5154.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂനികുതി നിർണയിക്കുന്നതിന് സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ വിശദമാക്കാമോ; പ്രസ്തുത മാനദണ്ഡങ്ങൾ പ്രസ്താവിച്ചിരിക്കുന്ന ഉത്തരവിന്റെ വിശദാംശം നൽകാമോ;
( ബി )
സംസ്ഥാനത്ത് ഏറ്റവും ഒടുവിൽ ഭൂനികുതിയിൽ വർദ്ധനവ് വരുത്തിയത് എന്നാണെന്നും എത്ര ശതമാനം വർദ്ധനവാണ് വരുത്തിയതെന്നും അറിയിക്കാമോ;
( സി )
ഭൂനികുതി വർദ്ധിപ്പിച്ചതിലൂടെ സർക്കാരിന് ഉണ്ടായ വരുമാന വർദ്ധനവ് എത്രയാണെന്ന് വ്യക്തമാക്കാമോ?
ഭൂപരിഷ്കരണ നിയമത്തിൽ ഇളവ്
5155.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂപരിഷ്കരണ നിയമത്തിൽ ഇളവ് ലഭിച്ച തോട്ടഭൂമി മുറിച്ചു വിറ്റ് തരം മാറ്റിയിട്ടുണ്ടെങ്കിൽ ആയത് കണ്ടെത്തി മിച്ചഭൂമിയായി ഏറ്റെടുക്കുന്നതിന് നിയമനിർമ്മാണം നടത്തുവാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ ഇക്കാര്യത്തിൽ നാളിതുവരെ എന്തൊക്കെ നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;
( ബി )
ഏതു സാഹചര്യത്തിലാണ് ഇപ്രകാരം ഒരു നിയമനിർമ്മാണം നടത്തുവാൻ സർക്കാർ തീരുമാനിച്ചത് എന്ന് വ്യക്തമാക്കുമോ?
മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിലെ 7, 8 വാർഡുകൾ കുമാരപുരം വില്ലേജിൽ നിന്നും മാറ്റുന്നതിന് നടപടി
5156.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിലെ 7, 8 വാർഡുകൾ ഇടുക്കി ജില്ലയിലെ കുമാരപുരം വില്ലേജിന്റെ അധികാരപരിധിയിൽ വരുന്നതുമൂലം അവിടുത്തെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇടുക്കി ജില്ലയിലെ കുമാരപുരം വില്ലേജിൽ നിന്നും സ്വന്തം ജില്ലയായ എറണാകുളം ജില്ലയിലെ മഞ്ഞള്ളൂർ വില്ലേജിലേക്ക് മേൽപറഞ്ഞ പ്രദേശങ്ങളെ മാറ്റുന്നതിനുള്ള നടപടികൾ ഉണ്ടാകുമോ; വിശദീകരിക്കുമോ;
( സി )
ഈ വിഷയത്തിൽ നടപടികൾ വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ?
കണ്ണൂര്‍ ജില്ലയിലെ റവന്യൂ വില്ലേജുകളുടെ വിഭജനം
5157.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയില്‍ ഏതെങ്കിലും റവന്യൂ വില്ലേജുകളെ ജനസംഖ്യാടിസ്ഥാനത്തില്‍ വിഭജിക്കുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ജില്ലയിലെ ചിറക്കല്‍ വില്ലേജിലുളള ജനസംഖ്യ എത്രയാണെന്ന് സൂചിപ്പിക്കാമോ;
( സി )
പ്രസ്തുത വില്ലേജ് വിഭജിക്കുന്നതിനെക്കുറിച്ച് തീരുമാനിച്ചട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ഡി )
ജനസംഖ്യ കൂടുതലുള്ള വില്ലേജുകളിലെ ജീവനക്കാരുടെ ജോലിഭാരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ലാൻഡ് ബോർഡുകളുടെ പ്രവർത്തനം
5158.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ലാൻഡ് ബോർഡുകളുടെ പ്രവർത്തനം സംബന്ധിച്ചുള്ള വിലയിരുത്തൽ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ലാൻഡ് ബോർഡുകളിൽ കെട്ടിക്കിടക്കുന്ന കേസുകൾ അടിയന്തരമായി തീർപ്പാക്കുന്നതിന് എന്തെല്ലാം കർമ്മപദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കിയിരിക്കുന്നത്; വ്യക്തമാക്കാമോ;
( സി )
നിലവിലുള്ള നാല് സോണുകളുടെയും പ്രവർത്തന പുരോഗതി വിശദമാക്കാമോ?
റവന്യൂ വകുപ്പ് ഈടാക്കുന്ന നികുതികൾ
5159.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റസിഡൻഷ്യൽ/കൊമേഴ്സ്യൽ കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂർത്തിയായതിനുശേഷം റവന്യൂ വകുപ്പ് മുഖേന ഏതെല്ലാം നികുതികളാണ് ഈടാക്കുന്നതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത നികുതി പിരിവിനായി ഏർപ്പെടുത്തിയിട്ടുള്ള സ്ലാബ് നിരക്ക് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( സി )
റസിഡൻഷ്യൽ/കൊമേഴ്സ്യൽ കെട്ടിട ഉടമകളില്‍ നിന്നും കെട്ടിടത്തിന്റെ വലിപ്പത്തിനനുസരിച്ചുള്ള ആഡംബര നികുതി ഈടാക്കുന്നുണ്ടോ; എങ്കിൽ ഇതു സംബന്ധിച്ച വിശദവിവരം ലഭ്യമാക്കുമോ?
വില്ലേജ് ഓഫീസുകളിലെ ഡിജിറ്റൈസേഷന്‍
5160.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിലെ ഡിജിറ്റൈസേഷന്‍ നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
പ്രസ്തുത നടപടികളുടെ ഭാഗമായി ഒന്നിലധികം പേര്‍ക്ക് തുല്യാവകാശമുളള വസ്തുക്കളില്‍ തണ്ടപേര്‍ നമ്പര്‍ നല്‍കുന്നതിന് സ്വീകരിക്കുന്ന നടപടിക്രമം വ്യക്തമാക്കാമോ;
( സി )
ഡിജിറ്റൈസേഷന്റെ ഭാഗമായുള്ള സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുളള ക്രമീകരണങ്ങള്‍ വിശദമാക്കുമോ?
ഭൂമിയുടെ തരം മാറ്റുന്നതിന് അപേക്ഷ
5161.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമിയുടെ തരം മാറ്റുന്നതിന് അപേക്ഷ നല്‍കേണ്ടത് ഏത് ഓഫീസിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ എന്തൊക്കെ രേഖകളാണ് സമര്‍പ്പിക്കേണ്ടത്; ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എന്തൊക്കെയാണ് ; വിശദമാക്കാമോ;
( സി )
ഭൂമിയുടെ തരം മാറ്റുന്നതിന്റെ ഫീസ് എത്രയെന്ന് വ്യക്തമാക്കാമോ?
ചെങ്ങന്നൂര്‍ റവന്യൂ ഡിവിഷനില്‍ ഭൂമി തരം മാറ്റുന്നതിനായി ലഭിച്ച അപേക്ഷകള്‍
5162.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരമേറ്റശേഷം ചെങ്ങന്നൂര്‍ റവന്യൂ ഡിവിഷനില്‍ വീട് നിര്‍മ്മിക്കുന്നതിനു വേണ്ടി ഭൂമി തരം മാറ്റുന്നതിനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട് എന്ന് വില്ലേജ് അടിസ്ഥാനത്തില്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ ഭൂമി തരംമാറ്റിയിട്ടുള്ളതും നിരസിച്ചിട്ടുള്ളതുമായ അപേക്ഷകള്‍ എത്രയെന്ന് അറിയിക്കുമോ?
മൂന്നാറില്‍ ഹിൽ ഏരിയ അതോറിറ്റി
5163.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂന്നാറിൽ ഹിൽ ഏരിയ അതോറിറ്റി രൂപീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ പ്രസ്തുത അതോറിറ്റിയുടെ ഉദ്ദേശ്യലക്ഷ്യം എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
മൂന്നാറിലേക്ക് റവന്യൂ സ്പെഷ്യൽ ഓഫീസറെ നിയോഗിക്കുവാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ ഏത് സാഹചര്യത്തിലാണ് ഇപ്രകാരം സ്പെഷ്യൽ ഓഫീസറെ നിയോഗിക്കുന്നത്; ആരെയാണ് സ്പെഷ്യൽ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുള്ളത്; സ്പെഷ്യല്‍ ഓഫീസറുടെ ചുമതലകൾ എന്തൊക്കെയായിരിക്കും എന്ന് വ്യക്തമാക്കുമോ?
റവന്യൂ വകുപ്പിന്റെ ആഭ്യന്തര പരിശോധനാ വിഭാഗം
5164.
ശ്രീ പി എസ്‍ സുപാല്‍
ശ്രീ. സി.സി. മുകുന്ദൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പിന്റെ ആഭ്യന്തര പരിശോധനാ വിഭാഗം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കി മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത വിഭാഗം കുറ്റമറ്റ നിലയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനായി നടപ്പിലാക്കിയിട്ടുള്ള നൂതന പദ്ധതികളെന്തെല്ലാം; വിശദമാക്കുമോ;
( സി )
പ്രസ്തുത വിഭാഗം കണ്ടെത്തുന്ന ക്രമക്കേടുകൾ ഗൗരവതരമായി പരിഗണിച്ച് ശിക്ഷാനടപടികൾ വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദീകരിക്കുമോ;
( ഡി )
വകുപ്പിന്റെ ആഭ്യന്തര പരിശോധന വിഭാഗം, വിജിലൻസ് വിഭാഗം എന്നിവയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഈ വിഭാഗങ്ങളിൽ ഉൾപ്പെട്ട ജീവനക്കാർക്ക് പഠന പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
മാവേലിക്കര മണ്ഡലത്തിലെ റവന്യൂ വകുപ്പ് പദ്ധതികള്‍
5165.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരമേറ്റശേഷം റവന്യൂ വകുപ്പ് മുഖേന മാവേലിക്കര മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുള്ളതും നടപ്പിലാക്കി വരുന്നതും അനുവദിച്ചതുമായ പദ്ധതികള്‍ ഏതെല്ലാം; അവയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ?
റവന്യവകുപ്പ് മുഖേന വിതരണം ചെയ്യുന്ന സാമൂഹ്യ സുരക്ഷാപെന്‍ഷനുകള്‍
5166.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അരുവിക്കര മണ്ഡലത്തില്‍ റവന്യവകുപ്പ് മുഖേന വിതരണം ചെയ്യുന്ന സാമൂഹ്യ സുരക്ഷാപെന്‍ഷനുകള്‍ പുതിയതായി എത്രപേര്‍ക്ക് അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഇനി തീര്‍പ്പാക്കാനുള്ള അപേക്ഷകള്‍ ഉണ്ടെങ്കില്‍ ആയതിന്റെ എണ്ണം എത്രയാണെന്ന് അറിയിക്കുമോ?
അഴീക്കോട് മണ്ഡലത്തില്‍ പ്രളയ റോഡുകള്‍ നവീകരിക്കുന്നതിനുളള പദ്ധതി
5167.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രളയ റോഡുകള്‍ നവീകരിക്കുന്നതിനുളള പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഴീക്കോട് മണ്ഡലത്തില്‍ 2022-23, 2023-24 വര്‍ഷങ്ങളില്‍ അനുവദിച്ച റോഡുകള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത റോഡുകളുടെ നിർമ്മാണ പുരോഗതി വിശദമാക്കാമോ?
സർക്കാർ പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തി കയ്യേറി
5168.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പത്തനംതിട്ട ജില്ലയിലെ ഏഴംകുളം- കൈപ്പട്ടൂർ റോഡിൽ കൊടുമൺ സ്റ്റേഡിയത്തിന് മുൻഭാഗത്തുള്ള ഓട റോഡിന്റെ മുൻ നിശ്ചയിച്ച അലൈൻമെന്റ് മാറ്റി നിർമ്മിച്ചതിലൂടെ സർക്കാർ പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തി കയ്യേറിയെന്ന കൊടുമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ ആരോപണം ഗൗരവത്തോടെ കാണുന്നുണ്ടോ; ഇക്കാര്യത്തിൽ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?
വിദേശ കമ്പനികൾ കൈവശം വച്ചിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം
5169.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുശേഷം വിദേശ കമ്പനികൾ കൈവശം വെച്ചിരുന്ന ഭൂമി ഭരണഘടനയുടെ 296-ാം വകുപ്പ് പ്രകാരം സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമായിട്ടും പ്രസ്തുത ഭൂമി ഇപ്പോഴും പല കമ്പനികളുടെയും/വ്യക്തികളുടെയും കൈവശം വച്ചിട്ടുള്ളതായി കാണപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ; ഏതെല്ലാം കമ്പനികളാണ് ഇത്തരത്തിൽ ഭൂമി കൈവശം വെച്ചിട്ടുള്ളതെന്ന് അറിയിക്കാമോ; കൈവശം വെച്ചിട്ടുള്ള ഭൂമിയുടെ അളവ്, വില്ലേജ് എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച നിലവിലെ സ്ഥിതി എന്താണെന്നും പ്രസ്തുത ഭൂമി സർക്കാരിലേക്ക് നിക്ഷിപ്തമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നും വിശദീകരിക്കുമോ?
ഷൊർണ്ണൂർ മണ്ഡലത്തിലെ പട്ടയ അപേക്ഷകൾ
5170.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊർണ്ണൂർ മണ്ഡലത്തിൽ 2023 മാർച്ച് 31 വരെ പട്ടയത്തിനായി ലഭിച്ച അപേക്ഷകളിൽ എത്ര അപേക്ഷകളാണ് തീർപ്പ് കൽപ്പിക്കാനുള്ളത്; പ്രസ്തുത അപേക്ഷകളിന്മേൽ സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം വ്യക്തമാക്കാമോ;
( ബി )
ഈ അപേക്ഷകളിന്മേൽ എന്നത്തേയ്ക്ക് പട്ടയം വിതരണം ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
ഗുരുവായൂര്‍ മണ്ഡലത്തില്‍ അനുവദിച്ച പട്ടയങ്ങള്‍
5171.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഗുരുവായൂര്‍ മണ്ഡലത്തില്‍ പട്ടയം ലഭിച്ചവരുടെ വിവരം പേര്, വിലാസം, അനുവദിച്ച ഭൂമിയുടെ വിസ്തീര്‍ണ്ണം എന്നിവ പഞ്ചായത്ത്/നഗരസഭ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
നികുതി കെട്ടാത്ത ഭൂമിയുടെ നികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് 10.04.2023-ലെ ജി1/117/2018/റവ. നമ്പര്‍ സർക്കാര്‍ കത്ത് പ്രകാരം ഗുരുവായൂര്‍ മണ്ഡലത്തില്‍ എത്ര പേരുടെ നികുതി സ്വീകരിച്ചിട്ടുണ്ടെന്ന് പേര് സഹിതം വിശദമാക്കാമോ?
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ പട്ടയ വിതരണം
5172.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ 2020-21, 2021-22, 2022-23, 2023-24 സാമ്പത്തിക വര്‍ഷങ്ങളില്‍ എത്ര പേര്‍ക്കാണ് പട്ടയം നല്‍കിയതെന്ന് പഞ്ചായത്ത്/നഗരസഭ തിരിച്ച് വ്യക്തമാക്കാമോ?
കൊയിലാണ്ടി മണ്ഡലത്തിലെ സുനാമി കോളനിയിലെ താമസക്കാര്‍ക്ക് പട്ടയം നല്‍കാനുള്ള നടപടി
5173.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി മണ്ഡലത്തിലെ ചേമഞ്ചേരി പഞ്ചായത്തില്‍ 25 വീടുകളുളള സുനാമി കോളനിയിലെ താമസക്കാര്‍ക്ക് പട്ടയം നല്‍കാനാകാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇവര്‍ക്ക് പട്ടയം നല്‍കാന്‍ സാധിക്കാത്തതിന്റെ കാരണം വിശദമാക്കാമോ?
കോഴിക്കോട് സൗത്ത് ബീച്ചിലെ 33 കുടുംബങ്ങള്‍
5174.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് സൗത്ത് ബീച്ചിലെ മുപ്പത്തിമൂന്ന് കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ഇവർക്ക് പട്ടയം നല്‍കാനായി ഇനി എത്ര കാലതാമസം ഉണ്ടാകുമെന്ന് അറിയിക്കാമോ?
ആലത്തൂര്‍ മണ്ഡലത്തില്‍ പട്ടയം ലഭിക്കുന്നതിനുള്ള അപേക്ഷകൾ
5175.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കൈവശ വസ്തുവിന് പട്ടയം ലഭിക്കാനുളള എത്ര അപേക്ഷകള്‍ ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നും അതില്‍ എത്ര പേര്‍ക്ക് പട്ടയം നല്‍കിയിട്ടുണ്ടെന്നും വില്ലേജ് അടിസ്ഥാനത്തിലുളള കണക്ക് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത അപേക്ഷകളില്‍ ബാക്കിയുളളവ തീര്‍പ്പാക്കി അടിയന്തരമായി പട്ടയം നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ?
ചാത്തന്നൂർ മണ്ഡലത്തിലെ പട്ടയവിതരണം.
5176.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലെ വിവിധ വില്ലേജുകളിൽ നിന്ന് പട്ടയം ലഭിക്കുന്നതിനായി കിട്ടിയ അപേക്ഷകളിൽ നിലവിൽ തീർപ്പാക്കാൻ അവശേഷിക്കുന്നവ എത്രയെന്ന് വ്യക്തമാക്കാമോ; തീർപ്പാക്കാനുള്ള അപേക്ഷകളിൽന്മേൽ നിലവിൽ കൈക്കൊണ്ടിട്ടുള്ള തീരുമാനം എന്താണെന്നും പ്രസ്തുത അപേക്ഷകൾ തീർപ്പാക്കാൻ ഇനി എന്തെല്ലാം നടപടിക്രമങ്ങളുണ്ടെന്നും അറിയിക്കാമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ചാത്തന്നൂർ മണ്ഡലത്തിൽ പട്ടയങ്ങൾ വിതരണം ചെയ്തിട്ടുണ്ടോ; എങ്കിൽ ഏതെല്ലാം വില്ലേജുകളിൽ ആർക്കെല്ലാമാണ് പട്ടയം നൽകിയതെന്ന് അറിയിക്കാമോ;
( സി )
കൈവശഭൂമിയ്ക്ക് നിയമപരമായി പട്ടയം ലഭിക്കാൻ അർഹതയുള്ളവർക്ക് ആയത് എത്രയും വേഗത്തിൽ ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ?
കുഴുപ്പിള്ളി വില്ലേജില്‍ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനുള്ള അപേക്ഷ
5177.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ കുഴുപ്പിള്ളി വില്ലേജില്‍ കളത്തിപറമ്പ് വിട്ടില്‍ ഗോപാലന്‍ മകന്‍ ഹരി ഉള്‍പ്പെടെ അഞ്ചുപേര്‍ വര്‍ഷങ്ങളായി താമസിക്കുന്ന ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷയില്‍ നടപടിയെടുക്കുന്നതിനുള്ള കാലതാമസത്തിന്റെ കാരണം വിശദമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച് റവന്യൂ വകുപ്പിലെ 167/എ3/2016 നമ്പര്‍ ഫയലിലും എറണാകുളം ജില്ലാ കളക്ട്രേറ്റിലെ എല്‍1/62885/11 നമ്പര്‍ ഫയലിലും തദ്ദേശസ്വയംഭരണ വകുപ്പിലെ ആര്‍സി4/144/2019/എല്‍.എസ്. ജി.ഡി നമ്പര്‍ ഫയലിലും സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ;
( സി )
പ്രസ്തുത ഭൂമി റവന്യൂ ഭൂമിയായി പുനര്‍നിക്ഷിപ്തമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
പ്രസ്തുത കുടുംബങ്ങള്‍ക്ക് എന്നത്തേയ്ക്ക് പട്ടയം ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
ചാലക്കുടി താലൂക്കിലെ പട്ടയ അപേക്ഷകള്‍
5178.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ചാലക്കുടി താലൂക്കില്‍‍ നാളിതുവരെ എത്ര പട്ടയങ്ങള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് വില്ലേജ് തിരിച്ചും ഇനം തിരിച്ചും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പട്ടയങ്ങളിൽ കേരള ഭൂമി പതിവ് ചട്ടങ്ങള്‍, 1964, മുനിസിപ്പൽ / കോർപ്പറേഷൻ മേഖലകളിലെ ഭൂമി പതിവ് ചട്ടങ്ങൾ, 1995, പ്രത്യേക ഭൂമി പതിവ് ചട്ടങ്ങൾ, 1993 എന്നിവ പ്രകാരം വിതരണം ചെയ്ത പട്ടയങ്ങളുണ്ടോ; എങ്കില്‍ ഗുണഭോക്താക്കളുടെ പേര് സഹിതം വില്ലേജ് തിരിച്ച് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത താലൂക്കില്‍‍ പട്ടയത്തിനായുള്ള അപേക്ഷകളില്‍ തീര്‍പ്പാക്കുവാനുള്ളവ എത്രയെന്ന് വില്ലേജ് തിരിച്ചും ഇനം തിരിച്ചും അപേക്ഷകരുടെ പേര് സഹിതം ലഭ്യമാക്കുമോ?
വടക്കാഞ്ചേരി മണ്ഡലത്തിലെ പട്ടയ അപേക്ഷകള്‍
5179.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നതിനുശേഷം വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്നും പട്ടയത്തിനായി ലഭിച്ച അപേക്ഷകള്‍ എത്രയാണെന്നും അതിൽ എത്ര പട്ടയങ്ങള്‍ വിതരണം ചെയ്‍തെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത പട്ടയ അപേക്ഷകളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് വില്ലേജ് തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ?
അഴീക്കോട് മണ്ഡലത്തിലെ പട്ടയ പ്രശ്നം
5180.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തിലെ വില്ലേജുകളില്‍ പട്ടയ പ്രശ്നം നിലനില്‍ക്കുന്നുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
പട്ടയത്തിന് അപേക്ഷ നല്‍കിയിട്ടും പട്ടയം ലഭിക്കാത്തവരുടെ എണ്ണം വില്ലേജ് തിരിച്ച് നൽകാമോ;
( സി )
അപേക്ഷകർക്ക് പട്ടയം ലഭിക്കാത്തതിനുളള കാരണങ്ങള്‍ വ്യക്തമാക്കാമോ?
മഞ്ചേശ്വരം താലൂക്കിൽ പട്ടയത്തിനുള്ള അപേക്ഷകൾ
5181.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്കിൽ പട്ടയത്തിനുള്ള എത്ര അപേക്ഷകൾ തീർപ്പാക്കാതെയുണ്ട് എന്നതിന്റെ വില്ലേജ് തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത താലൂക്കിൽ താലൂക്കുതല എൽ. എ. കമ്മിറ്റി അംഗീകരിച്ചിട്ടും നാളിതുവരെ പട്ടയം ലഭിക്കാത്തവരുടെ വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത താലൂക്കുകളിലെ വില്ലേജ് ഓഫീസുകളിൽ നിന്നും റിപ്പോർട്ട് ലഭിച്ചിട്ടും പട്ടയം നൽകുന്നത് വൈകുന്നത് എന്ത് കൊണ്ടാണെന്ന് വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത താലൂക്കിലെ വില്ലേജ് ഓഫീസുകളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാതെ കെട്ടി കിടക്കുന്ന പട്ടയ അപേക്ഷകൾ എത്രയാണെന്ന് വില്ലേജ് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ?
കോഴിക്കോട് മംഗലശ്ശേരി തോട്ടം നിവാസികള്‍ക്ക് പട്ടയം
5182.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് താലൂക്ക് താഴക്കോട് വില്ലേജിലെ മംഗലശ്ശേരി തോട്ടം നിവാസികള്‍ക്ക് ഭൂമി സംബന്ധമായ അവകാശരേഖ നല്‍കുന്നതിന് തടസ്സമായി നിൽക്കുന്ന കാരണങ്ങള്‍ എന്തൊക്കയാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത ഭൂമി റവന്യൂ വകുപ്പിന്റേതാണെന്ന അടിസ്ഥാന രേഖ ലഭ്യമായിട്ടുണ്ടോ;
( സി )
പ്രസ്തുത ഭൂമി റവന്യൂ വകുപ്പിന്റേതാണെങ്കില്‍ നിലവിലുളള കൈവശക്കാര്‍ക്ക് ഭൂമി സംബന്ധമായ രേഖ നല്‍കുന്നതിന് ഇനി എന്തൊക്കെ നടപടിക്രമങ്ങളാണ് പൂര്‍ത്തിയാക്കാനുളളതെന്ന് വിശദമാക്കുമോ; ഇതിനായി സത്വര നടപടികള്‍ സ്വീകരിക്കുമോ?
കോങ്ങാട് മണ്ഡലത്തിലെ പട്ടയ അപേക്ഷകള്‍
5183.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കോങ്ങാട് മണ്ഡലത്തില്‍ നിന്നും പട്ടയം ലഭിക്കാനുള്ള എത്ര അപേക്ഷകള്‍ ലഭിച്ചുവെന്നും അതില്‍ എത്രപേര്‍ക്ക് പട്ടയം നല്‍കിയിട്ടുണ്ടെന്നും വില്ലേജ് അടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമാക്കാമോ?
വിളപ്പില്‍ പോളിടെക്നിക്കിനായി കണ്ടെത്തിയിട്ടുള്ള ഭൂമിയിലേയ്ക്കുള്ള വഴി
5184.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിളപ്പില്‍ പോളിടെക്നിക്കിനായി കണ്ടെത്തിയിട്ടുള്ള ഭൂമിയിലേയ്ക്കുള്ള വഴി നല്‍കുന്നതിനായി ഗ്രാമ പഞ്ചായത്ത് ഏറ്റെടുത്ത ഭൂമി സംബന്ധിച്ച വിവരം സര്‍ക്കാരിലേക്ക് കൈമാറിയിട്ടുണ്ടോ; വഴി സംബന്ധിച്ച പ്രശ്നം പരിഹരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് ലാന്റ് റവന്യു കമ്മീഷണര്‍ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ?
ഭൂമി കൈമാറ്റം ലളിതവല്‍ക്കരിക്കുവാന്‍ നടപടി
5185.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീമതി ഒ എസ് അംബിക
ശ്രീ. എ. രാജ
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതു ആവശ്യത്തിനുള്ള വിവിധ പദ്ധതികള്‍ക്ക് അനാവശ്യ കാലതാമസം ഒഴിവാക്കി ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കുന്നതിനും വകുപ്പുകള്‍ തമ്മിലുള്ള ഭൂമി കൈമാറ്റ നടപടികൾ ലളിതവല്‍ക്കരിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി കൈമാറേണ്ടി വരുന്നവര്‍ക്ക് ആകര്‍ഷകമായ പാക്കേജ് ലഭ്യമാക്കാൻ പുനരധിവാസ നയം പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഉപയോഗിക്കാതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമിയിലേയും പുറമ്പോക്ക് ഭൂമിയിലേയും കയ്യേറ്റം ഒഴിവാക്കി പ്രസ്തുത ഭൂമി സംരക്ഷിക്കുന്നതിന് നടത്തി വരുന്ന പ്രവര്‍ത്തനം വിശദമാക്കുമോ?
അമല സമാന്തര റെയില്‍വേ മേല്‍പാലത്തിന് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കല്‍
5186.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിൽ അടാട്ട് പഞ്ചായത്തിലെ അമല റെയില്‍വേ മേല്‍പാലത്തിന് സമാന്തരമായി പുതുതായി നിര്‍മ്മിക്കുന്ന അമല സമാന്തര റെയില്‍വേ മേല്‍പാലത്തിന് വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
പ്ലാച്ചിമട ഭൂമി ഏറ്റെടുക്കുന്നതിന് നടപടി
5187.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്ലാച്ചിമടയിൽ കൊക്കക്കോള കമ്പനിയുടെ കൈവശമുള്ള ഭൂമി ഏറ്റെടുക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ എത്ര വിസ്തീർണ്ണം ഭൂമിയാണ് ഏറ്റെടുക്കുന്നത്;
( ബി )
ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും കരാർ കൊക്കക്കോള കമ്പനിയുമായി ഉണ്ടാക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം വ്യക്തമാക്കുമോ;
( സി )
ഭൂമി ഏറ്റെടുക്കൽ നടപടിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ?
ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കല്‍
5188.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ പാത വികസനത്തിന്റെ ഭാഗമായി ചാവക്കാട് താലൂക്കില്‍ ഭൂമി ഏറ്റെടുക്കാന്‍ സാധിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തീകരിക്കാത്തത് മൂലം പ്രസ്തുത പ്രദേശത്ത് ഹെെവേയ്ക്ക് സര്‍വ്വീസ് റോഡ് നിർമ്മാണവും, കേരള വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി. എന്നിവയുടെ യൂട്ടിലിറ്റി ഷിഫ്‌റ്റിംഗും നടക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
ഗ്രാമപഞ്ചായത്തുകൾ സ്ഥലം ആസ്തിയിൽ ഉൾപ്പെടുത്തുന്ന നടപടിക്രമങ്ങൾ
5189.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യക്തികൾ സ്ഥലം വിട്ട് നൽകിയാൽ ഗ്രാമപഞ്ചായത്തുകൾക്ക് പ്രസ്തുത സ്ഥലം ആസ്തിയിൽ ഉൾപ്പെടുത്തുന്നതിനായി നിരവധി നടപടിക്രമങ്ങൾ പാലിക്കേണ്ടതായിവരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്;
( ബി )
ഇപ്രകാരം ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലം വിട്ടു നൽകുമ്പോൾ സ്ഥലം രജിസ്റ്റർ ചെയ്തശേഷം ആസ്തിയിൽ ഉൾപ്പെടുത്തുന്ന നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സാധിക്കുമോ എന്നറിയിക്കാമോ;
( സി )
ആസ്തിയിൽ ഉൾപ്പെടുത്തുന്നതിനായുള്ള നടപടിക്രമങ്ങളിൽ ഏറ്റവും കൂടുതൽ കാലതാമസം നേരിടുന്നത് ഇതിന്റെ മതിപ്പ് വില സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനാണ് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിനുപകരം സ്ഥലത്തെ ഫെയർ വാല്യൂ കണക്കാക്കി ഗ്രാമപഞ്ചായത്തിന്റെ ആസ്തിയിൽ പ്രസ്തുത സ്ഥലം ഉൾപ്പെടുത്താനുള്ള നടപടി സ്വീകരിക്കാമോ?
മാവൂർ എന്‍.ഐ.ടി.-കൊടുവള്ളി റോഡിന് സ്ഥലം ഏറ്റെടുക്കല്‍
5190.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവൂർ എന്‍.ഐ.ടി. - കൊടുവള്ളി റോഡിന് സ്ഥലം ഏറ്റെടുക്കാന്‍ കണ്ടിജന്‍സി ചാർജ്ജ് അടവാക്കിയത് എന്നാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത റോഡിന്റെ ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച് ഇതുവരെ സ്വീകരിച്ച നടപടി വിശദമാക്കാമോ; ഭൂമി ഏറ്റെടുക്കല്‍ നടപടി താമസിക്കുന്നതിന് ഇടയാക്കിയ കാരണങ്ങള്‍ വിശദമാക്കാമോ;
( സി )
ഭൂമി ഏറ്റെടുക്കല്‍ നടപടിക്ക് താമസം നേരിടുന്നത് വികസന പ്രവർത്തനങ്ങള്‍ വൈകുന്നതിന് ഇടയാക്കുന്നതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കാന്‍ സ്വീകരിച്ചുവരുന്ന നടപടി വിശദമാക്കാമോ?
മലപ്പുറം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന് ഭൂമി ഏറ്റെടുക്കുന്നതിന് നടപടി
5191.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രണ്ട് സേവന വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമായി, ഏറനാട് താലൂക്കിലെ മലപ്പുറം വില്ലേജിൽ റീ.സ.നം.430/1A3/A1-ൽപ്പെട്ട അന്‍പത് സെന്റ് സ്ഥലത്ത് മലപ്പുറം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന് പുതിയ കെട്ടിടം നി‌ർമ്മിക്കുന്ന ആവശ്യത്തിനായി മോട്ടോർ വാഹന വകുപ്പിന് ഉപയോഗ അനുമതി നൽകുന്നത് സംബന്ധിച്ച നടപടികൾ ഇപ്പോൾ ഏതുഘട്ടത്തിലാണ് എന്നറിയിക്കാമോ; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത സ്ഥലം ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ എന്തെല്ലാമാണെന്നും ഇത് സംബന്ധിച്ച് റവന്യൂ വകുപ്പിൽ സ്വീകരിച്ചുവരുന്ന നടപടിക്രമങ്ങൾ എന്നത്തേക്ക് പൂർത്തീകരിക്കാൻ കഴിയുമെന്നും അറിയിക്കാമോ;
( സി )
2017-2018 ബജറ്റിൽ ഇരുപത് ശതമാനം തുക വകയിരുത്തിയിട്ടും കെട്ടിട നിർമ്മാണ നടപടികൾ അനന്തമായി നീണ്ടു പോകുന്ന സാഹചര്യത്തിൽ അത് പരിഹരിക്കുവാൻ റവന്യു വകുപ്പ് തലത്തിൽ സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം നൽകുമോ?
കളിരിയാമ്മാക്കല്‍ പാലത്തിന്റെ അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കല്‍
5192.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ നിയോജകമണ്ഡലത്തില്‍ മീനച്ചല്‍ ആറിന് കുറുകെ 2011-ല്‍ നിര്‍മ്മിച്ച കളിരിയാമ്മാക്കല്‍ പാലത്തിന് അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
അപ്രോച്ച് റോഡിനുവേണ്ടി സ്ഥലം ഏറ്റെടുക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
ഒരോടം പാലം-വൈലോങ്ങര ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍
5193.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തിലെ ഒരോടം പാലം-വൈലോങ്ങര ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ നടപടിയുടെ ഭാഗമായി രൂപീകരിച്ച എക്സ്പെർട്ട് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; എങ്കില്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനായി ജില്ല കളക്ടര്‍ സ്വീകരിക്കേണ്ട എല്ലാ നടപടികളും അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിന് ജില്ല കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ; വ്യക്തമാക്കുമോ?
കിനാലൂര്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് ഭൂമി നല്‍കല്‍
5194.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
താമരശ്ശേരി താലൂക്കിലെ കിനാലൂര്‍ എസ്റ്റേറ്റില്‍ നഷ്ടപരിഹാരമായി എത്ര തൊഴിലാളികള്‍ക്ക് എത്ര ഏക്കര്‍ ഭൂമി നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ബി )
തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരമായി ലഭിച്ച ഭൂമിയില്‍ വീട് നിർമ്മാണത്തിന് കഴിയുന്നില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരമായി ലഭിച്ച ഭൂമി തരംമാറ്റുന്നതിന് അപേക്ഷ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത അപേക്ഷയില്‍ സ്വീകരിച്ച നടപടി എന്താണെന്ന് അറിയിക്കാമോ?
ചവറ തട്ടാശ്ശേരി നഗറിലെ പുറമ്പോക്ക് ഭൂമി പതിച്ച് നല്‍കൽ
5195.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ മണ്ഡലത്തിലെ ചവറ തട്ടാശ്ശേരി നഗറിലെ പുറമ്പോക്ക് ഭൂമി പതിച്ച് നല്‍കുന്നതുമായി ബന്ധപ്പെട്ട റവ് -എം1/40/2023- നമ്പര്‍ ഫയലിന്റെ നിലവിലെ സ്ഥിതി അറിയിക്കുമോ?
ഭൂമിയുടെ തരം മാറ്റുന്നതിന് ലഭിച്ച അപേക്ഷകള്‍
5196.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നെൽവയൽ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ ഇളവുകള്‍ പ്രകാരം ഭൂമിയുടെ തരം മാറ്റുന്നതിന് ലഭിച്ച അനേകം അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ?
ആര്‍.പി.എല്‍ എസ്റ്റേറ്റ് വിലയ്ക്ക് വാങ്ങിയ ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകൾ
5197.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂര്‍ മണ്ഡലത്തിലെ തിങ്കൾകരിക്കം വില്ലേജിൽ റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ ലിമിറ്റഡ് (ആര്‍.പി.എല്‍) വിലയ്ക്ക് വാങ്ങിയ 3.87 ഹെക്ടർ ഭൂമിയ്ക്ക് ഉടമസ്ഥാവകാശ രേഖകൾ പുനലൂര്‍ താലൂക്ക് ഓഫീസിൽ നിന്നും ലഭ്യമാക്കുന്നതിനും പ്രസ്തുത വസ്തു കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുടെ പേരിലേക്ക് മാറ്റുന്നതിനുമുള്ള നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
തിങ്കൾകരിക്കം വില്ലേജിൽ ഉൾപ്പെടുന്നതും കമ്പനിയുടെ കുളത്തൂപ്പുഴ എസ്റ്റേറ്റിന്റെ ഭാഗമായതും കമ്പനി ഭൂനികുതി അടയ്ക്കുന്നതുമായ പ്രസ്തുത ഭൂമിയില്‍ നിന്നും ഗവ ഐ.ടി.ഐ. സ്ഥാപിക്കുന്നതിനായി കമ്പനി തീരുമാനമെടുത്തതിന്‍ പ്രകാരം 1.07 ഏക്കർ ഭൂമി വിട്ടുനല്‍കുന്നതിന് എന്തെങ്കിലും സാങ്കേതിക തടസ്സം നിലവിലുണ്ടോയെന്ന് അറിയിക്കാമോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ സംബന്ധിച്ച് വിശദമാക്കാമോ;
( സി )
പ്രസ്തുത കമ്പനി വിലയ്ക്ക് വാങ്ങിയ പുനലൂര്‍ താലൂക്കിലെ വിവിധ വില്ലേജുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭൂമിക്ക്, ഉടമസ്ഥാവകാശ രേഖകൾ ലഭ്യമാക്കുന്നതിനും, വസ്തു കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുടെ പേരിലേക്ക് മാറ്റുന്നതിനും അപേക്ഷ ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ; ഈ വിഷയം സംബന്ധിച്ച ഫയല്‍ നിലവില്‍ ആരുടെ പരിഗണയിലാണെന്ന് അറിയിക്കുമോ;
( ഡി )
തിങ്കൾകരിക്കം വില്ലേജിൽ ഉൾപ്പെടുന്നതും കമ്പനിയുടെ കുളത്തൂപ്പുഴ എസ്റ്റേറ്റിൽ പ്രവര്‍ത്തിക്കുന്നതുമായ കൂവക്കാട് തമിഴ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലം റവന്യൂ രേഖകള്‍ പ്രകാരം ആരുടെ ഉടമസ്ഥതയിലാണെന്ന് വിശദമാക്കാമോ;
( ഇ )
പ്രസ്തുത ഭൂമിയില്‍ നിന്നും വ്യാവസായിക പരിശീലന വകുപ്പിന് കെട്ടിടം നിര്‍മ്മിയ്ക്കാനുള്ള സ്ഥലം ഉപയോഗിക്കുന്നതിന് അനുമതി നല്‍കാന്‍ സാധിക്കുമോ എന്ന വിവരം അറിയിക്കാമോ; ആയതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന് വിശദമാകാമോ?
സിനിമാ തീയേറ്റര്‍ നിര്‍മ്മാണത്തിന് റവന്യൂ ഭൂമി പാട്ടത്തിന് നല്‍കല്‍
5198.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 ബഡ്ജറ്റില്‍ ഉള്‍പ്പെട്ട ചേറ്റുവ രാമു കാര്യാട്ട് സിനിമാ തീയേറ്റര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കെ.എസ്.എഫ്.ഡി.സി. യ്ക്ക് റവന്യൂ ഭൂമി പാട്ടത്തിന് നല്‍കുന്നതിന് എന്നാണ് അപേക്ഷ സമര്‍പ്പിച്ചതെന്ന് അറിയിക്കാമോ?
ചൂര്‍ണ്ണിക്കര വില്ലേജ് ഓഫീസിന് കെട്ടിട നിര്‍മ്മാണത്തിന് സ്ഥലം
5199.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ മണ്ഡലത്തിലെ ചൂര്‍ണ്ണിക്കര വില്ലേജ് ഓഫീസിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്ഥലം ലഭ്യമാക്കുന്ന നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ; ഇതിനായി എറണാകുളം ജില്ലാ കളക്ടര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ഓഫീസിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിന് ജില്ലാ കളക്ടര്‍ അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
ഈ വിഷയത്തില്‍ ജില്ലാ കളക്ടര്‍ സര്‍ക്കാരിലേയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
കടുത്തുരുത്തി സിവില്‍ സ്റ്റേഷനില്‍ ഒഴി‍ഞ്ഞ് കിടക്കുന്ന സ്ഥലം വാടകയ്ക്ക് നല്‍കുന്നതിന് നടപടി
5200.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി സിവില്‍ സ്റ്റേഷനില്‍ ഒഴി‍ഞ്ഞ് കിടക്കുന്ന സ്ഥലം, എം.എല്‍.എ. ഓഫീസിന് വാടകയ്ക്ക് നല്‍കുന്നത് സംബന്ധിച്ച് റവന്യൂ വകുപ്പ് സ്വീകരിച്ച നടപടി വിശദീകരിക്കാമോ;
( ബി )
പ്രസ്തുത വിഷയത്തിന്മേൽ ലാന്റ് റവന്യൂ കമ്മീഷണര്‍ എന്ത് നടപടി സ്വീകരിച്ചുവെന്നറിയിക്കാമോ;
( സി )
കടുത്തുരുത്തി മിനി സിവിൽ സ്റ്റേഷനിൽ എം.എൽ.എ. ഓഫീസിന് സ്ഥലം അനുവദിക്കുന്ന വിഷയത്തിൽ നിയമാനുസൃതമായി തുടർ നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ട മിനി സിവിൽ സ്റ്റേഷന്റെ ഭരണ നിയന്ത്രണം നിർവഹിക്കുന്ന എസ്റ്റേറ്റ് ഓഫീസറായ വൈക്കം താലൂക്ക് തഹസിൽദാര്‍ക്ക് റവന്യൂ എഫ് 2/305 /2021-നമ്പര്‍ ഫയൽ പ്രകാരം 26.9.2022-ൽ നൽകിയ ഉത്തരവിലെ നിര്‍ദ്ദേശത്തിന്മേൽ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;
( ഡി )
ഈ ഫയല്‍ ഇപ്പോള്‍ കോട്ടയം ജില്ലാ കലക്ടറേറ്റിലാണോ എന്നറിയിക്കാമോ; എങ്കില്‍ കോട്ടയം ജില്ലാ കലക്ടര്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?
കാട്ടാക്കട മണ്ഡലത്തിലെ വില്ലേജ് ഓഫീസുകൾക്ക് പുതിയ കെട്ടിടം
5201.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തിലെ വില്ലേജ് ഓഫീസുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചത് ഏത് ഏജൻസികൾ വഴിയാണെന്നും ഓരോന്നിന്റെയും നിർമ്മാണത്തിന് അനുവദിച്ച തുക എത്രയാണെന്നും വിശദമാക്കാമോ;
( ബി )
പള്ളിച്ചൽ വില്ലേജ് ഓഫീസിനായി സ്ഥലം വാങ്ങുന്നതിനായുള്ള നടപടികളുടെ വിശദാംശം അറിയിക്കാമോ; സ്ഥലം വാങ്ങി കെട്ടിടം നിർമ്മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
ചങ്ങനാശ്ശേരി മണ്ഡലത്തിലെ വില്ലേജ് ഓഫീസുകളുടെ നവീകരണം
5202.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചങ്ങനാശ്ശേരി മണ്ഡലത്തിലെ ഏതെല്ലാം വില്ലേജ് ഓഫീസുകളാണ് നവീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇതിനായി എത്ര തുക അനുവദിച്ചുവെന്നും ഓരോ പ്രവൃത്തിയുടെയും നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കുമോ; വിശദവിവരം നല്‍കുമോ?
മലമ്പുഴ മണ്ഡലത്തിലെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍
5203.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തില്‍ എത്ര വില്ലേജ് ഓഫീസുകള്‍ ഉണ്ടെന്നും അവയുടെ പേര് വിവരവും ലഭ്യമാക്കാമോ;
( ബി )
ഇതില്‍ എത്ര വില്ലേജ് ഓഫീസുകളാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കി നവീകരിച്ചിട്ടുളളത് എന്ന് അറിയിക്കാമോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രവര്‍ത്തനക്ഷമമായ കെട്ടിടം ഇല്ലാത്തതിനാല്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും വില്ലേജ് ഓഫീസുകള്‍ മലമ്പുഴ മണ്ഡലത്തിലുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ?
കുന്നത്തുനാട് മണ്ഡലത്തിലെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ്
5204.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ എത്ര വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ട് വില്ലേജ് ഓഫീസാക്കുന്നതിന് തെരഞ്ഞെടുത്തിട്ടുണ്ടെന്നും അതില്‍ എത്ര വില്ലേജ് ഓഫീസുകളെ ഇതിനോടകം സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റിയിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
മണ്ഡലത്തിലെ മറ്റ് വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
മഞ്ചേശ്വരം താലൂക്കിൽ അനുവദിച്ച സ്മാർട്ട് വില്ലേജ് ഓഫീസുകൾ
5205.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ വന്നതിന് ശേഷം മഞ്ചേശ്വരം താലൂക്കിൽ അനുവദിച്ച സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികൾ നിർവ്വഹണത്തിന്റെ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?
തൃശൂര്‍ ജില്ലയിലെ സ്മാര്‍ട്ട് വില്ലേജുകള്‍
5206.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂര്‍ ജില്ലയില്‍ നിലവില്‍ എത്ര വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
അഴിമതി കേസുകളിൽ പ്രതികളായ ഉദ്യോഗസ്ഥർ
5207.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പിൽ അഴിമതി കേസുകളിൽ പ്രതികളായ എത്ര ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നുണ്ട്; ഇവർ ഏതൊക്കെ തസ്തികകളിലാണ് ജോലി ചെയ്യുന്നത്; ഓരോരുത്തരുടെയും പേരിലുള്ള അഴിമതി കേസ് എന്താണ്; എന്തൊക്കെ ശിക്ഷാ നടപടിയാണ് ഓരോരുത്തർക്കും ലഭിച്ചിട്ടുള്ളത്; അഴിമതി കേസിൽ ഉൾപ്പെട്ടിട്ടും ശിക്ഷിക്കപ്പെടാത്ത എത്ര പേരുണ്ട്; വിശദാംശങ്ങൾ ജില്ല തിരിച്ച്‌ വ്യക്തമാക്കുമോ?
നിലമ്പൂരില്‍ റവന്യൂ ടവര്‍ നിര്‍മ്മാണം
5208.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം റവന്യൂ വകുപ്പ് മുഖേന നിലമ്പൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുളളതും നടപ്പിലാക്കി വരുന്നതുമായ പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ; പ്രസ്തുത പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
നിലമ്പൂരില്‍ റവന്യൂടവര്‍ നിര്‍മ്മാണത്തിനായി ഭരണാനുമതി ലഭിച്ചിട്ടുണ്ടോ; ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ; പ്രസ്തുത പ്രവൃത്തിയുടെ ഇപ്പോഴത്തെ നില എന്താണെന്ന് വ്യക്തമാക്കാമോ?
മൂവാറ്റുപുഴ മേമുറി വില്ലേജിൽ ഭൂമിക്ക് നിശ്ചയിച്ചിരിക്കുന്ന ഉയർന്ന ഫെയർ വാല്യൂ
5209.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മൂവാറ്റുപുഴ താലൂക്കിലെ മേമുറി വില്ലേജിൽ മാറാടി ഗ്രാമ പഞ്ചായത്തിലെ കായനാട്, ഊരമന മേഖലയിൽ ഭൂമിക്ക് നിശ്ചയിച്ചിരിക്കുന്ന ഫെയർ വാല്യൂ വളരെ ഉയർന്നതായതിനാൽ മേൽപറഞ്ഞ മേഖലകളിൽ സ്ഥല ക്രയവിക്രയങ്ങൾ നടത്തുന്നതിനുള്ള തടസവും അതിലൂടെ ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
മേൽ പറഞ്ഞ പ്രദേശങ്ങളിലെ ഭൂമിയുടെ ഫെയർ വാല്യു പുനർനിശ്ചയിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഉണ്ടായിട്ടുണ്ടോ; എങ്കിൽ ആയത് അടിയന്തിരമായി പൂർത്തിയാക്കുമോ;
( സി )
പുനർനിശ്ചയിച്ചിട്ടില്ലായെങ്കിൽ മേൽപറഞ്ഞ പ്രദേശങ്ങളിലെ ഭൂമിയുടെ ഫെയർ വാല്യു അടിയന്തരമായി പുനർനിർണയിക്കുന്നതിനായി നടപടികൾ ഉണ്ടാകുമോ; വിശദീകരിക്കാമോ?
ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍
5210.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമി തരം മാറ്റലിൽ സ്വകാര്യ ഏജൻസികളുടെ തട്ടിപ്പ് കണ്ടെത്തുന്നതിനായി നിയോഗിച്ച റവന്യൂ വിജിലൻസ് നാളിതുവരെ എത്ര തട്ടിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്; വിശദാംശങ്ങൾ ജില്ല തിരിച്ച് വ്യക്തമാക്കുമോ; ഓരോ തട്ടിപ്പ് കേസിലും എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ എന്തെല്ലാം നടപടി എടുത്തിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ?
വടകര താലൂക്കിലെ ഭൂമി തരംമാറ്റം
5211.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടകര താലൂക്കിലെ ഭൂമി തരംമാറ്റ അപേക്ഷകളിന്മേൽ സമയബന്ധിതമായി തീര്‍പ്പ് കല്പിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
ഭൂമി തരംമാറ്റം
5212.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമി തരംമാറ്റുന്നതിന് എന്നുമുതലുള്ള അപേക്ഷകൾ തീ‍ർപ്പാക്കാനുണ്ടെന്ന് അറിയിക്കുമോ;
( ബി )
ഡാറ്റാ ബാങ്കിൽ മാറ്റം വരുത്തുന്നതിന് എന്നുമുതലുള്ള എത്ര അപേക്ഷകളാണ് പെൻഡിംഗുള്ളത്;
( സി )
ഭൂമി തരംമാറ്റി നൽകിയതിനുള്ള ഫീസിനത്തിൽ 2021-22, 2022-23, 2023-24, 2024-25 വർഷങ്ങളിൽ ഓരോ വർഷവും എത്ര കോടി രൂപ ലഭിച്ചുവെന്ന് വ്യക്തമാക്കുമോ;
( ഡി )
ഗ്രാമീണ മേഖലകളിൽ 10 സെന്റ് വരെയുള്ള ഭൂമി തരംമാറ്റി നൽകുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്താൻ നിർദേശം നൽകുമോ?
പണമിടപാടുകൾക്ക് ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതിന് നടപടി
5213.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വില്ലേജ് ഓഫീസുകളില്‍ വിവിധ നികുതികളും ഫീസുകളും അടയ്ക്കുന്നതിന് ക്യാഷ് ട്രാൻസാക്ഷൻ ഒഴിവാക്കി യു.പി.ഐ., ക്യു.ആര്‍.കോഡ് സ്കാനിങ്, ഇ-പോസ് തുടങ്ങിയ ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതിനാവശ്യമായ എന്തെല്ലാം നടപടിയാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് വിശദമാക്കാമോ?
പ്രവാസി മിത്രം പോര്‍ട്ടല്‍
5214.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പ്രവാസികളുടെ പരാതികള്‍ സ്വീകരിക്കാന്‍ ആരംഭിച്ച പ്രവാസി മിത്രം പോര്‍ട്ടലില്‍ നാളിതുവരെ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അതില്‍ എത്ര അപേക്ഷകള്‍ തീര്‍പ്പാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
റവന്യൂ രേഖകള്‍ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതി
5215.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ രേഖകള്‍ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
ഇതിനായി എത്ര ജീവനക്കാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും പദ്ധതി എന്നത്തേക്ക് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കാമോ;
( സി )
ഡിജിറ്റൈസ് ചെയ്യുന്ന രേഖകളിലുണ്ടാകുന്ന തെറ്റായ ഡാറ്റ തിരുത്തുന്നതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കാമോ?
അരുവിക്കര മണ്ഡലത്തില്‍ വില്ലേജ് തല ജനകീയ സമിതികളുടെ എണ്ണം
5216.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വില്ലേജുകളില്‍ ഈ സര്‍ക്കാരിന്റെ കാലയളവിൽ 2024 മാര്‍ച്ച് 31 വരെ ചേര്‍ന്നിട്ടുള്ള വില്ലേജ് തല ജനകീയ സമിതികളുടെ എണ്ണം വില്ലേജ് തിരിച്ച് അറിയിക്കുമോ?
ഭൂമി തരംമാറ്റം വേഗത്തിലാക്കാന്‍ നടപടി
5217.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂമി തരംമാറ്റത്തിന് ലഭിക്കുന്ന അപേക്ഷകളില്‍ സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
( ബി )
തലശ്ശേരി താലൂക്കില്‍ 2024-ല്‍ നടന്ന അദാലത്തില്‍ എത്ര തരംമാറ്റല്‍ അപേക്ഷകള്‍ തീര്‍പ്പാക്കിയിട്ടുണ്ടെന്നും ഏത് മാസം വരെയുള്ള അപേക്ഷകളാണ് ഇനി തീര്‍പ്പാക്കാന്‍ ബാക്കിയുള്ളതെന്നും വ്യക്തമാക്കാമോ;
( സി )
കൂത്തുപറമ്പ് നിയോജകമണ്ഡലത്തില്‍ നിന്നും ലഭിച്ച അപേക്ഷകളില്‍ എത്ര അപേക്ഷകളാണ് ഇനി തീര്‍പ്പാക്കാന്‍ ബാക്കിയുള്ളതെന്ന് അറിയിക്കാമോ;
( ഡി )
പ്രസ്തുത മണ്ഡലത്തില്‍ തീര്‍പ്പാക്കാന്‍ ബാക്കിയുള്ള അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
ആലത്തൂര്‍ മണ്ഡലത്തിൽ ഭൂമിക്കായി സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളിൽ നിന്നുള്ള അപേക്ഷ
5218.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആലത്തൂര്‍ മണ്ഡലത്തില്‍ റവന്യൂ വകുപ്പ് വഴി ഭൂമിക്കായി ഏതൊക്കെ സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളുടെ അപേക്ഷകളാണ് ലഭിച്ചിട്ടുളളതെന്ന് വിശദമാക്കാമോ;
( ബി )
ഓരോ അപേക്ഷയിന്മേലും നിലവില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നും ഭൂമി കൈമാറ്റത്തിനായി ഇനി എന്തൊക്കെ നടപടികളാണ് ബാക്കിയുളളതെന്നും വിശദമാക്കാമോ?
വാണിയപ്പുര കോളനിയുടെ സംരക്ഷണ ഭിത്തി പുനർനിർമ്മാണം
5219.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയിൽ കൂരോപ്പട പഞ്ചായത്തിൽ എം.എൻ. ലക്ഷം വീട് കോളനിയിലെ ( വാണിയപ്പുര കോളനി) നടപ്പാതയും സംരക്ഷണ ഭിത്തിയും പുനർനിർമ്മിക്കുന്നതിന് ഫണ്ട് അനുവദിക്കുന്നതിനായുള്ള പ്രൊപ്പോസൽ റവന്യു വകുപ്പിന് ലഭിച്ചിരുന്നോ; ഇതിൽ സ്വീകരിച്ച നടപടികൾ അറിയിക്കുമോ;
( ബി )
പ്രസ്തുത കോളനിയിലേക്കുള്ള നടപ്പാത തകർന്നതായും ഇവിടെയുള്ള 5 ഓളം വീടുകൾ സംരക്ഷണഭിത്തി തകർന്നതിനാൽ അപകടാവസ്ഥയിലാണെന്നും കാണിച്ച് റിപ്പോർട്ട് ലഭിച്ചിരുന്നോ; എങ്കിൽ പ്രസ്തുത റിപ്പോർട്ട് എന്നാണ് ലഭിച്ചതെന്ന് അറിയിക്കാമോ;
( സി )
സംസ്ഥാനത്ത് അതിതീവ്രമഴയുണ്ടാകുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിൽ പോലുള്ള അപകട സാധ്യത വർധിക്കുമെന്നിരിക്കെ പ്രസ്തുത പ്രവൃത്തികള്‍ക്ക് ഇതുവരെയും ഫണ്ട് അനുവദിക്കാത്തതിന്റെ കാരണം അറിയിക്കുമോ; ഇത് പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാമോ?
തിരൂരങ്ങാടി മണ്ഡലത്തിലെ സർക്കാർ ഭൂമി
5220.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിൽപ്പെട്ട പരപ്പനങ്ങാടി, നെടുവ, തിരൂരങ്ങാടി, നന്നമ്പ്ര, തെന്നല, പെരുമണ്ണ-ക്ലാരി, എടരിക്കോട് എന്നീ വില്ലേജുകളിലുള്ള സർക്കാർ ഭൂമിയുടെ വിശദ വിവരങ്ങൾ, ഭൂമിയുടെ തരം, ഭൂമിയുടെ അളവ്, എഫ്.എം.ബി. പകർപ്പ്, എ രജിസ്റ്റർ പകർപ്പ് എന്നിവ സഹിതം വില്ലേജുകൾ തിരിച്ച് വിശദമാക്കാമോ;
( ബി )
കഴിഞ്ഞ 25 വർഷത്തിനിടക്ക് തിരൂരങ്ങാടി മണ്ഡലത്തിൽപ്പെട്ട സർക്കാർ ഭൂമി ഏതെങ്കിലും സ്വകാര്യ വ്യക്തികൾക്കോ സ്വകാര്യ സ്ഥാപനങ്ങൾക്കോ പതിച്ചു നൽകുകയോ പാട്ടത്തിന് നൽകുകയോ ചെയ്യുകയോ അതിന് ശിപാർശ ചെയ്യുകയോ ചെയ്തിട്ടുണ്ടോ; എങ്കിൽ വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
ഈ മണ്ഡലത്തിലെ സർക്കാർ ഭൂമി സ്വകാര്യ വ്യക്തികളോ സ്വകാര്യ സ്ഥാപനങ്ങളോ കയ്യേറിയിട്ടുണ്ടോ; എങ്കിൽ അതിന്റെ വിശദവിവരങ്ങൾ വില്ലേജ്, സർവ്വേ നമ്പർ, കയ്യേറ്റം നടത്തിയ അളവ് എന്നിവ തിരിച്ചു വിശദമാക്കാമോ?
ആധാർ അധിഷ്ഠിത യൂണിക് തണ്ടപ്പേർ
5221.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എല്ലാ ഭൂവുടമകൾക്കും ആധാർ അധിഷ്ഠിത യൂണിക് തണ്ടപ്പേർ നല്‍കുന്നതിന് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇത്തരം മാറ്റം കൊണ്ടുവരുന്ന സാഹചര്യത്തിൽ നിലവിലുള്ള നിയമത്തിലും ചട്ടങ്ങളിലും മാറ്റം വരുത്തേണ്ടതുണ്ടോ; എങ്കില്‍ അവ ഏതെല്ലാമാണെന്ന് പരിശോധിച്ച് കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ആധാർ അധിഷ്ഠിത യൂണിക് തണ്ടപ്പേർ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനായി പുതിയ നിയമ നിർമ്മാണം ആവശ്യമാണോ; എങ്കിൽ അതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
മണൽ ഖനനം പുനരാരംഭിക്കുന്നതിന് സർവ്വേ വകുപ്പിന്റെ പഠന റിപ്പോർട്ട്
5222.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നദികളിൽ മണൽ ഖനനം പുനരാരംഭിക്കാമെന്ന് കാണിച്ച് സർവ്വേ വകുപ്പ് പഠന റിപ്പോർട്ട് നൽകിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഖനനാനുമതി നൽകുന്നതിന്റെ വ്യവസ്ഥകൾ അറിയിക്കാമോ; എതൊക്കെ നദികളിലാണ് മണൽ ഖനനം നടത്താനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ?
ഡിജിറ്റൽ സർവേ
5223.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡിജിറ്റൽ സർവേയിൽ, രേഖകൾ പ്രകാരം കൈവശമുള്ള ഭൂമിയെക്കാൾ കുറവാണ് കണ്ടെത്തുന്നതെങ്കിൽ പ്രസ്തുത പ്രതിസന്ധി പരിഹരിക്കുന്നതിന് എന്ത് നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇക്കാര്യത്തിൽ സർക്കാർ എന്തെങ്കിലും മാർഗനിർദേശം തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?
ഡിജിറ്റൽ റീസർവേ പദ്ധതി
5224.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എന്നാണ് ഡിജിറ്റൽ റീസർവേ പദ്ധതി ആരംഭിച്ചതെന്നും എന്നത്തേക്ക് പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും വ്യക്തമാക്കാമോ;
( ബി )
ഏതൊക്കെ ജില്ലകളിലെ ഏതൊക്കെ വില്ലേജുകളിലാണ് പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്; അതിന്റെ പുരോഗതിയുടെ ജില്ല തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;
( സി )
ഇതിനായി നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദാംശം നല്‍കാമോ?
ചിറയിന്‍കീഴ്, വര്‍ക്കല താലൂക്കുകളിൽ ഡിജിറ്റല്‍ സര്‍വേ
5225.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറയിന്‍കീഴ്, വര്‍ക്കല എന്നീ താലൂക്കുകളിലെ ഏതെല്ലാം വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വേ ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ട്; വ്യക്തമാക്കുമോ?
എന്റെ ഭൂമി ഡിജിറ്റല്‍ സര്‍വേ പദ്ധതി
5226.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആധുനിക സാങ്കേതികവിദ്യാധിഷ്ഠിതമായി സമഗ്ര ഭൂരേഖ തയ്യാറാക്കുന്നതിനായി ആരംഭിച്ച എന്റെ ഭൂമി ഡിജിറ്റല്‍ സര്‍വേ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ ജില്ലയില്‍ ഏതൊക്കെ വില്ലേജികളിലെ ഡിജിറ്റല്‍ സര്‍വേയാണ് പൂര്‍ത്തിയാക്കിട്ടുള്ളത്; വിശദമാക്കാമോ?
കോഴിക്കോട് ജില്ലയിലെ സര്‍വേ പുരോഗതി
5227.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മുഴുവന്‍ ഭൂമിയും സര്‍വേ നടത്തുന്ന പദ്ധതി പ്രകാരം കോഴിക്കോട് ജില്ലയില്‍ നടന്ന പ്രവര്‍ത്തനം വിശദമാക്കുമോ;
( ബി )
ഈ ജില്ലയില്‍ സര്‍വേ ഇന്‍സ്റ്റിറ്റ്യൂട്ടിനായി പണം അനുവദിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
എങ്കില്‍ പ്രസ്തുത ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം ആരംഭിക്കാത്തതിന്റെ കാരണം വിശദമാക്കുമോ;
( ഡി )
കോഴിക്കോട് ജില്ലയില്‍ സര്‍വേ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന കാലയളവ് വ്യക്തമാക്കുമോ?
പോക്കുവരവിനായി വില്ലേജ് ഓഫീസുകളില്‍ നിന്നും നല്‍കിയ അപേക്ഷകള്‍
5228.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പോക്കുവരവ് ചെയ്യാന്‍ കാലതാമസം നേരിട്ട അപേക്ഷകള്‍ വില്ലേജാഫീസില്‍ സമര്‍പ്പിക്കുമ്പോള്‍ റീ സര്‍വേക്കായി താലൂക്ക് ഓഫീസുകളില്‍ അയക്കുകയും ഇവ സമയത്ത് സര്‍വേ പൂര്‍ത്തിയാക്കാതെ വര്‍ഷങ്ങളുടെ കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത്തരം അപേക്ഷകള്‍ താലൂക്ക് സര്‍വേ ഓഫീസുകളില്‍ സമയബന്ധിതമായി തീര്‍പ്പാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
റീ സര്‍വേക്കായി വഞ്ചിയൂര്‍ വില്ലേജില്‍ നിന്നും നല്‍കിയ എത്ര അപേക്ഷകള്‍ തിരുവനന്തപുരം താലൂക്ക് സര്‍വേ ഓഫീസില്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നുവെന്ന് വിശദമാക്കാമോ; പ്രസ്തുത അപേക്ഷകള്‍ കാലതാമസം കൂടാതെ റീ സര്‍വേ പൂര്‍ത്തീകരിച്ച് വഞ്ചിയൂര്‍ വില്ലേജില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?
കാസർഗോഡ് ജില്ലയിലെ റീസർവേ നടപടികള്‍
5229.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ ഏതൊക്കെ വില്ലേജുകളിലാണ് റീസർവേയ്ക്ക് നടപടികൾ സ്വീകരിച്ചതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത വില്ലേജുകളിൽ റീസർവേ സംബന്ധിച്ച പരാതികൾ എത്രയാണെന്നും അവയിൽ എത്രയെണ്ണത്തിനു തീർപ്പു കൽപ്പിച്ചുവെന്നും വ്യക്തമാക്കാമോ;
( സി )
റീസർവേ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിന് സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ?
ഡിജിറ്റല്‍ സര്‍വേയിലെ അപാകതകൾ
5230.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡിജിറ്റല്‍ സര്‍വേയുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികൾ എന്തെല്ലാമാണ്; ഇതുമായി ബന്ധപ്പെട്ട് നിയമ നിര്‍മ്മാണം നടത്തുന്നത് പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപാകതകള്‍ പരിഹരിക്കുന്നതിന് ലളിതമായ നടപടിക്രമങ്ങള്‍ പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ?
അളവില്‍ കവിഞ്ഞ ഭൂമിയുടെ റെഗുലറെെസേഷന്‍
5231.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡിജിറ്റല്‍ സര്‍വേയുടെ ഭാഗമായി അളവില്‍ കവിഞ്ഞ ഭൂമി കണ്ടെത്തിയാല്‍ അത് കെെവശം വച്ചിരിക്കുന്നവര്‍ക്ക് റഗുലറെെസ് ചെയ്ത് നൽകാന്‍ നടപടി സ്വീകരിക്കുമോ;
( ബി )
ഇത്തരത്തില്‍ റഗുലറെെസ് ചെയ്ത് നൽകുന്ന ഭൂമിയ്ക്ക് ഫീസ് ഈടാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ അതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കാമോ?
ഡി‍ജിറ്റല്‍ റീസര്‍വേ
5232.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഡി‍ജിറ്റല്‍ റീസര്‍വേ നടപടികള്‍ ആരംഭിച്ചത് എന്നാണെന്നും എപ്പോള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നടപടികൾക്കായി നാളിതുവരെ എന്തു തുക ചെലവഴിച്ചുവെന്ന് അറിയിക്കുമോ?
അളവിൽ കൂടുതലുള്ള ഭൂമി
5233.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റീസർവേ കഴിഞ്ഞ വില്ലേജുകളിൽ സർവേ രേഖകൾ പ്രകാരം ഭുവുടമസ്ഥർക്ക് അളവിൽ കൂടുതൽ സ്ഥലം കൈവശമുണ്ടെങ്കിൽ ആയത് നിയമപരമായി സാധൂകരിച്ച് നൽകുന്നതിന് സംവിധാനം നിലവിലുണ്ടോ; എങ്കിൽ വിശദമാക്കാമോ?
സ്വന്തമായി വീടില്ലാത്തവര്‍ക്ക് ഭവന നിര്‍മ്മാണവകുപ്പിന്റെ പദ്ധതികള്‍
5234.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വന്തമായി വീടില്ലാത്തവര്‍ക്കായി ഭവന നിര്‍മ്മാണ വകുപ്പ് എന്തെല്ലാം പദ്ധതികളിലൂടെയാണ് വീട് വെക്കാന്‍ ധനസഹായം അനുവദിക്കുന്നത്; പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
മാട്ടുമലയില്‍ ഭവന സമുച്ചയം
5235.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് മണ്ഡലത്തിലെ മാട്ടുമലയില്‍ ഹൗസിംഗ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ളതും ആശ്രയ ഫ്ലാറ്റ് നിര്‍മ്മിക്കുന്നതിനായി 15 കൊല്ലങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മാണം ആരംഭിക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്ത സ്ഥലത്ത് പ്രസ്തുത പദ്ധതി പുനരാരംഭിക്കുന്നതിന് ആലോചിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
യാതൊരു വാണിജ്യ സ്ഥാപനവുമില്ലാത്ത പ്രസ്തുത സ്ഥലത്ത് മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെ ലെെഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭൂമിരഹിത -ഭവന രഹിതരായ ഗുണഭോക്താക്കള്‍ക്കായി ത്രിതല പഞ്ചായത്തുകളുടെ സാമ്പത്തിക സഹായത്തോടെ ഭവന സമുച്ചയം നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
വർക്കിംഗ് മെൻസ്/ വിമെൻസ് ഹോസ്റ്റലുകളുടെ നിർമ്മാണം
5236.
ശ്രീ തോമസ് കെ തോമസ്
ശ്രീ. കെ.പി.മോഹനന്‍
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭവന നിർമ്മാണ ബോർഡിന്റെ കീഴിൽ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും വർക്കിംഗ് മെൻസ് / വിമെൻസ് ഹോസ്റ്റലുകൾ നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇപ്രകാരം നിർമ്മിക്കുന്ന ഹോസ്റ്റലുകളിൽ ബാത്ത് അറ്റാച്ചഡ് സിംഗിൾ ഡബിൾ മുറികൾ ക്രമീകരിക്കാൻ നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദാംശം നല്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.