UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 11th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
5037.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയിലൂടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ സ്വീകരിച്ച നടപടികള്‍ എന്താക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ഇതിന്റെ ഫലമായി എത്ര കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ അധികമായി അഡ്മിഷന്‍ എടുത്തിട്ടുണ്ട് എന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
വിദ്യാഭ്യാസ പരിഷ്കരണം
5038.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് വിദ്യാഭ്യാസ പരിഷ്കരണം പൂര്‍ണ്ണമായും ഏത് വര്‍ഷം മുതലാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഹൈസ്കൂള്‍ പരീക്ഷാ സമ്പ്രദായത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍‌ ഏതുവര്‍ഷം മുതല്‍ മാറ്റം വരുത്താനാണ് ഉദ്ദേശിക്കുന്നത്; വിശദവിവരം ലഭ്യമാക്കാമോ;
( സി )
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമുള്ള പരിഷ്കരണം എന്നുമുതലാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( ഡി )
ഈ അധ്യയനവര്‍ഷം മുതല്‍ അക്കാദമിക് കലണ്ടറില്‍ 220 പ്രവൃത്തിദിനമാക്കിയത് സര്‍ക്കാര്‍ നയമാണോ; ഇതില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ?
അധ്യയന ദിനങ്ങൾ 220 ആക്കിയ നടപടി
5039.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അധ്യയന ദിനങ്ങൾ 220 ദിവസമാക്കിയ തീരുമാനത്തിൽ നിന്നും ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസുകളെ ഒഴിവാക്കിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
220 അധ്യയന ദിനങ്ങൾ ആയി വിദ്യാഭ്യാസ കലണ്ടർ പരിഷ്കരിച്ചത് ഏതെങ്കിലും ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലാണോ; എങ്കിൽ വിശദാംശം നൽകുമോ; പ്രസ്തുത റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ?
എൽ.എസ്.എസ്, യു.എസ്.എസ്. പരീക്ഷകൾ വിജയിച്ച കുട്ടികൾ
5040.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ സംസ്ഥാനത്ത് എൽ.എസ്.എസ്, യു.എസ്.എസ്. പരീക്ഷകൾ വിജയിച്ച എത്ര കുട്ടികളുണ്ടെന്ന് അധ്യയന വർഷം അടിസ്ഥാനത്തിൽ ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കുട്ടികൾക്ക് സ്കോളർഷിപ്പ് പൂർണ്ണമായും വിതരണം ചെയ്യാൻ സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ നിലവിൽ ഓരോന്നിലും കുടിശ്ശിക ഉള്ളത് എത്ര തുകയാണെന്നും എത്രപേർക്കാണ് നൽകാനുള്ളതെന്നുമുള്ള വിശദാംശം ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത സ്കോളർഷിപ്പ് പരീക്ഷകൾ വിജയിച്ച കുട്ടികളെ സംബന്ധിച്ചുള്ള കൃത്യമായ വിവരം വിദ്യാഭ്യാസ വകുപ്പിന്റെ പക്കൽ ഉണ്ടോയെന്ന് വ്യക്തമാക്കുമോ?
എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റ് മാറ്റുന്നതില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍
5041.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റ് മറ്റൊരാളിലേക്ക് മാറ്റുന്നതില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്; വ്യക്തമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട റൂള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
കെ.ഇ.ആർ. നടപടിക്രമങ്ങള്‍ പാലിക്കാതെ രജിസ്ട്രാര്‍ ഓഫീസ് മുഖേന മാത്രമായി സ്കൂള്‍-സ്ഥാവര ജംഗമ വസ്തുക്കള്‍ മറ്റൊരാളിലേക്ക് മാറ്റിയെങ്കില്‍ പ്രസ്തുത പ്രവൃത്തി വകുപ്പ് അംഗീകരിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ വിശദാംശം നല്‍കാമോ?
പ്ലസ് വൺ പ്രവേശനത്തിനുള്ള അലോട്ട്മെന്റ്
5042.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്ലസ് വൺ പ്രവേശനത്തിനുള്ള എത്ര അലോട്ട്മെന്റ് നിലവിൽ പൂർത്തീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ഇനി അലോട്ട്മെന്റ് പൂർത്തീകരിക്കാൻ ഉണ്ടോയെന്നും ഉണ്ടെങ്കിൽ ഈ ഘട്ടത്തിൽ എത്ര സീറ്റുകളിൽ അഡ്മിഷൻ നൽകാൻ സാധിക്കുമെന്നും വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് ഈ അധ്യയന വർഷം എത്ര വിദ്യാർഥികൾ പ്ലസ് വൺ പ്രവേശനം നേടിയിട്ടുണ്ടെന്നും എത്ര വിദ്യാർത്ഥികൾക്ക് ഇനിയും പ്ലസ് വൺ അഡ്മിഷൻ ലഭിക്കുവാൻ ഉണ്ടെന്നും എത്ര പ്ലസ് വൺ സീറ്റുകൾ ഒഴിവുണ്ടെന്നും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച എത്ര കുട്ടികൾക്ക് പ്ലസ് വൺ അഡ്മിഷൻ ഇനി ലഭിക്കാനുണ്ടെന്നുമുള്ള വിശദാംശം ജില്ല തിരിച്ച് വ്യക്തമാക്കുമോ?
സ്കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതി പ്രകാരമുള്ള പാചകക്കാരുടെ വേതന കുടിശ്ശിക
5043.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രകാരം പാചകക്കാരുടെ വേതന വിതരണത്തില്‍ കുടിശ്ശികയുണ്ടോയെന്ന് അറിയിക്കാമോ; എങ്കില്‍ എത്ര മാസത്തെ കുടിശ്ശികയുണ്ടെന്ന് വിശദമാക്കുമോ?
വിദ്യാഭ്യാസ വകുപ്പ് വാടകയ്ക്കെടുത്ത ഇലക്ട്രിക് കാറുകൾ
5044.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്കുള്ള തുക വിനിയോഗിച്ച് വിദ്യാഭ്യാസ വകുപ്പ് ഇലക്ട്രിക് കാറുകൾ വാടകയ്ക്ക് എടുത്തിട്ടുണ്ടോ; എങ്കില്‍ എന്തിനുവേണ്ടിയാണ് ഇപ്രകാരം വാഹനങ്ങൾ വാടകയ്ക്കെടുത്തത്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത വാഹനങ്ങൾ ആരുടെ ഉപയോഗത്തിനാണ് നൽകിയിട്ടുള്ളത്; സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രവർത്തനങ്ങൾക്ക് ഈ വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടോ; എങ്കിൽ വ്യക്തമാക്കുമോ;
( സി )
വാഹനങ്ങൾ വാടകയ്ക്ക് എടുക്കുന്നതിനായി ഫണ്ട് ചെലവഴിച്ചത് മാനദണ്ഡങ്ങൾ അനുസരിച്ചാണോ; എങ്കിൽ പ്രസ്തുത മാനദണ്ഡം വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത വാഹനങ്ങൾ വിദ്യാഭ്യാസ വകുപ്പ് ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ടോ; എങ്കിൽ വാഹനങ്ങളുടെ ലോഗ് ബുക്കുകളുടെ പകർപ്പ് ലഭ്യമാക്കുമോ?
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ കുടിശിക
5045.
ശ്രീ. റോജി എം. ജോൺ
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയില്‍ കുടിശിക വരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ കുടിശിക കൊടുത്തുതീർക്കാൻ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ;
( സി )
സ്കൂൾ കുട്ടികൾക്ക് പോഷകാഹാരം ലഭ്യമാക്കാൻ സപ്ലിമെന്ററി ന്യൂട്രീഷൻ പരിപാടി നടപ്പിലാക്കിയിട്ടുണ്ടോ; ഇതിനായി സർക്കാർ പ്രത്യേക ഫണ്ട് അനുവദിക്കുന്നുണ്ടോ; വിശദമാക്കുമോ?
സ്കൂൾ കുട്ടികളിലെ മാനസികാരോഗ്യപ്രശ്നങ്ങൾക്കുള്ള പരിഹാരം
5046.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീമതി കെ. കെ. രമ
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂൾ കുട്ടികളിലെ മാനസികാരോഗ്യപ്രശ്നങ്ങൾ കണ്ടെത്തുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
കുട്ടികളിലെ മാനസികാരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സ്കൂളുകളിൽ സൈക്കോളജിസ്റ്റുമാരുടെ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
സ്കൂളുകളിലെ ലഹരി ഉപയോഗം മൂലം കുട്ടികള്‍ക്കിടയില്‍ ഉണ്ടാകുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തുന്നതിന് വകുപ്പ് പ്രത്യേക നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?
സ്കൂളുകളിൽ കളിസ്ഥലം ഒരുക്കാൻ നടപടി
5047.
ശ്രീ. നജീബ് കാന്തപുരം
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. കുറുക്കോളി മൊയ്തീൻ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വളർച്ചയ്ക്കാവശ്യമായ കളിസ്ഥലങ്ങൾ സ്കൂളുകളിൽ ഉണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ;
( ബി )
ഓരോ സ്കുളിനും വേണ്ട കളിസ്ഥലങ്ങളുടെ വിസ്തീർണ്ണം എത്രയെന്ന് നിശ്ചയിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ;
( സി )
സ്കൂളുകളിൽ ആവശ്യമായ കളിസ്ഥലം ഒരുക്കുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കുമോ?
പ്ലസ് വൺ പ്രവേശനം താലൂക്ക് അടിസ്ഥാനത്തിൽ നടത്താൻ സ്വീകരിച്ച നടപടി
5048.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. സജീവ് ജോസഫ്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാമത്തെ ആലോട്ട്മെന്റിന് ശേഷവും എ പ്ലസ് ഗ്രേഡ് ലഭിച്ച നിരവധി വിദ്യാര്‍ത്ഥികൾക്ക് അവരുടെ താലൂക്കിലോ ജില്ലയിലോ സീറ്റ് ലഭിക്കാത്ത സാഹചര്യമുണ്ട് എന്നത് വസ്തുതയാണോ;
( ബി )
പ്ലസ് വൺ പ്രവേശനം താലൂക്ക് അടിസ്ഥാനത്തിൽ നടത്താൻ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്ലസ് വൺ പ്രവേശനം താലൂക്ക് അടിസ്ഥാനത്തിൽ നടത്താൻ സർക്കാർ നടപടികൾ സ്വീകരിച്ചു എന്ന് അവകാശപ്പെടുമ്പോഴും നിരവധി വിദ്യാര്‍ത്ഥികൾക്ക് അവരുടെ താലൂക്കിലോ ജില്ലയിലോ പോലും സീറ്റ് ലഭിക്കാത്തതിന്റെ കാരണം വിശദമാക്കുമോ?
ജനനതീയതി തിരുത്തുന്നതിനായുളള അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടി
5049.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍വ്വീസ് ബുക്കില്‍ ജനനതീയതി തിരുത്തുന്നതിനായി ബിജി വര്‍ഗ്ഗീസ്, ഫുള്‍ ടൈം മീനിയല്‍, സെന്റ് ജോര്‍ജ്ജ് എച്ച്.എസ്.എസ്., കോതമംഗലം സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ (ഇ/8080576/2024/മിന്‍/എഡ്യൂ) സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?
ഫയല്‍ അദാലത്ത് നടത്താന്‍ നടപടി
5050.
ശ്രീ തോമസ് കെ തോമസ്
ശ്രീ മാത്യു ടി. തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതു വിദ്യാഭ്യാസ വകുപ്പിൽ ഫയലുകൾ തീർപ്പാക്കുന്നതിന് അദാലത്തുകൾ നടത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
താലൂക്ക് തലങ്ങളിലും ജില്ലാ തലങ്ങളിലും അദാലത്തുകൾ നടത്തി ഫയലുകള്‍ തീർപ്പാക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
കെ-ടെറ്റ് പരീക്ഷയിലെ ഇ.ഡബ്ള്യൂ.എസ്. സംവരണം
5051.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-ടെറ്റ് പരീക്ഷയിൽ ഇ.ഡബ്ള്യൂ.എസ്. സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; ഇല്ലെങ്കിൽ ഇതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
കെെറ്റ് വഴി എ.ഐ. പരിശീലനം
5052.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എത്ര ഹെെസ്കൂൾ/ ഹയർസെക്കൻഡറി അധ്യാപകർക്കാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കെെറ്റ് വഴി എ.ഐ. സംബന്ധിച്ച് പരിശീലനം നൽകിയിട്ടുള്ളത്; വ്യക്തമാക്കാമോ?
ഗവണ്‍മെന്റ്, എയ്ഡഡ് സ്കൂളുകളിലെ പി.ടി.എ. ഫണ്ട്
5053.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗവണ്‍മെന്റ്, എയ്ഡഡ് സ്കൂളുകളില്‍ പി.ടി.എ. ഫണ്ട് പിരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക നിര്‍ദ്ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
അന്യായമായി പി.ടി.എ. ഫണ്ട് പിരിക്കുന്ന സ്കൂളുകള്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
വിദ്യാലയങ്ങളിലെ ലഹരി വ്യാപനം തടയാന്‍ നടപടി
5054.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിദ്യാലയങ്ങളിലും പരിസരങ്ങളിലും ലഹരി വ്യാപനമുണ്ടെന്നതും ലഹരി ഉല്പന്നങ്ങളുടെ സ്ഥിരം ഉപയോക്താക്കളിൽ പ്രായപൂർത്തിയാകാത്ത കുട്ടികളും ഉൾപ്പെടുന്നുവെന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ബി )
വിദ്യാലയങ്ങളിലെയും പരിസരത്തെയും ലഹരി ഉപയോഗവും വില്‍പ്പനയും തടയുന്നതിന് എക്സൈസ്, ആരോഗ്യം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളുടെ ഏകോപനം ഉറപ്പുവരുത്തുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഇതു സംബന്ധിച്ച് വിദ്യാലയ പരിസരങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെയും കുട്ടികളുടെ പങ്കാളിത്തത്തോടെയും നിരീക്ഷണം ശക്തമാക്കാനും കുട്ടികളെ ലഹരിയുടെ പിടിയില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
എൽ.എസ്.എസ്., യു.എസ്.എസ്. സ്കോളർഷിപ്പ്
5055.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ അഞ്ച് അധ്യയനവർഷങ്ങളില്‍ സംസ്ഥാനത്ത് എൽ.എസ്.എസ്. പരീക്ഷ പാസായ കുട്ടികളുടെ എണ്ണം പ്രതിവർഷം എത്രയാണെന്ന് ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ യു.എസ്.എസ്. പരീക്ഷ പാസായ കുട്ടികളുടെ എണ്ണം പ്രതിവർഷം എത്രയെന്ന് ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( സി )
പ്രസ്തുത കാലയളവില്‍ എൽ.എസ്.എസ്. പരീക്ഷ പാസായ കുട്ടികളിൽ എത്രപേർക്ക് സ്കോളർഷിപ്പ് തുക ലഭ്യമാക്കിയിട്ടുണ്ട് എന്ന വിവരം വർഷം, ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത കാലയളവില്‍ യു.എസ്.എസ്. പരീക്ഷ പാസായ കുട്ടികളിൽ എത്രപേർക്ക് സ്കോളർഷിപ്പ് തുക ലഭ്യമാക്കിയിട്ടുണ്ട് എന്ന വിവരം വർഷം, ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ഇ )
പ്രസ്തുത കാലയളവില്‍ എൽ.എസ്.എസ്. പരീക്ഷ പാസായ കുട്ടികൾക്ക് സ്കോളർഷിപ്പ് ഇനത്തിൽ നൽകേണ്ട തുകയുടെ കുടിശിക എത്രയാണെന്ന വിവരം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( എഫ് )
പ്രസ്തുത കാലയളവില്‍ യു.എസ്.എസ്. പരീക്ഷ പരീക്ഷ പാസായ കുട്ടികൾക്ക് സ്കോളർഷിപ്പ് ഇനത്തിൽ നൽകേണ്ട തുകയുടെ കുടിശിക എത്രയാണെന്ന വിവരം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ജി )
വിദ്യാർത്ഥികൾക്ക് നൽകേണ്ട എൽ.എസ്.എസ്., യു.എസ്.എസ്. സ്കോളർഷിപ്പ് തുകകൾ എന്നത്തേക്ക് നൽകി തീർക്കാൻ സാധിക്കും എന്ന് അറിയിക്കാമോ?
വിദ്യാലയങ്ങളിൽ കളിസ്ഥലം നിർമ്മിക്കുന്നതിന് സമഗ്രമായ പദ്ധതി
5056.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. വി. ആർ. സുനിൽകുമാർ
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പഠനം ക്ലാസ് മുറികളിൽ മാത്രം ഒതുങ്ങേണ്ടതല്ലെന്നും കുട്ടികളുടെ മാനസികവും ശാരീരികവും വൈകാരികവുമായ വളർച്ചയ്ക്ക് കളിസ്ഥലം ഉൾപ്പെടെയുള്ള ഭൗതിക ചുറ്റുപാടുകൾ വളരെ അത്യന്താപേക്ഷിതമാണെന്നുമുള്ള ഹൈക്കോടതിയുടെ കണ്ടെത്തൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സർക്കാർ വിദ്യാലയങ്ങളുടെ കോമ്പൗണ്ടുകള്‍ സ്കൂൾ പ്രവർത്തനത്തിന് അനുയോജ്യമല്ലാത്ത രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്ന പ്രവണത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഓരോ സ്കൂളിന്റെയും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള സ്ഥലത്ത് കളിസ്ഥലം, കെട്ടിടങ്ങൾ, ജൈവവൈവിധ്യ ഉദ്യാനങ്ങൾ, ശൗചാലയങ്ങൾ, പാചകപ്പുര എന്നിവയ്ക്ക് വേണ്ട സ്ഥലസൗകര്യങ്ങളെക്കുറിച്ച് വിദ്യാഭ്യാസ ചട്ടങ്ങളിൽ പ്രത്യേകമായി നിഷ്കർഷിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ അത് ഉൾപ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോയെന്ന് അറിയിക്കുമോ;
( ഡി )
എല്ലാ സർക്കാർ സ്കൂളുകളിലും കളിസ്ഥലം നിർമ്മിക്കുന്നതിന് സമഗ്രമായ പദ്ധതി തയ്യാറാക്കുമോ; വിശദമാക്കുമോ?
മുല്ലശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടി
5057.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ മുല്ലശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഉയര്‍ത്തുന്നതിന്റെ ഭാഗമായി പുതിയതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചത് എന്നാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സ്കൂള്‍ കെട്ടിടത്തിന് ഇതുവരെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമായിട്ടില്ല എന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത കെട്ടിടത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് വേണ്ട സത്വര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
നെയ്യാറ്റിന്‍കര മണ്ഡലത്തിലെ സ്കൂളുകള്‍ക്ക് പുതിയ കെട്ടിടം
5058.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ 2022-23, 2023-24 വര്‍ഷങ്ങളില്‍ ഏതൊക്കെ സ്കൂളുകള്‍ക്കാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ഭരണാനുമതി നല്‍കിയതെന്നും അനുവദിച്ച തുകയെത്രയാണെന്നും വിശദമാക്കാമോ?
കണ്ടംകുളങ്ങര എൽ.പി.സ്കൂള്‍ നവീകരണം
5059.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തില്‍ വിളവൂര്‍ക്കല്‍ എച്ച്.എസ്.എസ്.ന്റെ നവീകരണത്തിനായി കിഫ്ബി വഴി അനുവദിച്ച ഫണ്ട് മതിയായ സ്ഥലം ലഭ്യമല്ലാത്തതിനാല്‍ കണ്ടംകുളങ്ങര എൽ.പി. സ്കൂളിലേയ്ക്ക് മാറ്റുന്നത് സംബന്ധിച്ച നിര്‍ദേശം പരിഗണനയിലുണ്ടോ; എങ്കില്‍ ആയതിന്റെ തുടര്‍നടപടികള്‍ വിശദമാക്കാമോ?
ആലത്തൂര്‍ മണ്ഡലത്തിലെ സ്കൂള്‍ കെട്ടിടങ്ങളുടെ നവീകരണം
5060.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ പ്ലാന്‍ ഫണ്ട്, കിഫ്ബി ഫണ്ട് എന്നിവ വിനിയോഗിച്ച് നവീകരിക്കുന്ന സ്കൂള്‍ കെട്ടിടങ്ങളുടെ പ്രവൃത്തികള്‍ നിലവില്‍ എത്ര ശതമാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്; പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?
പൊതു വിദ്യാലയങ്ങളിലെ ടെെപ്പ് വണ്‍ പ്രമേഹ ബാധിതരായ വിദ്യാര്‍ത്ഥികളുടെ പരിചരണം
5061.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ടെെപ്പ് വണ്‍ പ്രമേഹ ബാധിതരായ കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളിലെ അധ്യാപകര്‍ക്ക് കുട്ടികളെ പരിചരിക്കുന്നതിനുള്ള പരിശീലനം നല്‍കുന്നതിനായി ഏതെങ്കിലും ഏജന്‍സികളെ ചുമതലപ്പെടുത്തിയിട്ടുണ്ടോ;
( ബി )
എങ്കില്‍ ഏത് ഏജന്‍സിയാണെന്നും പ്രസ്തുത ഏജന്‍സികള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്നും വിശദമാക്കാമോ;
( സി )
പ്രസ്തുത അധ്യാപകര്‍ക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഴി പരിശീലനം നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ വഴി പരിശീലനം നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ?
കുന്നത്തുനാട് മണ്ഡലത്തില്‍ വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച സ്കൂള്‍ കെട്ടിടങ്ങള്‍
5062.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാകിരണം പദ്ധതിയുടെ കീഴില്‍ കിഫ്ബി ഫണ്ടുപയോഗിച്ച് കുന്നത്തുനാട് മണ്ഡലത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്കൂള്‍ കെട്ടിടങ്ങളുടെ വിവരങ്ങളും അവയ്ക്ക് ചെലവാക്കിയ തുകയും അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെട്ട ഏതെല്ലാം നിര്‍മ്മാണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതികള്‍
5063.
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ കെ യു ജനീഷ് കുമാർ
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയാലും ആധുനിക കാലഘട്ടത്തിന് ആവശ്യമായ തൊഴില്‍ വൈദഗ്ദ്ധ്യമില്ലാത്ത യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് എന്തെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്കായുള്ള പരിശീലനം നല്‍കുന്നതിന് ജില്ലാടിസ്ഥാനത്തില്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;
( സി )
പരിശീലനത്തിനായി എന്തെല്ലാം ട്രേഡുകളാണ് (കോഴ്സുകളാണ്) തെരഞ്ഞെടുത്തിരിക്കുന്നത്; വിശദവിവരം അറിയിക്കാമോ;
( ഡി )
പരിശീലനത്തിന് ആവശ്യമായ ആസൂത്രണങ്ങള്‍ നടത്തുന്നതിന് പ്രത്യേക ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
സൗജന്യ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാര പരിശോധന
5064.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാചകത്തിന് ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാര പരിശോധനാ റിപ്പോർട്ടുകൾ വൈകുന്നത് പൊതു വിദ്യാലയങ്ങളിലെ സൗജന്യ ഉച്ചഭക്ഷണ പദ്ധതിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട് എന്ന ആക്ഷേപം സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നുണ്ടോ; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത പരിശോധനാ റിപ്പോർട്ടുകൾ സംസ്ഥാനത്ത് എത്ര സ്കൂളുകളിൽ നാളിതുവരെ ലഭിച്ചിട്ടുണ്ടെന്നും എത്ര സ്കൂളുകളിൽ ലഭിക്കാനുണ്ടെന്നുമുളള വിശദാംശം ലഭ്യമാക്കുമോ;
( സി )
അധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപ് തന്നെ ജല പരിശോധന ഉൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ പരാജയപ്പെട്ടെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ കാരണം വ്യക്തമാക്കുമോ; എങ്കില്‍ ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ എന്തൊക്കെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ഡി )
ജല പരിശോധന റിപ്പോർട്ടുകൾ ലഭിക്കാത്ത സ്കൂളുകളിൽ കുട്ടികളുടെ ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് എന്തൊക്കെ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ജലപരിശോധന
5065.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ജലപരിശോധനയ്ക്കും പാചകക്കാരുടെ വൈദ്യപരിശോധനയ്ക്കും സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് പണം അനുവദിച്ചു നൽകുന്നുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ജലപരിശോധന സൗജന്യമായി ചെയ്യുവാൻ സാധിക്കുന്ന സർക്കാർ സ്കൂളുകൾക്ക് സമയബന്ധിതമായി പ്രസ്തുത റിപ്പോർട്ട് ലഭിക്കാത്തതിനാൽ പ്രതിസന്ധി നേരിടുന്നു എന്ന ആക്ഷേപം സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നുണ്ടോ; ഇക്കാര്യത്തിൽ എന്ത് പരിഹാരനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
എൻ.സി.ഇ.ആർ.ടി.യുടെ അംഗീകൃത പാഠപുസ്തകങ്ങൾ ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം
5066.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിൽ എൻ.സി.ഇ.ആർ.ടി.യുടെ അംഗീകൃത പാഠപുസ്തകങ്ങൾ തന്നെ ഉപയോഗിക്കണമെന്ന് സി.ബി.എസ്.ഇ. നിർദേശം നൽകിയിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മുഴുവൻ സി.ബി.എസ്.ഇ.സ്കൂളുകളും എൻ.സി.ഇ.ആർ.ടി.യുടെ അംഗീകൃത പാഠപുസ്തകങ്ങൾ തന്നെയാണ് ഉപയോഗിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് ഉറപ്പാക്കിയിട്ടുണ്ടോ; പ്രസ്തുത മാനദണ്ഡം പാലിക്കാത്ത എത്ര സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്; ജില്ല തിരിച്ചുള്ള വിശദാംശം നല്‍കുമോ?
ഓപ്പൺ ബുക്ക് എക്സാം
5067.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓപ്പൺ ബുക്ക് എക്സാം സംവിധാനം കേരള സിലബസിൽ നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഏതൊക്കെ വിഷയങ്ങളിലാണ് പ്രസ്തുത രീതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്; പരീക്ഷകൾക്കുള്ള മാർഗ്ഗരേഖ പുറത്തിറക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
ഓപ്പൺ ബുക്ക് പരീക്ഷയിലൂടെ കുട്ടികൾക്ക് ഏത് രീതിയിലുള്ള കഴിവുകൾ പോഷിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ?
എൻ.സി.ഇ.ആർ.ടി. പാഠപുസ്തകത്തിലെ മാറ്റങ്ങള്‍
5068.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തിൽ അനഭിലഷണീയമായ മാറ്റങ്ങൾ വരുത്തുന്നത് സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പാഠപുസ്തകങ്ങളിലെ മാറ്റങ്ങൾ സംബന്ധിച്ച് പരിശോധന നടത്തുന്നതിന് സമിതിയെ നിയോഗിച്ചിട്ടുണ്ടോ; എങ്കിൽ ആരൊക്കെയാണ് സമിതിയിൽ ഉൾപ്പെട്ടിട്ടുള്ളത്; പ്രസ്തുത സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ പ്രധാന കണ്ടെത്തലുകൾ എന്തൊക്കെയാണ്; റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ;
( സി )
എൻ.സി.ഇ.ആർ.ടി. ഒഴിവാക്കിയതും എന്നാൽ വിദ്യാർത്ഥികൾ അനിവാര്യമായി അറിഞ്ഞിരിക്കേണ്ടതാണെന്ന് വിലയിരുത്തപ്പെടുന്നതുമായ പാഠഭാഗങ്ങൾ ഉൾപ്പെടുത്തി ബദൽ പുസ്തകങ്ങൾ തയ്യാറാക്കുമോ; വ്യക്തമാക്കാമോ?
സ്കൂളുകളിൽ ലിംഗസമത്വ ആശയങ്ങൾ വളർത്താൻ നടപടി
5069.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ വി ജോയി
ശ്രീ. പി. വി. അൻവർ
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ലിംഗനീതി, ലിംഗസമത്വം, ലിംഗാവബോധം എന്നിവ വളര്‍ത്താനാവശ്യമായ ഉള്ളടക്കം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത വിശകലനം ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( ബി )
പ്രസ്തുത ആശയം മുന്‍നിര്‍ത്തി പാഠ്യപദ്ധതി രൂപീകരണത്തില്‍ എന്തെല്ലാം മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്; വ്യക്തമാക്കുമോ;
( സി )
സ്കൂളുകളില്‍ ലിംഗസമത്വം എന്ന ആശയം മുന്‍ നിര്‍ത്തി ബോയ്സ്-ഗേള്‍സ് സ്കൂളുകള്‍ മിക്സഡ് സ്കൂളുകളാക്കി മാറ്റിയിട്ടുണ്ടോ; എങ്കില്‍ എത്ര സ്കൂളുകള്‍ ഇത്തരത്തില്‍ മിക്സഡ് സ്കൂളാക്കി മാറ്റിയിട്ടുണ്ട്; വിശദമാക്കുമോ?
ഹയർ സെക്കണ്ടറി സീറ്റുകളുടെ എണ്ണം
5070.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഓരോ ജില്ലയിലും നിലവിലുള്ള ഹയർ സെക്കണ്ടറി സ്കൂളുകളുടെ എണ്ണം ഗവണ്‍മെന്റ്, എയ്ഡഡ്, അൺ എയ്ഡഡ് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
സർക്കാർ വർഷംതോറും നടത്തുന്ന ആനുപാതിക വർദ്ധനവ് ഉൾപ്പെടുത്തിക്കൊണ്ട് ഓരോ ജില്ലയിലും നിലവിലുള്ള ഹയർ സെക്കണ്ടറി സീറ്റുകളുടെ എണ്ണം ഗവണ്‍മെന്റ്, എയ്ഡഡ്, അൺ എയ്ഡഡ് തിരിച്ച് ലഭ്യമാക്കാമോ;
( സി )
സംസ്ഥാനത്ത് ഓരോ ജില്ലയിലും നിലവിലുള്ള ഹയർ സെക്കണ്ടറി കോഴ്സ് കോമ്പിനേഷനുകളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം ഗവണ്‍മെന്റ്, എയ്ഡഡ്, അൺ എയ്ഡഡ് തിരിച്ച് ലഭ്യമാക്കാമോ?
കാർത്തികേയൻ കമ്മീഷൻ
5071.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കാർത്തികേയൻ കമ്മീഷൻ രൂപീകരിക്കപ്പെട്ടത് എന്നാണ്; പ്രസ്തുത കമ്മീഷനില്‍ ആകെ എത്ര അംഗങ്ങളുണ്ട്; അംഗങ്ങള്‍ ആരൊക്കെയാണ്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
കമ്മീഷൻ എന്തെല്ലാം വിഷയങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സർക്കാർ നിര്‍ദേശിച്ചിരുന്നത്; നാളിതുവരെ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ ഇനങ്ങളിലായി ഓഫീസ് ചെലവുകള്‍ ഉള്‍പ്പെടെ എത്ര തുക ചെലവഴിക്കപ്പെട്ടിട്ടുണ്ട്;
( സി )
പ്രസ്തുത കമ്മീഷന്റെ റിപ്പോര്‍ട്ട് എന്നാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്; റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ച തുടര്‍ നടപടികള്‍ എന്തെല്ലാം; കമ്മീഷന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ഡി )
കാർത്തികേയൻ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ?
കലാ അധ്യാപക തസ്തികകള്‍
5072.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഹൈസ്കൂള്‍ വിദ്യാലയങ്ങളില്‍ നിലവില്‍ എത്ര കലാ അധ്യാപക തസ്തികകളുണ്ടെന്നും എത്ര കലാ അധ്യാപകർ നിലവില്‍ ജോലി ചെയ്യുന്നുവെന്നും വ്യക്തമാക്കുമോ; ചിത്രകലാ അധ്യാപകർ എത്രയെന്നും സംഗീത അധ്യാപകർ എത്രയെന്നും അറിയിക്കുമോ;
( ബി )
കുട്ടികൾക്ക് ആനുപാതികമായി എത്ര കലാ അധ്യാപകരെ ഓരോ ജില്ലയിലും നിയമിക്കുവാൻ കഴിയുമെന്ന് വ്യക്തമാക്കുമോ; പ്രസ്തുത നിയമം ഇതുവരെ എല്ലാ സ്കൂളുകളിലും പാലിക്കപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
കലാ അധ്യാപകരുടെ നിയമനത്തില്‍ ചിത്രകല അധ്യാപകർ, സംഗീത അധ്യാപകർ എന്നിവരെ നിയമിക്കുന്നതിന് ഏതെങ്കിലും അനുപാതം നിലനില്‍ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ; ഇല്ലെങ്കില്‍ അനുപാതം നിശ്ചയിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമോ;
( ഡി )
ഏതെങ്കിലും സ്കൂളുകളില്‍ കലാ അധ്യാപകർ വിരമിച്ചാല്‍ പ്രസ്തുത പോസ്റ്റ് ഇല്ലാതാകുന്ന സ്ഥിതി നിലനില്‍ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ?
പ്ലസ് ടൂ സേ പരീക്ഷാ ഫലം
5073.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 ജൂൺ മാസം നടത്തുന്ന പ്ലസ് ടൂ സേ പരീക്ഷകളുടെ പരീക്ഷാ ഫലം എന്നത്തേക്ക് അറിയിക്കുവാൻ സാധിക്കും;
( ബി )
പ്രസ്തുത പരീക്ഷ എഴുതിയ കുട്ടികൾക്ക് ഡിഗ്രി കോഴ്സുകൾക്ക് അപേക്ഷിക്കുവാനുളളത് കൊണ്ട് അടിയന്തരമായി സേ പരീക്ഷാ ഫലം പ്രഖ്യാപിക്കാനുളള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
മലപ്പുറം ജില്ലയിലെ ചേരിയം ഗവ. ഹൈസ്കൂൾ ഹയർ സെക്കണ്ടറി സ്കൂളായി അപ്ഗ്രേഡ്‌ ചെയ്യുന്നതിന് നടപടി
5074.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ സംസ്ഥാനത്ത് എത്ര സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്തിട്ടുണ്ടെന്ന് വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ;
( ബി )
ഈ കാലയളവില്‍ മലപ്പുറം ജില്ലയില്‍ എത്ര സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്തിട്ടുണ്ടെന്നും അവ ഏതെല്ലാമെന്നുമുള്ള വിശദാംശം ലഭ്യമാക്കുമോ;
( സി )
മലപ്പുറം ജില്ലയില്‍ ചേരിയം ഗവണ്‍മെന്റ് ഹൈസ്കൂൾ ഹയർ സെക്കണ്ടറിയായി അപ്ഗ്രേഡ്‌ ചെയ്യുന്നത് പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
മലപ്പുറം ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിന് ജില്ലയിലെ ഹൈസ്കൂളുകളെ ഹയർ സെക്കണ്ടറിയായി അപ്ഗ്രേഡ്‌ ചെയ്യുന്ന കാര്യം പരിഗണിക്കുമോ; വ്യക്തമാക്കുമോ?
ശ്രീ ശാരദവിലാസം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ആണ്‍കുട്ടികള്‍ക്കായി പ്രത്യേക ഡിവിഷന്‍
5075.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു ഗ്രാമ പഞ്ചായത്തില്‍ ഒരു ഹയര്‍ സെക്കണ്ടറി സ്കൂളെങ്കിലും ഉണ്ടാകണം എന്ന നയപ്രകാരം ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിലുള്ള ഏക ഹയര്‍ സെക്കണ്ടറി സ്കൂളായ ശ്രീ ശാരദവിലാസം ഹയര്‍ സെക്കണ്ടറി സ്കൂള്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമുളളതാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ പ്രസ്തുത സ്കൂളില്‍ ആണ്‍കുട്ടികള്‍ക്കായി പ്രത്യേക ഡിവിഷന്‍ അനുവദിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുളള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ അധ്യാപക തസ്തികകൾ
5076.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിൽ ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി സ്കൂള്‍ വിഭാഗങ്ങളിൽ സർക്കാർ അംഗീകരിച്ച അദ്ധ്യാപക തസ്തികകളുടെ എണ്ണം എയ്ഡഡ്, സർക്കാർ തലം എന്നിവ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത തസ്തികകളിൽ നിയമിക്കപ്പെട്ട അദ്ധ്യാപകരുടെ എണ്ണവും ഒഴിവുള്ള തസ്തികകളുടെ എണ്ണവും എയ്ഡഡ്, സർക്കാർ തലം എന്നിവ തിരിച്ച് ലഭ്യമാക്കാമോ;
( സി )
ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂള്‍ വിഭാഗങ്ങളിലെ അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം എത്രയാണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത വിഭാഗങ്ങൾ ഏകീകരിക്കുമ്പോൾ അദ്ധ്യാപക-വിദ്യാർത്ഥി അനുപാതത്തിൽ മാറ്റം വരുത്തുന്നതിന് സ്കൂൾ ഏകീകരണ കോർ കമ്മിറ്റിയുടെ നിർദേശമുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;
( ഡി )
ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ വിഭാഗങ്ങൾ ഏകീകരിക്കുന്നതിലൂടെ നിലവിലെ കുട്ടികളുടെ എണ്ണം കണക്കാക്കി അധിക അദ്ധ്യാപക തസ്തികകളുടെ എണ്ണം, നഷ്ടപ്പെടുന്ന അദ്ധ്യാപക തസ്തികകളുടെ എണ്ണം എന്നിവ സർക്കാർ, എയ്ഡഡ് തലം തിരിച്ച് കണക്കാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ; നഷ്ടപ്പെടുന്ന തസ്തികകളിലെ അദ്ധ്യാപകരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പു വരുത്തുമോയെന്ന് വ്യക്തമാക്കുമോ?
ഹയർ സെക്കണ്ടറി അധ്യാപക തസ്തികകൾ
5077.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗവൺമെന്റ്, എയ്ഡഡ് മേഖലകളില്‍ എത്ര എച്ച്.എസ്.എസ്.ടി., എച്ച്.എസ്.എസ്.ടി. ജൂനിയർ അധ്യാപക തസ്തികകളാണ് ഉള്ളതെന്നും ക്രമപ്രകാരം ജൂനിയർ ഹയർ സെക്കൻഡറി അധ്യാപകർ എത്ര പിരീഡ് ആണ് പഠിപ്പിക്കേണ്ടതെന്നും ആഴ്ചയിൽ 16 പിരീഡ് മാത്രം പഠിപ്പിക്കേണ്ട എത്ര എച്ച്.എസ്.എസ്.ടി. തസ്തികളാണ് നിലവിലുള്ളതെന്നും അറിയിക്കാമോ;
( ബി )
സംസ്ഥാനത്ത് ആകെ നിലവിലുള്ള എച്ച്.എസ്.എസ്.ടി. ജൂനിയർ അധ്യാപകരുടെയും അതിൽ അഞ്ചുവർഷം സർവീസ് പൂർത്തിയാക്കിയവരുടെയും 8 വർഷം സർവീസ് പൂർത്തിയാക്കിവരുടെയും 15 വർഷം സർവീസ് പൂർത്തിയാക്കിയവരുടെയും എണ്ണം എത്ര വീതമാണെന്ന് അറിയിക്കാമോ;
( സി )
എച്ച്.എസ്.എസ്.ടി. ജൂനിയർ തസ്തികയില്‍ ഒന്നാം സമയബന്ധിത ഹയർ ഗ്രേഡ് കിട്ടിയശേഷം എച്ച്.എസ്.എസ്.ടി. ആയി പ്രൊമോട്ട് ചെയ്ത നിലവിൽ സർവീസിൽ ഉള്ളവരുടെ ആകെ എണ്ണവും 15 വർഷത്തെ എച്ച്.എസ്.എസ്.ടി. ജൂനിയർ സമയബന്ധിത ഹയർ ഗ്രേഡ് കിട്ടിയ ശേഷം എച്ച്.എസ്.എസ്.ടി. ആയി പ്രമോട്ട് ചെയ്ത നിലവിൽ സർവീസിൽ ഉള്ളവരുടെ ആകെ എണ്ണവും വ്യക്തമാക്കാമോ;
( ഡി )
ഹൈസ്കൂൾ, ഹയർസെക്കൻഡറി ഏകീകരണം പൂര്‍ത്തിയായാല്‍ നിലവിലെ എച്ച്.എസ്.എസ്.ടി. ജൂനിയർ അധ്യാപകർക്ക് 8, 9, 10 എന്നീ ക്ലാസുകളിൽ പഠിപ്പിക്കേണ്ട സാഹചര്യം വരുമോയെന്ന് അറിയിക്കാമോ; ആഴ്ചയില്‍ 16 മണിക്കൂര്‍ മാത്രം പഠിപ്പിക്കുന്ന എച്ച്.എസ്.എസ്.ടി. സീനിയർ അധ്യാപകരെ താഴ്ന്ന ക്ലാസുകളിൽ പഠിപ്പിക്കുവാൻ നിയോഗിക്കുമോ; വ്യക്തമാക്കുമോ?
ടീം വിമുക്തിയുടെ പ്രവര്‍ത്തനം
5078.
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്ക്കൂളുകളില്‍ ലഹരി വിരുദ്ധ ക്ലബ്ബുകളോടനുബന്ധിച്ച് ടീം വിമുക്തി എന്ന പേരില്‍ എന്തെല്ലാം കായിക പരിശീലനങ്ങളും മത്സരങ്ങളുമാണ് സംഘടിപ്പിച്ചുവരുന്നതെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത പദ്ധതി നാളിതുവരെ എത്ര സ്കൂളുകളില്‍ ടീമുകള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതും പെട്ടെന്നുണ്ടാകുന്ന അപകടങ്ങളില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും രക്ഷനേടുന്നതിനും സ്വയം പ്രതിരോധം തീര്‍ക്കുന്നതിനും ആവശ്യമായ പരിശീലനം നല്‍കാറുണ്ടോ; എങ്കില്‍ എത്ര സ്കൂളുകളില്‍ എത്ര പെണ്‍കുട്ടികള്‍ക്ക് ഇതിനകം പരിശീലനം നല്‍കിയിട്ടുണ്ടെന്ന് അറിയിക്കാമോ?
പൊതു വിദ്യാലയത്തില്‍ പ്രവേശനം നേടിയവരുടെ എണ്ണം
5079.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2024-25 അധ്യായന വര്‍ഷം സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിലെ വര്‍ദ്ധനവ് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്ത് ഇരുപത്തിയഞ്ചില്‍ കുറവ് കുട്ടികള്‍ പഠിക്കുന്ന എത്ര സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകള്‍ നിലവിലുണ്ട്; തരംതിരിച്ച് വ്യക്തമാക്കുമോ?
സ്കൂൾ മേളകളിലെ ഫണ്ട് വിതരണം
5080.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 അധ്യയന വർഷത്തിലെ സംസ്ഥാന സ്കൂൾ കലോത്സവം, സ്കൂൾ ശാസ്ത്രോത്സവം, സംസ്ഥാന സ്കൂൾ കായികമേള എന്നിവ ഓരോന്നിന്റെയും നടത്തിപ്പിനായി ഓരോ സബ് കമ്മിറ്റിക്കും അനുവദിച്ച ബഡ്ജറ്റ് തുക, ഇതുവരെ നൽകിയ തുക, ബഡ്ജറ്റ് തുകയ്ക്ക് പുറമെ ചെലവായ തുക എന്നിവ എത്രയാണെന്ന വിവരം പ്രത്യേകം പ്രത്യേകം ലഭ്യമാക്കാമോ;
( ബി )
2023-24 അധ്യയന വർഷത്തിലെ ജില്ലാതല സ്കൂൾ കലോത്സവം, ശാസ്ത്രോത്സവം, കായികമേള എന്നിവ ഓരോന്നിന്റെയും നടത്തിപ്പിനായി ഓരോ സബ് കമ്മിറ്റിക്കും അനുവദിച്ച ബഡ്ജറ്റ് തുക, ലഭ്യമാക്കിയ തുക, ബഡ്ജറ്റ് തുകയ്ക്ക് പുറമെ ചെലവായ തുക എന്നിവ എത്രയാണെന്ന വിവരം ജില്ല തിരിച്ച് പ്രത്യേകം പ്രത്യേകം ലഭ്യമാക്കാമോ?
ഒറ്റപ്പാലം മണ്ഡലത്തിലെ ചാലഞ്ച് ഫണ്ട്
5081.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 വര്‍ഷം മുതല്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ ചാലഞ്ച് ഫണ്ട് ഉപയോഗിച്ച് അടിസ്ഥാന സൗകര്യ വികസന പ്രവൃത്തി പൂര്‍ത്തിയാക്കിയ എത്ര എയ്ഡഡ് സ്കൂളുകള്‍ ഉണ്ട്; അവ ഏതെല്ലാമെന്ന് വിശദമാക്കാമോ?
തോട്ടുമുക്കം ഗവ. യു.പി. സ്കൂളിന് കെട്ടിട നിര്‍മ്മാണം
5082.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ധനസഹായത്തോടെ ഒരു കോടി രൂപ ചെലവഴിച്ച് തോട്ടുമുക്കം ഗവ. യു.പി. സ്കൂളിന് കെട്ടിടം നിര്‍മ്മിക്കുന്ന പ്രവൃത്തിക്ക് ഭരണാനുമതിയും ധനാനുമതിയും ലഭിക്കാന്‍ കാലതാമസമുണ്ടാവുന്നത് എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത അനുമതികള്‍ ലഭ്യമാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ; പ്രവൃത്തി എപ്പോള്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ?
കൈപ്പമംഗലം മണ്ഡലത്തിലെ അഴീക്കോട് ജി.യു.പി.എസ്.ന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നടപടി
5083.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം മണ്ഡലത്തിലെ എറിയാട് പഞ്ചായത്തിലെ അഴീക്കോട് ജി.യു.പി.എസ്.ന് ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കിഫ്ബി ഫണ്ടിൽനിന്നും 2022-ൽ ഒരു കോടി രൂപ അനുവദിച്ച് ഉത്തരവായ പ്രവൃത്തികള്‍ വേഗത്തിൽ നടപ്പാക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്കൂളിനടുത്ത് പ്രവർത്തിക്കുന്ന സയൻസ് സെൻറർ പുനരുദ്ധരിക്കുന്നതിനും മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങൾക്കും പ്രസ്തുത സയൻസ് സെന്റര്‍ ഉപകാരപ്പെടുന്ന രീതിയിൽ പ്രവർത്തനക്ഷമമാക്കാനുമുള്ള നടപടികൾ സ്വീകരിക്കാമോ?
തളിപ്പറമ്പ് എം.എ.എം.എൽ.പി. സ്ക്കൂളിലെ മാനേജർ നിയമനം
5084.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂർ മണ്ഡലത്തിലെ തളിപ്പറമ്പ് നോർത്ത് സബ് ജില്ലയിലുളള എം.എ.എം. എയ്ഡഡ് എൽ.പി. സ്കൂളിന് മാനേജർ നിലവിൽ ഉണ്ടോ; അറിയിക്കാമോ;
( ബി )
പ്രസ്തുത സ്കൂളിലെ മാനേജർ നിയമനവുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലവിലുണ്ടോ; എങ്കിൽ ആയത് പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കുന്നത് സ്കൂളിന്റെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
സർക്കാർ നിയന്ത്രണത്തിൽ സൊസെെറ്റി ജനറൽബോഡി നടത്തി പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; അറിയിക്കാമോ?
ഇംഗ്ലീഷ് അദ്ധ്യാപക നിയമനം
5085.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറ്റവും പ്രാമുഖ്യം നൽകേണ്ട ഭാഷാ വിഷയം ആയിട്ടും ഇംഗ്ലീഷ് ഭാഷ പഠിച്ച യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ഇംഗ്ലീഷ് അധ്യാപക നിയമനങ്ങളിൽ അർഹമായ രീതിയിൽ പരിഗണിക്കാത്ത വിഷയം പരിശോധിക്കുമോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത വിഷയത്തിൽ കോടതി വിധിയും അന്ത്യശാസനവും നൽകിയിട്ടും അനുകൂല നടപടി സ്വീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്തെ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് വിദ്യാഭ്യാസ നിലവാരത്തെ സാരമായി ബാധിച്ചുകൊണ്ടിരിക്കുന്ന കാര്യമായതിനാൽ ഈ വിഷയത്തിൽ അടിയന്തരമായി നടപടി സ്വീകരിക്കുമോ?
അദ്ധ്യാപകരുടെ വർക്ക് ലോഡുകൾ പരിഷ്കരിക്കുന്നതിന് നടപടി
5086.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ മേഖലയിലെ അദ്ധ്യാപകരുടെ വർക്ക് ലോഡ് നിജപ്പെടുത്തിയിട്ടുണ്ടോ; എങ്കിൽ എൽ.പി., യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്. എന്നീ വിഭാഗങ്ങളിൽ അദ്ധ്യാപകരുടെ വർക്ക് ലോഡ് ആഴ്ചയിൽ എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിഭാഗങ്ങളിലെ അദ്ധ്യാപകരുടെ ആഴ്ചയിലെ വർക്ക് ലോഡുകളിൽ അന്തരം നിലനിൽക്കുന്നുണ്ടോ; എങ്കിൽ കാരണം വിശദമാക്കാമോ;
( സി )
സ്കൂൾ ഏകീകരണത്തിന്റെ ഭാഗമായി പ്രസ്തുത അദ്ധ്യാപകരുടെ ആഴ്ചയിലെ വർക്ക് ലോഡുകൾ പരിഷ്കരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( ഡി )
സ്ക്കൂൾ ഏകീകരണത്തിന്റെ ഭാഗമായി പ്രസ്തുത വിഭാഗങ്ങളിലെ അദ്ധ്യാപകരുടെ പ്രവൃത്തി ദിനങ്ങളും പ്രവൃത്തി സമയവും ഏകീകരിക്കാൻ ഉദ്ദേശമുണ്ടോ; ഇത് സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
പ്രൈമറി വിഭാഗത്തിലെ പാഠഭാഗങ്ങൾ വിനിമയം നടത്തുന്നതിന്ന് എത്ര മണിക്കൂർ സമയം വേണ്ടിവരുമെന്ന് വിഷയം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( എഫ് )
പാഠഭാഗങ്ങൾ വിനിമയം നടത്തുന്നതിന് നിശ്ചയിച്ച മണിക്കുറുകൾ 2009- ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന് അനുസൃതമാണോ; അല്ലെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കുമോ?
കെ-ടെറ്റ് പരീക്ഷയുടെ ഫീസ് ഘടന
5087.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷാഭവൻ മുഖേന നടത്തുന്ന ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയുടെ ഫീസ് ഘടന എത്രയാണ്; നിലവിൽ ഇതുവരെ എത്ര പരീക്ഷകൾ നടത്തിയിട്ടുണ്ട്; ഇതുവരെ പരീക്ഷാ ഫീസിനത്തിൽ ലഭിച്ച തുക എത്രയാണ്; ഇത് കൈകാര്യം ചെയ്യുന്നത് ആരാണ്; ഏത് അക്കൗണ്ടിലേക്കാണ് ഈ തുക ലഭിക്കുന്നത്; വിശദമാക്കാമോ;
( ബി )
പ്രസ്തുത തുക എന്തൊക്കെ ആവശ്യങ്ങള്‍ക്കാണ് ചെലവഴിക്കുന്നത്; ഇതുവരെ ചെലവഴിച്ച തുകയുടെ കണക്ക് ഇനം തിരിച്ച് ലഭ്യമാക്കുമോ;
( സി )
പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് തുകയുടെ ചെലവെങ്കിൽ ആയത് പരീക്ഷാ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലേക്കോ സർക്കാർ ശീർഷകത്തിലേക്കോ മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
എച്ച്.എസ്.റ്റി. ഇംഗ്ലീഷ് തസ്തികയിലെ നിയമനം
5088.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇംഗ്ലീഷിനെ ഭാഷാ വിഷയമായി പരിഗണിച്ച് പിരീഡ് അടിസ്ഥാനത്തില്‍ തസ്തിക നിര്‍ണ്ണയം നടത്താനുളള തീരുമാനം എടുത്തിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം നല്‍കാമോ;
( ബി )
എച്ച്.എസ്.റ്റി. ഇംഗ്ലീഷ് പി.എസ്‌.സി. ലിസ്റ്റ് പുതുതായി എല്ലാ ജില്ലകളിലും നിലനിൽക്കുന്ന അവസരത്തില്‍ താൽക്കാലിക തസ്തികകള്‍ സൃഷ്ടിച്ച് താൽക്കാലിക നിയമനങ്ങൾ നടത്തുന്നുണ്ടോ; എങ്കില്‍ ആയത് വിശദമാക്കാമോ;
( സി )
ഒരു ഇംഗ്ലീഷ് അധ്യാപകൻ പോലും ഇല്ലാത്ത സ്കൂളിലെങ്കിലും എച്ച്.എസ്.റ്റി. ഇംഗ്ലീഷ് തസ്തിക സൃഷ്ടിക്കാൻ നടപടികൾ സ്വീകരിക്കുമോ;
( ഡി )
2023 -2024 ലെ സ്റ്റാഫ് ഫിക്സേഷന് ശേഷമുള്ള ഗവൺമെന്റ് സ്കൂളിലെ എച്ച്.എസ്.റ്റി. ഇംഗ്ലീഷ് അധ്യാപകരുടെ ആകെ ഒഴിവുകൾ ജില്ല തിരിച്ച് നൽകാമോ;
( ഇ )
2024-2025 ലെ സ്റ്റാഫ് ഫിക്സേഷൻ ഈ അധ്യയന വർഷം തന്നെ നടത്തി പുതിയ തസ്തിക സൃഷ്ടിക്കപ്പെടുന്നതില്‍ നിയമനം നടത്തുമോ; വ്യക്തമാക്കുമോ?
മലപ്പുറം ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഒഴിവുകൾ
5089.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഓഫീസുകളിലും വിദ്യാലയങ്ങളിലും വിവിധ തസ്തികകളിൽ നിലവിലുള്ള ഒഴിവുകൾ എത്രയാണെന്ന് ഓഫീസ് തിരിച്ച് വ്യക്തമാക്കുമോ; പ്രസ്തുത ഒഴിവുകളിൽ എത്രയെണ്ണം പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്; തസ്തിക തിരിച്ച് വിശദാംശം ലഭ്യമാക്കുമോ;
( ബി )
ഇതിൽ എതെല്ലാം തസ്തികകളിൽ പി.എസ്.സി. ലിസ്റ്റ് നിലവിലുണ്ട്; ഒഴിവുള്ള തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തിലോ, കരാര്‍ അടിസ്ഥാനത്തിലോ, വര്‍ക്കിംഗ് അറേഞ്ച്മെന്റിലോ ജോലി ചെയ്യുന്നവരുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( സി )
ജില്ലയിലെ ഒഴിവുകൾ നികത്തുവാൻ വകുപ്പ് തലത്തിൽ സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ?
സർക്കാർ പ്രൈമറി വിദ്യാലയങ്ങളിലെ ഹെഡ്മാസ്റ്റർ സ്ഥാനക്കയറ്റം
5090.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർക്കാർ പ്രൈമറി വിദ്യാലയങ്ങളിലെ താൽക്കാലിക സ്ഥാനക്കയറ്റം നൽകിയിട്ടുള്ള നിർദിഷ്ട യോഗ്യതയുള്ള ഹെഡ്മാസ്റ്റർമാർക്ക് ശമ്പള നിർണയവും ഇൻക്രിമെന്റുകളും അനുവദിക്കുന്നത് സംബന്ധിച്ച് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ 21.06.2023 ലെ ഒ.എ.[ഇ.കെ.എം.]-1609/2022 നമ്പര്‍ വിധിന്യായം പരിശോധിച്ച് നടപ്പിലാക്കുന്നതിനായി സർക്കാർ എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്ന് അറിയിക്കാമോ;
( ബി )
താൽക്കാലിക സ്ഥാനക്കയറ്റം നൽകിയിട്ടുള്ള പ്രൈമറി സ്കൂൾ പ്രഥമ അധ്യാപകരിൽ ഭൂരിഭാഗവും നിർദിഷ്ട യോഗ്യത നേടിയിട്ടുള്ളവരാകയാൽ ഇവർക്ക് നിലവിൽ നൽകിയിട്ടുള്ള താൽക്കാലിക പ്രമോഷൻ സ്ഥിരപ്പെടുത്തുന്നതിന് സർക്കാർ നടപടികൾ സ്വീകരിക്കാമോ; ഇപ്രകാരം നടപടികൾ സ്വീകരിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോ എന്ന് അറിയിക്കാമോ?
എയ്ഡഡ് സ്കൂൾ യു.പി.എസ്.റ്റി. തസ്തികയിലെ ആശ്രിത നിയമനം
5091.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എയ്ഡഡ് സ്കൂൾ യു.പി.എസ്.റ്റി. തസ്തികയിൽ ആശ്രിത നിയമനവുമായി ബന്ധപ്പെട്ട് (തിരുവനന്തപുരം ജില്ല) അശ്വതി എൻ.എസ്. നൽകിയ അപേക്ഷയിന്മേലുള്ള തുടർ നടപടികൾ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട ഫയലിന്മേല്‍ (ഫയല്‍ നമ്പര്‍: ബി.5/50990/2023) സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
പ്രസ്തുത ആശ്രിത നിയമനവുമായി ബന്ധപ്പെട്ട അപ്രൂവൽ നടപടികൾ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിലെ മറ്റ് ഓഫീസുകളിലെ ഫയൽ നമ്പർ ഏതെല്ലാമെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും അറിയിക്കാമോ;
( ഡി )
പ്രസ്തുത നിയമനവുമായി ബന്ധപ്പെട്ട് അംഗീകാരം നൽകുന്നത് അനന്തമായി നീണ്ടുപോകുന്നതിന്റെ ചട്ടപ്രകാരവും സാങ്കേതികവുമായ കാരണങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ഇ )
അശ്വതി എൻ.എസ്. ന് പ്രസ്തുത തസ്തികയിൽ അംഗീകാരം നൽകുന്നതിന് നിയമപരമായി എന്തെങ്കിലും തടസം നിലനിൽക്കുന്നുണ്ടോ; എങ്കിൽ വ്യവസ്ഥ ഏതെന്ന് അറിയിക്കാമോ;
( എഫ് )
നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പ്രസ്തുത നിയമനത്തിനുള്ള അംഗീകാരം എന്നത്തേയ്ക്ക് നൽകാൻ കഴിയുമെന്ന് അറിയിക്കാമോ; വിശദാംശങ്ങൾ ലഭ്യമാക്കാമോ?
എയ്ഡഡ് സ്കൂളുകളില്‍ ഭിന്നശേഷിക്കാര്‍ക്ക് നിയമനം
5092.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എയ്ഡഡ് സ്കൂളുകളില്‍ നിലവിലെ ഒഴിവുകളിലെ നിയമനത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച യോഗ്യതകള്‍ ഇല്ലാത്തവര്‍ക്ക് മാനേജര്‍മാര്‍ സ്വന്തം നിലയ്ക്ക് വേതനം നല്‍കി നിയമനം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
എങ്കില്‍ അത്തരം ഒഴിവുകളില്‍ യോഗ്യരായ ഭിന്നശേഷിക്കാര്‍ക്ക് നിയമനം നടത്തുവാന്‍ ബന്ധപ്പെട്ട ഉപജില്ലാ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുമോ; വിശദമാക്കാമോ?
ഇരുമ്പൂഴി ഗോവിന്ദ മെമ്മോറിയൽ എ.എൽ.പി. സ്കൂളിന്റെ മാനേജ്‌മെന്റ് ട്രാൻസ്ഫർ
5093.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം വിദ്യാഭ്യാസ ഉപജില്ലയിലെ ഇരുമ്പൂഴി ഗോവിന്ദ മെമ്മോറിയൽ എ.എൽ.പി. സ്കൂളിന്റെ മാനേജ്‌മെന്റ് ട്രാൻസ്ഫർ നടപടികൾ ഇപ്പോൾ ഏത് ഘട്ടത്തിലാണ്; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത വിഷയത്തിൽ മലപ്പുറം ഉപജില്ലാ ഓഫീസ് മുതൽ സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് വരെ നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ; ഏത് സെക്ഷനിലാണ് പ്രസ്തുത വിഷയം കൈകാര്യം ചെയ്യുന്നതെന്ന് അറിയിക്കാമോ; ഫയൽ നമ്പർ ഉള്‍പ്പെടെയുള്ള വിശദാംശം നൽകുമോ;
( സി )
പൊതുവിദ്യഭ്യാസ ഡയറക്ടറുടെ ഓഫീസിൽ നിന്നും ഇ4/656470/2022/ഡി.ജി.ഇ. നമ്പർ ഫയൽ 01.04.2024-ന് ഒപ്പിട്ടിട്ടും നാളിതുവരെ പ്രസ്തുത ഫയൽ കണ്ടെത്തുവാനോ തുടർ നടപടികൾ സംബന്ധിച്ച വിശദാംശം അറിയുവാനോ സാധിക്കാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; രണ്ട് വർഷമായിട്ടും ഫയൽ നടപടികള്‍ തീർപ്പാക്കാതെ കാലതാമസം വരുത്തിയത് ഏത് ഓഫീസിലാണെന്ന് അറിയിക്കാമോ;
( ഡി )
പുതിയ മാനേജ്‌മെന്റ് നിയമനം അംഗീകരിക്കാത്തതുമൂലം സ്കൂളിന്റെ ദൈനംദിന കാര്യങ്ങളിൽ ഉണ്ടായിട്ടുള്ള ഭരണപരമായ പ്രയാസങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത ഫയൽ എന്നത്തേക്ക് തീർപ്പാക്കാൻ സാധിക്കുമെന്ന് വെളിപ്പെടുത്തുമോ?
ആറ്റിങ്ങല്‍ മണ്ഡലത്തിലെ സ്കൂളുകളെ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് നടപടി
5094.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ മണ്ഡലത്തിലെ എല്ലാ സ്കൂളുകളെയും ഭിന്നശേഷി സൗഹൃദമാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്; വ്യക്തമാക്കുമോ?
സ്റ്റേറ്റ് റിസോർഴ്സ് സെന്റര്‍-കേരളയുടെ പ്രവര്‍ത്തനം
5095.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്റ്റേറ്റ് റിസോർഴ്സ് സെന്റര്‍-കേരളയുടെ പ്രവർത്തനത്തിന് ഏതെല്ലാം തരത്തിലാണ് ഫണ്ട് ലഭ്യമാക്കുന്നത് എന്നറിയിക്കാമോ; ഇത്തരത്തിൽ ലഭ്യമായ കഴിഞ്ഞ മൂന്ന് വർഷത്തെ ഫണ്ട് സംബന്ധിച്ച വിവരം വർഷം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, പ്രോഗ്രാം കോർഡിനേറ്റർ എന്നീ തസ്തികകളിലേക്കുള്ള നിയമനത്തിന് സ്പെഷ്യൽ റൂൾ പ്രകാരം നിശ്ചയിച്ചിരിക്കുന്ന യോഗ്യതയും നിയമന രീതിയും വ്യക്തമാക്കാമോ;
( സി )
സ്പെഷ്യൽ റൂളിൽ നിശ്ചയിച്ചിരിക്കുന്ന യോഗ്യതകൾ വ്യത്യസ്തമായിരിക്കെ പ്രോഗ്രാം കോർഡിനേറ്റർക്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ അധികച്ചുമതല നൽകുന്നതിന് ഉത്തരവിറക്കിയിട്ടുണ്ടോ; എങ്കിൽ അതിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത സ്ഥാപനത്തിൽ ധനകാര്യ വകുപ്പ് ഏതെങ്കിലും തരത്തിലുള്ള പരിശോധനകൾ നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ ആ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന ക്രമക്കേടുകൾ എന്തൊക്കെയാണ്; അതിന്മേൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( ഇ )
ഈ സ്ഥാപനത്തിലെ വാഹനം ഉൾപ്പെടെയുള്ള ഔദ്യോഗിക സൗകര്യങ്ങൾ ദുരുപയോഗം ചെയ്യുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് നിയന്ത്രിക്കുന്നതിന് ഏർപ്പെടുത്താനുദ്ദേശിക്കുന്ന നടപടികൾ വിശദമാക്കാമോ;
( എഫ് )
ഈ സ്ഥാപനത്തിൽ ഒരു ഫുൾ ടൈം ഡയറക്ടറെ നിയമിക്കുന്ന കാര്യം പരിഗണിക്കുമോ; വ്യക്തമാക്കുമോ?
വിരമിച്ച അധ്യാപകർക്ക് പെൻഷൻ ആനുകൂല്യങ്ങൾ നല്‍കാന്‍ നടപടി
5096.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹയർ സെക്കൻഡറി വിഭാഗം തിരുവനന്തപുരം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ, ഓഫീസിൽ നിന്നും തുടർച്ചയായി വിട്ടുനിൽക്കുന്നതിനാൽ പെൻഷൻ ഫയലുകളുടെ നീക്കം പ്രതിസന്ധിയിൽ ആയതായുള്ള ആക്ഷേപം ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
പെൻഷൻ ഫയലുകൾ അക്കൗണ്ടന്റ് ജനറൽ ഓഫീസിലേക്ക് അയക്കുന്നതിൽ കാലതാമസം നേരിടുന്നതിനാൽ വിരമിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും പല അധ്യാപകർക്കും പെൻഷൻ ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ല എന്നതിനാൽ ഈ കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
മലയാളം വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്
5097.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ മാതൃഭാഷ മലയാളം ആയിട്ടുള്ളവരിൽ നിന്നും മലയാളത്തിന് കൂടുതൽ മാർക്ക് വാങ്ങിയ കുട്ടികൾക്ക് പ്രത്യേക സ്കോളർഷിപ്പ് നൽകുന്ന സംവിധാനം നിലവിലുണ്ടോ; എങ്കിൽ വിശദവിവരം ലഭ്യമാക്കാമോ?
ഓണറേറിയം കുടിശിക അനുവദിക്കാന്‍ നടപടി
5098.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നോര്‍ത്ത് മഴുവന്നൂര്‍ യു.പി. സ്കൂളില്‍ നിയമിക്കപ്പെട്ട സില്‍ജ സി.കെ. എന്ന അദ്ധ്യാപികയുടെ ഓണറേറിയം കുടിശിക അനുവദിച്ചു കിട്ടുന്നതിനായി എ.ഇ.ഒ വഴി ഡി.ജി.ഇ.-ല്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;
( ബി )
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഓണറേറിയം കുടിശിക അനുവദിക്കുന്നതിനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
മഞ്ചേശ്വരം മണ്ഡലത്തിലെ സർക്കാർ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം
5099.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം മണ്ഡലത്തിലെ സർക്കാർ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദ വിവരം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികൾ നിർവ്വഹണത്തിന്റെ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പദ്ധതികൾ എപ്പോൾ പൂർത്തീകരിക്കാൻ കഴിയുമെന്ന് വിശദമാക്കുമോ?
തിരുവനന്തപുരം ജില്ലയിലെ സ്കൂളുകളിലെ ജലപരിശോധനാ ലാബുകള്‍
5100.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിലെ ഏതെല്ലാം സ്കൂളുകളിലാണ് ജലപരിശോധനാ ലാബുകള്‍ സ്ഥാപിച്ചിട്ടുളളത്; വിശദമാക്കുമോ; ഓരോ ലാബും സജ്ജമാക്കുന്നതിന് എത്ര രൂപ വീതമാണ് മുതല്‍ മുടക്കിയിട്ടുളളത്; ലാബുകളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുന്നതിന് വകുപ്പ് സ്വീകരിച്ച നടപടി വിശദമാക്കുമോ;
( ബി )
സ്കൂള്‍ അധ്യയന വര്‍ഷാരംഭത്തോടനുബന്ധിച്ച് സ്കൂളുകളുടെ ജലപരിശോധന നടത്താന്‍ ഈ ലാബുകള്‍ ഉപയോഗിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
തുല്യതാ കോഴ്സുകള്‍
5101.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പന്ത്രണ്ടാം തരത്തിലും പത്താം തരത്തിലും നടത്തി വരുന്ന തുല്യതാ കോഴ്സുകളെ സംബന്ധിച്ച് വിശദമാക്കാമോ; 2021, 2022, 2023 വര്‍ഷങ്ങളില്‍ ഇതിന്റെ പ്രയോജനം നേടിയ ആളുകളുടെ എണ്ണം ജില്ലതിരിച്ച് വിശദമാക്കാമോ; ഇതിൽ ട്രാൻസ്ജെൻഡർ, എസ്‍.സി., എസ്‍‍.ടി., ഭിന്നശേഷിക്കാര്‍ എന്നിവര്‍ എത്ര വീതം ഉണ്ടെന്ന് വിശദമാക്കാമോ?
കാഞ്ഞങ്ങാട് മണ്ഡലത്തിലെ വിദ്യാഭ്യാസ വകുപ്പിന്റെ കെട്ടിട നിർമ്മാണ പ്രവൃത്തികൾ
5102.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ 2016 മുതൽ നാളിതുവരെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടപ്പിലാക്കിയതും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതുമായ കെട്ടിട നിർമ്മാണ പ്രവൃത്തികൾ സംബന്ധിച്ച വിശദാംശം നൽകാമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും അടങ്കൽ തുക, പ്രവൃത്തിയുടെ പുരോഗതി എന്നിവ വ്യക്തമാക്കാമോ?
വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയാന്‍ ബോധവൽക്കരണ പരിപാടി
5103.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം വ്യാപിക്കുന്നത് തടയാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ബോധവൽക്കരണ പരിപാടികൾ വ്യക്തമാക്കുമോ?
വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച തുക
5104.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വണ്ടൂര്‍ മണ്ഡലത്തില്‍ 2016 മേയ് മാസം മുതല്‍ നാളിതുവരെ വിവിധ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കിഫ്ബി, പ്ലാന്‍ ഫണ്ട്, ഓണ്‍ ഫണ്ട്, പൊതുമരാമത്ത് വകുപ്പ്, നബാര്‍ഡ് തുടങ്ങി വിവിധ വകുപ്പുകളില്‍ നിന്ന് അനുവദിച്ച തുകയുടെ വിശദവിവരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തരം തിരിച്ച് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ പുരോഗതി വിശദമാക്കാമോ?
സ്കൂളുകളിലെ സ്പെഷ്യല്‍ എഡ്യുക്കേറ്റർമാരുടെ നിയമനം
5105.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികള്‍ക്ക് പരിശീലനം നല്‍കുന്ന സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍ക്ക് ഇപ്പോള്‍ നല്‍കി വരുന്ന പ്രതിമാസ വേതനം എത്ര രൂപയാണ്; ആയത് ഏത് വർഷം മുതല്‍ നിശ്ചയിച്ചിട്ടുളളതാണ്; പിന്നീട് വേതന വർദ്ധനവ് വരുത്താതിരുന്നതിന്റെ കാരണമെന്താണ്; വ്യക്തമാക്കുമോ;
( ബി )
ഇവരുടെ നിയമനത്തിന് സ്വീകരിച്ചുവരുന്ന മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്;
( സി )
എല്ലാ പൊതുവിദ്യാലയങ്ങളിലും സ്ഥിരമായി സ്പെഷ്യല്‍ എഡ്യുക്കേറ്റർമാരെ നിയമിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ടോ; എങ്കില്‍ ആയത് നടപ്പിലാക്കുന്നതിനുള്ള തടസ്സമെന്താണ്;
( ഡി )
എല്ലാ സ്കൂളുകളിലും സ്പെഷ്യല്‍ എഡ്യുക്കേറ്റർമാരെ സ്ഥിരമായി നിയമിക്കാനും അവർക്ക് കാലോചിതമായ വേതനം ലഭ്യമാക്കാനും സർക്കാർ നടപടി സ്വീകരിക്കുമോ?
സ്കൂള്‍ യൂണിഫോം വിതരണം
5106.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാലയങ്ങള്‍ തുറന്ന് നാളിതുവരെയായിട്ടും സ്കൂൾ യൂണിഫോം വിതരണം പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല എന്ന ആക്ഷേപം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്നത്തേയ്ക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കും എന്ന് വ്യക്തമാക്കാമോ;
( ബി )
പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് യൂണിഫോം വിതരണം ചെയ്ത വകയില്‍ കുടിശ്ശിക ഇനത്തില്‍ എത്ര രൂപ നല്‍കാനുണ്ടെന്നും പ്രസ്തുത കുടിശ്ശിക എന്നത്തേയ്ക്ക് നല്‍കാന്‍ സാധിക്കുമെന്നും വിശദമാക്കാമോ;
( സി )
അവസാനമായി യൂണിഫോമിനുള്ള തുക നല്‍കിയത് എന്നാണെന്ന് വ്യക്തമാക്കാമോ?
വർക്കല മണ്ഡലത്തിലെ സ്കൂളുകള്‍ക്ക് പുതിയ കെട്ടിടങ്ങൾ
5107.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വർക്കല മണ്ഡലത്തിലെ സ്കൂളുകള്‍ക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് എത്ര എസ്റ്റിമേറ്റുകൾ പൊതുമരാമത്ത് വകുപ്പിൽ നിന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
എല്‍.എസ്.എസ്., യു.എസ്.എസ്. സ്കോളര്‍ഷിപ്പ്
5108.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്‍.എസ്.എസ്., യു.എസ്.എസ്. സ‍‍്കോളര്‍ഷിപ്പുകള്‍ യഥാസമയം വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
നിലവില്‍ എത്ര രൂപയാണ് എല്‍.എസ്.എസ്., യു.എസ്.എസ്. സ‍‍്കോളര്‍ഷിപ്പായി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്നത്; വിശദമാക്കാമോ?
മഞ്ചേശ്വരം താലൂക്കിൽ കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസൽ
5109.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്കിൽ കേന്ദ്രീയ വിദ്യാലയം ആരംഭിക്കുന്നതിനായി കേന്ദ്രസർക്കാരിന് പ്രൊപ്പോസൽ സമർപ്പിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എൽ.എ. നൽകിയ കത്തിന്മേൽ സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രൊപ്പോസൽ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
ദേശീയ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരമുള്ള അധ്യയന ദിവസങ്ങൾ
5110.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്ന അധ്യയന മണിക്കൂർ വ്യവസ്ഥകൾ പ്രകാരം ഒരു അധ്യയനവർഷത്തിൽ എത്ര അധ്യയന ദിവസങ്ങൾ ആവശ്യമാണെന്ന് വ്യക്തമാക്കുമോ; സംസ്ഥാനത്ത് കഴിഞ്ഞ അധ്യയന വർഷം വിദ്യാഭ്യാസ കലണ്ടർ പ്രകാരം എത്ര അധ്യയന ദിവസങ്ങൾ ഉണ്ടായിരുന്നുവെന്ന് അറിയിക്കാമോ;
( ബി )
പുതുക്കിയ വിദ്യാഭ്യാസ കലണ്ടർ പ്രകാരം എത്ര അധ്യയന ദിവസങ്ങളാണ് നിശ്ചയിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ; അധ്യയന ദിവസങ്ങൾ കൂട്ടുന്നതിന്റെ ഭാഗമായി ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കിയിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
ഈ അധ്യയന വർഷത്തെ അധ്യയന ദിനം ആക്കിയ ആദ്യത്തെ ശനിയാഴ്ച എത്ര അധ്യാപകർ സ്കൂളുകളിൽ ഹാജർ ആയിട്ടുണ്ടെന്നും എത്ര പേർ അവധി എടുത്തിട്ടുണ്ടെന്നും വ്യക്തമാക്കുമോ; അധ്യാപക സംഘടനകളെ വിശ്വാസത്തിലെടുത്ത് വിദ്യാഭ്യാസ കലണ്ടർ പരിഷ്കരിക്കുന്നതിന് സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ?
പൊതുവിദ്യാഭ്യാസ വകുപ്പില്‍ സ്പെഷ്യൽ റൂൾ തയ്യാറാക്കാന്‍ നടപടി
5111.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പിലെ സ്കൂൾ ഘടനയും ഓഫീസ് സംവിധാനങ്ങളും ഏകീകരിച്ചു കൊണ്ടുള്ള 31.05.2019 ലെ ഗവൺമെന്റ് ഉത്തരവ് അനുസരിച്ച് മേൽ ആവശ്യങ്ങൾക്കായി സ്പെഷ്യൽ റൂൾ തയ്യാറാക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ ആരാണ്; പ്രസ്തുത ഉദ്യോഗസ്ഥൻ സ്പെഷ്യൽ റൂൾ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിട്ടുണ്ടോ; സ്പെഷ്യൽ റൂൾ തയ്യാറാക്കുന്നതിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോടൊപ്പം പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്ത് വരുന്ന മറ്റ് ഏതെല്ലാം ഉദ്യോഗസ്ഥരാണ് സ്പെഷ്യൽ റൂൾസ് തയ്യാറാക്കിയെതെന്ന് വ്യക്തമാക്കാമോ;
( ബി )
മേൽ ഉത്തരവാദിത്തം നിർവ്വഹിച്ചവരിൽ  സർക്കാർ സർവ്വീസിൽ നിന്ന് റിട്ടയർ ചെയ്തവർ, സർക്കാർ റഗുലർ സർവ്വീസിലുള്ളവർ, കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർ ഉണ്ടെങ്കിൽ ഇവരുടെ വിശദാംശം തരം തിരിച്ച് ലഭ്യമാക്കാമോ;
( സി )
ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ സ്പെഷ്യൽ റൂൾ തയ്യാറാക്കായിട്ടില്ലെങ്കില്‍ സ്പെഷ്യൽ റൂൾ തയ്യാറാക്കാൻ മറ്റേതെങ്കിലും കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടോ; ഇവരിൽ ആരൊക്കെയാണ് റഗുലർ സർവ്വീസിന്റെ ഭാഗമായുള്ളത് എന്ന് വ്യക്തമാക്കാമോ?
ഹയർ സെക്കണ്ടറിഅധ്യാപക തസ്തികകളിലെ ഒഴിവുകൾ
5112.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗവ. ഹയർ സെക്കണ്ടറി സ്കൂളുകളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ തസ്തിക സൃഷ്ടിക്കപ്പെട്ടിട്ടും അധ്യാപകരെ നിയമിക്കാത്തത് കാരണം ഒഴിഞ്ഞു കിടക്കുന്ന എത്ര തസ്തികകളുണ്ടെന്ന വിശദാംശം വിഷയം തിരിച്ച് ലഭ്യമാക്കുമോ;
( ബി )
ഗവ. ഹയർ സെക്കണ്ടറി സ്കൂളുകളിലെ സ്ഥിരബാച്ചുകളിൽ നിലവിൽ തസ്തിക സൃഷ്ടിക്കാത്ത അധ്യാപക ഒഴിവുകൾ എത്രയെന്ന് വ്യക്തമാക്കാമോ?
2023-24 വര്‍ഷത്തെ എൽ.പി.എസ്.റ്റി. തസ്തിക നിർണ്ണയം
5113.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 അധ്യയന വർഷത്തിൽ സർക്കാർ വിദ്യാലയങ്ങളിൽ എത്ര എൽ.പി.എസ്.റ്റി. അധിക തസ്തികകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്കുകൾ നൽകാമോ;
( ബി )
അംഗീകാരം നൽകിയ അധിക തസ്തികകൾ വഴിയുണ്ടായ ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടോ;
( സി )
അംഗീകാരം നൽകിയിട്ടില്ലെങ്കിൽ കാലതാമസത്തിന്റെ കാരണം വിശദമാക്കുമോ?
എച്ച്.എസ്.എസ്.ടി. സോഷ്യോളജി നിയമനം
5114.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എച്ച്.എസ്.എസ്.ടി സോഷ്യോളജി ജൂനിയര്‍ തസ്തികയിലേക്ക് പി.എസ്.സി.യുടെ റാങ്ക് ലിസ്റ്റ് നിലവിലുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ബി )
എച്ച്.എസ്.എസ്.ടി. സോഷ്യോളജി ജൂനിയര്‍ തസ്തികയില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്നും അവയില്‍ എത്ര ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തുവെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത തസ്തികയിലേക്ക് 2023-ല്‍ പി.എസ്.സി. നടത്തിയ പരീക്ഷയുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാലതാമസം നേരിടുന്നതിനുള്ള കാരണം വ്യക്തമാക്കുമോ;
( ഡി )
നടപടികള്‍ പൂര്‍ത്തീകരിച്ച് പ്രസ്തുത തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് എന്നത്തേക്ക് പ്രസിദ്ധീകരിക്കാനാവുമെന്ന് വ്യക്തമാക്കുമോ?
അധ്യാപകരുടെ അന്തർജില്ലാ സ്ഥലംമാറ്റത്തിനുള്ള അനുപാതം
5115.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ സ്കൂളുകളിലെ അധ്യാപകരുടെ അന്തർജില്ലാ സ്ഥലംമാറ്റത്തിനായി മാറ്റി വയ്ക്കുന്ന ഒഴിവുകളുടെ അനുപാതം മുൻകാലങ്ങളിലേതിനെക്കാളും വർദ്ധിപ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ഇതിന് ആധാരമാക്കിയ കാരണങ്ങൾ വെളിപ്പെടുത്തുമോ;
( സി )
ഇത്തരത്തിൽ സ്ഥലംമാറ്റത്തിനുള്ള അനുപാതം വർദ്ധിപ്പിച്ചത് പി.എസ്.സി. വഴിയുള്ള നിയമനത്തെ ബാധിക്കുമോയെന്ന് വിലയിരുത്തിയിട്ടുണ്ടോ; ജില്ലകളിലെ നേരിട്ടുള്ള പി.എസ്.സി. നിയമനത്തെ ഇത് ബാധിക്കാതെയിരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?
കറുകച്ചാൽ എ.ഇ.ഒ.യ്ക്ക് എതിരായ അച്ചടക്ക നടപടി
5116.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടയം ജില്ലയിലെ കറുകച്ചാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും പട്ടികജാതി വിഭാഗക്കാരിയുമായ ശ്രീമിതി ഓമന കെ.കെ.യ്ക്ക് എതിരായി അച്ചടക്ക നടപടി സ്വീകരിച്ചത് ആരുടെ പരാതിയുടെ അടിസ്ഥാനത്തിലാണന്നും എന്താണ് പരാതിയെന്നും വ്യക്തമാക്കാമോ; പരാതിയുടെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഉദ്യോഗസ്ഥയുടെ പേരിൽ ചുമത്തിയിരിക്കുന്ന ചാർജ് എന്താണെന്ന് അറിയിക്കാമോ;
( സി )
ടിയാളുടെ ഔദ്യോഗിക കൃത്യനിർവഹണം സംബന്ധിച്ച് നാളിതുവരെ മറ്റെന്തെങ്കിലും പോരായ്മകൾ കണ്ടെത്തുകയോ ടിയാള്‍ക്കെതിരെ ആരുടെയെങ്കിലും പരാതി ലഭിക്കുകയോ ഉണ്ടായിട്ടുണ്ടോ;
( ഡി )
ഗുണമേന്മാ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി സർക്കാർ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾക്ക് അനുകൂലമായി പ്രസംഗിച്ചതിന്റെ പേരിൽ കറുകച്ചാൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് അച്ചടക്ക നടപടി നേരിടേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ;
( ഇ )
ടിയാളുടെ പ്രസംഗത്തിന്റെ ഓഡിയോ/വീഡിയോ കേൾക്കാതെയും, നേരിൽ കേൾക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അപ്രകാരം ചെയ്യാതെയും ടിയാള്‍ക്കെതിരെ അച്ചടക്ക നടപടിക്ക് കോട്ടയം ഡി.ഡി.ഇ. ശിപാർശ ചെയ്തത് ടിയാള്‍ക്ക് നിലവില്‍ ലഭിക്കേണ്ട സ്ഥാനക്കയറ്റം തടയുന്നതിന് വേണ്ടി മനഃപൂർവമായി ചെയ്തതാണെന്നുള്ള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( എഫ് )
ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ പട്ടിക ജാതിക്കാരിയായ ടിയാളുടെ സ്ഥാനക്കയറ്റം തടയുന്നതിന്റെ കാരണം വ്യക്തമാക്കാമോ?
തസ്തിക നിലനിര്‍ത്തുന്നതിനായി ഡോ.ഷൈനി കുര്യാക്കോസ് സമര്‍പ്പിച്ച അപേക്ഷ
5117.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2001-2002 അദ്ധ്യയന വര്‍ഷം മുതല്‍ 2017-2018 അദ്ധ്യയന വര്‍ഷം വരെ എറണാകുളം ജില്ലയിലെ തൃക്കണാര്‍വട്ടം എസ്.എന്‍.എച്ച്.എസ്.എസ്-ല്‍ എച്ച്.എസ്.എസ്.റ്റി ഹിന്ദി(സീനിയ‌ര്‍) ആയി പ്രവര്‍ത്തിച്ചിരുന്ന ഡോ.ഷൈനി കുര്യാക്കോസ് ടിയാളുടെ തസ്തിക നിലനിര്‍ത്തി കിട്ടുന്നതിനായി സമര്‍പ്പിച്ച അപേക്ഷയില്‍ നേരിടുന്ന കാലതാമസത്തിന് കാരണം വിശദമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച പൊതുവിദ്യാഭ്യാസ വകുപ്പിലെ ഇ3/145/2021 നമ്പര്‍ ഫയലില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത റിപ്പോര്‍ട്ട് എന്താണെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ എന്നത്തേക്ക് സമര്‍പ്പിക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( ഡി )
16.06.2021-ന് എം.എല്‍.എ. മുഖാന്തരം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് സമര്‍പ്പിച്ച അപേക്ഷയില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ?
പാലക്കാട് ജില്ലയിലെ ഹൈസ്ക്കൂള്‍ ഇംഗ്ലീഷ് അധ്യാപക തസ്തികക്കായുള്ള ബൈട്രാന്‍സ്ഫര്‍ ലിസ്റ്റ്
5118.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ ഹൈസ്ക്കൂള്‍ ഇംഗ്ലീഷ് അധ്യാപക തസ്തികയ്ക്കായുള്ള ബൈട്രാന്‍സ്ഫര്‍ ലിസ്റ്റ് നിലവിലുണ്ടോ; എങ്കില്‍ എത്ര പേരാണ് ലിസ്റ്റിലുള്ളതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത ലിസ്റ്റില്‍ നിന്നും എത്ര പേര്‍ക്കാണ് നിയമനം നല്‍കിയിട്ടുള്ളതെന്നും അവസാനം നിയമനം നല്‍കിയത് എന്നാണെന്നും വിശദമാക്കുമോ;
( സി )
നിലവിലുള്ള ലിസ്റ്റില്‍ നിന്നും അടിയന്തരമായി എത്ര പേര്‍ക്ക് നിയമനം നല്‍കാന്‍ കഴിയുമെന്നും ആയത് എന്ന് നല്‍കാന്‍ കഴിയുമെന്നും വിശദമാക്കുമോ?
പ്രൈമറി അധ്യാപകരുടെ യോഗ്യത
5119.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ്കൂളുകളിൽ പ്രൈമറി അധ്യാപക യോഗ്യതയിൽ പി.എസ്.സി. വിജ്ഞാന പ്രകാരം എസ്.എസ്.എല്‍.സി. വരെ മലയാളം പഠിച്ചിരിക്കണമെന്ന നിബന്ധനക്ക് മാറ്റം വരുത്തിയിട്ടുണ്ടോ; എങ്കിൽ അതിനുള്ള കാരണം വിശദമാക്കാമോ?
പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകളിലെ ഇംഗ്ലീഷ് അധ്യാപക തസ്തികകളിലെ ഒഴിവുകള്‍
5120.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകളില്‍ എത്ര ഇംഗ്ലീഷ് അധ്യാപക തസ്തികകളാണ് ഒഴിവുള്ളതെന്ന് വിശദമാക്കുമോ;
( ബി )
ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
വിദ്യാഭ്യാസ വകുപ്പിലെ തസ്തികമാറ്റം/പ്രൊമോഷൻ നിയമനങ്ങള്‍
5121.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പിലെ ഏതെല്ലാം അധ്യാപക തസ്തികകളിലേക്കാണ് തസ്തികമാറ്റം വഴി നിയമനങ്ങൾ നടത്തുന്നതെന്നും പ്രൊമോഷൻ വഴി നിയമനങ്ങൾ നടത്തുന്നതെന്നും വ്യക്തമാക്കാമോ;
( ബി )
വിദ്യാഭ്യാസ വകുപ്പിലെ അധ്യാപക തസ്തികകളിലേക്കുള്ള പ്രൊമോഷൻ നിയമനങ്ങളും തസ്തികമാറ്റ നിയമനങ്ങളും തമ്മിലുള്ള അന്തരം വിശദമാക്കാമോ;
( സി )
പ്രൈമറി അധ്യാപക തസ്തികയുടെ തൊട്ടുമുകളിലുള്ള ഹൈസ്കൂൾ അധ്യാപക കേഡർ തസ്തികയിലേക്ക് നിയമനങ്ങൾ നടത്തുന്നത് തസ്തികമാറ്റം/പ്രൊമോഷൻ വഴിയാണോ എന്ന് വ്യക്തമാക്കാമോ;
( ഡി )
ഹൈസ്കൂൾ അധ്യാപക തസ്തികയുടെ തൊട്ടടുത്ത അധ്യാപക കേഡർ തസ്തികയായ ഹയർ സെക്കണ്ടറി ജൂനിയർ തസ്തികയിലേക്ക് നിലവിലുള്ള നിയമനം  തസ്തികമാറ്റം വഴിയാണോ നടത്തുന്നതെന്ന് വ്യക്തമാക്കാമോ; എങ്കിൽ പ്രസ്തുത തസ്തികമാറ്റം വഴിയുള്ള നിയമനങ്ങൾ നാളിതുവരെ നടത്തിയത് ഭരണ വകുപ്പ് ഡയറക്ടറാണോ എന്ന് വ്യക്തമാക്കാമോ;
( ഇ )
നിലവിൽ ഹൈസ്കൂൾ അധ്യാപക തസ്തികയിൽനിന്നും ഹയർ സെക്കണ്ടറി ജൂനിയർ അധ്യാപക തസ്തികകളിലേക്ക് തസ്തികമാറ്റം വഴിയുള്ള നിയമനം നടത്തുന്നതിന് പി.എസ്.സി.യെ ചുമതലപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( എഫ് )
ഹൈസ്കൂൾ അധ്യാപകരെ ഹയർ സെക്കണ്ടറി ജൂനിയർ അധ്യാപകരാക്കി സീനിയോറിറ്റി അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം നൽകുന്നതിനുള്ള നിയമതടസ്സങ്ങൾ എന്തെല്ലാമാണെന്ന് വിശദീകരിക്കാമോ?
അധ്യാപക തസ്തികകളിലേക്കുള്ള ബൈ ട്രാൻസ്ഫർ - പ്രൊമോഷൻ നിയമനങ്ങൾ
5122.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുവിദ്യാഭ്യാസ വകുപ്പിൽ അധ്യാപക തസ്തികകളിലേക്കുള്ള ബൈ ട്രാൻസ്ഫർ നിയമനങ്ങളും പ്രൊമോഷൻ നിയമനങ്ങളും തമ്മിലുള്ള അന്തരം വിശദമാക്കാമോ;
( ബി )
പ്രൈമറി തലങ്ങളിലെ അധ്യാപകരെ ഹൈസ്കൂൾ അധ്യാപകരാക്കുന്നതിന് പ്രൊമോഷൻ അല്ലെങ്കിൽ ബൈട്രാൻസ്ഫർ നിയമനങ്ങളാണോ ഇപ്പോൾ തുടർന്ന് വരുന്നത്; കാരണം വിശദമാക്കാമോ;
( സി )
ഹൈസ്കൂൾ അധ്യാപകരെ ഹയർ സെക്കണ്ടറി ജൂനിയർ അധ്യാപകരാക്കുന്നതിന് പ്രൊമോഷൻ രീതി അവലംബിക്കുന്നതില്‍ എന്തെങ്കിലും നിയമ തടസ്സങ്ങൾ ഉണ്ടോ; എങ്കിൽ ആയത് പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ;
( ഡി )
28.12.2020-ന് ശേഷം നാളിതുവരെ എത്ര പ്രൊമോഷൻ/ബൈ ട്രാൻസ്ഫർ നിയമനങ്ങളാണ് ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഹയർ സെക്കന്ററി ജൂനിയർ വിഭാഗത്തിലേക്ക് നടത്തിയതെന്ന് വ്യക്തമാക്കാമോ; നിയമനം നടത്തിയില്ലെങ്കില്‍ കാരണം വിശദമാക്കാമോ?
അധ്യാപക നിയമനങ്ങള്‍
5123.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നാളിതുവരെയായി എല്‍.പി.എസ്.റ്റി., യു.പി.എസ്.റ്റി., എച്ച്.എസ്.റ്റി., എച്ച്.എസ്.എസ്.റ്റി(ജൂനിയര്‍), എച്ച്.എസ്.എസ്.റ്റി (സീനിയര്‍) തസ്തികകളിലായി എത്ര അധ്യാപക നിയമനങ്ങള്‍ സര്‍ക്കാര്‍ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലുമായി നടത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ?
ഹിന്ദി ലാംഗ്വേജ് ടീച്ചേഴ്സ് ട്രെയിനിംഗും ബിരുദവും ഉള്ളവരെ ഹെഡ്‍മാസ്റ്റർ പദവിയിലേക്ക് പരിഗണിക്കല്‍
5124.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.ഇ.ആർ. ചാപ്റ്റർ XXXII റൂള്‍ 6(4) ല്‍ ചേർത്തിട്ടുള്ള നോട്ട് (iii) ല്‍ ഭാഷാ അധ്യാപക കോഴ്സ് പാസ്സായവരെ ബി.എഡ് നേടുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളതിനാല്‍ ഇങ്ങനെ അധ്യാപകരായി നിയമിക്കപ്പെടുന്നവർക്ക് പ്രിന്‍സിപ്പല്‍ ആകുന്നതിന് തടസ്സമില്ലാത്ത നിലയ്ക്ക് ഹിന്ദി ലാംഗ്വേജ് ടീച്ചേഴ്സ് ട്രെയിനിംഗും ബിരുദവും ഉള്ള ഹൈസ്കൂള്‍ അധ്യാപകരെ ഹെഡ്‍മാസ്റ്റർ/ഹെഡ്‍മിസ്ട്രസ് പദവിയിലേക്ക് പരിഗണിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
ഇംഗ്ലീഷ് അധ്യാപകരുടെ ഒഴിവുകൾ
5125.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഹൈസ്കൂളുകളില്‍ ഇംഗ്ലീഷ് അധ്യാപകരുടെ ഒഴിവുകള്‍ നിലവിലുണ്ടെങ്കില്‍ എത്ര അധ്യാപകരുടെ ഒഴിവുകളാണ് നിലവിലുള്ളതെന്നുള്ള കണക്ക് ജില്ല തിരിച്ച് ലഭ്യമാക്കുമോ;
( ബി )
ഈ ഒഴിവുകള്‍ നികത്തുന്നതിന് എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?
അധ്യാപകരുടെ ഒഴിവ്
5126.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എല്‍.പി., യു.പി., ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ നിലവിലുള്ള അധ്യാപകരുടെ ഒഴിവുകള്‍ ജില്ല, വിഭാഗം എന്നിവ തിരിച്ച് കണക്ക് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത അധ്യാപകരുടെ ഒഴിവുകള്‍ നികത്താന്‍ എന്തു കൊണ്ടാണ് നടപടി സ്വീകരിക്കാത്തതെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത ഒഴിവുകള്‍ അടിയന്തിരമായി നികത്തുന്നതിന് നടപടി സ്വീകരിക്കുമോ?
മാറുന്ന തൊഴിൽ സംസ്കാരവും തൊഴിലാളികളുടെ ഭാവിയും
5127.
ശ്രീമതി സി. കെ. ആശ
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. വാഴൂര്‍ സോമൻ
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹിക - സാമ്പത്തിക - വ്യാവസായിക രംഗത്ത് ലോകം പിന്തുടരുന്ന സംവിധാനങ്ങളിൽ നിന്നും ഘടനാപരമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ തൊഴിൽ മേഖലയിലുണ്ടാകുന്ന മാറ്റങ്ങൾ സമഗ്ര വിശകലനത്തിന് വിധേയമാക്കിയിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
വ്യാവസായിക മേഖലയിൽ ആധുനിക സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഉത്പാദന പ്രക്രിയകൾ വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ തൊഴിലാളികൾക്ക് ആധുനിക സാങ്കേതികവിദ്യയിൽ പരിശീലനം ഉറപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദീകരിക്കുമോ;
( സി )
കോവിഡ് മഹാമാരിക്ക് ശേഷം ഡിജിറ്റൽ തൊഴിൽ പ്ലാറ്റ്ഫോമിന്റെ വളർച്ച കാര്യക്ഷമമായി ഉപയോഗപ്പെടുത്തി തൊഴിൽ സാധ്യതകളെ മെച്ചപ്പെടുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ആധുനിക സാങ്കേതികവിദ്യയുടെ വർദ്ധിച്ച കടന്നുകയറ്റം ആഗോള മേഖലയിൽ ഉണ്ടാക്കിയിട്ടുള്ള കൂട്ട പിരിച്ചുവിടലുകളും തൊഴിൽ ലഭ്യതയിലെ കുറവും കാര്യക്ഷമമായി പ്രതിരോധിക്കാൻ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കുമോ?
ബാലവേല നിരോധനം
5128.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്ത് ആദ്യമായി ബാലവേല നിരോധിച്ച സംസ്ഥാനമെന്ന ഖ്യാതി സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ടോയെന്ന് വിശദമാക്കുമോ;
( ബി )
ബാലവേല നിര്‍ത്തലാക്കുന്നതിനായി തൊഴില്‍ വകുപ്പിന്റെ കീഴില്‍ എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( സി )
ബാലവേല എവിടെയെങ്കിലും കണ്ടെത്തുകയാണെങ്കില്‍ അറിയിക്കേണ്ടത് എവിടെയാണെന്ന് വിശദമാക്കാമോ?
ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിൽ പ്രൊവിഡന്റ് ഫണ്ട് പദ്ധതി നടപ്പാക്കാന്‍ നടപടി
5129.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2013 ൽ കേരള സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിൽ സൂപ്പർ ന്യൂമറി തസ്തികയിൽ നിയമിതരായ ഭിന്നശേഷിക്കാരായ ഉദ്യോഗസ്ഥർക്ക് നാളിതുവരെ പ്രൊവിഡന്റ് ഫണ്ട് പദ്ധതി നടപ്പാക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
തൊഴിൽ വകുപ്പിന് കീഴിലുള്ള മറ്റു ക്ഷേമനിധി ബോർഡുകളിലും മറ്റ് സ്ഥാപനങ്ങളിലും സമാന രീതിയിൽ ജോലിയിൽ പ്രവേശിച്ചവർക്ക് പ്രൊവിഡൻഡ് ഫണ്ട് ആനുകൂല്യങ്ങൾ നടപ്പാക്കിയപ്പോൾ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിൽ മാത്രം പ്രസ്തുത ആനുകൂല്യം നിഷേധിക്കുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; ഇക്കാര്യത്തിൽ അടിയന്തരമായി പരിഹാര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
ക്ഷേമനിധി ബോർഡുകള്‍
5130.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തൊഴില്‍ വകുപ്പിന്റെ കീഴില്‍ ഏതെല്ലാം ക്ഷേമനിധി ബോർഡുകള്‍ പ്രവർത്തിക്കുന്നുണ്ടെന്നും ഓരോന്നിലും എത്ര പേർ അംഗങ്ങളാണെന്നും വിശദമാക്കാമോ;
( ബി )
എന്തെല്ലാം ആനുകൂല്യങ്ങളാണ് ഓരോ ക്ഷേമനിധി ബോർഡില്‍ നിന്നും അംഗങ്ങള്‍ക്ക് ലഭിക്കുന്നത്; വിശദമാക്കാമോ;
( സി )
ഓരോ ക്ഷേമനിധി ബോർഡ് മുഖാന്തരവും എത്ര പേർക്ക് ക്ഷേമനിധി പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്ന് വിശദമാക്കാമോ?
ചാത്തന്നൂർ കൺസ്ട്രക്ഷൻ അക്കാദമി.
5131.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂരിൽ നിർമ്മാണത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിർമ്മിക്കാൻ ഉദ്ദേശിച്ച ചാത്തന്നൂർ കൺസ്ട്രക്ഷൻ അക്കാദമിയുടെ നിർമ്മാണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഭൂമി പ്രയോജനപ്പെടുത്തി മറ്റെന്തെങ്കിലും സംരംഭങ്ങൾ ആരംഭിക്കുന്നതിന് നിർമ്മാണത്തൊഴിലാളി ക്ഷേമനിധി ബോർഡ് തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; വിശദാംശങ്ങൾ അറിയിക്കാമോ?
ഗിഗ് തൊഴിലാളികള്‍ക്കായി ക്ഷേമനിധി ബോർഡ്
5132.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. അൻവർ സാദത്ത്
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഗിഗ് തൊഴിലാളികളുടെ കണക്ക് ലഭ്യമാക്കുമോ;
( ബി )
ഗിഗ് തൊഴിലാളികൾക്കായി ഒരു ക്ഷേമനിധി ബോർഡും സമർപ്പിത സാമൂഹിക സുരക്ഷാ ഫണ്ടും സ്ഥാപിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേനയുള്ള നിയമനം
5133.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതരുടെ എണ്ണമെത്ര; അതിന്റെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേന ജോലി ലഭിച്ചവരുടെ എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കുമോ;
( സി )
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഏത് വര്‍ഷം വരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍ രഹിതര്‍ക്കാണ് ജോലി നല്‍കാന്‍ കഴിഞ്ഞിട്ടുള്ളത്; അതിന്റെ ജില്ല തിരിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ,;
( ഡി )
ഏകീകൃത സീനിയോറിറ്റി ലിസ്റ്റ്, നിശ്ചിതകാലാവധി കൂടുമ്പോള്‍ അപ്ഡേറ്റ് ചെയ്ത് ഓണ്‍ ലൈനായി എല്ലാവര്‍ക്കും പരിശോധിക്കാന്‍ കഴിയുന്ന വിധത്തില്‍ ലഭ്യമാക്കണമെന്ന നിര്‍ദ്ദേശം പരിഗണനയിലുണ്ടോ; എങ്കില്‍ അപ്രകാരം തയ്യാറാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഇ )
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേനയുള്ള നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി എത്രയാണ്; പ്രായപരിധി ഉയര്‍ത്തുന്നത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ,;
( എഫ് )
സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ നടക്കുന്ന താത്കാലിക, കരാര്‍ നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേനയാണെന്ന് ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; അത് ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ എന്തെല്ലാം നടപടിയാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കുമോ?
ഗിഗ് തൊഴിലാളികളുടെ പ്രശ്നങ്ങൾ സംബന്ധിച്ച് പഠനം
5134.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. എം. വിൻസെന്റ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഗിഗ് തൊഴിലാളികളുടെ വിശദമായ കണക്കെടുപ്പ് നടത്തിയിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( ബി )
ഗിഗ് തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ;
( സി )
ഇല്ലെങ്കിൽ ഇതു സംബന്ധിച്ചു പഠനം നടത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ?
അതിഥി തൊഴിലാളികളുടെ താമസ സൗകര്യം മെച്ചപ്പെടുത്താൻ നടപടി
5135.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. പി. കെ. ബഷീർ
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തൊഴിലിനായി എത്തിച്ചേരുന്ന അതിഥി തൊഴിലാളികൾക്ക് തൊഴിൽ ദാതാവ് താമസ സൗകര്യം ഏർപ്പെടുത്താറുണ്ടോ; എങ്കില്‍ അത് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
അതിഥി തൊഴിലാളികൾ വൃത്തിഹീനമായ ചുറ്റുപാടിൽ താമസിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ പകർച്ച വ്യാധികൾ പടർന്ന് പിടിക്കുന്നതിനും മറ്റ് സാമൂഹ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും ഇടയാക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ പരിശോധിച്ച് മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളുണ്ടെന്ന് ഉറപ്പുവരുത്താൻ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ?
ലയങ്ങളിലെ നിയമലംഘനങ്ങൾ
5136.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാരിന്റെ കാലയളവിൽ തൊഴിൽ വകുപ്പ് സംസ്ഥാനത്തെ തോട്ടം തൊഴിലാളി ലയങ്ങളിൽ നടത്തിയ പരിശോധനയിൽ എന്തൊക്കെ നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്; വിശദാംശങ്ങൾ വ്യക്തമാക്കുമോ;
( ബി )
എത്ര തോട്ടങ്ങളിലാണ് നാളിതുവരെ പരിശോധന പൂർത്തിയാക്കിയതെന്നും ഇനി എത്ര തോട്ടങ്ങളില്‍ പരിശോധന നടത്തുവാൻ ഉണ്ടെന്നുമുള്ള വിശദാംശം നൽകുമോ;
( സി )
നിയമലംഘനങ്ങൾ കണ്ടെത്തിയ തോട്ടങ്ങളില്‍ പരിഹാരത്തിനായി എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദാംശം ലഭ്യമാക്കുമോ?
അഭ്യസ്തവിദ്യർക്ക് നൈപുണ്യ പരിശീലനം വഴി തൊഴില്‍ തേടുന്ന പദ്ധതി
5137.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൊഴില്‍ ഇല്ലാത്ത അഭ്യസ്തവിദ്യർക്ക് നൈപുണ്യ പരിശീലനം വഴി തൊഴില്‍ തേടുന്ന പദ്ധതി പ്രകാരം എത്രപേർക്ക് നാളിതുവരെ പരിശീലനം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പരിശീലനം കിട്ടിയ അഭ്യസ്തവിദ്യർക്ക് ജോലി തേടുന്നതിനുള്ള എന്തെങ്കിലും സംവിധാനങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഇവർക്ക് വിദേശ കമ്പനികളില്‍ ഉള്‍പ്പെടെ ജോലി തെരഞ്ഞെടുക്കുന്നതിനുള്ള സംവിധാനങ്ങള്‍ വകുപ്പ് സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യങ്ങൾ
5138.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തൊഴിലാളികള്‍ക്ക് പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യങ്ങൾ ലഭിക്കാത്തത് പരിഹരിക്കുന്നതിന് ഇ.പി.എഫ്.ഒ. കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുന്നില്ലയെന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
എങ്കില്‍ ഇക്കാര്യത്തിൽ തൊഴിലാളികൾക്ക് അനുകൂലമായി തീരുമാനങ്ങൾ എടുക്കുന്നതിന് എന്തെങ്കിലും ഇടപെടൽ നടത്തുവാൻ സാധിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
തൊഴിലില്ലായ്മ നിരക്ക്
5139.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തൊഴില്‍ രഹിതരായ എത്ര യുവതീ, യുവാക്കള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക് വ്യക്തമാക്കുന്നതെന്ന് അറിയിക്കുമോ?
ബേബിജോൺ മെമ്മോറിയല്‍ വനിതാ ഐ.ടി.ഐ. കെട്ടിട നിർമ്മാണം
5140.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിലെ വെസ്റ്റ് എളേരിയില്‍ പ്രവർത്തിക്കുന്ന ബേബിജോൺ മെമ്മോറിയല്‍ വനിതാ ഐ.ടി.ഐ. ക്ക് കെട്ടിടം നിർമ്മിക്കാന്‍ വെസ്റ്റ് എളേരി പഞ്ചായത്ത് വിലകൊടുത്തു വാങ്ങിയ ഭൂമി ഏറ്റെടുക്കാന്‍ കാലതാമസമെടുക്കുന്നതെന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഭൂമി കൈമാറുന്നതിന് പ‍ഞ്ചായത്ത് സന്നദ്ധത അറിയിച്ച് ഐ.ടി.ഐ. വകുപ്പ് ഡയറക്ടർക്ക് കത്തു നല്‍കി വർഷങ്ങള്‍ കഴിഞ്ഞിട്ടും ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തീകരിച്ചിട്ടില്ലെന്നുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഭൂമി ഏറ്റെടുക്കൽ നടപടി ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?
കായംകുളം സര്‍ക്കാര്‍ ഐ.റ്റി.ഐ.-യ്ക്ക് ഭൂമി ഏറ്റെടുക്കുന്ന നടപടി
5141.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായംകുളം സര്‍ക്കാര്‍ ഐ.റ്റി.ഐ.-യ്ക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി വിശദമാക്കാമോ?
നൈനാര്‍ പിള്ള മെമ്മോറിയല്‍ ആര്യനാട് ഗവണ്മെന്റ് ഐ.റ്റി.ഐ. ഹോസ്റ്റല്‍ കെട്ടിട നിര്‍മ്മാണം
5142.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തിലുള്‍പ്പെടുന്ന നൈനാര്‍ പിള്ള മെമ്മോറിയല്‍ ആര്യനാട് ഗവണ്മെന്റ് ഐ .റ്റി.ഐ. യില്‍ പണി തടസ്സപ്പെട്ടിരിക്കുന്ന ഹോസ്റ്റല്‍ കെട്ടിട നിര്‍മ്മാണത്തിന്റെ ഇപ്പോഴത്തെ സ്ഥിതി അറിയിക്കുമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ?
ഐ.ടി.ഐ. കളിലെ വിവിധ തസ്തികകളിലെ നിയമനവുമായി ബന്ധപ്പെട്ട സ്പെഷ്യൽ റൂള്‍
5143.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഐ.ടി.ഐ. കളിലെ ഗ്രൂപ്പ് ഇൻസ്ട്രക്ടർമാർ മുതൽ അഡീഷണൽ ഡയറക്ടർ വരെയുള്ള തസ്തികകളുടെ നിയമനവും പ്രമോഷനുകളുമായി ബന്ധപ്പെട്ട റൂൾ/സ്പെഷ്യൽ റൂള്‍/എക്സിക്യൂട്ടീവ് ഓർഡറുകള്‍ (സബോർഡിനേറ്റ് & സ്റ്റേറ്റ് സർവീസസ്) എന്നിവയുടെ പകർപ്പ് നൽകാമോ;
( ബി )
മേല്പറഞ്ഞ സ്പെഷ്യൽ റൂളില്‍/എക്സിക്യൂട്ടീവ് ഓർഡറുകളിന്മേൽ നാളിതുവരെ സ്വീകരിച്ചിട്ടുള്ള ഭേദഗതികൾ എന്തൊക്കെയാണ്; ഇവയുമായി ബന്ധപ്പെട്ട ഉത്തരവുകൾ/പകർപ്പുകൾ നൽകാമോ?
വ്യാവസായിക പരിശീലന വകുപ്പിലെ ഐ.ടി.ഐ. കളുടെ എൻ.സി.വി.റ്റി അഫിലിയേഷൻ
5144.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യാവസായിക പരിശീലന വകുപ്പിലെ ആകെ ജീവനക്കാരുടെ എണ്ണം വ്യക്തമാക്കാമോ;
( ബി )
വ്യാവസായിക പരിശീലന വകുപ്പിൽ എത്ര വീതം അഡീഷണൽ ഡയറക്ടർ, ജോയിന്റ് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ തസ്തികകൾ ഉണ്ടെന്ന് അറിയിക്കാമോ;
( സി )
സംസ്ഥാനത്തെ മുഴുവൻ ഗവൺമെന്റ്, പ്രൈവറ്റ് ഐ.ടി.ഐ. കളുടെയും പരിശോധന ചുമതലയുള്ള ഇൻസ്പെക്ടർ ഓഫ് ട്രെയിനിംഗ് തസ്തികകളുടെ എണ്ണം അറിയിക്കാമോ;
( ഡി )
ഐ.ടി.ഐ. കൾക്ക് എൻ.സി.വി.റ്റി അഫിലിയേഷൻ ലഭിക്കുന്നതിനായി ഗ്രൂപ്പ് ഇൻസ്ട്രക്ടർ, വർക്ക് ഷോപ്പ് അറ്റൻഡർ എന്നിവയടക്കമുള്ള തസ്തികകൾ സൃഷ്ടിക്കുന്നതിന് വ്യാവസായിക പരിശീലന വകുപ്പിൽ നിന്നും ശിപാർശ സർക്കാരിന് ലഭിച്ചിട്ടുണ്ടോ; എങ്കിൽ ഏതെല്ലാം ഐ.ടി.ഐ.-കളിലാണ്‌ തസ്തികകൾ സൃഷ്ടിക്കുന്നതിന് പ്രൊപ്പോസൽ ലഭിച്ചിട്ടുള്ളത് എന്നറിയിക്കാമോ; ഈ ശിപാർശയിന്മേൽ സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ;
( ഇ )
വ്യാവസായിക പരിശീലന വകുപ്പിന് ഏതെങ്കിലും തരത്തിലുള്ള കേന്ദ്ര ഫണ്ട് ലഭിക്കുന്നുണ്ടോ; എങ്കിൽ കഴിഞ്ഞ പത്ത് സാമ്പത്തിക വർഷങ്ങളിൽ ലഭിച്ച തുകയുടെ പട്ടിക നൽകാമോ;
( എഫ് )
ഗവൺമെന്റ് ഐ.ടി.ഐ. കളുടെ എൻ.സി.വി.റ്റി അഫിലിയേഷൻ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി 8 യൂണിറ്റുകൾ ഇല്ലാത്ത ഐ.ടി.ഐ.കളിൽ ആയത് അനുവദിക്കുന്നതിനും, അനാവശ്യ തസ്തികകൾ ഉണ്ടെങ്കിൽ അവ ഒഴിവാക്കി അനിവാര്യ തസ്തികകളായ ഗ്രൂപ്പ് ഇൻസ്ട്രക്ടർ, വർക്ക്ഷോപ്പ് അറ്റൻഡർ എന്നിവ അനുവദിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുമോ?
എംപ്ലോയ് മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനങ്ങളിലെ പ്രായപരിധി
5145.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രൊഫഷണല്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഉള്‍പ്പെടെയുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്തുന്ന നിയമനങ്ങളിലെ പ്രായപരിധി എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
വിവിധ തസ്തികകളിലേക്കുള്ള നിയമനങ്ങളില്‍ വ്യത്യസ്തമായ പ്രായപരിധി പിന്തുടര്‍ന്നു വരുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ; വിശദാംശം ലഭ്യമാക്കുമോ?
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയുളള നിയമനങ്ങൾ
5146.
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. പി. ഉബൈദുള്ള
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പബ്ലിക് സർവ്വീസ് കമ്മീഷന്റെ നിയമന പരിധിയിൽ ഉൾപ്പെടാത്ത എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും മറ്റ് സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിലും എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടത്തണമെന്ന നിർദ്ദേശം നിലവിലുണ്ടോ;
( ബി )
നിയമനത്തിന് യോഗ്യരായവർ ഇല്ലെന്ന സർട്ടിഫിക്കറ്റ് എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചിൽ നിന്നും വാങ്ങിയ ശേഷമേ നേരിട്ടുളള നിയമനം നടത്താൻ പാടുളളൂവെന്ന വ്യവസ്ഥയുണ്ടോ;
( സി )
എങ്കില്‍ പ്രസ്തുത വ്യവസ്ഥകൾ ലംഘിച്ച് നിയമനം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ഡി )
ഇപ്രകാരം നിയമനം നടത്തുന്നവർക്കെതിരെ എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേനയുള്ള ജോലി സാധ്യതകള്‍
5147.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി സാധ്യതകള്‍ മുന്‍കൂട്ടി അറിയുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുമോ; വിശദമാക്കുമോ;
( ബി )
ഉദ്യോഗാര്‍ത്ഥികള്‍ കൃത്യമായി രജിസ്ട്രേഷന്‍ പുതുക്കുന്നുണ്ടെങ്കിലും അവര്‍ക്ക് സീനിയോറിറ്റിയെക്കുറിച്ച് അറിയുന്നതിനായി സീനിയോറിറ്റി ലിസ്റ്റോ മറ്റ് സംവിധാനങ്ങളോ ഏര്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കുമോ; വിശദമാക്കുമോ?
പ്ലസ് ടു അഡ്മിഷന് വെയിറ്റേജ് മാര്‍ക്ക് ലഭിക്കാത്ത സാഹചര്യം
5148.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ടെക്നിക്കല്‍ ഹെെസ്കൂളില്‍ നിന്ന് പത്താം ക്ലാസ്സ് പാസ്സായ വിദ്യാര്‍ത്ഥികളെ പ്ലസ് ടു അഡ്മിഷന് പരിഗണിക്കുമ്പോള്‍ മറ്റ് പൊതു വിദ്യാലയങ്ങളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന വെയിറ്റേജ് മാര്‍ക്ക് ലഭിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ടെക്നിക്കല്‍ ഹെെസ്കൂളില്‍ നിന്നും എല്ലാ വിഷയങ്ങളിലും എ പ്ലസ് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കുപോലും മറ്റ് വിദ്യാര്‍ത്ഥികളെ അപേക്ഷിച്ച് അഡ്മിഷന്‍ ലഭിക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.