UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >10th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 10th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2393.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ നിയോജകമണ്ഡലത്തില്‍ സി. എം. എല്‍. ആര്‍. ആര്‍. പി. പദ്ധതി വഴി നടപ്പാക്കുന്ന പ്രവൃത്തികളുടെ നിലവിലെ പ്രവര്‍ത്തന പുരോഗതി വിശദമാക്കാമോ?
2394.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് ഭവന പദ്ധതി പ്രകാരം ആലപ്പുഴ മണ്ഡലത്തില്‍ പ‍ട്ടികജാതി/പട്ടികവര്‍ഗ്ഗ/ജനറല്‍ വിഭാഗത്തില്‍ നാളിതുവരെ അനുവദിച്ച വീടുകളുടെ എണ്ണം എത്രയെന്നും അവയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദവിവരവും ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ലൈഫ് പദ്ധതി മുഖേന ഫ്ലാറ്റ് നിര്‍മ്മാണം നടക്കുന്നുണ്ടോയെന്നും ഉണ്ടെങ്കിൽ അവയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിവരവും ലഭ്യമാക്കാമോ;
( സി )
പുതുതായി തയ്യാറാക്കിയ ലൈഫ് ഗുണഭോക്തൃ പട്ടികയില്‍ നിന്നുള്ള വീടുകളുടെ നിര്‍മ്മാണം ഏത് ഘട്ടത്തിലാണെന്നും ഓരോ തദ്ദേശസ്ഥാപന അടിസ്ഥാനത്തില്‍ എത്ര പേരുടെ പട്ടികയുണ്ടെന്നുമുള്ള വിവരം ലഭ്യമാക്കാമോ?
2395.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ സമയബന്ധിത ഹയര്‍ ഗ്രേഡ് നല്‍കാറുണ്ടോ; ഇല്ലെങ്കില്‍ കാരണം വെളിപ്പെടുത്തുമോ;
( ബി )
പ്രസ്തുത തസ്തികയില്‍ സംസ്ഥാനത്ത് ഹയര്‍ ഗ്രേഡിന് അര്‍ഹരായവരുടെ വിശദാംശങ്ങള്‍ ജില്ല തിരിച്ച് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത തസ്തികയില്‍ അവസാനമായി ഹയര്‍ഗ്രേഡ് അനുവദിച്ചത് എന്നാണെന്നുള്ളതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ?
2396.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഠൗണ്‍ ആന്റ് കണ്‍ട്രി പ്ലാനിംഗ് ആക്ട് 2016 ആണോ ജി.സി.ഡി.എ. ഉൾപ്പെടുന്ന വികസന അതോറിറ്റികൾക്ക് ബാധകമായിട്ടുള്ള ചട്ടം എന്ന് വ്യക്തമാക്കാമോ; ജി.സി.ഡി.എ. ഉൾപ്പെടെയുള്ള വികസന അതോറിറ്റികൾക്ക് ബാധകമായിട്ടുള്ള വിശേഷാൽ ചട്ടങ്ങൾ ഏതാണ് എന്ന് വിശദമാക്കാമോ;
( ബി )
സർക്കാർ ജീവനക്കാരുടെ ഏഴാം ശമ്പള പരിഷ്കരണ ഉത്തരവിലെ എല്ലാ ആനുകൂല്യങ്ങളും ജി.സി.ഡി.എ. ജീവനക്കാർക്കും 30.03.1999-ലെ ജി.ഒ (ആര്‍.ടി.) 1209/99/എല്‍.എ.ഡി നമ്പർ ഉത്തരവ് അനുസരിച്ച് അനുവദിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
സർക്കാർ ജീവനക്കാരുടെ ഒമ്പതാം ശമ്പള പരിഷ്കരണ ഉത്തരവിലുള്ള ആനുപാതിക ഹയർ ഗ്രേഡ്, സമയബന്ധിത ഹയർ ഗ്രേഡ്, നിലവിലുള്ള മറ്റ് ആനുകൂല്യങ്ങൾ എന്നിവ ജി.സി.ഡി.എ. ജീവനക്കാർക്ക് 07.12.2011-ലെ ജി.ഒ (എം.എസ്.) 305/2011/എല്‍.എസ്.ജി.ഡി എന്ന ഉത്തരവിലെ ഖണ്ഡിക നമ്പർ 3(i) പ്രകാരം അനുവദിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; ഈ ആനുകൂല്യങ്ങൾ ജി.സി.ഡി.എ. ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ളതാണെങ്കിൽ പ്രസ്തുത ആനുകൂല്യങ്ങൾ പിന്നീട് റദ്ദ് ചെയ്തുകൊണ്ടുള്ള ഉത്തരവോ ചട്ടങ്ങളോ ഉണ്ടെങ്കിൽ അവ ഏതാണെന്ന് വ്യക്തമാക്കാമോ;
( ഡി )
ജി.സി.ഡി.എ. ക്ക് അനുവദിച്ച പത്താം ശമ്പള പരിഷ്കരണ ഉത്തരവിലെ [സ.ഉ(കൈ) നം.27/2016/തസ്വഭവ തീയതി.25.02.2018] ആറാം നമ്പർ ഖണ്ഡികയിൽ ശമ്പളം, റേഷ്യോ ബേസ്ഡ് ഹയർ ഗ്രേഡ് പ്രമോഷൻ, ലീവ്, പ്രമോഷൻ, അലവൻസുകൾ തുടങ്ങിയവയിൽ ഭേദഗതികൾ വരുത്തുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി തേടണം എന്ന് വ്യവസ്ഥ ചെയ്തിട്ടുള്ള സാഹചര്യത്തിൽ ഭേദഗതികൾ വരുത്താതെ വിശേഷാൽ ചട്ടങ്ങൾ പ്രകാരം സാധാരണഗതിയിലുള്ള സ്ഥാനക്കയറ്റങ്ങൾ, ആനുപാതിക ഹയർ ഗ്രേഡ്, ലീവുകൾ എന്നിവ അനുവദിക്കുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി തേടേണ്ടതുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത ആക്ട് 2016 അധ്യായം നാല് ചട്ടം 22 പ്രകാരം സർക്കാരിൽ നിക്ഷിപ്തമായ അധികാരങ്ങൾ അതോറിറ്റിയുടെ നിർവാഹക സമിതിക്കും വകുപ്പ് മേധാവിയിൽ നിക്ഷിപ്തമായ അധികാരങ്ങൾ അതോറിറ്റി സെക്രട്ടറിക്കും ചുമതലപ്പെടുത്തിയിട്ടുള്ളതിനാൽ 25.02.2018 -ലെ സ.ഉ(കൈ) നം.27/2016/തസ്വഭവ ഉത്തരവിലെ ഖണ്ഡിക നമ്പർ ആറിൽ പറഞ്ഞിട്ടുള്ള ഭേദഗതികൾ വരുത്തുന്നതിന് അനുമതി തേടേണ്ട ആവശ്യകതയുണ്ടോ എന്ന് വ്യക്തമാക്കാമോ;
( എഫ് )
സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണ ഉത്തരവുകൾ, വിശേഷാൽ ചട്ടങ്ങൾ എന്നിവയ്ക്ക് അനുസൃതമായി ആനുപാതിക ഹയർ ഗ്രേഡ് സ്ഥാനക്കയറ്റങ്ങൾ, ശമ്പളം, ലീവ്, സ്കെയിൽ ഓഫ് പേ, സ്ഥാനക്കയറ്റം എന്നിവ ഭേദഗതികൾ കൂടാതെ അനുവദിക്കുന്നതിന് പത്താം ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം അതോറിറ്റിക്ക് തടസ്സമുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ജി )
ജി.സി.ഡി.എ.യിൽ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ തസ്തികയിൽ ഒഴിവ് വന്നതുമൂലം എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയിരുന്ന ശ്രീമതി ജെബി ജോണിന് സർക്കാരിന്റെ മുൻകൂർ അനുമതി കൂടാതെ സൂപ്രണ്ടിംഗ് എഞ്ചിനീയറായി സ്ഥാനക്കയറ്റം നൽകിയ നടപടി ജി.സി.ഡി.എ.യുടെ 19.04.2022-ലെ സ. ഉ. (സാധാ ) നം.971/2022/തസ്വഭവ നമ്പര്‍ ഉത്തരവ് പ്രകാരം സാധൂകരിച്ച് ഉത്തരവായിട്ടുള്ളത് ജി.സി.ഡി.എ.ക്ക് അനുവദിച്ച പത്താം ശമ്പളപരിഷ്കരണ ഉത്തരവിലെ ആറാമത് വ്യവസ്ഥയ്ക്ക് വിരുദ്ധമാണോ എന്ന് വ്യക്തമാക്കാമോ?
2397.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ റൂൾസ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പരാതി പരിഹാര സംവിധാനം എന്നാണ് നിലവിൽ വന്നിട്ടുള്ളതെന്നും ആയതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ എന്താണെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സംവിധാനത്തിലൂടെ നാളിതുവരെ ലഭിച്ച ഏതെങ്കിലും പരാതികളിന്മേൽ പരാതി പരിഹാര സെൽ സർക്കാരിന് ശിപാർശ സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ ആയതിന്റെ പകർപ്പ് നൽകാമോ?
2398.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ച പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളതും പൂര്‍ത്തീകരിക്കേണ്ടതുമായ പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
തുക അനുവദിച്ച പ്രവൃത്തികളില്‍ ഏതെങ്കിലും റദ്ദാക്കിയിട്ടുണ്ടോ; എങ്കില്‍ ആയതിനുള്ള കാരണം വ്യക്തമാക്കാമോ?
2399.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ വകുപ്പിൽ 2024-ലെ പൊതു സ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ടോ;
( ബി )
2021 മുതൽ ഒരേ ഓഫീസിൽ തന്നെ പ്രൊമോഷൻ നൽകി നിയമിച്ച ജീവനക്കാരുടെ വിവരങ്ങൾ നൽകുമോ;
( സി )
2023-ലെ പൊതു സ്ഥലം മാറ്റത്തിൽ മറ്റ് ഓഫീസിലെ സീനിയർ ജീവനക്കാർ ഓപ്ഷൻ ചോദിച്ചിട്ടും സ്ഥലം മാറ്റം അനുവദിക്കാതെ ജൂനിയർ ജീവനക്കാരെ അതെ ഓഫീസിൽ തുടരാൻ അനുവദിച്ചിട്ടുണ്ടോ; വിവരങ്ങൾ നൽകുമോ;
( ഡി )
ഒരു ഓഫീസിലെ മൂന്ന് വർഷത്തെ സേവനം എന്നത് ഒരു തസ്തികയിലെ സേവനം മാത്രമാണോ; വ്യക്തമാക്കുമോ;
( ഇ )
ഒരു ഓഫീസിൽ മൂന്ന് വർഷം പൂർത്തിയായ മുഴുവൻ ജീവനക്കാർക്കും സ്ഥലം മാറ്റം അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
2400.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ സേവനങ്ങള്‍ക്കായി ജനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നല്‍കിയ അപേക്ഷകള്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ അപേക്ഷകള്‍ സീനിയോരിറ്റി പ്രകാരം സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
വിവിധ സേവനങ്ങള്‍ക്കായി നല്‍കുന്ന അപേക്ഷകള്‍ നിലവില്‍ സീനിയോരിറ്റി പ്രകാരമാണോ പരിഗണിക്കുന്നത്; നിലവില്‍ എത്ര അപേക്ഷകളാണ് തീര്‍പ്പാക്കാനുള്ളതെന്ന് വിശദമാക്കാമോ;
( സി )
തദ്ദേശ സ്ഥാപനങ്ങളില്‍നിന്നും ജനങ്ങള്‍ക്കു് നല്‍കുന്ന സേവനങ്ങള്‍ക്കു് സമയ പരിധി നിശ്ചയിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ വിവിധ സേവനങ്ങള്‍ക്കു് സമയ പരിധി നിശ്ചയിച്ച് ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2401.
ശ്രീ എം മുകേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം ജില്ലയിലെ ഭൂരഹിത-ഭവനരഹിത കുടുംബങ്ങള്‍ക്ക് ഭവന സമുച്ചയങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനുള്ള ലൈഫ് ഭവന പദ്ധതിയുടെ നിര്‍വ്വഹണ പുരോഗതി അറിയിക്കുമോ;
( ബി )
പ്രസ്തുത ജില്ലയില്‍ ലൈഫ് പദ്ധതിയിന്‍ കീഴില്‍ നാളിതുവരെ എത്ര വീടുകളാണ് നിര്‍മ്മിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ?
2402.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023 ല്‍ സംസ്ഥാനത്തെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള ഖരമാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട വാതില്‍പ്പടി സേവനത്തിന് യൂസര്‍ ഫീ ആയി എത്ര കോടി രൂപ ഈടാക്കിയിട്ടുണ്ട്; ഓരോ പഞ്ചായത്ത് അടിസ്ഥാനമാക്കിയുള്ള വിവരം ലഭ്യമാക്കുമോ;
( ബി )
ഹരിതകര്‍മ്മസേനാ പ്രവര്‍ത്തകര്‍ വിവിധ പഞ്ചായത്തുകളിലെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന ഖരമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഏറ്റെടുക്കുന്നതിന് സംസ്ഥാനത്ത് ഏതെല്ലാം ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും അവയുടെ പേരും അഡ്രസ്സും ഉള്‍പ്പെടെയുള്ള വിവരങ്ങളും ലഭ്യമാക്കുമോ; ഈ ഏജന്‍സികളെ എങ്ങനെയാണ് കണ്ടെത്തിയിട്ടുള്ളതെന്നും അതിന് സ്വീകരിച്ച നടപടിക്രമങ്ങള്‍ എന്തെല്ലാമെന്നും വ്യക്തമാക്കാമോ;
( സി )
ഹരിതകര്‍മ്മസേന പ്രവര്‍ത്തകര്‍ ശേഖരിക്കുന്ന ഖരമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഏറ്റെടുത്ത് സംസ്കരിക്കുന്ന ഏജന്‍സികള്‍ ഈ മാലിന്യങ്ങള്‍ ശേഖരിച്ച വകയില്‍ 2023 ല്‍ സര്‍ക്കാരിന് എത്ര കോടി രൂപ നല്‍കിയിട്ടുണ്ടെന്നു വ്യക്തമാക്കാമോ;
( ഡി )
ഹരിതകര്‍മ്മസേന പ്രവര്‍ത്തകര്‍ക്ക് പ്രതിഫലമായി ഓരോ മാസവും എത്ര രൂപ വീതം നല്‍കി വരുന്നുണ്ട് എന്ന് വ്യക്തമാക്കാമോ; ഇത് സംസ്ഥാനത്താകമാനം ഏകീകൃതമാണോ; തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിഫല തുകയില്‍ വ്യത്യാസമുണ്ടോ എന്ന് വ്യക്തമാക്കാമോ; ഹരിത കര്‍മ്മ സേനാ പ്രവര്‍ത്തകക്ക് പ്രതിഫലം നല്‍കുന്നത് സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;
( ഇ )
വാതില്‍പ്പടി സേവനത്തിനായി 2023 ല്‍ സര്‍ക്കാര്‍ തനത് ഫണ്ടില്‍ നിന്നും എത്ര കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; എങ്കില്‍ ഏതെല്ലാം ചെലവുകള്‍ക്കെന്ന് ഇനം തിരിച്ചുള്ള വിവരം ലഭ്യമാക്കുമോ?
2403.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. ടി. ജെ. വിനോദ്
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഗ്രാന്റ് ഇനത്തിൽ 2023 ഓഗസ്റ്റ് മാസത്തിൽ നൽകേണ്ടിയിരുന്ന രണ്ടാം ഗഡു പൂർണ്ണമായും നൽകാൻ സർക്കാരിന് സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വിശദമാക്കാമോ;
( ബി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 2023 ഓഗസ്റ്റ് മാസത്തിൽ നൽകേണ്ടിയിരുന്ന രണ്ടാം ഗഡുവിലെ മെയിന്റനൻസ് ഗ്രാന്റ് നൽകിയിട്ടുണ്ടോ;
( സി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകാനുള്ള വിഹിതം സമയബന്ധിതമായി നൽകാൻ സർക്കാർ നടപടികൾ സ്വീകരിക്കുമോ?
2404.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ട്രൈബൂണലിൽ, ആരംഭം മുതൽ 2023 ഡിസംബർ വരെയുള്ള കാലയളവിലെ എത്ര ഹർജികൾ തീർപ്പാക്കുവാനുണ്ടെന്ന് വർഷം തിരിച്ചു വിശദീകരിക്കുമോ;
( ബി )
ഒരു അപ്പീലോ മറ്റോ ഫയൽ ചെയ്താൽ അതിൽ അന്തിമ തീരുമാനമാകുവാൻ വർഷങ്ങൾ വേണ്ടി വരുന്നു എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുവാൻ എന്ത് നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;
( സി )
ചെറിയ കാര്യങ്ങൾക്ക് പോലും അഭിഭാഷകരെ നിയോഗിച്ച് വളരെ നാളുകൾ കേസ് നടത്തേണ്ട അവസ്ഥ നിലവിലുണ്ടോ; ഉണ്ടെങ്കിൽ ഇത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമോ;
( ഡി )
നിയമ സങ്കീർണ്ണതകളില്ലാത്ത വിഷയങ്ങളിലെ അപ്പീലുകളും മറ്റും പരിഗണിക്കുന്ന ചുമതല അതാത് ജില്ലകളിലെ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർമാർക്ക് നൽകുവാൻ നടപടികൾ സ്വീകരിക്കുമോ?
2405.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജാഗ്രതാസമിതികൾ ശാക്തീകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ജാഗ്രതാസമിതി അംഗങ്ങൾക്ക് പരിശീലനം നൽകുന്നതിന് ഏതെങ്കിലും പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ നൽകാമോ?
2406.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിലെ കൂഴുർ - പനമ്പിള്ളി ഗോവിന്ദ മേനോൻ റോഡിന് കെ. എസ്. ആര്‍. ആര്‍. ഡി. എ., പി. എം. ജി. എസ്. വൈ. എന്നീ പദ്ധതികളിൽ ഉൾപ്പെടുത്തി ഭരണാനുമതി നല്കിയ തുകയും തീയതിയും അറിയിക്കാമോ; ബന്ധപ്പെട്ട ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്താണെന്നും പ്രവൃത്തി പൂർത്തിയാകാത്തതിന് കാരണം എന്താണെന്നും അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി പൂർത്തിയാക്കാത്തതിന് കാരണക്കാരായ കരാറുകാർക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ വിവരങ്ങൾ ലഭ്യമാക്കാമോ;
( ഡി )
ഇതുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള സ്റ്റാന്റിംഗ് എംപവേർഡ് കമ്മിറ്റി എന്തെങ്കിലും തീരുമാനം എടുത്തിട്ടുണ്ടോ; ഇല്ലെങ്കിൽ കാലതാമസം ഉണ്ടാകുന്നതിനുള്ള കാരണവും കാലതാമസം പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടിയും വിശദമാക്കാമോ;
( ഇ )
പ്രസ്തുത പ്രവൃത്തി പൂർത്തിയാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ?
2407.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ പൊതു സർവീസ് സംബന്ധിച്ച് ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
തദ്ദേശ പൊതു സർവീസ് നടപ്പിലാക്കിയപ്പോള്‍ പ്രമോഷന്‍, ഡെപ്യൂട്ടേഷന്‍, വര്‍ക്കിംഗ് അറേഞ്ച്മെന്റ് ഉള്‍പ്പെടെയുള്ള വ്യവസ്ഥകളിലായി പുതുതായി എത്ര തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും അവ ഏതൊക്കെയാണെന്നും വിശദമാക്കാമോ?
2408.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശൂർ മണ്ഡലത്തില്‍ 2016-17 മുതല്‍ 2023-24 വരെയുള്ള വര്‍ഷങ്ങളിലെ ബഡ്ജറ്റില്‍ 20% ബഡ്ജറ്റ് പ്രൊവിഷന്‍ ലഭിച്ച തദ്ദേശസ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കാനുളള പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
ഇവയില്‍ ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍ ഏതൊക്കെയെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കാമോ;
( സി )
ഭരണാനുമതി ലഭിക്കാത്ത പ്രവൃത്തികള്‍ ഏതൊക്കെയെന്നും ഭരണാനുമതി നല്‍കാന്‍ വൈകുന്നതിന്റെ കാരണം എന്താണെന്നും വിശദമാക്കാമോ?
2409.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് മുന്‍വര്‍ഷങ്ങളില്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിലവില്‍ ബാക്കിയുള്ള ടെന്‍ഡര്‍ സേവിംഗ്സ് തുക എത്രയാണെന്ന് വ്യക്തമാക്കാമോ?
2410.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സേവനങ്ങള്‍ക്ക് ഏകീകൃതമായ നിബന്ധനകള്‍ തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
ഒരേ സേവനത്തിന് വിവിധ ഓഫീസുകള്‍ വിവിധ രേഖകള്‍ ആവശ്യപ്പെടുന്നതും സേവനം നിഷേധിക്കുന്ന രീതിയിൽ നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ ഇത് പരിഹരിക്കുന്നതിനു നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
2411.
ഡോ. എൻ. ജയരാജ്
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഒരു ആശയം എന്ന പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച വിശദാംശം അറിയിക്കാമോ; ഇതിനായി കമ്മ്യൂണിറ്റി ഓഫ് പ്രാക്ടീസ് എന്ന കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ആശയ സമാഹരണം, രൂപീകരണം എന്നിവയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( സി )
ഈ പദ്ധതിയില്‍ പൊതുജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള മാര്‍ഗ്ഗങ്ങള്‍ വിശദമാക്കാമോ;
( ഡി )
പദ്ധതിയുടെ നിര്‍വ്വഹണ രീതികളും മൂലധന സമാഹരണ മാര്‍ഗങ്ങളും വ്യക്തമാക്കാമോ?
2412.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ 2023 ല്‍ നടപ്പിലാക്കിയ അദാലത്തുകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; പരാതികളിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( ബി )
നാളിതുവരെ എത്ര പരാതികള്‍ പരിഹരിച്ചിട്ടുണ്ട്; എത്ര പരാതികൾ പരിഹരിക്കുന്നതിനു ബാക്കിയുണ്ട്; ജില്ലതിരിച്ചുള്ള വിശദാംശം നൽകാമോ;
( സി )
സങ്കീര്‍ണ്ണമായ പരാതികള്‍ പരിഹരിക്കുന്നതിന് പ്രത്യേക ഉത്തരവ് നല്‍കുമോയെന്ന് വ്യക്തമാക്കുമോ?
2413.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തില്‍ എവിടെയെല്ലാമാണ് ടേക് എ ബ്രേക്ക് പദ്ധതി പ്രവര്‍ത്തിക്കുന്നതെന്നും ഓരോ ടേക് എ ബ്രേക്ക് പദ്ധതിക്കും എത്ര രൂപ വീതമാണ് ചെലവഴിച്ചിട്ടുളളതെന്നും വിശദമാക്കാമോ;
( ബി )
എന്തെല്ലാം സംവിധാനങ്ങളാണ് ടേക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്; വിശദമാക്കാമോ?
2414.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തില്‍ ആര്‍.കെ.ഐ പദ്ധതി പ്രകാരം നടപ്പിലാക്കി വരുന്ന റോഡ് പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളില്‍ ഭരണാനുമതി ലഭിച്ചിട്ടും നാളിതുവരെ ആരംഭിക്കാത്തതും പൂര്‍ത്തീകരിക്കാത്തതുമായ പ്രവൃത്തികൾ ഏതൊക്കെ; ആയതിന് കാലതാമസം നേരിടുന്നതിന്റെ കാരണം വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ച തീയതിയും അനുവദിച്ച തുകയും എതൊക്കെ പഞ്ചായത്തുകളിലാണ് അനുവദിച്ചിട്ടുളളതെന്നും വിശദമാക്കാമോ?
2415.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ഓഡിറ്റ് വകുപ്പിന് കുടുംബശ്രീ മിഷൻ ഓഡിറ്റ് നാളിതുവരെ ആരംഭിക്കുവാൻ സാധിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിന്റെ കാരണം വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനതലത്തിലും ജില്ലാതലത്തിലും സിഡിഎസ് തലത്തിലുമുള്ള ക്രമക്കേടുകൾ പൊതുജന ശ്രദ്ധയിൽ കൊണ്ടുവരാനും ധന വിനിയോഗത്തിന്റെ ആധികാരികത ഫലപ്രാപ്തി എന്നിവ ഉറപ്പുവരുത്താനും കുടുംബശ്രീ സംവിധാനം കുറ്റമറ്റതാക്കുവാനും സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ വിശദമായ ഓഡിറ്റ് അനിവാര്യമായതിനാൽ ആയതു നടപ്പാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2416.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തില്‍ ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ ധനസഹായത്തോടെ നിര്‍മ്മിക്കുന്ന വലിയ കടമക്കുടി-ചാത്തനാട് പാലത്തിന്റെ അപ്രോച്ച് റോഡിനുള്ള സ്ഥലമെടുപ്പിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് പുനരധിവാസ ഭൂമി നല്‍കുന്നതുമായി ബന്ധപ്പെട്ട IA3/18/2022/എല്‍.എസ്.ജി.ഡി. എന്ന ഫയലിന്മേലുള്ള നടപടികളിൽ കാലതാസമുണ്ടാകുന്നതിന്റെ കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത ഫയലിന്മേലുള്ള നടപടികൾ പൂർത്തിയാക്കി തീരുമാനം എന്നത്തേക്ക് ലഭ്യമാക്കുമെന്ന് വ്യക്തമാക്കാമോ?
2417.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ വകുപ്പിന്റെ കെ-സ്മാര്‍ട്ട് മൊബൈല്‍ ആപ്പ് വഴി ലഭിക്കുന്ന സേവനങ്ങള്‍ വിശദമാക്കാമോ;
( ബി )
കെ-സ്മാര്‍ട്ട് മൊബൈല്‍ ആപ്പ് വഴിയുള്ള സേവനങ്ങള്‍ പരിചയപ്പെടുത്തുന്നതിന് പൊതുജനങ്ങള്‍ക്ക് പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കാമോ?
2418.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുനിസിപ്പല്‍ കോമണ്‍ സര്‍വീസിലേക്ക്‌ മറ്റു സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വരുന്ന ജീവനക്കാരെയും, തിരിച്ച് മറ്റ് സര്‍ക്കാര്‍ സര്‍വീസിലേക്ക് പോകുന്ന ജീവനക്കാരെയും മുന്‍കാല സര്‍വീസ് ആനുകൂല്യത്തിനു പരിഗണിക്കുന്നത് 2006 വരെ നിജപ്പെടുത്തി ഉത്തരവുള്ളതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇതിനെതിരായി ജീവനക്കാര്‍ കേസിനു പോകുന്നതും ആനുകൂല്യം നല്‍കാന്‍ ഓരോ ഘട്ടത്തിലും പ്രത്യേക ഉത്തരവുകള്‍ ഇറക്കേണ്ടി വരുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പൊതു സര്‍വീസ് രൂപീകൃതമായ സാഹചര്യത്തില്‍ ഈ വിഷയത്തില്‍ പൊതുവായ തീരുമാനമെടുത്ത് പുതുക്കിയ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2419.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരവിപുരം മണ്ഡലത്തില്‍ കൊല്ലം കോര്‍പ്പറേഷനിലെ മൂന്നും മയ്യനാട് പഞ്ചായത്തിലെ നാലും ഉള്‍പ്പെടെ ഏഴ് സുനാമി പുനരധിവാസ ഫ്ലാറ്റുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താനും സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ സ്ഥാപിക്കാനും റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്‍.എസ്.ജി.ഡി. പ്രിന്‍സിപ്പല്‍ ഡയറക്ടറെ നിര്‍വ്വഹണ ഉദ്യോഗസ്ഥനാക്കി 2020-ല്‍ ;04/11/2020 തീയതിയിലെ ജി.ഒ(എം.എസ്) നം.170/2020 എൽ.എസ്.ജി.ഡി. (ഇ &എസ്)] 15 കോടി രൂപ അനുവദിച്ചിരുന്നോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ ഡി.പി.ആര്‍. തയ്യാറായിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;
( സി )
പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നത്തേയ്ക്ക് ആരംഭിക്കാൻ കഴിയുമെന്ന് അറിയിക്കാമോ?
2420.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാർക്കാട് നിയോജകമണ്ഡലത്തിൽപ്പെട്ട മുൻസിപ്പാലിറ്റി/പഞ്ചായത്തുകളിൽ ജീവനക്കാരില്ലാതെ ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ ഏതെല്ലാമാണ്; വിശദാംശം നൽകാമോ;
( ബി )
ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ സംബന്ധിച്ച് പലതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പ്രസ്തുത തസ്തികകളിൽ ജീവനക്കാരെ നിയമിക്കാത്തതിന്റെ കാരണം വിശദമാക്കുമോ;
( സി )
പ്രസ്തുത തസ്തികകളിൽ അടിയന്തരമായി നിയമനം നടത്തുവാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകുമോ; വിശദാംശം ലഭ്യമാക്കുമോ?
2421.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നാളിതുവരെ കുന്നത്തുനാട് മണ്ഡലത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്കായി അനുവദിച്ച തുക, പദ്ധതികളുടെ നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
2422.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വൻതോതിൽ മാലിന്യം പുറന്തള്ളുന്ന സ്ഥാപനങ്ങളിൽ സംസ്കരണത്തിലെ വീഴ്ച കണ്ടെത്തുന്നതിന് എൻഫോഴ്സ്മെന്റ് സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം നൽകുമോ;
( ബി )
2023 ജനുവരി മുതൽ നാളിതുവരെ പ്രസ്തുത എൻഫോഴ്സ്മെന്റ് സ്കാഡുകൾ പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ എത്ര സ്ഥാപനങ്ങളിൽ നിന്ന് പിഴ ഈടാക്കിയിട്ടുണ്ട്; വിശദാംശങ്ങൾ ജില്ല തിരിച്ചു വ്യക്തമാക്കുമോ?
2423.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സ്റ്റാഫ് പാറ്റേണ്‍ സംബന്ധിച്ച് വര്‍ക്ക് സ്റ്റഡി നടത്തിയിട്ടുണ്ടോ; അവസാനമായി ഏത് വര്‍ഷത്തിലാണ് വര്‍ക്ക് സ്റ്റഡി നടത്തിയിട്ടുള്ളത് എന്നും അതിന്റെ അടിസ്ഥാനത്തില്‍ സ്റ്റാഫുകളുടെ എണ്ണം ക്രമീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്നും അറിയിക്കുമോ;
( ബി )
ഇരുപത്തിമൂന്ന് വാര്‍ഡുകള്‍ വരെയുള്ള ഗ്രാമപഞ്ചായത്തുകളിലും 16 ഉം 18 ഉം വാര്‍ഡുകള്‍ മാത്രമുള്ള ഗ്രാമപഞ്ചായത്തുകളിലും ഒരേ സ്റ്റാഫ് പാറ്റേണ്‍ ആണ് നിലനില്‍ക്കുന്നത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഷ്കരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
2424.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വികസന അതോറിറ്റികൾ 2017-ൽ നിർത്തലാക്കിയതിനാൽ നിലവിലെ ജീവനക്കാരെ മുനിസിപ്പൽ കോമൺ സർവ്വീസ്, തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗം, പ്ലാനിംഗ് വിഭാഗം എന്നിവയിലേയ്ക്ക് ലയിപ്പിക്കുകയും തദ്ദേശസ്വയംഭരണ എഞ്ചിനീയറിംഗ് വിഭാഗം, പ്ലാനിംഗ് വിഭാഗം എന്നിവയിൽ കേഡർ സ്ട്രെങ്തായി ഉൾപ്പെടുത്തുകയും ചെയ്തിട്ടുള്ള സാഹചര്യത്തില്‍ മുനിസിപ്പൽ കോമൺ സർവ്വീസിൽ കേഡർ സ്ട്രെങ്തായി ഉൾപ്പെടുത്തുന്നതിന് നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ?
2425.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസില്‍ ലെെഫ് ഭവന നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പരാതികള്‍ പരിശോധിച്ച് അര്‍ഹരായവരെ പഞ്ചായത്തുകള്‍ തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനാകുമോ എന്ന് അറിയിക്കുമോ?
2426.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ ലെെഫ് മിഷന്റെ ഭാഗമായി നാളിതുവരെ എത്ര വീടുകള്‍ അനുവദിച്ചുവെന്നും ഇതില്‍ എത്ര വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നുമുള്ള വിവരങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ലെെഫ് ഭവന പദ്ധതി പ്രകാരം അര്‍ഹതയുള്ള ഗുണഭോക്താക്കളുടെ ലിസ്റ്റ് തദ്ദേശസ്ഥാപനം തിരിച്ച് ലഭ്യമാക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ യഥാസമയം വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചവര്‍ക്ക് ഘട്ടം ഘട്ടമായി നല്‍കുന്ന തുക പൂര്‍ണ്ണമായും അനുവദിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
2427.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അമൃത് പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കുന്നതില്‍ വീഴ്ചയുണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇപ്പോള്‍ ഒന്നാം ഘട്ട പ്രവൃത്തികളുടെ അവസ്ഥ എന്താണെന്ന് വിശദമാക്കാമോ;
( ബി )
ഇതിനായി എത്ര തുകയാണ് കേന്ദ്രവിഹിതമായി ലഭിച്ചതെന്നും സംസ്ഥാന വിഹിതം എത്രയാണെന്നും ആയതില്‍ എത്രതുക വിനിയോഗിച്ചുവെന്നും വ്യക്തമാക്കാമോ; പ്രസ്തുത പദ്ധതി പ്രകാരം ഏതെല്ലാം പ്രവൃത്തികൾ പൂർത്തീകരിച്ചുവെന്നും വിശദമാക്കാമോ;
( സി )
രണ്ടാംഘട്ട പദ്ധതിയില്‍ എന്തെല്ലാം പ്രവൃത്തികള്‍ക്കാണ് മുന്‍ഗണന നല്‍കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി നല്കിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
2428.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം നഗരത്തെ സ്മാർട്ട് സിറ്റി ആക്കാനായി അനര്‍ട്ട് മുഖേന എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും എത്ര തുക ഇതിനായി നീക്കിവെച്ചിട്ടുണ്ടെന്നും അറിയിക്കുമോ;
( ബി )
അനെര്‍ട്ടുമായി ബന്ധപ്പെട്ട പദ്ധതികളുടെ ഭാഗമായി ഇതുവരെ നടത്തിയ മീറ്റിങ്ങുകളുടെ മിനിറ്റ്സിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( സി )
സോളാര്‍ പദ്ധതികള്‍ക്ക് വേണ്ടി അനെര്‍ട്ടില്‍ നിന്നും ലഭിച്ച പേയ്‌മെന്റ് റിലീസ് ഓര്‍ഡറുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഡി )
സോളാര്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ?
2429.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ അനുവദിച്ച പി.എം.ജി.എസ്.വെെ.പദ്ധതികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെട്ട റബ്ബര്‍ പാര്‍ക്ക്- ആലിന്‍ ചുവട്- ടാങ്ക് സിറ്റി- മേപ്രത്തുംപടി- മങ്കുഴി റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് തടസ്സം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
2023-24 വര്‍ഷത്തില്‍ പി.എം. ജി.എസ്.വെെ. പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി പ്രസ്തുത മണ്ഡലത്തില്‍ നിന്നുള്ള റോ‍ഡുകളുടെ പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്ക് കേന്ദ്രാനുമതി ലഭ്യമായിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ?
2430.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോർപ്പറേഷനുകളിലും നഗരസഭകളിലും പ്രമോഷന്‍ വഴി അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തിക സൃഷ്ടിച്ചതിൽ തദ്ദേശസ്വയംഭരണ വകുപ്പിലെ ഇയു2-78/2023/എല്‍.എസ്.ഡി ഫയൽ പ്രകാരം സ്വീകരിച്ച നടപടി എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
അക്കൗണ്ട്സ് അസിസ്റ്റന്റ് തസ്തികയില്‍ പ്രമോഷന്‍ വഴി നിയമിക്കുന്നതിനുള്ള കാലതാമസ്സം എന്തുകൊണ്ടെന്ന് വിശദമാക്കാമോ; എപ്പോൾ നിയമനം നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
2431.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത്‌ തദ്ദേശസ്വയംഭരണ പൊതു സർവ്വീസിൽ ഉൾപ്പെട്ട മുൻസിപ്പൽ കോമൺ സർവ്വീസിൽ നിന്നുള്ള ജീവനക്കാർ ഇന്റർ ട്രാൻസ്‍ഫർ പോളിസിയുടെ ഭാഗമായി പഞ്ചായത്ത്/ ഗ്രാമവികസന / നഗരകാര്യ വകുപ്പിൽ നിന്നും വിരമിക്കുമ്പോൾ പെൻഷൻ, മറ്റ് സർവ്വീസ് ആനുകൂല്യങ്ങൾ എന്നിവ അനുവദിക്കുന്നതിന് നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
ഇന്റർ ട്രാൻസ്‍ഫർ പോളിസിയുടെ ഭാഗമായി പഞ്ചായത്ത്/ ഗ്രാമവികസന വകുപ്പിൽ/ ഡയറക്ടറേറ്റുകളിൽ ജോലി ചെയ്യുന്ന മുനിസിപ്പൽ കോമൺ സർവ്വീസിലെ ജീവനക്കാർക്ക് പ്രൊവിഡന്റ് ഫണ്ട് അഡ്വാൻസ് അനുവദിക്കുന്നതിന് സ്വീകരിച്ച നടപടികളും മേൽപ്രകാരം അപേക്ഷ നൽകിയ ജീവനക്കാരുടെ വിവരങ്ങളും ലഭ്യമാക്കാമോ?
2432.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ . കെ .ഡി .പ്രസേനൻ
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വനിതാ ശിശു വികസന വകുപ്പുമായി സഹകരിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന സ്മാര്‍ട്ട് അംഗന്‍വാടി പദ്ധതിയുടെ സവിശേഷതകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
സ്മാര്‍ട്ട് അംഗന്‍വാടികളുടെ നിര്‍മ്മാണത്തിനാവശ്യമായ തുക ഏതെല്ലാം പദ്ധതികളില്‍ നിന്നുമാണ് ലഭ്യമാക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
ഇതുവരെ എത്ര സ്മാര്‍ട്ട് അംഗന്‍വാടികള്‍ അനുവദിച്ചിട്ടുണ്ടെന്നും അവയില്‍ എത്ര എണ്ണം നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും മറ്റുള്ളവയുടെ പ്രവര്‍ത്തന പുരോഗതിയെന്തെന്നും വിശദമാക്കാമോ;
( ഡി )
ഈ പദ്ധതി സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?
2433.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വ്യാപാരികള്‍ക്കുള്ള ​​ ട്രേഡ് ​ ലൈസൻസ് ഫീസും പിഴയും, കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ്, കെട്ടിട നികുതിയിൽ വർഷം തോറും നിർദ്ദേശിക്കപ്പെട്ടിട്ടുളള വർദ്ധനവ് ഇവ സംബന്ധിച്ചുള്ള വിശദാംശം നൽകാമോ; ഈ വർദ്ധനവ് വ്യാപാരികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നതും ഇതിനെതിരെ അവർ സമരമുഖത്താണെന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഉപഭോക്താക്കൾ അല്ലാത്തവർക്കു കൂടി ഉപയോഗിക്കുവാൻ പാകത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ ശൗചാലയങ്ങളും വേസ്റ്റ് ബിന്നുകളും സ്ഥാപിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ; ഉണ്ടെങ്കിൽ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ; ഉപഭോക്താക്കളല്ലാത്തവരും ഈ സംവിധാനം ഉപയോഗിക്കുന്ന അവസ്ഥ ഉണ്ടാക്കാവുന്ന പ്രയാസം ബോധ്യപ്പെട്ടിട്ടുണ്ടോ;
( സി )
ദേശീയ പാതയോരത്ത് നിർമ്മിക്കുന്ന പുതിയ കെട്ടിടങ്ങൾക്ക് നമ്പർ നൽകാൻ പഞ്ചായത്തുകൾ അക്സസ് പെർമിറ്റ് ആവശ്യപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം നൽകാമോ; ഇതുമൂലം ജനങ്ങൾക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമ?
2434.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ ക്ഷേമ പെന്‍ഷനുകള്‍ വാങ്ങുന്നവര്‍ക്ക് അസുഖം ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ മസ്റ്ററിംഗ് നടത്താനാവാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ആളുകള്‍ക്ക് മസ്റ്ററിംഗ് നടത്തുന്നതിന് അവസരം നല്‍കുന്ന കാര്യം പരിശോധിക്കുമോ; വിശദമാക്കാമോ?
2435.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് നഷ്ടപ്പെട്ട കെട്ടിടത്തിനും ഭൂമിക്കും പകരം പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള RE3/226/2023-LSGD നമ്പര്‍ ഫയലിന്റെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
ഈ വിഷയം സംബന്ധിച്ച് മലപ്പുറം ജില്ലാ ജോയിന്റ് ഡയറക്ടര്‍ 6 മാസം മുന്‍പ് സമര്‍പ്പിച്ച ശിപാര്‍ശയിന്‍മേല്‍ നാളിതുവരെ നടപടി സ്വീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( സി )
ഈ വിഷയം സംബന്ധിച്ച് വകുപ്പിലും പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ ഓഫീസിലും മലപ്പുറം ജോയിന്റ് ഡയറക്ടറുടെ ഓഫീസിലും ലഭ്യമായ ഫയലുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ?
2436.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും ആരോഗ്യ വിഭാഗത്തിൽ ഓരോ തസ്തികയിലും എത്ര ഒഴിവുകള്‍ നിലവിലുണ്ടെന്നും പ്രസ്തത ഒഴിവുകള്‍ എത്ര കാലമായി നിലവിലുളളവയാണെന്നും ലോക്കൽ ബോഡി തലത്തിൽ കണക്ക് ലഭ്യമാക്കാമോ;
( ബി )
തദ്ദേശ സ്വയം ഭരണ പൊതു സർവ്വീസ് നിലവിൽ വന്നതിന് ശേഷം നഗരസഭകളിൽ ജോലി ചെയ്യുന്നവരുടെ പ്രമോഷനുകൾ മനപൂർവ്വമായി വൈകിപ്പിക്കുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; നഗരസഭകളിലെ റവന്യൂ / ആരോഗ്യ വിഭാഗം ജീവനക്കാരുടെ പ്രമോഷൻ അവസാനമായി നടന്ന തീയതിയുടെ വിവരങ്ങള്‍ തസ്തിക തിരിച്ച് ലഭ്യമാക്കാമോ;
( സി )
നഗരസഭാ ആരോഗ്യ വിഭാഗത്തിലെ ക്ലീൻ സിറ്റി മാനേജർ തസ്തിക നിലവിൽ ഗസറ്റഡ് തസ്തികയാണോ; പ്രസ്തുത വിഭാഗം ജീവനക്കാരുടെ പ്രമോഷൻ ഒരു വർഷത്തോളമായി നടത്താതിരിക്കുന്നതും അക്കാരണത്താൽ മറ്റു തസ്തികകളിലേക്കും പ്രമോഷൻ നടത്താൻ സാധിച്ചിട്ടില്ലെന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രമോഷന്‍ വൈകുന്നതിന്റെ കാരണം വ്യക്തമാക്കാമോ; പ്രമോഷൻ നടത്താനുള്ള അടിയന്തര നടപടി സ്വീകരിക്കാമോ?
2437.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നഗരകാര്യവകുപ്പിൽ 2023 ഫെബ്രുവരി മാസം മുതലുളള ഹെൽത്ത് ജീവനക്കാരുടെ പ്രമോഷൻ ഒഴിവുകള്‍ എന്നത്തേയ്ക്ക് നികത്താനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വകുപ്പിൽ നഗരസഭകളിലും കോർപ്പറേഷനുകളിലും ക്ലീൻ സിറ്റി മാനേജർ തസ്തിക (പഴയ ഹെൽത്ത് സൂപ്പർവൈസർ) ഒഴിഞ്ഞുകിടക്കുന്നതിനാൽ മാലിന്യമുക്ത പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടത് സംബന്ധിച്ച ബഹു ഹൈക്കോടതിയുടെ 21.03.2023 ലെ ഡബ്ല്യു.പി. (സി).നം 7844/2023 വിധി നഗരസഭകളിൽ നടപ്പിലാക്കാനാകാത്ത  അവസ്ഥ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കഴിഞ്ഞ ആറുമാസമായി പ്രസ്തുത തസ്തികയിലേക്കുള്ള പ്രമോഷന് ഡി.പി.സി കൂടാത്തതിനാൽ ഈ ഒഴിവ് നികത്താൻ കഴിയാത്ത സാഹചര്യത്തിൽ ഡി.പി.സി ഒഴിവാക്കി പ്രമോഷൻ നൽകി കോടതി നിർദേശിച്ച പ്രകാരം മാലിന്യമുക്ത പ്രവർത്തനങ്ങൾ മൂന്നാം ഘട്ടം മാർച്ച് 31ന് മുമ്പ് പൂർത്തീകരിക്കാൻ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ഡി )
2023ലെ ട്രാൻസ്ഫറിൽ നഗരസഭകളിലെ ആരോഗ്യ വിഭാഗം ജീവനക്കാരുടെ അനോമലി പരിഹരിക്കുന്നതിനായി അപേക്ഷ സ്വീകരിച്ച് അപ്പീൽ കമ്മിറ്റിയും ഗവൺമെന്റും ഉത്തരവ് നൽകി മൂന്നു മാസം കഴിഞ്ഞിട്ടും ഡയറക്ടറേറ്റിൽ നിന്നും ഉത്തരവ് ലഭിക്കാത്തതിന്റെ കാരണം വിശദമാക്കാമോ?
2438.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി വരയ്ക്കുന്നതിനുള്ള അംഗീകൃത സോഫ്റ്റ്‍വെയര്‍ നിലവില്‍ ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കൈകൊണ്ട് വരയ്ക്കുന്നതിന് ധാരാളം സമയം എടുക്കുന്നതിനാല്‍ പകരം സോഫ്റ്റ‍്‍വെയര്‍ വികസിപ്പിക്കുന്നതിന് പദ്ധതിയുണ്ടോ; വിശദമാക്കാമോ?
2439.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാവപ്പെട്ടവരുടെ ഭവനനിര്‍മ്മാണത്തില്‍ കേന്ദ്രസര്‍ക്കാര്‍ എത്ര രൂപയാണ് ധനസഹായമായി നല്‍കുന്നത് ; ഏതൊക്കെ സ്കീമുകള്‍ പ്രകാരമാണ് ഈ തുക നല്‍കുന്നത്; കേരളത്തില്‍ 2016 മുതല്‍ ഇത് വരെ ഈ സ്കീമുകളിലായി എത്ര വീടുകള്‍ക്ക് ധനസഹായം ലഭിച്ചിട്ടുണ്ട്; ഭവന നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ എത്ര രൂപ വീതമാണ് ഇതിന്റെ ഗുണഭോക്താക്കള്‍ക്ക് അനുവദിക്കുന്നത്; 2016 മുതല്‍ കേരളം ഈയിനത്തില്‍ എത്ര പേര്‍ക്കായി എത്ര രൂപ ചെലവഴിച്ചു;
( ബി )
ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര വീടുകള്‍ സംസ്ഥാനത്ത് ഇതിനോടകം പൂര്‍ത്തീകരിച്ചു; നിര്‍മ്മാണം നടക്കുന്നത് എത്ര വീടുകളുടെയാണ്; ഭൂരഹിതര്‍ക്ക് ഭൂമിയും വീടും നല്‍കുന്ന പദ്ധതിയില്‍ ഇതിനോടകം എത്ര പേര്‍ക്ക് ആനുകൂല്യം നല്‍കി എന്ന കണക്ക് ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( സി )
അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ പറവൂരില്‍ നിര്‍മ്മിക്കുന്ന ലൈഫ് ഫ്ലാറ്റ് സമുച്ചയം എത്ര പേര്‍ക്ക് നല്‍കുന്നതിനാണ് വിഭാവനം ചെയ്തത്; നിര്‍മ്മാണത്തില്‍ ഉണ്ടായ തടസ്സം എന്താണ്; നിര്‍മ്മാണം പുനരാരംഭിക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?
2440.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടുബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർമാരുടെ നിയമനത്തിനായി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ഉള്ളവരെ ജില്ലാ മിഷൻ കോർഡിനേറ്റർ ആയി നിയമിക്കാൻ സ്വീകരിച്ച നടപടികളെ കുറിച്ച് വിശദമാക്കാമോ;
( സി )
കുടുംബശ്രീ പശ്ചാത്തലമുള്ള ആളുകളെ ആണോ ജില്ലാ പ്രോഗ്രാം മാനേജർമാരായി നിയമിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( ഡി )
ജില്ലാ പ്രോഗ്രാം മാനേജർ തസ്തികയിൽ കൂടുതൽ സ്ത്രീകളെ പരിഗണിച്ചിട്ടുണ്ടോ എന്നു വ്യക്തമാക്കുമോ;
( ഇ )
സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കുടുംബശ്രീയിൽ ഡി.പി.എം. / എ.ഡി.എം.സി. തസ്തികകളിൽ വനിതകൾക്ക് മുൻഗണന നൽകിക്കൊണ്ടാണോ നിയമനം നൽകിയിരിക്കുന്നത് എന്നു വ്യക്തമാക്കുമോ;
( എഫ് )
ഡി.പി.എം. തസ്തികയിൽ ഉള്ളവരുടെ പേര്, യോഗ്യത, ആൺ/പെൺ എന്നിങ്ങനെ തരം തിരിച്ച് ജില്ലാടിസ്ഥാനത്തിൽ വിശദ വിവരം ലഭ്യമാക്കാമോ;
( ജി )
ദിവസവേതന/ കോൺട്രാക്ട് വ്യവസ്ഥയിൽ ഒരേ ഘടകത്തിൽ ജോലി ചെയ്യുന്ന ഡി.പി.എം. തസ്തികയിലുള്ളവരെ മൂന്നുവർഷം തികയുമ്പോൾ മറ്റ് ഘടകങ്ങളിലേക്ക് സ്ഥലം മാറ്റുന്നത് പരിഗണനയിലുണ്ടോ; ഇല്ലെങ്കിൽ എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ?
2441.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതല്‍ പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തി മലമ്പുഴ മണ്ഡലത്തിലെ ഏതെല്ലാം റോഡുകളാണ് നവീകരിക്കുന്നത് എന്ന് അറിയിക്കാമോ;
( ബി )
മലമ്പുഴ മണ്ഡലത്തിലെ നെയ്തല-പോക്കന്‍തോട് റോഡ് പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
2442.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകേണ്ട ഈ സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതം യഥാസമയം അനുവദിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിവിഹിതം ഈ സാമ്പത്തിക വർഷം ചെലവഴിക്കാൻ കഴിയാതെ വന്നാൽ ആയത് അടുത്ത സാമ്പത്തിക വർഷം ചെലവഴിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവാദം നൽകുമോയെന്ന് അറിയിക്കുമോ;
( സി )
തദ്ദേശ സ്ഥാപനങ്ങൾക്ക് യഥാസമയം പദ്ധതി വിഹിതം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
2443.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഖരമാലിന്യ സംസ്കരണത്തിനായി സർക്കാർ സ്വീകരിച്ചു വരുന്ന നടപടികൾ എന്തെല്ലാമെന്ന് അറിയിക്കാമോ;
( ബി )
ഖരമാലിന്യ പരിപാലന (എസ്.ഡബ്ല്യൂ.എം.) ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനം സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രിബ്യുണൽ കൊച്ചിൻ കോർപറേഷന് പിഴ ചുമത്തിയതിന്റെ അടിസ്ഥാനത്തിൽ എന്തെല്ലാം മാറ്റങ്ങളാണ് സംസ്ഥാനം നടപ്പിൽ വരുത്തിയത്; വിശദമാക്കാമോ;
( ഡി )
ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനതല നയരൂപീകരണം നടത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ?
2444.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിതകര്‍മ്മസേനക്കെതിരെ നവമാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ പ്രചാരണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
അത്തരത്തില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ എന്തെങ്കിലും നിയമനടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
2445.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതല്‍ നാളിതുവരെ കോഴിക്കോട് ജില്ലയില്‍ അനുമതി നല്‍കിയ ലൈഫ് മിഷന്‍ വീടുകളുടെ എണ്ണവും ചിലവാക്കിയ തുകയുടെ കണക്കും വ്യക്തമാക്കാമോ;
( ബി )
ജില്ലയില്‍ കെ-സ്മാര്‍ട്ട് നടപ്പിലാക്കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എണ്ണവും പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കാന്‍ സ്വീകരിച്ച നടപടികളും വ്യക്തമാക്കാമോ?
2446.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം നിയോജക മണ്ഡലത്തില്‍ ബജറ്റില്‍ 20% തുക വകയിരുത്തിയിട്ടുള്ളവയില്‍ തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍വ്വഹണ ചുമതലയുള്ള പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തികളുടെ പുരോഗതി വിശദമാക്കാമോ?
2447.
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1999 ലെ കേരള മുൻസിപ്പാലിറ്റി ബിൽഡിംഗ് ചട്ട പ്രകാരം നിർമ്മിച്ച ബിൽഡിംഗുകളില്‍ അഡീഷന്‍ ആൻഡ് ആൾട്ടറേഷൻ ചെയ്യുമ്പോൾ 2019 ലെ പുതിയ കേരള മുൻസിപ്പൽ ബിൽഡിംഗ് ചട്ടം വകുപ്പ് 3 പ്രകാരമാണോ കാർ പാർക്കിംഗ് നിർമ്മിക്കേണ്ടത്; പുതിയ ചട്ടപ്രകാരമാണ് നിര്‍മ്മിക്കേണ്ടതെങ്കില്‍ പഴയ ഒക്യുപൈഡ് ഏരിയക്ക് പഴയ ചട്ടപ്രകാരവും പുതിയ ഏരിയയ്ക്ക് പുതിയ ചട്ടപ്രകാരവും പാർക്കിംഗ് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
2448.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്ലാസ്റ്റിക് മാലിന്യങ്ങളും ജെെവ മാലിന്യങ്ങളും റോ‍ഡരികിലേക്കും തുറസ്സായ സ്ഥലങ്ങളിലേക്കും വലിച്ചെറിയുന്നത് തടയാനും ഒപ്പം ഇവ വലിച്ചെറിയുന്നവർക്കെതിരെയും എന്തൊക്കെ നടപടികളാണ് തദ്ദേശസ്വയംഭരണ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ?
2449.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ കുറ്റിപ്പുറം പഞ്ചായത്തിലെ ചെല്ലൂര്‍ പ്രദേശത്ത് സ്ഥാപിക്കാന്‍ പദ്ധതിയിട്ടിട്ടുള്ള ഖരമാലിന്യ സംസ്കരണ പ്ലാന്റ്, പ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കുമെന്നും സമീപ പ്രദേശത്തെ കിണറുകളിലെയും ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ജല സ്രോതസ്സായ ഭാരതപുഴയിലെയും ജലം മലിനമാക്കുമെന്നുമുളള വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ചെല്ലൂര്‍ പ്രദേശത്ത് ഈ പ്ലാന്റ് വരുന്നത് പ്രദേശത്തെ ജനങ്ങള്‍ക്ക് സങ്കീര്‍ണ്ണമായ ആരോഗ്യ പ്രശ്നങ്ങളും മാറാരോഗങ്ങളും പകര്‍ച്ച വ്യാധികളും ഉണ്ടാക്കുമെന്ന ആശങ്ക കണക്കിലെടുത്ത് പ്രസ്തുത പ്ലാന്റ് പ്രദേശത്ത് നിന്നും മാറ്റണമെന്നുള്ള പ്രദേശവാസികളുടെയും കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെയും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളുടെയും ആവശ്യത്തിന്മേല്‍ അടിയന്തര നടപടി സ്വീകരിക്കുമോ?
2450.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അതിരൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന കൊച്ചിൻ നഗരസഭയുടെ കീഴിലുള്ള കടവന്ത്ര കെ.പി. വള്ളോൻ റോഡിന്റെ വികസന പ്രവർത്തനങ്ങളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത റോഡിന്റെ വികസനത്തിനായി എത്ര കോടി രൂപയാണ് നീക്കി വെച്ചിട്ടുള്ളത് എന്ന് വിശദമാക്കാമോ;
( സി )
പ്രസ്തുത റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട് റോഡിന്റെ ഇരുവശവും ഉള്ള ഭൂമിയിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളും ക്രയവിക്രയങ്ങളും കഴിഞ്ഞ 30 വർഷത്തോളമായി മരവിപ്പിച്ചിരിക്കുകയാണ് എന്നുള്ള കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഇങ്ങനെ മരവിപ്പിച്ചത് മൂലം പ്രസ്തുത പ്രദേശത്ത് ജനങ്ങൾക്ക് വീടുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താൻ സാധിക്കാതെയും വിവാഹമുൾപ്പെടെയുള്ള കാര്യങ്ങൾക്ക് വസ്തുവകകൾ ക്രയവിക്രയം ചെയ്യാൻ സാധിക്കാതെയും ബുദ്ധിമുട്ടുന്നതിനാൽ വികസനത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് വസ്തു ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ?
2451.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാലിന്യസംസ്കരണത്തിനുള്ള കേന്ദ്രഫണ്ട് നടപ്പു വർഷം ലഭിക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടോ; പ്രസ്തുത കേന്ദ്രഫണ്ട് ലഭിക്കുന്നതിനായി മുൻവർഷത്തെ പ്രവർത്തന പുരോഗതിയും ഫണ്ട് ചെലവിടലും സംബന്ധിച്ച റിപ്പോർട്ട് യഥാസമയം സമർപ്പിക്കപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കേന്ദ്രഫണ്ടിന്റെ അഭാവത്തിൽ സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത നവകേരള പദ്ധതി നടപ്പിലാക്കുന്നതിനുള്ള ചെലവിന്റെ ബാധ്യത കൂടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; തദ്ദേശഭരണസ്ഥാപനങ്ങളുടെ തനത് ഫണ്ട് ഉപയോഗിച്ച് മാലിന്യസംസ്കരണ പദ്ധതികൾ പൂർത്തിയാക്കണമെന്ന നിർദ്ദേശം അവയെ എത്രത്തോളം ബാധിക്കുമെന്ന് വിലയിരുത്തിയ ശേഷമാണോ നിര്‍ദ്ദേശം നൽകിയതെന്ന് വിശദീകരിക്കുമോ;
( സി )
നടപ്പ് വർഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി രൂപീകരണ വേളയിൽ മാലിന്യസംസ്കരണ പദ്ധതികൾ കൂടുതൽ ഉൾക്കൊള്ളിക്കണമെന്ന നിർദ്ദേശം നിലവിലിരിക്കെ തനത് ഫണ്ട് ഉപയോഗിച്ച് മാലിന്യസംസ്കരണ പദ്ധതികൾ പൂർത്തിയാക്കണമെന്ന നിർദ്ദേശം തനത് വരുമാനം കുറഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുമെന്ന കാര്യം വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ പ്രസ്തുത നിർദ്ദേശം എപ്രകാരം പ്രാവർത്തികമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?
2452.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പൂഞ്ഞാർ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ തദ്ദേശസ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ;
( ബി )
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ആദ്യഘട്ടം പൂർത്തീകരിക്കുന്നതിനായി മണ്ഡലത്തിലെ ഓരോ തദ്ദേശസ്ഥാപനങ്ങളും ഇതിനകം നടപ്പാക്കിയിട്ടുള്ള പ്രവർത്തനങ്ങളുടെ വിശദാംശം നൽകുമോ?
2453.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ പൊതുസര്‍വ്വീസ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഫയലുകൾ കെെകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ എണ്ണം പുനഃക്രമീകരിച്ചിട്ടുണ്ടോ;
( ബി )
തദ്ദേശ സ്ഥാപനങ്ങളിലെ ഫയലുകളില്‍ അതിവേഗം തീര്‍പ്പുകല്‍പ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
2454.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളും അനുബന്ധ നിര്‍ദ്ദേശങ്ങളും സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്ത് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ഏതൊക്കെയാണെന്നും അവ ഓരോന്നും വാങ്ങുന്നവരുടെ എണ്ണം എത്രയാണെന്നും ഇനം തിരിച്ച് ലഭ്യമാക്കാമോ?
2455.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ വകുപ്പ് ഏകീകരണത്തെ തുടർന്ന് നഗരസഭകളിൽ നിന്ന് ഇതര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും വകുപ്പിന് കീഴിലെ മറ്റ് ഓഫീസുകളിലേക്കും സ്ഥലംമാറ്റപ്പെട്ട ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് ക്ലോഷർ, എൻ.ആർ.എ./താൽകാലിക വായ്പ എന്നിവ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കാമോ;
( ബി )
തദ്ദേശ സ്വയംഭരണ പൊതു വകുപ്പിൽ നിന്നും ഇതര വകുപ്പുകളിൽ/സ്ഥാപനങ്ങളിൽ അന്യത്ര സേവനമനുഷ്ഠിക്കുന്ന നഗരസഭ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് ക്സോഷർ, എൻ.ആർ.എ./താൽക്കാലിക വായ്പ എന്നിവ അനുവദിക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങൾ വ്യക്തമാക്കാമോ?
2456.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിജയപുരം രൂപതാ മെത്രാന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ തെക്കെതേച്ചേരിയില്‍, ഇടുക്കി ജില്ലയില്‍ ഏലപ്പാറ വില്ലേജില്‍ പീരുമേട് ഗ്രാമ പഞ്ചായത്തില്‍ സ്പെഷ്യല്‍ റെസിഡന്‍ഷ്യല്‍ കെട്ടിടം നിര്‍മ്മിക്കാന്‍ അനുമതി നേടി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടത്തിന് ഒക്കുപ്പന്‍സിയും നമ്പരും ലഭിക്കുന്നതില്‍ ഉണ്ടായിരിക്കുന്ന കാലതാമസം വ്യക്തമാക്കാമോ;
( ബി )
ഇക്കാര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് സമര്‍പ്പിച്ച നിവേദനത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
2457.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ജീവനക്കാരുടെ കുറവ് കാരണം വികസന പ്രവര്‍ത്തനങ്ങള്‍ക്കും കെട്ടിട നിര്‍മ്മാണ അനുമതി ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കും കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂര്‍ നഗരസഭയിലും പാട്യം, കുന്നോത്തുപറമ്പ്, തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്തുകളിലും എഞ്ചിനീയറിംഗ് വിഭാഗത്തിലെ ജീവനക്കാരുടെ കുറവ് നികത്തുന്നതിന് നല്‍കിയ അപേക്ഷയില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;
( സി )
സമയബന്ധിതമായി പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കുമോ?
2458.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിതകർമ്മ സേനയിൽ നിലവിൽ ഒരു വാർഡിൽ എത്ര അംഗങ്ങൾ എന്ന നിലയിലാണ് എണ്ണം നിശ്ചയിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;
( ബി )
നിലവിലെ ജോലികൾ നിർവ്വഹിക്കുന്നതിന് ഇപ്പോഴുള്ള അംഗസംഖ്യ പര്യാപ്തമാണോ;
( സി )
ഹരിതകർമ്മ സേനയുടെ അംഗസംഖ്യ വർദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വ്യക്തമാക്കുമോ?
2459.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായുളള ഇന്റഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായോ; ഇതിനായി സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
ഇന്റഗ്രേഷന്‍ നടപടികള്‍ മൂലം ജീവനക്കാര്‍ക്ക് എന്തെങ്കിലും പ്രയാസങ്ങള്‍ ഉളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
വകുപ്പിന് കീഴിലെ എല്ലാ സ്ഥാപനങ്ങളിലെയും ജീവനക്കാരെ സ്പാര്‍ക്ക് സംവിധാനത്തിന്റെ ഭാഗമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
2460.
ശ്രീ. പി. ഉബൈദുള്ള
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിന് നിലവിലെ നിയമ വ്യവസ്ഥകൾ ഫലപ്രദമല്ല എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( ബി )
പൊതുസ്ഥലങ്ങളിൽ അറവ് മാലിന്യങ്ങളും ഭക്ഷണപദാർത്ഥങ്ങളും ഉപേക്ഷിക്കുന്നത് തെരുവു നായ്ക്കളുടെ എണ്ണം വർദ്ധിക്കുന്നതിനും അവ അക്രമകാരികളായി മാറുന്നതിനും ഇടയാക്കുന്നതിനാൽ മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നതു തടയാൻ ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
2461.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ടെന്‍ഡര്‍ സേവിംഗ്സ് തുക എത്രയാണെന്ന വിവരം തദ്ദേശസ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?
2462.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് ഭവന പദ്ധതി പ്രകാരം ആലപ്പുഴ മണ്ഡലത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ, ജനറല്‍ വിഭാഗത്തില്‍ നാളിതുവരെ അനുവദിച്ച വീടുകളുടെ എണ്ണം എത്രയാണെന്നും അവയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിവരവും അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ലൈഫ് പദ്ധതി മുഖേന ഫ്ലാറ്റ് നിര്‍മ്മാണം നടക്കുന്നുണ്ടോയെന്നും ഉണ്ടെങ്കില്‍ അവയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിവരവും ലഭ്യമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ പുതുതായി തയ്യാറാക്കിയ ലൈഫ് ഗുണഭോക്തൃ പട്ടികയില്‍ നിന്നുള്ള വീടുകളുടെ നിര്‍മ്മാണം ഏത് ഘട്ടത്തിലെന്നും ഓരോ തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ എത്ര പേരുടെ പട്ടിക ഉണ്ടെന്നും വ്യക്തമാക്കാമോ?
2463.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കേരള ചിക്കന്റെ എത്ര ഔട്ട്‌ലെറ്റുകൾ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്; ജില്ലകള്‍ തിരിച്ച് വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
കോഴിക്കോട് ജില്ലയിലെ കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകളിൽ ആവശ്യത്തിനനുസരിച്ച് ഇറച്ചിക്കോഴികളെ യഥാസമയം വിതരണം ചെയ്യാന്‍ കഴിയുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കോഴിക്കോട് ജില്ലയില്‍ എത്ര ഫാമുകളാണ് നിലവില്‍ പ്രവര്‍ത്തിച്ചു വരുന്നത്; വിശദമാക്കാമോ;
( സി )
കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകൾക്ക് ആവശ്യാനുസരണം ഇറച്ചിക്കോഴികള്‍ ലഭ്യമാക്കുന്നതിനായി കൂടുതല്‍ ഫാമുകള്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കാമോ?
2464.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ റൂൾസുമായി ബന്ധപ്പെട്ട് പരാതി പരിഹാര സംവിധാനം എന്നാണ് നിലവിൽ വന്നിട്ടുള്ളതെന്ന് അറിയിക്കുമോ; ഇതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വ്യക്തമാക്കുമോ;
( ബി )
നാളിതുവരെ ലഭിച്ച പരാതികളിന്മേല്‍ പരാതി പരിഹാര സെൽ സർക്കാരിന് ശിപാർശകൾ സമർപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പകർപ്പ് നൽകുമോ?
2465.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ ജനപ്രതിനിധികള്‍ക്കായി ഏര്‍പ്പെടുത്താന്‍ നിശ്ചയിച്ചിരുന്ന മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ നിലവിലെ പുരോഗതി അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതി കൊണ്ട് ലക്ഷ്യം വയ്ക്കുന്ന നേട്ടങ്ങള്‍ വിശദമാക്കാമോ; നടപടികള്‍ ത്വരിതപ്പെടുത്തി പ്രസ്തത ഇന്‍ഷുറന്‍സ് പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ നടപടി സ്വീകരിക്കാമോ?
2466.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ വകുപ്പിൽ മൂന്നു വർഷമോ അതിൽ കൂടുതലോ ഒരേ ഓഫീസിൽ ജോലി നോക്കിയിരുന്ന ജീവനക്കാരെ സ്ഥലം മാറ്റിയിരുന്നോ; നഗരകാര്യ വകുപ്പിൽ ഒരേ ഓഫീസിൽ മൂന്നോ അതിൽ കൂടുതലോ വർഷങ്ങളായി ജോലി നോക്കുന്നവർ ഉണ്ടെങ്കിൽ ആയവരുടെ പേര്, തസ്തിക, എത്ര വർഷമായി ഒരേ ഓഫീസിൽ തുടരുന്നു എന്നീ വിവരങ്ങള്‍ നൽകാമോ; ഇതിൽ മൂന്ന് വർഷത്തിൽ കൂടുതലായി ഒരേ ഓഫീസിൽ തുടരുന്നവരെ ഉടൻ സ്ഥലം മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാമോ;
( ബി )
തദ്ദേശ സ്വയംഭരണ വകുപ്പ് ട്രാൻസ്ഫർ അപേക്ഷകളിൽ തിരുവനന്തപുരം ജില്ലയിലേയ്ക്ക് എക്സ്സർവീസ് സീനിയോറിറ്റിയിൽ(ഹെഡ് ക്ളാർക്ക്/റവന്യു ഇൻസ്പെക്റ്റർ) എത്ര അപേക്ഷകൾ ലഭിച്ചിരുന്നു; അവര്‍ ആരെല്ലാം; അതില്‍ ആര്‍ക്കൊക്കെ ട്രാൻസ്ഫർ അനുവദിച്ചു; ഇനി എത്ര എണ്ണം അനുവദിക്കാനുണ്ട്; വിശദമാക്കാമോ;
( സി )
അനുവദിക്കപ്പെടാൻ ബാക്കി ഉള്ള അപേക്ഷകളിൽ ശാരീരിക അവശതകൾ കാരണം സേവനത്തിനിടയിൽ പെൻഷൻ പറ്റി പിരിഞ്ഞ വിമുക്ത ഭടൻമാരായവർ പ്രസ്തുത വിവരം കാണിച്ച് അപ്പീൽ അപേക്ഷ നല്കിയിട്ടും പരിഗണിയ്ക്കപ്പെടാതെയുള്ള എത്ര അപേക്ഷകൾ ബാക്കിയുണ്ടെന്നും അവയില്‍ എന്ത് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
2467.
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാരിൽ നിലവിൽ സ്ട്രക്ചറൽ, ട്രാൻസ്പോർട്ടേഷണൽ, എൻവയോൺമെന്റൽ, ജിയോടെക് എന്നീ വിഷയങ്ങളിൽ എം.ടെക്. യോഗ്യത ഉള്ള ജീവനക്കാരുടെ എണ്ണം എത്രയാണെന്ന് അറിയിക്കുമോ;
( ബി )
എഞ്ചിനീയറിംഗ് വിഭാഗത്തിൽ മിനിസ്റ്റീരിയൽ സ്റ്റാഫ്‌ ഒഴികെ ഉള്ള ജീവനക്കാരുടെ എണ്ണം എത്രയാണെന്ന് അറിയിക്കുമോ;
( സി )
ട്രാൻസ്ലേഷണൽ എഞ്ചിനീയറിംഗ് ഒഴികെ ഉള്ള സാങ്കേതിക വിഷയങ്ങളായ സ്ട്രക്ചറൽ, ട്രാൻസ്പോർട്ടേഷണൽ, എൻവയോൺമെന്റൽ, ജിയോടെക് എന്നീ വിഷയങ്ങളിൽ ഡെപ്യൂട്ടേഷനിൽ എം.ടെക്. ചെയ്യുന്നതിനുള്ള അവസരം തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തിന് ഉണ്ടോ;
( ഡി )
എം.ടെക് അപേക്ഷ സമർപ്പിക്കുന്ന സമയത്ത് സ്പോൺസേഡ് ബൈ പി.ഡബ്ള്യു.ഡി. എന്ന് തിരഞ്ഞെടുത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗത്തിന് അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുമോ?
2468.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ പൊതുസര്‍വ്വീസ് നടപ്പിലാക്കുന്നതിന് മുമ്പുണ്ടായിരുന്ന ഏതൊക്കെ തസ്തികകളെയാണ് പുനര്‍നാമകരണം നടത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
ഇത്തരത്തില്‍ പുനര്‍നാമകരണം ചെയ്തതിനൊപ്പം അവയ്ക്ക് ശമ്പളവര്‍ദ്ധനവ് നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
2469.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ നാളിതുവരെയുളള ബജറ്റുകളില്‍ 20% ടോക്കണ്‍ പ്രൊവിഷനില്‍ ഉള്‍പ്പെടുത്തിയ ആലത്തൂര്‍ മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുളള വിവിധ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ എന്ന് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
2470.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈഫ് ഭവന പദ്ധതി പ്രകാരം ചാത്തന്നൂർ മണ്ഡലത്തിലെ 6 ഗ്രാമപഞ്ചായത്തുകളിലും പരവൂർ നഗരസഭയിലുമായി പട്ടികജാതി, പട്ടികവർഗ , ജനറൽ വിഭാഗങ്ങൾക്ക് നാളിതുവരെ അനുവദിച്ച വീടുകളുടെ എണ്ണം എത്രയെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ അറിയിക്കാമോ;
( ബി )
ഇതിൽ ഓരോ പഞ്ചായത്തിലും നഗരസഭയിലും പൂർത്തിയായിട്ടുള്ളതും പൂർത്തിയാക്കാനുള്ളതുമായ വീടുകൾ എത്രയെന്ന വിവരം പട്ടികജാതി, പട്ടികവർഗ, ജനറൽ വിഭാഗങ്ങൾ തിരിച്ചു നൽകാമോ;
( സി )
പ്രസ്തുത മണ്ഡലത്തിൽ വീടും സ്ഥലവും ഇല്ലാത്ത പട്ടികജാതി, പട്ടികവർഗ, ജനറൽ വിഭാഗങ്ങളിൽപ്പെട്ട എത്രപേർക്ക് ലൈഫ് ഭവന പദ്ധതി പ്രകാരം നിലവിൽ സ്ഥലവും വീടും അനുവദിച്ചിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്തുകളും നഗരസഭയും തിരിച്ചുള്ള കണക്ക് വ്യക്തമാക്കാമോ?
2471.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2022-23 സംസ്ഥാന ബജറ്റില്‍ മൂന്നു കോടി രൂപ വകയിരുത്തി അനുവദിച്ച കലഞ്ഞൂര്‍ മാര്‍ക്കറ്റ് ഷോപ്പിംഗ് ക്ലോംപ്ലക്സ് നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ; പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ പുരോഗതി വിശദമാക്കാമോ?
2472.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ സബ്സിഡി സമയബന്ധിതമായി ലഭിക്കാത്തതു മൂലം എത്ര ജനകീയ ഹോട്ടലുകള്‍ പൂട്ടിപ്പോയിട്ടുണ്ടെന്ന് അറിയിക്കുമോ;
( ബി )
മലപ്പുറം മണ്ഡലത്തില്‍ നിലവില്‍ എത്ര ജനകീയ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നഗരസഭ/പഞ്ചായത്ത് തലത്തില്‍ വ്യക്തമാക്കാമോ;
( സി )
ഓരോ ജനകീയ ഹോട്ടലിനും സബ്സിഡി ഇനത്തില്‍ എത്ര രൂപ കുടിശ്ശികയുണ്ടെന്നും തുക എന്നത്തേക്ക് വിതരണം ചെയ്യാന്‍ സാധിക്കുമെന്നും വ്യക്തമാക്കാമോ?
2473.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭവന നിര്‍മ്മാണത്തിലെ ആഡംബരങ്ങള്‍ നിയന്ത്രിക്കുന്നതിനായി നിലവില്‍ എന്തെങ്കിലും സംവിധാനങ്ങള്‍ ഉണ്ടോ; വിശദമാക്കാമോ?
2474.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ ലെെഫ് പദ്ധതി പ്രകാരം നിലവില്‍ എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; പഞ്ചായത്തടിസ്ഥാനത്തിലുളള വിശദാംശം നല്‍കാമോ;
( ബി )
അതില്‍ എത്ര അപേക്ഷകരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്; വ്യക്തമാക്കാമോ;
( സി )
അതില്‍ എഗ്രിമെന്റ് വെച്ചത് എത്ര അപേക്ഷകരാണ് എന്ന് വ്യക്തമാക്കാമോ;
( ഡി )
ബാക്കിയുളളവർ എഗ്രിമെന്റ് വെയ്ക്കാതിരിക്കുന്നതിന്റെ കാരണങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കാമോ;
( ഇ )
എഗ്രിമെന്റ് വയ്ക്കാന്‍ ബാക്കിയുളളവരുടെ നടപടികള്‍ എന്ന് പൂര്‍ത്തീകരിക്കാനാകുമെന്ന് അറിയിക്കാമോ;
( എഫ് )
പ്രസ്തുത മണ്ഡലത്തില്‍ ലെെഫ് പദ്ധതി പ്രകാരം ഇതുവരെ എത്ര വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
2475.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശ്ശേരി മണ്ഡലത്തില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാളിതുവരെയായി എത്ര കുടുംബങ്ങള്‍ക്ക് വീട് അനുവദിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ;
( ബി )
ഇവയില്‍ എത്ര വീടുകള്‍ പൂര്‍ത്തീകരിച്ചുവെന്നും പൂര്‍ത്തീകരിക്കാത്തവ എത്രയെന്നും അറിയിക്കാമോ; വിശദവിവരം ലഭ്യമാക്കുമോ?
2476.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ കേരളശ്ശേരി ഗ്രാമപഞ്ചായത്തില്‍ 01/01/2020 മുതല്‍ നാളിതുവരെ സേവനമനുഷ്ഠിച്ചിട്ടുള്ള പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സിയര്‍മാര്‍ എന്നിവര്‍ ആരെല്ലാമെന്നും അവര്‍ പ്രസ്തുത പഞ്ചായത്തില്‍ ജോലിചെയ്ത കാലയളവും വ്യക്തമാക്കാമോ?
2477.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുടിവെള്ള ക്ഷാമം രൂക്ഷമായ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ 2023-ൽ അനുവദനീയമായതില്‍ കൂടുതല്‍ തുക കുടിവെള്ള വിതരണത്തിന് ചെലവഴിക്കേണ്ടിവന്ന സാഹചര്യത്തില്‍, 2023 മെയ് 31 വരെ കൂടുതല്‍ തുക ചെലവഴിക്കുന്നതിനുള്ള പ്രത്യേക അനുമതിക്കായി പഞ്ചായത്ത് സമര്‍പ്പിച്ച അപേക്ഷയിന്മേൽ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
പ്രത്യേക അനുമതി നല്‍കുന്നതിന് ആവശ്യമായ അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
2478.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പള്ളിക്കത്തോട് ട്രഷറിക്ക് പുതിയ കെട്ടിടം പണിയുന്നതിന് പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് കോട്ടയം അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണറുടെ 2022 നവംബർ 2 ലെ ഡി2-3796-2018 നമ്പര്‍ കത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത ഫയലിന്റെ ഇപ്പോഴത്തെ സ്ഥിതി അറിയിക്കാമോ?
2479.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ മേച്ചില്‍പ്പുറ നിവാസികളായ പന്ത്രണ്ട് കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പില്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;
( ബി )
പ്രസ്തുത അപേക്ഷകളിന്മേലുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( സി )
മരാശ്ശാരി വീട്ടില്‍ സത്യന്‍ ഭാര്യ രമണി, ആലപ്പാട്ട് തോട്ട്യാന്‍ മാണി മകന്‍ ജോര്‍ജ്ജ് എന്നിവരുള്‍പ്പെടെയുള്ള 12 അപേക്ഷകര്‍ക്ക് പട്ടയം അനുവദിച്ചുനല്‍കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ?
2480.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലാ പഞ്ചായത്ത് സുവർണ ജൂബിലിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതി 2019-20 പ്രകാരം നിലമ്പൂര്‍ മണ്ഡലത്തിലെ മൂത്തോടം ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കിയ ഉച്ചക്കുളം പുനരുദ്ധാരണ പദ്ധതിയുടെ അടങ്കല്‍ തുക എത്രയെന്നും നിര്‍വ്വഹണ ഏജന്‍‍സിയായ സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന് കൈമാറിയ തുക എത്രയെന്നും അറിയിക്കാമോ;
( ബി )
മേല്‍ പദ്ധതിയുടെ പ്ലാന്‍, എസ്റ്റിമേറ്റ്, ഫണ്ട് കൈമാറും മുമ്പ് പരിശോധന നടത്തിയ ഉദ്യോഗസ്ഥന്റെ പേരും തസ്തികയും എന്നീ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്‍ എന്ന സംഘടനയ്ക്ക് സര്‍ക്കാര്‍ പദ്ധതികളുടെ നിര്‍വ്വഹണ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നതിന് അനുമതി നൽകിക്കൊണ്ട് ഉത്തരവുകളുണ്ടോ; എങ്കിൽ പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ഡി )
മലപ്പുറം ജില്ലാ പഞ്ചായത്ത് ഓഫീസിനു കീഴില്‍ 2020 ജനുവരി 1 മുതല്‍ 2024 ജനുവരി 31 വരെ നിയമനം നല്‍കിയ താത്കാലിക ജീവനക്കാരുടെ പേര്, വിലാസം, തസ്തിക, ഓരോരുത്തരുടെയും ദിവസ/പ്രതിമാസ വേതനം, ഓരോരുത്തരും എന്ന് മുതല്‍ ജോലിയില്‍ പ്രവേശിച്ചു എന്നീ വിവരങ്ങള്‍ അറിയിക്കുമോ;
( ഇ )
മലപ്പുറം ജില്ലാ പഞ്ചായത്ത് 2019-20 മുതൽ ഓരോ സാമ്പത്തിക വര്‍ഷത്തിലും തങ്ങളുടെ പബ്ലിക് റിലേഷന്‍ വര്‍ക്കുകളുടെ പ്രവർത്തനച്ചുമതല ഏതെങ്കിലും ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ടോ; എങ്കിൽ ഏജന്‍സികളുടെ പേര്, ഉടമകളുടെ പേരും വിലാസവും ഏജന്‍സികളുമായി ഓരോ വര്‍ഷവും ജില്ലാ പഞ്ചായത്ത് ഒപ്പുവെച്ച കരാറുകളുടെ പകര്‍പ്പുകള്‍, ഓരോ വര്‍ഷവും കൈമാറിയ തുകകള്‍, നടപ്പാക്കിയ പ്രധാന പബ്ലിക് റിലേഷന്‍ വര്‍ക്കുകള്‍ എന്നീ വിവരങ്ങള്‍ വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ?
2481.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷി സൗഹൃദ പാര്‍ക്കിനായി കാട്ടാക്കട ഗ്രാമപഞ്ചായത്തിന്റെ സ്ഥലം സാമൂഹ്യനീതി വകുപ്പിന് കെെമാറുന്നതിനുള്ള നടപടികള്‍ എന്തായെന്ന് വിശദമാക്കാമോ;
( ബി )
ഇതിനായി സാമൂഹ്യനീതി ഡയറക്ട്രേറ്റില്‍ നിന്നും കാട്ടാക്കട ഗ്രാമപഞ്ചായത്തിനോട് 2023 സെപ്തംബര്‍ 10ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന് മറുപടി ലഭ്യമാക്കിയിട്ടുണ്ടോ; വിശദാംശങ്ങളും തുടര്‍നടപടികളും വ്യക്തമാക്കാമോ?
2482.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തിലെ ഏതൊക്കെ പഞ്ചായത്തുകളിൽ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, അസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസിയർ എന്നീ തസ്തികകളിൽ ഒഴിവുകൾ നിലവിലുണ്ടെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഒഴിവുകൾ നികത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2483.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിൽ പാറ്റൂരേത്ത് കോളനി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട ബെനിഫിഷ്യറി കമ്മിറ്റിയിൽ ഉൾപ്പെട്ട 9 പേരുടെ പേരിലുള്ള വസ്തുക്കളിന്മേൽ റവന്യു റിക്കവറി നടപടികൾ തുടരുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടും ഇരുപത് വർഷത്തിന് മുമ്പ് നടന്ന പ്രവൃത്തിയുടെ ബെനിഫിഷ്യറി കമ്മിറ്റിയിൽ ഉൾപ്പെട്ടവരുടെ ഭൂമി ക്രയം ചെയ്യുന്നതിനോ വീട് വയ്ക്കുന്നതിനോ കഴിയാനാകാത്ത സാഹചര്യത്തിൽ റവന്യു റിക്കവറി നടപടികൾ ഒഴിവാക്കുമോ; വിശദമാക്കുമോ;
( സി )
പ്രസ്തുത വിഷയം സംബന്ധിച്ച് നവകേരള സദസിൽ സമർപ്പിച്ച അപേക്ഷയിന്മേൽ എന്ത് തീരുമാനമെടുത്തുവെന്ന് വിശദമാക്കുമോ?
2484.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര മണ്ഡലത്തിലെ പാലമേൽ, താമരക്കുളം, വള്ളികുന്നം, നൂറനാട് ഗ്രാമപഞ്ചായത്തുകളിൽ കാട്ടുപന്നികളുടെ ആക്രമണം അതീവ രൂക്ഷമായത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഈ പ്രദേശങ്ങളിൽ കാട്ടുപന്നികളുടെ ആക്രമണം ഒഴിവാക്കുന്നതിന് സ്വീകരിച്ച നടപടി വിശദമാക്കുമോ;
( സി )
കാട്ടുപന്നികളുടെ ആക്രമണത്തിൽ നിന്നും പ്രദേശവാസികളെയും കൃഷിയെയും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; എങ്കിൽ വിശദമാക്കുമോ?
2485.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നഗരസഭ തനത് ഫണ്ട് ഉപയോഗിച്ച് സ്വന്തം നിലയിൽ ആർജ്ജിച്ച ഭൂമി വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ പിന്തുടരുന്ന നടപടിക്രമങ്ങള്‍/ചട്ടങ്ങള്‍ എന്തൊക്കെയെന്ന് വിശദമാക്കാമോ;
( ബി )
പുനലൂരില്‍ ഉത്പാദിപ്പിക്കപ്പെടുന്ന തനത് കാര്‍ഷിക, മലഞ്ചരക്ക് വിഭവങ്ങളും എൻ.എഫ്.എസ്.എ.യുടെ ഭക്ഷ്യധാന്യങ്ങളും കാർഷിക വ്യാവസായിക ഉൽപ്പന്നങ്ങളും സംഭരിയ്ക്കുന്നതിനായി സെൻട്രൽ വെയര്‍ഹൗസിംഗ് കോർപ്പറേഷന്റെ ഒരു ഗോഡൗൺ പുനലൂര്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ സ്ഥാപിക്കുന്നതിനുള്ള അനുവാദത്തിനായി 2021 ജൂൺ മാസത്തിൽ നല്കിയ അപേക്ഷയില്‍ രണ്ട് വര്‍ഷത്തിലധികമായിട്ടും തീരുമാനം എടുത്തിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത അപേക്ഷ സര്‍ക്കാരിനു ലഭിച്ച തീയതിയും ആയതിന്‍മേല്‍ നാളിതുവരെ സ്വീകരിച്ച നടപടികളും വിശദമാക്കാമോ;
( ഡി )
കർഷകർക്ക് ഗുണകരമാകുന്ന നിലയിൽ പ്രാദേശിക വിഭവങ്ങളുടെ സംഭരണകേന്ദ്രവും നഗരസഭയ്ക്ക് വരുമാനവും ലഭിക്കുന്ന പ്രസ്തുത പദ്ധതി തദ്ദേശ സ്വയംഭരണ വകുപ്പ് തീരുമാനമെടുക്കാത്തതുമൂലം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഇ )
നിലവിലുള്ള ചട്ടങ്ങൾ പ്രകാരം ഈ ആവശ്യത്തിലേക്കായി ഭൂമി വിട്ടുനൽകുന്നതിനുള്ള അനുവാദം എപ്പോൾ നല്‍കാനാകുമെന്ന് വിശദമാക്കാമോ?
2486.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിൽ നടപ്പാക്കുന്ന അമൃത് കുടിവെള്ള പദ്ധതി സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി നിലവിൽ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?
2487.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുതായി രൂപീകരിച്ച മുക്കം നഗരസഭയ്ക്ക് പുതിയ ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഉണ്ടെങ്കിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ;
( സി )
ഇല്ലെങ്കിൽ കെട്ടിടം നിർമ്മിക്കുന്നതിന് ധനസഹായം അനുവദിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ?
2488.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെയ്യാറ്റിന്‍കര നഗരസഭയിലെ ആറാലുംമൂട് മാർക്കറ്റിൽ പുതിയ നിർമ്മാണ പ്രവർത്തനങ്ങളുടെ നിലവിലെ അവസ്ഥ എന്തെന്ന് വിശദമാക്കാമോ;
( ബി )
മാർക്കറ്റിലെ നിർമ്മാണ പ്രവൃത്തികൾ എപ്പോൾ പൂർത്തീകരിക്കാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ?
2489.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചിൻ മുനിസിപ്പൽ കോർപറേഷൻ ബ്രഹ്മപുരം ബയോ മൈനിംഗ് പദ്ധതി ആരംഭിച്ചിട്ടുണ്ടോ; എങ്കിൽ നഗരസഭ കമ്പനിയുമായി എഗ്രിമെന്റ് വച്ച ദിവസവും കമ്പനിക്ക് വർക്ക്‌ ഓര്‍ഡര്‍ നൽകിയ ദിവസവും ഏതാണെന്ന് വ്യക്തമാക്കുമോ;
( ബി )
കമ്പനി ബയോമൈനിംഗിന്റെ ഇംപ്ലിമെന്റേഷന്‍ പ്ലാൻ സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ എഗ്രിമെന്റ് വ്യവസ്ഥയിൽ നിന്നും ഇംപ്ലിമെന്റേഷന്‍ പ്ലാനിൽ എന്തെങ്കിലും വ്യത്യാസങ്ങൾ ഉണ്ടോ; എങ്കിൽ അവ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
നഗരസഭ കൗൺസിലിന്റെ അംഗീകാരം വാങ്ങാതെ എന്തെങ്കിലും പ്രവർത്തനങ്ങൾ ബ്രഹ്മപുരത്ത് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?
2490.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 ബഡ്ജറ്റിൽ തുക അനുവദിച്ച തൃശൂർ കിഴക്കേക്കോട്ട ഫ്ലൈ ഓവറിന്റെ നിലവിലെ നിർമ്മാണ പുരോഗതി വിശദമാക്കാമോ?
2491.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നഗരസഭകളിലെ ശുചീകരണ വിഭാഗമായ കണ്ടിൻജന്റ് ജീവനക്കാരെ തദ്ദേശ സ്വയംഭരണ പൊതു സർവീസിൽ ഉൾപ്പെടുത്തി ആരംഭഘട്ടത്തിൽ കരട് ലിസ്റ്റ് ഇറക്കുകയും എന്നാൽ അന്തിമ വിജ്ഞാപനത്തിൽ നിന്നും ഒഴിവാക്കപ്പെട്ടതുമായ സ്ഥിതി ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ജീവനക്കാരെ പൊതു സർവീസിൽ നിന്നും ഒഴിവാക്കി ഇവർക്ക് മാത്രമായി ഒരു സർവീസ് റൂൾ നടപ്പിലാക്കിയാൽ ഒരേ സ്ഥാപനത്തിൽ രണ്ട് തരം ജീവനക്കാരെ സൃഷ്ടിക്കുമെന്നതും ഇവർക്ക് ശമ്പളവും പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകാൻ കഴിയാതെ വരുമെന്നതും ഗൗരവമായി കാണുന്നുണ്ടോ;
( സി )
എങ്കില്‍ കണ്ടിൻജന്റ് ജീവനക്കാരെ തദ്ദേശ സ്വയംഭരണ പൊതു സർവീസിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2492.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി മുനിസിപ്പൽ കോർപ്പറേഷന്റെ സേവനങ്ങൾ കെ-സ്മാര്‍ട്ട് മുഖേന നൽകുന്നതിന് എത്ര മൊഡ്യൂളുകൾ ആവശ്യമുണ്ട്; നിലവിൽ എത്ര മൊഡ്യൂളുകൾ പ്രവർത്തിക്കുന്നുണ്ട്; കൗൺസിൽ അംഗങ്ങൾക്ക് ആശയവിനിമയം നടത്തുന്നതിന് കെ-സ്മാര്‍ട്ടില്‍ പ്രത്യേക സംവിധാനം ഉണ്ടോ; ഉണ്ടെങ്കിൽ എന്താണെന്ന് വ്യക്തമാക്കുമോ;
( ബി )
കൊച്ചി മുനിസിപ്പൽ കോർപ്പറേഷനില്‍ കെ-സ്മാര്‍ട്ട് മുഖേന ബിൽഡിംഗ് പെർമിറ്റ്, ഒക്യുപെൻസി സർട്ടിഫിക്കറ്റ്, കെട്ടിട നമ്പർ എന്നിവ അനുവദിച്ചിട്ടുണ്ടോ; എങ്കിൽ അവ ഓരോന്നും എത്രവീതം അനുവദിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( സി )
നഗരസഭയുടെ അസസ്സ്മെന്റ് രജിസ്റ്റർ പ്രകാരമുള്ള എല്ലാം കെട്ടിടങ്ങളുടെയും ഡാറ്റാ എൻട്രി പൂർത്തീകരിച്ചിട്ടുള്ളതാണോ; ഇല്ലെങ്കിൽ ഇനി എത്ര എണ്ണം പൂർത്തീകരിക്കാൻ ഉണ്ട്; കെട്ടിടങ്ങളുടെ ഡാറ്റാ എൻട്രി പൂർത്തീകരിക്കാതെ ഇ-ഗവേണന്‍സ് പൂർണ്ണതോതില്‍ നടപ്പിലാക്കാന്‍ സാധിക്കുമോ; ഇല്ലെങ്കിൽ ഭാഗികമായി ഓഫ്‌ലൈൻ സംവിധാനം നടപ്പിലാക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;
( ഡി )
2011 വരെയുള്ള ജനന മരണ രേഖകൾ കെ-സ്മാര്‍ട്ട് വഴി ക‍ൃത്യമായി നൽകാൻ കഴിയുന്നുണ്ടോ; ടി.സി.എസ്സ്.-ല്‍ നിന്നുള്ള ഡാറ്റ പൂർണ്ണമായും കെ-സ്മാര്‍ട്ട്-ല്‍ അപ്‌ലോഡ് ചെയ്യുവാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇല്ലെങ്കിൽ ആയതിന് എത്ര കാലതാമസം ഉണ്ടാകുമെന്ന് അറിയിക്കാമോ;
( ഇ )
നഗരസഭയിലെ ജീവനക്കാർക്ക് കെ-സ്മാര്‍ട്ട്-ല്‍ ആവശ്യമായ പരിശീലനം നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ എത്ര ജീവനക്കാർക്ക് നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?
2493.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-2024 വര്‍ഷത്തെ ബഡ്ജറ്റില്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ വേങ്ങേരി സ്റ്റേഡിയം നിര്‍മ്മാണത്തിന് 75 ലക്ഷം രൂപ വകയിരുത്തിയത് പ്രകാരം തയ്യാറാക്കിയ പദ്ധതിയുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതി അടിയന്തരമായി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
2494.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 ബജറ്റില്‍ ഉള്‍പ്പെടുത്തിയ ചക്കുംപുറം-മണിമല-അത്താണിമൊക്ക് റോഡ് (ഒരു കോടി രൂപ) നിർമ്മാണം നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കുവാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?
2495.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24 ബജറ്റില്‍ 1 കോടി രൂപ ഉള്‍പ്പെടുത്തിയ തരൂർ മണ്ഡലത്തിലെ അത്തിപ്പൊറ്റ വാതക ശ്മശാനത്തിന്റെ പ്രവൃത്തി നിലവില്‍ ഏത് ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
2496.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തേക്ക് എം.ഡി.എം.എ ഉൾപ്പെടെയുള്ള രാസ ലഹരികൾ നിർബാധം കടത്തിക്കൊണ്ടുവരുന്നത് തടയുവാൻ എക്സൈസ് വകുപ്പ് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
സർക്കാർ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടും രാസ ലഹരിയുടെ ഉപഭോഗം വർദ്ധിച്ചു വരുന്നതിന്റെ കാരണം എന്തെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകുമോ?
2497.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. പി. ജെ. ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ പ്രഖ്യാപിച്ച മദ്യവര്‍ജ്ജന നയത്തിന് തികച്ചും വിരുദ്ധമായ നടപടികളാണ് നിലവിൽ സ്വീകരിച്ചുവരുന്നതെന്ന ആക്ഷേപം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
വിമുക്തി പദ്ധതിക്കായി നീക്കിവച്ച തുക ചെലവഴിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടോ; എങ്കിൽ അതിനുള്ള കാരണം വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് കൂടുതല്‍ മദ്യശാലകള്‍ ആരംഭിക്കുന്ന സാഹചര്യത്തിൽ വിമുക്തി, മദ്യവര്‍ജ്ജനം തുടങ്ങിയ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ എപ്രകാരം കൈവരിക്കാൻ കഴിയുമെന്നാണ് കരുതുന്നത്; ഇതുസംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ?
2498.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെള്ളരിക്കുണ്ട് എക്സൈസ് റയിഞ്ച് ഓഫീസ് സ്ഥാപിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ വിശദാംശങ്ങൾ നൽകാമോ?
2499.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാരിന്റെ ലഹരിവർജ്ജന മിഷനായ വിമുക്തിയിൽ ബോധവത്കരണ ക്ലാസ്സുകൾ കൈകാര്യം ചെയ്തു വരുന്ന എക്സൈസ് ഉദ്യോഗസ്ഥർ ആരുടെ നിയന്ത്രണത്തിലും മേൽനോട്ടത്തിലുമാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നത് എന്നറിയിക്കാമോ;
( ബി )
വിമുക്തിമിഷൻ ജില്ലാ ഓഫീസറുടെ ഓഫീസിൽ നിന്നും ആണോ ബോധവത്കരണ ക്ലാസ്സുകൾ എടുക്കുന്നതിന് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് എന്നറിയിക്കാമോ;
( സി )
ഓരോ ജില്ലയിലും ബോധവത്കരണ ക്ലാസ്സുകൾ എടുക്കുന്ന ഉദ്യോഗസ്ഥരുടെ പാനൽ രൂപീകരിച്ചിട്ടുണ്ടോ എന്നറിയിക്കാമോ;
( ഡി )
ബോധവത്കരണ ക്ലാസ്സുകൾ എടുക്കുന്ന ഉദ്യോഗസ്ഥർ വിമുക്തി മിഷൻ ജില്ലാ ഓഫീസിന്റെ അനുമതിയില്ലാതെ ബോധവത്കരണ ക്ലാസ്സ് എടുക്കുകയും, ക്ലാസ്സിന്റെ വീഡിയോകളും ചിത്രങ്ങളും വകുപ്പിന്റെ ഔദ്യോഗിക പേജിൽ അല്ലാതെ സോഷ്യൽ മീഡിയയിലും മറ്റും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്നറിയിക്കാമോ;
( ഇ )
വിമുക്തി മിഷനിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നതിന് നിയോഗിച്ച ഉദ്യോഗസ്ഥർക്ക് പരീശീലനം നൽകുന്നുണ്ടോ എന്നറിയിക്കാമോ;
( എഫ് )
വിമുക്തി മിഷനിൽ ബോധവത്ക്കരണ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നതിന് വിമുക്തി മിഷൻ ജില്ലാ ഓഫീസ് മുഖാന്തിരം പ്രസ്തുത വിഷയത്തിൽ അറിവും പ്രാഗത്ഭ്യവും ഉള്ള വ്യക്തികളെ നിയോഗിക്കുവാൻ പദ്ധതി തയ്യാറാക്കാമോ; വ്യക്തമാക്കുമോ?
2500.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചങ്ങനാശേരി എക്സൈസ് റേഞ്ച് ഓഫീസിന്റെ പ്രവര്‍ത്തനപരിധി ഏതൊക്കെ ഗ്രാമ പഞ്ചായത്തുകളിലാണെന്നും അവയുടെ പട്ടികയും ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത റേഞ്ച് ഓഫീസിന്റെ പരിധിയില്‍ എത്ര ബാര്‍ ഹോട്ടലുകള്‍, ബീയര്‍ പാര്‍ലറുകള്‍, കള്ള് ഷാപ്പുകള്‍, ബെവ്കോ ഔട്ട്‍ലെറ്റുകള്‍ ഉണ്ടെന്ന് അറിയിക്കാമോ;
( സി )
ജോലിഭാരം കണക്കിലെടുത്ത് വാഴൂര്‍ കേന്ദ്രീകരിച്ച് കറുകച്ചാല്‍, നെടുങ്കുന്നം, കങ്ങഴ, വെള്ളാവൂര്‍, വാഴൂര്‍ ഗ്രാമ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി പുതിയ റേഞ്ച് ഓഫീസ് വാഴൂര്‍ സിവില്‍ സ്റ്റേഷനില്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
2501.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വ്യാജമദ്യ നിര്‍മ്മാണം തടയുന്നതിനായി സ്വീകരിച്ച പൊതുവായ നടപടികള്‍ വ്യക്തമാക്കാമോ;
( ബി )
ഉത്സവങ്ങള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ വ്യാജമദ്യ നിര്‍മ്മാണവും വിതരണവും വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന വസ്തുത കണക്കിലെടുത്ത് ഇത് തടയുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ;
( സി )
സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പ്രവര്‍ത്തനം വിശദീകരിക്കാമോ?
2502.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിദേശമദ്യ ലൈസൻസ് ക്രമരഹിതമായി കൈമാറ്റം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇതുമൂലം സർക്കാരിന് ഉണ്ടായ വരുമാനനഷ്ടം കണക്കാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
കേരള എക്സൈസ് മാന്വൽ വാല്യം II അദ്ധ്യായം 19-ലെ ഖണ്ഡിക 18 പ്രകാരം ലൈസൻസുകൾ കൈമാറ്റം ചെയ്യാൻ പാടില്ല എന്ന ചട്ടം ലംഘിക്കുന്നവർക്കെതിരെ സർക്കാർ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ഡി )
ഇത്തരം പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
2503.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ അത് തടയുവാനുള്ള നടപടികൾ സ്വീകരിക്കാനാവശ്യമായ അംഗബലം നിലവിൽ എക്സൈസ് സേനയ്ക്കുണ്ടോ;
( ബി )
നേരിട്ടുള്ള നിയമനത്തിലെ എക്സൈസ് ഇൻസ്പെക്‌ടർമാരുടെ കേഡർ സ്ട്രെങ്ത് എത്രയാണ് എന്ന് വ്യക്തമാക്കാമോ; അതിൽ നിലവിൽ എത്ര എക്സൈസ് ഇൻസ്പെക്‌ടർമാരുടെ ഒഴിവുകളുണ്ട്; വിശദമാക്കാമോ;
( സി )
നേരിട്ടുള്ള നിയമനത്തിലൂടെ നികത്തേണ്ട എക്സൈസ് ഇൻസ്പെക്‌ടർമാരുടെ ഒഴിവുകൾ പി.എസ്.സി. യിലേക്ക് റിപ്പോർട്ട് ചെയ്‌ത് കൂടുതൽ യുവതി യുവാക്കളെ എക്സൈസ് സേനയിലേക്ക് നിയമിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങളുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
14.08.2023 ലെ നികുതി (എഫ്) വകുപ്പിന്റെ, നികുതി-എഫ് 1/47/2023-നികുതി നമ്പർ കത്ത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്‌തുത കത്തിൽ പരാമർശിച്ചിരിക്കുന്ന തരത്തിൽ താത്കാലിക സ്ഥാനക്കയറ്റം ക്രമീകരിക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നിടത്തോളം കാലം പി.എസ്.സി വഴി എക്സൈസ് ഇൻസ്പെക്ടർ തസ്തികയിലേക്കുള്ള നേരിട്ടുള്ള നിയമനം അനിശ്ചിത കാലത്തേക്ക് നീളുന്ന സ്ഥിതി ഉണ്ടോ; വ്യക്തമാക്കാമോ?
2504.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു തദ്ദേശ സ്വയംഭരണം, എക്സൈസ്‌ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം മണ്ഡലത്തിലെ വിദ്യാലയങ്ങളിലെ സ്വരക്ഷ ക്ലബ്ബുകളിൽ എക്സൈസ് വകുപ്പിന്റെ സജീവ സാന്നിധ്യം ഉറപ്പു വരുത്തുന്നതോടൊപ്പം വിദ്യാർത്ഥികൾക്കു വേണ്ടി വകുപ്പ് നടപ്പിലാക്കിവരുന്ന പ്രവർത്തന പദ്ധതികൾ നിരന്തരം ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.