UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >10th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 10th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
2347.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്രം സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യങ്ങള്‍ അനുവദിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ വിശദമാക്കാമോ;
( ബി )
കേന്ദ്രം സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട മണ്ണെണ്ണ അനുവദിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വിശദമാക്കുമോ?
2348.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ചിറയിന്‍കീഴ് മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍, അനുവദിച്ച തുക എന്നിവ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?
2349.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ ഒപ്പം പദ്ധതി പ്രകാരം എത്ര ഗുണഭോക്താക്കള്‍ക്ക് റേഷന്‍ സാധനങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കുന്നുണ്ടെന്ന് വിശദമാക്കാമോ?
2350.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. കെ.കെ. രാമചന്ദ്രൻ
ശ്രീ ജി സ്റ്റീഫന്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പൊതുവിതരണരംഗത്ത് നടത്തിവരുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
നിലവിലുള്ള റേഷന്‍കാര്‍ഡ് ഉടമകളില്‍ എത്ര ശതമാനം പേര്‍ എല്ലാ മാസവും റേഷന്‍ കടകളില്‍ നിന്നും റേഷന്‍വിഹിതം കൈപ്പറ്റുന്നവരായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
പൊതുവിതരണ കേന്ദ്രങ്ങളെ ആധുനികീകരിച്ച് കൂടുതല്‍ ഉല്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനായി ആരംഭിച്ച കെ-സ്റ്റോറിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ;
( ഡി )
കെ-സ്റ്റോര്‍ പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2351.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യധാന്യങ്ങളുടെ വാതില്‍പ്പടി വിതരണത്തിന് നടപ്പിലാക്കി വരുന്ന പദ്ധതികള്‍ എന്തൊക്കെയെന്ന് അറിയിക്കാമോ?
2352.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇപ്പോള്‍ എവിടെയൊക്കെയാണ് ഇതിന്റെ പ്രയോജനം ലഭ്യമാകുന്നത്; എത്ര വാഹനങ്ങളിലാണ് റേഷന്‍ വിതരണം നടത്തുന്നത്;
( സി )
കൂടുതല്‍ സ്ഥലങ്ങളിലേക്ക് പ്രസ്തുത പദ്ധതി വിപുലപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
2353.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓപ്പറേഷന്‍ യെല്ലോ പദ്ധതി പ്രകാരം എത്ര മുന്‍ഗണനാ റേഷന്‍ കാർഡുകളാണ് അനർഹരിൽ നിന്നും പിടിച്ചെടുത്ത് അർഹരായവർക്ക് വിതരണം ചെയ്തതെന്ന് വിശദമാക്കുമോ?
2354.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപ്പിലാക്കുന്ന ഒപ്പം പദ്ധതിയുടെ വിശദാംശങ്ങള്‍ നല്‍കാമോ;
( ബി )
പ്രസ്തുത പദ്ധതി വഴി എത്രപേര്‍ക്ക് റേഷന്‍ നല്‍കാന്‍ സാധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
2355.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ ഇതുവരെ വിതരണം ചെയ്ത മുന്‍ഗണനാ കാര്‍ഡുകളുടെ എണ്ണവും കാർഡ് വിതരണം ചെയ്യാന്‍ ബാക്കിയുള്ള അപേക്ഷകരുടെ എണ്ണവും അറിയിക്കാമോ?
2356.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വിതരണം ചെയ്ത റേഷന്‍ കാര്‍ഡുകളുടെ എണ്ണം സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
നവകേരള സദസ്സില്‍ ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തില്‍ എത്ര റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തുവെന്ന് അറിയിക്കാമോ?
2357.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ അർഹരായ നിരവധി കുടുംബങ്ങൾക്ക് പല കാരണങ്ങളാൽ മുൻഗണന റേഷൻ കാർഡുകൾ ലഭിക്കാത്തത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇവർക്ക് മുൻഗണന കാർഡുകൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാമോ;
( ബി )
സാമ്പത്തിക ബുദ്ധിമുട്ട് മൂലം വീട് നഷ്ടപ്പെട്ട് വാടകവീട്ടിൽ താമസിക്കുന്നവര്‍ക്ക് റേഷൻ കാർഡ് ലഭിക്കാത്തതുമൂലം ഗവൺമെന്റിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ മുൻപ് നടപ്പാക്കിയിരുന്ന സീറോ നമ്പറിട്ട് കാർഡ് കൊടുക്കുന്ന പദ്ധതി ഒരിക്കൽ കൂടി നടപ്പാക്കി കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ അർഹരായ എല്ലാ കുടുംബങ്ങൾക്കും സ്വന്തമായി റേഷൻ കാർഡ് ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ?
2358.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര നിയോജക മണ്ഡലത്തിൽ മുൻഗണനാ റേഷൻ കാർഡുകൾക്കായി ലഭിച്ച അപേക്ഷകളുടെ എണ്ണം, അനുവദിച്ചവയുടെ എണ്ണം എന്നീ വിവരങ്ങള്‍ പഞ്ചായത്ത് തിരിച്ച് ലഭ്യമാക്കാമോ?
2359.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കഴിഞ്ഞ ആറു മാസത്തിനിടെ എത്ര കുടുംബങ്ങള്‍ക്ക് മുന്‍ഗണനാ റേഷന്‍ കാര്‍ഡ് നല്‍കിയിട്ടുണ്ടെന്നതിന്റെ താലൂക്ക് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
സംസ്ഥാനത്ത് റേഷൻ കാര്‍ഡുകള്‍ ഡിജിറ്റലാക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( സി )
റേഷന്‍ കാര്‍ഡുകള്‍ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഇതിനോടകം സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
2360.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നവകേരള സദസ്സിന്റെ ഭാഗമായി റേഷൻ കാർഡുകൾ മുൻഗണനാ പട്ടികയിലും എ.എ.വൈ വിഭാഗത്തിലും ഉൾപ്പെടുത്തുന്നതിനായി കൊല്ലം താലൂക്ക് സപ്ലൈ ആഫീസ് പരിധിയിൽ നിന്നും എത്ര അപേക്ഷകൾ ലഭിച്ചു എന്ന് വ്യക്തമാക്കാമോ;
( ബി )
നവകേരള സദസ്സിന്റെ ഭാഗമായി റേഷൻ കാർഡുകൾ മുൻഗണനാ പട്ടികയിലും എ.എ.വൈ വിഭാഗത്തിലും ഉൾപ്പെടുത്തുന്നതിനായി കൊട്ടാരക്കര താലൂക്ക് സപ്ലൈ ആഫീസിന്റെ പരിധിയിൽ ഉൾപ്പെട്ടതും ചാത്തന്നൂർ മണ്ഡലത്തിന്റെ ഭാഗവുമായ പൂയപ്പള്ളി ഗ്രാമപഞ്ചായത്തിൽ നിന്നും എത്ര അപേക്ഷകൾ ലഭിച്ചു എന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത അപേക്ഷകളിന്മേൽ തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ വിശദാംശങ്ങൾ അറിയിക്കാമോ?
2361.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇതുവരെ എത്ര കെ-സ്റ്റോറുകള്‍ അനുവദിച്ചിട്ടുണ്ട്;
( ബി )
പുതിയ കെ-സ്റ്റോര്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
ബാലുശ്ശേരി മണ്ഡലത്തില്‍ ഇതുവരെ എത്ര കെ-സ്റ്റോറുകളാണ് അനുവദിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കാമോ?
2362.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ പുതിയ റേഷന്‍ കടകള്‍ അനുവദിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എവിടെയെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
ഒരു പ്രദേശത്ത് പുതിയ റേഷന്‍ കട അനുവദിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
2363.
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ റേഷന്‍കടകളില്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
റേഷന്‍കടകളിലെ ഇ-പോസ് മെഷീനുകളുടെ സെര്‍വര്‍ സംബന്ധമായ പരാതികള്‍ പരിഹരിക്കുന്നതിനുവേണ്ടി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?
2364.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇരിക്കൂര്‍ നിയോജക മണ്ഡലത്തില്‍ പുതിയ റേഷന്‍ കടകള്‍ തുടങ്ങുന്നതിന് എത്ര പ്രോപ്പോസലുകൾ ലഭിച്ചിട്ടുണ്ട്; ഏതൊക്കെ; അവയില്‍ ഏതൊക്കെ അനുവദിച്ചു; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഉളിക്കല്‍ പ‍ഞ്ചായത്തില്‍ മുണ്ടാനൂര്‍ എന്ന സ്ഥലത്ത് നിലവില്‍ ‍ റേഷന്‍ കടയില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
നാന്നൂറോളം റേഷന്‍ കാര്‍ഡ് ഉടമകളും രണ്ട് പട്ടികജാതി-പട്ടികവര്‍ഗ്ഗ കോളനികളിലായി തൊണ്ണൂറോളം കുടുംബങ്ങളുമുള്ള മുണ്ടാനൂര്‍ എന്ന സ്ഥലത്തെ നിവാസികള്‍ മൂന്ന് കിലോമീറ്ററോളം യാത്ര ചെയ്ത് നുച്യാട് എന്ന സ്ഥലത്തുള്ള റേഷന്‍ കടയെയാണ് ആശ്രയിക്കുന്നത് എന്നതിനാല്‍ മുണ്ടാനൂരില്‍ പുതിയ റേഷന്‍ കട തുടങ്ങുന്നത് പരിഗണിക്കുമോ?
2365.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവർത്തന സമയം ഏകീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ എങ്ങനെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്താകെ നിലവിൽ എത്ര കെ-സ്റ്റോറുകളാണ് സജ്ജമാക്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
2366.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റേഷൻ വിതരണം നടത്തുന്നതിനുള്ള ഇ-പോസ് സംവിധാനത്തിന്റെ പരിപാലനക്കരാറിന്റെ കാലാവധി അവസാനിച്ചിട്ടുണ്ടോ; കരാർ പുതുക്കി നൽകാൻ വീണ്ടും ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങളും ആർക്ക് അനുവദിച്ചു എന്നതും അറിയിക്കാമോ;
( ബി )
ഇ-പോസ് ടെൻഡർ രണ്ടു തവണയായി ഒരു കമ്പനിക്ക് നീട്ടി നൽകി എന്നത് ശരിയാണോ; ഏതു സാഹചര്യത്തിലാണ് ഇതു നീട്ടി നൽകിയത്; ടെൻഡർ വ്യവസ്ഥകൾ സ്വീകാര്യമല്ലെന്ന് പ്രീ ബിഡ് ചർച്ചകളിൽ പങ്കെടുത്ത കമ്പനികൾ അറിയിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഏതെല്ലാം വ്യവസ്ഥകളാണ് ടെൻഡറിൽ പുതുക്കിയോ ഭേദഗതി ചെയ്തോ ഉൾപ്പെടുത്തിയത്; ഇതിലെ ഏതൊക്കെ വ്യവസ്ഥകൾ സംബന്ധിച്ചാണ് കമ്പനികൾ എതിർപ്പ് അറിയിച്ചത്; വിശദമാക്കാമോ;
( ഡി )
ഇ-പോസ് സംവിധാനത്തിലെ തകരാർ സംബന്ധിച്ച് മുൻപ് ഉയർന്ന പരാതികൾ പരിഹരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2367.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇരിട്ടി എന്‍.എഫ്.എസ്.എ. ഡിപ്പോയുടെ ഭക്ഷ്യധാന്യ സംഭരണ വിതരണത്തിന് ഇരിട്ടി സ്റ്റേറ്റ് വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ ഗോഡൗണില്‍ സ്ഥലം ലഭ്യമാണോ; എങ്കിൽ എന്ത് കാരണത്താലാണ് എന്‍.എഫ്.എസ്.എ. ഡിപ്പോയുടെ ഭക്ഷ്യധാന്യങ്ങള്‍ ഇരിട്ടി സ്റ്റേറ്റ് വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ ഗോഡൗണില്‍ സംഭരിക്കാത്തത്; ഭക്ഷ്യധാന്യങ്ങള്‍ ഇരിട്ടി സ്റ്റേറ്റ് വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ ഗോഡൗണില്‍ സംഭരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
2368.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നിയില്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ച എന്‍.എഫ്.എസ്.എ. ഗോഡൗണിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ; പദ്ധതി എന്നത്തേയ്ക്ക് പൂര്‍ത്തികരിക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ?
2369.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റേഷൻകടകൾ വഴി ഇപ്പോൾ വിതരണം ചെയ്യുന്ന പച്ചരി, പുഴുക്കലരി, സി.എം.ആർ (മട്ട) എന്നിവയെല്ലാം ഫോർട്ടിഫൈഡ് റൈസ് ആണോ; എന്നു മുതലാണ് ഫോർട്ടിഫൈഡ് റൈസ് വിതരണം ആരംഭിച്ചത്; എന്നു മുതലാണ് പൂർണതോതിലായത്;
( ബി )
എത്ര കിലോ ഫോർട്ടിഫൈഡ് റൈസ് ആണ് ഇതുവരെ സംസ്ഥാനത്ത് റേഷൻ കാർഡ് ഉടമകൾക്കു വിതരണം ചെയ്തത്; ഏതെല്ലാം ജില്ലകളിലെ ഏതെല്ലാം താലൂക്കുകളിലാണ് ഫോർട്ടിഫൈഡ് റൈസിന്റെ വിതരണത്തിന് ഇപ്പോഴും ഇളവുകൾ നൽകിയിട്ടുള്ളത്; ഫോർട്ടിഫൈഡ് അല്ലാത്ത റൈസ് വിതരണം ഇപ്പോൾ ഏതെല്ലാം ജില്ലകളിലെ ഏതെല്ലാം താലൂക്കുകളിലാണ് ഉള്ളത്;
( സി )
വയനാട് ജില്ലയിൽ അരിവാൾ രോഗം ഉൾപ്പെടെയുള്ള കാരണങ്ങൾ മുൻനിർത്തി പട്ടികവർഗ വിഭാഗങ്ങൾക്ക് ഫോർട്ടിഫൈഡ് റൈസ് വിതരണം ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഏതെങ്കിലും ജനപ്രതിനിധി ആവശ്യപ്പെട്ടിരുന്നോ; ഇതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ ജില്ലയിൽ ഫോർട്ടിഫൈഡ് അല്ലാത്ത അരി വിതരണം ചെയ്യുന്നുണ്ടോ; ഉണ്ടെങ്കിൽ ഏതെല്ലാം താലൂക്കുകളിലായി എത്ര റേഷൻ കാർഡ് ഉടമകൾക്കാണ് 2023 ഏപ്രിൽ മുതൽ 2023 ഡിസംബർ വരെ ഇത്തരം അരി വിതരണം ചെയ്തത്;
( ഡി )
സംസ്ഥാനത്ത് എത്ര റേഷൻ കടകളിലായി ഫോർട്ടിഫൈഡ് അല്ലാത്ത എത്ര കിലോ അരി ഇനിയും വിതരണം ചെയ്യാതെ കെട്ടിക്കിടക്കുന്നുണ്ട്; ഇതിൽ പച്ചരി, പുഴുക്കലരി, സി.എം.ആർ (മട്ട) എന്നിവ എത്ര കിലോഗ്രാം വീതമാണ് ഉള്ളത്; ഇത്തരം സ്റ്റോക്കെടുപ്പും കണക്കെടുപ്പും ഭക്ഷ്യപൊതുവിതരണ വകുപ്പ് നടത്തുന്നുണ്ടോ;
( ഇ )
ഫോർട്ടിഫൈഡ് അല്ലാത്ത റൈസ് റേഷൻ കടകളിലൂടെ തുടർന്നും വിതരണം ചെയ്യുന്നതിന് എന്തെങ്കിലും നിർദേശം ഭക്ഷ്യപൊതുവിതരണ വകുപ്പ് നൽകിയിട്ടുണ്ടോ; നിലവിൽ സംസ്ഥാനത്ത് പച്ചരി, പുഴുക്കലരി, സി.എം.ആർ (മട്ട) എന്നിവ ഫോർട്ടിഫൈഡ് ആയും അല്ലാതെയും വിതരണം ചെയ്യുന്ന റേഷൻ കടകൾ ഉണ്ടോ; ഇങ്ങനെ ആറു തരം അരി റേഷൻ കടകളിലൂടെ പ്രത്യേക ബിൽ ആയി നൽകാൻ നിർദേശമുണ്ടോ?
2370.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോയ്ക്ക് റേഷൻ വിഹിതം, വിപണി ഇടപെടൽ, നെല്ലുസംഭരണത്തിനുള്ള സംസ്ഥാന പ്രോത്സാഹന ബോണസ് എന്നിവയ്ക്കായി ഓരോ വർഷവും എന്തു തുക വീതമാണ് സംസ്ഥാന സർക്കാർ നൽകി വരുന്നത്; 2021–22, 2022–23, 2023–24 സാമ്പത്തിക വർഷങ്ങളിലായി എത്ര രൂപയാണ് ഇതിനായി അനുവദിച്ചത്; എത്ര തുക കുടിശ്ശികയായി ലഭിക്കാനുണ്ട്; വിശദമാക്കാമോ;
( ബി )
സപ്ലൈകോയിലൂടെ സബ്സിഡി നിരക്കിൽ വിൽക്കുന്ന 13 ഉല്പന്നങ്ങൾക്ക് മാത്രമായി എത്ര തുകയാണ് ഒരു വർഷം സർക്കാർ ചെലവഴിക്കുന്നത്; ഈ തുക പൂർണ്ണമായി സർക്കാർ തന്നെയാണോ നൽകുന്നത്; സപ്ലൈകോയുടെ ലാഭത്തിൽ നിന്നുള്ള വിഹിതവും ഇതിന് ചെലവഴിക്കുന്നുണ്ടോ; 2021–22, 2022–23 സാമ്പത്തിക വർഷങ്ങളിലും 2023–24 സാമ്പത്തിക വർഷത്തിൽ 2023 ഡിസംബർ 31 വരെയും എത്ര തുകയാണ് ഇതിനായി സംസ്ഥാന സർക്കാരും സപ്ലൈകോയും വെവ്വേറെ ചെലവാക്കിയത്; വിശദമാക്കാമോ;
( സി )
സപ്ലൈകോയിലൂടെ വിൽക്കുന്ന 13 ഇനം സബ്സിഡി ഉല്പന്നങ്ങളുടെ വില വർധിപ്പിക്കുന്നത് ഉൾപ്പെടെ വിവിധ കാര്യങ്ങളിൽ ശിപാർശ നൽകാൻ വിദഗ്ധ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നോ; ഈ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ഭക്ഷ്യപൊതുവിതരണ വകുപ്പ് പരിശോധിച്ച് സർക്കാരിലേക്ക് റിപ്പോർട്ട് നൽകിയിരുന്നോ; രണ്ടു റിപ്പോർട്ടുകളും പൂർണ രൂപത്തിൽ ലഭ്യമാക്കാമോ;
( ഡി )
സപ്ലൈകോയിലൂടെ റേഷൻ കാർഡ് ഉടമകൾക്ക് 13 ഇന സബ്സിഡി ഉല്പന്നങ്ങൾ നൽകുന്നതിന് ആധാർ അധിഷ്ഠിത പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ടോ; ഏതു യോഗത്തിലാണ് ഈ തീരുമാനമെടുത്തത്? യോഗങ്ങളുടെ മിനിട്ട്സ് ലഭ്യമാക്കാമോ; സപ്ലൈകോയിൽ റേഷൻ കടകളിലേതിനു സമാനമായി ഇ-പോസ് മെഷീൻ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; ഇതിനായി ടെൻഡർ നടപടികൾ ആരംഭിക്കാൻ തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ നൽകുമ്പോൾ റേഷൻ കാർഡ് ഉടമകളുടെ നമ്പർ ദുരുപയോഗം ചെയ്ത് ജീവനക്കാർ ഉൾപ്പെട്ട ക്രമക്കേടുകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടോ; ഇതു സംബന്ധിച്ച് 2021 മുതൽ ഇതു വരെ എത്ര അന്വേഷണങ്ങളാണ് നടത്തിയത്; എത്ര ജീവനക്കാർക്ക് എതിരെ നടപടി സ്വീകരിച്ചു; വിശദമാക്കാമോ;
( എഫ് )
സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വിൽപ്പനയിൽ റേഷൻ കാർഡ് ഉടമകളുടെ നമ്പർ ദുരുപയോഗം ചെയ്ത് നടത്തിയ തട്ടിപ്പുകൾ സംബന്ധിച്ച് സപ്ലൈകോ വിജിലൻസ് വിഭാഗമോ സംസ്ഥാന പൊലീസിന്റെ വിജിലൻസ് വിഭാഗമോ ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ മറ്റ് ഏതെങ്കിലും വിഭാഗമോ റിപ്പോർട്ടുകളും ശിപാർശകളും നൽകിയിട്ടുണ്ടോ; എങ്കിൽ വിശദാംശങ്ങൾ നൽകാമോ?
2371.
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളു​ടെ വില വർദ്ധനവ് സംബന്ധിച്ച പഠന സമിതിയുടെ റിപ്പോർട്ടിൽ വിപണി വിലയുടെ 25 ശതമാനം മുതൽ 30 ശതമാനം വരെ വിലക്കുറവിൽ സാധനങ്ങൾ വിൽക്കണമെന്ന നിർദ്ദേശം ഉണ്ടായിട്ടുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
സപ്ലൈകോയിലെ സബ്സിഡി സാധനങ്ങളുടെ വില ആറുമാസത്തിലൊരിക്കൽ പുനർ നിർണ്ണയിക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
സപ്ലൈകോയുടെ നഷ്ടം നികത്തുന്നതിനായി മദ്യവിൽപനയ്ക്ക് അനുമതി നൽകാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വെളിപ്പെടുത്തുമോ?
2372.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല മണ്ഡലത്തില്‍ സഞ്ചരിക്കുന്ന റേഷന്‍ കടകളുടെ പ്രവര്‍ത്തനം ഏതൊക്കെ സ്ഥലങ്ങളില്‍ ഉണ്ടെന്നതിന്റെ വിശദാംശം അറിയിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയിലൂടെ മണ്ഡലത്തിലെ മുഴുവന്‍ ആദിവാസി ഊരുകളിലും ഭക്ഷ്യസാധനങ്ങള്‍ എത്തിക്കാന്‍ സാധിക്കുന്നുണ്ടോയെന്ന് വിശദമാക്കാമോ;
( സി )
മണ്ഡലത്തിലെ ആദിവാസി ഊരുകളിലേയ്ക്ക് ഭക്ഷ്യസാധനങ്ങള്‍ എത്തിക്കാന്‍ നിലവില്‍ ഏത് വാഹനമാണ് ഉപയോഗിക്കുന്നതെന്നും ആയതിന്റെ ചെലവുകള്‍ ആരാണ് വഹിക്കുന്നതെന്നും വിശദമാക്കാമോ;
( ഡി )
സഞ്ചരിക്കുന്ന റേഷന്‍കട പദ്ധതിക്കായി എം.എല്‍.എ.മാരുടെ വികസന ഫണ്ട് വിനിയോഗിച്ച് വാഹനം വാങ്ങുന്നതിന് തീരുമാനിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ഇ )
ഇത്തരത്തില്‍ വാങ്ങുന്ന വാഹനങ്ങളുടെ ഇന്ധനം, ഡ്രൈവറുടെ ശമ്പളം, മെയിന്റനന്‍സ് ഉള്‍പ്പെടെയുള്ള ആവര്‍ത്തന ചെലവുകള്‍ എന്നിവ എത് രീതിയില്‍ നിര്‍വ്വഹിക്കുന്നതിനാണ് നിശ്ചയിച്ചിട്ടുള്ളത്; വിശദാശം ലഭ്യമാക്കാമോ?
2373.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ-സ്റ്റോറുകള്‍ മുഖേന മില്‍മയുടെ ഉല്പന്നങ്ങള്‍ വിതരണം ചെയ്യുന്നുണ്ടോ; ഇല്ലെങ്കില്‍ ആയതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നുണ്ടോയെന്ന് വിശദമാക്കാമോ?
2374.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ചാണ്ടി ഉമ്മന്‍
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തു സപ്ലൈകോ സാധനങ്ങൾ വിതരണം ചെയ്ത ഇനത്തിൽ കരാറുകാർക്ക് നല്കാനുളള ഭീമമായ കുടിശ്ശിക യുദ്ധകാല അടിസ്ഥാനത്തിൽ തീർപ്പാക്കി സബ്സിഡി സാധനങ്ങൾ സ്റ്റോറുകളിൽ ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2375.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി സി.എഫ്.ആർ.ഡി. യിൽ നിലവില്‍ എത്ര ജീവനക്കാര്‍ താല്‍ക്കാലിക/ ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നു എന്നറിയിക്കുമോ; അതില്‍ എത്ര പേര്‍ ഡ്രൈവർ തസ്തികയില്‍ ജോലി നോക്കുന്നുണ്ട്; പേര് വിവരം ലഭ്യമാക്കുമോ;
( ബി )
ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിതരാകുന്നവരെ 179 ദിവസം ജോലി ചെയ്ത ശേഷം പിരിച്ചുവിടണമെന്ന 26/2/2016 ലെ സ. ഉ. (പി) 28/2016/ധന ഉത്തരവിലെ വ്യവസ്ഥകൾ ഇവിടെ പാലിച്ചിട്ടുണ്ടോ;
( സി )
ഡ്രൈവര്‍ തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ എന്നു മുതൽക്കാണ് ഈ സ്ഥാപനത്തിൽ ജോലിക്ക് ചേർന്നതെന്നും അവര്‍ എത്ര വർഷമായി ഡ്രൈവര്‍ തസ്തികയിൽ ജോലി നോക്കുന്നുണ്ടെന്നും വിശദമാക്കുമോ; ഇവരുടെ നിയമന രീതി എപ്രകാരമായിരുന്നു എന്ന് വ്യക്തമാക്കുമോ;
( ഡി )
ഡ്രൈവര്‍ തസ്തികയില്‍ ജോലി നോക്കുന്ന എത്ര പേര്‍ക്ക് പുനർ നിയമനം നല്‍കിയിട്ടുണ്ട്; പേര് വിവരം ലഭ്യമാക്കുമോ;
( ഇ )
സി.എഫ്.ആർ.ഡി. യില്‍ കൃത്യ വിലോപം നടത്തിയതിന് എത്ര ദിവസ വേതന ഡ്രൈവര്‍മാരെ പിരിച്ചുവിട്ടിട്ടുണ്ട്; പേര് വിവരവും പിരിച്ചു വിടാനുള്ള കാരണവും വ്യക്തമാക്കുമോ; ഇപ്രകാരം ഒരിക്കല്‍ പിരിച്ചു വിട്ട ആര്‍ക്കെങ്കിലും പുനർ നിയമനം നല്‍കിയിട്ടുണ്ടോ?
2376.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ രണ്ടാംവിള നെല്ല് സംഭരിക്കുന്നതിന് സിവില്‍ സപ്ലെെസ് കോര്‍പ്പറേഷന്‍ നടത്തിയിട്ടുളള മുന്നൊരുക്കങ്ങളും സ്വീകരിച്ചു വരുന്ന നടപടികളും വിശദമാക്കാമോ;
( ബി )
നെല്ല് സംഭരണത്തിന് മില്ലുകളുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം അറിയിക്കാമോ;
( സി )
നെല്ലിന്റെ സംഭരണവില നല്‍കുന്നതിന് ബാങ്കുകളുമായി ധാരണയിലെത്തിയിട്ടുണ്ടോ; എങ്കിൽ വിശദവിവരം അറിയിക്കാമോ?
2377.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന നെല്ലിന് എന്തു വിലയാണ് ഇപ്പോള്‍ നല്‍കി വരുന്നത്; ഈ വില യഥാസമയം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിന്റെ കാരണം വിശദമാക്കാമോ; ഇത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( ബി )
നെല്ല് സംഭരണ സമയത്ത് മില്ലുടമകള്‍ പല കാരണങ്ങളും പറഞ്ഞ് നെല്‍ കര്‍ഷകര്‍ക്ക് യഥാര്‍ത്ഥ വില നല്‍കാതെ ചൂഷണം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കൃത്യമായും സര്‍ക്കാര്‍ പ്രഖ്യാപിച്ച വില തന്നെ കര്‍ഷകര്‍ക്ക് ലഭിക്കുന്നു എന്നുറപ്പുവരുത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ;
( സി )
കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന നെല്ലിന് യഥാര്‍ത്ഥവില നല്‍കാതെ കബളിപ്പിക്കുന്നു എന്ന കർഷകരുടെ പരാതിയിൽ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
2378.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഒന്നാംവിള നെല്ല് സംഭരിച്ചതില്‍ ഇനി എന്തു തുകയാണ് കര്‍ഷകര്‍ക്ക് നല്‍കാനുളളത്; ആകെ എത്ര കര്‍ഷകര്‍ക്കാണ് സംഭരണ തുക ലഭിക്കാനുളളത്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇനിയും സംഭരണ വില ലഭിക്കാത്ത കര്‍ഷകര്‍ക്ക് എന്നത്തേയ്ക്കു തുക നല്‍കുവാന്‍ സാധിക്കും എന്ന് അറിയിക്കാമോ?
2379.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടനാട്ടിലെ നെല്‍കര്‍ഷകരുടെ സംഭരണ വില നല്‍കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നതിനു എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
നെല്‍വില ഉള്‍പ്പെടെ കര്‍ഷകര്‍ക്കുള്ള വിവിധ സഹായങ്ങള്‍ കാലതാമസം കൂടാതെ നല്‍കുന്നതിന് പ്രത്യേക നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ?
2380.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നെല്ലുസംഭരണം കാര്യക്ഷമമാക്കുന്നതിനും നെല്ലിന്റെ താങ്ങുവില കര്‍ഷകര്‍ക്ക് സമയബന്ധിതമായി നല്‍കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് എത്ര ടൺ നെല്ലാണ് സംഭരിച്ചതെന്ന് വിശദമാക്കുമോ?
2381.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. ഷാഫി പറമ്പിൽ
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.ആർ.എസ്. വായ്‌പ സംവിധാനത്തെ കർഷകർ ഭയത്തോടെയാണ് നോക്കിക്കാണുന്നതെന്നും നിരവധി കർഷകർ പി.ആർ.എസ്. വായ്‌പ സ്വീകരിക്കാൻ തയ്യാറാകുന്നില്ല എന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കർഷകന് ലോൺ ഉള്ള ബാങ്കുകൾ ആണെങ്കിൽ ബാധ്യത തുക കുറച്ചുകൊണ്ട് മാത്രമേ ബാങ്കുകൾ പി.ആർ.എസ്. വായ്‌പ നൽകുകയുള്ളൂ എന്ന പരാതി സർക്കാരിന് ലഭിച്ചിട്ടുണ്ടോ;
( സി )
കർഷകനെ ദോഷകരമായി ബാധിക്കുന്ന ഈ പാഡി റെസീപ്റ്റ് സ്ലിപ് സമ്പ്രദായം നിർത്തലാക്കി സംഭരിച്ച നെല്ലിന് മറ്റു മാർഗ്ഗങ്ങളിലൂടെ അടിയന്തിരമായി തുക നൽകാൻ തയ്യാറാകുമോ?
2382.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. ഷാഫി പറമ്പിൽ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെല്ല് സംഭരിച്ച തുക യഥാസമയം കർഷകന് ലഭ്യമാകാത്ത സാഹചര്യം നിലനില്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പാഡി റസീപ്റ്റ് സ്ലിപ്പ് അഥവാ പിആർഎസ് സംവിധാനം കർഷകന് ബാദ്ധ്യതയാകുന്നു എന്നതിനാൽ ഈ രീതിയില്‍ മാറ്റം വരുത്താൻ തയ്യാറാകുമോ; വിശദമാക്കുമോ?
2383.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കര്‍ഷകരില്‍ നിന്നുള്ള നെല്ലു സംഭരണത്തിന് ഒരു കിലോഗ്രാം നെല്ലിന് 2015 -16 മുതല്‍ 2023-24 വരെ നല്‍കി വരുന്ന കേന്ദ്ര-സംസ്ഥാന വിഹിതവും കര്‍ഷകര്‍ക്ക് കിട്ടുന്ന തുകയും എത്ര വീതമാണെന്ന് പട്ടിക തിരിച്ചു വിവരം ലഭ്യമാക്കാമോ?
2384.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഹോട്ടലുകളിലെ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ഭക്ഷ്യവകുപ്പിന് കീഴിൽ എന്തെങ്കിലും പരിശോധനാ സംവിധാനം നിലവിലുണ്ടോ; ഉണ്ടെങ്കിൽ ഇവ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
ചില ഹോട്ടലുകളില്‍ ചായ ഉള്‍പ്പെടെയുള്ള വിവിധ ഭക്ഷണങ്ങള്‍ക്ക് വലിയ വ്യത്യാസത്തോടെയുള്ള അമിത വില ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ഭക്ഷണങ്ങള്‍ക്കും പാനീയങ്ങള്‍ക്കും കൂടുതല്‍ വില ഈടാക്കുന്ന ഹോട്ടലുകള്‍ക്ക് ഉണ്ടായിരിക്കേണ്ട അധിക സൗകര്യങ്ങളെക്കുറിച്ച് എന്തെങ്കിലും മാനദണ്ഡങ്ങള്‍ നിലവിലുണ്ടോ; വിശദമാക്കാമോ;
( ഡി )
ഹോട്ടലുകളില്‍ ലഭിക്കുന്ന ഭക്ഷണങ്ങള്‍ക്കും പാനീയങ്ങള്‍ക്കും അധിക വില ഈടാക്കുന്നത് തടയാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് സ്വീകരിച്ചുവരുന്നത്; വിശദമാക്കാമോ?
2385.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിന്‍ മണ്ഡലത്തിലെ പുതുവൈപ്പ് വില്ലേജില്‍ സിവില്‍ സപ്ലൈസ് വകുപ്പിന് കൈമാറിയിട്ടുള്ള 20.24 ആര്‍. ഭൂമിയില്‍ ഗോഡൗണ്‍ നിര്‍മ്മിക്കുന്നതില്‍ കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ കാരണം വിശദമാക്കാമോ;
( ബി )
പ്രസ്തുത ഗോഡൗണ്‍ നിര്‍മ്മാണം എന്നത്തേക്ക് ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?
2386.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം മണ്ഡലത്തില്‍ പെരുമ്പിലാവ് കേന്ദ്രമായി പുതിയ സൂപ്പര്‍മാര്‍ക്കറ്റ് അനുവദിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്നും ഇല്ലെങ്കില്‍ അനുവദിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ എന്നും വ്യക്തമാക്കാമോ?
2387.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയില്‍ ഭക്ഷ്യപൊതുവിതരണ വകുപ്പിന് കീഴിലുളള ഓഫീസുകളുടെ വിവരം താലൂക്ക് അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണം വിശദമാക്കാമോ?
2388.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉപഭോക്തൃ തർക്ക പരിഹാര ഫോറങ്ങളിൽ ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ എത്ര ഒഴിവുകളുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ; നിലവിൽ എത്ര പരാതികൾ പരിഹാരം കാത്ത് കിടക്കുന്നുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാന ഫോറത്തിനും ജില്ലാ ഫോറങ്ങൾക്കും വിധിക്കാവുന്ന പരമാവധി നഷ്ടപരിഹാര തുക എത്രയെന്ന് വ്യക്തമാക്കാമോ;
( സി )
തർക്ക പരിഹാര ഫോറം എന്ന സങ്കൽപ്പത്തിൽ നിന്നും കോടതി നടപടികളുടെ രൂപത്തിലേക്ക് ഈ സംവിധാനം മാറിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
ഇത്തരത്തിലുള്ള മാറ്റത്തിന് എന്തെങ്കിലും ഉത്തരവ് നിലവിലുണ്ടോയെന്നും ഈ മാറ്റം സാധാരണ ഉപഭോക്താക്കളെ പരാതി നൽകുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ?
2389.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ സംസ്ഥാന, ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനുകളില്‍ തീര്‍പ്പാക്കാനവശേഷിക്കുന്ന ഉപഭോക്തൃ പരാതികളുടേയും അപ്പീലുകളുടേയും എണ്ണത്തിന്റെ വര്‍ഷം തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
ഉപഭോക്തൃ സംരക്ഷണ നിയമം 2019 നിലവില്‍ വന്നതിനു ശേഷം ഉപഭോക്താക്കൾ സമർപ്പിക്കുന്ന പരാതികളുടെ എണ്ണത്തിൽ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പരാതികൾ യഥാസമയം പരിഹരിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ;
( ഡി )
ഉപഭോക്തൃ സംരക്ഷണ നിയമം 2019 അനുശാസിക്കുന്ന മീഡിയേഷന്‍ ഉൾപ്പെടെയുള്ള ഇതര തര്‍ക്ക പരിഹാര സംവിധാനങ്ങൾ സംസ്ഥാനത്ത് പൂര്‍ണ്ണമായും നടപ്പിലാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഇ )
പ്രത്യേക അദാലത്തുകള്‍ നടത്തി ഉപഭോക്തൃ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ കഴിയുമോ; വിശദമാക്കാമോ?
2390.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ നിയമപരമായി ഡയറക്ട് സെല്ലിംഗ്‌ ബിസിനസ്സ്‌ നടത്തുന്ന സ്ഥാപനങ്ങൾ ഏതൊക്കെ; പേരുവിവരം അറിയിക്കാമോ;
( ബി )
നിയമപരമല്ലാതെ ഏതെങ്കിലും സ്ഥാപനങ്ങൾ കേരളത്തില്‍ ഡയറക്ട്‌ സെല്ലിംഗ്‌ ബിസിനസ്സ്‌ നടത്തുന്നത്‌ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത്തരം സ്ഥാപനങ്ങൾക്കെതിരെ എന്ത്‌ നടപടിയാണ് സ്വീകരിച്ചു വരുന്നതെന്ന് വിശദമാക്കാമോ;
( സി )
നിയമപരമായി ഡയറക്ട് സെല്ലിംഗ്‌ ബിസിനസ്സ്‌ നടത്തുന്ന സ്ഥാപനങ്ങൾക്ക് എന്തൊക്കെ നിയമ പരിരക്ഷകളാണ് നൽകി വരുന്നത്‌; വിശദമാക്കാമോ;
( ഡി )
നിയമപരമായി ഡയറക്ട് സെല്ലിംഗ്‌ ബിസിനസ്സ്‌ നടത്തുന്ന കമ്പനിയിൽ അംഗമായ കൺസൾട്ടന്റുകൾക്ക് ഏതൊക്കെ തരത്തിൽ പ്രോൽസാഹനങ്ങളും സംരക്ഷണവും നൽകുന്നുണ്ടെന്ന് വ്യക്തമാക്കാമോ?
2391.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലീഗല്‍ മെട്രോളജി വകുപ്പിലെ ഇൻസ്പെക്റ്റിംഗ് അസിസ്റ്റന്റ് ഒ.എം.ആർ. പരീക്ഷയും പ്രാക്ടിക്കൽ പരീക്ഷയും എഴുതി പാസായ ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിക്കാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ;
( ബി )
സ്പെഷ്യൽ റൂള്‍ ഭേദഗതി ചെയ്തും ശുദ്ധീകരണ പത്രത്തിന്റെ അടിസ്ഥാനത്തിലും നിയമനം നടത്തി ലിസ്റ്റിലുള്ള ജീവനക്കാര്‍ക്ക് പ്രമോഷൻ നൽകാന്‍ നടപടി സ്വീകരിക്കാമോ;
( സി )
സ്പെഷ്യൽ റൂളിലെ അപാകത കാരണം നിലവിൽ പ്രമോഷന്‍ നല്‍കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ എത്രയും വേഗം റൂള്‍ ഭേദഗതി ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ?
2392.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കളിലെ അളവിലും തൂക്കത്തിലും പാക്കിംഗിലും കൃത്രിമം കാണിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്രപേര്‍ക്ക് എതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.