ഇരിമ്പിളിയം
പഞ്ചായത്തിലെ കൃഷിക്ക് വെള്ളം
ലഭ്യമാക്കാന്‍ നടപടി
1556.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടക്കല്‍
നിയോജകമണ്ഡലത്തിലെ
ഇരിമ്പിളിയം
പഞ്ചായത്തിലെ
പുറമണ്ണൂര്‍ പ്രദേശത്ത്
നൂറ്റമ്പത് ഏക്കറോളം
സ്ഥലത്ത് കൃഷിക്ക്
ലഭിച്ചുകൊണ്ടിരുന്ന
വെള്ളം ഇപ്പോള്‍
ലഭിക്കുന്നില്ലെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
മേല്പറഞ്ഞ
സ്ഥലത്ത് ആവശ്യത്തിന്
വെള്ളം നല്‍കിയിരുന്ന
പമ്പ് ഇപ്പോള്‍
പ്രവ്രത്തിക്കുന്നില്ലെന്നും
വൈദ്യുതി കുടിശ്ശിക
അടയ്ക്കുവാനുള്ള
അനുവാദം നല്‍കണമെന്നും
ആവശ്യപ്പെട്ട്
പഞ്ചായത്ത് അധികൃതര്‍
നല്‍കിയിരുന്ന നിവേദനം
പരിശോധിച്ചിട്ടുണ്ടോ;
(സി)
വൈദ്യുതി
കുടിശ്ശിക
അടയ്ക്കുവാനുള്ള
അനുവാദം പഞ്ചായത്തിന്
നല്കുവാന് അടിയന്തര
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
പി.എഫ് കുടിശ്ശിക നൽകാൻ നടപടി
1557.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗരകാര്യവകുപ്പില്‍
കോഴിക്കോട്
കോര്പ്പറേഷന്
അക്കൗണ്ട്സ് ഓഫീസറായി
വിരമിച്ച
ശ്രീ.ജെ.ഷെരീഫിന്റെ
പ്രോവിഡന്റ് ഫണ്ട്
2012ല്‍
അവസാനിപ്പിച്ചിട്ടും
പി.എഫ് തുക ഇനത്തില്‍
നല്കേണ്ടതായ ബാക്കി
തുക ഇതുവരെ
നല്‍കാത്തതിന്റെ
കാരണമെന്താണ്;
(ബി)
ടി
തുക സംബന്ധിച്ച്
കണക്കുകള്‍ പരിശോധിച്ചു
വരികയാണെന്നും
കുടിശ്ശിക കണക്കാക്കി
ഉടനെ നല്‍കാമെന്ന്
കേരളാ
അഡ്മിനിസ്ട്രേറ്റീവ്
ട്രൈബ്യൂണലില്‍
ബോധിപ്പിച്ചിട്ടും
നാളിതുവരെ ടി നടപടി
വൈകിപ്പിച്ചതിന്റെ
ഉത്തരവാദിത്വം
ആര്‍ക്കാണ്;
(സി)
പ്രോവിഡന്റ്
ഫണ്ട് തുക നല്കാന്
വൈകുന്നത് വഴി പലിശ
ഇനത്തില്‍ സര്‍ക്കാരിന്
നഷ്ടം ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
'ലൈഫ്
മിഷന്'പാര്‍പ്പിട സുരക്ഷാ
പദ്ധതി
1558.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
,,
ആര്. രാമചന്ദ്രന്
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
'ലൈഫ്
മിഷന്' എന്ന പേരില്‍
ഒരു സമ്പൂര്‍ണ്ണ
പാര്‍പ്പിട സുരക്ഷാ
പദ്ധതി
നടപ്പാക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ ഏതൊക്കെ
വിഭാഗക്കാര്‍ക്കാണ്
മുന്‍ഗണന നല്‍കുന്നത്;
(സി)
ഏതൊക്കെ
വകുപ്പുകളെയും
ഏജന്‍സികളെയുമാണ്
പ്രസ്തുത പദ്ധതിയില്‍
പങ്കാളികളായി
നിശ്ചയിച്ചിട്ടുള്ളത്;
(ഡി)
പദ്ധതി
നടപ്പാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വിശദമാക്കുമോ?
ഐ.എ.വൈ.ഗുണഭോക്താവിന്
തുടര്‍ ഗഡുക്കള്‍ നല്കാന്
നടപടി
1559.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2015-2016
സാമ്പത്തിക വര്‍ഷം
കുന്ദമംഗലം ബ്ലോക്ക്
പഞ്ചായത്ത് മുഖേന
ഐ.എ.വൈ. ഭവന നിര്‍മ്മാണ
പദ്ധതി പ്രകാരം ആദ്യ
ഗഡു കൈപ്പറ്റിയ കെ.
ശ്രീമതി, w/o
അനില്‍കുമാര്‍, കണ്ണോറ
എന്നയാള്‍ക്ക്
കുടുംബത്തിന്റെ ദയനീയ
സ്ഥിതി
പരിഗണിച്ചുകൊണ്ട്
സാങ്കേതികത്വം
അവഗണിച്ച് തൂടര്‍
ഗഡുക്കള്‍ നല്‍കുന്നത്
അഭികാമ്യമായിരിക്കുമെന്ന
റിപ്പോര്‍ട്ട്
കോഴിക്കോട് പി.എ.യു.
പ്രോജക്ട് ഡയറക്ടര്‍
20-10-2016 തീയതിയില്‍
ഗ്രാമവികസന
കമ്മീഷണര്‍ക്ക്
നല്‍കിയിട്ടുണ്ടോ;
(ബി)
നാല്
മാസങ്ങള്‍ക്ക് മുമ്പ്
നല്കിയ ഈ
റിപ്പോര്ട്ടിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
പ്രസ്തുത
ഐ.എ.വൈ.ഗുണഭോക്താവിന്
തുടര്‍ ഗഡുക്കള്‍ എന്ന്
നല്കാന്
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
പി.ഡബ്ല്യു.ഡി
ക്ക് കൈമാറിയ പഞ്ചായത്ത്
റോഡുകള്‍
1560.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തുകളുടെ
ശുപാര്‍ശയോടെ ഗ്രാമീണ
റോഡുകളെ പൊതുമരാമത്തു
വകുപ്പിന് കൈമാറുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍ വന്നശേഷം
ഇപ്രകാരം എത്ര റോഡുകളെ
പി.ഡബ്ല്യു.ഡി.ക്ക്
കൈമാറിയെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇപ്രകാരം
കൈമാറിയ റോഡുകള്‍
ഏതൊക്കെ
നിയോജകമണ്ഡലങ്ങളില്പ്പെട്ടവയാണെന്ന്
വെളിപ്പെടുത്തുമോ?
ഓരോ
പഞ്ചായത്തിലും ഒരു
പൊതുശ്മശാനം
1561.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ആകെയുള്ള
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍,
എത്രയിടങ്ങളില്‍
പൊതുശ്മശാനം
നിലവിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
വര്‍ദ്ധിച്ചുവരുന്ന
ജനസംഖ്യയും
സ്ഥലലഭ്യതയുടെ കുറവും
മൂലം ശവസംസ്കാരത്തിന്
അനുഭവപ്പെടുന്ന
ബുദ്ധിമുട്ട്
പരിഹരിക്കാന്‍ നടപടി
സ്വീകരിക്കുമോ ;
(സി)
ഓരോ
പഞ്ചായത്തിലും ഒരു
പൊതുശ്മശാനം എന്ന്
പ്രഖ്യാപിച്ച് ആയതു
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
പുന:ചംക്രമണ
വ്യവസായം
പ്രോത്സാഹിപ്പിക്കാന്‍
നിക്ഷേപക സംഗമം
1562.
ശ്രീ.റ്റി.വി.രാജേഷ്
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
എം. മുകേഷ്
ശ്രീമതി
യു. പ്രതിഭ ഹരി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
മാലിന്യമുക്തമാക്കുന്നതിന്റെ
ഭാഗമായി പുന:ചംക്രമണ
വ്യവസായം
പ്രോത്സാഹിപ്പിക്കാന്‍
നിക്ഷേപക സംഗമം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
ലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്നും ഇത്
എപ്രകാരമാണ്
നടപ്പാക്കുന്നതെന്നും
വ്യക്തമാക്കാമോ;
(സി)
ആരൊക്കെയാണ്
ഇതില്‍
പങ്കാളികളാകുന്നതെന്നും
ഏതൊക്കെ വകുപ്പുകളുടെ
സഹകരണത്തോടെയാണ് ഇത്
നടപ്പാക്കുന്നതെന്നും
വ്യക്തമാക്കാമോ;
(ഡി)
'എന്റെ
മാലിന്യം എന്റെ
ഉത്തരവാദിത്തം' എന്ന
ആശയം
പ്രാവര്‍ത്തികമാക്കുന്നതിന്
പ്രസ്തുത പദ്ധതി
എപ്രകാരമെല്ലാം
പ്രയോജനപ്പെടുത്താനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
അമൃത
പദ്ധതി
1563.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രാവിഷ്കൃത
നഗരപരിഷ്കരണ പദ്ധതിയായ
'അമൃത' പ്രകാരം
2016-2017 വര്‍ഷത്തില്‍
കൊച്ചി നഗരത്തിന്
അനുവദിച്ച തുക
എത്രയാണ്;
(ബി)
പ്രസ്തുത
തുക ഏതെല്ലാം
പദ്ധതികള്‍ക്കായാണ്
അനുവദിച്ചിട്ടുള്ളത്;
(സി)
ഈ
പ്രവൃത്തികളുടെ
ഇപ്പോഴത്തെ അവസ്ഥ
വ്യക്തമാക്കുമോ;
(ഡി)
കുടിവെള്ള
പദ്ധതികള്‍ക്കായി തുക
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
പ്രവൃത്തികള്‍ക്കായാണ്
ഈ തുക
അനുവദിച്ചിട്ടുള്ളതെന്ന്
വിശദമാക്കുമോ?
നൂറ്
ശതമാനം ജനങ്ങള്‍ക്കും ടോയ്
ലെറ്റ്
1564.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നൂറ് ശതമാനം
ജനങ്ങള്‍ക്കും ടോയ്
ലെറ്റ് എന്ന പ്രഖ്യാപനം
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച പ്രഖ്യാപനം
നടത്താന്‍ നിശ്ചയിച്ച
തീയതി എന്നാണ്; ഇൗ
പദ്ധതി
പൂര്‍ണ്ണമാകണമെങ്കില്‍
എത്ര പുതിയ
ശുചിമുറികള്‍ വേണ്ടി
വരുമെന്നതിന്റെയും
നിര്മ്മിച്ചവയുടെയും
കണക്ക് കെെവശമുണ്ടോ;
(സി)
എങ്കില്‍
എത്ര എണ്ണം ഇതേവരെ
പൂര്‍ത്തിയാക്കി എന്ന്
അറിയിക്കുമോ;
ഇല്ലെങ്കില്‍ ഇത്
സംബന്ധിച്ച പ്രഖ്യാപനം
എന്തിന്റെ
അടിസ്ഥാനത്തില്‍
ആണെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
ജനങ്ങള്‍ക്ക്
സൗജന്യമായി ടോയ്
ലെറ്റുകള്‍
നിര്‍മ്മിച്ച്
നല്‍കുന്നതിന്
ഉദ്ദേശമുണ്ടോ;
വിശദാംശം നല്‍കുമോ?
കേരള
സുസ്ഥിര നഗര വികസന പദ്ധതി
1565.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സുസ്ഥിര നഗര വികസന
പദ്ധതി പ്രകാരം
കോഴിക്കോട്
കോര്പ്പറേഷന്
നടപ്പിലാക്കിയ
പദ്ധതികളുടെ
വിശദാംശങ്ങളും,
ചെലവഴിച്ച തുകയും
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെട്ട ഏതെങ്കിലും
പദ്ധതി
നടപ്പിലാക്കിയിട്ടില്ലെങ്കില്‍
അതിനുള്ള കാരണങ്ങളും
വിശദമാക്കുമോ?
പൊതു
ശ്മശാനം ഇല്ലാത്ത സ്ഥലങ്ങള്‍
1566.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതു ശ്മശാനം ഇല്ലാത്ത
എത്ര തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ ഉണ്ട്;
വിശദമാക്കുമോ;
(ബി)
പൊതു
ശ്മശാനം ഇല്ലാത്ത
സ്ഥലങ്ങളില്‍ ജനങ്ങള്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ട്
പരിശോധിക്കുമോ;
(സി)
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
പദ്ധതിയില്‍ പൊതു
ശ്മശാനം എന്ന വിഭാഗം
പ്രത്യേകമായി
ഉള്‍പ്പെടുത്താനുളള
നടപടി സ്വീകരിക്കുമോ;
(ഡി)
അവശത
അനുഭവിക്കുന്ന
ജനവിഭാഗങ്ങളുടെ
വീടുകളില്‍ മരണം
സംഭവിക്കുമ്പോള്‍ അവര്‍
അനുഭവിക്കുന്ന പ്രധാന
പ്രശ്നമായ ഈ
കാര്യത്തില്‍ അടിയന്തര
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
'ഫോര്‍
ദി പീപ്പിള്‍'വെബ്
പോര്‍ട്ടല്‍
1567.
ശ്രീ.മുല്ലക്കര
രത്നാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.കെ.വിജയന്
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പരാതി
പരിഹാരത്തിനായി 'ഫോര്‍
ദി പീപ്പിള്‍'എന്ന
പേരില്‍ ഒരു വെബ്
പോര്‍ട്ടല്‍
തുടങ്ങിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
പോര്‍ട്ടലിന്റെ
സവിശേഷതകള്‍
വ്യക്തമാക്കുമോ;
(ബി)
വെബ്
പോര്‍ട്ടലിന്റെ
അഡ്രസ്സും പരാതി
നല്‍കേണ്ട രീതിയും
വിശദമാക്കുമോ;
(സി)
പോര്‍ട്ടലില്‍
പരാതി നല്‍കുന്നതിന്
പരാതിക്കാർ നൽകേണ്ട
തിരിച്ചറിയല്‍ രേഖകള്‍
എന്തെല്ലാമാണെന്നും അത്
നല്‍കേണ്ട രീതി
എങ്ങനെയെന്നും
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പോര്‍ട്ടലില്‍ പരാതി
നല്കുന്ന ആളിന്റെ
വിവരങ്ങള്‍ രഹസ്യമായി
സൂക്ഷിക്കുന്നതിനുളള
സംവിധാനമുണ്ടോ?
പഴകിയ
ഭക്ഷണം
1568.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
തിരുവനന്തപുരം
ജില്ലയിലെ ഏതൊക്കെ
സ്ഥാപനങ്ങളിലാണ്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ ആരോഗ്യ
വിഭാഗം പരിശോധന
നടത്തിയതെന്ന്
വ്യക്തമാക്കുമോ;
(ബി)
പരിശോധനയില്‍
ഏതൊക്കെ സ്ഥാപനങ്ങളില്‍
നിന്ന് പഴകിയ ഭക്ഷണം
പിടിച്ചെടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
വയോജന
ക്ഷേമം
1569.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയോജന
ക്ഷേമത്തിനുവേണ്ടി
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പദ്ധതി
വിഹിതത്തില്‍ എത്ര
ശതമാനം തുക നീക്കി
വയ്ക്കുന്നതിന്
നിര്‍ദ്ദേശമുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
തുക ഏതെല്ലാം
പ്രവര്‍ത്തനങ്ങള്‍ക്കായി
വിനിയോഗിക്കുന്നതിന്
നിര്‍ദ്ദേശിച്ചിരിക്കുന്നു
എന്ന് വിശദീകരിക്കുമോ;
(സി)
വയോജനങ്ങളുടെ
അറിവും പരിജ്ഞാനവും
പ്രയോജനപ്പെടുത്തി
നാടിന്റെ വികസനത്തില്‍
പങ്കാളികളാക്കുന്നതിന്
പര്യാപ്തമായ ഏതെല്ലാം
പദ്ധതികള്‍ ഇതില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വിശദീകരിക്കുമോ?
ആശ്രയ
പദ്ധതി
1570.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീ
മുഖേന നടപ്പിലാക്കുന്ന
അഗതി പുനരധിവാസ
പദ്ധതിയായ "ആശ്രയ" യുടെ
നിലവിലെ അവസ്ഥ
വിശദമാക്കാമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്തെ
പദ്ധതിയുടെ
നടത്തിപ്പില്‍
കാലോചിതമായ
ഏന്തെങ്കിലും മാറ്റം
കൊണ്ടുവരുന്നതിന് ഈ
സര്‍ക്കാരിന്
സാധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(സി)
ആശ്രയ
പദ്ധതിയുടെ ഭാവി
പരിപാടികള്‍ ആസൂത്രണം
ചെയ്തിട്ടുണ്ടോ;
വിശദമാക്കാമോ;
(ഡി)
ഏതെല്ലാം
പുതിയ ഘടകങ്ങള്‍
ഉള്‍പ്പെടുത്തിക്കൊണ്ട്
പദ്ധതി
പുനരാവിഷ്ക്കരിക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കേരളാ
പോലീസ് ഹൗസിംഗ്
കണ്‍സ്ട്രക്ഷന്‍
കോര്‍പ്പറേഷന്റെ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ
ഭരണ സ്ഥാപനങ്ങളുടെ അനുമതി
1571.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേരളാ പോലീസ് ഹൗസിംഗ്
കണ്‍സ്ട്രക്ഷന്‍
കോര്പ്പറേഷന്,
ഗവ.അനുവദിച്ചിട്ടുളളതോ
ടി വകുപ്പിന്‍െറ
കീഴിലുളളതോ ആയ
സ്ഥലങ്ങളില്‍
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന് അനുമതി
ആവശ്യമായിട്ടുണ്ടോ;
(ബി)
അനുമതി
ലഭിച്ചശേഷം യഥേഷ്ടം
നിര്‍മ്മാണം നടത്താന്‍
കോര്പ്പറേഷന്
അധികാരമുണ്ടോ;
(സി)
എങ്കില്‍
എം.എല്‍.എ.ഹോസ്റ്റലിന്
സമീപമുളള
ഫ്ലെെഓവറിനോട്
ചേര്‍ന്ന്
പണികഴിപ്പിച്ചിട്ടുളള
ബാസ്ക്കറ്റ്ബോള്‍
ഗ്രൗണ്ട് നഗരാസൂത്രണ
വകുപ്പ് നല്കിയ അനുമതി
വ്യവസ്ഥകള്‍
പാലിച്ചാണോ
പണികഴിപ്പിച്ചിട്ടുളളത്;
ഇതിന്‍െറ അനുമതി
പത്രത്തിന്‍െറ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
ഫ്ലെെഓവറിനോട്
ചേര്‍ന്ന് ഇത്തരത്തില്‍
പണിത ഗ്രൗണ്ടിന്
നഗരസഭക്ക്കരം
നല്‍കിയിട്ടുണ്ടോ;
(ഇ)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
അനധികൃതമായിട്ടാണെങ്കില്
ഇത് പൊളിച്ച്
നീക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ?
മുന്‍
പഞ്ചായത്ത്
മെമ്പര്‍മാര്‍ക്കും
മുനിസിപ്പല്‍/കോര്പ്പറേഷന്
കൗണ്‍സിലര്‍മാര്‍ക്കും
പെന്ഷന്
1572.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
പഞ്ചായത്ത്
മെമ്പര്‍മാര്‍ക്കും
മുനിസിപ്പല്‍
/കോര്പ്പറേഷന്
കൗണ്‍സിലര്‍മാര്‍ക്കും
പെന്ഷന് നല്‍കാനുളള
നിര്‍ദ്ദേശത്തില്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
സ്വീകരിച്ചിട്ടുളള
നടപടി എന്തെന്ന്
വ്യക്തമാക്കുമോ?
ദേശീയ
പാതയോരങ്ങള്‍
മാലിന്യമുക്തമാക്കാന്‍ നടപടി
1573.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
പാതയോരങ്ങളിലെ മാലിന്യ
നിക്ഷേപങ്ങള്‍
നീക്കാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ദേശീയ
പാതയോരങ്ങളില്‍ മാലിന്യ
നിക്ഷേപം തടയാന്‍ ഈ
സര്‍ക്കാര്‍ എന്തൊക്കെ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന
കാര്യം വ്യക്തമാക്കാമോ?
ഫണ്ട്
വിനിയോഗത്തിനു സമയം നീട്ടി
നൽകൽ
1574.
ശ്രീ.ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നോട്ടു പ്രതിസന്ധിയെ
തുടര്‍ന്നുണ്ടായ
സ്തംഭനാവസ്ഥ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളെ
ബാധിച്ചിട്ടുണ്ടോ;
ഡിസംബര്‍, ജനുവരി,
ഫെബ്രുവരി മാസങ്ങളിലെ
തദ്ദേശസ്ഥാപനങ്ങളുടെ
പദ്ധതി പ്രവര്‍ത്തനം
തടസ്സപ്പെട്ടിട്ടുണ്ടോ;
ഫണ്ട് വിനിയോഗത്തിന്
സമയം നീട്ടി ലഭിക്കാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പദ്ധതി
അടങ്കല്‍ തുകയ്ക്ക്
ടാര്‍ ലഭ്യമാകുന്നില്ല
എന്ന പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
അധികമായി വരുന്ന തുക
കണ്ടെത്താന്‍
മാര്‍ഗ്ഗനിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
പദ്ധതി പ്രവര്‍ത്തനത്തെ
ഇത് ബാധിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ?
മുന്‍
മെമ്പര്മാര്ക്ക്ക്ഷേമനിധിയും
പെന്‍ഷനും
1575.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ മുന്‍
മെമ്പര്‍മാര്‍ക്ക്
ക്ഷേമനിധിയും പെന്‍ഷനും
ആരംഭിക്കുന്നത്
സംബന്ധിച്ച്
എന്തെങ്കിലും നടപടികള്‍
പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കുമോ?
ഗ്രാമ-ബ്ലോക്ക്
പഞ്ചായത്തുകളില്‍ ഒഴിവുള്ള
തസ്തികകള്‍
1576.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ
വിവിധ ഗ്രാമ-ബ്ലോക്ക്
പഞ്ചായത്തുകളില്‍
ഒഴിവുള്ള തസ്തികകള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍ നികത്താന്‍
അടിയന്തര നടപടി
സ്വീകരിക്കുമോ?
ഗ്രാമ/ബ്ലോക്ക്/ജില്ലാ
പഞ്ചായത്തുകളുടെ പദ്ധതി
വിഹിതം
1577.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമ/ബ്ലോക്ക്/ജില്ലാ
പഞ്ചായത്തുകളുടെ
പദ്ധതി വിഹിതം
ചെലവാക്കാന്‍ കഴിയാതെ
വന്നത് വികസന
പ്രവര്‍ത്തനങ്ങളെ
പ്രതികൂലമായി ബാധിച്ച
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിശ്ചിത
സമയത്തിനുള്ളില്‍
പദ്ധതികള്‍ക്ക്
അംഗീകാരം നല്കാന്
ബന്ധപ്പെട്ട
സമിതികള്‍ക്ക് കഴിയാതെ
വന്നതാണ് ഈ
കാലതാമസത്തിന്
കാരണമെന്ന ആക്ഷേപം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത്
പരിഹരിക്കാന്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്?
തദ്ദേശ
ഭരണ വകുപ്പുകള്ക്ക്ഏകീകൃത
കേഡര്‍
1578.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
തദ്ദേശ
ഭരണ വകുപ്പിന്
കീഴിലുള്ള പഞ്ചായത്ത്,
ഗ്രാമവികസനം, നഗരകാര്യം
തുടങ്ങിയ
വകുപ്പുകള്‍ക്ക് ഏകീകൃത
കേഡര്‍
ഉണ്ടാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
ഏകീകൃത കേഡര്‍ എന്നു
മുതല്‍ പ്രാബല്യത്തില്‍
കൊണ്ടുവരുന്നതിനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശം നല്‍കുമോ?
കായല്‍
ഭൂമി കൈയേറി
കെട്ടിടനിര്‍മ്മാണം
1579.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചി
താലൂക്കില്‍ തോപ്പുംപടി
സുറിയാനി പള്ളിക്ക്
സമീപത്തായി ചോയ്സ്
ഗ്രൂപ്പിന്റെ
ഉടമസ്ഥതയില്‍
പണിതിട്ടുള്ള ബഹുനില
കെട്ടിടം കായല്‍ ഭൂമി
കൈയ്യേറിയാണോ
നിര്‍മ്മിച്ചിട്ടുള്ളത്;
(ബി)
നാവികസേന
വിമാനത്താവളത്തിനടുത്തായി
സ്ഥിതി ചെയ്യുന്ന
പ്രസ്തുത കെട്ടിടം
നാവികസേനയുടെയും
സിവില്‍ ഏവിയേഷന്‍
നിയമപ്രകാരവുമുള്ള
അനുമതികള്‍
വാങ്ങിയിട്ടുണ്ടോ;
(സി)
പുഴയുടെ
തീരത്ത്
നിര്‍മ്മിച്ചിട്ടുള്ള
പ്രസ്തുത ബഹുനില
കെട്ടിടം തീരദേശ
നിയമപ്രകാരമുള്ള അനുമതി
ലഭ്യമായിട്ടുള്ളാണോ;
അനുമതി
ലഭ്യമായിട്ടുണ്ടെങ്കില്‍
ആയതിന്റെ പകര്‍പ്പുകള്‍
ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
പരാതിയില്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്ന്
വ്യക്തമാക്കാമോ?
തദ്ദേശ
സ്വയം ഭരണ വകുപ്പിനു കീഴില്‍
അസിസ്റ്റന്റ്
എഞ്ചിനീയര്‍മാരുടെ ഒഴിവുകള്‍
1580.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജക മണ്ഡലത്തില്‍
തദ്ദേശ സ്വയം ഭരണ
വകുപ്പിനു കീഴില്‍ എത്ര
അസിസ്റ്റന്റ്
എഞ്ചിനീയര്‍മാരുടെ
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
ഒഴിവുകള്‍
ഉണ്ടെങ്കില്‍, അത്
നികത്തുന്നതിനുളള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വിശദമാക്കാമോ?
രാജീവ്
ആവാസ് യോജന
1581.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീ
നോഡല്‍ ഏജന്‍സിയായ
പ്രൊജക്റ്റ് രാജീവ്
ആവാസ് യോജന (RAY) യില്‍
Deputy Manager Social
Development റാങ്ക്
ലിസ്റ്റ് നിലവില്‍
ഉണ്ടോ;
(ബി)
പ്രസ്തുത
തസ്തികയില്‍ എത്ര
ഒഴിവുകള്‍ നിലവില്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
(സി)
ഒഴിവുകള്‍
ഉണ്ടെങ്കില്‍ പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം
നടത്തുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ;
(ഡി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം
നടത്തുന്നതിനു വേണ്ട
നടപടി സ്വീകരിക്കുമോ?
വീടിന് നമ്പർ നൽകൽ
1582.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
അനധികൃതമായി
നിർമിച്ച 150 സ്ക്വയർ
മീറ്ററിനു മുകളിൽ
വിസ്തൃതിയുള്ള
വീടുകള്‍ക്ക്
ചട്ടങ്ങള്‍ മറികടന്ന്
നമ്പർ നല്കാൻ
ഉദ്ദേശിക്കുന്നുണ്ടോയെന്നു
വിശദമാക്കുമോ?
ഒന്നാം
ഗ്രേഡ് നഗരസഭകള്‍
1583.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര ഒന്നാം ഗ്രേഡ്
നഗരസഭകളുണ്ട്;
(ബി)
ഒന്നാം
ഗ്രേഡ് നഗരസഭയ്ക്ക്
ആവശ്യമായ
(അനുവദിക്കേണ്ട) വിവിധ
തസ്തികകള്‍
ഏതെല്ലാമാണ്; ഇവ എത്ര
വീതമാണെന്ന്
വ്യക്തമാക്കാമോ;
(സി)
പയ്യന്നൂര്‍
നഗരസഭയെ ഒന്നാം ഗ്രേഡ്
പദവിയിലേയ്ക്ക്
ഉയര്‍ത്തിയിട്ടുണ്ടോ;
എങ്കില്‍ എന്ന്;
(ഡി)
ഈ
നഗരസഭയില്‍ നിലവിലുള്ള
തസ്തികകള്‍ ഏതെല്ലാം;
ഇവ എത്ര വീതം എന്ന്
വ്യക്തമാക്കാമോ;
(ഇ)
ഒന്നാം
ഗ്രേഡ് പദവിയിലുള്ള
നഗരസഭയ്ക്ക് ആവശ്യമായ
തസ്തികകള്‍ പയ്യന്നൂര്‍
നഗരസഭയില്‍ ഉണ്ടോ;
ഇല്ലെങ്കില്‍ ആവശ്യമായ
തസ്തിക
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(എഫ്)
തസ്തിക
അനുവദിക്കുന്നതിനുള്ള
നടപടികള്‍
ഏതുവരെയായെന്ന്
വിശദമാക്കാമോ;
(ജി)
തസ്തിക
അനുവദിച്ചുകൊണ്ടുള്ള
ഉത്തരവ് എന്നത്തേക്ക്
നല്കാന്
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
തെരുവു
നായകളുടെ ആക്രമണം
1584.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
തെരുവുനായകളുടെ
ആക്രമണത്തില്‍ ജീവഹാനി
സംഭവിച്ചവര്‍,
പരിക്കേറ്റവര്‍
എന്നിവരെത്രയെന്നു
വ്യക്തമാക്കുമോ;
(ബി)
ഇവര്‍ക്കായി
സര്‍ക്കാര്‍
എന്തെങ്കിലും
നഷ്ടപരിഹാരം നല്‍കുക
ഉണ്ടായൊ; എങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
തെരുവുനായകളുടെ
അക്രമത്തില്‍ നിന്ന്
ജനങ്ങള്‍ക്ക് സുരക്ഷ
ഉറപ്പാക്കാന്‍
സര്‍ക്കാരിന്‍െറ
പക്കലുളള പദ്ധതികള്‍
എന്തൊക്കെ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
ഇൗ
പദ്ധതികള്‍ ഇപ്പോള്‍
ഏതു ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ തുക
വിനിയോഗം
T 1585.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2017
ജനുവരി 31ലെ
കണക്കനുസരിച്ച് പദ്ധതി
അടങ്കലില്‍ എത്ര ശതമാനം
വിനിയോഗിച്ചു ;
(ബി)
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
നടപ്പ്
സാമ്പത്തികവര്‍ഷം
അനുവദിച്ച തുകയില്‍
എത്ര ശതമാനം
ചെലവഴിച്ചു?
തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
അതിര്‍ത്തി പുനർനിർണ്ണയ
പദ്ധതി
1586.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെ
അതിര്‍ത്തി പുനര്‍
നിര്‍ണ്ണയിക്കുന്നതിന്
പദ്ധതിയുണ്ടോ;
വിശദീകരിക്കുമോ;
(ബി)
കരുനാഗപ്പള്ളി
മുന്‍സിപ്പാലിറ്റിയുടെ
അതിര്‍ത്തി പുനര്‍
നിര്‍ണ്ണയിക്കുന്നതിന്
നിര്‍ദ്ദേശമുണ്ടോ;
വിശദീകരിക്കുമോ;
(സി)
എങ്കിൽ
ഏതെല്ലാം പ്രദേശങ്ങളാണ്
കരുനാഗപ്പള്ളി
മുന്‍സിപ്പാലിറ്റിയോട്
ചേര്‍ക്കുന്നതിന്
തീരുമാനിച്ചിട്ടുള്ളതെന്നു
വിശദീകരിക്കുമോ?
വയനാട്
ജില്ലയിലെ ബ്ലോക്ക്
പഞ്ചായത്തുകളില്‍
സെക്രട്ടറിമാര്‍
1587.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയിലെ
ബ്ലോക്ക്പഞ്ചായത്തുകളിൽ
മാസങ്ങളായി
സെക്രട്ടറിമാർ ഇല്ലാത്ത
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ
;
(ബി)
സെക്രട്ടറിമാരുടെ
ഒഴിവുകളിലേക്ക് നിലവിലെ
എക്സ്റ്റന്‍ഷന്‍
ഓഫീസര്‍മാര്‍/മിനിസ്റ്റീരിയല്‍
ജീവനക്കാര്‍
എന്നിവരില്‍ നിന്നും
ഉദ്യോഗ കയറ്റം നല്കി
നിയമനം നടത്തുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോ;
(സി)
സെക്രട്ടറിമാരുടെ
അഭാവം പദ്ധതി
നിര്വ്വഹണപുരോഗതിയെ
ബാധിച്ചിട്ടുണ്ടോ;
പരിഹാര നടപടികള്‍
വ്യക്തമാക്കാമോ?
കൊല്ലം
ജില്ലയില്‍ പുതിയ
മുനിസിപ്പാലിറ്റി,
പഞ്ചായത്ത്, ബ്ലോക്ക്
പഞ്ചായത്ത്
1588.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ജില്ലയില്‍ പുതിയ
മുനിസിപ്പാലിറ്റി,പഞ്ചായത്ത്,
ബ്ലോക്ക് പഞ്ചായത്ത്
എന്നിവ
രൂപീകരിക്കാനുള്ള
നിര്‍ദ്ദേശം
പരിഗണിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇതിനായി
ഏതൊക്കെ
പഞ്ചായത്തുകളാണ്
വിഭജിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ത്രിതല
പഞ്ചായത്ത്, മുന്‍സിപ്പല്‍
കോര്പ്പറേഷന് മുന്‍കാല
മെമ്പര്‍മാര്‍ക്ക് പെന്ഷന്
1589.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ത്രിതല
പഞ്ചായത്ത്,
മുന്‍സിപ്പല്‍
കോര്പ്പറേഷന്
മുന്‍കാല
മെമ്പര്‍മാര്‍ക്ക്
ഉപാധി രഹിത പെന്ഷന്
അനുവദിക്കുമോ;
(ബി)
സമഗ്ര
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതിയിൽ ഇത്തരത്തില്‍
ഉള്‍പ്പെടുത്തിയ
ഉപാധികള്‍ ഒഴിവാക്കി
മുഴുവന്‍ മുന്‍കാല
മെമ്പര്‍മാരെയും
ഉള്‍പ്പെടുത്താന്‍
നടപടി സ്വീകരിക്കുമോ;
(സി)
മുന്‍കാല
മെമ്പര്‍മാര്‍ക്ക്
ഉപാധിരഹിത പെന്ഷന്
അനുവദിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
(ഡി)
ത്രിതല
പഞ്ചായത്ത്,
മുന്‍സിപ്പല്‍
കോര്പ്പറേഷന്
മുന്‍കാല
മെമ്പര്‍മാരുടെ
ക്ഷേമത്തിന് വേണ്ടി
ക്ഷേമനിധി ബോര്‍ഡ്
രൂപീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ?
വർക്കല
മണ്ഡലത്തിലെ റോഡുകള്‍
1590.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തില്‍ തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
കീഴിലുള്ള എത്ര
കിലോമീറ്റര്‍ റോഡുകള്‍
ടാർ ചെയ്യാതെയുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
വര്‍ക്കല
മണ്ഡലത്തിലെ തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
കീഴിലുള്ള റോഡുകളില്‍
ടാര്‍ ചെയ്യാത്ത
റോഡുകളുടെ വിവരങ്ങള്‍
പഞ്ചായത്ത്,
മുിസിപ്പാലിറ്റി
അടിസ്ഥാനത്തില്‍ എത്ര
കിലോമീറ്റര്‍ വീതമെന്ന്
വ്യക്തമാക്കുമോ?
(സി)
പ്രസ്തുത
റോഡുകള്‍ ടാര്‍ ചെയ്ത്
നവീകരിക്കുന്നതിന് എത്ര
രൂപ ആവശ്യമുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ?
തെരുവു
നായ്ക്കളുടെ ആക്രമണം
1591.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തെരുവു
നായ്ക്കളുടെ
ആക്രമണത്തില്‍
പരിക്കേറ്റവര്‍ക്കും
ജീവന് നഷ്ടമായവരുടെ
ആശ്രിതര്‍ക്കും ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എന്തൊക്കെ സഹായങ്ങള്‍
ചെയ്തുകൊടുത്തിട്ടുണ്ടെന്നും
എത്ര പേര്‍ക്ക് ആയത്
നൽകിയിട്ടുണ്ടെന്നും
വ്യക്തമാക്കാമോ;
(ബി)
ജനജീവിതത്തിന്
ഭീഷണിയായ
ആക്രമണകാരികളായ
നായ്ക്കളെ
കൊല്ലുന്നതിന്
നിയമതടസ്സമുണ്ടോ;
ഇല്ലെങ്കില്‍
കുട്ടികളുള്‍പ്പെടെയുള്ള
ജനങ്ങളെ ആക്രമിക്കുന്ന
നായ്ക്കളെ കൊല്ലാതെ
സംരക്ഷിക്കുന്നതിന്റെ
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
ആക്രമണകാരികളല്ലാത്തവയെ
വന്ധ്യംകരിക്കുന്ന
നടപടി
പൂര്‍ത്തിയാക്കിയിട്ടുണ്ടോ;
എങ്കില്‍ ഇതേവരെ
എത്രയെണ്ണത്തിനെ
(ആണ്/പെണ് ഇനം
തിരിച്ച്)
വന്ധ്യംകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതിനായി
എന്തു തുക
വകയിരുത്തിയെന്നും
എന്തു തുക ഇതേവരെ
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ?
തെരുവു
നായ്ക്കളുടെ വര്‍ദ്ധന
1592.
ശ്രീ.വി.ടി.ബല്‍റാം
,,
എല്‍ദോസ് കുന്നപ്പിള്ളി
,,
വി.പി.സജീന്ദ്രന്
,,
ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തെരുവു
നായ്ക്കളുടെ വര്‍ദ്ധന
തടയുന്നതിന് കൈക്കൊണ്ട
നടപടികള്‍
പൂര്ണ്ണപരാജയമാണെന്ന
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
തെരുവു
നായ്ക്കളുടെ
ആക്രമണത്തില്‍ കഴിഞ്ഞ
ഒരു വര്‍ഷത്തിനുളളില്‍
എത്ര പേര്‍ക്ക് ജീവന്
നഷ്ടപ്പെട്ടുവെന്നും
എത്രപേര്‍ക്ക്
പരിക്കേറ്റുവെന്നും
വ്യക്തമാക്കുമോ;
(സി)
തെരുവു
നായ്ക്കളുടെ
ആക്രമണത്തില്‍
മരണമടഞ്ഞവരുടെ
കുടുംബങ്ങള്‍ക്ക്
ധനസഹായം
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ബഹു.സുപ്രീം
കോടതി നിയോഗിച്ച
ജസ്റ്റിസ് സിരിജഗന്
കമ്മിറ്റിയുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
പ്രസ്തുത
റിപ്പോര്‍ട്ടില്‍
ധനസഹായം നല്‍കുന്നതിനെ
സംബന്ധിച്ച ശുപാര്‍ശ
എന്താണെന്നും പ്രസ്തുത
ശുപാര്‍ശ
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ
എന്നും വ്യക്തമാക്കുമോ?
തെരുവ്
നായ്ക്കളുടെ ഉന്മൂലനം
സംബന്ധിച്ച് നിയമനിര്‍മ്മാണം
T 1593.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മൃഗങ്ങളോടുള്ള
ക്രൂരത സംബന്ധിച്ച്
തമിഴ്നാടും
കര്‍ണ്ണാടകവും പുതിയ
നിയമം കൊണ്ടു വന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മനുഷ്യജീവനാണ്
മൃഗങ്ങളുടെ
ജീവനേക്കാള്‍
പ്രധാനമെന്ന
ഹൈക്കോടതിയുടെ
നിരീക്ഷണത്തിന്റെ
പശ്ചാത്തലത്തില്‍,
തെരുവ് നായ്ക്കളെ
ഉന്മൂലനം ചെയ്യുന്നത്
സംബന്ധിച്ച്
നിയമനിര്‍മ്മാണം
നടത്താന്‍
സന്നദ്ധമാവുമോ;
എങ്കില്‍
വിശദമാക്കുമോ?
നഗരസഭാ
ജീവനക്കാരുടെ പി.എഫ്.
1594.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗരസഭാ
ജീവനക്കാരുടെ പി.എഫ്
വരവുവയ്ക്കാത്തതു
സംബന്ധിച്ച്
ഉയര്‍ന്നിട്ടുള്ള
ആക്ഷേപങ്ങള്‍
പരിഹരിക്കുവാന്‍
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
എന്തൊക്കെയെന്ന്അറിയിക്കാമോ;
അടച്ചതുകയുടെ ഡേറ്റാ
എന്‍ട്രി
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ എന്നേക്ക്
പൂര്‍ത്തീകരിക്കും
എന്നറിയിക്കാമോ;
(ബി)
നഗരസഭാ
ജീവനക്കാര്‍ക്ക്
പി.എഫ്. ക്രെഡിറ്റ്
കാര്‍ഡ് നല്കുന്ന
പദ്ധതിയുടെ പുരോഗതി
അറിയിക്കാമോ; ഇതുവരെ
എത്ര ജീവനക്കാര്‍ക്ക്
ക്രെഡിറ്റ് കാര്‍ഡ്
നല്‍കിയിട്ടുണ്ട്;
ബാക്കി ജീവനക്കാര്‍ക്ക്
എത്ര ദീവസത്തിനകം
പി.എഫ്. ക്രെഡിറ്റ്
കാര്‍ഡ് നല്കാന്
കഴിയും;
(സി)
നഗരസഭാ
ജീവനക്കാരനായ ശ്രീ.
കെ.മധുസൂദനന്റെ
പി.എഫ്.7-8217 എന്ന
അക്കൗണ്ടില്‍ അടച്ച തുക
വരവു വയ്ക്കുന്നില്ല
എന്നു കാണിച്ച്പി.എഫ്.
ഡയറക്ടര്‍ക്ക് നല്കിയ
പരാതിയില്‍ സ്വീകരിച്ച
നടപടി അറിയിക്കാമോ; ഈ
അക്കൗണ്ടില്‍ ഇതുവരെ
അടച്ച തുക വരവു
വച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്രയെന്ന്
അറിയിക്കാമോ;
(ഡി)
ശ്രീ.
മധുസൂദനന്
തിരുവനന്തപുരം
നഗരസഭയില്‍ നിന്നും
ഡെപ്യൂട്ടേഷന് പോയ
ശേഷം പി.എഫ്.
അക്കൗണ്ടിലേക്ക്
വന്നിട്ടുള്ള
ഡി.ഡി.കള്‍ വരവു
വച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആകെ തുക
എത്രയാണെന്ന്
അറിയിക്കാമോ ?
തദ്ദേശ
വകുപ്പുകളുടെ സംയോജനം
1595.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
തദ്ദേശ വകുപ്പുകളെ
സംയോജിപ്പിക്കുന്നത്
സംബന്ധിച്ച
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
തദ്ദേശ
വകുപ്പുകളുടെ
സംയോജനത്തിന്റെ ഭാഗമായി
വിവിധ
വകുപ്പുകളില്‍പ്പെടുന്ന
ജീവനക്കാരുടെ നിലവിലെ
സര്‍വ്വീസ്
സീനിയോറിറ്റി
നിശ്ചയിക്കുന്നതിന്
പൊതുമാനദണ്ഡം
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ?
പദ്ധതി
വിഹിതത്തിന്റെ വിനിയോഗം
1596.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശഭരണ
സ്ഥാപനങ്ങള്‍ക്ക്
പദ്ധതി വിഹിതമായി എത്ര
തുകയാണ് 2016-17 ല്‍
നീക്കി വച്ചിരുന്നത്;
അതില്‍ 2017 ജനുവരി 31
വരെ എത്ര തുക
ചെലവഴിച്ചു;
(ബി)
പദ്ധതി
വിഹിതത്തിന്റെ എത്ര
ശതമാനം വിനിയോഗമാണ്
ഇതുവരെ നടന്നത്;
(സി)
തദ്ദേശഭരണ
സ്ഥാപനങ്ങള്‍ക്ക്
2015-16 ലെ ബഡ്ജറ്റില്‍
പദ്ധതി വിഹിതമായി എത്ര
തുകയാണ്
അനുവദിച്ചതെന്നും, 2016
ജനുവരി 31 വരെ എത്ര
തുകയാണ്
ചെലവഴിച്ചതെന്നും
പ്രസ്തുത തുക ആകെ
പദ്ധതി വിഹിതത്തിന്റെ
എത്ര ശതമാനമാണെന്നും
വെളിപ്പെടുത്തുമോ;
(ഡി)
ആവശ്യമായ
ഫണ്ട് ധനകാര്യ വകുപ്പ്
അനുവദിക്കാത്തതു
കൊണ്ടാണോ പദ്ധതി
വിഹിതത്തില്‍ കുറവ്
വന്നത്എന്ന്
വ്യക്തമാക്കുമോ?
പദ്ധതി
പ്രവര്‍ത്തനങ്ങള്‍
1597.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ പദ്ധതി
പ്രവര്‍ത്തികള്‍
മാര്‍ച്ച് 31ന് മുമ്പ്
ചെയ്തു
തീര്‍ക്കുന്നതിന്
എന്തെല്ലാം നടപടികള്‍
തദ്ദേശസ്വയംഭരണവകുപ്പ്
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
ഇതേവരെ
എത്രശതമാനം
പ്രവര്‍ത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ട്
എന്നാണ്
കണക്കാക്കിയിട്ടുള്ളത്;
ജില്ലാ , ബ്ലോക്ക് ,
ഗ്രാമപഞ്ചായത്ത്
തലത്തില്‍
വ്യക്തമാക്കുമോ?
ത്രിതല
പഞ്ചായത്തുകള്ക്കായുളള
ആസൂത്രണ സമിതി
1598.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ത്രിതല പഞ്ചായത്തു
സംവിധാനം വഴി
നടപ്പിലാക്കാന്‍
നിശ്ചയിച്ചിട്ടുളള
പദ്ധതി
പ്രവര്‍ത്തനങ്ങളെ
സഹായിക്കുന്നതിനായുളള
ആസൂത്രണ സമിതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ആസൂത്രണ
സമിതി അംഗങ്ങള്‍,
ഉപാധ്യക്ഷന്‍
എന്നിവര്‍ക്ക്
എന്തെങ്കിലും
യോഗ്യതകള്‍
നിശ്ചയിച്ചിട്ടുണ്ടോ;
(സി)
ഇവര്‍ക്ക്
പ്രതിഫലം
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
ഫറോക്ക്
മുനിസിപ്പാലിറ്റിയിലെ അനധികൃത
നിര്‍മ്മാണം
1599.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫറോക്ക്
മുനിസിപ്പാലിറ്റിയില്‍
ചാലിയാര്‍ പുഴയുടെ
തീരത്ത് നിയമം ലംഘിച്ച്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതിനെതിരെ
പരാതി ഉയര്‍ന്നിട്ടും
പരിശോധിക്കുവാനോ നടപടി
സ്വീകരിക്കുവാനോ
മുന്‍സിപ്പല്‍
അധികൃതര്‍ തയ്യാറാവാത്ത
കാര്യം പരിശോധിക്കുമോ;
അനധികൃത
നിര്‍മ്മാണങ്ങള്‍
സംബന്ധിച്ച്
അന്വേഷിച്ച് നടപടി
സ്വീകരിക്കുമോ;
(സി)
ഇത്തരം
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
റവന്യു പുറമ്പോക്ക്
ഭൂമികൂടി
കയ്യേറിയാണെന്ന
കാര്യവും
പരിശോധിക്കുമോ?
പത്മനാഭ
സ്വാമി ക്ഷേത്രത്തിനുചുറ്റും
നിയമം ലംഘിച്ച് നടത്തിയ
നിര്‍മ്മിതികള്‍
1600.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയില്‍
കോട്ടയ്ക്കകത്ത്
പത്മനാഭ സ്വാമി
ക്ഷേത്രത്തിനുചുറ്റുമുള്ള
പ്രദേശത്ത് നിയമാനുസൃത
അനുമതി വാങ്ങാതെയും,
നിയമം ലംഘിച്ചും
നടത്തിയിട്ടുള്ള
നിര്‍മ്മിതികള്‍
സംബന്ധിച്ച് പരിശോധന
നടത്തിയിട്ടുണ്ടോ;
എങ്കില്‍ അതു
സംബന്ധിച്ച വിശദവിവരം
വെളിപ്പെടുത്തുമോ;
(ബി)
ക്രമക്കേടുകള്‍
കണ്ടെത്തിയ
നിര്‍മ്മിതികളുടെ
കാര്യത്തില്‍
എന്തെങ്കിലും തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(സി)
സുരക്ഷാ
നിയമങ്ങളുടെയും
നഗരാസൂത്രണ
നിയന്ത്രണങ്ങളുടെയും
പരിധി ലംഘിച്ചുള്ള
നിര്‍മ്മിതികള്‍ നീക്കം
ചെയ്യാന്‍ നടപടി
സ്വീകരിക്കുമോ?
സാമൂഹ്യ
സുരക്ഷാ പെന്ഷന് വിതരണം
T 1601.
ശ്രീ.കെ.മുരളീധരന്
,,
റോജി എം. ജോണ്‍
,,
അനൂപ് ജേക്കബ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരിച്ചറിയില്‍
രേഖയും
സത്യപ്രസ്താവനയും
ഹാജരാക്കാത്തതിന്റെ
പേരില്‍, സംസ്ഥാനത്ത്
സാമൂഹ്യസുരക്ഷാ
പെന്ഷന്
നിഷേധിച്ചിട്ടുള്ള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇപ്രകാരം എത്ര
പേര്‍ക്ക് സാമൂഹ്യ
സുരക്ഷാ പെന്ഷന്
അനുവദിക്കാതിരുന്നിട്ടുണ്ട്
എന്ന് വ്യക്തമാക്കുമോ;
(ബി)
തടഞ്ഞുവച്ച
സാമൂഹ്യ സുരക്ഷാ
പെന്ഷന്, മുന്‍കാല
പ്രാബല്യത്തോടെ വിതരണം
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ;
(സി)
സര്‍ക്കാര്‍
നല്കുന്ന സാമൂഹ്യ
സുരക്ഷാ പെന്‍ഷനും
ക്ഷേമ പെന്‍ഷനും
അനുവദിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
വിശദമാക്കമോ?
കോട്ടയം
ജില്ലയിലെ പൂവം-നക്രാപുതുവല്‍
റോഡിന്റെ പ്രവൃത്തി
1602.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
PMGSY
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
കോട്ടയം ജില്ലയിലെ
പൂവം-നക്രാപുതുവല്‍
റോഡിന്റെ പ്രവൃത്തി ഏതു
ഘട്ടത്തിലാണെന്നും
ഇതിന്റെ എത്ര ശതമാനം
പ്രവൃത്തി
പൂര്‍ത്തീകരിച്ചുവെന്നും
വെളിപ്പെടുത്തുമോ;
(ബി)
ഇതിനായി
ആകെ എത്ര രൂപയ്ക്കാണ്
വര്‍ക്ക് അവാര്‍ഡ്
ചെയ്തതെന്നും എത്ര രൂപ
ഇതിനോടകം
ചെലവഴിച്ചുവെന്നും
വെളിപ്പെടുത്തുമോ;
(സി)
പ്രവൃത്തി
പൂര്‍ത്തിയാക്കാന്‍
എന്തു നടപടി
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
മാലിന്യ
സംസ്ക്കരണ സംവിധാനം
1603.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
ഡോ.എം.
കെ. മുനീര്‍
ശ്രീ.കെ.എം.ഷാജി
,,
പി.കെ.അബ്ദു റബ്ബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാലിന്യ
സംസ്ക്കരണ സംവിധാനം
ഏര്‍പ്പെടുത്തേണ്ടത്
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങളുടെ
ഉത്തരവാദിത്തമാണെങ്കിലും,
മാലിന്യ പ്രശ്നം ഗുരുതര
സ്വഭാവം
കൈവരിച്ചിട്ടുള്ള
സാഹചര്യത്തില്‍ ഒരു
സമ്പൂര്‍ണ്ണ മാലിന്യ
സംസ്ക്കരണ നയം
രൂപീകരിക്കുന്ന കാര്യം
പരിഗണിക്കുമോ;
(ബി)
ജൈവ
മാലിന്യ സംസ്ക്കരണം,
ഉറവിടത്തില്‍
നടത്തണമെന്ന
നിര്‍ദ്ദേശം, ഒരു പരിധി
വരെ
പ്രായോഗികമാണെങ്കിലും,
ഖര, ഇലക്ട്രോണിക്,
രാസമാലിന്യങ്ങളുടെ
സംസ്ക്കരണം, പുനരുപയോഗം
എന്നിവ കേന്ദ്രീകൃത
സംവിധാനത്തിലൂടെ
മാത്രമേ
പ്രായോഗികമാക്കാനാവൂ
എന്ന കാര്യം
ശ്രദ്ധയില്‍
വന്നിട്ടുണ്ടോ;
(സി)
ഇക്കാര്യത്തിന്
രൂപീകരിച്ച ക്ലീന്‍
കേരള കമ്പനി ശേഖരിച്ച
ഇ-മാലിന്യം
സംസ്ക്കരിച്ച്
പുനരുപയോഗ
സാദ്ധ്യമാക്കാനുള്ള
ശ്രമം പൂര്‍ണ്ണമായി
വിജയിക്കാത്തതുമൂലം,
തുടര്‍ ശേഖരണം
തടസ്സപ്പെട്ട
സാഹചര്യത്തില്‍ ഖര,
ഇ-വേസ്റ്റുകള്‍
പുന:ചംക്രമണം നടത്തി
വരുമാനമുണ്ടാക്കാന്‍
സാധിക്കുംവിധമുള്ള
കേന്ദ്രീകൃത
പദ്ധതികളെക്കുറിച്ച്
ആലോചിക്കുമോ?
കെട്ടിട
നിര്‍മ്മാണത്തിന് അനുമതി
1604.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2008
ന് മുന്‍പ് നികത്തുകയോ,
നികത്തപ്പെടുകയോ
എന്നാല്‍ റവന്യൂ
രേഖകളില്‍ നിലം/ നഞ്ച/
വെറ്റ് ലാന്റ്/
നെല്‍വയല്‍ എന്നിങ്ങനെ
രേഖപ്പെടുത്തുകയും
ചെയ്ത ഭൂമിയില്‍
കെട്ടിട
നിര്‍മ്മാണത്തിന്
അനുമതി നല്കി
ഉത്തരവിറക്കിയതിന്റെ
അടിസ്ഥാനത്തില്‍
വര്‍ഷങ്ങളായി വിവിധ
ഓഫീസുകളിലും
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലും
കെട്ടികിടക്കുന്ന
അപേക്ഷകള്‍
തീര്‍പ്പാക്കാന്‍
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
കെട്ടിട
നിര്‍മ്മാണച്ചട്ടം
1605.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെട്ടിട
നിര്‍മ്മാണച്ചട്ടം
ലംഘിച്ച്
നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതും
കെട്ടിട നമ്പര്‍
ലഭിക്കാത്തതുമായ
കെട്ടിടങ്ങള്‍
സംബന്ധിച്ച്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
എന്തെങ്കിലും സര്‍വ്വേ
നടത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
സംസ്ഥാനത്താകമാനം
അംഗീകൃത
നിയമവ്യവസ്ഥകള്‍
തെറ്റിച്ചും
അംഗീകാരമില്ലാതെയും
നിര്‍മ്മിക്കപ്പെട്ടിട്ടുള്ള
കെട്ടിടങ്ങളുടെ സ്ഥിതി
വിവരക്കണക്കുകള്‍
എടുക്കുന്നതിന്
നിര്‍ദ്ദേശം നല്‍കുമോ;
(സി)
ചട്ടം
ലംഘിച്ച് നിര്‍മ്മാണ
പ്രവര്‍ത്തനം
നടത്തിയിട്ടുള്ള
കെട്ടിടങ്ങള്‍ക്ക്
ചട്ടത്തില്‍ ഇളവ്
നല്കി നിയമസാധുത
നല്‍കണമെന്നാവശ്യപ്പെട്ട്
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ചട്ടം
ലംഘിച്ചുള്ള
നിര്‍മ്മാണത്തിന്
നിയമസാധുത നല്കുന്ന
കാര്യത്തില്‍ നയം
വ്യക്തമാക്കുമോ;
(ഇ)
അനധികൃത
നിര്‍മ്മാണങ്ങള്‍
തടയാന്‍ കര്‍ശന
നടപടിയുണ്ടാകുമോ?
അനധികൃത
കെട്ടിടങ്ങള്‍ക്ക് നമ്പര്‍
നല്കി ക്രമവല്‍കരിക്കാന്‍
നടപടി
1606.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
മുനിസിപ്പാലിറ്റികള്‍,
കോര്‍പ്പറേഷനുകള്‍,
ഗ്രാമപഞ്ചായത്തുകള്‍
ഇവയുടെ പരിധിയില്‍ വളരെ
കൊല്ലങ്ങള്‍ക്ക് മുമ്പ്
അനധികൃത കൊമേഴ്സ്യല്‍,
വാസഗൃഹ
നിര്‍മ്മാണങ്ങള്‍
നടത്തിയിട്ടുള്ള
ആളുകള്‍ക്ക് നമ്പര്‍
കിട്ടാത്തതിനാല്‍
കഷ്ടപ്പെടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
അനധികൃതമായി
നിര്‍മ്മിച്ച ഈ
കെട്ടിടങ്ങള്‍ക്ക്
ന്യായമായ പിഴ ഈടാക്കി
ഇത് ക്രമവല്‍കരിക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
പ്രസ്തുത
നടപടിയിലൂടെ അനേകം കോടി
രൂപ സര്‍ക്കാരിന്റെ
ഖജനാവിലേയ്ക്ക്
എത്തുമെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
കാര്യത്തിലേയ്ക്ക്
നാളിതുവരെ എന്തെങ്കിലും
ഉത്തരവുകള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദമാക്കുമോ; കോപ്പി
ലഭ്യമാക്കുമോ?
മഞ്ചേരി
മുനിസിപ്പാലിറ്റിയിലെ കണ്ടിജന്റ്
വര്‍ക്കേഴ്സ് നേരിടുന്ന
തൊഴില്‍പരമായ ബുദ്ധിമുട്ടുകള്‍
1607.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മഞ്ചേരി
മുനിസിപ്പാലിറ്റിയിലെ
കണ്ടിജന്റ്
വര്‍ക്കേഴ്സ് നേരിടുന്ന
തൊഴില്‍പരമായ
ബുദ്ധിമുട്ടുകള്‍
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
2013
ഏപ്രില്‍ മാസത്തിനുശേഷം
സ്ഥിരപ്പെട്ട
കണ്ടിജന്റ്
തൊഴിലാളികള്‍ക്ക്
പങ്കാളിത്ത പെന്ഷന്
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
മഞ്ചേരി
മുനിസിപ്പാലിറ്റിയില്‍
നിലവിലുളള ഒഴിവുകളില്‍
സി.എല്‍.ആര്
തൊഴിലാളികളെ
സ്ഥിരപ്പെടുത്തുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
ചുനക്കര,
നൂറനാട് ഷോപ്പിംഗ്
കോംപ്ലക്സുകളുടെ നിര്‍മ്മാണം
1608.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍ എം.എല്‍.എ
ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
ചുനക്കര, നൂറനാട്
ഷോപ്പിംഗ്
കോപ്ലക്സുകളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള
തടസ്സങ്ങള്‍
ഒഴിവാക്കുന്നതിനു
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
കാഥികന്
കെ.കെ.തോമസ് മെമ്മോറിയല്‍
എന്‍ഡോവ്മെന്റ്
1609.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാഥികന്
കെ.കെ. തോമസ്
മെമ്മോറിയല്‍
എന്‍ഡോവ്മെന്റ് വിതരണം
ചെയ്യുന്നതു
സംബന്ധിച്ച് ഉഴവൂര്‍
ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ്
സമര്‍പ്പിച്ച
839183/EM3/
168/2016/LSGD ഫയലില്‍
എന്തു നടപടി
സ്വീകരിച്ചു എന്ന്
വ്യക്തമാക്കാമോ;
(ബി)
എന്‍ഡോവ്മെന്റ്
വിതരണം ചെയ്യുന്നതില്‍
തദ്ദേശസ്വയംഭരണ
വകുപ്പിന്റെ
നടപടിക്രമങ്ങള്‍
വ്യക്തമാക്കാമോ;പഞ്ചായത്ത്
ഡയറക്ടറേറ്റില്‍
നിന്നും എത്ര പ്രാവശ്യം
റിപ്പോര്‍ട്ട്
ആവശ്യപ്പെട്ടു എന്ന്
വ്യക്തമാക്കാമോ; ഈ
റിപ്പോര്‍ട്ട് എത്ര
പ്രാവശ്യം കിട്ടി
എന്നും അറിയിക്കാമോ;
(സി)
ലോക്കല്‍
ഫണ്ട് ആഡിറ്റില്‍
നിന്നുള്ള
റിപ്പോര്‍ട്ട് ലഭിച്ചത്
എന്നാണെന്ന്
അറിയിക്കാമോ;
എന്‍ഡോവ്മെന്റ്
വിതരണത്തിന്
സര്‍ക്കാര്‍ ഉത്തരവ്
നിലവിലുണ്ടോ; എങ്കില്‍
ആയതിന്റെ കോപ്പി
ലഭ്യമാക്കാമോ;
(ഡി)
എന്‍ഡോവ്മെന്റ്
വിതരണത്തിന്
നോട്ടിഫിക്കേഷന്‍
ഇറക്കേണ്ടതായിട്ടുണ്ടോ;
തുക എങ്ങനെ കൊടുക്കണം
എന്ന്
നിശ്ചയിച്ചിട്ടുണ്ടോ ;
(ഇ)
കാഥികന്
കെ.കെ.തോമസ്
എന്‍ഡോവ്മെന്റ് വിതരണം
ചെയ്യാത്തതിന്റെ
കാരണവും ഫയലില്‍ വന്ന
കാലതാമസവും
വ്യക്തമാക്കാമോ; ഇത്
വിതരണം ചെയ്യാന്‍
എന്നത്തേയ്ക്ക് ഉത്തരവ്
നല്കാന് കഴിയും എന്ന്
അറിയിക്കാമോ?
ലോക്കല്‍ ഫണ്ട്
ഓഡിറ്റ് റിപ്പോർട്ട്
1610.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2014-15,
2015-16 എന്നീ
വര്‍ഷങ്ങളിലെ ആലപ്പുഴ
ജില്ലാ പഞ്ചായത്തിനെ
സംബന്ധിക്കുന്ന
ലോക്കല്‍ഫണ്ട് ഓഡിറ്റ്
റിപ്പോര്‍ട്ടില്‍
പരാമര്‍ശിക്കുന്ന
ക്രമക്കേടുകളെ കുറിച്ച്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇക്കാര്യത്തില്‍ എന്തു
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
സ്വീവേജ്
മാലിന്യ ശേഖരണം
1611.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചിന്
കോര്‍പ്പറേഷനില്‍
സ്വകാര്യ ഏജന്‍സികള്‍
ശേഖരിക്കുന്ന സ്വീവേജ്
മാലിന്യം മുഴുവനും
കൃത്യമായി സ്വീവേജ്
പ്ലാന്റുകളില്‍
എത്തുന്നുണ്ടെന്ന്
ഉറപ്പാക്കുന്നതിന്
എന്തെങ്കിലും സംവിധാനം
നിലവിലുണ്ടോ;എങ്കില്‍
വിശദാംശം നല്‍കാമോ;
(ബി)
സ്വകാര്യ
ഏജന്‍സികള്‍
ശേഖരിക്കുന്ന മാലിന്യം
തോടുകളിലും കാനകളിലും
മറ്റും
നിക്ഷപിക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ഇതിന്മേല് എന്തു നടപടി
സ്വീകരിച്ചെന്ന്
അറിയിക്കാമോ;
(സി)
സ്വീവേജ്
മാലിന്യ ശേഖരണം
പൂര്‍ണ്ണമായും
തദ്ദേശസ്ഥാപനങ്ങള്‍ വഴി
നേരിട്ട്
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കാമോ?
അര്‍ബന്‍
അഫയേഴ്സ് ഡയറക്ടറേറ്റിന്റെ
പ്രവര്‍ത്തനങ്ങള്‍
1612.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
അര്‍ബന്‍ അഫയേഴ്സ്
ഡയറക്ട്രേറ്റിന്റെ
പ്രവര്‍ത്തനങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഫയലുകള്‍
സമയബന്ധിതമായി
തീര്‍പ്പുകല്‍പ്പിക്കുന്നതില്‍
ഉണ്ടായിട്ടുള്ള വീഴ്ച
പരിഹരിക്കുന്നതിന്
എന്തു നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
286918/16
M/LSGD എന്ന
നമ്പരിലുള്ള ഫയല്‍
എന്നാണ് അര്‍ബന്‍
അഫയേഴ്സ്
ഡയറക്ട്രേറ്റില്‍
എത്തിയതെന്നും ഇതു
സംബന്ധിച്ച് ഇതുവരെ
എന്തു നടപടി
സ്വീകരിച്ചുവെന്നും
അറിയിക്കുമോ;
(ഡി)
സമയബന്ധിതമായി
ഫയലുകള്‍ക്ക്
തീര്‍പ്പുകല്‍പ്പിക്കുന്നതില്‍
വീഴ്ച
വരുത്തുന്നതിനുള്ള
കാരണം ആരാഞ്ഞിട്ടുണ്ടോ;
(ഇ)
ഫയലുകള്‍
തരംതിരിച്ച് അടിയന്തിര
പ്രാധാന്യം
കണക്കിലെടുത്ത്
തീര്‍പ്പാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വരള്‍ച്ച
നേരിടാന്‍ ആവിഷ്കരിച്ച
പദ്ധതികള്‍
1613.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ത്രിതല
പഞ്ചായത്തുകളുടെ
സഹകരണത്തോടെ ശുദ്ധജല
വിതരണമല്ലാതെ
എന്തെല്ലാം നടപടികളാണ്
വരള്‍ച്ച നേരിടാന്‍
തദ്ദേശസ്വയംഭരണ വകുപ്പ്
ആവിഷ്ക്കരിച്ചത്;
(ബി)
വരള്‍ച്ച
നേരിടാന്‍
ആവിഷ്ക്കരിച്ച കര്‍മ്മ
പദ്ധതിക്ക് എത്ര കോടി
രൂപ മതിപ്പ് ചെലവ്
കണക്കാക്കുന്നു;
(സി)
വരള്‍ച്ചാ
ദുരിതാശ്വാസ
പദ്ധതികളില്‍
ജനപങ്കാളിത്തം
ഉറപ്പുവരുത്താന്‍
കൈക്കൊണ്ട നടപടികള്‍
എന്തെല്ലാമാണ് എന്ന്
വിശദീകരിക്കാമോ?
നഗരവികസന
അതോറിറ്റികള്‍
1614.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അധികാരവികേന്ദ്രീകരണം
ശക്തമാക്കുന്ന
സാഹചര്യത്തില്‍
നഗരവികസന അതോറിറ്റികള്‍
നിര്‍ത്തലാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഏതെങ്കിലും
വികസന അതോറിറ്റിയെ
അതില്‍ നിന്നും
ഒഴിവാക്കിയിട്ടുണ്ടോ;
(സി)
ട്രിഡ
ഏറ്റെടുത്ത് നടത്തുന്ന
പുതിയ പദ്ധതികള്‍
ഏതൊക്കെയെന്ന്
വിശദമാക്കുമോ;
(ഡി)
ട്രിഡയുടെ
സാമ്പത്തിക
സ്രോതസ്സുകള്‍
ഏതൊക്കെയാണ്;
(ഇ)
കേന്ദ്രാവിഷ്കൃത
നഗരവികസന പദ്ധതികളില്‍
ട്രിഡ പങ്കു വഹിക്കുന്ന
പദ്ധതികള്‍ ഏതൊക്കെ;
(എഫ്)
തിരുവനന്തപുരം
നഗരസഭയുടെ പദ്ധതി
ആസൂത്രണത്തില്‍
ട്രിഡയുടെ ഏതെങ്കിലും
പദ്ധതികള്‍
സംയോജിപ്പിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
പെരിങ്ങോം
ഐ.ടി.ഐ യുടെ വാടക
1615.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പെരിങ്ങോം
- വയക്കര പഞ്ചായത്തില്‍
വാടക കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന
പെരിങ്ങോം ഐ.ടി.ഐ യുടെ
വാടക, പഞ്ചായത്ത് തനത്
ഫണ്ടില്‍ നിന്ന്
ഒടുക്കുന്നതിന്
സര്‍ക്കാര്‍ അനുമതി
ലഭിക്കുന്നതിന് അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഈ അപേക്ഷയില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
പെരിങ്ങോം
ഐ.ടി.ഐ-യ്ക്ക് സ്വന്തം
കെട്ടിടം
പൂര്‍ത്തിയാകുന്നതുവരെ
വാടക, പഞ്ചായത്ത് തനത്
ഫണ്ടില്‍ നിന്ന്
ഒടുക്കുന്നതിന്
സര്‍ക്കാര്‍ അനുമതി
നല്‍കുമോ എന്നു
വ്യക്തമാക്കാമോ?
വളര്‍ത്തു
മൃഗങ്ങളെ വീട്ടില്‍
വളര്‍ത്തുന്നതിന്
ലൈസന്‍സ്
1616.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വളര്‍ത്തു
മൃഗങ്ങളെ വീട്ടില്‍
വളര്‍ത്തുന്നതിന്
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ വഴി
ലൈസന്‍സ്
ഏര്‍പ്പെടുത്തുന്നതിന്
നിലവില്‍
സംവിധാനമുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ;
(ബി)
വീടുകളില്‍
നായകളെ
വളര്‍ത്തുന്നതിന്
ലൈസന്‍സ്
നിര്‍ബന്ധമാക്കുമോ;
(സി)
ഇവ
പരിശോധിക്കുന്നതിനും
ലൈസന്‍സ് നല്‍കുന്നത്
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ?
മുട്ടത്തറ
സ്വീവേജ് പ്ലാന്റില്‍
നിന്നും പ്രോസസിംഗ് കഴിഞ്ഞു
ലഭിക്കുന്ന ജലം
1617.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരത്തിലെ മുട്ടത്തറ
സ്വീവേജ് പ്ലാന്റില്‍
നിന്നും പ്രോസസിംഗ്
കഴിഞ്ഞു പ്രതിദിനം എത്ര
ജലമാണ് ലഭിക്കുന്നത്;
(ബി)
ഇൗ
ജലത്തിന്‍െറ പരിശുദ്ധി
ടെസ്റ്റ്
ചെയ്യാറുണ്ടോ;
എങ്കില്‍ റിസല്‍ട്ട്
എന്താണെന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇൗ
വെളളം കുടിവെളള
ആവശ്യത്തിനൊഴികെ
റയില്വേസ്റ്റേഷന്,
എയര്‍പോര്‍ട്ട്,
ആശുപത്രികള്‍, ചെടി
നനയ്ക്കാനും, വാഹനം
കഴുകാനും, വെളളം
കൂടുതല്‍
ഉപയോഗിക്കുന്ന
സ്ഥാപനങ്ങള്‍
എന്നിവയ്ക്കും
ഉപയോഗയോഗ്യമാണെന്ന്
ടെസ്റ്റ്
റിസല്‍ട്ടിലൂടെ
തെളിഞ്ഞിട്ടുണ്ടോ;
(ഡി)
എങ്കില്‍
കുടിവെളളക്ഷാമം
രൂക്ഷമായിക്കൊണ്ടിരിക്കുന്ന
ഇൗ ഘട്ടത്തില്‍
ശുദ്ധജലം
കുടിവെളളത്തിനായല്ലാതെ
ധാരാളം
ഉപയോഗപ്പെടുത്തുന്ന
സര്‍ക്കാര്‍
സ്ഥാപനമുള്പ്പടെയുളളവയ്ക്ക്
ഇവിടെ നിന്നുളള ജലം
നല്കാതിരിക്കുന്നതിന്
ഉത്തരവാദികള്‍
ആരാണെന്ന് കണ്ടെത്തി
കര്‍ശനനടപടി
സ്വീകരിക്കുമോ;
(ഇ)
സംസ്ഥാന
വാട്ടര്‍ അതോറിറ്റി
ഉദ്യോഗസ്ഥരുമായി കൂടി
ആലോചിച്ച് ഇൗ ജലം
വരള്‍ച്ചയുടെ ഇൗ
കാലഘട്ടത്തില്‍ ഒട്ടും
പാഴാക്കാതെ
ഉപയോഗപ്പെടുത്താന്‍
അടിയന്തിര നിര്‍ദ്ദേശം
നല്‍കുമോ?
പാലക്കാട്
ജില്ലയിലെ ത്രിതല
പഞ്ചായത്തുകളിലെ
ഡ്രൈവര്‍മാര്‍
1618.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയിലെ ത്രിതല
പഞ്ചായത്തുകൾക്കെല്ലാം
കൂടി എത്ര വാഹനങ്ങള്‍
നിലവിലുണ്ട്; അതില്‍
എത്ര വാഹനങ്ങള്‍ക്ക്
സ്ഥിരം
ഡ്രൈവര്‍മാരുണ്ട്;
(ബി)
താല്‍ക്കാലിക
ഡ്രൈവര്‍മാര്‍
എത്രപേരുണ്ടെന്നും
അവര്‍ക്ക് ദിനവേതനം
എത്രയാണെന്നും
വെളിപ്പെടുത്തുമോ;
(സി)
വാഹനങ്ങള്‍ക്ക്
സ്ഥിരം ഡ്രൈവര്‍മാരെ
നിയമിക്കുന്നതിനുള്ള
തസ്തിക
സൃഷ്ടിക്കുന്നതിനുള്ള
പ്രൊപ്പോസല്‍
നിലവിലുണ്ടോ;
(ഡി)
ഡ്രൈവര്‍
തസ്തികകള്‍
സൃഷ്ടിക്കുവാനുള്ള
പ്രൊപ്പോസല്‍ പ്രകാരം
പാലക്കാട് ജില്ലയില്‍
2015 നുശേഷം എത്ര
തസ്തികകള്‍ സൃഷ്ടിച്ചു;
(ഇ)
അടിയന്തരമായി
ആവശ്യമായ എല്‍.ഡി.വി.
ഡ്രൈവര്‍ ഗ്രേഡ് II
തസ്തിക സൃഷ്ടിച്ച്
നിലവിലുള്ള പി.എസ്.സി.
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമനം
നടത്തുന്നതിന് നടപടി
സ്വീകരിക്കുമോ?
തെരുവുനായ
വന്ധ്യകരണം
1619.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തെരുവുനായ
നിയന്ത്രണത്തിന്
വന്ധ്യകരണം
നടത്തുവാനുള്ള ജില്ലാ
പഞ്ചായത്തുകളുടെ പദ്ധതി
ഫലപ്രദമല്ല എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജില്ലാ
പഞ്ചായത്തുകള്‍ക്ക് ഈ
പദ്ധതി
നടപ്പിലാക്കുവാനായി ഈ
വര്‍ഷം നല്കിയ
തുകയെത്രയെന്നും അതില്‍
2017 ജനുവരി 31 വരെ
എന്ത് തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ?
ഹരിപ്പാട്
നഗരസഭയ്ക്ക് കൂടുതല്‍ ഫണ്ട്
1620.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
നഗരസഭയ്ക്ക് 2016-17 ലെ
ബഡ്ജറ്റില്‍ വാര്‍ഷിക
പദ്ധതി വിഹിതമായി
അനുവദിച്ചത് എന്ത്
തുകയാണ്;
(ബി)
ഈ
നഗരസഭയുമായി
കൂട്ടിച്ചേര്‍ത്ത
പഞ്ചായത്ത്
വാര്‍ഡുകളിലെ
ജനസാന്ദ്രതയും മറ്റ്
ഘടകങ്ങളും
അനുസരിച്ചുള്ള ആനുപാതിക
വര്‍ദ്ധന വാര്‍ഷിക
പദ്ധതിയടങ്കല്‍
നിശ്ചയിച്ച അവസരത്തില്‍
നല്‍കിയിട്ടുണ്ടോ;
(സി)
ഫണ്ടിന്റെ
അപര്യാപ്തത കാരണം
നഗരസഭയുടെ വികസന
പ്രവര്‍ത്തനങ്ങളും
പട്ടികജാതി ക്ഷേമ
പ്രവര്‍ത്തനങ്ങളും താളം
തെറ്റുന്നതായ ആരോപണം
പരിഗണിച്ച് ഹരിപ്പാട്
നഗരസഭയ്ക്ക് കൂടുതല്‍
ഫണ്ട് അനുവദിക്കുന്ന
കാര്യം അനുഭാവപൂര്‍വ്വം
പരിഗണിക്കുമോ?
ബബിതയ്ക്ക് വീട്
1621.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ-അന്തര്‍ദേശീയ
തലത്തില്‍ മികവുറ്റ
പ്രവര്‍ത്തനം
കാഴ്ചവെച്ചതും
പുരസ്ക്കാരങ്ങള്‍
നേടുകയും ചെയ്ത കുമാരി.
ബബിതയ്ക്കും
കുടുംബത്തിനും
സ്വന്തമായി വീട്
ഇല്ലാത്തതിനാല്‍
വീടുനിര്‍മ്മിച്ചു
നല്കുവാന് 2014-15
സാമ്പത്തികവര്‍ഷ
പദ്ധതിയിലൂടെ
സമര്‍പ്പിച്ച
അപേക്ഷയിന്മേല്
തദ്ദേശസ്വയംഭരണ
വകുപ്പും വാണിയംകുളം
ഗ്രാമപഞ്ചായത്തും
നാളിതുവരെ എന്തു
നടപടികള്‍ സ്വീകരിച്ചു
എന്നു വ്യക്തമാക്കുമോ;
(ബി)
ഇതു
സംബന്ധിച്ച
903/ഡി.ബി-1/14/തസ്വഭവ
ആയുളള സെക്രട്ടേറിയറ്റ്
ഡി.ബി. വകുപ്പിന്റെ
ഫയലിന്മേല് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്നും,
നടപടികളില്‍ കാലതാമസം
വന്നതു ഏതു
ഘട്ടത്തിലെന്നും ഏതു
ഉദ്യോഗസ്ഥരില്‍
നിന്നുമാണെന്നുമുള്ള
വിവരം വ്യക്തമാക്കുമോ;
(സി)
വാണിയംകുളം
പഞ്ചായത്തിന്റെ
29.07.2015ലെ 9(8)-ാം
നമ്പര്‍ തീരുമാനപ്രകാരം
ദേശീയ-അന്തര്‍ദേശീയ
കായികമത്സരങ്ങളില്‍
നിരവധി പുരസ്കാരങ്ങള്‍
നേടിയ കുമാരി.
ബബിതയ്ക്ക് വീടുവച്ചു
നല്കുവാനുളള അനുമതി
തദ്ദേശഭരണവകുപ്പ്
എപ്പോള്‍ നല്‍കുമെന്നും
വ്യക്തമാക്കുമോ?
പാറ്റൂരിലെ
അനധികൃത ഫ്ലാറ്റ് നിർമാണം
1622.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
പാറ്റൂരില്‍ എല്ലാ
മാനദണ്ഡങ്ങളും
തെറ്റിച്ച് സര്‍ക്കാര്‍
ഭൂമി കയ്യേറി ഒരു
ഫ്ലാറ്റ് നിര്‍മ്മാതാവ്
അനധികൃതമായി വലിയ
ഫ്ലാറ്റ് സമുച്ചയം
പണിത്
ഉയര്ത്തിയിരിക്കുന്നതായ
ആരോപണം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
ഫ്ലാറ്റ്
നിര്‍മ്മാണത്തിന്
തിരുവനന്തപുരം നഗരസഭ
അനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതിന്റെ
പെര്‍മിറ്റ് കോപ്പി
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
ഫ്ലാറ്റിന്റെ പണി
പൂര്‍ത്തിയാക്കി
കോര്പ്പറേഷന് കെട്ടിട
നമ്പര്‍
നല്‍കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
ഫ്ലാറ്റിന്റെ
നിർമ്മാതാവിനെതിരെ
തിരുവനന്തപുരം
കോര്‍പ്പറേഷനില്‍
നിന്നും എതെങ്കിലും
തരത്തിലുള്ള സ്റ്റോപ്പ്
മെമ്മോ
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഓരോ
പ്രാവശ്യവും നല്കിയ
സ്റ്റോപ്പ് മെമ്മോകളുടെ
കോപ്പി ലഭ്യമാക്കുമോ;
(ഇ)
സര്‍ക്കാരും
ഫ്ലാറ്റ് ഉടമയും തമ്മിൽ
എത്ര കോടതി കേസുകള്‍
നിലവിലുണ്ട്; പ്രസ്തുത
കേസുകളുടെ ഇപ്പോഴത്തെ
സ്ഥിതി എന്താണ്;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
കാസര്‍ഗോഡ്
ജില്ലയിലെ തദ്ദേശഭരണ
വകുപ്പിലെ ഒഴിവുകള്‍
1623.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ തദ്ദേശഭരണ
വകുപ്പിന്റെ കീഴില്‍
ഉള്ള സ്ഥാപനങ്ങളില്‍
എത്ര ഒഴിവുകള്‍
നിലവിലുണ്ട്;
(ബി)
ഇതില്‍
പഞ്ചായത്ത്/മുനീസിപ്പാലിറ്റി/ബ്ലോക്ക്
പഞ്ചായത്ത്
സെക്രട്ടറിമാരുടെ എത്ര
ഒഴിവുകള്‍ ഉണ്ട്;
(സി)
തദ്ദേശ
സ്വയംഭരണ വകുപ്പ്
എന്‍ജിനീയറിംഗ്
ഡിപ്പാര്‍ട്ട്മെന്റില്‍
എത്ര ഒഴിവുകള്‍
നിലവില്‍ ഉണ്ട്; ഇതില്‍
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എഞ്ചിനീയർ,
അസിസ്റ്റന്റ്
എഞ്ചിനീയർ,ഓവര്‍സിയര്‍,
ക്ലാര്‍ക്ക് എന്നീ
തസ്തികയില്‍ എത്ര
ഒഴിവുകള്‍ ഉണ്ടെന്ന്
പഞ്ചായത്ത് തിരിച്ച്
വ്യക്തമാക്കാമോ;
(ഡി)
ഈ
ഒഴിവുകള്‍ സ്ഥിരമായി
നികത്താന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
പഞ്ചായത്ത്
സെക്രട്ടറി തസ്തിക ഒഴിവുകൾ
1624.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പഞ്ചായത്ത്
സെക്രട്ടറിമാര്‍,
അസിസ്റ്റന്റ്
പഞ്ചായത്ത്
സെക്രട്ടറിമാര്‍
എന്നിവരുടെ
തസ്തികകളില്‍
അവശേഷിക്കുന്ന
ഒഴിവുകള്‍ ഉടന്‍
നികത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
(ബി)
ഇതിന്
എന്തെങ്കിലും സാങ്കേതിക
തടസ്സമുണ്ടോ; എങ്കില്‍
ആയതിനുള്ള വിശദാംശം
നല്‍കുമോ?
പഞ്ചായത്ത്
വകുപ്പില്‍ ഒഴിവുള്ള
തസ്തികകള്‍
1625.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്ത്
വകുപ്പില്‍ നിലവിലുള്ള
ഒഴിവുകള്‍ തസ്തിക
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
അസിസ്റ്റന്റ്
സെക്രട്ടറിമാരുടെ
തസ്തിക സൃഷ്ടിക്കാത്ത
എത്ര പഞ്ചായത്തുകള്‍
നിലവിലുണ്ട്; അവ
സൃഷ്ടിക്കാന്‍ ആവശ്യമായ
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
2017,
2018 വര്‍ഷങ്ങളിലെ
റിട്ടയര്‍മെന്റ്
കണക്കാക്കിയിട്ടുണ്ടോ;
ജീവനക്കാരുടെ തസ്തിക
തിരിച്ച്
റിട്ടയര്‍മെന്റ്
ഒഴിവുകള്‍ എത്രയാണ്
എന്ന് വിശദമാക്കുമോ;
(ഡി)
ആറില്‍
കൂടുതല്‍
ക്ലാര്‍ക്കുമാര്‍ ഉള്ള
പഞ്ചായത്തുകളില്‍ ഹെഡ്
ക്ലാര്‍ക്ക് തസ്തികയെ
ജൂനിയര്‍ സൂപ്രണ്ടായി
ഉയര്‍ത്താനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ?
പഞ്ചായത്ത്
വകുപ്പില്‍ അക്കൗണ്ടന്റ്
തസ്തിക
1626.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്ത്
വകുപ്പില്‍
അക്കൗണ്ടന്റ്
തസ്തികയിലേക്കുള്ള
പ്രൊമോഷന് എന്തൊക്കെ
മാനദണ്ഡങ്ങളാണ്
നിഷ്ക്കര്‍ഷിച്ചിട്ടുള്ളത്;
(ബി)
അന്യത്രസേവനത്തില്
പ്രവര്‍ത്തിച്ചുവരുന്ന
എത്ര പേര്‍ക്കാണ്
പഞ്ചായത്ത് ഡയറക്ടറുടെ
3.1.2017 ലെ ഇ13/2007,
18815/2015 നമ്പര്‍
ഉത്തരവ് പ്രകാരം
അക്കൗണ്ടന്റ്
തസ്തികയിലേക്ക്
പ്രൊമോഷന് നല്‍കിയത്;
(സി)
അന്യത്രസേവനത്തില്
പ്രവര്‍ത്തിച്ചുവരുന്ന
എത്ര ജീവനക്കാരെയാണ്
അക്കൗണ്ടന്റ്
തസ്തികയിലേക്കുള്ള
പ്രൊമോഷന് പ്രസ്തുത
ഉത്തരവില്‍ നിന്നും
ഒഴിവാക്കിയതെന്നും
അതിന്റെ
കാരണമെന്തെന്നും
അറിയിക്കുമോ;
(ഡി)
ഈ
ജീവനക്കാര്‍ക്കുകൂടി
അക്കൗണ്ടന്റ്
തസ്തികയിലേക്കുള്ള
പ്രൊമോഷനുള്ള നടപടി
സ്വീകരിക്കുമോ?
പഞ്ചായത്ത്
ലൈബ്രറികളിലെ ലൈബ്രേറിയന്മാർ
1627.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പതിനൊന്നിന
പരിപാടിയുടെ ഭാഗമായി
പഞ്ചായത്ത്
ലൈബ്രറികളില്‍
നിയമിക്കപ്പെട്ട
ലൈബ്രേറിയന്മാരുടെ
നിലവിലെ വേതനം എത്ര
രൂപയാണ്;
(ബി)
പ്രസ്തുത
ലൈബ്രേറിയന്മാരെ
പഞ്ചായത്തിന്റെ
ഉദ്യോഗസ്ഥരായി
പരിഗണിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
വിഭാഗം ആള്‍ക്കാര്‍ക്ക്
ലൈബ്രേറിയന്മാരുടെ
ചുമതലക്ക് പുറമേ മറ്റ്
ജോലികള്‍
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
പ്രസ്തുത
ലൈബ്രേറിയന്മാരുടെ
വേതനം കാലോചിതമായി
പരിഷ്ക്കരിക്കാന്‍
നടപടി സ്വീകരിക്കുമോ?
കുടുംബശ്രീ
വനിതകള്‍ക്ക് തൊഴില്‍
പരിശീലനം
1628.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രഗവണ്മെന്റ്
സ്കീം
എന്‍.ആര്.എല്‍.എം.
ലേക്കും തദ്ദേശ സ്വയം
ഭരണ വകുപ്പ് സ്കീം
ജനകീയാസൂത്രണ
പദ്ധതിയിലേക്കും
കുടുംബശ്രീ
വനിതകള്‍ക്ക് തൊഴില്‍
പരിശീലനം നല്‍കുന്നതിന്
തദ്ദേശ സ്വയം ഭരണ
വകുപ്പ്
കോ-ഓര്‍ഡിനേഷന്‍
കമ്മിറ്റിക്ക് നല്കി
അംഗീകരിച്ചെടുപ്പിച്ച
(ജി.ഒ 2891/16/തദ്ദേശ
സ്വയം ഭരണ വകുപ്പ്)
തൊഴില്‍ പരിശീലന
സ്ഥാപനങ്ങളെ (എസ്.ടി.ഐ
) തദ്ദേശ സ്വയം ഭരണ
വകുപ്പ് -ഐ.കെ.എം.
വെബ്സൈറ്റ് സുലേഖാ
സോഫ്റ്റ് വെയറില്‍
കുടുംബശ്രീ മിഷന് വഴി
ഉള്‍പ്പെടുത്തി
പ്രസിദ്ധീകരിച്ചിട്ടുള്ളതായി
അറിയാമോ ;
(ബി)
പ്രസ്തുത
സ്ഥാപനങ്ങളും ആ
സ്ഥാപനങ്ങള്‍ നടത്തുന്ന
പരിശീലന മേഖലകളും
അംഗീകരിച്ചിട്ടുളള
പരിശീലന ഫീസും
വിശദമാക്കാമോ?
നൂറുശതമാനം
ജനങ്ങള്‍ക്കും ശുചിമുറി എന്ന
പ്രഖ്യാപനം
1629.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്നൂറുശതമാനം
ജനങ്ങള്‍ക്കും ശുചിമുറി
എന്ന സര്‍ക്കാര്‍
പ്രഖ്യാപനം
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
ഇത്
സംബന്ധിച്ച് പ്രഖ്യാപനം
നടത്താന്‍ നിശ്ചയിച്ച
തീയതി എന്നാണ് ; ഈ
പദ്ധതി
പൂര്‍ണ്ണമാവണമെങ്കില്‍
സംസ്ഥാനത്ത് എത്ര പുതിയ
ശുചിമുറികള്‍ വേണ്ടി
വരുമെന്നതിന്റേയും
നിര്മ്മിച്ചവയുടെയും
കണക്ക് സര്‍ക്കാരിന്റെ
കൈവശമുണ്ടോ ;
(സി)
എങ്കില്‍
എത്ര എണ്ണം ഇതേ വരെ
പൂര്‍ത്തിയാക്കി ;
(ഡി)
ഇല്ലെങ്കില്‍
ഇതു സംബന്ധിച്ച്
പ്രഖ്യാപനം എന്തിന്റെ
അടിസ്ഥാനത്തിലാണെന്ന്
വെളിപ്പെടുത്തുമോ ;
(ഇ)
പ്രസ്തുത
ശുചിമുറികള്‍
ഉപയോഗിക്കുന്നവരില്‍
നിന്ന്
പിരിച്ചെടുക്കുന്ന പണം
വരുമാനമാര്ഗ്ഗമാക്കിയാണോ
നിര്‍മ്മിച്ച്
പ്രവര്‍ത്തിപ്പിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?
പഞ്ചായത്ത്
ജീവനക്കാര്‍ക്ക്
തിരിച്ചറിയല്‍ കാര്‍ഡ്
1630.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍
പ്രവൃത്തിസമയത്ത്
തിരിച്ചറിയല്‍ കാര്‍ഡ്
നിര്‍ബന്ധമായും
ധരിക്കണമെന്ന്
നിര്‍ദ്ദേശമുണ്ടോ;
(ബി)
എങ്കില്‍
സംസ്ഥാനത്ത് ഏറ്റവും
കൂടുതല്‍ ജനങ്ങൾ
ആശ്രയിക്കുന്ന
പഞ്ചായത്ത് ഓഫീസുകളിലെ
ഉദ്യോഗസ്ഥര്‍ക്ക്
തിരിച്ചറിയൽ കാർഡ്
വിതരണം ചെയ്തിട്ടുണ്ടോ;
(സി)
പഞ്ചായത്ത്
ഡയറക്ടറേറ്റ് ,
ഡെപ്യൂട്ടി ഡയറക്ടർ
ഓഫീസ് , പെർഫോമൻസ്
ഓഡിറ്റ് ഓഫീസ്
എന്നിവയിലെ
ജീവനക്കാര്‍ക്ക്
നല്കുന്ന തിരിച്ചറിയൽ
കാർഡിന്റെ മാതൃകയില്‍
മുഴുവന്‍
പഞ്ചായത്തുകളിലെയും
ജീവനക്കാർക്ക്
തിരിച്ചറിയൽ കാർഡ്
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
ഇതിനായി
ഏകീകൃത ഫോർമാറ്റ്
നടപ്പിലാക്കുമോ?
പഞ്ചായത്ത്,
മുനിസിപ്പാലിറ്റി/കോര്പ്പറേഷന്
വകുപ്പുകളുടെ സംയോജനം
1631.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പഞ്ചായത്ത്,
മുനിസിപ്പാലിറ്റി/കോര്പ്പറേഷന്,
ഗ്രാമ വികസന വകുപ്പ്
എന്നീ വകുപ്പുകള്‍
സംയോജിപ്പിച്ചുകൊണ്ട്
പുതിയ ഒരു
വകുപ്പ്/സര്‍വ്വീസ്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
എന്തെല്ലാമാണ്
നാളിതുവരെ
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഇതുമായി
ബന്ധപ്പെട്ട് കമ്മീഷനെ
നിയോഗിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പൊതു
സര്‍വ്വീസ്
രൂപീകരിക്കുമ്പോള്‍
സമാന തസ്തികയില്‍ ഉള്ള
ജീവനക്കാരുടെ
സര്‍വ്വീസ്
സീനിയോറിറ്റിയും
മറ്റും
നിശ്ചയിക്കുന്നതെങ്ങനെ;
(ഡി)
ഇത്
സംബന്ധിച്ച്
ജീവനക്കാരുടെ
സംഘടനയുമായി
കൂടിയാലോചന
നടത്തിയിട്ടുണ്ടോ;
സംഘടനകള്‍ നല്കിയ കരട്
പ്രൊപ്പോസലുകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കാസര്‍ഗോഡ്
നഗരസഭയിലെ ഭവന പുനരുദ്ധാരണ
പദ്ധതി
1632.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
നഗരസഭയില്‍ ഭവന
പുനരുദ്ധാരണ
പദ്ധതിയില്‍ അഴിമതി
നടന്നുവെന്ന വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് സംബന്ധിച്ച്
വിജിലന്‍സ് കേസ്സ്
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
പാരിപ്പള്ളി
പഞ്ചായത്ത് രൂപീകരണം
1633.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കല്ലൂവാതുക്കല്
പഞ്ചായത്ത് വിഭജിച്ച്
പാരിപ്പള്ളി പഞ്ചായത്ത്
രൂപീകരിക്കുന്നതിനുള്ള
നടപടികള്‍
എതുവരെയായിയെന്നു
വിശദമാക്കാമോ;
(ബി)
പാരിപ്പള്ളി
പഞ്ചായത്ത്
രൂപീകരിക്കുന്നതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
തടസ്സങ്ങളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
പുതിയ
പഞ്ചായത്തുകള്‍
രൂപീകരിക്കുന്നത്
സംബന്ധിച്ച്
സര്‍ക്കാരിന്റെ നിലപാട്
എന്താണെന്ന്
വിശദമാക്കാമോ?
ക്രമാതീതമായ
പ്ലാസ്റ്റിക് മാലിന്യം.
1634.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്ലാസ്റ്റിക് മാലിന്യം,
ഇ-വേസ്റ്റ് എന്നിവ
ക്രമാതീതമായി
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജനവാസകേന്ദ്രങ്ങളില്‍
പ്ലാസ്റ്റിക് മാലിന്യം
കൂട്ടിയിട്ട്
കത്തിക്കുന്നത് തടയാന്‍
സര്‍ക്കാര്‍ തലത്തിലും
തദ്ദേശസ്വയംഭരണസ്ഥാപന
തലത്തിലും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
പ്ലാസ്റ്റിക്
മാലിന്യം സുരക്ഷിതമായി
സംസ്കരിക്കുന്നതിന്
സര്‍ക്കാര്‍,
തദ്ദേശസ്വയംഭരണസ്ഥാപന
തലങ്ങളില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കുമോ?
മുല്ലശ്ശേരി
പഞ്ചായത്തില്‍ ശ്മശാനം
1635.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശൂര്‍
ജില്ലയിലെ മുല്ലശ്ശേരി
പഞ്ചായത്തില്‍ ശ്മശാനം
സ്ഥാപിക്കുന്നതുമായി
ബന്ധപ്പെട്ട്
പഞ്ചായത്ത്
ഡയറക്ടറേറ്റില്‍
J5-14365/2016 നമ്പരായി
ഫയല്‍ നിലവിലുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
വിഷയം സംബന്ധിച്ച്
തദ്ദേശ സ്വയംഭരണ
വകുപ്പില്‍ നിന്നും
2016 ഒക്ടോബര്‍ മാസം
359/ഡി.ബി3/2016/തസ്വ.ഭവ
നമ്പരായി ഡയറക്ടര്‍ക്ക്
നല്കിയിട്ടുളള കത്തിന്
സര്‍ക്കാരിലേക്ക്
മറുപടി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ മറുപടി
നല്കാന് കാലതാമസം
വരുത്തുന്നതിന്‍െറ
കാരണം അറിയിക്കാമോ;
(സി)
പ്രസ്തുത
ഫയലില്‍ അടിയന്തരമായി
തീര്‍പ്പ്
കല്പ്പിക്കുവാന്
വേണ്ട നിര്‍ദ്ദേശം
നല്‍കുമോ?
കൊട്ടാരക്കര
മുനിസിപ്പാലിറ്റി
1636.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കര
മുനിസിപ്പാലിറ്റി
രൂപീകരണത്തിനുശേഷം
അടിസ്ഥാന
സൗകര്യവികസനത്തിനായി
തുക
അനുവദിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
മുനിസിപ്പാലിറ്റിയുടെ
സുഗമമായ
പ്രവര്‍ത്തനത്തിന്
ആവശ്യമായ ജീവനക്കാരെ
ലഭ്യമാക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കുമോ?
ഓണര്‍ഷിപ്പ്
സര്‍ട്ടിഫിക്കറ്റ്
1637.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശ
സ്വയം ഭരണ സ്ഥാപനങ്ങള്‍
വഴി വീടുകളുടെ
അറ്റകുറ്റപ്പണി,
വാട്ടര്‍ കണക്ഷന്,
കക്കൂസ് നിര്‍മ്മാണം
തുടങ്ങിയ
ആനുകൂല്യങ്ങള്‍
നല്‍കുന്നതിന് തദ്ദേശ
സ്വയം ഭരണ
സ്ഥാപനങ്ങളില്‍ നിന്നും
ഓണര്‍ഷിപ്പ്
സര്‍ട്ടിഫിക്കറ്റ്
ആവശ്യമുണ്ടോ?
ഉണ്ടെങ്കില്‍ ആയതിന്റെ
ഉത്തരവ് ലഭ്യമാക്കുമോ.
(ബി)
എം.എന്‍.
ലക്ഷം വീട്
ഗുണഭോക്താക്കള്‍ക്കും
ഇ.എം.എസ്. പദ്ധതി
ഗുണഭോക്താക്കള്‍ക്കും
വീടുകളുടെ മേല്‍ക്കൂര
ആസ്ബറ്റോസ് ഷീറ്റിട്ട്
പൂര്‍ത്തീകരിച്ചാല്‍
അവസാന ഗഡു നല്കുവാന്
കഴിയുമോ
(സി)
ഇതുമായി
ബന്ധപ്പെട്ട
ഉത്തരവുകള്‍
ലഭ്യമാക്കുമോ ?
ഗ്രാമസഭകള്‍
വിളിച്ചുചേര്‍ക്കുന്നതിനുള്ള
അധികാരം
1638.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പഞ്ചായത്ത് രാജ്
നിയമപ്രകാരം
ഗ്രാമസഭകള്‍ വിളിച്ച്
ചേര്‍ക്കുന്നതിനുള്ള
അധികാരം ആര്‍ക്കാണ്;
(ബി)
2016
ആഗസ്റ്റ് മുതല്‍ 2017
ജനുവരി വരെ
പഞ്ചായത്തുകള്‍ പദ്ധതി
നിര്‍വ്വഹണത്തിനും
ഗുണഭോക്താക്കളെ
നിശ്ചയിക്കുന്നതിനുമായി
വിളിച്ചു ചേര്‍ക്കുന്ന
ഗ്രാമസഭകള്ക്കുപുറമെ 5
ഗ്രാമസഭകള്‍ കൂടി
വിളിച്ചു
ചേര്‍ക്കുന്നതിന്
കേന്ദ്രസര്‍ക്കാറും
വിവിധ സര്‍ക്കാര്‍
വകുപ്പുകളും
പഞ്ചായത്തുകളോട്
ആവശ്യപ്പെട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
പഞ്ചായത്ത് രാജ്
ചട്ടങ്ങള്‍ക്കും
നിയമങ്ങള്‍ക്കും
വിധേയമായിട്ടാണെന്ന്
കരുതുന്നുണ്ടോ;
(ഡി)
ഭരണനിര്‍വ്വഹണത്തിന്റെ
ഭാഗമായി പഞ്ചായത്തുകള്‍
സാധാരണയായി
വിളിച്ചുകൂട്ടുന്ന
ഗ്രാമസഭകള്‍ കൂടാതെ,
ഇത്രയധികം ഗ്രാമസഭകള്‍
വിളിച്ചുകൂട്ടുന്നതു
മൂലമുള്ള ജോലിഭാരവും
ജനങ്ങള്‍ക്ക്
ഗ്രാമസഭകളില്‍
പങ്കെടുക്കുന്നതിനുള്ള
പ്രയാസങ്ങളും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഗ്രാമസഭകള്‍
വിളിച്ചു
ചേര്‍ക്കുന്നതു
സംബന്ധിച്ച് വ്യക്തമായ
ഉത്തരവുകള്‍
പുറപ്പെടുവിക്കുവാൻ
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
പ്ലാസ്റ്റിക്
മാലിന്യം നിയന്ത്രിക്കൽ
1639.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭക്ഷ്യധാന്യങ്ങള്‍,
പലവ്യഞ്ജനങ്ങള്‍,
പാല്, മിനറല്‍
വാട്ടര്‍,
പാലുല്‍പ്പന്നങ്ങള്‍
തുടങ്ങിയവ പൊതിഞ്ഞു
വരുന്ന പ്ലാസ്റ്റിക്
കവറുകളും ജാറുകളും
ഉപയോഗശേഷം പ്ലാസ്റ്റിക്
മാലിന്യം ആകുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇത്
നിയന്ത്രിക്കുന്നതിന്
ഇത്തരം വസ്തുക്കള്‍
പ്ലാസ്റ്റിക്കില്‍
പൊതിഞ്ഞ്
വില്ക്കുന്നവര് തന്നെ
പ്രസ്തുത പ്ലാസ്റ്റിക്
തിരിച്ചെടുക്കുന്നതിനും
റീസൈക്ലിങ്ങ്
യൂണിറ്റുകളിലേക്ക്
നല്‍കുന്നതിനും
ആവശ്യമായ നിബന്ധനകള്‍
നടപ്പിലാക്കുമോ?
വകുപ്പുകളുടെ
സംയോജനം
1640.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
വകുപ്പിന് കീഴിലുള്ള
പഞ്ചായത്ത്,
മുനിസിപ്പാലിറ്റി,
കോര്പ്പറേഷന്,
ഗ്രാമവികസനം, നഗരവികസനം
എന്നീ വകുപ്പുകളെ
സംയോജിപ്പിച്ചുകൊണ്ട്
ഒറ്റ സര്‍വ്വീസായി
രൂപപ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതിനായി
ഏതെങ്കിലും കമ്മീഷനെ
നിയോഗിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട്
ജീവനക്കാരുമായും
വകുപ്പ് തിരിച്ച്
ജീവനക്കാരുടെ
സംഘടനകളുമായും ചര്‍ച്ച
നടത്തിയിട്ടുണ്ടോ;
(ഡി)
ഇതിന്
കരട് രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(ഇ)
ആയതിന്റെ
ഘടനയും പ്രത്യേകിച്ച്
ഓരോ വകുപ്പിലെയും
ജീവനക്കാരുടെ
പ്രൊമോഷന്, പോസ്റ്റ്
എന്നിവ തിരിച്ചുള്ള
വിവരവും ലഭ്യമാക്കാമോ?
വീടുകള്‍ക്ക്
നമ്പര്‍
1641.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വീടുകള്‍ക്ക്
നമ്പര്‍
ലഭിക്കുന്നതിനുള്ള
ആവശ്യത്തിലേക്കായി
വെെപ്പിന്‍ നിയോജക
മണ്ഡലത്തിലെ എട്ടു
പഞ്ചായത്തുകളില്‍
നിന്നും കേരള
കോസ്റ്റല്‍ സോണ്‍
മാനേജ് മെന്റ്
അതോറിറ്റി മുമ്പാകെ
ഇതുവരെ സമര്‍പ്പിച്ച
അപേക്ഷകളില്‍ ഇനിയും
തീരുമാനമാകാത്ത
അപേക്ഷകള്‍ സംബന്ധിച്ച്
പഞ്ചായത്ത് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ;
(ബി)
ഇത്തരം
അപേക്ഷകളില്‍
സര്‍ക്കാര്‍
ധനസഹായത്തോടെയുള്ള ഭവന
നിര്‍മ്മാണ
പദ്ധതികളില്‍
ഉള്‍പ്പെട്ട അപേക്ഷകര്‍
എത്ര പേരെന്ന്
വിശദമാക്കാമോ;
(സി)
കേരള
കോസ്റ്റല്‍ സോണ്‍
മാനേജ് മെന്റ്
അതോറിറ്റിയില്‍
നിന്നും അനുമതി
ലഭിച്ചിട്ടില്ലായെന്ന
കാരണത്താല്‍
സര്‍ക്കാര്‍
ധനസഹായത്തോടെയുള്ള ഭവന
നിര്‍മ്മാണ
പദ്ധതികളില്‍
ഉള്‍പ്പെട്ടവരില്‍
ആരുടെയെങ്കിലും ഭവന
നിര്‍മ്മാണം
മുടങ്ങിക്കിടക്കുന്നുണ്ടോ;
വിശദമാക്കാമോ?
ജനകീയാസൂത്രണ
പദ്ധതിയുടെ സംസ്ഥാനതല
ഉദ്ഘാടനം
T 1642.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനകീയാസൂത്രണ
പദ്ധതിയുടെ സംസ്ഥാനതല
ഉദ്ഘാടനത്തിന് മൊത്തം
എന്തു തുക ചെലവായി
എന്ന് വ്യക്തമാക്കുമോ ;
(ബി)
ഉദ്ഘാടന
സമ്മേളനം,
സെമിനാറുകള്‍, ആസൂത്രണ
പ്രവര്‍ത്തക സംഗമം,
പ്രദര്‍ശനം,
വിദ്യാര്‍ത്ഥി യുവജന
സംഗമം എന്നിവയ്ക്ക്
ഓരോന്നിനും
പങ്കെടുത്തവരുടെ ടി.എ.,
ഡി.എ., ഉള്‍പ്പെടെ
എന്തു തുക വീതമാണ്
ചെലവെന്നും അതില്‍
നല്‍കിയത് എത്രയെന്നും
ഇനി നല്‍കാനുളളത്
എത്രയെന്നും
വിശദമാക്കുമോ ;
(സി)
സമാപന
സമ്മേളനത്തിന് എത്ര തുക
എല്ലാ ഇനത്തിലും കൂടി
ആകെ ചെലവായെന്നും ഇനി
എത്ര തുക
നല്‍കാനുണ്ടെന്നും
വ്യക്തമാക്കുമോ ;
(ഡി)
പരസ്യം,
പന്തല്‍, അനുബന്ധ
സൗകര്യങ്ങള്‍
എന്നിവയ്ക്ക് എത്ര തുക
വീതം ചെലവായെന്ന്
വിശദമാക്കുമോ ;
(ഇ)
ഇതിന്റെ
സംഘാടന ചുമതല വഹിച്ചത്
ഏത് ഏജന്‍സിയാണെന്ന്
അറിയിക്കാമോ ?
കാമ്പിശ്ശേരി
കരുണാകരന് മെമ്മോറിയല്‍
ഗവണ്മെന്റ് സ്കൂളിന്
ആസ്തിവികസന പദ്ധതി
1643.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
വള്ളികുന്നം
കാമ്പിശ്ശേരി
കരുണാകരന്
മെമ്മോറിയല്‍
ഗവണ്മെന്റ് ഹയര്‍
സെക്കന്ററി സ്കൂളിന്
2015-16 ല്‍ ആസ്തിവികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി തുക
അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക്
സാങ്കേതികാനുമതി
നല്‍കാത്തതിന്റെ കാരണം
വിശദമാക്കുമോ;
(സി)
പ്രസ്തുത
പ്രവൃത്തിയുടെ ഡിസൈന്‍
തയ്യാറാക്കുകയോ
മണ്ണുപരിശോധന നടത്തുകയോ
ചെയ്യാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
പ്രവൃത്തിയുടെ
മൊബിലൈസേഷന്‍ ചാര്‍ജ്
നാളിതുവരെ
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കുമോ;
(ഇ)
തടസ്സങ്ങള്‍
ഒഴിവാക്കി പ്രസ്തുത
പ്രവൃത്തി
ആരംഭിക്കുന്നതിന്
സ്വീകരിച്ച നടപടിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
പ്രധാനമന്ത്രി
കൃഷി സിഞ്ചായ് യോജന
1644.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രാവിഷ്കൃത
പദ്ധതിയായ
പ്രധാനമന്ത്രി കൃഷി
സഞ്ചയ് യോജന
(പി.എം.കെ.എസ്.വൈ)പ്രകാരം
അംഗീകരിച്ച ആക്ഷന്‍
പ്ലാനില്‍
ഉള്‍പ്പെടുത്തി
ബ്ലോക്ക്
പഞ്ചായത്തുകള്‍ മുഖേന
ഏറ്റെടുത്ത്
നടപ്പിലാക്കിയ
നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക്
ഫണ്ട് അനുവദിക്കാന്‍
കഴിയാത്ത സ്ഥിതി
ഉണ്ടെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
കണ്ണൂര്‍ ജില്ലയിലെ
വിവിധ ബ്ലോക്ക്
പഞ്ചായത്തുകളില്‍
പൂര്‍ത്തീകരിച്ച
പ്രവൃത്തികള്‍ക്ക് എത്ര
തുക വീതമാണ്
നല്‍കാനുള്ളതെന്ന്
അറിയിക്കുമോ; കുടിശ്ശിക
ഫണ്ട് വിതരണം
ചെയ്യുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നറിയിക്കാമോ?
മാനദണ്ഡങ്ങള്‍
ലംഘിച്ച് ഫൈവ് സ്റ്റാര്‍
ഹോട്ടല്‍
1645.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍ മരട്
മുനിസിപ്പാലിറ്റിയില്‍
മരട് വില്ലേജില്‍ sy
No.212/7-ലുള്ള 1
ഹെക്ടര്‍ 66.70 ആര്
വിസ്തീര്‍ണ്ണം വരുന്ന ,
വില്ലേജ് BTR -ല്‍
നിലമെന്ന്
രേഖപ്പെടുത്തിയിട്ടുള്ള,
ഭൂമിയില്‍
മാനദണ്ഡങ്ങള്‍ ലംഘിച്ച്
ഫൈവ് സ്റ്റാര്‍
ഹോട്ടല്‍
പണിതിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
WPC-36500/2007-പ്രകാരം
ഹോട്ടല്‍ ഉടമ നല്കിയ
റിട്ട് പെറ്റീഷന് ബഹു.
ഹൈക്കോടതി മൂന്ന്
നിര്‍ദ്ദേശങ്ങളോട്
കൂടിയാണ് തീര്‍പ്പ്
കല്പിച്ചതെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ക്രൗണ്‍
പ്ലാസ ഹോട്ടല്‍
ഉടമയ്ക്ക് ബില്‍ഡിംഗ്
പെര്‍മിറ്റ്
നല്കിയപ്പോള് മരട്
മുനിസിപ്പല്‍
സെക്രട്ടറി 11
നിബന്ധനകള്‍ പാലിച്ച്
(പതിനൊന്ന്
നിബന്ധനകള്‍) മാത്രമേ
ഹോട്ടല്‍ കെട്ടിടം
പണിയാവൂ
എന്ന്നിര്ദേശിച്ച
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ഈ നിബന്ധനകള്‍
ഏതൊക്കെയെന്ന്
വിവരിയ്ക്കുമോ;
(ഡി)
ഈ
പതിനൊന്ന് നിബന്ധനകള്‍
മുഴുവന്‍
ലംഘിച്ചുകൊണ്ട് ഇത്ര
വലിയ കെട്ടിടം പണിത്
ഉയര്‍ത്താന്‍ ഹോട്ടല്‍
ഉടമയ്ക്ക് അവസരം
നല്‍കിയതിനെ
സംബന്ധിച്ച് അന്വേഷണം
നടത്തി
കുറ്റക്കാര്‍ക്കെതിരെ
നടപടികള്‍
സ്വീകരിയ്ക്കുമോ;
(ഇ)
WPC-36500/2007-ാം
നമ്പര്‍ കേസിലെ ഇടക്കാല
ഉത്തരവില്‍
കെട്ടിടത്തിന്
മുനിസിപ്പാലിറ്റി
നമ്പര്‍ നല്‍കുന്നതിന്
മുമ്പായി ബഹു.
ഹൈക്കോടതിയുടെ പ്രത്യേക
ഉത്തരവ്
വാങ്ങിയിരിയ്ക്കണമെന്ന്
കോടതി
നിഷ്കര്ഷിച്ചിരിയ്ക്കുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(എഫ്)
കോടതി
അനുകൂല ഉത്തരവുകള്‍
ഒന്നും ലഭിയ്ക്കാതെയാണ്
ഈ ഹോട്ടല്‍
കെട്ടിടത്തിന് മരട്
മുനിസിപ്പാലിറ്റി
കെട്ടിട നമ്പര്‍ ഇട്ട്
നല്കിയിരിയ്ക്കുന്നതെന്ന്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(ജി)
എല്ലാ
നിയമങ്ങളും
ലംഘിച്ചുകൊണ്ട് പണിത്
ഉയര്‍ത്തിയ ഈ ഹോട്ടല്‍
കെട്ടിടം (ക്രൗണ്‍
പ്ലാസാ ഹോട്ടല്‍)
എത്രയും വേഗം പൊളിച്ചു
നീക്കാന്‍ ആവശ്യമായ
അടിയന്തര നടപടികള്‍
സ്വീകരിയ്ക്കുമോ?
പഞ്ചായത്തുകളെ
ശക്തിപ്പെടുത്താന്‍ നടപടി
1646.
ശ്രീ.തോമസ്
ചാണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ത്രിതല
പഞ്ചായത്തുകളെ
ശക്തിപ്പെടുത്താന്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവയുടെ
പദ്ധതി വിഹിതം
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ത്രിതല
പഞ്ചായത്തുകള്‍ക്ക്
അനുവദിക്കുന്ന പദ്ധതി
വിഹിതം സാമ്പത്തിക
വര്‍ഷാരംഭത്തില്‍ തന്നെ
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ?
ക്ഷേമപെന്ഷന്
1647.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഏതെല്ലാം
ക്ഷേമപെന്‍ഷനുകളാണ്
വിതരണം ചെയ്തത്;
വിശദമാക്കുമോ;
(ബി)
ഇപ്പോള്‍
ഏതെല്ലാം ക്ഷേമ
പെന്‍ഷനുകളാണ്
കുടിശ്ശികയായിട്ടുളളത്;
ഏത് മാസം മുതലാണ്
കുടിശ്ശികയായിട്ടുളളതെന്നും
എന്താണ് കാരണമെന്നും
വ്യക്തമാക്കുമോ;
(സി)
നിലവില്‍
കുടിശ്ശികയായിട്ടുളള
ക്ഷേമ പെന്‍ഷനുകള്‍
എപ്പോള്‍ കൊടുത്തു
തീര്‍ക്കുമെന്ന്
വ്യക്തമാക്കുമോ;
(ഡി)
ക്ഷേമപെന്‍ഷനുകള്‍
ഒന്നില്‍ കൂടുതല്‍
ഒരാള്‍ വാങ്ങുന്നതിന്
നിയന്ത്രണം
കൊണ്ടുവന്നിട്ടുണ്ടോ;
എങ്കില്‍ എന്താണ് പുതിയ
മാനദണ്ഡം എന്ന്
വിശദമാക്കുമോ?
തീയേറ്ററുകളിലെ
ഡെയിലി കളക്ഷന്‍
റിപ്പോര്‍ട്ടില്‍ തിരിമറി
1648.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഡെയിലി
കളക്ഷന്‍
റിപ്പോര്‍ട്ടില്‍ (ഡി.
സി. ആര്.) തിരിമറി
കാണിച്ച് തീയേറ്റര്‍
ഉടമകള്‍ പ്രതിമാസം
കോടികളുടെ നികുതി
വെട്ടിപ്പു നടത്തുന്ന
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ എന്ത് പരിഹാര
നടപടികളാണ്
സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ചില
തീയേറ്ററുകളില്‍ രണ്ട്
കണക്കുകളാണ്
സൂക്ഷിക്കുന്നതെന്ന
വാര്‍ത്തയില്‍
വസ്തുതയുണ്ടോ;
എങ്കില്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടികള്‍ എന്താണെന്ന്
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍ നിജസ്ഥിതി
അറിയാന്‍ അന്വേഷണം
ഏര്‍പ്പെടുത്തുമോ;
(സി)
നിര്‍മ്മാതാവിനേയോ
അദ്ദേഹത്തിന്റെ
ഏജന്റിനേയോ
കാണിക്കാന്‍ ഒരു ഡി.
സി. ആറും തദ്ദേശ
സ്ഥാപനങ്ങളെ
കാണിക്കാന്‍ മറ്റൊരു
ഡി. സി. ആറും
തീ്യേറ്ററുകളില്
സൂക്ഷിക്കാറുണ്ടോ;
(ഡി)
100
ടിക്കറ്റ് വിറ്റാല്‍ 50
മുതല്‍ 60 വരെ
വിറ്റെന്ന് രണ്ടാമത്തെ
ഡി. സി. ആറില്‍
രേപ്പെടുത്തി തദ്ദേശ
സ്ഥാപനങ്ങളെ
കാണിക്കുകയും ബാക്കി
ടിക്കറ്റുകളുടെ നികുതി
അടയ്ക്കാതിരിക്കുകയുമാണ്
ചെയ്യുന്നതെന്ന
വാര്‍ത്ത ശരിയാണോ;
എങ്കില്‍ ഇൗ ക്രമക്കേട്
കണ്ടുപിടിക്കാന്‍
സംവിധാനങ്ങളുണ്ടോ;
(ഇ)
റവന്യൂ
വിഭാഗത്തിലെ
ചുമതലപ്പെട്ട
ഉദ്യോഗസ്ഥന് എന്നും
തീയേറ്ററില്‍ ചെന്ന്
പരിശോധന നടത്തി ഡി.
സി. ആറില്‍ ഒപ്പിടണം
എന്ന നിയമമുണ്ടോ;
എങ്കില്‍ ഇൗ നിയമം
പാലിക്കപ്പെടുന്നുണ്ടോ
എന്ന്
പരിശോധിക്കാറുണ്ടോ
എന്ന് വ്യക്തമാക്കാമോ?
തദ്ദേശസ്വയംഭരണ
വകുപ്പ് സമര്‍പ്പിച്ച
പ്രവര്‍ത്തികളുടെ
എസ്റ്റിമേറ്റുകള്‍
1649.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
മാരുടെ നിയോജകമണ്ഡലം
ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
തദ്ദേശസ്വയംഭരണ വകുപ്പ്
മുഖേന
നടപ്പിലാക്കുന്നതിന്
സമര്‍പ്പിച്ച
പ്രവര്‍ത്തികളുടെ
എസ്റ്റിമേറ്റുകള്‍
യഥാസമയം
ലഭ്യമാവാത്തതുകാരണം
ഭരണാനുമതി
നല്കുന്നതില്
കാലതാമസം വരുന്നതായ
പരാതി സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യം
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ?
കുടുംബശ്രീയുടെ
മെെക്രോ സംരംഭങ്ങള്‍
1650.
ശ്രീ.കെ.
കെ. രാമചന്ദ്രന് നായര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീയുടെ
മെെക്രോ സംരംഭങ്ങള്‍
പ്രോത്സാഹിപ്പിക്കുന്നതിന്
ബ്ലോക്ക് തലത്തില്‍
മെെക്രോ
എന്റര്‍പ്രെെസസ് ഹബ്
ആരംഭിക്കുന്നതിന്
തദ്ദേശ സ്വയം ഭരണ
വകുപ്പിന്
ആലോചനയുണ്ടോ;
(ബി)
ഇല്ലെങ്കില്‍,
2017-18 വാര്‍ഷിക
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഇവ
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ;
(സി)
കുടുംബശ്രീ
ഉത്പന്നങ്ങളുടെ
വിപണനത്തിനായി
കേന്ദ്രങ്ങള്‍
സ്ഥാപിക്കുന്നതിന്
സൗജന്യമായി കെട്ടിടവും
സ്ഥല സൗകര്യവും
ലഭ്യമാക്കുവാന്‍
ആലോചനയുണ്ടോ;
(ഡി)
ഇല്ലെങ്കില്‍,
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
ഇതിനായി
നിര്‍ദ്ദേശങ്ങള്‍
നല്‍കുമോ?
സാമൂഹ്യസുരക്ഷാ
പെന്ഷന്
T 1651.
ശ്രീ.റോജി
എം. ജോണ്‍
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സാമൂഹ്യസുരക്ഷാ
പെന്ഷന്
വാങ്ങുന്നവര്‍ 2011
മെയ് മാസത്തില്‍ എത്ര
പേരുണ്ടായിരുന്നു എന്ന്
വ്യക്തമാക്കുമോ;
(ബി)
2016
മെയ് മാസത്തില്‍
പ്രസ്തുത പെന്ഷന്
ലഭിക്കുന്നവര്‍ എത്ര
പേരായിരുന്നു;
(സി)
2016
ജൂണ്‍ 20 ന് ഇറക്കിയ
ഉത്തരവ് പ്രകാരം ഒരു
ലക്ഷം രൂപയില്‍ താഴെ
വാര്‍ഷിക
വരുമാനമുള്ളവര്‍ക്ക്
സാമൂഹ്യ സുരക്ഷാ
പെന്ഷന്
അര്‍ഹതയുണ്ടെന്ന്
വ്യക്തമാക്കിയിരുന്നോ;
(ഡി)
ഉണ്ടെങ്കില്‍
പ്രസ്തുത
ഉത്തരവിന്എന്തെങ്കിലും
മാറ്റം
വരുത്തിയിട്ടുണ്ടോ;
ഇതിലൂടെ എത്ര പേര്‍ക്ക്
സാമൂഹ്യസുരക്ഷാ
പെന്ഷന്
നിഷേധിച്ചിട്ടുണ്ട്;
നിലവില്‍
സാമൂഹ്യസുരക്ഷാ
പെന്ഷന്
അര്‍ഹതയുള്ളവര്‍
എത്രയാണ്;
(ഇ)
പെന്ഷന്
വീട്ടിലെത്തിക്കുന്ന
പദ്ധതിയെ സംബന്ധിച്ച്
എന്തെങ്കിലും പരാതി
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
അതിന്മേല് സ്വീകരിച്ച
നടപടി വ്യക്തമാക്കുമോ;
(എഫ്)
സാമൂഹ്യ
സുരക്ഷാ പെന്ഷന്
ലഭിക്കുവാന്‍ ആധാര്‍
നിര്ബന്ധമാക്കുവാന്
ഉദ്ദേശിക്കുന്നുണ്ടോ?
തദ്ദേശസ്വയംഭരണ
വകുപ്പിലെ എൽ.ഡി.
ടൈപ്പിസ്റ്റ് തസ്തിക
1652.
ശ്രീ.കെ.എം.മാണി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നിലവിൽ
തദ്ദേശസ്വയംഭരണ
വകുപ്പിലെ ഗ്രാമ
പഞ്ചായത്തുകളിൽ
ടൈപ്പിസ്റ്റുമാരില്ലാത്തതിനാൽ
ജോലി ഭാരം മൂലം
ഉദ്യോഗസ്ഥർക്ക്
സമയബന്ധിതമായി ഫയലുകൾ
തീർപ്പുകല്പിക്കുവാൻ
കഴിയുന്നില്ല എന്ന
വിവരം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
താത്കാലിക
ജോലിക്കാരായി
ഗ്രാമപഞ്ചായത്തുകളിൽ
സേവനം അനുഷ്ഠിക്കുന്ന
ഡാറ്റാ എൻട്രി
ഓപ്പറേറ്റർമാർ ധാരാളം
തെറ്റുകൾ വരുത്തി
ലാഭത്തേക്കാളുപരി
സർക്കാരിനും
പൊതുജനങ്ങൾക്കും
നഷ്ടവും ബുദ്ധിമുട്ടും
വരുത്തുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(സി)
എങ്കിൽ
ആവശ്യമായ
ടൈപ്പിസ്റ്റുമാരുടെ
തസ്തിക സൃഷ്ടിക്കുവാൻ
ശ്രമിക്കുമോ;
(ഡി)
ടൈപ്പിസ്റ്റ്
നിയമനവുമായി
ബന്ധപ്പെട്ട്
27.10.2016 തീയതിയിലെ
ജി .ഒ. (എം.എസ്)
153/2013/LSGDഉത്തരവ്
പ്രകാരം ഡി.ടി.പി.
ഓപ്പറേറ്റർ തസ്തിക
മാറ്റി എൽ.ഡി.
ടൈപ്പിസ്റ്റ്തസ്തിക
മുനിസിപ്പാലിറ്റികളിൽ
കൊണ്ടുവന്നതുപോലെ
ഗ്രാമപഞ്ചായത്തുകളിലും
പ്രസ്തുത തസ്തിക
കൊണ്ടുവരുവാൻ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ?
കുടുംബശ്രീയുടെ
പ്രവർത്തന വിപുലീകരണം
1653.
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.വി.
അബ്ദുറഹിമാന്
,,
ബി.ഡി. ദേവസ്സി
,,
കെ. ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുടുംബശ്രീയുടെ
പ്രവര്‍ത്തനം
വിപുലീകരിച്ച്
ശാക്തീകരിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം അറിയിക്കുമോ;
(ബി)
കാര്‍ഷിക
മേഖലയിലെ വികസനത്തിനും
കുടിവെള്ള പ്രശ്നം
പരിഹരിക്കുന്നതിനും
കുടുംബശ്രീ
യൂണിറ്റുകളുടെ ഇടപെടല്‍
എത്രമാത്രം
ഫലപ്രദമായിട്ടുണ്ട്;
(സി)
അയല്‍ക്കൂട്ടം
പ്രവര്‍ത്തനങ്ങളെ
നവീകരിക്കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
ചെയ്യാനുദ്ദേശിക്കുന്ന
കാര്യങ്ങള്‍
എന്തെല്ലാം;
(ഡി)
സാമൂഹ്യ
സുരക്ഷാ പദ്ധതികള്‍
കാര്യക്ഷമമായി
നടപ്പിലാക്കുന്നതിന്
കുടുംബശ്രീയെ ഏതു
തരത്തില്‍
ഇടപെടുത്താന്‍
സാധിക്കുമെന്നാണ്
കരുതുന്നത്; വിശദാംശം
ലഭ്യമാക്കുമോ?
തദ്ദേശസ്വയംഭരണ
സര്‍വ്വീസ്
1654.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
സണ്ണി ജോസഫ്
,,
ഷാഫി പറമ്പില്‍
,,
എല്‍ദോസ് കുന്നപ്പിള്ളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തദ്ദേശസ്വയംഭരണ
സര്‍വ്വീസ്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
തദ്ദേശസ്വയംഭരണ
സര്‍വ്വീസില്‍ ഏതെല്ലാം
വകുപ്പുകളെ
ഉള്‍പ്പെടുത്തുന്നതിനാണ്
തീരുമാനിച്ചിരിക്കുന്നത്;
(സി)
ഇതു
സംബന്ധിച്ച്
ജീവനക്കാരുടെ
സംഘടനകളുമായി
ചര്‍ച്ചകള്‍
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ സംഘടനാ
പ്രതിനിധികളുടെ നിലപാട്
വിശദമാക്കാമോ;
(ഡി)
തദ്ദേശസ്വയംഭരണ
സര്‍വ്വീസ്
നടപ്പിലാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ?
കുറ്റിക്കോല്‍
പഞ്ചായത്ത് ഭരണസമിതി
1655.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍
കുറ്റിക്കോല്‍ ഗ്രാമ
പഞ്ചായത്ത്
പ്രസിഡന്റിനെ
അവിശ്വാസത്തിലൂടെ
നീക്കിയ വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസിഡന്റിനെ
മാറ്റുന്നതിനായി
പഞ്ചായത്തിലെ ഏതൊക്കെ
മുന്നണിയില്‍ നിന്ന്
മത്സരിച്ച് ജയിച്ചവരാണ്
വോട്ട്
ചെയ്തിട്ടുള്ളത്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
അംഗീകൃത
രാഷ്ട്രീയ
പാര്‍ട്ടിയുടെ ലേബലില്‍
മത്സരിച്ച് പാര്‍ട്ടി
വിപ്പിനെതിരെ വോട്ട്
ചെയ്ത മെമ്പര്‍മാരെ
അയോഗ്യരാക്കുന്നതിന്
എന്തെങ്കിലും പരാതി
രേഖാമൂലം
സമര്‍പ്പിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഡി)
കുറ്റിക്കോല്‍
പഞ്ചായത്തിലെ
അവിശ്വാസവുമായി
ബന്ധപ്പെട്ട്
ഉണ്ടായിട്ടുള്ള
ആരോപണങ്ങല്‍
സംബന്ധിച്ച് അന്വേഷണം
നടത്തുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
പഞ്ചായത്തീരാജ്
സ്ഥാപനങ്ങളുടെ തനത് വരുമാനം
1656.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പഞ്ചായത്തീരാജ്
സ്ഥാപനങ്ങളായ ഗ്രാമ,
ബ്ലോക്ക്,ജില്ലാ
പഞ്ചായത്തുകളുടെ തനത്
വരുമാനം
വര്‍ദ്ധിപ്പിക്കാനുള്ള
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ഈ
നിര്‍ദ്ദേശങ്ങള്‍
സര്‍ക്കാര്‍ ഉത്തരവായി
പുറപ്പെടുവിച്ചിട്ടുണ്ടോ;
അവ ഏതെല്ലാം; പകര്‍പ്പ്
ലഭ്യമാക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം
1657.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ 2016-17
വര്‍ഷത്തെ ബജറ്റ്
വിഹിതത്തിന്റെയും
ഓരോയിനത്തിലുമുള്ള
ചെലവിന്റെയും (2017
ജനുവരി 31വരെ) ഇനം
തിരിച്ചുള്ള കണക്ക്
നല്‍കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
എഞ്ചിനീയര്‍മാരുടെ കുറവ്
1658.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍
ആവശ്യത്തിന്
എഞ്ചിനീയര്‍മാര്‍
ലഭ്യമല്ലാത്ത വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(ബി)
എഞ്ചിനീയര്‍മാരുടെ
കുറവ്
പരിഹരിക്കുന്നതിന്
എന്ത് നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കോട്ടയ്ക്ക്ലല്
സഹകരണ ആശുപത്രി നിര്‍മ്മാണം
1659.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
സഹകരണ ആശുപത്രിയുടെ
കെട്ടിടനിര്‍മ്മാണാനുമതിക്കായി,
ചെയര്മാന്
സമര്‍പ്പിച്ച അപേക്ഷ
പരിശോധിച്ചിട്ടുണ്ടോ;
(ബി)
സഹകരണ
ആശുപത്രിയുടെ
നിര്‍മ്മാണത്തിന്
അനുമതി ലഭിക്കുന്നത്
സംബന്ധിച്ച കാര്യം
പരിശോധിച്ച് നടപടി
സ്വീകരിക്കുമോ;
(സി)
പൊതു
ആവശ്യം എന്ന
വിഭാഗത്തില്‍
ഉള്‍പ്പെടുത്തി
നിര്‍മ്മാണാനുമതി
നല്കുവാന് നടപടി
സ്വീകരിക്കുമോ?
പഞ്ചായത്തുകളിലെ
ജോലിഭാരം
1660.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം പഞ്ചായത്തുകളിലെ
ജോലിഭാരം
ലഘൂകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പഞ്ചായത്തുകളിലെ
ഫ്രണ്ട് ഓഫീസ് സംവിധാനം
കാര്യക്ഷമമാക്കുന്നതിന്
ഫ്രണ്ട് ഓഫീസ്
പ്രവര്‍ത്തനങ്ങള്‍ക്ക്
മാത്രമായി എല്ലാ
പഞ്ചായത്തിലും ഒരു
ക്ലാര്‍ക്കിന്റേയും
ഓഫീസ്
അസിസ്റ്റന്റിന്റേയും
തസ്തികകൾ
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
കുടിവെള്ളക്ഷാമം
നേരിടാനുള്ള നടപടി
1661.
ശ്രീ.എസ്.ശർമ്മ
,,
പി.കെ. ശശി
,,
എസ്.രാജേന്ദ്രന്
,,
ഡി.കെ. മുരളി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
രൂക്ഷമായ
കുടിവെള്ള ക്ഷാമം
നേരിടുന്നതിന്
തദ്ദേശസ്വയംഭരണ വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പുതിയ
കെട്ടിട സമുച്ചയങ്ങളും
ഫ്ലാറ്റുകളും
നിര്‍മ്മിക്കുമ്പോള്‍
മഴവെള്ള സംഭരണികള്‍
നിര്‍ബന്ധമായും
നിര്‍മ്മിക്കണമെന്ന
നിയമം
പാലിക്കപ്പെടുന്നുണ്ടെന്ന്
ഉറപ്പുവരുത്താന്‍
പരിശോധന നടത്താറുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
വലിയ
ഫ്ലാറ്റുകളിലും മറ്റും
മഴവെള്ള സംഭരണികള്‍
ഇല്ലാത്തതുമൂലം
ഭൂഗര്‍ഭജലം
ക്രമാതീതമായി
ഊറ്റിയെടുക്കുന്നതിനാല്‍
സമീപ പ്രദേശങ്ങളിലെ
കിണറുകള്‍ വറ്റി
കുടിവെള്ള ക്ഷാമം
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ഇത്
പരിഹരിക്കുന്നതിനായി
ഭൂഗര്‍ഭജലം അമിതമായി
ചൂഷണം
ചെയ്യുന്നതിനെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
അതിരപ്പിള്ളിയിലെ
വിനോദ നികുതി പഞ്ചായത്തിനു
ലഭ്യമാക്കുന്നതിന് നടപടി
1662.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാമ്പത്തികമായി
ഏറെ പിന്നോക്കം
നില്ക്കുന്ന ആദിവാസി,
തോട്ടം, വനം മേഖലകള്‍
കൂടുതലായുള്ള
അതിരപ്പിള്ളി
പഞ്ചായത്തില്‍
ജീവനക്കാര്‍ക്ക്
യഥാസമയം ശമ്പളം
നല്‍കുന്നതിനുപോലും
വരുമാനമില്ലാത്ത
സാഹചര്യം
നിലനില്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
പ്രധാന ടൂറിസ്റ്റു
കേന്ദ്രങ്ങളിലൊന്നായ
അതിരപ്പിള്ളിയിലെത്തുന്ന
ടൂറിസ്റ്റുകളില്‍
നിന്നും വനം വകുപ്പ്
V.S.S വഴി
പിരിച്ചെടുക്കുന്ന
പ്രവേശന സംഖ്യയില്‍
നിന്നും വിനോദ നികുതി
പഞ്ചായത്തിനു
ലഭിക്കുന്നതിനാവശ്യമായ
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
സംയോജിതനീര്‍ത്തട
പരിപാലന പരിപാടി
1663.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണ്ണ്,
ജലം, ജൈവസമ്പത്ത് ഇവയെ
പരിപോഷിപ്പിക്കുന്ന
തരത്തില്‍
നടപ്പിലാക്കിവരുന്ന
പി.എം.കെ.എസ്.വൈ/ഐ.ഡബ്ലിയു.എം.പി
പദ്ധതി മറ്റ്
സംസ്ഥാനങ്ങളില്‍ ഫണ്ട്
ലഭ്യമാക്കുകയും
സുഗമമായി
നടത്തിപോരുകയും
ചെയ്യുന്നുണ്ടെങ്കിലും
കേരളത്തില്‍ മാത്രം
പദ്ധതിക്ക് ഫണ്ട്
ലഭ്യമാക്കാത്തത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ബ്ലോക്ക്
പഞ്ചായത്തുതലത്തില്‍
നടപ്പിലാക്കിക്കൊണ്ടിരുന്ന
സംയോജിത നീര്‍ത്തട
പരിപാലന പരിപാടി
(പി.എം.കെ.എസ്.വൈ)/
ഐ.ഡബ്ലിയു.എം.പി
നിര്‍ത്തലാക്കുന്നതും
അതില്‍ ഉള്‍പ്പെട്ട
കരാര്‍ ജീവനക്കാരെ
പിരിച്ചുവിടുന്നതിനുമുള്ള
സര്‍ക്കാര്‍ ഉത്തരവ്
ഇറക്കിയിട്ടുണ്ടോ;
(സി)
തുല്യജോലിക്ക്
തുല്യവരുമാനം എന്ന
സുപ്രീംകോടതിയുടെ
വിധിപ്രകാരം
പി.എം.കെ.എസ്.വൈ/ഐ.ഡബ്ലിയു.എം.പി
പദ്ധതിയില്‍ ജോലി
ചെയ്യുന്ന കരാര്‍
ജീവനക്കാര്‍ക്ക് വേതന
വര്‍ദ്ധനവ്
നടപ്പിലാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ?
നഗരവികസനത്തിനായി
മാസ്റ്റര്‍ പ്ലാന്‍
1664.
ശ്രീ.കെ.മുരളീധരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗരവികസനത്തിനായി
തിരുവനന്തപുരം നഗരസഭ
തയ്യാറാക്കിയ കരട്
മാസ്റ്റര്‍ പ്ലാന്‍
റദ്ദാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
എന്ന് അറിയിക്കുമോ;
(ബി)
ജനകീയ
സമരങ്ങളെ തുടര്‍ന്ന്
കാട്ടായിക്കോണം,
ആറ്റിപ്ര പ്രദേശത്തെ
ഭൂമി ഏറ്റെടുക്കല്‍
ഒഴിവാക്കി പുതിയ
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കുവാന്‍
നഗരാസൂത്രണ
വകുപ്പിനോടും,
തിരുവനന്തപുരം
നഗരസഭയോടും
മന്ത്രിസഭായോഗം
നിര്‍ദ്ദേശിച്ചിരുന്നോ;
(സി)
എങ്കില്‍
എന്ന് ചേര്‍ന്ന
മന്ത്രിസഭായോഗമാണ് ഈ
തീരുമാനം എടുത്തതെന്ന്
വ്യക്തമാക്കുമോ?
ക്ഷേമപെന്‍ഷനുകള്‍
T 1665.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വിതരണം ചെയ്ത
ക്ഷേമപെന്‍ഷനുകള്‍ക്ക്
ഗവണ്മെന്റ് എത്ര
തുകയാണ്
നല്‍കിയിട്ടുള്ളത് ;
(ബി)
ഇതില്‍
കുടിശ്ശിക ഇനത്തില്‍
എത്ര തുകയാണ്
നല്‍കിയിട്ടുള്ളത് ;
(സി)
ക്ഷേമപെന്ഷന്
ലഭിക്കാന്‍
അപേക്ഷിച്ചവരില്‍
അര്‍ഹതപ്പെട്ട
ആര്‍ക്കെങ്കിലും ഇനി
തുക നല്കാനുണ്ടോ; ഇത്
സംബന്ധിച്ച്
എന്തെങ്കിലും പരാതി
ഗവണ്മെന്റിന്
ലഭിച്ചിട്ടുണ്ടോ;
(ഡി)
ക്ഷേമപെന്‍ഷനും
ക്ഷേമനിധിയില്‍നിന്നുള്ള
ആനുകൂല്യവും
ലഭിച്ചുകൊണ്ടിരുന്നവര്‍ക്ക്
ക്ഷേമപെന്ഷന്
റദ്ദാക്കിയ കാരണം
എന്തെന്ന് സദയം
വിശദീകരിക്കാമോ?
വിദ്യാലയങ്ങള്‍ക്ക്
കെട്ടിടം നിര്‍മ്മിക്കാന്‍
അനുമതി
1666.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-ന്
ശേഷം നബാര്‍ഡിന്റെ
സഹായത്തോടെ കണ്ണൂര്‍
ജില്ലയില്‍ എത്ര
വിദ്യാലയങ്ങള്‍ക്ക്
കെട്ടിടം
നിര്‍മ്മിക്കാന്‍
അനുമതി ലഭിച്ചുവെന്നും
ഓരോന്നിനും എത്ര കോടി
രൂപ അനുവദിച്ചുവെന്നും
വെളിപ്പെടുത്തുമോ;
(ബി)
ഇതില്‍
ഓരോന്നിന്റെയും
നിര്‍മ്മാണ
പ്രവര്‍ത്തനം ഏതു
ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്തുമോ;
(സി)
നിലവില്‍
കണ്ണൂര്‍ ജില്ലയിലെ
എത്ര സ്കൂളുകള്‍ക്ക്
കെട്ടിടം
നിര്‍മ്മിക്കാന്‍
നബാര്‍ഡിന് ശിപാര്‍ശ
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇതിന്
നബാര്‍ഡിന്റെ അനുമതി
നേടാന്‍ അടിയന്തര നടപടി
സ്വീകരിക്കുമോ?
ഭിന്നശേഷിയുള്ളവരുടെ
സമഗ്ര പരിചരണത്തിനായി
പ്രത്യേക പദ്ധതി
1667.
ശ്രീ.അടൂര്‍
പ്രകാശ്
,,
വി.ഡി.സതീശന്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അടുത്ത
സാമ്പത്തിക വര്‍ഷം
മുതല്‍
ഭിന്നശേഷിയുള്ളവരുടെ
സമഗ്ര പരിചരണത്തിനായി
പ്രത്യേക പദ്ധതി
നടപ്പിലാക്കുന്ന
തദ്ദേശഭരണ
സ്ഥാപനങ്ങളുടെ വാര്‍ഷിക
പദ്ധതിക്ക് മാത്രമെ
അംഗീകാരം നല്‍കൂ എന്ന്
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഭിന്നശേഷിക്കാര്‍ക്ക്
അടിസ്ഥാന
സൗകര്യമൊരുക്കുവാന്‍
എം.എല്‍.എ.മാരുടെയും
എം.പി.മാരുടെയും
പ്രത്യേക ഫണ്ട്
വിനിയോഗിക്കുവാന്‍
അനുമതി നല്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
ഗ്രാമപഞ്ചായത്തുകളുടെ
സ്റ്റാഫ് പാറ്റേണ്‍
1668.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനസംഖ്യാനുപാതികമായി
ഗ്രാമപഞ്ചായത്തുകളുടെ
സ്റ്റാഫ് പാറ്റേണ്‍
പരിഷ്കരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
കോഴിക്കോട്
ജില്ലയില്‍
എഴുപതിനായിരത്തിലധികം
ജനസംഖ്യയുള്ള എത്ര
ഗ്രാമപഞ്ചായത്തുകളാണ്
നിലവിലുള്ളത്;
(സി)
അവ
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
എഴുപതിനായിരത്തിലധികം
ജനസംഖ്യയുള്ള ഒളവണ്ണ
ഗ്രാമപഞ്ചായത്തില്‍
ദിവസവേതനാടിസ്ഥാനത്തില്‍
ജീവനക്കാരെ
നിയമിക്കുന്നതിന്
അനുമതി തേടി
ഗ്രാമപഞ്ചായത്ത്
നല്കിയ
അപേക്ഷയിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
എയര്‍പോര്‍ട്ടുകള്‍ക്ക്
സമീപം പക്ഷിശ ല്യ ം
1669.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എയര്‍പോര്‍ട്ടുകള്‍ക്ക്
സമീപം മാലിന്യം
നിക്ഷേപിക്കുന്നതുമൂലമുളള
പക്ഷിശല്യം
ഇല്ലാതാക്കാന്‍
എന്തൊക്കെ
തീരുമാനങ്ങളാണ്
കൈക്കൊണ്ടിട്ടുളളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
തീരുമാനങ്ങളില്‍
ഏതൊക്കെ നടപ്പിലാക്കി;
(സി)
ഇനിയും
നടപ്പിലാക്കാനുളള
തീരുമാനങ്ങള്‍
ഏതൊക്കെയാണ്; അതു
നടപ്പാക്കേണ്ട ഏജന്‍സി
ഏതാണ്;
(ഡി)
പ്രസ്തുത
ഏജന്‍സി എന്നത്തേക്ക്
അതു നടപ്പാക്കുമെന്ന്
വ്യക്തമാക്കുമോ?
തദ്ദേശഭരണസ്ഥാപനങ്ങളിലെ
മുന്‍ ജനപ്രതിനിധികള്‍ക്ക്
പെന്ഷന്
1670.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃതലപഞ്ചായത്തുകളിലെയും
മുനിസിപ്പാലിറ്റികളിലെയും
കോര്‍പ്പറേഷനുകളിലെയും
മുന്‍
ജനപ്രതിനിധികള്‍ക്ക്
പെന്ഷന് നല്കുന്ന
പദ്ധതി ഏത്
ഘട്ടത്തിലാണ്; ഇൗ
പദ്ധതി
നടപ്പിലാക്കുവാന്‍ എത്ര
കോടി രൂപ
വേണ്ടിവരുമെന്നാണ്
കണക്കാക്കിയിട്ടുളളത്;
(ബി)
പെന്ഷന്
തുക
തദ്ദേശഭരണസ്ഥാപനങ്ങളുടെ
തനത് ഫണ്ടില്‍ നിന്നും
കണ്ടെത്തണമെന്ന
നിര്‍ദ്ദേശം ഉണ്ടോ;
(സി)
മുന്‍
അംഗങ്ങള്‍ക്ക്
ചികിത്സാപദ്ധതിയും
ക്ഷേമനിധിയും
രൂപീകരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
തദ്ദേശസ്വയംഭരണവകുപ്പില്‍
പൊതുസര്‍വ്വീസ്
1671.
ശ്രീ.അന്‍വര്‍
സാദത്ത്
,,
ഹൈബി ഈഡന്
,,
വി.പി.സജീന്ദ്രന്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണവകുപ്പില്‍
പൊതുസര്‍വ്വീസ്
രൂപീകരിക്കുന്നതുമായി
ബന്ധപ്പെട്ട നടപടികള്‍
ഏത് ഘട്ടത്തിലാണ്;
(ബി)
ഇതിനുള്ള
സ്പെഷ്യല്‍ റൂള്‍
രൂപീകരണം
പൂര്‍ത്തിയായോ;
(സി)
പൊതു
സർവീസ് രൂപീകരണത്തിന്റെ
ഫലമായി ജീവനക്കാരുടെ
സര്‍വ്വീസ്
സീനിയോറിറ്റി/പ്രൊമോഷന്
എന്നിവ സംബന്ധിച്ച
ആശങ്കകള്‍ എപ്രകാരം
പരിഹരിക്കുവാനാണ്
ഉദ്ദേശിക്കുന്നത്; ഇതു
സംബന്ധിച്ച് സര്‍വ്വീസ്
സംഘടനകളുമായി
സര്‍ക്കാര്‍ ആശയ
വിനിമയം
നടത്തിയിട്ടുണ്ടോ;
(ഡി)
തദ്ദേശഭരണസ്ഥാപനങ്ങളുടെ
പദ്ധതി നിര്‍വ്വഹണ
പ്രക്രിയയില്‍ ഘടക
സ്ഥാപനങ്ങളിലെ
ജീവനക്കാരുടെ
സേവനക്രമീകരണംപോലും
കൃത്യമായി
ഏകീകരിക്കാന്‍
സാധിക്കാത്ത
സാഹചര്യത്തില്‍
പൊതുസര്‍വ്വീസ്
രൂപീകരണം കൊണ്ട് എന്ത്
നേട്ടമാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
തദ്ദേശസ്വയംഭരണവകുപ്പുകളുടെ
ഏകീകരണം
1672.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണവകുപ്പുകളുടെ
ഏകീകരണം നടത്താന്‍
ആലോചിക്കുന്നുണ്ടോ;
എങ്കില്‍ ഇതുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടം വരെയായി എന്ന്
വിശദമാക്കുമോ;
(ബി)
ഇത്തരത്തില്‍
ഏകീകരണം നടത്തുമ്പോള്‍
പൊതുസമൂഹത്തിന്
ഉണ്ടാവുന്ന നേട്ടങ്ങള്‍
വിശദമാക്കുമോ;
(സി)
ഏകീകരണം
എന്ന്
യാഥാര്‍ത്ഥ്യമാകുമെന്നും,
അതിനായി നാളിതുവരെ
നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും
വിശദമാക്കുമോ?
കണ്ണൂര്‍
ജില്ലയില്‍
പി.എം.ജി.എസ്.വൈ-2പദ്ധതി
പ്രകാരമുള്ള റോഡുകള്‍
1673.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എം.ജി.എസ്.വൈ-2പദ്ധതി
പ്രകാരം കണ്ണൂര്‍
ജില്ലയില്‍ എത്ര
റോഡുകള്‍
നിര്‍മ്മിക്കുന്നതിനാണ്
കേന്ദ്ര സര്‍ക്കാര്‍
ഇപ്പോള്‍ അനുമതി
നല്‍കിയത്
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ എപ്പോള്‍
ആരംഭിക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ;വിശദാംശം
നല്‍കുമോ?
പി.ഡബ്ല്യു.ഡി. മുഖേനയുള്ള
പ്രവൃത്തികള്‍
1674.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.
മാരുടെ ആസ്തി വികസന
ഫണ്ട് ഉപയോഗിച്ച്
കഴിഞ്ഞ അഞ്ച്
വര്‍ഷക്കാലമായി
തദ്ദേശസ്വയംഭരണവകുപ്പ്
കാസര്‍ഗോഡ് ജില്ലയില്‍
ഡെപ്പോസിറ്റ്
വര്‍ക്കായി
പി.ഡബ്ല്യു.ഡി. മുഖേന
ചെയ്യാന്‍ തീരുമാനിച്ച
എത്ര പ്രവൃത്തികള്‍
ഉണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പ്രവൃത്തികളില്‍ തുക
പി.ഡബ്ല്യു.ഡി.ക്ക്
ഡെപ്പോസിറ്റ് ചെയ്തു
നല്കിയ എത്ര
വര്‍ക്കുകള്‍ ഉണ്ടെന്ന്
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഇതുവരെ
തുക ഡെപ്പോസിറ്റ്
ചെയ്തു നല്‍കാത്ത എത്ര
പ്രവൃത്തികള്‍ ഉണ്ട് ;
(ഡി)
ഈ
തുക ഡെപ്പോസിറ്റ്
ചെയ്യാന്‍
വൈകുന്നതിനാല്‍
പ്രവൃത്തികള്‍
ആരംഭിക്കാന്‍ കഴിയാതെ
വരികയും ഇനിയും
വൈകിയാല്‍ പുതുക്കിയ
ഭരണാനുമതി
നല്കേണ്ടിവരികയും
ചെയ്താല്‍ അധികരിച്ച്
വരുന്ന തുക ആര്
വഹിക്കുമെന്ന്
വ്യക്തമാക്കാമോ?
എെ.എ.വൈ.
ഭവനനിര്‍മ്മാണ പദ്ധതി
T 1675.
ശ്രീ.കെ.
കൃഷ്ണന്‍കുട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇ.എം.എസ്.
ഭവന നിര്‍മ്മാണ
പദ്ധതിയില്‍പ്പെട്ട
ഉപഭോക്താക്കള്‍ക്ക്
സഹകരണ ബാങ്ക്
ഉള്‍പ്പെടെയുള്ള
ധനകാര്യ സ്ഥാപനങ്ങളില്‍
നിന്ന്
വായ്പയെടുക്കാന്‍
അനുവാദം
നല്‍കിക്കൊണ്ടുള്ള
ഉത്തരവ്, സമാന
ഭവനനിര്‍മ്മാണ
പദ്ധതിയായ എെ.എ.വൈ.
വായ്പയ്ക്ക്
ബാധകമാക്കിയിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
നിര്‍ദ്ധനരായ
കുടുംബങ്ങള്ക്ക്ഏറെ
ദോഷകരമായ പ്രസ്തുത നയം,
ഇ.എം.എസ്.
ഭവനനിര്‍മ്മാണ
പദ്ധതിയിലേതിന്
തുല്യമാക്കി
വായ്പയ്ക്ക്
പ്രാപ്തരാക്കാനുള്ള
ഉത്തരവിറക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ ;
(സി)
എെ.എ.വൈ.പദ്ധതിയിലെ
ഗുണഭോക്താക്കളെ
പ്രസ്തുത വിഷയത്തില്‍
സഹായിക്കാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഗ്രാമീണ
റോഡുകളുടെ പുനരുദ്ധാരണം
T 1676.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗ്രാമീണ
റോഡുകളുടെ
പുനരുദ്ധാരണത്തിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
പ്രസ്തുത
റോഡുകളുടെ
പുനരുദ്ധാരണത്തിന്
പ്രത്യേക ഫണ്ട്
ലഭ്യമാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ബ്ലോക്ക്
പഞ്ചായത്തുകളില്‍ സെക്രട്ടറി നിയമനം
1677.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എത്ര
ബ്ലോക്ക്
പഞ്ചായത്തുകളില്‍
സെക്രട്ടറി തസ്തിക
ഒഴിഞ്ഞു
കിടക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രൊമോഷനിലൂടെ
ഒഴിഞ്ഞുകിടക്കുന്ന
ബ്ലോക്ക് പഞ്ചായത്ത്
സെക്രട്ടറി തസ്തിക
നികത്തുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
നിലനില്‍ക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(സി)
ഒഴിഞ്ഞുകിടക്കുന്ന
മുഴുവന്‍ സെക്രട്ടറി
തസ്തികകളിലും
പ്രൊമോഷനിലൂടെ നിയമനം
നടത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ഹരിപ്പാട്
മണ്ഡലത്തിലെ പി.എം.ജി.എസ്. വൈ
റോഡുകളുടെ നിർമ്മാണ
പ്രവര്‍ത്തനങ്ങള്‍
1678.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹരിപ്പാട്
നിയോജകമണ്ഡലത്തില്‍
പി.എം.ജി.എസ്.വൈ.
പദ്ധതി പ്രകാരം
ഭരണാനുമതി
നല്കിയിട്ടുള്ളതും
നിലവില്‍ നിര്‍മ്മാണം
പുരോഗമിക്കുന്നതുമായ
റോഡുകളുടെ വിശദാംശം
നല്‍കുമോ;
(ബി)
ഹരിപ്പാട്
മുന്‍സിപ്പല്‍
അതിര്‍ത്തിയിലൂടെ
കടന്ന് പള്ളിപ്പാട്
പഞ്ചായത്തില്‍
അവസാനിക്കുന്ന
പ്രതിമുഖം-ചൂരല്ലാക്കല്‍
റോഡിന്റെ നിര്‍വ്വഹണ
പ്രവര്‍ത്തനങ്ങള്‍
വൈകുന്നതിന്റെ കാരണം
വെളിപ്പെടുത്തുമോ;
(സി)
ഹരിപ്പാട്
മണ്ഡലത്തിലെ വിവിധ
പി.എം.ജി.എസ്.വൈ.
റോഡുകളുടെ നിര്‍മ്മാണ
പ്രവര്‍ത്തനത്തില്‍
ഉണ്ടായിട്ടുള്ള
കാലതാമസം ഒഴിവാക്കി
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
നബാര്‍ഡിന്റെ
സഹായത്തോടെ പദ്ധതികള്‍
1679.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-ന്
ശേഷം നബാര്‍ഡിന്‍െറ
സാമ്പത്തിക സഹായത്തോടെ
ഗ്രാമവികസന വകുപ്പ്
മുഖേന ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
അനുമതി ലഭിച്ചതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഓരോന്നിനും
എത്ര കോടി രൂപയുടെ
സഹായമാണ് ലഭിച്ചതെന്നും
പ്രസ്തുത പ്രവൃത്തികള്‍
ഏതു ഘട്ടത്തിലാണെന്നും
വെളിപ്പെടുത്തുമോ;
(സി)
നബാര്‍ഡിന്
ഗ്രാമവികസന വകുപ്പ്
സമര്‍പ്പിച്ച എത്ര
അപേക്ഷകള്‍ ഇനിയും
തീരുമാനമെടുക്കുവാന്‍
അവശേഷിക്കുന്നുവെന്നും
അവ ഏതു
ഘട്ടത്തിലാണെന്നും
വെളിപ്പെടുത്തുമോ?
പ്രധാനമന്ത്രി
ഗ്രാമസഡക് യോജന
1680.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രധാനമന്ത്രി
ഗ്രാമസഡക് യോജന
പദ്ധതിയില്‍ (PMGSY)
2011 മെയ്
മാസത്തിനുശേഷം ഏതെല്ലാം
റോഡ്
പ്രവര്‍ത്തികള്‍ക്ക്
കേന്ദ്ര സര്‍ക്കാരില്‍
നിന്നും അനുമതി
ലഭിച്ചുവെന്നും
ഓരോന്നിനും എത്ര
രൂപയുടെ സഹായമാണ്
ലഭിച്ചതെന്നും
വെളിപ്പെടുത്തുമോ;
(ബി)
ഇതില്‍
എത്ര റോഡ് നിര്‍മ്മാണം
പൂര്‍ത്തിയായി; അവ
ഏതെല്ലാം;
(സി)
ഈ
പ്രവര്‍ത്തികള്‍ക്കായി
Tender excess
നല്കാന് സംസ്ഥാന
ഗവണ്മെന്റ് എത്ര രൂപ
അനുവദിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
2016
മെയ് മാസത്തിനുശേഷം
പ്രസ്തുത പദ്ധതിയില്‍
എത്ര പുതിയ റോഡിനുള്ള
ശിപാര്‍ശ കേന്ദ്ര
ഗവണ്മെന്റിന്
നല്‍കിയെന്ന്
വെളിപ്പെടുത്തുമോ;
(ഇ)
പ്രധാനമന്ത്രി
ഗ്രാമസഡക് യോജന
പദ്ധതിയില്‍ എത്ര
കിലോമീറ്റര്‍ റോഡിന്
2017-18 സാമ്പത്തിക
വര്‍ഷം കേന്ദ്ര
ഗവണ്മെന്റ് അനുമതി
നല്‍കിയെന്ന്
അറിയിക്കുമോ?
പഴക്കംചെന്ന
ബഹുനിലമന്ദിരങ്ങള്‍
1681.
ശ്രീ.പി.ബി.
അബ്ദുല്‍ റസ്സാക്ക്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നഗരങ്ങളിലെ
പഴക്കംചെന്ന
ബഹുനിലമന്ദിരങ്ങൾ
തകർന്നുണ്ടാകുന്ന
അപകടങ്ങള്‍
ഒഴിവാക്കുന്നതിനായി
പരിശോധന നടത്താനും കാലം
കഴിഞ്ഞവയുടെ ഫിറ്റ്നസ്
പരിശോധിച്ച്
സര്‍ട്ടിഫിക്കറ്റ്
നല്‍കാനോ
പൊളിച്ചുമാറ്റാന്‍
നോട്ടീസ് നല്‍കാനോ ഉള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
,അപകടങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍ ഇതു
സംബന്ധിച്ച നടപടികള്‍
അടിയന്തരമായി
സ്വീകരിക്കുമോ ?
ഓപ്പറേഷന്
അനന്ത
1682.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയിലെ വെളളപ്പൊക്കം
നിയന്ത്രിക്കുന്നതിന്റെ
ഭാഗമായി നടപ്പിലാക്കിയ
ഓപ്പറേഷന് അനന്തയുമായി
ബന്ധപ്പെട്ട്
ഏറ്റെടുത്ത ജോലികളുടെ
വിശദവിവരം നല്‍കാമോ;
(ബി)
ഇതില്‍
ഏതൊക്കെ ജോലികള്‍
പൂര്‍ത്തിയായിട്ടുണ്ട്;
ഇനിയും ഏതൊക്കെ
പ്രവൃത്തികളാണ്
പൂര്‍ത്തിയാക്കാനുളളത്;
(സി)
പൂര്‍ത്തിയാക്കാത്തവ
പൂര്‍ത്തിയാക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു; പണികള്‍
പൂര്‍ത്തിയാക്കാനുളള
തടസ്സങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഈ
പദ്ധതിക്ക് മൊത്തം
എന്തു തുക ചെലവായി;
(ഇ)
തമ്പാനൂര്‍
പഴവങ്ങാടി വഴിയുളള
തോട്ടിലെ മാലിന്യം
നീക്കം ചെയ്യുന്ന ജോലി
ഏറ്റെടുത്തിട്ടുണ്ടോ;ഇല്ലെങ്കില്‍
കാരണം വ്യക്തമാക്കുമോ?
പാര്‍ക്കിംഗ്
സൗകര്യം
1683.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വാണിജ്യാവശ്യങ്ങള്‍ക്കായി
ഷോപ്പിംഗ്
മാളുകള്‍ക്കും മറ്റ്
വാണിജ്യ
കെട്ടിടങ്ങള്‍ക്കും
പെര്‍മിറ്റ്
നല്കുമ്പോള്
പാര്‍ക്കിംഗ് സൗകര്യം
നിബന്ധനയായി
വയ്ക്കാറുണ്ടോ; ഇത്
സംബന്ധിച്ച
ചട്ടമെന്തെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്തരത്തില്‍
പാര്‍ക്കിംഗിനായി
മാറ്റിവയ്ക്കുന്ന
ഭാഗങ്ങളില്‍ വാഹന
പാര്‍ക്കിംഗിന്
ഷോപ്പിംഗ് മാളുകളില്‍
ഫീസ് ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത നടപടി നിയമ
വിധേയമാണോ എന്ന്
വ്യക്തമാക്കുമോ;
(സി)
ഇത്തരം
പാര്‍ക്കിംഗ് ഫീസ്
ഈടാക്കല്‍ നിരോധിച്ച്
കൊണ്ട് ഉത്തരവിറക്കാന്‍
സര്‍ക്കാര്‍
തയ്യാറാകുമോ?
കടുത്തുരുത്തി
എസ്.എന്‍.ഡി.പി യൂണിയന്
ആഫീസ് കെട്ടിടം
1684.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കടുത്തുരുത്തി
എസ്.എന്‍.ഡി.പി
യൂണിയന് ആഫീസ്
കെട്ടിടത്തിന് നമ്പര്‍
അനുവദിക്കുന്നതിന്
കെട്ടിട
നിര്മ്മാണചട്ടത്തില്
ഇളവ് അനുവദിക്കണമെന്ന
ആവശ്യത്തിന്
സമര്‍പ്പിച്ചിട്ടുള്ള
RD1/4/2017/LSGD &
953874/2016/ LSGD
നമ്പര്‍ ഫയലില്‍
സ്വീകരിച്ചിരിക്കുന്ന
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
ഇക്കാര്യം
സംബന്ധിച്ച് സി.ടി.പി
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ; ഇത്
എത്രയും വേഗം
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
ഇക്കാര്യത്തില്‍
കോട്ടയം റീജിയണല്‍
ഠൗണ്‍ പ്ലാനിംഗ്
ഓഫീസില്‍ നിന്നുള്ള
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
കോപ്പി ലഭ്യമാക്കാമോ?
തിരുവനന്തപുരം
നഗരസഭയിലെ
കെട്ടിടനിര്‍മ്മാണവുമായി
ബന്ധപ്പെട്ട പരാതികള്‍
1685.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
നഗരസഭയിലെ
കെട്ടിടനിര്‍മ്മാണവുമായി
ബന്ധപ്പെട്ട പരാതികള്‍
പരിഹരിക്കുന്നതിനു
സംഘടിപ്പിച്ച
അദാലത്തില്‍ എത്ര
പരാതികളില്‍
തീര്പ്പായിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതു
കാലയളവിലുള്ള കേസുകളാണ്
പരിഗണിച്ചതെന്നതിന്റെ
വിശദവിവരം നല്‍കുമോ;
(സി)
ഇവയില്‍
മനഃപൂര്‍വ്വം കാലതാമസം
വരുത്തിയതായി
കണ്ടെത്തിയ കേസുകള്‍
എത്രയുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
കാലതാമസം
വരുത്തിയതിന്
ഉത്തരവാദികളായവര്‍ക്കെതിരെ
നടപടിയ്ത്ത്നിര്ദ്ദേശം
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വ്യക്തമാക്കുമോ?
മണലൂര്‍
എം.എല്‍.എ.യുടെ ആസ്തി വികസന
ഫണ്ടിലെ പ്രവൃത്തികളുടെ
ഡി.പി.ആര്.
1686.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
എം.എല്‍.എ.യുടെ
2016-17ലെ ആസ്തി വികസന
ഫണ്ടിലേക്കായി ഏതെല്ലാം
പ്രവൃത്തികളുടെ
ഡി.പി.ആര്.
തദ്ദേശസ്വയംഭരണ വകുപ്പ്
ചീഫ് എഞ്ചിനീയര്‍ക്ക്
ലഭിച്ചിട്ടുണ്ട്;
(ബി)
ലഭ്യമായ
പ്രോജക്ട്
റിപ്പോര്‍ട്ടുകള്‍
ഭരണാനുമതിയ്ക്കായി
അയച്ചിട്ടുണ്ടോ;
ഏതെല്ലാം
പ്രവൃത്തികളുടെ
ഡി.പി.ആര്. ആണ്
സമര്‍പ്പിച്ചതെന്നത്
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
കുടുംബശ്രീയുടെ
പ്രവര്‍ത്തനങ്ങള്‍
1687.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കുടുംബശ്രീയുടെ
പ്രവര്‍ത്തനങ്ങള്‍
മെച്ചപ്പെടുത്താന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു;
(ബി)
കുടുംബശ്രീക്ക്
സമാനമായ മറ്റേതെങ്കിലും
ഏജന്‍സികള്‍
സര്‍ക്കാരിന്‍െറ
നിയന്ത്രണത്തിലല്ലാതെ
പ്രവര്‍ത്തിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അവയെ
കുറിച്ച്
വിശദീകരിക്കാമോ?
എസ്.ഐ.ആര്.ഡി
,കിലയുമായി
സംയോജിപ്പിക്കുന്നതിനുള്ള
നടപടി
1688.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കരയില്‍
ഉള്ള സ്റ്റേറ്റ്
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് റൂറല്‍
ഡെവലപ്പ്മെന്റിനെ
(എസ്.ഐ.ആര്.ഡി.) കേരള
ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ് റൂറല്‍
ഡവലപ്പ്മെന്റുമായി
(കില)
സംയോജിപ്പിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍ ഏതു
ഘട്ടത്തിലാണ്;
(ബി)
സംയോജനത്തിന്
കാരണമായ ഘടകങ്ങള്‍
എന്തായിരുന്നു;
(സി)
സംയോജനത്തിന്റെ
ഫലമായി
എസ്.ഐ.ആര്.ഡി.ക്ക്
കൈവരുന്ന നേട്ടങ്ങള്‍
വിശദമാക്കുമോ?
പാലൊളി
കമ്മറ്റി റിപ്പോര്‍ട്ട്
1689.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാലൊളി കമ്മറ്റി
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
മുസ്ലീം
യുവജനങ്ങള്‍ക്കായി എത്ര
തൊഴില്‍ വിദ്യാഭ്യാസ
പരിശീലന കേന്ദ്രങ്ങളാണ്
ഇതുവരെ
ആരംഭിച്ചിട്ടുളളത്;
ജില്ല തിരിച്ചുളള
കണക്ക് ലഭ്യമാക്കാമോ;
(ബി)
പിന്നോക്ക
ജില്ലയായ കാസര്‍ഗോഡ്
കൂടുതല്‍ കേന്ദ്രങ്ങള്‍
അനുവദിക്കുന്ന വിഷയം
പരിഗണനയിലുണ്ടോ;
എങ്കില്‍ ജില്ലയിലെ
പളളിക്കര പഞ്ചായത്തില്‍
ഇത്തരം സ്ഥാപനം
തുടങ്ങുന്നതിനുളള നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
മള്‍ട്ടി
സെക്ടറല്‍ ഡെവലപ്മെന്റ്
പ്രോഗ്രാം
1690.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിധവകള്‍ക്കും
വിവാഹബന്ധം
വേര്‍പ്പെടുത്തിയതോ
ഉപേക്ഷിക്കപ്പെട്ടതോ ആയ
സ്ത്രീകള്‍ക്കുമുള്ള
ഭവനപദ്ധതിയുടെ
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ; ആയതിന്
അപേക്ഷിക്കാനുള്ള
നടപടിക്രമങ്ങള്‍
വ്യക്തമാക്കാമോ;
(ബി)
ന്യൂനപക്ഷ
കേന്ദ്രീകൃത
പ്രദേശങ്ങളിലെ
കുടിവെള്ള പദ്ധതിയുടെ
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
എം.എസ്.ഡി.പി.(മള്‍ട്ടി
സെക്ടറല്‍ ഡെവലപ്മെന്റ്
പ്രോഗ്രാം) വയനാട്
ജില്ലയ്ക്കു പുറമെ
മറ്റു
ജില്ലകളില്‍ക്കൂടി
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എം.എസ്.ഡി.പി.
പദ്ധതിയില്‍
എന്തെങ്കിലും അപാകതകള്‍
ഉള്ളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വ്യക്തമാക്കാമോ?
ന്യൂനപക്ഷ
ക്ഷേമപദ്ധതികള്‍ക്കായുള്ള
ജില്ലാതല ഓഫീസുകള്‍
1691.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
സമുദായങ്ങളുടെ ക്ഷേമ
പദ്ധതികള്‍
കാര്യക്ഷമമായി
നടപ്പിലാക്കാന്‍
കളക്ട്രേറ്റുകള്‍
കേന്ദ്രീകരിച്ച്
ജില്ലാതല ഓഫീസുകള്‍
ആരംഭിക്കുവാന്‍
മുന്‍സര്‍ക്കാര്‍
തീരുമാനിച്ചിരുന്നോ;
(ബി)
ഇതിന്
ആവശ്യമായ തസ്തികകള്‍
സൃഷ്ടിച്ച്
ഉത്തരവിറക്കിയിരുന്നോ;
എങ്കില്‍ ആയതിന്റെ
പകർപ്പ് ലഭ്യമാക്കുമോ;
(സി)
ജില്ലാതല
ഓഫീസുകള്‍
ആരംഭിക്കുവാന്‍ ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ; ഇതിനായി
നിയമനങ്ങള്‍
നടത്തിയിട്ടുണ്ടോ;
(ഡി)
ജില്ലാതല
ഓഫീസുകള്‍
ആരംഭിക്കുവാനുള്ള
തീരുമാനത്തില്‍ നിന്നും
പിന്തിരിഞ്ഞിട്ടുണ്ടോ;
എങ്കില്‍ അതിന്റെ കാരണം
വ്യക്തമാക്കാമോ?
ന്യൂനപക്ഷ
വികസന ധനകാര്യ
കോര്‍പ്പറേഷന്റെ വായ്പാ
പദ്ധതികള്‍
1692.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
വികസന ധനകാര്യ
കോര്പ്പറേഷന്
അടച്ചുപൂട്ടല്‍
ഭീഷണിയിലാണെന്ന
പത്രവാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
കോര്പ്പറേഷന്
വഴി നടപ്പിലാക്കിവന്ന
വായ്പാ പദ്ധതികള്‍
നിര്‍ത്തലാക്കിയിട്ടുണ്ടോ;
(സി)
എങ്കില്‍
നിര്‍ത്തലാക്കിയ
പദ്ധതികള്‍
ഏതെല്ലാമാണെന്ന്
വിശദീകരിക്കാമോ;
(ഡി)
പത്ത്
ലക്ഷം രൂപ വരെ വായ്പ
നല്കി വന്ന
സ്ഥാപനത്തിന്
വായ്പകളുടെ പരമാവധി
പരിധി രണ്ടുലക്ഷം
രൂപയായി
പരിമിതപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ ഇതിനുളള കാരണം
വ്യക്തമാക്കാമോ;
(ഇ)
വായ്പക്കായി
എത്ര അപേക്ഷകള്‍
കോര്‍പ്പറേഷനില്‍
കെട്ടിക്കിടക്കുന്നുണ്ടെന്നും
ഈ അപേക്ഷകര്‍ക്ക്
എപ്പോള്‍ വായ്പ
അനുവദിക്കാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ?
ന്യൂനപക്ഷ
ധനകാര്യ വികസന
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
1693.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
ധനകാര്യ വികസന
കോര്‍പ്പറേഷന്റെ
പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ടി കോര്പ്പറേഷന്
എന്തു തുക ഗ്രാന്റായി
നല്കി; ഇതുവരെ എന്തു
തുക വിനിയോഗിച്ചു;
വിശദാംശം നല്‍കുമോ;
(സി)
പുതിയ
ഏതെങ്കിലും വായ്പാ
പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
അതിനായി അപേക്ഷ
ക്ഷണിച്ചിട്ടുണ്ടോ;
വായ്പ നല്‍കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ;
(ഡി)
ഏതെങ്കിലും
പദ്ധതികള്‍ക്കായി മുന്‍
സര്‍ക്കാരിന്റെ കാലത്ത്
സ്വീകരിച്ച അപേക്ഷകള്‍
തീര്‍പ്പാകാതെ
കെട്ടിക്കിടക്കുന്നുണ്ടോ;
എങ്കില്‍ അതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഇ)
ഈ
സര്‍ക്കാര്‍ ടി
കോര്പ്പറേഷന്
നല്കുന്ന ഗ്രാന്റ്
യഥാസമയം നല്‍കാത്തതു
മൂലം വായ്പാ പദ്ധതികള്‍
താളം തെറ്റിയ
സാഹചര്യമുണ്ടായിട്ടുണ്ടോ;
എങ്കില്‍ അവ
പരിഹരിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
ന്യൂനപക്ഷ
കേന്ദ്രീകൃത
ബ്ലോക്കുകള്‍ക്കുള്ള
ബഹുമുഖ വികസന പദ്ധതി
1694.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
കേന്ദ്രീകൃത
ബ്ലോക്കുകള്‍ക്കുള്ള
ബഹുമുഖ വികസന പദ്ധതി
ഇപ്പോള്‍ ഏതൊക്കെ
ബ്ലോക്ക്
പഞ്ചായത്തുകളിലും
നഗരസഭകളിലുമാണ്
നടപ്പിലാക്കിയിട്ടുള്ളത്;
(ബി)
ഇതു
സംസ്ഥാനത്തെ മറ്റു
ജില്ലകളിലേക്ക് കൂടി
വ്യാപിപ്പിക്കുന്നതുമായി
ബന്ധപ്പെട്ട നടപടികള്‍
ഇപ്പോള്‍ ഏതു
ഘട്ടത്തിലാണ് ;
(സി)
പദ്ധതി
നടപ്പിലാകുമ്പോള്‍
എന്തൊക്കെ
ആനുകൂല്യങ്ങളാണ്
ലഭ്യമാവുക;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
ഏതൊക്കെ
ജില്ലകളെ കൂടി
ന്യൂനപക്ഷ കേന്ദ്രീകൃത
ജില്ലകളുടെ
പട്ടികയില്‍പ്പെടുത്തി
കേന്ദ്ര പദ്ധതി
നടപ്പാക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
ന്യൂനപക്ഷ
വിധവകള്‍ക്കുളള ഭവന
പദ്ധതി
1695.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ന്യൂനപക്ഷ
വിധവകള്‍ക്കുളള ഭവന
പദ്ധതിയില്‍ 2016-17
സാമ്പത്തിക
വര്‍ഷത്തില്‍
സംസ്ഥാനത്ത്
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച
വീടുകള്‍ എത്ര;
ഇപ്പോള്‍
നിര്‍മ്മാണത്തിലിരിക്കുന്ന
വീടുകള്‍ എത്ര;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
2016-17
വര്‍ഷത്തെ ബജറ്റില്‍
എത്ര തുകയാണ് ഈ
പദ്ധതിക്കായി
നീക്കിവച്ചിരിക്കുന്നത്;ഇതില്‍
എത്ര തുക ഇതിനകം
വിനിയോഗിച്ചുവെന്ന്
വ്യക്തമാക്കാമോ;
(സി)
സാമ്പത്തിക
വര്‍ഷത്തിന്റെ
അവസാനത്തില്‍ ഇനി എത്ര
തുക കൂടി
വിനിയോഗിക്കാനാകും
എന്നാണ് കരുതുന്നതെന്ന്
വിശദമാക്കാമോ?
നിലമ്പൂര്‍
മണ്ഡലത്തില്‍ മൈനോറിറ്റി
കോച്ചിംഗ് സെന്റര്‍
1696.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലൊളി
കമ്മറ്റി
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
മുസ്ലിം
യുവജനങ്ങള്‍ക്കായി
തൊഴില്‍ വിദ്യാഭ്യാസ
പരിശീലന കേന്ദ്രങ്ങള്‍
തുടങ്ങുന്നുണ്ടോ;
നിലമ്പൂര്‍ മണ്ഡലത്തെ
പരിഗണിക്കുമോ;
വിശദമാക്കാമോ;
(ബി)
നിലമ്പൂര്‍
മണ്ഡലത്തില്‍ മത്സര
പരീക്ഷകൾക്കായി
മൈനോറിറ്റി കോച്ചിംഗ്
സെന്റര്‍
സ്ഥാപിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
ഹജ്ജ്
കമ്മിറ്റി ചെയര്മാന്
ആനുകൂല്യങ്ങള്‍
1697.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹജ്ജ്
കമ്മിറ്റി ചെയര്മാന്
നല്കുന്ന
ആനുകൂല്യങ്ങള്‍
വിശദമാക്കുമോ;
(ബി)
ഇപ്പോഴുള്ള
ഹജ്ജ് കമ്മിറ്റി
നിലവില്‍ വന്നശേഷം
പ്രസ്തുത ഇനത്തില്‍
മൊത്തം ചെലവായ തുക
എത്രയാണെന്ന്
വ്യക്തമാക്കുമോ?
ഹജ്ജ്
തീര്‍ത്ഥാടനം
1698.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
ഹജ്ജ് തീര്‍ത്ഥാടകരില്‍
ഇത്തവണ ആകെ എത്ര
പേര്‍ക്ക് യാത്രക്ക്
അവസരം കിട്ടുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(ബി)
പുന:സ്ഥാപിക്കപ്പെട്ട
ഹജ്ജ് ക്വാട്ടയില്‍
നിന്നും എത്ര വിഹിതം
സംസ്ഥാനത്തിന്
ലഭിയ്ക്കാനിടയുണ്ട്;
(സി)
സംസ്ഥാനത്തെ
മുഴുവന്‍ അഞ്ചാം വര്‍ഷ
അപേക്ഷകരായ
തീര്‍ത്ഥാടകര്‍ക്കും
യാത്രക്ക് അവസരം
ലഭിക്കാന്‍
സാധ്യതയുണ്ടാകുമോയെന്നുള്ള
കാര്യം
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
കേരളത്തിലെ
തീര്‍ത്ഥാടകരുടെ
സൗകര്യം
വിലയിരുത്തുന്നതിന്
എന്തെല്ലാം
മുന്നൊരുക്കങ്ങളാണ്
നടത്തിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
ഹജ്ജ്
എംബാര്‍ക്കേഷന്‍ പോയിന്റ്
1699.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
മഞ്ഞളാംകുഴി അലി
,,
സി.മമ്മൂട്ടി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഹജ്ജ്
എംബാര്‍ക്കേഷന്‍
പോയിന്റ് കോഴിക്കോട്ട്
നിന്നും
താല്‍ക്കാലികമായി
മാറ്റാനിടയാക്കിയ
സാഹചര്യമെന്തായിരുന്നു
എന്ന് വ്യക്തമാക്കുമോ;
(ബി)
ഭൂരിപക്ഷ
ഹജ്ജ്
തീര്‍ത്ഥാടകര്‍ക്കും
സൗകര്യപ്രദമായതും എല്ലാ
അടിസ്ഥാനസൗകര്യങ്ങളും
ലഭ്യമായിട്ടുള്ളതുമായ
കോഴിക്കോട് സെന്റര്‍
ഒഴിവാക്കിയതുമൂലം
തീര്‍ത്ഥാടകര്‍
നേരിടേണ്ടിവരുന്ന
കടുത്ത പ്രയാസങ്ങള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
കരിപ്പൂര്‍
വിമാനത്താവളം എല്ലാ
ആധുനിക സൗകര്യങ്ങളുമോടെ
ഈ വര്‍ഷം മാര്‍ച്ച്
മാസത്തില്‍ സജ്ജമാകുന്ന
സാഹചര്യം പരിഗണിച്ച്
എംബാര്‍ക്കേഷന്‍
പോയിന്റ് കോഴിക്കോട്ട്
തന്നെ
പുന:സ്ഥാപിച്ചുകിട്ടാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ഹജ്ജ്
എംബാര്‍ക്കേഷന്‍ കേന്ദ്രം
പുന:സ്ഥാപിക്കല്‍
1700.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ ഹജ്ജ്
എംപാര്‍ക്കേഷന്‍
കേന്ദ്രങ്ങളില്‍
നിന്നും കരിപ്പൂര്‍
വിമാനത്താവളം
ഒഴിവാക്കപ്പെടാനുണ്ടായ
സാഹചര്യം
വ്യക്തമാക്കാമോ;
(ബി)
റണ്‍വേ
അറ്റകുറ്റപ്പണിയുടെ
പേരില്‍
നെടുമ്പാശ്ശേരിയിലേക്ക്
മാറ്റിയ ഹജ്ജ്
എംപാര്‍ക്കേഷന്‍
കേന്ദ്രം
അറ്റകുറ്റപ്പണികള്‍
തീര്‍ന്നിട്ടും
പുന:സ്ഥാപിക്കാത്തത്
എന്തെങ്കിലും
ഗൂഢാലോചനയുടെ
ഫലമാണെന്ന്
കരുതുന്നുണ്ടോ ;
(സി)
ഇക്കാര്യത്തില്‍
സംസ്ഥാനം കേന്ദ്രവുമായി
ബന്ധപ്പെട്ടിരുന്നോ;
വിശദാംശങ്ങള്‍
നല്‍കുമോ?
ഹജ്ജ്
തീര്‍ത്ഥാടകർക്കായുള്ള
ക്ഷേമപദ്ധതികള്‍
1701.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യത്തിന് തദ്ദേശസ്വയംഭരണവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഹജ്ജ് തീര്‍ത്ഥാടകരുടെ
ക്ഷേമത്തിനായി
ആവിഷ്കരിച്ച്
നടപ്പിലാക്കിയ
പദ്ധതികള്‍ എന്തെല്ലാം;
വിശദമാക്കാമോ?