ഇന്റര്‍നാഷണല്‍
ഡ്രെെവിംഗ് ട്രെയിനിംഗ്
സെന്റര്‍
1555.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഷാര്‍ജ
മോഡല്‍ ഇന്റര്‍നാഷണല്‍
ഡ്രെെവിംഗ് ട്രെയിനിംഗ്
സെന്റര്‍ മലപ്പുറത്ത്
ആരംഭിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ വിശദാംശം
നല്‍കുമോ; നിലവില്‍
പ്രസ്തുത പദ്ധതി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതിക്കായി സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
ഇതിന്റെ നടത്തിപ്പ്
ചുമതല ആര്‍ക്കാണ്;
ഇതുവഴി സംസ്ഥാനത്തിന്
ലഭിക്കുന്ന നേട്ടങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ?
സംസ്ഥാനത്ത്
പുതുതായി ആര്.ടി.
ഓഫീസുകള്‍
1556.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുതായി ആര്.ടി.
ഓഫീസുകള്‍ ആരംഭിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദമാക്കുമോ;
(ബി)
ഒട്ടേറെ
വാഹനങ്ങള്‍ രജിസ്റ്റര്‍
ചെയ്യപ്പെടുന്ന
പൂഞ്ഞാര്‍ മണ്ഡലത്തില്‍
ഈരാറ്റുപേട്ട
കേന്ദ്രമാക്കി പുതിയ
ആര്.ടി. ഓഫീസ്
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ;
വിശദമാക്കുമോ?
റോഡ്
സേഫ്റ്റി അതോറിറ്റി
സ്വീകരിച്ച നടപടികള്‍
1557.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
റോഡ്
സേഫ്റ്റി അതോറിറ്റിയുടെ
നേതൃത്വത്തില്‍ റോഡ്
സേഫ്റ്റിക്കായി
എന്തെല്ലാം നടപടികള്‍
ആണ് സ്വീകരിച്ചു
വരുന്നത്; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പാലക്കാട്
ജില്ലയില്‍ റോഡ്
സേഫ്റ്റി ഫണ്ടില്‍
നിലവില്‍ എത്ര തുക
നീക്കിയിരുപ്പുണ്ട്; ഈ
സര്‍ക്കാര്‍ നിലവില്‍
വന്നതുമുതല്‍
31.03.2019-വരെയുള്ള
കാലയളവിലെ പ്രസ്തുത
ഇനത്തിലുള്ള തുകയുടെ
കണക്ക് ലഭ്യമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
റോഡ് സേഫ്റ്റി ഫണ്ട്
വിനിയോഗിച്ച്
എന്തെല്ലാം
പ്രവൃത്തികള്‍
നടപ്പിലാക്കി; വിശദാംശം
നല്‍കാമോ?
ഡിജിറ്റല്‍ ഗതാഗത നിയന്ത്രണ
പദ്ധതി കരാര്‍
1558.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഡിജിറ്റല്‍ ഗതാഗത
നിയന്ത്രണ പദ്ധതി
(ഇന്റഗ്രേറ്റഡ്
ഡിജിറ്റല്‍ ട്രാഫിക്
എന്‍ഫോഴ്സ്മെന്റ്
സിസ്റ്റം)
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഈ
പദ്ധതി
നടപ്പിലാക്കുന്നതിന്
ഏജന്‍സിയെ
തെരഞ്ഞെടുത്തിട്ടുണ്ടോ;
ഏജന്‍സിയെ
തെരഞ്ഞെടുക്കുന്നതിനുള്ള
സാങ്കേതിക സമിതിയിലെ
അംഗങ്ങള്‍
ആരെല്ലാമെന്ന്
അറിയിക്കാമോ; പ്രസ്തുത
സമിതി ഇതേ ആവശ്യത്തിന്
എത്ര തവണ യോഗം
ചേര്‍ന്നു;
യോഗതീരുമാനങ്ങള്‍
എന്തെല്ലാം തുടങ്ങിയ
കാര്യങ്ങള്‍
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതിക്ക് ഏജന്‍സി
നല്‍കേണ്ട കരാര്‍ തുക
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്രയെന്ന്
അറിയിക്കാമോ;
(ഡി)
ഈയിനത്തില്‍
ഓരോ വര്‍ഷവും
സര്‍ക്കാരിന്
ലഭിക്കുന്നതിനേക്കാളും
കുറഞ്ഞ തുകക്ക്
ഇപ്പോള്‍ കരാര്‍
നല്കാന്
ശ്രമിക്കുന്നത്
എന്തുകൊണ്ടെന്ന്
വിശദമാക്കാമോ?
അമിത
വേഗതയും അശ്രദ്ധമായ
ഡ്രൈവിംഗും
നിയന്ത്രിക്കുന്നതിന് നടപടി
1559.
ശ്രീ.ബി.ഡി.
ദേവസ്സി
,,
കെ.ജെ. മാക്സി
,,
പി. ഉണ്ണി
,,
വി. അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നിരത്തുകളില്‍
നാള്‍ക്കുനാള്‍
വാഹനാപകടങ്ങളുടെ എണ്ണം
വര്‍ദ്ധിച്ചു
വരുന്നതിന്റെ
കാരണങ്ങള്‍ പരിശോധനാ
വിധേയമാക്കിയിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(ബി)
അമിത
വേഗതയും അശ്രദ്ധമായ
ഡ്രൈവിംഗും
വാഹനാപകടങ്ങളുടെ മുഖ്യ
കാരണങ്ങളാകുന്നതിനാല്
ഇവ
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചു
വരുന്നതെന്ന്
അറിയിക്കാമോ;
(സി)
റോഡപകടങ്ങള്‍
കുറയ്ക്കുന്നതിനും റോഡ്
സുരക്ഷാ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനുമായി
വകുപ്പിന്റെ
എന്‍ഫോഴ്സ്മെന്റ്
വിഭാഗത്തെ
ശക്തിപ്പെടുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
റോഡ്
സുരക്ഷ സംബന്ധിച്ച്
ജനങ്ങളില്‍ അവബോധം
വളര്‍ത്തുന്നതിനായി
നടത്തിവരുന്ന പരിശീലന
പരിപാടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
റോഡ്
സേഫ്റ്റി അതോറിറ്റി നടത്തിയ
പ്രവര്‍ത്തനങ്ങള്‍
1560.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ മെയിന്‍
സെന്‍ട്രല്‍ റോഡില്‍
സുരക്ഷാ
പദ്ധതികള്‍ക്കായി റോഡ്
സേഫ്റ്റി അതോറിറ്റി
നടത്തിയ
പ്രവൃത്തികളുടെയും
ആയതിന് ചെലവായ
തുകയുടെയും
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തനങ്ങളുടെ
ഭാഗമായി മെയിന്‍
സെന്‍ട്രല്‍ റോഡില്‍
വാഹന അപകട നിരക്ക്
കുറയ്ക്കാന്‍
സാധിച്ചിട്ടുണ്ടോ
എന്നതിന്റെ
വിശദാംശങ്ങള്‍
അറിയിക്കുമോ?
വാഹന
പരിശോധനയ്ക്ക് ഇ
-വാഹനങ്ങള്‍
1561.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാഹന
പരിശോധനയ്ക്ക്
ഇ-വാഹനങ്ങള്‍
ഉപയോഗിക്കുവാന്‍
സര്‍ക്കാര്‍
തീരുമാനിച്ചിട്ടുണ്ടോ;വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
സംസ്ഥാനത്തെ
വര്‍ദ്ധിച്ചുവരുന്ന
വാഹനാപകടങ്ങള്‍
കുറയ്ക്കുന്നതിനായുള്ള
സേഫ് കേരളാ
സ്ക്വാഡിന്റെ
പ്രവര്‍ത്തനം
വിശദമാക്കാമോ;
(സി)
സംസ്ഥാനത്ത്
വൈദ്യുത വാഹന നയം
സര്‍ക്കാര്‍
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങല്‍
അറിയിക്കാമോ;
(ഡി)
ഇ-വാഹനങ്ങള്‍ക്ക്
വേണ്ട മതിയായ
ചാര്‍ജിങ്ങ്
സെന്ററുകള്‍
സംസ്ഥാനത്ത്
സ്ഥാപിക്കുന്ന നടപടികൾ
സംബന്ധിച്ച വിശദാംശം
വെളിപ്പെടുത്തുമോ?
നിത്യേന
ഉണ്ടാകുന്ന വാഹനാപകടം
1562.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേരളം
അഭിമുഖീകരിക്കുന്ന
ഏറ്റവും കൊടിയ
വിപത്തുകളിലൊന്നാണ്
നിത്യേന ഉണ്ടാകുന്ന
വാഹനാപകടങ്ങളും അതില്‍
മരണപ്പെടുന്നവരുടെയും
ഗുരുതരമായി
പരിക്കേല്‍ക്കുന്നവരുടെയും
എണ്ണത്തിലുണ്ടാകുന്ന
ക്രമാതീതമായ
വര്‍ദ്ധനവെന്നത്
സര്‍ക്കാറിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ബി)
ക്രൈം
റിക്കോര്‍ഡ്സ്
ബ്യൂറോയുടെ കണക്കുകള്‍
പ്രകാരം 2019-ല്‍
സംസ്ഥാനത്തുണ്ടായ
വാഹനാപകടങ്ങളുടെ എണ്ണം,
അതില്‍
മരണപ്പെട്ടവരുടെയും
പരിക്കേറ്റവരുടെയും
എണ്ണം എന്നിവ
എത്രയാണെന്ന്
വ്യക്തമാക്കുമോ;
(സി)
മോട്ടോര്‍
വാഹന നിയമം കേന്ദ്ര
സര്‍ക്കാര്‍ ഭേദഗതി
വരുത്തി പിഴ
വര്‍ദ്ധിപ്പിച്ചതിന്
പിന്നാലെ അത്
കര്‍ശനമായി നടപ്പാക്കിയ
സംസ്ഥാനമാണ് തമിഴ്നാട്
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
കാരണത്താല്‍ കഴിഞ്ഞ
വര്‍ഷം തമിഴ്നാട്ടില്‍
റോഡപകടങ്ങളില്‍
മുപ്പത്തി രണ്ട്
ശതമാനത്തിന്റെ
കുറവുണ്ടായെന്ന
റിപ്പോര്‍ട്ടുകള്‍
പരിശോധിക്കുകയുണ്ടായോ;അറിയിക്കാമോ;
(ഇ)
അതേ
സമയം കേരളത്തില്‍
ഏകപക്ഷീയമായി പിഴ
കുറയ്ക്കുകയും വാഹന
പരിശോധനയുടെ
എണ്ണത്തില്‍ കുറവു
വരുത്തുകയും
ഉണ്ടായോ;വ്യക്തമാക്കാമോ;
(എഫ്)
എങ്കില്‍
റോഡ് സുരക്ഷയില്‍
തമിഴ്നാട് നല്കുന്ന
സുരക്ഷാപാഠങ്ങള്‍
ഉള്‍ക്കൊള്ളുന്നതിനും
പഠന
വിധേയമാക്കുന്നതിനും
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;വിശദമാക്കാമോ?
പാറശ്ശാല
മണ്ഡലത്തില്‍ റോഡ് സുരക്ഷാ
ഫണ്ട് ഉപയോഗിച്ചുള്ള
പദ്ധതികള്‍
1563.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ
കാലയളവില്‍ റോഡ്
സുരക്ഷാ ഫണ്ട്
ഉപയോഗിച്ച്
തിരുവനന്തപുരം
ജില്ലയില്‍ എത്ര
പ്രവൃത്തികള്‍
നടത്തിയിട്ടുണ്ട്; അവ
ഏതെല്ലാമെന്നും എത്ര
തുക
വിനിയോഗിച്ചുവെന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍ പാറശ്ശാല
നിയോജക മണ്ഡലത്തില്‍
നടത്തിയ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
പാറശ്ശാല
നിയോജക മണ്ഡലത്തില്‍
നിന്നും പുതുതായി
പരിഗണനയിലുളള
പദ്ധതികളുടെ
വിശദാംശങ്ങള്‍
അറിയിക്കാമോ?
സംസ്ഥാനത്തെ
റോഡപകടങ്ങള്‍
1564.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡപകടങ്ങള്‍
വര്‍ദ്ധിച്ചു വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മറ്റ്
സംസ്ഥാനങ്ങളേക്കാള്‍
റോഡപകട നിരക്ക്
കേരളത്തില്‍ കൂടുതലാണോ;
എങ്കില്‍
വിശദമാക്കാമോ;
(സി)
റോഡപകടങ്ങള്‍
കുറയ്ക്കുന്നതിനായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ;
(ഡി)
2019
ജനുവരി 1 മുതല്‍
ഡിസംബര്‍ 31 വരെ
റോഡപകടങ്ങളില്‍
മരിച്ചവരുടെ എണ്ണം
ജില്ലതിരിച്ച്
വെളിപ്പെടുത്താമോ;
(ഇ)
പ്രസ്തുത
കാലയളവില്‍ ഇരുചക്ര
വാഹനാപകടങ്ങളില്‍
മരിച്ചവരുടെ എണ്ണം
ജില്ലതിരിച്ച്
വ്യക്തമാക്കാമോ?
റോഡപകടങ്ങള്‍
കുറയ്ക്കാന്‍ നടപടി
1565.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2017, 2018, 2019 എന്നീ
വര്‍ഷങ്ങളില്‍
റോഡപകടങ്ങളില്‍ എത്ര
പേര്
മരണപ്പെട്ടിട്ടുണ്ടെന്നും
എത്ര പേര്‍ക്ക്
പരിക്കേറ്റിട്ടുണ്ടെന്നും
വെളിപ്പെടുത്താമോ;
(ബി)
റോഡപകടങ്ങളുടെ
എണ്ണം
വര്‍ദ്ധിച്ചുവരുന്നതിന്
പ്രധാന കാരണം മോട്ടോര്‍
വാഹന നിയമങ്ങളുടെയും
ട്രാഫിക്
നിയമങ്ങളുടെയും
ലംഘനമാണെന്നത്
കണക്കിലെടുത്ത്
ഇക്കാര്യത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(സി)
ഹെല്‍മറ്റ്
നിര്‍ബന്ധമാക്കിയതിനുശേഷം
ടൂവീലര്‍
അപകടങ്ങള്‍മൂലമുള്ള
പരിക്കുകളും മരണങ്ങളും
കുറയ്ക്കാന്‍
കഴിഞ്ഞിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
സ്വകാര്യ
ആഡംബര ബസ്സുകളുടെമേലുള്ള
നിയന്ത്രണം
1566.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍വ്വീസ് നടത്തുന്ന
ആഡംബര ബസ്സുകള്‍
പെര്‍മിറ്റില്ലാതെ
ഓടിക്കുവാന്‍ കഴിയുന്ന
വിധത്തില്‍ കേന്ദ്ര
മോട്ടോര്‍ വാഹന നിയമം
ഭേദഗതി ചെയ്യുവാനുള്ള
നീക്കം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കേന്ദ്രസര്‍ക്കാരിന്റെ
പ്രസ്തുത നീക്കം
കെ.എസ്.ആര്.ടി.സി.യെ
എപ്രകാരം
ബാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ ;
വിശദമാക്കാമോ ;
(സി)
അന്തര്‍സംസ്ഥാന
പാതയില്‍ സ്വകാര്യ
ആഡംബര ബസ്സുകള്‍ക്ക്
പെര്‍മിറ്റ്
ആവശ്യമില്ലായെന്ന്
വന്നാല്‍ അവയുടെ മേല്‍
സംസ്ഥാന സര്‍ക്കാരിന്
നിലവിലുള്ള നിയന്ത്രണം
നഷ്ടമാകുന്ന സാഹചര്യം
ഉണ്ടാകുമോ;
(ഡി)
കേന്ദ്രനീക്കത്തിനെതിരെ
സംസ്ഥാന സര്‍ക്കാരിന്റെ
പ്രതികരണം രേഖാമൂലം
അറിയിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്മേലുള്ള
കേന്ദ്രത്തിന്റെ
നിലപാട് എന്താണെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി
യിലെ പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍
1567.
ശ്രീ.സി.
ദിവാകരന്
,,
ചിറ്റയം ഗോപകുമാര്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
വരുമാന വര്‍ദ്ധനവിനും
കാര്യക്ഷമമായ
പ്രവര്‍ത്തനത്തിനും
ഉതകുന്ന രീതിയില്‍
നടപ്പാക്കിയ
പുനരുദ്ധാരണ നടപടികള്‍
ഫലപ്രാപ്തിയില്‍
എത്തിയിട്ടുണ്ടോ;വിശദമാക്കാമോ;
(ബി)
ഷെഡ്യൂളുകള്‍
പുന:ക്രമീകരിച്ചും
ജീവനക്കാരെ
ശാസ്ത്രീയമായി
വിന്യസിച്ചും ജോലിസമയം
വര്‍ദ്ധിപ്പിച്ചും
നടത്തിയ ക്രമീകരണങ്ങള്‍
ഫലപ്രദമായിരുന്നോയെന്ന്
അറിയിക്കാമോ;
(സി)
വര്‍ക്ക്ഷോപ്പുകളുടെ
പ്രവര്‍ത്തനം,ടയര്‍
റീട്രെഡിംഗ്,എഞ്ചിന്
റീ കണ്ടീഷനിംഗ്,വാഹന
ഉപയോഗ നിരക്ക് എന്നീ
മേഖലകളില്‍ നടപ്പാക്കിയ
പരിഷ്കാരങ്ങളുടെ
നേട്ടങ്ങള്‍
വിവരിക്കുമോ;
(ഡി)
കെ.എസ്.ആര്.ടി.സി
യുടെ ഇന്ധന ഉപയോഗക്ഷമത
(കെ.എം.പി.എല്‍) ദേശീയ
ശരാശരിക്കൊപ്പം
എത്തിക്കുന്നതിന്
സ്വീകരിച്ച നടപടികളും
ആയതിന്റെ ഫലമായി ഉണ്ടായ
പുരോഗതിയും സംബന്ധിച്ച
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
കെ.എസ്.ആര്.ടി.സി.യില്‍
ഇനി നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്ന
പരിഷ്കാരങ്ങള്‍
സംബന്ധിച്ച വിവരങ്ങള്‍
വിശദമാക്കാമോ?
കെ.എസ്.ആര്.ടി.സി
വാങ്ങിയ ഡീസല്‍
കണക്കില്‍പ്പെടാത്ത സംഭവം
1568.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇന്ത്യന്‍
ഓയില്‍
കോര്‍പ്പറേഷനില്‍
നിന്ന്
കെ.എസ്.ആര്.ടി.സി.
വാങ്ങിയ ഡീസല്‍
കണക്കില്പ്പെട്ടിട്ടില്ലെന്ന
ധനകാര്യ പരിശോധന
വിഭാഗത്തിന്റെ
റിപ്പോര്‍ട്ട്
ശരിയാണോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എത്ര
രൂപയുടെ എത്ര ടാങ്കര്‍
ഡീസല്‍ ഏത്
ഡിപ്പോയ്ക്കാണ്
കെെമാറിയതെന്നും ഇതിന്
തെളിവില്ലാത്തത്
എന്തുകൊണ്ടാണെന്നും
വെളിപ്പെടുത്താമോ;
(സി)
കെ.എസ്.ആര്.ടി.സി.യുടെ
ഡീസല്‍ വിതരണ
സംവിധാനത്തില്‍
ഗുരുതരമായ
ക്രമക്കേടുണ്ടെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എണ്ണക്കമ്പനികളില്‍
നിന്ന്
ഡിപ്പോകളിലേക്കെത്തുന്ന
ഡീസല്‍
സ്വീകരിക്കുന്നതിലും
വിതരണം ചെയ്യുന്നതിലും
കൃത്യമായ കണക്കുകള്‍
സൂക്ഷിക്കാറുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഇ)
കെ.എസ്.ആര്.ടി.സി.
പിന്തുടരുന്ന
അക്കൗണ്ടിംഗ് സംവിധാനം
ഏത്
തരത്തിലുളളതാണെന്നും
ഇത്
കാലഹരണപ്പെട്ടതാണെങ്കില്‍
ബദല്‍
സംവിധാനത്തെക്കുറിച്ച്
ആലോചിക്കുന്നുണ്ടോയെന്നും
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.
അഭിമുഖീകരിക്കുന്ന
സാമ്പത്തിക പ്രതിസന്ധി
1569.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലവില്‍
കെ.എസ്.ആര്.ടി.സി.ക്ക്
എത്ര ബസുകളാണ്
ഉള്ളതെന്നറിയിക്കുമോ;
(ബി)
പ്രസ്തുത
ബസുകള്‍ ഉപയോഗിച്ച്
ദിനംപ്രതി ശരാശരി എത്ര
ഷെഡ്യൂളുകളാണ്
ഓപ്പറേറ്റ്
ചെയ്യുന്നതെന്ന്
വ്യക്തമാക്കുമോ ;
(സി)
കെ.എസ്.ആര്.ടി.സി.യില്‍
സ്ഥിരം ഡ്രൈവര്‍മാര്‍
എത്രപേരുണ്ട്;
ശേഷിക്കുന്ന ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കുമോ ;
(ഡി)
ഇല്ലെങ്കില്‍
ശേഷിക്കുന്ന ഒഴിവുകള്‍
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യാത്തത്
കെ.എസ്.ആര്.ടി.സി.
അഭിമുഖീകരിക്കുന്ന
സാമ്പത്തിക പ്രതിസന്ധി
മൂലമാണോയെന്നറിയിക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
നൂറ്റി എണ്‍പത്തി രണ്ട്
ടാങ്കര്‍ ഡീസല്‍ കാണാതായ
സംഭവം
1570.
ശ്രീ.സണ്ണി
ജോസഫ്
,,
കെ.സി.ജോസഫ്
,,
വി.എസ്.ശിവകുമാര്‍
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇന്ത്യന്‍
ഓയില്‍
കോര്‍പ്പറേഷനില്‍
നിന്നും
കെ.എസ്.ആര്.ടി.സി.
വാങ്ങിയ നൂറ്റി
എണ്‍പത്തി രണ്ട്
ടാങ്കര്‍ ഡീസല്‍
കാണാതായതായി ധനകാര്യ
പരിശോധനാ വിഭാഗം
കണ്ടെത്തിയിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
അന്വേഷണം നടത്തിയോ;
വിശദമാക്കുമോ;
(ബി)
കെ.എസ്.ആര്.ടി.സി.
പിന്തുടരുന്ന
അശാസ്ത്രീയ
അക്കൗണ്ടിംഗ്
സമ്പ്രദായം മൂലമാണോ
കണക്കില്‍ ഇത്ര വലിയ
പിശക് ഉണ്ടായതെന്ന്
വിലയിരുത്തുന്നുണ്ടോ;കാണാതായ
ഡീസലിന് എന്ത് വില
വരുമെന്ന് അറിയിക്കാമോ;
(സി)
സാമ്പത്തിക
പ്രതിസന്ധിയില്‍
ഉഴലുന്ന
കെ.എസ്.ആര്.ടി.സി.യില്‍
നിന്നും ഇത്രയധികം
ഡീസല്‍ വിതരണം
ചെയ്തതിന്
കണക്കില്ലായെന്നത്
ഗുരുതര വീഴ്ചയായതിനാല്‍
സമഗ്രമായ അന്വേഷണം
നടത്തി
കുറ്റക്കാര്‍ക്കെതിരെ
നടപടി സ്വീകരിക്കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
പുനരുദ്ധീകരണം
1571.
ശ്രീ.അന്‍വര്‍
സാദത്ത്
,,
അനില്‍ അക്കര
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
പുനരുദ്ധീകരിക്കുന്നതിന്
പരിഹാരം
നിര്‍ദ്ദേശിക്കുവാന്‍
നിയുക്തനായ സുശീല്‍
ഖന്ന പ്രസ്തുത
സ്ഥാപനത്തെ
കടക്കെണിയില്‍ നിന്നും
കരകയറ്റുവാന്‍
എന്തൊക്കെ
നിര്‍ദ്ദേശങ്ങളാണ്
നല്‍കിയതെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
നിര്‍ദ്ദേശങ്ങളില്‍
ഏതെല്ലാം ഇതിനകം
കെ.എസ്.ആര്.ടി.സി.
നടപ്പിലാക്കിയെന്നും
അത് മൂലം
കെ.എസ്.ആര്.ടി.സി.യുടെ
കടബാധ്യതയില്‍ എന്ത്
കുറവാണ് ഉണ്ടായതെന്നും
വ്യക്തമാക്കാമോ;
(സി)
കെ.എസ്.ആര്.ടി.സി.
ബസ്സ് ജീവനക്കാരുടെ
എണ്ണം ദേശീയ ശരാശരിയായ
5.5 ലേക്ക്
എത്തിക്കുന്നതിന്
സാധിച്ചിട്ടുണ്ടോയെന്നും
ഇല്ലെങ്കില്‍ അതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(ഡി)
വിവര
സാങ്കേതികവിദ്യ
പൂര്‍ണ്ണമായി
ഉപയോഗപ്പെടുത്തി
ഇന്‍വെന്ററി
മാനേജ്മെന്റില്‍
എന്തെല്ലാം മാറ്റങ്ങള്‍
കൊണ്ടുവരുവാനാണ് ഇതിനകം
സാധിച്ചതെന്ന്
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.യില്‍
ഡ്രെെവര്‍മാരുടെ കുറവ്
1572.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
ഡ്രെെവര്‍മാരുടെ
കുറവുമൂലം പ്രതിദിനം
ശരാശരി എത്ര
സര്‍വ്വീസുകളാണ്
റദ്ദാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇങ്ങനെ
സര്‍വ്വീസുകള്‍
റദ്ദാക്കുന്നത് മൂലം
പ്രതിദിനം എത്ര നഷ്ടം
ഉണ്ടാകുന്നു എന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്കുമാേ?
ഡീസല്‍
കാണാതായ സംഭവം
1573.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇന്ത്യന്‍
ഓയില്‍
കോര്‍പ്പറേഷനില്‍
നിന്ന്
കെ.എസ്.ആര്.ടി.സി.
വാങ്ങിയ ഡീസല്‍
കാണാതായി എന്ന ധനകാര്യ
പരിശോധനാ വിഭാഗത്തിന്റെ
കണ്ടെത്തലിനെക്കുറിച്ച്
വിശദമായ അന്വേഷണത്തിന്
തയ്യാറാകുമോ;
(ബി)
പ്രസ്തുത
കണ്ടെത്തലില്‍ ആകെ എത്ര
രൂപയ്ക്കുള്ള എത്ര
ലിറ്റര്‍ ഡീസല്‍
കാണാതായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ഡീസല്‍
സ്വീകരിക്കുന്നതിലും
വിതരണത്തിലും
ക്രമക്കേട് നടന്നുവെന്ന
പ്രസ്തുത
കണ്ടെത്തലിന്റെ
അടിസ്ഥാനത്തില്‍
ഉത്തരവാദികളായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
സമാന്തര
സര്‍വ്വീസുകള്‍ക്കെതിരെ
സ്വീകരിച്ച നടപടി
1574.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കെ.എസ്.ആര്.ടി.സി.
റൂട്ടുകള്‍
സംരക്ഷിക്കുന്നതിനായി
സമാന്തര
സര്‍വ്വീസുകള്‍ക്കെതിരെ
സ്വീകരിച്ച നടപടികളുടെ
വിശദവിവരം ജില്ല
തിരിച്ച്
ലഭ്യമാക്കാമോ;
ഭിന്നശേഷി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
കെ.എസ്.ആര്.ടി.സി
ബസുകളില്‍ യാത്രാ സൗജന്യം
1575.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഭിന്നശേഷി
വിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
കെ.എസ്.ആര്.ടി.സി
ബസുകളില്‍ യാത്രാ
സൗജന്യം
ലഭ്യമാക്കുന്നുണ്ടോ;
എങ്കില്‍ യാത്രാ
സൗജന്യം ലഭിക്കുന്നതിന്
നല്കുന്ന എഡെന്റിറ്റി
കാര്‍ഡ് നല്‍കുന്നതിന്
അധികാരപ്പെട്ട
ഉദ്യോഗസ്ഥന് ആരാണ്; ഈ
കാര്‍ഡിന് കാലാവധി
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ കാലാവധി
പ്രസ്തുത കാര്‍ഡില്‍
രേഖപ്പെടുത്തിയിട്ടുണ്ടോ;
(ബി)
കാലാവധി
രേഖപ്പെടുത്താത്ത
കാര്‍ഡുകള്‍ പുതുക്കി
വാങ്ങണമെന്ന
നിര്‍ദ്ദേശം
പുറപ്പെടുവിച്ചിട്ടുണ്ടോ;
പുതുക്കാനെത്തുന്ന
ഭിന്നശേഷിക്കാരോട്
ഫെെന്‍ അടയ്ക്കണമെന്ന്
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍
നിഷ്കര്ഷിക്കുന്നവെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ വിഷയം
പരിഹരിക്കാന്‍ എന്ത്
നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വിശദമാക്കാമോ?
ഇലക്ട്രിക്
ബസ്സ്
1576.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ലീസ് വ്യവസ്ഥയില്‍
ഇലക്ട്രിക് ബസ്സ്
സര്‍വ്വീസുകള്‍
നടത്തുന്നുണ്ടോയെന്ന്
വിശദമാക്കുമോ;
(ബി)
ഏത്
കമ്പനിയില്‍ നിന്നുമാണ്
ഇലക്ട്രിക് ബസ്സുകള്‍
വാടകക്ക് എടുത്തതെന്ന്
വ്യക്തമാക്കുമോ;
(സി)
ഒരു
ബസ്സിന് വാടക ഇനത്തില്‍
പ്രതിവര്‍ഷം എത്ര
രൂപയാണ്
കെ.എസ്.ആര്.ടി.സി.
പ്രസ്തുത കമ്പനിയ്ക്ക്
നല്കേണ്ടതെന്നറിയിക്കുമോ;
(ഡി)
നിലവില്‍
എത്ര ബസ്സുകളാണ്
ഇപ്രകാരം
ലീസിനെടുത്തിട്ടുള്ളത്;
എത്ര വര്‍ഷമാണ് ലീസ്
കാലാവധിയെന്ന്
വിശദമാക്കുമോ;
(ഇ)
പ്രസ്തുത
ബസ്സ് സര്‍വ്വീസ്
ലാഭകരമാണോ;
അല്ലെങ്കില്‍ ഇതിനകം
അത് മൂലമുണ്ടായിട്ടുള്ള
നഷ്ടം എത്രയാണെന്ന്
വെളിപ്പെടുത്താമോ?
ടിക്കറ്റിതര
വരുമാനം
വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി
1577.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ടിക്കറ്റിതര
വരുമാനം
വര്‍ദ്ധിപ്പിച്ച്
കെ.എസ്.ആര്.ടി.സി.യുടെ
സാമ്പത്തികശേഷി
വര്‍ദ്ധിപ്പിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
ബസ്
സ്റ്റേഷനുകളിലെ വ്യാപാര
സമുച്ചയ പദ്ധതി
വ്യാപിപ്പിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ബാംഗ്ലൂരിലേക്ക്
കേരളത്തില്‍ നിന്നും
സര്‍വീസ് നടത്തുന്ന
സ്വകാര്യ ബസുകളുടെ എണ്ണം
1578.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
രാത്രികാല
സമയത്ത് വയനാട് ജില്ല
വഴി ബാംഗ്ലൂരിലേക്ക്
കേരളത്തില്‍ നിന്നും
സര്‍വീസ് നടത്തുന്ന
സ്വകാര്യ ബസുകളുടെ
എണ്ണം സംബന്ധിച്ച
കണക്ക് ലഭ്യമാക്കാമോ;
(ബി)
ഇതേ
റൂട്ടില്‍
രാത്രികാലസമയത്ത്
സര്‍വീസ് നടത്തുന്ന
കെ.എസ്.ആര്.ടി.സി
ബസുകളുടെ എണ്ണം
ലഭ്യമാക്കാമോ;
(സി)
കേരളത്തില്‍
നിന്നും
ബാംഗ്ലൂരിലേക്ക് രാത്രി
സമയത്ത് മാനന്തവാടി വഴി
കൂടുതല്‍ ബസുകള്‍
ഓടിക്കുന്ന കാര്യം
പരിഗണിക്കാമോ?
ബസ്സപകടത്തില്‍
മരണമടഞ്ഞ ജീവനക്കാരുടെ
ആശ്രിതര്‍ക്ക് സഹായം
1579.
ശ്രീ.ടി.ജെ.
വിനോദ്
,,
അനൂപ് ജേക്കബ്
,,
വി.പി.സജീന്ദ്രന്
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
അവിനാശി
ബസ്സപകടത്തില്‍
മരണമടഞ്ഞ
കെ.എസ്.ആര്.ടി.സി.
ജീവനക്കാരുടെ
ആശ്രിതര്‍ക്ക്
എന്തൊക്കെ സഹായങ്ങളാണ്
കെ.എസ്.ആര്.ടി.സി.
പ്രഖ്യാപിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇപ്രകാരമുള്ള
അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക്
കെ.എസ്.ആര്.ടി.സി.
ടിക്കറ്റിന്മേല്
ഏര്‍പ്പെടുത്തിയിട്ടുള്ള
സെസ്സുകളില്നിന്നും
സഹായം നല്‍കുന്നതിന്
സാധിക്കുമോയെന്ന്
വെളിപ്പെടുത്താമോ;
(സി)
കെ.എസ്.ആര്.ടി.സി.
പ്രഖ്യാപിച്ച തുക
ജീവനക്കാരുടെ
ആശ്രിതര്‍ക്ക്
അടിയന്തരമായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കെ.എസ്.ആര്.ടി.സി.
ഡ്രെെവര്‍ റാങ്ക്
ലിസ്റ്റില്‍നിന്നും നിയമനം
നല്കാന് നടപടി
1580.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യില്‍
ഡ്രെെവര്‍മാരുടെ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്നും
പ്രസ്തുത ഒഴിവുകളില്‍
എത്ര താല്‍ക്കാലിക
ജീവനക്കാര്‍ ജോലി
ചെയ്യുന്നുണ്ടെന്നും
വെളിപ്പെടുത്താമോ;
(ബി)
കെ.എസ്.ആര്.ടി.സി.
ഡ്രെെവര്‍ തസ്തികയില്‍
പി.എസ്.സി. റാങ്ക്
ലിസ്റ്റ് നിലവിലുണ്ടോ;
എങ്കില്‍ നിലവിലുള്ള
ഒഴിവുകളില്‍ റാങ്ക്
ലിസ്റ്റില്‍
ഉള്‍പ്പെട്ടവരെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.
ജീവനക്കാരുടെ വിവിധ വായ്പാ
തിരിച്ചടവ്
1581.
ശ്രീ.കെ.എന്‍.എ
ഖാദര്‍
,,
ടി. വി. ഇബ്രാഹിം
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ജീവനക്കാരുടെ വിവിധ
വായ്പാ തിരിച്ചടവിനായി
ശമ്പളത്തില്‍ നിന്നും
പിടിക്കുന്ന തുക
അടയ്ക്കാത്ത സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(ബി)
പ്രസ്തുത
തുക കെ.എസ്.ആര്.ടി.സി.
യുടെ മറ്റേതെങ്കിലും
ആവശ്യത്തിന്
വകമാറ്റിയിട്ടുണ്ടോ;
(സി)
ജീവനക്കാരില്‍
നിന്നും പിടിക്കുന്ന
തുക വകമാറ്റുന്നത്
കുറ്റകരമാണെന്ന്
കരുതുന്നുണ്ടോ;
എങ്കില്‍ ഇതിനെതിരെ
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
കെ.എസ്.ആര്.ടി.സി.
ജീവനക്കാരുടെ
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുവാന്‍ നടപടി
1582.
ശ്രീ.പി.ടി.
തോമസ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എം. വിന്‍സെന്റ്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സുശീല്‍
ഖന്ന റിപ്പോര്‍ട്ട്
നടപ്പിലാക്കിയതോടു
കൂടി ജീവിതം
വഴിമുട്ടിയെന്ന്
ആരോപിച്ച്
കെ.എസ്.ആര്.ടി.സി.
ജീവനക്കാര്‍
മനുഷ്യാവകാശ
കമ്മീഷനില്‍ പരാതി
നല്കിയ കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
അശാസ്ത്രീയവും
നിയമവിരുദ്ധവുമായ
ഡ്യൂട്ടി പരിഷ്ക്കരണം,
അമിത ജോലിഭാരം,
വിശ്രമമില്ലാതെയുളള
ഡ്യൂട്ടി എന്നിവ കാരണം
ജീവനക്കാര്‍ മാരക
രോഗങ്ങള്‍ക്ക്
അടിമകളായി എന്ന ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
ജീവനക്കാര്‍ക്ക്
വൃത്തിയുളള
വിശ്രമസ്ഥലങ്ങളോ
ശുചിമുറികളോ ആരോഗ്യ
പരിപാലന സംവിധാനങ്ങളോ
ഇല്ലായെന്നത്
വസ്തുതയാണോയെന്ന്
വിശദമാക്കുമോ;
(ഡി)
കെ.എസ്.ആര്.ടി.സി.
ജീവനക്കാര്‍
അനുഭവിക്കുന്ന
ബുദ്ധിമുട്ടുകള്‍
പരിഹരിക്കുന്നതിന്
എന്തെല്ലാം ഇടപെടലാണ്
നടത്തുവാന്‍
ഉദ്ദേശിക്കുന്നത്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.യിലെ
പി.എസ്.സി. നിയമനങ്ങള്‍
1583.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സര്‍ക്കാരിന്റെ
കാലത്ത്
കെ.എസ്.ആര്.ടി.സി.യില്‍
എത്രപേര്‍ക്ക്
പി.എസ്.സി. വഴി നിയമനം
നല്‍കിയിട്ടുണ്ട്;
തസ്തിക തിരിച്ചുളള
വിശദാംശം നല്‍കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം 20.02.2020
വരെ എത്രപേര്‍ക്ക്
കെ.എസ്.ആര്.ടി.സി.യില്‍
പി.എസ്.സി. വഴി നിയമനം
ലഭിച്ചിട്ടുണ്ട്;
തസ്തിക തിരിച്ചുളള
വിശദാംശം നല്‍കുമോ?
ശ്രീ.
പി.ജെ. ജോര്‍ജിന്റെ പി.എഫ്.
തുക
1584.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
മൂവാറ്റുപുഴ
ഡിപ്പോയില്‍ നിന്നും
വിരമിച്ച കണ്ടക്ടര്‍
ശ്രീ. പി.ജെ.
ജോര്‍ജിന്റെ
പ്രൊവിഡന്റ് ഫണ്ട്
തുക
ലഭിക്കുന്നതിലേയ്ക്ക്
കെ.എസ്.ആര്.ടി.സി.ക്ക്
അപേക്ഷ
സമര്‍പ്പിച്ചിരുന്നുവെങ്കിലും
നാളിതുവരെ പ്രസ്തുത തുക
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
ഇദ്ദേഹത്തിന് പ്രസ്തുത
പി.എഫ്. തുക
ലഭ്യമാക്കാന്‍ അടിയന്തര
നടപടി സ്വീകരിക്കുമോ;
(ബി)
ശ്രീ.
പി.ജെ. ജോര്‍ജിന്റെ
പി.എഫ്. തുക
എന്നത്തേക്ക്
ലഭ്യമാകുമെന്ന്
വ്യക്തമാക്കാമോ?
ശാരീരിക
വൈകല്യമുള്ള ജീവനക്കാരെ
ഒഴിവാക്കാന്‍ നടപടി
1585.
ശ്രീ.എം.
സി. കമറുദ്ദീന്
,,
പാറക്കല്‍ അബ്ദുല്ല
,,
സി.മമ്മൂട്ടി
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി
യിലെ ശാരീരിക
വൈകല്യമുള്ള ജീവനക്കാരെ
ഒഴിവാക്കാന്‍
ആലോചനയുണ്ടോ;
(ബി)
ഇവരെ
ഒഴിവാക്കുന്നതിന്റെ
ഭാഗമായി നിര്‍ബന്ധ
വി.ആര്.എസ്
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
വി.
ആര്. എസ്-നുപകരം
തസ്തികമാറ്റം
അനുവദിക്കുന്ന കാര്യം
പരിശോധിക്കാമോ?
വനിതാ
കണ്ടക്ടര്‍മാരുടെ നിയമനം .
1586.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
2019
ഡിസംബറിലെ ബഹു.
ഹൈക്കോടതിയുടെ
ഉത്തരവിൻപ്രകാരം
കെ.എസ്.ആര്.ടി.സി.യിൽ
നിയമിതരായിട്ടുള്ള
വനിതകള്‍
ഉള്‍പ്പെടെയുള്ള
കണ്ടക്ടര്‍മാര്‍ക്ക്
വിദൂര ജില്ലകളിലാണ്
നിയമനം
ലഭിച്ചിട്ടുള്ളത് എന്ന
വസ്തുത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
മേൽ
സൂചിപ്പിച്ച
കണ്ടക്ടര്‍മാരുടെ സേവനം
മെച്ചപ്പെടുത്തുന്നതിനായി
അവരുടെ സമീപ ജില്ലകളിലെ
ഒഴിവുകളിലേക്ക് മാറ്റി
നിയമനം നൽകുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
വനിതാ
കണ്ടക്ടര്‍മാരുടെ
ജീവിതം
ദുരിതപൂര്‍ണ്ണമാകാതിരിക്കാൻ
വിദൂര ജില്ലകളിൽ ജോലി
ചെയ്യുന്ന വനിതാ
കണ്ടക്ടര്‍മാരെ സ്വന്തം
ജില്ലകളിലേക്കോ
ഒഴിവുള്ള സമീപ
ജില്ലകളിലേക്കോ മാറ്റി
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ദീര്‍ഘദൂര
സര്‍വ്വീസുകള്‍
നടത്തുന്നതിലുള്ള
ബുദ്ധിമുട്ടുകള്‍
1587.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
നിലവിലുള്ള
ദീര്‍ഘദൂര
സൂപ്പര്‍ക്ലാസ്
ബസുകളുടെ കാലപരിധി
കഴിഞ്ഞതുമൂലം ദീര്‍ഘദൂര
സര്‍വ്വീസുകള്‍
നടത്തുന്നതില്‍
കെ.എസ്.ആര്.ടി.സി.ക്ക്
ബുദ്ധിമുട്ടുകള്‍
നേരിടുന്നുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇപ്രകാരം
എത്ര ബസുകളാണ് കാലപരിധി
കഴിഞ്ഞതിനാല്‍
നിരത്തിലിറക്കാന്‍
കഴിയാത്തതെന്ന്
അറിയിക്കുമോ;
(സി)
ഈ
പ്രതിസന്ധി
മറികടക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കുമോ?
വിദ്യാര്‍ത്ഥികള്‍ക്കുള്ള
യാത്രാ സൗജന്യം
1588.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഏതൊക്കെ
തരത്തിലുള്ള
കെ.എസ്.ആര്.ടി.സി.
ബസ്സുകളിലാണ്
സ്ക്കൂള്-കോളേജ്
വിദ്യാര്‍ത്ഥികള്‍ക്ക്
യാത്രാ സൗജന്യം
അനുവദിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
യാത്രാ
സൗജന്യം അനുവദിച്ച തരം
ബസ്സുകള്‍
ദുര്‍ലഭമായതിനാല്‍
പലപ്പോഴും
വിദ്യാര്‍ത്ഥികള്‍ക്ക്
യാത്രാ സൗജന്യം
ലഭിക്കുന്നില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എല്ലാ
തരം കെ.എസ്.ആര്.ടി.സി.
ബസ്സുകളിലും
വിദ്യാര്‍ത്ഥികള്‍ക്ക്
യാത്രാ സൗജന്യം
അനുവദിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസ്
പുനരാരംഭിക്കുവാന്‍ നടപടി
1589.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്
നിന്നും രാത്രി
കണ്ണൂരില്‍
എത്തിച്ചേരുന്ന
ജനശതാബ്ദി എക്സ്പ്രസ്
ട്രെയിനിലെ
യാത്രക്കാര്‍ക്ക്
ഉപകാരപ്രദമായി
കണ്ണപുരം, പഴയങ്ങാടി,
പയ്യന്നൂര്‍,
കാഞ്ഞങ്ങാട്
ഭാഗത്തേയ്ക്ക്
നടത്തിയിരുന്ന
കെ.എസ്.ആര്.ടി.സി.
സര്‍വ്വീസ് നിലവില്‍
നിര്ത്തലാക്കിയിരിക്കുകയാണോ;
(ബി)
എങ്കില്‍
പ്രസ്തുത
പ്രദേശത്തേയ്ക്കുള്ള
ജനങ്ങളുടെ രാത്രി
സമയത്തെ യാത്രാ
ബുദ്ധിമുട്ട്
പരിഗണിച്ച് പ്രസ്തുത
സര്‍വ്വീസ്
പുനരാരംഭിക്കുവാന്‍
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വൈക്കം
കെ.എസ്.ആര്.ടി.സി ബസ്
ഡിപ്പോയിലെ ജീര്‍ണ്ണിച്ച
കെട്ടിടത്തിന്റെ
പൊളിച്ചുമാറ്റല്‍
1590.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
വൈക്കം
കെ.എസ്.ആര്.ടി.സി ബസ്
ഡിപ്പോയിലെ പുതിയതായി
പണികഴിപ്പിച്ചിട്ടുളള
പാര്‍ക്കിങ്ങ് ഷെഡിനു
മുന്നിലുള്ള
ജീര്‍ണ്ണിച്ച കെട്ടിടം
പൊളിച്ചുമാറ്റുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
കോട്ടയം
കെ.എസ്.ആര്.ടി.സി. ഡിപ്പോ
1591.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയം
കെ.എസ്.ആര്.ടി.സി.
ഡിപ്പോയില്‍
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്ന ബസ്
ടെര്‍മിനല്‍ -കം-
ഷോപ്പിംഗ്
കോംപ്ലക്സിന്റെ
ഭാഗമായുള്ള ടെര്‍മിനല്‍
ബ്ലോക്ക്, കണക്ഷന്
ബ്ലോക്ക് പദ്ധതികളുടെ
നിലവിലെ അവസ്ഥ
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
പൂര്‍ത്തീകരണത്തിനായി
പലിശരഹിത നിക്ഷേപം
ലഭ്യമാക്കുവാന്‍
സര്‍ക്കാര്‍ ഇതേവരെ
എന്തു നടപടി
സ്വീകരിച്ചെന്നറിയിക്കുമോ;
(സി)
എം.എല്‍.എ.
ഫണ്ട് ഉപയോഗിച്ച് പണി
പൂര്‍ത്തിയാക്കി
ഗ്യാരേജ് എന്ന്
പ്രവര്‍ത്തനക്ഷമമാക്കുവാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കുമോ?
മലബാര്‍
മേഖലയില്‍
കെ.എസ്.ആര്.ടി.സി.യുടെ
സേവനം
1592.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.യുടെ
സേവനം മലബാര്‍
മേഖലയില്‍ വേണ്ടത്ര
ലഭിക്കുന്നില്ല എന്ന
ആക്ഷേപം
സര്‍ക്കാര്‍തലത്തില്‍
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
മുന്‍സര്‍ക്കാരിന്റെ
കാലയളവില്‍ മലപ്പുറം
ജില്ലയില്‍ ആകെ എത്ര
സര്‍വ്വീസുകളാണ്
കെ.എസ്.ആര്.ടി.സി.
ദിവസേന
നടത്തിയിരുന്നത്;
മണ്ഡലം തിരിച്ചുളള
കണക്കുകള്‍
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മലപ്പുറം ജില്ലയില്‍
എത്ര സര്‍വ്വീസുകളാണ്
നിര്‍ത്തലാക്കിയത്;
വിശദമാക്കാമോ;
സര്‍വ്വീസുകള്‍ ഏറ്റവും
ആവശ്യമുളള ഈ മേഖലയില്‍
ഇവ
നിര്ത്തലാക്കിയതിനുളള
കാരണങ്ങള്‍
വിശദമാക്കാമോ;
(ഡി)
മഞ്ചേരി
മെഡിക്കല്‍ കോളേജില്‍
എത്തുന്ന രോഗികള്‍ക്ക്
കെ.എസ്.ആര്.ടി.സി.
യാത്രാ സംവിധാനം
പര്യാപ്തമല്ലെന്ന
വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ഇ)
എങ്കില്‍
മഞ്ചേരി കേന്ദ്രമാക്കി
ഒരു ബസ് ഓപ്പറേറ്റിംഗ്
സംവിധാനം
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
ഇല്ലെങ്കില്‍
ആരംഭിക്കാന്‍
കഴിയാത്തതിന്റെ
കാരണങ്ങള്‍
വിശദമാക്കാമോ?
കായംകുളം
കെ.എസ്.ആര്.ടി.സി ബസ്സ്
ഡിപ്പോയുടെ ചുറ്റുമതില്‍
പുനർ
നിർമ്മിക്കുന്നതിനാവശ്യമായ
നടപടികള്‍
1593.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
കെ.എസ്.ആര്.ടി.സി
ബസ്സ് ഡിപ്പോയുടെ
ചുറ്റുമതില്‍ പകുതി
തകർന്ന് കിടക്കുന്നതും,
ബാക്കിയുള്ള ഭാഗം
കാലപ്പഴക്കത്താല്‍
തകർന്ന്
വീഴാറായിരിക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ചുറ്റുമതില്‍ പൊളിച്ച്
പുനർ
നിർമ്മിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കോതമംഗലം
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍ മോഡേണ്‍ ബസ്
ടെര്‍മിനല്‍ നിര്‍മ്മാണം
1594.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍ മോഡേണ്‍
ബസ് ടെര്‍മിനല്‍
നിര്‍മ്മിക്കുന്നതിനുവേണ്ടി
2018-19 വര്‍ഷത്തെ
ആസ്തി വികസന ഫണ്ടില്‍
നിന്നും 1.875 കോടി രൂപ
അനുവദിച്ച് ഭരണാനുമതി
ലഭ്യമായിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഭരണാനുമതി
ലഭ്യമായതിനുശേഷം
സ്വീകരിച്ചിട്ടുള്ള
തുടര്‍നടപടി
വിശദമാക്കാമോ;
(സി)
പ്രസ്തുത
നിര്‍മ്മാണ
പ്രവൃത്തിയുമായി
ബന്ധപ്പെട്ട ടെണ്ടര്‍
നടപടികള്‍
വേഗത്തിലാക്കുന്നതിന്
വേണ്ട നടപടി
സ്വീകരിക്കുമോ?
പട്ടാമ്പി
മണ്ഡലത്തിലെ
കെ.എസ്.ആർ.ടി.സി. ബസ്സ്
സര്‍വ്വീസുകള്‍
1595.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
മണ്ഡലത്തിൽ നിന്ന്
സർവ്വീസ് നടത്തിയിരുന്ന
കെ.എസ്.ആർ.ടി.സി.
ബസ്സുകളിൽ റദ്ദാക്കിയ
ബസ്സ് സര്‍വ്വീസുകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിൽ
പ്രധാനപ്പെട്ട ബസ്സ്
സര്‍വ്വീസുകളെങ്കിലും
പുനഃസ്ഥാപിക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ?
മണ്ണുത്തി
ബെെപാസ് വഴി പാലക്കാട്
ഭാഗത്തേക്ക്
കെ.എസ്.ആര്.ടി.സി. ബസ്സ്
സര്‍വ്വീസ്
1596.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പെരുമ്പാവൂര്‍
ഭാഗത്ത് നിന്നും
മണ്ണുത്തി ബെെപാസ് വഴി
പാലക്കാട് ഭാഗത്തേക്ക്
കെ.എസ്.ആര്.ടി.സി.
ബസ്സ് സര്‍വ്വീസ്
ആരംഭിക്കുന്നതിന്
പ്രൊപ്പോസല്‍
ലഭിച്ചിട്ടുണ്ടോ;
(ബി)
പൊതുജനങ്ങള്‍ക്ക്
സമയലാഭവും
കെ.എസ്.ആര്.ടി.സി.
ക്ക് ലാഭകരവുമായതിനാല്
പെരുമ്പാവൂര്‍ ഭാഗത്ത്
നിന്നും മണ്ണുത്തി
ബെെപാസ് വഴി പാലക്കാട്
ഭാഗത്തേക്ക് രാവിലെയും
പാലക്കാട്ട് നിന്നും
പെരുമ്പാവൂരിലേക്ക്
വെെകുന്നേരവും
കെ.എസ്.ആര്.ടി.സി.
ബസ്സ് സര്‍വീസ്
ആരംഭിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
പൊതുഗതാഗത
സംവിധാനം
ശക്തിപ്പെടുത്തുന്നതിനുള്ള
നടപടികള്‍
1597.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വയനാട് ജില്ലയിലെ വിവിധ
ഡിപ്പോകളില്‍ നിന്ന്
കെ.എസ്.ആര്.ടി.സി.
ഏതെല്ലാം പുതിയ
സര്‍വ്വീസുകള്‍
ആരംഭിച്ചിട്ടുണ്ടെന്നും
ഇനി ഏതെല്ലാം പുതിയ
സര്‍വ്വീസുകള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടെന്നും
വിശദമാക്കാമോ;
(ബി)
പൊതുഗതാഗത
സംവിധാനം
ശക്തിപ്പെടുത്തുന്നതിനും
ജനങ്ങള്‍ക്ക് കൂടുതല്‍
പ്രയോജനപ്പെടുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
പാലക്കാട്
ജില്ലയിലെ
കെ.എസ്.ആര്.ടി.സി. ബസ്
റൂട്ടുകള്‍
1598.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പാലക്കാട് ജില്ലയില്‍
പുതിയതായി എത്ര
കെ.എസ്.ആര്.ടി.സി. ബസ്
റൂട്ടുകള്‍
അനുവദിച്ചിട്ടുണ്ട്;
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പാലക്കാട്-പെരിന്തല്‍മണ്ണ
റൂട്ടില്‍
കെ.എസ്.ആര്.ടി.സി.
നിലവില്‍ എത്ര ബസ്
സര്‍വ്വീസുകള്‍
ഓപ്പറേറ്റ്
ചെയ്യുന്നുണ്ട്;
വിശദാംശം
ലഭ്യമാക്കാമോ;
(സി)
പാലക്കാട്-ശ്രീകൃഷ്ണപുരം-പെരിന്തല്‍മണ്ണ
റൂട്ടില്‍ കൂടുതല്‍
കെ.എസ്.ആര്.ടി.സി.
ബസുകള്‍
അനുവദിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഗണിച്ച് കൂടുതല്‍
ബസുകള്‍
അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
റദ്ദുചെയ്ത
സ്രവ്വീസുകള്
പുനരാരംഭിക്കുവാൻ നടപടി
1599.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോടതി
നിര്‍ദ്ദേശാനുസരണം
കെ.എസ്.ആര്.ടി.സി.യിൽ
താല്കാലിക ജീവനക്കാരെ
മാറ്റി
നിര്‍ത്തിയതുമൂലം
സര്‍വ്വീസുകള്‍ റദ്ദ്
ചെയ്തിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പാറശാല,
നെയ്യാറ്റിൻകര,
വെള്ളറട, കാട്ടാക്കട
കെ.എസ്.ആര്.ടി.സി.
ഡിപ്പോകളിൽ ഇത്തരത്തിൽ
സര്‍വ്വീസുകള്‍ റദ്ദ്
ചെയ്യേണ്ടി
വന്നിട്ടുണ്ടോ;
എങ്കില്‍ ഏതെല്ലാം
സര്‍വ്വീസുകളാണ് റദ്ദ്
ചെയ്യേണ്ടി
വന്നിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
ഇത്തരത്തിൽ
റദ്ദ് ചെയ്തിട്ടുള്ള
സ്രവ്വീസുകള്
പുനരാരംഭിക്കുവാൻ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
എത്ര സര്‍വ്വീസുകള്‍
പുനരാരംഭിച്ചുവെന്നും
വ്യക്തമാക്കാമോ;
(ഡി)
റദ്ദ്
ചെയ്തിട്ടുള്ള മറ്റ്
സര്‍വ്വീസുകള്‍
പുനരാരംഭിക്കുവാൻ നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
ചെങ്ങന്നൂര്‍-പത്തനംതിട്ട
കെ.എസ്.ആര്.ടി.സി ചെയിന്‍
സര്‍വ്വീസുകള്‍
1600.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ചെങ്ങന്നൂര്‍-പത്തനംതിട്ട
ചെയിന്‍ സര്‍വ്വീസുകള്‍
പുലര്‍ച്ചെ നാലുമുതല്‍
രാത്രി ഒന്‍പതുമണിവരെ
ചെങ്ങന്നൂര്‍ റെയില്‍വേ
സ്റ്റേഷനില്‍ നിന്ന്
ലഭ്യമാക്കുന്നുണ്ടോ;
(ബി)
എങ്കില്‍
നിലവില്‍ ഇപ്രകാരം എത്ര
സര്‍വ്വീസുകളാണ്
ഉള്ളതെന്ന്
അറിയിക്കുമോ;
(സി)
രാത്രികാല
തീവണ്ടികളില്‍
എത്തുന്നവര്‍ക്കും
പുലര്‍ച്ചെയുള്ള
വണ്ടികളില്‍ യാത്ര
ആരംഭിക്കുന്ന കിഴക്കന്‍
മേഖലയിലെ
യാത്രക്കാര്‍ക്കും
പ്രയോജനകരമാകുന്ന
ചെയിന്‍ സര്‍വ്വീസുകള്‍
തുടരുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുന്നത്
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ ?
കെ.എസ്.ആര്.ടി.സി.
നിലമ്പൂര്‍
1601.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
നിലമ്പൂര്‍ ബസ്
സ്റ്റേഷനിലെ വാണിജ്യ
സമുച്ചയത്തിലെ
ഷോപ്പുകള്‍
ഒറ്റയൂണിറ്റായി
പരിഗണിച്ച്
പാട്ടകരാര്‍
വ്യവസ്ഥയില്‍
അനുവദിക്കുന്നതിനായി
സ്വീകരിച്ച നടപടികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ലേലം
/ടെണ്ടര്‍ തീയതിക്കകം
ഏതെങ്കിലും വ്യക്തികളോ,
സംരംഭകരോ കമ്പനികളോ
കണ്‍സോര്‍ഷ്യമോ
ടെണ്ടറില്‍
പങ്കെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആരുടെ
പേരിലാണ് ടെണ്ടര്‍
ഉറപ്പിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
എത്ര
വര്‍ഷത്തേക്കാണ്
ഷോപ്പിംഗ് കോംപ്ലക്സ്
പാട്ടത്തിന്
നല്‍കിയതെന്നും എന്നു
മുതലാണ് ഇത്
പ്രവര്‍ത്തന
സജ്ജമാക്കേണ്ടതെന്നും
അറിയിക്കാമോ?
ശ്രീ.
വൈജു. പി.എസ്.ന് മെഡിക്കല്‍
റീ-ഇമ്പേഴ്സ്മെന്റ്
വേഗത്തില്‍
ലഭ്യമാക്കുന്നതിനു വേണ്ട
നടപടികള്‍
1602.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
കെ.എസ്.ആര്.ടി.സി
ഡിപ്പോയില്‍ ഓഫീസ്
അറ്റന്‍ഡന്റായി
ജോലിചെയ്തു വരുന്ന
വൈജു. പി. എസ്-ന്
ഹൃദയവാല്‍വ് മാറ്റി
വച്ചതുമായി
ബന്ധപ്പെട്ട് ചെലവായ
3,54,610/- രൂപയില്‍
1,76,622/- രൂപ
അനുവദിച്ച്
ഉത്തരവായിട്ടും
നാളിതുവരെ തുക
ലഭ്യമാക്കിയിട്ടില്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എന്തുകൊണ്ടാണ്
പ്രസ്തുത തുക
ലഭ്യമാക്കാന്‍
വൈകുന്നത് എന്ന്
വ്യക്തമാക്കാമോ;
(സി)
ബഹു.
ഹൈക്കോടതിയുടെ WPC
No.15390/2019 നമ്പര്‍
കേസില്‍ ഇദ്ദേഹത്തിന്
തുക
ലഭ്യമാക്കണമെന്നുള്ള19.06.2019-ലെ
ഇടക്കാല ഉത്തരവ്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത ഉത്തരവില്‍
സ്വീകരിച്ച തുടര്‍നടപടി
വിശദമാക്കാമോ;
(ഡി)
ശ്രീ.
വൈജു. പി.എസ്-ന്
പ്രസ്തുത മെഡിക്കല്‍
റീ-ഇമ്പേഴ്സ്മെന്റ്
വേഗത്തില്‍
ലഭ്യമാക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
മാവേലിക്കര
കെ.എസ്.ആർ.ടി.സി.
ഡിപ്പോയില്‍ എം.എല്‍.എ
ഫണ്ട് ഉപയോഗിച്ചുളള കെട്ടിട
നിര്‍മ്മാണം
1603.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
കെ.എസ്.ആർ.ടി.സി
ഡിപ്പോയില്‍
എല്‍.എ.സി.-എ.ഡി.എസ്.ല്‍
ഉള്‍പ്പെടുത്തി
എം.എല്‍.എ. ഫണ്ട്
അനുവദിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഫണ്ട് ഉപയോഗിച്ച് ഓഫീസ്
ഉള്‍പ്പെടെയുള്ള
കെട്ടിട സമുച്ചയം
നിർമ്മിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ചെല്ലഞ്ചിപ്പാലം
വഴി കെ.എസ്.ആര്.ടി.സി
സര്‍വ്വീസ്
1604.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാമനപുരം
നിയോജകമണ്ഡലത്തിലെ
കല്ലറ, നന്ദിയോട്,
പുല്ലമ്പാറ
ഗ്രാമപഞ്ചായത്തുകളെ
ബന്ധിപ്പിക്കുന്ന
ചെല്ലഞ്ചിപ്പാലം
പൂര്‍ത്തിയായി ആറ്
മാസങ്ങള്‍
പിന്നിട്ടിട്ടും അതുവഴി
കെ.എസ്.ആര്.ടി.സി
സര്‍വ്വീസ്
ആരംഭിച്ചിട്ടില്ലായെന്ന
കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ജനങ്ങള്‍ക്ക്
ഏറെ ഉപകാരപ്രദമായ
പ്രസ്തുത റൂട്ടിൽ
കെ.എസ്.ആര്.ടി.സി
സേവനം നടത്താൻ
നിര്‍ദ്ദേശം നൽകുമോ?
പാലക്കാട്
ആര്.ടി.ഒ.ചെക്ക് പോസ്റ്റില്‍
നിരീക്ഷണ ക്യാമറകള്‍
1605.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ആര്.ടി.ഒ.ചെക്ക്
പോസ്റ്റില്‍ നിരീക്ഷണ
ക്യാമറകള്‍
സ്ഥാപിച്ചിട്ടുണ്ടോ;
(ബി)
വിജിലന്‍സ്
ഉദ്യോഗസ്ഥര്‍ പരിശോധന
നടത്തുന്ന വിവരം
മുന്‍കൂട്ടി
അറിയുന്നതിനാണ്
നിരീക്ഷണ ക്യാമറ
സ്ഥാപിച്ചതെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഏത്
ഏജന്‍സിയെ കൊണ്ടാണ്
നിരീക്ഷണ ക്യാമറ
സ്ഥാപിച്ചതെന്നും
അതിനായി എന്ത് തുക
ചെലവഴിച്ചെന്നും
വ്യക്തമാക്കുമോ?
സ്വകാര്യ
വാഹനങ്ങളുടെ മോട്ടോര്‍വാഹന
നിയമ ലംഘനം
1606.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ടൂറിസ്റ്റ്
ബസ്സുകളുള്‍പ്പെടെയുള്ള
സ്വകാര്യ വാഹനങ്ങളുടെ
മത്സരയോട്ടവും ഒപ്പം
ഇവയുടെ മുൻവശത്തും,
പുറകുവശത്തും,
മറ്റുവശങ്ങളിലുമായി
മോട്ടോര്‍ വാഹന നിയമമോ
ചട്ടങ്ങളോ
പാലിക്കാതെയുള്ള
പരസ്യങ്ങളും സീനറികളും
ഒട്ടിച്ചുള്ള യാത്ര
കോടതി
വിധിപ്രസ്താവനകളിലൂടെ
നിയവിരുദ്ധ
പ്രക്രിയയായി
വിലയിരുത്തിയിട്ടുള്ളത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
അതുപോലെ
മോട്ടോര്‍വാഹന
നിയമപ്രകാരം വാഹന
നമ്പര്‍ രാത്രിയിലും
വ്യക്തമായി
കാണണമെന്നിരിക്കെ
ക്യാമറക്കണ്ണുകളെയും
പരിശോധകരെയും
കബളിപ്പിക്കാനായി
നമ്പര്‍ പ്ലേറ്റിന്
സമീപത്ത് എൽ.ഇ.ഡി.
ലൈറ്റുകള്‍
പ്രകാശിപ്പിച്ച്
പരിശോധനകളിൽപ്പെടാതെ
പോകുന്ന പ്രക്രിയ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(സി)
എങ്കിൽ
പ്രസ്തുത കോടതി
വിധികള്‍ക്കുശേഷം
സംസ്ഥാനത്താകമാനം ഗതാഗത
വകുപ്പ് എത്ര
വാഹനങ്ങളുടെ പേരിൽ എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്തു എന്നും,
കോടതിവിധി
നടപ്പാക്കാനായി
സമയബന്ധിതമായി
സ്വീകരിച്ചുവരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ?
മോട്ടോര്‍
വാഹന വകുപ്പ് പൂര്‍ണ്ണമായും
ഓണ്‍ലൈന്‍
സംവിധാനത്തിലേക്ക്
മാറ്റുന്നതിന് നടപടി
1607.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മോട്ടോര്‍ വെഹിക്കിള്‍
വകുപ്പില്‍ വിവിധ
ആവശ്യങ്ങള്‍ക്കായി
ഓണ്‍ലൈന്‍ അപേക്ഷ
നല്‍കുകയും പിന്നീട്
പ്രിന്റ് എടുത്ത്
ഓഫീസില്‍ ക്യൂ
നില്‍ക്കുകയും
ചെയ്യേണ്ട സാഹചര്യം
നിലവിലുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇത്
ഇടനിലക്കാരുടെ
ഇടപെടലിനും അഴിമതിക്കും
ഇടയാക്കുമെന്നതിനാല്‍
മോട്ടോര്‍ വാഹന വകുപ്പ്
പൂര്‍ണ്ണമായും
ഓണ്‍ലൈന്‍
സംവിധാനത്തിലേക്ക്
മാറ്റുന്നതിന് അടിയന്തര
നടപടി
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
മലപ്പുറത്ത്
ഇൻകെൽ ഭൂമിയിൽ സ്ഥലം
ഏറ്റെടുക്കുന്ന നടപടി
1608.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
റീജിയണൽ
ട്രാൻസ്പോര്‍ട്ട്
ഓഫീസിന് കീഴിൽ
ഡ്രൈവിംഗ് ടെസ്റ്റ്
ട്രാക്കും വെഹിക്കിള്‍
ടെസ്റ്റിംഗ് സ്റ്റേഷനും
സ്ഥാപിക്കുന്നതിന്
ഇൻകെൽ എഡ്യു സിറ്റിയുടെ
കൈവശമുള്ള ഭൂമിയിൽ
നിന്നും സ്ഥലം
ഏറ്റെടുക്കുന്ന
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണ്; വിശദാംശം
നൽകുമോ;
(ബി)
പ്രസ്തുത
നടപടികള്‍
ത്വരിതപ്പെടുത്തുവാൻ
കര്‍ശന നിര്‍ദ്ദേശം
നൽകുമോ; വിശദമാക്കാമോ?
മോട്ടോര്‍
വാഹന വകുപ്പില്‍
തിരുവനന്തപുരം ജില്ലയിലെ
ഒഴിവുകള്‍
1609.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന വകുപ്പില്‍
തിരുവനന്തപുരം
ജില്ലയില്‍ ഓഫീസ്
അറ്റന്‍ഡന്റ്/വാച്ച്മാന്
തസ്തികയില്‍ എത്ര
ഒഴിവുകള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഒഴിവുകള്‍
നിലവിലുണ്ടെങ്കില്‍ ആയവ
പി.എസ്.സി ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
വര്‍ക്കലയില്‍
അനുവദിച്ച സബ് ആര്.ടി.ഒ.
ഓഫീസ്
1610.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
വര്‍ക്കലയില്‍
അനുവദിച്ച സബ് ആര്.
ടി. ഒ. ഓഫീസ്
എന്നുമുതല്‍
പ്രവര്‍ത്തനം
ആരംഭിക്കുവാന്‍
കഴിയുമെന്നത്
സംബന്ധിച്ച വിവരങ്ങള്‍
വിശദമാക്കാമോ?
കൊട്ടാരക്കരയില്‍
റൂറല്‍ ആര്.ടി
എന്‍ഫോഴ്സ്മെന്റ് ഓഫീസ്
1611.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കൊട്ടാരക്കരയില്‍
റൂറല്‍ ആര്.ടി
എന്‍ഫോഴ്സ്മെന്റ് ഓഫീസ്
അനുവദിച്ചത്
എന്നാണെന്നറിയിക്കുമോ;
(ബി)
പ്രസ്തുത
ഓഫീസിന് സ്ഥിരം
സംവിധാനം സജ്ജമാക്കാന്‍
സ്വീകരിച്ചു വരുന്ന
നടപടിക്രമങ്ങള്‍
വിശദമാക്കുമോ;
(സി)
പ്രസ്തുത
ഓഫീസ് പൂര്‍ണമായും
പ്രവര്‍ത്തന
സജ്ജമാക്കുമ്പോള്‍
ലഭ്യമാവുന്ന
സേവനങ്ങളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
ഇന്റര്‍നാഷണല്‍
ഡ്രൈവിംഗ് ട്രെയിനിംഗ്
സെന്റര്‍
1612.
ശ്രീ.പി.ഉബൈദുള്ള
,,
ടി. വി. ഇബ്രാഹിം
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
വാഹനങ്ങള്‍
ഓടിക്കുന്നതിന്
ലോകനിലവാരമുളള ലൈസന്‍സ്
നല്കാന് അധികാരമുളള
ഷാര്‍ജ മോഡല്‍
ഇന്റര്‍നാഷണല്‍
ഡ്രൈവിംഗ് ട്രെയിനിംഗ്
സെന്റര്‍ മലപ്പുറത്ത്
ആരംഭിക്കുമെന്ന
പ്രഖ്യാപനത്തിന്മേല്
സ്വീകരിച്ച നടപടികളുടെ
വിശദാംശം ലഭ്യമാക്കാമോ;
(ബി)
ഇതിനായി
സ്ഥലം
കണ്ടെത്തിയിട്ടുണ്ടോ;
ഇതിന്റെ നടത്തിപ്പ്
ചുമതല ആര്‍ക്കാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ഡ്രൈവിംഗ് ട്രെയിനിംഗ്
സെന്റര്‍
ആരംഭിക്കുന്നതുകൊണ്ട്
സംസ്ഥാനത്തിന്
ഉണ്ടാകുന്ന നേട്ടങ്ങള്‍
എന്തെല്ലാം;
വിശദമാക്കുമോ?