പി.ഡബ്ല്യൂ.ഡി.
എന്‍ജിനിയര്‍മാര്‍ക്കുള്ള
പരിശീലന കേന്ദ്രം
961.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
നേര്യമംഗലത്ത്
നിര്‍മ്മിക്കുന്ന
പി.ഡബ്ല്യൂ.ഡി.
എന്‍ജിനിയര്‍മാര്‍ക്കുള്ള
പരിശീലന
കേന്ദ്രത്തിന്റെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കേന്ദ്രവുമായി
ബന്ധപ്പെട്ട് നിലവില്‍
എന്തെല്ലാം
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
ഇനി ഏതെല്ലാം
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുവാനുണ്ടെന്നും
അവ ഓരോന്നും
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ;
(സി)
കേന്ദ്രത്തിന്റെ
മൂന്നാംഘട്ട
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കാമോ;
(ഡി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം പ്രസ്തുത
ട്രെയിനിംഗ് സെന്ററില്‍
എന്തെല്ലാം
പ്രവൃത്തികളാണ്
ആരംഭിച്ചിട്ടുള്ളതെന്നും
അതില്‍ ഏതെല്ലാം
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചെന്നും
വിശദമാക്കാമോ;
(ഇ)
എല്ലാ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളും
പൂര്‍ത്തീകരിച്ച്
പ്രസ്തുത പരിശീലന
കേന്ദ്രം എന്നത്തേക്ക്
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
ഡിസ്ക്കൗണ്ടിംഗ്
സമ്പ്രദായം
962.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
പണികള്‍ ഏറ്റെടുത്ത്
നടപ്പിലാക്കിയ വകയില്‍
നാളിതുവരെ
കരാറുകാര്‍ക്ക്
കൊടുത്തുതീര്‍ക്കാനുളള
തുക എത്രയാണെന്നും ഇത്
കുടിശ്ശികയായത് എന്ന്
മുതലാണെന്നും
വ്യക്തമാക്കാമോ;
(ബി)
ഡിസ്ക്കൗണ്ടിംഗ്
രീതി നിലവില്‍ വന്നതിന്
ശേഷം ഈ സൗകര്യം എത്ര
ശതമാനം കരാറുകാരാണ്
വിനിയോഗിച്ചിട്ടുളളതെന്നും
ഇതുവഴി കരാറുകാര്‍ക്ക്
എത്ര തുക
ലഭിച്ചുവെന്നും
വ്യക്തമാക്കാമോ;
(സി)
ഡിസ്ക്കൗണ്ടിംഗ്
സമ്പ്രദായം
ഏര്‍പ്പെടുത്തിയതുവഴി
സര്‍ക്കാരിന് അധിക
ചെലവ് ഉണ്ടായിട്ടുണ്ടോ;
എങ്കിൽ അത് ഏത്
ഇനത്തിലാണെന്നും
എത്രയെന്നും
വ്യക്തമാക്കാമോ?
പ്രവൃത്തികൾ ടെൻഡർ നടപടികളില്ലാതെ യു.എൽ.സി.സി.എസ്. നെ ഏൽപ്പിച്ചത് സംബന്ധിച്ച്
963.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പൊതുമരാമത്ത്
കെട്ടിടവിഭാഗം
പ്രവൃത്തികള്‍,
എം.എല്‍.എ.
എസ്.ഡി.എഫ്.,
എ.ഡി.എസ്.
ഫണ്ടുകള്‍
ഉപയോഗിച്ചുള്ള
പ്രവൃത്തികള്‍
എന്നിവ
ടെണ്ടര്‍
നടപടികളില്ലാതെ
അക്രഡിറ്റഡ്
ഏജന്‍സിയായ
യു.എല്‍.സി.സി.എസ്.
നെ
നേരിട്ട്
ഏല്‍പ്പിക്കാന്‍
പാടില്ല
എന്ന
ഹൈക്കോടതി
വിധി
നിലവില്‍
ഉണ്ടോ;
ഉണ്ടെങ്കില്‍
ആയതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
വിധിയുടെ
അടിസ്ഥാനത്തില്‍
വകുപ്പ്
ഏതെങ്കിലും
സര്‍ക്കുലര്‍/
നിര്‍ദ്ദേശം
പുറപ്പെടുവിച്ചിട്ടുണ്ടോ;
ആയതിന്റെ
വിശദാംശം
ലഭ്യമാക്കാമോ;
(സി)
ഹൈക്കോടതി
വിധി
വന്ന
തീയതിക്ക്
മുമ്പ്
ഭരണാനുമതി
ലഭിച്ചതും
നേരിട്ട്
യു.എല്‍.സി.സി.എസ്.
നെ
ഏല്‍പ്പിച്ചതുമായ
പ്രവൃത്തികളുടെ
സാങ്കേതികാനുമതി
നല്കല്,
എഗ്രിമെന്റ്
വയ്ക്കൽ
എന്നിവ
ഈ
വിധിയുടെ
അടിസ്ഥാനത്തില്‍
തുടരാനാവുമോ;
വിശദമാക്കാമോ?
പി.ഡബ്ല്യൂ.ഡി.യിലെ
ക്രമക്കേടുകളിന്മേലുള്ള
അന്വേഷണറിപ്പോര്‍ട്ട്
964.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.ഡബ്ല്യൂ.ഡി.യിലെ
ക്രമക്കേടുകളുമായി
ബന്ധപ്പെട്ട് വിൻസന്റ്
എം. പോള്‍
നടത്തിയിട്ടുള്ള
അന്വേഷണത്തിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
പൊതുമരാമത്ത്
വകുപ്പിലെ അഴിമതി
നിര്‍മ്മാര്‍ജ്ജനം
965.
ശ്രീ.പി.വി.
അന്‍വര്‍
,,
രാജു എബ്രഹാം
,,
മുരളി പെരുനെല്ലി
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പൊതുമരാമത്ത്
വകുപ്പിലെ അഴിമതി
നിര്‍മ്മാര്‍ജ്ജനം
ചെയ്യുന്നതിനായി
സ്വീകരിച്ച കര്‍ശന
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി പൊതുമരാമത്ത്
വിജിലന്‍സ് വിഭാഗത്തെ
വിപുലീകരിക്കുന്നതിനും
ശക്തിപ്പെടുത്തുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
പൊതുമരാമത്ത്
പ്രവൃത്തികളിലെ
ക്രമക്കേടുകളും
അഴിമതിയും സംബന്ധിച്ച്
പൊതുജനങ്ങള്‍ക്കുണ്ടാകുന്ന
പരാതികള്‍
സ്വീകരിക്കുന്നതിനും അവ
സമയബന്ധിതമായി
പരിഹരിക്കുന്നതിനും
എന്തെല്ലാം
ക്രമീകരണങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ?
പൊതുമരാമത്ത്
വകുപ്പിലെ ക്രമക്കേടുകള്‍
966.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2011-16
കാലയളവിലെ
സര്‍ക്കാരിന്റെ കാലത്ത്
പൊതുമരാമത്ത് വകുപ്പിൽ
നടന്നതായി ആക്ഷേപമുള്ള
ക്രമക്കേടുകള്‍
സംബന്ധിച്ച് വകുപ്പ്
അന്വേഷണം നടത്തി
റിപ്പോര്‍ട്ട്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കിൽ വിശദവിവരങ്ങള്‍
നൽകുമോ;
(ബി)
ഇതിന്റെ
അടിസ്ഥാനത്തിൽ
സ്വീകരിച്ചിട്ടുള്ള
വകുപ്പ് തല നടപടികളുടെ
വിശദവിവരങ്ങള്‍ നൽകുമോ?
പാലങ്ങള്‍ക്കും
കെട്ടിടങ്ങള്‍ക്കും മിനിമം
ഗ്യാരന്റി കാലം
967.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതുതായി
നിർമ്മിക്കുന്ന
പാലങ്ങള്‍ക്കും
കെട്ടിടങ്ങള്‍ക്കും
അഞ്ച് വർഷം മിനിമം
ഗ്യാരന്റി നല്‍കണമെന്ന
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
ഗ്യാരന്റി
പിരീഡില്‍ പ്രസ്തുത
പാലങ്ങള്‍ക്കും
കെട്ടിടങ്ങള്‍ക്കും
എന്തെങ്കിലും
കേടുപാടുണ്ടായാല്‍
നഷ്ടപരിഹാരം
കരാറുകാരില്‍ നിന്നും
ഈടാക്കുവാൻ
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പൊതുമരാമത്ത്
വകുപ്പിന്റെ കീഴിലുള്ള
മറ്റ് നിർമ്മാണ നവീകരണ
പ്രവർത്തനങ്ങള്‍ക്ക്
ഡിഫക്റ്റ് ലയബിലിറ്റി
പിരീഡ്
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
റോഡുനിര്‍മ്മാണ
രീതികൾ
968.
ശ്രീ.എ.
പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പൊതുമരാമത്ത്
റോഡുകളുടെ ഗുണമേന്മ
ഉറപ്പുവരുത്തുന്നതിനും
ഇൗടുനില്ക്കുന്നറോഡുകൾ
നിർമ്മിക്കുന്നതിനുമായി
എന്തെല്ലാം ആധുനിക
സാങ്കേതിക വിദ്യയും
നിര്‍മ്മാണ
സാമഗ്രികളുമാണ്
പരീക്ഷിച്ചതെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്തിന്റെ
കാലാവസ്ഥയ്ക്കും
ഭൂമിശാസ്ത്രപരമായ
പ്രത്യേകതയ്ക്കും
ഏതുതരം നിര്‍മ്മാണ
രീതിയാണ് കൂടുതല്‍
അഭികാമ്യമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
ബി.എം.&ബി.സി.
നിലവാരത്തില്‍ റോഡ്
പുനരുദ്ധാരണം
969.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
പൊതുമരാമത്ത്
വകുപ്പിന്റെ എത്ര
കിലോമീറ്റര്‍ റോഡ്
ബി.എം.&ബി.സി.
നിലവാരത്തില്‍
പുനരുദ്ധാരണം
ചെയ്തിട്ടുണ്ട്;
(ബി)
ഇനി
എത്ര കിലോമീറ്റര്‍ റോഡ്
ബി.എം.&ബി.സി.
നിലവാരത്തില്‍
പുനരുദ്ധാരണം
ചെയ്യുന്നതിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
വിശദമാക്കാമോ;
(സി)
ഭരണാനുമതി
നല്‍കിയതില്‍ എത്ര
കിലോമീറ്റര്‍ റോഡിന്റെ
ടെണ്ടര്‍ നടപടി
പൂര്‍ത്തിയാക്കി
നിര്‍മ്മാണം
ആരംഭിക്കുന്ന
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ഡി)
ഈ
സര്‍ക്കാരിന്റെ കാലത്ത്
എത്ര കിലോമീറ്റര്‍
റോഡിന്റെ പുനരുദ്ധാരണം
ബി.എം.&ബി.സി.
നിലവാരത്തില്‍
പൂര്‍ത്തീകരിക്കുവാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശം നല്‍കുമോ?
മലയോര
ഹെെവേ
970.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ കാലത്ത്
മലയോര ഹെെവേയുടെ പണി
പൂര്‍ത്തിയാക്കുമെന്ന
പ്രഖ്യാപനം
നടത്തിയിരുന്നോ; ഇത്
പ്രാവര്‍ത്തികമാക്കുവാന്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുളളതെന്നറിയിക്കുമോ;
(ബി)
മലയോര
ഹെെവേക്ക് ആകെ എത്ര
റീച്ചുകളാണ് ഉളളത്;
അതില്‍ എത്ര
റീച്ചുകളുടെ ഡി.പി.ആര്
ഇതിനകം തയ്യാറാക്കി;
അതില്‍ എത്ര
റീച്ചുകളുടെ നിര്‍മ്മാണ
പ്രവര്‍ത്തനം ഇതിനകം
ആരംഭിച്ചു;
വ്യക്തമാക്കുമോ;
(സി)
കിഫ്ബിയില്‍
നിന്നും ഇൗ
പദ്ധതിക്കായി
സാമ്പത്തിക സഹായം
അനുവദിച്ചിട്ടുണ്ടോ;
എങ്കില്‍ എത്രയെന്നും
അതില്‍ എത്ര കോടി രൂപ
ഇതിനകം
ചെലവഴിച്ചുവെന്നും
അറിയിക്കാമോ?
റോഡിലെ
കുഴിയിൽ വീണ് യുവാവ് മരണമടഞ്ഞ
സംഭവം
971.
ശ്രീ.പി.ടി.
തോമസ്
,,
വി.പി.സജീന്ദ്രന്
,,
റോജി എം. ജോണ്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലാരിവട്ടം
മെട്രോ സ്റ്റേഷന്
സമീപമുള്ള കുഴി മൂടാതെ
അത് മറച്ചുവച്ചിരുന്ന
ബോര്‍ഡിൽ തട്ടി
റോഡിലേക്ക് വീണ യദുലാൽ
എന്ന യുവാവ് ദാരുണമായി
മരണമടഞ്ഞ സംഭവം
പൊതുമരാമത്ത്
വകുപ്പിന്റെ അനാസ്ഥമൂലം
ഉണ്ടായതല്ലേയെന്ന്
വ്യക്തമാക്കാമോ ;
(ബി)
സംസ്ഥാനത്തെ
പല റോഡുകളിലും കുഴികള്‍
കൃത്യമായി
മൂടാത്തതുമൂലം
ഉണ്ടാകുന്ന അപകടങ്ങള്‍
മൂലം കഴിഞ്ഞ വര്‍ഷം
അനേകം പേരുടെ ജീവൻ
നഷ്ടമായ സാഹചര്യത്തിൽ
ഇക്കാര്യത്തിൽ കോടതി
ഇടപെടുകയും,
ബന്ധപ്പെട്ടവര്‍
ജനങ്ങളോട് മാപ്പ്
പറയുകയും ചെയ്ത
സാഹചര്യം
ഉണ്ടായിട്ടുണ്ടോ
എന്നറിയിക്കാമോ;
(സി)
പൊതുമരാമത്ത്
വകുപ്പിൽ
അറ്റകുറ്റപ്പണിക്കായി
ഒരു ചീഫ് എഞ്ചിനീയര്‍
തസ്തിക തന്നെ
സൃഷ്ടിച്ചിട്ടും പൈപ്പ്
പൊട്ടി പൊതുനിരത്തിൽ
രൂപപ്പെട്ട കുഴി
സമയബന്ധിതമായി
അറ്റകുറ്റപ്പണി നടത്തി
മൂടാതെ
നിരുത്തരവാദപരമായി
പെരുമാറിയ വകുപ്പിലെ
ഉദ്യോഗസ്ഥര്‍ക്കെതിരെ
മാതൃകാപരമായ നടപടി
സ്വീകരിക്കാമോ;
(ഡി)
യദുലാലിന്റെ
കുടുംബത്തിന്
എന്തെങ്കിലും
നഷ്ടപരിഹാരം
അനുവദിച്ചിട്ടുണ്ടോ;
എങ്കിൽ ഈ നഷ്ടപരിഹാര
തുക ബന്ധപ്പെട്ട
ഉദ്യോഗസ്ഥരിൽ നിന്നും
ഈടാക്കുന്ന കാര്യം
പരിഗണിക്കാമോ?
സംസ്ഥാന
പാതകള്‍ വികസിപ്പിക്കുവാന്‍
പദ്ധതി
972.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്ലാ
സംസ്ഥാന പാതകളും
രണ്ടുവരി
നിലവാരത്തിലേയ്ക്ക്
വികസിപ്പിക്കുവാന്‍
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
രണ്ടുവരി
പാതയാക്കുന്നതിന് എത്ര
സ്ഥലമാണ്
ഏറ്റെടുക്കേണ്ടതെന്നും
ഇതിനായി എന്ത് തുക
ആവശ്യമായി വരുമെന്നും
വ്യക്തമാക്കുമോ;
(സി)
പ്രധാനപ്പെട്ട
ഏതെങ്കിലും സംസ്ഥാന
പാതകള്‍ നാലുവരി
പാതയാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഏതൊക്കെ
പാതകള്‍ എന്ന്
വ്യക്തമാക്കുമോ?
റോഡുകള്‍
കോണ്‍ക്രീറ്റില്‍
നിര്‍മ്മിക്കുവാന്‍ നടപടി
973.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡുകള്‍
കോണ്‍ക്രീറ്റില്‍
നിര്‍മ്മിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രളയം
പോലുള്ള പ്രകൃതി
ദുരന്തങ്ങളില്‍
തകരാതിരിക്കുന്നതിനും
ദീര്‍ഘകാലം
ഈടുനില്‍ക്കുന്നതിനും
കോണ്‍ക്രീറ്റ് റോഡുകള്‍
സഹായകരമാകും എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ബിറ്റുമിന്‍
റോഡുകളെക്കാള്‍
കൂടുതല്‍ കാലം
ഈടുനില്‍ക്കുമെന്നതിനാല്‍
ഇത്തരം റോഡുനിര്‍മ്മാണം
പ്രോത്സാഹിപ്പിക്കുമോ;
വിശദമാക്കുമോ?
റോഡുകളിലെ
കുഴികള്‍
974.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
റോഡുകളില്‍ പലതും
അപകടകരമായ വിധത്തില്‍
കുഴികള്‍ രൂപപ്പെട്ട്
യാത്രക്കാര്‍ക്ക്
ഭീഷണിയാകുന്നുവെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ബി)
2019-ല്‍
സംസ്ഥാനത്തെ റോഡുകളിലെ
കുഴികളില്‍ വീണ് ജീവന്
നഷ്ടപ്പെട്ടവരുടെ
കണക്ക് പൊതുമരാമത്ത്
വകുപ്പിന്റെ
കൈവശമുണ്ടോ;
(സി)
പൊതുമരാമത്ത്
വകുപ്പിന്റെ റോഡുകളില്‍
ഉണ്ടാകുന്ന കുഴികള്‍
സമയബന്ധിതമായി
അടയ്ക്കുന്നതിനും അത്
സുരക്ഷിതമാക്കുന്നതിനും
ഉദ്യോഗസ്ഥര്‍ക്ക്
കര്‍ശന നിര്‍ദ്ദേശം
നല്‍കുമോ
എന്നറിയിക്കാമോ?
റോഡുകളുടെ
അതിർത്തി സംരക്ഷണം
975.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പൊതുമരാമത്ത്
റോഡുകളുടെയും
ദേശീയപാതയുടേയും
പുറമ്പോക്ക് ഭൂമി
അനധികൃതമായി
കയ്യേറുന്നത് റോഡുകളുടെ
തുടർ വികസന
പ്രവർത്തനങ്ങൾക്ക്
തടസ്സം
സൃഷ്ടിക്കുന്നതും
ഗുരുതരമായ
റോഡപകടങ്ങൾക്ക്
കാരണമാകുന്നതും
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
(ബി)
നാടിന്റെ
വികസനത്തെ പ്രതികൂലമായി
ബാധിക്കുന്ന ഇത്തരം
കയ്യേറ്റങ്ങൾ ഭാവിയിൽ
ഉണ്ടാകാതിരിക്കാൻ
വകുപ്പ്
സ്വീകരിച്ചുവരുന്ന
നടപടികൾ
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(സി)
ഏതൊരാൾക്കും
കൃത്യമായി
മനസ്സിലാക്കുവാൻ കഴിയും
വിധം റോഡുകളുടെ
പുറമ്പോക്ക് ഭൂമി
സർവ്വേ നടത്തി സർവ്വേ
കല്ലുകൾ
സ്ഥാപിക്കുന്നതിനും
റോഡുകളുടെ അതിർത്തി
സംരക്ഷണം സംബന്ധിച്ച
പ്രതിമാസ റിപ്പോർട്ട്
ബന്ധപ്പെട്ട
ഉദ്യോഗസ്ഥരിൽ നിന്നും
ശേഖരിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
റോഡുകളില്‍
വരയ്ക്കുന്ന സീബ്രാ ലൈനുകള്‍
976.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡുകളില്‍
വരയ്ക്കുന്ന സീബ്രാ
ലൈനുകള്‍
വളരെപ്പെട്ടെന്ന്
മങ്ങിപ്പോകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിശ്ചിത
കാലാവധി
ആകുന്നതിനുമുമ്പ്
മങ്ങിപ്പോകുന്ന സീബ്രാ
ലൈനുകള്‍ പുതുക്കി
വരയ്ക്കണമെന്ന്
പ്രസ്തുത പ്രവൃത്തി
നിര്‍വ്വഹിച്ച
കരാറുകാര്‍ക്ക്
നിര്‍ദ്ദേശം
നല്‍കാറുണ്ടോ; എങ്കില്‍
നിര്‍ദ്ദേശം കരാറുകാര്‍
പാലിക്കുന്നുണ്ടെന്ന്
ഉറപ്പുവരുത്താറുണ്ടോ;
(സി)
പൊതുമരാമത്ത്
റോഡുകളിലും ദേശീയ
പാതകളിലും
ഗുണമേന്മയുള്ള സീബ്രാ
ലൈനുകള്‍
വരയ്ക്കുന്നതിനും
മങ്ങിയ സീബ്രാ ലൈനുകള്‍
പുതുക്കി
വരയ്ക്കുന്നതിനും നടപടി
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
തീരദേശഹൈവേ,
മലയോരഹൈവേ എന്നിവയുടെ
നിര്‍മ്മാണം
977.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശഹൈവേ,
മലയോര ഹൈവേ എന്നിവയുടെ
ഡി.പി.ആര്.പൂർത്തീകരിച്ച്
കഴിഞ്ഞിട്ടുണ്ടോ; ഇവ
ഏതെല്ലാം
ജില്ലകളിലൂടെയാണ്
കടന്നുപോകുന്നത്;
വിശദവിവരം നല്കുുമോ;
(ബി)
ഇവയുടെ
പ്രവർത്തനം എന്ന്
പൂർത്തീകരിക്കുവാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കുമോ?
അപകടകാരണമായ
ഹമ്പുകളും മാന്‍ഹോളുകളും
978.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന് കീഴിലുള്ള പല
റോഡുകളിലും
അശാസ്ത്രീയവും അപകടം
വിളിച്ചു
വരുത്തുന്നതുമായ
രീതിയിലുള്ള ഹമ്പുകളും
സ്വീവറേജ് ലൈന്‍ മാന്‍
ഹോള്‍ അടപ്പുകള്‍ റോഡ്
ടാറിങ്ങിന്
ആനുപാതികമായി
ഉയര്‍ത്താതെ കുഴിയായി
രൂപപ്പെട്ടിരിക്കുന്നതും
മൂലം അപകടങ്ങള്‍
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത റോഡുകളില്‍
ഹമ്പുകളും സ്വീവറേജ്
ലൈന്‍ മാന്‍ഹോള്‍
അടപ്പുകളും
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട്
പൊതുമരാമത്ത് വകുപ്പിന്
എന്തെങ്കിലും പ്രത്യേക
മാനദണ്ഡങ്ങളുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
ഡ്രൈവര്‍മാര്‍ക്ക്
ഹമ്പുകള്‍ പെട്ടെന്ന്
തിരിച്ചറിയുന്ന
തരത്തില്‍ വ്യക്തമായ
അടയാളങ്ങള്‍
നല്‍കുന്നതിന് നടപടി
സ്വീകരിക്കാമോ;
(ഡി)
റോഡ്
ടാര്‍ ചെയ്യുമ്പോള്‍
അതിന് ആനുപാതികമായ
ഉയരത്തില്‍ സ്വീവറേജ്
ലൈന്‍ മാന്‍ഹോള്‍
അടപ്പുകള്‍
ഉയര്‍ത്തുന്നതിനും
ഇരുചക്രവാഹനങ്ങള്‍
ഉള്‍പ്പെടെ
അപകടത്തില്‍പ്പെടുന്നത്
ഒഴിവാക്കുന്നതിനും
നടപടി സ്വീകരിക്കാമോ?
ബഡ്ജറ്റില്‍
പ്രൊവിഷന്‍ അനുവദിച്ച
പ്രവൃത്തികളുടെ എസ്റ്റിമേറ്റ്
979.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-20
സാമ്പത്തിക വര്‍ഷത്തെ
സംസ്ഥാന ബഡ്ജറ്റില്‍
പൊതുമരാമത്ത്
വകുപ്പുമായി
ബന്ധപ്പെട്ട് ഇരുപത്
ശതമാനം പ്രൊവിഷന്‍
അനുവദിച്ച
വര്‍ക്കുകളുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടെങ്കില്‍
അതിനുള്ള ഭരണാനുമതി
നല്‍കാത്തതിന്റെ
കാരണങ്ങള്‍
വിശദമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികളില്‍
പൊതുമരാമത്ത് റോഡ്സ്
വകുപ്പിന് കീഴില്‍
വരുന്ന
പരിയാപുരം-അങ്ങാടിപ്പുറം-ഏറാക്കോട്-നിലമ്പൂര്‍
റോഡ് നവീകരിക്കുന്നതിന്
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
റോഡിന് ഭരണാനുമതി
നല്‍കുന്നതിനുള്ള
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ?
പൊതുമരാമത്ത്
പണികള്‍ക്കുള്ള ടാറിന്റെ
വിതരണം
980.
ശ്രീ.റോഷി
അഗസ്റ്റിന്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
പണികള്‍ക്കുള്ള
ടാറിന്റെ വിതരണ
സംവിധാനത്തില്‍ ഈ
സര്‍ക്കാര്‍ വന്ന ശേഷം
വരുത്തിയ മാറ്റങ്ങള്‍
എന്തൊക്കെയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഒരു
കോടി രൂപ വരെയുള്ള
പ്രവൃത്തികള്‍ക്കായുളള
ടാര്‍ വിതരണം
പൊതുമരാമത്ത് വകുപ്പ്
നേരിട്ട്
നടത്തിയിരുന്നത്
നിര്‍ത്തലാക്കിയതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
അതുമൂലം
ചെറിയ
അറ്റകുറ്റപ്പണികള്‍
കരാറുകാര്‍
ഏറ്റെടുക്കാത്ത
സാഹചര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
പ്രശ്നപരിഹാരത്തിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
നിരത്തുപരിപാലനം
മുന്‍കൂട്ടി ആസൂത്രണം
ചെയ്യാന്‍ പദ്ധതി
981.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ
നിരത്തുകള്‍
സമയബന്ധിതമായി പരിപാലനം
ചെയ്യുന്നത്
മുന്‍കൂട്ടി ആസൂത്രണം
ചെയ്ത്
നടപ്പാക്കുന്നതിനുളള
ക്രിയാത്മകമായ പദ്ധതി
ആവിഷ്കരിക്കാമോ;
(ബി)
മഴക്കാലം
കഴിഞ്ഞ് മാസങ്ങള്‍
പിന്നിട്ടിട്ടും
ടെന്‍ഡര്‍ നടപടികള്‍
ഇഴഞ്ഞുനീങ്ങുന്ന
നിലവിലെ സ്ഥിതിക്ക്
ഇതുവഴി പരിഹാരം കാണാന്‍
കഴിയുമെന്ന്
വിലയിരുത്തുന്നുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
പുതുതായി
രൂപീകരിച്ച നിരത്ത്
പരിപാലന വിഭാഗത്തെ
ഇക്കാര്യത്തില്‍
ക്രിയാത്മകമായി
ഉപയോഗിക്കാന്‍
കഴിയുമോയെന്ന്
വ്യക്തമാക്കാമോ?
പാലങ്ങളുടെ
ബലപരിശോധന
982.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
കെ. രാജന്
,,
വി.ആര്. സുനില്‍ കുമാര്‍
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന് കീഴിലുള്ള
പാലങ്ങളുടെ ബലപരിശോധന
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഈ
പരിശോധനയില്‍
കണ്ടെത്തിയ ബലക്ഷയമുള്ള
പാലങ്ങളുടെ വിവരങ്ങളും
പുനര്‍നിര്‍മ്മിക്കേണ്ട
പാലങ്ങളുടെ വിവരങ്ങളും
ലഭ്യമാക്കുമോ;
(സി)
ഇതില്‍
പുനര്‍നിര്‍മ്മാണത്തിനായി
ഭരണാനുമതി നല്കിയ
പാലങ്ങളുടെ എണ്ണം
അറിയിക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്ന ശേഷം
പൂര്‍ത്തീകരിച്ച പുതിയ
പാലങ്ങളുടെ വിവരവും
പുനര്‍നിര്‍മ്മാണം
പൂര്‍ത്തീകരിച്ച
പാലങ്ങളുടെ വിവരവും
ലഭ്യമാക്കുമോ?
കരുവഞ്ചാല്‍
പാലത്തിന്റെ ഭരണാനുമതി
983.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇരിക്കൂര്‍
നിയമസഭാ മണ്ഡലത്തിലെ
ആലക്കോട്, കരുവഞ്ചാല്‍,
നുച്യാട് എന്നീ
പാലങ്ങളുടെ പ്രവൃത്തി
ഏതു ഘട്ടത്തിലാണെന്ന്
വെളിപ്പെടുത്താമോ;
(ബി)
കരുവഞ്ചാല്‍
പാലത്തിന്റെ ഭരണാനുമതി
നല്കാന് നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ദേശീയപാത വികസനത്തിനായുള്ള
പ്രവര്‍ത്തനങ്ങള്‍
984.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
ബി.സത്യന്
,,
എം. മുകേഷ്
,,
വി.കെ.പ്രശാന്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
നിരന്തര
ഇടപെടലിനെത്തുടർന്ന്
ദേശീയപാത അതോറിറ്റി
എന്‍.എച്ച്. 66
വീതികൂട്ടുന്ന
പ്രവര്‍ത്തനം
ത്വരിതപ്പെടുത്താമെന്ന്
ഉറപ്പ്
നല്‍കിയിരുന്നോ;
(ബി)
ഭൂമി
ഏറ്റെടുക്കാനുള്ള
ചെലവിന്റെ നാലിലൊന്ന്
വഹിക്കാമെന്ന് സംസ്ഥാനം
സമ്മതിച്ചിട്ടും
ദേശീയപാത
അതോറിറ്റിയുടെ ഭാഗത്തു
നിന്നും
മെല്ലെപ്പോക്ക്
തുടരുന്നുണ്ടോ;
(സി)
ദേശീയപാത
വികസനത്തിനായുള്ള
പ്രവര്‍ത്തനങ്ങള്‍
ത്വരിതപ്പെടുത്തുന്നതിന്
സംസ്ഥാനം ഇടപെടല്‍
നടത്തുമോ;
(ഡി)
പദ്ധതിക്കായുള്ള
സ്ഥലമെടുപ്പിന്റെയും
പ്രവൃത്തികളുടെ
ടെന്‍ഡര്‍
നടപടികളുടെയും നിലവിലെ
സ്ഥിതി അറിയിക്കാമോ;
പദ്ധതിക്കായി എത്ര ഭൂമി
ഏറ്റെടുക്കേണ്ടതായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ദേശീയ
പാത വികസനം
T 985.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ദേശീയ പാത വികസനം
സമയബന്ധിതമായി
പൂര്‍ത്തിയാക്കുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുവാന്‍
നിലവിലെ സാഹചര്യത്തില്‍
സാധിക്കുമെന്ന്
സര്‍ക്കാര്‍
വിലയിരുത്തുന്നുണ്ടോ;
(ബി)
സംസ്ഥാനത്തെ
ദേശീയ പാത
വികസനത്തിനുള്ള സ്ഥലം
ഏറ്റെടുക്കല്‍
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്നും
ഏറ്റെടുക്കുവാനുള്ള
സ്ഥലത്തിന്റെ എത്ര
ശതമാനം സ്ഥലം ഇതിനകം
പൂര്‍ണ്ണമായി
ഏറ്റെടുത്തുവെന്നും
അറിയിക്കാമോ;
(സി)
ദേശീയ
പാത വികസനത്തിനുള്ള
സംസ്ഥാനത്തെ
പാക്കേജുകള്‍ ഹൈ 2
ഇനത്തില്‍ നിന്നും ഹൈ 1
ഇനത്തിലേക്ക് കേന്ദ്ര
സര്‍ക്കാര്‍
മാറ്റിയിട്ടുണ്ടോ;
ഇതുപ്രകാരമുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
എൻ.എച്ച്.
66ന് വേണ്ടിയുള്ള ഭൂമി
ഏറ്റെടുക്കലിന്റെ
ഭാഗമായി എത്ര കോടി
രൂപയാണ് സംസ്ഥാന
സര്‍ക്കാര്‍
വഹിക്കേണ്ടിവരുന്നത്
എന്നതിനെ സംബന്ധിച്ച
കണക്ക് ലഭ്യമാണോ; ഈ തുക
എപ്രകാരമാണ്
കണ്ടെത്തുന്നത്;
വിശദാംശങ്ങള്‍
നല്‍കാമോ?
ദേശീയ
പാതകളുടെ നിര്‍മ്മാണം
986.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം ദേശീയ
പാതകളുടെ നിര്‍മ്മാണ
പ്രവൃത്തികളാണ്
ഇപ്പോള്‍
നടന്നുവരുന്നത്;
(ബി)
റവന്യൂ
വകുപ്പിന്റെ
അനുമതിയുണ്ടായിരുന്നിട്ടും
മൈനിംഗ് ആന്‍ഡ് ജിയോളജി
വകുപ്പിന്റെ അനാവശ്യ
ഇടപെടലുകളെത്തുടര്‍ന്ന്
നിര്‍മ്മാണത്തിനാവശ്യമായ
മണ്ണ് കൊണ്ടുപോകാന്‍
സാധിക്കാത്തതിനാല്‍ പല
പ്രധാന പാതകളുടെയും
നിര്‍മ്മാണം
സ്തംഭനാവസ്ഥയിലാണെന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സമയബന്ധിതമായി
പൂര്‍ത്തീകരിക്കേണ്ട പല
പാതകളുടെയും
നിര്‍മ്മാണം ഈ
കാരണത്താല്‍ അനന്തമായി
നീണ്ടു പോകുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ആയത്
പരിഹരിക്കുന്നതിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ് സ്വീകരിച്ച്
വരുന്നത്;
വ്യക്തമാക്കുമോ?
ബൈപ്പാസ്
നിര്‍മ്മാണങ്ങളുടെ പുരോഗതി
987.
ശ്രീ.സി.
ദിവാകരന്
,,
ജി.എസ്.ജയലാല്‍
,,
ഇ.കെ.വിജയന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ബൈപ്പാസിന്റെ
നിര്‍മ്മാണ പുരോഗതി
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ബൈപ്പാസിന്റെ
ഭാഗമായുള്ള റെയിൽവേ
മേൽപ്പാല
നിര്‍മ്മാണത്തിന്റെ
പുരോഗതി അറിയിക്കുമോ;
(സി)
തലശ്ശേരി-മാഹി
ബൈപ്പാസ് നിര്‍മ്മാണം
തുടങ്ങിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പുരോഗതി അറിയിക്കുമോ;
(ഡി)
തൊണ്ടയാട്
ഫ്ലൈഓവര്‍ നിര്‍മ്മാണം
പൂര്‍ത്തിയായിട്ടുണ്ടോ;
ഇല്ലെങ്കിൽ ആയത്
എന്നത്തേക്ക്
പൂര്‍ത്തീകരിക്കും
എന്നറിയിക്കുമോ?
കാസര്‍ഗോഡ്-തിരുവനന്തപുരം
ദേശീയപാത വികസനം
988.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്-തിരുവനന്തപുരം
ദേശീയപാത വികസന
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ പുരോഗതി
വ്യക്തമാക്കുമോ;
(ബി)
ദേശീയപാത
വികസനത്തിന്
ഏറ്റെടുക്കേണ്ട
ഭൂമിയില്‍ എത്ര ശതമാനം
ഇതിനകം
ഏറ്റെടുത്തുവെന്ന്
വെളിപ്പെടുത്തുമോ;
(സി)
പ്രാദേശികമായ
എതിര്‍പ്പ് കാരണം
ഏതെങ്കിലും പ്രദേശത്ത്
ദേശീയപാത
അലൈന്മെന്റില് മാറ്റം
വരുത്തിയിട്ടുണ്ടോ;
വിശദമാക്കുമോ?
പ്രളയത്തില്‍
തകര്‍ന്ന ദേശീയ പാതകളുടെ
പുനര്‍നിർമ്മാണം
989.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രളയത്തില്‍ തകര്‍ന്ന
ദേശീയ പാതകള്‍
പുനര്‍നിര്‍മ്മിക്കുന്ന
പ്രവര്‍ത്തനം
പൂര്‍ത്തിയായിട്ടുണ്ടോ;
എത്ര കിലോമീറ്റര്‍
പാതയാണ്
പുനര്നിര്മ്മിച്ചതെന്നറിയിക്കാമോ;
(ബി)
പ്രസ്തുത
ദേശീയ പാതകള്‍
കോണ്‍ക്രീറ്റ്
ചെയ്യുവാന്‍
ഉദ്ദേശിക്കുന്നതായി
കേന്ദ്ര ഗതാഗത
മന്ത്രിയുടെ
വെളിപ്പെടുത്തല്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
ദേശീയ പാത
നിര്‍മ്മാണവും
പുനരുദ്ധാരണവും ഭാരത്
മാല പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
ഇതിനായി എന്ത് തുകയാണ്
വകയിരുത്തിയിട്ടുള്ളത്;
അതില്‍ സംസ്ഥാന വിഹിതം
എത്രയാണെന്നറിയിക്കുമോ?
ദേശീയപാതകളുടെ
നവീകരണം
990.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാരിന്റെ
കാലയളവില്‍ ദേശീയപാത
744ന്റെ നവീകരണത്തിനായി
നടത്തിയതും
പുരോഗമിക്കുന്നതുമായ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍ ദേശീയപാത
183ന്റെ
നവീകരണങ്ങള്‍ക്കായി
നടത്തിയ
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ?
ദേശീയപാതകളുടെ
വികസനം
991.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സംസ്ഥാനത്തെ
ദേശീയപാതകള്‍ നാല്
വരിയാക്കി
നവീകരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
തിരുവനന്തപുരം
മുതല്‍ കാസര്‍ഗോഡ് വരെ
ദേശീയപാതകള്‍ നാല്
വരിയാക്കി
മാറ്റുന്നതിന്
നേരിടുന്ന തടസ്സങ്ങള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(സി)
സംസ്ഥാനത്തെ
ദേശീയ പാതകള്‍
നവീകരിക്കുന്നതിനും
നിര്‍മ്മിക്കുന്നതിനും
കേന്ദ്രസര്‍ക്കാര്‍
സ്വീകരിച്ച് വരുന്ന
സമീപനം എന്തെന്ന്
വ്യക്തമാക്കുമോ?
പി.ഡബ്ല്യു.ഡി.
റെസ്റ്റ് ഹൗസുകളുടെ
പ്രവര്‍ത്തനങ്ങള്‍
992.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പി.ഡബ്ല്യ.ഡി. റെസ്റ്റ്
ഹൗസുകളുടെ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിനായി
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ലാഭകരമല്ലാതെ
പ്രവര്‍ത്തിച്ചുവരുന്ന
റെസ്റ്റ് ഹൗസുകള്‍
അതാതിടങ്ങളിലെ സഹകരണ
സ്ഥാപനങ്ങള്‍ക്ക്
കരാര്‍ പ്രകാരം നല്കി
പ്രവര്ത്തനക്ഷമമാക്കുന്നതിനെക്കുറിച്ച്
സര്‍ക്കാര്‍
ആലോചിക്കുന്നുണ്ടോ;
അറിയിക്കാമോ;
(സി)
ഇപ്രകാരം
സഹകരണ സ്ഥാപനങ്ങളുമായി
സഹകരിച്ച്
പ്രവര്‍ത്തിക്കുകയാണെങ്കില്‍
പ്രസ്തുത സ്ഥാപനം
സര്‍ക്കാരിന്റെ
നിയന്ത്രണത്തില്‍
നിലനില്‍ക്കുന്നതാണെന്നും
കാര്യക്ഷമമായി
പ്രവര്ത്തിപ്പിക്കാവുന്നതാണന്നുമുള്ള
വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
കാലിക്കടവ്
പി.ഡബ്ല്യു.ഡി. റസ്റ്റ്
ഹൗസിന്റെ ശോചനീയാവസ്ഥ
993.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ പിലിക്കോട്
കാലിക്കടവ്
പി.ഡബ്ല്യു.ഡി. റസ്റ്റ്
ഹൗസിന്റെ ശോചനീയാവസ്ഥ
പരിഹരിക്കാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
ആവശ്യമായ
ജീവനക്കാരോ അടിസ്ഥാന
സൗകര്യങ്ങളോ ഇല്ലാത്ത ഈ
റസ്റ്റ് ഹൗസില്‍
ആവശ്യമായ നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തി ഗസ്റ്റ്
ഹൗസിന്റെ പ്രവര്‍ത്തനം
സുഗമമാക്കുമോയെന്ന്
വ്യക്തമാക്കുമോ?
തൃശൂർ
ജില്ലയിലെ പൊതുമരാമത്ത്
റോഡുകൾ
994.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പൊതുമരാമത്ത് വകുപ്പ്
തൃശൂർ ജില്ലയിലെ എത്ര
റോഡുകളുടെ
പുനരുദ്ധാരണത്തിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
റോഡുകള്‍
ഏതെല്ലാമാണെന്നും ഓരോ
റോഡിനും എത്ര തുക വീതം
അനുവദിച്ചെന്നും
വ്യക്തമാക്കുമോ;
(സി)
ഇതില്‍
പൂര്‍ത്തീകരിച്ച
പ്രവൃത്തികള്‍
ഏതൊക്കെയെന്നും
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തിയായിട്ടുള്ളത്
ഏതെല്ലാമാണെന്നും ഇനി
ടെണ്ടര്‍ ചെയ്യാനുളള
റോഡുകള്‍
ഏതെല്ലാമാണെന്നും
വ്യക്തമാക്കാമോ?
കോന്നി
മണ്ഡലത്തിലെ റോഡുകള്‍
995.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോന്നി
നിയോജകമണ്ഡലത്തിന്റെ
പരിധിയില്‍
പി.ഡബ്ള്യു.ഡി റോഡ്സ്
& ബ്രിഡ്ജസ്
വിഭാഗവുമായി
ബന്ധപ്പെട്ട് എത്ര
റോഡുകള്‍ ഉണ്ടെന്നുള്ള
വിവരം ഇനം തിരിച്ച്
ലഭ്യമാക്കുമോ;
(ബി)
ഈ
പാതകളില്‍ നബാര്‍ഡ്/ഇതര
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍, ബഡ്ജറ്റ്
പ്രവൃത്തി, കിഫ്ബി
പ്രവൃത്തികള്‍
എന്നിവയും പദ്ധതിയുടെ
പുരോഗതിയും സ്ഥിതി
വിവരവും ലഭ്യമാക്കുമോ?
വളക്കൈ-കൊയ്യം
റോഡില്‍ മെക്കാഡം ടാറിംഗ്
996.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇരിക്കൂര്‍
നിയോജക മണ്ഡലത്തിലെ
വളക്കൈ-കൊയ്യം റോഡ്
മെക്കാഡം ടാറിംഗ്
നടത്തി നവീകരിക്കണമെന്ന
നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ?
കുമരകം-നെടുമ്പാശ്ശേരി
റോഡിന്റെ ഡി.പി.ആർ. നടപടികൾ
997.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീബിൽഡ്
കേരള പദ്ധതിയിൽ
പുനരുദ്ധരിക്കുന്ന
പിറവം നിയോജക
മണ്ഡലത്തിലെ കുമരകം
-നെടുമ്പാശ്ശേരി
റോഡിന്റെ ഡി.പി.ആർ.
നടപടികൾ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
നടപടികൾ
ത്വരിതപ്പെടുത്തി
നിർമ്മാണ പ്രവർത്തനങ്ങൾ
ആരംഭിക്കുന്നതിനുള്ള
നടപടികൾ
സ്വീകരിക്കുമോ?
ചെറുപുഴ
മുതല്‍ വള്ളിത്തോട് വരെയുള്ള
മലയോര ഹൈവേ
998.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചെറുപുഴ
മുതല്‍ വള്ളിത്തോട്
വരെയുള്ള മലയോര
ഹൈവേയുടെ നിര്‍മ്മാണ
പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തിയാക്കാന്‍
സാധിക്കുമെന്നറിയിക്കാമോ;
(ബി)
എത്ര
ശതമാനം പ്രവൃത്തികള്‍
ഇതിനോടകം
പൂര്‍ത്തിയാക്കി;
(സി)
മലയോര
ഹൈവേയുടെ ഭാഗമായ
പുറഞ്ഞാണ് മുതല്‍
പയ്യാവൂര്‍ വരെയുള്ള
ഭാഗത്തിന്റെ വീതികൂട്ടി
നവീകരിക്കാനുള്ള
പ്രവൃത്തികള്‍ ഏതു
ഘട്ടത്തിലാണ്
എന്നറിയിക്കുമോ?
ഏനാമാവ്
ജംഗ്ഷനിലെ റോഡ് വികസനം
999.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗുരുവായൂര്‍,
പാവറട്ടി, തൃപ്രയാര്‍
തീര്‍ത്ഥാടന
കേന്ദ്രങ്ങളെ
ബന്ധപ്പെടുത്തി
കടന്നുപോകുന്ന
തൃപ്രയാര്‍-കാഞ്ഞാണി
-ചാവക്കാട് പാതയില്‍
ഗതാഗതക്കുരുക്ക്
രൂക്ഷമായ ഏനാമാവ്
ജംഗ്ഷനിലെ ഇടുങ്ങിയ
റോഡ്
വികസിപ്പിക്കുന്നതിന്
പ്രത്യേകാനുമതി
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
സര്‍ക്കാര്‍
ഉത്തരവിന്മേലുള്ള
പൊതുമരാമത്ത്
വകുപ്പിന്റെ
നിര്‍ദ്ദേശപ്രകാരം
തൃശ്ശൂര്‍ ജില്ലാ
പി.ഡബ്ല്യു.ഡി.എക്സിക്യൂട്ടീവ്
എഞ്ചിനീയര്‍ സ്വീകരിച്ച
തുടര്‍ നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
കണ്ണൂര്‍
ജില്ലയിലെ പ്രളയം തകര്‍ത്ത
റോഡുകളുടെ പുനരുദ്ധാരണം
1000.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ പ്രളയം മൂലം
തകര്‍ന്ന റോഡുകളുടെ
പുനരുദ്ധാരണത്തിന്റെ
ഭാഗമായി 2019
ഓഗസ്റ്റിന് ശേഷം എത്ര
റോഡുകളുടെ പ്രവൃത്തി
ടെന്‍ഡര്‍
ചെയ്തുവെന്നും ഇതിന്
എത്ര കോടി രൂപ
അനുവദിച്ചുവെന്നും
അറിയിക്കുമോ;
(ബി)
ഇതില്‍
എത്ര കോടി രൂപയ്ക്കുള്ള
പ്രവൃത്തികളുടെ
വര്‍ക്ക് അവാര്‍ഡ്
ചെയ്തുവെന്നും എത്ര
വര്‍ക്കുകള്‍
ആരംഭിച്ചുവെന്നും
അറിയിക്കുമോ?
കണ്ണൂര്‍
ജില്ലയില്‍ കിഫ്ബി
പദ്ധതിയില്‍ ഉള്‍പ്പെട്ട
റോഡുകള്‍
1001.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയില്‍ കിഫ്ബി
പദ്ധതിയില്‍
ഉള്‍പ്പെടുത്തുവാനായി
ഏതെല്ലാം റോഡുകളുടെ
പ്രവൃത്തികളാണ്
പ്രഖ്യാപിച്ചതെന്നും
ഓരോന്നിനും
പ്രാഥമികമായി എത്ര കോടി
രൂപ വീതമാണ്
അനുവദിച്ചതെന്നും
അറിയിക്കുമോ;
(ബി)
ഇതില്‍
ഏതെല്ലാം റോഡുകളുടെ
പ്രവൃത്തിക്കായി
ടെൻഡര്‍
വിളിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി)
ശ്രീകണ്ഠപുരം-ചെമ്പ൯ത്തൊട്ടി-നടുവല്റോഡ്,
പൂവഞ്ചാല്‍-കോളി-കാപ്പിമലറോഡ്,
മണക്കടവ്- മൂരിക്കടവ്-
കാപ്പിമല-ആലക്കോട്
റോഡ്,
ആലക്കോട്-പാത്തൻപാറ-
കനകക്കുന്ന് റോഡ് എന്നീ
റോഡുകള്‍
ഓരോന്നിന്റെയും
പ്രവൃത്തി ഏതു
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ?
പീരുമേട്
മണ്ഡലത്തിൽ ഭരണാനുമതി ലഭിച്ച
റോഡുകൾ
1002.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സർക്കാർ നിലവില്‍
വന്നശേഷം പീരുമേട്
നിയോജകമണ്ഡലത്തിൽ
ഭരണാനുമതി ലഭിച്ച
റോഡുകൾ ഏതെല്ലാമെന്നും
ആയതിന്റെ നിലവിലെ അവസ്ഥ
എന്താണെന്നും
സംബന്ധിച്ച വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
ചടയമംഗലം
മണ്ഡലത്തിലെ പൊതുമരാമത്ത്
റോഡ് പ്രവൃത്തികള്‍
1003.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-20
സാമ്പത്തികവര്‍ഷത്തെ
ബജറ്റില്‍ ഇരുപത്
ശതമാനം തുക വകയിരുത്തിയ
ചടയമംഗലം മണ്ഡലത്തിലെ
പൊതുമരാമത്ത് റോഡ്
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ;
(ബി)
പ്രത്യേക
ഭരണാനുമതി ലഭ്യമല്ലാത്ത
കാരണത്താല്‍
ആരംഭിക്കാത്ത
പ്രവൃത്തികള്‍
ഏതൊക്കെയെന്ന്
വെളിപ്പെടുത്താമോ;
(സി)
ഈ
പ്രവൃത്തികള്‍
ആരംഭിക്കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
എറണാകുളം
മണ്ഡലത്തിലെ
റോഡുകള്ക്ക്അനുവദിച്ച തുക
1004.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
നിയോജക മണ്ഡലത്തിലെ
റോഡുകള്‍ക്ക് ഓര്‍ഡിനറി
റിപ്പയര്‍ ഇനത്തില്‍
2017-18, 2018-19,
2019-20 എന്നീ
വര്‍ഷങ്ങളില്‍
അനുവദിച്ച തുക
എത്രയെന്ന്
വ്യക്തമാക്കുമോ;
ഓര്‍ഡിനറി റിപ്പയര്‍
ഇനത്തില്‍ തുക
അനുവദിച്ച റോഡുകളും
അനുവദിച്ച തുകയും
വിശദമാക്കുമോ;
(ബി)
എറണാകുളം
നിയോജക മണ്ഡലത്തിലെ
റോഡുകള്‍ക്ക് ആര്.ഡി,
എസ്.ആര്, ഫ്ലഡ്,
ബഡ്ജറ്റ്
വര്‍ക്കുകള്‍ക്ക്
2017-18, 2018-19,
2019-20 എന്നീ
വര്‍ഷങ്ങളില്‍
അനുവദിച്ച തുക
എത്രയെന്ന്
വ്യക്തമാക്കുമോ;
വര്‍ക്കിനായി തുക
അനുവദിച്ച റോഡുകളും
അവയ്ക്ക് ഓരോന്നിനും
അനുവദിച്ച തുകയും
പ്രത്യേകം
ലഭ്യമാക്കുമോ?
കല്ലടക്ക-ചെര്‍ക്കള
റോഡ് നിര്‍മ്മാണം
1005.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
നിയോജകമണ്ഡലത്തിലെ
കല്ലടക്ക-ചെര്‍ക്കള
റോഡ് ടെണ്ടര്‍ ചെയ്തത്
എപ്പോഴാണെന്ന്
വ്യക്തമാക്കാമോ;
കരാറുകാരനാരാണെന്നും
എഗ്രിമെന്റ്
ഒപ്പുവെച്ചതെപ്പോഴാണെന്നും
നിര്‍മ്മാണ കാലാവധി
എത്ര നാളാണെന്നും
വ്യക്തമാക്കാമോ;
(ബി)
ഈ
റോഡിന്റെ നീളവും
വീതിയും എത്രയാണെന്നും
എസ്റ്റിമേറ്റ് തുക
എത്രയാണെന്നും
വ്യക്തമാക്കാമോ;
(സി)
എത്ര
ശതമാനം പ്രവൃത്തി
ഇതുവരെ ചെയ്തെന്നും
കരാറുകാരന് എത്ര തുക
ഇതിനകം നല്‍കിയെന്നും
വ്യക്തമാക്കാമോ;
(ഡി)
ഈ
റോഡിന്റെ പ്രവൃത്തി
മുഴുവനായി എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ;
(ഇ)
പ്രസ്തുത
റോഡിന്റെ സുഗമമായ
നിര്‍മാണ
പ്രവര്‍ത്തനത്തിന്
എന്തെങ്കിലും
തടസ്സമുണ്ടോ; എങ്കില്‍
തടസ്സങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
പട്ടാമ്പി
വെറ്ററിനറി ഹോസ്പിറ്റൽ-മുതുതല
റോഡ്
1006.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പട്ടാമ്പി
വെറ്ററിനറി
ഹോസ്പിറ്റൽ-മുതുതല റോഡ്
പുനർനിർമ്മാണ
പ്രവർത്തനങ്ങൾ
വൈകുന്നത്
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ബി)
നിർമ്മാണ
പ്രവർത്തനങ്ങൾ
എന്നത്തേക്ക്
ആരംഭിക്കുവാൻ സാധിക്കും
എന്ന് അറിയിക്കാമോ;
റോഡിന്റെ നീളം, വീതി
എന്നിവ
വെളിപ്പെടുത്തുമോ?
മഴുവഞ്ചേരി
മുതല്‍ ചൂണ്ടല്‍ വരെയുള്ള
റോഡ്
1007.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍-കുറ്റിപ്പുറം
പാതയില്‍ മഴുവഞ്ചേരി
മുതല്‍ ചൂണ്ടല്‍
വരെയുള്ള റോഡ് നാല്
വരിയാക്കി
വികസിപ്പിക്കുന്നതിനുള്ള
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
എസ്റ്റിമേറ്റിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
എസ്റ്റിമേറ്റ്
കിഫ്ബിയുടെ
അംഗീകാരത്തിനായി
സമര്‍പ്പിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്നാണ്
കിഫ്ബിക്ക്
എസ്റ്റിമേറ്റ്
സമര്‍പ്പിച്ചത്;
പ്രസ്തുത
എസ്റ്റിമേറ്റിന്
ക്ഫ്ബിയുടെ അംഗീകാരം
ലഭിച്ചിട്ടുണ്ടോ;
വിശദാംശംങ്ങള്‍
അറിയിക്കാമോ;
(സി)
ഈ
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി സംബന്ധിച്ച
വിശദാംശങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ?
റോഡുകളുടെ
നിലവാരം ഉയര്‍ത്തൽ
1008.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ കീഴിലുളള
റോഡുകളുടെ നിലവാരം
ഉയര്‍ത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ഇത് സംബന്ധിച്ച നയം
രൂപീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
സ്വാഭാവിക
റബ്ബര്‍, കയര്‍ ജിയോ
ടെക്സ്റ്റയില്‍സ്,പ്ലാസ്റ്റിക്
വേസ്റ്റ് എന്നിവ
ഉപയോഗിച്ച് റോഡ്
നിര്‍മ്മിക്കുന്നതിന്
പ്രാമുഖ്യം
നല്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
പാറശാല
നിയോജകമണ്ഡലത്തില്‍
പൊതുമരാമത്തുവകുപ്പിന്
കീഴില്‍ എത്ര റോഡുകളും
പാലങ്ങളുമുണ്ട്; അവയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;?
ഒറ്റപ്പാലം
ബൈപ്പാസ് നിർമ്മാണം
1009.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
ബൈപ്പാസ്
നിർമ്മിക്കുന്നതിനായി
എത്ര കോടി രൂപയാണ്
അനുവദിച്ചതെന്ന്
അറിയിക്കാമോ;
(ബി)
ഇക്കാര്യത്തിൽ
നാളിതുവരെ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(സി)
ഒറ്റപ്പാലം
ബൈപ്പാസ്
നിർമ്മാണത്തിനായിട്ടുള്ള
ഭൂമി ഏറ്റെടുക്കല്‍
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(ഡി)
അതിന്
നിലവില്‍ എന്തെങ്കിലും
തടസ്സങ്ങള്‍ ഉണ്ടോ;
വിശദാംശം നല്‍കാമോ?
മാവേലിക്കര
മണ്ഡലത്തിലെ ഗ്രാമീണ
റോഡുകളുടെ പുനരുദ്ധാരണം
1010.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
മാവേലിക്കര
മണ്ഡലത്തിലെ ഗ്രാമീണ
റോഡുകള്‍
പുനരുദ്ധരിക്കുന്നതിനായി
തുക അനുവദിക്കുന്നതിന്
പൊതുമരാമത്ത് വകുപ്പ്
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ബാലരാമപുരം-വിഴിഞ്ഞം,
പള്ളിച്ചല്‍-വിഴിഞ്ഞം
റോഡുകള്‍
1011.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലരാമപുരം-വിഴിഞ്ഞം,
പള്ളിച്ചല്‍-വിഴിഞ്ഞം
എന്നീ റോഡുകള്‍
വീതികൂട്ടി
വികസിപ്പിക്കുന്നതിന്
നിലവില്‍
ആലോചനയുണ്ടോ;
എങ്കില്‍ എത്ര മീറ്റര്‍
വീതിയിലാണ് റോഡ്
വികസിപ്പിക്കുന്നതെന്ന്
അറിയിക്കാമോ;
(ബി)
വിഴിഞ്ഞം
അന്താരാഷ്ട്ര തുറമുഖ
പദ്ധതിയുമായി
ബന്ധപ്പെട്ടാണോ
ഇത്തരത്തില്‍ റോഡ്
വീതി കൂട്ടുന്നതിന്
ആലോചിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പയ്യന്നൂര്‍
മണ്ഡലത്തിലെ പൊതുമരാമത്ത്
റോഡ്
1012.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തില്‍ എത്ര
കിലോമീറ്റര്‍
പൊതുമരാമത്ത് റോഡ്
ഉണ്ടെന്ന് അറിയിക്കുമോ;
(ബി)
അതില്‍
മെക്കാഡം ടാര്‍ ചെയ്ത്
നവീകരിച്ചത് എത്ര
കിലോമീറ്ററാണെന്ന്
വ്യക്തമാക്കുമോ?
മൂവാറ്റുപുഴ
മണ്ഡലത്തിലെ പി.ഡബ്ല്യൂ.ഡി
പ്രവൃത്തികള്‍
1013.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ
വന്നതിനുശേഷം
പി.ഡബ്ല്യൂ.ഡി മുഖേന
മൂവാറ്റുപുഴ
നിയോജകമണ്ഡലത്തിൽ
അനുവദിച്ച
പ്രവൃത്തികള്‍,
പൂര്‍ത്തിയാക്കിയ
പ്രവൃത്തികള്‍,
നടന്നുവരുന്ന
പ്രവൃത്തികള്‍ എന്നിവ
ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
നിര്‍മ്മാണം
ആരംഭിക്കാത്ത
പ്രവൃത്തികള്‍
ഏതൊക്കെയാണെന്നും
അതിനുള്ള കാരണം
എന്താണെന്നും
അറിയിക്കാമോ?
പയ്യന്നൂര്‍
മണ്ഡലത്തിലെ തീരദേശ ഹൈവേ
1014.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശ
ഹൈവേയുടെ ഡി.പി.ആര്.
തയ്യാറാക്കുന്ന
നടപടികള്‍ ഏതുവരെ
ആയെന്ന് വിശദമാക്കാമോ;
(ബി)
പയ്യന്നൂര്‍
മണ്ഡലത്തില്‍ തീരദേശ
ഹൈവേയുടെ ഭാഗമായി
ഏതെല്ലാം പ്രദേശങ്ങളാണ്
വരുന്നതെന്നും ഏതെല്ലാം
പാലങ്ങളാണ്
വരുന്നതെന്നും
വ്യക്തമാക്കാമോ;
(സി)
പയ്യന്നൂര്‍
മണ്ഡലത്തില്‍ വരുന്ന
റീച്ചിന്റെയും,
പാലത്തിന്റെയും
ഡി.പി.ആര്.
തയ്യാറാക്കുന്ന
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ഡി)
ഡി.പി.ആര്.
തയ്യാറാക്കുന്നതിന്
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കിൽ അത്
പരിഹരിക്കാന്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
വെങ്കിടങ്ങ്-കണ്ണോത്ത്-പുല്ല
റോഡ്
1015.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃശ്ശൂര്‍,
മണലൂര്‍ മണ്ഡലങ്ങളെ
ബന്ധിപ്പിക്കുന്ന
വെങ്കിടങ്ങ്-കണ്ണോത്ത്-പുല്ല
റോഡിന്റെ 6/500 മുതല്‍
10/000 കി.മീ. വരെയുള്ള
ഭാഗം തകര്‍ന്ന
നിലയിലാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
റോഡ്
അഭിവൃദ്ധിപ്പെടുത്തുന്നതിനായി
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
റോഡിന്റെ
പുനര്‍നിര്‍മ്മാണത്തിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ശ്രീകണ്ഠാപുരം
ടൗണ്‍ നവീകരണ പ്രവൃത്തികള്‍
1016.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
മാര്‍ച്ചില്‍
തത്വത്തില്‍ ഭരണാനുമതി
നല്കിയ ഇരിക്കൂര്‍
നിയോജകമണ്ഡലത്തിലെ
ശ്രീകണ്ഠാപുരം ടൗണ്‍
നവീകരണ പ്രവൃത്തികള്‍
ഏതു ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(ബി)
ഇതിലേക്കായി
മൂന്നു കോടി രൂപ
അനുവദിക്കാനുള്ള
നിര്ദ്ദേശത്തിന്മേല്
എന്തു നടപടി
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ?
പൂനൂര്
പാലം നിര്‍മ്മാണം
1017.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016-17
വര്‍ഷത്തിലെ ബജറ്റില്‍
പ്രഖ്യാപിച്ച പൂനൂര്
പാലത്തിന്റെ
നിര്‍മ്മാണം
ആരംഭിക്കുന്നതില്‍
കാലതാമസം നേരിട്ടത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പൂനൂര്
പാലത്തിന്റെ
നിര്‍മ്മാണത്തിനായി
എത്ര കോടി രൂപയാണ്
കിഫ്ബിയില്‍ നിന്നും
അനുമതിയായിട്ടുള്ളത്;
ഇപ്പോള്‍ പാലം
നിര്‍മ്മാണ പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള
തടസ്സം
എന്താണെന്നറിയിക്കാമോ;
(സി)
പൂനൂര്
പാലം നിര്‍മ്മാണം
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്നാണ്
കരുതുന്നതെന്ന്
അറിയിക്കാമോ?
ഈസ്റ്റ്
ഒറ്റപ്പാലം പാലം നിര്‍മ്മാണം
1018.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജകമണ്ഡലത്തിലെ
ഈസ്റ്റ് ഒറ്റപ്പാലം
പാലം
നിര്‍മ്മിക്കുന്നതിനായുള്ള
നടപടിക്രമത്തിന്റെ
ഇപ്പോഴത്തെ അവസ്ഥ
എന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈസ്റ്റ്
ഒറ്റപ്പാലം പാലത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
എന്ന് ആരംഭിക്കുവാൻ
കഴിയും എന്ന്
വ്യക്തമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തിലെ പാലം നിര്‍മ്മാണ
പ്രവൃത്തികള്‍
1019.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ബജറ്റില്‍
ഉള്‍പ്പെടുത്തിയിട്ടുള്ളതും
കിഫ്ബി മുഖാന്തരം
നടപ്പിലാക്കുന്നതുമായ
ആലത്തൂര്‍ മണ്ഡലത്തിലെ
പാലം നിര്‍മ്മാണ
പ്രവൃത്തികള്‍
ഏതൊക്കെയെന്നും എത്ര
തുക വീതമാണ്
അനുവദിച്ചിട്ടുള്ളതെന്നും
വ്യക്തമാക്കാമോ;
(ബി)
ഓരോ
പ്രവൃത്തിയുടെയും
നിര്‍മ്മാണ പുരോഗതി
വിശദമാക്കാമോ?
പുഴയ്ക്കല്‍
പഴയ പാലവും അപ്രോച്ച് റോഡും
നിര്‍മ്മിക്കുന്നതിന്
ഭരണാനുമതി
1020.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
തൃശ്ശൂര്‍-കുറ്റിപ്പുറം
റോഡിലെ അപകടാവസ്ഥയിലായ
പുഴയ്ക്കല്‍ പഴയ പാലവും
അപ്രോച്ച് റോഡും
കേടുപാടുകള്‍ തീര്‍ത്ത്
ഗതാഗതയോഗ്യമാക്കുന്നതിന്
പൊതുമരാമത്ത്
(പാലങ്ങള്‍) വിഭാഗം
തയ്യാറാക്കിയ
എസ്റ്റിമേറ്റിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
കണ്ണംകുന്ന്
പാലം നിര്‍മ്മാണം
1021.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണ്ണാര്‍ക്കാട്
നിയോജക മണ്ഡലത്തിലെ
അലനല്ലൂര്‍
ഗ്രാമപഞ്ചായത്തിലെ
കണ്ണംകുണ്ട് പാലം
നിര്‍മ്മാണത്തിന്
ആവശ്യമായ ഡി.പി.ആര്.
കഴിഞ്ഞ സാമ്പത്തിക
വര്‍ഷം തന്നെ
നല്‍കിയിട്ടും പ്രസ്തുത
പദ്ധതിക്ക് ഇതുവരെയും
ഭരണാനുമതി
ലഭ്യമായിട്ടില്ല എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
റീബില്‍ഡ്
കേരളയില്‍
ഉള്‍പ്പെടുത്തി
പ്രസ്തുത പാലം
നിര്‍മ്മിക്കുന്നതിന്
ആവശ്യമായ
നിര്‍ദ്ദേശങ്ങള്‍
പൊതുമരാമത്ത് വകുപ്പ്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദവിവരം
ലഭ്യമാക്കുമോ?
ഇഞ്ചത്തൊട്ടി
പാലം നിര്‍മ്മാണം
1022.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ
കുട്ടമ്പുഴ-കീരംപാറ
പഞ്ചായത്തുകളെ തമ്മില്‍
ബന്ധിപ്പിക്കുന്നതും
പ്രസ്തുത പ്രദേശങ്ങളിലെ
ജനങ്ങള്‍ക്ക് വളരെ
ഉപകാരപ്രദവുമായ
ഇഞ്ചത്തൊട്ടി പാലം
നിര്‍മ്മാണം സംബന്ധിച്ച
നിലവിലെ അവസ്ഥ
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പാലം നിര്‍മ്മാണവുമായി
ബന്ധപ്പെട്ട് 5.50
ലക്ഷം രൂപയുടെ
ഇന്‍വെസ്റ്റിഗേഷന്‍
റിപ്പോര്‍ട്ട്
ഭരണാനുമതിക്കായി
തയ്യാറാക്കിയിട്ടുള്ളത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
പ്രൈസ്
ഐ.ഡി നം.:
ആര്.ഡി/2018/7709 ആയി
തയ്യാറാക്കിയിട്ടുള്ള
ഇന്‍വെസ്റ്റിഗേഷന്‍
റിപ്പോര്‍ട്ടില്‍
സ്വീകരിച്ചിട്ടുള്ള
തുടര്‍നടപടി
വിശദമാക്കാമോ;
(ഡി)
പ്രദേശവാസികള്‍ക്ക്
ഏറെ ഉപകാരപ്രദമാകുന്ന
പ്രസ്തുത പാലം
നിര്‍മ്മാണത്തിന്
വേഗത്തില്‍ അനുമതി
നല്‍കുന്നതിന് ആവശ്യമായ
നടപടി സ്വീകരിക്കാമോ;
വിശദമാക്കാമോ?
കുതിരവഴിപ്പാലത്തിന്റെ
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
1023.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഒറ്റപ്പാലം
നിയോജക മണ്ഡലത്തിലെ
കുതിരവഴിപ്പാലം
നിര്‍മ്മിക്കുന്നതിന്
എത്ര തുകയുടെ
ഭരണാനുമതിയാണ്
നല്‍കിയത്; എന്നാണ്
നല്‍കിയിട്ടുള്ളത്;
വ്യക്തമാക്കാമോ;
(ബി)
കുതിരവഴിപ്പാലത്തിന്റെ
നിര്‍മ്മാണ
പ്രവൃത്തികള്‍ എന്നാണ്
ആരംഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
പഴയങ്ങാടിപ്പാലത്തിന്റെ
നിര്‍മ്മാണ പുരോഗതി
1024.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കണ്ണൂര്‍
ജില്ലയിലെ
പിലാത്തറ-പാപ്പിനിശ്ശേരി
കെ.എസ്.ടി.പി. റോഡില്‍
സ്ഥിതി ചെയ്യുന്ന
പഴയങ്ങാടിപ്പാലം
ബലപ്പെടുത്തുന്ന
പ്രവൃത്തിയുടെ
നിര്‍മ്മാണ പുരോഗതി
അറിയിക്കുമോ;
(ബി)
പഴയങ്ങാടിപ്പാലത്തിന്റെ
കൈവരികള്‍ തകര്‍ന്ന
ഭാഗം പുനര്‍
നിര്‍മ്മിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
കടവൂര്‍
ഭാഗത്തെ ഗതാഗതക്കുരുക്ക്
1025.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം
ബൈപാസ് ഗതാഗതത്തിനായി
തുറന്ന്
കൊടുക്കുന്നതോടുകൂടി
പ്രസ്തുത ബൈപാസ്
ദേശീയപാത 183 മായി
സന്ധിക്കുന്ന കൊല്ലം
മണ്ഡലത്തിലെ കടവൂര്‍
ഭാഗത്ത് വലിയതോതിലുള്ള
ഗതാഗതകുരുക്കിന്
ഇടയാക്കുമെന്ന കാര്യം
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
അതിനായുള്ള നടപടി
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കുമോ?
ആലപ്പുഴ
ബൈപ്പാസ്
1026.
ശ്രീമതിഷാനിമോള്
ഉസ്മാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ
ബൈപ്പാസിന്റെ
ഭാഗമായുള്ള റെയില്‍വേ
മേല്‍പ്പാലങ്ങളുടെ
നിര്‍മ്മാണ
പ്രവര്‍ത്തനം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
ബൈപ്പാസിന്റെ ഉദ്ഘാടനം
എന്നത്തേക്ക്
നടത്തുവാന്‍
സാധിക്കുമെന്ന്
അറിയിക്കുമോ?
കൊല്ലം-തിരുമംഗലം
ദേശീയപാതയ്ക്കായി പുതിയ
അലെെന്‍മെന്റ്
1027.
ശ്രീമതിപി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊല്ലം-തിരുമംഗലം
ദേശീയപാതയ്ക്കായി
നാഷണല്‍ ഹെെവേ
അതോറിറ്റി പുതിയ
അലെെന്‍മെന്റ്
നിശ്ചയിച്ച് ശിപാര്‍ശ
നല്‍കിയിട്ടുണ്ടോ;
(ബി)
പുതിയ
അലെെന്‍മെന്റ്
നിശ്ചയിച്ച്
നല്‍കാനുണ്ടായ സാഹചര്യം
എന്താണ്
എന്നറിയിക്കാമോ;
(സി)
പുതിയ
അലെെന്‍മെന്റ്
അംഗീകരിക്കുന്നത്
സംബന്ധിച്ച്
കൂടിയാലോചനകളോ
തീരുമാനങ്ങളോ
എടുത്തിട്ടുണ്ടോ
എന്നതിന്റെ
വിശദാംശങ്ങള്‍
നല്‍കുമോ?
തലപ്പാടി
മുതല്‍ മുഴപ്പിലങ്ങാട്
വരെയുള്ള ദേശീയപാത വികസനം
1028.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ തലപ്പാടി
മുതല്‍ കണ്ണൂര്‍
ജില്ലയിലെ
മുഴപ്പിലങ്ങാട്
വരെയുള്ള ദേശീയപാത നാല്
വരിയാക്കുന്നതിന്റെ
ഭാഗമായി ഏറ്റെടുത്ത
സ്ഥലങ്ങളുടെ തുക
പൂര്‍ണ്ണമായും
നല്കിക്കഴിഞ്ഞുവോ;
ഇതിനുവേണ്ടി എത്ര
തുകയാണ് ഇതുവരെ
ചെലവഴിച്ചത്;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിയുടെ ടെണ്ടര്‍
നടപടി പൂര്‍ത്തിയാക്കി
എപ്പോള്‍ തുടങ്ങാന്‍
സാധിക്കുമെന്ന്
വിശദമാക്കാമോ?
ദേശീയപാത
വികസനത്തിനായി
ഒഴിപ്പിക്കപ്പെട്ട
കഴക്കൂട്ടത്തെ വ്യാപാരികള്‍
T 1029.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയപാത
വികസനത്തിന്റെ ഭാഗമായി
കഴക്കൂട്ടം ജംഗ്ഷനില്‍
നിന്നും ആരംഭിക്കുന്ന
മേല്‍പ്പാല
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
കഴക്കൂട്ടത്തെ വ്യാപാര
സ്ഥാപനങ്ങളും
കെട്ടിടങ്ങളും പൊളിച്ച്
നീക്കേണ്ടതുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
വര്‍ഷങ്ങളായി
വ്യാപാരം നടത്തുന്ന
പ്രസ്തുത കട
ഉടമകള്‍ക്ക് അര്‍ഹമായ
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഇതിനായി എന്ത്
തുകയാണ് അനുവദിച്ചത്;
(സി)
വ്യാപാര
സ്ഥാപനങ്ങള്‍
പൊളിക്കുന്നത് മൂലം
തൊഴില്രഹിതരാകുന്നവരെ
പുനരധിവസിപ്പിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുളളതെന്ന്
അറിയിക്കാമോ?
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ തീരദേശ റോഡ്
നിര്‍മ്മാണം
1030.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശ
ഹൈവേയുടെ അലൈന്മെന്റ്
നിശ്ചയിക്കുന്നതുള്‍പ്പെടെയുള്ള
നടപടികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
തൃക്കരിപ്പൂര്‍
മണ്ഡലത്തിലെ വലിയ
പറമ്പ് പാണ്ട്യാലക്കടവ്
പാലം മുതല്‍ നീലേശ്വരം
അഴീത്തല വരെയുള്ള
തീരദേശ റോഡ്
നിര്‍മ്മാണ പ്രവൃത്തി
എന്നാരംഭിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
മണലൂര്‍
മണ്ഡലത്തിലെ ക്വാര്‍ട്ടേഴ്സ്
നിര്‍മ്മാണത്തിനായുള്ള
എസ്റ്റിമേറ്റ്
1031.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മണലൂര്‍
മണ്ഡലത്തിലെ
മുല്ലശ്ശേരി
കമ്മ്യൂണിറ്റി
ഹെല്‍ത്ത് സെന്ററിലെ
ഡോക്ടര്‍മാര്‍ക്കുള്ള
ക്വാര്‍ട്ടേഴ്സ്
നിര്‍മ്മാണത്തിനായി
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക്
ഭരണാനുമതി
ലഭ്യമാക്കുന്നതിനായി
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കായംകുളം
പൊതുമരാമത്ത് വകുപ്പ്
സെക്ഷന്‍ ഓഫീസ് സംരക്ഷണം
1032.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
പൊതുമരാമത്ത് വകുപ്പ്
കെട്ടിടവിഭാഗത്തിന്റെ
സെക്ഷന്‍ ഓഫീസ്
കാലപ്പഴക്കത്താല്‍
ജീര്‍ണ്ണാവസ്ഥയിലാണ്
എന്നുള്ള വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഹെറിറ്റേജ് കെട്ടിടം
പുനരുദ്ധരിച്ച്
സംരക്ഷിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പള്ളിക്കല്‍
ഹയര്‍ സെക്കണ്ടറി സ്കൂളില്‍
ലാബ്, ലൈബ്രറി കെട്ടിടങ്ങള്‍
1033.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തിലെ
പള്ളിക്കല്‍ ഹയര്‍
സെക്കണ്ടറി സ്കൂളില്‍
ലാബ്, ലൈബ്രറി
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിനുള്ള
രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
(ബി)
ഇല്ലെങ്കില്‍
രൂപരേഖ
തയ്യാറാക്കുന്നതില്‍
കാലതാമസം വരുന്നതിനുള്ള
കാരണം വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തിയുടെ രൂപരേഖ
തയ്യാറാക്കുന്നതിന്
ചുമതലപ്പെടുത്തിയിട്ടുള്ള
ഉദ്യോഗസ്ഥര്‍
ആരെല്ലാമെന്നും എന്നാണ്
ചുമതലപ്പെടുത്തിയതെന്നും
വ്യക്തമാക്കാമോ;
(ഡി)
ലാബ്,
ലൈബ്രറി കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിന്
ഭരണാനുമതി പൊതുമരാമത്ത്
കെട്ടിട വിഭാഗത്തില്‍
ലഭിച്ച തീയതി
വ്യക്തമാക്കാമോ?
കല്‍പ്പറ്റ
മണ്ഡലത്തില്‍ കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ റോഡുകൾ
1034.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കല്‍പ്പറ്റ
മണ്ഡലത്തില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ
കാക്കവയല്‍-കൊളവയല്‍
-കാര്യമ്പാടി റോഡിന്റെ
നിലവിലെ അവസ്ഥ
അറിയിക്കാമോ; ഈ
പ്രവൃത്തിക്ക് എന്ന്
ഭരണാനുമതി
നല്‍കാനാകുമെന്ന്
അറിയിക്കാമോ;
(ബി)
കല്‍പ്പറ്റ-വാരാമ്പറ്റ
റോഡില്‍ കിഫ്ബി മുഖേന
നടപ്പിലാക്കുന്ന
പ്രവൃത്തിയില്‍
യൂട്ടിലിറ്റി
ഷിഫ്റ്റിംഗിന് എത്ര
രൂപയുടെ എസ്റ്റിമേറ്റ്
ലഭ്യമായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ലഭ്യമായ
എസ്റ്റിമേറ്റ്
പ്രകാരമുള്ള തുക
അനുവദിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
കാലതാമസം
നേരിടുന്നതിനുള്ള കാരണം
വിശദമാക്കാമോ; പ്രസ്തുത
തുക എന്ന്
അനുവദിക്കാനാകുമെന്ന്
അറിയിക്കാമോ?
പൊതുമരാമത്ത്
വകുപ്പിലെ ഡ്രാഫ്റ്റ്സ് മാന്‍
ഗ്രേഡ് I തസ്തിക
1035.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുമരാമത്ത്
വകുപ്പിലെ
ഡ്രാഫ്റ്റ്സ്മാന്‍
-ഗ്രേഡ് I
തസ്തികയിലേക്ക്
ഇലക്ട്രിക്കല്‍,
സിവില്‍ വിഭാഗങ്ങളിലെ
നിര്‍ദ്ദിഷ്ട
യോഗ്യതയുളള താഴ്ന്ന
വിഭാഗം ജീവനക്കാര്‍ക്ക്
ഡിപ്പാര്‍ട്ട്മെന്റ്
ക്വാട്ട പ്രകാരം നിയമനം
ലഭിക്കുന്നതിന്
ബന്ധപ്പെട്ട സ്പെഷ്യല്‍
റൂളുകളില്‍ വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
പൊതുമരാമത്ത്
ഇലക്ട്രോണിക്സ്
വിഭാഗത്തിലെ സമാന
തസ്തികയായ
എഞ്ചിനീയറിംഗ്
അസിസ്റ്റന്റ്
തസ്തികയിലേക്ക്
യോഗ്യതയുളള താഴ്ന്ന
വിഭാഗം ജീവനക്കാര്‍ക്ക്
മേല്‍പ്പറഞ്ഞ പ്രകാരം
ഡിപ്പാര്‍ട്ട്മെന്റ്
ക്വാട്ടയില്‍ നിയമനം
നല്‍കുന്നതിന്
നിലവിലുളള സ്പെഷ്യല്‍
റൂളില്‍ വ്യവസ്ഥ
ചെയ്തിട്ടില്ലെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കില്‍
ഇലക്ട്രോണിക്സ്
വിഭാഗത്തിലെ
യോഗ്യതയുളള
താഴ്ന്നവിഭാഗം
ജീവനക്കാര്‍ക്ക്
എഞ്ചിനീയറിംഗ്
അസിസ്റ്റന്റ്
തസ്തികയിലേക്ക്
ഡിപ്പാര്‍ട്ട്മെന്റ്
ക്വാട്ട പ്രകാരം നിയമനം
ലഭിക്കുന്നതിന്
സാധിക്കുന്ന രീതിയില്‍
ബന്ധപ്പെട്ട സ്പെഷ്യല്‍
റൂള്‍ ഭേദഗതി
ചെയ്യുന്നതിന് അടിയന്തര
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
തലശ്ശേരി
നിയോജക മണ്ഡലത്തിലെ
പൊതുമരാമത്ത് പ്രവൃത്തികള്‍
1036.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം പൊതുമരാമത്ത്
വകുപ്പ് തലശ്ശേരി
നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കുന്നതും
നടപ്പിലാക്കിയിട്ടുള്ളതുമായ
മുഴുവന്‍ പ്രവൃത്തികളും
ആയതിന്റെ നിലവിലുള്ള
അവസ്ഥ എന്താണെന്നും
വ്യക്തമാക്കാമോ;
(ബി)
പൂര്‍ത്തിയാക്കാത്ത
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
ഉള്ളതെന്ന്
അറിയിക്കുമോ; ആയത്
അടിയന്തരമായി
പൂര്‍ത്തീകരിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
എറണാകുളം
നിയോജക മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
അനുവദിച്ച തുക
1037.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019-20
സാമ്പത്തിക
വര്‍ഷത്തില്‍
പൊതുമരാമത്ത്
വകുപ്പില്‍ നിന്നും
എറണാകുളം നിയോജക
മണ്ഡലത്തിലേക്ക്
അനുവദിച്ച തുക
എത്രയാണെന്ന്
അറിയിക്കുമോ;
(ബി)
കെട്ടിട
വിഭാഗം, നിരത്ത്
വിഭാഗം, പാലങ്ങള്‍
വിഭാഗം, നാഷണല്‍ ഹൈവേ
വിഭാഗം എന്നിവ തരം
തിരിച്ച്
വ്യക്തമാക്കുമോ?
എറണാകുളം
ജില്ലയിലെ നിരത്ത് പരിപാലന
വിഭാഗം
1038.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയില്‍
പൊതുമരാമത്ത്
വകുപ്പില്‍ നിരത്ത്
പരിപാലനവിഭാഗം നിലവില്‍
വന്നിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇവരില്‍
നിക്ഷിപ്തമായ
ഉത്തരവാദിത്തം എന്താണ്;
(ബി)
ഈ
വിഭാഗം നിലവില്‍
വന്നതിന് ശേഷം
ഏതെങ്കിലും
പ്രവൃത്തികള്‍
ഏറ്റെടുത്ത്
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം;
പ്രവൃത്തികള്‍
ഏറ്റെടുത്ത്
നടത്തിയിട്ടില്ലെങ്കില്‍
കാരണം വ്യക്തമാക്കുമോ;
(സി)
നിരത്ത്
പരിപാലന വിഭാഗത്തില്‍
നിന്നും രണ്ട്
അസിസ്റ്റന്റ്
എഞ്ചിനീയര്‍മാരെ
സസ്പെന്റ്
ചെയ്തിട്ടുണ്ടോ;
അതിനുള്ള കാരണം
എന്തെന്ന്
വിശദമാക്കുമോ?
കായംകുളം
മണ്ഡലത്തിലെ പൊതുമരാമത്ത്
പദ്ധതികള്‍
1039.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കായംകുളം
മണ്ഡലത്തില്‍ 2016
മുതല്‍ നാളിതുവരെ
പൊതുമരാമത്ത് വകുപ്പ്
റോഡ്സ് ആന്റ്
ബ്രിഡ്ജസ്, കെട്ടിട
വിഭാഗം എന്നിവ മുഖേന
അനുവദിച്ചിട്ടുളള
പദ്ധതികള്‍, അവ
ഓരോന്നിനും നീക്കിവച്ച
തുക എന്നിവ
വിശദമാക്കാമോ;
(ബി)
കായംകുളം
മണ്ഡലത്തില്‍ 2016
മുതല്‍ നാളിതുവരെ
പൊതുമരാമത്ത് ദേശീയപാത
വിഭാഗം വഴി
അനുവദിച്ചിട്ടുളള
പദ്ധതികള്‍, അവ
ഓരോന്നിനും നീക്കിവച്ച
തുക എന്നിവ എത്രയെന്ന്
ഇനം തിരിച്ച്
വിശദമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തിലെ പൊതുമരാമത്ത്
പ്രവൃത്തികള്‍
1040.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍ കാലയളവില്‍
ആലത്തൂര്‍ മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
മുഖാന്തരം
നടപ്പിലാക്കിയ
പ്രവൃത്തികളുടെ
വിശദാംശം നല്‍കാമോ?
സ്റ്റേറ്റ്
ലവല്‍ ടാസ്ക് ഫോഴ്സ് ഫണ്ട്
മുഖേന കൊല്ലം ജില്ലയില്‍
അനുവദിച്ച പദ്ധതികള്‍
1041.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2016
ഏപ്രില്‍ 1നു ശേഷം
സ്റ്റേറ്റ് ലവല്‍
ടാസ്ക് ഫോഴ്സ് ഫണ്ട്
മുഖേന കൊല്ലം
ജില്ലയില്‍ അനുവദിച്ച
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദീകരിക്കുമോ;
(ബി)
ജില്ലയിലെ
ഓരോ മണ്ഡലത്തിലും
ഇതിനായി അനുവദിച്ച
തുകയുടെ വിശദാംശം
ലഭ്യമാക്കുമോ;
(സി)
വെള്ളപ്പൊക്കത്തില്‍
തകര്‍ന്ന റോഡുകളുടെ
പുനരുദ്ധാരണത്തിന് ഈ
ഫണ്ട്
ഉപയോഗിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കുമോ?
നെടുമങ്ങാട്
മണ്ഡലത്തിലെ പൊതുമരാമത്ത്
പ്രവൃത്തികൾ
1042.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ ശേഷം
നെടുമങ്ങാട് നിയോജക
മണ്ഡലത്തില്‍
പൊതുമരാമത്ത് വകുപ്പ്
മുഖാന്തരം
നടപ്പിലാക്കുന്നതിനായി
ഏതെല്ലാം
പ്രവൃത്തികള്‍ക്കാണ്
ഭരണാനുമതി
ലഭ്യമാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
ഭരണാനുമതിയുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(ബി)
ഭരണാനുമതി
ലഭ്യമായിട്ടും
നാളിതുവരെയും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടില്ലാത്ത
പ്രവൃത്തികള്‍
ഏതെല്ലാമെന്നും
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കാന്‍ കാലതാമസം
നേരിടുന്നതിനുള്ള
കാരണവും
വ്യക്തമാക്കുമോ;
(സി)
നെടുമങ്ങാട്
പി.ഡബ്ല്യു.ഡി. കെട്ടിട
വിഭാഗം മുഖാന്തരം
നിര്‍മ്മിക്കുന്ന
പി.ഡബ്ല്യു.ഡി.
റെസ്റ്റ് ഹൗസ്
നിര്‍മ്മാണം
ആരംഭിച്ചതിന് ശേഷം
നിര്‍ത്തിവയ്ക്കാനുണ്ടായ
കാരണം വ്യക്തമാക്കുമോ?
രജിസ്ട്രേഷൻ
വകുപ്പിലെ നവീകരണ
പ്രവൃത്തികള്‍
1043.
ശ്രീ.ഐ.ബി.
സതീഷ്
,,
എ. പ്രദീപ്കുമാര്‍
,,
എം. രാജഗോപാലന്‍
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നതിന്
ശേഷം രജിസ്ട്രേഷൻ
വകുപ്പിലെ സേവനങ്ങള്‍
കൂടുതൽ
കാര്യക്ഷമമാക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കുമോ;
(ബി)
സബ്
രജിസ്ട്രാര്‍ ഓഫീസുകളെ
ഐ.എസ്.ഒ.നിലവാരത്തിൽ
എത്തിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കുമോ;
(സി)
വിവര
സാങ്കേതിക മേഖലയിലെ
നൂതനാശയമായ ബ്ലോക്ക്
ചെയിൻ സാങ്കേതികവിദ്യ
അടിസ്ഥാനമാക്കി
രജിസ്ട്രേഷൻ സംവിധാനം
പരിഷ്ക്കരിക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നൽകുമോ?
രജിസ്ട്രേഷൻ
വകുപ്പില്‍ നടപ്പിലാക്കിയ
പരിഷ്ക്കാരങ്ങള്‍
1044.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം സംസ്ഥാനത്തെ
രജിസ്ട്രേഷൻ വകുപ്പില്‍
നടപ്പിലാക്കിയ
പരിഷ്ക്കാരങ്ങള്‍
എന്തൊക്കെയാണ്;
(ബി)
രജിസ്ട്രേഷൻ
വകുപ്പില്‍ സ്മാര്‍ട്ട്
കോൺട്രാക്ട് എന്ന ആശയം
പ്രാവര്‍ത്തികമാക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
സംസ്ഥാനത്തെ
സബ് രജിസ്ട്രാര്‍
ഓഫീസുകളില്‍ അവധി
ദിവസങ്ങളിലും
ഡോക്യുമെന്റുകള്‍
രജിസ്റ്റര്‍
ചെയ്യുന്നതിനുള്ള
സൗകര്യം
ഏര്‍പ്പെടുത്തുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഏതൊക്കെ
ഓഫീസുകളിലെന്ന്
വിശദമാക്കാമോ?
രജിസ്ട്രാര്‍
ഓഫീസുകളിലെ ഡിജിറ്റെെസേഷന്‍
1045.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആധാരത്തിന്റെ
പകര്‍പ്പ് ലഭിക്കാന്‍
രജിസ്ട്രാര്‍
ഓഫീസുകളില്‍
നടപ്പിലാക്കിയ
ഡിജിറ്റെെസേഷന്‍ പദ്ധതി
സംസ്ഥാനത്ത് ഏതൊക്കെ
രജിസ്ട്രാര്‍
ഓഫീസുകളിലാണ്
നിലവിലുളളത്;
(ബി)
ഡിജിറ്റെെസേഷന്‍
പൂര്‍ത്തിയാക്കിയവയില്‍
ഏത് കാലയളവിന് ശേഷമുളള
രേഖകളാണ് ലഭ്യമാകുക;
വിശദമാക്കാമോ ?
സ്റ്റാമ്പ്ഡ്യൂട്ടി
വരുമാനം
1046.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കഴിഞ്ഞ
അഞ്ച്
വര്‍ഷത്തിനുളളില്‍
കേരളത്തില്‍ ഭൂമിയുടെ
ന്യായവിലയില്‍ എത്ര
ശതമാനം വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)
ന്യായവിലയില്‍
ഇത്രയും ഉയര്‍ച്ച
വന്നിട്ടും
സ്റ്റാമ്പ്ഡ്യൂട്ടിയില്
ഇത് അനുസരിച്ചുളള
വര്‍ദ്ധനവും അതു
പ്രകാരമുളള വരുമാന
വര്‍ദ്ധനവും
വന്നിട്ടില്ലെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
ഇതിന്റെ കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
കുഴൽമന്ദം
സബ് രജിസ്ട്രാർ ഓഫീസ് കെട്ടിട
നിര്‍മ്മാണം
1047.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
മണ്ഡലത്തിലെ
കുഴല്‍മന്ദത്ത്
ആരംഭിക്കുന്ന സബ്
രജിസ്ട്രാർ ഓഫീസ്
കെട്ടിടത്തിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട നിലവിലെ
അവസ്ഥ വിശദമാക്കുമോ;
(ബി)
പ്രസ്തുത
കെട്ടിട നിര്‍മ്മാണം
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
രജിസ്ട്രേഷന്
ഓഫീസുകളുടെ നവീകരണം
1048.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം കിഫ്ബി
പ്രോജക്ടില്‍
ഉള്‍പ്പെടുത്തി
ഏതെല്ലാം രജിസ്ട്രേഷന്
ഓഫീസുകളാണ്
നവീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ;
(ബി)
നെടുമങ്ങാട്
നിയോജകമണ്ഡലത്തിലെ
കന്യാകുളങ്ങര സബ്
രജിസ്ട്രാര്‍ ഓഫീസിന്റെ
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
നിര്‍മ്മാണത്തിന്റെ
കരാര്‍ എന്നാണ്
അവസാനിക്കുന്നതെന്ന്
വ്യക്തമാക്കുമോ; കരാര്‍
തീയതിക്കുളളില്‍
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
അറിയിക്കുമോ?
പള്ളുരുത്തിയില്‍
സബ് രജിസ്ട്രാര്‍ ഓഫീസ്
തുടങ്ങാന്‍ നടപടി
1049.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ കൊച്ചി സബ്
രജിസ്ട്രാര്‍ ഓഫീസ്
വിഭജിച്ച്
പള്ളുരുത്തിയില്‍ ഒരു
സബ് രജിസ്ട്രാര്‍ ഓഫീസ്
തുടങ്ങുന്നത്
സംബന്ധിച്ച് ജില്ലാ
കളക്ടറുടെ വ്യക്തമായ
അഭിപ്രായം
രേഖപ്പെടുത്തിയ ചെക്ക്
ലിസ്റ്റ് സഹിതമുള്ള
റിപ്പോര്ട്ടിന്മേല്
എന്ത് നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
പള്ളുരുത്തി സബ്
രജിസ്ട്രാര്‍ ഓഫീസ്
തുടങ്ങുന്നതിനാവശ്യമായ
അടിയന്തര നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ആലപ്പുഴ-
അമ്പലപ്പുഴ രണ്ടുവരി
റെയിൽപ്പാത
1050.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലപ്പുഴ-
അമ്പലപ്പുഴ (10 -
കിലോമീറ്റര്‍) രണ്ടുവരി
റെയിൽപ്പാത
സാക്ഷാത്ക്കരിക്കാന്‍
കഴിഞ്ഞാല്‍ ആലപ്പുഴ
മുതല്‍ തിരുവനന്തപുരം
വരെ രണ്ടുവരിപ്പാത
പൂര്‍ത്തിയാകുമെന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ആലപ്പുഴ- അമ്പലപ്പുഴ
രണ്ടുവരിപ്പാതയ്ക്കാവശ്യമായ
സ്ഥലം ഏറ്റെടുക്കല്‍
നടപടി
യുദ്ധകാലാടിസ്ഥാനത്തിലാക്കുന്നതിന്
വേണ്ടി കേന്ദ്ര
സര്‍ക്കാരില്‍
സമ്മര്‍ദ്ദം
ചെലുത്തുമോ;
(സി)
തീരദേശ
റെയില്‍പ്പാതയിലെ
ആലപ്പുഴ-എറണാകുളം
രണ്ടുവരിപ്പാതയുടെ
ഇപ്പോഴത്തെ സ്ഥിതി
എന്താണെന്ന്
വെളിപ്പെടുത്തുമോ?
റെയില്‍വേ
വികസന പദ്ധതികള്‍
1051.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
വര്‍ഷത്തെ കേന്ദ്ര
ബജറ്റില്‍ സംസ്ഥാനത്തെ
റെയില്‍വേ
വികസനകാര്യത്തില്‍
അവഗണന ഉണ്ടായതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തെ
പാത ഇരട്ടിപ്പിക്കല്‍,
വൈദ്യുതീകരണം, സിഗ്നല്‍
പരിഷ്കരണം എന്നിവ
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
ആവശ്യമായ തുക
വകയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
പി.പി.പി.
മോഡല്‍ വഴി രാജ്യത്തെ
റെയില്‍വേ
സ്റ്റേഷനുകള്‍
വികസിപ്പിക്കുന്ന
പദ്ധതിയില്‍
സംസ്ഥാനത്തെ ഏതെങ്കിലും
റെയില്‍വേ
സ്റ്റേഷനുകള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ഡി)
കോഴിക്കോട്,
തിരുവനന്തപുരം
സ്റ്റേഷനുകളെ
അന്താരാഷ്ട്ര
നിലവാരത്തിലേക്ക്
ഉയര്‍ത്തുന്ന പദ്ധതി
ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ?
റെയില്‍വേ
വികസനം
1052.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ സംസ്ഥാനത്തെ
റെയില്‍വേ
വികസനത്തിനായി
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കാമോ;
(ബി)
റെയില്‍വേ
വികസനത്തിന്റെ
കാര്യത്തില്‍ കേന്ദ്ര
അവഗണനയ്ക്കെതിരെ
എന്തെല്ലാം പരിഹാര
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
(സി)
സംസ്ഥാന
റെയില്‍വേ
വികസനത്തിനായി
എന്തെല്ലാം പദ്ധതികളാണ്
കേന്ദ്രത്തിന്
സമര്‍പ്പിച്ചിരിക്കുന്നത്;
വിശദമാക്കാമോ?
റെയില്‍വേ
ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണം
1053.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബാലരാമപുരത്തെ
നിര്‍ദ്ദിഷ്ട റെയില്‍വേ
ഓവര്‍ ബ്രിഡ്ജ്
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
ഏതുഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
നിര്‍മ്മാണത്തിനായി
കണ്‍സള്‍ട്ടന്‍സിയെ
നിയമിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആരാണെന്നറിയിക്കാമോ;
(സി)
വിശദമായ
പദ്ധതിരേഖ
തയ്യാറാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
റെയില്‍വേ
ഓവര്‍ബ്രിഡ്ജിന്റെ
നിര്‍മ്മാണത്തിനായി
എത്ര രൂപയുടെ പദ്ധതി
ആണ്
പ്രഖ്യാപിച്ചിട്ടുളളത്
എന്നറിയിക്കാമോ?
തിരുവനന്തപുരം
ലൈറ്റ് മെട്രോ മേല്‍പാല
നിര്‍മ്മാണം
1054.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ലൈറ്റ് മെട്രോ
പദ്ധതിയുടെ ഭാഗമായുള്ള
ശ്രീകാര്യം, ഉള്ളൂര്‍,
പട്ടം എന്നിവിടങ്ങളിലെ
മേല്‍പ്പാല നിര്‍മ്മാണം
സംബന്ധിച്ച പ്രഖ്യാപനം
2016-17ലെ പുതുക്കിയ
ബജറ്റില്‍
പ്രഖ്യാപിച്ചിരുന്നോയെന്ന്
അറിയിക്കാമോ;
(ബി)
പ്രഖ്യാപനം
കഴിഞ്ഞ് ഏകദേശം നാല്
വര്‍ഷമായിട്ടും
ഇക്കാര്യത്തില്‍
പുരോഗതി ഉണ്ടാകാത്തത്
എന്തുകൊണ്ടാണ്;
(സി)
മേല്‍പ്പാല
നിര്‍മ്മാണത്തിന്
ആവശ്യമായ ഭൂമി
ഏറ്റെടുത്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(ഡി)
പ്രസ്തുത
മേല്‍പ്പാലങ്ങള്‍ക്ക്
എന്ത് തുകയാണ്
അനുവദിച്ചിട്ടുള്ളത്;
കിഫ്ബിയുടെ ധനസഹായം
ഇതിന് ലഭ്യമാണോ;
വ്യക്തമാക്കാമോ?
തിരുവനന്തപുരം,
കോഴിക്കോട് ലെെറ്റ് മെട്രോ
പദ്ധതി
1055.
ശ്രീ.സണ്ണി
ജോസഫ്
,,
വി.എസ്.ശിവകുമാര്‍
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
മെട്രോ നയത്തിന്
അനുസൃതമായി
തയ്യാറാക്കിയ
തിരുവനന്തപുരം,
കോഴിക്കോട് ലെെറ്റ്
മെട്രോ പദ്ധതിയുടെ
പുതുക്കിയ രൂപരേഖക്ക്
കാബിനറ്റ് അംഗീകാരം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എന്നാണ്
അംഗീകാരം നല്‍കിയതെന്ന്
അറിയിക്കാമോ;
(ബി)
പുതുക്കിയ
പദ്ധതിരേഖ
പരിശോധിക്കുവാന്‍
സര്‍ക്കാര്‍ നിയോഗിച്ച
സെക്രട്ടറിതല സമിതിയുടെ
റിപ്പോര്‍ട്ടിലെ
പ്രധാന ശിപാര്‍ശകള്‍
എന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
ഡി.എം.ആര്.സി
തയ്യാറാക്കിയ പദ്ധതിരേഖ
സെക്രട്ടറിതല സമിതി
അംഗീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതില്‍
എന്തൊക്കെ
മാറ്റങ്ങളാണ്
നിര്‍ദ്ദേശിച്ചതെന്ന്
അറിയിക്കാമോ;
(ഡി)
നിലവിലെ
സാഹചര്യത്തില്‍ ലെെറ്റ്
മെട്രോ പദ്ധതി
തിരുവനന്തപുരത്തും
കോഴിക്കോടും
നടപ്പിലാക്കുന്നതിന്
എന്ത് തുക ആവശ്യമായി
വരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഇത് സംസ്ഥാനത്തിന് വലിയ
ബാധ്യത ഉണ്ടാക്കുമെന്ന്
വിലയിരുത്തുന്നുണ്ടോ;
(ഇ)
ഈ
സര്‍ക്കാരിന്റെ
കാലയളവില്‍ പദ്ധതി
നിര്‍വ്വഹണം
ആരംഭിക്കുവാന്‍
സാധ്യമല്ല എന്ന്
വിലയിരുത്തിയിട്ടുണ്ടോ;
ലെെറ്റ് മെട്രോക്കായി
കേന്ദ്ര അനുമതി
തേടേണ്ടതില്ലായെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
അതിവേഗ
റെയില്‍ പദ്ധതി
1056.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
,,
കെ.എം.ഷാജി
,,
സി.മമ്മൂട്ടി
,,
എം. സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മുതല്‍ കാസര്‍ഗോഡ്
വരെയുള്ള അതിവേഗ
റെയില്‍ പദ്ധതിയുടെ
സാധ്യതാപഠന
റിപ്പോര്‍ട്ട് പ്രകാരം
എത്ര ഏക്കര്‍ ഭൂമിയാണ്
ഏറ്റെടുക്കേണ്ടിവരിക
എന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഭൂമി
ഏറ്റെടുക്കല്‍
നടപടികള്‍ ഏതു
ഘട്ടത്തിലാണ്;
(സി)
നിർമ്മാണ
പ്രവർത്തനങ്ങൾ എന്നു
മുതലാണ് ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നത്;വിശദമാക്കുമോ?
സുരക്ഷിത
ട്രെയിന്‍ യാത്ര
ഉറപ്പാക്കാനുള്ള നടപടികള്‍
1057.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഒരേ രാത്രിയില്‍
ചെന്നൈ-മംഗലൂരു
എക്സ്പ്രസ്സിലും
തിരുവനന്തപുരം-മംഗലുരു
മലബാര്‍
എക്സ്പ്രസ്സിലുമുണ്ടായ
വന്‍ സ്വര്‍ണക്കവര്‍ച്ച
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ലക്ഷങ്ങള്‍
വിലമതിക്കുന്ന
ആഭരണങ്ങളോടൊപ്പം പണവും
വിലപ്പെട്ട രേഖകളും
യാത്രക്കാര്‍ക്ക്
നഷ്ടമായ സാഹചര്യം
പരിശോധിക്കുകയുണ്ടായോ;
(സി)
യാത്രക്കിടയിലുണ്ടാകുന്ന
നിയമവിരുദ്ധ
പ്രവര്‍ത്തനങ്ങള്‍ക്കെതിരെ
നടപടി എടുക്കേണ്ടതും
യാത്രക്കാരുടെ സുരക്ഷ
ഉറപ്പാക്കേണ്ടതും
സംസ്ഥാന സര്‍ക്കാരിനു
കീഴിലുള്ള ഗവണ്മെന്റ്
റെയില്‍വേ പോലീസിന്റെ
(ജി.ആര്.പി.)
ചുമതലയില്‍പ്പെട്ട
കാര്യമാണോ; എങ്കില്‍
അവരുടെ പ്രവര്‍ത്തനം
കൂടുതല്‍
കാര്യക്ഷമമാക്കാന്‍
എന്തെങ്കിലും നൂതന
നടപടികള്‍
കൈക്കൊള്ളുമോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
യാത്രക്കാര്‍ക്ക്
സുരക്ഷ നല്കാന്
ആവശ്യത്തിന്
ഉദ്യോഗസ്ഥരില്ലാത്തതും
വിവിധ കേന്ദ്രങ്ങളിലും
റയില്‍വേ
സ്റ്റേഷനുകളിലും
സ്ഥാപിച്ചിട്ടുള്ള
ക്യാമറകള്‍
പ്രവര്ത്തിക്കാത്തത്തും
ട്രെയിനുകളില്‍
സാമൂഹ്യവിരുദ്ധ
പ്രവര്‍ത്തനങ്ങളും
മോഷണവും
വര്‍ദ്ധിക്കുന്നതിന്
കാരണമാകുന്നുണ്ടോ;
(ഇ)
എങ്കില്‍
പരിഹാരമാര്‍ഗമായി
സംസ്ഥാന സര്‍ക്കാര്‍
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളുമെന്ന്
അറിയിക്കാമോ?
റെയില്‍വേ
അണ്ടര്‍ ബ്രിഡ്ജ് നിര്‍മ്മാണം
1058.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ പഴയങ്ങാടി
-പുതിയങ്ങാടി റോഡിലെ
റെയില്‍വേ അണ്ടര്‍
പാസില്‍
ഗതാഗതക്കുരുക്ക്
രൂക്ഷമായ
സാഹചര്യത്തില്‍ ആയത്
പരിഹരിക്കുന്നതിന്
പുതിയ റെയില്‍വേ
അണ്ടര്‍ ബ്രിഡ്ജ്
നിര്‍മ്മിക്കുന്നതിന്
എസ്റ്റിമേറ്റ്
തയ്യാറാക്കി ഫണ്ട്
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
ട്രെയിനുകളില്‍
സ്ലീപ്പര്‍ കോച്ചുകള്‍
വെട്ടിക്കുറക്കുവാനുളള നീക്കം
1059.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പൊതുമരാമത്തും
രജിസ്ട്രേഷനും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നിന്നുളള ദീര്‍ഘദൂര
ട്രെയിനുകളില്‍
സ്ലീപ്പര്‍ കോച്ചുകള്‍
വെട്ടിക്കുറക്കുവാനുളള
റെയില്‍വെ ബോര്‍ഡിന്റെ
നീക്കം
യാത്രക്കാര്‍ക്ക്
ദുരിതം ഉണ്ടാക്കുമെന്ന
വസ്തുത
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
ചെന്നെെ-തിരുവനന്തപുരം,
ആലപ്പുഴ-ചെന്നെെ,
മാവേലി, മലബാര്‍
എക്സ്പ്രസ്സ്
ട്രെയിനുകളില്‍
സ്ലീപ്പര്‍ കോച്ചുകള്‍
കുറച്ചത് മൂലം ഉളള
ബുദ്ധിമുട്ട്
പരിഹരിക്കുന്നതിന്
അടിയന്തര ഇടപെടല്‍
നടത്തുമോയെന്ന്
അറിയിക്കുമോ?