ഇ-ഓഫീസ്
സംവിധാനം
1853.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇ-ഓഫീസ് സംവിധാനം എല്ലാ
ഓഫീസുകളിലും
നടപ്പിലാക്കുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
നിലവില്‍ ഇ-ഓഫീസ്
സംവിധാനം ഏതൊക്കെ
ഓഫീസുകളിലാണ് ഇതിനകം
നടപ്പിലാക്കിയിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
കേന്ദ്ര
സര്‍ക്കാരിന് കീഴിലുള്ള
എന്‍. ഐ. സി.
വികസിപ്പിച്ചെടുത്ത
ഇ-ഓഫീസ്
സംവിധാനത്തിന്റെ
പോരായ്മകള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ;
(സി)
നിലവിലുള്ള
ഇ-ഓഫീസ് സംവിധാനം
പിന്‍വലിച്ച് പകരം
പുതിയ സംവിധാനം കൊണ്ട്
വരുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ഡി)
ഇല്ലെങ്കില്‍
നിലവിലുള്ള ഇ-ഓഫീസ്
സംവിധാനം
കുറ്റമറ്റതാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ?
എന്‍.പി.ആര്
പ്രവര്‍ത്തനങ്ങള്‍
1854.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എന്‍.പി.ആര്
പ്രവര്‍ത്തനങ്ങള്‍
നിര്‍ത്തി വെയ്ക്കുവാൻ
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാരിന്റെ
നിര്‍ദ്ദേശം
നിലനില്‍ക്കുമ്പോഴും പല
ഓഫീസുകളിലും
സര്‍ക്കുലര്‍ വിതരണം
ചെയ്ത് വിവാദങ്ങള്‍
സൃഷ്ടിക്കുന്നതായും
ഗുരുതരമായ കൃത്യവിലോപം
നടത്തുന്നതായും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;വിശദമാക്കാമോ;
(സി)
എങ്കില്‍
അത്തരം നിയമലംഘനം
നടത്തുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
കര്‍ശന അച്ചടക്ക
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ ;
(ഡി)
ഇതുമായി ബന്ധപ്പെട്ട്
എത്ര
ഉദ്യോഗസ്ഥര്‍ക്കെതിരെ
ഇതിനകം കാരണം
കാണിക്കല്‍ നോട്ടീസ്
നല്കി നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കുമോ?
പൗരത്വ
ഭേദഗതി ബില്‍
1855.
ശ്രീ.അന്‍വര്‍
സാദത്ത്
,,
അനില്‍ അക്കര
,,
കെ.എസ്.ശബരീനാഥന്
,,
വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
പാസ്സാക്കിയ 2019-ലെ
പൗരത്വഭേദഗതി ബില്‍
ഭരണഘടന വിഭാവന
ചെയ്യുന്ന മതനിരപേക്ഷ
രാഷ്ട്രം എന്നതിന്
വിരുദ്ധമാണെന്ന്
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
അതിന്റെ
അടിസ്ഥാനത്തില്‍
പ്രസ്തുത നിയമ ഭേദഗതി
സംസ്ഥാനം
നടപ്പിലാക്കേണ്ട എന്ന്
തീരുമാനിച്ചിട്ടുണ്ടോ;
(സി)
പാര്‍ലമെന്റ്
പാസ്സാക്കുന്ന എല്ലാ
നിയമങ്ങളും
നടപ്പിലാക്കുന്നതിന്
സംസ്ഥാനത്തിന്
ബാധ്യതയുണ്ടോ;
(ഡി)
പൗരത്വഭേദഗതി
ബില്‍ സംബന്ധിച്ച്
2020-ലെ
നയപ്രഖ്യാപനത്തില്‍
18-ാം ഖണ്ഡികയില്‍
ഉള്ക്കൊളളിച്ചിരുന്ന
കാര്യങ്ങള്‍
സംബന്ധിച്ച് സംസ്ഥാന
ഭരണത്തലവന് വിയോജിപ്പ്
രേഖപ്പെടുത്തിയിരുന്നോ;
എങ്കില്‍ അതിനുളള കാരണം
സര്‍ക്കാരിനെ
അറിയിച്ചിരുന്നോയെന്ന്
വ്യക്തമാക്കുമോ?
സെൻസസ്
നടപടികൾ
1856.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സെന്‍സസുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
നടപടിക്രമങ്ങള്‍
ആരംഭിച്ചിട്ടുണ്ടെന്നും
എന്നാണ് നടപടികള്‍
ആരംഭിച്ചത് എന്നും
അറിയിക്കാമോ;
(ബി)
സെന്‍സസുമായി
ബന്ധപ്പെട്ടുള്ള
ചോദ്യാവലി തയ്യാറാക്കി
അംഗീകരിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
ഉണ്ടെങ്കിൽ ചോദ്യാവലി
തയ്യാറാക്കിയ ഏജന്‍സി
ഏതാണെന്നും
ചോദ്യാവലിയില്‍ സംസ്ഥാന
സര്‍ക്കാര്‍ ഏതെങ്കിലും
തരത്തിലുള്ള
കൂട്ടിച്ചേര്‍ക്കലോ
ഒഴിവാക്കലോ
നടത്തിയിട്ടുണ്ടോ
എന്നും വ്യക്തമാക്കുമോ;
(സി)
സെന്‍സസുമായി
സഹകരിക്കുന്നതിന്
പൊതുജനങ്ങള്‍ക്ക്
ഏതെങ്കിലും തരത്തിലുള്ള
നിര്‍ദ്ദേശം
സര്‍ക്കാര്‍
നല്‍കിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(ഡി)
സെന്‍സസ്
നടപടികളുടെ ഭാഗമായി
ശേഖരിക്കുന്ന
വിവരങ്ങള്‍
എന്‍.പി.ആര്. ന്റെ
ആവശ്യങ്ങള്‍ക്ക്
ഉപയോഗിക്കില്ലെന്ന്
സര്‍ക്കാര്‍ ഏതെല്ലാം
രീതിയിലാണ്
ഉറപ്പുവരുത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
ഡിസൈന്‍
ഹബ്
1857.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തെ
'ഡിസൈന്‍ ഹബ്' ആക്കി
മാറ്റി തീര്‍ക്കാന്‍
സംസ്ഥാന സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
ഈ
മേഖലയില്‍ യുവ സംരംഭകരെ
സഹായിക്കുന്നതിന്
എന്തെല്ലാം പ്രത്യേക
പദ്ധതികളാണ്
സര്‍ക്കാര്‍
നടപ്പിലാക്കിയത് എന്ന്
വ്യക്തമാക്കാമോ?
ഭരണഘടനാ
വിദ്യാഭ്യാസം
1858.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കോളേജ്, സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ക്ക്
ഇന്ത്യന്‍
ഭരണഘടനയെക്കുറിച്ച്
കൂടുതല്‍ അവബോധം
ഉണ്ടാക്കിയെടുക്കുന്നതിലേക്കായി
'ഭരണഘടനാ വിദ്യാഭ്യാസം
നല്‍കുക' പോലുള്ള
പദ്ധതിയുടെ ഉദ്ദേശ്യവും
ആയതിന്റെ പുരോഗതിയും
വ്യക്തമാക്കാമോ;
(ബി)
സ്കൂള്‍
അസംബ്ലികളില്‍
ഭരണഘടനയുടെ ആമുഖം
വായിക്കുന്നതുമായി
ബന്ധപ്പെട്ട് നടത്തിയ
പ്രവര്‍ത്തനങ്ങളുടെ
പുരോഗതി വിശദമാക്കാമോ?
കൊച്ചി
ആഗോളനിക്ഷേപക സംഗമം
T 1859.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചിയില്‍
നടന്ന ആഗോളനിക്ഷേപക
സംഗമത്തില്‍ എത്ര
പദ്ധതി
നിര്‍ദ്ദേശങ്ങള്‍
ലഭിച്ചു എന്നും ഇതിലൂടെ
എത്രകോടി രൂപയുടെ
നിക്ഷേപം ആണ്
ലഭിയ്ക്കുക എന്നും
അറിയിക്കാമോ;
(ബി)
നിക്ഷേപ
ധാരണ പത്രത്തില്‍
ഒപ്പിട്ട സ്ഥാപനങ്ങള്‍
ഏതൊക്കെയാണ്; വിശദാംശം
വ്യക്തമാക്കുമോ?
വിരമിച്ച
ജീവനക്കാരുടെ നിയമനം
1860.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍, സ്വയംഭരണ
സ്ഥാപനങ്ങളില്‍ നിന്നും
വിരമിച്ച ജീവനക്കാരെ
ഉയര്‍ന്ന ശമ്പളത്തില്‍
സര്‍ക്കാര്‍, അര്‍ദ്ധ
സ്രക്കാര്‍
സ്ഥാപനങ്ങളില്‍
നിയമിക്കുന്ന സാഹചര്യം
നിലവിലുണ്ടോ;
(ബി)
ഇപ്രകാരമുള്ള
നിയമനം മൂലം
സര്‍ക്കാരിന് വന്‍
സാമ്പത്തിക നഷ്ടം
ഉണ്ടാകുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(സി)
എങ്കില്‍
ഇത്തരക്കാര്‍ക്ക്
നല്കുന്ന വേതനത്തില്‍
എന്തെങ്കിലും
നിയന്ത്രണം സര്‍ക്കാര്‍
ഏര്പ്പെടുത്തിയിയുണ്ടോ;
വിശദാംശം നല്‍കാമോ?
പത്രപ്രവര്‍ത്തകര്‍ക്ക്
ക്ഷേമനിധി ബോര്‍ഡ്
1861.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
സംസ്ഥാനത്തെ
പ്രാദേശിക
പത്രപ്രവര്‍ത്തകര്‍ക്ക്
ക്ഷേമനിധി ബോര്‍ഡ്
രൂപീകരിക്കുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കിൽ ആയതിന്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ?
മാധ്യമപ്രവര്‍ത്തകര്‍ക്ക്
ക്ഷേമനിധി
1862.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രവര്‍ത്തിക്കുന്ന
പ്രാദേശിക മാധ്യമ
പ്രവര്‍ത്തകര്‍ക്ക്
നിലവില്‍ സര്‍ക്കാര്‍
ആനുകൂല്യങ്ങള്‍
നല്‍കുന്നുണ്ടോയെന്ന്
അറിയിക്കുമോ;
(ബി)
പ്രാദേശിക
മാധ്യമ
പ്രവര്‍ത്തകര്‍ക്ക്
ആരോഗ്യ സുരക്ഷാ പദ്ധതി,
ജില്ലാതല തിരിച്ചറിയല്‍
കാര്‍ഡ് എന്നിവ
ഏര്‍പ്പെടുത്തുന്നതിനുള്ള
നടപടി സര്‍ക്കാര്‍
കൈക്കൊള്ളുമോയെന്ന്
വ്യക്തമാക്കുമോ?
ലോക
കേരള സഭയിലെ അംഗങ്ങൾ
1863.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോക
കേരള സഭയുടെ ഇരു
സമ്മേളനങ്ങളിലുമായി
പങ്കെടുത്ത
സാമാജികരല്ലാത്ത
അംഗങ്ങളുടെ പട്ടികയും
അവര്‍
പ്രതിനിധീകരിക്കുന്ന
മേഖലയും സംബന്ധിച്ച
വിവരം ഓരോ
സമ്മേളനത്തിന്റെയും
അടിസ്ഥാനത്തിൽ ഇനം
തിരിച്ച് ലഭ്യമാക്കുമോ;
ഓരോ അംഗങ്ങളെയും
തെരഞ്ഞെടുത്തതിന്റെ
മാനദണ്ഡം
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
ഓരോരുത്തരം
സംസ്ഥാനത്തിന്റെ
സാമൂഹിക സാമ്പത്തിക
സാംസ്കാരിക വികസനത്തിന്
നല്‍കിയിട്ടുള്ള
സംഭാവനകള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കുമോ;
(ബി)
ലോക
കേരള സഭയില്‍ നിന്ന്
രാജിവച്ച അംഗങ്ങള്‍
ആരൊക്കെയാണ്; ഒന്നാം
സമ്മേളനത്തില്‍
പങ്കെടുത്ത
ആരെയൊക്കെയാണ് രണ്ടാം
സമ്മേളനത്തിലേയ്ക്ക്
തെരഞ്ഞെടുക്കാതിരുന്നത്;
അംഗങ്ങളെ സര്‍ക്കാര്‍
ഒഴിവാക്കിയിട്ടുണ്ടെങ്കില്‍
കാരണമെന്താണെന്ന്
വ്യക്തമാക്കുമോ;
(സി)
ക്രിമിനൽ
കേസുകളിൽ ഉൾപ്പെട്ട
ആരെയെങ്കിലും അംഗമായി
തെരഞ്ഞെടുത്തിട്ടുണ്ടോ;
എങ്കിൽ വിശാദംശം
ലഭ്യമാക്കുമോ;
അംഗങ്ങളായി
തെരെഞ്ഞെടുക്കപ്പെടുന്നവരുടെ
പശ്ചാത്തലം
കണ്ടെത്തുന്നതിന് ഏതു
രീതിയിൽ ആണ് അന്വേഷണം
നടത്തിയിട്ടുള്ളത്;
വ്യക്തമാക്കാമോ?
ലോക
കേരളസഭ
1864.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരത്ത്
വച്ച് 2020 ജനുവരിയില്‍
നടന്ന ലോക കേരളസഭയില്‍
ഏതെല്ലാം രാജ്യങ്ങളില്‍
നിന്ന് എത്ര
പ്രതിനിധികള്‍
പങ്കെടുത്തുവെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഈ
സമ്മേളനത്തിന്റെ പ്രധാന
ശിപാര്‍ശകള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്താമോ?
കാര്‍ഷിക
കടങ്ങള്‍ക്ക് മോറട്ടോറിയം
1865.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാര്‍ഷിക
കടങ്ങള്‍ക്ക്
മോറട്ടോറിയം
പ്രഖ്യാപിക്കുവാനുള്ള
സംസ്ഥാന
ഗവണ്മെന്റിന്റെ
തീരുമാന പ്രകാരം
എന്നുമുതല്‍ ഏതു
തീയതിവരെയാണ്
മോറട്ടോറിയം
ഏര്‍പ്പെടുത്തിയതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
കാര്‍ഷിക
കടങ്ങള്‍ക്ക് നിലവില്‍
ഏര്‍പ്പെടുത്തുന്ന പലിശ
എത്രയാണെന്നും
മോറട്ടോറിയം
കാലാവധിയിലും
അതിനുശേഷവും ഈടാക്കുന്ന
പലിശ എത്രയാണെന്നും
വെളിപ്പെടുത്തുമോ;
(സി)
രണ്ടു
ലക്ഷം രൂപവരെയുള്ള
കര്‍ഷകരുടെ കടങ്ങള്‍
എഴുതിതള്ളാനുള്ള
നിര്‍ദ്ദേശം
ഗവണ്മെന്റിന്റെ
പരിഗണനയില്‍ ഉണ്ടോ; ഈ
കാര്യത്തിലെ
സര്‍ക്കാര്‍ നിലപാട്
വ്യക്തമാക്കുമോ;
(ഡി)
മോറട്ടോറിയം
കാലഘട്ടത്തിലെ കാര്‍ഷിക
കടങ്ങളുടെ പലിശയ്ക്കോ
അധികപലിശയ്ക്കോ
സര്‍ക്കാര്‍ ഇളവ്
നല്കാന് നടപടി
സ്വീകരിക്കുമോ?
അങ്കമാലി-എരുമേലി
ശബരി റെയില്‍വേ പദ്ധതി
1866.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനങ്ങള്‍ക്കും
ശബരിമല
തീര്‍ത്ഥാടകര്‍ക്കും
ഏറെ പ്രയോജനം ചെയ്യുന്ന
അങ്കമാലി-എരുമേലി ശബരി
റെയില്‍വേ പദ്ധതി
നടപ്പാക്കുന്നതു
സംബന്ധിച്ച് സംസ്ഥാന
സര്‍ക്കാര്‍ ഇതേവരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതില്‍
നിന്നും റെയില്‍വേ
മന്ത്രാലയം പിന്നാക്കം
പോയതായി സര്‍ക്കാര്‍
കരുതുന്നുണ്ടോ; ഇതു
സംബന്ധിച്ച്
എന്തെങ്കിലും കത്തുകളോ,
കുറിപ്പുകളോ സംസ്ഥാന
സര്‍ക്കാരിന്
ലഭിക്കുകയുണ്ടായിട്ടുണ്ടോ;
(സി)
ഇപ്പോള്‍
പദ്ധതി നടത്തിപ്പിന്
എത്ര തുക വേണ്ടിവരും
എന്ന്
കണക്കാക്കിയിട്ടുണ്ടോ;
ഈ തുക എങ്ങനെ
കണ്ടെത്തുനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
ഇതിനായി ഇതേവരെ
സ്വീകരിച്ച നടപടികള്‍
എന്തൊക്കെ എന്ന്
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതിയുടെ
രണ്ടാംഘട്ടമായി
എരുമേലിയില്‍ നിന്നും
പുനലൂര്‍ വഴി
കൊല്ലത്തേക്ക്
റെയില്‍വേ ലൈന്‍
സ്ഥാപിക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ഡല്‍ഹിയിലെ
പ്രത്യേക സർക്കാർ പ്രതിനിധി
1867.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാരിന്റെ
ഡല്‍ഹിയിലെ പ്രത്യേക
പ്രതിനിധിയുടെയും
ജീവനക്കാരുടെയും
ചെലവുകള്‍ക്കായി
നാളിതുവരെ എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
പ്രത്യേക
പ്രതിനിധി ചുമതല
ഏറ്റെടുത്ത ശേഷവും
സംസ്ഥാനത്തിന്
കേന്ദ്രത്തില്‍ നിന്നും
ലഭിക്കേണ്ട വിഹിതം
പൂര്‍ണ്ണമായും
നേടിയെടുക്കാന്‍
കഴിയാത്ത സാഹചര്യം
വിലയിരുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
കേന്ദ്ര-സംസ്ഥാന
ബന്ധം
ഏകോപിപ്പിക്കുന്നതില്‍
പ്രതിനിധിയുടെ
പ്രവര്‍ത്തനം
പരാജയമാണെന്ന്
കരുതുന്നുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
പദവി ഒഴിവാക്കി
സാമ്പത്തിക ബാധ്യത
കുറയ്ക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
തിരുവനന്തപുരം
ജില്ല എല്‍.പി.എസ്.എ.
(മലയാളം മീഡിയം) നിയമനം
1868.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ
എല്‍.പി.എസ്.എ. (മലയാളം
മീഡിയം)
തസ്തികയിലേക്കുള്ള
(കാറ്റഗറി നമ്പർ
387/2014)
നിയമനത്തിനായി എത്ര
ഒഴിവുകള്‍ നിലവിൽ
പി.എസ്.സി.ക്ക്
റിപ്പോർട്ട്
ചെയ്തിട്ടുണ്ട്;
ഇവയില്‍ എത്ര എൻ.ജെ.ഡി.
ഒഴിവുകളുണ്ടെന്ന്
പൊതുവിഭാഗം, സംവരണ
വിഭാഗം തിരിച്ചുള്ള
വിവരം നല്‍കാമോ;
(ബി)
പി.എസ്.സി.
യ്ക്ക് റിപ്പോർട്ട്
ചെയ്തിട്ടുള്ള
ഒഴിവിലേക്ക് അഡ്വൈസ്
അയക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
എല്‍.പി.എസ്.എ.
തിരുവനന്തപുരം ജില്ലാ
റാങ്ക് ലിസ്റ്റില്‍
നിന്നുള്ള നിയമനവുമായി
ബന്ധപ്പെട്ട് ബഹു.
ഹൈക്കോടതിയില്‍ കേസ്
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
കേസിന്മേല് അന്തിമ
തീരുമാനമായിട്ടുണ്ടോ;
വിശദാംശം നല്‍കാമോ?
സംസ്ഥാനത്തിന്റെ
അധികാരാവകാശങ്ങള്‍
1869.
ശ്രീ.എം.ഉമ്മര്‍
,,
കെ.എം.ഷാജി
,,
പി.കെ.അബ്ദു റബ്ബ്
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഭരണഘടന
ഉറപ്പാക്കുന്ന
ഫെഡറലിസത്തിന്റെ
അടിസ്ഥാന
സവിശേഷതകളോരോന്നും
കേന്ദ്ര സമീപനത്തില്‍
കടുത്ത വെല്ലുവിളികളെ
നേരിടുന്നുണ്ടോ;
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്തിന്റെ
അധികാരാവകാശങ്ങളെ
കേന്ദ്രം
കവര്‍ന്നെടുക്കുന്ന
നടപടികള്‍ക്കെതിരെയുള്ള
നിലപാട് കേന്ദ്ര
സര്‍ക്കാരിനെ
അറിയിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
സംസ്ഥാനത്തിന്റെ
അധികാരാവകാശങ്ങള്‍
നേടിയെടുക്കുന്നതിനും
ജനാധിപത്യ മതേതര
സ്വഭാവം
നിലനിര്‍ത്തിക്കിട്ടാനും,
അസഹിഷ്ണുതകള്‍
പ്രകടമാക്കുന്ന കേന്ദ്ര
നിയമനിര്‍മ്മാണങ്ങളിലും
ഭരണപരമായ
നടപടികളിന്മേലുമുള്ള
സംസ്ഥാനത്തിന്റെ
വിയോജിപ്പ്
തുറന്നുകാട്ടാന്‍
ഏതെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
റീ
ബില്‍ഡ് കേരള പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
ഗ്രാമീണ റോഡുകളുടെ നവീകരണം
1870.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീ
ബില്‍ഡ് കേരള
പദ്ധതിയില്‍
ഉള്‍പ്പെടുത്തി ഗ്രാമീണ
റോഡുകള്‍
നവീകരിക്കുന്നതിന്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും അനുവദിച്ച തുക
ചെലവഴിക്കുന്നതിന്
ചുമതലപ്പെടുത്തിയിരിക്കുന്നത്
എത് വകുപ്പിനെയാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയിൽ ഗ്രാമീണ
റോഡുകളെ
ഉൾപ്പെടുത്തുന്നതിന്
എന്തെങ്കിലും
മാനദണ്ഡങ്ങള്‍
നിശ്ചയിച്ചിട്ടുണ്ടോ;
പ്രസ്തുത റോഡുകള്‍
ഏറ്റെടുക്കുന്നതിന്റെ
നിര്‍ദ്ദേശം
മണ്ഡലാടിസ്ഥാനത്തില്‍
നല്കാന്
വ്യവസ്ഥയുണ്ടോ; എത്ര
ദിവസത്തിനുള്ളില്‍
നിര്‍മ്മാണം
പൂര്‍ത്തീകരിക്കാനാണ്
നിര്‍ദ്ദേശം
നല്‍കിയിട്ടുള്ളത്?
റീ
ബില്‍ഡ് കേരള
ഇനീഷ്യേറ്റീവിന്റെ
ഭാഗമായുള്ള പദ്ധതികള്‍
1871.
ശ്രീ.സി.
ദിവാകരന്
,,
മുല്ലക്കര രത്നാകരന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പുനര്‍നിര്‍മ്മാണ
പദ്ധതിയുടെ (റീ ബില്‍ഡ്
കേരള ഇനീഷ്യേറ്റീവ്)
പുരോഗതി
വ്യക്തമാക്കുമോ;
(ബി)
റീ
ബില്‍ഡ് കേരള
ഇനീഷ്യേറ്റീവിന്റെ
ഭാഗമായി അംഗീകാരം
നല്‍കിയിട്ടുള്ള
പദ്ധതികളുടെ
വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
പൊതുമരാമത്ത്
റോഡുകളുടെയും
പ്രാദേശിക
റോഡുകളുടെയും
പുനര്‍നിര്‍മ്മാണത്തിനായുള്ള
പദ്ധതികള്‍ സംബന്ധിച്ച
വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ജനപങ്കാളിത്തത്തോടെ
പ്രാദേശിക ഭൂപടം
തയ്യാറാക്കുന്ന പദ്ധതി
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കുമോ;
(ഇ)
കുടിവെള്ള
പദ്ധതികള്‍
പൂര്‍ത്തിയാക്കുന്നതിനും
പമ്പുസെറ്റുകള്‍
മാറ്റിവെയ്ക്കുന്നതിനുമുള്ള
പദ്ധതിയുടെ വിവരങ്ങള്‍
ലഭ്യമാക്കുമോ?
റീ-ബില്‍ഡ്
കേരള പദ്ധതി
1872.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
റീ-ബില്‍ഡ്
കേരള പദ്ധതി പ്രകാരം
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
സര്‍ക്കാര്‍
നടപ്പാക്കുന്ന
പദ്ധതികള്‍
ഏതെല്ലാമാണെന്നും ഓരോ
പ്രവര്‍ത്തിയുടെയും
നിലവിലുള്ള അവസ്ഥയും
ഓരോന്നിനും
അനുവദിക്കപ്പെട്ട
തുകയും അറിയിക്കാമോ?
വാട്ടര്‍
ട്രെയിന്‍ പദ്ധതി
1873.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തില്‍
വാട്ടര്‍ ട്രെയിന്‍
പദ്ധതി
നടപ്പിലാക്കുന്നതുമായി
ബന്ധപ്പെട്ട്
30.01.2019-ല്‍
കെ-ഡിസ്ക് നടത്തിയ
മീറ്റിംഗിന്റെ
തീരുമാനങ്ങളിന്മേല്
നടന്ന വിശകലനത്തില്‍ ഈ
പദ്ധതിയുടെ പ്രായോഗികത
സംബന്ധിച്ച് ഉയര്‍ന്ന
ആശങ്കകള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കാമോ;
(ബി)
ഈ
ആശങ്കകള്‍
പരിഹരിക്കുന്നതിന് ഈ
പദ്ധതിയുമായി
ബന്ധപ്പെട്ട
ആരുടെയെങ്കിലും
അഭിപ്രായം
ആരാഞ്ഞിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ; ഇല്ലെങ്കില്‍
ഈ ആശങ്കകള്‍
പരിഹരിക്കാന്‍
ഉണ്ടാകുന്ന
കാലതാമസത്തിന്
കാരണമെന്തെന്നും ഈ
ആശങ്കകള്‍
പരിഹരിക്കുന്നതിന്
ഇതുവരെ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്നും
വിശദമാക്കാമോ?
റീബില്‍ഡ്
കേരളയുടെ
ധനശേഖരണാര്‍ത്ഥമുള്ള വിദേശ
സന്ദര്‍ശനം
1874.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീബില്‍ഡ്
കേരളയുടെ
ധനശേഖരണാര്‍ത്ഥം
മുഖ്യമന്ത്രി യു.എ.ഇ.
സന്ദര്‍ശനം
നടത്തിയിരുന്നോയെന്ന്
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍
എന്നൊക്കെയായിരുന്നു
സന്ദര്‍ശനമെന്നും
ആരൊക്കെ അദ്ദേഹത്തെ
അനുഗമിച്ചുവെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
യാത്രയുടെ ഫലമായി
റീബില്‍ഡ് കേരള
ഇന്‍ഷ്യേറ്റീവിന്
ഗള്‍ഫ് രാജ്യങ്ങളില്‍
നിന്നും ലഭിച്ച തുകയുടെ
വിശദാംശം നല്‍കുമോ?
പട്ടാമ്പി
മണ്ഡലത്തില്‍
പുനര്‍നിര്‍മ്മാണം
നടത്തുവാന്‍ ഉദ്ദേശിക്കുന്ന
പ്രവൃത്തികള്‍
T 1875.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീ
ബില്‍ഡ് കേരളയില്‍
ഉള്‍പ്പെടുത്തി
പട്ടാമ്പി മണ്ഡലത്തില്‍
പുനര്‍നിര്‍മ്മാണം
നടത്തുവാന്‍
ഉദ്ദേശിക്കുന്ന
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
റീ
ബില്‍ഡ് കേരളയില്‍
ഉള്‍പ്പെടുത്തി
പുനര്‍നിര്‍മ്മാണം
നടത്തുവാന്‍
ഉദ്ദേശിക്കുന്ന
പ്രവര്‍ത്തികള്‍ക്ക്
അനുവര്‍ത്തിക്കേണ്ട
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
ശാര്‍ങ്ങക്കാവ്
പാലത്തിന് അനുമതി
1876.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
റീ
ബില്‍ഡ് കേരള
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
മാവേലിക്കര-ചെങ്ങന്നൂര്‍
മണ്ഡലത്തിനെ
ബന്ധിപ്പിക്കുന്ന
ശാര്‍ങ്ങക്കാവ്
പാലത്തിന് അനുമതി
ലഭ്യമാക്കുന്നതിനാവശ്യമായ
നടപടി
സ്വീകരിക്കുമോ;നിലവിലെ
ഇതിന്റെ സ്ഥിതി
വ്യക്തമാക്കുമോ?
ശബരിമലയിലെ
യുവതീ പ്രവേശന സത്യവാങ്മൂലം
1877.
ശ്രീ.വി.എസ്.ശിവകുമാര്‍
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യുവതീ
പ്രവേശനം സംബന്ധിച്ച
വിധി അവസാന വാക്കല്ല
എന്ന സുപ്രീംകോടതിയുടെ
നിരീക്ഷണത്തിന്റെ
വെളിച്ചത്തിൽ ശബരിമല
ഭക്തരുടെ വികാരങ്ങള്‍
വ്രണപ്പെടുത്തുന്നതായി
ആക്ഷേപമുള്ള നടപടികള്‍
സര്‍ക്കാര്‍
ഒഴിവാക്കിയിരുന്നോ;
(ബി)
ശബരിമലയിലെ
കോടാനുകോടി വരുന്ന
ഭക്തരുടെ വികാരങ്ങളെ
വ്രണപ്പെടുത്തുന്നതിന്
സര്‍ക്കാര്‍
ഭാഗത്തുനിന്നുണ്ടായ
നടപടി തെറ്റായിപ്പോയി
എന്ന്
വിലയിരുത്തുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ശബരിമല
വിഷയം കൂടുതൽ
ജഡ്ജിമാര്‍ ഉള്‍പ്പെട്ട
ബെഞ്ചിന് മുമ്പിൽ
പരിഗണനയ്ക്ക്
വരുമ്പോള്‍ സര്‍ക്കാര്‍
നൽകിയിരുന്ന
സത്യവാങ്മൂലത്തിൽ
മാറ്റം വരുത്തി പുതിയത്
നൽകുന്ന കാര്യം
പരിഗണിക്കുമോ?
മന്ത്രിമാരുടെ
വിദേശസന്ദര്‍ശനം
1878.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
എത്ര മന്ത്രിമാര്‍
കുടുംബസമേതം
വിദേശസന്ദര്‍ശനം
നടത്തിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
വിദേശയാത്രയിലും
മന്ത്രിമാരെ അനുഗമിച്ച
ഉദ്യോഗസ്ഥരുടെ വിവരം
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
കാലയളവില്‍
വിദേശരാജ്യങ്ങളിലെ
സ്ഥാപനങ്ങളുമായി
സംസ്ഥാനവികസനം
ലക്ഷ്യമാക്കി ഒപ്പിട്ട
ധാരണാപത്രങ്ങള്‍ എത്ര
എണ്ണമുണ്ടെന്ന്
അറിയിക്കാമോ?
മുഖ്യമന്ത്രിയും
മന്ത്രിമാരും നടത്തിയ
വിദേശയാത്രകള്‍
1879.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സർക്കാർ അധികാരത്തില്‍
വന്നതിന് ശേഷം
മുഖ്യമന്ത്രിയും
മന്ത്രിമാരും നടത്തിയ
വിദേശയാത്രകള്‍
എത്രയാണെന്ന്
അറിയിക്കാമോ; സഞ്ചരിച്ച
രാജ്യങ്ങളും യാത്രാ
സംഘത്തിലുണ്ടായിരുന്ന
ഉദ്യോഗസ്ഥന്മാരുടെയും
കുടംബാംഗങ്ങളുടെയും
എണ്ണവും പേരുകളും
വ്യക്തമാക്കാമോ;
(ബി)
ഓരോ
യാത്രയ്ക്കും ചെലവായ
തുകയും സന്ദർശിച്ച
രാജ്യങ്ങളില്‍
പങ്കെടുത്ത ചടങ്ങുകളുടെ
വിശദാംശവും നല്‍കാമോ;
(സി)
ഈ
യാത്രകള്‍ കൊണ്ട്
സംസ്ഥാനത്തിന്
ലഭ്യമായതും ലഭ്യാകാൻ
ഇടയുള്ളതുമായ
നേട്ടങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
1880.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മന്ത്രിമാര്‍,
പ്രതിപക്ഷനേതാവ്,ചീഫ്
വിപ്പ് എന്നിവരുടെ
പേഴ്സണല്‍ സ്റ്റാഫില്‍
നേരിട്ട് നിയമനം ലഭിച്ച
ജീവനക്കാര്‍ക്ക്
പങ്കാളിത്ത പെന്ഷന്
പദ്ധതി
ബാധകമാക്കിയിട്ടുണ്ടോ;
(ബി)
മുന്‍
ആഭ്യന്തരവും,വിജിലന്‍സും
വകുപ്പ് മന്ത്രിയുടെ
ഓഫീസ് അറ്റന്‍ഡന്റായി
2014-16 കാലയളവില്‍
ജോലിനോക്കിയിരുന്ന
ആലപ്പുഴ
ജില്ലയിലെ,കുമാരപുരം
പോസ്റ്റ്,ആനകേറി
പറമ്പില്‍ വീട്ടില്‍
പി.രാജന് പെന്ഷന്
ആനുകൂല്യങ്ങള്‍
അനുവദിച്ച്
ഉത്തരവായിട്ടുണ്ടോ;
(സി)
അദ്ദേഹത്തിന്
അനുവദിച്ച പെന്ഷന്
പിന്നീട് റദ്ദ്
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(ഡി)
മന്ത്രിമാര്‍,
പ്രതിപക്ഷനേതാവ്,ചീഫ്
വിപ്പ് എന്നിവരുടെ
പേഴ്സണല്‍ സ്റ്റാഫില്‍
2013-ന് ശേഷം നിയമിതരായ
ആരുടെയെങ്കിലും
പെന്ഷന് ഇപ്രകാരം
റദ്ദ് ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആരുടെയൊക്കെ;
(ഇ)
പങ്കാളിത്ത
പെന്ഷന് പേഴ്സണല്‍
സ്റ്റാഫില്പെട്ടവര്ക്ക്
ബാധകമാക്കിയിട്ടില്ലാത്ത
സാഹചര്യത്തില്‍
പി.രാജന് പെന്ഷന്
ആനുകൂല്യങ്ങള്‍ തടഞ്ഞ
ഉത്തരവ് റദ്ദ്
ചെയ്യുന്നതിനും
ആനുകൂല്യങ്ങള്‍
അനുവദിക്കുന്നതിനും
അടിയന്തര നടപടി
സ്വീകരിക്കുമോ?
എറണാകുളം
ജില്ലയിലെ ലാസ്റ്റ് ഗ്രേഡ്
തസ്തികയിലേക്കുള്ള നിയമനം
1881.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ ലാസ്റ്റ്
ഗ്രേഡ് തസ്തികയിലേക്ക്
(Cat No. 71/2017)
ഏതെല്ലാം വകുപ്പുകളിൽ
നിന്നാണ് ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെടുന്നത്;
വിശദാംശം നല്‍കുമോ;
(ബി)
ഈ
വകുപ്പുകളിലും അതിന്റെ
കീഴിലുള്ള ഓഫീസുകളിലും
ഈ തസ്തികകളിൽ എത്ര
ഒഴിവുകള്‍ ഉണ്ടെന്ന്
വേര്‍തിരിച്ച് നൽകാമോ;
ഈ ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്ട്ട്ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കാമോ;
(സി)
ഈ
വകുപ്പുകളിലും അതിന്റെ
കീഴിലുള്ള ഓഫീസുകളിലും
2020 ജനുവരി മുതൽ 2020
ഡിസംബര്‍ വരെ ഈ
തസ്തികയിൽ നിന്നും
വിരമിക്കുന്ന
ജീവനക്കാരുടെ എണ്ണം
വേര്‍തിരിച്ച് നൽകാമോ;
(ഡി)
ഈ
തസ്തികയിൽ ഉള്ള
ഒഴിവുകള്‍ എത്രയുംവേഗം
പബ്ലിക് സര്‍വ്വീസ്
കമ്മീഷനിലേക്ക്
റിപ്പോര്‍ട്ട്
ചെയ്യാനുള്ള
നിര്‍ദ്ദേശം നൽകാൻ
നടപടി സ്വീകരിക്കുമോ?
സാമ്പത്തിക
ബാധ്യത
1882.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ കാലയളവില്‍
സാമ്പത്തിക ബാധ്യത ഉള്ള
എത്ര
തസ്തികകള്‍/സമിതികള്‍/കമ്മീഷനുകള്‍/പുനര്‍
നിയമനങ്ങള്‍ എന്നിവ
നടത്തിയിട്ടുണ്ട്;
വകുപ്പ് തിരിച്ച്
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇത്തരത്തില്‍
സൃഷ്ടിച്ച
തസ്തികകള്‍/സമിതികള്‍/കമ്മീഷനുകള്‍/
പുനര്‍ നിയമനങ്ങള്‍
കൊണ്ട് സംസ്ഥാനത്തിന്
ലഭിച്ച നേട്ടങ്ങള്‍
എന്തെല്ലാമാണ്
വ്യക്തമാക്കാമോ;
(സി)
ഇത്തരത്തില്‍
നിയമിച്ചവര്ക്കായി
രൂപീകരിച്ച ഓഫീസിലെ
ജീവനക്കാര്‍/നിയമനരീതി/ചെലവ്
എന്നിവ വിശദമാക്കാമോ?
വനിതാ
ജീവനക്കാര്‍ക്കായി
സെക്രട്ടേറിയേറ്റിലെ
ഇന്റേണല്‍ കമ്മിറ്റി
1883.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വനിതാ
ജീവനക്കാര്‍ക്ക്
നേരെയുള്ള അതിക്രമങ്ങളെ
കുറിച്ചുള്ള പരാതി
പരിഹരിക്കുവാന്‍
സെക്രട്ടേറിയേറ്റില്‍
ഇന്റേണല്‍ കമ്മിറ്റി
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ആരൊക്കെയാണ്
പ്രസ്തുത കമ്മിറ്റിയിലെ
അംഗങ്ങള്‍;
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രസ്തുത കമ്മിറ്റി
മുമ്പാകെ എത്ര
പരാതികള്‍ ലഭിച്ചു;
അതില്‍ എത്ര പരാതികള്‍
അന്വേഷിച്ച്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചു എന്ന്
വിശദമാക്കുമോ;
(സി)
പ്രസ്തുത
കമ്മിറ്റിയുടെ
പ്രവര്‍ത്തനം
ഫലപ്രദമല്ലായെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന് ആധാരമായ
വസ്തുതകള്‍
എന്തൊക്കെയാണ്;
(ഡി)
കമ്മിറ്റിയുടെ
പ്രവര്‍ത്തനം
ഫലപ്രദമാക്കുന്നതിനും
പരാതികള്‍
സമയബന്ധിതമായി
അന്വേഷിച്ച് നടപടി
സ്വീകരിക്കുന്നതിനും
ആവശ്യമായ നിർദ്ദേശം
നൽകുമോ?
ഓഫീസുകളില്‍
ഫയല്‍ തീര്‍പ്പാക്കുന്നതിന്
അദാലത്തുകള്‍
1884.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജില്ലാതലത്തിലും
താലൂക്ക്തലത്തിലും ഉള്ള
ആഫീസുകളില്‍ ജനങ്ങള്‍
നല്കിയ അപേക്ഷകളില്‍
തീർപ്പുകല്പിക്കുന്നതിന്
ചില ഉദ്യോഗസ്ഥര്‍
മതിയായ ജാഗ്രത
കാണിക്കുന്നില്ല എന്ന
പരാതി ഉയർന്നുവരുന്നത്
കണക്കിലെടുത്ത്
ഓരോവകുപ്പിലേയും
ജില്ലാ-താലൂക്ക് തല
ആഫീസുകള്‍
കേന്ദ്രീകരിച്ച് ഫയലുകൾ
തീർപ്പാക്കുന്നതിന്
അദാലത്തുകള്‍
സംഘടിപ്പിക്കുവാൻ
ഉദ്ദേശ്യമുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശം
വ്യക്തമാക്കുമോ;
(ബി)
സേവനാവകാശ
നിയമം നടപ്പിലാക്കിയ
വകുപ്പുകളില്‍ നിശ്ചിത
സമയപരിധിക്കുള്ളില്‍
സേവനം നല്‍കിയിട്ടുണ്ട്
എന്ന്
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ?
ബയോമെട്രിക്
പഞ്ചിംഗ് സംവിധാനം
1885.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സെക്രട്ടേറിയേറ്റിന്
പുറമെ സംസ്ഥാനത്തെ
എല്ലാ സര്‍ക്കാര്‍
ഓഫീസുകളിലും
വിദ്യാഭ്യാസ
സ്ഥാപനങ്ങളിലും
ബയോമെട്രിക് പഞ്ചിംഗ്
സംവിധാനം
നടപ്പിലാക്കുന്ന പദ്ധതി
ഏത് ഘട്ടത്തിലാണ്;
വിശദമാക്കുമോ;
(ബി)
ശമ്പള
വിതരണ സോഫ്റ്റ് വെയറായ
സ്പാര്‍ക്കില്‍
ഉള്‍പ്പെടാത്ത
ഓഫീസുകളില്‍
എപ്രകാരമാണ് പഞ്ചിംഗ്
സംവിധാനം
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
വിശദമാക്കുമോ;
(സി)
ഗവണ്മെന്റ്
സെക്രട്ടറിമാരെ
പഞ്ചിംഗില്‍ നിന്നും
ഒഴിവാക്കണമെന്ന് അവർ
ആവശ്യപ്പെട്ടിട്ടുണ്ടോ;എങ്കിൽ
അതിനുള്ള കാരണമെന്താണ്;
ഇക്കാര്യത്തിലുള്ള
സർക്കാർ തീരുമാനം
എന്താണ്
എന്നറിയിക്കാമോ?
ബയോമെട്രിക്
പഞ്ചിംഗ് സംവിധാനം
1886.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം സര്‍ക്കാര്‍
ഓഫീസുകളിലാണ്
ബയോമെട്രിക് പഞ്ചിംഗ്
സംവിധാനം ഇനിയും
ഏര്പ്പെടുത്തിയിട്ടില്ലാത്തതെന്ന്
വ്യക്തമാക്കുമോ;
(ബി)
ബാക്കിയുള്ള
ഓഫീസുകളില്‍
ബയോമെട്രിക് പഞ്ചിംഗ്
സംവിധാനം
നടപ്പിലാക്കുന്ന
നടപടികള്‍ എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകും
എന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
സര്‍വ്വീസില്‍ വനിതാ
ഡ്രൈവര്‍മാര്‍
1887.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സര്‍വ്വീസിലും
പൊതുമേഖലാ
സ്ഥാപനങ്ങളിലും വനിതകളെ
ഡ്രൈവര്‍മാരായി
നിയമിക്കാന്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ആയതിന്റെ
നിയമന ചട്ട ഭേദഗതികള്‍
പി.എസ്.സി.
അംഗീകരിച്ചിട്ടുണ്ടോ
എന്ന വിവരം
വെളിപ്പെടുത്തുമോ?
സെക്രട്ടേറിയറ്റില്‍
ജീവനക്കാര്‍ അവധിയെടുത്ത്
കെ.എ.എസ്. പരീക്ഷയ്ക്ക്
പരിശീലനം നടത്തുന്നത്
1888.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഗവണ്മെന്റ്
സെക്രട്ടേറിയറ്റില്‍
അന്‍പതോളം ജീവനക്കാര്‍
അവധിയെടുത്ത് കേരളാ
അഡ്മിനിസ്ട്രേറ്റീവ്
സര്‍വീസ് പരീക്ഷയ്ക്ക്
പരിശീലനം
നടത്തുന്നതിനെതിരെ
പൊതുഭരണ വകുപ്പ്
സെക്രട്ടറി കുറിപ്പ്
നല്‍കിയിട്ടുണ്ടോ;
ഇത്തരത്തില്‍
അവധിയെടുത്തവർ ജോലി
ഉപേക്ഷിച്ച് പരീക്ഷക്ക്
തയ്യാറാകുകയോ അവധി
റദ്ദാക്കി ജോലിയില്‍
പ്രവേശിക്കുകയോ
ചെയ്യണമെന്ന് പൊതുഭരണ
വകുപ്പ് സെക്രട്ടറി
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇത്തരത്തില്‍
അവധിയെടുക്കുന്നവര്‍
റാങ്ക് ലിസ്റ്റില്‍
വന്നാല്‍
അയോഗ്യരാക്കണമെന്ന
നിലപാട് പൊതുഭരണ
വകുപ്പ് സെക്രട്ടറി
സ്വീകരിച്ചിട്ടുണ്ടോ;
നിയമാനുസൃതം അവധി
അനുവദിക്കപ്പെട്ട
ശേഷമാണ് ജീവനക്കാര്‍
അവധിയില്‍ പ്രവേശിച്ചത്
എന്നിരിക്കെ പ്രസ്തുത
നിലപാട് നിയമവിധേയവും
നീതിയുക്തവുമാണെന്ന്
കരുതുന്നുണ്ടോ;
(സി)
എെ.എ.എസ്.
ഉദ്യോഗസ്ഥര്‍ക്ക്
ഉന്നതപഠനത്തിന്
ശമ്പളത്തോടു കൂടി അവധി
അനുവദിക്കാറുണ്ടോ;
വ്യക്തമാക്കാമോ?
ദേശീയ
ജനസംഖ്യാ രജിസ്റ്റര്‍
T 1889.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
ജനസംഖ്യാ രജിസ്റ്റര്‍
പുതുക്കുന്നതുമായി
ബന്ധപ്പെട്ട്
താമരശ്ശേരി
തഹസില്‍ദാര്‍
കീഴുദ്യോഗസ്ഥര്‍ക്ക്
നിര്‍ദ്ദേശം
നല്കിയിരുന്നുവോ; ഇത്
സംബന്ധിച്ച്
തഹസില്‍ദാറില്‍ നിന്ന്
വിശദീകരണം
വാങ്ങിയിട്ടുണ്ടോ;
വിശദമാക്കാമോ;
മുകള്‍ത്തട്ടില്‍
നിന്നുളള ഏതെങ്കിലും
നിര്‍ദ്ദേശത്തിന്റെ
അടിസ്ഥാനത്തിലാണോ
തഹസില്‍ദാര്‍
ഇത്തരത്തില്‍
പ്രവര്‍ത്തിച്ചത് എന്ന്
വ്യക്തമാക്കാമോ;
(ബി)
സുപ്രധാനമായ
ഇത്തരം കാര്യങ്ങളില്‍,
തഹസില്‍ദാര്‍
ഉള്‍പ്പെടെയുളള
ഉദ്യോഗസ്ഥരുടെ ഭാഗത്ത്
നിന്ന് കുറ്റകരമായ
അശ്രദ്ധ ഉണ്ടായതായി
വിലയിരുത്തിയിട്ടുണ്ടോ;
ഇക്കാര്യത്തില്‍
ഉത്തരവാദികളായ
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്ന്
വെളിപ്പെടുത്താമോ;
(സി)
സംസ്ഥാനത്ത്
മറ്റെവിടെയെങ്കിലും
ഇത്തരത്തിലുളള
സംഭവങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
കേന്ദ്ര
പൊതുമേഖലാ സ്ഥാപനങ്ങളുടെ
വിറ്റഴിക്കലും സ്വകാര്യ
വല്ക്കരണവും
1890.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
വിറ്റഴിക്കലും
സ്വകാര്യവല്‍ക്കരണവും
ഊര്‍ജിതമാക്കിയതിനാല്‍
പ്രസ്തുത സ്ഥാപനങ്ങളുടെ
വസ്തുവകകളില്‍ സംസ്ഥാന
സര്‍ക്കാരിന്റെ
നിയമപരമായ അവകാശം
സംരക്ഷിക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു
വരുന്നുവെന്ന്
അറിയിക്കാമോ;
(ബി)
കേന്ദ്ര
പൊതുമേഖലാ
സ്ഥാപനങ്ങളുടെ
കൈവശമുള്ള
സംസ്ഥാനത്തിന്റെ
വസ്തുവകകളുടെ
വിശദാംശങ്ങള്‍
തയ്യാറാക്കിയിട്ടുണ്ടെങ്കില്‍
ആയതിന്റെ വിവരങ്ങള്‍
വെളിപ്പെടുത്താമോ?
പി.എസ്.സി.
പരീക്ഷകളിലെ ക്രമക്കേട്
1891.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഇലക്ട്രോണിക്
ഉപകരണങ്ങളുടെ
സഹായത്താേടെ പി.എസ്.സി.
പരീക്ഷകളില്‍ നടത്തുന്ന
ക്രമക്കേട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അത്
തടയുന്നതിനായി
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)
ഫെബ്രുവരിയില്‍
നടക്കുന്ന കെ.എ.എസ്.
പ്രിലിമിനറി
പരീക്ഷയില്‍ ഇത്തരം
ഉപകരണങ്ങള്‍
ഉപയോഗിക്കുന്നില്ലെന്ന്
ഉറപ്പുവരുത്തുന്നതിനായി
എന്തെങ്കിലും ക്രമീകരണം
നടത്തിയിട്ടുണ്ടോ;
വെളിപ്പെടുത്തുമോ;
(സി)
ഇതിനായി
പി.എസ്.സി.
ഉദ്യോഗസ്ഥര്‍ക്കും,
ഇന്‍വിജിലേറ്റര്‍മാര്‍ക്കും
ആവശ്യമായ പരിശീലനവും
നിര്‍ദ്ദേശവും
നല്‍കുമോ;
വ്യക്തമാക്കുമോ;
(ഡി)
പരീക്ഷകളില്‍
ക്രമക്കേട്
കാട്ടുന്നവരെ സ്ഥിരമായി
ഡീബാര്‍ ചെയ്യുന്നതിനു
നടപടി സ്വീകരിക്കുമോ;
വിശദവിവരം
വെളിപ്പെടുത്തുമോ?
യു.എല്‍.സി.സി.എസ്.
ന് നേരിട്ട് കരാര്‍ കൊടുത്ത
നടപടി
1892.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
ഊരാളുങ്കല്‍ ലേബര്‍
കോണ്ട്രാക്റ്റ് സഹകരണ
സ്ഥാപനത്തിന്
(യു.എല്‍.സി.സി.എസ്.)
സി-ഡിറ്റില്‍ നിന്നും
ആകെ എത്ര തുകയുടെ
വര്‍ക്ക് ഓര്‍ഡര്‍
കൊടുത്തിട്ടുണ്ട്;ഏതൊക്കെ
പ്രവൃത്തികളാണ്
നല്‍കിയിട്ടുളളത്
എന്നും വിശദമാക്കാമോ;
(ബി)
അംഗീകൃത
ഏജന്‍സികളില്‍ നിന്നും
ടെണ്ടര്‍ വിളിക്കാതെ
യു.എല്‍.സി.സി.എസ്. ന്
നേരിട്ട് കരാര്‍
കൊടുക്കാന്‍
വ്യവസ്ഥകള്‍
അനുവദിക്കുന്നുണ്ടോ;
എങ്കില്‍ ഏതു വ്യവസ്ഥ
അനുസരിച്ചെന്ന്
വ്യക്തമാക്കുമോ;
(സി)
ടെണ്ടര്‍
വിളിക്കാതെ കരാര്‍
കൊടുക്കാന്‍ വ്യവസ്ഥ
ഇല്ലെങ്കില്‍ ഇതിന്
ഉത്തരവാദികളായ
ഉദ്യോഗസ്ഥര്‍ക്ക് എതിരെ
നടപടി സ്വീകരിക്കുമോ;
(ഡി)
കേരളാ
പോലീസ് ഊരാളുങ്കലിന്
നല്‍കിയിരുന്ന വര്‍ക്ക്
ഓര്‍ഡര്‍ പിന്‍വലിച്ച
സാഹചര്യം നിലനില്‍ക്കെ,
കേരള പോലീസില്‍ നിന്നും
സി-ഡിറ്റിനു ലഭിച്ച
മൂന്നു പ്രാെജക്ടുകള്‍
സി-ഡിറ്റ്
നഷ്ടപ്പെടുത്തിയ വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
പ്രോജക്ട്
നഷ്ടപ്പെടാനുണ്ടായ
സാഹചര്യം
വ്യക്തമാക്കാമോ;
ഇതുമായി ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിക്കാന്‍
ഉദ്ദേശ്യമുണ്ടോയെന്ന്
വ്യക്തമാക്കുമോ?
റോഡ്
നിര്‍മ്മാണത്തില്‍ തീരദേശ
പരിപാലന നിയമത്തിന്റെ ലംഘനം
1893.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റോഡ്
നിര്‍മ്മാണത്തില്‍
തീരദേശ പരിപാലന
നിയമത്തിന്റെ ലംഘനം
ഉണ്ടെന്ന്
പരാതിപ്പെട്ട്,
1157/പി.എസ്./എല്‍.ഒ.പി./2019
പ്രകാരം
മുഖ്യമന്ത്രിക്ക്
ലഭിച്ച പരാതിയന്മേല്‍
എന്തു നടപടിയാണ്
സ്വീകരിച്ചത് എന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഈ
റോഡ് നിര്‍മ്മാണം
നടത്തുവാന്‍
ഉദ്ദേശിക്കുന്ന സ്ഥലം
തോട് നികത്തിയതാണെന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എന്ത്
നടപടി സ്വീകരിച്ചു;
വ്യക്തമാക്കാമോ?
മുളവുകാട്
റോഡ് വികസന പദ്ധതിയുടെ
പുരോഗതി
1894.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019
ഡിസംബറില്‍
പൂര്‍ത്തീകരിക്കുമെന്ന്
വ്യക്തമാക്കിയിരുന്നതും
ജിഡ ഫണ്ട്
വിനിയോഗിച്ച്
നടപ്പാക്കി വരുന്നതുമായ
മുളവുകാട് റോഡ് വികസന
പദ്ധതിയുടെ രണ്ടാം
ഘട്ടം പ്രവൃത്തി
പൂര്‍ത്തീകരിക്കുന്നതിനുളള
കാലതാമസ്സം
എന്തുകാെണ്ടെന്ന്
വിശദമാക്കാമോ;
(ബി)
പ്രവൃത്തി
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാനാകുമെന്ന്
വ്യക്തമാക്കാമോ;
(സി)
മൂന്നാംഘട്ട
പ്രവൃത്തികള്‍
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വിശദമാക്കാമോ;
(ഡി)
മൂന്നാംഘട്ടത്തിലുള്പ്പെട്ടതും
ഏറ്റെടുക്കേണ്ടതുമായ
ഭൂമിയുടെ ഉടമകള്‍ക്ക്
നഷ്ടപരിഹാരം
നല്‍കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
സര്‍ക്കാര്‍/അര്‍ദ്ധ
സര്‍ക്കാര്‍/പൊതുമേഖലാ
സ്ഥാപനങ്ങളിലെ നിയമനം
1895.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍/അര്‍ദ്ധ
സര്‍ക്കാര്‍/പൊതുമേഖലാ
സ്ഥാപനങ്ങളിലെ നിയമനം
ഭാഗികമായോ പൂര്‍ണ്ണമായോ
നിലവിൽ ഉള്ള
സംവിധാനത്തിന് പകരമായി
സഹകരണ മേഖലയിൽ
നിലവിലുള്ള സ്വകാര്യ
ലേബര്‍ കോൺട്രാക്ടിംഗ്
സൊസൈറ്റിയായ
ഊരാളുങ്കലിന് നൽകുന്ന
കാര്യം പരിഗണനയിലുണ്ടോ
; എങ്കിൽ
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
സൊസൈറ്റിക്ക് ചില
പ്രധാന പദ്ധതികള്‍
നടപ്പിലാക്കുന്നതിനുള്ള
ചുമതല നൽകിയിട്ടുള്ളതായ
റിപ്പോര്‍ട്ടിൽ
എന്തെങ്കിലും
അടിസ്ഥാനമുണ്ടോ ;
വ്യക്തമാക്കുമോ;
(സി)
എങ്കിൽ
ഇതിന്റെ
തുടര്‍ച്ചയെന്നോണം
പ്രസ്തുത നിയമനാധികാരം
കൈമാറാൻ
ഉദ്ദേശിക്കുന്നുണ്ടെങ്കിൽ
അക്കാര്യം പൂര്‍ണ്ണമായി
ഒഴിവാക്കുമോ;വിശദവിവരം
ലഭ്യമാക്കാമോ?
സിവില്‍
സര്‍വ്വീസിലെ അഴിമതി
തടയാന്‍ നടപടി
1896.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സിവില്‍ സര്‍വ്വീസിലെ
അഴിമതി തടയുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത്;
വിശദമാക്കുമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
അഴിമതി കേസുകളാണ്
കണ്ടെത്തിയിട്ടുളളതെന്നും
എത്ര പേര്‍ക്കെതിരെ
നടപടി സ്വീകരിച്ചെന്നും
വകുപ്പ് തിരിച്ചുളള
കണക്ക് ലഭ്യമാക്കുമോ?
ചീഫ്
മിനിസ്റ്റേഴ്സ് ലോക്കല്‍
റീബില്‍ഡ് പ്രോജക്റ്റ്
1897.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചീഫ്
മിനിസ്റ്റേഴ്സ്
ലോക്കല്‍ റീബില്‍ഡ്
പ്രോജക്ട് എന്ന
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
പാലക്കാട് ജില്ലയിലെ
ഏതെല്ലാം
റോഡുകള്‍ക്കാണ് ഫണ്ട്
അനുവദിച്ചത്; വിശദാംശം
ലഭ്യമാക്കാമോ;
(ബി)
ഒറ്റപ്പാലം
അസംബ്ലി മണ്ഡലത്തിലെ
ഏതെല്ലാം റോഡുകള്‍
പുനര്‍നിര്‍മ്മിക്കുന്നതിനുള്ള
പ്രൊപ്പോസലാണ് ചീഫ്
മിനിസ്റ്റേഴ്സ്
ലോക്കല്‍ റീബില്‍ഡ്
പ്രോജക്ട് മുഖാന്തിരം
പരിഗണിക്കുന്നതെന്നു
വ്യക്തമാക്കാമോ?
അതിവേഗ
റെയില്‍വേ പാതയുടെ
നിർമ്മാണം
T 1898.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
മുതല്‍ കാസര്‍ഗോഡ്
വരെയുളള അതിവേഗ
റെയില്‍വേ പാതയ്ക്ക്
റെയില്‍വേ മന്ത്രാലയം
തത്വത്തില്‍ അംഗീകാരം
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
എത്ര ഹെക്ടര്‍ സ്ഥലമാണ്
ആവശ്യമായിട്ടുളളതെന്നും
സ്ഥലമെടുപ്പിനുളള
നടപടികള്‍
ഏതുഘട്ടത്തിലാണെന്നും
വ്യക്തമാക്കുമോ;
(സി)
ഭൂമി
ഏറ്റെടുക്കുന്നതിനുളള
നടപടി
വേഗത്തിലാക്കുന്നതിന്
പ്രത്യേക സെല്‍
രൂപീകരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
ഇതിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
എന്ത് തുക ആവശ്യമായി
വരുമെന്നും അതില്‍
സംസ്ഥാന സര്‍ക്കാരിന്റെ
ഓഹരി എത്രയാണെന്നും
അറിയിക്കാമോ;
(ഇ)
ഇൗ
തുക സംസ്ഥാന
സര്‍ക്കാര്‍ എപ്രകാരം
കണ്ടെത്തുവാനാണ്
തീരുമാനിച്ചിട്ടുളളതെന്ന്
വ്യക്തമാക്കുമോ?
നിക്ഷേപ
സംഗമം
T 1899.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിൽ വന്നശേഷം
വിദേശനിക്ഷേപകരെ
സംസ്ഥാനത്തേക്ക്
ആകര്‍ഷിക്കുവാനായി
നിക്ഷേപ സംഗമം
നടത്തിയിട്ടുണ്ടോ;എങ്കിൽ
ഇതിന്റെ വിശദാംശം
നൽകുമോ;
(ബി)
ഇതനുസരിച്ച്
എത്ര കോടി രൂപയുടെ
നിക്ഷേപ പദ്ധതികള്‍
ആരംഭിക്കുന്നതിനുവേണ്ടിയാണ്
വാഗ്ദാനം
ലഭിച്ചിട്ടുള്ളത്;വാഗ്ദാനം
ലഭിച്ച പദ്ധതികള്‍
എല്ലാം
ആരംഭിച്ചിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
എവിടെയെല്ലാം
ഏതെല്ലാം പദ്ധതികള്‍
ആരംഭിച്ചിട്ടുണ്ട്
എന്നും ഇതിനുവേണ്ടി
എത്ര കോടി രൂപ നിക്ഷേപം
നടത്തിയിട്ടുണ്ട്
എന്നതിന്റെയും
വിശദവിവരം നൽകുമോ?
കേന്ദ്രാവിഷ്കൃത
പദ്ധതികളിലെ കുടിശ്ശിക
1900.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
ലഭിക്കേണ്ട ധനസഹായം
കുടിശ്ശികയായിട്ടുള്ള
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍
ഏതെല്ലാമെന്നും
കുടിശ്ശിക തുക
എത്രയെന്നും
വിശദമാക്കാമോ;ഇത്
സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
കുടിശ്ശിക തുക
ലഭിക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
റീ
ബില്‍ഡ് കേരള ഇനിഷേറ്റീവ്
പദ്ധതി
T 1901.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീ
ബില്‍ഡ് കേരള
ഇനിഷ്യേറ്റീവ്
പദ്ധതിയില്‍
കുന്നത്തുനാട്
നിയോജകമണ്ഡലത്തില്‍
നിന്നും
ഉള്‍പ്പെടുത്തിയിട്ടുള്ള
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്കായി
ടെണ്ടർ നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(സി)
തമ്മാനിമറ്റം
തൂക്കുപാലത്തിന്റെ
പുനര്‍നിര്‍മ്മാണം
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ?
നെന്മാറ
നിയോജക മണ്ഡലത്തിലെ റീ
ബില്‍ഡ് കേരള പദ്ധതികള്‍
1902.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീ
ബില്‍ഡ് കേരള
പദ്ധതിയുമായി
ബന്ധപ്പെട്ട് നെന്മാറ
നിയോജക മണ്ഡലത്തില്‍
എത്ര പദ്ധതികളാണ്
അനുവദിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
ഈ
പദ്ധതികളുടെ
പ്രവര്‍ത്തന പുരോഗതി
വിലയിരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കുട്ടനാട്
പ്രദേശങ്ങളിലെ തോടുകളുടെ
നവീകരണം
1903.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
റീ
ബില്‍ഡ് കേരള
പദ്ധതിയിലുള്‍പ്പെടുത്തി
കുട്ടനാട്, അപ്പര്‍
കുട്ടനാട്
പ്രദേശങ്ങളിലെ
തോടുകളുടെ ആഴം
കൂട്ടുന്നതിനും
ശുചീകരിക്കുന്നതിനുമുള്ള
ഏതെങ്കിലും
പ്രവൃത്തികള്‍
ഏറ്റെടുത്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
ലൈഫ്
മിഷന്
1904.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലൈഫ്
മിഷന്റെ ഭാഗമായി
നിർമ്മിച്ചു
നല്‍കിയിട്ടുള്ള
വീടുകളുടെയും ഫ്ലാറ്റ്
സമുച്ചയങ്ങളുടേയും
ജില്ല തിരിച്ചുള്ള വിശദ
വിവരങ്ങള്‍ നല്‍കുമോ;
(ബി)
നിലവില്‍
എത്ര വീടുകളാണ്
നിർമ്മിതിയിലുള്ളത്;2020
മാർച്ച് 31 നകം എത്ര
വീടുകള്‍ നിർമ്മിച്ചു
നല്കുവാനാണ് സർക്കാർ
ഉദ്ദേശിക്കുന്നത്;വിശദവിവരങ്ങള്‍
നല്‍കുമോ?
സ്കൂള്‍
ഓഫ് മാത്തമാറ്റിക്സില്‍
പുതിയ കോഴ്സുകള്‍
ആരംഭിക്കുന്നതിന് നടപടി
1905.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ശാസ്ത്ര
സാങ്കേതിക വകുപ്പിന്
കീഴില്‍ കുന്നമംഗലത്ത്
പ്രവര്‍ത്തിച്ചുവരുന്ന
സ്കൂള്‍ ഓഫ്
മാത്തമാറ്റിക്സില്‍
പുതിയ കോഴ്സുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
പുതുതായി
ആരംഭിക്കുന്ന
കോഴ്സുകള്‍ സ്വാശ്രയ
മേഖലയിലാണോ നടത്താന്‍
ഉദ്ദേശിക്കുന്നത്; എത്ര
പേര്‍ക്ക് പ്രവേശനം
നല്‍കുന്നതിനാണ്
ഉദ്ദേശിക്കുന്നത്;വ്യക്തമാക്കാമോ?
കാസർഗോഡ്
മുതല്‍ തിരുവനന്തപുരം
വരെയുള്ള അതിവേഗ റെയില്‍
പദ്ധതി
1906.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസർഗോഡ്
മുതല്‍ തിരുവനന്തപുരം
വരെയുള്ള അതിവേഗ
റെയില്‍ പദ്ധതിക്ക്
ഭൂമി ഏറ്റെടുക്കാൻ
സർക്കാർ
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എത്ര
ഭൂമിയാണ് സർക്കാർ
ഏറ്റെടുക്കുക;
അറിയിക്കുമോ;
(സി)
സംസ്ഥാനത്തെ
ഏതൊക്കെ വില്ലേജുകളിലെ
ഭൂമിയാണ് ഏറ്റെടുക്കുക;
വ്യക്തമാക്കുമോ;
(ഡി)
ഏറ്റെടുക്കേണ്ട
ഭൂമി ഏതൊക്കെയാണെന്ന്
നിശ്ചിയിച്ചിട്ടുണ്ടോ
എന്ന് അറിയിക്കുമോ?
പ്ലാസ്റ്റിക്
ക്യാരിബാഗുകളുടെ നിരോധനം
1907.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഫ്ലക്സ്, പ്ലാസ്റ്റിക്
ക്യാരിബാഗുകള്‍ എന്നിവ
സമ്പൂര്‍ണ്ണമായി
നിരോധിച്ചിട്ടുണ്ടോ;
വിശദാംശം
ലഭ്യമാക്കാമോ;
(ബി)
നിരോധിക്കപ്പെട്ട
തരത്തിലുള്ള ഫ്ലക്സും
പ്ലാസ്റ്റിക്
ക്യാരിബാഗുകളും
ഇപ്പോഴും വ്യാപകമാണ്
എന്ന വസ്തുത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്ലാസ്റ്റിക്
ക്യാരിബാഗുകള്‍ക്കും
ഫ്ലക്സുകള്‍ക്കും പകരം
സംവിധാനമായി
എന്തൊക്കെയാണ്
ഒരുക്കിയിട്ടുളളതെന്ന്
അറിയിക്കുമോ;
(ഡി)
കോടതിയും
സര്‍ക്കാരും
പുറപ്പെടുവിച്ചിട്ടുളള
ഉത്തരവുകളും നിയമങ്ങളും
ലംഘിക്കുന്നവര്‍ക്കെതിരെ
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കുമോ?
തണ്ണീർത്തടങ്ങളുടെ
അവസ്ഥ
വിലയിരുത്തുന്നതിനുള്ള
സമിതി
1908.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരളത്തിലുണ്ടായ
മഹാ പ്രളയത്തിന് ശേഷം
2.25 ഹെക്ടറിനു
മുകളില്‍
വിസ്തീർണ്ണമുള്ള
തണ്ണീർത്തടങ്ങളുടെ
അവസ്ഥ
വിലയിരുത്തുന്നതിനായി
പരിസ്ഥിതി വകുപ്പിന്റെ
നേതൃത്വത്തിൽ വിദഗ്ദ്ധ
സമിതിയെ
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
സമിതിയുടെ
പ്രവർത്തനങ്ങള്‍ക്കായി
നാളിതുവരെ എത്ര തുക
ചെലവഴിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
സമിതിയുടെ പഠന
റിപ്പോർട്ട്
സര്‍ക്കാരിന്
സമർപ്പിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
റിപ്പോർട്ടിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ?
കാലാവസ്ഥ
വ്യതിയാനത്തെക്കുറിച്ച്
പഠിക്കാന്‍ നടപടി
1909.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാലാവസ്ഥ
വ്യതിയാനത്തെക്കുറിച്ച്
പഠിക്കാന്‍ എന്തെല്ലാം
നടപടികളാണ് സര്‍ക്കാര്‍
തലത്തില്‍
സ്വീകരിച്ചിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഇതുമായി ബന്ധപ്പെട്ട്
റിപ്പോര്‍ട്ടുകള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
റിപ്പോര്ട്ടുകളിന്മേല്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചത്;
വിശദമാക്കാമോ?
സി.ആര്.സെഡ്.മായി
ബന്ധപ്പെട്ട്
കെ.സി.സെഡ്.എം.എ.യിലേയ്ക്ക്
സമര്‍പ്പിക്കുന്ന
അപേക്ഷകള്‍
1910.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സി.ആര്.സെഡ്.മായി
ബന്ധപ്പെട്ട്
കെ.സി.സെഡ്.എം.എ.യിലേയ്ക്ക്
സമര്‍പ്പിക്കുന്ന
അപേക്ഷകള്‍ ഓണ്‍ലൈനായി
സ്വീകരിക്കുവാന്‍
നടപടിയുണ്ടാകുമോ;
(ബി)
ഇതിനാവശ്യമായ
സോഫ്റ്റ് വെയറുകള്‍
രൂപപ്പെടുത്തുവാന്‍
ഐ.കെ.എം. പോലെയുള്ള
സ്ഥാപനങ്ങളുടെ സേവനം
ഉപയോഗിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി)
കെട്ടിട
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
കെ.സി.സെഡ്.എം.എ.യിലേയ്ക്ക്
നല്കുന്ന
അപേക്ഷകളിന്മേലുള്ള
നടപടി അനന്തമായി
നീളുന്നകാര്യം
പരിശോധിക്കുമോ; നടപടി
സ്വീകരിക്കുമോ;
(ഡി)
പുതിയ
സി.ആര്.സെഡ്. നിയമം
അനുസരിച്ച് അപേക്ഷ
സമര്‍പ്പിക്കേണ്ട
രീതികളില്‍ തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളിലെ
സെക്രട്ടറിമാര്‍ക്ക്
അവ്യക്തത
നിലനില്‍ക്കുന്നത്
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഇ)
കെ.സി.സെഡ്.എം.എ.യിലേയ്ക്ക്
വരുന്ന ഫയലുകളില്‍
പൊതുജനങ്ങള്‍ക്ക്
വ്യക്തമായ മറുപടി
കിട്ടുന്നില്ലെന്ന
കാര്യം പരിശോധിക്കുമോ;
ഇതിനാവശ്യമായ പബ്ലിക്
റിലേഷന്‍സ് സംവിധാനം
ഏര്‍പ്പെടുത്തുമോ?
തീരദേശ
മേഖലയിലെ നിര്‍മ്മാണ
പ്രവൃത്തികള്‍
1911.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തീരദേശ
മേഖലയിലെ നിര്‍മ്മാണ
പ്രവൃത്തികളുടെ
ദൂരപരിധി പുതുക്കി
നിര്‍ണ്ണയിച്ചു
കൊണ്ടുളള
കേന്ദ്രസര്‍ക്കാരിന്റെ
പുതിയ വിജ്ഞാപനത്തിന്റെ
പകര്‍പ്പ്
സംസ്ഥാനത്തിന്
ലഭിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
കേരളത്തിന്റെ
തീരദേശപ്രദേശങ്ങളില്‍
ദൂരപരിധി സംബന്ധിച്ച്
അന്തിമമായി
പുനര്‍നിര്‍ണ്ണയം
നടത്തിക്കഴിഞ്ഞിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പുതുക്കിയ
ദൂരപരിധി കേരളത്തില്‍
പ്രാബല്യത്തില്‍ വരാന്‍
ഇനി എത്ര സമയം കൂടി
വേണ്ടിവരുമെന്നാണ്
കരുതുന്നത്; ആയതിന്
ഏതെങ്കിലും തരത്തിലുളള
കാലതാമസമുണ്ടോ;
വ്യക്തമാക്കാമോ?
സംസ്ഥാന
മലിനീകരണ നിയന്ത്രണ
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങള്‍
1912.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
ടി. വി. ഇബ്രാഹിം
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
മലിനീകരണ നിയന്ത്രണ
ബോര്‍ഡിന്റെ
പ്രവര്‍ത്തനങ്ങളില്‍
എന്തെങ്കിലും
ക്രമക്കേടുകള്‍
നടന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ക്രമക്കേടുകളെ
സംബന്ധിച്ച്
അന്വേഷിക്കുവാന്‍
വിജിലന്‍സിനെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ബോര്‍ഡിന്റെ
ചെയര്മാന്
രാജിവെയ്ക്കാനിടയായ
സാഹചര്യം എന്താണ്;
ബോര്‍ഡ്
പുനസംഘടിപ്പിക്കാന്‍
ഉദ്ദേശമുണ്ടോ;
വിശദവിവരം നല്‍കുമോ?
മലിനീകരണ
നിയന്ത്രണ ബോര്‍ഡ്
ചെയര്‍മാന്റെ രാജി
1913.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
മലിനീകരണ നിയന്ത്രണ
ബോര്‍ഡ് ചെയര്മാന്
ഡോ. അജിത് ഹരിദാസ്
തല്‍സ്ഥാനത്തുനിന്നു
രാജിവെച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
എന്തുകാരണത്താലാണ്
അദ്ദേഹം രാജിവെച്ചത്;
(സി)
തിരുവനന്തപുരം
നഗരസഭയ്ക്കു
പിഴചുമത്തിയെന്ന
കാരണത്താലുള്ള
രാഷ്ട്രീയസമ്മര്‍ദ്ദം
മൂലമാണു ചെയര്മാന്
രാജിവെച്ചത് എന്ന
ആക്ഷേപത്തില്‍
യാഥാര്‍ത്ഥ്യമുണ്ടോ;
വ്യക്തമാക്കുമോ?
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വീസ് അപേക്ഷകളുടെ
സൂക്ഷ്മ പരിശോധന
1914.
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
അഡ്മിനിസ്ട്രേറ്റീവ്
സര്‍വീസ് അപേക്ഷകളുടെ
സൂക്ഷ്മ പരിശോധന
പൂര്‍ത്തിയായിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
വിഭാഗത്തില്‍പ്പെട്ടവരുടെ
അപേക്ഷകളാണ്
നിരസിച്ചതെന്ന്
അറിയിക്കുമോ;
(ബി)
സ്ട്രീം
-III-യില്‍
അപേക്ഷിക്കുന്നതിനുള്ള
പ്രൊബേഷന്‍
പൂര്‍ത്തീകരണം
ഏതെങ്കിലും സര്‍ക്കാര്‍
വകുപ്പില്‍ നിന്ന്
തന്നെ വേണം എന്ന്
സ്പെഷ്യല്‍ റൂളിലോ,
നോട്ടിഫിക്കേഷനിലോ
പരാമര്‍ശിച്ചിട്ടുണ്ടോ;
(സി)
സ്ട്രീം-II,
സ്ട്രീം-III
എന്നിവയില്‍ ഏതെങ്കിലും
വിഭാഗങ്ങളുടെ അപേക്ഷ
നിരസിക്കാന്‍
പി.എസ്.സിക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
അസിസ്റ്റന്റ്/ആഡിറ്റര്‍
തസ്തികയിലേക്കുള്ള
പി.എസ്.സി.
നോട്ടിഫിക്കേഷനില്‍
പ്രസ്തുത അപേക്ഷകള്‍
സര്‍ക്കാര്‍
സര്‍വ്വീസിലേക്കുള്ള
തസ്തികയിലേക്ക് എന്ന്
പരാമര്‍ശിച്ചിട്ടുണ്ടോ;
(ഇ)
പ്രസ്തുത
നോട്ടിഫിക്കേഷന്‍
പ്രകാരമുള്ള
ലിസ്റ്റില്‍ നിന്നും
ജോലി ലഭിക്കുന്ന
ഉദ്യോഗസ്ഥരുടെ
സര്‍വീസ്, 'സര്‍ക്കാര്‍
സര്‍വീസ് ' ആയി
പരിഗണിക്കുമോ;
(എഫ്)
കേരള
പി.എസ്.സി., കേരള
നിയമസഭാ
സെക്രട്ടേറിയറ്റ്
എന്നിവയില്‍ പ്രൊബേഷന്‍
പൂര്‍ത്തീകരിക്കുകയും,
കെ.എ.എസ്. സ്പെഷ്യല്‍
റൂള്‍ പ്രകാരം
സ്ട്രീം-IIIയിലേക്ക്
യോഗ്യതകളുള്ള
ഏതെങ്കിലും അപേക്ഷ
നിരസിച്ചിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
കാരണം വ്യക്തമാക്കുമോ?
കെ.പി.എസ്.സി.
നിയമനങ്ങള്‍
1915.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സര്‍ക്കാര്‍ പൊതുമേഖലാ
സ്ഥാപനങ്ങളില്‍
പുതിയതായി എത്ര
തസ്തികകളാണ്
സൃഷ്ടിച്ചിട്ടുള്ളത്;വിശദവിവരം
നല്‍കുമോ;
(ബി)
2019
ഡിസംബര്‍ 31 വരെ
സംസ്ഥാനത്തുള്ള
സര്‍ക്കാര്‍ പൊതുമേഖലാ
സ്ഥാപനങ്ങളിലെ
ജീവനക്കാരുടെ ആകെ എണ്ണം
എത്രയെന്നുള്ളതിന്റെ
വിശദവിവരം നല്‍കുമോ?
പി.എസ്.സി.
വഴി എല്‍.ഡി.സി. നിയമനം
1916.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയിലെ എല്‍.ഡി.സി.
ഒഴിവുകളുടെ
റിപ്പോര്‍ട്ട്
പി.എസ്.സി.ക്ക്
ലഭിച്ചിട്ടുണ്ടോ ;
എങ്കില്‍ എത്ര
ഒഴിവുകളുടെ
റിപ്പോര്‍ട്ടാണ്
ലഭിച്ചതെന്ന്
വിശദമാക്കാമോ;
(ബി)
തിരുവനന്തപുരം
ജില്ലയിലെ എല്‍.ഡി.സി.
റാങ്ക് ലിസ്റ്റിന്റെ
കാലാവധി എപ്പോഴാണ്
അവസാനിക്കുന്നത്;
കാലാവധി
അവസാനിക്കുന്നതിനുമുമ്പ്
നിയമനം നടത്തുമോ;
വ്യക്തമാക്കാമോ;
(സി)
ജില്ലയിലെ
റാങ്ക്
ലിസ്റ്റില്‍നിന്നും
നിയമനം നടത്തുന്നതിന്
വകുപ്പുകളില്‍നിന്നും
എല്‍.ഡി.സി. ഒഴിവുകളുടെ
റിപ്പോര്‍ട്ട് യഥാസമയം
ലഭിക്കാന്‍ സര്‍ക്കാര്‍
എന്തു നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ?
കൃഷി
ഓഫീസര്‍ തസ്തികയിലേക്ക്
സ്പെഷ്യല്‍
റിക്രൂട്ട്മെന്റ്
1917.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൃഷി
വകുപ്പിലെ കൃഷി ഓഫീസര്‍
തസ്തികയിലേക്ക്
പട്ടികജാതി
വിഭാഗക്കാര്‍ക്ക്
മതിയായ സംവരണം
വന്നിട്ടില്ലാത്തതിനാല്‍
ഈ തസ്തികയിലേക്ക്
സ്പെഷ്യല്‍
റിക്രൂട്ട്മെന്റ് വഴി
പ്രസ്തുത
വിഭാഗക്കാര്‍ക്ക്
മതിയായ പ്രാതിനിധ്യം
ഉറപ്പാക്കുന്നതിനുവേണ്ടി
ഉടന്‍ വിജ്ഞാപനം
പുറപ്പെടുവിക്കുമോ;
(ബി)
ഇതിനായി
എത്ര ഒഴിവുകളാണ്
റിപ്പോര്‍ട്ട്
ചെയ്തിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
വിവിധ
വകുപ്പുകളിലെ ഡ്രൈവര്‍
തസ്തികയിലെ ഒഴിവുകള്‍
1918.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവിധ
വകുപ്പുകളിലെ ഡ്രൈവര്‍
തസ്തിക എത്ര
വീതമുണ്ടെന്ന് വകുപ്പ്
അടിസ്ഥാനത്തില്‍ ജില്ല
തിരിച്ച് അറിയിക്കാമോ;
(ബി)
പ്രസ്തുത
തസ്തികയില്‍ ഓരോ
ജില്ലയിലും നിലവിലുള്ള
ഒഴിവുകള്‍ എത്ര
വീതമെന്ന് വകുപ്പ്
തിരിച്ച്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഒഴിവുകളില്‍ എത്രയെണ്ണം
കെ.പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്നും
എത്രയെണ്ണം
റിപ്പോര്‍ട്ട്
ചെയ്യുവാനുണ്ടെന്നും
വകുപ്പ്
അടിസ്ഥാനത്തില്‍ ജില്ല
തിരിച്ച് അറിയിക്കാമോ?
നൂതനമായ
കോഴ്സുകള്‍ വിശേഷാല്‍
ചട്ടങ്ങളില്‍
ഉള്‍പ്പെടുത്താന്‍ നടപടി
1919.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിശേഷാല്‍
ചട്ടങ്ങള്‍
സമയബന്ധിതമായി
രൂപീകരിച്ചിട്ടില്ലാത്തതിനാല്‍
പല പൊതുമേഖലാ
സ്ഥാപനങ്ങളിലും അപെക്സ്
സഹകരണ സംഘങ്ങളിലുമുള്ള
നിയമനങ്ങള്‍ പി.എസ്.സി.
മുഖേന നടത്തുവാന്‍
സാധിക്കാത്ത സാഹചര്യം
കണക്കിലെടുത്ത്
ഇക്കാര്യത്തില്‍
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
നൂതനമായ
കോഴ്സുകള്‍ വിശേഷാല്‍
ചട്ടങ്ങളില്‍
ഉള്‍പ്പെടുത്താത്തതിനാല്‍
പ്രസ്തുത കോഴ്സുകള്‍
പഠിച്ചിറങ്ങുന്ന
കുട്ടികള്‍ പി.എസ്.സി.
അപേക്ഷ ക്ഷണിച്ച പല
തസ്തികകളിലും
അപേക്ഷിക്കാന്‍
യോഗ്യരാകുന്നില്ലെന്നത്
കണക്കിലെടുത്ത്, ഒരു
യോഗ്യതയ്ക്ക് സമാനമായ
തത്തുല്യമായ യോഗ്യതകള്‍
ഏതൊക്കെയാണെന്ന്
നിശ്ചയിച്ച്
ബന്ധപ്പെട്ട വിശേഷാല്‍
ചട്ടത്തില്‍/എക്സിക്യൂട്ടീവ്
ഉത്തരവില്‍ ഭേദഗതി
വരുത്തുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കാമോ?
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് തസ്തികയുടെ
റാങ്ക് ലിസ്റ്റ്
1920.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പര്‍ 44/2015
പ്രകാരമുളള
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ്
തസ്തികയുടെ റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നതിന്
കാലതാമസം
നേരിടുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(ബി)
2015-ലെ
വിജ്ഞാപനപ്രകാരം പരീക്ഷ
നടത്തി നാല്
വര്‍ഷങ്ങള്‍ക്കുശേഷവും
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിച്ചിട്ടില്ല
എന്നത് ഗൗരവമായി കണ്ട്
അടിയന്തരമായി റാങ്ക്
ലിസ്റ്റ്
പ്രസിദ്ധീകരിക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
പ്രസ്തുത
തസ്തികയിലെ എത്ര
ഒഴിവുകളാണ്
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളതെന്ന്
അറിയിക്കാമോ?
കെ.എ.പി.
അഞ്ചാം ബറ്റാലിയന് സിവിൽ
പോലീസ് ഓഫീസർ റാങ്ക്
ലിസ്റ്റ്
1921.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എ.പി.
അഞ്ചാം ബറ്റാലിയന്
സിവിൽ പോലീസ് ഓഫീസർ
തസ്തികയില്‍ ഇടുക്കി,
കോട്ടയം ജില്ലകളിലെ
പി.എസ്.സി. റാങ്ക്
ലിസ്റ്റ് എന്നാണ്
പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്;
(ബി)
പ്രസ്തുത
തസ്തികയിലെ ഒഴിവുകൾ
പി.എസ്.സി.-ക്ക്
റിപ്പോർട്ട്
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
(സി)
ഇനി
എത്ര ഒഴിവുകള്‍
പി.എസ്.സി ക്ക്
റിപ്പോർട്ട്
ചെയ്യാനുണ്ട്; ഇവ
പി.എസ്.സി.-ക്ക്
റിപ്പോർട്ട്
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
പി.എസ്.സി.
റാങ്ക് പട്ടിക
1922.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
റാങ്ക് പട്ടിക
തയ്യാറാക്കുമ്പോള്‍
യഥാര്‍ത്ഥ ഒഴിവുകളുടെ
എണ്ണം കണക്കാക്കി
അത്രയും പേരുടെ റാങ്ക്
പട്ടിക
പ്രസിദ്ധീകരിച്ചാല്‍
മതിയെന്ന നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
എങ്കില്‍ പ്രസ്തുത
നിലപാട് സ്വീകരിക്കാന്‍
ഇടയാക്കിയ സാഹചര്യം
വിശദമാക്കാമോ;
(ബി)
പ്രസ്തുത
വിഷയത്തെക്കുറിച്ച്
പഠിക്കാന്‍ ഏതെങ്കിലും
സമിതിയെ
നിശ്ചയിച്ചിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(സി)
ഒഴിവുകളുടെ
എണ്ണം മാത്രം
കണക്കാക്കി റാങ്ക്
ലിസ്റ്റ്
തയ്യാറാക്കിയാല്‍ സംവരണ
വിഭാഗത്തില്‍പെട്ടവരെ
ദോഷകരമായി
ബാധിക്കുമെന്ന വിഷയം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ എന്ത്
പരിഹാരമാണ്
ഇക്കാര്യത്തില്‍
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത്;
വ്യക്തമാക്കാമോ?
പി.എസ്.സി.
റാങ്ക് ലിസ്റ്റുകളുടെ
കാലാവധി
1923.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2020 ഏപ്രില്‍ 1 മുതല്‍
2021 മാര്‍ച്ച് 31
വരെയുള്ള വിവിധ
സമയങ്ങളില്‍
അവസാനിക്കുന്ന
പി.എസ്.സി. റാങ്ക്
ലിസ്റ്റുകളുടെ കാലാവധി
1 വര്‍ഷം കൂടി
നീട്ടുന്നകാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ;
(ബി)
മുന്‍വര്‍ഷങ്ങളെ
അപേക്ഷിച്ച്
ഒഴിവുകളില്‍ ഗണ്യമായ
കുറവുണ്ടായതിനാല്‍
വിവിധ വിഷയങ്ങളിലെ
അദ്ധ്യാപക
തസ്തികയടക്കമുള്ള
ലിസ്റ്റുകളില്‍ നിന്നും
വളരെക്കുറച്ചു നിയമനം
മാത്രമേ നടന്നിട്ടുള്ളൂ
എന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(സി)
ഇനിയൊരു
അദ്ധ്യാപക നിയമനത്തിന്
അപേക്ഷിക്കാന്‍
കഴിയാത്തവരും,
പ്രായപരിധി
കടന്നിട്ടുള്ളവരുമായ
ഒട്ടേറെപേര്‍ ഈ
ലിസ്റ്റുകളില്‍
ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍
ഇക്കാര്യത്തില്‍
അനുഭാവപൂര്‍വ്വമായ
നടപടി സ്വീകരിക്കുന്ന
കാര്യം സര്‍ക്കാര്‍
പരിഗണിക്കുമോ;
വിശദമാക്കുമോ?
എല്‍.ഡി.സി.,
എല്‍.ഡി.റ്റി., ലാസ്റ്റ്
ഗ്രേഡ് സര്‍വന്റ്സ്
തസ്തികകളിലെ റാങ്ക് പട്ടിക
പ്രകാരമുള്ള നിയമനങ്ങള്‍
1924.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എല്‍.ഡി.സി.,
എല്‍.ഡി.റ്റി.,
ലാസ്റ്റ് ഗ്രേഡ്
സര്‍വന്റ്സ്
തസ്തികകളില്‍
നിലവിലുള്ള റാങ്ക്
പട്ടിക പ്രകാരമുള്ള
നിയമനങ്ങള്‍ സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
വിവിധ
തസ്തികകളിലെ സ്പെഷ്യല്‍
റിക്രൂട്ട്മെന്റ്
ലിസ്റ്റുകളിലേയ്ക്ക്
റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട
ഒഴിവുകളുടെയും
നാളിതുവരെയുള്ള
നിയമനങ്ങളുടെയും
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കമ്പനി
ബോർഡ് അസിസ്റ്റന്റ്
തസ്തികയുടെ റാങ്ക് ലിസ്റ്റ്
1925.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കമ്പനി/കോര്പ്പറേഷന്/ബോര്‍ഡ്
അസിസ്റ്റന്റ്
തസ്തികയുടെ (കാറ്റഗറി
നമ്പർ 399/2017,
400/2017 ) പി .എസ്.സി
റാങ്ക് ലിസ്റ്റ് എന്ന്
പ്രസിദ്ധീകരിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
ഈ
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകളാണ്
ഉള്ളതെന്ന്
വ്യക്തമാക്കാമോ?
പോലീസ്
കോണ്‍സ്റ്റബിള്‍ റാങ്ക്
പട്ടിക
1926.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പരീക്ഷാ
തട്ടിപ്പിനെ തുടര്‍ന്ന്
നിയമന നടപടി
മരവിപ്പിച്ച പോലീസ്
കോണ്‍സ്റ്റബിള്‍ റാങ്ക്
പട്ടികയുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(ബി)
കുറ്റക്കാരെ
ഒഴിവാക്കി ലിസിറ്റില്‍
ഉള്‍പ്പെട്ടിട്ടുള്ള
അര്‍ഹരായവര്‍ക്ക്
നിയമനം നല്‍കുന്നതിന്
പരിഗണന നല്‍കുമോ;
(സി)
റാങ്ക്
ലിസ്റ്റിന് ഇനി 9മാസം
മാത്രമേ കാലാവധിയുള്ളൂ
എന്നിരിക്കെ നിയമന
നടപടികള്‍
ത്വരിതപ്പെടുത്താമോ?
കമ്പനി/കോര്പ്പറേഷന്/
ബോര്‍ഡ് അസിസ്റ്റന്റ് നിയമന
നടപടി
1927.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പി.എസ്.സി.
നിയമനങ്ങള്‍ കാലതാമസം
കൂടാതെ
നടത്തുന്നതിനാവശ്യമായ
നടപടികള്‍ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
05.08.2018-ല്‍
പരീക്ഷ നടത്തിയ
കമ്പനി/കോര്പ്പറേഷന്/
ബോര്‍ഡ് അസിസ്റ്റന്റ്
(കാറ്റഗറി നമ്പര്‍
399/2017, 400/2017)
തസ്തികയുടെ റാങ്ക്
ലിസ്റ്റ് ഇനിയും
പ്രസിദ്ധീകരിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
പ്രസ്തുത
റാങ്ക് ലിസ്റ്റ്
പ്രസിദ്ധീകരിക്കുന്നതിനും
നിയമനങ്ങൾ
നടത്തുന്നതിനുമാവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
സിവില്‍
പോലീസ് ഓഫീസര്‍ റാങ്ക്
ലിസ്റ്റ്
1928.
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പര്‍ 657/2017
പ്രകാരം 01.7.2019-ല്‍
പി.എസ്.സി.
പ്രസിദ്ധീകരിച്ച
കെ.എ.പി. II-ലെ സിവില്‍
പോലീസ് ഓഫീസറുടെ റാങ്ക്
ലിസ്റ്റില്‍ നിന്നും
അഡ്വെെസ് മെമ്മോ
അയയ്ക്കുന്നത് വെെകിയ
സാഹചര്യത്തില്‍
പ്രസ്തുത റാങ്ക്
ലിസ്റ്റിന്റെ കാലാവധി
നീട്ടി
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കാമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും നിയമന
നടപടികള്‍ അടിയന്തരമായി
നടത്തുവാന്‍ പ്രത്യേക
നിര്‍ദ്ദേശം നല്‍കുമോ?
സിവില്‍
പോലീസ് ഓഫീസർ റാങ്ക്
ലിസ്റ്റിന്റെ കാലാവാധി
ദീര്‍ഘിപ്പിക്കുന്നതിന്
നടപടി
1929.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പർ 657/2017
പ്രകാരമുള്ള സിവില്‍
പോലീസ് ഓഫീസർ റാങ്ക്
ലിസ്റ്റില്‍ നിന്നുള്ള
നിയമനനടപടികള്‍ നാലു
മാസത്തോളം വൈകിയതിനാല്‍
പ്രസ്തുത റാങ്ക്
ലിസ്റ്റിന്റെ കാലാവധി
നാലു മാസത്തേയ്ക്ക്
കൂടി നീട്ടി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(ബി)
ഈ
സർക്കാരിന്റെ കാലത്ത്
കാലാവധി നീട്ടി നല്കിയ
റാങ്ക് പട്ടികകള്‍
ഏതൊക്കെയെന്ന്
വെളിപ്പെടുത്തുമോ?
സിവില്‍
എക്സൈസ് ഓഫീസര്‍ റാങ്ക്
ലിസ്റ്റ്
1930.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയം
ജില്ലയിലെ സിവില്‍
എക്സൈസ് ഓഫീസര്‍ റാങ്ക്
ലിസ്റ്റില്‍ നിന്നും
ഇതുവരെ എത്രപേര്‍ക്ക്
നിയമനം നല്കി എന്നും,
നിലവില്‍ എത്ര
ഒഴിവുകള്‍ ഉണ്ടെന്നും
വിശദമാക്കാമോ;
(ബി)
റാങ്ക്
ലിസ്റ്റിന്റെ കാലാവധി
അവസാനിക്കാന്‍ ഏതാനും
ആഴ്ചകള്‍ മാത്രം
ശേഷിക്കെ, മറ്റ്
ജില്ലകളെ അപേക്ഷിച്ച്
വളരെ കുറച്ചു
നിയമങ്ങള്‍ മാത്രമേ
കോട്ടയം ജില്ലയില്‍
നടന്നിട്ടുളളൂ എന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
നിലവിലുളള
ഒഴിവുകളും പ്രതീക്ഷിത
ഒഴിവുകളും എത്രയും വേഗം
പി.എസ്.സി. ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിനുളള നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കോട്ടയം
ജില്ലയിലെ സിവില്‍ പോലീസ്
ഓഫീസര്‍ റാങ്ക് ലിസ്റ്റ്
1931.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോട്ടയം
ജില്ലയിലെ സിവില്‍
പോലീസ് ഓഫീസര്‍
(കെ.എ.പി. v ) റാങ്ക്
ലിസ്റ്റില്‍നിന്നും
പരിമിതമായ നിയമനങ്ങള്‍
മാത്രമേ
നടക്കുന്നുള്ളൂവെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
തസ്തികയിലേയ്ക്ക്
നിലവില്‍ എത്ര
ഒഴിവുകളാണ്
പി.എസ്.സി.ക്കു
റിപ്പോര്‍ട്ട്
ചെയ്തിരിക്കുന്നത്;
വ്യക്തമാക്കുമോ;
(സി)
കെ.എ.പി.
v ബറ്റാലിയനുവേണ്ടി
ആര്.ആര്.ആര്.എഫ്-ന്റെ
ഇരുനൂറോളം
വേക്കന്‍സികള്‍
അധികമായി
അനുവദിച്ചിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത
വേക്കന്‍സികള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(ഡി)
കെ.എ.പി.
V
ബറ്റാലിയനിലേയ്ക്കുള്ള
നിയമനങ്ങള്‍
ത്വരിതപ്പെടുത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ ?
എറണാകുളം
ജില്ലയിലെ
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് ഗ്രേഡ്-രണ്ട്
റാങ്ക് ലിസ്റ്റിന്റെ
കാലാവധി
1932.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പര്‍ 130/2012
പ്രകാരം എറണാകുളം
ജില്ലയിലെ
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ്
ഗ്രേഡ്-രണ്ട്തസ്തികയിലേക്കുള്ള
റാങ്ക് ലിസ്റ്റിന്റെ
കാലാവധി അവസാനിച്ച
തീയതി അറിയിക്കുമോ;
(ബി)
കഴിഞ്ഞ
പ്രളയകാല ഘട്ടത്തിലുള്ള
റാങ്ക് ലിസ്റ്റുകളുടെ
കാലാവധി നീട്ടുന്നതിന്
എന്തെങ്കിലും തീരുമാനം
എടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ടി
ലിസ്റ്റിന്റെയും
കാലാവധി
നീട്ടുന്നതിനുള്ള
തീരുമാനം
എടുത്തിട്ടുണ്ടോ;
വിശദമാക്കുമോ?
വൊക്കേഷണല്‍
ഇൻസ്ട്രക്ടർ ഇൻ
അഗ്രിക്കള്‍ച്ചർ തസ്തികയിലെ
പി.എസ്.സി. നിയമനം
1933.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വൊക്കേഷണല്‍
ഇൻസ്ട്രക്ടർ ഇൻ
അഗ്രിക്കള്‍ച്ചർ
തസ്തികയിലെ
നിയമനത്തിനായി കാറ്റഗറി
നമ്പർ 267/2014 പ്രകാരം
പി.എസ്.സി. എഴുത്ത്
പരീക്ഷ നടത്തിയത്
എന്നാണ്;
(ബി)
പ്രസ്തുത
തസ്തികയിലെ
നിയമനത്തിനുള്ള ഷോർട്ട്
ലിസ്റ്റിലുള്‍പ്പെട്ട
ഉദ്യോഗാർത്ഥികളുടെ
കൂടിക്കാഴ്ച നടപടികള്‍
പൂർത്തീകരിച്ച് അന്തിമ
പട്ടിക
പ്രസിദ്ധീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വെളിപ്പെടുത്തുമോ;
(സി)
പ്രസ്തുത
തസ്തികയിലേക്ക്
പി.എസ്.സി. നിയമന
നിർദ്ദേശം നടത്താൻ
ഉദ്ദേശിക്കുന്നുണ്ടോ
എന്നതിന്റെ
വിശദാംശങ്ങള്‍
നല്‍കാമോ?
കമ്പ്യൂട്ടർ
അസിസ്റ്റന്റ് തസ്തികയിലെ
ഒഴിവുകള്‍
1934.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പബ്ലിക്ക് സർവ്വീസ്
കമ്മീഷന്റെ കാറ്റഗറി
നമ്പർ 245/2018,
254/2018 എന്നിവ
പ്രകാരമുള്ള
കമ്പ്യൂട്ടർ
അസിസ്റ്റന്റ്
തസ്തികയിലെ
നിയമനത്തിനായി
പൊതുപരീക്ഷ എന്നാണ്
നടത്തിയത്; എത്ര
ഉദ്യോഗാർത്ഥികള്‍
പ്രസ്തുത പരീക്ഷയില്‍
പങ്കെടുത്തു ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പരീക്ഷയുടെ ഷോർട്ട്
ലിസ്റ്റും റാങ്ക്
ലിസ്റ്റും എന്നാണ്
പ്രസിദ്ധീകരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
തസ്തികയില്‍ നിലവില്‍
എത്ര ഒഴിവുകളാണ്
ഉള്ളതെന്ന്
വ്യക്തമാക്കാമോ?
അസിസ്റ്റന്റ്
സെയിൽസുമാൻ തസ്തികയിലെ നിയമനം
1935.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സിവില്‍
സപ്ലൈസ്
കോര്‍പ്പറേഷനിലെ
അസിസ്റ്റന്റ്
സെയിൽസ്മാൻ തസ്തികയിൽ
തിരുവനന്തപുരം
ജില്ലയില്‍ നിന്നും
എത്ര ഒഴിവുകളാണ്
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളത്;
വ്യക്തമാക്കുമോ;
(ബി)
ഇവര്‍ക്ക്
എന്നത്തേക്ക് നിയമന
ഉത്തരവ് നൽകാൻ
കഴിയുമെന്ന് പറയാമോ;
(സി)
ഈ
തസ്തികയിൽ 24/10/2019
ലെ അപ്പോയ്മെന്റ്
ചാര്‍ട്ടിൽ ക്രമനമ്പര്‍
16 ആയി ഒ.ബി.സി.
സംവരണത്തിന് ഒരൊഴിവ്
മാറ്റിവച്ചിട്ടുണ്ടോ ;
എങ്കിൽ ഇത്തരത്തിൽ
ഒരൊഴിവ് ഒഴിച്ചിടാനുള്ള
കാരണം വ്യക്തമാക്കുമോ;
(ഡി)
ഈ
തസ്തികയിൽ നിയമന
ഉത്തരവ് നൽകുന്നതിന്
എന്തെങ്കിലും തടസ്സം
നിലവിലുണ്ടോ;
വ്യക്തമാക്കുമോ;
(ഇ)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
നിന്നും ഒ.ബി.സി.
വിഭാഗത്തിൽ നിയമനം
തടസ്സപ്പെടുന്നതിനുള്ള
കാരണമെന്തെന്നു
വ്യക്തമാക്കുമോ;
(എഫ്)
മതിയായ
രേഖകളില്ലാതെ ഒ.ബി.സി.
വിഭാഗത്തിൽ ആരെങ്കിലും
പ്രസ്തുത റാങ്ക്
ലിസ്റ്റിൽ കടന്നു
കൂടിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ജി)
ഈ
തസ്തികയിലേയ്ക്കുള്ള
നിയമന നടപടികള്‍
എന്നത്തേയ്ക്ക്
പുന:രാരംഭിക്കാൻ
കഴിയുമെന്ന് പറയാമോ?
കേള്വിക്കുറവുള്ളവര്ക്കായുള്ള
റാങ്ക് ലിസ്റ്റിന്റെ
കാലാവധി
1936.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പര്‍ 613/2012
പ്രകാരം
കേള്‍വിക്കുറവുള്ളവര്‍ക്കായി
പി.എസ്.സി. എന്‍.സി.എ.
വിജ്ഞാപനം അനുസരിച്ച്
പ്രകാരം സര്‍ക്കാര്‍,
കമ്പനി,
കോര്പ്പറേഷന്,
ബോര്‍ഡ്
എന്നിവിടങ്ങളില്‍
അസിസ്റ്റന്റ്/ക്ലാര്‍ക്ക്
തസ്തികയിലേക്ക്
2017-ല്‍ നിലവില്‍ വന്ന
റാങ്ക് ലിസ്റ്റില്‍
നിന്നും എത്ര പേര്‍ക്ക്
നിയമന ശിപാര്‍ശ
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റ്
കാലാവധി
എന്നുവരെയാണെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
റാങ്ക് ലിസ്റ്റിന്റെ
കാലാവധി
നീട്ടിക്കിട്ടുന്നതിനായി
റാങ്ക് ലിസ്റ്റില്‍
പേരുള്ള സാറാ ബാലു
നല്കിയ അപേക്ഷ
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍
പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
അപേക്ഷയില്‍
സ്വീകരിച്ചിട്ടുള്ള
തുടര്‍ നടപടി
വിശദമാക്കാമോ;
(ഇ)
പ്രസ്തുത
തസ്തികയിലേക്കായി പുതിയ
ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
കേരളാ
മിനിസ്റ്റീരിയല്‍
സബോര്‍ഡിനേറ്റ് സര്‍വീസ്
1937.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കേരളാ മിനിസ്റ്റീരിയല്‍
സബോര്‍ഡിനേറ്റ്
സര്‍വീസ്
രൂപീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത സര്‍വീസിന്റെ
പരിധിയില്‍ വരുന്ന
തസ്തികകള്‍
ഏതൊക്കെയെന്ന്
വ്യക്തമാക്കാമോ?
അംഗീകൃത
സര്‍വീസ് സംഘടനകള്‍
1938.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൊതുഭരണ
സെക്രട്ടേറിയറ്റിലെ
അംഗീകൃത സര്‍വീസ്
സംഘടനകള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സര്‍വീസ് സംഘടനകളുടെ
ബൈലോയുടെ പകര്‍പ്പ്
ലഭ്യമാക്കാമോ?
ദേവസ്വം
ബോര്‍ഡിലുള്ള വിശ്വകര്‍മ്മ
സമുദായത്തിന് സംവരണം
T 1939.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
വിശ്വകര്‍മ്മ
സമുദായക്കാര്‍ക്ക്
ദേവസ്വം ബോര്‍ഡിലുള്ള
സംവരണം മൂന്ന് ശതമാനം
എന്നത്
ജനസംഖ്യാടിസ്ഥാനത്തില്‍
എട്ട് ശതമാനമായി
വര്‍ദ്ധിപ്പിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
സർക്കാർ
നിര്‍ദ്ദേശങ്ങള്‍
പാലിക്കപ്പെടുന്നതിന് നടപടി
1940.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സർക്കാർ
ജീവനക്കാര്‍ തങ്ങളുടെ
കുട്ടികളെ ഓഫീസിന്റെ
പ്രവര്‍ത്തന സമയത്ത്
ഒപ്പം കൂടെ
നിര്‍ത്തുന്നതുമായി
ബന്ധപ്പെട്ട
18/05/2018-ലെ
112/എ.ആര്. 13(2)/18/
ഉ.ഭ.പ.വ. സര്‍ക്കുലറിലെ
നിര്‍ദ്ദേശങ്ങള്‍
വകുപ്പ് മേധാവികള്‍
പാലിക്കുന്നുണ്ടെന്ന്
ഉറപ്പാക്കാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
ഓഫീസിന്റെ
പ്രവര്‍ത്തന സമയത്ത്
ജനങ്ങള്‍ക്ക് സേവനം
ലഭിക്കുന്നതിലുണ്ടാകുന്ന
അമാന്തത മനുഷ്യാവകാശ
കമ്മീഷന് എടുത്ത്
പറഞ്ഞിട്ടുണ്ടെങ്കിലും
ഇല്ലെങ്കിലും ഇക്കാര്യം
ഉറപ്പാക്കേണ്ട ഭരണകൂടം
പ്രസ്തുത ബാധ്യത
കൃത്യമായി
നിര്‍വ്വഹിക്കുന്നുവെന്ന്
ഉറപ്പാക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദീകരിക്കുമോ;
(സി)
ഇല്ലെങ്കില്‍
ഭരണ
സിരാകേന്ദ്രത്തിലുള്പ്പെടെയുള്ള
സർക്കാർ ശമ്പളം
പറ്റുന്ന എല്ലാ
ജീവനക്കാര്‍ക്കും നിയമം
പാലിക്കുന്നുണ്ടെന്ന്
ഉറപ്പാക്കുന്നതിനെക്കുറിച്ച്
ബോധവല്‍ക്കരണം
നല്‍കുമോ;
(ഡി)
ഇല്ലെങ്കില്‍
വേറിട്ട തീരുമാനത്തിന്
സർക്കാരിന്
ഉദ്ദേശ്യമുണ്ടെങ്കില്‍
അക്കാര്യം
വെളിപ്പെടുത്തുമോ?
സൂപ്പര്‍
ന്യൂമററി തസ്തികയിലെ
അംഗപരിമിത
ജീവനക്കാര്‍ക്കുളള സര്‍വീസ്
ആനുകൂല്യങ്ങള്‍
1941.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2013
മുതല്‍ വിവിധ
വകുപ്പുകളില്‍
അംഗപരിമിത ജീവനക്കാര്‍
സൂപ്പര്‍ ന്യൂമററി
തസ്തികയില്‍ ജോലി
ചെയ്തുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
ഇവര്‍ക്ക്
സ്ഥിരം
ജീവനക്കാര്‍ക്കുളള
സര്‍വീസ്
ആനുകൂല്യങ്ങള്‍
നല്കുന്നുണ്ടോ;
വിശദാംശം അറിയിക്കാമോ;
(സി)
കേരള
അഡ്മിനിസ്ട്രേറ്റീവ്
ട്രെെബ്യൂണല്‍-തിരുവനന്തപുരം
27.10.2019-ലെ ഒ.എ.
നമ്പര്‍ 2413/2017
പ്രകാരം പ്രസ്തുത
ജീവനക്കാര്‍ക്ക് സ്ഥിരം
ജീവനക്കാര്‍ക്കുളള
സര്‍വ്വീസ്
ആനുകൂല്യങ്ങള്‍
അനുവദിക്കണമെന്ന്
ഉത്തരവിട്ടിട്ടും ആയത്
നല്‍കാത്തതിന്റെ കാരണം
വ്യക്തമാക്കാമോ?
സാമ്പത്തിക
സംവരണം
1942.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജനറല്‍
വിഭാഗത്തില്‍പ്പെട്ട
സാമ്പത്തികമായി
പിന്നാക്കം
നില്‍ക്കുന്നവര്‍ക്ക്
10% സംവരണം നല്‍കാനായി
സര്‍ക്കാര്‍ ഇറക്കിയ
ഉത്തരവ്
ജി.ഒ.(പി)നം.1/2020/പി
&എആർഡി 03.01.2020
ഇംഗ്ലീഷിലാണെന്ന കാര്യം
സര്‍ക്കാര്‍
പരിശോധിക്കുമോ;
സര്‍ക്കാര്‍
ഉത്തരവുകള്‍
നിര്‍ബന്ധമായും
മലയാളത്തില്‍
ഇറക്കണമെന്ന പി
&എ.ആർ.ഡി. യുടെ
നിര്‍ദ്ദേശം
നിലനില്ക്കുമ്പോള്
തന്നെ പി &എ.ആർ.ഡി.
റൂൾസ് വിഭാഗം
ഇത്തരത്തില്‍
ഇംഗ്ലീഷില്‍ ഉത്തരവ്
ഇറക്കിയത് സര്‍ക്കാര്‍
പരിശോധിക്കുമോ; നടപടി
സ്വീകരിക്കുമോ;
ഇംഗ്ലീഷില്‍ ഉത്തരവ്
ഇറക്കുവാന്‍
നിര്‍ദ്ദേശിച്ചത്
ആരെന്ന്
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാര്‍
ഉത്തരവ് പ്രകാരം
പൊതുവിദ്യാഭ്യാസം,
ഉന്നതവിദ്യാഭ്യാസം,
പ്ലാനിംഗ് ആന്റ്
ഇക്കണോമിക്സ് അഫയേഴ്സ്
വകുപ്പ്, പൊതുഭരണ
(കോര്‍ഡിനേഷന്‍)
വകുപ്പ് എന്നിവര്‍
പ്രത്യേകം ഉത്തരവ്
ഇറക്കുമെന്ന്
പറയുന്നുണ്ടെന്നത്
ഏതെല്ലാം വകുപ്പുകളിലെ
നിയമങ്ങളിലെ
സംവരണത്തെയാണ്
സൂചിപ്പിക്കുന്നത്;
(സി)
മേല്‍പ്പറഞ്ഞ
വകുപ്പുകള്‍ അല്ലാത്ത
വകുപ്പുകളിലെ സംവരണം
സംബന്ധിച്ച് ഉത്തരവ്
ഏത് വകുപ്പാണ്
ഇറക്കുന്നത്;
വ്യക്തമാക്കുമോ;
(ഡി)
സര്‍ക്കാര്‍
വകുപ്പ് അല്ലാത്ത
പൊതുമേഖല സ്ഥാപനങ്ങള്‍,
സഹകരണ സ്ഥാപനങ്ങള്‍,
സര്‍ക്കാര്‍ പ്രൊജക്ട്
ഓഫീസുകള്‍
എന്നിവിടങ്ങളില്‍ ഈ
ഉത്തരവ് ബാധകമാണോ;
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ എണ്ണം
1943.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോലീസ്, അധ്യാപകര്‍
ഉള്‍പ്പെടെയുളള ആകെ
സര്‍ക്കാര്‍
ജീവനക്കാരുടെ എണ്ണം
എത്രയാണെന്ന്
സേനാവിഭാഗം, അധ്യാപക
വിഭാഗം, മറ്റ്
ജീവനക്കാര്‍ എന്നിങ്ങനെ
പട്ടികതിരിച്ച്
വിശദമാക്കാമോ;
(ബി)
ആയതില്‍
എത്ര വനിതാ, പുരുഷ
ജീവനക്കാര്‍ ഉണ്ടെന്ന്
പട്ടിക തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ആയതില്‍
എന്‍.പി. എസില്‍
ഉള്‍പ്പെട്ടവരും,
അല്ലാത്തവരും
എത്രയെന്ന്
പട്ടികതിരിച്ച്
വ്യക്തമാക്കാമോ?
മിശ്രവിവാഹിതരായ
ജീവനക്കാര്‍ക്കുള്ള
ആനുകൂല്യങ്ങള്‍
1944.
ശ്രീ.എം.
നൗഷാദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മിശ്രവിവാഹിതരായ
സ്ത്രീ/പുരുഷൻ
സര്‍ക്കാര്‍
ജീവനക്കാരാണെങ്കിൽ
നിലവിൽ അവര്‍
ഏതെങ്കിലും
വിധത്തിലുള്ള
ആനുകൂല്യം/സംരക്ഷണം
എന്നിവയ്ക്ക്
അര്‍ഹരാണോ; ആണെങ്കിൽ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ;
(ബി)
സര്‍ക്കാര്‍
ജീവനക്കാരൻ/ജീവനക്കാരി
മിശ്രവിവാഹിതര്‍
ആണെങ്കിൽ അവര്‍ക്ക്
സ്ഥലംമാറ്റം
ലഭിക്കുന്നതിന് ഇതൊരു
മാനദണ്ഡമായി
പരിഗണിക്കുമോ;
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ;
(സി)
ഇല്ലെങ്കിൽ
കേന്ദ്ര സര്‍ക്കാര്‍
സര്വ്വീസിലേതുപോലെ
മിശ്ര വിവാഹിതര്‍ക്ക്
സ്ഥലംമാറ്റത്തിന്
പ്രത്യേക പരിഗണന നൽകാൻ
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കിൽ
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ?
കേരള
സെക്രട്ടേറിയറ്റ്
സബോര്‍ഡിനേറ്റ് സര്‍വ്വീസ്
1945.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സെക്രട്ടേറിയറ്റ്
സബോര്‍ഡിനേറ്റ്
സര്‍വ്വീസില്‍ ഏതെല്ലാം
സ്ഥാപനങ്ങളിലെ ഏതെല്ലാം
തസ്തികകളാണ് പുതിയതായി
ഉള്‍പ്പെടുത്തിയത്;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഓഫീസ്
അറ്റന്‍ഡന്റ്
കാറ്റഗറിയില്‍
ഉള്‍പ്പെട്ടിട്ടുളളതും
എന്നാല്‍
സെക്രട്ടേറിയറ്റ്
സബോര്‍ഡിനേറ്റ്
സര്‍വ്വീസില്‍
ഉള്‍പ്പെടുത്തിയിട്ടില്ലാത്തതുമായ
തസ്തികകള്‍
ഏതെല്ലാമാണ്;
വിശദമാക്കുമോ;
(സി)
സെക്രട്ടേറിയറ്റിലെ
ഇന്‍ഫര്‍മേഷന്‍
അസിസ്റ്റന്റ്,
ഫോട്ടോകോപ്പിയര്‍
ഓപ്പറേറ്റര്‍ എന്നീ
തസ്തികകളെ
സെക്രട്ടേറിയറ്റ്
സബോര്‍ഡിനേറ്റ്
സര്‍വ്വീസില്‍
ഉള്‍പ്പെടുത്തിയിട്ടില്ല
എന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍
ഉള്‍പ്പെടുത്തുവാന്‍
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ;
(ഡി)
ഇതുമായി
ബന്ധപ്പെട്ട് ഇതുവരെ
പുറപ്പെടുവിച്ചിട്ടുളള
എല്ലാ സര്‍ക്കാര്‍
ഉത്തരവുകളുടെയും
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഇ)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ചു വഴി
സര്‍ക്കാര്‍
ജീവനക്കാരാകുന്നവര്ക്ക്
സെക്രട്ടേറിയറ്റ്
സബോര്‍ഡിനേറ്റ്
സര്‍വ്വീസ് റൂള്‍സ്
പ്രകാരം ഏതൊക്കെ
തസ്തികകളില്‍
തസ്തികമാറ്റം വഴി
നിയമനത്തിന്
അപേക്ഷിക്കാന്‍
സാധിക്കും; ഇത്തരം
നിയമനങ്ങള്‍ക്ക്
പ്രത്യേക അനുപാതം
നിശ്ചയിച്ചിട്ടുണ്ടോ;
വിശദമാക്കുമോ?
ആശ്രിത
നിയമനം
1946.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആശ്രിത
നിയമനം കിട്ടിയാല്‍
ആശ്രിതരെ നോക്കണം എന്ന
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
കോപ്പി ലഭ്യമാക്കുമോ;
(ബി)
സര്‍ക്കാര്‍
ജോലി ലഭിച്ചാല്‍
കുടുംബാംഗങ്ങളെ
സംരക്ഷിക്കാമെന്ന
സത്യവാങ്മൂലം
നല്‍കണമെന്ന
സര്‍ക്കാര്‍ ഉത്തരവിന്
മുന്‍കാല
പ്രാബല്യമുണ്ടോ;
മുന്‍കാലങ്ങളില്‍ ജോലി
ലഭിച്ചവരുടെ
കാര്യത്തില്‍ എന്തു
തീരുമാനമാണ്
സര്‍ക്കാര്‍
എടുത്തിരിക്കുന്നത്
എന്നറിയിക്കാമോ?
വികസന
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട വിവരങ്ങള്‍
സാമാജികര്‍ക്ക്
ലഭ്യമാക്കുന്നതിന് നടപടി
1947.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
നിയമസഭാ
മണ്ഡലങ്ങളിലെ വികസന
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട് വിവിധ
വകുപ്പുകളിലേക്ക്
നല്കുന്ന
പ്രോജക്റ്റുകളുടെയും
മറ്റ് അപേക്ഷകളുടെയും
പരിശോധനാഘട്ട
പുരോഗതിയും ഉത്തരവുകളും
ബന്ധപ്പെട്ട
ആഫീസുകളില്‍ നിന്ന്
സാമാജികരുടെ സൈറ്റില്‍
ലഭ്യമാക്കുന്നതിനുള്ള
നിര്‍ദ്ദേശം വകുപ്പ്
തലത്തില്‍ നല്കുന്ന
കാര്യം പരിഗണിക്കുമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലേയ്ക്കുളള
തെരഞ്ഞെടുപ്പ്
1948.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലേയ്ക്കുളള
തെരഞ്ഞെടുപ്പിന് 2015ലെ
വോട്ടര്‍പട്ടിക
ആധാരമാക്കുന്നതിന്
സര്‍ക്കാര്‍
തീരുമാനമെടുത്തിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇതുവഴി 2019ലെ ലോക്
സഭാ തെരഞ്ഞെടുപ്പിലെ
വോട്ടര്‍ പട്ടിയില്‍
ഉണ്ടായിരുന്ന
പത്തുലക്ഷത്തിലധികം
വോട്ടര്‍മാര്‍ക്ക്
സമ്മതിദാന അവകാശം
നഷ്ടപ്പെടാനിടയുണ്ടെന്ന
കാര്യം
ശ്രദ്ധയയില്പ്പെട്ടിട്ടുണ്ടോ.
(സി)
2019ല്‍
തയ്യാറാക്കിയിട്ടുളള
വോട്ടര്‍പട്ടികയ്ക്ക്
പകരം 2015ലെ
വോട്ടര്‍പട്ടിക
ഉപയോഗിയ്ക്കുന്നത് വഴി
എന്തെല്ലാം അധികബാധ്യത
സര്‍ക്കാരിന്
ഉണ്ടാകുമെന്നാണ്
കരുതപ്പെടുന്നത്;
(ഡി)
ഇതുവഴി
എന്തെല്ലാം
ബുദ്ധിമുട്ടുകളാണ്
വോട്ടര്‍മാര്‍ക്കും
ഉദ്യോഗസ്ഥര്‍ക്കും
ഉണ്ടാകാനിടയുളളത്;
വിശദവിവരം
വ്യക്തമാക്കുമോ?
കെ-ഫൈ
പദ്ധതി പ്രകാരം സൗജന്യ
വൈ-ഫൈ
1949.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സർക്കാരിന്റെ കെ-ഫൈ
പദ്ധതി പ്രകാരം എത്ര
സ്ഥലങ്ങളിലാണ് സൗജന്യ
വൈ-ഫൈ ലഭ്യമാക്കാൻ
സർക്കാർ
തീരുമാനിച്ചിട്ടുള്ളത്;
വ്യക്തമാക്കാമോ;
(ബി)
അതില്‍
എത്ര കേന്ദ്രങ്ങളില്‍
സൗജന്യ വൈ-ഫൈ
സജ്ജമാക്കിയിട്ടുണ്ടെന്ന്
അറിയിക്കാമോ; വിശദവിവരം
വെളിപ്പെടുത്താമോ?
കെ-ഫോണ്‍
പദ്ധതി
1950.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ-ഫോണ്‍
പദ്ധതി
നടപ്പിലാക്കുന്നതിന്റെ
പുരോഗതി
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയിലൂടെ
ജനങ്ങള്‍ക്ക്
എന്തെല്ലാം
പ്രയോജനമാണ്
ലഭിക്കുവാന്‍
പോകുന്നത്; വിശദാംശം
നല്ക്കുമോ;
(സി)
പ്രസ്തുത
പദ്ധതി എന്നത്തേക്ക്
ആരംഭിക്കുവാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശം നല്‍കുമോ?
ഡിജിറ്റല്‍
സര്‍വ്വകലാശാല
1951.
ശ്രീ.പി.ഉബൈദുള്ള
,,
പി.കെ.അബ്ദു റബ്ബ്
,,
കെ.എം.ഷാജി
,,
ടി.എ.അഹമ്മദ് കബീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഡിജിറ്റല്‍
സര്‍വ്വകലാശാല
സ്ഥാപിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ ഘടന,
പഠനാവസരങ്ങള്,
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
എന്നിവ വിശദീകരിക്കാമോ;
(ബി)
ഡിജിറ്റല്‍
മേഖലയില്‍
ഗുണനിലവാരമുള്ള മാനവ
വിഭവശേഷി
വികസിപ്പിക്കുവാനും
ഐ.ടി.വ്യവസായ
വികസനത്തിനും പ്രസ്തുത
സര്‍വ്വകലാശാല
എങ്ങനെയെല്ലാം
പ്രയോജനപ്പെടുമെന്ന്
വിശദീകരിക്കാമോ;
(സി)
ഇക്കാര്യത്തില്‍
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
വിശദീകരിക്കാമോ?
സി-ഡിറ്റ്
1952.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി-ഡിറ്റിന്റെ
തിരുവല്ലം മെയിന്‍
കാമ്പസില്‍
ആവശ്യത്തിലേറെ സ്ഥലം
ഒഴിഞ്ഞു കിടക്കുന്ന
സാഹചര്യത്തില്‍
സ്റ്റാച്യുവിലുള്ള
നാലുനില കെട്ടിടം
പ്രതിമാസം അഞ്ചു ലക്ഷം
രൂപ
വാടകയ്ക്കെടുത്തിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പാഴ്ചെലവ്
നിയന്ത്രിക്കാന്‍ നടപടി
സ്വീകരിക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം സി- ഡിറ്റിലെ
ഏതെല്ലാം
പ്രോജക്ടുകളില്‍ ശമ്പളം
കൂടാതെ ഇന്‍സെന്റീവ്
നല്കി വരുന്നു എന്നു
വിശദമാക്കുമോ; ഇന്നേ
വരെ നല്കിയ
ഇന്‍സെന്റിവ്
എത്രയെന്ന് പറയുമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സി-ഡിറ്റിലെ കോര്‍പ്പസ്
ഫണ്ടില്‍(ഫിക്സഡ്
ഡെപ്പോസിറ്റ്) നിന്നും
എത്ര രൂപ
പിന്‍വലിച്ചിട്ടുണ്ട്;
എന്ത്
ആവശ്യങ്ങള്‍ക്കാണ്
പിന്‍വലിച്ചതെന്ന്
വിശദമാക്കുമോ;
കോര്‍പ്പസ് ഫണ്ടില്‍
ഇനി മിച്ചമുള്ള തുകയുടെ
വിവരം വിശദമാക്കുമോ?
ഡിജിറ്റല്‍
സർവകലാശാല
1953.
ശ്രീ.എ.
പ്രദീപ്കുമാര്‍
,,
ആന്റണി ജോണ്‍
,,
ആര്. രാജേഷ്
,,
ഐ.ബി. സതീഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വികസിതമായ മാനവശേഷി
കണക്കിലെടുത്ത് ഐ.ടി.
വ്യവസായത്തിന്റെ പ്രധാന
കേന്ദ്രങ്ങളിലൊന്നായി
സംസ്ഥാനത്തെ
മാറ്റിത്തീർക്കുന്നതിനു
നടത്തുന്ന
പ്രവർത്തനങ്ങള്‍
വിശദമാക്കുമോ;
(ബി)
ടെക്നോളജി
ഇന്നൊവേഷൻ സോൺ,
ടെക്നോസിറ്റി എന്നിവ
ഐ.ടി. അടിസ്ഥാന സൗകര്യ
വികസനത്തെ എത്രമാത്രം
ചലനാത്മകമാക്കിയിട്ടുണ്ട്;
സംസ്ഥാനത്തു
സ്ഥാപിക്കുന്ന
രാജ്യത്തെ ആദ്യ
ഡിജിറ്റല്‍ സർവകലാശാല
വഴി ലക്ഷ്യമാക്കുന്ന
നേട്ടങ്ങള്‍
എന്തെല്ലാമാണ്;വ്യക്തമാക്കുമോ;
(സി)
ഐ.ടി.
മേഖലകളില്‍ സ്റ്റാർട്ട്
അപ്പുകള്‍
പ്രോത്സാഹിപ്പിക്കുന്നതിന്
സ്റ്റാർട്ട് അപ്പ് മിഷൻ
കൈവരിച്ച നേട്ടം
അറിയിക്കാമോ; വിശദവിവരം
വെളിപ്പെടുത്താമോ ?
സി-ഡിറ്റിന്റെ
കമ്പനിവത്കരണം
1954.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കമ്പനിവത്കരണവുമായി
ബന്ധപ്പെട്ട്
ജീവനക്കാരോടും
സംഘടനകളോടും
ചര്‍ച്ചകളൊന്നും
നടത്താതെ ഇരുപത്തി
നാലാമത് സി-ഡിറ്റ്
ഗവേണിംഗ് ബോഡി
രജിസ്ട്രാറോട്
പ്രൊപ്പോസല്‍
നല്കുവാനാവശ്യപ്പെട്ടതു
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;സി-ഡിറ്റ്
കമ്പനിവല്ക്കരിക്കുവാന്
ഉദ്ദേശ്യമുണ്ടോ;
വിശദമാക്കുമോ;
(ബി)
സി-ഡിറ്റിന്
അനുവദിച്ചിട്ടുള്ള
പ്ലാന്‍ ഫണ്ട്
ഉപയോഗിച്ച്
വര്‍ഷങ്ങളായി
കോടിക്കണക്കിനു രൂപയുടെ
ഉപകരണങ്ങളും
സോഫ്റ്റ്വെയറുകളും
ക്രമവിരുദ്ധമായി
വാങ്ങിക്കൂട്ടിയെന്ന
ആക്ഷേപം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്ലാന്‍ ഫണ്ട് വിനിയോഗം
ഗുണപരമായ രീതിയില്‍
തന്നെയാണോ എന്ന്
വ്യക്തമാക്കുമോ;
(സി)
കെ.എസ്.എഫ്.ഇ.
പ്രവാസി ചിട്ടിയുമായി
ബന്ധപ്പെട്ട്
സി-ഡിറ്റിന്
അനുവദിച്ചിട്ടുള്ള
പ്ലാന്‍ ഫണ്ട് വകമാറ്റി
ചെലവഴിച്ചത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കുമോ?
സി.എം.ഒ/സി.എം.ഡി.ആര്.എഫ്.
സോഫ്റ്റ് വെയര്‍
1955.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി.എം.ഒ./സി.എം.ഡി.ആര്.എഫ്.
സോഫ്റ്റ് വെയര്‍
നടത്തിപ്പുമായി
ബന്ധപ്പെട്ട് സി-ഡിറ്റ്
പരിപാലിച്ചിരുന്ന
വ്യക്തിഗതവിവരങ്ങള്‍
സ്വകാര്യകമ്പനികള്‍ക്ക്
കൈമാറിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
സി.എം.ഡി.ആര്.എഫ്.
സോഫ്റ്റ് വെയര്‍
നടത്തിപ്പുമായി
ബന്ധപ്പെട്ട് സ്വകാര്യ
കമ്പനി ജീവനക്കാര്‍
സെക്രട്ടേറിയറ്റില്‍
ജോലി ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സി.എം.ഒ/സി.എം.ഡി.ആര്.എഫ്.
സോഫ്റ്റ് വെയര്‍
നടത്തിപ്പുമായി
ബന്ധപ്പെട്ട് ഇതേവരെ
എത്ര രൂപയുടെ
ബില്ലുകള്‍/ഇന്‍വോയിസുകള്‍
സ്വകാര്യ കമ്പനികളില്‍
നിന്നും സി-ഡിറ്റിന്
ലഭിച്ചിട്ടുണ്ട്; എത്ര
രൂപ സി-ഡിറ്റ്
ഇവര്‍ക്ക് ഇതുവരെ
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
അക്ഷയ
കേന്ദ്രങ്ങള്‍ വഴി
ലഭ്യമാകുന്ന സേവനങ്ങള്‍
1956.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അക്ഷയ കേന്ദ്രങ്ങള്‍
വഴി ലഭ്യമാകുന്ന
സേവനങ്ങള്‍
വ്യക്തമാക്കുമോ;
(ബി)
അക്ഷയ
കേന്ദ്രങ്ങള്‍
രജിസ്റ്റര്‍
ചെയ്യുന്നതിന്റെ
നടപടിക്രമങ്ങള്‍
വ്യക്തമാക്കുമോ;
(സി)
അക്ഷയ
കേന്ദ്രങ്ങള്‍ക്ക് ഓരോ
സേവനത്തിനും
ഇൗടാക്കുവാന് കഴിയുന്ന
നിരക്ക് വിശദമാക്കുമോ;
(ഡി)
അക്ഷയ
കേന്ദ്രങ്ങള്‍ക്ക്
സേവനമേഖലയ്ക്ക് പരിധി
നിശ്ചയിച്ചിട്ടുണ്ടാേ;
എങ്കില്‍ പഞ്ചായത്ത്,
മുനിസിപ്പാലിറ്റി,
കോര്പ്പറേഷന്
തിരിച്ച്
വ്യക്തമാക്കുമോ?
അക്ഷയ
കേന്ദ്രങ്ങളിലെ
സേവനങ്ങള്‍ക്ക് ഇൗടാക്കുന്ന
ഫീസ്
1957.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അക്ഷയ
കേന്ദ്രങ്ങള്‍
നല്കുന്ന
സേവനങ്ങള്‍ക്ക്
വ്യത്യസ്ഥ നിരക്ക്
ഈടാക്കുന്ന വിവരം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിരക്കുകള്‍
ഏകീകരിച്ച്
സെന്ററുകളില്‍
പ്രദര്‍ശിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
ഓരോ
പഞ്ചായത്തിലും കൂടുതല്‍
അക്ഷയ കേന്ദ്രങ്ങള്‍
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ;
(ഡി)
ഇതുമായി
ബന്ധപ്പെട്ട പരാതി
സമര്പ്പിക്കേണ്ടതെവിടെയെന്ന്
വ്യക്തമാക്കുമോ?
അക്ഷയ
കേന്ദ്രങ്ങളുടെ
പ്രവര്‍ത്തനം
മെച്ചപ്പെടുത്തുന്നതിന്
നടപടി
1958.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര അക്ഷയ
കേന്ദ്രങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ട്;
(ബി)
ജനസാന്ദ്രതയ്ക്കനുസരിച്ച്
കൂടുതൽ അക്ഷയ
കേന്ദ്രങ്ങള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
അക്ഷയ
കേന്ദ്രങ്ങളുടെ
ലൈസൻസിക്കും അതിലെ
ജീവനക്കാര്‍ക്കും
സര്‍ക്കാര്‍
സേവനങ്ങളെക്കുറിച്ച്
അറിവ് ലഭിക്കുന്നതിന്
എന്തെല്ലാം സംവിധാനമാണ്
നിലവിലുള്ളത് ;
അറിയിക്കുമോ;
(ഡി)
സംസ്ഥാനത്തെ
പല അക്ഷയ കേന്ദ്രങ്ങളിൽ
നിന്നും ജനങ്ങള്‍ക്ക്
തൃപ്തികരമായ സേവനം
ലഭിക്കുന്നില്ല എന്ന
പരാതി ഉയര്‍ന്നുവരുന്ന
സാഹചര്യത്തിൽ, പ്രസ്തുത
കേന്ദ്രങ്ങളിൽ നിന്നും
നിശ്ചിത ഫീസിൽ
തൃപ്തികരമായ സേവനം
ലഭിക്കുന്നുണ്ട് എന്ന്
ഉറപ്പുവരുത്തുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കിൽ അതിന്റെ
വിശദാംശം
വ്യക്തമാക്കുമോ?
ആധാര്‍
കാര്‍ഡ് രജിസ്ട്രേഷൻ
1959.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര പേര് ആധാര്‍
കാര്‍ഡ് രജിസ്ട്രേഷൻ
നടത്തിയിട്ടുണ്ടെന്നും
അത് എത്ര ശതമാനം
ആണെന്നും
വ്യക്തമാക്കാമോ;
(ബി)
ആധാര്‍
കാര്‍ഡിനായി
രജിസ്റ്റര്‍ ചെയ്തവരിൽ
ഇനി എത്ര പേര്‍ക്ക്
കാര്‍ഡ് നൽകാനുണ്ടെന്ന്
അറിയിക്കാമോ;
(സി)
സംസ്ഥാന
സര്‍ക്കാരിന്റെ
ഏതെങ്കിലും
ആനുകൂല്യങ്ങള്‍
ലഭിക്കുന്നതിന് ആധാര്‍
കാര്‍ഡ്
നിര്‍ബന്ധമാക്കിയിട്ടുണ്ടോ;
ഇത് സംബന്ധിച്ച്
പുറപ്പെടുവിച്ചിട്ടുള്ള
ഉത്തരവുകളുടെ
പകര്‍പ്പുകള്‍ നൽകാമോ?
കേരള
പുനര്‍നിര്‍മ്മാണ പദ്ധതിയിൽ
റോഡുകള്‍ക്ക് ഫണ്ട്
1960.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പുനര്‍നിര്‍മ്മാണ
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
അടിസ്ഥാനസൗകര്യവികസനത്തിനായി
പൊതുമരാമത്ത്,
തദ്ദേശസ്വയംഭരണ വകുപ്പ്
എന്നിവയുടെ ചുമതലയിലുളള
റോഡുകള്‍ക്ക് എത്രവീതം
ഫണ്ടാണ്
അനുവദിച്ചിട്ടുളളത്
എന്ന് ഇവയുടെ ജില്ല
തിരിച്ചുളള പട്ടിക
സഹിതം വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റോഡുകളുടെ
നിര്‍മ്മാണവും
പരിപാലനവും എങ്ങനെ
നടത്താനാണ് സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
(സി)
പത്തനംതിട്ട
ജില്ലയിലെ പി. ഡബ്ല്യു.
ഡി റോഡുകള്‍, റാന്നി
നിയോജകമണ്ഡലത്തിലെ
തദ്ദേശസ്വയംഭരണവകുപ്പ്
റോഡുകള്‍
എന്നിവയ്ക്കനുവദിച്ച
തുകയും റോഡുകളുടെ പേരും
ലഭ്യമാക്കാമോ;
(ഡി)
പ്രസ്തുത
പട്ടികയില്‍
ഉള്‍പ്പെടാതെ പോയ
റോഡുകള്‍ക്ക്
ഫണ്ടനുവദിക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിക്കുന്നുണ്ടോ;
വിശദമാക്കാമോ?
ഉജ്ജീവന
സഹായ പദ്ധതി പ്രകാരം ലഭിച്ച
അപേക്ഷകള്‍
1961.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2018ലെ
പ്രളയത്തില്‍ ജീവനോപാധി
നഷ്ടപ്പെട്ടവര്‍ക്ക്
സഹായം
നല്കുന്നതിനായുള്ള
ഉജ്ജീവന സഹായ പദ്ധതി
പ്രകാരം സഹായം
ലഭിക്കുന്നതിനായി
വൈത്തിരി താലൂക്കില്‍
നിന്നും എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
ഇതില്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
ലഭിച്ച
അപേക്ഷകളില്‍
ഏതെങ്കിലും അപേക്ഷകള്‍
നിരസിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതെല്ലാം
അപേക്ഷകള്‍;
വിശദമാക്കാമോ;
(സി)
ഈ
പദ്ധതി പ്രകാരം
പ്രസ്തുത താലൂക്കില്‍
എത്ര രൂപയുടെ സഹായം
ഇതുവരെ വിതരണം
ചെയ്തിട്ടുണ്ട്;
വിശദമാക്കാമോ?
കുട്ടനാട്
നിയോജകമണ്ഡലത്തിലെ റീ
ബില്‍ഡ് കേരള പദ്ധതി
1962.
ശ്രീ.സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
റീ
ബില്‍ഡ് കേരള
പദ്ധതിയില്‍പ്പെടുത്തി
കുട്ടനാട്
നിയോജകമണ്ഡലത്തില്‍
ഏതെങ്കിലും റോഡുകളുടെ
പുനരുദ്ധാരണ ജോലികള്‍
ഏറ്റെടുത്തിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ജോലികള്‍
ഏതുഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
പ്രളയാനന്തര
പുനര്‍നിര്‍മ്മാണ സഹായം
1963.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്
പ്രളയാനന്തര
പുനര്‍നിര്‍മ്മാണ
സഹായമായി ലോകബാങ്കിൽ
നിന്നും വികസന വായ്പ
അനുവദിച്ചിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കിൽ
വിശദവിവരങ്ങള്‍ നൽകാമോ;
(സി)
ഏതെല്ലാം
മേഖലകളിലാണ് ഈ തുക
വിനിയോഗിക്കുക എന്ന്
വിശദമാക്കാമോ?
2018,
2019 വര്‍ഷങ്ങളില്‍ ഉണ്ടായ
പ്രളയം സംബന്ധിച്ച്
1964.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2018, 2019
വര്‍ഷങ്ങളില്‍ ഉണ്ടായ
പ്രളയത്തില്‍ നാശനഷ്ടം
സംഭവിച്ച
കുടുംബാംഗങ്ങള്‍ എത്ര
പേര്; ഓരോവര്‍ഷത്തിലും
ഓരോരുത്തര്‍ക്കും
ഉണ്ടായ നാശനഷ്ടങ്ങള്‍
തിട്ടപ്പെടുത്തിയതിന്റെ
പട്ടിക മണ്ഡലം തിരിച്ച്
പേര് വിവരം സഹിതം
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
കാലയളവില്‍ എത്ര
കുടുംബങ്ങള്‍ക്ക്
നഷ്ടപരിഹാരം
നല്‍കിയെന്നും
ഓരോരുത്തര്‍ക്കും
നല്കിയ
നഷ്ടപരിഹാരത്തുക പേര്
വിവരം സഹിതം മണ്ഡലം
തിരിച്ച് ലഭ്യമാക്കുമോ;
(സി)
പ്രളയ
സഹായ നിധിയിലേക്ക്
ലഭ്യമായ ആകെ തുകയുടെ
(പ്രളയം സംഭവിച്ച 2018
മുതൽ 2019 ഡിസംബര്‍ 31
വരെ) വിവരം നല്‍കുമോ;
(ഡി)
പ്രസ്തുത
തുക നല്‍കിയത്
ആരെല്ലാമെന്നും തുക
എത്ര വീതമാണെന്നും
പേര്, ലഭ്യമാക്കിയ തുക,
തീയതി എന്നീ വിവരങ്ങള്‍
മണ്ഡലം തിരിച്ച് കണക്ക്
ലഭ്യമാക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും നല്കുന്ന
ധനസഹായത്തിന്റെ സ്വഭാവം
1965.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രകൃതിക്ഷോഭത്തില്‍
വീടും സ്ഥലവും
നഷ്ടപ്പെടുന്നവര്‍ക്ക്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും നല്കുന്ന
ധനസഹായത്തിന്റെ സ്വഭാവം
വ്യക്തിഗതമാണോ
എന്നറിയിക്കാമോ;
വ്യക്തികള്‍ക്ക്
നേരിട്ടാണോ ധനസഹായം
നല്‍കുന്നത്;
(ബി)
വീടും
സ്ഥലവും പൂര്‍ണ്ണമായും
നഷ്ടപ്പെട്ടവര്‍ക്ക്
നല്കുന്ന ധനസഹായം
എത്രയെന്ന് തരംതിരിച്ച്
വിശദമാക്കാമോ;
(സി)
പ്രകൃതിക്ഷോഭത്തില്‍
വീടും സ്ഥലവും
പൂര്‍ണ്ണമായി
നഷ്ടപ്പെട്ട
പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ക്ക്
സ്ഥലം വാങ്ങി
നല്‍കുന്നതിന് ജില്ലാ
കളക്ടര്‍മാരെയോ മറ്റ്
ഉദ്യോഗസ്ഥരെയോ
ചുമതലപ്പെടുത്തിയ
ഉത്തരവുകളുണ്ടോ;
ഉണ്ടെങ്കില്‍
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഡി)
ഇത്തരക്കാര്‍ക്ക്
വിവിധ സന്നദ്ധസംഘടനകള്‍
സൗജന്യമായി വീട്
നിര്‍മ്മിച്ച്
നല്കിയാല്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്നും ധനസഹായം
ലഭിക്കാതിരിക്കുമോ;
വിശദമാക്കാമോ?
ദുരന്ത
നിവാരണ അതോറിറ്റിയുടെ
സ്റ്റേറ്റ് എക്സിക്യൂട്ടീവ്
കമ്മിറ്റി
1966.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ദുരന്ത നിവാരണ
അതോറിറ്റിയുടെ
സ്റ്റേറ്റ്
എക്സിക്യൂട്ടീവ്
കമ്മിറ്റിയില്‍ കൃഷി,
ഫിഷറീസ് എന്നീ വകുപ്പ്
സെക്രട്ടറിമാരെ
ഉള്‍പ്പെടുത്താത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
വകുപ്പ് സെക്രട്ടറിമാരെ
കൂടി
ഉള്‍പ്പെടുത്തുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
പ്രകൃതി
ദുരന്തങ്ങള്‍ നേരിടാൻ
കമ്മ്യൂണിറ്റി വോളന്റിയര്‍
കോര്‍
1967.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.എല്‍ദോ
എബ്രഹാം
,,
മുഹമ്മദ് മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഏത്
അടിയന്തര
സാഹചര്യത്തിലും
പ്രത്യേകിച്ച് പ്രകൃതി
ദുരന്തങ്ങള്‍
ഉണ്ടാകുമ്പോള്‍
ഇടപെടാന്‍ കഴിയുന്ന
വിധത്തില്‍
വോളന്റിയര്‍മാരുടെ
സേവനം
ഉറപ്പാക്കുന്നതിന്
പദ്ധതി
തയ്യാറാക്കുന്നുണ്ടോ;
(ബി)
കമ്മ്യൂണിറ്റി
വോളന്റിയര്‍ കോര്‍
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(സി)
ഇതിനായി
സന്നദ്ധ
പ്രവര്‍ത്തകരുടെ
രജിസ്ട്രേഷന്
ആരംഭിച്ചിട്ടുണ്ടോ;
അതിനായുള്ള
മാനദണ്ഡങ്ങള്‍
വ്യക്തമാക്കുമോ;
(ഡി)
വോളന്റിയര്‍മാര്‍ക്കുള്ള
പരിശീലന പരിപാടിയുടെ
ദൈര്‍ഘ്യവും അതിന്റെ
സമയക്രമവും അവര്‍ക്ക്
ഏതെങ്കിലും തരത്തിലുള്ള
ഓണറേറിയമോ പാരിതോഷികമോ
നല്കുമെങ്കില് അത്
സംബന്ധിച്ചുള്ള
വിവരങ്ങളും
ലഭ്യമാക്കുമോ;
(ഇ)
സംസ്ഥാനത്ത്
ഒരു യുവനേതൃത്വ
അക്കാഡമി
സ്ഥാപിക്കുന്നതിന്
നീക്കമുണ്ടോ;
വിശദമാക്കുമോ?
മുഖ്യമന്ത്രിയുടെ
പരാതി പരിഹാര സംവിധാനം
ശക്തീകരിക്കാന്‍ നടപടികള്‍
1968.
ശ്രീ.സി.കൃഷ്ണന്
,,
ബി.ഡി. ദേവസ്സി
,,
എം. നൗഷാദ്
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയശേഷം
മുഖ്യമന്ത്രിയുടെ പരാതി
പരിഹാര സംവിധാനം
ശാക്തീകരിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്ന് അടിയന്തര
സഹായത്തിനായി നല്കുന്ന
അപേക്ഷകളില്‍
സാധുവായവയില്
നൂറുമണിക്കൂറിനകം
സഹായധനം
ലഭ്യമാക്കുകയെന്ന
ലക്ഷ്യത്തോടെ
അപേക്ഷകള്‍ കൈകാര്യം
ചെയ്യുന്നത്
അതിവേഗതയിലാക്കാന്
പരിപാടിയുണ്ടോ; ഇതിനായി
ചെയ്തു വരുന്ന
കാര്യങ്ങള്‍
എന്തെല്ലാമാണ്;
(സി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
ദുരിതാശ്വാസ നിധികളില്‍
നിന്നുള്ള അപേക്ഷകളില്‍
ധനസഹായം ലഭ്യമാക്കാന്‍
ശരാശരി എത്ര
ദിവസമെടുത്തിരുന്നുവെന്ന്
അറിയിക്കാമോ;
(ഡി)
സേവനത്തിന്റെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കുകയെന്ന
ലക്ഷ്യത്തോടെ
സെക്രട്ടേറിയറ്റില്‍
നടപ്പാക്കിയ ഫയല്‍
തീര്‍പ്പാക്കല്‍
തീവ്രയത്ന പരിപാടിയുടെ
പുരോഗതി
വിലയിരുത്തിയിരുന്നോ;
വിശദാംശം ലഭ്യമാക്കാമോ;
(ഇ)
സിവില്‍
സര്‍വീസിന്റെ
കാര്യക്ഷമത
വര്‍ദ്ധിപ്പിക്കാന്‍
പൊതുവില്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍ അറിയിക്കാമോ?
അതിവേഗ
റെയിൽ ഇടനാഴിയുടെ
നിര്‍മ്മാണം
1969.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അതിവേഗ റെയിൽ ഇടനാഴി
നിര്‍മ്മിക്കുന്നതുമായി
ബന്ധപ്പെട്ട്
ഹെലികോപ്റ്റര്‍
സ്രവ്വേ
നടത്തിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(ബി)
സര്‍വ്വേ
നടത്തുന്നതിന് ഏത്
ഏജൻസിയെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും
ഇതിനായി എന്ത് തുക
ചിലവഴിച്ചു എന്നും
വ്യക്തമാക്കുമോ;
(സി)
സര്‍വ്വേ
പൂര്‍ത്തിയായിട്ടുണ്ടെങ്കിൽ,
സര്‍വ്വേ അനുസരിച്ച്
തയ്യാറാക്കിയ
പ്ലാനിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ?
പ്രവാസി
പുനരധിവാസ പദ്ധതി
1970.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രവാസി
പുനരധിവാസ പദ്ധതി (എൻ.
ഡി. പി. ആർ. ഇ. എം.)
പ്രഖ്യാപിച്ച ശേഷം 2016
മാര്‍ച്ച് 31 വരെ വിവിധ
ബാങ്കുകള്‍
എത്രയാളുകള്‍ക്ക് ആകെ
എത്ര കോടി രൂപ വായ്പ
നല്‍കിയെന്നും 2016
ഏപ്രില്‍ ഒന്നു മുതല്‍
2020 ജനുവരി 31 വരെ
എത്രയാളുകള്‍ക്ക് എത്ര
രൂപ വായ്പ
നല്‍കിയെന്നും
വെളിപ്പെടുത്തുമോ;
(ബി)
ഈ
വായ്പാ പദ്ധതിയുടെ പലിശ
എത്രയാണെന്നും ഇപ്പോള്‍
എത്ര ബാങ്കുകള്‍ ഈ
പദ്ധതിയുമായി
സഹകരിക്കുന്നുവെന്നും
വെളിപ്പെടുത്തുമോ;
(സി)
ഈ
പദ്ധതിക്കായി 2016-17,
2017-18, 2018-19
സാമ്പത്തിക വര്‍ഷം
നോര്‍ക്കയും സംസ്ഥാന
ഗവണ്മെന്റും എത്ര കോടി
രൂപ വീതം
ചെലവഴിച്ചുവെന്ന്
അറിയിക്കുമോ?
നോര്‍ക്കയുടെ
സേവനങ്ങള്‍
1971.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോര്‍ക്കയുടെ
ആഭിമുഖ്യത്തില്‍
ലഭ്യമാക്കുന്ന
സേവനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
സേവനങ്ങള്‍
ആര്‍ക്കൊക്കെയാണ്
ലഭിക്കുന്നതെന്നും
ആയതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
സേവനങ്ങള്‍ ലഭ്യമാകാന്‍
വിദേശങ്ങളിലും
നാട്ടിലും
ഏര്‍പ്പെടുത്തിയിട്ടുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
നോര്‍ക്കയുടെ
ഓഫീസുകള്‍ എല്ലാ
ജില്ലകളിലും
പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും
അവിടങ്ങളിലുള്ള
സ്റ്റാഫടക്കമുള്ള
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്നും
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ഇ)
നോര്‍ക്കയില്‍
നിന്നു ലഭ്യമാകുന്ന
സേവനങ്ങളെക്കുറിച്ച്
അവബോധം
ഉണ്ടാക്കുന്നതിന്
എന്തൊക്കെ
പരിപാടികളാണ്
ആവിഷ്ക്കരിച്ചുവരുന്നതെന്ന്
വ്യക്തമാക്കാമോ?
പ്രവാസികള്‍ക്ക്
നോര്‍ക്ക വഴി നല്കുന്ന
സഹായപദ്ധതികള്‍
1972.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പ്രവാസികള്‍ക്ക്
നോര്‍ക്ക വഴി എത്ര
കോടി രൂപയുടെ
സഹായപദ്ധതികള്‍
ലഭ്യമാക്കിയിട്ടുണ്ട്?
അവശതയനുഭവിക്കുന്ന
പ്രവാസികള്‍ക്ക് സാന്ത്വന
പദ്ധതി
1973.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
അവശതയനുഭവിക്കുന്ന
പ്രവാസികള്‍ക്ക്
സര്‍ക്കാര്‍ എന്തെല്ലാം
സാന്ത്വന പദ്ധതികളാണ്
നടപ്പിലാക്കി
വരുന്നതെന്ന്
വ്യക്തമാക്കാമോ?
ഓവര്‍സീസ്
കേരളൈറ്റ്സ്
ഇന്‍വെസ്റ്റ്മെന്റ് ആന്റ്
ഹോള്‍ഡിംഗ് കമ്പനി
1974.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നോര്‍ക്കയുടെ
കീഴിലുള്ള ഓവര്‍സീസ്
കേരളൈറ്റ്സ്
ഇന്‍വെസ്റ്റ്മെന്റ്
ആന്റ് ഹോള്‍ഡിംഗ്
കമ്പനിക്ക് ആവശ്യമായ
പദ്ധതികളും
നിക്ഷേപകരെയും
കണ്ടെത്തുവാന്‍
കണ്‍സള്‍ട്ടന്‍സിയെ
നിയോഗിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
ആരെയാണെന്നും എത്ര
കാലയളവിലേക്കാണെന്നും
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
കണ്‍സള്‍ട്ടന്റിന്
കണ്‍സള്‍ട്ടന്‍സി ഫീസ്
ഇനത്തില്‍ പ്രതിമാസം
എന്ത് തുകയാണ്
നല്‍കേണ്ടത്;
വിശദമാക്കാമോ?
ലോക
കേരളസഭ - പ്രതിപക്ഷ
ബഹിഷ്കരണം
1975.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ലോക
കേരളസഭയുടെ രണ്ടാം
സമ്മേളനം പ്രതിപക്ഷ
പാര്‍ട്ടി
പ്രതിനിധികള്‍
ബഹിഷ്കരിച്ചതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രതിപക്ഷ
ബഹിഷ്കരണം കാരണം ലോക
കേരളസഭയുടെ
സമ്മേളനത്തിന്
എന്തെങ്കിലും
പ്രയാസങ്ങളോ പോരായ്മകളോ
അനുഭവപ്പെട്ടിട്ടുണ്ടോ;
(സി)
പ്രതിപക്ഷം
ലോക കേരളസഭയുടെ
സമ്മേളനം ബഹിഷ്കരിച്ചത്
ശരിയായ നടപടിയായില്ല
എന്ന് സമ്മേളന
പ്രതിനിധികള്‍
വിലയിരുത്തിയിട്ടുണ്ടോ?
ദേശീയ
ജനസംഖ്യാ
കണക്കെടുപ്പിനായുള്ള
മുന്നൊരുക്കങ്ങൾ
1976.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ദേശീയ
ജനസംഖ്യാ കണക്കെടുപ്പ്
നടത്തുന്നതിലേയ്ക്കായുള്ള
സംസ്ഥാന സര്‍ക്കാര്‍
പ്രവര്‍ത്തനങ്ങള്‍ ഏത്
ഘട്ടത്തിലാണെന്നറിയിക്കുമോ;
(ബി)
ഇതോടനുബന്ധിച്ച്
എന്യൂമറേറ്റര്‍മാരെ
നിയോഗിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
വിഭാഗം
ഉദ്യോഗസ്ഥര്‍/സന്നദ്ധസേവകരെയാണ്
ഇതിനായി നിയോഗിക്കാന്‍
തീരുമാനിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
സെന്‍സസിനായുള്ള
വിവരശേഖരണത്തില്‍
സുതാര്യതയും
ഐക്യരൂപ്യവും
ഉറപ്പുവരുത്താന്‍
സര്‍ക്കാര്‍ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ;
(ഡി)
സെന്‍സസ്
പ്രവര്‍ത്തനങ്ങള്‍
ഏകോപിപ്പിക്കുന്നതിനും
നിയന്ത്രിക്കുന്നതിനുമായി
സംസ്ഥാനതല/ജില്ലാതല
നോഡല്‍ ഓഫീസര്‍മാരെ
നിയമിക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
പോലീസ്
വകുപ്പ്
കാര്യക്ഷമമാക്കുന്നതിന്
നടപടി
1977.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
സി.കെ. ഹരീന്ദ്രന്‍
,,
പി.വി. അന്‍വര്‍
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പോലീസ് വകുപ്പില്‍
ആധുനികവത്ക്കരണം
നടപ്പിലാക്കുന്നതിന്റെ
ഭാഗമായി എന്തെല്ലാം
നൂതന പദ്ധതികളാണ്
ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
പോലീസിന്റെ
പ്രവര്‍ത്തനങ്ങള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
ജില്ലാ പോലീസ്
മേധാവികള്‍ക്ക്
നല്കിയിട്ടുളളതെന്ന്
അറിയിക്കുമോ;
(സി)
പോലീസിന്റെ
കാര്യശേഷി
വര്‍ദ്ധിപ്പിക്കാനുതകും
വിധം എന്തെല്ലാം പുതിയ
പരിശീലന പരിപാടികളാണ്
സംഘടിപ്പിക്കാനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ഡി)
വിവിധ
സേവനങ്ങളും
പ്രവര്‍ത്തനങ്ങളും
ജനങ്ങള്‍ക്ക്
ലഭ്യമാക്കാനും അവ
കൂടുതല്‍
സുതാര്യമാക്കാനും കേരള
പോലീസ് ബ്ലോക്ക്
ചെയിന്‍ സാങ്കേതികവിദ്യ
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ?
മാഫിയാ
സംഘടനകളെ ഇല്ലാതാക്കുവാന്‍
നടപടി
1978.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മണ്ണ് മാഫിയാ
ഉള്‍പ്പെടെ വിവിധ
മാഫിയാ സംഘടനകളെ
ഇല്ലാതാക്കുവാനും
കുറ്റക്കാരെ കണ്ടെത്തി
ശിക്ഷ ഉറപ്പാക്കാനും ഈ
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ഓരോവര്‍ഷവും എത്ര
മാഫിയാ സംഘങ്ങളുടെ
പേരില്‍ എത്ര
കേസ്സുകള്‍
എടുക്കുകയുണ്ടായി; എത്ര
പേരുടെ പേരില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു;
മാഫിയാസംഘം തിരിച്ച്
വിശദാംശം ലഭ്യമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ഓരോവര്‍ഷവും മാഫിയാ
ആക്രമണത്തില്‍
കൊല്ലപ്പെട്ടവര്‍ എത്ര;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
പ്രസ്തുത
മാഫിയാ
പ്രവര്‍ത്തനങ്ങള്‍
സംസ്ഥാനത്തുനിന്നും
തുടച്ചുനീക്കാനായി
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കുമോ?
പോലീസ്
വകുപ്പില്‍
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികള്‍
1979.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
പോലീസ്
സംവിധാനം കൂടുതല്‍
ശക്തിപ്പെടുത്തുന്നതിനുവേണ്ടി
പോലീസ് വകുപ്പില്‍ ഈ
സര്‍ക്കാര്‍
ആവിഷ്കരിച്ചിട്ടുള്ള
പദ്ധതികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
സെന്‍സസ്
വിവര ശേഖരണ ഉത്തരവ്
1980.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
31/32
ഫീൽഡ് ഓപ്പറേഷൻസ് 2019
എന്ന നമ്പരില്‍ 2020
ജനുവരി 14-ന്
ഡയറക്ടറേറ്റ് ഓഫ്
സെന്‍സസ് ഓപ്പറേഷന്
കേരള
തദ്ദേശസ്ഥാപനങ്ങള്ക്കയച്ച
സര്‍ക്കുലറില്‍
എന്‍.പി.ആര്-നെക്കുറിച്ച്
വ്യക്തമായി
സൂചിപ്പിക്കുന്നുണ്ടോ;
(ബി)
സെന്‍സസ്
വിവര ശേഖരണത്തിനും ഇതേ
നമ്പറിലുള്ള ഉത്തരവ്
തന്നെയാണോ
ഉപയോഗിക്കുന്നത്;
(സി)
തദ്ദേശസ്ഥാപനങ്ങളും
താലൂക്ക് ഓഫീസുകളും
സെന്‍സസിനായി നല്കുന്ന
പ്രത്യേക
നിര്‍ദ്ദേശത്തിലും
രേഖപ്പെടുത്തുന്നത് ഈ
ഫയല്‍ നമ്പര്‍
തന്നെയാണോ;
(ഡി)
ഒരു
ഉത്തരവിലൂടെ
എന്‍.പി.ആറും സെന്‍സസും
നടപ്പാക്കാന്‍
നിര്‍ദ്ദേശം
നല്കിയതിനാല്
സെന്‍സസ് വിവരങ്ങള്‍
ഉപയോഗിച്ച് പിന്നീട്
ദേശീയ ജനസംഖ്യ
രജിസ്റ്റര്‍
തയ്യാറാക്കാന്‍
കേന്ദ്രത്തിന് നിയമ
തടസം ഉണ്ടാകില്ലെന്ന
നിയമവിദഗ്ദ്ധരുടെ
അഭിപ്രായം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഇ)
ഈ
സാഹചര്യത്തില്‍
സെന്‍സസിനും
എന്‍.പി.ആറിനും
വ്യത്യസ്ഥ ഉത്തരവുകള്‍
പുറപ്പെടുവിച്ചാലേ
ആശങ്കകള്‍ അകറ്റാന്‍
കഴിയൂ എന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിനായി നടപടി
സ്വീകരിക്കുമോ?
ടോട്ടല്‍
ഫോര്‍ യു തട്ടിപ്പ് കേസ്
1981.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടോട്ടല്‍
ഫോര്‍ യു തട്ടിപ്പ്
കേസില്‍ കണ്ടുകെട്ടിയ
വസ്തുവകകള്‍ ലേലം
ചെയ്ത് നിക്ഷേപകര്‍ക്ക്
തുക മടക്കി നല്‍കാനുള്ള
നടപടി ക്രമങ്ങള്‍
ഏതുവരെയായെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രതിയുടെ
ബാങ്ക് അക്കൗണ്ടുകള്‍
കണ്ടുകെട്ടി അതിലെ തുക
നിക്ഷേപകര്‍ക്ക് മടക്കി
നല്കുവാന് അടിയന്തര
നടപടി സ്വീകരിക്കുമോ?
മുത്തൂറ്റ്
ഫൈനാന്‍സ്
T 1982.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുത്തൂറ്റ്
ഫൈനാന്‍സ് ഓഫീസില്‍
ജോലി ചെയ്യാന്‍
തയ്യാറായി എത്തുന്ന
ജീവനക്കാര്‍ക്ക് നേരെ
കായികമായി
ആക്രമണമുണ്ടാകില്ലെന്ന്
ഉറപ്പു വരുത്തണമെന്ന്
ഹൈക്കോടതി പോലീസിന്
നിര്‍ദ്ദേശം
നല്‍കിയതിന്റെ അടുത്ത
ദിവസം തന്നെ
സ്ഥാപനത്തിന്റെ
എം.ഡി.യെ സമരക്കാര്‍
കല്ലെറിഞ്ഞ്
പരിക്കേല്‍പ്പിച്ച സംഭവം
പരിശോധിക്കുകയുണ്ടായോ;
(ബി)
നിക്ഷേപകര്‍ക്കെതിരായ
ഇത്തരം ചെയ്തികൾ
സംസ്ഥാനത്തെ വ്യവസായ
വളര്‍ച്ചക്ക് ഗുണം
ചെയ്യുമെന്ന്
സര്‍ക്കാര്‍
കരുതുന്നുണ്ടോ;
(സി)
ഒരു
വശത്ത് നിക്ഷേപക
സംഗമവും മറുവശത്ത്
നിക്ഷേപകരെ
തളര്‍ത്തുന്ന ഇത്തരം
സമീപനവും
നിക്ഷേപകാനുകൂല
സാഹചര്യത്തിന്റെ
കാര്യത്തില്‍ നമ്മുടെ
പിന്നോക്കാവസ്ഥ
വര്‍ദ്ധിപ്പിക്കാനേ
ഉതകൂ എന്ന് സര്‍ക്കാര്‍
കരുതുന്നുണ്ടോ;
ഇല്ലെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ?
സംസ്ഥാനത്തുള്ള
അനധികൃത കുടിയേറ്റക്കാര്‍
1983.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
1946
ലെ ഫോറിനേഴ്സ് ആക്ട്
പ്രകാരം നിയമവിരുദ്ധ
കുടിയേറ്റക്കാരെ
കണ്ടെത്തി
കസ്റ്റഡിയില്‍
വെയ്ക്കുന്നതിനും
ഡീപോര്‍ട്ട്
ചെയ്യുന്നതിനുമുള്ള
ചുമതല സംസ്ഥാന
സര്‍ക്കാരില്‍
നിക്ഷിപ്തമാണോ;
(ബി)
ഇത്തരത്തിലുള്ള
അനധികൃത
കുടിയേറ്റക്കാരെ
ഡീറ്റെന്‍ഷന്‍
സെന്ററില്‍
സൂക്ഷിക്കേണ്ട ചുമതല
സംസ്ഥാന സര്‍ക്കാരിന്
ആണോ; എങ്കില്‍
സംസ്ഥാനത്ത് നിലവില്‍
എത്ര അനധികൃത
കുടിയേറ്റക്കാരുണ്ടെന്നാണ്
കണ്ടെത്തിയിട്ടുള്ളത്;
അവര്‍ ഏതൊക്കെ
രാജ്യങ്ങളില്‍
നിന്നുള്ളവരെന്ന്
വിശദമാക്കുമോ;
(സി)
ഇവരെ
തടവില്‍
സൂക്ഷിക്കുന്നതിനായി
സംസ്ഥാനത്ത് നിലവില്‍
ഡീറ്റെന്‍ഷന്‍ സെന്റര്‍
നിർമ്മിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പിന്‍വലിക്കപ്പെട്ട
കേസുകള്‍
1984.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
ക്രിമിനല്‍ കേസുകളും
വിജിലന്‍സ് കേസുകളും
പിന്‍വലിച്ചിട്ടുണ്ട്;
വിശദാംശം
വെളിപ്പെടുത്തുമോ;
(ബി)
മന്ത്രിമാര്‍,
എം.എല്‍.എ.മാര്‍,
രാഷ്ട്രീയ കക്ഷികളുടെ
ജില്ലാ തലം വരെയുള്ള
നേതാക്കള്‍ എന്നിവര്‍
ഉള്‍പ്പെട്ട
വിവിധങ്ങളായ കേസുകള്‍
പിന്‍വലിച്ചിട്ടുണ്ടോ;
എങ്കില്‍ അവയുടെ
വിശദാംശം നല്‍കുമോ;
(സി)
ജീവനക്കാര്‍
ഉള്‍പ്പെട്ട വിജിലന്‍സ്
കേസുകളുടെയും മറ്റും
പ്രോസിക്യൂഷന്
അനുമതിക്കായി
സര്‍ക്കാരില്‍ എത്തിയ
എത്ര
നിര്‍ദ്ദേശങ്ങളില്‍
അനുമതി
നല്‍കിയിട്ടുണ്ട്; എത്ര
എണ്ണത്തില്‍ അനുമതി
നല്കാതിരുന്നിട്ടുണ്ട്
എന്നിവയുടെ വിശദാംശം
വെളിപ്പെടുത്തുമോ;
(ഡി)
പ്രോസിക്യൂഷന്
അനുമതി നല്‍കാതിരുന്ന
കേസുകള്‍ക്ക് അവ
എന്തുകൊണ്ടാണ്
നല്‍കാതിരുന്നത്
എന്നതടക്കമുള്ള
വിശദാംശം
വെളിപ്പെടുത്തുമോ?
പോലീസുദ്യോഗസ്ഥരുടെ
ആത്മഹത്യ
1985.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പോലീസുദ്യോഗസ്ഥര്‍
ആത്മഹത്യ ചെയ്യുന്ന
സംഭവങ്ങള്‍
വര്‍ദ്ധിച്ചുവരുന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇത്തരം
ആത്മഹത്യയ്ക്കു കാരണമായ
വസ്തുതകള്‍
പരിശോധിക്കുകയും
അതിന്റെ
അടിസ്ഥാനത്തില്‍
തിരുത്തല്‍ നടപടികള്‍
സ്വീകരിക്കുകയും
ചെയ്തിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
ഉന്നതപോലീസുദ്യോഗസ്ഥരുടെ
മാനസികപീഡനവും
അമിതജോലിഭാരവും മൂലം
പോലീസുദ്യോഗസ്ഥരുടെ
ഇടയില്‍ ഉണ്ടായിട്ടുള്ള
മാനസികപിരിമുറുക്കം
കുറയ്ക്കുന്നതിനായി
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ;
(ഡി)
തൃശ്ശൂര്‍
പോലീസ് അക്കാഡമിയിലെ
എസ്.എെ. അനില്‍കുമാര്‍
ജീവനൊടുക്കിയതു
സംബന്ധിച്ച അന്വേഷണം
ഏതു ഘട്ടത്തിലാണ്;
അദ്ദേഹം ആത്മഹത്യ
ചെയ്തതിന്റെ കാരണം
കണ്ടെത്തിയിട്ടുണ്ടോ;
അതിനു കാരണക്കാരായവരുടെ
പേരില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കുമോ?
പുതിയ
ഡി.വൈ.എസ്.പി. ഓഫീസുകള്‍
1986.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയതായി ഡെപ്യൂട്ടി
സൂപ്രണ്ട് ഓഫ് പോലീസ്
ഓഫീസുകള്‍ ആരംഭിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
പുനലൂര്‍
ഡി.വൈ.എസ്.പി.
ഓഫീസിന്റെ പ്രവര്‍ത്തന
പരിധി വിഭജിച്ച്
കടയ്ക്കല്‍
കേന്ദ്രമാക്കി ഒരു
ഡെപ്യൂട്ടി സൂപ്രണ്ട്
ഒാഫ് പോലീസ് ഓഫീസ്
അനുവദിക്കണമെന്ന ആവശ്യം
പരിഗണിക്കുമോ?
പിങ്ക്
പോലീസ്
1987.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്ത്രീസുരക്ഷ
മുന്‍നിര്‍ത്തി
നടപ്പിലാക്കിയിട്ടുള്ള
പിങ്ക് പോലീസിന്റെ
പ്രവര്‍ത്തനപുരോഗതി
അറിയിക്കാമോ;
(ബി)
പിങ്ക്
പോലീസ് പ്രത്യേകമായി
നിര്‍വ്വഹിക്കുന്ന
ചുമതലകള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ;
(സി)
പിങ്ക്
പോലീസിന്റെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിനായി
ആവിഷ്ക്കരിച്ചിട്ടുള്ള
ഭാവി പരിപാടികള്‍
എന്തെല്ലാമെന്ന്
വ്യക്തമാക്കാമോ?
സിവില്‍
പോലീസ് ഓഫീസര്‍ തസ്തിക
1988.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പര്‍ 657/2017
പ്രകാരം പി.എസ്.സി
തയ്യാറാക്കിയ സിവില്‍
പോലീസ് ഓഫീസര്‍
തസ്തികയില്‍ ഓരോ
ബറ്റാലിയനിലും, ഇതുവരെ
ആകെ എത്ര നിയമനങ്ങള്‍
നടന്നുവെന്ന്
വ്യക്തമാക്കുമോ;
(ബി)
കെ.എ.പി.1
ബറ്റാലിയന് റാങ്ക്
ലിസ്റ്റില്‍ എത്ര
പേരാണ്
ഉള്‍പ്പെട്ടിട്ടുളളതെന്നും
എത്ര ഒഴിവുകളാണ് ഇതിനകം
നികത്തിയതെന്നും
പ്രസ്തുത ബറ്റാലിയനില്‍
നിയമനം വൈകുന്നത് ഏത്
സാഹചര്യത്തിലാണെന്നും
അറിയിക്കാമോ;
(സി)
സ്റ്റേറ്റ്
ഇന്‍ഡസ്ട്രിയല്‍
സെക്യൂരിറ്റി ഫോഴ്സില്‍
പുതുതായി രണ്ടായിരം
തസ്തികകള്‍
സൃഷ്ടിക്കുവാന്‍
തീരുമാനം
എടുത്തിട്ടുണ്ടോ;
(ഡി)
നാളിതുവരെ
എസ്.ഐ.എസ്.എഫ്-ല്‍
നിയമനം നടത്തിയിരുന്നത്
പോലീസ് സേനയില്‍
നിന്നും ആയിരുന്നോ
എന്നറിയിക്കുമോ;
(ഇ)
എസ്.ഐ.എസ്.എഫ്
ലേയ്ക്ക് പ്രത്യേക
സേനയെ റിക്രൂട്ട്
ചെയ്യുന്നതിന് പകരം
നിലവിലുളള സേനയില്‍
നിന്നും നിയമനം നല്കി
അതിലൂടെ നിലവിലുളള
സിവില്‍ പോലീസ് ഓഫീസർ
റാങ്ക്
ലിസ്റ്റിലുളളവര്‍ക്ക്
നിയമനം
ലഭ്യമാക്കുന്നതിന്
അവസരം ഉണ്ടാക്കുമോ?
സംസ്ഥാന
പോലീസ് സേനയ്ക്ക് ലഭിച്ച
പുരസ്കാരങ്ങള്‍
1989.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പോലീസ്
സേനയ്ക്ക്
പ്രവര്‍ത്തനമികവു
കണക്കിലെടുത്ത്
ഏതെല്ലാം
പുരസ്കാരങ്ങള്‍ ആണ്
ലഭിച്ചത്; വിശദാംശം
വ്യക്തമാക്കുമോ;
(ബി)
പോലീസ്
സേനയെ കൂടുതല്‍
ജനകീയവല്‍ക്കരിക്കുന്നതിന്റെ
ഭാഗമായി, പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍,
മത്സ്യ തൊഴിലാളികള്‍
എന്നിവര്‍ക്കായി
പ്രത്യേക
റിക്രൂട്ട്മെന്റ്
നടത്തുകയുണ്ടായോ;
എങ്കിൽ ഈ വിഭാഗത്തില്‍
നിന്നുമായി എത്രപേരെ
വീതം ഇതുവരെ നിയമിച്ചു;
വിശദാംശം
വ്യക്തമാക്കാമോ;
(സി)
പോലീസില്‍
വനിത പ്രാതിനിധ്യം
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ് ;ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര വനിത
സിവില്‍ പോലീസ്
ആഫീസര്‍മാര്‍ക്ക്
നിയമനം
നല്‍കിയിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കാമോ?
സിവില്‍
പോലീസ് ഓഫീസര്‍ തസ്തിക
1990.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എ.പി.
അഞ്ചാം ബറ്റാലിയന്
സിവില്‍ പോലീസ്
ഓഫീസര്‍ തസ്തികയില്‍
ഇടുക്കി ജില്ലയില്‍
എത്ര ഒഴിവുകളാണ് ഇതുവരെ
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുള്ളത്;
വിശദമാക്കുമോ;
(ബി)
പ്രതീക്ഷിത
ഒഴിവുകള്‍ അടിയന്തരമായി
റിപ്പോര്‍ട്ടു
ചെയ്യുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
വിശദമാക്കുമോ?
വര്‍ക്കല
കേന്ദ്രീകരിച്ച് പുതിയ
ഡി.വൈ.എസ്.പി. ഓഫീസ്
1991.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
രാജ്യത്തിലെ
ഉന്നത പദവികളിലുള്ള
വ്യക്തിത്വങ്ങള്‍
വര്‍ക്കല ശിവഗിരിയിലും
വര്‍ക്കല ബീച്ചിലും
സന്ദര്‍ശനത്തിനായി
എത്തുന്നതിനാല്‍ അവരുടെ
സുരക്ഷ ഉറപ്പ്
വരുത്തുന്നതിനും
സെക്യൂരിറ്റി സംവിധാനം
ഏകോപിപ്പിക്കുന്നതിനുമായി
വര്‍ക്കല താലൂക്ക്
കേന്ദ്രീകരിച്ച് പുതിയ
ഡി.വൈ.എസ്.പി. ഓഫീസ്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
സ്മാര്‍ട്ട്
പോലീസ് സ്റ്റേഷന്
1992.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്മാര്‍ട്ട് പോലീസ്
സ്റ്റേഷനുകള്‍
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പൈലറ്റ്
സംരംഭം എന്ന നിലയില്‍
സംസ്ഥാനത്ത്
സ്മാര്‍ട്ട് പോലീസ്
സ്റ്റേഷനുകള്‍
ആരംഭിച്ചിട്ടുണ്ടോ ;
വ്യക്തമാക്കാമോ?
എസ്.പി.സി.
യൂണിറ്റുകള്‍
ആരംഭിക്കുന്നതിന് നടപടി
1993.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൂടുതൽ ഹൈസ്കൂളുകളിൽ
സ്റ്റുഡന്റ് പോലീസ്
കേഡറ്റ് (എസ്.പി.സി.)
യൂണിറ്റുകള്‍
ആരംഭിക്കുന്നത്
സ്രക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ എത്ര
സ്കൂളുകളിലാണ്
എസ്.പി.സി.
യൂണിറ്റുകള്‍
ഉള്ളതെന്ന്
അറിയിക്കാമോ;
(സി)
ചെങ്ങന്നൂര്‍
അങ്ങാടിക്കൽ തെക്ക്
ഗവൺമെന്റ് ഹൈസ്കൂളിൽ
എസ്.പി.സി.
ആരംഭിക്കുന്നത്
പരിഗണനയിലുണ്ടോ?
സ്കൂളുകളിലെ
എസ്.പി.സി.യൂണിറ്റ്
1994.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
വന്നതിനുശേഷം എത്ര
സ്കൂളുകളിൽ പുതുതായി
എസ്.പി.സി. യൂണിറ്റ്
അനുവദിച്ചിട്ടുണ്ട്
എന്നറിയിക്കാമോ;
(ബി)
യൂണിറ്റ്
അനുവദിക്കുന്നതിനുള്ള
നടപടിക്രമങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
ബാലുശ്ശേരി
മണ്ഡലത്തിലെ
അവിടനല്ലൂര്‍
ജി.എച്ച്.എസ്.
സ്കൂളില്‍ എസ്.പി.സി.
അനുവദിക്കുന്നതിനുള്ള
അപേക്ഷ
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഈ
അപേക്ഷയില്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്നറിയിക്കാമോ?
സ്റ്റുഡന്റ്
പോലീസ് കേഡറ്റ്
യൂണിറ്റുകള്ക്ക്ഫണ്ട്
1995.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍,
എയ്ഡഡ് സ്കൂളുകളിലെ
സ്റ്റുഡന്റ് പോലീസ്
കേഡറ്റ്
യൂണിറ്റുകള്‍ക്ക്
എന്തൊക്കെ
ആനുകൂല്യങ്ങളാണ്
നല്‍കിവരുന്നത്;
(ബി)
2014
വരെ എസ്.പി.സി. ഫണ്ട്
എയ്ഡഡ് സ്കൂളിനും
സര്‍ക്കാര്‍ സ്കൂളിനും
ഒരുപോലെ
കൊടുത്തിരുന്നോ; അതിന്
ശേഷം ഫണ്ട്
നല്‍കുന്നില്ല എന്നത്
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
2014-ന്
ശേഷം എസ്.പി.സി.
യൂണിറ്റ് തുടങ്ങിയ
എല്ലാ സര്‍ക്കാര്‍
സ്കൂളിനും ഫണ്ട്
നല്കുന്നണ്ടോ;
ഉണ്ടെങ്കില്‍
എന്തുകൊണ്ടാണ് ഇതില്‍
എയ്ഡഡ് സ്കൂളുകളെ
ഉള്പ്പെടുത്താതിരിക്കുന്നതെന്ന്
വിശദമാക്കാമോ;
(ഡി)
എയ്ഡഡ്
സ്കൂളുകള്‍ക്ക്
എസ്.പി.സി.ഫണ്ട്
തുടര്‍ന്നും
ലഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍ നിലവില്‍
ഉണ്ടോ; വിശദമാക്കാമോ?
സിവില്‍
പോലീസ് ഓഫീസര്‍ തസ്തികയിലെ
ഒഴിവുകള്‍
1996.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2019
ജൂലൈ മുതല്‍ 2020
ജനുവരി വരെ ഇടുക്കി,
കോട്ടയം ജില്ലകളില്‍
സിവില്‍ പോലീസ് ഓഫീസര്‍
തസ്തികയില്‍ എത്ര
ഒഴിവുകള്‍
ഉണ്ടായിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(ബി)
സിവില്‍
പോലീസ് ഓഫീസര്‍മാരെ
നിയമിക്കുന്നതിന്
പി.എസ്.സി. നിലവില്‍
എടുത്ത നടപടികള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കാമോ;
(സി)
സിവില്‍
പോലീസ് ഓഫീസര്‍
തസ്തികയില്‍
സംസ്ഥാനത്ത് എത്ര
ഒഴിവുകളാണ് നിലവില്‍
റിപ്പോര്‍ട്ട്
ചെയ്തതെന്ന്
വിശദമാക്കാമോ?
സിവില്‍
പോലീസ് ഓഫീസര്‍ തസ്തികയില്‍
നിയമനം
1997.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സിവില്‍
പോലീസ് ഓഫീസര്‍
തസ്തികയിലേക്ക്
പി.എസ്.സി .നടത്തിയ
പരീക്ഷയുടെ
അടിസ്ഥാനത്തില്‍
കെ.എ.പി. അഞ്ചാം
ബറ്റാലിയനിലേയ്ക്ക്
തയ്യാറാക്കിയ റാങ്ക്
ലിസ്റ്റില്‍ നിന്നും
ഇതിനകം എത്രപേര്‍ക്ക്
നിയമനം നല്‍കിയെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റിന്റെ
കാലാവധി എന്നാണ്
അവസാനിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പുതുതായി
നിലവില്‍ വന്ന
ഉടുമ്പന്‍ചോല, അടിമാലി,
മുല്ലപ്പെരിയാര്‍,
നെടുങ്കണ്ടം തുടങ്ങിയ
പോലീസ് സ്റ്റേഷനുകളില്‍
നിലവില്‍ ഒഴിവുകളുണ്ടോ;
എങ്കില്‍ പ്രസ്തുത
ഒഴിവുകള്‍ അടിയന്തരമായി
പി.എസ്.സി.ക്ക്
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് നടപടി
സ്വീകരിക്കുമോ?
എറണാകുളം
ജില്ല പോലീസ്
കോണ്‍സ്റ്റബിള്‍ റാങ്ക്
ലിസ്റ്റ്
1998.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പര്‍ 657/17 പ്രകാരം
2019 ജൂലായ് മാസം
നിലവില്‍ വന്നിട്ടുളള
പോലീസ്
കോണ്‍സ്റ്റബിള്‍
എറണാകുളം ജില്ല റാങ്ക്
ലിസ്റ്റില്‍ നിന്നും
ഇതുവരെ എത്രപേര്‍ക്ക്
നിയമന ശിപാര്‍ശ നല്കി
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
റാങ്ക് ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടുളളവര്‍ക്കായി
പുതിയ ഒഴിവുകള്‍
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
(സി)
ഈ
റാങ്ക്
ലിസ്റ്റിലേക്കുളള
ഒഴിവുകള്‍ വേഗത്തില്‍
റിപ്പോര്‍ട്ട്
ചെയ്യുന്നതിന് വേണ്ട
നടപടി സ്വീകരിക്കുമോ;
വിശദമാക്കാമോ?
സംസ്ഥാനത്തെ
ഫൊറൻസിക് ലാബുകളില്‍
പോലീസുകാരെ നിയമിക്കുന്ന
നടപടി
1999.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഫൊറൻസിക് ലാബുകളില്‍
സയൻസ് വിഷയങ്ങളിൽ
അക്കാഡമിക് യോഗ്യതയുള്ള
പോലീസുകാരെ
നിയമിക്കുവാന്‍
തീരുമാനിച്ച നടപടി
സർക്കാരിന്റെ
അറിവോടെയാണോ എന്ന്
വ്യക്തമാക്കാമോ; ഇത്
സംബന്ധിച്ച
കത്തിന്റെയും
ഉത്തരവിന്റെയും പകർപ്പ്
ലഭ്യമാക്കുമോ;
(ബി)
ഇത്തരത്തിൽ
പോലീസുകാരെ
നിയമിക്കുന്നത്
ശാസ്ത്രപരിശോധനകളിലെ
രഹസ്യവും
സ്വതന്ത്രവുമായ
വിലയിരുത്തലുകള്‍ക്ക്
തടസ്സമാകുമോ എന്ന്
പരിശോധിക്കുമോ; നടപടി
സ്വീകരിക്കുമോ;
(സി)
ജീവനക്കാരുടെ
കുറവിന്റെ പേരില്‍
പോലീസുകാരെ
നിയമിക്കുന്നത് ദുരൂഹത
ഉണ്ടാക്കുമെന്ന കാര്യം
പരിശോധിക്കുമോ; നടപടി
സ്വീകരിക്കുമോ;
(ഡി)
രഹസ്യ
സ്വഭാവമുള്ള ഇത്തരം
ലാബുകളില്‍ പോലീസുകാരെ
നിയമിക്കുന്നതിന്
തയ്യാറാക്കിയ ഉത്തരവ്
റദ്ദ് ചെയ്യുവാൻ നടപടി
സ്വീകരിക്കുമോ?
കെ.എ.പി.-4
ബറ്റാലിയനില്‍ സിവില്‍
പോലീസ് ഓഫീസര്‍ നിയമനം
2000.
ശ്രീ.ജെയിംസ്
മാത്യു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാറ്റഗറി
നമ്പര്‍ 657/2017
പ്രകാരമുള്ള സിവില്‍
പോലീസ് ഓഫീസര്‍ റാങ്ക്
ലിസ്റ്റ് എന്നാണ്
നിലവില്‍ വന്നത്;
വിശദമാക്കാമോ;
(ബി)
2019 ഡിസംബര്‍ 31 വരെ
കെ.എ.പി.-4
ബറ്റാലിയനില്‍ സിവില്‍
പോലീസ് ഓഫീസര്‍മാരുടെ
എത്ര ഒഴിവുകള്‍ ഉണ്ട്;
ഈ ഒഴിവുകള്‍
പി.എസ്.സി-ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണ്
റിപ്പോര്‍ട്ട്
ചെയ്യാത്തത്;
വിശദമാക്കാമോ;
(സി)
സിവില്‍
പോലീസ് ഓഫീസര്‍ റാങ്ക്
ലിസ്റ്റ് വന്നതിനുശേഷം
കെ.എ.പി.-4 എത്ര
ബാച്ചുകൾക്കു
നിയമനങ്ങള്‍ക്ക്
ഉത്തരവ്
നല്‍കിയിട്ടുണ്ട്;
വിശദമാക്കാമോ;
(ഡി)
കെ.എ.പി.-1,
കെ.എ.പി.-2, കെ.എ.പി.-3
എന്നീ ബറ്റാലിയനുകളില്‍
സി.പി.ഒ. റാങ്ക്
ലിസ്റ്റ് വന്നതിനുശേഷം
എത്ര ബാച്ചുകള്‍ക്ക്
നിയമന ഉത്തരവ്
നല്‍കിയിട്ടുണ്ട്;
വിശദമാക്കാമോ;
(ഇ)
സി.പി.ഒ.
റാങ്ക് ലിസ്റ്റ്
വന്നതിനു ശേഷം
കെ.എ.പി.-4
ബറ്റാലിയനില്‍ നല്കിയ
ആദ്യഘട്ട നിയമന
ഉത്തരവില്‍ എത്ര
എന്‍.ജെ.ഡി.
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ട്;
ഇതിലേക്ക് പുതിയ നിയമന
ഉത്തരവ്
നല്‍കിയിട്ടുണ്ടോ;
എന്‍.ജെ.ഡി.യും
ഒഴിവുകളും ഉള്‍പ്പെടെ
ആകെ എത്ര ഒഴിവുകളാണ്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ?
രാഷ്ട്രീയ
സാമുദായിക സംഘട്ടനങ്ങളില്‍
കൊല്ലപ്പെട്ടവര്‍ക്ക് ധനസഹായം
2001.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം
രാഷ്ട്രീയ-സാമുദായിക
സംഘട്ടനങ്ങളില്‍ എത്ര
പേര്
കൊല്ലപ്പെട്ടിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവരുടെ
സംഘടനാ ബന്ധവും ജില്ല
തിരിച്ചുളള കണക്കുകളും
വെളിപ്പെടുത്തുമോ;
(സി)
ഇതില്‍
എത്ര പേര്‍ക്ക്
സര്‍ക്കാര്‍ ധനസഹായം
അനുവദിച്ചിട്ടുണ്ടെന്നും
തുകയുടെ വിശദാംശവും
നല്‍കുമോ;
(ഡി)
ഇത്തരത്തില്‍
ആര്‍ക്കെങ്കിലും
സര്‍ക്കാര്‍
സര്‍വ്വീസിലോ പൊതുമേഖലാ
സ്ഥാപനങ്ങളിലോ ജോലി
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കുമോ?
മലപ്പുറത്തെ
പൈങ്കണ്ണൂരില്‍ ട്വിറ്റര്‍
സന്ദേശത്തിന്റെ
അടിസ്ഥാനത്തിലെടുത്ത കേസ്
2002.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മലപ്പുറം
ജില്ലയിലെ
പൈങ്കണ്ണൂരില്‍
മതത്തിന്റെ പേരില്‍
കുടിവെളളം
നിഷേധിച്ചെന്ന
ട്വിറ്റര്‍
സന്ദേശത്തിന്റെ
അടിസ്ഥാനത്തില്‍
ഉടുപ്പി-ചിക്കമംഗളൂർ
എം.പി. ഉള്‍പ്പെടെ എത്ര
പേര്‍ക്കെതിരെ പോലീസ്
കേസെടുത്തു;
(ബി)
ഏതൊക്കെ
വകുപ്പുകള്‍
ചുമത്തിയാണ് കേസ്
രജിസ്റ്റര്‍
ചെയ്തിട്ടുളളത്;
വ്യക്തമാക്കുമോ;
(സി)
ഇത്തരം
പ്രവൃത്തിക്ക്
കേരളത്തില്‍ അവസരവും
സാഹചര്യവും
ഉണ്ടാക്കിയവര്‍ക്കെതിരെ
ഏതെങ്കിലും
കേസെടുത്തിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ;
(ഡി)
ഇല്ലെങ്കില്‍
ഇതിന് പ്രേരണാകുറ്റം
ചുമത്തി കേസെടുത്ത്
നടപടികള്‍ നടത്തുമോ;
വ്യക്തമാക്കുമോ?
സ്ത്രീ
സുരക്ഷാ പദ്ധതി
2003.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്ത്രീകള്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍
ക്രമാതീതമായി
വർദ്ധിച്ചുവരുന്ന
സാഹചര്യം ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
സ്ത്രീ സുരക്ഷയ്ക്കായി
എന്തൊക്കെ പദ്ധതികളാണ്
പുതുതായി
നടപ്പിലാക്കുന്നത്;
(സി)
സ്ത്രീകള്‍ക്ക്
സ്വയം പ്രതിരോധ
പരിശീലനം നല്‍കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
സ്ക്കൂള്
കുട്ടികള്‍ക്കിടയില്‍
ഇക്കാര്യത്തില്‍ അവബോധം
സൃഷ്ടിക്കുന്നതിനായി
പ്രത്യേക പരിശീലന
പരിപാടികള്‍ ആസൂത്രണം
ചെയ്യുമോ;
വിശദമാക്കാമോ?
പിങ്ക്
പെട്രോള്‍, പിങ്ക് ബീറ്റ്
പദ്ധതികള്‍
2004.
ശ്രീമതി
യു. പ്രതിഭ
ശ്രീ.പി.
ഉണ്ണി
,,
കെ.കുഞ്ഞിരാമന്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്ത്രീകളുടെ
സുരക്ഷയ്ക്കായി പോലീസ്
വകുപ്പ് നടപ്പിലാക്കി
വരുന്ന പിങ്ക്
പെട്രോള്‍, പിങ്ക്
ബീറ്റ് തുടങ്ങിയ
പദ്ധതികളുടെ വിശദാംശം
നല്‍കുമോ;
(ബി)
നിര്‍ഭയ
വോളണ്ടിയര്‍മാരുടെ
നേതൃത്വത്തില്‍
സ്ത്രീകളെ
സ്വയരക്ഷയ്ക്ക്
പ്രാപ്തരാക്കുന്നതിന്
സെല്‍ഫ് ഡിഫന്‍സ്
ക്ലാസ്സുകള്‍
സംഘടിപ്പിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
വനിതകള്‍ക്കുണ്ടാകുന്ന
പരാതികള്‍
സ്വീകരിക്കുന്നതിനും അവ
യഥാസമയം
പരിഹരിക്കുന്നതിനും
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്;
(ഡി)
തൊഴിലിടങ്ങളില്‍
സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന
അതിക്രമങ്ങള്‍
തടയുന്നതിന് എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഇ)
പോലീസ്
വകുപ്പ് ജനമൈത്രി
സമിതികള്‍ റസിഡന്റ്സ്
അസോസിയേഷനുകള്‍
തുടങ്ങിയവയുടെ
സഹകരണത്തോടെ ഇതു
സംബന്ധിച്ച്
ബോധവല്‍ക്കരണ
ക്ലാസ്സുകള്‍ നടത്തി
വരുന്നുണ്ടോ; വിശദാംശം
നല്‍കുമോ?
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും എതിരെയുള്ള
അതിക്രമങ്ങള്‍
2005.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിവാഹിതരായ
സ്ത്രീകള്‍ നേരിടുന്ന
ഭര്‍ത്തൃ
ബലാല്‍സംഘങ്ങളും
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും എതിരെ
കൊലപാതകം
ഉള്‍പ്പെടെയുള്ള
അതിക്രമങ്ങളും
വര്‍ദ്ധിച്ചു വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ കഴിഞ്ഞ 5
വര്‍ഷത്തിനുള്ളില്‍ ഓരോ
വര്‍ഷവും രജിസ്റ്റര്‍
ചെയ്യപ്പെട്ട കേസുകള്‍
എത്രയെന്ന്
വ്യക്തമാക്കുമോ;
(ബി)
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കും
എതിരെയുള്ള കേസുകളിൽ
പ്രത്യേക അന്വേഷണ
സംഘങ്ങളുടെ അന്വേഷണം
ഉറപ്പു വരുത്താനും
പ്രതികള്‍ക്ക് ശിക്ഷ
ഉറപ്പാക്കാനും
വനിതകളുടെ രാത്രിയാത്ര
സുരക്ഷിതമാക്കാനും
സ്ത്രീകള്‍ക്ക്
സ്വയംപ്രതിരോധ പരിശീലനം
നല്കുവാനും വേണ്ടി ഈ
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കാമോ;
(സി)
പട്ടികജാതി
പട്ടികവര്‍ഗ്ഗ വിഭാഗം
പെണ്‍കുട്ടികള്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍ മൂലം
അവര്‍ സ്കൂള്‍ പഠനം
പോലും നിര്‍ത്തുന്ന
സാഹചര്യം
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ആയത്
തടയുവാനായി
സ്വീകരിയ്ക്കുന്ന
പ്രധാന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ?
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരെ
വര്‍ദ്ധിച്ചുവരുന്ന
ലൈംഗികാതിക്രമങ്ങള്‍
2006.
ശ്രീ.വി.ഡി.സതീശന്
,,
ഷാഫി പറമ്പില്‍
,,
വി.ടി.ബല്‍റാം
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്ത്രീകള്‍ക്കും
കുട്ടികള്‍ക്കുമെതിരായ
ലൈംഗികാതിക്രമങ്ങള്‍
വര്‍ദ്ധിച്ചുവരുന്ന
സ്ഥിതിവിശേഷം ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം ഇത്തരം
കേസുകളില്‍
വര്‍ദ്ധനവുണ്ടായിട്ടുണ്ടോ;
എങ്കില്‍ കാരണം
വിശദമാക്കുമോ;
(സി)
പ്രസ്തുത
കേസുകള്‍
അന്വേഷിക്കുവാന്‍
പ്രത്യേക പരിശീലനം
നേടിയ ഉദ്യോഗസ്ഥരെ
നിയോഗിക്കുവാന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ഡി)
പരിശീലനക്കുറവും
അന്വേഷണത്തില്‍
പാകപ്പിഴ ഉണ്ടാകുന്നതും
ഇരയ്ക്ക് നീതി
ഉറപ്പാക്കുവാന്‍
സാധ്യമാകാത്ത സാഹചര്യം
ഉണ്ടാക്കിയിട്ടുണ്ടോ;
(ഇ)
വാളയാറിലെ
പ്രായപൂര്‍ത്തിയാകാത്ത
രണ്ട് സഹോദരിമാരെ
പീഢിപ്പിച്ചശേഷം
കൊലപ്പെടുത്തിയ
സംഭവത്തിലെ പ്രതികള്‍
ശിക്ഷിക്കപ്പെടാതെ
പോയത്
അന്വേഷണത്തിലുണ്ടായ
വീഴ്ചമൂലമാണോ; എങ്കില്‍
പ്രത്യേക പരിശീലനം
നേടിയ ഉദ്യോഗസ്ഥരെ
നിയോഗിക്കുവാന്‍
നിര്‍ദ്ദേശം നല്‍കിയത്
ഇത്തരം സംഭവങ്ങളുടെ
അടിസ്ഥാനത്തിലാണോ
എന്നറിയിക്കാമോ?
പോക്സോ
നിയമം
2007.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പോക്സോ
നിയമത്തിന്റെ ദുരുപയോഗം
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കഴിഞ്ഞ
ഒമ്പതു
വര്‍ഷക്കാലയളവില്‍ ഓരോ
വര്‍ഷവും ഈ നിയമപ്രകാരം
രജിസ്റ്റര്‍
ചെയ്യപ്പെട്ട കേസുകള്‍
എത്ര; സ്വീകരിച്ച
നടപടികള്‍ എന്തെല്ലാം;
എത്രപേരെ കുറ്റക്കാരായി
കണ്ടെത്തി; വിശദാംശം
വ്യക്തമാക്കുമോ;
(സി)
പോക്സോ
കേസുകള്‍ വൈരാഗ്യം
തീര്‍ക്കാനായി
ഉപയോഗിക്കപ്പെടുന്നതും
ആയത് കുട്ടികളെ
ദോഷകരമായി
ബാധിക്കുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
അത്തരത്തില്‍
കണ്ടെത്തിയ കേസുകള്‍
കഴിഞ്ഞ സര്‍ക്കാര്‍
കാലയളവിലേത് എത്ര ഈ
സര്‍ക്കാര്‍
കാലയളവിലേത് എത്ര
എന്നും വ്യക്തമാക്കാമോ;
(ഡി)
പോക്സോ
കേസുകള്‍ ഒരു
വര്‍ഷത്തിനകം വിചാരണ
പൂര്‍ത്തിയാക്കി
കുറ്റക്കാര്‍ക്ക് ശിക്ഷ
ഉറപ്പാക്കണമെന്ന
വ്യവസ്ഥ നിലനില്‍ക്കെ
വര്‍ഷങ്ങളായുള്ള
കേസുകള്‍
തീര്‍പ്പാക്കാതെ
കിടക്കുന്നതിനുളള കാരണം
വ്യക്തമാക്കുമോ; എത്ര
ഉദ്യോഗസ്ഥരെയാണ്
പ്രസ്തുത കാലതാമസത്തിന്
കാരണക്കാരായി
കണ്ടെത്തിയത്;
അവര്‍ക്കെതിരെ എന്തു
നടപടി സ്വീകരിച്ചു;
(ഇ)
പ്രസ്തുത
കേസുകള്‍ വ്യവസ്ഥകള്‍
പാലിച്ച് അതിവേഗം
തീര്‍പ്പാക്കാനുള്ള
സുപ്രീംകോടതി
നിര്‍ദ്ദേശങ്ങള്‍
വ്യക്തമാക്കുമോ;
അതിന്മേല് നാളിതുവരെ
എന്തു നടപടികള്‍
സ്വീകരിച്ചു?
ആള്‍ക്കൂട്ട
കൊലപാതകങ്ങള്‍
T 2008.
ശ്രീ.ടി.
വി. ഇബ്രാഹിം
,,
എന്‍. ഷംസുദ്ദീന്
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
എം. സി. കമറുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സാംസ്കാരികമായും
വിദ്യാഭ്യാസപരമായും
മുൻപന്തിയിലെന്നവകാശപ്പെടുന്ന
സംസ്ഥാനത്ത്
ആള്‍ക്കൂട്ട
കൊലപാതകങ്ങളും സദാചാര
പോലീസ് ചമഞ്ഞുള്ള
കൊലപാതകങ്ങളും ദുരഭിമാന
കൊലപാതകങ്ങളും
വർദ്ധിച്ചുവരുന്നതിലെ
അപകടകരമായ സന്ദേശം
ഗൗരവപൂർവ്വം
പരിഗണിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അട്ടപ്പാടിയിലെ
മധുവിന്റെ ദാരുണ
കൊലപാതകത്തിനുശേഷം
എന്തൊക്കെ
മുൻകരുതലുകള്‍
സ്വീകരിച്ചു എന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സർക്കാർ അധികാരത്തില്‍
വന്നശേഷം വിവിധ
കാരണങ്ങൾ ആരോപിച്ചുള്ള
ഇത്തരം എത്ര
കൊലപാതകങ്ങള്‍
നടന്നിട്ടുണ്ടെന്നതിന്റെ
വിശദവിവരം
വെളിപ്പെടുത്തുമോ?
മാധ്യമപ്രവര്ത്തകൻ
കെ.എം. ബഷീര്‍
കൊല്ലപ്പെട്ട കേസിന്റെ
കുറ്റപത്രസമര്‍പ്പണം
2009.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മാധ്യമപ്രവര്ത്തകൻ
കെ.എം.ബഷീര്‍
വാഹനമിടിച്ച്
കൊല്ലപ്പെട്ട കേസിൽ
സംഭവം നടന്ന് ആറ്
മാസത്തോടടുത്തിട്ടും
കുറ്റപത്രം
സമര്‍പ്പിക്കാത്ത
സാഹചര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
കുറ്റപത്രം
സമര്‍പ്പിക്കപ്പെട്ടാൽ
സസ്പെൻഷൻ
റദ്ദാക്കാനാകില്ലെന്നിരിക്കെ,
കുറ്റാരോപിതനായ
ഉദ്യോഗസ്ഥന്
സര്‍വ്വീസിലേക്ക്
തിരികെ വരുന്നതിനായി
കുറ്റപത്ര
സമര്‍പ്പണത്തിൽ
ബോധപൂര്‍വ്വമായ താമസം
വരുത്തുകയാണ് എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രസ്തുത
ഉദ്യോഗസ്ഥനെ
സര്‍വ്വീസിൽ
തിരിച്ചെടുക്കാൻ ചീഫ്
സെക്രട്ടറി
അദ്ധ്യക്ഷനായ ഉദ്യോഗസ്ഥ
സമിതി സര്‍ക്കാരിനോട്
ശിപാര്‍ശ
ചെയ്യുകയുണ്ടായോ
എന്നറിയിക്കാമോ;
(ഡി)
എങ്കിൽ
കുറ്റപത്രസമര്‍പ്പണം
ഏതാനും ദിവസങ്ങള്‍ കൂടി
താമസിച്ചാൽ സസ്പെൻഷനിൽ
ആറ് മാസം പിന്നിടുന്ന
ഇദ്ദേഹത്തിന് അനായാസം
സര്‍വ്വീസിൽ
തിരിച്ചെത്താൻ ചീഫ്
സെക്രട്ടറിയുടെ
ശിപാര്‍ശ
സഹായകരമാകുമെന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
കാലടി
പോലീസ് സ്റ്റേഷനില്‍
രജിസ്റ്റര്‍ ചെയ്ത ക്രൈം
നമ്പര്‍ 25/2020 കേസ്സിലെ
അന്വേഷണം
2010.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
എറണാകുളം
റൂറല്‍ പോലീസില്‍ കാലടി
പോലീസിന്റെ പരിധിയില്‍
09-01-2020 ക്രൈം
നമ്പര്‍ 25/2020-ല്‍
ദീപുവിന്റെ മരണത്തിന്
കാരണമായ വാഹനം പോലീസ്
കണ്ടെത്തിയിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ;
(ബി)
നിര്‍ദ്ധന
കുടുംബത്തിന്റെ ഏക
ആശ്രയമായിരുന്ന
ദീപുവിനെ മരണത്തിലേക്ക്
തള്ളിവിട്ടവരെ
കണ്ടെത്തുന്നതിന് കാലടി
പോലീസ് രജിസ്റ്റര്‍
ചെയ്ത 25/2020 നമ്പര്‍
കേസിന്റെ അന്വേഷണചുമതല
ആര്‍ക്കാണെന്നും,
പ്രസ്തുത അന്വേഷണ
ഉദ്യോഗസ്ഥന് നാളിതുവരെ
നടത്തിയ
അന്വേഷണത്തിന്റെ
വിശദാംശവും
ലഭ്യമാക്കാമോ;
(സി)
അപകടം
നടന്ന സമയം ഇതുവഴി
ഇരുവശത്തുകൂടേയും
കടന്നുപോയ വാഹനങ്ങളുടെ
വിവരം കണ്ടെത്താന്‍
സമീപ സ്ഥലത്തെ
സി.സി.ടി.വി.
ദൃശ്യങ്ങള്‍ പോലീസ്
പരിശോധിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ഡി)
ഈ
അന്വേഷണം
ഊര്‍ജ്ജിതപ്പെടുത്തുന്നതിനായി
കാലടി പോലീസ്
ഫോറന്‍സിക്
വിദഗ്ദരുടേയും,
ആര്.ടി.ഒ. യുടേയും
സേവനം ആവശ്യപ്പെട്ട്
കത്ത്
നല്‍കിയിട്ടുണ്ടോ;
സംഭവം നടന്ന് എത്ര
നാള് കഴിഞ്ഞിട്ടാണ്
പോലീസ് സി.സി.ടി.വി.
ദൃശ്യങ്ങള്‍
പരിശോധിച്ചതെന്ന്
വ്യക്തമാക്കാമോ;
(ഇ)
സംഭവത്തിന്റെ
ഗൗരവം കണക്കിലെടുത്ത്
യഥാര്‍ത്ഥ പ്രതികളെ
നിയമത്തിന് മുന്നില്‍
കൊണ്ട് വരുന്നതിന്
ഉയര്‍ന്ന ഉദ്യോഗസ്ഥരെ
ഉള്‍പ്പെടുത്തിയുള്ള
അന്വേഷണത്തിന്
സര്‍ക്കാര്‍
നടപടി സ്വീകരിക്കാമോ?
പി.എസ്.സി.
പരീക്ഷ തട്ടിപ്പുമായി
ബന്ധപ്പെട്ട അന്വേഷണം
2011.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വിദ്യാര്‍ത്ഥി
സംഘടനാ നേതാക്കള്‍
ഉള്‍പ്പെട്ട പി.എസ്.സി.
പരീക്ഷാ തട്ടിപ്പുമായി
ബന്ധപ്പെട്ട അന്വേഷണം
മന്ദഗതിയിലാണെന്ന
ആക്ഷേപം
വസ്തുതാപരമല്ലെ;
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കേസിലെ പ്രതികളായ
നജീബ്, ശിവരജ്ഞിത്ത്
പ്രണവ് എന്നിവര്‍
കെ.എ.പി. നാലാം
ബറ്റാലിയന്
പരീക്ഷയില്‍ സെന്ററായി
കാസര്‍കോഡ് നല്കിയ
ശേഷം തിരുവനന്തപുരത്തെ
വിവിധ സെന്ററുകളില്‍
പരീക്ഷയെഴുതിയത് ഏത്
സാഹചര്യത്തിലാണ്;
വിശദമാക്കാമോ;
(സി)
പരീക്ഷാ
ക്രമക്കേട്
കാണിക്കുവാന്‍
മേല്പറഞ്ഞവര്ക്ക്
പരീക്ഷ നടത്തിപ്പുകാര്‍
തന്നെ കൂട്ടുനിന്നതായി
കണ്ടെത്തിയിട്ടുണ്ടോ;
(ഡി)
ലക്ഷക്കണക്കിന്
പരീക്ഷാര്‍ത്ഥികളെ
വഞ്ചിച്ച ഇത്തരക്കാരെ
നിയമത്തിന് മുന്നില്‍
കൊണ്ടുവരുന്നതിന്
ക്രൈംബ്രാഞ്ച് അന്വേഷണം
ത്വരിതപ്പെടുത്തുന്നതിനാവശ്യമായ
ഇടപെടല്‍ ഉണ്ടാകുമോ?
മന്ത്രവാദ-ആഭിചാര
പ്രവര്‍ത്തനങ്ങള്‍ക്കെതിരെ
കര്‍ശന നിയമം
2012.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മന്ത്രവാദ-ആഭിചാര
പ്രവര്‍ത്തനങ്ങള്‍
ഉള്‍പ്പെടെയുളള
അന്ധവിശ്വാസങ്ങളുടെ
പേരില്‍ കൊലപാതകങ്ങളും
തട്ടിപ്പും
നടക്കുന്നതായ
വാര്‍ത്തകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരത്തില്‍
കഴിഞ്ഞ പത്ത്
വര്‍ഷത്തിനുളളില്‍
സംസ്ഥാനത്ത് എത്ര
കൊലപാതകങ്ങളും
തട്ടിപ്പുകളും
നടന്നുവെന്നാണ്
ആഭ്യന്തര വകുപ്പ്
കണക്കാക്കിയിട്ടുളളത്;
വ്യക്തമാക്കുമോ;
(സി)
ഇക്കാലയളവിനുളളില്‍
ഇത്തരം
തട്ടിപ്പുകാര്‍ക്കെതിരെ
എത്ര കേസ്സുകള്‍
രജിസ്റ്റര്‍ ചെയ്തു ;
വിശദാംശം ലഭ്യമാക്കാമോ;
(ഡി)
ഇവര്‍ക്കെതിരെ
നിലവില്‍ ഏതെല്ലാം
വകുപ്പുകള്‍
ചുമത്തിയാണ് പോലീസ്
കുറ്റപത്രം
തയ്യാറാക്കുന്നത്
എന്നതിന്റെ വിശദാംശം
ലഭ്യമാക്കാമോ;
(ഇ)
മന്ത്രവാദ-ആഭിചാര
പ്രവര്‍ത്തനങ്ങളുടെ
പേരില്‍ നടക്കുന്ന
ചൂഷണങ്ങള്‍
തടയുന്നതിനും ഇത്തരം
തട്ടിപ്പുകാര്‍ക്ക്
കഠിനശിക്ഷ
ഉറപ്പുവരുത്തുന്നതിനുമായി
സമഗ്രമായ ഒരു
നിയമനിര്‍മ്മാണം
പരിഗണനയില്‍ ഉണ്ടോ;
വിശദാംശം നൽകാമോ?
സംസ്ഥാനത്ത്
നടക്കുന്ന നിയമവിരുദ്ധ ലഹരി
ഇടപാടുകള്‍
2013.
ശ്രീ.ടി.ജെ.
വിനോദ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ബിറ്റ്കോയിൻ
അടക്കമുള്ള ക്രിപ്റ്റോ
കറൻസിയിൽ പണം
നിക്ഷേപിച്ച്
നിയമവിരുദ്ധമായി ലഹരി
മരുന്ന് ഇറക്കുമതിയും,
തീവ്രവാദി ഫണ്ടിങ്ങും
വരെ നടക്കുന്ന കാര്യം
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
നിയമവിരുദ്ധ ഇടപാടുകള്‍
നിരന്തരം
നിരീക്ഷിക്കുന്നതിനും,
നിയന്ത്രിക്കുന്നതിനും
സംസ്ഥാന പോലീസിൽ
നിലവിലുള്ള സംവിധാനം
എന്താണ് എന്ന്
വ്യക്തമാക്കുമോ;
(സി)
ബിറ്റ്കോയിൻ
ഇടപാടിൽ തട്ടിപ്പിന്
ഇരയാകുന്നവര്‍ക്ക്
എതിരെ
കേസെടുക്കുന്നതിനും,
ഇത്തരം നിയമവിരുദ്ധ
ഇടപാടുകള്‍ കര്‍ശനമായി
നിയന്ത്രിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
പൊതുസ്ഥലത്ത്
പുക വലിക്കുന്നതിനുള്ള പിഴ
2014.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സിഗരറ്റ്
ആന്റ് അദര്‍ ടുബാക്കോ
പ്രോഡക്ട് ആക്ട് സെക്ഷൻ
4 പ്രകാരം
പൊതുസ്ഥലത്ത് സിഗരറ്റ്
വലിക്കുന്നതിന് പിഴ
ഈടാക്കുന്നുണ്ടോ;
(ബി)
2019-ൽ
ഈ വകുപ്പ് പ്രകാരം
എത്രപേര്‍ക്കെതിരെ
കേസ്സെടുത്തുവെന്നും,
അവരിൽ നിന്നും എന്ത്
തുക പിഴ ഇനത്തിൽ
ഈടാക്കിയെന്നും
വ്യക്തമാക്കാമോ;
(സി)
ഈ
നിയമം നടപ്പിലാക്കിയത്
മൂലം പൊതുസ്ഥലത്ത്
പുകവലിക്കുന്നവരുടെ
എണ്ണം കുറഞ്ഞ്
വരുന്നതായി
വിലയിരുത്തുന്നുണ്ടോ;
വിശദമാക്കാമോ?
യൂണിവേഴ്സിറ്റി
കോളേജിന് മുന്നിലുണ്ടായ
മര്‍ദ്ദനം
2015.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
29-11-2019ല്‍
തിരുവനന്തപുരം
യൂണിവേഴ്സിറ്റി
കോളേജിന് മുന്നില്‍
വച്ച് കെ.എസ്.യു
സംസ്ഥാന പ്രസിഡന്റ്
കെ.എം. അഭിജിത്
ഉള്‍പ്പെടെയുള്ള
കെ.എസ്.യു.
പ്രവര്‍ത്തകര്‍ക്ക്
എസ്.എഫ്.ഐ.
പ്രവര്‍ത്തകരുടെ
ക്രൂരമര്‍ദ്ദനം ഏറ്റ
സംഭവത്തില്‍ ഇതിനകം
എത്ര പേര്‍ക്കെതിരെ
കേസെടുത്തു;
(ബി)
അതില്‍
ആരെയെങ്കിലും ഇതിനകം
അറസ്റ്റ്
ചെയ്തിട്ടുണ്ടോ
;ഉണ്ടെങ്കില്‍
ആരെയൊക്കെ;
(സി)
യൂണിവേഴ്സിറ്റി
കോളേജ് ഗുണ്ടകളുടെ
താവളമാക്കുന്നതും,
വിദ്യാര്‍ത്ഥികളുടെ
പേരില്‍ ചിലര്‍
സ്ഥിരമായി ക്രമസമാധാന
പ്രശ്നങ്ങള്‍
ഉണ്ടാക്കുന്നതും
വര്‍ദ്ധിച്ചു വരുന്ന
സാഹചര്യത്തില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വെളിപ്പെടുത്താമോ?
അന്ധവിശ്വാസങ്ങളും
അനാചാരങ്ങളും
മൂലമുണ്ടാകുന്ന
കുറ്റകൃത്യങ്ങള്‍
തടയുന്നതിന് നടപടി
T 2016.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അന്ധവിശ്വാസങ്ങളും
അനാചാരങ്ങളും
മൂലമുണ്ടാകുന്ന
കുറ്റകൃത്യങ്ങള്‍
സംസ്ഥാനത്ത് വർദ്ധിച്ചു
വരുന്ന സാഹചര്യം
സർക്കാർ ഗൗരവമായി
വിലയിരുത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരം
കുറ്റകൃത്യങ്ങള്‍
ഫലപ്രദമായി തടയുന്നതിന്
നിയമനിർമ്മാണം
നടത്തുമെന്ന പ്രഖ്യാപനം
പ്രാവർത്തികമാക്കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(സി)
ഇല്ലെങ്കില്‍
അതിനുള്ള നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ?
പ്രായപൂർത്തിയാവാത്തവർക്ക്
ലഹരി വസ്തുക്കള്‍
നല്കുന്നവര്ക്കുള്ള ശിക്ഷ
2017.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
18
വയസില്‍ താഴെയുള്ള
കുട്ടികള്‍ക്ക് ലഹരി
വസ്തുക്കൾ
നല്‍കുന്നവര്‍ക്കെതിരെ
ഏതെല്ലാം വകുപ്പുകള്‍
പ്രകാരമാണ് നിലവില്‍
കേസ്സെടുക്കുന്നത്;
(ബി)
ഇത്തരം
കുറ്റകൃത്യം
ചെയ്യുന്നവര്‍ക്കെതിരെ
കൂടുതല്‍ കടുത്ത
വകുപ്പുകള്‍
ഉള്‍പ്പെടുത്തി
കേസ്സെടുക്കുന്നതിനും
ശിക്ഷ
ഉറപ്പാക്കുന്നതിനും
ആവശ്യമായ പ്രത്യേക
നിയമനിര്‍മ്മാണം
നടത്തുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ?
തൈവേലിക്കകത്ത്
മുഹമ്മദ് അനസിന് പി.ഡി.
സര്‍ട്ടിഫിക്കറ്റ്
2018.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൗരത്വഭേദഗതി
ബില്ലിനെതിരെ
സമരത്തില്‍
പങ്കെടുക്കുന്നതിന്റെ
പേരില്‍ ആലുവ യു.സി.
കോളേജ് സ്വദേശി
തൈവേലിക്കകത്ത്
മുഹമ്മദ് അനസിന് ആലുവ
ഈസ്റ്റ് പോലീസ് ജോലി
ആവശ്യത്തിന് പി.സി..
സര്‍ട്ടിഫിക്കറ്റ്
നിരസ്സിച്ചത്
സര്‍ക്കാര്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ഇദ്ദേഹത്തിനെതിരെ
യാതൊരു കേസ്സും
നിലവിലില്ലാതിരുന്നിട്ടും
ആലുവ ഈസ്റ്റ് പോലീസ്
പൗരത്വ ഭേദഗതി
നിയമത്തിനെതിരെ സമരം
ചെയ്തു എന്നതിന്റെ
പേരില്‍ പി.സി.സി.
സര്‍ട്ടിഫിക്കറ്റ്
നിഷേധിച്ചത് ഉന്നത
പോലീസ് ഉദ്യോഗസ്ഥരുടെ
നിര്‍ദ്ദേശത്തെ
തുടര്‍ന്നാണോ; എങ്കില്‍
ഇതിന്റെ വിശദ വിവരം
നല്‍കുമോ; പ്രസ്തുത
സര്‍ട്ടിഫിക്കറ്റ്
നിഷേധിച്ച
ഉദ്യോഗസ്ഥര്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുമോ?
യു.
എ. പി. എ. കേസുകള്‍
2019.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുൻ
സര്‍ക്കാരിന്റെ കാലത്ത്
രജിസ്റ്റര്‍ ചെയ്ത
യു.എ.പി.എ. കേസുകള്‍
എത്രയെണ്ണമെന്ന്
വ്യക്തമാക്കുമോ; യു. എ.
പി. എ. കേസുകള്‍
രജിസ്റ്റര്‍
ചെയ്യപ്പെട്ടവരുടെ
പേരും ഏത് സംഭവത്തിന്റെ
അടിസ്ഥാനത്തിലാണ്
കേസുകള്‍ രജിസ്റ്റര്‍
ചെയ്തതെന്നും
വ്യക്തമാക്കാമോ; മുന്‍
സര്‍ക്കാര്‍ ഏതെങ്കിലും
യു. എ. പി. എ. കേസ്
പിന്‍വലിച്ചിട്ടുണ്ടോ;
ഏതെന്ന്
വ്യക്തമാക്കുമോ;
(ബി)
മുന്‍
സര്‍ക്കാര്‍ എടുത്ത
എത്ര യു. എ. പി. എ.
കേസുകള്‍ ഈ സര്‍ക്കാര്‍
പിന്‍വലിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
ഏതൊക്കെയെന്ന്
വിശദമാക്കുമോ?
പാലാ
- പൊന്‍കുന്നം റോഡിലെ
അപകടങ്ങള്‍
T 2020.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ടി.പി.
ആധുനിക നിലവാരത്തില്‍
നിർമ്മാണം
പൂര്‍ത്തിയാക്കിയതിനുശേഷം
പാലാ - പൊന്‍കുന്നം
റോഡില്‍ ഉണ്ടായ
അപകടങ്ങൾ സംബന്ധിച്ച
കണക്ക് സര്‍ക്കാരില്‍
ലഭ്യമാണോ; എങ്കില്‍
കണക്ക് നല്‍കാമോ;
(ബി)
പ്രസ്തുത
റോഡില്‍ നിരന്തരം
അപകടങ്ങള്‍
ഉണ്ടാകുന്നത്
സംബന്ധിച്ച്
നാറ്റ്പാക്കോ
മറ്റേതെങ്കിലും
ഏജന്‍സിയോ പഠനം
നടത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
റിപ്പോര്‍ട്ടുകളുടെ
അടിസ്ഥാനത്തില്‍
എന്തൊക്കെ നടപടികൾ
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ആംബുലൻസ്
അപകടങ്ങൾ
2021.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ജീവൻരക്ഷാ
ദൗത്യത്തിന്റെ ഭാഗമായി
ട്രാഫിക് നിയമങ്ങൾ
പാലിക്കാതെയുള്ള
ആംബുലൻസുകളുടെ അമിതവേഗത
മൂലം നിരവധി അപകടങ്ങൾ
സംഭവിക്കുന്നത്
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
(ബി)
2010
മുതൽ 2020 വരെയുള്ള
വർഷങ്ങളിൽ ഇത്തരത്തിൽ
സംഭവിച്ചിട്ടുള്ള
അപകടങ്ങളുടെയും അതിൽ
പരിക്കേറ്റവരുടെയും
മരണപ്പെട്ടവരുടെയും
എണ്ണം ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ആംബുലൻസുകളുടെ
അമിതവേഗത
മൂലമുണ്ടാകുന്ന
അപകടങ്ങൾ
ഒഴിവാക്കുന്നതിലേക്ക്
സ്വീകരിച്ചിട്ടുള്ള
നടപടികൾ സംബന്ധിച്ചും
ബന്ധപ്പെട്ട
വകുപ്പുകൾക്കും
ആംബുലൻസ്
ഡ്രൈവർമാർക്കും
നൽകിയിട്ടുള്ള
മാർഗനിർദേശങ്ങൾ
സംബന്ധിച്ചും
വിശദമാക്കാമോ;
(ഡി)
വിവരസാങ്കേതികവിദ്യയുടെ
സാധ്യതകൾ ഇക്കാര്യത്തിൽ
പരമാവധി
പ്രയോജനപ്പെടുത്തുന്ന
കാര്യം സർക്കാർ
പരിഗണനയിലുണ്ടോ;
വിശദാംശങ്ങൾ
ലഭ്യമാക്കാമോ?
സംസ്ഥാനത്ത്
വര്‍ദ്ധിച്ചു വരുന്ന
വാഹനാപകടങ്ങള്‍
2022.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാഹനാപകടങ്ങള്‍
ദൈനംദിനം വര്‍ദ്ധിച്ചു
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഈ സര്‍ക്കാര്‍
കാലയളവില്‍ ഓരോ
വര്‍ഷവും രജിസ്റ്റര്‍
ചെയ്യപ്പെട്ട വാഹനാപകട
കേസ്സുകള്‍ എത്ര
എന്നും, എത്ര പേര് ഓരോ
വര്‍ഷവും മരണത്തിനു
വിധേയരാകുന്നു എന്നും
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വാഹനാപകടങ്ങള്‍
തടയുന്നതിനായി
സ്വീകരിച്ചു വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാം എന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
സംസ്ഥാനത്തെ ഉന്നത
ഉദ്യോഗസ്ഥരടക്കമുള്ള
ഉദ്യോഗസ്ഥര്‍
ഉണ്ടാക്കിയ അപകടങ്ങള്‍
എത്ര; എത്ര പേര്
മരണപ്പെട്ടു; വിശദാംശം
ലഭ്യമാക്കുമോ;
(ഡി)
സ്റ്റേഷന്
പരിധി പറഞ്ഞ് പരാതികള്‍
തട്ടിക്കളിക്കുന്ന
പ്രവണത സംസ്ഥാന പോലീസ്
സേനയിലുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതു
തടയുവാനായി സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്നും,
വീഴ്ച വരുത്തുന്ന
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്തു നടപടികള്‍
സ്വീകരിയ്ക്കുമെന്നും
വ്യക്തമാക്കുമോ?
കരുനാഗപ്പളളി
പ്രദേശത്തെ അപകടങ്ങള്‍
2023.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പളളി
മണ്ഡലത്തിലെ പുതിയകാവ്,
പുത്തന്‍തെരുവ്,
വവ്വാക്കാവ് എന്നീ
സ്ഥലങ്ങളില്‍
നിരന്തരമുണ്ടാകുന്ന
അപകടങ്ങളും
കാല്‍നടയാത്രക്കാര്‍ക്ക്
റോഡ്
മുറിച്ചുകടക്കുന്നതിനുളള
ബുദ്ധിമുട്ടും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇവിടെ
സുരക്ഷിതമായ ഗതാഗതം
ഉറപ്പാക്കുന്നതിനും
അപകടങ്ങള്‍
കുറയ്ക്കുന്നതിനും
ഹോംഗാര്‍ഡിനെ
നിയമിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
(സി)
ദേശീയപാതയിലെ
ഏറ്റവും തിരക്ക്
പിടിച്ച പ്രദേശങ്ങളില്‍
ട്രാഫിക് ലംഘനവും
അമിതവേഗവും
നിയന്ത്രിക്കുന്നതിനായി
ക്യാമറ
സ്ഥാപിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
പോലീസ് പട്രോളിംഗ്
ശക്തമാക്കുമോ;
വിശദീകരിക്കുമോ?
അപകട
സാധ്യതയുള്ള റോഡുകളില്‍
മുന്‍കരുതല്‍ നടപടികള്‍
T 2024.
ശ്രീ.റോഷി
അഗസ്റ്റിന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡപകടങ്ങളില്‍
മരിക്കുന്നവരുടെ
എണ്ണത്തില്‍
മുന്‍വര്‍ഷങ്ങളെ
അപേക്ഷിച്ച് വര്‍ദ്ധനവ്
ഉണ്ടായിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരമുള്ള
അപകടങ്ങള്‍ ഇതുവരെയുള്ള
കണക്ക് അനുസരിച്ച് ഏത്
ജില്ലയിലാണ്
കൂടുതലെന്ന്
അറിയിക്കുമോ;
(സി)
അപകട
സാധ്യതയുള്ള റോഡുകളില്‍
മുന്‍കരുതലുകള്‍
എടുത്ത് സുരക്ഷാ
സംവിധാനം
കാര്യക്ഷമമാക്കാന്‍
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കുമോ?
കായംകുളം
ട്രാഫിക് സ്റ്റേഷന് പുതിയ
വാഹനം
2025.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കായംകുളം
ട്രാഫിക് പോലീസ്
സ്റ്റേഷനില്‍
നിലവിലുള്ള പോലീസ്
ജീപ്പിന് കാലപ്പഴക്കം
സംഭവിച്ചതിനാല്‍ ടി
സ്റ്റേഷനിലേക്ക് പുതിയ
വാഹനം
അനുവദിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
കുട്ടികള്‍ക്കെതിരായ
ഓണ്‍ലൈന്‍ ലൈംഗികാതിക്രമം
2026.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുട്ടികള്‍ക്കെതിരായ
ഓണ്‍ലൈന്‍
ലൈംഗികാതിക്രമം
സംബന്ധിച്ച അന്വേഷണം
ഏകോപിപ്പിക്കുവാനും,
നീരീക്ഷിക്കുവാനുമുള്ള
സംവിധാനം നിലവിലുണ്ടോ;
(ബി)
സംസ്ഥാനത്ത്
കുട്ടികള്‍ക്കെതിരായ
അതിക്രമം കൂടിവരുന്ന
സാഹചര്യത്തില്‍
ഇക്കാര്യത്തിനായി
പ്രത്യേക പോലീസ്
സംവിധാനം
ഒരുക്കിയിട്ടുണ്ടോ;
(സി)
ഇന്റര്‍നെറ്റിന്
അടിമയായിട്ടുള്ള
കുട്ടികള്‍ക്ക്
കൗണ്‍സിലിംഗ്
ഉള്‍പ്പെടെയുള്ള സഹായം
ഏര്‍പ്പെടുത്തുന്നതിനുള്ള
നടപടികള്‍
എന്തെല്ലാമാണ്;വിശദമാക്കാമോ?
പുതിയ
പോലീസ് സ്റ്റേഷനുകള്‍
2027.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ പോലീസ്
സ്റ്റേഷനുകള്‍
ആരംഭിക്കുന്ന വിഷയം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
വിശദമാക്കുമോ;
(ബി)
ഇത്
സംബന്ധിച്ച്
ആഭ്യന്തരവകുപ്പിന്റെ
ശിപാര്‍ശ
ലഭിച്ചിട്ടുണ്ടോ;
(സി)
പൂഞ്ഞാര്‍
പോലീസ് എയ്ഡ്
പോസ്റ്റ് പോലീസ്
സ്റ്റേഷനാക്കി
ഉയര്‍ത്തുന്നതിനുള്ള
നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ;
(ഡി)
ഗതാഗതക്കുരുക്കും
അപകടങ്ങളും
വര്‍ദ്ധിച്ചുവരുന്ന
സാഹചര്യത്തില്‍
ഇൗരാറ്റുപേട്ടയില്‍
ട്രാഫിക് സ്റ്റേഷന്
ആരംഭിക്കുന്ന കാര്യം
പരിഗണിക്കുമോ;
വിശദമാക്കുമോ?
ജനമൈത്രി
പോലീസ് സംവിധാനം
2028.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എല്ലാ പോലീസ്
സ്റ്റേഷനുകളിലും
ജനമൈത്രി പോലീസ്
സംവിധാനം
നടപ്പിലാക്കിയിട്ടുണ്ടോ
; വിശദമാക്കുമോ;
(ബി)
പോലീസ്
സ്റ്റേഷനുകളെ കൂടുതല്‍
ജനസൗഹൃദമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചുവരുന്നത് ;
വിശദാംശം നല്‍കുമോ?
ചിതറ
പോലീസ് സ്റ്റേഷന്
2029.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ചിതറ
പോലീസ് സ്റ്റേഷന്
പ്രവര്‍ത്തനം
ആരംഭിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
സ്റ്റേഷന്റെ
പ്രവര്‍ത്തനം
ആരംഭിക്കുന്നതിനുള്ള
കാലതാമസത്തിന്റെ കാരണം
വിശദമാക്കാമോ;
(സി)
സ്റ്റേഷന്
പ്രവര്‍ത്തനം
ആരംഭിക്കുന്നതിന്
അടിയന്തര നടപടി
കൈക്കൊള്ളുമോ?
പുതിയ
പോലീസ് സ്റ്റേഷനുകള്‍
ആരംഭിക്കുന്നതിനുള്ള
തീരുമാനം
2030.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ പോലീസ്
സ്റ്റേഷനുകള്‍
ആരംഭിക്കുന്നതിനുള്ള
തീരുമാനം
കൈക്കൊണ്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏഷ്യയിലെ
ഏറ്റവും
ജനസാന്ദ്രതയുള്ള
പ്രദേശങ്ങളിലൊന്നായ
വൈപ്പിനില്‍ പുതുതായി
പോലീസ് സ്റ്റേഷന്
ആരംഭിക്കുന്നതിന്
ഉദ്ദേശ്യമുണ്ടോ;
വിശദമാക്കാമോ?
ഇമാമിനെ
കണ്ണില്‍ മുകളുപൊടി വിതറി
ആക്രമിച്ച സംഭവം
2031.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ടൗണ്‍ പോലീസ്
സ്റ്റേഷന് പരിധിയില്‍
സ്ഥിതിചെയ്യുന്ന ഒരു
പള്ളിയിലെ ഇമാമിനെ
കണ്ണില്‍ മുകളുപൊടി
വിതറി ആക്രമിച്ച
സംഭവത്തില്‍ കേസ്സ്
എടുത്തിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഈ
സംഭവം നടന്നത്
എപ്പോഴാണെന്നും, കേസ്
രജിസ്റ്റര്‍ ചെയ്തത്
എപ്പോഴാണെന്നും, ഏത്
വകുപ്പ് പ്രകാരമാണ്
കേസ്സ് രജിസ്റ്റര്‍
ചെയ്തതെന്നും ക്രെെം
നമ്പര്‍ സഹിതം
വ്യക്തമാക്കാമോ;
(സി)
ഈ
കേസ്സില്‍ പ്രതികളെ
പിടികൂടണമെന്നാവശ്യപ്പെട്ട്
സര്‍ക്കാരിനും പോലീസ്
വകുപ്പിലെ
ഉന്നതാധികാരികള്‍ക്കും
ആരെല്ലാം നിവേദനം
നല്‍കിയിരുന്നു എന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രതികളെ
പിടികൂടാന്‍ ശക്തമായ
തുടര്‍നടപടികള്‍
സ്വീകരിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ഇ)
ഈ
കേസ്സില്‍ എത്ര
പ്രതികളുണ്ടെന്നും അവരെ
ഇതുവരെ
പിടികൂടിയിട്ടില്ലെങ്കില്‍
അതിനുള്ള
കാരണമെന്താണെന്നും
വ്യക്തമാക്കാമോ?
ആറന്മുള
പോലീസ് സ്റ്റേഷന് പുതുക്കി
പണിയുന്നത്
2032.
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പ്രളയത്തില്‍
കേടുപാടുകള്‍ സംഭവിച്ച
ആറന്മുള പോലീസ്
സ്റ്റേഷന് പുതുക്കി
പണിയുന്നതിന് എത്ര
തുകയാണ്
അനുവദിച്ചിരുന്നത്;
(ബി)
പ്രസ്തുത
പോലീസ് സ്റ്റേഷന്റെ
പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലുള്ള സ്ഥിതി
വിശദമാക്കാമോ?
അരുവാപ്പുലം
പഞ്ചായത്തില്‍ പോലീസ്
സ്റ്റേഷന് അനുവദിക്കുന്ന
നടപടി
2033.
ശ്രീ.കെ.യു.
ജനീഷ് കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോന്നി,
പ്രമാടം, അരുവാപ്പുലം
എന്നീ
പഞ്ചായത്തുകള്‍ക്കായി
കോന്നിയില്‍ മാത്രമാണ്
ഒരു പോലീസ് സ്റ്റേഷന്
ഉളളതെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അരുവാപ്പുലം പഞ്ചായത്ത്
കേന്ദ്രീകരിച്ച് ഒരു
പോലീസ് സ്റ്റേഷന്
അനുവദിക്കുന്ന കാര്യം
പരിഗണിക്കുമോ?
പന്തീരാങ്കാവ്
പോലീസ് സ്റ്റേഷന് കെട്ടിട
നിർമ്മാണം
2034.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
പന്തീരാങ്കാവില്‍
പോലീസ് സ്റ്റേഷന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുവാന്‍
സ്ഥലം ലഭ്യമായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇവിടെ കെട്ടിടം
നിര്‍മ്മിക്കുവാന്‍
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ?
ചെങ്ങന്നൂരില്‍
വനിതാ പോലീസ്
സ്റ്റേഷനുകള്‍
2035.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കൂടുതല്‍ വനിതാ പോലീസ്
സ്റ്റേഷനുകള്‍
ആരംഭിക്കുന്നത്
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
ചെങ്ങന്നൂരില്‍
ഒരു വനിതാ പോലീസ്
സ്റ്റേഷന്റെ അനിവാര്യത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?
ആലത്തൂർ
പോലീസ് സ്റ്റേഷന് പുതിയ
കെട്ടിടം
2036.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂർ
പോലീസ്
സ്റ്റേഷനുവേണ്ടിയുള്ള
പുതിയ കെട്ടിട നിർമ്മാണ
നടപടികളുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(ബി)
കെട്ടിട
നിർമ്മാണ
പ്രവർത്തനങ്ങളും
നടപടികളും എന്നത്തേക്ക്
പൂർത്തിയാകുമെന്ന്
വ്യക്തമാക്കാമോ?
മാഫിയാ
സംഘങ്ങള്‍ ഉയര്‍ത്തുന്ന
ഭീഷണി
2037.
ശ്രീ.എന്‍.
ഷംസുദ്ദീന്
ഡോ.എം.
കെ. മുനീര്‍
ശ്രീ.ടി.
വി. ഇബ്രാഹിം
,,
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാത്തെ
മണ്ണ്, മണല്‍, ക്വാറി,
റിയല്‍ എസ്റ്റേറ്റ്
മാഫിയാ സംഘങ്ങള്‍
ഭീകരാന്തരീക്ഷം
സൃഷ്ടിച്ച് ജനങ്ങളുടെ
ജീവനും സ്വത്തിനും
ഭീഷണി ഉയര്‍ത്തുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സ്വന്തം
പുരയിടത്തിലെ മണ്ണ്
മാറ്റുന്നതുമായി
ബന്ധപ്പെട്ട്
തിരുവനന്തപുരം
ജില്ലയിലെ
കാട്ടാക്കടയില്‍ സംഗീത്
എന്ന യുവാവിനെ
ജെ.സി.ബി.-യുടെ
ബക്കറ്റ് കൊണ്ട്
തലയ്ക്കടിച്ച്
കൊലപ്പെടുത്തിയ
കേസ്സില്‍
പ്രതികളായവരെയെല്ലാം
കസ്റ്റഡിയില്‍
എടുത്തിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
കേസ്സ്
അന്വേഷണം ഏതു
ഘട്ടത്തിലാണന്ന്
വെളിപ്പെടുത്തുമോ?
സോഷ്യല്‍
മീഡിയയിലെ വിവാദ പരാമര്‍ശം
2038.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അയോധ്യ
വിധിയുടെ
പശ്ചാത്തലത്തില്‍
സോഷ്യല്‍ മീഡിയയില്‍
അടക്കം സംഘര്‍ഷപരമായ
പരാമര്‍ശങ്ങള്‍
പാടില്ലായെന്ന്
മുഖ്യമന്ത്രി
നിഷ്കര്‍ഷിച്ചിരുന്നോ;
(ബി)
പ്രസ്തുത
നിര്‍ദ്ദേശത്തിന്
വിരുദ്ധമായി ഒരു
എം.എല്‍.എ. ഫെയ്സ്
ബുക്കില്‍
പോസ്റ്റിട്ടിരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
വിവാദ
പോസ്റ്റിട്ട
എം.എല്‍.എ.ക്കെതിരെ
എന്തെങ്കിലും നടപടി
സ്വീകരിച്ചിരുന്നോ;
ഇക്കാര്യത്തില്‍
ഗവര്‍ണര്‍
സര്‍ക്കാരിന്റെ
വിശദീകരണം
ആരാഞ്ഞിരുന്നോ?
മദ്യപിച്ച്
വാഹനം ഓടിച്ച് ഉണ്ടാകുന്ന
അപകടങ്ങള്‍
2039.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മദ്യപിച്ച്
വാഹനം ഓടിച്ച്
ഉണ്ടാകുന്ന അപകടങ്ങള്‍
അന്വേഷിക്കുന്നതിന്
നിലവിലുള്ള സംവിധാനം
എന്താണ്; പ്രസ്തുത
അന്വേഷണത്തിനായി
പ്രത്യേക
പ്രോട്ടോക്കോള്‍
ഉണ്ടാക്കിയിട്ടുണ്ടോ;
(ബി)
പത്രപ്രവര്‍ത്തകനായ
കെ.എം.ബഷീര്‍
വാഹനാപകടത്തില്‍
മരിക്കാനിടയായ സംഭവം
സംബന്ധിച്ച കേസ്
ദുര്‍ബലപ്പെട്ടത്
ഇപ്രകാരം ഒരു
പ്രോട്ടോകോള്‍
ഇല്ലാതിരുന്നത് മൂലമാണോ
എന്ന് വ്യക്തമാക്കാമോ;
(സി)
ഇതു
സംബന്ധിച്ച് കേരള
ഹൈക്കോടതി എന്തെങ്കിലും
പരാമര്‍ശം
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്താണെന്ന്
അറിയിക്കാമോ;
(ഡി)
ശ്രീറാം
വെങ്കിട്ടരാമനെ
സര്‍വ്വീസില്‍
തിരിച്ചെടുക്കുവാന്‍
ചീഫ് സെക്രട്ടറി
ശുപാര്‍ശ ചെയ്തിരുന്നോ?
യൂണിവേഴ്സിറ്റി
കോളേജിലെ കത്തിക്കുത്ത്
കേസ്
2040.
ശ്രീ.മഞ്ഞളാംകുഴി
അലി
,,
കെ.എം.ഷാജി
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
യൂണിവേഴ്സിറ്റി
കോളേജിലെ കത്തിക്കുത്ത്
കേസ്സിലെ പ്രതിയായ
ശിവരഞ്ജിത്തിന്റെ
വീട്ടില്‍ നിന്നും
സര്‍വ്വകലാശാലയുടെ
ഉത്തരക്കടലാസ്,
ഫിസിക്കല്‍
എഡ്യൂക്കേഷന്‍
ഡയറക്ടറുടെ സീല്‍
എന്നിവ കണ്ടെത്തിയതിനെ
സംബന്ധിച്ച് പോലീസ്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
(ബി)
എങ്കിൽ
പ്രസ്തുത അന്വേഷണം ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(സി)
സമയബന്ധിതമായി
അന്വേഷണം
നടത്തുന്നതില്‍
പോലീസിന്
വീഴ്ചയുണ്ടായിട്ടുണ്ടോ
എന്ന് പരിശോധിക്കുമോ?
കേരള
പോലീസിന് വാടകയ്ക്ക്
ഹെലികോപ്ടര്‍
2041.
ശ്രീ.കെ.സി.ജോസഫ്
,,
വി.പി.സജീന്ദ്രന്
,,
പി.ടി. തോമസ്
,,
റോജി എം. ജോണ്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
പോലീസിന് വേണ്ടി
ഹെലികോപ്ടര്‍
വാടകയ്ക്കെടുക്കുന്നതിനു
തീരുമാനിച്ചിട്ടുണ്ടോ
;
(ബി)
സംസ്ഥാനത്ത്
നിലവിലുളള ക്രമസമാധാന
നില അതീവ
ഗുരുതരമായതിനാല്‍ അത്
നിയന്ത്രിക്കുന്നതിന്
ഹെലികോപ്ടറിന്റെ സേവനം
ആവശ്യമാണെന്ന്
കണ്ടെത്തിയിട്ടുണ്ടോ
;വ്യക്തമാക്കാമോ;
(സി)
ഇതുസംബന്ധിച്ച്
ഡി.ജി.പി സംസ്ഥാന
സര്‍ക്കാരിന്
റിപ്പോര്‍ട്ട്
നല്‍കിയിരുന്നോ;
(ഡി)
ഏത്
കമ്പനിയില്‍ നിന്നുമാണ്
ഹെലികോപ്ടര്‍
വാടകയ്ക്ക്
എടുക്കുന്നതെന്ന്
അറിയിക്കാമോ ;
(ഇ)
പ്രസ്തുത
വിമാനം പോലീസ്
ആവശ്യത്തിനല്ലാതെ മറ്റ്
ഏതെങ്കിലും
കാര്യങ്ങള്‍ക്ക്
വിനിയോഗിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
ആവശ്യങ്ങൾക്കാണെന്ന്
വെളിപ്പെടുത്താമോ?
ഓപ്പറേഷന്
ഹോപ്പ്
2042.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഓപ്പറേഷന്
ഹോപ്പ് പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
സംസ്ഥാനത്ത്
പ്രസ്തുത പദ്ധതി
നടപ്പിലാക്കി തുടങ്ങിയോ
എന്നതിന്റെ വിവരങ്ങള്‍
നല്‍കാമോ?
കോസ്റ്റല്‍
സെക്യൂരിറ്റി ട്രെയിനിംഗ്
സ്കൂള്‍
2043.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കോസ്റ്റല്‍
സെക്യൂരിറ്റി
ട്രെയിനിംഗ് സ്കൂള്‍
സ്ഥാപിക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് അറിയിക്കാമോ;
(ബി)
ഉണ്ടെങ്കില്‍
ഇതു സംബന്ധിച്ച്
എന്തെങ്കിലും നടപടികള്‍
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ
എന്ന് വ്യകതമാകാമോ?
ശിക്ഷാകാലാവധി
പൂര്‍ത്തിയാകാതെ
മോചിപ്പിച്ച തടവുകാര്‍
2044.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
2006-11
കാലയളവിലെ എല്‍.ഡി.എഫ്.
സര്‍ക്കാര്‍
ശിക്ഷാകാലാവധി
പൂര്‍ത്തിയാകാതെ
തടവുകാരെ
മോചിപ്പിച്ചിരുന്നോ;
എങ്കില്‍ എത്രപേരെ;
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
വിട്ടയച്ചവരില്‍ പലരും
വീണ്ടും ക്രിമിനല്‍
കേസില്‍
ഉള്‍പ്പെട്ടിട്ടുളളതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വെളിപ്പെടുത്തുമോ ;
(സി)
ഇപ്രകാരം
ക്രിമിനല്‍ കേസുകളില്‍
ഉള്പ്പെട്ടിട്ടുളളവരെ
തിരികെ ജയിലിലേയ്ക്ക്
അയയ്ക്കണമെന്ന് ജയില്‍
മേധാവി സര്‍ക്കാരിന്
റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
പ്രസ്തുത
റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദവിവരം
വെളിപ്പെടുത്തുമോ?
അനധികൃതപാര്‍ക്കിംഗ്
2045.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തലസ്ഥാന
നഗരിയില്‍
അട്ടക്കുളങ്ങര മുതല്‍
കമലേശ്വരം വരെയുള്ള
റോഡിന്റെ ഇരുവശങ്ങളിലും
അനധികൃതമായി പാര്‍ക്ക്
ചെയ്തിരിക്കുന്ന
വാഹനങ്ങളുടെ
ഉടമകള്ക്ക്മേല്
സ്വീകരിക്കേണ്ട
നടപടികളില്‍ നിന്നും
ചില കടകളുമായി
ബന്ധപ്പെട്ടവരെ
സ്ഥിരമായി
ഒഴിവാക്കുന്നതായ വിവരം
ഗൗരവമായി കാണുമോ;
(ബി)
ഈ
പ്രദേശത്ത്
സ്ഥാപിച്ചിട്ടുള്ള
ക്യാമറകളില്‍ പരിശോധന
നടത്തിയാല്‍ സ്ഥിരമായി
അനധികൃത പാര്‍ക്കിംഗ്
നടത്തുന്ന
വാഹനങ്ങളെക്കുറിച്ച്
വിവരം ലഭ്യമാകുമെന്ന
കാര്യം
പരിശോധിച്ചിട്ടുണ്ടോ ;
(സി)
സ്ഥലത്തെ
ഫുട്പാത്തിലുള്പ്പെടെ
ഇത്തരം അനധികൃത
പാര്‍ക്കിംഗ് സ്ഥിരമായി
നടത്തുന്ന എത്ര
വാഹനങ്ങള്‍ക്കെതിരെ
നടപടി സ്വീകരിക്കാന്‍
തയ്യാറായെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
പ്രദേശത്തെ ഹോട്ടല്‍,
ജ്യൂസ് കടകളുടെ
മുമ്പില്‍ അനധികൃതമായി
പാര്‍ക്ക് ചെയ്യുന്ന
വാഹനങ്ങള്‍ക്കെതിരെ
തുടര്‍ച്ചയായി നടപടി
സ്വീകരിക്കാന്‍ ഉന്നത
ഉദ്യോഗസ്ഥര്‍ക്ക്
പ്രത്യേക നിര്‍ദ്ദേശം
നല്‍കുമോ?
സി-ഡിറ്റിലെ
വിജിലൻസ് കേസുകള്‍
2046.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സി-ഡിറ്റ്
ജോയിന്റ് ഡയറക്ടര്‍ ആയി
റിട്ടയര്‍ ചെയ്ത ഡോ.
പി. വി.
ഉണ്ണികൃഷ്ണനെതിരെ എത്ര
വിജിലൻസ് കേസുകള്‍
ഉണ്ടായിരുന്നു എന്നും
അവ സംബന്ധിച്ച
വിശദാംശങ്ങളും
ലഭ്യമാക്കാമോ;
(ബി)
ഇവയിൽ
എത്ര കേസുകള്‍
തുടര്‍നടപടികള്‍
ഇല്ലാതെ
തീര്‍പ്പാക്കപ്പെട്ടു
എന്നും എത്ര കേസുകള്‍
തീര്‍പ്പാക്കപ്പെടാതെ
നിലവിൽ ഉണ്ടെന്നും
അറിയിക്കാമോ ;
(സി)
തീര്‍പ്പാക്കപ്പെടാത്ത
വിജിലൻസ് കേസുകളുടെ
നിലവിലത്തെ സ്ഥിതി
വിശദമാക്കാമോ;
(ഡി)
സി-ഡിറ്റിലെ
ഏതെങ്കിലും
ജീവനക്കാര്‍ക്കെതിരെ
വിജിലൻസ് കേസുകള്‍
നിലവിലുണ്ടോ;
ഉണ്ടെങ്കിൽ
വ്യക്തമാക്കാമോ?
ഓപ്പറേഷന്
റൈറ്റ്സ്
2047.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന
ഓഫീസുകളില്‍ ഓപ്പറേഷന്
റൈറ്റ്സ് എന്ന പേരില്‍
വിജിലന്‍സ് വിഭാഗം
മിന്നല്‍ പരിശോധന
നടത്തിയിരുന്നോ
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
പരിശോധനയില്‍
എന്തെല്ലാം
ക്രമക്കേടുകളാണ്
കണ്ടെത്തിയത് എന്ന്
വെളിപ്പെടുത്താമോ;
(സി)
ക്രമക്കേടുകള്‍ക്ക്
ഉത്തരവാദികളായവര്‍ക്കെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വെളിപ്പെടുത്താമോ?
മുൻമന്ത്രിമാര്ക്ക്
എതിരെയുളള അഴിമതിക്കേസുകള്‍
2048.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ
മന്ത്രിസഭയിലെ എത്ര
മന്ത്രിമാര്‍ക്ക്
എതിരെയാണ്
അഴിമതിക്കേസുകള്‍
രജിസ്റ്റര്‍
ചെയ്തിട്ടുളളത്;
വിശദമാക്കാമോ;
(ബി)
ആയതില്‍
ഏതെല്ലാം കേസുകളില്‍
ആണ് കുറ്റപത്രം
സമര്‍പ്പിച്ചിട്ടുളളത്;
വിശദമാക്കാമോ;
(സി)
കുറ്റപത്രം
സമര്‍പ്പിക്കാന്‍
ബാക്കിയുളള എത്ര
കേസുകളാണ് നിലവിലുളളത്;
വിശദമാക്കാമോ ?
ഓപ്പറേഷന്
പിരാന
2049.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
നഗരസഭ കോര്പ്പറേഷന്
ഓഫീസുകളില്‍ ഓപ്പറേഷന്
പിരാന എന്ന പേരില്‍
വിജിലന്‍സ് പരിശോധന
നടത്തിയിരുന്നോ;
പ്രസ്തുത പരിശോധനയില്‍
കണ്ടെത്തിയ പ്രധാന
ക്രമക്കേടുകള്‍
എന്തൊക്കെയാണ്;വ്യക്തമാക്കാമോ;
(ബി)
കെട്ടിട
നിര്‍മ്മാണത്തിനുള്ള
അപേക്ഷകളില്‍ 30
ദിവസത്തിനകം അപേക്ഷകനെ
തീരുമാനം
അറിയിക്കണമെന്ന വ്യവസ്ഥ
പലയിടത്തും
പാലിക്കപ്പെടുന്നില്ലായെന്നത്
പരിശോധനയില്‍
കണ്ടെത്തിയിട്ടുണ്ടോ;
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
പരിശോധനയുടെ
അടിസ്ഥാനത്തില്‍ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദവിവരം നല്‍കാമോ?
ഭക്ഷ്യസുരക്ഷാ
ഓഫീസുകളിലെ വിജിലൻസ്
പരിശോധന
2050.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഭക്ഷ്യസുരക്ഷാ
ഓഫീസുകളിൽ ഓപ്പറേഷൻ
സുരക്ഷ എന്ന പേരിൽ
വിജിലൻസ് വിഭാഗം
പരിശോധന
നടത്തിയിരുന്നോ;
(ബി)
പ്രസ്തുത
പരിശോധനയിൽ കണ്ടെത്തിയ
പ്രധാന ക്രമക്കേടുകള്‍
എന്തൊക്കെയാണെന്ന്
അറിയിക്കുമോ;
(സി)
ക്രമക്കേടുകളെ
കുറിച്ച് വിജിലൻസ്
നൽകിയ
റിപ്പോര്‍ട്ടിന്റെ
വെളിച്ചത്തിൽ ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ് എന്ന്
വ്യക്തമാക്കാമോ?
പോക്സോ
കോടതികള്‍ ആരംഭിക്കാന്‍
നടപടി
2051.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതുതായി എത്ര പോക്സോ
കോടതികളാണ്
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
കോടതിയിലേയ്ക്ക് എത്ര
ജീവനക്കാരെ
നിയമിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(സി)
കരാര്‍
വ്യവസ്ഥയില്‍
ജീവനക്കാരെ
നിയമിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഇത്
സംബന്ധിച്ച്
കേന്ദ്രത്തില്‍ നിന്നും
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
സര്‍ക്കാരിന് ലഭിച്ചത്
; വിശദമാക്കാമോ;
(ഡി)
ജുഡിഷ്യല്‍
ഓഫീസര്‍മാരുടെയും
ജീവനക്കാരുടെയും സ്ഥിര
നിയമനം സംബന്ധിച്ച്
ഹൈക്കോടതിയില്‍ നിന്നും
സര്‍ക്കാരിന്
എന്തെല്ലാം
നിര്‍ദ്ദേശങ്ങളാണ്
ലഭിച്ചത്;
വിശദമാക്കാമോ?
വര്‍ക്കല
താലൂക്കില്‍ പോക്സോ
കോടതികള്‍
2052.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വര്‍ക്കല
താലൂക്കില്‍ പോക്സോ
കോടതി ആരംഭിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ബി)
തിരുവനന്തപുരം
ജില്ലയില്‍ എത്ര പോക്സോ
കോടതികള്‍
നിലവിലുണ്ടെന്ന്
വ്യക്തമാക്കാമോ?
മുന്‍സിഫ്
കോടതികളും ജുഡീഷ്യല്‍
ഫസ്റ്റ്ക്ലാസ് കോടതികളും
2053.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുന്‍സിഫ്
കോടതികളില്ലാത്ത
താലൂക്കുകളില്‍
മുന്‍സിഫ് കോടതികള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ ഇതിന് വേണ്ടി
ചെയ്ത കാര്യങ്ങള്‍
അറിയിക്കാമോ;
(ബി)
മലപ്പുറം
ജില്ലയില്‍ കൊണ്ടോട്ടി,
നിലമ്പൂര്‍
താലൂക്കുകളില്‍
മുന്‍സിഫ് കോടതി
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
കൊണ്ടോട്ടിയില്‍
ജുഡീഷ്യല്‍
ഫസ്റ്റ്ക്ലാസ് കോടതി
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ നടപടികള്‍
അറിയിക്കാമോ;
(ഡി)
ജുഡീഷ്യല്‍
ഫസ്റ്റ്ക്ലാസ് കോടതി
ആരംഭിക്കാനുള്ള
സ്ഥലങ്ങളുടെ
കാത്തിരുപ്പ് പട്ടിക
നിലവിലുണ്ടോ;
ഉണ്ടെങ്കില്‍
പട്ടികയുടെ പകര്‍പ്പ്
നല്‍കാമോ?
ആലത്തൂര്‍
കോര്‍ട്ട് കോംപ്ലക്സ്
അനുവദിക്കുന്നതിന് നടപടി
2054.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ആലത്തൂര്‍
താലൂക്ക് ആസ്ഥാനത്തുള്ള
മജിസ്ട്രേറ്റ്
മുന്‍സിഫ് കോടതി
കെട്ടിടങ്ങളുടെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പുതിയ
കോര്‍ട്ട് കോംപ്ലക്സ്
നിര്‍മ്മിക്കുന്നതിന്
എന്തെങ്കിലും
നിര്‍ദ്ദേശങ്ങളുണ്ടോ
എന്നറിയിക്കാമോ;
(സി)
ഇല്ലെങ്കില്‍
ആലത്തൂര്‍ കോര്‍ട്ട്
കോംപ്ലക്സ്
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കുന്ദമംഗലം
കോടതി കെട്ടിടം
2055.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കുന്ദമംഗലം
കോടതി കെട്ടിടം
നവീകരിക്കുന്നതിന്
ബജറ്റില്‍ ഇരുപത്
ശതമാനം തുക
വകയിരുത്തിയിട്ടുണ്ടോ;
(ബി)
നിലവിലുള്ള
കെട്ടിടം
നവീകരിക്കാനാണോ പുതിയത്
നിര്‍മ്മിക്കാനാണോ
പൊതുമരാമത്ത് വകുപ്പ്
എസ്റ്റിമേറ്റ്
തയ്യാറാക്കിയിട്ടുള്ളത്;
(സി)
ബജറ്റില്‍
ഇരുപത് ശതമാനം തുക
വകയിരുത്തിയ
സാഹചര്യത്തില്‍
പ്രവൃത്തി സംസ്ഥാന
ഫണ്ടില്‍ നിന്നുതന്നെ
ഏറ്റെടുത്ത് നടത്താന്‍
സാധിക്കുമോ;
(ഡി)
കേന്ദ്ര
ഫണ്ട് പുതിയ
കെട്ടിടങ്ങള്‍ക്ക്
മാത്രമേ ഉപയോഗിക്കാന്‍
സാധിക്കുകയുള്ളൂ
എന്നതുകൊണ്ട് സംസ്ഥാന
ബജറ്റിൽ നീക്കിവെച്ച
ഫണ്ടില്‍
ഉള്‍പ്പെടുത്തി
പ്രവൃത്തി നടത്താന്‍
നടപടി സ്വീകരിക്കുമോ?
പയ്യന്നൂര്‍
കോടതി സമുച്ചയം
2056.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
കോടതി സമുച്ചയ
നിര്‍മ്മാണ
പ്രവൃത്തിയുടെ നിലവിലെ
സ്ഥിതി എന്താണ്;
വിശദമാക്കുമോ;
(ബി)
ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തീകരിക്കാന്‍
കാലതാമസം നേരിടുന്നത്
എന്തുകൊണ്ടാണ്;
വിശദമാക്കുമോ;
(സി)
നടപടികള്‍
പൂര്‍ത്തീകരിച്ച്
എപ്പോള്‍ പ്രസ്തുത
നിര്‍മ്മാണ പ്രവൃത്തി
ആരംഭിക്കാന്‍
സാധിക്കും;
വിശദമാക്കുമോ?
ആലത്തൂരില്‍
പോക്സോ കോടതി
2057.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
ആലത്തൂര്‍
താലൂക്ക് കേന്ദ്രമാക്കി
പോക്സോ കോടതി
ആരംഭിക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
വിശദാംശം ലഭ്യമാക്കാമോ?
മട്ടാഞ്ചേരി
കോടതിക്കെട്ടിടം
2058.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
18.01.2015-ല്‍
ആഭ്യന്തരവകുപ്പ് 570
ലക്ഷം രൂപയ്ക്ക്
ഭരണാനുമതി നല്കിയതും,
ആര്‍ക്കിയോളജിക്കല്‍
സര്‍വ്വേ ഓഫ് ഇന്ത്യ
നിര്‍മ്മാണപ്രവൃത്തികള്‍ക്ക്
സ്റ്റോപ്പ് മെമ്മോ
നല്‍കിയിട്ടുള്ളതുമായ
മട്ടാഞ്ചേരി
കോടതിക്കെട്ടിടത്തിന്റെ
നിര്‍മ്മാണപ്രവൃത്തികള്‍
ബന്ധപ്പെട്ട
വകുപ്പുകളില്‍ നിന്നും
ആവശ്യമായ അനുമതിയും
അംഗീകാരവും
ലഭ്യമാക്കാത്തതിനാൽ
നാളിതുവരെ ആരംഭിക്കാന്‍
സാധിക്കാത്തതിന്റെ
കാരണം വിശദമാക്കാമോ;
(ബി)
പ്രസ്തുത
കെട്ടിടത്തിന്
ആര്‍ക്കിയോളജിക്കല്‍
സര്‍വ്വേ ഓഫ്
ഇന്ത്യയുടെ അംഗീകാരം
ലഭിച്ചിട്ടുണ്ടോ എന്ന്
അറിയിക്കാമോ;
(സി)
കേരള
ഹെെക്കോടതിയുടെ
നിര്‍ദ്ദേശപ്രകാരം
പൊതുമരാമത്ത്
വകുപ്പും,
ആര്‍ക്കിയോളജിക്കല്‍
സര്‍വ്വേ ഓഫ് ഇന്ത്യയും
പുതുക്കിയ പദ്ധതി
സമര്‍പ്പിച്ചിട്ടുണ്ടോ
എന്ന് അറിയിക്കാമോ;
(ഡി)
പുനരുദ്ധാരണപ്രവൃത്തികള്‍
എന്നത്തേയ്ക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്നു
വ്യക്തമാക്കാമോ?
കരുനാഗപ്പള്ളിയിൽ
കോടതി സമുച്ചയം
2059.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കരുനാഗപ്പള്ളിയിൽ
കോടതി സമുച്ചയം
സ്ഥാപിക്കുന്നതിനുവേണ്ടി
ഏറ്റെടുക്കുന്നതിന്
ഏതെല്ലാം സ്ഥലങ്ങളാണ്
ഇപ്പോള്‍
പരിഗണനയിലുളളതെന്ന്
വിശദീകരിക്കുമോ;
(ബി)
സ്ഥലമേറ്റെടുക്കലുമായി
ബന്ധപ്പെട്ട നടപടിയുടെ
പുരോഗതി വിശദമാക്കുമോ;
(സി)
കല്ലട
ജലസേചനപദ്ധതിയുടെ
അധീനതയിലുളള സ്ഥലം
കോടതിസമുച്ചയം
നിര്‍മ്മിക്കുന്നതിന്,
ആഭ്യന്തരവകുപ്പ്
ഏറ്റെടുക്കുന്നത്
സംബന്ധിച്ച് കത്ത്
നല്‍കിയിട്ടുണ്ടോ;
എങ്കിൽ വിശദീകരിക്കുമോ;
(ഡി)
ആവശ്യമായ
സ്ഥലം ഏറ്റെടുത്ത്
നിര്‍മ്മാണപ്രവൃത്തികൾ
എത്രയും വേഗം
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
നെയ്യാറ്റിൻകരയില്‍
കുടുംബ കോടതി
ആരംഭിക്കുന്നതിനുള്ള നടപടി
2060.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിൻകരയില്‍
ഹൈക്കോടതി അംഗീകാരം
തന്ന കുടുംബ കോടതി
ആരംഭിക്കുന്നതിന്
സർക്കാർ അനുമതി
നല്‍കുന്നതിനുള്ള
നടപടികളുടെ നിലവിലെ
അവസ്ഥ എന്തെന്ന്
അറിയിക്കാമോ;
(ബി)
നെയ്യാറ്റിൻകരയില്‍
കുടുംബ കോടതി
ആരംഭിക്കുന്നതിന്
ഏതൊക്കെ
നടപടിക്രമങ്ങള്‍ ആണ്
പൂർത്തീകരിക്കേണ്ടത്
എന്ന് വിശദമാക്കാമോ;
(സി)
കുടുംബ
കോടതി
ആരംഭിക്കുന്നതുമായി
ബന്ധപ്പെട്ട്
നെയ്യാറ്റിൻകര ബാർ
കൗൺസില്‍ നല്കിയ
നിവേദനത്തിന്മേല്
എന്ത് നടപടി
സ്വീകരിച്ചു എന്ന്
വ്യകതമാക്കാമോ?
പൗരത്വ
ഭേദഗതി നിയമത്തിനെതിരെ
ഫയല്‍ ചെയ്ത സ്യൂട്ട്
ഹര്‍ജി
2061.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പൗരത്വ
ഭേദഗതി നിയമത്തിനെതിരെ
സുപ്രീം കോടതിയില്‍
ഫയല്‍ ചെയ്ത സ്യൂട്ട്
ഹര്‍ജിയില്‍
എന്തെങ്കിലും അപാകതകള്‍
ഉള്ളതായി കോടതി
ശ്രദ്ധയില്‍
പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
എങ്കില്‍
എന്തെല്ലാം അപാകതകളാണ്
ഉണ്ടായിരുന്നതെന്നും
ആയത് പരിഹരിച്ച്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ
എന്നും വ്യക്തമാക്കുമോ;
(സി)
സ്യൂട്ട്
ഹര്‍ജിയുടെ പുരോഗതി
വെളിപ്പെടുത്തുമോ?
പുതിയ
ഫയര്‍ ആന്റ് റസ്ക്യൂ
സ്റ്റേഷന് അനുവദിക്കുന്നത്
2062.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പുതിയ
ഫയര്‍ ആന്റ് റസ്ക്യൂ
സ്റ്റേഷന്
അനുവദിക്കുന്നതിനായുള്ള
മുന്‍ഗണനാ പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കിൽ വിശദമാക്കാമോ;
(ബി)
പ്രസ്തുത
മുന്‍ഗണന പട്ടികയില്‍
കോതമംഗലം മണ്ഡലത്തിലെ
നേര്യമംഗലം
ഉള്‍പ്പെട്ടിട്ടുണ്ടോ;
എങ്കിൽ വിശദമാക്കാമോ;
(സി)
നേര്യമംഗലത്ത്
പുതിയ ഫയര്‍ ആന്റ്
റസ്ക്യൂ സ്റ്റേഷന്
ആരംഭിക്കുന്നത്
സംബന്ധിച്ച സാധ്യതാ പഠന
റിപ്പോര്‍ട്ട്
ലഭ്യമായിട്ടുണ്ടോ;
എങ്കിൽ ഇതില്‍
സ്വീകരിച്ച
തുടര്‍നടപടിയും
വ്യക്തമാക്കാമോ;
(ഡി)
നേര്യമംഗലം
കേന്ദ്രീകരിച്ച് പുതിയ
ഫയര്‍ ആൻറ് റെസ്ക്യൂ
സ്റ്റേഷന്
ആരംഭിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
ഫയര്‍
ആന്റ് റെസ്ക്യൂ സര്‍വ്വീസസ്
ആധുനികവത്കരണം
2063.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഫയര്‍
ആന്റ് റെസ്ക്യൂ
സര്‍വ്വീസസിനെ
ആധുനികവത്കരിക്കുതിനും
ജീവനക്കാരുടെ സേവന
രീതിയുടെ കാതലായ
മാറ്റത്തെ സംബന്ധിച്ചും
ഉദ്യോഗസ്ഥഭരണപരിഷ്കാര
കമ്മീഷന് സര്‍ക്കാരിന്
റിപ്പോര്‍ട്ട്
നല്‍കിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത കമ്മീഷന്
റിപ്പോര്‍ട്ട്
സമയബന്ധിതമായി
നടപ്പാക്കാന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ;
(സി)
ഫയര്‍
ആന്റ റെസ്ക്യൂ
സര്‍വ്വീസസിലെ
ഫയര്മാന്
ഡ്രെെവര്‍-കം-പമ്പ്
ഓപ്പറേറ്റര്‍
(എഫ്.ഡി.സി.പി.ഒ)
എന്നതിനു പകരം ഫയര്‍
ആന്റ് റെസ്ക്യൂ ഓഫീസര്‍
ഡ്രെെവര്‍-കം-പമ്പ്
ഓപ്പറേറ്റര്‍ എന്നാക്കി
മാറ്റി നല്‍കണമെന്ന്
പ്രസ്തുത വകുപ്പ്
സര്‍ക്കാരിന് നല്കിയ
ശിപാര്‍ശ
നടപ്പിലാക്കുവാന്‍
നടപടി സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
ജനകീയ
ദുരന്ത പ്രതിരോധസേന
2064.
ശ്രീ.രാജു
എബ്രഹാം
,,
കെ. ദാസന്
,,
മുരളി പെരുനെല്ലി
,,
വി.കെ.പ്രശാന്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
അഗ്നിരക്ഷാ വകുപ്പിന്
കീഴില്‍ സന്നദ്ധ സേവകരെ
ഉള്‍പ്പെടുത്തി ജനകീയ
ദുരന്ത പ്രതിരോധസേന
(സിവില്‍ ഡിഫന്‍സ്
ഫോഴ്സ്) രൂപീകരിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രകൃതി
ദുരന്തങ്ങള്‍
ഉണ്ടാകുന്ന വേളകളില്‍
അടിയന്തര സേവനങ്ങള്‍
നല്‍കുന്നതിനുള്ള
എന്തെല്ലാം
പരിശീലനങ്ങളാണ്
പ്രസ്തുത സേനയ്ക്ക്
നല്കി വരുന്നത്;
വിശദീകരിക്കുമോ;
(സി)
ഏതെല്ലാം
മേഖലകളില്‍
നിന്നുള്ളവരെയാണ് ജനകീയ
ദുരന്ത പ്രതിരോധ
സേനയില്‍
ഉള്‍പ്പെടുത്തുന്നതെന്നും
ഇവരെ
തെരഞ്ഞെടുക്കുന്നത്
ആരാണെന്നും
അറിയിക്കാമോ;
(ഡി)
പ്രസ്തുത
പ്രതിരോധസേനയില്‍
സ്ത്രീകളെ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പുതിയ
ഫയര്സ്റ്റേഷന്
അനുവദിക്കുന്നതിന് നടപടി
2065.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പുതിയ ഫയര്സ്റ്റേഷന്
അനുവദിക്കുന്നതിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ;
(ബി)
പുതിയ
ഫയര്‍ സ്റ്റേഷന്
അനുവദിക്കുന്നതിനുള്ള
മുന്‍ഗണന പട്ടിക
തയ്യാറാക്കിയിട്ടുണ്ടോ;
ഈ പട്ടിക
തയ്യാറാക്കുന്നതിന് ഏത്
മാനദണ്ഡമാണ്
സ്വീകരിച്ചിട്ടുള്ളത്
എന്നറിയിക്കാമോ?
ഫയര്മാന്
തസ്തികയിലുള്ളവരുടെ
അധികാരങ്ങള്‍
2066.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
അഗ്നിശമന നിലയങ്ങളില്‍
ഫയര്മാന് ഡ്രൈവര്‍ കം
പമ്പ് ഓപ്പറേറ്റര്‍മാരെ
മറികടന്ന് ഫയര്മാന്
തസ്തികയിലുള്ളവര്‍
ജനറല്‍ ഡയറി
ഉള്‍പ്പെടെയുള്ള
അധികാരങ്ങള്‍
ഉപയോഗിക്കുന്നത്
തടയുന്നതുമായി
ബന്ധപ്പെട്ട്
16.06.2017 ൽ 1574
നമ്പറില്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഉത്തരവിലെ
മാനദണ്ഡങ്ങള്‍ നിലവിലും
ലംഘിക്കപ്പെടുന്നുണ്ട്
എന്ന പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഇത്
സംബന്ധിച്ച് വിശദമായ
അന്വേഷണം നടത്തുവാന്‍
വകുപ്പ് തലത്തിലോ മറ്റ്
ഏജന്‍സികളെയോ
ചുമതലപ്പെടുത്തുവാന്‍
നടപടികള്‍
സ്വീകരിക്കുമോ;
(ഡി)
പ്രസ്തുത
പരാതിയുമായി
ബന്ധപ്പെട്ട്
ജീവനക്കാരുടെ
സംഘടനകളില്‍ നിന്നും
നിവേദനങ്ങള്‍
ലഭിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
ആയതിന്മേല് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ?
ദുരന്തനിവാരണത്തിന്
സന്നദ്ധ പ്രവര്‍ത്തകർ
2067.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
അഗ്നിശമന
ദുരന്തനിവാരണ
പ്രവര്‍ത്തനങ്ങളില്‍
പൊതുജനങ്ങളുടെ സേവനം
കാര്യക്ഷമമായി
ഉപയോഗിക്കുന്നതിന്
എന്തെങ്കിലും പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
(ബി)
ഇതിനായി
ഓരോ ജില്ലയിലും സന്നദ്ധ
പ്രവര്‍ത്തകരെ
തെരഞ്ഞെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എത്രപേരെയാണ് ;
(സി)
തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക്
പ്രത്യേക പരിശീലനം
നല്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
കല്ലമ്പലം കേന്ദ്രീകരിച്ച്
ഫയര്‍ ആന്‍ഡ് റസ്ക്യൂ
സ്റ്റേഷന്
2068.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
വിനോദസഞ്ചാര
കേന്ദ്രമായ
വര്‍ക്കലയിലെത്തുന്ന
വിദേശ - ആഭ്യന്തര
വിനോദസഞ്ചാരികള്‍
അപകടത്തില്‍പ്പെടുന്നത്
കൂടുതലായതിനാല്‍ അവരുടെ
ജീവന് രക്ഷിക്കുവാന്‍
ആവശ്യമായ സേവനം യഥാസമയം
ലഭ്യമാക്കുന്നതിലേക്ക്
വര്‍ക്കല കല്ലമ്പലം
കേന്ദ്രീകരിച്ച് ഒരു
ഫയര്‍ ആന്‍ഡ് റസ്ക്യൂ
സ്റ്റേഷന്
ആരംഭിക്കുന്നതിനുളള
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കാമോ?
വയനാട്
ജില്ലയില്‍ പുതിയ
ഫയര്സ്റ്റേഷനുകള്
2069.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ പുതിയ
ഫയര്സ്റ്റേഷനുകള്
ആരംഭിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ബി)
വയനാട്ടിലെ
ഏതെല്ലാം സ്ഥലങ്ങളില്‍
ആണ് പുതിയ
ഫയര്സ്റ്റേഷനുകള്
ആരംഭിക്കുന്നത്;
വിശദമാക്കുമോ?
പെരിങ്ങോം
ഫയര്സ്റ്റേഷന് പുതിയ
കെട്ടിടം
2070.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പയ്യന്നൂര്‍
മണ്ഡലത്തിലെ പെരിങ്ങോം
ഫയര്സ്റ്റേഷന് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
ഭരണാനുമതി നല്കുന്ന
നടപടികള്‍ ഏത് ഘട്ടം
വരെയായെന്ന്
വിശദമാക്കാമോ;
(ബി)
നടപ്പു
സാമ്പത്തിക വര്‍ഷം
തന്നെ പ്രസ്തുത
പ്രവൃത്തിക്ക്
ഭരണാനുമതി നല്കാന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ ഫയര്‍
സ്റ്റേഷന്
2071.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മുഖ്യമന്ത്രി സദയം
മറുപടി നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
മണ്ഡലത്തിലെ പരിയാരം
മെഡിക്കല്‍ കോളേജ്,
പരിയാരം സര്‍ക്കാര്‍
ആയുര്‍വേദ കോളേജ്,
മാടായിപ്പാറയില്‍
വേനല്‍ക്കാലത്ത്
ഉണ്ടാവുന്ന തീപിടുത്തം,
കാലവര്‍ഷക്കെടുതി
ബാധിച്ച ചെറുകുന്ന്,
കടന്നപ്പള്ളി പാണപ്പുഴ
ഗ്രാമപഞ്ചായത്തുകള്‍
എന്നിവ കണക്കിലെടുത്ത്
കല്ല്യാശ്ശേരി
മണ്ഡലത്തില്‍ ഫയര്‍
സ്റ്റേഷന്
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദാംശം ലഭ്യമാക്കാമോ?
തൃക്കരിപ്പൂര്‍
ഫയര്‍ സ്റ്റേഷനിലെ അധിക
സൗകര്യങ്ങള്‍
2072.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തൃക്കരിപ്പൂര്‍
ഫയര്‍ സ്റ്റേഷനില്‍
അധിക സൗകര്യങ്ങള്‍
ഏര്‍പ്പെടുത്താനുള്ള
നടപടി ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവിടെ
ജീവനക്കാരുടെ
ക്വാര്‍ട്ടേഴ്സ്
ഉള്‍പ്പെടെയുള്ള
സൗകര്യങ്ങള്‍
ഏര്‍പ്പെടുത്താന്‍
നടപടികള്‍ ഉണ്ടാകുമോ;
വിശദമാക്കാമോ?
പാലക്കാട്
ജില്ലയില്‍ ജയില്‍
വകുപ്പിലെ ഒഴിവുകള്‍
2073.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ ജയില്‍
വകുപ്പില്‍ എത്ര
തസ്തികകള്‍
ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഒഴിവുകള്‍
നികത്തുന്നതിന്
അടിയന്തിരമായി നടപടി
സ്വീകരിക്കുമോ?
ജയിലുകളുടെ
സുരക്ഷ
2074.
ശ്രീ.സി.മമ്മൂട്ടി
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജയിലുകളില്‍
ജയില്പുളളികളുടെ
എണ്ണത്തിന് ആനുപാതികമായ
ജീവനക്കാരില്ല എന്നത്
ജയിലുകളിലെ
സുരക്ഷയ്ക്ക് ഭീഷണി
സൃഷ്ടിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ജയിലുകളുടെ
സുരക്ഷിതത്വം
ഉറപ്പാക്കാന്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദമാക്കാമോ?
ജയിലുകളിലെ
തടവുകാരുടെ എണ്ണത്തിലുള്ള
വര്‍ദ്ധന
2075.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജയിലുകളിലെ തടവുകാരുടെ
എണ്ണത്തിലുള്ള വര്‍ദ്ധന
സുരക്ഷാഭീഷണി
സൃഷ്ടിക്കുന്ന സാഹചര്യം
ഉണ്ടായിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ;
(ബി)
ഓരോ
ജയിലിലും അനുവദനീയമായ
തടവുകാരുടെ എണ്ണവും
നിലവിലെ എണ്ണവും
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
തടവുകാരുടെയും
ജീവനക്കാരുടെയും
അനുപാതം ജയിൽ
ചട്ടപ്രകാരം എത്രയാണ്;
ഇത് നിലവിൽ
പാലിക്കുന്നുണ്ടോ;
(ഡി)
അസിസ്റ്റന്റ്
പ്രിസൺ ഓഫീസര്‍
തസ്തികയിൽ നിലവിൽ എത്ര
ഒഴിവുകളുണ്ടെന്നും
പ്രസ്തുത ഒഴിവുകള്‍
നികത്തുവാൻ നടപടി
സ്വീകരിച്ചിട്ടുണ്ടോ
എന്നും അറിയിക്കാമോ?
ജയിലുകളുടെ
സുരക്ഷിതത്വം ഉറപ്പാക്കാന്‍
നടപടി
2076.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജയിലുകളില്‍
അനുവദനീയമായതിന്റെ
മൂന്ന് ഇരട്ടി വരെ
തടവുകാരെ
പാര്‍പ്പിക്കേണ്ടി
വരുന്നതായ അവസ്ഥ
സര്‍ക്കാര്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
തടവുകാരുടെ
എണ്ണത്തിന് ആനുപാതികമായ
ജീവനക്കാരില്ല എന്നത്
ജയില്‍ സുരക്ഷയ്ക്ക്
ഭീഷണി
സൃഷ്ടിക്കുന്നുണ്ടോ;
(സി)
ജയിലുകളുടെ
സുരക്ഷിതത്വം
ഉറപ്പാക്കാന്‍
സര്‍ക്കാര്‍
സ്വീകരിച്ചു വരുന്ന
നടപടികള്‍
വിശദമാക്കാമോ?
ജയിലുകളിലെ
അന്തേവാസികളുടെ സ്വഭാവ
പരിവര്‍ത്തനവും
പുനരധിവാസവും
2077.
ശ്രീ.ജെയിംസ്
മാത്യു
,,
വി. ജോയി
,,
ഒ. ആര്. കേളു
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജയിലുകളില്‍
അന്തേവാസികളുടെ സ്വഭാവ
പരിവര്‍ത്തനവും
പുനരധിവാസവും
ലക്ഷ്യമാക്കി
നടപ്പിലാക്കിവരുന്ന
കാലാനുസൃതമായ
പദ്ധതികള്‍
ഏന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
വെറും
തടവറ എന്നതിലുപരി
തടവുകാരില്‍ കുറ്റവാസന
ഇല്ലാതാക്കി
മാനുഷികമൂല്യങ്ങള്‍
വളര്‍ത്തിയെടുത്ത്
ശിക്ഷാകാലാവധിക്കു ശേഷം
പൊതുസമൂഹത്തില്‍
മാന്യമായി ജീവിക്കാന്‍
അവരെ പ്രാപ്തരാക്കുന്ന
തരത്തിലുള്ള എന്തെല്ലാം
അവബോധ
പ്രവര്‍ത്തനങ്ങളാണ്
ജയിലുകളില്‍
നടത്തിവരുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
ജയില്‍
മോചനത്തിന് ശേഷം
പുറത്തിറങ്ങുമ്പോള്‍
വരുമാനം ലഭിക്കുന്ന
തരത്തിലുള്ള എന്തെല്ലാം
തൊഴില്‍ പരിശീലനങ്ങളാണ്
ജയിലുകളില്‍ നല്കി
വരുന്നത്;
(ഡി)
ജയിലുകളിലെ
സുരക്ഷാ സംവിധാനങ്ങള്‍
കുറ്റമറ്റതാക്കുന്നതിനും
ജയിലുകളുടെ
നവീകരണത്തിനുമായി ഈ
സര്‍ക്കാര്‍
ആവിഷ്ക്കരിച്ച
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
ടി.പി.
ചന്ദ്രശേഖരന് വധക്കേസിലെ
പ്രതികള്‍
2078.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ടി.പി.ചന്ദ്രശേഖരന്
വധക്കേസിലെ എത്ര
പ്രതികളെയാണ് വിയ്യൂര്‍
സെന്‍ട്രല്‍ ജയിലില്‍
പാര്പ്പിച്ചിട്ടുളളതെന്നും
അവര്‍ ആരൊക്കെയാണ്
എന്നും വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ജയിലില്‍ പകല്‍
സെല്ലിന്
പുറത്തിറക്കുന്ന
തടവുകാരെ രാത്രി എത്ര
മണിക്കകം സെല്ലില്‍
കയറ്റണമെന്നാണ് നിബന്ധന
എന്ന് അറിയിക്കാമോ;
(സി)
ഏതെങ്കിലും
പ്രത്യേക വിഭാഗത്തില്‍
ജോലി ചെയ്യുന്ന
തടവുകാര്‍ക്ക്
ഇക്കാര്യത്തില്‍
എന്തെങ്കിലും ഇളവ്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഏതൊക്കെ
വിഭാഗക്കാര്‍ക്ക് എന്ന്
വ്യക്തമാക്കാമോ;
(ഡി)
ടി.പി.
ചന്ദ്രശേഖരന്
വധക്കേസിലെ
പ്രതികള്‍ക്ക്
മേല്പറഞ്ഞ നിബന്ധനയില്‍
പ്രത്യേക ഇളവ്
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
കാരണമെന്താണ് എന്ന്
വിശദമാക്കാമോ?
സര്‍ക്കാര്‍
പ്രസ്സുകളുടെ നവീകരണം
2079.
ശ്രീ.മോന്‍സ്
ജോസഫ്
,,
പി.ജെ.ജോസഫ്
,,
സി.എഫ്.തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
പ്രസ്സുകളുടെ
ആധുനികീകരണത്തിനായുളള
നൂറുകോടി രൂപയുടെ
പദ്ധതിയില്‍ ഇതുവരെ
ഉണ്ടായിട്ടുള്ള പുരോഗതി
വ്യക്തമാക്കാമോ;
സര്‍ക്കാര്‍
പ്രസ്സുകളുടെ
നവീകരണത്തെക്കുറിച്ച്
പഠിച്ച ഡോ.
രാജേന്ദ്രന് ആനയത്ത്
കമ്മിറ്റി
റിപ്പോര്‍ട്ടിലെ
ശിപാര്‍ശകള്‍
സര്‍ക്കാര്‍
നടപ്പിലാക്കിത്തുടങ്ങിയോ
എന്നറിയിക്കാമോ;
(ബി)
ഈ
കമ്മിറ്റി
റിപ്പോര്‍ട്ട്
നടപ്പാക്കാന്‍ കിഫ്ബി
വഴി തുക നീക്കി
വച്ചിരിന്നോ;
കിഫ്ബിയ്ക്ഈ കമ്മിറ്റി
റിപ്പോര്‍ട്ട്
പര്യാപ്തമല്ല എന്ന
അഭിപ്രായമുണ്ടോ;
സാങ്കേതിക വിവരങ്ങള്‍
ഉള്‍പ്പെടുന്ന വിശദമായ
പദ്ധതി രേഖ
കിഫ്ബിയ്ക്ക്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലായെങ്കില്‍ കാരണം
വ്യക്തമാക്കാമോ;
(സി)
അച്ചടി
മേഖലയിലെ
ആധുനികീകരണത്തിനായി
സ്പെഷ്യല്‍ പര്‍പ്പസ്
വെഹിക്കിള്‍ ആകാന്‍
ആരെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്
എന്നറിയിക്കാമോ;
ആയതിന്റെ പുരോഗതി
അറിയിക്കാമോ;
(ഡി)
ഇപ്പോള്‍
സര്‍ക്കാര്‍
പ്രസ്സുകളില്‍
ഒരുവിധത്തിലുമുള്ള
അച്ചടിയും
നടക്കുന്നില്ലെന്ന
ആക്ഷേപത്തെക്കുറിച്ചുള്ള
നിലപാട്
വ്യക്തമാക്കാമോ;
(ഇ)
സര്‍ക്കാര്‍
പ്രസ്സുകളെക്കുറിച്ചുള്ള
പ്രസ്തുത
റിപ്പോര്‍ട്ടിലെ പ്രധാന
ശിപാര്‍ശകള്‍
അറിയിക്കാമോ; ആയത്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്നറിയിക്കാമോ?
ജലമെട്രോ
പദ്ധതി
2080.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചിയിലെ
ജലമെട്രോ പദ്ധതിക്ക്
പരിസ്ഥിതി അനുമതി
ലഭ്യമായിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ബോട്ടുജെട്ടികള്ക്കായി
കണ്ടെത്തിയിട്ടുള്ള
സ്ഥലങ്ങള്‍
എറ്റെടുത്തിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(സി)
പദ്ധതി
ആരംഭിക്കുന്നതിന്
ഏതെങ്കിലും തരത്തിലുള്ള
തടസ്സങ്ങള്‍
നിലവിലുണ്ടോ;
വിശദമാക്കാമോ;
(ഡി)
പദ്ധതി
എന്നത്തേക്ക്
ആരംഭിക്കാനാകുമെന്ന്
വ്യക്തമാക്കാമോ?
ദേശീയ
ജലപാതയിലെ എക്കൽ നീക്കം
ചെയ്യുന്നത് സംബന്ധിച്ച്
2081.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കൊച്ചിയിലെ
കായലുകളിലും നദികളിലും
അടിഞ്ഞുകൂടിയിട്ടുള്ള
എക്കല്‍/മണല്‍/മറ്റു
വസ്തുക്കള്‍ എന്നിവ
നിക്ഷേപിക്കുന്നതിനായി
സ്ഥലം
ലഭ്യമല്ലാത്തതിനാലും
കൊച്ചിന് പോര്‍ട്ട്
ട്രസ്റ്റ് എക്കലും
ചെളിയും പുറംകടലില്‍
നിക്ഷേപിക്കാന്‍ അനുമതി
ലഭ്യമാക്കാത്തതിനാലും
ദേശീയ ജലപാതയുടെ ഭാഗമായ
കണ്ണങ്ങാട്ട്-വെല്ലിംഗ്ടണ്‍
ഐലന്റ് പാലം മുതല്‍
അരൂര്‍ പാലം വരെ
അടിഞ്ഞുകൂടിയിരിക്കുന്ന
എക്കല്‍ നീക്കം
ചെയ്യുന്നതിനായി
നാളിതുവരെ
എസ്റ്റിമേറ്റ് പോലും
തയ്യാറാക്കി പ്രസ്തുത
പ്രവൃത്തിക്ക്
ഭരണാനുമതി
ലഭ്യമാക്കാന്‍
സാധിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇതു
പരിഹരിക്കാന്‍
സ്വീകരിച്ചിട്ടുള്ള
നടപടി എന്തെന്നും ഈ
പ്രവൃത്തിക്ക്
ഭരണാനുമതി എന്നത്തേക്ക്
ലഭ്യമാക്കാന്‍
സാധിക്കുമെന്നും
വ്യക്തമാക്കാമോ?
കല്‍പ്പറ്റ
മണ്ഡലത്തിലെ തദ്ദേശ റോഡ്
പുനരുദ്ധാരണ പദ്ധതി
T 2082.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
തദ്ദേശ റോഡ്
പുനരുദ്ധാരണ പദ്ധതി
നടപ്പില്‍
വരുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(ബി)
ഇത്തരത്തില്‍
പുനരുദ്ധാരണം
നടത്തുന്നതിന്
കല്‍പ്പറ്റ മണ്ഡലത്തിലെ
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളില്‍ നിന്നും
ലഭിച്ച പ്രൊപ്പോസലുകള്‍
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
മണ്ഡലത്തിലെ റോഡുകളുടെ
പുനരുദ്ധാരണത്തിന് എത്ര
കോടി രൂപയുടെ
പ്രവൃത്തികളാണ്
നടത്താന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(ഡി)
തദ്ദേശഭരണ
സ്ഥാപനങ്ങളിലേയ്ക്ക്
നടക്കുന്ന
തെരഞ്ഞെടുപ്പിന്
മുമ്പായി പ്രസ്തുത
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമോ; വിശദമാക്കാമോ?