ശുചിത്വ
സാഗരം പദ്ധതി
1478.
ശ്രീ.കെ.
ആന്‍സലന്‍
,,
കെ.വി.അബ്ദുള്‍ ഖാദര്‍
,,
എം. നൗഷാദ്
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടലില്‍
അടിഞ്ഞുകൂടുന്ന
മാലിന്യങ്ങള്‍ നീക്കം
ചെയ്യുന്നതിന്
സംസ്ഥാനത്ത് ആരംഭിച്ച
ശുചിത്വ സാഗരം പദ്ധതി
കൂടുതല്‍
ക്രിയാത്മകമായി
വ്യാപിപ്പിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
മത്സ്യബന്ധനത്തിനിടയില്‍
വലയില്‍ കുടുങ്ങുന്ന
പ്ലാസ്റ്റിക്
മാലിന്യങ്ങള്‍
കരക്കെത്തിച്ച് കഴുകി
വൃത്തിയാക്കി ഷ്രെഡിംഗ്
യൂണിറ്റ് വഴി
ചെറുതാക്കി റോഡ്
നിര്‍മ്മാണത്തിന്
ഉപയോഗിക്കുന്നതിനായി
ശുചിത്വ മിഷന്
എന്തെല്ലാം സഹായങ്ങളാണ്
നല്‍കുന്നത്;
(സി)
മത്സ്യസമ്പത്തിന്റെ
സംരക്ഷണത്തിന് ഏറെ
പ്രയോജനകരമായ പ്രസ്തുത
പദ്ധതിയ്ക്ക്
എെക്യരാഷ്ട്ര സഭയുടെയും
ലോക സാമ്പത്തിക
ഫോറത്തിന്റെയും
അംഗീകാരം
ലഭിച്ചിട്ടുണ്ടോ
എന്നറിയിക്കാമോ?
ഫിഷറീസ്
ട്രെയിനിംഗ് കേന്ദ്രത്തിന്റെ
പ്രവര്‍ത്തനം
1479.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടലില്‍
പോകന്ന മുഴുവന്‍
മത്സ്യത്തൊഴിലാളികളുടെയും
വിശദാംശം 2019 ഏപ്രില്‍
1 മുതല്‍
രേഖപ്പെടുത്തുമെന്ന
പ്രഖ്യാപനം
പ്രാവര്‍ത്തികമാക്കുന്നതിന്
സാധിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്;വിശദമാക്കാമോ;
(ബി)
വിഴിഞ്ഞത്ത്
ഉദ്ഘാടനം കഴിഞ്ഞ
ഫിഷറീസ് ട്രെയിനിംഗ്
കേന്ദ്രം പ്രവര്‍ത്തന
സജ്ജമായിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇനി
എന്തൊക്കെ കാര്യങ്ങളാണ്
ഇവിടെ
ഏര്‍പ്പെടുത്തേണ്ടത്;വിശദമാക്കാമോ;
(സി)
ഫിഷറീസ്
ട്രെയിനിംഗ്
കേന്ദ്രത്തില്‍
തുടങ്ങുമെന്ന്
പ്രഖ്യാപിച്ച ഫീഷറീസ്
സ്റ്റേഷന്, മറൈന്‍
എന്‍ഫോഴ്സ്മെന്റ്
എന്നിവ
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിന്
അടിയന്തര നടപടി
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
ആഴക്കടല്‍
മത്സ്യബന്ധനം സംബന്ധിച്ച കരട്
ബില്‍
1480.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആഴക്കടല്‍
മത്സ്യബന്ധനത്തിന്
സ്വദേശി/വിദേശി
ബോട്ടുകള്‍ക്ക് അനുമതി
നല്‍കുന്നതുമായും,
ആയതിന്റെ ദൂരപരിധി
നിശ്ചയിക്കുന്നതുമായും
ബന്ധപ്പെട്ട
കേന്ദ്രസര്‍ക്കാരിന്റെ
കരട് ബില്‍ സംസ്ഥാന
സര്‍ക്കാരിന്റെ
അഭിപ്രായത്തിന്
വന്നിട്ടുണ്ടോ;
(ബി)
എങ്കിൽ
പ്രസ്തുത ബില്ലിന്റെ
ഉള്ളടക്കം
സംക്ഷിപ്തമായി
വിശദമാക്കാമോ;
(സി)
പ്രസ്തുത
ബില്ലിന്മേല് എന്ത്
മറുപടിയാണ് സംസ്ഥാനം
നല്‍കിയിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ ?
കപ്പല്‍പാത
രൂപീകരണവുമായി ബന്ധപ്പെട്ട
ആശങ്ക
1481.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഗുജറാത്ത്
മുതല്‍ കന്യാകുമാരി വരെ
ഒരു പുതിയ കപ്പല്‍പാത
രൂപീകരിക്കുവാനുള്ള
നീക്കം മൂലം
മത്സ്യത്തൊഴിലാളികള്‍ക്ക്
ഉണ്ടായിട്ടുള്ള ആശങ്ക
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത് പരിഹരിക്കുവാന്‍
സ്വീകരിച്ച ഇടപെടലുകള്‍
എന്തൊക്കെയാണ്;
(ബി)
2018-ല്‍
കൂടിയ ദക്ഷിണേന്ത്യന്‍
സംസ്ഥാനങ്ങളിലെ ഫിഷറീസ്
മന്ത്രിമാരുടെ
യോഗത്തില്‍ പ്രസ്തുത
കപ്പല്‍പാത സുരക്ഷിത
ദൂരത്തേക്ക്
മാറ്റണമെന്ന ആവശ്യം
സംസ്ഥാനം
ഉന്നയിച്ചിട്ടുണ്ടോ;അതിന്മേലുള്ള
കേന്ദ്ര പ്രതികരണം
അറിയിക്കുമോ;
(സി)
12
നോട്ടിക്കൽ മൈലിനു
പുറത്തു മത്സ്യബന്ധനം
നടത്തുന്ന
മത്സ്യബന്ധനയാനങ്ങൾക്കു
സ്പെഷ്യൽ ട്രാക്കിംഗ്
സിസ്റ്റം നിർബന്ധം
ആക്കിയിട്ടുണ്ടോ;
പ്രസ്തുത സംവിധാനം
ഏർപ്പെടുത്തുന്നതിന്റെ
നിലവിലെ സ്ഥിതി
വ്യക്തമാക്കുമോ;
(ഡി)
പ്രകൃതി
ദുരന്തങ്ങള്‍
ആവര്‍ത്തിക്കുന്ന
സാഹചര്യത്തില്‍
മത്സ്യത്തൊഴിലാളികള്‍ക്ക്
സുരക്ഷ നല്‍കുന്നതിന്
പുതുതായി കൊണ്ടുവന്ന
സംവിധാനങ്ങള്‍
എന്തൊക്കെയാണ് എന്ന്
വിശദമാക്കാമോ?
സമഗ്രജലപരിഷ്കരണനയം
1482.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഓരോ വര്‍ഷം
കഴിയുന്തോറും
മത്സ്യലഭ്യതയില്‍
ഇടിവുണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
2016-17, 2017-18,
2018-19 എന്നീ
വര്‍ഷങ്ങളില്‍
സംസ്ഥാനത്ത് നിന്നും
ഓരോ വര്‍ഷവും എത്ര ടണ്‍
മത്സ്യമാണ് ലഭിച്ചത്;
നിലവിലെ സ്ഥിതി
എന്താണ്;
വ്യക്തമാക്കുമോ;
(സി)
ഈ
സാഹര്യത്തില്‍
പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ
ഉപജീവനാവകാശം
സംരക്ഷിക്കാനായി സമഗ്ര
ജല പരിഷ്കരണ നയം
രൂപീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ഡി)
ഇതര
സംസ്ഥാനങ്ങളില്‍
നിന്നുള്ള മത്സ്യബന്ധന
ബോട്ടുകള്‍ കേരള
തീരത്തെ
ചെറുമീനുകളെയടക്കം
പിടിച്ച്
മത്സ്യസമ്പത്തിന് ശോഷണം
നടത്തുന്നത് തടയാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചു
വരുന്നുവെന്ന്
വ്യക്തമാക്കുമോ?
കിഫ്ബി
വഴി
മത്സ്യമാര്ക്കറ്റ്നവീകരികരണം
1483.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഫ്ബി
വഴി
മത്സ്യമാര്‍ക്കറ്റുകള്‍
നവീകരിക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
കാട്ടാക്കട
നിയോജകമണ്ഡലത്തിലെ
നടക്കാട്,
വിളവൂര്‍ക്കല്‍
മാര്‍ക്കറ്റുകള്‍
നവീകരിക്കുന്നത്
സംബന്ധിച്ച നിര്‍ദ്ദേശം
പരിഗണനയിലുണ്ടോ;
ഉണ്ടെങ്കില്‍ ഇതു
സംബന്ധിച്ച നിലവിലെ
സ്ഥിതിയും
തുടര്‍നടപടികളും
വിശദമാക്കാമോ?
ചൂട്ടാട്
മഞ്ച ഫിഷ് ലാന്റിംഗ് സെന്റര്‍
1484.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ ചൂട്ടാട്
മഞ്ച ഫിഷ് ലാന്റിംഗ്
സെന്ററിന്റെ നവീകരണ
പ്രവൃത്തിക്ക്
സമര്‍പ്പിച്ച 92.50
ലക്ഷം രൂപയുടെ
എസ്റ്റിമേറ്റില്‍ ഫണ്ട്
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ?
മൂല്യവര്‍ദ്ധിത
മത്സോല്പന്നങ്ങളുടെ
ഉല്പാദനവും വിതരണവും
1485.
ശ്രീ.എന്‍.
വിജയന് പിള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂല്യവര്‍ദ്ധിത
മത്സ്യോല്പന്നങ്ങളുടെ
ഉല്പാദനവും വിതരണവും
പ്രോത്സാഹിപ്പിക്കുന്നതിനായി
സംസ്ഥാന തീരദേശ വികസന
കോര്പ്പറേഷന്
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കുന്നത്എന്ന്
അറിയിക്കുമോ;
(ബി)
ഇതിനായി
സംസ്ഥാനത്ത്
എവിടെയെല്ലാം
ഫാക്ടറികള്‍
നിര്‍മ്മിയ്ക്കാന്‍
ഉദ്ദേശിക്കുന്നു എന്ന്
വ്യക്തമാക്കാമോ?
മത്സ്യബന്ധനത്തിന്
കണ്ണിയകലമുള്ള വലകള്‍
1486.
ശ്രീ.ഇ.കെ.വിജയന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
മത്സ്യബന്ധനം
നടത്തുമ്പോള്‍ നിശ്ചിത
കണ്ണിയകലമുള്ള വലകള്‍
ഉപയോഗിച്ച് മാത്രമേ
നടത്താവൂ എന്ന്
നിബന്ധനയുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഓരോ
ഇനം മീനിനുമനുസരിച്ച്
വലയ്ക്ക് നിശ്ചിത
കണ്ണിയകലം വേണമെന്നുള്ള
സി.എം.എഫ്.ആര്.ഐ.
റിപ്പോര്‍ട്ട്
കേരളത്തില്‍
നടപ്പാക്കുന്നുണ്ടോ;
വിശദമാക്കുമോ;
(സി)
പത്ത്
സെന്റീമീറ്ററില്‍
താഴെയുള്ള വളരെ ചെറിയ
മത്തി പിടിച്ച്
വില്‍ക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ഡി)
പതിനാല്
സെന്റീമീറ്ററില്‍ താഴെ
നീളമുള്ള ചെറിയ അയല
പിടിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ഇ)
മത്സ്യക്കുഞ്ഞുങ്ങളെ
കൊന്നുകൊണ്ടുള്ള
മീന്‍പിടിക്കല്‍
തടയുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍ അറിയിക്കാമോ?
മത്സ്യത്തൊഴിലാളികൾക്കുള്ള
സുരക്ഷാ സംവിധാനങ്ങൾ
1487.
ശ്രീ.എം.
വിന്‍സെന്റ്
,,
കെ.എസ്.ശബരീനാഥന്
,,
അന്‍വര്‍ സാദത്ത്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലാവസ്ഥ
വ്യതിയാനങ്ങളെയും മറ്റ്
പ്രകൃതി ക്ഷോഭങ്ങളെയും
സംബന്ധിച്ച്
മത്സ്യത്തൊഴിലാളികള്‍ക്ക്
മുന്‍കൂട്ടി അറിയിപ്പ്
നല്‍കുന്നതിനുള്ള
നാവിക് ഉപകരണം എല്ലാ
മത്സ്യബന്ധന
യാനങ്ങളിലും
ഘടിപ്പിക്കുമെന്ന
ഉറപ്പ്
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇത് ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ബി)
നാവിക്
ഉപകരണം
വ്യാവസായികാടിസ്ഥാനത്തില്‍
നിര്‍മ്മിച്ച്
നല്‍കുന്നതിന്
ഏതെങ്കിലും ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
മത്സ്യത്തൊഴിലാളികള്‍
കടലില്‍ പോകുമ്പോഴും
തിരികെ വരുമ്പോഴും
യാനത്തിന്റെയും
തൊഴിലാളികളുടെയും
വിവരങ്ങള്‍
രേഖപ്പെടുത്തുവാന്‍
സാധിക്കുന്ന
വിധത്തിലുള്ള മൊബൈല്‍
ആപ്പ്
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഏത് ഏജന്‍സിയാണ്
പ്രസ്തുത മൊബൈല്‍ ആപ്പ്
രൂപകല്പന ചെയ്തതെന്ന്
അറിയിക്കുമോ;
(ഡി)
അപകടത്തില്‍പ്പെടുന്ന
മത്സ്യത്തൊഴിലാളികളെ
സഹായിക്കുവാന്‍ മറൈന്‍
ആംബുലന്‍സ്
ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ?
ചെറുകിട-പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ
ജീവനോപാധികള്‍
1488.
ശ്രീ.കെ.
ദാസന്
,,
വി. അബ്ദുറഹിമാന്
,,
സി.കൃഷ്ണന്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെറുകിട-പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ
ജീവനോപാധികള്‍
മെച്ചപ്പെടുത്തുന്നതിനും
അവരുടെ ജീവിത നിലവാരം
ഉയര്‍ത്തുന്നതിനും
എന്തെല്ലാം പദ്ധതികളാണ്
നിലവിലെ സര്‍ക്കാര്‍
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കടലില്‍
എവിടെയും വന്‍കിട
കമ്പനികള്‍ക്ക്
മത്സ്യബന്ധനത്തിന്
സൗകര്യമൊരുക്കാന്‍
കേന്ദ്രസര്‍ക്കാര്‍
പുതിയ മീന്‍പിടിത്ത
നിയന്ത്രണ നിയമം
കൊണ്ടുവരുന്നത്
പരമ്പരാഗത
മത്സ്യത്തൊഴിലാളികളെ
എപ്രാകാരമെല്ലാം
പ്രതികൂലമായി
ബാധിക്കുന്നതാണെന്ന്
വ്യക്തമാക്കാമോ;
(സി)
കടലില്‍
12 നോട്ടിക്കല്‍ മൈല്‍
ദൂരപരിധിക്കുള്ളില്‍
മത്സ്യബന്ധനത്തിനുള്ള
പെര്‍മിറ്റ്
നല്‍കുന്നതിനുള്ള
അവകാശം സംസ്ഥാന
സര്‍ക്കാരുകളില്‍ തന്നെ
നിക്ഷിപ്തമാക്കണമെന്ന്
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ഡി)
പരമ്പരാഗത
മത്സ്യത്തൊഴിലാളികളുടെ
നിലനില്‍പ്പ് തന്നെ
അപകടത്തിലാക്കുന്ന
തരത്തിലുള്ള
കേന്ദ്രസര്‍ക്കാരിന്റെ
നീക്കത്തിനെതിരെ
എന്തെല്ലാം നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ ?
മത്സ്യകര്‍ഷകരുടെയും
തൊഴിലാളികളുടെയും ജീവിത
നിലവാരം മെച്ചെപ്പെടുത്താൻ
നടപടി
1489.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യകര്‍ഷകരുടെയും
തൊഴിലാളികളുടെയും
ആളോഹരി വരുമാനം
ഉയര്‍ത്തി അവരുടെ
ജീവിതനിലവാരം
മെച്ചെപ്പെടുത്തുക എന്ന
നയം
പ്രാവര്‍ത്തികമാക്കുന്നതിന്
നിലവില്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
ആധുനിക
സാങ്കേതികവിദ്യ
പ്രയോജനപ്പെടുത്തി
മൂല്യവര്‍ദ്ധനവ് വഴി
മത്സ്യത്തിന് പരമാവധി
വില ലഭ്യമാക്കുന്നതിന്
സാധിക്കുന്നുണ്ടാേയെന്നും,
ഇതിനായി എന്തെല്ലാം
കാര്യങ്ങളാണ്
നടപ്പിലാക്കിയിട്ടുളളതെന്നും
വിശദമാക്കാമോ;
(സി)
മത്സ്യത്തൊഴിലാളി
പിടിക്കുന്ന
മത്സ്യത്തിന്റെ വില
നിശ്ചയിക്കന്നതിനും,
സ്വതന്ത്രമായി
വില്പനയില്
ഏര്‍പ്പെടുത്തുന്നതിനുമുളള
അവകാശം അവര്‍ക്ക്
ഉറപ്പാക്കുന്നതിനും
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനായുളള
നടപടികള്‍
ഏതുഘട്ടത്തിലാണെന്ന്
വിശദമാക്കാമോ?
മത്സ്യത്തൊഴിലാളികളുടെ
പുനരധിവാസ പാക്കേജ്
1490.
ശ്രീ.എം.
വിന്‍സെന്റ്
,,
അനൂപ് ജേക്കബ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതരും
ഭവനരഹിതരുമായ
മത്സ്യത്തൊഴിലാളികളുടെ
പുനരധിവാസത്തിനായി ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ;
(ബി)
കടലോരത്ത്
അന്‍പത് മീറ്റര്‍
ദൂരപരിധിക്കുളളില്
താമസിക്കുന്നവര്‍
നിരന്തര കടലാക്രമണ
ഭീഷണി നേരിടുന്നതിനാല്‍
അവരെ
പുനരധിവസിപ്പിക്കുന്നതിനായി
പ്രത്യേക പദ്ധതി
തയ്യാറാക്കിയിരുന്നോ;
ഇത് പൂര്‍ണ്ണതോതില്‍
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ട്എന്നറിയിക്കാമോ;
(സി)
2018-ലെ
മഹാപ്രളയത്തില്‍
കേടുസംഭവിച്ച
മത്സ്യബന്ധന
തുറമുഖങ്ങളും മത്സ്യം
കരയ്ക്കടുപ്പിക്കുന്ന
കേന്ദ്രങ്ങളും
പുനരുദ്ധരിക്കുവാന്‍
ഇതുവരെ നടപടി
സ്വീകരിച്ചിട്ടില്ല
എന്ന ആക്ഷേപം
വസ്തുതാപരമാണോ;
ആണെങ്കില്‍ അതിന്റെ
കാരണമെന്തെന്നും
ഇതിനായി
കേന്ദ്രസര്‍ക്കാരില്‍
എന്തെങ്കിലും പദ്ധതി
രൂപരേഖ സമര്‍പ്പിച്ച്
അംഗീകാരം
നേടിയിട്ടുണ്ടോയെന്നും
വ്യക്തമാക്കാമോ;
(ഡി)
മത്സ്യത്തൊഴിലാളി
മേഖലയുടെ സമഗ്ര
വികസനത്തിനായി
ബജറ്റില്‍ പ്രഖ്യാപിച്ച
രണ്ടായിരം കോടി
രൂപയുടെ പാക്കേജ്
ഇതുവരെ
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കിൽ ഇത്
മത്സ്യത്തൊഴിലാളി
മേഖലയോട് കാണിക്കുന്ന
അവഗണന ആണെന്നതിനാല്‍
പ്രസ്തുത പാക്കേജ്
അടിയന്തരമായി
നടപ്പിലാക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വിശദമാക്കാമോ?
കടലാക്രമണത്തെ
പ്രതിരോധിക്കുന്നതിനുള്ള
മാര്‍ഗ്ഗങ്ങള്‍
1491.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കടലാക്രമണത്തെ
പ്രതിരോധിക്കുന്നതിന്
നിലവില്‍ ആശ്രയിക്കുന്ന
മാര്‍ഗ്ഗങ്ങള്‍
ഏതൊക്കെയാണ്;
വിശദമാക്കാമോ;
(ബി)
കടലാക്രമണ
പ്രതിരോധത്തിനുവേണ്ടി
പുലിമുട്ടുകള്‍
നിര്‍മ്മിക്കുന്നത്
പരമ്പരാഗത മത്സ്യബന്ധന
രീതിയെ
തടസ്സപ്പെടുത്തുന്നതാണെന്നുള്ള
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
എങ്കിൽ
ഇത് പരിഹരിക്കാന്‍
എന്തു നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
മത്സ്യത്തൊഴിലാളികളുടെ
സുരക്ഷ
1492.
ശ്രീ.കെ.
ആന്‍സലന്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
കെ.ജെ. മാക്സി
,,
എം. രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
പോലുള്ള ദുരന്തങ്ങളും
കാലാവസ്ഥാ വ്യതിയാനവും
കടല്‍ മത്സ്യബന്ധനം
കൂടുതല്‍
അപകടകരമാക്കിത്തീര്ക്കുന്നതിനാല്
മത്സ്യത്തൊഴിലാളികളുടെ
സുരക്ഷക്കായി
ആധുനികോപകരണങ്ങള്‍
ഉള്‍പ്പെടെ
ഏര്‍പ്പെടുത്തിയിട്ടുള്ള
സുരക്ഷാസംവിധാനം
എന്തെല്ലാമാണെന്ന്
അറിയിക്കാമോ;
(ബി)
INCOIS
നല്കുന്ന
മുന്നറിയിപ്പുകളില്‍
വളരെ ചെറിയ ശതമാനം
മാത്രം ശരിയായി
വരുന്നത് മുന്നറിയിപ്പ്
അവഗണിക്കുന്നതിന്
മത്സ്യത്തൊഴിലാളികളെ
പ്രേരിപ്പിക്കുന്നതിനും
വരുമാന നഷ്ടത്തിനും
ഇടയാക്കുന്നത്
കണക്കിലെടുത്തു
കൃത്യതയാര്‍ന്ന
മുന്നറിയിപ്പു സംവിധാനം
ഏര്‍പ്പെടുത്താന്‍
കേന്ദ്ര സര്‍ക്കാരിനോട്
ആവശ്യപ്പെടുമോ;
(സി)
മത്സ്യത്തൊഴിലാളികളുടെയും
കുടുംബാംഗങ്ങളുടെയും
സമ്പൂര്‍ണ്ണ വിവരങ്ങള്‍
ഉള്‍ക്കൊള്ളുന്ന
രജിസ്റ്റര്‍
തയ്യാറാക്കുന്നതിനും
ഓരോ ദിവസവും
മത്സ്യബന്ധനത്തിനു
കടലില്‍
പോകുന്നതിന്റെയും
തിരിച്ചുവരുന്നതിന്റെയും
വിവരങ്ങള്‍
ശേഖരിക്കാനും
പരിപാടിയുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
അവശ്യ
സമയത്ത് കടലില്‍
ഫലപ്രദമായ
രക്ഷാപ്രവര്‍ത്തനം
നടത്തുന്നതിനുള്ള
സംവിധാനം
ശാക്തീകരിക്കാന്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കാമോ?
മത്സ്യബന്ധന
യാനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ്
പരിരക്ഷ
1493.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധന
യാനങ്ങള്‍ക്ക്
ഇന്‍ഷുറന്‍സ് പരിരക്ഷ
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
ഇന്‍ഷുറന്‍സ്
പരിരക്ഷ
ഏര്‍പ്പെടുത്തിയിട്ടില്ലെങ്കില്‍
ആയതിനുള്ള നടപടികള്‍
സ്വീകരിക്കുമോ?
മത്സ്യത്തൊഴിലാളികള്‍ക്കുള്ള
ഇന്‍ഷുറന്‍സ് പദ്ധതി
1494.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രകൃതിക്ഷോഭം
മൂലം
മത്സ്യബന്ധനയാനങ്ങള്ക്കുണ്ടാകുന്ന
നാശനഷ്ടങ്ങള്‍ക്ക്
നഷ്ടപരിഹാരം നല്കാന്
ഇന്‍ഷുറന്‍സ് പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിന്റെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
എത്രകോടി
രൂപ ഇതിനായി
നീക്കിവച്ചിട്ടുണ്ട്;
എത്രപേര്‍ക്ക് എത്ര
തുകയാണ് ഇതില്‍നിന്നും
നഷ്ടപരിഹാരമായി
നല്‍കിയിട്ടുള്ളത്;
(സി)
തിരുവനന്തപുരം
നിയോജകമണ്ഡലത്തില്‍
നിന്നും
നഷ്ടപരിഹാരത്തിനായി
എത്ര പേരാണ്
അപേക്ഷിച്ചിട്ടുള്ളത്;
ഇതില്‍ എത്രപേര്‍ക്ക്
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ട്;
വിശദമാക്കാമോ?
മത്സ്യബന്ധനയാനങ്ങള്‍ക്കുള്ള
ഇന്‍ഷുറന്‍സ് പദ്ധതി
1495.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ജി.എസ്.ജയലാല്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യബന്ധനയാനങ്ങള്‍ക്കുള്ള
ഇന്‍ഷുറന്‍സ് പദ്ധതി
നടപ്പിലായിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍ നിലവില്‍
മത്സ്യബന്ധനത്തിന്
ഉപയോഗിക്കുന്ന എല്ലാ
ബോട്ടുകളും വള്ളങ്ങളും
രജിസ്റ്റര്‍
ചെയ്തിട്ടുണ്ടോ;
(സി)
ഇന്‍ഷുറന്‍സ്
പദ്ധതിയുടെ പ്രീമിയവും
ലഭ്യമാകുന്ന
ആനുകൂല്യങ്ങളും
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കുമോ?
കാേസ്റ്റല്
ഏരിയ ഡവലപ്മെന്റ്
കാേര്‍പ്പറേഷന്‍ കായംകുളം
ഗവണ്മെന്റ് ഗേള്‍സ്
എച്ച്.എസ്.എസ്. ൽ നടത്തുന്ന
നിർമ്മാണം
1496.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കായംകുളം
ഗവണ്മെന്റ് ഗേള്‍സ്
എച്ച്.എസ്.എസ്. ന്റെ
ഭൗതിക സാഹചര്യങ്ങള്‍
മെച്ചപ്പെടുത്തുന്നതിന്
വേണ്ടി കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
കാേസ്റ്റല് ഏരിയ
ഡവലപ്മെന്റ്
കാേര്‍പ്പറേഷന്‍ വഴി
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന്
29/06/2018 ലെ G.O.(Rt)
No.535/18/FR/PD
നമ്പര്‍ ഉത്തരവ്
പ്രകാരം ഭരണാനുമതി
ലഭിച്ച കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എന്നാല്‍
കിഫ്ബി വഴി മറ്റാെരു
പദ്ധതിയ്ക്ക് അംഗീകാരം
ലഭിച്ചിട്ടുണ്ടെന്ന്
കാട്ടി ഇൗ സ്കൂളിനെ
പ്രസ്തുത പദ്ധതിയിൽ
നിന്നും
ഒഴിവാക്കിയിരുന്നോ
എന്നറിയിക്കാമോ;
(സി)
എന്നാല്‍
കിഫ്ബി വഴി മറ്റ്
യാതാെരു പദ്ധതി
പ്രവര്‍ത്തനങ്ങള്‍ക്കും
അനുമതി ലഭിച്ചിട്ടില്ല
എന്ന കാര്യം
ബന്ധപ്പെട്ട
അധികാരികള്‍ക്ക്
ബാേധ്യപ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
എങ്കില്‍
മുന്‍ ഉത്തരവ് പ്രകാരം
കിഫ്ബിയില്‍ നിന്നും
ഫണ്ട് വിനിയാേഗിച്ച്
കേരള സ്റ്റേറ്റ്
കാേസ്റ്റല് ഏരിയ
ഡവലപ്മെന്റ്
കാേര്‍പ്പറേഷന്‍ വഴി
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന് നടപടി
സ്വീകരിക്കുമാേ എന്ന്
വെളിപ്പെടുത്താമോ?
മത്സ്യത്താെഴിലാളികളുടെ
വായ്പ എഴുതിതള്ളുന്നതിന്
നടപടി
1497.
ശ്രീ.പി.കെ.അബ്ദു
റബ്ബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ചുഴലിക്കാറ്റില്‍
പെട്ട് മരിക്കുകയാേ
കടലില്‍ കാണാതാവുകയാേ
ചെയ്ത
മത്സ്യത്താെഴിലാളികളുടെ
വായ്പ
എഴുതിതള്ളുന്നതിന്
തീരുമാനിച്ചിട്ടുണ്ടാേ;.
(ബി)
ഇക്കാര്യത്തില്‍
സ്വീകരിച്ച
നടപടിക്രമങ്ങള്‍
വിശദമാക്കുമാേ?
വള്ളങ്ങള്‍
തകര്‍ന്നതിനു നഷ്ടപരിഹാരം
നൽകുന്നത്
1498.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
ജനുവരി മാസം മുതല്‍
ഇന്നുവരെ കൊയിലാണ്ടി
മണ്ഡലം പരിധിയിലെ
വള്ളങ്ങള്‍
തകര്‍ന്നതിനു
നഷ്ടപരിഹാരം
അഭ്യര്‍ത്ഥിച്ചുകൊണ്ട്
കൊയിലാണ്ടി
എം.എല്‍.എ.യുടെ
ഉപരിപത്രം സഹിതം
ഫിഷറീസ് മന്ത്രിയുടെ
ഓഫീസില്‍ നിന്നും എത്ര
അപേക്ഷകള്‍ സംസ്ഥാന
ഫിഷറീസ് ഡയറക്ടറുടെ
ഓഫീസില്‍
ലഭിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
(ബി)
ഓരോ
അപേക്ഷയിന്മേലും
അപേക്ഷകന്റെ പേര്,
വള്ളത്തിന്റെ പേര്,
സ്വീകരിച്ച നടപടികള്‍
എന്നീ ക്രമത്തില്‍
വിവരങ്ങള്‍ പട്ടിക
രൂപത്തില്‍
ലഭ്യമാക്കാമോ;
(സി)
ഏതെല്ലാം
വള്ളങ്ങള്‍ക്ക് എത്ര
രൂപ വീതം നഷ്ടപരിഹാരം
ഇതിനോടകം
നല്‍കിയിട്ടുണ്ട്
എന്നിവയും പട്ടിക
രൂപത്തില്‍
ലഭ്യമാക്കാമോ?
വള്ളങ്ങള്‍ക്ക്
ലഭിക്കുന്ന നഷ്ടപരിഹാരം
1499.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പ്രകൃതിക്ഷോഭങ്ങളില്‍പ്പെട്ട്
തകര്‍ന്നു പോകുന്ന
വള്ളങ്ങള്‍ക്ക്
ഇപ്പോള്‍ ലഭിക്കുന്ന
നഷ്ടപരിഹാരതുക തീരെ
അപര്യാപ്തമായതിനാൽ ഇത്
വര്‍ദ്ധിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
മത്സ്യത്തൊഴിലാളികള്‍ക്ക്
നാവിക് ഉപകരണവും ഉപഗ്രഹ ഫോണും
1500.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓഖി
ദുരന്തത്തിന്റെ
പശ്ചാത്തലത്തില്‍
മത്സ്യത്തൊഴിലാളികള്‍ക്ക്
നാവിക് ഉപകരണം
നല്‍കുമെന്ന പ്രഖ്യാപനം
ഇതിനകം
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
എങ്കില്‍ എത്രപേര്‍ക്ക്
ഇതിനകം ഉപകരണം
ന്ലകിയെന്ന്
അറിയിക്കുമോ;
(ബി)
ഇതിന്റെ
ഗുണഭോകൃത വിഹിതമായി
മത്സ്യത്തൊഴിലാളികളില്‍
നിന്ന് തുക
ഈടാക്കിയിട്ടുണ്ടോ;
എങ്കില്‍ എന്ത് തുകയാണ്
ഈടാക്കിയത്;
വ്യക്തമാക്കുമോ;
(സി)
ആഴക്കടലില്‍
പോകുന്ന
മത്സ്യത്തൊഴിലാളികള്‍ക്ക്
ഉപഗ്രഹ ഫോണ്‍ നല്കുന്ന
പദ്ധതി പ്രകാരം
എത്രപേര്‍ക്ക് ഉപഗ്രഹ
ഫോണ്‍ അനുവദിച്ചു;
അറിയിക്കുമോ;
(ഡി)
തൊഴിലാളികളുടെ
ഗുണഭോക്തൃ വിഹിതമായി
എന്ത് തുകയാണ് ഇത്
കൈപ്പറ്റിയവരിൽ നിന്നും
ഈടാക്കിയത് എന്ന്
അറിയിക്കുമോ?
പാറശ്ശാല
നിയോജകമണ്ഡലത്തിലെ പനച്ചമൂട്
പബ്ലിക് മാര്‍ക്കറ്റിന്റെ
നവീകരണം
1501.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
നിയോജകമണ്ഡലത്തിലെ
പനച്ചമൂട് പബ്ലിക്
മാര്‍ക്കറ്റിന്റെ
നവീകരണത്തിനായി
തയ്യാറാക്കിയ
ഡി.പി.ആര്.ന് അംഗീകാരം
ലഭ്യമായിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
പദ്ധതി ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(സി)
മറ്റ്
നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കി പദ്ധതി
എപ്പോള്‍ ആരംഭിക്കാന്‍
കഴിയുമെന്ന്
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതി അടിയന്തര
പ്രാധാന്യത്തോടെ
ആരംഭിക്കുന്നതിനുള്ള
തുടര്‍ നടപടികള്‍
സ്വീകരിക്കാമോയെന്ന്
അറിയിക്കാമോ ?
അന്തിപ്പച്ച
പദ്ധതി വ്യാപിപ്പിക്കുന്നതിന്
നടപടി
1502.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യങ്ങളുടെ
ഗുണനിലവാരം ഉറപ്പ്
വരുത്തി വില്പന
നടത്തുന്ന 'അന്തിപ്പച്ച
പദ്ധതി'
സംസ്ഥാനത്തുടനീളം
വ്യാപിപ്പിക്കുന്നതിനായി
നടപടികള്‍
സ്വീകരിക്കുമോ;
(ബി)
മാലിന്യങ്ങളും
രാസപദാര്‍ത്ഥങ്ങളും
ചേര്‍ന്ന മത്സ്യ വിപണനം
തടയാന്‍ ഫിഷറീസ്
വകുപ്പ് സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കാമോ?
നെയ്യാറ്റിന്‍കര
നഗരസഭയിലെ
മത്സ്യമാര്‍ക്കറ്റിന്റെ
നിര്‍മ്മാണ പ്രവൃത്തികള്‍
1503.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നഗരസഭയിലെ
മത്സ്യമാര്‍ക്കറ്റിന്റെ
നിര്‍മ്മാണ
പ്രവൃത്തികളുടെ ഡി. പി.
ആർ
പൂര്‍ത്തീകരിച്ചോയെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത പ്രവൃത്തിക്ക്
എത്ര തുകയാണ് വേണ്ടി
വരുന്നതെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
മത്സ്യമാര്‍ക്കറ്റില്‍
എന്തൊക്കെ
പ്രവൃത്തികളാണ്
നടത്താനുദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
നിര്‍മ്മാണ
പ്രവൃത്തികള്‍ക്ക്
കിഫ്ബി അംഗീകാരം
നല്കിട്ടുണ്ടോയെന്ന്
വിശദമാക്കാമോ?
മത്സ്യമാര്‍ക്കറ്റുകളുടെ
നവീകരണം
1504.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മത്സ്യമാര്‍ക്കറ്റുകളുടെ
നവീകരണത്തിനായി ഫിഷറീസ്
വകുപ്പ്
നടപ്പിലാക്കുന്ന
പദ്ധതികളുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കുമോ;
(ബി)
കൊല്ലം
ജില്ലയില്‍പ്പെട്ട
ഏതെല്ലാം
മത്സ്യമാര്‍ക്കറ്റുകളെ
പ്രസ്തുത പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും
അവയുടെ പദ്ധതി തുക
എത്രയാണെന്നും
വെളിപ്പെടുത്താമോ;
(സി)
അനുമതി
ലഭ്യമാക്കി നവീകരണ
പ്രവൃത്തികള്‍ കഴിവതും
വേഗം ആരംഭിക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ?
ഓപ്പറേഷന്
സാഗര്‍ റാണി
1505.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പി.ഉബൈദുള്ള
,,
സി.മമ്മൂട്ടി
,,
കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വിഷാംശമുള്ള
രാസവസ്തുക്കള്‍ അടങ്ങിയ
മത്സ്യം വിപണിയില്‍
എത്തുന്നത് തടയാന്‍
സര്‍ക്കാര്‍ ആരംഭിച്ച
ഓപ്പറേഷന് സാഗര്‍ റാണി
പദ്ധതിയുടെ
പ്രവര്‍ത്തനം
തടസ്സപ്പെട്ടിട്ടുണ്ടോ;
എങ്കിൽ കാരണം
വിശദമാക്കാമോ;
(ബി)
ഇപ്രകാരം
രാസവസ്തുക്കള്‍ അടങ്ങിയ
മത്സ്യം
പരിശോധിക്കാന്‍
സംസ്ഥാന സര്‍ക്കാരിന്റെ
പരിശോധനാ ലാബുകളില്‍
നിലവില്‍
സംവിധാനമുണ്ടോ;
വ്യക്തമാക്കുമോ;
(സി)
മത്സ്യത്തില്‍
സ്വാഭാവികമായ
ഫോര്‍മാലിന്‍
ഉത്പാദിപ്പിക്കപ്പെടാറുണ്ടെന്ന്
കണ്ടെത്തിയതിന്റെ
അടിസ്ഥാനത്തിൽ
ഇപ്രകാരമുള്ള
ഫോർമാലിന്റെ
അനുവദനീയമായ അളവ്
എത്രയാണെന്നാണ് കേന്ദ്ര
സര്‍ക്കാര്‍
അറിയിച്ചിട്ടുള്ളത്;
ഇതിനാധാരമായ പഠന
രേഖകള്‍
ലഭിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
ഉള്‍നാടന്‍
മത്സ്യകൃഷി
1506.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഉള്‍നാടന്‍
മത്സ്യകൃഷിയിലൂടെ
നിലവിലുള്ള
മത്സ്യോല്പാദനം ഇരട്ടി
ആക്കുന്നതിന്
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ ഇതിനായി
പ്രാവര്‍ത്തികമാക്കുന്ന
പദ്ധതികള്‍
എന്തൊക്കെയാണ് എന്ന്
വിശദീകരിക്കുമോ;
(ബി)
നശിച്ചുപോയ
ജലാശയങ്ങളിലെ ആവാസ
വ്യവസ്ഥ പുന:സ്ഥാപിച്ച്
ഉള്‍നാടന്‍
മത്സ്യകൃഷിയില്‍ നിന്ന്
ലഭിക്കുന്ന ആദായം
വര്‍ദ്ധിപ്പിക്കുന്ന
പദ്ധതി ഇതിന്റെ ഭാഗമായി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(സി)
മത്സ്യസമ്പത്ത്
വര്‍ദ്ധിപ്പിക്കുന്നതിനായി
മത്സ്യക്കുഞ്ഞുങ്ങളെ
പൊതുജലാശയങ്ങളില്‍
നിക്ഷേപിക്കുന്ന പദ്ധതി
നിലവിലുണ്ടോ; ഇതിനായി
നടപ്പുവര്‍ഷം എന്ത്
തുകയാണ്
വകയിരുത്തിയിട്ടുള്ളത്
എന്നും അറിയിക്കുമോ?
മത്സ്യകൃഷി
സംരഭകര്‍ക്കുള്ള സഹായങ്ങള്‍
1507.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുതുതായി
മത്സ്യകൃഷി
ആരംഭിക്കുന്നവര്‍ക്ക്
ഏതെങ്കിലും തരത്തിലുള്ള
ധനസഹായം നല്കുന്ന
പദ്ധതികളുണ്ടോ; എങ്കിൽ
ഓരോ പദ്ധതിയുടെയും
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പുതുതായി
മത്സ്യകൃഷി
ആരംഭിക്കുന്നവര്‍ക്കായി
എന്തെല്ലാം സഹായങ്ങളാണ്
ചെയ്ത് വരുന്നത് എന്ന്
വിശദമാക്കാമോ?
നാട്ടിക മണ്ഡലത്തിലെ
മത്സ്യബന്ധനവുമായി
ബന്ധപ്പെട്ട പദ്ധതികള്‍
1508.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം
മത്സ്യബന്ധനവുമായി
ബന്ധപ്പെട്ട് ഏതെല്ലാം
പദ്ധതികളാണ് നാട്ടിക
മണ്ഡലത്തില്‍
അനുവദിച്ചിട്ടുളളതെന്നും
ആയതിനായി അനുവദിച്ച
തുകയുടെ വിശദാംശവും
ലഭ്യമാക്കാമോ;
(ബി)
ഹാര്‍ബര്‍
എഞ്ചിനീയറിംഗുമായി
ബന്ധപ്പെട്ട
പദ്ധതികളെത്രയെന്നും
ഇവയില്‍ ഓരോന്നിനും
എത്ര തുക വീതം
അനുവദിച്ചിട്ടുണ്ടെന്നുമുള്ള
വിവരവും ലഭ്യമാക്കാമോ?
മത്സ്യബന്ധനം
ഉപജീവനമാക്കിയവര്ക്കുള്ള
സഹായം
1509.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
അതിരപ്പിളളി
പഞ്ചായത്തിലെ
പട്ടികവര്‍ഗ്ഗ
കോളനികളില്‍
മത്സ്യബന്ധനം
ഉപജീവനമാക്കിയവര്‍ക്ക്
മത്സ്യബന്ധന വകുപ്പില്‍
നിന്നും വിവിധ
സഹായങ്ങള്‍
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ നടപടികള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
അറിയിക്കാമോ?
ആധുനിക
മത്സ്യമാര്‍ക്കറ്റ്
അനുവദിക്കുന്നതിന് നടപടി
1510.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
നഗരസഭയില്‍ ആധുനിക
മത്സ്യമാര്‍ക്കറ്റ്
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
എങ്കിൽ പ്രസ്തുത
നടപടികള്‍ ഏത്
ഘട്ടത്തിലാണ് എന്ന്
അറിയിക്കാമോ;
(ബി)
ആയതു
പ്രാവർത്തികമാക്കുന്നതിനു
വേണ്ട സത്വര നടപടികള്‍
സ്വീകരിക്കുമോ?
കരിപ്പുഴ
ഫിഷ് മാര്‍ക്കറ്റ്
1511.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കോസ്റ്റല്‍
ഏരിയ ഡവലപ്പ്മെന്റ്
കോര്പ്പറേഷന് വഴി
ചെട്ടികുളങ്ങര
ഗ്രാമപഞ്ചായത്തില്‍
സ്ഥാപിക്കുന്ന കരിപ്പുഴ
ഫിഷ് മാര്‍ക്കറ്റിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുമായി
ബന്ധപ്പെട്ട
നടപടിക്രമങ്ങളുടെ
പുരോഗതി വിശദമാക്കാമോ?
കരുനാഗപ്പളളി
മണ്ഡലത്തിലെ നിര്‍മ്മാണ
പദ്ധതികള്‍
1512.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കരുനാഗപ്പളളി
നിയോജകമണ്ഡലത്തില്‍
01.06.2016 മുതല്‍
31.08.2019 വരെ
മത്സ്യത്തൊഴിലാളികളുടെ
ക്ഷേമത്തിനുവേണ്ടി
ഭരണാനുമതി നല്കിയ
നിര്‍മ്മാണ പദ്ധതികളുടെ
വിശദമായ റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ;
(ബി)
കായംകുളം
മത്സ്യബന്ധന
തുറമുഖത്തിന്റെ
അടിസ്ഥാനസൗകര്യ
വികസനവുമായി
ബന്ധപ്പെട്ട്
നടപ്പിലാക്കിയ
പദ്ധതികള്‍
ഏതെല്ലാമെന്ന്
വിശദമാക്കുമോ;
ആയതിന്റെ വിശദമായ
റിപ്പോര്‍ട്ട്
ലഭ്യമാക്കുമോ?
ആയിരം
തെങ്ങ് ടി.എം ചിറപ്പാലം
നിര്‍മ്മാണം
1513.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഭരണാനുമതി
ലഭിച്ച ആലപ്പുഴ
ജില്ലയിലെ, ദേവികുളങ്ങര
പഞ്ചായത്തിലെ ആയിരം
തെങ്ങ് ടി.എം
ചിറപ്പാലവും അപ്രോച്ച്
റോഡും
നിര്‍മ്മിക്കുന്നതിനു
വേണ്ടി ഹാര്‍ബര്‍
എന്‍ജിനിയറിംഗ്
ഡിപ്പാര്‍ട്ട്മെന്റ്
നല്കിയ
എസ്റ്റിമേറ്റിന്മേല്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചു എന്ന്
വിശദമാക്കാമോ?
മണലൂര്‍
മണ്ഡലത്തിലെ തീരദേശ റോഡുകളുടെ
നിര്‍മ്മാണ പുരോഗതി
1514.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം മണലൂര്‍
മണ്ഡലത്തിലെ ഏതെല്ലാം
തീരദേശ റോഡുകള്‍ക്ക്
ഭരണാനുമതി
നല്കുിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇവയില്‍
ഏതെല്ലാം പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചുവെന്നും
ശേഷിക്കുന്ന റോഡുകളുടെ
നിര്‍മ്മാണം നിലവില്‍
ഏതുഘട്ടത്തിലാണെന്നും
വ്യക്തമാക്കാമോ?
കാേസ്റ്റല്
എന്‍ജിനീയറുടെ
മേല്നാേട്ടത്തിലുള്ള റാേഡ്
നിര്‍മ്മാണ പ്രവൃത്തികള്‍
1515.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മത്സ്യബന്ധന
വകുപ്പിലെ കാേസ്റ്റല്
എന്‍ജിനീയറുടെ
മേല്നാേട്ടത്തില്
പൂര്‍ത്തീകരിച്ചതും
നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും
നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുള്ളതുമായ
റാേഡ് നിര്‍മ്മാണ
പ്രവൃത്തികള്‍
ഏതെല്ലാമാണെന്ന്
വിശദീകരിക്കാമാേ?
താനൂര്‍
ഹാര്‍ബറിന്റെ നിര്‍മ്മാണം
1516.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
താനൂര്‍
ഹാര്‍ബര്‍
നിര്‍മ്മാണത്തിന്റെ
നിലവിലെ പുരോഗതി
അറിയിക്കാമോ;
(ബി)
ഹാര്‍ബറിന്റെ
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
പുതുതായി എത്ര തുകയാണ്
അനുവദിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
ഹാര്‍ബറിന്റെ
നിര്‍മ്മാണം
എപ്പോഴേക്ക്
പൂര്‍ത്തിയാകുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്അറിയിക്കാമോ;
(ഡി)
താനൂര്‍
ഹാര്‍ബറിന്റെ
നിര്‍മ്മാണം അതിവേഗം
പൂര്‍ത്തിയാക്കുന്നതിന്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ഹാര്‍ബര്‍
നിര്‍മ്മാണത്തിലെ അപാകതകള്‍
1517.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പി.ഉബൈദുള്ള
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
,,
കെ.എന്‍.എ ഖാദര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുതലപ്പാെഴി
ഹാര്‍ബറിന്റെ
അശാസ്ത്രീയ നിര്‍മ്മാണം
മൂലം പതിവായി
മത്സ്യത്താെഴിലാളികള്
അപകടത്തില്‍പ്പെടുന്നതായും
മരണമടയുന്നതായും
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
ഹാര്‍ബര്‍
നിര്‍മ്മാണത്തിലെ
അപാകതകള്‍
പരിഹരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമാേ?
കാസര്‍ഗോഡ്
ജില്ലയിലെ മത്സ്യബന്ധന
തുറമുഖങ്ങള്‍
1518.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയില്‍ ഇപ്പോള്‍
എത്ര മത്സ്യബന്ധന
തുറമുഖങ്ങള്‍
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
തുറമുഖങ്ങളുടെ
ശിലാസ്ഥാപനവും
ഉദ്ഘാടനവും നടന്നത്
എപ്പോഴാണെന്നും
നിര്‍മ്മാണ ചെലവ്
എത്രയാണെന്നും ഏത്
പദ്ധതി പ്രകാരമാണ്
ഫണ്ട് അനുവദിച്ചതെന്നും
അറിയിക്കുമോ;
(സി)
കാസര്‍ഗോഡ്
ജില്ലയില്‍
നിര്‍മ്മാണത്തിലിരിക്കുന്ന
മത്സ്യബന്ധന
തുറമുഖങ്ങള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഈ
തുറമുഖങ്ങളുുടെ
ശിലാസ്ഥാപനം നടന്നത്
എപ്പോഴാണെന്നും എത്ര
രൂപയാണ് നിര്‍മ്മാണ
ചെലവെന്നും ഏത് പദ്ധതി
പ്രകാരമാണ് ഫണ്ട്
അനുവദിച്ചതെന്നും
അറിയിക്കുമോ;
(ഇ)
നിര്‍മ്മാണത്തിലിരിക്കുന്ന
മത്സ്യബന്ധന
തുറമുഖങ്ങള്‍ എപ്പോള്‍
പ്രവര്‍ത്തനക്ഷമമാകുമെന്നും
കാലവിളംബമുണ്ടെങ്കിൽ
അതിനുള്ള
കാരണമെന്താണെന്നും
വ്യക്തമാക്കാമോ?
മുതലപ്പൊഴി
മത്സ്യബന്ധന തുറമുഖം
അപകടവിമുക്തമാക്കുവാന്
നടപടികള്‍
1519.
ഡോ.എം.
കെ. മുനീര്‍
ശ്രീ.സി.മമ്മൂട്ടി
,,
പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുല്ല
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഞ്ചുതെങ്ങ്
മുതലപ്പൊഴി
മത്സ്യബന്ധന
തുറമുഖത്തോടു
ചേര്‍ന്നുളള
പൊഴിമുഖത്ത്
മത്സ്യബന്ധന
ബോട്ടുകള്‍ അടിക്കടി
അപകടത്തില്‍പെടുന്നതിനെ
തുടര്‍ന്ന്
മത്സ്യത്തൊഴിലാളികള്‍
ആശങ്കയിലാണെന്ന വിവരം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ഇത്തരം
അപകടങ്ങളില്‍
മത്സ്യത്തൊഴിലാളികളുടെ
ജീവന്
നഷ്ടപ്പെടുന്നതായും
മത്സ്യബന്ധന
ബോട്ടുകള്‍ക്ക്
വ്യാപകമായ
നാശനഷ്ടങ്ങള്‍
ഉണ്ടാകുന്നതായും
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
പൊഴിമുഖം
അപകട
വിമുക്തമാക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
ഹരിപ്പാട്
മണ്ഡലത്തിലെ റോഡുകളുടെ
നിര്‍മ്മാണം
1520.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിപ്പാട്
നിയോജകമണ്ഡലത്തിലെ
ഹാര്‍ബര്‍
എഞ്ചിനീയറിംഗ് വകുപ്പ്
മുഖേന നിര്‍മ്മിക്കുന്ന
റോഡുകളുടെ നിലവിലെ
നിര്‍മ്മാണ പുരോഗതി
വ്യക്തമാക്കുമോ;
(ബി)
ഏതെല്ലാം
റോഡുകള്‍ക്കാണ് ഇനിയും
സാങ്കേതികാനുമതി
ലഭിക്കുവാനുള്ളതെന്ന്
വെളിപ്പെടുത്താമോ;
(സി)
ഇതുമായി
ബന്ധപ്പെട്ട ഫയല്‍
നിലവില്‍ ഏത് ഓഫീസിന്റെ
പരിഗണനയിലാണെന്ന്
അറിയിക്കുമോ;
(ഡി)
പ്രസ്തുത
റോഡുകള്‍ക്ക് എത്രയും
വേഗം സാങ്കേതികാനുമതി
നല്കി നിര്‍മ്മാണം
പൂര്‍ത്തീകരിക്കുവാന്‍
നടപടി സ്വീകരിക്കുമോ?
പൊഴിയൂര്‍
മത്സ്യബന്ധന തുറമുഖത്തിന്റെ
നിര്‍മ്മാണ പ്രവൃത്തി
1521.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
പൊഴിയൂര്‍ മത്സ്യബന്ധന
തുറമുഖത്തിന്റെ
നിര്‍മ്മാണ
പ്രവൃത്തിയുമായി
ബന്ധപ്പെട്ട്
എന്തൊക്കെ നടപടികളാണ്
പൂര്‍ത്തീകരിച്ചത്
എന്ന് വിശദമാക്കാമോ;
(ബി)
മത്സ്യബന്ധന
തുറമുഖത്തിന്റെ
ഡി.പി.ആര്.
തയ്യാറാക്കാന്‍ ആരെയാണ്
ചുമതലപ്പെടുത്തിയത്
എന്ന് വ്യക്തമാക്കാമോ;
ഡി.പി.ആര്.
പ്രകാരമുള്ള അടങ്കല്‍
തുക എത്രയാണ്;
(സി)
മത്സ്യബന്ധന
തുറമുഖ പദ്ധതിയുടെ
ഫണ്ട്
വിനിയോഗിക്കുന്നത്
കിഫ്ബി വഴിയാണോ എന്ന്
വ്യക്തമാക്കാമോ?
കശുവണ്ടി
വ്യവസായ മേഖലയിലെ പ്രതിസന്ധി
1522.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
ഷാഫി പറമ്പില്‍
,,
കെ.എസ്.ശബരീനാഥന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കശുവണ്ടി വ്യവസായ മേഖല
അതീവ ഗുരുതരമായ
പ്രതിസന്ധി
നേരിടുന്നുവെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പ്രസ്തുത പ്രതിസന്ധി
പരിഹരിക്കുന്നതിന്
എന്തൊക്കെ
ഇടപെടലുകളാണ്
നടത്തിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
സ്വകാര്യ
മേഖലയിലെ കശുവണ്ടി
ഫാക്ടറികള്‍
തുറക്കുന്നതിന് നടപടി
സ്വീകരിക്കുമെന്ന്
നല്കിയ ഉറപ്പ്
ഇതുവരെയും
പാലിക്കുവാന്‍
സാധിക്കാത്തതിനാല്‍
അവിടെ പണി എടുത്തിരുന്ന
ലക്ഷക്കണക്കിന്
തൊഴിലാളികള്‍
പട്ടിണിയിലും
ദുരിതത്തിലുമാണെന്ന
വസ്തുത പരിശോധിക്കുമോ;
(സി)
പ്രസ്തുത
ഫാക്ടറികള്‍ തുറന്ന്
പ്രവര്‍ത്തിപ്പിക്കുവാനും
തൊഴിലാളികളുടെ ദുരിതം
അകറ്റുന്നതിനും ഇതിനകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്നും
അത് ഫലപ്രദമാണോയെന്നും
വ്യക്തമാക്കുമോ;
(ഡി)
കശുവണ്ടി
ഇറക്കുമതി
ചെയ്യുന്നതിന്
രൂപീകരിച്ച കാഷ്യു
ബോര്‍ഡ് വേറൊരു
വെള്ളാന ആയി എന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;കാപ്പക്സിന്റെയും
കാഷ്യു ഡെവലപ്പ്മെന്റ്
കോര്‍പ്പറേഷന്റെയും
അധീനതയിലുള്ള
ഫാക്ടറികള്‍ക്ക്
പ്രവര്‍ത്തിക്കാനാവശ്യമായ
തോട്ടണ്ടി പോലും
ഇറക്കുമതി ചെയ്ത്
നല്കുവാന് ഇൗ
ബോര്‍ഡിന്
സാധിക്കുന്നില്ല എന്ന
വസ്തുത പരിശോധിക്കുമോ;
(ഇ)
കാഷ്യു
ബോര്‍ഡിന്റെ
പ്രവര്‍ത്തനം
വിപുലപ്പെടുത്തുവാന്‍
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(എഫ്)
കാഷ്യു
ഡെവലപ്മെന്റ്
കോര്‍പ്പറേഷന്റെയും
കാപ്പക്സിന്റെയും
അധീനതയിലുള്ള
ഫാക്ടറികളില്‍ 2019-ല്‍
ഇതുവരെ എത്ര ദിവസം
തൊഴില്‍ ദിനങ്ങള്‍
നല്കുവാന്
സാധിച്ചുവെന്ന്
വെളിപ്പെടുത്തുമോ?
കശുവണ്ടി
ഫാക്ടറികളിലെ
തൊഴിലാളികള്‍ക്ക്
ഗ്രാറ്റ്വിറ്റി
1523.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും
ഹാര്‍ബര്‍ എഞ്ചിനീയറിംഗും
കശുവണ്ടി വ്യവസായവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കശുവണ്ടി
വികസന കോര്പ്പറേഷന്
മുന്‍ ഉടമകള്‍ക്ക്
വിട്ടുനല്‍കിയ
ഫാക്ടറികളിലെ
അര്‍ഹതയുളള മുഴുവന്‍
തൊഴിലാളികള്‍ക്കും
ഗ്രാറ്റ്വിറ്റി
നല്കാന്
തീരുമാനമായിട്ടുണ്ടോ;
(ബി)
കൊല്ലം
ജില്ലയിലെ ഏതെല്ലാം
ഫാക്ടറികള്‍ ഇതില്‍
ഉള്‍പ്പെടുമെന്ന്
അറിയിക്കാമോ;
(സി)
എത്ര
തൊഴിലാളികള്‍ക്ക്
ആയതിന്റെ ആനുകൂല്യം
ലഭ്യമാകും എന്ന്
വെളിപ്പെടുത്തുമോ?