'പടവുകള്‍'
മാഗസിന്
791.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന
വകുപ്പിന്റെ കീഴില്‍
പ്രസിദ്ധീകരിക്കുന്ന
പടവുകള്‍ മാഗസിന്റെ
ചുമതല വഹിക്കുന്ന
ഉദ്യോഗസ്ഥര്‍
ആരൊക്കെയാണ്; അവരുടെ
ഔദ്യോഗിക മേല്‍വിലാസം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
മാഗസിനിലേയ്ക്കുള്ള
രചനകളുടെ അംഗീകാരം
നല്‍കുന്നത് ആരാണ്; ഒരു
കമ്മിറ്റിയാണ്
നൽകുന്നതെങ്കിൽ
വിശദവിവരം നൽകുമോ;
(സി)
പ്രസ്തുത
മാഗസിനിലേയ്ക്ക് വരുന്ന
കൃതികള്‍ മറ്റ്
മാഗസിനുകള്‍ക്ക്
മറിച്ചു
നല്‍കുന്നുവെന്ന
പരാതികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
എന്ത് നടപടി
സ്വീകരിച്ചു;
വ്യക്തമാക്കാമോ?
എസ്.സി/എസ്.ടി
വിഭാഗത്തില്‍പ്പെടുന്ന
വിദ്യാര്‍ത്ഥികളില്‍ നിന്നും
അനധികൃതമായി ഫീസ്
ഈടാക്കുന്നത്
792.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
എസ്.സി/എസ്.ടി
വിഭാഗത്തില്‍പ്പെടുന്ന
വിദ്യാര്‍ത്ഥികളില്‍
നിന്നും സ്വാശ്രയ
മാനേജ്മെന്റ് കോളേജ്
അധികൃതര്‍ അനധികൃതമായി
ഫീസ് ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയതിന്മേല് എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(ബി)
പ്രവേശനം
നേടുന്ന എസ്.സി/എസ്.ടി
വിഭാഗത്തില്‍പ്പെട്ട
വിദ്യാര്‍ത്ഥികളില്‍
നിന്ന് ഏതെല്ലാം
ഇനങ്ങളിലായിട്ടാണ്
സര്‍ക്കാര്‍ ഫീസ്
ഈടാക്കുന്നത്; ഇത്
സംബന്ധിച്ച ഗവണ്മെന്റ്
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
വിഭാഗത്തില്‍ നിന്ന്
അനധികൃതമായി ഈടാക്കിയ
ഫീസ് ഈ സര്‍ക്കാര്‍
നിലവില്‍ വന്ന ശേഷം
തിരിച്ചു
കൊടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ ?
ആയവന
പഞ്ചായത്തില്‍ മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂള്‍
793.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂവാറ്റുപ്പുഴ
മണ്ഡലത്തിലെ ആയവന
ഗ്രാമപഞ്ചായത്തില്‍
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂള്‍ ആരംഭിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി സ്വീകരിച്ച
നടപടികളും അവയുടെ
നിലവിലെ സ്ഥിതിയും
അറിയിക്കാമോ?
ഒല്ലൂര്‍
നിയോജക മണ്ഡലത്തിലെ
പട്ടികജാതി സങ്കേതങ്ങള്‍
794.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജക മണ്ഡലത്തില്‍
എത്ര പട്ടികജാതി
സങ്കേതങ്ങളുണ്ടെന്നും
അവ ഏതെല്ലാമാണെന്നും
അറിയിക്കാമോ;
(ബി)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഒല്ലൂര്‍
നിയോജക മണ്ഡലത്തിലെ
പട്ടികജാതി കോളനികളുടെ
നവീകരണത്തിനും
ഉന്നമനത്തിനുമായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയതെന്ന്
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
പദ്ധതികള്‍ക്കായി എത്ര
തുക ചെലവഴിച്ചെന്ന്
വെളിപ്പെടുത്താമോ?
ഹരിപ്പാട്
പ്രീ എക്സാമിനേഷന്
ട്രെയിനിംഗ് സെന്റര്‍
കെട്ടിടനിര്‍മ്മാണം
795.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഹരിപ്പാട്
മണ്ഡലത്തില്‍
പട്ടികജാതി വികസന
വകുപ്പിന്റെ
ആഭിമുഖ്യത്തിലുള്ള പ്രീ
എക്സാമിനേഷന്
ട്രെയിനിംഗ്
സെന്ററിന്റെ
കെട്ടിടനിര്‍മ്മാണത്തിനുള്ള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട്
എന്തെല്ലാം
നടപടിക്രമങ്ങളാണ് ഇനി
പൂര്‍ത്തീകരിക്കുവാനുള്ളത്;
(സി)
ഇതിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം
എന്നത്തേക്ക്
ആരംഭിക്കുവാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന
കോര്പ്പറേഷന് സബ് ഓഫീസ്
796.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന
കോര്‍പ്പറേഷന്റെ ഒരു
സബ് ഓഫീസ്
മാവേലിക്കരയില്‍
ആരംഭിക്കണമെന്നാവശ്യപ്പെട്ട്
എം.എല്‍.എ നല്കിയ
കത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
പ്രസ്തുത
ഒാഫീസ് മാവേലിക്കരയില്‍
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ
ഉന്നമനത്തിനായുള്ള പദ്ധതികള്‍
797.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകളുടെ
ഫണ്ടുകള്‍ ഉപയോഗിച്ച്
വിവിധ പദ്ധതികള്‍
നടപ്പിലാക്കിയിട്ടും
സംസ്ഥാനത്തെ പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ അവസ്ഥ
ഇപ്പോഴും ദയനീയമാണ്
എന്നുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ
ഉന്നമനത്തിനായി
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തിയ
തുകയും,
കേന്ദ്രവിഹിതമായി
ലഭിച്ച തുകയും
എത്രയാണ്; ഏതെല്ലാം
പദ്ധതികള്‍ക്കായാണ്
പ്രസ്തുത തുക
ചെലവഴിച്ചത്; ആയതിന്‍െറ
ജില്ലതിരിച്ചുള്ള
വിശദാംശം നല്‍കാമോ;
(സി)
പ്രസ്തുത
ഫണ്ടുകള്‍ കൃത്യമായി
ചെലവഴിക്കുന്നതില്‍
ഉദ്യോഗസ്ഥരുടെ
ഭാഗത്തുനിന്നും
വീഴ്ചകള്‍
ഉണ്ടായിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍
ഏതെല്ലാം
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം നല്‍കാമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കുള്ള ഭവന
നിര്‍മ്മാണം
798.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ ഭവന
നിര്‍മ്മാണം
പൂര്‍ത്തീകരിച്ച് 7
വര്‍ഷം കഴിഞ്ഞാല്‍
മാത്രമേ
അറ്റകുറ്റപ്പണികള്‍ക്ക്
പ്രോജക്ട് തുക
അനുവദിക്കുകയുളളു
എന്നത് ഭേദഗതി
വരുത്തുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
7
വര്‍ഷം കഴിയുമ്പോള്‍
ടി ഭവനങ്ങള്‍
പൂര്‍ണ്ണമായും
നശിക്കുന്ന തരത്തില്‍
എത്തിച്ചേരുന്നതായും,
തദ്ദേശ സ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
ഗുണഭോക്താക്കളെ
നിയമാനുസൃതം
കണ്ടെത്തുവാന്‍ കഴിയാതെ
ഫണ്ടുകള്‍
ലാപ്സാകുന്നതും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
നിശ്ചിത
കാലദെെര്ഘ്യം മാറ്റി
എല്‍.എസ്.ജി.ഡി
എഞ്ചിനീയര്‍
പരിശോധിച്ച്
സമര്‍പ്പിക്കുന്ന
റിപ്പോര്‍ട്ട്
പരിഗണിച്ച് പട്ടികജാതി
പട്ടികവര്‍ഗ്ഗക്കാരുടെ
ഭവനങ്ങളുടെ
അറ്റകുറ്റപ്പണികള്‍ക്ക്
തുക അനുവദിക്കുന്ന
കാര്യം
പരിഗണനയിലുണ്ടോ;
എങ്കില്‍ വിശദമാക്കാമോ?
അംബേദ്കര്‍
സെറ്റില്‍മെന്റ് പദ്ധതികള്‍
799.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പയ്യന്നൂര്‍
നിയോജകമണ്ഡലത്തില്‍
അംബേദ്കര്‍ ഗ്രാമം,
അംബേദ്കര്‍
സെറ്റില്‍മെന്റ് എന്നീ
പദ്ധതികളില്‍ അനുവദിച്ച
നാല് പദ്ധതിയുടെ
നിലവിലെ അവസ്ഥ
എന്താണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ നിര്‍വ്വഹണ
ഏജന്‍സി ഏതാണെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രവൃത്തി
പൂര്‍ത്തീകരിക്കാന്‍
കാലതാമസം നേരിടുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ഡി)
ഉണ്ടെങ്കില്‍
അത് പരിഹരിച്ച് പദ്ധതി
പൂര്‍ത്തീകരിക്കാന്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ഇ)
പ്രസ്തുത
പദ്ധതി എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി
വിദ്യാര്‍ത്ഥികളുടെ നിലവാരം
ഉയര്‍ത്താന്‍ പദ്ധതികള്‍
800.
ശ്രീ.വി.പി.സജീന്ദ്രന്
,,
കെ.എസ്.ശബരീനാഥന്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗങ്ങളിലെ
വിദ്യാര്‍ത്ഥികളുടെ
വിദ്യാഭ്യാസനിലവാരം
ഉയര്‍ത്തുന്നതിനും അവരെ
സമൂഹത്തിലെ
മറ്റുവിഭാഗങ്ങള്ക്കൊപ്പം
എത്തിക്കുന്നതിനും ഈ
സര്‍ക്കാര്‍
എന്തെങ്കിലും പുതിയ
പദ്ധതികള്‍
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഈ
പദ്ധതികള്‍
നടപ്പിലാക്കിയതോടുകൂടി
അവരുടെ വിദ്യാഭ്യാസ
നിലവാരത്തിലുണ്ടായിട്ടുള്ള
ഉയര്‍ച്ച സംബന്ധിച്ച്
വിലയിരുത്തല്‍
നടത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
സാമ്പത്തികമായി
പിന്നോക്കം
നില്ക്കുന്ന,
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
ബി-ടെക്
ബിരുദധാരികള്‍ക്ക്
ഉയര്‍ന്ന ഗേറ്റ്
സ്കോര്‍ നേടുന്നതിനായി
പ്രത്യേക പരിശീലനം
നല്കുന്ന പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രൊഫഷണല്‍
കോഴ്സുകളില്‍
കൂടുതല്‍പേര്‍ക്ക്
പ്രവേശനം
ഉറപ്പുവരുത്തുവാന്‍
എന്‍ട്രന്‍സ് അധിഷ്ഠിത
ട്യൂഷന്
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇതുമൂലം ഉണ്ടായിട്ടുള്ള
മാറ്റം വ്യക്തമാക്കുമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ ഉന്നമനം
801.
ശ്രീ.ഷാഫി
പറമ്പില്‍
,,
പി.ടി. തോമസ്
,,
എം. വിന്‍സെന്റ്
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ബഡ്ജറ്റ്
വിഹിതമായി
കോടിക്കണക്കിന് രൂപ
ചെലവഴിച്ചിട്ടും
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ
സാമൂഹികമായ
പിന്നാക്കാവസ്ഥ
മെച്ചപ്പെട്ടിട്ടില്ലായെന്ന
കാര്യം വസ്തുതയാണോ;
(ബി)
പട്ടികജാതി
വിഭാഗങ്ങളുടെ
പിന്നാക്കാവസ്ഥ
സംബന്ധിച്ച് പഠനം
നടത്തുന്നതിന്
തീരുമാനിച്ചിട്ടുണ്ടാേ;
ആരെയാണ് അതിനായി
നിയാേഗിച്ചിട്ടുള്ളത്;
(സി)
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളുടെ
സാമ്പത്തിക ഉന്നമനം
വിലയിരുത്തുന്നതിന്
നടത്തിയ സര്‍വ്വേ
റിപ്പാേര്‍ട്ട്
ലഭിച്ചിട്ടുണ്ടാേ;
പ്രസ്തുത
റിപ്പാേര്ട്ടിലെ
കണ്ടെത്തലുകള്‍
എന്താെക്കെയാണ്;
(ഡി)
പട്ടികവര്‍ഗ്ഗ
വിഭാഗത്തിലെ
വിദ്യാര്‍ത്ഥികളെ
സമൂഹത്തിന്റെ
മുഖ്യധാരയിലെത്തിക്കുന്നതിന്
ലക്ഷ്യ സ്കോളര്‍ഷിപ്പ്
എന്ന പേരില്‍ പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടാേ;
നിലവില്‍ എത്ര
പേര്‍ക്കാണ് ഇത്
നല്‍കുന്നത്;
വ്യക്തമാക്കാമോ?
ഗോത്രരശ്മി
പദ്ധതി
802.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികഗോത്രവര്‍ഗ്ഗക്കാരുടെ
സമഗ്രവികസനത്തിനായി
ഗോത്രരശ്മി പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)
ഇൗ
പദ്ധതി
നടപ്പിലാക്കിയതിലൂടെ
പട്ടികഗോത്രവിഭാഗങ്ങള്ക്ക്
ഉണ്ടായിട്ടുളള ഉന്നമനം
വ്യക്തമാക്കുമോ?
നെടുമങ്ങാട്
മണ്ഡലത്തിലെ വികസന
പ്രവര്‍ത്തനങ്ങള്‍
803.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പട്ടികജാതി പട്ടിക
വര്‍ഗ്ഗ വകുപ്പ്
മുഖാന്തിരം നെടുമങ്ങാട്
നിയോജക മണ്ഡലത്തില്‍
എന്തെല്ലാം വികസന
പ്രവര്‍ത്തനങ്ങളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
അംബേദ്ക്കര്‍
ഗ്രാമം പദ്ധതി
804.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംബേദ്ക്കര്‍
ഗ്രാമം പദ്ധതി പ്രകാരം
മണലൂര്‍
നിയോജകമണ്ഡലത്തില്‍
നിന്നും
തെരഞ്ഞെടുത്തിട്ടുള്ള
മുല്ലശ്ശേരി
പഞ്ചായത്തിലെ മതുക്കര,
ചൂണ്ടല്‍ പഞ്ചായത്തിലെ
പെരുമല എന്നീ എസ്.സി.
കോളനികളില്‍ ഇനി
ഏതെങ്കിലും
പ്രവൃത്തികള്‍
പൂര്ത്തീകരിക്കാനുണ്ടോയെന്നും
എങ്കില്‍ ഓരോ
പ്രവൃത്തിയും നിലവില്‍
ഏത് ഘട്ടത്തിലാണെന്നും
വിശദമാക്കാമോ;
(ബി)
2019-20
വര്‍ഷത്തെ അംബേദ്ക്കര്‍
ഗ്രാമം പദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനായി
മണലൂര്‍ എം.എല്‍.എ
ശിപാര്‍ശചെയ്ത
ഇറിഗേഷന്‍ എസ്.സി.
കോളനിയെ ഉള്‍പ്പെടുത്തി
ഭരണാനുമതി
നല്‍കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കുമോ?
അംബേദ്ക്കര്‍
ഗ്രാമവികസന പദ്ധതി
805.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംബേദ്ക്കര്‍
ഗ്രാമവികസന
പദ്ധതിയിലുള്‍പ്പെടുത്തി
റാന്നി
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം പട്ടികജാതി
കോളനികളിലാണ് ഇതുവരെ
വികസനം നടപ്പാക്കാന്‍
സാധിച്ചിട്ടള്ളതെന്ന്കോളനികളുടെ
പേരും പദ്ധതിക്ക്
അനുവദിച്ച തുകയും സഹിതം
വ്യക്തമാക്കാമോ ; ഓരോ
കോളനിയിലെയും
പദ്ധതിയുടെ നിര്‍വ്വഹണ
ചുമതല ഏത്
ഏജന്‍സിക്കാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
തുക ഉപയോഗിച്ച് ഓരോ
കോളനിയിലും
നടപ്പാക്കിയ
പദ്ധതികളും അവയ്ക്ക്
ഓരോന്നിനും ചെലവഴിച്ച
തുകയും ഇനം തിരിച്ച്
വ്യക്തമാക്കാമോ;
(സി)
ഏതെല്ലാം
കോളനികളിലാണ് പദ്ധതി
പൂര്‍ത്തീകരിച്ചതെന്നും
ഇനിയും
പൂര്‍ത്തീകരിക്കാത്ത
പദ്ധതികള്‍
ഏതെല്ലാമെന്നും, അവ
ഏതെല്ലാം
കോളനികളിലേതാണെന്നും,
അവയ്ക്ക്
നീക്കിവച്ചിട്ടുള്ള തുക
എത്രയാണന്നും
വ്യക്തമാക്കാമോ; പദ്ധതി
വൈകുന്നതിനുള്ള കാരണം
വിശദമാക്കാമോ; പദ്ധതി
എപ്പോള്‍
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
നാട്ടിക
മണ്ഡലത്തിലെ വികസന
പ്രവര്‍ത്തനങ്ങള്‍
806.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം നാട്ടിക നിയോജക
മണ്ഡലത്തില്‍ ഏതെല്ലാം
വികസന
പ്രവര്‍ത്തനങ്ങളാണ്
വകുപ്പ്
നടപ്പിലാക്കിയിട്ടുളളത്
എന്ന് വ്യക്തമാക്കാമോ;
(ബി)
അവയുടെ
പേരുവിവരവും
നടപടിക്രമത്തിന്റെ
പകര്‍പ്പും നല്‍കാമോ;
(സി)
പട്ടിക
വിഭാഗത്തില്‍പ്പെട്ട
കുടുംബങ്ങള്‍ക്ക് വീട്
വയ്ക്കുന്നതിന്
എന്തെല്ലാം സഹായങ്ങളാണ്
ലഭ്യമാക്കുന്നത് എന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
സഹായം
ലഭ്യമാക്കുന്നതിന്
പുതിയ പദ്ധതികള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കാമോ?
പട്ടികജാതി
-പട്ടികവര്‍ഗ്ഗ
വ്യവസായസംരംഭകര്‍ക്ക്
സ്റ്റാര്‍ട്ടപ്പ് ഡ്രീംസ്
പദ്ധതി
807.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
-പട്ടികവര്‍ഗ്ഗ
വ്യവസായസംരംഭകര്‍ക്ക്
സ്റ്റാര്‍ട്ടപ്പ്
ഡ്രീംസ് എന്ന പദ്ധതി
നടപ്പിലാക്കി
വരുന്നുണ്ടോ;
(ബി)
ഇതുപ്രകാരം
എത്ര പട്ടികജാതി
പട്ടികവര്‍ഗ്ഗ
വ്യവസായസംരംഭകര്‍ക്ക്
വായ്പ
നല്‍കിയിട്ടുണ്ട്;
(സി)
ഈ
വായ്പയ്ക്കുളള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
(ഡി)
ഏതെല്ലാം
ധനകാര്യ സ്ഥാപനങ്ങളില്‍
നിന്നാണ് ഇതിനുളള വായ്പ
ലഭിക്കുന്നത്; ഇതു
സംബന്ധിച്ച വിശദാംശം
വ്യക്തമാക്കുമോ?
പട്ടികജാതി
വികസന വകുപ്പ് ഭരണാനുമതി
നല്കിയ പദ്ധതികള്‍
808.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കോങ്ങാട് മണ്ഡലത്തില്‍
പട്ടികജാതി വികസന
വകുപ്പു മുഖേന
എന്തെല്ലാം
പദ്ധതികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ പുരോഗതി
ഉൾപ്പെടെ വിശദവിവരം
നല്‍കുമോ?
അംബേദ്കര്‍
സ്വയം പര്യാപ്ത ഗ്രാമം പദ്ധതി
809.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കണ്ണൂര്‍
ജില്ലയിലെ
കല്ല്യാശ്ശേരി
നിയാേജകമണ്ഡലത്തിലെ
അംബേദ്കര്‍ സ്വയം
പര്യാപ്ത ഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി നവീകരണം
നടത്തുന്ന പുഞ്ചവയല്‍
ഹരിജന്‍ കാേളനിയുടെയും
വെടിയപ്പന്‍ ചാല്
കാേളനിയുടെയും
നിര്‍മ്മാണ പുരാേഗതി
അറിയിക്കാമാേ; പ്രസ്തുത
കാേളനികളുടെ
നിര്‍മ്മാണം എപ്പാേള്‍
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
വ്യക്തമാക്കുമോ?
അംബേദ്കര്‍
സ്വയം പര്യാപ്ത ഗ്രാമം പദ്ധതി
810.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അംബേദ്കര്‍ സ്വയം
പര്യാപ്ത ഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെടുത്തി അമ്പൂരി
പുരവിമല ആദിവാസി
സെറ്റില്‍മെന്റ് കോളനി
നവീകരിക്കുന്നതിനുളള
നടപടികള്‍
സ്വീകരിക്കുമോയെന്നു
വ്യക്തമാക്കാമോ ;
(ബി)
ടി
പദ്ധതിയിലുള്‍പ്പെടുത്തി
ആദ്യഘട്ടത്തില്‍
നിര്‍ദ്ദേശിച്ച തെന്മല
സെറ്റില്‍മെന്റ്
കോളനിയിലെ നവീകരണ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
അറിയിക്കാമോ;
(സി)
പ്രസ്തുത
പദ്ധതിയിലുള്‍പ്പെടുത്തി
നിര്‍മ്മാണം
നടന്നുവരുന്ന എസ്.സി.
കോളനികളായ വേങ്കവിള,
പുല്ലച്ചല്ക്കോണം
എന്നിവിടങ്ങളിലെ
നിര്‍മ്മാണത്തില്‍,
ജില്ല നിര്‍മ്മിതി
കേന്ദ്രം വരുത്തുന്ന
കാലതാമസം
പരിഹരിക്കുന്നതിനായി
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ;
(ഡി)
പ്രസ്തുത
പദ്ധതികളുടെ നിലവിലെ
സ്ഥിതി അറിയിക്കാമോ?
പട്ടികജാതി
ഉപപദ്ധതി
811.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗക്കാരുടെ
വികസനത്തിനു വേണ്ടി ഓരോ
തദ്ദേശസ്വയംഭരണ
സ്ഥാപനവും പട്ടികജാതി
ഉപപദ്ധതി
തയ്യാറാക്കണമെന്ന്
വ്യവസ്ഥയുണ്ടോ;
(ബി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
പട്ടികജാതി ഉപപദ്ധതി
വിഹിതം പാഴാക്കുകയോ
വകമാറ്റി ചെലവഴിക്കുകയോ
ചെയ്യുന്നുണ്ടോ എന്ന്
ഉറപ്പ് വരുത്തുന്നതിനും
മോണിട്ടര്‍
ചെയ്യുന്നതിനും
പട്ടികജാതി വികസന
വകുപ്പിന് സ്വന്തമായ
സംവിധാനങ്ങള്‍
നിലവിലുണ്ടോ;
(സി)
പട്ടികജാതി
വിഭാഗങ്ങളുടെ സാമൂഹിക
വികസനം ,സാമ്പത്തിക
വികസനം, പശ്ചാത്തല
സൗകര്യ വികസനം എന്നിവ
സാധ്യമാവുന്ന തരത്തില്‍
പദ്ധതി വിഹിതം
ഉപയോഗപ്പെടുത്തുന്നുണ്ടെന്ന്
ഉറപ്പു
വരുത്തുന്നുണ്ടോ;
എങ്കില്‍
വ്യക്തമാക്കുമോ?
അംബേദ്കര്‍
സ്വാശ്രയ ഗ്രാമം പദ്ധതി
812.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം സംസ്ഥാനത്ത് എത്ര
പട്ടികജാതി കോളനികളില്‍
അംബേദ്ക്കര്‍
ഗ്രാമവികസന പദ്ധതി
പ്രകാരമുള്ള
പ്രവൃത്തികള്‍
നടക്കുന്നു എന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
എത്ര കോളനികളില്‍
പ്രവൃത്തി ഇതിനകം
പൂര്‍ത്തീകരിച്ചിട്ടുണ്ട്
എന്ന് അറിയിക്കാമോ?
(സി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് മുടങ്ങിയ
വികസനപ്രവര്ത്തികളില്
എത്ര എണ്ണം
പൂര്‍ത്തീകരിച്ചു എന്ന്
അറിയിക്കുമോ;
(ഡി)
അംബേദ്കര്‍
സ്വാശ്രയ ഗ്രാമം പദ്ധതി
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ് എന്ന്
വ്യക്തമാക്കമോ?
അംബേദ്കര്‍
ഗ്രാമപദ്ധതി
813.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുക്കം
നഗരസഭയിലെ
നെല്ലിക്കാപൊയില്‍
പട്ടികജാതി കോളനിയെ
അംബേദ്കര്‍
ഗ്രാമപദ്ധതിയില്‍
ഉള്‍പ്പെടുത്തുന്നതിനുള്ള
ശിപാര്‍ശ ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്നു
വ്യക്തമാക്കുമോ;
(ബി)
പദ്ധതിക്ക്
അനുമതി എപ്പോള്‍
ലഭ്യമാക്കുമെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗക്കാര്‍ക്ക് നേരെയുള്ള
അതിക്രമങ്ങള്‍
814.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക്
നേരെയുള്ള അക്രമവും,
പീഡനവും
വര്‍ദ്ധിക്കുന്നതായുള്ള
നാഷണല്‍ ക്രെെം
റിക്കാര്‍ഡ്സ്
ബ്യൂറോയുടെ
റിപ്പോര്‍ട്ട്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇൗ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക് നേരെ
ഉണ്ടായിട്ടുള്ള
പീഡനങ്ങളും
അതിക്രമങ്ങളും
സംബന്ധിച്ച വര്‍ഷം
തിരിച്ചുളള കണക്ക്
ലഭ്യമാക്കാമോ;
(സി)
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവര്‍
നല്കുന്ന പരാതികളില്‍
സമയബന്ധിതമായി നടപടി
സ്വീകരിക്കുന്നതിന്
വകുപ്പിന്റെ ഭാഗത്ത്
നിന്നുംഎന്തെല്ലാം
ഇടപെടലുകളാണ്
ഉണ്ടാകുന്നതെന്ന്
വ്യക്തമാക്കാമോ?
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
കുടുംബങ്ങള്‍ക്ക്
വീടുവയ്ക്കുന്നതിനുള്ള
ധനസഹായം
815.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍പ്പെട്ട
കുടുംബങ്ങള്‍ക്ക്
വീടുവയ്ക്കുന്നതിന്
എന്തെല്ലാം സഹായങ്ങളാണ്
സര്‍ക്കാര്‍
ലഭ്യമാക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
വീടുവയ്ക്കുന്നതിനുള്ള
ധനസഹായം
ലഭ്യമാക്കുന്നതിന്,
സര്‍ക്കാര്‍ പുതിയ
പദ്ധതികളെന്തെങ്കിലും
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
അംബേദ്ക്കര്‍
ഗ്രാമം പദ്ധതി
816.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തിലെ
അതിയന്നൂര്‍
പഞ്ചായത്തിലെ ഭാസ്കര്‍
നഗര്‍ കോളനിയില്‍
അംബേദ്ക്കര്‍ ഗ്രാമം
പദ്ധതിക്കായി അനുവദിച്ച
ഒരു കോടി രൂപയുടെ
നിര്‍മ്മാണ
പ്രവൃത്തിയില്‍ എത്ര
തുകയുടെ പ്രവൃത്തിയാണ്
നിര്‍മ്മിതി കേന്ദ്രം
നടത്തിയതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കോളനിയില്‍
നിര്‍മ്മിതി കേന്ദ്രം
ഏതു വര്‍ഷത്തിലാണ് ഈ
പ്രവൃത്തി
ആരംഭിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
ഈ
പ്രവൃത്തികള്‍
പൂര്‍ത്തീകരിക്കുന്നതിന്
എത്ര മാസത്തെ
കാലാവധിയാണ്
നിര്‍മ്മിതി
കേന്ദ്രത്തിന്
പട്ടികജാതി വകുപ്പ്
അനുവദിച്ചതെന്ന്
അറിയിക്കാമോ;
(ഡി)
ഏറ്റെടുത്ത
പ്രവൃത്തി
സമയബന്ധിതമായി
പൂര്‍ത്തീകരിക്കാത്ത
നിര്‍മ്മിതി
കേന്ദ്രത്തിനെതിരെ
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
അംബേദ്ക്കര്‍
സ്വാശ്രയ ഗ്രാമ പദ്ധതി
817.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
കാേളനികളുടെ
സമഗ്രവികസനം ലക്ഷ്യം
വച്ച് നടപ്പിലാക്കുന്ന
അംബേദ്ക്കര്‍ സ്വാശ്രയ
ഗ്രാമ പദ്ധതിയുടെ
ഭാഗമായി മങ്കട നിയാേജക
മണ്ഡലത്തില്‍ എത്ര രൂപ
ചെലവഴിച്ചെന്ന്അറിയിക്കാമോ;
(ബി)
പദ്ധതിയുടെ
ഭാഗമായി മണ്ഡലത്തില്‍
തെരഞ്ഞെടുക്കപ്പെട്ട,
ചാെവ്വാണ എസ്.സി.
കാേളനി
,കളത്തില്‍-ചാളക്കല്‍
എന്നീ കാേളനികളില്‍
നടത്തിയിട്ടുള്ള
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമാേ ?
അംബേദ്ക്കര്‍
സ്വാശ്രയ ഗ്രാമ പദ്ധതി
818.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
കോളനികളുടെ സമഗ്ര
വികസനം ലക്ഷ്യമിട്ട്
പട്ടികജാതി വികസന
വകുപ്പ്
നടപ്പിലാക്കുന്ന
അംബേദ്ക്കര്‍ സ്വാശ്രയ
ഗ്രാമ പദ്ധതിയുടെ
ഭാഗമായി മങ്കട നിയോജക
മണ്ഡലത്തില്‍ നടന്നു
വരുന്ന
പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
നടപ്പ്
സാമ്പത്തിക വര്‍ഷം
കുറുവ
ഗ്രാമപഞ്ചായത്തിലെ
അമ്പലപ്പറമ്പ് കോളനിയെ
(ചാങ്ങ്) പ്രസ്തുത
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ആവശ്യമായ അടിസ്ഥാന
സൗകര്യ വികസനങ്ങള്‍
ഒരുക്കുവാന്‍
സര്‍ക്കാര്‍ നടപടികള്‍
സ്വീകരിക്കുമോ;
(സി)
പ്രസ്തുത
പദ്ധതി
നടപ്പാക്കുന്നതുമായി
ബന്ധപ്പെട്ട് നിലവില്‍
പദ്ധതി രൂപരേഖ
തയ്യാറാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ചെങ്ങന്നൂരില്‍
പട്ടിജാതി വികസന
കോര്‍പ്പറേഷന്റെ സബ് ആഫീസ്
819.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടികജാതി
പട്ടികവര്‍ഗ്ഗ ജനതയുടെ
ശരാശരി ശതമാനം
എത്രയാണെന്നും
ചെങ്ങന്നൂര്‍
മണ്ഡലത്തില്‍ ആയത് എത്ര
ശതമാനമാണെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ജനവിഭാഗത്തിന്റെ
ഉന്നമനത്തിനുള്ള
പദ്ധതികള്‍
നടപ്പിലാക്കുന്നതിന്
പട്ടികജാതി വികസന
കോര്‍പ്പറേഷന്റെ ഒരു
സബ് ആഫീസ് ചെങ്ങന്നൂര്‍
ആസ്ഥാനമായി
ആരംഭിക്കുന്നത്
പരിഗണനയിലുണ്ടോ?
പട്ടികജാതിയിൽപ്പെട്ട
മിശ്രവിവാഹിതരായവരുടെ
കുട്ടികള്‍ക്കുള്ള പഠനപദ്ധതി
820.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
മിശ്രവിവാഹിതരായ
ദമ്പതികളിൽ അമ്മ
പട്ടികജാതിയിൽപെടുന്നവരാണെങ്കിൽ
അവരുടെ കുട്ടികൾക്ക്
പഠനത്തിന്
സഹായകരമാവുന്ന
എന്തെങ്കിലും പദ്ധതികൾ
നിലവിലുണ്ടോ? എങ്കിൽ
വിശദവിവരങ്ങൾ
ലഭ്യമാക്കാമോ?
പ്രീ-മെട്രിക്
ഹോസ്റ്റല്‍
821.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചാലക്കുടി
മണ്ഡലത്തില്‍പ്പെട്ട
അതിരപ്പിള്ളി
പഞ്ചായത്തിലെ
വെറ്റിലപ്പാറയിലെ
എക്സ്സര്‍വ്വീസ്മെന്‍
കോളനി വക സ്ഥലത്ത്
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികള്‍ക്കായി
പ്രീ-മെട്രിക്
ഹോസ്റ്റല്‍
അനുവദിയ്ക്കുന്നതിനായി
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
എങ്കില്‍
പ്രസ്തുത നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കാമോ ?
ഭൂരഹിത
ആദിവാസികള്‍ക്ക് ഭൂമി
822.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിത
ആദിവാസികള്‍ക്ക് ഭൂമി
നല്‍കുന്നതിന് ബഹു.
സുപ്രീം കോടതി ഉത്തരവ്
പ്രകാരം കേരളത്തില്‍
എത്ര ഏക്കര്‍
വനഭൂമിയാണ്
വിട്ടുകിട്ടിയതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തില്‍
വിട്ടുകിട്ടിയ ഭൂമിയുടെ
ജില്ല തിരിച്ചുള്ള
കണക്ക് അറിയിക്കാമോ;
(സി)
ഇനി
എത്ര വനഭൂമിയാണ്
ജില്ലാടിസ്ഥാനത്തില്‍
വിട്ടു
കിട്ടാനുള്ളതെന്ന്
വിശദമാക്കാമോ?
ഒല്ലൂര്‍
മണ്ഡലത്തിലെ പട്ടികവര്‍ഗ്ഗ
കോളനികള്‍
823.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒല്ലൂര്‍
നിയോജകമണ്ഡലത്തില്‍
എത്ര പട്ടികവര്‍ഗ്ഗ
കോളനികളുണ്ടെന്നും അവ
ഏതെല്ലാമാണെന്നും
വ്യക്തമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഈ
കോളനികളുടെ
നവീകരണത്തിനും
ഉന്നമനത്തിനുമായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഇൗ
പദ്ധതികള്‍ക്കായി എത്ര
തുക ചെലവഴിച്ചു എന്ന്
വ്യക്തമാക്കാമോ?
ആലത്തൂര്‍
മണ്ഡലത്തിലെ പദ്ധതികള്‍
824.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന
വകുപ്പ് മുഖേന 2016-17,
2017-18, 2018-19,
2019-20 സാമ്പത്തിക
വ്രഷങ്ങളില്
ആലത്തൂര്‍ മണ്ഡലത്തിലെ
വിവിധ
ഗ്രാമപഞ്ചായത്തുകളിലായി
എത്ര പദ്ധതികള്‍
അനുവദിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍
ഓരോന്നിനും
അനുവദിക്കപ്പെട്ട തുക,
നിര്‍മ്മാണ പുരോഗതി,
പൂര്‍ത്തീകരിച്ചതിന്റെ
വിശദാംശം എന്നിവ
സംബന്ധിച്ച വിശദവിവരം
ലഭ്യമാക്കാമോ?
സാമൂഹികവും
സാമ്പത്തികവുമായി പിന്നോക്കം
നില്ക്കുന്ന പട്ടികവര്‍ഗ്ഗ
കോളനികളുടെ
സമഗ്രവികസനത്തിനുള്ള പദ്ധതി
825.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാമൂഹികവും
സാമ്പത്തികവുമായി
പിന്നോക്കം
നില്ക്കുന്ന
പട്ടികവര്‍ഗ്ഗ
കോളനികളുടെ
സമഗ്രവികസനത്തിന്
ആവിഷ്ക്കരിച്ചിട്ടുള്ള
സര്‍ക്കാര്‍ പദ്ധതി
പ്രകാരം റാന്നി നിയോജക
മണ്ഡലത്തിലെ ഏതൊക്കെ
പട്ടികവര്‍ഗ്ഗ
കോളനികൾക്കാണ് ഒരു കോടി
രൂപ വീതം
അനുവദിച്ചിട്ടുള്ളത്
എന്ന് കോളനികളുടെ പേരു
സഹിതം വ്യക്തമാക്കാമോ;
(ബി)
ഈ
കോളനികളില്‍ പദ്ധതി
നടത്തിപ്പിന്റെ
നിര്‍വ്വഹണ ചുമതല
ഏതെല്ലാം
ഏജന്‍സികള്‍ക്കാണ്;അറിയിക്കുമോ;
(സി)
ഏതൊക്കെ
കോളനികളിലെ ഏതെല്ലാം
പദ്ധതികളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളത്;
ഇനിയും
പൂര്‍ത്തീകരിക്കാത്ത
പദ്ധതികള്‍ ഏതൊക്കെ;
എന്തു കാരണത്താലാണ്
പൂര്‍ത്തിയാക്കാത്തത്;വിശദമാക്കുമോ;
(ഡി)
മൊബലൈസേഷന്
അഡ്വാന്‍സ്
വാങ്ങിയിട്ടും പദ്ധതി
പൂര്‍ത്തിയാക്കാത്ത
നിര്‍വ്വഹണ
ഏജന്‍സിയില്‍ നിന്നും,
അധിക തുക
വാങ്ങിയിട്ടുണ്ടെങ്കില്‍
അത്
തിരിച്ചുപിടിക്കാനും
മറ്റേതെങ്കിലും
ഏജന്‍സിയെ കൊണ്ട്
പദ്ധതി
പൂര്‍ത്തീകരിക്കാനും
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഇ)
തുകയനുവദിച്ച്
ഉത്തരവായിട്ടും
ഏതെങ്കിലും കോളനികളുടെ
വികസനപദ്ധതികള്‍ ഇനിയും
ആരംഭിക്കാതെയുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
എന്തുകൊണ്ടാണ് താമസം
നേരിട്ടത്; ഇത്
പരിഹരിക്കാന്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
പട്ടികവര്‍ഗ്ഗ
വികസന വകുപ്പ് കോങ്ങാട്
മണ്ഡലത്തില്‍ നടപ്പിലാക്കുന്ന
പദ്ധതികള്‍
826.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
നിലവില്‍വന്നശേഷം
പട്ടികവര്‍ഗ്ഗ വികസന
വകുപ്പില്‍ നിന്നും
കോങ്ങാട്
മണ്ഡലത്തിലേക്ക്
ഭരണാനുമതി
നല്‍കിയിട്ടുള്ള
പദ്ധതികളുടെ വിശദവിവരം
നല്‍കാമോ;
(ബി)
പ്രസ്തുത
പദ്ധതികള്‍ക്ക്
അനുവദിച്ചിട്ടുള്ള തുക
ഉള്‍പ്പെടെ ബന്ധപ്പെട്ട
പ്രവൃത്തികളുടെ
പുരോഗതി വിവരങ്ങള്‍
സംബന്ധിച്ച വിശദാംശം
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
പട്ടികവര്‍ഗ്ഗ
വികസന വകുപ്പ് മുഖേനയുള്ള
ചികിത്സാ ധനസഹായം
827.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മാനന്തവാടി
മണ്ഡലത്തില്‍
പട്ടികവര്‍ഗ്ഗ വികസന
വകുപ്പ് മുഖാന്തിരം
എത്ര തുക ചികിത്സാ
ധനസഹായമായി
നല്‍കിയിട്ടുണ്ട്
എന്നും ആര്‍ക്കൊക്കെ
നല്‍കിയെന്നും
പേരുസഹിതം
വ്യക്തമാക്കാമോ;
പട്ടികവര്‍ഗ്ഗ
വിഭാഗത്തിന്റെ ചികിത്സാ
ധനസഹായം
828.
ശ്രീ.മോന്‍സ്
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികവര്‍ഗ്ഗ
വിഭാഗത്തിന്റെ ചികിത്സാ
ധനസഹായം ആ വിഭാഗത്തിലെ
ആളുകള്‍ക്ക് അവരുടെ
അക്കൗണ്ട് ഉള്ള
ബാങ്കുകളില്‍
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമാേ;
(ബി)
എസ്.ടി.
വിഭാഗത്തിന്റെ
അപേക്ഷകളില്‍ തീരുമാനം
ആയിട്ടും തുക
ലഭ്യമാകുന്നതിന്
ഉണ്ടാകുന്ന
കാലതാമസത്തിന് കാരണം
എന്താണെന്ന്
വ്യക്തമാക്കാമാേ;
(സി)
ഗുണഭാേക്താവിന്
തുക ലഭ്യമാകുന്ന
അറിയിപ്പ് മന്ത്രി
ഓഫീസില്‍ നിന്നാേ അതാത്
വകുപ്പില്‍ നിന്നാേ
നല്കുന്ന കാര്യം
പരിഗണിക്കുമാേ?
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക് വീട്
829.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
മാനന്തവാടി
മണ്ഡലത്തില്‍
പട്ടികവര്‍ഗ്ഗ വികസന
വകുപ്പിന്റെ
ധനസഹായത്താല്‍ എത്ര
വീടുകളാണ്
നിര്‍മ്മിക്കാന്‍
അനുമതി
നല്‍കിയിട്ടുള്ളത്;
(ബി)
ഏതെല്ലാം
പദ്ധതികള്‍ മുഖേനയാണ്
അപ്രകാരം പട്ടികവര്‍ഗ്ഗ
വിഭാഗങ്ങള്‍ക്ക് വീട്
അനുവദിച്ചിട്ടുള്ളത്;
(സി)
വീടുകളുടെ
നിലവിലെ അവസ്ഥ
മാനന്തവാടി മണ്ഡലത്തിലെ
പഞ്ചായത്ത് തിരിച്ച്
ലഭ്യമാക്കാമോ?
പട്ടികവര്‍ഗ്ഗകുടുംബങ്ങള്‍ക്ക്
കൈവശാവകാശരേഖ
830.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പാലക്കാട്
ജില്ലയില്‍ എത്ര
പട്ടികവര്‍ഗ്ഗകുടുംബങ്ങള്‍ക്ക്
കൈവശാവകാശരേഖ
നല്‍കിയെന്ന് താലൂക്കും
വില്ലേജും തിരിച്ചുള്ള
വിശദാശം നല്‍കാമോ?
ദുരിതാശ്വാസ
നിധിയില്‍ നിന്ന് ചികിത്സാ
സഹായം
831.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പട്ടികജാതി
ക്ഷേമവകുപ്പ്
മന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍
നിന്ന് ചികിത്സാ
സഹായത്തിനായി എത്ര രൂപ
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
കഴിഞ്ഞ
സര്‍ക്കാരിന്റെ
കാലയളവില്‍ പ്രസ്തുത
ദുരിതാശ്വാസ നിധിയില്‍
നിന്നും എത്ര രൂപ
ചികിത്സാ സഹായം
അനുവദിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
അയിലൂറില്
പ്രവര്‍ത്തിക്കുന്ന
പ്രീമെട്രിക് ഹോസ്റ്റൽ
832.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജക മണ്ഡലത്തില്‍
പട്ടികവര്‍ഗ്ഗ
വകുപ്പിന് കീഴില്‍
അയിലൂറില്
പ്രവര്‍ത്തിക്കുന്ന
പ്രീമെട്രിക്
ഹോസ്റ്റലിന്റെ
പ്രവര്‍ത്തനം
സര്‍ക്കാര്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
നിലവില്‍
വാടക കെട്ടിടത്തില്‍
പ്രവര്‍ത്തിക്കുന്ന ഈ
ഹോസ്റ്റലിന് സ്വന്തമായി
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(സി)
ഈ
ഹോസ്റ്റലിന് ആവശ്യമായ
ഭൂമി ഏറ്റെടുക്കുന്ന
നടപടി ഏത് ഘട്ടം
വരെയായി എന്ന്
വിശദമാക്കുമോ?
മൂവാറ്റുപുഴ
മണ്ഡലത്തിലെ പ്രീമെട്രിക്,
പോസ്റ്റ് മെട്രിക്
ഹോസ്റ്റലുകള്‍
833.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂവാറ്റുപുഴ
മണ്ഡലത്തില്‍
പ്രവര്‍ത്തിച്ചു വരുന്ന
പ്രീമെട്രിക്, പോസ്റ്റ്
മെട്രിക് ഹോസ്റ്റലുകള്‍
ഏതൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഹോസ്റ്റലുകള്‍
ഓരോന്നിലും എത്ര
കുട്ടികള്‍ വീതം
താമസിക്കുന്നുണ്ടെന്ന്
അറിയിക്കാമോ?
സ്റ്റാന്റ്
അപ്പ് ഇന്‍ഡ്യ പദ്ധതി
834.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ ആരംഭിച്ച
സ്റ്റാന്റ് അപ്പ്
ഇന്‍ഡ്യ പദ്ധതി
സംസ്ഥാനത്ത്നടപ്പാക്കിയിട്ടുണ്ടോ;
എങ്കില്‍ എന്നു മുതലാണ്
നടപ്പാക്കി
തുടങ്ങിയത്എന്നറിയിക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയിന്‍കീഴില്‍
നടപ്പു സാമ്പത്തിക
വര്‍ഷം അനുവദിച്ച
വായ്പകളില്‍ മുന്‍
വര്‍ഷത്തെ അപേക്ഷിച്ച്
കുറവ് ഉണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍
കാരണങ്ങള്‍
പരിശോധിച്ചിട്ടുണ്ടോ
എന്നറിയിക്കുമോ?
ആദിവാസികള്‍ക്കായുളള
ഭൂമിവിതരണ പദ്ധതി
835.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതരായ
ആദിവാസികള്‍ക്കായുളള
ഭൂമിവിതരണപദ്ധതി
ഇപ്പോള്‍
ഏതുഘട്ടത്തിലാണ്;
ഇതിനായി ആവശ്യമെങ്കില്‍
ഭൂമി വിലകൊടുത്ത്
വാങ്ങാന്‍ സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ജില്ലാതലകമ്മറ്റികള്
അംഗീകരിച്ച എത്ര
അപേക്ഷകള്‍ ഇപ്പോള്‍
സര്‍ക്കാരിന്റെ
മുന്നിലുണ്ട്; ഇതിനായി
മൊത്തം എത്ര ഹെക്ടര്‍
ഭൂമി
ആവശ്യമായിവരുമെന്ന്
വ്യക്തമാക്കുമോ;
(സി)
സുപ്രീംകോടതിവിധിപ്രകാരം
ലഭിച്ച 2367 ഏക്കര്‍
നിക്ഷിപ്തവനഭൂമിയില്‍
ആദിവാസികള്‍ക്ക് ഇതിനകം
വനാവകാശരേഖ
നല്‍കിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
എങ്കില്‍
ഇവര്‍ക്ക് ഇതിനുപകരം
പട്ടയംതന്നെ
നല്‍കുന്നതിന്
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശങ്ങള്‍
നല്‍കുമോ?
എസ്.സി/എസ്.ടി
കോളനികളില്‍ നടത്തിയ വികസന
പ്രവര്‍ത്തനങ്ങള്‍
836.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം എസ്.സി/എസ്.ടി
കോളനികളില്‍ നടത്തിയ
വികസന
പ്രവര്‍ത്തനങ്ങള്‍
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
ഫണ്ട് ഉപയോഗിച്ചാണ്
പ്രസ്തുത വികസന
പ്രവര്‍ത്തനങ്ങള്‍
നടത്തിയതെന്ന്
വ്യക്തമാക്കാമോ;
(സി)
എസ്.സി/എസ്.ടി
കോളനികളില്‍ വികസന
പ്രവര്‍ത്തനങ്ങള്‍
നടത്താനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
എസ്.സി/എസ്.ടി
കോളനികളില്‍
നടപ്പിലാക്കിയ പ്രസ്തുത
പദ്ധതികളില്‍
പ്രവൃത്തികളുടെ
നിര്‍മ്മാണം
ആരംഭിച്ചിട്ടും
പൂര്‍ത്തിയാക്കാന്‍
പറ്റാത്തവ എത്രയാണെന്ന്
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ; എത്ര
വര്‍ഷമായി നിര്‍മ്മാണം
അനന്തമായി
നീളുന്നുണ്ടെന്നും
അതിനുള്ള
കാരണമെന്താണെന്നും
വ്യക്തമാക്കാമോ?
കടപ്പാറ-തളികക്കല്ലിലേക്കുളള
റോഡ് നിര്‍മ്മാണം
837.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
മണ്ഡലത്തിലെ വണ്ടാഴി
പഞ്ചായത്ത് മംഗലം ഡാം
പരിസരത്തായി
പട്ടികവര്‍ഗ്ഗക്കാര്‍
താമസിക്കുന്ന
കടപ്പാറ-തളികക്കല്ലിലേക്കുളള
റോഡ്
നിര്‍മ്മാണത്തിന്റെ
നിലവിലെ സ്ഥിതി
എന്താണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
റോഡ് നിര്‍മ്മാണം
നടത്തുന്ന ഏജന്‍സി
ഏതാണെന്ന്
അറിയിക്കാമോ; ആയതിന്
ഉപയോഗിക്കുന്ന
ഫണ്ടിനെക്കുറിച്ച്
വിശദാംശം നല്‍കാമോ;
(സി)
കടപ്പാറ-തളികക്കല്ല്
റോഡ് നിര്‍മ്മാണവുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും തടസ്സം
നിലനില്‍ക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിച്ച് റോഡ്
നിര്‍മ്മാണം
ദ്രുതഗതിയിലാക്കാനുളള
നടപടികള്‍
സ്വീകരിക്കാമോ?
അംബേദ്കര്‍
ഗ്രാമവികസന പദ്ധതി
838.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17
ലെ അംബേദ്കര്‍
ഗ്രാമവികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി നല്കിയ
കളമശ്ശേരി നിയോജക
മണ്ഡലത്തിലെ കുന്നുകര
പട്ടികജാതി കോളനിയിലെ
നിര്‍മ്മാണ
പ്രവൃത്തിയുടെ ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തീകരിച്ചോ; ഇതു
സംബന്ധിച്ച
വിശദാംശങ്ങള്‍
വെളിപ്പെടുത്താമോ;
(ബി)
നിര്‍മ്മാണ
പ്രവൃത്തികള്‍
എന്നത്തേയ്ക്ക്
ആരംഭിക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
പട്ടികജാതി
കോളനിയായി പരിഗണിക്കുന്നതിന്
നടപടി
839.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍
ഉള്‍പ്പെട്ടവര്‍
സ്വന്തമായിട്ടോ
സര്‍ക്കാര്‍
ഏജന്‍സികളുടെ
സഹായത്തോടെയോ ഭൂമി
സ്വന്തമാക്കി വീടുകള്‍
നിര്‍മ്മിച്ച്
താമസമായിട്ടുളള അഞ്ചും
അതില്‍ കൂടുതലും
കുടുംബങ്ങള്‍
ഉള്‍പ്പെടുന്ന
പ്രദേശത്തെ പട്ടികജാതി
കോളനിയായി
കണക്കിലെടുത്ത്
വികസനപ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന് ഫണ്ട്
അനുവദിക്കുമോ;
(ബി)
ഇല്ലെങ്കില്‍
ഇത്തരം പ്രദേശങ്ങളെ
ഉള്‍പ്പെടുത്തുന്നതിന്
നടപടി സ്വീകരിക്കുമോ?
പൂഴിക്കുന്ന്
കോളനിയില്‍ നിര്‍മ്മിതി
കേന്ദ്രത്തിന്റെ നിര്‍മ്മാണ
പ്രവൃത്തികള്‍
840.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
നിയോജകമണ്ഡലത്തില്‍
അംബേദ്ക്കര്‍ ഗ്രാമം
പദ്ധതിയില്‍
ഉള്‍പ്പെട്ട കുളത്തൂര്‍
ഗ്രാമപഞ്ചായത്തിലെ
പൂഴിക്കുന്ന്
കോളനിയില്‍ അനുവദിച്ച
1കോടി രൂപയില്‍
നിര്‍മ്മിതി കേന്ദ്രം
എത്ര തുകയുടെ
നിര്‍മ്മാണ പ്രവൃത്തി
ആണ് പൂര്‍ത്തീകരിച്ചത്
എന്ന് വിശദമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തി ഏതു
വര്‍ഷത്തിലാണ്
ആരംഭിച്ചതെന്ന്
വ്യക്തമാക്കാമോ;
(സി)
കോളനി
നിവാസികള്‍ക്ക്
ബുദ്ധിമുട്ട്
ഉണ്ടാക്കുന്ന തരത്തില്‍
നിര്‍മ്മാണ
പ്രവൃത്തിയില്‍
ഗുരുതരമായ വീഴ്ച
വരുത്തിയ നിര്‍മ്മിതി
കേന്ദ്രത്തിന്റെ
ബന്ധപ്പെട്ട
ഉദ്യോഗസ്ഥരുടെ പേരില്‍
പാറശാല പട്ടികജാതി
വികസന ഓഫീസിലെ എസ്.സി
ഡെവലപ്മെന്റ് ഓഫീസര്‍
എന്ത് നടപടി
സ്വീകരിച്ചുവെന്ന്
വ്യക്തമാക്കാമോ;
(ഡി)
കോളനിയിലെ
ജനങ്ങള്‍ക്ക്
ഉപയോഗപ്രദമായ രീതിയില്‍
പ്രവൃത്തി
സമയബന്ധിതമായി
നടത്താത്ത നിര്‍മ്മിതി
കേന്ദ്രത്തിന്റെ
പേരില്‍ നിയമനടപടി
സ്വീകരിക്കുവാന്‍
കഴിയുമോ എന്ന്
വ്യക്തമാക്കാമോ ?
പട്ടിക
ജാതി പട്ടിക വര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കെതിരെയുള്ള
കുറ്റകൃത്യങ്ങള്‍ തടയാന്‍
നടപടി
841.
ശ്രീ.പി.ടി.
തോമസ്
,,
എ.പി. അനില്‍ കുമാര്‍
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പട്ടിക ജാതി പട്ടിക
വര്‍ഗ്ഗ
വിഭാഗങ്ങള്‍ക്കെതിരെയുള്ള
കുറ്റകൃത്യങ്ങള്‍
തടയുന്നതിന് 1989-ലെ
പട്ടിക ജാതി പട്ടിക
വര്‍ഗ്ഗ അതിക്രമം
തടയല്‍ നിയമം
ഫലപ്രദമായി
നടപ്പിലാക്കുന്നതിന്
സാധിക്കുന്നുണ്ടോ; ഇതു
മൂലം പ്രസ്തുത
വിഭാഗങ്ങള്‍ക്ക്
നേരെയുള്ള
അതിക്രമങ്ങളില്‍ കുറവ്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഇൗ
വിഭാഗങ്ങള്‍ക്കെതിരെയുള്ള
അതിക്രമങ്ങള്‍
സംബന്ധിച്ച കേസുകള്‍
സമയബന്ധിതമായി
തീര്‍പ്പ്
കല്‍പ്പിക്കുന്നതിനും
നഷ്ടപരിഹാരം
നല്‍കുന്നതിനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തത
നിയമ പ്രകാരം
2017-18-ല്‍
രജിസ്റ്റര്‍ ചെയ്ത എത്ര
കേസുകളില്‍ വിജയകരമായി
പ്രോസിക്യൂഷന്
നടപടികള്‍
പൂര്‍ത്തിയാക്കി
പ്രതികള്‍ക്ക് ശിക്ഷ
വാങ്ങി കൊടുക്കുവാന്‍
സാധിച്ചു എന്നതിന്റെ
കണക്ക് ലഭ്യമാണോ;
എങ്കില്‍ വിശദമാക്കുമോ;
(ഡി)
1989-ലെ
നിയമം സംബന്ധിച്ചുണ്ടായ
സുപ്രീം കോടതി വിധി
മൂന്നംഗ ബഞ്ച്
അസ്ഥിരപ്പെടുത്തിയ
സാഹചര്യത്തില്‍ ഇൗ
വിഭാഗങ്ങളോടുള്ള
അതിക്രമങ്ങള്‍ക്കെതിരെ
കര്‍ശന നടപടി
സ്വീകരിക്കുവാനുള്ള
അനുകൂല സാഹചര്യം
ഉണ്ടായിട്ടുണ്ടെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
എങ്കില്‍ ഇൗ നിയമ
പ്രകാരം രജിസ്റ്റര്‍
ചെയ്യുന്ന കേസുകളിലെ
അന്വേഷണം 60
ദിവസത്തിനകം
പൂര്‍ത്തിയാക്കുന്നതിനും
കോടതി നടപടികള്‍
മൂന്ന് മാസത്തിനകം
പൂര്‍ത്തിയാക്കുന്നതിനും
പ്രത്യേക ശ്രദ്ധ
നല്‍കുമോയെന്ന്
വ്യക്തമാക്കുമോ?
തൃശ്ശൂര്‍ ജില്ലയിലെ പഠന മുറി
പദ്ധതി
842.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വന്തം
വീടുകളില്‍ ആവശ്യമായ
പഠന സൗകര്യങ്ങള്‍
ഇല്ലാത്ത പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്ക്
പഠന മുറി നിര്‍മ്മിച്ച്
നല്കുന്ന പദ്ധതി
പ്രകാരം തൃശ്ശൂര്‍
ജില്ലയില്‍ നിന്നും
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
പദ്ധതി പ്രകാരം എത്ര
വിദ്യാര്‍ത്ഥികള്‍ക്ക്
പഠനമുറി നിര്‍മ്മിച്ച്
നല്‍കിയിട്ടുണ്ടെന്നും
ഇനി എത്രപേര്‍ക്ക്
നല്‍കാനുണ്ടെന്നും
വ്യക്തമാക്കാമോ?
കൊടക്കാട് മോഡല്‍
റസിഡന്‍ഷ്യല്‍ സ്കൂള്‍
843.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയിലെ എസ്.സി.
വിഭാഗം
കുട്ടികള്‍ക്കായി
പ്രവര്‍ത്തിക്കുന്ന ഏക
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളായ കൊടക്കാട്
മോഡല്‍ റസിഡന്‍ഷ്യല്‍
സ്കൂളില്‍ പ്ലസ് ടു
കോഴ്സ്
അനുവദിക്കാത്തതിനാല്‍
ഇവിടെ നിന്നും കോഴ്സ്
പൂര്‍ത്തീകരിക്കുന്ന
പാവപ്പെട്ട
കുട്ടികള്‍ക്ക് പ്ലസ്
ടു പഠനത്തിന് ഏറെ
പ്രയാസം നേരിട്ടുന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഇക്കാര്യത്തില്‍
അടിയന്തിര നടപടികള്‍
സ്വീകരിക്കുമോ?
ഓച്ചിറ
ഗവ. ഐ.ടി.ഐ.യിലെ കോഴ്സുകള്‍
844.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓച്ചിറ
ഗവ. ഐ.ടി.ഐ.യില്‍
ഏതെല്ലാം
കോഴ്സുകള്‍ക്ക്
അംഗീകാരം
ലഭിച്ചിട്ടുണ്ടെന്ന്
വിശദമാക്കുമോ;
(ബി)
ഇവിടെ
പുതിയതായി ഏതെല്ലാം
കോഴ്സുകള്‍
ആരംഭിക്കുന്നതിനുള്ള
നിര്‍ദ്ദേശം
പരിഗണനയിലുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
നിലവില്‍
എത്ര വിദ്യാര്‍ത്ഥികള്‍
ഇവിടെ
പഠിക്കുന്നുവെന്ന്
വിശദമാക്കുമോ?
വാമനപുരം
മണ്ഡലത്തില്‍ പഠനമുറി പദ്ധതി
845.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വാമനപുരം
നിയോജകമണ്ഡലത്തിലെ
ഒന്‍പത്
പഞ്ചായത്തുകളിലെ
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്ക്
പഠനമുറി നിര്‍മ്മിച്ച്
നല്കുന്ന പദ്ധതിയില്‍
എത്ര കുടുംബങ്ങളെ
ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഗുണഭോക്താക്കളുടെ
വിശദവിവരങ്ങള്‍
നല്‍കാമോ?
പട്ടികജാതി
- പട്ടികവര്‍ഗ്ഗ സംഘടനകള്‍
നടത്തുന്ന എയ്ഡഡ് കോളേജുകള്‍
846.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
- പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെട്ടവരുടെ
സംഘടനകളോ ട്രസ്റ്റുകളോ
നടത്തുന്ന എത്ര എയ്ഡഡ്
കോളേജുകളാണ്
സംസ്ഥാനത്ത്
നിലവിലുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ഈ വിഭാഗങ്ങള്‍ക്ക്
എയ്ഡഡ് കോളേജുകള്‍
അനുവദിച്ചിരുന്നോ;
എങ്കില്‍, എത്ര
കോളേജുകള്‍;
(സി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
ഇത്തരത്തിലുളള എയ്ഡഡ്
കോളേജുകള്‍ പ്രസ്തുത
വിഭാഗത്തില്‍പെട്ടവര്‍ക്ക്
അനുവദിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
സാമൂഹ്യതുല്യത
ഉറപ്പുവരുത്താന്‍
പട്ടികവിഭാഗത്തിലുൾപ്പെട്ടവരുടെ
സംഘടനകള്‍ക്ക് എയ്ഡഡ്
മേഖലയില്‍ കൂടുതല്‍
വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍
അനുവദിക്കുന്നതിന്
ശുപാര്‍ശ
നല്കിയിരുന്നോയെന്ന്
വ്യക്തമാക്കാമോ?
അട്ടത്തോട്
ട്രൈബല്‍ എല്‍.പി. സ്കൂള്‍
കെട്ടിടനിര്‍മ്മാണം
847.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ശബരിമല
വനാന്തര്‍ഭാഗത്ത്
സ്ഥിതിചെയ്യുന്ന
അട്ടത്തോട് ട്രൈബല്‍
എല്‍.പി. സ്കൂളിന്
ഇതേവരെ അടിസ്ഥാന
സൗകര്യങ്ങളൊന്നുംതന്നെ
ആയിട്ടില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്ന്
അറിയിക്കാമോ;
(ബി)
വനാവകാശനിയമപ്രകാരം
സ്കൂളിന് എത്രഭൂമിയാണ്
അനുവദിച്ചുനല്കിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
100
ശതമാനം കുട്ടികളും
പട്ടികവര്ഗ്ഗവിഭാഗത്തില്പ്പെട്ടവരായിട്ടും
പട്ടികവര്‍ഗ്ഗവകുപ്പിന്
ലഭിക്കുന്ന പൂള്‍ഡ്
ഫണ്ട് ഉപയോഗിച്ച് ഇവിടെ
സ്കൂള്‍കെട്ടിടം
നിര്‍മ്മിക്കാന്‍
കഴിയാത്തതിന്റെ കാരണം
വ്യക്തമാക്കാമോ;
(ഡി)
കെട്ടിടനിര്‍മ്മാണത്തിനായി
എത്ര രൂപയുടെ
എസ്റ്റിമേറ്റാണ്
പൊതുമരാമത്തുവകുപ്പ്
തയ്യാറാക്കിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ഇ)
പ്രസ്തുത
തുക ഈവര്‍ഷത്തെ പൂള്‍ഡ്
ഫണ്ടില്‍ നിന്നും
അനുവദിക്കാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളുടെ
കൊഴിഞ്ഞുപോക്ക്
848.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ആര്. രാമചന്ദ്രന്
,,
ജി.എസ്.ജയലാല്‍
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്കൂളുകളില്‍
നിന്ന് പട്ടികവര്‍ഗ്ഗ
വിഭാഗത്തില്‍പ്പെടുന്ന
വിദ്യാര്‍ത്ഥികളുടെ
കൊഴിഞ്ഞുപോക്കിന്റെ
കാരണങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
പൊതു
വിദ്യാലയ പ്രവേശനം
നേടുന്ന പ്രസ്തുത
വിഭാഗത്തില്‍പ്പെടുന്ന
കുട്ടികള്‍ക്ക് അവരുടെ
വിനിമയ ഭാഷയില്‍
നിന്നും പഠന മാധ്യമമായ
മലയാള ഭാഷയിലേക്ക്
വരുമ്പോഴുള്ള
പ്രയാസങ്ങള്‍
പരിഹരിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കാമോ;
(സി)
കൊഴിഞ്ഞുപോയ
പട്ടികവര്‍ഗ്ഗ
വിദ്യാര്‍ത്ഥികളെ
സ്കൂളുകളിലേക്ക്
മടക്കിക്കൊണ്ടുവരുന്നതിനും
കാെഴിഞ്ഞുപോക്ക്
ഇല്ലാതാക്കുന്നതിനും
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
പി.പി.പി
പദ്ധതി പ്രകാരമുളള എല്ലാ
ഐ.ടി.ഐ കളിലും ട്രേഡുകള്‍
849.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പിന്റെ
കീഴില്‍ പി.പി.പി
പദ്ധതി പ്രകാരമുളള
എല്ലാ ഐ.ടി.ഐ കളിലും
ട്രേഡുകള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
പി.പി.പി
പദ്ധതി പ്രകാരമുളള
ട്രേഡുകളില്‍ എത്ര
ട്രെയിനിംഗ്
ഇന്‍സ്ട്രക്ടര്‍
തസ്തികയാണുളളത്;
(സി)
ട്രെയിനിംഗ്
ഇന്‍സ്ട്രക്ടറുടെ
സ്ഥിരം തസ്തിക
സൃഷ്ടിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
എെ.ടി.എെ.
-കളില്‍ പരിശീലനം നേടുന്ന
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്കുള്ള
ആനുകൂല്യം
850.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
എെ.ടി.എെ. -കളില്‍
പരിശീലനം നേടുന്ന
പട്ടികജാതി
വിദ്യാര്‍ത്ഥികള്‍ക്ക്
എന്തെല്ലാം
ആനുകൂല്യങ്ങളാണ് നല്കി
വരുന്നതെന്നു
വ്യക്തമാക്കാമോ;
(ബി)
ഇൗ
വിഭാഗത്തിന് അര്‍ഹതയുളള
സാമ്പത്തിക
ആനുകൂല്യങ്ങളുടെ
പ്രതിമാസ നിരക്ക്, ഇവ
അനുവദിച്ചുകൊണ്ടുളള
സര്‍ക്കാര്‍ ഉത്തരവ്
എന്നിവ നല്‍കാമോ;
(സി)
വിദ്യാര്‍ത്ഥികള്‍ക്ക്
സാമ്പത്തികാനുകൂല്യങ്ങള്‍
നല്‍കുന്നത് പ്രതിമാസ
ഹാജര്‍ ശതമാനത്തിന്റെ
അടിസ്ഥാനത്തിലാണോ;
വിശദാംശങ്ങള്‍
നല്‍കാമോ?
പട്ടികജാതി
വികസന വകുപ്പിനുകീഴിലെ
എെ.ടി.എെ.കള്‍
851.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പിനുകീഴില്‍
പ്രവര്‍ത്തിക്കുന്ന
എെ.ടി.എെ.കള്‍
എത്രയെന്ന്
അറിയിക്കാമോ;
(ബി)
ഇതില്‍
എത്ര മോഡല്‍
റസിഡന്‍ഷ്യല്‍
എെ.ടി.എെ.കള്‍
ഉണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
വകുപ്പിനുകീഴിലെ
എെ.ടി.എെ.കള്‍ എല്ലാം
പ്രവര്‍ത്തനക്ഷമമാണോ;
പ്രസ്തുത
എെ.ടി.എെ.കളില്‍
സാങ്കേതിക മികവുള്ള
കോഴ്സുകള്‍
ആരംഭിക്കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
അടിമാലി
ട്രെെബല്‍ ഡവലപ്മെന്റ്
ഒാഫീസറുടെ നടപടികള്‍
852.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അഞ്ച്
കോടി രൂപ ചെലവിട്ട്
നിര്‍മ്മിച്ച
അടിമാലിയിലെ
ഹോസ്റ്റല്‍ കെട്ടിടം
ജനപ്രതിനിധികളെ
അറിയിക്കുക പോലും
ചെയ്യാതെ ഉദ്ഘാടനം
ചെയ്ത അടിമാലി
ട്രെെബല്‍ ഡവലപ്മെന്റ്
ഒാഫീസറുടെ നടപടികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ടിയാനെതിരെ
സ്വീകരിച്ചിട്ടുള്ള
നടപടിയെന്താണെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
നടപടികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെങ്കില്‍
അടിമാലി ടി. ഡി. ഒ.
യുടെ പ്രസ്തുത
നടപടികള്‍
അന്വേഷിക്കുവാന്‍
തയ്യാറാകുമോയെന്ന്
അറിയിക്കുമോ?
പ്രൊഫഷണല്‍
മേഖലകളില്‍ യോഗ്യതയുള്ള,
പട്ടികജാതി പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളില്പ്പെട്ടവര്ക്ക്തൊഴില്
853.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മെഡിക്കല്‍-എഞ്ചിനീയറിംഗ്-നേഴ്സിംഗ്-പാരാമെഡിക്കല്‍-ഫാര്‍മസി
എന്നീ പ്രൊഫഷണല്‍
മേഖലകളില്‍
യോഗ്യതയുള്ള,
പട്ടികജാതി
പട്ടികവര്‍ഗ്ഗ
വിഭാഗങ്ങളില്‍പ്പെട്ട
എത്ര പേര്
തൊഴില്‍രഹിതരായി
നിലവില്‍
സംസ്ഥാനത്തുണ്ട്;
വിശദവിവരം നല്‍കുമോ;
(ബി)
ടി
വിഭാഗത്തില്‍
ഉള്‍പ്പെടുന്ന
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
സ്വയംതൊഴില്‍
കണ്ടെത്തുന്നതിനും
പൊതുമേഖലാ /
സര്‍ക്കാര്‍ മേഖലകളില്‍
തൊഴില്‍
ലഭിയ്ക്കുന്നതിനുമായി
എന്തെല്ലാം പ്രത്യേക
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
അല്ലെങ്കില്‍
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദവിവരം നല്‍കുമോ;
(സി)
ഇതിനായി
എന്തെങ്കിലും പ്രത്യേക
കര്‍മ്മപദ്ധതിക്ക് രൂപം
നല്കുവാന്
ഉദ്ദേശിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കുമോ?
പട്ടികജാതി-പട്ടികവര്‍ഗ്ഗ
ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദേശ
തൊഴില്‍
854.
ശ്രീ.ബി.സത്യന്
,,
ആര്. രാജേഷ്
,,
എസ്.രാജേന്ദ്രന്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതിയില്‍പ്പെട്ട
അഭ്യസ്തവിദ്യരായ
യുവതീയുവാക്കള്‍ക്ക്
തൊഴില്‍
ലഭ്യമാക്കുന്നതിന് ഈ
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വിശദമാക്കുമോ;
(ബി)
മികച്ച
തൊഴില്‍ നേടുന്നതിനുള്ള
മത്സര പരീക്ഷകള്‍ക്കായി
ഈ വിഭാഗക്കാര്‍ക്ക്
എന്തെല്ലാം
പരിശീലനങ്ങളാണ്
സൗജന്യമായി
നല്കിവരുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പട്ടികജാതി,
പട്ടികവര്‍ഗ്ഗ
ഉദ്യോഗാര്‍ത്ഥികള്‍ക്ക്
വിദേശ രാജ്യങ്ങളില്‍
തൊഴില്‍
ലഭ്യമാക്കുന്നതിനായി
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമാണ്;
വിശദമാക്കാമോ;
(ഡി)
വിദേശത്ത്
തൊഴില്‍ നേടുന്നതിനായി
വായ്പാപദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
ലഭ്യമാക്കുമോ?
സര്‍ക്കാര്‍
വകുപ്പുകളിലെ
പട്ടികവര്‍ഗ്ഗവിഭാഗങ്ങളുടെ
പ്രാതിനിധ്യം
855.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
വകുപ്പുകളിലെ
പട്ടികവര്‍ഗ്ഗവിഭാഗങ്ങളുടെ
പ്രാതിനിധ്യം 2019
ജനുവരി 1-ാം തീയതിയുടെ
അടിസ്ഥാനത്തില്‍
അവലോകനം
നടത്തിയിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
വകുപ്പുകളിലാണ്
പട്ടികവര്‍ഗ്ഗവിഭാഗങ്ങള്‍ക്ക്
നിയമാനുസൃത
പ്രാതിനിധ്യമില്ലായെന്ന്
കണ്ടെത്തിയിട്ടുളളതെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
വകുപ്പുകളില്‍ പ്രത്യേക
നിയമനത്തിനായി തസ്തിക
റിസര്‍വ് ചെയ്ത്
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
കഴിഞ്ഞവര്‍ഷം
ഏതൊക്കെ
വകുപ്പുകളിലാണ്
ഇപ്രകാരം തസ്തിക
റിസര്‍വ് ചെയ്തതെന്നും
അതിലേക്കുളള
നിയമനപുരോഗതി
എന്തെന്നും
വെളിപ്പെടുത്താമോ;
(ഇ)
ഏതെങ്കിലും
തസ്തികയിലേക്ക്
യോഗ്യരായ വ്യക്തികളെ
ലഭിക്കാത്ത
സാഹചര്യമുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുളളതെന്ന്
വ്യക്തമാക്കാമോ?
ഒല്ലൂര്‍
മണ്ഡലത്തില്‍ കോര്‍പ്പസ്
ഫണ്ട് ഉപയോഗിച്ചുള്ള
പ്രവൃത്തികള്‍
856.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
പട്ടികജാതി കോര്‍പ്പസ്
ഫണ്ട് ഉപയോഗിച്ച്
ഒല്ലൂര്‍
നിയോജകമണ്ഡലത്തില്‍
നടത്തിയ പ്രവൃത്തികളുടെ
പേര്, അവയുടെ നിലവിലെ
പുരോഗതി എന്നിവ
വ്യക്തമാക്കാമോ?
കോര്‍പ്പസ്
ഫണ്ടില്‍ ഉള്‍പ്പെടുത്തിയ
പദ്ധതികള്‍
857.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വികസന വകുപ്പിന്റെ
കോര്‍പ്പസ് ഫണ്ടില്‍
ഉള്‍പ്പെടുത്തി 2019-20
വര്‍ഷത്തേക്ക് ഏതെല്ലാം
പദ്ധതികള്‍ക്കാണ്
അനുമതി നല്‍കിയത്;
വിശദമാക്കാമോ;
(ബി)
2019-20
ലെ കോര്‍പ്പസ് ഫണ്ടില്‍
ഉള്‍പ്പെടുത്താന്‍
മലപ്പുറം ജില്ലയില്‍
നിന്ന് ലഭിച്ച
പദ്ധതികള്‍, അവയുടെ
എസ്റ്റിമേറ്റ് തുക
എന്നിവ അറിയിക്കാമോ;
(സി)
കോര്‍പ്പസ്
ഫണ്ടില്‍
ഉള്‍പ്പെടുത്തി തുക
അനുവദിക്കുന്നതിന്
സ്വീകരിച്ചുവരുന്ന
മാനദണ്ഡങ്ങള്‍
വ്യക്തമാക്കാമോ;
(ഡി)
2018-19
ല്‍ കോര്‍പ്പസ്
ഫണ്ടില്‍
ഉള്‍പ്പെടുത്തി
മലപ്പുറം ജില്ലയില്‍
അനുവദിച്ച പദ്ധതികള്‍,
അവയുടെ തുക എന്നിവ
വ്യക്തമാക്കാമോ?
പുറ്റാട്ട്
കോളനിയിലെ കുടിവെള്ള
പദ്ധതിക്ക് കോര്‍പ്പസ് ഫണ്ട്
858.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുക്കം
നഗരസഭയിലെ
ഉരുളന്കുന്നത്ത്
പടിഞ്ഞാറെ പുറ്റാട്ട്
എസ്.സി. കോളനിയിലെ
കുടിവെള്ള പദ്ധതിക്ക്
കോര്‍പ്പസ് ഫണ്ട്
അനുവദിക്കണമെന്ന ആവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത
ആവശ്യത്തിന്മേല്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ;
(സി)
ഈ
പദ്ധതിക്ക് ഫണ്ട്
അനുവദിക്കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
തരിശു
ഭൂമിയില്‍ കൃഷി
859.
ശ്രീ.എം.ഉമ്മര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ആദിവാസികള്‍ക്ക്
തരിശുകിടക്കുന്ന ഭൂമി
ഏറ്റെടുത്ത് കൃഷി
നടത്താനുതകുന്ന
തരത്തിലുള്ള പദ്ധതികള്‍
ആവിഷ്ക്കരിച്ചു
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് ഏതെല്ലാം
ആദിവാസി മേഖലകളിലാണ്
പദ്ധതി
നടപ്പിലാക്കിയത്;
വിശദമാക്കാമോ;
(സി)
കഴിഞ്ഞ
സാമ്പത്തിക വര്‍ഷം
പ്രസ്തുത പദ്ധതിക്കായി
എത്ര തുകയാണ്
നീക്കിവച്ചത്;
അറിയിക്കാമോ;
(ഡി)
ഈ
പദ്ധതി തുടര്‍ന്നും
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ ഭൂമിയുടെ
ഉടമസ്ഥാവകാശം
ആദിവാസികള്‍ക്ക്
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കാമോ?
ആദിവാസി
സമൂഹത്തിലെ ആളുകളുടെ ജീവിത
നിലവാരം മെച്ചപ്പെടുത്തുന്ന
പദ്ധതി
860.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ആദിവാസി
സമൂഹത്തിലെ ആളുകളുടെ
ജീവിത നിലവാരം
മെച്ചപ്പെടുത്തുന്നതിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വിശദമാക്കുമാേ?
ആദിവാസി
കുട്ടികളുടെ പഠന നിലവാരം
മെച്ചപ്പെടുത്തുവാന്‍ പദ്ധതി
861.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പതിനാറിലധികം
ആദിവാസി കോളനികള്‍
സ്ഥിതി ചെയ്യുന്ന
കോതമംഗലം മണ്ഡലത്തിലെ
ആദിവാസി കുട്ടികളുടെ
പഠന നിലവാരം
മെച്ചപ്പെടുത്തുവാന്‍
ആവിഷ്കരിച്ച്
നടപ്പിലാക്കിയിട്ടുള്ള
പദ്ധതികള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി ഓരോ കോളനിയിലും
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
വിവിധ
കോളനികളിലായി എത്ര
കുട്ടികള്‍ക്ക്
പ്രസ്തുത പദ്ധതികളുടെ
പ്രയോജനം
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
മണ്ഡലത്തിലെ
ആദിവാസി കോളനികളില്‍
പുതിയ പദ്ധതികള്‍
നടപ്പിലാക്കുന്നത്
പരിഗണനയിലുണ്ടോ;
വിശദമാക്കാമോ?
ആദിവാസി
കുടുംബത്തിലെ ഒരാള്‍ക്ക് ജോലി
862.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒരു
ആദിവാസി കുടുംബത്തില്‍
ഒരാള്‍ക്ക് ജോലി എന്ന
പദ്ധതി
നടപ്പിലാക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയെന്ന്
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതി പ്രകാരം ഇതുവരെ
എത്രപേര്‍ക്ക് തൊഴില്‍
നല്കാന്
കഴിഞ്ഞുവെന്ന് ജില്ല
തിരിച്ചുള്ള കണക്കുകള്‍
നല്‍കാമോ;
(സി)
വാമനപുരം
നിയോജക മണ്ഡല
പരിധിക്കുള്ളില്‍
ഇപ്രകാരം ആര്‍ക്കൊക്കെ
ജോലി ലഭിച്ചുവെന്ന്
വിശദമാക്കാമോ?
ആദിവാസി
കുടുംബങ്ങള്‍ക്ക് നല്കിയ
ഭൂമി
863.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
ആദിവാസി
കുടുംബങ്ങള്‍ക്കാണ്
ഭൂമി
അനുവദിച്ചിട്ടുള്ളത്
എന്ന് വിശദമാക്കുമോ;
(ബി)
ഇതിനായി
എത്ര ഏക്കര്‍ ഭൂമിയാണ്
നല്‍കിയിട്ടുള്ളത്;
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ?
പ്രാക്തന
ഗോത്രവര്‍ഗ്ഗങ്ങളായ
കൊറഗരുടെ
ജീവസന്ധാരണത്തിനായുള്ള
പദ്ധതികള്‍
864.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയിലെ
ബദിയഡുക്കയിലും
പരിസരങ്ങളിലും
ജീവിക്കുന്ന പ്രാക്തന
ഗോത്രവര്‍ഗ്ഗങ്ങളായ
കൊറഗര്‍ക്ക് അവരുടെ
ജീവസന്ധാരണത്തിനായി
എന്തൊക്കെ പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
അട്ടപ്പാടിയിലെ
മില്ലറ്റ് ഗ്രാമം പദ്ധതി
865.
ശ്രീ.പാറക്കല്‍
അബ്ദുല്ല
,,
എന്‍. ഷംസുദ്ദീന്
,,
എം.ഉമ്മര്‍
,,
സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആദിവാസി
ക്ഷേമം മുന്‍നിര്‍ത്തി
അട്ടപ്പാടിയില്‍
2017-ല്‍ തുടക്കം
കുറിച്ച മില്ലറ്റ്
ഗ്രാമം പദ്ധതി ഇപ്പോള്‍
വഴിമുട്ടി
നില്ക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പദ്ധതിക്കായി
ഏറ്റെടുത്ത 2000
ഏക്കര്‍ ഭൂമി ഇപ്പോള്‍
തരിശായി കിടക്കുകയാണോ;
(സി)
ആദിവാസികള്‍ക്ക്
അവരുടെ പൂര്വ്വകാലകൃഷി
ചെയ്യുന്നതിന്
സൗകര്യമൊരുക്കുക,
പോഷകാഹാരക്കുറവ്
പരിഹരിക്കുക തുടങ്ങിയവ
പദ്ധതിയുടെ
ലക്ഷ്യമായിരുന്നോ;
(ഡി)
പദ്ധതിയുമായി
ബന്ധപ്പെട്ട് ഇതിനകം
കൈക്കൊണ്ട നടപടികള്‍
എന്തൊക്കെയാണ്;
ഭാവിയില്‍ എന്തൊക്കെ
നടപടികള്‍
കൈക്കൊള്ളാനാണുദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
നല്‍കുമോ?
പ്രളയത്തില്‍ പട്ടികജാതി
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്കുണ്ടായ
നാശനഷ്ടങ്ങളുടെ കണക്ക്
866.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019-ലെ
പ്രളയത്തില്‍
സംസ്ഥാനത്തെ പട്ടികജാതി
പട്ടികവര്‍ഗ്ഗ
കുടുംബങ്ങള്‍ക്കുണ്ടായ
നാശനഷ്ടങ്ങളുടെ കണക്ക്
ലഭ്യമാക്കിയിട്ടുണ്ടോ;
ഇതിന്റെ വിശദാംശം
നല്‍കാമോ;
(ബി)
പ്രസ്തുത
കുടുംബങ്ങള്‍ക്ക്
സര്‍ക്കാര്‍ നല്കിയ
സഹായങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കാമോ ?
ആലത്തൂരിൽ
വാത്സല്യ ക്ഷേമനിധി പദ്ധതി
ആനുകൂല്യം
867.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആലത്തൂര്‍
നിയോജക മണ്ഡലത്തില്‍
വാത്സല്യ ക്ഷേമനിധി
പദ്ധതി പ്രകാരം
എത്രപേര്‍ക്ക്
ആനുകൂല്യം
ലഭിക്കുമെന്ന്
വിശദീകരിക്കുമോ?
പട്ടികജാതി
വിഭാഗത്തിലെ ഭവനരഹിതര്‍
868.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പട്ടികജാതി
വിഭാഗത്തില്‍
ഉള്‍പ്പെടുന്ന എത്ര
ഭവനരഹിത കുടുംബങ്ങളെ
കണ്ടെത്തിയിട്ടുണ്ട് ;
പ്രസ്തുത
വിഭാഗത്തിൽപ്പെടുന്ന
എത്രപേര്‍ വീട്
ലഭിക്കുന്നതിനായി
അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ട്;
(ബി)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
പട്ടികജാതി
വിഭാഗത്തില്‍
ഉള്‍പ്പെട്ട എത്ര
പേര്‍ക്ക് വീട്
നിര്‍മ്മിക്കുന്നതിനുള്ള
ധനസഹായം
നല്ക്കിയിട്ടുണ്ട്;
വ്യക്തമാക്കാമോ?
മണ്‍പാത്രവ്യവസായം
പരമ്പരാഗത തൊഴിലാക്കിയവരുടെ
ക്ഷേമത്തിനായി പദ്ധതി
869.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ലക്ഷത്തിലധികം വരുന്ന
മണ്‍പാത്രവ്യവസായം
പരമ്പരാഗത
തൊഴിലാക്കിയവരുടെ
ക്ഷേമത്തിനായി ഇൗ
സര്‍ക്കാര്‍
എന്തെങ്കിലും പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
കുംഭാരന്മാരുടെ
ക്ഷേമത്തിനും
വിദ്യാഭ്യാസ സാംസ്കാരിക
ഉന്നമനത്തിനുമായി
കൂടുതല്‍ സമഗ്രമായ
പദ്ധതികള്‍
ആവിഷ്ക്കരിച്ച്
നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ?
കുംഭാരവിഭാഗത്തിനു
നല്കുന്ന ആനുകൂല്യം
870.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മണ്പാത്രതൊഴിലാളികളുടെ
മക്കള്‍ക്ക്
സ്കോളര്‍ഷിപ്പുകളും
ഗ്രാന്റുകളും
ഉള്‍പ്പെടെയുള്ള മറ്റ്
ആനുകൂല്യങ്ങള്‍
ലഭിക്കുന്നില്ല എന്ന
പരാതി
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
കുംഭാരന്മാര്ക്ക്
കൂടുതൽ
സംവരണാനുകൂല്യങ്ങളും
വിദ്യാർത്ഥികൾക്ക്
അര്‍ഹിക്കുന്ന
സ്കോളര്‍ഷിപ്പുകളും
ലഭ്യമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
നിലവില്‍
കുംഭാരവിഭാഗത്തിന്
നല്കി വരുന്ന
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
സംസ്ഥാന
പിന്നോക്ക വിഭാഗ വികസന
കോര്പ്പറേഷന് മുഖേനയുള്ള
കേന്ദ്രപദ്ധതികൾ
871.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
പിന്നോക്ക വിഭാഗ വികസന
കോര്പ്പറേഷന് മുഖേന
ഏതെങ്കിലും കേന്ദ്ര
ധനസഹായ പദ്ധതികള്‍
നടപ്പിലാക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
കേന്ദ്ര
പദ്ധതികളുടെ സംസ്ഥാന
വിഹിതം എത്രയാണെന്ന്
അറിയിക്കുമോ;
(സി)
സംസ്ഥാനത്തെ
കുടുംബശ്രീ
യൂണിറ്റുകള്‍ക്ക്
കേന്ദ്ര സഹായത്തോടെ
ഏതെങ്കിലും പദ്ധതി
നടപ്പിലാക്കുന്നുണ്ടോ;
വിശദവിവരം
ലഭ്യമാക്കുമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം സംസ്ഥാന
പിന്നോക്ക വിഭാഗ വികസന
കോര്പ്പറേഷന് മുഖേന
നടപ്പിലാക്കിയ വിവിധ
വായ്പാ പദ്ധതികളുടെ
ജില്ല തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമോ?
എസ്.ടി.
കോര്‍പ്പസ് ഫണ്ട്
872.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ഉദുമ നിയോജക
മണ്ഡലത്തില്‍ എസ്.ടി.
കോര്‍പ്പസ് ഫണ്ടില്‍
ഉള്‍പ്പെടുത്തി എത്ര
കോളനികളിലേക്കുള്ള
റോഡ്
ഗതാഗതയോഗ്യമാക്കുന്നതിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
അനുവദിച്ച
തുക അതാത്
പഞ്ചായത്തുകള്‍ക്ക്
കൈമാറി
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
ഭരണാനുമതി
പുറപ്പെടുവിച്ചിട്ടും
തുക പഞ്ചായത്തുകള്‍ക്ക്
നല്‍കാത്തത് കാരണം
പ്രവൃത്തി ടെണ്ടര്‍
ചെയ്യാന്‍ സാധിക്കാത്ത
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
അനുവദിച്ച തുക
പഞ്ചായത്തുകള്‍ക്ക്
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
പിന്നാക്ക
വിഭാഗ വികസന വകുപ്പിനെ
ശക്തിപ്പെടുത്തല്‍
873.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
പിന്നാക്കവിഭാഗ വികസന
വകുപ്പ്
ശക്തിപ്പെടുത്തുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍,
സര്‍ക്കാര്‍ ഇതിനോടകം
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ;
(ബി)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം, പ്രസ്തുത
വകുപ്പില്‍ പുതിയ
ഓഫീസോ, തസ്തികകളോ
സൃഷ്ടിച്ചിട്ടുണ്ടോ;
വിശദാംശങ്ങൾ നല്‍കാമോ;
(സി)
സംസ്ഥാന
പദ്ധതി വിഹിതത്തിന്റെ
എത്ര ശതമാനം തുകയാണ് ഇൗ
സാമ്പത്തിക വര്‍ഷം
പിന്നാക്ക സമുദായ വികസന
വകുപ്പിന്
ലഭ്യമാക്കിയിട്ടുളളത്;
(ഡി)
നിലവിലെ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പിന്നാക്ക
വിഭാഗങ്ങള്‍ക്കായി
നടപ്പിലാക്കിയ പുതിയ
പദ്ധതികളെന്തൊക്കെയാണ്;
വിശദമാക്കാമോ?
പിന്നോക്ക
വിഭാഗ വികസന വകുപ്പ്
ഡയറക്ടര്‍ നിയമനം
874.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
പിന്നോക്ക വിഭാഗ വികസന
വകുപ്പില്‍ ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
എത്ര പ്രാവശ്യം
ഡയറക്ടര്‍മാരെ
മാറ്റിയിട്ടുണ്ട്;
(ബി)
ഓരോ
ഡയറക്ടറും സേവനം
അനുഷ്ഠിച്ച കാലയളവ്
വ്യക്തമാക്കാമോ?
ജില്ലാ
ഗവണ്മെന്റ് പ്ലീഡര്‍ ഓഫീസിലെ
ലാേ ആഫീസര്‍ നിയമനം
875.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്ക്
എതിരെയുള്ള
അതിക്രമങ്ങള്‍ തടയുന്ന
നിയമപ്രകാരമുള്ള
കേസുകള്‍ മാേണിട്ടര്
ചെയ്യുന്നതിന് നിയമ
വകുപ്പില്‍ നിന്നും ലാേ
ആഫീസര്മാരെ എല്ലാ
ജില്ലാ ഗവണ്മെന്റ്
പ്ലീഡര്‍ ഓഫീസിലും
നിയമിക്കുന്നതുമായി
ബന്ധപ്പെട്ട്
പട്ടികജാതി-പട്ടികവര്‍ഗ്ഗ
ഡയറക്ടര്‍ സമര്‍പ്പിച്ച
പ്രൊപ്പാേസലിന്റെ
അടിസ്ഥാനത്തില്‍ നിയമ
വകുപ്പിന്റെ
പരിഗണനയിലുള്ള
14880/Admn
II(2)/2019/Law നമ്പര്‍
ഫയലില്‍ അനുകൂല നടപടി
സ്വീകരിക്കുമാേ;
വിശദമാക്കാമോ?
സംസ്ഥാന
നിയമ പരിഷ്ക്കരണ കമ്മീഷന്
പ്രവര്‍ത്തനം
876.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
നിയമ പരിഷ്ക്കരണ
കമ്മീഷന് ഇതിനകം എത്ര
ശിപാര്‍ശകളാണ്
നല്‍കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഏതൊക്കെ
ബില്ലുകളുടെ കരട്
പ്രസ്തുത കമ്മീഷന്
അവരുടെ വെബ് സെെറ്റില്‍
പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കുമോ;
(സി)
കമ്മീഷന്റെ
ശിപാര്‍ശയുടെ
അടിസ്ഥാനത്തില്‍ ഇൗ
സര്‍ക്കാര്‍ നിലവില്‍
വന്ന ശേഷം എത്ര
നിയമങ്ങള്‍ സഭ മുമ്പാകെ
കൊണ്ടുവന്ന്
പാസ്സാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
കമ്മീഷന്റെ
പ്രവര്‍ത്തനങ്ങള്‍ക്ക്
ഇതിനകം എന്ത് തുക
ചെലവഴിച്ചു എന്ന്
അറിയിക്കുമോ?
മോട്ടോര്‍
ആക്സിഡന്റ് ക്രൈം ടൈബ്യൂണല്‍
877.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എത്ര എം.എ.സി.ടി.
(മോട്ടോര്‍ ആക്സിഡന്റ്
ക്രൈം ടൈബ്യൂണല്‍)
പ്രവര്‍ത്തിക്കുന്നുണ്ടെന്ന്
ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്ന ശേഷം
എം.എ.സി.ടി.യുമായി
ബന്ധപ്പെട്ട എത്ര
കേസ്സുകള്‍ ഓരോ
വര്‍ഷവും ഉണ്ടാകുന്നു
എന്ന് ജില്ല തിരിച്ച്
വ്യക്തമാക്കാമോ;
(സി)
എം.എ.സി.ടി.
ഇല്ലാത്ത ജില്ലകള്‍
സംസ്ഥാനത്തുണ്ടോ എന്നും
എങ്കില്‍ അപകടങ്ങളുമായി
ബന്ധപ്പെട്ട കേസ്സുകള്‍
അത്തരം ജില്ലകളില്‍
എങ്ങനെയാണ് കൈകാര്യം
ചെയ്യുന്നതെന്നും
വ്യക്തമാക്കാമോ;
(ഡി)
എം.എ.സി.ടി.
സ്ഥാപിക്കാന്‍ എത്ര
ചെലവുണ്ടെന്നും ചില
ജില്ലകളില്‍
എം.എ.സി.ടി. ഇതുവരെ
സ്ഥാപിച്ചിട്ടില്ലെങ്കില്‍
സാമ്പത്തിക ബാധ്യതയാണോ
അതിന് കാരണമെന്നും
വ്യക്തമാക്കാമോ;
(ഇ)
പല
കേന്ദ്രങ്ങളില്‍
നിന്നും നിരന്തരമായ
ആവശ്യങ്ങളും ആവലാതികളും
ഉണ്ടായിട്ടും
കാസര്‍ഗോഡ് ജില്ലയില്‍
ഇതുവരെ എം.എ.സി.ടി.
സ്ഥാപിക്കാത്തത്
എന്തുകൊണ്ടാണെന്നും
ഇനി എപ്പോള്‍
സ്ഥാപിക്കുമെന്നും
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
പാനലിന് പുറത്ത് നിന്നുള്ള
അഭിഭാഷകരുടെ സേവനം
878.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
കേസുകള്‍ക്കായി
സുപ്രീംകോടതിയിലും
ഹൈക്കോടതിയിലും
ഹാജരാകുന്ന സംസ്ഥാന
സര്‍ക്കാരിന്റെ പാനലിന്
പുറത്ത് നിന്നുള്ള
അഭിഭാഷകരെ
നിശ്ചയിക്കുന്നത്
ആരാണ്; ഇവര്‍ക്കുള്ള
പ്രതിഫലം
നിശ്ചയിക്കുന്നതിനുള്ള
അധികാരം ആരില്‍
നിക്ഷിപ്തമാണ്;
(ബി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്ന ശേഷം ഏറ്റവും
കൂടുതല്‍ പ്രതിഫലം
നല്കി ഏത് കേസ്
വാദിക്കുന്നതിനാണ്
പുറത്ത് നിന്നുള്ള
പ്രമുഖ അഭിഭാഷകരെ
ചുമതലപ്പെടുത്തിയത്;
(സി)
പ്രസ്തുത
കേസ്
ഏതായിരുന്നുവെന്നും
അഭിഭാഷകന് നല്കിയ
പ്രതിഫലം
എത്രയായിരുന്നു;
വ്യക്തമാക്കുമോ?
ഗവണ്മെന്റ്
പ്ലീഡര്‍/പബ്ലിക്
പ്രോസിക്യൂട്ടര്‍ നിയമനം
879.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ കാേടതികളില്
ഗവണ്മെന്റ്
പ്ലീഡര്‍മാരെ
നിയമിക്കുന്നതിന്റെ
നടപടിക്രമങ്ങള്‍
എന്താെക്കെയാണെന്ന്
വിശദമാക്കാമാേ;
(ബി)
സംസ്ഥാനത്ത്
നിലവില്‍ എത്ര
ഗവണ്മെന്റ്
പ്ലീഡര്‍മാര്‍
ഉണ്ട്;അവരുടെ പേരും
ഒൗദ്യാേഗിക
മേല്‍വിലാസവും
ലഭ്യമാക്കാമാേ;
(സി)
സംസ്ഥാനത്ത്
നിലവില്‍ എത്ര പബ്ലിക്
പ്രോസിക്യൂട്ടര്‍മാരും
അഡീഷണല്‍ പബ്ലിക്
പ്രോസിക്യൂട്ടര്‍മാരും
ഉണ്ട്; അവരുടെ പേരും
ഒൗദ്യാേഗിക
മേല്‍വിലാസവും
ലഭ്യമാക്കുമാേ;
(ഡി)
സംസ്ഥാനത്ത്
പബ്ലിക്
പ്രോസിക്യൂട്ടര്‍,
അഡീഷണല്‍ പബ്ലിക്
പ്രോസിക്യൂട്ടര്‍
എന്നിവരെ
നിയമിക്കുന്നതിന്റെ
നടപടിക്രമങ്ങള്‍
എന്താെക്കെയാണെന്ന്
വിശദമാക്കാമാേ?
അഭിഭാഷകര്‍ക്കുള്ള
പ്രതിഫലം
880.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സുപ്രധാനമെന്ന്
സര്‍ക്കാര്‍ കരുതുന്ന
കേസുകള്‍
വാദിക്കുന്നതിന്
സര്‍ക്കാര്‍
വക്കീലന്മാര്ക്ക്
പുറമേ പുറത്തുനിന്നുള്ള
പ്രമുഖ അഭിഭാഷകരെ
പ്രതിഫലം നല്കി
സര്‍ക്കാര്‍
വിനിയോഗിക്കാറുണ്ടോ;
(ബി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം ഏതൊക്കെ
കേസുകള്‍
വാദിക്കുവാനാണ് കേരള
ഹൈക്കോടതിയിലും
സുപ്രീംകോടതിയിലും
ഇപ്രകാരം
പുറത്തുനിന്നുള്ള
അഭിഭാഷകരെ
വിനിയോഗിച്ചത്;
(സി)
ഇപ്രകാരം
നിയുക്തരായ ഓരോ പ്രമുഖ
അഭിഭാഷകര്‍ക്കും
പ്രതിഫലമായി നല്കിയ
തുക എത്രയെന്ന്
വ്യക്തമാക്കുമോ?
വയലാര്‍
അവാര്‍ഡ് നിര്‍ണ്ണയ സമിതി
അദ്ധ്യക്ഷ സ്ഥാനം
881.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയലാര്‍
അവാര്‍ഡ് നിര്‍ണ്ണയ
സമിതി അദ്ധ്യക്ഷ
സ്ഥാനത്ത് നിന്നും
പ്രൊഫ.എം.കെ. സാനു
രാജിവച്ചിട്ടുണ്ടോ;
(ബി)
കേരള
സാഹിത്യ അക്കാദമിയെ
പൂര്‍ണ്ണമായും
രാഷ്ട്രീയവല്‍ക്കരിച്ച
സാഹചര്യമാണെന്നും
ഇതിനാൽ നിഷ്പക്ഷമായി
പുരസ്ക്കാര നിര്‍ണ്ണയ
സമിതികള്‍ക്ക്
പ്രവര്‍ത്തിക്കുവാന്‍
കഴിയാത്ത സാഹചര്യം
ഉണ്ടായിട്ടുണ്ടെന്നുമുള്ള
ആക്ഷേപങ്ങൾ
ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
മലയാള
ഭാഷയും സാഹിത്യവും
രാഷ്ട്രീയ കക്ഷികളുടെ
പോഷകഘടകമായി
മാറുന്നതായി
പറയപ്പെടുന്ന അവസ്ഥ
ഒഴിവാക്കി നിഷ്പക്ഷമായി
അക്കാദമി
പ്രവര്‍ത്തിക്കുന്നതിന്
അനുവദിക്കുന്ന സാഹചര്യം
സര്‍ക്കാര്‍ തലത്തില്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
പ്ലാന്‍
ഫണ്ടില്‍ നിന്നുള്ള
പ്രവൃത്തികള്‍
882.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സാംസ്കാരിക
വകുപ്പിന്റെ 2018-19,
2019-20 വര്‍ഷങ്ങളിലെ
പ്ലാന്‍ ഫണ്ടില്‍
നിന്ന്, സാംസ്കാരിക
മേഖലയുടെ സമഗ്ര പുരോഗതി
ലക്ഷ്യമാക്കിയുള്ള
എന്തൊക്കെ
പ്രവൃത്തികള്‍ക്കാണ്
തുക
അനുവദിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഈ
പ്രവൃത്തികളും ആയതിന്
അനുവദിച്ച തുകയും ജില്ല
തിരിച്ച്
വ്യക്തമാക്കാമോ?
കേരള
പൂരക്കളി അക്കാദമിക്ക് ഫണ്ട്
883.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പയ്യന്നൂര്‍
ആസ്ഥാനമായി രൂപീകൃതമായ
കേരള പൂരക്കളി
അക്കാദമിയുടെ
പ്രവര്‍ത്തനങ്ങള്‍
സംഘടിപ്പിക്കുന്നതിന്
കഴിഞ്ഞ ബഡ്ജറ്റില്‍
ഫണ്ട്
വകയിരുത്തിയിട്ടില്ലാത്തതിനാല്‍
അക്കാദമിയുടെ
പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിന്
സാംസ്കാരിക വകുപ്പില്‍
നിന്നും ഫണ്ട്
അനുവദിക്കാന്‍ ആവശ്യമായ
നടപടികള്‍
സ്വീകരിക്കുമോ?
എറണാകുളം
ജില്ലയില്‍ ആംഗ്ലോഇന്‍ഡ്യന്‍
സാംസ്കാരിക നിലയം
884.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആംഗ്ലോ
ഇന്‍ഡ്യന്‍
സമുദായത്തിന്റെ
പ്രശ്നങ്ങള്‍
സംബന്ധിച്ച് നടന്ന
24.01.2017 ലെ
മീറ്റിംഗിലെ 5-ാം
നമ്പര്‍ തീരുമാനപ്രകാരം
എറണാകുളം ജില്ലയില്‍
ആംഗ്ലോഇന്‍ഡ്യന്‍
സാംസ്കാരിക നിലയം
നിര്‍മ്മിക്കുന്നതിനായി
ഭൂമി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
പ്രസ്തുത ഭൂമി
സംബന്ധിച്ച
വിശദാംശങ്ങള്‍
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഭൂമിയില്‍ സാംസ്കാരിക
നിലയം
നിര്‍മ്മിക്കുന്നതിനായി
പൂര്‍ത്തീകരിക്കേണ്ട
നടപടിക്രമങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ഡി)
ഇതു
സംബന്ധിച്ച് സാംസ്കാരിക
വകുപ്പിലെ C3/340/2019
നമ്പര്‍ ഫയലില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
വൈപ്പിനിലെ
അവര്‍ ലേഡി ഓഫ് ഹോപ് സംരക്ഷിത
സ്മാരകമാക്കാന് നടപടി
885.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംരക്ഷിത
സ്മാരകമാക്കാവുന്നതാണെന്ന്
പുരാവസ്തു വകുപ്പ്
റിപ്പോര്‍ട്ട് ചെയ്ത
കൊച്ചിയിലെ വൈപ്പിനില്‍
സ്ഥിതി ചെയ്യുന്ന
നൂറ്റാണ്ടുകള്‍
പഴക്കമുള്ള ആംഗ്ലോ
ഇന്ത്യന്‍ പള്ളിയായ
അവര്‍ ലേഡി ഓഫ്
ഹോപ്പിനെ സംരക്ഷിത
സ്മാരകമാക്കുന്നതിനായി
സാംസ്കാരിക വകുപ്പിന്റെ
18/B1/2019 നമ്പര്‍
ഫയലില്‍
സ്വീകരിച്ചിട്ടുള്ള
നടപടി വിശദമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
കൃഷ്ണപുരത്തെ
സാംസ്കാരിക വിനോദ സഞ്ചാര
കേന്ദ്രം
886.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
കൃഷ്ണപുരത്ത്
സാംസ്കാരിക വകുപ്പിന്റെ
അധീനതയിലുള്ള സ്ഥലത്ത്
നിര്‍മ്മിച്ച
സാംസ്കാരിക വിനോദ
സഞ്ചാര കേന്ദ്രത്തിന്റെ
പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിന്
എന്തെങ്കിലും
തടസ്സങ്ങള്‍
ഉണ്ടോയെന്ന്
വ്യക്തമാക്കാമോ;
ഇതിന്റെ
പ്രവര്‍ത്തനങ്ങള്‍
എന്നത്തേക്ക്
ആരംഭിക്കുവാന്‍ കഴിയും
എന്ന് വിശദമാക്കാമോ?
ഒറ്റപ്പാലത്ത്
സാംസ്ക്കാരിക നിലയം
887.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഒറ്റപ്പാലത്ത്
സാംസ്ക്കാരിക നിലയം
സ്ഥാപിക്കുന്നതിനായി
എത്ര രൂപയാണ്
അനുവദിച്ചിട്ടുളളത്;
ആയതിന് എന്നാണ്
ഭരണാനുമതി നല്‍കിയത്;
വിശദാംശം നല്‍കാമോ;
(ബി)
ഇതിന്റെ
നിര്‍മ്മാണ
പ്രവര്‍ത്തനം എന്ന്
ആരംഭിക്കുവാന്‍ കഴിയും;
(സി)
സാംസ്ക്കാരിക
നിലയം
നിര്‍മ്മിക്കുന്നതിന്റെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ?
മാവേലിക്കരയില്‍
സാംസ്ക്കാരിക നിലയം
സ്ഥാപിക്കുന്നതിനുളള
നടപടികള്‍
888.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മാവേലിക്കര
മണ്ഡലത്തില്‍
സാംസ്കാരിക നിലയം
സ്ഥാപിക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ;
(ബി)
മാവേലിക്കര
മണ്ഡലത്തില്‍
നാട്ടരങ്ങ് പദ്ധതി
നടപ്പിലാക്കുവാന്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
അക്കാമ്മ
ചെറിയാന് സാംസ്ക്കാരിക നിലയം
889.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേവികുളം
നിയോജകമണ്ഡലത്തിലെ
അക്കാമ്മ ചെറിയാന്
സാംസ്ക്കാരിക
നിലയവുമായി ബന്ധപ്പെട്ട
പ്രവൃത്തികള്‍ ഏത്
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി
യാഥാര്‍ത്ഥ്യമാക്കുന്നതിന്
ഇതുവരെ
സ്വീകരിച്ചിട്ടുളളതും
ശേഷിക്കുന്നതുമായ
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
നെന്മാറയില്
സര്‍ക്കാര്‍ ഉടമസ്ഥതയില്‍
സിനിമ തിയേറ്റര്‍
890.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
മണ്ഡലത്തില്‍
സര്‍ക്കാര്‍
ഉടമസ്ഥതയില്‍ സിനിമ
തിയേറ്റര്‍ ഇല്ലെന്ന
കാര്യം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
മണ്ഡലത്തില്‍
സിനിമ തിയേറ്റര്‍
അനുവദിക്കാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ;
(സി)
ഇതിനായി
എന്തെല്ലാം
മുന്നൊരുക്കങ്ങളാണ്
നിയോജകമണ്ഡലത്തില്‍
നടത്തേണ്ടതെന്ന്
വിശദമാക്കുമോ ?
നെയ്യാറ്റിന്‍കരയില്‍
കെ.എസ്.എഫ്.ഡി.സി.
തിയ്യേറ്റര്‍
891.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് പട്ടികജാതി
പട്ടികവര്‍ഗ്ഗ
പിന്നോക്കസമുദായക്ഷേമവും
നിയമവും സാംസ്കാരികവും
പാര്‍ലമെന്ററികാര്യവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
മണ്ഡലത്തില്‍
കെ.എസ്.എഫ്.ഡി.സി.-യുടെ
തിയ്യേറ്റര്‍
സ്ഥാപിക്കുന്നതിനുള്ള
നടപടി ക്രമങ്ങള്‍
പൂര്ത്തീകിരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിന്റെ
ഡി.പി.ആര്.
തയ്യാറാക്കിയിട്ടുണ്ടോ;
എത്ര കോടി രൂപയാണ്
ചെലവു വരുന്നതെന്ന്
വ്യക്തമാക്കുമോ?