കെ.എസ്.ബി.ഇ.യുടെ
പ്രവര്‍ത്തന നഷ്ടം
കുറയ്ക്കാന്‍ നടപടി
4231.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ബി.ഇ.യുടെ
പ്രവര്‍ത്തന നഷ്ടം
കുറച്ചുകൊണ്ടുവരുന്നതിന്
സാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രവര്‍ത്തന
നഷ്ടം
കുറച്ചുകൊണ്ടുവരുവാന്‍
ബോര്‍ഡ് സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
(സി)
2018,
2019 വര്‍ഷങ്ങളില്‍
ഉണ്ടായ പ്രകൃതി ദുരന്തം
കെ.എസ്.ഇ.ബി.ക്ക് എന്ത്
അധിക ബാധ്യതയാണ്
ഉണ്ടാക്കിയത്;
അറിയിക്കാമോ;
(ഡി)
കെ.എസ്.ഇ.ബി.യുടെ
പ്രവര്‍ത്തന നഷ്ടം
കൂടാന്‍ ഇത്
ഇടയാക്കിയിട്ടുണ്ടോ;
വിശദമാക്കാമോ?
കേരള
സംസ്ഥാന വൈദ്യുതി ബോര്‍ഡ്
ലിമിറ്റഡ് കമ്പനിയുടെ ബാധ്യത
4232.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സംസ്ഥാന വൈദ്യുതി
ബോര്‍ഡ് എന്നുമുതലാണ്
ലിമിറ്റഡ് കമ്പനി
ആക്കി മാറ്റിയത്;
പുതുതായി രൂപീകരിച്ച
ഇലക്ട്രിസിറ്റി ബോര്‍ഡ്
ലിമിറ്റഡ് കമ്പനിയുടെ
ബാധ്യത എത്രയായിരുന്നു;
ഇപ്പോള്‍ ബാധ്യത
എത്രയാണ്;
വ്യക്തമാക്കാമോ;
(ബി)
ബാധ്യത
കുറയ്ക്കുന്നതിനായി
എന്തൊക്കെ നടപടികളാണ്
ഇതേവരെ
സ്വീകരിച്ചിരിക്കുന്നത്;
വൈദ്യുതി ചാര്‍ജ്ജ്
ഇനത്തില്‍ വര്‍ധന
വരുത്താന്‍ ഇപ്പോള്‍
കമ്പനി തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഗാര്‍ഹിക
ഉപഭോക്താക്കളില്‍ നിന്നും
കെ.എസ്.ഇ.ബി.പണം ഈടാക്കുന്നത്
സംബന്ധിച്ച്
4233.
ശ്രീ.എസ്.ശർമ്മ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭവന
പുനര്‍ നിര്‍മ്മാണത്തെ
തുടര്‍ന്ന് വൈദ്യുതി
ഉപഭോഗം
വര്‍ദ്ധിക്കുകയും
സിംഗിള്‍ ഫേസ്
കണക്ഷനില്‍ നിന്നും
ത്രീ ഫേസ്
കണക്ഷനിലേയ്ക്ക് മാറ്റം
ആവശ്യമായി വരികയും
ചെയ്യുന്ന ഗാര്‍ഹിക
ഉപഭോക്താക്കളില്‍
നിന്നും സ്ലാബ്
മാറ്റുന്ന ഇനത്തില്‍
വാങ്ങുന്ന 5000 രൂപ
കൂടാതെ വൈദ്യുതി
പോസ്റ്റ്, ലൈന്‍ എന്നിവ
സ്ഥാപിക്കുന്നതിനും പണം
ഈടാക്കാന്‍
കെ.എസ്.ഇ.ബി.
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
വൈദ്യുതിയുടെ
ഉപയോഗത്തിന് അനുസരിച്ച്
പണം അടച്ചുവരുന്ന
ഗാര്‍ഹിക
ഉപഭോക്താക്കളില്‍
നിന്നും വീണ്ടും
വൈദ്യുതി പോസ്റ്റ്,
ലൈന്‍ എന്നിവ
സ്ഥാപിക്കുന്ന
ഇനത്തില്‍ പണം
വാങ്ങുന്നത് തടയാന്‍
സര്‍ക്കാര്‍ നടപടി
സ്വീകരിക്കുമോ?
സെന്‍ട്രല്‍
ഇലക്ട്രിസിറ്റി അതോറിറ്റി
നിഷ്കര്‍ഷിച്ചിട്ടുളള
മാനദണ്ഡങ്ങള്‍
4234.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വൈദ്യുതിയുടെ
ഗുണമേന്മയുടേയും
വിശ്വാസ്യതയുടേയും
നിലവിലെ സ്ഥിതി എന്താണ്
എന്നും ആയത് മറ്റു
സംസ്ഥാനങ്ങളിലേതുമായി
താരതമ്യം ചെയ്യുമ്പോള്‍
കേരളം എത്രാം സ്ഥാനത്ത്
എന്നതും
വ്യക്തമാക്കുമോ;
(ബി)
സംസ്ഥാനത്ത്
പല സ്ഥലങ്ങളിലുമുളള
വോള്‍ട്ടതാ
പ്രശ്നങ്ങളും നീണ്ടു
നില്ക്കുന്ന വൈദ്യുതി
തടസ്സങ്ങളും സമഗ്രമായ
ആസൂത്രണത്തിന്റെ
അഭാവവും ആസൂത്രണങ്ങളിലെ
തുടര്‍ച്ചയില്ലായ്മയും
സമയബന്ധിതമായ
വിഭവലഭ്യതയില്ലായ്മയും
മനുഷ്യവിഭവശേഷിയുടെ
അശാസ്ത്രീയ വിനിയോഗവും
ഈ രംഗത്തെ പ്രധാന
ന്യൂനതകളാണ് എന്നത്
സര്‍ക്കാര്‍
പരിശോധിച്ചുവോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുന്നതോടൊപ്പം
ഇവ പരിഹരിക്കാനായി
എന്തു നടപടികള്‍
സ്വീകരിച്ചുവരുന്നു
എന്നും വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
വൈദ്യുതരംഗത്ത്
വോള്‍ട്ടത, ആവൃത്തി,
ഹാര്‍മോണിക്സ്,
ന്യൂട്രല്‍ വോള്‍ട്ടത
എന്നിവയുടെ തോത് എത്ര
എന്നും ആയത്
സെന്‍ട്രല്‍
ഇലക്ട്രിസിറ്റി
അതോറിറ്റി
നിഷ്കര്‍ഷിച്ചിട്ടുളളത്
എത്ര എന്നും
വ്യക്തമാക്കുമോ?
കെ.എസ്.ഇ.ബി.
ഭൂമി പാട്ടത്തിന്
നല്‍കുന്നതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
4235.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇടുക്കിജില്ലയിലെ
പൊന്മുടി അണക്കെട്ടിന്
സമീപമുള്ള കെ.എസ്.ഇ.ബി.
കൈവശം വെച്ചിരിക്കുന്ന
ഭൂമി പാട്ടത്തിന്
നല്കുവാന്
കെ.എസ്.ഇ.ബി.
ഫുള്‍ബോര്‍ഡ് യോഗം
തീരുമാനം
എടുത്തിട്ടുണ്ടോ;
എങ്കില്‍ ഏത്
സഹകരണബാങ്കിന്
പാട്ടത്തിന് നല്‍കാനാണ്
തീരുമാനം എടുത്തതെന്നും
കെ.എസ്.ഇ.ബി. ഫുള്‍
ബോര്‍ഡ് യോഗത്തില്‍
പങ്കെടുത്തവര്‍
ആരെല്ലാമാണെന്നുമുള്ള
വിശദവിവരം നല്‍കുമോ;
(ബി)
പ്രസ്തുത
ഭൂമി പാട്ടത്തിന്
നല്‍കുന്നതിന്റെ
ഉദ്ദേശ്യലക്ഷ്യങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ;
(സി)
ഇതിനുവേണ്ടി
നടത്തിയ ടെന്‍ഡറില്‍
പങ്കെടുത്ത സഹകരണ
സ്ഥാപനങ്ങള്‍
ഏതെല്ലാമാണെന്നും അവര്‍
ക്വാട്ട് ചെയ്ത തുക
എത്രയാണെന്നുമുള്ളതിന്റെ
വിശദാംശം
വെളിപ്പെടുത്തുമോ?
കെ.എസ്.ഇ.ബി.
എല്‍. -നെ കെട്ടുറപ്പുള്ളതായ
സ്ഥാപനമാക്കി മാറ്റുന്നതിന്
നടപടി
4236.
ശ്രീ.ചിറ്റയം
ഗോപകുമാര്‍
,,
ജി.എസ്.ജയലാല്‍
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.എല്‍.
-നെ
പൊതുമേഖലയില്‍ത്തന്നെ
നിലനിര്‍ത്തിക്കൊണ്ട്
സാങ്കേതികമായി
മികവുറ്റതും
സാമ്പത്തികമായി
കെട്ടുറപ്പുള്ളതുമായ
സ്ഥാപനമാക്കി
മാറ്റുന്നതിന് ഈ
സര്‍ക്കാര്‍
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
കെ.എസ്.ഇ.ബി.യുടെ
പ്രവര്‍ത്തനച്ചെലവുകളും
വൈദ്യുതി
വാങ്ങല്ചെലവുകളും
കുറയ്ക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികള്‍
വിശദമാക്കുമോ;
(സി)
മിതമായ
നിരക്കില്‍
ദീര്‍ഘകാലത്തേക്ക്
വൈദ്യുതി
ലഭ്യമാക്കുന്നതിന്
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുന്നുവെന്നും,
അതിനായുള്ള
ക്രമീകരണങ്ങള്‍
സംബന്ധിച്ചുമുള്ള
വിവരങ്ങളും
ലഭ്യമാക്കുമോ;
(ഡി)
ദീര്‍ഘകാലത്തേക്ക്
വൈദ്യുതി കരാര്‍
ചെയ്യുന്നതിനുള്ള
ഡി.ബി.എഫ്.ഒ.ഒ.
രീതിയില്‍ സംസ്ഥാനം
പങ്കാളിയായിട്ടുണ്ടോ;
(ഇ)
കെ.എസ്.ഇ.ബി.
ജീവനക്കാരുടെ
കാര്യക്ഷമത
ഉയര്‍ത്തുന്നതിനും
സാങ്കേതികമായി മികവുറ്റ
ഒരു തൊഴില്‍ ശക്തി
ആക്കുന്നതിനും
സ്വീകരിക്കുന്ന
നടപടികള്‍
വ്യക്തമാക്കുമോ?
കേരള
സ്റ്റേറ്റ് ഇലക്ട്രിസിറ്റി
ബോര്‍ഡിന്റെ സഞ്ചിത നഷ്ടം
4237.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
സ്റ്റേറ്റ്
ഇലക്ട്രിസിറ്റി ബോര്‍ഡ്
ലിമിറ്റഡിന്റെ
ഇതുവരെയുള്ള സഞ്ചിത
നഷ്ടം എത്രയാണെന്നാണ്
വൈദ്യുതി റഗുലേറ്ററി
ബോര്‍ഡ്
കണ്ടെത്തിയിട്ടുള്ളത്;
(ബി)
സഞ്ചിത
നഷ്ടം
കുറച്ചുകൊണ്ടുവരുവാന്‍
എന്തൊക്കെ നടപടികളാണ്
ബോര്‍ഡ്
സ്വീകരിച്ചിട്ടുള്ളത്;
അത് വിജയപ്രദമാണെന്ന്
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ?
വന്‍കിട
സ്ഥാപനങ്ങളുടെ വൈദ്യുതി തുക
കുടിശ്ശിക
4238.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വന്‍കിട
സ്ഥാപനങ്ങള്‍
വലിയതോതില്‍ ഒട്ടേറെ
കാലങ്ങളായി വൈദ്യുതി
ബില്‍ കുടിശ്ശിക
വരുത്തിയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നിലവില്‍
ഏതൊക്കെ വന്‍കിട
സ്ഥാപനങ്ങളാണ് വൈദ്യുതി
തുക കുടിശ്ശിക
വരുത്തിയിട്ടുള്ളതെന്നും
അവ എത്രയെന്നുമുള്ള
വിവരം ലഭ്യമാക്കുമോ;
(സി)
പൊതുമേഖല
ഉള്‍പ്പെട്ട വന്‍കിട
സ്ഥാപനങ്ങളുടെ വൈദ്യുതി
ഉപയോഗം
നിയന്ത്രിക്കുന്നതിനും
കുടിശ്ശിക തുക
അടിയന്തിരമായി
പിരിച്ചെടുക്കുന്നതിനുമുള്ള
നടപടി സ്വീകരിക്കുമോ?
പുരപ്പുറ
സാേളാര്‍ പദ്ധതി
4239.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
പ്രതിദിന വെെദ്യുതി
ഉപഭാേഗം എത്രയാണ്;
(ബി)
കെ.എസ്.ഇ.ബി.
നടപ്പിലാക്കുന്ന
പുരപ്പുറ സാേളാര്‍
പദ്ധതി പ്രകാരം
പ്രതിദിന ഉപഭാേഗത്തില്
എത്ര മെഗാവാട്ട്
വെെദ്യുതി
ലാഭിക്കുവാന്‍
കഴിഞ്ഞിട്ടുണ്ടെന്ന്
വിവരിക്കാമാേ;
(സി)
പുരപ്പുറ
സാേളാര്‍ പദ്ധതി
വ്യാപകമാക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
സര്‍ക്കാര്‍
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമാേ?
വൈദ്യുതരംഗം
കാര്യക്ഷമമാക്കാന്‍ നടപടി
4240.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഊര്‍ജ്ജ
കേരള മിഷനില്‍
ഉള്‍പ്പെടുന്ന ദ്യുതി,
ട്രാന്‍സ്ഗ്രിഡ്, സൗര
എന്നീ വലിയ മുതല്‍
മുടക്കുള്ള പദ്ധതികളുടെ
ചെലവുകള്‍ യുക്തിസഹമായി
നിയന്ത്രിക്കാൻ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
വിശദമാക്കാമോ;
(ബി)
ഇതര
സംസ്ഥാനങ്ങളില്‍
വൈദ്യുതരംഗം സ്വകാര്യ
മേഖലയിലേക്ക്
വഴിമാറുമ്പോള്‍
സംസ്ഥാനത്ത്
കെ.എസ്.ഇ.ബിയെ
പൊതുമേഖലയില്‍
നിലനിര്‍ത്താനും
ജീവനക്കാരുടെ
കാര്യക്ഷമത
ഉറപ്പാക്കാനും
സാങ്കേതിക മായി
മികവുറ്റതാക്കാനും
സാമ്പത്തികമായി
കെട്ടുറപ്പ് ഉറപ്പു
വരുത്താനും ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വ്യക്തമാക്കുമോ;
(സി)
മുന്‍
സര്‍ക്കാര്‍ കാലയളവില്‍
വൈദ്യുതി ചാര്‍ജ് എത്ര
പ്രാവശ്യം
കൂട്ടുകയുണ്ടായിയെന്നും
അത്എത്രയെന്നും ഈ
സര്‍ക്കാര്‍ കാലയളവില്‍
ആയത് എത്രയെന്നും
വ്യക്തമാക്കുമോ;
(ഡി)
വൈദ്യുതമേഖല
ശക്തമാക്കി കുറഞ്ഞ
നിരക്കില്‍
ഉപഭോക്താക്കള്‍ക്ക്
വൈദ്യുതിയുടെ ലഭ്യത
ഉറപ്പുവരുത്തുവാനായി
സ്വീകരിച്ച മറ്റു
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമെന്നും
വ്യക്തമാക്കുമോ?
ട്രാന്‍സ്ഗ്രിഡ്
2.0 പദ്ധതിയുടെ
നടത്തിപ്പിനായുള്ള കരാറുകൾ
4241.
ശ്രീ.വി.ഡി.സതീശന്
,,
കെ.എസ്.ശബരീനാഥന്
,,
ഐ.സി.ബാലകൃഷ്ണന്
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഫ്ബി
വഴി നടപ്പിലാക്കുന്ന
ട്രാന്‍സ്ഗ്രിഡ് 2.0
പദ്ധതിയുടെ
നടത്തിപ്പിനായി ഏതൊക്കെ
കരാറുകളിലാണ് ഊര്‍ജ്ജ
വകുപ്പും കെ.എസ്.ഇ.ബി.
യും
ഏര്‍പ്പെട്ടിട്ടുള്ളത്;
എല്ലാ കരാറുകളുടെയും
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
പ്രസ്തുത
കരാർ പ്രകാരം സർക്കാർ
ഉത്തരവുകൾ
കെ.എസ്.ഇ.ബി.ക്ക്
ബാധകമാണെന്ന് പറയുമ്പോൾ
സര്‍ക്കാരിന്റെ
ഉത്തരവുകള്‍ ഒന്നും
ബാധകമല്ലെന്ന്
കെ.എസ്.ഇ.ബി പറയുന്നത്
എന്തുകൊണ്ടാണ്;
(സി)
നിയമപരമായി
ഉണ്ടാക്കിയ കരാര്‍
നിഷ്കര്‍ഷിക്കുന്ന
നിബന്ധനകള്‍
പാലിക്കാന്‍
കെ.എസ്.ഇ.ബി.ക്ക്
ബാധ്യതയുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
ഇന്ത്യന്‍
ഭരണഘടനയുടെ പന്ത്രണ്ടാം
വകുപ്പില്‍ സ്റ്റേറ്റ്
എന്ന
നിര്‍വചനത്തില്‍പ്പെടുന്ന
സര്‍ക്കാര്‍ കമ്പനിയായ
കെ.എസ്.ഇ.ബി.ക്ക്
സര്‍ക്കാര്‍
ഉത്തരവുകള്‍
ബാധകമല്ലാത്തത് ഏത്
നിയമത്തിന്റെ
പിന്‍ബലത്തിലാണ് എന്ന്
വിശദമാക്കാമോ?
കെ.എസ്.ഇ.ബി
യുടെ കേരള ഫൈബര്‍ ഒപ്ടിക്
നെറ്റ് വര്‍ക്ക് പദ്ധതി
4242.
ശ്രീ.റോജി
എം. ജോണ്‍
,,
അന്‍വര്‍ സാദത്ത്
,,
അനില്‍ അക്കര
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.,
ഐ.റ്റി. മിഷനുമായി
ചേര്‍ന്ന് കേരള ഫൈബര്‍
ഒപ്ടിക് നെറ്റ്
വര്‍ക്ക് എന്ന പേരില്‍
പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
(ബി)
വൈദ്യുതി
ബോര്‍ഡിന്റെ വിപുലമായ
നെറ്റ് വര്‍ക്ക്
സംവിധാനം ഈ
പദ്ധതിയ്ക്കായി
ഉപയോഗിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോയെന്നറിയിക്കാമോ;
(സി)
കെ-ഫോണ്‍
പദ്ധതിയ്ക്കായി
കെ.എസ്.ഇ.ബി.
ജീവനക്കാരുടെ സേവനം
എപ്രകാരമാണ്
ഉപയോഗിക്കുന്നത്;
വ്യക്തമാക്കാമോ;
(ഡി)
ഈ
പദ്ധതിയ്ക്കായി
കെ.എസ്.ഇ.ബി യുടെ
പോസ്റ്റ്
ഉള്‍പ്പെടെയുള്ളവ
ഉപയോഗിക്കുന്നതിന്
എന്ത് ഫീസ്
ഈടാക്കുവാനാണ്
തീരുമാനിച്ചിട്ടുള്ളത്;
വിശദമാക്കാമോ?
കെ.എസ്.ഇ.ബി.യുടെ
സേവനങ്ങള്‍
ആധുനികീകരിക്കുന്നതിനുള്ള
നടപടി
4243.
ശ്രീ.എ.
എന്‍. ഷംസീര്‍
,,
സജി ചെറിയാന്
,,
മുരളി പെരുനെല്ലി
,,
എം. നൗഷാദ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
സമ്പദ്സ്ഥിതിയുടെ
വികസനത്തിനനുസൃതമായി
ഉൗര്ജ്ജാവശ്യം
നിറവേറ്റുന്നതിന്
കെ.എസ്.ഇ.ബി.എൽ നെ
പ്രാപ്തമാക്കാന്‍
കെെക്കാെണ്ടിട്ടുള്ള
നടപടികള്‍
എന്താെക്കെയാണ്;
വിശദമാക്കുമോ;
(ബി)
പുനഃസംഘടിത
ത്വരിത ഉൗര്‍ജ്ജ
വികസനവും പരിഷ്കാരവും
പദ്ധതി പ്രകാരം
സംസ്ഥാനത്തു നടത്തിയ
പ്രവര്‍ത്തനങ്ങള്‍
എന്താെക്കെയാണ്;
പ്രസ്തുത പദ്ധതി
പൂര്‍ത്തിയായിട്ടുണ്ടാേ;
വിശദമാക്കുമോ;
(സി)
സാമ്പത്തിക
സ്ഥിതി ഭേദമില്ലാതെ
ഗ്രാമ-നഗര
പ്രദേശങ്ങളിലെ എല്ലാ
വീടുകള്‍ക്കും
വെെദ്യുതി ലഭ്യമാക്കിയ
സംസ്ഥാനത്തെ വെെദ്യുതി
ഉല്പാദന വിതരണ രംഗത്ത്
കേന്ദ്ര സര്‍ക്കാരിന്റെ
നയങ്ങളും നിയമഭേദഗതിയും
സൃഷ്ടിക്കാനിടയുള്ള
പ്രത്യാഘാതം
അറിയിക്കാമാേ;
(ഡി)
പുതിയ
കണക്ഷനുവേണ്ടി
അപേക്ഷിക്കുന്നതുള്പ്പെടെയുള്ള
ഉപഭാേക്തൃ സേവനങ്ങള്‍
ആധുനികീകരിക്കുന്നതിനും
ലളിതവല്‍ക്കരിക്കുന്നതിനും
സ്വീകരിച്ച നടപടികള്‍
എന്താെക്കെയാണ്;
വിശദമാക്കുമോ?
കേരള
ഊര്‍ജ്ജ മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
4244.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ഊര്‍ജ്ജ മിഷന്റെ
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ബി)
സൗരോര്‍ജ്ജത്തില്‍
നിന്നും വൈദ്യുതി
ഉല്‍പ്പാദനം
വ്യാപകമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ഊര്‍ജ്ജ
മേഖലയിലെ പുതിയ പദ്ധതികള്‍
4245.
ശ്രീ.പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം വെെദ്യുതി
ബോര്‍ഡ് ഊര്‍ജ്ജ
മേഖലയില്‍ പുതിയ
പദ്ധതികള്‍ക്ക് രൂപം
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കുമോ;
(ബി)
ഊര്ജ്ജോത്പാദനരംഗത്ത്
പ്രസ്തുത പദ്ധതികളിലൂടെ
എത്ര മെഗാവാട്ട് അധിക
വെെദ്യുതി
ഉല്പാദിപ്പിക്കാന്
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികളുടെ
നടത്തിപ്പിന് എത്ര തുക
ചെലവ്
പ്രതീക്ഷിക്കുന്നു; ഈ
തുക എപ്രകാരം
സമാഹരിക്കാനാണ്
ലക്ഷ്യമിടുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
കെ.എസ്.ഇ.ബി.
അവതരിപ്പിച്ച
വീടുകളില്‍ സോളാര്‍
പാനല്‍ പദ്ധതി
സംസ്ഥാനത്ത്
എവിടെയെങ്കിലും
നടപ്പാക്കിയിട്ടുണ്ടോ;
എങ്കില്‍ ജില്ല
തിരിച്ച് വിശദാംശം
വെളിപ്പെടുത്തുമോ?
ചെറുകിട
ജലവൈദ്യുത പദ്ധതി
4246.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാരിന്റെ കാലത്ത്
സംസ്ഥാനത്ത് ചെറുകിട
ജലവൈദ്യുത പദ്ധതികള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍ അതിലൂടെ എത്ര
മെഗാവാട്ട്
വൈദ്യുതിയാണ്
ഉല്പാദിപ്പിക്കുന്നത്;
വിശദമാക്കാമോ;
(ബി)
ചെറുകിട
ജലവൈദ്യുത
പദ്ധതികള്‍ക്ക് കേന്ദ്ര
സബ്സിഡി
ലഭിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
ഒരു
മെഗാവാട്ട് വൈദ്യുതി
ഉല്പാദിപ്പിക്കുന്ന
ചെറുകിട ജലവൈദ്യുത
പദ്ധതി സ്ഥാപിക്കുവാന്‍
നിലവില്‍ എത്ര തുക
ആവശ്യമായി വരുമെന്ന്
വിശദമാക്കാമോ?
നെന്മാറ
നിയോജകമണ്ഡലത്തിലെ ജലവൈദ്യുത
പദ്ധതികള്‍
4247.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെന്മാറ
നിയോജകമണ്ഡലത്തില്‍
ജലവൈദ്യുത പദ്ധതികള്‍
ആരംഭിക്കുന്നതിന്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
ഇതു
സംബന്ധിച്ച് നിലവില്‍
സര്‍വ്വെ
നടത്തിയിട്ടുണ്ടോ;
എങ്കിൽ വിശദാംശം
നല്‍കുമോ?
നാദാപുരം
മണ്ഡലത്തിലെ വൈദ്യുത പദ്ധതികൾ
4248.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നാദാപുരം
മണ്ഡലത്തില്‍ ഇപ്പോള്‍
നടന്നുവരുന്ന വൈദ്യുത
പദ്ധതികളുടെ നിലവിലെ
അവസ്ഥ വിശദമാക്കാമോ;
(ബി)
മണ്ഡലത്തില്‍
പുതിയ പദ്ധതികള്‍
ആലോചനയിലുണ്ടോ;
വിശദമാക്കുമോ;
(സി)
വീടുകളുടെ
മേല്‍ക്കൂരയില്‍
സൗരോര്‍ജ വൈദ്യുതി
ഉല്പാദിപ്പിക്കുന്ന
പദ്ധതിയില്‍
നാദാപുരത്ത് എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്; വിവരം
പഞ്ചായത്തടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ?
വര്‍ക്കല
മണ്ഡലത്തില്‍ വൈദ്യുതി
വകുപ്പ് നടപ്പിലാക്കിയ
പ്രവൃത്തികള്‍
4249.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
മണ്ഡലത്തില്‍ വൈദ്യുതി
വകുപ്പ് നടപ്പിലാക്കി
വരുന്ന പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വര്‍ക്കല മണ്ഡലത്തില്‍
ഏതെല്ലാം പദ്ധതികള്‍
നടപ്പിലാക്കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ ;
(സി)
പ്രസ്തുത
പദ്ധതികള്‍ക്ക് എത്ര
രൂപ
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ ?
ഇലക്ട്രിക്
വാഹനങ്ങള്‍ക്ക് ചാര്‍ജിംഗ്
പോയിന്റുകള്‍ സ്ഥാപിക്കാന്‍
നടപടി
4250.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഇലക്ട്രിക് വാഹനങ്ങളുടെ
ഉപയോഗം
പ്രോത്സാഹിപ്പിക്കുന്നതിന്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
ഇതിനുവേണ്ടി
എന്തെല്ലാം നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളത്
എന്ന് വ്യക്തമാക്കാമോ;
(സി)
ഇതിന്റെ
ഭാഗമായി പ്രധാനപ്പെട്ട
സര്‍ക്കാര്‍
കേന്ദ്രങ്ങളില്‍
ചാര്‍ജിംഗ്
പോയിന്റുകള്‍
സ്ഥാപിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
കോതമംഗലം
മിനി സിവില്സ്റ്റേഷന്
കേന്ദ്രീകരിച്ച്
ചാര്‍ജിംഗ് പോയിന്റ്
സ്ഥാപിക്കുന്നതിനു
വേണ്ട നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
കിഫ്ബി
വഴി ഊര്‍ജ്ജ വകുപ്പ്
നടപ്പിലാക്കുന്ന ട്രാന്‍സ്
ഗ്രിഡ് 2.0 പദ്ധതി
4251.
ശ്രീമതിഷാനിമോള്
ഉസ്മാന്
ശ്രീ.പി.ടി.
തോമസ്
,,
ടി.ജെ. വിനോദ്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കിഫ്ബി
വഴി നടപ്പിലാക്കുന്ന
ട്രാന്‍സ് ഗ്രിഡ് 2.0
പദ്ധതിയുടെ ഭാഗമായി
ഊര്‍ജ്ജ വകുപ്പ്
കെ.എസ്.ഇ.ബി, കിഫ്ബി
എന്നിവരുമായി ത്രികക്ഷി
കരാറില്‍
ഏര്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
നിയമപരമായി
ഉണ്ടാക്കിയിട്ടുളള ഈ
ത്രികക്ഷി കരാര്‍
പാലിക്കാനുളള കടമ
വൈദ്യുതി
ബോര്ഡിനില്ലേയെന്ന്
വ്യക്തമാക്കുമോ;
ഉണ്ടെങ്കില്‍ പ്രസ്തുത
കരാറിന്റെ
ലംഘനമുണ്ടായാല്‍
ഊര്‍ജ്ജ വകുപ്പിനാണോ
അത് ചൂണ്ടികാണിക്കാനുളള
നിയമപരമായ
ഉത്തരവാദിത്വമെന്ന്
വിശദമാക്കുമോ;
(സി)
ഊര്‍ജ്ജ
വകുപ്പ്
ഒപ്പുവച്ചിരിക്കുന്ന
പ്രസ്തുത കരാറിലെ
ടെന്‍ഡര്‍ നടപടികളില്‍
സര്‍ക്കാരിന്റെ
ഉത്തരവുകള്‍
പാലിക്കണമെന്ന
വ്യവസ്ഥയുണ്ടായിട്ടും
അത് പാലിക്കാത്തത്
കരാറിന്റെ
ലംഘനമാണോയെന്ന്
പരിശോധിക്കുമോ?
ജല
വെെദ്യുത പദ്ധതികളില്‍
നിന്നുള്ള വെെദ്യുതി ഉത്പാദനം
4252.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഡാമുകളിലെ ജലവെെദ്യുത
പദ്ധതികളില്‍ നിന്ന്
നിലവില്‍ എത്ര
മെഗാവാട്ട്
വെെദ്യുതിയാണ്
ഉത്പാദിപ്പിക്കുന്നത്
എന്ന്
വെളിപ്പെടുത്താമോ;
(ബി)
ഇത്
ആകെ ഉപഭോഗത്തിന്റെ
എത്ര ശതമാനം വരുമെന്ന്
വ്യക്തമാക്കാമോ?
മലപ്പുറം
- നിലമ്പൂര്‍ പ്രസരണ ലൈന്‍
4253.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം
- നിലമ്പൂര്‍ പ്രസരണ
ലൈന്‍ 110 കെ.വി. ആയി
ശേഷി
വര്‍ദ്ധിപ്പിക്കുന്ന
പ്രവൃത്തിയുടെ നിലവിലെ
അവസ്ഥ വിശദമാക്കാമോ;
(ബി)
ഈ
ലൈന്‍ എന്ന് കമ്മീഷന്
ചെയ്യാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
തേവരയില്‍
റാേഡിലെ
ട്രാന്സ്ഫാേര്മറുകള്
മാറ്റി സ്ഥാപിക്കാന്‍ നടപടി
4254.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാെച്ചി
തേവര പണ്ഡിറ്റ്
കറുപ്പന് റാേഡിലെ വീതി
കുറഞ്ഞ സ്ഥലത്ത്
സ്ഥാപിച്ചിരിക്കുന്ന
മൂന്നു
ട്രാസ്ഫാേര്മറുകള്
മൂലം നേരിടുന്ന
അപകടങ്ങളും ഗതാഗത
പ്രശ്നങ്ങളും
കണക്കിലെടുത്ത്
പ്രസ്തുത
ട്രാന്സ്ഫാേര്മറുകള്
ഇവിടെ നിന്നും മാറ്റി
സ്ഥാപിക്കുവാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടാേ ;
(ബി)
എങ്കില്‍
സ്വീകരിച്ചിട്ടുള്ള
നടപടി വ്യക്തമാക്കാമാേ;
(സി)
ജല
അതാേറിറ്റിയുടെ വക
സ്ഥലത്തേക്ക് മാറ്റി
സ്ഥാപിക്കുന്നതിനുള്ള
അനുവാദത്തിനായി അപേക്ഷ
സമര്‍പ്പിച്ചിട്ടുണ്ടാേ
;
(ഡി)
പ്രസ്തുത
അപേക്ഷയില്‍ ജല
അതാേറിറ്റിയുടെ അനുമതി
ലഭ്യമായിട്ടുണ്ടാേ;
വ്യക്തമാക്കാമാേ?
ജലവൈദ്യുത
പദ്ധതികളുടെ നവീകരണം
4255.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവൈദ്യുത
പദ്ധതികളില്‍ നിന്ന്
എത്ര യൂണിറ്റ്
വൈദ്യുതിയാണ്
സംസ്ഥാനത്ത് പരമാവധി
ഉല്പാദിപ്പിക്കുന്നത്
എന്ന് അറിയിക്കുമോ;
(ബി)
മഹാപ്രളയം
മൂലം സംസ്ഥാനത്തെ എത്ര
ജല വൈദ്യുത
പദ്ധതികള്‍ക്കാണ്
കേടുപാടുകള്‍ വന്നത്;
ഇവയുടെ അറ്റകുറ്റ
പണികള്‍
പൂര്‍ത്തിയാക്കാന്‍
എത്ര രൂപയാണ് ഓരോ
പദ്ധതിക്കും
ചെലവഴിച്ചതെന്ന്
വിശദമാക്കാമോ;
(സി)
ഇനി
ഏതെങ്കിലും പദ്ധതിയുടെ
പണി പൂര്‍ത്തിയാക്കാന്‍
ഉണ്ടോ; ഉണ്ടെങ്കില്‍
കാലതാമസം നേരിട്ടതിന്
കാരണം വ്യക്തമാക്കാമോ;
(ഡി)
പണികള്‍
പൂര്‍ത്തിയാക്കി
പദ്ധതികള്‍ എന്ന്
പ്രവര്‍ത്തിപ്പിക്കാനാകും
എന്ന് അറിയിക്കാമോ?
ജലവെെദ്യുത
പദ്ധതികള്‍ക്ക് കേന്ദ്ര
സബ്സിഡി
4256.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജലവെെദ്യുത
പദ്ധതികള്‍ക്ക് കേന്ദ്ര
സര്‍ക്കാര്‍ പ്രത്യേക
സബ്സിഡി
അനുവദിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
ഇത്
സംസ്ഥാനത്തിന് എത്ര
മാത്രം ഗുണകരമാണെന്ന്
വിശദമാക്കുമോ;
(സി)
കേന്ദ്രസഹായം
പ്രയോജനപ്പെടുത്തി
പുതിയ ജലവെെദ്യുത
പദ്ധതികള്‍
ആരംഭിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ഡി)
നിലവില്‍
പുറത്തുനിന്നു
വെെദ്യുതി
വാങ്ങുന്നതിന്
കെ.എസ്.ഇ.ബി. ഒരു
വര്‍ഷം എന്ത് തുകയാണ്
ചെലവഴിക്കുന്നത്;
(ഇ)
പുതിയ
അണക്കെട്ടുകള്‍
നിര്‍മ്മിക്കാതെ
നിലവിലുള്ള പവര്‍
ഹൗസുകളില്‍ കൂടുതല്‍
ജനറേറ്ററുകള്‍
സ്ഥാപിക്കുന്ന കാര്യം
ബോര്‍ഡ്
പരിശോധിച്ചിട്ടുണ്ടോ;
ഇതിലൂടെ എത്ര അധിക
വെെദ്യുതി
ഉല്പാദിപ്പിക്കുവാന്
സാധിക്കുമെന്നാണ്
കണക്കാക്കുന്നത്?
സംസ്ഥാനത്തെ
വൈദ്യുതി നിയന്ത്രണം
4257.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം സംസ്ഥാനത്ത്
പവര്‍കട്ട്
ഏര്‍പ്പെടുത്തിയിട്ടുണ്ടോ
എന്നറിയിക്കുമോ;
(ബി)
ഉല്പാദനത്തില്
ഉണ്ടാകുന്ന കുറവ് മൂലം
അടുത്ത വേനല്‍ക്കാലത്ത്
സംസ്ഥാനത്ത് പവര്‍കട്ടോ
ലോഡ് ഷെഡിംഗോ
ഏര്‍പ്പെടുത്തേണ്ടിവരുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
ട്രാന്‍സ്ഫോര്‍മറുകള്‍
സ്ഥാപിക്കല്‍
4258.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ഒല്ലൂര്‍ നിയോജക
മണ്ഡലത്തില്‍ എത്ര
ട്രാന്‍സ്ഫോര്‍മറുകള്‍
സ്ഥാപിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ട്രാന്‍സ്ഫോര്‍മറുകള്‍
പുതുതായി സ്ഥാപിച്ചതും
പകരം സ്ഥാപിച്ചതും
ഏതെല്ലാം
പ്രദേശത്താണെന്ന്
വ്യക്തമാക്കാമോ;
(സി)
മണ്ഡലത്തില്‍
ഇനി ഏതെല്ലാം
സ്ഥലങ്ങളില്‍
ട്രാന്‍സ്ഫോര്‍മര്‍
സ്ഥാപിക്കാന്‍
തീരുമാനിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
മങ്കട
മണ്ഡലത്തില്‍ സ്ട്രീറ്റ്
മെയിനുകള്‍ വലിക്കുന്ന
അപേക്ഷയിന്മേല്
സ്വീകരിച്ചിട്ടുള്ള നടപടികള്‍
4259.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മങ്കട
നിയോജകമണ്ഡലത്തിലെ
വിവിധ
ഗ്രാമപഞ്ചായത്തുകള്‍
സ്ട്രീറ്റ് മെയിന്‍
വലിക്കുന്നതിന്
കെ.എസ്.ഇ.ബി. യ്ക്ക്
അപേക്ഷകള്‍
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
അപേക്ഷയിന്മേല്
കെ.എസ്.ഇ.ബി.
സ്വീകരിച്ചിട്ടുള്ള
നടപടികള്‍ എന്തെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഗ്രാമപഞ്ചായത്തുകള്‍
നല്കിയ അപേക്ഷകള്‍
പ്രകാരം സ്ട്രീറ്റ്
മെയിനുകള്‍
വലിക്കുന്നതിന്
ആവശ്യമായ അടിയന്തിര
നടപടികള്‍
സ്വീകരിക്കുമോയെന്ന്
വെളിപ്പെടുത്താമോ?
നെടുമങ്ങാട്
മണ്ഡലത്തിലെ സമ്പൂര്‍ണ്ണ
വെെദ്യുതീകരണം
4260.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെടുമങ്ങാട്
നിയോജക മണ്ഡലം
സമ്പൂര്‍ണ്ണ
വെെദ്യുതീകൃത
മണ്ഡലമാക്കുന്നതിനായി
എത്ര തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
വിവിധ വകുപ്പുകള്‍
മുഖാന്തരം ചെലവഴിച്ച
തുകയുടെ വിശദാംശം
നല്‍കുമോ?
കഞ്ചിക്കോട്ടെ
വ്യവസായ മേഖലയിലെ വെെദ്യുതി
വിതരണം
4261.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കഞ്ചിക്കോട്ടെ
വ്യവസായ മേഖല
നേരിട്ടുകൊണ്ടിരിക്കുന്ന
വെെദ്യുതി
പ്രതിസന്ധികളും
തുടര്‍ച്ചയായി
ഉണ്ടാകുന്ന വെെദ്യുതി
വിതരണ തടസ്സങ്ങളും
കാരണം വ്യവസായ
യൂണിറ്റുകള്‍
സാമ്പത്തിക
നഷ്ടത്തിലാണെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്
പരിഹരിക്കുന്നതിനായി
അഡീഷണല്‍ സബ്
സ്റ്റേഷന്, അണ്ടര്‍
ഗ്രൗണ്ട് കേബിളിംഗ്
എന്നിവ ആരംഭിക്കുന്ന
കാര്യത്തിലുള്ള
പുരോഗതി വിശദമാക്കാമോ;
(ബി)
കഞ്ചിക്കോട്ടെ
വ്യവസായ മേഖലയിലെ
വെെദ്യുതി വിതരണവുമായി
ബന്ധപ്പെട്ട്
മാസ്റ്റര്‍ പ്ലാന്‍
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കിൽ വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
തൃശൂര്‍
ജില്ലയിലെ സൗരപദ്ധതി
4262.
ശ്രീ.കെ.
രാജന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സൗരപദ്ധതിയുടെ
ഭാഗമാകുന്നതിന് തൃശൂര്‍
ജില്ലയില്‍ നിന്നും
നിലവില്‍ എത്ര
അപേക്ഷകള്‍
കെ.എസ്.ഇ.ബി. ക്ക്
ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
അര്‍ഹരായ
ഗുണഭോക്താക്കള്‍ക്കായി
സോളാര്‍ പാനലുകള്‍
സ്ഥാപിക്കുന്നതിനുള്ള
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ?
വെെദ്യുതി
വകുപ്പിന്റെ നേതൃത്വത്തില്‍
സോളാര്‍ പാനല്‍
സ്ഥാപിക്കുന്ന പദ്ധതി
4263.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
വകുപ്പിന്റെ
ഉടമസ്ഥതയിലുളള
സ്ഥലങ്ങള്‍,
കെട്ടിടങ്ങള്‍
എന്നിവിടങ്ങളില്‍
സോളാര്‍ പാനല്‍
സ്ഥാപിക്കുന്ന പദ്ധതി
നിലവിലുണ്ടോ;ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
വെെദ്യുതി
വകുപ്പിന്റെ
നേതൃത്വത്തില്‍
സര്‍ക്കാര്‍ ഓഫീസുകള്‍,
സ്വകാര്യ കെട്ടിടങ്ങള്‍
എന്നിവിടങ്ങളില്‍
സോളാര്‍ പാനല്‍
സ്ഥാപിക്കാന്‍
പദ്ധതിയുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(സി)
വെെദ്യുതി
വകുപ്പിന്റെ
നേതൃത്വത്തില്‍
സോളാര്‍ വെെദ്യുതി
ഉല്‍പ്പാദിപ്പിക്കുന്ന
ഏതെങ്കിലും പദ്ധതി
നിലവിലുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
സൗരോര്‍ജ്ജ
വെെദ്യുതി
4264.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാനത്ത്
സൗരോര്‍ജ്ജ
വെെദ്യുതിയുടെ ഉല്പാദനം
കൂട്ടുന്നതിനായി
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അതിനുവേണ്ടി
സ്വീകരിച്ച നടപടികള്‍
എന്താെക്കെയെന്ന്
വിശദീകരിക്കാമോ?
അനര്‍ട്ടിന്റെ
പ്രവര്‍ത്തന വിപുലീകരണം
4265.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം അനര്‍ട്ടിന്റെ
പ്രവര്‍ത്തനം
വിപുലപ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ;
(ബി)
പ്രസ്തുത
വിപുലീകരണം വഴി
സംസ്ഥാനത്തിന്
ഉണ്ടായിട്ടുള്ള
നേട്ടങ്ങള്‍
എന്തെല്ലാമാണ്;
വിശദമാക്കുമോ?
കെട്ടിടങ്ങളില്‍
സോളാര്‍ പവര്‍പ്ലാന്റ്
4266.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
കെട്ടിടങ്ങളുടെ
മുകളില്‍ സോളാര്‍
പവര്‍പ്ലാന്റ്
സ്ഥാപിക്കുന്ന പദ്ധതി
സര്‍ക്കാര്‍
പ്രോത്സാഹിപ്പിക്കുന്നുണ്ടോ
;
(ബി)
എങ്കില്‍
ഇതുമൂലം ഉണ്ടാകുന്ന
നേട്ടങ്ങള്‍
എന്തൊക്കെയാണെന്നും
ഇതിനായി സര്‍ക്കാര്‍
എന്തൊക്കെ സഹായങ്ങളാണ്
നല്‍കുന്നതെന്നും
അറിയിക്കാമോ ;
(സി)
പ്രസ്തുത
പദ്ധതി നടത്തിപ്പിനായി
ഏതൊക്കെ ഏജന്‍സികളെയാണ്
ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ ?
വൈദ്യുതി
മോഷണം തടഞ്ഞ് ബോര്‍ഡിന്റെ
നഷ്ടം കുറയ്ക്കാന്‍ നടപടി
4267.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം നാളിതുവരെ എത്ര
വന്‍കിട, ചെറുകിട
വൈദ്യുതി മോഷണ
കേസ്സുകള്‍
കണ്ടെത്തിയിട്ടുണ്ടെന്നും
ഇതുമായി ബന്ധപ്പെട്ട്
എത്ര രൂപ ഫൈന്‍
ലഭിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കുമോ;
(ബി)
വൈദ്യുതി
മോഷണം തടയാനും അതിലൂടെ
ബോര്‍ഡിന്റെ നഷ്ടം
കുറയ്ക്കാനും
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തൊക്കെയാണ്;
വിശദാംശം
വ്യക്തമാക്കുമോ ?
ഇ-സേഫ്
പദ്ധതി
4268.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വൈദ്യുതി
അപകടങ്ങള്‍
ഒഴിവാക്കുന്നതിന്
കെ.എസ്.ഇ.ബി
ഇലക്ട്രിക്കല്‍
ഇന്‍സ്പെക്ടറേറ്റ്
വിഭാഗവുമായി ചേര്‍ന്ന്
ആവിഷ്ക്കരിച്ച ഇ-സേഫ്
പദ്ധതിയുടെ വിശദവിവരം
നല്‍കാമോ;
(ബി)
കെ.എസ്.ഇ.ബി.
ലിമിറ്റഡ് ഫീല്‍ഡ്
വിഭാഗം ജീവനക്കാരുടെ
സുരക്ഷയ്ക്കായി
എന്തെല്ലാം
സംവിധാനങ്ങളാണ്
ഒരുക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(സി)
ഡ്യൂട്ടിക്കിടെ
അപകടമരണം സംഭവിക്കുന്ന
ജിവനക്കാരുടെ
ബന്ധുക്കള്‍ക്ക് എന്ത്
തുകയാണ് നഷ്ടപരിഹാരം
നല്കാന്
വ്യവസ്ഥയുള്ളത് എന്ന്
വ്യക്തമാക്കാമോ?
വെെദ്യുതി
കമ്പി പൊട്ടി വീണുള്ള
മരണങ്ങള്
4269.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
കമ്പി പൊട്ടി വീണ്
ഷോക്കേറ്റുള്ള ദാരുണ
മരണങ്ങള് പതിവായിട്ടും
കെ.എസ്.ഇ.ബി. ഇത്
അവഗണിക്കുന്നതായ
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
കഴിഞ്ഞ
ഏതാനും
ദിവസങ്ങള്‍ക്കുള്ളില്‍
കോട്ടയം ജില്ലയില്‍
വെെദ്യുതി കമ്പി
പൊട്ടി വീണ് രണ്ടു
പേര് മരിച്ച സംഭവം
പരിശോധിച്ചിരുന്നോ
എന്ന് വ്യക്തമാക്കുമോ;
(സി)
ഇന്ത്യന്‍
വെെദ്യുതി നിയമം, 1956
അനുശാസിക്കുന്ന എല്ലാ
സുരക്ഷാ നടപടികളും ആറ്
മാസത്തിനകം
സ്വീകരിക്കുമെന്ന്
കെ.എസ്.ഇ.ബി.
ഹെെക്കോടതിയില്‍
ഉറപ്പു നല്‍കിയിട്ട്
വര്‍ഷങ്ങളായി എന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
വെെദ്യുതി
ലെെനില്‍ ഷോര്‍ട്ട്
സര്‍ക്യൂട്ട്
ഉണ്ടായാല്‍ താനേ
വെെദ്യുതി ബന്ധം
വിച്ഛേദിക്കുന്ന
സര്‍ക്യൂട്ട്
ബ്രേക്കര്‍ സംവിധാനം
ലോ ടെന്‍ഷന്‍ വിതരണ
ലെെനുകളില്‍
ഏര്‍പ്പെടുത്തുന്നതിനുള്ള
സാങ്കേതിക വിദ്യ
വികസിപ്പിച്ചെടുക്കുമോ;
വ്യക്തമാക്കുമോ;
(ഇ)
ലെെനുകളില്‍
ഇന്സുലേഷന് കമ്പികള്‍
ഉപയോഗിക്കുക, ഭൂഗര്‍ഭ
കേബിളുകളിലേക്ക് മാറുക
എന്നിവയാണ് ഇപ്പോഴത്തെ
ആശങ്കകള്‍ക്ക്
പരിഹാരമെന്ന്
കെ.എസ്.ഇ.ബി.
കരുതുന്നുണ്ടോ;
എങ്കില്‍ അടിയന്തര
നടപടികള്‍
സ്വീകരിക്കുമോ എന്ന്
അറിയിക്കുമോ?
വെെദ്യുതി
അപകടങ്ങള്‍
4270.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെെദ്യുതി
അപകടങ്ങള്‍ സമീപ
കാലത്ത് കൂടി വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
വെെദ്യുതി
അപകടങ്ങള്‍
കുറയ്ക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമാേ;
(സി)
ഇൗ
വര്‍ഷം എത്ര വെെദ്യുതി
അപകടങ്ങള്‍
ഉണ്ടായിട്ടുണ്ട്;
സംസ്ഥാനതല കണക്കുകള്‍
വിശദമാക്കാമാേ;
(ഡി)
ലെെന്‍
പാെട്ടി വീണാല്‍
വൈദ്യുതി ബന്ധം
ആട്ടാേമാറ്റിക്കായി ഓഫ്
ആകുന്ന സംവിധാനം
നടപ്പിലാക്കുന്നത്
സര്‍ക്കാര്‍
പരിഗണനയിലുണ്ടാേ എന്ന്
അറിയിക്കുമോ?
കെ.എസ്.ഇ.ബി.
സെക്ഷനുകള്‍
പുന:ക്രമീകരിക്കാന്‍ നടപടി
4271.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വിവിധ
കെ.എസ്.ഇ.ബി.
സെക്ഷനുകളുടെ പരിധിയിലെ
ഉപഭോക്താക്കളുടെ
എണ്ണത്തിലെ അന്തരവും
പ്രാദേശികമായ സൗകര്യവും
പരിഗണിച്ച് സെക്ഷനുകള്‍
പുന:ക്രമീകരിക്കാന്‍
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോയെന്ന്
അറിയിക്കുമോ?
വര്‍ക്കല
ഇലക്ട്രിക്കല്‍ സബ്ഡിവിഷന്
പുതിയ കെട്ടിടം
4272.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വര്‍ക്കല
ഇലക്ട്രിക്കല്‍
സബ്ഡിവിഷന്, സെക്ഷന്‍
ഓഫീസ് എന്നിവിടങ്ങളിലെ
സ്ഥലപരിമിതി പ്രസ്തുത
ഓഫീസുകളില്‍ എത്തുന്ന
പൊതുജനങ്ങള്‍ക്കും
ഉപഭോക്താക്കള്‍ക്കും
ബുദ്ധിമുട്ടുണ്ടാക്കുന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ഓഫീസുകളിലെ
സ്ഥലപരിമിതിയും
സൗകര്യകുറവും
പരിഹരിക്കുന്നതിന്
പുതിയ കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
എന്തെങ്കിലും
പദ്ധതികള്‍
തയ്യാറാക്കിയിട്ടുണ്ടോ;
(സി)
പുതിയ
കെട്ടിടത്തിന്
രൂപരേഖയും
എസ്റ്റിമേറ്റും
തയ്യാറാക്കി ആയത്
നിര്‍മ്മിക്കുന്നതിനുള്ള
നടപടി
ത്വരിതപ്പെടുത്തുമോ?
ചട്ടഞ്ചാല്‍
കെ.എസ്.ഇ.ബി. ഓഫീസിന് സ്ഥലം
4273.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ ചട്ടഞ്ചാല്‍
കെ.എസ്.ഇ.ബി. ഓഫീസിന്
സ്വന്തമായി കെട്ടിടം
നിര്‍മ്മിക്കുന്നതിന്
സ്ഥലം ലഭ്യമാക്കാന്‍
വകുപ്പ് എന്തെങ്കിലും
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പ്രസ്തുത
ഓഫീസ് ഇപ്പോള്‍
പ്രവര്‍ത്തിക്കുന്ന
തെക്കില്‍ വില്ലേജില്‍
റോഡ് സൗകര്യമുളള
റവന്യൂ ഭൂമി
പാട്ടത്തിന്
ലഭ്യമാക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
ഇല്ലെങ്കില്‍
പ്രസ്തുത ഓഫീസിനായി
പാട്ടവ്യവസ്ഥയില്‍ ഭൂമി
ലഭ്യമാക്കാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
നെല്ലിക്കുഴി
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസിന്റെ വാടക
4274.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാേതമംഗലം
മണ്ഡലത്തിലെ
നെല്ലിക്കുഴിയില്‍
പുതുതായി ആരംഭിച്ച
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസിന്റെ വാടക
പഞ്ചായത്താണ്
നല്‍കിവരുന്നതെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
മൂന്ന്
വര്‍ഷത്തെ കരാറില്‍ ആണ്
പഞ്ചായത്ത്
വാടകക്കെട്ടിടം
ലഭ്യമാക്കിയിട്ടുള്ളതെന്നും
2019 നവംബര്‍
മാസത്താേടെ പ്രസ്തുത
കരാര്‍
അവസാനിക്കുകയാണെന്ന
കാര്യവും
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(സി)
പ്രസ്തുത
സെക്ഷന്‍ ഓഫീസിന്റെ
വാടകക്കരാര്‍ കാലാവധി
അവസാനിക്കുന്നത്
ചൂണ്ടിക്കാട്ടി
സെക്ഷന്‍ ഓഫീസിന്റെ
വാടക കെ.എസ്.ഇ.ബി.
വഹിക്കണമെന്ന്
ആവശ്യപ്പെട്ട്
പഞ്ചായത്ത് നല്കിയ
നിവേദനത്തിന്മേല്
സ്വീകരിച്ചിട്ടുള്ള
തുടര്‍നടപടി
വിശദമാക്കാമാേ;
(ഡി)
പഞ്ചായത്തുമായുള്ള
വാടകക്കരാര്‍
അവസാനിക്കുന്ന
സാഹചര്യത്തില്‍
സെക്ഷന്‍ ഓഫീസിന്റെ
വാടക കെ.എസ്.ഇ.ബി.
വഹിക്കുന്നതിനു വേണ്ട
നടപടി സ്വീകരിക്കുമാേ?
പാറശ്ശാലയിലെ
ഇലക്ട്രിക്കല്‍ സെക്ഷന്‍
ഒാഫീസുകള്‍ക്ക് കെട്ടിടം
4275.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
നിയോജകമണ്ഡലത്തിലെ
പാറശ്ശാല, വെളളറട എന്നീ
ഇലക്ട്രിക്കല്‍
സെക്ഷന്‍
ഒാഫീസുകള്‍ക്ക്
സ്വന്തമായി
കെട്ടിടമില്ല എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
ഒാഫീസുകള്‍ക്ക്
കെട്ടിടം നിര്‍മ്മിച്ചു
നല്‍കുന്നതിനായി
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(സി)
വെളളറട
സെക്ഷന്‍ ഒാഫീസിന്
സ്വന്തമായി സ്ഥലമുണ്ടോ;
വിശദാംശം അറിയിക്കാമോ;
(ഡി)
പാറശ്ശാല
ഇലക്ട്രിക്കല്‍
സെക്ഷന്‍ ഒാഫീസിന്
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
ഗ്രാമപഞ്ചായത്ത് വക
സ്ഥലം അനുവദിച്ച്
നല്‍കിയിട്ടുണ്ടോ;
വിശദാംശം അറിയിക്കാമോ;
(ഇ)
പരിമിതമായ
സൗകര്യങ്ങളില്‍
വാടകക്കെട്ടിടങ്ങളില്‍
പ്രവര്‍ത്തിക്കുന്ന
പ്രസ്തുത
ഒാഫീസുകള്‍ക്ക്
കെട്ടിടം നിര്‍മ്മിച്ചു
നല്‍കുന്നതിനുളള
നടപടികള്‍ അടിയന്തരമായി
സ്വീകരിക്കുമോ?
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയിലേക്ക്
വൈദ്യുതി ബോര്‍ഡിന്റെ സംഭാവന
4276.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019
ആഗസ്റ്റിലെ പ്രളയ
ദുരന്ത ബാധിതര്‍ക്ക്
സഹായം എത്തിക്കുവാന്‍
വൈദ്യുതി ബോര്‍ഡ്
ജീവനക്കാര്‍
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക് സംഭാവന
നല്‍കിയിരുന്നോ;
എങ്കില്‍ എത്ര തുകയാണ്
സംഭാവനയായി
നല്‍കിയതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
ലഭിച്ച തുക
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
ഫണ്ടിലേക്ക് എന്നാണ്
നല്‍കിയത്;
(സി)
2018-ലെ
പ്രളയ സഹായമായി
വൈദ്യുതി ബോര്‍ഡ്
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക് തുക
നല്‍കിയിരുന്നോ;
എങ്കില്‍ എത്രയെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
2019-ലെ
പ്രളയത്തില്‍
ബോര്‍ഡിന്റെ സഹായമായി
ദുരിതാശ്വാസ
നിധിയിലേക്ക് എത്ര
തുകയാണ് സംഭാവന
നല്‍കിയതെന്ന്
വെളിപ്പെടുത്താമോ?
വയനാട്
ജില്ലയില്‍ സബ് സ്റ്റേഷന്
സ്ഥാപിക്കല്‍
4277.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ പുതിയ സബ്
സ്റ്റേഷനുകള്‍
അനുവദിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ഏതെല്ലാം സ്ഥലങ്ങളിലാണ്
സബ് സ്റ്റേഷന്
സ്ഥാപിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വെളിപ്പെടുത്താമോ?
ഏരൂരില്‍
കെ.എസ്.ഇ.ബി. സ്ഥാപിച്ച
ജി.എെ.എസ്. സബ്സ്റ്റേഷന്
4278.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയമസഭാ മണ്ഡലത്തിലെ
ഏരൂരില്‍ കെ.എസ്.ഇ.ബി.
സ്ഥാപിച്ച ജി.എെ.എസ്
സബ്സ്റ്റേഷന്റെ
സവിശേഷതകള്‍
എന്തെല്ലാമെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
സബ്സ്റ്റേഷന്
നിര്‍മ്മിക്കാന്‍ എത്ര
കാലാവധിയാണ്
അനുവദിച്ചിരുന്നതെന്ന്
അറിയിക്കുമോ;
(സി)
എത്ര
മാസം കൊണ്ടാണ്
നിര്‍മ്മാണം
പൂര്‍ത്തിയാക്കിയതെന്ന്
അറിയിക്കുമോ ; ഇതിലൂടെ
എന്ത് നേട്ടം
കെ.എസ്.ഇ.ബി.യ്ക്ക്
കൈവരിക്കാനായെന്ന്
അറിയിക്കുമോ;
(ഡി)
പ്രസ്തുത
സബ്സ്റ്റേഷന്
നിര്‍മ്മിക്കുന്നതിലേക്കായി
എത്ര തുകയാണ് ചെലവായത്
എന്ന് അറിയിക്കുമോ?
തമ്പലമണ്ണ
സബ് സ്റ്റേഷന് ശേഷി
വർധിപ്പിക്കാൻ നടപടി
4279.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തമ്പലമണ്ണ
33 കെ.വി. സബ്
സ്റ്റേഷന്റെ
സ്ഥാപിതശേഷി
വര്‍ധിപ്പിക്കുന്ന
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതി എന്ന് കമ്മീഷന്
ചെയ്യാന്‍ കഴിയുമെന്ന്
വ്യക്തമാക്കുമോ?
കല്ലറയില്‍
കെ.എസ്.ഇ .ബി സബ്സ്റ്റേഷന്
4280.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാമനപുരം
നിയാേജകമണ്ഡലത്തിലെ
കല്ലറ കേന്ദ്രമാക്കി
കെ.എസ്.ഇ.ബി
സബ്സ്റ്റേഷന്
ആരംഭിക്കുന്നതിനുള്ള
നടപടികള്‍ ഏതുവരെയായി
എന്നറിയിക്കാമാേ;
(ബി)
സബ്സ്റ്റേഷന്
നിര്‍മ്മിക്കുന്നതിനാവശ്യമായ
സ്ഥലം
ലഭ്യമായിട്ടുണ്ടാേ;
വിശദാംശം അറിയിക്കുമോ?
ഇരിക്കൂര്‍
മണ്ഡലത്തിലെ സബ്
സ്റ്റേഷനുകളുടെ നിര്‍മ്മാണം
4281.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇരിക്കൂര്‍
നിയോജകമണ്ഡലത്തിലെ
വൈദ്യുതി പ്രതിസന്ധി
പരിഹരിക്കുന്നതിനുവേണ്ടി
സ്ഥാപിക്കുന്ന
ശ്രീകണ്ഠാപുരം,
ചെമ്പേരി സബ്
സ്റ്റേഷനുകളുടെ
നിര്‍മ്മാണം ഏത്
ഘട്ടത്തിലാണെന്ന്
വിശദമാക്കാമോ;
(ബി)
നിര്‍മ്മാണം
പൂര്‍ത്തിയായില്ലെങ്കില്‍
എന്നത്തേക്ക്
പ്രവൃത്തികള്‍
പൂര്‍ത്തിയാക്കി
കമ്മീഷന് ചെയ്യാന്‍
കഴിയുമെന്ന്
വ്യക്തമാക്കാമോ?
വാഴൂര്‍
110 കെ.വി. സബ് സ്റ്റേഷന്
നിര്‍മ്മാണം
4282.
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വാഴൂര്‍
110 കെ.വി. സബ്
സ്റ്റേഷന്റെ
നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
പ്രവര്‍ത്തനങ്ങള്‍
ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തിക്ക് തുക
അനുവദിച്ച ഭരണാനുമതി
ഉത്തരവിന്റെ പകര്‍പ്പ്
ലഭ്യമാക്കാമോ;
(സി)
പ്രസ്തുത
പ്രവൃത്തിക്കായുള്ള
സ്ഥലമേറ്റെടുക്കല്‍
നടപടികള്‍ ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്നും
പ്രസ്തുത പദ്ധതിയുടെ
നിര്‍മ്മാണം എപ്പോള്‍
ആരംഭിക്കാന്‍
സാധിക്കുമെന്നും
വ്യക്തമാക്കാമോ ?
ജലവൈദ്യുത
പദ്ധതികള്‍ കേന്ദ്രീകരിച്ച്
അമ്യൂസ്മെന്റ് പാര്‍ക്കുകള്‍
4283.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ജലവൈദ്യുത പദ്ധതികള്‍
കേന്ദ്രീകരിച്ച്
അമ്യൂസ്മെന്റ്
പാര്‍ക്കുകള്‍
സ്ഥാപിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
എവിടെയെല്ലാമെന്നും ഓരോ
പദ്ധതിയുടെയും നിലവിലെ
സ്ഥിതിയും
വിശദമാക്കാമോ?
പ്രകൃതി ദുരന്തം കെ.എസ്.ഇ.ബി
ക്ക് വരുത്തിയ നഷ്ടം
4284.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019
ആഗസ്റ്റിലുണ്ടായ
പ്രകൃതി ദുരന്തം
കെ.എസ്.ഇ.ബി ക്ക്
ഉണ്ടാക്കിയ നഷ്ടം
എത്രയാണ്; വിശദാംശം
നല്‍കുമോ;
(ബി)
പ്രളയം
സംഭവിച്ച സ്ഥലങ്ങളിലെ
ജനങ്ങളുടെ ദുരിതം
മാറ്റുന്നതിന്
കെ.എസ്.ഇ.ബി നടത്തിയ
ഇടപെടലുകള്‍
എന്തൊക്കെയാണ്;
(സി)
ഈ
ശ്രമത്തില്‍
കെ.എസ്.ഇ.ബി
ജീവനക്കാര്‍ക്ക്
ജീവഹാനി
സംഭവിച്ചിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ജീവനക്കാരുടെ
കുടുംബത്തിന് എന്ത്
ആശ്വാസ നടപടിയാണ്
നല്‍കിയത്
വിശദമാക്കാമോ?
കെ.എസ്.ഇ.ബി.യുടെ
ഇന്സ്പെക്ഷന് ബംഗ്ലാവുകള്‍
4285.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.യുടെ
ഇന്സ്പെക്ഷന്
ബംഗ്ലാവുകള്‍
വിനോദസഞ്ചാരികള്‍ക്ക്
വാടകയ്ക്ക്
നല്കുമ്പോള്
ഇൗടാക്കുന്ന
വാടകനിരക്ക്
എത്രയാണെന്ന്
വിശദമാക്കാമോ;
(ബി)
വിനോദ
സഞ്ചാരികള്‍ക്ക്
പ്രസ്തുത
ഇന്സ്പെക്ഷന്
ബംഗ്ലാവുകള്‍
വാടകയ്ക്ക്
ലഭിക്കുന്നതിനുളള നടപടി
ക്രമം
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
ഇന്സ്പെക്ഷന്
ബംഗ്ലാവുകള്‍ക്ക്
ഒാണ്‍ലെെന്‍ ബുക്കിംഗ്
സൗകര്യമുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
ഇല്ലായെങ്കില്‍
അതേര്‍പ്പെടുത്താന്‍
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കാമോ?
വൈദ്യുത
പ്രസരണ രംഗത്തെ നഷ്ടം
കുറയ്ക്കാന്‍ നടപടി
4286.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം വൈദ്യുത പ്രസരണ
രംഗത്തെ നഷ്ടം
കുറയ്ക്കാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;എത്ര
രൂപയാണ്
ചെലവഴിച്ചതെന്ന്
വ്യക്തമാക്കാമോ?
ചേലക്കര
നിയോജക മണ്ഡലത്തില്‍
സ്ഥാപിച്ച
ട്രാന്‍സ്ഫോര്‍മറുകള്‍
4287.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിനായി
ചേലക്കര നിയോജക
മണ്ഡലത്തിലെ
പഴയന്നൂര്‍, ചേലക്കര,
ചെറുതുരുത്തി, ദേശമംഗലം
എന്നീ കെ.എസ്.ഇ.ബി.
സെക്ഷന്‍ ആഫീസ്
പരിധികളിലായി എത്ര
ട്രാന്‍സ്ഫോര്‍മറുകള്‍
പുതിയതായി
സ്ഥാപിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
ട്രാന്‍സ്ഫോര്‍മറുകള്‍
സ്ഥാപിച്ച സ്ഥലത്തിന്റെ
പേരുവിവരം സെക്ഷന്‍
ആഫീസ് തലത്തില്‍
വ്യക്തമാക്കാമോ?
വൈദ്യുത
പോസ്റ്റുകള്‍ മാറ്റി
സ്ഥാപിക്കുന്നതിന് നടപടി
4288.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യത്തിന് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തൃശൂര്‍-കാഞ്ഞാണി-വാടാനപ്പള്ളി
സംസ്ഥാന പാതയില്‍ റോഡ്
വികസനവുമായി
ബന്ധപ്പെട്ട
പ്രവൃത്തികള്‍
നടന്നുവരുന്ന ഭാഗത്തെ
എത്ര വൈദ്യുത
പോസ്റ്റുകള്‍ ഇതുവരെ
മാറ്റി
സ്ഥാപിച്ചുവെന്നും ഇനി
എത്ര പോസ്റ്റുകള്‍
മാറ്റി
സ്ഥാപിക്കാനുണ്ടെന്നും
അതിനായി സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്നും
വിശദമാക്കാമോ?
കായംകുളം
ഈസ്റ്റ് സെക്ഷന്‍ ഓഫീസ്
കെട്ടിടം നിര്‍മ്മാണം
4289.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കെ.എസ്.ഇ.ബി.
കായംകുളം ഈസ്റ്റ്
സെക്ഷന്‍ ഓഫീസ്
കെട്ടിടം
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
തികച്ചും
മന്ദഗതിയിലാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
എങ്കില്‍
പ്രസ്തുത നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
വേഗത്തിലാക്കുന്നതിന്
നടപടി
സ്വീകരിക്കുമാേയെന്ന്
വ്യക്തമാക്കാമോ ?
മാവേലിക്കര
മണ്ഡലത്തില്‍ വെെദ്യുതി
വകുപ്പ് നടപ്പിലാക്കിയ
പദ്ധതികള്‍
4290.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
മാവേലിക്കര
മണ്ഡലത്തില്‍ വെെദ്യുതി
വകുപ്പ് നടപ്പിലാക്കിയ
പദ്ധതിയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
2019-20
സാമ്പത്തിക വര്‍ഷം
മണ്ഡലത്തില്‍
നടപ്പിലാക്കാന്‍
തീരുമാനിച്ചിട്ടുള്ള
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കുമോ?
കോട്ടയ്ക്കല്‍
പുന്നംചോല പ്രദേശത്തെ
വോള്‍ട്ടേജ് ക്ഷാമം
4291.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
നിയോജകമണ്ഡലത്തിലെ
എടയൂര്‍
ഗ്രാമപഞ്ചായത്തിലെ
പുന്നംചോല നിവാസികള്‍
നല്കിയ അപേക്ഷ
വൈദ്യുതി വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
പ്രദേശത്തെ വോള്‍ട്ടേജ്
ക്ഷാമം പരിഹരിക്കുവാന്‍
വേണ്ടി തിരൂര്‍
ഡെപ്യൂട്ടി ചീഫ്
എഞ്ചിനീയര്‍
ഇലക്ട്രിക്കല്‍
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
വ്യക്തമാക്കുമോ?
കോട്ടയ്ക്കല്‍
മണ്ഡലത്തില്‍ പുതിയ
ട്രാന്‍സ്ഫോര്‍മറുകള്‍
4292.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
മണ്ഡലത്തില്‍ പുതിയ
ട്രാന്‍സ്ഫോര്‍മറുകള്‍
സ്ഥാപിക്കുന്നത്
സംബന്ധിച്ച്
സെക്ഷനുകളിലും
അസിസ്റ്റന്റ്
എക്സിക്യൂട്ടീവ്
എന്‍ജിനീയര്‍,
എക്സിക്യൂട്ടീവ്
എന്‍ജിനീയര്‍
ഓഫീസുകളിലും നിലവിലുള്ള
പ്രൊപ്പോസല്‍
പരിശോധിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
മണ്ഡലത്തില്‍ നിന്ന്
ത്രീഫേസ് ലെെനുകളാക്കി
മാറ്റുന്നതിനായി എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
അതിനുള്ള നടപടി
സ്വീകരിക്കുമോയെന്ന്
വെളിപ്പെടുത്താമോ ;
(സി)
കോട്ടയ്ക്കല്‍
മണ്ഡലത്തിലെ
വോള്‍ട്ടേജ് ക്ഷാമം
പരിഹരിക്കുന്നതിന്
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ;
(ഡി)
കാടാമ്പുഴ
കെ.എസ്.ഇ.ബി. ഓഫീസിന്റെ
കെട്ടിടനിര്‍മ്മാണം
സംബന്ധിച്ച്
സര്‍ക്കാരിലും
ബോര്‍ഡിലും ഉള്ള
ഫയലിന്റെ
അവസ്ഥയെന്താണെന്ന്
അറിയിക്കുമോ; പ്രസ്തുത
കെട്ടിടനിര്‍മ്മാണത്തിനാവശ്യമായ
നടപടി
സ്വീകരിക്കുമോയെന്ന്
വ്യക്തമാക്കുമോ?
പോത്താനിക്കാട്
കെ.എസ്.ഇ.ബി.സെക്ഷന്‍ ഓഫീസ്
കെട്ടിട നിര്‍മ്മാണം
4293.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് വൈദ്യുതി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂവാറ്റുപുഴ
പോത്താനിക്കാട്
കെ.എസ്.ഇ.ബി. സെക്ഷന്‍
ഓഫീസിന്റെ കെട്ടിട
നിര്‍മ്മാണത്തിനായി
എന്താെക്കെ നടപടികളാണ്
സ്വീകരിച്ചിട്ടുളളതെന്നും
അവയുടെ നിലവിലെ
സ്ഥിതിയും
അറിയിക്കാമോ;
(ബി)
പ്രസ്തുത
കെട്ടിട നിര്‍മ്മാണം
ആരംഭിക്കാത്തതിന്റെ
കാരണവും ആയത് എപ്പോള്‍
തുടങ്ങാന്‍
കഴിയുമെന്നും
വ്യക്തമാക്കാമോ?