ഇ-ഗസറ്റ്
പരിശോധിച്ച് അവകാശ
സര്‍ട്ടിഫിക്കറ്റുകൾ
അനുവദിക്കുന്നതിന് അനുമതി
3147.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മരണപ്പെട്ടവരുടെ
ആശ്രിതര്‍ക്ക് താലൂക്ക്
ഓഫീസില്‍ നിന്നും
നല്കുന്ന അവകാശ
സര്‍ട്ടിഫിക്കറ്റുകള്‍
ഓണ്‍ലെെനില്‍
പ്രസിദ്ധീകരിക്കുന്ന
ഇ-ഗസറ്റ് പരിശോധിച്ച്
അനുവദിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ആയതിനുളള
നടപടി സ്വീകരിക്കുമോ;
(ബി)
ഗസറ്റിന്റെ
പുസ്തക രൂപത്തിലുളള
പകര്‍പ്പ് യഥാസമയം
താലൂക്ക് ഓഫീസുകളില്‍
ലഭിക്കാത്തതിനാല്‍
അവകാശ
സര്‍ട്ടിഫിക്കറ്റുകള്‍
ആശ്രിതര്‍ക്ക് യഥാസമയം
ലഭിക്കാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കാമോ?
മണല്‍
ഓഡിറ്റിംഗ്
3148.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തിന്റെ
ഭാഗമായി സംസ്ഥാനത്തെ
ജലാശയങ്ങളില്‍
അടിഞ്ഞുകൂടിയ മണലിന്റെ
അളവ്
തിട്ടപ്പെടുത്തുന്നതിനായി
മണല്‍ ഓഡിറ്റിംഗ്
നടത്തുന്ന കാര്യം
സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;
(ബി)
എങ്കില്‍
ഇതിനായി സ്വീകരിച്ച
നടപടികള്‍
വിശദമാക്കുമോ?
റവന്യൂ
വകുപ്പിലെ അഴിമതിയാരോപണ
കേസ്സുകള്‍
3149.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2016
മെയ് മുതല്‍ 2019
സെപ്റ്റംബര്‍ വരെ
റവന്യൂ വകുപ്പില്‍
അഴിമതിയാരോപണവുമായി
ബന്ധപ്പെട്ട് എത്ര
കേസ്സുകള്‍ രജിസ്റ്റര്‍
ചെയ്യപ്പെട്ടിട്ടുണ്ടെന്നും
ഇതില്‍ എത്ര
ജീവനക്കാര്‍
ഉള്‍പ്പെട്ടിട്ടുണ്ടെന്നും
വെളിപ്പെടുത്താമോ?
റവന്യൂ
വകുപ്പില്‍ ആഭ്യന്തര പരിശോധന
(വിജിലന്‍സ്) വിഭാഗം
3150.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റവന്യൂ
വകുപ്പിന്റെ കീഴില്‍
ആഭ്യന്തര പരിശോധന
(വിജിലന്‍സ്) വിഭാഗം
പ്രവര്‍ത്തിക്കുന്നുണ്ടോ;
അതിന്റെ പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
2017,2018
എന്നീ വര്‍ഷങ്ങളില്‍ ഈ
വിഭാഗം എത്ര
പരിശോധനകളാണ്
നടത്തിയിട്ടുള്ളത്
എന്ന് അറിയിക്കുമോ;
(സി)
പ്രസ്തുത
വിഭാഗത്തിന്റെ
പ്രവര്‍ത്തനം കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വൈദ്യുതി
ബില്ലിന്റെ പിഴ ഇനത്തില്‍
റവന്യൂ വകുപ്പിന് നഷ്ടം
3151.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
യഥാസമയം
ബില്ലടക്കുന്നതിനുള്ള
സംവിധാനമുണ്ടായിട്ടും
അത്
നടപ്പാക്കാത്തതിനാല്‍
വൈദ്യുതി ബില്ലിന്റെ
പിഴ ഇനത്തില്‍ റവന്യൂ
വകുപ്പിന് പ്രതിമാസം
ലക്ഷങ്ങള്‍ നഷ്ടം
വരുന്നതായ
റിപ്പോര്‍ട്ടുകള്‍
പരിശോധിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
വൈദ്യുതി
ബില്ലുകളുടെ
കേന്ദ്രീകൃത ബില്ലിംഗ്
സംവിധാനം നിലവില്‍
വന്ന് മാസങ്ങള്‍
പിന്നിട്ടിട്ടും റവന്യൂ
വകുപ്പില്‍ ഇത്
നടപ്പാക്കാത്തതാണോ
പ്രസ്തുത പ്രശ്നത്തിന്
കാരണം എന്ന്
അറിയിക്കുമോ;
(സി)
ഓരോ
ജില്ലകളുടേതുമടക്കം
പതിനഞ്ചോളം
അക്കൗണ്ടുകള്‍ റവന്യൂ
വകുപ്പിനുള്ളതിനാല്
ഏതില്‍ നിന്ന്
പണമെടുക്കണമെന്ന
ആശയക്കുഴപ്പവും
കേന്ദ്രീകൃത ബില്ലിംഗ്
സംവിധാനം
നടപ്പാക്കുന്നതിന്
തടസ്സമാണോ;
വ്യക്തമാക്കുമോ;
(ഡി)
എങ്കില്‍
ഇക്കാര്യത്തില്‍ ഭീമമായ
സാമ്പത്തിക നഷ്ടം
ഒഴിവാക്കാന്‍ വകുപ്പ്
എന്തൊക്കെ നടപടികള്‍
കൈക്കൊള്ളും എന്ന്
അറിയിക്കുമോ?
വില്ലേജ്
ഓഫീസുകളില്‍ സ്വെെപ്പിംഗ്
മെഷീന് സ്ഥാപിക്കല്‍
3152.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ഓഫീസുകളില്‍ നികുതിയും
ഫീസുകളും അടയ്ക്കാന്‍
സ്വെെപ്പിംഗ് മെഷീന്
സ്ഥാപിക്കാന്‍
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
വിശദാംശം നല്‍കുമോ;
(ബി)
ഏതെല്ലാം
വില്ലേജാഫീസുകളിലാണ്ആദ്യ
ഘട്ടമായി സ്വെെപ്പിംഗ്
മെഷീന്
സ്ഥാപിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ഭൂപരിഷ്കരണ
നിയമത്തിലെ ഉപവകുപ്പ്
3153.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂപരിഷ്കരണ
നിയമത്തില്‍ 87(എ)
ഉപവകുപ്പ്
ഉള്‍ക്കൊള്ളിക്കുവാന്‍
ഇടയായ സാഹചര്യം
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഉപവകുപ്പ് സംബന്ധിച്ച
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഉത്തരവ്
പുറപ്പെടുവിക്കുന്നതിന്
മുമ്പ്
ജനപ്രതിനിധികളുമായി
സര്‍ക്കാര്‍ ചര്‍ച്ച
നടത്തിയിരുന്നോ; ഇത്
സംബന്ധിച്ച
വിശദാംശങ്ങള്‍
ലഭ്യമാണോ; എങ്കില്‍
അറിയിക്കുമോ?
സംസ്ഥാനത്ത്
ഉണ്ടായ തീവ്ര മഴ
3154.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019
ഒക്ടോബര്‍ 21-ാം
തീയതിയിലെ തീവ്ര മഴ
ജനജീവിതത്തെ
ദുരിതത്തിലാക്കുകയും,
പല വീടുകളിലും,
വ്യാപാരസ്ഥാപനങ്ങളിലും
വെളളം കയറുകയും ചെയ്തു.
ആയത് മൂലമുള്ള
നാശനഷ്ടങ്ങള്‍
വിലയിരുത്തിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി സംസ്ഥാനത്ത്
എത്ര ദുരിതാശ്വാസ
ക്യാമ്പുകളാണ്
ആരംഭിച്ചത്; എത്ര പേരെ
പ്രസ്തുത ക്യാമ്പില്‍
എത്തിക്കുകയുണ്ടായി;അറിയിക്കാമോ;
(സി)
എത്ര
വീടുകള്‍
പൂര്‍ണ്ണമായും, എത്ര
വീടുകള്‍ ഭാഗികമായും
നശിച്ചു; നാശനഷ്ടം
സംഭവിച്ചവര്‍ക്ക്
നഷ്ടപരിഹാരം
അടിയന്തരമായി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
ഇരിങ്ങാലക്കുട
നിയോജകണ്ഡലത്തിലെ
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനം
T 3155.
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരള
പുനര്‍നിര്‍മ്മാണ വികസന
പരിപാടി പ്രകാരം
ഇരിങ്ങാലക്കുട
നിയോജകണ്ഡലത്തില്‍
ഉള്‍പ്പെടുത്തിയിട്ടുളള
പ്രവര്‍ത്തനങ്ങള്‍
ഏതെല്ലാമാണെന്ന്
വിശദമാക്കാമോ?
ഗ്രാമീണ
റോഡുകളുടെ പുനരുദ്ധാരണം
3156.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ലെ
മഹാപ്രളയത്തിലടക്കം
തകര്‍ന്ന ഗ്രാമീണ
റോഡുകളുടെ പുനരുദ്ധാരണ
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി ലഭിച്ച തീയതി
മുതല്‍ ആറ് മാസത്തിനകം
കരാര്‍ വയ്ക്കണമെന്ന
വ്യവസ്ഥ
പാലിക്കപ്പെടാത്തതുമൂലം
സംസ്ഥാന ദുരന്ത
പ്രതികരണ നിധിയില്‍
നിന്ന് അനുവദിച്ച പല
പ്രവൃത്തികളും
നടപ്പാക്കാന്‍ കഴിയാത്ത
അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഭരണാനുമതി
ലഭിച്ച് ടെണ്ടര്‍
നടപടികള്‍ പലവട്ടം
സ്വീകരിച്ചിട്ടും
കരാറുകള്‍
ഏറ്റെടുക്കാത്തതുമൂലം
യഥാസമയം
കരാര്വയ്ക്കുന്നതിനോ
നടപ്പാക്കുന്നതിനോ
കഴിയാത്ത പ്രവൃത്തികള്‍
നടപ്പാക്കുന്നതിനായി
കൂടുതല്‍ സമയം
അനുവദിക്കുന്നതിന്
അടിയന്തരമായി നടപടി
സ്വീകരിക്കുമോ;
(സി)
ചാലക്കുടി,
കൊടകര
ബ്ലോക്കുകള്‍ക്ക്
കീഴില്‍ ഇത്തരത്തില്‍
കരാര്‍ വയ്ക്കാന്‍
സാധിക്കാത്ത, ഭരണാനുമതി
ലഭിച്ച,
കാലവര്‍ഷത്തില്‍
തകര്‍ന്ന റോഡുകളുടെ
പുനരുദ്ധാരണത്തിന്
കൂടുതല്‍ സമയം
അനുവദിയ്ക്കുന്നതിനോ
ഭരണാനുമതി പുതുക്കി
നല്‍കുന്നതിനോ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
പത്തിയൂര്‍
വില്ലേജിനെ സ്മാര്‍ട്ട്
വില്ലേജാക്കി
ഉയര്‍ത്തുന്നതിനുള്ള നടപടി
3157.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
മണ്ഡലത്തിലെ പത്തിയൂര്‍
വില്ലേജിനെ സ്മാര്‍ട്ട്
വില്ലേജാക്കി
ഉയര്‍ത്തുന്നതിനുവേണ്ടിയുള്ള
നടപടിക്രമങ്ങളുടെ
പുരോഗതി വിശദമാക്കാമോ?
പട്ടയം നല്‍കുന്നതിന്
തടസ്സമായിട്ടുള്ള കേസുകള്‍
3158.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നടപ്പു
വര്‍ഷം സംസ്ഥാനത്ത്
എത്ര പട്ടയങ്ങള്‍
വിതരണം ചെയ്യാനാണ്
ഉദ്ദേശിക്കുന്നത്;
ജില്ല തിരിച്ചുള്ള
വിശദീകരണം
ലഭ്യമാക്കുമോ;
(ബി)
കോട്ടയം
ജില്ലയിലെ ആലപ്ര,
പൊന്തന്‍പുഴ, മേലേല്
കവല, പത്തനംതിട്ട
ജില്ലയിലെ പെരുമ്പെട്ടി
എന്നിവിടങ്ങളില്‍
പട്ടയം വിതരണത്തിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ഈ സ്ഥലങ്ങളിലെ
ജനങ്ങള്‍ക്ക് എപ്പോള്‍
പട്ടയം നല്‍കുമെന്ന്
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
ഏതെല്ലാം
പ്രദേശങ്ങളിലാണ് പട്ടയം
നല്‍കുന്നതിന്
തടസ്സമായിട്ടുള്ള
കേസുകള്‍ നിലവിലുള്ളത്;
എങ്കില്‍ ഇവ
അടിയന്തരമായി
തീര്‍പ്പാക്കി പട്ടയം
വിതരണം ചെയ്യുന്നതിന്
നടപടി സ്വീകരിക്കുമോ
എന്ന് വ്യക്തമാക്കുമോ?
കൊച്ചി
രാമേശ്വരം കോളനിയിലെ
കുടുംബങ്ങള്‍ക്ക് പട്ടയം
3159.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
എറണാകുളം
ജില്ലയിലെ കൊച്ചി
താലൂക്കില്‍ രാമേശ്വരം
കോളനിയില്‍
പുനരധിവസിപ്പിച്ചിട്ടുള്ള
കുടുംബങ്ങള്‍ക്ക്
പട്ടയം നല്കുന്നതില്
നേരിടുന്ന
തടസ്സമെന്തെന്ന്
വിശദമാക്കാമോ;
(ബി)
ഇതു
സംബന്ധിച്ച് 24.10.2013
ല്‍ റവന്യൂ
വകുപ്പ്(എ)-ല്‍ നിന്നും
ഇറക്കിയ
469/2013/റവന്യൂ
നമ്പര്‍ ഉത്തരവിലെ
തീരുമാനങ്ങള്‍
നടപ്പിലാക്കിയിട്ടുണ്ടോ;
എങ്കില്‍
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ;
(ഡി)
കോളനിയിലെ
എത്ര പേര്‍ക്ക് പട്ടയം
കൊടുക്കാനുണ്ടെന്നും
എത്ര പേര്‍ക്ക് പട്ടയം
കൊടുത്തിട്ടുണ്ടെന്നും
വിശദമാക്കാമോ;
(ഇ)
പട്ടയം
ലഭിക്കാത്തവര്‍ക്ക്
എപ്പോള്‍ പട്ടയം
ലഭ്യമാക്കാന്‍
സാധിക്കുമെന്ന്
വ്യക്തമാക്കാമോ?
കടേഭാഗം
വ്യാസപുരം കോളനിയിലെ
കളത്തിപ്പറമ്പ്
നിവാസികള്‍ക്ക് പട്ടയം
ലഭിക്കുന്നതിന് നടപടി
3160.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
മണ്ഡലത്തിലെ രാമേശ്വരം
വില്ലേജില്‍
ഉള്‍പ്പെടുന്ന കടേഭാഗം
വ്യാസപുരം കോളനിയിലെ
കളത്തിപ്പറമ്പ്
നിവാസികള്‍ക്ക് പട്ടയം
ലഭിക്കുന്നതിനായി
പാട്ടക്കുടിശിക
ഒഴിവാക്കണമെന്ന്
ആവശ്യപ്പെട്ടുകൊണ്ടുള്ള
നിവേദനം
പരിഗണനയിലുണ്ടോ;
(ബി)
അതിന്മേല്
സ്വീകരിച്ച നടപടികള്‍
അറിയിക്കുമോ;
(സി)
മുപ്പതു
മുതല്‍ അറുപത് വര്‍ഷം
വരെയായി അവിടെ
താമസിക്കുന്നവരും
മത്സ്യതൊഴിലാളികളും
കൂലിവേലക്കാരുമായ
അവര്‍ക്ക്
പാട്ടക്കുടിശ്ശിക
ഒടുക്കാനുള്ള
സാമ്പത്തികശേഷി
ഇല്ലാത്തതിനാല്‍,
2015-ല്‍ കൊച്ചി
താലൂക്കിലെ
ചക്കരയിടുക്കില്‍
താമസിക്കുന്ന 71
കുടുംബങ്ങള്‍ക്ക്
1.10.2015 ലെ സ.ഉ.(കൈ)
നം. 524/2015/റവ.
നമ്പര്‍ ഉത്തരവ്
പ്രകാരം പരാമാവധി 5
സെന്റ് ഭൂമി വരെ
പാട്ടക്കടിശ്ശിക
ഒഴിവാക്കി സൗജന്യമായി
പതിച്ചു നല്‍കിയത്
പോലെ, അവര്‍ക്കും ഭൂമി
പാട്ടക്കുടിശിക
ഒഴിവാക്കി പതിച്ചു
നല്കുന്ന കാര്യം
പരിഗണിക്കുമോ;
(ഡി)
തികച്ചും
അര്‍ഹരായ പ്രസ്തുത
അപേക്ഷകള്‍ക്ക്
സമയബന്ധിതമായി പട്ടയം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
വ്യക്തമാക്കുമോ?
പട്ടയഭൂമി
ഏറ്റെടുക്കുന്നതിന് നടപടി
3161.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വെള്ളായണിക്കായലിന്റെ
ജലവിതാനത്തില്‍
അടിയില്‍പ്പെട്ടുപോയ
പട്ടയഭൂമി
ഏറ്റെടുക്കുന്നതിന്
വേണ്ടി 13/06/2017-ലെ
B3/9458/16 നമ്പര്‍
പ്രകാരം ചേര്‍ന്ന യോഗ
തീരുമാനത്തിൽ നാളിതുവരെ
എടുത്ത നടപടി എന്തെന്ന്
വിശദമാക്കാമോ;
(ബി)
ഭൂമി
ഏറ്റെടുക്കുന്നതിനു
ഭരണാനുമതി
നല്‍കിയിട്ടുണ്ടോയെന്നും;
സ്ഥലത്തിന്റെ വില
നിര്‍ണ്ണയിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോയെന്നും
വ്യക്തമാക്കുമോ?
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ പട്ടയ
വിതരണം
3162.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ആലത്തൂര്‍
നിയോജകമണ്ഡലത്തില്‍
നിന്നും 2016 ജൂണ്‍
മുതല്‍ 2019 ജൂണ്‍ വരെ
പട്ടയം അനുവദിച്ചു
കൊടുക്കുന്നതിനായി
എത്ര അപേക്ഷകള്‍
ലഭിച്ചിട്ടുണ്ടെന്ന്
വില്ലേജടിസ്ഥാനത്തിലുളള
കണക്ക് നല്‍കാമോ;
(ബി)
അപ്രകാരം
ലഭിച്ച
അപേക്ഷകളിന്മേല്
എത്രപേര്‍ക്ക് പട്ടയം
അനുവദിച്ചു എന്നതിന്റെ
കണക്ക്
വില്ലേജടിസ്ഥാനത്തില്‍
ലഭ്യമാക്കാമോ;
(സി)
ഇനി
എത്ര അപേക്ഷകളിന്മേല്
പട്ടയം
അനുവദിക്കാനുണ്ടെന്നും
എന്നത്തേക്ക്
പൂര്‍ത്തീകരിക്കാന്‍
കഴിയുമെന്നും
അറിയിക്കാമോ?
കണയന്നൂര്‍
താലൂക്കില്‍ പട്ടയം
നല്‍കുന്നതിലെ കാലതാമസം
3163.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃക്കാക്കര
നിയോജക മണ്ഡലത്തിലെ
കണയന്നൂര്‍ താലൂക്കില്‍
എളംകുളം
വില്ലേജില്‍പ്പെട്ട
പണ്ടാരച്ചിറ ഭാഗത്തുള്ള
നാല്പത്തിനാല്
വീട്ടുകാര്‍ക്ക് പട്ടയം
നല്‍കുന്നതിന്
24.06.2019-ല്‍
കോര്പ്പറേഷന് എന്‍.
ഒ. സി.
നല്‍കിയിരുന്നെങ്കിലും
പട്ടയം
ലഭിക്കാത്തതിന്റെ
കാലതാമസത്തിന്
കാരണമെന്തെന്ന്
വിശദമാക്കാമോ;
(ബി)
തടസ്സങ്ങള്‍
നീക്കി അവര്‍ക്ക്
പട്ടയം നല്‍കുന്നതിന്
അടിയന്തര നടപടി
സ്വീകരിക്കുമോയെന്നും,
ഇതിനായി ഇതുവരെ
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്നും
വിശദമാക്കാമോ?
കൈവശഭൂമിക്ക്
പട്ടയം
3164.
ശ്രീ.ഡി.കെ.
മുരളി
,,
ബി.ഡി. ദേവസ്സി
,,
ഒ. ആര്. കേളു
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുറമ്പോക്കില്‍
കഴിയുന്നവരുള്പ്പെടെയുള്ളവരില്
അര്‍ഹരായവര്‍ക്ക്
കൈവശഭൂമിക്ക് പട്ടയം
നല്‍കുന്നതിന് നടത്തിയ
പ്രവര്‍ത്തനം
അറിയിക്കാമോ;
(ബി)
ലാന്‍ഡ്
ട്രിബ്യൂണലുകളുടെ
പ്രവര്‍ത്തനം
കാര്യക്ഷമമാക്കുന്നതിന്
നടത്തിയ
ഇടപെടലുകളെക്കുറിച്ച്
അറിയിക്കാമോ;
(സി)
ഇടുക്കി
മൂന്നുചങ്ങല
പ്രദേശത്തുള്ള
താമസക്കാര്‍ക്ക് പട്ടയം
നല്‍കുന്നതിന് വൈദ്യുതി
ബോര്‍ഡിന്റെ അനുമതി
ലഭ്യമായതിനെ തുടര്‍ന്ന്
റവന്യൂ വകുപ്പ് പട്ടയം
നല്‍കാനുള്ള നടപടികള്‍
ത്വരിതപ്പെടുത്തിയിട്ടുണ്ടോ;
(ഡി)
ഇടുക്കി
മൂന്നാറില്‍ സ്വന്തം
താമസത്തിനായുള്ള
ഗൃഹനിര്‍മ്മാണത്തിന്
അനുമതി ലഭിക്കാന്‍
നേരിട്ടിരുന്ന തടസ്സം
ഒഴിവാക്കാന്‍
നടപടിയെടുത്തിരുന്നോ;
വ്യക്തമാക്കാമോ?
കൈവശഭൂമിക്ക്
പട്ടയം
3165.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഓച്ചിറ
വില്ലേജില്‍
വവ്വാക്കാവിനു സമീപം
60വര്‍ഷം മുമ്പ് പുവര്‍
ഹൗസിംഗ് സ്കീമില്‍
ഉള്‍പ്പെടുത്തി ഭൂമി
അനുവദിക്കപ്പെട്ട 5
കുടുംബങ്ങള്‍ക്ക്
കൈവശഭൂമിക്ക് പട്ടയം
ലഭിക്കുന്നതിന് വേണ്ടി
സമര്‍പ്പിച്ച അപേക്ഷ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഭൂമി കൈവശം
വച്ചിരിക്കുന്നവരുടെ
വിശദവിവരം
ലഭ്യമാക്കുമോ;
(സി)
ഇവരുടെ
ഭൂമിക്ക് പട്ടയം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
വിശദീകരിക്കുമോ?
പെരുമ്പെട്ടി
വില്ലേജിലെ
കൈവശകര്ഷര്ക്ക് പട്ടയം
3166.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പെരുമ്പെട്ടി
വില്ലേജിലെ
കൈവശകര്ഷര്ക്ക്
പട്ടയം നല്കുന്ന നടപടി
ഏതുഘട്ടം വരെയായി; എത്ര
കുടുംബങ്ങള്‍ക്കാണ്
പട്ടയം നല്‍കാനുള്ളത്;
ഇവര്‍ എത്രവര്‍ഷമായി
ഇവിടെ താമസിക്കുന്നു;
(ബി)
ഇവിടെ
കര്‍ഷകര്‍
നട്ടുവളര്‍ത്തിയ
വൃക്ഷങ്ങള്‍ക്ക്
തടിവിലയോ തറവിലയോ
ഈടാക്കാതെ ഉപാധിരഹിത
പട്ടയം നല്‍കുന്നതിന്
എന്തൊക്കെ നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്;
(സി)
പട്ടയത്തിനായി
ഇനി എന്തൊക്കെ
നടപടികളാണ്
പൂര്‍ത്തിയാക്കാനുള്ളത്;
നടപടികള്‍
പൂര്‍ത്തീകരിച്ച്
ഇവര്‍ക്ക് എന്ന് പട്ടയം
നല്‍കാനാവും എന്ന്
വിശദമാക്കുമോ?
ചെറുവത്തൂര്‍
പഞ്ചായത്തിലെ
പുറമ്പോക്കുകളില്‍
താമസിക്കുന്നവര്‍ക്ക്
പട്ടയം
3167.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാസര്‍ഗോഡ്
ജില്ലയിലെ ചെറുവത്തൂര്‍
പഞ്ചായത്തിലെ
പുറമ്പോക്കുകളില്‍
അന്‍പത്
വര്‍ഷത്തിലധികമായി
താമസിക്കുന്നവര്‍ക്ക്
പട്ടയം നല്കാന്
നടപടികള്‍
സ്വീകരിക്കുമോ?
പാട്ടക്കുടിശ്ശിക
പിരിച്ചെടുക്കാന്‍ നടപടി
3168.
ശ്രീ.വി.ടി.ബല്‍റാം
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പാട്ട ഭൂമിയില്‍
നിന്നും ലഭിക്കേണ്ട
പാട്ടക്കുടിശ്ശിക
പിരിച്ചെടുക്കുന്നതിന്
സ്വീകരിച്ച നടപടികള്‍
എന്തെല്ലാം;
വിശദമാക്കാമോ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിനു
ശേഷം എത്ര രൂപ
കുടിശ്ശിക ഇനത്തില്‍
പിരിച്ചെടുക്കാന്‍
കഴിഞ്ഞു എന്ന്
വ്യക്തമാക്കാമോ;
(സി)
പാട്ടക്കുടിശ്ശിക
ഇനത്തില്‍ പിരിഞ്ഞു
കിട്ടാനുള്ള തുക
എത്രയെന്ന് ജില്ല
തിരിച്ച്
വിശദമാക്കാമോ?
ഉരുള്പാെട്ടി വീട്
തകര്‍ന്നവര്‍ക്കുള്ള സഹായം
3169.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018
ആഗസ്റ്റിലുണ്ടായ
മഹാപ്രളയത്തില്‍
ഉരുള്പാെട്ടി വീട്
തകര്‍ന്ന സീതത്താേട്,
ചിറ്റാര്‍
പഞ്ചായത്തുകളിലെ
മുഴുവന്‍
കുടുംബങ്ങള്‍ക്കും
പുതിയ വീട്
വയ്ക്കുന്നതിനുള്ള
സഹായം നല്‍കുന്നതിന്
ഡാേ. വര്‍ഗ്ഗീസ്
കുര്യന് എന്ന പ്രവാസി
സന്നദ്ധത
പ്രകടിപ്പിച്ചിരുന്നുവാേ
;എങ്കില്‍ എത്ര
കുടുംബങ്ങള്‍ക്കാണ്
സഹായം വാഗ്ദാനം ചെയ്തത്
;വിശദമാക്കാമോ;
(ബി)
ആദ്യഗഡുവായി
സര്‍ക്കാര്‍ ഒരു ലക്ഷം
രൂപ നല്കി പണി
ആരംഭിക്കുമ്പാേള് ഡാേ.
വര്‍ഗ്ഗീസ് കുര്യന്റെ
കമ്പനി മൂന്ന് ലക്ഷം
രൂപ നല്കി നിര്‍മ്മാണം
പൂര്‍ത്തിയാക്കും എന്ന
ധാരണ
ഉണ്ടാക്കിയിരുന്നാേ ;
എങ്കില്‍ ഇതുപ്രകാരം
എത്ര കുടുംബങ്ങള്‍ക്ക്
സര്‍ക്കാര്‍ വിഹിതമായ
ഒരു ലക്ഷം രൂപ വീതം
നല്കി ; ഇനി
എത്രപേര്‍ക്ക് ആദ്യഗഡു
നല്കുവാനുണ്ട്
വിശദമാക്കാമോ ?
പ്രളയ
പുനര്‍നിര്‍മ്മാണത്തിന്
ലോകബാങ്കിന്റെ സാമ്പത്തിക
സഹായം
T 3170.
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തെത്തുടര്‍ന്ന്
പുനര്‍നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
പശ്ചാത്തല സൗകര്യ
വികസനത്തിനായി
ലോകബാങ്ക് ആയിരം കോടി
രൂപയുടെ സാമ്പത്തിക
സഹായം
അനുവദിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
ഏതെല്ലാം
പദ്ധതികള്‍ക്കാണ് ഇൗ
തുക വിനിയോഗിക്കാന്‍
ഉദ്ദേശിക്കുന്നത്
എന്നറിയിക്കാമോ?
ദുരന്ത
നിവാരണ ചെലവുകള്‍
3171.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം ദുരന്ത നിവാരണ
പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട് 2019
സെപ്റ്റംബര്‍ 30 വരെ
എത്ര കോടി രൂപ
ചെലവഴിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ?
(ബി)
ഇതില്‍
കേന്ദ്രത്തില്‍ നിന്നും
എത്ര കോടി രൂപ
ലഭിച്ചുവെന്നറിയിക്കുമോ;
(സി)
സംസ്ഥാന സര്‍ക്കാര്‍
പ്രസ്തുത തീയതി വരെ
എത്ര കോടി രൂപ
ചെലവഴിച്ചിട്ടുണ്ട്;
ജില്ല തിരിച്ചുള്ള
വിശദാംശം ലഭ്യമാക്കുമോ?
വീടിന്
മുകളില്‍ വീണ മണ്ണ്
നീക്കുന്നതിന് സഹായം
3172.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അതിവര്‍ഷത്തില്‍
വീടിന് മുകളില്‍ മണ്ണ്
വീണ് പല വീടുകളിലും
താമസിക്കാന്‍ പറ്റാത്ത
സാഹചര്യമുണ്ടായത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
വീടിന്
മുകളില്‍ വീണ മണ്ണ്
നീക്കുന്നതിന് ദുരന്ത
നിവാരണ വകുപ്പ് തുക
നല്‍കാറുണ്ടോ;
ഇല്ലെങ്കില്‍ ഇക്കാര്യം
മാനുഷികമായി
പരിഗണിക്കുമോ എന്ന്
വ്യക്തമാക്കാമോ;
(സി)
ഇത്തരത്തില്‍
വീടിന് മുകളില്‍ വീണ
മണ്ണ് റോയല്‍റ്റി
അടയ്ക്കാതെ ഉടമകളുടെ
സ്വന്തം ചെലവില്‍
നീക്കുന്നതിനുള്ള
ഉത്തരവ് നല്‍കുന്നതിന്
ജില്ലാ
കളക്ടര്‍മാര്‍ക്ക്
എന്തെങ്കിലും
തടസ്സമുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ചേലക്കര
മണ്ഡലത്തിലെ പ്രളയ
ദുരിതബാധിതര്‍ക്ക് ധനസഹായം
3173.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019-ലെ
പ്രളയത്തില്‍ ചേലക്കര
നിയോജകമണ്ഡലത്തിലെ
വീടുകളില്‍ വെളളം കയറി
എത്രപേര്‍ക്ക്
നാശനഷ്ടവും ദുരിതവും
ഉണ്ടായിട്ടുണ്ട്;
അറിയിക്കുമോ;
(ബി)
ഇതില്‍
എത്രപേര്‍ക്ക്
ദുരിതാശ്വാസ ധനസഹായം
അനുവദിച്ച്
നല്‍കിയിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
ചേലക്കര
മണ്ഡലത്തിലെ
ദുരിതബാധിതര്‍ക്ക് ധനസഹായം
3174.
ശ്രീ.യു.
ആര്. പ്രദീപ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-ലെ
മഹാപ്രളയത്തില്‍
ചേലക്കര
നിയോജകമണ്ഡലത്തിലെ എത്ര
വീടുകള്‍ യഥാക്രമം
പൂര്‍ണ്ണമായും
ഭാഗികമായും
തകര്‍ന്നിട്ടുണ്ടെന്ന്
അറിയിക്കുമോ;
(ബി)
ഇതില്‍
പൂര്‍ണ്ണമായി തകര്‍ന്ന
എത്ര വീടുകള്‍
പുനര്‍നിര്‍മ്മിച്ചു
നല്‍കിയിട്ടുണ്ട്;
കെയര്‍ഹോം പദ്ധതി
പ്രകാരം എത്ര വീടുകള്‍
നിര്‍മ്മിച്ചു
നല്‍കിയിട്ടുണ്ട്
വിശദാംശം നല്‍കുമോ;
(സി)
ഭാഗികമായി
വീട് തകര്‍ന്ന എത്ര
പേര്‍ക്ക് തലപ്പിള്ളി
താലൂക്കാഫീസ് മുഖേന
ധനസഹായം അനുവദിച്ച്
നല്‍കിയിട്ടുണ്ട്;
വിശദാംശം നല്‍കുമോ;
(ഡി)
വീടുകളില്‍
വെള്ളം കയറി നാശനഷ്ടൃം
ഉണ്ടായത്
കണക്കിലെടുത്ത് എത്ര
പേര്‍ക്ക് പതിനായിരം
രൂപ വീതം ധനസഹായം
നല്‍കിയിട്ടുണ്ട്;
വിശദാംശം
വ്യക്തമാക്കുമോ?
റോഡുകളുടെ
പുനരുദ്ധാരണ പ്രവൃത്തികള്‍
3175.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാലവര്‍ഷകെടുതിയില്‍
തകര്‍ന്ന റോഡുകളുടെ
പുനരുദ്ധാരണ
പ്രവൃത്തികള്‍
നടപ്പിലാക്കുന്നതിന്
വേണ്ടി ദുരന്തനിവാരണ
വകുപ്പിന്റെ ഭരണാനുമതി
ലഭ്യമായിട്ടുള്ള
കണ്ണൂര്‍ ജില്ലയിലെ
എത്ര റോഡുകള്‍ക്ക്
അനുവദിച്ച ഫണ്ടാണ്
കഴിഞ്ഞ രണ്ടു
വര്‍ഷത്തിനുള്ളില്‍
സമയബന്ധിതമായി
പ്രവൃത്തി
തീര്‍ക്കാത്തതിനെ
തുടര്‍ന്ന്
ലാപ്സായിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഈ
റോഡുകള്‍
ഏതൊക്കെയാണെന്നും
എന്തുകൊണ്ടാണ് പ്രസ്തുത
പ്രവൃത്തി
നടപ്പിലാക്കാന്‍
സാധിക്കാത്തതെന്നും
വ്യക്തമാക്കാമോ?
പ്രളയാന്തര
അടിയന്തര സഹായം
3176.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019
ആഗസ്റ്റിലുണ്ടായ
പേമാരിയില്‍
നാശനഷ്ടങ്ങള്‍
സംഭവിച്ചവര്‍ക്ക്
അടിയന്തര സഹായം
അനുവദിച്ചിട്ടുണ്ടോ;
ഇതിനകം എത്ര
പേര്‍ക്കാണ് പ്രസ്തുത
സഹായം
നല്‍കിയത്;വിശദമാക്കാമോ;
(ബി)
പ്രളയ
സമയത്ത് ക്യാമ്പുകളില്‍
പോകാതെ ബന്ധുവീടുകളില്‍
താമസിച്ചവര്‍ക്കും
ധനസഹായം നല്കുവാന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ ഇത്തരം
കുടുംബങ്ങളുടെ കണക്ക്
എപ്രകാരമാണ്
എടുക്കുന്നത്;വ്യക്തമാക്കമോ;
(സി)
അനര്‍ഹര്‍
ആനുകൂല്യം
പറ്റുന്നതായും,
അര്‍ഹതയുള്ളവര്‍
ഒഴിവാക്കപ്പെടുന്നുവെന്നുമുള്ള
ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
എങ്കില്‍ അര്‍ഹതയുള്ള
എല്ലാവര്ക്കും
ആനുകൂല്യം
നല്‍കുന്നതിനും
അനര്‍ഹരെ
ഒഴിവാക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
ദുരിതാശ്വാസ
ധനസഹായം
3177.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
വര്‍ഷം
സംസ്ഥാനത്തുണ്ടായ
മഴക്കെടുതിയിലും,
ഉരുള്‍പൊട്ടലിലും എത്ര
വീടുകള്‍ പൂര്‍ണ്ണമായും
ഭാഗികമായും നശിച്ചു;
(ബി)
ഇതിനകം
എത്ര കുടുംബങ്ങള്‍ക്ക്
ആശ്വാസ ധനസഹായം
നല്കി;വീടുകള്‍
നഷ്ടപ്പെട്ടവര്‍ക്ക്
ഇതിനകം എന്ത് തുക
അനുവദിച്ചു;
വിശദമാക്കാമോ;
(സി)
ക്യാമ്പുകളില്‍
എത്താതെ
ബന്ധുവീടുകളിലും മറ്റും
മാറിതാമസിച്ച
കുടുംബങ്ങള്‍
എത്രയെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
എങ്കില്‍ അവര്‍ക്ക്
എന്തൊക്കെ സഹായമാണ്
ഇതിനകം നല്‍കിയത്;
വിശദമാക്കാമോ?
തമ്മാനിമറ്റം
തൂക്ക്പാലത്തിന്െറ പുനര്‍
നിര്‍മ്മാണം
3178.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2015-ല്‍
റിവര്‍ മാനേജ്മെന്റ്
ഫണ്ട് ഉപയോഗിച്ച്
നിര്‍മ്മിച്ച
തമ്മാനിമറ്റം
തൂക്ക്പാലം കഴിഞ്ഞ
പ്രളയത്തില്‍ തകര്‍ന്ന്
പോയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പുനര്‍
നിര്‍മ്മിക്കുവാന്‍
നടപടി സ്വീകരിക്കുമോ;
(ബി)
തൂക്ക്
പാലത്തിന്‍െറ പുനര്‍
നിര്‍മ്മാണത്തിന് പ്രളയ
ദുരിതാശ്വാസ ഫണ്ടില്‍
നിന്നും തുക
അനുവദിക്കാത്തതിന്
കാരണം വ്യക്തമാക്കാമോ;
വ്യാപരികള്ക്കുണ്ടായ
നഷ്ടം പരിഹരിക്കുന്നതിന്
നടപടികള്‍
3179.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018,
2019 വര്‍ഷങ്ങളിലെ
പ്രളയത്തില്‍ നാശനഷ്ടം
സംഭവിച്ച
വ്യാപാരികള്‍ക്ക്
ധനസഹായം നല്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ബി)
ഇതില്‍
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
സഹായധനം
നല്‍കുന്നതിന്
നടപടികള്‍
സ്വീകരിക്കുമോ?
റിവര്‍
മാനേജുമെന്റ് ഫണ്ട്
3180.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
റിവര്‍
മാനേജുമെന്റ് ഫണ്ട്
ഉപയോഗിച്ച് നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
(ബി)
പ്രസ്തുത
ഫണ്ടിന്റെ വിനിയോഗം
ഫലപ്രദമായി
നടക്കുന്നില്ലെന്ന
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
2016-17,
2017-18, 2018-19 എന്നീ
വര്‍ഷങ്ങളില്‍ റിവര്‍
മാനേജുമെന്റ് ഫണ്ടില്‍
നിന്നും എന്ത് തുക
ലഭ്യമായിയെന്നും അതില്‍
നിന്നും എന്ത് തുക
ചെലവഴിച്ചുവെന്നും
വെളിപ്പെടുത്തുമോ;
(ഡി)
ഫണ്ട്
വിനിയോഗത്തില്‍
ഉണ്ടാകുന്ന കാലതാമസം
ഒഴിവാക്കുന്നതിന് നടപടി
സ്വീകരിക്കുമോ?
മലപ്പുറം
ജില്ലയിലെ റിവര്‍
മാനേജ്മെന്റ് ഫണ്ട്
3181.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2018-19
സാമ്പത്തിക
വര്‍ഷത്തിലും നടപ്പ്
സാമ്പത്തികവര്ഷത്തിലുമായി
മലപ്പുറം ജില്ലയിലെ
എന്തെല്ലാം
പ്രവൃത്തികള്‍ക്കാണ്
റിവര്‍ മാനേജ്മെന്റ്
ഫണ്ടില്‍ നിന്നും
ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്നും
അവയുടെ ഇപ്പോഴത്തെ
അവസ്ഥ എന്താണെന്നും
വ്യക്തമാക്കുമോ;
(ബി)
നടപ്പ്
സാമ്പത്തിക വര്‍ഷം 2019
സെപ്റ്റംബര്‍ 30-ന്
ഫണ്ടില്‍ ഉള്ള
നീക്കിയിരുപ്പ് തുക
എത്രയാണ്; പ്രസ്തുത
ഫണ്ട് ഉപയോഗിച്ച്
ഇനിയും എന്തെല്ലാം
പുതിയ പദ്ധതികളാണ്
നടപ്പു സാമ്പത്തിക
വര്‍ഷം മലപ്പുറം
ജില്ലയില്‍ ചെയ്യുവാന്‍
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ?
ദേശീയ
പാതാവികസനത്തിന്റെ ഭാഗമായി
ഒഴിപ്പിക്കപ്പെടുന്ന
വ്യാപാരികള്‍ക്കുളള
നഷ്ടപരിഹാരം
3182.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ദേശീയ
പാതാവികസനത്തിന്റെ
ഭാഗമായി
ഒഴിപ്പിക്കപ്പെടുന്ന
വ്യാപാരികള്‍ക്ക് ബദല്‍
സംവിധാനവും
നഷ്ടപരിഹാരവും
നല്കാന് പദ്ധതിയോ,
പാക്കേജോ
തയ്യാറാക്കിയിട്ടുണ്ടോ;
എങ്കില്‍
വിശദവിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
സ്ഥലമെടുപ്പ്
നോട്ടിഫിക്കേഷന്‍
വരുന്നതിന്
മൂന്നുവര്‍ഷം മുന്‍പേ
ലൈസന്‍സ് എടുത്ത
വ്യാപാരി
ആയിരിക്കണമെന്ന നിബന്ധന
ഉണ്ടോ; ഈ നിബന്ധന കാരണം
പല വ്യാപാരികള്‍ക്കും
ആനുകൂല്യം
നഷ്ടപ്പെടുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
ആയത് പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
തിരൂരിലെ
മലയാളം സര്‍വ്വകലാശാലക്ക്
ഭൂമി
3183.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലയാളം
സര്‍വ്വകലാശാലക്ക്
വേണ്ടി തിരൂര്‍ വെട്ടം
വില്ലേജില്‍ ഭൂമി
ഏറ്റെടുക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര ഏക്കര്‍
ഭൂമിയാണ്
ഏറ്റെടുക്കുന്നത്
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിക്ക് പരിസ്ഥിതി
സംബന്ധമായ എന്തെല്ലാം
അനുമതികളാണ് ഇതിനകം
ലഭിച്ചത്
വ്യക്തമാക്കാമോ;
(സി)
ഈ
പ്രദേശത്തിന്റെ
പരിസ്ഥിതി ആഘാതം
പഠിക്കുന്നതിന് വിദഗ്ദ
സമിതിയെ
നിയോഗിക്കുവാന്‍ ദേശീയ
ഹരിത ട്രെെബൂണലിന്റെ
ദക്ഷിണ മേഖല ബെഞ്ച്
ഉത്തരവായിട്ടുണ്ടോയെന്നറിയിക്കാമോ;
(ഡി)
ഇതിന്റെ
അടിസ്ഥാനത്തില്‍
സമിതിയെ
നിയോഗിച്ചിട്ടുണ്ടോ;
ആരൊക്കെയാണ് പ്രസ്തുത
സമിതിയിലെ അംഗങ്ങള്‍;
(ഇ)
ഭൂമി
ഏറ്റെടുക്കുന്നതില്‍
വന്‍ അഴിമതി
നടന്നിട്ടുള്ളതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
ആക്ഷേപം സംബന്ധിച്ച്
എന്ത് അന്വേഷണമാണ്
ഇതിനകം നടത്തിയത്;
വിശദമാക്കാമോ?
ചെറുവള്ളി
എസ്റ്റേറ്റ് ശബരിമല
വിമാനത്താവളത്തിനായി
ഏറ്റെടുക്കല്‍
3184.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2013
ലെ കേന്ദ്ര ഭൂമി
ഏറ്റെടുക്കല്‍
നിയമപ്രകാരം ശബരിമല
വിമാനത്താവളം
നിര്‍മ്മിക്കുന്നതിനായി
ചെറുവള്ളി
എസ്റ്റേറ്റിന്റെ എത്ര
ഏക്കര്‍ സ്ഥലമാണ്
വിലകൊടുത്ത്ഏറ്റെടുക്കുന്നത്;
(ബി)
പ്രസ്തുത
എസ്റ്റേറ്റ് ഹാരിസണ്‍
മലയാളം പ്ലാന്റേഷന്
സര്‍ക്കാര്‍
പാട്ടത്തിന് നല്കിയ
ഭൂമിയാണോ; എങ്കില്‍
സര്‍ക്കാര്‍
പാട്ടത്തിന് കൊടുത്ത
ഭൂമി സര്‍ക്കാര്‍ തന്നെ
വില കൊടുത്ത്
വാങ്ങുന്നത് ഏത്
സാഹചര്യത്തിലാണ് എന്ന്
വ്യക്തമാക്കാമോ?
കാട്ടാക്കട
മണ്ഡലത്തിലെ ലാന്റ്
അക്വിസിഷന്‍ നടപടികള്‍
3185.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാട്ടാക്കട
നിയോജക മണ്ഡലത്തിലൂടെ
കടന്നു പോകുന്ന കരമന -
വെള്ളറട റോഡ്
നിര്‍മ്മാണത്തിനായുള്ള
ലാന്റ് അക്വിസിഷന്‍
നടപടികളുടെ നിലവിലെ
അവസ്ഥ എന്താണെന്ന്
വ്യക്തമാക്കാമോ;
ഇതിന്റെ തുടര്‍
നടപടികള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
പോങ്ങുംമൂട്
- പുന്നാവൂര്‍ പാലം
നിര്‍മ്മാണത്തിന്റെ
ലാന്റ് അക്വിസിഷന്‍
നടപടികളുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
പ്രസ്തുത പാലം
നിര്‍മ്മാണത്തിന്റെ
തുടര്‍ നടപടികള്‍
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ഭൂമി കയ്യേറ്റങ്ങള്‍
ഒഴിവാക്കുവാന്‍ നടപടി
3186.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍ ഭൂമി
കയ്യേറ്റങ്ങള്‍
വര്‍ദ്ധിച്ചുവരുന്നത്
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
അത്തരം
കയ്യേറ്റങ്ങളെ
നിയന്ത്രിക്കുന്നതിനും
കയ്യേറിയ സര്‍ക്കാര്‍
ഭൂമി തിരിച്ചുപിടിച്ച്
സംരക്ഷിക്കുന്നതിനും ഇൗ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്താെക്കെയാണ്;വിശദമാക്കുമോ;
(സി)
ഭൂമി
കയ്യേറ്റങ്ങള്‍
ഒഴിവാക്കുവാന്‍ ജില്ലാ
തലത്തിലും താലൂക്ക്
തലത്തിലും പ്രത്യേക
സ്ക്വാഡുകള്‍
രൂപീകരിച്ചിട്ടുണ്ടോ;
അവയുടെ പ്രവര്‍ത്തനം
വിലയിരുത്തിയിട്ടുണ്ടോ;
(ഡി)
അപ്രകാരം
കയ്യേറിയ ഭൂമയില്‍ എത്ര
ഹെക്ടര്‍ ഭൂമി 2016ന്
ശേഷം
തിരിച്ചുപിടിച്ചു;വ്യക്തമാക്കുമോ?
വികസനാവശ്യങ്ങള്‍ക്ക്
ഭൂമി ഏറ്റെടുക്കുന്നതിലെ
കാലതാമസം
3187.
ശ്രീ.പി.
ഉണ്ണി
,,
കെ.സുരേഷ് കുറുപ്പ്
,,
യു. ആര്. പ്രദീപ്
,,
കാരാട്ട് റസാഖ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വ്യവസായ
ഇടനാഴി, ദേശീയപാത,
വ്യവസായ പാര്‍ക്കുകള്‍,
റെയില്‍വേ തുടങ്ങിയ
പൊതുവികസനാവശ്യങ്ങള്ക്ക്
ഭൂമി
ഏറ്റെടുക്കുന്നതില്‍
പലപ്പോഴും വലിയ
കാലതാമസം ഉണ്ടാകുന്നത്
പരിഹരിക്കാന്‍
പരിപാടിയുണ്ടോ;
(ബി)
ഭൂമി
ഏറ്റെടുക്കുമ്പോള്‍
വാസസ്ഥലവും ഭൂമിയും
നഷ്ടപ്പെടുന്നവര്‍ക്ക്
പുനരധിവാസം
ഉറപ്പാക്കുന്നതിനും
ന്യായമായ പ്രതിഫലം
നല്‍കുന്നതിനും
ചെയ്തുവരുന്ന
കാര്യങ്ങള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(സി)
വികസനാവശ്യങ്ങള്‍ക്ക്
സര്‍ക്കാര്‍
വകുപ്പുകള്‍ തമ്മിലുളള
ഭൂമി
കെെമാറ്റത്തിനുപോലും
ഏറെ കാലതാമസം
നേരിടുന്നത്
പരിഹരിക്കാന്‍
സ്വീകരിക്കാനുദ്ദേശിക്കുന്ന
നടപടി അറിയിക്കാമോ;
(ഡി)
സംസ്ഥാനത്ത്
ലാന്‍ഡ് ബാങ്കിന്റെ
രൂപീകരണം
ഫലപ്രദമായിട്ടുണ്ടോ;
സര്‍ക്കാര്‍ ഭൂമി
കയ്യേറ്റം ഉണ്ടാകാതെ
സംരക്ഷിക്കാന്‍
നടത്തിവരുന്ന
പ്രവര്‍ത്തനങ്ങള്‍
അറിയിക്കാമോ?
പാെന്മുടി
പദ്ധതിക്കായി വെെദ്യുതി
ബാേര്ഡിന് കെെമാറിയ ഭൂമി
3188.
ശ്രീ.പി.ടി.
തോമസ്
,,
എ.പി. അനില്‍ കുമാര്‍
,,
വി.ഡി.സതീശന്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
പാെന്മുടി
പദ്ധതിക്കായി വെെദ്യുതി
ബാേര്ഡിന് കെെമാറിയ
ഭൂമി രാജക്കാട് സഹകരണ
ബാങ്കിന് ഹെെഡല്‍
ടൂറിസം പദ്ധതിക്കായി
കെെമാറിയെന്ന വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
ഒരു
പ്രത്യേക ആവശ്യത്തിനായി
വെെദ്യുതി ബാേര്ഡിന്
കെെമാറിയ റവന്യൂ
തരിശുഭൂമി, ബാേര്‍ഡ്
മറിച്ച് മറ്റാെരു
സ്ഥാപനത്തിന്
പാട്ടത്തിന്
നല്‍കുന്നത്
നിയമവിധേയമാണാേ;
(സി)
ഇതു
സംബന്ധിച്ച് ജില്ലാ
കളക്ടറുടെ
റിപ്പോര്‍ട്ട്
ലഭിച്ചിട്ടുണ്ടോ;
റിപ്പോര്‍ട്ടിലെ
കണ്ടെത്തലുകള്‍
എന്തൊക്കെയാണ്;
(ഡി)
പതിച്ച്
നല്കിയ ഭൂമി
ഉപയാേഗിച്ചില്ലെങ്കില്
തിരിച്ച് വകുപ്പിന്
നല്‍കണമെന്ന
വ്യവസ്ഥക്ക് വിരുദ്ധമായ
ഇൗ നടപടിയില്‍ റവന്യൂ
വകുപ്പിന്റെ ഭാഗത്ത്
നിന്നും ഇതിനകം എന്ത്
നടപടിയാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കുമാേ?
കുറ്റിക്കോല്‍
ഗവ: ഐ.ടി.ഐ.യ്ക്ക് റവന്യൂ
വകുപ്പിൽ നിന്നും സ്ഥലം
3189.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍ഗോഡ്
ജില്ലയിലെ
കുറ്റിക്കോല്‍ ഗവ:
ഐ.ടി.ഐ.യ്ക്ക് റവന്യൂ
സ്ഥലം
ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്
നല്കിയ
അപേക്ഷയിന്മേല് എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്നറിയിക്കാമോ;
(ബി)
പ്രസ്തുത
അപേക്ഷയുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
വിശദമാക്കാമോ?
ഭൂരഹിതര്‍ക്ക്
മിച്ചഭൂമി
3190.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂരഹിതര്‍ക്ക്
മിച്ചഭൂമി
പതിച്ചുകിട്ടുന്നതിന്
കോഴിക്കോട് ജില്ലയില്‍
നിലവില്‍ എത്ര
അപേക്ഷകരാണുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏത്
തീയതി വരെ ലഭിച്ച
അപേക്ഷകര്‍ക്കാണ്
ഇതുവരെ ഭൂമി
നല്‍കിയിട്ടുള്ളത്;
വിശദമാക്കാമോ;
(സി)
നിലവില്‍
പതിച്ചു
നല്കുന്നതിനുവേണ്ടി
എത്ര ഭൂമി
കണ്ടെത്തിയിട്ടുണ്ട്;
കണ്ടെത്തിയ ഭൂമി എത്ര
കുടുംബങ്ങള്‍ക്ക്
വിതരണം ചെയ്യാന്‍
കഴിയുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ചീമേനി
വില്ലേജില്‍ ബസ് സ്റ്റാന്റ്
കം കംഫര്‍ട്ട് സ്റ്റേഷന്
3191.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോഡ്
ജില്ലയിലെ കയ്യൂര്‍
ചീമേനി പഞ്ചായത്തിലെ
ചീമേനി വില്ലേജില്‍ ബസ്
സ്റ്റാന്റ് കം
കംഫര്‍ട്ട് സ്റ്റേഷന്
പണിയുന്നതിന്
പ്ലാന്റേഷന് ഭൂമി
ലീസിന് നല്‍കാനുള്ള
നടപടി ഇപ്പോള്‍ ഏതു
ഘട്ടത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ബി)
ബസ്
സ്റ്റാന്റ്
നിര്‍മ്മാണത്തിനായി തുക
നീക്കിവച്ചിട്ടുളളതിനാല്
ലീസ് ഉത്തരവ് എപ്പോള്‍
ലഭ്യമാക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ ?
കുടിശ്ശിക
വരുത്തുകയും വ്യവസ്ഥകള്‍
ലംഘിക്കുകയും ചെയ്ത പാട്ടഭൂമി
തിരിച്ചെടുക്കൽ
3192.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സര്‍ക്കാര്‍
സംഘടനകള്‍ക്കും
വ്യക്തികള്‍ക്കും
പാട്ടത്തിന് പതിച്ച്
നല്കിയ ഭൂമി
പാട്ടവ്യവസ്ഥകള്‍
ലംഘിച്ച്
വാണിജ്യാവശ്യങ്ങള്‍ക്ക്
ഉപയോഗിക്കുന്നുവെന്ന
കാര്യം പരിശോധനാ
വിധേയമാക്കിയിട്ടുണ്ടോ;
എങ്കില്‍ അതിന്മേല്
എന്ത് നടപടിയാണ്
സ്വീകരിച്ചത്;
വ്യക്തമാക്കുമോ;
(ബി)
പാട്ടക്കുടിശ്ശിക
വരുത്തിയ ഭൂമിയും
പാട്ടവ്യവസ്ഥകള്‍
ലംഘിച്ച ഭൂമിയും
തിരിച്ചെടുക്കുന്നതിന്
വ്യവസ്ഥയുണ്ടോ;
(സി)
എങ്കില്‍
ഈ സര്‍ക്കാര്‍ നിലവില്‍
വന്നശേഷം അത്തരത്തില്‍
എത്ര ഹെക്ടര്‍ ഭൂമിയാണ്
തിരിച്ചെടുത്തത്;
വ്യക്തമാക്കുമോ;
(ഡി)
2016-
ന് ശേഷം
പാട്ടത്തുകയില്‍
എന്തെങ്കിലും
വര്‍ദ്ധനവ്
വരുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
സര്‍ക്കാര്‍
വക സ്ഥലം പാട്ടത്തിന് എടുത്ത്
പ്രവര്‍ത്തിക്കുന്ന
ക്ലബ്ബുകള്‍
3193.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍ വക സ്ഥലം
പാട്ടത്തിന് എടുത്ത്
പ്രവര്‍ത്തിക്കുന്ന
ക്ലബ്ബുകള്‍
ഏതൊക്കെയാണെന്ന്
അറിയിക്കുമോ;
(ബി)
പ്രസ്തുത
ക്ലബ്ബുകള്‍ ഓരോന്നിനും
അനുവദിച്ച് നല്കിയ
ഭൂമിയുടെ അളവ്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
ക്ലബ്ബുകളില്‍
ഏതെങ്കിലും
പാട്ടകുടിശ്ശിക
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ ഓരോ ക്ലബ്ബും
വരുത്തിയ
പാട്ടകുടിശ്ശിക
എത്രയെന്ന്
വ്യക്തമാക്കുമോ?
കേരള
ലാന്‍ഡ് ഡെവലപ്മെന്റ്
കോര്പ്പറേഷന്
പ്രവൃത്തികള്‍
3194.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
ലാന്‍ഡ് ഡെവലപ്മെന്റ്
കോര്പ്പറേഷന് വഴി
നടപ്പിലാക്കുന്ന
നിര്‍മ്മാണ
പ്രവൃത്തികള്‍
എന്തെല്ലാമാണെന്ന്
വെളിപ്പെടുത്തുമോ?
(ബി)
ഇൗ
സര്‍ക്കാരിന്റെ
കാലയളവില്‍
കോര്പ്പറേഷന് വഴി
കൊല്ലം ജില്ലയില്‍
നടപ്പിലാക്കിയ
പദ്ധതിയുടെ
വിശദാംശങ്ങള്‍
നല്‍കുമോ?
പ്രളയ
സഹായം ലഭിക്കുന്നതിനുളള
നടപടികള്‍
3195.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2019
ആഗസ്റ്റ് മാസത്തില്‍
ഉണ്ടായ പ്രളയത്തില്‍
കോഴിക്കോട് ജില്ലയിലെ
നടുവണ്ണൂര്‍,
കോട്ടൂര്‍,
അവിടനല്ലൂര്‍,
ബാലുശ്ശേരി, പനങ്ങാട്
വില്ലേജുകളിലായി എത്ര
കുടുംബങ്ങള്‍ക്കാണ്
പതിനായിരം രൂപ അടിയന്തര
സഹായമായി
ലഭിച്ചിട്ടുളളത്;
(ബി)
ഈ
വില്ലേജുകളില്‍ അപേക്ഷ
സമര്‍പ്പിച്ചവരില്‍
അര്‍ഹരായവര്‍ക്ക്
ഇനിയും സഹായം
ലഭിക്കാനുണ്ടോ;
ഉണ്ടെങ്കില്‍ എത്ര
പേര്‍ക്ക്; വില്ലേജ്
തിരിച്ച് കണക്ക്
ലഭ്യമാക്കാമോ;
(സി)
അര്‍ഹരായവര്‍ക്ക്
ആനുകൂല്യം
ലഭിക്കുന്നതിനുളള
നടപടികള്‍
വേഗത്തിലാക്കാമോ?
കോഴിക്കോട്
ജില്ലയില്‍
കാലവര്‍ഷക്കെടുതിയില്‍
തകര്‍ന്ന റോഡുകളുടെ
പുനര്‍നിര്‍മ്മാണം
3196.
ശ്രീ.വി.
കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
2016-17,
2017-18, 2018-19
വര്‍ഷങ്ങളില്‍
കോഴിക്കോട് ജില്ലയില്‍
കാലവര്‍ഷക്കെടുതിയില്‍
തകര്‍ന്ന എത്ര
റോഡുകള്‍ക്ക്
പുനര്‍നിര്‍മ്മാണത്തിനുള്ള
ഭരണാനുമതി
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ; വര്‍ഷം
തിരിച്ച് കണക്കുകള്‍
നല്‍കാമോ;
(ബി)
ഇവയില്‍
എത്ര റോഡുകളുടെ
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചുവെന്നും
ശേഷിക്കുന്ന
പ്രവൃത്തികളുടെ പുരോഗതി
എത്ര ശതമാനം എന്നും
വര്‍ഷം തിരിച്ച്
വ്യക്തമാക്കാമോ;
പ്രളയത്തില്‍
മലപ്പുറം ജില്ലയിലുണ്ടായ
നാശനഷ്ടങ്ങള്‍
3197.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
പ്രളയത്തെ തുടര്‍ന്ന്
മലപ്പുറം ജില്ലയില്‍
ഉണ്ടായ നാശനഷ്ടങ്ങള്‍
സംബന്ധിച്ച്
കണക്കെടുപ്പ്
നടത്തിയിട്ടുണ്ടോ;
വിവിധ വകുപ്പുകള്‍
തയ്യാറാക്കിയ
കണക്കുകള്‍ ലഭ്യമാണോ;
എങ്കില്‍ വിശദാംശം
നല്‍കുമോ ?
(ബി)
ഇക്കഴിഞ്ഞ
പ്രളയത്തില്‍ ജീവന്
നഷ്ടപ്പെട്ടവരുടെ
കുടുംബത്തിനും
പരുക്കേല്ക്കപ്പെട്ടവര്ക്കും
വീടും സ്ഥലവും
നഷ്ടപ്പെട്ടവര്‍ക്കും
കൃഷി നാശം
ഉണ്ടായവര്‍ക്കും
തുടങ്ങി പ്രളയത്തില്‍
ഇരയായവര്‍ക്ക്
സാമ്പത്തിക സഹായം വിതണം
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്നത്തേയ്ക്ക് വിതരണം
ചെയ്യാന്‍
സാധിക്കുമെന്ന്
അറിയിക്കാമോ?
കവളപ്പാറയില്‍
ഉരള്പൊട്ടലുണ്ടായതിനുള്ള
സാഹചര്യം
3198.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കവളപ്പാറയില്‍
ഉരള്പൊട്ടലുണ്ടായതിനുള്ള
സാഹചര്യം സംബന്ധിച്ച്
എന്തെങ്കിലും പഠനമോ
പരിശോധനയോ
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ;
(ബി)
പ്രസ്തുത
സ്ഥലത്തുണ്ടായ
ഉരുള്‍പൊട്ടലില്‍ എത്ര
പേര് മരിച്ചുവെന്നും
എത്ര പേരെ
കാണാതായിയെന്നും
മരിച്ചവരുടെയും
കാണാതായവരുടെയും
ആശ്രിതര്‍ക്ക് എന്ത്
ധനസഹായമാണ് ഇതിനകം
നല്‍കിയതെന്നും
വിശദമാക്കുമോ?
പ്രളയബാധിതർക്കുള്ള
ധനസഹായം
3199.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രളയത്തോടനുബന്ധിച്ച്
നാശനഷ്ടങ്ങൾ
സംഭവിച്ചവർക്ക് സർക്കാർ
നല്കി വരുന്ന
ധനസഹായത്തിന്റെ
മാനദണ്ഡങ്ങളും എത്ര രൂപ
ധനസഹായം ലഭിക്കും
എന്നതും വിശദമാക്കാമോ;
(ബി)
പ്രളയത്തിൽ
വാസസ്ഥലങ്ങളിൽ വെള്ളം
കയറുകയും താമസിക്കാൻ
നിർവ്വാഹമില്ലാത്ത
സാഹചര്യത്തിൽ മറ്റു
ബന്ധുവീടുകളിൽ അഭയം
പ്രാപിക്കുകയും
ചെയ്തവർക്ക് പ്രളയ
ദുരിതാശ്വാസമെന്ന
നിലയിൽ സാമ്പത്തിക
സഹായം ലഭിക്കുന്നതിന്
അർഹതയുണ്ടോയെന്ന്
അറിയിക്കാമോ;
(സി)
ഇത്തരം
ആളുകൾക്ക് ദുരിതാശ്വാസ
ക്യാമ്പുകളിൽ
താമസിച്ചില്ല എന്ന
കാരണത്താൽ സഹായം
ലഭിക്കാതിരിക്കുമോ;
ഇതിനെ സംബന്ധിച്ചുള്ള
സർക്കാർ ഉത്തരവ്
ഉണ്ടെങ്കിൽ അത്
ലഭ്യമാക്കാമോ?
വില്ലേജ്
ഒാഫീസുകളുടെ ശോചനീയാവസ്ഥ
T 3200.
ശ്രീമതി
ഗീതാ ഗോപി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വില്ലേജ്
ഒാഫീസുകളുടെ
ശോചനീയാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഒാഫീസുകളിലെ ദൈനംദിന
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
സ്റ്റേഷനറി സാധനങ്ങള്‍
യഥാസമയം
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(സി)
കാസര്‍ഗോഡ്
ജില്ലയില്‍
നടപ്പിലാക്കിയതുപോലെ
മറ്റു ജില്ലകളിലും
വില്ലേജ് ഒാഫീസുകളുടെ
വൈദ്യുതി ചാര്‍ജ്ജ്
ജില്ലാതലത്തില്‍
അടക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ വിശദാംശം
നല്‍കുമോ;
(ഡി)
കാസര്‍ഗോഡ്
ജില്ലയില്‍
നടപ്പിലാക്കിയതുപോലെ
സംസ്ഥാനത്തെ മുഴുവന്‍
വില്ലേജ് ഒാഫീസുകളിലും
ഇന്‍വെര്‍ട്ടറുകള്‍
സ്ഥാപിക്കുന്നതിന്
എന്തെങ്കിലും നടപടി
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ഇ)
ഇല്ലെങ്കില്‍
സ്ഥാപിക്കുന്നതിനുള്ള
നടപടി സ്വീകരിക്കുമോ?
ദേവികുളത്ത്
റവന്യൂ ടവര്‍
3201.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റവന്യൂ ടവര്‍
നിര്‍മ്മാണത്തില്‍
പിന്തുടരുന്ന
നടപടിക്രമം എന്താണെന്ന്
വ്യക്തമാക്കാമാേ ;
(ബി)
ദേവികുളം
നിയോജകമണ്ഡലത്തിലെ
അടിമാലിയില്‍ റവന്യൂ
ടവര്‍
സ്ഥാപിക്കുന്നതിനായി
റവന്യൂ വകുപ്പ്
സ്വീകരിച്ചിട്ടുള്ള
നടപടികളെന്തെന്ന്
വ്യക്തമാക്കാമാേ ?
സ്മാര്‍ട്ട്
വില്ലേജ് ഓഫീസുകള്‍
3202.
ശ്രീ.റോഷി
അഗസ്റ്റിന്
,,
മോന്‍സ് ജോസഫ്
,,
സി.എഫ്.തോമസ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സ്മാര്‍ട്ട് വില്ലേജ്
ഓഫീസുകളെക്കുറിച്ച്
വിശദീകരണം നല്‍കാമോ;
(ബി)
ഈ
സാമ്പത്തിക വര്‍ഷം എത്ര
വില്ലേജുകളാണ്
സ്മാര്‍ട്ടാക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
വില്ലേജ്
ഓഫീസുകളുടെ അടിസ്ഥാന
സൗകര്യ വികസനത്തിന്
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചുവരുന്നതെന്ന്
അറിയിക്കാമോ;
(ഡി)
വില്ലേജ്
ഓഫീസുകളില്‍ ആധുനിക
സൗകര്യങ്ങള്‍
ഒരുക്കുന്ന നടപടി
ആരംഭിച്ചിട്ടുണ്ടോ;
ആയതിന്‍െറ പുരോഗതി
അറിയിക്കാമോ?
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ വില്ലേജ്
ഓഫീസുകള്‍ക്ക് പുതിയ
കെട്ടിടം
3203.
ശ്രീ.പി.കെ.
ശശി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ അനങ്ങനടി,
ഷൊര്‍ണ്ണൂര്‍-ഒന്നും
രണ്ടും വില്ലേജ്
ഓഫീസുകള്‍ക്ക് പുതിയ
കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
ഇതുവരെ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(ബി)
ഈ
വില്ലേജുകള്‍ക്ക് പുതിയ
കെട്ടിടം നിര്‍മ്മിച്ച്
നല്‍കുന്നതിനുള്ള
നടപടികള്‍ അടിയന്തരമായി
സ്വീകരിക്കുമോ?
റവന്യൂ
വകുപ്പില്‍ താല്‍ക്കാലിക
തസ്തികകള്‍ക്ക്
തുടര്‍ച്ചാനുമതി
3204.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലാന്‍ഡ്
റവന്യൂ വകുപ്പില്‍
താല്‍ക്കാലിക
തസ്തികകള്‍ക്ക്
തുടര്‍ച്ചാനുമതി
ഇല്ലാത്തതുമൂലം റവന്യൂ
റിക്കവറി, ലാന്‍ഡ്
അക്വിസിഷന്‍, സര്‍വ്വേ
എന്നീ സ്പെഷ്യല്‍
ഓഫീസുകളിലെ
ജീവനക്കാര്‍ക്ക്
ശമ്പളവും
ആനുകൂല്യങ്ങളും
ലഭിക്കാത്ത സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
പ്രസ്തുത
ഓഫീസുകളുടെ
തുടര്ച്ചാനുമതിക്കായി
നാളിതുവരെ സ്വീകരിച്ച
നടപടികള്‍
വിശദീകരിക്കാമോ; എത്ര
തസ്തികകള്‍ക്കാണ് ഓരോ
വിഭാഗത്തിലും
തുടര്‍ച്ചാനുമതി
ആവശ്യപ്പെട്ടിട്ടുള്ളത്;
(സി)
T2/17/2016/Rev.
നമ്പര്‍ ഫയല്‍ പ്രകാരം
റവന്യൂ റിക്കവറി
യൂണിറ്റുകളില്‍
നിലവിലുള്ള
തസ്തികകള്‍ക്ക്
അംഗീകാരം നല്കുന്ന
പ്രൊപ്പോസല്‍
കാബിനറ്റിന്റെ
പരിഗണനയ്ക്ക്
സമര്‍പ്പിച്ചിട്ടുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
ഇതിന് അംഗീകാരം നല്കി
ജീവനക്കാരുടെ ശമ്പളവും
ആനുകൂല്യങ്ങളും എത്രയും
വേഗം വിതരണം
ചെയ്യുവാന്‍ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
തിരുവനന്തപുരം
ജില്ലയില്‍ വില്ലേജ്
ഫീല്‍ഡ് അസിസ്റ്റന്റ്
ഒഴിവുകള്‍
3205.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തിരുവനന്തപുരം
ജില്ലയില്‍ വില്ലേജ്
ഫീല്‍ഡ് അസിസ്റ്റന്റ്
തസ്തികയില്‍ എത്ര
ഒഴിവുകള്‍ ഉണ്ട്
എന്നറിയിക്കാമോ;
(ബി)
ഇതില്‍
എത്ര ഒഴിവുകള്‍
പി.എസ്.സി.യ്ക്ക്
റിപ്പോര്‍ട്ട്
ചെയ്തിട്ടുണ്ടെന്ന്
വെളിപ്പെടുത്തുമോ;
(സി)
പി.എസ്.സി.
പ്രസിദ്ധീകരിച്ച റാങ്ക്
ലിസ്റ്റില്‍ നിന്നും
പ്രസ്തുത
ഒഴിവുകളിലേക്ക്
അടിയന്തരമായി നിയമനം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ എന്ന്
വെളിപ്പെടുത്താമോ?
പൊതു
ആവശ്യങ്ങള്‍ക്ക്
ഉപയോഗിയ്ക്കാവുന്ന റവന്യൂ
ഭൂമി
3206.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പാലക്കാട്
ജില്ലയിലെ കോങ്ങാട്
മണ്ഡലത്തില്‍ പൊതു
ആവശ്യങ്ങള്‍ക്ക്
ഉപയോഗിയ്ക്കാവുന്ന
റവന്യൂ ഭൂമിയുടെ
വിശദാംശം വില്ലേജ്
തിരിച്ച് നല്‍കുമോ?
കണ്ണൂർ
സിറ്റി ഇംപ്രൂവ്മെന്റ്
പ്രോജക്ടിനായി ഭൂമി
ഏറ്റെടുക്കല്‍
3207.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരള
റോഡ് ഫണ്ട് ബോര്‍ഡ്
മുഖാന്തിരം
നടപ്പിലാക്കുന്ന കണ്ണൂർ
സിറ്റി ഇംപ്രൂവ്മെന്റ്
പ്രോജക്ടിന് ഭൂമി
ഏറ്റെടുക്കുന്നതിനായി
ഗസറ്റ് വിജ്ഞാപനം 2019
ജൂണ്‍ 11-ന്
പുറപ്പെടുവിച്ചിട്ടുണ്ടോ;
പുതിയതെരു
ഉള്‍പ്പെടുന്ന
സ്ഥലങ്ങളിലെ പ്രസ്തുത
ഭൂമി ഏറ്റെടുക്കല്‍
നടപടികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കാമോ;
(ബി)
ഏത്
വര്‍ഷത്തെ സര്‍വ്വേ
പ്രകാരമാണ് ഭൂമി
ഏറ്റെടുക്കലിന്
വിജ്ഞാപനം
പുറപ്പെടുവിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(സി)
ഭൂമി
ഏറ്റെടുക്കുന്നത് ദേശീയ
പാതയുടെ
ഇരുഭാഗത്തുനിന്നുമായി
തുല്യ അളവിലാണോ എന്ന്
വ്യക്തമാക്കുമോ;
അല്ലെങ്കില്‍ തുല്യ
അളവില്‍ ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
തടസ്സമെന്തെന്ന്
വ്യക്തമാക്കുമോ;
(ഡി)
പുതിയതെരു
പട്ടണത്തിലെ
വ്യാപാരസ്ഥാപനങ്ങള്‍
ഉള്‍പ്പെടുന്ന
സ്ഥലങ്ങള്‍
ഏറ്റെടുക്കുമ്പോള്‍
നഷ്ടപരിഹാരമായി
നല്കാന് നിലവില്‍
നിശ്ചയിച്ചിട്ടുള്ള തുക
പത്ത് ലക്ഷം രൂപയായി
ഉയര്‍ത്തി
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(ഇ)
ഭൂമി
ഏറ്റെടുക്കുന്നതിന്റെ
ഫലമായി കച്ചവട
സ്ഥാപനങ്ങള്‍ പൂട്ടേണ്ട
സാഹചര്യമുണ്ടാകുമ്പോള്‍
എല്ലാ
തൊഴിലാളികള്‍ക്കും
തൊഴില്‍ കാലപരിധി
ബാധകമാക്കാതെ
നഷ്ടപരിഹാരം
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
(എഫ്)
വ്യാപാരികളായ
കെട്ടിട ഉടമകള്‍ക്ക്
വ്യാപാര നഷ്ടത്തിന്
മിനിമം പത്ത് ലക്ഷം
രൂപയെങ്കിലും
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
റാന്നി
വലിയപാലത്തിന്റെ അപ്രോച്ച്
റോഡിന് സ്ഥലം ഏറ്റെടുക്കല്‍
3208.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിര്‍മ്മാണത്തിലിരിക്കുന്ന
റാന്നി വലിയപാലത്തിന്റെ
അപ്രോച്ച് റോഡിന് സ്ഥലം
ഏറ്റെടുക്കുന്ന
നടപടികള്‍ ഏത്
ഘട്ടംവരെയായെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇതിനായി
എത്ര
സ്വകാര്യവ്യക്തികളുടെ
സ്ഥലം
ഏറ്റെടുക്കേണ്ടിവരും
എന്ന് വില്ലേജ്
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(സി)
വസ്തു
ഏറ്റെടുക്കുന്നതിന്
നഷ്ടപരിഹാരത്തുക
നിശ്ചയിച്ചിട്ടുണ്ടോ;
എങ്കില്‍ അത്
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
പാലം
നിര്‍മ്മാണം
പൂര്‍ത്തീകരിക്കുന്നതിന്
മുമ്പ്തന്നെ അപ്രോച്ച്
റോഡ് നിര്‍മ്മാണവുമായി
ബന്ധപ്പെട്ട
സ്ഥലമേറ്റെടുക്കല്‍
നടപടി
പൂര്‍ത്തീകരിക്കാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
കൂളിമാട്
പാലത്തിന്റെ അപ്രോച്ച്
റോഡിന് സ്ഥലമേറ്റെടുക്കല്‍
3209.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മലപ്പുറം-കോഴിക്കോട്
ജില്ലകളെ
ബന്ധിപ്പിക്കുന്ന
കൂളിമാട് പാലത്തിന്റെ
പ്രവര്‍ത്തന പുരോഗതി
അറിയിക്കാമോ;
(ബി)
പ്രസ്തുത
പാലത്തിന്റെ മലപ്പുറം
ജില്ലയില്‍ വരുന്ന
അപ്രോച്ച് റോഡിന്റെ
സ്ഥലമേറ്റെടുക്കല്‍
പ്രവൃത്തിയുടെ പുരോഗതി
അറിയിക്കാമോ;
(സി)
അപ്രോച്ച്
റോഡിന്റെ
സ്ഥലമേറ്റെടുക്കല്‍
നീണ്ടുപോകുന്നതിന്റെ
കാരണം വ്യക്തമാക്കാമോ;
(ഡി)
സ്ഥലമേറ്റെടുപ്പ്
എത്രകാലം കൊണ്ട്
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്ന്
അറിയിക്കാമോ?
പാറശ്ശാല
മണ്ഡലത്തിലെ
സ്ഥലമേറ്റെടുപ്പ് നടപടി
3210.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമരവിള-ഒറ്റശേഖരമംഗലം
റോഡ്, കുടുവീട്ടുകടവ്
പാലം,
ആയയില്‍-മുളളറുവിള പാലം
എന്നിവയുടെ
നിര്‍മ്മാണത്തിനായുളള
സ്ഥലം ഏറ്റെടുത്ത്
നല്‍കുന്നതിനുളള
നടപടികള്‍
ഏതുഘട്ടത്തിലാണ് എന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ
സ്ഥലമേറ്റെടുപ്പുമായി
ബന്ധപ്പെട്ട നടപടികള്‍
എന്നത്തേക്ക്പൂര്ത്തിയാക്കി
നല്‍കാനാകും എന്ന്
അറിയിക്കാമോ;
(സി)
പാറശ്ശാല
നിയോജകമണ്ഡലത്തിന്റെ
വിവിധ ഭാഗങ്ങളില്‍
പാതയോരങ്ങളിലെ
പുറമ്പോക്ക്
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിനായി
സ്വീകരിച്ചിട്ടുളള
നടപടികള്‍
എന്തൊക്കെയാണെന്ന്അറിയിക്കാമോ?
പാറശ്ശാല
മണ്ഡലത്തിലെ
പട്ടയരഹിതര്ക്ക് പട്ടയം
3211.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പാറശ്ശാല
മണ്ഡലത്തിലെ വിവിധ
പഞ്ചായത്തുകളിലായി
പട്ടയ രഹിതരായി
എത്രപേരുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ;
എങ്കില്‍
പഞ്ചായത്തടിസ്ഥാനത്തിലുള്ള
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ഇതില്‍
എത്രപേര്‍ക്ക് പട്ടയം
ലഭ്യമാക്കാന്‍
കഴിയുമെന്നും ആയതിന്
എന്ത് തുടര്‍
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്നും
വിശദമാക്കാമോ;
(സി)
ഇതില്‍
ഏതൊക്കെ തരത്തിലുള്ള
ഭൂപ്രദേശങ്ങളാണ്
ഉള്‍പ്പെട്ടിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ; ഇതില്‍
പട്ടയം നല്കാന്
കഴിയാത്ത മേഖലകള്‍
ഉണ്ടോ; വിശദാംശം
നല്‍കാമോ;
(ഡി)
ഇതില്‍
നല്കാന് കഴിയുന്ന
പട്ടയങ്ങള്‍
അടിയന്തരമായി
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കോതമംഗലം
മണ്ഡലത്തില്‍ പട്ടയ വിതരണം
3212.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തില്‍ 1977 ന്
മുന്‍പായി വനഭൂമി കൈവശം
വച്ച് കൃഷി ചെയ്ത്
ജീവിച്ചുപോരുന്ന
അയ്യായിരത്തോളം വരുന്ന
കര്‍ഷകര്‍ക്ക്
വനം-റവന്യൂ
വകുപ്പുകളുടെ സംയുക്ത
പരിശോധന
പൂര്‍ത്തിയാകാത്തതിനാല്‍
യഥാസമയം പട്ടയം
ലഭിക്കാത്തത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
റവന്യൂ
വകുപ്പില്‍ നിന്നും
G.O.No. 478/L/റവന്യൂ
പ്രകാരമുള്ള
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
1/1/1977 നു മുമ്പുള്ള
വനഭൂമി കൈവശങ്ങള്‍
ക്രമീകരിക്കുന്നതിനുവേണ്ടി
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
പ്രസ്തുത
ഉത്തരവിന്മേല്
സ്വീകരിച്ചിട്ടുള്ള
തുടര്‍നടപടി
വിശദമാക്കാമോ;
(ഡി)
പ്രസ്തുത
ഉത്തരവിന്റെ
അടിസ്ഥാനത്തില്‍
കോതമംഗലം മണ്ഡലത്തില്‍
അടിയന്തരമായി ജോയിന്റ്
വെരിഫിക്കേഷന്
പൂര്‍ത്തിയാക്കി
വേഗത്തില്‍ പട്ടയ
നടപടികള്‍
പൂര്‍ത്തീകരിക്കുന്നതിനുവേണ്ട
നടപടി സ്വീകരിക്കുമോ?
കൃഷ്ണപുരം
വില്ലേജ് ഓഫീസ് പുതിയ
കെട്ടിടത്തിലേയ്ക്ക്
മാറ്റാന്‍ നടപടി
3213.
ശ്രീമതി
യു. പ്രതിഭ
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കായംകുളം
മണ്ഡലത്തിലെ കൃഷ്ണപുരം
വില്ലേജ് ഓഫീസിന് പുതിയ
കെട്ടിടം നിര്‍മ്മിച്ചു
കഴിഞ്ഞിട്ടും അതിലേക്ക്
മാറുവാന്‍ കഴിയാത്ത
സാഹചര്യം എന്താണെന്ന്
വിശദമാക്കാമോ?
നിലമ്പൂര്‍
വനം ഡിവിഷണല്‍ ഓഫീസ് സ്ഥിതി
ചെയ്യുന്ന സ്ഥലത്തിന്റെ
രേഖകൾ
3214.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നിലമ്പൂര്‍
വില്ലേജിലെ വനം വകുപ്പ്
ഡിവിഷണല്‍ ഓഫീസുകള്‍
സ്ഥിതി ചെയ്യുന്ന
സ്ഥലത്തിന്റെ
സര്‍വ്വേനമ്പരും
വിസ്തീര്‍ണ്ണവും
അടക്കമുളള വിവരങ്ങള്‍
നല്‍കുമോ;
(ബി)
ഈ
ഭൂമിയുടെ തരവും
സ്റ്റാറ്റസും
ഉടമസ്ഥാവകാശവും
വ്യക്തമാക്കാമോ;
(സി)
മേല്‍
ഭൂമിയുടെ ക്രയവിക്രയ,
ഉടമാവകാശ, കെെവശാവകാശ
രേഖകളുടെ പകര്‍പ്പുകള്‍
ലഭ്യമാക്കാമോ?
താമരശ്ശേരി
താലൂക്കിലെ ഭൂമി
പ്രശ്നങ്ങള്‍
3215.
ശ്രീ.ജോര്‍ജ്
എം. തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യവ്യക്തികള്‍
നല്കിയ കേസിന്റെ
ഭാഗമായി താമരശ്ശേരി
താലൂക്കിലെ ഈങ്ങാപ്പുഴ,
പുതുപ്പാടി
വില്ലേജുകളിലെ
നൂറുകണക്കിന്
കര്‍ഷകര്‍ക്കും
കൈവശക്കാര്‍ക്കും ഭൂമി
ക്രയവിക്രയം
ചെയ്യാനാവാത്തതും
ബാങ്ക് ലോണ്‍
ലഭ്യമാകാത്തതുമായ വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഈ
വിഷയം
പരിഹരിക്കുന്നതിന്
വകുപ്പ് തലത്തില്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
ഈ
വിഷയത്തില്‍ അപ്പീല്‍
നല്‍കുന്നതിനും
കൈവശക്കാര്‍ക്ക് അനുകൂല
നടപടി
സ്വീകരിക്കുന്നതിനും
നടപടികള്‍
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
തൊളിക്കോട്
സ്വദേശിയുടെ തീപിടിച്ച
വീടിനുള്ള നഷ്ടപരിഹാരം
3216.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെടുമങ്ങാട്
താലൂക്കില്‍ തൊളിക്കോട്
വില്ലേജ് ഓഫീസ്
പരിധിയില്‍ വരുന്ന
ശിവന്‍കുട്ടി. കെ,
വടക്കുംകര വീട്,
കിളിയന്നൂര്‍, പറണ്ടോട്
പി.ഒ., തൊളിക്കോട് എന്ന
ആളിന്റെ വീട്
തീപിടിച്ച് നാശനഷ്ടം
സംഭവിച്ചതുമായി
ബന്ധപ്പെട്ട്
നഷ്ടപരിഹാരം
നല്‍കിയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
നഷ്ടപരിഹാരം
ലഭിക്കുന്നതിനായി
ശിവന്‍കുട്ടി അപേക്ഷ
നല്‍കിയിട്ടുള്ളത്
എന്നാണെന്നും ഇതുവരെ
നഷ്ടപരിഹാരം
നല്കിയിട്ടില്ലെങ്കില്
ഇതിനുള്ള കാലതാമസം
വന്നതിന്റെ
കാരണമെന്താണെന്നും
വിശദമാക്കാമോ;
(സി)
സര്‍ക്കാരില്‍
നിന്നും അര്‍ഹമായ
നഷ്ടപരിഹാരം വിതരണം
ചെയ്യുന്നതില്‍
കാലതാമസം വരുത്തുന്ന
ബന്ധപ്പെട്ട
ഉദ്യോഗസ്ഥര്‍ക്കെതിരെ
നടപടി എടുക്കുന്നതിന്
വകുപ്പ് തലത്തില്‍
നിര്‍ദ്ദേശം
നല്‍കുമോയെന്ന്
അറിയിക്കാമോ?
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ പാലം
പണികള്‍ക്കുള്ള സ്ഥലം
ഏറ്റെടുക്കല്‍
3217.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ചെങ്ങന്നൂര്‍
മണ്ഡലത്തിലെ
കെെപ്പാലക്കടവ് പാലം,
ബുധന്നൂര്‍
പഞ്ചായത്തിലെ
വഴുവാടികടവ്
പാലം,വെണ്മണി
പഞ്ചായത്തിലെ
ശാര്‍ങ്ങക്കാവ് പാലം
എന്നിവയുടെ
നിര്‍മ്മാണത്തിനാവശ്യമായ
സ്ഥലം
ഏറ്റെടുക്കുന്നതിന്
വേണ്ടി സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമാേ;
(ബി)
പ്രസ്തുത
സ്ഥലം ഏറ്റെടുക്കല്‍
നടപടികള്‍
വേഗത്തിലാക്കുന്നത്
ഗൗരവമായി പരിഗണിക്കുമാേ
എന്നറിയിക്കാമോ?
തൃപ്പൂണിത്തുറ
മണ്ഡലത്തില്‍
അര്‍ഹരായവര്‍ക്ക് പട്ടയം
അനുവദിക്കല്‍
3218.
ശ്രീ.എം.
സ്വരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തൃപ്പൂണിത്തുറ
നിയമസഭാ മണ്ഡലത്തില്‍
പട്ടയത്തിനായി എത്ര
അപേക്ഷകളാണ്
നിലവിലുള്ളതെന്ന്
അറിയിക്കുമോ;
(ബി)
ഇവയുടെ
വിശദാംശം താലൂക്ക് /
വില്ലേജ് തിരിച്ച്
അറിയിക്കുമോ;
(സി)
ഇവയില്‍
അര്‍ഹമായവര്‍ക്ക്
സമയബന്ധിതമായി പട്ടയം
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
(ഡി)
ഇതിലേക്കായി
സ്ഥലം
എം.എല്‍.എ.യെക്കൂടി
ഉള്‍പ്പെടുത്തി
താലൂക്ക് തിരിച്ച് ഒരു
പരാതി പരിഹാര അദാലത്ത്
സംഘടിപ്പിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ;
(ഇ)
ഇവര്‍ക്ക്
എന്നത്തേക്ക് പട്ടയം
അനുവദിക്കുമെന്ന്
അറിയിക്കുമോ?
പവിത്രാനന്ദപുരം
കോളനി നിവാസികള്‍ക്ക്
പട്ടയം
3219.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നെയ്യാറ്റിൻകര
നഗരസഭയിലെ
പവിത്രാനന്ദപുരം കോളനി
നിവാസികള്‍ക്ക് പട്ടയം
നല്കുന്ന നടപടിയുടെ
നിലവിലെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കാമോ;
(ബി)
പട്ടയം
നല്കാന് നഗരസഭ
നല്‍കേണ്ട രേഖകള്‍
ഏതെല്ലാം എന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
കോളനിയില്‍ നിലവില്‍
എത്രപേര്‍ക്ക് പട്ടയം
നല്‍കിയിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ?
പട്ടയ
വിതരണത്തിലുള്ള തടസ്സം
3220.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വനം
വകുപ്പിന്റെ എതിര്‍പ്പ്
അഥവ കേസുകള്‍ മൂലം
പട്ടയവിതരണം
എവിടെയെല്ലാമാണ്
തടസ്സപ്പെട്ടിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
വനം,പുറമ്പോക്ക് എന്നീ
പേരുകളുടെ നിര്‍വചനം
എന്താണെന്ന്
വിശദമാക്കാമോ;
(സി)
കോട്ടയം
ജില്ലയില്‍ എരുമേലി വനം
റേഞ്ചില്‍ ഉള്‍പ്പെട്ട
ആലപ്ര, പൊന്തന്‍പുഴ,
മേലേല്‍കവല എന്നീ
സ്ഥലങ്ങളില്‍
താമസിക്കുന്ന
ആയിരത്തിലധികം വരുന്ന
കുടുംബങ്ങള്‍ക്ക് വനം
വകുപ്പിന്റെ
എതിര്‍പ്പുകള്‍ മൂലം
പട്ടയം ലഭിച്ചിട്ടില്ല
എന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
പ്രസ്തുത
സ്ഥലത്ത് വനവുമായി
അതിര്‍ത്തി പങ്കിടുന്ന
ഏതെങ്കിലും
സ്ഥലങ്ങളില്‍ സ്വകാര്യ
വ്യക്തികള്‍ പട്ടയം
നേടി സ്ഥലം കൈവശം വച്ച്
അനുഭവിച്ചുവരുന്നുണ്ടോ;
എങ്കില്‍ സര്‍വ്വേ
നമ്പര്‍ ഉള്‍പ്പെടെ
പൂര്‍ണ്ണമായ വിശദാംശം
ലഭ്യമാക്കുമോ?
സി.എം.ഡി.ആര്.എഫ്.
അപേക്ഷകളിന്മേല്
റിപ്പോര്‍ട്ട്
സമർപ്പിക്കുന്നതിൽ കാലതാമസം
T 3221.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസനിധിയില്‍
നിന്നും ചികിത്സാ
ധനസഹായത്തിനായി
സമര്‍പ്പിക്കുന്ന
അപേക്ഷകളിന്മേല്
വില്ലേജ് ഓഫീസ്
തലത്തില്‍
സമയബന്ധിതമായി
റിപ്പോര്‍ട്ടുകള്‍
തയ്യാറാക്കുന്നതില്‍
കാലതാമസം
ഉണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തൃശൂര്‍
ജില്ലയിലെ വെളുത്തൂര്‍
വില്ലേജ് ഓഫീസര്‍ക്ക്
ഓണ്‍ലെെന്‍
റിപ്പോര്‍ട്ടിനായി
ജാനകി (D170101025),
ചന്ദ്രന് സി. കെ.
(D170904151), അന്തോണി
(D180502600), ജോയ്സി
ജോര്‍ജ് (D181102895)
എന്നീ അപേക്ഷകളിന്മേല്
ഇതുവരെ റിപ്പോര്‍ട്ട്
സമര്‍പ്പിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിന്റെ
കാരണം വ്യക്തമാക്കാമോ;
പ്രസ്തുത അപേക്ഷകള്‍
വില്ലേജ് ഓഫീസര്‍ക്ക്
ലഭിച്ച തീയതി
അറിയിക്കാമോ;
(സി)
എളവള്ളി
വില്ലേജ് ഓഫീസര്‍ക്ക്
ഓണ്‍ലെെന്‍
റിപ്പോര്‍ട്ടിനായി
പരമേശ്വരന്
(180401216),വിന്‍സെന്റ്
(D180401230), സരോജിനി
(D180401428),ശശിധരന്
പി.എസ്. (D180401433),
ദേവു (D180402459),
സരോജിനി (D180602012)
എന്നിവര്‍ സമര്‍പ്പിച്ച
അപേക്ഷകളിന്മേല് എന്തു
നടപടി
സ്വീകരിച്ചിട്ടുണ്ട്;
പ്രസ്തുത അപേക്ഷകള്‍
വില്ലേജ് ഓഫീസര്‍ക്ക്
ലഭിച്ച തീയതി,
റിപ്പോര്‍ട്ട്
സമര്‍പ്പിച്ച തീയതി
എന്നിവ അറിയിക്കാമോ;
(ഡി)
മണലൂര്‍
എം.എല്‍.എ.യുടെ
ശിപാര്‍ശയോടുകൂടി
ലഭിച്ചതും മൂന്ന്
മാസത്തിലേറെയായി
റിപ്പോര്‍ട്ട്
സമര്‍പ്പിക്കാതെ കെെവശം
വച്ചിരിക്കുന്നതുമായ
എത്ര
സി.എം.ഡി.ആര്.എഫ്.
അപേക്ഷകളാണ് യഥാക്രമം
വെങ്കിടങ്ങ്, പാവറട്ടി,
വെണ്മേനാട് വില്ലേജ്
ഓഫീസുകളില്‍
നിലവിലുള്ളത്;
അറിയിക്കുമോ;
(ഇ)
തീര്‍പ്പാക്കാന്‍
ശേഷിക്കുന്ന അപേക്ഷകള്‍
യഥാസമയം
തീര്‍പ്പാക്കുന്നതിന്
വേണ്ട നിര്‍ദ്ദേശം
നല്‍കുമോ;
വ്യക്തമാക്കുമോ?
പുതിയ
താലൂക്കുകള്‍
3222.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍ വന്ന ശേഷം
എത്ര പുതിയ
താലൂക്കുകള്‍
രൂപീകരിച്ച്
ഉത്തരവായിട്ടുണ്ട്;
ജില്ല തിരിച്ചുളള
വിശദവിവരം നല്‍കുമോ;
(ബി)
ഇനി
പുതുതായി
രൂപീകരിയ്ക്കുവാന്‍
സര്‍ക്കാരിന്റെ
പരിഗണനയിലുളള
താലൂക്കുകളുടെ
വിശദവിവരം നല്‍കുമോ?
ഫയലുകള്‍
തീര്‍പ്പാക്കുന്നതിലെ
കാലതാമസം
3223.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കാസര്‍കോട്
കളക്ടറേറ്റിലും
ജില്ലയിലെ താലൂക്ക്
ഓഫീസുകളിലും കഴിഞ്ഞ
അഞ്ച് വര്‍ഷമായി
തീര്‍പ്പാക്കാതെ
കിടക്കുന്ന എത്ര
ഫയലുകളുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇത്തരം
ഫയലുകള്‍ ഏത്
സെക്ഷനുകളിലാണ്
ഉള്ളതെന്നും, പരിഹാരം
അനന്തമായി
നീളുന്നതിന്റെ
കാരണമെന്താണെന്നും
വ്യക്തമാക്കാമോ;
(സി)
വര്‍ഷങ്ങളായി
അപേക്ഷ നല്കി
കാത്തിരിക്കുന്നവര്‍ക്ക്
കാലവിളംബത്തെക്കുറിച്ച്
എപ്പോഴെങ്കിലും
അറിയിപ്പ്
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(ഡി)
കെട്ടിക്കിടക്കുന്ന
ഫയലുകളില്‍
തീര്‍പ്പുണ്ടാക്കുന്നതിന്
അടിയന്തര നടപടികള്‍
കെെക്കൊളളുന്നതിനെക്കുറിച്ച്
ആലോചിക്കുമോ;
വ്യക്തമാക്കാമോ?
അമ്പലമുകള്‍
സ്കൂളിലെ സ്ഥലം കൈമാറ്റം
3224.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
അമ്പലമുകള്‍
ഗവ. വൊക്കേഷണല്‍ ഹയര്‍
സെക്കന്ററി സ്കൂളിലെ
സ്ഥലം കൈമാറ്റം
നടത്തുന്നതിനായി
സ്കൂള്‍ മുന്‍പ്
പ്രവര്‍ത്തിച്ചിരുന്ന
കെട്ടിടത്തിന്റെയും
ഇപ്പോള്‍
പ്രവര്‍ത്തിച്ചുവരുന്ന
കെട്ടിടത്തിന്റെയും
സ്ഥലത്തിന്റെയും
മൂല്യനിര്‍ണയം
നടത്തിയിട്ടുണ്ടോ;
(ബി)
എങ്കില്‍
ആയത് എത്രയാണെന്ന് തരം
തിരിച്ച്
വ്യക്തമാക്കാമോ;
ഇല്ലെങ്കില്‍
കാലതാമസത്തിനുള്ള കാരണം
വ്യക്തമാക്കാമോ;
(സി)
പുതിയതായി
നിര്‍മ്മിക്കാന്‍
ഉദ്ദേശിക്കുന്ന
കെട്ടിടത്തിന്റെ
നിര്‍മ്മാണ ചെലവ്
കണക്കാക്കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ എത്ര;
ഇല്ലെങ്കില്‍
കാലതാമസത്തിനുള്ള കാരണം
എന്തെന്ന്
വ്യക്തമാക്കാമോ?
പൊതു
ആവശ്യങ്ങള്‍ക്ക് ഭൂമി
ഏറ്റെടുക്കുന്നതിനുള്ള
നടപടികള്‍
3225.
ശ്രീ.സി.
ദിവാകരന്
,,
ഇ.കെ.വിജയന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
വികസനപ്രവര്‍ത്തനങ്ങള്‍ക്ക്
ഭൂമി
ഏറ്റെടുക്കുന്നതില്‍
ഉണ്ടായിരുന്ന കാലതാമസം
നീക്കി വികസന
പ്രവൃത്തികളുടെ ഗതിവേഗം
കൂട്ടുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(ബി)
നാഷണല്‍
ഹൈവേക്ക് ഉള്‍പ്പെടെ
പൊതു ആവശ്യങ്ങള്‍ക്ക്
ഭൂമി ഏറ്റെടുക്കുന്ന
നടപടികളുടെ പുരോഗതി
വ്യക്തമാക്കുമോ;
(സി)
ഭൂമി
ഏറ്റെടുക്കല്‍ മൂലം
വീട്
നഷ്ടപ്പെടുന്നവര്‍ക്ക്
വീട് നല്‍കുന്നതിന്
പദ്ധതി നിലവിലുണ്ടോ;
(ഡി)
ഭൂമി
ഏറ്റെടുക്കുമ്പോള്‍
ജീവനോപാധികള്‍
നഷ്ടപ്പെടുന്നവര്‍ക്ക്
പ്രസ്തുത പദ്ധതി
മൂലമുണ്ടാകുന്ന തൊഴില്‍
അവസരങ്ങളില്‍ മുന്‍ഗണന
നല്കുന്നുണ്ടോ;
(ഇ)
ഭൂമി
നഷ്ടപ്പെടുന്നവര്‍ക്കുള്ള
പുനരധിവാസ പാക്കേജിന്റെ
വിശദാംശങ്ങള്‍
അറിയിക്കുമോ?
ഭൂമി
കയ്യേറ്റം
3226.
ശ്രീ.പി.ടി.
തോമസ്
,,
അനൂപ് ജേക്കബ്
,,
അന്‍വര്‍ സാദത്ത്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
മൂന്നാര്‍,
ചിന്നക്കനാല്‍
വില്ലേജുകളില്‍
സര്‍ക്കാര്‍ ഭൂമി
വ്യാപകമായി
കയ്യേറിയതായി
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഈ
കയ്യേറ്റങ്ങളെക്കുറിച്ച്
അന്വേഷിക്കുവാന്‍
ദേവികുളം
സബ്കളക്ടറായിരുന്ന
ഡോ.രേണുരാജിന്റെ
നേതൃത്വത്തില്‍
പ്രത്യേക സംഘത്തെ
നിയോഗിച്ചിരുന്നോ;
(സി)
പ്രസ്തുത
അന്വേഷണ സംഘം
കയ്യേറ്റക്കാര്‍ക്കെതിരെ
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചതെന്ന്
വിശദമാക്കാമോ;
(ഡി)
സബ്കളക്ടര്‍
ഉള്‍പ്പെടെ സംഘത്തിലെ
ഭൂരിപക്ഷ അംഗങ്ങളെയും
സ്ഥലം
മാറ്റിയിട്ടുണ്ടോ;
(ഇ)
അന്വേഷണ
സംഘത്തിലെ ഉദ്യോഗസ്ഥരെ
സ്ഥലം മാറ്റിയത്
കയ്യേറ്റ മാഫിയയെ
സഹായിക്കുമെന്നതിനാല്‍
ഇക്കാര്യം
പുന:പ്പരിശോധിക്കുമോ;
എങ്കില്‍
വ്യക്തമാക്കാമോ?
സംസ്ഥാനത്തെ
ജലാശയങ്ങളുടെ വിസ്തൃതി
3227.
ശ്രീ.റോജി
എം. ജോണ്‍
,,
ഷാഫി പറമ്പില്‍
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കായലുകള്‍, തടാകങ്ങള്‍,
കനാലുകള്‍ എന്നിവയുടെ
വിസ്തൃതി വ്യാപകമായ
കയ്യേറ്റം മൂലം
വര്ഷംതാേറും
കുറഞ്ഞുവരുന്നുവെന്ന
റിപ്പാേര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(ബി)
ഇവയുടെ
വിസ്തൃതി സംബന്ധിച്ച്
സര്‍വ്വേ നടപടികള്‍
നടത്തിയിട്ടുണ്ടാേ ;
വിശദാംശം നല്കുമാേ ;
(സി)
വ്യാപകമായ
കയ്യേറ്റം നടന്നതായി
കണ്ടെത്തിയിട്ടുള്ള
ജില്ലകള്‍
ഏതാെക്കെയാണെന്ന്
അറിയിക്കുമോ ; പ്രസ്തുത
കയ്യേറ്റങ്ങള്‍
ഒഴിപ്പിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ ;
(ഡി)
സംസ്ഥാനത്തെ
കായലുകളും തടാകങ്ങളും
മറ്റും വ്യാപക
കയ്യേറ്റം മൂലം ഓരാേ
വര്‍ഷവും വിസ്തൃതി
കുറഞ്ഞുവരുകയും
മലിനപ്പെടുകയും
ചെയ്യുന്ന സ്ഥിതി
ഗൗരവമായി
കണക്കിലെടുത്ത് ഭാവി
തലമുറയ്ക്ക് വേണ്ടി
അവയെ
സംരക്ഷിക്കുന്നതിന്
പ്രത്യേക
നിയമനിര്‍മ്മാണം
നടത്തുമാേ;
വ്യക്തമാക്കാമോ?
ഭൂമിയുടെ
വിസ്തീര്‍ണ്ണ വ്യത്യാസം
സംബന്ധിച്ച്
3228.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കവടിയാര്‍
വില്ലേജിലെ ബ്ലോക്ക് 54
റീ സര്‍വ്വെ നം. 22 ല്‍
പ്പെട്ട
അജയാനന്ദകുമാര്
എന്നയാളുടെ ഭൂമിയുടെ
വിസ്തീര്‍ണ്ണ വ്യത്യാസം
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(ബി)
പ്രസ്തുത
ഭൂമിയ്ക്ക്
തിരുവനന്തപുരം താലൂക്ക്
തഹസില്‍ദാര്‍ ഓഫീസില്‍
നിന്നും LA 11/1/91-ാം
നമ്പര്‍ പട്ടയ പ്രകാരം
എത്ര സെന്റ്
ഭൂമിയ്ക്കാണ് പട്ടയം
നല്‍കിയിരുന്നതെന്ന്
വ്യക്തമാക്കുമോ; ഈ
പട്ടയത്തിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
LA
11/1/91-ാം നമ്പര്‍
പട്ടയം നല്‍കുന്നതിന്
തയ്യാറാക്കിയ ഭൂമിയുടെ
സ്കെച്ചിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ഡി)
റീ
സര്‍വ്വെയില്‍
ആധാരത്തില്‍
പറഞ്ഞിരിക്കുന്ന
ഭൂമിയില്‍ നിന്നും 1.20
ആര് വസ്തുവിന്റെ കുറവ്
ഉണ്ടായത്
റീസര്വ്വെയിലുണ്ടായ
തെറ്റാണോയെന്ന്
പരിശോധിച്ചിട്ടുണ്ടോ?
സ്വകാര്യ
ഏജന്‍സികള്‍ തയ്യാറാക്കുന്ന
ഡിജിറ്റല്‍ ലാന്റ്
റിക്കോര്‍ഡ്സിന്റെ
നിയമസാധുത
3229.
ശ്രീ.റോഷി
അഗസ്റ്റിന്
,,
പി.ജെ.ജോസഫ്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സ്വകാര്യ
ഏജന്‍സികള്‍ നടത്തുന്ന
റീസര്‍വ്വെ
നടപടികള്‍ക്ക്
സര്‍ക്കാര്‍
അംഗീകാരമുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഡിജിറ്റല്‍
റീസര്‍വ്വെ
നടത്തുന്നതിന്
സംസ്ഥാനത്ത് ഏതെല്ലാം
ഏജന്‍സികളെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;
അവയുടെ ഫീസ്
സ്ട്രക്ച്ചറിന്റെ
മാനദണ്ഡം
വ്യക്തമാക്കാമോ;
(സി)
സര്‍വ്വെ
നടപടികള്‍ക്ക് ആവശ്യമായ
അടിസ്ഥാന
യോഗ്യതയുള്ളവരെയാണോ
അതിലേക്ക്
നിയമിച്ചിരിക്കുന്നത്
എന്ന് വ്യക്തമാക്കാമോ;
സര്‍വ്വെ നടപടികള്‍
സംബന്ധിച്ച പരാതി
പരിഹരിക്കുന്നത്
ആരായിരിക്കും എന്ന്
വ്യക്തമാക്കാമോ;
(ഡി)
ഡിജിറ്റല്‍
ലാന്റ് റിക്കോര്‍ഡ്
തയ്യാറാക്കുന്നതിന്
നിയമസാധ്യതയുണ്ടോ; ഇതു
സംബന്ധിച്ച് നിയമ
നിര്‍മ്മാണം നടത്താന്‍
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വ്യക്തമാക്കാമോ?
ഭൂപരിഷ്കരണ
നിയമത്തിലെ 87 (എ)
ഉപവകുപ്പ്സംബന്ധിച്ച
ആശങ്കകള്‍ പരിഹരിക്കുവാന്‍
നടപടി
3230.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂപരിഷ്കരണ
നിയമത്തിൽ 87 (എ)
ഉപവകുപ്പ്
ഉള്‍ക്കൊള്ളിയ്ക്കുന്നത്
സംബന്ധിച്ച ഉത്തരവ്
പുറപ്പെടുവിച്ച
ക്യാബിനറ്റ് നോട്ടിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
ഉപവകുപ്പ് സംബന്ധിച്ച
ജനങ്ങളുടെ ആശങ്കകള്‍
പരിഹരിക്കുവാന്‍
സര്‍വ്വകക്ഷി യോഗം
വിളിച്ച് ചേര്‍ക്കുന്ന
കാര്യം സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;വ്യക്തമാക്കുമോ?
പ്രീ
-ഫാബ് സാങ്കേതിക വിദ്യ
3231.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പ്രീ-ഫാബ് സാങ്കേതിക
വിദ്യ ഉപയോഗിച്ച്
ഭവനരഹിതര്‍ക്ക്
വീടുകള്‍ നിര്‍മ്മിച്ചു
നല്‍കുമെന്ന
പ്രഖ്യാപനത്തിന്റെ
അടിസ്ഥാനത്തില്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവെന്ന്
അറിയിക്കുമോ;
(ബി)
ഭവന
നിര്‍മ്മാണ വകുപ്പ്
നടപ്പിലാക്കിയ
ഏതെങ്കിലും
പദ്ധതികളില്‍ പ്രീ
-ഫാബ് സാങ്കേതിക വിദ്യ
ഇതിനകം
ഉപയോഗിച്ചിട്ടുണ്ടോ;വിശദാംശം
നല്‍കുമോ;
(സി)
പ്രസ്തുത
പദ്ധതിക്ക് ഏതെങ്കിലും
കണ്‍സള്‍ട്ടന്റിന്റെ
സേവനം
ഉപയോഗിച്ചിരുന്നോ;
എങ്കില്‍ ആരുടെ
സേവനമെന്നും പ്രസ്തുത
കണ്‍സള്‍ട്ടന്‍സി
സ്ഥാപനത്തിന് ഫീസ്
ഇനത്തില്‍ എത്ര തുക
നല്‍കിയെന്നും
വ്യക്തമാക്കുമോ?
ഭവന
നിര്‍മ്മാണ പദ്ധതികള്‍
3232.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യത്തിന് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഭവന നിര്‍മ്മാണ വകുപ്പ്
മുഖേന ആരംഭിച്ചിട്ടുള്ള
പുതിയ ഭവന നിര്‍മ്മാണ
പദ്ധതികള്‍
ഏതെല്ലാമാണെന്ന് ജില്ല
തിരിച്ചുള്ള വിശദാംശം
വെളിപ്പെടുത്താമോ?
ഭവനനിര്‍മ്മാണ
വകുപ്പിന്റെ പ്രവര്‍ത്തനം
3233.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് റവന്യൂവും
ഭവനനിര്‍മ്മാണവും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാന
ഭവനനിര്‍മാണ വകുപ്പ്
രൂപീകരിച്ചതിന്റെ
ഉദ്ദേശ്യ ലക്ഷ്യങ്ങള്‍
എന്തെല്ലാമായിരുന്നുവെന്ന്
അറിയിക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം പ്രസ്തുത
വകുപ്പ് മുഖേന
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിയിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ;
(സി)
കഴിഞ്ഞ
സര്‍ക്കാരിന്റെ കാലത്ത്
നടപ്പിലാക്കിയിരുന്ന
ഗൃഹശ്രീ പോലെയുള്ള
പദ്ധതികള്‍ ഇപ്പോള്‍
നിലവിലുണ്ടോ; എങ്കില്‍
വിശദാംശം നല്‍കുമോ;
(ഡി)
ഭവനനിര്‍മ്മാണ
ബോര്‍ഡ് മുഖേന
എന്തെല്ലാം പുതിയ ഭവന
നിര്‍മ്മാണ പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
വിശദാംശം ലഭ്യമാക്കുമോ?