ഹൗസ്
ബിള്‍ഡിംഗ് അഡ്വാന്‍സ്
2279.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാരുടെ ഹൗസ്
ബിള്‍ഡിംഗ് അഡ്വാന്‍സ്
ബാങ്ക് മുഖേനയാക്കിയ
പദ്ധതിയുമായി
ബന്ധപ്പെട്ട വിശദവിവരം
ലഭ്യമാക്കാമോ;
(ബി)
നിലവില്‍
ബാങ്കുകളില്‍ നിന്നും
ഭവന വായ്പ
എടുത്തിട്ടുള്ള സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
പ്രസ്തുത ലോണുകള്‍
ബാങ്ക് മുഖേനയുള്ള
പുതിയ എച്ച്.ബി.എ.
പദ്ധതിയിലേയ്ക്ക്
മാറ്റുന്നതിന്
സാധ്യമാണോയെന്ന്
വ്യക്തമാക്കാമോ?
ഹരിഹരന്റെ
കുടുംബ പെന്ഷന് കുടിശ്ശിക
2280.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കുടുംബ
പെന്ഷന് കുടിശ്ശിക
സഹിതം ലഭിക്കുന്നതു
സംബന്ധിച്ച ഹരിഹരന്,
തെക്കേമഠത്തില്‍,
കൂടപ്പുഴ,
ചാലക്കുടിയുടെ
അപേക്ഷയില്‍
എന്തെങ്കിലും നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ;
(സി)
ഹരിഹരന്റെ അപേക്ഷ
പരിഗണിച്ച്
കുടുംബപെന്ഷന്
അനുവദിക്കുന്നതിനായി
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ?
സാമ്പത്തിക
വികസനം
ഉറപ്പുവരുത്തുന്നതിനായി
സ്വീകരിച്ച നടപടികള്‍
2281.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വികസനത്തിന്
തടസ്സം നില്ക്കുന്ന
വിഭവലഭ്യതയിലെ കുറവും
വിദേശത്തുനിന്നും
കടമെടുക്കുന്നതില്‍
കേന്ദ്രം നിശ്ചയിച്ച
പരിധി ഉയര്‍ത്താത്തതും
സംസ്ഥാനത്തുണ്ടാക്കിയ
പ്രതിസന്ധികള്‍
എന്തെല്ലാമെന്നും, അത്
തരണം ചെയ്ത് സാമ്പത്തിക
വികസനം
ഉറപ്പുവരുത്തുന്നതിനായി
ഇൗ സര്‍ക്കാര്‍
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമെന്നും
വിശദമാക്കാമോ;
(ബി)
ഈ
സാഹചര്യത്തില്‍ കിഫ്ബി
വഴി വിഭവസമാഹരണം
ഉറപ്പാക്കുവാനും
സാമ്പത്തിക വികസനം
മെച്ചപ്പെടുത്തുവാനുമായി
ലക്ഷ്യമിട്ട പദ്ധതികള്‍
ഏതെല്ലാം;
വ്യക്തമാക്കാമോ;
(സി)
വിവിധ
വകുപ്പുകളിന്‍ കീഴില്‍
ഇതിന്റെ ഭാഗമായി കിഫ്ബി
വഴി എത്ര
പദ്ധതികള്‍ക്ക്
അംഗീകാരം നല്കി;
ആയതിന്റെ തുക എത്ര;
വിശദാംശം
വ്യക്തമാക്കാമോ;
(ഡി)
ടെണ്ടര്‍
നടപടികളിലേക്കു കടന്ന
പദ്ധതികള്‍ എത്ര,അവയുടെ
തുക എത്ര; എത്ര
തുകയ്ക്കാണ് ടെണ്ടര്‍
കഴിഞ്ഞത്, എത്ര തുകയുടെ
പദ്ധതികള്‍ ആരംഭിച്ചു;
വിശദാംശം
ലഭ്യമാക്കാമോ?
നികുതിയേതര
വരുമാനം
2282.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019-20
സാമ്പത്തിക വര്‍ഷം
സംസ്ഥാനത്തെ നികുതിയേതര
വരുമാനത്തിന്റെ 2019
സെപ്റ്റംബര്‍ 30
വരെയുള്ള കണക്ക്
വ്യക്തമാക്കുമോ;
(ബി)
ഇത്
പ്രകാരം ഓരോ മേഖലയിലും
പിരിച്ചെടുക്കുവാന്‍
ഉദ്ദേശിച്ച തുക
എത്രയെന്നും പിരിഞ്ഞ്
കിട്ടിയ തുക
എത്രയെന്നും
വ്യക്തമാക്കുമോ;
(സി)
01.04.2019
മുതല്‍ 30.09.2019 വരെ
നികുതിയേതര
വരുമാനത്തില്‍ കുറവ്
വന്നിട്ടുണ്ടോ;
എങ്കില്‍ ഏതൊക്കെ
മേഖലകളിലാണെന്നും
അതിനുള്ള
കാരണമെന്താണെന്നും
അറിയിക്കാമോ?
സാമ്പത്തിക
മാന്ദ്യം
2283.
ശ്രീ.മുല്ലക്കര
രത്നാകരന്
,,
കെ. രാജന്
,,
മുഹമ്മദ് മുഹസിന് പി.
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
രാജ്യത്ത്
നിലവില്‍
അനുഭവപ്പെടുന്ന
സാമ്പത്തിക മാന്ദ്യം
സംസ്ഥാനത്തെ ഏതൊക്കെ
വിധത്തില്‍
ബാധിച്ചുവെന്ന്
വ്യക്തമാക്കുമോ;
(ബി)
സാമ്പത്തിക
മാന്ദ്യം
മറികടക്കുന്നതിനായി
കേന്ദ്ര സര്‍ക്കാര്‍
ചെലവ്
വര്‍ദ്ധിപ്പിക്കുന്നത്
പോലെ സംസ്ഥാന
സര്‍ക്കാരുകളുടെയും
ചെലവ്
വര്‍ദ്ധിപ്പിക്കുന്നതിന്
അനുമതി നല്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(സി)
സാമ്പത്തിക
മാന്ദ്യം നേരിടുമ്പോഴും
കേരളത്തിന്
അനുവദിക്കുന്ന വായ്പ
കേന്ദ്രം
വെട്ടിക്കുറക്കുന്നത്
എന്തടിസ്ഥാനത്തിലാണെന്നും
ആയത് മാന്ദ്യത്തെ
നേരിടുന്നതിനുള്ള
സംസ്ഥാനത്തിന്റെ
ശ്രമങ്ങള്‍ക്ക് ഏതൊക്കെ
തരത്തില്‍
തിരിച്ചടിയാകുമെന്നും
അറിയിക്കുമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
2284.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
01.04.2013-ന്
മുമ്പ്
ദിവസവേതാനാടിസ്ഥാനത്തില്‍
/ അവധി ഒഴിവില്‍ / അധിക
തസ്തികയില്‍ സേവനം
അനുഷ്ഠിക്കുകയും,
01.04.2013-ന് ശേഷം
സംസ്ഥാന സര്‍ക്കാര്‍
വകുപ്പുകളില്‍ /
സ്ഥാപനങ്ങളില്‍ റഗുലര്‍
തസ്തികയില്‍ സ്ഥിരം
നിയമനം ലഭിക്കുകയും
ചെയ്തവര്‍ക്ക് ഏത്
പെന്ഷന് പദ്ധതിയാണ്
ബാധകമാക്കിയിട്ടുളളത്;
(ബി)
മേല്പറഞ്ഞ
വിഭാഗത്തില്‍പ്പെട്ടവര്‍
പങ്കാളിത്ത പെന്ഷന്
പദ്ധതിയില്‍
അംഗങ്ങളായിട്ടില്ലായെങ്കില്
അവരുടെ 2019 നവംബര്‍
മാസം മുതലുളള ശമ്പള
ബില്‍ പാസ്സാക്കേണ്ട
എന്ന്
തീരുമാനിച്ചിട്ടുണ്ടോ;
(സി)
01.04.2013-ന്
മുമ്പ് സൂപ്പര്‍
ന്യൂമററി തസ്തികളില്‍
നിയമിക്കുകയും
01.04.2013-ന് ശേഷം
റഗുലറെെസ് ചെയ്യുകയും
ചെയ്ത ജീവനക്കാര്‍ക്ക്
പങ്കാളിത്ത പെൻഷൻ
പദ്ധതി ബാധകമാണോയെന്ന്
അറിയിക്കാമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
2285.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന് പദ്ധതി
പുന:പരിശോധന
കമ്മിറ്റിയുടെ
റിപ്പോര്‍ട്ട്
സമര്‍പ്പിക്കുന്നതിന്
സര്‍ക്കാര്‍ പ്രസ്തുത
കമ്മിറ്റിക്ക്
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ;
(ബി)
ഏതെല്ലാം
പരിഗണനാ വിഷയങ്ങളാണ്
പ്രസ്തുത കമ്മിറ്റിക്ക്
നല്‍കിയിട്ടുള്ളത്;
എങ്കില്‍ വിശദ വിവരം
നല്‍കുമോ;
(സി)
പ്രസ്തുത
കമ്മിറ്റിയുടെ കാലാവധി
ദീര്‍ഘിപ്പിച്ചു
നല്‍കിയിട്ടുള്ള
സാഹചര്യത്തില്‍
കൂടുതല്‍ കാര്യങ്ങള്‍
എന്തെങ്കിലും പരിഗണനാ
വിഷയങ്ങളില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ?
പങ്കാളിത്ത
പെന്ഷന് പുനരവലോകന സമിതി
2286.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന് പദ്ധതി
പിന്‍വലിയ്ക്കുന്നതിന്റെ
പുനരവലോകനവുമായി
ബന്ധപ്പെട്ട് ആരംഭിച്ച
സമിതിയുടെ കാലാവധി എത്ര
തവണ നീട്ടി
നല്‍കിയിട്ടുണ്ടന്ന്
അറിയിക്കുമോ;
(ബി)
ഇൗ
സമിതിയുടെ
പ്രവര്‍ത്തനത്തിനായി
എന്തെല്ലാം അടിസ്ഥാന
സൗകര്യം സര്‍ക്കാര്‍
ഒരുക്കി
നല്‍കിയിട്ടുണ്ട്;
വ്യക്തമാക്കുമോ;
(സി)
നിലവില്‍
ഇൗ സമിതിയുടെ ഓഫീസ്
പ്രവര്‍ത്തിയ്ക്കുന്നത്
എവിടെയാണ്; പ്രസ്തുത
ഓഫീസ്
പ്രവര്‍ത്തിയ്ക്കുന്നതിന്
എത്ര രൂപ നാളിതുവരെ
ചെലവായിട്ടുണ്ട്;
വിശദാംശം
ലഭ്യമാക്കുമോ?
വനമേഖലകളിലെ
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്കുള്ള
പ്രത്യേക അനുമതി
2287.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ പദ്ധതി
വിഹിതം ഉപയോഗിച്ച്
വനമേഖലകളില്‍ വികസന
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍
നടപ്പാക്കുന്നതിനായി
വനസംരക്ഷണ
സമിതികള്‍ക്ക് പ്രത്യേക
അനുമതി നല്‍കുന്നതിന്
ധനകാര്യ വകുപ്പ്
ആവശ്യമായ നടപടികള്‍
സ്വീകരിക്കുമോ;
എങ്കില്‍
വ്യക്തമാക്കുമോ?
ശമ്പളവുമായി
ബന്ധിപ്പിക്കുന്ന
ബയോമെട്രിക് പഞ്ചിംഗ്
സംവിധാനം
2288.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
മുഴുവന്‍ സര്‍ക്കാര്‍
ഓഫീസുകളിലും
ശമ്പളവുമായി
ബന്ധിപ്പിക്കുന്ന
ബയോമെട്രിക് പഞ്ചിംഗ്
സംവിധാനം
ഏര്‍പ്പെടുത്തുന്നതിനുള്ള
നടപടികള്‍
ത്വരിതപ്പെടുത്താന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
നടപടികള്‍ എപ്പോള്‍
പൂര്‍ത്തീകരിക്കാമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദാംശം നല്‍കാമോ?
കാരുണ്യ
ബെനവലന്റ് ഫണ്ട്
2289.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബെനവലന്റ് ഫണ്ട് സൗജന്യ
ചികിത്സാപദ്ധതി പ്രകാരം
ലഭിച്ചുകൊണ്ടിരിക്കുന്ന
ചികിത്സാ സഹായങ്ങള്‍
രോഗികള്‍ക്ക്
ലഭിക്കുന്നതിന്
നിലവിലുളള
സംവിധാനങ്ങള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(ബി)
ഏതൊക്കെ
ആശുപത്രികളിലെ ഏതൊക്കെ
ചികിത്സകള്‍ക്കാണ്
സഹായം
ലഭിക്കുന്നതെന്നും
അതിനുളള മാനദണ്ഡങ്ങള്‍
എന്തൊക്കെയാണെന്നും
വിശദമാക്കാമോ?
മെഡിസെപ്
പദ്ധതി
2290.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മെഡിസെപ്
പദ്ധതിയുടെ
വ്യവസ്ഥകള്‍ക്ക്
അന്തിമരൂപമായിട്ടുണ്ടാേ;
എങ്കില്‍ വിശദവിവരം
നല്കുമാേ ;
(ബി)
നിര്‍ദ്ദിഷ്ട
മെഡിസെപ് പദ്ധതി കേരള
സര്‍ക്കാരിന്റെ
സ്റ്റേറ്റ് ലൈഫ്
ഇ൯ഷുറ൯സ്
ഡിപ്പാര്‍ട്ട്മെന്റ്
മുഖേന (എസ്.എല്‍.എെ.)
നടപ്പിലാക്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ;
ഇല്ലെങ്കില്‍
എന്തുകാെണ്ട്;
വ്യക്തമാക്കുമോ;
(സി)
എസ്.എല്‍.എെ.
മുഖേന പ്രസ്തുത പദ്ധതി
നടപ്പിലാക്കുമ്പാേള്
സ്വകാര്യ
ആശുപത്രികള്‍ക്കും
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
കൂടുതല്‍ വിശ്വാസ്യത
ലഭിക്കും എന്നുള്ള
സാഹചര്യം
കണക്കിലെടുത്ത്
ഇക്കാര്യം സര്‍ക്കാര്‍
പരിശാേധിച്ചിട്ടുണ്ടാേ;
എങ്കില്‍ വിശദവിവരം
നല്കുമാേ ?
മെഡിസെപ്
പദ്ധതിയുടെ വ്യവസ്ഥകള്‍
2291.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെയും
പെന്‍ഷന്‍കാരുടെയും
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതിയായ
മെഡിസെപ്പില്‍ നിന്ന്
സംസ്ഥാനത്തെ പ്രധാന
സ്വകാര്യ ആശുപത്രികള്‍
വിട്ടു നില്ക്കുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പദ്ധതിയുടെ
ഗുണനിലവാരത്തെ
പ്രതികൂലമായി
ബാധിക്കുമെന്ന്
കരുതുന്നുണ്ടോ;
ഇല്ലെങ്കില്‍
വിശദാംശങ്ങള്‍
നല്‍കുമോ;
(സി)
ഇന്‍ഷുറന്‍സ്
പരിരക്ഷ
കിട്ടണമെങ്കില്‍ 24
മണിക്കൂര്‍
ആശുപത്രിയില്‍
കിടക്കണമെന്ന വ്യവസ്ഥ,
റേഡിയേഷന്
കീമോതെറാപ്പി, ചില
രക്തജന്യരോഗങ്ങള്‍
തുടങ്ങിയവയുടെ ചികിത്സ
തേടുന്നവര്ക്കൂളള
ആനുകൂല്യം
നഷ്ടപ്പെടുത്താന്‍
ഇടവരുത്തുമോ;
(ഡി)
പദ്ധതി
റിലയന്‍സ് പോലുള്ള
കമ്പനികളെ
ഏല്‍പ്പിക്കുമ്പോള്‍
വ്യവസ്ഥകള്‍
സുതാര്യമല്ലെങ്കില്‍
ഭാവിയില്‍ അതു
ഗുണഭോക്താക്കളെ
ബുദ്ധിമുട്ടിലാക്കുമെന്നത്
പരിശോധിക്കുമോ;
(ഇ)
എങ്കില്‍
ഇന്‍ഷുറന്‍സ്
കമ്പനികളുടെ
ചൂഷണമൊഴിവാക്കാന്‍
പദ്ധതി സര്‍ക്കാര്‍
നേരിട്ട് നടത്തണമെന്ന
വിദഗ്ദ്ധാഭിപ്രായം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അക്കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ?
ബജറ്റില്‍
പ്രഖ്യാപിച്ചതും
നടപ്പിലാക്കാന്‍
കഴിയാത്തതുമായ പദ്ധതികള്‍
2292.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19 ബജറ്റില്‍
പ്രഖ്യാപിക്കുകയും
നാളിതുവരെ
നടപ്പിലാക്കാത്ത/
ആരംഭിക്കാത്ത
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
ആയതിലേയ്ക്കായി
നീക്കിവച്ച തുക
എത്രയാണെന്ന്
വിശദമാക്കുമോ;
(ബി)
ഈ
പദ്ധതികള്‍ നാളിതുവരെ
ആരംഭിക്കാന്‍
കഴിയാത്തതിന്റെ
കാരണങ്ങള്‍
വിശദമാക്കുമോ;
(സി)
2017-18
ബജറ്റില്‍
പ്രഖ്യാപിക്കുകയും
നാളിതുവരെ
നടപ്പിലാക്കാത്ത/
ആരംഭിക്കാത്ത
പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കുമോ;
ആയതിലേക്കായി
നീക്കിവച്ച തുക
എത്രയാണെന്ന്
വിശദമാക്കുമോ;
(ഡി)
ഈ
പദ്ധതികള്‍ നാളിതുവരെ
ആരംഭിക്കാന്‍
കഴിയാത്തതിന്റെ
കാരണങ്ങള്‍
വിശദമാക്കുമോ?
മൂവാറ്റുപുഴ
നിയോജകമണ്ഡലത്തിലെ
പദ്ധതികള്‍
2293.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
മുതല്‍ 2019-20 വരെയുളള
വര്‍ഷങ്ങളില്‍
മൂവാറ്റുപുഴ
നിയോജകമണ്ഡലത്തില്‍
ഏതൊക്കെ പദ്ധതികളാണ്
ബഡ്ജറ്റില്‍
പ്രഖ്യാപിച്ചിട്ടുളളതെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കാമോ?
2016-17ലെ
പുതുക്കിയ ബഡ്ജറ്റ് പ്രസംഗം
2294.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17ലെ
പുതുക്കിയ ബഡ്ജറ്റ്
പ്രസംഗത്തില്‍
പ്രഖ്യാപിച്ച പ്രധാന
പദ്ധതികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ ;
(ബി)
ഇതില്‍
ഏതൊക്കെ പദ്ധതികള്‍
ഇതിനകം
പൂര്‍ത്തീകരിച്ചുവെന്ന്
വിശദമാക്കുമോ?
പദ്ധതി
വിഹിതം
2295.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019-20
സാമ്പത്തിക
വര്‍ഷത്തില്‍ പദ്ധതി
വിഹിതത്തിന്റെ എത്ര
ശതമാനം
ചെലവഴിക്കപ്പെട്ടുവെന്ന്
വ്യക്തമാക്കാമോ ;
(ബി)
കൃഷി,
വിദ്യാഭ്യാസം, ആരോഗ്യം
എന്നീ വകുപ്പുകളുടെ
കണക്കുകള്‍ പ്രത്യേകം
വ്യക്തമാക്കാമോ?
ദുരിതാശ്വാസ
നിധിയിലേക്ക് സംഭാവനയായി
ലഭിച്ച ചെക്കുകള്‍
2296.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018
ലെ പ്രളയത്തിന് ശേഷം
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ
നിധിയിലേക്ക്
സംഭാവനയായി ലഭിച്ച
ചെക്കുകളിൽ എത്രയെണ്ണം
മടങ്ങിയെന്നും മടങ്ങിയ
ചെക്കുകളുടെ ആകെ തുക
എത്രയാണെന്നും
വെളിപ്പെടുത്താമോ;
(ബി)
മടങ്ങിയ
ചെക്കുകള്‍ നൽകിയവരില്
നിന്നും തുക ഈടാക്കുവാൻ
നടപടി സ്വീകരിച്ചോ;
എങ്കില്‍ എത്ര തുക
ലഭിച്ചു; ഇനിയും എത്ര
ചെക്കുകളുടെ തുകയാണ്
കിട്ടുവാനുള്ളത്;
അതില്‍ ഒരു ലക്ഷത്തിന്
മേൽ തുകയുള്ള എത്ര
ചെക്കുകളുണ്ടെന്ന്
വ്യക്തമാക്കാമോ?
പ്രളയധനസഹായം
2297.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തുണ്ടായ
പ്രളയത്തിന്റെ ഭാഗമായി
സ്വീകരിച്ച ധനസഹായം
എത്ര രൂപയാണെന്ന് ഇനം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇതില്‍
പ്രധാനമായും
സര്‍ക്കാര്‍
ജീവനക്കാരില്‍നിന്നും
പിരിച്ചെടുത്ത സാലറി
ചാലഞ്ച് തുക,
ജനപ്രതിനിധികളില്‍നിന്നും
സംഭരിച്ച തുക,
സ്പോണ്‍സര്‍ഷിപ്പ്
മുഖേന ലഭിച്ച തുക,
സന്നദ്ധ സംഘടനകള്‍,
വ്യക്തികള്‍ മറ്റ് ഇതര
മാര്‍ഗ്ഗങ്ങള്‍
എന്നിങ്ങനെ ഓരോ
ഇനത്തിലും ലഭിച്ച തുക
എത്രയാണ്;
(സി)
ഇത്തരത്തില്‍
ലഭിച്ച തുക ഏത്
അക്കൗണ്ടിലാണ്
നക്ഷേപിച്ചിട്ടുള്ളത്;
(ഡി)
ലഭിച്ച
തുകയില്‍ നിന്നും
നാളിതുവരെ എത്ര രൂപ
ചെലവഴിച്ചു;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
വകുപ്പുകള്‍ക്ക്
പുതിയ വാഹനങ്ങള്‍
2298.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനം
നേരിട്ട
മഹാപ്രളയത്തിന്റെ
പശ്ചാത്തലത്തില്‍
വകുപ്പുകള്‍ പുതിയ
വാഹനം വാങ്ങുന്നതിന്
പകരം ദീര്‍ഘകാല
കരാറടിസ്ഥാനത്തില്‍
വാഹനങ്ങള്‍ വാടകയ്ക്ക്
എടുക്കണമെന്ന്
നിഷ്ക്കര്‍ഷിച്ച്
15.9.2018 ലെ
85/2018/ധന നമ്പര്‍
ഉത്തരവ്
പുറപ്പെടുവിച്ചിരുന്നോ;
(ബി)
പ്രസ്തുത
ഉത്തരവ്
പുറപ്പെടുവിച്ചതിനുശേഷം
ഇതുവരെ എത്ര പുതിയ
വാഹനങ്ങള്‍
വാങ്ങുന്നതിന്
വകുപ്പുകള്‍ക്കും,
ഉദ്യോഗസ്ഥര്‍ക്കും
അനുമതി നല്‍കിയെന്ന്
അറിയിക്കുമോ;
(സി)
എത്ര
കോടി രൂപയുടെ
അനുമതിയാണ്
ഇക്കാര്യത്തിനായി
നല്‍കിയത്;
(ഡി)
പ്രസ്തുത
ഉത്തരവിനുശേഷം
മുഖ്യമന്ത്രിക്കും
മന്ത്രിമാര്‍ക്കും ചീഫ്
വിപ്പിനും, ഡല്‍ഹിയിലെ
പ്രത്യേക
പ്രതിനിധിക്കും
മറ്റുമായി എത്ര പുതിയ
വാഹനങ്ങള്‍ വാങ്ങി;
അതിനായി എത്ര തുക
ചിലവഴിച്ചു;
വ്യക്തമാക്കുമോ?
സർക്കാർ
എടുത്തിട്ടുള്ള വായ്പ
2299.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
6003, 6004 ധനകാര്യ
ശീര്‍ഷകത്തില്‍ 2019-20
വര്‍ഷത്തില്‍ ആകെയുള്ള
വായ്പ എത്രയാണെന്ന്
ശീര്‍ഷകം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ശീര്‍ഷകത്തില്‍ കിഫ്ബി
വഴിയുള്ള വായ്പ
ഉള്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
ബഡ്ജറ്ററി
ബോറോയിംഗ്സിന് 6.56
ശതമാനത്തില്‍ വാങ്ങുന്ന
തുകയേക്കാള്‍ കൂടിയ
നിരക്കില്‍ ബഡ്ജറ്റ്
ഇതര ബോറോയിംഗ്സ്
നടത്തിയിട്ടുണ്ടോ;
വിശദമാക്കാമോ?
നവകേരള
നിര്‍മ്മാണത്തിന് വായ്പകള്‍
2300.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നവകേരള
നിര്‍മ്മാണത്തിന്
ഏതെല്ലാം
സ്ഥാപനങ്ങളില്‍ നിന്നും
നാളിതുവരെ വായ്പകള്‍
ലഭിച്ചിട്ടുണ്ടെന്ന്
വെളിപ്പെടുത്താമോ ;
ലഭിച്ച വായ്പകളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഈ
വായ്പകളുടെ തിരിച്ചടവ്
കാലാവധിയും പലിശയും
എത്രയെന്ന്
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
വായ്പകളില്‍ നിന്നും
ലഭിക്കുന്ന തുക
ഏതെല്ലാം പദ്ധതി
നിര്വ്വഹണങ്ങള്ക്കാണ്
ചെലവഴിക്കുന്നതെന്ന്
അറിയിക്കാമോ; അവയുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ; പ്രസ്തുത
പദ്ധതികളുടെ നിര്‍മ്മാണ
പുരോഗതി
വിശദീകരിക്കുമോ?
വിദേശവായ്പ
ഇനത്തിൽ ലഭിച്ച തുക
2301.
ശ്രീ.എല്‍ദോ
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം ഏതൊക്കെ
പദ്ധതികള്‍ക്കാണ്
വിദേശവായ്പ
ലഭിച്ചിട്ടുള്ളതെന്ന്
തുക, ഏജന്‍സി എന്നിവ
സഹിതം അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ നിലവിലെ
സ്ഥിതി എന്താണെന്ന്
അറിയിക്കാമോ?
സര്‍ക്കാര്‍
കടമെടുത്ത തുക
2302.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അക്കൗണ്ടന്റ്
ജനറലില്‍ നിന്നും
ലഭ്യമായ കണക്കുകളുടെ
അടിസ്ഥാനത്തില്‍
സംസ്ഥാനത്തിന്റെ
പൊതുകടം
നിലവിലെത്രയാണ്;
(ബി)
ഈ
സര്‍ക്കാര്‍
കടപ്പത്രങ്ങള്‍ വഴിയും
മറ്റിനങ്ങളിലും എത്ര
തുക കടമെടുത്തുവെന്ന്
വെളിപ്പെടുത്താമോ;
(സി)
കിഫ്ബി
വഴി ഇതിനകം എത്ര
തുകയാണ്
കടമെടുത്തതെന്ന്
അറിയിക്കാമോ?
സർക്കാരിന്റെ
വരവും കടവും
2303.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം 2016 ജൂണ്‍ ഒന്നു
മുതല്‍ കടപ്പത്രങ്ങള്‍
വഴിയും മറ്റു വായ്പകൾ
വഴിയും എത്ര തുകയാണ്
കടം എടുത്തത് എന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
കാലയളവില്‍ സ്മോള്‍
സേവിംഗ്സ്, പ്രൊവിഡന്റ്
ഫണ്ട്, മറ്റ് സേവിംഗ്സ്
സ്കീം മുതലായ
ഇനങ്ങളില്‍ എത്ര കോടി
രൂപ സര്‍ക്കാരിന്
ലഭിച്ചു എന്ന്
വ്യക്തമാക്കുമോ?
സംസ്ഥാനത്തിന്റെ
പാെതുകടം
2304.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016
മെയ് മാസത്തില്‍
സംസ്ഥാനത്തിന്റെ
പാെതുകടം എത്ര കാേടി
രൂപയായിരുന്നുവെന്ന്
വിശദമാക്കുമാേ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം എത്ര
കാേടി രൂപയാണ് കടമായി
സ്വീകരിച്ചതെന്ന്
വെളിപ്പെടുത്താമോ?
ജി.എസ്.ടി
യും പ്രളയ സെസും വഴി
സമാഹരിക്കുന്ന തുക
2305.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജി.എസ്.ടിയും നവകേരള
സൃഷ്ടിക്കായി ഒരു
ശതമാനം പ്രളയ സെസും
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
എങ്കില്‍
എന്നുമുതലെന്ന്
അറിയിക്കാമോ;
(ബി)
ഇതിലൂടെ
എത്ര കോടി രൂപ
സമാഹരിക്കുവാനാണ്
ഉദ്ദേശിക്കുന്നത്;
ഇതിനകം എത്ര കോടി രൂപ
ലഭിച്ചു;
(സി)
2018
ലെ പ്രളയവും 2019 ലെ
അധിവര്‍ഷവും മൂലം
സര്‍വ്വതും നഷ്ടപ്പെട്ട
ജനങ്ങളുടെ മേല്‍ പ്രളയ
സെസ് വഴി കൂടുതല്‍ ഭാരം
കെട്ടിവച്ചത്
നീതീകരിക്കാവുന്ന
ഒന്നാണോയെന്ന്
വെളിപ്പെടുത്തുമോ?
ഇ-വേ
ബില്‍ സംവിധാനം
2306.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018
ഏപ്രില്‍ 1 മുതല്‍
നടപ്പിലാക്കിയ ഇ-വേ
ബില്‍ സംവിധാനം
വിലയിരുത്തിയിട്ടുണ്ടോ;
ആയത് വിജയപ്രദമാണോ;
(ബി)
ഇന്റലിജന്‍സ്
പരിശോധനയ്ക്ക്
വിധേയമാക്കുന്ന ഇ-വേ
ബില്ലുകളില്‍
ന്യൂനതകളും
ക്രമക്കേടുകളും
കണ്ടെത്തിയിട്ടുണ്ടോ;
ഇത്തരം കേസുകളില്‍ പിഴ
ഈടാക്കുന്നതിന് നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
നികുതി
വെട്ടിപ്പും ചരക്ക്
നീക്കത്തിലെ
കള്ളക്കടത്തും
ഫലപ്രദമായി തടയുന്നതിന്
ഈ-വേ ബില്‍ സംവിധാനം
സഹായകമായിട്ടുണ്ടോ;
ഈ-വേ ബില്‍ സംവിധാനം
നിരീക്ഷണ ക്യാമറയുമായി
ബന്ധിപ്പിക്കുന്ന
പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
പുതിയ
വാഹനം വാങ്ങുന്നതിനു
നിയന്ത്രണം
2307.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സാമ്പത്തിക
പ്രതിസന്ധിക്ക് ഇളവ്
വരുത്തുന്നതിനായി
സര്‍ക്കാര്‍വകുപ്പുകള്‍
പുതിയ വാഹനം
വാങ്ങുന്നത് ഒഴിവാക്കി
പകരം ആവശ്യമുള്ളപക്ഷം
വാഹനങ്ങള്‍ വാടകയ്ക്ക്
എടുക്കണമെന്ന്
സര്‍ക്കാര്‍
നിര്‍ദ്ദേശിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഈ
ഉത്തരവ് നിലവില്‍
വന്നശേഷം ഏതൊക്കെ
വകുപ്പുകള്‍ക്ക് പുതിയ
വാഹനം വാങ്ങുന്നതിന്
ധനകാര്യവകുപ്പ് അനുമതി
നല്‍കിയിട്ടുണ്ട്;
ഇപ്രകാരം അനുമതി
നല്‍കേണ്ടിവന്ന
പ്രത്യേക സാഹചര്യം
വിശദമാക്കുമോ?
സംസ്ഥാനത്തിന്റെ
സാമ്പത്തിക പ്രതിസന്ധി
2308.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സാമ്പത്തികസ്ഥിതി
നിലവില്‍ ഗുണകരമാണോ;
അതോ കടുത്ത സാമ്പത്തിക
പ്രതിസന്ധിയെ സംസ്ഥാനം
നേരിടുന്നുണ്ടോ;
എങ്കില്‍ ഇതിന്റെ
കാരണങ്ങള്‍
എന്തൊക്കെയാണ്;
(ബി)
കേന്ദ്ര
സര്‍ക്കാരിന്റെ
നയങ്ങള്‍ ഏതെല്ലാം
തരത്തിലാണ്
സംസ്ഥാനത്തിന്റെ
സാമ്പത്തിക മേഖലയെ
ബാധിച്ചുകൊണ്ടിരിക്കുന്നത്;
വിശദവിവരം നല്‍കുമോ;
ചെലവ്
ചുരുക്കലിനും റവന്യു
വര്‍ദ്ധനവിനും
സ്വീകരിച്ചുവരുന്ന
നടപടികള്‍
2309.
ശ്രീ.ജെയിംസ്
മാത്യു
,,
സി.കെ. ഹരീന്ദ്രന്‍
,,
വി. കെ. സി. മമ്മത് കോയ
,,
മുരളി പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേന്ദ്രസര്‍ക്കാര്‍
യാഥാര്‍ത്ഥ്യ
ബോധമില്ലാതെയുള്ള
നടപടികളിലൂടെ രാജ്യത്ത്
സാമ്പത്തിക മാന്ദ്യം
അടിച്ചേല്പ്പിക്കുകുയും
പ്രതിസന്ധിയിലായ
തൊഴിലാളികളെയും
കര്‍ഷകരെയും അവഗണിച്ച്
ഈ പ്രതിസന്ധി രാജ്യത്തെ
കോര്‍പ്പറേറ്റുകള്‍ക്ക്
അവര്‍ കൊയ്യുന്ന
ലാഭത്തിന്മേലുള്ള
നികുതിയില്‍ വന്‍
ഇളവുകള്‍ നല്‍കാനായുള്ള
സുവര്ണാവസരമാക്കിത്തീര്ക്കുയും
ചെയ്തത് വഴി
സംസ്ഥാനത്തിനുണ്ടായ
വരുമാന ചോര്‍ച്ച
മറികടക്കാന്‍ ചെലവ്
ചുരുക്കലിനും റവന്യു
വര്‍ദ്ധനവിനും
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
പ്രതിസന്ധി
തരണം ചെയ്യുന്നതിന്
സംസ്ഥാനത്തിന്റെ
വായ്പാപരിധി
വര്‍ദ്ധിപ്പിക്കണമെന്ന
ആവശ്യം
കേന്ദ്രസര്‍ക്കാര്‍
നിരസിച്ചത് കൂടാതെ 6000
കോടിയോളം രൂപ
നിലവിലുള്ള വായ്പാ
പരിധിയില്‍ നിന്ന്
വെട്ടിക്കുറയ്ക്കുകയും
ചെയ്തത്
പിന്‍വലിക്കാന്‍
ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(സി)
നികുതി
കുടിശ്ശിക
സമാഹരണത്തിനും
ജി.എസ്.ടി. പരിശോധന
കാര്യക്ഷമമാക്കി റവന്യു
വര്‍ദ്ധനവിനും
നടപടിയെടുത്തുവരുന്നുണ്ടോ;
വിശദമാക്കുമോ?
കിഫ്ബി
മുഖേന അനുവദിച്ച
പദ്ധതികളുടെ പുരോഗതി
2310.
ശ്രീ.സി.മമ്മൂട്ടി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കേരള
ഇന്‍ഫ്രാസ്ട്രക്ചര്‍
ഇന്‍വെസ്റ്റ്മെന്റ്
ഫണ്ട് ബോര്‍ഡ് മുഖേന
അനുവദിച്ച പദ്ധതികള്‍
സമയബന്ധിതമായി
നടപ്പാക്കാന്‍
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തെല്ലാമാണെന്ന്
വിശദീകരിക്കുമോ?
കിഫ്ബി
മുഖേന നടപ്പിലാക്കുന്ന
പദ്ധതികളുടെ ഗുണനിലവാര
പരിശോധന
2311.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
മുഖേന നടപ്പിലാക്കുന്ന
പദ്ധതികളുടെ ഗുണനിലവാര
പരിശോധന നടത്തി
ഗുണമേന്മ
വിലയിരുത്തുന്നതിനായി
മൊബൈല്‍ ക്വാളിറ്റി
മാനേജ്മെന്റ് യൂണിറ്റ്
പ്രവര്‍ത്തനം
ആരംഭിച്ചിട്ടുണ്ടോ;വ്യക്തമാക്കാമോ;
(ബി)
ഈ
യൂണിറ്റ് നിലവില്‍ എത്ര
പദ്ധതികളുടെ ഗുണനിലവാര
പരിശോധന
നടത്തിയിട്ടുണ്ടെന്നും
അവ ഏതെല്ലാമെന്നും
വിശദമാക്കാമോ;
(സി)
ഇതില്‍
എത്ര പദ്ധതികള്‍ക്കാണ്
ഗുണനിലവാര പോരായ്മകള്‍
കണ്ടുപിടിച്ചതെന്ന്
വ്യക്തമാക്കാമോ;
പോരായ്മകള്‍
എന്താണെന്ന്
വിശദീകരിക്കാമോ;
(ഡി)
ഗുണനിലവാര
പോരായ്മകളിന്മേല്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കിഫ്ബി
പരസ്യം
2312.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
'നവകേരള
നിര്‍മ്മാണം,
വാക്കിനാെപ്പം ചുവടും'
എന്ന തലക്കെട്ടില്‍
2019 സെപ്റ്റംബര്‍
11-ാം തീയതി
സംസ്ഥാനത്തെ
ദിനപത്രങ്ങളില്‍ കിഫ്ബി
പരസ്യം
നല്കിയിരുന്നാേ;
(ബി)
ഏതൊക്കെ
പത്രങ്ങളിലാണ് പ്രസ്തുത
പരസ്യം നല്‍കിയതെന്നും
ഓരാേ പത്രത്തിനും പരസ്യ
ഇനത്തില്‍ എത്ര തുകയാണ്
നല്‍കിയതെന്നും
വ്യക്തമാക്കാമോ?
കിഫ്ബി
ബോര്‍ഡ് യോഗത്തിന്റെ
മിനിട്സ്
2313.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
ബോര്‍ഡ് നാളിതുവരെ എത്ര
യോഗങ്ങള്‍ ചേര്‍ന്നു;
പ്രസ്തുത യോഗങ്ങളുടെ
മിനിട്സിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
കിഫ്ബി
ബോര്‍ഡ് യോഗത്തിന്റെ
മിനിട്സിന്റെ പകര്‍പ്പ്
കിഫ്ബിയുടെ വെബ്
സൈറ്റില്‍
പ്രസിദ്ധീകരിക്കുന്നുണ്ടോ;
ഇല്ലെങ്കില്‍ അതിനുളള
നടപടി സ്വീകരിക്കുമോ?
കിഫ്ബി
പ്രോജക്ട് അപ്രൈസല്‍
2314.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
പ്രോജക്ട് അപ്രൈസല്‍,
സി.എം.ഡി.യ്ക്ക്
നല്‍കുന്നതിന് മുമ്പ്
പ്രോജക്ട് അപ്രൈസല്‍
ചെയ്തിരുന്നത്
എങ്ങനെയാണെന്ന്
വിശദമാക്കാമോ;
(ബി)
അപ്രൈസല്‍
ചെയ്തതിന് എത്ര തുക
ചെലവായെന്ന്
വ്യക്തമാക്കുമോ?
കിഫ്ബി
പദ്ധതികള്‍
2315.
ശ്രീ.സി.
ദിവാകരന്
,,
മുല്ലക്കര രത്നാകരന്
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
സമ്പദ്ഘടനയുടെ
ഉത്തേജനത്തിനും, കേരള
വികസനത്തിന്
മുതല്കൂട്ടാക്കുന്നതിനും
കിഫ്ബിക്ക് ഏതൊക്കെ
തരത്തിലും വിധത്തിലും
സാധിക്കുമെന്ന്
വ്യക്തമാക്കുമോ;
(ബി)
നിലവില്‍
ഏതൊക്കെ
സ്രാേതസ്സുകളില്
നിന്നാണ് കിഫ്ബി പണം
കണ്ടെത്തുന്നതെന്ന്
വ്യക്തമാക്കുമോ;
(സി)
കിഫ്ബി
ഇതുവരെ ധനാനുമതി നല്കിയ
പദ്ധതികള്‍
സംബന്ധിച്ചും, അതില്‍
നിര്‍മ്മാണം ആരംഭിച്ച
പദ്ധതികള്‍
സംബന്ധിച്ചുമുള്ള
വിവരങ്ങള്‍ എന്തെല്ലാം;
വിശദമാക്കാമോ?
കിഫ്ബി
പദ്ധതികളുടെ അപ്രെെസല്‍
2316.
ശ്രീ.വി.ടി.ബല്‍റാം
,,
സണ്ണി ജോസഫ്
,,
അനില്‍ അക്കര
,,
അന്‍വര്‍ സാദത്ത്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
പദ്ധതികളുടെ അപ്രെെസല്‍
നടത്തുവാനായി ടെറനസ്
എന്ന കമ്പനിയെ കിഫ്ബി
2017-ല്‍
തെരഞ്ഞെടുത്തിരുന്നോ;
(ബി)
ടെന്‍ഡര്‍
നടപടികളിലൂടെയാണോ
കിഫ്ബി പ്രസ്തുത
കമ്പനിയെ പദ്ധതികളുടെ
അപ്രെെസല്‍ നടത്തുവാന്‍
തെരഞ്ഞെടുത്തത്;
പ്രസ്തുത
ടെന്‍ഡറുകളില്‍
പങ്കെടുക്കാന്‍
കമ്പനികള്‍ക്ക്
നിഷ്കര്‍ഷിച്ച
മാനദണ്ഡങ്ങള്‍
എന്തായിരുന്നു എന്ന്
വിശദമാക്കാമോ;
(സി)
പിന്നീട്
കിഫ്ബി പദ്ധതികളുടെ
അപ്രെെസല്‍ നടത്താനുളള
അധികാരം ടെറനസ്സില്
നിന്നും എടുത്തുമാറ്റി
സെന്റര്‍ ഫോര്‍
മാനേജ്മെന്റ്
(സി.എം.ഡി)-നെ
ഏല്‍പ്പിക്കാനുളള
സാഹചര്യം
വിശദമാക്കാമോ?
കിഫ്ബി
പദ്ധതികള്‍ക്ക് ഭരണാനുമതി
2317.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
മുഖേന സംസ്ഥാനത്ത്
ഇതിനോടകം ഓരോ
വിഭാഗത്തിലും എത്ര
കോടി രൂപയുടെ
പദ്ധതികള്‍ക്ക്
ടെന്‍ഡര്‍ വിളിച്ച്
പ്രവൃത്തി
ആരംഭിച്ചുവെന്ന്
വെളിപ്പെടുത്തുമോ;
(ബി)
മലയോര
ഹെെവേക്ക് വേണ്ടി
കിഫ്ബിയില്‍ ഇതിനോടകം
ഏതെല്ലാം
പദ്ധതികള്‍ക്കാണ്
ഭരണാനുമതി
നല്‍കിയിട്ടുള്ളതെന്ന്
അറിയിക്കുമോ;
കിഫ്ബി
പ്രോജക്ടുകളുടെ അപ്രൈസല്‍
2318.
ശ്രീ.വി.ഡി.സതീശന്
,,
കെ.എസ്.ശബരീനാഥന്
,,
വി.ടി.ബല്‍റാം
,,
എല്‍ദോസ് പി.
കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
പ്രോജക്ടുകള്‍ അപ്രൈസ്
ചെയ്യുന്നതിന് ടെറനസ്
എന്ന
കണ്‍സള്‍ട്ടന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
(ബി)
ടെറനസ്
എന്ന
കണ്‍സള്‍ട്ടന്‍സിക്ക് ഈ
രംഗത്തുള്ള
പരിചയസമ്പത്ത്
വിശദമാക്കുമോ; എന്നാണ്
പ്രസ്തുത കമ്പനി
നിലവില്‍ വന്നത്;
(സി)
കിഫ്ബിയുടെ
എത്ര പ്രോജക്ടുകള്‍
ഇതിനകം ടെറനസ് എന്ന
കണ്‍സള്‍ട്ടന്‍സി
അപ്രൈസല്‍ ചെയ്ത്
നല്കി;
(ഡി)
ടെറനസ്സിന്
നാളിതുവരെ എത്ര തുക
അപ്രൈസല്‍ ചെയ്ത
വകയില്‍ നല്‍കിയെന്ന്
വിശദമാക്കാമോ;
(ഇ)
കിഫ്ബിയിലെ
ഏതെങ്കിലും
ഉദ്യോഗസ്ഥന് മുമ്പ്
ടെറനസ് എന്ന
സ്ഥാപനത്തില്‍ ജോലി
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
കിഫ്ബി
പ്രോജക്ടുകളുടെ
അപ്രൈസലിനായി
കണ്‍സള്‍ട്ടന്‍സി
2319.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
പ്രോജക്ടുകള്‍
അപ്രൈസല്‍
ചെയ്യുന്നതിന്
സി.എം.ഡി.യെ
ചുമതലപ്പെടുത്തിയിരുന്നോ
എന്നറിയിക്കാമോ;
(ബി)
സി.എം.ഡി.
അപ്രൈസല്‍ ജോലികള്‍
വേറെ ഏതെങ്കിലും
കണ്‍സള്‍ട്ടന്‍സിക്ക്
മറിച്ച്
കൊടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എപ്രകാരമാണ് പ്രസ്തുത
കണ്‍സള്‍ട്ടന്‍സിയെ
തെരഞ്ഞെടുത്തത് എന്ന്
വ്യക്തമാക്കാമോ;
(സി)
ടെന്‍ഡര്‍
നടപടികളിലൂടെയാണോ
കണ്‍സള്‍ട്ടന്‍സിയെ
തെരഞ്ഞെടുത്തത്;
എങ്കില്‍ ടെന്‍ഡറില്‍
പങ്കെടുത്ത ഓരോ
കണ്‍സള്‍ട്ടന്‍സിയും
ക്വാട്ട്ചെയ്ത റേറ്റ്
വിശദമാക്കുമോ?
കിഫ്ബി
പ്രോജക്ടുകളുടെ അപ്രെെസല്‍
2320.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
പ്രോജക്ടുകളുടെ
അപ്രെെസല്‍ നടത്തുന്നത്
ഏത് ഏജന്‍സിയാണ്;
(ബി)
പ്രസ്തുത
കണ്‍സള്‍ട്ടന്റിനെ
തെരഞ്ഞെടുത്തതിന്റെ
മാനദണ്ഡം
വിശദമാക്കുമോ?
കിഫ്ബി
പ്രോജക്ടുകളുടെ
നിര്‍വ്വഹണത്തിനുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശ
ഉത്തരവുകൾ
2321.
ശ്രീ.പി.ടി.
തോമസ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എം. വിന്‍സെന്റ്
,,
എ.പി. അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
പ്രോജക്ടുകളുടെ
നിര്‍വ്വഹണവുമായി
ബന്ധപ്പെട്ട് പൊതുവായി
എന്തെങ്കിലും
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പകര്‍പ്പ്
ലഭ്യമാക്കുമോ;
(ബി)
കിഫ്ബി
പ്രോജക്ടുകളുടെ റേറ്റ്
റിവിഷന്‍, അധിക
ടെന്‍ഡര്‍ നിരക്ക്
തുടങ്ങിയ കാര്യങ്ങളില്‍
ഏത് സര്‍ക്കാര്‍
ഉത്തരവ് പ്രകാരമാണ്
നടപടി സ്വീകരിച്ച്
വരുന്നത്; ഉത്തരവിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
സര്‍ക്കാരിന്റെ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക്
അനുസൃതമായിട്ടാണോ
കിഫ്ബി പ്രോജക്ടുകളുടെ
നിര്‍വ്വഹണമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
(ഡി)
സര്‍ക്കാര്‍
നിര്‍ദ്ദേശങ്ങള്‍ക്ക്
വിരുദ്ധമായി ടെന്‍ഡര്‍
തുക വര്‍ദ്ധനവ്
ഏതെങ്കിലും
കരാറുകള്‍ക്ക്
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
എങ്കില്‍ ചട്ടലംഘനം
നടത്തിയ
ഉദ്യോഗസ്ഥര്‍ക്കെതിരെ
എന്ത് നടപടിയാണ്
സ്വീകരിച്ചത്;
വ്യക്തമാക്കുമോ?
ട്രാന്‍സ്
ഗ്രിഡ് പദ്ധതി
2322.
ശ്രീ.ഷാഫി
പറമ്പില്‍
,,
പി.ടി. തോമസ്
,,
എ.പി. അനില്‍ കുമാര്‍
,,
അനൂപ് ജേക്കബ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
വഴി നടപ്പാക്കുന്ന
ട്രാന്‍സ് ഗ്രിഡ്
പദ്ധതികളില്‍
കിഫ്ബിയുടെ അപ്രൈസല്‍
വിഭാഗം അപ്രൈസല്‍
നടത്തിയിരുന്നുോ;
വിശദാംശങ്ങള്‍
നല്‍കാമോ;
(ബി)
2017-ല്‍
സംസ്ഥാന സര്‍ക്കാര്‍
പുറത്തിറക്കിയ ടെൻഡര്‍
നടപടികളില്‍
പാലിക്കേണ്ട
നടപടിക്രമങ്ങള്‍
പാലിക്കാതെ
എസ്റ്റിമേറ്റില്‍
നിന്നും അന്‍പത്
ശതമാനത്തില്‍ കൂടുതല്‍
തുകയ്ക്ക് ട്രാന്‍സ്
ഗ്രിഡ് കരാറുകള്‍
നല്‍കിയത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സര്‍ക്കാര്‍
നടപടിക്രമങ്ങള്‍
പാലിക്കാതെ നല്കിയ ഈ
കരാറുകള്‍ക്ക് കിഫ്ബി
അംഗീകാരം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ഇതിന്റെ കാരണം
വ്യക്തമാക്കാമോ?
കിഫ്ബിയുടെ
ഓഫീസ് കെട്ടിടം
2323.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയുടെ
ഓഫീസ് നിലവില്‍ വാടക
കെട്ടിടത്തിലാണോ
പ്രവര്‍ത്തിക്കുന്നത്;
എങ്കില്‍ പ്രതിമാസം
എത്ര തുകയാണ്
വാടകയിനത്തില്‍
ചെലവാകുന്നത്
എന്നറിയിക്കാമോ;
(ബി)
പ്രസ്തുതയിനത്തില്‍
ഇതിനകം എത്ര തുക
ചെലവഴിച്ചുവെന്ന്
വെളിപ്പെടുത്താമോ?
കിഫ്ബിയിലെ
ഉദ്യോഗസ്ഥരുടെ യാത്രാപ്പടി
2324.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കിഫ്ബിയിലെ
ഉദ്യോഗസ്ഥര്‍
യാത്രാപ്പടി ഇനത്തില്‍
നാളിതുവരെ എത്ര തുക
കൈപ്പറ്റിഎന്ന്
ഉദ്യോഗസ്ഥരുടെ
വിശദാംശങ്ങള്‍ അടക്കം
വ്യക്തമാക്കുമോ?
കിഫ്ബിയുടെ
പ്രവര്‍ത്തനങ്ങള്‍
2325.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി വഴി സംസ്ഥാന
സര്‍ക്കാര്‍
പ്രഖ്യാപിച്ച എത്ര
കോടി രൂപയുടെ വികസന
പ്രവര്‍ത്തനങ്ങളാണ്
പൂര്‍ത്തീകരിച്ചിട്ടുള്ളത്;
(ബി)
എത്ര
കോടി രൂപയുടെ വികസന
പ്രവര്‍ത്തനങ്ങള്‍
ടെന്‍ഡര്‍ നടപടി
ചെയ്തിട്ടുണ്ട്;
വിശദമാക്കാമോ?
കിഫ്ബിയില്‍
കരാര്‍ അടിസ്ഥാനത്തില്‍
വാഹനങ്ങള്‍
2326.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയില്‍
നിലവില്‍ കരാര്‍
അടിസ്ഥാനത്തില്‍ എത്ര
വാഹനങ്ങള്‍
എടുത്തിട്ടുണ്ടെന്ന്
അതിന്റെ മോഡല്‍ സഹിതം
വിശദമാക്കുമോ;
(ബി)
2016,
2017, 2018, 2019
(സെപ്റ്റംബര്‍ 30 വരെ)
എന്നീ വര്‍ഷങ്ങളില്‍
വാഹനങ്ങള്‍
കരാറിലെടുത്തതിന്റെ
വകയില്‍ എത്ര തുക
ചെലവായെന്ന്
അറിയിക്കുമോ;
(സി)
കിഫ്ബിയില്‍
വാഹനങ്ങള്‍ ഏതൊക്കെ
തലത്തിലെ
ഉദ്യോഗസ്ഥര്‍ക്കാണ്
ഉപയോഗിക്കുവാന്‍
നല്‍കിയിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(ഡി)
ധനകാര്യ
വകുപ്പിന്റെ
ഇതുസംബന്ധിച്ച
സര്‍ക്കുലറിന്റെ
അടിസ്ഥാനത്തിലാണോ
കിഫ്ബിയില്‍ വാഹനങ്ങള്‍
ഉപയോഗിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയ തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
പദ്ധതികള്‍
2327.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
ഏതെങ്കിലും തദ്ദേശ
സ്വയംഭരണ സ്ഥാപനത്തിന്
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
ഒാഫീസ്/ഷോപ്പിംഗ്/ബസ്സ്റ്റാന്റ്
കോംപ്ലക്സ്
നിര്‍മ്മിക്കുന്നതിന്
അനുമതി
നല്‍കിയിട്ടുണ്ടോ;
(ബി)
ഏതെല്ലാം
സ്ഥാപനങ്ങള്‍ക്കാണ്
അനുമതി
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(സി)
അനുമതിക്കായി
ഏതൊക്കെ തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങളുടെ
പദ്ധതികളാണ്
കിഫ്ബിയില്‍
ലഭിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പദ്ധതികള്‍
2328.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാലതാമസവും,
നോട്ടക്കുറവും കാരണം
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
പദ്ധതികള്‍
നടപ്പിലാക്കുവാന്‍
സാധിക്കാതെ
പോയിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(ബി)
ഉണ്ടെങ്കില്‍
അത്തരം പദ്ധതികളുടെ
വിശദാംശങ്ങളും അവ
നിര്‍ത്തലാക്കുവാന്‍
ഉണ്ടായ സാഹചര്യവും
വ്യക്തമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കിഫ്ബിയുടെ അടിസ്ഥാന
സൗകര്യത്തിനും,
ജിവനക്കാരുടെ സേവന/വേതന
വ്യവസ്ഥകള്‍ക്കുമായി
എത്ര രൂപ
ചെലവഴിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ?
കിഫ്ബിയിലൂടെ
നടപ്പിലാക്കുന്ന പദ്ധതികള്‍
2329.
ശ്രീ.വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബിയിലൂടെ
നടപ്പിലാക്കുന്ന
പദ്ധതികള്‍
സംസ്ഥാനത്തിന്റെ
സമ്പദ്ഘടനക്ക് ഉത്തേജനം
പ്രദാനം ചെയ്തുവെന്ന്
വിലയിരുത്തുന്നുണ്ടോ;
എങ്കില്‍
വിശദമാക്കുമോ;
(ബി)
കിഫ്ബിയിലൂടെ
നടപ്പിലാക്കുന്നതിന്
അംഗീകാരം നല്കിയ
പദ്ധതികളില്‍ എത്ര
പദ്ധതികള്‍ ഇതിനകം
പൂര്‍ത്തീകരിച്ച്
ഉദ്ഘാടനം നടത്തി;
വിശദാംശം നല്‍കുമോ?
കിഫ്ബി
വഴി ശബരിമല
തീര്‍ത്ഥാടകര്‍ക്ക്
അടിസ്ഥാന സൗകര്യം
ഒരുക്കാന്‍ പദ്ധതി
2330.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശബരിമല
തീര്‍ത്ഥാടകര്‍ക്ക്
അടിസ്ഥാന സൗകര്യം
ഒരുക്കുന്നതിനായി
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
എന്തെല്ലാം പദ്ധതികളാണ്
പ്രഖ്യാപിച്ചിരുന്നത്;
വ്യക്തമാക്കുമോ;
(ബി)
അവയിൽ
ഏതെല്ലാം പദ്ധതികള്‍
പൂര്‍ത്തിയാക്കി,
പൂര്‍ത്തിയാക്കിയ
പദ്ധതികളില്‍
ഓരോന്നിനും എത്ര തുക
ചെലവഴിച്ചു എന്നിവ
വ്യക്തമാക്കാമോ?
പദ്ധതി
ഇനങ്ങളിലെ ചെലവ്
2331.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തിക വര്‍ഷത്തെ
പദ്ധതി ഇനങ്ങളിലെ ചെലവ്
വകുപ്പ് തിരിച്ച്
വ്യക്തമാക്കുമോ ;
(ബി)
ഈ
സാമ്പത്തിക വര്‍ഷം
സെപ്റ്റംബര്‍ 30
വരെയുള്ള പദ്ധതി
ഇനങ്ങളിലെ ചെലവ്
വകുപ്പ് തിരിച്ച്
നല്‍കാമോ ;
(സി)
കിഫ്ബിയുടെ
നിക്ഷേപങ്ങള്‍ ഏതെല്ലാം
ബാങ്കുകളിലാണ് നിലവില്‍
നിക്ഷേപിച്ചിട്ടുള്ളതെന്നും
എന്നാണ് തുക
നിക്ഷേപിച്ചതെന്നും
എത്ര പലിശ നിരക്കിലാണ്
പ്രസ്തുത തുക
നിക്ഷേപിച്ചതെന്നും
നിലവില്‍ ലഭിച്ച പലിശ
തുക എത്രയെന്നും
വിശദാമാക്കുമോ;
(ഡി)
ബാങ്കുകളില്‍
തുക
നിക്ഷേപിക്കുമ്പോള്‍
സ്വീകരിക്കുന്ന
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ?
വണ്ടൂര്‍
നിയോജകമണ്ഡലത്തിലെ
കിഫ്ബിയുടെ പ്രവൃത്തികള്‍
2332.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
വഴി വണ്ടൂര്‍
നിയോജകമണ്ഡലത്തില്‍
അനുവദിച്ചിട്ടുള്ള
പ്രവൃത്തികള്‍ ഏതൊക്കെ;
വിശദമാക്കാമോ;
(ബി)
ഓരോ
പ്രവൃത്തികളുടെയും
നിലവിലെ
സ്ഥിതിയെന്തെന്ന്
വ്യക്തമാക്കാമോ ?
മാവേലിക്കര
മണ്ഡലത്തിലെ കിഫ്ബി
പദ്ധതികള്‍
2333.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മാവേലിക്കര
നിയമസഭാ മണ്ഡലത്തില്‍
കിഫ്ബി മുഖാന്തിരം
നടപ്പിലാക്കുന്ന
പദ്ധതികളുടെ വിശദവിവരം
ലഭ്യമാക്കുമോ;
(ബി)
മാവേലിക്കര
റെയില്‍വേ
മേല്‍പ്പാലത്തിന്റെ
നിര്‍മ്മാണ
അനുമതിയുമായി
ബന്ധപ്പെട്ട് കിഫ്ബി
സ്വീകരിച്ച നടപടികള്‍
വിശദമാക്കുമോ?
താല്‍ക്കാലികമായി
നിര്‍ത്തിവയ്ക്കുവാന്‍
തീരുമാനിച്ച പദ്ധതികള്‍
2334.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളില്‍
അപാകത കണ്ടെത്തിയതിനെ
തുടര്‍ന്ന് കിഫ്ബിയുടെ
കീഴിലുളള ഏതെങ്കിലും
നിര്‍മ്മാണ പദ്ധതി
താല്‍ക്കാലികമായി
നിര്‍ത്തിവയ്ക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
എങ്കിൽ
ഇതിനായി കണ്ടെത്തിയ
തെളിവുകൾ
എന്തൊക്കെയാണെന്ന്
വെളിപ്പെടുത്തുമോ?
ആസ്തി
വികസന ഫണ്ട്
2335.
ശ്രീ.
എന്‍ .എ.നെല്ലിക്കുന്ന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.മാരുടെ
ആസ്തി വികസന ഫണ്ടില്‍
ടെണ്ടര്‍ ചെയ്ത
പ്രവൃത്തികളില്‍ എത്ര
സേവിംഗ്സ് ഉണ്ടെന്ന്
മണ്ഡലം തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
ഇത്തരത്തിലുള്ള
സേവിംഗ്സ് മറ്റ്
പ്രവൃത്തികള്‍ക്കായി
വിനിയോഗിക്കാമോ;
(സി)
ഇതിന്
അനുസൃതമായി ഏതെങ്കിലും
ഉത്തരവ് സര്‍ക്കാര്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
എങ്കില്‍ അതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ?
ആസ്തി
വികസന പദ്ധതി
2336.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി
നബാര്‍ഡ്
പ്രവൃത്തികളുടെ
പദ്ധതിവിഹിതം
ലഭ്യമാക്കാന്‍ കഴിയുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഏറ്റെടുക്കാന്‍
കഴിയുന്ന
പ്രവൃത്തികളുടെ എണ്ണം
വര്‍ദ്ധിപ്പിക്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(സി)
അടുത്ത
സാമ്പത്തിക വര്‍ഷത്തെ
ആസ്തി വികസന
പദ്ധതിയില്‍
ഉള്‍പ്പെടുത്തേണ്ട
പ്രവൃത്തികള്‍
മുന്‍കൂറായി നല്കാന്
കഴിയുമോ ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
ആസ്തി
വികസന ഫണ്ടും അക്രഡിറ്റഡ്
ഏജന്‍സികളും
2337.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധനകാര്യവകുപ്പിന്റെ
അംഗീകാരമുള്ള
അക്രഡിറ്റഡ്
ഏജന്‍സികള്‍
ഏതൊക്കെയാണെന്ന്
വിശദമാക്കാമോ; പ്രസ്തുത
അക്രഡിറ്റഡ്
ഏജന്‍സികള്‍ക്ക്
ഏതൊക്കെ പ്രവൃത്തികള്‍
നിര്‍വ്വഹിക്കുന്നതിനുള്ള
അംഗീകാരമാണ്
നല്‍കിയിട്ടുള്ളതെന്ന്
വിശദമാക്കാമോ;
(ബി)
ആസ്തി
വികസന ഫണ്ടില്‍ നിന്നും
റോഡുകള്‍ പുനര്‍
നിര്‍മ്മിക്കുന്നതിന്
ഏതെല്ലാം ഏജന്‍സികളെ
ചുമതലപ്പെടുത്താന്‍
സാധിക്കുമെന്ന്
വിശദമാക്കാമോ;
(സി)
ഒരു
പഞ്ചായത്തിലെ
ഒന്നിലധികം റോഡുകള്‍
ഒറ്റ പദ്ധതിയായി ആസ്തി
വികസന ഫണ്ടില്‍
ഉള്‍പ്പെടുത്തി പുനര്‍
നിര്‍മ്മാണം
നടത്തുവാന്‍
സാധിക്കുമോയെന്നും
അതിന് ധനകാര്യ
വകുപ്പിന്റെ പ്രത്യേക
അനുമതി ആവശ്യമുണ്ടോ
എന്നും വ്യക്തമാക്കുമോ?
ആസ്തി
വികസന ഫണ്ടിലെ ടെണ്ടര്‍
ബാലന്‍സ്
2338.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആസ്തി
വികസന ഫണ്ടിലെ ടെണ്ടര്‍
ബാലന്‍സ് ഉപയോഗിച്ച്
പുതിയ പ്രവൃത്തികള്‍
എടുക്കുന്നത്
സംബന്ധിച്ച് ഉത്തരവ്
ഇറക്കിയിട്ടുണ്ടെങ്കില്‍
ആയതിന്റെ പകര്‍പ്പ്
നല്‍കുമോ;
(ബി)
ഒരു
സാമ്പത്തികവര്‍ഷത്തെ
ആസ്തി വികസന ഫണ്ടില്‍
നിര്‍ദ്ദേശിക്കപ്പെട്ട
മുഴുവന്‍ പ്രവൃത്തികളും
പൂര്‍ത്തീകരിച്ചാല്‍
മാത്രമേ ആ വര്‍ഷത്തെ
ടെണ്ടര്‍ സേവിംഗ്സ്
വിനിയോഗിക്കാന്‍ കഴിയൂ
എന്ന് വ്യവസ്ഥ
ചെയ്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ പ്രസ്തുത
വ്യവസ്ഥ ഒഴിവാക്കാന്‍
നടപടി സ്വീകരിക്കുമോ;
(സി)
ടെണ്ടര്‍
സേവിംഗ്സ് സംബന്ധിച്ച
കണക്കുകള്‍
തിട്ടപ്പെടുത്തി
നല്‍കുന്നതിന്
ആര്‍ക്കാണ് ചുമതല
നല്‍കിയിട്ടുളളത്;
അപ്രകാരം ചുമതല
ആര്‍ക്കും
നല്കിയിട്ടില്ലെങ്കില്
ആയതിന് ചുമതല നല്കി
ഉത്തരവ്
പുറപ്പെടുവിക്കുമോ?
ആസ്തി
വികസന ഫണ്ടിലെ ടെന്‍ഡര്‍
സേവിംഗ്സ് തുകയ്ക്ക് പുതിയ
പ്രവൃത്തി
2339.
ശ്രീ.കെ.
ആന്‍സലന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നെയ്യാറ്റിന്‍കര
മണ്ഡലത്തിലെ എ.ഡി.എസ്.
പ്രകാരം 2016-17,
2017-18, 2018-19
വര്‍ഷങ്ങളില്‍
ഭരണാനുമതി ലഭിച്ച
പ്രവൃത്തികളില്‍ ഓരോ
വര്‍ഷവും എത്ര തുക
ടെന്‍ഡര്‍ സേവിംഗ്സ്
വന്നു എന്ന്
വ്യക്തമാക്കാമോ;
(ബി)
ടെന്‍ഡര്‍
സേവിംഗ്സ് തുകയ്ക്ക്
പുതിയ പ്രവൃത്തിയ്ക്ക്
ഭരണാനുമതി
നല്‍കുന്നതിന് ജില്ലാ
കളക്ടര്‍മാര്‍ക്ക്
നിര്‍ദ്ദേശം നല്കുന്ന
സര്‍ക്കാര്‍ ഉത്തരവ്
നിലവില്‍ ഉണ്ടോ എന്ന്
വ്യക്തമാക്കാമോ; ഈ
ഉത്തരവിന്റെ നമ്പര്‍,
തീയതി എന്നിവ
വിശദമാക്കുമോ;
(സി)
ആസ്തി
വികസന ഫണ്ടില്‍
വന്നിട്ടുള്ള ടെന്‍ഡര്‍
സേവിംഗ്സ് തുകയുടെ
വിശദാംശങ്ങള്‍ ജില്ലാ
കളക്ടര്‍മാര്‍ക്ക്
നലകിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കാമോ?
ആസ്തി
വികസന ഫണ്ടില്‍ നിന്ന്
നാപ്കിന് ഇന്‍സിനറേറ്റര്‍
2340.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പട്ടികജാതി
പട്ടികവര്‍ഗ്ഗ വികസന
വകുപ്പിന്റെ കീഴിലുള്ള
പ്രീ മെട്രിക്,
പോസ്റ്റ് മെട്രിക്
ഗേള്‍സ്
ഹോസ്റ്റലുകളിലേക്ക്
എം.എല്‍.എ.മാരുടെ
പ്രാദേശിക ആസ്തി വികസന
ഫണ്ടുകളില്‍ നിന്ന്
നാപ്കിന്
ഇന്‍സിനറേറ്റര്‍
മെഷീന്
അനുവദിക്കുന്നത്
നിലവിലുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പ്രകാരം അനുവദനീയമല്ല
എന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഇത്
പരിഹരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
മഞ്ചേരി
മണ്ഡലത്തിലെ വികസന
പ്രവര്‍ത്തനങ്ങള്‍
2341.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മഞ്ചേരി
നിയോജകമണ്ഡലത്തിലെ
വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
01.04.2019 മുതല്‍
നാളിതുവരെ ആസ്തി വികസന
പദ്ധതിയില്‍ നിന്ന്
ഉള്‍പ്പെടെ അനുവദിച്ച
തുകയുടെയും
പദ്ധതികളുടെയും
പ്രവൃത്തികളുടെയും
വിശദാംശം നല്‍കുമോ;
(ബി)
ഇവയില്‍
ആസ്തി വികസന, പ്രത്യേക
വികസന നിധികള്‍
ഉപയോഗിച്ചുളള
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി വിശദമാക്കാമോ;
(സി)
പ്രസ്തുത
മണ്ഡലത്തിലെ
പ്രവൃത്തികളുമായി
ബന്ധപ്പെട്ട്
ധനവകുപ്പിന്റെ
പരിഗണനയിലുള്ള
ഫയലുകളുടെ വിശദാംശം
നല്‍കുമോ;
(ഡി)
പുതിയ
ഏതെല്ലാം
പദ്ധതികള്‍ക്കാണ് ഈ
വര്‍ഷം ഫണ്ട്
അനുവദിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
അറിയിക്കാമോ?
വണ്ടൂര്‍
നിയോജക മണ്ഡലത്തിലെ വികസന
പദ്ധതികള്‍
2342.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വണ്ടൂര്‍
നിയോജക മണ്ഡലത്തിലെ
വികസന
പ്രവര്‍ത്തനങ്ങള്‍ക്കായി
ആസ്തി വികസന പദ്ധതി
ഉള്‍പ്പെടെ 01-7-2016
മുതല്‍ 18-10-2019 വരെ
അനുവദിച്ച
പദ്ധതികളുടേയും
പ്രവൃത്തികളുടേയും
അവയുടെ തുകയുടേയും
വിശദാംശം
വര്‍ഷാടിസ്ഥാനത്തില്‍
നല്‍കാമോ;
(ബി)
ഓരോ
പ്രവൃത്തിയുടെയും
നിലവിലെ സ്ഥിതി
എന്തെന്ന്
വ്യക്തമാക്കാമോ ?
വാമനപുരം
നിയോജക മണ്ഡലത്തിലെ ആസ്തി
വികസന ഫണ്ട് പദ്ധതികള്‍
2343.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18ലെ
ആസ്തി വികസന പദ്ധതി
പ്രകാരം വാമനപുരം
നിയോജക മണ്ഡലത്തില്‍
ശിപാര്‍ശ ചെയ്യപ്പെട്ട
പദ്ധതികള്‍
ഏതൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍ ഏതൊക്കെ
പൂര്‍ത്തിയായെന്ന്
അറിയിക്കാമോ;
(സി)
പൂര്‍ത്തീകരിക്കാത്ത
പദ്ധതികള്‍
ഉണ്ടെങ്കില്‍ അവയുടെ
നിലവിലെ സ്ഥിതി
എന്താണെന്ന്
വ്യക്തമാക്കാമോ?
ടെണ്ടര്‍
ബാലന്‍സ്
2344.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17,
2017-18 വര്‍ഷത്തെ
ബാലുശ്ശേരി മണ്ഡലം
ആസ്തി വികസന പദ്ധതിയിലെ
ടെണ്ടര്‍ ബാലന്‍സ്
എത്രയെന്നത്
അറിയിക്കാമോ;
(ബി)
ടെണ്ടര്‍
ബാലന്‍സ് തുക
വിനിയോഗിക്കുന്നതിന്
സമയപരിധി
നിശ്ചയിട്ടുണ്ടോ?
വാമനപുരം
നിയോജകമണ്ഡലത്തില്‍ ആസ്തി
വികസന പദ്ധതി
2345.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
വര്‍ഷത്തില്‍ ആസ്തി
വികസന പദ്ധതി പ്രകാരം
വാമനപുരം
നിയോജകമണ്ഡലത്തില്‍
ശിപാര്‍ശ ചെയ്യപ്പെട്ട
പദ്ധതികള്‍
ഏതെല്ലാമെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍
പൂര്‍ത്തിയായത്
ഏതെല്ലാമാണെന്ന്
വിശദമാക്കുമോ;
(സി)
പൂര്‍ത്തീകരിക്കാത്ത
പദ്ധതികള്‍
ഉണ്ടെങ്കില്‍ ഓരോ
പദ്ധതിയുടെയും നിലവിലെ
സ്ഥിതി അറിയിക്കാമോ?
തൃശ്ശൂര്‍
ഗവ. മെഡിക്കല്‍ കോളേജില്‍
ടെലി കോബാള്‍ട്ട് മെഷീന്
2346.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വടക്കാഞ്ചേരി
മണ്ഡലത്തിലെ ആസ്തി
വികസന ഫണ്ട് ഉപയോഗിച്ച്
തൃശ്ശൂര്‍ ഗവ.
മെഡിക്കല്‍ കോളേജില്‍
ടെലി കോബാള്‍ട്ട്
മെഷീന്
വാങ്ങുന്നതിനുള്ള
നടപടികള്‍ ഏതു
ഘട്ടത്തിലാണെന്ന്
വിശദീകരിക്കുമോ;
(ബി)
മെഷീന്
വാങ്ങുന്നതിനുള്ള ഫണ്ട്
കേരള മെഡിക്കല്‍
സര്‍വ്വീസസ്
കോര്‍പ്പറേഷന്റെ
അക്കൗണ്ടിലേക്ക്
ട്രാന്‍സ്ഫര്‍
ചെയ്തിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
വിശദീകരിക്കുമോ;
(സി)
പ്രസ്തുത
തുക ഏത് അക്കൗണ്ട്
ശീര്‍ഷകത്തില്‍
നിന്നുമാണ്
ട്രാന്‍സ്ഫര്‍
ചെയ്യേണ്ടതെന്നും
ആയതിന് ചുമതലപ്പെട്ട
ഉദ്യോഗസ്ഥനാരാണെന്നും
അറിയിക്കുമോ?
മങ്കട
നിയോജകമണ്ഡലത്തിന്റെ
പ്രാദേശിക വികസന ഫണ്ട്
പ്രവൃത്തികള്‍
2347.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019-20
സാമ്പത്തിക വര്‍ഷം
മങ്കട
നിയോജകമണ്ഡലത്തിന്
നല്കിയ പ്രാദേശിക
വികസന ഫണ്ടുമായി
ബന്ധപ്പെട്ട
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
ശിപാര്‍ശ
നല്കിയ പ്രവൃത്തികളുടെ
വിശദമായ എസ്റ്റിമേറ്റ്
തയ്യാറാക്കി ഭരണാനുമതി
നല്‍കുന്നതിനുള്ള
അടിയന്തര നടപടികള്‍
സ്വീകരിക്കുമോ;വ്യക്തമാക്കാമോ?
മണലൂര്‍
മണ്ഡലത്തിലെ ആസ്തി വികസന
പദ്ധതി
2348.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മണലൂര്‍
നിയോജകമണ്ഡലത്തില്‍
2016-17 വര്‍ഷത്തെ
ആസ്തി വികസന
പദ്ധതിയിലേക്ക്
ശിപാര്‍ശ ചെയ്ത എല്ലാ
പ്രവൃത്തികളും
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
എങ്കില്‍ ആ വര്‍ഷത്തെ
ടെണ്ടര്‍ സേവിംഗ്സ്
എത്രയാണെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍ ഇനി
പൂര്‍ത്തീകരിക്കാന്‍
ബാക്കിയുളളവയുടെ
വിശദാംശങ്ങള്‍
നല്‍കാമോ?
വാമനപുരം
മണ്ഡലത്തിലെ പ്രത്യേക വികസന
നിധി പ്രകാരമുള്ള
പദ്ധതികള്‍
2349.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
വാമനപുരം
നിയോജകമണ്ഡലത്തില്‍
പ്രത്യേക വികസന നിധി
പ്രകാരം ശിപാര്‍ശ
ചെയ്യപ്പെട്ട
പദ്ധതികള്‍
ഏതൊക്കെയെന്ന്
അറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍
പൂര്‍ത്തിയായവ
ഏതൊക്കെയെന്ന്
വിശദമാക്കുമോ;
(സി)
പൂര്‍ത്തിയാകാത്ത
പദ്ധതികളുടെ
ഓരോന്നിന്റെയും നിലവിലെ
സ്ഥിതി അറിയിക്കാമോ?
കീഴാറൂര്‍
വില്ലേജ് ഓഫീസ് കെട്ടിട
നിര്‍മ്മാണം
2350.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
സാമ്പത്തിക വര്‍ഷത്തിലെ
എം.എല്‍.എ. ആസ്തി വികസന
ഫണ്ടില്‍ നിന്നും തുക
വകയിരുത്തി
ഭരണാനുമതിയായ കീഴാറൂര്‍
വില്ലേജാഫീസ് കെട്ടിടം
നിര്‍മ്മാണം പ്രസ്തുത
തുക കൊണ്ട്
പൂര്‍ത്തികരിക്കാന്‍
കഴിയില്ല എന്നും
ആയതിനാല്‍ ഭരണാനുമതി
പുതുക്കി നല്‍കണമെന്നും
ആവശ്യപ്പട്ട് ധനകാര്യ
വകുപ്പില്‍
സമര്‍പ്പിച്ച
പ്രൊപ്പോസല്‍
അംഗീകരിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പ്രൊപ്പോസലിന്റെ
നിലവിലെ സ്ഥിതി
എന്താണെന്ന്
അറിയിക്കാമോ;
(സി)
പ്രസ്തുത
വിഷയത്തില്‍ അടിയന്തര
ശ്രദ്ധ നല്കി അനുമതി
ലഭ്യമാക്കി പ്രവൃത്തി
ആരംഭിക്കുന്നതിനുള്ള
നടപടികൾ സ്വീകരിക്കുമോ?
നിലമ്പൂര്‍
മണ്ഡലത്തിലെ ആസ്തി വികസന
ഫണ്ട്
2351.
ശ്രീ.പി.വി.
അന്‍വര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലമ്പൂര്‍
മണ്ഡലത്തിലെ ആസ്തി
വികസന ഫണ്ടില്‍ നിന്നും
2016-17, 2017-18 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍
നിര്‍ദ്ദേശിച്ച
പ്രവൃത്തികള്‍ മുഴുവന്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
സാമ്പത്തിക
വര്‍ഷങ്ങളില്‍
നിര്‍ദ്ദേശിച്ച
പ്രവൃത്തികളില്‍
പൂര്‍ത്തീകരിക്കാത്തവയുടെ
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
2016-17,
2017-18 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍ ടെണ്ടര്‍
സേവിംഗ്സായി ആസ്തി
വികസന ഫണ്ടില്‍ എത്ര
തുകയാണ് ഉള്ളതെന്ന്
വ്യക്തമാക്കാമോ?
ത്രിതല
പഞ്ചായത്ത്,നഗരസഭ
എന്നിവയ്ക്കായി അനുവദിച്ച
പദ്ധതി ചെലവ്
2352.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തിക വര്‍ഷം
സംസ്ഥാന ഗവണ്മെന്റ്
ത്രിതല പഞ്ചായത്ത്,
നഗരസഭ എന്നിവയ്ക്കായി
അനുവദിച്ച ആകെ പദ്ധതി
ചെലവ് എത്ര
ശതമാനമായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ത്രിതല
പഞ്ചായത്തിനും
നഗരസഭയ്ക്കും പദ്ധതി
വിഹിതമായി എത്ര കോടി
രൂപ നല്‍കാനാണ് നിയമസഭ
വാേട്ട് ചെയ്ത്
അംഗീകരിച്ചതെന്നും
ഇതില്‍ എത്ര കോടി രൂപ
റിലീസ് ചെയ്തുവെന്നും
അറിയിക്കാമോ?
തദ്ദേശസ്വയംഭരണ
വകുപ്പില്‍ ഓവര്‍സിയര്‍
ഗ്രേഡ് III തസ്തിക
സൃഷ്ടിക്കല്‍
2353.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തദ്ദേശസ്വയംഭരണ
വകുപ്പില്‍ ഓവര്‍സിയര്‍
ഗ്രേഡ് III തസ്തിക
സൃഷ്ടിക്കല്‍
സംബന്ധിച്ച് ഭരണ
വകുപ്പില്‍ നിന്നും
പ്രൊപ്പോസല്‍
വന്നിരുന്നോ;
ആയതിന്മേല്
സ്വീകരിച്ച
തീരുമാനങ്ങള്‍
എന്തെന്ന്
വ്യക്തമാക്കാമോ;
(ബി)
തദ്ദേശസ്വയം
ഭരണവകുപ്പില്‍ നിന്നും
എത്ര തവണ പ്രസ്തുത
ഫയല്‍ വന്നിട്ടുണ്ട്;
എന്ത് തീരുമാനങ്ങള്‍
ഓരോ ഫയലിലും
എടുത്തിരുന്നു;
വിശദമാക്കാമോ?
തസ്തികകളുടെ
പുനര്‍നാമകരണത്തിന് ധനകാര്യ
വകുപ്പിന്റെ അനുമതി
2354.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സ്വയംഭരണസ്ഥാപനങ്ങളായ
സര്‍വ്വകലാശാലകളില്‍
സേവന വേതന വ്യവസ്ഥയില്‍
യാതൊരു മാറ്റങ്ങളും
വരാതെ ഒരു തസ്തികയുടെ
പുനര്‍നാമകരണത്തിന്
അധികാരമുള്ള ജനറല്‍
കൗണ്‍സിലോ/
എക്സിക്യൂട്ടീവ്
കമ്മിറ്റിയോ
തീരുമാനമെടുക്കുകയാണെങ്കില്‍,
ആ തസ്തികയുടെ
പുനര്‍നാമകരണത്തിന്
ധനകാര്യ വകുപ്പിന്റെ
അനുമതി
ആവശ്യമുണ്ടോ;വ്യക്തമാക്കുമോ?
സർക്കാർ
ജീവനക്കാരുടെ ഭവന വായ്പ
പദ്ധതി
2355.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാന
സർക്കാർ ജീവനക്കാരുടെ
ഭവന വായ്പ പദ്ധതി
നടപ്പാക്കുന്നത്
സംബന്ധിച്ച
നടപടിക്രമങ്ങൾ
പൂർത്തീകരിച്ചിട്ടുണ്ടോ;
എങ്കിൽ ബന്ധപ്പെട്ട
ഉത്തരവ്, മാനദണ്ഡങ്ങൾ
എന്നിവ സംബന്ധിച്ച
വിശദാംശങ്ങൾ
ലഭ്യമാക്കുമോ?
സ്പാർക്ക്
പി.എം.യു. ഓഫീസിന്റെ
പ്രവർത്തനം
കാര്യക്ഷമമാക്കുന്നതിന്
നടപടി
2356.
ശ്രീമതി
ഇ.എസ്.ബിജിമോള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
വിവിധ വകുപ്പുകളിലെ
താൽക്കാലിക ജീവനക്കാരെ
സംബന്ധിച്ച വിവരങ്ങൾ
സ്പാർക്കിൽ രജിസ്റ്റർ
ചെയ്യുവാൻ സാങ്കേതിക
തടസ്സങ്ങൾ
ഉണ്ടാകുന്നതുമൂലം
നിരവധി താത്കാലിക
ജീവനക്കാർക്ക്
മാസങ്ങളായി ശമ്പളം
ലഭിക്കാത്ത സാഹചര്യം
വകുപ്പിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
എങ്കിൽ ഇത്
പരിഹരിക്കുവാൻ അടിയന്തര
നടപടി സ്വീകരിക്കുമോ;
(ബി)
എല്ലാ
സർക്കാർ ജീവനക്കാർക്കും
മെച്ചപ്പെട്ട സേവനം
ഉറപ്പുവരുത്തേണ്ട
സ്പാർക്ക് പി.എം.യു.
ഓഫീസിന്റെ പ്രവർത്തനം
കൂടുതൽ
കാര്യക്ഷമമാക്കുന്നതിന്
വകുപ്പ് സ്വീകരിച്ച്
വരുന്ന നടപടികൾ
എന്തൊക്കെയാണെന്ന്
വിശദമാക്കുമോ?
മെഡിസെപ്പ്
പദ്ധതി
2357.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
നടപ്പാക്കുന്ന
മെഡിസെപ്പ് പദ്ധതിയില്‍
കൂടുതല്‍ ആശുപത്രികളും
സേവനങ്ങളും
ഉള്‍പ്പെടുത്തി
പ്രസ്തുത പദ്ധതി എന്ന്
ആരംഭിക്കാനാവും എന്ന്
വ്യക്തമാക്കാമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
T 2358.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
1.4.2013ന്
ശേഷം എത്ര ജീവനക്കാര്‍
സര്‍ക്കാര്‍
സര്‍വ്വീസില്‍
പ്രവേശിച്ചിട്ടുണ്ടെന്നും
അവരിൽ എത്ര പേര്
പങ്കാളിത്ത പെന്ഷന്
പദ്ധതിയില്‍
ഉള്‍പ്പെടുന്നുവെന്നും
വ്യക്തമാക്കാമോ ;
(ബി)
പങ്കാളിത്ത
പെന്ഷന് പദ്ധതി
പുന:പരിശോധിക്കുന്നതിനായി
ഈ സര്‍ക്കാര്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
2359.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പങ്കാളിത്ത
പെന്‍ഷനില്‍
ഉള്‍പ്പെട്ട ഭൂരിഭാഗം
ജീവനക്കാരുടെയും
എതിര്‍പ്പിനെ അവഗണിച്ച്
പ്രസ്തുത പദ്ധതി
തുടരുവാന്‍ സര്‍ക്കാര്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദവിവരം നല്‍കുമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
2360.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പങ്കാളിത്ത
പെന്ഷന് പദ്ധതി
പുന:പരിശോധിക്കുന്നതിന്
നിയോഗിച്ച
കമ്മിറ്റിയുടെ
റിപ്പോര്‍ട്ട്
സമയബന്ധിതമായി
ലഭ്യമാക്കുന്നതിന്
ആവശ്യമായ ഇടപെടല്‍
നടത്തുമോ; ഇൗ
സര്‍ക്കാരിന്റെ കാലത്ത്
ഉചിതമായ തീരുമാനം
ഉണ്ടാകുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ;
വ്യക്തമാക്കാമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
2361.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
അദ്ധ്യാപകര്‍ക്കും
ബാധകമാക്കിയിട്ടുള്ള
പങ്കാളിത്ത പെന്ഷന്
പദ്ധതി നിര്‍ത്തലാക്കി
പകരം സ്റ്റാറ്റ്യൂട്ടറി
പെന്ഷന് പദ്ധതി
നടപ്പാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(ബി)
പങ്കാളിത്ത
പെന്ഷന് പദ്ധതി
ബാധകമാക്കിയിട്ടുള്ള
സംസ്ഥാന
ജീവനക്കാര്‍ക്ക് ഫാമിലി
പെന്ഷന്,
ഡി.സി.ആര്.ജി,
പ്രോവിഡന്റ് ഫണ്ട്
എന്നിവയ്ക്ക്
അര്‍ഹതയുണ്ടോ; ഇവ
കണക്കാക്കുന്നതിനുള്ള
വ്യവസ്ഥകള്‍
എന്തെല്ലാമെന്ന്
വിശദമാക്കാമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതിയുടെ
പുനഃപരിശോധന
2362.
ശ്രീ.കെ.സി.ജോസഫ്
,,
റോജി എം. ജോണ്‍
,,
എ.പി. അനില്‍ കുമാര്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക്
ഏര്‍പ്പെടുത്തിയ
പങ്കാളിത്ത പെന്ഷന്
പദ്ധതി
പുനഃപരിശോധിക്കുന്നതിന്
ഇതിനകം സ്വീകരിച്ച
നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കാമോ;
(ബി)
ഇക്കാര്യത്തിനായി
രൂപീകരിച്ച സമിതി
ഇതിനകം എത്ര
യോഗങ്ങളാണ്
ചേര്‍ന്നത്; പ്രസ്തുത
യോഗങ്ങളുടെ
നടപടികുറിപ്പിന്റെ
പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
അദ്ധ്യാപകരുടെയും
ജീവനക്കാരുടെയും
ശമ്പളപരിഷ്ക്കരണം അഞ്ച്
വര്‍ഷത്തിലൊരിക്കല്‍
നടപ്പിലാക്കാൻ
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
(ഡി)
മുന്‍സര്‍ക്കാര്‍
നടപ്പിലാക്കിയ
ശമ്പളപരിഷ്ക്കരണ
കാലാവധി അവസാനിച്ച്
മാസങ്ങള്‍ കഴിഞ്ഞിട്ടും
പുതിയ ശമ്പള
പരിഷ്ക്കരണകമ്മീഷനെ
നിയമിക്കുന്ന
കാര്യത്തില്‍ ഇതുവരെ
തീരുമാനം എടുക്കാത്തത്
എന്തുകൊണ്ടാണെന്നറിയിക്കുമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതിയില്‍
ഉള്‍പ്പെട്ടതും
വിരമിച്ചതുമായ ജീവനക്കാര്‍
2363.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പങ്കാളിത്ത പെന്ഷന്
പദ്ധതിയില്‍
ഉള്‍പ്പെട്ട എത്ര
ജീവനക്കാര്‍
വിരമിച്ചിട്ടുണ്ടെന്ന്
വകുപ്പ് തിരിച്ച്
വ്യക്തമാക്കുമാേ;
(ബി)
വിരമിച്ച
ജീവനക്കാരില്‍ എത്ര
പേര്‍ക്ക് പെന്ഷന്
ലഭിക്കുന്നുണ്ടെന്ന്
വ്യക്തമാക്കുമാേ;
പെന്ഷന്
ലഭിക്കാത്തവര്‍ എത്ര
എന്നും പെന്ഷന്
ലഭിക്കാത്തതിനുള്ള
കാരണം എന്താണെന്നും
വ്യക്തമാക്കുമാേ?
സര്‍ക്കാര്‍
ജീവനക്കാരുടെ
ശമ്പളപരിഷ്കരണം
2364.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെയും
അദ്ധ്യാപകരുടെയും
ശമ്പളപരിഷ്കരണ
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കാമോ;
(ബി)
അഞ്ച്
വര്‍ഷ തത്വം പാലിച്ച്
ശമ്പള പരിഷ്കരണം
നടപ്പിലാക്കേണ്ടിയിരുന്നത്
എന്ന് മുതലാണെന്ന്
അറിയിക്കുമോ?
സര്‍ക്കാര്‍
ജീവനക്കാര്‍ക്കുള്ള ഹയര്‍
ഗ്രേഡ്
2365.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
സര്‍വ്വീസില്‍ എട്ട്,
പതിനഞ്ച്,
ഇരുപത്തിമൂന്ന് വര്‍ഷം
സര്‍വ്വീസ്
പൂര്‍ത്തിയാക്കിയ
ജീവനക്കാര്‍ക്ക്
നല്‍കിവരുന്ന ഹയര്‍
ഗ്രേഡില്‍ റീ ഓപ്ഷന്
നല്കുവാന്
അവസരമില്ലായെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
തെറ്റായി
ഓപ്ഷന് നല്കി നഷ്ടം
സംഭവിച്ച
ജീവനക്കാര്‍ക്ക് റീ-
ഓപ്ഷന്
സമര്‍പ്പിക്കുവാന്‍
അവസരം നല്കുന്ന കാര്യം
സര്‍ക്കാര്‍
പരിഗണിക്കുമോ;വിശദമാക്കാമോ?
സര്‍ക്കാര്‍
ജീവനക്കാര്‍ക്കുള്ള ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
2366.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍ക്കാര്‍ക്കും
നടപ്പിലാക്കുന്ന ആരോഗ്യ
ഇന്‍ഷ്വറന്‍സ്
പദ്ധതിയില്‍ പുതുതായി
അംഗങ്ങളെ
ചേര്‍ക്കുന്നതിനുള്ള
രജിസ്ട്രേഷന് സമയക്രമം
നിശ്ചയിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
പദ്ധതിയില്‍
ഉള്‍പ്പെടുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തെല്ലാം;
വ്യക്തമാക്കാമോ;
(സി)
നിലവിലുള്ള
വ്യവസ്ഥയിലോ
മാനദണ്ഡങ്ങളിലോ
എന്തെങ്കിലും
മാറ്റങ്ങള്‍ വരുത്താന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ഡി)
പദ്ധതിയിന്‍
കീഴില്‍ ചികിത്സയ്ക്ക്
കൂടുതല്‍ ആശുപത്രികളെ
ഉള്‍പ്പെടുത്തുന്നതിനായി
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കാമോ?
വിദ്യാഭ്യാസ
വായ്പ തിരിച്ചടവ്
2367.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വിദ്യാഭ്യാസ
വായ്പ തിരിച്ചടവ്
സഹായത്തിനായി
ലഭിച്ചിട്ടുള്ള
അപേക്ഷകള്‍
സമയബന്ധിതമായി
തീര്‍പ്പാക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വിശദമാക്കാമോ?
പ്രളയം
കേരളത്തിന്റെ
സമ്പദ്ഘടനയ്ക്കുണ്ടാക്കിയ
ആഘാതം
2368.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-ലും
2019-ലുമുണ്ടായ പ്രളയം
കേരളത്തിന്റെ
സമ്പദ്ഘടനയ്ക്കുണ്ടാക്കിയ
ആഘാതം വിശദമാക്കുമോ;
(ബി)
ഇത്
തരണം ചെയ്യാന്‍
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കാന്‍
ഉദ്ദേശിച്ചിട്ടുള്ളത്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
മണലൂര്‍
മണ്ഡലത്തിലെ ബജറ്റ്
പ്രവൃത്തികള്‍
2369.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019-20
വര്‍ഷത്തെ സംസ്ഥാന
ബജറ്റില്‍ ഇരുപത്
ശതമാനം തുകയോ അതില്‍
കൂടുതലോ തുക
വകകൊളളിച്ച് മണലൂര്‍
മണ്ഡലത്തിനായി
ഉള്‍ക്കൊളളിച്ച
പ്രവൃത്തികള്‍
ഏതെല്ലാമാണ്;
(ബി)
ഇവയിൽ
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഇതുവരെ ഭരണാനുമതി
നല്കുകയുണ്ടായി;
(സി)
അവശേഷിക്കുന്ന
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കുന്നതിനായി
എന്തെല്ലാം നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
വിശദമാക്കാമോ?
ബഡ്ജറ്റ്
വിഭാഗത്തിന്‍െറ
പുനരുദ്ധാരണം
2370.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധനകാര്യവകുപ്പിലെ
ബഡ്ജറ്റ് വിഭാഗത്തിന്റെ
പുനരുദ്ധാരണ
പ്രവര്‍ത്തനങ്ങള്‍
നടത്തിയിട്ടുണ്ടാേ;
(ബി)
എങ്കിൽ
ഇൗ പ്രവൃത്തിക്കായി
എത്ര തുക
ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമാേ?
ദേവികുളം
നിയോജകമണ്ഡലത്തില്‍
അനുവദിച്ചിട്ടുളള പദ്ധതികള്‍
2371.
ശ്രീ.എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നതിന്
ശേഷം ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തി
ദേവികുളം
നിയോജകമണ്ഡലത്തില്‍
അനുവദിച്ചിട്ടുളള
പദ്ധതികള്‍
ഏതൊക്കെയാണെന്നും അവ
നിലവില്‍ ഏത്
ഘട്ടത്തിലാണെന്നും
വ്യക്തമാക്കാമോ;
(ബി)
ആയവയില്‍
ബഡ്ജറ്റില്‍ ടോക്കണ്‍
പ്രാെവിഷന്‍
ഉണ്ടായിരുന്ന
പദ്ധതികള്‍
ഏതൊക്കെയാണെന്നും
അവയുടെ നിലവിലെ സ്ഥിതി
എന്താണെന്നും
വിശദമാക്കുമോ;
(സി)
പ്രസ്തുത
പദ്ധതികളില്‍ ഇനിയും
ഭരണാനുമതി ലഭിക്കാത്തവ
ഏതൊക്കെയാണെന്ന്
വ്യക്തമാക്കുമോ?
ഉപധനാഭ്യര്‍ത്ഥനയിലൂടെ
വാങ്ങിയ വാഹനങ്ങള്‍
2372.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തിക വര്‍ഷം
ഉപധനാഭ്യര്‍ത്ഥന മുഖേന
എത്ര പുതിയ വാഹനങ്ങളാണ്
വാങ്ങിയതെന്ന്
വ്യക്തമാക്കുമോ;
(ബി)
ഇവയ്ക്ക്
എല്ലാം കൂടി ചെലവഴിച്ച
തുകയെത്രയെന്നറിയിക്കാമോ;
(സി)
ഉപധനാഭ്യര്‍ത്ഥനയില്‍
ടോക്കണ്‍ പ്രൊവിഷന്‍
വാഹനം വാങ്ങുന്നതിന്
വച്ച ശേഷം അത്
വാങ്ങുവാന്‍ അധിക
ധനാനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ അതിനായി എത്ര
തുകയാണ് ചെലവഴിച്ചത്;
വ്യക്തമാക്കുമോ ?
സാമൂഹ്യ
സുരക്ഷാ പെന്ഷന്
2373.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുൻ
സര്‍ക്കാരിന്റെ കാലത്ത്
എത്രപേര്‍ക്കാണ്
സാമൂഹ്യ സുരക്ഷാ
പെന്ഷന് നല്‍കിയത്;
(ബി)
2011മെയ്
മുതല്‍ 2016 മെയ്
വരെയുളള കാലയളവില്‍
എത്ര തുകയാണ് സാമൂഹ്യ
സുരക്ഷാ പെന്‍ഷനായി
ചെലവഴിച്ചതെന്ന്
വ്യക്തമാക്കുമോ;
(സി)
2006
മെയ് മുതല്‍ 2011 മെയ്
വരെ എത്ര തുകയാണ്
സാമൂഹ്യ സുരക്ഷാ
പെന്‍ഷനായി
ചെലവഴിച്ചതെന്ന്
വ്യക്തമാക്കുമോ;
(ഡി)
നിലവില്‍
എത്ര പേര്‍ക്കാണ്
സാമൂഹ്യ സുരക്ഷാ
പെന്ഷന് നല്‍കുന്നത്;
(ഇ)
2016
ജൂണ്‍ മുതല്‍ 2019
സെപ്തംബര്‍ 30 വരെ എത്ര
തുകയാണ് സാമൂഹ്യ
സുരക്ഷാ പെന്‍ഷനായി
ചെലവഴിച്ചത്;
(എഫ്)
സാമൂഹ്യ
സുരക്ഷാ പെന്ഷന്
പദ്ധതിയില്‍ നിന്നും
ഒഴിവാക്കിയവരുടെ എത്ര
പരാതികളാണ് നാളിതുവരെ
ലഭിച്ചത്;
ഇക്കാര്യത്തില്‍
സ്വീകരിച്ച നടപടി
വിശദമാക്കുമോ?
സാമൂഹ്യ
സുരക്ഷാ പെന്ഷന്
ലഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
2374.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സാമൂഹ്യ
സുരക്ഷാ പെന്ഷന്
ലഭിക്കുന്നതിന്
നിലവിലുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
(ബി)
സ്വന്തം
പേരില്‍ വാഹനം
ഉണ്ടായിരിക്കുകയും
വാഹനം വില്ക്കുകയോ
മറ്റാരുടെയെങ്കിലും
പേരില്‍ മാറ്റുകയോ
ചെയ്ത വ്യക്തികള്‍ക്ക്
പെന്ഷന്
തടഞ്ഞിട്ടുണ്ടോ;
അപ്രകാരമുള്ള
വ്യക്തികള്‍ക്ക് അത്
പുന:സ്ഥാപിച്ച്
കിട്ടുന്നതിനുള്ള
നടപടിക്രമം എന്താണന്ന്
വ്യക്തമാക്കുമോ;
(സി)
മൂന്ന്
തവണയില്‍ കൂടുതല്‍
തുടര്‍ച്ചയായി
പെന്ഷന്
കൈപ്പറ്റാത്തവരുടെ
പെന്ഷന് തടയുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ഡി)
പ്രായാധിക്യം
കാരണം മറ്റ്
സംസ്ഥാനങ്ങളില്‍
താമസിക്കുന്ന
മക്കളുടെ/ബന്ധുക്കളുടെ
അടുത്തേക്ക് താമസം
മാറിയ വയോധികര്‍ക്ക്
പെന്ഷന് അര്‍ഹതയുണ്ടോ;
എങ്കില്‍ അവരുടെ ബാങ്ക്
അക്കൗണ്ട് വഴി
പെന്ഷന്
നല്‍കുന്നതിന് നടപടി
സ്വീകരിക്കുമോ?
സാമൂഹ്യസുരക്ഷാ
പെന്ഷന്
2375.
ശ്രീ.റ്റി.വി.രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
സാമൂഹ്യസുരക്ഷാ
പെന്‍ഷനായി നല്കിയ ആകെ
തുകയും, പ്രസ്തുത
പെന്ഷന് ലഭിച്ച
ഗുണഭോക്താക്കളുടെ
എണ്ണവും എത്രയെന്ന്
അറിയിക്കാമോ;
(ബി)
മുന്‍സര്‍ക്കാരിന്റെ
കാലത്ത് സാമൂഹ്യസുരക്ഷാ
പെന്‍ഷനായി നല്കിയ ആകെ
തുകയും, പ്രസ്തുത
പെന്ഷന് ലഭിച്ചിരുന്ന
ഗുണഭോക്താക്കളുടെ
എണ്ണവും എത്രയെന്ന്
വിശദമാക്കാമോ;
(സി)
സാമൂഹ്യസുരക്ഷാ
പെന്ഷന്
നല്‍കുന്നതിനുള്ള
പൊതുമാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
വ്യക്തമാക്കാമോ?
റബ്ബറിന്
താങ്ങുവില
2376.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
റബ്ബര്‍
കര്‍ഷകര്‍ക്ക്
വിലസ്ഥിരത
ഉറപ്പാക്കാന്‍
സര്‍ക്കാര്‍
നിശ്ചയിച്ചിരിക്കുന്ന
താങ്ങുവില എത്ര
രൂപയാണ്; ഏതാെക്കെ
നിബന്ധന പ്രകാരമാണ് ഇത്
കര്‍ഷകര്‍ക്ക്
നല്‍കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമാേ;
(ബി)
എന്നുമുതലാണ്
റബ്ബറിന് താങ്ങുവില
നല്കാന് തുടങ്ങിയത്;
ഈ സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
റബ്ബറിന്റെ താങ്ങുവില
ഉയര്ത്തിയിട്ടുണ്ടാേ;
ഉണ്ടെങ്കില്‍
എത്രയെന്ന്അറിയിക്കാമോ;
(സി)
റബ്ബറിന്റെ
താങ്ങുവില 200
രൂപയാക്കി ഉയര്‍ത്താന്‍
നടപടി സ്വീകരിക്കുമാേ;
വിശദമാക്കാമാേ?
കെ.എസ്.ആര്.ടി.സി.ക്കുള്ള
ധനസഹായം
2377.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കെ.എസ്.ആര്.ടി.സി.ക്ക്
എത്ര രൂപയുടെ ധനസഹായം
നല്‍കിയിട്ടുണ്ട്;
വിശദീകരിക്കാമോ;
(ബി)
ഏതെല്ലാം
ആവശ്യങ്ങള്‍ക്കു
വേണ്ടിയാണ് ധനസഹായം
നല്‍കിയത്;
വ്യക്തമാക്കാമോ;
(സി)
ബാങ്ക്
കൗണ്സോര്ഷ്യത്തില്
നിന്നും
കെ.എസ്.ആര്.ടി.സി.ക്ക്
ധനസഹായം
ലഭ്യമാക്കിയിട്ടുണ്ടോ;
വിശദീകരിക്കാമോ?
വേയ്സ്
ആന്റ് മീന്‍സ്
നിയന്ത്രണങ്ങള്‍
2378.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വേയ്സ് ആന്റ് മീന്‍സ്
നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്താനുണ്ടായ
കാരണങ്ങള്‍
വിശദമാക്കാമോ;
(ബി)
ഇപ്പോള്‍
തുടര്‍ന്നുവരുന്ന
വേയ്സ് ആന്റ് മീന്‍സ്
നിയന്ത്രണ സമ്പ്രദായം
നിര്‍ത്തലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
ആഭ്യന്തര
പരിശോധനാ വിഭാഗം
രൂപീകരിക്കുവാന്‍ നടപടി
2379.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധനകാര്യ
പരിശോധനാവിഭാഗം മറ്റ്
വകുപ്പുകളുടെ കീഴിലുളള
ഓഫീസുകളില്‍ പരിശോധന
നടത്തി തെളിവ് സഹിതം
കണ്ടെത്തുന്ന
ക്രമക്കേടുകള്‍ക്ക്
മേല്‍നടപടി ശിപാര്‍ശ
ചെയ്ത് അയയ്ക്കുന്ന
റിപ്പോര്ട്ടുകളിന്മേല്
അതതു വകുപ്പുകള്‍
തുടര്‍നടപടി
സ്വീകരിച്ചിട്ടുണ്ടെന്ന്
ഉറപ്പുവരുത്തുന്നതിന്
നിലവില്‍ എന്ത്
സംവിധാനമാണ്
ധനവകുപ്പിനുളളതെന്ന്
അറിയിക്കുമോ; വിശദാംശം
ലഭ്യമാക്കുമോ;
(ബി)
ധനകാര്യ
പരിശോധനാ വിഭാഗത്തിന്റെ
പരിശോധനയില്‍
കണ്ടെത്തുന്ന ഇത്തരം
ക്രമക്കേടിന്മേല്
അതതു വകുപ്പുകള്‍
തുടര്‍നടപടി
സ്വീകരിക്കുവാന്‍ വലിയ
കാലതാമസമുണ്ടാകുന്നതായി
ശ്രദ്ധയില്പ്പെടുവോ;
വ്യക്തമാക്കുമോ;
(സി)
ഇപ്രകാരം
ഓഡിറ്റ് സംബന്ധിച്ച
കാര്യങ്ങളില്‍
സര്‍ക്കാര്‍
വകുപ്പുകള്‍
ഗുരുതരവീഴ്ച
വരുത്തുന്നു എന്ന
കംപ്ട്രോളർ ആന്റ്
ഓഡിറ്റര്‍ ജനറലിന്റെ
കണ്ടെത്തലിന്റെ കൂടി
അടിസ്ഥാനത്തില്‍ എല്ലാ
സര്‍ക്കാര്‍
വകുപ്പുകളിലും ആഭ്യന്തര
പരിശോധനാ വിഭാഗം
രൂപീകരിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
വിശദാംശം
വ്യക്തമാക്കുമോ?
കാട്ടാക്കട
കോടതി സമുച്ചയം രണ്ടാംഘട്ട
നിര്‍മ്മാണം
2380.
ശ്രീ.ഐ.ബി.
സതീഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കാട്ടാക്കട
കോടതി സമുച്ചയം
രണ്ടാംഘട്ട
നിര്‍മ്മാണത്തിന്
അനുമതി ലഭ്യമാക്കുന്നത്
സംബന്ധിച്ച നടപടികളുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
സാമ്പത്തികാനുമതി
ലഭ്യമാകുന്നതിനുളള
തുടര്‍നടപടികള്‍
വിശദമാക്കാമോ?
ചെങ്ങന്നൂരിലെ
ഐ.എച്ച്.ആര്.ഡി
എന്‍ജിനീയറിംഗ് കോളേജിന്
തുക
2381.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ചെങ്ങന്നൂരിലെ
ഐ.എച്ച്.ആര്.ഡി
എന്‍ജിനീയറിംഗ് കോളേജ്
നിലവില്‍ അമ്പത്
കമ്പ്യൂട്ടറുകള്‍
ഉപയോഗിച്ച് പി.എസ്.സി
യുടെ ഓണ്‍ ലൈന്‍
കേന്ദ്രമായി
പ്രവര്‍ത്തിച്ചു വരുന്ന
സാഹചര്യത്തില്‍
കുറഞ്ഞത് 200
പേര്‍ക്കെങ്കിലും
ഒരുപോലെ ഓണ്‍ ലൈന്‍
പരീക്ഷയില്‍
പങ്കെടുക്കുന്നതിന്
ഉതകുന്ന ഒരു
കേന്ദ്രമാക്കുവാന്‍
ആവശ്യമായ തുക
അനുവദിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ
എന്നറിയിക്കാമോ?
ഫയലിന്മേലുള്ള
നടപടി
2382.
ശ്രീ.മുരളി
പെരുനെല്ലി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗുരുവായൂര്‍,
പാവറട്ടി, തൃപ്രയാര്‍
തീര്‍ത്ഥാടന
കേന്ദ്രങ്ങളെ
ബന്ധപ്പെടുത്തി
കടന്നുപോകുന്ന
തൃപ്രയാര്‍-കാഞ്ഞാണി-ചാവക്കാട്
പാതയില്‍ ഏനാമാവ്
ക്രിസ്ത്യന്‍ പള്ളിക്ക്
സമീപമുള്ള ഇടുങ്ങിയ
റോഡ് വീതി
കൂട്ടുന്നതുമായി
ബന്ധപ്പെട്ട് ലഭിച്ച
ഭരണാനുമതിയുടെ കാലാവധി
കഴിഞ്ഞതിനാല്‍ ആയത്
പുതുക്കി
ലഭിക്കുന്നതിന്
ധനകാര്യവകുപ്പിന്റെ
അനുമതിയ്ക്കായി
സമര്‍പ്പിച്ച
ഫയലിന്മേല്
(നം.1289821)എന്തു
നടപടി സ്വീകരിച്ചു
എന്ന് അറിയിക്കാമോ;
(ബി)
പ്രസ്തുത
ഫയല്‍ അനുമതി നല്കി
പൊതുമരാമത്ത്
വകുപ്പിന് തിരികെ
സമര്‍പ്പിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
ക്ഷേമപെന്ഷന്
2383.
ശ്രീ.പി.ടി.എ.
റഹീം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ക്ഷേമനിധികളില്‍
നിന്നുള്ള പെന്ഷന്
വാങ്ങുന്നവര്‍ക്ക്
ക്ഷേമപെന്‍ഷനുകള്‍
വാങ്ങുന്നതിന്
നിയന്ത്രണം
നിലവിലുണ്ടോ;
(ബി)
വര്‍ഷങ്ങളോളം
അംശാദായം നല്കി
ക്ഷേമനിധിയില്‍ നിന്നും
നാമമാത്ര പെന്ഷന്
ലഭിക്കുന്നവര്‍ക്ക്
ക്ഷേമപെന്ഷന് കൂടി
നല്‍കുന്നതിനുള്ള നടപടി
സ്വീകരിക്കുമോ;
വിശദമാക്കാമോ?
സാമൂഹ്യസുരക്ഷാ
പെന്‍ഷനുകള്‍
2384.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിലവില്‍
നല്കി വരുന്ന
സാമൂഹ്യസുരക്ഷാ
പെന്‍ഷന്റെ കാറ്റഗറി
തിരിച്ചുള്ള
വിശദാംശങ്ങള്‍
എന്തെല്ലാം;
വ്യക്തമാക്കാമോ?
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തിലെത്തിയ ശേഷം
2019 സെപ്റ്റംബര്‍ 30
വരെ എത്ര രൂപ ഓരോ
കാറ്റഗറികളിലായി
പെന്ഷന് ഇനത്തില്‍
നല്‍കിയിട്ടുണ്ട്;
വിശദവിവരം നല്‍കാമോ?
സംസ്ഥാനത്തിന്റെ
സാമ്പത്തിക പ്രതിസന്ധി
2385.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
സാമ്പത്തിക പ്രതിസന്ധി
അതീവ ഗുരുതരമാണെന്ന
റിപ്പോര്‍ട്ടുകള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജി.എസ്.ടി.യില്‍
നിന്ന് പ്രതീക്ഷിച്ച
വരുമാനമില്ലാത്തതും
ജി.എസ്.ടി.ക്ക്
പുറത്തുള്ള മദ്യം,
പെട്രോള്‍, ഡീസല്‍
എന്നിവയില്‍ നിന്നുള്ള
നികുതി വരുമാനം
ഗണ്യമായി കുറഞ്ഞതും
സാമ്പത്തിക
പ്രതിസന്ധിക്ക്
കാരണമായിട്ടുണ്ടോ;
വ്യക്തമാക്കാമോ;
(സി)
സംസ്ഥാനത്തിന്റെ
വായ്പാ പരിധിയില്‍
കേന്ദ്രം കുറവ്
വരുത്തിയതും അനാവശ്യ
ചെലവുകള്‍ കാര്യമായി
നിയന്ത്രിക്കാനാകാത്തതും
സാമ്പത്തിക പ്രതിസന്ധി
കൂടുതല്‍
രൂക്ഷമാക്കുന്നുണ്ടോ;
എങ്കില്‍ വാര്‍ഷിക
പദ്ധതി
പുനഃക്രമീകരിക്കുമോ;
വിശദമാക്കാമോ?
ധനകാര്യവകുപ്പിന്
കീഴിലുള്ള സ്ഥാപനങ്ങളിലെ
പഞ്ചിംഗ്
2386.
ശ്രീ.കെ.
ബാബു :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധനകാര്യവകുപ്പിന്
കീഴിലുള്ള മുഴുവന്‍
സ്ഥാപനങ്ങളിലും
പഞ്ചിംഗ് സമ്പ്രദായം
നടപ്പിലാക്കിയിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ബി)
ധനകാര്യവകുപ്പിന്
കീഴിലുള്ള മുഴുവന്‍
സ്ഥാപനങ്ങളിലും
പഞ്ചിംഗ്എന്നുമുതല്
നടപ്പിലാക്കാന്‍
കഴിയുമെന്ന്
വിശദമാക്കാമോ?
ജി.എസ്.ടി
വന്നശേഷം ലഭിക്കേണ്ട
കോമ്പന്‍സേഷന്‍
2387.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി
നിലവില്‍ വന്നശേഷം
കേന്ദ്രസര്‍ക്കാരില്‍
നിന്നും ലഭിക്കേണ്ട
കോമ്പന്‍സേഷന്‍
കൃത്യമായി
ലഭിക്കുന്നുണ്ടോയെന്നും
ഓരോ വര്‍ഷവും ഏത്
മാസത്തിലാണ് പ്രസ്തുത
കോമ്പന്‍സേഷന്‍
ലഭിക്കുന്നതെന്നും
വ്യക്തമാക്കാമോ;
(ബി)
2017-18
മുതല്‍ 2019-20
(30.9.2019
വരെ)വരെയുള്ള
സാമ്പത്തികവര്‍ഷങ്ങളില്‍
ഓരോന്നിലും പ്രസ്തുത
ഇനത്തില്‍ എത്ര തുക
കോമ്പന്‍സേഷനായി
ലഭിച്ചുവെന്ന്
വ്യക്തമാക്കുമോ?
ജി.എസ്.ടി.
2388.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
പി.ഉബൈദുള്ള
ഡോ.എം.
കെ. മുനീര്‍
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജി.എസ്.ടി.
നടപ്പിലാക്കിയതിനു ശേഷം
ഓരോ സാമ്പത്തിക
വര്‍ഷവും പ്രതീക്ഷിത
വരുമാനം കൈവരിക്കാന്‍
സാധിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
നികുതി പൂര്‍ണ്ണമായും
പിരിച്ചെടുക്കുന്ന
കാര്യത്തില്‍ വേണ്ടത്ര
നെറ്റ്വര്‍ക്ക്
സംവിധാനം ഇല്ലായെന്ന
വസ്തുത
പരിശോധിച്ചിട്ടുണ്ടോ;
(സി)
പ്രസ്തുത
ആവശ്യത്തിലേക്കായി
കുറ്റമറ്റ രീതിയിലുള്ള
സര്‍വര്‍
വാങ്ങുന്നതിനുള്ള
ടെണ്ടര്‍ നടപടികളുടെ
നിലവിലെ പുരോഗതി
വിശദമാക്കുമോ?
ജി.എസ്.റ്റി.
രജിസ്ട്രേഷനുള്ള
വ്യാപാരികള്‍
2389.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
വാറ്റ് രജിസ്ട്രേഷന്
ഉണ്ടായിരുന്ന
വ്യാപാരികളില്‍ എത്ര
വ്യാപാരികള്‍
ജി.എസ്.റ്റി.
രജിസ്ട്രേഷന്
പൂര്ത്തിയാക്കുവാനുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
സംസ്ഥാനത്ത്
ജി.എസ്.റ്റി.
രജിസ്ട്രേഷനുളള എത്ര
വ്യാപാരികളുണ്ടെന്ന്
വ്യക്തമാക്കാമോ;
(സി)
ജി.എസ്.റ്റി.
നടപ്പിലായതിനുശേഷം
കച്ചവടം അവസാനിപ്പിച്ച്
രജിസ്ട്രേഷന് റദ്ദ്
ചെയ്ത വ്യാപാരികളുടെ
എണ്ണം എത്രയെന്ന്
വ്യക്തമാക്കാമോ?
ജൂലൈ
മാസത്തെ വാറ്റ്, ജി.എസ്.ടി.
നികുതി വരുമാനം
2390.
ശ്രീ.വി.
ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016
ജൂലൈ മാസത്തിൽ മാത്രം
വാറ്റ് നികുതി
സമ്പ്രദായം വഴി
സംസ്ഥാനത്തിന് ലഭിച്ച
ആകെ നികുതി വരുമാനം
എത്ര
രൂപയായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
ജി.എസ്.ടി.
നടപ്പിലായതിനുശേഷം 2017
ജൂലൈ മാസത്തെയും 2018
ജൂലൈ മാസത്തെയും (അതാത്
മാസം മാത്രം) ആകെ
നികുതി വരുമാനം
എത്രയാണെന്ന്
വ്യക്തമാക്കാമോ?
നികുതി
ചോര്‍ച്ച തടയാനുള്ള നടപടി
2391.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ജി.
എസ്. ടി
നടപ്പാക്കിയതിനു ശേഷം
പ്രതീക്ഷിച്ച നികുതി
വരുമാനം ലഭിക്കാത്ത
സാഹചര്യത്തില്‍ നികുതി
ചോര്‍ച്ച തടയാനും
വരുമാനം
വര്‍ദ്ധിപ്പിക്കാനും ഇൗ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
എന്തെല്ലാമാണെന്ന്
വ്യക്തമാക്കാമോ?
പെട്രോളിയം
ഉല്പന്നങ്ങള്
ജി.എസ്.ടിയില്‍
2392.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പെട്രോളിയം
ഉല്പന്നങ്ങളെ
ജി.എസ്.ടിയില്‍
ഉള്‍പ്പെടുത്തുന്നതുമായി
ബന്ധപ്പെട്ട്
എന്തെങ്കിലും
ചര്‍ച്ചകള്‍ കേന്ദ്രം
സംസ്ഥാനവുമായി
നടത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇതില്‍
സംസ്ഥാനത്തിന്റെ
നിലപാട് കേന്ദ്രത്തെ
അറിയിച്ചിട്ടുണ്ടോ;വിശദാംശം
ലഭ്യമാക്കുമോ;
(ബി)
പെട്രോളിയം
ഉല്പന്നങ്ങളെ
ജി.എസ്.ടിയില്‍
ഉള്‍പ്പെടുത്തുന്നത്
സംസ്ഥാനത്തെ ഏത്
രീതിയില്‍
ബാധിക്കുമെന്നാണ്
വിലയിരുത്തിയിട്ടുള്ളത്;
(സി)
പെട്രോളിയം
സെസില്‍ നിന്ന്
കിഫ്ബിലേയ്ക്കുള്ള
വിഹിതത്തില്‍ കുറവ്
വരുന്നത് കിഫ്ബി
മുഖേനയുള്ള വായ്പാ
തിരിച്ചടവിനെ ഏതെല്ലാം
തരത്തില്‍
ബാധിക്കുമെന്നാണ്
വിലയിരുത്തിയിട്ടുള്ളത്;
(ഡി)
പ്രെട്രോളിയം
ഉല്പന്നങ്ങളെ
ജി.എസ്.ടിയില്‍
ഉള്‍പ്പെടുത്തേണ്ട
സാഹചര്യമുണ്ടായാല്‍
കിഫ്ബി മുഖേനയുള്ള
വായ്പാ തിരിച്ചടവിന്
എന്തെല്ലാം സാമ്പത്തിക
മുന്‍കരുതല്‍
സര്‍ക്കാര്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
പ്രളയസെസിന്റെ
മാനദണ്ഡങ്ങള്‍
2393.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അഞ്ച്
ശതമാനം ജി.എസ്.ടി.യുളള
വസ്തുക്കള്‍ക്ക്
പ്രളയസെസ്
ബാധകമാക്കിയിട്ടുണ്ടോ;
(ബി)
പ്രളയസെസ്
ഏര്പ്പെടുത്തിയിരിക്കുന്നതിലെ
മാനദണ്ഡങ്ങള്‍
വിശദമാക്കുമോ;
(സി)
ചില
സ്ഥാപനങ്ങള്‍ വിശിഷ്യാ
ഹോട്ടലുകള്‍
സ്വന്തമായി
തയ്യാറാക്കുന്ന
ബില്ലില്‍ അഞ്ച് ശതമാനം
ജി.എസ്.ടി.യുളള
ഇനങ്ങള്‍ക്ക് പ്രളയ
സെസിന്റെ പേരില്‍ പണം
വാങ്ങുന്ന സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ആയത്
തടയുന്നതിന് എന്തെല്ലാം
നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കാമോ?
മൂല്യവര്‍ദ്ധിത
നികുതി പ്രാബല്യത്തിലുള്ള
കാലയളവിലെ കുടിശ്ശികയും
പിഴയും വ്യാപാരികളില്‍
നിന്നും
പിടിച്ചെടുക്കുവാന്‍ നടപടി
2394.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011-12
മുതല്‍ 2017 വരെ
മൂല്യവര്‍ദ്ധിത നികുതി
പ്രാബല്യത്തിലുള്ള
കാലയളവിലെ കുടിശ്ശികയും
പിഴയും വ്യാപാരികളില്‍
നിന്നും
പിടിച്ചെടുക്കുവാന്‍
ധനവകുപ്പിന് അധികാരം
നല്കി ഹൈക്കോടതി വിധി
പ്രഖ്യാപിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
എങ്കില്‍,
ഇത്തരത്തില്‍ 2011-12
മുതല്‍ 2017 വരെ
സംസ്ഥാനത്തിന്
വ്യാപാരികളില്‍ നിന്നും
ലഭിക്കേണ്ട
കുടിശ്ശികയും പിഴയും
എത്ര തുക; ആയത്
പിരിച്ചെടുക്കുവാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചുവരുന്നു;
അതില്‍ നിന്നും
നാളിതുവരെ എത്ര തുക
പിരിച്ചെടുക്കുവാന്‍
സാധിച്ചു; വിശദാംശം
വ്യക്തമാക്കുമോ;
(സി)
ജി.എസ്.ടി.
നിലവില്‍ വന്നതിനുശേഷം
പഴയ മൂല്യവര്‍ദ്ധിത
നികുതി ഈടാക്കാന്‍
സര്‍ക്കാരിന്
അധികാരമില്ല എന്ന
കേസ്സുമായി ഹൈക്കോടതിയെ
സമീപിച്ച വ്യാപാരികള്‍
എത്രയാണെന്നും അവര്‍
മാത്രം അടയ്ക്കാനുള്ള
മൂല്യവര്‍ദ്ധിത നികുതി
എത്രയാണെന്നും
വെളിപ്പെടുത്തുമോ;
(ഡി)
ഇതുമായി
ബന്ധപ്പെട്ട്
ഹൈക്കോടതിയില്‍ ഹര്‍ജി
സമര്പ്പിച്ചിട്ടില്ലാത്തവരില്
നിന്നും എത്ര തുക
ഇപ്രകാരം
കുടിശ്ശികയിനത്തില്‍
പിരിഞ്ഞുകിട്ടാനുണ്ട്;വ്യക്തമാക്കുമോ?
സര്‍ക്കാര്‍
വകുപ്പുകളില്‍ ഇ-ബില്‍
സമ്പ്രദായം
2395.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
വകുപ്പുകളില്‍ ഇ-ബില്‍
സമ്പ്രദായം
നടപ്പാക്കിയിട്ടുണ്ടോ;
ഇൗ സമ്പ്രദായത്തിന്റെ
പ്രധാന സവിശേഷതകള്‍
വിശദീകരിക്കുമോ;
(ബി)
ഇൗ
സംവിധാനം നിലവില്‍
വരുന്നതോടെ ട്രഷറി
ബില്‍ ബുക്ക്
നിര്‍ത്തലാക്കുമോ;
(സി)
ഇ-ബില്‍
തയ്യാറാക്കി
അയയ്ക്കാനുളള
ആപ്ലിക്കേഷനും
സംവിധാനങ്ങളും
ബന്ധപ്പെട്ട
സോഫ്റ്റ്വെയറില്
ലഭ്യമാണോ;
(ഡി)
സംസ്ഥാനത്തെ
എല്ലാ ട്രഷറികളിലും
ഇ-ബില്‍ സംവിധാനം
നടപ്പാക്കുമ്പോള്‍
അതിനനുസൃതമായ
ഭൗതികസൗകര്യങ്ങളും
ജീവനക്കാരെയും എെ.ടി.
സംവിധാനങ്ങളും
ഏര്‍പ്പെടുത്തിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
ട്രഷറികളുടെ
ആധുനികവല്‍ക്കരണം
2396.
ശ്രീ.അബ്ദുല്‍
ഹമീദ് പി.
,,
പാറക്കല്‍ അബ്ദുല്ല
,,
പി.കെ.ബഷീര്‍
,,
വി.കെ.ഇബ്രാഹിം കുഞ്ഞ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാലഹരണപ്പെട്ട
സംവിധാനങ്ങളും
സെര്‍വറുകളുടെ
കാലപ്പഴക്കവും
സാങ്കേതിക
സംവിധാനങ്ങള്‍
ഉപയോഗിക്കുന്നതില്‍
പ്രാഗത്ഭ്യമില്ലാത്ത
ജീവനക്കാരും ട്രഷറി
ഇടപാടുകള്‍
സുഗമമല്ലാതാക്കി
തീര്ത്തിട്ടുണ്ടെന്ന
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ട്രഷറികളിൽ
എ.ടി.എം.
ആരംഭിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
ട്രഷറി
വകുപ്പില്‍ നടപ്പാക്കിയ
പരിഷ്ക്കാരങ്ങള്‍
2397.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ട്രഷറി വകുപ്പില്‍
നടപ്പാക്കിയ
പരിഷ്ക്കാരങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ബി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
സംസ്ഥാനത്ത് പുതിയ
ട്രഷറികള്‍
ആരംഭിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദവിവരങ്ങള്‍
നല്‍കാമോ;
(സി)
ഇനി
പുതിയ ട്രഷറികള്‍
ആരംഭിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടെങ്കില്‍
ആയതിന്റെ
വിശദവിവരങ്ങള്‍
നല്‍കാമോ;
(ഡി)
സംസ്ഥാനത്ത്
വണ്‍ മാന്‍ ട്രഷറികള്‍
നിലവില്‍
എവിടെയെക്കെയുണ്ടെന്ന്
അറിയിക്കാമോ?
പാലക്കാട്
ജില്ലയില്‍ സ്വന്തമായി
കെട്ടിടമില്ലാത്ത സബ്
ട്രഷറികള്‍
2398.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാലക്കാട്
ജില്ലയില്‍ സ്വന്തമായി
കെട്ടിടമില്ലാത്ത എത്ര
സബ് ട്രഷറി
ഓഫീസുകളുണ്ടെന്നുള്ള
കണക്ക് നിയോജക മണ്ഡലം
തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ട്രഷറികളില്‍
ഏതിനെല്ലാം കെട്ടിടം
നിര്‍മ്മിക്കുന്നതിനായി
ഫണ്ട്
അനുവദിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ?
ചാത്തന്നൂരില്‍
ഭാഗ്യക്കുറി സബ് ആഫീസ്
2399.
ശ്രീ.ജി.എസ്.ജയലാല്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാെല്ലം
ജില്ലയില്‍
ചാത്തന്നൂര്‍
കേന്ദ്രമാക്കി
ഭാഗ്യക്കുറി
വകുപ്പിന്റെ ഒരു
സബ്ആഫീസ്
ആരംഭിക്കണമെന്ന്
ആവശ്യപ്പെട്ട്
ജനപ്രതിനിധി നല്കിയ
നിവേദനം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ
;
(ബി)
എങ്കില്‍,
പ്രസ്തുത
നിവേദനത്തിന്മേല്
ഇതിനകം എന്തെല്ലാം
നടപടികള്‍ സ്വീകരിച്ചു
വെന്ന്
വ്യക്തമാക്കാമാേ;
(സി)
പ്രസ്തുത
ആഫീസ്
സ്ഥാപിക്കുന്നതിന്
അടിയന്തര നടപടികള്‍
സ്വീകരിക്കുമോയെന്നും
ഇല്ലെങ്കില്‍ ആയതിനുള്ള
തടസ്സങ്ങള്‍
എന്തെല്ലാമെന്നും
വിശദമാക്കാമാേ ?
കാരുണ്യ
ലോട്ടറികളുടെ ആദായം
രോഗികൾക്കായി ചിലവാക്കാൻ
നടപടി
2400.
ശ്രീ.കെ.സി.ജോസഫ്
,,
വി.ടി.ബല്‍റാം
,,
അനില്‍ അക്കര
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാരിന്റെ
കണ്‍സോളിഡേറ്റഡ്
ഫണ്ടില്‍ നിന്നും
യാതൊരു തുകയും
ചെലവഴിക്കാതെ കാരുണ്യ,
കാരുണ്യ പ്ലസ്
ലോട്ടറികളില്‍ നിന്നും
ലഭിച്ചിരുന്ന ലാഭം
കൊണ്ടു മാത്രം കാരുണ്യ
ബനവലന്റ് ഫണ്ട്
വിജയകരമായി
നടത്തിക്കൊണ്ടു
പോകുവാന്‍
സാധിച്ചിരുന്നോ;
(ബി)
കാരുണ്യ
ബെനവലന്റ് ഫണ്ട് മുഖേന
ഹൃദയം, തലച്ചോര്‍,
കരള്‍ എന്നിവയുടെ
ശസ്ത്രക്രിയകള്‍ക്ക്
രണ്ട് ലക്ഷം രൂപവരെയും
ക്യാന്‍സര്‍, വൃക്ക
രോഗികള്‍ക്ക് മൂന്ന്
ലക്ഷം രൂപയും ഹീമോഫീലിയ
രോഗികളുടെ
ചികിത്സയ്ക്ക്
പരിധിയില്ലാതെ
ആജീവനാന്തവും തുക
ലഭ്യമാക്കിയിരുന്നോ;
പുതിയ ആരോഗ്യ
ഇന്‍ഷുറന്‍സ്
പദ്ധതിയില്‍
ഇക്കാര്യത്തിന്
അനുവദിക്കുന്ന പരമാവധി
തുക എത്രയാണെന്ന്
വെളിപ്പെടുത്താമോ;
(സി)
കാരുണ്യ
ബെനവലന്റ് ഫണ്ട് മുഖേന
അവയവദാതാവിന് ഒരു ലക്ഷം
രൂപയുടെ ചികിത്സാ സഹായം
നല്‍കിയിരുന്നോ;
കാരുണ്യ ആരോഗ്യ
ഇന്‍ഷുറന്‍സ്
പദ്ധതിയില്‍
ഇക്കാര്യത്തിനായി എന്ത്
തുകയാണ്
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
കാരുണ്യ
ബെനവലന്റ് ഫണ്ട്
നിര്‍ത്തലാക്കി കാരുണ്യ
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതി നടപ്പിലാക്കിയത്
സാധാരണക്കാരായ
രോഗികള്‍ക്ക് കൂടുതല്‍
ഗുണകരമാണെന്ന്
വിലയിരുത്തുന്നുണ്ടോ;
എങ്കില്‍ അതിന്റെ
കാരണമെന്താണെന്ന്
വിശദമാക്കുമോ;
(ഇ)
കാരുണ്യ,
കാരുണ്യ പ്ലസ്
ലോട്ടറികള്‍ ഇപ്പോഴും
തുടരുന്ന
സാഹചര്യത്തില്‍ അതില്‍
നിന്നുള്ള ആദായം
ഉപയോഗിച്ച് മാരക രോഗം
ബാധിച്ച
നിര്‍ദ്ധനരോഗികള്‍ക്ക്
ആശ്വാസം പകരുന്നതിന്
നടപടി സ്വീകരിക്കുമോ
എന്നറിയിക്കാമോ?
കെ.എസ്.എഫ്.ഇ.
പ്രവാസി ചിട്ടി
2401.
ശ്രീ.അന്‍വര്‍
സാദത്ത്
,,
ഐ.സി.ബാലകൃഷ്ണന്
,,
വി.പി.സജീന്ദ്രന്
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
നടത്തുന്ന വികസന
പ്രവര്‍ത്തനങ്ങള്‍ക്ക്
പണം കണ്ടെത്തുന്നതിന്
ആരംഭിച്ച പ്രവാസി
ചിട്ടിയില്‍
ചേരുന്നതിന്
പ്രവാസികള്‍ താല്പര്യം
പ്രകടിപ്പിക്കുന്നില്ലെന്നും
ചിട്ടി
പരാജയമാണെന്നുമുള്ള
വാര്‍ത്ത
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണെന്ന്
അറിയിക്കാമോ;
(ബി)
പതിനായിരം
രൂപയില്‍ കൂടുതല്‍
വരിസംഖ്യ അടയ്ക്കുന്ന
പ്രവാസി ചിട്ടിയില്‍
ചേരുന്നവരുടെ പെന്ഷന്
പ്രീമിയം കെ.എസ്.എഫ്.ഇ.
അടയ്ക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
കേരളത്തിന്
പുറത്ത് മറ്റ്
സംസ്ഥാനങ്ങളിലുള്ളവര്‍ക്കും
പ്രവാസി ചിട്ടിയില്‍
ചേരുന്നതിന് സംവിധാനം
ഒരുക്കുന്നുണ്ടോ;
വിശദമാക്കാമോ;
(ഡി)
പ്രവാസി
ചിട്ടിയില്‍
ചേരുന്നതിനുള്ള
നടപടിക്രമങ്ങള്‍
കൂടുതല്‍
ലഘൂകരിക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കെ.എസ്.എഫ്.ഇ.
പ്രവാസി ചിട്ടി
2402.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.
ആരംഭിച്ച പ്രവാസി
ചിട്ടിയില്‍ ചേരാന്‍
നാളിതുവരെയായി
എത്രപേര്‍ സന്നദ്ധത
അറിയിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഈ
ചിട്ടിയുടെ
ഉദ്ദേശലക്ഷ്യങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ ;
(സി)
ഈ
ഇനത്തില്‍ എത്ര കോടി
രൂപ സമാഹരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കെ.എസ്.എഫ്.ഇ.യുടെ
ചിട്ടിയിലുണ്ടാകുന്ന നഷ്ടം
2403.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.യുടെ
നൂറുമാസ ചിട്ടിയില്‍
പലപ്പോഴും കമ്പനിയ്ക്ക്
പണം നഷ്ടം
ഉണ്ടാകുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
നൂറുമാസ
ചിട്ടിയില്‍ പലപ്പോഴും
ചിറ്റാളന്മാര്
കൊഴിഞ്ഞുപോകുമ്പോള്‍
കമ്പനിക്ക് നഷ്ടം
സംഭവിക്കുന്നത്
പരിശോധിക്കുമോ;
(സി)
2016
ജനുവരി മുതല്‍
കേരളത്തില്‍
കെ.എസ്.എഫ്.ഇ.
ബ്രാഞ്ചുകളില്‍
ആരംഭിച്ച നൂറുമാസ
ചിട്ടികളില്‍ ഉണ്ടായ
കൊഴിഞ്ഞുപോക്ക്
സംബന്ധിച്ച് വ്യക്തമായ
വിവരം ലഭ്യമാക്കുമോ;
നിറുത്തി പോകുന്ന
ചിറ്റാളന്മാര്ക്ക്
പകരം പുതിയ ആളുകളെ
ചിട്ടിയില്‍ ചേര്‍ത്ത്
കമ്പനിയ്ക്ക്
ഉണ്ടാകുന്ന നഷ്ടം
കുറയ്ക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
കെ.എസ്.എഫ്.ഇ.യില്‍
നിന്ന്
സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖല
സ്ഥാപനങ്ങള്‍/സഹകരണ
സ്ഥാപനങ്ങള്‍
എന്നിവയ്ക്ക് അനുവദിച്ച
നിലവിലുള്ള ലോണുകള്‍
എത്ര; എന്നാണ്
അനുവദിച്ചത് എന്നും
തിരിച്ചടവിന്റെ രീതിയും
വ്യക്തമാക്കുമോ; വലിയ
തുക
അനുവദിച്ചിരിക്കുന്നത്
ഏതെല്ലാം ശാഖകള്‍
വഴിയാണ്;
വ്യക്തമാക്കുമോ;
(ഇ)
കേരളത്തിലെ
ഓരോ ബ്രാഞ്ചിലും 2016
ജനുവരി മുതല്‍
അനുവദിച്ച ഇന്‍സെന്റീവ്
എത്ര; വ്യക്തമാക്കുമോ?
ഹലാല്‍
ചിട്ടികള്‍
2404.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വീതപ്പലിശയോ
ലേലം വിളിയോ ഇല്ലാത്ത
ഹലാല്‍ ചിട്ടികള്‍
ആരംഭിക്കുന്നതിന്
കെ.എസ്.എഫ്.ഇ.
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
ചിട്ടികളില്‍
ചേരുന്നതിനും ചിട്ടി
പിടിക്കുന്നതിനുമുള്ള
നടപടിക്രമങ്ങള്‍
എന്താണെന്ന്
വ്യക്തമാക്കുമോ?
പ്രവാസി
ചിട്ടി
2405.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പ്രവാസി
ചിട്ടി പദ്ധതി എന്ന്
മുതലാണ് ആരംഭിക്കാന്‍
തീരുമാനിച്ചത്;
പ്രസ്തുത പദ്ധതിയിലൂടെ
എത്ര തുക
സമാഹരിക്കാനാണ്
ലക്ഷ്യമിട്ടിരുന്നതെന്നും
നാളിതുവരെ എത്ര തുക
സമാഹരിക്കാന്‍
സാധിച്ചുവെന്നും
വ്യക്തമാക്കാമോ?
പ്രവാസി
ചിട്ടി പരിഷ്ക്കാരങ്ങള്‍
2406.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രവാസി
ചിട്ടിയില്‍
എന്തെങ്കിലും
പരിഷ്ക്കാരങ്ങള്‍
കൊണ്ടുവരുവാന്‍
സർക്കാർ
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രവാസി
ചിട്ടിയില്‍
സര്‍ക്കാര്‍
പ്രതീക്ഷിച്ച പോലുള്ള
പങ്കാളിത്തം ഉണ്ടാകാത്ത
സാഹചര്യത്തിലാണോ
പരിഷ്ക്കാരങ്ങളെക്കുറിച്ച്
ആലോചിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(സി)
ചിട്ടിയില്‍
ലേലവും നറുക്കും
ഒഴിവാക്കുന്നകാര്യം
പരിഗണിക്കുന്നുണ്ടോ
എന്ന് അറിയിക്കുമോ;
(ഡി)
വിദേശ
രാജ്യങ്ങളിലെ
തൊഴില്‍ദാതാക്കള്‍
ഗ്യാരന്റി നല്കിയാല്
ചിട്ടിപ്പണം
പിന്‍വലിക്കുവാന്‍
അനുമതി നല്കുന്ന
കാര്യം
പരിഗണിക്കുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
പ്രവാസി
ചിട്ടി
പ്രാവര്‍ത്തികമാക്കുന്നതിനുളള
നടപടി
2407.
ശ്രീ.എം.
വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രവാസി
ചിട്ടി
പ്രാവര്‍ത്തികമാക്കുന്നതിന്
കിഫ്ബിയുടെ ഭാഗത്ത്
നിന്ന് എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചത്; ഇതിനായി
കിഫ്ബിയില്‍ നിന്നും
ഇതുവരെ എന്ത് തുക
ചിലവഴിച്ചുവെന്ന്
അറിയിക്കാമോ;
(ബി)
പ്രവാസി
ചിട്ടിയുടെ സോഫ്റ്റ്
വെയര്‍ ഡെവലപ്
ചെയ്യുന്നതിനും അതിന്റെ
പ്രചരണത്തിനും
മറ്റുമായി കെ.എസ്.എഫ്.ഇ
ഇതിനകം എന്ത് തുക
ചെലവഴിച്ചു;
(സി)
പ്രവാസി
ചിട്ടിയുടെ
പ്രചരണാര്‍ത്ഥം
മന്ത്രിയുടെ
നേതൃത്വത്തില്‍
കെ.എസ്.എഫ്.ഇ
ഉദ്യോഗസ്ഥരും കിഫ്ബി
ഉദ്യോഗസ്ഥരും എത്ര
വിദേശ രാജ്യങ്ങള്‍
സന്ദര്‍ശിച്ചുവെന്ന്
അറിയിക്കാമോ;
(ഡി)
ഇൗ
സന്ദര്‍ശനങ്ങള്‍ക്കായി
ഇതിനകം എന്ത് തുകയാണ്
ചെലവഴിച്ചതെന്ന്
വെളിപ്പെടുത്തുമോ?
പ്രവാസി
ചിട്ടിയില്‍ മലയാളികളുടെ
പങ്കാളിത്തം
2408.
ശ്രീ.കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രവാസി
ചിട്ടിയില്‍
മലയാളികളുടെ
പങ്കാളിത്തം
പ്രതീക്ഷിച്ചതുപോലെ
ഉണ്ടായിട്ടുണ്ടോ;
ഇല്ലെങ്കില്‍ അതിനുളള
കാരണങ്ങള്‍ എന്താണെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
(ബി)
ഗള്‍ഫ്
മേഖലയിലെ ഓരോ
രാജ്യത്ത് നിന്നും
നിലവില്‍ എത്ര
വരിക്കാരാണ് പ്രവാസി
ചിട്ടിയില്‍
ചേര്‍ന്നത്;
യൂറോപ്പില്‍ നിന്നും
ഇതിനകം എത്ര വരിക്കാരെ
ലഭിച്ചുവെന്നറിയിക്കാമോ;
(സി)
പ്രവാസി
ചിട്ടിയില്‍ ആളുകളെ
ചേര്‍ക്കുന്നതിനായി
കെ.എസ്.എഫ്.ഇയുടെ ഉന്നത
ഉദ്യോഗസ്ഥര്‍ ഇതിനകം
എത്ര തവണ
വിദേശരാജ്യങ്ങള്‍
സന്ദര്‍ശിച്ചു;
ഏതൊക്കെ രാജ്യങ്ങളാണ്
സന്ദര്‍ശിച്ചതെന്നും
ഓരോ സന്ദര്‍ശനത്തിനും
എന്ത് തുക
ചെലവഴിച്ചുവെന്നും
വ്യക്തമാക്കുമോ?
കെ.എസ്.എഫ്.ഇ.
ഹെഡ്ക്വാര്‍ട്ടേഴ്സ് മോടി
പിടിപ്പിക്കല്‍
2409.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.യുടെ
തൃശ്ശൂരിലെ
ഹെഡ്ക്വാര്‍ട്ടേഴ്സ്
മോടി
പിടിപ്പിക്കുന്നതിനോ
പുതുക്കിപ്പണിയുന്നതിനോ
ഉദ്ദേശിക്കുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍ക്കായി
എത്ര രൂപയുടെ
എസ്റ്റിമേറ്റാണ്
തയ്യാറാക്കിയിട്ടുളളത്
എന്ന് ഇനം തിരിച്ച്
വിശദമാക്കാമോ;
(സി)
ഇൗ
പ്രവൃത്തി
നിര്‍വ്വഹിക്കുന്നതിന്
ആരെയാണ്
ചുമതലപ്പെടുത്തിയിട്ടുളളത്;
ഇവരെ
ചുമതലപ്പെടുത്തിയതിന്റെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(ഡി)
ഇതിനായി
ടെന്ഡന്
വിളിച്ചിരുന്നുവോയെന്നും
എങ്കില്‍ ഇതില്‍
ആരെല്ലാം
പങ്കെടുത്തുവെന്നും
ഒാരോരുത്തരും ക്വാട്ട്
ചെയ്ത തുക എത്രയെന്നും
വിശദമാക്കാമോ?
പുതിയ
കെ.എസ്.എഫ്.ഇ ബ്രാഞ്ചുകള്‍
2410.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
ഗവണ്മെന്റ്
അധികാരമേറ്റതിനുശേഷം
എത്ര പുതിയ
കെ.എസ്.എഫ്.ഇ
ബ്രാഞ്ചുകള്‍
സംസ്ഥാനത്ത്ആരംഭിച്ചുവെന്ന്
വിശദീകരിക്കുമാേ;
(ബി)
ഭാവിയില്‍
കെ.എസ്.എഫ്.ഇ ബ്രാഞ്ച്
ആരംഭിക്കാനുദ്ദേശിക്കന്ന
സ്ഥലങ്ങളുടെ കരട്
ലിസ്റ്റ്
തയ്യാറാക്കിയിട്ടുണ്ടോ;
ആയത് ലഭ്യമാക്കുമോ;
(സി)
കൂടുതല്‍
ബാങ്കിംഗ്
പ്രവര്‍ത്തനങ്ങള്‍
ഉള്‍പ്പെടുത്തി ഇതിന്റെ
പ്രവര്‍ത്തന മേഖല
വിപുലീകരിക്കുന്നതിന്
പദ്ധതിയുണ്ടോ;
വിശദീകരിക്കുമോ?
പുതിയ
കെ.എസ്.എഫ്.ഇ. ശാഖ
2411.
ശ്രീ.ഇ.കെ.വിജയന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പുതിയ
കെ.എസ്.എഫ്.ഇ. ശാഖ
ആരംഭിക്കുന്നതിനുള്ള
മാനദണ്ഡങ്ങൾ
എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
പാലക്കാട്
ജില്ലയില്‍
കെ.എസ്.എഫ്.ഇ.യുടെ പുതിയ
ശാഖകള്‍
2412.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തിക
വര്‍ഷത്തില്‍ പാലക്കാട്
ജില്ലയില്‍ കെ.എസ്.
എഫ്.ഇ. യുടെ പുതിയ
ശാഖകള്‍
ആരംഭിക്കുന്നതിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ടോയെന്ന്
വെളിപ്പെടുത്താമോ;
(ബി)
എങ്കില്‍
എത്ര ശാഖകള്‍
ആരംഭിക്കുന്നതിന്
ഭരണാനുമതി നല്‍കിയെന്ന്
വ്യക്തമാക്കാമോ; പുതിയ
ശാഖകള്‍
എവിടെയൊക്കെയാണ്
ആരംഭിക്കുന്നതെന്ന്
വിശദമാക്കാമോ?
കയര്‍മേഖലയിലെ
നേട്ടങ്ങള്‍
2413.
ശ്രീമതി
യു. പ്രതിഭ
ശ്രീ.കെ.ജെ.
മാക്സി
,,
കെ.സുരേഷ് കുറുപ്പ്
,,
പുരുഷന് കടലുണ്ടി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
നടപ്പിലാക്കിയ വിവിധ
പുനരുദ്ധാരണ
പദ്ധതികളുടെ ഫലമായി
കയര്‍ മേഖലയില്‍
ഉണ്ടായിട്ടുള്ള
നേട്ടങ്ങള്‍
എന്താെക്കെയാണെന്ന്
വ്യക്തമാക്കാമാേ;
(ബി)
കയര്‍
സംഭരണത്തിനായി ഇൗ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമാേ;
(സി)
സംഭരിക്കുന്ന
കയറിന്റെ വില
ഉടന്‍തന്നെ സഹകരണ
സംഘങ്ങള്‍ക്ക്
ലഭ്യമാക്കുന്നതിന്
കയര്‍ഫെഡ് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടാേ;
വിശദാംശം നല്കുമാേ?
കയര്‍
മേഖല നേരിടുന്ന പ്രതിസന്ധി
2414.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
കയര്‍ മേഖല നിലവില്‍
പ്രതിസന്ധി
നേരിടുന്നുണ്ടോ;
എങ്കില്‍ ഇത്
പരിഹരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുളളത്;
വ്യക്തമാക്കാമോ;
(ബി)
ഇറക്കുമതി
അവസാനിപ്പിച്ച്
ഇവിടെത്തന്നെ ചകിരി
ഉല്പാദിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണെന്നും
ആയത്
വിജയപ്രദമാണോയെന്നും
ഇല്ലെങ്കില്‍
എന്തുകൊണ്ടാണെന്നും
വിശദമാക്കാമോ;
(സി)
തെക്കന്‍
കേരളത്തിന്റെ കുത്തകയായ
കയര്‍ വ്യവസായം മലബാര്‍
മേഖലയിലേക്ക് കൂടുതൽ
വ്യാപിക്കുന്ന
സ്ഥിതിവിശേഷം
ഉണ്ടായിട്ടുണ്ടോ;
വ്യക്തമാക്കാമോ?
കയര്‍മേഖല
അഭിമുഖീകരിക്കുന്ന
ഗുരുതരമായ പ്രതിസന്ധി
2415.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍മേഖല
അഭിമുഖീകരിക്കുന്ന
ഗുരുതരമായ പ്രതിസന്ധി
സര്‍ക്കാര്‍
കണക്കിലെടുത്തിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
മേഖലയെ
സഹായിക്കുന്നതിന്
എന്തൊക്കെ നടപടികളാണ്
കൈക്കൊണ്ടിട്ടുള്ളതെന്ന്
അറിയിക്കുമോ;
(ബി)
കയറിന്റെ
വിപണന ശൃംഖല
വ്യാപിപ്പിക്കുവാന്‍
ഒരു ഉല്പന്ന
മാര്‍ക്കറ്റിംഗ് കമ്പനി
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(സി)
കയറിന്റെയും
കയര്‍
ഉല്പന്നങ്ങളുടെയും വില
സ്ഥിരതക്കായി പ്രൈസ്
ഫ്ളെക്ച്വേഷന് സ്കീം
നടപ്പിലാക്കിയിട്ടുണ്ടോ;
ഈ സാമ്പത്തിക വര്‍ഷം
എന്ത് സഹായമാണ്
ആയതിലൂടെ
അനുവദിച്ചതെന്ന്
അറിയിക്കുമോ?