ജൈവകൃഷിയും
ഉത്തമ കൃഷിമുറകളും
പ്രോത്സാഹിപ്പിക്കുന്ന
പദ്ധതികള്‍
*121.
ശ്രീ.ജോര്‍ജ്
എം. തോമസ്
,,
പി. ഉണ്ണി
,,
ആന്റണി ജോണ്‍
പ്രൊഫ.കെ.യു.
അരുണന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ജൈവകൃഷിയും
ഉത്തമ കൃഷിമുറകളും
പ്രോത്സാഹിപ്പിക്കുന്നതിനായി
ഈ സര്‍ക്കാര്‍ ഏതെല്ലാം
പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കര്‍ഷകര്‍
ഉല്പാദിപ്പിക്കുന്ന ജൈവ
കാര്ഷികോല്പന്നങ്ങള്ക്ക്
മെച്ചപ്പെട്ട വില
ലഭ്യമാക്കുന്നതിനും അവ
അനായാസം
വിറ്റഴിക്കുന്നതിനുള്ള
വിപണന സൗകര്യം
ഏര്‍പ്പെടുത്തുന്നതിനും
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(സി)
കേരളത്തില്‍
ഉല്പാദിപ്പിക്കുന്ന ജൈവ
ഉല്പന്നങ്ങള് വിദേശ
രാജ്യങ്ങളിലേയ്ക്ക്
കയറ്റുമതി
ചെയ്യുന്നതിന് നിലവില്‍
എന്തെല്ലാം
സംവിധാനങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ഡി)
ജൈവകൃഷിയും
ഉത്തമ കൃഷിമുറകളും
അവലംബിക്കുന്ന
കര്‍ഷകര്‍ക്ക് ജൈവ
സര്ട്ടിഫിക്കേഷന്
നല്കി വരുന്നുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കാമോ?
സര്‍വ്വകലാശാലകളിലെ
അദാലത്തുകള്‍
*122.
ശ്രീ.പി.ടി.
തോമസ്
,,
വി.ടി.ബല്‍റാം
,,
റോജി എം. ജോണ്‍
,,
വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍വ്വകലാശാലകള്‍
അദാലത്തുകള്‍
സംഘടിപ്പിക്കാറുണ്ടോ;
എങ്കില്‍ ഏതൊക്കെ
കാര്യങ്ങള്‍
പരിഗണിക്കുവാനാണ്
ഇത്തരം അദാലത്തുകള്‍
സംഘടിപ്പിക്കുന്നതെന്ന്
വിശദമാക്കാമോ;
(ബി)
പരീക്ഷയില്‍
പരാജയപ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
മോഡറേഷനുള്ള അപേക്ഷ
അദാലത്തില്‍ ലഭിച്ചാല്‍
അത്തരം തീരുമാനം
എടുക്കുവാന്‍
അദാലത്തുകള്‍ക്ക്
അധികാരം ഉണ്ടോ;
ഇല്ലെങ്കില്‍
22.02.2019-ന് എം.ജി.
സര്‍വ്വകലാശാല
സംഘടിപ്പിച്ച
അദാലത്തില്‍
കോതമംഗലത്തുള്ള
സ്വാശ്രയ എഞ്ചിനീയറിംഗ്
കോളേജില്‍ പഠിച്ച ഒരു
വിദ്യാര്‍ത്ഥിനിക്ക്
തോറ്റ വിഷയത്തില്‍
മാര്‍ക്ക് കൂട്ടി
നല്‍കുന്നതിനുള്ള
തീരുമാനം എടുത്തത് ഏത്
സാഹചര്യത്തിലാണ്;
ഇതിനുള്ള ചട്ടം ഏതാണ്;
(സി)
പ്രസ്തുത
വിദ്യാര്‍ത്ഥിനിക്ക്
മോഡറേഷന് നല്‍കണമെന്ന
ഫയല്‍ അക്കാദമിക്
കൗണ്‍സിലിന്റെ
പരിഗണനയിലിരിക്കവെ
സര്‍വ്വകലാശാല
സിന്‍ഡിക്കേറ്റ്
30.04.2019-ല്‍
ചേര്‍ന്ന് ബി. ടെക്
പരീക്ഷയില്‍ ഏതെങ്കിലും
ഒരു സെമസ്റ്ററില്‍
ഏതെങ്കിലും ഒരു
വിഷയത്തില്‍
പരാജയപ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
നിലവില്‍
നല്‍കിയിട്ടുള്ള
മോഡറേഷന് പുറമേ പരമാവധി
അഞ്ച് മാര്‍ക്ക്
സിന്‍ഡിക്കേറ്റ്
മോഡറേഷനായി
അനുവദിക്കുവാന്‍
തീരുമാനിച്ചിരുന്നോ;
ഇൗ തീരുമാനം
അജണ്ടയ്ക്ക് പുറത്തുള്ള
വിഷയമായിട്ടാണോ
സിന്‍ഡിക്കേറ്റ്
പരിഗണിച്ചത്; എങ്കില്‍
അതിനുള്ള കാരണമെന്താണ്;
(ഡി)
പരാജയപ്പെട്ട
വിദ്യാര്‍ത്ഥികളെ
ഫലപ്രഖ്യാപനത്തിന് ശേഷം
അധിക മോഡറേഷന്
അനുവദിച്ച്
വിജയിപ്പിക്കുന്നതിന്
തീരുമാനം എടുക്കുവാന്‍
സര്‍വ്വകലാശാല
സിന്‍ഡിക്കേറ്റിന്
അധികാരമുണ്ടോ;
സ്റ്റാറ്റ്യൂട്ടിലെ ഏത്
വകുപ്പ് പ്രകാരമാണ്
ഇപ്രകാരം ഒരു തീരുമാനം
എടുത്തത്;
(ഇ)
ഇത്
റദ്ദ് ചെയ്യുന്നതിനും
ഇക്കാര്യം സംബന്ധിച്ച്
സമഗ്രമായ ഒരു അന്വേഷണം
നടത്തി
കുറ്റക്കാര്‍ക്കെതിരെ
നടപടി
കെെക്കൊള്ളുന്നതിനും
തീരുമാനം
ഉണ്ടാകുമോയെന്ന്
വ്യക്തമാക്കാമോ?
സ്വകാര്യ
ബസുകളെ നിയന്ത്രിക്കാന്‍
നടപടി
*123.
ശ്രീ.കെ.ഡി.
പ്രസേനന്‍
,,
എം. സ്വരാജ്
,,
രാജു എബ്രഹാം
,,
എ. പ്രദീപ്കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
യാതൊരു
മാനദണ്ഡങ്ങളും
പാലിയ്ക്കാതെ
സര്‍വ്വീസ് നടത്തുന്ന
സ്വകാര്യ ബസുകളെ
നിയന്ത്രിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
സ്വകാര്യ
ബസുകളുടെ അമിതവേഗത മൂലം
നിരവധി അപകടങ്ങള്‍
ഉണ്ടാകുന്ന
സാഹചര്യത്തില്‍
സ്വകാര്യ ബസുകളില്‍
സ്പീഡ് ഗവര്‍ണര്‍
നിര്‍ബന്ധമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
സമയക്രമം
പാലിക്കാതെ ഓടുന്നതും
റൂട്ട് ഓടാതെ ട്രിപ്പ്
കട്ട് ചെയ്യുന്നതും
വിദ്യാര്‍ത്ഥികളെ
കയറ്റാതിരിക്കുന്നതുമായ
സ്വകാര്യ ബസുകളെ
കണ്ടെത്തുന്നതിന്
എന്തെല്ലാം
പരിശോധനകളാണ്
നടത്തിവരുന്നത്;
(ഡി)
പരിശോധനകളില്‍
ക്രമക്കേടുകള്‍
കണ്ടെത്തുന്ന സ്വകാര്യ
ബസുകളുടെ
ഉടമകള്‍ക്കെതിരെ
എന്തെല്ലാം ശക്തമായ
നിയമനടപടികള്‍ ആണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
നഗരസഭാ
പ്രദേശങ്ങള്‍ക്കായി
മാസ്റ്റര്‍ പ്ലാനുകള്‍
*124.
ശ്രീ.സി.കെ.
ഹരീന്ദ്രന്‍
,,
ജോണ്‍ ഫെര്‍ണാണ്ടസ്
,,
റ്റി.വി.രാജേഷ്
,,
കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നഗരസഭാ
പ്രദേശങ്ങള്‍ക്കായി
മാസ്റ്റര്‍ പ്ലാനുകള്‍
തയ്യാറാക്കുന്ന പദ്ധതി
പ്രകാരം എത്ര
മാസ്റ്റര്‍
പ്ലാനുകള്‍ക്ക്
അംഗീകാരം
നല്‍കിയിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ബി)
അംഗീകരിച്ചതും
പ്രസിദ്ധീകരിച്ചതുമായ
മാസ്റ്റര്‍പ്ലാനുകള്‍
ജനങ്ങള്‍ക്ക്
വീക്ഷിക്കുവാനും അതു
സംബന്ധിച്ച്
അന്വേഷണങ്ങള്‍
നടത്തുവാനും എന്തെല്ലാം
സൗകര്യങ്ങളാണ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്
എന്നറിയിക്കാമോ;
(സി)
അമൃത്
പദ്ധതിയില്‍
ഉള്‍പ്പെട്ട
പട്ടണങ്ങളില്‍
ജി.ഐ.എസ്.അധിഷ്ഠിത
മാസ്റ്റര്‍ പ്ലാനുകള്‍
തയ്യാറാക്കുന്നതിന്റെ
ഭാഗമായുള്ള
സാമൂഹിക-സാമ്പത്തിക
സര്‍വ്വേ, ഗതാഗത
പഠനങ്ങള്‍, ബന്ധപ്പെട്ട
മറ്റു വിവര ശേഖരണം
എന്നിവ ഏത്
ഘട്ടത്തിലാണ്;
വിശദമാക്കാമോ?
തെരുവ്
നായ ശല്യം നിയന്ത്രിക്കുവാന്‍
നടപടി
*125.
ശ്രീ.പി.ഉബൈദുള്ള
,,
എന്‍. ഷംസുദ്ദീന്
,,
ടി. വി. ഇബ്രാഹിം
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്തെ
നഗര, ഗ്രാമ
പ്രദേശങ്ങളിലെ ജനങ്ങള്‍
നേരിടുന്ന പ്രധാന
പ്രശ്നമായി തെരുവ്
നായ്ക്കളുടെ
ആക്രമണങ്ങള്‍
വര്‍ദ്ധിച്ച് വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മലപ്പുറം
ജില്ലയിലെ വണ്ടൂരില്‍
തെരുവ് നായ നേഴ്സറി
സ്കൂളില്‍ കയറി നാല്
വയസ്സുകാരനെ ഗുരുതരമായി
പരിക്കേല്‍പ്പിച്ച
സംഭവത്തെത്തുടര്‍ന്ന്
ജനങ്ങള്‍ക്കുണ്ടായ
ആശങ്ക അകറ്റുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
തെരുവ്
നായ്ക്കളുടെ ശല്യം
നിയന്ത്രിക്കുവാന്‍
പ്രായോഗികമായ
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വിശദമാക്കുമോ?
കെ.എസ്.ആര്.ടി.സി.
യിലെ സാമ്പത്തിക പ്രതിസന്ധി
*126.
ശ്രീ.വി.ടി.ബല്‍റാം
,,
അന്‍വര്‍ സാദത്ത്
,,
എ.പി. അനില്‍ കുമാര്‍
,,
കെ.സി.ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
പല
മാസങ്ങളിലും
കെ.എസ്.ആര്.ടി.സി.
റെക്കോര്‍ഡ് കളക്ഷന്‍
നേടിയെന്ന്
അവകാശപ്പെടുമ്പോഴും
ജീവനക്കാരുടെ ശമ്പളം
കൃത്യമായി നല്കുവാന്
സാധിക്കാത്തതിനുളള
കാരണമെന്താണെന്ന്
വിശദമാക്കാമോ;
(ബി)
2019
ജനുവരിക്ക് ശേഷം
ഏതൊക്കെ മാസങ്ങളിലാണ്
കെ.എസ്.ആര്.ടി.സി.
ജീവനക്കാര്‍ക്ക്
കൃത്യമായി ശമ്പളം
വിതരണം ചെയ്തത്;
വ്യക്തമാക്കുമോ;
(സി)
2019
സെപ്റ്റംബര്‍ മാസത്തെ
ശമ്പളം ഒക്ടോബര്‍
പകുതിയായിട്ടും
നല്കുവാന്
സാധിക്കാത്തത് മൂലം
ജീവനക്കാര്‍
സമരപരിപാടികളിലേക്ക്
നീങ്ങിയ സാഹചര്യം
ഉണ്ടായിട്ടുണ്ടോ;
(ഡി)
കെ.എസ്.ആര്.ടി.സി.
അഭിമുഖീകരിക്കുന്ന
സാമ്പത്തിക പ്രതിസന്ധി
തരണം ചെയ്യുന്നതിനും
ജീവനക്കാര്‍ക്ക്
കൃത്യമായി ശമ്പളം
നല്‍കുന്നതിനും എന്ത്
നടപടിയാണ്
സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
ലെെഫ്
പദ്ധതിയുടെ മൂന്നാം ഘട്ടം
*127.
ശ്രീ.ജെയിംസ്
മാത്യു
,,
കെ.ജെ. മാക്സി
,,
പി.ടി.എ. റഹീം
,,
പി.കെ. ശശി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഭൂമിയും
വീടും ഇല്ലാത്തവര്‍ക്ക്
സ്വന്തമായി വീട് എന്ന
സ്വപ്നം
സാക്ഷാത്ക്കരിക്കുന്നതിനായി
ഇൗ സര്‍ക്കാര്‍ രൂപം
നല്കിയ സമ്പൂര്‍ണ്ണ
ഭവന നിര്‍മ്മാണ
പദ്ധതിയായ ലെെഫ്-ന്റെ
മൂന്നാം ഘട്ട
പ്രവര്‍ത്തനങ്ങള്‍
ആരംഭിച്ചിട്ടുണ്ടോ;
(ബി)
'ലെെഫ്
മിഷന്' മൂന്നാം
ഘട്ടത്തില്‍ എത്ര ഭവന
സമുച്ചയങ്ങള്‍
നിര്‍മ്മിക്കാനാണ്
ഉദ്ദേശിക്കുന്നത് എന്ന്
വെളിപ്പെടുത്താമോ;
(സി)
അര്‍ഹരായ
ഗുണഭോക്താക്കളെ
കണ്ടെത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ഡി)
ഭവന
സമുച്ചയങ്ങള്‍
നിര്‍മ്മിക്കുന്നതിനുള്ള
പ്രോജക്ട്
കണ്‍സള്‍ട്ടന്‍സികളെ
തെരഞ്ഞെടുത്തിട്ടുണ്ടോ
എന്നും ടെണ്ടര്‍
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ
എന്നും അറിയിക്കുമോ?
തദ്ദേശഭരണ
സ്ഥാപനങ്ങളുടെ കീഴിലുള്ള
റോഡുകളുടെ അറ്റകുറ്റപ്പണി
*128.
ശ്രീ.കെ.സി.ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
അനൂപ് ജേക്കബ്
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
തദ്ദേശഭരണ
സ്ഥാപനങ്ങളുടെ
കീഴിലുള്ള റോഡുകള്‍
സഞ്ചാരയോഗ്യമല്ലാത്ത
സ്ഥിതിവിശേഷം ഗൗരവമായി
പരിഗണിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
റോഡുകളുടെ
അറ്റകുറ്റപ്പണി
സമയബന്ധിതമായി
പൂര്‍ത്തിയാക്കാത്തതിനെ
തുടര്‍ന്ന് കേരള
ഹൈക്കോടതി
ഇക്കാര്യത്തില്‍
ഇടപെട്ട് എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
നല്‍കിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ;
(സി)
പൊതുമരാമത്ത്
വകുപ്പില്‍ ഉള്ളതുപോലെ
തദ്ദേശഭരണ
സ്ഥാപനങ്ങളുടെ
കീഴിലുള്ള റോഡുകളുടെ
ദൈനംദിന
അറ്റകുറ്റപ്പണിക്കായി
പ്രത്യേക സംവിധാനം
എന്തെങ്കിലും
നിലവിലുണ്ടോ;
(ഡി)
ഇല്ലെങ്കില്‍
പ്രത്യേക ടീമിനെ
ഇക്കാര്യത്തിനായി
നിയോഗിക്കുവാന്‍
ഉദ്ദേശ്യമുണ്ടോ;
വിശദാംശം നല്‍കുമോ?
കെ.എസ്.ആര്.ടി.സിയുടെ
നിലവിലെ സ്ഥിതി
*129.
ശ്രീ.വി.പി.സജീന്ദ്രന്
,,
എം. വിന്‍സെന്റ്
,,
വി.ഡി.സതീശന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
രണ്ട്
വര്‍ഷത്തിനുള്ളില്‍
കെ.എസ്.ആര്.ടി.സിയെ
നഷ്ടത്തില്‍ നിന്നും
കരകയറ്റുമെന്ന വാഗ്ദാനം
പാലിക്കുന്നതിന്
സാധിച്ചിട്ടുണ്ടാേ;
(ബി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന്
മൂന്ന് വര്‍ഷം
പിന്നിടുമ്പാേള്‍,
നഷ്ടത്തില്‍ നിന്നും
കരകയറ്റുന്നതിന് പകരം,
മാസശമ്പളം പാേലും
ജീവനക്കാര്‍ക്ക്
കൃത്യമായി നല്കുവാന്
കഴിയാത്ത അവസ്ഥയില്‍
കെ.എസ്.ആര്.ടി.സി
എത്തി
നില്‍ക്കുന്നുവെന്നത്
വസ്തുതയാണോ;
വിശദമാക്കുമോ;
(സി)
കെ.എസ്.ആര്.ടി.സി
നേരിടുന്ന അതീവ
ഗുരുതരമായ സ്ഥിതിവിശേഷം
തരണം ചെയ്യുന്നതിന്
എന്ത് തരത്തിലുള്ള
ഇടപെടലുകളാണ്
സര്‍ക്കാര്‍
സ്വീകരിക്കുന്നത്;
വ്യക്തമാക്കാമാേ?
വിളനാശം
സംഭവിച്ച കര്‍ഷകര്‍ക്ക്
നഷ്ടപരിഹാരം
*130.
ശ്രീ.മുരളി
പെരുനെല്ലി
,,
സി. കെ. ശശീന്ദ്രന്
,,
പി.വി. അന്‍വര്‍
,,
ആര്. രാജേഷ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പ്രളയത്തിലും
ഉരുള്‍പൊട്ടലിലും
കാര്‍ഷിക
മേഖലയ്ക്കുണ്ടായ നഷ്ടം
എത്രയെന്ന്
കണക്കാക്കിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
വ്യാപകമായ
രീതിയില്‍ കൃഷിനാശം
സംഭവിച്ച
സാഹചര്യത്തില്‍
കാര്‍ഷിക വായ്പകള്‍ക്ക്
മൊറട്ടോറിയം
പ്രഖ്യാപിച്ചിട്ടുണ്ടോ;
(സി)
വിളനാശം
സംഭവിച്ച കര്‍ഷകര്‍ക്ക്
എന്തെല്ലാം
നഷ്ടപരിഹാരമാണ്
നല്കാന്
തീരുമാനിച്ചിട്ടുള്ളത്;
(ഡി)
നഷ്ടത്തില്‍
നിന്ന് കരകയറാന്‍
കര്‍ഷകര്‍ക്ക് കാര്‍ഷിക
വായ്പകള്‍ നല്കുന്ന
കാര്യം പരിഗണനയിലുണ്ടോ;
(ഇ)
ഈ
സാഹചര്യത്തില്‍
കര്‍ഷകരുടെ
ഉല്‍പ്പന്നങ്ങള്‍ക്ക്
താങ്ങുവില
ഉറപ്പാക്കുന്നതിന്
എന്തെല്ലാം പദ്ധതികള്‍
ആവിഷ്കരിക്കാനുദ്ദേശിക്കുന്നുവെന്ന്
അറിയിക്കാമോ?
ഭൂനിയമങ്ങള്‍
ലംഘിച്ചുള്ള നിര്‍മ്മാണാനുമതി
*131.
ശ്രീ.റോഷി
അഗസ്റ്റിന്
,,
സി.എഫ്.തോമസ്
,,
മോന്‍സ് ജോസഫ്
ഡോ.എന്‍.
ജയരാജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
പുരയിടമൊഴികെ
മറ്റ് ഭൂമിയില്‍
നിര്‍മ്മാണാനുമതി
നല്കുന്ന കാര്യത്തില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
വ്യക്തമായ മാര്‍ഗ്ഗരേഖ
സര്‍ക്കാര്‍
നല്‍കിയിട്ടുണ്ടോ;
(ബി)
കെട്ടിട
നിര്‍മ്മാണത്തിന്
അനുമതി നല്‍കും മുന്‍പ്
ഭൂവിനിയോഗ
നിയന്ത്രണത്തിന്
അധികാരപ്പെട്ട വിവിധ
ഏജന്‍സികളുടെ പരിശോധന
ഏതു രീതിയില്‍
നടത്തുന്നതിനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
(സി)
നിര്‍മ്മാണം
കഴിയുമ്പോള്‍
ഭൂനിയമങ്ങളുടെ
ലംഘനമാരോപിച്ച് റവന്യൂ
അധികൃതര്‍
നടപടിയെടുക്കുന്നത്
തടയാന്‍
തദ്ദേശസ്വയംഭരണവകുപ്പിന്
എന്തു ചെയ്യുവാന്‍
കഴിയുമെന്ന്
വിശദമാക്കാമോ;
(ഡി)
ഭൂനിയമങ്ങള്‍
ലംഘിച്ച്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍
പെര്‍മിറ്റ്
നല്‍കുന്നത്
തടയുന്നതിന്
വകുപ്പുതലത്തില്‍ എന്തു
നടപടിയാണ്
സ്വീകരിച്ചുവരുന്നത്;
വിശദമാക്കാമോ?
ഉന്നതവിദ്യാഭ്യാസം
രാജ്യാന്തര
നിലവാരത്തിലെത്തിക്കുന്നതിന്
നടപടി
*132.
ശ്രീ.കെ.
ബാബു
,,
കെ.സുരേഷ് കുറുപ്പ്
,,
ഐ.ബി. സതീഷ്
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഉന്നത
വിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരം
വര്‍ദ്ധിപ്പിക്കുന്നതിനുതകുന്ന
എന്തെല്ലാം
കര്‍മ്മപദ്ധതികളാണ് ഈ
സര്‍ക്കാര്‍
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
അറിയിക്കാമോ;
(ബി)
ഇതിന്റെ
ഭാഗമായി സംസ്ഥാനത്തെ
സര്‍വ്വകലാശാലകളിലെ
ബിരുദ, ബിരുദാനന്തര
ബിരുദ കോഴ്സുകള്‍
രാജ്യാന്തര
നിലവാരത്തിലേക്കെത്തിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദാംശം നല്‍കുമോ;
(സി)
കോഴ്സ്
പരിഷ്കരണം സംബന്ധിച്ച്
വിവിധ
സര്‍വ്വകലാശാലകളുടെ
ശില്പശാലകള്
സംഘടിപ്പിക്കുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(ഡി)
ഉന്നതവിദ്യാഭ്യാസ
രംഗത്ത് കേന്ദ്ര
സര്‍ക്കാര്‍
നടപ്പാക്കുന്ന വികലമായ
പരിഷ്കാരങ്ങള്‍ ഉന്നത
വിദ്യാഭ്യാസത്തിന്റെ
ഗുണനിലവാരത്തെ
എപ്രകാരമെല്ലാം
പ്രതികൂലമായി
ബാധിക്കുമെന്ന്
പരിശോധിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
എഞ്ചിനീയറിംഗ്
എംപ്ലോയ്മെന്റ്
എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം
*133.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എഞ്ചിനീയറിംഗ് പഠനം
വിജയകരമായി
പൂര്‍ത്തീകരിക്കുന്ന
വിദ്യാര്‍ത്ഥികള്‍
വ്യാപകമായി
തൊഴിലില്ലായ്മ
നേരിടുന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
അത് പരിഹരിക്കാനായി
എഞ്ചിനീയറിംഗ്
എംപ്ലോയ്മെന്റ്
എന്‍ഹാന്‍സ്മെന്റ്
പ്രോഗ്രാം
നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
എഞ്ചിനീയറിംഗ്
കോളേജുകളെ വിജയ
ശതമാനവും പ്ലേസ്മെന്റും
ആധാരമാക്കി ഗ്രേഡിംഗ്
നടത്താന്‍
പദ്ധതിയുണ്ടോ
എന്നറിയിക്കാമോ?
കോക്കനട്ട്
മിഷന് നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
*134.
ശ്രീ.എന്‍.
വിജയന് പിള്ള
,,
എം. രാജഗോപാലന്‍
,,
സി.കൃഷ്ണന്
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
നഷ്ടമായിക്കൊണ്ടിരിക്കുന്ന
നാളികേര കൃഷിയുടെ
പ്രൗഢി
തിരിച്ചുപിടിക്കുന്നതിനും
കര്‍ഷകരെ ഈ മേഖലയില്‍
ഉറപ്പിച്ച് നിര്‍ത്തി
സുസ്ഥിര വികസനം
സാധ്യമാക്കുന്നതിനുമായി
ഈ സര്‍ക്കാര്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇതിനായി
കോക്കനട്ട് മിഷന്
നടത്തി വരുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി)
കേര
കര്‍ഷകരെ മികച്ച
നാളികേര സംരംഭകരാക്കി
മാറ്റുന്നതിന്
കോക്കനട്ട് മിഷന്
ഹ്രസ്വകാല/ദീര്‍ഘകാലാടിസ്ഥാനത്തില്‍
വായ്പാ പദ്ധതി ആസൂത്രണം
ചെയ്തിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
നാക്
അക്രഡിറ്റേഷന്
*135.
ശ്രീ.എസ്.ശർമ്മ
,,
എ. എന്‍. ഷംസീര്‍
,,
യു. ആര്. പ്രദീപ്
ശ്രീമതി.വീണാ
ജോര്‍ജ്ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ഏതെല്ലാം
സര്‍വ്വകലാശാലകള്‍ക്കും
സര്‍ക്കാര്‍
കോളേജുകള്‍ക്കുമാണ്
നാക് അക്രഡിറ്റേഷന്
ലഭിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
എല്ലാ
സര്‍ക്കാര്‍ കോളേജുകളും
നാക് അക്രഡിറ്റേഷന്
നേടാന്‍ പ്രാപ്തമാകും
വിധം അടിസ്ഥാന
സൗകര്യങ്ങളും അക്കാദമിക
സൗകര്യങ്ങളും
മെച്ചപ്പെടുത്താന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ;
(സി)
സര്‍ക്കാര്‍
കോളേജുകളുടെ
അടിസ്ഥാനസൗകര്യവികസനത്തിന്
കേന്ദ്രാവിഷ്കൃത
പദ്ധതിയായ റൂസ മുഖേനയും
കിഫ്ബി വഴിയും
അനുവദിക്കുന്ന ഫണ്ട്
സംബന്ധിച്ച വിശദാംശം
നല്‍കാമോ;
(ഡി)
സംസ്ഥാനത്തെ
ഉന്നത വിദ്യാഭ്യാസ
സ്ഥാപനങ്ങളില്‍
അക്കാദമിക് ഓഡിറ്റ്
നടത്താന്‍
പദ്ധതിയുണ്ടോ; വിശദാംശം
നല്‍കുമോ?
സര്‍വ്വകലാശാലകളിലെ
അദാലത്തുകള്‍
*136.
ശ്രീ.സണ്ണി
ജോസഫ്
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
എ.പി. അനില്‍ കുമാര്‍
,,
അനില്‍ അക്കര
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
കേരള
സാങ്കേതിക
സര്‍വ്വകലാശാലയിലും
മഹാത്മാഗാന്ധി
സര്‍വ്വകലാശാലയിലും
സംഘടിപ്പിക്കപ്പെട്ട
അദാലത്തില്‍
വകുപ്പുമന്ത്രിയുടെ
പേഴ്സണല്‍ സ്റ്റാഫ്
പങ്കെടുത്തിരുന്നോ;
എങ്കില്‍ ഏത്
ചട്ടപ്രകാരം എന്നും
ആരുടെ
നിര്ദ്ദേശാനുസരണമെന്നും
അറിയിക്കാമോ;
(ബി)
പ്രസ്തുത
അദാലത്തുകളില്‍
പരീക്ഷയില്‍ തോറ്റ
വിദ്യാര്‍ത്ഥികള്‍ക്ക്
മാര്‍ക്ക് ദാനം നല്കി
അവരെ
വിജയിപ്പിക്കുവാന്‍
തീരുമാനമെടുത്തിരുന്നോ;
എങ്കില്‍ അതിനുളള നിയമം
സര്‍വ്വകലാശാല
ചട്ടങ്ങളിലോ,
സ്റ്റാറ്റ്യൂട്ടുകളിലോ
ഉണ്ടോ;
(സി)
എം.ജി.
സര്‍വ്വകലാശാലയുടെ
അദാലത്തില്‍
തീരുമാനിച്ച മാര്‍ക്ക്
ദാനം അക്കാദമിക്
കൗണ്‍സിലിന്റെ
പരിഗണനയ്ക്ക് വൈസ്
ചാന്‍സലര്‍
അയച്ചിരുന്നുവോ;
അതിനുളള സാഹചര്യം
എന്തായിരുന്നു;
(ഡി)
അദാലത്തില്‍
ഒരു മാര്‍ക്ക് കൂട്ടി
നല്കുവാനാണ് തീരുമാനം
എടുത്തിരുന്നതെങ്കില്‍
സിന്‍ഡിക്കേറ്റ് അത്
അഞ്ച്മാര്ക്ക് വീതം
ബി. ടെക്. പരീക്ഷയില്‍
പരാജയപ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
വര്‍ഷം പോലും പറയാതെ
ദാനം നല്കുവാന്
തീരുമാനിച്ചത് ഏത്
സാഹചര്യത്തിലാണ്;
(ഇ)
പ്രസ്തുത
വിഷയം അജണ്ടക്ക്
പുറത്തുളള വിഷയമായി
സിന്‍ഡിക്കേറ്റ്
പരിഗണിച്ചത്
എന്തുകൊണ്ടാണ്
എന്നറിയിക്കാമോ;
(എഫ്)
റിസല്‍ട്ട്
പ്രഖ്യാപിച്ചശേഷം
പാസ്സ് ബോര്‍ഡിന്റെ
ശിപാര്‍ശയില്ലാതെ അഞ്ച്
മാര്‍ക്ക് വീതം ദാനം
ചെയ്യുവാന്‍
സര്‍വ്വകലാശാല
സിന്‍ഡിക്കേറ്റ്
തീരുമാനിച്ചത് ഏത്
നിയമപ്രകാരമാണ്;
വ്യക്തമാക്കാമോ?
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ വാര്‍ഷിക
പദ്ധതി
*137.
ശ്രീ.കെ.സുരേഷ്
കുറുപ്പ്
,,
പി.വി. അന്‍വര്‍
ശ്രീമതി
യു. പ്രതിഭ
ശ്രീ.സി.
കെ. ശശീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലെ
2020-21ലെ വാര്‍ഷിക
പദ്ധതി
സമര്‍പ്പിക്കുന്നതിനുളള
നടപടികള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിയ്ക്കാമോ;
(ബി)
വാര്‍ഷിക
പദ്ധതികള്‍
തയ്യാറാക്കുന്നതു
സംബന്ധിച്ച് പുതിയ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിച്ചിട്ടുണ്ടോ;
(സി)
പ്രളയത്തില്‍
ജീവനോപാധികള്‍
നഷ്ടപ്പെട്ടവരുടെ
തൊഴില്‍
ഉറപ്പാക്കുന്നതിനും
അവരുടെ വരുമാനം
വര്‍ദ്ധിപ്പിക്കുന്നതിനുമുളള
പ്രോജക്ടുകള്‍
വാര്‍ഷിക പദ്ധതിയില്‍
ഉള്‍പ്പെടുത്താന്‍
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
(ഡി)
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളുടെ
പ്രവര്‍ത്തനം
സംസ്ഥാനത്തിന്റെ
വികസനത്തില്‍
നിര്‍ണ്ണായക സ്ഥാനം
വഹിക്കുന്നതിനാല്‍
പദ്ധതി പുരോഗതി
വിലയിരുത്താന്‍
ജില്ലാതല യോഗങ്ങള്‍
സംഘടിപ്പിക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കാമോ;
(ഇ)
നിലവില്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ നാളിതുവരെ
എത്ര ശതമാനം തുക
വിനിയോഗിച്ചിട്ടുണ്ടെന്ന
കണക്ക് ലഭ്യമാണോ;
എങ്കില്‍ നല്‍കുമോ?
കെ.എസ്.ആര്.ടി.സി.യുടെ
അന്തര്‍ സംസ്ഥാന സ്റ്റേജ്
കാര്യേജ് സര്‍വീസ്
*138.
ശ്രീ.ഐ.ബി.
സതീഷ്
,,
പുരുഷന് കടലുണ്ടി
,,
എന്‍. വിജയന് പിള്ള
,,
കെ.ഡി. പ്രസേനന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കെ.എസ്.ആര്.ടി.സി.
ഏതെല്ലാം
സംസ്ഥാനങ്ങളിലേക്കാണ്
അന്തര്‍ സംസ്ഥാന
സ്റ്റേജ് കാര്യേജ്
സര്‍വീസ്
നടത്തുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
ബെംഗലൂരു,
ചെന്നൈ തുടങ്ങിയ പ്രധാന
നഗരങ്ങളിലേയ്ക്ക്
കൂടുതല്‍
സര്‍വ്വീസുകള്‍
ആരംഭിക്കുന്നതിന്
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(സി)
അന്തര്‍
സംസ്ഥാന സര്‍വ്വീസ്
സംബന്ധിച്ച് തമിഴ്
നാടുമായി പുതിയ
ഗതാഗതകരാര്‍
രൂപീകരിച്ചിട്ടുണ്ടോ;
എങ്കില്‍ അതിലെ പ്രധാന
വ്യവസ്ഥകള്‍
വിശദമാക്കാമോ?
സുരക്ഷാമിത്ര
പദ്ധതി
*139.
ശ്രീ.എ.
എന്‍. ഷംസീര്‍
പ്രൊഫ.കെ.യു.
അരുണന്
ശ്രീ.പി.
ഉണ്ണി
,,
ബി.സത്യന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
സ്കൂള്‍ ബസുകളെ തത്സമയം
നിരീക്ഷിക്കുന്നതിനും
യാത്ര
സുരക്ഷിതമാക്കുന്നതിനും
സ്കൂള്‍ ബസുകളില്‍
ജി.പി.എസ്. സംവിധാനം
ഘടിപ്പിക്കുന്ന
സുരക്ഷാമിത്ര പദ്ധതി
നടപ്പാക്കിയിട്ടുണ്ടോ;
(ബി)
സുരക്ഷാമിത്ര
പദ്ധതിയ്ക്കായി നടപ്പ്
സാമ്പത്തിക വര്‍ഷം എത്ര
തുക
വകയിരുത്തിയിട്ടുണ്ടെന്ന്
അറിയിക്കാമോ;
(സി)
സ്കൂള്‍
ബസുകളുടെ ഫിറ്റ്നസ്
പരിശോധന
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വെളിപ്പെടുത്താമോ;
(ഡി)
സ്കൂള്‍
വാഹനങ്ങള്‍ ഓടിക്കുന്ന
ഡ്രൈവര്‍മാര്‍ക്ക്
ആവശ്യമായ ബോധവത്ക്കരണ
ക്ലാസ്സുകള്‍
സംഘടിപ്പിക്കുവാന്‍
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
നല്‍കുമോ?
വിള
ഇന്‍ഷുറന്‍സ് പദ്ധതി
*140.
ശ്രീ.മുഹമ്മദ്
മുഹസിന് പി.
,,
ആര്. രാമചന്ദ്രന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
നടപ്പിലാക്കിയ വിള
ഇന്‍ഷുറന്‍സ് പദ്ധതി
സംബന്ധിച്ച
വിശദവിവരങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഏതൊക്കെ
വിളകളാണ് വിള
ഇന്‍ഷുറന്‍സ്
പദ്ധതിക്ക് കീഴില്‍
വരുന്നതെന്ന്
അറിയിക്കുമോ;
(സി)
വിള
ഇന്‍ഷുറന്‍സ്
പദ്ധതിയില്‍
അംഗമാകുന്നതിനുള്ള
നിബന്ധനകളും പ്രീമിയം
സംബന്ധിച്ചുള്ള
വിവരങ്ങളും
ലഭ്യമാക്കുമോ;
(ഡി)
പ്രകൃതിക്ഷോഭം
മൂലം
വിളകള്‍ക്കുണ്ടാകുന്ന
പൂര്‍ണ്ണ
നാശനഷ്ടത്തിനാണോ
നഷ്ടപരിഹാരം
നല്‍കുന്നതെന്ന്
വ്യക്തമാക്കുമോ?
ലൈഫ്
മിഷന് കണ്‍സള്‍ട്ടന്‍സി
കരാര്‍
*141.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
,,
റോജി എം. ജോണ്‍
,,
സണ്ണി ജോസഫ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ലൈഫ്
മിഷന് പദ്ധതിയുടെ
മൂന്നാം ഘട്ടത്തില്‍
ഭവനരഹിതര്‍ക്ക്
ഫ്ളാറ്റ് സമുച്ചയങ്ങള്‍
നിര്‍മ്മിച്ച്
നല്‍കുന്നതിന് പദ്ധതി
ആവിഷ്ക്കരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി
കണ്‍സള്‍ട്ടന്‍സി
കരാര്‍
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ ആര്‍ക്കാണ്
കരാര്‍ നല്‍കിയതെന്നും
പ്രസ്തുത കമ്പനിയെ
എപ്രകാരമാണ്
തെരഞ്ഞെടുത്തതെന്നും
വ്യക്തമാക്കുമോ;
കണ്‍സള്‍ട്ടന്റിന്റെ
ഇക്കാര്യത്തിലുളള
ചുമതലകള്‍
എന്തൊക്കെയാണെന്ന്
അറിയിക്കാമോ;
(സി)
കണ്‍സള്‍ട്ടന്റിന്
എന്ത് തുകയാണ്
കണ്‍സള്‍ട്ടന്‍സി ഫീസ്
ഇനത്തില്‍ നല്‍കേണ്ടത്;
(ഡി)
പൊതുമരാമത്ത്
വകുപ്പിന് കീഴിലും
തദ്ദേശസ്വയംഭരണ
വകുപ്പിന് കീഴിലും
എഞ്ചിനിയറിംഗ്
വിഭാഗമുളളപ്പോള്
അവര്‍ക്ക് ചുമതല
നല്‍കാതെ സ്വകാര്യ
കമ്പനിക്ക്
കണ്‍സള്‍ട്ടന്‍സി
നല്‍കിയത് ഏത്
സാഹചര്യത്തിലാണ്;
വ്യക്തമാക്കുമോ;
(ഇ)
ഭവനരഹിതര്‍ക്ക്
വീട് വയ്ക്കുവാന്‍ നാല്
ലക്ഷം രൂപ മാത്രം
അനുവദിക്കുമ്പോള്‍
കണ്‍സള്‍ട്ടന്‍സി
കരാര്‍ പ്രകാരം
കോടികള്‍ മുടക്കുന്നത്
ന്യായീകരിക്കാവുന്നതാണോ;
ഈ തീരുമാനം
പിന്‍വലിച്ച്
സര്‍ക്കാര്‍ സംവിധാനം
ഇതിനായി
വിനിയോഗിക്കുമോയെന്ന്
വ്യക്തമാക്കുമോ?
ഗതാഗത
നിയമ ലംഘനങ്ങൾക്കുള്ള പിഴ
*142.
ഡോ.എം.
കെ. മുനീര്‍
ശ്രീ.പി.ഉബൈദുള്ള
,,
എം.ഉമ്മര്‍
,,
പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കേന്ദ്ര
സര്‍ക്കാര്‍ വരുത്തിയ
ഭേദഗതി പ്രകാരം ഗതാഗത
നിയമ ലംഘനങ്ങള്‍ക്ക്
ഉയര്‍ന്ന പിഴ
ഏര്‍പ്പെടുത്തിയത്
കുറയ്ക്കുന്നതിന്
സംസ്ഥാനം
തീരുമാനിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഏതെല്ലാം
ലംഘനങ്ങള്‍ക്കാണ്
അപ്രകാരം പിഴ
കുറയ്ക്കാന്‍
തീരുമാനിച്ചിട്ടുളളതെന്ന്അറിയിക്കാമോ;
വിശദമാക്കുമോ?
ഉന്നത
വിദ്യാഭ്യാസരംഗത്ത് ഗുണമേന്മ
ഉറപ്പുവരുത്തുന്നതിന് നടപടി
*143.
ശ്രീ.ആര്.
രാമചന്ദ്രന്
,,
ചിറ്റയം ഗോപകുമാര്‍
,,
ഇ.ടി. ടൈസണ്‍ മാസ്റ്റര്‍
,,
എല്‍ദോ എബ്രഹാം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
ഉന്നതവിദ്യാഭ്യാസ
മേഖലയില്‍
സമാനതകളില്ലാത്ത
നേട്ടങ്ങള്‍
കൈവരിക്കുന്നതിന്
ഉപയുക്തമാകുന്ന
തരത്തില്‍ ഈ
സര്‍ക്കാര്‍ നടത്തിയ
ഇടപെടലുകള്‍
വിശദമാക്കുമോ;
(ബി)
അദ്ധ്യാപകക്ഷാമം
മൂലം
വീര്‍പ്പുമുട്ടിയിരുന്ന
സര്‍ക്കാര്‍
കോളേജുകളിലും
പോളിടെക്നിക്കുകളിലും
പുതിയ തസ്തികകള്‍
സൃഷ്ടിച്ച് ഉന്നത
വിദ്യാഭ്യാസരംഗത്ത്
ഗുണമേന്മ
ഉറപ്പുവരുത്തുന്നതിന്
സ്വീകരിച്ച നടപടികള്‍
വ്യക്തമാക്കുമോ;
(സി)
പ്രളയാനന്തര
കേരളത്തിന്റെ
സാമ്പത്തികതളര്ച്ചക്കിടയിലും
പുതിയ കോളേജുകളും
കോഴ്സുകളും അനുവദിച്ചത്
ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക്
സര്‍ക്കാര്‍ നല്കുന്ന
മുന്‍ഗണനക്ക് ഉത്തമ
നിദര്ശനമാണോ;
വ്യക്തമാക്കുമോ?
മോട്ടോര്‍
വാഹന നിയമലംഘനങ്ങളുടെ
പേരിലുള്ള പിഴ
*144.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
പി.ടി. തോമസ്
,,
എം. വിന്‍സെന്റ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
മോട്ടോര്‍
വാഹന നിയമലംഘനങ്ങളുടെ
മറവില്‍ ജനങ്ങളെ
കൊള്ളയടിക്കുന്ന
രീതിയിലുളള കേന്ദ്ര
നിയമഭേദഗതി
പൂര്‍ണ്ണതോതില്‍
സംസ്ഥാനത്ത്
നടപ്പിലാക്കിയിട്ടുണ്ടോ;
(ബി)
കേന്ദ്ര
നിയമം സെപ്റ്റംബര്‍ 1
മുതല്‍
നടപ്പിലാക്കുമെന്ന്
കാണിച്ച് ഓഗസ്റ്റ് 31ന്
തന്നെ സംസ്ഥാന
സര്‍ക്കാര്‍ വിജ്ഞാപനം
ഇറക്കിയിരുന്നോ;
(സി)
ബംഗാള്‍
ഉള്‍പ്പെടെയുള്ള പല
സംസ്ഥാനങ്ങളും കേന്ദ്ര
നിയമം തല്ക്കാലം
നടപ്പിലാക്കേണ്ട എന്ന്
തീരുമാനിച്ചപ്പോള്‍
കേരളം ഇക്കാര്യത്തില്‍
അമിത ആവേശം
കാണിച്ചുവെന്ന ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിടുണ്ടോ;
എങ്കില്‍ ഇത്
നടപ്പാക്കിയത് ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കുമോ;
(ഡി)
പുതിയ
കേന്ദ്ര നിയമഭേദഗതി
നടപ്പിലാക്കിയ
സെപ്റ്റബര്‍ 1 മുതല്‍
15 വരെ സംസ്ഥാനത്ത്
മോട്ടോര്‍ വാഹന
നിയമലംഘനങ്ങളുടെ
പേരില്‍ കൂടിയ
നിരക്കിലുള്ള പിഴ
ഈടാക്കിയിരുന്നോ;
(ഇ)
സംസ്ഥാനത്തെ
പൊട്ടിപ്പൊളിഞ്ഞ
റോഡുകളില്‍ ഉണ്ടാകുന്ന
അപകടം മൂലം ജീവന്
പൊലിയുന്നവരുടെ എണ്ണം
നാള്‍ക്കുനാള്‍
വര്‍ദ്ധിച്ചുവരുമ്പോള്‍
ഗതാഗത നിയമലംഘനത്തിന്റെ
പേരില്‍ വന്‍ തുക
ഈടാക്കുവാനുള്ള കേന്ദ്ര
നിര്‍ദ്ദേശം
നീതികരിക്കാവുന്ന
ഒന്നാണോ; ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
എന്തെല്ലാം
ഇടപെടലുകളാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
സേഫ്
കേരള പദ്ധതി
*145.
ശ്രീ.ജോണ്‍
ഫെര്‍ണാണ്ടസ്
,,
ജോര്‍ജ് എം. തോമസ്
,,
കെ. ബാബു
,,
വി. ജോയി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
റോഡപകടങ്ങള്‍
കുറയ്ക്കുക എന്ന
ലക്ഷ്യത്തോടെയുള്ള
സേഫ് കേരള പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ ഫലപ്രദമായ
നടത്തിപ്പിനായി
ഇരുപത്തിനാലുമണിക്കൂറും
പ്രവര്‍ത്തിയ്ക്കുന്ന
സ്ക്വാഡുകള്‍
രൂപീകരിച്ചിട്ടുണ്ടോ;
(സി)
റോഡപകടങ്ങള്‍
കുറയ്ക്കുന്നതിന്
ജില്ലാ റോഡ് സുരക്ഷാ
കൗണ്‍സില്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണെന്ന്
വിശദമാക്കാമോ?
കുടുംബശ്രീയുടെ
ശാക്തീകരണത്തിന് നൂതന
പദ്ധതികള്‍
*146.
ശ്രീ.കെ.കുഞ്ഞിരാമന്
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.മുരളി
പെരുനെല്ലി
,,
പി.ടി.എ. റഹീം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് തദ്ദേശസ്വയംഭരണ
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍
വന്നതിനുശേഷം
കുടുംബശ്രീയുടെ
ശാക്തീകരണത്തിനും
വെെവിദ്ധ്യവല്ക്കരണത്തിനുമായി
എന്തെല്ലാം നൂതന
പദ്ധതികളാണ്
നടപ്പാക്കിയിട്ടുളളതെന്ന്
വ്യക്തമാക്കാമോ;
(ബി)
കുടുംബശ്രീയുടെ
ആഭിമുഖ്യത്തില്‍
വനിതകള്‍ക്കായി നൂതന
തൊഴില്‍ സംരംഭങ്ങള്‍
ആരംഭിക്കാന്‍ നടപടി
സ്വീകരിച്ചിട്ടുണ്ടോ;
(സി)
സംസ്ഥാനത്തിന്റെ
പുനര്‍നിര്‍മ്മാണത്തിന്
കരുത്ത് പകരാന്‍
കുടുംബശ്രീ
പ്രവര്‍ത്തകരെ
ഉള്‍പ്പെടുത്തി
തൊഴില്‍ സേന
രൂപീകരിച്ചിട്ടുണ്ടോ;
വിശദാംശം നല്‍കുമോ?
കരനെല്‍കൃഷി
വ്യാപിപ്പിക്കുന്നതിന് നടപടി
*147.
ശ്രീ.കെ.
രാജന്
,,
മുല്ലക്കര രത്നാകരന്
ശ്രീമതി
ഗീതാ ഗോപി
ശ്രീ.വി.ആര്.
സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
കേരളീയരുടെ
മുഖ്യ ഭക്ഷണമായ അരിയുടെ
ഉല്പാദനത്തില്
സംസ്ഥാനത്തിന്റെ പങ്കും
ആയത്
വര്‍ദ്ധിപ്പിക്കുന്നതിന്
സ്വീകരിക്കുന്ന
നടപടികളും
വിശദമാക്കുമോ;
(ബി)
ഈ
സര്‍ക്കാര്‍ നിലവില്‍
വന്നശേഷം കരനെല്‍ കൃഷി
വ്യാപിപ്പിക്കുന്നതിന്
നടത്തിയ ഇടപെടലുകള്‍
ഫലപ്രദമായോയെന്ന്
വ്യക്തമാക്കുമോ;
(സി)
കരനെല്‍കൃഷി
വ്യാപിപ്പിക്കുന്നതിന്
കര്‍ഷകര്‍ക്ക് നല്കുന്ന
പ്രോല്‍സാഹനങ്ങള്‍
സംബന്ധിച്ച വിവരങ്ങള്‍
അറിയിക്കുമോ;
(ഡി)
നെല്‍കൃഷിയുടെ
വിസ്തൃതി
വ്യാപിപ്പിക്കുന്നതിനായി
സ്വീകരിച്ച നടപടികളും
ആയതിന്റെ ഫലപ്രാപ്തിയും
സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കുമോ?
ഉത്തരക്കടലാസ്സുകള്‍
കണ്ടെത്തിയ സംഭവത്തിലെ
അന്വേഷണം
*148.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍
,,
എന്‍ .എ.നെല്ലിക്കുന്ന്
,,
പി.കെ.ബഷീര്‍
,,
എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക്
ഉന്നതവിദ്യാഭ്യാസവും
ന്യൂനപക്ഷക്ഷേമവും വഖഫ് ഹജ്ജ്
തീര്‍ത്ഥാടനവും വകുപ്പുമന്ത്രി
സദയം മറുപടി നല്‍കുമോ:
(എ)
തിരുവനന്തപുരം
യൂണിവേഴ്സിറ്റി
കോളേജിലെ കുത്തുകേസ്സ്
പ്രതി
ശിവരഞ്ജിത്തിന്റെ
വീട്ടില്‍ നിന്നും കേരള
യൂണിവേഴ്സിറ്റിയുടെ
ഉത്തരക്കടലാസ്സുകള്‍
കണ്ടെത്തിയ സംഭവത്തില്‍
ഉന്നതവിദ്യാഭ്യാസ
വകുപ്പും
യൂണിവേഴ്സിറ്റിയും
അന്വേഷണം
നടത്തിയിട്ടുണ്ടോ;
(ബി)
കുത്തു
കേസ്സില്‍
പ്രതികളായവരുടെ ബിരുദ
മാര്‍ക്കുകള്‍
പരിശോധിച്ച്
യൂണിവേഴ്സിറ്റിയുടെ
വിശ്വാസ്യത
വീണ്ടെടുക്കാന്‍
എന്തെങ്കിലും നടപടി
സ്വീകരിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
അറിയിക്കുമോ?
പച്ചക്കറിയുല്പാദനത്തില്
സ്വയംപര്യാപ്തത
*149.
ശ്രീമതി.പി.
അയിഷാ പോറ്റി
ശ്രീ.ഡി.കെ.
മുരളി
,,
ഒ. ആര്. കേളു
,,
എസ്.രാജേന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് കൃഷി
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പച്ചക്കറിയുടെ
ആവശ്യത്തിനായി അയല്‍
സംസ്ഥാനങ്ങളില്‍ നിന്ന്
കീടനാശിനികളും
രാസവളങ്ങളും
ഉപയാേഗിച്ച്
ഉല്പാദിപ്പിക്കുന്ന
പച്ചക്കറിയെ
ആശ്രയിക്കേണ്ടിവരുന്ന
സാഹചര്യത്തില്‍
പച്ചക്കറിയുല്പാദനത്തില്
സ്വയംപര്യാപ്തത
കെെവരിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
അന്യ
സംസ്ഥാനങ്ങളില്‍
നിന്നും എത്തിച്ചേരുന്ന
വിഷലിപ്തമായ
പച്ചക്കറികള്‍
ഒഴിവാക്കി ഓരാേ
വീട്ടിലും ജെെവ
പച്ചക്കറികള്‍
ഉല്പാദിപ്പിക്കുവാന്
വേണ്ട ബാേധവത്ക്കരണവും
അതിനാവശ്യമായ
ഉല്പാദനാേപാധികളും
ലഭ്യമാക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്ക്കരിച്ചിട്ടുള്ളത്;
(സി)
വീട്ടുവളപ്പിലെയും
മട്ടുപ്പാവിലെയും കൃഷി
പ്രാേത്സാഹിപ്പിക്കുന്നതിനായി
കര്‍ഷകര്‍ക്ക്
വിത്തുകള്‍,
പച്ചക്കറിത്തൈകള്‍,
ഗ്രാേബാഗുകള്
തുടങ്ങിയവ
ലഭ്യമാക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടാേ;
വിശദാംശം നല്കുമാേ?
കെ.എസ്.ആര്.ടി.സി.
യുടെ പുനരുദ്ധാരണം
*150.
ശ്രീ.എം.
മുകേഷ്
,,
എ. പ്രദീപ്കുമാര്‍
,,
ബി.സത്യന്
,,
സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ഗതാഗത വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരമേറ്റശേഷം
കെ.എസ്.ആര്.ടി.സി.
യുടെ
പുനരുദ്ധാരണത്തിനായി
സ്വീകരിച്ച പ്രധാന
പദ്ധതികള്‍
എന്തെല്ലാമായിരുന്നുവെന്ന്
വ്യക്തമാക്കാമോ;
(ബി)
വരുമാനം
വര്‍ദ്ധിപ്പിച്ചും
ചെലവുചുരുക്കിയും
സാമ്പത്തിക
പ്രതിസന്ധിയില്‍
നിന്നും
കെ.എസ്.ആര്.ടി.സി. യെ
കര കയറ്റുന്നതിന്
കെെക്കൊണ്ട
കാര്യക്ഷമമായ
നടപടികളുടെ ഫലമായി
മാസവരുമാനത്തില്‍
ഉണ്ടായിട്ടുള്ള
വര്‍ദ്ധനവ്
എപ്രകാരമാണെന്ന്
അറിയിക്കാമോ;
(സി)
കെ.എസ്.ആര്.ടി.സി.
ബസ്സുകളുടെ
പുനക്രമീകരണം വരുമാന
വര്‍ദ്ധനയ്ക്ക്
എത്രത്തോളം
സഹായകരമായിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി)
പുനക്രമീകരണം
സംബന്ധിച്ച്
ഉണ്ടായിട്ടുള്ള
പരാതികള്‍ പരിഹരിച്ച്
സര്‍വ്വീസുകള്‍
കൂടുതല്‍
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?