സാമ്പത്തിക
വളര്‍ച്ച
2252.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
,,
വി.ഡി.സതീശന്
,,
പി.ടി. തോമസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2017-18 സാമ്പത്തിക
വര്‍ഷത്തില്‍ മറ്റ്
സംസ്ഥാനങ്ങളെ
അപേക്ഷിച്ച് സാമ്പത്തിക
വളര്‍ച്ചയുടെ
കാര്യത്തില്‍ കേരളം ഏറെ
പിന്നിലാണ് എന്ന്
ക്രിസില്‍ ഏജന്‍സി
നടത്തിയ പഠനത്തില്‍
രേഖപ്പെടുത്തിയിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
സംസ്ഥാനത്തിന്റെ
സാമ്പത്തിക വളര്‍ച്ച
മറ്റ് സംസ്ഥാനങ്ങളെ
അപേക്ഷിച്ച്
പിന്നിലാകാന്‍ ഉണ്ടായ
കാരണങ്ങള്‍
വിശദമാക്കാമോ;
(സി)
കാലാകാലങ്ങളില്‍
മാനവ വികസന സൂചികയില്‍
ഏറെ മുന്നിലുള്ള
സംസ്ഥാനത്തെ സാമ്പത്തിക
വളര്‍ച്ച നിരക്ക്
കുറഞ്ഞു വരുന്നത്
തടയാന്‍ എന്തൊക്കെ
നടപടികളാണ്
സ്വീകരിച്ചിരിക്കുന്നത്
എന്ന് അറിയിക്കാമോ?
തദ്ദേശ
സ്ഥാപനങ്ങള്‍ക്കായി നീക്കിവച്ച
തുകയുടെ വിനിയോഗം
2253.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പുതുക്കിയ
വാര്‍ഷിക പദ്ധതിയില്‍
നടപ്പ്സാമ്പത്തിക
വര്‍ഷം തദ്ദേശ
സ്ഥാപനങ്ങള്‍ക്കായി
എത്ര കോടി രൂപയാണ്
നീക്കിവച്ചിരുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
സാമ്പത്തിക
വര്‍ഷം അവസാനിക്കാന്‍
ദിവസങ്ങള്‍ മാത്രം
അവശേഷിക്കെ ഇതില്‍ എത്ര
ശതമാനം
ചെലവഴിക്കപ്പെട്ടു
എന്നും ഇത് പദ്ധതി
ചെലവിനായി സര്‍ക്കാര്‍
നിശ്ചയിച്ചിരുന്ന
ലക്ഷ്യത്തിന്റെ അടുത്ത്
എത്തിയോ എന്നും
വ്യക്തമാക്കുമോ;
(സി)
വകയിരുത്തിയ
തുകയുടെ ഭൂരിഭാഗവും
സാമ്പത്തിക
വര്‍ഷത്തിന്റെ അവസാന
മാസത്തില്‍ തിരക്കിട്ട്
ചെലവാക്കുന്ന രീതി
പദ്ധതി
പ്രവര്‍ത്തനങ്ങളുടെ
സുതാര്യതയും
കാര്യക്ഷമതയും
ഇല്ലാതാക്കുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ ആയത്
പരിഹരിക്കുന്നതിനുള്ള
മാര്‍ഗ്ഗ
നിര്‍ദ്ദേശങ്ങള്‍
പുറപ്പെടുവിക്കുമോ?
ധനകാര്യ
സ്ക്വാഡിലെ
ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി
2254.
ശ്രീ.പി.സി.
ജോര്‍ജ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയിലെ
സാമ്പത്തിക തിരിമറി,
മറ്റ് ക്രമക്കേടുകള്‍
എന്നിവ സംബന്ധിച്ച്
കോഴിക്കോട് ജില്ല
ധനകാര്യ സ്ക്വാഡ്
കോഴിക്കോട്
കളക്ടറേറ്റില്‍ 2018
ഒക്ടോബര്‍ മാസം നല്കിയ
അന്വേഷണ കുറിപ്പുകള്‍,
അതിന് കളക്ടറേറ്റില്‍
നിന്ന് നല്കിയ
മറുപടികള്‍ എന്നിവയുടെ
പകര്‍പ്പുകള്‍
ലഭ്യമാക്കുമോ;
(ബി)
പ്രസ്തുത
വിഷയത്തില്‍ കോഴിക്കോട്
കളക്ടറേറ്റിലെ
ഏതെങ്കിലും ജീവനക്കാര്‍
കോഴിക്കോട് ധനകാര്യ
സ്ക്വാഡിലെ
ഉദ്യോഗസ്ഥര്‍ക്കെതിരെ
പരാതികള്‍
സമര്‍പ്പിച്ചിട്ടുണ്ടോ;
ആയതിന്റെ പകര്‍പ്പ്
ലഭ്യമാക്കുമോ;
(സി)
പ്രസ്തുത
പരാതിയുടെ
അടിസ്ഥാനത്തില്‍
ധനകാര്യ വകുപ്പ്
അന്വേഷണം
നടത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദമാക്കുമോ?
ധനകാര്യ
ഇന്സ്പെക്ഷന്
വിഭാഗത്തിന്റെ പരിശോധനയില്‍
കണ്ടെത്തിയ ക്രമക്കേടുകള്‍
2255.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018
ജനുവരി മുതല്‍
നാളിതുവരെയായി ധനകാര്യ
ഇന്സ്പെക്ഷന്
വിഭാഗത്തിന്റെ
പരിശോധനയില്‍
ക്രമക്കേടുകള്‍
കണ്ടെത്തിയ വകുപ്പുകളും
ഓഫീസുകളും
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
പ്രസ്തുത
ക്രമക്കേടുകള്‍
പരിഹരിക്കുവാന്‍
ആവശ്യമായ എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ;
(ബി)
ഇക്കാലയളവില്‍
ഏതെല്ലാം
സ്ഥാപനങ്ങളിലാണ്
സാമ്പത്തിക
ക്രമക്കേടുകള്‍
കണ്ടെത്തിയത്;
ഇത്തരത്തില്‍ തിരിമറി
നടത്തിയ തുക എത്രയെന്ന്
കണ്ടെത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
ഇത്തരം
കണ്ടെത്തലിന്റെ
അടിസ്ഥാനത്തില്‍
ഉത്തരവാദികളായവര്‍ക്കെതിരെ
എന്ത് മേല്‍നടപടികളാണ്
ശിപാര്‍ശ
ചെയ്യപ്പെട്ടത്;
പ്രസ്തുത
ശിപാര്ശയിന്മേല്
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വെളിപ്പെടുത്തുമോ?
പ്രളയാനന്തര
പ്രവര്‍ത്തനങ്ങള്‍ക്ക്
വിഭവസമാഹരണം
2256.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരളത്തിലെ
പ്രളയാനന്തര
പ്രവര്‍ത്തനങ്ങള്‍ക്ക്
എത്ര കോടി രൂപയാണ്
സർക്കാർ
പ്രതീക്ഷിക്കുന്നത്;
(ബി)
ഇത്
ഏതെല്ലാം
മാര്‍ഗ്ഗങ്ങളിലൂടെ
വിഭവസമാഹരണം
നടത്തുവാനാണ് സർക്കാർ
ഉദ്ദേശിക്കുന്നത്;
വിശദവിവരം നല്‍കുമോ;
(സി)
ടി
ആവശ്യത്തിനായുള്ള
വിഭവസമാഹരണത്തിന്റേയും
വിതരണത്തിന്റേയും
മാസ്റ്റര്‍ പ്ലാന്‍
തയ്യാറായിട്ടുണ്ടോ;
എങ്കില്‍ വിശദവിവരം
നല്‍കുമോ?
ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
2257.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കും
കുറഞ്ഞ ചെലവില്‍
മെച്ചപ്പെട്ട ചികിത്സ
ലഭ്യമാക്കുന്നതിന്
വേണ്ടി പ്രഖ്യാപിച്ച
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതി
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതിക്കായി ഏത്
ഇന്‍ഷുറന്‍സ് കമ്പനിയെ
ആണ്
തെരഞ്ഞെടുത്തതെന്നും
സ്വകാര്യ ആശുപത്രികള്‍
ഉള്‍പ്പെടെയുള്ള
ആശുപത്രികളെ എം പാനല്‍
ചെയ്യുന്ന നടപടി ഏത്
ഘട്ടത്തിലാണെന്നും
വ്യക്തമാക്കാമോ;
(സി)
പ്രസ്തുത
പദ്ധതി പ്രഖ്യാപിച്ച്
വര്‍ഷങ്ങള്‍
കഴിഞ്ഞിട്ടും അത്
പ്രാവര്‍ത്തികമാക്കുന്നതില്‍
ഉണ്ടാകുന്ന
കാലതാമസത്തിന്റെ
കാരണമെന്താണെന്ന്
അറിയിക്കുമോ;
(ഡി)
ഈ
സാമ്പത്തിക വര്‍ഷം
തന്നെ പ്രസ്തുത പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
വിശപ്പു്
രഹിത കേരളം പദ്ധതിക്ക്
വകയിരുത്തിയ തുക
2258.
ശ്രീ.വി.പി.സജീന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിശപ്പു്
രഹിത കേരളം പദ്ധതിക്ക്
നടപ്പ് സാമ്പത്തിക
വര്‍ഷം എത്ര കോടി
രൂപയാണ്
വകയിരുത്തിയിരിക്കുന്നത്;
(ബി)
എത്ര
കോടി രൂപയാണ്
നാളിതുവരെ ഇൗ
പദ്ധതിക്കായി
ചെലവഴിച്ചതെന്ന്
വ്യക്തമാക്കാമോ?
ബാലസാന്ത്വനം
പദ്ധതി
2259.
ശ്രീ.ഐ.സി.ബാലകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
ആരംഭിച്ച ബാലസാന്ത്വനം
പദ്ധതിക്ക് എന്ത്
തുകയാണ് ഇതുവരെ
സംഭാവനയായി ലഭിച്ചത്;
(ബി)
ഇതിനകം
എന്ത് തുക ഇൗ
പദ്ധതിയിന്‍കീഴില്‍
ചെലവഴിച്ചു;
ബാലസാന്ത്വനം
പദ്ധതിയില്‍
ശേഷിക്കുന്ന തുക
എപ്രകാരം
ചെലവഴിക്കാനാണ്
ഉദ്ദേശിക്കുന്നത്?
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്കായി വകയിരുത്തിയ
തുക
2260.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തിക
വര്‍ഷത്തില്‍
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്കായി
വകയിരുത്തിയ തുക
എത്രയാണ്; ഈയിനത്തില്‍
2018 ഡിസംബര്‍ 31 വരെ
എന്ത് തുക
കേന്ദ്രത്തില്‍ നിന്നും
ലഭിച്ചു;
വ്യക്തമാക്കാമോ;
(ബി)
കേന്ദ്രാവിഷ്കൃത
പദ്ധതികള്‍ക്ക് യഥാസമയം
യൂട്ടിലൈസേഷന്‍
സര്‍ട്ടിഫിക്കറ്റ്
സമര്‍പ്പിക്കാത്തത്
മൂലം കേന്ദ്ര ഫണ്ട്
നഷ്ടപ്പെടുന്ന
സാഹചര്യമുണ്ടായിട്ടുണ്ടോ;
ഈ സര്‍ക്കാര്‍ വന്നതിന്
ശേഷം ഈയിനത്തില്‍ എന്ത്
തുക നഷ്ടമായി;
വിശദമാക്കാമോ;
(സി)
കേന്ദ്ര
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക്
വിരുദ്ധമായി ഫണ്ട്
ചെലവഴിച്ചതുമൂലം
കേന്ദ്രാവിഷ്കൃത
പദ്ധതികളുടെ ഫണ്ട്
നഷ്ടപ്പെട്ട സാഹചര്യം ഈ
സര്‍ക്കാരിന്റെ
കാലത്തുണ്ടായിട്ടുണ്ടോ;
ഉണ്ടെങ്കില്‍ വിശദാംശം
നല്‍കുമോ?
സ്ത്രീകള്‍ക്കായുള്ള
പദ്ധതികളുടെ അടങ്കല്‍ തുക
2261.
ശ്രീ.സണ്ണി
ജോസഫ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17,
2017-18, 2018-19
സാമ്പത്തിക
വര്‍ഷങ്ങളില്‍
സ്ത്രീകള്‍ക്കായുള്ള
പദ്ധതികളുടെ അടങ്കല്‍
തുക എത്രയാണെന്ന്
സാമ്പത്തിക വര്‍ഷം
തിരിച്ച്
വ്യക്തമാക്കുമോ;
(ബി)
ഓരോ
വര്‍ഷവും ഇതിലെത്ര കോടി
രൂപ ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ;
പൂര്‍ണ്ണമായും തുക
ചെലവഴിക്കാത്തതിന്റെ
കാരണം വ്യക്തമാക്കാമോ;
(സി)
നടപ്പ്
സാമ്പത്തിക വര്‍ഷം
നാളിതുവരെ എത്ര തുക
ചെലവഴിച്ചുവെന്നും
ഏതൊക്കെ
പ്രോജക്ടുകള്‍ക്കാണ്
തുക ചെലവഴിച്ചതെന്നും
വ്യക്തമാക്കുമോ?
റവന്യൂ
വരുമാനം
2262.
ശ്രീ.സജി
ചെറിയാന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
2017-18, 2018-19 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളിലെ റവന്യൂ
വരുമാനം എത്ര
വീതമായിരുന്നു എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
വര്‍ഷങ്ങളില്‍
സര്‍ക്കാര്‍
ജീവനക്കാര്‍,
അദ്ധ്യാപകര്‍
എന്നിവര്‍ക്ക് ശമ്പളവും
ആനുകൂല്യങ്ങള്‍ക്കുമായി
നല്കിയ തുക എത്രയാണ്;
(സി)
ഈ
കാലയളവില്‍
ജീവനക്കാരുടെ പെന്ഷന്
ഇനത്തില്‍ എത്ര തുക
നല്‍കിയിട്ടുണ്ട്;
(ഡി)
വിവിധ
വായ്പകളുടെ
പലിശയിനത്തില്‍ ഈ രണ്ടു
വര്‍ഷവും എത്ര തുക
കൊടുത്തിട്ടുണ്ടെന്ന്
വ്യക്തമാക്കുമോ?
വിദ്യാഭ്യാസ
വായ്പ്പ തിരിച്ചടവ് പദ്ധതി
2263.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
നടപ്പിലാക്കിയ
വിദ്യാഭ്യാസ വായ്പ്പ
തിരിച്ചടവ് പദ്ധതി
പ്രകാരം ഇതിനകം
എത്രപേര്‍ക്ക്
ആനുകൂല്യം നല്കി
എന്നറിയിക്കാമോ;
(ബി)
പ്രസ്തുത
പദ്ധതിയുടെ
മാനദണ്ഡങ്ങളില്‍
വ്യക്തതയില്ലാത്തതിനാല്‍
ബാങ്കുകള്‍ പദ്ധതി
അട്ടിമറിക്കുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
അപേക്ഷ
അംഗീകരിച്ചതായി ഒരു
വര്‍ഷം മുമ്പ്
അറിയിപ്പ് ലഭിച്ച
പലരുടെയും അപേക്ഷ
ഇപ്പോള്‍ നിരസിച്ചതായി
വെബ് സൈറ്റില്‍
രേഖപ്പെടുത്തിയിട്ടുണ്ടോ;
(ഡി)
സ്വാശ്രയ
എഞ്ചിനീയറിംഗ്
കോളേജുകളില്‍ മെരിറ്റ്
സീറ്റില്‍
പഠിച്ചവര്‍ക്ക്
പദ്ധതിയുടെ ആനുകൂല്യം
ലഭിക്കാത്ത സാഹചര്യം
ഉണ്ടോ;
(ഇ)
ഇക്കാര്യത്തില്‍
അടിയന്തരമായി ഇടപെട്ട്
സര്‍ക്കാര്‍ ഉത്തരവില്‍
വ്യക്തത വരുത്തി
വിദ്യാര്‍ത്ഥികള്‍ക്ക്
അര്‍ഹതപ്പെട്ട
ആനുകൂല്യം
ലഭ്യമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ?
ശബരിമല
യുവതി പ്രവേശനവിധിയും നികുതി
വരുമാനത്തിലെ കുറവും
2264.
ശ്രീ.ആര്.
രാമചന്ദ്രന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.കെ.
രാജന്
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ശബരിമല
യുവതി പ്രവേശനവിധി
വന്നതിനെത്തുടര്‍ന്ന്
സൃഷ്ടിക്കപ്പെട്ട
സംഘര്‍ഷാവസ്ഥമൂലം
സംസ്ഥാനത്ത് ഉണ്ടായ
പൊതു മുതല്‍ നശീകരണം
സ്വകാര്യ മുതല്‍
നശീകരണം തുടങ്ങിയവയുടെ
കണക്കെടുപ്പും
വിലയിരുത്തലും
നടത്തിയിട്ടുണ്ടാ;
വിശദമാക്കുമോ;
(ബി)
പ്രസ്തുത
സംഘര്‍ഷാവസ്ഥ വ്യാപാര
മേഖലയില്‍ ഉണ്ടാക്കിയ
മാന്ദ്യം നികുതി
വരുമാനത്തില്‍ കുറവ്
വരുത്തിയിട്ടുണ്ടോ;
എങ്കില്‍ വിശദാംശങ്ങള്‍
അറിയിക്കുമോ;
(സി)
പ്രസ്തുത
കോടതിവിധിയെത്തുടര്ന്നുളവായ
സ്ഥിതിവിശേഷം ഒരു
വിഭാഗം ജനങ്ങളുടെ
ഉപജീവനത്തിനും വാണിജ്യ
വ്യാപാര
സാധ്യതകള്‍ക്കും
കോട്ടം തട്ടിയതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
സംസ്ഥാനത്തിന്റെ
നികുതി വരുമാനത്തില്‍
മറ്റേതെങ്കിലും
തരത്തില്‍ കുറവ്
വന്നിട്ടുണ്ടോ;
വിശദമാക്കുമോ?
നികുതി-നികുതീയേതര
വരുമാനം
2265.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
മുതല്‍ 2017-18
വരെയുള്ള നികുതി,
നികുതീയേതര വരുമാനം
പട്ടികതിരിച്ച്
ലഭ്യമാക്കുമോ;
(ബി)
നികുതി
വരുമാനവും നികുതീയേതര
വരുമാനവും ധനകാര്യ
വകുപ്പ്
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
പെട്രോള്‍,
ഡീസല്‍ നികുതിയിനത്തിലെ നഷ്ടം
2266.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പെട്രോള്‍,
ഡീസല്‍
നികുതിയിനത്തില്‍
സംസ്ഥാന സര്‍ക്കാരിന്
ലഭിക്കേണ്ട നികുതിയില്‍
നിന്നും ഒരു രൂപാ
കിഴിവ് വരുത്തിയതുമൂലം
നാളിതുവരെ ഇൗയിനത്തില്‍
എത്ര രൂപയുടെ നഷ്ടം
സംസ്ഥാന സര്‍ക്കാരിന്
വന്നിട്ടുണ്ടെന്ന്
വ്യക്തമാക്കാമാേ?
കാർഷികാദായ
നികുതി ഒഴിവാക്കുന്നതിനുളള
തീരുമാനം
2267.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
തോട്ടം
മേഖലയിലെ പ്രതിസന്ധി
കണക്കിലെടുത്ത്
കാർഷികാദായ നികുതി
ഈടാക്കുന്നത് അഞ്ച്
വർഷത്തേക്ക്
മരവിപ്പിക്കുന്നതിന്
ജസ്റ്റിസ് കൃഷ്ണന്
നായര്‍ കമ്മീഷന്
ശിപാര്‍ശ
ചെയ്തിട്ടുണ്ടോ;
(ബി)
പ്രസ്തുത
ശിപാര്‍ശ പരിഗണിച്ച്
കാർഷികാദായ നികുതി
മരവിപ്പിക്കുന്നതിന്
പകരം പൂര്‍ണ്ണമായും
ഒഴിവാക്കുന്നതിന്
തീരുമാനം
എടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(സി)
2016-17,
2017-18 സാമ്പത്തിക
വർഷങ്ങളില്‍ കാർഷികാദായ
നികുതിയിനത്തില്‍
തോട്ടം മേഖലയില്‍
നിന്നും ലഭിച്ച തുക
എത്രയാണെന്ന്
അറിയിക്കുമോ;
(ഡി)
നികുതി
ഒഴിവാക്കിയപ്പോള്‍
മുന്‍കാല നികുതി ബാധ്യത
കൂടി
ഉപേക്ഷിച്ചിട്ടുണ്ടോ;
ഉണ്ടെങ്കില്‍ അതിനുള്ള
കാരണമെന്താണ്;
വ്യക്തമാക്കുമോ?
പെട്രോള്‍-ഡീസല്‍
വിറ്റുവരവില്‍ നിന്നുള്ള
നികുതിവരുമാനം
2268.
ശ്രീ.മുല്ലക്കര
രത്നാകരന്
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
പെട്രോള്‍-ഡീസല്‍
വിറ്റുവരവിലെ
നികുതിയിനത്തില്‍
2016-17, 2017-18 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളിലും 2018-19
സാമ്പത്തിക വര്‍ഷം
നാളിതുവരെയും എത്ര തുക
ലഭ്യമായിട്ടുണ്ട് എന്ന്
വര്‍ഷം തിരിച്ച്
വ്യക്തമാക്കാമോ?
പൊതുമരാമത്ത്
പ്രവൃത്തികളില്‍ സര്‍വ്വീസ്
ടാക്സ്
2269.
ശ്രീ.ടി.
വി. ഇബ്രാഹിം
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍വ്വീസ്
ടാക്സ് നല്‍കണമെന്ന
കേന്ദ്ര
നിര്‍ദ്ദേശത്തിന്റെ
ചുവടു പിടിച്ച്
പൊതുമരാമത്ത്
വകുപ്പിന്റെ കെട്ടിട
നിര്‍മ്മാണ
കരാറുകാരില്‍ നിന്ന്
01.04.2015 മുതലുളള
സര്‍വ്വീസ് ടാക്സ്
ഈടാക്കാന്‍ സംസ്ഥാന
സര്‍ക്കാര്‍ ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ഏത്
തീയതി മുതലാണ്
പൊതുമരാമത്ത്
പ്രവൃത്തികളില്‍
സര്‍വ്വീസ് ടാക്സ്
എസ്റ്റിമേറ്റില്‍
ഉള്‍പ്പെടുത്തിയത്
എന്നറിയിക്കാമോ;
(സി)
01.04.2015
മുതല്‍ 29.02.2016
വരെയുള്ള കാലയളവില്‍
എസ്റ്റിമേറ്റില്‍
സര്‍വ്വീസ് ടാക്സ്
ഉള്പ്പെടുത്താതെയിരുന്നിട്ടും
പൊതുമരാമത്ത്
പ്രവൃത്തികളില്‍
സര്‍വ്വീസ് ടാക്സ്
പ്രസ്തുത
കാലയളവിലേയ്ക്കും
ഈടാക്കി വരുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ഇത്
സംബന്ധിച്ച് ലഭിച്ച
പരാതിയുടെ
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ഇ)
എസ്റ്റിമേറ്റില്‍
സര്‍വ്വീസ് ടാക്സ്
ഉള്‍പ്പെടുത്താത്ത
01.04.2015 മുതല്‍
29.02.2016 വരെയുള്ള
കാലയളവിലെ സര്‍വ്വീസ്
ടാക്സ് ഒഴിവാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
നികുതിയടയ്ക്കാതെയുളള
അനധികൃത സ്വര്‍ണ്ണ കച്ചവടം
നിയന്ത്രിക്കാന്‍ നടപടി
2270.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നികുതിയടയ്ക്കാതെ
അനധികൃതമായി സ്വര്‍ണ്ണ
കച്ചവടം നടക്കുന്നതായ
ആക്ഷേപം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
എങ്കില്‍ പ്രസ്തുത
അനധികൃത കച്ചവടം
നിയന്ത്രിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിച്ചിട്ടുള്ളത്;
വിശദമാക്കാമോ;
(ബി)
സംസ്ഥാനത്ത്
സ്വര്‍ണ്ണാഭരണ വില്പന
രംഗത്ത് നികുതി
നല്‍കിയുള്ള വ്യാപാരം
പ്രോത്സാഹിപ്പിക്കുന്നതിന്
നടപടി
സ്വീകരിച്ചിട്ടുണ്ടോ;
വ്യക്തമാക്കാമോ?
സംസ്ഥാനത്തിന്റെ
പൊതുകടം
2271.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തിന്റെ
പൊതുകടം
വര്‍ദ്ധിക്കുന്നതില്‍
കേന്ദ്ര ധനകാര്യ
കമ്മീഷന് ആശങ്ക
രേഖപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി)
2019-20
സാമ്പത്തിക വര്‍ഷം
പൊതുവിപണിയില്‍ നിന്നും
എത്ര കോടി
സമാഹരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം നാളിതുവരെ എത്ര
കോടി രൂപ
കടമെടുത്തിട്ടുണ്ട്;
വിശദമാക്കാമോ;
(ഡി)
സംസ്ഥാനത്തിന്റെ
ധനകമ്മി അനുവദനീയമായ
മൂന്ന് ശതമാനത്തില്‍
പരിമിതപ്പെടത്താന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വ്യക്തമാക്കുമോ?
പാെതു
വിദ്യാലയങ്ങള്‍ക്ക്
കിഫ്ബിയുടെ ധനസഹായത്താേടെ
കെട്ടിടങ്ങള്‍
2272.
ശ്രീ.ആര്.
രാമചന്ദ്രന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പാെതു
വിദ്യാലയങ്ങള്‍ക്ക്
കിഫ്ബിയുടെ
ധനസഹായത്താേടെ
കെട്ടിടങ്ങള്‍
നിര്‍മ്മിച്ച്
നല്‍കുന്നതിനുള്ള
പദ്ധതി
നടപ്പിലാക്കുന്നതിന്ഏതെങ്കിലും
പ്രത്യേക ഏജന്‍സിയെ
ചുമതലപ്പെടുത്തിയിട്ടുണ്ടാേ;
ഇതിനുള്ള മാസ്റ്റര്‍
പ്ലാന്‍
പരിശാേധിക്കുന്നതിന്
ചുമതലപ്പെടുത്തിയിട്ടുള്ള
സ്ഥാപനങ്ങള്‍ ഏതെല്ലാം;
വിശദീകരിക്കുമാേ;
(ബി)
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങളുടെ
ഗുണനിലവാരം
പരിശാേധിക്കുന്നതിന്
കിഫ്ബിയ്ക്ക്
സംവിധാനമുണ്ടാേ;
വിശദീകരിക്കുമാേ;
(സി)
ക്ലാസ്
നടത്തുന്നതിന്
ഫിറ്റ്നെസ് ഉള്ള
കെട്ടിടങ്ങള്‍
ഉള്‍പ്പെടെ നീക്കംചെയ്ത
ശേഷം നടത്തുന്ന
നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍മൂലം
പല
വിദ്യാലയങ്ങള്ക്കുമുണ്ടായിട്ടുള്ള
ബുദ്ധിമുട്ടുകള്‍
വേഗത്തില്‍
പരിഹരിക്കുന്നതിന്
നടപടി സ്വീകരിക്കുമാേ;
(ഡി)
ഏങ്കില്‍
നിശ്ചിത
സമയപരിധിക്കുള്ളില്‍
നിര്‍മ്മാണ
പ്രവര്‍ത്തനം
പൂര്‍ത്തീകരിക്കുന്നുവെന്ന്
ഉറപ്പുവരുത്തുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്?
കിഫ്ബി
2273.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എത്ര
കോടി രൂപയുടെ പദ്ധതി
കിഫ്ബി വഴി വിവിധ
വകുപ്പുകള്‍ക്ക്
അനുവദിച്ചിട്ടുണ്ടെന്ന്
വകുപ്പ് തിരിച്ച്
വ്യക്തമാക്കാമോ;
(ബി)
കിഫ്ബി
വഴി ഇതുവരെ എത്ര
പ്രവൃത്തികള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും
എത്ര കോടി രൂപ ഇതിനായി
ചെലവഴിച്ചുവെന്നും എത്ര
കോടി രൂപയുടെ
പ്രവൃത്തികള്‍ക്ക്
ആരംഭം
കുറിച്ചിട്ടുണ്ടെന്നും
വ്യക്തമാക്കാമോ?
കിഫ്ബി
ഫണ്ട്
2274.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
ഫണ്ടിലേക്ക് 31.12.2018
വരെ സ്വരൂപിച്ച തുക
എത്രയാണ്; ഏതൊക്കെ
സ്രോതസ്സുകളില്‍
നിന്നാണ് ഈ തുക
ലഭിച്ചതെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രവാസി
ചിട്ടിയില്‍ നിന്നും
കിഫ്ബിക്ക് എന്ത് തുക
ലഭ്യമായി;
അറിയിക്കാമോ;
(സി)
കിഫ്ബി
31.12.2018 വരെ
അംഗീകരിച്ച
പദ്ധതികള്‍ക്ക്
വേണ്ടിവരുന്ന തുക
എത്രയാണ്;
വ്യക്തമാക്കാമോ;
(ഡി)
ഇതുവരെ
കിഫ്ബി ഫണ്ടില്‍
നിന്നും നിര്‍വ്വഹണ
ഏജന്‍സിക്ക് കൈമാറിയ
തുക എത്രയാണ്;
പദ്ധതികളുടെ വിശദാംശം
സഹിതം നല്‍കുമോ?
കിഫ്ബി
പദ്ധതികള്‍
2275.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
മുഖേന ഇതുവരെ ഭരണാനുമതി
നല്കിയ പദ്ധതികള്‍
കൂടാതെ എത്ര കോടി
രൂപയുടെ
പദ്ധതികള്‍ക്കാണ്
നിലവില്‍ നടപടികള്‍
പുരോഗമിക്കുന്നത് എന്ന്
വ്യക്തമാക്കുമോ;
(ബി)
ആകെ
എത്ര കോടി രൂപയുടെ
പദ്ധതികളാണ് കിഫ്ബി
മുഖേന നടപ്പിലാക്കാന്‍
ഉദ്ദേശിക്കുന്നത്;
(സി)
കിഫ്ബി
മുഖേന നടപ്പിലാക്കുന്ന
പദ്ധതികള്‍ എപ്പോള്‍
പൂര്‍ത്തിയാക്കാന്‍
കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
വിശദവിവരം അറിയിക്കാമോ?
കിഫ്ബി
അംഗീകരിച്ച പ്രവൃത്തികള്‍
തടസ്സമില്ലാതെ അതിവേഗം
പൂര്‍ത്തിയാക്കുന്നതിനുള്ള
നടപടി
2276.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
അംഗീകാരം നല്കിയ വലിയ
പ്രവൃത്തികളില്‍
ഇലട്രിക്ക് പോസ്റ്റ്
ഷിഫ്റ്റിങ്ങ്, വാട്ടര്‍
പൈപ്പ് ലൈന്‍
ഷിഫ്റ്റിങ്ങ്
എന്നിവമൂലം പദ്ധതികളുടെ
നിര്‍മ്മാണ വേഗത
കുറയ്ക്കുന്ന സാഹചര്യം
ഒഴിവാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിക്കുമെന്ന്
അറിയിക്കുമോ;
(ബി)
ബന്ധപ്പെട്ട
വകുപ്പുകളുടെ
എസ്റ്റിമേറ്റ് പ്രകാരം
സര്‍വ്വീസ് ചാര്‍ജ്ജ്
ന്ലകി പ്രവൃത്തി
ഏറ്റെടുത്ത
കരാറുകാരനുതന്നെ
ഇലട്രിക്ക് പോസ്റ്റ്
ഷിഫ്റ്റിങ്ങ്, പൈപ്പ്
ലൈന്‍ ഷിഫ്റ്റിങ്ങ്
എന്നിവ ഏല്‍പ്പിച്ച്
പ്രവൃത്തി
തടസ്സമില്ലാതെ അതിവേഗം
പൂര്‍ത്തിയാക്കുന്നതിനുള്ള
നടപടി ഉണ്ടാക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കിഫ്ബി
പദ്ധതികളുടെ കാലതാമസം
2277.
ശ്രീ.പുരുഷന്
കടലുണ്ടി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിവിധ
ബജറ്റുകളില്‍
പ്രഖ്യാപിച്ച കിഫ്ബി
പദ്ധതികള്‍
ആരംഭിക്കുന്നതിനും
പൂര്‍ത്തിയാക്കുന്നതിനുമായി
പ്രത്യേക കാലാവധി
നിശ്ചയിച്ചിട്ടുണ്ടാേ;
(ബി)
പ്രഖ്യാപിച്ച
പല പദ്ധതികളും
സ്ഥലമേറ്റെടുപ്പുമായി
ബന്ധപ്പെട്ട് കാലതാമസം
നേരിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
(സി)
കിഫ്ബി
പദ്ധതികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുന്നതിനായി
സ്വീകരിച്ചുവരുന്ന
നടപടികള്‍ എന്താെക്കെ
എന്നറിയിക്കാമാേ?
സെന്റേജ്
ചാര്‍ജ് ഒഴിവാക്കി
നല്കാന് നടപടി
2278.
ശ്രീ.സി.കൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കിഫ്ബി
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ റോഡ്
പ്രവൃത്തിയില്‍
റോഡുകള്‍ക്ക് വീതി
കൂട്ടുമ്പോള്‍
ഇലക്ട്രിക് പോസ്റ്റ്
മാറ്റുന്നതിന്
കെ.എസ്.ഇ.ബി.
സമര്‍പ്പിക്കുന്ന
എസ്റ്റിമേറ്റില്‍
നിന്നും സെന്റേജ്
ചാര്‍ജ് ഒഴിവാക്കി
നല്‍കണം എന്ന തീരുമാനം
എടുത്തിട്ടുണ്ടോ;
(ബി)
ഈ
തീരുമാനം കെ.എസ്.ഇ.ബി.
അംഗീകരിക്കേണ്ടതുണ്ടോ;
പ്രസ്തുത വിഷയം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആയത്
പരിഹരിക്കാന്‍ ആവശ്യമായ
നടപടി സ്വീകരിക്കുമോ?
കിഫ്ബി
മുഖാന്തരം ഭരണാനുമതി ലഭിച്ച
പ്രവൃത്തികള്‍
2279.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17,
2017-18 സാമ്പത്തിക
വര്‍ഷങ്ങളിലും 2018-19
സാമ്പത്തിക
വര്‍ഷത്തില്‍
നാളിതുവരെയും കിഫ്ബി
വഴി തലശ്ശേരി
നിയോജകമണ്ഡലത്തിലെ
ഏതെല്ലാം
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്‍കിയിട്ടുണ്ടെന്നും
ആയതിന് അനുവദിച്ച തുക
എത്രയെന്നും
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
വര്‍ഷങ്ങളില്‍ കിഫ്ബി
മുഖാന്തിരം ഭരണാനുമതി
ലഭിച്ച പ്രവൃത്തികളുടെ
നിലവിലുള്ള അവസ്ഥ
എന്താണെന്ന്
വ്യക്തമാക്കാമോ?
കൊല്ലം
മണ്ഡലത്തിലെ കിഫ്ബി
പ്രവൃത്തികള്‍
2280.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
കൊല്ലം
നിയോജകമണ്ഡലത്തില്‍
കിഫ്ബിയില്‍
ഉള്‍പ്പെടുത്തി
സാമ്പത്തിക അനുമതി
നല്കിയ പ്രവൃത്തികള്‍
ഏതൊക്കെയാണ്; വിശദാംശം
ലഭ്യമാക്കുമോ?
കിഫ്ബിയില്‍
ഉള്‍പ്പെടുത്തിയിട്ടുളള
പ്രവൃത്തികള്‍
2281.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോതമംഗലം
മണ്ഡലത്തിലെ, കിഫ്ബി
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുളള
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വിശദമാക്കാമോ;
(ബി)
ഇതില്‍
എത്ര പ്രവൃത്തികള്‍ക്ക്
കിഫ്ബിയുടെ അംഗീകാരം
ലഭ്യമായിട്ടുണ്ട് എന്ന്
വ്യക്തമാക്കാമോ;
(സി)
കിഫ്ബി
അംഗീകാരം ലഭ്യമായ
പ്രവൃത്തികളുടെ നിലവിലെ
സ്ഥിതി
വ്യക്തമാക്കാമോ;
(ഡി)
മുഴുവന്‍
പ്രവൃത്തികള്‍ക്കും
വേഗത്തില്‍ അനുമതി
ലഭ്യമാക്കി
സമയബന്ധിതമായി
പ്രവൃത്തി
ആരംഭിക്കുന്നതിന്
ആവശ്യമായ നടപടി
സ്വീകരിക്കുമോ?
തിരുവനന്തപുരം
ജില്ലയില്‍ കിഫ്ബി
മുഖാന്തിരമുളള പദ്ധതികള്‍
2282.
ശ്രീ.സി.
ദിവാകരന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്ന
ശേഷം തിരുവനന്തപുരം
ജില്ലയില്‍ കിഫ്ബി
മുഖാന്തിരം എത്ര
പദ്ധതികള്‍ക്ക്
അംഗീകാരം നല്‍കിയെന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പദ്ധതികളുടെ തുകയും
നിലവിലെ സ്ഥിതിയും
വ്യക്തമാക്കുമോ;
(സി)
നെടുമങ്ങാട്
നിയോജകമണ്ഡലത്തില്‍
പ്രഖ്യാപിച്ച കിഫ്ബി
പദ്ധതികളുടെ നിലവിലെ
സ്ഥിതി വ്യക്തമാക്കുമോ?
എല്‍.എ.സി.-എ.ഡി.എസ്.
പോര്‍ട്ടല്‍ സംവിധാനം
2283.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തിക
വര്‍ഷത്തിലേക്ക്
നിയമസഭാ സാമാജികര്‍
സമര്‍പ്പിച്ചിട്ടുള്ള
ആസ്തി വികസന പദ്ധതിയുടെ
പുരോഗതി
വിലയിരുത്തുവാന്‍
നിലവില്‍ എന്തെല്ലാം
സംവിധാനങ്ങളാണ്
ഉള്ളതെന്ന്
വ്യക്കമാക്കാമോ;
(ബി)
മുന്‍സാമ്പത്തിക
വര്‍ഷങ്ങളില്‍
നടപ്പിലാക്കിയ
എല്‍.എ.സി.-എ.ഡി.എസ്.
പോര്‍ട്ടല്‍ സംവിധാനം
നിലവില്‍ കാര്യക്ഷമമായി
പ്രവര്‍ത്തിക്കുന്നുണ്ടോ
എന്ന് അറിയിക്കുമോ;
(സി)
2018
-19 സാമ്പത്തിക
വര്‍ഷത്തില്‍
എം.എല്‍.എ.മാര്‍
നല്കിയ പദ്ധതികളുടെ
പുരോഗതി
വിലയിരുത്തുന്നതിനുവേണ്ടി
പോര്‍ട്ടല്‍ സംവിധാനം
സജ്ജമാക്കുവാന്‍ നടപടി
സ്വീകരിക്കുമോ എന്ന്
വ്യക്തമാക്കുമോ?
ആസ്തി
വികസന ഫണ്ട്
2284.
ശ്രീ.റോജി
എം. ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിയോജകമണ്ഡല
ആസ്തി വികസന ഫണ്ടില്‍
നിന്നും എത്ര തുകയുടെ
ഭരണാനുമതി 2019 ജനുവരി
15നകം
നല്‍കിയിട്ടുണ്ട്;
നിയോജകമണ്ഡലാടിസ്ഥാനത്തില്‍
ഇത് സംബന്ധിച്ച കണക്ക്
വ്യക്തമാക്കുമോ;
(ബി)
2019
മാര്‍ച്ച് 31-ന് മുമ്പ്
ചെലവഴിക്കപ്പെടാത്ത തുക
അടുത്ത സാമ്പത്തിക
വര്‍ഷത്തില്‍
ചെലവഴിക്കുന്നതിന്
എന്തെങ്കിലും
തടസ്സമുണ്ടോ;
(സി)
ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭ്യമാക്കി
എം.എല്‍.എ.മാര്‍
നിര്‍ദ്ദേശിച്ച
പ്രവൃത്തികള്‍
സമയബന്ധിതമായി
പൂര്‍ത്തിയാക്കുവാന്‍
സ്വീകരിച്ചിട്ടുള്ള
നടപടികള്‍
വ്യക്തമാക്കാമോ?
ആസ്തി
വികസന പദ്ധതി
2285.
ശ്രീ.എ.എം.
ആരിഫ് :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2017-18
സാമ്പത്തിക വര്‍ഷത്തെ
നിയോജക മണ്ഡല ആസ്തി
വികസന പദ്ധതിയില്‍,
അരൂര്‍ എം.എല്‍.എ.
നിര്‍ദ്ദേശിച്ച്
ഭരണാനുമതി ലഭിച്ച്
ടെണ്ടര്‍ നടപടികള്‍
പൂര്‍ത്തീകരിച്ച
പ്രവൃത്തികളുടെ
ടെണ്ടര്‍
എക്സസ്/ടെണ്ടര്‍
സേവിംഗ്സ് എത്രയാണെന്ന്
വിശദമാക്കാമോ?
വൈക്കം
മണ്ഡലത്തില്‍ നടപ്പിലാക്കിയ
പദ്ധതികള്‍
2286.
ശ്രീമതി
സി.കെ. ആശ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2011-12, 2012-13,
2013-14,
2014-15,2015-16 എന്നീ
സാമ്പത്തിക
വര്‍ഷങ്ങളില്‍ വൈക്കം
നിയോജക മണ്ഡലത്തില്‍
എം.എൽ.എ. ആസ്തി വികസന
ഫണ്ട് ഉപയോഗിച്ച്
നടപ്പിലാക്കിയ
പദ്ധതികളുടെ വിശദവിവരം
നല്‍കുമോ;
(ബി)
2007-08,
2008-09, 2009-10,
2010-11 എന്നീ
വര്‍ഷങ്ങളില്‍ വൈക്കം
നിയോജകമണ്ഡലത്തില്‍
എം.എൽ.എ. ആസ്തിവികസന
ഫണ്ട് ഉപയോഗിച്ച്
നടപ്പിലാക്കിയ
പദ്ധതികളുടെ വിശദവിവരം
നല്‍കാമോ;
(സി)
ആസ്തി
വികസന ഫണ്ട് ഉപയോഗിച്ച്
സ്കൂള്‍ ബസ്,
ആംബുലന്‍സ് തുടങ്ങിയ
വാഹനങ്ങള്‍
വാങ്ങുന്നതിനുള്ള
നടപടിക്രമങ്ങളുടെ
വിശദവിവരങ്ങള്‍
നല്‍കുമോ?
പ്രാദേശിക
വികസന ഫണ്ട്
2287.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തിക വര്‍ഷത്തെ
മങ്കട
നിയോജകമണ്ഡലത്തിലെ
എം.എല്‍.എ. പ്രാദേശിക
വികസന ഫണ്ടിനായി
നല്കിയ ശിപാര്‍ശകളില്‍
എത്ര എണ്ണത്തിന്
ഭരണാനുമതി
നല്‍കിയിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ശിപാര്‍ശ
നല്കിയ
പ്രവര്‍ത്തികളുടെ
എസ്റ്റിമേറ്റ്
ലഭ്യമായിട്ടുണ്ടോ;
ഇല്ലെങ്കില്‍
സമയബന്ധിതമായി
എസ്റ്റിമേറ്റ്
തയ്യാറാക്കി ഭരണാനുമതി
നല്‍കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ?
ആലത്തൂര്‍
നിയോജകമണ്ഡലത്തിലെ ആസ്തി
വികസന ഫണ്ടിലെ
പ്രവൃത്തികളുടെ പുരോഗതി
2288.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തിക വര്‍ഷം
ആലത്തൂര്‍
നിയോജകമണ്ഡലത്തിനായി
ശിപാര്‍ശ ചെയ്ത ആസ്തി
വികസന ഫണ്ടിലെ
പ്രവൃത്തികളുടെ പുരോഗതി
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവൃത്തികളില്‍ എത്ര
എണ്ണത്തിന് ഡി.പി.ആര്.
തയ്യാറാക്കി
സമര്‍പ്പിച്ചിട്ടുണ്ട്;
വകുപ്പ് തിരിച്ച്
വിശദാംശങ്ങള്‍
നല്‍കാമോ;
(സി)
പ്രസ്തുത
പ്രവൃത്തികള്‍ക്ക്
ഭരണാനുമതി
നല്കുന്നതിനാവശ്യമായ
സത്വര നടപടികള്‍
സ്വീകരിക്കാമോ;
അറിയിക്കുമോ?
മാവേലിക്കര
നിയമസഭാമണ്ഡലം ആസ്തി വികസന
പദ്ധതികള്‍
2289.
ശ്രീ.ആര്.
രാജേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2014-15
മുതല്‍ 2017-18 വരെയും
2018-19 ല്‍
നാളിതുവരെയും
മാവേലിക്കര
നിയമസഭാമണ്ഡലം ആസ്തി
വികസന പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഭരണാനുമതി ലഭിച്ച
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി)
ഈ
പ്രവൃത്തികളില്‍ ഇനിയും
ആരംഭിക്കാനുള്ളതും
പൂര്‍ത്തീകരിക്കാനുള്ളതുമായ
പ്രവൃത്തികള്‍
എതൊക്കെയെന്ന്
വിശദമാക്കുമോ;
(സി)
ഭരണാനുമതി
ലഭിച്ചിട്ടും
നാളിതുവരെയായി
പ്രവൃത്തികള്‍
ആരംഭിക്കുവാന്‍
കഴിയാത്തതിന്റെ കാരണം
വിശദമാക്കുമോ;
(ഡി)
പ്രസ്തുത
പ്രവൃത്തികള്‍
അടിയന്തരമായി
ആരംഭിക്കുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ;
വിശദമാക്കുമോ?
ആസ്തിവികസന
പദ്ധതിയിലുള്‍പ്പെടുത്തി
ഒറ്റപ്പാലം
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കുന്ന
പ്രവൃത്തികള്‍
2290.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ആസ്തിവികസന
പദ്ധതിയിലുള്‍പ്പെടുത്തി
ഒറ്റപ്പാലം
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കുന്നതിനായി
2015-16, 2016-17,
2017-18, 2018-19 എന്നീ
വര്‍ഷങ്ങളില്‍
നിര്‍ദ്ദേശിക്കപ്പെട്ടതും
ഭരണാനുമതി ലഭിച്ചതും
പൂര്‍ത്തീകരിച്ചതുമായ
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ?
നിയോജകമണ്ഡല
ആസ്തി വികസന നിധി
2291.
ശ്രീ.എം.
മുകേഷ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിയോജകമണ്ഡല
ആസ്തി വികസന നിധി
വിനിയോഗിച്ച് പൊതു
മരാമത്ത് വകുപ്പ് മുഖേന
നടപ്പാക്കുന്ന
ഡെപ്പോസിറ്റ്
പ്രവൃത്തികളുടെ
ഡെപ്പോസിറ്റ് തുക
മുന്‍കൂറായി ഗുണഭോക്തൃ
വകുപ്പുകളില്‍ നിന്നും
പൊതുമരാമത്ത് വകുപ്പിന്
നല്‍കിയതിന് ശേഷം
മാത്രമേ ടെന്‍ഡര്‍
നടപടികള്‍
ആരംഭിക്കുകയുള്ളു
എന്നതിനാല്‍ ടെന്‍ഡര്‍
നടപടികളില്‍ ഉണ്ടാകുന്ന
കാലതാമസം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത് ഒഴിവാക്കുന്നതിന്
നടപടി സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ?
ആസ്തി
വികസന ഫണ്ട്
2292.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ആസ്തി വികസന ഫണ്ടിന്റെ
ഭാഗമായി വിവിധ
സര്‍ക്കാര്‍/പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്ക്
നല്കുന്ന
പ്രവൃത്തികളുടെ
നടത്തിപ്പിന്റെ ഭാഗമായി
ഭരണാനുമതി,
സാങ്കേതികാനുമതി
എന്നിവക്ക് ശേഷം
പ്രവൃത്തി
ആരംഭിക്കുന്നതിന്
മുമ്പ് 20 ശതമാനം
മൊബിലൈസേഷന്‍
അഡ്വാന്‍സ്
അനുവദിക്കുന്നതിന്
നിലവില്‍ തടസ്സമുണ്ടോ;
(ബി)
മൊബിലൈസേഷന്‍
അഡ്വാന്‍സ്
സര്‍ക്കാര്‍/പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്ക്
നല്‍കുന്നതിനുള്ള
മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
(സി)
2018-19
ല്‍ എം.എല്‍.എ.
ആസ്തിവികസന ഫണ്ടിന്റെ
ഭാഗമായി പൊതുമേഖലാ
സ്ഥാപനങ്ങള്‍ക്ക്
മൊബിലൈസേഷന്‍
അഡ്വാന്‍സ്
നല്‍കിയതിന്റെ
വിശദാംശങ്ങള്‍
മണ്ഡലാടിസ്ഥാനത്തില്‍
നല്‍കാമോ?
ലൈബ്രറികള്‍ക്ക്
കെട്ടിടം നിര്‍മ്മിക്കാന്‍
എം.എല്‍.എ. പ്രാദേശിക വികസന
ഫണ്ട് ഉപയോഗിക്കാന്‍ അനുമതി
2293.
ശ്രീ.കെ.കുഞ്ഞിരാമന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
എം.എല്‍.എ.എസ്.ഡി.എഫ്.-ല്‍
ഉള്‍പ്പെടുത്തി സംസ്ഥാന
ലൈബ്രറി കൗണ്‍സിലിന്റെ
അഫിലിയേഷനുള്ള
ലൈബ്രറികള്‍ക്ക്
കെട്ടിടം
നിര്‍മ്മിക്കുന്നതിനും
റീഡിങ്ങ് റൂം
നിര്‍മ്മിക്കുന്നതിനും
മുന്‍കാലങ്ങളില്‍
അനുമതി നല്കിയ വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദാംശങ്ങള്‍
അറിയിക്കാമോ;
(ബി)
ധനകാര്യ
വകുപ്പിന്റെ
എന്‍.സി.ബി.1/2018/ധന
(926055) നമ്പര്‍ കത്ത്
പ്രകാരം സര്‍ക്കാര്‍/
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ക്ക്
കീഴിലല്ലാത്ത
ലൈബ്രറികള്‍ക്ക്
എം.എല്‍.എ. പ്രാദേശിക
വികസന ഫണ്ട് നല്കാന്
പാടില്ല എന്ന
നിര്‍ദ്ദേശം
നല്കിയിടുണ്ടോ;
(സി)
ലൈബ്രറി
കൗണ്‍സിലിന്റെ
അഫിലിയേഷനുള്ള
നാട്ടിന്‍പുറങ്ങളിലെ
ലൈബ്രറികള്‍ക്ക്
കെട്ടിടം
നിര്‍മ്മിക്കാന്‍
എസ്.ഡി.എഫ്-ല്‍ നിന്ന്
തുക അനുവദിക്കുന്നതിന്
ഈ നിര്‍ദ്ദേശം തടസ്സമായ
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
എങ്കില്‍
ലൈബ്രറി കൗണ്‍സിലിന്റെ
അഫിലിയേഷനുള്ള
ലൈബ്രറികള്‍ക്കും
എസ്.ഡി.എഫ്-ല്‍ നിന്ന്
കെട്ടിടം
നിര്‍മ്മിക്കുന്നതിന്
അനുമതി നല്കുന്ന
കാര്യം പരിഗണിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ?
കരാറുകാര്‍ക്ക്
നല്‍കാനുളള കുടിശ്ശിക
2294.
ശ്രീ.അന്‍വര്‍
സാദത്ത് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇറിഗേഷന്‍,
പി.ഡബ്ല്യൂ.ഡി.
തുടങ്ങിയ വകുപ്പുകളിലെ
കരാറുകാര്‍ക്ക്
കൊടുത്ത്
തീര്‍ക്കാനുള്ള
കുടിശ്ശിക ഏറ്റവും
പുതിയ കണക്കനുസരിച്ച്
എത്രയാണെന്ന്
വെളിപ്പെടുത്തുമോ;
(ബി)
ഈ
കുടിശ്ശികകള്‍
കൊടുത്ത്
തീര്‍ക്കുന്നതിന് എന്ത്
നടപടിയാണ്
സ്വീകരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കുമോ?
പ്രളയത്തില്‍
നാശനഷ്ടമുണ്ടായ റോഡുകള്‍
പുനരുദ്ധരിക്കാന്‍
നബാര്‍ഡിന്റെ സഹായം
2295.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയത്തില്‍
നാശനഷ്ടമുണ്ടായ
സംസ്ഥാനത്തെ റോഡുകള്‍
പുനരുദ്ധരിക്കാന്‍
നബാര്‍ഡിന്റെ സഹായം
സര്‍ക്കാര്‍
തേടിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ഉണ്ടെങ്കില്‍
എത്ര കോടി രൂപയുടെ
സഹായമാണ്
അഭ്യര്‍ത്ഥിച്ചതെന്നും
എത്ര രൂപയാണ് ഓരോ
നിയോജകമണ്ഡലത്തിനും/ജില്ലയ്ക്കും
ലഭിക്കാനായി നടപടി
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്നുമുള്ള
വിശദവിവരം അറിയിക്കുമോ;
(സി)
പ്രസ്തുത
നടപടി ഇപ്പോള്‍ ഏത്
ഘട്ടത്തിലാണെന്ന്
അറിയിക്കുമോ?
ശമ്പള
പരിഷ്കരണ കമ്മീഷന്
2296.
ശ്രീ.എം.ഉമ്മര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ജീവനക്കാര്‍ക്കും
അധ്യാപര്‍ക്കും 2019
ജൂലായ് 1 മുതല്‍
പ്രാബല്യത്തില്‍ വരേണ്ട
പതിനൊന്നാം ശമ്പള
പരിഷ്ക്കരണത്തിനായി
കമ്മീഷനെ നിയമിക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍ നിയമന
നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോ;
(ബി)
പ്രസ്തുത
കമ്മീഷനെ നിയമിക്കുന്ന
കാര്യത്തില്‍
നിയമപരമായോ
സാങ്കേതികപരമായോ
നയപരമായോ എന്തെങ്കിലും
പ്രതിബന്ധങ്ങളുണ്ടോ;
വിശദമാക്കാമോ;
(സി)
കുടിശ്ശികയായ
ക്ഷാമബത്ത നല്കുന്ന
കാര്യത്തില്‍
സര്‍ക്കാര്‍
പരിശോധനകള്‍
പൂര്‍ത്തീകരിച്ചിട്ടുണ്ടോ;
വിശദമാക്കാമോ?
പഞ്ചിംഗ്
സംവിധാനം സ്പാര്‍ക്കുമായി
ബന്ധിപ്പിക്കുവാന്‍ നടപടി
2297.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍,
അര്‍ദ്ധ സര്‍ക്കാര്‍
സ്ഥാപനങ്ങളില്‍
സ്പാര്‍ക്കുമായി
ബന്ധിപ്പിച്ചുള്ള
പഞ്ചിംഗ് സംവിധാനം
സംസ്ഥാനം ഒട്ടാകെയുള്ള
സ്ഥാപനങ്ങളില്‍
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമാേ എന്ന്
വ്യക്തമാക്കുമോ;
(ബി)
സര്‍ക്കാര്‍
ശമ്പളവും ഗ്രാന്റും
വാങ്ങുന്ന എയ്ഡഡ്
സ്കൂളുകള്‍,
കാേളേജുകള്‍
എന്നിവിടങ്ങളിലും
പ്രസ്തുത സംവിധാനം
നടപ്പിലാക്കാന്‍ നടപടി
സ്വീകരിക്കുമാേ എന്ന്
അറിയിക്കാമോ?
പങ്കാളിത്ത
പെന്ഷന് പദ്ധതി
2298.
ശ്രീ.വി.
അബ്ദുറഹിമാന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പങ്കാളിത്ത
പെന്ഷന് പദ്ധതി
പുനഃപരിശോധിക്കുന്നതിന്
നിയോഗിച്ച കമ്മീഷന്റെ
പ്രവര്‍ത്തന പുരോഗതി
അറിയിക്കുമോ;
(ബി)
പ്രസ്തുത
കമ്മീഷന് റിപ്പോര്‍ട്ട്
സമര്‍പ്പിക്കാന്‍
അനുവദിച്ചിരിക്കുന്ന
പരമാവധി കാലയളവ്
എത്രയാണ്;
(സി)
കമ്മീഷന്റെ
ശിപാര്‍ശകള്‍
സ്റ്റാറ്റ്യൂട്ടറി
പെന്ഷന് പദ്ധതിക്ക്
അനുകൂലമായാല്‍
പങ്കാളിത്ത പെന്ഷന്
പദ്ധതി
ഉപേക്ഷിക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
പങ്കാളിത്ത
പെന്ഷന് ജീവനക്കാര്‍ക്ക്
നല്കുന്ന ആനുകൂല്യങ്ങള്‍
2299.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
അദ്ധ്യാപകര്‍ക്കും
ഏര്‍പ്പെടുത്തിയ
പങ്കാളിത്ത പെന്ഷന്
പദ്ധതി
പുന:പരിശോധിക്കുമെന്ന
വാഗ്ദാനം
പാലിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(ബി)
പങ്കാളിത്ത
പെന്ഷന് പദ്ധതി
പിന്‍വലിക്കുന്നത്
സംബന്ധിച്ച് നാളിതുവരെ
സ്വീകരിച്ച നടപടികള്‍
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍ കാലയളവില്‍
ഏതെങ്കിലും മേഖലകളില്‍
പുതുതായി പങ്കാളിത്ത
പെന്ഷന് പദ്ധതി
നടപ്പിലാക്കിയിട്ടുണ്ടോയെന്ന്
വിശദമാക്കുമോ;
(ഡി)
സര്‍ക്കാര്‍
ജീവനക്കാരുടെ വിഹിതമായി
ഈ പദ്ധതിയില്‍ ഇതുവരെ
എത്ര തുക
നിക്ഷേപിച്ചുവെന്നും
സര്‍ക്കാര്‍ വിഹിതമായി
ഈ പദ്ധതിയിലേക്ക്
അടയ്ക്കേണ്ട മാസവിഹിതം
എത്രയാണെന്നും
അറിയിക്കുമോ; പദ്ധതി
ആരംഭിച്ച 2013-ല്‍
പ്രതിമാസം
അടയ്ക്കേണ്ടിയിരുന്ന
സര്‍ക്കാര്‍ വിഹിതം
എത്രയായിരുന്നുവെന്ന്
അറിയിക്കാമോ;
(ഇ)
പങ്കാളിത്ത
പെന്ഷന് പദ്ധതി
നടപ്പിലാക്കിയ കേന്ദ്ര
സര്‍ക്കാരും മറ്റിതര
സംസ്ഥാന സര്‍ക്കാരുകളും
പങ്കാളിത്ത പെന്ഷന്
പദ്ധതിയില്‍
അംഗങ്ങളായിട്ടുള്ള
ജീവനക്കാര്‍ക്ക്
നല്കുന്ന മറ്റ്
ആനുകൂല്യങ്ങള്‍
എന്തെല്ലാമാണെന്ന്
അറിയിക്കുമോ; അവയില്‍
ഏതെല്ലാമാണ് പങ്കാളിത്ത
പെന്ഷന് വാങ്ങുന്ന
സംസ്ഥാന
ജീവനക്കാര്‍ക്ക്
നല്‍കുന്നതെന്ന്
വെളിപ്പെടുത്തുമോ;
(എഫ്)
കേന്ദ്ര
സര്‍ക്കാരും മറ്റിതര
സംസ്ഥാന സര്‍ക്കാരുകളും
നല്കുന്ന രീതിയില്‍
ഡി.സി.ആര്.ജി.
അടക്കമുള്ള മറ്റ്
പെന്ഷന്
ആനുകൂല്യങ്ങളും
പങ്കാളിത്ത പെന്ഷന്
വാങ്ങുന്ന സംസ്ഥാന
ജീവനക്കാര്‍ക്ക് കൂടി
അടിയന്തരമായി
അനുവദിക്കുന്നതിന്
നടപടി സ്വീകരിക്കുമോ;
വ്യക്തമാക്കുമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ ഭവന വായ്പ
2300.
ശ്രീ.ഒ.
രാജഗോപാല്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാരുടെ ഭവന വായ്പ
ലഭിയ്ക്കുന്നില്ല എന്ന
പരാതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ആയത് പരിഹരിയ്ക്കുവാന്‍
അടിയന്തര നടപടി
സ്വീകരിയ്ക്കുമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ ചികിത്സയ്ക്ക്
ഇന്‍ഷുറന്‍സ് പരിരക്ഷ
2301.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാരുടെ ചികിത്സാ
ചെലവുകള്‍ക്ക്
ഇന്‍ഷുറന്‍സ് പരിരക്ഷ
നല്‍കുന്നതിനായി
പ്രത്യേക പദ്ധതി
നടപ്പാക്കാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ വിശദാംശം
ലഭ്യമാക്കാമോ;
(ബി)
പ്രതിമാസം
എത്ര രൂപ വീതമാണ്
ജീവനക്കാരുടെ
ശമ്പളത്തില്‍ നിന്നും
ഈടാക്കാന്‍
നിശ്ചയിച്ചിരിക്കുന്നത്;
ഇതിന് പ്രത്യേക സ്ലാബ്
ഉണ്ടോ; എത്ര രൂപ
വരെയാണ് പ്രസ്തുത
പദ്ധതിയില്‍ നിന്നും
ചികിത്സാ ആനുകൂല്യമായി
ലഭിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
സര്‍ക്കാര്‍
ജീവനക്കാരുടെ ആശ്രിതര്‍
എന്ന നിലയില്‍
ആര്‍ക്കൊക്കെയാണ്
ചികിത്സാ
ഇന്‍ഷുറന്‍സിന്റെ
ആനുകൂല്യം ലഭിക്കുക;
ഇത് സംബന്ധിച്ച്
സര്‍ക്കാര്‍
ഉത്തരവായിട്ടുണ്ടെങ്കില്‍
പകര്‍പ്പ്
ലഭ്യമാക്കാമോ?
സര്‍ക്കാര്‍
ജീവനക്കാര്‍ക്കുള്ള ആരോഗ്യ
ഇന്‍ഷ്വറന്‍സ് പദ്ധതി
2302.
ശ്രീ.കെ.ഡി.
പ്രസേനന്‍ :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാര്‍ക്കുള്ള
ആരോഗ്യ ഇന്‍ഷ്വറന്‍സ്
പദ്ധതി
നടപ്പിലാക്കുന്നതിനുള്ള
നടപടികള്‍
എത്രത്തോളമായി എന്ന്
വിശദീകരിക്കുമോ?
സര്‍ക്കാര്‍
ജീവനക്കാര്‍ക്കുള്ള
ക്ഷാമബത്ത കുടിശ്ശിക
2303.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്തെ
സര്‍ക്കാര്‍
ജീവനക്കാര്‍ക്ക് അവസാനം
ക്ഷാമബത്ത നല്‍കിയത്
എന്നാണ്; ഇതിന്റെ
വിശദാംശം നല്കുമാേ;
(ബി)
ഒരു
വര്‍ഷം കഴിഞ്ഞിട്ടും
ക്ഷാമബത്ത നല്‍കാതെ
നീട്ടികാെണ്ടു
പാേകുന്നതിന്റെ കാരണം
എന്താണെന്ന്
വ്യക്തമാക്കുമാേ;
(സി)
അടിയന്തരമായി
ക്ഷാമബത്ത കുടിശ്ശിക
നല്കുവാന് നടപടി
സ്വീകരിക്കുമാേ;
ഇതിന്റെ വിശദാംശം
നല്കുമാേ?
ഡെപ്യൂട്ടേഷന്
നിയമന വ്യവസ്ഥയില്‍ ഇളവ്
2304.
ശ്രീ.വി.കെ.ഇബ്രാഹിം
കുഞ്ഞ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജില്ലാ
പഞ്ചായത്തുകളില്‍
നിലവിലുള്ള
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റ് ഗ്രേഡ്-II
തസ്തികയില്‍
ഡെപ്യൂട്ടേഷന് വഴി
നിയമനത്തിന് ആവശ്യമായ
ജീവനക്കാരെ ലഭിക്കാത്ത
സാഹചര്യത്തില്‍
ഉയര്‍ന്ന ശമ്പള
സ്കെയിലിലുള്ള
കോണ്‍ഫിഡന്‍ഷ്യല്‍
അസിസ്റ്റന്റുമാരെ
പ്രസ്തുത തസ്തികകളില്‍
ഡെപ്യൂട്ടേഷന്
വ്യവസ്ഥയില്‍
നിയമിക്കുന്നതിന്
ധനകാര്യ വകുപ്പിന്റെ
28.11.2013ലെ
580/2013/ധന നമ്പര്‍
ഉത്തരവിലെ
വ്യവസ്ഥകളില്‍ ഇളവ്
നല്കുന്ന കാര്യം
പരിശോധിച്ചിട്ടുണ്ടോ;
(ബി)
എങ്കില്‍
അപ്രകാരം ഇളവ്
അനുവദിച്ചുകൊണ്ടുള്ള
ഉത്തരവ്
പുറപ്പെടുവിച്ചിട്ടുണ്ടോ;
വിശദാംശം
വ്യക്തമാക്കുമോ?
വിദ്യാഭ്യാസ
വായ്പ തിരിച്ചടവ് പദ്ധതി
2305.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വിദ്യാഭ്യാസ
വായ്പ തിരിച്ചടവ്
പദ്ധതി പ്രകാരം ഇതേവരെ
എത്ര പേര്‍ക്കാണ്
ആനുകൂല്യങ്ങള്‍
ലഭ്യമാക്കിയിട്ടുള്ളത്;
ഇതിന്റെ ജില്ല
തിരിച്ചുള്ള കണക്ക്
ലഭ്യമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതി പ്രകാരം
ഗുണഭോക്താവായി
തെരഞ്ഞെടുക്കപ്പെട്ട
പലര്‍ക്കും ബാങ്കില്‍
നിന്നും വായ്പാത്തുക
തിരിച്ചടയ്ക്കണമെന്നും
ഇല്ലെങ്കില്‍ ജപ്തി
ചെയ്യുമെന്നും
അറിയിച്ചുക്കൊണ്ടുള്ള
കത്തുകള്‍
ലഭിക്കുന്നതായി പരാതി
കിട്ടിയിട്ടുണ്ടോ എന്ന്
വ്യക്തമാക്കുമോ;
(സി)
ധനകാര്യ
വകുപ്പിന്റെ
നിര്‍ദ്ദേശങ്ങള്‍
അനുസരിച്ച് അര്‍ഹതയുള്ള
ഗുണഭോക്താക്കളുടെ
വിവരങ്ങള്‍ ബാങ്കുകള്‍
യഥാസമയം സര്‍ക്കാരിനെ
അറിയിക്കാതിരുന്നതുമൂലം
ആനുകൂല്യം
ലഭിക്കാതിരുന്ന
ആളുകള്‍ക്ക് ആനുകൂല്യം
ലഭ്യമാക്കാന്‍
എന്തെങ്കിലും പ്രത്യേക
പാക്കേജ് നടപ്പാക്കാന്‍
ഉദ്ദേശിക്കുന്നുണ്ടോ
എന്ന് അറിയിക്കുമോ;
(ഡി)
ഈ
പദ്ധതിയുടെ അറിയിപ്പ്
ഗുണഭോക്താക്കള്‍ക്ക്
നല്കുന്നതില്
ബാങ്കുകള്‍ വരുത്തിയ
വീഴ്ചമൂലം പദ്ധതിയില്‍
അപേക്ഷ
നല്കാതിരുന്നവര്ക്കായി
പുതുതായി അപേക്ഷ
നല്കാന് എന്തെങ്കിലും
നടപടി സ്വീകരിക്കാമോ;
വിശദാംശം ലഭ്യമാക്കാമോ?
വിദ്യാഭ്യാസ
വായ്പ തിരിച്ചടവ് പദ്ധതി മുഖേന
ധന സഹായം ലഭിച്ചവര്‍
2306.
ശ്രീ.എ.
എന്‍. ഷംസീര്‍
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
വിദ്യാഭ്യാസ
വായ്പ തിരിച്ചടവ്
പദ്ധതി മുഖേന ഈ
സര്‍ക്കാരിന്റെകാലത്ത്
എത്രപേര്‍ക്ക് ധന സഹായം
ലഭിച്ചിട്ടുണ്ടെന്ന്
അറിയിക്കാമോ;
ആയതിനുവേണ്ടി ഇതുവരെ
എത്ര കോടി രൂപ
ചെലവഴിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
പദ്ധതി അടങ്കല്‍ തുക
2307.
ശ്രീ.അനൂപ്
ജേക്കബ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018
-19 സാമ്പത്തിക
വര്‍ഷത്തെ സംസ്ഥാന
പദ്ധതി അടങ്കല്‍ തുക
എത്രയാണെന്ന്
അറിയിക്കാമാേ;
(ബി)
പ്രളയത്തിന്റെ
പശ്ചാത്തലത്തില്‍
വാര്‍ഷിക പദ്ധതി എത്ര
ശതമാനം വീതമാണ്
വെട്ടിക്കുറയ്ക്കാന്‍
തീരുമാനിച്ചിട്ടുള്ളത്;
വകുപ്പ് തിരിച്ചുള്ള
കണക്ക് ലഭ്യമാക്കുമാേ;
(സി)
വാര്‍ഷിക
പദ്ധതിച്ചെലവ്
നാളിതുവരെ എത്രയാണെന്ന
വിവരം വകുപ്പ് തിരിച്ച്
ലഭ്യമാക്കുമാേ?
ടാക്സ്
കാേര്ണറുകള്
2308.
ശ്രീ.എന്‍.
ഷംസുദ്ദീന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17
-ലെ പുതുക്കിയ
ബഡ്ജറ്റില്‍ നികുതി
ഭരണത്തെ സംബന്ധിച്ച
വിവരങ്ങള്‍
ലഭ്യമാക്കുവാന്‍
വകുപ്പിന്റെ എല്ലാ
ജില്ല ആസ്ഥാനങ്ങളിലും
സംസ്ഥാന ആസ്ഥാനത്തും
ടാക്സ് കാേര്ണറുകള്
ആരംഭിക്കുവാന്‍ വേണ്ടി
2.5 കാേടി രൂപ
വകയിരുത്തിയിരുന്നോ;
(ബി)
എങ്കില്‍
ഇപ്രകാരം പ്രസ്തുത
ടാക്സ് കാേര്ണറുകള്
എവിടെയെല്ലാം
ആരംഭിച്ചിട്ടുണ്ട്;
ഇതിന്റെ വിശദാംശം
നല്കുമാേ?
വാര്‍ഷിക
പദ്ധതി ചെലവ് കൂട്ടാന്‍
പ്രത്യേക ഉത്തരവ്
2309.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നടപ്പ്
സാമ്പത്തിക വര്‍ഷം
വാര്‍ഷിക പദ്ധതിക്കായി
എത്ര കോടി രൂപയാണ്
നീക്കിവെച്ചതെന്ന്
വെളിപ്പെടുത്തുമോ;
(ബി)
വാര്‍ഷിക
പദ്ധതിയില്‍ നാളിതുവരെ
എത്ര കോടി രൂപ ഓരോ
വകുപ്പുകളും
ചെലവഴിച്ചെന്ന്
വിശദമാക്കുമോ;
(സി)
വാര്‍ഷിക
പദ്ധതിയില്‍ 2019
മാര്‍ച്ച് 31-നകം എന്തു
തുക ചെലവിടണമെന്നാണ്
നിഷ്ക്കര്ഷിച്ചതെന്ന്
വെളിപ്പെടുത്തുമോ;
(ഡി)
വാര്‍ഷിക
പദ്ധതിയുടെ ചെലവ്
കൂട്ടാന്‍ എന്തെങ്കിലും
പ്രത്യേക ഉത്തരവുകള്‍
ഇറക്കിയിട്ടുണ്ടോ;
എങ്കില്‍ ആയതിന്റെ
പകര്‍പ്പ്
ലഭ്യമാക്കാമോ;
(ഇ)
പ്രസ്തുത
ഉത്തരവുകളിലെ പ്രധാന
നിര്‍ദ്ദേശങ്ങള്‍
വിശദമാക്കാമോ?
വാമനപുരം
മണ്ഡലത്തിലെ പദ്ധതികള്‍
2310.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
2016-17,2017-18,
2018-19 വാര്‍ഷിക
ബജറ്റുകളില്‍ നിന്നും
വാമനപുരം മണ്ഡലത്തില്‍
അനുവദിച്ച പദ്ധതികളുടെ
വിശദാംശങ്ങള്‍ ഓരാേ
പദ്ധതിക്കും അനുവദിച്ച
തുകയുടെ വിവരങ്ങള്‍
സഹിതം വിശദീകരിക്കാമാേ;
(ബി)
പ്രസ്തുത
പദ്ധതികളില്‍ ഏതാെക്കെ
പൂര്‍ത്തിയായെന്നും
മറ്റ് പദ്ധതികളുടെ
നിലവിലെ സ്ഥിതിയും
അറിയിക്കാമാേ?
കോതമംഗലം
മണ്ഡലത്തില്‍ ഭരണാനുമതി
ലഭ്യമായ പ്രവൃത്തികള്‍
2311.
ശ്രീ.ആന്റണി
ജോണ്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2016-17,
17-18, 18-19
വര്‍ഷങ്ങളിലെ ബഡ്ജറ്റ്
പ്രൊപ്പോസലുകളില്‍
കോതമംഗലം മണ്ഡലത്തില്‍
ഭരണാനുമതി ലഭ്യമായ
പ്രവൃത്തികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
പ്രവര്‍ത്തികളുടെ
നിലവിലെ സ്ഥിതി
വ്യക്തമാക്കാമോ;
(സി)
ഏതെങ്കിലും
പ്രവൃത്തി ഇനിയും
ആരംഭിക്കുവാന്‍
ഉണ്ടെങ്കില്‍
വേഗത്തില്‍
ആരംഭിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(ഡി)
നിലവില്‍
നടന്നുവരുന്ന ബഡ്ജറ്റ്
പ്രവൃത്തികള്‍
എന്നത്തേക്ക്
പൂര്‍ത്തീകരിക്കുവാന്‍
സാധിക്കും എന്ന്
വ്യക്തമാക്കാമോ?
ഒറ്റപ്പാലം
നിയോജകമണ്ഡലത്തില്‍
നടപ്പിലാക്കിയ പദ്ധതികള്‍
2312.
ശ്രീ.പി.
ഉണ്ണി :
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
2015-2016
മുതല്‍ 2018-2019
വര്‍ഷം നാളിതുവരെ
ഒറ്റപ്പാലം
നിയോജകമണ്ഡലത്തില്‍
ബഡ്ജറ്റില്‍
ഉള്‍പ്പെടുത്തി
നടപ്പിലാക്കിയ
പദ്ധതികളുടെയും
ഭരണാനുമതിയും
പ്രത്യേകാനുമതിയും
നല്‍കിയിട്ടുള്ള
പദ്ധതികളുടെയും
വിശദാംശങ്ങള്‍ വര്‍ഷം
തിരിച്ച് ലഭ്യമാക്കാമോ?
2018-19
ലെ പ്ലാന്‍ ഫണ്ട്
2313.
ശ്രീ.പി.ടി.
തോമസ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19ലെ
പ്ലാന്‍ ഫണ്ടില്‍
നിന്നും പ്രളയാനന്തര
കേരളം
കെട്ടിപ്പടുക്കുന്നതിനായി
ഇരുപത് ശതമാനം കുറവ്
വരുത്തിയിട്ടുണ്ടോ
എന്നറിയിക്കാമോ;
(ബി)
ഉണ്ടെങ്കില്‍
ഈയിനത്തില്‍ ലഭിച്ച തുക
ഉപയോഗപ്പെടുത്തി
എന്തൊക്കെ
പ്രവര്‍ത്തനങ്ങള്‍
ഇതുവരെ
നടത്തിയെന്നതിന്റെ
വിശദാംശം നല്‍കുമോ?
2018-19
ബജറ്റില്‍ പ്രഖ്യാപിച്ച
പദ്ധതികള്‍
2314.
ശ്രീ.ഹൈബി
ഈഡന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19-ലെ
ബജറ്റില്‍ പുതുതായി
നടപ്പാക്കുമെന്ന്
പ്രഖ്യാപിച്ച
പദ്ധതികള്‍
ഏതെല്ലാമായിരുന്നു;
ഇതില്‍ നാളിതുവരെ
ഭരണാനുമതി
നല്കിയിട്ടില്ലാത്ത
പദ്ധതികള്‍ ഏതെല്ലാം;
വിശദമാക്കാമോ;
(ബി)
പ്രസ്തുത
പദ്ധതികളില്‍
ഭരണാനുമതിയും
സാങ്കേതികാനുമതിയും
നല്കിയവ എത്ര എന്ന്
പറയാമോ;
(സി)
ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭിക്കുകയും
നിര്‍വ്വഹണം
ആരംഭിക്കാതിരിക്കുകയും
ചെയ്ത പദ്ധതികള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ?
2018-19
സാമ്പത്തിക വര്‍ഷത്തെ ബജറ്റ്
നിര്‍ദ്ദേശങ്ങള്‍
2315.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2018-19
സാമ്പത്തിക വര്‍ഷത്തെ
ബജറ്റ്
നിര്‍ദ്ദേശങ്ങളില്‍
നടപ്പിലാക്കാന്‍
സാധിക്കാതിരുന്നത്
ഏതൊക്കെയാണെന്ന്
വകുപ്പ് തിരിച്ച്
വെളിപ്പെടുത്തുമോ;
(ബി)
പ്രസ്തുത
വര്‍ഷത്തെ ബജറ്റ്
നിര്‍ദ്ദേശങ്ങളില്‍
ഇതുവരെ നടപ്പിലാക്കിയവ
ഏതൊക്കെയാണെന്ന്
വകുപ്പ് തിരിച്ച്
വ്യക്തമാക്കാമോ?
ശമ്പള
പരിഷ്കരണ അപാകതയുടെ
അടിസ്ഥാനത്തിലുളള റീ-ഓപ്ഷന്
2316.
ശ്രീ.അനില്‍
അക്കര :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2004,
2009 വര്‍ഷങ്ങളിലെ
ശമ്പള പരിഷ്കരണത്തിന്റെ
അപാകതയുടെ
അടിസ്ഥാനത്തില്‍
ഓപ്ഷന് നല്കിയ
ഉദ്യോഗസ്ഥര്‍ക്ക്
ആഡിറ്റ് തടസ്സവാദം
മുഖേന ശമ്പളത്തില്‍
കുറവ് വരുന്ന
സാഹചര്യത്തില്‍ റീ
ഓപ്ഷന് അവസരം നല്കി
ഉത്തരവായിട്ടുണ്ടോ;
(ബി)
ഓഡിറ്റ്
തടസ്സവാദം എഴുതി
ലഭിച്ചാല്‍ റീ ഓപ്ഷന്
അനുമതി ലഭിക്കുമെന്ന്
മനസ്സിലാക്കി
സംഘടനാപരമായി
സ്വാധീനമുപയോഗിച്ച്
വകുപ്പ് തല ഓഡിറ്റ്
ടീമിനെ സ്വാധീനിച്ച്
ഉദ്യോഗസ്ഥര്‍ ഓഡിറ്റ്
തടസ്സവാദം എഴുതി വാങ്ങി
റീ ഓപ്ഷന് അര്‍ഹത നേടി
എന്ന ആക്ഷേപം
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)
ഒരു
ജീവനക്കാരന് ഓഡിറ്റ്
തടസ്സവാദം ഉണ്ടെന്ന
കാരണത്താല്‍ റീ ഓപ്ഷന്
അനുമതി നല്‍കുന്നതും
അതേ തടസ്സവാദമുള്ളതും
റീ ഓപ്ഷന്
അര്‍ഹതയുള്ളതുമായ
മറ്റൊരു ജീവനക്കാരന്റെ
കാര്യം ഓഡിറ്റ്
പരിശോധിച്ചില്ലായെന്ന
കാരണത്താല്‍ റീ ഓപ്ഷന്
അനുമതി
നിഷേധിക്കുന്നുവെന്നതും
അനീതിയായി
കരുതുന്നുണ്ടോ;
(ഡി)
എങ്കില്‍
അര്‍ഹരായ എല്ലാ
ജീവനക്കാര്‍ക്കും 2004,
2009 വര്‍ഷങ്ങളിലെ
ശമ്പള
പരിഷ്ക്കരണത്തിന്റെ
അപാകതകളുടെ
അടിസ്ഥാനത്തില്‍ റീ
ഓപ്ഷന് അനുമതി
നല്കുന്ന കാര്യം
അനുഭാവപൂര്‍വ്വം
പരിശോധിക്കുമോ?
കെട്ടിട
നികുതി വര്‍ദ്ധനവ് സംബന്ധിച്ച
നിവേദനം
2317.
ശ്രീ.പി.ഉബൈദുള്ള
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗാര്‍ഹികേതര
കെട്ടിടങ്ങള്‍ക്ക്
ചുമത്തുന്ന കെട്ടിട
നികുതി ഇരട്ടിയിലധികം
വര്‍ദ്ധിപ്പിച്ച് ആറ്
വര്‍ഷത്തെ കുടിശ്ശിക
സഹിതം നികുതി
ഒടുക്കുവാന്‍
തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങള്‍ ഡിമാന്റ്
നോട്ടീസ് നല്‍കുന്നത്
മൂലം ഉടമകൾക്കുള്ള
പ്രയാസങ്ങൾ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
നികുതി
വര്‍ദ്ധനവ്
പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട്
കേരള ബില്‍ഡിംഗ്
ഓണേഴ്സ് വെല്‍ഫയര്‍
അസോസിയേഷന് സംസ്ഥാന
കമ്മിറ്റി ബഹു.ധനകാര്യ
വകുപ്പ് മന്ത്രിക്ക്
നല്കിയ നിവേദനത്തിന്റെ
അടിസ്ഥാനത്തില്‍
സ്വീകരിച്ച നടപടികള്‍
വിശദീകരിക്കാമോ?
ധനകാര്യ
വകുപ്പില്‍
എം.എല്‍.എ.മാരുടെ കത്തുകള്‍
പരിഗണിക്കുന്നതിലെ അപാകതകള്‍
2318.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
എം.എല്‍.എ.മാര്‍
തങ്ങളുടെ
നിയോജകമണ്ഡലങ്ങളില്‍
ചെയ്യുന്ന
പ്രവൃത്തികള്‍
സംബന്ധിച്ച്
വിശദീകരണങ്ങളോ പ്രത്യേക
അനുമതികളോ ആവശ്യമുള്ള
സാഹചര്യത്തില്‍ ആയതിനെ
സംബന്ധിച്ചുള്ള
കത്തുകള്‍ ബന്ധപ്പെട്ട
സെക്ഷനില്‍ നല്കാന്
പാടില്ല എന്നും ആയത്
ബഹു. ധനകാര്യ വകുപ്പ്
മന്ത്രിക്ക് തന്നെ
നല്‍കണമെന്നും
നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ടോ;
എങ്കില്‍
എന്തുകൊണ്ടെന്ന്
വിശദീകരിക്കുമോ;
(ബി)
ബഹു.മന്ത്രിക്ക്
കത്തുകള്‍ നല്കി
ആയതിന്റെ മിനിറ്റ്സ്
തയ്യാറാക്കി സെക്ഷനില്‍
ആവശ്യമായ തുടര്‍
നടപടികള്‍ നടത്തി
മന്ത്രിക്ക്
സമര്‍പ്പിക്കുമ്പോള്‍
ഉണ്ടാകുന്ന കാലതാമസം
ഒഴിവാക്കുവാന്‍,
ബന്ധപ്പെട്ട
സെക്ഷനുകളില്‍
എം.എല്‍.എ.മാരുടെ
കത്തുകള്‍ വാങ്ങി
പ്രോസസിംഗ് നടത്തി
ബന്ധപ്പെട്ടവര്‍ക്ക്
നല്കുവാന്
നിര്‍ദ്ദേശം നല്‍കുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ധനകാര്യവകുപ്പില്‍
പല സെക്ഷനുകളിലും
എം.എല്‍.എ.മാര്‍
നല്കുന്ന കത്തുകള്‍
സ്വീകരിക്കുന്നില്ല
എന്നും പകരം
മന്ത്രിക്ക്
നല്കുവാന്
നിര്ദ്ദേശിക്കുന്നുവെന്നുമുളള
കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ഡി)
ധനകാര്യ
വകുപ്പില്‍
തീരുമാനമെടുക്കേണ്ട
ചെറിയ കാര്യങ്ങള്‍ക്കും
മറ്റും
എം.എല്‍.എ.മാരുടെ
കത്തുകള്‍
സെക്രട്ടറിമാരെ
അഭിസംബോധന ചെയ്ത്
നല്കുമ്പോള്, ആയത്
ബന്ധപ്പെട്ട സെക്ഷനില്‍
വാങ്ങി തുടര്‍നടപടികള്‍
പൂര്‍ത്തീകരിച്ച്,
മന്ത്രി
കാണേണ്ടതാണെങ്കില്‍
മാത്രം വകുപ്പ്
സെക്രട്ടറി മുഖാന്തിരം
മന്ത്രിക്ക്
അയക്കുവാന്‍
നിര്‍ദ്ദേശം നല്കി
ഉത്തരവാകുമോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടെന്ന്
വിശദീകരിക്കുമോ;
(ഇ)
വകുപ്പുമന്ത്രി
കാണേണ്ടതില്ലാത്ത
കത്തുകള്‍ മന്ത്രിയുടെ
ഓഫീസില്‍ നല്കുവാന്
ബന്ധപ്പെട്ട
സെക്ഷനുകളില്‍ നിന്നും
ആവശ്യപ്പെടരുതെന്ന
നിര്‍ദ്ദേശം നല്‍കുമോ?
കുടുംബശ്രീ
വഴി അല്ലാതെ പ്രളയബാധിതര്‍ക്ക്
വായ്പ പദ്ധതി
2319.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അര്‍ഹരായ
പ്രളയബാധിതര്‍ക്ക്
വീട്ടുപകരണങ്ങള്‍
വാങ്ങുന്നതിനായി
നല്‍കിവരുന്ന വായ്പ,
കുടുംബശ്രീ വായ്പ
കുടിശ്ശികയുടെ പേരില്‍,
ബാങ്കുകള്‍
നിഷേധിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;എങ്കില്‍
ആയത്
നിഷേധിക്കാതിരിക്കാന്‍
ധനകാര്യവകുപ്പ്
നടപടികള്‍
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ബി)
കുടുംബശ്രീ
വഴി അല്ലാതെ
മറ്റേതെങ്കിലും പദ്ധതി
വഴി പ്രളയബാധിതര്‍ക്ക്
വായ്പ ലഭ്യമാക്കാന്‍
ധനകാര്യവകുപ്പ് നടപടി
സ്വീകരിക്കുമോ;
വിശദാംശം നല്‍കാമോ?
പ്രോവിഡന്റ്
ഫണ്ട് പെന്‍ഷണേഴ്സ്
അസോസിയേഷന്റെ നിവേദനം
2320.
ശ്രീ.അടൂര്‍
പ്രകാശ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
പ്രോവിഡന്റ് ഫണ്ട്
പെന്‍ഷണേഴ്സ്
അസോസിയേഷന് 23.01.2019
ന് ധനകാര്യ വകുപ്പു
മന്ത്രിക്ക് ഇ.പി.എഫ്
പെന്‍ഷന്‍കാരുടെ വിവിധ
പ്രശ്നങ്ങളടങ്ങിയ
നിവേദനം
നല്‍കിയിട്ടുണ്ടോ;
(ബി)
പ്രസ്തുത
നിവേദനത്തിലെ
ആവശ്യങ്ങള്‍
അനുഭാവപൂര്‍വ്വം
പരിഗണിക്കുമോ?
കോട്ടയ്ക്കല്‍
ട്രഷറിക്ക് ഭൂമി
അനുവദിക്കുവാന്‍ നടപടി
2321.
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോട്ടയ്ക്കല്‍
ട്രഷറിക്ക് ഭൂമി
അനുവദിക്കുന്നത്
സംബന്ധിച്ച് ധനകാര്യ
വകുപ്പ് സ്വീകരിച്ച
നടപടികളുടെ വിശദ വിവരം
അറിയിക്കുമോ;
(ബി)
ഇതുമായി
ബന്ധപ്പെട്ട് ധനകാര്യ
വകുപ്പ് എന്തെങ്കിലും
റിപ്പോര്‍ട്ടുകള്‍
സര്‍ക്കാരിന്
സമര്‍പ്പിച്ചിട്ടുണ്ടോ
എന്ന് വ്യക്തമാക്കുമോ;
(സി)
ഉണ്ടെങ്കില്‍
പ്രസ്തുത ഫയലിന്റെ
മുഴുവന്‍ വിവരങ്ങളും
ലഭ്യമാക്കുമോ?
ധനകാര്യവകുപ്പിന്റെ
അംഗീകാരമുളള അക്രഡിറ്റഡ്
ഏജന്‍സികള്‍
2322.
ശ്രീ.പി.കെ.ബഷീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ധനകാര്യവകുപ്പിന്റെ
അംഗീകാരമുളള
അക്രഡിറ്റഡ്
ഏജന്‍സികള്‍
ഏതൊക്കെയെന്ന്
വിശദമാക്കാമോ;
(ബി)
പ്രസ്തുത
ഏജന്‍സികള്‍ക്ക്
ഏതൊക്കെ പ്രവൃത്തികള്‍
നിര്‍വ്വഹിക്കുന്നതിനുളള
അംഗീകാരമാണ്
നല്‍കിയിട്ടുളളതെന്നും
ഇവര്‍ക്ക്
പ്രവൃത്തികള്‍
നല്‍കുന്നതിനുളള
മാനദണ്ഡം
എന്തെല്ലാമാണെന്നും
വിശദമാക്കാമോ;
(സി)
ഇൗ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
ഏതൊക്കെ അക്രഡിറ്റഡ്
ഏജന്‍സികളുടെ അംഗീകാരം
റദ്ദ്
ചെയ്തിട്ടുണ്ടെന്നും
പുതുതായി ഏതെല്ലാം
സ്ഥാനപനങ്ങളെയാണ്
ഉള്‍പ്പെടുത്തിയതെന്നും
വിശദമാക്കാമോ?
പെന്‍ഷന്‍കാര്‍ക്കുളള
മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്
സ്കീം
2323.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
പെന്‍ഷന്‍കാര്‍ക്കായി
നടപ്പാക്കാന്‍
ഉദ്ദേശിക്കുന്ന
മെഡിക്കല്‍
ഇന്‍ഷ്വറന്‍സ്
സ്കീമിന്റെ വിശദാംശം
നല്‍കാമോ;
(ബി)
പ്രസ്തുത
പദ്ധതിയില്‍
പെന്‍ഷന്‍കാര്‍ക്ക്
താല്പര്യം ഉണ്ടെങ്കില്‍
മാത്രം (ഓപ്ഷണല്‍)
പങ്കാളികള്‍ ആയാല്‍
മതിയോ എന്ന്
വ്യക്തമാക്കാമോ;
(സി)
കിടത്തി
ചികിത്സയ്ക്ക് മാത്രമേ
ഇന്‍ഷുറന്‍സ് ആനുകൂല്യം
ലഭ്യമാക്കുകയുള്ളുവോ
എന്ന് വ്യക്തമാക്കാമോ;
(ഡി)
ജീവിതശൈലീ
രോഗങ്ങള്‍ മൂലം
പെന്‍ഷന്‍കാര്‍ക്ക്
പ്രതിമാസം ചെലവാകുന്ന
മരുന്നുകളുടെ തുക
മടക്കി ലഭിക്കാന്‍
പദ്ധതിയില്‍ അവസരമുണ്ടോ
എന്ന് വ്യക്തമാക്കാമോ?
വാറ്റ് കുടിശ്ശിക
2324.
ശ്രീ.വി.ഡി.സതീശന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വാറ്റ്
കുടിശ്ശിക കേസില്‍
സര്‍ക്കാരിന് അനുകൂലമായ
കേരള ഹെെക്കോടതി
വിധിമൂലം എത്ര കോടി
രൂപയുടെ വാറ്റ്
കുടിശ്ശികയാണ്
സര്‍ക്കാരിന്
ലഭിക്കുകയെന്ന്
വ്യക്തമാക്കാമോ;
(ബി)
ഇന്ധന
വില കുറഞ്ഞതു കാരണം
സര്‍ക്കാരിന് ഇന്ധന
നികുതിയനത്തില്‍
ലഭിക്കുന്ന
വരുമാനത്തില്‍
ഇടിവുണ്ടാക്കിയിട്ടുണ്ടോ;
എങ്കില്‍ 2018-ല്‍
ഇപ്രകാരമുളള
നഷ്ടമെത്രയാണെന്ന്
പറയാമോ?
ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം
2325.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വെള്ളപ്പൊക്കത്തില്‍
നശിച്ച ഗ്രാമീണ
റോഡുകളുടെ
പുനരുദ്ധാരണത്തിനായി
റവന്യൂ വകുപ്പു മുഖേന
ഫ്ലഡ് പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
അടിയന്തര പുനരുദ്ധാരണ
പ്രവ്യത്തികള്‍
കണ്‍വീനര്‍
വര്‍ക്കുകളായി,
ഗുണഭോക്തൃ സമിതികള്‍
മുഖേന
നടപ്പാക്കുന്നവയില്,
ജി.എസ്.ടി
അടയ്ക്കണമെന്ന
നിര്‍ദ്ദേശം
പ്രായോഗികമല്ലാത്തതുമൂലം
ഉണ്ടായിട്ടുള്ള
പ്രശ്നങ്ങള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
ജി.എസ്.ടി
രജിസ്ട്രേഷന്
സൗകര്യമില്ലാത്ത
ഗുണഭോക്തൃ
കണ്‍വീനര്‍മാര്‍
നേതൃത്വം കൊടുത്ത്
നടത്തുന്ന
പ്രവൃത്തികള്‍ ഇതുമൂലം
നടപ്പാക്കാന്‍
കഴിയാതെവന്നിരിക്കുന്ന
പ്രശ്നം
പരിഹരിക്കുന്നതിനാവശ്യമായ
നടപടികള്‍ അടിയന്തരമായി
സ്വീകരിക്കുമോ?
ജി.എസ്.ടി
2326.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജി.എസ്.ടി
നടപ്പിലാക്കിയ ശേഷം
ഓരാേവര്ഷവും
കണ്ടെത്തിയ ജി.എസ്.ടി
വെട്ടിപ്പ് എത്രയെന്നും
എത്ര സ്ഥാപനങ്ങള്‍
ഇത്തരത്തില്‍ ഓരാേ
വര്‍ഷവും വെട്ടിപ്പ്
നടത്തിയെന്നും
വ്യക്തമാക്കുമാേ;
(ബി)
ഇത്തരം
വെട്ടിപ്പ് നടത്തിയ
സ്ഥാപനങ്ങള്‍ക്കെതിരെ
സ്വീകരിച്ചുവരുന്ന
നടപടികള്‍
എന്തല്ലാമെന്ന്
വ്യക്തമാക്കുമോ;
(സി)
പ്രസ്തുത
സ്ഥാപനങ്ങളില്‍ നിന്നും
ഓരാേ വര്‍ഷവും
പിടിച്ചെടുത്ത തുക
എത്രയെന്നറിയിക്കാമോ;
(ഡി)
രജിസ്ട്രേഷനെടുത്തശേഷം
റിട്ടേണ്‍ ഫയല്‍
ചെയ്യാതെയും
റിട്ടേണുകളില്‍
വ്യത്യാസം വരുത്തിയും
വെട്ടിപ്പു നടത്തുന്നത്
പരിശാേധിച്ചിട്ടുണ്ടോ;
(ഇ)
എങ്കില്‍
ഇൗ സര്‍ക്കാര്‍
കാലയളവില്‍ ഓരാേ
വര്‍ഷവും ഇത്തരത്തില്‍
കണ്ടെത്തിയ വെട്ടിപ്പ്
തുക എത്ര; എത്ര
സ്ഥാപനങ്ങളാണ്
ഇത്തരത്തില്‍
വെട്ടിപ്പ് നടത്തിയത്;
ഇവരില്‍ നിന്നും എന്ത്
തുക ഇൗടാക്കി; വിശദാംശം
ലഭ്യമാക്കുമാേ?
ജി.എസ്.ടി
വരുമാനം നഷ്ടം പരിഹരിക്കാന്‍
നടപടി
2327.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
ജി.എസ്.ടി കൗണ്‍സിലില്‍
ജി.എസ്.ടി യില്‍
രജിസ്റ്റര്‍
ചെയ്യുന്നതിനുള്ള
വാര്‍ഷിക വിറ്റുവരവ് 40
ലക്ഷം രൂപയാക്കി
ഉയര്‍ത്തിയിട്ടുണ്ടോ;
(ബി)
ഉണ്ടെങ്കില്‍
ഇത്
നടപ്പിലാക്കുന്നതുവഴി
സംസ്ഥാനത്തിന് എത്ര
തുകയുടെ നികുതി നഷ്ടം
വരുമെന്ന്
കണക്കാക്കിയിട്ടുണ്ടോ;
(സി)
ഈ
വരുമാനം നഷ്ടം
പരിഹരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിച്ചിരിക്കുന്നതെന്ന്
വ്യക്തമാക്കാമോ?
ജി.എസ്.ടി.
സെസ് മൂലം വിലവര്‍ദ്ധന
2328.
ശ്രീ.പാറക്കല്‍
അബ്ദുല്ല :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
നിയമാനുസൃതം
കൃത്യമായി
നിഷ്കര്‍ഷിച്ചിട്ടുള്ള
ജി.എസ്.ടി.യുടെ മറവിലും
സംസ്ഥാനത്ത് അമിത വില
ഈടാക്കുന്ന
സാഹചര്യത്തില്‍
ജി.എസ്.ടി.ക്കുമേല്
സെസ് കൂടി
ഏര്‍പ്പെടുത്തുന്നത്
വിപണിയില്‍ കടുത്ത
വിലവര്‍ദ്ധനവിന്
കാരണമാകുമോ;
(ബി)
സെസ്
ഏര്‍പ്പെടുത്തുന്നതിലൂടെ
രണ്ട് വര്‍ഷം കൊണ്ട്
എത്ര കോടി രൂപയുടെ അധിക
വരുമാനമാണ്
പ്രതീക്ഷിക്കുന്നത്;
(സി)
സെസിന്
പകരം നികുതി
വര്‍ദ്ധിപ്പിക്കാന്‍
കേരളം
ആവശ്യപ്പെടാത്തതിന്റെ
സാഹചര്യമെന്ത്;
(ഡി)
എല്ലാ
സ്ലാബിലും സെസ്
ബാധകമാകുമോ; എങ്കില്‍
ഇപ്പോള്‍
ഏര്‍പ്പെടുത്തുന്ന സെസ്
നികതി വെട്ടിപ്പിനു
വഴിയൊരുക്കുമോ;
എങ്കില്‍ അതു തടയാന്‍
എന്തൊക്കെ നടപടികള്‍
സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
ജി.എസ്.ടി.
രജിസ്ട്രേഷന്
2329.
ശ്രീ.കെ.ജെ.
മാക്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാനത്ത്
ജി.എസ്.ടി
രജിസ്ട്രേഷനുള്ള
വ്യാപാരികള്‍ എത്ര
പേരുണ്ടെന്നും
രജിസ്ട്രേഷന്
എടുക്കാതെ വ്യാപാരം
നടത്തുന്ന
കച്ചവടക്കാര്‍ എത്ര
പേരുണ്ടെന്ന്
കണക്കാക്കിയിട്ടുണ്ടോ
എന്നും ഇവരെയും
ജി.എസ്.ടി പരിധിയില്‍
കൊണ്ടുവരാന്‍ എന്തു
നടപടി സ്വീകരിച്ചു
വരുന്നുവെന്നും
വ്യക്തമാക്കുമോ;
(ബി)
നികുതി,
വിറ്റുവരവ് പരിധി
എന്നിവ
താഴ്ത്തുന്നതുമായി
ബന്ധപ്പെട്ട് ജി.എസ്.ടി
കൗണ്‍സില്‍ എന്തെല്ലാം
തീരുമാനങ്ങള്‍
കൈക്കൊണ്ടു എന്നും ഇത്
സംസ്ഥാന നികുതി
മേഖലയിലുണ്ടാക്കുന്ന
ഗുണകരവും ദോഷകരവുമായ
മാറ്റങ്ങള്‍ എന്തെല്ലാം
എന്നും
വ്യക്തമാക്കുമോ;
(സി)
സംസ്ഥാനത്ത്
ലോട്ടറി നികുതി എത്ര
എന്നും മറ്റു
സംസ്ഥാനങ്ങളില്‍ എത്ര
വീതമെന്നും പറയാമോ;
(ഡി)
കേന്ദ്രസര്‍ക്കാറിന്റെ
ലോട്ടറി നികുതി
എകീകരിക്കല് നയം
സംസ്ഥാനത്തെ എപ്രകാരം
ബാധിക്കുമെന്നും
ജി.എസ്.ടി കൗണ്‍സിലില്‍
പ്രസ്തുത നികുതി
വ്യസ്ഥകള്‍
നടപ്പാക്കുന്നതില്‍
എന്തു തീരുമാനം
കെെക്കൊണ്ടു എന്നും
വ്യക്തമാക്കുമോ?
ജി.എസ്.ടി.
രജിസ്ട്രേഷനുള്ള വിറ്റുവരവ്
പരിധി
2330.
ശ്രീ.കെ.സി.ജോസഫ്
,,
അനില്‍ അക്കര
,,
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
,,
കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
രജിസ്ട്രേഷനുള്ള
വിറ്റുവരവ് പരിധി 40
ലക്ഷം രൂപയായി
വര്‍ദ്ധിപ്പിച്ച
ജി.എസ്.ടി കൗണ്‍സില്‍
തീരുമാനം സംസ്ഥാനത്ത്
നടപ്പിലാക്കണ്ടയെന്ന്
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ അതിനുള്ള
കാരണമെന്താണ്;
(ബി)
ജി.എസ്.ടി.
കൗണ്‍സില്‍ തീരുമാനം
സംസ്ഥാനത്ത്
നടപ്പിലാക്കാത്തത്
ചെറുകിട വ്യാപാരികളെ
ദോഷകരമായി
ബാധിക്കുമെന്നതിനാല്‍
ഇക്കാര്യത്തില്‍
പുനര്‍ചിന്തനം
നടത്തുമോ?
ജി.എസ്.ടി.
നടപ്പിലാക്കിയതിന് ശേഷമുളള
സംസ്ഥാനത്തിന്റെ ധനസ്ഥിതി
2331.
ശ്രീ.സി.
ദിവാകരന്
ശ്രീമതി
ഇ.എസ്.ബിജിമോള്‍
ശ്രീ.ഇ.ടി.
ടൈസണ്‍ മാസ്റ്റര്‍
,,
വി.ആര്. സുനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പിലാക്കിയതിന്
ശേഷമുളള
സംസ്ഥാനത്തിന്റെ
ധനസ്ഥിതി
വിലയിരുത്തിയിട്ടുണ്ടോ;
(ബി)
ജി.എസ്.ടി.
നടപ്പിലാക്കിയതിന് ശേഷം
സംസ്ഥാനത്തിന്റെ നികുതി
വരുമാനത്തില്‍ കേന്ദ്രം
പറഞ്ഞിരുന്നതിനേക്കാള്‍
ഇടിവ്
രേഖപ്പെടുത്തിയിട്ടുണ്ടോ;
വിശദമാക്കാമോ;
(സി)
നികുതി
വരുമാനത്തില്‍ ഉണ്ടായ
കുറവ് നികത്തുന്നതിന്
സംസ്ഥാനത്തിന് ലഭ്യമായ
തുക സംബന്ധിച്ച
വിശദാംശങ്ങള്‍
അറിയിക്കുമോ?
കേരള
മൂല്യ വ്രധിത നികുതി
2332.
ശ്രീ.കെ.എന്‍.എ
ഖാദര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കേരള
മൂല്യ വ്രധിത നികുതി
നിയമപ്രകാരം 2011-12
വര്‍ഷം മുതല്‍
സര്‍ക്കാരിലേക്ക്
ലഭിക്കേണ്ട
കുടിശ്ശികയും പിഴയും
പിരിച്ചെടുക്കുന്നതിന്
നിലവിലുണ്ടായിരുന്ന
നിയമതടസ്സം
മാറിയിട്ടുണ്ടോ;
വിശദമാക്കുമോ;
(ബി)
ഈയിനത്തില്‍
സര്‍ക്കാരിന്
ലഭിക്കേണ്ട
തുകയെത്രയെന്ന്
തിട്ടപ്പെടുത്തിയിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(സി)
എങ്കില്‍
പ്രസ്തുത കുടിശ്ശികകള്‍
പിരിച്ചെടുക്കുന്നതിന്
സര്‍ക്കാര്‍
സ്വീകരിച്ചുവരുന്ന
നടപടികള്‍
വിശദീകരിക്കുമോ?
നികുതി
നിരക്ക് കുറയ്ക്കാനുള്ള
ജി.എസ്.ടി. കൗണ്‍സിലിന്റെ
തീരുമാനം
2333.
ശ്രീ.എന്‍.
ഷംസുദ്ദീന്
,,
പി.കെ.ബഷീര്‍
,,
പാറക്കല്‍ അബ്ദുല്ല
,,
അബ്ദുല്‍ ഹമീദ് പി.
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
2019
ജനുവരി 1 മുതല്‍ വിവിധ
ഇനങ്ങളുടെ നികുതി
നിരക്ക് കുറയ്ക്കാനുള്ള
ജി.എസ്.ടി.
കൗണ്‍സിലിന്റെ തീരുമാനം
സംസ്ഥാന വരുമാനത്തെ
പ്രതികൂലമായി
ബാധിക്കാന്‍ ഇടയുണ്ടാേ
എന്ന്
പരിശാേധിച്ചിട്ടുണ്ടാേ;
(ബി)
എങ്കില്‍
വരുമാനത്തില്‍
എത്രത്താേളം കുറവ്
ഉണ്ടാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്;
(സി)
ഇതിന്
അനുസൃതമായ നഷ്ടപരിഹാരം
നേടിയെടുക്കാന്‍
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കുമാേ?
നികുതി
ചോര്‍ച്ച തടയുന്നതിനായി നടപടി
2334.
ശ്രീ.എ.എം.
ആരിഫ്
ശ്രീമതി.വീണാ
ജോര്‍ജ്ജ്
ശ്രീ.കെ.
ബാബു
,,
വി. കെ. സി. മമ്മത് കോയ
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി.
നടപ്പിലാക്കുമ്പോള്‍
നികുതി പിരിവിലെ
കാര്യക്ഷമത കൂടുമെന്ന
പ്രതീക്ഷക്കു
വിപരീതമായി സംസ്ഥാനത്ത്
ഉദ്ദേശം 4000 കോടി
രൂപയുടെ നികുതി
വെട്ടിപ്പ്
നടക്കുന്നതായി
അനുമാനിക്കുന്നതിന്റെ
അടിസ്ഥാനത്തില്‍ നികുതി
ചോര്‍ച്ച തടയുന്നതിനായി
സ്വീകരിച്ച നടപടികള്‍
എന്തെല്ലാമാണ്;
(ബി)
കമ്പ്യൂട്ടര്‍
അധിഷ്ഠിത ജി.എസ്.ടി.
ഭരണ സംവിധാനം
പൂര്‍ണ്ണതോതില്‍
പ്രവര്‍ത്തന
സജ്ജമായിട്ടുണ്ടോ; ഇ-വേ
ബില്‍ പരിശോധനയുടെ
കാര്യക്ഷമത
വിലയിരുത്തിയിട്ടുണ്ടോ;
(സി)
സംസ്ഥാനത്തെ
ഉപഭോക്തൃ
ഉല്പന്നങ്ങളില്
സിംഹഭാഗവും മറ്റു
സംസ്ഥാനങ്ങളില്‍ നിന്ന്
ഇറക്കുമതി
ചെയ്യുന്നതാണെന്നതിന്റെയും
ഓണ്‍ലൈന്‍ വ്യാപാരം
വര്‍ദ്ധിച്ചുവരുന്നതിന്റെയും
പശ്ചാത്തലത്തില്‍
സംസ്ഥാനത്തിന്റെ
ഐ.ജി.എസ്.ടി. വിഹിതം
ആനുപാതികമായി
വര്‍ദ്ധിച്ചിട്ടുണ്ടോ
എന്ന് പരിശോധിക്കുമോ;
(ഡി)
നിലവില്‍
സംസ്ഥാനത്തിന്
ലഭിക്കുന്ന നികുതി
വിഹിതം എത്രയെന്ന്
അറിയിക്കാമോ; ഇത്
പ്രതീക്ഷിത നിലയിലേക്ക്
വളര്‍ന്നിട്ടുണ്ടോ;
ഇല്ലെങ്കില്‍ കാരണം
പരിശോധിച്ചിട്ടുണ്ടോ;
വ്യക്തമാക്കുമോ?
വയനാട്
ജില്ലയില്‍ ചരക്ക് സേവന നികുതി
വകുപ്പിലെ ജീവനക്കാര്‍
2335.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
വയനാട്
ജില്ലയില്‍ ചരക്ക് സേവന
നികുതി വകുപ്പിന്
കീഴില്‍ എത്ര
ജീവനക്കാരാണ് ജോലി
ചെയ്യുന്നതെന്ന്
അറിയിക്കാമോ;
(ബി)
ജില്ലയില്‍
വകുപ്പിന് കീഴില്‍ എത്ര
വാഹനങ്ങളുണ്ട്;
(സി)
എത്ര
ഡ്രൈവര്‍മാരാണ്
വകുപ്പിന് കീഴില്‍
ജില്ലയില്‍ ജോലി
ചെയ്യുന്നതെന്നും
പ്രസ്തുത ഓരോ
ഡ്രൈവര്‍മാരുടെയും
നിയമന രീതിയും
വ്യക്തമാക്കാമോ;
(ഡി)
എംപ്ലോയ്മെന്റ്
എക്സ്ചേഞ്ച് വഴി നിയമനം
ലഭിച്ച ഡ്രൈവര്‍മാര്‍
പ്രസ്തുത ജില്ലയില്‍
ജോലി ചെയ്യുന്നുണ്ടോ;
വിശദമാക്കാമോ?
ജീ.എസ്.ടി
ട്രഷറിയില്‍ നേരിട്ടോ
ഓണ്ലെെനായോ
സ്വീകരിക്കുവാനുളള സൗകര്യം
2336.
ശ്രീ.ടി.എ.അഹമ്മദ്
കബീര്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
ട്രഷറികളില്‍ നിന്നും
വില്പന നടത്തുന്ന
വെണ്ടര്‍ നാള്‍വഴി
ബുക്കിന് വേണ്ടി
ജി.എസ്.ടി കൊടുക്കാന്‍
വെണ്ടര്‍മാരെ
നിര്ബന്ധിക്കുന്നതിനാല്
വെണ്ടര്‍മാര്‍ക്ക്
മുദ്രപത്രം വില്പന
നടത്താന്‍ സാധിക്കാതെ
വരുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജീ.എസ്.ടി
ട്രഷറിയില്‍ നേരിട്ട്
സ്വീകരിക്കാനോ
ഓണ്‍ലെെനായി
സ്വീകരിക്കാനോ ഉളള
സൗകര്യം
ഏര്‍പ്പെടുത്തുന്നത്
പ്രസ്തുത പ്രശ്നത്തിന്
പരിഹാരമുണ്ടാക്കാനാകുമോ;
എങ്കില്‍ ഇതിനായുളള
നടപടി സത്വരം
സ്വീകരിക്കുമോയെന്ന്
പറയാമോ?
വെണ്ടര്‍
നാള്‍വഴി ബുക്കിനുള്ള
ജി.എസ്.ടി.
2337.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ട്രഷറികളില്‍
നിന്നും വില്‍പ്പന
നടത്തുന്ന വെണ്ടര്‍
നാള്‍വഴി ബുക്കിന്
ജി.എസ്.ടി.
ഒടുക്കാനുള്ള
നിര്‍ദ്ദേശം
നല്കിയിരിക്കുന്നതിനാല്
വെണ്ടര്‍മാര്‍ക്ക്
മുദ്രപ്പത്രം വിതരണം
ചെയ്യാന്‍ സാധിക്കാതെ
വന്നിരിക്കുന്ന
സാഹചര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വ്യക്തമാക്കുമോ;
(ബി)
ജി.എസ്.ടി.
ട്രഷറിയില്‍
സ്വീകരിക്കാനോ
ജി.എസ്.ടി. വകുപ്പില്‍
ഓണ്‍ലൈനായി
സ്വീകരിക്കാനോ ഉള്ള
സൗകര്യം ഏര്‍പ്പെടുത്തി
ഈ പ്രശ്നം
പരിഹരിക്കുന്നതിനാവശ്യമായ
നടപടി സ്വീകരിക്കുമോ
എന്ന് അറിയിക്കാമോ?
പ്രളയസെസ്
2338.
ശ്രീ.കെ.വി.വിജയദാസ്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ജി.എസ്.ടി
കൗണ്‍സിലില്‍
കേരളത്തിന് പ്രളയസെസ്
ഈടാക്കുന്നതിന് അനുമതി
ലഭിച്ചിട്ടുണ്ടെന്നുള്ള
മാധ്യമ വാര്‍ത്തയുടെ
നിജസ്ഥിതി അറിയിക്കാമോ;
(ബി)
ഇക്കാര്യത്തില്‍
കൗണ്‍സില്‍ എടുത്ത
തീരുമാനങ്ങള്‍
വിശദമാക്കാമോ;
(സി)
എത്ര
കാലത്തേയ്ക്കാണ് ഈ സെസ്
ഈടാക്കുവാന്‍
ധാരണയായിട്ടുള്ളത്;
ഇതിലൂടെ എത്ര കോടി
രൂപയുടെ സമാഹരണമാണ്
സര്‍ക്കാര്‍
ലക്ഷ്യമിടുന്നത്
എന്നിവയുടെ വിശദ
വിവരങ്ങള്‍ നല്‍കുമോ?
ഗുണഭോക്തൃ
കമ്മറ്റി കണ്‍വീനര്‍മാര്‍ക്ക്
ജി.എസ്.ടി
2339.
ശ്രീ.ബി.ഡി.
ദേവസ്സി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഗുണഭോക്തൃ
കമ്മറ്റി
കണ്‍വീനര്‍മാര്‍
മുഖേനയുള്ള നിര്‍മ്മാണ
പ്രവര്‍ത്തനങ്ങള്‍ക്ക്
ജി.എസ്. ടി
ബാധകമാക്കിയതുമൂലം
ഉണ്ടായ
ബുദ്ധിമുട്ടുകള്‍
ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി)
കണ്‍വീനര്‍മാര്‍ക്ക്
ജി.എസ്.ടി
രജിസ്ട്രേഷനില്ലാത്തതിനാല്‍
ടാക്സ് അടയ്ക്കാന്‍
സാധിക്കാത്ത പ്രതിസന്ധി
പരിഹരിക്കുന്നതിനുള്ള
അടിയന്തര നടപടി
സ്വീകരിക്കുമോ?
പ്രളയാനന്തര
പുനര്‍നിര്‍മ്മിതി സെസ്
2340.
ശ്രീ.പി.കെ.അബ്ദു
റബ്ബ്
,,
പി.ഉബൈദുള്ള
ഡോ.എം.
കെ. മുനീര്‍
പ്രൊഫ.ആബിദ്
ഹുസൈന് തങ്ങള്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രളയാനന്തര
പുനര്‍
നിര്‍മ്മിതിക്കായി,
ജി.എസ്.ടി കൗണ്‍സില്‍
അനുമതി
ന്ലകിയതിന്പ്രകാരം,
ജി.എസ്.ടിക്കുമേല്‍
സെസ് ചുമത്തുന്നതിലൂടെ
എന്ത് തുക
സമാഹരിക്കാനാണ്
സര്‍ക്കാര്‍
ഉദ്ദേശിക്കുന്നത്;
(ബി)
സെസ്
ഏര്‍പ്പെടുത്തുമ്പോള്‍
വിലക്കയറ്റം
ഉണ്ടാകാതിരിക്കാന്‍
എന്തെല്ലാം
മുന്‍കരുതലുകളാണ്
സ്വീകരിക്കുന്നത്;
വിശദമാക്കാമോ;
(സി)
സെസ്സ്
ചുമത്തുന്നതിന്റെ
മറവില്‍ വില
കൂട്ടുന്നുണ്ടോയെന്ന്
പരിശോധിക്കാന്‍
എന്തെങ്കിലും സംവിധാനം
ഏര്‍പ്പെടുത്താന്‍
ആലോചനയുണ്ടോ?
ദുരന്തനിവാരണ
സെസ്സ്
2341.
ശ്രീ.വി.എസ്.ശിവകുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഇക്കഴിഞ്ഞ
ജി.എസ്.ടി.കൗണ്‍സിലില്‍
സംസ്ഥാനത്തിന്
ദുരന്തനിവാരണ സെസ്സ്
ഏര്‍പ്പെടുത്താന്‍
അനുമതി
നല്‍കിയിട്ടുണ്ടോ;
എങ്കില്‍ എത്ര ശതമാനം;
സെസ്സ് സംബന്ധിച്ച
മറ്റ് വിശദാംശം
നല്‍കാമോ;
(ബി)
ദുരന്തനിവാരണ
സെസ്സ്
ഏര്‍പ്പെടുത്തുന്നത്
വിലക്കയറ്റം
സൃഷ്ടിക്കുമെന്ന കാര്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
പ്രളയബാധിതരെ
ഇത് ദോഷകരമായി
ബാധിക്കാതിരിക്കാന്‍
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വിശദമാക്കുമോ?
വയനാട്ടിലെ
ചരക്ക് സേവന നികുതി വകുപ്പ്
ഉദ്യോഗസ്ഥ൪
2342.
ശ്രീ.ഒ.
ആര്. കേളു
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി വകുപ്പ്
വയനാട് ജില്ലയില്‍
കഴിഞ്ഞ രണ്ട്
വര്‍ഷകാലയളവില്‍
നടത്തിയ നിയമനങ്ങള്‍
ഏതെല്ലാമെന്ന്
വ്യക്തമാക്കാമോ;
(ബി)
ചരക്ക്
സേവന നികുതി വകുപ്പില്‍
വയനാട് ജില്ലയില്‍
നിലവില്‍ ജോലി
ചെയ്തുകൊണ്ടിരിക്കുന്ന
ഓരോ ഉദ്യോഗസ്ഥരും
പ്രസ്തുത തസ്തികയിൽ
എത്ര നാളായി ജോലി
ചെയ്തു വരുന്നു
എന്നതിന്റെ വിശദാംശം
ലഭ്യമാക്കാമോ;
(സി)
ചരക്ക്
സേവന നികുതി വകുപ്പിന്
കീഴില്‍ വയനാട്
ജില്ലയില്‍ ദിവസ
വേതനാടിസ്ഥാനത്തില്‍
ജോലി ചെയ്യുന്ന
മുഴുവന്‍ ആളുകളുടെയും
തസ്തിക തിരിച്ചുള്ള
കണക്ക് ലഭ്യമാക്കാമോ?
ചരക്ക്
സേവന നികുതി ആനുകൂല്യം
ഉപഭോക്താവിന്
ലഭ്യമാകുന്നില്ലെന്ന പരാതി
2343.
ശ്രീ.എല്‍ദോസ്
പി. കുന്നപ്പിള്ളില്‍
,,
ഹൈബി ഈഡന്
,,
വി.ടി.ബല്‍റാം
,,
ഷാഫി പറമ്പില്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി വ്യാപാര
സ്ഥാപനങ്ങള്‍
തമ്മിലുള്ള മത്സരം
വര്‍ദ്ധിപ്പിക്കുന്നതിനും
അതിലൂടെ
ഉപഭോക്താക്കള്‍ക്ക്
കുറഞ്ഞ നിരക്കില്‍
സാധനങ്ങള്‍
ലഭ്യമാകുമെന്നുമുള്ള
വിലയിരുത്തല്‍
യാഥാര്‍ത്ഥ്യമായിട്ടുണ്ടോ;
ഇല്ലെങ്കില്‍
ഇക്കാര്യത്തില്‍
സര്‍ക്കാരിന്റെ
വിലയിരുത്തല്‍
തെറ്റാനുണ്ടായ
സാഹചര്യമെന്താണ്;
(ബി)
ചരക്ക്
സേവന നികുതി
നടപ്പിലാക്കിയതിലൂടെ
സംസ്ഥാനത്തിനുണ്ടായ
നേട്ടങ്ങളും
കോട്ടങ്ങളും
വിശദമാക്കുമോ;
(സി)
വിതരണം
ചെയ്യുന്ന
ചരക്കുകളുടെയും
സേവനങ്ങളുടെയും നികുതി
നിരക്കിലെ കുറവും
വ്യാപാരികള്‍ക്ക്
ലഭിക്കുന്ന ഇന്‍പുട്ട്
ടാക്സ് ക്രെഡിറ്റിന്റെ
ആനുപാതിക ആനുകൂല്യവും
ഉപഭോക്താവിന്
വിലക്കുറവിലൂടെ
ലഭ്യമാകുന്നില്ലെന്ന
പരാതി
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍
ഇക്കാര്യത്തില്‍ ഏത്
തരത്തിലുള്ള ഇടപെടലാണ്
നടത്താനുദ്ദേശിക്കുന്നത്
എന്ന് വിശദമാക്കാമോ?
ചരക്ക്
സേവന നികുതി നടപ്പിലാക്കിയ ശേഷം
വ്യാപക നികുതി വെട്ടിപ്പ്
2344.
ശ്രീ.തിരുവഞ്ചൂര്‍
രാധാകൃഷ്ണന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ചരക്ക്
സേവന നികുതി
നടപ്പിലാക്കിയ ശേഷം
വ്യാപക നികുതി
വെട്ടിപ്പ്
നടക്കുന്നതായി
കണ്ടെത്തിയിട്ടുണ്ടാേ ;
(ബി)
ഇതിലൂടെ
സംസ്ഥാനത്തിന് എന്ത്
നഷ്ടം വന്നുവെന്നാണ്
കണക്കാക്കുന്നത്;
(സി)
ഉപഭാേക്തൃ
സംസ്ഥാനമായ കേരളത്തിന്
കൂടുതല്‍
പ്രയാേജനകരമാകുമെന്ന്
കരുതിയ നികുതി സംവിധാനം
കേരളത്തിന് ദാേഷകരമായത്
ഏത്
സാഹചര്യത്തിലാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
ഇ-വേ
ബില്‍ ഇല്ലാതെ
സാധനങ്ങള്‍
കാെണ്ടുവരുന്നത്
തടയുന്നതിന് എന്ത്
നടപടി സ്വീകരിക്കുവാന്‍
ഉദ്ദേശിക്കുന്നുയെന്ന്
വിശദമാക്കാമോ?
ട്രഷറി
ഇടപാടുകള്‍
ഡിജിറ്റലാക്കാന്‍ നടപടി
2345.
ശ്രീ.കെ.സുരേഷ്
കുറുപ്പ് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ട്രഷറി
ഇടപാടുകള്‍
ഡിജിറ്റലാക്കുന്നതിന് ഈ
സര്‍ക്കാര്‍ എന്തെല്ലാം
നടപടികളാണ്
സ്വീകരിച്ചിട്ടുള്ളത്;
(ബി)
ട്രഷറി
ഇടപാടുകള്‍ എന്ന്
മുതല്‍ പൂര്‍ണമായും
ഡിജിറ്റലായി മാറുമെന്ന്
അറിയിക്കുമോ?
ട്രഷറികളില്‍
ഇന്റഗ്രേറ്റഡ്
ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്
സിസ്റ്റം
2346.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ട്രഷറികളില്‍
ഇന്റഗ്രേറ്റഡ്
ഫിനാന്‍ഷ്യല്‍
മാനേജ്മെന്റ് സിസ്റ്റം
സമ്പൂര്‍ണ്ണമായും
പ്രാവര്‍ത്തികമാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍ ഇതിനായി
സ്വീകരിച്ച നടപടികള്‍
എന്തൊക്കെയാണ്;
വിശദമാക്കുമോ;
(ബി)
ട്രഷറി
നവീകരണം
പൂര്‍ണ്ണമാക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
ട്രഷറി നവീകരണത്തിനായി
നീക്കി വച്ച തുകയില്‍
നാളിതുവരെ എത്ര തുക
ചെലവഴിച്ചിട്ടുണ്ട്;
വിശദാംശം ലഭ്യമാക്കുമോ?
സ്റ്റുഡന്റ്സ്
സേവിംഗ്സ് സ്കീം
2347.
ശ്രീ.ഡി.കെ.
മുരളി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്കൂള്‍
വിദ്യാര്‍ത്ഥികളില്‍
സമ്പാദ്യശീലം
വളര്‍ത്തുന്നതിനും
സാമ്പത്തിക ക്ഷമത
ഉറപ്പാക്കുന്നതിനും
സംസ്ഥാനത്തെ ട്രഷറികള്‍
നടപ്പിലാക്കിയ
സ്റ്റുഡന്റ്സ്
സേവിംഗ്സ് സ്കീമില്‍
എത്ര സ്കൂളുകള്‍
സംയുക്ത ട്രഷറി
സേവിംഗ്സ് അക്കൗണ്ട്
തുടങ്ങിയിട്ടുണ്ട്;
വിശദവിവരം നല്‍കാമോ;
(ബി)
പ്രസ്തുത
അക്കൗണ്ടുകളില്‍ എത്ര
രൂപയാണ് ട്രഷറി
നിക്ഷേപമായി
നിലവിലുള്ളത് എന്ന്
വ്യക്തമാക്കാമോ?
സര്‍ക്കാര്‍
ജീവനക്കാരുടെ ശമ്പളം ട്രഷറി
സേവിംഗ്സ്
അക്കൗണ്ടുകളിലേക്ക്
മാറ്റാനുള്ള നടപടികള്‍
2348.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സംസ്ഥാന
സര്‍ക്കാര്‍
ജീവനക്കാരുടെ ശമ്പളം
ട്രഷറി സേവിംഗ്സ്
അക്കൗണ്ടുകളിലേക്ക്
മാറ്റാനുള്ള നടപടികള്‍
സ്വീകരിച്ചുവരുന്നുണ്ടോ;
ഉണ്ടെങ്കില്‍
വിശദമാക്കാമോ;
(ബി)
ട്രഷറി
സേവിംഗ്സ് അക്കൗണ്ടുകളെ
പൊതുമേഖലാ
ബാങ്കുകളുമായി
ബന്ധപ്പെടുത്താനുള്ള
നടപടികള്‍
സ്വീകരിച്ചുവരുന്നുണ്ടോ;
വിശദമാക്കാമോ;
(സി)
ജീവനക്കാരുടെ
ശമ്പളം ട്രഷറി
വഴിയാക്കുമ്പോള്‍ പണം
പിന്‍വലിക്കാനായി
ട്രഷറി എ.ടി.എം.
സര്‍വ്വീസുകള്‍
ആരംഭിക്കാനുള്ള
നടപടികള്‍ സ്വീകരിച്ച്
വരുന്നുണ്ടോ?
ട്രഷറികളില്‍
എ.ടി .എം. സംവിധാനം
2349.
ശ്രീമതി.പി.
അയിഷാ പോറ്റി
:
താഴെ കാണുന്ന
ചോദ്യത്തിന് ധനകാര്യവും കയറും
വകുപ്പുമന്ത്രി സദയം മറുപടി
നല്‍കുമോ:
ട്രഷറികളില്‍
എ.ടി .എം. സംവിധാനം
ഏര്‍പ്പെടുത്തുന്നതിന്റെ
നടപടി ക്രമങ്ങള്‍ ഏത്
ഘട്ടത്തിലാണ്?
വെണ്ടര്‍മാര്‍ക്ക്
മുദ്രപത്രം വിതരണം
ചെയ്യാന്‍ സാധിക്കാതെ
വരുന്ന സാഹചര്യം
2350.
ഡോ.എം.
കെ. മുനീര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ട്രഷറികളില്‍
നിന്നും വില്‍പ്പന
നടത്തുന്ന വെണ്ടര്‍
നാള്‍വഴി ബുക്കിനുള്ള
ജി.എസ്.ടി. ഒടുക്കാന്‍
വെണ്ടര്‍മാരെ
നിര്ബന്ധിക്കുന്നതിനാല്
വെണ്ടര്‍മാര്‍ക്ക്
മുദ്രപത്രം വിതരണം
ചെയ്യാന്‍ സാധിക്കാതെ
വന്നിരിക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ജി.എസ്.ടി.
ട്രഷറിയിലോ ഓണ്ലെെനായോ
സ്വീകരിക്കാനുള്ള
സൗകര്യം ഏര്‍പ്പെടുത്തി
ഈ പ്രശ്നം
പരിഹരിക്കാനാവശ്യമായ
നടപടി സ്വീകരിക്കുമോ?
ട്രഷറികളില്‍
ഉപഭോക്തൃ സൗഹൃദ അന്തരീക്ഷം
2351.
ശ്രീ.മഞ്ഞളാംകുഴി
അലി :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ട്രഷറികളില്‍
ഉപഭോക്തൃ സൗഹൃദ
അന്തരീക്ഷം
സൃഷ്ടിക്കുന്നതിന്
എന്തെല്ലാം നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
എല്ലാ ട്രഷറികളെയും
ഇത്തരത്തില്‍
മാറ്റുന്നതിന്
കഴിഞ്ഞിട്ടുണ്ടോ;
വിശദാംശം ലഭ്യമാക്കുമോ;
(ബി)
ട്രഷറികളില്‍
സോഷ്യല്‍ ഓഡിറ്റ്
നടത്തുന്നതിന്
തീരുമാനമെടുത്തിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഓഡിറ്റ്
നടത്തിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
എന്തുകൊണ്ടാണ്
നടത്താത്തതെന്ന്
അറിയിക്കുമോ?
സ്ത്രീശക്തി
ഭാഗ്യക്കുറി
2352.
ശ്രീ.ഷാഫി
പറമ്പില്‍ :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സ്ത്രീശക്തി
ഭാഗ്യക്കുറി ആരംഭിച്ചത്
എന്നാണെന്നറിയിക്കാമോ;
(ബി)
പ്രസ്തുത
ലോട്ടറിയില്‍ നിന്നും
31.12.2018 വരെ എന്ത്
തുക ലാഭം കിട്ടിയെന്ന്
വെളിപ്പെടുത്താമോ;
(സി)
പ്രസ്തുത
ലാഭം ഉപയോഗിച്ച് ഇതിനകം
നടത്തിയ സ്ത്രീ
ശാക്തീകരണ
ക്ഷേമപ്രവര്‍ത്തനങ്ങള്‍
എന്തൊക്കെയാണ്;
അറിയിക്കാമോ;
(ഡി)
ഇതില്‍
ഓരോ പദ്ധതിക്കും എന്ത്
തുക ചെലവഴിച്ചുവെന്ന്
വ്യക്തമാക്കാമോ?
കാരുണ്യ
ചികിത്സാ സഹായ പദ്ധതിയില്‍
പ്രെെവറ്റ് ആശുപത്രികളില്‍
ചികിത്സ
2353.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കോഴിക്കോട്
ജില്ലയില്‍ കാരുണ്യ
ചികിത്സാ സഹായ
പദ്ധതിയുടെ ഭാഗമായി
ഹൃദ്രോഗം,
ക്യാന്‍സര്‍,
വൃക്കരോഗം
എന്നിവയ്ക്കായി
ഏതെല്ലാം പ്രെെവറ്റ്
ആശുപത്രികളില്‍ ചികിത്സ
തേടാമെന്നും ഓരോ
രോഗത്തിനും ഏതെല്ലാം
ആശുപത്രികളെ
സമീപിക്കാമെന്നും
രോഗം, ആശുപത്രികള്‍
എന്ന ക്രമത്തില്‍
പട്ടികയായി വിവരങ്ങള്‍
നല്‍കാമോ;
(ബി)
പ്രെെവറ്റ്
ആശുപത്രിയില്‍
മേല്‍പ്പറഞ്ഞ
അസുഖങ്ങള്‍ക്കായി
ചികിത്സ തേടുന്നതിന്
മുമ്പായി സര്‍ക്കാര്‍
ആശുപത്രിയില്‍ നിന്നും
റഫര്‍ ചെയ്യേണ്ടതിന്റെ
ആവശ്യകത ഇൗ ചികിത്സാ
സഹായം ലഭിക്കാന്‍
വേണ്ടതുണ്ടോ; എങ്കില്‍
വ്യക്തമാക്കാമോ;
(സി)
പ്രെെവറ്റ്
ആശുപത്രിയില്‍ ചികിത്സ
ആരംഭിച്ച് എത്ര
ദിവസത്തിനുളളില്‍
ചികിത്സാ സഹായത്തിനായി
അപേക്ഷ
നല്‍കേണ്ടതുണ്ട്;
വിശദമാക്കാമോ?
കാരുണ്യ
ബനവലന്റ് ഫണ്ട് ചികിത്സാച്ചെലവ്
2354.
ശ്രീ.രാജു
എബ്രഹാം :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കാരുണ്യ
ബനവലന്റ് ഫണ്ട്
പദ്ധതിയില്‍
രജിസ്റ്റര്‍
ചെയ്തിട്ടുള്ള സ്വകാര്യ
ആശുപത്രികളുടെ ലിസ്റ്റ്
ജില്ല തിരിച്ച്
ലഭ്യമാക്കാമോ;
പദ്ധതിയിലുള്‍പ്പെട്ട
ഏതൊക്കെ ചികിത്സകളാണ്
ഈ ആശുപത്രികള്‍ വഴി
നടത്തുന്നത്;
(ബി)
ചികിത്സ
നടത്തിയതിന്റെ
അടിസ്ഥാനത്തില്‍
പ്രസ്തുത
ആശുപത്രികള്‍ക്ക് പണം
നല്കാന്
അവശേഷിക്കുന്നുണ്ടോ;
ഉണ്ടെങ്കില്‍
ആശുപത്രിയുടെ പേരും
തുകയും ലഭ്യമാക്കാമോ;
തുക നല്കാന്
വൈകുന്നതിന്റെ കാരണം
വ്യക്തമാക്കാമോ;
(സി)
ലിസ്റ്റില്‍
ഉള്‍പ്പെട്ട പല
ആശുപത്രികളും ഇത്
മറച്ചുവച്ച് പാവപ്പെട്ട
രോഗികളോട്
ചികിത്സാച്ചെലവ്
ഈടാക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇത്തരം
ആശുപത്രികള്‍ക്കെതിരെ
എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ട്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ;
(ഡി)
ലിസ്റ്റില്‍
നിന്നും ഒഴിവാക്കിയ
ആശുപത്രികളുടെ പേരും
ഒഴിവാക്കാനുണ്ടായ
കാരണവും
വ്യക്തമാക്കാമോ;
(ഇ)
ലിസ്റ്റില്‍
ഉള്‍പ്പെട്ടിട്ടും
ചികിത്സാ സൗജന്യം
നിഷേധിക്കുന്ന സ്വകാര്യ
ആശുപത്രികള്‍ക്കെതിരെ
എന്തൊക്കെ നടപടികള്‍
സ്വീകരിക്കാനാണ്
ഉദ്ദേശിക്കുന്നത്;
വിശദാംശങ്ങള്‍
ലഭ്യമാക്കാമോ?
കാരുണ്യ
ബനവലന്റ് ഫണ്ടില്‍ നിന്നും
ധനസഹായം
2355.
ശ്രീ.എ.പി.
അനില്‍ കുമാര്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
ഈ
സര്‍ക്കാര്‍
അധികാരത്തില്‍ വന്നശേഷം
കാരുണ്യ, കാരുണ്യപ്ലസ്
എന്നീ ലോട്ടറികളിലൂടെ
ലഭിച്ച ആകെ വിറ്റുവരവ്
എത്രയെന്നും അതിന്റെ
അറ്റാദായം എത്രയെന്നും
വ്യക്തമാക്കുമോ;
(ബി)
ഇപ്രകാരം
ലഭിച്ച അറ്റാദായത്തില്‍
നിന്നും 15.1.2019 വരെ
എത്ര തുക പാവപ്പെട്ട
രോഗികള്‍ക്ക് വേണ്ടി
കാരുണ്യ ബനവലന്റ്
ഫണ്ടില്‍ നിന്നും
ധനസഹായമായി നല്കി;
(സി)
കാരുണ്യ
ബനവലന്റ് പദ്ധതി
15.1.2019 മുതല്‍
നിര്‍ത്തലാക്കുവാന്‍
തീരുമാനിച്ചിട്ടുണ്ടോ;
എങ്കില്‍ കാരുണ്യ
ലോട്ടറിയില്‍ നിന്നും
ലഭിക്കുന്ന അറ്റാദായം
എപ്രകാരം
വിനിയോഗിക്കാനാണ്
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ?
പ്രവാസി
ചിട്ടി
2356.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രവാസി
ചിട്ടിക്ക് വേണ്ടി
കെ.എസ്.എഫ്.ഇ. ഇതുവരെ
എത്ര കോടി രൂപ
ചെലവഴിച്ചിട്ടുണ്ട്;
എത്ര രൂപ വീതം ഏതെല്ലാം
ഇനങ്ങളിലായാണ്
ചെലവഴിച്ചതെന്ന്
വിശദമാക്കാമോ;
(ബി)
പ്രവാസി
ചിട്ടിയില്‍
യു.എ.ഇ.യില്‍ നിന്നും
എത്ര പേര് കെ.വൈ.സി.
പൂര്‍ത്തിയാക്കിയെന്നും
ഇതില്‍ എത്ര പേര്
ചിട്ടിയില്‍ ചേര്‍ന്നു
എന്നും വ്യക്തമാക്കാമോ;
(സി)
പ്രവാസി
ചിട്ടിക്ക് ആവശ്യമായ
സോഫ്റ്റ് വെയര്‍
നിര്‍മ്മിക്കുന്നത്
ഏതൊക്കെ ഏജന്‍സികള്‍
ആണ്; ഇതിന് വേണ്ടി
കെ.എസ്.എഫ്.ഇ. എത്ര
കോടി രൂപ
ചെലവഴിച്ചിട്ടുണ്ട്;
വെളിപ്പെടുത്തുമോ;
(ഡി)
കെ.എസ്.എഫ്.ഇ.
പ്രവാസി ചിട്ടിക്ക്
വേണ്ടി സോഫ്റ്റ്
വെയറുമായി ബന്ധപ്പെട്ട
നെറ്റ് വര്‍ക്ക്
ജോലികളും സെര്‍വര്‍
സിസ്റ്റവും
സ്ഥാപിക്കുന്നതിനുള്ള
കരാര്‍ ഏറ്റെടുത്ത
കമ്പനികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ; എത്ര
കോടി രൂപ ഇതിനായി
ചെലവഴിച്ചു;
വിശദമാക്കാമോ?
പ്രവാസി
ചിട്ടി
2357.
ശ്രീ.എം.
രാജഗോപാലന്‍
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
അടിസ്ഥാന
വികസന പദ്ധതികള്‍ക്കായി
ആരംഭിച്ച പ്രവാസി
ചിട്ടി പ്രകാരം
കേരളത്തില്‍ എത്ര
ചിട്ടികളാണ്
ചെലവായിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി)
പ്രവാസി
ചിട്ടി വഴി
വിദേശങ്ങളില്‍ എത്ര
ചിട്ടികള്‍
വിറ്റഴിച്ചിട്ടുണ്ടെന്നും
ഈ പദ്ധതി വഴി എത്ര കോടി
രൂപയുടെ വര്‍ദ്ധനവാണ്
കെ.എസ്.എഫ്.ഇ യുടെ
വ്യാപാരത്തില്‍
ഉണ്ടായിട്ടുള്ളതെന്നും
വ്യക്തമാക്കാമോ?
പ്രവാസി
ചിട്ടി മെസ്സേജുകള്‍
2358.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പ്രവാസി
ചിട്ടി തുടങ്ങുന്നതിന്
ആവശ്യമായ പഠനം
നടത്തിയിട്ടുണ്ടാേ;
ഉണ്ടെങ്കില്‍ ആരാണ് ഇത്
നടത്തിയത്;
(ബി)
പ്രവാസി
ചിട്ടിയില്‍ ചേരുന്ന
ഓരാേ രാജ്യത്തെയും
ഇടപാടുകാര്‍ക്ക്
മെസ്സേജുകള്‍
അയയ്ക്കുന്നതിന് അതാത്
രാജ്യങ്ങളിലെ
സര്‍വ്വീസ്
പ്രാെവെെഡര്മാരുമായി
കരാര്‍
ഉണ്ടാക്കിയിട്ടുണ്ടാേ;
ഇത്തരത്തില്‍
മെസ്സേജുകള്‍
കിട്ടാതെയിരിക്കുന്ന
രാജ്യങ്ങള്‍ ഉണ്ടാേ;
ഉണ്ടെങ്കില്‍ ഇതിനുള്ള
കാരണം വ്യക്തമാക്കുമാേ;
(സി)
പ്രവാസി
ചിട്ടിയില്‍ ചേരുന്ന
ഇടപാടുകാര്‍ക്ക് നെറ്റ്
ബാങ്കിംഗ് വഴി
പണമടക്കാന്‍
ശ്രമിക്കുമ്പാേള്
പരാജയപ്പെടുന്ന അവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ;
എങ്കില്‍
എന്തുകാെണ്ടാണ് ഇൗ
പ്രശ്നം പരിഹരിക്കാന്‍
കഴിയാത്തതെന്ന്
വ്യക്തമാക്കുമാേ;
(ഡി)
പ്രവാസി
ചിട്ടിക്ക് വേണ്ടി
സി-ഡിറ്റിന്
കെ.എസ്.എഫ്.ഇ ഇതുവരെ
എത്ര കാേടി രൂപ നല്കി;
ഏതാെക്കെ ഇനങ്ങളിലാണ്
നല്‍കിയതെന്ന്
വ്യക്തമാക്കുമാേ?
കെ.എസ്.എഫ്.ഇ.യിലെ
ബി.പി.ആര്.ഇ.യുടെ
റിപ്പോര്‍ട്ട്
2359.
ശ്രീ.കെ.എം.ഷാജി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കെ.എസ്.എഫ്.ഇ.യില്‍
ബി.പി.ആര്.ഇ.റിപ്പോര്‍ട്ട്
സമര്‍പ്പിക്കാന്‍
ആരെയെങ്കിലും
ചുമതലപ്പെടുത്തിയിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ആരെയാണ്
ചുമതലപ്പെടുത്തിയിരിക്കുന്നത്;
ഏത് ഉത്തരവിന്റെ
അടിസ്ഥാനത്തിലാണ്
ഇപ്രകാരം നിയമനം
നടത്തിയത് എന്ന്
വ്യക്തമാക്കുമോ;
(ബി)
ബി.പി.ആര്.ഇ.
ചെയര്മാന് ഒരു മാസം
എത്ര രൂപയാണ്
ശമ്പളമെന്ന്
അറിയിക്കാമോ; മറ്റ്
എന്തൊക്കെ
ആനുകൂല്യങ്ങള്‍
ചെയര്മാന്
നല്‍കുന്നുണ്ടെന്ന്
വ്യക്തമാക്കുമോ;
(സി)
ബി.പി.ആര്.ഇ.ചെയര്‍മാന്റെ
നിയമന കാലയളവ്
എത്രയാണ്; എന്നത്തേക്ക്
റിപ്പോര്‍ട്ട്
ലഭ്യമാക്കുമെന്ന്
അറിയിക്കാമോ;
(ഡി)
കെ.എസ്.എഫ്.ഇ.യുടെ
ബോര്‍ഡ് മെമ്പര്‍
ആയിരിക്കുന്ന
വ്യക്തിയ്ക്ക്
ബി.പി.ആര്.ഇ.
ചെയര്മാന് സ്ഥാനം
വഹിക്കാന്‍ കഴിയുമോ;
ബോര്‍ഡ് മെമ്പര്‍ എന്ന
നിലയിലുള്ള ആനുകൂല്യവും
ഇയാള്‍ വാങ്ങുന്നുണ്ടോ
എന്ന് വ്യക്തമാക്കുമോ?
ജീവനക്കാര്‍ക്ക് ആരോഗ്യ
ഇന്‍ഷുറന്‍സ് പദ്ധതി
2360.
ശ്രീ.കെ.
ദാസന് :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
സര്‍ക്കാര്‍
ജീവനക്കാര്‍ക്കും
പെന്‍ഷന്‍കാര്‍ക്കുമായുള്ള
ആരോഗ്യ ഇന്‍ഷുറന്‍സ്
പദ്ധതിയുടെ പ്രാരംഭ
പ്രവര്‍ത്തനങ്ങളുടെ
നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(ബി)
ഏത്
മാസം മുതല്‍ ഇത്
നടപ്പില്‍
വരുത്താമെന്നാണ്
സര്‍ക്കാര്‍
ആലോചിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(സി)
പദ്ധതി
പ്രാവര്‍ത്തികമാക്കുന്നതില്‍
ഇപ്പോള്‍ ഏതെങ്കിലും
തരത്തിലുള്ള
തടസ്സങ്ങള്‍
നേരിടുന്നുണ്ട്
എങ്കില്‍ ആയത്
എന്താണെന്ന്
വ്യക്തമാക്കാമോ?
കയര്‍
വ്യവസായത്തിന്റെ
പുനരുദ്ധാരണം
2361.
ശ്രീ.ബി.സത്യന്
ശ്രീമതി
യു. പ്രതിഭ
ശ്രീ.എം.
നൗഷാദ്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
വ്യവസായ
പുനരുദ്ധാരണത്തിന്റെ
ഭാഗമായി ചകിരി ക്ഷാമം
പരിഹരിക്കുക എന്ന
ലക്ഷ്യത്തോടെ ആയിരം
ചകിരി മില്ലുകള്‍
സ്ഥാപിക്കാനുള്ള
പ്രവര്‍ത്തനത്തിന്റെ
പുരോഗതി അറിയിക്കാമോ;
(ബി)
കയര്‍
സഹകരണ സംഘങ്ങളെ
ശാക്തീകരിക്കാനും
ഉല്പന്നങ്ങളുടെ
വൈവിധ്യവല്‍ക്കരണത്തിനും
മാര്‍ക്കറ്റിംഗ്
വിപുലീകരണത്തിനും
നടപ്പിലാക്കിയ
പ്രവര്‍ത്തനങ്ങള്‍
വിശദമാക്കാമോ?
കയർ
തൊഴിലാളികളുടെ
ആനുകൂല്യങ്ങള്‍
2362.
ശ്രീ.ആര്.
രാജേഷ്
,,
കെ.സുരേഷ് കുറുപ്പ്
,,
എം. നൗഷാദ്
,,
കെ.ജെ. മാക്സി
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
കയർ തൊഴിലാളി ക്ഷേമനിധി
ബോര്‍ഡിന്
നല്‍കാനുണ്ടായിരുന്ന
കുടിശ്ശിക ഈ
സര്‍ക്കാര്‍ അനുവദിച്ച്
നല്‍കിയിട്ടുണ്ടോ;
വിശദാംശം നല്‍കുമോ;
(ബി)
മുന്‍
സര്‍ക്കാരിന്റെ കാലത്ത്
തീർപ്പാക്കാത്ത
പെന്ഷന് അപേക്ഷകള്‍
തീര്‍പ്പാക്കി
പെന്ഷന്
അനുവദിച്ച്നല്കാന് ഈ
സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍
വിശദമാക്കാമോ;
(സി)
ഈ
സര്‍ക്കാര്‍ കയർ
തൊഴിലാളികളുടെ ഏതെല്ലാം
ആനുകൂല്യങ്ങളുടെ
തുകയാണ്
വർദ്ധിപ്പിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ?
കയര്‍
മേഖലയിലെ പ്രതിസന്ധി
2363.
ശ്രീ.കെ.എസ്.ശബരീനാഥന്
:
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
പരമ്പരാഗത
വ്യവസായമായ കയര്‍ മേഖല
ഗുരുതരമായ
പ്രതിസന്ധിയിലാണെന്നത്
പരിശോധിച്ചിട്ടുണ്ടോ;
എങ്കില്‍ ഇതിനുള്ള
കാരണങ്ങള്‍
എന്തൊക്കെയാണ്;
(ബി)
ചകിരിയുടെ
വിലയിലുണ്ടായ വന്‍
വര്‍ദ്ധന കയര്‍മേഖലയെ
എപ്രകാരമാണ് ബാധിച്ചത്;
(സി)
ഇത്
ഈ മേഖലയിലെ
തൊഴിലില്ലായ്മ
രൂക്ഷമാക്കിയിട്ടും
സംസ്ഥാന സര്‍ക്കാര്‍
നിസംഗത പുലര്‍ത്തുന്ന
സാഹചര്യമുണ്ടോ;
എങ്കില്‍
എന്തുകൊണ്ടാണെന്ന്
വ്യക്തമാക്കാമോ;
(ഡി)
കയര്‍പിരി
തൊഴിലാളികള്‍ക്കുള്ള
കൂലിയുറപ്പ് പദ്ധതി
പ്രകാരമുള്ള സാമ്പത്തിക
സഹായം
നിര്‍ത്തിവച്ചിട്ടുണ്ടോ;
എങ്കില്‍ എത്ര മാസത്തെ
കുടിശ്ശികയുണ്ട്;
(ഇ)
കയര്‍
തൊഴിലാളികളുടെ കുറഞ്ഞ
കൂലി 600 രൂപയായി
നിശ്ചയിക്കുന്നതിനും
കയര്‍
ഉല്പന്നങ്ങള്ക്ക്
ഉല്പാദന ചെലവുമായി
ബന്ധപ്പെടുത്തി വില
നിശ്ചയിക്കുന്നതിനും
നടപടി സ്വീകരിക്കുമോ?
കയര്‍
വ്യവസായം സംരക്ഷിക്കാന്‍
നടപടി
2364.
ശ്രീ.അബ്ദുല്‍
ഹമീദ് പി. :
താഴെ കാണുന്ന
ചോദ്യങ്ങള്‍ക്ക് ധനകാര്യവും
കയറും വകുപ്പുമന്ത്രി സദയം
മറുപടി നല്‍കുമോ:
(എ)
കയര്‍
വ്യവസായം
സംരക്ഷിക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കാമോ;
(ബി)
കയര്‍
പിരിക്കാന്‍ ആവശ്യമായ
ചകിരി കിട്ടാതെ കയര്‍
വ്യവസായം പ്രതിസന്ധി
നേരിടുന്നതായി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
സംസ്ഥാനത്ത്
തന്നെ ആവശ്യമായ ചകിരി
ലഭിക്കുന്ന സാഹചര്യം
സൃഷ്ടിക്കുന്നതിന്
എന്ത് നടപടിയാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നത് എന്ന്
വ്യക്തമാക്കാമോ?