UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

  You are here: Business >13th KLA >First Session>UnStarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions please enable  unicode-Malayalam in your system)

  Answer  Provided    Answer  Not Yet Provided

Q. No.

Title of the Question
6991

പ്ളാസ്റിക് ഉപയോഗിച്ച് റോഡ് ടാര്‍ ചെയ്യുന്ന പദ്ധതി

ശ്രീ. എം. ഹംസ

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം റോഡുകളുടെ അറ്റകുറ്റപ്പണിക്കും നവീകരണത്തിനുമായി എത്രതുക ചെലവഴിച്ചു; ജില്ലാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ;

(ബി) കാലവര്‍ഷക്കെടുതികളെ അതിജീവിക്കുവാന്‍ പ്ളാസ്റിക് ഉപയോഗിച്ച് റോഡ് ടാര്‍ ചെയ്യുന്ന പദ്ധതി നടപ്പിലാക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

6992

റോഡുകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനായിഹെല്‍പ്പ് ലൈന്‍

ശ്രീ. വി. ഡി. സതീശന്‍

,, കെ. മുരളീധരന്‍

,, കെ. അച്ചുതന്‍

,, റ്റി. എന്‍. പ്രതാപന്‍

() റോഡുകളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ കാര്യക്ഷമമാക്കുന്ന കാര്യം പരിഗണിക്കുമോ;

(ബി) എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ?

6993

കേരളത്തിലെ റോഡുകളുടെ ഗുണനിലവാരം ഉയര്‍ത്തല്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

() കേരളത്തിലെ റോഡുകളുടെ സുരക്ഷിതത്വത്തിനുവേണ്ടി ഗുണനിലവാരം ഉയര്‍ത്താന്‍ ശാസ്ത്രീയ നിര്‍മ്മാണമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിനായി വിദഗ്ദ്ധ സമിതിയുടെയോ സബ്ജക്ട് എക്സ്പെര്‍ട്ടിന്റേയോ പഠനം സംഘടിപ്പിക്കുമോ ;

(ബി) ഇക്കാര്യത്തിനുവേണ്ടി വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

6994

പഞ്ചായത്ത് റോഡുകളുടെ അറ്റകുറ്റപ്പണികള്‍

ശ്രീ. വര്‍ക്കല കഹാര്‍

,, വി. ഡി. സതീശന്‍

,, എം. പി. വിന്‍സെന്റ്

,, ലൂഡി ലൂയീസ്

പി.ഡബ്ള്യു.ഡി. ഏറ്റെടുക്കുന്ന പഞ്ചായത്തു റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ചെയ്യുവാന്‍ നടപടി എടുക്കുമോ ?

6995

ശബരിമല റോഡുകളുടെ അറ്റകുറ്റ പണികള്‍

ശ്രീ. ജോസഫ് വാഴക്കന്‍

,, പാലോട് രവി

,, വി. പി. സജീന്ദ്രന്‍

,, ഷാഫി പറമ്പില്‍

() ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിന് എത്ര തുകയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്;

(ബി) നവംബര്‍ 14-ന് മുമ്പ് പണികള്‍ പൂര്‍ത്തിയാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

6996

ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണി

ശ്രീ.ബെന്നി ബെഹനാന്‍

,, . സി. ബാലകൃഷ്ണന്‍

,, അന്‍വര്‍ സാദത്ത്

,, വി.റ്റി. ബല്‍റാം

() ശബരിമല തീര്‍ത്ഥാടനത്തിനുമുന്നോടിയായി ശബരിമലയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണിക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ;

(ബി) ഇതിന് എത്ര കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട് ;

(സി) റോഡിന്റെ പണികള്‍ എന്ന് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് ;

6997

ശബരിമല റോഡുകളുടെ ഹെവി മെയിന്റനന്‍സ്

ശ്രീ. കെ. മുരളീധരന്‍

,, സി. പി. മുഹമ്മദ്

,, കെ. അച്ചുതന്‍

() ശബരിമല റോഡുകളുടെ ഹെവി മെയിന്റനന്‍സിനുവേണ്ടി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്;

(ബി) ഈ പണികള്‍ യഥാസമയം നടത്തുവാന്‍ കൈക്കൊണ്ടിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്;

(സി) ഇതിന് എന്ത് തുക അനുവദിച്ചിട്ടുണ്ട്?

6998

കാസര്‍ഗോഡ് ജില്ലയിലെ നാഷണല്‍ ഹൈവേ

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

() കാസര്‍ഗോഡ് ജില്ലയില്‍ നാഷണല്‍ ഹൈവേ നാലുവരിപ്പാതയാക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ഇപ്പോള്‍ ഏതുഘട്ടത്തിലാണ്;

(ബി) ഇതിനായി വളരെ കുറച്ച് സ്ഥലം മാത്രം ഏറ്റെടുക്കേണ്ടിവരുന്ന ഈ ജില്ലയില്‍ ഈ പദ്ധതി എപ്പോള്‍ തുടങ്ങാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

6999

റോഡുകളുടെ പുന:നിര്‍മ്മാണം

ശ്രീ. വി. ശിവന്‍കുട്ടി

() നേമം നിയോജക മണ്ഡലത്തിലെ കാലടി മരുതൂര്‍കടവ് റോഡ്, പാപ്പനംകോട് - പാമാംകോട് റോഡ് എന്നിവ പുനര്‍ നിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

7000

കായംകുളം-പുനലൂര്‍ റോഡില്‍ വര്‍ദ്ധിച്ചുവരുന്ന അപകടങ്ങള്‍

ശ്രീ. സി. കെ. സദാശിവന്‍

() കായംകുളം-പുനലൂര്‍ റോഡില്‍ അപകടങ്ങള്‍ കൂടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇതു പരിഹരിക്കുന്നതിന് എന്ത് നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

7001

റോഡുകളിലെ കുഴികളില്‍ വീണ് അപകടങ്ങള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() സംസ്ഥാനത്ത് വ്യാപകമായി റോഡുകളിലെ കുഴികളില്‍ വീണ് അപകടങ്ങള്‍ സംഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം റോഡിലെ കുഴികളില്‍ വീണ് മരണപ്പെട്ടതും, പരിക്കേറ്റതുമായ എത്ര സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;

(സി) ഇത്തരത്തിലുളള അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വെളിപ്പെടുത്താമോ?

7002

വേഗത നിയന്ത്രണം

ശ്രീമതി പി. അയിഷാ പോറ്റി

() വേഗത നിയന്ത്രണത്തിനായി റോഡുകളില്‍ സ്പീഡ് ബ്രേക്കറുകള്‍ക്ക് പകരം എന്തെല്ലാം സംവിധാനങ്ങളാണ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്;

(ബി) പണി പൂര്‍ത്തീകരിച്ച എം.സി. റോഡ് പ്രദേശത്ത് റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ റോഡ് സേഫ്റ്റി അതോറിറ്റി മരാമത്ത് വകുപ്പ് വഴി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

7003

റോഡുകളിലെ സ്പീഡ് ബ്രേക്കറുകള്‍

ശ്രീ. രാജു എബ്രഹാം

() റോഡുകളിലെ സ്പീഡ് ബ്രേക്കറുകള്‍, ഹമ്പുകള്‍ എന്നിവ എടുത്തു മാറ്റണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ടോ;

(ബി) ഉത്തരവ് നടപ്പാക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(സി) ഹമ്പുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലാത്തതിനാലും, വെള്ള ലൈനുകള്‍ വരയ്ക്കാതിരിക്കുന്നതിനാലും ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യം ആലോചനയിലുണ്ടോ;

(ഡി) വാഹനങ്ങള്‍ക്ക് റോഡുകളിലെ ഓരോ ഭാഗത്തും എടുക്കാവുന്ന സ്പീഡ് ലിമിറ്റ് രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ എന്ത് നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്?

7004

റോഡുകളുടെ തകര്‍ച്ച

ശ്രീമതി കെ. കെ. ലതിക

() റോഡുകളുടെ തകര്‍ച്ചയ്ക്ക് കാരണമാകുന്ന പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുവാന്‍ മരാമത്ത് വകുപ്പില്‍ ഏത് ഉദ്യോഗസ്ഥര്‍ക്കാണ് അധികാരമുള്ളത്;

(ബി) ഇത്തരത്തിലുള്ള തകര്‍ച്ചയ്ക്ക് കാരണക്കാരെ കണ്ടെത്തിയിട്ടും നടപടിയെടുക്കാത്ത വകുപ്പുദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിക്കുമോ ?

7005

പി.ഡബ്ള്യു.ഡി.ഏറ്റെടുത്ത വൈക്കത്തെ റോഡുകള്‍

ശ്രീ. കെ. അജിത്

() ഗ്രാമീണ റോഡുകള്‍ പി.ഡബ്ള്യു.ഡി. ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വൈക്കം താലൂക്കില്‍ എത്രകിലോമീറ്റര്‍ റോഡ് പി.ഡബ്ള്യു.ഡി.ഏറ്റെടുത്തിട്ടുണ്ട് ;

(ബി) വൈക്കം നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകള്‍ തിരിച്ച് ഇതിന്റെ കണക്ക് വ്യക്തമാക്കുമോ ;

(സി) കൂടുതല്‍ റോഡുകള്‍ ഇനിയും ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിയ്ക്കുമോ ;

(ഡി) ഏറ്റെടുത്ത റോഡുകളില്‍ ഈ വര്‍ഷം ഏതൊക്കെ റോഡുകളുടെ പണികള്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയും എന്ന് വ്യക്തമാക്കുമോ ?

7006

കൊയിലാണ്ടി മണ്ഡലത്തിലെ ഗ്രാമീണ റോഡുകള്‍

ശ്രീ. കെ. ദാസന്‍

() ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി പൊതുമരാമത്ത് വകുപ്പില്‍ എന്തെല്ലാം പദ്ധതികളാണുള്ളത്; ഓരോ പദ്ധതിയിലും എത്ര തുകയാണ് നീക്കി വെച്ചിരിക്കുന്നത്;

(ബി) ജില്ലാ പഞ്ചായത്തിന്റെ അധീനതയില്‍ ഉണ്ടായിരുന്ന കൊയിലാണ്ടി മണ്ഡലത്തിലെ എത്ര കിലോമീറ്റര്‍ റോഡ് പൊതുമരാമത്ത് വകുപ്പ് തിരിച്ചെടുത്തിട്ടുണ്ട്;

(സി) ഇങ്ങനെ തിരിച്ചെടുത്തിട്ടുള്ള കൊയിലാണ്ടി മണ്ഡലത്തിലെ റോഡുകള്‍ പുനരുദ്ധരിക്കാന്‍ പി.ഡബ്ള്യു.ഡി. തയ്യാറാക്കിയിട്ടുള്ള പദ്ധതികള്‍ എന്തെല്ലാമാണ്?

7007

സെന്‍ട്രല്‍ റോഡു ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കണ്ണൂര്‍ ജില്ലയിലെ റോഡുകള്‍

ശ്രീ. . പി. ജയരാജന്‍

() നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ സെന്‍ട്രല്‍ റോഡു ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര തുകയാണു സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്;

(ബി) പ്രസ്തുത തുകയുടെ വിതരണം ജില്ല തിരിച്ച് വ്യക്തമാക്കുമോ ;

(സി) കണ്ണൂര്‍ ജില്ലയില്‍ ഇതില്‍ നിന്ന് ഏതെല്ലാം റോഡുകള്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളത്?

7008

വയനാട് ജില്ലയിലെ ഗ്രാമീണ റോഡുകളെ കുറിച്ചുളള പഠനം

ശ്രീ. എം. വി ശ്രേയാംസ് കുമാര്‍

() നാറ്റ്പാക്-ന്റെ ആഭിമുഖ്യത്തില്‍ വയനാട് ജില്ലയിലെ ഗ്രാമീണ റോഡുകളുടെ സമഗ്രമയ വികസനത്തെപ്പറ്റി പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) പ്രസ്തുത പഠനറിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി) ജില്ലയിലെ ഗ്രാമീണ റോഡുകളുടെ വികസനത്തിനും ആസൂത്രണത്തിനുമായി എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്; വിശദമാക്കുമോ?

7009

കരുനാഗപ്പള്ളി മണ്ഡലത്തിലെ റോഡ് പണികള്‍

ശ്രീ. സി. ദിവാകരന്‍

() കരുനാഗപ്പള്ളി മണ്ഡലത്തില്‍ പി.ഡബ്ളിയൂ.ഡി. പ്രവൃത്തികള്‍ സ്തംഭനാവസ്ഥയിലാണെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) നബാര്‍ഡ് സ്കീമില്‍ ഉള്‍പ്പെടുത്തിയ എത്ര റോഡുകളുടെ പണിയാണ് പൂര്‍ത്തീകരിക്കാനുള്ളത്; കഴിഞ്ഞ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയ റോഡുകള്‍ എത്ര; എത്രയെണ്ണം പണി പൂര്‍ത്തീകരിച്ചു; ബാക്കിയുള്ളവ എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയും;

(സി) എത്ര റോഡുകളാണ് അപ്ഗ്രഡേഷന്‍ പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്; എത്രയെണ്ണം പൂര്‍ത്തീകരിച്ചു; ബാക്കി എപ്പോള്‍ പൂര്‍ത്തീകരിക്കുമെന്ന് വ്യക്തമാക്കാമോ?

7010

പേരാവൂര്‍-കൊട്ടിയൂര്‍-മാനന്തവാടി റോഡ്

ശ്രീ. സണ്ണി ജോസഫ്

() പേരാവൂര്‍-കൊട്ടിയൂര്‍-മാനന്തവാടി റോഡ് വീതി കൂട്ടി നികത്തി നവീകരിക്കുന്നതിനുള്ള നടപടികള്‍ പരിഗണനയിലുണ്ടോ;

(ബി) ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ?

7011

ചേലക്കര ബൈപ്പാസ് നിര്‍മ്മാണം

ശ്രീ. കെ. രാധാകൃഷ്ണന്‍

() ചേലക്കര നിയോജകമണ്ഡലത്തിലെ ചേലക്കര ബൈപ്പാസ് നിര്‍മ്മാണത്തിന് ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ബി) പ്രസ്തുത ബൈപ്പാസ് നിര്‍മ്മാണത്തിന്റെ കാലതാമസത്തിനുള്ള കാരണങ്ങള്‍ വ്യക്തമാക്കുമോ ;

(സി) രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ചേലക്കര ടൌണിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് ബൈപ്പാസ് നിര്‍മ്മാണ നടപടികള്‍ ത്വരിതപ്പെടുത്തുമോ ?

7012

മലപ്പുറം-കോട്ടപ്പടി ബൈപ്പാസ് നിര്‍മ്മാണം

ശ്രീ. പി. ഉബൈദുള്ള

() മലപ്പുറം-കോട്ടപ്പടി ബൈപ്പാസ് നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(ബി) പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കുമോ;

(സി) പ്രസ്തുത തടസ്സങ്ങള്‍ ഒഴിവാക്കി ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുമോ;

(ഡി) മലപ്പുറം തിരൂര്‍ റോഡില്‍ കോട്ടപ്പടി ജംഗ്ഷന്‍ മുതല്‍ നൂറാടിപ്പാലം വരെ റോഡ് വീതി കൂട്ടി നിര്‍മ്മിക്കുന്ന ജോലികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുമോ?

7013

വയനാട് ചുരം റോഡിന് ബദല്‍ റോഡ്

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() വയനാട് ചുരം റോഡിന് ബദലായി റോഡ് നിര്‍മ്മിക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കുമോ;

(ബി) ബദല്‍ റോഡിന്റെ സാധ്യതാ പഠനം നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി) ചുരം റോഡിന് ബദലായി റോഡ് നിര്‍മ്മിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

7014

നബാര്‍ഡ് പദ്ധതിയിലുള്‍പ്പെട്ട വൈക്കത്തെ റോഡുകള്‍

ശ്രീ. കെ. അജിത്

() നബാര്‍ഡിന്റെ ധനസഹായത്തോടെ വൈക്കം നിയോജകമണ്ഡലത്തില്‍ പണിയുന്ന റോഡുകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തുമോ ;

(ബി) കൂടുതല്‍ പണികള്‍ ഏറ്റെടുത്ത് ഉന്നതനിലവാരത്തില്‍ റോഡുകള്‍ പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കുമോ ;

(സി) നിലവില്‍ നബാര്‍ഡിന്റെ സഹായത്തോടെ വൈക്കം നിയോജകമണ്ഡലത്തില്‍ പണിയുന്ന കപിക്കാട് കല്ലുപുര വാക്കേത്തറ റോഡിന്റെ പണി പൂര്‍ത്തീകരിക്കുന്നതിനുള്ള തടസ്സം എന്താണെന്ന് വ്യക്തമാക്കാമോ ; റോഡിന്റെ പണി എന്നു പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ ?

7015

പൊള്ളാച്ചി - തൃശ്ശൂര്‍ ഗോവിന്ദാപുരം - മംഗലം റോഡ്

ശ്രീ. വി. ചെന്താമരാക്ഷന്‍

() സംസ്ഥാനത്ത് 1000 കി. മീ. പി.ഡബ്ള്യു.ഡി. റോഡുകള്‍ നിലവാരം ഉയര്‍ത്തുന്നതിനായി തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി) അന്തര്‍ സംസ്ഥാന റോഡായ പൊള്ളാച്ചി - തൃശ്ശൂര്‍ റോഡിലെ ഗോവിന്ദാപുരം - മംഗലം റോഡ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

7016

ആലപ്പുഴ ബൈപ്പാസ് നിര്‍മ്മാണം

ശ്രീ. ജി. സുധാകരന്‍

() ആലപ്പുഴ ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തടസ്സം എന്താണ് ; ഈ തടസ്സങ്ങള്‍ നീക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി) ഇതിന് ആവശ്യമായ 150 കോടി രൂപ അനുവദിച്ചതായുള്ള കേന്ദ്ര സഹമന്ത്രിയുടെ പ്രഖ്യാപനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര തുക അനുവദിച്ചു; ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി) പ്രസ്തുത തുക ലഭിച്ചുവോ ; ഇല്ലെങ്കില്‍ ഇതിനുള്ള തടസ്സം എന്താണ് ;

() ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഇനി എത്രകാലം കൂടി വേണ്ടിവരുമെന്ന് വ്യക്തമാക്കുമോ ?

7017

കല്‍പ്പറ്റ ബൈപ്പാസ്

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() കല്‍പ്പറ്റ ബൈപ്പാസിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) പ്രസ്തുത പദ്ധതി പൂര്‍ത്തിയാക്കുന്നതിനായി എന്തെ ല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(സി) പദ്ധതിയുടെ പ്രവര്‍ത്തനം എന്ന് പൂര്‍ത്തിയാക്കാനാകുമെന്ന് വ്യക്തമാക്കുമോ?

7018

കൊണ്ടോട്ടി ബൈപ്പാസ്

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() കൊണ്ടോട്ടി ബൈപ്പാസ് റോഡിലെ ഗതാഗതക്കുരുക്ക് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇതു പരിഹരിക്കാനും, ബൈപ്പാസ് റോഡ് വീതികൂട്ടി നന്നാക്കുവാനും പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(സി) ഇതിന്റെ ഭരണാനുമതിക്കായുള്ള നടപടി ക്രമങ്ങള്‍ എത് ഘട്ടത്തിലാണ് ?

7019

കാസര്‍ഗോഡ് ജില്ലയിലെ പ്രധാന റോഡുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കേരള സ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ടില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ഏതൊക്കെ റോഡുകളാണ് അഭിവൃദ്ധിപ്പെടുത്തുന്നത്;

(ബി) കാസര്‍ഗോഡ് ജില്ലയിലെ പ്രധാന സ്റേറ്റ് ഹൈവേകളായ കാഞ്ഞങ്ങാട് - കാസര്‍ഗോഡ്, ചെര്‍ക്കള - ജാല്‍സൂര്‍, കാഞ്ഞങ്ങാട് - പാണത്തൂര്‍ എന്നിവ സ്റേറ്റ് റോഡ് പ്രോജക്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ ; വിശദാംശങ്ങള്‍ അറിയിക്കുമോ ?

7020

റോഡുകളുടെ അറ്റകുറ്റപണി

ശ്രീ. എം. ഉമ്മര്‍

() റോഡുകളുടെ കുഴിയടയ്ക്കുന്ന പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ടോ ;

(ബി) ഇല്ലെങ്കില്‍ പൂര്‍ത്തിയാക്കാന്‍ നല്‍കുന്ന സമയ പരിധി അറിയിക്കാമോ ;

(സി) ഈ ഇനത്തില്‍ എത്ര തുക ചെലവാക്കാനുദ്ദേശിക്കുന്നു ;

(ഡി) കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മിച്ച ഏതെല്ലാം പ്രധാന റോഡുകളിലാണ് തകരാറുകള്‍ സംഭവിച്ചതെന്ന് വ്യക്തമാക്കാമോ ?

7021

വൈക്കം-തലയോലപ്പറമ്പ് റോഡ് അറ്റകുറ്റപ്പണി

ശ്രീ. കെ. അജിത്

()വൈക്കം-പൂത്തോട്ട-കാഞ്ഞിരമറ്റം-നീര്‍പ്പാറ-തലയോല പ്പറമ്പ് റോഡ് എന്‍.എച്ച്. വിഭാഗം നിര്‍മ്മാണം നടത്തിക്കൊണ്ടിരിക്കുന്നതിന്മേല്‍ എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ;

(ബി) കരാര്‍ പ്രകാരം ഈ റോഡ് എത്ര നാള്‍ കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയും;

(സി) തലയോലപ്പറമ്പ് നീര്‍പ്പാറ ഭാഗത്തെ കുഴികള്‍ നികത്തുന്ന നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ;

(ഡി)വൈക്കം-പൂത്തോട്ട-കാഞ്ഞിരമറ്റം-നീര്‍പ്പാറ-തലയോ ലപ്പറമ്പ് റോഡിന്റെ അലൈന്‍മെന്റില്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ;

() പ്രസ്തുത റോഡിന്റെ എ.എസ്. നല്‍കിയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ; ഇത് പൂര്‍ണ്ണമായും കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണോ എന്നും ഏതു വര്‍ഷത്തെ ബഡ്ജറ്റിലാണ് ഇതിന് തുക അനുവദിച്ചതെന്നും വ്യക്തമാക്കുമോ;

(എഫ്) ഈ പദ്ധതിക്കായി ബഡ്ജറ്റില്‍ അനുവദിച്ച തുക മുഴുവന്‍ ഈ റോഡിന് തന്നെ ചെലവഴിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ മറ്റേതെങ്കിലും റോഡിനു വേണ്ടി വകമാറ്റിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;

(ജി) പ്രസ്തുത റോഡിന് നിശ്ചിത കാലത്തെ മെയിന്റനന്‍സ് ഉറപ്പുവരുത്തിയിട്ടുണ്ടോ; ആയത് എത്ര കാലത്തേയ്ക്കാണ് എന്നും വ്യക്തമാക്കുമോ?

7022

റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് സ്പെഷ്യല്‍ ടീം

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

() റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമാക്കാന്‍ സ്പെഷ്യല്‍ ടീമിനെ നിയോഗിച്ചിട്ടുണ്ടോ;

(ബി) പ്രസ്തുത സ്പെഷ്യല്‍ ടീമില്‍ ആരൊക്കെയാണ് അംഗങ്ങളെന്നും അവരുടെ ചുമതലകള്‍ എന്തൊക്കെയാണെന്നും വെളിപ്പെടുത്തുമോ;

(സി) പ്രസ്തുത ടീമിന്റെ നിരീക്ഷണത്തില്‍ ഇതിനകം എത്ര റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ?

7023

പി.ഡബ്ള്യു.ഡി. റോഡുകളുടെ നിര്‍മ്മാണ പുരോഗതി

ശ്രീ. റ്റി.വി. രാജേഷ്

() കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി നിയോജക മണ്ഡലത്തില്‍ എത്ര പി.ഡബ്ള്യു.ഡി. റോഡുകള്‍ ഉണ്ട് ; അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ബി) പുതിയതായി ഏതൊക്കെ റോഡുകള്‍ പി.ഡബ്ള്യു.ഡി ഏറ്റെടുക്കുണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് നിവേദനം ലഭിച്ചിട്ടുള്ളത് ; വിശദാംശം നല്‍കാമോ ; ഇതിന്റെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കുമോ ?

7024

ഗ്രാമീണ മേഖലയിലെ റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കാന്‍ നടപടി

ശ്രീ. പി. ഉബൈദുളള

() സംസ്ഥാനത്തെ പി.ഡബ്ള്യു.ഡി. റോഡുകളല്ലാത്ത ഗ്രാമീണ മേഖലയിലെ പ്രധാന റോഡുകള്‍ പുനരുദ്ധരിക്കുന്നതിന് നിലവില്‍ ഏതെല്ലാം കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ ലഭ്യമാകുമെന്നും അവയുടെ മാനദണ്ഡങ്ങളും വ്യക്തമാക്കാമോ;

(ബി) പ്രസ്തുത റോഡുകളുടെ റിപ്പയര്‍, സോളിംഗ്, ടാറിംഗ് തുടങ്ങിയ പ്രവര്‍ത്തികള്‍ പി.ഡബ്ള്യു.ഡി. ഏറ്റെടുത്ത് ചെയ്യാറുണ്ടോ;

(സി) ഇല്ലെങ്കില്‍ ഗ്രാമീണ മേഖലയിലെ പ്രധാന റോഡുകളുടെ റിപ്പയറുകള്‍ക്ക് പൊതുമരാമത്ത് വകുപ്പ് ആവശ്യമായ തുക വകയിരുത്തുമോ?

7025

പൈപ്പുലൈനുകള്‍ സ്ഥാപിക്കുന്നതുമൂലം കേടാകുന്ന റോഡുകള്‍

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് ജില്ലയില്‍ കുടിവെളളപദ്ധതിയുടെ ഭാഗമായി പൈപ്പ് ഇടുന്നതിന് റോഡില്‍ കുഴിയെടുത്ത സ്ഥലങ്ങളില്‍ റോഡ് നന്നാക്കാത്തതിനാല്‍ ഗതാഗതത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഈ സ്ഥലങ്ങളില്‍ അടിയന്തിരമായി റോഡ് റിപ്പയര്‍ ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.