Q.
No. |
Title
of the Question |
6955
|
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
വേഗത്തിലാക്കുന്നതിന്
അവലോകന
യോഗങ്ങള്‍
ശ്രീ.
സണ്ണി
ജോസഫ്
,,
എം. പി.
വിന്‍സെന്റ്
,,
ലൂഡി
ലൂയിസ്
,,
പി. എ.
മാധവന്‍
(എ)
നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍
വേഗത്തിലാക്കുന്നതിന്
എന്തെല്ലാം
കര്‍മ്മപരിപാടികളാണ്
ആസൂത്രണം
ചെയ്തിരിക്കുന്നത്;
(ബി)
ഇതിനായി
മരാമത്ത്
മന്ത്രിയുടെ
സാന്നിദ്ധ്യത്തില്‍
ജില്ലാതല
അവലോകന
യോഗങ്ങള്‍
കൂടുന്ന
സംവിധാനത്തെക്കുറിച്ച്
ആലോചിക്കുമോ;
(സി)
ഇതിനായി
കൈക്കൊളളാനുദ്ദേശിക്കുന്ന
നടപടികള്‍
എന്തെല്ലാം? |
6956 |
റോഡ്
ഡ്യൂറബിലിറ്റി
ഗ്യാരന്റി
നിയമം
ശ്രീ.
സാജു
പോള്‍
(എ)
റോഡുകള്‍
നിര്‍മ്മിച്ച്
ഹ്രസ്വകാലഘട്ടത്തിനുള്ളില്‍
പൊട്ടിപ്പൊളിഞ്ഞു
ഗതാഗതയോഗ്യമല്ലാതാകുന്നതു
തടയുവാന്‍
ഇന്നുള്ള
നിയമത്തില്‍
എന്തൊക്കെ
വ്യവസ്ഥകളാണുള്ളത്;
(ബി)
റോഡുകളുടെ
ദീര്‍ഘകാല
സംരക്ഷണം
ഉറപ്പാക്കുവാന്‍
റോഡ്
ഡ്യൂറബിലിറ്റി
ഗ്യാരന്റി
നിയമം
നടപ്പാക്കുവാന്‍
ഉദ്ദേശിക്കുന്നുണ്ടോ;
(സി)
പ്രസ്തുത
നിയമം
തയ്യാറാക്കുന്നതിനായി
ഈ
രംഗത്തെ
വിദഗ്ധരുടേയും
വിവിധ
സംഘടനാ
നേതാക്കളുടേയും
പ്രത്യേക
സെമിനാര്‍
നടത്തുമോ? |
6957 |
ബി.എം.ബി.സി.
ടാറിംഗ്
രീതി
ശ്രീ.
ഇ.പി.
ജയരാജന്‍
(എ)
ബി.എം.ബി.സി.
ടാറിംഗ്
രീതി
അവലംബിച്ച്
പൊതുമരാമത്ത്
റോഡ്
ടാര്‍
ചെയ്യുന്നതിന്
പ്രസ്തുത
റോഡ്
പ്രത്യേക
നിലവാരത്തില്‍
ചെയ്യുന്നതായിരിക്കണം
എന്ന
മാനദണ്ഡം
നിശ്ചയിച്ചിട്ടുണ്ടോ;
(ബി)
എല്ലാ
ജില്ലാ
റോഡുകളും
മുനിസിപ്പല്‍
പ്രദേശങ്ങളിലും
മറ്റു
നഗരപ്രദേശങ്ങളിലുമുള്ള
പ്രധാന
റോഡുകളും
റീടാര്‍
ചെയ്യുമ്പോള്‍
ബി.എം.ബി.സി.
ടാറിംഗ്
രീതി
അവലംബിക്കാന്‍
ഒരു പൊതു
ഉത്തരവ്
പുറപ്പെടുവിക്കുവാന്‍
നടപടി
സ്വീകരിക്കുമോ
? |
6958 |
കേരള
റോഡ്
ഫണ്ട്
ബോര്‍ഡിന്റെ
നവീകരണ
പ്രവര്‍ത്തനങ്ങള്‍
ശ്രീ.
തേറമ്പില്‍
രാമകൃഷ്ണന്‍
,,
എ. പി.
അബ്ദുള്ളക്കുട്ടി
,,
ഡൊമിനിക്
പ്രസന്റേഷന്‍
,,
കെ. ശിവദാസന്‍
നായര്‍
(എ)
കേരള
റോഡ്
ഫണ്ട്
ബോര്‍ഡ്
മുഖേന
നടത്തിവരുന്ന
നവീകരണ
പ്രവര്‍ത്തനങ്ങള്‍
കാര്യക്ഷമമാക്കുന്നതിന്
എന്തെല്ലാം
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്
;
(ബി)
നഗരങ്ങളില്‍
നടത്തിവരുന്ന
റോഡ്
നവീകരണ
പ്രവര്‍ത്തനങ്ങള്‍
ത്വരിതപ്പെടുത്താന്‍
നടപടി
സ്വീകരിക്കുമോ
;
(സി)
ഇതിനായി
എന്തെല്ലാം
കാര്യങ്ങളാണ്
ചെയ്യാനുദ്ദേശിക്കുന്നത്
? |
6959 |
സര്‍ക്കാര്‍
ക്വാര്‍ട്ടേഴ്സ്
സംബന്ധിച്ച
വിശദാംശങ്ങള്‍
ശ്രീ.
ആര്‍.
സെല്‍വരാജ്
(എ)
തിരുവനന്തപുരത്തെ
സര്‍ക്കാര്‍
ക്വാര്‍ട്ടേഴ്സുകളില്‍
നിലവില്‍
എത്ര
എണ്ണം
ഒഴിഞ്ഞുകിടപ്പുണ്ടെന്ന്
മേഖല
തിരിച്ച്
ക്വാര്‍ട്ടേഴ്സ്
നമ്പര്‍
സഹിതം
വ്യക്തമാക്കാമോ;
(ബി)
പ്രസ്തുത
ക്വാര്‍ട്ടേഴ്സുകളില്‍
താമസിക്കുന്നവരില്‍
എത്ര
പേര്‍ 2012 മാര്‍ച്ച്
31 നു
വിരമിക്കുമെന്ന്
പേര്, വകുപ്പ്,
ക്വാര്‍ട്ടേഴ്സ്
നമ്പര്‍,
മേഖല
എന്നിവ
സഹിതം
വ്യക്തമാക്കാമോ;
(സി)
അപ്രകാരം
ഒഴിവുവരുന്ന
ക്വാര്‍ട്ടേഴ്സുകള്‍
മുന്‍കൂട്ടി
മറ്റൊരാളിനു
അനുവദിക്കാറുണ്ടോ;
എങ്കില്‍
വിശദവിവരം
നല്‍കാമോ;
(ഡി)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
പ്രത്യേക
ഉത്തരവ്
പ്രകാരം
ക്വാര്‍ട്ടേഴ്സുകള്‍
അനുവദിച്ചുവോ;
വിശദവിവരം
നല്‍കാമോ;
(ഇ)
തിരുവനന്തപുരത്ത്
സ്വന്തമായി
വീടുള്ളവര്‍ക്ക്
ക്വാര്‍ട്ടേഴ്സ്
ലഭ്യമാവുകയും
അതില്‍
താമസിച്ചുകൊണ്ട്
സ്വന്തം
വീട്
വാടകയ്ക്ക്
നല്‍കുകയും
ചെയ്യുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(എഫ്)
ക്വാര്‍ട്ടേഴ്സ്
ലഭിച്ച
ശേഷം അത്
വാടകയ്ക്ക്
നല്‍കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇപ്രകാരം
പരാതികള്‍
എന്തെങ്കിലും
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
എന്തു
നടപടി
സ്വീകരിച്ചു;
(ജി)
ക്വാര്‍ട്ടേഴ്സ്
ലഭിക്കുന്നതിനായി
നിലവില്‍
എത്ര
അപേക്ഷകള്‍
ലഭിച്ചിട്ടുണ്ട്;
വിശദമാക്കാമോ;
അപേക്ഷകരുടെ
ബാഹുല്യം
കണക്കിലെടുത്ത്
പുതിയ
ക്വാര്‍ട്ടേഴ്സുകള്‍
നിര്‍മ്മിക്കുന്നതിനു
നടപടി
സ്വീകരിക്കുമോ;
(എച്ച്)
ക്വാര്‍ട്ടേഴ്സ്
അനുവദിക്കുന്ന
കാര്യത്തില്‍
മറ്റു
ജില്ലക്കാരായ
ഉദ്യോഗസ്ഥര്‍ക്കു
പ്രത്യേക
പരിഗണന
നല്‍കാറുണ്ടോ;
ഇല്ലെങ്കില്‍
അടിയന്തിരമായി
അതിന്മേല്‍
നടപടി
സ്വീകരിക്കുമോ;
(ഐ)
അപേക്ഷകരുടെ
സീനിയോരിറ്റി,
താമസക്കാരുടെ
വിശദാംശങ്ങള്‍
എന്നിവ
വെബ്സൈറ്റില്‍
പ്രസിദ്ധീകരിക്കുന്നതിനും
കമ്പ്യൂട്ടര്‍
സോഫ്റ്റ്
വെയര്‍
മുഖാന്തിരം
അലോട്ട്മെന്റ്
നടത്തുന്നതിനും
നടപടി
സ്വീകരിക്കുമോ
? |
6960 |
ക്വാര്‍ട്ടേഴ്സ്
അനുവദിച്ചു
കിട്ടുന്നതിന്
നടപടി
ശ്രീ.
ആര്‍.
സെല്‍വരാജ്
(എ)
തലസ്ഥാന
നഗരപരിധിയില്‍
സേവനമനുഷ്ഠിക്കുന്നതും
സര്‍വ്വീസ്
കാലഘട്ടത്തില്‍
നഗരത്തിനു
പുറത്തേയ്ക്കോ
മറ്റ്
ജില്ലകളിലേയ്ക്കോ
സാധാരണ ഗതിയില്‍
സ്ഥലംമാറ്റം
ഇല്ലാത്തതുമായ
എത്ര
സംസ്ഥാന
സര്‍ക്കാര്‍
ഉദ്യോഗസ്ഥരുടെ
ക്വാര്‍ട്ടേഴ്സിനായുള്ള
അപേക്ഷയാണ്
ഇനിയും
തീര്‍പ്പാക്കാ
നുള്ളത്
;
(ബി)
അപേക്ഷകരില്‍
ഏറിയ
പങ്കും
മറ്റ്
ജില്ലകളില്‍
നിന്നും
തിരുവനന്തപുരത്ത്
ഉദ്യോഗ
സംബന്ധമായി
എത്തിയതും
തലസ്ഥാനത്ത്
സ്വന്തമായി
വീടോ
ഭൂമിയോ
ഇല്ലാത്തവരുമാണെന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ
;
(സി)
സര്‍ക്കാര്‍
ക്വാര്‍ട്ടേഴ്സിനായി
അപേക്ഷിച്ച്
വര്‍ഷങ്ങള്‍
കഴിഞ്ഞാലും
ആയത്
ലഭ്യമാകാത്ത
സാഹചര്യം
നിലവിലുണ്ടോ
; എത്ര
വര്‍ഷമാണ്
സ്പെഷ്യല്‍
സാങ്ഷനില്ലാതെ
ക്വാര്‍ട്ടേഴ്സ്
ലഭ്യമാകാന്‍
നിലവില്‍
വേണ്ടിവരുന്നത്;
(ഡി)
അവശ്യവസ്തുക്കളുടെ
വിലക്കയറ്റം,
കുട്ടി
കളുടെ
വിദ്യാഭ്യാസം,
ഭീമമായ
വീട്ടുവാടക
എന്നിവ
മൂലം
കഷ്ടപ്പെടുന്നതും
തലസ്ഥാന
നഗരത്തിലെ
സ്ഥലംമാറ്റം
സാധാരണയായി
ബാധിക്കാത്തതും
കാമ്പസ്
ഓഫീസുകളില്‍
സേവനമനുഷ്ഠിക്കുന്നതുമായ
സംസ്ഥാന
സര്‍ക്കാര്‍
ഉദ്യോഗസ്ഥര്‍ക്ക്
റെയില്‍വേ,
ബാങ്കുകള്‍
എന്നീ
മേഖലകളിലെ
ഉദ്യോഗസ്ഥര്‍ക്ക്
ലഭ്യമാകുന്നതുപോലെ
നഗരപരിധിക്കുള്ളില്‍
പ്രത്യേകമായി
ഒരു
ക്വാര്‍ട്ടേഴ്സ്
സമുച്ചയം
നിര്‍മ്മിക്കുവാനും,
ആയത്
മേല്‍
സൂചിപ്പിച്ച
വിഭാഗത്തിലെ
ഉദ്യോഗസ്ഥര്‍ക്ക്
മാത്രം
അനുവദിക്കുവാനും
വേണ്ട
അടിയന്തിര
നടപടി
സ്വീകരിക്കുമോ
? |
6961 |
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളുടെ
പൊതുമരാമത്ത്
പ്രവൃത്തികള്‍
ശ്രീ.
ചിറ്റയം
ഗോപകുമാര്‍
(എ)
തദ്ദേശ
സ്വയംഭരണ
സ്ഥാപനങ്ങളുടെ
പൊതുമരാമത്ത്
പ്രവൃത്തികള്‍ക്ക്
സാങ്കേതിക
അനുമതി
ലഭിച്ചു
കഴിഞ്ഞ
ശേഷം 3.9.2011 ല്‍
നിരക്കുകള്‍
15% വര്‍ദ്ധിപ്പിച്ചതിനാല്‍
പ്രസ്തുത
പ്രവൃത്തികള്‍
ടെന്‍ഡര്‍
ചെയ്യാന്‍
കഴിയാത്ത
അവസ്ഥ
നിലവിലുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
മേല്‍
സാഹചര്യത്തില്‍
സാങ്കേതിക
അനുമതി
ലഭിച്ച
പ്രവൃത്തികള്‍ക്ക്
വീണ്ടും
സാങ്കേതിക
അനുമതി
വാങ്ങേണ്ടതുണ്ടോ;
വിശദാംശം
നല്‍കുമോ
?
|
6962 |
ശബരിമലയില്‍
തീര്‍ത്ഥാടകര്‍ക്കായി
പില്‍ഗ്രിം
സെന്ററുകള്‍
ശ്രീ.കെ.
ശിവദാസന്‍
നായര്‍
,,
ഡൊമിനിക്
പ്രസന്റേഷന്‍
,,
എ. പി.
അബ്ദുള്ളക്കുട്ടി
,,
റ്റി.
എന്‍.
പ്രതാപന്‍
(എ)
ശബരിമലയില്‍
തീര്‍ത്ഥാടകര്‍ക്കായി
എന്തെല്ലാം
സൌകര്യങ്ങളാണ്
മരാമത്ത്
വകുപ്പ്
ഏര്‍പ്പെടുത്തിയിട്ടുള്ളത്
;
(ബി)
തീര്‍ത്ഥാടകര്‍ക്കായി
പില്‍ഗ്രിം
സെന്ററുകള്‍
തുടങ്ങുന്നകാര്യം
പരിഗണനയിലുണ്ടോ
;
(സി)
എങ്കില്‍
ഇതിനായി
എന്തെല്ലാം
നടപടികള്‍
കൈക്കൊണ്ടിട്ടുണ്ട്
? |
6963 |
നബാര്‍ഡ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയ
ഉടുമ്പന്‍ചോല
താലൂക്കിലെ
പ്രവൃത്തികള്‍
ശ്രീ.
കെ. കെ.
ജയചന്ദ്രന്‍
നബാര്‍ഡ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തി
ഉടുമ്പന്‍ചോല
താലൂക്കില്‍
പ്രവൃത്തികള്‍
തുടങ്ങിയിട്ടുള്ളതും,
അനുമതി
ലഭിച്ചിട്ടുള്ളതുമായ
റോഡുകളുടെ
എണ്ണം
എത്രയാണ്;
ആയതിന്റെ
പേരും
ദൈര്‍ഘ്യവും
അനുവദിച്ച
തുകയും
സംബന്ധിച്ച
വിശദാംശം
നല്കുമോ? |
6964 |
കുണ്ടറ
നിയോജക
മണ്ഡലത്തിലെ
ആര്‍.ഐ.ഡി.എഫ്
പദ്ധതികള്‍
ശ്രീ.
എം.എ.
ബേബി
(എ)
പൊതുമരാമത്ത്
വകുപ്പിലെ
നബാര്‍ഡിന്റെ
സഹായത്തോടെ
നടപ്പിലാക്കുന്ന
ആര്‍.ഐ.ഡി.എഫ്
-ല്‍
പ്രവൃത്തികള്‍
തിരഞ്ഞെടുക്കുന്നതിന്റെ
മാനദണ്ഡം
വിശദമാക്കുമോ
;
(ബി)
കുണ്ടറ
നിയോജക
മണ്ഡലത്തിലെ
ഏതെങ്കിലും
റോഡോ
പാലമോ ഈ
വര്‍ഷത്തെ
പൊതുമരാമത്തു
വകുപ്പിന്റെ
കീഴില്‍
നടത്തുന്ന
ആര്‍.ഐ.ഡി.എഫ്
പദ്ധതിയില്‍
ഉള്‍പ്പെടുത്തിയിട്ടുണ്ടോ
;
(സി)
ആര്‍.ഐ.ഡി.എഫ്
ഒഴികെ
ഏതെല്ലാം
ഫണ്ടുകള്‍
ആണ്
റോഡുകളുടെയും
പാലങ്ങളുടെയും
നിര്‍മ്മാണത്തിന്
നീക്കിവച്ചിട്ടുള്ളത്
? |
6965 |
മാവേലിക്കര
പട്ടണത്തിന്റെ
നവീകരണം
ശ്രീ.
ആര്‍.
രാജേഷ്
(എ)
ഗ്രാമീണ
റോഡുകള്‍
സര്‍ക്കാര്‍
ഏറ്റെടുത്ത്
പണി
ചെയ്യുന്നത്
ആലോചിച്ചിട്ടുണ്ടോ;
ഇതിന്റെ
മാനദണ്ഡങ്ങള്‍
എന്തെല്ലാമാണ്;
(ബി)
എം.എല്‍.എ.
മാര്‍
നിര്‍ദ്ദേശിക്കുന്ന
റോഡുകള്‍
ഇപ്രകാരം
ഏറ്റെടുക്കുമോ;
(സി)
മാവേലിക്കര
പട്ടണത്തിന്റെ
നവീകരണത്തിനായി
ജംഗ്ഷന്‍
വൈഡനിംഗിന്
കൂടുതല്‍
തുക
അനുവദിക്കുമോ;
(ഡി)
മാവേലിക്കര
മണ്ഡലത്തിലെ
പി.ഡബ്ള്യു.ഡി.
റോഡുകളുടെ
പേരും
ദൈര്‍ഘ്യവും
ലഭ്യമാക്കുമോ;
ഇവയില്‍
ഗതാഗതയോഗ്യവും
അല്ലാത്തതുമായ
റോഡുകള്‍
ഏതൊക്കെയാണ്;
(ഇ)
മാവേലിക്കര
പി.ഡബ്ളിയു.ഡി.
എ.ഇ.
ഓഫീസിന്റെ
സ്ഥലപരിമിതി
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
പുതിയ
കെട്ടിടം
പണിയുന്നതിനുള്ള
നടപടികള്‍
സ്വീകരിക്കുമോ? |
6966 |
പയ്യന്നൂര്‍
നിയോജകമണ്ഡലത്തിലെ
മരാമത്ത്
പണികള്‍
ശ്രീ.
സി. കൃഷ്ണന്‍
(എ)
പയ്യന്നൂര്‍
നിയോജകമണ്ഡലത്തില്‍
റോഡുകള്‍,
പാലങ്ങള്‍,
കെട്ടിടങ്ങള്‍,
ദേശീയ
പാത
എന്നീ
വിഭാഗങ്ങളില്‍
നടന്നുകൊണ്ടിരിക്കുന്ന
പ്രവൃത്തികളും
അവയുടെ
നിലവിലുള്ള
അവസ്ഥയും
വിശദമാക്കാമോ;
(ബി)
പയ്യന്നൂര്‍
നിയോജകമണ്ഡലത്തില്‍
ഭരണാനുമതിയും
സാമ്പത്തിക
അനുമതിയും
ലഭിച്ചിട്ടും
പ്രവൃത്തി
ആരംഭിക്കാത്തവ
ഏതെല്ലാമാണ്;
പ്രസ്തുത
പ്രവൃത്തികള്‍
ആരംഭിക്കാതിരിക്കുന്നതിനുള്ള
കാരണം
വിശദമാക്കാമോ? |
6967 |
കൊയിലാണ്ടി
മണ്ഡലത്തിലെ
പൊതുമരാമത്ത്
പ്രവൃത്തികളുടെ
വിശദാംശം
ശ്രീ.
കെ. ദാസന്‍
(എ)
കൊയിലാണ്ടി
മണ്ഡലത്തില്‍
ഇപ്പോള്‍
നടന്നുവരുന്നതും
ഭരണാനുമതിയും
സാങ്കേതികാനുമതിയും
ലഭിച്ചിട്ടും
ടെണ്ടര്‍
നടപടികള്‍
പൂര്‍ത്തിയാകാത്തതുമായ
പൊതുമരാമത്ത്
പ്രവൃത്തികള്‍
ഏതെല്ലാമാണ്
എന്ന്
വ്യക്തമാക്കുമോ;
(ബി)
പ്രസ്തുത
പ്രവൃത്തികള്‍
ഓരോന്നിനും
അനുമതി
ലഭിച്ച
തുക
എത്രയാണ്
എന്ന്
വ്യക്തമാക്കുമോ;
(സി)
കൊയിലാണ്ടി
മണ്ഡലത്തില്‍
2011 -12 സാമ്പത്തിക
വര്‍ഷത്തില്‍
ഭരണാനുമതി
നല്‍കുന്നതിന്
ഏതൊക്കെ
പ്രവൃത്തികളാണ്
പരിഗണിക്കുന്നത്
എന്ന് വിശദമാക്കാമോ
;
(ഡി)
ജില്ലാ
റോഡ്
പാക്കേജില്‍
ഉള്‍പ്പെടുത്തിയ
റോഡുകള്‍
ഏതെല്ലാമാണെന്ന്
വ്യക്തമാക്കാമോ;
അവയില്‍
ഏതൊക്കെ
റോഡുകള്‍ക്ക്
ഭരണാനുമതി
ലഭിച്ചു
എന്ന്
വ്യക്തമാക്കുമോ;
(ഇ)
ഗ്രാമീണ
റോഡുകളുടെ
പുനരുദ്ധാരണ
വിഭാഗത്തില്‍
മണ്ഡലത്തിലുള്ള
റോഡുകളുടെ
വിശദവിവരം
വ്യക്തമാക്കുമോ
? |
6968 |
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തിലെ
മരാമത്ത്
പണികള്‍
ശ്രീ.
കെ.എസ്.
സലീഖ
(എ)
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍
മരാമത്ത്
വകുപ്പ്
നടത്തിവരുന്നതും
അനുമതി
ലഭിച്ചതുമായ
റോഡ്, പാലം,
കെട്ടിടം,
പ്രവൃത്തികള്‍
ഏതൊക്കെയെന്നും
അവയുടെ
ഇപ്പോഴത്തെ
സ്ഥിതിയും
ലിസ്റ്
സഹിതം
വ്യക്തമാക്കുമോ;
(ബി)
2011-12 വര്‍ഷത്തില്‍
പൊതുമരാമത്ത്
വകുപ്പ്
ഷൊര്‍ണ്ണൂര്‍
മണ്ഡലത്തില്‍പ്പെട്ട
ഏതെല്ലാം
പ്രവൃത്തികളാണ്
പുതിയതായി
അനുമതി
നല്‍കി
ഏറ്റെടുത്ത്
നടപ്പിലാക്കുന്നത്
? |
6969 |
കൊയിലാണ്ടി
മണ്ഡലത്തിലെ
മരാമത്ത്
തുടര്‍പ്രവൃത്തികള്‍
ശ്രീ.
കെ. ദാസന്‍
(എ)
ഈ
സര്‍ക്കാര്‍
അധികാരമേറ്റ
ശേഷം
ഭരണാനുമതി
നല്‍കിയ
കൊയിലാണ്ടി
മണ്ഡലത്തില്‍പ്പെട്ട
പൊതുമരാമത്ത്
പ്രവൃത്തികള്‍
ഏതെല്ലാമാണ്;
(ബി)
ഭരണാനുമതിയുളള
ഓരോ
പ്രവൃത്തിയ്ക്കും
വകയിരുത്തിയ
തുക
എത്രയാണെന്ന്
വ്യക്തമാക്കാമോ;
(സി)
ഭരണാനുമതിയുളള
പ്രവൃത്തികളില്‍
എന്തെല്ലാം
തുടര്‍പ്രവര്‍ത്തനങ്ങള്‍
സ്വീകരിച്ചിട്ടുണ്ട്;വിശദമാക്കാമോ
? |
6970 |
കുണ്ടറ
നിയോജക
മണ്ഡലത്തിലെ
മരാമത്ത്
പ്രവൃത്തികള്‍
ശ്രീ.
എം.എ.
ബേബി
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ
കീഴില്‍
കുണ്ടറ
നിയോജകമണ്ഡലത്തില്‍
നിലവില്‍
ഏതെല്ലാം
പ്രവൃത്തികളാണ്
നടന്നുവരുന്നത്;
(ബി)
ഓരോ
പ്രവൃത്തിയുടേയും
അടങ്കല്‍തുകയും
നിലവിലെ
സ്ഥിതിയും
പ്രത്യേകം
പ്രത്യേകം
ലഭ്യമാക്കുമോ;
(സി)
കുണ്ടറ
മണ്ഡലത്തിലെ
റോഡുകളുടെ
പരിഷ്കരണ
പ്രവൃത്തികള്‍
ഡിസംബര്‍
31-നകം
പൂര്‍ത്തീകരിക്കാനുളള
നടപടി
സ്വീകരിക്കുമോ? |
6971 |
ഗ്രീന്‍
ബില്‍ഡിംഗ്
പദ്ധതി
ശ്രീ.
എ.റ്റി.
ജോര്‍ജ്
,,
ബെന്നി
ബെഹനാന്‍
,,
വി.റ്റി.
ബല്‍റാം
'ഗ്രീന്‍
ബില്‍ഡിംഗ്
പദ്ധതി' നടപ്പാക്കുന്നതിന്
മുമ്പ്
ബന്ധപ്പെട്ട
എല്ലാവരുമായി
ചര്‍ച്ച
ചെയ്യാന്‍
തയ്യാറാകുമോ? |
6972 |
നാറ്റ്പാക്കിന്റെ
പഠന
റിപ്പോര്‍ട്ട്
ശ്രീ.
എ. റ്റി.
ജോര്‍ജ്
,,
ബെന്നി
ബെഹനാന്‍
,,
പി. എ.
മാധവന്‍
സംസ്ഥാനത്ത്
നിയോജക
മണ്ഡലാടിസ്ഥാനത്തില്‍
പൊതുമരാമത്ത്
സെക്ഷന്‍
ഓഫീസുകളുടെ
പുനഃക്രമീകരണം
സംബന്ധിച്ച
നാറ്റ്പാക്കിന്റെ
പഠന
റിപ്പോര്‍ട്ട്
എന്നു
ലഭിക്കുമെന്നാണ്
കരുതുന്നത്? |
6973 |
പൊതുമരാമത്ത്
വകുപ്പിന്റെ
സുതാര്യത
ശ്രീ.
ഇ. പി.
ജയരാജന്‍
ശ്രീമതി
കെ. കെ.
ലതിക
ശ്രീ.
രാജു
എബ്രഹാം
,,
സാജു
പോള്‍
(എ)
പൊതുമരാമത്ത്
വകുപ്പിന്റെ
സുതാര്യത
ഉറപ്പാക്കാന്‍
എന്തെല്ലാം
നടപടികള്‍
സ്വീകരിക്കാനുദ്ദേശിക്കുന്നു;
(ബി)
ഇ-ടെണ്ടറും,
ഇ-പേമെന്റും
പൂര്‍ണ്ണമായും
നടപ്പിലാക്കിയിട്ടുണ്ടോ;
ഇല്ലെങ്കില്‍
കാരണമെന്താണ്? |
6974 |
നാദാപുരം
മണ്ഡലത്തിലെ
മരാമത്ത്
പണികള്‍
ശ്രീ.
ഇ. കെ.
വിജയന്‍
(എ)
നാദാപുരം
നിയോജക
മണ്ഡലത്തില്‍
മരാമത്ത്
വകുപ്പിന്റെ
കീഴില്‍
മുന്‍
സര്‍ക്കാറിന്റെ
കാലത്ത്
വിവിധ
പ്രവൃത്തികളിലായി
എത്ര രൂപ
ചെലവഴിച്ചിട്ടുണ്ട്
;
(ബി)
നിലവില്‍
നടന്നുകൊണ്ടിരിക്കുന്ന
പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന്
വ്യക്തമാക്കാമോ
; അവയുടെ
പ്രവര്‍ത്തന
പുരോഗതി
വിശദമാക്കാമോ
; അവ
അടിയന്തിരമായി
പൂര്‍ത്തീകരിക്കാനുള്ള
നടപടി
സ്വീകരിക്കുമോ
? |
6975 |
കൊണ്ടോട്ടി
മണ്ഡലത്തിലെ
പി.ഡബ്ള്യു.ഡി
പ്രവൃത്തികള്‍
ശ്രീ.
കെ. മുഹമ്മദുണ്ണി
ഹാജി
(എ)
കൊണ്ടോട്ടി
മണ്ഡലത്തില്‍
പി.ഡബ്ള്യു.ഡി
യുമായി
ബന്ധപ്പെട്ട്
ഇതുവരെ
അനുമതി
ലഭിച്ച
പ്രവൃത്തികളുടെ
വിശദാംശങ്ങള്‍
വെളിപ്പെടുത്തുമോ
;
(ബി)
പുതുതായി
അനുമതിക്കായി
ഏതെല്ലാം
പദ്ധതികള്‍
സമര്‍പ്പിച്ചിട്ടുണ്ട്
? |
6976 |
കോഴിക്കോട്
പേരാമ്പ്ര
മിനി
സിവില്‍
സ്റേഷന്‍
നിര്‍മ്മാണം
ശ്രീ.
കെ. കുഞ്ഞമ്മത്
മാസ്റര്‍
(എ)
കോഴിക്കോട്
ജില്ലയില്‍
2010 ന്
ശേഷം
എത്ര
കെട്ടിടങ്ങള്‍
നിര്‍മ്മിക്കുന്നതിന്
ബഡ്ജറ്റില്‍
തുക
വകകൊള്ളിച്ചിട്ടുണ്ട്;
(ബി)
ഈ
കെട്ടിടങ്ങള്‍ക്കെല്ലാം
കൂടി
എത്ര തുക
വകയിരുത്തിയിട്ടുണ്ട്
എന്ന്
വെളിപ്പെടുത്തുമോ;
(സി)
ഇതില്‍
ആകെ എത്ര
രൂപ
ചെലവായി
എന്നും
എത്ര
കെട്ടിടങ്ങളുടെ
പണി പൂര്‍ത്തിയായി
എന്നും
വെളിപ്പെടുത്തുമോ;
(ഡി)
ആരംഭിക്കാത്ത
കെട്ടിടങ്ങള്‍
എത്ര;
(ഇ)
പേരാമ്പ്ര
മിനി
സിവില്‍
സ്റേഷന്‍
നിര്‍മ്മാണത്തിന്
എത്ര തുക
വകയിരുത്തി;
ഏത്
സാമ്പത്തിക
വര്‍ഷത്തിലാണ്
തുക
വകയിരുത്തിയിട്ടുള്ളത്;
പ്രസ്തുത
കെട്ടിടത്തിന്റെ
നിര്‍മ്മാണ
പ്രവൃത്തി
ആരംഭിച്ചിട്ടുണ്ടോ;
ഇല്ലെങ്കില്‍
എപ്പോള്‍
ടെന്റര്‍
ചെയ്ത്
പ്രവൃത്തി
ആരംഭിക്കുമെന്ന്
അറിയിക്കുമോ
? |
6977 |
ഗസ്റ്
ഹൌസുകളുടെ
നവീകരണം
ശ്രീ.
എം. ഹംസ
(എ)
കേരളത്തിലെ
റസ്റ്
ഹൌസുകളോട്
ചേര്‍ന്ന്
ധാരാളം
ഭൂമി
ഉപയോഗശൂന്യമായി
കിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;എങ്കില്‍
ഈ ഭൂമി
ഫലപ്രദമായി
വിനിയോഗിക്കുന്നതിനായി
എന്തെല്ലാം
പദ്ധതികള്‍
ആണ്
നടപ്പിലാക്കുന്നതെന്ന്
വിശദീകരിക്കുമോ;
(ബി)
കേരളത്തിലെ
റസ്റുഹൌസുകള്‍
നവീകരിക്കുന്നതിനായി
എന്തെല്ലാം
നടപടികള്‍
സ്വീകരിച്ചു;
വിശദാംശം
ലഭ്യമാക്കുമോ;
(സി)
ഒറ്റപ്പാലം
ശ്രീകൃഷ്ണപുരം
റസ്റ്
ഹൌസ്
നിര്‍മ്മാണത്തിന്റെ
കാലിക
സ്ഥിതി
വിശദീകരിക്കുമോ? |
6978 |
കോങ്ങാട്
റസ്റ്
ഹൌസ്
ശ്രീ.
കെ. വി.
വിജയദാസ്
(എ)
പാലക്കാട്
ജില്ലയിലെ
കോങ്ങാട്
ഒരു പി.ഡബ്ള്യു.ഡി.റസ്റ്
ഹൌസ്
ഇല്ലെന്ന
വിവരം
ശ്രദ്ധയില്‍പ്പെട്ടി
ട്ടുണ്ടേണ്ടണ്ടാ
;
(ബി)
പഞ്ചായത്തും,
ജനപ്രതിനിധികളും
ചേര്‍ന്ന്
റസ്റ്ഹൌസ്
നിര്‍മ്മിക്കുന്നതിനാവശ്യമായ
സ്ഥലം പി.ഡബ്ള്യു.ഡി.ക്ക്
നല്‍കിയാല്‍
കോങ്ങാട്
റസ്റ്ഹൌസ്
സ്ഥാപിക്കുന്നതിനാവശ്യമായ
നടപടികള്‍
സ്വീകരിയ്ക്കുമോ
; എങ്കില്‍
ഇതുമായി
ബന്ധപ്പെട്ട
തുടര്‍
നടപടികള്‍
എന്തായിരിക്കുമെന്ന്
വിശദീകരിയ്ക്കുമോ
? |
6979 |
ദേശീയപാതാ
വികസനം
പഠിക്കാന്‍
കമ്മിറ്റി
ശ്രീ.
വി. എസ്.
സുനില്‍
കുമാര്‍
ശ്രീമതി
ഗീതാ
ഗോപി
ശ്രീ.
സി. ദിവാകരന്‍
,,
കെ. അജിത്
(എ)
സംസ്ഥാനത്ത്
ദേശീയപാതാ
വികസനം
സംബന്ധിച്ച്
പഠിക്കാന്‍
ഒരു
പ്രത്യേക
കമ്മിറ്റി
എന്നാണ്
രൂപീകരിച്ചത്;
(ബി)
പ്രസ്തുത
കമ്മിറ്റി
എന്തെല്ലാം
വിഷയങ്ങളാണ്
പഠന
വിധേയമാക്കിയിട്ടുള്ളത്;
(സി)
പ്രസ്തുത
കമ്മിറ്റിയുടെ
റിപ്പോര്‍ട്ട്
സര്‍ക്കാരിന്
എപ്പോള്‍
ലഭിക്കുമെന്നാണ്
പ്രതീക്ഷിക്കുന്നത്
? |
6980 |
എന്‍.എച്ച്.212
വികസനം
ശ്രീ.
പി. റ്റി.
എ. റഹീം
(എ)
എന്‍.എച്ച്.212
വികസിപ്പിക്കുന്നതിന്
തീരുമാനിച്ചിട്ടുണ്ടോ;
(ബി)
ഇതിന്റെ
സ്ഥലമെടുപ്പ്
നടപടികള്‍
ആരംഭിച്ചിട്ടുണ്ടോ;
(സി)
ഇതിന്റെ
പ്രവര്‍ത്തനങ്ങള്‍ക്കായി
ഓഫീസ്
തുറന്നിട്ടുണ്ടോ;
എങ്കില്‍
എവിടെയാണെന്നും
ഓഫീസ്
ചുമതല
ആര്‍ക്കാണെന്നും
വ്യക്തമാക്കാമോ;
(ഡി)
ഇത്
എത്ര
മീറ്റര്‍
വീതിയില്‍
വികസിപ്പിക്കുന്നതിനായാണ്
തീരുമാനിച്ചിട്ടുള്ളത്;
(ഇ)
പ്രവൃത്തി
പൂര്‍ത്തീകരിക്കുമ്പോള്‍
ടോള്‍
ഏര്‍പ്പെടുത്തുമോ;
(എഫ്)
എങ്കില്‍
ടോള്‍
പിരിവിനുള്ള
മാനദണ്ഡവും
എത്ര രൂപ
വീതം
ടോള്‍
നല്‍കേണ്ടി
വരുമെന്നും
വ്യക്തമാക്കാമോ
? |
6981 |
സംസ്ഥാന
പാത 34-ല്‍
ബാലുശ്ശേരിയിലെ
ഗതാഗതക്കുരുക്ക്
ശ്രീ.
പുരുഷന്‍
കടലുണ്ടി
(എ)
സംസ്ഥാനപാത
34-ല്‍ (കെ.ടി.എം.ഇ.എ)
ബാലുശ്ശേരി
അങ്ങാടി
പ്രദേശത്ത്
വര്‍ദ്ധിച്ചുവരുന്ന
ഗതാഗത
തടസ്സം
ഒഴിവാക്കുന്നതിന്
എന്തെങ്കിലും
നിര്‍ദ്ദേശങ്ങള്‍
പരിഗണനയിലുണ്ടോ
;
(ബി)
സംസ്ഥാനപാത
34ന്
ബാലുശ്ശേരി
അങ്ങാടി
ഭാഗത്ത്
ഒരു
സമാന്തരപാതയുടെ
സാദ്ധ്യത
പരിശോധിക്കുന്നതിന്
നിര്‍ദ്ദേശിക്കുമോ
? |
6982 |
വാളയാര്‍
മുതല്‍
വടക്കാഞ്ചേരി
വരെയുള്ള
എന്‍.എച്ച്-ന്റെ
വീതി
ശ്രീ.
കെ.വി.
വിജയദാസ്
(എ)
വാളയാര്‍
മുതല്‍
വടക്കാഞ്ചേരി
വരെയുള്ള
എന്‍.എച്ച്
- ന്റെ
വീതി
എത്ര
മീറ്ററാണെന്ന്
നിജപ്പെടുത്തിയിട്ടുണ്ടോ;
(ബി)
ഇതിന്റെ
നയം
എന്താണെന്ന്
വിശദീകരിക്കുമോ;
(സി)
റോഡ്
അലൈന്‍മെന്റിന്റെ
തര്‍ക്കം
കാരണം
മുടങ്ങികിടക്കുന്ന
എന്‍.എച്ച്ന്റെ
പണി
സമയബന്ധിതമായി
പൂര്‍ത്തീകരിക്കുന്നതിന്
എന്തെല്ലാം
നടപടികളാണ്
സ്വീകരിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ഡി)
പ്രസ്തുത
എന്‍.എച്ച്-ന്
വേണ്ടി
അക്വയര്‍
ചെയ്ത
ഭൂമിയ്ക്ക്
ബന്ധപ്പെട്ടവര്‍ക്കുള്ള
നഷ്ടപരിഹാര
തുക
മുഴുവനും
നല്‍കി
കഴിഞ്ഞിട്ടുണ്ടോ;
ഇല്ലെങ്കില്‍
വിശദാംശം
നല്‍കുമോ? |
6983 |
തലശ്ശേരി-മൈസൂര്‍
റോഡ്
ശ്രീ.
സണ്ണി
ജോസഫ്
(എ)
തലശ്ശേരി-മൈസൂര്‍
റോഡ്
നാഷണല്‍
ഹൈവേ
വിഭാഗത്തില്‍
ഉള്‍പ്പെടുത്തി
കിട്ടുന്നതിന്
നടപടി
സ്വീകരിക്കുമോ;
(ബി)
പ്രസ്തുത
റോഡിലെ
തലശ്ശേരി-കൂട്ടുപുഴ
(വളവുപാറ)
സംസ്ഥാന
പാതയുടേയും
പാതയിലുള്ള
പാലങ്ങളുടേയും
ശോച്യാവസ്ഥ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(സി)
ഈ
അന്തര്‍
സംസ്ഥാന
റോഡിന്റെ
ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള
നവീകരണ
പ്രവര്‍ത്തനങ്ങള്‍ക്ക്
സ്വീകരിച്ചിട്ടുള്ളതും,
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതുമായ
പദ്ധതികള്‍
എന്തെല്ലാമാണ്? |
6984 |
കന്യാകുമാരി-സേലം
ദേശീയപാത
ശ്രീ.
അബ്ദുറഹിമാന്‍
രണ്ടത്താണി
(എ)
കേരളത്തിലൂടെ
കടന്നുപോകുന്ന
ദേശീയപാതയുടെ
പേരില്‍
ഇപ്പോള്‍
എന്തെങ്കിലും
മാറ്റം
വന്നിട്ടുണ്ടോ;
(ബി)
എങ്കില്‍
കന്യാകുമാരി-സേലം
ദേശീയ
പാതയുടെ
നേരത്തേ
ഉണ്ടായിരുന്ന
പേരും
ഇപ്പോഴത്തെ
പേരും വ്യക്തമാക്കുമോ;
(സി)
പേര്
മാറ്റം
സംബന്ധമായി
കേന്ദ്ര
റോഡ്
ട്രാന്‍സ്പോര്‍ട്ട്
വകുപ്പില്‍
നിന്ന്
സംസ്ഥാനത്തിന്
അറിയിപ്പ്
ഇതിനകം
ലഭിച്ചിട്ടുണ്ടോ;
എങ്കില്‍
വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ഡി)
ഔദ്യോഗിക
രേഖകളില്‍
പേര്മാറ്റം
പ്രാബല്യത്തില്‍
വന്നിട്ടുണ്ടോ;
പേരുമാറ്റ
നടപടികള്‍
എന്ന്
പൂര്‍ത്തിയാകും? |
6985 |
താമരശ്ശേരി,
കൊടുവള്ളി
ടൌണുകള്‍ക്ക്
സമാന്തര
റോഡ്
ശ്രീ.
വി.എം.
ഉമ്മര്‍
മാസ്റര്‍
(എ)
കോഴിക്കോട്
- വയനാട്
നാഷണല്‍
ഹൈവേ 212 ല്‍
താമരശ്ശേരി,
കൊടുവള്ളി
ടൌണുകള്‍ക്ക്
സമാന്തര
റോഡ്
നിര്‍മ്മിക്കുന്നതിനുള്ള
പദ്ധതി
ഏത്
ഘട്ടത്തിലാണ്
;
(ബി)
പ്രസ്തുത
റോഡിന്
സ്ഥലം
ഏറ്റെടുക്കുന്നതിന്
നിയമിച്ച
സ്പെഷ്യല്‍
ഓഫീസര്‍
ആരൊക്കെയാണെന്നും,
ഓഫീസ്
എവിടെയാണ്
പ്രവര്‍ത്തിക്കുന്നതെന്നും
അറിയിക്കുമോ
? |
6986 |
ആലപ്പുഴ
ദേശീയ
പാതയിലെ
കുഴികള്‍
ശ്രീ.
ജി. സുധാകരന്‍
(എ)
അമ്പലപ്പുഴ
മണ്ഡലത്തിലൂടെ
കടന്നുപോകുന്ന
ദേശീയ
പാതയില്‍
രൂപം
കൊണ്ടിട്ടുള്ള
ആയിരക്കണക്കിന്
കുഴികള്‍
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഇക്കാര്യത്തില്‍
എന്തു
നടപടികളാണ്
സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നതെന്ന്
വ്യക്തമാക്കുമോ;
(ബി)
ആലപ്പുഴ
വണ്ടാനം
മെഡിക്കല്‍
കോളേജ്
ജംഗ്ഷന്‍,
ചങ്ങനാശ്ശേരി
ജംഗ്ഷന്‍,
വലിയ
ചുടുകാടിനു
സമീപം, തിരുവമ്പാടി
ജംഗ്ഷന്‍,
ജനറല്‍
ആശുപത്രി
ജംഗ്ഷന്‍
എന്നിവിടങ്ങളില്‍
അപകടകരമായ
രീതിയില്‍
ദേശീയ
പാത തകര്‍ന്നുകിടക്കുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍
എന്ത്
പരിഹാര
നടപടികളാണ്
സ്വീകരിക്കുകയെന്ന്
വ്യക്തമാക്കുമോ? |
6987 |
തൊടുപുഴ-
പുളിയന്‍മല
സ്റേറ്റ്
ഹൈവേയുടെ
നിര്‍മ്മാണം
ശ്രീ.
റോഷി
അഗസ്റിന്‍
''
പി.സി.
ജോര്‍ജ്
ഡോ.
എന്‍.
ജയരാജ്
ശ്രീ.
തോമസ്
ഉണ്ണിയാടന്‍
(എ)
തൊടുപുഴ
- പുളിയന്‍മല
സ്റേറ്റ്
ഹൈവേയുടെ
ഒന്നാംഘട്ടത്തിന്റെ
നിര്‍മ്മാണം
പൂര്‍ത്തീകരിച്ചുവോ;
വിശദാംശങ്ങള്‍
നല്കുമോ;
(ബി)
പ്രസ്തുത
സ്റേറ്റ്
ഹൈവേയുടെ
രണ്ടാംഘട്ട
നിര്‍മ്മാണം
സംബന്ധിച്ച
നടപടിക്രമങ്ങള്‍
ഏതുഘട്ടം
വരെയായി;
എന്ന്
നിര്‍മ്മാണം
ആരംഭിക്കാന്‍
സാധിക്കും;
വ്യക്തമാക്കുമോ;
(സി)
നടപ്പു
സാമ്പത്തിക
വര്‍ഷം
എത്ര തുക
പ്രസ്തുത
നിര്‍മ്മാണ
ജോലികള്‍ക്കായി
നീക്കി
വച്ചു; വിശദാംശങ്ങള്‍
നല്‍കുമോ;
(ഡി)
പ്രസ്തുത
ഹൈവേയുടെ
രണ്ടാഘട്ട
ജോലികള്‍
കാലതാമസം
കൂടാതെ
ആരംഭിക്കുന്നതിന്
അടിയന്തിര
നടപടി
സ്വീകരിക്കുമോ? |
6988 |
മീന്‍വണ്ടികള്‍
മലിനജലം
റോഡില്‍ ഒഴുക്കുന്നതിനെതിരെ
നടപടി
ശ്രീ.
കെ. കുഞ്ഞിരാമന്‍
(ഉദുമ)
(എ)
നാഷണല്‍
ഹൈവേ വഴി
കടന്നുപോകുന്ന
മീന്‍വണ്ടികള്‍
മലിനജലം
റോഡില്‍
തന്നെ
ഒഴുക്കിവിടുന്നതു
മൂലം
പ്രസ്തുത
റോഡിനും
ഇതുവഴിയുള്ള
യാത്രക്കാര്‍ക്കും
ഏറെ
ബുദ്ധിമുട്ടുണ്ടാക്കുന്ന
വിഷയം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
എങ്കില്‍
ഇത്
ഒഴിവാക്കുന്നതിന്
എന്തെങ്കിലും
നടപടി
സ്വീകരിക്കുമോ;
വിശദാംശങ്ങള്‍
അറിയിക്കാമോ
? |
6989 |
മത്സ്യം
കൊണ്ടുപോകുന്ന
വാഹനങ്ങള്‍
ഒഴുക്കിവിടുന്ന
മലിനജലം
ശ്രീ.
റ്റി.വി
രാജേഷ്
(എ)
നാഷണല്‍
ഹൈവേകളിലൂടെ
മത്സ്യം
കൊണ്ടുപോകുന്ന
വാഹനങ്ങള്‍
മലിനജലം
റോഡില്‍
ഒഴുക്കി
വിടുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)
ഉപ്പ്
കലര്‍ന്ന
വെളളം
റോഡില്‍
ഒഴുക്കിവിടുന്നത്
റോഡിന്റെ
നിലനില്പിനെ
ദോഷകരമായി
ബാധിക്കുന്നുണ്ടോ;
(സി)
ഇത്തരം
വാഹനങ്ങളുടെ
ലൈസന്‍സ്
റദ്ദാക്കുന്നതുള്‍പ്പെടെയുളള
നടപടികള്‍
മോട്ടോര്‍
വാഹന
വകുപ്പുമായി
ചേര്‍ന്ന്
നടപ്പാക്കുമോ? |
6990 |
ദേശീയപാതയിലെ
കാനകള്‍
ശ്രീ.
എ.എം.
ആരിഫ്
(എ)
ദേശീയപാത
47-ല്‍
ചന്തിരൂര്‍
മുതല്‍
വടക്കോട്ടുള്ള
ഭാഗത്ത്
ഇരുവശങ്ങളിലും
വെള്ളം
കെട്ടികിടന്ന്
അപകടങ്ങള്‍
ഉണ്ടാകുന്നത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ബി)
പ്രസ്തുത
അപകടങ്ങള്‍
ഒഴിവാക്കുന്നതിനായി
കാനകെട്ടുന്നത്
സംബന്ധിച്ച്
ആലപ്പുഴ
ഇ.ഇ
യുടെ
പ്രോപ്പോസല്‍
എന്‍.എച്ച്.
ചീഫ്
എഞ്ചിനീയര്‍ക്ക്
സമര്‍പ്പിച്ചിട്ടുള്ളത്
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(സി)
ദേശീയപാതയില്‍
ഉണ്ടാകുന്ന
ഈ
അപകടങ്ങള്‍
ഒഴിവാക്കുന്നതിനും
പ്രദേശത്തുള്ള
വീടുകളിലേക്ക്
വെള്ളം
കയറുന്നത്
തടയുന്നതിനും
ദേശീയപാതയില്‍
കാന
കെട്ടുന്നതിന്
ഭരണാനുമതി
നല്കി
കാനകെട്ടുന്നതിനുള്ള
നടപടി
അതിവേഗം
സ്വീകരിക്കുമോ? |