|
THIRTEENTH KLA -
10th SESSION
UNSTARRED QUESTIONS AND ANSWERS
(To read
Questions please enable Unicode-Malayalam in
your system)
(To read
answers Please CLICK on
the Title of the
Questions)
|
Q.
No |
Questions
|
4976
|
ക്യാബിനറ്റ് പരിഗണനയ്ക്കായി അജണ്ടയില്‍ ഉള്‍പ്പെടുത്തി വന്ന കുറിപ്പുകള്‍
ശ്രീ. കെ. കെ. നാരായണന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാളിതുവരെ ക്യാബിനറ്റ് പരിഗണനയ്ക്കായി അജണ്ടയില്‍ ഉള്‍പ്പെടുത്തി വന്ന കുറിപ്പുകള്‍ എത്രയാണെന്ന് വ്യക്തമാക്കാമോ; "ഔട്ട് ഓഫ് അജണ്ടയില്‍' പരിഗണനയ്ക്കു വന്ന കുറിപ്പുകള്‍ എത്ര; വ്യക്തമാക്കാമോ;
(ബി)ഇവയില്‍ ഓരോ ഇനത്തിലും എത്ര കുറിപ്പുകള്‍ വീതം തീരുമാനം എടുക്കാതെ മാറ്റിവെയ്ക്കപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ; തീരുമാനം കൈക്കൊണ്ട ഇനങ്ങള്‍ എത്രയാണ്;
(സി)ക്യാബിനറ്റ് തീരുമാനം എടുത്ത എത്ര കേസ്സുകളില്‍ അത് പിന്നീട് ക്യാന്‍സല്‍ ചെയ്യേണ്ടതായി വന്നിട്ടുണ്ട്;
(ഡി)ക്യാബിനറ്റ് തീരുമാനം സര്‍ക്കാര്‍ ഉത്തരവായി പുറപ്പെടുവിച്ചിട്ടില്ലാത്തവ എത്ര; അവ ഏതൊക്കെ കാര്യങ്ങളുമായി ബന്ധപ്പെട്ടവയാണെന്ന് വ്യക്തമാക്കാമോ;
(ഇ)മന്ത്രിസഭാംഗങ്ങളില്‍ ഓരോരുത്തരും "ഔട്ട് ഓഫ് അജണ്ട'യായി ക്യാബിനറ്റില്‍ കൊണ്ടുവന്ന നിര്‍ദ്ദേശങ്ങള്‍ എത്ര വീതമാണ്; വിശദമാക്കാമോ?
|
4977 |
കാസര്‍ഗോഡ് പാസ്പോര്‍ട്ട് സേവാകേന്ദ്രം
ശ്രീ. എന്‍. എ. നെല്ലിക്കുന്ന്
(എ)സംസ്ഥാനത്ത് പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി അറിയാമോ; എങ്കില്‍ വിശദമാക്കുമോ;
(ബി)പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങളില്ലാത്ത ജില്ലകളിലെ പ്രവാസികളുള്‍പ്പെടെയുള്ളവരുടെ പ്രയാസങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)കാസര്‍ഗോഡ് പാസ്പോര്‍ട്ട് സേവാകേന്ദ്രം അനുവദിക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമോ?
|
4978 |
പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്ത് എവിടെയെങ്കിലും പാസ്പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍, എവിടെയൊക്കെയാണെന്ന് അറിയാമോ;
(ബി)കാസര്‍ഗോഡ് ജില്ലയില്‍ പാസ്പോര്‍ട്ട് സേവാകേന്ദ്രം അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(സി)എങ്കില്‍ പാസ്പോര്‍ട്ട് സേവാകേന്ദ്രം കാഞ്ഞങ്ങാട് അനുവദിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമോ?
|
4979 |
ബോര്‍ഡുകളും കോര്‍പ്പറേഷനുകളും ട്രസ്റ്റുകളും സര്‍ക്കാര്‍ കന്പനികളും
ശ്രീ. കെ. ദാസന്‍
(എ) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച ബോര്‍ഡുകളുടെയും കോര്‍പ്പറേഷനുകളുടെയും ട്രസ്റ്റുകളുടെയും സര്‍ക്കാര്‍ കന്പനികളുടെയും ലിസ്റ്റുകള്‍ ലഭ്യമാക്കാമോ;
(ബി) ഇവയുടെ തലപ്പത്ത് നിയോഗിക്കപ്പെട്ടവര്‍ ആരൊക്കെയാണ്; ഏതെല്ലാം സ്ഥാപനങ്ങള്‍ക്ക് ഓഫീസ്, വാഹനം, സ്റ്റാഫ് തുടങ്ങി എന്തെല്ലാം സൌകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്;
(സി) റിട്ടയര്‍ ചെയ്ത ഐ.എ.എസ്., ഐ.പി.എസ്. ഉദേ്യാഗസ്ഥരെയും ജഡ്ജിമാരെയും ഈ സ്ഥാപനങ്ങളില്‍ എവിടെയെങ്കിലും നിയോഗിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം സ്ഥാപനങ്ങളില്‍ ആരെയൊക്കെയെന്ന് വിശദമാക്കുമോ?
|
4980 |
ക്ഷേമനിധി ബോര്‍ഡുകളിലെ നിയമനം
ഡോ. കെ. ടി. ജലീല്‍
(എ) സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും വിവിധ ക്ഷേമനിധി ബോര്‍ഡുകളിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ പോവുകയും പ്രസ്തുത കാലയളവ് കഴിഞ്ഞിട്ടും എക്സ്റ്റെഷന്‍ ലഭിക്കാതെതന്നെ ക്ഷേമനിധി ബോര്‍ഡുകളില്‍ തുടരുകയും ചെയ്യുന്നവര്‍ എത്ര പേരെന്ന് പരിശോധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ പരിശോധിച്ച് വേണ്ട നടപടി സ്വകരിക്കുമോ;
(ബി) ഇതുസംബന്ധിച്ച് 22.01.2013 - ല്‍ ഇറങ്ങിയ ജി.ഒ.(പി)45/2013എഫ്(എസ്.ആര്‍.ഒ.നം71/13)ല്‍ എന്തെല്ലാം കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്; ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;
(സി) വിവിധ ക്ഷേമനിധി ബോര്‍ഡുകളിലായി സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതിയില്ലാതെ എത്ര പേര്‍ക്ക് വിവിധ തസ്തികകളിലായി ദിവസക്കൂലിയിനത്തില്‍ നിയമനം നല്‍കിയിട്ടുണ്ട്; അവരുടെ പേരും തസ്തികയും വ്യക്തമാക്കുമോ?
|
4981 |
എം.എല്‍.എ.മാരുടെ പി.എ.മാര്‍ നേരിടുന്ന പ്രയാസങ്ങള്‍
ശ്രീ. പി. കെ. ബഷീര്‍
(എ) വിവിധങ്ങളായ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രതേ്യകിച്ച് സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പില്‍ മണ്ധലത്തിലെ വിവിധ പ്രവൃത്തികള്‍, എം.എല്‍.എ. ഏല്പിക്കുന്ന മറ്റ് കാര്യങ്ങള്‍ എന്നിവയുടെ അനേ്വഷണത്തിനും മറ്റുമായി എത്തുന്ന പി.എ.മാര്‍ക്ക് ചില ഉദേ്യാഗസ്ഥരില്‍ നിന്നും നിരുത്തരവാദിത്വപരമായ സമീപനം നേരിടേണ്ടിവരുന്നതും മണ്ധല സംബന്ധമായ ഫയലുകളിലെ വിശദാംശം ആരായുന്പോള്‍ ധനകാര്യ വകുപ്പിലെ പല ഉന്നത ഉദേ്യാഗസ്ഥരും മോശമായി പെരുമാറുന്നതും മറുപടി നല്‍കാത്തതും ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
(ബി) ഇതു സംബന്ധമായി ഇറക്കിയ 441/എ2/13 തീയതി 18.02.2013 സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ല എന്നതിനാല്‍ വീഴ്ച വരുത്തുന്ന ഉദേ്യാഗസ്ഥര്‍ക്കെതിരെ എന്തു തുടര്‍നടപടിയാണ് സ്വീകരിക്കുന്നത്; ആയതിന്‍റെ നടപടിക്രമം എന്തെല്ലാമാണ്; വ്യക്തമാക്കുമോ?
|
4982 |
സേവനാവകാശ നിയമം നടപ്പാക്കുന്നതിന് ചട്ടങ്ങള്‍
ശ്രീ. എ. കെ. ബാലന്‍
(എ)സേവനാവകാശ നിയമം നടപ്പാക്കുന്നതിന് ചട്ടങ്ങള്‍ രൂപീകരിച്ചിട്ടുണ്ടോ; എന്നുമുതലാണ് നിയമങ്ങളും ചട്ടങ്ങളും പ്രാബല്യത്തില്‍ വന്നത്;
(ബി)സേവനാവകാശ നിയമം ഏതെല്ലാം വകുപ്പുകളിലാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;
(സി)പ്രസ്തുത വകുപ്പുകളില്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന സേവനങ്ങളും ആയതിന് നിശ്ചയിച്ചിട്ടുള്ള സമയക്രമവും നിശ്ചയിച്ച് വിഞ്ജാപനം ചെയ്തിട്ടുണ്ടോ; എങ്കില്‍ ആയതിന്‍റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;
(ഡി)പ്രസ്തുത വകുപ്പുകളില്‍ യഥാസമയം സേവനം ലഭിക്കാത്തത് സംബന്ധിച്ച് എത്രപരാതികളാണ് ലഭിച്ചിട്ടുള്ളത്; ഇതിന്മേല്‍ എന്തെല്ലാം നടപടിയാണ് സ്വീകരിച്ചത്; വ്യക്തമാക്കാമോ?
|
4983 |
സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്‍റെ പ്രതിമാ സ്ഥാപനം
ശ്രീ. കെ. സുരേഷ് കുറുപ്പ്
(എ) സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്‍റെ പ്രതിമാ സ്ഥാപനത്തിന് മുന്നോടിയായി ബി.ജെ.പി. സംഘടിപ്പിച്ച കൂട്ടയോട്ടത്തിന്‍റെ പ്രചാരണവുമായി സംസ്ഥാനത്തെത്തിയ ഗുജറാത്ത് കൃഷി വകുപ്പ് മന്ത്രി ശ്രീ. ബാബുഭായ് ബുക്കരിയ, പരിപാടിക്ക് സഹായം അഭ്യര്‍ത്ഥിച്ച് ബഹു. മുഖ്യമന്ത്രിയെ നേരില്‍ കാണുകയുണ്ടായോ; മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലത്തും സമയത്തും ആണോ കൂടിക്കാഴ്ച നടത്തിയത്;
(ബി) ഇവര്‍ കേരളത്തില്‍ നിന്നും പ്രതിമാ നിര്‍മ്മാണത്തിന് മണ്ണ് ശേഖരിക്കുകയുണ്ടായോ;
(സി) മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച വേളയില്‍ ആരെല്ലാം ഉണ്ടായിരുന്നു; പ്രതിമാ നിര്‍മ്മാണത്തിന് മുഖ്യമന്ത്രി പിന്തുണ നല്‍കുകയുണ്ടായോ;
(ഡി) ഇതേത്തുടര്‍ന്ന് മാസ്ക്കറ്റ് ഹോട്ടലില്‍ നടന്ന വിരുന്നു സല്‍ക്കാരത്തിന് ആഭ്യന്തര മന്ത്രിയോടൊപ്പം സംസ്ഥാനത്തു നിന്ന് ആരെല്ലാം ഉണ്ടായിരുന്നു; വ്യക്തമാക്കുമോ?
|
4984 |
പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരുടെ വിവരം
ശ്രീമതി കെ. എസ്. സലീഖ
(എ)2013 ജനുവരി മാസം 8-ാം തീയതി മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും നടത്തിയ പണിമുടക്ക് ഏതെങ്കിലും രാഷ്ട്രീയ കക്ഷികളോ പോഷക സംഘടനകളോ നടത്തിയതാണോ; എങ്കില്‍ ഏതൊക്കെ രാഷ്ട്രീയ പാര്‍ട്ടികളും പോഷകസംഘടനകളും എന്ന് വ്യക്തമാക്കാമോ;
(ബി)പ്രസ്തുത പണിമുടക്ക് ആഹ്വാനം ചെയ്തതും നയിച്ചതും ഇടതുപക്ഷ ജനാധിപത്യമുന്നണിയാണോ; എങ്കില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി പണിമുടക്കു നോട്ടീസ് നല്കിയിരുന്നോ;
(സി)സെഷന്‍സ് കോടതിയിലോ അതിന്‍റെ പദവിയില്‍ താഴെയോ ഉള്ള വിചാരണ കോടതിയുടെ
പരിഗണനയിലായിരിക്കുന്നതും, എന്നാല്‍ കൊലപാതകം തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെടാത്തതും ശിക്ഷിക്കപ്പെട്ടിട്ടില്ലാത്തതുമായ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട ഉദേ്യാഗസ്ഥരുടെ പ്രമോഷന്‍, പ്രമോഷനാകേണ്ട ഉദേ്യാഗസ്ഥരുടെ സെലക്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ഡിപ്പാര്‍ട്ടുമെന്‍റല്‍ പ്രമോഷന്‍ കമ്മിറ്റി (ലോവര്‍) ക്ക് തടയുവാന്‍ വ്യവസ്ഥയുണ്ടോ;
(ഡി)എങ്കില്‍ ഏതു വ്യവസ്ഥ പ്രകാരമെന്ന് അറിയിക്കാമോ?
|
4985 |
വിവരാവകാശ കമ്മീഷന്‍ രൂപീകരണം
ശ്രീ. പി.റ്റി.എ റഹീം
(എ)വിവരാവകാശ കമ്മീഷന്‍ രൂപീകരിച്ചത് എന്നാണെന്ന് വ്യക്തമാക്കാമോ;
(ബി)കമ്മീഷന്‍ നിയമമനുസരിച്ച് റിപ്പോര്‍ട്ട് നിയമസഭയില്‍ വെയ്ക്കുന്നതിന് വ്യവസ്ഥയുണ്ടോ; എങ്കില്‍ എത്ര വര്‍ഷത്തെ റിപ്പോര്‍ട്ടുകള്‍ വയ്ക്കാനായി ഇനിയും ബാക്കിയുണ്ടെന്ന് വ്യക്തമാക്കാമോ?
|
4986 |
ചികിത്സാവീഴ്ച ഉണ്ടായതിനുള്ള നഷ്ടപരിഹാരം
ശ്രീ. സി. ദിവാകരന്‍
(എ)കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ അമര്‍ വിനായക് എന്ന കുട്ടിയുടെ മോതിര വിരല്‍ ചികിത്സാ വീഴ്ചയുടെ ഫലമായി മുറിച്ചു മാറ്റപ്പെട്ടത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;
(ബി)വിരല്‍ നഷ്ടപ്പെട്ട അമര്‍ വിനായക്-ന് മതിയായ സാന്പത്തിക സഹായം നല്‍കുവാന്‍ മുഖ്യമന്ത്രി തയ്യാറാകുമോ ?
|
4987 |
ആശ്രിതനിയമനം
ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം നടത്തിയ ആശ്രിതനിയമനം ജില്ലതിരിച്ച് എണ്ണം സഹിതം വിശദമാക്കുമോ;
(ബി)ആശ്രിതനിയമനത്തിന് എത്ര അപേക്ഷകള്‍ ഇപ്പോള്‍ നിലവിലുണ്ടെന്നും ഇവര്‍ക്ക് എന്ന് നിയമനം നല്‍കാനാകുമെന്നും അറിയിക്കുമോ?
|
4988 |
ആശ്രിത നിയമനം
ശ്രീ. പി. കെ. ബഷീര്‍
(എ)ആശ്രിത നിയമനം നല്‍കുന്നതിനുള്ള നടപടി ക്രമങ്ങളും മാനദണ്ധങ്ങളും എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
(ബി)ഒരു ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ മരണപ്പെട്ടാല്‍ ആ വകുപ്പില്‍ തന്നെയാണോ ആശ്രിത നിയമനത്തിന് അര്‍ഹതയുള്ളത് എന്ന് വ്യക്തമാക്കുമോ;
(സി)ആശ്രിത നിയമനം ലഭിക്കുന്നതിനായി ഇനിയും എത്ര അപേക്ഷകള്‍ നിലവിലുണ്ട്;
(ഡി)ആശ്രിത നിയമനം ലഭിക്കുന്നതിനുള്ള നിലവിലെ പട്ടികയില്‍ മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലുണ്ടായിരുന്ന ജീവനക്കാരന്‍റെ ആശ്രിതനായ ശ്രീ. നൈസാം. കെ. ഇനിയും എത്രാമത്തെ ആളാണ്, ടിയാന് എപ്പോള്‍ നിയമനം ലഭിക്കുമെന്നും, നാളിതുവരെ എത്രയാള്‍ക്ക് പ്രസ്തുത പട്ടികയില്‍ നിന്നും നിയമനം നല്‍കിയെന്നും പട്ടിക സഹിതം വ്യക്തമാക്കുമോ?
|
4989 |
ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് മേലുളള നിയന്ത്രണം
ശ്രീ. ആര്‍. രാജേഷ്
(എ)ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് മേലുളള സംസ്ഥാന സര്‍ക്കാരിന്‍റെ നിയന്ത്രണം എന്തെല്ലാം നിയമ വ്യവസ്ഥകള്‍ പ്രകാരമാണെന്ന് വിശദമാക്കാമോ;
(ബി)പ്രസ്തുത ഉദ്യോഗസ്ഥരുടെ സര്‍വ്വീസ് ചട്ടങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി അറിയാമോ; അതിന് വേണ്ടി സംസ്ഥാനത്ത് നിന്നുളള ഉദ്യോഗസ്ഥരുടെ സംഘടനകള്‍ ആവശ്യം ഉന്നയിച്ചിട്ടുളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആവശ്യങ്ങള്‍ എന്തെല്ലാമാണെന്നും അതിനോടുളള സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് എന്താണെന്നും വിശദമാക്കുമോ;
(സി)ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥന്മാരുടെ സംഘടനകള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ മുന്പാകെ ഏതെല്ലാം നിലയിലുളള ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്; പ്രസ്തുത കാര്യങ്ങളില്‍ നിലപാട് വിശദമാക്കാമോ?
|
4990 |
ഡെപ്യൂട്ടേഷനിലുള്ള ഐ.എ.എസ്., ഐ.പി.എസ്. ഉദേ്യാഗസ്ഥര്‍
ശ്രീ. സാജുപോള്‍
(എ) സംസ്ഥാന കേഡറില്‍പ്പെട്ട ഐ.എ.എസ്., ഐ.പി.എസ്. കാരില്‍ എത്ര പേര്‍ വീതം സംസ്ഥാനത്തിന് പുറത്ത് ഡെപ്യൂട്ടേഷനില്‍ ജോലി നോക്കുന്നുണ്ടെന്നും അവര്‍ ഓരോരുത്തരും ആരൊക്കെയാണെന്നും ഏതെല്ലാം സ്ഥാപനങ്ങളിലാണ് ഡെപ്യൂട്ടേഷനില്‍ ജോലി നോക്കിവരുന്നതെന്നും വ്യക്തമാക്കാമോ;
(ബി) സംസ്ഥാനത്ത് ഐ.എ.എസ്., ഐ.പി.എസ്. കേഡറിലുള്ള എത്ര പേര്‍ സര്‍ക്കാരിന്‍റേതല്ലാത്ത സ്ഥാപനങ്ങളില്‍ ഡെപ്യൂട്ടേഷനിലോ ലീവെടുത്തോ ജോലി നോക്കിവരുന്നുണ്ടെന്ന് വിശദമാക്കാമോ?
|
4991 |
റിട്ടയര്‍ ചെയ്ത ഹൈക്കോടതി ജഡ്ജിമാര്‍ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥന്‍മാര്‍
ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍
(എ)സംസ്ഥാനത്തെ റിട്ടയര്‍ ചെയ്ത ഹൈക്കോടതി ജഡ്ജിമാര്‍, ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥന്‍മാര്‍, എത്രയുണ്ടെന്ന് വ്യക്തമാക്കാമോ; ഇവര്‍ക്കായി പ്രതിവര്‍ഷം എന്തു തുക പെന്‍ഷനുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്കായി ചെലവിടുന്നുണ്ട്;
(ബി)ഇവരില്‍ എത്ര പേര്‍ ഇപ്പോള്‍ സംസ്ഥാനത്ത് ഏതെങ്കിലും നിലയില്‍ സര്‍ക്കാരിനു വേണ്ടി സേവനം നടത്തി വരുന്നുണ്ട്?
|
4992 |
സിവില്‍ - ക്രിമിനല്‍ കോടതികളുടെ സംയോജനം- ജീവനക്കാരുടെ പ്രൊമോഷന്‍ റേഷ്യോയിലെ അപാകത
ശ്രീ. എ. കെ. ബാലന്‍
(എ)സംസ്ഥാനത്തെ സിവില്‍-ക്രിമനല്‍ കോടതികളുടെ സംയോജനത്തെ തുടര്‍ന്ന് കോടതി ജീവനക്കാരുടെ പ്രൊമോഷനുകളില്‍ അപാകത ഉളളതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ജീവനക്കാരുടെ പ്രൊമോഷന് 1:1 എന്ന റേഷ്യോ നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ ക്രിമിനല്‍ കോടതിയിലേതിനെക്കാള്‍ ജീവനക്കാര്‍ സിവില്‍ കോടതിയിലുളളതിനാല്‍ സിവില്‍ കോടതി ജീവനക്കാര്‍ പിന്തളളപ്പെടുന്ന സാഹചര്യം ഉണ്ടാകുമോ; ആയതിനാല്‍ ഈ റേഷ്യോയില്‍ മാറ്റം വരുത്താന്‍ നടപടി സ്വീകരിക്കുമോ;
(സി)മുന്‍സിഫ്/മജിസ്ട്രേറ്റുമാരുടെ പ്രൊമോഷനുളള റേഷ്യോ 3:1 ആയി നിശ്ചയിച്ചിട്ടുണ്ടോ;
(ഡി)എന്തുകൊണ്ടാണ് ജീവനക്കാര്‍ക്കും, മുന്‍സിഫ് മജിസ്ട്രേറ്റ്മാര്‍ക്കും ഇപ്രകാരം രണ്ടുതരത്തില്‍ പ്രൊമോഷന്‍ റേഷ്യോ നിശ്ചയിച്ചിട്ടുളളത്; ഈ അപാകത പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ;
(ഇ)സിവില്‍-ക്രിമിനല്‍ കോടതി സംയോജനത്തെത്തുടര്‍ന്ന് ജീവനക്കാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സര്‍വ്വീസ് സംഘടനകളുടെ യോഗം വിളിച്ചിരുന്നുവോ; ഇല്ലെങ്കില്‍ സര്‍വ്വീസ് സംഘടനകളുടെ യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?
|
4993 |
കാസര്‍ഗോഡ് കുടുംബകോടതി കെട്ടിട നിര്‍മ്മാണം
ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
(എ)കാസര്‍ഗോഡ് ജില്ലയില്‍ കുടുംബകോടതി എവിടെയാണ് പ്രവര്‍ത്തിക്കുന്നത്;
(ബി)കുടുംബകോടതിക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് എത്ര തുകയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കി നല്‍കിയിട്ടുള്ളത്; വിശദാംശങ്ങള്‍ അറിയിക്കാമോ;
(സി)ഈ പ്രവൃത്തിക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ?
|
4994 |
കാഞ്ഞങ്ങാട്ട് കോര്‍ട്ട് കോംപ്ലക്സ് സ്ഥാപിക്കുന്നതിനുള്ള നടപടി
ശ്രീ. ഇ. ചന്ദ്രശേഖരന്‍
(എ)കാഞ്ഞങ്ങാട്ട് കോര്‍ട്ട് കോംപ്ലക്സ് സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ;
(ബി)എങ്കില്‍ പ്രസ്തുത നിര്‍മ്മാണ നടപടികള്‍ ഏതുഘട്ടത്തിലാണെന്ന് അറിയിക്കുമോ?
|
4995 |
ടെക്നോളജി ഡെവലപ്പ്മെന്‍റ് അഡാപ്റ്റേഷന്‍ പ്രോഗ്രാം
ശ്രീ. ഐ. സി. ബാലകൃഷ്ണന്
'' റ്റി. എന്‍. പ്രതാപന്‍
'' വി. പി. സജീന്ദ്രന്‍
'' പി. എ. മാധവന്‍
(എ)സംസ്ഥാനത്ത് ടെക്നോളജി ഡെവലപ്പ്മെന്‍റ് അഡാപ്റ്റേഷന്‍ പ്രോഗ്രാം നടപ്പാക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
(ബി)ഇതിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;
(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത പ്രോഗ്രാം നടപ്പിലാക്കുന്നത്; വിശദമാക്കുമോ;
(ഡി)ഏതെല്ലാം മേഖലയിലുള്ളവരാണ് ഈ പ്രോഗ്രാമുമായി സഹകരിക്കുന്നത്?
|
4996 |
വേസ്റ്റ് മാനേജ്മെന്‍റ് പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ച
ശ്രീ. പുരുഷന്‍ കടലുണ്ടി
(എ)അമേരിക്കന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വേസ്റ്റ് മാനേജ്മെന്‍റ് പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് കവിതാ ജി. പിള്ള മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയോ പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ വിശദീകരിക്കുകയോ ചെയ്തിട്ടുണ്ടോ; വ്യക്തമാക്കാമോ;
(ബി) എങ്കില്‍ എന്നാണ് പ്രസ്തുത കൂടിക്കാഴ്ച നടന്നതെന്നും എവിടെ വച്ചാണെന്നും ആരെല്ലാം ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തെന്നും മുഖ്യമന്ത്രി ഇതിനായി മുന്‍കൂട്ടി സമയം നിശ്ചയിച്ച് നല്‍കിയിട്ടുണ്ടായിരുന്നുവോ എന്നും വ്യക്തമാക്കാമോ?
|
4997 |
തിരുവല്ലയിലെ കാലാവസ്ഥാ നിരീക്ഷണ ഉപകേന്ദ്രം
ശ്രീ. മാത്യു റ്റി. തോമസ്
(എ)തിരുവല്ല കാലാവസ്ഥാ നിരീക്ഷണ ഉപകേന്ദ്രത്തിലെ ഉപകരണങ്ങള്‍ തുരുന്പു പിടിച്ച് നശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി)ഇത് പ്രവര്‍ത്തനക്ഷമമാക്കുവാന്‍ നടപടി സ്വീകരിക്കുമോ;
(സി)കാലാവസ്ഥാ നിരീക്ഷണ ഉപകേന്ദ്രത്തിലെ മോഷണം പോയ റെയിന്‍ഗേജ് കണ്ടുപിടിക്കുവാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
|
4998 |
ഭരണ പരിഷ്ക്കരണത്തിന് ശുപാര്‍ശ നല്കുവാന്‍ സമിതി
ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍
(എ)ഭരണ പരിഷ്ക്കരണത്തിന് ശുപാര്‍ശ നല്കുന്നതിനായി ഏതെങ്കിലും സമിതിയെ നിയോഗിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
(ബി)സംസ്ഥാനം ഇപ്പോഴും പരിഗണിച്ചു വരുന്ന ഭരണ പരിഷ്ക്കരണത്തിനായുള്ള ശുപാര്‍ശകള്‍ ഏതൊക്കെയാണ്;
(സി)ജനങ്ങളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി ഭരിക്കുന്നതിന് തടസ്സമായി നില്ക്കുന്നതായി കരുതുന്ന നിയമങ്ങളും ചട്ടങ്ങളും ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ; ഇവ ഓരോന്നിലും കാലോചിതമായി ഭേദഗതി വരുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനായി സ്വീകരിച്ച നടപടികള്‍ അറിയിക്കുമോ?
|
4999 |
പ്രീ സര്‍വ്വീസ് പരിശീലനം ഇന്‍ സര്‍വ്വീസായി പരിഗണിക്കുന്നതിന് നടപടി
ശ്രീ. റ്റി. എ. അഹമ്മദ് കബീര്‍
(എ)ഏതെല്ലാം തസ്തികകളിലാണ് പ്രീ സര്‍വ്വീസ് പരിശീലനമുള്ളതെന്ന് വ്യക്തമാക്കാമോ;
(ബി)ഇതില്‍ ഏതെല്ലാം തസ്തികകളുടെ പ്രീ സര്‍വ്വീസ് പരിശീലനമാണ് സര്‍വ്വീസായി പരിഗണിക്കുന്നതെന്ന് വ്യക്തമാക്കാമോ;
(സി)പ്രീ സര്‍വ്വീസ് പരിശീലനം സര്‍വ്വീസായി പരിഗണിക്കാത്ത തസ്തികകളില്‍ പ്രീ സര്‍വ്വീസ് പരിശീലനം ഇന്‍ സര്‍വ്വീസായി പരിഗണിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
|
5000 |
സിവില്‍ സര്‍വ്വീസ് ബോര്‍ഡ് രൂപീകരണം
ശ്രീ. എം. ഉമ്മര്‍
,, കെ. എം. ഷാജി
,, പി. ഉബൈദുള്ള
,, എന്‍. ഷംസുദ്ദീന്‍
(എ)കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും സിവില്‍ സര്‍വ്വീസ് ബോര്‍ഡ് രൂപീകരിക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശത്തിന്‍റെ വിശദാംശങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
(ബി)പ്രസ്തുത നിര്‍ദ്ദേശം നടപ്പാക്കുന്നതുകൊണ്ട് സിവില്‍ സര്‍വ്വീസിന്‍റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തില്‍ ഉണ്ടാകുന്ന മാറ്റം, ജനങ്ങള്‍ക്ക് അവരില്‍ നിന്നും ലഭിക്കാവുന്ന നീതിയുക്തവും സത്വരവുമായ സേവനങ്ങള്‍, ദോഷഫലങ്ങള്‍ എന്നിവ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;
(സി)കോടതി നിര്‍ദ്ദേശം നടപ്പാക്കാന്‍ സ്വീകരിച്ച നടപടി വിശദമാക്കുമോ?
|
5001 |
കേരള സിവില്‍ സര്‍വ്വീസ് അക്കാദമി
ശ്രീ. എം. പി. വിന്‍സെന്‍റ്
(എ)കേരളത്തില്‍ ഏതൊക്കെ ജില്ലകളില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ പരിശീലനം സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്;
(ബി)സര്‍ക്കാര്‍ സര്‍വ്വീസിലുള്ള ക്ലാസ് 2 ജീവനക്കാര്‍ക്ക് പ്രായപരിധിയില്‍ ഇളവനുവദിച്ച് സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതുന്നതിന് അവസരം ഒരുക്കത്തക്കവിധത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് നടപടി സ്വീകരിക്കുമോ ?
|
5002 |
വിശ്വകര്‍മ്മ സമുദായത്തില്‍പ്പെട്ടവരുടെ ഉദ്യോഗസംവരണം
ശ്രീ.കെ.രാജു
(എ)കേരളത്തിലെ വിശ്വകര്‍മ്മ സമുദായത്തില്‍പ്പെട്ടവര്‍ക്ക് അര്‍ഹമായ സംവരണം ലഭിക്കുന്നുണ്ടോ;
(ബി)വിശ്വകര്‍മ്മജരുടെ ജനസംഖ്യ എത്ര ശതമാനമാണെന്ന് വ്യക്തമാക്കുമോ;
(സി)ജനസംഖ്യാനുപാതികമായി ഉദ്യോഗസംവരണം ലഭിച്ചിട്ടില്ല എന്ന വിശ്വകര്‍മ്മ സമുദായ നേതാക്കളുടെ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;
(ഡി)എങ്കില്‍ പ്രസ്തുത പരാതി പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
|
5003 |
താല്ക്കാലിക ജീവനക്കാരുടെ സ്ഥിര നിയമനം
ശ്രീ. കെ. സുരേഷ് കുറുപ്പ്
(എ) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 2011-12, 2012-13, 2013-14 ല്‍ ഇതുവരെ എത്ര താല്ക്കാലിക ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ സ്ഥിര നിയമനം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ആയതിന്‍റെ വകുപ്പ് തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
(ബി) പ്രസ്തുത കാലയളവുകളില്‍ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടേറിയറ്റില്‍ എത്ര താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയിരുന്നെന്ന് വ്യക്തമാക്കാമോ;
(സി) സര്‍ക്കാര്‍ സര്‍വ്വീസില്‍ മുന്‍കാലങ്ങളില്‍ സ്ഥിരപ്പെടുത്തിയിരുന്ന എത്ര ജീവനക്കാരുടെ സ്ഥിര നിയമനം ഈ സര്‍ക്കാര്‍ ഇതുവരെ റദ്ദ് ചെയ്തുവെന്ന് വ്യക്തമാക്കാമോ?
|
5004 |
സര്‍ക്കാര്‍ സര്‍വ്വീസിലെ താല്‍ക്കാലിക നിയമനങ്ങള്‍
ഡോ. കെ.ടി. ജലീല്‍
(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം സംസ്ഥാനസര്‍വ്വീസില്‍പ്പെട്ട സ്ഥാപനങ്ങളില്‍ ദിവസവേതനനിരക്കില്‍ എത്രപേരെ എവിടെയെല്ലാം നിയമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
(ബി)ഇത്തരത്തിലുള്ള നിയമനങ്ങള്‍ ഒഴിവാക്കുമോ;
(സി)സംസ്ഥാന സര്‍വ്വീസിലാകമാനം താത്ക്കാലിക നിയമനം എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിലെ സീനിയോറിറ്റി ലിസ്റ്റില്‍നിന്ന് നിയമാനുസൃതം നടത്തുവാന്‍ നടപടി സ്വീകരിക്കുമോ?
|
5005 |
എം. ജി. പി. യുടെ ഭാഗമായി ജീവനക്കാര്‍ക്ക് പരിശീലനം
ശ്രീ. എ. കെ. ബാലന്‍
(എ)2002 മുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കിയ എം.ജി.പി. പദ്ധതിയുടെ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി എതെല്ലാം വകുപ്പുകളിലെ എത്ര ജീവനക്കാര്‍ക്ക് ഐ. എം. ജി. യില്‍ പരിശീലനം നല്‍കിയിട്ടുണ്ട്;
(ബി)എതെല്ലാം മേഖലകളിലാണ് പരിശീലനം നല്‍കിയത്;
(സി)പ്രസ്തുത പരിശീലന പദ്ധതിക്കായി എത്ര രൂപയാണ് ഐ. എം.ജി. ക്ക് ലഭിച്ചിട്ടുള്ളത്;
(ഡി)2002 മുതല്‍ നടപ്പിലാക്കിയ എം.ജി.പി.യുടെ ഭാഗമായി ഏതെല്ലാം വകുപ്പുകളിലെ എത്ര ജീവനക്കാര്‍ക്ക് കെല്‍ട്രോണില്‍ പരിശീലനം നല്‍കിയിട്ടുണ്ട്; ഏതെല്ലാം മേഖലകളിലാണ് പരിശീലനം നല്‍കിയത്;
(ഇ)ഈ പരിശീലന പദ്ധതിക്കായി എന്ത് തുകയാണ് കെല്‍ട്രോണിന് ലഭിച്ചിട്ടുള്ളത്;
(എഫ്)2002 മുതല്‍ നടപ്പാക്കിയ എം.ജി.പി. യുടെ ഭാഗമായി എതെല്ലാം വകുപ്പുകളിലെ എത്ര ജീവനക്കാര്‍ക്ക് എന്‍.ഐ.സി. യില്‍ പരിശീലനം നല്‍കിയിട്ടുണ്ട്; ഏതെല്ലാം മേഖലകളിലാണ് പരിശീലനം നല്‍കിയത്;
(ജി)ഈ പരിശീനത്തിനായി എന്ത് തുകയാണ് എന്‍. ഐ. സി ക്ക് ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?
|
5006 |
സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് രൂപീകരണം
ശ്രീ. കെ. വി. വിജയദാസ്
(എ)സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് രൂപീകരികരണവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ടെങ്കില്‍ ആയതിന്മേല്‍ സ്വീകരിച്ച നടപടികളുടെ വിശദീകരണങ്ങള്‍ ലഭ്യമാക്കുമോ
|
<<back |
next page>>
|