UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

  You are here: Business >13th KLA >10th Session>Unstarred Q & A
  Answer  Provided    Answer  Not Yet Provided
 

THIRTEENTH   KLA - 10th SESSION 
 UNSTARRED QUESTIONS AND ANSWERS 
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

Q. No

                                                                          Questions

5007

സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് ആരംഭിക്കുന്നതിനുളള തടസ്സങ്ങള്‍ 


ശ്രീ.എസ്. ശര്‍മ്മ

സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് ആരംഭിക്കുന്നതിന് ഏതെങ്കിലും തരത്തിലുളള തടസ്സങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ വ്യക്തമാക്കാമോ; 

5008

ഉദ്യോഗസ്ഥന്മാരുടെ സ്ഥലമാറ്റത്തിനുള്ള മാനദണ്ധം 


ശ്രീ. പാലോട് രവി
 ,, ഐ.സി.ബാലകൃഷ്ണന്
‍ ,, വി.പി. സജീന്ദ്രന്‍ 
,, എം.പി. വിന്‍സെന്‍റ് 

(എ)പൂര്‍ണ്ണമായും സുതാര്യമായ രീതിയില്‍ ഉദ്യോഗസ്ഥന്മാരുടെ സ്ഥലംമാറ്റം നടപ്പാക്കാനുളള നയത്തിന് രൂപം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ; 

(ബി)പ്രസ്തുത നയത്തിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ; 

(സി)പ്രസ്തുത നയരൂപീകരണത്തിന് മുന്പ് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്യുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ?

5009

ചട്ടം ഭേദഗതി ചെയ്യുന്നതിനുള്ള നടപടിക്രമം 


ശ്രീ. എം. ചന്ദ്രന്‍ 
,, ബി. സത്യന്‍ 
,, കെ. കുഞ്ഞമ്മത് മാസ്റ്റര്
,, ജെയിംസ് മാത്യു

(എ)സംസ്ഥാനത്ത് നിലവിലുള്ള ഒരു ചട്ടം ഭേദഗതി ചെയ്യുന്നതിനുള്ള നടപടിക്രമം എന്താണ്; വിശദമാക്കാമോ; 

(ബി)മുഖ്യമന്ത്രിയുടെ ജനസന്പര്‍ക്ക പരിപാടിയിലൂടെ ലഭിച്ച പരാതികളില്‍ നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും അപാകത കൊണ്ട് നടപ്പിലാക്കാന്‍ കഴിയാത്തവ എന്ന് തിരിച്ചറിഞ്ഞവ എത്രയാണ്; വ്യക്തമാക്കാമോ; 

(സി)ഇങ്ങനെ തിരിച്ചറിഞ്ഞവ നടപ്പാക്കുന്നതിന് ഏതെങ്കിലും നിയമത്തില്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരത്തോടെ ഭേദഗതി വരുത്തിയിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ നിയമങ്ങളും ചട്ടങ്ങളും; വിശദമാക്കാമോ; 

(ഡി)നിയമങ്ങളും ചട്ടങ്ങളും ഭേദഗതി ചെയ്തതിലൂടെ ജനസന്പര്‍ക്കപരിപാടിയില്‍ ലഭിച്ച എത്ര പരാതികള്‍ പരിഹരിക്കാന്‍ കഴിഞ്ഞു; വ്യക്തമാക്കുമോ?

5010

പി.എസ്.സി.യുടെ കര്‍മ്മശേഷി വര്‍ദ്ധിപ്പിക്കുതിനായി നടപടികള്‍ 


ശ്രീ. എം.ഹംസ

(എ)സംസ്ഥാന പി.എസ്.സി.യുടെ കര്‍മ്മശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഈ സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി)01/07/2011 മുതല്‍ 31/12/2013 വരെയുളള കാലത്ത് പി.എസ്.സി. നിയമനങ്ങളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട്; അത് എന്തെല്ലാമായിരുന്നു; ആരെല്ലാമാണ് പരാതികള്‍ സമര്‍പ്പിച്ചത്; പ്രസ്തുത പരാതികള്‍ പരിഹരിച്ചുവോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;

(സി)01/07/2011 മുതല്‍ 31/12/2012 വരെ എത്ര പേര്‍ക്ക് പി.എസ്.സി. വഴി നിയമനം നല്‍കിയിട്ടുണ്ട്; 

(ഡി)01/01/2013 മുതല്‍ 31/12/2013 വരെ വിവിധ വകുപ്പുകളിലായി എത്ര പേര്‍ക്ക് നിയമനം നല്‍കി എന്ന് അറിയിക്കുമോ?

5011

പി. എസ്. സി. നടത്തുന്ന ഒ. എം. ആര്‍. പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം 


ശ്രീ. കെ. മുരളീധരന്‍ 
,, വി. ഡി. സതീശന്‍ 
,, ഡൊമിനിക് പ്രസന്‍റേഷന്
‍ ,, വര്‍ക്കല കഹാര്‍ 

(എ)പി. എസ്. സി. നടത്തുന്ന ഒ. എം. ആര്‍. പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം കുറ്റമറ്റതാക്കുന്നതിനും അതിവേഗത്തിലാക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ; 

(ബി)ഇതിനായി അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ ?

5012

പി.എസ്.സി.യുടെ പുതിയ വെബ്സൈറ്റ് 


ശ്രീ. അന്‍വര്‍ സാദത്ത് 
'' ഡൊമിനിക് പ്രസന്‍റേഷന്
‍ '' ഐ. സി. ബാലകൃഷ്ണന്
‍ '' ഷാഫി പറന്പില്‍

(എ)പി.എസ്.സി. യുടെ പുതിയ വെബ്സൈറ്റിന്‍റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)ഇതിന്‍റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി തുടങ്ങിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)പുതിയ വെബ്സൈറ്റിന്‍റെ പ്രവര്‍ത്തനം പൂര്‍ണ്ണമാകുന്നതുവരെ പഴയ സൈറ്റിന്‍റെ പ്രവര്‍ത്തനം തുടരുമോ; വിശദമാക്കുമോ; 

(ഡി)ഇത് സംബന്ധിച്ചുള്ള അവബോധം ഉദേ്യാഗാര്‍ത്ഥികള്‍ക്കിടയില്‍ സൃഷ്ടിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?


5013

റിസര്‍വ് കണ്ടക്ടര്‍മാരുടെ പി.എസ്..സി. റാങ്ക്ലിസ്റ്റ് 


ശ്രീ. ബാബു എം. പാലിശ്ശേരി 

നിലവിലുള്ള കെ.എസ്.ആര്‍.ടി.സി. റിസര്‍വ് കണ്ടക്ടര്‍മാരുടെ പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ ആകെ എത്രപേര്‍ ഉള്‍പ്പെട്ടിട്ടുണ്ട് ; ഈ റാങ്ക് ലിസ്റ്റ് എന്നാണ് നിലവില്‍ വന്നത് ? 

5014

റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള നടപടി 


ശ്രീ. ഇ. പി. ജയരാജന്‍ 


(എ)വിവിധ ജില്ലകളില്‍ നിലവിലുള്ളതും 2014 ജനുവരി, ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ കാലാവധി പൂര്‍ത്തീകരിക്കുന്നതും നാളിതുവരെ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടില്ലാത്തതുമായ പി.എസ്.സി. റാങ്ക് ലിസ്റ്റുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ ; 

(ബി)ഇത്തരത്തിലുള്ള സംസ്ഥാനാടിസ്ഥാനത്തിലുള്ള പി.എസ്.സി. റാങ്ക് ലിസ്റ്റുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ ; 

(സി)തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വരുവാന്‍ സാധ്യതയുള്ളതിനാല്‍ 2014 ജനുവരി, ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കുവാന്‍ ഉടന്‍ നടപടി സ്വീകരിക്കുമോ ?

5015

കാലാവധി നീട്ടിയ പി.എസ്.സി. റാങ്ക് ലിസ്റ്റുകള്‍ 


ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നല്‍കിയിട്ടുണ്ടെന്ന് വിശദമാക്കാമോ ; 

(ബി)പ്രസ്തുത ലിസ്റ്റുകള്‍ ഏതൊക്കെയാണെന്നും എത്ര കാലാവധി നീട്ടിനല്‍കിയെന്നും വ്യക്തമാക്കുമോ ?

5016

അസിസ്റ്റന്‍റ് തസ്തികയിലെ നിയമനം


ശ്രീ. മോന്‍സ് ജോസഫ് 

(എ)സെക്രട്ടേറിയറ്റ്, പി. എസ്. സി, ലോക്കല്‍ ഫണ്ട് ഓഡിറ്റ്, എന്നീ വകുപ്പുകളില്‍നിന്ന് അസിസ്റ്റന്‍റ് നിയമനവുമായി ബന്ധപ്പെട്ട് പി.എസ്.സി.ക്ക് 2014 ജനുവരി വരെ എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു; ഇതില്‍ എത്ര പേര്‍ക്ക് നിയമനം നല്‍കി; എന്‍.ജെ.ഡി ഒഴിവുകള്‍ എത്ര; ഇത് പി.എസ്.സിയ്ക്ക് വീണ്ടും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; 

(ബി)2013 ആഗസ്റ്റ് 1 മുതല്‍ 2014 മാര്‍ച്ച് 31 വരെ എത്ര ഒഴിവുകളാണ് ഈ തസ്തികയില്‍ പ്രതീക്ഷിക്കുന്നത്; ഇവ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ?

5017

ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍പെക്ടര്‍ പരീക്ഷ 


ശ്രീ. റ്റി. വി. രാജേഷ് 

(എ)28-9-2013-ന് സഹകരണവകുപ്പില്‍ ജൂനിയര്‍ കോ-ഓപ്പറേറ്റിവ് ഇന്‍സ്പെക്ടര്‍ നിയമനത്തിന് പി.എസ്.സി. നടത്തിയ എഴുത്തുപരീക്ഷയിലെ ചോദ്യങ്ങള്‍ ഒരു പുസ്തകത്തില്‍ നിന്നും പകര്‍ത്തിയതാണെന്ന പരാതിയില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; 

(ബി)പരീക്ഷയുടെ സുതാര്യത നഷ്ടപ്പെട്ട സ്ഥിതിക്ക് പ്രസ്തുത പരീക്ഷ റദ്ദ് ചെയ്ത് പുതിയ പരീക്ഷ നടത്തുന്നതിന് നടപടി സ്വികരിക്കുമോ ? 


5018

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ തസ്തികയിലേയ്ക്ക് നടത്തിയ പരീക്ഷ

 
ശ്രീ. ബി. സത്യന്‍

(എ)കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ 2013 സെപ്റ്റംബര്‍ 28-ാം തീയതി, ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ (കാറ്റഗറി നന്പര്‍ 449/11) തസ്തികയിലേയ്ക്ക് നടത്തിയ പരീക്ഷയുടെ ഫൈനല്‍ ആന്‍സര്‍ കീ പ്രസിദ്ധീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസിദ്ധീകരണ തീയതി ഉപ്പെടെയുള്ള ആന്‍സര്‍ കീയുടെ പകര്‍പ്പ് ലഭ്യമാക്കാമോ; 

(ബി)ഫൈനല്‍ ആന്‍സര്‍ കീയില്‍ ആറ് ചോദ്യങ്ങള്‍ക്ക് തെറ്റായ ഉത്തരങ്ങളും നാല് ചോദ്യങ്ങള്‍ക്ക് ഒന്നിലധികം ഉത്തരങ്ങളുമുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് പരിഹരിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(സി)ഈ പരീക്ഷയിലെ ചോദ്യങ്ങള്‍ മിക്കതും ഒരു റാങ്ക് ഫയലില്‍ നിന്നുള്ളവയായിരുന്നുവെന്ന് പരാതി ലഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് സംബന്ധിച്ച് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ; 

(ഡി)പ്രസ്തുത പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ നടത്താന്‍ പി.എസ്.സി. തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?

5019

ലാസ്റ്റ് ഗ്രേഡ് വിഭാഗം ജീവനക്കാര്‍ക്കുള്ള പ്രൊമോഷന്‍ സംവരണം 


ശ്രീ. റ്റി. യു. കുരുവിള
 മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ: 
(എ)വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ലാസ്റ്റ് ഗ്രേഡ് വിഭാഗം ജീവനക്കാര്‍ക്ക് 10% സംവരണം നല്‍കിയത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ; 

(ബി)ആയതിന്‍റെ ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)ആശുപത്രികളിലെ ഹോസ്പിറ്റല്‍ അറ്റന്‍റര്‍മാരെ കൂടി ഈ പ്രൊമോഷനില്‍ പരിഗണിക്കുമോ; വിശദാംശം ലഭ്യമാക്കുമോ; 

(ഡി)എല്‍. ജി. എസ്.-ലെ ഏതെല്ലാം വിഭാഗങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രൊമോഷന് 10% സംവരണം നിര്‍ദ്ദേശിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ?


5020

സര്‍ക്കാര്‍ സര്‍വ്വീസില്‍ ക്ലാസ്സ് കഢ ജീവനക്കാര്‍ക്ക് പ്രമോഷന്‍ 


ശ്രീ. കെ. കുഞ്ഞമ്മത് മാസ്റ്റര്‍

(എ)സര്‍ക്കാര്‍ സര്‍വ്വീസില്‍ ക്ലാസ്സ് കഢ ജീവനക്കാര്‍ക്ക് എല്‍.ഡി. ക്ലര്‍ക്ക്, ടൈപ്പിസ്റ്റ് മുതലായ ഉയര്‍ന്ന തസ്തികയിലേയ്ക്കുള്ള പ്രമോഷന്‍ പത്തു ശതമാനം ആക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍, ഉത്തരവിന്‍റെ പകര്‍പ്പ് ലഭ്യമാക്കുമോ; 

(ബി)നിലവില്‍ എയ്ഡഡ് സ്കൂളുകളിലും എയ്ഡഡ് ഹയര്‍ സെക്കന്‍ററി സ്കൂളുകളിലും ഇവരുടെ പ്രമോഷന്‍ എത്ര ശതമാനമാണെന്ന് വ്യക്തമാക്കുമോ; 

(സി)പ്രസ്തുത സ്കൂളുകള്‍ക്കും ഈ ഉത്തരവ് ബാധകമാണോ എന്ന് വ്യക്തമാക്കുമോ?

5021

ഐ.ടി.ഐ.കളിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (വെല്‍ഡര്‍) തസ്തികയിലെ നിയമനം 


 ശ്രീ. എം. ചന്ദ്രന്‍

(എ) വ്യവസായ പരിശീലന കേന്ദ്രത്തില്‍ (ഐ.ടി.ഐ) 1997 - നു ശേഷം എത്ര തസ്തികകളില്‍ നിയമനം നടത്തിയെന്നും ഇപ്പോള്‍ എത്ര തസ്തികകളില്‍ ഒഴിവുകള്‍ ഉണ്ടെന്നും അറിയിക്കുമോ; 

(ബി) പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഈ തസ്തികകളില്‍ ഏതെല്ലാം റാങ്ക് ലിസ്റ്റുകള്‍ നിലവിലുണ്ട്; 

(സി) ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (വെല്‍ഡര്‍) തസ്തികയില്‍ (കാറ്റഗറി നം.233/2010) എന്നാണ് പരീക്ഷ നടത്തിയത്; പരീക്ഷ നടത്തുന്നതിന് കാലതാമസം നേരിടാനുണ്ടായ കാരണമെന്താണ്; 

(ഡി) പ്രസ്തുത പരീക്ഷയുടെ ഷോര്‍ട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; എങ്കില്‍ അന്തിമ ലിസ്റ്റ് എന്ന് പ്രസിദ്ധീകരിക്കാനാകുമെന്ന് അറിയിക്കുമോ; 

(ഇ) ഈ തസ്തികയിലെ ഒഴിവുകള്‍ പി.എസ്.സി. ലിസ്റ്റില്‍ നിന്നും നികത്താന്‍ നടപടി സ്വീകരിക്കുമോ?

5022

പി.എസ്.സി. നിയമനം 


ശ്രീ. കെ. ദാസന്‍

(എ)2011 മെയ് മുതല്‍ 2013 ഡിസംബര്‍ വരെ എത്ര ഒഴിവുകളാണ് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്ത് ലഭിച്ചിട്ടുള്ളത്; ഇതില്‍ എത്രപേര്‍ക്ക് അഡഡ്വൈസ്/നിയമനം നല്‍കിയിട്ടുണ്ട്; 

(ബി)2011 മെയ് മുതല്‍ 2013 ഡിസംബര്‍ വരെ വിവിധ വകുപ്പുകളിലായി എത്ര താല്‍ക്കാലിക നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്; ഇതില്‍ എത്ര നിയമനങ്ങള്‍ പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളിലേക്കായിരുന്നുവെന്ന് വ്യക്തമാക്കാമോ?

5023

ആലപ്പുഴ ജില്ലയിലെ എല്‍.ഡി.സി. പരീക്ഷ 


ശ്രീ. പി. കെ. ബഷീര്‍

(എ)ആലപ്പുഴ ജില്ലയിലെ എല്‍.ഡി.സി. പരീക്ഷയ്ക്കായി അപേക്ഷിച്ച തസ്നി എം. രജിസ്റ്റര്‍ നന്പര്‍ എ-116783 യുടെ അപേക്ഷ സ്വീകരിച്ച് ഹാള്‍ടിക്കറ്റ് നല്‍കിയ ശേഷം പരീക്ഷാ ഹാളില്‍ എത്തിയപ്പോള്‍ ഫോട്ടോയില്‍ പേരും, എടുത്ത തീയതിയും ഇല്ല എന്നതിന്‍റെ പേരില്‍ പുറത്താക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(ബി)ന്യൂനതയുള്ള അപേക്ഷ നിരസിച്ച് ഹാള്‍ടിക്കറ്റ് ഇഷ്യു ചെയ്യാതിരുന്നെങ്കില്‍, അപ്പോള്‍തന്നെ ന്യൂനത പരിഹരിക്കുന്നതിനും തന്മൂലം പരീക്ഷയെഴുതാന്‍ കഴിയുമായിരുന്നുവെന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; 

(സി)എങ്കില്‍ പി.എസ്.സി.യുടെ ഇത്തരം നടപടിയില്‍ ആലപ്പുഴ ജില്ലയില്‍ പി.എസ്.സി. പരീക്ഷ എഴുതാന്‍ കഴിയാത്ത എത്ര കുട്ടികള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ; മാനുഷിക പരിഗണനനല്‍കി ചെറിയ വീഴ്ച മാപ്പാക്കി ഇവര്‍ക്ക് മാത്രമായി പരീക്ഷ നടത്തുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ? 

5024

തിരുവനന്തപുരം ജില്ലയിലെ വിവിധ വകുപ്പുകളിലെ എല്‍.ഡി. ക്ലര്‍ക്ക് നിയമനം 


ശ്രീ. ഇ. പി. ജയരാജന്‍

(എ)തിരുവനന്തപുരം ജില്ലയില്‍ വിവിധ വകുപ്പുകളിലേക്കുള്ള എല്‍.ഡി. ക്ലാര്‍ക്ക് റാങ്ക് ലിസ്റ്റ് നിലവില്‍ വന്നതെപ്പോഴാണ്;

(ബി)ഇതിനോടകം പ്രസ്തുത റാങ്ക് ലിസ്റ്റില്‍ നിന്നും എത്ര പേര്‍ക്ക് പി.എസ്.സി. അഡഡ്വൈസ് മെമ്മോ നല്‍കുകയുണ്ടായി;

(സി)അഡഡ്വൈസ് മെമ്മോ പ്രകാരം ഓരോ വകുപ്പിലും എത്ര പേര്‍ക്ക് വീതം നിയമനം നല്‍കിയതായി പി.എസ്.സി. യ്ക്ക് അറിയിപ്പു ലഭിച്ചിട്ടുണ്ട്;

(ഡി)ജനറല്‍ വിഭാഗം, വിവിധ സംവരണ വിഭാഗം എന്നിവയില്‍ ഓരോന്നിലും എത്ര പേര്‍ക്ക് വീതം അഡഡ്വൈസ് നല്‍കി എന്നറിയിക്കുമോ; 

(ഇ)ഇപ്പോള്‍ എത്ര വേക്കന്‍സികള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത് ലഭിച്ചിട്ടുണ്ട്; എപ്പോള്‍ അഡഡ്വൈസ് മെമ്മോ അയയ്ക്കുവാന്‍ കഴിയുമെന്നും അറിയിക്കുമോ?


5025

ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ പ്രൊമോഷന്‍ 


ശ്രീ. എ. കെ. ബാലന്‍ 

(എ)വിവിധ വകുപ്പുകളിലെ എല്‍.ഡി.ക്ലാര്‍ക്ക് തസ്തികയിലേയ്ക്ക് പി.എസ്.സി. നടത്തുന്ന റിക്രൂട്ട്മെന്‍റില്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ നിലവില്‍ എത്ര ശതമാനം സംവരണമാണ് ഉള്ളത്; എത്ര ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ നിലവില്‍ പി.എസ്.സി യുടെ റാങ്ക് ലിസ്റ്റില്‍ ഉണ്ട്; 

(ബി)10 ശതമാനം ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ അതാത് വകുപ്പുകളിലെ എല്‍.ഡി. ക്ലാര്‍ക്ക് തസ്തികയില്‍ പ്രൊമോഷന്‍ നല്‍കി നിയമിക്കുന്നതിനുള്ള മാനദണ്ധങ്ങള്‍ എന്തൊക്കെയാണ്; 

(സി)പി.എസ്.സി റിക്രൂട്ട്മെന്‍റിന് പുറമെയാണോ വകുപ്പ് തലത്തില്‍ പ്രൊമോഷന്‍ നല്‍കുന്നത്; 

(ഡി)ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് ഒരേ തസ്തികയിലേയ്ക്ക് പ്രൊമോഷന്‍ നല്‍കുന്നതിന് പി.എസ്.സി. മത്സര പരീക്ഷയിലൂടെയും വകുപ്പുകള്‍ നേരിട്ടും രണ്ടുതരത്തിലുള്ള നിയമനരീതി ആശാസ്യമാണോ; നിയമന രീതികള്‍ ഏകീകരിക്കാന്‍ നടപടി സ്വീകരിക്കുമോ? 

5026

പി.എസ്.സി ലിസ്റ്റില്‍നിന്നും നിയമനം ഊര്‍ജ്ജിതപ്പെടുത്താന്‍ നടപടി 


ശ്രീ. ഇ. കെ. വിജയന്‍ 

(എ)2013-14 സാന്പത്തിക വര്‍ഷത്തില്‍ പി.എസ്.സി. വഴി എത്ര തസ്തികകളില്‍ നിയമനം നടത്തിയിട്ടുണ്ട് ; വിശദാംശം നല്‍കാമോ ; 

(ബി)കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എത്ര ശതമാനം കുറവാണ് നിയമനത്തില്‍ വന്നിട്ടുള്ളതെന്ന് പരിശോധിച്ചിട്ടുണ്ടോ ; 

(സി)സര്‍ക്കാര്‍ നിയമന നിരോധനം നീട്ടികൊണ്ട് പോകുന്നതിന്‍റെ കാരണം വ്യക്തമാക്കാമോ ;

(ഡി)ഇല്ലെങ്കില്‍ നിലവിലുള്ള പി.എസ്.സി. ലിസ്റ്റില്‍നിന്നും നിയമനനടപടികള്‍ ത്വരിപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ?

5027

തെരഞ്ഞെടുപ്പുകളില്‍ നിഷേധവോട്ടുകള്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി 


ശ്രീ. പി. തിലോത്തമന്‍ 

(എ)കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ സംസ്ഥാനത്ത് നിഷേധവോട്ടുകള്‍ ഉള്‍പ്പെടുത്തുവാന്‍ നിശ്ചയിച്ചിട്ടുണ്ടേണ്ടാ എന്ന് അറിയിക്കുമോ; ഇത് സംബന്ധിച്ച ഉചിതമായ തീരുമാനം സംസ്ഥാന തെരഞ്ഞെടുപ്പ് വിഭാഗത്തിന് കൈക്കൊള്ളാന്‍ വ്യവസ്ഥയുണ്ടേണ്ടാ എന്ന് അറിയിക്കുമോ; 

(ബി)തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള തെരഞ്ഞെടുപ്പ് സംബന്ധിച്ച ക്ലാസ്സുകളും പൊതുജനങ്ങള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടികളും ഓണ്‍ലൈനായി ലഭിക്കുവാനും ടെലികോണ്‍ഫറന്‍സിംഗിലൂടെ സംശയ നിവാരണം വരുത്തുന്നതിനും സംവിധാനം ഒരുക്കുന്നതിന് ശ്രമിക്കുമോ? 

5028

വിമുക്തഭടന്മാരുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് 


ശ്രീ. ഹൈബി ഈഡന്
‍ ,, സി. പി. മുഹമ്മദ്
 ,, സണ്ണി ജോസഫ്, 
,, പാലോട് രവി 

(എ)സംസ്ഥാനത്തെ വിമുക്തഭടന്മാരുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി വിഗദ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ; 

(ബി)സമിതിയുടെ പഠന റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം; 

(സി)റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ; 

(ഡി)റിപ്പോര്‍ട്ടിന്മേല്‍ എന്തെല്ലാം തുടര്‍ നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം എന്നറിയിക്കുമോ ?

5029

വിമുക്തഭടന്മാരുടെ ക്ഷേമം 


ശ്രീ. ആര്‍. സെല്‍വരാജ് 
,, അന്‍വര്‍ സാദത്ത്
 ,, ബെന്നി ബെഹനാന്‍ 
,, വി. ഡി. സതീശന്‍ 

(എ)വിമുക്തഭടന്മാമാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാനുദ്ദേശിക്കുന്നത് ; വിശദമാക്കുമോ ; 

(ബി)ഇതുവരെ ലഭിച്ച പരാതികളില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാം ; 

(സി)ഇവരുടെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ട് ;

(ഡി)വിമുക്തഭടന്മാമാരുടെ പുനരധിവാസത്തിന് എന്തെല്ലാം നടപടികളാണുദ്ദേശിക്കുന്നത് ;

(ഇ)ഇവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാം ?

5030

ചികിത്സാ സഹായം അനുവദിച്ചവിവരം വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്താന്‍ നടപടി 


ശ്രീ. ചിറ്റയം ഗോപകുമാര്‍

(എ)മുഖ്യമന്ത്രിയുടെ ചികിത്സാദുരിതാശ്വാസഫണ്ടില്‍നിന്നും തുക അനുവദിക്കുന്നവിവരം ഔദ്യോഗികസൈറ്റില്‍ പ്രസിദ്ധപ്പെടുത്താറുണ്ടോ; 

(ബി)ഇല്ലെങ്കില്‍ അനുബന്ധവിവരം ഔദ്യോഗികസൈറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതിന് വേണ്ട നിര്‍ദ്ദേശം നല്‍കുമോ?


5031

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അരൂര്‍ മണ്ധലത്തിലെ ചികിത്സാ സഹായം 


 ശ്രീ. എ. എം. ആരിഫ്

(എ) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ദുരിതാശ്വാസ നിധിയില്‍ നിന്നും അരൂര്‍ മണ്ധലത്തില്‍ എത്ര രൂപയാണ് ചികിത്സാ സഹായമായി അനുവദിച്ചിട്ടുള്ളത്; എത്ര പേര്‍ക്കാണ് അനുവദിച്ചിട്ടുള്ളത്; 

(ബി) ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്മേല്‍ എത്ര പേര്‍ക്ക് എത്ര രൂപാ വീതം അനുവദിച്ചു എന്ന് വ്യക്തമാക്കാമോ; 

(സി) പ്രസ്തുത മണ്ധലത്തില്‍ ചികിത്സാ സഹായം അനുവദിച്ചതിനുശേഷം തുക ലഭിക്കുന്നതിനായി കാലതാമസം ഉണ്ടാകുന്നതായുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കാലതാമസം ഒഴിവാക്കുന്നതിനുള്ള സത്വര നടപടികള്‍ സ്വീകരിക്കുമോ?

5032

ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച ധനസഹായം ആറ് മാസത്തിലേറെയായി വിതരണം നടത്താത്തതിനിടയായ സാഹചര്യം 


ശ്രീ. കെ. കെ. ജയചന്ദ്രന്‍ 

(എ)മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 2013 ജൂലൈ മാസം മുതല്‍ അനുവദിച്ച ധനസഹായം ഇടുക്കി ജില്ലയില്‍ വിതരണം നടത്തിയിട്ടില്ലാത്തതും അര്‍ഹതപ്പെട്ട ധനസഹായം ലഭിക്കാത്തതിനാല്‍ പാവപ്പെട്ട രോഗികള്‍ക്ക് യഥാസമയം തുടര്‍ചികിത്സ തേടുന്നതിന് കഴിയാത്തതുമായ സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ; 

(ബി)ജനസന്പര്‍ക്ക പരിപാടിയില്‍ അപേക്ഷിക്കുന്നവര്‍ക്ക് അതേ ദിവസം തന്നെ ധനസഹായം വിതരണം നടത്തുന്പോള്‍ അര്‍ഹതപ്പെട്ടതും ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചതുമായ ധനസഹായം ആറ് മാസത്തിലേറെയായി വിതരണം നടത്താത്തതിനിടയായ സാഹചര്യം വിശദീകരിക്കാമോ? 

5033

അപകട, അസ്വാഭാവിക മരണങ്ങള്‍ക്ക് കുടുംബത്തിന് അനുവദിക്കുന്ന തുകയും അതിനുള്ള മാനദണ്ധവും 


ശ്രീ. എന്‍. എ. നെല്ലിക്കുന്ന്

അപകട, അസ്വാഭാവിക മരണങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കുടുംബത്തിന് അനുവദിക്കുന്ന തുകയുടെ തോതും അതിനുള്ള മാനദണ്ധവും വ്യക്തമാക്കുമോ? 

5034

ദുരിതാശ്വാസ നിധിയില്‍ കൂടുതല്‍ സഹായം നല്‍കുന്നതിന് നടപടി 


 ശ്രീ. റ്റി. യു. കുരുവിള

(എ) മാരകമായ രോഗം പിടിപെട്ടവര്‍ക്കും അകാലത്തില്‍ മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്കും നല്‍കിവരുന്ന സഹായം വീണ്ടും വര്‍ദ്ധിപ്പിച്ച് നല്‍കുന്നതിന് നടപടികള്‍ ഉണ്ടാകുമോ;
 
(ബി) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രോഗികള്‍ക്കും നിരാലംബര്‍ക്കും നല്‍കുന്ന ചികിത്സാ - ദുരിതാശ്വാസ മാതൃകയില്‍ പഞ്ചായത്തുകള്‍ തോറും സ്പോണ്‍സര്‍മാരെ കണ്ടെത്തി ഇത്തരക്കാര്‍ക്ക് കൂടുതല്‍ സഹായം നല്‍കുന്നതിന് നടപടികള്‍ ഉണ്ടാകുമോ; വിശദാംശം ലഭ്യമാക്കുമോ?

5035

കണ്ണൂര്‍ ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആനുകൂല്യം 


ശ്രീ. സി. കൃഷ്ണന്‍

(എ)എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള പട്ടികയില്‍ കണ്ണൂര്‍ ജില്ലയിലെ പഞ്ചായത്തുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം പഞ്ചായത്തുകളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ; 

(ബി)ഇല്ലെങ്കില്‍ കാസറഗോഡ് ജില്ലയുടെ സമീപ പഞ്ചായത്തുകളായ കണ്ണൂര്‍ ജില്ലയിലെ കാങ്കോല്‍, ആലപ്പടന്പ്, പെരിങ്ങോം, വയക്കര എന്നീ പഞ്ചായത്തുകളെ പ്രസ്തുത പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?

5036

ടീം സോളാര്‍, സ്വിസ് സോളാര്‍ എന്നീ കന്പനികളില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ലഭ്യമായ സംഭാവന സംബന്ധിച്ച വിവരം 


ശ്രീ. പുരുഷന്‍ കടലുണ്ടി

(എ)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ടീം സോളാര്‍, സ്വിസ് സോളാര്‍ എന്നീ കന്പനികളില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ചെക്കുകള്‍, ഡ്രാഫ്റ്റുകള്‍ എന്നിവയായും പണമായും എത്ര തവണ സംഭാവന ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; 

(ബി)ഇവ ഓരോന്നും ഏത് തീയതിയില്‍ ലഭിച്ചുവെന്നും തുക എത്രയെന്നും ഏറ്റു വാങ്ങിയത് ആരെന്നും വ്യക്തമാക്കാമോ;

(സി)ഈ ചെക്കുകളുടേയും ഡി.ഡി കളുടേയും തീയതി, തുക ഇവ ആരുടെ പേരിലുള്ളവ ആയിരുന്നു തുടങ്ങിയ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ; 

(ഡി)ചെക്കുകളേതെങ്കിലും അക്കൌണ്ടില്‍ തുകയില്ലാതെ മടങ്ങിയിട്ടുണ്ടോ; വ്യക്തമാക്കാമോ; ഇതിന്‍റെ പണം പിന്നീട് ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?


5037

കെ. ടി. ബാലകൃഷ്ണന്‍ നായരുടെ മകളുടെ ചികിത്സയ്ക്ക് ധനസഹായം 


ശ്രീ. എ. കെ. ശശീന്ദ്രന്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കോഴിക്കോട് ജില്ലയിലെ കെ. ടി. ബാലകൃഷ്ണന്‍ നായര്‍, കിഴക്കേടത്ത് വീട്, "കൃഷ്ണകൃപ', പറന്പില്‍ പി. ഒ. എന്നയാള്‍ മകളുടെ ചികിത്സാ സഹായത്തിന് അപേക്ഷ നല്‍കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത നിവേദനത്തിന്മേല്‍ എത്ര രൂപയുടെ ധനസഹായം അനുവദിച്ചെന്ന് വെളിപ്പെടുത്താമോ? 

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.