UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >16th KLA >2nd Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

SIXTEENTH   KLA - 2nd SESSION
 
29.10.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

എറണാകുളം നഗരത്തിലെ പി.ഡബ്ള്യു.ഡി. റോ‍ഡുകള്‍

2846  ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  എറണാകുളം നഗരത്തില്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഏതൊക്കെ റോഡുകളാണ് കുഴികളടച്ച് മെയിന്റനന്‍സ് വര്‍ക്ക് നടത്തി സഞ്ചാരയോഗ്യമാക്കുവാനുള്ളതെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  ഇത് ഏതുപദ്ധതിയില്‍ ഉള്‍പ്പെടുത്തി സഞ്ചാരയോഗ്യമാക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ

2847  ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാലാ മണ്ഡലത്തിലെ മേവട പെരുമരം ജംഗ്ഷൻ മുതൽ മെഡിസിറ്റി വരെയുള്ള ഭാഗത്തും തുടങ്ങനാട് കോളനിപടിയിലും കോളനികൾക്കും പൊതുജനങ്ങൾക്കും ഭീഷണിയായി അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങൾ സംബന്ധിച്ച വിവരം വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പ്രസ്തുത മരങ്ങൾ മുറിച്ചുമാറ്റി അപകടാവസ്ഥ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

കരമന–വെള്ളറട റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടപടി

2848  ശ്രീ. എം. ആർ. ബൈജു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കരമന–വെള്ളറട റോഡിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത റോഡ് നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;

(ബി)  പ്രസ്തുത പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്നും പദ്ധതിയുടെ ഡി.പി.ആര്‍. തയ്യാറാക്കിയിട്ടുണ്ടോയെന്നും വ്യക്തമാക്കമോ;

(സി)  പ്രസ്തുത പദ്ധതിയുടെ അടങ്കൽ തുക എത്രയാണെന്ന് വ്യക്തമാക്കാമോ;

(ഡി)  പ്രസ്തുത റോഡ് നാലുവരിപ്പാതയായി വികസിപ്പിക്കുന്ന പ്രവൃത്തി എന്ന് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്; പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?

ബിറ്റുമിൻ വില വർധനവ് മൂലം പ്രവൃത്തികളുടെ കാലതാമസം

2849  ശ്രീ. സുധീർഷാ പാലോട് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ബിറ്റുമിൻ ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികളുടെ വില വർധനവ് റോഡ് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിക്കാത്ത സാഹചര്യം നിലവിലുണ്ടോ; ഉണ്ടെങ്കിൽ വില വ്യതിയാനത്തിനനുസരിച്ച് എസ്റ്റിമേറ്റ് പുതുക്കുന്നതിനും കരാറുകാർക്ക് ഉണ്ടായേക്കാവുന്ന അധിക സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിനും റോഡ് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുമായി സ്ഥിരം സംവിധാനം ഏർപ്പെടുത്തുമോ;

(ബി)  ബിറ്റുമിന്റെ വിലയിൽ വലിയ വ്യതിയാനം ഉണ്ടാകുമ്പോഴെല്ലാം ഓരോ പ്രവൃത്തിക്കും പ്രത്യേകമായി പരിഹാരം കാണുന്നതിനു പകരം, വിലവ്യതിയാനം കണക്കിലെടുത്ത് പ്രവൃത്തികളുടെ എസ്റ്റിമേറ്റും കരാർ നിരക്കും യഥാസമയം പുതുക്കുന്നതിനുള്ള സ്ഥിരം സംവിധാനം ഏർപ്പെടുത്തുന്നത് പരിഗണിക്കുമോ?

മാനാഞ്ചിറ - പാവങ്ങാട് റോഡ് നിർമ്മാണം

2850  ശ്രീ. കെ. ജയന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മാനാഞ്ചിറ - പാവങ്ങാട് നിർദ്ദിഷ്ട റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് 13.03.2024 ന് ഭരണാനുമതി ലഭിച്ചതിനുശേഷം ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികൾ ഏതൊക്കെയാണെന്നും ഓരോ നടപടിയുടെയും നിലവിലെ സ്ഥിതിയും വിശദമാക്കാമോ;

(ബി)  13.03.2024 ന് ഭരണാനുമതി ലഭിച്ചതിനുശേഷം പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി സ്വീകരിക്കേണ്ട വിവിധ നടപടിക്രമങ്ങൾ ഏതൊക്കെയാണ്; ഓരോ നടപടിയും പൂർത്തീകരിക്കേണ്ട സാധാരണ/നിശ്ചിത സമയപരിധി എത്രയാണെന്നും വിശദീകരിക്കാമോ;

(സി)  പ്രസ്തുത പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള പദ്ധതി/പ്രവർത്തനക്രമം എന്താണെന്നും പ്രവൃത്തി എന്നത്തേക്ക് പൂർത്തീകരിക്കുവാൻ സാധിക്കുമെന്നും വിശദമാക്കാമോ;

(ഡി)  സ.ഉ(സാധാ) നം.17/2024/PWD തീയതി 13.03.2024 പ്രകാരം ഭരണാനുമതി ലഭിച്ചിട്ടും തുടർനടപടികളിൽ ഉണ്ടായ കാലതാമസത്തിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ; ഇതിന് ഉത്തരവാദപ്പെട്ട നടപടിക്രമങ്ങൾ/വകുപ്പുകൾ ഏതൊക്കെയാണെന്നും വിശദമാക്കാമോ;

(ഇ)  പദ്ധതിയുടെ തുടർനടപടികൾ ത്വരിതപ്പെടുത്തുന്നതിനായി നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ നിർദ്ദേശങ്ങളുടെ വിശദാംശവും അവ നടപ്പാക്കിയതിന്റെ നിലവിലെ സ്ഥിതിയും അറിയിക്കാമോ; ഇല്ലെങ്കിൽ പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകാമോ?

കരമന വെള്ളറട റോഡിന്റെ വികസനവും നവീകരണവും

2851  ശ്രീ. രാജീവ് ചന്ദ്രശേഖർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരുവനന്തപുരം ജില്ലയിലെ പ്രധാന മലയോര പാതയായ കരമന-വെള്ളറട റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട് നിലവിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;

(ബി)  ഈ റോഡ് എത്ര വരി പാതയായി വീതി കൂട്ടാനാണ് ഉദ്ദേശിക്കുന്നതെന്നും ഇതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ടോയെന്നും ഉണ്ടെങ്കിൽ തുക എത്രയെന്നും പദ്ധതി നടപ്പിലാക്കുന്നതിനായി ഇതുവരെ തുക ചെലവഴിച്ചിട്ടുണ്ടെങ്കിൽ അതിന്റെ വർഷം തിരിച്ചുള്ള വിവരവും ലഭ്യമാക്കുമോ;

(സി)  ഈ റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ ഏത് ഘട്ടത്തിലാണെന്നും ഭൂഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് തുക അനുവദിച്ചിട്ടുണ്ടോയെന്നും നഷ്ടപരിഹാര തുക വിതരണം നടത്തിയിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;

(ഡി)  റോഡ് വികസനത്തിനായി ഏറ്റെടുത്ത ഭൂമിയിൽ കയ്യേറ്റം നടന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ഇ)  പ്രസ്തുത റോഡിലെ ഗതാഗതക്കുരുക്ക് പരിഹാരിക്കുന്നതിനായി ഏതെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?

വൈറ്റ് ടോപ്പിംഗ് റോ‍ഡ് നിർമ്മാണ രീതി

2852  ശ്രീ. ജി. സുധാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുപ്പത് വർഷം വരെ കേടുകൂടാതെ കിടക്കുന്ന വൈറ്റ് ടോപ്പിംഗ് റോഡ് നിർമ്മാണ രീതി സംസ്ഥാനത്ത് വ്യാപകമാക്കാൻ പദ്ധതിയുണ്ടോ; എങ്കിൽ ഇതുസംബന്ധിച്ച വിശദാംശം നൽകാമോ?

വൈറ്റ് ടോപ്പിംഗ് റോഡ് നി‍ർമ്മാണ സമ്പ്രദായം

2853  ശ്രീ. ജി. സുധാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2018 ൽ ആലപ്പുഴ നഗരത്തിൽ നടപ്പിലാക്കിയതും മുപ്പത് വർഷം ആയുസ്സുള്ളതുമായ വൈറ്റ് ടോപ്പിംഗ് റോഡ് നി‍ർമ്മാണ വിദ്യ വിജയകരമായി തുടരുന്നുവെന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;

(ബി)  ഒൻപത് വർഷം ആയിട്ടും വൈറ്റ് ടോപ്പിംഗ് റോഡിൽ ഒരു പോറൽ പോലും വീണിട്ടില്ലായെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(സി)  കേരളത്തിലെ എല്ലാ ജില്ലകളിലും 12 മീറ്റർ മുതൽ മുകളിലേക്ക് വീതിയുള്ള പൊതുമരാമത്ത് വകുപ്പ് റോഡുകൾ വൈറ്റ് ടോപ്പിംഗ് നടത്താൻ നടപടി സ്വീകരിക്കുമോ?

കരമന വെള്ളറട റോഡ് വികസനം

2854  ശ്രീ. എം. ആർ. ബൈജു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കരമന വെള്ളറട റോഡ് വികസനത്തിനായി 2015 ഫെബ്രുവരി 15 ലെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കുന്നതിന് ബജറ്റിൽ 21.4 കോടി രൂപ അനുവദിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത പദ്ധതിക്കായി തുക വകയിരുത്തിയിട്ട് ഇത്രയും കാലമായിട്ടും റോഡ് വികസന പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയാത്തതിന്റെ കാരണങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി)  2025 മാർച്ച് 5 ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കെ.എം.ആർ. സമഗ്ര മൊബിലിറ്റി പദ്ധതി പരിഗണിച്ച് ആവശ്യമായ ട്രാഫിക് സർവേ, ടോപ്പോഗ്രാഫിക് സർവേ, മറ്റ് സാങ്കേതിക പരിശോധനകൾ എന്നിവ നടത്തിയശേഷം കോസ്റ്റ്–ബെനിഫിറ്റ് അനാലിസിസിന്റെ അടിസ്ഥാനത്തിൽ കരമന മുതൽ നാലുവരിയായും ശേഷിക്കുന്ന ഭാഗം രണ്ടുവരിയായും വികസിപ്പിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ടോ;

(ഡി)  പ്രസ്തുത നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സർവേകളും സാങ്കേതിക പരിശോധനകളും പൂർത്തീകരിച്ച് റോഡ് വികസനത്തിനുള്ള അന്തിമ രൂപരേഖയും എസ്റ്റിമേറ്റും തയ്യാറാക്കുന്നതിന് സ്വീകരിച്ച നടപടികൾ എന്തെല്ലാമാണ്;

(ഇ)  ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കുന്നതിനും ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിനും റോഡ് വികസന പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കുന്നതിനും സമയബന്ധിത നടപടി സ്വീകരിക്കുമോ;

(എഫ്)  പ്രസ്തുത റോഡ് വികസന പദ്ധതി പൂർത്തീകരിക്കുന്നതിന് ലക്ഷ്യമിടുന്ന സമയപരിധി വ്യക്തമാക്കുമോ?

റോഡ് റീകോട്ടിങ് പണികളിലെ സി.എ.ജി. കണ്ടെത്തലുകൾ

2855  ശ്രീ. ടി. കെ. ഗോവിന്ദൻ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കഴിഞ്ഞ സർക്കാരിന്റെ കാലത്ത് റോഡ് റീകോട്ടിങ് നിർമ്മാണ പ്രവൃത്തികളിൽ ചട്ടങ്ങൾ ലംഘിച്ച് കോടിക്കണക്കിന് രൂപയുടെ അനാവശ്യ ചെലവുകൾ വരുത്തിയതായി കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ടോ;

(ബി)  റോഡുകളുടെ ഗ്യാരണ്ടി കാലാവധി (ഡി.എൽ.പി.)നിലനിൽക്കെ ചട്ടങ്ങൾ ലംഘിച്ച് റീകോട്ടിങ് നടത്തുന്നതിന് മുപ്പത്തിമൂന്ന് പ്രൊജക്ടുകളിലായി 187.06 കോടി രൂപ അനുവദിച്ചതായി വ്യക്തമായിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;

(സി)  ഗ്യാരണ്ടി കാലാവധി അവസാനിക്കുന്നതിന് മുൻപ് 31 പ്രോജക്റ്റുകളിലായി 21.12 കോടി രൂപ ചെലവഴിച്ചതായും ഇതിൽ പല റോഡുകളിലും ഗ്യാരണ്ടി കാലാവധിയുടെ 22% മുതൽ 100% വരെ സമയം ബാക്കിയുള്ളപ്പോഴാണ് പുതിയ കോട്ടിങ് നടത്തിയതെന്നുമുള്ള കണ്ടെത്തൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ഡി)  തലശ്ശേരി-വളവുപാറ പ്രൊജക്ടിൽ 39.27 കോടി രൂപ അധികമായി ചെലവഴിച്ചതും കാസർഗോഡ്-കാഞ്ഞങ്ങാട് റോഡിൽ സമയ പരിധിക്ക് മുൻപ് റീകോട്ടിങ് നടത്തി 4.91 കോടി രൂപയുടെ നഷ്ടം വരുത്തിയതും, താനൂർ, ഇടുക്കി മേഖലകളിലെ റോഡ് പണികളിലുണ്ടായ അനാവശ്യ അറ്റകുറ്റപ്പണി ചെലവുകളും പരിശോധിച്ചിട്ടുണ്ടോ;

(ഇ)  നിരന്തര പരിശോധനകൾ നടത്താതെ 28.22 കോടി രൂപയുടെ പണികൾക്ക് അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെയും ചട്ടങ്ങൾ ലംഘിച്ച് കരാറുകാർക്ക് വഴിവിട്ട് സഹായം നൽകിയതിനെതിരെയും എന്തെല്ലാം അന്വേഷണങ്ങളും നടപടികളുമാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

മൂന്നാംകടവ് പാലത്തിന്റെ അപ്പ്രോച്ച് റോഡ് നവീകരിക്കാൻ നടപടി

2856  ശ്രീ. നീലകണ്ഠൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഉദുമ മണ്ഡലത്തിലെ പെരിയ-കുണ്ടംകുഴി റോഡിൽ മൂന്നാംകടവ് പാലത്തിന്റെ അപ്പ്രോച്ച് റോഡിലെ കുത്തനെയുള്ള കയറ്റവും വളവും സൃഷ്ടിക്കുന്ന അപകടാവസ്ഥ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)  അപകടാവസ്ഥ പരിഹരിക്കുന്നതിനുള്ള ഏതെങ്കിലും പദ്ധതി പരിഗണനയിലുണ്ടോ;

(സി)  ഈ അപ്പ്രോച്ച് റോഡിന്റെ നിർമ്മാണം അശാസ്ത്രീയമാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടന്നിട്ടുണ്ടോ?

മലയോര-തീരദേശ ഹെെവേകളുടെ നിര്‍മ്മാണം

2857  പ്രൊഫ. സി. രവീന്ദ്രനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മലയോര-തീരദേശ ഹെെവേകളുടെ നിര്‍മ്മാണം ഉള്‍പ്പടെ സംസ്ഥാനത്തെ നിര്‍മ്മാണമേഖലയില്‍ സ്തംഭനം ഉണ്ടായിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  എം.സി. റോഡ് നാലുവരിയാക്കുന്നതുള്‍പ്പടെ മുന്‍ സര്‍ക്കാരിന്റെ കാലത്ത് അനുമതി നല്‍കിയ 25 പദ്ധതികളുടെ നിലവിലെ പുരോഗതി അറിയിക്കാമോ?

കുന്നത്തൂർ മണ്ഡലത്തിലെ റോഡ് നവീകരണ പ്രവൃത്തികൾ

2858  ശ്രീ. ഉല്ലാസ് കോവൂർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാരാളിമുക്ക് -റെയിൽവേ സ്റ്റേഷൻ - കുറ്റിയിൽമുക്ക് റോഡ്, ആഞ്ഞിലിമൂട്-മൂതോട്ടിൽ -പൈപ്പ് റോഡ് എന്നിവ സഞ്ചാരയോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)  കാരാളിമുക്ക് -റെയിൽവേ സ്റ്റേഷൻ റോഡ് ശബരിമല സീസണിലെ റോഡ് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?

ആലുവ മണ്ഡലത്തിലെ റോഡുകളുടെ നിലവാരം ഉയര്‍ത്താൻ നടപടി

2859  ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആലുവ മണ്ഡലത്തിൽ ഇതുവരെ ഏതൊക്കെ റോഡുകളാണ് ബി.എം.&ബി.സി. നിലവാരത്തിൽ പുതുക്കിപ്പണിയുന്നതിനായി പ്രൊപ്പോസൽ ലഭ്യമായിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി)  ലഭ്യമായ പ്രൊപ്പോസലുകളില്‍ ഏതൊക്കെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി നല്കിയിട്ടുണ്ട്; ആയതിന്റെ വിവരം ലഭ്യമാക്കാമോ;

(സി)  നല്കിയ പ്രൊപ്പോസലുകളില്‍ ഇനിയേതൊക്കെ റോഡുകള്‍ക്ക് ഭരണാനുമതി ലഭിക്കേണ്ടതായുണ്ട്; ആയതിന്റെ പൂര്‍ണ്ണ വിവരം വ്യക്തമാക്കാമോ;

(ഡി)  ഭരണാനുമതി ലഭ്യമായ പ്രവൃത്തികളില്‍ ഏതൊക്കെ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കേണ്ടതായുണ്ടെന്ന് വ്യക്തമാക്കാമോ?

ആലുവ പെരുമ്പാവൂര്‍ റോഡ് വികസനം

2860  ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആലുവ -പെരുമ്പാവൂര്‍ റോഡ് നാലുവരിപ്പാതയാക്കി വികസിപ്പിക്കുന്ന പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കാലതാമസം നേരിടുന്നതിനുള്ള കാരണം വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തിയ്ക്കായി ഭൂമിയേറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിനുള്ള കാരണം വ്യക്തമാക്കാമോ?

കാഞ്ഞിരപ്പള്ളി-മണിമല-കുളത്തൂർമൂഴി പരിസ്ഥിതിസൗഹൃദ ലിങ്ക് റോഡ്

2861  ശ്രീ. റോണി. കെ. ബേബി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാഞ്ഞിരപ്പള്ളി-മണിമല-കുളത്തൂർമൂഴി പരിസ്ഥിതിസൗഹൃദ ലിങ്ക് റോഡിന്റെ നിർമ്മാണം നീളുന്നതായുള്ള പരാതികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രവൃത്തിയുടെ പുരോഗതി വിശദമാക്കുമോ;

(ബി)  ശബരിമല തീർത്ഥാടകർക്ക് പ്രയോജനപ്പെടുന്ന പ്രവൃത്തിയുടെ ആദ്യഭാഗം സീസൺ ആരംഭിക്കുന്നതിനു മുമ്പ് പൂർത്തിയാക്കാൻ കഴിയുമോയെന്ന് വ്യക്തമാക്കാമോ?

പെരിന്തൽമണ്ണ ടൗണിലെ ജംഗ്ഷനുകളുടെ നവീകരണം

2862  ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പെരിന്തൽമണ്ണ ടൗണിലെ പ്രധാന ജംഗ്ഷനുകളുടെ നവീകരണം, റൗണ്ട് എബൗട്ടുകൾ, ട്രാഫിക് സിഗ്നൽ അപ്‌ഗ്രേഡേഷൻ എന്നിവ നടപ്പിലാക്കാൻ പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  പെരിന്തൽമണ്ണ ടൗണിലെ പ്രധാന ജംഗ്ഷനുകളുടെ നവീകരണത്തിനായി കിഫ്ബി വഴിയോ കെ.ആർ.എഫ്.ബി. വഴിയോ അല്ലാതെയോ വകയിരുത്തിയ തുകയും പദ്ധതിയുടെ മാസ്റ്റർ പ്ലാൻ പ്രകാരമുള്ള നിർമ്മാണ പ്രവർത്തനങ്ങളും ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?

മണലൂർ മണ്ഡലത്തിലെ വെങ്കിടങ്ങ് കണ്ണോത്ത് പുല്ല റോഡ്

2863  പ്രൊഫ. സി. രവീന്ദ്രനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വെങ്കിടങ്ങ് കണ്ണോത്ത് പുല്ല റോഡ് ബി.എം. & ബി.സി. ചെയ്തു മെച്ചപ്പെടുത്തുവാൻ പദ്ധതിയുണ്ടോ;

(ബി)  മണലൂർ മണ്ഡലത്തിലെ ഈ പ്രധാനപ്പെട്ട പൊതുമരാമത്ത് റോഡിന് തുക അനുവദിക്കാമോ?

മറ്റം ചേലൂർ പെരുവല്ലൂർ റോഡ് നവീകരണം

2864  പ്രൊഫ. സി. രവീന്ദ്രനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2021-22 ബജറ്റിൽ 10 കോടി വകയിരുത്തിയ മറ്റം ചേലൂർ പെരുവല്ലൂർ റോഡിന്റെ രണ്ടാംഘട്ട പ്രവൃത്തി ആരംഭിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  എളവള്ളി പഞ്ചായത്തിലൂടെ ഭൂരിഭാഗവും കടന്നുപോകുന്ന പ്രസ്തുത റോഡിന്റെ വികസനം വൈകുന്നതിന്മേൽ സർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ;

(സി)  മറ്റം-വാക അന്നകര റോഡിന്റെ രണ്ടാംഘട്ട നിർമ്മാണത്തിനായി 2025 ഫെബ്രുവരി പി.ഡബ്ല്യു.ഡി ചീഫ് എൻജിനീയർക്ക് സമർപ്പിച്ച 608.7 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് നാളിതുവരെ ഭരണാനുമതി ലഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;

(ഡി)  പൂർണ്ണമായും തകർന്നു കിടക്കുന്ന ഈ റോഡിന്റെ രണ്ടാംഘട്ട നിർമ്മാണത്തിന് ഭരണാനുമതി നൽകി പ്രവൃത്തി ആരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?

വഴിക്കടവില്‍ നിന്നും എടക്കര വരെയുള്ള റോഡിൻെറ പുനരുദ്ധാരണം

2865  ശ്രീ. ആര്യാടന്‍ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോഴിക്കോട്-നിലമ്പൂർ-ഗൂഡല്ലൂർ റോഡിൻെറ ഭാഗമായ വഴിക്കടവില്‍ നിന്നും എടക്കര വരെയുള്ള റോഡ് വര്‍ഷങ്ങളായി ശോച്യാവസ്ഥയിലാണെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത റോഡിൻെറ പുനരുദ്ധാരണത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കുമോ?

പൊതുമരാമത്ത് റോഡുകളുടെ ഉന്നത നിലവാരം

2866  ശ്രീ. മനോജ് മൂത്തേടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ എല്ലാ പൊതുമരാമത്ത് റോഡുകളും ബി.എം. & ബി.സി.നിലവാരത്തിൽ ടാറിങ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ?

തകരാത്തതും നിലവാരമുള്ളതുമായ റോഡ് നിർമ്മാണം

2867  ശ്രീ. പാറക്കൽ അബ്‌ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ബി.എം.&ബി.സി.റോഡുകളിൽ വിള്ളലുകൾ വീഴുമ്പോൾ യഥാസമയം 3 സെ.മീ. ബിറ്റുമിനസ് കോൺക്രീറ്റ് മാത്രം ചെയ്താൽ റോഡുകൾക്ക് ഇരട്ടി ആയുസ്സ് ലഭിക്കുമെന്നത് പരിശോധിച്ചിട്ടുണ്ടോ;

(ബി)  ബിറ്റുമിനസ് കോൺക്രീറ്റ് മാത്രം ചെയ്യുന്നത് കരാറുകാർക്ക് വലിയ നഷ്ടമുണ്ടാക്കുന്നതിനാലാണ് പലപ്പോഴും ഇത്തരം അറ്റകുറ്റപ്പണികൾ നടക്കാതെ റോഡുകൾ പൂർണ്ണമായി തകരുന്നതെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(സി)  റോഡുകൾ തകരുന്നത് തടഞ്ഞ് ഖജനാവിന് വൻ ലാഭമുണ്ടാക്കാൻ ബിറ്റുമിനസ് കോൺക്രീറ്റ് ലേയിംഗിന് മാത്രമായി അനുയോജ്യമായ നിരക്ക് അനുവദിച്ച് പ്രത്യേക പാക്കേജ് കൊണ്ടുവരുമോയെന്ന് വ്യക്തമാക്കാമോ?

കെ.എസ്.ടി.പി. റോഡ് നിർമ്മാണ പ്രവൃത്തികളിലെ ക്രമക്കേടുകൾ

2868  ശ്രീ. പാറക്കൽ അബ്‌ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മഹാപ്രളയങ്ങൾക്ക് ശേഷമുള്ള പുനർനിർമ്മാണത്തിനായി ആരംഭിച്ച റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ കെ.എസ്.ടി.പി. മുഖേന നടപ്പാക്കിയ റോഡ് നിർമ്മാണ പ്രവൃത്തികളിൽ ക്രമക്കേടുകൾ നടന്നതായി സി.എ.ജി. കണ്ടെത്തിയിട്ടുണ്ടോ;

(ബി)  എങ്കില്‍ ഏതൊക്കെ റോഡ് പ്രവൃത്തികളിലാണ് ക്രമക്കേടുകൾ കണ്ടെത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)  പ്രസ്തുത പദ്ധതികളിൽ എന്തൊക്കെ ക്രമക്കേടുകളാണ് കണ്ടെത്തിയിട്ടുള്ളത് എന്നത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ?

വടകര മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകൾ

2869  ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വടകര നിയോജക മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള റോഡുകൾ, അവയുടെ നീളവും വീതിയും, ഒടുവില്‍ ടാറിംഗ് നടത്തിയ തീയതി തുടങ്ങിയ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

കോഴിക്കോട് നഗരത്തിലെ പൊതുമരാമത്തു റോഡിലെ ഗതാഗതക്കുരുക്ക്

2870  ശ്രീ. ഫൈസൽ ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോഴിക്കോട് നഗരത്തിലെ മാങ്കാവ് ജംഗ്ഷൻ, മീഞ്ചന്ത ജംഗ്ഷൻ, പാളയം, പുഷ്പ ജംഗ്ഷൻ, മാനാഞ്ചിറ, ബീച്ച് റോഡ്, മാവൂർ റോഡ് എന്നിവിടങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ച നടപടികളും അതിന്റെ ഫലപ്രാപ്തിയും സംബന്ധിച്ച് വിശദമാക്കാമോ?

താമരശ്ശേരി ചുരം പാതയിലെ യാത്രാപ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം

2871  ശ്രീ. കുറുക്കോളി മൊയ്തീന്‍
ശ്രീ. പി. കെ. നവാസ്
ശ്രീ. കല്ലട്ര മാഹിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തുടര്‍ച്ചയായി ഉണ്ടാകുന്ന മണ്ണിടിച്ചില്‍മൂലം താമരശ്ശേരി ചുരം റോഡിലൂടെ വയനാട്ടിലേക്കും തിരിച്ചുമുളള യാത്രയ്ക്ക് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് സർക്കാർ പരിശോധിച്ചിട്ടുണ്ടോ;

(ബി)  ചുരത്തിലെ കൊടുംവളവുകള്‍ വീതികൂട്ടി നവീകരിക്കുന്നതിനുളള നടപടികള്‍ വേഗത്തിലാക്കണമെന്ന ആവശ്യം സർക്കാരിന്റെ പരിഗണനയിലുണ്ടോ;

(സി)  മണ്ണിടിച്ചില്‍ സാധ്യതയുളള സ്ഥലങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതിന് എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;

(ഡി)  ചുരം പാതയിലെ പ്രശ്നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

കുറ്റ്യാടി-പെരിങ്ങത്തൂർ-പാനൂർ- കൂത്തുപറമ്പ്-മട്ടന്നൂർ- എയർപോർട്ട് റോഡിന്റെ നിർമ്മാണ പുരോഗതി

2872  ശ്രീ. പി. കെ. പ്രവീൺ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള നിർദ്ദിഷ്ട എയർപോർട്ട് റോഡ് പദ്ധതികൾ ഏതൊക്കെയാണെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കുമോ;

(ബി)  കൂത്തുപറമ്പ് മണ്ഡലത്തിൽ കൂടി കടന്നുപോകുന്ന കുറ്റ്യാടി-പെരിങ്ങത്തൂർ-പാനൂർ- കൂത്തുപറമ്പ്-മട്ടന്നൂർ-എയർപോർട്ട് റോഡിന്റെ നിർമ്മാണ പുരോഗതി വിശദമാക്കുമോ;

(സി)  പ്രസ്തുത റോഡ് വികസനവുമായി ബന്ധപ്പെട്ട് സ്ഥാവര ജംഗമ വസ്തുക്കൾക്ക് വരുന്ന നഷ്ടപരിഹാരത്തിന്റെ മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

റോഡ് സുരക്ഷ ഓഡിറ്റ്

2873  ശ്രീ. ദീപക് ജോയ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അപകടസാധ്യത കൂടുതലുള്ള പൊതുമരാമത്ത് റോഡുകളും ജംഗ്ഷനുകളും കണ്ടെത്തി സുരക്ഷാ ഓഡിറ്റ് നടത്തുന്നതിനും ആവശ്യമായ പരിഹാരനടപടികൾ സ്വീകരിക്കുന്നതിനും പദ്ധതിയുണ്ടോ?

പാലാഴി പുത്തൂർ മഠം റോഡ് വികസനം

2874  ശ്രീ. എം. എ. റസാഖ് മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ദേശീയപാത 66 നിർമ്മാണം പൂർത്തിയായതോടെ പാലാഴി പ്രദേശത്തേക്ക് ഇറങ്ങിവരുന്ന പാലാഴി പുത്തൂർ മഠം റോഡിൽ വാഹനങ്ങളുടെ ബാഹുല്യം മൂലം രൂക്ഷമായ ഗതാഗതക്കുരുക്കും അപകടാവസ്ഥയും നിലനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  മെട്രോ ഹോസ്പിറ്റൽ, ഹൈലൈറ്റ് മാൾ, സർക്കാർ സൈബർ പാർക്ക്, യു.എൽ.സി.സി. സൈബർ പാർക്ക്, നെസ്റ്റോ സൂപ്പർമാർക്കറ്റ്, ടി.സി.വൺ, ലാൻഡ്‍മാർക്ക് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നതും ആയിരക്കണക്കിന് വാഹനങ്ങളിലായി പതിനായിരക്കണക്കിന് ജനങ്ങൾ ദിവസേന ആശ്രയിക്കുന്നതുമായ പ്രസ്തുത പ്രദേശം ഏകദേശം 25 വർഷം മുമ്പുള്ള പഴയ വീതികുറഞ്ഞ റോഡിൽ തന്നെ തുടരുന്നത് മൂലം ആംബുലൻസുകൾക്ക് പോലും കടന്നുപോകാൻ കഴിയാതെ രോഗികൾക്ക് പ്രയാസം സൃഷ്ടിക്കുന്ന ഗുരുതരമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(സി)  ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയിട്ടുള്ള ഈ യാത്രാക്ലേശം പരിഹരിക്കുന്നതിനായി പാലാഴി പുത്തൂർ മഠം റോഡ് അടിയന്തരമായി വീതികൂട്ടി വികസിപ്പിക്കുന്നതിനും ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിനും എന്തെല്ലാം അടിയന്തര നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

റണ്ണിംഗ് കോണ്‍ട്രാക്ട് പദ്ധതി പ്രകാരം നവീകരിക്കുന്ന ആറ്റിങ്ങല്‍ മണ്ഡലത്തിലെ ‌റോഡുകള്‍

2875  ശ്രീമതി ഒ. എസ്. അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആറ്റിങ്ങല്‍ നിയോജകമണ്ഡലത്തിലെ ഏതെല്ലാം റോഡുകൾക്കാണ് റണ്ണിംഗ് കോണ്‍ട്രാക്ട് പദ്ധതി പ്രകാരം നവീകരണ പ്രവൃത്തി നടത്തുന്നതിന് തുക അനുവദിച്ചിട്ടുള്ളതെന്ന് അനുവദിക്കപ്പെട്ട തുക, റോഡ് എന്നിങ്ങനെ തരംതിരിച്ച് വിശദമാക്കുമോ?

പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള പൊതുസ്ഥലങ്ങൾ

2876  ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഷൊർണ്ണൂർ മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡുകളുടെ വിവരങ്ങളും അവയുടെ നിലവിലുള്ള സ്ഥിതിയും വിശദമാക്കാമോ;

(ബി)  പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള പൊതുസ്ഥലങ്ങൾ ടേക്ക് എ ബ്രേക്ക് പോലുള്ള പദ്ധതികൾക്ക് നൽകുന്നത് എന്തൊക്കെ നിബന്ധനകൾ പ്രകാരമാണെന്ന് വ്യക്തമാക്കാമോ; പി.ഡബ്ല്യു.ഡി.അനുമതി കൂടാതെ എവിടെയെങ്കിലും ടേക്ക് എ ബ്രേക്ക് നിർമ്മിച്ചിട്ടുണ്ടോ; എങ്കിൽ മണ്ഡലം തിരിച്ച് വ്യക്തമാക്കാമോ;

(സി)  നിലമ്പൂർ - ഗുരുവായൂർ റോഡിൽ ഇറ്റനാട് പി.ഡബ്ല്യു.ഡി. റോഡിനോട് ചേർന്ന് നിർമ്മിച്ച ടേക്ക് എ ബ്രേക്ക് വകുപ്പിന്റെ അനുമതിയോടുകൂടിയാണോ നിർമ്മിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ഡി)  മുൻ സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് എത്ര പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസുകൾ നവീകരിക്കാൻ തുടക്കമിട്ടുവെന്നും നവീകരിച്ചു കഴിഞ്ഞ് പൊതുജനങ്ങൾക്കായി എത്രയെണ്ണം തുറന്നുകൊടുത്തുവെന്നും വിശദമാക്കാമോ?

സി.ആര്‍.ഐ.എഫ് പ്രവൃത്തി

2877  ശ്രീ. പി. എ. മുഹമ്മദ് റിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അമ്പലപ്പാടി - പുറ്റേക്കാട് - മൂന്നിലംപാടം - പുല്ലിക്കടവ് - ചെറ്റുവം - കല്ലുംപാറ - വടക്കുമ്പാട് - മുരുകല്ലിങ്ങൽ - വട്ടപറമ്പ് - കടലുണ്ടിക്കടവ് റോഡിന്റെ സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (സി.ആര്‍.ഐ.എഫ്) പ്രവൃത്തിയുടെ നിലവിലത്തെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;

(ബി)  മുൻ സർക്കാർ തത്വത്തിൽ ഭരണാനുമതി നൽകിയ മീഞ്ചന്ത - അരീക്കാട് മേൽപ്പാല നിർമ്മാണ പ്രവൃത്തിയുടെ നിലവിലുള്ള സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;

(സി)  മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണം ആരംഭിച്ച ചെറുവണ്ണൂർ മേൽപ്പാല നിർമ്മാണ പ്രവൃത്തി എപ്പോഴാണ് പൂർത്തീകരിക്കുകയെന്ന് വ്യക്തമാക്കാമോ?

പൈപ്പ് ലൈൻ സ്ഥാപിക്കാനായി മുറിക്കുന്ന റോഡുകളുടെ പുനഃസ്ഥാപനത്തിലെ നിലവാരത്തകർച്ച

2878  ശ്രീ. സജി ചെറിയാന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കുടിവെള്ള പദ്ധതിയ്ക്കായി സംസ്ഥാനത്തെ പൊതുമരാമത്തുറോഡുകൾ എത്ര കിലോ മീറ്റർ നീളത്തില്‍ മുറിച്ചിട്ടുണ്ട്; അവയിൽ എത്ര കിലോ മീറ്റർ റോഡുകള്‍ വകുപ്പും കേരള വാട്ടര്‍ അതോറിറ്റിയും പുനഃസ്ഥാപിച്ചിട്ടുണ്ട്; എത്ര കിലോ മീറ്റർ റോഡ് ഇനിയും പുനഃസ്ഥാപിക്കാന്‍ അവശേഷിക്കുന്നു; വ്യക്തമാക്കാമോ;

(ബി)  പുതുതായി നിര്‍മ്മിച്ച റോഡുകള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കുടിവെള്ള പെെപ്പ്‌ലെെന്‍ സ്ഥാപിക്കുന്നതിനായി മുറിയ്ക്കേണ്ടി വരുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)  ഇപ്രകാരം മുറിയ്ക്കുന്ന റോഡുകള്‍ കേരളാവാട്ടര്‍ അതോറിറ്റി തന്നെ പുനഃസ്ഥാപിക്കുന്ന സാഹചര്യത്തില്‍ മതിയായ ഗുണനിലവാരം പാലിയ്ക്കപ്പെടുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)  ഇത്തരം സാഹചര്യങ്ങള്‍ കാരണം ഖജനാവിനുണ്ടാകുന്ന നഷ്ടവും അധിക ചെലവും തടയുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;ഇല്ലെങ്കില്‍ എന്തെല്ലാം നടപടികള്‍, മുന്‍കരുതലുകള്‍ സ്വീകരിക്കും എന്ന് വിശദമാക്കാമോ?

പാറശ്ശാല നിയോജക മണ്ഡലത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

2879  ശ്രീ. സി. കെ. ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാറശ്ശാല മണ്ഡലത്തിലെ കുടുവീട്ടുകടവ് പാലം, ആയയില്‍ മുള്ളറവിള പാലം എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നാളിതുവരെയായിട്ടും ആരംഭിക്കാത്തതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ; പ്രസ്തുത പാലങ്ങളുടെ നിര്‍മ്മാണം എന്ന് ആരംഭിക്കാന്‍ കഴിയും;

(ബി)  എഫ്.ഡി.ആര്‍.(ഫുൾ ഡെപ്ത് റീക്ലമേഷൻ) സാങ്കേതിക വിദ്യ വിനിയോഗിച്ച് നവീകരിക്കുന്ന കീഴാറൂര്‍-പശുവണ്ണറ റോഡ്, ചൂണ്ടിക്കല്‍-ശൂരവക്കാണി റോഡ് എന്നിവയുടെ ഭൗതിക-സാമ്പത്തിക നിര്‍മ്മാണ പുരോഗതി വ്യക്തമാക്കാമോ;

(സി)  പ്രസ്തുത റോഡുകളുടെ നവീകരണത്തിനായി അംഗീകരിച്ച എസ്റ്റിമേറ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ പ്രവൃത്തികളും പൂര്‍ണ്ണമായി നിര്‍വഹിച്ചിട്ടുണ്ടോ; ഏതെങ്കിലും പ്രവൃത്തികള്‍ ഒഴിവാക്കിയിട്ടുണ്ടോ വിശദമാക്കാമോ;

(ഡി)  പ്രസ്തുത റോഡുകളില്‍ ഉള്‍പ്പെട്ട കള്‍വര്‍ട്ടുകള്‍, ഓവുചാലുകള്‍, പാര്‍ശ്വഭിത്തികള്‍ എന്നിവയുടെ നിര്‍മ്മാണം അനാവശ്യമായി വൈകിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത നിര്‍മ്മാണങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ഇ)  ചൂണ്ടിക്കല്‍-ശൂരവക്കാണി റോഡിന്റെ ഭാഗമായുള്ള മരപ്പാലത്തിന്റെ പുനര്‍നിര്‍മ്മാണം എന്ന് ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ; ഇതിനായി ഭരണാനുമതിയും ഫണ്ടും ലഭ്യമാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?

തൊണ്ടിലക്കടവ് മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം

2880  ശ്രീ. പി. എ. മുഹമ്മദ് റിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  80 ശതമാനത്തിലധികം പ്രവൃത്തി പൂര്‍ത്തീകരിച്ച തൊണ്ടിലക്കടവ് മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി എപ്പോള്‍ പൂര്‍ത്തീകരിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ;

(ബി)  മുൻ സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കലിനായി 10 കോടി രൂപ അനുവദിച്ച കടലുണ്ടി റെയിൽവേ മേൽപ്പാലത്തിന്റെ ഭൂമി ഏറ്റെടുക്കലിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ;

(സി)  സേതുബന്ധന്‍ പദ്ധതിയിലൂടെ ഭരണാനുമതി ലഭിച്ച ഫറോക്ക് പഴയ പാലത്തിന് സമാന്തരമായി നിര്‍മ്മിക്കുന്ന പുതിയ പാലത്തിന്റെ നിര്‍മ്മാണത്തിന് റെയില്‍വെയുടെ അനുമതി ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍ അനുമതി ലഭ്യമാകുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ?

പുതുക്കാട് മണ്ഡലത്തിലെ വിവിധ പദ്ധതികള്‍

2881  ശ്രീ. കെ. കെ. രാമചന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുതുക്കാട് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വിലങ്ങന്നൂര്‍ മുതല്‍ വെള്ളിക്കുളങ്ങര വരെയുള്ള മലയോര ഹെെവേ റീച്ച് 2 നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിയ്ക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ;

(ബി)  കിഫ്ബി ഫണ്ട് ഉപയോഗിച്ച് കെ.ആര്‍.എഫ്.ബി. മുഖേന നടപ്പാക്കുന്ന പ്രസ്തുത പ്രവൃത്തി ഹെെക്കോടതിയുടെ ഉത്തരവിന്റെ കൂടി അടിസ്ഥാനത്തില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചെങ്കിലും നിര്‍മ്മാണം ആരംഭിയ്ക്കാത്ത സാഹചര്യത്തില്‍, നിര്‍മ്മാണം ഉടന്‍ ആരംഭിയ്ക്കുന്നതിനാവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കുമോ;

(സി)  പുതുക്കാട് നിയോജകമണ്ഡലത്തിലെ നെല്ലായി ലിഫ്റ്റ് ഇറിഗേഷന്‍ കടവ് പാലം, ചക്കാലക്കടവ് പാലം, പാലക്കടവ് പാലം, കാരികുളം കടവ് പാലം എന്നീ പാലങ്ങളുടെ നിര്‍മ്മാണ നടപടികള്‍ ഏത് ഘട്ടത്തിലാണ് എന്ന് അറിയിക്കാമോ;

(ഡി)  നെല്ലായി ലിഫ്റ്റ് ഇറിഗേഷന്‍ കടവ് പാലത്തിന്റെ നിര്‍മ്മാണത്തിനായി 2021 DSOR പ്രകാരം തയ്യാറാക്കിയ റിവെെസ്ഡ് എസ്റ്റിമേറ്റിന് അംഗീകാരം നല്‍കുന്നതിനും നിര്‍മ്മാണം ഉടന്‍ ആരംഭിയ്ക്കുന്നതിനും ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുമോ;

(ഇ)  പാലക്കടവ് പാലം നിര്‍മ്മാണത്തിനായി ടെണ്ടര്‍ എക്സസ് അപ്രൂവല്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് അനുമതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?

കാലവർഷത്തെത്തുടർന്ന് റോഡുകളുടെ അറ്റകുറ്റപ്പണി

2882  ശ്രീ. എം. വിന്‍സെന്റ്
ശ്രീ. ടോണി ചമ്മണി
ശ്രീ. വി. എസ്. ജോയി
ശ്രീ. കെ. നീലകണ്ഠൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാലവർഷത്തെത്തുടർന്ന് സംസ്ഥാനത്തെ റോഡുകളിലുണ്ടാകുന്ന കുഴികൾ സമയബന്ധിതമായി നികത്തി ഗതാഗതം സുഗമമാക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനും സ്വീകരിച്ചുവരുന്ന നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി)  റോഡുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കുന്നതിനും ഗുണനിലവാരം ഉറപ്പാക്കുന്നതിനും പൊതുമരാമത്ത് വകുപ്പ് പ്രത്യേക പരിശോധനാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(സി)  കാലവർഷത്തിന് മുമ്പും ശേഷവും റോഡുകളുടെ സ്ഥിതി വിലയിരുത്തി അറ്റകുറ്റപ്പണികൾ മുൻഗണനാക്രമത്തിൽ നടപ്പാക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ;

(ഡി)  റോഡുകളിലെ കുഴികൾ സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് ഓൺലൈൻ സംവിധാനങ്ങളോ മറ്റ് പരാതി പരിഹാര സംവിധാനങ്ങളോ ഏർപ്പെടുത്തിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(ഇ)  റോഡ് നിർമ്മാണത്തിലും അറ്റകുറ്റപ്പണികളിലും ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി റോഡുകളുടെ ഈടുനിൽപ്പും സുരക്ഷയും വർദ്ധിപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(എഫ്)  കാലവർഷക്കെടുതികൾ മൂലം റോഡുകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനും സംസ്ഥാനത്തെ റോഡ് ശൃംഖല കൂടുതൽ സുരക്ഷിതവും ഗതാഗതയോഗ്യവുമാക്കുന്നതിനും ഭാവിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?

ചേലക്കര മണ്ഡലത്തിലെ പാമ്പാടി റോഡ് നിർമ്മാണം

2883  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൊതുമരാമത്ത് വകുപ്പ് ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി ഭരണാനുമതി നൽകിയ ചേലക്കര നിയോജകമണ്ഡലത്തിലെ പാമ്പാടി റോഡിന്റെ നിർമ്മാണ പുരോഗതി വിശദമാക്കാമോ;

(ബി)  പ്രസ്തുത റോഡിന്റെ പ്രവൃത്തി എന്നത്തേക്ക് പൂർത്തീകരിക്കുവാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?

നെന്മാറ മണ്ഡലത്തിലെ ഒലിപ്പാറ റോഡ് നിർമ്മാണ പ്രവൃത്തി

2884  ശ്രീ. കെ. പ്രേമൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് പൊതുമരാമത്ത് പ്രവൃത്തികൾ കരാറുകാർ സമയബന്ധിതമായി പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് വകുപ്പ് തലത്തിൽ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കാമോ;

(ബി)  നെന്മാറ നിയോജകമണ്ഡലത്തിലെ ഒലിപ്പാറ റോഡ് നിർമ്മാണ പ്രവൃത്തി നിശ്ചിത സമയത്തിനകം പൂർത്തിയാക്കാത്ത കരാറുകാർ, ഇതുവരെ സംസ്ഥാനത്ത് ഏതൊക്കെ പ്രവൃത്തികളാണ് ഏറ്റെടുത്തിട്ടുള്ളത് എന്നതിന്റെ ജില്ല, പ്രവൃത്തിയുടെ പേര് എന്നിവ ഉൾപ്പെടെയുള്ള വിശദാംശം ലഭ്യമാക്കാമോ;

(സി)  പ്രസ്തുത കരാറുകാരൻ ഏറ്റെടുത്ത മറ്റ് പ്രവൃത്തികൾ ഓരോന്നും എപ്പോഴാണ് പൂർത്തീകരിക്കേണ്ടിയിരുന്നതെന്നും അവയുടെ നിലവിലെ അവസ്ഥ എന്താണെന്നും വിശദമാക്കാമോ?

മലേശമംഗലം റോഡ് നിർമ്മാണം

2885  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചേലക്കര നിയോജകമണ്ഡലത്തിലെ മലേശമംഗലം പി.ഡബ്ല്യു.ഡി.റോഡ് ആർ.പി.-യിൽ ഉൾപ്പെടുത്തി പുനരുദ്ധാരണം നടത്തുന്ന പ്രവൃത്തിയുടെ ഭരണാനുമതി ഉത്തരവ് ലഭ്യമാക്കാമോ;

(ബി)  ഈ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;

(സി)  ഈ പ്രവൃത്തി ചെയ്തു തീർക്കുന്നതിന് കാലതാമസം നേരിട്ടതിന്റെ കാരണം എന്താണെന്ന് വിശദമാക്കാമോ;

(ഡി)  നിർമ്മാണ പ്രവൃത്തികൾ ഊർജിതപ്പെടുത്തി മലേശമംഗലം റോഡ് പുനരുദ്ധാരണം പൂർത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?

കണ്ണാടി - പന്നിക്കോട് റോഡ് നവീകരണ പ്രവര്‍ത്തനം

2886  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പാലക്കാട് ജില്ലയിലെ ആലത്തൂർ നിയോജകമണ്ഡലത്തിൽ കിഫ്ബി പദ്ധതി പ്രകാരം 24.09 കോടി രൂപയുടെ സാമ്പത്തികാനുമതി ലഭിച്ച കണ്ണാടി - പന്നിക്കോട് റോഡ് നവീകരണ പ്രവൃത്തി ആരംഭിക്കുന്നതിനായി ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(ബി)  പദ്ധതി ആരംഭിക്കുന്നതിന് ഇനി എന്തൊക്കെ നടപടിക്രമങ്ങളാണ് അവശേഷിക്കുന്നതെന്ന് വിശദമാക്കാമോ;

(സി)  പ്രസ്തുത പദ്ധതി എന്ന് ആരംഭിക്കുവാൻ കഴിയുമെന്ന് വ്യക്തമാക്കാമോ?

റോഡ് ശൃംഖലകൾ സംസ്ഥാന പാതയാക്കി ഉയർത്താൻ നടപടി

2887  ശ്രീ. അപു ജോൺ ജോസഫ്
ശ്രീ. ഷിബു തെക്കുംപുറം
ശ്രീ. വിനു ജോബ് കുഴിമണ്ണിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ വിവിധ ടൂറിസം കേന്ദ്രങ്ങൾ, തീർഥാടന കേന്ദ്രങ്ങൾ, എയർപോർട്ടുകൾ എന്നിവിടങ്ങളിലേക്കെത്തുന്ന റോഡ് ശൃംഖലകൾ സംസ്ഥാനപാതകളാക്കി ഉയർത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;

(ബി)  നിലവിൽ മേജർ ഡിസ്ട്രിക്ട് റോഡുകളുടെ ഗണത്തിൽപ്പെടുന്ന വളരെ ട്രാഫിക് ഉള്ള ഇത്തരം റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തി സംസ്ഥാനത്തെ റോഡ് ശൃംഖലയുടെ ശരാശരി വേഗം ഉയർത്താന്‍ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ;

(സി)  സംസ്ഥാനപാതകളുടെ പരിപാലനത്തിനും പുതിയവയുടെ നിർമ്മാണത്തിനുമായി ഒരു സംസ്ഥാന പാത അതോറിറ്റി വിഭാഗം രൂപീകരിക്കുമോ; വിശദമാക്കാമോ?

മുടപ്പല്ലൂർ-മംഗലം ഡാം റോഡ് നിർമ്മാണം

2888  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2025 ഒക്ടോബർ 14-ലെ സ.ഉ.(സാധാ)നമ്പർ 1528/2025/പി.ഡബ്ല്യു.ഡി. പ്രകാരം 1.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച മുടപ്പല്ലൂർ-മംഗലം ഡാം റോഡ് നിർമ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?

പൂലാക്കോട് കലുങ്ക് പുനർനിർമ്മിക്കുവാൻ നടപടി

2889  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചേലക്കര മണ്ഡലത്തിലെ ചേലക്കര-എളനാട് പി.ഡബ്ല്യു.ഡി റോഡിൽ പൂലാക്കോടുള്ള കലുങ്ക് കാലപ്പഴക്കത്താൽ ജീർണ്ണാവസ്ഥയിലാണെന്ന വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)  വൻ ഗതാഗതതിരക്കുള്ള പ്രസ്തുത റോഡിൽ സമീപ പ്രദേശങ്ങളിലെ കരിങ്കൽ ക്വാറികളിൽ നിന്നുള്ള ഭാരമേറിയ ടോറസ്സ് വാഹനങ്ങളും കടന്നുപോകുന്നുവെന്നത് കണക്കിലെടുത്ത് അപകട സാധ്യത ഒഴിവാക്കുന്നതിനായി പ്രസ്തുത കലുങ്ക് അടിയന്തരമായി പുനർനിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)  എങ്കിൽ ആയത് സംബന്ധിച്ച വിശദാംശം വ്യക്തമാക്കാമോ?

മലമ്പുഴ മണ്ഡലത്തിലെ മേനോന്‍പാറ - ചുള്ളിമട റോഡിന്റെ നിര്‍മ്മാണം

2890  ശ്രീ. എ. പ്രഭാകരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൊതുമരാമത്ത് വകുപ്പ് അഞ്ച് കോടി രൂപ അനുവദിച്ച മലമ്പുഴ മണ്ഡലത്തിലെ മേനോന്‍പാറ - ചുള്ളിമട റോഡിന്റെ നിര്‍മ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തി എപ്പോള്‍ പൂര്‍ണ്ണമായും പൂര്‍ത്തിയാക്കാന്‍ സാധിക്കും എന്ന് അറിയിക്കാമോ?

കരമന-വെളളറട റോഡ് വികസനം

2891  ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയെ നഗരവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായ കരമന-വെളളറട റോഡിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയിലായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  റോഡ് ഇൻഫ്രാസ്ട്രക്ചര്‍ കമ്പനി കേരളം (RICK) ഏറ്റെടുത്തിരിക്കുന്ന ഈ പദ്ധതിയുടെ ഓരോ റീച്ചിന്റെയും ഇപ്പോഴത്തെ സ്ഥിതി എന്താണെന്നും എത്ര തുകയുടെ ഭരണാനുമതിയാണ് നല്‍കിയിട്ടുളളതെന്നും വിശദമാക്കാമോ;

(സി)  തടസ്സങ്ങള്‍ നീക്കി പ്രസ്തുത റോഡ് പണികള്‍ ആരംഭിക്കുന്നതിന് വകുപ്പ് സ്വീകരിച്ചിട്ടുളള നടപടികള്‍ വ്യക്തമാക്കാമോ?

മട്ടന്നൂർ മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ

2892  ശ്രീ. വി. കെ. സനോജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മട്ടന്നൂർ നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് (നിരത്തുകൾ) വകുപ്പ് മുഖേന നടന്നുവരുന്ന പ്രവൃത്തികൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ; അവയുടെ നിർമ്മാണ പുരോഗതി വിശദമാക്കാമോ?

(ബി)  മട്ടന്നൂർ-തലശ്ശേരി റോഡിൽ മട്ടന്നൂർ നഗരത്തില്‍ ഡ്രെയിനേജ്, ഫുട്ട്പാത്ത്, കൈവരികൾ എന്നിവ സ്ഥാപിക്കുന്നത് പരിഗണനയിലുണ്ടോ?

തീരദേശ ഹൈവേ പദ്ധതി

2893  ശ്രീ. കെ. യു. ജനീഷ് കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള തീരദേശ ഹൈവേ പദ്ധതി വെറും ഇരുപത്തിയാറ് കിലോമീറ്ററായി ചുരുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടോ; ബാക്കി തൊണ്ണൂറ്റിയാറ് ശതമാനം റീച്ചുകളുടെയും നിർമ്മാണവും ഭൂമിയേറ്റെടുക്കലും മരവിപ്പിച്ചുവെന്ന് പറയുന്ന വാർത്തയുടെ വാസ്തവം വ്യക്തമാക്കാമോ;

(ബി)  തീരദേശ ഹൈവേ പദ്ധതിയുടെ ഭൂമിയേറ്റെടുക്കലും ഭൂരിഭാഗം റീച്ചുകളിലെയും നിർമ്മാണവും നിർത്തിവയ്ക്കാൻ കേരള റോഡ് ഫണ്ട് ബോർഡിന് നിർദ്ദേശം നൽകിയിട്ടുണ്ടോ; എങ്കിൽ അതിനുള്ള ഭരണപരമായ കാരണങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(സി)  പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ച് അതിരുകല്ലുകൾ സ്ഥാപിച്ചതിനെത്തുടർന്ന് ഭൂമി വിൽക്കാനോ പണയം വെയ്ക്കാനോ പുതിയ വീട് നിർമ്മിക്കാനോ കഴിയാതെ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ഡി)  തീരദേശ ഹൈവേ പദ്ധതിയുടെ സര്‍വേ, അലെെന്‍മെന്റ് നിര്‍ണ്ണയം, ഡി.പി.ആര്‍. തയ്യാറാക്കല്‍, കൺസൾട്ടൻസി ഫീസ് എന്നിവയ്ക്കായി ഇതുവരെ ഖജനാവില്‍ നിന്ന് എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ഇ)  തീരദേശ പാത പദ്ധതി നിലച്ചാല്‍ എത്ര തുക സംസ്ഥാന ഖജനാവിന് നഷ്ടം വരുമെന്ന് വ്യക്തമാക്കാമോ;

(എഫ്)  പദ്ധതി ഉപേക്ഷിക്കുകയോ മരവിപ്പിക്കുകയോ ചെയ്യുകയാണെങ്കിൽ, വിജ്ഞാപനം ചെയ്ത ഭൂമി ഔദ്യോഗികമായി ഡിനോട്ടിഫൈ ചെയ്ത് ഭൂവുടമകളുടെ ബാധ്യത ഒഴിവാക്കുമോ; അതല്ലെങ്കിൽ ഏറ്റെടുക്കൽ നടപടികൾ തുടർന്ന് ഇവർക്ക് വാഗ്ദാനം ചെയ്ത നഷ്ടപരിഹാരവും പുനരധിവാസ പാക്കേജും എപ്പോൾ ലഭ്യമാകുമെന്ന് വ്യക്തമാക്കാമോ;

(ജി)  നിലവിൽ കാസർകോട്, കോഴിക്കോട്, കൊല്ലം ജില്ലകളിലെ റീച്ചുകളുടെയും കാസർകോട് വലിയപറമ്പ് പാലത്തിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ; ഇവ സമയബന്ധിതമായി പൂർത്തിയാക്കാൻ എന്തൊക്കെ കർമ്മപദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

കേന്ദ്ര റോഡ്-അടിസ്ഥാനസൗകര്യ വികസന നിധി

2894  ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. കെ. പി. നൗഷാദ് അലി
ശ്രീ. കെ. പ്രവീൺ കുമാർ
ശ്രീ. സിറിയക് തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ റോഡുകളുടെയും പാലങ്ങളുടെയും വികസനത്തിനായി കേന്ദ്ര റോഡ്-അടിസ്ഥാനസൗകര്യ വികസന നിധി മുഖേന കൂടുതൽ കേന്ദ്രസഹായം ലഭ്യമാക്കുന്നതിനും അർഹമായ പദ്ധതികൾക്ക് വേഗത്തിൽ അനുമതി നേടിയെടുക്കുന്നതിനും പ്രസ്തുത നിധിയിൽനിന്ന് ധനസഹായം ലഭ്യമാക്കുന്നതിനായി സംസ്ഥാനത്തെ റോഡ്, പാലം വികസന പദ്ധതികൾ തിരഞ്ഞെടുക്കുന്നതിനും മുൻഗണന നിശ്ചയിക്കുന്നതിനും സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി)  കേരളത്തിൽനിന്ന് കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുള്ളതും അനുമതി ലഭിക്കാനുള്ളതുമായ പദ്ധതികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പദ്ധതികൾക്ക് കേന്ദ്രാനുമതി ലഭിക്കുന്നതിലും ധനസഹായം അനുവദിക്കുന്നതിലും കാലതാമസം നേരിടുന്നുണ്ടോ; എങ്കിൽ അത് പരിഹരിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(സി)  സി.ആര്‍.ഐ.എഫ്. മുഖേന അനുവദിക്കുന്ന സഹായം ഉപയോഗിച്ച് റോഡുകളുടെയും പാലങ്ങളുടെയും വികസന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ?

അവനവഞ്ചേരി ഗവണ്‍മെന്റ് ഹൈസ്കൂളില്‍ മെയിന്റനന്‍സ് പ്രവൃത്തി

2895  ശ്രീമതി ഒ. എസ്. അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആറ്റിങ്ങൽ നിയോജകമണ്ഡലത്തിലെ അവനവഞ്ചേരി ഗവൺമെന്റ് ഹൈസ്കൂളിൽ മെയിന്റനൻസ് പ്രവൃത്തികൾക്കായി എത്ര തുകയാണ് അനുവദിച്ചതെന്ന് വ്യക്തമാക്കാമോ; ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള തുടർനടപടികൾ വിശദമാക്കാമോ?

മാവേലിക്കര മണ്ഡലത്തിൽ പൂർത്തീകരിക്കാനുള്ള പ്രവൃത്തികൾ

2896  ശ്രീ. എം. എസ്. അരുണ്‍ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൊതുമരാമത്ത് വകുപ്പ് (കെട്ടിടവിഭാഗം) മുഖേന നിർമ്മാണം നടത്താനുള്ള മാവേലിക്കര മണ്ഡലത്തിലെ ഏതെല്ലാം പ്രവൃത്തികള്‍ക്കാണ് ആര്‍ക്കിടെക്ച്ചറല്‍ ഡ്രോയിംഗ് ലഭിക്കാനുള്ളത് എന്ന് വിശദമാക്കുമോ;

(ബി)  പ്രസ്തുത ഡ്രോയിംഗുകൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി ആർക്കിടെക്ചറൽ വിഭാഗത്തിന് നിർദ്ദേശങ്ങൾ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;

(സി)  മാവേലിക്കര മണ്ഡലത്തിൽ 2021-2026 കാലയളവിൽ പൊതുമരാമത്ത് നിരത്ത് വിഭാഗം അനുവദിച്ചതും നടപ്പിലാക്കിയതുമായ പ്രവൃത്തികളുടെ വിശദാംശം ലഭ്യമാക്കാമോ;

(ഡി)  പ്രസ്തുത പ്രവൃത്തികളിൽ പൂർത്തീകരിക്കാനുള്ളവ ഏതെല്ലാമെന്നും അവ പൂർത്തീകരിക്കുന്നതിൽ കാലതാമസം നേരിടാനുള്ള കാരണം എന്താണെന്നും വ്യക്തമാക്കാമോ;

(ഇ)  പൂർത്തീകരിക്കാനുള്ള പ്രവൃത്തികൾ വേഗത്തിൽ നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

എൻ.ജി.ഒ. ക്വാർട്ടേഴ്‌സുകൾ അനുവദിക്കുന്നതിനുള്ള ചട്ടങ്ങളും മുൻഗണനാ മാനദണ്ഡങ്ങളും

2897  ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  എറണാകുളം ജില്ലയിലെ സർക്കാർ ജീവനക്കാർക്കായി അനുവദിച്ചിട്ടുള്ള എൻ.ജി.ഒ. ക്വാർട്ടേഴ്‌സുകൾ നിലവിലുള്ള ചട്ടങ്ങൾ പാലിക്കാതെ ഹൈക്കോടതിയിലെ ജീവനക്കാർക്ക് പ്രത്യേക പരിഗണന നൽകി അനുവദിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടോ;

(ബി)  എൻ.ജി.ഒ. ക്വാർട്ടേഴ്‌സുകൾ അനുവദിക്കുന്നതിന് നിലവിലുള്ള ചട്ടങ്ങളും മുൻഗണനാ മാനദണ്ഡങ്ങളും എന്തൊക്കെയാണ്;

(സി)  പ്രസ്തുത ക്വാർട്ടേഴ്‌സുകൾ ഹൈക്കോടതിയിലെ ജീവനക്കാർക്ക് അനുവദിക്കുന്നതിന് പ്രത്യേക അനുമതിയോ ഇളവുകളോ നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ അതിന്റെ വിശദാംശം ലഭ്യമാക്കുമോ;

(ഡി)  ക്വാർട്ടേഴ്‌സ് അനുവദിക്കുന്നതിൽ അർഹരായ സർക്കാർ ജീവനക്കാർക്ക് മുൻഗണന ഉറപ്പാക്കുന്നതിനും ചട്ടവിരുദ്ധമായ അലോട്ട്‌മെന്റുകൾ ഒഴിവാക്കുന്നതിനും നടപടി സ്വീകരിക്കുമോ?

കാക്കനാട് പി.ഡബ്ല്യു.ഡി. ഗസ്റ്റ് ഹൗസ് നവീകരണം

2898  ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാക്കനാട് പി.ഡബ്ല്യു.ഡി. ഗസ്റ്റ് ഹൗസിന്റെ നിലവിലെ അവസ്ഥയും കെട്ടിടത്തിന് അറ്റകുറ്റപ്പണികളും നവീകരണവും ആവശ്യമായി വരുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത ഗസ്റ്റ് ഹൗസിന്റെ കെട്ടിടം, മുറികൾ, ശുചിമുറികൾ, വൈദ്യുതി, കുടിവെള്ളം, മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും നിലവിലെ അവസ്ഥ പരിശോധിച്ചിട്ടുണ്ടോ;

(സി)  ഗസ്റ്റ് ഹൗസിൽ മെച്ചപ്പെട്ട താമസസൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

കണ്ണൂര്‍ മണ്ഡലത്തിലെ ഫ്ലൈ ഓവർ പദ്ധതികൾ

2899  ശ്രീ. ടി .ഒ. മോഹനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കണ്ണൂർ മണ്ഡലത്തിലെ സൗത്ത് ബസാർ, മേലെ ചൊവ്വ ഫ്ലൈ ഓവർ പദ്ധതികൾക്കായുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

(ബി)  സൗത്ത് ബസാർ ഫ്ലൈഓവർ പദ്ധതിയുടെ സാമൂഹികാഘാത പഠന റിപ്പോർട്ട് പ്രകാരം കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്കുള്ള പുനരധിവാസ പാക്കേജിനായി എത്ര തുക വകയിരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(സി)  പ്രസ്തുത ഫ്ലൈഓവറുകളുടെ നിർമ്മാണ പ്രവൃത്തികൾ എപ്പോൾ ആരംഭിച്ച് എന്ന് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കാമോ;

(ഡി)  മേലെ ചൊവ്വ ഫ്ലൈഓവർ നിർമ്മാണം ഉദ്ദേശിക്കുന്ന സ്ഥലത്ത് ആദ്യഘട്ടത്തിൽ അടിപ്പാത നിർമ്മിക്കാനാണോ തീരുമാനിച്ചിരുന്നത്; ഇത് ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും പിന്നീട് മേൽപാലം നിർമ്മിക്കാൻ നിർദ്ദേശിച്ചത് ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണെന്നും വ്യക്തമാക്കാമോ; പ്രസ്തുത പഠന റിപ്പോർട്ടുകളുടെ പകർപ്പ് ലഭ്യമാക്കാമോ;

(ഇ)  കുറഞ്ഞ നീളത്തിൽ ഫ്ലൈഓവർ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട ശാസ്ത്രീയ-സാങ്കേതിക അടിത്തറ എന്താണെന്ന് വ്യക്തമാക്കാമോ?

ഇടിയറക്കടവിൽ തൂതപ്പുഴക്ക് കുറുകെ പാലം നിർമ്മാണം

2900  പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിൽ തൂതപ്പുഴയിൽ അവസാനിക്കുന്ന മേച്ചേരിപ്പറമ്പ് റോഡും പാലക്കാട് ജില്ലയിലെ പരതൂർ പഞ്ചായത്തിൽ തൂതപ്പുഴയിൽ അവസാനിക്കുന്ന പള്ളിപ്പുറം റെഗുലേറ്റർ കം ബ്രിഡ്ജ് റോഡും തമ്മിൽ ബന്ധിപ്പിച്ച് തൂതപ്പുഴയ്ക്ക് കുറുകെ പാലം നിർമ്മിക്കണമെന്ന ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  ഇടിയറക്കടവ് പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് (ബ്രിഡ്ജസ് വിഭാഗം) സ്ഥലപരിശോധനയോ സാധ്യതാ പഠനമോ നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി)  പാലം നിർമ്മാണത്തിനായുള്ള വിശദമായ പദ്ധതിരേഖ, എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കുന്ന നടപടികൾ നിലവിൽ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;

(ഡി)  ഇരു പഞ്ചായത്തുകളുടെ വികസനത്തിന് ഏറെ പ്രയോജനകരമായ പ്രസ്തുത പാലം എത്രയും വേഗം യാഥാർഥ്യമാക്കി കടത്ത് തോണികളെ ആശ്രയിച്ചും കിലോമീറ്ററുകൾ ചുറ്റിക്കറങ്ങിയും യാത്ര ചെയ്യുന്ന പ്രദേശവാസികളുടെ യാത്ര ദുരിതം പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ?

കണ്ണങ്കാട്ട് പാലത്തിന്റെ നിർമാണ പുരോഗതി

2901  ശ്രീ. ഉല്ലാസ് കോവൂർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊല്ലം-കുന്നത്തൂർ താലൂക്കുളെ ബന്ധിപ്പിക്കുന്ന കല്ലട ആറിന് കുറുകെയുള്ള കണ്ണങ്കാട്ട് പാലത്തിന്റെ നിർമാണ പുരോഗതി വിശദീകരിക്കാമോ?

പുല്ലൂറ്റ് സമാന്തരപാലത്തിന്റെയും പായ്യുംതുരുത്ത് , പാറക്കൂട്ടം പാലങ്ങളുടെയും നിര്‍മ്മാണം

2902  ശ്രീമതി ഗീതാ ഗോപി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തൃശ്ശൂര്‍ ജില്ലയിലെ പുല്ലൂറ്റ് സമാന്തരപാലം, പായ്യുംതുരുത്ത് പാലം, പാറക്കൂട്ടം പാലം എന്നിവ നിര്‍മ്മിക്കുന്നതിന് മുൻ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി)  ഉണ്ടെങ്കില്‍ ഓരോ പ്രവൃത്തിക്കും അനുവദിച്ച തുക, അവയുടെ നിലവിലെ സ്ഥിതി എന്നിവ വ്യക്തമാക്കുമോ;

(സി)  പ്രസ്തുത പ്രവൃത്തികളുടെ നിര്‍മ്മാണ ചുമതല ആര്‍ക്കാണെന്നത് വ്യക്തമാക്കുമോ; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കുമോ?

ആവണീശ്വരം റെയിൽവേ ഓവർ ബ്രിഡ്ജ്

2903  ശ്രീ. ജ്യോതികുമാർ ചാമക്കാല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പത്തനാപുരം നിയോജകമണ്ഡലത്തിലെ ആവണീശ്വരം റെയിൽവേ ഓവർ ബ്രിഡ്ജ് പദ്ധതിയുടെ നിലവിലെ അവസ്ഥ എന്താണെന്നും അതിന്റെ നടപടികൾ എവിടെ വരെയായിയെന്നും വിശദമാക്കാമോ?

മണലൂർ നിയോജകമണ്ഡലത്തിലെ കടാന്തോട് പാലം പുനർനിർമ്മാണം

2904  പ്രൊഫ. സി. രവീന്ദ്രനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മണലൂർ നിയോജകമണ്ഡലത്തിലെ നൂറു വർഷത്തോളം പഴക്കമുള്ള കടാന്തോട് പാലം നിലവിൽ ശോച്യാവസ്ഥയിലായതിനാൽ ഗുരുതരമായ അപകടാവസ്ഥയിലാണെന്നുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  വീതി കുറഞ്ഞ പ്രസ്തുത പാലം പ്രദേശത്തെ സുഗമമായ ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള പാലം പൊളിച്ചുമാറ്റി ആധുനിക നിലവാരത്തിൽ പുതിയ പാലം നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)  പാലത്തിന്റെ പുനർനിർമ്മാണത്തിന് ഭരണാനുമതി ലഭ്യമാക്കി പ്രവൃത്തി സമയബന്ധിതമായി ആരംഭിക്കുന്നതിന് സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

കേച്ചേരി പാലം 2 ന് അപ്പ്രോച്ച് റോഡ്

2905  പ്രൊഫ. സി. രവീന്ദ്രനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തൃശ്ശൂർ-കുറ്റിപ്പുറം റോഡിലെ കേച്ചേരി പാലം 2-ന് അപ്രോച്ച് റോഡ് ഇല്ലാത്ത കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത പാലം ഗതാഗത യോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)  അപ്പ്രോച്ച് റോഡിനായി തുക അനുവദിക്കുമോ എന്ന് വ്യക്തമാക്കുമോ?

ഔദ്യോഗിക നടപടിക്രമങ്ങൾ ലഘൂകരിക്കാൻ നടപടി

2906  ശ്രീ. മനോജ് മൂത്തേടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പി.ഡബ്ല്യു.ഡി. ബ്രിഡ്ജസിന് കീഴിൽ പുതിയ പാലങ്ങൾ നിർമ്മിക്കുന്നതിനും നിലവിലുള്ളവ നവീകരിക്കുന്നതിനും വേണ്ടി ഡിസൈൻ തയ്യാറാക്കൽ മുതൽ വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥർ പരസ്പരവും അല്ലാതെയുമുള്ള കത്തിടപാടുകൾ നടത്തുന്നതുൾപ്പെടെയുള്ള ദീർഘമായ ഔദ്യോഗിക നടപടിക്രമങ്ങൾ മൂലം ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കി വികസന പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടുന്നതിന് ടി നടപടിക്രമങ്ങൾ ലഘൂകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ?

മാങ്കാവ് ഓവർബ്രിഡ്ജ് നിർമ്മാണ പുരോഗതി

2907  ശ്രീ. ഫൈസൽ ബാബു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മാങ്കാവ് ഓവർബ്രിഡ്ജ് പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്നും ഡി.പി.ആർ തയ്യാറാക്കൽ, ഭരണാനുമതി, സാങ്കേതികാനുമതി, ഭൂമി ഏറ്റെടുക്കൽ, ടെൻഡർ നടപടികൾ എന്നിവയിൽ കൈവരിച്ച പുരോഗതിയും വ്യക്തമാക്കാമോ;

(ബി)  പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കാമോ?

കൊച്ചി മണ്ഡലത്തിലെ പാലങ്ങളുടെ പുനരുദ്ധാരണം

2908  ശ്രീ. മുഹമ്മദ് ഷിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൊച്ചി മണ്ഡലത്തിലെ മട്ടാഞ്ചേരി ഹാർബർ പാലം പുനരുദ്ധാരണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പ്രവൃത്തിക്കായി കരാർ വെച്ചിട്ടുണ്ടോ;

(ബി)  പ്രസ്തുത പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങൾ നിലവിലുണ്ടോ; എങ്കിൽ തടസ്സങ്ങൾ പരിഹരിച്ച് നിർമ്മാണ പ്രവൃത്തികൾ എപ്പോൾ ആരംഭിക്കാൻ സാധിക്കുമെന്ന് അറിയിക്കാമോ;

(സി)  എറണാകുളം ജില്ലയിലെ പാണ്ടിക്കുടി–ചെല്ലാനം റോഡിൽ ഉൾപ്പെടുന്ന കണ്ടക്കടവ് പാലത്തിന്റെയും ചാലക്കടവ് പാലത്തിന്റെയും പുനർനിർമ്മാണത്തിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;

(ഡി)  പ്രസ്തുത രണ്ട് പാലങ്ങളുടെയും ഡി.പി.ആ‍ർ, ഭരണാനുമതി, സാങ്കേതികാനുമതി, ടെൻഡർ നടപടികൾ എന്നിവ ഏത് ഘട്ടത്തിലാണെന്നും ഇവയുടെ പുനർനിർമ്മാണ പ്രവൃത്തികൾ സമയബന്ധിതമായി ആരംഭിച്ച് പൂർത്തിയാക്കാൻ എന്തെല്ലാം തുടർനടപടികളാണ് സ്വീകരിക്കുന്നതെന്നും വിശദമാക്കുമോ?

പുന്നോൽ റെയിൽവെ ഓവർ ബ്രിഡ്ജ് നിർമ്മാണം

2909  ശ്രീ. കാരായി രാജൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തലശ്ശേരി മണ്ഡലത്തിലെ പുന്നോൽ റെയിൽവേ ഓവർ ബ്രിഡ്ജ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(ബി)  ഈ പ്രവൃത്തി പൂർത്തീകരിക്കുന്നതിന് ഇനി എന്തൊക്കെ നടപടികളാണുള്ളതെന്ന് വ്യക്തമാക്കാമോ?

പുതുക്കാട് മേല്‍പ്പാലം

2910  ശ്രീ. കെ. കെ. രാമചന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ദേശീയപാത 544-ൽ പുതുക്കാട്‌ ജംഗ്ഷനില്‍ നിര്‍മ്മിക്കുന്ന മേല്‍പ്പാലം പൂര്‍ണ്ണമായും തൂണുകളില്‍ നിര്‍മ്മിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  പുതുതായി ദേശീയപാതകളില്‍ നിര്‍മ്മിക്കുന്ന മേല്‍പ്പാലങ്ങള്‍ കോണ്‍ക്രീറ്റ് തൂണുകളില്‍ മാത്രമേ നിര്‍മ്മിയ്ക്കുകയുള്ളൂയെന്ന കേന്ദ്ര ഉപരിതല ഗതാഗത, ദേശീയ പാത വകുപ്പ് മന്ത്രിയുടെ പ്രസ്താവന കണക്കിലെടുത്ത് മണ്ണുകൊണ്ട് നിര്‍മ്മിക്കുന്ന റീടെെനിംഗ് ഭിത്തികള്‍ക്ക് പകരമായി പില്ലറുകളില്‍ തീര്‍ക്കുന്ന ഉയരപാതയാക്കി നിര്‍മ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;വിശദമാക്കാമോ?

ചാന്നിച്ചല്‍ കടവ് പാലത്തിന് നെറ്റ് സ്ഥാപിക്കുന്നതിനുളള നടപടി

2911  ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അരുവിക്കര മണ്ഡലത്തിലെ ചാന്നിച്ചൽ കടവ് പാലത്തിന്റെ കൈവരിയുടെ ഉയരക്കുറവ് കാരണം വളരെയധികം അപകട സാധ്യത നിലനില്‍ക്കുന്നതിനാല്‍ സുരക്ഷയുടെ ഭാഗമായി പാലത്തിന്റെ ഇരുവശത്തും നെറ്റ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

മലമ്പുഴ മണ്ഡലത്തിലെ പാളയം പാലം നിര്‍മാണം

2912  ശ്രീ. എ. പ്രഭാകരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മലമ്പുഴ മണ്ഡലത്തിലെ കൊടുമ്പ് പഞ്ചായത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ പാലങ്ങൾ വിഭാഗത്തിന്റെ നിർമ്മാണ ചുമതലയിലുള്ള പാളയം പാലം നിർമ്മാണ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;

(ബി)  ഈ പദ്ധതിയിൽ ഇനി എന്തെല്ലാം പ്രവൃത്തികളാണ് പൂർത്തീകരിക്കാനുള്ളതെന്ന് വ്യക്തമാക്കാമോ;

(സി)  പ്രസ്തുത പാലം പണി എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?

വിവിധ മേൽപ്പാലങ്ങളുടെ പണി

2913  ശ്രീ. ടി. ജെ. വിനോദ്
ശ്രീ. എ. ഡി. തോമസ്
ശ്രീമതി രമ്യ ഹരിദാസ്
ശ്രീ. സന്ദീപ് വാര്യർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമ്മൂട്, ശ്രീകാര്യം, കരകുളം, ഈഞ്ചക്കൽ, കഴക്കൂട്ടം വെട്ടുറോഡ് എന്നിവിടങ്ങളിലെയും സംസ്ഥാനത്തിന്റെ മറ്റ് സ്ഥലങ്ങളിലും നിർമ്മാണം നടക്കുന്ന വിവിധ മേൽപ്പാലങ്ങളുടെ പണി വളരെ ഇഴഞ്ഞു നീങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയതുമൂലം ദീർഘനാളായി പൊതുജനങ്ങൾ അനുഭവിക്കുന്ന ട്രാഫിക് ബ്ലോക്ക്, പൊടിശല്യം തുടങ്ങിയവ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;

(ബി)  മുകളിൽ സൂചിപ്പിച്ച മേൽപ്പാലങ്ങളിൽ നാഷണൽ ഹൈവേയുമായി ബന്ധപ്പെട്ടവ അടിയന്തരമായി പൂർത്തിയാക്കാൻ നാഷണൽ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെടുമോ; വിശദമാക്കാമോ;

(സി)  സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന മേൽപ്പാലങ്ങളുടെ പണി അനന്തമായി നീട്ടിക്കൊണ്ടു പോകുന്ന കരാറുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;

(ഡി)  ദേശീയ പാത 66 ന്റെ പ്രവൃത്തികൾ ഏറെക്കുറെ തീരാറായ സാഹചര്യത്തിൽ മേൽപ്പാലങ്ങളുടെ പണികളും വേഗത്തിൽ പൂർത്തിയാക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകുമോ; വ്യക്തമാക്കാമോ?

കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതി

2914  ശ്രീ. ടി .ഒ. മോഹനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ ആകെ അടങ്കൽ തുക എത്ര രൂപയാണെന്നും ഏതൊക്കെ റോഡുകളാണ് ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളതെന്നും വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതിയിൽ ഉൾപ്പെട്ട ഓരോ റോഡിന്റെയും നിലവിലെ പുരോഗതിയും നാളിതുവരെ ചെലവഴിച്ച തുകയും ലഭ്യമാക്കാമോ?

നേമം മണ്ഡലത്തിലെ മരാമത്ത് പ്രവൃത്തികൾ

2915  ശ്രീ. രാജീവ് ചന്ദ്രശേഖർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നേമം മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന റോഡ്, കെട്ടിടം, പാലം പ്രവൃത്തികളുടെ നിലവിലെ പുരോഗതി വിശദമാക്കുമോ;

(ബി)  2023 ജൂൺ മാസത്തിന് ശേഷം നേമം നിയോജക മണ്ഡലത്തിലേക്ക് അനുവദിച്ചിട്ടുള്ള റോഡ്, കെട്ടിടം, പാലം എന്നിവ ഉൾപ്പെടെ പദ്ധതികൾ എന്തൊക്കെയെന്ന് വിശദമാക്കുമോ;

(സി)  ഭരണാനുമതി ലഭിക്കുന്നതിനുള്ള പ്രൊപ്പോസൽ ഉണ്ടെങ്കിൽ അവയുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ?

താനൂര്‍ മണ്ഡലത്തിലെ സി.ആർ.ഐ.എഫ് .പ്രപ്പോസല്‍

2916  ശ്രീ. പി. കെ. നവാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേന്ദ്ര സര്‍ക്കാരിന്റെ സെൻട്രൽ റോഡ് ആന്റ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (സി. ആർ. ഐ. എഫ്.) പദ്ധതിയുടെ ഭാഗമായി താനൂര്‍ നിയോജകമണ്ഡലത്തില്‍ 22 കോടി രൂപ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഫയല്‍ നമ്പര്‍പി.ഡബ്ള്യു.ഡി -ഡി 2/279/2023-പി.ഡബ്ള്യു.ഡി -പാർട്ട് (1) ന്റെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത ഫയലിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഉത്തരവുണ്ടായിട്ടും ഭരണാനുമതി സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് നാളിതുവരെ നല്‍കാത്തതിന്റെ കാരണവും ആയതിന്റെ കാലതാമസവും വിശദമാക്കാമോ;

(സി)  പ്രസ്തുത വിഷയം സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിക്ക് എം.എൽ.എ. നല്‍കിയ കത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ?

കുട്ടനാട്ടിലെ പൊതുമരാമത്ത് പ്രവൃത്തികളെക്കുറിച്ച് പഠിക്കുന്നതിന് വിദഗ്ദ്ധ സംഘം

2917  ശ്രീ. റെജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  19.08.2026-ൽ ബഹു. മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കുട്ടനാട് നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ അവലോകന യോഗത്തിന്റെ മിനിട്സ് ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത യോഗത്തിലെടുത്ത തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(സി)  യോഗത്തിൽ കുട്ടനാട്ടിലെ മണ്ണിന്റെ ദുർബലത സംബന്ധിച്ച് ശാസ്ത്രീയമായി പഠിക്കുവാനും പൊതുമരാമത്ത് പ്രവൃത്തികൾക്ക് അനുയോജ്യമായ സാങ്കേതിക പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനുമായി ഐ.ഐ.ടി. വിദഗ്ദ്ധർ ഉൾപ്പെടുന്ന സംഘത്തെ അയയ്ക്കാൻ എടുത്ത തീരുമാനത്തിൽ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്നും പ്രസ്തുത സംഘത്തിൽ ആരെയൊക്കെയാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്നും സംഘം കുട്ടനാട്ടിൽ എത്തുന്ന തീയതി എപ്പോഴാണെന്നും വ്യക്തമാക്കാമോ?

തിരുവമ്പാടി മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ

2918  ശ്രീ. സി. കെ. കാസിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ നിരത്തുകളും പാലങ്ങളും, കെട്ടിടങ്ങൾ, നിരത്തുപരിപാലനം എന്നീ വിഭാഗങ്ങൾക്ക് കീഴില്‍ നിലവില്‍ പുരോഗമിക്കുന്നതും ഭരണാനുമതി ലഭ്യമായിട്ടുളളതുമായ പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ പുരോഗതിയും ഓരോന്നിന്റെയും അടങ്കല്‍ തുകയും വ്യക്തമാക്കാമോ;

(സി)  ഭരണാനുമതി ലഭിച്ചിട്ടും നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കാത്ത ഏതെങ്കിലും പ്രവൃത്തികള്‍ മണ്ഡലത്തിലുണ്ടോ; ഉണ്ടെങ്കില്‍ അവയുടെ നിര്‍മ്മാണം വെെകുന്നതിനുളള കാരണങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ഡി)  നിര്‍മ്മാണം ആരംഭിച്ചതില്‍ കരാര്‍ കാലാവധി കഴിഞ്ഞിട്ടും പൂര്‍ത്തിയാകാത്ത പ്രവൃത്തികള്‍ ഏതെല്ലാമാണെന്നും ഇവ എന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും വ്യക്തമാക്കാമോ?

വള്ളിക്കുന്ന് മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ

2919  ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സേതുബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഏതൊക്കെ പൊതുമരാമത്ത് പ്രവൃത്തികളാണ് വള്ളിക്കുന്ന് നിയോജകമണ്ഡലത്തിൽ നടക്കുന്നത്; വിശദാംശം നൽകാമോ;

(ബി)  ഇരുമ്പോത്തിങ്ങൽ കടവ് പാലം പ്രവൃത്തിയുടെ നിലവിലെ അവസ്ഥ എന്താണെന്ന് വിശദമാക്കാമോ;

(സി)  മണ്ഡലത്തിൽ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയ ഏതൊക്കെ പ്രവൃത്തികളാണ് ഇനി പൂർത്തിയാകാൻ ഉള്ളതെന്ന് വിശദമാക്കാമോ;

(ഡി)  എസ്. എൽ. ടി. എഫ്. പദ്ധതിയിൽ ഉൾപ്പെടുത്തി വള്ളിക്കുന്ന് നിയോജക മണ്ഡലത്തിൽ ഏതൊക്കെ പൊതുമരാമത്ത് പ്രവൃത്തികളാണ് നടക്കുന്നതെന്ന് വിശദമാക്കാമോ;

(ഇ)  കടലുണ്ടി - ചെട്ടിയാർമാട് റോഡ് പ്രവൃത്തിയുടെ നിലവിലുള്ള അവസ്ഥ വ്യക്തമാക്കാമോ?

ചെങ്ങന്നൂര്‍ മണ്ഡലത്തിലെ പൊതുമരാമത്തുപദ്ധതികള്‍

2920  ശ്രീ. സജി ചെറിയാന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിൽ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഭരണാനുമതിയ്ക്ക് സമര്‍പ്പിച്ച പൊതുമരാമത്തു വകുപ്പുമായി ബന്ധപ്പെട്ട പദ്ധതികളില്‍ എത്ര പദ്ധതികള്‍ക്കാണ് പുതിയ സര്‍ക്കാരിന്റെ കാലത്ത് ഭരണാനുമതി നല്‍കിയത് എന്ന് വ്യക്തമാക്കാമോ;

(ബി)  സംസ്ഥാന ബജറ്റിൽ ഉള്‍പ്പെടുത്തി 750 ലക്ഷം രൂപ വിനിയോഗിച്ച് കീഴ്‌ചേരിമേല്‍ എല്‍.പി.എസ്. കോമ്പൗണ്ടില്‍ ഇ.എം.എസ്. സ്മാരക എഡ്യൂക്കേഷണല്‍ സെന്റര്‍ നിര്‍മ്മിക്കുന്നതിന് സമര്‍പ്പിച്ച എസ്റ്റിമേറ്റിന് ഭരണാനുമതി ഒരു വര്‍ഷത്തിലധികമായി വെെകുന്നതിനുള്ള കാരണം വ്യക്തമാക്കുമോ;

(സി)  അടിന്തരമായി ഭരണാനുമതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി)  മുൻ സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണം ആരംഭിച്ച എത്ര പാലങ്ങള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്തു; ആകെ ചെവഴിച്ച തുക എത്രയെന്ന് വ്യക്തമാക്കുമോ;എത്ര പാലങ്ങള്‍ ഇനിയും പൂര്‍ത്തീകരിക്കാന്‍ അവശേഷിയ്ക്കുന്നു; വകയിരുത്തിയ തുക എത്ര;

(ഇ)  പ്രസ്തുത മണ്ഡലത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാതെ അവശേഷിക്കുന്ന പാലങ്ങള്‍ ഏതെല്ലാം; എപ്പോള്‍ നിർമ്മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യാന്‍ കഴിയുമെന്നും വ്യക്തമാക്കാമോ;

(എഫ്)  ആറന്മുള മണ്ഡലത്തെയും ചെങ്ങന്നൂര്‍ മണ്ഡലത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഐക്കാട് പാലത്തിന്റെ ടെണ്ടര്‍ അംഗീകരിക്കുന്നത് സംബന്ധിച്ച നടപടികള്‍ വിശദീകരിക്കാമോ;

(ജി)  ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ അടിയന്തരമായി പുനര്‍നിര്‍മ്മിക്കേണ്ട പാലങ്ങളുടെ സ്ഥിതി വിവരക്കണക്ക് ലഭ്യമാണോ; ഇവ പുനര്‍നിര്‍മ്മിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദീകരിക്കാമോ?

മാവേലിക്കര മണ്ഡലത്തിലെ റോഡുകളുടെ പുനരുദ്ധാരണ നടപടികള്‍

2921  ശ്രീ. എം. എസ്. അരുണ്‍ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി മാവേലിക്കര മണ്ഡലത്തിലെ ഏതെല്ലാം റോഡുകളിൽ (പി.ഡബ്ള്യൂ.ഡി., കെ.എസ്.ടി.പി, കെ.ആർ.എഫ്.ബി.) കുഴിയെടുത്തിട്ടുണ്ടെന്നും അവയുടെ പുനരുദ്ധാരണത്തിന് എത്ര തുക വീതം ജലജീവന്‍ മിഷനില്‍ നിന്നും ലഭ്യമായിട്ടുണ്ടെന്നും വിശദമാക്കുമോ;

(ബി)  പ്രസ്തുത റോഡുകളുടെ പുനരുദ്ധാരണത്തിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(സി)  ജലജീവന്‍ മിഷന്‍ തുക അടയ്‌ക്കുവാനുള്ള പ്രവൃത്തികള്‍ ഉണ്ടെങ്കില്‍ അവ ഏതൊക്കെയെന്നും എത്ര തുകയെന്നും വിശദമാക്കുമോ?

പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ നടന്നുവരുന്ന പ്രധാന പ്രവൃത്തികള്‍

2922  ശ്രീ. സി. കെ. ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നിലവിൽ പാറശാല മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് (നിരത്തുകളും പാലങ്ങളും, കെട്ടിട വിഭാഗം ഉൾപ്പെടെ) മുഖേനയും കിഫ്ബി വഴി ധനസഹായം ലഭ്യമാക്കിയും നടപ്പിലാക്കിവരുന്ന പ്രധാന പ്രവൃത്തികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത ഓരോ പ്രവൃത്തിക്കുമായി അനുവദിച്ചിട്ടുള്ള തുക, ഭരണാനുമതി, സാങ്കേതികാനുമതി വിവരങ്ങൾ, നിലവിലെ നിർവ്വഹണ, ഭൗതിക പുരോഗതി എന്നിവയുടെ വിശദാംശം ലഭ്യമാക്കാമോ;

(സി)  പ്രസ്തുത പ്രവൃത്തികൾ പൂർത്തിയാക്കുന്നതിന് സ്ഥലം ഏറ്റെടുക്കൽ, പൈപ്പ്‌ലൈൻ / വൈദ്യുത പോസ്റ്റുകൾ മാറ്റൽ തുടങ്ങിയ എന്തെങ്കിലും സാങ്കേതികമോ അല്ലാത്തതോ ആയ തടസ്സങ്ങൾ നിലവിലുണ്ടോ; എങ്കിൽ അവ പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ഡി)  പ്രസ്തുത പ്രവൃത്തികൾ എന്ന് പൂർത്തീകരിക്കാൻ കഴിയുമെന്ന് വിശദമാക്കാമോ;

(ഇ)  ഈ സർക്കാരിന്റെ കാലയളവിൽ പാറശാല മണ്ഡലത്തിലെ റോഡുകളുടെ സമയബന്ധിതമായ അറ്റകുറ്റപ്പണികൾക്കായി റണ്ണിംഗ് കോൺട്രാക്റ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുമതി നൽകിയിട്ടുള്ള റോഡ് മെയിന്റനൻസ് പ്രവൃത്തികൾ ഏതെല്ലാമാണെന്നും അതിനായി അനുവദിച്ച തുകയും നിർവ്വഹണ പുരോഗതിയും വ്യക്തമാക്കാമോ?

പൊതുമരാമത്ത് പ്രവൃത്തികൾക്ക് അനുവദിക്കുന്ന നിരക്കുകൾ

2923  ശ്രീ. പാറക്കൽ അബ്‌ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൊതുമരാമത്ത് പ്രവൃത്തികൾക്ക് നിലവിൽ 2022-ലെ ഡി.എസ്.ആർ. നിരക്കുകൾ അടിസ്ഥാനമാക്കിയാണ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതെന്ന കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടോ;

(ബി)  വിപണിയിലെ വിലക്കയറ്റത്തിനനുസൃതമായി മാനുവൽ പ്രകാരം നിരക്കുകൾ പുതുക്കാത്തത് നിർമ്മാണ മേഖലയേയും ഗുണനിലവാരത്തേയും ബാധിക്കുന്നത് പരിശോധിച്ചിട്ടുണ്ടോ;

(സി)  പുതിയ കേന്ദ്ര ഡി.എസ്.ആർ. നിരക്കുകൾ അല്ലെങ്കിൽ പുതുക്കിയ കോസ്റ്റ് ഇൻഡെക്സ് പ്രാബല്യത്തിൽ വരുത്തി പ്രൈസ് സോഫ്റ്റ്‍വെയറിൽ കാലാനുസൃത മാറ്റം വരുത്തുമോ?

പൊതുമരാമത്ത് വകുപ്പിന്റെ റോഡ് നിർമാണം, ഗുണനിലവാരം, ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം

2924  ശ്രീ. വി. ടി. ബൽറാം
ശ്രീമതി വിദ്യാ ബാലകൃഷ്ണൻ
ശ്രീ. മുഹമ്മദ് ഷിയാസ്
ശ്രീ. ദീപക് ജോയ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും ഗതാഗതസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുമായി നടപ്പിലാക്കിവരുന്ന പ്രധാന റോഡ് നിർമാണ–പുനരുദ്ധാരണ പദ്ധതികൾ ഏതെല്ലാമാണ്;

(ബി)  റോഡ് നിർമാണത്തിൽ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിച്ചും ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയും റോഡുകളുടെ ഈടുനിൽപ്പ് വർധിപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(സി)  നിർമാണം പൂർത്തിയാക്കിയ റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും നിർമാണത്തിലെ അപാകതകൾ കണ്ടെത്തി പരിഹരിക്കുന്നതിനും പരിശോധനാ സംവിധാനങ്ങൾ നിലവിലുണ്ടോ; വ്യക്തമാക്കാമോ;

(ഡി)  കാലവർഷം മൂലമുള്ള റോഡ് തകർച്ച കുറയ്ക്കുന്നതിനായി ശാസ്ത്രീയമായ ഓടനിർമാണം, ജലനിർഗമന സംവിധാനം, റോഡ് സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ സമയബന്ധിതമായി പൂർത്തിയാക്കുമോ; വിശദമാക്കാമോ;

(ഇ)  റോഡ് നിർമ്മാണ പ്രവൃത്തികളിൽ കരാറുകാരുടെ ഉത്തരവാദിത്വം ഉറപ്പാക്കുന്നതിനും നിർമ്മാണത്തിനു ശേഷമുള്ള അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നടത്തുന്നതിനും വാറന്റി ഉൾപ്പെടെയുള്ള വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;

(എഫ്)  സംസ്ഥാനത്തെ റോഡുകൾ കൂടുതൽ സുരക്ഷിതവും ഗുണമേന്മയുള്ളതും ദീർഘകാലം നിലനിൽക്കുന്നതുമാക്കുന്നതിനായി പുതിയ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി ഭാവിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾ എന്തെല്ലാമാണ്;വ്യക്തമാക്കാമോ?

കാഞ്ഞങ്ങാട് മണ്ഡലത്തിലെ കിഫ്‌ബി പദ്ധതി

2925  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2016 മുതൽ കാഞ്ഞങ്ങാട് മണ്ഡലത്തിൽ കിഫ്‌ബി മുഖേന നടപ്പിലാക്കിയ പൊതുമരാമത്ത് പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;

(ബി)  അവയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?

കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ റോഡുകൾ, പാലങ്ങൾ

2926  ശ്രീ. എ. സി. മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ റോഡുകൾ, പാലങ്ങൾ എന്നിവയുടെ വിശദവിവരങ്ങൾ ലഭ്യമാക്കാമോ;

(ബി)  കിഫ്ബി മുഖേന തുക അനുവദിച്ചതും നിർമ്മാണം പുരോഗമിക്കുന്നതുമായ പദ്ധതികളുടെ വിശദവിവരങ്ങൾ ലഭ്യമാക്കാമോ?

ദേശീയപാത നിർമ്മാണം

2927  ശ്രീ. വിഷ്ണു മോഹൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാതകളുടെ വിവിധ റീച്ചുകളുടെ നിർമ്മാണം പൂർത്തിയാക്കി പൂർണമായും ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ നിശ്ചയിച്ചിട്ടുള്ള സമയപരിധി ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ബി)  ദേശീയപാതാ നിർമ്മാണം പുരോഗമിക്കുന്ന റീച്ചുകളിൽ അപകടങ്ങൾ കുറയ്ക്കുന്നതിനും പ്രദേശവാസികളുടെ യാത്ര സുഗമമാക്കുന്നതിനുമായി പരാതികൾ ഉയർന്നിട്ടുള്ള പ്രദേശങ്ങളിൽ ആവശ്യമായ സർവീസ് റോഡുകളും അണ്ടർപാസുകളും ഉറപ്പാക്കുന്നതിന് ദേശീയപാതാ അതോറിറ്റിയുമായി സഹകരിച്ച് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

ദേശീയപാതകളുടെ നിർമ്മാണം

2928  ശ്രീ. എം. എസ്. അരുണ്‍ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് ഏതെല്ലാം ദേശീയപാതകളുടെ വികസനമാണ് നടന്നുവരുന്നതെന്ന് അറിയിക്കുമോ;

(ബി)  ദേശീയപാത നിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)  കൊല്ലം-തേനി ദേശീയ പാതയുടെ വികസനവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ഡി)  പ്രസ്തുത പദ്ധതിയുടെ തല്‍സ്ഥിതി വിവരം ലഭ്യമാക്കുമോ;

(ഇ)  ദേശീയപാതയുടെ നിര്‍മ്മാണത്തിന്റെ ഭാഗമായി ആലപ്പുഴ ജില്ലയില്‍ ഏതൊക്കെ സ്ഥലങ്ങളില്‍ അടിപ്പാത നിര്‍മ്മിക്കുന്നുവെന്ന് വ്യക്തമാക്കാമോ;

(എഫ്)  ദേശീയപാതാ നിര്‍മ്മാണത്തിന്റെ ഭാഗമായി ഹരിപ്പാട് ആർ.കെ. ജംഗ്ഷനില്‍ അടിപ്പാത നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?

നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ്

2929  ശ്രീ. എന്‍. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ദേശീയപാത 66-ൽ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിക്കുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ബി)  ദേശീയപാത 66-ൽ ഫൂട്ട് ഓവർ ബ്രിഡ്ജ്, അപ്രോച്ച് റോഡുകൾ, പാലങ്ങൾ എന്നിവയുടെ നിർമ്മാണം പൂർത്തീകരിക്കപ്പെട്ടിട്ടില്ലയെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(സി)  ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ടിട്ടുണ്ടോ; എങ്കിൽ വിവരങ്ങൾ ലഭ്യമാക്കാമോ?

ദേശീയപാത 66-ന്റെ നിർമ്മാണത്തിലെ കാലതാമസം

2930  ശ്രീ. ടി. കെ. ഗോവിന്ദൻ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)   ദേശീയപാത 66 -ന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് പലയിടത്തും വളരെ മന്ദഗതിയിലാണെന്നതും ചില ഭാഗങ്ങളിൽ പ്രവൃത്തികൾ പൂർണ്ണമായി നിലച്ചുപോയതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതുസംബന്ധിച്ച വിശദാംശം നൽക്കാമോ;

(ബി)  പ്രവൃത്തികളിലെ കാലതാമസത്തിന് കാരണമായ തടസ്സങ്ങൾ എന്തെല്ലാമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ; നിർമ്മാണ വേഗത വർദ്ധിപ്പിക്കുന്നതിനും സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും ദേശീയപാത അതോറിറ്റിയുമായി ചേർന്ന് എന്തൊക്കെ അടിയന്തര നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(സി)  തളിപ്പറമ്പ് മണ്ഡലത്തിന്റെ പരിധിയിലൂടെ കടന്നുപോകുന്ന ആറുവരി പാതയുടെ റീച്ചിന്റെ നിലവിലുള്ള നിർമ്മാണ പുരോഗതിയുടെ കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാമോ;

(ഡി)  പ്രസ്തുത മണ്ഡലത്തിന്റെ പരിധിയിലുള്ള നിർമ്മാണ പ്രവൃത്തികൾക്ക് നിലവിൽ എന്തെങ്കിലും പ്രത്യേക തടസ്സങ്ങളോ പ്രതിസന്ധികളോ നേരിടുന്നുണ്ടോ; ഉണ്ടെങ്കിൽ അവ എത്രയും പെട്ടെന്ന് പരിഹരിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള/സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ?

പുനലൂർ മണ്ഡലത്തിലെ റോഡ് പ്രവൃത്തികള്‍

2931  ശ്രീ. സി. അജയപ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുനലൂർ മണ്ഡലത്തിൽ കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി.)-ന്റെ നിർവ്വഹണ ചുമതലയിലുള്ള പ്രവൃത്തികൾ ഏതെല്ലാമാണെന്നും പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിന്റെ നിർവ്വഹണ ചുമതലയിലുള്ള പ്രവൃത്തികൾ ഏതെല്ലാമാണെന്നും അതിന്റെ നിലവിലെ പുരോഗതി എന്താണെന്നും വിശദമാക്കാമോ?

പുനലൂർ വാളക്കോട് റെയിൽവേ മേൽപ്പാലം

2932  ശ്രീ. സി. അജയപ്രസാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ദേശീയ പാത 744 ൽ പുനലൂർ വാളക്കോട് റെയിൽവേ മേൽപ്പാലം നിർമ്മിക്കുന്നതിനായി ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ ഭരണാനുമതി നല്കിയിട്ടുണ്ടോയെന്നും ഉണ്ടെങ്കിൽ ഭരണാനുമതി തുക എത്രയെന്നും വ്യക്തമാക്കാമോ;

(ബി)  പാലം നിർമ്മാണത്തിനായും ഭൂമി ഏറ്റെടുക്കലിനായും എത്ര രൂപ വീതമാണ് പ്രസ്തുത ഭരണാനുമതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ;

(സി)  പ്രസ്തുത മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട ഭരണാനുമതി ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ?

ദേശീയപാത 66- ന്റെ നിർമ്മാണ പുരോഗതി

2933  ശ്രീ. എം. വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് പുരോഗമിക്കുന്ന ദേശീയപാത 66-ന്റെ നിർമ്മാണ പുരോഗതി ജില്ല തിരിച്ച്, സ്ട്രെച്ച് അടിസ്ഥാനത്തിൽ ലഭ്യമാക്കാമോ; ഓരോ സ്ട്രെച്ചും എന്നത്തേക്ക് പൂർത്തീകരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്; വിശദമാക്കാമോ?

ബേപ്പൂര്‍ മണ്ഡലത്തിലെ ഭൂമി ഏറ്റെടുക്കലിന്റെ നിലവിലെ സ്ഥിതി

2934  ശ്രീ. പി. എ. മുഹമ്മദ് റിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ പുലിമുട്ട്-വട്ടക്കിണര്‍ റോഡ്, ബേപ്പൂര്‍-ചെറുവണ്ണൂര്‍ റോഡ്, രാമനാട്ടുകര-വട്ടക്കിണര്‍ റോ‍ഡ്, ഫറോക്ക് ROB -കരുവന്‍തുരുത്തി റോഡ്, ഫറോക്ക് പേട്ട ജംഗ്ഷന്‍ ഇംപ്രൂവ്മെന്റ്, തീരദേശ ഹൈവേ എന്നീ പ്രവൃത്തികൾക്കായി ഭൂമി ഏറ്റെടുക്കുന്നതിന്റെ നിലവിലെ സ്ഥിതി അറിയിക്കാമോ?

ദേശീയപാത 66 നിർമ്മാണ ചെലവിലെ വർദ്ധന

2935  ശ്രീ. വർഗീസ് മാമ്മൻ
ശ്രീ. വിനു ജോബ് കുഴിമണ്ണിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മണ്ണിന്റെ ബലക്കുറവും ഭൂമിയുടെ പ്രത്യേകതകളും കണക്കിലെടുത്ത്, സംസ്ഥാനത്തെ ദേശീയപാത 66-ല്‍ നിർമ്മാണത്തിലുള്ള പാലങ്ങളുടെയും ആകാശപ്പാതകളുടെയും നീളവും എണ്ണവും വർദ്ധിപ്പിക്കാനുള്ള ദേശീയപാത അതോറിറ്റിയുടെ തീരുമാനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  നിർമ്മാണ സാമഗ്രികളുടെ ദൗർലഭ്യം മൂലം മന്ദഗതിയിലായിരുന്ന പാത നിർമ്മാണത്തെ ഈ തീരുമാനം എങ്ങിനെ ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;

(സി)  പാലങ്ങളുടെയും ആകാശപ്പാതകളുടെയും എണ്ണവും നീളവും വർദ്ധിപ്പിക്കുന്നത് നിർമ്മാണച്ചെലവ് ഉയരാനും തന്മൂലം ടോൾ നിരക്കിൽ വൻവർദ്ധനയ്ക്കും കാരണമാകുമെന്നത് പരിഗണിച്ച് ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ; അറിയിക്കാമോ?

നിർമാണച്ചെലവ് പിരിച്ചെടുത്ത പാതകളിലെ ടോൾ പിരിവ് നിർത്തലാക്കാന്‍ നടപടി

2936  ശ്രീ. തോമസ് ഉണ്ണിയാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ദേശീയ -സംസ്ഥാന പാതകളുടെ നിർമ്മാണ ചെലവിലും ഇരട്ടിയിലധികം തുക ടോൾ ഇനത്തിൽ പിരിച്ചെടുത്ത ശേഷവും പിരിവ് നിർത്തലാക്കാൻ നടപടി സ്വീകരിക്കാത്തതിന്റെ കാരണങ്ങൾ വ്യക്തമാക്കുമോ;

(ബി)  മോട്ടോർ വാഹന നികുതിയുൾപ്പടെ വിവിധ നികുതികളെല്ലാം ജനങ്ങളിൽ നിന്നും സ്വീകരിച്ചതിന് ശേഷം ഇത്തരത്തിൽ ജീവിതകാലം മുഴുവൻ ടോൾ പിരിക്കുന്ന സമ്പ്രദായം നിർത്തലാക്കാൻ നടപടി ഉണ്ടാകുമോ; വിശദാംശം ലഭ്യമാക്കുമോ;

(സി)  നിലവിലുള്ള ടോൾ ബൂത്തുകളുടെ എണ്ണവും, പേരും, ടോൾ പിരിവ് കാലാവധിയും ജില്ല തിരിച്ച് വ്യക്തമാക്കുമോ?

കേരളത്തിലെ ദേശീയപാത വികസന പദ്ധതികളുടെ ഏകോപനത്തിനായി പ്രത്യേക നോഡൽ ഓഫീസർ

2937  ശ്രീ. അൻവർ സാദത്ത്
ശ്രീ. നാട്ടകം സുരേഷ്
ശ്രീ. സെബാസ്റ്റ്യൻ. എം. ജെ
ശ്രീ. അബിൻ വർക്കി കോടിയാട്ട് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരളത്തിലെ ദേശീയപാത വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും കേന്ദ്ര ഉപരിതല ഗതാഗത–ദേശീയപാത മന്ത്രാലയം, ദേശീയപാത അതോറിറ്റി, സംസ്ഥാന സർക്കാർ, ബന്ധപ്പെട്ട ജില്ലാ ഭരണകൂടങ്ങൾ എന്നിവ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിനുമായി പ്രത്യേക നോഡൽ ഓഫീസറെ നിയമിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;

(ബി)  ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ, നിർമാണ പുരോഗതി, യൂട്ടിലിറ്റി മാറ്റിസ്ഥാപിക്കൽ, വിവിധ വകുപ്പുകളുടെ അനുമതികൾ എന്നിവയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ പരിഹരിക്കുന്നതിന് നിലവിൽ എന്തെല്ലാം ഏകോപന സംവിധാനങ്ങളാണ് പ്രവർത്തിക്കുന്നത്; വ്യക്തമാക്കുമോ;

(സി)  കേരളത്തിലെ ദേശീയപാത വികസന പദ്ധതികൾ നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കുന്നതിനായി ഏകജാലക ഏകോപന സംവിധാനം ഉൾപ്പെടെയുള്ള അധിക നടപടികൾ സ്വീകരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;

(ഡി)  ദേശീയപാത വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനും വിവിധ വകുപ്പുകൾ തമ്മിലുള്ള തർക്കങ്ങളും കാലതാമസവും പരിഹരിക്കുന്നതിനുമായി ഉന്നതതല അവലോകന യോഗങ്ങൾ നടത്തിവരുന്നുണ്ടോ; വിശദമാക്കാമോ?

ദേശീയപാത നിർമ്മാണമേഖലയിലെ രാത്രിസുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ

2938  ഡോ. മാത്യു കുഴൽനാടൻ
ശ്രീ. കെ. എം. അഭിജിത്ത്
ശ്രീമതി കെ. കെ. രമ
ശ്രീ. രമേഷ് പിഷാരടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരളത്തിൽ നിർമാണപ്രവർത്തനങ്ങൾ നടന്നുവരുന്ന ദേശീയപാതകളിൽ രാത്രികാലങ്ങളിൽ മതിയായ സുരക്ഷാവേലികൾ, അപകട മുന്നറിയിപ്പ് ബോർഡുകൾ, റിഫ്ലക്ടറുകൾ, മുന്നറിയിപ്പ് ലൈറ്റുകൾ എന്നിവ സ്ഥാപിക്കാത്തതുമൂലം റോഡപകടങ്ങളും മരണങ്ങളും സംഭവിച്ചിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)  ദേശീയപാത നിർമാണ മേഖലകളിൽ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത മൂലമുണ്ടായ അപകടങ്ങളുടെയും മരണങ്ങളുടെയും എണ്ണം സംബന്ധിച്ച വിവരങ്ങൾ സർക്കാരിന്റെ പക്കലുണ്ടോ; ജില്ല തിരിച്ചുള്ള കണക്കുകൾ ലഭ്യമാണോ;

(സി)   നിർമാണ മേഖലകളിൽ കരാറുകാരും ദേശീയപാത അതോറിറ്റിയും പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ എന്തെല്ലാമാണ്; ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ നടത്തിവരുന്നുണ്ടോ; വ്യക്തമാക്കാമോ;

(ഡി)  രാത്രികാലങ്ങളിൽ അപകടസാധ്യതയുള്ള ഭാഗങ്ങളിൽ സുരക്ഷാ വേലികൾ, ദിശാസൂചക ബോർഡുകൾ, റിഫ്ലക്ടീവ് ടേപ്പുകൾ, ബ്ലിങ്കിങ് ലൈറ്റുകൾ, വേഗനിയന്ത്രണ സംവിധാനങ്ങൾ എന്നിവ നിർബന്ധമായും സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ടോ; വിശദമാക്കാമോ;

(ഇ)  പ്രസ്തുത മേഖലകളിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി സംസ്ഥാന സർക്കാർ, ദേശീയപാത അതോറിറ്റി, പോലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവരെ ഉൾപ്പെടുത്തി സംയുക്ത പരിശോധനയും നിരീക്ഷണ സംവിധാനവും ശക്തിപ്പെടുത്താൻ നടപടി സ്വീകരിക്കുമോ?

ദേശീയപാത നിർമാണം പൂർത്തിയാകുന്നതിന് മുമ്പ് ടോൾ പിരിവ്

2939  ശ്രീ. ഐ. സി. ബാലകൃഷ്ണന്‍
ശ്രീ. ആര്യാടന്‍ ഷൗക്കത്ത്
ശ്രീ. എഫ്. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരളത്തിൽ ദേശീയപാത വികസന പ്രവർത്തനങ്ങൾ നടന്നുവരുന്ന പാതകളിൽ നിർമാണം എല്ലായിടത്തും പൂർത്തിയാകുന്നതിന് മുമ്പ് ടോൾ പിരിവ് ആരംഭിക്കുന്നതിന് കേന്ദ്രസർക്കാരും ദേശീയപാത അതോറിറ്റിയും സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണ്; വിശദമാക്കാമോ;

(ബി)  നിർമാണം പൂർത്തിയാകാത്തതും സർവീസ് റോഡുകൾ, അടിപ്പാതകൾ, മേൽപ്പാലങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയവയുടെ പ്രവൃത്തികൾ അവശേഷിക്കുന്നതുമായ ദേശീയപാത ഭാഗങ്ങളിൽ ടോൾ പിരിവ് നടത്തുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(സി)  ദേശീയപാത നിർമാണത്തിന്റെ പുരോഗതിയും യാത്രക്കാർക്ക് ലഭ്യമാകുന്ന സൗകര്യങ്ങളും പരിഗണിച്ചാണോ ടോൾ പിരിവ് ആരംഭിക്കുന്നതെന്ന് ഉറപ്പാക്കാൻ കേന്ദ്രസർക്കാരിനോടും ദേശീയപാത അതോറിറ്റിയോടും ആവശ്യപ്പെട്ടിട്ടുണ്ടോ;

(ഡി)  ദേശീയപാതകളിലെ നിർമാണപ്രവൃത്തികൾ എല്ലായിടത്തും പൂർത്തിയാകാത്തതിനാൽ യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ടോൾ നിരക്ക് കുറയ്ക്കുകയോ ടോൾ പിരിവ് താൽക്കാലികമായി മാറ്റിവയ്ക്കുകയോ ചെയ്യുന്നതിനുള്ള വ്യവസ്ഥകൾ നിലവിലുണ്ടോ; ഇതുസംബന്ധിച്ച് സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ഇ)  ടോൾ പിരിവ് ആരംഭിക്കുന്നതിന് മുമ്പ് റോഡിന്റെ ഗുണനിലവാരം, സുരക്ഷാ സംവിധാനങ്ങൾ, സർവീസ് റോഡുകൾ, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാൻ നടപടി സ്വീകരിക്കുമോ;വിശദമാക്കുമോ?

അങ്കമാലി റസ്റ്റ് ഹൗസ് മാനേജർ തസ്തിക

2940  ശ്രീ. കെ. ബിനിമോൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  എറണാകുളം ജില്ലയിൽ അങ്കമാലി പൊതുമരാമത്ത് റസ്റ്റ് റസ്റ്റ് ഹൗസ് കെട്ടിട സമുച്ചയത്തിൽ ആകെ എത്ര മുറികളാണ് ഉള്ളതെന്നും 2021 മുതൽ 2026 മാർച്ച് വരെ എത്ര രൂപ വരുമാനം ലഭിച്ചുവെന്നും വർഷം തിരിച്ച് വ്യക്തമാക്കാമോ;

(ബി)  അങ്കമാലി റസ്റ്റ് ഹൗസിന്റെ കെയർ ടേക്കറുടെ തസ്തിക, മാനേജർ തസ്തികയായി ഉയർത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)  ഇത് സംബന്ധിച്ച് 27.12.2021-ൽ എ1/റസ്റ്റ് ഹൗസ്/ജനറൽ/2021 നമ്പരായി കോട്ടയം എക്സിക്യൂട്ടീവ് എൻജിനീയർ (കെട്ടിട വിഭാഗം ) അധിക സാമ്പത്തിക ബാധ്യതയില്ലാത്തവിധം സമർപ്പിച്ചിട്ടുള്ള പ്രൊപ്പോസൽ അംഗീകരിച്ച് അങ്കമാലി റസ്റ്റ് ഹൗസ് മാനേജർ തസ്തിക അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

റസ്റ്റ് ഹൗസുകളുടെ ഓൺലൈൻ ബുക്കിങ് സംവിധാനം

2941  ശ്രീ. സനീഷ്‌കുമാര്‍ ജോസഫ്
ശ്രീ. കെ. ജയന്ത്
ശ്രീമതി ഉഷ വിജയൻ
ശ്രീ. ടി .ഒ. മോഹനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റസ്റ്റ് ഹൗസുകളുടെ ഓൺലൈൻ ബുക്കിംഗ് സംവിധാനം നിലവിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ; ബുക്കിംഗ് തടസ്സപ്പെടുന്നതായും മുറികൾ ലഭ്യമാകുന്നതിൽ അനിശ്ചിതത്വമുണ്ടാകുന്നതായും പരാതികൾ ലഭിച്ചിട്ടുണ്ടോ; ഇതുസംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;

(ബി)  സംസ്ഥാനത്തെ റസ്റ്റ് ഹൗസുകളിൽ അറ്റകുറ്റപ്പണികൾ ആവശ്യമായിട്ടുള്ളവ എത്രയാണെന്നും അവയുടെ നവീകരണത്തിനും അടിസ്ഥാനസൗകര്യ വികസനത്തിനുമായി സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്നും വിശദമാക്കാമോ;

(സി)  റസ്റ്റ് ഹൗസുകളുടെ ശുചിത്വം, സുരക്ഷ, ജീവനക്കാരുടെ സേവനം, മുറികളുടെ ഗുണനിലവാരം എന്നിവ ഉറപ്പാക്കുന്നതിന് പരിശോധനാ സംവിധാനം നിലവിലുണ്ടോ; വ്യക്തമാക്കാമോ;

(ഡി)  ബുക്കിംഗ് സംവിധാനം സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനും റസ്റ്റ് ഹൗസുകളുടെ നവീകരണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും വരുമാനച്ചോർച്ചയും ക്രമക്കേടുകളും തടയുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ?

അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ തസ്തികകള്‍

2942  ശ്രീ. സജി ചെറിയാന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള ഓഫീസുകളില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ എത്ര തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)  നിലവില്‍ പ്രസ്തുത തസ്തികയുടെ പി.എസ്.സി.റാങ്ക് ലിസ്റ്റ് നിലവിലുണ്ടോയെന്നും നിയമനം വെെകുന്നതിനുള്ള കാരണമെന്താണെന്നും വ്യക്തമാക്കാമോ;

(സി)  മൂന്നു മാസമായി അസിസ്റ്റന്റ് എഞ്ചിനീയര്‍മാരുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നതിനാല്‍ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതിയെ സാരമായി ബാധിച്ചിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

തിരൂരങ്ങാടി മണ്ഡലത്തിലെ കോഴിച്ചെനയിലെ കണ്ടംചിറ പറമ്പ്

2943  ശ്രീ. പി .എം. എ. സമീർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ കോഴിച്ചെനയിൽ ദേശീയപാതയോടു ചേർന്നുള്ള കണ്ടംചിറ പറമ്പ്ഭൂമി സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളതാണോ അതോ നാഷണൽ ഹൈവേ അതോറിറ്റിയുടെ കീഴിൽ ഉള്ളതാണോ എന്ന് അറിയിക്കാമോ; ഭൂമിയുടെ അളവ് സഹിതം വിശദമാക്കാമോ;

(ബി)  പ്രസ്തുത ഭൂമിയുടെ വശത്തുകൂടി പരിസരത്തെ നിരവധി വീടുകളിലേക്കുള്ള ഗതാഗത സൗകര്യം ഏർപ്പെടുത്തുന്നതിനായി റോഡ് നിർമ്മിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ സ്വീകരിക്കുമോ; വിശദമാക്കാമോ;

(സി)  പ്രസ്തുത ഭൂമിയിൽ എന്തെങ്കിലും പദ്ധതി ആരംഭിക്കുന്നതിനോ സ്ഥാപിക്കുന്നതിനോ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വിശദമാക്കാമോ?

പൊതുമരാമത്ത് ഭൂമി കൈയേറി അനധികൃത നിർമ്മാണം

2944  ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഉപ്പള കൈക്കമ്പ - ബായാർ റോഡിൽ ജോഡിക്കലിൽ പൊതുമരാമത്ത് ഭൂമി കൈയേറി അനധികൃത നിർമ്മാണം നടത്തിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  ഇതിനെതിരെ നടപടി സ്വീകരിക്കാത്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി)  പ്രസ്തുത അനധികൃത നിർമ്മിതി പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ അബ്ദുൽ മജീദ് പച്ചമ്പള സമർപ്പിച്ച ഹർജിയിൽ പ്രസ്തുത നിർമ്മിതി പൊളിച്ചു മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;​ എങ്കിൽ അത് പൊളിച്ചു മാറ്റാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും നിർമ്മിതി എന്ന് പൊളിച്ചു മാറ്റാൻ സാധിക്കുമെന്നും വ്യക്തമാക്കാമോ?

ചങ്ങനാശ്ശേരി മണ്ഡലത്തിലെ റോഡ്, കെട്ടിട നിർമ്മാണ പ്രവൃത്തികളുടെ പുരോഗതി

2945  ശ്രീ. വിനു ജോബ് കുഴിമണ്ണിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചങ്ങനാശ്ശേരി മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെയും അതിന് കീഴിലുള്ള റോഡ് ഫണ്ട് ബോർഡ്, കെ.ആർ.എഫ്.ബി, കെ.എസ്.ടി.പി, റിക്ക് തുടങ്ങിയ നിർമ്മാണ ഏജൻസികളുടെയും കീഴിൽ നിലവിൽ ഏതൊക്കെ റോഡ് നിർമ്മാണ/നവീകരണ പ്രവൃത്തികളാണ് നടന്നുവരുന്നത്; പ്രസ്തുത പ്രവൃത്തികളുടെ നിലവിലുള്ള പുരോഗതിയും പൂർത്തീകരിക്കാൻ നിശ്ചയിച്ചിട്ടുള്ള കാലയളവും വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ്സ് വിഭാഗത്തിന്റെ കീഴിൽ നിലവിൽ ഏതൊക്കെ പ്രവൃത്തികളാണ് നടന്നുവരുന്നത്; ഇവയുടെ ഇപ്പോഴത്തെ അവസ്ഥയും, പ്രവൃത്തികൾ സമയബന്ധിതമായി തീർക്കാൻ സ്വീകരിച്ചിട്ടുള്ള കർമ്മപദ്ധതി എന്താണെന്നും വിശദമാക്കാമോ;

(സി)  മേൽപ്പറഞ്ഞ റോഡ്-കെട്ടിട നിർമ്മാണ പ്രവൃത്തികളിൽ ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക പ്രശ്നങ്ങൾ, സ്ഥലമേറ്റെടുപ്പ് തടസ്സങ്ങൾ അല്ലെങ്കിൽ കരാറുകാരുടെ വീഴ്ചകൾ മൂലം മുടങ്ങിക്കിടക്കുകയോ മന്ദഗതിയിലാവുകയോ ചെയ്യുന്നുണ്ടോ; എങ്കിൽ ഇത്തരം പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള/സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ഡി)  ഈ സാമ്പത്തിക വർഷം പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ്സ് വിഭാഗത്തിന് കീഴിൽ പുതുതായി ഏതൊക്കെ പ്രവൃത്തികളാണ് ആരംഭിച്ചിട്ടുള്ളത്; ഇവയുടെ തൽസ്ഥിതി എന്താണെന്നും ഈ പ്രവൃത്തികൾക്കായി ഭരണാനുമതി ലഭ്യമാക്കുന്നതിനും ഫണ്ട് അനുവദിപ്പിക്കുന്നതിനും ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികളുടെ പുരോഗതിയും വിശദമാക്കാമോ;

(ഇ)  പ്രസ്തുത മണ്ഡലത്തിലെ പി.ഡബ്ല്യൂ.ഡി. റോഡുകളുടെയും പാലങ്ങളുടെയും പുനരുദ്ധാരണത്തിനായി നബാർഡ്, കിഫ്ബി, അല്ലെങ്കിൽ പി.ഡബ്ല്യൂ.ഡി. മേജർ വർക്സ് ഫണ്ട് എന്നിവ മുഖേന സമർപ്പിച്ചിട്ടുള്ള പ്രൊപ്പോസലുകൾ ഏതെല്ലാമാണെന്നും ഇവയ്ക്ക് സാങ്കേതികാനുമതിയും സാമ്പത്തികാനുമതിയും ലഭ്യമാക്കി നിർമ്മാണം ആരംഭിക്കാൻ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും വ്യക്തമാക്കാമോ?

എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് മുമ്പ് ടോപ്പോഗ്രാഫി സര്‍വേ

2946  ശ്രീമതി ഒ. എസ്. അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൊതുമരാമത്ത് വകുപ്പ് പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് മുന്‍പ് ടോപ്പോഗ്രാഫി സര്‍വേ പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശം നല്കിയിട്ടുണ്ടോ;

(ബി)  ടോപ്പോഗ്രാഫി സര്‍വ്വേ പൂര്‍ത്തീകരിക്കുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ, എങ്കിൽ പരിഹാരമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമോ?

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെയുള്ള അന്വേഷണം

2947  ശ്രീ. ജ്യോതികുമാർ ചാമക്കാല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  നൂറൂദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതി സമയബന്ധിതമായി തീർക്കാത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ അന്വേഷണം നടത്താൻ തീരുമാനിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)  കരാർ കമ്പനിക്ക് അനുകൂലമായി ഉദ്യോഗസ്ഥർ മനപ്പൂർവം പ്രവൃത്തി വൈകിപ്പിച്ചു എന്ന ആരോപണം പരിശോധിക്കുമോ; വ്യക്തമാക്കുമോ;

(സി)  രാഷ്ട്രീയ കാരണങ്ങളാൽ നിർമ്മാണം വൈകിപ്പിച്ചെന്ന ആരോപണം പരിശോധിച്ചു കാലതാമസത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തി, ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?

പൊതുമരാമത്തു കെട്ടിട വിഭാഗത്തിനു കീഴിൽ സ്കൂൾ കെട്ടിട നിർമ്മാണം

2948  ശ്രീ. എ. ഡി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2021-22 മുതൽ 2025-26 വരെയുള്ള കാലയളവിൽ ആലപ്പുഴ നിയമസഭാമണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പുതുതായി നിർമ്മിച്ച സ്കൂൾ കെട്ടിടങ്ങൾ, കെട്ടിട ബ്ലോക്കുകൾ, അധിക ക്ലാസ് മുറികൾ എന്നിവ സംബന്ധിച്ച വർഷം തിരിച്ചുള്ള വിശദാംശവും കെട്ടിടത്തിന്റെ വിസ്തീർണ്ണവും നിർമ്മാണച്ചെലവും വ്യക്തമാക്കാമോ;

(ബി)  ഓരോ പദ്ധതിക്കും അനുവദിച്ച തുക, ചെലവഴിച്ച തുക, ധനസ്രോതസ്സ് (കിഫ്ബി, പ്ലാൻ ഫണ്ട്, എം.എൽ.എ. ആസ്തിവികസന ഫണ്ട്, തദ്ദേശസ്ഥാപന ഫണ്ട് തുടങ്ങിയവ) എന്നിവ വ്യക്തമാക്കാമോ;

(സി)  പ്രസ്തുത കാലയളവിൽ നിലവിൽ നിർമ്മാണത്തിലിരിക്കുന്നതും ഭരണാനുമതി ലഭിച്ചതുമായ സ്കൂൾ കെട്ടിട പദ്ധതികൾ ഏതെല്ലാമെന്നും അവയുടെ നിലവിലെ നിർമ്മാണ പുരോഗതിയും പ്രതീക്ഷിക്കുന്ന പൂർത്തീകരണ തീയതിയും വ്യക്തമാക്കാമോ?

വിവിധ സേവന ദാതാക്കൾ പൊതുമരാമത്ത് റോഡുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ

2949  ശ്രീ. വി. മുരളീധരൻ
ശ്രീ. രാജീവ് ചന്ദ്രശേഖർ
ശ്രീ. ബി. ബി. ഗോപകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പൊതുമരാമത്ത് റോഡുകളിൽ ടെലികോം സർവീസ്, ഗ്യാസ്, വാട്ടർ അതോറിറ്റി തുടങ്ങിയ വിവിധ സേവനദാതാക്കൾ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി കുഴിയെടുക്കുന്നത് മൂലം മികച്ച നിലവാരത്തിൽ നിർമ്മിക്കുന്ന റോഡുകൾ തകരുന്ന സാഹചര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  വിവിധ സേവന ദാതാക്കൾ പൊതുമരാമത്ത് റോഡുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് വ്യക്തമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടോ; ഇത് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാൻ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;

(സി)  നടപടിക്രമങ്ങളിൽ വീഴ്ച വരുത്തുന്ന വകുപ്പുകൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ നടപടികൾ സ്വീകരിക്കാറുണ്ടോ; കഴിഞ്ഞ അഞ്ചുവർഷമായി ഈ വിഷയത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ?

കഴക്കൂട്ടം മണ്ഡലത്തിലെ റോഡുകളുടെ ശോച്യാവസ്ഥ

2950  ശ്രീ. വി. മുരളീധരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കഴക്കൂട്ടം മണ്ഡലത്തിലെ ചാവടി മുക്ക്- മൺവിള- കുളത്തൂർ- കഴക്കൂട്ടം റോഡ് കഴിഞ്ഞ രണ്ടര വർഷക്കാലമായി സഞ്ചാരയോഗ്യമല്ലാതെ തകർന്നു കിടക്കുന്നതും ബസ് സർവീസുകൾ ഉൾപ്പെടെ നിർത്തിവയ്ക്കപ്പെട്ട അവസ്ഥയും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയതിന്റെ തൽസ്ഥിതി വിശദമാക്കാമോ;

(ബി)  തിരുവനന്തപുരം എൻജിനീയറിങ് കോളേജ് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ടെക്നോപാർക്ക്, ഐടി പാർക്കുകൾ,ടെക്നോ സിറ്റി എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും പൊതുജനങ്ങളും ഉപയോഗിക്കുന്ന ഈ റോഡ് ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയ്ക്ക് കാരണക്കാരായ വകുപ്പുകൾക്കും ഉദ്യോഗസ്ഥർക്കും എതിരെ കുറ്റകരമായ അനാസ്ഥയ്ക്ക് നടപടി സ്വീകരിക്കുമോ;

(സി)  ഈ റോഡ് എത്ര ദിവസത്തിനുള്ളിൽ യാത്രായോഗ്യമാക്കാനാകും എന്ന് വ്യക്തമാക്കാമോ;

(ഡി)  പ്രസ്തുത മണ്ഡലത്തിലെ ഉള്ളൂർ മുതൽ കഴക്കൂട്ടം വരെയുള്ള പഴയ എൻ.എച്ച്. റോഡ് വാട്ടർ അതോറിറ്റിയുടെ പൈപ്പിടൽ മൂലം തകർന്നത് വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; സ്വീകരിച്ച പരിഹാര നടപടികൾ വ്യക്തമാക്കാമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.