UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >16th KLA >2nd Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

SIXTEENTH   KLA - 2nd SESSION
 
16.10.2026 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

ഇന്റഗ്രേറ്റഡ് ബി.എഡ് കോഴ്സ് (ഐ.ടി.ഇ .പി)

1480  ശ്രീ. ഉല്ലാസ് കോവൂർ
ശ്രീ. വിഷ്ണു മോഹൻ
ശ്രീ. വി. കുഞ്ഞികൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ദേശീയ അധ്യാപകവിദ്യാഭ്യാസ കൗൺസിലിന്റെ (എൻ.സി.ടി.ഇ ) നേതൃത്വത്തിലുള്ള നാല് വർഷത്തെ ഇന്റഗ്രേറ്റഡ് ബി.എഡ് കോഴ്സ് (ഐ.ടി.ഇ .പി) കേരളത്തിലെ കോളേജുകളിൽ/സർവകലാശാലകളിൽ ആരംഭിക്കുന്നത് സംബന്ധിച്ച് സർക്കാരിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കാമോ;

(ബി)  പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻ.ഇ.പി ) മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഇന്റഗ്രേറ്റഡ് ബി.എഡ് കോഴ്സ് നടപ്പിലാക്കുന്നതുവഴി നിലവിലുള്ള ബി.എഡ് കോഴ്സുകളെയും അധ്യാപക നിയമനങ്ങളെയും ഇത് എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ അതിന്റെ വിശദാംശം നൽകുമോ;

(സി)  സംസ്ഥാനത്ത് ഇന്റഗ്രേറ്റഡ് ബി.എഡ് കോഴ്സ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ബി.എഡ് ട്രെയിനിങ് കോളേജുകളെ ആർട്സ് ആൻഡ് സയൻസ് കോളേജുകളുമായി ബന്ധിപ്പിക്കാൻ ഉദ്ദേശ്യമുണ്ടോ; എങ്കിൽ അതിന്റെ പുരോഗതി എന്താണെന്ന് വ്യക്തമാക്കാമോ;

(ഡി)  പല സ്റ്റാൻഡേർഡ് ട്രെയിനിങ് കോളേജുകൾക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ബി.എഡ് ഇതര ഡിഗ്രി സീറ്റുകളോ ഇല്ലാത്തത് കോഴ്സ് നടപ്പിലാക്കുന്നതിന് തടസ്സമാകുന്നുണ്ടോ; എങ്കിൽ ഈ പ്രതിസന്ധി മറികടക്കാൻ സർക്കാർ എന്തു നടപടിയാണ് സ്വീകരിക്കുവാൻ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?

കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ സ്കോളർഷിപ്പ്

1481  ശ്രീ. ടി. പി. അഷ്റഫലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ (കെ. എസ്.എച്ച്.ഇ.സി.)സ്കോളർഷിപ്പിന്റെ മാനദണ്ഡങ്ങള്‍ വ്യക്തമാക്കാമോ;

(ബി)  കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ടതെങ്ങനെയെന്നു വ്യക്തമാക്കാമോ;

(സി)  കഴിഞ്ഞവർഷം സ്കോളർഷിപ്പ് ലഭിച്ചവർ അത് പുതുക്കുന്നതിനായി ചെയ്യേണ്ട നടപടിക്രമം വ്യക്തമാക്കുമോ;

(ഡി)  സ്കോളര്‍ഷിപ്പ് തുകയുടെ വിശദാംശം നല്‍കാമോ?

ഉന്നതവിദ്യാഭ്യാസം തടസ്സമില്ലാതെ തുടരുന്നതിനുള്ള നടപടി

1482  ശ്രീമതി ഫാത്തിമ തഹിലിയ
ശ്രീ. കുറുക്കോളി മൊയ്തീന്‍
പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഉന്നത വിദ്യാഭ്യാസ മേഖലയില്‍, വിവാഹിതരായ പെണ്‍കുട്ടികള്‍, ഗര്‍ഭിണികൾ, മാതൃത്വ ഇടവേള ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ തുടങ്ങിയവര്‍ക്ക് ഉന്നതവിദ്യാഭ്യാസം തടസ്സമില്ലാതെ തുടരുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി)  ഇവര്‍ക്ക് പ്രത്യേക ലീവ്, ഓണ്‍ലൈന്‍ പഠന സൗകര്യം, ക്രഷ് സൗകര്യം എന്നിവ ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(സി)  ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യേക സ്‌കോളർഷിപ്പും ഫീസിളവും നല്‍കുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

ഉന്നതവിദ്യാഭ്യാസ രംഗത്തെ പരിഷ്‌ക്കാരങ്ങൾ

1483  ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. പി. കെ. ഫിറോസ്
ശ്രീ. പാറക്കൽ അബ്‌ദുല്ല : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ രാജ്യങ്ങളിലേക്കു പോകുന്നതിന്റെ കാരണങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  ഉന്നത വിദ്യാഭ്യാസരംഗം തൊഴിലുമായി ബന്ധപ്പെടുത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;

(സി)  പ്രാഗത്ഭ്യമുളള വിദ്യാര്‍ത്ഥികളെ സംസ്ഥാനത്തുതന്നെ നിലനിര്‍ത്താന്‍ എന്തെല്ലാം പരിഷ്കാരങ്ങള്‍ നടപ്പിലാക്കാനാണ് ആലോചിക്കുന്നത്; വിശദമാക്കാമോ?

നാലുവർഷ ബിരുദ കോഴ്‌സ്

1484  ശ്രീ. പി .എം. എ. സമീർ
ശ്രീ. ഫൈസൽ ബാബു
ശ്രീമതി ഫാത്തിമ തഹിലിയ
ശ്രീ. പി. കെ. ഫിറോസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് നടപ്പാക്കിയ നാലുവർഷ ബിരുദ കോഴ്സുകളെ സംബന്ധിച്ച പരാതികള്‍ പരിശോധിച്ച് ഫലപ്രദമായി പരിഹരിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)  ഇതിനായി എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(സി)  നാലുവർഷ ബിരുദ കോഴ്സിനെപ്പറ്റി സെക്കണ്ടറി വിദ്യാർത്ഥികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനും വിദ്യാർത്ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകർ എന്നിവരുടെ ആശങ്ക പരിഹരിക്കുന്നതിനും ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?

സര്‍വ്വകലാശാല ഭരണത്തില്‍ സര്‍ക്കാരിന്റെ നിലപാട്

1485  ശ്രീ. പി. എ. മുഹമ്മദ് റിയാസ്
ശ്രീ. എ. പ്രഭാകരന്‍
ശ്രീ. എം. വിജിന്‍
ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സര്‍വ്വകലാശാലകളിൽ ചാന്‍സലര്‍ നടത്തുന്ന നിയമനങ്ങളിലും ഭരണപരമായ തീരുമാനങ്ങളിലും സംസ്ഥാന സര്‍ക്കാരിന്റെ നിയമപരമായ അധികാരങ്ങളും സര്‍വകലാശാലകളുടെ സ്വയംഭരണവും സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

(ബി)  നിലവിലെ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഗവര്‍ണറുടെ ഏതെങ്കിലും സര്‍വ്വകലാശാല നിയമനങ്ങളിലോ ഭരണപരമായ തീരുമാനങ്ങളിലോ എതിര്‍പ്പോ വിയോജിപ്പോ രേഖപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ വിഷയങ്ങളും സ്വീകരിച്ച തുടര്‍നടപടികളും വ്യക്തമാക്കാമോ;

(സി)  സര്‍വ്വകലാശാലകളിലെ രാഷ്ട്രീയപ്രേരിത നിയമനങ്ങളെയും ഇടപെടലുകളെയും സര്‍ക്കാര്‍ പ്രതിരോധിക്കുന്നില്ലെന്ന വിമര്‍ശനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതു സംബന്ധിച്ച നിലപാട് വ്യക്തമാക്കുമോ;

(ഡി)  സര്‍വ്വകലാശാല നിയമങ്ങളും ബാധകമായ യു.ജി.സി. ചട്ടങ്ങളും പാലിച്ചാണ് നിയമനങ്ങളും ഭരണപരമായ തീരുമാനങ്ങളും നടക്കുന്നതെന്ന് ഉറപ്പാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ?

മഹാത്മാഗാന്ധി സര്‍വ്വകലാശാല വെെസ് ചാന്‍സലര്‍ നിയമനം

1486  ശ്രീ. സജി ചെറിയാന്‍
ശ്രീ. പി. മമ്മിക്കുട്ടി
ശ്രീ. കെ. വി. സുമേഷ്
ശ്രീ. കെ. കെ. രാമചന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിലവിലെ വെെസ് ചാന്‍സലര്‍ നിയമനത്തിനു മുമ്പ് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായമോ പേരുകളുടെ പാനലോ ചാന്‍സലര്‍ ആവശ്യപ്പെട്ടിരുന്നോ; സര്‍ക്കാര്‍ പാനല്‍ നല്‍കിയിരുന്നോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(ബി)  വെെസ് ചാന്‍സലര്‍ നിയമനത്തില്‍ സര്‍വ്വകലാശാലാ നിയമത്തിലെയും യു.ജി.സി. ചട്ടങ്ങളിലെയും യോഗ്യതകളും നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടോയെന്ന് സർക്കാർ പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ കണ്ടെത്തലുകള്‍ വ്യക്തമാക്കുമോ;

(സി)  പ്രസ്തുത നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങളും പരാതികളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

(ഡി)  സര്‍വ്വകലാശാലയില്‍ സ്ഥിരം വെെസ് ചാന്‍സലറെ നിയമിക്കുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിന്റെയും തെരഞ്ഞെടുപ്പ് നടപടികളുടെയും നിലവിലെ സ്ഥിതി വ്യക്തമാക്കുമോ?

കോളേജുകളിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനം

1487  ശ്രീ. സജി ചെറിയാന്‍
ശ്രീ. കെ. യു. ജനീഷ് കുമാര്‍
ശ്രീ. എം. എസ്. അരുണ്‍ കുമാർ
ശ്രീ. പി. കെ. പ്രവീൺ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരള സർവ്വകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനം തടയാനുള്ള നീക്കം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  ഇതിനായി വിദ്യാർത്ഥികൾക്കുള്ള പെരുമാറ്റ ചട്ടം എന്ന പേരിൽ കരട് രേഖ തയ്യാറാക്കിയിട്ടുണ്ടോ; വ്യക്തമാക്കാമോ;

(സി)  വോട്ടവകാശമുള്ള യുവതയ്ക്ക് തങ്ങൾ പഠിക്കുന്ന കലാലയങ്ങളിൽ സംഘടിക്കാനും പ്രതികരിക്കാനും രാഷ്ട്രീയ ബോധത്തോടെ ചിന്തിക്കാനുമുള്ള സാഹചര്യം ഇല്ലാതാക്കുന്നതിനെതിരെയുള്ള സർക്കാർ നിലപാട് വ്യക്തമാക്കാമോ;

(ഡി)  സർവ്വകലാശാലകളിൽ നിലനിൽക്കുന്ന വിദ്യാർത്ഥി സംഘടനാ പ്രവർത്തനം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് തടസ്സം നിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ വ്യക്തമാക്കാമോ?

സര്‍ക്കാര്‍ തലത്തില്‍ പുതിയ ബി. എഡ്. കോളേജുകള്‍

1488  ശ്രീ. എന്‍. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സര്‍ക്കാര്‍ തലത്തില്‍ പുതിയ ബി.എഡ്. കോളേജുകള്‍ ആരംഭിക്കുന്നത് പരിഗണനയിലുണ്ടോ;

(ബി)  എങ്കിൽ എവിടെയെല്ലാമാണെന്നു വ്യക്തമാക്കാമോ?

ചങ്ങനാശ്ശേരി മണ്ഡലത്തിലെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍

1489  ശ്രീ. വിനു ജോബ് കുഴിമണ്ണിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചങ്ങനാശ്ശേരി മണ്ഡലത്തിൽ 2016-21, 2021-26 സര്‍ക്കാറുകളുടെ കാലത്ത് ബജറ്റുകളിലോ ഔദ്യോഗിക പ്രഖ്യാപനങ്ങളിലോ പുതിയ എഞ്ചിനീയറിംഗ് കോളേജോ അതുപോലുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളോ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ബി)  ഉണ്ടെങ്കിൽ അതിന്റെ പ്രാഥമിക നടപടികൾ, സ്ഥലം ഏറ്റെടുക്കൽ നടപടികൾ എവിടെവരെ എത്തിയിട്ടുണ്ടെന്നും പ്രസ്തുത പദ്ധതി എന്തുകൊണ്ട് ഇതുവരെ യാഥാർത്ഥ്യമായില്ലെന്നുമുള്ളതിന്റെ കാരണവും വ്യക്തമാക്കാമോ;

(സി)  പ്രസ്തുത മണ്ഡലത്തിലെ മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിക്കുകയും എന്നാൽ ഫണ്ട് ലഭ്യമല്ലാതെയോ അലംഭാവം മൂലമോ മുടങ്ങിക്കിടക്കുന്ന പദ്ധതികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ഡി)  ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം ചങ്ങനാശ്ശേരിയിലെ ഉന്നത വിദ്യാഭ്യാസമേഖലയുടെ സമഗ്രവികസനത്തിനായി പുതിയ പദ്ധതികൾ എന്തൊക്കെയാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ;

(ഇ)  നടപ്പുവർഷം മണ്ഡലത്തിലെ ഉന്നത വിദ്യാഭ്യാസമേഖലയ്ക്ക് വകയിരുത്തിയിട്ടുള്ള ഫണ്ടുകളുടെയും പദ്ധതികളുടെയും പൂർണ്ണ വിവരങ്ങൾ കണക്കുകൾ സഹിതം വിശദാംശം നൽകാമോ?

നാലുവർഷ ബിരുദ പ്രോഗ്രാമും അടിസ്ഥാന സൗകര്യ വികസനവും

1490  ശ്രീ. പി. കെ. ഫിറോസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ സർവകലാശാലകളിലും അഫിലിയേറ്റഡ് കോളേജുകളിലും നടപ്പിലാക്കിവരുന്ന നാലുവർഷ ബിരുദ പ്രോഗ്രാം (എഫ്.വൈ .യു.ജി.പി) കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിനായി ലാബുകൾ, ലൈബ്രറികൾ, ഡിജിറ്റൽ സൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സർക്കാർ സ്വീകരിച്ചുവരുന്ന നടപടികൾ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;

(ബി)  ഫോർ ഇയർ അണ്ടർഗ്രാജ്വേറ്റ് പ്രോഗ്രാമിന്റെ (എഫ്.വൈ.യു.ജി.പി) പുതിയ പാഠ്യപദ്ധതി, ക്രെഡിറ്റ് സംവിധാനം, ഇന്റേൺഷിപ്പ്, ഗവേഷണാധിഷ്ഠിത പഠനം എന്നിവ ഫലപ്രദമായി നടപ്പാക്കുന്നതിനായി അധ്യാപകർക്ക് പരിശീലനം നൽകുന്ന സംവിധാനങ്ങളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;

(സി)  വിദ്യാർത്ഥികൾക്ക് വ്യവസായ സ്ഥാപനങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയുമായി ബന്ധപ്പെടുത്തി ഇന്റേൺഷിപ്പ്, പ്രോജക്ട്, ഗവേഷണ അവസരങ്ങൾ എന്നിവ വർദ്ധിപ്പിക്കുന്നതിനായി സർക്കാർ സ്വീകരിച്ചുവരുന്ന നടപടികൾ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;

ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണം

1491  ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നടപ്പിലാക്കിയതും ഇനി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതുമായ പരിഷ്കാരങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചുമുള്ള വിശദാംശം ലഭ്യമാക്കുമോ;

(ബി)  കാലത്തിന് അനുയോജ്യമായ നൂതന കോഴ്സുകളും കോഴ്സുകൾക്ക് ആവശ്യമായ സീറ്റും അനുവദിക്കുന്നതിനും നിലവിലെ കോഴ്സുകളുടെ പാഠ്യപദ്ധതി പരിഷ്കരണവും നടപ്പിലാക്കാൻ ആലോചിക്കുന്നുണ്ടോ; വിശദമാക്കുമോ;

(സി)  മലബാറിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ കോഴ്സുകളുടെയും സീറ്റുകളുടെയും പരിമിതികൾ കണക്കിലെടുത്തുകൊണ്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റി കേന്ദ്രമായി ഒരു ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജ് അനുവദിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;

(ഡി)   പ്രധാനമന്ത്രി ഉച്ചതർ ശിക്ഷാ അഭിയാൻ (പിഎം-ഉഷ) പദ്ധതി എന്നാണ് കേരളത്തിൽ ആരംഭിച്ചത്; അതിൻറെ ഭാഗമായി എന്തൊക്കെ പരിഷ്കാരങ്ങളാണ് ഉന്നത വിദ്യാഭ്യാസമേഖലയിൽ ഏർപ്പെടുത്തിയത്; വിശദമാക്കുമോ;

(ഇ)  പ്രസ്തുത പദ്ധതി മുൻ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കുക വഴി കരിക്കുലത്തിൽ എന്തെങ്കിലും പരിഷ്കാരത്തിനുള്ള നിർദ്ദേശങ്ങൾ ഉണ്ടായിട്ടുണ്ടോ; വിശദമാക്കാമോ?

എയ്ഡഡ് കോളേജുകൾക്ക് കല്പിത സര്‍വ്വകലാശാല പദവി

1492  ശ്രീ. കെ. എന്‍. ബാലഗോപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ എയ്ഡഡ് കോളേജുകൾക്ക് കല്പിത സര്‍വ്വകലാശാല പദവി ലഭിക്കുന്നതിന് സംസ്ഥാന സർക്കാർ എൻ.ഒ.സി നൽകാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദമാക്കാമോ;

(ബി)  കല്പിത സര്‍വ്വകലാശാല പദവി ലഭിച്ചാൽ അത്തരം കോളേജുകൾക്ക് യു.ജി.സി. ചട്ടമാണോ ബാധകമാവുക;

(സി)  കൽപ്പിത സർവ്വകലാശാലകൾ കേന്ദ്ര നിയന്ത്രണത്തിലാകുമെന്നതും സിലബസ് ഉൾപ്പെടെയുള്ളവയിൽ സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കപ്പെടുകയില്ല എന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ?

യു.ജി.സി. ചട്ടങ്ങൾക്ക് അനുസൃതമായി സർവ്വകലാശാല നിയമഭേദഗതി

1493  ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സർവ്വകലാശാലകളിലെ വൈസ് ചാൻസലർ നിയമനങ്ങളുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങളിൽ യു.ജി.സി. ചട്ടങ്ങൾക്ക് അനുസൃതമായി സർവ്വകലാശാല നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിന് നടപടി സ്വീകരിക്കാമെന്ന് സംസ്ഥാന സർക്കാർ നിലപാട് അറിയിച്ചിട്ടുണ്ടോ;

(ബി)  കേരള നിയമസഭ പാസ്സാക്കിയ ആക്ടുമായി താരതമ്യം ചെയ്യുമ്പോള്‍ യു.ജി.സി. പുറപ്പെടുവിക്കുന്ന ചട്ടങ്ങൾക്കുള്ള നിയമസാധുത എത്രത്തോളമെന്ന് വിശദമാക്കാമോ;

കുന്ദമംഗലത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ബിരുദതല കോഴ്സുകളും തസ്തികകളും

1494  ശ്രീ. എം. എ. റസാഖ് മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പ്രമുഖ അക്കാദമിക് സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന കുന്ദമംഗലം മണ്ഡലത്തിൽ കൂടുതൽ ഉന്നത വിദ്യാഭ്യാസ കോഴ്സുകളും സീറ്റുകളും അനുവദിക്കണമെന്ന ആവശ്യം പരിഗണനയിലുണ്ടോ;

(ബി)  പ്രസ്തുത മണ്ഡലത്തിലെ സർക്കാർ/എയ്ഡഡ് കോളേജുകളിലെയും ആർട്സ് & സയൻസ് സ്ഥാപനങ്ങളിലെയും അടിസ്ഥാന ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി നടപ്പിലാക്കിവരുന്ന പദ്ധതികൾ വ്യക്തമാക്കാമോ;

(സി)  പ്ലസ്ടു പാസാകുന്ന വിദ്യാർത്ഥികളുടെ അനുപാതത്തിനനുസരിച്ച് കുന്ദമംഗലത്ത് ബിരുദതലത്തിൽ പുതിയ കോഴ്സുകളും അതിനായുള്ള തസ്തികകളും അനുവദിക്കുമോ; വിശദമാക്കാമോ?

ഇതര സംസ്ഥാനങ്ങളിൽ വിദ്യാർത്ഥികൾ നേരിടുന്ന ചൂഷണം

1495  ശ്രീ. സജീവ് ജോസഫ്
ശ്രീ. റോയി. കെ. പൗലോസ്
ശ്രീ. പഴകുളം മധു
ശ്രീ. റോണി. കെ. ബേബി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ ഉപരിപഠനത്തിന് പോകുന്ന വിദ്യാർത്ഥികൾ വിവിധ ചൂഷണങ്ങൾക്ക് വിധേയരാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;

(ബി)  കുട്ടികൾക്ക് അഡ്മിഷൻ ലഭിക്കാൻ ഇടനിലക്കാരായി പ്രവർത്തിക്കുന്ന കേരളത്തിൽ നിന്നുള്ള ഏജൻസികളുടെ പ്രവർത്തനം സർക്കാർ നിരീക്ഷിക്കുന്നുണ്ടോ; അവരുടെ പ്രവർത്തനങ്ങൾ നിയമാനുസൃതമാണോ എന്ന് പരിശോധിക്കുമോ; അല്ലാത്തവർക്കെതിരെ നടപടി സ്വീകരിക്കുമോ;

(സി)  ഇതര സംസ്ഥാനങ്ങളിൽ ചൂഷണത്തിന് വിധേയരാകാതിരിക്കാൻ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണവും മാർഗ്ഗനിർദ്ദേശങ്ങളും നൽകാനുള്ള സംവിധാനം ഏർപ്പെടുത്തുമോ; വിശദമാക്കാമോ?

ഗ്ലോബൽ ജോബ് വാച്ച് ടവർ പദ്ധതി

1496  ശ്രീ. വിഷ്ണു മോഹൻ
ശ്രീ. ഉല്ലാസ് കോവൂർ
ശ്രീ. വി. കുഞ്ഞികൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അന്തർദേശീയ തൊഴിൽ വിപണിയിലെ മാറ്റങ്ങളും പുതിയ തൊഴിൽ സാധ്യതകളും നിരന്തരം നിരീക്ഷിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച ഗ്ലോബൽ ജോബ് വാച്ച് ടവർ പദ്ധതിയുടെ നിലവിലെ പുരോഗതി എന്താണെന്ന് വ്യക്തമാക്കാമോ;

(ബി)  വിദ്യാർത്ഥികളുടെ വിദേശത്തേക്കുള്ള ഒഴുക്കു തടയുന്നതിനും ആഗോള നിലവാരത്തിലുള്ള തൊഴിലുകൾക്കായി വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിനുമായി ഏതൊക്കെ പ്രധാന സെക്ടറുകളെ/മേഖലകളെയാണ് ഈ പദ്ധതിയുടെ കീഴിൽ ഉൾപ്പെടുത്തിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ;

(സി)  പദ്ധതിയുടെ അന്തിമ രൂപീകരണം എപ്പോൾ പൂർത്തിയാകുമെന്നും എന്നത്തേക്ക് ഇത് നടപ്പിലാക്കാൻ സാധിക്കുമെന്നും വ്യക്തമാക്കാമോ?

കിനാനൂർ കരിന്തളം ഗവൺമെൻറ് ആർട്സ് & സയൻസ് കോളേജ്

1497  ശ്രീ. ഗോവിന്ദൻ പള്ളിക്കാപ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കിനാനൂർ കരിന്തളം ഗവൺമെൻറ് ആർട്സ്&സയൻസ് കോളേജ് കെട്ടിട നിർമ്മാണത്തിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;

(ബി)  കോളേജിനാവശ്യമായ കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?

പുതിയ ആര്‍ട്സ് ആൻഡ് സയന്‍സ് കോളേജുകള്‍

1498  ശ്രീ. എ. സി. മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പുതിയ ആര്‍ട്സ്&സയന്‍സ് കോളേജുകള്‍ ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

ഉന്നത വിദ്യാഭ്യാസമേഖലയിലെ ദീർഘകാല പദ്ധതികൾ

1499  ശ്രീ. തോമസ് ഉണ്ണിയാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരളത്തില്‍ നിന്നും പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ അന്യസംസ്ഥാനത്തും വിദേശ രാജ്യത്തും പോയി പഠനം നടത്തേണ്ട നിര്‍ബന്ധിത സാഹചര്യം നിലനില്‍ക്കുന്നുണ്ടോ; എങ്കില്‍ പ്രൊഫഷണല്‍-ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ;

(ബി)  ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ-വിദേശ പഠന സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് ഏറ്റവും വേഗം അനുമതി നല്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ?

പാലക്കാട് ജില്ലയില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിൻകീഴിലെ പദ്ധതികള്‍

1500  ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പാലക്കാട് ജില്ലയില്‍ ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴില്‍ അനുവദിച്ചിട്ടുള്ള പദ്ധതികള്‍ എന്തെല്ലാമാണെന്ന് സ്ഥാപനങ്ങള്‍ തിരിച്ച് വിശദമാക്കാമോ?

ബേപ്പൂര്‍ മണ്ഡലത്തില്‍ പുതിയ ആര്‍ട്സ് & സയന്‍സ് കോളേജേ്

1501  ശ്രീ. പി. എ. മുഹമ്മദ് റിയാസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ ഫറോക്ക്, രാമനാട്ടുകര, കടലുണ്ടി ഉള്‍പ്പെടെയുള്ള തീരപ്രദേശത്തെ വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തിനായി പുതിയ ആര്‍ട്സ്&സയന്‍സ് കോളേജ് ആരംഭിക്കുന്ന വിഷയം പരിഗണനയില്‍ ഉണ്ടോ?

സ്വകാര്യ സര്‍വ്വകലാശാല ബില്‍

1502  ശ്രീ. എ. പ്രഭാകരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പതിനഞ്ചാം കേരള നിയമസഭ പാസാക്കിയ 2025-ലെ കേരള സ്വകാര്യ സർവ്വകലാശാലകള്‍ (സ്ഥാപനവും നിയന്ത്രണവും) ബില്ലിന്റെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;

(ബി)  സംസ്ഥാനത്തിന് പുറത്തേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക് തടയുന്നതും രാജ്യാന്തരനിലവാരത്തിലുള്ള പഠനത്തിന് അവസരം ഒരുക്കുന്നതുമാണ് പ്രസ്തുത ബിൽ എന്ന് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?

വിദേശ സ്വകാര്യ യൂണിവേഴ്സിറ്റികള്‍

1503  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വിദേശ സ്വകാര്യ യൂണിവേഴ്സിറ്റികള്‍ സംസ്ഥാനത്ത് ക്യാമ്പസ് ആരംഭിക്കുന്നതിനുവേണ്ടി ഉന്നതവിദ്യാഭ്യാസ വകുപ്പ് മുമ്പാകെ അപേക്ഷ സമർപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്രയെണ്ണം; ഏതൊക്കെ യൂണിവേഴ്സിറ്റികളാണെന്നുള്ള വിശദാംശം വ്യക്തമാക്കാമോ?

ജവഹർലാൽ നെഹ്റു സെന്റേഴ്‌സ് ഫോർ സയൻറിഫിക് ടെംപർ

1504  ശ്രീ. എം. വിന്‍സെന്റ്
ശ്രീ. ടോണി ചമ്മണി
ശ്രീ. വി. എസ്. ജോയി
ശ്രീ. നീലകണ്ഠൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  യുവാക്കളിലും പൊതുജനങ്ങളിലും ശാസ്ത്രബോധം വളർത്തുന്നതിനുള്ള ജവഹർലാൽ നെഹ്റു സെന്റേഴ്‌സ് ഫോർ സയൻറിഫിക് ടെംപർ പദ്ധതി അംഗീകാരത്തിനായി സർക്കാരിന് സമർപ്പിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(ബി)  ഇതിനുള്ള വിശദ പദ്ധതിരേഖ ഉന്നത വിദ്യാഭ്യാസ കൗൺസിൽ തയ്യാറാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(സി)  നിത്യജീവിതത്തിൽ ശാസ്ത്രത്തിൻറെ പിൻബലമുള്ള ചിന്താ പദ്ധതിയും യുക്തിപരമായ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള കഴിവും വളർത്തുന്ന രീതിയിലാകുമോ പ്രസ്തുത പദ്ധതി നടപ്പിലാക്കുക എന്ന് വ്യക്തമാക്കുമോ?

മഹാത്മഗാന്ധി സര്‍വ്വകലാശാലയിലെ എച്ച്.ഒ.ഡി.മാരുടെ നിയമനം

1505  ശ്രീ. സജി ചെറിയാന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മഹാത്മഗാന്ധി സര്‍വ്വകലാശാലയിലെ ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ എച്ച്.ഒ.ഡി.മാരെ നിര്‍ദ്ദേശിക്കുന്നത് സര്‍വ്വകലാശാലയിലെ ഏത് ആക്ട് പ്രകാരമാണ്;

(ബി)  സര്‍വ്വകലാശാല ചട്ടത്തിനുവിരുദ്ധമായി സംസ്കൃതം, സുവോളജി, ഹിസ്റ്ററി, സോഷ്യല്‍ വർക്സ്‌, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ എച്ച്.ഒ.ഡി. മാരെ നിര്‍ദ്ദേശിച്ചിട്ടുണ്ടോ;

(സി)  സര്‍വ്വകലാശാല ചട്ടങ്ങള്‍ ലംഘിച്ച് ബോര്‍ഡ് ഓഫ് സ്റ്റഡീസിലെ എച്ച്.ഒ.ഡി.മാരെ നിര്‍ദ്ദേശിച്ചതിനെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ?

കോളേജ് വിദ്യാഭ്യാസ വകുപ്പിലെ ആശ്രിതനിയമനം

1506  ശ്രീ. കെ. കെ. രാമചന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തൃശ്ശൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഇന്‍ എഡ്യൂക്കേഷന്‍ ഓഫീസില്‍ സേവനത്തിലിരിക്കെ മരണമടഞ്ഞ എം.ബി. അനിതയുടെ മകള്‍ക്ക് ആശ്രിതനിയമനം നല്‍കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണ് എന്നറിയിക്കാമോ?

മലയാളം സർവകലാശാലയിലെ അനധ്യാപക തസ്തികകളിലെ നിയമനം

1507  ശ്രീ. യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുന്‍ സർക്കാർ മലയാളം സർവകലാശാലയില്‍ പുതിയതായി സൃഷ്ടിച്ച പത്ത് അനധ്യാപക തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തിലല്ലാതെ എത്ര തസ്തികകളില്‍ നിയമനം നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; ഇതിനായി സർക്കാരില്‍ നിന്നും എന്തെങ്കിലും അനുമതി വാങ്ങിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ;

(ബി)  മലയാളം സർവകലാശാലയില്‍ നിലവില്‍ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ആളുകളെ സ്ഥിരപ്പെടുത്താനുള്ള നീക്കമുണ്ടോ; ഇതിനായി സർവകലാശാല സർക്കാരിനെ സമീപിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജിലെ ഹാജർ വിഷയം

1508  ശ്രീ. സുമേഷ് അച്ചുതൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ അധ്യാപകർ ഹാജർ പുസ്തകത്തിൽ ഒപ്പ് രേഖപ്പെടുത്താത്തതും സിലബസ് പ്രകാരം കുട്ടികൾക്ക് ക്ലാസ്സുകൾ പൂർത്തീകരിക്കാത്തതും സംബന്ധിച്ച് എന്തെങ്കിലും പരാതി വകുപ്പിന് ലഭ്യമായിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ; എങ്കിൽ പരാതിയുടെ പകർപ്പ് ലഭ്യമാക്കുമോ;

(ബി)  പ്രസ്തുത പരാതിയിൻമേൽ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടത്തി റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ പ്രസ്തുത അന്വേഷണറിപ്പോർട്ടിലെ കണ്ടെത്തലുകളിൽ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ നാളിതുവരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;

(സി)  ഏതെല്ലാം അധ്യാപകരാണ് ഇത്തരത്തിൽ ഹാജർ പുസ്തകത്തിൽ ഒപ്പ് രേഖപ്പെടുത്താത്തതായി കണ്ടെത്തിയിരിക്കുന്നതെന്ന് അറിയിക്കാമോ; പ്രസ്തുത ദിവസങ്ങളെ എങ്ങനെയാണ് കണക്കാക്കിയതെന്ന് വ്യക്തമാക്കുമോ;

(ഡി)  ​പ്രസ്തുത കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളുടെ 2026-27 വർഷത്തെ ഹാജർ പുസ്തകം പരിപാലിച്ചിരുന്നോ; ഇല്ലെങ്കിൽ അതിന്റെ കാരണം വിശദമാക്കാമോ;

(ഇ)  ഹാജർ പുസ്തകം യഥാവിധി പരിപാലിക്കാതെ എങ്ങിനെയാണ് കുട്ടികൾക്ക് ഇ-ഗ്രാന്റ്സ് ശിപാർശ ചെയ്തതെന്ന് വിശദമാക്കാമോ; ഇത് സംബന്ധിച്ച് സർക്കാർ തലത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ?

എറണാകുളം മഹാരാജാസ് കോളേജിന് സ്ഥിരമായ ഒരു സോഫ്റ്റ്‌വെയർ സംവിധാനം

1509  ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേരളത്തിലെ ഏക ഗവൺമെന്റ് ഓട്ടോണമസ് കോളേജായ എറണാകുളം മഹാരാജാസിൽ ഓട്ടോണമസ് കോളേജിന് അനുയോജ്യമായ വിധത്തിൽ സ്ഥിരമായ ഒരു സോഫ്റ്റ്‌വെയർ സംവിധാനം നിലവിലില്ല എന്നുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  ഓട്ടോണമസ് കോളേജിന് അനുയോജ്യമായ വിധത്തിൽ സ്ഥിരമായ ഒരു സോഫ്റ്റ്‌വെയർ സംവിധാനം പ്രസ്തുത കോളേജിൽ നടപ്പിലാക്കുന്നതിനും സ്ഥിരമായ ഒരു സിസ്റ്റം അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്നതിനും നടപടി സ്വീകരിക്കുമോ?

നിലമ്പൂര്‍ ഗവണ്‍മെന്‍റ് കോളേജിന്റെ കെട്ടിടനിർമ്മാണം

1510  ശ്രീ. ആര്യാടന്‍ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഏറെക്കാലമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന നിലമ്പൂര്‍ ഗവണ്‍മെന്റ് കോളേജിന് ആവശ്യമായ സ്ഥലമേറ്റെടുക്കൽ പൂര്‍ത്തിയായെങ്കിലും കെട്ടിടനിർമ്മാണം നാളിതുവരെ ആരംഭിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത കെട്ടിടനിർമ്മാണം ആരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(ബി)  പ്രസ്തുത കോളേജിൽ തൊഴില്‍ സാധ്യതയുള്ള നൂതന കോഴ്സുകള്‍ ആരംഭിക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമോ?

രാജാരവിവര്‍മ്മ സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്ട്സിന് കെട്ടിട നിര്‍മ്മാണം

1511  ശ്രീ. എം. എസ്. അരുണ്‍ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മാവേലിക്കര മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന രാജാ രവിവര്‍മ്മ സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്ട്സിന് കെട്ടിട നിര്‍മ്മാണത്തിന് ബജറ്റില്‍ തുക അനുവദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  പ്രസ്തുത നിര്‍മ്മാണത്തിന്റെ ഭരണാനുമതിക്കായി ഉന്നതവിദ്യാഭ്യാസ വകുപ്പും കേരള യൂണിവേഴ്സിറ്റിയും സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; പ്രസ്തുത നിര്‍മ്മാണം ആരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ ?

വൈസ് ചാൻസലർമാരുടെ നിയമനം

1512  ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  എന്‍.എ.എ.സി.(NAAC) അക്രഡിറ്റേഷന്‍ ഇല്ലാത്ത സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളുടെ എണ്ണം എത്ര; വിശദമാക്കാമോ;

(ബി)  സംസ്ഥാനത്തെ സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനം സെര്‍ച്ച് കം സെലക്ഷന്‍ കമ്മിറ്റി നിര്‍ദ്ദേശാനുസരണമാണോ; വിശദമാക്കാമോ;

(സി)  വൈസ് ചാൻസലർ നിയമനത്തില്‍ യു.ജി.സി. നിര്‍ദ്ദേശങ്ങളും ബന്ധപ്പെട്ട സര്‍വ്വകലാശാല നിയമങ്ങളും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍ ഏത് വ്യവസ്ഥയാണ് സര്‍ക്കാര്‍ അംഗീകരിക്കുന്നത്; വിശദമാക്കാമോ;

(ഡി)  വൈസ് ചാൻസലർ നിയമനത്തിനായി സെര്‍ച്ച് കമ്മിറ്റി രൂപീകരണം മുതല്‍ നിയമനം വരെയുളള ഓരോ ഘട്ടത്തിലും സര്‍ക്കാരിന്റെ പങ്ക് എന്താണെന്ന് വ്യക്തമാക്കാമോ;

(ഇ)  വൈസ് ചാൻസലർ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സർവകലാശാലകള്‍ കേരളത്തില്‍ ഉണ്ടോ; വിശദമാക്കാമോ?

സ്വകാര്യ സർവകലാശാല ബിൽ

1513  ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭ പാസ്സാക്കിയ ബില്ല് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടോ;

(ബി)  എങ്കില്‍ പ്രസ്തുത ബില്ല് പിൻവലിക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ?

ഐ.എച്ച്.ആര്‍.ഡി. അപ്ലൈഡ് സയന്‍സ് കോളേജ്

1514  ശ്രീ. കെ. യു. ജനീഷ് കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കലഞ്ഞൂര്‍, കോന്നി എന്നിവിടങ്ങളിലെ ഐ.എച്ച്.ആര്‍.ഡി. അപ്ലൈഡ് സയന്‍സ് കോളേജുകളില്‍ നിലവില്‍ ഏതൊക്കെ കോഴ്സുകളാണുള്ളതെന്ന് വിശദമാക്കാമോ;

(ബി)  നിലവിലുള്ള കോഴ്സുകള്‍ക്ക് പുറമേ എ.ഐ. ഉള്‍പ്പെടെയുള്ള പുതിയകാല ആധുനിക കോഴ്സുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി)  രണ്ടു കോളേജിലും എത്ര വിദ്യാർത്ഥികളാണ് പഠനം നടത്തുന്നതെന്ന് അറിയിക്കാമോ?

അരുവിക്കര മണ്ഡലത്തില്‍ സര്‍ക്കാര്‍ കോളേജ്

1515  ശ്രീ. ജി. സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  അരുവിക്കര മണ്ഡലത്തില്‍ സര്‍ക്കാര്‍ കോളേജുകള്‍ ഇല്ലാത്തതിനാല്‍ ഈ പ്രദേശത്തെ ആദിവാസി മേഖലയിലെ കുട്ടികള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് ബുദ്ധിമുട്ടനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  ഉന്നത വിദ്യാഭ്യാസം നേടുന്നതിന് ഈ മണ്ഡലത്തിലെ കുട്ടികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഗണിച്ച് ഒരു ട്രൈബല്‍ ആർട്സ് & സയൻസ് കോളേജ് സ്ഥാപിക്കുന്നത് പരിഗണിക്കുമോ?

കോളേജുകളിലെ പുതിയ കോഴ്സുകളിലെ അധ്യാപക നിയമനം

1516  ശ്രീ. കെ. വി. സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ കോളേജുകളില്‍ 203/2026/HEDN നമ്പര്‍ ഉത്തരവ് പ്രകാരം അംഗീകാരം ലഭിച്ച പുതിയ കോഴ്സുകളില്‍ അധ്യാപക നിയമനം ആദ്യഘട്ടത്തില്‍ എങ്ങനെയാണ് നടപ്പിലാക്കുന്നതെന്ന് വിശദമാക്കാമോ;

(ബി)   പ്രസ്തുത ഉത്തരവില്‍ പരാമര്‍ശിക്കുന്ന പുതുതലമുറ കോഴ്സുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ?

സിവിൽ സർവീസ് അക്കാദമി

1517  ശ്രീ. സജി ചെറിയാന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് സിവിൽ സർവീസ് അക്കാദമിയുടെ കീഴിൽ എത്ര കേന്ദ്രങ്ങൾ പ്രവര്‍ത്തിക്കുന്നതെന്നും ഏതെല്ലാം കോഴ്സുകളാണ് നടത്തിവരുന്നതെന്നും വ്യക്തമാക്കാമോ;

(ബി)  ഓരോ കേന്ദ്രത്തിലും ആകെയുള്ള സീറ്റുകളുടെ എണ്ണവും നിലവിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണവും എത്രയാണെന്ന് വ്യക്തമാക്കാമോ;

(സി)  കൂടുതൽ കുട്ടികളെ പ്രവേശിപ്പിക്കുന്നതിനായി നിലവിൽ എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കിവരുന്നത്;

(ഡി)  ചെങ്ങന്നൂർ സിവിൽ സർവീസ് അക്കാദമി ഉപകേന്ദ്രത്തിൽ പ്രധാന കോഴ്സുകൾ ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ;

(ഇ)  ഉപകേന്ദ്രത്തിലെ സൗകര്യങ്ങൾ പരിഗണിച്ച് വിദേശഭാഷാ പഠനകേന്ദ്രം കൂടി ആരംഭിക്കുന്ന വിഷയം പരിഗണനയിലുണ്ടോയെന്ന് വ്യക്തമാക്കാമോ?

കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിൽ  കിഫ്‌ബി മുഖേന ഏറ്റെടുത്ത് നടപ്പാക്കുന്ന പദ്ധതികൾ

1518  ശ്രീ. കെ. ജയന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)   കോളേജ് വിദ്യാഭ്യാസ വകുപ്പിൻകീഴിൽ കിഫ്ബി മുഖേന ഏറ്റെടുത്ത് നടപ്പാക്കുന്ന പദ്ധതികൾ ഏതെല്ലാമാണെന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത പദ്ധതികളുടെ വിവിധ ഘട്ടങ്ങൾ ഇനം തിരിച്ച് വിശദമാക്കാമോ;

(സി)  കെട്ടിട നിർമാണം പൂർത്തീകരിച്ചിട്ടും പ്രസ്തുത സ്ഥാപനങ്ങൾ പ്രവർത്തനക്ഷമമാക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ; പ്രസ്തുത സ്ഥാപനങ്ങളുടെ വിശദാംശം ഇനം തിരിച്ചു വ്യക്തമാക്കാമോ;

(ഡി)  കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലായി കിഫ്ബി മുഖേന കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ഏറ്റെടുത്ത പദ്ധതികളുടെ ഓഡിറ്റ് നടത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(ഇ)  പൂർത്തിയായ കെട്ടിടങ്ങൾ വിദ്യാർത്ഥികൾക്ക് തുറന്നു കൊടുക്കാത്തതിന്റെ കാരണത്തെക്കുറിച്ചും നിർമ്മാണത്തിലെ അപാകതകളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമോയെന്ന് വ്യക്തമാക്കാമോ?

തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിലെ തസ്തികകൾ

1519  ശ്രീ. മുഹമ്മദ് മുഹസിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിൽ ഏതെല്ലാം തസ്തികകളിൽ എത്ര ജീവനക്കാരെ നിയമിക്കുന്നതിന് സർക്കാർ അനുമതി നല്‍കിയിട്ടുണ്ടെന്നും പ്രസ്തുത തസ്തികകളുടെ ജോലി എന്തൊക്കെയാണെന്നും അറിയിക്കാമോ; ഇത് സംബന്ധിച്ച സർക്കാർ ഉത്തരവുകളുടെ പകർപ്പുകൾ ലഭ്യമാക്കാമോ;

(ബി)  പ്രസ്തുത തസ്തികകളിലേക്കുള്ള നിയമന രീതി, യോഗ്യത എന്നിവ അറിയിക്കാമോ; സ്ഥാനക്കയറ്റം നൽകുന്നതിലെ മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(സി)  നിലവിൽ സ്ഥാനക്കയറ്റങ്ങൾ മാനദണ്ഡപ്രകാരം നൽകുന്നില്ല എന്നും കാഷ് കൗണ്ടർ ഉൾപ്പെടെ മറ്റുജീവനക്കാരാണ് കൈകാര്യം ചെയ്യുന്നതെന്നുമുള്ള പരാതി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ സ്വീകരിച്ച പരിഹാര നടപടികള്‍ അറിയിക്കാമോ?

പ്രധാനമന്ത്രി വിദ്യാലക്ഷ്മി പദ്ധതി

1520  ശ്രീ. വി. മുരളീധരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കേന്ദ്രാവിഷ്കൃതപദ്ധതിയായ പ്രധാനമന്ത്രി വിദ്യാലക്ഷ്മി പദ്ധതി പ്രകാരം വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നതിലേക്കായി സംസ്ഥാനത്തു നിന്ന് എത്ര കോളേജ്/യൂണിവേഴ്സിറ്റി/മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെ സംസ്ഥാന സർക്കാർ നിർദേശിച്ചിട്ടുണ്ട്; നിർദ്ദേശിച്ച സ്ഥാപനങ്ങളുടെ പേര് വിവരം വ്യക്തമാക്കാമോ;

(ബി)  എൻ.ഐ.ആർ.എഫ്.റാങ്കിങ്ങിൽ 101 നും 200 നും ഇടയിൽ റാങ്കുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ഉയർന്ന മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്കാണ് വിദ്യാലക്ഷ്മി പദ്ധതി പ്രകാരം ലോൺ സൗകര്യം ലഭിക്കുന്നത് എന്നിരിക്കെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗ് മെച്ചപ്പെടുത്തുവാൻ സർക്കാർ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദീകരിക്കാമോ;

(സി)  ഈ പദ്ധതി നടപ്പിലാക്കിയ 2024 മുതൽ എത്ര കുട്ടികൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചുവെന്ന് വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ;

(ഡി)  വിദ്യാലക്ഷ്മി പദ്ധതിയുടെ പങ്കാളികളായ സംസ്ഥാന സഹകരണ ബാങ്ക്, റീജണൽ ഗ്രാമീണ ബാങ്ക് എന്നിവയിലൂടെ എത്ര വിദ്യാർത്ഥികൾക്ക് വിദ്യാലക്ഷ്മി പദ്ധതി പ്രകാരമുള്ള ലോൺ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്; ബാങ്ക് തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?

മഞ്ചേരിയിൽ പുതിയ എഞ്ചിനീയറിംഗ് കോളേജ്

1521  ശ്രീ. എം. റഹ്മത്തുളള : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മഞ്ചേരി മണ്ഡലത്തിൽ ഒരു സർക്കാർ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കുന്നതിനായി സംസ്ഥാന ബജറ്റിൽ ടോക്കൺ പ്രൊവിഷൻ ലഭിച്ചിട്ടുള്ള സാഹചര്യത്തിൽ തുടർ നടപടികൾ വേഗത്തിലാക്കുമോ;

(ബി)  പ്രസ്തുത എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിക്കുന്നതിനായി മഞ്ചേരി ജൂനിയർ ടെക്നിക്കൽ സ്കൂൾ (ജെ.ടി.എസ്.) കോമ്പൗണ്ടിൽ അനുയോജ്യമായ സ്ഥലം ലഭ്യമാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത സ്ഥലം ഉപയോഗപ്പെടുത്തി കോളേജ് സ്ഥാപിക്കുന്ന കാര്യത്തിൽ സർക്കാർ നയം വ്യക്തമാക്കുമോ?

കുറ്റിപ്പുറം ടെക്നിക്കല്‍ ഹൈസ്‌കൂളിനോട് ചേർന്ന് പോളിടെക്നിക്ക് കോളേജ് ആരംഭിക്കാൻ നടപടി

1522  പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോട്ടയ്ക്കല്‍ മണ്ഡലത്തിലെ കുറ്റിപ്പുറം ടെക്നിക്കല്‍ ഹൈസ്ക്കൂളിനോട് ചേർന്ന് പോളിടെക്നിക്ക് കോളേജ് ആരംഭിക്കുന്നത് സംബന്ധിച്ച് നൽകിയ പ്രൊപ്പോസലിന്മേൽ (എൽ.2 /220/2023/ഉ.വി.വ ) ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ;

(ബി)  പ്രസ്തുത വിഷയം സംബന്ധിച്ച് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നിന്നും റിപ്പോർട്ട് ലഭ്യമായിട്ടുണ്ടോ; ആയതിന്മേൽ സ്വീകരിച്ച നടപടികളുടെ വിശദാംശം അറിയിക്കാമോ?

നെടുപുഴ ഗവൺമെന്റ് വിമൻസ് പോളിടെക്നിക് കോളേജിനാവശ്യമായ സ്ഥിരം തസ്തികകൾ

1523  ശ്രീ. കെ. രാജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഒല്ലൂർ മണ്ഡലത്തിലെ നെടുപുഴ ഗവൺമെന്റ് വിമൻസ് പോളിടെക്നിക് കോളേജിൽ ആരംഭിച്ച സിവിൽ എൻജിനീയറിംഗ് വിഭാഗത്തിൽ നിലവിൽ എത്ര വിദ്യാർത്ഥിനികൾ പഠിച്ചുവരുന്നുണ്ടെന്നും പ്രസ്തുത വിഭാഗത്തിന് അനുവദിച്ചിട്ടുള്ള സ്ഥിരം അധ്യാപക-അനധ്യാപക തസ്തികകൾ ഏതൊക്കെയാണെന്നും വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത വിഭാഗത്തിന് ആവശ്യമായ സ്ഥിരം അധ്യാപക-അനധ്യാപക തസ്തികകൾ നിലവിൽ അനുവദിച്ചിട്ടില്ലാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ അതുമൂലം അക്കാദമിക പ്രവർത്തനങ്ങളിലോ വിദ്യാർത്ഥികളുടെ പഠനസൗകര്യങ്ങളിലോ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച വിഷയം വകുപ്പ് വിലയിരുത്തിയിട്ടുണ്ടോ;

(സി)  സിവിൽ എൻജിനീയറിംഗ് വിഭാഗത്തിന്റെ സുഗമമായ പ്രവർത്തനത്തിനാവശ്യമായ അധ്യാപക-അനധ്യാപക തസ്തികകൾ അനുവദിക്കുന്നതിനുള്ള പ്രൊപ്പോസൽ സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രസ്തുത പ്രൊപ്പോസലിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമാക്കാമോ;

(ഡി)  വിദ്യാർത്ഥിനികളുടെ പഠനസൗകര്യവും കോഴ്സിന്റെ അക്കാദമിക നിലവാരവും ഉറപ്പാക്കുന്നതിനായി നെടുപുഴ ഗവൺമെന്റ് വിമൻസ് പോളിടെക്നിക് കോളേജിലെ സിവിൽ എൻജിനീയറിംഗ് വിഭാഗത്തിനാവശ്യമായ സ്ഥിരം തസ്തികകൾ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

മുക്കം ഗവൺമെന്റ് പോളിടെക്നിക്ക്‌

1524  ശ്രീ. സി. കെ. കാസിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കോഴിക്കോട് ജില്ലയിലെ മുക്കം മുനിസിപ്പാലിറ്റിയിൽ പ്രവർത്തനം ആരംഭിക്കാനിരിക്കുന്ന മുക്കം ഗവൺമെന്റ് പോളിടെക്നിക് യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ വിശദമാക്കാമോ;

(ബി)  നിലവിൽ ഇതിന്റെ അവസ്ഥ എന്താണെന്ന് അറിയിക്കാമോ;

(സി)  അടുത്ത അധ്യയന വർഷമെങ്കിലും ഇത് ആരംഭിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കുമോ;

(ഡി)  ഇതിന് വേണ്ടി ഒരു ഉന്നതതല യോഗം വിളിച്ച് നടപടികൾ വേഗത്തിലാക്കാൻ ആവശ്യമായത് ചെയ്യുമോ;

(ഇ)  മുക്കം ഗവൺമെന്റ് പോളിടെക്നിക്ക്‌ പ്രവർത്തനം ആരംഭിക്കുന്നതിന് വേണ്ടി സർക്കാർ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ (സ്പെഷ്യല്‍ ഓഫീസര്‍, സീനിയര്‍ ക്ലര്‍ക്ക്) ആരെല്ലാമാണെന്ന് അറിയിക്കാമോ?

മഞ്ചേശ്വരം താലൂക്കിൽ പുതിയ ഗവൺമെന്റ് പോളിടെക്നിക് കോളേജ്

1525  ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മഞ്ചേശ്വരം താലൂക്കിൽ പുതിയ ഗവൺമെന്റ് പോളിടെക്നിക് കോളേജ് ആരംഭിക്കുന്നതിനായി ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണ്; വിശദവിവരം ലഭ്യമാക്കുമോ;

(ബി)   മഞ്ചേശ്വരം താലൂക്കിൽ പുതിയ പോളിടെക്നിക് കോളേജ് അനുവദിക്കുന്നതിനും 2027-28 അദ്ധ്യയനവർഷത്തിൽ തന്നെ ക്ലാസുകൾ ആരംഭിക്കുന്നതിനും ആവശ്യമായ ഭരണാനുമതിയും മറ്റ് അനുബന്ധ നടപടികളും വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമോ?

മോഡൽ റസിസൻഷ്യൽ പോളിടെക‍്‍നിക് കോളേജ്

1526  ശ്രീ. ടി. എം. ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആലത്തൂർ മണ്ഡലത്തിലെ കുഴൽമന്ദം മോഡൽ റസിഡൻഷ്യൽ പോളിടെക‍്‍നിക് കോളേജിൽ മൂന്ന് കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന അക്കാദമിക് ബ്ലോക്കിന്റെ നിലവിലെ നിർമ്മാണ പുരോഗതി വിശദമാക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തി എന്ന് പൂർത്തീകരിക്കുവാൻ കഴിയും എന്നറിയിക്കാമോ;

(സി)  പ്രസ്തുത മണ്ഡലത്തിലെ ശ്രീനാരായണ കോളേജിലെ സെന്റര്‍ ഫോർ സ്‌കിൽ ഡവലപ്മെന്റ് കോഴ്‌സ് & കരിയർ പ്ലാനിംഗ് എന്ന സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കാമോ;

(ഡി)  നിലവിൽ ഈ സ്ഥാപനത്തിൽ എത്ര പരിശീലനാർത്ഥികൾ ഉണ്ട് എന്നറിയിക്കാമോ;

(ഇ)  മുൻകാലങ്ങളിൽ ഇവിടെ നിന്നും പരിശീലനം പൂർത്തിയാക്കിയവരിൽ എത്ര പേർക്ക് വിവിധ തൊഴിൽ മേഖലകളിലേക്ക് പ്രവേശനം നേടുവാൻ സാധിച്ചിട്ടുണ്ട് എന്ന വിവരം ലഭ്യമാക്കാമോ?

ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്നിക്ക് കെട്ടിടനിർമ്മാണം

1527  ശ്രീമതി ഒ. എസ്. അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്നിക്ക് കെട്ടിട നിർമ്മാണത്തിന്റെ രണ്ടാം ഘട്ട പ്രവൃത്തികൾക്ക് ഭരണാനുമതി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് വകുപ്പുതലത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ?

കാവാലം ഗവണ്മെന്റ് ടെക്നിക്കല്‍ സ്കൂളിന് കെട്ടിടം

1528  ശ്രീ. റെജി ചെറിയാൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാവാലം ഗവണ്മെന്റ് ടെക്നിക്കല്‍ സ്കൂളിന് കെട്ടിടം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

(ബി)  കെട്ടിട നിര്‍മ്മാണത്തിനായി എത്ര സ്ഥലം (ആര്‍ വസ്തു )ഏറ്റെടുത്തിട്ടുണ്ടെന്നും ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കിയിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;

(സി)  ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ കെട്ടിട നിര്‍മ്മാണത്തിനായുള്ള അടുത്ത നടപടിക്രമം എന്താണെന്ന് വിശദമാക്കാമോ;

(ഡി)  പ്ലാനും ഏസ്റ്റിമേറ്റും ആരുടെ നിര്‍ദ്ദേശപ്രകാരമാണ് തയ്യാറാക്കേണ്ടതെന്നും, ആരാണ് തയ്യാറാക്കേണ്ടതെന്നും വ്യക്തമാക്കാമോ; ഇതിനായി നിലവില്‍ ഫണ്ട് വകയിരുത്തിയിട്ടുണ്ടോ; എങ്കില്‍ എത്ര തുകയാണെന്ന് വിശദമാക്കാമോ?

പി .എച്ച്.ഡി. വിദ്യാർത്ഥികൾക്ക് നൽകുന്ന ഫെലോഷിപ്പ്

1529  ശ്രീ. എന്‍. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരളസ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയോൺമെന്റ് (കെ.എസ്.സി.എസ്.ടി.ഇ.) പി.എച്ച് .ഡി. വിദ്യാർത്ഥികൾക്ക് നൽകുന്ന ഫെലോഷിപ്പ് തുക മാസങ്ങളായി ലഭ്യമാകാത്ത സാഹര്യം നിലവിലുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ബി)  ഉണ്ടെങ്കില്‍ എത്ര മാസമാണ് കുടിശ്ശിക ആയിട്ടുള്ളതെന്നും കുടിശ്ശികയായതിനുള്ള കാരണവും വ്യക്തമാക്കാമോ;

(സി)  പ്രസ്തുത കുടിശ്ശിക പി.എച്ച്.ഡി. വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?

ടെക്നിക്കൽ ഹൈസ്കൂളുകളിലെ പി.ടി.എ.

1530  ശ്രീ. കെ. കെ. വത്സരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ ടെക്നിക്കൽ ഹൈസ്‌കൂളുകളിൽ രക്ഷാകർത്താക്കളിൽ നിന്നുള്ള പ്രതിനിധികൾക്ക് പകരം പി.ടി.എ. പ്രസിഡണ്ടന്റുമാരായി പ്രധാനധ്യാപകൻ അഥവാ സൂപ്രണ്ട് തന്നെ സ്ഥാനമേൽക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത്തരത്തിലുള്ള നടപടികൾ തിരുത്തുന്നതിന് ആവശ്യമായ ഉത്തരവുകൾ നൽകുമോ;

(ബി)  സംസ്ഥാനത്തെ ടെക്നിക്കൽ ഹൈസ്കൂളുകളിൽ പി.ടി.എ. പ്രസിഡണ്ടായി സൂപ്രണ്ടിനെ തന്നെ തെരഞ്ഞെടുക്കണമെന്ന് സർക്കാർ ഉത്തരവ് നിലവിലുണ്ടോ; ഉണ്ടെങ്കിൽ അത് ലഭ്യമാക്കാമോ;

(സി)  ടെക്നിക്കൽ ഹൈസ്കൂളുകളിലെ പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങളിൽ രക്ഷാകർത്താക്കളെക്കാൾ കൂടുതൽ അധ്യാപക പ്രതിനിധികളെ ഉൾപ്പെടുത്തുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇത്തരം നടപടികൾ തിരുത്തുന്നതിന് നടപടികൾ സ്വീകരിക്കുമോ;

(ഡി)  സംസ്ഥാനത്തെ ടെക്നിക്കൽ ഹൈസ്കൂളുകളിൽ അന്ധരായ അധ്യാപകർ അധ്യയനം നടത്തുന്നുണ്ടോ; ഉണ്ടെങ്കിൽ അവർക്ക് കൈകാര്യം ചെയ്യാൻ സാധിക്കുന്ന ബ്രെയിലി ലിപി ഉപയോഗിച്ചുള്ള പുസ്തകം ലഭ്യമാക്കിയിട്ടുണ്ടോ?

(ഇ)  കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്കൂൾ പോളിടെക്നിക്കായി ഉയർത്തുന്നതിന് എന്തെങ്കിലും നടപടികൾ സ്വീകരിച്ചു വരുന്നുണ്ടോ; ഉണ്ടെങ്കിൽ അത് വ്യക്തമാക്കാമോ?

ഉന്നതവിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങള്‍

1531  ശ്രീ. റെജി ചെറിയാൻ
ശ്രീ. വർഗ്ഗീസ് മാമ്മൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  പഠനത്തിനൊപ്പവും ശേഷവും ജോലി നേടുകയെന്ന ലക്ഷ്യത്തോടെ വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ കുടിയേറ്റത്തിന് ബദലായി അവര്‍ക്ക് വിദേശത്ത് ലഭിക്കുന്ന അറിവിനും അവസരങ്ങള്‍ക്കും തുല്യമായ സാധ്യതകള്‍ സംസ്ഥാനത്തുതന്നെ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് വ്യവസായ-അക്കാദമിക് സഹകരണം നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ടോ; അറിയിക്കാമോ;

(ബി)  ഇന്നത്തെ വിദ്യാര്‍ത്ഥിയെ ഭാവിയിലേക്ക് പ്രാപ്തനാക്കുംവിധം എ.ഐ., ഡാറ്റാ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി, റോബോട്ടിക്സ് എന്നിവ ഉള്‍പ്പെടുത്തി ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പാഠ്യപദ്ധതി പരിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;

(സി)  സംസ്ഥാനത്തിന്റെ ഭാവിവികസനം ഗവേഷണാധിഷ്ഠിതമായിരിക്കണമെന്ന കാഴ്ചപ്പാടോടെ സര്‍വകലാശാലകളിലെ ഗവേഷണ മേഖലകളില്‍ അടിസ്ഥാനസൗകര്യ വികസനത്തിനായി ഏതൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കാമോ;

(ഡി)  ആര്‍ജ്ജിച്ച അറിവ് സംരംഭകത്വത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്ക് എന്തെല്ലാം പിന്തുണയാണ് സര്‍ക്കാര്‍ നല്‍കുകയെന്ന് വ്യക്തമാക്കാമോ?

ഐ.എച്ച്.ആർ.ഡി. പ്ലാൻ ഫണ്ട് വിനിയോഗിച്ച് നിർമ്മാണ പ്രവൃത്തികൾ

1532  ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ആലുവ നിയോജക മണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന കപ്രശ്ശേരി എം.റ്റി.എച്ച്.എസ്.എസ്., ആലുവ ടെക്നിക്കൽ എച്ച്.എസ്.എസ്. എന്നീ സ്കൂളുകളിൽ ഐ.എച്ച്.ആർ.ഡി. പ്ലാൻ ഫണ്ട് വിനിയോഗിച്ച് നിർമ്മാണ പ്രവൃത്തികൾ നടത്തുന്നതിന് സമർപ്പിച്ചിട്ടുള്ള പ്രൊപ്പോസലുകളുടെ നിലവിലെ അവസ്ഥ എന്തെന്ന് വ്യക്തമാക്കാമോ?

കൂത്തുപറമ്പ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് (ഐ .എച്ച് .ആർ .ഡി .)

1533  ശ്രീ. പി. കെ. പ്രവീൺ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കൂത്തുപറമ്പ നിയോജക മണ്ഡലത്തിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസിന് അഞ്ച് ഏക്കർ ഭൂമി ലഭ്യമാണെങ്കിലും പര്യാപ്തമായ ഭൗതിക സാഹചര്യങ്ങളുടെ അഭാവം മൂലം വിദ്യാർത്ഥികള്‍ പ്രയാസങ്ങൾ നേരിടുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  മലബാര്‍ മേഖലയില്‍ വര്‍ഷങ്ങളായി മികച്ച അക്കാദമിക നിലവാരം പുലര്‍ത്തുന്ന ഈ സ്ഥാപനത്തിന് ചുറ്റുമതില്‍, സ്റ്റേഡിയം, കോണ്‍ഫറന്‍സ് ഹാള്‍, ഓഡിറ്റോറിയം, ഹോസ്റ്റല്‍ എന്നിവ നിർമ്മിക്കുന്നതിനായി തുക അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ;

(സി)  പ്രസ്തുത കോളേജില്‍ ന്യൂ ജനറേഷന്‍ കോഴ്സുകള്‍ അനുവദിക്കുന്ന കാര്യം പരിശോധിക്കുമോ; വ്യക്തമാക്കുമോ?

കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയം

1534  ശ്രീ. നാട്ടകം സുരേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ (കെ.എസ്.എസ്.ടി.എം) സബ് സെന്ററുകളായ സയൻസ് സിറ്റി കോട്ടയം, റീജിയണൽ സെന്റർ ചാലക്കുടി, റീജിയണൽ സെന്റർ പരപ്പനങ്ങാടി എന്നിവയുടെ നിർമ്മാണമാരംഭിച്ചതെന്നാണെന്നും പദ്ധതി തുകയുൾപ്പടെയുള്ള വിശദാംശവും ഇനം തിരിച്ചു വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത സ്ഥാപനങ്ങളിലെ പ്ലാൻ പ്രകാരമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കുമോ?

(സി)  ​പ്രസ്തുത സ്ഥാപനങ്ങളിലെ പ്ലാനറ്റോറിയം ഉൾപ്പെടെയുള്ള കെട്ടിടങ്ങളുടെ നിർമ്മാണം സംബന്ധിച്ച് ഉയർന്നു വന്നിട്ടുള്ള വിജിലൻസ് കേസുകൾ, അന്വേഷണങ്ങൾ, ഓഡിറ്റ് റിപ്പോർട്ടുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി)  കുട്ടികൾക്കും യുവതലമുറയ്ക്കും ഏറെ പ്രയോജനകരമായ ഇത്തരം ശാസ്ത്രവിദ്യാഭ്യാസ പദ്ധതികളുടെ നടത്തിപ്പിലും നിർമ്മാണത്തിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള അലംഭാവം, കാലതാമസം എന്നിവയും കണ്ടെത്തിയ വീഴ്ചകളിൽ നടപടി സ്വീകരിക്കുന്നതിലെ കാലതാമസവും ഗൗരവമായി കാണുമോ; പ്രസ്തുത വിഷയത്തിൽ ഓഡിറ്റിലേയും വിജിലൻസ് റിപ്പോർട്ടിലേയും കണ്ടെത്തലുകളിന്മേലുള്ള നടപടി വേഗത്തിലാക്കാൻ സ്വീകരിച്ച നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ഇ)  ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകുമോ;

(എഫ്)  പ്രസ്തുത സ്ഥാപനങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിച്ച് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

സ്വാശ്രയ കേളേജുകള്‍ക്ക് സ്ഥിരം അഫിലിയേഷന്‍

1535  ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സഹകരണ മേഖലയില്‍ ഉള്‍പ്പടെ പ്രവര്‍ത്തിയ്ക്കുന്ന സ്വാശ്രയ കേളേജുകള്‍ക്ക് സ്ഥിരം അഫിലിയേഷന്‍ ലഭിയ്ക്കാത്തത് മൂലമുള്ള പ്രയാസങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  ഇത്തരം അഫിലിയേഷന്‍ ലഭിയ്ക്കാത്തത് മൂലം സ്ഥാപനത്തിന്റെ അടിസ്ഥാന സൗകര്യമുള്‍പ്പടെയുള്ളവയ്ക്ക് ഗ്രാന്റ് ഉള്‍പ്പടെയുള്ള സഹായങ്ങള്‍ ലഭ്യമാക്കുന്നതിനും അക്കാദമിക വികസനത്തിനും തടസ്സമാകുന്നുണ്ടോ; പ്രസ്തുത വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)  ഇത് പരിഹരിക്കുന്നതിന് സര്‍വ്വകലാശാലകളുടെ ബന്ധപ്പെട്ട നിയമത്തിലും സ്റ്റാറ്റ്യൂട്ടുകളിലും റഗുലേഷനിലും ഭേദഗതി വരുത്തണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?

വിദേശ ഉപരിപഠനവും ഉന്നതവിദ്യാഭ്യാസ മേഖലയിൽ വരുത്തേണ്ട മാറ്റങ്ങളും

1536  ശ്രീ. എ. ഡി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മുൻ സർക്കാരിന്റെ പത്തു വർഷക്കാലയളവിൽ (2016-2026) കേരളത്തിൽ നിന്നും ഉപരിപഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോയ വിദ്യാർത്ഥികളുടെ വിവരങ്ങൾ വർഷം തിരിച്ച് ലഭ്യമാക്കാമോ;

(ബി)  സംസ്ഥാനത്തെ സർവ്വകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലനിൽക്കുന്ന എന്തെല്ലാം പോരായ്മകളും പരിമിതികളും മൂലമാണ് കേരളത്തിൽ നിന്നും ഇത്രയധികം വിദ്യാർത്ഥികൾ വിദേശത്തേക്ക് പഠനത്തിനായി പോകുന്നതെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ;

(സി)  സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉയർത്തുന്നതിനും, വിദ്യാർത്ഥികളുടെ വിദേശത്തേക്കുള്ള ഒഴുക്ക് തടയുന്നതിനുമായി സർക്കാർ എന്തെല്ലാം അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികളും നയരൂപീകരണങ്ങളുമാണ് നിലവിൽ നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കാമോ;

(ഡി)  2016 മുതൽ 2026 വരെയുള്ള അധ്യയനവർഷങ്ങളിൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ എത്ര റാഗിംഗ് കേസുകൾ റിപ്പോർട്ട് ചെയ്തുവെന്നും എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും വിശദമാക്കാമോ;

(ഇ)  പ്രസ്തുത അധ്യയനവർഷങ്ങളിൽ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ റാഗിംഗ് കേസുകൾ വിദ്യാർത്ഥികളെയും രക്ഷകർത്താക്കളെയും സംസ്ഥാനത്തെ ക്യാമ്പസുകളിൽ നിന്നും അകറ്റിനിർത്തുന്നതായി റിപ്പോർട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?

ഉന്നതവിദ്യാഭ്യാസമേഖലയിലെ വിദൂരവിദ്യാഭ്യാസ സംവിധാനം

1537  ശ്രീ. കുറുക്കോളി മൊയ്തീന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ ഏതെല്ലാം സർവകലാശാലകളിൽ നിലവിൽ വിദൂര വിദ്യാഭ്യാസ സംവിധാനം നടപ്പിലാക്കുന്നുണ്ടെന്ന് അറിയിക്കാമോ;

(ബി)  വിദൂര വിദ്യാഭ്യാസ സംവിധാനത്തിന് വേണ്ടി മാത്രം സംസ്ഥാനത്ത് സർവ്വകലാശാല സ്ഥാപിച്ചത് കൊണ്ട് മറ്റു സർവ്വകലാശാലകൾക്ക് വിദൂര വിദ്യാഭ്യാസ സംവിധാനം ഏർപ്പെടുത്തുന്നതിനു നിയമപരമായ തടസ്സങ്ങൾ എന്തെങ്കിലും ഉണ്ടോയെന്ന് വിശദമാക്കുമോ;

(സി)  വിദൂര വിദ്യാഭ്യാസ സംവിധാനത്തിൽ കോഴ്സുകൾ നടത്തുന്നതിന് കേരളത്തിലെ താൽപര്യപ്പെടുന്ന റെഗുലർ സർവകലാശാലകൾക്ക് അനുമതി നൽകുമോയെന്ന് അറിയിക്കാമോ?

പാഠ്യപദ്ധതി പരിഷ്കരണവും നൈപുണ്യ വികസനവും

1538  ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ സർവകലാശാലകളിൽ നാല് വർഷ ബിരുദ കോഴ്‌സുകൾ (എഫ്.വൈ.യു.ജി.പി.) നടപ്പിലാക്കിയതിന്റെ പുരോഗതിയും വിലയിരുത്തലുകളും വ്യക്തമാക്കാമോ;

(ബി)  ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർത്ഥികളുടെ തൊഴിൽക്ഷമത വർദ്ധിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന പദ്ധതികൾ ഏതെല്ലാമാണെന്ന് വിശദമാക്കാമോ;

(സി)  വിപണിയിലെ പുതിയ മാറ്റങ്ങൾക്ക് അനുസൃതമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ് മുതലായവ ഉള്‍പ്പെടെ ആധുനിക കോഴ്സുകൾ കോളേജുകളിൽ ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്?

ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ വികസനം

1539  ശ്രീ. സി. കെ. ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ അക്കാദമികവും ഭരണപരവുമായ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സർവ്വകലാശാലയുടെ വികസനം ഉറപ്പാക്കുന്നതിനുമായി നിലവിലെ സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

(ബി)  ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയ്ക്ക് സ്ഥിരം ആസ്ഥാന മന്ദിരം നിർമ്മിക്കുന്നതിനായി സ്ഥലം കണ്ടെത്തൽ, ഭരണാനുമതി, സാങ്കേതികാനുമതി, ധനവിനിയോഗം എന്നിവ സംബന്ധിച്ച് സ്വീകരിച്ചിട്ടുള്ള നടപടികളുടെ നിലവിലെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ; ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണം ആരംഭിക്കുന്നതിനും പൂർത്തീകരിക്കുന്നതിനും ഉദ്ദേശിക്കുന്ന സമയക്രമം വ്യക്തമാക്കാമോ;

(സി)  നിലവിൽ സർവ്വകലാശാലയിൽ നടത്തിവരുന്ന ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളുടെ എണ്ണം, വിഷയങ്ങൾ, ഓരോ കോഴ്സിനും നിലവിലുള്ള വിദ്യാർത്ഥികളുടെ എണ്ണം എന്നിവ സംബന്ധിച്ച് വിശദാംശം ലഭ്യമാക്കാമോ; കൂടുതൽ വിഷയങ്ങളിൽ കോഴ്സുകൾ ആരംഭിക്കുന്നതിന് സർവ്വകലാശാല സമർപ്പിച്ചിട്ടുള്ള നിർദ്ദേശങ്ങൾ സർക്കാരിന്റെ പരിഗണനയിലുണ്ടോ എന്ന് വ്യക്തമാക്കാമോ;

(ഡി)  സംസ്ഥാനത്തെ എല്ലാ വിഭാഗം പഠിതാക്കൾക്കും പ്രത്യേകിച്ച് ജോലി ചെയ്യുന്നവർക്കും പഠനം ഇടയ്ക്ക് നിർത്തിയവർക്കും ഉന്നതവിദ്യാഭ്യാസം നേടുന്നതിനും തുടർപഠനത്തിനും കൂടുതൽ അവസരങ്ങൾ ലഭ്യമാക്കുന്നതിനായി സർവ്വകലാശാലയുടെ ലേണർ സപ്പോർട്ട് സെന്ററുകൾ, ഡിജിറ്റൽ പഠന സൗകര്യങ്ങൾ, അക്കാദമിക അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?

സര്‍വകലാശാലകളിലെ സാമ്പത്തിക പ്രതിസന്ധി

1540  ശ്രീ. വി. ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സര്‍വകലാശാലകള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;

(ബി)  സര്‍വകലാശാലകള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിന് ഈ സര്‍ക്കാര്‍ എന്തെല്ലാം സഹായമാണ് നല്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ?

ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗവേഷണം

1541  ശ്രീ. പഴകുളം മധു : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ സർവകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗവേഷണ നിലവാരം ഉയർത്തുന്നതിനായി സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

(ബി)  വ്യവസായ മേഖലയുമായി സഹകരിച്ച് ഗവേഷണ പദ്ധതികൾ നടപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ സംസ്ഥാനത്ത് നിലവിലുണ്ടോ; വിശദമാക്കാമോ;

(സി)  കേരളത്തിലെ സർവകലാശാലകളിലെ ഗവേഷണ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി)  ഗവേഷണ രംഗത്ത് അന്തർദേശീയ സർവകലാശാലകളുമായും ഗവേഷണ സ്ഥാപനങ്ങളുമായും സഹകരണം വർധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കാമോ?

കോളേജുകളിലെ സമയ ക്രമീകരണം

1542  ശ്രീ. കെ. കെ. വത്സരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും സ്വയം പര്യാപ്തത ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും കോളേജ് പഠനം നടത്തുന്നതോടൊപ്പം ജോലി ചെയ്യുന്നതിനു വേണ്ടി വിദേശരാജ്യങ്ങളിലേത് പോലെ വ്യാപകമായി ഈവനിംഗ് ക്ലാസുകളും/ഹോളിഡേ ബാച്ചുകളും ആരംഭിക്കുവാനുള്ള സാധ്യതകൾ പരിശോധിക്കുമോയെന്ന് വ്യക്തമാക്കാമോ;

(ബി)  ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഓൺലൈൻ സംവിധാനങ്ങളും വ്യാപകമായ സാഹചര്യങ്ങൾ പരിഗണിച്ച് അതു പ്രയോജനപ്പെടുത്തുന്ന രീതിയിൽ കോളേജ് ക്ലാസ് മുറികളിലെ അധ്യായന രീതികൾ വ്യാപകമായി പരിഷ്കരിക്കാനുള്ള നടപടികൾ സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ;

(സി)  സിലിക്കൻ വാലിയിലെ യൂണിവേഴ്സിറ്റികളെ മാതൃകയാക്കി പഠനസമയത്തു തന്നെ പരീക്ഷകളേക്കാൾ പ്രാധാന്യം സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിനും അതിനാവശ്യമായ ഇന്റേൺഷിപ്പുകളും കമ്പനികളിൽ ഓൺ-ദി-ജോബ് ട്രെയിനിങ് ലഭ്യമാക്കുന്നതിനും ആവശ്യമായ പദ്ധതികൾ സർവകലാശാലകളിൽ നടപ്പിലാക്കാൻ നടപടികൾ സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ;

(ഡി)  വിദ്യാർത്ഥികൾ വിദേശരാജ്യങ്ങളിൽ പോയി പഠിക്കുന്നതിന്റെ കാരണങ്ങളെ കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമോ; വിശദമാക്കാമോ?

പാഠ്യപദ്ധതി നവീകരണം

1543  ശ്രീ. വിനു ജോബ് കുഴിമണ്ണിൽ
ശ്രീ. അപു ജോൺ ജോസഫ്
ശ്രീ. വർഗ്ഗീസ് മാമ്മൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസമേഖലയിലെ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും നിലവിലുള്ള പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നത് പരിഗണനയുണ്ടോ; വിശദമാക്കാമോ;

(ബി)  ഇതിനായി ഏതെങ്കിലും ഏജന്‍സിയെ നിയോഗിക്കാനുദ്ദേശിക്കുന്നുണ്ടോ;

(സി)   ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള സര്‍വകലാശാലകള്‍ നടത്തുന്ന വ്യത്യസ്തങ്ങളായ കോഴ്‌സുകള്‍ക്ക് സംസ്ഥാനത്തെ സര്‍വകലാശാലകളുടെ അംഗീകാരം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും നടപടിക്രമങ്ങളും അറിയിക്കാമോ; ഇതില്‍ മാറ്റം വരുത്തുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുന്നുണ്ടോ;

(ഡി)  പ്രസ്തുത നടപടിക്രമങ്ങള്‍ ലഘൂകരിച്ച് സംസ്ഥാനത്തിന് പുറത്തുള്ള സര്‍വകലാശാലകളുടെ വ്യത്യസ്തവും നവീനവുമായ കോഴ്‌സുകള്‍ക്ക് അംഗീകാരം നല്കുന്നതിന് നടപടി സ്വീകരിക്കുമോ?

സര്‍വകലാശാല നിയമ ഭേദഗതി ബില്ലുകള്‍

1544  ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  വിവിധ സർവകലാശാല നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനായി നിയമസഭ പാസ്സാക്കി അംഗീകാരത്തിനായി ഗവർണ്ണർക്ക് സമർപ്പിച്ച ബില്ലുകളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;

(ബി)  പ്രസ്തുത ബില്ലുകൾക്ക് അംഗീകാരം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

2016-2026 കാലയളവിലെ പുതിയ കോഴ്സുകള്‍

1545  ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2016 മുതല്‍ 2026 വരെയുള്ള സര്‍ക്കാരുകളു‌ടെ കാലയളവില്‍ കേരളത്തില്‍ ആരംഭിച്ചിട്ടുള്ള പുതിയ വിദ്യാഭ്യാസ കോഴ്സുകള്‍ ഏതെല്ലാമാണ് സ്വകാര്യ, എയ്ഡഡ്, സര്‍ക്കാര്‍ എന്നിങ്ങനെ മേഖല തിരിച്ച് വ്യക്തമാക്കുമോ;

(ബി)  പ്രസ്തുത കാലയളവില്‍ പഠിതാക്കളില്ലാത്തതുമൂലം ബാച്ചുകള്‍ ഉപേക്ഷിക്കേണ്ടി വന്ന കോഴ്സുകള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(സി)  പ്രസ്തുത കാലയളവില്‍ ആകെ എത്ര സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ആരംഭിച്ചിട്ടുള്ളത്; വര്‍ഷം തിരിച്ച് കണക്ക് ലഭ്യമാക്കുമോ?

കാലിക്കറ്റ് സർവകലാശാലയിലെ ഡെപ്പോസിറ്റ് പ്രവൃത്തികൾ

1546  ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാലിക്കറ്റ് സർവകലാശാലയിലെ ഏതെല്ലാം പ്രവൃത്തികളാണ് നിലവിൽ പൊതുമരാമത്ത് വകുപ്പ് മുഖേന നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കാമോ;

(ബി)  പ്രസ്തുത പ്രവൃത്തികൾ നടപ്പിലാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് സമർപ്പിച്ച എസ്റ്റിമേറ്റ് തുക, സർവകലാശാല പൊതുമരാമത്ത് വകുപ്പിന്റെ പേരിൽ നിക്ഷേപിച്ച തുക എന്നിവയുടെ വിശദാംശം പ്രവൃത്തി തിരിച്ചു ലഭ്യമാക്കാമോ;

(സി)  പൊതുമരാമത്ത് വകുപ്പിനെ ഏല്പിച്ച പ്രസ്തുത പ്രവൃത്തികൾ ആരംഭിച്ച വർഷം, പ്രവൃത്തികളുടെ നിലവിലുള്ള അവസ്ഥ, പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്ന സമയം,ഓരോ പ്രവൃത്തികൾക്കും സർവകലാശാല ഇതുവരെ ചെലവഴിച്ച തുക എന്നിവയുടെ വിശദാംശം ലഭ്യമാക്കാമോ;

(ഡി)  പൊതുമരാമത്ത് വകുപ്പ് മുഖേന പ്രസ്തുത പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്ന കരാർ സ്ഥാപനത്തിന്റെ വിശദാംശം ലഭ്യമാക്കാമോ;

(ഇ)  പ്രസ്തുത ഡെപ്പോസിറ്റ് പ്രവൃത്തികളുടെ നിർവ്വഹണ ഉദ്യോഗസ്ഥൻ ആയി സർവകലാശാലയിലെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥരുടെ പേര്, പദവി എന്നിവ ലഭ്യമാക്കാമോ?

പേരാമ്പ്ര വില്ലേജില്‍ ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററിന് കെട്ടിടം

1547  ശ്രീ. സനീഷ്‌കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ചാലക്കുടി താലൂക്കിലെ പേരാമ്പ്ര വില്ലേജില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററിന് കെട്ടിടം പണിയുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;

(ബി)  കെട്ടിടം പണിയുന്നതിനായി വിശദമായ പദ്ധതി അടങ്കല്‍ സര്‍വകലാശാല തയ്യാറാക്കിയിട്ടുണ്ടോ; ആയതിന് അംഗീകാരം ലഭിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;

(സി)  പുതിയ കെട്ടിടത്തില്‍ ഒരുക്കിയിട്ടുള്ള സൗകര്യങ്ങളും ആയതിനായി എത്ര തുകയ്ക്കുള്ള എസ്റ്റിമേറ്റിനാണ് സര്‍വകലാശാല അംഗീകാരം നല്‍കിയിട്ടുള്ളതെന്നും വിശദമാക്കുമോ;

(ഡി)  കെട്ടിട നിര്‍മ്മാണം എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

മഹാത്മാഗാന്ധി സർവകലാശാലയുടെ സാമ്പത്തിക പ്രതിസന്ധി

1548  ശ്രീ. വി. കെ. സനോജ്
ശ്രീ. എം. എസ്. അരുണ്‍ കുമാർ
ശ്രീ. പി. പി. സുമോദ്
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  മഹാത്മാഗാന്ധി സർവകലാശാല കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും, സിന്‍ഡിക്കേറ്റ് യോഗങ്ങളിലും വിവിധ സബ് കമ്മിറ്റി യോഗങ്ങളിലും പങ്കെടുക്കുന്ന അംഗങ്ങളുടെ സിറ്റിങ് ഫീസ് ഒറ്റയടിക്ക് മൂന്നിരട്ടിയായി വ‍ർദ്ധിപ്പിച്ച നടപടി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് മുന്‍ സിന്‍ഡിക്കേറ്റ് നടപ്പാക്കാതിരുന്ന ഫീസ് വർദ്ധനവ് നിലവിലെ ഭരണസമിതി അടിച്ചേല്‍പ്പിച്ചുവെന്ന ആക്ഷേപം വസ്തുതാപരമാണോ;

(സി)  സിന്‍ഡിക്കേറ്റ് അംഗങ്ങളില്‍ ഭൂരിഭാഗവും കോളേജ് അധ്യാപകരെന്ന നിലയില്‍ ഉയ‍ർന്ന ശമ്പളം കൈപ്പറ്റുന്നവരാണെന്നിരിക്കെ സർവകലാശാലയുടെ സാമ്പത്തിക ഭദ്രത തകർക്കുന്ന രീതിയില്‍ സിന്‍ഡിക്കേറ്റ് നടത്തിയ ഈ ധൂ‍ർത്തിന് വകുപ്പിന്റെ മൗനാനുവാദമുണ്ടെന്ന ആക്ഷേപത്തില്‍ വ്യക്തത വരുത്താമോ;

(ഡി)  സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ സിറ്റിങ് ഫീസ് കുത്തനെ കൂട്ടിയ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട്, ഉത്തരവ് റദ്ദാക്കാന്‍ സർക്കാർ തയ്യാറാകുമോ എന്ന് വിശദമാക്കാമോ?

കാലിക്കറ്റ് സര്‍വ്വകലാശാലയിലെ കരാര്‍/ദിവസവേതന നിയമനം

1549  ശ്രീ. വി. കെ. സനോജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ 1959-ലെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ആക്ടിന് വിരുദ്ധമായി കരാര്‍/ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതായി എ.ജി. ഓഡിറ്റ് കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ എന്തെല്ലാം നടപടികളാണ് സര്‍വ്വകലാശാല കെെക്കൊണ്ടതെന്ന് വ്യക്തമാക്കാമോ;

(ബി)  കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ കരാര്‍/ദിവസവേതന നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?

സ്വകാര്യ എൻട്രൻസ് കോച്ചിംഗ് സെന്ററുകളുടെ പ്രവര്‍ത്തനം

1550  ശ്രീ. കെ. കെ. വത്സരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  എൻട്രൻസ് കോച്ചിംഗ് എന്ന പേരിൽ സ്വകാര്യ സ്ഥാപനങ്ങൾ വൻതോതിൽ ഫീസ് ഈടാക്കി കോച്ചിംഗ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;

(ബി)  ഇത്തരത്തിൽ ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് എന്തെങ്കിലും നിബന്ധനകളോ നിയമങ്ങളോ ആവിഷ്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ വ്യക്തമാക്കുമോ;

(സി)  ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നതിന് ഏതെങ്കിലും രീതിയിലുള്ള ലൈസൻസ് സമ്പ്രദായം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ഡി)  സ്വകാര്യ പരിശീലന കേന്ദ്രങ്ങളെ ആശ്രയിക്കാതെ, സംസ്ഥാനത്തെ എത്ര വിദ്യാർത്ഥികൾക്കാണ് നീറ്റ്, ജെ.ഇ.ഇ. അഡ്വാൻസ്ഡ് തുടങ്ങിയ പ്രവേശന പരീക്ഷകൾ വഴി പ്രവേശനം ലഭിക്കുന്നതെന്ന് വ്യക്തമാക്കാമോ; ഇത് സംബന്ധിച്ച കണക്കുകൾ സർക്കാരിന്റെ കൈവശമുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം ലഭ്യമാക്കുമോ;

(ഇ)  സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് എൻട്രൻസ് പരീക്ഷകൾക്ക് ആവശ്യമായ സൗജന്യ പരിശീലനം നൽകുന്നതിന് സർക്കാർ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

അഡിഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമിന്റെ (അസാപ് - കേരളം) പ്രവർത്തനങ്ങൾ

1551  ശ്രീ. ജി. സുധാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  2021-22 മുതൽ 2025-26 വരെ അഡിഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ് - കേരളം) മുഖേന എത്ര വിദ്യാർത്ഥികൾക്ക് നൈപുണ്യ പരിശീലനം നൽകിയിട്ടുണ്ടെന്നും ഇതിന്റെ കോഴ്‌സ് തിരിച്ചും ജില്ല തിരിച്ചുമുള്ള വിശദാംശം ലഭ്യമാക്കുമോ;

(ബി)  പ്രസ്തുത കാലയളവിൽ പരിശീലനം പൂർത്തിയാക്കിയവരിൽ തൊഴിൽ ലഭിച്ചവരുടെയും സ്വയംതൊഴിൽ കണ്ടെത്തിയവരുടെയും എണ്ണം എത്രയാണെന്നും തൊഴിൽ ലഭ്യത നിരീക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള സംവിധാനം എന്താണെന്നും വ്യക്തമാക്കാമോ;

(സി)  അസാപ് കേരളം വഴി നടപ്പിലാക്കുന്ന നൂതനവും വ്യവസായാധിഷ്ഠിതവുമായ കോഴ്‌സുകൾ ഏതെല്ലാമാണെന്നും നിലവിൽ വ്യവസായ സ്ഥാപനങ്ങളുമായി ഏർപ്പെട്ടിട്ടുള്ള ധാരണാപത്രങ്ങളുടെയും പങ്കാളിത്തങ്ങളുടെയും എണ്ണം എത്രയാണെന്നും വ്യക്തമാക്കാമോ;

(ഡി)  പരിശീലനത്തിന്റെ ഗുണനിലവാരം, പരിശീലകരുടെ യോഗ്യത, സർട്ടിഫിക്കേഷന്റെ അംഗീകാരം, പരിശീലനം നേടിയവരുടെ തൊഴിൽലഭ്യത എന്നിവ സ്വതന്ത്രമായി വിലയിരുത്തുന്നതിനുള്ള സംവിധാനവും, കഴിഞ്ഞ അഞ്ച് വർഷത്തെ പദ്ധതിയുടെ ആകെ ചെലവും ബജറ്റ് വിഹിതവും സംബന്ധിച്ച വിശദാംശവും ലഭ്യമാക്കുമോ?

പ്രതിഭാധനരായ വിദ്യാർത്ഥികളുടെ കഴിവുകൾ പ്രയോജനപ്പെടുത്തുന്നതിന് നടപ്പടി

1552  ശ്രീ. ദീപക് ജോയ് : താഴെ കാണുന്ന ചോദ്യങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സദയം മറുപടി നല്‍കുമോ:

(എ)  ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പഠിക്കുന്ന പ്രതിഭാധനരായ വിദ്യാർത്ഥികളുടെ കഴിവുകളും നൂതന ആശയങ്ങളും ഗവേഷണ മികവും സംസ്ഥാനത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിനും തൊഴിൽസാധ്യതകൾ സൃഷ്ടിക്കുന്നതിനുമായി പ്രയോജനപ്പെടുത്തുന്നതിന് എന്തെങ്കിലും പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;

(ബി)  ഇത് സംബന്ധിച്ച പദ്ധതി നിലവിലുണ്ടെങ്കിൽ പ്രസ്തുത പദ്ധതികളിലൂടെ കൈവരിച്ച നേട്ടങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കാമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.