അന്തേവാസികളുടെ
ദൈനംദിന വിഹിതത്തിലെ വർദ്ധനവ്
843 ശ്രീ.
ടി. പി. അഷ്റഫ് അലി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സാമൂഹ്യ
നീതി വകുപ്പിന് കീഴിലുളള ഓള്‍ഡ് ഏജ്
ഹോം, ആശാ ഭവന്‍, പ്രതീക്ഷാ ഭവന്‍
എന്നിവിടങ്ങളിലെ അന്തേവാസികളുടെ ദൈനം
ദിന വിഹിതം
വര്‍ദ്ധിപ്പിക്കണമെന്നയാവശ്യം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഉണ്ടെങ്കില്‍
അതിനുള്ള നടപടി സ്വീകരിക്കുമോ?
പുനലൂർ
മണ്ഡലത്തിൽ സാമൂഹ്യ നീതി വകുപ്പിന്റെ
പ്രവർത്തനങ്ങൾ .
844 ശ്രീ.
സി. അജയപ്രസാദ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സാമൂഹ്യ
നീതി വകുപ്പ് പുനലൂർ മണ്ഡലത്തിൽ നിലവിൽ
നടപ്പാക്കിവരുന്ന വികസന ക്ഷേമ
പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ
അറിയിക്കാമോ;
(ബി) സാമൂഹ്യ
നീതി വകുപ്പ് നടപ്പിലാക്കി വരുന്ന
ബാരിയർ ഫ്രീ പദ്ധതി നിലവിൽ
തുടരുന്നുണ്ടോയെന്നും പ്രസ്തുത പദ്ധതി
പ്രകാരം നടപ്പ് സാമ്പത്തിക വർഷത്തിൽ
സിവിൽ സ്റ്റേഷനുകളിൽ ലിഫ്റ്റ്
സ്ഥാപിക്കുന്നതിനുള്ള ധനസഹായം
തുടരുമോയെന്നും വ്യക്തമാക്കാമോ?
സാമൂഹ്യ
നീതി വകുപ്പ് മുഖേനയുള്ള ക്ഷേമ
പ്രവര്‍ത്തനങ്ങൾ
845 ശ്രീ.
ഫൈസൽ ബാബു :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കോഴിക്കോട്
സൗത്ത് നിയോജക മണ്ഡലത്തിലെ വയോജനങ്ങൾ,
ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെൻഡർ എന്നീ
വിഭാഗങ്ങൾക്ക് ലഭ്യമാക്കുന്ന ക്ഷേമ
പദ്ധതികളുടെ വിശദാംശം അറിയിക്കാമോ;
(ബി) വയോജന
സൗഹൃദ കേരളം പദ്ധതിയുടെ ഭാഗമായി
കോഴിക്കോട് ജില്ലയിൽ നടപ്പിലാക്കിയ
പ്രവർത്തനങ്ങൾ എന്തെല്ലാമാണെന്ന്
വിശദമാക്കാമോ;
(സി) ഭിന്നശേഷിക്കാർക്ക്
പൊതുസ്ഥാപനങ്ങളിൽ സൗഹൃദപരമായ സൗകര്യങ്ങൾ
ഉറപ്പാക്കുന്നതിനായി സ്വീകരിച്ച നടപടികൾ
എന്തൊക്കെയാണ്;
(ഡി) സ്ത്രീകൾക്കും
കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ
തടയുന്നതിനും കൗൺസിലിംഗ് സേവനങ്ങൾ
ശക്തിപ്പെടുത്തുന്നതിനുമായി വകുപ്പ്
സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന്
വിശദമാക്കാമോ;
(ഇ) സാമൂഹികമായി
പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ
വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ
സഹായം നൽകുന്നതിനുള്ള പുതിയ പദ്ധതികൾ
ആലോചിക്കുന്നുണ്ടോയെന്ന്
വ്യക്തമാക്കാമോ;
(എഫ്) ഭിന്നശേഷിക്കാർക്കായുള്ള
തൊഴിൽ പരിശീലന കേന്ദ്രങ്ങളും സംരംഭകത്വ
പദ്ധതികളും വിപുലീകരിക്കുന്നതിനുള്ള
നടപടികൾ എന്തൊക്കെയാണെന്ന്
വ്യക്തമാക്കാമോ?
സാമൂഹ്യ
സുരക്ഷാ പെന്‍ഷന്‍ തുകയുടെ വര്‍ദ്ധനവ്
846 ശ്രീ.
പി. മമ്മിക്കുട്ടി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ഇന്ദിരാ
ഗ്യാരന്റിയില്‍ സാമൂഹ്യ സുരക്ഷാ
പെന്‍ഷന്‍ മുവ്വായിരം രൂപയായി
വര്‍ദ്ധിപ്പിച്ചു നല്‍കുമെന്ന്
പ്രഖ്യാപിച്ചിരുന്നോ; എങ്കിൽ എന്നു
മുതലാണ് ഗുണഭോക്താക്കള്‍ക്ക്
വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ തുക നല്‍കുക
എന്ന് വ്യക്തമാക്കാമോ;
(ബി) മുന്‍
സര്‍ക്കാര്‍ ആരംഭിച്ച സ്ത്രീ സുരക്ഷാ
പെന്‍ഷന്‍ പദ്ധതി ഈ സര്‍ക്കാര്‍
തുടരുമോ; വിശദമാക്കാമോ?
സാമൂഹ്യ
സുരക്ഷാ മിഷന്‍ വഴി നടപ്പിലാക്കുന്ന
പദ്ധതികള്‍
847 ശ്രീ.
ടി. പി. അഷ്റഫ് അലി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സാമൂഹ്യ
സുരക്ഷാ മിഷന്‍ വഴി നിലവില്‍
നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചും
പ്രസ്തുത പദ്ധതികൾ പ്രകാരം നല്‍കുന്ന
ആനുകൂല്യങ്ങളെക്കുറിച്ചും
വ്യക്തമാക്കാമോ;
(ബി) 2011-16
സര്‍ക്കാരിന്റെ കാലയളവിൽ സാമൂഹ്യ
സുരക്ഷാ മിഷന്‍ മുഖേന ആരംഭിച്ചിരുന്ന
പദ്ധതികള്‍ ഏതെല്ലാം; വ്യക്തമാക്കാമോ;
(സി) പ്രസ്തുത
പദ്ധതികളിൽ ഏതെല്ലാം പദ്ധതികളാണ്
2016-21, 2021-26 സര്‍ക്കാരുകളുടെ
കാലത്ത് അവസാനിപ്പിച്ചതെന്ന്
വ്യക്തമാക്കാമോ?
സാമൂഹ്യ
നീതി വകുപ്പിന്റെ പ്രധാന പദ്ധതികൾ
848 ശ്രീ.
ടി. ജെ. വിനോദ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സാമൂഹ്യ
നീതി വകുപ്പ് ഡയറക്ടറേറ്റിൽ
കേന്ദ്രസർക്കാർ/സംസ്ഥാന സർക്കാർ
നടപ്പാക്കുന്ന പ്രധാന പദ്ധതികൾ
ഏതെല്ലാമെന്ന് അറിയിക്കുമോ; ഈ പദ്ധതികൾ
മുഖേന നടപ്പിലാക്കുന്ന പ്രധാന
പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന്
വിശദമാക്കുമോ;
(ബി) ടി
പദ്ധതികളുമായി ബന്ധപ്പെട്ട്
ഡയറക്ടറേറ്റിൽ ഏതെല്ലാം തസ്തികകളിലാണ്
കരാറടിസ്ഥാനത്തിൽ ആളുകൾ ജോലി
ചെയ്യുന്നതെന്ന് അറിയിക്കുമോ; ഓരോ
തസ്തികയിലുമുള്ള ജീവനക്കാരുടെ എണ്ണം,
തസ്തികകളുടെ കരാർ വേതനം, ഓരോ
തസ്തികയിലും കരാർ കാലാവധി അവസാനിക്കുന്ന
തീയതി എന്നിവ പട്ടിക തിരിച്ച് നൽകുമോ?
ഭിന്നശേഷി,
ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങള്‍ക്കുള്ള
സ്കീമുകള്‍
849 ശ്രീ.
സേവ്യര്‍ ചിറ്റിലപ്പിള്ളി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ഭിന്നശേഷി,
ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളില്‍
ഉള്‍പ്പെടുന്ന വ്യക്തികള്‍ക്ക്
സാമൂഹ്യനീതി വകുപ്പ് മുഖേന ലഭ്യമാകുന്ന
വിവിധ സ്കീമുകളെ കുറിച്ച് പട്ടിക
തിരിച്ച് വിവരം ലഭ്യമാക്കാമോ;
(ബി) സാമൂഹ്യ
നീതി ഉറപ്പാക്കുന്നതിന് രൂപം നല്‍കിയ
പ്രസ്തുത സ്കീമുകള്‍ എല്ലാം തുടരുമോ;
വ്യക്തമാക്കാമോ?
സ്ത്രീ
സുരക്ഷാ പദ്ധതി
850 ശ്രീ.
യു. ആര്‍. പ്രദീപ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കഴിഞ്ഞ
സര്‍ക്കാര്‍ സ്ത്രീ സുരക്ഷാ പദ്ധതി
പ്രകാരം വീട്ടമ്മമാര്‍ക്ക് 1000 രൂപ
പെന്‍ഷന്‍ അനുവദിച്ചതു പ്രകാരം ഇതുവരെ
എത്ര പേര്‍ക്ക് പെന്‍ഷന്‍ വിതരണം
സംസ്ഥാനത്ത് ചെയ്തിട്ടുണ്ട്; ഇതിന് എത്ര
രൂപ ചെലവഴിച്ചിട്ടുണ്ട്;
(ബി) എന്നു
മുതലാണ് ഈ പദ്ധതി കഴിഞ്ഞ സര്‍ക്കാര്‍
അനുവദിച്ചത്; ഇതിന്റെ മാനദണ്ഡങ്ങള്‍
എന്തൊക്കെയാണ്;
(സി) 35
വയസ്സ് കഴിഞ്ഞ BPL കുടുംബത്തില്‍പ്പെട്ട
മുഴുവന്‍ വീട്ടമ്മമാര്‍ക്കും പെന്‍ഷന്‍
നല്‍കുന്നതിന് ഈ സര്‍ക്കാര്‍ സ്വീകരിച്ച
നടപടികള്‍ എന്തൊക്കെയാണ്; വിശദാംശം
വ്യക്തമാക്കാമോ?
ഭിന്നശേഷി
സെൻസസ്
851 ശ്രീ.
അൻവർ സാദത്ത്
ശ്രീ.
സജീവ് ജോസഫ്
ശ്രീ.
കെ. ജയന്ത്
ശ്രീ.
വി. എസ്. ജോയി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ഭിന്നശേഷിക്കാരുടെ
അവകാശങ്ങളും അന്തസ്സും ഉറപ്പുവരുത്തുന്ന
രീതിയിൽ 2016-ലെ റൈറ്റ്സ് ഓഫ് പേഴ്സൺസ്
വിത്ത് ഡിസെബിലിറ്റി ആക്റ്റിലെ
വ്യവസ്ഥകൾ ഫലപ്രദമായി നടപ്പാക്കുവാൻ
നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
(ബി) ഭിന്നശേഷിക്കാർക്ക്
വേണ്ടിയുള്ള സംസ്ഥാനനയം സമഗ്രമായി
പരിഷ്കരിക്കുന്നതിന് നടപടി
സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
(സി) ഭിന്നശേഷിക്കാർക്ക്
വേണ്ടിയുള്ള വിവിധ സേവന വിതരണങ്ങൾ
കാര്യക്ഷമമാക്കുന്നതിന് ഭിന്നശേഷി
സെൻസസ് നടപ്പാക്കുന്നതിനും ഓൺലൈൻ
റജിസ്ട്രി തയ്യാറാക്കുന്നതിനും
ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം
നല്‍കുമോ?
നാഷണൽ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ്
ഹിയറിങ് (നിഷ് ) ദേശീയ നിലവാരത്തിലേക്ക്
ഉയർത്തുന്നത്
852 ശ്രീ.
വി. മുരളീധരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസാര
- ശ്രവണ വൈകല്യമുള്ളവരുടെ
വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനും
ഉന്നമനത്തിനുമായി സംസ്ഥാനത്ത് പഠന ഗവേഷണ
സ്ഥാപനം നിലവിലുണ്ടോ; എങ്കിൽ സംസ്ഥാന
സർക്കാർ ഈ സ്ഥാപനത്തിന്റെ പുരോഗതിക്ക്
വേണ്ടി 2016-2026 കാലഘട്ടത്തിൽ എന്ത്
നടപടികൾ സ്വീകരിച്ചുവെന്ന്
വിശദമാക്കാമോ;
(ബി) നാഷണൽ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ്
ഹിയറിങ് (നിഷ്) എന്ന സ്ഥാപനത്തെ ദേശീയ
സ്ഥാപനമാക്കി മാറ്റാൻ സർക്കാർ
ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ
ഇക്കാര്യത്തിൽ സ്വീകരിക്കുവാൻ
ഉദ്ദേശിക്കുന്ന നടപടികൾ വ്യക്തമാക്കാമോ;
(സി) നിഷിൽ
സർക്കാർ 2016- 2026 കാലഘട്ടത്തിൽ
അനുവദിച്ച ധനസഹായം സംബന്ധിച്ച വർഷം
തിരിച്ചുള്ള വിശദാംശങ്ങൾ ലഭ്യമാക്കാമോ?
മുതലപ്പൊഴി
പ്രദേശത്തെ അപകടങ്ങള്‍
853 ശ്രീമതി
രമ്യ ഹരിദാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ചിറയിൻകീഴ്
നിയോജകമണ്ഡലത്തിലെ മുതലപ്പൊഴി ഹാർബർ
പ്രദേശത്ത് നടന്ന അപകടങ്ങളെ സംബന്ധിച്ച്
സര്‍ക്കാര്‍ പഠനം നടത്തിയിട്ടുണ്ടോ;
(ബി) പ്രസ്തുത
അപകടങ്ങളെ കുറിച്ച് പഠിക്കുന്നതിനും
പരിഹാരമാര്‍ഗ്ഗങ്ങള്‍
നിര്‍ദ്ദേശിക്കുന്നതിനുമായി ഫിഷറീസ്
വകുപ്പിന്റെ നേതൃത്വത്തിൽ ഉന്നതതല
സംഘത്തെ നിയമിക്കുമോയെന്ന്
വ്യക്തമാക്കാമോ?
ഹാര്‍ബര്‍
സേവന ഫീസ് വര്‍ദ്ധന ഒഴിവാക്കുന്നതിന്
നടപടി
854 ശ്രീ.
പി. കെ. നവാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മല്‍സ്യതൊഴിലാളി
മേഖലയിലും അനുബന്ധമായി
പ്രവര്‍ത്തിക്കുന്ന വാഹന ഉടമകള്‍ക്കും
തൊഴിലാളികള്‍ക്കും ഹാര്‍ബര്‍ സേവന ഫീസ്
വര്‍ദ്ധന ഒഴിവാക്കുന്നതിനുള്ള നടപടികള്‍
സ്വീകരിക്കുമോ;
(ബി) താനൂര്‍
ഹാര്‍ബറിലെ അടിസ്ഥാന സൗകര്യ വികസന
പ്രവര്‍ത്തനങ്ങള്‍ പലതും
പൂര്‍ത്തീകരിക്കുന്നതിന് മുമ്പാണ് സേവന
ഫീസ് ഈടാക്കി തുടങ്ങിയതെന്ന കാര്യം
സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; നിലവില്‍
വരുത്തിയിട്ടുള്ള സേവന ഫീസ് വര്‍ദ്ധന
റദ്ദാക്കി മുന്‍കാല ഫീസ്
പുന:സ്ഥാപിക്കുവാന്‍ നടപടി
സ്വീകരിക്കുമോ;
(സി) താനൂര്‍
ഫിഷിങ്ങ് ഹാര്‍ബറിന്റെ അടിസ്ഥാന സൗകര്യ
വികസനം പൂര്‍ത്തിയാകുന്നത് വരെ സേവന
ഫീസില്‍ പ്രത്യേക ഇളവ് അനുവദിക്കുന്ന
കാര്യം പരിഗണിക്കുമോ?
സീ
റസ്‌ക്യൂ ഗാര്‍ഡുമാരുടെ എണ്ണത്തില്‍
വര്‍ധനവ്
855 ശ്രീ.
പി. കെ. നവാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ടൂറിസം
കേന്ദ്രങ്ങളായ തൂവല്‍ തീരം, ഒട്ടുംപുറം
ബീച്ച്, ഉണ്യാല്‍ ബീച്ച്, ഹാര്‍ബര്‍
എന്നിവ കൂടാതെ മൂവായിരത്തിലധികം
മല്‍സ്യതൊഴിലാളികളും ഉള്‍പ്പെടുന്ന
താനൂര്‍ ഫിഷറീസ് പരിധിയില്‍ സീ റസ്‌ക്യൂ
ഗാര്‍ഡുമാരുടെ എണ്ണം അപര്യാപ്തമാണെന്ന
കാര്യം സര്‍ക്കാരിന്റെ
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
(ബി) പ്രസ്തുത
പ്രദേശത്ത് സീ റസ്‌ക്യൂ ഗാര്‍ഡുമാരുടെ
എണ്ണം വര്‍ദ്ധിപ്പിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ എന്ന് വ്യക്തമാക്കുമോ?
പുനലൂർ
നിയോജക മണ്ഡലത്തിലെ ആധുനിക മൽസ്യ
മാർക്കറ്റുകളുടെ നിർമ്മാണം
856 ശ്രീ.
സി. അജയപ്രസാദ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കിഫ്‌ബി
ഫണ്ട് വിനിയോഗിച്ച് പുനലൂർ നിയോജക
മണ്ഡലത്തിലെ ശ്രീരാമപുരം, അഞ്ചൽ
എന്നിവിടങ്ങളിലെ മൽസ്യ മാർക്കറ്റുകൾ
ആധുനിക നിലവാരത്തിൽ
നിർമ്മിക്കുന്നതിനുള്ള പ്രവൃത്തികളുടെ
പുരോഗതി വിശദമാക്കുമോ;
(ബി) പ്രസ്തുത
മാർക്കറ്റുകളുടെ നിർമ്മാണം എപ്പോൾ
പൂർത്തിയാക്കാന്‍ കഴിയുമെന്ന്
അറിയിക്കുമോ;
(സി) അഞ്ചൽ,
പുനലൂർ മത്സ്യമാർക്കറ്റുകളുടെ നിർമ്മാണ
പ്രവൃത്തികൾക്ക് പുറമെ തീരദേശ വികസന
കോർപറേഷനോ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പോ
പുനലൂർ മണ്ഡലത്തിൽ മറ്റേതെങ്കിലും
പ്രവൃത്തികളുടെ നിർവ്വഹണ ചുമതല
വഹിക്കുന്നുണ്ടോ; എങ്കിൽ ആയതിന്റെ
വിശദാംശങ്ങൾ ലഭ്യമാക്കുമോ?
മത്സ്യത്തൊഴിലാളികളുടെയും
അനുബന്ധ തൊഴിലാളികളുടെയും കുട്ടികളുടെ
വിദ്യാഭ്യാസത്തിനായുള്ള പ്രത്യേക പദ്ധതി
857 ശ്രീ.
എം. റഹ്മത്തുളള
ശ്രീ.
പി. കെ. ഫിറോസ്
ശ്രീ.
ടി. വി. ഇബ്രാഹിം
പ്രൊഫ.
ആബിദ് ഹുസൈന്‍ തങ്ങള്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മത്സ്യത്തൊഴിലാളികളുടേയും
അനുബന്ധ തൊഴിലാളികളുടെയും കുട്ടികളുടെ
വിദ്യാഭ്യാസത്തിനായി പ്രത്യേക പദ്ധതി
ആവിഷ്കരിക്കാന്‍ ആലോചിക്കുന്നുണ്ടോ;
വ്യക്തമാക്കുമോ;
(ബി) കലാ
-കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ച
വയ്ക്കുന്ന പ്രസ്തുത
വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്ക്
എന്തെല്ലാം സഹായങ്ങള്‍ നല്‍കാനാണ്
ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
(സി) ഫിഷറീസ്
വകുപ്പിന്റെ കീഴിലുള്ള സ്കൂളുകളിലെ
പ്രൈമറി വിഭാഗത്തില്‍ ഇംഗ്ലീഷ് മീഡിയം
ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
വിശദമാക്കുമോ?
മത്സ്യത്തൊഴിലാളികള്‍ക്കായുള്ള
ഭവനപദ്ധതികളും സമഗ്ര പാക്കേജും .
858 ശ്രീ.
സജി ചെറിയാന്‍
ശ്രീ.
എം. വിജിന്‍
ശ്രീ.
എം. എസ്. അരുണ്‍ കുമാർ
ശ്രീ.
ടി. എം. ശശി :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള ഭവന
പദ്ധതികളുടെ നിര്‍മ്മാണ പുരോഗതി
വ്യക്തമാക്കാമോ;
(ബി) മത്സ്യത്തൊഴിലാളി
അപകട ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ തുകയുടെ
പരിധിയും ആനുകൂല്യങ്ങളും
വര്‍ദ്ധിപ്പിക്കുവാന്‍ നടപടികൾ
സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ
വിശദമാക്കാമോ;
(സി) തീരദേശ
മേഖലകളിലെ മത്സ്യത്തൊഴിലാളി
കുടുംബങ്ങള്‍ക്ക് സുരക്ഷിത ഭവനങ്ങള്‍
ഉറപ്പാക്കുന്നതിനായി പ്രത്യേക പാക്കേജ്
നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;
എങ്കിൽ വ്യക്തമാക്കാമോ;
(ഡി) മത്സ്യത്തൊഴിലാളികള്‍
നേരിടുന്ന ഇന്ധനവില വര്‍ദ്ധനവ്,
കാലാവസ്ഥ പ്രതിസന്ധി, കടലാക്രമണം
തുടങ്ങിയ വെല്ലുവിളികള്‍ക്ക് പരിഹാരമായി
സമഗ്ര പാക്കേജ് നടപ്പിലാക്കുന്നതിന്
നടപടി സ്വീകരിക്കുമോ?
ട്രോളിങ്
നിരോധനം -2026
859 ശ്രീ.
വി. ജോയി
ശ്രീ.
കെ. കെ. രാമചന്ദ്രന്‍
ശ്രീമതി
ഒ. എസ്. അംബിക
ശ്രീ.
എന്‍. കെ. അക്ബര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) 2026ലെ
ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട്
പരമ്പരാഗത മല്‍സ്യത്തൊഴിലാളികളുടെ
ക്ഷേമത്തിനും സംരക്ഷണത്തിനുമായി
എന്തെല്ലാം പദ്ധതികള്‍
ആവിഷ്ക്കരിച്ചിട്ടുണ്ട്;
വ്യക്തമാക്കാമോ;
(ബി) ട്രോളിങ്
നിരോധന കാലയളവില്‍
മല്‍സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ
തൊഴിലാളികള്‍ക്കും നല്‍കുന്ന
ധനസഹായത്തിന്റെ നിലവിലെ സ്ഥിതി
വിശദമാക്കാമോ;
(സി) ട്രോളിങ്
നിരോധന സമയത്ത്
മല്‍സ്യത്തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച
സാമ്പത്തിക സഹായം സമയബന്ധിതമായി വിതരണം
ചെയ്യുന്നതിനു എന്തൊക്കെ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഡി) മെയ്,
ജൂണ്‍, ജൂലൈ മാസങ്ങളില്‍ വിതരണം
ചെയ്യേണ്ട പഞ്ഞമാസ ധനസഹായം
അനുവദിച്ചിട്ടില്ലെന്ന വിവരം
ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ എന്ത്
നടപടി സ്വീകരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ;
(ഇ) പഞ്ഞമാസ
ധനസഹായ വിതരണത്തില്‍ ഉണ്ടായ
കാലതാമസത്തിന്റെ കാരണം വ്യക്തമാക്കാമോ?
ട്രോളിങ്
നിരോധനം
860 ശ്രീ.
രാജൻ. ജെ. പല്ലൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ട്രോളിങ്
നിരോധനകാലത്ത് മത്സ്യത്തൊഴിലാളികൾക്ക്
എന്തെല്ലാം സഹായങ്ങളാണ് നൽകിവരുന്നത്
;വിശദമാക്കാമോ;
(ബി) ട്രോളിങ്
നിരോധനകാലത്ത് പുതുതായി സഹായങ്ങൾ നൽകാൻ
ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ ?
കോഴിക്കോട്
സൗത്ത് നിയോജക മണ്ഡലത്തിലെ
മത്സ്യത്തൊഴിലാളികളുടെ ക്ഷേമം
861 ശ്രീ.
ഫൈസൽ ബാബു :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കോഴിക്കോട്
സൗത്ത് നിയോജക മണ്ഡലത്തിലെ
മത്സ്യത്തൊഴിലാളികളുടെ സാമൂഹിക
-സാമ്പത്തിക പുരോഗതിക്കായി നിലവിൽ
നടപ്പിലാക്കുന്ന പദ്ധതികൾ ഏതെല്ലാമാണ്;
(ബി) കോഴിക്കോട്
തീരദേശ മേഖലയിലെ മത്സ്യബന്ധന
തുറമുഖങ്ങളുടെയും മത്സ്യലേല
കേന്ദ്രങ്ങളുടെയും അടിസ്ഥാന സൗകര്യ
വികസനത്തിനായി സ്വീകരിക്കാൻ
ഉദ്ദേശിക്കുന്ന നടപടികൾ എന്തൊക്കെയാണ്;
(സി) മത്സ്യത്തൊഴിലാളികൾക്ക്
വേണ്ടിയുള്ള ഭവന നിർമ്മാണ പദ്ധതികളുടെ
നിലവിലെ പുരോഗതി വിശദീകരിക്കാമോ;
(ഡി) കാലാവസ്ഥാ
വ്യതിയാനവും കടലാക്രമണവും മൂലം
ദുരിതമനുഭവിക്കുന്ന തീരദേശ
കുടുംബങ്ങൾക്ക് പ്രത്യേക പുനരധിവാസ
പദ്ധതി ആവിഷ്കരിക്കുന്ന കാര്യം
പരിഗണനയിലുണ്ടോ;
(ഇ) കോഴിക്കോട്
ജില്ലയിലെ മത്സ്യബന്ധന മേഖലയിലെ
യുവാക്കൾക്ക് തൊഴിലവസരങ്ങൾ
സൃഷ്ടിക്കുന്നതിനായി അക്വാകൾച്ചർ,മത്സ്യ
സംസ്‌കരണ യൂണിറ്റുകൾ തുടങ്ങിയവ
പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം
പദ്ധതികളാണ് നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നത് ;വിശദമാക്കാമോ;
(എഫ്) മത്സ്യതൊഴിലാളി
ക്ഷേമനിധി ബോർഡിന്റെ ആനുകൂല്യങ്ങൾ
കൂടുതൽ കാര്യക്ഷമമായി ലഭ്യമാക്കുന്നതിന്
സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ
എന്തൊക്കെയാണ് ;വിശദമാക്കാമോ?
തീരദേശ
ആവാസവ്യവസ്ഥയുടെ സംരക്ഷണം
862 ശ്രീ.
പാറക്കൽ അബ്‌ദുല്ല :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സമുദ്ര
മലിനീകരണം,തീരദേശ ശോഷണം, പ്ലാസ്റ്റിക്
മാലിന്യങ്ങള്‍ എന്നിവ സമുദ്ര ആവാസ
വ്യവസ്ഥയെയും തീരദേശ സമ്പദ്‍
വ്യവസ്ഥയെയും മത്സ്യബന്ധന മേഖലയെയും
ഗുരുതരമായി ബാധിക്കുന്നതായുള്ള
റിപ്പോർട്ടുകൾ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ;
(ബി) പ്രസ്തുത
വെല്ലുവിളികൾ നേരിടുന്നതിനായി സർക്കാർ
എന്തെല്ലാം നടപടികള്‍ സ്വീകരിക്കാന്‍
ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ?
വള്ളിക്കുന്ന്
തീരദേശ മേഖലയിൽ ഫിഷറീസ് വകുപ്പ്
സമർപ്പിച്ച പദ്ധതികൾ
863 ശ്രീ.
ടി. വി. ഇബ്രാഹിം :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) വള്ളിക്കുന്ന്
നിയോജക മണ്ഡലത്തിലെ തീരദേശ മേഖലയിൽ
നടപ്പിലാക്കാൻ ഉദ്ദേശിച്ച് ഫിഷറീസ്
വകുപ്പ് മുഖേന സമർപ്പിച്ച മിനി ഹാർബർ
പദ്ധതിക്കായി നടത്തിയ സ്ഥലം
പരിശോധനയുടെയും മണ്ണ് പരിശോധനയുടെയും
നിലവിലെ സ്ഥിതിയും വിശദാംശങ്ങളും
വ്യക്തമാക്കാമോ;
(ബി) വള്ളിക്കുന്ന്
പഞ്ചായത്തിലെ തീരദേശത്ത് കടലാക്രമണം
തടയുന്നതിന് ലോക ബാങ്കിന്റെ
സഹായത്തോടെയുള്ള പദ്ധതിയുടെ നിലവിലെ
പുരോഗതി എന്താണെന്ന് വ്യക്തമാക്കാമോ;
(സി) പ്രസ്തുത
സ്ഥലത്ത് ചെമ്മീൻ ഹാച്ചറി നടത്തുന്നതിന്
സമർപ്പിച്ച പദ്ധതിയുടെ വിശദാംശങ്ങൾ
വ്യക്തമാക്കാമോ?
മത്സ്യമേഖലയുടെ
പുരോഗതിയും വൈവിധ്യവല്‍ക്കരണവും
864 ശ്രീ.
തോമസ് ഉണ്ണിയാടൻ
ശ്രീ.
റെജി ചെറിയാൻ
ശ്രീ.
വർഗ്ഗീസ് മാമ്മൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മിഷൻ
സമുദ്ര പദ്ധതിക്ക് കീഴിൽ സംസ്ഥാനത്തെ
മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ
ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി
എന്തെല്ലാം പ്രവർത്തനങ്ങളാണ്
നടത്തിവരുന്നത്; വിശദമാക്കാമോ;
(ബി) തീര-സമുദ്ര
മേഖലകളുടെയും വിഭവങ്ങളുടെയും സുസ്ഥിര
ഉപയോഗവും പരിപാലനവും പുനരുജ്ജീവനവും
ലക്ഷ്യമാക്കി ബ്ലൂ ഇക്കോണമി സെല്‍
സ്ഥാപിക്കാൻ പദ്ധതിയുണ്ടോ; മേഖലയിലെ
സംരംഭകർക്കും നിക്ഷേപകർക്കും
ആസൂത്രണ-നിർവഹണ സഹായമെത്തിക്കാൻ
പ്രസ്തുത സെല്ലിനെ പര്യാപ്തമാക്കുമോ;
വ്യക്തമാക്കാമോ;
(സി) മത്സ്യത്തൊഴിലാളികളുടെ
വരുമാനസാധ്യതകളുടെ വൈവിധ്യവൽക്കരണം
ലക്ഷ്യമിട്ട് പെസ്കാ ടൂറിസം
പ്രോത്സാഹിപ്പിക്കുന്നതിന് നടപടികൾ
സ്വീകരിക്കുമോ; വിശദമാക്കാമോ;
(ഡി)
വിനോദസഞ്ചാരികൾക്ക് പെസ്കാ ടൂറിസം
പരിചയപ്പെടുത്തുന്നതിന് സമൂഹമാധ്യമങ്ങളെ
ഉൾപ്പെടെ ഉപയോഗപ്പെടുത്തി പ്രചാരണം
നടത്തുന്നതിന്റെ സാധ്യത
പരിശോധിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ
വ്യക്തമാക്കാമോ;
(ഇ) പെസ്കാ
ടൂറിസ്റ്റുകളുടെ സുരക്ഷ
ഉറപ്പുവരുത്തുന്നതിനായി എന്തൊക്കെ
നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കാമോ?
മൽസ്യതൊഴിലാളികൾ
നേരിടുന്ന പ്രതിസന്ധി
865 ശ്രീ.
എം. വിന്‍സെന്റ്
ശ്രീ.
സി. ആര്‍. മഹേഷ്
ശ്രീ.
കെ. പി. നൗഷാദ് അലി
ശ്രീ.
എ. ഡി. തോമസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) പരമ്പരാഗത
മത്സ്യബന്ധന യാനങ്ങൾക്ക് നൽകുന്ന
മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത് മൂലം
മൽസ്യതൊഴിലാളികൾ നേരിടുന്ന പ്രതിസന്ധി
സർക്കാരിന്റെ
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന്
വ്യക്തമാക്കുമോ;
(ബി) മണ്ണെണ്ണയുടെ
വിപണി വില വർദ്ധിച്ചിട്ടും സബ്‌സിഡി
ഇനത്തിൽ ആനുപാതികമായ വർധന വരുത്തുവാൻ
മുൻ സർക്കാർ തയാറാകാതിരുന്നത്
പ്രതിസന്ധി രൂക്ഷമാക്കിയെന്ന പരാതി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കിൽ
ഇക്കാര്യത്തിൽ എന്തൊക്കെ ആശ്വാസ നടപടികൾ
സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;
(സി) മത്സ്യബന്ധന
വള്ളങ്ങളിലെ ഇന്ധനച്ചെലവ്
കുറയ്ക്കുന്നതിനായി പെട്രോളിന് പകരം
എൽ.പി.ജി/സി.എൻ.ജി ഇന്ധനങ്ങൾ
ഉപയോഗിക്കുന്ന പദ്ധതി
ആവിഷ്കരിച്ചിട്ടുണ്ടോ ; ഉണ്ടെങ്കിൽ
വിശദമാക്കുമോ ?
ഉൾനാടൻ
മത്സ്യസമ്പത്തും ആഴക്കടൽ മത്സ്യബന്ധനവും
866 ശ്രീ.
എൻ. ശക്തൻ
ശ്രീ.
ഐ. സി. ബാലകൃഷ്ണന്‍
ശ്രീ.
ജ്യോതികുമാർ ചാമക്കാല :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ഉൾനാടൻ
മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിന്
എന്തെല്ലാം പദ്ധതികളാണ്
ആവിഷ്കരിച്ചിട്ടുള്ളതെന്ന്
വ്യക്തമാക്കാമോ;
(ബി) ആഴക്കടൽ
മത്സ്യബന്ധനത്തിന് ആവശ്യമായ നവീന
പദ്ധതികൾ ആവിഷ്കരിച്ച് പരമ്പരാഗത
മത്സ്യത്തൊഴിലാളികളെ
ശാക്തീകരിക്കുന്നതിനായി എന്തെല്ലാം
നടപടികൾ സ്വീകരിക്കുമെന്ന്
വ്യക്തമാക്കാമോ?
മത്സ്യബന്ധന
തുറമുഖങ്ങൾ
867 ശ്രീ.
ജി. സുധാകരൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കേരളത്തിലെ
മത്സ്യബന്ധന തുറമുഖങ്ങളെ
ആധുനികവത്കരിക്കാൻ നടപടി സ്വീകരിക്കുമോ;
എങ്കിൽ എന്തെല്ലാം നടപടികളാണ്
സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നു
വിശദമാക്കുമോ;
(ബി) കേരളത്തിൽ
എത്ര മത്സ്യബന്ധന തുറമുഖങ്ങൾ ഉണ്ടെന്നും
അവയിൽ പ്രവർത്തനക്ഷമമല്ലാത്തത്
ഏതൊക്കെയാണെന്നും അറിയിക്കുമോ; അവയെ
പ്രവർത്തനക്ഷമമാക്കുവാൻ നടപടി
സ്വീകരിക്കുമോ;
ഉൾനാടൻ
മത്സ്യലഭ്യതയിലെ കുറവ്
868 ശ്രീ.
സനീഷ്‌കുമാര്‍ ജോസഫ്
ശ്രീ.
രമേഷ് പിഷാരടി
ശ്രീ.
സുമേഷ് അച്ചുതൻ
ശ്രീ.
രാജൻ. ജെ. പല്ലൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്ത്
ഉൾനാടൻ മത്സ്യലഭ്യത ഓരോ വർഷവും
കുറഞ്ഞുവരുന്നതായി
ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
വിശദമാക്കാമോ;
(ബി) ഉൾനാടൻ
മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി
എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിക്കാൻ
ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
(സി) വംശനാശഭീഷണി
നേരിടുന്ന മത്സ്യങ്ങളുടെ
സംരക്ഷണത്തിനായി പദ്ധതികൾ നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ
വിശദമാക്കാമോ?
മഞ്ചേശ്വരം
മത്സ്യബന്ധന തുറമുഖം
869 ശ്രീ.
എ. കെ. എം. അഷ്റഫ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മഞ്ചേശ്വരം
മത്സ്യബന്ധന തുറമുഖം പൂർണ തോതിൽ
പ്രവർത്തന സജ്ജമാകാത്തത് ശ്രദ്ധയിൽ
പെട്ടിട്ടുണ്ടോ;
(ബി) പ്രസ്തുത
തുറമുഖത്തിൽ നടപ്പിലാക്കാൻ
ഉദ്ദേശിക്കുന്ന അടിസ്ഥാന ഭൗതിക
സൗകര്യങ്ങളുടെ വിശദ വിവരങ്ങൾ
ലഭ്യമാക്കുമോ;
(സി) പ്രസ്തുത
പ്രവൃത്തികൾ എപ്പോൾ ആരംഭിക്കുവാൻ
സാധിക്കുമെന്ന് വ്യക്തമാക്കുമോ;
(ഡി) പ്രസ്തുത
തുറമുഖം കാര്യക്ഷമവും സൗകര്യപ്രദവുമായി
പ്രവർത്തിക്കാൻ ഇതുമായി ബന്ധപ്പെട്ട്
ഒരു പാലം അനിവാര്യമാണെന്നും എന്നാൽ
അതിനാവശ്യമായ ഫണ്ട് ഇനിയും
അനുവദിച്ചിട്ടില്ലെന്നുമുള്ള വിഷയം
ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ ? ഉണ്ടെങ്കിൽ
പാലത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്ന
കാര്യം പരിഗണിക്കുമോ ?
കോട്ടക്കൽ
ഫിഷ് മാർക്കറ്റ് നിർമ്മാണം
870
പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കോട്ടക്കൽ
നഗരസഭയിൽ ആധുനിക രീതിയിലുള്ള ഫിഷ്
മാർക്കറ്റ് നിർമ്മിക്കുന്നതുമായി
ബന്ധപ്പെട്ട വിശദമായ പ്രൊപ്പോസൽ
വകുപ്പിൽ ലഭ്യമായിട്ടുണ്ടോ; ആയതിന്മേൽ
സ്വികരിച്ച നടപടികളുടെ വിശാദംശം
ലഭ്യമാക്കുമോ;
(ബി) പ്രൊപ്പോസൽ
നിലവിൽ ഏതു ഓഫിസിന്റെ പരിഗണനയിലാണെന്ന്
അറിയിക്കുമോ; പ്രൊപ്പോസലിന് ഭരണാനുമതി
ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കുമോ?
തലശ്ശേരി
നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന
പ്രവൃത്തികള്‍
871 ശ്രീ.
കാരായി രാജൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ഫിഷറീസ്
വകുപ്പ് തലശ്ശേരി നിയോജക മണ്ഡലത്തില്‍
നടപ്പിലാക്കുന്ന പ്രവൃത്തികള്‍
ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
(ബി) ഈ
പ്രവൃത്തികളുടെ പൂർത്തീകരണത്തിന് ഇതുവരെ
സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്നും
ഇനി എന്തൊക്കെ നടപടികൾ
അവശേഷിക്കുന്നുണ്ടെന്നും
വ്യക്തമാക്കാമോ?
ഫിഷ്‍ലാന്റിംഗ്
സെന്റര്‍
872 ശ്രീ.
കെ. വി. സുമേഷ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) അഴീക്കോട്
നീര്‍ക്കടവില്‍
നിര്‍മ്മിക്കാനുദ്ദേശിക്കുന്ന
ഫിഷ്‍ലാന്റിംഗ് സെന്ററിന്റെ പുരോഗതി
വിശദമാക്കാമോ;
(ബി) പ്രസ്തുത
പദ്ധതി ആരംഭിക്കുന്നതിന്
മുന്നോടിയായുള്ള പഠനം പൂര്‍ത്തിയായോ;
വിശദമാക്കാമോ;
(സി) ഇന്‍സ്റ്റിറ്റ്യൂട്ട്
സമർപ്പിച്ച പഠന റിപ്പോര്‍ട്ട്
സർക്കാരിന്
ലഭിച്ചിട്ടുണ്ടോ;വിശദമാക്കാമോ;
(ഡി) പ്രവൃത്തി
വേഗത്തില്‍ ആരംഭിക്കുന്നതിനുള്ള നടപടി
സ്വീകരിക്കാമോ?
മത്സ്യത്തൊഴിലാളികളുടെ
മക്കള്‍ക്കുള്ള ഇ-ഗ്രാന്റ്സ്
873 ശ്രീ.
കുറുക്കോളി മൊയ്തീന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) സംസ്ഥാനത്തെ
മത്സ്യ തൊഴിലാളികളുടെ മക്കൾക്ക്
വിദ്യാഭ്യാസ ആവശ്യത്തിനായി
അനുവദിക്കുന്ന ഇ-ഗ്രാന്റ്സ് 2016 ഏപ്രിൽ
1 മുതൽ 2026 ഏപ്രിൽ ഒന്ന് വരെ കൃത്യമായി
വിതരണം ചെയ്തിട്ടുണ്ടോയെന്നും നിലവില്‍
കുടിശ്ശികയുണ്ടോയെന്നും വ്യക്തമാക്കുമോ;
(ബി) ഇ-ഗ്രാന്റ്സ്
ആശ്രയിച്ച് വിദ്യാഭ്യാസം നടത്തുന്ന
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക്
പ്രസ്തുത തുക കുടിശ്ശിക ആയതിനാൽ
ഹോസ്റ്റൽ ഫീസും കോളേജിലെ മറ്റ് ഫീസുകളും
അടയ്ക്കാൻ കഴിയാത്തത് മൂലം
സർട്ടിഫിക്കറ്റുകളും ടി.സിയും ലഭിക്കാതെ
തുടർപഠനം മുടങ്ങുന്ന സാഹചര്യം
ഉണ്ടായതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
ഇ-ഗ്രാന്റ്സ് തുക കുടിശ്ശികയില്ലാതെ
സമയബന്ധിതമായി നൽകുന്നതിന് വേണ്ട നടപടി
സ്വീകരിക്കുമോ ;വ്യക്തമാക്കാമോ;
(സി) ഇ-ഗ്രാന്റ്സ്
തുക കാലാനുസൃതമായി
വർദ്ധിപ്പിക്കുന്നതിന് സർക്കാർ നടപടി
സ്വീകരിക്കുമോ?
മത്സ്യമേഖലയില്‍
ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ
സാധ്യതകള്‍
874 ശ്രീ.
ചാണ്ടി ഉമ്മന്‍
ശ്രീ.
റോയി. കെ. പൗലോസ്
ശ്രീ.
എം. എം. നസീർ
ശ്രീമതി
രമ്യ ഹരിദാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ആധുനിക
സാങ്കേതിക സംവിധാനങ്ങളുടെ സാധ്യതകള്‍
ഉപയോഗിച്ച്,സമുദ്രത്തില്‍
മത്സ്യബന്ധത്തിന് പോകുന്ന തൊഴിലാളികളുടെ
സുരക്ഷ ഉറപ്പാക്കുന്നതിന് നടപടികള്‍
കൈക്കൊള്ളുമോ; വിശദാംശങ്ങള്‍ നല്കാമോ;
(ബി) സമുദ്രത്തില്‍
വച്ച് മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ
കുടുംബത്തിനും, ഗുരുതരമായ
ആരോഗ്യപ്രശ്നങ്ങളുള്ള തൊഴിലാളികള്‍ക്കും
ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിന്
എന്തെല്ലാം നടപടികളാണ്
സ്വീകരിക്കുന്നതെന്ന് വിശദീകരിക്കാമോ;
(സി) മത്സ്യത്തൊഴിലാളികള്‍ക്ക്
സര്‍ക്കാര്‍ സേവനങ്ങള്‍
വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന
വിധത്തില്‍ സാങ്കേതികസൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുമോ;
(ഡി) മത്സ്യത്തൊഴിലാളികള്‍ക്കുള്ള
ആനുകൂല്യങ്ങള്‍ അവര്‍ക്ക്
ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍
എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍
സ്വീകരിക്കുകയെന്ന് വ്യക്തമാക്കാമോ?
മാവേലിക്കര
മണ്ഡലത്തിലെ മത്സ്യമാര്‍ക്കറ്റുകള്‍ക്ക്
കിഫ്ബി ധനസഹായം
875 ശ്രീ.
എം. എസ്. അരുണ്‍ കുമാർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മാവേലിക്കര
മണ്ഡലത്തിലെ മാങ്കാംകുഴി
മത്സ്യമാര്‍ക്കറ്റിന് കിഫ്ബി
പദ്ധതിയില്‍ ധനസഹായം അനുവദിച്ചിട്ടുണ്ടോ
; ഉണ്ടെങ്കിൽ പ്രസ്തുത നിര്‍മ്മാണം
സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍
സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
(ബി) മാവേലിക്കര
മണ്ഡലത്തിലെ താമരക്കുളം
മത്സ്യമാര്‍ക്കറ്റിന്റെ
നിര്‍മ്മാണത്തിനായി കിഫ്ബി പദ്ധതിയില്‍
തുക അനുവദിച്ചിട്ടുണ്ടോ; പ്രസ്തുത
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍
ആരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍
സ്വീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ?
കൂട്
മത്സ്യ കൃഷിക്കുള്ള സഹായം
876 ശ്രീ.
കെ. കെ. വത്സരാജ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കനോലി
കനാലിലും പെരിയാറിന്റെ കൈവഴിയായ
കാഞ്ഞിരപ്പുഴയിലും മത്സ്യം
വളർത്തുന്നതിനാവശ്യമായ കൂടു മൽസ്യ കൃഷി
നിലനിൽക്കുന്നുണ്ടോ; ഉണ്ടെങ്കിൽ അവയുടെ
വിശദാംശങ്ങൾ ലഭ്യമാക്കാമോ ;
(ബി) കഴിഞ്ഞ
10 വർഷക്കാലയളവിൽ എന്തെല്ലാം
സഹായങ്ങളാണ് കൂട് മത്സ്യകൃഷിക്ക്
നൽകിവന്നിരുന്നതെന്ന് വ്യക്തമാക്കാമോ ;
(സി) കൂട്
മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി
വലിയ പദ്ധതികൾ ആവിഷ്കരിക്കാനും ആവശ്യമായ
പരിശീലനവും സാമ്പത്തിക സഹായവും നൽകാനും
ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ
വിശദാംശങ്ങൾ നൽകാമോ ;
(ഡി) അപ്രതീക്ഷിത
സാഹചര്യങ്ങളാലോ ജലമലിനീകരണം മൂലമോ
ഇത്തരം കൂടുകൃഷികൾക്ക് നഷ്ടം സംഭവിച്ചാൽ
എന്തെല്ലാം സഹായങ്ങൾ ആണ് നൽകിവരുന്നത് ;
വിശദമാക്കാമോ?
കൂട്
മത്സ്യകൃഷി വിപുലീകരണം
877 ശ്രീ.
സി. കെ. ഹരീന്ദ്രന്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) അമ്പൂരി
ഗ്രാമപഞ്ചായത്തിലെ നെയ്യാര്‍ ഡാം
റിസര്‍വോയര്‍ കേന്ദ്രീകരിച്ച് നിലവില്‍
നടപ്പാക്കിവരുന്ന കൂട് മത്സ്യകൃഷി
പദ്ധതികളുടെ വിശദാംശങ്ങള്‍
ലഭ്യമാക്കുമോ;
(ബി) പ്രസ്തുത
പദ്ധതി പ്രകാരം നിലവില്‍ എത്ര
ഗ്രൂപ്പുകള്‍ /വ്യക്തികള്‍ മത്സ്യകൃഷി
നടത്തുന്നുണ്ട്; ഇവര്‍ക്ക് നല്‍കിവരുന്ന
സാങ്കേതികവും സാമ്പത്തികവുമായ
സഹായങ്ങള്‍
എന്തൊക്കെയാണ്;വ്യക്തമാക്കാമോ ;
(സി) കൂട്
മത്സ്യകൃഷി വിപുലീകരിക്കുന്നതിനായി
പുതിയ പദ്ധതികള്‍ സര്‍ക്കാരിന്റെ
പരിഗണനയിലുണ്ടോ;വിശദമാക്കാമോ ;
(ഡി) വന്യമൃഗശല്യവും
മുതലകളുടെ സാന്നിധ്യവും കാരണം കൂട്
മത്സ്യകൃഷി നടത്തുന്നവര്‍ നേരിടുന്ന
സുരക്ഷാ പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി എന്തെങ്കിലും
നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന്
വ്യക്തമാക്കാമോ?
മത്സ്യഫെഡിന്
കീഴിൽ പെട്രോൾ ബങ്കുകൾ
878 ശ്രീ.
സി. ആര്‍. മഹേഷ്
ശ്രീ.
ദീപക് ജോയ്
ശ്രീ.
എഫ്. രാജ
ശ്രീ.
കെ. ബിനിമോൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) മത്സ്യബന്ധന
മേഖലയിൽ ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനു
നിലവിലെ സംവിധാനങ്ങൾ പര്യാപ്തമാണോയെന്ന്
വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
(ബി) ഇന്ധന
ലഭ്യത ഉറപ്പാക്കുന്നതിനായി മത്സ്യഫെഡിന്
കീഴിൽ പെട്രോൾ ബങ്കുകൾ സ്ഥാപിക്കാൻ
നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ;
(സി) സംസ്ഥാനത്തെ
എല്ലാ ജില്ലകളിലും മത്സ്യഫെഡിന്റെ
കീഴില്‍ പെട്രോൾ ബങ്കുകൾ ആരംഭിക്കുവാൻ
നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
തലശ്ശേരി
നിയോജക മണ്ഡലത്തിലെ തീരദേശ റോഡ്
879 ശ്രീ.
കാരായി രാജൻ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) തലശ്ശേരി
നിയോജക മണ്ഡലത്തിലെ തീരദേശ റോഡിന്റെ
നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടി
ഭരണാനുമതി ലഭിക്കുകയും എന്നാൽ പ്രവൃത്തി
പൂര്‍ത്തീകരിക്കാത്തതുമായ റോഡുകള്‍
ഏതൊക്കെയാണെന്നു തുകയടക്കം
വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിന്
ഇനി എന്തൊക്കെ നടപടികള്‍
അവശേഷിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ?
ഷിറിയ
റിവർ ട്രെയ്നിംഗ് അനുമതി
880 ശ്രീ.
എ. കെ. എം. അഷ്റഫ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ഷിറിയ
റിവർ ട്രെയ്നിംഗ് പ്രവൃത്തിക്കായി
സി.ആർ. ഇസഡ് അനുമതി ലഭ്യമാക്കാനുള്ള
നടപടി ഏത് ഘട്ടത്തിലാണെന്ന്
വ്യക്തമാക്കുമോ?
പരപ്പനങ്ങാടി
ഫിഷിംഗ് ഹാർബർ
881 ശ്രീ.
പി .എം. എ. സമീർ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) തിരൂരങ്ങാടി
നിയോജക മണ്ഡലത്തിലെ പരപ്പനങ്ങാടി
ഫിഷിംഗ് ഹാർബർ നിർമ്മാണ പുരോഗതിയുടെ
വിശദവിവരങ്ങൾ ലഭ്യമാക്കാമോ;
(ബി) ഈ
ഹാർബർ നിർമ്മാണത്തിൽ ഇനി എന്തെല്ലാം
ഭാഗങ്ങളാണ് പൂർത്തീകരിക്കാനുള്ളത്.
വിശദമാക്കാമോ;
(സി) ഈ
പദ്ധതിയുടെ നിർമ്മാണ പൂർത്തീകരണത്തിന്
എന്തെങ്കിലും തടസ്സങ്ങൾ നിലവിലുണ്ടോ;
വിശദമാക്കാമോ;
(ഡി) ഈ
പദ്ധതി പൂർണ്ണമായും എന്നേയ്ക്ക്
പൂർത്തീകരിക്കാനാകുമെന്ന് വിശദമാക്കാമോ?
കയ്പമംഗലം
ബീച്ചിൽ ഫിഷ് ലാൻഡിങ് സെൻറർ
അനുവദിക്കുന്നതിന് നടപടി
882 ശ്രീ.
കെ. കെ. വത്സരാജ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ)
കയ്പമംഗലം ബീച്ചിൽ ഫിഷ് ലാൻഡിങ് സെൻറർ
അനുവദിക്കുന്നതിനുള്ള എന്തെല്ലാം
നടപടികളാണ് ഇതു വരെ
സ്വീകരിച്ചിട്ടുള്ളത്; വിശദവിവരങ്ങൾ
ലഭ്യമാക്കാമോ;
(ബി) കയ്പമംഗലം
ബീച്ചിൽ ഫിഷ് ലാൻഡിങ് സെൻറർ
നിർമ്മിക്കുന്നതിനുള്ള സത്വര നടപടികൾ
സ്വീകരിക്കുമോ?
മത്സ്യമേഖലയിലെ
വികസനം
883 ശ്രീ.
സജി ചെറിയാന്‍
ശ്രീ.
കാരായി രാജൻ
ശ്രീ.
കെ. കെ. രാമചന്ദ്രന്‍
പ്രൊഫ.
സി. രവീന്ദ്രനാഥ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കഴിഞ്ഞ
സർക്കാരിന്റെ കാലത്ത് മത്സ്യബന്ധന
ഹാർബറുകള്‍, ഫിഷ് ലാന്‍ഡിംഗ്
സെന്ററുകള്‍, മത്സ്യ വിപണന
കേന്ദ്രങ്ങള്‍ എന്നിവയുടെ വികസനത്തിനായി
നടപ്പിലാക്കിയ പ്രധാന പദ്ധതികള്‍
ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
(ബി) മത്സ്യമേഖലയിലെ
അടിസ്ഥാന സൗകര്യവികസനത്തിനായി കേന്ദ്ര
-സംസ്ഥാന പദ്ധതികളുടെ ഭാഗമായി കഴിഞ്ഞ
സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ
പ്രവർത്തനങ്ങൾ എന്തൊക്കെയാണ്;
വിശദാംശങ്ങള്‍ നല്‍കാമോ;
(സി) മത്സ്യബന്ധന
തുറമുഖങ്ങളുടെ നവീകരണത്തിനായി കഴിഞ്ഞ
സർക്കാർ ചെലവഴിച്ച തുകയും പൂർത്തീകരിച്ച
പദ്ധതികളും സംബന്ധിച്ച വിവരങ്ങള്‍
ലഭ്യമാക്കാമോ;
(ഡി) ഹാർബർ
മാനേജ്മെന്റ് സൊസൈറ്റികളുടെ
പൂർണതോതിലുള്ള പ്രവർത്തനത്തിന്
എന്തെല്ലാം പദ്ധതികൾ
ആവിഷ്കരിച്ചിട്ടുണ്ടെന്ന്
വ്യക്തമാക്കാമോ?
ബേപ്പൂര്‍
ഹാര്‍ബറിന്റെ സമഗ്ര നവീകരണം
884 ശ്രീ.
പി. എ. മുഹമ്മദ് റിയാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ബേപ്പൂര്‍
ഹാര്‍ബറിന്റെ സമഗ്ര നവീകരണത്തിനായി
എന്തെല്ലാം പദ്ധതികളാണ്
നടപ്പിലാക്കിവരുന്നതെന്ന്
വ്യക്തമാക്കുക;
(ബി) ഹാര്‍ബറിന്റെ
ഡ്രഡ്ജിംഗിനായി അനുവദിച്ച പ്രവൃത്തിയുടെ
നിലവിലെ സ്ഥിതി എന്താണെന്നും ടി
പ്രവൃത്തി എപ്പോള്‍
പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്നും
അറിയിക്കാമോ; വിശദമാക്കാമോ?
കൊച്ചി
നിയോജകമണ്ഡലത്തിലെ തോപ്പുംപടി ഫിഷറീസ്
ഹാർബറിന്റെയും ചെല്ലാനം ഫിഷറീസ്
ഹാർബറിന്റെയും നവീകരണവും അടിസ്ഥാനസൗകര്യ
വികസനവും.
885 ശ്രീ.
മുഹമ്മദ് ഷിയാസ് :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) കൊച്ചി
മണ്ഡലത്തിലെ തോപ്പുംപടി ഫിഷറീസ്
ഹാർബറിലെ അടിസ്ഥാന സൗകര്യങ്ങൾ
മെച്ചപ്പെടുത്തുന്നതിനും, ടി പ്രദേശത്തെ
തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിനും,
സ്ട്രീറ്റ് ലൈറ്റുകളുടെ അഭാവം
മൂലമുണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങൾ
പരിഹരിക്കുന്നതിനും, ഹാർബർ സമുച്ചയം
ആധുനികവത്കരിക്കുന്നതിനുമായി സർക്കാർ
അടിയന്തിര നടപടി സ്വീകരിക്കുമോ;
(ബി) ചെല്ലാനം
ഫിഷറീസ് ഹാർബറിൽ
മത്സ്യത്തൊഴിലാളികൾക്കായി ആധുനിക
ശൗചാലയങ്ങളും ശുദ്ധമായ കുടിവെള്ള വിതരണ
സംവിധാനവും ഉൾപ്പെടെയുള്ള
അടിസ്ഥാനസൗകര്യങ്ങൾ
മെച്ചപ്പെടുത്തുന്നതിന് സർക്കാർ
അടിയന്തര നടപടി സ്വീകരിക്കുമോ?
ചാവക്കാട്
ആരംഭിച്ചിട്ടുള്ള കുഫോസ് സബ് സെന്ററില്‍
അനുവദിച്ച കോഴ്സുകള്‍
886 ശ്രീ.
എന്‍. കെ. അക്ബര്‍ :
താഴെ കാണുന്ന ചോദ്യങ്ങൾക്ക്
മത്സ്യബന്ധനം - സാമൂഹ്യനീതി വകുപ്പ്
മന്ത്രി സദയം മറുപടി നല്‍കുമോ:
(എ) ചാവക്കാട്
ആരംഭിച്ചിട്ടുള്ള കേരള യൂണിവേഴ്‌സിറ്റി
ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്
(കുഫോസ്) സബ് സെന്ററില്‍ അനുവദിച്ച
കോഴ്സുകളും, ഓരോ കോഴ്സുകളിലും അഡ്മിഷന്‍
ലഭിച്ചിട്ടുള്ള വിദ്യാര്‍ത്ഥികളുടെ
എണ്ണവും വ്യക്തമാക്കാമോ;
(ബി) പ്രസ്തുത
സബ് സെന്ററില്‍ പുതിയ കോഴ്സുകള്‍
ആരംഭിക്കുന്നത് പരിഗണയിലുണ്ടോ?
|