കേരള നിയമസഭാ സെക്രട്ടേറിയറ്റ്

 

വിവരസാങ്കേതികവിദ്യാ വിഭാഗം - കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ മെയിന്റനന്‍സ് ടെക്നീഷ്യന്‍ 
കരാര്‍ നിയമനം - അപേക്ഷ ക്ഷണിച്ചുകൊണ്ടുളള അറിയിപ്പ്

നമ്പര്‍ : 13316/എസ്.എ3/2023/നി.സെ.                                                  തിരുവനന്തപുരം, 2023 സെപ്റ്റംബര്‍ 13

 

          കേരള നിയമസഭാ സെക്രട്ടേറിയറ്റിലെ വിവരസാങ്കേതികവിദ്യാ വിഭാഗത്തിലേക്ക് താഴെ പറയുന്ന തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിലേയ്ക്കായി യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകര്‍ കേരള നിയമസഭയുടെ ഒൗദ്യോഗിക വെബ്സെെറ്റിലെ  (www.niyamasabha.org)  ലിങ്ക് മുഖേന ഓണ്‍ലെെനായി മാത്രം അപേക്ഷിക്കേണ്ടതാണ്. ഓണ്‍ലെെന്‍ മുഖേന അല്ലാതെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 21.09.2023.

തസ്തിക : കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ മെയിന്റനന്‍സ് ടെക്നീഷ്യന്‍

ഒഴിവുകളുടെ എണ്ണം                : 1 (ഒന്ന്)
യോഗ്യത                             : അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുളള കമ്പ്യൂട്ടര്‍ സയന്‍സ് / എെ.ടി. / ഇലക്ട്രോണിക്സ് ഇവയില്‍ ഏതിലെങ്കിലും ഒന്നിലുളള ബി.എസ്.സി. ബിരുദം അല്ലെങ്കില്‍ അംഗീകൃത ബോര്‍ഡില്‍ നിന്നുളള കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ മെയിന്റനന്‍സ് മൂന്ന് വര്‍ഷ ഡിപ്ലോമ
അഭികാമ്യ യോഗ്യത               : ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം
പ്രായം                                 : 01.08.2023 -ന് 45 വയസ് കഴിയരുത്
വേതനം / കാലാവധി             : നിയമന തീയതി മുതല്‍ ഒരു വര്‍ഷത്തെ കാലയളവില്‍ ആയിരിക്കും നിയമനം.   പ്രതിമാസം സമാഹൃത വേതനം 40,000/-

നിയമന രീതി

              അപേക്ഷകരില്‍ നിന്നും എഴുത്തുപരീക്ഷ / അഭിമുഖത്തിന്റെ അടിസ്ഥാനത്തി-ലായിരിക്കും തെരഞ്ഞെടുപ്പ്. അപേക്ഷയില്‍ അവകാശപ്പെട്ടിട്ടുളള യോഗ്യതയും പ്രവര്‍ത്തിപരിചയവും, ജനന തീയതിയും തെളിയിക്കുന്ന രേഖകളുടെ അസ്സല്‍ അഭിമുഖ സമയത്ത് ഹാജരാക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട കത്തിടപാടുകള്‍ ഇ-മെയില്‍ വഴി മാത്രമായിരിക്കും.

              മേല്‍ സൂചിപ്പിച്ച തസ്തികയിലെ നിയമനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ നിയമസഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം അന്തിമമായിരിക്കും.

 

                                                                                                                                               സെക്രട്ടറി
                                                                                                                                       കേരള നിയമസഭ

 

APPLY NOW

Home | Privacy Policy | Terms and Conditions

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.