UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >14th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 14th SESSION
 
19.09.2025 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1566.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടി താലൂക്കിൽ മണ്ണാർക്കാട് മൂപ്പിൽ നായർക്ക് ഏതെല്ലാം വില്ലേജുകളിൽ നിന്ന് എത്ര ഏക്കർ ഭൂമിക്ക് സാക്ഷ്യപത്രം നൽകിയെന്നും ഏത് വില്ലേജ് ഓഫീസറാണ് നൽകിയതെന്നും വ്യക്തമാക്കാമോ;
( ബി )
അട്ടപ്പാടി തഹസീൽദാർ (ഭൂരേഖ) മണ്ണാർക്കാട് മൂപ്പിൽ നായരുടെ അപേക്ഷ നിരസിച്ചിട്ടും കോട്ടത്തറ വില്ലേജ് ഓഫീസർ കൈവശ സാക്ഷ്യപത്രം നൽകിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാമോ;
( സി )
റവന്യൂ സെക്രട്ടറി ഏതെങ്കിലും ഘട്ടത്തിൽ അട്ടപ്പാടിയിലെ ആദിവാസി ഉന്നതികൾ സന്ദർശിച്ച് റിപ്പോർട്ട് നൽകിയിരുന്നോ; പ്രസ്തുത റിപ്പോർട്ടിൽ എന്തെല്ലാം കാര്യങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ; റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ?
1567.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുണ്ടറ മണ്ഡലത്തിലേയ്ക്ക് അനുവദിച്ചിട്ടുളള കൊറ്റങ്കര സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണ പൂരോഗതി വിശദമാക്കാമോ;
( ബി )
2021-22 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതുവരെ കുണ്ടറ മണ്ഡലത്തില്‍ ഉള്‍പ്പെട്ടിട്ടുളള വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി അനുവദിച്ചിട്ടുളള പദ്ധതികള്‍ ഏതൊക്കെ; തുക എത്ര; വിശദമാക്കാമോ?
1568.
ശ്രീ. എം. എം. മണി
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂപതിവ് നിയമ ഭേദഗതി ചട്ടങ്ങൾക്ക് മന്ത്രിസഭായോഗം അനുമതി നൽകിയിട്ടുണ്ടോ;
( ബി )
സംസ്ഥാനത്തെ മലയോര ജനത പതിറ്റാണ്ടുകളായി നേരിടുന്ന ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ പ്രസ്‌തുത നിയമഭേദഗതി പ്രയോജനപ്പെടുമെന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കിൽ വിശദമാക്കാമോ;
( സി )
പതിച്ചു നൽകിയ ഭൂമി മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കുവാൻ വ്യവസ്ഥകളോടെ അനുമതി നൽകുന്നതിന് പ്രസ്തുത നിയമ ഭേദഗതിയിലൂടെ സാധ്യമാകുമോ;
( ഡി )
ഭൂമി ക്രമവൽക്കരിക്കുന്നതിനായി അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിനായി ഓൺലൈൻ പോർട്ടൽ സംവിധാനം ഏർപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?
1569.
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് നിയോജകമണ്ഡലത്തിലെ പാലക്കാട്-3, യാക്കര, പിരായിരി എന്നീ വില്ലേജ് ഓഫീസുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി 'സ്മാർട്ട് വില്ലേജ് ഓഫീസ്' പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണിക്കുമോയെന്നുള്ളത് വിശദമാക്കാമോ;
( ബി )
പാലക്കാട് റവന്യൂ ഡിവിഷണൽ ഓഫീസ് കോമ്പൗണ്ടിൽ റവന്യൂ ടവർ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട പ്രൊപ്പോസല്‍ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പദ്ധതിക്കായി ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ; ഇതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1570.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ ചേലേമ്പ്ര വില്ലേജിനെയും കോഴിക്കോട് ജില്ലയിലെ ഫറോക്ക് വില്ലേജിനെയും ബന്ധിപ്പിക്കുന്ന മുനമ്പത്ത് കടവ് പാലം നിർമ്മിക്കാൻ രണ്ട് വില്ലേജുകളിൽ നിന്നും ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ വിശദമാക്കാമോ;
( ബി )
സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ എപ്പോൾ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യക്തമാക്കാമോ;
( സി )
വളളിക്കുന്ന്, അരിയല്ലൂര്‍ വില്ലേജുകളെ ബന്ധിപ്പിക്കുന്ന ഇരുമ്പോത്തിങ്ങല്‍പാലം നിര്‍മ്മാണത്തിനായി സ്ഥലമേറ്റെടുപ്പ് നടപടിയുടെ നിലവിലെ അവസ്ഥ വിശദമാക്കാമോ;
( ഡി )
വള്ളിക്കുന്ന് മണ്ഡലത്തിലെ തീരദേശ പാതയുടെ റീച്ച് 4, 5, 6 (കെട്ടുങ്ങൽ മുതൽ അരിയല്ലൂർ മുദിയം വരെയും മുദിയം മുതൽ കടലുണ്ടികടവ് വരെയുമുള്ള ഭാഗം) സ്ഥലമേറ്റെടുപ്പ് നടപടിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ; ഈ സ്ഥലമേറ്റെടുപ്പ് നടപടി എപ്പോൾ പൂർത്തീകരിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( ഇ )
ഇത്തരത്തിലുള്ള സ്ഥലമേറ്റെടുപ്പ് നടപടികൾ പല കാരണങ്ങളാൽ വൈകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ, അത് പരിഹരിക്കാൻ കഴിയുമോ; വിശദമാക്കാമോ?
1571.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വീരണകാവ് വില്ലേജ് ഓഫീസ് നിർമ്മാണപ്രവർത്തനങ്ങൾ ഇതുവരെ ആരംഭിക്കാൻ കഴിയാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; കാലതാമസം കൂടാതെ പണികൾ ആരംഭിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?
1572.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ഭൂമിയുടെ ഉടമസ്ഥാവകാശം, ഭൂമി പാട്ടത്തിന് കൊടുക്കൽ, പതിച്ചു നൽകൽ, ഭൂമി സംരക്ഷണം, ഭൂമി ഏറ്റെടുക്കൽ തുടങ്ങിയ കാര്യങ്ങളിൽ റവന്യൂ വകുപ്പ് അല്ലാതെ അധികാരമില്ലാത്ത മറ്റു വകുപ്പുകൾ ചട്ടവിരുദ്ധമായ ഉത്തരവുകൾ ഇറക്കിയത് ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഏതൊക്കെ വകുപ്പുകൾ ആണ് ഇപ്രകാരം ഉത്തരവുകൾ ഇറക്കിയതായി കണ്ടെത്തിയിട്ടുള്ളത്; പ്രസ്തുത ഉത്തരവുകൾ ക്രമീകരിക്കുന്നതിന് റവന്യൂ വകുപ്പ് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( സി )
ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ എന്തു നടപടി സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?അനുവദിക്കുന്നത് സംബന്ധിച്ച്?
1573.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 നവംബറിൽ കാർഷിക ആവശ്യത്തിന് പതിച്ച് നൽകിയ ഭൂമിയിൽ വാണിജ്യ നിർമ്മാണങ്ങൾക്ക് അനുമതി നൽകാൻ പാടില്ലന്ന ഹൈക്കോടതി വിധി ഉണ്ടായതിനെതുടർന്ന് 22/8/2019 ലെ ഭൂപതിവ് നിയമം ലംഘിച്ചുള്ള നിർമ്മാണം തടയാൻ സർക്കാർ ഉത്തരവ് ഇറക്കുന്നതിന് മുൻപ് എല്ലാ അനുമതിയും വാങ്ങി നിർമിച്ച് കെട്ടിടനികുതി അടച്ച് നിലവിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കെട്ടിടങ്ങൾക്ക് വീണ്ടും ഭൂപതിവ് നിയമ ഭേദഗതി ചട്ടപ്രകാരം പിഴ ഈടാക്കുമോ; വ്യക്തമാക്കാമോ;
( ബി )
ഇങ്ങനെ പിഴയീടാക്കുന്നത് സാമൂഹ്യനീതിയുടെ ലംഘനമാണെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇത് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
ഭൂമിയുടെ മാർക്കറ്റ് വിലയെക്കാൾ ഫെയർ വാല്യൂ കൂടിയ പ്രദേശങ്ങളിൽ ക്രമവൽക്കരണത്തിന് ഫെയർ വാല്യൂവിന്റെ അടിസ്ഥാനത്തിലുള്ള അമിതഫീസ് നൽകേണ്ടിവരുന്നത് പിൻവലിക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
1574.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറനാട് മണ്ഡലത്തിലെ പെരകമണ്ണ, എടവണ്ണ എന്നീ വില്ലേജുകളിലായി സ്ഥിതിചെയ്യുന്ന കുട്ടാടൻ മല, മഞ്ചേരി മല എന്നീ മലവാരങ്ങളിൽ 1968 മുതൽ 2009 വരെ നികുതി അടച്ച് കൈവശം വച്ചു വരുന്നതും കൃഷി ചെയ്തുവന്നിരുന്നുതുമായ ജന്മം തീറാധാരം, കൈവശ തീറാധാരം, ലാൻഡ് ട്രൈബ്യൂണൽ പട്ടയം മുതലായ കൈവശാവകാശ രേഖകള്‍ ഉള്ളവര്‍, 1996 വരെയും 2009 വരെ നികുതി അടച്ച രസീതുകൾ, കൈവശാവകാശ രേഖകൾ ഉള്ളവര്‍, മുൻകാല സർവ്വേകളിലൊക്കെ തന്നെ കൈവശ കൂടിയേറ്റ രേഖകളുള്ള ഇ പി എൽ ആക്ടിൽ വരാത്ത ഭൂമി കൈവശം വച്ചിരിക്കുന്നവര്‍, എന്നിവരില്‍ നിന്നും ഭൂനികുതി സ്വീകരിക്കുന്നില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രസ്തുത ഭൂമിയില്‍ നിന്നും ഭൂനികുതി സ്വീകരിക്കുന്നതിനുള്ള തടസ്സം എന്താണെന്നും, പ്രസ്തുത പ്രശ്നം പരിഹരിച്ച് വര്‍ഷങ്ങളായി പട്ടയം ലഭിച്ച്‌ ഭൂനികുതി അടച്ച് കൃഷിയും മറ്റും ചെയ്തിരുന്ന ഭൂമിയില്‍ നിന്നും തുടര്‍ന്നും ഭൂനികുതി സ്വീകരിക്കുന്നതിന് വകുപ്പ് എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും അറിയിക്കുമോ?
1575.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം അരൂർ മണ്ഡലത്തിൽ റവന്യൂ വകുപ്പ് മുഖേന അനുവദിച്ച വിവിധ പദ്ധതികൾ ഏതെല്ലാം ; ആയതിന് അനുവദിച്ച തുക, നിലവിലെ സ്ഥിതി എന്നിവ വിശദമാക്കാമോ?
1576.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂപതിവു ചട്ടത്തിൽ ഭേദഗതി കൊണ്ടുവരാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ടോ; ഇതിന്റെ പ്രയോജനം എത്ര പട്ടയഭൂമി ഉടമകൾക്കാണു ലഭിക്കുക; ഏതെല്ലാം ജില്ലകളിലാണ് ഭൂപതിവു ചട്ടപ്രകാരം ഭൂമി അനുവദിച്ചിട്ടുള്ളത്; എത്ര പട്ടയങ്ങളാണ് ഇതു വരെ അനുവദിച്ചിട്ടുള്ളത് എന്നിവ വ്യക്തമാക്കാമോ;
( ബി )
ഭൂപതിവു ചട്ടങ്ങൾ പ്രകാരം അനുവദിച്ച പട്ടയങ്ങളുടെ കണക്കുകൾ സംബന്ധിച്ച ഡാഷ്ബോർഡ് റവന്യു വകുപ്പ് സൂക്ഷിക്കുന്നുണ്ടോ; ഇതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( സി )
ഭൂപതിവു ചട്ടങ്ങൾ പ്രകാരം ഇതു വരെ നൽകിയ മുഴുവൻ പട്ടയങ്ങളുടെയും രേഖകൾ ഡിജിറ്റലായോ കടലാസു രേഖകളായോ റവന്യു വകുപ്പ് സൂക്ഷിക്കുന്നുണ്ടോ; എവിടെയാണ് രേഖകൾ സൂക്ഷിക്കുന്നത്; ഇതിന്റെ കണക്കെടുപ്പ് നടത്താൻ തീരുമാനിച്ചിട്ടുണ്ടോ; ഏതെങ്കിലും രേഖകൾ നഷ്ടപ്പെട്ടതായി ഏതെങ്കിലും ഓഫീസുകളിൽ നിന്നു റിപ്പോർട്ട് ചെയ്തിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ഡി )
ഭൂപതിവു ചട്ടത്തിലെ ഭേദഗതി നിലവിൽ വരുമ്പോൾ 2005ലെ ദുരന്തനിവാരണ നിയമപ്രകാരം നിശ്ചയിച്ച ഹൈ റിസ്ക് സോണുകളെ എങ്ങനെയാണ് ബാധിക്കുക; ഇവിടെ ചട്ടഭേദഗതിയുടെ പ്രയോജനം ലഭിക്കില്ലെന്ന വാദം ശരിയാണോ; വിശദാംശം നൽകാമോ?
1577.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്വകാര്യ വ്യക്തികളിൽ നിന്നും പൊതു ആവശ്യങ്ങൾക്ക് ഭൂമി വിലപേശി വാങ്ങുവാൻ സംസ്ഥാനത്ത് പർച്ചേസ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇതിന്റെ പ്രവർത്തനം ഏത് രീതിയിലാണെന്ന് വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച സർക്കാർ ഉത്തരവുകളുടെയും സർക്കുലറുകളുടെയും പകർപ്പ് ലഭ്യമാക്കാമോ;
( ബി )
2013 ലെ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച കേന്ദ്ര നിയമത്തിലെ വ്യവസ്ഥകൾ മറികടന്ന് ഇപ്രകാരം നടപടി സ്വീകരിക്കുവാൻ സാധിക്കുമോ; ഇത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറൽ നൽകിയ നിയമപദേശം എന്താണ്; പ്രസ്തുത നിയമോപദേശത്തിന്റെ പകർപ്പ് ലഭ്യമാക്കാമോ?
1578.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം നിയോജക മണ്ഡലത്തിൽ ഭൂമി തരം മാറ്റൽ പ്രക്രിയക്കുള്ള എത്ര അപേക്ഷകൾ തീർപ്പാക്കാനുണ്ടെന്ന് വില്ലേജ് തിരിച്ച് വ്യക്തമാക്കാമോ; ഇതിനുള്ള കാലതാമസത്തിനുള്ള കാരണമെന്താണെന്നും വ്യക്തമാക്കാമോ;
( ബി )
നിലവില്‍ ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിലെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുതകുംവിധം പുതിയ സോഫ്‍റ്റ്‍വെയര്‍ ക്രമീകരണം പൂര്‍ത്തിയായിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
മലപ്പുറം ജില്ലയിൽ ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ തീർപ്പാക്കാൻ നടത്തിയിട്ടുള്ള ഉദ്യോഗസ്ഥ ക്രമീകരണം വിശദമാക്കുമോ;
( ഡി )
പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും ആവശ്യമായ താല്‍ക്കാലിക നിയമനങ്ങള്‍ക്കും ഉള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ?
1579.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വളളിക്കുന്ന് മണ്ഡലത്തിലെ കൊണ്ടോട്ടി താലൂക്കില്‍ ചേലേമ്പ്ര, പളളിക്കല്‍ വില്ലേജുകളില്‍ ഭൂരേഖാ പ്രകാരമുളള ഒട്ടളവ് പ്രകാരം നികുതി അടക്കുവാന്‍ ഭൂവുടമകള്‍ക്ക് കഴിയാത്തത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;
( ബി )
ഭൂരേഖാ പ്രകാരമുളള ഭൂഅളവും കമ്പ്യൂട്ടറില്‍ നികുതി അടക്കാനുളള ഭൂഅളവും തമ്മിലുള്ള വ്യത്യാസം കാരണം ഭൂമി കുറവുളളതായി കാണുന്നത് പരിഹരിക്കുന്നതിനായി ഈ രണ്ട് വില്ലേജുകളിലും പ്രത്യേക നടപടി സ്വീകരിക്കുമോ; ഇതിനായി സ്ഥല പരിശോധനയും സര്‍വ്വേ വിഭാഗത്തിന്റെ സഹായവും ലഭ്യമാക്കുമോ ; വിശദമാക്കുമോ;
( സി )
സീനിയോറിറ്റി പ്രശ്‌നം പറഞ്ഞ് സര്‍വ്വേക്കായി കാത്തിരിക്കേണ്ട അവസ്ഥ ഒഴിവാക്കുന്നതിനും സര്‍വ്വേ വിഭാഗത്തിന്റെ സഹായം അനിവാര്യമാണെങ്കില്‍ ആയത് ലഭ്യമാക്കുന്നതിനും പ്രത്യേക അനുമതി നല്‍കുന്ന കാര്യം പരിഗണിക്കുമോ; വിശദമാക്കുമോ?
1580.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബി. ടി. ആർ. രജിസ്റ്ററിൽ തോട്ടം എന്ന് രേഖപ്പെടുത്തപ്പെട്ട പ്രദേശങ്ങളിലെ നിർമ്മാണവും ഏലപ്പട്ടയത്തിലെ നിർമ്മാണങ്ങളും നിലമെന്ന് രേഖപ്പെടുത്തിയ പ്രദേശങ്ങളിലെ നിർമ്മാണങ്ങളും ക്രമവത്ക്കരിക്കാൻ പനിയോജകറ്റുമോ; വിശദമാക്കുമോ?
1581.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതൽ 2025-26 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ പട്ടാമ്പി മണ്ഡലത്തിൽ സ്പെഷ്യൽ ഡെവലപ്‌മെന്റ് ഫണ്ട്/ആസ്തി വികസന ഫണ്ട് ഉൾപ്പെടെ റവന്യൂ വകുപ്പിന് അനുവദിച്ച എല്ലാ പദ്ധതികളുടെയും വിവരങ്ങൾ നൽകുമോ; അനുവദിച്ച തുക, വർഷം, പദ്ധതികളുടെ നിർവഹണ ഉദ്യോഗസ്ഥർ എന്നിവയുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
വില്ലേജ് ഓഫീസുകളിൽ സ്പെഷ്യൽ ഡെവലപ്‌മെന്റ് ഫണ്ട്/ആസ്തി വികസന ഫണ്ട് വഴി നടപ്പിലാക്കിയ പദ്ധതികളുണ്ടെങ്കിൽ ഓരോ വില്ലേജിനും അനുവദിച്ച പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
ഇത്തരത്തിൽ അനുവദിച്ചിട്ടുള്ള ഓരോ പദ്ധതിയുടെയും ഇപ്പോഴത്തെ നില എന്താണെന്ന് വ്യക്തമാക്കാമോ?
1582.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം റവന്യൂ വകുപ്പ് മുഖേന ദേവികുളം മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
1583.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ 1977 ജനുവരി 1-ന് മുൻപുള്ള കുടിയേറ്റങ്ങൾ കണ്ടെത്താൻ വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന ഏതെല്ലാം വില്ലേജുകളിലാണ് പൂർത്തിയായിട്ടുള്ളത്; വിശദാംശം ലഭ്യമാക്കാമോ?
1584.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഭൂരഹിതര്‍ക്കുള്ള പട്ടയ വിതരണത്തില്‍ 2024-2025 വര്‍ഷം എത്ര പേര്‍ക്കാണ് പട്ടയം നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കാമോ; ഒരോ ജില്ലയിലും പട്ടയം നല്‍കിയ കണക്ക് വ്യക്തമാക്കാമോ?
1585.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയോര പട്ടയ വിതരണത്തിന്റെ ഭാഗമായി റവന്യൂ-വനം വകുപ്പുകളുടെ സംയുക്ത പരിശോധന നടക്കാത്ത പ്രദേശങ്ങളിലും മുൻപ് നടന്ന പരിശോധനയിൽ ഒഴിവാക്കപ്പെട്ട പ്രദേശങ്ങളിലും സംയുക്ത പരിശോധന നടത്താൻ ഉത്തരവ് ഇറക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
1586.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടയഭൂമിയിലെ നിർമ്മാണങ്ങൾ ക്രമപ്പെടുത്തുന്നതിന് ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്തു കരട് പ്രസിദ്ധീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഭൂപതിവ് ചട്ട ഭേദഗതിയിലൂടെ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്; വിശദമാക്കുമോ;
( സി )
പട്ടയഭൂമിയിലെ നിർമ്മാണ നിയന്ത്രണങ്ങൾ ഒഴിവാക്കി പട്ടയഭൂമി സ്വതന്ത്രമായി വിനിയോഗിക്കുന്നതിനുള്ള അവകാശം ഉടമകൾക്ക് നൽകുന്നതിനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തുമോ; വിശദമാക്കുമോ?
1587.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കുന്നത്തുനാട് മണ്ഡലത്തില്‍ എത്രപേര്‍ക്ക് പട്ടയം, കൈവശരേഖ എന്നിവ നല്‍കി എന്ന് വില്ലേജ്, പഞ്ചായത്ത് തിരിച്ച് കണക്ക് ലഭ്യമാക്കാമോ;
( ബി )
ഇവര്‍ക്ക് ഏതെല്ലാം തരത്തിലുള്ള പട്ടയങ്ങളാണ് നല്‍കിയിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;
( സി )
കുന്നത്തുനാട് മണ്ഡലത്തില്‍ പട്ടയത്തിന് വേണ്ടി ഇനി എത്ര അപേക്ഷകളാണ് പരിഗണനയിലുള്ളതെന്നും ഈ അപേക്ഷകളില്‍ സ്വീകരിച്ചിട്ടുള്ള നടപടികളും വ്യക്തമാക്കാമോ;
( ഡി )
അര്‍ഹരായ മുഴുവൻ പട്ടയ അപേക്ഷകര്‍ക്കും വേഗത്തില്‍ പട്ടയം ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1588.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാർക്കാട് , അട്ടപ്പാടി താലൂക്കുകളിലെ എത്ര കുടുംബങ്ങളാണ് പൊതുമരാമത്ത് റോഡ് പുറമ്പോക്ക്, പുഴ പുറമ്പോക്ക് എന്നിവിടങ്ങളിൽ താമസിക്കുന്നത് എന്നതിന്റെ വില്ലേജ് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്നവർക്ക് പട്ടയം ലഭ്യമാക്കുവാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ ഇതിനായി സ്വീകരിച്ച നടപടികൾ സംബന്ധിച്ച വിശദാംശം നൽകാമോ?
1589.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1993-ലെ വനഭൂമി കുടിയേറ്റ ക്രമീകരണ നിയമപ്രകാരം പട്ടയം നൽകാൻ 2009-ൽ സുപ്രീം കോടതി അനുമതി നൽകിയ 28500 ഹെക്ടർ ഭൂമിയിൽ എത്ര ഹെക്ടർ ഭൂമിക്ക് ഇതുവരെ പട്ടയം നൽകിയിട്ടുണ്ട്; ഇതിൽ സി.എച്ച്.ആറിൽ (കണ്‍സര്‍വേഷന്‍ ഓഫ് ഹാബിറ്റാറ്റ് ഏരിയ) ഉൾപ്പെട്ട എത്ര ഹെക്ടർ ഭൂമിക്ക് ഇതുവരെ പട്ടയം നൽകിയിട്ടുണ്ട്; ഇതിന്റെ വില്ലേജ് തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കാമോ?
1590.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 2016 മുതൽ നാളിതുവരെ വിതരണം ചെയ്ത പട്ടയങ്ങളുടെ വിശദാംശം ജില്ല തിരിച്ച് അറിയിക്കാമോ;
( ബി )
പട്ടയ വിതരണത്തിന് തടസ്സമായിട്ടുള്ള പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും പട്ടയം വിതരണം ചെയ്യുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്നും അവയുടെ നിലവിലെ സ്ഥിതിയും വ്യക്തമാക്കാമോ;
( സി )
എവിടെയെല്ലാമാണ് കോടതി വ്യവഹാരങ്ങളില്‍ കുടുങ്ങി പട്ടയ വിതരണം തടസ്സപ്പെട്ടിട്ടുള്ളതെന്നും ആയത് പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നും ജില്ല തിരിച്ച് വിശദാംശം നൽകാമോ?
1591.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ 9 വര്‍ഷത്തില്‍ എത്ര പട്ടയങ്ങളാണ് റവന്യൂ വകുപ്പ് വിതരണം ചെയ്തിട്ടുള്ളത്; വ്യക്തമാക്കാമോ?
1592.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ എരുമേലി തെക്ക്, എരുമേലി വടക്ക്, കോരുത്തോട് വില്ലേജുകളിലെ ട്രൈബൽ സെറ്റിൽമെന്റ് പ്രദേശങ്ങളിൽ പട്ടയം അനുവദിച്ചു നൽകുന്നതിനായി സമർപ്പിച്ചിട്ടുള്ള ഏഴായിരത്തോളം അപേക്ഷകർക്ക് പട്ടയം ലഭ്യമാക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ ?
1593.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവസ്വം ഭൂമിയിൽ പട്ടയം ലഭിക്കുന്നതിനായി 2021 ജനുവരി മുതൽ ഓരോ വര്‍ഷവും ബന്ധപ്പെട്ട ഡെപ്യൂട്ടി കളക്ടർ ഓഫീസുകളില്‍ ലഭിച്ച അപേക്ഷകളുടെ (എസ്. എം. സി. /ഒ. എം. ) എണ്ണം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
2021 മുതല്‍ ഓരോ ജില്ലയിലും അനുവദിച്ച ദേവസ്വം ഭൂമി പട്ടയങ്ങളുടെ വിശദാംശങ്ങള്‍ എസ്. എം. സി. /ഒ. എം നമ്പര്‍ സഹിതം വര്‍ഷം തിരിച്ച് ലഭ്യമാക്കുമോ;
( സി )
കോഴിക്കോട് ഭൂപരിഷ്കരണ വിഭാഗം (എൽ. ആർ ) ഡെപ്യൂട്ടി കളക്ടർ ഓഫീസിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ തീർപ്പാക്കാതെ കിടക്കുന്ന ഫയലുകളുടെ വർഷം തിരിച്ചുള്ള എണ്ണം വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത അപേക്ഷകളിൽ തീർപ്പുകൽപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1594.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആര്യങ്കാവ് വില്ലേജിലെ ഇരുളൻകാട്, രാജാച്ചോല, വെഞ്ചർ, ഒൻപതേക്കർ, പത്തേക്കർ, നാൽപ്പത്തേഴുമല, കോട്ടവാസൽ, അച്ചൻകോവിൽ, കുട്ടത്തിമണ്ണിൽ എന്നീ പ്രദേശങ്ങളിൽ താമസിക്കുന്നവരില്‍ നിന്നും പട്ടയ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോ; വിശദ വിവരങ്ങള്‍ ലഭ്യമാക്കാമോ; ഓരോ പ്രദേശത്തെയും അപേക്ഷകരുടെ വിവരങ്ങള്‍ ലഭ്യമാക്കാമോ; ഇവര്‍ക്ക് പട്ടയം നല്കാന്‍ എന്തു നടപടിയെടുക്കാനാകുമെന്ന് വിശദമാക്കാമോ;
( ബി )
ഇവിടെ താമസിക്കുന്നവരില്‍ ലൈഫ്, പ്രധാനമന്ത്രി ആവാസ് യോജനയടക്കമുള്ള ഭവനപദ്ധതികളിൽ ഉൾപ്പെട്ടിട്ടുള്ളവര്‍ക്ക് പ്രസ്തുത ആവശ്യത്തിലേയ്ക്ക് പട്ടയത്തിന്റെ അഭാവത്തില്‍ ഭൂമിയുടെ കൈവശ സർട്ടിഫിക്കറ്റ് നല്‍കാനാകുമോ; വിശദമാക്കാമോ;
( സി )
ആര്യങ്കാവ് കോട്ടവാസലിലെ വഖഫ് ഭൂമിയില്‍ താമസിയ്ക്കുന്നവരുടെ പട്ടയ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോ; വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ; ഇവര്‍ക്ക് പട്ടയം നല്കാന്‍ എന്തു നടപടി സ്വീകരിക്കാനാകുമെന്ന് വിശദമാക്കാമോ;
( ഡി )
പുനലൂർ താലൂക്കിലെ കുളത്തൂപ്പുഴയിൽ മഠത്തിക്കോണം പ്രദേശത്ത് ദീർഘകാലമായി താമസിക്കുന്ന നിരവധി കുടുംബങ്ങൾക്ക് അവരുടെ കൈവശ ഭൂമിയിൽ പട്ടയം ലഭിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇവിടുത്തെ പട്ടയപ്രശ്നം എന്തെന്ന് വിശദമാക്കാമോ; ഇവിടെ എത്ര അപേക്ഷകരുണ്ടെന്നും ഈ കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കുന്നതിനായി സ്വീകരിക്കാനുദ്ദേശിയ്ക്കുന്ന നടപടികളും അറിയിക്കാമോ; പട്ടയം വിതരണം വേഗത്തിലാക്കുന്നതിനായി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കാനുള്ള നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ?
1595.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിന്‍ മണ്ഡലത്തില്‍ 2021 മുതല്‍ എത്ര പേര്‍ക്ക് പട്ടയം വിതരണം ചെയ്തു; പട്ടയം ലഭിച്ച ഗുണഭോക്താക്കളുടെ വിശദാംശങ്ങൾ പഞ്ചായത്തടിസ്ഥാനത്തിൽ വ്യക്തമാക്കാമോ?
1596.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് എത്ര പട്ടയം വിതരണം ചെയ്തു എന്ന് വെളിപ്പെടുത്താമോ;
( ബി )
തൃശൂര്‍ ജില്ലയിലെ മണ്ഡലാടിസ്ഥാനത്തിലുള്ള കണക്കുകള്‍ അറിയിക്കാമോ;
( സി )
ഇതിനായി തൃശൂര്‍ ജില്ലയില്‍ എത്ര അപേക്ഷകളാണ് ലഭ്യമായിട്ടുള്ളതെന്ന് അറിയിക്കുമോ;
( ഡി )
എങ്കില്‍ ലഭ്യമായ അപേക്ഷകളില്‍ നടപടികള്‍ സ്വീകരിച്ച് പട്ടയം എന്ന് നല്‍കാനാകുമെന്നു അറിയിക്കാമോ ?
1597.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നെന്മാറ മണ്ഡലത്തിൽ എത്ര പട്ടയങ്ങളാണ് നൽകിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ; വില്ലേജ് തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?
1598.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കാസർഗോഡ് ജില്ലയിൽ ഓരോ മണ്ഡലത്തിലും നൽകിയ പട്ടയങ്ങളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
നിലവിൽ കാസർഗോഡ് ജില്ലയിൽ പട്ടയ അപേക്ഷകളിൽ മേൽ തീർപ്പു കൽപ്പിക്കാൻ ആകെ എത്ര അപേക്ഷകൾ ബാക്കിയുണ്ടെന്ന് ;
( സി )
കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഉള്ള പട്ടയ അപേക്ഷകൾ സംബന്ധിച്ച വിശദാംശം വില്ലേജ് /താലൂക്ക് തിരിച്ച് നൽകാമോ?
1599.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ താലൂക്കിൽ തെന്മല വില്ലേജിൽ പൂത്തോട്ടം-പത്തേക്കർ എന്ന സ്ഥലത്ത് 878/5-നമ്പർ സർവ്വേയിൽപ്പെട്ട വസ്‌തുവിൽ സ്ഥിരതാമസവും കൈവശാനുഭവവുമുള്ള ആളുകള്‍ക്ക് പ്രസ്തുത വസ്തുവിന് പട്ടയം നൽകി പോക്കുവരവ് ചെയ്ത് കൊടുക്കുന്നതിന് നിലവിലുള്ള തടസ്സങ്ങള്‍ അറിയിക്കുമോ;
( ബി )
എ 1/140/2018/റവ തീയതി 17.09.2018-ാം നമ്പർ ഉത്തരവ് പ്രകാരം പൂത്തോട്ടം പത്തേക്കർ പ്രദേശത്തെ 4 ഏക്കർ വരെയുള്ള കൈവശക്കാരുടെ ഭൂമി പോക്കുവരവ് ചെയ്‌ത്‌ കരം സ്വീകരിക്കണമെന്ന് വ്യക്തമാക്കിയിട്ടുള്ള വിഷയത്തില്‍ സ്പഷ്ടീകരണം ആവശ്യപ്പെട്ട് 24/03/25 നു പുനലൂര്‍ തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ വഴി സര്‍ക്കാരിലേയ്ക്ക് നല്‍കിയ കത്തിന്‍മേല്‍ തുടര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; പ്രസ്തുത വിഷയം നിലവില്‍ ആരുടെ പരിഗണനയിലാണ്; വിശദമാക്കാമോ;
( സി )
മേല്‍ വിഷയത്തില്‍ നിലവിലെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ദി ട്രാൻസ്ഫർ ഓഫ് രജിസ്ടറി റൂൾസ്1966, 2(2) ചട്ടം പ്രകാരം പോക്കുവരവ് ഉൾപ്പെടെ ചെയ്തുകൊടുക്കുന്നതിന് നിര്‍ദേശം നല്‍കാനാകുമോ; വിശദമാക്കാമോ?
1600.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം മണ്ഡലത്തിലെ ഏതൊക്കെ പ്രദേശങ്ങളിലാണ് പട്ടയം ലഭിക്കാനുള്ളത്; ഓരോ പ്രദേശത്തും എത്ര കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കാനുണ്ടെന്നും എത്ര അളവ് വസ്തുവിന് പട്ടയം ലഭിക്കാനുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
പട്ടയം ലഭിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് പൂര്‍ത്തീകരിച്ചതെന്നും ഇനി എന്തൊക്കെ നടപടികൾ പൂര്‍ത്തീകരിക്കാനുണ്ടെന്നും വിശദമാക്കാമോ;
( സി )
ജോയിന്റ് വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയായ സ്ഥലങ്ങള്‍ ഏതൊക്കെയെന്നും ഇതിനുവേണ്ട തുടർനടപടികള്‍ എന്തൊക്കെയെന്നും വ്യക്തമാക്കാമോ;
( ഡി )
നടപടികള്‍ പൂര്‍ത്തിയാക്കി ഓരോ പ്രദേശത്തും എന്നത്തേക്ക് പട്ടയം നല്‍കാനാകുമെന്ന് അറിയിക്കാമോ?
1601.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്ന ശേഷം ആലപ്പുഴ നിയോജക മണ്ഡലത്തിൽ പട്ടയം ലഭിക്കുന്നതിനായി എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ എത്ര പേർക്കാണ് പട്ടയം നൽകാനുള്ളതെന്ന വിവരം ലഭ്യമാക്കാമോ;
( സി )
അപേക്ഷകർക്ക് പട്ടയം നൽകുന്നതിനുള്ള നടപടിക്രമങ്ങളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം നൽകാമോ?
1602.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ കടല്‍ തീരങ്ങളിലെ സർവേ നടത്താത്ത ഭൂമി തിട്ടപ്പെടുത്തി പട്ടയം അനുവദിക്കുന്നത് സംബന്ധിച്ച് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
മേല്‍ പ്രകാരമുള്ള ഭൂമിയുടെ പട്ടയം അനുവദിക്കുന്നതിലേയ്ക്ക് പൂര്‍ത്തീകരിക്കേണ്ട നടപടിക്രമങ്ങള്‍ വിശദമാക്കാമോ;
( സി )
മേല്‍ പ്രകാരമുള്ള ഭൂമിയില്‍ പൊതു ആവശ്യത്തിനായി സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
1603.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാമനപുരം മണ്ഡലത്തിലെ നെല്ലനാട് വില്ലേജിലുള്‍പ്പെട്ട കുളം പുറമ്പോക്ക് ഭൂമിയിലെ താമസക്കാരായ 6 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്ന നടപടിക്രമങ്ങള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത ഭൂമി ഡീവെസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമം പൂര്‍ത്തിയായിട്ടുണ്ടോ; വിശദമാക്കാമോ?
1604.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂപതിവ് നിയമ/ചട്ട ഭേദഗതി പ്രകാരം 07-06-2024 വരെ നിർമ്മിച്ചിട്ടുള്ള നിർമ്മിതികൾക്ക് മാത്രമാണോ ഭേദഗതി ബാധകമാകുകയെന്നു വിശദമാക്കാമോ;
( ബി )
ഇനിയും പട്ടയം ലഭിക്കാനുള്ള ആളുകള്‍, പട്ടയമില്ലാത്ത വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
1605.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ വാണിജ്യ മേഖലയിൽ മുൻനിരയിൽ നിൽക്കുന്ന പല പട്ടണങ്ങളും 1960-ലെ വിവിധ ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ പതിച്ചുകൊടുത്ത ഭൂമിയിലാണ് നിലനിൽക്കുന്നതെന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പലരിൽനിന്ന് കൈമാറിയാണ് ഭൂമി ഇപ്പോഴുള്ള കൈവശക്കാരന്റെ കൈയിലെത്തിയിട്ടുള്ളത് എന്നതിനാൽ പഴയ പട്ടയരേഖകൾ ഇവരുടെ കൈവശമില്ലാത്തതുകൊണ്ട് തങ്ങളുടെ ഭൂമി ഏത് നിയമപ്രകാരമുള്ളതാണെന്ന് കെട്ടിട ഉടമകൾക്കോ ഉദ്യോഗസ്ഥർക്കോ വ്യക്തമായ ധാരണയില്ലാത്ത നിരവധി കേസുകളുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഇത്തരം കേസുകളിൽ ക്രമവൽക്കരണം സങ്കീർണ്ണമാകുമെന്ന വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കാൻ വേണ്ട നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
1606.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ 2025 വരെ കാലയളവിൽ റവന്യൂ വകുപ്പിൽ നിന്നും കയ്പമംഗലം നിയോജക മണ്ഡലത്തിലെ എത്ര കുടുംബങ്ങൾക്ക് പുതുതായി പട്ടയം ലഭ്യമാക്കാൻ സാധിച്ചുവെന്നതിന്റെ കണക്ക് ലഭ്യമാക്കാമോ;
( ബി )
ഇനിയും പട്ടയ അപേക്ഷ സമർപ്പിച്ചവർക്ക് ആയതു എത്രയും വേഗത്തിൽ ലഭ്യമാക്കാൻ എന്തെല്ലാം നടപടികളാണ് വകുപ്പ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?
1607.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ചാലക്കുടി താലൂക്കില്‍‍ നാളിതുവരെ ‍വിതരണം ചെയ്ത പട്ടയങ്ങളുടെ വിശദാംശം വില്ലേജ് തിരിച്ചും ഇനം തിരിച്ചും നല്‍കാമോ;
( ബി )
പ്രസ്തുത പട്ടയങ്ങളിൽ 1964-ലെ കേരള ഭൂമി പതിവ് ചട്ടങ്ങള്‍, 1995-ലെ മുനിസിപ്പൽ/കോർപ്പറേഷൻ മേഖലകളിലെ ഭൂമി പതിവ് ചട്ടങ്ങൾ, 1993-ലെ പ്രത്യേക ഭൂമി പതിവ് ചട്ടങ്ങൾ എന്നിവ പ്രകാരം വിതരണം ചെയ്ത പട്ടയങ്ങളുണ്ടോ; എങ്കില്‍ ഗുണഭോക്താക്കളുടെ പേര്, വില്ലേജ് എന്നിവ ഇനം തിരിച്ച് ലഭ്യമാക്കാമോ;
( സി )
പട്ടയത്തിനായുള്ള അപേക്ഷകളില്‍ തീര്‍പ്പാക്കുവാനുള്ളവ എത്രയെന്ന് വില്ലേജ് തിരിച്ചും ഇനം തിരിച്ചും അപേക്ഷകരുടെ പേര് സഹിതം ലഭ്യമാക്കാമോ?
1608.
ശ്രീ. പി. ഉബൈദുള്ള
ശ്രീ. കെ. പി. എ. മജീദ്
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ നദികളിലെ മണൽ നിക്ഷേപത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഇങ്ങനെ വാരിയെടുക്കുന്ന മണൽ വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
നിർമ്മാണ പ്രവർത്തനങ്ങൾക്കായി മണൽ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും നിർദേശങ്ങൾ പരിഗണനയിലുണ്ടോ; വിശദമാക്കാമോ?
1609.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെൽവയൽ തണ്ണീർത്തട നിയമത്തിൽ ഇളവ് അനുവദിച്ചതു കാരണം വീട് വെക്കാൻ അനുമതി ലഭിക്കുന്ന 10 സെന്റിൽ താഴെ ഭൂമിയുള്ള വ്യക്തികൾക്ക് ആ വസ്തു ഡാറ്റാ ബാങ്കിൽ 'നിലം' എന്ന് രേഖപ്പെടുത്തിയതിനാൽ ബാങ്കുകൾ വായ്പ അനുവദിക്കുന്നില്ലായെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ പ്രശ്നം പരിഹരിക്കാൻ എന്തെങ്കിലും തുടർനടപടികൾ സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ?
1610.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കൃഷിഭവനുകൾ മുഖേന ഡേറ്റ ബാങ്ക് വാലിഡേറ്റ് ചെയ്തു പ്രസിദ്ധീകരിക്കുന്ന നടപടികൾ നടക്കുന്നുണ്ടോ; എങ്കിൽ എന്നുമുതലാണ് ഈ പ്രക്രിയ ആരംഭിച്ചത്; കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവിറോൺമെന്റ് സെന്ററിനെ (കെ.എസ്.ആർ.ഇ.സി.) ആണോ ഇതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്; ഇത് സംബന്ധിച്ച ഉത്തരവ് എന്നാണ് പുറത്തിറക്കിയത്; വാലിഡേഷൻ എങ്ങനെയാണ് നിർവഹിക്കുന്നത്; വിശദമാക്കാമോ;
( ബി )
ഡേറ്റ ബാങ്ക് വാലിഡേറ്റ് ചെയ്യുന്ന നടപടികൾ ജില്ലാ അടിസ്ഥാനത്തിൽ എത്ര വില്ലേജുകളിൽ പൂർത്തിയായിട്ടുണ്ട്; ഇനി എത്ര വില്ലേജുകളിൽ പൂർത്തിയാക്കാനുണ്ട്; വാലിഡേഷൻ വേഗത്തിലാക്കാൻ എന്തെല്ലാം നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്; എന്നത്തേക്ക് പൂർത്തിയാകുമെന്നാണ് കെ.എസ്.ആർ.ഇ.സി. അറിയിച്ചിട്ടുള്ളത്; എത്ര തുകയാണ് ഇതിനായി കെ.എസ്.ആർ.ഇ.സി.ക്ക് നൽകുന്നത്; വിശദമാക്കാമോ;
( സി )
വാലിഡേഷൻ പൂർത്തിയാകുമ്പോൾ ഭൂവുടമകൾക്ക് എന്തെല്ലാം പ്രയോജനങ്ങളാണ് ലഭിക്കുക; ഇതിനുശേഷം ഭൂമി തരംമാറ്റം നിർത്തിവയ്ക്കുമോ; വിശദമാക്കാമോ?
1611.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമിയുടെ തരംമാറ്റവുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ താലൂക്കിൽ എത്ര അപേക്ഷകള്‍ തീർപ്പാക്കാനുണ്ട്; വില്ലേജ് തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
അപേക്ഷ നൽകി ആവശ്യമായ ന്യായവില ഒടുക്കിയിട്ടും വില്ലേജ് റെക്കോർഡുകൾ തയ്യാറാക്കാതെ കാലതാമസം വരുത്തുന്നത് ഭീമമായ തുക ഒടുക്കിയ അപേക്ഷകന് വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; സബ് ഡിവിഷൻ ആവശ്യമില്ലാത്ത കേസുകളില്‍ സര്‍വേയര്‍മാര്‍ക്ക് ഫയലുകള്‍ അയയ്ക്കുുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ താലൂക്കിലെ അപേക്ഷകരുടെ സബ് ഡിവിഷൻ ആവശ്യമില്ലാത്ത എത്ര കേസുകള്‍ തീർപ്പാക്കാനുണ്ട്; വ്യക്തമാക്കാമോ;
( സി )
താലൂക്കിലെ അപേക്ഷകരുടെ ഭൂമിയുടെ തരംമാറ്റവുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും സമയബന്ധിതമായി തീര്‍പ്പുകല്‍പ്പിയ്ക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1612.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിഴിഞ്ഞം തുറമുഖ വികസനത്തിന് അനുബന്ധമായി നടത്തുന്ന നിർദ്ദിഷ്ട വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിംഗ് റോഡ് നിർമ്മാണത്തിന് അരുവിക്കര നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന വില്ലേജുകളിൽ നിന്നും എത്ര ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നതെന്നും ഇവയുടെ സർവെ നമ്പർ ഉൾപ്പെടുന്ന വിവരങ്ങളും ഈ ഭൂമി ഏറ്റെടുക്കലിന്റെ നിലവിലെ സ്ഥിതി സംബന്ധിച്ച വിവരങ്ങളും നൽകുമോ?
1613.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂർ പോലീസ് സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട് പുറംപോക്ക് ഭൂമി ആഭ്യന്തര വകുപ്പിന് കൈമാറുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷയിൽ സ്വീകരിച്ച നടപടി വിശദമാക്കാമോ?
1614.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാഷണൽ ഹൈവേ നിർമ്മാണത്തിനായി സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഭൂമി ഏറ്റെടുത്തതിന്റെ നഷ്ടപരിഹാരത്തുക പൂർണമായും ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് വിതരണം ചെയ്തിട്ടുണ്ടോ;
( ബി )
ഇല്ലെങ്കില്‍ ഇനി വിതരണം ചെയ്യാനുള്ള സ്ഥാപനങ്ങളുടെ വിശദാംശം ലഭ്യമാക്കുമോ;
( സി )
നാഷണൽ ഹൈവേയുടെ ഓരോ സ്ട്രച്ചിലും ഇപ്രകാരം സർക്കാർ സ്ഥാപനങ്ങൾക്ക് കൈമാറുന്നതിനുള്ള ആകെ കുടിശികത്തുക എത്രയാണെന്ന് വ്യക്തമാക്കാമോ;
( ഡി )
സർക്കാർ സ്ഥാപനങ്ങളുടെ സ്ഥലം ഏറ്റെടുക്കുന്നതിനും മറ്റു സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുന്നതിനും ഒരേ നടപടിക്രമങ്ങള്‍ തന്നെയാണോ അനുവര്‍ത്തിക്കുന്നത്; വിശദാംശം ലഭ്യമാക്കുമോ;
( ഇ )
സർക്കാർ സ്ഥാപനങ്ങളുടെ ഭൂമി ഏറ്റെടുക്കുമ്പോൾ നഷ്ടപരിഹാരത്തുക ഭൂമിയുടെ വില തുടങ്ങിയവ സംബന്ധിച്ച് നെഗോസിയേഷൻ ഉള്‍പ്പടെ കാര്യങ്ങൾ നടപ്പാക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥര്‍ ആരെല്ലാമാണെന്ന് വ്യക്തമാക്കാമോ?
1615.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറ്റുമാനൂർ – എറണാകുളം റോഡിലെ അപകടകരമായ വളവുകൾ നിവർത്തുന്ന പദ്ധതിയുടെ പുരോഗതി സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ, അതുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കൽ നടപടികൾ, അടിസ്ഥാന വില നിർണ്ണയ റിപ്പോർട്ട്, മഹസർ തയ്യാറാക്കൽ എന്നിവയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
കോട്ടയം ജില്ലയിലെ കാണക്കാരി, കോതനല്ലൂർ, മാഞ്ഞൂർ, മുട്ടുചിറ, കടുത്തുരുത്തി, വടയാർ എന്നീ വില്ലേജുകളിൽ ഉൾപ്പെടുന്ന 1.9652 ഹെക്ടർ ഭൂമി ഏറ്റുമാനൂർ – എറണാകുളം റോഡിലെ അപകടകരമായ വളവുകൾ നിവർത്തുന്നതിനായി ഏറ്റെടുക്കുന്നതിന് 16/12/2021-ലെ സ.ഉ (സാധാ)നം 4531/2021/റവ, 03/07/2022-ലെ സ.ഉ (സാധാ)നം 2928/2022/റവ പ്രകാരം അനുമതി നൽകിയിട്ടുണ്ടെങ്കിലും ഭൂമിയേറ്റെടുക്കൽ നടപടികൾ മന്ദഗതിയിലാകാൻ കാരണമായ ഘടകങ്ങൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( സി )
കാണക്കാരി, മുട്ടുചിറ, കടുത്തുരുത്തി വില്ലേജുകളിലെ ചില സബ് ഡിവിഷൻ നമ്പരുകളും, വടയാർ വില്ലേജിലെ എല്ലാ റീസർവെ സബ് ഡിവിഷൻ നമ്പരുകളും ഉൾപ്പെടുത്തി ഉത്തരവ് പുതുക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയർ (നിരത്ത് വിഭാഗം) അഭ്യർത്ഥിച്ച സാഹചര്യത്തിൽ, കോട്ടയം ജില്ലാ കളക്ടറുടെ അഭിപ്രായം ആരാഞ്ഞത്തിന് ശേഷം, ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ നിയമപ്രകാരം അടിസ്ഥാന വിലനിർണ്ണയ റിപ്പോർട്ടും മഹസ്സറും തയ്യാറാക്കി, നിർമ്മിതികൾ, വൃക്ഷങ്ങൾ, കാർഷിക വിളകൾ എന്നിവയുടെ വില നിർണ്ണയം ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും ലഭ്യമാക്കുന്നതടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എത്രകാലമെടുക്കുമെന്ന് വ്യകതമാക്കാമോ;
( ഡി )
കാണക്കാരി, മുട്ടുചിറ, കടുത്തുരുത്തി വില്ലേജുകളിലെ ചില സബ് ഡിവിഷൻ നമ്പരുകളും, വടയാർ വില്ലേജിലെ എല്ലാ റീസർവേ സബ് ഡിവിഷൻ നമ്പരുകളും ഉൾപ്പെടുത്തി ഉത്തരവ് പുതുക്കി നൽകുന്നത് സംബന്ധിച്ച് എടുത്ത നടപടികൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ഇ )
കാണക്കാരി, മുട്ടുചിറ, കടുത്തുരുത്തി വില്ലേജുകളിലെ ചില സബ് ഡിവിഷൻ നമ്പറുകളും വടയാർ വില്ലേജിലെ എല്ലാ റീസർവേ സബ് ഡിവിഷൻ നമ്പറുകളും ഉൾപ്പെടുത്തി ഉത്തരവ് പുതുക്കുകയും കോട്ടയം ജില്ലാ കളക്ടറുടെ അഭിപ്രായം ആരായുകയും ചെയ്തതിനുശേഷമുള്ള നടപടിക്രമങ്ങൾ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( എഫ് )
2013-ലെ ആർ.എഫ്.സി.ടി.എൽ.എ.ആർ.ആർ നിയമപ്രകാരം അടിസ്ഥാന വിലനിർണ്ണയ റിപ്പോർട്ട്, മഹസ്സർ, നിർമ്മിതികളുടെ/വൃക്ഷങ്ങളുടെ/കാർഷിക വിളകളുടെ വില നിർണ്ണയം എന്നിവയ്ക്കായി എത്ര സമയപരിധിക്കുള്ളിൽ ലാൻഡ് അക്വിസിഷൻ കോസ്റ്റ് കണക്കാക്കൽ പൂർത്തിയാക്കാനാകുമെന്ന് വ്യക്തമാക്കാമോ ?
1616.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2012 ല്‍ പാലാ മണ്ഡലത്തിലെ മീനച്ചിലാറിനു കുറുകെ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് നിര്‍മ്മിച്ച ചെക്ക് ഡാം കം ബ്രിഡ്ജ് , പാലാ മുനിസിപ്പാലിറ്റിയിലെ ചെത്തിമറ്റത്തു നിന്നും ആരംഭിച്ച് മീനച്ചില്‍ പഞ്ചായത്തിലെ പാറപ്പള്ളി പ്രദേശത്തെയും ബന്ധിപ്പിക്കുന്ന വിധത്തില്‍ അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കല്‍ നടപടികളുടെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
ടി അപ്രോച്ച് റോഡിനു് ആവശ്യമായ സ്ഥലം ഏറ്റെടുക്കല്‍ നടപടി സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ? വിശദമാക്കാമോ ?നിലവിലെ സർക്കാർ അധികാരത്തിൽ വന്ന ശേഷം?
1617.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തില്‍ പല്ലാരിമംഗലം പഞ്ചായത്തിലെ മണിക്കിണര്‍ പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അപ്രോച്ച് റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കല്‍ നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
1618.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി മണ്ഡലത്തിലെ കടുത്തുരുത്തി റെയിൽവേ മേൽപ്പാലം നിർമ്മാണ നടപടികൾ വേഗത്തിലാക്കുന്നതിനായി സ്ട്രക്ച്ചറൽ വാല്യൂവേഷൻ നടപടികൾ ഉടൻ പൂർത്തിയാക്കി ഡി. വി. എസ്. തയ്യാറാക്കി ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കുന്നതിന് എന്ത് നടപടികളാണ് സ്വീകരിക്കുന്നത്; വിശദമാക്കാമോ;
( ബി )
കോതനല്ലൂർ റെയിൽവേ മേൽപ്പാല നിർമ്മാണ പദ്ധതിയുടെ 19(1) പ്രഖ്യാപനം പ്രസിദ്ധീകരിക്കുന്നതിനുള്ള സമയപരിധി 20/09/2024 മുതൽ ആറു മാസത്തേക്ക് നീട്ടി നൽകിയ സാഹചര്യത്തിൽ, പദ്ധതിക്കായി അനുവദിച്ചിരുന്ന കണ്ടിജൻസി ഫണ്ട് കെ. ആർ. ഡി. സി. എൽ. ന്റെ എസ് ടി എസ് ബി 799011400007477 അക്കൗണ്ടിൽ നിന്നും സ്പെഷ്യൽ തഹസിൽദാർ എൽ.എ (ജനറൽ), കോട്ടയത്തിന്റെ എസ് ടി എസ് ബി 708011400000279 അക്കൗണ്ടിലേക്ക് മാറ്റുന്നതിനും കോട്ടയം ജില്ലാ ട്രഷറിയിൽ ഫണ്ട് കൈമാറ്റ നടപടികൾ പൂർത്തീകരിക്കുന്നതിനും, സർവ്വെ നടപടികൾ അവസാനിപ്പിച്ച് എൽ.എ സബ് ഡിവിഷൻ സ്കെച്ച് അംഗീകരി ക്കുന്നതിനും ബി. വി. ആർ. തയ്യാറാക്കുന്ന നടപടികൾ സ്വീകരി ക്കുന്നതിനും സ്വീകരിച്ച നടപടികൾ സംബന്ധിച്ച നിലവിലെ അവസ്ഥ വിശദമാക്കാമോ;
( സി )
കുറുപ്പന്തറ റെയില്‍ ഓവര്‍ ബ്രിഡ്ജ് നിർമ്മാണത്തിനായുള്ള റവന്യൂ നടപടിക്രമങ്ങളില്‍ അവശേഷിക്കുന്ന പ്രവൃത്തികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
1619.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നംകുളം മണ്ഡലത്തിലെ കിഫ്ബി പദ്ധതി വഴി നിര്‍മ്മിക്കുന്ന റിംഗ് റോഡ് വികസന പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
ഇത് എന്നത്തേയ്ക്ക് പൂര്‍ത്തിയാകും എന്ന് വിശദമാക്കാമോ?
1620.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്കിൽ ലാൻഡ് അക്വിസിഷൻ കമ്മിറ്റി തീരുമാനമായിട്ടും പട്ടയം ലഭിക്കാത്തവരുടെ ലാൻഡ് അക്വിസിഷൻ നമ്പർ അടക്കമുള്ള പേരുവിവരങ്ങൾ വില്ലേജ് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ബംബ്രാണ വില്ലേജിലെ എവർഷൈൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ കൈവശ ഭൂമിക്ക് രേഖ ലഭ്യമാക്കുന്നതിനുളള അപേക്ഷയിന്മേൽ സ്വീകരിച്ച നടപടി എന്തൊക്കെയാണെന്ന് വിശദമാക്കാമോ; ടി ക്ലബ്ബിന് കെട്ടിടം നിർമ്മിക്കുന്നതിന് ഭൂമി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാമോ;
( സി )
പ്രസ്തുത താലൂക്കിൽ ആരാധനാലയങ്ങൾ, സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ തുടങ്ങിയ സ്ഥാപനങ്ങൾ ഭൂമി പതിച്ച് കിട്ടുന്നതിന് അപേക്ഷ നൽകിയിട്ടുണ്ടോ; ബന്ധപ്പെട്ട അപേക്ഷകളുടെ വിശദ വിവരങ്ങൾ ലഭ്യമാക്കാമോ?
1621.
ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലമ്പൂര്‍ ഗവൺമെന്റ് കോളേജിനായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് സ്ഥലമേറ്റെടുക്കൽ നടപടികള്‍ ആരംഭിച്ചിട്ടും അക്വിസിഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
തടസ്സങ്ങള്‍ നിലവിലുണ്ടെങ്കില്‍ ആയത് ഒഴിവാക്കി ലാൻഡ് അക്വിസിഷന്‍ ത്വരിതപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
1622.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ പ്രധാന റോഡായ പി.യു.കെ.സി. റോഡിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; പ്രസ്തുത ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ ഏപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
1623.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് നിയോജക മണ്ഡലത്തില്‍ തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്തിലെ കടവത്തൂര്‍ ദേശത്ത് വര്‍ഷങ്ങളോളം നി.കെ. (നികുതി കെട്ടാത്തത്) ഭൂമിയായി ഉപയോഗശൂന്യമായി കിടക്കുന്ന സര്‍വേ നമ്പര്‍ 26/6-ല്‍പ്പെട്ട 1.27 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്നതിന് നടപടികള്‍ സ്വീകരിക്കാമോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ റവന്യൂ വകുപ്പിന്റെ പരിഗണനയിലുണ്ടോ; എങ്കില്‍ ആയതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ വിശദാംശം വെളിപ്പെടുത്താമോ?
1624.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ റിവര്‍വ്യു റോഡ് മെയിന്‍ റോഡുമായി ചേരുന്ന ആര്‍.വി. പാര്‍ക്കിനു സമീപം കോമളം ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന ഏകദേശം രണ്ട് സെന്റ് സ്ഥലം നിർദ്ദിഷ്ട എലവേറ്റഡ് ഹൈവേയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്നതിന് നാളിതുവരെ സ്വീകരിച്ച എൽ. എ. നടപടികള്‍ വ്യക്തമാക്കാമോ; വര്‍ഷങ്ങളുടെ കാലതാമസം നേരിടുന്ന പ്രസ്തുത പദ്ധതി സമയബന്ധിതമായി സ്ഥലം ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1625.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ ബൈപാസ് റോഡ്, ഏറ്റുമാന്നൂര്‍ പൂഞ്ഞാര്‍ ഹൈവേയുമായി ചേരുന്ന അരുണാപുരം ജംക്ഷനില്‍ ശ്രീ. സാജന്‍ ഗീതാഞ്ജലി എന്ന ആളുടെ സ്ഥലം ഏറ്റെടുക്കാന്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ; പ്രസ്‍തുത സ്ഥലം ഏറ്റെടുക്കുന്നതിനു് എത്ര തുകയാണ് അനുവദിച്ചിരിക്കുന്നത്; തുക അനുവദിച്ചിട്ടില്ലെങ്കില്‍ തുക അനുവദിച്ച് സ്ഥലം ഏറ്റെടുക്കല്‍ നടപടി സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാന്‍ നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ?
1626.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍-കുറ്റിപ്പുറം സംസ്ഥാന പാതയില്‍ മുണ്ടൂര്‍ മുതല്‍ പുറ്റേക്കര വരെയുള്ള 1.8 കിലോമീറ്റര്‍ ദൂരം നാലുവരി പാതയായി വികസിപ്പിക്കാന്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പുനരധിവാസ-പുന:സ്ഥാപന പാക്കേജിന്റെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
മുണ്ടൂര്‍-പുറ്റേക്കര ഭൂമി ഏറ്റെടുക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടത് പരിഗണിച്ച് പുനരധിവാസ–പുന:സ്ഥാപന പാക്കേജ് അടിയന്തരമായി അംഗീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1627.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തോട്ടഭൂമി കൈമാറ്റം ചെയ്യുന്നതിന് എന്തെങ്കിലും നിയന്ത്രണങ്ങള്‍ നിലവിലുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കൈമാറ്റം ചെയ്ത് കിട്ടിയ തോട്ടഭൂമി പ്ലോട്ടുകളായി തിരിച്ച് വ്യക്തികള്‍ക്ക് വീട് നിര്‍മ്മിക്കാന്‍ ആധാരം രജിസ്റ്റര്‍ ചെയ്ത് നല്‍കുന്നപക്ഷം ആയതില്‍ വീട് നിർമ്മിച്ച് താമസിക്കുന്നവര്‍ക്ക് ഭാവിയില്‍ എന്തെങ്കിലും നിയമനടപടികള്‍ നേരിടേണ്ടതായി വരുമോ; തോട്ടഭൂമിയുടെ കൈവശക്കാരന് എന്തെങ്കിലും നിയമനടപടികള്‍ നേരിടേണ്ടതായി വരുമോ; വിശദമാക്കാമോ?
1628.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ ആലത്തൂര്‍ മണ്ഡലത്തില്‍ നിന്ന് ഭൂമി തരംമാറ്റലിനായി ഇതുവരെ എത്ര അപേക്ഷകള്‍ നേരിട്ടും ഓണ്‍ലെെനായും ലഭിച്ചിട്ടുണ്ടെന്നും അവയില്‍ എത്ര അപേക്ഷകള്‍ നാളിതുവരെ തീര്‍പ്പാക്കിയിട്ടുണ്ടെന്നുമുള്ള വിവരങ്ങള്‍ വില്ലേജ് തിരിച്ച് വിശദമാക്കാമോ?
1629.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറക്കൽ പഞ്ചായത്തിന് പൊതുശ്മശാനം നിർമ്മിക്കുന്നതിനായി റവന്യൂവകുപ്പ് സ്ഥലം വിട്ട് നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം നൽകാമോ;
( ബി )
മേൽനടപടി പൂർത്തിയായിട്ടുണ്ടോ; വിശദാംശം അറിയിക്കാമോ;
( സി )
സ്ഥലം വിട്ട് നൽകുന്നതിന് തടസങ്ങൾ ഉണ്ടായിട്ടുണ്ടോ; വിശദാംശം നൽകാമോ?
1630.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂപതിവ് നിയമ/ചട്ട ഭേദഗതി പ്രകാരം പട്ടയ ഭൂമിയിൽ നിലവിലുള്ള കെട്ടിടങ്ങളും വീടുകളും ക്രമവത്കരിക്കേണ്ടതുണ്ടോ; വിശദാംശം ലഭ്യക്കാമോ;
( ബി )
പ്രസ്‌തുത ഭേദഗതി പ്രകാരം ദുരന്ത നിവാരണ നിയമം ബാധകമാക്കിയ പഞ്ചായത്തുകളിലെ നിർമ്മാണങ്ങൾ ക്രമവത്കരിക്കാൻ കഴിയുമോ; എങ്കിൽ ഏത് അളവ് വരെയുള്ള നിർമ്മാണങ്ങളാണ് ക്രമവത്കരിക്കാൻ കഴിയുകയെന്ന് വിശദമാക്കാമോ?
1631.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്കിലെ മൊഗ്രാൽ ഗവ. യുനാനി ആശുപത്രിക്ക് കെട്ടിടം നിർമ്മിക്കുന്നതിനായി ഭൂമി കൈമാറുന്നതിനുള്ള ഫയൽ നിലവിൽ ഏത് ഓഫീസിലാണുള്ളതെന്ന് ഫയൽ നമ്പർ സഹിതം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ആശുപത്രിക്ക് ഭൂമി എന്നേയ്ക്ക് അനുവദിക്കാൻ കഴിയുമെന്നുള്ളത് വ്യക്തമാക്കാമോ?
1632.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ എരുമേലി തെക്ക് വില്ലേജിൽ വനം വകുപ്പിന്റെ കൈവശമുള്ള ബ്ലോക്ക് നമ്പർ 27-ലെ റീസർവേ 12(1) ൽ ഉൾപ്പെട്ട 1.8250 ഹെക്ടർ സർക്കാർ പുറമ്പോക്ക് ഭൂമി തിരികെ എടുത്ത് സർക്കാർ ആവശ്യങ്ങൾക്കായി വിനിയോഗിക്കണമെന്ന ആവശ്യത്തിന്മേൽ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
1633.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറന്മുള വിമാനത്താവളത്തിനായി കണ്ടെത്തി പിന്നീട് സർക്കാർ മിച്ചഭൂമിയാക്കിയ സ്ഥലത്ത് ഇലക്ട്രോണിക് ക്ലസ്റ്റർ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച നിർദ്ദേശത്തിന്മേൽ റവന്യൂ വകുപ്പ് എന്തെല്ലാം എതിർപ്പുകളാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇത് സംബന്ധിച്ച് വകുപ്പ് സർക്കാരിന് നൽകിയ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ?
1634.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ത്യൻ കോഫീ ബോർഡ് വർക്കേഴ്സ് കോ-ഓപ്പറേറ്റിവ് സൊസൈറ്റി ലിമിറ്റഡിന് സംസ്ഥാനത്ത് എവിടെയെങ്കിലും സർക്കാർ ഭൂമി പാട്ടത്തിന് അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഉണ്ടെങ്കിൽ ഏത് നിരക്കിലാണ് പാട്ടം നിശ്ചയിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത ഭൂമിക്ക് പാട്ടകുടിശ്ശിക വരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ വിവരങ്ങൾ ലഭ്യമാക്കാമോ;
( ഡി )
ഇതു സംബന്ധിച്ച് ജില്ലാ കളക്ട‍ർമാരിൽ നിന്നും റിപ്പോർട്ട് ലഭ്യമായിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതിന്റെ വിവരം ലഭ്യമാക്കാമോ;
( ഇ )
കോഴിക്കോട് സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലെ പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള ഭൂമി ഇന്ത്യൻ കോഫീ ബോർഡ് വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന് പാട്ടത്തിന് നൽകുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കിൽ ആയതിനുള്ള മറ്റു തടസ്സങ്ങൾ എന്തെല്ലാമാണ്; വ്യക്തമാക്കാമോ?
1635.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എക്സ്പ്ലോസീവ് റൂൾസ് 2008 ഭേദഗതി ചെയ്തുകൊണ്ട് കേന്ദ്ര സർക്കാർ 11.1.2024-ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ പല വ്യവസ്ഥകളും കേരളത്തിൽ വെടിക്കെട്ട് നടത്തുന്നത് അസാധ്യമാക്കുന്ന തരത്തിലുള്ളതാണെന്ന കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
കേരളത്തിന്റെ സാഹചര്യങ്ങൾക്കനുസരിച്ച് ചെറുപൂരങ്ങൾ ഉൾപ്പെടെയുള്ള വിവിധ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സുരക്ഷിതമായി വെടിക്കെട്ട് നടത്താൻ സാധിക്കുന്ന തരത്തിൽ വ്യവസ്ഥകൾ ഉൾപ്പെടുത്തി നിയമനിർമാണം നടത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കാമോ;
( സി )
ജില്ലാ കളക്ടറേറ്റുകളിൽ വെടിക്കെട്ട് ലൈസൻസ് അനുവദിക്കുന്നതിന് ഏകജാലക സംവിധാനം (സിംഗിൾ വിൻഡോ സിസ്റ്റം) ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ?
1636.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പിലെ സോഫ്റ്റ് വെയർ തകരാരിൽ വലഞ്ഞ് ജനങ്ങൾ പ്രയാസം അനുഭവിക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പുതുതായി നിർമ്മിച്ച വീടുകൾ ഉൾപ്പെടെ കെട്ടിട നമ്പര്‍ കിട്ടാനുളള അപേക്ഷ നൽകിയിട്ടും ഒറ്റത്തവണ കെട്ടിട നികുതി ഒടുക്കാനാകാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( സി )
ജൂലൈ പകുതിയോടെ ഉണ്ടായ സാങ്കേതിക തകരാർ പരിഹരിക്കാത്തതിനാൽ താലൂക്ക് ഓഫീസിൽ എത്തുന്നവര്‍ക്ക് കൃത്യമായി മറുപടി നൽകാന്‍ അധികൃതര്‍ക്കാകുന്നില്ലെന്നത് ശരിയാണോ; ഒറ്റത്തവണ കെട്ടിടനികുതി ഒടുക്കുന്നതിനുള്ള എത്ര അപേക്ഷകളാണ് ഈ കാരണം കൊണ്ട് കെട്ടിക്കിടക്കുന്നതെന്ന് താലൂക്ക് ഓഫീസ് തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
ഒറ്റത്തവണ കെട്ടിട നികുതി അടയ്ക്കാനുളള കാത്തിരിപ്പിന് കാരണം സോഫ്റ്റ് വെയർ അപ്ഡേഷൻ പ്രവൃത്തി നടക്കുന്നതാണോ എന്ന് വ്യക്തമാക്കാമോ; എങ്കിൽ ഇത് എന്ന് പൂർത്തിയാകുമെന്ന് കൃത്യമായ ഉത്തരം നൽകാമോ?
1637.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉടുമ്പൻചോല മണ്ഡലത്തിൽ ആകെ എത്ര വില്ലേജ് ഓഫീസുകളാണ് പ്രവർത്തിക്കുന്നത്; ഇതിൽ എത്ര വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസ് ആക്കി ഉയർത്തിയിട്ടുണ്ട്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
രാജകുമാരി വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസായി ഉയർത്തുന്നതിനുള്ള നടപടികൾ എത് ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കാമോ;
( സി )
രാജകുമാരി വില്ലേജ് ഓഫിസിന് പുതിയ കെട്ടിടം നിർമ്മിക്കേണ്ടതില്ല എന്ന് തീരുമാനിക്കാൻ ഇടയായ സാഹചര്യം വിശദീകരിക്കാമോ?
1638.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എടച്ചേരി ഗ്രാമപഞ്ചായത്തില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന രജിസ്ട്രാർ ഓഫീസിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കൈവശമുള്ള പുറമ്പോക്ക് ഭൂമി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് നൽകിയ (എൽ2/105/22) ഫയലിന്മേൽ വകുപ്പ് എന്തൊക്കെ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
1639.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ നെല്ലിയാനിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച മിനി സിവില്‍ സ്റ്റേഷന്‍ നാളിതുവരെ പ്രവര്‍ത്തന സജ്ജമാക്കിയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുകയും ടൗണുകളിലെ സിവില്‍ സ്റ്റേഷനുകൾ സ്ഥല പരിമിതികളാല്‍ വീര്‍പ്പുമുട്ടുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രസ്തുത സിവില്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം അടിയന്തരമായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത സിവില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് തടസ്സങ്ങള്‍ നിലവിലുണ്ടോയെന്ന് വ്യക്തമാക്കാമോ?
1640.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് പുതിയങ്ങാടി വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കെട്ടിട നിർമ്മാണത്തിന് ഭൂമി വിട്ടുനൽകുന്നതിന് കോഴിക്കോട് കോർപ്പറേഷൻ സന്നദ്ധത അറിയിച്ചിട്ടുണ്ടോ; എങ്കിൽ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
1641.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒറ്റപ്പാലം മണ്ഡലത്തിലെ ഏതെല്ലാം വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ആക്കുവാന്‍ ഫണ്ട് അനുവദിച്ചിട്ടുണ്ട്; അനുവദിച്ച തുകയും വര്‍ഷവും വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
1642.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജക മണ്ഡലത്തിലെ കുളത്തുമ്മല്‍, ഊരുട്ടമ്പലം, വിളപ്പില്‍, മലയിന്‍കീഴ്, വിളവൂര്‍ക്കല്‍ എന്നീ വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കി പുനര്‍നിര്‍മ്മിച്ചതിന് ഓരോന്നിനും എത്ര രൂപ വീതമാണ് ചെലവായതെന്ന് വ്യക്തമാക്കാമോ; നിര്‍മ്മിച്ച ഏജന്‍സി സംബന്ധിച്ചും ഓരോ കെട്ടിടത്തിന്റെ എസ്റ്റിമേറ്റ് വിവരങ്ങളും വിശദമാക്കാമോ;
( ബി )
പള്ളിച്ചല്‍ വില്ലേജ് ഓഫീസിന് സ്ഥലം വാങ്ങി കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള നടപടികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
1643.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ നടുവട്ടം വില്ലേജ് ഓഫീസ്, മാറാക്കര വില്ലേജ് ഓഫീസ് എന്നിവയുടെ കെട്ടിട നിര്‍മാണത്തിനായി 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ 20 ശതമാനം തുക വകയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത വിഷയത്തിന്മേല്‍ മലപ്പുറം ജില്ലാ കലക്ടറേറ്റും ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റും സ്വീകരിച്ച നടപടികളുടെ വിശദാംശവും ആയത് സംബന്ധിച്ച നോട്ട് ഫയലിന്റെ പകര്‍പ്പും ലഭ്യമാക്കുമോ;
( സി )
നടുവട്ടം, മാറാക്കര വില്ലേജ് ഓഫീസുകളുടെ കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതില്‍ കാലതാമസം നേരിടുന്നതിന്റെ കാരണം അറിയിക്കാമോ; പ്രവൃത്തികള്‍ ആരംഭിക്കുവാന്‍ സത്വര നടപടി സ്വീകരിക്കുമോ?
1644.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി താലൂക്ക് ഓഫീസടക്കം വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ ഓഫീസുകൾക്ക് വേണ്ടി മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിന് സ്ഥലം കണ്ടെന്നുന്നതിനുള്ള നടപടികൾ ഇപ്പോൾ ഏത് ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കുമോ;വിശദാംശം ;
( ബി )
ഇതിന് വേണ്ടി മന്ത്രിതലത്തിലും ഉദ്യോഗസ്ഥതലത്തിലും ചേർന്ന യോഗങ്ങളുടെ വിശദാംശങ്ങളും പ്രസ്തുത യോഗങ്ങളുടെ മിനിറ്റ്സിന്റെ പകർപ്പുകളും ലഭ്യമാക്കുമോ;
( സി )
സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതലത്തിൽ ചേർന്ന യോഗങ്ങളുടെ വിശദാംശങ്ങളും പ്രസ്തുത യോഗങ്ങളുടെ മിനിറ്റ്സിന്റെ പകർപ്പുകളും ആയത് പ്രകാരം സമർപ്പിച്ച റിപ്പോർട്ടുകളുടെ പകർപ്പുകളും ലഭ്യമാക്കുമോ;
( ഡി )
ഏതെല്ലാം സ്ഥലങ്ങൾ ആയതിന് വേണ്ടി പരിശോധിച്ചിരുന്നുവെന്നും സ്ഥലം കണ്ടെത്തുന്നതിന് എന്ത് തീരുമാനമാണ് എടുത്തത് എന്നും വ്യക്തമാക്കുമോ;
( ഇ )
കൊണ്ടോട്ടിയിൽ മിനി സിവിൽ സ്റ്റേഷന് സ്ഥലം യഥാർത്ഥ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
1645.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ നിയോജകമണ്ഡലത്തില്‍ വാടക കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകള്‍ ഏതൊക്കെയാണെന്ന് അറിയിക്കുമോ;
( ബി )
നിർമാണത്തില്‍ ഇരിക്കുന്ന ചവറ മിനി സിവില്‍ സ്റ്റേഷനില്‍ ഓഫീസ് അനുവദിയ്ക്കുന്നതിന് എത്ര ഓഫീസുകള്‍ ജില്ലാ കളക്ടർക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്; കുടുംബ കോടതിക്ക് ഓഫീസ് നല്‍കുന്നതിനുള്ള അപേക്ഷ ലഭിച്ചിട്ടുണ്ടോ;
( സി )
ആകെ എത്ര ചതുരശ്ര അടിയുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്; നിലവില്‍ ലഭിച്ചിട്ടുള്ള അപേക്ഷകള്‍ പ്രകാരം എത്ര ചതുരശ്ര അടി ആവശ്യമുണ്ട്;
( ഡി )
ടി അപേക്ഷകളില്‍ തീരുമാനം എടുക്കാത്തതിനാല്‍ മിനി സിവില്‍ സ്റ്റേഷന്റെ നിർമ്മാണം തടസ്സപ്പെട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?
1646.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ കോട്ടക്കല്‍ കേന്ദ്രീകരിച്ച് സിവില്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിന് ബജറ്റില്‍ 20 ശതമാനം തുക വകയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിന് ആവശ്യമായ ഭൂമി രജിസ്ട്രേഷന്‍ വകുപ്പില്‍ നിന്നും ലഭ്യമാക്കുന്നതിന് വകുപ്പ് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
പ്രസ്തുത വിഷയത്തിന്മേല്‍ മലപ്പുറം ജില്ലാ കളക്ട്രേറ്റും ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റും സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
രജിസ്ട്രേഷന്‍ വകുപ്പില്‍ നിന്നും മതിയായ ഭൂമി ലഭ്യമാക്കി കോട്ടക്കല്‍ സബ് ട്രഷറി ഉള്‍പ്പടെയുള്ള ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന വിധം കോട്ടക്കല്‍ കേന്ദ്രീകരിച്ച് സിവില്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ?
1647.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ചങ്ങനാശ്ശേരി മണ്ഡലത്തിലെ ഏതെല്ലാം വില്ലേജ് ഓഫീസുകളാണ് നവീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ; ഉത്തരവുകളുടെ പകര്‍പ്പുകൾ ലഭ്യമാക്കാമോ?
1648.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലുവ നിയോജക മണ്ഡലത്തിലെ വടക്കുംഭാഗം, കിഴക്കുംഭാഗം വില്ലേജുകളിൽ റവന്യൂ പുറമ്പോക്കു ഭൂമിയുണ്ടോ എന്ന് വ്യക്തമാക്കാമോ; ഉണ്ടെങ്കിൽ വില്ലേജ് രേഖകള്‍ പ്രകാരം എതെല്ലാം സർവേ നമ്പറുകളിൽ എത്രവീതം റവന്യൂ പുറമ്പോക്ക് ഭൂമിയുണ്ടെന്ന് വ്യക്തമാക്കാമോ?
1649.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറയിന്‍കീഴ് മണ്ഡലത്തില്‍ മുദാക്കല്‍ ഗ്രാമ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന അയിലം ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിന്റെ അധീനതയിലുണ്ടായിരുന്ന എത്ര സെന്റ് ഭൂമിയാണ് അയിലം പാലം നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള അപ്രോച്ച് റോഡ് നിര്‍മ്മാണത്തിനായി ഏറ്റെടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
ഏറ്റെടുത്ത ഭൂമിക്ക് പകരമായി സ്കൂളിനോട് ചേര്‍ന്നുള്ള പുറമ്പോക്ക് ഭൂമി സ്കൂളിന് അനുവദിച്ചു കിട്ടുന്നതിനായി വകുപ്പ് മേധാവിയുടെ അര്‍ത്ഥനാപത്രം സഹിതം ബഹു. ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ച ഭൂമി കൈമാറ്റ ശിപാര്‍ശയിന്മേല്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ?
1650.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചേര്‍ത്തല താലൂക്കില്‍ തൈക്കാട്ടുശ്ശേരി വില്ലേജില്‍ 37/7-1 സര്‍വേ നമ്പറില്‍പ്പെട്ട ഭൂമി അലൈന്‍മെന്റില്‍ വന്ന മാറ്റം മൂലം പോക്കുവരവ് ചെയ്യാന്‍ സാധിക്കാത്തതുമായി ബന്ധപ്പെട്ട് ശ്രീമതി ധന്യാ അളകപ്പന്‍, പേരപ്പള്ളില്‍ ഹൗസ്, പാണാവള്ളി എന്നയാള്‍ സമര്‍പ്പിച്ച അപേക്ഷയിന്മേൽ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
1651.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ പാവറട്ടി സെന്റര്‍ നവീകരണവും ചുറ്റുമതില്‍ നിര്‍മ്മാണവും എന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട് റവന്യൂ (എല്‍) വകുപ്പിന്റെ ഫയല്‍ നമ്പര്‍ എല്‍ 3/156/2024 പ്രകാരം ആവശ്യപ്പെട്ട റിപ്പോര്‍ട്ട് തൃശ്ശൂര്‍ ജില്ലാ കളക്ടറുടെ കാര്യാലയത്തില്‍നിന്നും സര്‍ക്കാരിലേക്ക് ലഭ്യമാക്കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ട് എപ്പോൾ ലഭ്യമായെന്ന് അറിയിക്കാമോ;
( ബി )
ഇല്ലെങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ട് ലഭ്യമാക്കി ടി പ്രവൃത്തി പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ; വിശദാംശം നല്‍കാമോ?
1652.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് നാളിതുവരെ തളിപ്പറമ്പ് മണ്ഡലത്തില്‍ എത്ര വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസായി നവീകരിച്ചിട്ടുണ്ട്; ഇതിനായി ആകെ എത്ര തുകയാണ് ചെലവഴിച്ചത്; വിശദ വിവരങ്ങള്‍ നല്‍കാമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലത്ത് നാളിതുവരെ തളിപ്പറമ്പ് മണ്ഡലത്തില്‍ വിതരണം ചെയ്ത പട്ടയങ്ങളുടെ വിശദാംശം നല്‍കാമോ; ഇതില്‍ പട്ടികജാതി, പട്ടികവര്‍ഗ കുടുംബങ്ങളുടെ എണ്ണം പ്രത്യേകമായി നല്‍കാമോ; വിശദമാക്കുമോ?
1653.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഹിൽമെൻ സെറ്റിൽമെന്റിൽ ഉൾപ്പെട്ട എത്ര ഹെക്ടർ ഭൂമിയാണ് ഉള്ളത്; ഹിൽമെൻ സെറ്റിൽമെന്റിൽ ഉൾപ്പെട്ട ഭൂമിയുടെ ജില്ലയും താലൂക്കും തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ ;
( ബി )
അഗ്രി ( ഫോറസ്റ്റ് ജനറൽ ) വകുപ്പിന്റെ 24.7.1973-ലെ 250/1973 സർക്കാർ ഉത്തരവ് (കൈ ) നമ്പർ പ്രകാരം ഹിൽമെൻ സെറ്റിൽമെന്റിൽ ഉൾപ്പെട്ട ഭൂമി ഹിൽമെൻ, നോൺ ഹിൽമെൻ വിഭാഗത്തിൽപ്പെട്ടവർക്ക് പട്ടയം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഇതിന്റെ നടപടിക്രമങ്ങളും വിശദാംശങ്ങളും ലഭ്യമാക്കുമോ; ഹിൽമെൻ സെറ്റിൽമെന്റിൽ ഉൾപ്പെട്ട ഭൂമിക്ക് പട്ടയം നൽകുന്നതിന് കേന്ദ്രാനുമതി ആവശ്യമുണ്ടോ; ഉണ്ടെങ്കിൽ കേന്ദ്രാനുമതി ലഭ്യമായിട്ടുണ്ടോ?
1654.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കുന്നത്തുനാട് മണ്ഡലത്തില്‍ ഏതെല്ലാം വില്ലേജ് ഓഫീസുകളാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റിയിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ആക്കുന്നതിനായി ഓരോ വില്ലേജ് ഓഫീസിനും അനുവദിച്ചിട്ടുള്ള തുക എത്രയെന്ന് വ്യക്തമാക്കാമോ;
( സി )
സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഭാഗമായി എന്തെല്ലാം സൗകര്യങ്ങളാണ് ഇവിടെ നിന്നും ലഭ്യമാകുന്നത്;
( ഡി )
കുന്നത്തുനാട് മണ്ഡലത്തില്‍ ഇനി ഏതെല്ലാം വില്ലേജ് ഓഫീസുകളാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസായി മാറ്റുവാനുള്ളത് എന്ന് വ്യക്തമാക്കാമോ;
( ഇ )
കുന്നത്തുനാട് മണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ആക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
1655.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊല്ലം താലൂക്ക് വിഭജിച്ച് ചാത്തന്നൂർ ആസ്ഥാനമായി പുതിയ താലൂക്ക് രൂപീകരിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത താലൂക്ക് രൂപീകരിക്കുന്നതിന് നിലവിൽ തടസങ്ങളുണ്ടെങ്കിൽ അവ എന്തെല്ലാമെന്ന് വിശദമാക്കാമോ?
1656.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചേറ്റുവ രാമുകാര്യാട്ട് സിനിമ തിയേറ്റര്‍ നിര്‍മ്മാണത്തിനായി ചലച്ചിത്ര വികസന കോര്‍പ്പറേഷന് റവന്യൂ ഭൂമി അനുവദിക്കുന്നതിന്റെ പുരോഗതി അറിയിക്കാമോ;
( ബി )
ചലച്ചിത്ര വികസന കോര്‍പ്പറേഷന് ഭൂമി അനുവദിക്കുന്ന നടപടി എപ്പോള്‍ പൂര്‍ത്തീകരിക്കാനാകുമെന്ന് വിശദമാക്കാമോ?
1657.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പിന്റെ എന്റെ ഭൂമി പോര്‍ട്ടല്‍ മുഖേന ലഭ്യമാകുന്ന സേവനങ്ങള്‍ എന്തെല്ലാമാണ്; വ്യക്തമാക്കാമോ?
1658.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ താലൂക്കിൽ തിങ്കൾക്കരിക്കം വില്ലേജിൽ ചെറുകര മിച്ചഭൂമിയിൽ 27 പേരുടെ സാധൂകരണ അപേക്ഷ നിരസിച്ചിട്ടുള്ളതിന്റെ കാരണം വ്യക്തമാക്കാമോ; സാധൂകരണം ആവശ്യമില്ലാത്തതിനെ തുടര്‍ന്ന് പോക്കുവരവ് ചെയ്യുന്നതിനായി വില്ലേജാഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ള 34 പേരുടെ അപേക്ഷയില്‍ നടപടി എടുത്തിട്ടുണ്ടോ; നിലവിലെ സ്ഥിതി അറിയിക്കുമോ; ഇനിയും സാധൂകരണത്തിനായി അപേക്ഷ സമര്‍പ്പിക്കാനുള്ള 37 ആളുകളുടെ അപേക്ഷ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ? പ്രസ്തുത വ്യക്തികളുടെ മേല്‍വിലാസം ഉള്‍പ്പെടെയുള്ള വിവരം ലഭ്യമാക്കാമോ;
( ബി )
പുനലൂർ താലൂക്കിൽ ഏരൂര്‍ വില്ലേജിൽ നടുക്കുന്നിന്‍പുറം മിച്ചഭൂമിയില്‍ 8 അപേക്ഷകരുടെ സാധൂകരണ അപേക്ഷ നിരസിച്ചിട്ടുള്ളതിന്റെ കാരണം വ്യക്തമാക്കാമോ; തീര്‍പ്പാക്കാനുള്ള 18 കേസുകളില്‍ സാധൂകരണ നടപടികള്‍ക്കായി അപേക്ഷ സ്വീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; പ്രസ്തുത വ്യക്തികളുടെ മേല്‍വിലാസം ഉള്‍പ്പെടെയുള്ള വിവരം ലഭ്യമാക്കാമോ;
( സി )
പുനലൂർ താലൂക്കിൽ കുളത്തൂപ്പുഴ വില്ലേജിൽ ഉൾപ്പെട്ട റോസ് മലയിൽ 29/9/2023 ൽ നടത്തിയ അദാലത്തില്‍ എത്ര പട്ടയ/പട്ടയ സാധൂകരണ അപേക്ഷകൾ ലഭ്യമായിട്ടുണ്ടെന്ന് വിശദമാക്കാമോ; ആയതിന്‍മേല്‍ സ്വീകരിച്ചിട്ടുള്ള നടപടി അറിയിക്കാമോ; അപേക്ഷകരുടെ മേല്‍വിലാസം ഉള്‍പ്പെടെയുള്ള വിവരം ലഭ്യമാക്കാമോ?
1659.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒരു സർവേ നമ്പർ പ്രകാരം ഭൂമി അളക്കുമ്പോൾ ഭൂവുടമയുടെ കൈവശമുള്ള ഭൂമി അളവിൽ കൂടുതലോ കുറവോ ആണെങ്കിൽ എങ്ങനെ പരിഹരിക്കുമെന്ന് വ്യക്തമാക്കാമോ;
( ബി )
അതിർത്തി തർക്കങ്ങൾ, തർക്കത്തിലുള്ള സ്ഥലങ്ങൾ എന്നിവ അളക്കുന്നതും തർക്കം പരിഹരിക്കുന്നതും എങ്ങനെയെന്ന് വ്യക്തമാക്കാമോ;
( സി )
സർവേ പൂർത്തിയാക്കിയ ശേഷം ഭൂവുടമയ്ക്ക് അളവിൽ എന്തെങ്കിലും പ്രയാസങ്ങളുണ്ടെങ്കിൽ പരാതി നൽകാൻ സാധിക്കുമോ; അങ്ങനെയെങ്കിൽ ആർക്കാണ് പരാതി നൽകേണ്ടതെന്നും അതിന്റെ നടപടിക്രമങ്ങൾ എന്തൊക്കെയാണെന്നും വിശദമായി അറിയിക്കാമോ;
( ഡി )
ഒരു ഡിജിറ്റൽ സർവേ ഔദ്യോഗികമായി പൂർത്തിയാക്കിയ ശേഷം അളക്കാത്ത സ്ഥലം ബാക്കിയുണ്ടെങ്കിൽ അത് അളക്കുന്നതിന് ഭൂവുടമയ്ക്ക് പിന്നീട് അവസരം നൽകുമോ; ഇതിന്റെ വിശദാംശങ്ങൾ വ്യക്തമാക്കാമോ?
1660.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി നിയോജക മണ്ഡലത്തിലെ തിരുവള്ളൂര്‍ വില്ലേജില്‍ സര്‍വേ നടത്തിയതിൻപ്രകാരമുള്ള പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ വിശദാംശങ്ങള്‍, ഭൂമിയുടെ വിസ്തൃതി സഹിതം അറിയിക്കാമോ;
( ബി )
പ്രസ്തുത ഭൂമി പൊതുമരാമത്ത് വകുപ്പിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്നതിന് നിലവില്‍ തടസ്സങ്ങള്‍ ഉണ്ടോ; വിശദമാക്കാമോ?
1661.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ താലൂക്കില്‍ കുളത്തൂപ്പുഴയിൽ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ ഭൂമിയോട് ചേർന്ന് ഉള്ള സർക്കാർ പുറമ്പോക്ക് സ്ഥലത്ത് നിന്നും കെ.എസ്.ഇ.ബി.യുടെ കൈവശമുള്ള പത്തൊമ്പത് സെൻറ് സ്ഥലം കെ.എസ്.ഇ.ബി. ക്ക് കൈമാറുന്നതിന് ബഹു. ലാൻഡ് റവന്യൂ കമ്മീഷണർ സമർപ്പിച്ചിട്ടുള്ള പ്രൊപ്പോസലിന്മേൽ തുടർനടപടികൾ എടുത്തിട്ടുണ്ടോയെന്ന് വിശദമാക്കാമോ; ഇതുമായി ബന്ധപ്പെട്ട ഫയലിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കാമോ; പ്രസ്തുത ഫയൽ ആരുടെ പരിഗണനയിൽ ആണെന്നും ഫയൽ നമ്പർ ഉൾപ്പെടെയുള്ള വിശദാംശങ്ങളും ലഭ്യമാക്കാമോ;
( ബി )
പുനലൂർ താലൂക്കില്‍ കുളത്തൂപ്പുഴയിൽ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ ഭൂമിയിൽ നിന്നും കുളത്തൂപ്പുഴ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി ഭൂമി ആവശ്യപ്പെട്ടുള്ള പ്രൊപ്പോസൽ ലഭിച്ചിരുന്നുവോയെന്ന് അറിയിക്കാമോ; എങ്കിൽ പ്രസ്തുത ഫയലിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
1662.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ ഏതെല്ലാം വില്ലേജുകളിലെ ഡിജിറ്റൽ സർവ്വെയാണ് പൂർത്തീകരിച്ചതെന്ന് വിശദമാക്കാമോ;
( ബി )
എത്ര വില്ലേജുകളിലെ ഡിജിറ്റൽ സർവ്വെയാണ് ഇനി പൂർത്തീകരിക്കാൻ ഉള്ളതെന്നും ആയത് എന്ന് പൂർത്തീകരിക്കുമെന്നും വിശദമാക്കാമോ?
1663.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്വകാര്യമായി ഡിജിറ്റല്‍ സർവേയിംഗ് ജോലികള്‍ ചെയ്യുന്നതിന് വേതനം നിശ്ചയിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത ജോലികള്‍ സ്വകാര്യമായി ചെയ്യുന്നതിന് അമിതമായ നിരക്ക് ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
സ്വകാര്യ ഡിജിറ്റല്‍ സർവേ ഏജൻസികള്‍ക്ക് പ്രസ്തുത ജോലിക്കുള്ള വേതന നിരക്ക് നിശ്ചയിക്കുന്ന കാര്യം പരിഗണനയിലുണ്ടോയെന്ന് അറിയിക്കുമോ ; വിശദവിവരം നൽകാമോ?
1664.
ശ്രീ. ജോബ് മൈക്കിള്‍
ശ്രീ. പ്രമോദ് നാരായൺ
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർവേ അതിരടയാള നിയമം സെക്ഷന്‍ 13 പ്രകാരം നോട്ടിഫൈ ചെയ്തിട്ടുള്ള വില്ലേജുകളില്‍ ഡിജിറ്റല്‍ സർവേ പ്രകാരമുള്ള വിസ്തീർണ്ണത്തിന് നികുതി നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ അറിയിക്കാമോ;
( ബി )
നോട്ടിഫൈ ചെയ്ത വില്ലേജുകളുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന സർക്കാർ /സ്വകാര്യ ഭൂമിയുമായി തർക്കമുള്ള കേസുകള്‍ തീർപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളുടെ പുരോഗതി അറിയിക്കാമോ;
( സി )
നോട്ടിഫൈ ചെയ്ത വില്ലേജുകളില്‍ ഡിജിറ്റല്‍ സർവേയില്‍ കണ്ടെത്തുന്ന അധിക ഭൂമിക്കുള്ള കരം ഒടുക്കുന്നതില്‍ ഉടമസ്ഥർക്ക് നിർദേശം നല്കിയിട്ടുണ്ടോ; പ്രസ്തുത വിഷയത്തിൽ എന്ത് പരിഹാര നടപടികളാണ് സ്വീകരിക്കാൻ തീരുമാനിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
1665.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂർ ജില്ലയിൽ എത്ര വില്ലേജുകളിൽ ഡിജിറ്റൽ റീസർവ്വേ പൂർത്തിയായിട്ടുണ്ട്; ഇപ്പോൾ ഡിജിറ്റൽ റീസർവ്വേ നടന്നു കൊണ്ടിരിക്കുന്ന കണ്ണൂർ ജില്ലയിലെ വില്ലേജുകൾ ഏതൊക്കെയാണ്;
( ബി )
ഡിജിറ്റൽ റീ സർവ്വേ പൂർത്തിയായ വില്ലേജുകളിൽ നിലവിലുള്ള സ്ഥലം കുറഞ്ഞവർക്കും കൂടിയവർക്കും ഏത് വിധത്തിലുള്ള പരിഹാര മാ‍ർഗ്ഗങ്ങളാണ് സർക്കാർ ഉദ്ദേശിക്കുന്നത്; വിശദമാക്കാമോ?
1666.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഡിജിറ്റല്‍ റീസര്‍വ്വേ നടപടികള്‍ എന്നാണ് ആരംഭിച്ചത് എന്നും എപ്പോള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഡിജിറ്റല്‍ റീസര്‍വ്വേ പ്രവര്‍ത്തനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം ലഭ്യമാക്കാമോ;
( സി )
സംസ്ഥാനത്ത് നടന്നുവരുന്ന ഡിജിറ്റൽ റീസർവ്വേ കുറ്റമറ്റ രീതിയിൽ പൂർത്തീകരിക്കുന്നതിന് എന്തെല്ലാം സാങ്കേതിക സംവിധാനങ്ങളാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ഡി )
സർവ്വേ സംബന്ധിച്ചുള്ള പരാതികൾ പൂർണ്ണമായും പരിഹരിക്കുന്നതിന് ഡിജിറ്റൽ റീസർവ്വേ സഹായകമായിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഇ )
സംസ്ഥാനത്ത് ഡിജിറ്റൽ റീസർവ്വേ പൂർത്തീകരിക്കുന്നതോടെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡിജിറ്റൽ വേലി തയ്യാറാക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ?
1667.
ശ്രീ. മഞ്ഞളാംകുഴി അലി
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂമി തരം മാറ്റലിനായി ലഭിക്കുന്ന അപേക്ഷകളിൽ യഥാസമയം തീരുമാനമെടുക്കുന്നില്ല എന്ന ആരോപണം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ ഇതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ;
( ബി )
ഭൂമി തരം മാറ്റാനുളള അപേക്ഷകളിൽ തീരുമാനം എടുക്കുന്നതിനുളള മാർഗ്ഗനിർദേശങ്ങളും പരിശീലനവും നൽകുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
തരംമാറ്റൽ നടപടികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കാമോ?
1668.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ വടക്കേക്കളം പ്ലാന്റേഷന്‍ മിച്ച ഭൂമിയുമായി ബന്ധപ്പെട്ട് ബഹു. ഹൈക്കോടതിയില്‍ തുടരുന്ന സി.ആര്‍.പി. (എല്‍.ആര്‍.)44/2013 നമ്പര്‍ കേസുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങള്‍ പൂര്‍ത്തിയാക്കി പ്ലാന്റേഷന്‍ ഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുകൊടുക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കാമോ; വിശദമാക്കുമോ?
1669.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡില്‍, ആസ്ഥാന ഓഫീസിലും ജില്ലാ ഓഫീസുകളിലും മറ്റ് ഓഫീസുകളിലുമായി ടൈപ്പിസ്റ്റ് ഗ്രേഡ് -2 തസ്തികയില്‍ എത്ര അംഗീകൃത തസ്തികകളാണ് ഉള്ളതെന്ന് വ്യക്തമാക്കാമോ; ആയതിന്റെ ഇനം തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തത തസ്തികയില്‍ ഓരോ ഓഫീസുകളിലും എത്ര ഒഴിവുകളാണ് നിലവിലുള്ളതെന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ;
( സി )
ഈ തസ്തികയിലെ പുതിയ ഒഴിവുകള്‍ അവസാനമായി പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തത് എന്നാണെന്നും ഇനി എത്ര പുതിയ ഒഴിവുകളാണ് പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ളതെന്നും അറിയിക്കുമോ;
( ഡി )
ഈ തസ്തികയിലെ എന്‍.ജെ.ഡി. ഒഴിവുകള്‍ അവസാനമായി പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തത് എന്നാണെന്നും എത്ര ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും അറിയിക്കുമോ;
( ഇ )
ഈ തസ്തികയില്‍ നിലവിലുള്ള ഒഴിവുകള്‍ എത്രയും വേഗം പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1670.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എന്‍.ലക്ഷം വീട് ഭവന പുനരുദ്ധാരണ പദ്ധതി പ്രകാരം ചേലേമ്പ്ര, പളളിക്കല്‍, ഗ്രാമ പഞ്ചായത്തുകളിലെ എം.എന്‍ ലക്ഷം വീടുകളിലെ ഇരട്ട വീടുകള്‍ ഒറ്റ വീടാക്കി പുനരുദ്ധാരണം നടത്തുന്നതിന് സര്‍ക്കാരിന് നിവേദനം ലഭിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത കോളനികളിലെ ഇത്തരം വീടുകള്‍ പുനരുദ്ധാരണം നടത്തുന്നതിന് ഭവന നിര്‍മ്മാണ വകുപ്പ് പദ്ധതി ആവഷ്‌കരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്‍മേല്‍ സ്വീകരിച്ച നടപടി വ്യക്തമാക്കാമോ;
( സി )
വളളിക്കുന്ന് ഗ്രാമ പഞ്ചായത്തിലെ ആനങ്ങാടി-കടലുണ്ടി നഗരം ഫിഷറീസ് കോളനിയിലെ ഇരട്ട വീടുകള്‍ ഒറ്റ വീടാക്കുന്നതിന് ഭവന നിര്‍മ്മാണ വകുപ്പ് മുഖേനേ നടപടി സ്വീകരിക്കുമോ;
( ഡി )
എം.എന്‍. ലക്ഷം വീട് കോളനിയിലെ ഭൂവുടമകള്‍ക്ക് അവരുടെ ഭൂമി അതിര്‍ത്തി നിര്‍ണ്ണയിച്ച് നല്‍കുന്നതിന് ഗ്രാമ പഞ്ചായത്തുകള്‍ ഭൂരേഖാ വിഭാഗത്തിന് നല്‍കിയ അപേക്ഷ പരിഗണിച്ച് അതിര്‍ത്തി നിര്‍ണ്ണയിച്ച് നല്‍കുന്നത് ത്വരിതപ്പെടുത്തുമോ?
1671.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ചങ്ങനാശ്ശേരിയിലെ റവന്യൂ ടവര്‍ നവീകരിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ടവറിന്റെ നവീകരണത്തിനായി എത്ര തുക അനുവദിച്ചുവെന്ന് വ്യക്തമാക്കാമോ; ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യമാക്കാമോ?
1672.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് തിരുവനന്തപുരം ജില്ലയില്‍ പൂര്‍ത്തിയാക്കിയതും നിര്‍മ്മാണം പുരോഗമിക്കുന്നതുമായ പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
തിരുവനന്തപുരം ജില്ലയില്‍ കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ പേരിലുള്ള ആസ്തി സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാമോ;
( സി )
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ തിരുവനന്തപുരം ജില്ലയിലെ ഗസ്റ്റ് ഹൗസുകള്‍, ഹോസ്റ്റലുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ (സ്ഥലം, സൗകര്യങ്ങള്‍, വാടക, നിബന്ധനകള്‍) ലഭ്യമാക്കാമോ;
( ഡി )
കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ തിരുവനന്തപുരം ജില്ലയിലെ ഗസ്റ്റ് ഹൗസുകള്‍, ഹോസ്റ്റലുകള്‍ എന്നിവയില്‍ ഏറ്റവും അവസാനം നടത്തിയ നവീകരണ പ്രവൃത്തികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1673.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാരിന്റെ കാലത്ത് നാളിതുവരെ തളിപ്പറമ്പ് മണ്ഡലത്തില്‍ ഫ്ലഡ് റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര റോഡുകള്‍ നവീകരിച്ചിട്ടുണ്ട്; ഇതിനായി ആകെ എത്ര തുക അനുവദിച്ചിട്ടുണ്ട്; തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ വിവരങ്ങള്‍ ക്രോഡീകരിച്ചു നല്‍കാമോ?
1674.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാർ അധികാരത്തിൽ വന്ന ശേഷം വെള്ളപ്പൊക്ക ദുരന്തനിവാരണ പദ്ധതിയിൽ ഉൾപ്പെടുത്തി മാവേലിക്കര മണ്ഡലത്തിൽ അനുവദിച്ചതും നടപ്പിലാക്കിയതുമായ പ്രവൃത്തികളുടെ വിശദാംശങ്ങളും അവയുടെ ഇപ്പോഴത്തെ അവസ്ഥയും ലഭ്യമാക്കാമോ?
1675.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ ഭൂമിയില്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിനായി സമർപ്പിച്ച അപേക്ഷകളിൽ തീരുമാനമാകാത്ത എത്ര അപേക്ഷകളുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ദുരന്തനിവാരണ നിയമപ്രകാരം ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട തഹസിൽദാർമാർ സമർപ്പിച്ചിട്ടുള്ള നിർദ്ദേശങ്ങളിൽ ജില്ല തിരിച്ചുള്ള കണക്കുകൾ ലഭ്യമാക്കാമോ;
( സി )
അതിന്മേല്‍ നാളിതുവരെ ഫണ്ട് അനുവദിക്കാത്തതിന്റെ പ്രധാന കാരണം എന്താണെന്ന് വ്യക്തമാക്കാമോ;
( ഡി )
പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന അപകടകരമായ മരങ്ങൾ ഉടൻ വെട്ടിമാറ്റാൻ അടിയന്തരമായി ആവശ്യമായ ഫണ്ട് അനുവദിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?
1676.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മാസം മുതല്‍ നാളിതു വരെ വണ്ടൂര്‍ മണ്ഡലത്തില്‍ കെട്ടിടങ്ങളുടെ പുനരുദ്ധാരണം, പുതിയ കെട്ടിടം നിര്‍മ്മിക്കല്‍, റോഡുകളുടെ പുനരുദ്ധാരണം എന്നിങ്ങനെ റവന്യു വകുപ്പ് നടപ്പിലാക്കിയ വിവിധ പ്രവൃത്തികളുടെ വിശദവിവരം വര്‍ഷാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ; ടി പ്രവൃത്തികളുടെ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ;
( ബി )
2016 മെയ് മാസം മുതല്‍ നാളിതു വരെ വണ്ടൂര്‍ മണ്ഡലത്തില്‍ കാലവര്‍ഷ കെടുതിയില്‍ കൃഷിനാശവും കെട്ടിടനാശവും മറ്റ് നാശനഷ്ടങ്ങളും സംഭവിച്ചവരുടെ എണ്ണവും അവർക്ക് ഓരോരുത്തർക്കും എത്ര തുക നഷ്ടപരിഹാരമായി അനുവദിച്ചിട്ടുണ്ടെന്നും വര്‍ഷാടിസ്ഥാനത്തില്‍ തരംതിരിച്ച് വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( സി )
2016 മെയ് മാസം മുതല്‍ നാളിതു വരെ വണ്ടൂര്‍ മണ്ഡലത്തില്‍ കാലവര്‍ഷ കെടുതിയില്‍ കൃഷി നാശവും കെട്ടിടനാശവും മറ്റ് നാശനഷ്ടങ്ങളും സംഭവിച്ച എത്ര പേര്‍ക്ക് എത്ര തുക വീതം നഷ്‌ടപരിഹാരം നല്‍കാനുണ്ടെന്ന് വിശദമാക്കാമോ;
( ഡി )
2016 മെയ് മാസം മുതല്‍ നാളിതുവരെ വണ്ടൂര്‍ മണ്ഡലത്തില്‍ കാലവര്‍ഷ കെടുതിയില്‍ തകര്‍ന്ന റോഡുകള്‍, പാലങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ പ്രവൃത്തികള്‍ക്ക് അനുവദിച്ച തുകയും പ്രവൃത്തിയുടെ പേരുൾപ്പെടെയുള്ള വിശദാംശവും വര്‍ഷാടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ; ടി പ്രവൃത്തികളുടെ പ്രവര്‍ത്തന പുരോഗതി അറിയിക്കാമോ?
1677.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ പാലക്കാട് ജില്ലയില്‍ പട്ടാമ്പി നിയോജക മണ്ഡലത്തിലെ പട്ടാമ്പി നഗരസഭ, പട്ടാമ്പി ബ്ലോക്കിലെ ഓങ്ങല്ലൂര്‍, കുലുക്കല്ലൂര്‍, വിളയൂര്‍, കൊപ്പം, മുതുതല എന്നീ ഗ്രാമ പഞ്ചായത്തിലും വല്ലപ്പുഴ ബ്ലോക്കിലെ വല്ലപ്പുഴ ഗ്രാമപഞ്ചായത്തിലും പ്രളയ ഫണ്ടിൽ നിന്നും എത്ര രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; ഉത്തരവിന്റെ പകര്‍പ്പ് സഹിതം വിവരം ലഭ്യമാക്കാമോ;
( ബി )
പട്ടാമ്പി മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലെയും റോഡുകൾക്ക് എത്ര രൂപ നാളിതുവരെ അനുവദിച്ചിട്ടുണ്ടെന്നും അവയുടെ പുരോഗതിയും വ്യക്തമാക്കുമോ?
1678.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാറശാല മണ്ഡലത്തില്‍ പാറശാല, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളില്‍ 2020 മുതല്‍ 2025 വരെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ ഉള്‍പ്പെടുത്തി അനുമതി ലഭിച്ച പ്രവൃത്തികള്‍ ഏതൊക്കെയാണ്; ആയതിന്റെ വിശദവിവരങ്ങള്‍, ഭരണാനുമതിയുടെ പകർപ്പ് ഉള്‍പ്പെടെ ലഭ്യമാക്കാമോ;
( ബി )
തിരുവനന്തപുരം ജില്ലാ കളക്ട്രേറ്റില്‍ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെട്ട പാറശാല മണ്ഡലത്തിലെ എത്ര പ്രവൃത്തികള്‍ക്ക് ഇനിയും ഭരണാനുമതി ലഭ്യമാക്കാൻ ഉണ്ട് എന്നതിന്റെ വിശദാംശങ്ങള്‍ പാറശാല, പെരുങ്കടവിള ബ്ലോക്ക് പ‍ഞ്ചായത്ത് അടിസ്ഥാനത്തില്‍ അറിയിക്കാമോ; ഭരണാനുമതിക്കുള്ള എസ്റ്റിമേറ്റ് ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നും കളക്ടേറ്റില്‍ ലഭിച്ച തീയതി, പ്രവൃത്തിയുടെ പേര്, അടങ്കല്‍ തുക എന്നിവ ഉള്‍പ്പെടെ ലഭ്യമാക്കാമോ?
1679.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളിയില്‍ 16.10.2021 ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചുപോയ സിനി, ഭര്‍ത്താവ്, മക്കള്‍ എന്നിവരുടെ കുടുംബത്തിന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ കോട്ടയം റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ നിന്നും തിരികെ നല്‍കണമെന്ന സിനിയുടെ പിതാവ് ശ്രീ. സേവ്യര്‍ ജോര്‍ജിന്റെ അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?
1680.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തിലെ കോളയാട് ഗ്രാമപഞ്ചായത്തില്‍ 2025 ജൂലൈ മാസത്തില്‍ ഉണ്ടായ ശക്തമായ കാറ്റില്‍ വീടിനു മുകളില്‍ മരം വീണ് മരണപ്പെട്ട എനിയാടന്‍ ചന്ദ്രന്റെ കുടുംബത്തിന് ധനസഹായം ലഭ്യമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ?
1681.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏറനാട് മണ്ഡലത്തിലെ ചാലിയാർ, കുറുമ്പലങ്ങോട് വില്ലേജിൽ ഉൾപ്പെട്ട മുട്ടിയേൽ, ചെട്ടിയാം പാറ എന്നീ സ്ഥലങ്ങളില്‍ 2018-19 കാലഘട്ടത്തിലുണ്ടായ ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും മൂലം 10 കുടുംബങ്ങളെ അവിടെ നിന്നും മാറ്റി പാർപ്പിക്കണമെന്നാവശ്യപ്പെട്ട് ജില്ല കളക്ടർ പ്രൊപ്പോസൽ സമർപ്പിച്ചിരുന്നോ; വ്യക്തമാക്കാമോ;
( ബി )
എങ്കില്‍ അവരില്‍ എത്ര കുടുംബങ്ങളെ പ്രസ്തുത പ്രദേശത്ത് നിന്നും മാറ്റി പാര്‍പ്പിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;
( സി )
ഇനിയും പ്രസ്തുത പ്രദേശത്ത് എത്ര കുടുംബങ്ങള്‍ ബാക്കിയുണ്ടെന്നും അവരെ മാറ്റി പാര്‍പ്പിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്നും പുനരധിവാസം എപ്പോള്‍ പൂര്‍ത്തിയാകുമെന്നും വ്യക്തമാക്കാമോ?
1682.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിന്‍ മണ്ഡലത്തിലെ സുനാമി ഫ്ലാറ്റുകള്‍ എവിടെയെല്ലാമാണെന്നും ഈ ഫ്ലാറ്റുകളിൽ എത്രയെണ്ണം നിലവിൽ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
സുനാമി ഫ്ലാറ്റുകൾ അനുവദിക്കുന്നതിന് നിലവിൽ എന്തെല്ലാം മാനദണ്ഡങ്ങളാണ് ഉള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
സുനാമി ബാധിതർക്ക് മാത്രമേ സുനാമി ഫ്ലാറ്റുകൾ അനുവദിക്കൂ എന്ന നിബന്ധന കാരണം അവരുടെ അഭാവത്തിൽ അർഹരായ മറ്റ് വിഭാഗക്കാർക്ക് ഇത് നൽകാൻ സാധിക്കാത്തതിനാല്‍ ഇതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങളിൽ വ്യക്തത വരുത്തുന്നതിനായി ലാൻഡ് റവന്യൂ കമ്മീഷണർ സമർപ്പിച്ച കത്തിൽ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.