UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >14th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 14th SESSION
 
09.10.2025 UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
മലബാർ മേഖലയിലെ ഉന്നത വിദ്യാഭ്യാസം
3718.
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. ടി. വി. ഇബ്രാഹിം
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസ രംഗത്ത് മലബാർ മേഖലയിൽ മതിയായ സ്ഥാപനങ്ങൾ ഇല്ല എന്നത് പരിശോധിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത വിഷയത്തിൽ എന്തെങ്കിലും നിർദേശങ്ങൾ സർക്കാരിന് ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
മലബാർ മേഖലയിലെ ഉന്നതവിദ്യാഭ്യാസ പഠന സൗകര്യം വർദ്ധിപ്പിക്കുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദമാക്കാമോ?
ഉന്നതവിദ്യാഭ്യാസ മേഖലയിലെ നൂതന കോഴ്സുകള്‍
3719.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വരുത്തിയ മാറ്റങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;
( ബി )
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നൂതന കോഴ്സുകള്‍ ആരംഭിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;
( സി )
വിദേശ സര്‍വകലാശാലകളുമായി ചേര്‍ന്ന് സംസ്ഥാനത്ത് ഉന്നതപഠനം സാധ്യമാക്കുന്നതിന് സര്‍വകലാശാലകള്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ?
സര്‍ക്കാര്‍/എയ്ഡഡ് കോളേജുകളിലെ പുതിയ കോഴ്സുകള്‍
3720.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ എത്ര സര്‍ക്കാര്‍/എയ്ഡഡ് കോളേജുകള്‍ നിലവിലുണ്ടെന്ന വിവരം ലഭ്യമാക്കാമോ; പ്രസ്തുത കോളേജുകളിൽ പുതിയ കാലഘട്ടത്തിന് അനുസൃതമായുള്ള കോഴ്‍സുകള്‍ അനുവദിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
നാല് വർഷ ബിരുദ കോഴ്‍സുകൾ ആരംഭിച്ചതിലൂടെ ഉണ്ടായ മാറ്റങ്ങൾ
3721.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാല് വർഷ ബിരുദ കോഴ്‍സുകൾ ആരംഭിച്ചതിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണകരമായ എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് ബി. എഡ്. കോഴ്‍സുകളുടെ ഭാവി എന്താണ്; ഇവ ഏത് രീതിയിൽ ഏകോപിപ്പിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( സി )
നിലവിലുള്ള ബി. എഡ്. കോഴ്‍സ് പൂർത്തീകരിച്ചവർക്ക് അദ്ധ്യാപക നിയമനത്തിന് അർഹത ലഭിക്കുന്നതിന് ഭാവിയിൽ എന്തെങ്കിലും തടസ്സം നേരിടുമോ എന്നത് സംബന്ധിച്ച് സർക്കാർ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
ഉന്നത വിദ്യാഭ്യാസ വകുപ്പ് മുഖേനയുള്ള വിവിധ നിര്‍മ്മാണ പ്രവൃത്തികള്‍
3722.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം തിരുവനന്തപുരം മണ്ഡലത്തില്‍ ഉന്നതവിദ്യാഭാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ എന്തെല്ലാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചതെന്ന് വ്യക്തമാക്കാമോ;
( ബി )
ഇവയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ;
( സി )
പൂര്‍ത്തിയാകാത്ത പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ?
പുതു തലമുറ കോഴ്സുകൾ
3723.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതിയ തലമുറയെ ആകർഷിക്കുന്നതും അവർക്ക് ഏറെ ഗുണകരമായതുമായ കോഴ്സുകൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവിൽ സംസ്ഥാനത്തെ ഏതെല്ലാം സർക്കാർ കോളേജുകളിൽ ഈ കോഴ്സുകൾ ഉള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
1500-ൽ അധികം കുട്ടികൾ പഠിക്കുന്ന എത്ര സർക്കാർ കോളേജുകളാണ് സംസ്ഥാനത്ത് നിലവിലുളളതെന്ന് വ്യക്തമാക്കാമോ; ഈ കോളേജുകളുടെ പേരുവിവരം ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത കോളേജുകളിൽ മേൽ പരാമശിച്ച കോഴ്സുകൾ ഉണ്ടോയെന്ന് വ്യക്തമാക്കാമോ; ഇല്ലാത്ത കോളേജുകളിൽ എപ്പോൾ തുടങ്ങുമെന്ന് വ്യക്തമാക്കാമോ?
ഉന്നതവിദ്യാഭ്യാസ മേഖലയുടെ സംരക്ഷണം
3724.
ശ്രീ . മുഹമ്മദ് മുഹസിൻ
ശ്രീ പി എസ്‍ സുപാല്‍
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാൻ ശ്രമിക്കുന്ന ചില ശക്തികള്‍, സംസ്ഥാനത്തെ സര്‍വകലാശാല‍കളുടെ പ്രവര്‍ത്തനങ്ങളെ തകിടം മറിക്കുന്നതിന് ശ്രമങ്ങ‍‍ള്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളെ തകിടം മറിക്കുന്നതിനായി വൈസ് ചാൻസലർമാരുടെ നിയമനത്തില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നതിന് നടത്തുന്നതായി പറയപ്പെടുന്ന ശ്രമങ്ങ‍‍ള്‍ തടയുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ; ‍;
( സി )
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനം നടത്തുന്നതിന് നിലവിലുള്ള നടപടി ക്രമങ്ങൾ എപ്രകാരമാണെന്ന് വിശദമാക്കുമോ;
( ഡി )
സംസ്ഥാനത്തെ സര്‍വകലാശാല‍കളുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങള്‍ക്കിടയിലും ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്നതിന് സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ?
കുന്നത്തുനാട് മണ്ഡലത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതികള്‍
3725.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കുന്നത്തുനാട് മണ്ഡലത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മുഖേന നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ഓരോ പദ്ധതിയ്ക്കും ചെലവഴിച്ച തുക എത്രയാണെന്നും പദ്ധതികളുടെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കാമോ?
കെ-റീപ്പ് പദ്ധതി
3726.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന കെ-റീപ്പ് പദ്ധതിയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങളുടെ വിശദാംശം തീയതികൾ സഹിതം വ്യക്തമാക്കാമോ;
( ബി )
കെ-റീപ്പ് പദ്ധതി നടപ്പിലാക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുഖേന തിരഞ്ഞെടുത്ത എം. കെ. സി. എൽ. എന്ന കമ്പനി ആരുടെ ഉടമസ്ഥതയിൽ ഉള്ളതാണെന്നും കമ്പനിയെ സംബന്ധിച്ചുള്ള ലഭ്യമായ വിവരങ്ങളും വ്യക്തമാക്കാമോ; പ്രസ്തുത കമ്പനി സർക്കാർ ഉടമസ്ഥതയിൽ ഉള്ളതാണെങ്കിൽ ആയത് സംബന്ധിച്ച് വിശദാംശം ലഭ്യമാക്കുമോ ;
( സി )
കെ-റീപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരും വിവിധ സർവകലാശാലകളും നാളിതുവരെ ചെലവഴിച്ച തുകയുടെയും വിവിധ സർവകലാശാലകളിൽ വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ തുകയുടെയും സർവകലാശാലകൾ-കേരള ഹയർ എജുക്കേഷൻ കൗൺസിൽ-അസാപ്പ് കേരള-എം. കെ. സി. എൽ. എന്നിവ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെയും വിശദാംശം ബന്ധപ്പെട്ട രേഖകൾ സഹിതം ലഭ്യമാക്കാമോ;
( ഡി )
കെ-റീപ്പ് പദ്ധതി നടത്തിപ്പിന്റെ ഭാഗമായി സർക്കാരും ബന്ധപ്പെട്ട വകുപ്പുകളും സ്ഥാപനങ്ങളും നാളിതുവരെ ഇറക്കിയ ഉത്തരവുകളുടേയും സർക്കുലറുകളുടെയും പകർപ്പുകൾ പ്രസ്തുത ഉത്തരവുകളുടെ സൂചനയിൽ പ്രതിപാദിച്ചിട്ടുള്ള മുൻകാല ഉത്തരവുകളുടെയും സർക്കുലറുകളുടെയും പകർപ്പുകൾ സഹിതം ലഭ്യമാക്കാമോ ;
( ഇ )
കേരള സർവകലാശാല കെ-റീപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ എന്തൊക്കെ എന്നും സർവകലാശാല തലത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള എതിർപ്പ് സർക്കാരിനെയോ ബന്ധപ്പെട്ട ഏജൻസികളെയോ അറിയിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കാമോ; ആയതിന്റെ വിശദ വിവരങ്ങൾ ബന്ധപ്പെട്ട കത്തുകളും ആധാരമായ റിപ്പോർട്ടുകളും രേഖകളും സഹിതം ലഭ്യമാക്കാമോ?
കണ്ണൂർ വനിതാ കോളേജില്‍ നിർമ്മിക്കുന്ന ഗ്രൗണ്ട് ഉള്‍പ്പെടെയുള്ള പ്രവൃത്തികളുടെ നിർമ്മാണ പുരോഗതി
3727.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബജറ്റില്‍ ഉള്‍പ്പെടുത്തി കണ്ണൂർ വനിതാ കോളേജില്‍ നിർമ്മിക്കുന്ന ഗ്രൗണ്ട് ഉള്‍പ്പെടെയുള്ള പ്രവൃത്തികളുടെ നിർമ്മാണ പുരോഗതി എന്താണെന്ന് അറിയിക്കാമോ;
( ബി )
എന്തൊക്കെ പ്രവൃത്തികളാണ് നിർമ്മാണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും അവ ഓരോന്നിന്റെയും നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
റൂസ പദ്ധതിയുടെ ഫണ്ട് വിനിയോഗം
3728.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങൾ കൊണ്ടുവരുന്നതിനും കേന്ദ്ര - സംസ്ഥാന വിഹിതങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതുമായ രാഷ്ട്രീയ ഉച്ചതാർ ശിക്ഷാ അഭിയാൻ (റൂസ) പദ്ധതിക്കായി ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കേന്ദ്രസർക്കാർ വിഹിതമായി ലഭിച്ച തുകയുടെ വിശദാംശം വർഷാടിസ്ഥാനത്തിൽ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് ഈ സർക്കാരിന്റെ കാലയളവിൽ സംസ്ഥാന വിഹിതമായി നൽകിയിട്ടുള്ള തുകയുടെ വിശദാംശം വർഷാടിസ്ഥാനത്തിൽ ലഭ്യമാക്കുമോ;
( സി )
2021 മുതൽ പ്രസ്തുത പദ്ധതിക്ക് അനുവദിച്ച തുക എന്തിനെല്ലാമാണ് ചെലവഴിച്ചിട്ടുള്ളതെന്നും ഏതെല്ലാം സ്ഥാപനങ്ങൾക്കാണ് നൽകിയിട്ടുള്ളതെന്നും വിശദമാക്കാമോ?
നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകള്‍
3729.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗവേഷണ മേഖലയിലെ പ്രോത്സാഹനത്തിന്റെ ഭാഗമായി ആരംഭിച്ച നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍ ഇതുവരെയായി എത്ര പേര്‍ക്ക് അനുവദിച്ചിട്ടുണ്ടെന്നും ഇതിനായി എത്ര കോടി രൂപ ഒരു വര്‍ഷം ചെലവഴിക്കുന്നുണ്ടെന്നും അറിയിക്കാമോ?
കോങ്ങാട് മണ്ഡലത്തിലെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പ്രവൃത്തികൾ
3730.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തില്‍ വന്നതിനുശേഷം കോങ്ങാട് മണ്ഡലത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദാംശവും പുരോഗതി വിവരവും ലഭ്യമാക്കാമോ?
കല്ല്യാശ്ശേരി മണ്ഡലത്തിലെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതികള്‍
3731.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കല്ല്യാശ്ശേരി മണ്ഡലത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
കോണ്‍സ്റ്റിറ്റുവന്റ് കോളേജുകളായി ഉയര്‍ത്തുന്നതിന് നടപടി
3732.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നത നിലവാരം പുലര്‍ത്തുന്നതും നൂറ് വര്‍ഷം പിന്നിട്ടതുമായ കോളേജുകളെ കോണ്‍സ്റ്റിറ്റുവന്റ് കോളേജുകളായി ഉയര്‍ത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ആദ്യ ഘട്ടത്തില്‍ ഏതെല്ലാം കോളേജുകളെയാണ് കോണ്‍സ്റ്റിറ്റുവന്റ് കോളേജുകളായി ഉയര്‍ത്തുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
കോളേജുകള്‍ക്ക് കോണ്‍സ്റ്റിറ്റുവന്റ് പദവി നല്‍കുന്നതിലൂടെ വിദ്യാഭ്യാസ നിലവാരത്തിലും ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ വ്യക്തമാക്കുമോ?
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കൊണ്ടു വന്നിട്ടുള്ള മാറ്റങ്ങള്‍
3733.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കൊണ്ടു വന്നിട്ടുള്ള മാറ്റങ്ങള്‍, പുതിയ പദ്ധതികള്‍ എന്നിവ സംബന്ധിച്ച് വിശദമാക്കാമോ?
മട്ടന്നൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികൾ
3734.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഉന്നത വിദ്യാഭ്യാസ വകുപ്പ് മുഖേന മട്ടന്നൂര്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
കോളേജുകളിലെയും സ‍‍‍ര്‍വകലാശാലകളിലെയും വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും വിശദാംശം
3735.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സ‍‍‍ര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, ഓട്ടോണമസ് എന്നീ ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ വിവിധ പ്രോഗ്രാമുകളിൽ നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം, വിവിധ വിഷയങ്ങളിൽ അദ്ധ്യാപനം നടത്തുന്ന അദ്ധ്യാപകരുടെ എണ്ണം എന്നിവ വിഷയാടിസ്ഥാനത്തിൽ സ്ഥാപനം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്തെ സ‍‍‍ര്‍വകലാശാല പഠനവകുപ്പുകളിൽ വിവിധ പ്രോഗ്രാമുകളിൽ നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം, വിവിധ വിഷയങ്ങളിൽ അദ്ധ്യാപനം നടത്തുന്ന അദ്ധ്യാപകരുടെ എണ്ണം എന്നിവ വിഷയാടിസ്ഥാനത്തിൽ സര്‍വകലാശാല തിരിച്ച് ലഭ്യമാക്കാമോ?
സര്‍വകലാശാലകളുടെ ഓഫ് ക്യാമ്പസുകളിലെ നിയമനത്തിൽ സംവരണം
3736.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ഓഫ് ക്യാമ്പസുകളിൽ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട എത്രപേര്‍ക്ക് നിലവില്‍ നിയമനം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ഓഫ് ക്യാമ്പസ് നിയമനങ്ങളിൽ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
പൂജപ്പുര എൽ. ബി. എസ്. വനിത എൻജിനീയറിങ് കോളേജിൽ ഗസ്റ്റ് അദ്ധ്യാപക നിയമനം
3737.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂജപ്പുര എൽ. ബി. എസ്. വനിത എൻജിനീയറിങ് കോളേജിൽ മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനുവേണ്ടി ഇന്റർവ്യൂ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനുശേഷം ലിസ്റ്റിൽ ഉൾപ്പെടാത്ത വിരമിച്ച അദ്ധ്യാപകരെ നിയമിച്ചത് ഗൗരവത്തോടെ കാണുന്നുണ്ടോ; ഏത് സാഹചര്യത്തിലാണ് അപ്രകാരം നിയമനം നടത്തിയതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത നിയമനങ്ങൾ റദ്ദാക്കി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് നിയമനം നൽകുന്നതിന് നടപടി സ്വീകരിക്കുമോ; നിയമവിരുദ്ധമായി ഗസ്റ്റ് അദ്ധ്യാപക നിയമനം നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
ആശ്രിത നിയമനം നല്‍കുന്നതിനുള്ള നടപടി
3738.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്‍ഡ് സ്റ്റഡി ഇന്‍ എഡ്യൂക്കേഷന്‍, തൃശ്ശൂര്‍ ഓഫീസില്‍ സേവനത്തിലിരിക്കെ മരണപ്പെട്ട ശ്രീമതി അനിത എം. ബി., പാര്‍ട്ട്ടൈം സ്വീപ്പറുടെ മകള്‍ അനഘയ്ക്ക് ആശ്രിത നിയമനം നല്‍കുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ?
സർക്കാർ കോളേജുകളിൽ സ്ഥിരം പ്രിൻസിപ്പലിനെ നിയമിക്കാൻ നടപടി
3739.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. അൻവർ സാദത്ത്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് എത്ര സർക്കാർ കോളേജുകളിൽ നിലവിൽ സ്ഥിരം പ്രിൻസിപ്പൽമാരുണ്ട്; സ്ഥിരം പ്രിൻസിപ്പൽമാരുടെ അഭാവം, കോളേജുകളുടെ പഠന- ഗവേഷണ പ്രവർത്തനങ്ങളെ ബാധിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
സർക്കാർ കോളേജുകളിൽ സ്ഥിരം പ്രിൻസിപ്പൽമാരെ നിയമിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള നിയമ തടസ്സങ്ങൾ നിലനിൽക്കുന്നുണ്ടോയെന്ന് വിശദമാക്കാമോ; ഉണ്ടെങ്കിൽ പ്രസ്‌തുത നിയമ തടസ്സങ്ങൾ നീക്കാൻ സർക്കാർ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ?
പട്ടാമ്പിയിൽ പുതിയ ബി. എഡ്. കോളേജ്
3740.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടാമ്പി എസ്. എൻ. ജി. എസ്. കോളേജ് കേന്ദ്രമാക്കി പുതിയ ബി. എഡ്. കോളേജും കോഴ്സും സർക്കാർ തലത്തിൽ ആരംഭിക്കുന്നതിന് നിർദേശമുണ്ടോ; വ്യക്തമാക്കാമോ?
മങ്കട ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ വികസനം
3741.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ചിട്ടുള്ള പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ചിട്ടുള്ള നടപടിയുടെ വിശദാംശം ലഭ്യമാക്കുമോ: എന്തെല്ലാം തരത്തിലുള്ള അടിസ്ഥാന സൗകര്യ വികസനമാണ് ഈ കോളേജിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കോളേജിന്റെ നാക് ആക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യ വികസനം താമസംവിനാ നടപ്പാക്കേണ്ടതിനാൽ അടിയന്തരമായി ഫണ്ട് അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ?
കൊണ്ടോട്ടി ഗവൺമെന്റ് കോളേജിൽ പുതിയ കോഴ്സുകൾ
3742.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി ഗവൺമെന്റ് കോളേജിൽ നിലവിലുള്ള യു. ജി. , പി. ജി. കോഴ്സുകൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കോളേജിന്റെ പശ്ചാത്തല വികസനം കൂടി കണക്കിലെടുത്ത് പുതിയ യു. ജി. കോഴ്സും ടൂറിസം ആന്റ് ഹോട്ടൽ മാനേജ്മെന്റിൽ പി. ജി. കോഴ്സും അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
സി. കെ. ജി. എം. ഗവൺമെന്റ് കോളേജിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങൾ
3743.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ 2021 വരെയും തുടർന്ന് നാളിതുവരെയും പേരാമ്പ്ര മണ്ഡലത്തിലെ സി. കെ. ജി. എം. ഗവൺമെന്റ് കോളേജിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളുടെയും അനുവദിച്ച തുകയുടെയും വിശദാംശം ലഭ്യമാക്കാമോ;
( ബി )
അവിടെ നിലവിലുള്ള അക്കാദമിക് ബ്ലോക്കിന്റെ പ്രവൃത്തി ഏത് ഏജൻസി മുഖേനയാണ് നടപ്പാക്കുന്നതെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ മേൽനോട്ടം കാര്യക്ഷമമല്ലാത്തതിനാൽ പ്രവൃത്തി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
കെട്ടിടത്തിന് ഫയർ എൻ. ഒ. സി. ലഭിക്കുന്നതിന് പ്രസ്തുത ഏജൻസി എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ; പ്രവൃത്തി അടിയന്തരമായി പൂർത്തിയാക്കി കെട്ടിടത്തിൽ ക്ലാസ്സുകൾ ആരംഭിക്കുന്നത് ഉൾപ്പടെയുള്ളവ ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ;
( ഇ )
ഈ വർഷം പുതുതായി പ്രസ്തുത കോളേജിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾക്കാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്; വിശദാംശം നൽകാമോ?
തിരുവനന്തപുരം ജില്ലയില്‍ പുതിയ കോളേജുകള്‍
3744.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയില്‍ പുതിയ കോളേജുകള്‍ ആരംഭിക്കുന്നതിന് റിപ്പോര്‍ട്ടുകള്‍ എന്തെങ്കിലും വകുപ്പ് തയ്യാറാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത കോളേജുകള്‍ എവിടെയെല്ലാമാണ് ആരംഭിക്കുന്നതെന്നു വ്യക്തമാക്കാമോ?
മഞ്ചേശ്വരം ഗോവിന്ദ പൈ സർക്കാർ കോളേജിൽ പുതിയ കോഴ്സുകൾ
3745.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം ഗോവിന്ദ പൈ സർക്കാർ കോളേജിൽ പുതിയ കോഴ്സുകൾ തുടങ്ങുന്നത് പരിഗണനയിലുണ്ടോ; വിശദവിവരങ്ങൾ ലഭ്യമാക്കാമോ?
സി. കെ. ജി. മെമ്മോറിയൽ ഗവ. കോളേജിലെ കോഴ്‍സുകൾ
3746.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തിലെ സി. കെ. ജി. മെമ്മോറിയൽ ഗവ. കോളേജിൽ നിലവിൽ ഏതൊക്കെ കോഴ്‍സുകളാണുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കോളേജിൽ 2016 മുതൽ ഏതൊക്കെ കോഴ്‍സുകളാണ് ആരംഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
പുതിയ ഏതൊക്കെ കോഴ്‍സുകൾക്കാണ് പ്രൊപ്പോസൽ ലഭ്യമായിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
ജില്ലയിൽ സമീപത്തായി മറ്റ് ഗവ. കോളേജുകൾ ഇല്ലാത്ത സാഹചര്യവും മലയോര മേഖലയുടെ പ്രത്യേകതയും പരിഗണിച്ച് പ്രസ്തുത കോളേജിൽ പുതിയ കോഴ്‍സുകൾ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
ബാലുശ്ശേരിയിലെ ഡോ. ബി. ആര്‍. അംബേദ്കർ മെമ്മോറിയല്‍ ആര്‍ട്സ് & സയന്‍സ് കോളേജിലെ നിർമ്മാണ പ്രവൃത്തികൾ
3747.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബാലുശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന ഡോ. ബി. ആര്‍. അംബേദ്കർ മെമ്മോറിയല്‍ ആര്‍ട്സ് & സയന്‍സ് കോളേജില്‍ നിലവില്‍ എന്തൊക്കെ നിര്‍മ്മാണ പ്രവൃത്തികളാണ് നടക്കുന്നത്; പ്രസ്തുത പ്രവൃത്തികളുടെ പുരോഗതി എന്താണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത കോളേജില്‍ നിലവില്‍ എത്ര കോഴ്സുകളാണുള്ളത്; പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷയിന്മേൽ തുടര്‍നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
മൂന്നാർ ഗവ. ആർട്സ് കോളേജ് പുനർനിർമ്മാണം
3748.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-ലെ പ്രളയത്തില്‍ തകർന്ന മൂന്നാർ ഗവ. ആർട്സ് കോളേജിന്റെ പുനർനിർമ്മാണത്തിനായി ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയുടെ നിർവ്വഹണ ചുമതല മറ്റൊരു ഏജൻസിക്ക് മാറ്റി നല്‍കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; അറിയിക്കാമോ?
ശ്രീകൃഷ്ണ കോളേജിലെ ഫംഗ്ഷണല്‍ ഇംഗ്ലീഷ് കോഴ്സിന് അംഗീകാരം നല്‍കാൻ നടപടി
3749.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ ശ്രീകൃഷ്ണ കോളേജില്‍ നിലവില്‍ സെല്‍ഫ് ഫിനാന്‍സിംഗ്‌ വിഭാഗത്തിലുള്ള ഫംഗ്ഷണല്‍ ഇംഗ്ലീഷ് കോഴ്സ് എയ്ഡഡ് വിഭാഗത്തിലേക്ക് മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത കോളേജില്‍ 1998 മുതല്‍ നിലവിലുള്ള ഈ കോഴ്സിനൊപ്പം തുടങ്ങിയ ബയോ കെമിസ്ട്രി വിഭാഗത്തിന് അംഗീകാരം ലഭിച്ചെങ്കിലും ഫംഗ്ഷണല്‍ ഇംഗ്ലീഷ് കോഴ്സിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ലാത്തതിനാല്‍ പ്രസ്തുത കോഴ്സിന് അംഗീകാരം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
എം. എസ്. സി. ഹോം സയൻസ് കോഴ്സ് ആരംഭിക്കാൻ നടപടി
3750.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി കെ .എ. എച്ച്. എം. യൂണിറ്റി വിമൻസ് കോളേജിൽ പുതുതായി എം. എസ്. സി. ഹോം സയൻസ് കോഴ്സ് അനുവദിക്കാൻ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് നൽകിയ ശിപാർശ പ്രകാരം ഈ വർഷം തന്നെ കോഴ്സ് ആരംഭിക്കാൻ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങൾ പരസ്യത്തിനായി ചെലവഴിച്ച തുക
3751.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളും ഏജൻസികളും ഈ സർക്കാറിന്റെ കാലയളവിൽ നാളിതുവരെ നൽകിയിട്ടുള്ള പരസ്യങ്ങൾ സംബന്ധിച്ച വിവരം, പരസ്യം നൽകിയ സ്ഥാപനം, പരസ്യത്തിനായി ചെലവഴിച്ച തുക, ഏത് ഏജൻസി മുഖേനയാണ് പരസ്യം നൽകിയത്, പ്രസ്തുത ഏജൻസിയെ തിരഞ്ഞെടുത്ത നടപടിക്രമം, ഏത് പദ്ധതിയുടെ ഭാഗമായാണ് പരസ്യം നൽകിയത്, ഈ കാലയളവിൽ പരസ്യ ഇനത്തിൽ ആകെ ചെലവഴിച്ച തുക എന്നിവ സഹിതം വ്യക്തമാക്കാമോ?
കോ-ഓപ്പറേറ്റീവ് കോളേജുകൾ സംരക്ഷിക്കാൻ നടപടി
3752.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സമാന്തര വിദ്യാഭ്യാസം നടത്തുന്ന എത്ര സഹകരണ കോളേജുകളുണ്ട്; ഇത്തരം കോ-ഓപ്പറേറ്റീവ് കോളേജുകൾക്ക് സർക്കാർ നൽകിവരുന്ന സാമ്പത്തിക സഹായങ്ങളുടെയും പദ്ധതികളുടെയും വിശദാംശം ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്തെ യൂണിവേഴ്‍സിറ്റികളിൽ പ്രൈവറ്റ് രജിസ്ട്രേഷൻ കോഴ്സുകൾ ഭാഗികമായി നിർത്തിയതോടെ കോ-ഓപ്പറേറ്റീവ് കോളേജുകളിൽ കുട്ടികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞത് സർക്കാറിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
കോ-ഓപ്പറേറ്റീവ് കോളേജുകളെ സംരക്ഷിക്കാനും നിലനിർത്താനും സർക്കാർ എന്തെല്ലാം നടപടികളാണ് ആവിഷ്കരിച്ചിരിക്കുന്നത്; വിശദാംശം ലഭ്യമാക്കാമോ?
പുതുതായി ആരംഭിച്ചതും പ്രവർത്തനം അവസാനിപ്പിച്ചതുമായ കോളേജുകൾ
3753.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ 2016 മുതൽ നാളിതുവരെ പുതുതായി ആരംഭിച്ച എഞ്ചിനീയറിംഗ്, മെഡിക്കൽ, ആർട്സ് ആൻഡ് സയൻസ് കോളേജുകൾ എന്നിവ എത്രയെന്ന വിവരം അഫിലിയേറ്റിങ് യൂണിവേഴ്‍സിറ്റി തിരിച്ച് നൽകാമോ; പ്രസ്തുത കാലയളവിൽ എത്ര എഞ്ചിനീയറിംഗ്, മെഡിക്കൽ, ആർട്സ് ആൻഡ് സയൻസ് കോളേജുകൾ പ്രവർത്തനം അവസാനിപ്പിച്ചുവെന്നും വ്യക്തമാക്കാമോ?
യു. ജി. സി. ഏഴാം ശമ്പള പരിഷ്കരണ കുടിശിക
3754.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
യു.ജി.സി. ഏഴാം ശമ്പള പരിഷ്കരണത്തെ തുടർന്ന് ജനുവരി 2016 മുതൽ മാർച്ച് 2019 വരെയുള്ള ശമ്പളക്കുടിശിക കോളേജ് അദ്ധ്യാപകരുടെ പി. എഫ്.-ൽ ലയിപ്പിക്കുമെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടും ശമ്പള പരിഷ്കരണം നടപ്പിലാക്കിയതിന് ശേഷവും പ്രസ്തുത കുടിശിക അനുവദിയ്ക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയിക്കാമോ; ഈ കാലയളവിലെ കുടിശിക ജീവനക്കാരുടെ പി.എഫ്.ലേക്ക് ലയിപ്പിക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ബി )
കുടിശികത്തുക അനുവദിയ്ക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കുമോ; കുടിശികത്തുക അനുവദിയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഏതെങ്കിലും സര്‍വീസ് സംഘടനകള്‍ നിവേദനം സമര്‍പ്പിച്ചിട്ടുണ്ടോ; എങ്കില്‍ നിവേദനവുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; ഇതുമായി ബന്ധപ്പെട്ട് കോടതി കേസുകള്‍ നിലവിലുണ്ടോ; നിവേദനങ്ങളും കേസ് നമ്പരും വേര്‍തിരിച്ചു നല്‍കുമോയെന്ന് വ്യക്തമാക്കുമോ;
( സി )
എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ച് ഈ സര്‍ക്കാരിന്റെ കാലയളവില്‍ തന്നെ കുടിശിക അനുവദിയ്ക്കാന്‍ സാധിക്കുമോ; നഷ്ടപ്പെട്ട കേന്ദ്ര സഹായത്തിനുപകരം ഏത് ബദല്‍ സംവിധാനം ഉപയോഗിച്ചാണ് കുടിശിക തീര്‍ക്കാന്‍ ഉദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?
കേരളാ സയന്‍സ് സിറ്റിയുടെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം
3755.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളാ സയന്‍സ് സിറ്റിയുടെ ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തീകരിച്ച പ്രധാന പ്രവൃത്തികള്‍ ഏതൊക്കെയാണെന്നം ഇനി എന്തെല്ലാം പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
രണ്ടാം ഘട്ട വികസനത്തിനായി ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ അതിലെ പ്രധാന നിര്‍ദേശങ്ങള്‍ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( സി )
രണ്ടാം ഘട്ട പദ്ധതിക്ക് കണക്കാക്കിയിട്ടുള്ള ആകെ ചെലവ് എത്രയാണെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തിക്ക് അനുവദിച്ചിട്ടുള്ള തുക എത്രയാണെന്ന് അറിയിക്കാമോ; ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടെങ്കില്‍ ആയതിന്റെ കോപ്പി ലഭ്യമാക്കാമോ;
( ഇ )
രണ്ടാം ഘട്ടത്തിലെ പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( എഫ് )
പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയാണ്; പ്രസ്തുത പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വേഗത്തിലാക്കാന്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ?
കിഫ്ബി മുഖേനയുള്ള വികസന പ്രവര്‍ത്തനങ്ങള്‍
3756.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കിഫ്ബി മുഖേന എത്ര കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് അനുമതി ലഭിച്ചിട്ടുള്ളതെന്നും അതില്‍ എത്ര പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
ഇനിയും പൂര്‍ത്തീകരിക്കാന്‍ എത്ര പദ്ധതികള്‍ ഉണ്ടെന്ന് അറിയിക്കാമോ?
പുതുതായി ആരംഭിച്ച സർക്കാർ, എയ്ഡഡ് കോളേജുകൾ
3757.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
01.06.2016ന് ശേഷം സംസ്ഥാനത്ത് പുതുതായി ആരംഭിച്ച സർക്കാർ, എയ്ഡഡ് കോളേജുകളുടെ വിശദാംശം ജില്ല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത തീയതിക്ക് ശേഷം പുതുതായി ആരംഭിച്ച എയ്ഡഡ് കോളേജുകളുടെ മാനേജ്മെന്റിന്റെ വിശദാംശം ലഭ്യമാക്കാമോ?
അരൂര്‍ മണ്ഡലത്തിലെ പള്ളിപ്പുറം ഐ. എച്ച്. ആർ. ഡി. കോളേജ്
3758.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ പള്ളിപ്പുറം ഐ. എച്ച്. ആർ. ഡി. കോളേജിന്റെ വികസനത്തിനുവേണ്ടി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര തുക അനുവദിച്ചുവെന്ന് വിശദമാക്കാമോ;
( ബി )
പള്ളിപ്പുറം ഐ. എച്ച്. ആർ. ഡി. എഞ്ചിനീയറിംഗ് കോളേജിനോട് ചേര്‍ന്നുള്ള ടെക്നിക്കല്‍ സ്കൂളിന് ഏതെല്ലാം പ്രവൃത്തികള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
ആശ്രിത നിയമനം നൽകാൻ നടപടി
3759.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ ഗവ. പോളിടെക്നിക് കോളേജില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ സേവനത്തിലിരിക്കെ മരണപ്പെട്ട അബി കെ. അലിയാരുടെ ഭാര്യ ശ്രീമതി ജാസ്‍മോള്‍ എ. എം. ആശ്രിത നിയമനത്തിനായി സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ ഇതുവരെ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( ബി )
പ്രസ്തുത വ്യക്തിക്ക് ഇതുവരെ നിയമനം നല്‍കിയിട്ടില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് നിയമനം നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3760.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂർ ഗവ. പോളിടെക്നിക് കോള‍‍‍േജിലെ ലൈബ്രറി കം ഓഡിറ്റോറിയം നിർമ്മാണത്തിന്റെ പ്രവൃത്തി പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എപ്പോള്‍ പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കാമോ?
പോളിടെക്നിക്കുകളിലെ കരിക്കുലം, സിലബസ് പരിഷ്കരണം
3761.
ഡോ. കെ. ടി. ജലീൽ
ശ്രീ. എം.വിജിന്‍
ശ്രീമതി ദെലീമ
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പോളിടെക്നിക്കുകളിലെ കരിക്കുലം, സിലബസ് എന്നിവ പരിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പാഠ്യപദ്ധതി പരിഷ്കരണത്തിനനുസരിച്ച് പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; നിര്‍മ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട കോഴ്സുകള്‍ ആരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാമോ;
( സി )
സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് പോളിടെക്നിക്കുകളില്‍ ക്യാമ്പസ് പ്ലേസ്‍മെന്റ് നിരക്കുകള്‍ ഉയര്‍ത്തുന്നതിന് ഏകീകൃത സംവിധാനം ആവിഷ്കരിച്ചിട്ടുണ്ടോ; അതിലൂടെ പ്ലേസ്‍മെന്റ് നിരക്കുകള്‍ ഉയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
ആറ്റിങ്ങല്‍ ഗവണ്‍മെന്റ് പോളിടെക്നിക്കിലെ വികസന പ്രവര്‍ത്തനങ്ങള്‍
3762.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രധാനമന്ത്രി ജന്‍വികാസ് കാര്യക്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറ്റിങ്ങല്‍ ഗവണ്‍മെന്റ് പോളിടെക്നിക്കില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?
3763.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്കിൽ പുതിയ പോളിടെക്നിക് തുടങ്ങുന്നതിന് പ്രൊപ്പോസൽ ലഭിച്ചിട്ടുണ്ടോ;
( ബി )
പ്രസ്തുത പ്രൊപ്പോസൽ അംഗീകരിച്ച് പോളിടെക്നിക് എപ്പോൾ തുടങ്ങുമെന്ന് വിശദമാക്കാമോ?
ചേലാട് പോളിടെക്നിക്കില്‍ പുതിയ കോഴ്സുകള്‍
3764.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം മണ്ഡലത്തിലെ ചേലാട് പോളിടെക്നിക്കില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ; എങ്കിൽ അവിടെ പഠനത്തിനായി കൂടുതല്‍ കമ്പ്യൂട്ടറുകള്‍ അനുവദിക്കുമോ; വ്യക്തമാക്കാമോ?
വിദ്യാര്‍ത്ഥികളുടെ ആര്‍ജ്ജിത നൈപുണ്യ നിലവാര വര്‍ദ്ധനവ്
3765.
ഡോ. കെ. ടി. ജലീൽ
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എന്‍ജിനീയറിംഗ് കോളേജുകളില്‍ പോളിടെക്നിക് ഡിപ്ലോമ കോഴ്സുകള്‍ അനുവദിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
പോളിടെക്നിക് ഡിപ്ലോമ കോഴ്സുകളുടെ അവസാന സെമസ്റ്റര്‍ ഇന്റേണ്‍ഷിപ്പിന് ഉപയോഗിക്കുന്നതിലൂടെ വിദ്യാര്‍ത്ഥികളുടെ ആര്‍ജ്ജിത നൈപുണ്യ നിലവാരത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് കരുതാമോ; വിശദമാക്കാമോ;
( സി )
നൈപുണ്യ നിലവാര വര്‍ദ്ധനവിനായി സ്വീകരിച്ചിട്ടുള്ള മറ്റ് നടപടികള്‍ വിശദമാക്കാമോ?
3766.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ക്യാമ്പസുകളില്‍ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കൂത്തുപറമ്പ് മണ്ഡലത്തിലെ കൂത്തുപറമ്പ് വലിയ വെളിച്ചത്ത് പ്രവര്‍ത്തിച്ചു വരുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് ക്യാമ്പസ് (ഐ. എച്ച്. ആർ. ഡി. ) കേന്ദ്രീകരിച്ച് വ്യവസായ പാര്‍ക്ക് ആരംഭിക്കുന്നതിന് വകുപ്പ് പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ?
പ്രൊഫഷണല്‍ വിദ്യാർത്ഥികള്‍ക്കുള്ള പ്രായോഗിക പരിശീലനം
3767.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പ്രൊഫഷണല്‍ കോഴ്സുകളില്‍ പ്രവേശനം നേടുന്ന വിദ്യാർത്ഥികള്‍ക്ക് പഠനകാലത്തുതന്നെ പ്രായോഗിക പരിശീലനം ഉറപ്പാക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രൊഫഷണല്‍ വിദ്യാർത്ഥികള്‍‍ക്ക് പ്രായോഗിക പരിശീലനം നല്‍കുന്നതിന് അന്താരാഷ്ട്ര ഏജൻസികളുടെ സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?
പരപ്പനങ്ങാടി എൽ. ബി. എസ്. ഐ. ഐ. എസ്. റ്റി.
3768.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിലെ നിർദിഷ്ട പരപ്പനങ്ങാടി എൽ. ബി. എസ്. ഐ. ഐ. എസ്. റ്റി. ക്ക് സ്വന്തം ഭൂമിയും കെട്ടിടവും ലഭ്യമാക്കുന്ന പ്രവർത്തിയുടെ നിലവിലെ പുരോഗതി വിശദമാക്കാമോ;
( ബി )
ഈ പദ്ധതിക്ക് ആവശ്യമായ ഭൂമി കൈമാറുന്നതിന് സമ്മതം നൽകിയ ഉടമകൾക്ക് സർക്കാർ തുടർനടപടി സ്വീകരിക്കാത്തതിനാൽ ഉണ്ടായ പ്രയാസം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട് സമ്മതപത്രം നൽകിയതിനാൽ പ്രസ്തുത ഭൂമി മറ്റു വ്യക്തികൾക്ക് വിൽപ്പന നടത്തുന്നതിന് നിലവിലെ ഭൂമിയുടെ ഉടമകൾക്ക് സാധ്യമാകാത്തതും അതേസമയം ഈ ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ വർഷങ്ങളായി നടപടികൾ സ്വീകരിക്കാത്തതും കാരണം ഉണ്ടായിട്ടുള്ള പ്രയാസം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
ഈ പദ്ധതിയുമായി ബന്ധപ്പെട്ട ഫയൽ ഇപ്പോൾ ഏത് ഓഫീസിലാണ്; ഉന്നത വിദ്യാഭ്യാസ വകുപ്പിലെയും ധനകാര്യ വകുപ്പിലെയും ബന്ധപ്പെട്ട ഫയലിന്റെ നമ്പറുകൾ വ്യക്തമാക്കാമോ;
( ഇ )
ഈ പദ്ധതിക്ക് ധനകാര്യ വകുപ്പിന്റെ അനുമതി ലഭ്യമാക്കിയിട്ടുണ്ടോ വിശദമാക്കാമോ;
( എഫ് )
ഈ പദ്ധതിക്ക് അനുമതി നൽകുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ പ്രവൃത്തി എന്നേക്ക് ആരംഭിക്കാൻ സാധിക്കുമെന്ന് വിശദമാക്കാമോ?
ഗവേഷണവും അക്കാദമിക് സഹകരണവും പ്രോത്സാഹിപ്പിക്കുന്ന പദ്ധതി
3769.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഗവേഷണവും അക്കാദമിക് സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിദേശ സര്‍വകലാശാലകളുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?
സര്‍വകലാശാല സ്കോളര്‍ഷിപ്പിനായി ലഭിച്ച അപേക്ഷകൾ
3770.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ 2024-25 കാലയളവില്‍ വിവിധ സ്കോളര്‍ഷിപ്പുകള്‍ ലഭിക്കാന്‍ അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ എണ്ണം, അനുവദിച്ചതിന്റെ ശതമാനം എന്നിവ സര്‍വകലാശാലകളുടെ അടിസ്ഥാനത്തില്‍ വിശദമാക്കാമോ?
നാലു വർഷ ബിരുദ കോഴ്‍സുകളിലെ സീറ്റുവിവരം
3771.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലെ പഠനവകുപ്പുകളിലും അഫിലിയേറ്റഡ് കോളേജുകളിലുമായി 2024-25 വർഷത്തിലെ നാലു വർഷ ബിരുദ കോഴ്സുകളിൽ ആകെ എത്ര സീറ്റുകൾ ലഭ്യമായിരുന്നുവെന്നും ആകെ എത്ര വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിച്ചുവെന്നും അവരിൽ എത്ര വിദ്യാർത്ഥികൾ രണ്ടാം സെമസ്റ്റർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തുവെന്നും വെവ്വേറെയായി വ്യക്തമാക്കാമോ?
പരീക്ഷ ക്രമക്കേടുകള്‍
3772.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
01.01.2024 മുതൽ 30.09.2025 വരെയുളള കാലയളവിൽ പരീക്ഷകേന്ദ്രങ്ങളിൽ നിന്നും/മൂല്യനിർണ്ണയ ക്യാമ്പുകളിൽ നിന്നും സർവകലാശാലകളിലേയ്ക്ക് റിപ്പോർട്ട് ചെയ്ത പരീക്ഷഹാളിൽ മൊബൈൽ ഫോൺ/സമാർട്ട് വാച്ച്, മറ്റു ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട പരീക്ഷ ക്രമക്കേടുകളുടെ എണ്ണം എത്ര ; വിശദാംശങ്ങൾ വിവിധ പരീക്ഷകളുടെയടിസ്ഥാനത്തിൽ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത രീതിയിൽ പരീക്ഷാ ക്രമക്കേട് നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടവയിൽ കുറ്റവിമുക്തരാക്കപ്പെട്ട വിദ്യാർത്ഥികളുടെ എണ്ണവും പേരും വെളിപ്പെടുത്താൻ സാധിക്കുമോ ; എങ്കിൽ ആയത് കോളേജിന്റെ പേര്, പരീക്ഷയുടെ വിശദാംശം എന്നിവയുൾപ്പെടെ പ്രോഗ്രാമുകൾ തിരിച്ചു ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പരീക്ഷാ ക്രമേക്കടുകൾ പരിശോധിക്കാൻ സർവകലാശാലകൾ സ്വീകരിച്ച നടപടിക്രമം, വിദ്യാർത്ഥികളെ കുറ്റവിമുക്തരാക്കാൻ തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ ആയതിന്റെ കാരണം എന്നിവ വിശദമാക്കാമോ;
( ഡി )
ഇൻവിജിലേറ്റർ, ചീഫ് സൂപ്രണ്ട്, വിജിലൻസ് സ്ക്വാഡ്, മൂല്യ നിർണ്ണയ ക്യാമ്പ് ചെയർമാൻ, അഡീഷണല്‍ എക്സാമിനർ തുടങ്ങി വിവിധ തലങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട പരീക്ഷാ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്ത അദ്ധ്യാപകരെയോ ഉദ്യോഗസ്ഥരെയോ നേരിൽ കേൾക്കാതെ കുറ്റവിമുക്തരാക്കപ്പെട്ട വിദ്യാർത്ഥികളുടെ എണ്ണം എത്ര ; വിദ്യാർത്ഥികളുടെ പേര് വെളിപ്പെടുത്താൻ സാധിക്കുമോ ; എങ്കിൽ കോളേജിന്റെ പേര്, പരീക്ഷയുടെ വിശദാംശങ്ങൾ എന്നിവയുൾപ്പെടെ പ്രോഗ്രാമുകൾ തിരിച്ചു ലഭ്യമാക്കാമോ ;
( ഇ )
ഇത്തരത്തിൽ വിദ്യാർത്ഥികളെ കുറ്റവിമുക്തരാക്കുന്നതിന് സർവ്വകലാശാലകൾ തീരുമാനമെടുത്തതിന്റെ കാരണം വ്യക്തമാക്കാമോ?
നാല് വർഷ അണ്ടർ ഗ്രാജുവേറ്റ്, പി.ജി. കോഴ്സുകൾ
3773.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ സർവകലാശാലകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സർക്കാർ, എയ്ഡഡ്‌, അൺ എയ്ഡഡ്, സ്വയംഭരണ കോളേജുകളിൽ നാല് വർഷ അണ്ടർ ഗ്രാജുവേറ്റ്, പി.ജി. കോഴ്സുകളിൽ 2025-26 അദ്ധ്യയനവർഷത്തിൽ എത്ര സീറ്റുകൾ ഉണ്ടെന്നും എത്ര വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയെന്നും സർവകലാശാല തിരിച്ചും കോളേജുകളുടെ ഇനം തിരിച്ചും വ്യക്തമാക്കാമോ?
സർവകലാശാല വിദ്യാര്‍ത്ഥികളുടെ വിശദാംശം
3774.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023-24, 2024-25, 2025-26 എന്നീ അദ്ധ്യയന വർഷങ്ങളിൽ സംസ്ഥാനത്തെ സർവകലാശാലകളോട് അഫിലിയേറ്റ് ചെയ്തിട്ടുളള സ‍‍‍ര്‍ക്കാര്‍, എയ്ഡഡ്, അൺ-എയ്ഡഡ് സെൽഫ് ഫിനാൻസിംഗ് ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ വിവിധ ബിരുദ പ്രോഗ്രാമുകളിലെയും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെയും മറ്റു പ്രോഗ്രാമുകളിലെയും ഒന്നാം സെമസ്റ്റര്‍/ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷ നൽകിയ വിദ്യാർത്ഥികളുടെ ആകെ എണ്ണം, ലഭ്യമായ സീറ്റുകളുടെ ആകെ എണ്ണം, പ്രസ്തുത സീറ്റുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ആകെ എണ്ണം, ഒഴിഞ്ഞ് കിടക്കുന്ന സീറ്റുകളുടെ ആകെ എണ്ണം എന്നീ വിശദാംശം സർവകലാശാല തിരിച്ചു ലഭ്യമാക്കാമോ;
( ബി )
ബിരുദതലത്തിൽ നാലുവര്‍ഷ ബിരുദ പ്രോഗ്രാം നടപ്പിലാക്കിയതിനുശേഷം വിവിധ ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ നൽകിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവോ വർദ്ധനവോ ഉണ്ടായിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ബിരുദതലത്തിൽ നാലുവര്‍ഷബിരുദ പ്രോഗ്രാം നടപ്പിലാക്കിയതിനുശേഷവും വിവിധ ബിരുദ പ്രോഗ്രാമുകളിലേയ്ക്കുളള വിദ്യാർത്ഥി പ്രവേശനത്തിൽ ഗണ്യമായ കുറവ് കണ്ടുവരുന്നതിന്റെ കാരണം വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
പി.എം.ഉഷ പദ്ധതി
3775.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എം.ഉഷ പദ്ധതി പ്രകാരം കേരളത്തിലെ ഏതെല്ലാം സർവകലാശാലകൾക്ക് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട് എന്നും എത്ര തുക വീതമെന്നും വ്യക്തമാക്കാമോ;
( ബി )
പദ്ധതി പ്രകാരം ഓരോ സർവകലാശാലയ്ക്കും സംസ്ഥാന സർക്കാർ നൽകേണ്ട തുക എത്ര വീതമെന്നും പ്രസ്തുത തുകയിൽ എത്ര രൂപ ഇതിനകം നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ?
വിദ്യാർത്ഥികളുടെ പരീക്ഷസംബന്ധിയായ രജിസ്റ്ററുകൾ
3776.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർവകലാശാലകളിൽ വിദ്യാർത്ഥികളുടെ പരീക്ഷ സംബന്ധിയായ വിവരങ്ങൾ പ്രത്യേക രജിസ്റ്ററുകളിൽ രേഖപ്പെടുത്തി സൂക്ഷിക്കാറുണ്ടായിരുന്നോയെന്ന് വിശദമാക്കാമോ; ഏതുവർഷം മുതലുള്ള വിശദാംശങ്ങളാണ് നിലവിൽ ഉപയോഗിച്ചുവരുന്ന സോഫ്റ്റ്‌വെയർ മുഖേന ലഭ്യമാകുന്നത്;
( ബി )
ടാബുലേഷൻ രജിസ്റ്ററുകൾ ഉൾപ്പെടെയുള്ള പ്രസ്തുത രജിസ്റ്ററുകൾ എപ്പോഴെങ്കിലും നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; 2010 ജനുവരി മുതൽ നാളിതുവരെ വിവിധ സർവകലാശാലകളിൽ നിന്നും നഷ്ടപ്പെട്ടതോ സ്റ്റോക്കിൽ കാണാതായതോ ആയ ടാബുലേഷൻ രജിസ്റ്ററുകളുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
നഷ്ടപ്പെട്ടവയും സ്റ്റോക്കിൽ നിന്നും കാണാതായതുമായ ഇത്തരം ടാബുലേഷൻ രജിസ്റ്ററുകളുടെ വീണ്ടെടുപ്പിന് സർവകലാശാലകൾ നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ഡി )
വിദ്യാർത്ഥികൾ വിവിധ സർട്ടിഫിക്കറ്റുകൾ, ജന്യുവിനസ് വേരിഫിക്കേഷൻ എന്നിവയ്ക്കു അപേക്ഷ സമർപ്പിക്കുമ്പോൾ അവരുടെ പരീക്ഷാ വിവരങ്ങൾ ഉൾക്കൊള്ളുന്ന ടാബുലേഷൻ രജിസ്റ്ററുകളില്ലെങ്കിൽ പ്രസ്തുത സർട്ടിഫിക്കറ്റ് /വിവരം എപ്രകാരമാണ് സർവകലാശാലകൾ അനുവദിക്കുന്നതെന്നും അതിനു സ്വീകരിക്കുന്ന നടപടിക്രമങ്ങളും വിശദമാക്കാമോ;
( ഇ )
തങ്ങളുടെ പരീക്ഷ സംബന്ധിയായ വിവരങ്ങൾ ഇത്തരം ടാബുലേഷൻ രജിസ്റ്ററുകളിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾ വിവിധ സേവനങ്ങൾക്ക് സമർപ്പിക്കുന്ന മാർക്ക് ലിസ്റ്റുകൾ വ്യാജമല്ലെന്ന് പരിശോധിച്ചുറപ്പുവരുത്താൻ സർവകലാശാലകൾ സ്വീകരിക്കുന്ന നടപടിക്രമങ്ങൾ വിശദമാക്കാമോ?
നാലുവർഷ ബിരുദ വിദ്യാർത്ഥികളുടെ എണ്ണം
3777.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർവകലാശാലകളിലെ അഫിലിയേറ്റഡ് ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ വിവിധ നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്ററിൽ 2024-25 അദ്ധ്യയനവർഷം പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ആകെ എണ്ണം ഓട്ടോണമസ് കോളേജുകൾ പ്രത്യേകമായും സർവ്വകലാശാല തിരിച്ചും ലഭ്യമാക്കാമോ;
( ബി )
നാലുവർഷബിരുദ റെഗുലേഷൻ വ്യവസ്ഥ ചെയ്യുന്ന മൂന്നാം സെമസ്റ്ററിലെ മേജർ കോഴ്സ് സ്വിച്ചിംഗ് ഉപയോഗപ്പെടുത്തിയ വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ; തങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്ന കോളേജിൽ തന്നെ മേജർ സ്വിച്ചിംഗ് ഉപയോഗപ്പെടുത്തിയ വിദ്യാർത്ഥികളുടെ ആകെ എണ്ണം, മൂന്നാം സെമസ്റ്ററിൽ കോളേജ് മാറ്റത്തോടൊപ്പം മേജർ സ്വിച്ചിംഗ് ഉപയോഗപ്പെടുത്തിയ വിദ്യാർത്ഥികളുടെ ആകെ എണ്ണം എന്നിവയും ഓട്ടോണമസ് കോളേജുകളിലേത് പ്രത്യേകമായും ലഭ്യമാക്കാമോ;
( സി )
തങ്ങളുടെ സർവകലാശാലയ്ക്കു കീഴിലുളള മറ്റു കോളേജുകളിലേക്ക് മൂന്നാം സെമസ്റ്ററിൽ കോളേജ് മാറ്റം ഉപയോഗപ്പെടുത്തിയ നിലവിലെ നാലുവർഷ ബിരുദ വിദ്യാർത്ഥികളുടെ എണ്ണം ഓട്ടോണമസ് കോളേജുകളിലേത് പ്രത്യേകമായും ലഭ്യമാക്കാമോ;
( ഡി )
നാലുവർഷ ബിരുദ റെഗുലേഷൻ വ്യവസ്ഥ ചെയ്യുന്ന ഇന്റർയൂണിവേഴ്സിറ്റി ട്രാൻസ്ഫർ സൗകര്യം മൂന്നാം സെമസ്റ്ററിൽ ഉപയോഗപ്പെടുത്തിയ വിദ്യാർത്ഥികളുടെ എണ്ണം ലഭ്യമാക്കാമോ; അപ്രകാരം ഓരോ സർവകലാശാലയിലേക്കും സർവകലാശാലയിൽ നിന്നും മറ്റു സർവകലാശാലകളിലേക്കും കോളേജ് മാറ്റം ഉപയോഗപ്പെടുത്തിയ നിലവിലെ നാലുവർഷ ബിരുദ വിദ്യാർത്ഥികളുടെ എണ്ണം ഓട്ടോണമസ് കോളേജുകളിലേത് പ്രത്യേകമായും ലഭ്യമാക്കാമോ?
പരീക്ഷകളുടെ പുനർ മൂല്യനിർണയം
3778.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സർവകലാശാല അഞ്ചാം സെമസ്റ്റർ ബി.എ, ബി.എസ്.സി, ബി.കോം, ബി.ബി.എ. നവംബർ-2022, നവംബർ-2023, നവംബർ-2024 റഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ വിവിധ കോഴ്സുകളുടെ(പേപ്പർ) പുനർ മൂല്യനിർണയത്തിന് നിയോഗിക്കപ്പെട്ട അദ്ധ്യാപകരുടെ ആകെ എണ്ണം, പ്രോഗ്രാം, പരീക്ഷ സെഷൻ എന്നിവ തിരിച്ച് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പ്രോഗ്രാമുകളുടെ അഞ്ചാം സെമസ്റ്റർ പരീക്ഷകളുടെ നവംബർ-2022, നവംബർ- 2023, നവംബർ-2024 സെഷനുകളിൽ ഒരേ കോഴ്സിന്റെ (പേപ്പർ) പുനർമൂല്യ നിർണ്ണയത്തിൽ പങ്കെടുത്ത അദ്ധ്യാപകരുടെ എണ്ണവും വ്യത്യസ്ത കോഴ്സുകളുടെ (പേപ്പറുകളുടെ) പുനർമൂല്യ നിർണ്ണയത്തിൽ ഈ മൂന്നു സെഷനുകളിലും പങ്കെടുത്ത അദ്ധ്യാപകരുടെ എണ്ണവും പ്രത്യേകം ലഭ്യമാക്കാമോ;
( സി )
പരീക്ഷാ ഫലപ്രഖ്യാപനത്തിന് ശേഷം ഉത്തരപേപ്പറുകളുടെ സൂക്ഷ്മ പരിശോധനയ്ക്കും പകർപ്പിനും വേണ്ടി അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് അവ അനുവദിക്കുന്നതിന് സർവകലാശാലകൾ സ്വീകരിച്ചു വരുന്ന നടപടിക്രമങ്ങൾ വിശദമാക്കാമോ;
( ഡി )
01.01.2023 മുതൽ 31.08.2025 വരെയുള്ള കാലയളവിൽ വിവിധ പരീക്ഷകളുടെ ഉത്തരപേപ്പറുകളുടെ പകർപ്പിന് വേണ്ടി അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് പകർപ്പ് അനുവദിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ഇ )
പകർപ്പ് അനുവദിക്കാൻ കഴിയാത്ത വിദ്യാർത്ഥികളുടെ അപേക്ഷകളിൽ സർവകലാശാല സ്വീകരിച്ച തീരുമാനം ലഭ്യമാക്കാമോ; പ്രസ്തുത വിഷയത്തിൽ സർവകലാശാല സിൻഡിക്കേറ്റിന്റെ പരീക്ഷാ സ്ഥിരം സമിതി, സിൻഡിക്കേറ്റ് എന്നിവയെടുത്ത തീരുമാനം ലഭ്യമാക്കാമോ;
( എഫ് )
ഇത്തരത്തിൽ പരീക്ഷാർത്ഥികൾക്ക് ഉത്തരക്കടലാസിന്റെ പകർപ്പ് നൽകാൻ കഴിയാത്തത് എന്തു കാരണത്താലാണെന്ന് വിശദക്കാമോ?
അഫിലിയേറ്റഡ് കോളേജുകളും സർവകലാശാലകളിലെ അനദ്ധ്യാപക തസ്തികകളും
3779.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
1991-1992, 2001-2002, 2011-2012, 2021-2022 എന്നീ അദ്ധ്യയന വർഷങ്ങളിൽ സംസ്ഥാനത്തെ സർവകലാശാലകൾക്കു കീഴിൽ നിലവിലുണ്ടായിരുന്ന അഫിലിയേറ്റഡ് കോളേജുകളുടെ ആകെ എണ്ണം, പ്രസ്തുത കോളേജുകളിൽ പഠനം നടത്തിയ വിദ്യാർത്ഥികളുടെ ആകെ എണ്ണം എന്നിവ ഗവൺമെന്റ്, എയ്ഡഡ്, അൺഎയ്ഡഡ്, ഓട്ടോണമസ് തിരിച്ചു ലഭ്യമാക്കാമോ;
( ബി )
സർവകലാശാലകൾക്കു കീഴിൽ നിലവിലുളള അഫിലിയേറ്റഡ് കോളേജുകളുടെ ആകെ എണ്ണം, പ്രസ്തുത കോളേജുകളിൽ വിവിധ പ്രോഗ്രാമുകളിൽ നിലവിൽ പഠനം നടത്തുന്ന വിദ്യാർത്ഥികളുടെ ആകെ എണ്ണം എന്നിവ ഗവൺമെന്റ്, എയ്ഡഡ്, അൺഎയ്ഡഡ്, ഓട്ടോണമസ് തിരിച്ചു ലഭ്യമാക്കാമോ;
( സി )
1991, 2001, 2011, 2021 എന്നീ വർഷങ്ങളിൽ സംസ്ഥാനത്തെ സർവകലാശാലകളിൽ നിലവിലുണ്ടായിരുന്ന വിവിധ അനദ്ധ്യാപക തസ്തികകളുടെ അംഗീകൃത എണ്ണം, തസ്തിക തിരിച്ചു ലഭ്യമാക്കാമോ ; ഇവയിൽ ടെക്നിക്കൽ, നോൺ ടെക്നിക്കൽ തസ്തികകളുടേത് പ്രത്യേകമായി ലഭ്യമാക്കാമോ ;
( ഡി )
സർവകലാശാലകളിൽ നിലവിലുള്ള വിവിധ അനദ്ധ്യാപക തസ്തികകളുടെ അംഗീകൃത എണ്ണം, ഒഴിവുകൾ എന്നിവ തസ്തിക തിരിച്ചു ലഭ്യമാക്കാമോ; ഇവയിൽ ടെക്നിക്കൽ, നോൺ ടെക്നിക്കൽ തസ്തികകളുടേത് പ്രത്യേകമായി ലഭ്യമാക്കാമോ;
( ഇ )
സർവകലാശാലകളിലെ അനധ്യാപക തസ്തികകളിൽ നിലവിൽ താല്‍ക്കാലികമായി ജോലി ചെയ്യുന്ന ജീവനക്കാരുടെ തസ്തിക തിരിച്ചുളള എണ്ണം ലഭ്യമാക്കുമോ; പ്രസ്തുത താല്‍ക്കാലിക ജീവനക്കാരിൽ അംഗീകാരമില്ലാത്ത തസ്തികകളിൽ ജോലിചെയ്യുന്നവരുടെയും അംഗീകൃത തസ്തികകളുടെ അംഗബലത്തിൽ കവിഞ്ഞുളള തസ്തികകളിൽ ജോലി ചെയ്യുന്നവരുടെയും വിശദാംശം ലഭ്യമാക്കാമോ?
നാലു വർഷ ബിരുദ കോഴ്സുകൾ
3780.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ഏതെല്ലാം സർവകലാശാലകളുടെ നേരിട്ടുള്ള പഠനവകുപ്പുകളിൽ നാലു വർഷ ബിരുദ കോഴ്സുകൾ നടത്തുന്നുവെന്ന് അറിയിക്കാമോ;
( ബി )
ഓരോ യൂണിവേഴ്സിറ്റിയിലും എഫ്‌. വൈ. യു. ജി.(ഫോർ ഇയർ അണ്ടർ ഗ്രാജുവേറ്റ്), പി. ജി. കോഴ്സുകളിൽ ആകെ എത്ര വീതം സീറ്റുകളുണ്ടെന്നും 2024-25, 2025-26 എന്നീ അദ്ധ്യയന വർഷങ്ങളിൽ ഓരോന്നിലും ആകെ എത്ര വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിച്ചുവെന്നും വ്യക്തമാക്കാമോ?
സര്‍വകലാശാലകളിലെ സ്റ്റാറ്റ്യൂട്ടറി ഉദ്യോഗസ്ഥരുടെ നിയമനം
3781.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019 -ലെ സർവകലാശാല നിയമങ്ങൾ (ഭേദഗതി ) ആക്ട് (ആക്ട് 21 ഓഫ് 2019) പ്രകാരം സര്‍വകലാശാലകളിലെ രജിസ്ട്രാര്‍, പരീക്ഷ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ തുടങ്ങിയ പദവികളില്‍ ഉദ്യോഗസ്ഥരുടെ സേവന കാലയളവ് 4 വര്‍ഷം അല്ലെങ്കില്‍ 56 വയസ് ആയി പരിമിതപ്പെടുത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത ആക്ട് നിലവില്‍ വന്നതിന് ശേഷം രജിസ്ട്രാര്‍, പരീക്ഷ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ തുടങ്ങിയ തസ്തികകളില്‍ ഏതെല്ലാം സര്‍വകലാശാലകളില്‍ സ്ഥിരനിയമനം നടത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ; പ്രസ്തുത തസ്തികകളില്‍ സ്ഥിരനിയമനം ലഭിച്ച ജീവനക്കാരുടെ പേര്, തസ്തികയില്‍ ചുമതലയേറ്റെടുത്ത തീയതി, പ്രൊബേഷന്‍ പൂര്‍ത്തീകരിച്ച തീയതി, കൈപ്പറ്റിയ പ്രതിമാസ വേതനം, അനുവദിച്ച വാര്‍ഷിക ഇന്‍ക്രിമെന്റുകള്‍ തുടങ്ങിയവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( സി )
പ്രസ്തുത തസ്തികകളില്‍ സ്ഥിരനിയമനം ലഭിക്കുകയും തുടര്‍ന്ന് പ്രൊബേഷന്‍ ഡിക്ലെയര്‍ ചെയ്യുകയും ചെയ്ത വ്യക്തിയുടെ ആ തസ്തികയിലേക്കുളള നിയമനം അന്യത്ര സേവന പ്രകാരമാക്കി മാറ്റുന്നതിന് സര്‍വകലാശാല ചട്ടങ്ങളില്‍ വ്യവസ്ഥചെയ്തിട്ടുണ്ടോയെന്നു വിശദമാക്കാമോ; പ്രസ്തുത ചട്ടങ്ങളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;
( ഡി )
സര്‍വകലാശാലകളുടെ ആക്ട്, സ്റ്റാറ്റ്യൂട്ട്, ഓര്‍ഡിനന്‍സ് എന്നിവയിലെ വ്യവസ്ഥകള്‍ പ്രകാരം മേല്‍ തസ്തികകളില്‍ അന്യത്ര സേവന രീതിയില്‍ നിയമിക്കപ്പെടുന്നതിനുളള അര്‍ഹത, യോഗ്യത എന്നിവ വിശദമാക്കാമോ;
( ഇ )
2019-ലെ 21-ാം ആക്ട് നിലവില്‍ വന്നതിന് ശേഷം സര്‍വകലാശാലകളില്‍ രജിസ്ട്രാര്‍, പരീക്ഷ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ തുടങ്ങിയ തസ്തികകളില്‍ സ്ഥിരനിയമനം ലഭിക്കുകയും തുടര്‍ന്ന് പ്രൊബേഷന്‍ ഡിക്ലെയര്‍ ചെയ്യുകയും ചെയ്ത സര്‍വകലാശാല പഠനവകുപ്പുകളിലെ അധ്യാപകരെ, മേല്‍ തസ്തികകളിലെ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം, സര്‍വകലാശാല പഠനവകുപ്പുകളിലെ അധ്യാപക തസ്തികകളില്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്നതിന് അനുവദിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ; സ്റ്റാറ്റ്യൂട്ടറി ഓഫീസര്‍ തസ്തികയില്‍ നിന്നും വിടുതല്‍ ചെയ്ത ഇത്തരം അദ്ധ്യാപകരെ പുതിയ നിയമന പ്രക്രിയയുടെ ഭാഗമാക്കാതെ പഠനവകുപ്പുകളിലെ അവരുടെ മുന്‍ തസ്തികകളില്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്നതിന് അനുവദിക്കുന്ന സര്‍വകലാശാല ചട്ടങ്ങള്‍ വിശദമാക്കുമോ;
( എഫ് )
പഠനവകുപ്പുകളിലെ അധ്യാപകര്‍ മറ്റൊരു ജോലി ലഭിച്ച് വിടുതല്‍ ചെയ്തുകഴിഞ്ഞാല്‍ പഠനവകുപ്പുകളിലെ അവരുടെ തസ്തികയിലെ ലീന്‍ എത്ര കാലയളവിലേക്കാണെന്ന് വിശദമാക്കാമോ; ആയത് വ്യക്തമാക്കുന്ന സര്‍വകലാശാല ചട്ടങ്ങളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ?
പരീക്ഷ സംബന്ധിയായ ക്രമക്കേടുകൾ
3782.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പരീക്ഷാഹാളിൽ വിദ്യാർത്ഥികളുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഏതെല്ലാം പ്രവർത്തനങ്ങളെയും ഏതിന്റെയെല്ലാം ഉപയോഗത്തെയുമാണ് സർവകലാശാലകൾ പരീക്ഷ സംബന്ധിയായ ക്രമക്കേടുകൾ ആയി കണക്കാക്കുന്നതെന്ന് വിശദമാക്കാമോ; ഇത്തരം ക്രമക്കേടുകൾ വരുത്തുന്ന വിദ്യാർത്ഥികൾക്കെതിരെ സർവകലാശാലകൾ സ്വീകരിക്കുന്ന ശിക്ഷാ നടപടികൾ വിശദമാക്കാമോ;
( ബി )
പരീക്ഷ ക്രമക്കേടുകൾ പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും അല്ലെങ്കിൽ മൂല്യനിർണ്ണയ ക്യാമ്പുകളിൽ നിന്നും സർവകലാശാലകളിലേയ്ക്ക് റിപ്പോർട്ട് ചെയ്യുന്നത് മുതൽ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതു വരെ അല്ലെങ്കിൽ നടപടികളിൽ നിന്നും ഒഴിവാക്കപ്പെടുന്നതുവരെ ഓരോ സർവകലാശാലയിലും അനുവർത്തിക്കുന്ന നടപടിക്രമങ്ങൾ വിശദമാക്കാമോ;
( സി )
01. 01. 2024 മുതൽ 30. 09. 2025 വരെയുളള കാലയളവിൽ പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും മൂല്യനിർണ്ണയ ക്യാമ്പുകളിൽ നിന്നും സർവകലാശാലകളിലേയ്ക്ക് റിപ്പോർട്ട് ചെയ്ത പരീക്ഷ ക്രമക്കേടുകളുടെ ആകെ എണ്ണം എത്രയാണ്; വിവിധ പരീക്ഷകളുടെ അടിസ്ഥാനത്തിൽ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
01. 01. 2024 മുതൽ 30. 09. 2025 വരെയുളള കാലയളവിൽ പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും മൂല്യനിർണ്ണയ ക്യാമ്പുകളിൽ നിന്നും സർവകലാശാലകളിലേയ്ക്ക് റിപ്പോർട്ട് ചെയ്ത പരീക്ഷാ ക്രമക്കേടുകളിൽ, എത്രയെണ്ണം സർവകലാശാല സിന്‍ഡിക്കേറ്റോ പരീക്ഷാ സ്റ്റാന്റിംഗ് കമ്മിറ്റിയോ അല്ലെങ്കിൽ ബന്ധപ്പെട്ട സമിതിയോ പരിഗണിച്ചിട്ടുണ്ടെന്നും എത്രയെണ്ണത്തിൽ വിദ്യാർത്ഥികളെ കുറ്റവിമുക്തരാക്കിയിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ഇ )
സിന്‍ഡിക്കേറ്റിന്റെ പരീക്ഷാ സ്റ്റാന്റിംഗ് കമ്മിറ്റിയുടെയോ അല്ലെങ്കിൽ ബന്ധപ്പെട്ട സമിതിയുടെയോ തീരുമാനപ്രകാരം മേൽ കാലയളവിൽ കുറ്റവിമുക്തരാക്കപ്പെട്ട വിദ്യാർത്ഥികളുടെ പേര് വിവരം വെളിപ്പെടുത്താന്‍ സാധിക്കുമോ; എങ്കില്‍ അവരുടെ പേര്, കോളേജിന്റെ പേര്, പരീക്ഷയുടെ വിശദാംശം എന്നിവ പ്രോഗ്രാമുകൾ തിരിച്ച് വിശദമാക്കുമോ;
( എഫ് )
മേൽ കാലയളവിൽ പരീക്ഷാക്രമക്കേടിന് വിദ്യാർത്ഥികളുപയോഗിച്ച വസ്തുക്കളും ക്രമക്കേട് നടത്തിയതിന്റെ രേഖകളും പരീക്ഷകേന്ദ്രങ്ങളിൽ/കോളജുകളിൽ നിന്നും ലഭ്യമാക്കിയ കേസുകളിലും വിദ്യാർത്ഥികളെ കുറ്റ വിമുക്തരാക്കിയിട്ടുണ്ടോയെന്ന് വിശദമാക്കാമോ; ഉണ്ടെങ്കിൽ അത്തരം ക്രമക്കേടുകളിലുൾപ്പെട്ട വിദ്യാർത്ഥികളുടെ പേര്, കോളേജിന്റെ പേര്, പരീക്ഷയുടെ വിശദാംശം എന്നിവ പ്രോഗ്രാമുകൾ തിരിച്ചു ലഭ്യമാക്കാമോ?
വൈസ് ചാൻസലർ നിയമനത്തിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ
3783.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. റോജി എം. ജോൺ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍വകലാശാല ആക്ട്, സ്റ്റാറ്റ്യൂട്ട് , ഓര്‍ഡിനൻസ് എന്നിവയിൽ പ്രതിപാദിക്കുന്ന വൈസ് ചാൻസലർ നിയമനത്തിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ച് വിശദമാക്കാമോ;
( ബി )
യു. ജി. സി. പുറപ്പെടുവിച്ച 2025-ലെ കരട് റെഗുലേഷൻ പ്രകാരം സര്‍വകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വിശദമാക്കാമോ;
( സി )
വൈസ് ചാൻസലറെ തിരഞ്ഞെടുക്കുന്നതിനുളള സെലക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുളള സര്‍വകലാശാല ചട്ടങ്ങളിലെ വ്യവസ്ഥകളിൽ ഏതെങ്കിലും തരത്തിലുളള ഭേദഗതി വരുത്തുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോയെന്നു വിശദമാക്കാമോ;
( ഡി )
സര്‍വകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ സര്‍ക്കാരിന് കൂടുതൽ നിയന്ത്രണങ്ങൾ ലഭിക്കുന്ന തരത്തിൽ കൊണ്ടുവന്നതോ കൊണ്ടുവരാനുദ്ദേശിക്കുന്നതോ ആയ നിയമഭേദഗതികളുടെ വിശദാംശങ്ങളും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ;
( ഇ )
സര്‍ക്കാര്‍ കൊണ്ടുവന്നതോ കൊണ്ടുവരാനുദ്ദേശിക്കുന്നതോ ആയ നിയമഭേദഗതികൾ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് യു. ജി. സി.യുടെ 2025-ലെ കരട് റെഗുലേഷനിലെ വ്യവസ്ഥകളുമായി ഏതെല്ലാം രീതിയിൽ വിഭിന്നമാണെന്ന് വിശദമാക്കാമോ?
സർവകലാശാലകൾക്ക് വകയിരുത്തിയ തുക
3784.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ഓരോ സർവകലാശാലയ്ക്കും കഴിഞ്ഞ 5 സാമ്പത്തിക വർഷങ്ങളിൽ പ്ലാൻ, നോൺ-പ്ലാൻ ഫണ്ട്‌ ഇനത്തിൽ സർക്കാർ വിതരണം ചെയ്തതും ബജറ്റിൽ വകയിരുത്തിയതുമായ തുക എത്ര വീതം എന്ന വിവരം നൽകാമോ?
ഉത്തരപേപ്പറുകളുടെ പുനർ മൂല്യനിർണ്ണയത്തില്‍ സർവകലാശാലകൾ സ്വീകരിക്കുന്ന നടപടിക്രമങ്ങൾ
3785.
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ പരീക്ഷകളുടെ ഫലപ്രഖ്യാപനത്തിന് ശേഷം ഉത്തരപേപ്പറുകളുടെ പുനർ മൂല്യനിർണ്ണയത്തിന് സർവകലാശാലകൾ സ്വീകരിക്കുന്ന നടപടിക്രമങ്ങൾ വിശദമാക്കാമോ;
( ബി )
ആദ്യ മൂല്യനിർണ്ണയം നടത്തിയ അദ്ധ്യാപകരെക്കാൾ യോഗ്യതയും അദ്ധ്യാപന പരിചയവുമുളള അദ്ധ്യാപകരെയാണോ പുനർ മൂല്യനിർണ്ണയത്തിന് ചുമതലപ്പെടുത്താറുളളതെന്ന് വ്യക്തമാക്കാമോ;
( സി )
പുനർ മൂല്യനിർണ്ണയത്തിൽ ആദ്യ മൂല്യനിർണ്ണയത്തിൽ ലഭിച്ചതിനേക്കാൾ വളരെകൂടുതൽ മാർക്ക് ലഭിക്കുന്ന സാഹചര്യത്തിൽ സ്വീകരിക്കുന്ന നടപടിക്രമങ്ങൾ വിശദമാക്കാമോ;
( ഡി )
01. 01. 2023 മുതൽ 31. 08. 2025 വരെയുള്ള കാലയളവിൽ നടത്തിയ പരീക്ഷകളുടെ പുനർ മൂല്യനിർണയത്തിൽ 30 ശതമാനത്തിലധികം മാർക്ക് വ്യത്യാസം എത്ര ഉത്തരപേപ്പറുകളിൽ വന്നിട്ടുണ്ടെന്ന് പരിശോധിച്ചിട്ടുണ്ടോ; പ്രസ്തുത പരീക്ഷകളുടെയും ഉത്തരപേപ്പറുകളുടെയും വിശദാംശങ്ങളും അവയിൽ കൈകൊണ്ട നടപടികളും വിശദമാക്കുമോ;
( ഇ )
മേൽ കാലയളവിലെ പുനർ മൂല്യനിർണ്ണയങ്ങളിൽ 30 ശതമാനത്തിലധികം മാർക്ക് വ്യത്യാസം വന്നതുമൂലം ഉത്തരപേപ്പറുകൾ രണ്ടാമത് പുനർ മൂല്യനിർണ്ണയത്തിന് ചുമതലപ്പെടുത്തിയ അദ്ധ്യാപകർ പ്രസ്തുത വിഷയത്തിന്റെ യഥാർത്ഥ മൂല്യനിർണ്ണയത്തിലോ ഒന്നാം പുനർ മൂല്യനിർണ്ണയത്തിലോ പങ്കെടുത്തിരുന്നുവോയെന്ന് വ്യക്തമാക്കാമോ?
ഉന്നത വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തുന്നതിന് വികസിത രാജ്യങ്ങളുമായുള്ള സഹകരണം
3786.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്കുയര്‍ത്തുന്നതിനായി നൂതന വിജ്ഞാന ശാഖകളില്‍ വികസിത രാജ്യങ്ങളുമായുള്ള സഹകരണം സാധ്യമാക്കുന്നതിനു വേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ പരിശീലനം നല്‍കുന്നതിനായി അന്താരാഷ്ട്ര കമ്പനികളുമായി സഹകരിച്ച് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകള്‍ നടത്തുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
റോളർ സ്പോർട്സിനു അടിസ്ഥാന സൗകര്യം
3787.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം ജില്ലയിൽ  റോളർ സ്പോർട്സ് (സ്കേറ്റിംഗ്) മത്സരങ്ങൾക്കുള്ള പരിശീലനത്തിനായി ബാങ്ക്ഡ് ട്രാക്ക് ആൻഡ് റോഡ് സർക്യൂട്ട് (Banked Track & Road Circuit) നിർമ്മിക്കുന്നതിനായി കേരള യുണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിൽ കായിക വകുപ്പിന് സ്ഥലം അനുവദിച്ച് നൽകുന്നതിനായി സ്വീകരിച്ച നടപടി ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ; ഇതിനായി സ്വീകരിച്ച നടപടികളുടെ വിശദവിവരങ്ങൾ  ലഭ്യമാക്കുമോ;
( ബി )
ബാങ്ക്ഡ് ട്രാക്ക് ആൻഡ് റോഡ് സർക്യൂട്ട് (Banked Track & Road Circuit) നിർമ്മിക്കുന്നതിനായി എത്ര എക്കർ സ്ഥലമാണ് കായിക വകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്; സ്ഥലം അനുവദിച്ച് നൽകുന്നതിനായി കേരള യുണിവേഴ്സിറ്റിയും കായിക വകുപ്പും പാലിക്കേണ്ട നടപടിക്രമങ്ങളുടെ വിശദവിവരങ്ങൾ  ലഭ്യമാക്കുമോ;
( സി )
സ്‌കേറ്റിംഗിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച കായിക താരങ്ങൾക്ക്  സ്പോർസ് ക്വാട്ടയിൽ  കോളേജ് അഡ്മിഷനായി എത്ര സീറ്റുകളാണ് കേരളത്തിലെ യുണിവേഴ്സിറ്റികൾ  അനുവദിച്ചിട്ടുള്ളത്; യുണിവേഴ്സിറ്റി/ കോളേജ് അടിസ്ഥാനത്തിൽ  വിശദമാക്കാമോ?
പെർഫോമിംഗ് ആർട്സ് വകുപ്പ് മുഖേന നടത്തുന്ന കോഴ്‌സുകൾ
3788.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള യൂണിവേഴ്സിറ്റിയില്‍ നിലവില്‍ ഉണ്ടായിരുന്ന പെർഫോമിംഗ് ആർട്സ് വകുപ്പ് മുഖേന ഏതൊക്കെ കോഴ്സുകളാണ് നടത്തിയിരുന്നതെന്നും അവ നി‍ർത്തലാക്കാനുള്ള കാരണവും വിശദമാക്കാമോ;
( ബി )
നിർത്തലാക്കിയ കോഴ്സുകള്‍ക്ക് പകരം പെർഫോമിംഗ് ആർട്സില്‍ ‍ഡിപ്ലോമ കോഴ്സുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന്‌ വ്യക്തമാക്കാമോ;
( സി )
സംസ്ഥാനത്തെ ഏതൊക്കെ സർവകലാശാലകളിലാണ് പെർഫോമിംഗ് ആർട്സ് കോഴ്സുകള്‍ നടത്തി വരുന്നതെന്നും വിവിധ സർവകലാശാലകള്‍ മുഖേന പ്രൊഫഷണലുകള്‍ക്കായി ഈവനിംഗ് കോഴ്സുകള്‍/വാരാന്ത്യ കോഴ്സുകള്‍ ആരംഭിക്കുന്നത് പരിഗണിക്കുമോയെന്നും വ്യക്തമാക്കാമോ?
അദ്ധ്യാപക തസ്തികകളുടെ എണ്ണം
3789.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ വിവിധ അദ്ധ്യാപക തസ്തികകളുടെ അംഗീകൃത എണ്ണം പഠനവകുപ്പ് അടിസ്ഥാനത്തിൽ തസ്തിക തിരിച്ചു ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത തസ്തികകളിൽ നിലവിൽ ജോലിചെയ്യുന്ന അദ്ധ്യാപകരുടെ പേര്, സർവകലാശാലയിലെ അദ്ധ്യാപക ജോലിയിൽ പ്രവേശിച്ച തീയതി, തസ്തിക, നിയമനം നല്കിയത് ജനറൽ വിഭാഗത്തിൽ/സംവരണ വിഭാഗത്തിൽ ആണോ സംവരണ വിഭാഗത്തിലുളള നിയമനമാണെങ്കിൽ സംവരണ വിഭാഗത്തിന്റെ പേര് എന്നീ വിശദാംശം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത നിയമനങ്ങൾക്കവലംബിച്ച സംവരണക്രമം, റൊട്ടേഷൻ ചാർട്ടിന്റെ പകർപ്പുകൾ, പ്രസ്തുത തസ്തികകളുടെ എസ്റ്റാബ്ലിഷ്മെന്റ് രജിസ്റ്ററുകളുടെ പകർപ്പുകൾ എന്നിവയും ലഭ്യമാക്കാമോ?
കുസാറ്റിന്റെ കുട്ടനാട് ക്യാമ്പസ് നവീകരിക്കാൻ നടപടി
3790.
ശ്രീ തോമസ് കെ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന കുട്ടനാട്ടിലെ പ്രത്യേക സാഹചര്യം പരിഗണിച്ച്‌ കുസാറ്റിന്റെ കുട്ടനാട് ക്യാമ്പസ് നവീകരിക്കാൻ നടപടി സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ക്യാമ്പസിൽ കൂടുതൽ കോഴ്‌സുകൾ ആരംഭിക്കുന്നതിനും അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുന്നതിനും എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?
കുസാറ്റിലെ അദ്ധ്യാപക നിയമനങ്ങൾ
3791.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിവിധ അംഗീകൃത അദ്ധ്യാപക തസ്തികകളുടെ എണ്ണം, പഠന വകുപ്പ് അടിസ്ഥാനത്തിൽ തസ്തിക തിരിച്ചു ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത തസ്തികകളിൽ നിലവിൽ ജോലിചെയ്യുന്ന അദ്ധ്യാപകരുടെ പേര്, സർവകലാശാലയിലെ അദ്ധ്യാപക ജോലിയിൽ പ്രവേശിച്ച തീയതി, തസ്തിക, നിയമനം നല്കിയത് ജനറൽ വിഭാഗത്തിൽ അല്ലെങ്കിൽ സംവരണ വിഭാഗത്തിലാണോ, സംവരണ വിഭാഗത്തിലുളള നിയമനം ആണെങ്കിൽ സംവരണ വിഭാഗത്തിന്റെ പേര് എന്നീ വിശദാംശം ലഭ്യമാക്കുമോ;
( സി )
പ്രസ്തുത നിയമനങ്ങൾക്കവലംബിച്ച സംവരണക്രമം, റൊട്ടേഷൻ ചാർട്ടിന്റെ പകർപ്പുകൾ, പ്രസ്തുത തസ്തികകളുടെ എസ്റ്റാബ്ലിഷ്മെന്റ് രജിസ്റ്ററുകളുടെ പകർപ്പുകൾ എന്നിവയും ലഭ്യമാക്കുമോ?
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല നിയമനങ്ങള്‍
3792.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ പഠനവകുപ്പുകളിലേക്കും സർവകലാശാലയുടെ കീഴിലുള്ള സ്വാശ്രയ സ്ഥാപനങ്ങളിലേക്കുമുള്ള വിവിധ അധ്യാപക തസ്തികകളിലേക്ക് നിയമനം അനുവദിക്കുന്നതിന് സ്വീകരിച്ചു പോരുന്ന നടപടിക്രമങ്ങൾ വിശദമാക്കാമോ;
( ബി )
സർവകലാശാലയുടെ കീഴിലുള്ള വിവിധ സ്വാശ്രയ സ്ഥാപനങ്ങളിൽ നിലവിലുള്ള അധ്യാപക തസ്തികകളുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ; പ്രസ്തുത തസ്തികകളിൽ സർക്കാർ അംഗീകൃത തസ്തികകൾ, അംഗീകാരമില്ലാത്ത തസ്തികകൾ എന്നിവയുടെ വിശദാംശം സ്ഥാപനം തിരിച്ചു ലഭ്യമാക്കാമോ;
( സി )
പഠനവകുപ്പുകളിലെ സർക്കാർ അംഗീകൃത അധ്യാപക തസ്തികകളിലേക്കും, സ്വാശ്രയ സ്ഥാപനങ്ങളിലെ സർക്കാർ അംഗീകാരമില്ലാത്ത തസ്തികകളിലേക്കും നിയമനം നടത്തുന്നതിന് പ്രത്യേക വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കാറുണ്ടോയെന്ന് വിശദമാക്കാമോ; പ്രസ്തുത തസ്തികകളിലേക്ക് സർവകലാശാല അവസാനമായി പുറപ്പെടുവിച്ച വിജ്ഞാപനങ്ങളുടെ പകർപ്പുകൾ ലഭ്യമാക്കാമോ;
( ഡി )
പഠനവകുപ്പുകളിലെ സർക്കാർ അംഗീകൃത അധ്യാപക തസ്തികകളിലേക്കും, സ്വാശ്രയ സ്ഥാപനങ്ങളിലെ സർക്കാർ അംഗീകാരമില്ലാത്ത തസ്തികകളിലേക്കുമുളള നിയമനങ്ങൾക്ക് ഒന്നിച്ചു ഒരു റൊട്ടേഷൻ ചാർട്ട് ആണോ അവലംബിക്കുന്നതെന്ന് വ്യക്തമാക്കാമോ; ആയതിനാധാരമായ നിയമം, ചട്ടം, സർക്കാർ ഉത്തരവ് എന്നിവയുടെ പകർപ്പുകൾ ലഭ്യമാക്കാമോ;
( ഇ )
കെ. എസ്. & എസ്. എസ്. ആറിലെ വ്യവസ്ഥകൾ സർവകലാശാലയിലെ അധ്യാപക നിയമനങ്ങൾക്ക് ബാധകമാണോ എന്ന് വ്യക്തമാക്കാമോ?
മഹാത്മാഗാന്ധി സർവകലാശാല നിയമനങ്ങൾ
3793.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഹാത്മാഗാന്ധി സർവകലാശാലയിലും അനുബന്ധ സ്ഥാപനങ്ങളിലും ആയി 2023 ഒക്ടോബർ 1 മുതൽ 2024 ജൂൺ വരെ അസിസ്റ്റന്റ്‌ തസ്തികയിൽ വന്ന ഒഴിവുകളുടെ എണ്ണമെത്ര എന്നറിയിക്കാമോ; ഇവയിൽ എത്ര എണ്ണം പി . എസ്. സി. യിൽ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്; റിപ്പോർട്ട്‌ ചെയ്യാത്ത ഒഴിവുകൾ ഉണ്ടെങ്കിൽ എത്ര എണ്ണം എന്നറിയിക്കാമോ; എന്തു കൊണ്ട് റിപ്പോർട്ട്‌ ചെയ്തില്ല എന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനങ്ങളിൽ 2024 ജൂലൈ മുതൽ 2025 മെയ്‌ 31 വരെ അസിസ്റ്റന്റ്‌ തസ്തികയിൽ വരുന്ന ഒഴിവുകളുടെ എണ്ണം മാസം തിരിച്ചു ലഭ്യമാക്കാമോ; ഇവയിൽ റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ എണ്ണമെത്ര; റിപ്പോർട്ട്‌ ചെയ്യാത്ത ഒഴിവുകൾ ഉണ്ടെങ്കിൽ എത്ര എണ്ണം എന്നറിയിക്കാമോ; എന്തു കൊണ്ട് റിപ്പോർട്ട്‌ ചെയ്തില്ല എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സ്ഥാപനങ്ങളിൽ 2024-2025 വർഷത്തിൽ ഡി. എ. കാറ്റഗറിക്കാരുടെ സൂപ്പർ ന്യൂമററി തസ്തിക ക്രമീകരണത്തിലേക്കായി മാറ്റിവെക്കപ്പെട്ട അസിസ്റ്റന്റ് തസ്തികകളുടെ എണ്ണം എത്ര എന്നറിയിക്കാമോ; ഇതുമായി ബന്ധപ്പെട്ടു കൂടുതൽ വിശദീകരണത്തിനായി ഗവണ്മെന്റിലേക്കായി അയച്ച ഫയൽ നമ്പർ നൽകാമോ; ടി ഫയലിന്റെ നിലവിലെ സ്ഥിതി എന്താണ് എന്നറിയിക്കാമോ;
( ഡി )
2025 ജനുവരി 1 മുതൽ ഡിസംബർ 31 വരെ അസിസ്റ്റന്റ് തസ്തികയിലെ എത്ര ഒഴിവുകൾ ആണ് ബൈട്രാൻസ്ഫർ, കാറ്റഗറി ചേഞ്ച്‌ എന്നീ വിഭാഗത്തിലേക്കുമായി മാറ്റിവെക്കപ്പെട്ടിട്ടുള്ളതെന്ന എണ്ണം വ്യക്തമാക്കാമോ;
( ഇ )
2025 ജൂൺ 1 മുതൽ 2026 ജൂൺ 1 വരെ അസിസ്റ്റന്റ്‌ തസ്തികയിൽ വരുന്ന ഒഴിവുകളുടെ എണ്ണം മാസം തിരിച്ചു ലഭ്യമാക്കാമോ; ഇവയിൽ എത്ര എണ്ണം ബൈ ട്രാൻസ്ഫർ, കാറ്റഗറി ചേഞ്ച്‌ എന്നിവക്കായി മാറ്റി വയ്ക്കും എന്നറിയിക്കാമോ?
സര്‍വകലാശാലകളിലെ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തിക
3794.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയുടെ എണ്ണം സര്‍വ്വകലാശാല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
ദിവസ വേതന/കരാര്‍ വ്യവസ്ഥയില്‍ പ്രസ്തുത തസ്തികയില്‍ ജോലിചെയ്യുന്ന ആളുകളുടെ എണ്ണം ലഭ്യമാക്കാമോ;
( സി )
കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയുടെ കാറ്റഗറി നമ്പര്‍ 205/2021 പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവില്‍ ഉണ്ടോ; റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ ദിവസവേതനാടിസ്ഥാനത്തിലും കരാര്‍ അടിസ്ഥാനത്തിലും നിയമനം നല്‍കുന്ന സര്‍വകലാശാല രജിസ്ട്രാര്‍ക്കെതിരെ നടപടി കൈക്കൊള്ളുമോ; വിശദാംശം ലഭ്യമാക്കാമോ;
( ഡി )
പ്രസ്തുത തസ്തികയില്‍ നിലവില്‍ എത്ര ഒഴിവുകളാണ് ഉള്ളതെന്ന് വ്യക്തമാക്കുമോ?
സർവകലാശാല പഠനവകുപ്പുകളിലെ അധ്യാപക തസ്തികകൾ
3795.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ സർവകലാശാല പഠനവകുപ്പുകളിൽ 1991, 2001, 2011, 2021 എന്നീ വർഷങ്ങളിൽ നിലവിലുണ്ടായിരുന്ന, വിവിധ അംഗീകൃത അദ്ധ്യാപക തസ്തികകളുടെ എണ്ണം പഠനവകുപ്പ്, തസ്തിക എന്നിവ തിരിച്ചു ലഭ്യമാക്കാമോ;
( ബി )
സർവകലാശാല പഠനവകുപ്പുകളിൽ നിലവിലുളള വിവിധ അംഗീകൃത അദ്ധ്യാപക തസ്തികകളുടെ എണ്ണം, ഒഴിവുകൾ എന്നിവ പഠനവകുപ്പ്, തസ്തിക തിരിച്ചു ലഭ്യമാക്കാമോ;
( സി )
സർവകലാശാല പഠനവകുപ്പുകളിലെ വിവിധ പ്രോഗ്രാമുകളിൽ 1991-1992, 2001-2002, 2011-2012, 2021-2022, 2025-2026 എന്നീ അദ്ധ്യയന വർഷങ്ങളിൽ പഠനം നടത്തിയ/നടത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം പ്രോഗ്രാം, പഠനവകുപ്പ് തിരിച്ചു ലഭ്യമാക്കാമോ;
( ഡി )
സർവകലാശാല പഠനവകുപ്പുകളിലെ അദ്ധ്യാപകരുടെ ജോലിഭാരം കണക്കാക്കുന്നതിന് സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ വിശദമാക്കാമോ; നിലവിൽ ഏതെല്ലാം പഠനവകുപ്പുകളിൽ അംഗീകൃത അദ്ധ്യാപക തസ്തികകളിലെ എണ്ണത്തിനനുസൃതമായി ജോലിഭാരം ഇല്ലാത്ത അവസ്ഥയുണ്ടെന്ന് വ്യക്തമാക്കാമോ;
( ഇ )
സർവകലാശാല പഠനവകുപ്പുകളിൽ നിലവിൽ താത്കാലികമായി ജോലി ചെയ്യുന്ന അദ്ധ്യാപകരിൽ, അംഗീകാരമില്ലാത്ത തസ്തികകളിൽ ജോലിചെയ്യുന്നവരുടെയും അംഗീകൃത തസ്തികകളുടെ അംഗബലത്തിൽ കവിഞ്ഞുളള തസ്തികകളിൽ ജോലി ചെയ്യുന്നവരുടെയും വിശദാംശം ലഭ്യമാക്കാമോ;
( എഫ് )
സർവകലാശാല പഠനവകുപ്പുകളിലെ നിലവിലുളള താത്കാലിക അദ്ധ്യാപകരിൽ കരാർ, ദിവസവേതനം, മണിക്കൂർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്നവരുടെ പഠനവകുപ്പ് തിരിച്ചുളള എണ്ണം ലഭ്യമാക്കാമോ?
സ്ഥിരം വൈസ് ചാൻസലർമാരുടെ നിയമനം
3796.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീമതി ഉമ തോമസ്
ശ്രീ. ഐ. സി. ബാലകൃഷ്ണൻ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സ്ഥിരം വൈസ് ചാന്‍സലര്‍മാര്‍ ഇല്ലാത്ത സര്‍വകലാശാലകുളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
സെലക്ഷന്‍ കമ്മിറ്റിയിലേക്ക് സര്‍വകലാശാല സെനറ്റുകള്‍ പ്രതിനിധിയെ നല്‍കാത്തതിനാലാണോ വൈസ് ചാന്‍സലര്‍ നിയമനത്തിന് കാലതാമസം ഉണ്ടാകുന്നതെന്ന്‌ വ്യക്തമാക്കാമോ?
കുസാറ്റ് പഠനവകുപ്പുകളിലെയും, സ്വാശ്രയ സ്ഥാപനങ്ങളിലെയും അധ്യാപക നിയമനങ്ങൾ
3797.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ പഠനവകുപ്പുകളിലേക്കുളള വിവിധ അധ്യാപക തസ്തികകളിലേക്ക് നിയമനം അനുവദിക്കുന്നതിന് സ്വീകരിച്ചു പോരുന്ന നടപടിക്രമങ്ങൾ വിശദമാക്കാമോ;
( ബി )
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള സ്വാശ്രയ സ്ഥാപനങ്ങളിലേക്കുളള വിവിധ അധ്യാപക തസ്തികകളിലേക്ക് നിയമനം അനുവദിക്കുന്നതിന് സ്വീകരിച്ചു പോരുന്ന നടപടിക്രമങ്ങൾ എന്തെല്ലാമാണ്; വിശദമാക്കാമോ;
( സി )
സർവകലാശാലയുടെ കീഴിലുള്ള വിവിധ സ്വാശ്രയ സ്ഥാപനങ്ങളിൽ നിലവിലുള്ള അധ്യാപക തസ്തികകളുടെ വിശദാംശം ലഭ്യമാക്കാമോ; പ്രസ്തുത തസ്തികകളിൽ സർക്കാർ അംഗീകൃത തസ്തികകൾ, അംഗീകാരമില്ലാത്ത തസ്തികകൾ എന്നിവയുടെ വിശദാംശം സ്ഥാപനം തിരിച്ചു ലഭ്യമാക്കാമോ;
( ഡി )
പഠനവകുപ്പുകളിലെ സർക്കാർ അംഗീകൃത അധ്യാപക തസ്തികകളിലേക്കും സ്വാശ്രയ സ്ഥാപനങ്ങളിലെ സർക്കാർ അംഗീകാരമില്ലാത്ത തസ്തികകളിലേക്കും നിയമനം നടത്തുന്നതിന് പ്രത്യേകം പ്രത്യേകം വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കാറുണ്ടോ; വിശദമാക്കാമോ; പ്രസ്തുത തസ്തികകളിലേക്ക് സർവകലാശാല അവസാനമായി പുറപ്പെടുവിച്ച വിജ്ഞാപനങ്ങളുടെ പകർപ്പുകൾ ലഭ്യമാക്കാമോ;
( ഇ )
പഠനവകുപ്പുകളിലെ സർക്കാർ അംഗീകൃത അധ്യാപക തസ്തികകളിലേക്കും സ്വാശ്രയ സ്ഥാപനങ്ങളിലെ സർക്കാർ അംഗീകാരമില്ലാത്ത തസ്തികകളിലേക്കും ഉളള നിയമനങ്ങൾക്ക് ഒന്നിച്ച് ഒരു റൊട്ടേഷൻ ചാർട്ട് ആണോ അവലംബിക്കുന്നത്; വ്യക്തമാക്കാമോ; ആയതിനാധാരമായ നിയമം, ചട്ടം, സർക്കാർ ഉത്തരവ് എന്നിവയുടെ പകർപ്പുകൾ ലഭ്യമാക്കാമോ;
( എഫ് )
കെ. എസ്. &എസ്. എസ്. ആറിലെ വ്യവസ്ഥകൾ സർവകലാശാലയിലെ അധ്യാപക നിയമനങ്ങൾക്ക് ബാധകമാണോ; വിശദമാക്കാമോ?
കാലിക്കറ്റ് സർവകലാശാലയിലെ അദ്ധ്യാപക നിയമനങ്ങൾ
3798.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സർവകലാശാല 31.12.2019-ൽ പുറപ്പെടുവിച്ച ജി. എ-II/സി1/156687/2019/എഡിഎംഎൻ, ജി. എII-സി1/162156/2019/എ ഡിഎംഎൻ, ജി. എ-II/സി1/104750/2019 എഡിഎംഎൻ എന്നീ വിജ്ഞാപനങ്ങൾ പ്രകാരമുളള നിയമന പ്രക്രിയ പൂർത്തിയായിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വിജ്ഞാപനങ്ങൾ പ്രകാരമുളള നിയമനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്ത മാനുവൽ ഫയലുകളുടെ വിശദാംശം ലഭ്യമാക്കാമോ; പ്രസ്തുത മാനുവൽ ഫയലുകളുടെ നോട്ട് ഫയൽ, കറന്റ് ഫയൽ എന്നിവയുടെ പകർപ്പുകൾ ലഭ്യമാക്കാമോ?
സ‍ർവകലാശാലകളിൽ അസിസ്റ്റന്റ് പ്രൊഫസർ സ്ഥിരം/കരാർ നിയമനത്തിനായുള്ള അപേക്ഷകൾ
3799.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ വരുന്ന കേരളത്തിലെ വിവിധ സ‍ർവകലാശാലകളിൽ അസിസ്റ്റന്റ് പ്രൊഫസർ സ്ഥിരം/കരാർ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ അവയുടെ പകർപ്പ് സഹിതം വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത തസ്തികകളിൽ നിയമനം നടത്തിയിട്ടുണ്ടെങ്കിൽ അവയുടെ വിവരം, സംവരണ ക്രമം എന്നിങ്ങനെ തരം തിരിച്ച് വിശദവിവരം ലഭ്യമാക്കാമോ;
( സി )
നിലവിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഏതൊക്കെ വിഷയങ്ങളിലാണ് സ്ഥിരം/കരാർ ജീവനക്കാരുടെ ഒഴിവുള്ളതെന്നും പ്രസ്തുത ഒഴിവുകളിൽ നിയമനത്തിനായി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടോയെന്നും അറിയിക്കാമോ; ഉണ്ടെങ്കിൽ അവയുടെ പകർപ്പുകൾ ലഭ്യമാക്കാമോ?
സർവകലാശാലകളിലെ അനധ്യാപക തസ്തികകളിലെ ഒഴിവുകൾ
3800.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിയമനം കേരള പബ്ലിക് സർവീസ് കമ്മീഷന് വിട്ട സർവകലാശാലകളിലെ അനധ്യാപക തസ്തികകളിലോരോന്നിലും നിലവിലുള്ള ഒഴിവുകളുടെ വിശദാംശം തസ്തിക തിരിച്ചു ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത തസ്തികകളിലെ എത്ര ഒഴിവുകൾ നിലവിൽ കെ. പി. എസ്. സി. ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നു വിശദമാക്കാമോ;
( സി )
പ്രസ്തുത തസ്തികകളിലെ ഏതെങ്കിലും ഒഴിവുകൾ കെ. പി. എസ്. സി. ക്ക് റിപ്പോർട്ട് ചെയ്യാതെയുണ്ടോ; എങ്കിൽ ആയതിന്റെ കാരണം വിശദമാക്കാമോ?
കേരളത്തിലെ സർവകലാശാലകള്‍ അംഗീകരിച്ച തമിഴ്‌നാട് സർവകലാശാലകളിലെ കോഴ്സുകൾ
3801.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തമിഴ്‌നാട് സർക്കാരിന്റെ കീഴിൽ വരുന്ന സർവകലാശാലകളിലെ (റെഗുലർ / വിദൂരം) ഏതൊക്കെ കോഴ്സുകൾക്ക് (ബിരുദാനന്തര ബിരുദം/ബിരുദം/പി.ജി. ഡിപ്ലോമ/ഡിപ്ലോമ/സർട്ടിഫിക്കറ്റ്/മറ്റ് കോഴ്സുകൾ) കേരളത്തിലെ സർവകലാശാലകൾ അംഗീകാരം നൽകിയിട്ടുണ്ടെന്ന് (റെഗുലർ / വിദൂരം) സർവകലാശാലയും കോഴ്സും വർഷവും തിരിച്ച് വിശദമാക്കുമോ;
( ബി )
പ്രസ്തത കോഴ്സുകൾക്ക് ഏത് തീയതി മുതലാണ് കേരളത്തിലെ സർവകലാശാലകൾ അംഗീകാരം നൽകിയിട്ടുള്ളതെന്ന് (റെഗുലർ/വിദൂരം) വ്യക്തമാക്കുമോ; ബന്ധപ്പെട്ട ഉത്തരവുകളുടെ പകർപ്പുകൾ ലഭ്യമാക്കുമോ?
സർവകലശാലകളിലെ നിയമപഠന കേന്ദ്രങ്ങൾ
3802.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നിയമപഠന കേന്ദ്രങ്ങളുടെ വിവരങ്ങൾ സർവകലാശാല തിരിച്ച് ലഭ്യമാക്കാമോ;
( ബി )
സംസ്ഥാനത്തെ നിയമ വിദ്യാർത്ഥികൾക്ക് പരീക്ഷ മലയാളത്തിൽ എഴുതാനുള്ള ശിപാർശ ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഗവേണിംഗ് യോഗം അംഗീകരിച്ചിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത ശിപാർശ വിവിധ സർവകലാശാലകളിൽ എപ്പോൾ പ്രാബല്യത്തിൽ വരുമെന്ന് വിശദമാക്കാമോ?
നാലുവർഷ ബിരുദ കോഴ്സുകളിൽ രണ്ടാം വർഷം മേജർ വിഷയം, കോളേജ്, സർവകലാശാല എന്നിവ മാറുന്നതിനുള്ള അവസരം
3803.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാലുവർഷ ബിരുദ കോഴ്സുകളിൽ രണ്ടാം വർഷം മേജർ വിഷയം, കോളേജ്, സർവകലാശാല എന്നിവ മാറുന്നതിനുള്ള അവസരം വിദ്യാർത്ഥികൾക്കുണ്ടോ; എങ്കിൽ അതിന്റെ നടപടിക്രമം എങ്ങനെയാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്‌തുത കോഴ്സുകളിൽ രണ്ടാം വർഷം മേജർ വിഷയം, കോളേജ്, സർവകലാശാല എന്നിവ മറാതിരിക്കാനായി പ്രവേശന സമയത്ത് കോളേജുകൾ കോംപ്ലിമെന്ററി വിഷയങ്ങൾ തിരഞ്ഞെടുക്കണമെന്ന് വിദ്യാർത്ഥികളെ നിർബന്ധിക്കുന്നത് ഒഴിവാക്കാനായി നിർദേശമോ ഉത്തരവോ നൽകിയിട്ടുണ്ടോ; എങ്കിൽ വിശദവിവരം ലഭ്യമാക്കാമോ;
( സി )
ഈ കോഴ്സുകളിൽ രണ്ടാം വർഷം മേജർ വിഷയം, കോളേജ്, സർവകലാശാല എന്നിവ മാറുന്നതിന് പല സ്വാശ്രയ കോളേജുകളും അവസരം നിഷേധിക്കുന്നത് ഒഴിവാക്കുന്നതിനായി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ള ഇടപെടലുകൾ എന്തൊക്കെയാണെന്നും ഭാവിയിൽ ഇപ്രകാരം വിലക്കുകൾ ഉണ്ടാകാതിരിക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കാമോ;
( ഡി )
പ്രസ്‌തുത മാറ്റത്തിലൂടെ കോളേജുകളിൽ ഉണ്ടാകുന്ന വിദ്യാർത്ഥികളുടെ കുറവ് അദ്ധ്യാപക തസ്തിക നഷ്ടപ്പെടുന്നതിന് കാരണമാകുമോയെന്ന് വ്യക്തമാക്കാമോ;
( ഇ )
പ്രസ്‌തുത കോഴ്സുകൾ നിലവിൽ വന്ന സാഹചര്യത്തിൽ സർക്കാർ - എയ്ഡഡ് കോളേജുകളിൽ, ആഴ്ചയിൽ 16 പീരിയഡുകൾ താൽക്കാലിക അദ്ധ്യാപകരെ കൊണ്ട് ഏതെല്ലാം വിഷയങ്ങളിൽ ക്ലാസെടുപ്പിക്കുന്നുണ്ടെന്ന വിവരം കോളേജ് തിരിച്ച് വിഷയം തിരിച്ച് ലഭ്യമാക്കാമോ;
( എഫ് )
നാലുവർഷ ബിരുദ കോഴ്സുകൾ നിലവിൽ വന്ന സാഹചര്യത്തിൽ വർദ്ധിച്ച പീരിയഡുകൾ കൂടി പരിഗണിച്ച് സ്റ്റാഫ് ഫിക്സേഷന്‍ നടത്തി സർക്കാർ/എയ്ഡഡ് കോളേജുകളിൽ പുതിയ അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കുമോയെന്ന് വ്യക്തമാക്കാമോ?
വിളപ്പിൽശാല അബ്ദുൽകലാം ശാസ്ത്ര സാങ്കേതിക സർവകലാശാല നിർമ്മാണ പ്രവർത്തനങ്ങൾ
3804.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിളപ്പിൽശാലയിൽ ആരംഭിക്കുന്ന അബ്ദുൽകലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് എത്ര രൂപയുടെ ഭരണാനുമതിയാണ് ലഭ്യമായിട്ടുള്ളതെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത സർവകലാശാലയുടെ നിർമ്മാണപ്രവർത്തനങ്ങൾ അടിയന്തിരമായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കാമോ?
കാലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമി
3805.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സർവകലാശാല ആരംഭിക്കുമ്പോൾ ആകെ എത്ര ഏക്കർ ഭൂമിയാണ് യൂണിവേഴ്സിറ്റിയുടെ കൈവശം ഉണ്ടായിരുന്നത്; നിലവിൽ എത്ര ഏക്കർ ഭൂമിയാണ് കൈവശം ഉള്ളത്; വ്യക്തമാക്കാമോ;
( ബി )
നാളിതുവരെ ആർക്കെല്ലാം, ഏതെല്ലാം ആവശ്യങ്ങൾക്കാണ് യൂണിവേഴ്സിറ്റി ഭൂമി വിട്ടുനല്കിയത് എന്നതിന്റെയും ആയതിന് സർവ്വകലാശാലയ്ക്ക് ലഭിച്ച പ്രതിഫലത്തിന്റെയും വിശദാംശം ലഭ്യമാക്കാമോ?
കാലിക്കറ്റ്‌ സർവകലാശാലയിൽ അസിസ്റ്റന്റ് തസ്തികയിലെ നിയമനങ്ങൾ
3806.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ്‌ സർവകലാശാലയിലും അനുബന്ധ സ്ഥാപനങ്ങളിലും 2024 ജനുവരി 1 മുതൽ ഡിസംബർ 31 വരെ അസിസ്റ്റന്റ് തസ്തികയിൽ വന്ന ഒഴിവുകളുടെ എണ്ണം എത്രയാണ്; കാലിക്കറ്റ്‌ സർവകലാശാലയിലും അനുബന്ധ സ്ഥാപനങ്ങളിലും 2025 ജനുവരി 1 മുതൽ ഡിസംബർ 31 വരെ അസിസ്റ്റന്റ് തസ്തികയിൽ വരുന്ന ഒഴിവുകളുടെ എണ്ണം മാസം തിരിച്ചു ലഭ്യമാക്കാമോ ;ഇവയിൽ പി.എസ്.സി.യ്ക്ക് റിപ്പോർട്ട്‌ ചെയ്തിട്ടുള്ള ഒഴിവുകളുടെ എണ്ണം , റിപ്പോർട്ട്‌ ചെയ്യാത്ത ഒഴിവുകളുണ്ടെങ്കില്‍ അവയുടെ എണ്ണം , റിപ്പോർട്ട്‌ ചെയ്യാത്തത്തിന്റെ കാരണം എന്നിവ വ്യക്തമാക്കാമോ;
( ബി )
2025 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ കാലിക്കറ്റ്‌ സർവകലാശാലയിലും അനുബന്ധ സ്ഥാപനങ്ങളിലും അസിസ്റ്റന്റ് തസ്തികയിലേക്ക് ബൈട്രാൻസ്ഫർ, കാറ്റഗറി ചേഞ്ച്‌ എന്നീ വിഭാഗങ്ങളില്‍ നിന്നും മാറ്റിവെക്കപ്പെട്ടിട്ടുള്ള ഒഴിവുകളുടെ എണ്ണം വ്യക്തമാക്കാമോ;
( സി )
2026 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ കാലിക്കറ്റ്‌ സർവകലാശാലയിലും അനുബന്ധ സ്ഥാപനങ്ങളിലും അസിസ്റ്റന്റ്‌ തസ്തികയിൽ ഉണ്ടാകുന്ന ഒഴിവുകള്‍ മാസം തിരിച്ചു ലഭ്യമാക്കാമോ; ഇവയിൽ ബൈ ട്രാൻസ്ഫർ, കാറ്റഗറി ചേഞ്ച്‌ എന്നിവയ്ക്കായി മാറ്റിവെക്കപ്പെടുന്ന ഒഴിവുകളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ;
( ഡി )
കാലിക്കറ്റ്‌ സർവകലാശാലയിലും അനുബന്ധ സ്ഥാപനങ്ങളിലും താഴ്ന്ന തസ്തികകളിൽ നിന്നും അസിസ്റ്റന്റ് തസ്തികയിലേക്ക് അനുവദിച്ചിട്ടുള്ള ബൈട്രാൻസ്ഫർ നിയമനങ്ങളുടെ നിലവിലെ ശതമാനം എത്രയാണെന്ന് വ്യക്തമാക്കുമോ; ആയതിൽ മാറ്റം വരുത്താനുള്ള നടപടി സർവകലാശാല സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ എപ്രകാരം പ്രാവർത്തികമാക്കാനാണ് ഉദ്ദേശിക്കുന്നത് ; വിശദീകരിക്കാമോ?
ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററിന് കെട്ടിടം നിർമ്മിക്കാൻ നടപടി
3807.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാലക്കുടി താലൂക്കിലെ പേരാമ്പ്ര വില്ലേജില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ടീച്ചര്‍ എഡ്യൂക്കേഷന്‍ സെന്ററിന് കെട്ടിടം പണിയുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദീകരിക്കാമോ;
( ബി )
കെട്ടിടം പണിയുന്നതിനായി വിശദമായ പദ്ധതി അടങ്കല്‍ സര്‍വകലാശാല തയ്യാറാക്കിയിട്ടുണ്ടോ; എങ്കിൽ ആയതിന് അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്ന് അറിയിക്കാമോ;
( സി )
പുതിയ കെട്ടിടത്തില്‍ ഒരുക്കിയിട്ടുള്ള സൗകര്യങ്ങളും ആയതിനായി എത്ര തുകയ്ക്കുള്ള എസ്റ്റിമേറ്റിനാണ് സര്‍വകലാശാല അംഗീകാരം നല്‍കിയിട്ടുള്ളതെന്നും വിശദമാക്കാമോ;
( ഡി )
കെട്ടിടനിര്‍മ്മാണം എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
കാലിക്കറ്റ് സർവകലാശാലയിലെ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറുടെ സസ്പെൻഷൻ
3808.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് സർവകലാശാല എൻജിനീയറിങ് വകുപ്പിൽ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ആയി ജോലി നോക്കി വന്ന ശ്രീ സഹീർ ബാബു കെ. ടി., എന്നയാളെ യൂണിവേഴ്സിറ്റി സസ്പെൻഡ് ചെയ്തത് ഏത് തീയതി മുതൽക്കാണ്;
( ബി )
ടിയാനെ സസ്പെൻഡ് ചെയ്തതിനുശേഷം കുറ്റപത്രം നൽകിയത് എന്നാണ് ; കുറ്റപത്രം നൽകുന്നതിൽ എന്തെങ്കിലും കാലതാമസം ഉണ്ടായിട്ടുണ്ടോ ; ഉണ്ടെങ്കിൽ കാലതാമസത്തിന്റെ കാരണം വ്യക്തമാക്കുമോ ;
( സി )
കുറ്റപത്രത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള രേഖകളുടെ പകർപ്പ് ടിയാന് നിയമപ്രകാരം നൽകേണ്ടതുണ്ടോ; കുറ്റപത്രത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള മുഴുവൻ രേഖകളുടെയും പകർപ്പ് യൂണിവേഴ്സിറ്റി ടിയാന് കുറ്റപത്രത്തോടൊപ്പം നൽകിയിട്ടുണ്ടായിരുന്നോ; വിശദമാക്കുമോ;
( ഡി )
കുറ്റപത്രത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള മുഴുവൻ രേഖകളുടെയും പകർപ്പുകൾ ടിയാന് പിന്നീട് നൽകിയിട്ടുണ്ടോ; ഇല്ലായെങ്കിൽ ഇനി എത്ര രേഖകളാണ് നൽകാൻ ബാക്കിയുള്ളത്; കുറ്റപത്രത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള രേഖകളുടെ പകർപ്പുകൾ ടിയാന് നൽകുന്നതിൽ യൂണിവേഴ്സിറ്റിയുടെ ഭാഗത്ത് കാലതാമസം ഉണ്ടായിട്ടുണ്ടോ; കാലതാമസം ഉണ്ടായിട്ടുണ്ടെങ്കിൽ ആയതിന്റെ കാരണം വിശദമാക്കാമോ ; കുറ്റപത്രത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള രേഖകൾ ടിയാന് യൂണിവേഴ്സിറ്റി ഭാഗികമായി നൽകിയിട്ടുണ്ടെങ്കിൽ നൽകിയ തീയതികൾ വ്യക്തമാക്കാമോ;
( ഇ )
ടിയാന്റെ സസ്പെൻഷനെ തുടർന്ന് ഔപചാരിക അന്വേഷണത്തിനു വേണ്ടി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടോ; ആരെല്ലാമാണ് അന്വേഷണ കമ്മിറ്റിയിലെ അംഗങ്ങൾ; പ്രസ്തുത കമ്മിറ്റി 15/9/2025 വരെ എത്ര യോഗങ്ങൾ ചേർന്നിട്ടുണ്ട്; അന്വേഷണ കമ്മിറ്റി യോഗങ്ങളുടെ മിനിട്സ് ലഭ്യമാക്കാമോ ;
( എഫ് )
കാലിക്കറ്റ് സർവകലാശാല നിയമമനുസരിച്ച് ഒരു ജീവനക്കാരനെ സസ്പെൻഡ് ചെയ്താൽ മൂന്നുമാസത്തിനകം കുറ്റപത്രം നൽകേണ്ടതുണ്ടോ ; അച്ചടക്ക നടപടികൾ സസ്പെൻഷൻ കാലാവധി മുതൽ ആറു മാസത്തിനകം തീർക്കേണ്ടതുണ്ടോ; സർവകലാശാല നിയമമനുസരിച്ച് അച്ചടക്ക നടപടികൾ അനന്തമായി നീട്ടിക്കൊണ്ടു പോകുവാൻ സാധിക്കുമോ ;
( ജി )
കാലിക്കറ്റ് സർവകലാശാല നിയമമനുസരിച്ച് കുറ്റപത്രവും അനുബന്ധരേഖകളും നൽകുന്നതിൽ യൂണിവേഴ്സിറ്റിയുടെ ഭാഗത്ത് കാലതാമസം ഉണ്ടായാൽ സസ്പെൻഷൻ എത്ര കാലം വരെ നീട്ടിക്കൊണ്ടുപോകാൻ സാധിക്കും ; വിശദമാക്കുമോ?
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ചാലിക്കര സബ്സെന്ററിലെ കോഴ്സുകള്‍
3809.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴില്‍ പേരാമ്പ്ര മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന ചാലിക്കര സബ്സെന്ററില്‍ എത്ര കോഴ്സുകളില്‍ പഠനം തുടരുന്നുണ്ടെന്ന് വ്യക്തമാക്കാമോ;
( ബി )
ചാലിക്കര സബ്സെന്ററിന്റെ വികസനത്തിന് എന്തെല്ലാം പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
എൻ. സി. സി. ക്ക് ദേശീയ നിലവാരത്തില്‍ പരിശീലന കേന്ദ്രങ്ങള്‍
3810.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. എം.വിജിന്‍
ശ്രീ. പി. ടി. എ. റഹീം
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എൻ. സി. സി. യുടെ നേതൃത്വത്തില്‍ നടന്നുവരുന്ന വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് എൻ. സി. സി. ക്ക് ദേശീയ നിലവാരത്തില്‍ പരിശീലന കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് പദ്ധതിയുണ്ടോ; വിശദാംശം നല്‍കാമോ;
( സി )
പ്രസ്തുത പരിശീലന കേന്ദ്രങ്ങളില്‍ എത്ര എൻ. സി. സി. കേഡറ്റുകള്‍ക്ക് കൂടുതലായി പരിശീലന സൗകര്യങ്ങളൊരുക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ;
( ഡി )
സംസ്ഥാനത്ത് എൻ. സി. സി. ക്ക് പുതിയ ആസ്ഥാന കാര്യാലയവും ഗ്രൂപ്പ് ഹെഡ്‍ക്വാര്‍ട്ടേഴ്സും നിര്‍മ്മിക്കുന്നതിന് പദ്ധതിയുണ്ടോ; വിശദാംശം നല്‍കാമോ?
തിരൂരങ്ങാടി മണ്ഡലത്തിലെ അസാപ് സ്കിൽ പാർക്ക്
3811.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ വെന്നിയൂർ ജി. എം. യു. പി. സ്കൂളിൽ ആരംഭിക്കുന്നതിന് പ്രവൃത്തി ഉദ്ഘാടനം നടത്തിയതും പിന്നീട് ചില സാങ്കേതിക കാരണങ്ങളാൽ എടരിക്കോട് പഞ്ചായത്തിലെ ഗവ. വനിത പോളിടെക്നിക് കോളേജിലേക്ക് മാറ്റി പ്രവൃത്തി ആരംഭിക്കുന്നതിന് തിരൂരങ്ങാടി നിയോജകമണ്ഡലം എം. എൽ. എ. നിർദേശിച്ചതുമായ അസാപ് സ്കിൽ പാർക്കിന്റെ നിർമ്മാണം ആരംഭിക്കുന്നതിനുള്ള തടസ്സങ്ങൾ എന്തെല്ലാമാണ്; വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ഫയൽ ഏത് ഓഫീസിലാണ്; ഫയൽ നമ്പർ സഹിതം വിശദമാക്കാമോ?
3812.
ശ്രീ. എം. എം. മണി
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. എ. പ്രഭാകരൻ
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നിലവില്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിവരുന്നത്; വിശദാംശം നല്‍കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതിനായി പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കാമോ;
( സി )
അനാഥരാക്കപ്പെടുന്ന മുതിര്‍ന്ന പൗരന്‍മാരുടെ പുനരധിവാസം സാധ്യമാക്കുന്നതിനായി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
3813.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുതിർന്ന പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ക്ഷേമപ്രവർത്തനങ്ങൾക്കുമായി സാമൂഹ്യനീതി വകുപ്പ് എന്തൊക്കെ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്; വിശദാംശം വ്യക്തമാക്കുമോ;
( ബി )
മുതിർന്ന പൗരന്മാർക്ക് സർക്കാർ സംവിധാനങ്ങളിൽ നിന്ന് ഉൾപ്പെടെയുള്ള സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരി ച്ചിട്ടുള്ളത്; വ്യക്തമാക്കുമോ ;
( സി )
65 വയസ്സ് കഴിഞ്ഞവർക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ അംഗത്വം ലഭിക്കുന്നതിനും ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും തടസ്സം നേരിടുന്നത് ഗൗരവത്തോടെ കാണുന്നുണ്ടോ; ഇപ്രകാരം ആരോഗ്യ സേവനങ്ങൾ നിഷേധിക്കപ്പെടുന്നത് ഒഴിവാക്കുവാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ?
സാമൂഹ്യ സുരക്ഷാ മിഷൻ മുഖേനയുള്ള സൗജന്യ ചികിത്സാ പദ്ധതി
3814.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിന് സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന ഏതെങ്കിലും പദ്ധതികള്‍ നിലവിലുണ്ടോ; വിശദാംശം നല്‍കാമോ?
വി-കെയര്‍ പദ്ധതി
3815.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വി കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എത്ര പേര്‍ക്ക് ചികിത്സാ ധനസഹായം അനുവദിച്ചിട്ടുണ്ട് എന്നതിന്റെ വിവരം ജില്ലാ അടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( ബി )
വി കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നതിനുള്ള മാനദണ്ഡങ്ങളും നടപടിക്രമവും എന്തെല്ലാമാണെന്ന് അറിയിക്കാമോ; വിശദവിവരം നല്‍കുമോ?
ഓർമ്മത്തോണി പദ്ധതി
3816.
ഡോ. സുജിത് വിജയൻപിള്ള
ശ്രീ വി ജോയി
ശ്രീമതി ശാന്തകുമാരി കെ.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡിമെൻഷ്യ സൗഹൃദ കേരളം പദ്ധതിയായ ഓർമ്മത്തോണി മുഖാന്തിരം എന്തെല്ലാം പ്രവർത്തനങ്ങളാണ് ഡിമെൻഷ്യ കെയറിംഗിനായി വിഭാവനം ചെയ്തിട്ടുള്ളത്; വിശദാംശം നൽകാമോ;
( ബി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് പ്രസ്തുത പദ്ധതിയുടെ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഡിമെൻഷ്യ കെയറിംഗിനായി മറ്റെന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ?
3817.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സാമൂഹ്യ നീതി വകുപ്പ് ആലപ്പുഴ ജില്ലയിൽ അനുവദിച്ചതും നടപ്പിലാക്കിയതുമായ വിവിധ പദ്ധതികളുടെ വിശദവിവരം നിയോജക മണ്ഡല അടിസ്ഥാനത്തിൽ വിശദമാക്കാമോ;
( ബി )
സാമൂഹ്യ നീതി വകുപ്പ് പ്രസ്തുത കാലയളവിൽ ആലപ്പുഴ ജില്ലയിൽ നടപ്പിലാക്കിയ സാമൂഹ്യക്ഷേമപദ്ധതികളുടെ വിശദ വിവരം ലഭ്യമാക്കാമോ?
3818.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വര്‍ക്കല മണ്ഡലത്തില്‍ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികളിലൂടെ എത്ര ധനസഹായം വിതരണം ചെയ്തിട്ടുണ്ടെന്ന് വിശദമാക്കാമോ?
ജീവൻരക്ഷാ ശസ്ത്രക്രിയകൾക്ക് ധനസഹായം
3819.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ സുരക്ഷ മിഷൻ മുഖേന നിർധനരായ രോഗികൾക്ക് ജീവൻരക്ഷാ ശസ്ത്രക്രിയകൾക്ക് ധനസഹായം അനുവദിച്ചു വരുന്നുണ്ടോ; വിശദാംശം നൽകുമോ;
( ബി )
അപ്രകാരം ധനസഹായം അനുവദിക്കുന്നതിൽ വലിയ കാലതാമസമുണ്ടാകുന്നുവെന്നും സഹായം അനുവദിക്കുന്നില്ലെന്നുമുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
എങ്കിൽ കാലതാമസം പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിച്ചുവരുന്നുവെന്ന് വിശദമാക്കാമോ;
( ഡി )
ഇത്തരത്തിൽ ധനസഹായം അനുവദിക്കുന്നതിനായി 2025 ജനുവരി 1 മുതൽ 2025 ഓഗസ്റ്റ് 31 വരെ എത്ര അപേക്ഷകൾ ലഭിച്ചുവെന്നും എത്ര അപേക്ഷകളിന്മേൽ ധനസഹായം അനുവദിച്ചുവെന്നും ആകെ അനുവദിച്ച തുക എത്രയെന്നുമുള്ള വിശദാംശം നൽകാമോ?
3820.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സാമൂഹ്യനീതി വകുപ്പ് മുഖേന കുന്നത്തുനാട് മണ്ഡലത്തില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഓരോ പദ്ധതിക്കും വേണ്ടി ചെലവഴിച്ച തുക എത്രയെന്നും വ്യക്തമാക്കാമോ?
3821.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തില്‍ ഭിന്നശേഷി പുനരധിവാസ ഗ്രാമം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മണിമല വില്ലേജില്‍ കണ്ടെത്തിയ സ്ഥലം അനുയോജ്യമല്ലെന്ന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
പകരം വെള്ളാവൂർ വില്ലേജിലുള്ള റവന്യൂ ഭൂമി പരിശോധിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ നടപടികള്‍ ത്വരിതപ്പെടുത്താന്‍ നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ?
സാമൂഹ്യ സുരക്ഷ മിഷൻ മുഖേന നടപ്പാക്കി വരുന്ന പദ്ധതികൾ
3822.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ സുരക്ഷ മിഷൻ മുഖേന നടപ്പാക്കി വരുന്ന വിവിധ പദ്ധതികളെ സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ബി )
മിഠായി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ ഏതെല്ലാം ജില്ലകളിലാണ് ടൈപ്പ് - 1 ഡയബറ്റിക് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
നെടുങ്കണ്ടം ജില്ലാ ആശുപത്രിയിൽ ടൈപ്പ് - 1 ഡയബറ്റിക് ക്ലിനിക്ക് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
സാമൂഹ്യനീതി വകുപ്പ് മുഖേന പാറശാല മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികൾ
3823.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മുതൽ നാളിതുവരെ പാറശാല മണ്ഡലത്തിൽ സാമൂഹ്യനീതി വകുപ്പ് മുഖേന നടത്തിയിട്ടുള്ളതും ഇനി നടത്താനുള്ളതുമായ പ്രവൃത്തികൾ ഏതെല്ലാമെന്ന് അനുവദിച്ചിട്ടുള്ള തുക സഹിതം വിശദമാക്കാമോ; പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികളിലൂടെ പാറശാല മണ്ഡലത്തിൽ നൽകിയ ധനസഹായവിതരണം സംബന്ധിച്ച കണക്കുകൾ ഇനം തിരിച്ച് അറിയിക്കാമോ?
സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതികൾ
3824.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ ഓരോന്നിലും എന്തെല്ലാം തരത്തിലുള്ള കുടിശികകൾ ഉണ്ട്; ആകെ എത്ര ഗുണഭോക്താക്കൾക്ക് ഓരോ പദ്ധതിയിലും കുടിശിക വിതരണം ചെയ്യാൻ ബാക്കിയുണ്ട്; വിശദാംശം ലഭ്യമാക്കാമോ;
( ബി )
കഴിഞ്ഞ സർക്കാറിന്റെയും ഈ സർക്കാറിന്റെയും കാലത്ത് നിർത്തലാക്കിയ ഏതെങ്കിലും പദ്ധതികൾ ഉണ്ടോ; പ്രസ്തുത കാലയളവിൽ പുതിയതായി ആരംഭിച്ച പദ്ധതികൾ ഉണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതികൾക്കായി എടുത്തിട്ടുള്ള വിവിധ വായ്പകളുടെ വിശദാംശം ലഭ്യമാക്കാമോ;
( ഡി )
സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതികൾ കുടിശികയില്ലാതെ വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ?
ബൗദ്ധിക വെല്ലുവിളി നേരിടുന്നവര്‍ക്ക് പ്രത്യേക തൊഴില്‍ പരിശീലനം
3825.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ബൗദ്ധിക വെല്ലുവിളി നേരിടുന്ന 18 വയസ്സു കഴിഞ്ഞവര്‍ക്ക് പ്രത്യേകതൊഴില്‍ പരിശീലന സംവിധാനങ്ങള്‍ ഒന്നും നിലവിലില്ലാത്ത സ്ഥിതിക്ക് ഇവര്‍ക്ക് മതിയായ തൊഴില്‍ പരിശീലനം നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദീകരിക്കാമോ;
( ബി )
അതിതീവ്ര ഭിന്നശേഷിയുള്ള 18 വയസ്സിന് മുകളിലുള്ളവർക്ക് തൊഴിൽ പരിശീലനത്തിനും പുനരധിവാസത്തിനുമായി കഴിഞ്ഞ മൂന്ന് വർഷമായി പ്രതിവർഷം വകയിരുത്തുന്ന 10 കോടി രൂപ ചെലവഴിച്ചിട്ടില്ലെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ ഈ പദ്ധതി നടപ്പിലാക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ; ഇനി ഈ പദ്ധതി നടപ്പിലാക്കുന്നുണ്ടോയെന്ന് വിശദമാക്കാമോ ;
( സി )
ആശ്വാസകിരണം, പെൻഷൻ തുടങ്ങിയ സഹായങ്ങൾ യഥാസമയം ലഭിക്കാത്തതും കുടിശികയാകുന്നതും സ്പെഷ്യൽ സ്കൂളുകളിലെ കുട്ടികളെയും രക്ഷിതാക്കളെയും കഠിനമായ പ്രതിസന്ധിയിലാക്കിയത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഈ പദ്ധതികളുടെ വിതരണം സാധാരണ നിലയിലാക്കാനും വർദ്ധിപ്പിക്കാനും സ്വീകരിക്കുന്ന നടപടികൾ എന്തൊക്കെ യാണെന്ന് വിശദമാക്കാമോ;
( ഡി )
അനാഥാലയങ്ങള്‍ക്കും, വൃദ്ധസദനങ്ങള്‍ക്കുമുള്ള രജിസ്ട്രേഷൻ പുതുക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് സ്വീകരിച്ചു വരുന്ന നടപടിക്രമങ്ങള്‍ വിശദീകരിക്കാമോ?
ഭിന്നശേഷിക്കാർക്കുള്ള യു.ഡി.ഐ.ഡി കാർഡ്
3826.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭിന്നശേഷിക്കാർക്ക് നൽകുന്ന യൂ.ഡി.ഐ.ഡി കാർഡിന് വേണ്ടി സമർപ്പിച്ചിട്ടുള്ള അപേക്ഷകളിൽ നാളിതുവരെ തീർപ്പാക്കാത്തവയുടെ എണ്ണം ജില്ലതിരിച്ച് ലഭ്യമാക്കാമോ;
( ബി )
ഓരോ ജില്ലയിലും ഏത് തീയതിവരെ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കാണ് പ്രസ്തുത കാര്‍ഡ് ലഭ്യമാക്കിയതെന്ന് അറിയിക്കാമോ;
( സി )
സമർപ്പിച്ചിട്ടുള്ള അപേക്ഷകള്‍ തീർപ്പാക്കാൻ കാലതാമസം ഉണ്ടാകുന്നതിന്റെ കാരണവും ആയത് ത്വരിത ഗതിയില്‍ തീർപ്പാക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കാമോ;
( ഡി )
യൂ.ഡി.ഐ.ഡി കാർഡ് ലഭ്യമായതിനുശേഷം ഭിന്നശേഷിക്കാർ അപേക്ഷിക്കേണ്ട ക്ഷേമപെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ കാർഡിന് അപേക്ഷിച്ച തീയതി മുതൽ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3827.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എല്ലാ സാമൂഹിക പെൻഷനും പോലെ മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള സാമൂഹിക പെൻഷനും ഒരേ തുകയാണ് എന്നത്, ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; മറ്റ് പെൻഷൻ വാങ്ങുന്നവര്‍ക്ക് ജോലികൾക്ക് പോകാൻ കഴിയുന്ന സാഹചര്യമുള്ളപ്പോഴും, മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന ഭിന്നശേഷിക്കാർക്ക് ജോലിക്ക് പോകാൻ കഴിയാറില്ല എന്നതും, ഇവരെ നോക്കുന്ന മാതാപിതാക്കള്‍ ജോലി ഉപേക്ഷിച്ച് കൂട്ടുനില്‍ക്കുന്ന സാഹചര്യവും, പരിഗണിച്ച് ഇവര്‍ക്കുള്ള സാമൂഹിക പെൻഷൻ തുക ഉയർത്തുന്നതിന് നടപടിയെടുക്കുമോ; വിശദമാക്കുമോ?
3828.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ട്രാൻസ്ജെൻഡറുകൾ സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിൽ ഉള്ള സമൂഹമാണെന്ന് സുപ്രീംകോടതി വിലയിരുത്തുകയുണ്ടായോയെന്ന് വ്യക്തമാക്കുമോ;
( ബി )
ആറുമാസത്തിനുള്ളിൽ ട്രാൻസ്ജെൻഡറുകൾക്ക് വിദ്യാഭ്യാസസ്ഥാപനങ്ങളിലും സർക്കാർ ജോലിയിലും സംവരണം ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി നിർദേശിക്കുകയുണ്ടായോ; വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് വിദ്യാഭ്യാസരംഗത്തും സർക്കാർ ജോലികളിലും ട്രാൻസ്ജെൻഡർ സമൂഹത്തിന് ഏതെങ്കിലും തരത്തിലുള്ള സംവരണം നിലവിലുണ്ടോ;
( ഡി )
കർണാടക, മധ്യപ്രദേശ്, തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളിൽ ട്രാൻസ്ജെൻഡർ സമൂഹത്തിൽ പെട്ടവർക്ക് ചില സംവരണ ആനുകൂല്യങ്ങൾ അനുവദിച്ചിട്ടുള്ള കാര്യം പരിശോധിച്ചിട്ടുണ്ടോ;
( ഇ )
എങ്കിൽ സംസ്ഥാനത്ത് ട്രാൻസ്ജെൻഡറുകൾക്ക് സംവരണം അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
3829.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉദുമ നിയോജക മണ്ഡലത്തില്‍ സാമൂഹ്യനീതി വകുപ്പിന് കീഴില്‍ ഏതൊക്കെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന് വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാരിന്റെ കാലത്ത് പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള വിവിധ ഫണ്ടുകളുടെ വിശദാംശം നല്‍കാമോ?
3830.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളും ഏജൻസികളും ഈ സർക്കാരിന്റെ കാലയളവിൽ നാളിതുവരെ നൽകിയിട്ടുള്ള പരസ്യങ്ങളുടെ വിശദാംശം, പരസ്യം നൽകിയ സ്ഥാപനം, പരസ്യത്തിനായി ചെലവഴിച്ച തുക, ഏത് ഏജൻസി മുഖേനയാണ് പരസ്യം നൽകിയത്, പ്രസ്തുത ഏജൻസിയെ തെരഞ്ഞെടുത്ത നടപടിക്രമം, ഏത് പദ്ധതിയുടെ ഭാഗമായാണ് പരസ്യം നൽകിയത്, ഈ കാലയളവിൽ പരസ്യ ഇനത്തിൽ ആകെ ചെലവഴിച്ച തുക എന്നിവ സഹിതം വ്യക്തമാക്കുമോ?
3831.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തി‍ല്‍ നടക്കുന്ന പുസ്തകമേളകള്‍ കാര്യക്ഷമമാക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത മേളകളില്‍ നിന്ന് മികച്ച നിലവാരമുള്ള പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് സാധിക്കുന്ന തരത്തില്‍ നടപടികള്‍ കാലാനുസൃതമായി പരിഷ്കരിക്കാമോ; വിശദമാക്കാമോ;
( സി )
സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി നടത്തുന്ന പുസ്തകോത്സവങ്ങളില്‍ പങ്കെടുക്കുന്നത് ലൈബ്രറികള്‍ക്കും ചെറുകിട പ്രസാധകർക്കും വലിയ സാമ്പത്തിക ബുദ്ധിമുട്ട് വരുത്തുന്നത് കണക്കിലെടുത്ത് ലൈബ്രറി കൗണ്‍സില്‍ വെബ്സൈറ്റ് മുഖേന ലൈബ്രറികള്‍ക്ക് പുസ്തകങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് സംവിധാനം ഒരുക്കാമോ; വിശദമാക്കാമോ;
( ഡി )
പൊതുവിദ്യാഭ്യാസ വകുപ്പ് വായനാവസസന്തമെന്ന പേരിൽ നടത്തിയ പുസ്തകവിതരണത്തിന്റെ മാതൃകയിൽ ലൈബ്രറി കൗൺസിൽ മേളകൾ മാറ്റുന്നതിന് നടപടി സ്വീകരിക്കാമോ; അനുവദിക്കുന്ന തുകയുടെ ഒരു നിശ്ചിത ശതമാനത്തില്‍ കൂടുതല്‍ തുകയ്ക്ക് ഒരേ പ്രസാധകനില്‍ നിന്ന് പുസ്തകം വാങ്ങരുതെന്ന വ്യവസ്ഥ വായനാവസന്തം പരിപാടിയില്‍ നടപ്പിലാക്കിയതുപോലെ ലൈബ്രറി കൗണ്‍സില്‍ മേളകളിലും നടപ്പാക്കാന്‍ നടപടി സ്വീകരിക്കാമോ; വിശദമാക്കാമോ;
( ഇ )
ലൈബ്രറി കൗൺസിൽ പുസ്തകോത്സവം തമിഴ്‍നാട്ടിൽ നടപ്പാക്കിവരുന്നപോലെ ഇവിടെയും ഓൺലൈനായി പുസ്തകങ്ങൾ മാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കാനുള്ള നടപടികൾ കൈക്കൊള്ളുമോ; വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.