UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >14th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 14th SESSION
    08.10.2025
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
3511.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പുതുതായി റവന്യൂ കാര്‍ഡ് പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എന്നു മുതലാണ് ഇത് നിലവില്‍ വരുന്നത്; വിശദാംശം നല്‍കാമോ;
( ബി )
പുതുതായി പുറത്തിറക്കുന്ന റവന്യൂ കാര്‍ഡിന്റെ സവിശേഷതകള്‍ എന്തെല്ലാമാണെന്നും എവിടെയാണ് ഇതിന് അപേക്ഷിക്കേണ്ടതെന്നും വിശദമാക്കാമോ?
3512.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വർഷം മുതൽ നാളിതുവരെ ഇരിക്കൂർ മണ്ഡലത്തിൽ റവന്യൂ വകുപ്പ് മുഖേന അനുവദിച്ച വിവിധ പദ്ധതികൾ ഏതെല്ലാമെന്നും ആയതിന് അനുവദിച്ച തുക എത്രയെന്നും അവയുടെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കാമോ?
3513.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ നിന്നും ആധാരം രജിസ്റ്റര്‍ ചെയ്തതിനുശേഷം ഓണ്‍ലൈന്‍ വഴി പോക്കുവരവിനായി വില്ലേജ് ഓഫീസുകളില്‍ ലഭ്യമാകുന്ന അപേക്ഷകള്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
വില്ലേജ് ഓഫീസുകളില്‍ ലഭ്യമാകുന്ന പ്രസ്തുത അപേക്ഷകള്‍ മുന്‍ഗണനാപ്രകാരമാണോ തീര്‍പ്പാക്കുന്നതെന്നും; അല്ലെങ്കിൽ ഈ അപേക്ഷകള്‍ മുന്‍ഗണനാ പ്രകാരം തീര്‍പ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്നും വിശദമാക്കാമോ?
3514.
ശ്രീ. ഐ. ബി. സതീഷ്
ശ്രീ. എം. എം. മണി
ശ്രീമതി ശാന്തകുമാരി കെ.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എന്റെ ഭൂമി പോർട്ടൽ സുതാര്യവും പൊതുജനങ്ങൾക്ക് സൗകര്യപ്രദവുമാകുന്നത് എങ്ങനെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പോർട്ടൽ ഭൂമി സംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കുന്നതിന് എങ്ങനെ സഹായകരമാകുമെന്ന് വ്യക്തമാക്കാമോ;
( സി )
ഡിജിറ്റൽ ഡാറ്റ അപ്ഡേറ്റിൽ പ്രസ്തുത പോർട്ടൽ എങ്ങനെയാണ് സഹായകരമാകുന്നതെന്ന് വ്യക്തമാക്കാമോ?
3515.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭുമി തരം മാറ്റത്തിനുള്ള അപേക്ഷയുടെ നടപടിക്രമങ്ങള്‍ ലഘൂകരിച്ച് അപേക്ഷകന് സമയബന്ധിതമായി സേവനം ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3516.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയില്‍ അങ്കമാലി നിയോജകമണ്ഡലത്തില്‍ മഞ്ഞപ്ര വില്ലേജിന് സമീപം പൊതുജനം അനുഭവിക്കുന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിന് 10.09.2024-ന് ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്ക് നല്‍കിയ കത്തിന്‍ പ്രകാരം എല്‍.ആര്‍. (ജെ)7/9025/24 നമ്പര്‍ ഫയലില്‍ റവന്യൂ വകുപ്പ് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
മേല്‍ വിഷയം സംബന്ധിച്ച് 12.02.2025-ലെ 1476-ാം നമ്പര്‍ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് വകുപ്പുമന്ത്രി നല്‍കിയ മറുപടി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ലാന്‍‍ഡ് റവന്യു കമ്മീഷണര്‍ ഈ വിഷയത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ജില്ലാ കളക്ടറടക്കമുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍, തഹസില്‍ദാര്‍, മറ്റ് റവന്യു അധികാരികള്‍ ഉള്‍പ്പെടെ സ്ഥലം സന്ദര്‍ശനം നടത്തിയിട്ടും വിഷയത്തില്‍ അനുകൂലമായോ പ്രതികൂലമായോ ഉള്ള മറുപടി നാളിതുവരെയായി നല്‍കാത്തതിന്റെ കാരണം വിശദമാക്കുമോ;
( ഡി )
ജനകീയ വിഷയങ്ങളില്‍ ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികള്‍ രേഖാമൂലം നല്‍കുന്ന വിഷയത്തില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തീരുമാനം കൈക്കൊള്ളാതെ താഴെത്തട്ടില്‍ നിന്ന് റിപ്പോര്‍ട്ട് തേടുന്ന പ്രവണത തിരുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ഇ )
ഓരോ ഫയലും ഒരു ജീവിതമാണെന്നും എല്ലാ സംവിധാനവും സുതാര്യമാണെന്ന സര്‍ക്കാര്‍ നിലപാട് നിലനില്‍ക്കെ പൊതുജനത്തിന്റെ ജീവനെ ബാധിക്കുന്ന വിഷയത്തിന് പരിഹാരം കാണുന്നതിനായി നല്‍കിയ പ്രസ്തുത അപേക്ഷയില്‍ വകുപ്പില്‍ നിന്നും മറുപടി നല്‍കാതിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കുമോ; ഈ വിഷയത്തില്‍ കമ്മീഷണര്‍ക്ക് നല്‍കിയ കത്ത് ബഹു.വകുപ്പുമന്ത്രി പരിശോധിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;?
3517.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാൻസർ ചികിത്സാലയം സ്ഥാപിക്കുന്നതിനായി മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ തെങ്ങിലക്കടവിൽ സര്‍ക്കാരിന് സൗജന്യമായി കിട്ടിയ ഭൂമി നിലവില്‍ ആരുടെ കെെവശമാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഈ ഭൂമി ജില്ലാപഞ്ചായത്തിന് കൈമാറുന്നതിന് നൽകിയ നിർദ്ദേശത്തിന്മേൽ ലാന്റ് റവന്യൂ കമ്മീഷണർ മുഖേന എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( സി )
ഇതു സംബന്ധിച്ച് ജില്ലാ കളക്ടറോട് റിപ്പോർട്ട് ചോദിച്ചത് എന്നാണെന്ന് വ്യക്തമാക്കാമോ; ആയതിന്മേൽ എന്ത് മറുപടിയാണ് ലഭിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?
3518.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ നിന്നുള്ള പൊസഷന്‍, ലൊക്കേഷന്‍, തണ്ടപ്പേര്‍ വിശദാംശം തുടങ്ങിയ വിവിധതരം സര്‍ട്ടിഫിക്കറ്റുകള്‍ നിശ്ചിത സമയത്ത് ലഭിക്കാത്തതുമൂലം പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ബാങ്ക് ലോണുകള്‍ ലഭിക്കാതെ വന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഈ സേവനങ്ങള്‍ ഓണ്‍ലൈന്‍ മുഖേന ലഭ്യമാക്കാവാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
ഓണ്‍ലൈന്‍ മുഖേന ലഭ്യമല്ലാത്ത സേവനങ്ങള്‍ക്ക് വില്ലേജ് ഓഫീസുകളില്‍ നിന്ന് കൈപ്പറ്റ് രസീത് നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍ പ്രസ്തുത സേവനങ്ങള്‍ മുന്‍ഗണനാ പ്രകാരമാണോ തീര്‍പ്പ് കല്പിക്കുന്നതെന്ന് വിശദമാക്കാമോ?
3519.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നാളിതുവരെ റവന്യൂ വകുപ്പ് മുഖേന കുന്നത്തുനാട് മണ്ഡലത്തില്‍ അനുവദിച്ച പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ പദ്ധതിക്കും അനുവദിച്ച തുക എത്രയെന്ന് പദ്ധതി തിരിച്ച് വ്യക്തമാക്കാമോ;
( സി )
അനുവദിച്ച പദ്ധതികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
3520.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അട്ടപ്പാടി ട്രൈബൽ താലൂക്കിൽ കോട്ടത്തറ വില്ലേജിലെ വിവാദമായ 1819, 1275 എന്നീ സർവേ നമ്പരുകളിൽ നിലവിൽ ആരുടെയെല്ലാം പേരിൽ എത്ര ഏക്കർ വീതം ഭൂമിയുണ്ടെന്നും വില്ലേജിൽ നികുതി അടയ്ക്കുന്നത് ആരെല്ലാമാണെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത വില്ലേജിലെ വിവാദമായ 1819, 524, 620, 762, 403, 404, 1275 എന്നീ സർവേ നമ്പരുകളിൽ സെറ്റിൽമെൻറ് രജിസ്റ്റർ പ്രകാരം ആദിവാസികൾക്ക് ഓരോ സർവേ നമ്പരിലും എത്ര ഏക്കർ ഭൂമിയുണ്ടെന്ന് വിശദമാക്കാമോ;
( സി )
ആദിവാസി ഭൂമി സംബന്ധിച്ച പരാതി ലഭിക്കുമ്പോൾ വില്ലേജ് ഓഫിസറും തഹസിൽദാരും സെറ്റിൽമെൻറ് രജിസ്റ്റർ പരിശോധിക്കാതെ റിപ്പോർട്ട് നൽകുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ; പ്രസ്തുത സർവേ നമ്പരുകളിലെ സെറ്റിൽമെൻറ് രജിസ്റ്ററിന്റെ പകർപ്പ് ലഭ്യമാക്കുമോ?
3521.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കാഞ്ഞങ്ങാട് മണ്ഡലത്തിൽ റവന്യൂ വകുപ്പ് നടപ്പിലാക്കിയ പദ്ധതികൾ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിക്കും അനുവദിച്ച തുകയും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കാമോ?
3522.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ മാത്യു ടി. തോമസ്
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂമി തരം മാറ്റൽ വേഗത്തിലാക്കാൻ സ്വീകരിച്ചുവരുന്ന നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
തണ്ണീർത്തട നിയമം പ്രാബല്യത്തിൽ വരുന്നതിനു മുൻപ് നികത്തപ്പെട്ട ഭൂമി വേഗത്തില്‍ തരം മാറ്റി ലഭിക്കുവാൻ എന്തൊക്കെ പുതിയ നടപടികൾ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?
3523.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്കിൽ സര്‍ക്കാര്‍ ഓഫീസുകൾ സ്ഥാപിക്കുന്നതിനും മറ്റു വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്നതുമായ സർക്കാർ ഭൂമിയുടെ വിശദവിവരങ്ങൾ വില്ലേജ് തിരിച്ച് സർവേ നമ്പർ, വിസ്തീർണ്ണം എന്നിവ സഹിതം ലഭ്യമാക്കാമോ?
3524.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കംപ്യൂട്ടറൈസേഷന്റെ ഭാഗമായി ആധാറുമായി ലിങ്ക് ചെയ്ത് ഭൂമിയുടെ നികുതി അടക്കാന്‍ വില്ലേജുകളിലെത്തുമ്പോള്‍ കൈവശമുള്ള ഭൂമിയുടെ യഥാര്‍ഥ അളവ് വില്ലേജുകളിലെ ഡിജിറ്റല്‍ രേഖകളിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടി നികുതി അടക്കാനാകാതെ സാധാരണക്കാര്‍ ബുദ്ധിമുട്ടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരം പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കാന്‍ കൈവശമുള്ള ഭൂമിയുടെ കൃത്യമായ അളവ് വിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്യുന്ന നടപടികള്‍ക്ക് മുന്‍ഗണന നല്‍കുമോയെന്ന് വ്യക്തമാക്കാമോ?
3525.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം ജില്ലയിലെ മണിയന്തടം പട്ടികജാതി നഗറില്‍ പട്ടയം ലഭിച്ച് 40 വര്‍ഷം കഴിഞ്ഞിട്ടും ഭൂമി കൈമാറ്റം ചെയ്യുന്നതിനു തടസം നേരിടുന്നുവെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ക്രയവിക്രയ സ്വാതന്ത്ര്യമില്ലാത്ത ഭൂമി ആയതിനാൽ പ്രസ്തുത ഭൂമിയുടെ വിപണി മൂല്യം കുറവാണെന്ന് കാണിച്ചു ബാങ്കുകള്‍ വായ്പ നിഷേധിക്കുന്നതായും അതു മൂലം പ്രസ്തുത ഉന്നതിയിലെ അന്തേവാസികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കോ ഭവന നിര്‍മ്മാണത്തിനോ വായ്പ ലഭിക്കുന്നില്ലായെന്നുമുള്ള പരാതി ശ്രദ്ധയിപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പരാതി പരിഗണിച്ച് ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള തടസം നീക്കി ക്രയവിക്രയ സ്വാതന്ത്ര്യം അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3526.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃക്കാക്കര കണയന്നൂർ താലൂക്കിലെ തൃക്കാക്കര നോർത്ത് വില്ലേജിൽ പുതിയ റോഡിന് സമീപമുള്ള ഉന്നതികളിൽ ഉൾപ്പെട്ട സ്ഥലത്ത് ഏകദേശം 20 വർഷങ്ങൾക്ക് മുമ്പ് വീടുവയ്ക്കുന്നതിന്റെ ഭാഗമായി അശാസ്ത്രീയമായ രീതിയിൽ മണ്ണെടുത്തതുമൂലമുണ്ടായ കുത്തനെയുള്ള മൺതിട്ടയിൽ വീണ്ടും മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ ഈ പ്രദേശത്ത് താമസം അഭികാമ്യമല്ല എന്നത് സംബന്ധിച്ച് അസിസ്റ്റൻറ് ജിയോളജിസ്റ്റ്, ഹൈഡ്രോളജിസ്റ്റ്, മണ്ണ് സംരക്ഷണ ഓഫീസർ എന്നിവർ സംയുക്ത പരിശോധന നടത്തി റിപ്പോർട്ട് നൽകിയിട്ടുണ്ടോ; റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
റവന്യൂ പുറമ്പോക്കിൽ സ്ഥിതി ചെയ്യുന്ന പ്രസ്തുത മൺതിട്ടയിലെ മരങ്ങൾ വെട്ടി മാറ്റിയശേഷം ഏകദേശം 1150 ഘനമീറ്റർ മണ്ണ് നീക്കം ചെയ്താൽ മണ്ണിടിച്ചിൽ ഭീഷണി ഒഴിവാകുമെന്നും പ്രസ്തുത മണ്ണ് ഏതെങ്കിലും വാർഷിക പദ്ധതിക്ക് ആവശ്യമുള്ളപക്ഷം നീക്കം ചെയ്യാമെന്നും ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ടോ; പകർപ്പ് ലഭ്യമാക്കാമോ;
( സി )
തൃക്കാക്കരയിലെ നിരവധി പ്രദേശങ്ങളിൽ സർക്കാർ പദ്ധതിക്കായി മണ്ണിന്റെ ആവശ്യമുള്ളതിനാൽ പ്രസ്തുത യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിൽ അപകടാവസ്ഥയിലുള്ള മൺതിട്ട അടിയന്തരമായി ഇടിച്ച് മാറ്റുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
3527.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട മണ്ഡലത്തില്‍ ലെനിൻ രാജേന്ദ്രൻ സ്മാരകനിലയത്തിന്റെയും തീയറ്റർ കോപ്ലക്സിന്റെയും നിർമ്മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ; ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാൻ നടപടി സ്വീകരിക്കാമോ?
3528.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എന്തെല്ലാം മാറ്റങ്ങൾ വരുത്തുവാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;
( ബി )
താമസത്തിനും കൃഷിക്കുമായി പതിച്ചു നല്‍കിയ ഭൂമി ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
മുന്‍പ് ഭൂമി ലഭിച്ചവരില്‍, ചട്ടം പാലിക്കാതെ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചവരില്‍ നിന്നും ഭൂമി തിരികെ ഏറ്റെടുത്തിട്ടുണ്ടോ; എങ്കിൽ എത്ര ഭൂമി തിരികെ ഏറ്റെടുത്തിട്ടുണ്ട്; വിശദമാക്കുമോ;
( ഡി )
ഭൂപതിവ് ചട്ടങ്ങളില്‍ മാറ്റം വരുത്തുമ്പോള്‍ ഇത്തരത്തില്‍ ഏറ്റെടുത്ത ഭൂമി തിരികെ നല്‍കുന്നത് പരിഗണിക്കുമോ; വിശദമാക്കുമോ?
3529.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ ആർ. ഡി. ഓഫീസുകളിൽ തീർപ്പാക്കാന്‍ അവശേഷിക്കുന്ന ഭൂമി തരംമാറ്റം സംബന്ധിച്ച അപേക്ഷകളുടെ എണ്ണം ഓഫീസ് അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ?
3530.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലത്തും ഈ സര്‍ക്കാരിന്റെ കാലത്തും വര്‍ക്കല മണ്ഡലത്തില്‍ റവന്യൂ വകുപ്പ് വിവിധ പദ്ധതികള്‍ക്കായി അനുവദിച്ചിട്ടുള്ള ഫണ്ടുകള്‍ എത്രയെന്നും പദ്ധതികള്‍ ഏതെല്ലാമെന്നും വിശദമാക്കാമോ;
( ബി )
ഓരോ പദ്ധതിയുടെയും പുരോഗതി വിശദമാക്കാമോ?
3531.
ശ്രീ ഇ ചന്ദ്രശേഖരന്‍
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജനങ്ങള്‍ക്ക് റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് നിരന്തരം ആവശ്യമുള്ള രേഖകൾ ഒറ്റ ചിപ്പിൽ സൂക്ഷിക്കുന്നതിനുള്ള സംവിധാനം നടപ്പിലാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഡിജിറ്റൽ റവന്യൂ കാർഡ് പദ്ധതിയുടെ പ്രാഥമിക ഘട്ടത്തിൽ ഏതെല്ലാം വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
റവന്യൂ വകുപ്പിൽ നിന്നുള്ള സേവനങ്ങൾ മെച്ചപ്പെടുത്താനും മികച്ച ലാന്റ് മാനേജ്മെൻറ് സംവിധാനങ്ങളും ഭൂവുടമകളുടെ വിവരശേഖരണവും ഉറപ്പാക്കുന്നതിനും ഡിജിറ്റൽ റവന്യൂ കാർഡ് സഹായകമാകുമോയെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
റവന്യൂ വകുപ്പ് ലഭ്യമാക്കുന്ന ഏതെല്ലാം സർട്ടിഫിക്കറ്റുകൾക്ക് പകരമായി പ്രസ്തുത കാർഡ് ഉപയോഗപ്പെടുത്തുന്നതിന് കഴിയുമെന്ന് വിശദമാക്കാമോ;
( ഇ )
കൂടുതൽ വകുപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ കൂടി പ്രസ്തുത കാർഡിൽ ഉൾപ്പെടുത്തുന്നതിന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കാമോ?
3532.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അങ്കമാലി മണ്ഡലത്തില്‍ കറുകുറ്റി മിനിസിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് കെട്ടിട വിഭാഗം 23.05.2025 ലെ സി.ഇ./ബി.എൽ./പി.എൽ.2/ഇ.കെ.എം./14331/2024 5.1.1 നമ്പര്‍ ഫയലിൽ രണ്ട് കോടി രൂപയുടെ വിശദമായ എസ്റ്റിമേറ്റ് അംഗീകാരത്തിനായി ലഭ്യമാക്കി നാലു മാസം കഴിഞ്ഞിട്ടും ലാൻഡ് റവന്യു കമ്മീഷണര്‍ ആയത് അംഗീകരിച്ച് ബന്ധപ്പെട്ടവര്‍ക്ക് നല്‍കാത്തതിന്റെ കാരണം വിശദമാക്കാമോ; നിലവില്‍ പ്രസ്തുത ഫയലിന്റ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പ്രവൃത്തിയുടെ ഫയലുകള്‍ പോലും വേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
3533.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ എടച്ചേരിയിലെ എടച്ചേരി നോര്‍ത്ത്-കച്ചേരി ഭാഗത്തും കവിലുംപാറയിലും ഫെയര്‍ വാല്യൂ കൂടിയ വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
ആയതു പരിഹരിക്കാന്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് പറയാമോ; വിശദമാക്കാമോ?
3534.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുജനങ്ങൾക്ക് ഏറ്റവും കൂടുതൽ സേവനം നൽകുന്ന വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ സ്വീകരിച്ചുവരുന്ന നടപടികൾ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
വില്ലേജ് ഓഫീസുകളിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
വില്ലേജ് ഓഫീസുകൾ നൽകിവരുന്ന സേവനങ്ങളുടെ നിലവിലെ കാലദൈർഘ്യം കുറയ്ക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ;
( ഡി )
ഇ ഓഫീസ് സംവിധാനം നിലവിൽവന്ന സാഹചര്യത്തിൽ അപേക്ഷിക്കുമ്പോൾ തന്നെ സേവനം ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കുമോ?
3535.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം റവന്യൂ വകുപ്പ് മുഖേന വടക്കാഞ്ചേരി മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
3536.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആലത്തൂര്‍‍ മണ്ഡലത്തില്‍ റവന്യൂ വകുപ്പ് മുഖേന അനുവദിച്ച വിവിധ പദ്ധതികള്‍, ആയതിന് അനുവദിച്ച തുക, നിലവിലെ സ്ഥിതി എന്നിവ വിശദമാക്കാമോ?
3537.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ മാവേലിക്കര നിയോജകമണ്ഡലത്തില്‍ റവന്യൂ വകുപ്പ് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പ്രവൃത്തികളുടെ വിശദാംശവും അവയുടെ തുകയും വ്യക്തമാക്കുമോ?
3538.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് മുന്‍ സർക്കാരിന്റെ കാലം മുതൽ നാളിതുവരെ വൻകിട ഭൂമി കയ്യേറ്റങ്ങൾ തിരിച്ചുപിടിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എത്ര ഭൂമി ഇപ്രകാരം തിരിച്ചുപിടിച്ചുവെന്നും അവ ഏതൊക്കെയെന്നുമുള്ള വിശദാംശം ജില്ല തിരിച്ച് വ്യക്തമാക്കുമോ?
3539.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പാട്ടക്കാലാവധി കഴിഞ്ഞും പാട്ട വ്യവസ്ഥകള്‍ ലംഘിച്ചും കൈവശം വച്ചിരിക്കുന്ന ഭൂമിയും കെട്ടിടങ്ങളും തിരിച്ചു പിടിക്കുന്നതിന് സ്വീകരിച്ചു വരുന്ന നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
എത്ര ഹെക്ടർ ഭൂമിയും എത്ര കെട്ടിടങ്ങളുമാണ് ഇപ്രകാരം കൈവശം വെച്ചിട്ടുള്ളത്; വിശദാംശം ജില്ലാ അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ;
( സി )
പാട്ടക്കുടിശിക ഇനത്തിൽ സംസ്ഥാന സർക്കാരിന് നിലവിൽ എത്ര തുക ലഭിക്കാനുണ്ട്; വിശദാംശം ജില്ലാ അടിസ്ഥാനത്തിൽ വ്യക്തമാക്കുമോ?
3540.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഷ്ടമുടിക്കായലിന്റെ സംരക്ഷണത്തിനായി പ്രത്യേക അഷ്ടമുടി വെറ്റ്ലാൻഡ് മാനേജ്മെന്റ് അതോറിറ്റി രൂപീകരിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി.(സി) 18400/2024 ലെ വിധിന്യായം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിൽ നാളിതുവരെ സ്വീകരിച്ച നടപടി എന്തെല്ലാമെന്ന് വിശദമാക്കാമോ;
( ബി )
ഹൈക്കോടതി ഉത്തരവ് പ്രകാരം പ്രസ്തുത അതോറിറ്റിക്ക് വേണ്ടിയുള്ള ഓഫീസ് സൗകര്യങ്ങൾ കണ്ടെത്തിയിട്ടുണ്ടോ;
( സി )
ഹൈക്കോടതി ഉത്തരവ് പ്രകാരം പ്രസ്തുത അതോറിറ്റിയിലേക്ക് അംഗങ്ങളെ നാമനിർദേശം ചെയ്യുന്ന നടപടി പൂർത്തീകരിച്ചിട്ടുണ്ടോ;
( ഡി )
ഹൈക്കോടതി ഉത്തരവ് പ്രകാരം അഷ്ടമുടി വെറ്റ്ലാൻഡ് മാനേജ്‌മെന്റ് അതോറിറ്റിക്ക് പരാതി പരിഹാര സംവിധാനത്തോടുകൂടിയ പ്രത്യേക വെബ്‌സൈറ്റ്/വെബ്‌പേജ് ആരംഭിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ഇ )
അഷ്ടമുടിക്കായലിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുവാൻ സ്വീകരിച്ചു വരുന്ന നടപടി വിശദമാക്കാമോ; ഇത് ത്വരിതപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
3541.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് കച്ചേരി വില്ലേജിൽ സർക്കാർ ഏറ്റെടുത്ത ഭൂമി കയ്യേറിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കിൽ 1957-ലെ ഭൂസംരക്ഷണ നിയമവും, 1958-ലെ ചട്ടങ്ങളും പ്രകാരം സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( സി )
പ്രസ്തുത നിയമം സെക്ഷൻ 15 പ്രകാരം എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്; വ്യക്തമാക്കാമോ;
( ഡി )
സെക്ഷൻ 5 പ്രകാരം നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
3542.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ 9 വര്‍ഷത്തില്‍ എത്ര പട്ടയങ്ങളാണ് വിതരണം ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?
3543.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഇടുക്കി ജില്ലയില്‍ എത്ര പട്ടയങ്ങള്‍ വിതരണം ചെയ്‌തിട്ടുണ്ട്‌; വില്ലേജ് തിരിച്ചുള്ള വിശദാംശം ലഭ്യമാക്കാമോ;
( ബി )
ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലായി പട്ടയ നടപടികള്‍ മുഴുവന്‍ പൂര്‍ത്തിയാക്കി വിതരണം നടത്തുന്നതിന് വേണ്ടി എത്ര പട്ടയങ്ങള്‍ തയ്യാറായിട്ടുണ്ടെന്ന് വിശദമാക്കാമോ; വില്ലേജ് തിരിച്ച് വിശദാംശം ലഭ്യമാക്കാമോ; ഈ പട്ടയങ്ങള്‍ എത്ര കാലയളവിനുള്ളില്‍ വിതരണം നടത്തുമെന്ന് അറിയിക്കുമോ;
( സി )
ദേവികുളം താലൂക്കില്‍ പട്ടയം ലഭിക്കുന്നതിന് വേണ്ടി എത്ര അപേക്ഷകള്‍ ഇതുവരെ ലഭിച്ചിട്ടുണ്ട്; ഇതില്‍ എത്ര എണ്ണം വിതരണം ചെയ്തിട്ടുണ്ട്; വില്ലേജ് തിരിച്ച് വിശദമാക്കാമോ?
3544.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ എത്രപേര്‍ക്കാണ് പട്ടയം നല്‍കാന്‍ സാധിച്ചിട്ടുള്ളത്; വിശദമാക്കുമോ?
3545.
ശ്രീ സി കെ ഹരീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുൻ സര്‍ക്കാരിന്റെ കാലയളവിലും (2016-21) ഈ സര്‍ക്കാരിന്റെ കാലയളവിലും പാറശാല നിയോജക മണ്ഡലത്തിലെ വിവിധ വില്ലേജുകളിലായി എത്രപേര്‍ക്ക് പട്ടയം, കൈവശരേഖ എന്നിവ നല്‍കി എന്ന വിവരം വില്ലേജ്, പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഇനം തിരിച്ച് കണക്ക് ലഭ്യമാക്കാമോ;
( ബി )
പാറശാല മണ്ഡലത്തില്‍ പട്ടയത്തിന് വേണ്ടി ഇനി എത്ര അപേക്ഷകളാണ് പരിഗണനയിലുള്ളതെന്ന് വില്ലേജ്, പഞ്ചായത്ത് തിരിച്ച് കണക്ക് ലഭ്യമാക്കാമോ; പ്രസ്തുത അപേക്ഷകര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടിക്രമങ്ങളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം നല്‍കാമോ;
( സി )
വാഴിച്ചല്‍, അമ്പൂരി, കള്ളിക്കാട് വില്ലേജുകളിലെ അഞ്ചുചങ്ങല പ്രദേശത്തെ താമസക്കാര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടിക്രമങ്ങളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച വിശദാംശം നല്‍കാമോ;
( ഡി )
മണ്ഡലത്തിലെ അര്‍ഹരായ മുഴുവൻ പട്ടയ അപേക്ഷകര്‍ക്കും വേഗത്തില്‍ പട്ടയം ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
3546.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
താമരശ്ശേരി താലൂക്കിലെ കാന്തലാട് വില്ലേജിലെ ഒരങ്കോക്കുന്ന്, മണ്ടോപ്പാറ നഗറുകളില്‍ പാറപുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കുന്നതില്‍ കാലതാമസം വന്നിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
പ്രസ്തുത നഗറുകളില്‍ താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കുന്ന നടപടി എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും; വിശദമാക്കുമോ?
3547.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കോഴിക്കോട് ജില്ലയില്‍ എത്ര പട്ടയങ്ങള്‍ വിതരണം ചെയ്തുവെന്ന് താലൂക്ക് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പേരാമ്പ്ര മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വില്ലേജുകളിലെ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പട്ടയം ലഭിക്കുന്നതിനുള്ള നടപടി എപ്പോള്‍ പൂര്‍ത്തിയാക്കുമെന്ന് വ്യക്തമാക്കാമോ?
3548.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ വന്നതിനു ശേഷം തിരുവമ്പാടി നിയോജകമണ്ഡലത്തില്‍ വ്യത്യസ്ത വിഭാഗങ്ങളിലുള്ളവര്‍ക്ക് വിതരണം ചെയ്ത പട്ടയങ്ങളുടെ വിവരം ഇനം തിരിച്ച് ലഭ്യമാക്കാമോ;
( ബി )
കാരശ്ശേരി പഞ്ചായത്തിലെ നരിമട ഉന്നതി, നാലു സെന്റ് ലക്ഷം വീട് എന്നിവിടങ്ങളില്‍ പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
3549.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ കയറാടി വില്ലേജിൽ പയ്യാങ്കോട് താമസിക്കുന്ന 22 കുടുംബങ്ങൾക്ക് നാളിതുവരെ പട്ടയം ലഭിച്ചിട്ടില്ല എന്ന വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
70 വർഷത്തിലധികമായി പ്രസ്തുത സ്ഥലത്ത് സ്ഥിര താമസമാക്കിയിട്ടുള്ള 22 കുടുംബക്കാർക്ക് അടിയന്തരമായി പട്ടയം നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കുമോ; അതിനായി എന്തെല്ലാം നടപടികളാണ് പൂർത്തീകരിക്കേണ്ടത്; വിശദമാക്കുമോ?
3550.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാരിന്റെ കാലയളവില്‍ തൃശ്ശൂര്‍ ജില്ലയില്‍ എത്ര പേര്‍ക്ക് പട്ടയം നല്‍കിയെന്ന് താലൂക്ക് തിരിച്ച് വ്യക്തമാക്കാമോ;?
3551.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം മണ്ഡലത്തില്‍ എറണാകുളം, ചിറ്റൂര്‍ വില്ലേജുകളില്‍ ഉള്‍പ്പെടുന്ന ഷണ്‍മുഖപുരം പ്രദേശത്തുള്ളവര്‍ക്ക് പട്ടയം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
എറണാകുളം മണ്ഡലത്തില്‍ എറണാകുളം വില്ലേജില്‍ ഉള്‍പ്പെടുന്ന 24 മുറി നഗര്‍ (പാരഡൈസ് നഗര്‍) പ്രദേശത്തുള്ളവര്‍ക്ക് പട്ടയം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( സി )
എറണാകുളം മണ്ഡലത്തില്‍ ഇളംകുളം വില്ലേജില്‍ ഉള്‍പ്പെടുന്ന ദര്‍ശന നഗര്‍ പ്രദേശത്തുള്ളവര്‍ക്ക് പട്ടയം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
3552.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഒറ്റപ്പാലം മണ്ഡലത്തില്‍ എത്ര പട്ടയങ്ങളാണ് നല്‍കിയതെന്ന് വ്യക്തമാക്കാമോ?
3553.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേവികുളം താലൂക്കിൽ ആകെ എത്ര രവീന്ദ്രൻ പട്ടയങ്ങൾ റദ്ദ് ചെയ്തിരുന്നുവെന്നും ഇതിൽ പുതിയ പട്ടയം ലഭിക്കുന്നതിന് എത്ര അപേക്ഷകൾ ലഭിച്ചുവെന്നും അവയിൽ എത്ര അപേക്ഷകർക്ക് പുതിയ പട്ടയം നൽകിയിട്ടുണ്ടെന്നുമുള്ള വിശദാംശം വില്ലേജ് തിരിച്ച് ലഭ്യമാക്കാമോ;
( ബി )
കണ്ണൻ ദേവൻ ഹിൽസ് വില്ലേജുകളിൽ പ്രസ്തുത അപേക്ഷ സ്വീകരിക്കുന്നതിന് എന്തെങ്കിലും തടസങ്ങളുണ്ടോ; എങ്കിൽ കാരണം വിശദമാക്കാമോ; തടസങ്ങൾ പരിഹരിച്ച് അപേക്ഷ സ്വീകരിക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?
3554.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പയ്യന്നൂര്‍ താലൂക്ക് പരിധിയില്‍ കഴിഞ്ഞ രണ്ടു മണ്ഡലതല പട്ടയ അസംബ്ലിയില്‍ പട്ടയം ലഭിക്കാത്ത എത്ര പേരുടെ വിഷയമാണ് ഉയര്‍ന്ന് വന്നിരുന്നതെന്ന് വ്യക്തമാക്കാമോ; അവയില്‍ താലൂക്ക്, ജില്ലാ തലത്തില്‍ എത്ര പേരുടെ വിഷയങ്ങള്‍ പരിഹരിച്ച് പട്ടയം വിതരണം ചെയ്തുവെന്ന് വില്ലേജ് തിരിച്ച് കണക്ക് അറിയിക്കാമോ;
( ബി )
എത്ര പേരുടെ വിഷയം പട്ടയം ഡാഷ്ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്; അതില്‍ ഇതുവരെയായി എത്രയെണ്ണം പരിഹരിച്ചു; ബാക്കിയുള്ളവ എപ്പോള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
3555.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോതമംഗലം താലൂക്കിലെ പട്ടയ നടപടികളുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യം വ്യക്തമാക്കാമോ;
( ബി )
ജണ്ടയ്ക്ക് വെളിയിലുള്ള കൈവശഭൂമിയ്ക്ക് പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( സി )
താലൂക്കിലെ അര്‍ഹരായ മുഴുവൻ കൈവശക്കാര്‍ക്കും സമയബന്ധിതമായി പട്ടയം നല്‍കുന്നതിനാവശ്യമായ നടപടി ഉറപ്പുവരുത്തുമോയെന്ന് വ്യക്തമാക്കാമോ?
3556.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 സാമ്പത്തിക വര്‍ഷം മുതല്‍ നാളിതുവരെ കൂണ്ടറ നിയോജകമണ്ഡലം പരിധിയിലുളള എത്ര പേര്‍ക്കാണ് പട്ടയം വിതരണം ചെയ്തിട്ടുള്ളതെന്ന് പഞ്ചായത്ത് തിരിച്ച് വിശദമാക്കാമോ;
( ബി )
പട്ടയവിതരണത്തിന് അർഹരായതും വിതരണത്തിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതുമായ എത്ര അപേക്ഷകരാണുള്ളതെന്ന് പഞ്ചായത്തു തിരിച്ച് വിശദമാക്കാമോ?
3557.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ എരുമേലി വടക്ക് വില്ലേജിലെ കീച്ചൻ പാറ, തീക്കോയി വില്ലേജിലെ മംഗളഗിരി 30 ഏക്കർ, പൂഞ്ഞാർ നടുഭാഗം വില്ലേജിലെ വഴിക്കടവ് തുടങ്ങിയ പ്രദേശങ്ങളിലെ കൈവശക്കാര്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
3558.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മഞ്ചേശ്വരം താലൂക്കിൽ എത്ര പട്ടയങ്ങൾ വിതരണം ചെയ്തുവെന്ന് വില്ലേജ് തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത താലൂക്കിൽ എൽ. എ. കമ്മിറ്റി തീരുമാനമായിട്ടും വിതരണം ചെയ്യാത്ത പട്ടയങ്ങൾ എപ്പോൾ വിതരണം ചെയ്യാൻ കഴിയുമെന്ന് വ്യക്തമാക്കുമോ; പട്ടയ വിതരണം വൈകുന്നതിന് കാരണം എന്താണെന്ന് വിശദമാക്കുമോ?
3559.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അരൂര്‍ മണ്ഡലത്തില്‍ എത്ര പേര്‍ക്ക് പട്ടയം അനുവദിച്ചു എന്ന് പഞ്ചായത്തടിസ്ഥാനത്തില്‍ വിശദമാക്കാമോ;
( ബി )
നിലവില്‍ പട്ടയത്തിന് എത്ര അപേക്ഷകള്‍ മണ്ഡലത്തില്‍ നിന്നും ലഭിച്ചിട്ടുണ്ട് എന്നും ആയതിന് സ്വീകരിച്ച നടപടികളും പഞ്ചായത്തടിസ്ഥാനത്തില്‍ പേര് സഹിതം വിശദമാക്കാമോ?
3560.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി മണ്ഡലത്തിലെ കോലഴി ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനപ്രകാരം റോഡ് പുറമ്പോക്ക്, പാറ പുറമ്പോക്ക് ഭൂമിയിൽ പട്ടയം അനുവദിക്കുന്നതിനായി അപേക്ഷിച്ച റവന്യൂ വകുപ്പിന്റെ പരിഗണനയിലുള്ള ആർ.ഇ2/186/2025- എൽ.എസ്.ജി.ഡി., ആർ.ഇ2/187/2025-എൽ.എസ്.ജി.ഡി, ആർ.ഇ2/188/2025-എൽ.എസ്.ജി.ഡി, ആർ.ഇ2/189/2025-എൽ.എസ്.ജി.ഡി, ആർ.ഇ2/190/2025-എൽ.എസ്.ജി.ഡി, ആർ.ഇ2/192/2025-എൽ.എസ്.ജി.ഡി എന്നീ നമ്പർ ഫയലുകളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത ഫയലുകൾ തീർപ്പാക്കി ഭൂരഹിതരായവർക്ക് പട്ടയം അനുവദിക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തുമോയെന്ന് വ്യക്തമാക്കുമോ?
3561.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതല്‍ നാളിതുവരെ പട്ടാമ്പി മണ്ഡലത്തില്‍ എത്രപേര്‍ക്ക് പട്ടയം നല്‍കിയിട്ടുണ്ടെന്ന വിവരം വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത കാലയളവില്‍ വിതരണം ചെയ്തിട്ടുള്ള പട്ടയങ്ങളുടെ വിവരം വര്‍ഷം, വില്ലേജ് എന്നിവ തിരിച്ച് ലഭ്യമാക്കാമോ;
( സി )
പട്ടാമ്പി മണ്ഡലത്തില്‍ പ്രസ്തുത കാലയളവില്‍ പട്ടയം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?
3562.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
താഴെക്കോട് വില്ലേജിലെ മംഗലശ്ശേരി നിവാസികളിലെ അർഹരായവർക്ക് പട്ടയം ലഭിക്കാൻ എന്തെല്ലാം നടപടിക്രമങ്ങളാണ് ബാക്കിയുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇവർക്ക് പട്ടയവിതരണം എപ്പോൾ നടത്താൻ കഴിയുമെന്ന് വ്യക്തമാക്കുമോ?
3563.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചങ്ങനാശ്ശേരി മണ്ഡലത്തില്‍ എത്ര കുടുംബങ്ങള്‍ക്ക് പട്ടയം അനുവദിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
നിലവില്‍ എത്ര പട്ടയ അപേക്ഷകള്‍ തീര്‍പ്പ് കല്‍പ്പിക്കാനുണ്ടെന്നും കാലതാമസം നേരിടുന്നതിനുള്ള കാരണവും വ്യക്തമാക്കാമോ?
3564.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റിവര്‍ മാനേജ്മെന്റ് ഫണ്ട് വിനിയോഗിച്ച് നിര്‍വ്വഹിക്കുന്ന സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പാലങ്ങളുടെ നിര്‍മ്മാണം സംബന്ധിച്ച വിഷയം പരിശോധിച്ച് ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ റവന്യൂ വകുപ്പ് ഒരു സബ് കമ്മിറ്റിയെ രൂപീകരിച്ച് 09-04-2024 ല്‍ സ.ഉ(ആര്‍.ടി)നം.1109/2024/ആര്‍ഡി പ്രകാരം ഉത്തരവായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കമ്മിറ്റി സമ‍ര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ; റിപ്പോര്‍ട്ട് സമര്‍പ്പിട്ടില്ലെങ്കില്‍ അതിനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കാമോ?
3565.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി താലൂക്കിലെ (കോഴിക്കോട് ജില്ല) ചേമഞ്ചേരി വില്ലേജ് പരിധിയില്‍ വയല്‍/തണ്ണീര്‍ത്തടം നികത്തുന്നതിനെതിരെ 2024 ജനുവരി മുതല്‍ നാളിതു വരെ എത്ര പരാതികള്‍ ലഭിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
ലഭിച്ച പരാതികളിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
വയല്‍/തണ്ണീര്‍ത്തടം നികത്തലിനെതിരെ സ്റ്റോപ്പ് മെമ്മോ നല്‍കിയ ഏതെങ്കിലും കേസുകളില്‍ അതിനുശേഷവും ഏതെങ്കിലും തരത്തിലുള്ള നികത്തല്‍/നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിനെതിരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ഡി )
അനധികൃതമായി നികത്തിയ വയല്‍/തണ്ണീര്‍ത്തടം പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
3566.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമി തരം മാറ്റുന്നതിനുള്ള എത്ര അപേക്ഷകൾ നാളിതുവരെ തീർപ്പാക്കാനുണ്ടെന്ന് വർഷം, ജില്ല എന്നിവ തിരിച്ച് വ്യക്തമാക്കുമോ;
( ബി )
ഭൂമി നെൽവയലാണോ തണ്ണീർതടമാണോ എന്ന് തീരുമാനിക്കുന്നത് അടിസ്ഥാന ഭൂനികുതി രജിസ്റ്ററിന്റെയോ/സെറ്റിൽമെന്റ് രജിസ്റ്ററിന്റെയോ അടിസ്ഥാനത്തിലല്ലായെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
മുൻകാല പ്രാബല്യത്തോടെ തരംമാറ്റൽ ഫീസ് ഈടാക്കുന്നത് കോടതി തടഞ്ഞിട്ടുണ്ടോ; വിശദമാക്കാമോ;
( ഡി )
ഭൂമി തരം മാറ്റൽ ഫീസ് ഇനത്തിൽ 2024-25 ലും 2025-26 ൽ നാളിതുവരെയും എത്ര കോടി രൂപ ഈടാക്കി; വിശദാംശം നൽകുമോ;
( ഇ )
ഭൂമി തരം മാറ്റുന്നത് സംബന്ധിച്ച് ഹൈക്കോടതി പുറപ്പെടുവിച്ചിട്ടുള്ള വിധിയുടെ വിശദാംശം ലഭ്യമാക്കാമോ?
3567.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെൽവയൽ തണ്ണീർതട സംരക്ഷണ നിയമത്തിലെ 27 (എ) വകുപ്പ് എന്താണെന്ന് വ്യക്തമാക്കാമോ;
( ബി )
1967 - ലെ ഭൂവിനിയോഗ ഉത്തരവ് പ്രകാരം ഭൂമി കൃഷി ആവശ്യത്തിനും വിളമാറ്റത്തിനുമായി പരിവർത്തനം ചെയ്യാൻ ആർക്കാണ് അധികാരം;
( സി )
2017 - നു ശേഷം പരിവർത്തനപ്പെടുത്താൻ നൽകിയ അപേക്ഷകളിൽ ആർക്കാണ് തീരുമാനമെടുക്കുവാനുളള അധികാരം എന്ന് വ്യക്തമാക്കാമോ?
3568.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അരൂര്‍ മണ്ഡലത്തില്‍ ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് എത്ര അപേക്ഷകള്‍ ലഭിച്ചെന്നും ആയതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്നും വില്ലേജ് അടിസ്ഥാനത്തില്‍ വിശദമാക്കാമോ?
3569.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട്–തലശ്ശേരി ബൈപാസ് റോഡ്‌ (ഒത്തിയോട്ടു മുതല്‍ നരിക്കോട്ടുംചാൽ റേഷന്‍കട വരെ) നിര്‍മ്മാണത്തിന് സ്ഥലമേറ്റെടുക്കൽ നടപടി ആരംഭിച്ചിട്ടും പ്രസ്തുത നടപടി പൂര്‍ത്തീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
തടസ്സങ്ങള്‍ നിലവിലുണ്ടെങ്കില്‍ ആയത് ഒഴിവാക്കി ഭൂമി ഏറ്റെടുക്കൽ ത്വരിതപ്പെടുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
3570.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിശ്ചയിച്ച സമയക്രമം പ്രകാരം നടക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ ഭാഗമായുള്ള 11(1) നോട്ടിഫിക്കേഷൻ എന്നത്തേക്ക് പുറപ്പെടുവിക്കുവാൻ സാധിക്കുമെന്ന് അറിയിക്കാമോ?
3571.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പേരാമ്പ്ര മണ്ഡലത്തിലെ അകലാപ്പുഴ പാലം, നടേരിക്കടവ് പാലം, കൊല്ലം- നെല്ല്യാടി-മേപ്പയ്യൂര്‍ റോഡ് എന്നീ പദ്ധതികൾക്കുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികൾ ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്‌തുത നടപടികള്‍ എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് വ്യക്തമാക്കാമോ?
3572.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ തോട്ടം ഭൂമി ഉള്‍പ്പെടെയുള്ളവയിലെ കയ്യേറ്റങ്ങള്‍ തടയുന്നതിനും കയ്യേറിയ ഭൂമി തിരിച്ചു പിടിക്കുന്നതിനും സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തൊക്കെയാണ്; വിശദമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാര്‍ നാളിതുവരെ ഇത്തരത്തില്‍ എത്ര ഹെക്ടര്‍ തോട്ട ഭൂമി പിടിച്ചെടുത്തു; ഇനി പിടിച്ചെടുക്കാനുള്ളവയുടെ കണക്ക് എന്നിവ ലഭ്യമാക്കുമോ?
3573.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം നിയോജകമണ്ഡലത്തിലെ വയനാട് റോഡ് മുതല്‍ തലശ്ശേരി ബൈ പാസ് റോഡ്‌ വരെയുള്ള (ഒത്തിയോട്ടു മുതല്‍ നരിക്കൂട്ടുംചാല്‍ റേഷന്‍ കട വരെ) റോഡു നിര്‍മ്മാണത്തിന് സ്ഥലമേറ്റെടുക്കൽ നടപടികള്‍ ആരംഭിച്ചിട്ടും ആയത് പൂര്‍ത്തീകരിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
തടസ്സങ്ങള്‍ നിലവിലുണ്ടെങ്കില്‍ ആയത് ഒഴിവാക്കി ലാൻഡ് അക്വിസിഷന്‍ ത്വരിതപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
3574.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാനൂര്‍ താലൂക്ക് ആശുപത്രിയ്ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളുടെ പുരോഗതി വിശദമാക്കുമോ;
( ബി )
പ്രസ്‌തുത ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കാനാവുമെന്ന് വ്യക്തമാക്കാമോ?
3575.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൂഞ്ഞാർ മണ്ഡലത്തിലെ ഈരാറ്റുപേട്ട-വാഗമൺ റോഡ് പുനരുദ്ധാരണം, മാർമല ചെറുകിട ജലവൈദ്യുത പദ്ധതി, ഇടക്കുന്നം മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലേക്കുള്ള റോഡ് വികസനം, പിണ്ണാക്കനാട് 33 കെ.വി. സബ്‍‍‍സ്റ്റേഷൻ എന്നീ പദ്ധതികള്‍ക്കായുള്ള ഭൂമിയേറ്റെടുക്കല്‍ നടപടികളുടെ പുരോഗതി സംബന്ധിച്ച വിശദാംശം പദ്ധതി തിരിച്ച് ലഭ്യമാക്കുമോ?
3576.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2008-ലെ കേരള നെൽവെയൽ തണ്ണീർത്തട നിയമമനുസരിച്ച് വസ്തുവിന്റെ തരംമാറ്റം സംബന്ധിച്ചു തിരുവനന്തപുരം ജില്ലയിൽ എത്ര അപേക്ഷകളാണ് നിലവിലുള്ളത്;
( ബി )
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം താലൂക്ക് അയിരൂപ്പാറ വില്ലേജിൽ ബ്ലോക്ക് നമ്പർ 12, സർ നമ്പർ 502/8, 502/9 ആർ.ആർ. 80 ചതുരശ്ര സെൻറീമീറ്റർ വിസ്തീർണ്ണം ഉള്ള ശ്രീമതി അജിതകുമാരി, ചിത്തിര, ഗുരുദേവപുരം, തുമ്പത്തിൽ പി.ഒ. യുടെ തരംമാറ്റത്തിനുള്ള 24/2025/162504 നമ്പർ അപേക്ഷയിൽ ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ;
( സി )
ഈ അപേക്ഷയിന്മേൽ എന്നത്തേയ്ക്ക് തരം മാറ്റം ചെയ്ത് നൽകാൻ കഴിയുമെന്നും ഈ ഫയലിന്റെ നിലവിലെ സ്ഥിതി എന്താണെന്നുമുള്ള വിവരം ലഭ്യമാക്കാമോ?
3577.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയില്‍ ഭൂമി തരം മാറ്റുന്നതിന് എത്ര അപേക്ഷകള്‍ ഉണ്ടെന്ന് താലൂക്ക് തിരിച്ച് വ്യക്തമാക്കുമോ;
( ബി )
ഇതില്‍ വീട് വെയ്ക്കുന്നതിന് വേണ്ടി തരം മാറ്റുന്നതിനുള്ള എത്ര അപേക്ഷ ഉണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
ലൈഫ് പദ്ധതിയിലല്ലാതെ വീട് വെയ്ക്കുന്നതിനായി ഭൂമി തരംമാറ്റുന്നതിന് എന്തെങ്കിലും പരിഗണന നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍ ഇത്തരം അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
3578.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ മണ്ഡലത്തിൽ പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന ഇരപ്പില്‍ ഉന്നതിയിലെ പട്ടികജാതി കുടുംബങ്ങളെ വാസയോഗ്യമായ സമീപത്തെ റവന്യൂ ഭൂമിയിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള അപേക്ഷ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ അതിന്മേൽ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
3579.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുളത്തുമ്മല്‍ വില്ലേജിന്റെ പരിധിയിലുള്ള റവന്യു പുറമ്പോക്ക് ഭൂമി സംബന്ധിച്ച വിവരങ്ങളും ഭൂമിയില്‍ കൈയ്യേറ്റമുണ്ടെങ്കില്‍ അത് സംബന്ധിച്ച വിവരങ്ങളും ലഭ്യമാക്കാമോ?
3580.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂർ മെഡിക്കൽ കോളേജ് കാമ്പസില്‍ 33 കെ. വി. സബ്സ്റ്റേഷൻ സ്ഥാപിക്കുന്നതിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ ഭൂമി കെ. എസ്. ഇ. ബി. ക്ക് പാട്ടത്തിന് നൽകുന്നതിന് ധനകാര്യവകുപ്പ് യോജിപ്പ് അറിയിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണം പുരോഗമിക്കുന്ന കിഫ്ബി പദ്ധതികളായ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, മദർ & ചൈൽഡ് ബ്ലോക്ക് എന്നിവ പൂർത്തിയാകുന്നതോടെ വൈദ്യുതി ആവശ്യകതയിൽ ഉണ്ടാകുന്ന വർദ്ധനവ് നിറവേറ്റുന്നതിനായി വിഭാവനം ചെയ്തിട്ടുള്ള 33 കെ. വി. സബ്സ്റ്റേഷന്റെ നിർമ്മാണം അടിയന്തരമായി ആരംഭിക്കേണ്ടതിനാല്‍, പ്രസ്തുത ഭൂമി പാട്ടത്തിന് നൽകുന്നതിനുള്ള നടപടികള്‍ ത്വരിതഗതിയിൽ പൂർത്തീകരിക്കുമോ; വിശദമാക്കുമോ?
3581.
ശ്രീ. പി. കെ. ബഷീർ
ഡോ. എം. കെ. മുനീർ
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ഭൂമി പാട്ടത്തിനു നൽകിയ വകയിൽ വിവിധ സ്ഥാപനങ്ങളിൽ നിന്നും പിരിഞ്ഞു കിട്ടാനുളള തുക ഈടാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നത്;
( ബി )
പാട്ട വ്യവസ്ഥകൾ ലംഘിച്ചവരിൽ നിന്നും സ്ഥലം ഏറ്റെടുക്കാൻ എന്തെങ്കിലും നടപടി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;
( സി )
പാട്ടത്തുക കാലാനുസൃതമായി പുതുക്കുന്നതിന് നടപടി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ എന്നുമുതൽ പുതുക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?
3582.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാട്ടക്കാലാവധി കഴിഞ്ഞിട്ടും പാട്ടവ്യവസ്ഥകള്‍ ലംഘിച്ച് കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കുന്നതിന് സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തൊക്കെയാണ്; വ്യക്തമാക്കുമോ;
( ബി )
പാട്ടക്കാലാവധി കഴിഞ്ഞ എത്ര ഹെക്ടര്‍ ഭൂമിയും പാട്ടവ്യവസ്ഥകള്‍ ലംഘിച്ച എത്ര ഹെക്ടര്‍ ഭൂമിയും നാളിതുവരെ പിടിച്ചെടുത്തു; ഇനി എത്ര പിടിച്ചെടുക്കാനുണ്ട്; വിശദമാക്കാമോ ?
3583.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണ്ണാർക്കാട് റവന്യൂ ടവർ നിർമ്മാണത്തിന് 2018-ൽ സമർപ്പിച്ച എസ്റ്റിമേറ്റിൽ ഇതുവരെ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശം നൽകാമോ;
( ബി )
പ്രസ്തുത റവന്യൂ ടവറിന്റെ നിർമ്മാണം ആരംഭിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കുമോ?
3584.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ജില്ലയിലെ കുഡ്ലു വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ; പ്രവര്‍ത്തനം എപ്പോൾ ആരംഭിക്കാൻ കഴിയും എന്ന് വ്യക്തമാക്കാമോ?
3585.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിൽ എത്ര വില്ലേജ് ഓഫീസുകളുടെ സ്മാർട്ട് കെട്ടിടമാണ് പണി പൂർത്തീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ നിലവിൽ എത്ര സ്മാർട്ട് കെട്ടിടങ്ങളുടെ നിർമ്മാണ പ്രവൃത്തികളാണ് നടത്തിക്കൊണ്ടിരിക്കുന്നത്; ആയത് എന്നത്തേക്ക് പൂർത്തീകരിക്കും; വിശദമാക്കുമോ?
3586.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്മാര്‍ട് വില്ലേജ് ഓഫീസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എറണാകുളം വില്ലേജ് ഓഫീസിന്റെ നിര്‍മ്മാണ നവീകരണ പ്രവൃത്തികളുടെ പുരോഗതി അറിയിക്കാമോ; ഇതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ;
( ബി )
എയര്‍ ഇന്ത്യയില്‍ നിന്ന് ഏറ്റെടുത്ത കെട്ടിടത്തിലേക്ക് കണയന്നൂര്‍ താലൂക്ക് ഓഫീസ് മാറ്റുന്ന പ്രവൃത്തിയുടെ പുരോഗതി അറിയിക്കാമോ; ഇതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
3587.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ കൊണ്ടോട്ടി താലൂക്കിലെ പളളിക്കല്‍ വില്ലേജിനെ സ്മാര്‍ട്ട്‌ വില്ലേജ് ആക്കി മാറ്റുന്നതിനായി നല്‍കിയ ശിപാര്‍ശയിന്മേല്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ എന്തെല്ലാമാണ് ;വ്യക്തമാക്കാമോ;
( ബി )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ റവന്യൂ വകുപ്പിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങളുടെ വിശദാംശം നല്‍കാമോ?
3588.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർഗോഡ് ജില്ലയിൽ എത്ര താലൂക്ക് ഓഫീസുകൾ ഉണ്ടെന്ന് വ്യക്തമാക്കാമോ; നിലവിലെ തസ്തികകളുടെ എണ്ണം ഓഫീസ് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
ഒഴിവുളള തസ്തികകളുടെ എണ്ണവും എത്ര കാലമായി ഈ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നുവെന്നും തസ്തികയും താലൂക്ക് ഓഫീസും തിരിച്ച് വ്യക്തമാക്കാമോ;
( സി )
താലൂക്ക് ഓഫീസുകളിൽ നിന്ന് ജനങ്ങൾക്ക് കൃത്യമായ സമയത്ത് സേവനം ലഭ്യമാക്കാത്തത് തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതു കൊണ്ടാണോ; വ്യക്തമാക്കാമോ;
( ഡി )
തീർപ്പാക്കാത്ത ഫയലുകൾ എത്രയുണ്ടെന്നും ഏതെല്ലാം ഫയലുകളാണ് ഇവയെന്നും എത്ര കാലമായി തീർപ്പാക്കാതെ കിടക്കുന്നുണ്ടെന്നും താലൂക്ക് തിരിച്ച് വ്യക്തമാക്കാമോ;
( ഇ )
അനന്താവകാശ സർട്ടിഫിക്കറ്റിനായുളള (ലീഗൽ ഹയർഷിപ് സർട്ടിഫിക്കറ്റ്) എത്ര ഫയലുകൾ തീർപ്പാക്കാതെ കിടക്കുന്നുവെന്ന് താലൂക്ക് തിരിച്ച് പ്രത്യേകം വ്യക്തമാക്കാമോ?
3589.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ സർവേയർമാരുടേയും ഡ്രാഫ്ട്സ്‍മാൻമാരുടേയും ഗണ്യമായ കുറവുണ്ടെന്നുള്ളത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; നിലവിൽ ജില്ലയിലുള്ളതായ പ്രസ്തുത ഒഴിവുകൾ സംബന്ധിച്ച വിശദാംശം നൽകുമോ;
( ബി )
സ്ഥാനക്കയറ്റവും സ്ഥലം മാറ്റവും നൽകുമ്പോൾ പ്രസ്തുത ജില്ലയിൽ തന്നെ ഒഴിവുണ്ടായിരിക്കെ മറ്റു ജില്ലകളിലേക്ക് നിയമനം നൽകുന്നതായും മറ്റു ജില്ലകളിൽ നിന്ന് പ്രസ്തുത ജില്ലയിലേക്ക് നിയമനം ലഭിക്കുന്നവർ ദീർഘ അവധിയിൽ പ്രവേശിക്കുന്നതു മൂലം പ്രസ്തുത ജില്ലയിലെ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദാംശം നൽകുമോ;
( സി )
എങ്കിൽ അവ പരിഹരിച്ച് മലപ്പുറം ജില്ലയിൽ സർവേയർമാരുടേയും ഡ്രാഫ്ട്സ്‍മാൻമാരുടേയും ഒഴിവുകൾ നികത്തുവാനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3590.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ സ്ഥിരം ജൂനിയര്‍ സൂപ്രണ്ട്, ക്ലര്‍ക്കുമാര്‍ എന്നിവരുടെ ഒഴിവ് നിലവിലുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
പെരിന്തല്‍മണ്ണ, നിലമ്പൂര്‍, കൊണ്ടോട്ടി, ഏറനാട് താലൂക്കുകള്‍ ഉള്‍ക്കൊള്ളുന്ന ഈ ഓഫീസില്‍ ജീവനക്കാരില്ലാത്തത് ഓഫീസ് പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഈ ഓഫീസിലെ ഒഴിവുള്ള തസ്തികയില്‍ ജീവനക്കാരെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
3591.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ നിലവിലുള്ള വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് (വി. എഫ്. എ.) തസ്തികയിലെ ജീവനക്കാരുടെ ചുമതലകൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്‌തുത ജീവനക്കാർക്ക് കൂടുതൽ ചുമതലകൾ നൽകുന്നതിന് സർക്കാർ ആലോചിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;
( സി )
സർക്കാരിന് അധികസാമ്പത്തിക ബാധ്യതയില്ലാതെ പ്രസ്തുത തസ്തിക അപ്‍ഗ്രേഡ് ചെയ്യുന്നത് പരിഗണനയിലുണ്ടോ; വ്യക്‌തമാക്കാമോ?
3592.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പ് ജീവനക്കാര്‍ക്ക് എല്ലാ വര്‍ഷവും നടത്തിയിരുന്ന ക്രിമിനല്‍ ജുഡീഷ്യല്‍ പരീക്ഷ രണ്ട് വര്‍ഷമായി മുടങ്ങിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
2023 ന് ശേഷം പ്രസ്തുത പരീക്ഷയ്ക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
വര്‍ഷാവര്‍ഷം നടത്തിയിരുന്ന പ്രസ്തുത പരീക്ഷ മുടങ്ങുവാനുണ്ടായ സാഹചര്യം എന്താണെന്ന് വ്യക്തമാക്കുമോ;
( ഡി )
ഇത് പരിഹരിക്കുന്നതിന് വകുപ്പിന്റെ ഭാഗത്ത് നിന്ന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദീകരിക്കുമോ;
( ഇ )
പരീക്ഷ മുടങ്ങിയതിനാല്‍ യോഗ്യത നേടാനാവാതെ സ്ഥാനക്കയറ്റം ലഭിക്കാതെ വിരമിച്ചവര്‍ക്കും സ്ഥാനക്കയറ്റത്തിന് പരിഗണിക്കാത്തവര്‍ക്കും ഉണ്ടായിട്ടുള്ള നഷ്ടം എപ്രകാരം പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാമോ?
3593.
ശ്രീ. മോൻസ് ജോസഫ്
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2005-ലെ ദുരന്തനിവാരണനിയമം പ്രകാരം ഇടുക്കിയിലെ ഏതൊക്കെ പഞ്ചായത്തുകളിലാണ് റെഡ് സോണുകൾ നിശ്ചയിച്ചിട്ടുള്ളത്; വിശദാമാക്കാമോ;
( ബി )
റെഡ് സോണുകളിലെ നിർമ്മാണങ്ങൾ ക്രമവല്‍ക്കരിക്കുന്നതിന് ഭൂപതിവ് നിയമത്തോടൊപ്പം മറ്റ് ഏതു നിയമം ഭേദഗതി ചെയ്യേണ്ടിവരും; വ്യക്തമാക്കാമോ;
( സി )
ഇടുക്കിയില്‍ റെഡ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങൾ എങ്ങനെയാണ് തിരിച്ചറിഞ്ഞത്; വിശദമാക്കാമോ;
( ഡി )
റെഡ് സോണുകളിൽ ഉൾപ്പെട്ട പ്രദേശങ്ങളിലെ നിവാസികളും സ്ഥാപനങ്ങളും നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ എന്താണ്; വിശദമാക്കാമോ?
3594.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജാതി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് നിഷ്ക്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ വിശദമാക്കാമോ; ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ ലഭ്യമാക്കാമോ;
( ബി )
ദേവികുളം താലൂക്കിലെ തോട്ടം മേഖലയിലുള്ളവർ തമിഴ് ഭാഷ സംസാരിക്കുന്നു എന്ന കാരണത്താൽ അവര്‍ക്ക് ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് തടസ്സം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിൽ താമസിക്കുന്നവർ ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് 1950നു മുമ്പ് കേരളത്തിലുണ്ടായിരുന്നു എന്നു തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമെന്ന് സർക്കാർ ഉത്തരവുണ്ടോ; ഉണ്ടെങ്കിൽ പകർപ്പ് ലഭ്യമാക്കാമോ;
( ഡി )
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ 1950-ൽ താമസിച്ചിരുന്ന ആളുകളുടെ വിശദാംശം എഴുതി സൂക്ഷിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ പകർപ്പ് ലഭ്യമാക്കാമോ?
3595.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മരണപ്പെട്ട വ്യക്തിയുടെ സ്വത്തുക്കൾ നിയമാനുസൃത അവകാശികൾക്ക് വിൽപത്രത്തിന്റെ അടിസ്ഥാനത്തിൽ കൈമാറുന്നതിനുള്ള മ്യൂട്ടേഷൻ നടപടികളുടെ പൂർത്തീകരണത്തിന്, അനന്തര അവകാശ സര്‍ട്ടിഫിക്കറ്റിന്റെയും ഫാമിലി മെമ്പര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിന്റെയും അഭാവത്തിൽ നിർബന്ധമായും സത്യവാങ്മൂലം സമർപ്പിക്കണം എന്നുള്ള കേരള ഹൈക്കോടതിയുടെ 14-11-2024 ലെ ഉത്തരവ് (ബാബു ആർ. vs സ്റ്റേറ്റ് ഓഫ് കേരള) ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ സത്യവാങ്മൂലത്തിന്റെ മാതൃക റവന്യൂ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ടോ എന്നറിയിക്കാമോ;
( ബി )
പ്രസ്തുത സത്യവാങ്മൂലത്തിന്റെ മാതൃക പുറപ്പെടുവിക്കുന്നതിലേക്കായി റവന്യൂ വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സത്യവാങ്മൂലത്തിന്റെ മാതൃക റവന്യൂ വകുപ്പ് പുറപ്പെടുവിച്ചിട്ടില്ലെങ്കിൽ സമാന സാഹചര്യങ്ങളിൽ നിലവിലുള്ള മ്യൂട്ടേഷൻ നടപടികളുടെ പൂർത്തീകരണത്തിന് വേണ്ടി റവന്യൂ വകുപ്പ് കൈക്കൊണ്ടിട്ടുള്ള നടപടികൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ?
3596.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ മണ്ഡലത്തില്‍ ഭൂമി തരം മാറ്റല്‍ പ്രക്രിയയ്ക്കുള്ള എത്ര അപേക്ഷകള്‍ തീര്‍പ്പാക്കാനുണ്ടെന്ന് വില്ലേജ് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( സി )
സബ് കളക്ടറെ കൂടാതെ ഡെപ്യൂട്ടി കളക്ടര്‍മാരെ കൂടി ചുമതലപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഭൂമി തരംമാറ്റ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് സാധിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
3597.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മങ്കട മണ്ഡലത്തിലെ പഞ്ചായത്തുകളിലെ തരിശുഭൂമി എത്രയെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ‍ഞ്ചായത്ത് അടിസ്ഥാനത്തില്‍ അവയുടെ വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെ കൈവശം തരിശുഭൂമിയുണ്ടോ; എങ്കിൽ വകുപ്പ് തിരിച്ച് വിശദാംശം ലഭ്യമാക്കുമോ?
3598.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മലപ്പുറം ജില്ലയിലെ ഏതെല്ലാം വില്ലേജുകളാണ് സ്മാർട്ട് വില്ലേജ് ആക്കാൻ തിരഞ്ഞെടുത്തത് എന്ന് വ്യക്തമാക്കുമോ;
( ബി )
കൊണ്ടോട്ടി മണ്ഡലത്തിലെ മുതുവല്ലൂർ വില്ലേജിനെ സ്മാർട്ട് വില്ലേജ് ആയി തിരഞ്ഞെടുത്തിട്ടുണ്ടോ; എങ്കിൽ ഇതിന്റെ പ്രവൃത്തി തുടങ്ങുന്നതിന്റെ കാലതാമസം എന്താണെന്ന് വ്യക്തമാക്കുമോ?
3599.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എന്റെ ഭൂമി പോർട്ടൽ വഴി ആധാരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനും മറ്റു സർവ്വേ സംബന്ധമായ ആവശ്യങ്ങൾക്കും ഡിജിറ്റൽ സർവേ പ്രകാരമുള്ള പ്രീമ്യൂട്ടേഷൻ സ്കെച്ച് ഉപയോഗിക്കുന്നുണ്ടോ; വിശദമാക്കുമോ;
( ബി )
പ്രീ മ്യൂട്ടേഷൻ സ്കെച്ച് തയ്യാറാക്കുന്നതിന് ടോറൻസ് സമ്പ്രദായത്തിന്റെ മാതൃകയിൽ ലൈസൻസ്ഡ് സർവേയർമാർക്ക് കൂടി അനുമതി നൽകുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
3600.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മട്ടന്നൂര്‍ മണ്ഡലത്തില്‍ ഡിജിറ്റല്‍ സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ ഡിജിറ്റല്‍ സര്‍വേ പദ്ധതിയുടെ നിലവിലുള്ള പ്രവൃത്തി പുരോഗതി വിശദമാക്കാമോ?
3601.
ശ്രീ. ആര്യാടൻ ഷൗക്കത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റവന്യൂ വകുപ്പിന്റെ ഡിജിറ്റല്‍ സര്‍വേയുമായി ബന്ധപ്പെട്ട് നിലമ്പൂർ മണ്ഡലത്തിലെ വഴിക്കടവ് വില്ലേജില്‍ പതിറ്റാണ്ടുകളായി കരമടച്ചു വരുന്നവരുടെ വീടും ഭൂമിയും വനഭൂമിയായി കണക്കാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഈ പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?
3602.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ ഡിജിറ്റല്‍ സര്‍വേ പൂർത്തിയായ ജില്ലകള്‍ ഏതൊക്കെയാണെന്നും ബാക്കിയുള്ള ജില്ലകളില്‍ ഡിജിറ്റല്‍ സര്‍വേ എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വിശദമാക്കാമോ;
( ബി )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തീകരിച്ച വില്ലേജുകള്‍ ഏതൊക്കെയാണെന്നും ബാക്കിയുള്ളവ എപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വിശദമാക്കാമോ?
3603.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തിലെ ഏതൊക്കെ വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തിലെ സര്‍വേ പൂര്‍ത്തീകരിച്ചവയുടെ വിവരങ്ങള്‍ വില്ലേജ് അടിസ്ഥാനത്തില്‍ എന്ന് പ്രസിദ്ധീകരിക്കാന്‍ സാധിക്കുമെന്ന് അറിയിക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിലെ എത്ര വില്ലേജുകളിലെ ഡിജിറ്റൽ സർവേയാണ് ഇനി പൂർത്തീകരിക്കാൻ ഉള്ളതെന്നും ആയത് എന്ന് പ്രസിദ്ധീകരിക്കുമെന്നും വിശദമാക്കാമോ?
3604.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ ഡിജിറ്റൽ സർവേയുടെ പുരോഗതികൾ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ജില്ലയില്‍ മൂന്ന് ഘട്ടങ്ങളിലുമായി ഇതിനകം എത്ര വില്ലേജുകളിൽ ഡിജിറ്റൽ സർവേ പൂർത്തിയായി; അവ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;
( സി )
സർവേ പൂർത്തീകരിച്ച വില്ലേജുകളിലെ രേഖകൾ റവന്യൂ ഭരണത്തിന് കൈമാറുന്നതിനുള്ള കാല താമസം എന്താണെന്ന് വ്യക്തമാക്കുമോ; അവ എന്നത്തേക്ക് കൈമാറാൻ സാധിക്കുമെന്ന് വ്യക്തമാക്കുമോ?
3605.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റീസർവേ നടപടികൾ പൂർത്തീകരിക്കപ്പെട്ട വില്ലേജുകളിൽ റെക്കോർഡുകളുടെ അപാകതകളും നടപടികളുടെ പോരായ്മകളും മൂലം ജനങ്ങൾ ബുദ്ധിമുട്ടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത് പരിഹരിക്കുന്നതിന് ജനങ്ങൾ റീസർവേ അദാലത്തുകളിൽ നൽകുന്ന അപേക്ഷകൾ വർഷങ്ങളായി കെട്ടിക്കിടക്കുകയും സർവേയർമാർ നടപടിക്രമങ്ങൾ പാലിക്കാതെ ഇവ പരിശോധിക്കുന്നതായും ഇത് പരിഹരിക്കുന്നതിന് കാലതാമസം വരുന്നതായും മുൻഗണനാക്രമം പാലിക്കാത്തതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കാമോ;
( സി )
അപേക്ഷകൾ മുൻഗണന പ്രകാരമല്ലാതെയും പ്രത്യേക താല്പര്യത്തോടെയും കൈകാര്യം ചെയ്തതിന്റെ ഫലമായി ഏതെങ്കിലും സർവേയർമാർക്കെതിരെയോ തഹസിൽദാർമാർക്കെതിരെയോ നടപടിയെടുത്തിട്ടുണ്ടോ; വ്യക്‌തമാകുമോ;
( ഡി )
ഈ വിഷയത്തിൽ സർവേയർമാർക്കും റവന്യൂ ഉദ്യോഗസ്ഥർക്കും എതിരെ പരാതികൾ ഓൺലൈനായി നൽകാൻ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ?
3606.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ ഡിജിറ്റല്‍ റീസര്‍വേ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
മണലൂര്‍ മണ്ഡലത്തിലെ ഏതെല്ലാം വില്ലേജുകളില്‍ റീസര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ചു; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തിലെ ഇനി പൂർത്തിയാക്കാൻ ബാക്കിയുള്ള വില്ലേജുകളിലെ ഡിജിറ്റല്‍ റീസര്‍വേയുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ഡി )
റീസര്‍വേയ്ക്കുശേഷം രേഖകളില്‍ നിന്നും വ്യത്യാസമായി മിച്ചമുള്ളതോ കുറവുള്ളതോ ആയി വരുന്ന ഭൂമിയില്‍ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കാമോ;
( ഇ )
അതിര്‍ത്തി തര്‍ക്കങ്ങളുടെയും മറ്റും ഭാഗമായി ഭൂമി കുറവുള്ളവര്‍ക്ക് പ്രസ്തുത ഭൂമിയോട് ചേര്‍ന്നുള്ള അധിക ഭൂമിയുള്ളവരില്‍ നിന്നും ക്രമീകരിക്കുന്നതിന് നടപടികളെടുക്കുമോ; വിശദമാക്കുമോ?
3607.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂപരിഷ്കരണം നടന്ന സംസ്ഥാനത്ത് ഇപ്പോഴും പൂർണ്ണ അവകാശം ഭൂമിയിൽ ലഭിച്ചിട്ടില്ലെന്നിരിക്കെ കാണം, കുഴിക്കാണം, പാട്ടം തുടങ്ങി ജന്മവകാശം കിട്ടാതെ പട്ടയം ലഭിക്കുന്നതിന് ആയിരക്കണക്കിന് അപേക്ഷകൾ ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഇല്ലാത്ത ജന്മിയെ തേടുന്ന ഇത്തരം നടപടിക്രമങ്ങൾ ഒഴിവാക്കി ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ഈ പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിക്കാൻ കഴിയുമോയെന്ന് അറിയിക്കാമോ?
3608.
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീമതി സി. കെ. ആശ
ശ്രീ. സി.സി. മുകുന്ദൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഭൂമി തരംമാറ്റം ഉൾപ്പെടെയുള്ള വിവിധ ദൗത്യങ്ങൾ നടപ്പിലാക്കുന്ന റവന്യൂ വകുപ്പിന്റെ ഓഫീസുകളിൽ ഭൂപതിവ് നിയമത്തിലെ ചട്ടഭേദഗതികളുമായി ബന്ധപ്പെട്ട അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് എന്തെല്ലാം ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ബി )
കൃഷിക്കും താമസത്തിനുമായി അനുവദിച്ച പട്ടയ ഭൂമിയിലെ വീട് ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിന് പ്രത്യേക അനുമതി ആവശ്യമുണ്ടോ; വിശദീകരിക്കുമോ;
( സി )
ഇപ്പോൾ നടപ്പിലാക്കുന്ന ഭൂപതിവ് ചട്ടഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതും എന്നാൽ പുതിയതായി ഉത്ഭവിക്കുന്നതുമായ വിനിയോഗങ്ങൾ ക്രമപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദീകരിക്കുമോ;
( ഡി )
പട്ടയത്തിൽ പ്രത്യേക ഉദ്ദേശം രേഖപ്പെടുത്തിയ ഭൂമിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ക്രമവൽക്കരിക്കുന്നതിന് എന്തെല്ലാം നിബന്ധനകളാണ് പുതുക്കിയ ചട്ടങ്ങളിൽ നിർദേശിക്കപ്പെട്ടിരിക്കുന്നതെന്ന് വിശദമാക്കാമോ?
3609.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചുരുങ്ങിയ കാലയളവിനുള്ളില്‍ ഗുണനിലവാരമുള്ള വീടുകള്‍ നിര്‍മ്മിക്കുന്നതിന് നൂതന സാങ്കേതിക വിദ്യകള്‍ അവലംബിക്കുന്ന അംഗീകൃത ഏജന്‍സികള്‍ സംസ്ഥാനത്ത് നിലവിലുണ്ടോ; എങ്കിൽ വിശദവിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രീകാസ്റ്റ് നിര്‍മ്മാണ രീതികള്‍ വഴി ചുരുങ്ങിയ ചെലവില്‍ സുരക്ഷിതമായി വീടുകള്‍ നിര്‍മ്മിക്കാന്‍ ഇത്തരം ഏജന്‍സികള്‍ വഴി സാധിക്കുമോ; വിശദമാക്കാമോ;
( സി )
ഇത്തരം നിര്‍മ്മാണ രീതികള്‍ അവലംബിക്കുന്നതിലൂടെ വീട് നിര്‍മ്മാണത്തിനായി സാമ്പാദ്യം മുഴുവന്‍ ചെലവാക്കേണ്ടിവരുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ സാധിക്കുമോ; വിശദമാക്കാമോ?
3610.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. കെ. ജെ. മാക്‌സി
ശ്രീമതി ദെലീമ
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊച്ചി മറൈന്‍ ഡ്രൈവില്‍ കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡിന്റെ കീഴില്‍ നടപ്പാക്കുന്ന മറൈന്‍ എക്കോ സിറ്റി പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണത്തിന്റെ നിലവിലെ അവസ്ഥ എന്താണ്; അറിയിക്കാമോ;
( ബി )
പദ്ധതിയുടെ ആദ്യഘട്ടം (ഫേസ് എ) നിര്‍വഹിക്കാന്‍ എന്‍. ബി. സി. സി. (നാഷണല്‍ ബില്‍ഡിംഗ്സ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ (ഇന്‍ഡ്യ) ലിമിറ്റഡ്‍) മുഖേന ധാരണാപത്രം ഒപ്പുവെച്ചിട്ടുണ്ടോ; പദ്ധതിയുടെ മൊത്തം ചെലവ് എത്രയാണെന്ന് വിശദമാക്കാമോ;
( സി )
മറൈന്‍ എക്കോ സിറ്റിയുടെ നിലവിലെ രൂപരേഖ എന്താണെന്ന് വിശദമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി പൂര്‍ത്തിയായാല്‍ കൊച്ചിയുടെ നഗര വികസനത്തിനും തൊഴില്‍ സാധ്യതകള്‍ക്കും എന്തെല്ലാം നേട്ടങ്ങള്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തിയിട്ടുള്ളത്; വിശദമാക്കാമോ?
3611.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ബില്‍ഡിംഗ് ടാക്സ് പോര്‍ട്ടല്‍ തകരാറിലായത് കാരണം ജനങ്ങള്‍ക്ക് പ്രയാസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത സോഫ്റ്റ് വെയര്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ഇത്തരത്തില്‍ സോഫ്റ്റ് വെയര്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നപക്ഷം അടിയന്തരമായി അവ പരിഹരിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുമോ?
3612.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഹരിപ്പാട് റവന്യൂ ടവറിന്റെ നിയന്ത്രണാധികാരം ആലപ്പുഴ ജില്ല കളക്ടര്‍ക്ക് കൈമാറാത്തതിന്റെ കാരണം എന്താണെന്നും ഇതുമായി ബന്ധപ്പെട്ട സാങ്കേതിക തടസ്സം എന്താണെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത ടവറിന്റെ പരിസരത്ത് സെപ്ടിക് ടാങ്ക് ചോര്‍ന്നൊലിക്കുന്നത് മൂലം പൊതുജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും ടവറിലെ ലിഫ്റ്റുകളുടെ എ.എം.സി. പുതുക്കുന്നതിനും ടവന്യൂ ടവര്‍ കോമ്പൗണ്ടിലെ തെരുവ് നായ ശല്യം പരിഹരിക്കുന്നതിനും എന്ത് നടപടിയാണ് വകുപ്പ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ;
( സി )
ടവറിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനായി ഇതിന്റെ നിയന്ത്രണാധികാരം അടിയന്തരമായി റവന്യൂ വകുപ്പ് ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കുമോ?
3613.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ ഈ സാമ്പത്തിക വർഷത്തെ വർക്കിംഗ് വിമൻസ് ഹോസ്റ്റൽ പ്രൊജക്ട് പ്രൊപ്പോസലിൽ മലപ്പുറം ജില്ലയെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ടോ ; വിശദാശം നൽകുമോ ;
( ബി )
പ്രസ്തുത പ്രൊപ്പോസലിന് മലപ്പുറം സിവിൽ സ്റ്റേഷനിൽ റവന്യൂ വകുപ്പിന്റെ കൈവശമുള്ള ഭൂമി അനുയോജ്യമാണോ; കണ്ണൂർ മട്ടന്നൂർ മാതൃകയിൽ ഹൗസിംഗ് ബോർഡിന് ഭൂമി ലഭ്യമാക്കുവാൻ നടപടി സ്വീകരിക്കുമോ;
( സി )
ജനസാന്ദ്രതയുള്ളതും കൂടുതൽ ഓഫീസുകൾ സ്ഥിതി ചെയ്യുന്നതുമായ ജില്ലാ ആസ്ഥാനത്ത് വർക്കിംഗ് വിമൻസ് ഹോസ്റ്റൽ ആരംഭിക്കുവാൻ നടപടി സ്വീകരിക്കുമോ ; വിശദമാക്കുമോ ?
3614.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-2021, 2021-2025 കാലഘട്ടത്തിൽ കല്ല്യാശ്ശേരി മണ്ഡലത്തിൽ ഭവന നിർമ്മാണ വകുപ്പ് മുഖേന അനുവദിച്ചതും നടപ്പിലാക്കിയതുമായ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ?
3615.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജിയോളജിക്കൽ സർവ്വെ ഓഫ് ഇൻഡ്യ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എന്നിവർ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ദുരന്ത നിവാരണ (എ) വകുപ്പിന്റെ 29.10.2021 ലെ സ.ഉ.(കൈ)നം. 5/2021/ഡി.എം.ഡി. പ്രകാരം കാഞ്ഞിരപ്പള്ളി താലൂക്കിലെ 110 കുടുംബങ്ങളെയും മീനച്ചിൽ താലൂക്കിലെ 138 കുടുംബങ്ങളെയും നിലവിലെ സ്ഥലത്തുനിന്നും മാറ്റി പാർപ്പിക്കേണ്ടതും ഇവർക്ക് വസ്തു വാങ്ങി വീട് നിർമ്മിക്കുന്നതിന് ഒരു കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം നൽകേണ്ടതാണെന്നുമുള്ള റിപ്പോർട്ടിന്മേല്‍ സ്വീകരിച്ചുവരുന്ന നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
3616.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
ശ്രീ. ലിന്റോ ജോസഫ്
ശ്രീ എം രാജഗോപാലൻ
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിലെ മുണ്ടക്കെെ -ചൂരല്‍മല ദുരന്തബാധിതര്‍ക്ക് 7 സെന്റ് ഭൂമിയില്‍ വീട് നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിയുടെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ദുരന്തബാധിത കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
പുനരധിവാസ കുടുംബങ്ങള്‍ക്ക് കുടിവെള്ളം, വെെദ്യുതി, റോഡ്, ശുചിത്വ സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിനായി സ്വീകരിച്ചിരിക്കുന്ന മുന്നൊരുക്കങ്ങള്‍ വിശദമാക്കാമോ?
3617.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും നിലവിലെ സര്‍ക്കാരിന്റെ കാലത്തും വെള്ളപ്പൊക്ക ദുരന്തനിവാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലത്തൂര്‍ മണ്ഡലത്തില്‍ അനുവദിച്ചതും നടപ്പിലാക്കിയതുമായ പ്രവൃത്തികളുടെയും അവയുടെ നിലവിലെ സ്ഥിതിയുടെയും വിശദാംശം ലഭ്യമാക്കാമോ?
3618.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിൽ വീട് നൽകുന്നതിന് തയ്യാറാക്കിയ ഗുണഭോക്താക്കളുടെ ലിസ്റ്റിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള അനർഹർ കടന്നു കൂടിയതായി സർക്കാർ കണ്ടെത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കുന്നതിന് സർക്കാർ എന്തൊക്കെ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
ഇതു സംബന്ധിച്ച് ഏതൊക്കെ ഉദ്യോഗസ്ഥരാണ് ചുമതല വഹിച്ചതെന്ന് പേരും തസ്തികയും സഹിതം വിശദീകരിക്കാമോ;
( ഡി )
ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കുന്നതിന് കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയ ഉദ്യോഗസ്ഥരുടെ പേരും തസ്തികയും വ്യക്തമാക്കാമോ; അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ?
3619.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അഴീക്കോട് മണ്ഡലത്തിൽ 2021 മുതൽ 2025 വരെ സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽ ഉൾപ്പെടുത്തി അനുമതി ലഭിച്ച പ്രവൃത്തികൾ എന്തൊക്കെയാണ് എന്നതിന്റെ വിശദാംശം ലഭ്യമാക്കാമോ?
3620.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പയ്യന്നൂർ മണ്ഡലത്തിൽ റവന്യൂ വകുപ്പ് മുഖേന ഫ്ളഡ് പദ്ധതിയുടെ ഭാഗമായി എന്തെല്ലാം പ്രവൃത്തികൾക്കാണ് ഭരണാനുമതി നൽകിയിരുന്നതെന്നും അവയിൽ പൂർത്തീകരിച്ചത് ഏതൊക്കെയെന്നും ആരംഭിക്കാത്ത പ്രവൃത്തികൾ ഏതൊക്കെയെന്നുമുള്ളതിന്റെ വിശദവിവരങ്ങൾ ലഭ്യമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.