UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
155.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ 2021 മുതല്‍ 2024 വരെ എത്ര കോടി രൂപയുടെ സൗജന്യചികിത്സയാണ് നൽകിയതെന്ന് വ്യക്തമാക്കാമോ;
( ബി )
കാസ്പിലൂടെ എത്ര ഗുണഭോക്താക്കള്‍ക്കാണ് ചികിത്സ ലഭ്യമായിട്ടുള്ളതെന്ന് അറിയിക്കുമോ; വിശദമാക്കാമോ?
ആരോഗ്യ സുരക്ഷാ പദ്ധതികളിലെ കുടിശിക
156.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, കാരുണ്യ ബെനവലന്റ് പദ്ധതി, ആർ.ബി.എസ്.കെ., ആരോഗ്യകിരണം, ഹൃദ്യം, ആവാസ്, അമ്മയും കുഞ്ഞും, സുകൃതം എന്നീ പദ്ധതികളിലായി ഓരോ ആശുപത്രിക്കും എത്രമാസത്തെ തുക കുടിശികയുണ്ടെന്ന വിവരം ഇനം തിരിച്ച് ലഭ്യമാക്കാമോ?
157.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലെ എച്ച്.ഡി.എസ്. ലാബിൽ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായവരിൽ നിന്ന് പരിശോധനകൾക്ക് തുക ഈടാക്കുന്നത് നിയമപരമാണോ എന്ന് വ്യക്തമാക്കാമോ;
( ബി )
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ നിർദ്ധനരായവരിൽ നിന്നും എച്ച്.ഡി.എസ്. ലാബ് പരിശോധനയ്ക്ക് പണം ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( സി )
എങ്കിൽ ഇത് തടയാൻ നടപടികൾ സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ?
158.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം കോങ്ങാട് മണ്ഡലത്തിൽ ആരോഗ്യവകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രവൃത്തികളുടെ പേര്, തുക എന്നിവ തരം തിരിച്ച് ഏതൊക്കെയാണെന്ന് വിശദമാക്കാമോ; പ്രസ്തുത പ്രവൃത്തികളുടെ പ്രവർത്തന പുരോഗതി വ്യക്തമാക്കാമോ?
159.
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സര്‍ക്കാരിന്റെ ഹൃദ്യം പദ്ധതിയിലൂടെ ലഭ്യമാകുന്ന സേവനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഹൃദ്യം പദ്ധതിയിലുള്‍പ്പെട്ടിട്ടുള്ള ആശുപത്രികള്‍, പദ്ധതി പ്രകാരം ഓരോ ആശുപത്രിയും നാളിതുവരെ നല്‍കിയ സേവനങ്ങള്‍, പദ്ധതി പ്രകാരം സേവനം ലഭ്യമായവരുടെ എണ്ണം, പദ്ധതിക്കായി സര്‍ക്കാര്‍ ചെലവഴിച്ച തുക എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
160.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
'ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻആരോഗ്യ യോജന പദ്ധതി' സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുണ്ടെങ്കിൽ അതിന്റെ പരിധിയിൽ ഉള്‍പ്പെടുന്നവരുടെ വിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആളുകളുടെ എണ്ണം എത്രയാണെന്ന് അറിയിക്കാമോ?
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കുടിശ്ശിക
161.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ നിന്നും നാളിതുവരെ പിന്മാറിയ ആശുപത്രികളുടെ പേരുവിവരം ജില്ലതിരിച്ച് ലഭ്യമാക്കുമോ;
( ബി )
കാസ്പ് (കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി) പ്രകാരം സ്വകാര്യ ആശുപത്രികൾക്കും സർക്കാർ ആശുപത്രികൾക്കും നൽകാനുള്ള കുടിശ്ശികയുടെ വിശദാംശം നൽകാമോ;
( സി )
കാസ്പ് പ്രകാരം സർക്കാർ എച് .എൽ .എൽ-നും ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റികൾക്കും നൽകാനുള്ള കുടിശ്ശികയുടെ വിശദാംശം നൽകാമോ;?
162.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായ രോഗികൾക്ക് നൽകുന്ന പരിരക്ഷ തുക രോഗത്തിന്റെ അടിസ്ഥാനത്തിൽ നിജപ്പെടുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( ബി )
ഏത് ഉത്തരവ് പ്രകാരമാണ് പരിരക്ഷ തുക നിജപ്പെടുത്തിയത് എന്ന് വ്യക്തമാക്കാമോ; ഈ ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായവർക്ക് നൽകുന്ന പരിരക്ഷ തുക രോഗത്തിന്റെ അടിസ്ഥാനത്തിൽ നിജപ്പെടുത്തിയ നടപടി പിൻവലിക്കാൻ സർക്കാർ തയ്യാറാകുമോ എന്ന് വ്യക്തമാക്കാമോ?
163.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ 2016 മുതല്‍ എന്‍.എച്ച്.എം. ഫണ്ട് ഉപയോഗിച്ച് ആരോഗ്യവകുപ്പിന് കീഴില്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്കായി എത്ര തുക ചെലവാക്കിയെന്നും പദ്ധതികളുടെ നിലവിലെ സ്ഥിതി എന്താണെന്നും വിശദമാക്കുമോ?
164.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മരുന്ന് സംഭരിച്ച വകയിൽ കമ്പനികൾക്ക് എത്ര തുക കുടിശ്ശിക നൽകാനുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനസർക്കാർ മെഡിക്കൽ സർവീസസ് കോർപ്പറേഷന് നൽകാനുള്ള കുടിശ്ശിക എത്രയാണെന്ന് ഇനം തിരിച്ചു വ്യക്തമാക്കുമോ?
കേരളത്തിലെ ആരോഗ്യ മേഖല ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്താന്‍ സ്വീകരിച്ച നടപടികള്‍
165.
ശ്രീ തോമസ് കെ തോമസ്
ശ്രീ കോവൂർ കുഞ്ഞുമോൻ
ശ്രീ. കെ.പി.മോഹനന്‍
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ആരോഗ്യമേഖല ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്താന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;
( ബി )
മെഡിക്കല്‍, നഴ്സിംഗ്, പാരാമെഡിക്കല്‍, ദന്തല്‍, ഫാര്‍മസി എന്നീ കോഴ്സുകളും കോളേജുകളും കൂടുതലായി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?
ഹോമിയോ ഡിസ്പൻസറികൾ ഇല്ലാത്ത പഞ്ചായത്തുകൾ
166.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഹോമിയോ ഡിസ്പൻസറികൾ ഇല്ലാത്ത എത്ര പഞ്ചായത്തുകൾ ഉണ്ടെന്നറിയിക്കുമോ; ഇവിടങ്ങളിൽ ഹോമിയോ ഡിസ്പൻസറികൾ എപ്പോൾ അനുവദിക്കാൻ കഴിയുമെന്ന് വ്യക്തമാക്കാമോ;
( ബി )
ആയൂർവേദം, ഹോമിയോ, അലോപ്പതി ഡിസ്പൻസറികൾ- ഇവ മൂന്നും ഉള്ള എത്ര പ‍ഞ്ചായത്തുകൾ സംസ്ഥാനത്ത് ഉണ്ടെന്ന് അറിയിക്കാമോ ?
167.
ശ്രീ. സി. എച്ച്. കുഞ്ഞമ്പു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കെയർ യൂണിറ്റുകളെ ശക്തിപ്പെടുത്തുന്നതിന് ഈ സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
സ്വകാര്യ പാലിയേറ്റീവ് കെയര്‍ സംരംഭങ്ങളെ ഏകോപിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( സി )
പാലിയേറ്റീവ് കെയര്‍ രംഗത്ത് വര്‍ദ്ധിച്ചുവരുന്ന പണമിടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമോ?
168.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും ആശ്രിതരുടേയും മെഡിക്കല്‍ റീ-ഇമ്പേഴ്സ്മെന്റ് ഫയലുകള്‍ വര്‍ഷങ്ങളായി തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നകാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ കാലപ്പഴക്കംചെന്ന ടി ഫയലുകള്‍ അദാലത്ത് ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;
( ബി )
സംസ്ഥാനത്ത് എത്ര മെഡിക്കല്‍ റീ-ഇമ്പേഴ്സ്മെന്റ് ഫയലുകള്‍ തീര്‍പ്പാക്കാനായി കെട്ടിക്കിടക്കുന്നുണ്ട് ; പ്രസ്തുത ഫയലുകള്‍ സീനിയോരിറ്റി പ്രകാരമാണോ തീര്‍പ്പ് കല്പിക്കുന്നത് ; അല്ലെങ്കില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സീനിയോരിറ്റി പ്രകാരം തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ ;
( സി )
സംസ്ഥാനത്ത് എംപാനല്‍ ചെയ്തിരിക്കുന്ന ആശുപത്രികളില്‍ ചികിത്സക്ക് ഇന്‍ഷ്വറന്‍സ് കമ്പനിയില്‍നിന്നും ലഭിച്ച തുക കൂടാതെ അധികമായി വരുന്ന തുക മെഡിക്കല്‍ റീ-ഇമ്പേഴ്സ്മെന്റ് വഴി ലഭിക്കാന്‍ പ്രസ്തുത ആശുപത്രികളില്‍നിന്ന് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ തന്നെ ആരോഗ്യവകുപ്പില്‍ ഇത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കി കാലതാമസം കൂടാതെ അധികതുക ജീവനക്കാരന് നൽകുന്നതിനു് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ഡി )
മെഡിസെപ്പ് നിലവില്‍ വന്നതിനുശേഷം പുതുതായി മെഡിക്കല്‍ റീ-ഇമ്പേഴ്സ്മെന്റ് ഫയലുകള്‍ ആരോഗ്യവകുപ്പില്‍ സ്വീകരിക്കുന്നുണ്ടോ; വിശദമാക്കാമോ?
169.
ശ്രീ. മോൻസ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ ബജറ്റ് വർക്കുകൾ ആയ കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി ആശുപത്രികളുടെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഡിഎച്ച്എസ്-20416/2024, 20431 /2024 എന്നീ നമ്പർ ഫയലുകളിൽ എസ്റ്റിമേറ്റുകൾ തയ്യാറാക്കുന്നതിന് ഉണ്ടായിരിക്കുന്ന കാലതാമസം വിശദീകരിക്കാമോ;
( ബി )
പ്രസ്തുത ജോലികളുടെ എസ്റ്റിമേറ്റുകള്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടോ; അവിടെ നിന്നും ആയത് സര്‍ക്കാരിലേക്ക് നല്‍കിയിട്ടുണ്ടോ; എങ്കില്‍ അതില്‍ പറഞ്ഞിരിക്കുന്ന വിശദാംശങ്ങൾ എന്തെല്ലാമാണ്; ഈ വിഷയം പരിഹരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
ബന്ധപ്പെട്ട ഫയലുകളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ; പൊതുമരാമത്ത് വകുപ്പ് ബന്ധപ്പെട്ട പ്രവൃത്തിയുടെ എസ്റ്റിമേറ്റ് കറക്ട് ചെയ്ത് നല്‍കിയിട്ടുണ്ടോ; കോട്ടയം ഡി.എം.ഒ. എസ്റ്റിമേറ്റ് ഡി.എച്ച്.എസ്. ന് നല്‍കിയിട്ടുണ്ടോ; വിശദീകരിക്കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തി സ്റ്റാന്‍ഡേര്‍ഡ് ഗൈഡ്‌ലെെന്‍സ് പാലിച്ചുള്ളതാണോയെന്ന് പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;
( ഇ )
എഫ്.എച്ച്.സി. മരങ്ങാട്ടുപിള്ളി, എഫ്.എച്ച്.സി. കടപ്ലാമറ്റം എന്നീ സ്ഥാപനങ്ങൾക്കായി പുതിയ കെട്ടിടം പണിയുന്നതിലേക്ക് ജില്ലാ മെഡിക്കൽ ഓഫീസർ ലഭ്യമാക്കിയ പ്ലാനുകൾ ആരോഗ്യവകുപ്പ് ഡയറക്ടര്‍ അംഗീകരിച്ച്  നൽകിയിട്ടുണ്ടോ; കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ ആശുപത്രികളുടെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്നതിന് ഉണ്ടായിട്ടുള്ള കാലതാമസത്തിന് കാരണം വ്യക്തമാക്കാമോ?
170.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡി-അഡിക്ഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടോ;
( ബി )
ഡി-അഡിക്ഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ അവിടുത്തെ നിലവിലെ ജീവനക്കാരുടെ എണ്ണവും അവരുടെ തസ്തികകളും സംബന്ധിച്ച വിശദവിവരം ലഭ്യമാക്കാമോ;
( സി )
ഡി-അഡിക്ഷന്‍ സെന്റർ പ്രവർത്തിക്കുന്നില്ലെങ്കില്‍ പ്രവർത്തിക്കുവാൻ ആവശ്യമായ ജീവനക്കാരെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
171.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്ത കുട്ടികളുടെ രോഗചികിത്സക്കായുള്ള മരുന്നുകൾ ലഭിക്കുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കിൽ മരുന്ന് ക്ഷാമം പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് അറിയിക്കാമോ ; വിശദമാക്കാമോ;
( ബി )
കോട്ടയത്തെ ജില്ലാപ്രാരംഭ ഇടപെടൽ കേന്ദ്രത്തിൽ ( ഡിസ്‌ട്രിക്‌ട് ഏർലി ഇന്റർവെൻഷൻ സെന്റർ ) വളർച്ചാ ഹോർമോണിന്റെ കുറവു നേരിടുന്ന രോഗചികിത്സക്കായി രജിസ്റ്റർ ചെയ്ത് മരുന്നിന് വേണ്ടി കാത്തിരിക്കുന്ന എത്ര രോഗികൾ ഉണ്ടെന്ന് അറിയിക്കുമോ; എന്നു മുതലാണ് അവർ മരുന്നിന് ആവശ്യപ്പെട്ടതെന്നും മരുന്ന് ലഭ്യമാക്കിയിട്ടുണ്ടെങ്കിൽ എന്നാണെന്നുമുള്ള വിവരം നൽകാമോ ; വിശദമാക്കുമോ ;
( സി )
കോട്ടയം ജില്ലാപ്രാരംഭ ഇടപെടൽ കേന്ദ്രത്തിൽ ആവശ്യമായ എല്ലാ മരുന്നുകളും ലഭ്യമാക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കാമോ?
172.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ നെടുങ്ങോലം രാമറാവു മെമ്മോറിയൽ ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയെത്തുന്ന സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങൾക്ക് ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും കുറവ് മൂലം ഉണ്ടാകുന്ന ബുന്ധിമുട്ടുകൾ പരിഹരിക്കാൻ നിലവിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ ;
( ബി )
പ്രസ്തുത ആശുപത്രിയിൽ ഏറ്റവും അത്യാവശ്യമായ തസ്തികകളെങ്കിലും സൃഷ്ടിക്കുന്നതിനായി ആരോഗ്യവകുപ്പിൽ നിലവിലുള്ള M1/295/2024 നമ്പർ ഫയലിന്മേൽ ഇതിനകം സ്വീകരിച്ച നടപടികൾ വ്യക്തമാക്കാമോ?
173.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്താട്ടുകുളത്ത് നിർമ്മിച്ച ഐസൊലേഷൻ വാർഡിന്റെ നിർമ്മാണം തൃശൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നൽകിയത് ഏതെല്ലാം മാനദണ്ഡങ്ങൾ അനുസരിച്ചാണെന്ന് വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് ഉടനീളം തൃശ്ശൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് എത്ര പ്രവൃത്തികളാണ് ഐസൊലേഷൻ വാർഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നൽകിയിരുന്നത് എന്ന് അറിയിക്കാമോ;
( സി )
ആയതിൽ എത്ര പ്രവൃത്തികൾ ടി ലേബർ കോൺട്രാക്റ്റ് സൊസൈറ്റി പൂർത്തീകരിച്ചു എന്നറിയിക്കാമോ;
( ഡി )
കൂത്താട്ടുകുളത്തെ ഐസെലേഷൻ വാർഡിന്റെ നിർമ്മാണത്തിൽ വന്ന ക്രമക്കേട് വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;
( ഇ )
നിർമ്മാണത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടത്താൻ തയ്യാറാകുമോ; വിശദമാക്കാമോ?
174.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊണ്ടോട്ടി താലൂക്ക് ആശുപത്രിയുടെ വികസനം ഇപ്പോൾ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;
( ബി )
ആശുപത്രിയുടെ പശ്ചാത്തല സൗകര്യ വികസനത്തിനോടൊപ്പം താലൂക്ക് ആശുപത്രി നിലവാരത്തിൽ ആവശ്യമായ ആശുപത്രി സൂപ്രണ്ട്, ഡോക്ടർമാർ, നേഴ്സ്, പാരാമെഡിക്കൽ സ്റ്റാഫ് എന്നീ തസ്തികൾ സൃഷ്ടിക്കുന്ന കാര്യത്തിൽ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
ഈ ആശുപത്രിയിൽ ഡെന്റൽ യൂണിറ്റ് തുടങ്ങുന്നതിന് ഭരണാനുമതി നൽകിയിട്ടുണ്ടോ; എങ്കിൽ എന്നാണ് അനുമതി നൽകിയതെന്നും യൂണിറ്റ് ആരംഭിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ;
( ഡി )
ഡെന്റൽ യൂണിറ്റ് തുടങ്ങുന്നതിനുള്ള തസ്തികകൾ സൃഷ്ടിക്കുന്നതിനുവേണ്ടി സർക്കാരിലേക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ടോ; എങ്കിൽ ഇതിൽ എന്ത് നടപടികളാണ് സ്വീകരിച്ചത് എന്ന് വ്യക്തമാക്കുമോ;
( ഇ )
ആശുപത്രിയിൽ ഉണ്ടായിരുന്ന ഡയാലിസിസ് യൂണിറ്റ് തുടർന്ന് നടത്തുന്നതിന് നിലവിലെ തടസ്സങ്ങൾ എന്തെല്ലാമാണെന്നും അവ പരിഹരിക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ?
175.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ സായാഹ്ന ഓ.പി രാത്രി പത്ത് മണി വരെ ദീർഘിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കുമോ; വിശദമാക്കാമോ ;
( ബി )
ഇത്തരത്തിൽ സായാഹ്ന ഒ പി ദീർഘിപ്പിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടോ; എങ്കിൽ വിശദീകരിക്കാമോ ?
176.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തിലെ അരിമ്പൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള കൈപ്പിള്ളി ഉപകേന്ദ്രം പൊളിക്കുന്നതിനുള്ള അനുമതിക്കായി ഗ്രാമപഞ്ചായത്ത് അധികൃതര്‍ സമര്‍പ്പിച്ച അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;
( ബി )
നടപടി സ്വീകരിക്കുന്നതിൽ കാലതാമസം നേരിട്ടാൽ സബ് സെന്ററിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് കേന്ദ്ര ധനകാര്യ കമ്മീഷന്‍ അനുവദിച്ച ഹെല്‍ത്ത് ഗ്രാന്റ് നഷ്ടപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ പ്രസ്തുത ഉപകേന്ദ്രത്തിന്റെ നിലവിലെ കെട്ടിടം പൊളിക്കുന്നതിന് അടിയന്തര അനുമതി നല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; വിശദാംശം നല്‍കുമോ?
177.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ എത്ര സർക്കാർ ആശുപത്രികളിൽ ഡയാലിസിസ് കേന്ദ്രങ്ങൾ നിലവിലുണ്ട്; വിശദാംശം നൽകാമോ;
( ബി )
സംസ്ഥാനത്ത് കിഡ്നി രോഗികൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ സർക്കാർ ആശുപത്രികളിൽ പുതിയ ഡയാലിസിസ് കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
കിഡ്നി രോഗികൾ കൂടുതലുള്ള മലപ്പുറം ജില്ലയിൽ എത്ര സർക്കാർ ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുവെന്നും അവ എവിടെയെല്ലാമെന്നും വ്യക്തമാക്കുമോ; രോഗികളുടെ എണ്ണത്തിനനുസരിച്ച് മലപ്പുറം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഡയാലിസിസ് സൗകര്യം ഇല്ലാത്ത സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഡി )
20/10/2023 ന് മലപ്പുറം താലൂക്ക് ഹെഡ് ക്വർട്ടേഴ്സ് ആശുപത്രി സന്ദർശന വേളയിൽ ആരോഗ്യവകുപ്പ് മന്ത്രി പ്രഖ്യാപിച്ച ഡയാലിസിസ് കേന്ദ്രം ആശുപത്രിയിൽ ആരംഭിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദീകരിക്കാമോ?
178.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ നഗരസഭയുടെ പരിധിയില്‍ വരുന്ന കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികില്‍സാ സൗകര്യം ഇല്ലാത്തതിനാല്‍ രോഗികള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നതായി പറയപ്പെടുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത വിഷയം സംബന്ധിച്ച് എന്തെങ്കിലും നിവേദനം ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ?
179.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ വലിയകുന്ന് സര്‍ക്കാര്‍ ആശുപത്രി താലൂക്ക് ആശുപത്രി പദവിയിലേക്ക് ഉയര്‍ത്തിയത് എന്നാണെന്ന് അറിയിക്കുമോ;
( ബി )
താലൂക്ക് ആശുപത്രി പദവിയിലേക്ക് ഉയര്‍ത്തിയ ഉത്തരവില്‍ എത്ര തസ്തികകളാണ് ഓരോ താലൂക്ക് ആശുപത്രികളിലും അനുവദിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ;
( സി )
ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന ആശുപത്രി ആയതിനാലും അപകടങ്ങള്‍ നേരിടുന്നവര്‍ ചികിത്സ തേടുന്ന ആശുപത്രി ആയതിനാലും നിലവിലെ ഡോക്ടര്‍മാര്‍ക്ക് ജോലി ഭാരം കൂടുതലാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിക്കാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ?
180.
യു. ആര്‍. പ്രദീപ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചേലക്കര സര്‍ക്കാര്‍ ആശുപത്രി എന്നാണ് താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയത് എന്ന് അറിയിക്കാമോ ; പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
വിവിധ വിഭാഗങ്ങളിലെ വിദഗ്ദ്ധ ചികിത്സാ സൗകര്യം ലഭ്യമാക്കുന്നതിനുള്ള ഡോക്ടര്‍മാരുടെ സ്പെഷ്യാലിറ്റി കേഡര്‍ തസ്തികകള്‍ ഇവിടെ അനുവദിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
ചേലക്കര മണ്ഡലത്തിലെ രണ്ട് ലക്ഷത്തിലധികം വരുന്ന ജനവിഭാഗങ്ങളില്‍ ഭൂരിഭാഗവും പട്ടികജാതി പട്ടികവര്‍ഗ്ഗ മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവരാണ് എന്നത് കണക്കിലെടുത്ത് ഇവര്‍ക്ക് മെച്ചപ്പെട്ടതും സൗജന്യവും ആയ ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി ചേലക്കര താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരുടെ സ്പെഷ്യാലിറ്റി കേഡര്‍ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ ?
181.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2008-ല്‍ അനുവദിച്ച നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ ട്രോമ കെയര്‍ യൂണിറ്റ് പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കാത്തതിന്റെ കാരണം വിശദമാക്കാമോ;
( ബി )
ദേശീയ പാതയുടെ സമീപത്തു പ്രവര്‍ത്തിക്കുന്ന നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ട്രോമ കെയര്‍ യൂണിറ്റ് പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഇനി പൂര്‍ത്തീകരിക്കേണ്ട നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( സി )
തിരുവനന്തപുരം ജില്ലയില്‍ മെഡിക്കല്‍ കോളേജ് കഴിഞ്ഞാല്‍ ഏറ്റവും അധികം രോഗികള്‍ ചികിത്സയ്ക്കായി എത്തുന്ന നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ അധിക തസ്തികകള്‍ സൃഷ്ടിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( ഡി )
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പി.ജി. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ അധിക സേവനം ലഭിക്കുന്നതിനു നടപടി സ്വീകരിക്കാന്‍ കഴിയുമോയെന്ന് അറിയിക്കാമോ?
182.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കര ജില്ലാ ആശുപത്രിയില്‍ മാേര്‍ച്ചറിയും പാേസ്റ്റ്മാേര്‍ട്ടം ടേബിളും സജ്ജീകരിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാേ; ഉണ്ടെങ്കിൽ പ്രസ്തുത ആശുപത്രിയില്‍ പാേസ്റ്റ്മാേര്‍ട്ടം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമാേയെന്ന് അറിയിക്കുമാേ?
183.
ശ്രീ. കെ. ആൻസലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാെഴിയൂര്‍ കുടുംബ ആരാേഗ്യ കേന്ദ്രത്തില്‍ അധിക ഡാേക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിച്ചു എന്ന് വിശദമാക്കാമാേ; തീരദേശ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രി എന്ന നിലയില്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ എന്തെല്ലാം നടപടികൾ ആണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമാേ;
( ബി )
നെയ്യാറ്റിന്‍കര വെണ്‍പകല്‍ ആശുപത്രിയില്‍ കേരള മെഡിക്കല്‍ സര്‍വ്വീസ് കാേര്‍പ്പറേഷന്‍ വാര്‍ഡിന്റെ പ്രവൃത്തി വെെകുന്നതിന്റെ കാരണം വ്യക്തമാക്കാമാേ; പ്രവൃത്തി എപ്പാേള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും എന്ന് വിശദമാക്കാമാേ?
184.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര നിയോജക മണ്ഡലത്തിലെ വിതുര താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
ഈ ആശുപത്രിയില്‍ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
185.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ ഓട്ടുപാറ ജില്ലാ ആശുപത്രിയിലെ ലക്ഷ്യ ബ്ലോക്ക് നിർമ്മാണത്തിന്റെ പുരോഗതി അറിയിക്കുമോ;
( ബി )
ലക്ഷ്യ ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനായി കൂടുതൽ തുക ആവശ്യം വരുമെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത തുക അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ?
186.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി ഡിപ്പാര്‍ട്ട്മെന്റ് പ്രവര്‍ത്തനക്ഷമമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ എന്തെല്ലാം ക്രമീകരണങ്ങളാണ് ഇതിനായി ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
നിലവിൽ ഒഴിവുള്ള ഗൈനക്കോളജിസ്റ്റ് (ജൂനിയര്‍ കണ്‍സല്‍ട്ടന്റ്), സ്റ്റാഫ് നഴ്സ് (ഡെപ്യൂട്ടേഷന്‍ 2 ഒഴിവുകള്‍), ഗ്രേഡ് വണ്‍ അറ്റെൻഡന്റ് (3 ഒഴിവുകള്‍) എന്നീ തസ്തികകളില്‍ നിയമനം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?
187.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൊയിലാണ്ടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയ്ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് കിഫ്ബിയില്‍ നിന്ന് സാമ്പത്തിക അനുമതി ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും വകുപ്പില്‍ നിന്ന് ഭരണാനുമതി ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;
( ബി )
കിഫ്ബിയുടെ സാമ്പത്തിക അനുമതി ലഭിച്ചതിനെ തുടര്‍ന്ന് വാപ്കോസ് ടെണ്ടര്‍ നടപടികളിലേയ്ക്ക് കടന്നെങ്കിലും മേല്‍പ്പറഞ്ഞ ഭരണാനുമതി ലഭിക്കാത്തത് കാരണം ടെണ്ടര്‍ ഓപ്പണ്‍ ചെയ്യുവാനാവാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രസ്തുത ഭരണാനുമതി ലഭിക്കുന്നതിന് ആവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കാമോ?
188.
ശ്രീ വി ശശി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചിറയിന്‍കീഴ് മണ്ഡലത്തിലെ അഴൂര്‍ എഫ്.എച്ച്.സി., അഞ്ചുതെങ്ങ് സി.എച്ച്.സി. എന്നീ ആരോഗ്യ കേന്ദ്രങ്ങളുടെ കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് 2023-24 സാമ്പത്തിക വര്‍ഷത്തിലെ ബഡ്ജറ്റില്‍ വകയിരുത്തിയ തുകകൾക്ക് ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആയതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
189.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂത്തുപറമ്പ് താലൂക്ക് ആശുപത്രിക്ക് വേണ്ടി നിര്‍മ്മിച്ച 12 നിലകളുള്ള പുതിയ കെട്ടിടം പ്രവര്‍ത്തന സജ്ജമാക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികളുടെ പുരോഗതി അറിയിക്കുമോ;
( ബി )
പ്രസ്തുത ആശുപത്രിയുടെ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിനും, തസ്തികകള്‍ സൃഷ്ടിക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിക്കുകയെന്നും, ആയതിന്റെ പുരോഗതിയും വിശദമാക്കുമോ;
( സി )
കൂത്തുപറമ്പ് താലൂക്ക് ആശുപത്രി പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ പൊതുജനങ്ങള്‍ക്ക് എന്തൊക്കെ സേവനങ്ങളാണ് ലഭ്യമാവുകയെന്ന് വിശദമാക്കുമോ?
മരണ താത്പര്യപത്ര അപേക്ഷകൾ
190.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് 'ലിവിംഗ് വിൽ' (മരണ താത്പര്യപത്രം) എഴുതിനൽകുന്നതിനുള്ള സൗകര്യം ഏതൊക്കെ ആശുപത്രികളിലാണ് ഒരുക്കിയിട്ടുള്ളതെന്നും നാളിതുവരെ ഓരോ ആശുപത്രിയിലും ഇത്തരം എത്ര അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും അറിയിക്കാമോ;
( ബി )
പ്രസ്തുത അപേക്ഷകളിന്മേല്‍ സ്വീകരിക്കുന്ന തുടർനടപടികള്‍ വ്യക്തമാക്കാമോ?
191.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുമ്പള സി എച്ച് സി ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി പുതിയ കെട്ടിട നിർമ്മാണത്തിന് കേരള സർക്കാരോ കേന്ദ്ര സർക്കാരോ ഫണ്ട് അനുവദിച്ചിട്ടുണ്ടോ എന്ന് അറിയിക്കാമോ; എങ്കിൽ വിശദവിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
ടി ആശുപത്രിയുടെ വികസനത്തിനായി അനുവദിച്ച ഏതെങ്കിലും ഫണ്ട് അധികൃതരുടെ അനാസ്ഥ കാരണം നഷ്ടപ്പെട്ടിട്ടുണ്ടോ; വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( സി )
പ്രസ്തുത ആശുപത്രിയുടെ വികസനത്തിനായി എന്തൊക്കെ പദ്ധതികളാണ് സർക്കാരിന്റെ പരിഗണനയിൽ ഉള്ളത് എന്ന് വ്യക്തമാക്കുമോ?
192.
ശ്രീ. ലിന്റോ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നബാര്‍ഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടെങ്കിലും കോഴിക്കോട് ജില്ലയിലെ മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് ധനസഹായം ലഭ്യമാക്കാത്തതിന്റെ കാരണം വിശദമാക്കുമോ;
( ബി )
പ്രസ്തുത നിര്‍മ്മാണ പ്രവൃത്തിക്ക് ധനസഹായം അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
193.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഐസൊലേഷന്‍ വാര്‍ഡ് നിര്‍മ്മിക്കുന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
എത്ര തുകയുടെ പദ്ധതിയാണ് ഇതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തിയുടെ പൂര്‍ത്തീകരണം വെെകുന്നതിന്റെ കാരണം വ്യക്തമാക്കാമോ;
( ഡി )
വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
194.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോട്ടക്കല്‍ മണ്ഡലത്തിലെ പൊന്മള പഞ്ചായത്തിലെ ഹെല്‍ത്ത് സെന്ററിന് വാഹനം വാങ്ങുന്നത് സംബന്ധിച്ച് മലപ്പുറം ജില്ലാ പ്ലാനിംഗ് ഓഫീസില്‍ നിന്നും സമര്‍പ്പിച്ച പ്രൊപ്പോസലിന്മേല്‍ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് സ്വീകരിച്ച നടപടികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ഹെല്‍ത്ത് സെന്ററിന് നടപ്പ് സാമ്പത്തിക വര്‍ഷം വാഹനം വാങ്ങുന്നതിനുള്ള അനുമതി ലഭ്യമാക്കുവാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
195.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തിലെ കുടുംബാരാേഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടാേ; വിശദമാക്കുമോ;
( ബി )
നിലവില്‍ എത്ര കുടുംബാരാേഗ്യ കേന്ദ്രങ്ങളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നതെന്നും ഇനി ഏതെല്ലാം പ്രാഥമികാരാേഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരാേഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്താനുള്ളതെന്നും ആയത് എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും വിശദമാക്കുമാേ?
196.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തിലെ കടയിരിപ്പ്, വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ മുന്‍കാലങ്ങളില്‍ പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള സൗകര്യങ്ങള്‍ ഉണ്ടായിരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഈ രണ്ട് സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും പോസ്റ്റ്മോര്‍ട്ടം അടക്കമുള്ള സൗകര്യങ്ങള്‍ നിലവിൽ ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത കേന്ദ്രങ്ങളില്‍ പോസ്റ്റ്മോര്‍ട്ടം സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമോ; വ്യക്തമാക്കുമോ;
( ഡി )
കുന്നത്തുനാട് മണ്ഡലത്തില്‍ സര്‍ക്കാര്‍ താലൂക്ക് ആശുപത്രികള്‍ നിലവിലില്ല എന്ന കാര്യം പരിഗണിച്ച് മണ്ഡലത്തിലെ 8 പഞ്ചായത്തുകളില്‍ നിന്നുള്ള നൂറ് കണക്കിന് സാധാരണക്കാരായ ആളുകള്‍ നിത്യേന ആശ്രയിക്കുന്ന പ്രസ്തുത ആരോഗ്യ കേന്ദ്രങ്ങളെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമോ; വിശദമാക്കാമോ?
197.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ കടപ്പുറം സി.എച്ച്.സി.യിലും വടക്കേക്കാട് സി.എച്ച്.സി.യിലും കിടത്തി ചികിത്സ നിര്‍ത്തലാക്കിയത് എന്ന് മുതലാണെന്ന് അറിയിക്കുമോ; വിശദമാക്കാമോ;
( ബി )
കിടത്തി ചികിത്സയ്ക്കുള്ള എല്ലാ ഭൗതിക സാഹചര്യങ്ങളും ഉള്ളതിനാലും തീരദേശ മേഖലയായതിനാലും പ്രസ്തുത സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ കിടത്തി ചികിത്സ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
198.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയില്‍ ഏതെല്ലാം ആരോഗ്യ സബ് സെന്ററുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവായിട്ടുണ്ടെന്നും ഇതില്‍ ഏതിനെല്ലാം ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ;
( ബി )
ഇതില്‍ ഏതെല്ലാം സബ് സെന്ററുകളുടെ നവീകരണ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്; ബാക്കിയുള്ളതിന് ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസം വ്യക്തമാക്കുമോ;
( സി )
സബ് സെന്ററുകളുടെ നവീകരണ പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കുമോ?
199.
ശ്രീ കടകംപള്ളി സുരേന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ആദ്യത്തെ ഇന്റഗ്രേറ്റഡ് ഫാമിലി ഹെല്‍ത്ത് സെന്ററായ പാങ്ങപ്പാറ ഇന്റഗ്രേറ്റഡ് ഫാമിലി ഹെല്‍ത്ത് സെന്റര്‍-ന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന് സ്വീകരിക്കുന്ന നടപടികള്‍ വിശദമാക്കാമോ;
( ബി )
പ്രസ്തുത സെന്ററിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഡോക്ടര്‍മാരുടേയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും അപര്യാപ്തത പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ എന്ന് വിശദമാക്കാമോ;
( സി )
ഈ ആരോഗ്യ കേന്ദ്രത്തിന്റെ സമീപത്തെ നഗരസഭാ വാര്‍ഡുകളായ കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം എന്നീ വാര്‍ഡുകളെ പാങ്ങപ്പാറ ഇന്റഗ്രേറ്റഡ് ഫാമിലി ഹെല്‍ത്ത് സെന്ററിന്റെ പരിധിയിലാക്കണമെന്ന ആവശ്യത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ഡി )
തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ പരിശീലന കേന്ദ്രമായ പാങ്ങപ്പാറ ഇന്റഗ്രേറ്റഡ് ഫാമിലി ഹെല്‍ത്ത് സെന്ററിനെ നിലവിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം പട്ടികയില്‍ നിന്നും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തണം എന്ന ആവശ്യത്തിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ഇ )
പാങ്ങപ്പാറ ഇന്റഗ്രേറ്റഡ് ഫാമിലി ഹെല്‍ത്ത് സെന്ററിനെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി എപ്പോൾ മാറ്റാന്‍ കഴിയും എന്ന് വ്യക്തമാക്കാമോ?
200.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭക്ഷ്യയോഗ്യമല്ലാത്ത ഇറച്ചിക്കോഴികള്‍ വില്‍പ്പന നടത്തുന്നത് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
എങ്കില്‍ അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;
( സി )
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് പ്രത്യേക നിര്‍ദ്ദേശം നല്‍കുമോ; വിശദമാക്കുമോ?
201.
ഡോ. കെ. ടി. ജലീൽ
ശ്രീ എം മുകേഷ്
യു. ആര്‍. പ്രദീപ്
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കടുത്ത ചൂട് ആരംഭിച്ച സാഹചര്യത്തില്‍ ജലജന്യരോഗങ്ങള്‍ പടരാതിരിക്കാന്‍ സ്വീകരിച്ചുവരുന്ന മുന്‍കരുതലുകള്‍ എന്തെല്ലാമാണെന്നു വിശദമാക്കുമോ;
( ബി )
വ്യാപാരസ്ഥാപനങ്ങളില്‍ കുടിവെള്ളത്തിന്റെയും ശീതള പാനീയത്തിന്റെയും പ്ലാസ്റ്റിക് ബോട്ടിലുകള്‍ വെയിലേല്‍ക്കുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
വെയിലേല്‍ക്കുന്ന തരത്തില്‍ പ്രദര്‍ശിപ്പിക്കുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ക്കുണ്ടാകുന്ന രാസമാറ്റം മനുഷ്യ‍‍രിൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുമെന്നതിനാൽ അതൊഴിവാക്കുന്നതിനായി വ്യാപാരസ്ഥാപനങ്ങള്‍ക്ക് എന്തെല്ലാം കർശന നിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ഡി )
ഇതിനായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിവരുന്നത് എന്നറിയിക്കുമോ;
( ഇ )
വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന പാനീയങ്ങള്‍ ശുദ്ധവും ആരോഗ്യകരവുമാണെന്ന് ഉറപ്പുവരുത്താന്‍ കഴിയുന്ന തരത്തില്‍ നിരീക്ഷണങ്ങളും നടപടികളും ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കുമോ; വ്യക്തമാക്കുമോ?
202.
ശ്രീ. ഇ കെ വിജയൻ
ശ്രീ ജി എസ് ജയലാൽ
ശ്രീ വി ശശി
ശ്രീ. പി. ബാലചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ ശരാശരിയേക്കാൾ ഉയർന്ന കാൻസർ രോഗ നിരക്കുള്ള കേരളത്തിൽ കാൻസർ രോഗ ചികിത്സയ്ക്കായി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കാൻസർ രോഗം പ്രാരംഭദശയില്‍ത്തന്നെ കണ്ടെത്തി ചികിത്സ തേടുന്നതിനായി നടപ്പിലാക്കിയ ജില്ലാ കാൻസർ കെയർ പദ്ധതിയുടെ പ്രവർത്തനപുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
കാൻസർ ചികിത്സാ കേന്ദ്രങ്ങളും മെഡിക്കൽ കോളേജുകളും മറ്റ് സർക്കാർ ആശുപത്രികളും ഉൾപ്പെടുത്തി കാൻസർ ചികിത്സ വികേന്ദ്രീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;
( ഡി )
കാൻസർ ചികിത്സയ്ക്കായി രോഗികള്‍ വളരെ ദൂരം യാത്ര ചെയ്യേണ്ടിവരുന്നത് ഒഴിവാക്കാനായി റഫറൽ പാത്ത് വേ രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഈ പ്രക്രിയ സുഗമമാക്കുന്നതിന് കാൻസർ കെയർ സ്യൂട്ട്, കേരള കാൻസർ ഗ്രിഡ് എന്നിവ രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
203.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ആശുപത്രികളിൽ സ്റ്റോർ സൂപ്രണ്ട് തസ്തികയില്ലാത്ത ജില്ലാ ആശുപത്രികളുടെയും ഫാർമസി സ്റ്റോർ കീപ്പർ തസ്തികയില്ലാത്ത താലൂക്ക് ഹെഡ് ക്വോ​​ട്ടേഴ്സ് ആശുപത്രികളുടെയും ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ബി )
നിലവിലെ സർക്കാർ ഓർഡറുകൾക്ക് വിരുദ്ധമായി DHS ന്റെ 12160/2024 /MSA2 നമ്പർ സർക്കുലർ പ്രകാരം എ.ജി. ഓഡിറ്റുകൾക്ക് സമർപ്പിക്കേണ്ട സ്റ്റോർ രജിസ്റ്ററുകൾ ഉൾപ്പെടെ ഒഴിവാക്കിയത് മൂലം ആശുപത്രികളിലെ സ്റ്റോറും, ഓഫീസും ഉൾപ്പെടെയുള്ള വിഭാഗങ്ങളില്‍ എ.ജിയുടെ ഓഡിറ്റും കൂടാതെ മറ്റു ഓഡിറ്റുകളും കൃത്യമായി നടത്തുന്നതിന് തടസ്സം നേരിടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; മേൽ പറയുന്ന സർക്കുലറിന്റെ പകർപ്പ് എല്ലാ ഓഡിറ്റ് വകുപ്പുകൾക്കും നൽകിയിട്ടുണ്ടോ; വ്യക്തമാക്കാമോ;
( സി )
കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ വാഹനത്തിന്റെ അഭാവം മൂലം സർക്കാർ ആശുപത്രികളിൽ മരുന്ന് വിതരണം തടസ്സപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ മരുന്നുകൾ യഥാസമയം അതത് ആശുപത്രികളിൽ വിതരണം ചെയ്യണമെന്ന ഉത്തരവാദിത്വം കെ. എം. എസ്. സി. എൽ. നിർവഹിക്കുന്നുണ്ടോ;
( ഡി )
കാലാവധി കഴിഞ്ഞതും ഉപയോഗശൂന്യമായതുമായ മരുന്നുകൾ കെ. എം. എസ്. സി. എൽ. സമയബന്ധിതമായി നിർമ്മാർജനം ചെയ്യാത്തത് മൂലം ആശുപത്രികളിൽ ഉൾപ്പെടെ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നവും അതിലുപരി സ്ഥലനഷ്ടവും സംഭവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇതിന്മേല്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ;
( ഇ )
കൊല്ലം കെ. എം. എസ്. സി. എല്‍. വെയര്‍ ഹൗസിലെ അഗ്നിബാധ മൂലം സര്‍ക്കാരിന് സാമ്പത്തിക നഷ്ടം വന്നിട്ടുണ്ടോ; ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കെ. എം. എസ്. സി. എല്‍. വെയര്‍ ഹൗസുകളില്‍ എന്തെല്ലാം സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഫയര്‍ ഓഡിറ്റിംഗ് നടത്തിയിട്ടുണ്ടോയെന്നും വിശദമാക്കാമോ;
( എഫ് )
ഡി.എച്ച്.എസ്സി.ന്റെ 14160/2014/എം. എസ്. എ. 3 ഉത്തരവ് പ്രകാരം നർക്കോട്ടിക് & സൈക്കോട്രോപിക് മരുന്നുകൾ ഉൾപ്പെടെയുള്ളതും എക്സൈസിന്റെ പരിധിയിൽ വരുന്നതുമായ മരുന്നുകളുടെ കണക്ക് സൂക്ഷിക്കുന്ന രീതിയിൽ മാറ്റം വരുത്തിയത് സർക്കാരിൽ നിന്നും അനുമതി ലഭിച്ചിട്ടാണോ; ഇല്ലെങ്കിൽ ഈ ചട്ടലംഘനം നടത്തിയതിന് ബന്ധപ്പെട്ടവർക്കെതിരെ ആവശ്യമായ മേൽനടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ജി )
ഫാർമസി ജീവനക്കാരുടെ കുറവ് മൂലം മിക്കവാറും സർക്കാർ ആശുപത്രികളിലെ മരുന്ന് വിതരണ സ്ഥലത്ത് ഗുരുതരമായ രോഗത്തിന് ചികിത്സ തേടിയെത്തുന്ന രോഗികൾ ഉൾപ്പെടെ മണിക്കൂറുകളോളം ക്യൂ നിന്ന് മരുന്ന് വാങ്ങിക്കേണ്ടി വരുന്ന അവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ പൊതു ജനങ്ങൾക്ക് ഉണ്ടാകുന്ന ഈ ബുദ്ധിമുട്ട് പരിഹരിക്കാൻ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഫാർമസിസ്റ്റുകളുടെ തസ്തിക സൃഷ്ടിക്കാനും നിയമനം നടത്താനും നടപടി സ്വീകരിക്കുമോ?
204.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ ആക്സിഡന്റ് ട്രോമാ കെയര്‍ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കിൽ ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടികൾ വിശദമാക്കാമോ?
ആരോഗ്യ മേഖലയില്‍ ലഭിച്ച പുരസ്ക്കാരങ്ങള്‍
205.
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ. ആന്റണി ജോൺ
ശ്രീ. ടി.ഐ.മധുസൂദനന്‍
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ആരോഗ്യമേഖലയില്‍ നടത്തിവരുന്ന വിവിധങ്ങളായ പ്രവര്‍ത്തനങ്ങളുടെ ഫലമായി 2016 മുതല്‍ ഇതുവരെ ലഭിച്ചിട്ടുള്ള പുരസ്ക്കാരങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;
( ബി )
അവയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തന മികവിന് മാത്രം ഏതെല്ലാം അംഗീകാരങ്ങളാണ് ലഭിച്ചിട്ടുള്ളതെന്നും അവ ഏതെല്ലാം മെഡിക്കൽ കോളേജുകൾക്കാണെന്നും അറിയിക്കുമോ;
( സി )
വന്‍കിട സ്വകാര്യ ആശുപത്രികളില്‍ മാത്രം നടത്തിവന്നിരുന്ന അപൂര്‍വ്വ ശസ്ത്രക്രിയകള്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സര്‍ക്കാര്‍ ആശുപത്രികളില്‍ നടത്തുന്നതിന് കഴിഞ്ഞിട്ടുണ്ടോ; എങ്കില്‍ അവ ഏതെല്ലാമാണെന്ന് അറിയിക്കുമോ;
( ഡി )
വലിയ ചെലവ് വരുന്ന കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സര്‍ക്കാര്‍ മേഖലയില്‍ ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ എവിടെയെല്ലാം എന്നറിയിക്കാമോ; ഇത് കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
206.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പേവിഷബാധയ്ക്ക് ഉപയോഗിക്കുന്ന പ്രതിരോധമരുന്നുകൾ ഏതെല്ലാമാണ്; പ്രസ്തുത മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
സർക്കാർ മേഖലയിലുള്ള എല്ലാ ആശുപത്രികളിലും പേവിഷബാധയ്ക്കുള്ള പ്രതിരോധമരുന്നുകളായ ആന്റി റാബിസ് വാക്സിനുകളും, ഇമ്മ്യൂണോഗ്ലോബിനുകളും ലഭ്യമാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളും ഇവ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമോ; വിശദാംശം അറിയിക്കുമോ?
207.
ശ്രീ കെ യു ജനീഷ് കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോന്നി മണ്ഡലത്തിലെ കോന്നി ഗവ. മെഡിക്കല്‍ കോളേജ്, കോന്നി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ ലക്ഷ്യ നിലവാരത്തിലുള്ള ലേബര്‍ റൂമിന്റെയും ഗൈനക്കോളജി വാര്‍ഡിന്റെയും നിലവിലെ നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ; പ്രസ്തുത പ്രവൃത്തി എന്നത്തേക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ;
( ബി )
കോന്നി താലൂക്ക് ആശുപത്രിയിലെ കണ്ണ് ഓപ്പറേഷന്‍ തീയറ്ററിന്റെയും ഡയാലിസിസ് യൂണിറ്റിന്റെയും നിര്‍മ്മാണ പുരോഗതി വിശദമാക്കാമോ;
( സി )
കോന്നി മണ്ഡലത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കൂടല്‍, മലയാലപ്പുഴ, മൈലപ്ര, കൊക്കാത്തോട്, വള്ളിക്കോട് എന്നീ ആരോഗ്യ കേന്ദ്രങ്ങളുടെയും ചിറ്റാര്‍ സി.എച്ച്.സി, കോന്നി താലൂക്ക് ആശുപത്രി, കോന്നി ഗവ.മെഡിക്കല്‍ കോളേജ് എന്നിവയുടെയും നിര്‍മ്മാണ പ്രവൃത്തിയുടെ പുരോഗതി വിശദമാക്കാമോ?
208.
ശ്രീ. പി. കെ. ബഷീർ
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി ബാധിതരുടെ എണ്ണവും മരണനിരക്കും വർദ്ധിച്ചു വരുന്നതായി കണ്ടെത്തിയിട്ടുണ്ടോ;
( ബി )
പ്രസ്തുത രോഗബാധിതരുടെ എണ്ണം വർദ്ധിച്ചുവരുന്നത് നിരീക്ഷിക്കുന്നതിനും പഠിക്കുന്നതിനും പ്രത്യേക​സമിതിയെ നിയോഗിക്കാനുദ്ദേശിക്കുന്നുണ്ടോ;
( സി )
ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ തടയാൻ എന്തെല്ലാം നടപടികൾ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നു വിശദമാക്കുമോ?
209.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ആശുപത്രികളിലേക്ക് മരുന്ന് സംഭരിച്ച ഇനത്തിൽ കെ.എം.എസ്.സി.എൽ. നിലവിൽ എത്ര കോടി രൂപ കമ്പനികള്‍ക്ക് കുടിശ്ശിക നൽകുവാനുണ്ട്; വിശദാംശം വർഷം തിരിച്ച് ലഭ്യമാക്കുമോ;
( ബി )
കുടിശ്ശിക വിതരണം ചെയ്യാത്തതിനാൽ സർക്കാർ ആശുപത്രികളിലേക്ക് മരുന്ന് സംഭരിക്കുന്നതിനുള്ള ടെൻഡർ നടപടികൾ മൂന്നുമാസത്തോളം വൈകിയത് ഗൗരവത്തോടെ കാണുന്നുണ്ടോ; ഈ സാഹചര്യം സംസ്ഥാനത്ത് മരുന്ന് ക്ഷാമത്തിന് കാരണമായിത്തീരുമോ; വിശദാംശം ലഭ്യമാക്കുമോ;
( സി )
ടെൻഡർ നടപടികളുടെ നിലവിലെ പുരോഗതി വ്യക്തമാക്കുമോ; കുടിശ്ശിക ലഭിക്കാത്തതിനാൽ പല കമ്പനികളും ടെൻഡർ നടപടികളിൽ നിന്നും വിട്ടുനിൽക്കുന്നത് ഉയർന്ന വിലയ്ക്ക് മരുന്ന് വാങ്ങേണ്ട സാഹചര്യത്തിലേക്ക് നയിക്കുമോ; വ്യക്തമാക്കുമോ;
( ഡി )
മരുന്ന് സംഭരണത്തിലേയും വിതരണത്തിലേയും ഈ പ്രതിസന്ധി ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
210.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാഹനാപകടത്തിൽപെടുന്നവർക്ക് ആദ്യ മണിക്കൂറുകളിൽ (ഗോൾഡൻ ഹവർ ) നൽകുന്ന ചികിത്സക്കുള്ള പ്രാധാന്യം കണക്കിലെടുത്ത് ചികിത്സ ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് ഈ സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( ബി )
സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിൽ ഇതിനായി എന്തൊക്കെ സേവനങ്ങൾ ലഭ്യമാണെന്നും പ്രവർത്തനങ്ങൾ തൃപ്തികരമാണോയെന്നും അറിയിക്കുമോ;
( സി )
വാഹനാപകടത്തിൽപെടുന്നവർക്ക് സൗജന്യ ചികിത്സ നൽകുന്നതിന് തീരുമാനം എടുത്തിട്ടുണ്ടോ ; വിശദമാക്കുമോ?
211.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നിലവിലുള്ള കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് ഇപ്പോൾ ലഭിക്കുന്ന കേന്ദ്ര വിഹിതം എത്രയെന്ന് വിശദമാക്കുമോ; ഈയിനത്തിൽ കേന്ദ്രത്തിൽ നിന്നും വിഹിതം ലഭിക്കുന്നതിൽ കുടിശ്ശികയുണ്ടോ; വ്യക്തമാക്കുമോ;
( ബി )
കാസ്പിൽ എംപാനൽ ചെയ്ത സ്വകാര്യ ആശുപത്രികൾക്കും സർക്കാർ ആശുപത്രികൾക്കും നിലവിൽ കൊടുത്തു തീർക്കാനുള്ള കുടിശ്ശിക തുക എത്രയെന്ന് വേർതിരിച്ച് അറിയിക്കാമോ;
( സി )
ഇത്തരത്തിൽ വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് മരുന്ന് വാങ്ങിയ ഇനത്തില്‍ അനുവദിക്കേണ്ട കുടിശ്ശിക എത്രയാണെന്ന് വ്യക്തമാക്കാമോ?
212.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കുട്ടികള്‍ക്ക് നല്‍കിക്കൊണ്ടിരുന്ന മംപ്സ്, മീസിൽ, റൂബല്ല എന്നീ രോഗങ്ങളുടെ വാക്സിനായ എം.എം.ആർ. വാക്സിനേഷനിൽ നിന്നും മംപ്സ് വാക്സിൻ നിർത്തലാക്കി എം.ആർ. വാക്സിനേഷൻ മാത്രമാണോ ഇപ്പോൾ സർക്കാർ ആശുപത്രികൾ വഴി നൽകി വരുന്നതെന്ന് വ്യക്തമാക്കാമോ; എന്നുമുതലാണ് പ്രസ്തുത വാക്സിനേഷൻ നിർത്തലാക്കിയത് എന്നറിയിക്കുമോ ;
( ബി )
കഴിഞ്ഞവർഷം സംസ്ഥാനത്തെ മംപ്സ് രോഗം ബാധിച്ചവരുടെ എണ്ണം എഴുപതിനായിരം വരെ ഉയരുകയുണ്ടായോ; വാക്സിനേഷൻ നിർത്തലാക്കിയത് മുതല്‍ നാളിതുവരെ ഒരോ വർഷവും രോഗബാധിതരായവരുടെ എണ്ണം എത്ര വീതമാണെന്ന് വിശദമാക്കാമോ;
( സി )
യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കിൽ കേൾവി തകരാർ, വന്ധ്യത എന്നിവയ്ക്കു കാരണമാകുകയും തലച്ചോറിനെ വരെ ബാധിക്കുകയും ചെയ്യുന്ന മംപ്സ് രോഗ ബാധയുടെ വാക്സിനേഷൻ നിർത്താൻ ഇടയായ സാഹചര്യങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ഡി )
സംസ്ഥാനത്ത് മംപ്സ് രോഗബാധ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വായുവിലൂടെയും ശരീരസ്രവങ്ങളിലൂടെയും പടരാൻ ഇടയുള്ള ഈ രോഗ ബാധ തടയുന്നതിന് എന്തൊക്കെ നടപടികളാണ് ഇതിനോടകം സ്വീകരിച്ചിട്ടുള്ളതെന്ന വിശദാംശങ്ങൾ അറിയിക്കുമോ?
213.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ഡോ. കെ. ടി. ജലീൽ
ശ്രീ. ലിന്റോ ജോസഫ്
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സുരക്ഷിതത്വവും ശാസ്ത്രീയതയും ഉറപ്പുവരുത്തുന്നതിനും നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ;
( ബി )
പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സര്‍ക്കാരിതര സംഘടനകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും ഗുണമേന്മ ഉറപ്പുവരുത്താനും സംവിധാനങ്ങളുണ്ടോ; വിശദമാക്കുമോ;
( സി )
രോഗികള്‍ക്ക് വീട്ടില്‍ നല്‍കുന്ന പരിചരണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താന്‍ വോളണ്ടിയര്‍മാര്‍ക്ക് നല്‍കിവരുന്ന പരിശീലന പരിപാടിക്ക് വിപുലമായ ആസൂത്രണം ഉറപ്പുവരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
പാലിയേറ്റീവ് കെയര്‍ സ്ഥാപനങ്ങളുടെ രജിസ്ട്രേഷനുള്ള നടപടിക്രമവും നിലവില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുടെ വിശദാംശവും ലഭ്യമാക്കുമോ?
214.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പിന്റെ വിവിധ പദ്ധതികള്‍ക്കായി ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ വകയിരുത്തിയ തുകയുടെയും നാളിതുവരെ ചെലവഴിച്ച തുകയുടെയും വിശദാംശം ലഭ്യമാക്കാമോ?
215.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിൽ നിലവിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ ലഭ്യമാകാത്ത പ്രതിസന്ധി നിലനിൽക്കുന്നുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിൽ കഴിഞ്ഞ ഒരു വർഷക്കാലയളവിൽ എത്ര രോഗികൾക്ക് ശസ്ത്രക്രിയ ഉപകരണങ്ങൾ സ്റ്റോക്ക് ഇല്ലാത്തതിനാൽ പുറത്തുനിന്ന് അവ വാങ്ങേണ്ടതായി വന്നിട്ടുണ്ട്; വിശദാംശങ്ങൾ ആശുപത്രികൾ തിരിച്ചു വ്യക്തമാക്കുമോ;
( സി )
രോഗികൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന ഈ സാഹചര്യം ഒഴിവാക്കുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
216.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിലവില്‍ വിവിധ വിഭാഗങ്ങളിലേയ്ക്ക് അനുവദിച്ച ഡോക്ടമാരുടെ യഥാര്‍ത്ഥ സട്രെങ്ത് എത്ര; പ്രസ്തുത വിഭാഗങ്ങളിൽ പോസ്റ്റിംഗ് ചെയ്തതും നിലവില്‍ ഡ്യൂട്ടിയില്‍ ഉള്ളതുമായ ഡോക്ടര്‍മാരുടെ വിശദാംശങ്ങൾ അറിയിക്കാമോ; ഒഴിഞ്ഞുകിടക്കുന്ന ഡോക്ടര്‍മാരുടെ ഒഴിവുകള്‍ എത്രയും വേഗം നികത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( ബി )
സൂപ്പര്‍ സെപെഷ്യാലിറ്റി ബ്ലോക്കിന് മുന്‍വശം എം പി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച വിശ്രമ കേന്ദ്രം തുറന്ന് പ്രവര്‍ത്തിപ്പിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ; വിശ്രമ കേന്ദ്രം വേഗത്തില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കന്നതിനുള്ള നടപടി സ്വീകരിക്കുമോ;
( സി )
ആശുപത്രിയിലെ കാരുണ്യ ഫാര്‍മസിയിലും മെഡിക്കല്‍ ബാങ്കിലും അനുഭവപ്പെടുന്ന മരുന്ന് ക്ഷാമം പരിഹരിക്കുന്നതിനും എല്ലാ മരുന്നുകളും ലഭ്യമാക്കുന്നതിനും നടപടി സ്വീകരിക്കുമോ;
( ഡി )
മെഡിക്കല്‍ ഐ.സി.യു.വിന്റെ തകരാറ് പരിഹരിച്ച് എത്രയും വേഗം തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിനും മാമോഗ്രാഫി പരിശോധന പുനരാരംഭിക്കുന്നതിനും നടപടി സ്വീകരിക്കുമോ;
( ഇ )
റേഡിയോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും രോഗികളുടെ പരിശോധനക്കായി നിലവിലുണ്ടാകുന്ന താമസം ഒഴിവാക്കാൻ കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കുന്നതിനും നടപടി സ്വീകരിക്കുമോ;
( എഫ് )
രാത്രികാല പോസ്റ്റ്മോര്‍ട്ടത്തിനുള്ള നടപടി സ്വീകരിക്കുമോ?
217.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പോസ്റ്റ്മാര്‍ട്ടം നടപടി നിലവില്‍ എത്ര മണി വരെയാണെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തെ ഏതെങ്കിലും ആശുപത്രികളില്‍ 5 മണിക്കു ശേഷം പോസ്റ്റ്മാര്‍ട്ടം നടപടികള്‍ നടത്തുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
218.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ മെഡിക്കൽ കോളേജുകളിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നതിന് നിലവിൽ അവലംബിച്ചിട്ടുള്ള സംവിധാനം എന്താണെന്ന് വ്യക്തമാക്കുമോ; ക്രിമിനൽ പശ്ചാത്തലം ഉള്ളവർ ഇത്തരം ജോലികൾക്കായി നിയോഗിക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിൽ സെക്യൂരിറ്റി ജീവനക്കാർ രോഗികളെ ആക്രമിച്ചത് സംബന്ധിച്ച എത്ര കേസുകൾ ഈ സർക്കാരിന്റെ കാലയളവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ;
( സി )
ആശുപത്രികളിൽ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
219.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
108 ആംബുലൻസ് ജീവനക്കാരുടെ ജോലിസമയം ദിവസം എത്ര മണിക്കൂർ ആയിട്ടാണ് നിജപ്പെടുത്തിയിരിക്കുന്നത് എന്ന് അറിയിക്കാമോ; പ്രസ്തുത ജീവനക്കാർക്ക് നിലവിൽ ആഴ്ചയിൽ നൽകിവരുന്ന അവധി ദിനങ്ങൾ എത്ര എന്ന് വ്യക്തമാക്കാമോ;
( ബി )
ജീവനക്കാരുടെ അപര്യാപ്തത മൂലം നിലവിലുള്ള ജീവനക്കാരിൽ അമിത ജോലിഭാരം ഏൽപ്പിക്കപ്പെടുന്ന സാഹചര്യത്തെ നേരിടുവാൻ സർക്കാർ എന്തെങ്കിലും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോ;
( സി )
നിർബന്ധമായി ജോലി ചെയ്യുവാൻ നിയോഗിക്കപ്പെടുന്ന ജീവനക്കാർ ചില അത്യാവശ്യ സന്ദർഭങ്ങളിൽ അസൗകര്യം അറിയിച്ചാൽ കാരണം കാണിക്കൽ നോട്ടീസ് അടക്കം നൽകി സമ്മർദ്ദത്തിലാക്കി പ്രസ്തുത കമ്പനി (ഹൈദരാബാദ് കമ്പനി) ജീവനക്കാരെ പീഡിപ്പിക്കുന്ന സാഹചര്യം അടക്കമുള്ള തൊഴിലാളി വിരുദ്ധമായ കമ്പനിയുടെ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ തൊഴിലാളി വിരുദ്ധമായ ഈ സമീപനത്തെ നേരിടുവാൻ സർക്കാർ കൈ കൊണ്ട ക്രമീകരണങ്ങൾ വ്യക്തമാക്കുമോ;
( ഡി )
രാത്രികാലങ്ങളിൽ സിംഗിൾ ഷിഫ്റ്റ് വാഹനങ്ങൾ, അതായത് 12 മണിക്കൂർ വാഹനങ്ങൾ സർവീസ് നടത്താത്തതിനാൽ അത്യാവശ്യ സന്ദർഭങ്ങളിൽ പലപ്പോഴും ആംബുലൻസ് ലഭിക്കാത്ത സാഹചര്യം പല മലയോര മേഖലകളിലും, ഗ്രാമീണ മേഖലകളിലും ഉള്ള ജനങ്ങൾക്ക് വലിയ പ്രയാസം ഉണ്ടാകുന്ന സാഹചര്യത്തിൽ പ്രസ്തുത വിഷയത്തെ നേരിടുവാൻ സർക്കാർ നടത്തിയിട്ടുള്ള ക്രമീകരണങ്ങൾ വിശദമാക്കാമോ;
( ഇ )
എല്ലാ വർഷവും ജീവനക്കാർക്ക് നൽകേണ്ട ശമ്പള ഇൻക്രിമെന്റ് നിലവിൽ നൽകുന്നുണ്ടോ;
( എഫ് )
ആംബുലൻസ് നഴ്സ് ആയി ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്ക് 12 മണിക്കൂർ ജോലി ചെയ്യേണ്ടി വരുന്നു എന്നും രാത്രി വാഹന സൗകര്യം ഇല്ലാത്ത പ്രദേശങ്ങളിൽ നിന്നും ജോലിക്ക് പ്രവേശിക്കുന്നവർ വലിയ പ്രയാസം അനുഭവിക്കുന്നു എന്നും പരാതി ഉയർന്ന സാഹചര്യത്തിൽ വനിതാ ജീവനക്കാർക്ക് ആവശ്യമായ സുരക്ഷിതത്വം കമ്പനി നൽകുന്നുണ്ട് എന്ന് ഉറപ്പുവരുത്തുവാൻ സർക്കാർ സ്വീകരിച്ച ക്രമീകരണങ്ങൾ വ്യക്തമാക്കാമോ;
( ജി )
പ്രസ്തുത ആംബുലൻസുകളിൽ ജോലി ചെയ്യുവാൻ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇപ്പോൾ നിർബന്ധമാണോ; അല്ലെങ്കിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമാണ് എന്നുള്ള മാനദണ്ഡം ഒഴിവാക്കിയതെന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ?
220.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള ഹെല്‍ത്ത് റിസര്‍ച്ച് & വെല്‍ഫയര്‍ സൊസൈറ്റിയില്‍ (KHRWS) ജീവനക്കാരെ നിയമിക്കുന്നതിനുള്ള മാനദണ്ഡങ്ങളും സേവനവേതന വ്യവസ്ഥകളും എപ്രകാരമാണെന്ന് വ്യക്തമാക്കുമോ: ;
( ബി )
KHRWS ൽ നിരവധി വർഷങ്ങളായി കരാർ/ദിവസവേതന അടിസ്ഥാനത്തിൽ ജോലി ചെയ്തുവരുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ ;
( സി )
KHRWS ൽ ആശ്രിത നിയമനം നടത്തുമ്പോൾ നിലവിലുള്ള സീനിയോറിറ്റി ലിസ്റ്റിൽ നിന്നും 10 കരാർ/ ദിവസ വേതന ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന രീതി പിന്തുടരുന്നുണ്ടോ; എങ്കിൽ 2019 മുതൽ നാളിതുവരെ ആശ്രിത നിയമനത്തിന് ആനുപാതികമായി എത്ര ജീവനക്കാര്‍ക്ക് ഇപ്രകാരം സ്ഥിരനിയമനം നൽകിയെന്ന് വ്യക്തമാക്കുമോ; ഇപ്രകാരം നിയമനം നൽകിയിട്ടില്ലെങ്കിൽ കാരണം വ്യക്തമാക്കുമോ;
( ഡി )
KHRWS ജീവനക്കാർക്ക് ആർജിത അവധി, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങൾ അനുവദിച്ചു നൽകിയിട്ടുണ്ടോ; എങ്കിൽ വിശദാംശം വ്യക്തമാക്കുമോ; ഇല്ലെങ്കിൽ അതിന്റെ കാരണം വ്യക്തമാക്കുമോ;?
221.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലഘട്ടത്തിൽ ഏറ്റവും അധികം ദുരിതമനുഭവിച്ച 108 ആംബുലൻസ് ജീവനക്കാർക്കും മഹാമാരി കാലഘട്ടത്തിൽ താൽക്കാലിക ജോലിക്കായി നിയമിക്കപ്പെട്ട എല്ലാ ജീവനക്കാർക്കും കേന്ദ്ര സഹായത്തോടുകൂടി കേരള സർക്കാർ നൽകിവന്ന റിസ്ക് അലവൻസ് നൽകിയിട്ടുണ്ടോ; ഇല്ലെങ്കിൽ റിസ്ക് അലവൻസ് നിഷേധിച്ചതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
സി) നേഴ്സുമാർക്ക് കേരള സർക്കാർ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന ശമ്പളവും അലവൻസുകളും 108 ആംബുലൻസിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് നൽകുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
108 ആംബുലൻസ് നേഴ്സുമാരുടെ തസ്തിക എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ എന്നതാകയാൽ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റില്‍ നേഴ്സ് എന്ന വാക്ക് ഉപയോഗിക്കാതെ ഇ.എം.ടി. എന്നുപയോഗിച്ച് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകുന്നതുമൂലം ഇവർക്ക് നേഴ്സ് ജോലിക്ക് മറ്റൊരു സ്ഥലത്ത് പ്രത്യേകിച്ച് വിദേശ രാജ്യങ്ങളിൽ അപേക്ഷിക്കാൻ കഴിയാതെ വരുന്ന സാഹചര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കിൽ എന്ത് പ്രതിവിധിയാണ് ഇക്കാര്യത്തിൽ കൈക്കൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;?
222.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാഷണല്‍ ഹെല്‍ത്ത് മിഷന്‍ മുഖേന നിയമിതരായിട്ടുള്ള ജീവനക്കാരുടെ പ്രതിമാസ വേതനം പലപ്പോഴും വൈകാറുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച് പരിശോധിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ;
( ബി )
ശമ്പളവും ആനുകൂല്യങ്ങളും വൈകുന്നതിന് ഇടയാകുന്ന സാഹചര്യം വിശദമാക്കുമോ;
( സി )
നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്കരണ കുടിശിക അടിയന്തരമായി കൊടുത്തുതീര്‍ക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
ശമ്പള പരിഷ്കരണ കുടിശിക വൈകുന്നതിനിടയാക്കുന്ന സാഹചര്യം വിശദമാക്കുമോ?
223.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിയമപരമായി ലഭിക്കുന്ന പരിരക്ഷ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ദുരുപയോഗം ചെയ്യുന്നത് സർക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദീകരിക്കുമോ;
( ബി )
തിരൂരങ്ങാടി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 052/2025 എഫ്.ഐ.ആര്‍ കേസ് അത്തരത്തിലുള്ളതാണോ; വ്യക്തമാക്കുമോ;
( സി )
തിരൂരങ്ങാടി താലൂക്കാശുപത്രിയിലെ ഈ വിഷയവുമായി ബന്ധപ്പെട്ട് സി.സി.ടി.വി.യോ കേസിലെ സാക്ഷിമൊഴി പകര്‍പ്പോ പരിശോധിച്ചിരുന്നോ; വിശദമാക്കുമോ?
224.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആരോഗ്യ വകുപ്പ് ഡയറക്ടറുടെ 12. 11 .2022-ലെ ഇഎ1/4391/2022 നമ്പർ ഉത്തരവ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത ഉത്തരവിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ പ്രാവർത്തികമാക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ അതിനുള്ള കാരണം വ്യക്തമാക്കാമോ;
( സി )
കാസർഗോഡ് ജനറൽ ആശുപത്രിയിൽ നിലവില്‍ സീനിയർ ഓർത്തോ കൺസൾട്ടന്റ് തസ്തിക ഉണ്ടോ; എങ്കില്‍ തസ്തികയിൽ ഇപ്പോൾ കൺസൾട്ടന്റ് പ്രവർത്തിക്കുന്നുണ്ടോയെന്നും ഇല്ലെങ്കിൽ എത്രകാലമായി തസ്തിക ഒഴിഞ്ഞു കിടക്കുന്നുവെന്നും വ്യക്തമാക്കാമോ;
( ഡി )
സീനിയർ ഓർത്തോ കൺസൾട്ടന്റ് ഇല്ലാത്തതിനാൽ MACT, മെഡിക്കൽ ക്യാമ്പ് തുടങ്ങിയ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എങ്കിൽ ഉദ്ദേശിക്കുന്ന പരിഹാര നടപടികൾ വിശദമാക്കാമോ?
225.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നിലവിൽ ഏതെല്ലാം തസ്തികകൾ ഉണ്ടെന്നും ഇതിൽ ഏതെല്ലാം തസ്തികകളിൽ സ്ഥിരം ജീവനക്കാരുണ്ടെന്നും വിശദമാക്കാമോ;
( ബി )
ഫോറന്‍സിക് സര്‍ജന്റെ നിയമനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അപേക്ഷകൾ ഈ ആശുപത്രിയിൽ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത അപേക്ഷകള്‍ സംബന്ധിച്ച വിശദവിവരങ്ങളും, അതിന്മേൽ സ്വീകരിച്ച നടപടികളും വിശദമാക്കാമോ?
226.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചവറ നിയോജക മണ്ഡലത്തിലെ നീണ്ടകര താലൂക്ക് ആശുപത്രിയിൽ ചവറ ഐ.ആർ.ഇ . ലിമിറ്റഡിന്റെ സിഎസ്ആർ ഫണ്ടുപയോഗിച്ച് സോളാർ പാനൽ സ്ഥാപിക്കുന്നതിന് ഡിഎച്ച്എസ്-ന്റെ അനുമതി വൈകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അടിയന്തരമായി അനുമതി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?
227.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മെഡിക്കല്‍ കാേളേജിനെ 'മികവിന്റെ കേന്ദ്രം' ആക്കാൻ കേന്ദ്ര സര്‍ക്കാര്‍ എന്തെങ്കിലും പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടാേ വിശദമാക്കാമാേ;
( ബി )
ഏതെല്ലാം മേഖലകളെ ഉള്‍പ്പെടുത്തിയാണ് മെഡിക്കല്‍ കാേളേജിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റാന്‍ സാധിക്കുന്നതെന്ന് വിശദമാക്കാമാേ;
( സി )
2021 - ൽ നിലവിൽവന്ന സര്‍ക്കാരിന്റെ കാലയളവില്‍ സംസ്ഥാനത്തെ മെഡിക്കല്‍ കാേളേജുകള്‍ക്കും മറ്റ് ആരാേഗ്യ കേന്ദ്രങ്ങള്‍ക്കും ലഭിച്ചിട്ടുള്ള ദേശീയ അന്തര്‍ദേശീയ ബഹുമതികളും അംഗീകാരങ്ങളും എന്തെല്ലാമാണെന്ന് വിശദമാക്കാമാേ?
228.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരുവിക്കര മണ്ഡലത്തില്‍ എസ്.റ്റി. ഉന്നതികളില്‍ നിന്നുള്ളവര്‍ക്ക് സഹായകരമായ രീതിയില്‍ മൊബെെല്‍ അള്‍ട്രാ സൗണ്ട് സ്കാനിംഗ് യൂണിറ്റ് ആരംഭിക്കുന്നതിന് സ്വീകരിച്ച് വരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?
229.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിനെ തുടര്‍ന്ന് എം.എല്‍.എ. മാരുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്നതിനായി സര്‍ക്കാര്‍ നിശ്ചയിച്ച ഐസൊലേഷന്‍ ബ്ലോക്കുകളുടെ നിര്‍മ്മാണ ചുമതല ഏതൊക്കെ ഏജന്‍സികൾക്കാണ് നല്‍കിയത് ; ഐസൊലേഷന്‍ ബ്ലോക്കുകളുടെ നിര്‍മ്മാണം ഇതുവരെ എവിടെയൊക്കെ പൂര്‍ത്തിയായിട്ടുണ്ട് ; നിര്‍മ്മാണം യഥാസമയം പൂര്‍ത്തിയാക്കാത്ത കരാര്‍ കമ്പനികള്‍ക്ക് എതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
ഹൈറ്റ്സ് നിര്‍മ്മാണം ഏറ്റെടുത്ത ആശുപത്രി കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിന് ശേഷവും നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതും ഉപകരണങ്ങള്‍ സപ്ലൈ ചെയ്യാത്തതും പരിശോധിച്ചിട്ടുണ്ടോ; ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണം കഴിഞ്ഞ് കെട്ടിടം പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നതിന് മുന്‍പ് കേടുപാടുകള്‍ ഉണ്ടായതിന്റെയും പരിഹരിച്ചതിന്റെയും വിശദാംശങ്ങളും ലഭ്യമാക്കിയ മെഡിക്കല്‍ ഉപകരണങ്ങളുടെയും ഇനിയും ലഭ്യമാക്കാനുള്ളവയുടെയും വിശദാംശങ്ങളും ലഭ്യമാക്കാമോ?
230.
ശ്രീ. എ. സി. മൊയ്‌തീൻ
ശ്രീ. കെ. ബാബു (നെന്മാറ)
ശ്രീമതി കാനത്തില്‍ ജമീല
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് അവയവദാന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;
( ബി )
അവയവദാന പ്രവര്‍ത്തനരംഗത്ത് കെ-സോട്ടോയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;
( സി )
സംസ്ഥാനത്ത് വിവിധ അവയവങ്ങള്‍ക്കായി ബുക്ക് ചെയ്തു കാത്തിരിക്കുന്ന ആവശ്യക്കാരുടെ എണ്ണം കണക്കാക്കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വെളിപ്പെടുത്തുമോ;
( ഡി )
രോഗികള്‍ക്കും, ആശുപത്രികള്‍ക്കും, പൊതുജനങ്ങള്‍ക്കും തല്‍സമയംതന്നെ വിവരങ്ങള്‍ അറിയത്തക്കവിധം ഇതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന് സഹായകമായ എന്തെങ്കിലും സംവിധാനങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ?
231.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിലേക്ക് ജീവൻ രക്ഷാ മരുന്നുകൾ, ശസ്ത്രക്രിയ ഉപകരണങ്ങൾ, ഫ്ലൂയിഡുകൾ തുടങ്ങിയവ വിതരണം ചെയ്ത വകയിൽ കരാറുകാർക്ക് നിലവിൽ എത്ര തുക കുടിശികയായി വിതരണം ചെയ്യാനുണ്ടെന്ന വിശദാംശം ഇനം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
കുടിശിക വിതരണം ചെയ്യാത്തതിനാൽ മരുന്നുകളുടെ ലഭ്യതയിൽ പ്രതിസന്ധി നേരിടുന്നുണ്ടോ; എങ്കിൽ ഗുരുതരമായ ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമോ; വ്യക്തമാക്കുമോ?
232.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രസവ കേസുകള്‍ അറ്റൻഡ് ചെയ്യാത്തത് കാരണം സാധാരണക്കാരായ ജനങ്ങള്‍ക്ക് പ്രയാസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രസവ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ വിശദമാക്കാമോ;
( സി )
കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എന്നു മുതൽ പ്രസവ കേസുകള്‍ നോക്കാൻ എടുക്കുന്നതിന് കഴിയുമെന്ന് അറിയിക്കാമോ?
മാവൂര്‍ തെങ്ങിലക്കടവ് കാന്‍സര്‍ സെന്റര്‍
233.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവൂര്‍ തെങ്ങിലക്കടവ് കാന്‍സര്‍ സെന്റര്‍ സംബന്ധിച്ച 05.08.2016 തീയതിയിലെ ജി.ഒ.(ആര്‍.ടി)നമ്പര്‍. 2174/2016/എച്ച്. ആന്റ് എഫ്.ഡബ്ല്യു.ഡി., 27.09.2012 തീയതിയിലെ ജി.ഒ.(എം.എസ്)നമ്പര്‍. 362/2012/റവന്യൂ, 13.08.2015-ലെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിന്റെ മിനിറ്റ്സ് എന്നിവയുടെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ?
234.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ഉണങ്ങിലക്കടവില്‍ 2010 ഡിസംബര്‍ 18-ന് കാന്‍സര്‍ ചികിത്സാ കേന്ദ്രം സ്ഥാപിക്കുന്നതിന് സൗജന്യമായി സര്‍ക്കാരിന് വിട്ടുകിട്ടിയ ആറര ഏക്കര്‍ സ്ഥലവും മൂന്ന് നിലക്കെട്ടിടവും ഉപയോഗപ്പെടുത്താന്‍ പതിനാല് വര്‍ഷങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;
( ബി )
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കാന്‍സര്‍ കെയര്‍ സൊസൈറ്റിക്ക് പ്രസ്തുത സ്ഥലവും കെട്ടിടവും വിട്ടുനല്‍കി ആയത് ഉപയോഗപ്പെടുത്തുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ?
235.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ എത്ര കനിവ് ആംബുലൻസുകളാണ് സേവനം നടത്തുന്നത് എന്നും അതിൽ നിലവിൽ എത്ര ജീവനക്കാർ അതിൽ ജോലി ചെയ്യുന്നുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
കനിവ് ആംബുലൻസുകളിലെ ജീവനക്കാർക്ക് വിശ്രമമുറിയും മറ്റ് സൗകര്യങ്ങളും എല്ലാ ആശുപത്രികളിലും നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാൻ എന്തൊക്കെ ക്രമീകരണങ്ങളാണ് നടത്തിയിരിക്കുന്നത് എന്ന് വിശദമാക്കാമോ;
( സി )
ജീവനക്കാർക്ക് എല്ലാ മാസവും ശമ്പളം കൃത്യമായി നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാനുള്ള ക്രമീകരണങ്ങൾ എന്തൊക്കെയാണ്; വിശദമാക്കാമോ;
( ഡി )
ജി.വി.കെ. ഇ.എം.ആർ.ഐ. എന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിക്ക് ആംബുലൻസ് സേവന നടത്തിപ്പ് കരാർ നൽകിയതിന്റെ വിശദാംശങ്ങൾ വ്യക്തമാക്കാമോ; കരാർ രേഖയുടെ പകർപ്പ് ലഭ്യമാക്കാമോ;
( ഇ )
ഈ കമ്പനിയുമായി കരാർ കാലാവധി അവസാനിച്ചിട്ടുണ്ടെങ്കിൽ പിന്നീട് ടെൻഡർ വിളിച്ചിട്ടുണ്ടോ; എങ്കിൽ ടെൻഡറിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( എഫ് )
പ്രസ്തുത പദ്ധതിയുടെ ഭാഗമായുള്ള ആംബുലൻസുകളില്‍ അഞ്ച് വർഷം പഴക്കമായതും കൃത്യമായി വാഹനത്തിന്റെ സർവീസ് നടത്താത്തതിനാലും നിരവധി ആംബുലസുകൾ എൻജിൻ തകരാറിലായ സാഹചര്യമുണ്ടായിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വ്യക്തമാക്കാമോ;
( ജി )
ഈ പദ്ധതി നടപ്പിലാക്കിയപ്പോൾ എത്ര ആംബുലൻസുകൾ സേവനം നടത്തുന്നുണ്ടായിരുന്നു എന്നും നിലവിൽ എത്ര ആംബുലൻസുകൾ സ്ഥിരമായി സേവനം നടത്തുന്നുണ്ടെന്നും വ്യക്തമാക്കാമോ?
236.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
500 കോടി രൂപ ചെലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ഭാഗമായി പ്രഖ്യാപിച്ച അവയവമാറ്റ ശാസ്ത്രക്രിയ വിഭാഗത്തിന്റെ നിർമ്മാണ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവില്‍ സംസ്ഥാനത്തെ ഏതൊക്കെ ആശുപത്രികളില്‍ കരൾ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കരൾ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?
237.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നാളിതുവരെ കേരള സംസ്ഥാന ഹോമിയോപതിക് കോ-ഓപ്പറേറ്റീവ് ഫാര്‍മസി (ഹോംകോ) യുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത സ്ഥാപനം വിപുലീകരിക്കുന്നതിനും മറ്റ് സംസ്ഥാനങ്ങളില്‍ കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുമായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സ്ഥാപനത്തിന് നാളിതുവരെ സര്‍ക്കാര്‍ സഹായമായി എത്ര തുകനല്‍കി എന്നും എത്ര തുക ചെലവഴിച്ചു എന്നും വിശദമാക്കാമോ?
238.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിൽ എച്ച് എം പി വി വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ; എങ്കിൽ എന്തൊക്കെയാണ് പ്രസ്തുത രോഗബാധയുടെ ലക്ഷണങ്ങൾ എന്നറിയിക്കുമോ;
( ബി )
രോഗപ്രതിരോധത്തിനായി സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണെന്നും ചികിത്സ വിധികൾ എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ;
( സി )
പ്രസ്തുത രോഗബാധയെ പ്രതിരോധിക്കുന്നതിന് സർക്കാർ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; വ്യക്തമാക്കുമോ?
239.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്പൈനല്‍ മസ്കുലാര്‍ അട്രോഫി ടൈപ്പ് 2 രോഗബാധിതനായ പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് ചെറായി കരയില്‍ മനയത്തുകാട് റോ‍ഡ് നികത്തില്‍ വീട്ടില്‍ സജിത്ത് പി. ബി. യുടെ മകന്‍ ഒന്നര വയസുള്ള അഥര്‍വ്വിന്റെ ഭീമമായ ചികിത്സാചിലവ് വികെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിക്കുന്നതിനായി എം.എല്‍.എ. മുഖാന്തിരം 24.06.2024-ന് സമര്‍പ്പിച്ച അപേക്ഷയില്‍ സ്വീകരിച്ചിട്ടുള്ള നടപടി വിശദമാക്കാമോ;
( ബി )
ഇതു സംബന്ധിച്ച ആരോഗ്യവകുപ്പിലെ Health - FW3/175/2024 നമ്പര്‍ ഫയലിലെ 02.09.2024-ലെ കത്ത് പ്രകാരം ആവശ്യപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടില്‍ സ്വീകരിച്ചിട്ടുള്ള നടപടി വ്യക്തമാക്കാമോ;
( സി )
ഇല്ലെങ്കില്‍ കുട്ടിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പ്രസ്തുത റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാനും ചികിത്സാസഹായം അനുവദിക്കാനും നടപടി സ്വീകരിക്കുമോ?
ആരോഗ്യസ്ഥാപനങ്ങളിലെ ആക്രമണം
240.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ 10 വർഷക്കാലയളവിൽ ആരോഗ്യസ്ഥാപനങ്ങളിലെ ചികിത്സാപിഴവുമായി ബന്ധപ്പെട്ട് ആകെ എത്ര പരാതികളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്; സർക്കാർ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ജില്ല, വര്‍ഷം, എന്നിങ്ങനെ തരം തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;
( ബി )
ഈ കാലയളവില്‍ ആരോഗ്യസ്ഥാപനങ്ങളിലുണ്ടായിട്ടുള്ള അക്രമ സംഭവങ്ങൾ എത്രയാണ്; സർക്കാർ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ജില്ല, വര്‍ഷം, എന്നിങ്ങനെ തരം തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ;
( സി )
ഇതേ കാലയളവില്‍ ചികിത്സാപ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ആകെ എത്ര ആരോഗ്യപ്രവര്‍ത്തകരാണ് ആക്രമിക്കപ്പെട്ടിട്ടുള്ളത്; ആക്രമിക്കപ്പെട്ട ജീവനക്കാരുടെ തസ്തിക സർക്കാർ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ജില്ല, വര്‍ഷം, എന്നിങ്ങനെ തരം തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കാമോ.;
( ഡി )
ഇതേ കാലയളവില്‍ ചികിത്സാ വിഷയങ്ങളുമായി ബന്ധപ്പെട്ടല്ലാതെ ആകെ എത്ര ആരോഗ്യപ്രവര്‍ത്തകരാണ് ആരോഗ്യസ്ഥാപനങ്ങളില്‍ വച്ച് ആക്രമിക്കപ്പെട്ടിട്ടുള്ളത് ; ആക്രമിക്കപ്പെട്ട ജീവനക്കാരുടെ തസ്തിക, സർക്കാർ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, ജില്ല, വര്‍ഷം, എന്നിങ്ങനെ തരം തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കുമോ?
241.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ B.U.M.S. (ബാച്‌ലർ ഓഫ് യൂനാനി മെഡിസിൻ ആൻഡ് സർജറി) B.S.M.S. (ബാച്‌ലർ ഓഫ് സിദ്ധ മെഡിസിൻ ആൻഡ് സർജറി) പഠനം പൂർത്തിയാക്കിയ ബിരുദധാരികൾക്ക് സംസ്ഥാന എം.ബി.ബി.എസ്. ക്വോട്ടയിൽ 2 വീതം പ്രത്യേക സംവരണ സീറ്റുകൾ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം വ്യക്തമാക്കുമോ;
( ബി )
ആയുർവേദവും ഹോമിയോപ്പതിയും പഠിച്ചവർക്ക് നിലവിൽ ഇപ്രകാരം പ്രത്യേക സംവരണ സീറ്റ് അനുവദിച്ചിട്ടുള്ള സാഹചര്യത്തിൽ, മേൽപ്പറഞ്ഞ ബിരുദധാരികൾക്ക് കൂടി പ്രത്യേക സംവരണ സീറ്റ് അനുവദിച്ചുകൊണ്ട് ആയുഷ് വിഭാഗത്തിൽപ്പെട്ട എല്ലാ ചികിത്സാ രീതികൾക്കും തുല്യ പരിഗണന നൽകുന്ന സമീപനം സ്വീകരിക്കുമോ; വ്യക്തമാക്കുമോ ?
242.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസര്‍ഗോഡ് ബദിയഡുക്കയില്‍ അനുവദിച്ച കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം ശാക്തീകരിക്കുന്നതിനുള്ള നടപടികള്‍ സംബന്ധിച്ചും പ്രസ്തുത കോളേജില്‍ എം.ബി.ബി.എസ് കോഴ്സ് ഉള്‍പ്പെടെയുള്ള കോഴ്സുകള്‍ എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്നത് സംബന്ധിച്ചുമുള്ള വിവരങ്ങൾ വിശദമാക്കാമോ?
243.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ 2022 ഡിസംബറില്‍ എം.എസ്.സി. നഴ്സിംഗിന് പ്രവേശനം ലഭിച്ച എറണാകുളം ജില്ലയിലെ തേവര, പെരുമാനൂര്‍, കളത്തിപ്പറമ്പില്‍ വീട്ടില്‍ ആതിര ഷാജിക്ക് അസുഖം മൂലം പഠനം തുടരാന്‍ സാധിക്കാത്ത സാഹചര്യമായതിനാല്‍ നിര്‍ദ്ധന കുടുംബാംഗമായ ടിയാള്‍ക്ക് രണ്ടര ലക്ഷം രൂപ വരുന്ന ലിക്വിഡേറ്റഡ് ഡാമേജസ് തുക മാനുഷിക പരിഗണന നല്‍കി ഒഴിവാക്കുന്നതിനും സര്‍ട്ടിഫിക്കറ്റ് തിരിച്ചു നല്‍കുന്നതിനും നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത സര്‍ട്ടിഫിക്കറ്റ് തിരിച്ചു കിട്ടുന്നതിനും ലിക്വിഡേറ്റഡ് ഡാമേജസ് ഒഴിവാക്കി കിട്ടുന്നതിനുമായി 27.02.2023-ന് എം.എല്‍.എ. മുഖാന്തിരം ആരോഗ്യ വകുപ്പ് മന്ത്രിക്ക് സമര്‍പ്പിച്ച നിവേദനത്തിന്മേല്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( സി )
വിദ്യാര്‍ത്ഥിയുടെ ഭാവി പഠനവും നിര്‍ദ്ധന കുടുംബത്തിന്റെ ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് ലിക്വിഡേറ്റഡ് ഡാമേജസ് ഒഴിവാക്കി സര്‍ട്ടിഫിക്കറ്റുകള്‍ എന്നത്തേയ്ക്ക് തിരികെ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
244.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരുവനന്തപുരം മെഡിക്കൽ കോളേജിനെ മികവിന്റെ കേന്ദ്രം ആയി കേന്ദ്രസ‍ക്കാർ പ്രഖ്യാപിച്ചത് എന്തൊക്കെ ഘടകങ്ങൾ പരിഗണിച്ചാണെന്ന് വിശദമാക്കാമോ;
( ബി )
ഇതിന്റെ ഫലമായി ലഭിക്കുന്ന തുക ഏതെല്ലാം ആവശ്യങ്ങൾക്കാണ് ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ മറ്റ് ജില്ലകളിലെ മെഡിക്കൽ കോളേജുകളിലും നടപ്പിലാക്കാൻ തീരുമാനം എടുക്കുമോയെന്ന് അറിയിക്കാമോ?
245.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മണലൂര്‍ മണ്ഡലത്തില്‍ ഏതെല്ലാം പഞ്ചായത്തുകളിലാണ് ഹോമിയോ ഡിസ്പന്‍സറികള്‍ അനുവദിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
അതില്‍ ഏതെല്ലാം സ്ഥാപനങ്ങളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നിലവിലുണ്ട്; വിശദമാക്കാമോ;
( സി )
പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
246.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയില്‍ നിലവില്‍ ആയുര്‍വേദ നഴ്സ് ഗ്രേഡ് II തസ്തികകള്‍ ഒഴിഞ്ഞ് കിടപ്പുണ്ടോ; എങ്കില്‍ ഏതെല്ലാം ആശുപത്രികളില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞു കിടപ്പുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ജില്ലയില്‍ അപ്ഗ്രേഡ് ചെയ്യപ്പെട്ട ആയുര്‍വേദ ആശുപത്രികളില്‍ സ്റ്റാഫ് പാറ്റേണ്‍ പ്രകാരമുള്ള നഴ്സുമാരെ നിയമിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
ഒഴിവുകള്‍ പി.എസ്.സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്ത് നിയമനം വേഗത്തിലാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
247.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ ജില്ലയിലെ പരിയാരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ നിലവിലുള്ള പി.ജി. കോഴ്സുകള്‍ ഏതൊക്കെയാണ്;
( ബി )
പ്രസ്തുത കോഴ്സുകള്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ അധ്യാപക തസ്തികകള്‍ പരിയാരം ആയുര്‍വേദ കോളേജില്‍ നിലവിലുണ്ടോ; വിശദാംശം ലഭ്യമാക്കാമോ?
248.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഔഷധി നിർമ്മിക്കുന്ന മരുന്നുകളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
ഔഷധി നിർമ്മിക്കുന്ന ഏതെങ്കിലും മരുന്നുകൾ നോൺ സ്റ്റാന്റേര്‍ഡ് ക്വാളിറ്റി വിഭാഗത്തിൽ ഡ്രഗ് റഗുലേഷൻ അതോറിറ്റി ഉൾപ്പെടുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വ്യക്തമാക്കാമോ;
( സി )
2023-24 സാമ്പത്തിക വർഷത്തിൽ ഔഷധിയുടെ വിറ്റുവരവ്, പ്രവർത്തന ലാഭം എന്നിവ സംബന്ധിച്ച വിവരങ്ങൾ അറിയിക്കാമോ?
249.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നാഷണല്‍ ആയുഷ് മിഷന്റെ ഇന്റഗ്രേറ്റഡ് ആയുഷ് ആശുപത്രി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ ഏതെല്ലാം ആശുപത്രികളാണ് നവീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
സ്റ്റേറ്റ് ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി ഏതെല്ലാം ആശുപത്രികള്‍ നവീകരിക്കുന്നതിനാണ് കേന്ദ്ര ആയുഷ് മന്ത്രാലയത്തില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
പാലക്കാട് ജില്ലയിലെ ഏതെല്ലാം ആശുപത്രികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
പട്ടാമ്പി മണ്ഡലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സഹായത്തോടെ ആയുഷ് ആശുപത്രികളിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കാമോ?
250.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നാഷണല്‍ ആയുഷ് മിഷന്റെ ഇന്റഗ്രേറ്റഡ് ആയുഷ് ആശുപത്രി പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ ഏതെല്ലാം ആശുപത്രികളാണ് നവീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഏതെല്ലാം ആശുപത്രികള്‍ നവീകരിക്കുന്നതിനാണ് സ്റ്റേറ്റ് ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ആയുഷ് മന്ത്രാലയത്തിന് സമര്‍പ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
കോട്ടയം ജില്ലയിലെ ഏതെല്ലാം ആശുപത്രികളെയാണ് പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;
( ഡി )
ചങ്ങനാശ്ശേരി ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയെ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായുള്ള നിവേദനം ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ?
251.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2020-21 വര്‍ഷത്തെ എം.എല്‍.എ. ആസ്തി വികസന ഫണ്ടിൽ നിന്നും 23,51,500/- രൂപ അനുവദിച്ചിട്ടുള്ള ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ബ്ലഡ് ബാങ്ക് നിര്‍മ്മാണ പ്രവൃത്തിയുടെ സൈറ്റ് ലേഔട്ട് അപ്രൂവല്‍ തിരുവനന്തപുരം ഡ്രഗ്സ് കണ്‍ട്രോളര്‍ നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിന്റെ കാരണം വിശദമാക്കുമോ;
( ബി )
ലേഔട്ട് അപ്രൂവല്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ ബ്ലഡ് ബാങ്ക് ലൈസന്‍സിനുള്ള അപേക്ഷ നല്‍കിയിട്ടുണ്ടോ; ബ്ലഡ് ബാങ്ക് പ്രവര്‍ത്തനം എന്നത്തേയ്ക്ക് ആരംഭിക്കാന്‍ സാധിക്കുമെന്നറിയിക്കുമോ; വിശദവിവരം ലഭ്യമാക്കാമോ?
252.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ സൗജന്യമായി നല്‍കുന്ന വിവിധ മരുന്നുകൾ നിലവിൽ ലഭ്യമല്ല എന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; മരുന്ന് വിതരണത്തിന് നിലവിൽ എന്തെങ്കിലും തടസ്സങ്ങൾ നേരിടുന്നുണ്ടോ; എങ്കിൽ വിശദമാക്കുമോ;
( ബി )
മരുന്നുകൾ വിതരണം ചെയ്ത കമ്പനികൾക്ക് കുടിശിക ഇനത്തില്‍ എത്ര തുക നൽകാനുണ്ടെന്ന് വ്യക്തമാക്കുമോ;
( സി )
സാധാരണയായി ഏത് മാസത്തിലാണ് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള മരുന്നുകളുടെ ടെണ്ടര്‍ ക്ഷണിക്കാറുള്ളതെന്നും വരുന്ന സാമ്പത്തിക വർഷത്തേക്കുള്ള ടെണ്ടര്‍ എപ്പോഴാണ് ക്ഷണിച്ചതെന്നും അറിയിക്കുമോ;
( ഡി )
കുടിശിക തുക കൊടുത്തു തീർക്കാത്തതിനാൽ പ്രമുഖ മരുന്നു കമ്പനികൾ മരുന്നു വിതരണത്തിനുള്ള ടെണ്ടറിൽ പങ്കെടുക്കാതെ വിട്ടു നിൽക്കുന്നതായി പറയപ്പെടുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ; എങ്കില്‍ പ്രസ്തുത കുടിശിക കൊടുത്തു തീര്‍ക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വെളിപ്പെടുത്തുമോ?
253.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വനിതാ ശിശു വികസന വകുപ്പ് 'പടവുകള്‍' എന്ന പദ്ധതി നടപ്പിലാക്കുന്നുണ്ടോ;
( ബി )
പ്രസ്തുത പദ്ധതിയില്‍ ആര്‍ക്കൊക്കെയാണ് അപേക്ഷിക്കുവാന്‍ സാധിക്കുകയെന്നും എന്തെല്ലാം സഹായങ്ങളാണ് പദ്ധതിയുടെ ഭാഗമായി ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്നും വിശദമാക്കാമോ?
254.
ശ്രീ. ടി. വി. ഇബ്രാഹിം
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ ദത്തെടുക്കൽ കേന്ദ്രത്തിൽ ആയമാർ കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നതായ പരാതി ഉണ്ടായിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ബി )
ആയമാരായി നിയമിക്കപ്പെടുന്നവർക്ക് മതിയായ യോഗ്യതയോ പ്രവൃത്തിപരിചയമോ ഉണ്ടോ എന്നുള്ളത് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
ആയമാരുടെ നിയമനത്തിൽ കൃത്യമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നതിനും സേവനതൽപരത പരിശോധിക്കുന്നതിനും നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
255.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിന്‍ മണ്ഡലത്തില്‍ എത്ര അങ്കണവാടികള്‍ ഉണ്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ച് വ്യക്തമാക്കാമാേ;
( ബി )
സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാത്ത അങ്കണവാടികള്‍ ഏതെല്ലാമെന്നും അവ ഏതെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടുന്നുവെന്നും വ്യക്തമാക്കാമാേ;
( സി )
സ്വന്തമായി സ്ഥലം ഉള്ളതും കെട്ടിടമില്ലാത്തതുമായ അങ്കണവാടികള്‍ ഏതെല്ലാമെന്നും അവ ഏതെല്ലാം തദ്ദേശ സ്വയംഭരണ സ്ഥപനങ്ങളില്‍ ഉള്‍പ്പെടുന്നുവെന്നും വ്യക്തമാക്കാമാേ;
( ഡി )
സ്വന്തമായി സ്ഥലമുള്ള അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടാേ; വിശദമാക്കാമാേ;
( ഇ )
ഉണ്ടെങ്കില്‍ വെപ്പിന്‍ മണ്ഡലത്തിലെ സ്ഥലമുള്ള അങ്കണവാടികളെ പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തി കെട്ടിടം നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കുമാേ?
256.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെ തൃശ്ശൂർ ജില്ലയിലെ ഏതൊക്കെ അംഗനവാടികളെ സ്മാർട്ട് അംഗനവാടികളാക്കുന്നതിന് ഫണ്ട് നൽകിയിട്ടുണ്ടെന്ന് വർഷം, മണ്ഡലം, അനുവദിച്ച തുക എന്നിവ തിരിച്ച് വ്യക്തമാക്കുമോ;
( ബി )
നിലവിൽ സ്മാർട്ട് അംഗനവാടികളാക്കുന്നതിന് എത്ര പ്രൊപ്പോസലുകൾ ഭരണാനുമതിക്കായി നൽകിയിട്ടുണ്ടെന്ന് വിശദമാക്കുമോ?
257.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അംഗനവാടികളില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്ക് അംഗനവാടി വര്‍ക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍ നിന്നും നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
വിരമിച്ച അംഗനവാടി ജീവനക്കാരുടെ എത്ര മാസത്തെ പെന്‍ഷന്‍ കുടിശ്ശികയാണ് വിതരണം ചെയ്യാനുള്ളതെന്നും പെന്‍ഷന്‍ മുടങ്ങിയതിന്റെ കാരണമെന്താണ് എന്നും വ്യക്തമാക്കുമോ;
( സി )
വിരമിച്ച അംഗനവാടി ജിവനക്കാര്‍ക്ക് ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ലഭിക്കേണ്ട ഏതെല്ലാം ആനുകൂല്യങ്ങളാണ് മുടങ്ങിക്കിടക്കുന്നതെന്നും ഇതിന്റെ വിശദാംശങ്ങളും കാരണവും അറിയിക്കുമോ; ഈ കുടിശ്ശികാനുകൂല്യങ്ങള്‍ എന്ന് വിതരണം ചെയ്യുമെന്ന് വ്യക്തമാക്കുമോ?
258.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് സഹായം നൽകുന്ന പടവുകൾ പദ്ധതിയില്‍ 2022-23 വർഷം എത്ര അപേക്ഷ ലഭിച്ചു; എത്രപേർക്ക് ആനുകൂല്യം അനുവദിച്ചു; എത്ര തുക അനുവദിച്ചു; എത്ര തുക വിതരണം ചെയ്തു എന്നതു സംബന്ധിച്ച വിശദാംശം നൽകാമോ; ;
( ബി )
പ്രസ്തുത പദ്ധതിയിൽ 2023 - 24 വർഷം എത്ര അപേക്ഷ ലഭിച്ചു, എത്രപേർക്ക് ആനുകൂല്യം അനുവദിച്ചു, എത്ര തുകഅനുവദിച്ചു എത്ര തുക വിതരണം ചെയ്തു എന്നതു സംബന്ധിച്ച വിശദാംശം നൽകാമോ. ;
( സി )
പ്രസ്തുത പദ്ധതിക്കായി 2024 -25 വർഷത്തിൽ അപേക്ഷ ക്ഷണിച്ചിട്ടുണ്ടോ;ഉണ്ടെങ്കിൽ എത്ര അപേക്ഷ ലഭിച്ചു ;എത്രപേർക്ക് സഹായം നൽകി; എത്ര തുക അനുവദിച്ചു ;എത്ര തുക വിതരണം ചെയ്തു; അപേക്ഷ ക്ഷണിച്ചിട്ടില്ലെങ്കിൽ കാരണം വ്യക്തമാക്കാമോ; അടിയന്തരമായി അപേക്ഷ ക്ഷണിച്ചു സഹായം നൽകുന്നതിന് നടപടി സ്വീകരിക്കുമോ ;വ്യക്തമാക്കുമോ.?
259.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ നിയോജക മണ്ഡല പരിധിയിലെ വിവിധ പഞ്ചായത്തുകളിലും പുനലൂർ മുനിസിപ്പാലിറ്റിയുമായി നിലവില്‍ എത്ര അംഗനവാടികൾ പ്രവർത്തിക്കുന്നുണ്ട്; അവയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ഇവയില്‍ സ്വന്തമായി ഭൂമിയുള്ള അംഗൻവാടികളുടെ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനം, വാർഡ് എന്നിവ തിരിച്ച് ലഭ്യമാക്കാമോ;
( സി )
സ്വന്തമായി ഭൂമിയില്ലാത്ത അംഗൻവാടികളുടെയും വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടികളുടെയും വിശദാംശങ്ങൾ ലഭ്യമാക്കാമോ; കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ പ്രവർത്തനം അവസാനിപ്പിച്ച അംഗൻവാടികൾ ഉണ്ടെങ്കിൽ അവയുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( ഡി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പുനലൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട അംഗൻവാടികളുടെ പ്രവർത്തനങ്ങൾക്കും നവീകരണത്തിനുമായി നടപ്പാക്കിയിട്ടുള്ള വിവിധ പ്രവൃത്തികളുടെയും പദ്ധതികളുടെയും വിശദാംശങ്ങൾ ലഭ്യമാക്കാമോ?
260.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ അടിമാലിയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി നിർമ്മാണത്തിനാവശ്യമായ ഭരണാനുമതി റീവാലിഡേറ്റ് ചെയ്യുന്നതിനായി ഇതുവരെ സ്വീകരിച്ച നടപടികൾ വിശദമാക്കാമോ;
( ബി )
ഭരണാനുമതി റീവാലിഡേറ്റ് ചെയ്യാത്തതുമൂലം ബജറ്റിൽ അനുവദിച്ച തുക വിനിയോഗിക്കാൻ കഴിയാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
261.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ അംഗന്‍വാടികള്‍ക്ക് പ്രഥമ ശുശ്രൂഷാ കിറ്റ്‌ ലഭ്യമാക്കിയിട്ടുണ്ടോ; എങ്കിൽ വിശദാംശം വെളിപ്പെടുത്താമോ;
( ബി )
അംഗന്‍വാടി കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് പുതിയ മാർഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കിൽ വിശദവിവരം നല്‍കുമോ;
( സി )
അംഗന്‍വാടി ജീവനക്കാര്‍ക്ക് പ്രഥമ ശുശ്രൂഷയ്ക്കുള്ള പരിശീലനം നല്‍കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;
( ഡി )
ഭിന്നശേഷി കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ പ്രത്യേക പരിഗണന ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?
262.
ശ്രീ. എൻ. എ. നെല്ലിക്കുന്ന്
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ഹോട്ടൽ ഭക്ഷണത്തിന്റെ സുരക്ഷയും ഗുണനിലവാരവും പരിശോധിക്കുന്നതിന് നിലവിലുളള സംവിധാനങ്ങൾ പര്യാപ്തമല്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
ഭക്ഷണ ഗുണനിലവാരം കൃത്യമായ ഇടവേളകളിൽ പരിശോധിക്കുന്നതിനാവശ്യമായ ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
വൃത്തിഹീനമായ ഇടങ്ങളിൽ ഭക്ഷണം തയ്യാറാക്കുന്നതായി കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
വഴിയോരങ്ങളിലുൾപ്പെടെ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ എന്തെല്ലാം ക്രമീകരണങ്ങള്‍ ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?
263.
ശ്രീ ആന്റണി രാജു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ക്രിസ്തുമസ്-പുതുവത്സര വിപണിയില്‍ കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ പ്രത്യേക പരിശോധനകള്‍ നടത്തിയിരുന്നോ; വിശദാംശം നല്‍കുമോ;
( ബി )
പ്രസ്തുത പരിശോധനകളിലെ കണ്ടെത്തലുകളും ഇവയുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളും സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ;
( സി )
ഇത്തരം പരിശോധനകള്‍ തുടര്‍സംവിധാനമാക്കി എല്ലാ ഉത്സവവേളകളിലും നടത്താൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വിശദമാക്കാമോ?
264.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ആരോഗ്യ- വനിത-ശിശുവികസന വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പോഷക ഭക്ഷണങ്ങൾ എന്ന ഗണത്തിൽ വിപണിയിൽ എത്തുന്ന ഭക്ഷ്യവസ്തുക്കൾ ഡ്രഗ്സ്സ് കൺട്രോൾ വിഭാഗത്തിന് പരിശോധിക്കുവാൻ സാധിക്കാത്തതിനാലും ഭക്ഷ്യസുരക്ഷാ വകുപ്പ് കൃത്യമായ പരിശോധനകൾ നടത്താത്തതിനാലും വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് സർക്കാർ ഗൗരവത്തോടെ കാണുന്നുണ്ടോ; വ്യക്തമാക്കുമോ;
( ബി )
ഇത്തരം ഉൽപ്പന്നങ്ങൾ പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ എന്തൊക്കെയാണ്; ഇത്തരം ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണ്; ഇത് കാര്യക്ഷമമായി നടപ്പാക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിക്കും എന്നറിയിക്കുമോ ;
( സി )
ഇത്തരം ഉൽപ്പന്നങ്ങളുടെ എത്ര സാമ്പിളുകൾ ഈ സർക്കാരിന്റെ കാലയളവിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധിച്ചിട്ടുണ്ടെന്നും എത്ര സാമ്പിളുകളിൽ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നു കണ്ടെത്തിയിട്ടുണ്ടെന്നും എത്ര ഉൽപ്പന്നങ്ങൾക്കെതിരെ ഈ കാര്യത്തിൽ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും, ഏതൊക്കെ ഉൽപ്പന്നങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളതെന്നുമുള്ള വിശദാംശങ്ങൾ വർഷം തിരിച്ചു വ്യക്തമാക്കുമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.