UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >11th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 13th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

 
1758.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ-ചെക്ക്പോസ്റ്റ് നിലവിൽ വന്ന ശേഷം മോട്ടോർ വാഹന വകുപ്പിലെ ചെക്ക് പോസ്റ്റുകളിൽ വിജിലൻസ് പരിശോധന നടക്കാറുണ്ടോ; ഇപ്രകാരം പരിശോധനയിൽ അഴിമതി കണ്ടെത്തിയിട്ടുണ്ടോ; എങ്കിൽ കുറ്റക്കാർക്കെതിരെ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
ഓൺലൈൻ വാഹന ചെക്ക്പോസ്റ്റ് മൊഡ്യൂൾ പ്രവർത്തനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ചിട്ടുണ്ടോ; ഓൺലെനായി അടച്ച രസീതുകൾ പ്രിന്റ് എടുത്ത് ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥരിൽ നിന്നും സീൽ പതിപ്പിക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ടോ; ഇതിനാധാരമായ സാഹചര്യങ്ങൾ വിശദമാക്കുമോ;
( സി )
ഇപ്രകാരം ഒരു നിർദ്ദേശം നൽകിയത് ചെക്ക് പോസ്റ്റിലെ അഴിമതി വർദ്ധിപ്പിക്കുമെന്ന് വിലയിരുത്തലുണ്ടോ; എല്ലാം ഡിജിറ്റലായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഡിജിറ്റലായി നടത്തിയ ഇടപാടിന്റെ പ്രിന്റ് എടുത്ത് ചെക്ക് പോസ്റ്റിൽ ഹാജരാക്കണമെന്ന വ്യവസ്ഥ പിൻവലിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1759.
ഡോ. എൻ. ജയരാജ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ തടയാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
പൊതുജനങ്ങൾക്ക് ഗതാഗത നിയമലംഘനങ്ങള്‍ പരിവാഹന്‍ ആപ്പിലൂടെ റിപ്പോർട്ട് ചെയ്യാൻ സാധിക്കുമോ; വിശദമാക്കാമോ;
( സി )
പരിവാഹന്‍ ആപ്പിലൂടെ റിപ്പോർട്ട് ചെയ്യുന്ന നിയമലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴത്തുകയില്‍ നിന്നും നേരിയതെങ്കിലും ഒരു വിഹിതം ഇന്‍സന്റീവ് മാതൃകയില്‍ റിപ്പോർട്ട് ചെയ്യുന്ന ആളിന് ലഭിക്കുന്ന വിധത്തില്‍ സംവിധാനം ഏർപ്പെടുത്താമോ: ഇതിലൂടെ നിയമലംഘനങ്ങള്‍ തടയുന്നതില്‍ പൊതുജനത്തിന് ഉള്ള പങ്കാളിത്തം കൂടുതല്‍ ശക്തമാക്കാന്‍ നടപടി സ്വീകരിക്കാമോ?
1760.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗതാഗത സംവിധാനം പ്രകൃതിസൗഹൃദമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
ഇലക്ട്രിക്, സോളാര്‍ വാഹനങ്ങള്‍ കൂടുതലായി നിരത്തിലിറക്കുന്നതിന് എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കി വരുന്നതെന്ന് വിശദീകരിക്കുമോ;
( സി )
വെെദ്യുതി വാഹനങ്ങളുടെ ബാറ്ററി ചാര്‍ജ്ജ് ചെയ്യുന്നതിനായി കെ.എസ്.ഇ.ബി.യുമായി സഹകരിച്ച് കൂടുതല്‍ ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
പൊതുഗതാഗത സംവിധാനത്തെ കൂടുതലായി ആശ്രയിക്കുന്നതിനും അതുവഴി ഇന്ധനത്തിന്റെ ഉപയോഗവും വാഹനാപകടങ്ങളും കുറയ്ക്കുന്നതിനും വേണ്ടി പ്രചരണപരിപാടികള്‍ സംഘടിപ്പിക്കുമോ എന്ന് വ്യക്തമാക്കാമോ?
1761.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പയ്യന്നൂര്‍ ജോയിന്റ് ആര്‍.ടി.ഒ. ഓഫീസ് പയ്യന്നൂര്‍ കെ.എസ്.ആർ.ടി.സി. ഡിപ്പോ കെട്ടിടത്തിലേയ്ക്ക് മാറ്റുന്ന നിര്‍ദ്ദേശം പരിഗണനയില്‍ ഉണ്ടോ എന്ന് വിശദമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട ഫയല്‍ ഗതാഗത വകുപ്പില്‍ നിലവിലുണ്ടോയെന്നും ഉണ്ടെങ്കില്‍ ഫയല്‍ നമ്പർ, കൈകാര്യം ചെയ്യുന്ന സെക്ഷൻ എന്നിവ ഏതെന്നും അറിയിക്കാമോ?
2023 നാറ്റ്പാക് റിപ്പോർട്ട്
1762.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. സണ്ണി ജോസഫ്
ശ്രീ. സജീവ് ജോസഫ്
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പതിവായി അപകടം നടക്കുന്ന റോഡുകൾ കണ്ടെത്താനായി ഗതാഗത വകുപ്പിന്റെ നിർദേശപ്രകാരം 2023-ൽ നാറ്റ്പാക്ക് നടത്തിയ പഠനത്തിന്റെ കണ്ടെത്തൽ എന്തൊക്കെയാണെന്ന് വിശദമാക്കുമോ;
( ബി )
പ്രസ്തുത പഠനത്തിന്റെ ഭാഗമായി അപകടകരമായ റോഡ് ഭാഗങ്ങൾ പുനർനിർമ്മിക്കണമെന്നും കൂടുതൽ റോഡ് സുരക്ഷാ മാർഗങ്ങൾ നടപ്പാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ടോ;
( സി )
പ്രസ്തുത റിപ്പോർട്ടിലെ നിർദേശങ്ങൾ എന്തൊക്കെ ആയിരുന്നുവെന്നും, അവയില്‍ ഏതൊക്കെ നടപ്പിലാക്കിയെന്നും വ്യക്തമാക്കുമോ?
1763.
ശ്രീ. എൻ. ഷംസുദ്ദീൻ
ശ്രീ. പി. അബ്ദുല്‍ ഹമീദ്
ശ്രീ. ടി. വി. ഇബ്രാഹിം
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട്-കോഴിക്കോട് ദേശീയ പാതയിൽ പനയംപാടം വളവിൽ അപകടങ്ങൾ പെരുകി വരുന്നതിന്റെ കാരണം പരിശോധിച്ചിട്ടുണ്ടോ;
( ബി )
എങ്കിൽ റോഡിന്റെ അശാസ്ത്രീയമായ നിർമ്മിതിയാണ് ഇതിനുള്ള കാരണമെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിരുന്നോ; എങ്കിൽ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടി അറിയിക്കുമോ;
( സി )
പ്രസ്തുത പ്രദേശത്തെ അപകടരഹിതമാക്കുവാൻ ശാശ്വത നടപടി സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?
1764.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റോഡപകടങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരത്തില്‍ റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;
( ബി )
റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് അറിയിക്കുമോ;
( സി )
ട്രാഫിക് സിഗ്നലുകള്‍ രാത്രികാലങ്ങളില്‍ അണയ്ക്കുന്നതുമൂലം റോഡപകടങ്ങള്‍ വര്‍ദ്ധിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രധാനപ്പെട്ട ജംഗ്ഷനുകളിലെ ട്രാഫിക് സിഗ്നലുകള്‍ 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമാക്കണമെന്ന് റോഡ് സുരക്ഷാ അതോറിറ്റി ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നോ; എങ്കിൽ അതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ എന്താെക്കെയാണെന്ന് വിശദമാക്കുമോ;
( ഡി )
റോഡപകടങ്ങളുടെ കാരണങ്ങള്‍ കണ്ടെത്തി അപകടങ്ങള്‍ കുറയ്ക്കുന്നതിനായി നിയമം കര്‍ശനമാക്കുന്നതുള്‍പ്പെടെ കൂടുതല്‍ പ്രായോഗിക നടപടികള്‍ സ്വീകരിക്കുമോ?
1765.
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. രാഹുല്‍ മാങ്കൂട്ടത്തില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ റോഡുകളിൽ സ്ഥിരം അപകടമേഖലകളിൽ യാത്രാസുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ;
( ബി )
പാലക്കാട് നാല് സ്കൂൾ വിദ്യാർഥികളുടെ ജീവനെടുത്ത കരിമ്പ പനയംപാടം വളവിൽ അപകടസാധ്യതാ മുന്നറിയിപ്പ് നൽകിയ റിപ്പോർട്ടുകൾ അവഗണിക്കാനുള്ള കാരണം വിശദമാക്കുമോ;
( സി )
സ്ഥിരം അപകടമേഖലകളിലെ അപകട കാരണം കണ്ടെത്തി പരിഹാര നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?
റോഡ് അപകടങ്ങളുടെ കണക്ക്
1766.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2010 മുതൽ സംസ്ഥാനത്ത് ഓരോ വർഷവും നടന്ന റോഡ് അപകടങ്ങളുടെയും ഇതിൽ മരണമടഞ്ഞവരുടെയും കണക്ക് വർഷം തിരിച്ച് ലഭ്യമാക്കാമോ?
റോഡപകടങ്ങൾ കുറയ്ക്കുവാനുളള മാസ്റ്റർ പ്ലാൻ
1767.
ശ്രീ. എൻ. ഷംസുദ്ദീൻ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. മഞ്ഞളാംകുഴി അലി
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾ 2030-ഓടെ പകുതിയായി കുറയ്ക്കുന്നതിനുളള മാസ്റ്റർ പ്ലാൻ റോഡ് സുരക്ഷാ അതോറിറ്റി തയ്യാറാക്കിയിരുന്നോ എന്നറിയിക്കുമോ;
( ബി )
ഈ പദ്ധതി പഠിച്ച് നടപ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;
( സി )
പ്രസ്തുത മാസ്റ്റർ പ്ലാനിലെ നിർദ്ദേശങ്ങൾ എന്തെല്ലാമായിരുന്നു; അവ ​എത്രത്തോളം നടപ്പിലാക്കാൻ കഴിഞ്ഞു; വിശദമാക്കുമോ?
1768.
ശ്രീ. എ. പി. അനിൽ കുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ ഏറ്റവും അപകടസാധ്യതയുള്ള സ്ഥലങ്ങൾ ചൂണ്ടിക്കാട്ടി നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക്) 2019-ൽ റോഡ് സുരക്ഷാ അതോറിറ്റിക്ക് റിപ്പോർട്ട് നല്കിയിരുന്നോ; റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( ബി )
അപകടഭീക്ഷണിയുള്ള ബ്ലാക്ക് സ്പോട്ടുകൾ ചൂണ്ടിക്കാട്ടി 2021, 2023 വര്‍ഷങ്ങളിൽ നാറ്റ്പാക് റോഡ് സുരക്ഷാ അതോറിറ്റിക്ക് റിപ്പോർട്ട് നല്കിയിരുന്നോ; ഉണ്ടെങ്കിൽ പ്രസ്തുത റിപ്പോർട്ടുകളുടെ പകർപ്പ് ലഭ്യമാക്കാമോ?
വാഹനാപകടങ്ങൾ കുറയ്ക്കുവാന്‍ നടപടി
1769.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റോഡപകടങ്ങളും അതിനെ തുടര്‍ന്നുള്ള മരണങ്ങളും വർദ്ധിച്ചുവരുന്നുവെന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് എല്ലാ ആശുപത്രികളിലും സൗജന്യ ചികില്‍സ നല്‍കുന്ന പദ്ധതി നിലവില്‍ വന്നിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;
( സി )
അലക്ഷ്യമായി വാഹനം ഓടിക്കുന്നവരെയും മദ്യപിച്ച് വാഹനമോടിക്കുന്നവരെയും കണ്ടെത്തുന്നതിനും രാത്രികാല വാഹനപരിശോധന കർശനമാക്കുന്നതിനും വകുപ്പ് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ഡി )
കെ‌. എസ്‌.ആര്‍‌.ടി‌.സി. ബസ് ഡ്രൈവര്‍മാര്‍ മദ്യപിച്ചും അലക്ഷ്യമായും വാഹനം ഓടിക്കുന്നത് കണ്ടെത്തുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ; ഇത്തരത്തില്‍ വാഹനം ഓടിച്ചതിന്റെ പേരില്‍ എത്ര പേര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിക്കുമോ;
( ഇ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കെ‌.എസ്‌.ആര്‍‌.ടി‌.സി. ബസുകള്‍ ഉള്‍പ്പെട്ട അപകടങ്ങളില്‍ എത്രയാളുകള്‍ക്ക് ജീവഹാനി സംഭവിച്ചുവെന്നും എത്രയാളുകള്‍ക്ക് പരിക്കേറ്റുവെന്നുമുള്ള വിശദാംശം നല്‍കുമോ; പ്രസ്തുത അപകടങ്ങള്‍ക്ക് കാരണക്കാരായവര്‍ക്കെതിരെ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;
( എഫ് )
സ്വകാര്യബസുകള്‍, ടിപ്പര്‍ ലോറികള്‍, കെ‌.എസ്‌.ആര്‍‌.ടി‌.സി. ബസുകള്‍ എന്നിവയുടെ അമിത വേഗത്തിന് നിയന്ത്രണമേർപ്പെടുത്തുന്നതിനും ഗതാഗത നിയമപരിപാലനം കര്‍ശനമാക്കുന്നതിനും സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ ?
1770.
ശ്രീ. പി. നന്ദകുമാര്‍
ഡോ. സുജിത് വിജയൻപിള്ള
ശ്രീ. കെ. ജെ. മാക്‌സി
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റോഡപകടങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് സമ്പൂര്‍ണ ഓട്ടോമേറ്റഡ് ട്രാഫിക് എന്‍ഫോഴ്സ്മെന്റ് നടപ്പിലാക്കിയിട്ടുണ്ടോ; ഇതിന്റെ ഭാഗമായി എന്തൊക്കെ കാര്യങ്ങളാണ് പ്രാവര്‍ത്തികമാക്കിയിട്ടുള്ളത്; വിശദാംശം ലഭ്യമാക്കുമോ;
( ബി )
നിയമ ലംഘനം കണ്ടെത്തി പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കാമോ;
( സി )
നിയമലംഘകര്‍ക്ക് പിഴ ചുമത്തിയതിന്റെ വിശദാംശം വ്യക്തമാക്കാമോ;
( ഡി )
പ്രസ്തുത പദ്ധതി ആവിഷ്കരിച്ചതിനു ശേഷം അപകടമരണ സംഖ്യയില്‍ കുറവുണ്ടായിട്ടുണ്ടോ; ലക്ഷ്യം കൈവരിക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോ; വിശദമാക്കുമോ?
1771.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പുനലൂർ മുതൽ ആര്യങ്കാവ് കോട്ടവാസൽ വരെയുള്ള ഭാഗത്ത് തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ മോട്ടോർ വാഹനവകുപ്പ്, പൊതുമരാമത്ത് റോഡ് വിഭാഗം, അഗ്നിരക്ഷാ സേന, പഞ്ചായത്ത് സെക്രട്ടറിമാർ ഉൾപ്പെടെയുള്ള സംയുക്ത സംഘം നടത്തിയ റോഡ് സുരക്ഷ ഓഡിറ്റിന്റെ റിപ്പോർട്ട് ലഭ്യമാക്കാമോ;
( ബി )
ദേശീയപാത അതോറിറ്റിയുമായി ആലോചിച്ച് പ്രസ്തുത റിപ്പോര്‍ട്ടിന്മേൽ അടിയന്തര നടപടികൾ കൈക്കൊള്ളുമോ; എന്തൊക്കെ സുരക്ഷാക്രമീകരണങ്ങളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ;
( സി )
ദേശീയപാതയിൽ പുനലൂർ മുതൽ ആര്യങ്കാവ് കോട്ടവാസൽ വരെയുള്ള ഭാഗത്ത് ദീർഘദൂരം യാത്ര ചെയ്തുവരുന്ന ചരക്കുവാഹനങ്ങളിലെ ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നത് തുടർച്ചയായി അപകടങ്ങൾക്ക് കാരണമാകുന്നു എന്നത് റോഡ് സുരക്ഷ ഓഡിറ്റിൽ കണ്ടെത്തിയിരുന്നതിനാൽ ആയത് ഒഴിവാക്കുന്നതിനായി ആര്യങ്കാവ് ചെക്കു പോസ്റ്റിനോട് ചേർന്ന് മോട്ടോർ വാഹന വകുപ്പിന്റെ സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാനും ഡ്രൈവർമാർക്ക് വിശ്രമിക്കാനും സൗകര്യമൊരുക്കുകയും ശൗചാലയങ്ങൾ ഉൾപ്പെടെ നിർമിച്ചുനൽകുന്നതിനും നടപടിയെടുക്കുമോ; വിശദമാക്കാമോ?
1772.
ശ്രീ പി എസ്‍ സുപാല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലയോര ഹൈവേയിലെ അഞ്ചല്‍-ആയുര്‍, അഞ്ചല്‍-കുളത്തൂപ്പുഴ, അഞ്ചല്‍ -പുനലൂര്‍ തുടങ്ങിയ പ്രധാന പാതകള്‍ സംഗമിക്കുന്ന അഞ്ചല്‍ പട്ടണത്തിലും, അഞ്ചൽ മാർക്കറ്റ് ജങ്ഷനിലും റോഡ് സേഫ്റ്റി ഫണ്ടില്‍ ഉള്‍പ്പെടുത്തി ട്രാഫിക് പരിഷ്കരണങ്ങളും സിഗ്നൽ സംവിധാനവും, അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( ബി )
പുനലൂർ-കുളത്തൂപ്പുഴ മലയോര ഹൈവേയിൽ കരവാളൂർ മാമൂട് വളവില്‍, അപകടകരമായ വളവിനെക്കുറിച്ചും, അപകടസാധ്യതയെക്കുറിച്ചും മുന്നറിയിപ്പ് നൽകുന്ന ബോർഡുകളോ, ബ്ലിങ്കർ പോലെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങളോ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ;
( സി )
കൊല്ലം ആശ്രാമം മുനീശ്വരൻ കോവിൽ റോഡിൽനിന്ന് ശങ്കേര്‍സ് ഹോസ്പിറ്റലിലേയ്ക്ക് പോകുന്ന റോഡില്‍ കുറവാന്‍പാലം ഇറക്കത്തിലെ വളവിൽ തുടർച്ചയായി അപകടം ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; കഴിഞ്ഞ അഞ്ചു മാസത്തിനുള്ളില്‍ നിരവധി അപകടങ്ങളും മൂന്നു മരണങ്ങളും ഉണ്ടായ സാഹചര്യത്തിൽ പൊതുമരാമത്ത് വിഭാഗവുമായി കൂടി ആലോചിച്ച് പ്രസ്തുത ഭാഗത്ത് അടിയന്തര സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ വിശദമാക്കാമോ?
1773.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ പൊതു നിരത്തുകളില്‍ സ്ഥാപിച്ചിരിക്കുന്ന എല്ലാ ട്രാഫിക് സിഗ്നല്‍ സംവിധാനങ്ങളിലും പൂര്‍ണ്ണ സമയ നിരീക്ഷണം ഏര്‍പ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;
( ബി )
സര്‍ക്കാര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതു ഗതാഗത സംവിധാനങ്ങള്‍ ട്രാഫിക് സിഗ്നലുകള്‍ തെറ്റിക്കുന്നത് പരിശോധിക്കുന്നതിനും പിഴ ചുമത്തുന്നതിനും കൂടുതല്‍ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;
( സി )
എ ഐ ക്യാമറ ഉള്‍പ്പെടെയുള്ള ആധുനിക മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തി ട്രാഫിക് സിഗ്നലുകള്‍ ആധുനികവല്‍ക്കരിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;
( ഡി )
തിരുവനന്തപുരം നഗര പരിധിയിൽ ഉൾപ്പെട്ട പ്രത്യേകിച്ച് പുളിമൂട് ജംഗ്ഷന്‍, ജി.പി.ഒ. പോലുള്ള സ്ഥലങ്ങളില്‍ ട്രാഫിക് സിഗ്നലുകള്‍ തെറ്റിക്കുന്ന വാഹനങ്ങളെ കണ്ടെത്തുന്നതിനും പിഴ ചുമത്തുന്നതിനും ബോധവത്കരണം നടത്തുന്നതിനും മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?
ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ വഴി തൃശ്ശൂര്‍ ജില്ലയില്‍ നടപ്പിലാക്കിയ പദ്ധതികള്‍
1774.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം തൃശ്ശൂര്‍ ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍ വഴി തൃശ്ശൂര്‍ ജില്ലയില്‍ നടപ്പിലാക്കിയ പദ്ധതികളുടെയും ചെലവിനങ്ങളുടെയും വിശദമായ വിവരങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
ട്രാഫിക് സിഗ്നലുകളും മിനിമാസ്റ്റ് ലെെറ്റുകളും സ്ഥാപിക്കുന്ന പദ്ധതി പ്രകാരം ആയത് എവിടെയൊക്കെയാണ് സ്ഥാപിച്ചതെന്ന് വിശദമാക്കാമോ?
സംസ്ഥാനത്തെ എ ഐ ക്യാമറകള്‍
1775.
ശ്രീ രമേശ് ചെന്നിത്തല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി മോട്ടോര്‍വാഹന വകുപ്പ് സ്ഥാപിച്ചിട്ടുള്ള എ ഐ ക്യാമറകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ;
( ബി )
എത്ര നിയമലംഘനങ്ങളാണ് എ ഐ ക്യാമറകള്‍ മൂലം കണ്ടെത്താനായതെന്നും എത്ര രൂപയുടെ പിഴ ഈടാക്കിയെന്നും ഏത് ഹെഡ് ഓഫ് അക്കൗണ്ടിലേക്കാണ് ഈ തുക ക്രമീകരിച്ചിട്ടുള്ളതെന്നും, ഇതിന്റെ വിനിയോഗം എപ്രകാരമാണെന്നും അറിയിക്കാമോ;
( സി )
എ ഐ ക്യാമറ സ്ഥാപിച്ചിട്ടുള്ള ഇനത്തില്‍ നിര്‍വ്വഹണ ഏജന്‍സിക്ക്, കരാര്‍ സ്ഥാപനത്തിന് എത്ര രൂപയാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളതെന്നും ഏത് ഫണ്ടില്‍ നിന്നാണ് ഈ തുക അനുവദിച്ചിട്ടുള്ളതെന്നും അറിയിക്കാമോ?
കാൽനടയാത്രക്കാർ ഉൾപ്പെടുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടി
1776.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. പി. സി. വിഷ്ണുനാഥ്
ശ്രീ. അൻവർ സാദത്ത്
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് കാൽനടയാത്രക്കാർ ഉൾപ്പെടുന്ന അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യം ഗൗരവത്തോടെ കാണുന്നുണ്ടോ;
( ബി )
ഇത്തരത്തിലുള്ള അപകടങ്ങൾ കുറയ്ക്കുന്നതിനും കാൽനടയാത്രക്കാർക്ക് കൂടുതൽ സുരക്ഷ ഒരുക്കുന്നതിനും സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ;
( സി )
കാൽനടയാത്രക്കാർ റോഡ് മുറിച്ച് കടക്കുന്നത് കാരണമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ സ്വീകരിച്ച നടപടികളെപ്പറ്റി വിശദമാക്കാമോ?
1777.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. ബസ്സുകളില്‍ ട്രാവല്‍ കാര്‍ഡ് സമ്പ്രദായം എന്നു മുതല്‍ തുടങ്ങിയെന്നും എന്നു മുതലാണ് നിര്‍ത്തലാക്കിയതെന്നും വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സമ്പ്രദായം നിര്‍ത്തലാക്കാനുള്ള കാരണം വ്യക്തമാക്കുമോ;
( സി )
ട്രാവല്‍ കാര്‍ഡ് സമ്പ്രദായത്തില്‍ എത്ര പേര്‍ അംഗങ്ങളായെന്നും കാര്‍ഡില്‍ തുക ബാക്കിയുള്ളവര്‍ക്ക് തിരിച്ചുനല്‍കുവാന്‍ എന്ത് നടപടി സ്വീകരിച്ചുവരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് എന്ത് തുക കെ.എസ്.ആര്‍.ടി.സി.യുടെ പക്കലുണ്ടെന്നും വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതി തുടര്‍ന്നും നല്ല രീതിയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശമുണ്ടോയെന്ന് വ്യക്തമാക്കുമോ?
പദ്ധതി അടങ്കലിൽ വകയിരുത്തിയ തുക
1778.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 സാമ്പത്തിക വർഷം ഗതാഗത വകുപ്പിന് പദ്ധതി അടങ്കലിൽ എത്ര തുകയാണ് വകയിരുത്തിയതെന്നും നാളിതുവരെ എത്ര ശതമാനം ചെലവഴിച്ചുവെന്നും വിശദമാക്കാമോ?
1779.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ വയോജനങ്ങള്‍ക്ക് യാത്രാനിരക്കില്‍ ഇളവ് അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ;
( ബി )
ഇല്ലെങ്കില്‍ ഇവര്‍ക്ക് യാത്രാനിരക്കില്‍ ഇളവ് നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമോയെന്ന് വ്യക്തമാക്കാമോ?
1780.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ പുതുക്കാട് കെ.എസ്.ആർ.ടി.സി. വക ദേശീയപാതയോട് ചേർന്ന വാണിജ്യ പ്രാധാന്യമുള്ള സ്ഥലത്ത് ഒരു മൊബിലിറ്റി ഹബ്ബ് സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിന്റെ തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത സ്ഥലത്ത് അനുയോജ്യമായ വികസന പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിനാവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കുമോ?
1781.
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് നഗരത്തിലെ കെ.എസ്.ആര്‍.ടി.സി. ഡിപ്പാേകള്‍ കൂടുതല്‍ വരുമാനപ്രദമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;
( ബി )
മാവൂര്‍ റോഡ് കെ.എസ്.ആര്‍.ടി.സി. കെട്ടിടത്തിലെ കടമുറികള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കോടതി നടപടികളുടെ ഭാഗമായി എന്തെല്ലാം തുടര്‍ നടപടികളാണ് സ്വീകരിച്ചത്;
( സി )
മാവൂര്‍ റോഡ് കെ.എസ്.ആര്‍.ടി.സി. കെട്ടിടം യാത്രക്കാര്‍ക്ക് കൂടുതല്‍ ഉപയോഗപ്രദമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?
1782.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2010 മുതൽ നാളിതുവരെ കെ.എസ്.ആർ.ടി.സി. യുടെ വരുമാനവും ചെലവും വർഷം തിരിച്ച് ലഭ്യമാക്കാമോ;?
1783.
ശ്രീ. ഐ. ബി. സതീഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാട്ടാക്കട നിയോജകമണ്ഡലത്തിലെ കാട്ടാക്കട കെ.എസ്.ആര്‍.റ്റി.സി. ഓഫീസ് കമ്പ്യൂട്ടറൈസേഷനു വേണ്ടി എം.എല്‍.എ. ഫണ്ടില്‍ നിന്നും അനുമതി ലഭ്യമായിട്ടുണ്ടോ; പ്രസ്തുത പ്രോജക്ട് നടപ്പിലാക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കപ്പെട്ടിട്ടുണ്ടോ; ഇല്ലെങ്കില്‍ അതിനുള്ള കാരണം വ്യക്തമാക്കാമോ; പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ?
1784.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024 ആഗസ്റ്റ് മുതൽ 2025 ജനുവരി വരെയുള്ള കെ.എസ്.ആർ.ടി.സി. യുടെ പ്രതിമാസ വരവും ചെലവും സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ;
( ബി )
2024 മാർച്ച് മുതൽ സ്ഥിരം/താൽക്കാലിക ജീവനക്കാരുടെ നെറ്റ് സാലറി നൽകുന്നതിനായി കെ.എസ്.ആർ.ടി.സി. ക്ക് പ്രതിമാസം എത്ര രൂപ ചെലവുണ്ടെന്ന് വ്യക്തമാക്കാമോ;
( സി )
ജീവനക്കാരുടെ ശബളത്തിൽ നിന്നും പ്രതിമാസം കെ.എസ്.ആർ.ടി.സി. പിടിച്ചെടുത്ത നോൺ ഓപ്പറേഷൻ റവന്യുവിന്റെ ഭാഗമായ എൻ.ഡി.ആർ (നോൺ ഡിപ്പാർട്ട്മെന്റൽ റിക്കവറി) ഇനത്തിലെ തുകയിൽ അതത് ധനകാര്യ സ്ഥാപനങ്ങളിലേക്ക് ഒടുക്കാൻ എത്ര രൂപ കുടിശ്ശികയുണ്ടെന്ന് വ്യക്തമാക്കാമോ?
1785.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-2016-ലെ സർക്കാർ അധികാരമൊഴിയുമ്പോൾ കെ.എസ്ആ.ർ.ടി.സി. യിൽ എത്ര ബസ്സുകൾ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കാമോ;
( ബി )
നിലവിൽ കെ.എസ്ആ.ർ.ടി.സി. യിൽ എത്ര ബസ്സുകൾ ഉണ്ടെന്ന് വ്യക്തമാക്കാമോ?
1786.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മെയ് മാസത്തിലെയും 2024 ഡിസംബർ മാസത്തിലെയും കെ.എസ്.ആർ.ടി.സി.യുടെ ആകെ കടം എത്ര; വിശദമാക്കാമോ;
( ബി )
കെ.എസ്.ആർ.ടി.സി-ക്ക് സാമൂഹിക ബാധ്യത (സോഷ്യൽ ഒബ്ലിഗേഷൻ) ആയിട്ട് എത്ര രൂപ സർക്കാർ നൽകാനുണ്ട് എന്ന് വ്യക്തമാക്കാമോ?
1787.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വയനാട് ജില്ലയിലെ പുൽപ്പള്ളിയിൽ നിന്നും ഇടുക്കി ജില്ലയിലെ കട്ടപ്പനയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് ആരംഭിക്കുന്നതിനുള്ള അപേക്ഷ ലഭിച്ചിട്ടുണ്ടോ;
( ബി )
പുൽപ്പള്ളി, മാനന്തവാടി, കുറ്റ്യാടി. പേരാമ്പ്ര, പെരുവണ്ണമുഴി, വിലങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലെ കുടിയേറ്റ കർഷകർ ഉൾപ്പടെയുള്ള ധാരാളം ജനവിഭാഗങ്ങൾക്ക് വളരെയധികം പ്രയോജനപ്പെടുന്നതിനാൽ ഈ റൂട്ടിലൂടെ കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് ആരംഭിക്കുമോ; വിശദമാക്കാമോ?
1788.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി.യുടെ കീഴില്‍ അക്രഡിറ്റഡ് ഡ്രെെവിംഗ് ട്രെയിനിംഗ് സെന്റര്‍ തുടങ്ങുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( ബി )
പാലക്കാട് ജില്ലയില്‍ പ്രസ്തുത സെന്ററുകള്‍ തുടങ്ങാന്‍ തെരഞ്ഞെടുക്കുന്ന കേന്ദ്രങ്ങള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ; അതിന്റ നിലവിലെ സ്ഥിതി എന്തെന്ന് വ്യക്തമാക്കാമോ?
1789.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2011-2016 ലെ സർക്കാരിന്റെ കാലയളവിൽ കെ.എസ്.ആർ.ടി.സി. യിൽ എത്ര ബസ്സുകൾ പുതുതായി വാങ്ങിയിരുന്നു എന്ന് വ്യക്തമാക്കാമോ;
( ബി )
2016-2021 ലെ സർക്കാരിന്റെ കാലയളവിൽ കെ.എസ്.ആർ.ടി.സി. യിൽ എത്ര ബസ്സുകൾ പുതുതായി വാങ്ങിയിരുന്നു എന്ന് വ്യക്തമാക്കാമോ;
( സി )
ഈ സർക്കാരിന്റെ കാലയളവിൽ കെ.എസ്.ആർ.ടി.സി യിൽ എത്ര ബസ്സുകൾ വാങ്ങി എന്ന് വ്യക്തമാക്കാമോ?
1790.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പങ്കാളിത്ത പെൻഷൻ പദ്ധതി നിലവിൽ വന്ന ശേഷം കെ.എസ്.ആര്‍.ടി.സി.യിൽ ജോലി നേടിയവരിൽ നിന്നും മറ്റു വകുപ്പുകളിലേക്ക് നിയമനം കിട്ടി പോയവർ എത്രയെന്ന് ജില്ല തിരിച്ചു വ്യക്തമാക്കാമോ;
( ബി )
ഇവരുടെ പക്കൽ നിന്നും പങ്കാളിത്ത പെൻഷൻ പ്രകാരം അതാത് മാസങ്ങളിൽ പിടിക്കുന്ന തുക കോർപ്പറേഷന്റെ വിഹിതവും ചേർത്ത് കൃത്യമായി അടക്കാറുണ്ടോ; ഇല്ലെങ്കിൽ എത്ര പേരുടെ തുക അടക്കാനുണ്ട്; ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( സി )
ഇത്തരത്തിൽ പിടിച്ച പണം എത്രപേർക്ക് തിരികെ നൽകിയിട്ടുണ്ട്; ജില്ല തിരിച്ച് വ്യക്തമാക്കാമോ;
( ഡി )
തിരികെ നൽകാനുള്ളവർക്ക് പണം എന്ന് നൽകുമെന്നും നൽകാത്തതിന്റെ കാരണമെന്താണെന്നും വിശദമാക്കാമോ?
1791.
ശ്രീ. യു. എ. ലത്തീഫ്
ശ്രീ. കുറുക്കോളി മൊയ്തീൻ
ശ്രീ. എ. കെ. എം. അഷ്റഫ്
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കുളള ശമ്പളവും പെൻഷനും അതതു മാസം അഞ്ചാം തീയതിക്കകം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശം ഉണ്ടായിരുന്നോ;
( ബി )
പ്രസ്തുത നിർ​ദ്ദേശപ്രകാരം ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ കഴിയാത്തതിന്റെ കാരണം കണ്ടെത്തിയിട്ടുണ്ടോ;
( സി )
ഇവ കൃത്യമായി വിതരണം ചെയ്യാൻ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ?
1792.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. ജീവനക്കാർക്ക് പ്രതിമാസം 16 ഫിസിക്കൽ ഡ്യൂട്ടി ഇല്ലെങ്കിൽ സപ്ലിമെന്ററി ആയേ ശമ്പളം നൽകൂ എന്നോ റെഗുലർ ശമ്പളം നൽകുമ്പോൾ ഇത്തരക്കാർക്ക് നൽകില്ലെന്നോ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;
( ബി )
'പതിനാറ് ഫിസിക്കൽ ഡ്യൂട്ടി' നിബന്ധന സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സി. ഉത്തരവിന്റെ പകർപ്പ് ലഭ്യമാക്കാമോ;
( സി )
പ്രതിമാസംപതിനാറ് ഫിസിക്കൽ ഡ്യൂട്ടി ഇല്ലാത്തവർക്ക് 2022 ആഗസ്റ്റ് മുതൽ നാളിതുവരെ പ്രതിമാസം എത്ര രൂപ ശമ്പള കുടിശ്ശികയുണ്ട്;
( ഡി )
കുടിശ്ശികയുടെ പ്രതിമാസ വിശദാംശം ജീവനക്കാരുടെ പേരും തസ്തികയും ഡിപ്പോയും ഉൾപ്പെടെ ലഭ്യമാക്കാമോ;
( ഇ )
മേൽ ഉത്തരവ് പുറപ്പെടുവിച്ചത് ഏതെങ്കിലും സർക്കാർ ഉത്തരവിന്റെയോ യോഗതീരുമാനത്തിന്റെയോ അടിസ്ഥാനത്തിലാണോ; എങ്കിൽ ആയതിന്റെ വിശദാംശം ലഭ്യമാക്കാമോ?
1793.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. ചീഫ് ഓഫീസിൽ എക്സിക്യൂട്ടീവ് ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ, ഓപ്പറേഷൻ, ടെക്ക്നിക്കൽ, മെയിന്റനൻസ് & വർക്ക്സ്), ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, മാനേജർ (എം & ഡബ്ല്യൂ), എം.ഇ. ചീഫ് ഓഫീസ്, സി.പി.എസ്., എ.സി.പി.എസ്. എന്നീ തസ്തികകളിലേക്ക് നിയമനം നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ; ഇത് സംബന്ധിച്ച് നിലവിലുള്ള ഉത്തരവുകൾ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത തസ്തികകളിൽ നിലവിൽ ജോലി ചെയ്യുന്നവരുടെ ഔദ്യോഗിക പദവികള്‍ വ്യക്തമാക്കാമോ;
( സി )
കെ.എസ്.ആർ.ടി.സി. ചീഫ് ഓഫീസിൽ ജോലി ചെയ്യുന്ന അസ്സിസ്റ്റന്റ് ഡിപ്പോ എൻജിനീയർമാരുടെ എണ്ണവും പേര് വിവരങ്ങളും ലഭ്യമാക്കാമോ;
( ഡി )
ചീഫ് ഓഫീസിൽ എത്ര മെക്കാനിക്കൽ വിഭാഗം ഓഫീസർമാർ ജോലി ചെയ്യുന്നുണ്ടെന്നും അവര്‍ ആരൊക്കെയാണെന്നും വ്യക്തമാക്കുമോ?
1794.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി. ചീഫ് ഓഫീസിൽ അദർ ഡ്യൂട്ടിയിൽ എത്ര കണ്ടക്ടർ, ഡ്രൈവർ, മെക്കാനിക്കൽ വിഭാഗം ജീവനക്കാരാണ് ജോലി ചെയ്യുന്നത്; അവരുടെ പേരുവിവരങ്ങൾ ലഭ്യമാക്കാമോ?
1795.
ശ്രീ. എൻ. ഷംസുദ്ദീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി.യിൽ നിന്നും മറ്റു വകുപ്പുകളിലേക്ക് നിയമനം ലഭിച്ച പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരമുള്ള ജീവനക്കാര്‍ എത്രയാണ്; ഇവരുടെ ജില്ല തിരിച്ചുള്ള വിശദാംശം നൽകാമോ;
( ബി )
ഇവരില്‍ നിന്നും ഈടാക്കിയ പങ്കാളിത്ത പെൻഷൻ തുകയും, കോർപ്പറേഷന്റെ വിഹിതവും  കൃത്യമായി ഒടുക്കിയിട്ടുണ്ടോ; ഇല്ലെങ്കിൽ എത്ര പേരുടെ തുക ഒടുക്കാനുണ്ട്;  ഇതിന്റെ ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( സി )
മറ്റു വകുപ്പുകളിലേക്ക് നിയമനം ലഭിച്ചവർക്ക് പ്രസ്തുത തുക ഓരോ ജില്ലയിലും എത്രപേർക്ക് തിരികെ നൽകിയിട്ടുണ്ട്; തിരികെ നൽകാനുള്ളവർക്ക്  എന്ന് നൽകുമെന്നും നൽകാത്തതിന്റെ കാരണമെന്താണെന്നും വിശദമാക്കാമോ?
1796.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആര്‍.ടി.സി യുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ലാഭകരമാക്കുന്നതിനും സർക്കാർ സ്വീകരിച്ചിട്ടുള്ള നടപടികൾ വ്യക്തമാക്കാമോ;
( ബി )
ഈ സർക്കാർ അധികാരത്തില്‍ വന്നതിനു ശേഷം ശമ്പളം, പെന്‍ഷൻ, മറ്റിനങ്ങൾ എന്നിവയിലേക്കായി സർക്കാർ കെ.എസ്.ആര്‍.ടി.സി ക്കു നല്‍കിയ തുകയുടെ വിശദാംശം ലഭ്യമാക്കാമോ;
( സി )
കെ.എസ്.ആര്‍.ടി.സി യിലെ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങാതെ കൃത്യമായി വിതരണം ചെയ്യാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കാമോ;
( ഡി )
വരുമാനവര്‍ദ്ധനവിനായി ആരംഭിച്ച വിവിധ പദ്ധതികളിലൂടെ കെ‌.എസ്‌.ആര്‍‌.ടി‌.സി ക്കു് ഉണ്ടായ നേട്ടങ്ങള്‍ വിശദമാക്കുമോ?
1797.
ഡോ. എം. കെ. മുനീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പങ്കാളിത്ത പെൻഷൻ നിലവിൽ വന്നതിനുശേഷം കെ.എസ്.ആർ.ടി.സി-യിൽ ജോലിയിൽ പ്രവേ​ശിച്ചവരുടെ പെൻഷൻ പദ്ധതിയിൽ ഈടാക്കിയ തുക തൊഴിലാളികളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ടോ;
( ബി )
കെ.എസ്.ആർ.ടി.സി-യിൽ നിന്നും വിടുതൽ വാങ്ങിയവരുടെ പെൻഷൻ വിഹിതം തിരികെ നൽകുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ; എങ്കിൽ എത്രയും വേഗം ഇവർക്ക് തുക നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
1798.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ല്‍ സർക്കാർ അധികാരമൊഴിയുമ്പോൾ കെ.എസ്.ആര്‍.ടി.സി.യിൽ എത്ര ജീവനക്കാർ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവിൽ കെ.എസ്.ആര്‍.ടി.സി.യിൽ എത്ര ജീവനക്കാരുണ്ടെന്ന് വ്യക്തമാക്കാമോ?
1799.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി.യിൽ നിലവില്‍ കണ്ടക്ടർ, ഡ്രൈവർ എന്നീ വിഭാഗങ്ങളിലെ തസ്തികകളിൽ എത്ര ഒഴിവുകളുണ്ട്; പ്രസ്തുത വിഭാഗങ്ങളില്‍ എത്ര താല്‍ക്കാലിക ജീവനക്കാർ ജോലി ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കാമോ?
1800.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-ല്‍ സർക്കാർ അധികാരമൊഴിയുമ്പോൾ കെ.എസ്.ആര്‍.ടി.സി.യിൽ എത്ര ഷെഡ്യൂളുകൾ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കാമോ;
( ബി )
നിലവിൽ കെ.എസ്.ആര്‍.ടി.സി.യിൽ എത്ര ഷെഡ്യൂളുകൾ ഉണ്ടെന്ന് വ്യക്തമാക്കാമോ?
1801.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽ നിർമ്മിച്ചിട്ടുള്ള വാണിജ്യ കേന്ദ്രങ്ങളിൽ എത്ര സ്റ്റാളുകളാണ് ഒഴിഞ്ഞുകിടക്കുന്നതെന്നും അവ എവിടെയെല്ലാമാണെന്നും വിശദമാക്കാമോ;
( ബി )
ഒഴിവുണ്ടെങ്കിൽ ആയവ വാണിജ്യ സ്റ്റാളുകൾക്കായി ലേലം ചെയ്ത് കൊടുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കിൽ സ്വീകരിക്കുമോ?
1802.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് നിന്നും തിരുവനന്തപുരത്തേയ്ക്ക് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വ്വീസ് ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;
( ബി )
ഉണ്ടെങ്കില്‍ എന്നു മുതല്‍ നടപ്പിലാക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ;
( സി )
പാലക്കാട് നിന്നും മറ്റ് ഏതെല്ലാം സ്ഥലങ്ങളിലേയ്ക്കാണ് സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വ്വീസ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
1803.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് രണ്ടാം ഘട്ട നിർമ്മാണ പ്രവൃത്തിക്ക് 2024-25 വർഷത്തെ ബജറ്റ് മറുപടി പ്രസംഗത്തിൽ ധനകാര്യവകുപ്പ് മന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ച അഞ്ചു കോടി രൂപയുടെ എസ്റ്റിമേറ്റ് നടപടികൾ ഇപ്പോൾ ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
ജില്ലാ ആസ്ഥാനത്തെ മാസ്റ്റർ പ്രൊജക്റ്റായ കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് രണ്ടാം ഘട്ട നിർമ്മാണ പ്രവൃത്തിക്ക് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതി നൽകണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എൽ.എ 10.12.2024 ന് നൽകിയ പി.യു/84/2024/പി.ഡബ്ളിയു.ഡി/എം.പി.എം നമ്പർ കത്തിൽ നാളിതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ?
1804.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലത്ത് നിര്‍ത്തിവച്ചിരുന്ന കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ പൂര്‍ണ്ണമായും പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; അരുവിക്കര മണ്ഡലത്തിലെ ഡിപ്പോകളില്‍ നിന്നും ഇത്തരത്തില്‍ ഇനി സര്‍വ്വീസ് പുനരാരംഭിക്കാനുള്ള ട്രിപ്പുകളുടെ വിശദാംശം ഡിപ്പോ തിരിച്ച് നല്‍കാമോ?
1805.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആറ്റിങ്ങല്‍ കെ.എസ് .ആർ .ടി .സി. ഡിപ്പോയില്‍ പുതിയ മന്ദിരം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
1806.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2024-25 വര്‍ഷത്തെ ബഡ്ജറ്റില്‍ അനുവദിച്ച തുക ഉപയോഗപ്പെടുത്തി മൂന്നാര്‍ കെ.എസ്.ആർ.ടി.സി. ഡിപ്പോയില്‍ എന്തൊക്കെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് അറിയിക്കുമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?
1807.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാസർകോട് മണ്ഡലത്തിൽ നിലവിലുളള കെ.എസ്.ആർ.ടി.സി. ബസ് റൂട്ടുകൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ;
( ബി )
കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടയിൽ മണ്ഡലത്തിൽ റദ്ദ് ചെയ്തതും പുതുതായി ആരംഭിച്ചതുമായ സർവ്വീസുകൾ ഏതൊക്കെയാണെന്ന് വർഷം തിരിച്ച് വ്യക്തമാക്കാമോ;
( സി )
സർവ്വീസുകൾ/റൂട്ടുകൾ റദ്ദ് ചെയ്യാനുളള കാരണം എന്താണെന്നും അവ പുന:സ്ഥാപിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കാമോ;
( ഡി )
കാസർകോട് മണ്ഡലത്തിൽ ഏറ്റവും ആദായകരവും തീരെ ആദായകരമല്ലാത്തതുമായ റൂട്ടുകൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ?
1808.
ശ്രീ. എ. രാജ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇടുക്കി ജില്ലയിലെ മൂന്നാര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നും വര്‍ക്കിംഗ് അറേഞ്ച്മെന്റ് വ്യവസ്ഥയില്‍ എത്ര ജീവനക്കാരെ മറ്റ് ഡിപ്പോകളിലേക്ക് സ്ഥലംമാറ്റിയിട്ടുണ്ടെന്ന് അറിയിക്കുമോ; വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ജീവനക്കാരെ മാറ്റിയത് മൂന്നാര്‍ ഡിപ്പോയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( സി )
എത്ര കാലയളവിലേക്കാണ് വര്‍ക്കിംഗ് അറേഞ്ച്മെന്റ് നടത്തിയിട്ടുളളതെന്ന് അറിയിക്കുമോ;
( ഡി )
പ്രസ്തുത ജീവനക്കാരുടെ വര്‍ക്കിംഗ് അറേഞ്ച്മെന്റ് കാലാവധി പൂര്‍ത്തീകരിച്ചിട്ടുണ്ടോയെന്ന് അറിയിക്കുമോ;
( ഇ )
ഉണ്ടെങ്കില്‍ അവരെ മൂന്നാര്‍ ഡിപ്പോയിലേക്ക് തിരികെ മാറ്റുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന് വിശദമാക്കാമോ?
1809.
ശ്രീ. ആന്റണി ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിയിലേക്ക് മൂന്നാര്‍-ബോഡിമെട്ട്-തേനി-തിരുച്ചിറപ്പളളി വഴി കോതമംഗലം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നും പുതിയ സര്‍വീസ് ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
1810.
ശ്രീമതി സി. കെ. ആശ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡ് കാലഘട്ടത്തിൽ വൈക്കം ഡിപ്പോയിലെ ഏതെല്ലാം ബസ് സർവീസുകളാണ് നിർത്തലാക്കിയതെന്ന് വ്യക്തമാക്കുമോ; അവ പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ബി )
പ്രസ്തുത ഡിപ്പോയ്ക്ക് പുതിയ സ്വിഫ്റ്റ് ബസുകൾ അനുവദിക്കുന്നതിനു തടസ്സം നിലവിലുണ്ടോ; ഇല്ലെങ്കിൽ പുതിയ സ്വിഫ്റ്റ് ബസുകൾ എന്നത്തേക്ക് അനുവദിക്കാൻ സാധിക്കുമെന്ന് അറിയിക്കുമോ?
1811.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോവിഡിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. പെരിന്തല്‍മണ്ണ ഡിപ്പോയില്‍ നിന്നുള്ള എത്ര സര്‍വീസുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ടെന്നും പിന്നീട് ഇതില്‍ എത്ര സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ;
( ബി )
ബാക്കിയുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാത്തത് എന്ത് കൊണ്ടാണെന്ന് അറിയിക്കുമോ;
( സി )
റൂട്ട് ഫോര്‍മേഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ നിയോജകമണ്ഡലത്തില്‍ ഗ്രാമീണ റൂട്ടുകളില്‍ ബസ് സര്‍വീസുകള്‍ ആരംഭിക്കുന്ന കാര്യം ഏത് ഘട്ടത്തിലാണെന്ന് വിശദമാക്കുമോ;
( ഡി )
പെരിന്തല്‍മണ്ണ ഡിപ്പോയില്‍ നിന്നും കോയമ്പത്തൂര്‍, പൊള്ളാച്ചി, ബാംഗ്ലൂര്‍, കോഴിക്കോട്-പാലക്കാട് എന്നീ റൂട്ടുകളിലേക്ക് ദീര്‍ഘദൂര, സൂപ്പര്‍ ഫാസ്റ്റ് എ.സി. ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?
1812.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗതാഗത വകുപ്പ് നടത്തിയ ജനകീയ സദസ്സില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സ്വകാര്യ ബസ് റൂട്ടുകള്‍ക്ക് പെര്‍മിറ്റ് നല്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ;
( ബി )
ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയില്‍ ഏതൊക്കെ ബസ്സ് റൂട്ടുകള്‍ക്കാണ് അനുമതി നല്കിയിട്ടുള്ളതെന്ന് വിശദമാക്കാമോ?
1813.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെെപ്പിനില്‍ നിന്നുള്ള സ്വകാര്യ ബസ്സുകളുടെ നഗര പ്രവേശനത്തിനായി ഗതാഗത വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള 27.11.2023-ലെ സര്‍ക്കാര്‍ ഉത്തരവ് (അച്ചടി) നമ്പര്‍ 27/2023/ഗതാ. പ്രകാരം സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
സ്വകാര്യ ബസ്സുകളുടെ നഗര പ്രവേശനത്തിനുള്ള പെര്‍മിറ്റിനായുള്ള അപേക്ഷകള്‍ പരിഗണിക്കുന്നതിനായി റീജണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ബോര്‍ഡ് യോഗം എത്ര തവണ ചേര്‍ന്നുവെന്നും എന്നൊക്കെയാണ് ചേര്‍ന്നതെന്നുമുള്ള വിവരം വ്യക്തമാക്കുമോ;
( സി )
പ്രസ്തുത യോഗങ്ങളുടെ അടിസ്ഥാനത്തില്‍ ഏതൊക്കെ ബസ്സുകള്‍ക്ക് ഏതെല്ലാം റൂട്ടുകളിലാണ് പെര്‍മിറ്റ് നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കാമോ;
( ഡി )
ഗതാഗത വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ക്ക് പുതുതായി പെര്‍മിറ്റ് നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ റൂട്ടുകളിലാണെന്ന് വ്യക്തമാക്കാമോ?
1814.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട്, തൊട്ടില്‍പ്പാലം, താമരശ്ശേരി ഡിപ്പോകളില്‍നിന്നും ബാലുശ്ശേരി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലൂടെ ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി. ബസ്സുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
2019 നു ശേഷം കോഴിക്കോട്, തൊട്ടില്‍പ്പാലം, താമരശ്ശേരി ഡിപ്പോകളില്‍നിന്നും ബാലുശ്ശേരി മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലൂടെ സര്‍വ്വീസ് നടത്തുന്ന എത്ര കെ.എസ്.ആർ.ടി.സി. ബസ്സുകള്‍ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ടെന്നുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?
1815.
ശ്രീ എം എസ് അരുൺ കുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാവേലിക്കരയില്‍ കെ.എസ്.ആര്‍.ടി.സി.യുടെ ഡ്രൈവിംഗ് ടെസ്റ്റിംഗ് ഗ്രൗണ്ടും ഡ്രൈവിംഗ് സ്കൂളും ആരംഭിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?
1816.
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈരാറ്റുപേട്ട കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം പ്രയോജനപ്പെടുത്തി എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് ഒരു ഡോർമെറ്ററി കോംപ്ലക്സ് നിർമ്മിക്കുന്നതിനുള്ള അനുമതിക്കായി നൽകിയ അപേക്ഷയിന്മേൽ സ്വീകരിച്ചുവരുന്ന നടപടികൾ വിശദമാക്കാമോ?
1817.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഗതാഗത വകുപ്പ് മണ്ഡലാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ജനകീയ സദസ്സുകളില്‍ ആവശ്യപ്പെട്ടതിന്‍ പ്രകാരം വേണ്ടത്ര യാത്രാ സൗകര്യങ്ങളില്ലാത്ത റൂട്ടുകളില്‍ സ്വകാര്യ ബസ് പെര്‍മിറ്റ് അനുവദിക്കുന്ന നടപടി ഏതു ഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
നിയോജകമണ്ഡലാടിസ്ഥാനത്തില്‍ പുതുതായി ആരംഭിക്കുന്ന റൂട്ടുകള്‍ക്ക് അന്തിമ രൂപം നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;
( സി )
എങ്കില്‍ വാമനപുരം നിയോജകമണ്ഡലത്തില്‍ എത്ര റൂട്ടുകളിലാണ് സ്വകാര്യ പെര്‍മിറ്റ് അനുവദിക്കുന്നതെന്നും അവ ഏതെല്ലാം സ്ഥലങ്ങളിലൂടെയാണെന്നും വിശദമാക്കാമോ;
( ഡി )
പ്രസ്തുത റൂട്ടുകളില്‍ സ്വകാര്യ പെര്‍മിറ്റ് അനുവദിക്കുന്നതിനുളള നിബന്ധനകള്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ?
1818.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാധ്യമാകുന്ന മുഴുവൻ പ്രദേശങ്ങളിലും പൊതു ഗതാഗത സേവനം ലക്ഷ്യമിടുന്ന റൂട്ട് ഫോർമുലേഷൻ പദ്ധതിയുടെ ഭാഗമായുള്ള ജനകീയ സദസ്സിന്റെ പുരോഗതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഭാഗമായി വൈപ്പിൻ മണ്ഡലത്തിലെ ജനകീയ സദസ്സിൽ ലഭിച്ച നിർദ്ദേശങ്ങൾ എന്തെല്ലാം; പ്രസ്തുത നിർദ്ദേശങ്ങളിന്മേല്‍ സ്വീകരിച്ച നടപടികളുടെ പുരോഗതി വിശദമാക്കാമോ?
1819.
ശ്രീ. ഇ. ടി. ടൈസൺ മാസ്റ്റർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കയ്പ മംഗലം നിയോജകമണ്ഡലത്തെ കനോലി കനാലിലൂടെ കടന്നുപോകുന്ന ദേശീയ ജലപാത ഗതാഗത യോഗ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് വകുപ്പ് സ്വീകരിച്ചിരിക്കുന്നത്;
( ബി )
നിർദിഷ്ട ദേശീയ ജലപാതക്കുള്ള വീതി എത്രത്തോളമാണ്; വീതി കുറഞ്ഞ കനോലി കനാലിന്റെ ഭാഗങ്ങൾ എവിടെയെല്ലാമാണ്; ഇത് വീതി കൂട്ടുന്നതിനും സഞ്ചാരയോഗ്യമാക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വിശദമാക്കാമോ?
1820.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജലഗതാഗത വകുപ്പില്‍ സ്റ്റേറ്റ് സബോര്‍ഡിനേറ്റ് സ്പെഷ്യല്‍ റൂള്‍ പരിഷ്കരണം ഏതുഘട്ടത്തിലാണെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത സ്പെഷ്യല്‍ റൂളിന് പി.എസ്.സി.യുടെ അംഗീകാരം ലഭിച്ചോയെന്ന് വിശദമാക്കാമോ;
( സി )
സ്പെഷ്യല്‍ റൂള്‍ ഭേദഗതിയുടെ കരട് ഏതുവര്‍ഷമാണ് തയ്യാറാക്കിയതെന്നും; കരട് തയ്യാറാക്കുന്ന സമയത്ത് ജീവനക്കാരുടെ ആവശ്യങ്ങള്‍ കേട്ടിരുന്നോയെന്നും വ്യക്തമാക്കാമോ;
( ഡി )
കരട് തയ്യാറാക്കുന്ന സമയത്ത് വകുപ്പിലെ ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന ലൈസന്‍സുകള്‍ ഇപ്പോഴും നിലവിലുണ്ടോയെന്നും ഏതെങ്കിലും ലൈസന്‍സുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ടോയെന്നും വിശദമാക്കാമോ?
1821.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂർ ജോയിൻറ് ആർ.ടി.ഒ ഓഫീസിൽ നിലവിൽ എത്ര തസ്തികകളുണ്ടെന്ന് അറിയിക്കാമോ; പ്രസ്തുത ഓഫീസിൽ നിലവിലുള്ള തസ്തികകളിൽ എത്രയെണ്ണം ഒഴിഞ്ഞു കിടക്കുന്നുവെന്ന വിവരം അറിയിക്കുമോ;
( ബി )
പ്രസ്തുത ഓഫീസിൽ നിലവിൽ ഒഴിവുകൾ നികത്താതെ കിടക്കുന്ന തസ്തികകളിൽ എന്ന് മുതലാണ് ഒഴിവു വന്നതെന്ന് തസ്തിക തിരിച്ച് അറിയിക്കുമോ;
( സി )
പ്രസ്തുത ഓഫീസിൽ നിലവിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളുടെ ഒഴിവുകൾ നികത്താത്തതിന് കാരണമെന്താണെന്ന് വിശദമാക്കാമോ?
1822.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ്
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് റോഡപകടങ്ങൾ വർധിക്കുന്നതായുള്ള കേന്ദ്ര സർക്കാരിന്റെ ഉൾപ്പെടെയുമുള്ള റിപ്പോർട്ടുകൾ പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി റോഡുകളിലെ ഹോട്ട്സ്പോട്ടുകൾ കണ്ടെത്താനും ട്രാഫിക് നിയമങ്ങൾ കർശനമാക്കാനും സ്വീകരിച്ചിരിക്കുന്ന നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;
( സി )
അമിത വേഗവും മദ്യപിച്ച് വാഹനം ഓടിക്കുന്നതും അടക്കമുള്ള നിയമലംഘനങ്ങൾക്കെതിരെ എൻഫോഴ്‌സ്‌മെന്റ് നടപടികൾ സ്വീകരിക്കാൻ വേണ്ടത്ര ജീവനക്കാർ ഇല്ലെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ഡി )
എങ്കിൽ മോട്ടോർ വാഹന വകുപ്പിൽ സ്റ്റാഫ് പാറ്റേൺ പുന:ക്രമീകരിക്കുന്നതിനും പുതിയ നിയമനങ്ങൾ നടത്തുന്നതിനും നടപടികൾ സ്വീകരിക്കുമോ; വിശദമാക്കുമോ?
1823.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി സബ് ആർ. ടി. ഒ. ഓഫീസിൽ ഏതെല്ലാം തസ്തികകളാണ് ജീവനക്കാരില്ലാതെ ഒഴിഞ്ഞു കിടക്കുന്നതെന്ന് വിശദമാക്കാമോ ;
( ബി )
തിരൂരങ്ങാടി ഓഫീസിൽ ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ബഹു. വകുപ്പ് മന്ത്രിക്കും, ട്രാൻസ്‌പോർട്ട് കമ്മീഷണർക്കും തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ നൽകിയ കത്തുകളിന്മേൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് വിശദമാക്കാമോ ;
( സി )
തിരൂരങ്ങാടി സബ് ആർ.ടി.ഒ. ഓഫീസിൽ എല്ലാ തസ്തികകളിലേക്കും ജീവനക്കാരെ നിയമിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമോയെന്ന് വിശദമാക്കാമോ?
1824.
ശ്രീമതി യു പ്രതിഭ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുഗതാഗത സംവിധാനങ്ങള്‍ നിലവിലില്ലാത്ത സ്ഥലങ്ങളില്‍ പുതിയ ബസ്സ് റൂട്ടുകള്‍ നിര്‍ദ്ദേശിക്കുന്നതിനായി 2024 ജൂലൈ 22-ന് കായംകുളം മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ മോട്ടോര്‍ വാഹന വകുപ്പ് കായംകുളം റീജിയണല്‍ ഓഫീസ് സംഘടിപ്പിച്ച കായംകുളം മണ്ഡലം ജനകീയ സദസ്സില്‍ ഉയര്‍ന്ന് വന്ന പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയെന്നും ഇതില്‍ പ്രാവര്‍ത്തികമാക്കിയത് ഏതൊക്കെയെന്നും വിശദമാക്കാമോ?
1825.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേശ്വരം താലൂക്കിൽ ജോയിന്റ് ആർ.ടി.ഒ. ഓഫീസ് തുടങ്ങുന്നതിന്റെ നടപടി ക്രമങ്ങൾ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത ആർ.ടി.ഒ. ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ എപ്പോൾ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?
1826.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്റ് ഹൈവേയ്സ് മന്ത്രാലയത്തിന്റെ 07.06.2021-ലെ വിജ്ഞാപന പ്രകാരമുള്ള മോട്ടോര്‍ വാഹന നിയമ ഭേദഗതിയില്‍ ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍മാര്‍ക്ക് എന്തൊക്കെ യോഗ്യതകള്‍ ഉണ്ടായിരിക്കണമെന്നാണ് നിഷ്കര്‍ഷിക്കുന്നത്; വിശദമാക്കാമോ;
( ബി )
പ്രസ്തുത ഭേദഗതികള്‍ നിലവില്‍ വരുന്നതിനുമുമ്പ് ഇന്‍സ്ട്രക്ടര്‍മാരായിരുന്നവര്‍ക്ക് യോഗ്യതകളില്‍ എന്തെങ്കിലും ഇളവുകള്‍ അനുവദിച്ചിട്ടുണ്ടോ; പ്രസ്തുത ഇളവുകള്‍ നിലവില്‍ അനുവദിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ അതിന്റെ കാരണം അറിയിക്കുമോ;
( സി )
കേന്ദ്ര നിയമത്തിലും ആക്ടിലും വരുത്തിയിട്ടുള്ള ഭേദഗതികള്‍ സംസ്ഥാനത്തും നടപ്പിലാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ?
1827.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വെള്ളരിക്കുണ്ട് സബ്ബ്‌ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് നിലവിൽ പ്രവർത്തിക്കുന്നത് ഏത് കെട്ടിടത്തിലാണെന്നും ആയതിന് മാസംതോറും എത്ര വാടകയാണ് നൽകുന്നതെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഓഫീസ് വെള്ളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റുന്നതിലേക്കായി സ്ഥലം നീക്കിവെച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( സി )
എങ്കിൽ എന്തുകൊണ്ടാണ് മിനി സിവിൽ സ്റ്റേഷനിലേക്ക് സബ്ബ്‌ ആർ.ടി.ഒ. ഓഫീസ് മാറ്റാത്തതെന്ന് വിശദമാക്കാമോ?
1828.
ശ്രീ. അഹമ്മദ് ദേവര്‍കോവില്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് പ്രെെവറ്റ് ബസ്സുകള്‍ ഇല്ലാത്ത റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി. മിനി ബസ്സ് റൂട്ട് അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
മിനി ബസ്സുകള്‍ക്ക് പെര്‍മിറ്റ് നല്‍കിയിട്ടുണ്ടെങ്കില്‍ അനുവദിച്ച റൂട്ടുകള്‍ വിശദമാക്കാമോ;
( സി )
കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ ഉന്മളത്തൂര്‍-വെളിപ്പറമ്പ് എം.എല്‍.എ. റോഡിലൂടെ കെ.എസ്.ആര്‍.ടി.സി. മിനി ബസ്സിന് റൂട്ട് അനുവദിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
1829.
ശ്രീ. ചാണ്ടി ഉമ്മന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളാതിർത്തിയിൽ എത്ര മോട്ടോർ വാഹന ചെക്ക്പോസ്റ്റുകൾ ഉണ്ട്; പ്രസ്തുത ചെക്ക്പോസ്റ്റുകളിൽ എത്ര ജീവനക്കാർ ജോലിചെയ്യുന്നുണ്ടെന്നും ഏതെല്ലാം വിഭാഗത്തിൽ പെടുന്നവരാണെന്നും വിശദമാക്കാമോ;
( ബി )
പ്രസ്തുത ചെക്പോസ്റ്റുകളിൽ നിന്നും 2024 വർഷത്തിൽ സർക്കാരിന് എത്ര രൂപ വരുമാനം ലഭിച്ചുവെന്നും ചെക്ക്പോസ്റ്റുകൾ പ്രവർത്തിപ്പിക്കുന്നതിന് ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ 2024 വർഷത്തിൽ എത്ര രൂപ ചെലവ് ആയി എന്നും കണക്കുകൾ നൽകാമോ;
( സി )
മോട്ടോർ വാഹന ചെക്പോസ്റ്റുകൾ നിർത്തലാക്കാൻ കേന്ദ്ര നിർദേശം ഉണ്ടോ; ഉണ്ടെങ്കിൽ വ്യക്തമാക്കുമോ?
1830.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ഗതാഗത വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എത്ര ആർ.ടി.ഒ. ഓഫീസുകള്‍ നിലവിൽ ഉണ്ട് ; ജില്ല തിരിച്ചുള്ള കണക്ക് വിശദമാക്കാമോ;
( ബി )
പ്രസ്തുത ഓഫീസുകള്‍ക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടോ; വിശദമാക്കാമോ?

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.