UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 





  You are here: Business >15th KLA >8th Session>unstarred Questions and Answers
  Answer  Provided    Answer  Not Yet Provided

FIFTEENTH   KLA - 9th SESSION
 
UNSTARRED QUESTIONS AND ANSWERS
(To read Questions  please enable  Unicode-Malayalam in your system)
(To read answers Please CLICK on the Title of the Questions)

                                                                       Questions and Answers

വിവിധ പെന്‍ഷന്‍ പദ്ധതികളിലെ കേന്ദ്ര വിഹിതം
2561.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22, 2022-23 വര്‍ഷങ്ങളില്‍ വാര്‍ദ്ധക്യകാല പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ എന്നീ പദ്ധതികളില്‍ കേന്ദ്രം നല്‍കിയ വിഹിതം എത്രയെന്ന് വിശദമാക്കാമോ?
2562.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ-ടെണ്ടര്‍ മുഖേന എസ്റ്റിമേറ്റ് തുകയില്‍ നിന്ന് താഴ്ന്ന നിരക്കില്‍ ടെണ്ടര്‍ ചെയ്ത കരാറുകാരന്‍ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാതിരുന്നാല്‍ ഇത്തരം കരാറുകാര്‍ക്കെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ?
2563.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി സഹകരണ ബാങ്കുകളിൽ നിന്നും കടമെടുക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ;
( ബി )
2016-21 കാലയളവിലും ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നാളിതുവരെയും ഇപ്രകാരം സഹകരണ ബാങ്കിൽ നിന്നും എത്ര തവണ കടമെടുത്തിട്ടുണ്ട്; ഓരോ തവണയും എത്ര തുകയാണ് കടമെടുത്തത്; സാമ്പത്തിക വർഷം തിരിച്ച് വിശദാംശം വ്യക്തമാക്കുമോ; ആയതിന്റെ തിരിച്ചടവ് മാനദണ്ഡങ്ങൾ എന്താണെന്നും നാളിതുവരെ ഈ ഇനത്തിൽ എത്ര തുക തിരിച്ചടച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ;
( സി )
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി ട്രഷറിയിലെ സ്ഥിരനിക്ഷേപ തുക വക മാറ്റുവാൻ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം നൽകുമോ; ഇപ്രകാരം തുക വക മാറ്റുന്നതിന്റെയും പ്രസ്തുത തുക ട്രഷറി നിക്ഷേപത്തിലേക്ക് തിരികെ നൽകുന്നതിന്റെയും നടപടിക്രമം എന്താണെന്ന് വ്യക്തമാക്കുമോ;
( ഡി )
2016-21 കാലയളവിലും ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നാളിതുവരെയും ട്രഷറിയിലെ സ്ഥിര നിക്ഷേപത്തിൽ നിന്നും മേൽപ്പറഞ്ഞ പ്രകാരം എത്ര തുക വക മാറ്റിയിട്ടുണ്ട്; വിശദാംശങ്ങൾ സാമ്പത്തികവർഷാടിസ്ഥാനത്തിൽ വ്യക്തമാക്കുമോ; പ്രസ്തുത തുകകൾ സ്ഥിര നിക്ഷേപത്തിലേക്ക് തിരികെ വകയിരുത്തിയിട്ടുണ്ടോ; വിശദാംശം നൽകുമോ?
2564.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പത്താം ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം സീനിയർ സൂപ്രണ്ട്, സീനിയർ സൂപ്രണ്ട് (എച്ച്. ജി.) തസ്തികകളുടെ ശമ്പള സ്കെയിലിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ എന്തെല്ലാമാണെന്ന് അറിയിക്കുമോ;
( ബി )
പ്രസ്തുത തസ്തികകളുമായി ഇന്റർ ചെയ്ഞ്ചബിൾ ആയിട്ടുള്ള തസ്തികകൾക്ക് ഉത്തരവ് ബാധകമാക്കിയിരുന്നോ; വിശദാംശം നല്‍കുമോ;
( സി )
ഏതെങ്കിലും വകുപ്പിലെ സീനിയർ സൂപ്രണ്ട്, സീനിയർ സൂപ്രണ്ട് (എച്ച്.ജി.) തസ്തികകളുമായി ഇന്റർ ചെയ്ഞ്ചബിൾ ആയിട്ടുള്ള തസ്തികകളിൽ സമാനമായ വർദ്ധനവ് വരുത്തിയിട്ടില്ല എന്ന പരാതി ലഭിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ഡി )
പതിനൊന്നാം ശമ്പളപരിഷ്കരണ ഉത്തരവിലും പ്രസ്തുത അനോമലി ആവർത്തിച്ചിട്ടുണ്ടെന്നകാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത അനോമലി പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടി സംബന്ധിച്ച വിശദാംശം അറിയിക്കുമോ?
2565.
ശ്രീ. പി. ജെ. ജോസഫ്
ശ്രീ. മോൻസ് ജോസഫ്
ശ്രീ. അനൂപ് ജേക്കബ്‌
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന മാധ്യമ വാര്‍ത്തകള്‍ വസ്തുതാപരമാണോ; ആണെങ്കില്‍ കാരണങ്ങള്‍ വിശദമാക്കാമോ;
( ബി )
ധന ഉത്തരവാദിത്വ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള ആഭ്യന്തര വരുമാനം-വായ്പ അനുപാതം സംസ്ഥാനം ലംഘിച്ചിട്ടുണ്ടോ;
( സി )
ഈ സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ അവശേഷിക്കുന്ന വായ്പ പരിധി എത്ര?
2566.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
റിസർവ് ബാങ്ക് സംസ്ഥാനങ്ങൾക്ക് നിത്യനിദാന വായ്പയും ഓവർഡ്രാഫ്റ്റും അനുവദിക്കുന്നതിന്റെ മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നും ഇതിന്റെ തിരിച്ചടവ് വ്യവസ്ഥകൾ എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ;
( ബി )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം എത്ര തവണ ഓവർഡ്രാഫ്റ്റ് ആയിട്ടുണ്ട്; ഏതൊക്കെ കാലയളവിൽ ആണ് ഓവർഡ്രാഫ്റ്റ് ആയത് എന്ന വിവരം ലഭ്യമാക്കുമോ;
( സി )
ഈ കാലയളവിൽ എത്ര തവണ കടമെടുത്ത് ഓവർഡ്രാഫ്റ്റ് പരിഹരിക്കേണ്ടതായി വന്നിട്ടുണ്ട്; ഓരോ തവണയും ഈ ഇനത്തിൽ വിനിയോഗിച്ച തുക എത്രയെന്ന് വ്യക്തമാക്കുമോ?
2567.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2010-2011 സാമ്പത്തിക വര്‍ഷത്തില്‍ പെൻഷൻകാരുടെ ചികിത്സ ചെലവ് സംബന്ധിച്ച് എന്തെങ്കിലും നടപടികൾ സ്വീകരിച്ചിരുന്നോ; വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത വർഷം ആയത് സംബന്ധിച്ച് അന്നത്തെ മുഖ്യമന്ത്രി പെൻഷൻ സംഘടനകളുമായി ചർച്ച നടത്തിയിരുന്നോ; വിശദമാക്കാമോ;
( സി )
എങ്കിൽ പ്രസ്തുത പദ്ധതി നടപ്പിലാക്കുവാന്‍ വൈകിയതിനുള്ള കാരണം വ്യക്തമാക്കാമോ?
2568.
ശ്രീ. സേവ്യര്‍ ചിറ്റിലപ്പിള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര ഗവണ്‍മെന്റും വിവിധ സംസ്ഥാനങ്ങളും തമ്മില്‍ റവന്യൂ വിഹിതം പങ്കുവയ്ക്കുന്ന വിഷയത്തില്‍ സംസ്ഥാനത്തിന് പ്രതികൂലമാകുന്ന വിധത്തില്‍ അസമത്വങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ;
( ബി )
സംസ്ഥാനത്തു നിന്നും സെന്‍ട്രല്‍ റവന്യൂവിലേക്ക് നല്‍കുന്ന നികുതിയുടെ എത്ര ശതമാനമാണ് സംസ്ഥാനത്തിന് തിരികെ ലഭിക്കുന്നത്; വിശദമാക്കുമോ;
( സി )
പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ ശിപാര്‍ശകള്‍ എത്രത്തോളമാണ് സംസ്ഥാനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത് എന്നറിയിക്കുമോ?
അധിക വരുമാനം
2569.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഭൂമിയുടെ ന്യായവില വർദ്ധിപ്പിച്ചതിലൂടെയും ഭൂനികുതി പരിഷ്ക്കരിച്ചതിലൂടെയും നടപ്പുസാമ്പത്തിക വർഷവും കഴിഞ്ഞ സാമ്പത്തികവർഷവും ലഭിച്ച അധിക വരുമാനം എത്രയാണെന്ന് ഇനം തിരിച്ചു വ്യക്തമാക്കുമോ?
2570.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഓരോ സാമ്പത്തിക വർഷവും പദ്ധതി ഇനത്തിൽ ചെലവഴിച്ച ആകെ തുക എത്രയാണെന്നും പ്രസ്തുത തുക പദ്ധതിയിനത്തിന്റെ എത്ര ശതമാനമാണെന്നും വകുപ്പ് തിരിച്ചു വിശദമാക്കുമോ ?
2571.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നടപ്പ് സാമ്പത്തിക വര്‍ഷം സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തില്‍ കുറവുണ്ടായിട്ടുണ്ടോ; അടുത്ത വര്‍ഷങ്ങളിലും വരുമാനത്തില്‍ കുറവ് പ്രതീക്ഷിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;
( ബി )
സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട റവന്യൂ കമ്മി ഗ്രാന്റ്, ജി.എസ്.ടി. നഷ്ടപരിഹാരം എന്നിവ നിഷേധിച്ചതും സംസ്ഥാനത്തിന്റെ വായ്പ പരിധി വെട്ടിക്കുറച്ചതും സംസ്ഥാന സമ്പദ് വ്യവസ്ഥയെ ഏതെല്ലാം രീതിയില്‍ ബാധിക്കും; ഇത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
2021 മുതലുള്ള തനത് വരുമാനവും കേന്ദ്ര സാമ്പത്തിക സഹായവും
2572.
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 മുതല്‍ സംസ്ഥാനത്തിന്റെ തനത് വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടോ; ആയതിന്റെ വര്‍ഷം തിരിച്ചുള്ള വിശദാംശം നല്‍കുമോ;
( ബി )
2021 മുതല്‍ കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും ലഭിക്കേണ്ട സാമ്പത്തികസഹായം ഏതെല്ലാം ഇനത്തില്‍ എത്ര കോടി രൂപയുടെ കുറവ് വരുത്തിയിട്ടുണ്ട് എന്ന് അറിയിക്കുമോ?
2573.
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യ ഇൻസ്പെക്ഷൻ വിഭാഗം ലോട്ടറി വകുപ്പിൽ അവസാനമായി പരിശോധന നടത്തിയത് എന്നാണ്;
( ബി )
പ്രസ്തുത പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകൾ എന്തൊക്കെയാണെന്ന് വിശദമാക്കുമോ; ഇത് സംബന്ധിച്ച പരിശോധനാ റിപ്പോർട്ടിന്റെ പകർപ്പ് ലഭ്യമാക്കുമോ?
2574.
ശ്രീ. രാമചന്ദ്രൻ കടന്നപ്പള്ളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപില്‍ എല്ലാ രോഗങ്ങൾക്കും ചികിത്സ ലഭ്യമാക്കി ഇൻഷുറൻസ് ഏർപ്പെടുത്താൻ സാധിക്കുമോ;
( ബി )
ചില സ്വകാര്യ ആശുപത്രികൾ മെഡിസെപ് പദ്ധതി അഗീകരിക്കാൻ വിമുഖത കാണിക്കുന്നതായുള്ള പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ?
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍
2575.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2010, 2015 എന്നീ വര്‍ഷങ്ങളിലെ ഡിസംബര്‍ മാസത്തില്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഇനത്തില്‍ ആകെ എത്ര തുക എത്ര പേര്‍ക്ക് കൊടുത്തുവെന്നും,പ്രസ്തുത വർഷങ്ങളിലെ ഡിസംബർ മാസത്തിൽ ഒരാൾക്ക് സാമൂഹ്യ പെൻഷൻ ഇനത്തിൽ എത്ര രൂപയാണ് ലഭ്യമായിട്ടുള്ളതെന്നും വ്യക്തമാക്കുമോ?
2576.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സ്കീമില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം എത്രയെന്ന് വകുപ്പ് തിരിച്ച് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത സ്കീമില്‍ ഉൾപ്പെടുന്ന ജീവനക്കാരുടെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കാമോ; ഡി.സി.ആര്‍.ജി, ടെര്‍മിനല്‍ ലീവ് സറണ്ടര്‍ എന്നീ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത സ്കീം സംസ്ഥാനത്ത് നടപ്പാക്കിയതിന് ശേഷം നാളിതുവരെ വിരമിച്ച ജീവനക്കാരുടെ എണ്ണം, നിലവില്‍ ലഭിക്കുന്ന പെന്‍ഷന്‍, അവര്‍ക്ക് ലഭിച്ച ആനുകൂല്യങ്ങള്‍ എന്നിവയുടെ വിശദാംശം ലഭ്യമാക്കാമോ?
2577.
ശ്രീ. പി. സി. വിഷ്ണുനാഥ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ വിവിധ സാമൂഹ്യക്ഷേമ പെന്‍ഷനുകളില്‍ നിലവിൽ എത്ര മാസത്തെ കുടിശിക വിതരണം ചെയ്യാൻ ഉണ്ടെന്ന് ഇനം തിരിച്ച്‌ വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത കുടിശിക വിതരണം ചെയ്യുന്നതിന് എത്ര തുക ആവശ്യമുണ്ടെന്ന് ഇനം തിരിച്ച് വ്യക്തമാക്കുമോ;
( സി )
സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്നതിനായി നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള സംവിധാനം എന്താണെന്ന് വ്യക്തമാക്കുമോ?
2578.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ഓപ്പറേഷൻ ബ്രേക്ക്ത്രൂ പദ്ധതിക്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷം ബജറ്റിൽ എത്ര തുക അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ; നാളിതുവരെ ഇതിൽ എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്ന് വിശദീകരിക്കാമോ;
( ബി )
പ്രസ്തുത പദ്ധതിക്ക് നടപ്പ് സാമ്പത്തിക വർഷത്തിൽ തുക അനുവദിച്ചിട്ടുണ്ടോ; വിശദാംശം നല്‍കാമോ?
2579.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22, 2022-23 സാമ്പത്തികവര്‍ഷത്തില്‍ ബജറ്റില്‍ ഇരുപത് ശതമാനം തുക അനുവദിച്ച ബാലുശ്ശേരി മണ്ഡലത്തിലെ ഏതൊക്കെ പ്രവൃത്തികള്‍ക്കാണ് ഭരണാനുമതി നല്‍കിയിട്ടുളളത്;ഏതൊക്കെ പ്രവൃത്തികൾക്കാണ് ഭരണാനുമതി നൽകാത്തത് ; വിശദമാക്കാമോ;
( ബി )
ഭരണാനുമതി നൽകാത്ത പ്രവൃത്തികളുടെ എസ്റ്റിമേറ്റ് അനുമതിയ്ക്കായി വകുപ്പിൽ സമര്‍പ്പിച്ചിരുന്നോ; വിശദമാക്കാമോ?
2580.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ. എൻ. കെ. അക്ബര്‍
ശ്രീ. പി.പി. ചിത്തരഞ്ജന്‍
ശ്രീ വി കെ പ്രശാന്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
രാജ്യത്തെ ദേശീയ പാതകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ പാത അതോറിറ്റി എടുത്തിട്ടുള്ള മൂന്നര ലക്ഷം കോടിയുടെ കടം കേന്ദ്ര സര്‍ക്കാരിന്റെ ബാദ്ധ്യതയായി കണക്കാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി കിഫ്ബി സമാഹരിക്കുന്ന ഫണ്ട് സംസ്ഥാനത്തിന്റെ പൊതുകടമായി കണക്കാക്കി കേന്ദ്രം സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയില്‍ കുറവ് വരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( സി )
സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനായി രൂപീകരിച്ചിട്ടുള്ള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ കമ്പനി എടുക്കുന്ന വായ്പകളും കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ ഇതുമൂലം കടമെടുപ്പ് പരിധിയില്‍ വന്ന കുറവ് എത്രയാണെന്ന് വിശദമാക്കുമോ;
( ഡി )
കടമെടുപ്പ് പരിധി ഇഷ്ടപ്രകാരം വ്യാഖ്യാനിക്കുന്ന കേന്ദ്ര സമീപനം തിരുത്തുന്നതിനായി സംസ്ഥാനസര്‍ക്കാര്‍ നടത്താനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
2581.
ശ്രീ എം നൗഷാദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മേയ് മാസത്തില്‍ മുൻസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കെ.എസ്.ആര്‍.ടി.സി.യ്ക്ക് ആകെ എത്ര കോടി രൂപ ധനസഹായം നല്‍കിയെന്ന് വ്യക്തമാക്കാമോ;
( ബി )
കെ.എസ്.ആര്‍.ടി.സി.യുടെ പെന്‍ഷന്‍ ബാദ്ധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുവഴി സര്‍ക്കാരിന് ആകെ എത്ര കോടി രൂപയുടെ അധിക ബാദ്ധ്യതയുണ്ടാകുമെന്ന് വ്യക്തമാക്കാമോ; വിശദാംശം വെളിപ്പെടുത്താമോ;
( സി )
2016 മേയ് മാസത്തിന് ശേഷം കെ.എസ്.ആര്‍.ടി.സി.യുടെ ഏതെങ്കിലും വായ്പാ ബാദ്ധ്യത സര്‍ക്കാര്‍ എറ്റെടുത്തിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്താമോ?
2582.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സാമ്പത്തിക വർഷം കേന്ദ്രം അനുവദിച്ചിട്ടുള്ള കടമെടുപ്പ് പരിധി എത്രയാണ്; സംസ്ഥാനത്തിന്റെ കണക്കുപ്രകാരം സംസ്ഥാനം പ്രതീക്ഷിച്ച ഈ പരിധി എത്രയാണ്;വ്യക്തമാക്കുമോ,;
( ബി )
എന്തെല്ലാം കാരണത്താലാണ് കടമെടുപ്പ് പരിധി വെട്ടിക്കുറക്കാനിടയായത്; വ്യക്തമാക്കുമോ;
( സി )
പബ്ലിക് അക്കൗണ്ടിലെ നീക്കിയിരിപ്പ് കടമെടുപ്പ് പരിധി വെട്ടിക്കുറക്കാന്‍ കാരണമായിട്ടുണ്ടോ; ഉണ്ടെങ്കിൽ സംസ്ഥാനത്തിന്റെ കണക്ക് പ്രകാരം എത്രയാണ് പ്രസ്തുത നീക്കിയിരിപ്പ്; എ.ജി. അംഗീകരിച്ച കണക്ക് പ്രകാരം നീക്കിയിരിപ്പ് തുക എത്രയാണ്; പ്രസ്തുത നീക്കിയിരിപ്പ് കാരണം എത്ര തുകയാണ് വെട്ടിക്കുറച്ചത്; വിശദമാക്കാമോ;
( ഡി )
കിഫ്ബി എടുത്ത വായ്പ, ക്ഷേമപെൻഷനുകൾക്കുള്ള വായ്പ എന്നിവ വായ്പ പരിധി വെട്ടിക്കുറക്കാന്‍ കാരണമായിട്ടുണ്ടോ; കഴിഞ്ഞ സർക്കാരിന്റെ കാലത്തും നിലവിലെ സർക്കാരിന്റെ കാലത്തുമായി ഓരോ സാമ്പത്തിക വർഷവും എത്ര തുകയാണ് ഇക്കാരണത്താൽ വെട്ടിക്കുറച്ചിട്ടുള്ളത്; നടപ്പ് സാമ്പത്തിക വർഷം എത്ര തുകയാണ് വെട്ടി കുറച്ചത്; വിശദാംശം ലഭ്യമാക്കുമോ?
2583.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സാമ്പത്തിക വർഷം എത്ര തവണയാണ് സംസ്ഥാന സർക്കാർ കടമെടുത്തതെന്നും സംസ്ഥാന ജി.ഡി.പി.യുടെ എത്ര ശതമാനം ആണ് കടമെടുത്തതെന്നും എത്ര കോടി രൂപ കേന്ദ്രത്തിൽ നിന്നും കടമെടുത്തിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
ഈ സാമ്പത്തിക വർഷം സാമൂഹ്യ സുരക്ഷ പെൻഷൻ ലിമിറ്റഡ് എന്ന കമ്പനിയും കിഫ്‌ബിയും ചേർന്ന് എത്ര കടമെടുത്തിട്ടുണ്ടെന്നും പ്രസ്തുത കടമെടുപ്പ് സംസ്ഥാനത്തിന്റെ കടമെടുപ്പിൽ ഉൾപ്പെടുത്തണം എന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ടോയെന്നും ഇക്കാര്യത്തില്‍ എന്ത് തീരുമാനം എടുത്തുവെന്നും അറിയിക്കാമോ;
( സി )
സർക്കാർ എടുത്തിട്ടുള്ള കടമെടുപ്പുകൾ നിലവിൽ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ടോ; വെളിപ്പെടുത്തുമോ;
( ഡി )
2022-23 സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര സർക്കാർ സഹായം ഉള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ റവന്യൂ വരുമാനം എത്രയാണെന്നും തൊട്ട് മുന്‍പത്തെ വര്‍ഷത്തേക്കാള്‍ വരുമാനത്തിൽ എത്ര ശതമാനം വര്‍ദ്ധനവ് ഉണ്ടായിയെന്നും പ്രസ്തുത വർഷത്തെ ചെലവുകള്‍ എത്ര ആയിരുന്നുവെന്നും വിശദമാക്കുമോ;
( ഇ )
നടപ്പ് സാമ്പത്തിക വര്‍ഷം നാളിതുവരെ വിവിധ മാര്‍ഗ്ഗങ്ങളില്‍ നിന്നും ലഭിച്ച നികുതി - നികുതിയേതര വരുമാനം, ചെലവ് എന്നിവ എത്രയാണെന്നുള്ള വിശദാംശം ലഭ്യമാക്കുമോ?
2584.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിലവില്‍ സംസ്ഥാനത്തിന്റെ ആഭ്യന്തര കടം, പൊതു കടം എന്നിവ എത്രയാണെന്ന് വ്യക്തമാക്കുമോ;
( ബി )
കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള വായ്പകളും, മുന്‍കൂറുകളും ഇനത്തില്‍ എത്ര തുകയാണ് കടമായിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;
( സി )
2016-17 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ ആകെ പൊതു കടം എത്രയായിരുന്നു എന്ന് വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാനത്തിന്റെ പൊതുകടവും, കിഫ്ബി, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയ സര്‍ക്കാര്‍ ഗ്യാരണ്ടികളില്‍ എടുത്ത കടവും ചേര്‍ത്ത് എത്ര രൂപയാണ് ആകെ കടം എന്ന് അറിയിക്കുമോ?
2585.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016 മുതൽ നാളിതുവരെ എത്ര രൂപ വായ്പ എടുത്തിട്ടുണ്ടെന്നും പ്രസ്തുത വായ്പയിൽ എത്ര രൂപ തിരിച്ചടച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ;
( ബി )
പുതിയ വായ്പകൾ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കിൽ ആയതിന് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ടോ; വിശദാംശങ്ങൾ വ്യക്തമാക്കാമോ?
2586.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മഞ്ചേരി മണ്ഡലത്തിലെ മഞ്ചേരി സർക്കാർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, പട്ടിക്കാട് സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിർമ്മിക്കുന്നതിന് അനുവദിച്ച തുക വിനിയോഗിക്കുന്നത് സംബന്ധിച്ച നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
കിഫ്ബി രൂപീകരണം
2587.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി രൂപീകരണവുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിട്ടുണ്ടോ; എങ്കിൽ ആരിൽ നിന്നാണ് നിയമോപദേശം തേടിയത്; എത്ര രൂപയാണ് ഫീസിനത്തിൽ ചെലവഴിച്ചത്; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത നിയമോപദേശത്തിന്റെ പകർപ്പ് ലഭ്യമാക്കുമോ?
2588.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ധനസഹായത്താല്‍ നിര്‍മ്മിക്കേണ്ട മാനന്തവാടി മണ്ഡലത്തിലെ വാളാട് സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിന്റെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കാമോ;
( ബി )
ഈ പ്രോജക്ടുമായി ബന്ധപ്പെട്ട ഫയലിന്റെ വിശദവിവരം ലഭ്യമാക്കാമോ;
( സി )
നിലവില്‍ എത്ര കോടി രൂപയാണ് ഈ പദ്ധതിക്കായി അനുവദിച്ചിരുന്നത്;വ്യക്തമാക്കാമോ;
( ഡി )
പ്രവൃത്തി ആരംഭിക്കാൻ വൈകുന്നത് പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ?
കിഫ്ബി വായ്പകളുടെ തിരിച്ചടവ്
2589.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി വായ്പയുടെ തിരിച്ചടവിനായി ഏതൊക്കെ ഇനത്തിലുള്ള വരുമാനമാണ് ഉപയോഗപ്പെടുത്തുന്നത്; വ്യക്തമാക്കാമോ;
( ബി )
അടുത്ത 5 സാമ്പത്തിക വർഷം പ്രസ്തുത ഇനത്തിൽ എത്ര രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഇനത്തിൽ ലഭിക്കുന്ന വരുമാനം വായ്പയുടെ തിരിച്ചടവിന് പര്യാപ്തം ആയിരിക്കുമെന്ന് വിലയിരുത്തുന്നുണ്ടോ;വ്യക്തമാക്കാമോ;
( ഡി )
കിഫ്ബി വായ്പകളുടെ തിരിച്ചടവിനായി ഏതൊക്കെ രീതിയിലുള്ള അധിക വരുമാനം കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത്;വ്യക്തമാക്കാമോ?
2590.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള അക്കാദമിക് ബ്ലോക്ക്, ലൈബ്രറി ബ്ലോക്ക്, കാന്റീന്‍ ബ്ലോക്ക് എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ നിലവിലുള്ള സ്ഥിതി അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവര്‍ത്തനം ആരംഭിക്കുന്നതിന് തടസങ്ങളുണ്ടോ; പ്രവര്‍ത്തനം വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
പ്രവൃത്തി വേഗത്തില്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?
കിഫ്ബി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍
2591.
ശ്രീമതി കെ. കെ. ശൈലജ ടീച്ചർ
ശ്രീ ഡി കെ മുരളി
ശ്രീ. പി. ടി. എ. റഹീം
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അടിസ്ഥാന സൗകര്യ വികസനത്തിലൂടെ സാമ്പത്തിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനായി കിഫ്ബി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിനായി കിഫ്ബി പദ്ധതികള്‍ നിലവിലുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
കിഫ്ബി പദ്ധതികള്‍ക്കാവശ്യമായ പണം ഏറ്റവും കുറഞ്ഞ ചെലവില്‍ കണ്ടെത്തുന്നതിനായി രൂപം നല്‍കിയിട്ടുള്ള അസറ്റ്-ലയബിലിറ്റി മാനേജ്‍മെന്റ് സംവിധാനത്തിന്റെ പ്രവര്‍ത്തനം വിശദമാക്കുമോ?
2592.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുമതി ലഭ്യമായിട്ടുള്ള കോട്ടക്കല്‍ നഗരസഭയിലെ മാര്‍ക്കറ്റ് ആധുനികവല്‍ക്കരിക്കുന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് സാങ്കേതികാനുമതി ലഭ്യമായിട്ടുണ്ടോ; സാങ്കേതികാനുമതി ലഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് ശേഷിക്കുന്നതെന്ന് വിശദമാക്കുമോ;
( സി )
മാര്‍ക്കറ്റ് നവീകരണ പ്രവൃത്തി ആരംഭിക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നതിന്റെ കാരണം അറിയിക്കുമോ; പ്രസ്തുത പ്രവൃത്തി അടിയന്തരമായി ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?
2593.
ശ്രീ. കെ. പി. എ. മജീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂരങ്ങാടി മണ്ഡലത്തിൽ 2016-ന് ശേഷം കിഫ്ബി മുഖേന അനുവദിച്ച പ്രവൃത്തികള്‍ ഏതെല്ലാമെന്നും ഇതില്‍ ഏതെല്ലാം പ്രവൃത്തികൾ പൂർത്തീകരിച്ചുവെന്നും നിർമ്മാണം പൂർത്തീകരിക്കാത്ത പ്രവൃത്തികളിൽ അവയുടെ നിർമാണം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പൂർത്തീകരിച്ച നടപടികളും പൂർത്തീകരിക്കാനുള്ള നടപടികളും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികൾക്ക് അനുവദിച്ച തുകകളുടെ വിശദാംശവും ഇവയ്ക് അനുമതി നൽകിയ തീയതികളും ഈ പ്രവൃത്തികളുടെ നിർമ്മാണം ആരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടെങ്കിൽ അവയുടെ വിശദാംശവും ഇനം തിരിച്ച് വിശദമാക്കാമോ?
2594.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍ പദ്ധതി പ്രകാരം കിഫ്ബിയിൽ ഉള്‍പ്പെടുത്തി മൂന്ന് കോടി രൂപയുടെ വീതം അനുമതി ലഭിച്ച കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ കുറ്റിപ്പുറം ഗവൺമെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, ഇരിമ്പിളിയം ഗവൺമെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നീ സ്കൂളുകളുടെ നവീകരണ പ്രവൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കുമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് ഇനി എന്തെല്ലാം നടപടികള്‍ ശേഷിക്കുന്നുണ്ടെന്നും പ്രവൃത്തി അടിയന്തരമായി പൂര്‍ത്തികരിക്കുമോയെന്നും വിശദമാക്കുമോ?
2595.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പയ്യന്നൂര്‍ മണ്ഡലത്തിലെ പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാര്‍ ജംഗ്ഷന്‍ ഇംപ്രൂവ്മെന്റ് പദ്ധതിക്ക് ധനാനുമതി നല്‍കുന്നതിനുള്ള നടപടികള്‍ വിശദമാക്കാമോ;
( ബി )
പദ്ധതി വേഗത്തില്‍ നടപ്പിലാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
2596.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ലോകനാര്‍ക്കാവില്‍ തീര്‍ത്ഥാടന ടൂറിസം പദ്ധതിയുടെ ഭാഗമായി കിഫ്ബി വഴി നടപ്പിലാക്കുന്ന പദ്ധതിയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതി എന്ന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്;വ്യക്തമാക്കാമോ?
2597.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പയ്യന്നൂര്‍ മണ്ഡലത്തിലെ വെള്ളൂര്‍-പാടിയോട്ടുചാല്‍ റോഡ് നവീകരണ പ്രവൃത്തിയ്ക്ക് കിഫ്ബി ധനാനുമതി നല്‍കുന്നതിനുള്ള നടപടികളുടെ നിലവിലെ സ്ഥിതി എന്തെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ ഡീറ്റെെല്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് (ഡി.പി.ആര്‍.) തയ്യാറാക്കുന്നതിനുള്ള നടപടികളുടെ നിലവിലെ സ്ഥിതി എന്തെന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതിയ്ക്ക് കിഫ്ബി ധനാനുമതി അടിയന്തരമായി ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് അറിയിക്കാമോ?
2598.
ശ്രീ. ഇ കെ വിജയൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നാദാപുരം മണ്ഡലത്തില്‍ കിഫ്ബി മുഖാന്തിരം പ്രഖ്യാപിച്ച മൂന്നാം കൈ-കരിങ്ങാട് റോഡിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടോ;
( ബി )
കിഫ്ബി ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ പങ്കെടുത്ത യോഗത്തില്‍ പ്രസ്തുത റോഡ് പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (പി.എം.ജി.എസ്.വൈ.)യില്‍ ഉള്‍പ്പെടുത്തി പ്രവൃത്തി ചെയ്യാമെന്ന് ഉറപ്പ് പറഞ്ഞിരുന്നോ; എങ്കിൽ അതിന്റെ നടപടിക്രമങ്ങള്‍ വിശദമാക്കാമോ?
മണലൂര്‍ മണ്ഡലത്തിലെ കിഫ്ബി പ്രവൃത്തി
2599.
ശ്രീ. മുരളി പെരുനെല്ലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണലൂര്‍ മണ്ഡലത്തില്‍ അനുവദിച്ച മഴുവഞ്ചേരി മുതല്‍ ചൂണ്ടല്‍ വരെയുള്ള റോഡിന്റെ വികസനവുമായി ബന്ധപ്പെട്ട് കിഫ്ബി ഡയറക്ടര്‍ അടക്കം പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിയ്ക്ക് കിഫ്ബിയുടെ അന്തിമ അംഗീകാരം ലഭ്യമാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
പ്രസ്തുത പ്രവൃത്തി ഉടന്‍ ആരംഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുമോ?
2600.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോങ്ങാട് മണ്ഡലത്തില്‍ കിഫ്ബി മുഖേന ഭരണാനുമതി ലഭിച്ചതും പൂര്‍ത്തിയാക്കാത്തതുമായ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ സ്ഥിതിയും കാലതാമസം നേരിടുന്നതിനുള്ള കാരണവും വിശദമാക്കാമോ;
( സി )
ഓരോ പദ്ധതിയും പൂര്‍ത്തീകരിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് അറിയിക്കാമോ?
2601.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗുരുവായൂര്‍ മണ്ഡലത്തില്‍ അംഗീകാരം നല്‍കിയ പദ്ധതികളുടെ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കാമോ?
2602.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്‌ബി ഫണ്ട് വിനിയോഗിച്ച് മലമ്പുഴ മണ്ഡലത്തിലെ ഏതെല്ലാം സ്‌കൂളുകളാണ് നവീകരിക്കാൻ ഉദ്ദേശിക്കുന്നത്; സ്കൂളിന്റെ പേര്, അനുവദിച്ച തുക,പ്രവൃത്തിയുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
2603.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വൈപ്പിൻ മണ്ഡലത്തില്‍ കിഫ്ബി അംഗീകാരം നല്‍കിയ പ്രവൃത്തികള്‍ ഏതെല്ലാമെന്നും പ്രസ്തുത പ്രവൃത്തികളുടെ നിജസ്ഥിതി എന്തെന്നും വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ?
2604.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കോഴിക്കോട് ജില്ലയിലെ മൊകേരി ഗവ. കോളേജില്‍ കിഫ്ബി വഴി നടന്നു വരുന്ന പദ്ധതികളുടെ നിലവിലെ അവസ്ഥ അറിയിക്കാമോ; പ്രസ്തുത പദ്ധതി എന്ന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത് ; വിശദമാക്കാമോ ;
( ബി )
പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് നിലവില്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടോ; വിശദമാക്കാമോ; ഉണ്ടെങ്കില്‍ ആയതു പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ ആണ് സ്വീകരിക്കുന്നത് എന്നറിയിക്കാമോ?
2605.
ശ്രീ. കെ. ബാബു (നെന്മാറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നെന്മാറ മണ്ഡലത്തില്‍ കിഫ്ബി മുഖേന ഏതെല്ലാം പ്രവൃത്തികൾക്കാണ് അനുമതി നല്‍കിയിട്ടുള്ളത്; വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവ‍ൃത്തികളുടെ നിലവിലെ സ്ഥിതി വിശദമാക്കാമോ?
2606.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനകാര്യ വകുപ്പിന്റെ 12.05.2022-ലെ സർക്കാർ ഉത്തരവ് (സാധാ) 3588/2022 പ്രകാരം 1.30 കോടി രൂപയുടെ നിര്‍വഹണം നടത്തുന്നതിന് അനുമതി നല്‍കിയിട്ടുള്ള സ്കൂളുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ; പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഉത്തരവ് പ്രകാരം അനുമതി ലഭ്യമായിട്ടുള്ള വൈപ്പിൻ മണ്ഡലത്തിലെ കടമക്കുടി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ,വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എന്നിവയുടെ പുതുക്കിയ രൂപരേഖയ്ക്ക് കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്നത്തേക്ക് അംഗീകാരം നല്‍കുവാൻ സാധിക്കുമെന്ന് വ്യക്തമാക്കാമോ?
2607.
ശ്രീ. അനൂപ് ജേക്കബ്‌ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പിറവം മണ്ഡലത്തിൽ കിഫ്ബി മുഖേന ഭരണാനുമതി ലഭിച്ച പ്രവൃത്തികൾ ഏതെല്ലാം ; പ്രസ്തുത പ്രവൃത്തികളുടെ നിലവിലെ പുരോഗതി വ്യക്തമാക്കാമോ;
( ബി )
ഭരണാനുമതി ലഭിച്ചതില്‍ പൂർത്തിയാകാത്ത പ്രവൃത്തികൾ ഏതെല്ലാം; ഏതെല്ലാം നിർവഹണ ഏജൻസികളാണ് പ്രവൃത്തികൾ ഏറ്റെടുത്തിട്ടുള്ളത് ; പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് കാലതാമസം നേരിടുന്നതിന്റെ കാരണങ്ങൾ എന്തെല്ലാമെന്ന് വിശദമാക്കാമോ;
( സി )
പുതിയ ഏതെല്ലാം പദ്ധതികളാണ് പിറവം മണ്ഡലത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?
2608.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഉടുമ്പന്‍ചോല മണ്ഡലത്തില്‍ കിഫ്ബി മുഖേന അനുവദിച്ച പ്രവൃത്തികള്‍, അവയുടെ പേര്, വകുപ്പ്, അനുവദിച്ച തുക എന്നിവ തരം തിരിച്ച് വിശദ വിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തികള്‍ ഓരോന്നും നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് പ്രവൃത്തിയുടെ പേര് തിരിച്ച് വിശദമാക്കാമോ;
( സി )
പ്രസ്തുത ഫണ്ട് മുഖേന അനുവദിച്ച പ്രവൃത്തികള്‍ക്ക് അടിയന്തരമായി അനുമതി നൽകുന്നതിനുള്ള നടപടി സ്വീകരിക്കാമോ?
2609.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ നിയോജക മണ്ഡലത്തിലെ 2016-17- സാമ്പത്തിക വര്‍ഷത്തില്‍ കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി 32.89 കോടി അനുവദിച്ച കഴനി പഴമ്പാലക്കോട് റോഡിന്റെ‍ പ്രവൃത്തിയുടെ നിലവിലെ സ്ഥിതി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?
2610.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാഞ്ഞങ്ങാട് ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ഫ്ലൈഓവർ നിർമ്മിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം നൽകാമോ?
2611.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ മണ്ഡലത്തില്‍ കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ കിഫ്ബി ഫണ്ട് മുഖേന ഒരു കോടി രൂപ അനുവദിച്ച ജി.എച്ച്.എസ്.എസ്. കല്ലിങ്കല്‍ പാടം സ്കൂള്‍ കെട്ടിട നിര്‍മ്മാണത്തിന്റെ നിലവിലെ സ്ഥിതി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
2612.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇതുവരെ വിവിധ വകുപ്പുകളിലായി എത്ര കോടി രൂപയുടെ ഏതൊക്കെ പദ്ധതികള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയിട്ടുള്ളത്; വ്യക്തമാക്കാമോ;
( ബി )
കിഫ്ബി മുഖേന ആകെ എത്ര കോടി രൂപയുടെ പദ്ധതികള്‍ ഓരോ വകുപ്പിലും ഇതുവരെ പൂര്‍ത്തിയാക്കിയിട്ടുണ്ട്; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതി വഴി ആകെ എത്ര കോടി രൂപ വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ചിട്ടുണ്ട്; വ്യക്തമാക്കാമോ?
2613.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉടുമ്പന്‍ചോല മണ്ഡലത്തിലെ നെടുംകണ്ടത്ത് അനുവദിച്ച കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്കായി അനുവദിച്ച തുക എത്രയാണ്; വ്യക്തമാക്കാമോ;
( സി )
കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണ്; വിശദാംശം നല്‍കാമോ;
( ഡി )
പ്രസ്തുത പ്രവൃത്തി ആരംഭിക്കാന്‍ കഴിയാതെ നീളുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ നീണ്ടു പോകാനിടയായ സാഹചര്യം വിശദീകരിക്കാമോ;
( ഇ )
അടിയന്തരമായി നെടുംകണ്ടം കോടതി സമുച്ചയ നിര്‍മ്മാണം ആരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?
2614.
ശ്രീ. കെ.എൻ. ഉണ്ണിക്കൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഭേദഗതി വരുത്താൻ നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
എങ്കില്‍ സ്വീകരിച്ച നടപടി വിശദമാക്കാമോ;
( സി )
തദ്ദേശസ്വയംഭരണ വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും ഉടമസ്ഥതയിലുള്ള കളിസ്ഥലങ്ങളുടെ പുനരുദ്ധാരണ പ്രവൃത്തികള്‍ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെയ്യുന്നതിലേക്കായി അനുവദനീയമായ പ്രവൃത്തികള്‍ക്കായുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ആവശ്യമായ ഭേദഗതി ഉള്‍പ്പെടുത്തുന്നത് പരിഗണിക്കാമോ?
2615.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വള്ളിക്കുന്ന് മണ്ഡലത്തിലെ കൊണ്ടോട്ടി ബ്ലോക്കില്‍ ഉള്‍പ്പെടുന്ന പള്ളിക്കല്‍ ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദ്രത്തിലും തിരൂരങ്ങാടി ബ്ലോക്കില്‍ ഉള്‍പ്പെടുന്ന പെരുവള്ളൂര്‍ ബ്ലോക്ക് തല കുടുംബാരോഗ്യ കേന്ദ്രത്തിലും വാഹനം വാങ്ങുന്നതിന് 2023-24 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിന് പ്രത്യേക അനുമതി നല്‍കുന്ന കാര്യം പരിഗണിക്കുമോ;
( ബി )
വള്ളിക്കുന്ന് മണ്ഡലം ആസ്തി വികസന പദ്ധതി 2014-15 പ്രകാരം ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ പുള്ളിപ്പുഴക്ക് കുറുകെ അയ്യപ്പന്‍കാവ് മുനമ്പത്ത് കടവ് പാലം നിര്‍മ്മാണം എന്ന പ്രവൃത്തിക്ക് അനുവദിച്ച തുക ചെലവഴിക്കാത്ത സാഹചര്യത്തില്‍ പ്രസ്തുത പാലത്തിന്റെ അനുബന്ധ റോഡായ ചക്കുവളവ് ചാലിപ്പറമ്പ് മുനമ്പത്ത് കടവ് റോഡിന്റെ നവീകരണത്തിനായി വിനിയോഗിക്കുവാന്‍ അനുവാദം നല്‍കാമോ; വ്യക്തമാക്കാമോ;
( സി )
പ്രസ്തുത പദ്ധതികള്‍ക്ക് പ്രത്യേക അനുമതി നല്‍കുന്നതിന്റെ ഭാഗമായി റിപ്പോര്‍ട്ടുകള്‍ ജില്ലാ കളക്ടറില്‍ നിന്നും ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍ റിപ്പോര്‍ട്ട് അടിയന്തരമായി ലഭ്യമാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?
2616.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ പെരുമന തോട്ടക്കര പാലം നിര്‍മ്മാണ പൂര്‍ത്തീകരണത്തിനായി 2017-18 സാമ്പത്തിക വര്‍ഷത്തിലെ ആസ്തി വികസന ഫണ്ടില്‍ നിന്നുമുള്ള ടെന്‍‍ഡര്‍ സേവിംഗ്സിന്റെ അവശേഷിക്കുന്ന തുക അനുവദിക്കുന്നതിനുള്ള പ്രത്യേക അനുമതിയ്ക്കായി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍ നടപടികള്‍ ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
2617.
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22 വർഷത്തെ എല്‍.എ.സി- എ.ഡി.എസ് ഉപയോഗപ്പെടുത്തി മഞ്ചേശ്വരം മണ്ഡലത്തിൽ നിർമ്മിക്കുന്ന ഐസൊലേഷൻ വാർഡ് പ്രവ്യത്തി യുടെ നിർവ്വഹണ ഏജൻസിയുടെ വിശദ വിവരങ്ങൾ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതിയുടെ എസ്റ്റിമേറ്റ് തുക എത്രയാണെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത പ്രവൃത്തിയിൽ എന്തൊക്കെ സൗകര്യങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്നും നിലവിൽ ഇത് നിർവ്വഹണത്തിന്റെ ഏത് ഘട്ടത്തിലാണെന്നും വ്യക്തമാക്കുമോ;
( ഡി )
പ്രസ്തുത പദ്ധതിയുടെ മോണിട്ടറിംഗ് ചുമതല ആർക്കാണെന്നും പ്രവൃത്തി എപ്പോൾ പൂർത്തീകരിക്കുമെന്നും വ്യക്തമാക്കുമോ;
( ഇ )
പ്രസ്തുത പ്രവൃത്തി ചെയ്യുന്ന കരാറുകാരന്റെ വിശദ വിവരങ്ങൾ ലഭ്യമാക്കുമോ; എഗ്രിമെന്റ് കാലാവധി എന്നുവരെയാണെന്ന് വ്യക്തമാക്കുമോ?
2618.
ശ്രീ. എച്ച്. സലാം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.പി. മാരുടെ പ്രാദേശിക വികസന ഫണ്ട് ചെലവഴിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ/ മാനദണ്ഡങ്ങള്‍ പുതുക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ടോ; ഇതു സംബന്ധിച്ച ഉത്തരവ് സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ടോ; പഴയ ഉത്തരവിലെ ഏതൊക്കെ വ്യവസ്ഥകളാണ് പുതിയ ഉത്തരവില്‍ പരിഷ്കരിച്ചിട്ടുള്ളത്; ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
പുതുക്കിയ മാര്‍ഗ്ഗരേഖ സംസ്ഥാനത്തിന്റെ വികസന സാധ്യതകളെ പരിമിതപ്പെടുത്തും എന്ന അഭിപ്രായം ഉണ്ടോ; ഏതൊക്കെ മേഖലകളിലാണ് പുതുക്കിയ മാര്‍ഗ്ഗരേഖ നിര്‍ദേശങ്ങള്‍ തിരിച്ചടിയാകാന്‍ സാധ്യതയുള്ളത്;
( സി )
ഫെഡറലിസത്തെ ബാധിക്കുന്ന തരത്തിലുള്ള ഏതൊക്കെ നിര്‍ദേശങ്ങളാണ് പുതിയ മാര്‍ഗ്ഗ നിര്‍ദേശ ഉത്തരവിലുള്ളതെന്ന് വിശദമാക്കാമോ?
2619.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലത്തൂര്‍ മണ്ഡലത്തില്‍ 2018-19 മുതല്‍ 2021-22 വരെയുള്ള കാലയളവില്‍ ആസ്തി വികസന ഫണ്ടില്‍ ടെണ്ടര്‍ സേവിംഗ്സ് ഇനത്തില്‍ എത്ര തുക ബാക്കിയുണ്ടെന്ന് വര്‍ഷം തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ആസ്തി വികസന ഫണ്ടിലെ ടെണ്ടര്‍ സേവിംഗ്സ് തുക ഉപയോഗിച്ച് പുതുതായി എത്ര രൂപയുടെ പ്രവൃത്തികള്‍ നിര്‍വ്വഹിക്കാനാകുമെന്ന് വ്യക്തമാക്കാമോ?
2620.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എൽ.എ ആസ്തി വികസന ഫണ്ടുപയോഗിച്ച് പൂർത്തീകരിച്ച പ്രവർത്തനങ്ങളിൽ കരാറുകാർക്ക് കുടിശികയുണ്ടോ; വ്യക്തമാക്കാമോ;
( ബി )
എങ്കിൽ ഏതെല്ലാം വർഷങ്ങളിൽ നടത്തിയ ഏതെല്ലാം പ്രവർത്തനങ്ങൾക്കാണ് തുക നൽകാനുള്ളതെന്ന് മണ്ഡലം തിരിച്ച് തുക സഹിതം വ്യക്തമാക്കാമോ;
( സി )
തുക നൽകാൻ കാലവിളംബം സംഭവിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;
( ഡി )
കുടിശിക എപ്പോൾ കൊടുത്തുതീർക്കുമെന്ന് വ്യക്തമാക്കാമോ?
2621.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2018-19 മുതൽ 2020-21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിൽ വാമനപുരം മണ്ഡലത്തിലെ എം.എല്‍.എ ആസ്തി വികസന പദ്ധതി പ്രകാരമുള്ള ടെണ്ടര്‍ സേവിംഗ്സ് തുക എത്രയാണെന്ന് വര്‍ഷം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
ടെണ്ടര്‍ സേവിംഗ്സ് തുക പ്രകാരമുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് സര്‍ക്കാര്‍ അനുവാദം ആവശ്യമുണ്ടോ; വിശദമാക്കാമോ?
2622.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തൃശ്ശൂര്‍ ജില്ലയിലെ ചെമ്പുച്ചിറ ഗവണ്‍മെന്റ് എച്ച്.എസ്.എസിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി 3 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി കൈറ്റിന്റെ മേല്‍നോ ട്ടത്തില്‍ നടപ്പാക്കിയ പ്രവൃത്തിയ്ക്കൊപ്പം കെട്ടിടനിര്‍മ്മാണം നടത്തുന്നതിനായി പുതുക്കാട്-മണ്ഡലം ആസ്തിവികസന ഫണ്ടില്‍ നിന്നും 82 ലക്ഷം രൂപ അനുവദിച്ചിരുന്നുവെങ്കിലും ടെണ്ടര്‍ പ്രകാരമുള്ള പ്രവൃത്തികള്‍ പൂര്‍ത്തികരിച്ച സാഹചര്യത്തിലും ബാക്കി പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് കൈറ്റ് നിലപാടെടുത്ത സാഹചര്യത്തിലും ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക തിരികെ നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോ?
2623.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലമ്പുഴ മണ്ഡലത്തില്‍ 2020-21, 2021-22, 2022-23 എന്നീ വര്‍ഷങ്ങളില്‍ എം.എല്‍.എ. പ്രത്യേക വികസന ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്നതിന് സ്ഥലം എം.എല്‍.എ. ശിപാര്‍ശ ചെയ്ത പ്രവൃത്തികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ; പ്രസ്തുത പ്രവ‍ൃത്തികളില്‍ ഏതിനെല്ലാം ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് തുക സഹിതം വിശദവിവരം ലഭ്യമാക്കാമോ?
2624.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കായിക വകുപ്പിന്റെ പദ്ധതിയായ" ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം" എന്ന പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാനത്തെ എം.എല്‍.എ.മാര്‍ക്ക് അനുവദിച്ച ആസ്തി വികസന ഫണ്ടിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളില്‍ ഇതിനകം ഭരണാനുമതി നല്‍കിയവ എത്ര എന്ന് അറിയിക്കാമോ;
( സി )
ഗുരുവായൂര്‍ മണ്ഡലത്തിലെ പ്രസ്തുത പദ്ധതിക്ക് ഭരണാനുമതി നല്‍കാത്തതിന്റെ കാരണം വിശദമാക്കാമോ?
2625.
ശ്രീ. ടി.ഐ.മധുസൂദനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതല്‍ 2020-21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിൽ പയ്യന്നൂര്‍ മണ്ഡലത്തിലെ എം.എൽ.എ.- എ.ഡി.എഫ്/ എസ്.ഡി.എ.ഫ് . -ല്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയ പദ്ധതികളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കി ബില്ല് സമര്‍പ്പിക്കാനുള്ള പ്രവൃത്തികള്‍ ഏതൊക്കെയാണെന്ന് പദ്ധതിയുടെ വര്‍ഷം, പേര് എന്നിവ സഹിതം വിശദമാക്കാമോ;
( ബി )
2016-17 മുതല്‍ 2020-21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിൽ പയ്യന്നൂര്‍ എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ടില്‍ ടെണ്ടര്‍ സേവിംഗ്സായി എത്ര രൂപയാണ് ഉള്ളത് എന്ന് ഓരോ സാമ്പത്തിക വര്‍ഷം തിരിച്ച് അറിയിക്കാമോ?
2626.
ശ്രീ. പി.വി. ശ്രീനിജിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കുന്നത്തുനാട് മണ്ഡലത്തില്‍ 2021-22, 2022-23 വര്‍ഷങ്ങളിലെ എം.എല്‍.എ- ആസ്തി വികസന ഫണ്ട്/ പ്രത്യേക വികസന നിധി എന്നിവയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതികളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ 2022-23 വര്‍ഷത്തെ എം.എല്‍.എ-ആസ്തി വികസന ഫണ്ട്/ പ്രത്യേക വികസന നിധി പദ്ധതികളില്‍ ഭരണാനുമതി ലഭിക്കാത്ത പ്രവൃത്തികളുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ;
( ഡി )
പ്രസ്തുത പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?
2627.
ശ്രീ. കെ.കെ. രാമചന്ദ്രൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം.എല്‍.എ.-പ്രത്യേക വികസന ഫണ്ട് (എസ്.ഡി.എഫ്), ആസ്തി വികസന ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തി നിര്‍മ്മാണം നടത്തുന്നതിനായി എം.എല്‍.എ.മാര്‍ നിര്‍ദ്ദേശിക്കുന്ന പ്രവൃത്തികള്‍ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടികാട്ടി അനുമതി നിഷേധിക്കുന്ന സാഹചര്യം പരിശോധിക്കുമോ;
( ബി )
എം.എല്‍.എ.-പ്രത്യേക വികസന ഫണ്ട് (എസ്.ഡി.എഫ്) , ആസ്തി വികസന ഫണ്ട് എന്നിവ പുതിയ സാങ്കേതിക വിദ്യകളും, രീതികളും നടപ്പാക്കുന്നതിന് സഹായകരമായ വിധത്തില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കുന്നതിനും നടപടി സ്വീകരിക്കുമോ;
( സി )
റോഡുകളുടെ ടൈല്‍സ് വിരിയ്ക്കല്‍, കോണ്‍ക്രീറ്റിംഗ്, ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് വാഹനങ്ങള്‍ അനുവദിയ്ക്കല്‍, ‍‍ജംഗ്ഷനുകളുടെ സൗന്ദര്യവത്കരണം, റോഡുകളുടെ ബി.എം.എക്സ് ബി.സി. നവീകരണം തുടങ്ങിയ പ്രവൃത്തികള്‍ക്ക് എ.ഡി.എഫ്, എസ്.ഡി.എഫ് ഫണ്ടുകള്‍ അനുവദിക്കുന്നതിന് ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമോ?
2628.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
എം. എല്‍. എ. യുടെ സ്പെഷ്യല്‍ ഡെവലപ്മെന്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തി ക്ഷേത്രക്കുളം, പൊതുകുളം എന്നിവ നവീകരിക്കുന്നതിന് പ്രത്യേക മാനദണ്ഡങ്ങള്‍ ഉണ്ടോ; ഉണ്ടെങ്കിൽ വിശദമാക്കാമോ?
2629.
ശ്രീ. കുറുക്കോളി മൊയ്തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തിരൂര്‍ മണ്ഡലത്തില്‍ എം.എല്‍.എ.യുടെ പ്രാദേശിക വികസന പദ്ധതി, ആസ്തി വികസന പദ്ധതി എന്നിവയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ചതും പൂര്‍ത്തിയാവാത്തതുമായ പ്രവൃത്തികള്‍ നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കാമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ ആസ്തി വികസന പദ്ധതികളില്‍ ഇതുവരെയുള്ള ടെണ്ടര്‍ സേവിംഗ്സ് സംബന്ധിച്ചുള്ള വിശദാംശം ലഭ്യമാക്കുമോ?
2630.
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ പദ്ധതികൾക്കുള്ള സഹായ ഇനത്തിൽ കേന്ദ്രത്തിൽ നിന്നും എത്ര രൂപ കുടിശിക ലഭിക്കാനുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്; ഏതൊക്കെ പദ്ധതികളിൽ എത്ര തുക വീതം ലഭിക്കാനുണ്ടെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത തുക ലഭിക്കാതിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കുമോ; ധനസഹായം ലഭിക്കുന്നതിനായി പൂർത്തീകരിക്കേണ്ട നടപടിക്രമങ്ങൾ എല്ലാം പൂർത്തീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പ്രസ്തുത തുക അനുവദിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടതു സംബന്ധിച്ച രേഖയുടെ പകർപ്പ് ലഭ്യമാക്കുമോ‌?
2631.
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഏഴാം ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട്, സംസ്ഥാനത്തെ സർവകലാശാലകളിലെയും കോളേജുകളിലെയും അദ്ധ്യാപകർക്കുള്ള ശമ്പള കുടിശികയിലെ കേന്ദ്ര വിഹിതമായ എഴുനൂറ്റി അന്‍പത് കോടി രൂപ ലഭ്യമാകാത്ത സാഹചര്യം നിലവിലുണ്ടോയെന്ന് അറിയിക്കാമോ;
( ബി )
ശമ്പള കുടിശികയുടെ കേന്ദ്ര വിഹിതം ലഭിക്കുന്നതിനായി സംസ്ഥാനം നൽകിയ അപേക്ഷ പൂർണ്ണമല്ലാത്തതും യഥാവിധി സമർപ്പിക്കാത്തതുമാണോ പ്രസ്തുത തുക ലഭിക്കാതിരിക്കാൻ കാരണമായതെന്ന് വ്യക്തമാക്കുമോ;
( സി )
കേന്ദ്രം നിശ്ചയിച്ച സമയ പരിധിക്കുള്ളിൽ പൂർണ്ണവും കൃത്യവുമായ അപേക്ഷ സംസ്ഥാനം സമർപ്പിച്ചിരുന്നോയെന്ന് അറിയിക്കുമോ; വിശദാംശം നല്‍കുമോ;
( ഡി )
അപേക്ഷ നല്‍കാതിരുന്നാൽ കേന്ദ്ര വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നോ; അപ്രകാരമുള്ള അറിയിപ്പ് സംസ്ഥാനത്തിന് എപ്പോഴെല്ലാമാണ് ലഭിച്ചിട്ടുള്ളത്; പ്രസ്തുത അറിയിപ്പുകളുടെ പകർപ്പുകൾ ലഭ്യമാക്കുമോ?
2632.
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനങ്ങള്‍ക്ക് വിഹിതം നല്‍കാതെ കേന്ദ്രത്തിന് വരുമാനമുണ്ടാക്കുന്നതിനായി ഏര്‍പ്പെടുത്തിയ സെസ്സുകളും സര്‍ചാര്‍ജുകളും നിര്‍ത്തലാക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമോ;
( ബി )
ഇതിനായി കേരളത്തിന് മറ്റു സംസ്ഥാനങ്ങളുടെ പിന്തുണ ലഭിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
പുതുതായി കൊണ്ടുവന്ന തസ്തികകള്‍
2633.
ശ്രീ ജി സ്റ്റീഫന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ പുതുതായി എത്ര തസ്തികകള്‍ സ‍ൃഷ്ടിച്ചുവെന്ന് വകുപ്പ് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
അതില്‍ പി.എസ്.സി. വഴി എത്ര നിയമനങ്ങള്‍ നടത്താനാണ് നടപടി സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാമോ?
2634.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശ സ്വയംഭരണ ഏകീകരണത്തിന് ശേഷം സ്പാര്‍ക്ക് സംവിധാനം ലഭ്യമല്ലാത്ത വകുപ്പില്‍ നിന്നും സ്പാര്‍ക്ക് സംവിധാനം ഉള്ള വകുപ്പിലേക്ക് വന്ന ഉദ്യോഗസ്ഥര്‍ക്ക് സ്പാര്‍ക്കിൽ എൻട്രി നടത്തുന്നതിനും ശമ്പളം പ്രോസസ്സ് ചെയ്യുന്നതിനും തടസ്സം നേരിടുന്നുണ്ടോ; വിശദമാക്കാമോ;
( ബി )
എങ്കില്‍ ആയത് പരിഹരിക്കുന്നതിന് വേണ്ടി സ്വീകരിച്ച നടപടി വിശദമാക്കാമോ?
2635.
ശ്രീ. യു. എ. ലത്തീഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും ഏർപ്പെടുത്തിയ മെഡിസെപ്പില്‍ കഴിഞ്ഞ ഒരു വർഷം ആകെ അടച്ച പ്രീമിയം തുക എത്രയെന്നും ഇതിൽ സർക്കാർ വിഹിതം എത്രയെന്നും വ്യക്തമാക്കാമോ;
( ബി )
സർക്കാർ വിഹിതം അടക്കുന്നില്ലെങ്കിൽ വിഹിതം ഉറപ്പ് വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമോ;
( സി )
കഴിഞ്ഞ ഒരു വർഷം ചികിത്സയിനത്തിൽ മെഡിസെപ്പ് മുഖേന ചെലവാക്കിയ തുക എത്രയാണ്; ലഭിച്ച പ്രീമിയത്തേക്കാള്‍ കൂടുതൽ ചികിത്സക്കായി നൽകിയിട്ടുണ്ടോ; ഉണ്ടെങ്കിൽ അധികമായി നൽകിയ തുക എത്രയെന്നും ഇല്ലെങ്കിൽ ബാലൻസ് എത്രയെന്നും വിശദമാക്കുമോ;
( ഡി )
മെഡിസെപ്പ് ആനുകൂല്യം ലഭിക്കുന്നതിനായി ആശുപത്രികൾ നിബന്ധനകൾ ഉൾപ്പെടുത്തിയ സമ്മതപത്രം ഒപ്പിട്ടു വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ഇ )
ഇങ്ങനെ നിബന്ധന വെക്കുന്നത് നിയമാനുസൃതമാണോ; വ്യക്തമാക്കുമോ;
( എഫ് )
അഡ്മിറ്റ് ആകുന്ന ആളിന് ഡിസ്ചാർജിന് ശേഷം ചികിത്സക്കായി ആവശ്യമായി വരുന്ന മുഴുവൻ മരുന്നുകളും മെഡിസെപ്പ് സ്കീമിൽ ഉൾപ്പെടുത്തി ലഭിക്കുമോ; ഇല്ലെങ്കിൽ എത്ര ദിവസത്തേക്ക് പ്രസ്തുത ആനുകൂല്യം ലഭിക്കുമെന്ന വിശദാംശം നല്‍കുമോ?
2636.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ സർവീസിൽ കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ പദ്ധതി ആരംഭിച്ചത് ഏത് വർഷം മുതലാണെന്ന് വ്യക്തമാക്കാമോ; പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം എത്രയാണെന്ന് വ്യക്തമാക്കാമോ;
( ബി )
സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഏത് തരം പെന്‍ഷനാണ് നിലവിലുള്ളത്; ഓരോ പൊതുമേഖലാ സ്ഥാപനത്തിലും പെന്‍ഷന്‍ പ്രായം എത്രയാണെന്ന് വ്യക്തമാക്കാമോ;
( സി )
കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ പദ്ധതിയില്‍ നിലവിലുള്ള സര്‍ക്കാര്‍/പൊതുമേഖലാ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഏകീകരിക്കുന്ന വിഷയം പരിഗണനയിലുണ്ടോ; വ്യക്തമാക്കാമോ ?
2637.
ശ്രീ. കെ.വി.സുമേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഡെപ്യൂട്ടേഷനില്‍ സേവനമനുഷ്ഠിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ മെഡിസെപ്പ് പ്രീമിയം ഈടാക്കുന്നതുമായി ബന്ധപ്പെട്ടുള്ള 24.06.2022- തീയതിയിലെ സ.ഉ.(പി) 71/2022/ധന നമ്പര്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;
( ബി )
ജീവനക്കാരുടെ പി.എഫ്, എസ്.എല്‍.ഐ, ജിഐ.എസ്, മെഡിസെപ്പ്, ജി.പി.എ.ഐ.എസ് എന്നിവ ഓണ്‍ലൈന്‍ വഴി ഇ-ട്രഷറിയില്‍ അടക്കുന്നതിനുള്ള സംവിധാനം നിലവിലുണ്ടോയെന്ന് വിശദമാക്കുമോ ?
2638.
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളപരിഷ്കരണ കുടിശിക വിതരണം ചെയ്യുന്നതിനായി 2016-2021 ലെ സർക്കാർ കൊണ്ടുവന്ന വ്യവസ്ഥകൾ എന്തൊക്കെയായിരുന്നു; വിശദാംശം നൽകാമോ;
( ബി )
കുടിശിക പി.എഫ്. അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുന്നതിനും ആയത് ജീവനക്കാർക്ക് പിൻവലിക്കുന്നതിനുമുള്ള വ്യവസ്ഥകൾ എന്തൊക്കെയായിരുന്നുവെന്ന് വ്യക്തമാക്കുമോ;
( സി )
പ്രസ്തുത വ്യവസ്ഥകൾ പ്രകാരം കുടിശിക തുകയുടെ എത്ര ഗഡു ജീവനക്കാരുടെ പി.എഫ്. അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ട്; അങ്ങനെയെങ്കില്‍ നിർദിഷ്ട കാലാവധി കഴിഞ്ഞിട്ടും ക്രെഡിറ്റ് ചെയ്ത തുക ജീവനക്കാർക്ക് പിൻവലിക്കാൻ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ; ആയത് പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമോ?
2639.
ശ്രീ. എൻ. കെ. അക്ബര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തദ്ദേശസ്വയംഭരണ പൊതുസര്‍വ്വീസ് രൂപീകരിച്ച സാഹചര്യത്തില്‍ ഈ വകുപ്പില്‍ ഉള്‍പ്പെട്ട പഞ്ചായത്ത്, നഗരകാര്യം ഉള്‍പ്പെടെയുള്ള 6 വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ തസ്തികകള്‍ക്ക് സ്പെഷ്യല്‍ റൂള്‍ പ്രകാരം സ്പാര്‍ക്കില്‍ മാറ്റം വരുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ;
( ബി )
തദ്ദേശസ്വയംഭരണ പൊതുസര്‍വ്വീസില്‍ ഉള്‍പ്പെട്ട നഗരസഭകളിലെ ജീവനക്കാര്‍ക്ക് സ്പാര്‍ക്കില്‍ പെന്‍ നമ്പര്‍ നല്‍കാത്തതിന്റെ കാരണം വിശദീകരിക്കാമോ; പെന്‍ നമ്പര്‍ നല്‍കരുതെന്ന് ധനകാര്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ; വിശദീകരിക്കാമോ?
2640.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്ന സംസ്ഥാന സര്‍വ്വീസ് ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍, അദ്ധ്യാപകര്‍, ആള്‍ ഇന്ത്യാ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ എന്‍.പി.എസ്. അക്കൗണ്ടിലേക്ക് സംസ്ഥാന സര്‍ക്കാര്‍ അടവാക്കുന്ന വിഹിതം വകയിരുത്തുന്ന ചെലവ് ശീര്‍ഷകം ഏതെന്നും 2016-2017 മുതല്‍ 2021-22 സാമ്പത്തിക വര്‍ഷം വരെ ഓരോ സാമ്പത്തിക വര്‍ഷവും പ്രസ്തുത ശീര്‍ഷകത്തിലെ ചെലവ് എത്രയെന്നും ഇനം തിരിച്ച് വിശദമാക്കാമോ?
2641.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് നാഷണൽ പെൻഷൻ സ്കീം നിലവിൽ വന്ന തീയതിയ്ക്ക് (01.04.2013) മുമ്പായി നോട്ടിഫിക്കേഷൻ വന്നിട്ടുള്ള തസ്തികകളിൽ നിയമനം നേടിയിട്ടുള്ളവർക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷനോ, നാഷണൽ പെൻഷൻ സ്കീമോ തിരഞ്ഞെടുക്കാമെന്നുള്ള രീതിയിൽ കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടോ;എങ്കിൽ വിശദാംശം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത ഉത്തരവിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും നടപടികൾ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2642.
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജി.എസ്.റ്റി വകുപ്പിൽ തിരുവനന്തപുരം ജില്ലയിലെ ഡെപ്യൂട്ടീ കമ്മീഷണർ (ഇന്റലിജൻസ് ) തസ്തികയിൽ നിയമിതനായ ഉദ്യോഗസ്ഥൻ ബഹു. കേരള ലോകായുക്തയിൽ 440/2018/ B, 68/2023C എന്നീ നമ്പരുകളിലുള്ള കേസുകളിൽ പ്രതിയാണെന്നും ടിയാനെതിരെ അഴിമതി, അധികാര ദുർവിനിയോഗം തുടങ്ങിയ ഗൗരവകരമായ പരാതികളിൻമേൽ അന്വേഷണം നടന്നു കൊണ്ടിരിക്കുന്നതാണെന്നുമുള്ള വിവരം ശ്രദ്ധയിൽ പ്പെട്ടിട്ടുണ്ടോ;
( ബി )
15-ാം നിയമസഭയുടെ 8 ാം സമ്മേളനത്തിലെ 27/02/2023 തീയതിയിലെ ചോദ്യം നമ്പർ 2440 നുള്ള മറുപടിയിൽ വിജിലൻസ് അന്വേഷണം നേരിടുന്നതായി അറിയിച്ചിരുന്ന പ്രസ്തുത ഉദ്യോഗസ്ഥനെയാണ് ഡെപ്യൂട്ടി കമ്മീഷണർ ഇന്റലിജൻസ് തിരുവനന്തപുരം ആയി ഇപ്പോൾ നിയമിച്ചിരിക്കുന്നത് എന്ന വസ്തുത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ലോകായുക്തയുടേയും വിജിലൻസിന്റേയും നടപടികൾ നേരിടുന്ന ഉദ്യോഗസ്ഥനെ ഡെപ്യൂട്ടി കമ്മീഷണർ (ഇന്റലിജൻസ് ) എന്ന സെൻസിറ്റീവ് തസ്തികയിൽ നിയമിക്കുന്നത് സർക്കാരിന്റെ നിലവിലെ നയങ്ങൾക്ക് അനുസരിച്ചാണോ;
( ഡി )
പ്രസ്തുത ഉദ്യോഗസ്ഥനെ ഡെപ്യൂട്ടി കമ്മീഷണർ (ഇന്റലിജൻസ് ) എന്ന സുപ്രധാന തസ്തികയിൽ നിയമിക്കുന്നതിന് ലോകായുക്ത / വിജിലൻസ് കേസുകൾ മറച്ച് വെച്ച് ശിപാർശ നൽകിയ ജി.എസ്.ടി. കമ്മീഷണറുടെയും നികുതി വകുപ്പ് സെക്രട്ടറിയുടെയും നടപടികൾ നിയമപ്രകാരവും സർക്കാർ നയങ്ങൾക്ക് അനുസരിച്ചുമാണോ എന്ന് വ്യക്തമാക്കാമോ;
( ഇ )
പ്രസ്തുത ഉദ്യോഗസ്ഥനെ തിരുവനന്തപുരം ജില്ല ഡെപ്യൂട്ടി കമ്മീഷണർ (ഇന്റലിജൻസ് ) തസ്ഥികയിൽ നിന്ന് മാറ്റി നിയമിക്കുവാൻ ബഹു. ധനകാര്യ മന്ത്രി തയ്യാറാകുമോ?
2643.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാരുടെ പെൻഷൻ അക്കൗണ്ടിലേയ്ക്കുള്ള സർക്കാർ വിഹിതം 14% ആക്കി ഉയർത്തിക്കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ 31.01.2019-ലെ എഫ് .നം .1/3/2016-പി ആർ ഓഫീസ് മെമ്മോറാണ്ടം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പ്രകാരം പ്രസ്തുത ജീവനക്കാരുടെ പെൻഷൻ അക്കൗണ്ടിൽ 14% വിഹിതം സർക്കാർ അടയ്ക്കുന്നുണ്ടോ; ഇല്ലെങ്കിൽ എന്തു കൊണ്ടാണെന്ന് വ്യക്തമാക്കുമോ;
( ബി )
പങ്കാളിത്ത പെൻഷൻ നടപ്പിലാക്കിയതിന്റെ കോംപന്‍സേഷൻ എന്ന രീതിയിൽ കേന്ദ്രത്തിൽ നിന്നും എത്ര തുകയാണ് എല്ലാ വർഷവും കടമെടുക്കുന്നതെന്ന വിശദാംശം നല്‍കാമോ;
( സി )
പ്രസ്തുത പദ്ധതിയിൽ ഉൾപ്പെട്ട് സർവീസിൽ ഇരുന്ന് മരിച്ചവരുടെ കുടുംബത്തിനുള്ള കുടുംബ പെൻഷൻ, പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ അംഗങ്ങളായവർക്കുള്ള ഡി.സി.ആർ.ജി., 14% സർക്കാർ വിഹിതം എന്നിവ സംസ്ഥാനത്ത് അനുവദിക്കാത്തത് എന്തു കൊണ്ടാണെന്ന് അറിയിക്കാമോ;
( ഡി )
കേന്ദ്ര സർക്കാരും മറ്റു സംസ്ഥാന സർക്കാരുകളും നടപ്പിലാക്കിയ അതേ പദ്ധതി തന്നെയാണോ കേരളത്തില്‍ നടപ്പിലാക്കിയിരിക്കുന്നത്; ഇല്ലെങ്കിൽ കേന്ദ്ര സർക്കാരും മറ്റ് സംസ്ഥാന സർക്കാരുകളും പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ളതും കേരളത്തിൽ മാത്രം അനുവദിച്ചിട്ടില്ലാത്തതുമായ പ്രസ്തുത ആനുകൂല്യങ്ങൾ ഉടനടി അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?
2644.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
25.3.2006 തീയതിയിലെ എട്ടാം ശമ്പള പരിഷ്കരണ ഉത്തരവിന്റെ (ജി.ഒ (പി) നം.145/2006/ഫിൻ ) അനുബന്ധം-12 ഫൂട് നോട്ട് 'ഇ' പ്രകാരം കോമൺ കാറ്റഗറിയിലെ 20% സീനിയർ സൂപ്രണ്ടുമാർക്ക് 12250 - 19800 രൂപ അനുവദിച്ച ശമ്പള സ്കെയിൽ സർക്കാർ ഏതെങ്കിലും ഉത്തരവിലൂടെ പരിഷ്കരിച്ചിട്ടുണ്ടോ എന്നറിയിക്കാമോ;
( ബി )
ഇല്ലായെങ്കിൽ എന്തുകൊണ്ടാണ് 26.2.2011 തീയതിയിലെ ഒൻപതാം ശമ്പള പരിഷ്കരണ ഉത്തരവിന്റെ ( ജി.ഒ (പി) നം.85/2011/ഫിൻ )അനുബന്ധം-12 പ്രകാരം കോമൺ കാറ്റഗറി 'ഇ' ൽ സീനിയർ സുപ്രണ്ട് ഹയർ ഗ്രേഡിന്റെ ശമ്പള സ്കെയിൽ Rs.11910-19350 രൂപയായി കുറച്ച് പരാമർശിച്ചിരിക്കുന്നത് എന്നറിയിക്കാമോ;
( സി )
06.03.2007 തീയതിയിലെ (ജി.ഒ (എം.എസ്) നം.98/07/(37)/ഫിൻ ) സർക്കാർ ഉത്തരവ്, 25.3.2006 തീയതിയിലെ ജി.ഒ (പി) നം.145/2006/ഫിൻ അനുബന്ധം-12 ഫൂട് നോട്ട് 'ഇ' യ്ക്കും ബാധകമാക്കാവുന്നതാണോ എന്നറിയിക്കാമോ?
2645.
ശ്രീ എം രാജഗോപാലൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജീവനക്കാര്‍ക്ക് വേണ്ടി നടപ്പിലാക്കിയ മെഡിസെപ്പ് പദ്ധതി ഒരു വര്‍ഷം പൂര്‍ത്തീകരിക്കുമ്പോള്‍ എത്ര കോടി രൂപയുടെ ചികിത്സയാണ് ഇന്‍ഷ്വറന്‍സ് മുഖേന ഗുണഭോക്താക്കള്‍ക്ക് കിട്ടിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
മെഡിസിപ്പില്‍ ഇതുവരെയായി എത്ര പേര്‍ അംഗമായിട്ടുണ്ടെന്നും ഇതുവഴി പ്രതിമാസം എത്ര കോടി രൂപയാണ് ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് ലഭിക്കുന്നതെന്നും അറിയിക്കാമോ;
( സി )
മെഡിസിപ്പ് ഇന്‍ഷ്വറന്‍സ് കമ്പനി വഴി കരാറില്‍ ഏര്‍പ്പെട്ട പല ആശുപത്രികള്‍ക്കും യഥാസമയം ഫണ്ട് കൈമാറാത്തതിനാല്‍ രോഗിയുടെ ഡിസ്ചാര്‍ജ്ജ് വൈകിക്കുന്നതുള്‍പ്പെടെയുള്ള തടസ്സങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയതിന് സ്വീകരിച്ച പരിഹാര നടപടി എന്താണെന്ന് വ്യക്തമാക്കാമോ;
( ഡി )
മെഡിസെപ്പ് നിലനില്‍ക്കെ ജീവനക്കാര്‍ക്ക് മെഡിക്കല്‍ റീഇംബേഴ്സ്മെന്റ് അനുവദിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന് എത്ര കോടി രൂപയാണ് അനുവദിക്കപ്പെട്ടതെന്ന് അറിയിക്കാമോ;?
2646.
ശ്രീ. കെ. പ്രേംകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ്പ് ആനുകൂല്യം ലഭിക്കാത്ത ആശുപത്രികളില്‍ ചികിത്സയ്ക്ക് എത്തുന്ന സര്‍ക്കാര്‍ ജീവനക്കാരായ രോഗികള്‍ക്ക് ആശുപത്രി ചികിത്സാ ബില്ലുകള്‍ റീംഇംബേഴ്സ്ചെയ്യുന്നതിന് അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുമോ;
( ബി )
എങ്കിൽ ആര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്; അതിന്റെ നടപടി ക്രമങ്ങള്‍ എന്തൊക്കെയാണ് വിശദമാക്കാമോ?
2647.
ശ്രീ. പി. വി. അൻവർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് തുല്യമായ ശമ്പള സ്കെയിലില്‍ സ്പാര്‍ക് വഴി വേതനം കെെപ്പറ്റുന്ന ഫാം തൊഴിലാളികളെ ധനവകുപ്പിന്റെ സര്‍ക്കാര്‍ ജീവനക്കാരുടെ പുതുക്കിയ വര്‍ഗ്ഗീകരണ പ്രകാരം എ, ബി, സി, ഡി എന്ന ശമ്പള സ്കെയില്‍ തിരിച്ചുളള ഗ്രൂപ്പുുകളില്‍ ഉള്‍പ്പെടുത്തുന്നതിന് തടസ്സങ്ങളുണ്ടോ; എങ്കില്‍ ആയത് വിശദമാക്കാമോ;
( ബി )
ഫാം തൊഴിലാളികള്‍ക്ക് വേതനവുമായി ബന്ധപ്പെട്ട് നല്‍കുന്ന ആനുകൂല്യങ്ങളായ പുതുക്കുന്ന ക്ഷാമബത്ത, അരിയറുകള്‍ എന്നിവ ലഭിക്കുന്നതിന് കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; കാരണം വ്യക്തമാക്കാമോ;
( സി )
സര്‍ക്കാര്‍ ജീവനക്കാര്‍ക്കുളള ഇന്‍ഷുറന്‍സ് സ്കീമുകളായ സ്റ്റേറ്റ് ലെെഫ് ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റല്‍ ഇന്‍ഷുറന്‍സ് എന്നിവയില്‍ ഫാം തൊഴിലാളികളെ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; കൃഷി വകുപ്പിലെ 50 വയസ്സിന് താഴെയുളള സ്ഥിരം തൊഴിലാളികളെ പ്രസ്തുത പദ്ധതികളില്‍ ഉള്‍പ്പെടുത്താവുന്നതാണെന്ന് ഇന്‍ഷുറന്‍സ് ഡയറക്ടര്‍ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ രേഖാമൂലം അറിയിച്ചിട്ടുണ്ടോ; വിശദമാക്കാമോ?
2648.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ചികിത്സയ്ക്ക് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടോ: വിശദമാക്കാമോ;
( ബി )
പ്രസ്തുത ചികിത്സ മെഡിസെപ്പില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ;
( സി )
അവയവമാറ്റ ശസ്ത്രക്രിയകള്‍ മെഡിസെപ്പ് മുഖേന നടത്തുന്നതിന് കാലതാമസം നേരിടുന്നത് ഒഴിവാക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദമാക്കാമോ;
( ഡി )
അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് ആശുപത്രികളില്‍ നിന്നും ഇന്‍ഷുറന്‍സ് കമ്പനിക്ക് അറിയിപ്പ് നല്‍കിയിട്ടും ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും മറുപടി വൈകുന്നത് ഒഴിവാക്കാന്‍ വകുപ്പ് നടപടി സ്വീകരിക്കുമോ?
പാലക്കാട് ജില്ലയില്‍ ബജറ്റ് പ്രൊവിഷന്‍ ലഭിച്ച പദ്ധതികള്‍
2649.
ശ്രീ . കെ .ഡി .പ്രസേനൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലക്കാട് ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ 2016-17 മുതല്‍ 2023-24 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ ബജറ്റില്‍ 20 ശതമാനം ബജറ്റ് പ്രൊവിഷന്‍ ലഭിച്ച പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ;
( ബി )
ഇവയില്‍ ഭരണാനുമതി നല്‍കിയ പദ്ധതികള്‍ ഏതൊക്കെയാണെന്ന് അറിയിക്കാമോ;
( സി )
ഭരണാനുമതി ലഭിക്കാത്ത പദ്ധതികള്‍ ഏതെല്ലാമാണെന്നും അതിന്റെ കാരണങ്ങള്‍ എന്തെല്ലാമാണെന്നും അറിയിക്കാമോ?
2650.
ശ്രീ. പി.പി. ചിത്തരഞ്ജന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ആലപ്പുഴ മണ്ഡലത്തില്‍ 2021 -22മുതൽ 2023-24 കാലയളവിൽ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളുടെ നിലവിലെ സ്ഥിതി, അനുവദിച്ച തുക, ഭരണാനുമതി എന്നിവ സംബന്ധിച്ച വിവരം ലഭ്യമാക്കാമോ;
( സി )
പ്രസ്തുത മണ്ഡലത്തില്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എസ് ഡി എഫ് , എ ഡി എസ് പ്രകാരം ഏതൊക്കെ പ്രവര്‍ത്തികള്‍ക്കാണ് ഭരണാനുതി നല്‍കിയത്;ഏതിനൊക്കെ നല്‍കാനുണ്ട്; വിശദ വിവരം പകര്‍പ്പുകള്‍ സഹിതം ലഭ്യമാക്കാമോ?
2651.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അതിവേഗ പോക്സോ കോടതികൾ രൂപീകരിക്കുന്നതിനായി നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നും നാളിതുവരെ ഇതിൽനിന്ന് എത്ര രൂപ അനുവദിച്ച് നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ;
( ബി )
കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബജറ്റിൽ ഇതിനായി എത്ര തുക വകയിരുത്തിയിട്ടുണ്ടെന്നും നാളിതുവരെ ഇതിൽനിന്ന് എത്ര രൂപ അനുവദിച്ച് നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കുമോ?
2652.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കഴിഞ്ഞ മൂന്നു സാമ്പത്തികവര്‍ഷങ്ങളിലെ ബജറ്റുകളിൽ കോവിഡാനന്തര പഠനങ്ങൾക്കും ഉചിതമായ ചികിത്സാരീതിയുടെ വികസനത്തിനുമായി എത്ര തുക വകയിരുത്തിയിട്ടുണ്ട്; ഇതിൽ നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിശദമാക്കാമോ?
2653.
ശ്രീ ഇ ചന്ദ്രശേഖരന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2016-17 മുതൽ നാളിതുവരെ സംസ്ഥാന ബജറ്റിൽ കാഞ്ഞങ്ങാട് മണ്ഡലത്തിലെ ഏതെല്ലാം പദ്ധതികൾക്കാണ് തുക വകയിരുത്തിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികളിൽ ഏതിനൊക്കെയാണ് ഭരണാനുമതി ലഭ്യമായിട്ടുള്ളത്; അവയുടെ പ്രവർത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ?
2654.
ശ്രീ. മാണി. സി. കാപ്പൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പാലാ മണ്ഡലത്തില്‍ 2021-22 ബജറ്റില്‍ മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ ചില്ലച്ചി തോടിനുകുറുകെ പാലം നിര്‍മ്മിക്കാന്‍ അനുവദിക്കപ്പെട്ടിരുന്ന 3.5 കോടി രൂപ സാങ്കേതിക കാരണങ്ങളാല്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ പ്രസ്തുത തുക 2021 കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന പ്രസ്തുത പഞ്ചായത്തിലെ കടവുപുഴ പാലത്തിന് മാറ്റി അനുവദിക്കാനായി രേഖാമൂലം നല്‍കിയ നിവേദനത്തിന്റെ നിജസ്ഥിതി വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത ഫണ്ട് മാറ്റി അനുവദിച്ച് കടവുപുഴ പാലം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?
ചെലവു ചുരുക്കാനുള്ള നിർദ്ദേശങ്ങൾ
2655.
ശ്രീ. എൻ. ഷംസുദ്ദീൻ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. മഞ്ഞളാംകുഴി അലി
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാനത്തിൽ അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റ് തയ്യാറാക്കുന്നതിൽ വകുപ്പുകൾക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടോ;
( ബി )
പദ്ധതിയിതര ചെലവുകൾ കുറയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടോ;
( സി )
ചെലവു ചുരുക്കാൻ എന്തെല്ലാം നിർദ്ദേശങ്ങളാണ് നൽകിയിട്ടുളളത്; വിശദമാക്കുമോ?
2656.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം മണ്ഡലത്തില്‍ 2021-22 മുതല്‍ 2023-24 വരെയുള്ള കാലയളവുകളിലെ ബജറ്റുകളില്‍ ഉള്‍പ്പെടുത്തിയ പദ്ധതികളുടെ വിശദാംശങ്ങള്‍ വകുപ്പ് തിരിച്ച് വ്യക്തമാക്കാമോ;
( ബി )
പ്രസ്തുത പദ്ധതികള്‍ക്ക് ഓരോന്നിനും അനുവദിച്ച തുക എത്രയെന്നും ഏതെല്ലാം പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചുവെന്നും വ്യക്തമാക്കാമോ;
( സി )
ഓരോ പദ്ധതിയുടെയും പുരോഗതി വിശദീകരിക്കാമോ ?
ബഡ്ജറ്റില്‍ നിര്‍ദ്ദേശിച്ച തുക
2657.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പട്ടികജാതി, പട്ടികവര്‍ഗ്ഗം, വനം വന്യജീവി, ടൂറിസം, പൊതുമരാമത്ത്, ഇറിഗേഷന്‍, ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ആരോഗ്യകുടുംബക്ഷേമം , വനിതാ-ശിശു വികസനം എന്നീ വകുപ്പുകള്‍ക്ക് 2022-23 സാമ്പത്തിക വര്‍ഷം ബഡ്ജറ്റില്‍ നിര്‍ദ്ദേശിച്ച തുകയും, അനുവദിച്ച് നല്‍കിയ തുകയും എത്രയാണ്; അനുവദിച്ച് നല്‍കിയ തുക എത്ര ഗഡുക്കളായി ഏതെല്ലാം തീയതികളില്‍ നല്‍കി; വിശദമാക്കാമോ?
വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി വകയിരുത്തിയ തുക
2658.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി നടപ്പ് സാമ്പത്തിക വർഷത്തെ ബജറ്റിൽ എത്ര രൂപയാണ് വകയിരുത്തിയിട്ടുള്ളത്; നാളിതുവരെ എത്ര തുക അനുവദിച്ചു നൽകിയിട്ടുണ്ട്; എത്ര തുക ചെലവഴിച്ചിട്ടുണ്ട്; ഏതൊക്കെ ഇനത്തിലാണ് ചെലവഴിച്ചത്; വിശദാംശം നൽകാമോ;
( ബി )
കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബജറ്റിൽ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി എത്ര രൂപയാണ് വകയിരുത്തിയിരുന്നത്; അതില്‍ എത്ര തുക അനുവദിച്ചു നൽകിയിരുന്നുവെന്നും, എത്ര തുക ചെലവഴിച്ചിട്ടുണ്ടെന്നും ഏതൊക്കെ ഇനത്തിലാണ് ചെലവഴിച്ചതെന്നും വിശദീകരിക്കാമോ?
2659.
ശ്രീമതി ദെലീമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
അരൂര്‍ മണ്ഡലത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് 2023-24 ബഡ്ജറ്റില്‍ അനുവദിച്ച തുക എത്രയെന്ന് വിശദമാക്കാമോ;
( ബി )
പ്രസ്തുത പ്രവൃത്തിക്ക് ഭരണാനുമതി നല്‍കിയോയെന്ന് വ്യക്തമാക്കാമോ?
2660.
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021- 22 മുതൽ 2023-24 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ലൈഫ് പദ്ധതിക്കായി ബജറ്റിൽ വകയിരുത്തിയ തുക എത്രയാണ്; നാളിതുവരെ എത്ര തുക ചെലവഴിച്ചിട്ടുണ്ട്; വിവരങ്ങൾ സാമ്പത്തിക വർഷാടിസ്ഥാനത്തിൽ വ്യക്തമാക്കാമോ?
സാമൂഹ്യ സുരക്ഷ പെൻഷൻ ബെനിഫിഷ്യറീസ് ലിസ്റ്റ് ഏകീകരണം
2661.
ശ്രീ. പി. ഉബൈദുള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഒന്നിലധികം മാസങ്ങളുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ സഹകരണ ബാങ്കുകള്‍ വഴി ഒന്നിച്ച് വിതരണം ചെയ്യേണ്ട സാഹചര്യം വരുമ്പോള്‍ ഓരോ മാസത്തെയും പെന്‍ഷന്‍ ബെനിഫിഷറീസ് ലിസ്റ്റ് ഫോം -1 ല്‍ വെവ്വേറെയായി നല്‍കേണ്ടി വരുന്നത് കാരണം പെന്‍ഷന്‍ വിതരണത്തിനും അനുബന്ധ ജോലികള്‍ക്കും കാലതാമസം വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത സന്ദര്‍ഭങ്ങളില്‍ ജീവനക്കാരുടെ ജോലി ഭാരം കുറയ്ക്കുവാനും കാലതാമസം ഒഴിവാക്കുവാനും വേണ്ടി വിതരണം ചെയ്യേണ്ട എല്ലാ മാസങ്ങളുടെയും തുക ഒന്നിച്ച് ഫോം-1 ല്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമോ ;
( സി )
ഒന്നിലധികം മാസങ്ങളുടെ പെൻഷൻ വിതരണത്തിന് ഇപ്പോൾ നൽകി വരുന്ന ഒരു മാസത്തെ ഇൻസെന്റീവ് കാലോചിതമായി പരിഷ്കരിക്കുവാനും ഓരോ മാസത്തിനും എന്ന തോതിൽ കുടിശികയില്ലാതെ വിതരണം ചെയ്യുവാനും നടപടി സ്വീകരിക്കുമോ;
( ഡി )
നിലവില്‍ പെൻഷൻ വിതരണത്തിന് നൽകി വരുന്ന ഇൻസെന്റീവ് കുടിശിക എത്രയാണ്; ആയത് എന്നത്തേക്ക് വിതരണം ചെയ്യുമെന്ന് വെളിപ്പെടുത്തുമോ?
ക്ഷേമപെന്‍ഷന്‍ വിതരണം
2662.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. ഐ. ബി. സതീഷ്
ശ്രീ എം എസ് അരുൺ കുമാര്‍
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓണത്തോടനുബന്ധിച്ച് ക്ഷേമപെന്‍ഷന്‍ വിതരണം തടസ്സമില്ലാതെ തുടരുന്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഇനത്തില്‍ ഒരു വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ ചെലവഴിക്കുന്ന തുകയെത്രയെന്നും ഈയിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കുന്ന തുകയെത്രയെന്നും വിശദമാക്കുമോ;
( സി )
ക്ഷേമ പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്രം നല്‍കേണ്ട തുക കൃത്യമായി ലഭിക്കുന്നില്ലെന്നത് വസ്തുതയാണോ; വിശദാംശം നല്‍കുമോ?
2663.
ശ്രീ. സണ്ണി ജോസഫ്
ഡോ. മാത്യു കുഴല്‍നാടൻ
ശ്രീമതി കെ. കെ. രമ
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന സർക്കാർ നല്‍കിവരുന്ന സാമൂഹ്യ ക്ഷേമപെന്‍ഷന്‍ കുടിശ്ശിക ഉള്‍പ്പെടെ സമയബന്ധിതമായി വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?
2664.
ശ്രീ. എം.വിജിന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മുന്‍ സര്‍ക്കാരിന്റെ കാലം മുതല്‍ നാളിതുവരെയായി എത്ര കോടി രൂപ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്കുന്നതിനായി ചെലവഴിച്ചിട്ടുണ്ട്; വിശദമാക്കാമോ;
( ബി )
സംസ്ഥാനത്ത് ഒരു മാസം സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്കുന്നതിന് എത്ര കോടി രൂപ ചെലവഴിക്കുന്നുണ്ട്; എത്ര പേർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ട് ;വിശദമാക്കാമോ ;
( സി )
സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഇനത്തില്‍ സംസ്ഥാനത്തിന് കേന്ദ്രത്തില്‍ നിന്നും എത്ര കോടി രൂപ ഇതുവരെയായി കുടിശ്ശികയുണ്ട് എന്ന് വ്യക്തമാക്കാമോ?
സാമൂഹിക ക്ഷേമ പെൻഷനും ക്ഷേമനിധി പെൻഷനും
2665.
ശ്രീ. സി. ആര്‍. മഹേഷ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2023 ജൂലൈ കണക്ക് പ്രകാരം സംസ്ഥാനത്ത് എത്ര പേർക്കാണ് സാമൂഹിക ക്ഷേമ പെൻഷനും ക്ഷേമനിധി പെൻഷനും നൽകുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
2023 ജൂലൈ കണക്ക് പ്രകാരം എത്ര പേരുടെ സാമൂഹിക ക്ഷേമ പെൻഷനും ക്ഷേമനിധി പെൻഷനുമാണ് സസ്പെൻഡ് ചെയ്തുതിരിക്കുന്നതെന്നും ഇതിന്റെ കാരണങ്ങളും വ്യക്തമാക്കാമോ;
( സി )
ക്ഷേമനിധി പെൻഷൻ നൽകുവാൻ സർക്കാർ ഗ്രാന്റ് നൽകുന്നുണ്ടോ; എങ്കിൽ ഒരോ ക്ഷേമനിധി ബോർഡിനും എത്ര തുകയാണ് ഗ്രാന്റായി നൽകുന്നതെന്ന് വിശദീകരിക്കാമോ?
2666.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ഇനത്തില്‍ പ്രതിമാസം എത്ര തുക വിതരണം ചെയ്യുന്നുവെന്ന് ജില്ല തിരിച്ച് വിശദമാക്കാമോ;
( ബി )
സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ അനര്‍ഹമായി വാങ്ങുന്നവരെ കണ്ടെത്തുന്നതിന് സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാമാണെന്നും എത്ര പേർ അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നും അവര്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്നും വെളിപ്പെടുത്താമോ?
2667.
ശ്രീ ഡി കെ മുരളി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കേണ്ടുന്ന വിഹിതം എത്രയാണ്; ഏതെല്ലാം വിഭാഗത്തിലുള്ള പെൻഷനാണ് ഇതില്‍ നിന്നും നല്‍കുന്നത്;
( ബി )
ക്ഷേമപെൻഷൻ വിതരണത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട തുക കൃത്യമായി ലഭിക്കാറുണ്ടോ; വ്യക്തമാക്കാമോ;
( സി )
ഇല്ലെങ്കില്‍ കുടിശ്ശികയിനത്തില്‍ എന്തു തുക ലഭിക്കാനുണ്ടെന്നും എന്ന് മുതലാണ് കുടിശ്ശിക വരുത്തിയിട്ടുള്ളതെന്നും വിശദമാക്കാമോ?
2668.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിലൂടെ നികുതി ഇനത്തില്‍ 2016 മേയ് മാസം മുതല്‍ നാളിതുവരെ ലഭിച്ച അധിക വരുമാനം എത്ര; വിശദവിവരം ലഭ്യമാക്കാമോ;
( ബി )
പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവ് മൂലമുണ്ടാകുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന അധിക നികുതി വരുമാനം ഒഴിവാക്കാന്‍ തയ്യാറാകുമോയെന്ന് അറിയിക്കാമോ?
2669.
ശ്രീ. പി. അബ്ദുല്‍ ഹമീദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്ധന സെസില്‍കൂടി കണ്ടെത്തിയ അധിക വരുമാനം ഏതിനത്തിലാണ് സര്‍ക്കാര്‍ ചെലവഴിച്ചത്‌ എന്നത് സംബന്ധിച്ച വിശദാംശം ലഭ്യമാക്കുമോ?
സംസ്ഥാനത്തെ നികുതി വരുമാനം
2670.
ശ്രീമതി കെ. കെ. രമ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ജി.എസ്.ടി. നടപ്പാക്കിയത് എന്നു മുതൽക്കാണ്; ജി.എസ്.ടി. നടപ്പാക്കിയതു മുതൽ ഓരോ സാമ്പത്തിക വർഷവും സംസ്ഥാനത്തെ തനത് നികുതി വരുമാനം എത്ര രൂപ വീതമാണ്; ഇനം തിരിച്ചുള്ള കണക്ക് ലഭ്യമാകുമോ;
( ബി )
ഇവ ഓരോ വർഷവും പ്രതീക്ഷിച്ചിരുന്ന നികുതി വരുമാനത്തിന്റെ എത്ര ശതമാനം വീതമാണെന്ന് അറിയിക്കുമോ;
( സി )
ഈ കാലയളവിൽ സംസ്ഥാനത്തെ എല്ലായിനങ്ങളിലുമായി ആകെ പിരിഞ്ഞു കിട്ടാനുള്ള നികുതി കുടിശിക എത്രയാണ്; സാമ്പത്തിക വർഷവും ഇനവും തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;
( ഡി )
നികുതി കുടിശിക പൂർണമായും പിരിച്ചെടുക്കുന്നതിന് എന്തൊക്കെ നടപടികളാണ് പുതുതായി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്?
2671.
ശ്രീ. എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍
ശ്രീ. പി. നന്ദകുമാര്‍
ശ്രീ. ഐ. ബി. സതീഷ്
ഡോ. സുജിത് വിജയൻപിള്ള : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തെ നികുതി രംഗത്തെ മുഴുവന്‍ നവീകരിക്കുന്നതിന്റെ ഭാഗമായി നടപ്പാക്കിയ പുനഃസംഘടനയിലൂടെ നികുതി ഭരണ നിര്‍വ്വഹണം സാങ്കേതിക വിദ്യാധിഷ്ഠിതമായി മാറ്റുന്നതിന് സാധിച്ചിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
വ്യാജ ജി.എസ്.ടി. രജിസ്ട്രേഷന്‍ നമ്പരുകളും വ്യാജ രജിസ്ട്രേഷനിലൂടെയുള്ള ചരക്ക് കടത്തും കണ്ടെത്തുന്നതില്‍ രാജ്യത്തിനു തന്നെ മാതൃകയാകുന്ന തരത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( സി )
നികുതി ദായകരെ കൂടി പരിഗണനയ്ക്കെടുത്ത് അവരുടെ ഭാഗം കൂടി കേള്‍ക്കുന്നതിനും സേവനങ്ങള്‍ കാലതാമസം കൂടാതെ നല്‍കുന്നതിനും നടത്തിയിട്ടുള്ള ക്രമീകരണങ്ങള്‍ സംബന്ധിച്ച് വിശദമാക്കുമോ?
2672.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേന്ദ്ര സർക്കാർ അനുവദിച്ച മുൻകാല വായ്പകളുടെ തിരിച്ചടവ് ഇനത്തിൽ നടപ്പ് സാമ്പത്തിക വർഷം സംസ്ഥാനത്തിന് എത്ര രൂപയുടെ ബാദ്ധ്യത ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്; വിശദാംശം നൽകുമോ;
( ബി )
ഓണക്കാലത്തെ ചെലവുകൾക്കായി എത്ര കോടി രൂപ ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്; പ്രസ്തുത തുക ഏത് രീതിയിൽ കണ്ടെത്താനാണ് ഉദ്ദേശിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ?
2673.
ശ്രീ. സജീവ് ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മോട്ടോർ വാഹനങ്ങളുടെ ഒറ്റത്തവണ നികുതി വർദ്ധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷവും ഈ സാമ്പത്തിക വർഷവും നാളിതുവരെ ഉണ്ടായിട്ടുള്ള അധിക വരുമാനത്തിന്റെ വിശദാംശം ലഭ്യമാക്കുമോ?
സർക്കാരിന്റെ ധനസ്ഥിതി
2674.
ശ്രീ. മഞ്ഞളാംകുഴി അലി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനസംബന്ധമായ സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളും യാഥാര്‍ത്ഥ്യവും തമ്മില്‍ പൊരുത്തക്കേടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച് പരിശോധന നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഈ സർക്കാർ അധികാരമേറ്റശേഷമുള്ള ഓരോ വര്‍ഷവും ബജറ്റുകളില്‍ പ്രതീക്ഷിച്ച റവന്യൂ കമ്മിയും യഥാര്‍ത്ഥത്തിലുള്ള റവന്യൂ കമ്മിയും തമ്മില്‍ താരതമ്യപ്പെടുത്തി വിശദമാക്കാമോ; റവന്യൂ കമ്മി വര്‍ദ്ധിക്കാനുള്ള കാരണം വെളിപ്പെടുത്താമോ;
( സി )
ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ മുന്നറിയിപ്പുകള്‍ അവഗണിച്ചത് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായിട്ടുണ്ടോ; റവന്യൂ വരുമാനം കുറയുന്നതിനുള്ള കാരണങ്ങള്‍ വസ്തുനിഷ്ഠമായി പരിശോധിക്കാന്‍ തയ്യാറാകുമോ; വിശദമാക്കുമോ?
മറ്റ് വകുപ്പുകളിലെ സേവനകാലം പെൻഷൻ ആനുകൂല്യത്തിന് പരിഗണിക്കുന്ന നടപടി
2675.
ശ്രീ . മുഹമ്മദ് മുഹസിൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കാർഷിക സർവ്വകലാശാലയിലെ ജീവനക്കാരും അദ്ധ്യാപകരും സർവ്വകലാശാലയിലെ സേവനത്തിന് മുമ്പ് കൃഷി വകുപ്പ്, കോക്കനട്ട് ബോർഡ്, റബ്ബർ ബോർഡ്, സ്പൈസസ് ബോർഡ് മുതലായ സ്ഥാപനങ്ങളിൽ അനുഷ്ഠിച്ച സേവന കാലാവധി പെൻഷൻ ആനുകൂല്യങ്ങൾ കണക്കാക്കുന്നതിനായി പരിഗണിച്ചിട്ടുണ്ടോ; എങ്കിൽ ഇതിന് സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങൾ എന്താണെന്നും ഏതെല്ലാം സ്ഥാപനങ്ങളിലെ സേവനങ്ങളാണ് ഇത്തരത്തിൽ പരിഗണിച്ചിട്ടുള്ളതെന്നും വ്യക്തമാക്കാമോ;
( ബി )
ഇത്തരത്തിലുള്ള സേവന കാലാവധി കഴിഞ്ഞ പതിനഞ്ച് വർഷത്തിനുള്ളിൽ പരിഗണിച്ചിട്ടുണ്ടെങ്കിൽ അവയുടെ വിശദ വിവരങ്ങൾ ലഭ്യമാക്കാമോ;
( സി )
മറ്റു വകുപ്പുകളിലും, ബോർഡുകളിലും അനുഷ്ഠിച്ചിട്ടുള്ള സേവന കാലം നിലവില്‍ പെൻഷൻ ആനുകൂല്യങ്ങള്‍ക്കായി പരിഗണിക്കാറുണ്ടോ;
( ഡി )
പരിഗണിക്കില്ലെങ്കില്‍ ആയത് ഏത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കാമോ; ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ലഭ്യമാക്കാമോ?
2676.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരളത്തിലെ പല സർവകലാശാലകൾക്കുമുള്ള ഗ്രാന്റ് വിഹിതം മാസാദ്യം ലഭ്യമാക്കാത്തത് കാരണം ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് കാലതാമസമുണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കേരളത്തിലെ ഓരോ സർവകലാശാലയ്ക്കും വാർഷിക പ്ലാൻ, നോൺ പ്ലാൻ ഗ്രാന്റിനങ്ങളിൽ 2021-22 മുതൽ 2023 -24 വരെയുള്ള വർഷങ്ങളിൽ എത്ര ശതമാനം വീതം വർദ്ധനവ് വരുത്തിയിട്ടുണ്ട്; വ്യക്തമാക്കാമോ?
2677.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സംസ്ഥാനത്ത് എത്ര അക്രഡിറ്റഡ് ഏജന്‍സികളുണ്ടെന്ന് വ്യക്തമാക്കാമോ; അവ ഏതെല്ലാമാണെന്ന് വിശദമാക്കാമോ?
സേഫ് കേരള പദ്ധതി കെൽട്രോണിനെ പി.എം.സി. ആക്കിയ നടപടി
2678.
ശ്രീ. സണ്ണി ജോസഫ്
ശ്രീ. ഷാഫി പറമ്പിൽ
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. ടി. ജെ. വിനോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ധനവകുപ്പിന്റെ 4/7/2019 ലെ 77 /2019/ധന നമ്പർ ഉത്തരവ് പ്രകാരം ട്രാഫിക് സിഗ്നലിങ് അടക്കമുള്ള ഐ.ടി അനുബന്ധ പദ്ധതികളിൽ കെൽട്രോണിനെ പ്രൊജക്റ്റ് മാനേജ്‌മെന്റ് കൺസൾട്ടന്റ് ആക്കാൻ പാടില്ല എന്ന് നിഷ്കർഷിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ഉത്തരവ് പ്രകാരം ട്രാഫിക് സിഗ്നലിങ് അടക്കമുള്ള ഐ.ടി അനുബന്ധ പദ്ധതികളിൽ കെൽട്രോണിനെ പ്രൊജക്റ്റ് മാനേജ്‌മന്റ് കൺസൾട്ടന്റ് ആയി തെരഞ്ഞെടുത്തത് നിയമാനുസൃതമാണോ എന്ന് വ്യക്തമാക്കാമോ;
( സി )
പ്രസ്തുത ഉത്തരവ് ലംഘിച്ചുകൊണ്ട് കെൽട്രോണിനെ പി.എം.സി. ആയി തെരഞ്ഞെടുത്തതിനെ ധനകാര്യവകുപ്പ് എതിർത്തിരുന്നോ എന്ന് വ്യക്തമാക്കാമോ?
ബജറ്റിന് പുറത്ത് സമാഹരിച്ച തുകയുടെ വിശദാംശങ്ങള്‍
2679.
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി, പ്രവാസി ചിട്ടി തുടങ്ങിയവയിലൂടെ ബജറ്റിന് പുറത്ത് സമാഹരിച്ചിട്ടുള്ള തുക എത്രയാണ്; വിശദാംശങ്ങൾ ഇനം തിരിച്ച് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത തുകയിൽ തിരിച്ചടയ്ക്കേണ്ടതായ തുകയുടെ വിശദാംശങ്ങൾ ഇനം തിരിച്ചു വ്യക്തമാക്കുമോ; നാളിതുവരെ ഈയിനത്തിൽ എത്ര തുക തിരിച്ചടച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?
2680.
ശ്രീ. ജോബ് മൈക്കിള്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധി ബോർഡില്‍ രജിസ്റ്റര്‍ ചെയ്ത എത്ര അംഗങ്ങളാണുള്ളതെന്ന് വ്യക്തമാക്കുമോ;
( ബി )
പ്രസ്തുത ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് ലഭ്യമാകുന്നതെന്ന് വിശദമാക്കുമോ?
2681.
ശ്രീ. എം. എം. മണി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി ആരംഭിച്ച മെഡിസെപ്പില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ കൂട്ടത്തോടെ പിന്‍വാങ്ങുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( ബി )
മെഡിസെപ്പ് ആനുകൂല്യം നല്‍കി ചികിത്സിച്ചിരുന്ന പല സ്വകാര്യ ആശുപത്രികളും ഇപ്പോള്‍ ചികിത്സ നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദാംശം നല്‍കാമോ;
( സി )
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുന്ന രീതിയില്‍ മെഡിസെപ് സൗകര്യം നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കാമോ?
2682.
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മരിച്ചുപോയ പെൻഷനറുടെ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന മക്കൾക്ക് ഫാമിലി പെൻഷന് അർഹത വരുന്ന സാഹചര്യത്തിൽ പ്രസ്തുത ഫാമിലി പെൻഷൻ ചട്ട പ്രകാരം അനുവദിക്കുന്ന അധികാരി "പെൻഷൻ സാങ്ഷനിങ് അതോറിറ്റി" ആണോ എന്നറിയിക്കാമോ;
( ബി )
സർക്കാർ പെൻഷൻ സാങ്ഷനിങ് അധികാരിയായ കേസുകള്‍ ഒഴികെ അതത് വകുപ്പുകളിലെ പെൻഷൻ സാങ്ഷനിങ് അധികാരികൾക്ക് പ്രസ്തുത കുടുംബ പെൻഷൻ അനുവദിക്കാവുന്നതാണോ എന്നറിയിക്കാമോ;
( സി )
അങ്ങനെയെങ്കിൽ ഇത്തരം കേസുകളിൽ വിവിധ വകുപ്പുകൾ ഭരണ വകുപ്പിലും ധനകാര്യ വകുപ്പിലും ശിപാർശ സമർപ്പിച്ച് സർക്കാർ അനുമതി വാങ്ങുന്നത് എന്തുകൊണ്ടാണെന്ന് അറിയിക്കാമോ;
( ഡി )
ചട്ട പ്രകാരം വേണ്ടതില്ലാത്ത ഇത്തരം അധിക അനുമതി ഉത്തരവുകൾ നേടുന്നതിനുള്ള കാലതാമസം കാരണം ഫാമിലി പെൻഷന് അർഹതയുള്ളവർ അനുഭവിക്കുന്ന സാമ്പത്തിക പ്രയാസങ്ങളും മറ്റു ബുദ്ധിമുട്ടുകളും ഒഴിവാക്കുന്നതിന് എന്തെല്ലാം നടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കാമോ?
വായ്പ ഇനങ്ങളുടെ പലിശ
2683.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിവിധ വായ്പകളുടെ പലിശ ഇനത്തിൽ പ്രതിമാസം എത്ര രൂപയാണ് സംസ്ഥാനത്തിനു ചെലവഴിക്കേണ്ടി വരുന്നതെന്ന് വ്യക്തമാക്കാമോ; മൊത്തം റവന്യൂ വരുമാനത്തിന്റെ എത്ര ശതമാനമാണ് പ്രസ്തുത തുകയെന്ന് വ്യക്തമാക്കുമോ;
( ബി )
നിലവിൽ സംസ്ഥാനത്തിന്റെ പൊതു കടം, ആളോഹരി കടം എന്നിവ എത്രയാണെന്ന് വ്യക്തമാക്കാമോ;
( സി )
2016 മാര്‍ച്ച് 31 ന് സംസ്ഥാനത്തിന്റെ പൊതു കടം, ആളോഹരി കടം എന്നിവ എത്രയായിരുന്നുവെന്ന് വ്യക്തമാക്കുമോ?
എ.ഐ. ക്യാമറകൾ സ്ഥാപിക്കൽ- ധനവകുപ്പ് ഉത്തരവിൻെറ ലംഘനം
2684.
ശ്രീമതി ഉമ തോമസ്
ശ്രീ. എം. വിൻസെന്റ്
ശ്രീമതി കെ. കെ. രമ
ഡോ. മാത്യു കുഴല്‍നാടൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പി.എം.സി (പ്രൊജക്റ്റ് മാനേജ്‌മെന്റ് കൺസൾട്ടന്റ്) ആയി തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾ കരാർ കമ്പനികളുമായി മാതൃ വകുപ്പ് ഉൾപ്പെടുന്ന ത്രികക്ഷി കരാറിൽ മാത്രമേ ഏർപ്പെടാൻ പാടുള്ളു എന്ന് നിഷ്കർഷിച്ചുകൊണ്ട് ധനകാര്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;
( ബി )
കരാർ കമ്പനികളെ തെരഞ്ഞെടുക്കാൻ പി.എം.സി.കളെ ഏല്പിക്കുന്ന സാഹചര്യത്തിൽ മാതൃ വകുപ്പ്, പി.എം.സി., കരാർ കമ്പനി എന്നിവർ ചേർന്നുള്ള ത്രികക്ഷി കരാറിൽ മാത്രമേ ഏർപ്പെടാൻ പാടുള്ളു എന്ന നിബന്ധന ലംഘിച്ചതിനെ ധനകാര്യ വകുപ്പ് എതിർത്തിട്ടുണ്ടോ; വിശദമാക്കുമോ?
2685.
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്‌ബി രൂപീകരിക്കുന്നതിന് മുന്‍പ് സംസ്ഥാന സർക്കാർ ഇൻഫ്രാസ്ട്രക്ച്ചർ ഫൈനാൻസിങ് നടത്തിയിരുന്നത് എങ്ങനെയായിരുന്നു; വിശദ വിവരങ്ങൾ നൽകാമോ; ഇതിനായി ഏതൊക്കെ സ്ഥാപനങ്ങളാണ് ഉണ്ടായിരുന്നത്; ഇപ്പോഴും പ്രസ്തുത സ്ഥാപനങ്ങൾ അടിസ്ഥാന സൗകര്യ വികസനമേഖലയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;
( ബി )
കിഫ്‌ബി എങ്ങനെയാണ് ഫണ്ട് ശേഖരിച്ചിട്ടുള്ളതെന്നത് വ്യക്തമാക്കുമോ; കിഫ്‌ബി നിലവിൽ വന്നതുമുതൽ നാളിതുവരെ ശേഖരിച്ചിട്ടുള്ള ഫണ്ട് വിവരങ്ങൾ ലഭ്യമാക്കുമോ;
( സി )
വിദേശത്തുള്ള സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കൂടിയ നിരക്കിലാണോ കിഫ്ബി ബോണ്ട് ഇഷ്യൂ ചെയ്തിട്ടുള്ളത്; എങ്കില്‍ എന്തിനാണെന്ന് വ്യക്തമാക്കുമോ; രൂപം കൊണ്ടതിനു ശേഷം എത്ര മസാല ബോണ്ടുകൾ കിഫ്ബി വിതരണം ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;
( ഡി )
കിഫ്ബിക്ക് ഇൻഫ്രാസ്ട്രക്ച്ചർ മേഖലയിൽ മാത്രമല്ലാതെ മറ്റ് മേഖലകളിലും ഇൻവെസ്റ്റ്മെന്റ് ഉണ്ടോ; വ്യക്തമാക്കുമോ?
2686.
ശ്രീ. എ. പ്രഭാകരൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കിഫ്ബി ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്ന മലമ്പുഴ മണ്ഡലത്തിലെ "മലമ്പുഴ റിംഗ് റോഡും പാലവും നിര്‍മ്മാണം" എന്ന പ്രവൃത്തിയുടെ നിലവിലെ സ്ഥിതി അറിയിക്കാമോ; ഈ പ്രവൃത്തി എന്ന് പൂര്‍ത്തീകരിക്കാൻ കഴിയും എന്ന് വ്യക്തമാക്കാമോ;
( ബി )
ഈ പ്രവൃത്തിക്ക് ആകെ എത്ര രൂപുടെ സാമ്പത്തികാനുമതി ആണ് നല്‍കിയിട്ടുള്ളത് എന്ന് അറിയിക്കാമോ?
2687.
ശ്രീ ഒ . ആർ. കേളു : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മാനന്തവാടി മണ്ഡലത്തില്‍ നാളിതുവരെ അനുവദിച്ച കിഫ്ബി പദ്ധതികള്‍ ഏതെല്ലാമാണെന്നും ഓരോ പദ്ധതിയ്ക്കും അനുവദിച്ച തുക എത്രയാണെന്നും ഓരോ പദ്ധതിയുടെയും നിലവിലെ സ്ഥിതി എന്താണെന്നും വ്യക്തമാക്കാമോ;
( ബി )
മണ്ഡലത്തിൽ നാളിതുവരെ ആരംഭിക്കാന്‍ സാധിക്കാത്ത പദ്ധതികളുടെ സ്ഥിതി അറിയിക്കാമോ?
2688.
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
തരൂര്‍ നിയോജക മണ്ഡലത്തിലെ കുത്തന്നൂര്‍ ഗ്രാമപഞ്ചായത്തിലെ തോലന്നൂര്‍ ജി.എച്ച്.എസ്.എസ്. കെട്ടിടത്തിന്റെ (കിഫ്ബി ഫണ്ട്- 3 കോടി) നിർമ്മാണം നിലവിൽ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?
2689.
ശ്രീ ജി എസ് ജയലാൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ചാത്തന്നൂർ മണ്ഡലത്തിലെ ഏതെല്ലാം പ്രവൃത്തികളാണ് കിഫ്‌ബി ഫണ്ട് വിനിയോഗിച്ച് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കാമോ;
( ബി )
ഓരോ പ്രവൃത്തിയുടെയും പുരോഗതി വിശദമാക്കാമോ?
2690.
ശ്രീ. നജീബ് കാന്തപുരം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ നടപ്പാക്കിയ കിഫ്ബി പദ്ധതികളുടെ വിശദാംശം ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത മണ്ഡലത്തില്‍ നിന്ന് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഏതെല്ലാം പ്രവൃത്തികള്‍ ഇനി നടപ്പാക്കാനുണ്ടെന്നും അവയുടെ നിലവിലെ സ്ഥിതിയും വിശദമാക്കുമോ?
2691.
ശ്രീ. കെ.പി.മോഹനന്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2019 മുതല്‍ 2022 വരെ സാമ്പത്തിക വർഷങ്ങളിൽ കൊണ്ടുവന്ന പ്രളയ സെസ് കോവിഡ് മഹാമാരി മൂലം സാമ്പത്തിക പ്രതിസന്ധിയിലായ വ്യാപാരികൾക്കും വ്യവസായികൾക്കും മറ്റും അടയ്ക്കാൻ കഴിയാതെ വന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
സെസ് അടക്കാൻ വ്യാപാരികളും വ്യവസായികളും തയ്യാറാണെങ്കിലും ഭീമമായ തുക പലിശയായി അടയ്ക്കേണ്ടിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കുമോ;
( സി )
പലിശ പൂർണ്ണമായും ഒഴിവാക്കി പ്രസ്തുത വർഷങ്ങളിലെ സെസ് മാത്രം അടയ്ക്കുന്നതിന് ഒരു ആംനസ്റ്റി സ്‌കീം കൊണ്ടുവരുന്ന കാര്യം പരിശോധിക്കുമോ; വിശദമാക്കുമോ?
2692.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. അൻവർ സാദത്ത് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
01.08.2019 മുതൽ 2 വർഷക്കാലത്തേയ്ക്ക് ഏർപ്പെടുത്തിയ പ്രളയ സെസ് ഇനത്തിൽ എത്ര രൂപ പിരിച്ചു എന്നറിയിക്കാമോ; ഈയിനത്തില്‍ ലഭിക്കേണ്ട തുക പൂർണ്ണമായി ലഭിച്ചെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ടോ;
( ബി )
പ്രളയ സെസ് നിലവിലുള്ള കാലയളവിലെ സംസ്ഥാനത്തിനകത്തുള്ള ബിസിനസ് ടു കണ്‍സ്യൂമര്‍ ടാക്സബിൾ സപ്ലൈ എത്ര തുകയാണ് (സ്വർണ്ണവും ഡയമണ്ടും ഒഴികെ); ഇതിൽ കേരളത്തിന്റെ കൈവശമുള്ള ഫയലിലെ തുക എത്രയെന്നും, കേന്ദ്രത്തിന്റെ കൈവശമുള്ള ഫയലുകളിലെ തുക സംബന്ധിച്ച വിവരം ലഭ്യമായിട്ടുണ്ടെങ്കിൽ ആയത് എത്രയെന്നും വിശദമാക്കാമോ ;
( സി )
പ്രസ്തുത കാലയളവിലെ സ്വര്‍ണ്ണവും ഡയമണ്ടും വില്പനയുടെ ബിസിനസ് ടു കണ്‍സ്യൂമര്‍ തുക എത്രയാണ്;ഇതിൽ കേരളത്തിന്റെ കൈവശമുള്ള ഫയലിലെ തുക എത്രയെന്നും, കേന്ദ്രത്തിന്റെ കൈവശമുള്ള ഫയലുകളിലെ തുക സംബന്ധിച്ച് വിവരം ലഭ്യമായിട്ടുണ്ടെങ്കിൽ ആയത് എത്രയെന്നും വിശദമാക്കാമോ;
( ഡി )
പ്രസ്തുത കാലയളവിൽ ബിസിനസ് ടു ബിസിനസ് കച്ചവടങ്ങളിൽ ബിസിനസ് ആവശ്യങ്ങൾക്ക് അല്ലാതെ വാങ്ങിച്ച സാധനങ്ങളുടേയും സേവനങ്ങളുടേയും മേൽ പ്രളയ സെസ് ഈടാക്കുന്നതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ആയതില്‍ കേരളത്തിന്റെ കൈവശമുള്ള ഫയലുകളിലെ ടേണ്‍ഓവര്‍ സെസ് തുക എത്രയെന്നും , കേന്ദ്രത്തിന്റെ കൈവശമുള്ള ഫയലിലെ ടേണ്‍ഓവര്‍ സെസ് തുക സംബന്ധിച്ച വിവരം ലഭ്യമായിട്ടുണ്ടെങ്കിൽ ആയത് എത്രയെന്നും അറിയിക്കാമോ;
( ഇ )
നാളിതുവരെ പ്രളയ സെസിൽ വീഴ്ച വരുത്തിയ എത്ര നികുതിദായകരെ ജി.എസ്.ടി. വകുപ്പ് കണ്ടെത്തി നടപടി സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങൾ ലഭ്യമാക്കാമോ;
( എഫ് )
ജി.എസ്.ടി. ജീവനക്കാർക്ക് പരിശോധിക്കുവാൻ ഡിസൈൻ ചെയ്തിരുന്ന വെബ് സൈറ്റില്‍ പ്രളയ സെസ് ഇപ്പോഴും മെയിന്റയിൻ ചെയ്യുന്നുണ്ടോ; ഏത് ഏജൻസിയാണ് ഇപ്പോൾ മെയിന്റയിൻ ചെയ്യുന്നത്; ആയതിന്റെ കരാര്‍ പകർപ്പ് ലഭ്യമാക്കാമോ; ഇല്ലെങ്കിൽ കാരണം വ്യക്തമാക്കാമോ?
2693.
ശ്രീ. ടി. പി .രാമകൃഷ്ണൻ
ശ്രീ വി ജോയി
ശ്രീ. സി. എച്ച്. കുഞ്ഞമ്പു
ശ്രീമതി കാനത്തില്‍ ജമീല : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഓണ്‍ലൈന്‍ ഗെയിമുകള്‍, ചൂതാട്ട കേന്ദ്രങ്ങള്‍, കുതിരപ്പന്തയം എന്നിവയ്ക്ക് ഉയര്‍ന്ന ജി.എസ്.ടി. ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ജി.എസ്.ടി. കൗണ്‍സില്‍ തീരുമാനമെടുത്തിട്ടുണ്ടോ; വിശദാംശം നല്‍കുമോ;
( ബി )
ഇത് സംബന്ധിച്ച നിയമനിര്‍മ്മാണം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ; ഓണ്‍ലൈന്‍ ഗെയിമുകള്‍ നിരോധിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം നിലനിര്‍ത്തുന്ന തരത്തിലാണോ നിയമനിര്‍മ്മാണം നടത്തുവാന്‍ ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ;
( സി )
വിദേശരാജ്യങ്ങളിലുള്ള സ്ഥാപനങ്ങള്‍ നികുതി ഒടുക്കാതെ നടത്തുന്ന ഓണ്‍ലൈന്‍ ഗെയിമുകള്‍ അവസാനിപ്പിക്കുന്നതിനോ നിയമവിധേയമായി പ്രവര്‍ത്തിപ്പിക്കുന്നതിനോ ബില്ലില്‍ വ്യവസ്ഥ ഉണ്ടാകുമോ; വിശദമാക്കുമോ?
2694.
ശ്രീ. പി. നന്ദകുമാര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജി.എസ്.ടി. വകുപ്പിന്റെ ഭരണ നിര്‍വ്വഹണത്തിന് അനിവാര്യമായ പുതിയ സങ്കേതികവിദ്യയിലധിഷ്ഠിതമായ സോഫ്റ്റ് വെയര്‍ ഡെവലപ്പ്മെന്റ് പൂര്‍ണ്ണ സജ്ജമായിട്ടുണ്ടോ;
( ബി )
കേരള സ്റ്റേറ്റ് ഓഡിറ്റ് വകുപ്പിന്റെ സോഫ്റ്റ് വെയറായ AIMS ന്റെ നവീകരണം പൂര്‍ത്തിയായോ?
2695.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇ-വേ ബിൽ ഏർപ്പെടുത്തുന്നത് ഉപഭോക്താക്കളെ ദോഷകരമായി ബാധിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( ബി )
എത്ര രൂപയ്ക്ക് മുകളിൽ വില വരുന്ന സ്വർണ്ണത്തിനാണ് ഇ-വേ ബിൽ നിർബന്ധമാക്കാൻ തീരുമാനിച്ചിട്ടുള്ളത്; രജിസ്റ്റേര്‍ഡ് വ്യാപാരികൾക്ക് മാത്രമായി ഇ-വേ ബിൽ പരിമിതപ്പെടുത്തിയിട്ടുണ്ടോ; വ്യക്തമാക്കുമോ?
2696.
ശ്രീ. റോജി എം. ജോൺ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജി.എസ്.ടി. വകുപ്പിൽ പാലക്കാട് ജില്ലയിൽ നിന്നും ഡെപ്യൂട്ടി കമ്മീഷണറായി വിരമിച്ച കരുണാ ദാസ് കെ. എന്ന ഉദ്യോഗസ്ഥന്റെ പെൻഷൻ ആനുകൂല്യങ്ങൾ അകാരണമായി വൈകിപ്പിച്ചതിനെതിരെ നടപടി ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് 07.06.2023 തീയതിയായി പരാതി ലഭിച്ചിട്ടുണ്ടോ;
( ബി )
ടിയാന്റെ പെൻഷൻ ആനുകൂല്യങ്ങൾ അടങ്ങിയ ഫയലിൽ തീരുമാനമെടുക്കാതെ വൈകിപ്പിച്ചത് വകുപ്പ് മന്ത്രിയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥനാണെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
07.06.2023-ലെ പരാതിയിൽ തുടർ നടപടി സ്വീകരിക്കുവാൻ നികുതി വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് അറിയിക്കാമോ; പരാതിയിന്മേൽ സ്വീകരിച്ച നടപടികൾ എന്തെല്ലാമാണെന്ന് അറിയിക്കാമോ;
( ഡി )
പെൻഷൻ ആനുകൂല്യങ്ങൾ വൈകിയതുമൂലം ടിയാനുണ്ടായ സാമ്പത്തിക നഷ്ടം അതിന് കാരണക്കാരായ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കി നൽകുവാൻ നടപടി സ്വീകരിക്കുമോ?
2697.
ശ്രീ. ഷാഫി പറമ്പിൽ
ശ്രീ. സനീഷ്‍കുമാര്‍ ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021 സെപ്റ്റംബർ മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ ജി.എസ്.ടി. അഡ്വാൻസ് റൂളിംഗ് അതോറിറ്റി മുൻപാകെയുള്ള അഡ്വാൻസ് റൂളിംഗ് അപേക്ഷകൾ തീർപ്പാക്കുന്നതിന് ഒന്ന് മുതൽ മൂന്ന് വർഷം വരെ കാലതാമസം ഉണ്ടായിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
പ്രസ്തുത കാലയളവിൽ സംസ്ഥാന ജി.എസ്.ടി. അംഗം പ്രസ്തുത അതോറിറ്റിയുടെ എത്ര സിറ്റിംഗുകൾ/ഹിയറിംഗുകളിൽ പങ്കെടുത്തുവെന്നും അംഗം ഒപ്പിട്ടു കൊണ്ടുള്ള എത്ര കേസുകൾ അതോറിറ്റി തീർപ്പാക്കി റൂളിംഗ് നൽകിയിട്ടുണ്ടെന്നും അറിയിക്കാമോ;
( സി )
അഡ്വാൻസ് റൂളിംഗ് അതോറിറ്റിയിലെ സംസ്ഥാന ജി.എസ്.ടി. അംഗത്തിന്റെ നിസ്സഹകരണം കാരണമാണ് പ്രസ്തുത കാലയളവിൽ സിറ്റിംഗുകൾ/ഹിയറിംഗുകൾ സമയബന്ധിതമായി നടക്കാത്തത് എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; പ്രസ്തുത വിഷയത്തിൽ കേന്ദ്ര അംഗം സംസ്ഥാന ജി.എസ്.ടി. കമ്മീഷണർക്ക് രേഖാമൂലം പരാതി നൽകിയിട്ടുണ്ടോ; എങ്കിൽ അതിന്മേൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുമോ;
( ഡി )
സംസ്ഥാന ജി.എസ്.ടി. നിയമപ്രകാരം അഡ്വാൻസ് റൂളിംഗുകൾക്കായുള്ള അപേക്ഷകൾ ഫയൽ ചെയ്ത് തൊണ്ണൂറ് ദിവസങ്ങൾക്കകം തീര്‍പ്പാക്കേണ്ടതുണ്ടോ; എങ്കിൽ 2021 സെപ്റ്റംബർ മുതൽ 2023 മാർച്ച് വരെയുള്ള കാലയളവിൽ അതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ; എങ്കിൽ അതിന് കാരണക്കാരായവർക്കെതിരെ നടപടി സ്വീകരിക്കുമോ?
2698.  ചോദ്യം പിൻവലിച്ചു 
 
2699.
ശ്രീമതി ഒ എസ് അംബിക : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്തിന് ലഭിക്കേണ്ട ജി.എസ്.ടി വിഹിതം കൃത്യമായി ലഭിക്കാത്ത സാഹചര്യം നിലവിലുണ്ടോ; കുടിശ്ശികയായി ലഭിക്കേണ്ടത് എത്ര രൂപയാണ്; വിശദമാക്കുമോ?
2700.
ശ്രീ. പി. കെ. ബഷീർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ-വേ ബിൽ പരിശോധന കാര്യക്ഷമമല്ല എന്നതും പ്രധാന അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ സ്ഥാപിച്ച എ.എൻ.പി.ആർ. (ആട്ടോമേറ്റഡ് നമ്പർ പ്ലേറ്റ് റക്കഗ്നിഷൻ) ക്യാമറകളിൽ നിരവധി എണ്ണം പ്രവര്‍ത്തനക്ഷമമല്ല എന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ അത് പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കുമോ;
( ബി )
ഈ-വേ ബിൽ പരിശോധന കാര്യക്ഷമമല്ലാത്തതിനാല്‍ നികുതി വരുമാനത്തില്‍ ഉണ്ടായ നഷ്ടം കണക്കാക്കിയിട്ടുണ്ടോ; വെളിപ്പെടുത്തുമോ; ഇത് തടയുന്നതിന് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് അറിയിക്കുമോ?
2701.
ശ്രീ. എൽദോസ് പി. കുന്നപ്പിള്ളിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ജി.എസ്.ടി.വകുപ്പിൽ പൊതു സ്ഥലംമാറ്റ ചട്ടങ്ങൾ വ്യാപകമായി അട്ടിമറിക്കപ്പെടുന്നു എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഉത്തരവ് നമ്പർ 03/2017 ഉ.ഭ.പ.വ തീയതി 25/02/2017 പ്രകാരം ജീവനക്കാരുടെ പൊതുസ്ഥലം മാറ്റം 2021, 2022, 2023 വർഷങ്ങളിൽ നടത്തിയിരുന്നോ; ഇല്ലെങ്കിൽ ആയതിന് പ്രത്യേക കാരണങ്ങളുണ്ടോയെന്ന് വ്യക്തമാക്കാമോ;
( ബി )
പ്രത്യേക പരിഗണന അർഹിക്കുന്ന ജീവനക്കാർ പോലും കോടതിയെയും കമ്മീഷനുകളേയും സമീപിച്ച് അനുകൂല ഉത്തരവുകൾ നേടിയാൽ പോലും അർഹതപ്പെട്ട സ്ഥലംമാറ്റം നൽകുന്നതിൽ യഥാസമയം നടപടികൾ സ്വീകരിക്കാഞ്ഞത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത്തരം കേസുകളിൽ നികുതി വകുപ്പ് സെക്രട്ടറിയും ജി.എസ്.ടി. കമ്മീഷണറും കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെയും ദേശീയ പട്ടികജാതി കമ്മീഷന്റെയും കോടതിയലക്ഷ്യ നടപടികൾ നേരിട്ടത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( സി )
ജീവനക്കാരുടെ അർഹതപ്പെട്ട സ്ഥാനക്കയറ്റം അകാരണമായി വൈകിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; ഇത്തരത്തിൽ സ്ഥാനക്കയറ്റം വൈകിപ്പിച്ചതുമായി ബന്ധപ്പെട്ട് മുൻ നികുതി വകുപ്പ് സെക്രട്ടറി, നികുതി വകുപ്പ് കമ്മീഷണർ എന്നിവരെ പ്രതി ചേർത്ത് കേരള ലോകായുക്ത അധികാര ദുർവിനയോഗത്തിന് കേസെടുത്ത വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ ; ഇതിന് കാരണക്കാരായ ജി.എസ്.ടി. വകുപ്പിലെ ഉദ്യേഗസ്ഥർക്കെതിരെ വകുപ്പ് തല അച്ചടക്ക നടപടികൾ സ്വീകരിക്കാൻ തയ്യാറുണ്ടോ; വ്യക്തമാക്കാമോ?
2702.
ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ
ശ്രീ. ടി. സിദ്ദിഖ്
ശ്രീ. ടി. ജെ. വിനോദ്
ശ്രീമതി ഉമ തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ദേശീയ തലത്തിലും മറ്റു ഉപഭോക്തൃ സംസ്ഥാനങ്ങളിലും ജി.എസ്.ടി. വരുമാനം വർദ്ധിക്കുമ്പോൾ സംസ്ഥാനത്തെ ജി.എസ്.ടി. വരുമാനം പ്രതീക്ഷിച്ച രീതിയിൽ വളർച്ച കൈവരിക്കാൻ സാധിക്കാത്തതായുള്ള ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
ഐ.ജി.എസ്.ടി. കാര്യക്ഷമമായി പിരിക്കാത്തതുമൂലം സംസ്ഥാനത്തിന് കഴിഞ്ഞ ആറു വർഷങ്ങളിലായി ഭീമമായ നഷ്ടം സംഭവിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
ഐ.ജി.എസ്.ടി. പിരിവ് സംവിധാനത്തിന്റെ പോരായ്മകൾ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; ഉണ്ടെങ്കിൽ ഈ പഠനത്തിലെ കണ്ടെത്തലുകൾ എന്തൊക്കെയാണെന്ന് വിശദമാക്കാമോ;
( ഡി )
വ്യാപാരി വ്യവസായികളുടെ യഥാര്‍ത്ഥ ജി.എസ്.ടി. കണക്കുകള്‍ പരിശോധിക്കാൻ ഓഡിറ്റ് ഫീല്‍ഡ് ഓഫീസുകൾ രൂപീകരിക്കണമെന്ന നിർദേശം നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കുമോ?
2703.
ശ്രീ. ടി. സിദ്ദിഖ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഐ.ജി.എസ്.ടി. ആക്റ്റ്, 2017 സെക്ഷൻ 17 (1) എ, ബി, സി, ഡി, ഇ, എഫ്, സെക്ഷൻ 10 എന്നിവ അനുസരിച്ച് സംസ്ഥാനത്തിന് അകത്തേക്ക് വരുന്ന ചരക്കുകൾക്കും സേവനങ്ങൾക്കും മേൽ ചുമത്തുന്ന സംയോജിത ചരക്ക് സേവന നികുതി വിഹിതം വാങ്ങുന്ന സ്ഥാപനങ്ങളും വ്യക്തികളും 3 ബി റിട്ടേൺ കൃത്യമായി രേഖപ്പെടുത്താത്തത് മൂലം സംസ്ഥാനത്തിന് അർഹമായ 50 ശതമാനം ഐ.ജി.എസ്.ടി. നഷ്ടപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ;
( ബി )
ഇത്തരത്തിൽ ഇന്‍പുട്ട് ടാക്സ് ക്രെഡിറ് ക്രമപ്രകാരം നടത്താത്തതിനാല്‍ ജി.എസ്.ടി. വകുപ്പ് നടപടികൾ സ്വീകരിച്ച എത്ര സ്ഥാപനങ്ങള്‍ ഉണ്ടെന്നും അവ ഏതെല്ലാമെന്നും വിശദമാക്കാമോ;
( സി )
ഇത്തരത്തിൽ സ്ഥാപനങ്ങൾ/വ്യക്തികൾ 3 ബി റിട്ടേണുകളിൽ കൃത്യമായി രേഖപ്പെടുത്തുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുവാൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കാമോ; പ്രസ്തുത നടപടികൾ ആരംഭിച്ച തീയതി വ്യക്തമാക്കാമോ; ഇത്തരം ക്രമരഹിതമായ റിട്ടേൺ ഫയലിങ്ങ് മൂലം 2017 ജൂലൈ മുതൽ 2022 മാർച്ച് 31 വരെ സംസ്ഥാനത്തിന് അർഹമായതും നഷ്ടപ്പെട്ടതുമായ ഐ.ജി.എസ്.ടി. വിഹിതത്തിന്റെ കണക്ക് ലഭ്യമാക്കാമോ;
( ഡി )
ഇത്തരത്തിൽ രാജ്യത്തിന് പുറത്ത് നിന്നോ സംസ്ഥാനത്തിന് പുറത്ത് നിന്നോ സാധനങ്ങളോ സേവനങ്ങളോ വൻതോതിൽ കൊണ്ട് വന്ന് ജി.എസ്.ടി. രഹിത ഉൽപന്നമാക്കി വിപണനം ചെയ്യുന്നവര്‍ അല്ലെങ്കിൽ കോമ്പോസിഷൻ നിരക്കിൽ നികുതി അടക്കുന്ന വ്യാപാരികൾ/സ്ഥാപനങ്ങള്‍ എന്നിവര്‍ക്കായി 3 ബി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് പ്രത്യേക പരിശീലനം നൽക്കുവാൻ ഉദ്ദേശിക്കുന്നുണ്ടോ?
2704.
ശ്രീ. കെ. ജെ. മാക്‌സി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി. നടപ്പാക്കിയതിനുശേഷം സ്വര്‍ണ്ണവ്യാപാരമുള്‍പ്പെടെയുള്ള പല മേഖലകളിലും ഉപഭോക്താക്കള്‍ കബളിപ്പിക്കപ്പെടുന്നതും സംസ്ഥാനത്തിന് ലഭ്യമാകേണ്ട നികുതി ലഭിക്കാതിരിക്കുന്നതും പരിശോധിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;
( ബി )
നികുതി പിരിവ് ഉദ്യോഗസ്ഥ മേഖലയിലെ അഴിമതിയും കൈക്കൂലിയും ഇല്ലാതാക്കാൻ സ്വീകരിച്ചുവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ; ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷം നാളിതുവരെ അത്തരത്തില്‍ എത്ര പേര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?
2705.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഡീസൽ കള്ളക്കടത്ത് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; സംസ്ഥാന ജി.എസ്.ടി. ഇന്റലിജൻസ് അത്തരത്തിലുള്ള എത്ര കേസുകൾ കണ്ടെത്തിയിട്ടുണ്ട്; കണ്ടെത്തിയതിൽ ഉൾപ്പെട്ട പമ്പുകളുടെ പേര്, രജിസ്ട്രേഷൻ നമ്പർ എന്നിവ വ്യക്തമാക്കാമോ;
( ബി )
പെട്രോൾ പമ്പുകൾ കേന്ദ്ര വില്പന നിയമത്തിലെ ഫോം സി യുടെ ബലത്തിൽ സംസ്ഥാനത്തിനകത്ത് എത്ര ലിറ്റർ പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുവന്ന് വില്പന നടത്തിയിട്ടുണ്ട്; ഈ വകയില്‍ എത്ര രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്;
( സി )
അങ്ങനെ കണ്ടെത്തിയ തുകയിൽ എത്ര രൂപ നികുതിയായും പിഴയായും അടപ്പിച്ചിട്ടുണ്ട്; വിശദാംശം നൽകാമോ?
2706.
ശ്രീ. ഷാഫി പറമ്പിൽ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ജി.എസ്.ടി വകുപ്പ് പുന:സംഘടനയുമായി ബന്ധപ്പെട്ട് പുതുതായി രൂപീകരിച്ച ഓഡിറ്റ് വിങ്ങിൽ എ.എസ്.റ്റി.ഓ. കേഡർ വരെ എത്ര ജീവനക്കാരെ വിന്യസിച്ചിട്ടുണ്ട്; ആയതിന്റെ തസ്തിക തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ; 2023 ജനുവരി 10 മുതൽ പ്രസ്തുത വിഭാഗത്തിലെ ജീവനക്കാർക്ക് നൽകിയിരുന്ന ജോലിയുടെ വിശദംശങ്ങൾ ലഭ്യമാക്കാമോ;
( ബി )
ഈ വിഭാഗത്തിലെ ജീവനക്കാർ 2023 ജൂലൈ 31 വരെ എത്ര നികുതി ദായകരുടെ ഫയലുകളിൽ ഓഡിറ്റ് നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( സി )
എത്ര കേസുകളിൽ എ. ഡി. ടി. 01 കൊടുഞ്ഞു ? ജില്ലതിരിച്ച് എ. ഡി. ടി. 01 കൊടുത്ത തീയതി, നികുതി ദായകന്റെ പേര് നികുതി നിർണ്ണയം ബാധകമായ വർഷം എന്നിവ തരം തിരിച്ച് ലഭ്യമാക്കാമോ? ഏതെങ്കിലും കേസുകളിൽ എ ഡി ടി 02 നൽകിയിട്ടുണ്ടോ? ഉണ്ടെങ്കിൽ മേൽ എ. ഡി. ടി. 01 ൽ പ്രതിപാദിക്കുന്ന വിവരങ്ങൾ ലഭ്യമാക്കാമോ? ടി ഓഡിറ്റ് വിഭാഗത്തിന്റെ പ്രവർത്തന ഫലമായി 2023 ജൂലൈ 31 വരെയുള്ള കാലയളവിൽ എത്ര രൂപാ ഡി ർ സി 03 പ്രകാരം സർക്കാർ ഖജനാവിലേക്ക് ലഭിച്ചിട്ടുണ്ട് ; ജില്ലതിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ;
( ഡി )
2023 ജനുവരി മുതൽ 2023 ജൂലൈ വരെ ജി എസ് ടി ഓഡിറ്റ് വിഭാഗത്തിലെ ജീവനക്കാർക്കായി ശമ്പളം, ഡി എ , എച്ച് ആർ എ ,മറ്റ് അലവൻസുകളായി എത്ര രൂപ ചിലവഴിച്ചു.? ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ? പുതുതായി രൂപീകരിച്ച ഓഡിറ്റ് വിഭാഗത്തിൽ ജീവനക്കാർക്ക് ആവശ്യമായ കസേര, മേശ, കംപ്യൂട്ടറുകൾ / ലാപ് ടോപ്പ് മറ്റ് ഭൗതിക സാഹചര്യങ്ങൾ, ഓഫീസ് ഫർണിച്ചർ എന്നിവ ഒരുക്കുന്നതിൽ വകുപ്പിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ; ഉണ്ടെങ്കിൽ ഇത് പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടോ;
( ഇ )
ഓഡിറ്റ് വിഭാഗത്തിലെ ജീവനക്കാർക്ക് ജി ഐ ഫ് ടി മുഖാന്തരം നടത്തിയ ഓൺലൈൻ ട്രെയിനിങ്ങിലേക്കായി എത്ര രുപ ചിലവായി ; ആയതിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാമോ; ഓഡിറ്റ് മാസ്റ്റർ ട്രൈനർ മാർക്കായി നൽകിയ പരിശീലനത്തിന് ചിലവഴിച്ച തുകയുടെ വിശദാംശങ്ങൾ ലഭ്യമാക്കാമോ?
വിത്ത് തേങ്ങാ സംഭരണത്തിനുള്ള തുക വിതരണം ചെയ്യുന്നതിനുള്ള ട്രഷറി നിയന്ത്രണം
2707.
ശ്രീ. കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
വിത്ത് തേങ്ങാ സംഭരണത്തിനുള്ള തുക കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിന് ട്രഷറി നിയന്ത്രണം ഉണ്ടോ; വിശദമാക്കാമോ;
( ബി )
നാളീകേര വിലയിടിവ് കാരണം പ്രതിസന്ധിയില്‍ ആയ കൃഷിക്കാര്‍ക്ക് വിത്ത് തേങ്ങാ സംഭരണത്തിനുള്ള തുക വേഗത്തില്‍ നല്‍കുന്നതിന് സ്വീകരിക്കുന്ന നടപടി ക്രമങ്ങള്‍ അറിയിക്കാമോ?
2708.
ശ്രീ. എൻ. എ. നെല്ലിക്കുന്ന് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇപ്പോൾ ട്രഷറി നിരോധനമുണ്ടോ; എങ്കിൽ പ്രസ്തുത നിരോധനം കൊണ്ട് ഉദ്ദേശിക്കുന്നതെന്താണെന്നും ആയതിന് കാരണമെന്താണെന്നും വ്യക്തമാക്കുമോ;
( ബി )
നിലവിൽ ട്രഷറിയിൽ നിന്ന് എത്ര രൂപ വരെയുള്ള ബില്ലുകൾ മാറാൻ സാധിക്കും; കൂടുതൽ തുകയുടെ ബില്ലുകൾ മാറുന്ന കാര്യത്തിൽ സ്വീകരിക്കുന്ന നടപടി വ്യക്തമാക്കുമോ;
( സി )
ട്രഷറി നിരോധനം ഏർപ്പെടുത്തിയത് കാരണം ഏതെല്ലാം വിഭാഗത്തിൽപ്പെട്ട ബില്ലുകളാണ് മാറ്റി നൽകാൻ കഴിയാത്തതെന്ന് അറിയിക്കുമോ;
( ഡി )
പ്രസ്തുത നിരോധനം മൂലം ബില്ലുകൾ മാറാൻ കഴിയാത്ത എത്ര കരാറുകാരുണ്ടെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ; ഇവർക്ക് നൽകാനുള്ള തുക എത്രയാണെന്നും എത്ര നാളത്തെ കുടിശിക ബാക്കിയുണ്ടെന്നും വ്യക്തമാക്കുമോ?
2709.
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ)
ശ്രീ. സി. ആര്‍. മഹേഷ്
ശ്രീ. റോജി എം. ജോൺ
ശ്രീ. ഐ. സി. ബാലകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടോ എന്ന് അറിയിക്കുമോ;
( ബി )
സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏർപ്പെടുത്താനുണ്ടായ സാഹചര്യം വിശദമാക്കാമോ;
( സി )
പത്ത് ലക്ഷത്തിന് മുകളിലുള്ള ബില്ല് മാറാന്‍ ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങണമെന്ന് നിഷ്കർഷിച്ചിട്ടുണ്ടോ; എങ്കിൽ കാരണം വിശദമാക്കാമോ;?
2710.
ശ്രീ. പി. മമ്മിക്കുട്ടി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ ചെറുപ്പളശേരി, ഷൊര്‍ണ്ണൂര്‍ സബ് ട്രഷറികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ; ഇവ ഏത് വര്‍ഷം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വിശദമാക്കാമോ?
2711.
ശ്രീ. കെ. എം. സച്ചിന്‍ദേവ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കൂരാച്ചുണ്ട് സബ് ട്രഷറിക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം ട്രഷറി വകുപ്പിന് ലഭ്യമായിട്ടുണ്ടോ;
( ബി )
കൂരാച്ചുണ്ട് സബ് ട്രഷറിക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; ഇത് സംബന്ധിച്ച നടപടികള്‍ ഏത് ഘട്ടത്തിലാണ്; വിശദമാക്കാമോ?
2712.
ശ്രീ. ടി. വി. ഇബ്രാഹിം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മലപ്പുറം ജില്ലയിൽ എത്ര സബ് ട്രഷറികളാണ് ഉള്ളത്; ഓരോ ട്രഷറിയിലും നിലവിലുള്ള സ്റ്റാഫ് സ്ട്രെങ്ത് അറിയിക്കുമോ; എത്ര‍ ഡ്രായിംഗ് ആന്റ് ഡിസ്ബേര്‍സിംഗ് ഓഫീസർമാർ ഉണ്ടെന്നുള്ള കണക്ക് സബ് ട്രഷറി അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;
( ബി )
ഇവയിൽ താലൂക്ക് ആസ്ഥാനങ്ങളിൽ ഉള്ള സബ് ട്രഷറികൾ ഏതെല്ലാമാണ്;
( സി )
താലൂക്ക് ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന കൊണ്ടോട്ടി സബ് ട്രഷറിയിൽ ആവശ്യമായ തസ്തികൾ അനുവദിക്കുന്നതിനും അതുവരെ ജില്ലയിൽ ജോലിഭാരം കുറവുള്ള സബ് ട്രഷറിയിൽ നിന്നും ജീവനക്കാരെ ഇവിടേയ്ക്ക് പുനക്രമീകരിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമോ?
2713.
ശ്രീ വി ജോയി : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
2021-22, 2022-23 എന്നീ വര്‍ഷങ്ങളില്‍ തിരുവനന്തപുരം ജില്ലയില്‍ കാരുണ്യ ബനവലന്റ് ഫണ്ട് മുഖേന എത്ര തുക അനുവദിച്ചുവെന്നും എത്ര പേര്‍ക്കാണ് അനുവദിച്ചതെന്നും വിശദമാക്കാമോ?
2714.
ശ്രീ മാത്യു ടി. തോമസ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
കെ.എസ്.എഫ്.ഇ. തിരുവല്ല ശാഖയിൽ സുവർണ്ണ ജൂബിലി ചിട്ടിയിൽ ചേർന്ന ജയചന്ദ്രൻ.റ്റി.ആർ. എന്ന വ്യക്തി ചിട്ടി ലേലത്തിൽ പിടിച്ചതിന്റെ പിറ്റേദിവസം മരണപ്പെട്ടതിനാല്‍ ബാധ്യതകൾ എഴുതി തള്ളുന്നത് സംബന്ധിച്ച് ടിയാന്റെ ഭാര്യ ശ്രീമതി.എ.ആർ.അജിതകുമാരി സമർപ്പിച്ച അപേക്ഷ (നം.6961056) യിൽ സ്വീകരിച്ച നടപടികളും തീരുമാനങ്ങളുമെന്തെന്ന് വ്യക്തമാക്കാമോ?
2715.
ശ്രീമതി ശാന്തകുമാരി കെ. : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിനെ ആധുനികവത്കരിക്കുന്നതിനും ബിസിനസ്സ് വിപുലപ്പെടുത്തുന്നതിനും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കിൽ വിശദാംശം ലഭ്യമാക്കാമോ?
2716.
ശ്രീ. എ. സി. മൊയ്‌തീൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ് മുഖേന കൂടുതല്‍ രോഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് സഹായം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ?
2717.
ശ്രീ. എ. പി. അനിൽ കുമാർ
ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ) : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഇന്‍ഷുറന്‍സ് കുടിശിക ഉള്ളതിനാല്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നും മെഡിസെപ് ഗുണഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കാമോ;
( ബി )
മെഡിസെപ് പദ്ധതി വഴി ചികിത്സ നല്‍കിയ ഇനത്തില്‍ ആശുപത്രികള്‍ക്ക് നല്‍കാനുള്ള കുടിശിക എത്രയെന്ന് വ്യക്തമാക്കാമോ; പ്രസ്തുത കുടിശിക എത്ര നാളിനകം കൊടുത്തുതീര്‍ക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കാമോ;
( സി )
ചികിത്സാ പാക്കേജുകള്‍ പരിഷ്ക്കരിച്ച്, സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദവിവരം ലഭ്യമാക്കാമോ;
( ഡി )
മെഡിസെപ്പ് ആനുകൂല്യം ലഭിക്കുന്നതിന് പ്രത്യേക അനുമതി വേണ്ട സന്ദര്‍ഭങ്ങളില്‍ ആയത് സമയബന്ധിതമായി നല്‍കുന്ന കാര്യം പരിഗണിക്കുമോ; വ്യക്തമാക്കാമോ;
( ഇ )
മെഡിസെപ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ട പരാതി നല്‍കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനം എന്താണെന്ന് വ്യക്തമാക്കാമോ; ആയത് വിപുലീകരിക്കുന്നതിനുവേണ്ടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന മാര്‍ഗ്ഗങ്ങള്‍ വിശദമാക്കാമോ?
2718.
ശ്രീ. എം. വിൻസെന്റ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ് പദ്ധതി പ്രകാരം എത്ര ആശുപത്രികളിലാണ് നിലവിൽ ക്യാഷ് ലെസ് ചികിത്സ ഏർപ്പെടുത്തിയിട്ടുള്ളത്; പ്രസ്തുത ആശുപത്രികളുടെ ലിസ്റ്റ് ലഭ്യമാക്കുമോ;
( ബി )
പ്രസ്തുത ആശുപത്രികളിൽ ചികിത്സ ലഭ്യമാക്കുന്നതിന് ജീവനക്കാരിൽ നിന്നും മുൻകൂർ തുക ഈടാക്കുന്ന കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; ഏത് സാഹചര്യത്തിലാണ് അപ്രകാരം തുക ഈടാക്കുന്നതെന്ന് വ്യക്തമാക്കുമോ;
( സി )
അപ്രകാരം ഈടാക്കുന്ന തുകയുടെ പകുതി പോലും ഇൻഷുറൻസ് ക്ലെയിമായി ലഭിക്കുന്നില്ല എന്നതും മുൻകൂർ പണം നൽകാതെ ചികിത്സ ലഭിക്കുന്നില്ല എന്നതും മെഡിസെപ്പ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യത്തെ പരാജയപ്പെടുത്തിയിരിക്കുന്നുവെന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ; എങ്കിൽ പദ്ധതി ഗുണകരമായ രീതിയിൽ പുനഃ ക്രമീകരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
ജീവനക്കാർക്ക് അനുകൂലമായ രീതിയിൽ പുനഃ ക്രമീകരിക്കാൻ സാധിക്കുന്നില്ലെങ്കിൽ മെഡിസെപ്പ് പദ്ധതി പിൻവലിച്ച് മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ് സ്കീം പുന:സ്ഥാപിക്കുമോ; വ്യക്തമാക്കുമോ?
2719.
ശ്രീ. പി. ടി. എ. റഹീം : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മെഡിസെപ്പ് ആനുകൂല്യം ലഭ്യമാക്കുന്നത് പരിഗണനയിലുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചു വരുന്ന നടപടികള്‍ വിശദമാക്കാമോ?
2720.
ശ്രീ. ടി. പി .രാമകൃഷ്ണൻ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഏതൊക്കെ അസുഖങ്ങള്‍ക്കാണ് മെഡിസെപ്പ് വഴി ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതെന്ന് വിശദമാക്കാമോ;
( ബി )
ഒരു രോഗിക്ക് ഒരേ സമയം ഒന്നില്‍ കൂടുതല്‍ രോഗങ്ങൾക്ക് ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;
( സി )
മുട്ടു മാറ്റിവെക്കല്‍, ഇടുപ്പെല്ല് മാറ്റി വെക്കല്‍ എന്നീ ശസ്ത്രക്രിയകള്‍ക്ക് മെഡിസെപ്പ് മുഖേന ആനുകൂല്യം ലഭ്യമാക്കുന്നുണ്ടോ; ഇല്ലെങ്കില്‍ ഇത്തരം ശസ്ത്രക്രിയകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ;
( ഡി )
കോഴിക്കോട് ജില്ലയിലെ ഏതൊക്കെ ആശുപത്രികളാണ് മെഡിസെപ്പില്‍ ഉള്‍പ്പെട്ടതെന്ന് വിശദമാക്കാമോ?
2721.
ശ്രീ. സണ്ണി ജോസഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ്പ്‌ പദ്ധതിയിൽ ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നും ഒരേ തുക പ്രീമിയം ഈടാക്കിയിട്ടും ചികിത്സ ആനുകൂല്യങ്ങൾ പെൻഷൻകാർക്ക് കുറവാണെന്ന കാര്യം ഗൗരവത്തോടെ കാണുന്നുണ്ടോ; ഇത് പരിഹരിക്കുന്നതിനായി അടിയന്തര ഇടപെടൽ നടത്തുമോ; വിശദാംശം നൽകുമോ;
( ബി )
പ്രസ്തുത പദ്ധതിയിൽ പെൻഷൻകാരുടെ ആശ്രിതരെക്കൂടി ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ;
( സി )
ദമ്പതികൾ പെൻഷൻകാരായാൽ രണ്ടുപേരും പ്രതിമാസ പ്രീമിയം അടയ്ക്കണം എന്ന വ്യവസ്ഥ ഒഴിവാക്കുമോ; വ്യക്തമാക്കുമോ?
2722.
ശ്രീ. കുറുക്കോളി മൊയ്തീൻ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
ശ്രീ. എ. കെ. എം. അഷ്റഫ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
മെഡിസെപ്പ് പദ്ധതിയിൽ പെൻഷൻകാരോട് വിവേചനം കാണിക്കുന്നതായ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;
( ബി )
ജീവനക്കാര്‍ക്കും പെൻഷൻകാര്‍ക്കും ഒരേ പ്രീമിയം ആണെന്നിരിക്കെ പെൻഷൻകാർക്ക് നൽകുന്ന ആനുകൂല്യത്തിൽ കുറവ് വരുത്താനുള്ള കാരണം വ്യക്തമാക്കുമോ;
( സി )
പങ്കാളികൾ രണ്ടുപേരും പെൻഷൻകാർ ആണെങ്കിൽ രണ്ടുപേരിൽ നിന്നും പ്രീമിയം തുക ഈടാക്കുന്ന വ്യവസ്ഥ റദ്ദാക്കണമെന്ന ആവശ്യം നിരാകരിച്ചിട്ടുണ്ടോ;
( ഡി )
ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ അർഹതയുള്ളവരിൽ നിന്നും ആദ്യം തുക അടയ്ക്കാൻ ആവശ്യപ്പെടുന്നതായ പരാതികൾ ഉണ്ടായിട്ടുണ്ടോ; എങ്കിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തുമോ?
2723.
ശ്രീമതി യു പ്രതിഭ
ശ്രീ. കെ.വി.സുമേഷ്
ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍
ശ്രീ. പി.പി. സുമോദ് : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സംസ്ഥാനത്തിന്റെ വ്യാവസായിക, തൊഴില്‍ മേഖലകളുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടാന്‍ കെ.എഫ്.സി.യുടെ പ്രവര്‍ത്തന പദ്ധതികള്‍ക്ക് സാധിച്ചിട്ടുണ്ടോ; കെ.എഫ്.സി.യ്ക്ക് ലാഭം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ; ഇതിനടിസ്ഥാനമായി കോര്‍പ്പറേഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെയും പദ്ധതികളുടെയും വിശദാംശം ലഭ്യമാക്കുമോ;
( ബി )
വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും കാര്‍ഷിക മേഖലയിലെ ചെറുകിട, ഇടത്തരം സംരംഭങ്ങളെ സഹായിക്കുന്നതിനും കെ.എഫ്.സി. സ്വീകരിച്ചുവരുന്ന നടപടികൾ എന്തെല്ലാമാണ്; പുതിയ വായ്പാപദ്ധതികള്‍ നടപ്പാക്കുന്നതിനും നിലവിലുളള പദ്ധതികള്‍ കൂടുതല്‍ മികവുറ്റതാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ;
( സി )
രാജ്യത്തെ ഏറ്റവും മികച്ച ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമാക്കി കെ.എഫ്.സി.യെ മാറ്റാനുതകുന്ന എന്തെല്ലാം നടപടികളാണ് സ്വീകരിച്ചുവരുന്നത്; വിശദാംശം നല്‍കുമോ?
2724.
ശ്രീ. വി. ആർ. സുനിൽകുമാർ : താഴെ കാണുന്ന ചോദ്യങ്ങൾക്കു ധനകാര്യ വകുപ്പ് മന്ത്രി സദയം മറുപടി പറയാമോ?
( എ )
സംസ്ഥാനത്ത് ഇ-സ്റ്റാമ്പിംഗ് ഏർപ്പെടുത്തിയ സാഹചര്യത്തിൽ സർക്കാരിന്റെയും വെണ്ടർമാരുടെയും കൈവശമുള്ള പ്രിന്റു ചെയ്ത മുദ്രപത്രങ്ങളുടെ കണക്ക് എടുത്തിട്ടുണ്ടോ;
( ബി )
എങ്കിൽ ആയതിന്റെ ജില്ലതിരിച്ചുള്ള കണക്ക് ലഭ്യമാക്കാമോ?

 

                                                                                                                     





 





Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.